breaking news

Top Stories

ലക്ഷദ്വീപ് യാത്രാ കപ്പലിൽ തീപിടുത്തം: ആളപായമില്ലെന്ന് പ്രാഥമിക നിഗമനം

ലക്ഷദ്വീപ് യാത്രാ കപ്പലിൽ തീപിടുത്തം: ആളപായമില്ലെന്ന് പ്രാഥമിക നിഗമനം

കൊച്ചി: ലക്ഷദ്വീപിലേക്കുള്ള യാത്രാ കപ്പലിൽ തീപിടുത്തം. ആളപായമില്ലെന്ന് പ്രാഥമിക നിഗമനം.

ലക്ഷദ്വീപിലേക്ക് സർവീസ് നടത്തുന്ന ഏറ്റവും പുതിയ കപ്പലായ എം വി കവരത്തിക്കാണ് തീപിടിച്ചത്.

കപ്പൽ ആന്ത്രോത്ത് ദ്വീപിനടുത്ത് എത്തിയപ്പോഴാണ് തീപിടുത്തമുണ്ടായത്.624 യാത്രക്കാരും 85 ജീവനക്കാരും കപ്പലിലുണ്ട്.

കവരത്തിയിൽനിന്ന് ആന്ത്രോത്ത് ദ്വീപിലേക്കുള്ള യാത്രക്കിടെയാണ് തീപിടുത്തം ശ്രദ്ധയിൽപെട്ടത്.ഉടൻ തന്നെ കപ്പലിലെ വൈദ്യുത ബന്ധം വിച്ഛേദിച്ചു.

രക്ഷാപ്രവർത്തനത്തിനായി ലക്ഷദ്വീപ് യാത്രാ കപ്പലായ എം വി കൊറൽ സാഗർ യുവരാജ് എന്നിവ സംഭവ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.

നിലവിൽ അപകടാവസ്ഥ ഇല്ലെന്നാണ് തുറമുഖ വകുപ്പിൽ നിന്ന് ലഭ്യമാകുന്ന വിവരം.സുരക്ഷ കണക്കിലെടുത്ത് കപ്പലിന്റെ പ്രവർത്തനം നിർത്തിവെച്ചിരിക്കയാണ്.

സ്കൂൾ സമയത്തിൽ മാറ്റമില്ല , വാക്സിൻ സ്വീകരിക്കാതിരിക്കൽ: സർക്കാർ കടുത്ത നിലപാടിലേക്ക്
| LATEST EDITION |

സ്കൂൾ സമയത്തിൽ മാറ്റമില്ല , വാക്സിൻ സ്വീകരിക്കാതിരിക്കൽ: സർക്കാർ കടുത്ത നിലപാടിലേക്ക്

L I V E |

തിരുവനന്തപുരം : സംസ്ഥാനത്ത് സ്കൂൾ അധ്യയന സമയത്തിൽ മാറ്റമില്ല.നിലവിലുള്ള ഉച്ചവരെയുള്ള അധ്യയന സമയം തുടരും.

കോവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്.കോവിഡ് വകഭേദമായ ഒമിക്രോൺ ഭീഷണി നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് ഇതെന്നറിയുന്നു.

വാക്സിൻ സ്വീകരിക്കാത്തവരുടെ കാര്യത്തിൽ സർക്കാർ കടുത്ത നിലപാടുകളിലേക്ക് നീങ്ങുമെന്നാണ് സൂചന.വാക്‌സിൻ സ്വീകരിക്കാത്തവർക്ക് സൗജന്യ കോവിഡ് ചികിത്സയില്ല.

വാക്സിനെടുക്കാത്തവരുടെ ചികിത്സ ചിലവ് സർക്കാർ വഹിക്കില്ല. ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെങ്കിൽ അത് തെളിയിക്കാൻ സർക്കാർ ഡോക്ടറുടെ മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാകേണ്ടിവരും. കൂടാതെ ഇവർ ആഴ്ചയിലൊരിക്കൽ സ്വന്തം ചിലവിൽ ആർ ടി പി സി ആർ പരിശോധനയും നടത്തേണ്ടിവരും.മുഖ്യമന്ത്രി വ്യക്തമാക്കി.

NRI News

Regional Desk

വേഗത നിയന്ത്രണ ഡിവൈഡറുകൾ സ്ഥാപിച്ചു

REGIONAL DESK |

മട്ടന്നൂർ : മട്ടന്നൂർ പോലീസിന്റെയും മട്ടന്നൂർ ഹയർ സെക്കണ്ടറി സ്കൂളിന്റെയും നേതൃത്വത്തിൽ സ്കൂളിന് മുന്നിൽ വേഗത നിയന്ത്രണ ഡിവൈഡറുകൾ സ്ഥാപിച്ചു.

പി ടി എ പ്രസിഡണ്ട് ചന്ദ്രൻ തില്ലങ്കേരിയുടെ അധ്യക്ഷതയിൽ മട്ടന്നൂർ ഇൻസ്‌പെക്ടർ എം കൃഷ്ണൻ ഉദ്ഘാടനം ചെയ്തു.ഇ വി വിനോദ് കുമാർ,എൻ സി ശശിധരൻ,കെ കെ ലീന,പവിത്രൻ മാവില, കെ അനിത,ജയൻ എന്നിവർ സംസാരിച്ചു.

ഭക്ഷ്യ വിഷ ബാധയേറ്റ് കുട്ടി മരിച്ചു,6 കുട്ടികൾ ചികിത്സയിൽ

L I V E |

കോഴിക്കോട് : കോഴിക്കോട് നരിക്കുനിയിൽ ഭക്ഷ്യ വിഷബാധയേറ്റ് കുട്ടി മരിച്ചു.വീരമ്പ്രം ചെങ്ങളം കണ്ടി അക്ബറിന്റെ മകൻ മുഹമ്മദ് യമീൻ എന്ന കുട്ടിയാണ് മരിച്ചത്.

ആറ് കുട്ടികൾ ചികത്സയിൽ.വിവാഹ വീട്ടിലെ ഭകഷണത്തിൽ നിന്നാണ് വിഷബാധയേറ്റതെന്ന് സംശയം. കോഴിയിറച്ചി കഴിച്ചവരിലാണ് ഭക്ഷ്യ വിഷബാധയേറ്റതെന്ന് സംശയിക്കുന്നതായി പോലീസ് അറിയിച്ചു.പോലീസും ജില്ലാ ഭരണാധികാരികളും സ്ഥലത്തെത്തി അന്വേഷണം നടത്തുന്നു.കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

മന്ത്രി ചിഞ്ചുറാണിയുടെ കാർ അപകടത്തിൽപെട്ടു , സുരക്ഷാ ഉദ്യോഗസ്ഥന് പരിക്ക്

തിരുവല്ല : മന്ത്രി ചിഞ്ചുറാണിയുടെ കാർ അപകടത്തിൽപെട്ടു. തിരുവല്ല ചിലങ്ക കവലയിലാണ് അപകടമുണ്ടായത്.

മന്ത്രി സഞ്ചരിച്ച ഇന്നോവ കാർ മതിലിൽ ഇടിക്കുകയായിരുന്നു. മന്ത്രിക്ക് പരിക്കില്ല.സുരക്ഷാ ഉദ്യോഗസ്ഥന് ചെറിയ പരിക്കുണ്ട്.

നെതെർലാൻഡിൽ പോയി പഠിച്ചതിന്റെ തുടർനടപടി അറിയില്ല :സർക്കാരിനെ വിമർശിച്ച് ചെറിയാൻ ഫിലിപ്പ്

തിരുവനന്തപുരം : സർക്കാരിനെ വിമർശിച്ചുകൊണ്ട് ഇടത് സഹയാത്രികൻ ചെറിയാൻ ഫിലിപ്പ്.

ഭരണാധികാരികൾ ദുരന്ത നിവാരണത്തിൽ ശ്രദ്ധ ചെലുത്തുന്നില്ലെന്നും ദുരിതാശ്വാസ ക്യാമ്പുകളിൽ പോയി കണ്ണീർ പൊഴിക്കുന്നത് ജന വഞ്ചനയാണെന്നും ചെറിയാൻ ഫിലിപ്പ് പറഞ്ഞു.

2018-19 വർഷങ്ങളിലെ പ്രളയത്തെ തുടർന്ന് നെതർലാൻഡിൽ പോയി പഠനം നടത്തിയിട്ടും തുടർ നടപടികളെ കുറിച്ച് ഒന്നും അറിയില്ലെന്നും ചെറിയാൻ ഫിലിപ്പ് ഫേസ്ബുക്കിലൂടെ വിമർശിച്ചു.

നെതർലാൻഡ് മാതൃക പഠിക്കാനായി മുഖ്യമന്ത്രിയും സംഘവും പോയി പഠനം നടത്തിയിട്ടും പ്രളയം തടയാനുള്ള യാതൊരു നടപടിയും സംസ്ഥാന സർക്കാർ എടുത്തില്ലെന്ന് സമൂഹ മാധ്യമങ്ങളിൽ ഉൾപ്പെടെ പ്രതികരണം ഉയരുന്നതിനിടയിലാണ് ചെറിയാൻ ഫിലിപ്പിന്റെ വിമർശനം.

കാലാവസ്ഥ വ്യതിയാനം,പരിസ്ഥിതി ആഘാതം എന്നിവ മൂലം കേരളത്തിൽ എപ്പോൾ വേണമെങ്കിലും പ്രളയവും വരൾച്ചയും ഉണ്ടാകാമെന്നും,ഭൂമിയിൽ മഴവെള്ളം കെട്ടികിടക്കാൻ ഇടമുണ്ടായാലേ പ്രളയവും വരൾച്ചയും ഇല്ലാതാകു എന്നും രണ്ടിനെയും പ്രതിരോധിക്കാൻ ദീർഘകാല പദ്ധതികൾ സർക്കാർ തയ്യാറാക്കണമെന്നും ചെറിയാൻ ഫിലിപ് തുറന്നടിച്ചു.

‘അന്നം അമൃതം’ പദ്ധതിക്ക് മികച്ച പ്രതികരണം, മട്ടന്നൂർ ലയൺസ്‌ ക്ലബ് പ്രവർത്തനങ്ങൾ ശ്രദ്ധേയം

R E G I O N A L D E S K |

കണ്ണുർ: ലയൺസ്‌ ക്ലബ് നടപ്പാക്കുന്ന 'അന്നം അമൃതം ' പദ്ധതി ശ്രദ്ധേയമാകുന്നു.നിലവിലെ ഇന്റർനാഷണൽ പ്രസിഡണ്ട് ഡഗ്ലസ് അലക്‌സാണ്ടറിന്റെ ജന്മദിന വാരത്തോടനുബന്ധിച്ച് ആഗോളതലത്തിൽ നടപ്പാക്കുന്ന അന്നദാന സേവന പദ്ധതിയാണ് സംസ്ഥാനത്തും മികച്ച പ്രതികരണം നൽകുന്നത്.

ഒക്ടോബർ 10 മുതൽ 18 വരെയുള്ള ദിവസങ്ങളിൽ വിവിധ പരിപാടികൾ ക്ലബ്ബുകൾ ആസൂത്രണം ചെയ്ത് നടപ്പാക്കാൻ തുടങ്ങി.വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമുള്ള ഭക്ഷ്യകിറ്റ് വിതരണം മുതൽ തെരുവിൽ അലഞ്ഞു നടക്കുന്നവർക്കും ആദിവാസി കോളനിയിലും വരെ സേവന പ്രവർത്തനങ്ങൾ നടത്തി മാതൃകയാവുകയാണ് ലയൺസ്‌ പ്രസ്ഥാനം.

കൃത്യമായ ആസൂത്രണത്തോട്കൂടി അർഹരായവരുടെ കൈകളിലേക്ക് അന്നം എത്തിക്കുന്നു എന്നതാണ് പദ്ധതിയുടെ പ്രത്യേകതയെന്ന് ലയൺസ്‌ വക്താക്കൾ അറിയിച്ചു.കോവിഡ് പശ്ചാത്തലത്തിൽ ദുരിതമനുഭവിക്കുന്ന ആളുകളെയും കോളനികളെയും കണ്ടെത്തിയാണ് പരിപാടി മുന്നേറുന്നത്.അർഹരായവരെ കണ്ടെത്തുന്നതിന് സാമൂഹ്യ പ്രവർത്തകരുടെയും സഹായം ലഭ്യമാക്കുന്നുണ്ട്.

പദ്ധതി നടപ്പാക്കുന്നതിൽ മട്ടന്നൂർ ലയൺസ്‌ ക്ലബ് നടത്തുന്ന പ്രവർത്തനങ്ങൾ ശ്രദ്ധേയമായി.മട്ടന്നൂർ കൊളാരിയിലെ സച്ചിദാനന്ദ ബാലാമന്ദിരം ,ഇരിട്ടി മാടത്തിൽ പ്രവർത്തിക്കുന്ന മെറിലാക് അഗതി മന്ദിരം,ചാവശ്ശേരി ആവട്ടിയിലെ കോളനി എന്നിവിടങ്ങളിൽ ഭക്ഷ്യ കിറ്റുകളും ഭക്ഷണ വിതരണവും നടത്തിയതായി ഭാരവാഹികൾ അറിയിച്ചു.പാവപ്പെട്ട കുടുംബങ്ങൾക്കുള്ള ഭക്ഷ്യകിറ്റ് വിതരണവും ഇതിനകം നടന്നു കഴിഞ്ഞു.

വരും ദിവസങ്ങളിൽ തില്ലങ്കേരി ആദിവാസി കോളനിയിലും മേഖലയിലെ അഗതി മന്ദിരങ്ങളിലും പദ്ധതി നടപ്പിലാക്കുമെന്ന് ക്ലബ് ഭാരവാഹികൾ അറിയിച്ചു.

മമ്പറം ഇന്ദിരാഗാന്ധി മെഡിക്കൽ സെന്ററിൽ ഡോക്ടർ അർച്ചന സുരേഷിന്റെ സേവനം ലഭിക്കും

HEALTH CARE |

തലശ്ശേരി : മമ്പറം ഇന്ദിരാഗാന്ധി മെഡിക്കൽ സെന്ററിൽ തിങ്കളാഴ്ച
മുതൽ പ്രമുഖ ത്വക് രോഗ വിദഗ്ധ അർച്ചന സുരേഷിന്റെ സേവനം ലഭ്യമാകും.

തിങ്കൾ, വ്യാഴം ദിവസങ്ങളിൽ ഡോക്ടർ രോഗികളെ പരിശോധിക്കും. വൈകുന്നേരം 4 മണി മുതൽ 7 മണി വരെയാണ് പരിശോധന സമയം.

കെമിക്കൽ പീലിംഗ്, മുടി വളരാൻ പി ആർ പി ചികിത്സ, അരിമ്പാറ എടുത്തു കളയൽ, മുഖത്തും കഴുത്തിലുമുള്ള കറുത്ത പാടുകൾ, ചെറിയ കുരുക്കൾ എന്നിവ ഒഴിവാക്കുക തുടങ്ങിയ സ്കിൻ കെയർ സേവനങ്ങൾ ലഭ്യമാണെന്ന് മാനേജ്‌മന്റ് അറിയിച്ചു.