breaking news

Top Stories

വിടവാങ്ങി,കനൽ വഴികൾ താണ്ടിയ വിപ്ലവനായിക
| HAPPENING HOURS |

വിടവാങ്ങി,കനൽ വഴികൾ താണ്ടിയ വിപ്ലവനായിക

തിരുവനന്തപുരം: വിപ്ലവ നായിക കെ ആർ ഗൗരിയമ്മ അന്തരിച്ചു.101 വയസായിരുന്നു.തിരുവന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.ഇടയ്ക്ക് ആരോഗ്യം മെച്ചപ്പെട്ടതിനെ തുടർന്ന് മുറിയിലേക്കു മാറ്റിയിരുന്നെങ്കിലും വീണ്ടും തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരുന്നു.

കനൽ വഴികളിലൂടെ കടന്നുപോയ വിപ്ലവ നായികയായിരുന്നു ഗൗരിയമ്മ.ത്യാഗങ്ങൾ മാത്രം സഹിച്ച പഴയ കമ്മ്യൂണിസ്റ്റ്കാരി ഇനി ചരിത്രത്തിൽ ജ്വലിക്കുന്ന ഓർമയായി നിലനിൽക്കും.

വിപ്ലവ പ്രസ്ഥാനത്തിന്റെ പടനിലങ്ങളിൽ ചരിത്രം തിരുത്തിക്കുറിച്ച,സാധാരണക്കാരുടെയും കർഷകന്റെയും ഉന്നമനത്തിനായി ഒരു ജീവിതകാലം ഉഴിഞ്ഞുവെച്ച കേരള രാഷ്ട്രീയത്തിലെ പെൺ കരുത്തായിരുന്നു.

കടുത്ത പനീയും ശ്വാസ തടസവുമായി കഴിഞ്ഞ ആഴ്ചയാണ് അവരെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഗൗരിയമ്മയ്ക്ക് കോവിഡ് ഇല്ലെന്ന് ആശുപത്രി അധികൃതർ സ്ഥിരീകരിച്ചിരുന്നു.ശനിയാഴ്ച അവർ മരുന്നുകളോട് പ്രതികരിച്ചിരുന്നെങ്കിലും ഞായറാഴ്ച ഉച്ചയോടെ നില വഷളാവുകയും ആന്തരികാവയവങ്ങളിൽ അണുബാധ ഉണ്ടാവുകയും മരുന്നുകളോട് പ്രതികരിക്കാതെ മരണം സംഭവിക്കുകയുമായിരുന്നു.

കേരളാ രാഷ്ട്രീയത്തിന്റെ പെൺ ശബ്ദമായും കമ്മ്യൂണിസത്തിനും പുരോഗമന പ്രസ്ഥാനങ്ങൾക്കും വേണ്ടി ത്യാഗപൂർണ്ണമായ ജീവിതം നയിക്കുകയും ചെയ്ത ഗൗരിയമ്മയുടെ വിടവാങ്ങലിലൂടെ  ഒരു കാലഘട്ടത്തിന്റെ ചരിത്ര സ്മരണകൾക്ക് അന്ത്യം കുറിക്കുകയാണ്.കമ്യൂണിസത്തിന് വേണ്ടി ഉഴിഞ്ഞുവെച്ച ആ ജീവിതം ത്യാഗോജ്വലം തന്നെയായിരുന്നു എന്ന്  വിസ്മരിക്കാൻ പറ്റാത്ത ചരിത്ര രേഖകളായി ഓരോ കമ്മ്യൂണിസ്റ്റുകാരന്റെയും മനസ്സിൽ കുറിച്ചിവെച്ചിട്ടുണ്ട്.

1957 ലെ ഐക്യ കേരളാ സംസ്ഥാന രൂപീകരണ ശേഷം ഇ എം എസ് ന്റെ നേതൃത്വത്തിൽ അധികാരത്തിൽ വന്ന ആദ്യ കമ്മ്യൂണിസ്റ്റ്  മന്ത്രിസഭയിലെ അംഗമായിരുന്ന മുതിർന്ന നേതാവായിരുന്നു ഗൗരിയമ്മ.1919 ജൂലൈ 14 നായിരുന്നു ജനനം.1957,1960ലും കേരളാ നിയമസഭയിൽ ചേർത്തലയിൽനിന്നുള്ള അംഗമായി.1965 മുതൽ 1977 വരെയും 1980 മുതൽ 2006 വരെയും ആലപ്പുഴ അരൂരിൽനിന്ന് നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു.

ചേർത്തല താലൂക്കിലെ പട്ടണക്കാട് അന്ധകാരനഴി  ഗ്രാമത്തിൽ കളത്തിപറമ്പിൽ കെ എ രാമന്റെയും പാർവ്വതി അമ്മയുടെയും മകളായി ജനനം.തിരൂർ,ചേർത്തല എന്നിവിടങ്ങളിലെ പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം എറണാകുളം മ ഹാരാജാസ്‌ കോളേജിൽനിന്ന് ബിരുദവും  തിരുവനന്തപുരം ലോ കോളേജിൽനിന്ന് നിയമ ബിരുദവും നേടി.

ഗൗരിയമ്മ എന്ന വിപ്ലവം ഉള്ളിലുറങ്ങിയ കമ്മ്യൂണിസ്റ്റ്കാരി യുടെ ജീവിതത്തിലെ നാഴികക്കല്ലായിരുന്നു ജേഷ്ഠ സഹോദരൻ സുകുമാരന്റെ കൂടെയുള്ള രാഷ്ട്രീയ പ്രവർത്തനം.വിദ്യാർത്ഥി രഷ്ട്രീയത്തിലൂടെയായിരുന്ന് അത്.അവരുടെ രാഷ്ട്രീയ പ്രവർത്തനം ചെന്നെത്തിയത് ലോകത്ത് ആദ്യമായി ബാലറ്റിലൂടെ അധികാരത്തിലെത്തിയ ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയിൽ അംഗമാവുന്നിടത്താണ്.1957 ൽ തന്നെ അതെ മന്ത്രിസഭയിൽ അംഗമായിരുന്ന ടി വി തോമസുമായുള്ള ഗൗരിയമ്മയുടെ വിവാഹം നടന്നു.എന്നാൽ 1964ൽ കമ്മ്യൂണിസ്റ്റ് പാർട്ടി രണ്ടായി പിളർന്നപ്പോൾ തോമസ് സി പി ഐ യിലും ഗൗരിയമ്മ സിപിഎമ്മിലും നിലകൊണ്ടു.

കേരള കർഷക സംഘം, മഹിളാ സംഘം,സിപിഎം സംസ്ഥാന സെക്രെട്ടറിയേറ്റ് അംഗം, മന്ത്രി എന്നി നിലകളിൽ തിളങ്ങിയായ വ്യക്തിത്വമായിരുന്ന ഗൗരിയമ്മ പല കാരണങ്ങളാൽ  പാർട്ടിയോട് പിണങ്ങിയതും പിന്നീട് പാർട്ടി വിട്ടതും മറ്റൊരു ചരിത്രമായി മാറി.1994ൽ സിപിഎം ഗൗരിയമ്മയെ പാർട്ടിയിൽനിന്ന് പുറത്താക്കി.ആ കാലത്ത് അത് പലർക്കും അവിശ്വസനീയമായ വാർത്തയായിരുന്നു.1994ൽ തന്നെ ജനാധിപത്യ സംരക്ഷണ സമിതി( ജെ എസ് എസ് ) എന്ന പാർട്ടി രൂപീകരിച്ച് അതിന്റെ ജനറൽ സെക്രെട്ടറിയായി.1994ൽ തന്നെ യു ഡി എഫിന്റെ ഘടക കക്ഷിയായി  ഗൗരിയമ്മ ഒരേ സമയം കമ്മ്യൂണിസ്റ്റ് കേരളത്തെയും യു ഡി എഫിനെപ്പോലും  അമ്പരപ്പിച്ചു.യു ഡി എഫ് തട്ടകങ്ങളിലും ഗൗരിയമ്മ മന്ത്രിയായി കഴിവ് തെളിയിച്ചു.വീണ്ടും കമ്മ്യൂണിസ്റ്റ് പാർട്ടിയോട് അടുക്കുന്ന ഗൗരിയമ്മയുടെ വേറിട്ട മുഖമാണ് കേരള ജനത കണ്ടത്.

കോവിഡ് ചികിത്സ: സ്വകാര്യ ആശുപത്രികളുടേത് കൊള്ള: ഹൈക്കോടതി
| LATEST EDITION |

കോവിഡ് ചികിത്സ: സ്വകാര്യ ആശുപത്രികളുടേത് കൊള്ള: ഹൈക്കോടതി

കൊച്ചി: കോവിഡ് സാഹചര്യത്തിലും സ്വകാര്യ ആശുപത്രികൾ നടത്തുന്നത് കൊള്ളയാണെന്ന് കേരള ഹൈക്കോടതി.

ഒരു തരത്തിലും നീതീകരിയ്ക്കാനാകാത്ത നിരക്കാണ് സ്വകാര്യ ആശുപത്രികൾ രോഗികളിൽനിന് ഈടാക്കുന്നത്.ഇതുസംബന്ധിച്ച ഹർജികൾ പരിഗണിക്കുമ്പോഴാണ് ഹൈക്കോടതി സ്വകാര്യ ആശുപത്രി മാനേജ്മെന്റുകൾക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചത്.

ഒരു കഞ്ഞിക്ക് 1350 രൂപയും ഒരു രൂപയുടെ പാരാസെറ്റമോൾ , ഡോളോ ഗുളികകൾക്ക് 25 രൂപ മുതൽ 45 രൂപവരെയും വാങ്ങിയ ആശുപത്രികളുണ്ടെന്ന് കോടതി പറഞ്ഞു.

സാധാരണക്കാരും ചികിത്സ തേടി സ്വകാര്യ ആശുപത്രിയിലെത്തുന്ന സാഹചര്യത്തിൽ ജനങ്ങൾക്കൊപ്പം നിൽക്കേണ്ട നിങ്ങൾ നീതികരിക്കാത്ത ചാർജ് ഈടാക്കി രോഗികളിൽനിന്ന് വലിയ തുക വാങ്ങുന്നത് തെറ്റ് തന്നെയെന്ന് കോടതി പറഞ്ഞു.1000 രൂപ കൂലിയുള്ള ഒരാൾക്ക് രണ്ടര ലക്ഷം രൂപയുടെ ബില്ല് കൊടുക്കുന്നത് നീതീകരിക്കാനാവില്ലെന്നും ഹൈക്കോടതി പറഞ്ഞു.

കേസുമായി ബന്ധപ്പെട്ട് കോവിഡ് ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രികൾക്കായി ചികിത്സാ പ്രത്യേക നിരക്ക് നിശ്ചയിച്ചതായി സർക്കർ ഹൈക്കോടതിയെ അറിയിച്ചു.

NRI News

Regional Desk

കോവിഡ്: 24 മണിക്കൂർ സേവനവുമായി അയ്യല്ലൂരിൽ ഡി വൈ എഫ് ഐ ഹെൽപ് ഡെസ്ക്

| 24 മണിക്കൂർ സേവനം ലഭ്യമാണ്.ആശുപത്രി സേവനങ്ങൾക്കായി ആംബുലൻസ് സൗകര്യവും സജ്ജമാക്കിയിട്ടുണ്ട് |

മട്ടന്നൂർ: കോവിഡ് രൂക്ഷമായ പശ്ചാത്തലത്തിൽ സഹായവുമായി അയ്യല്ലൂരിൽ ഡി വൈ എഫ് ഐ നേതൃത്വത്തിൽ ഹെൽപ് ഡെസ്ക് പ്രവർത്തനം തുടങ്ങി.

ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ ഏത് സമയത്തും സഹായത്തിനായി പ്രവർത്തകരുടെ സഹായം ലഭ്യമായിരിക്കുമെന്ന് അയ്യല്ലൂർ വെസ്റ്റ് യുണിറ്റ് ഭാരവാഹികൾ അറിയിച്ചു. 24 മണിക്കൂർ സേവനം ലഭ്യമാണ്.ആശുപത്രി സേവനങ്ങൾക്കായി ആംബുലൻസ് സൗകര്യവും സജ്ജമാക്കിയിട്ടുണ്ട്.വീടുകളിലേക്ക് സാധനങ്ങൾ വാങ്ങുന്നതിനും സൗകര്യം പ്രയോജനപ്പെടുത്താം.
ഫോൺ : ശ്രീരാഗ് : 8281143012 ,സുനേഷ് : 9447186228 ,ആഗിന്ദ് : 8281549728 , ആഷാഡ് : 8547880958

അതി തീവ്ര മഴ: ജാഗ്രതാ നിർദേശം,കണ്ട്രോൾ റൂം തുറന്നു, തിരുവനന്തപുരത്ത് നാളെ വാക്‌സിനേഷനില്ല

| തിരുവനന്തപുരത്ത് നാളെ വാക്‌സിനേഷൻ ഇല്ല |

L I V E |

തിരുവനന്തപുരം: അറബിക്കടലിൽ ന്യുനമർദ്ദം രൂപപ്പെട്ടതിനെ തുടർന്ന് ഉണ്ടാകാൻ സാധ്യതയുള്ള അതി തീവ്ര മഴയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് കണ്ട്രോൾ റൂം തുറന്നു.

വിവിധ ജില്ലകളിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചതിന് പുറമെയാണിത്.റെഡ് അലേർട്ട് പ്രഖ്യാപിച്ചതിനാൽ നാളെ തിരുവനന്തപുരത്ത് വാക്‌സിനേഷൻ ഉണ്ടായിരിക്കില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ,കാസർഗോഡ്,ജില്ലകളിൽ രണ്ട് ദിവസത്തേക്കായി റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.ന്യുനമർദ്ദം ചുഴലിക്കാറ്റായി രൂപപ്പെട്ട് കേരളതീരം കടന്നുപോകാൻ സാധ്യതയുള്ള പശ്ചാത്തലത്തിലാണ് ജാഗ്രതാ നിർദ്ദേശം.

മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തി

| മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യയും ജില്ലാ ആശുപത്രിയിൽ എത്തിയപ്പോൾ |

കണ്ണൂർ: മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ കണ്ണൂർ ജില്ലാ ആശുപത്രിയിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യയും മന്ത്രിയോടൊപ്പമു ണ്ടായിരുന്നു.

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളും ജില്ലാ പഞ്ചായത്ത് ഇടപെടലുകളും മികച്ചതാണെന്ന് ആശുപത്രി പ്രവർത്തനങ്ങൾ അവലോകനം ചെയ്ത മന്ത്രി പറഞ്ഞു. നിലവിൽ ജീവനക്കാരുടെ കുറവുണ്ടെന്ന് സൂപ്രണ്ട് ഡോ.വി.കെ.രാജീവൻ മന്ത്രി യുടെ ശ്രദ്ധയിൽപ്പെടുത്തി.

കണ്ണൂർ ജില്ലാ പഞ്ചായത്ത് കഴിഞ്ഞ ദിവസം പ്രവർത്തനം തുടങ്ങിയ ഹെൽപ് ഡസ്കും മന്ത്രി സന്ദർശിച്ചു.കോവിഡ് രോഗികൾക്കായി ഒരുക്കുന്ന തീവ്ര പരിചരണ വിഭാഗത്തിന്റെ നിർമ്മാണ പുരോഗതിയും മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ വിലയിരുത്തി.നഴ്സസ് ദിനാചരണത്തിന്റെ ഭാഗമായി ജിലാ ആശുപത്രിയിലെ മുഴുവൻ നഴ്സുമാരെയും മന്ത്രി അഭിനന്ദിച്ച് മധുരം വിതരണം ചെയ്തു.

ആശുപത്രി സൂപ്രണ്ട് ഡോ.വി.കെ.രാജീവൻ , ഡെപ്യൂട്ടി സൂപണ്ട് ഡോ.ലേഖ , ജില്ലാ പഞ്ചായത്ത് സീനിയർ സൂപണ്ട് കെ ഷാജി. എന്നിവർ കൂടെയുണ്ടായിരുന്നു .

കോവിഡ് രോഗികൾക്ക് സഹായമായി തില്ലങ്കേരിയിൽ ഡി വൈ എഫ് ഐ വാഹനം

മട്ടന്നൂർ: കോവിഡ് വ്യാപന സാഹചര്യത്തിൽ സഹായവുമായി ഡി വൈ എഫ് ഐ തില്ലങ്കേരി നോർത്ത് മേഖലാ കമ്മറ്റി പ്രവർത്തകർ.

കോവിഡ് രോഗികൾക്കും പരിശോധനയ്ക്ക് പോകുന്നവർക്കുമായി വാഹനം തയ്യാറാക്കിയാണ് യുവജന സംഘടന മാതൃകയായത്.ഏത് സമയത്തും സഹായം ലഭ്യമാക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

ബ്ലോക്ക് സെക്രട്ടറി മുഹമ്മദ് സിറാജ് ഉദ്‌ഘാടനം ചെയ്തു. തില്ലങ്കേരി പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി , വൈസ് പ്രസിഡണ്ട് അണിയേരി ചന്ദ്രൻ, സരീഷ് പൂമരം, പി കെ രതീഷ്, എൻ സജു, സി പി ശ്രീജിൽ , എന്നിവർ സംസാരിച്ചു.
ഫോൺ : 8075131674 8606646405

കോവിഡ് സാഹചര്യത്തിൽ സൗജന്യ ആംബുലൻസ് സേവനം

മട്ടന്നൂർ: കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിൽ സൗജന്യ ആംബുലൻസ് സേവനമൊരുക്കി ഇടവേലിക്കൽ വാർഡിലെ നാട്ടുകാർ.

പഴശ്ശിയിലെ കന്നാട്ടുംകാവ് മൂലപ്പൊക്കൻ സ്മാരക മന്ദിരം കേന്ദ്രീകരിച്ചാണ് ആംബുലൻസ് സേവനം ലഭ്യമാക്കുക എന്ന് ഭാരവാഹികൾ അറിയിച്ചു.പഴശ്ശി വില്ലേജ് പരിധിയിൽ താമസിക്കുന്നവർക്കാണ് സേവനം ലഭിക്കുക. ഫോൺ: 9447912376 , 82811 43012 .

ഉറക്കം നഷ്ടപ്പെടുത്തുന്ന സ്വപ്‌നം ഇനിയെത്രനാൾ…..അനിശ്ചിതമായി നീളുന്ന കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അടച്ചിട്ട സ്കൂൾ..കടന്നുപോയത് കുട്ടികളുടെ കാലൊച്ചയില്ലാത്ത ഒരു അധ്യയന വർഷം ..ഇനിയും എത്രനാൾ എന്നറിയാത്ത കാത്തിരിപ്പ്. "ഉറക്കത്തിൽ കാണുന്നതല്ല യഥാർത്ഥ സ്വപ്നം..നമ്മുടെ ഉറക്കം നഷ്ടപ്പെടുത്തുന്നതാണ് യഥാർത്ഥ സ്വപ്നം "എ പി ജെ അബ്ദുൽ കലാമിന്റെ പ്രശസ്തമായ വാചകങ്ങൾ തൂക്കിയ ബോർഡ്.മട്ടന്നൂർ മധുസൂദനൻ തങ്ങൾ സ്മാരക സ്കൂളിൽ നിന്നുള്ള കാഴ്ച. വാക്‌സിനേഷന് എത്തി കാത്തു നിൽക്കുന്നവരെയും കാണാം.. photo |jginews