breaking news

നടി കങ്കണയ്ക്കും സഹോദരിക്കുമെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസ്

മുംബൈ; നടി കങ്കണ റണാവത്തിനും സഹോദരി രംഗോലിക്കുമെതിരെ രാജ്യദ്രോഹക്കുറ്റത്തിന് മുംബൈ പോലീസിന്റെ സമന്‍സ്. ഇരുവരോടും ഈ മാസം 26,27 തീയതികളില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നിര്‍ദേശം.

കങ്കണ ബോളിവുഡിനെ അപകീര്‍ത്തിപ്പെടുത്താനും വര്‍ഗീയ വിഭജനമുണ്ടാക്കാനും ശ്രമിക്കുന്നുവെന്ന് ആരോപിച്ച് ഒരു കാസ്റ്റിങ് ഡയറക്ടര്‍ നല്‍കിയ ഹര്‍ജിയില്‍ ബോംബെ ഹൈക്കോടതി വിശദമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. കോടതിയുടെ നിര്‍ദേശ പ്രകാരം ഇരുവര്‍ക്കുമെതിരെ പോലീസ് കേസെടുത്തിരുന്നു. ഇതേ തുടര്‍ന്നാണ് അന്വേശണ ഉദ്യോഗസ്ഥന് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇരുവരോടും ആവശ്യപ്പെട്ടിരിക്കുന്നത്.