breaking news

അര്‍ണബ് ഗോസ്വാമിയുടെ അറസ്റ്റിനെ അപലപിച്ച് കേന്ദ്രമന്ത്രിമാര്‍ രംഗത്ത്

അര്‍ണബ് ഗോസ്വാമിയുടെ അറസ്റ്റ് കൂടുതല്‍ വിവാദങ്ങള്‍ക്ക് വഴിവെക്കുന്നു. അര്‍ണബിനെ അറസ്റ്റ് ചെയ്തതിനെ അപലപിച്ച് കേന്ദ്രമന്ത്രിമാര്‍ രംഗത്തെത്തി. അര്‍ണബിന്റെ അറസ്റ്റ് മാധ്യമപ്രവര്‍തത്തനത്തിന് നേരെയുള്ള കടന്നു കയറ്റമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. അടിയന്തരാവസ്ഥയെ ഓര്‍മിപ്പിക്കുന്നതായിരുന്നു എന്ന് സംഭവമെന്ന് പ്രകാശ് ജാവേദ്ക്കര്‍ ട്വാീറ്റ് ചെയ്തു. മഹാരാഷ്ട്ര സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദും രംഗത്തെത്തി.

ഇന്ന് രാവിലെയാണ് അര്‍ണബ് ഗോസ്വാമിയെ മഹാരാഷ്ട്ര പോലീസ് അറസ്റ്റ് ചെയ്തത്. ആത്മഹത്യ പ്രേരണക്കുറ്റവുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റ്. മുംബൈയിലെ വസതിയില്‍ എത്തിയ പൊലീസ് അര്‍ണബിനെ ബലമായി അറസ്റ്റ് ചെയ്യുകയായിരുന്നു.

2018ല്‍ ആര്‍ക്കിടെക്റ്റ് ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ടാണ് അര്‍ണബിനെ അറസ്റ്റു ചെയ്തിരിക്കുന്നത്. ഇന്റീരിയര്‍ ഡിസൈനറായ ആന്‍വി നായിക്കിനെയും മാതാവ് കുമുദ് നായിക്കിനെയും 2018 മേയിലാണ് അലിബാഗിലെ അവരുടെ ബംഗ്ലാവില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആന്‍വിയുടെ ആത്മഹത്യ കുറിപ്പില്‍ അര്‍ണബ് അടക്കം മൂന്നു കമ്പനികളുടെ ഉടമകള്‍ വലിയ തുകകള്‍ നല്‍കാനുണ്ടെന്നും അതിനാലാണ് ഇത്തരത്തില്‍ ഒരു കടുത്ത തീരുമാനം എടുക്കുന്നതെന്നും വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അര്‍ണാബിനെതിരെ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തി കേസെടുക്കുകയായിരുന്നു.