breaking news

സ്വ​ര്‍​ണ​ക്ക​ട​ത്ത്: മൊ​ഴി​ക​ളി​ല്‍ വ്യ​ക്ത​ത വ​രു​ത്താ​ന്‍ എം. ​ശി​വ​ശ​ങ്ക​ര്‍ വീ​ണ്ടും ക​സ്റ്റം​സ് ഓ​ഫീ​സി​ല്‍

കൊ​ച്ചി: ന​യ​ത​ന്ത്ര ചാ​ന​ല്‍ വ​ഴി സ്വ​ര്‍​ണം ക​ട​ത്തി​യ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ന്‍ പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി എം. ​ശി​വ​ശ​ങ്ക​റി​നെ വീ​ണ്ടും ചോ​ദ്യം ചെ​യ്യു​ന്നു.

ചോ​ദ്യം ചെ​യ്യ​ലി​നാ​യി ശി​വ​ശ​ങ്ക​ര്‍ വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ക​സ്റ്റം​സ് ഓ​ഫീ​സി​ല്‍ ഹാ​ജ​രാ​യി. ഇ​തു ര​ണ്ടാം ത​വ​ണ​യാ​ണ് സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ല്‍ ശി​വ​ശ​ങ്ക​ര്‍ ക​സ്റ്റം​സി​ന് മു​ന്നി​ലെ​ത്തു​ന്ന​ത്. മ​റ്റു​പ്ര​തി​ക​ളി​ല്‍​നി​ന്നു ല​ഭി​ച്ച വി​വ​ര​ങ്ങ​ളും നേ​ര​ത്തെ ന​ല്‍​കി​യ മൊ​ഴി​ക​ളി​ലും വ്യ​ക്ത​ത വ​രു​ത്തു​ക എ​ന്ന​താ​ണ് ശി​വ​ശ​ങ്ക​റി​നെ ര​ണ്ടാം​ത​വ​ണ​യും ചോ​ദ്യം ചെ​യ്യ​ലി​ലൂ​ടെ ല​ക്ഷ്യ​മാ​ക്കു​ന്ന​തെ​ന്നാ​ണു ക​സ്റ്റം​സ് ന​ല്‍​കു​ന്ന സൂ​ച​ന​ക​ള്‍.

കേ​സി​ലെ മു​ഖ്യ​പ്ര​തി​ക​ളെ വീ​ണ്ടും ചോ​ദ്യം ചെ​യ്യാ​ന്‍ ക​സ്റ്റം​സി​നു കോ​ട​തി അ​നു​മ​തി ന​ല്‍​കി​യി​ട്ടു​ണ്ട്. പു​തു​താ​യി ല​ഭി​ച്ച തെ​ളി​വു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ കേ​സി​ല്‍ കൂ​ടു​ത​ല്‍ പ്ര​തി​ക​ളു​ണ്ടാ​കാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്നും പ്ര​തി​ക​ളെ വീ​ണ്ടും ചോ​ദ്യം ചെ​യ്യേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണെ​ന്നും അ​ന്വേ​ഷ​ണ​സം​ഘം കോ​ട​തി​യി​ല്‍ ബോ​ധി​പ്പി​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണ് അ​നു​മ​തി ല​ഭി​ച്ച​ത്.

സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ലെ മു​ഖ്യ​പ്ര​തി​ക​ളാ​യ സ്വ​പ്ന സു​രേ​ഷ്, സ​രി​ത്, സ​ന്ദീ​പ് നാ​യ​ര്‍ എ​ന്നി​വ​രെ ജ​യി​ല്‍ വാ​ര്‍​ഡ​ന്‍റെ സാ​ന്നി​ധ്യ​ത്തി​ല്‍ ചോ​ദ്യം ചെ​യ്യാ​നാ​ണ് സാ​ന്പ​ത്തി​ക കു​റ്റ​കൃ​ത്യ​ങ്ങ​ള്‍​ക്കാ​യു​ള്ള കൊ​ച്ചി​യി​ലെ പ്ര​ത്യേ​ക അ​ഡീ​ഷ​ണ​ല്‍ ചീ​ഫ് ജു​ഡീ​ഷ​ല്‍ മ​ജി​സ്ട്രേ​റ്റ് കോ​ട​തി അ​നു​മ​തി ന​ല്‍​കി​യ​ത്.