breaking news

ഇടുക്കിയില്‍ പീഡനത്തിന് ഇരയായതിനെ തുടര്‍ന്ന് തീകൊളുത്തിയ ദളിത് പെണ്‍കുട്ടി മരിച്ചു

തൊടുപുഴ: വാളയാറിലെ പെണ്‍കുട്ടികളുടേതുപോലെ ഇടുക്കി നരിയംപറയിലും മറ്റൊരു ദളിത് പെണ്‍കുട്ടിക്കുകൂടി ജീവന്‍ നഷ്ടമായി. ഓട്ടോ ഡ്രൈവറുടെ പീഡനത്തിനിരയായതിനെ തുടര്‍ന്ന് തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച പെണ്‍കുട്ടിയാണ് ഒടുവില്‍ മരണത്തിനുകീഴടങ്ങിയത്. പതിനേഴുകാരിയായ ദളിത് പെണ്‍കുട്ടിയെ കഴിഞ്ഞ 23നാണ് പെണ്‍കുട്ടി തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചത്. തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ ഇന്നാണ് മരിച്ചത്.

നരിയമ്ബാറയില്‍ ഓട്ടോഡ്രൈവറായ യുവാവ് പ്രണയം നടിച്ച് പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. സംഭവം അറിഞ്ഞ വീട്ടുകാര്‍ പൊലിസില്‍ പരാതി നല്‍കി. പിന്നാലെ ഒളിവില്‍ പോയ പ്രതി, പെണ്‍കുട്ടി ആത്മഹത്യശ്രമം നടത്തിയതോടെ പൊലിസില്‍ കീഴടങ്ങുകയായിരുന്നു. ഇയാള്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനാണ്.