breaking news

കെ. എം ഷാജി കോഴ വാങ്ങിയെന്ന ആരോപണം; നിയമനടപടികളിലേക്ക് കടന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

കെ. എം ഷാജി എംഎല്‍എ കോഴ വാങ്ങിയെന്ന പരാതിയില്‍ നിയമനടപടികളിലേക്ക് കടന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഷാജിക്കെതിരെ കള്ളപ്പണം വെളുപ്പിക്കല്‍ ആക്‌ട് പ്രകാരം കേസെടുക്കാനാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ തീരുമാനം. അടുത്ത മാസം പത്തിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കെ. എം ഷാജിയെ ചോദ്യം ചെയ്യും.

അഴീക്കോട് ഹൈസ്‌കൂളിന് പ്ലസ് ടു അനുവദിക്കാന്‍ കോഴവാങ്ങിയെന്ന കേസിലാണ് ഇഡിയുടെ അന്വേഷണം. ഇതുമായി ബന്ധപ്പെട്ട് വിജിലന്‍സും കെ. എം ഷാജിക്കെതിരെ അന്വേഷണം നടത്തുന്നുണ്ട്. ഷാജിക്കെതിരെ കേസെടുത്ത വിജിലന്‍സ് വിശദമായ അന്വേഷണമാണ് നടത്തുന്നത്.

2014ല്‍ 30 ലക്ഷം രൂപ സംഭാവന ഇനത്തില്‍ വരുമാനമായി സ്‌കൂള്‍ മാനേജ്മെന്റിന് ലഭിച്ചിരുന്നു. ഇതില്‍ അഞ്ച് ലക്ഷം രൂപ ചെലവഴിച്ചു. ഈ തുകയില്‍ 25 ലക്ഷം രൂപ ഷാജിക്ക് പ്രതിഫലമായി നല്‍കിയതായാണ് കണ്ടെത്തിയിരിക്കുന്നത്. കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പത്മനാഭനാണ് കെ. എം ഷാജിക്കെതിരെ രംഗത്തെത്തിയത്.