breaking news

കേരളത്തില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

തിരുവനന്തപുരം : കേരളത്തില്‍ തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം ദുര്‍ബലമായി തുടരുന്നു . കേരളത്തിലും ലക്ഷദ്വീപിലും ചില പ്രദേശങ്ങളില്‍ ഒറ്റപ്പെട്ട മഴ ലഭിച്ചത് മാറ്റി നിര്‍ത്തിയാല്‍ സംസ്ഥാനത്ത് പൊതുവേ തെളിഞ്ഞ കാലാവസ്ഥയായിരുന്നു . പാലക്കാട്, വര്‍ക്കല, കാഞ്ഞിരപ്പള്ളി, പെരുമ്ബാവൂര്‍, ഇടുക്കി എന്നിവിടങ്ങളില്‍ ഓരോ സെന്റിമീറ്റര്‍ വീതം മഴയാണ് ലഭിച്ചത് . വരും ദിവസങ്ങളിലും സംസ്ഥാനത്ത് സമാന കാലാവസ്ഥ തുടരുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു .

ഒക്ടോബര്‍ 03 വരെ കേരളത്തിലും ലക്ഷദ്വീപിലും ഇടിയോടുകൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട് . സെപ്റ്റംബര്‍ 30ന് കേരളത്തിലും മാഹിയിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നല്‍കി .