breaking news

നടി ഖുഷ്ബു സുന്ദര്‍ അറസ്റ്റില്‍

ബിജെപി നേതാവും നടിയുമായ ഖുഷ്ബു സുന്ദര്‍ അറസ്റ്റില്‍. ചിദംബരത്ത് പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ പോയപ്പാഴാണ് ഖുഷ്ബുവിനെ പോലീസ് അറസ്റ്റ് ചെയ്തത്. മുട്ടുക്കാട് എന്ന സ്ഥലത്ത് വെച്ചാണ് അറസ്റ്റ് ചെയ്തതെന്നാണ് റിപ്പോര്‍ട്ട്. അടുത്തിടെ വിസികെ നേതാവിന്റെ മനുസ്മൃതി പരാമര്‍ശത്തിനെതിരെ ബിജെപിയുടെ നേതൃത്വത്തിലാണ് പ്രതിശേധ സമരം സംഗടിപ്പിച്ചത്.

സമരത്തിന് സര്‍ക്കാര്‍ അനുമതി നിഷേധിച്ചിരുന്നു. ഇത് വകവെക്കാതെയാണ് ഖുഷ്ബുവും സംഘവും സമരത്തിനിറങ്ങിയത്. ചിദംബരത്തേക്ക് പുറപ്പെട്ട ഖുഷ്ബുവിനെയും അനുയായികളെയും തടഞ്ഞ് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.