breaking news

തന്നെ വധിക്കാന്‍ ക്വട്ടേഷന്‍ നല്‍കി; കെ.എം ഷാജി പരാതി നല്‍കി

കണ്ണൂര്‍: തനിക്ക് വധഭീഷണിയുണ്ടെന്ന് വെളിപ്പെടുത്തി മുസ്ലിംലീഗ് നേതാവ് കെ.എം ഷാജി എം.എല്‍.എ. കണ്ണൂര്‍ പാപ്പിനിശ്ശേരിയിലെ ചിലര്‍ ഇതിനായി മുംബൈയിലെ ഗുണ്ടാ സംഘത്തെ ബന്ധപ്പെട്ടെന്നും കാണിച്ചു കെ.എം.ഷാജി മുഖ്യമന്ത്രിയ്ക്കും ഡി.ജി.പിയ്ക്കും പരാതി നല്‍കി.

പാപ്പിനിശേരിയിലെ വ്യക്തി ഗുണ്ടാസംഘവുമായി നടത്തുന്ന സംഭാഷണങ്ങളുടെ വോയ്‌സ്‌ക്ലിപ്പുകളടക്കമാണ് പരാതി നല്‍കിയത്. 25 ലക്ഷം രൂപയ്ക്ക് ബോംബെ അധോലോക സംഘത്തിന് ക്വട്ടേഷന്‍ ഉറപ്പിച്ച ഓഡിയോ ക്ലിപ്പ് ഉടന്‍ പുറത്തുവിടുമെന്ന് ഷാജി അറിയിച്ചു.

നിലപാടുകളുടെ പേരിലാണ് ഭീഷണിയെന്ന് കെ. എം ഷാജി പറഞ്ഞു.ഓഡിയോ ക്ലിപ്പില്‍ വധ ഗുഢാലോചന വ്യക്തമായിട്ടുണ്ട്. സംസാരിക്കുന്ന ആളുകള്‍ക്ക് രാഷ്ട്രീയ ബന്ധമുണ്ട്. ടി. പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളെ ഒളിപ്പിച്ചവര്‍ക്ക് ഇതുമായി ബന്ധമുണ്ടെന്ന് കരുതുന്നുവെന്നും അദ്ദേഹം പറഞ്ഞു.