breaking news

കുവൈത്തിലേക്ക് യാത്രതിരിച്ച നിരവധി മലയാളികള്‍ ദുബൈയില്‍ കുടുങ്ങി കിടക്കുന്നു

കുവൈത്തിലേക്ക് യാത്രതിരിച്ച നൂറുകണക്കിന് മലയാളികള്‍ ദുബൈയില്‍ കുടുങ്ങി കിടക്കുകയാണ്. കുവൈത്തിലേക്ക് സര്‍വീസ് നടത്തുന്ന വിമാനകമ്ബനികള്‍ ടിക്കറ്റ് തുക കുത്തനെ വര്‍ധിപ്പിച്ചതോടെയാണ് ഇവര്‍ പെട്ടു പോയത്.

500 ദിര്‍ഹത്തിന് താഴെയുള്ള ടിക്കറ്റിന് ഇപ്പോള്‍ അയ്യായിരത്തോളമാണ് നിരക്ക് ഉയര്‍ത്തിയത്. വന്‍തുക വാടക നല്‍കേണ്ടതിനാല്‍ ദുബൈയില്‍ താമസവും തുടരാന്‍ കഴിയാത്ത അവസ്ഥയിലാണ് ഇവര്‍. ഇന്ത്യയില്‍ നിന്ന് നേരിട്ട് കുവൈത്തിലേക്ക് പോകാന്‍ അനുമതിയില്ലാത്ത സാഹചര്യത്തിലാണ് ഇവര്‍ ദുബൈ വഴി യാത്ര ചെയ്യാന്‍ തീരുമാനിച്ചത്.