breaking news

സംസ്ഥാനത്തൊട്ടാകെ നിരോധനാജ്ഞ ഇല്ല; ജില്ലകളിലെ സാഹചര്യം നോക്കി കളക്ടര്‍മാര്‍ ഉത്തരവിറക്കും

തിരുവനന്തപുരം: സംസ്ഥാത്താകെ നിരോധനാജ്ഞ ഇല്ല. ജില്ലകളിലെ സാഹചര്യം നോക്കി കളക്ടര്‍മാര്‍ ഉത്തരവിറക്കും. ആരാധനാലയങ്ങളിലെ ഇളവിലും കളക്ടര്‍മാര്‍ വ്യക്തത വരുത്തും. റവന്യു മന്ത്രി ഇ ചന്ദ്ര ശേഖരനാണ് ഇക്കാര്യം അറിയിച്ചത്.

കഴിഞ്ഞ ദിവസമാണ് സംസ്ഥാനത്ത് സര്‍ക്കാര്‍ 144 പ്രഖ്യാപിച്ചത്. കൊറോണ കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ഒരു മാസത്തേക്ക് സര്‍ക്കാര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ഒരുസമയം അഞ്ചുപേരില്‍ കൂടുതല്‍ ഒന്നിച്ച്‌ നില്‍ക്കാന്‍ പാടില്ലെന്നാണ് സര്‍ക്കാരിന്റെ നിര്‍ദ്ദേശം. അതേസമയം വിവാഹ, മരണ ചടങ്ങുകള്‍ക്ക് നിലവിലുള്ള ഇളവ് തുടരും.