breaking news

സ്വപ്ന അഡ്മിറ്റായ ദിവസം അനില്‍ അക്കരെ ആശുപത്രിയിലെത്തി; എന്തിനെന്ന് എന്‍ ഐ എ

തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷിനെ അനില്‍ അക്കര എംഎല്‍എ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചിരുന്നതായി കണ്ടെത്തല്‍. സന്ദര്‍ശന ഉദ്ദേശം എന്തായിരുന്നു എന്ന് എന്‍ഐഎ ആരാഞ്ഞു.

സ്വപ്നയെ പ്രവേശിപ്പിച്ച രാത്രി അനില്‍ അക്കര എംഎല്‍എ ആശുപത്രിയിലെത്തിയതായാണ് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്. സ്വപ്ന ആശുപത്രിയില്‍ കഴിഞ്ഞ ആറ് ദിവസങ്ങളില്‍ അവിടെ സന്ദര്‍ശിച്ച പ്രമുഖരുടെ വിവരങ്ങള്‍ എന്‍ഐഎ പരിശോധിക്കുകയാണ്. മെഡിക്കല്‍ കോളേജ് അധികൃതരില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചു. നഴ്സുമാരുടെ ഫോണ്‍ വിവരങ്ങള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.