breaking news

വാളയാര്‍ കേസില്‍ തന്നെ മാറ്റിയതെന്തിന്?… മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പബ്ലിക് പ്രോസിക്യൂട്ടര്‍

വാളയാര്‍ കേസില്‍ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പബ്ലിക് പ്രോസിക്യൂട്ടര് ജലജ മാധവന്‍. മൂന്ന് മാസത്തിന് ശേഷം തന്നെ പബ്ലിക് പ്രോസിക്യൂട്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റിയത് എന്തിനാണെന്ന് വിശദീകരിക്കണം. വാളയാര്‍ കേസില്‍ പ്രോസിക്യൂട്ടര്‍ വീഴ്ച വരുത്തിയെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയില്‍ വ്യക്തത വേണമെന്നും ജലജ മാധവന്‍ ആവശ്യപ്പെട്ടു.

ഇടതുപക്ഷ അനുഭാവിയും ഓള്‍ ഇന്ത്യ ലോയേഴ്‌സ് യൂനിയന്‍ അംഗവുമാണ് ജലജ മാധവന്‍. കഴിഞ്ഞ ദിവസം ഫേസ്ബുക്കിലൂടെയും ഇവര്‍ തന്റെ ആവശ്യം ഉന്നയിച്ചിരുന്നു. വെറും മൂന്ന് മാസം കൊണ്ട് ആഭ്യന്തര വകുപ്പാണ് തന്നെ മാറ്റി ലത ജയരാജിനെ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചത്. പ്രതിക്കായി ഹാജരായ സി ഡബ്ല്യൂ സി ചെയര്മാനെതിരെ നിലപാട് സ്വീകരിച്ചതിനാണ് തന്നെ മാറ്റിയതെന്നും ജലജ മാധവന്‍ ഫേസ്ബുക്കില്‍ കുറിച്ചു.