breaking news

സംസ്ഥാനത്ത് രണ്ട് കൊവിഡ് മരണം കൂടി; മരിച്ചത് വയനാട്, കോഴിക്കോട് സ്വദേശികള്‍

കോഴിക്കോട്: സംസ്ഥാനത്ത് രണ്ട് പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. വയനാട്, കോഴിക്കോട് സ്വദേശികള്‍ ആണ് മരിച്ചത്. കോഴിക്കോട് കളന്‍തോട് അങ്ങാടിയില്‍ പലചരക്കു വ്യാപാരി ആയിരുന്ന പരതപ്പൊയില്‍ സ്വദേശി ഇറക്കോട്ടുമ്മല്‍ സുലൈമാന്‍ ആണ് മരിച്ചത്. അറുപത്തിനാല് വയസായിരുന്നു. വൃക്ക സംബന്ധമായ അസുഖത്തിന് ചികിത്സയിലിരിക്കെ സ്വകാര്യ ആശുപതിയിലാണ് മരണം. മരണാനന്തരം നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്.

വയനാട്ടില്‍ മീനങ്ങാടി ചെന്നലോത്ത് സ്വദേശി കൃഷ്ണന്‍ ആണ് മരിച്ചത്. അറുപത് വയസായിരുന്നു ഈ മാസം 13 നാണ് കൊവിഡ് സ്ഥിരീകരിച്ച് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രമേഹരോഗിയായിരുന്നു. ഇന്ന് പുലര്‍ച്ചെ മരണം സ്ഥിരീകരിച്ചു.