breaking news

2021ഓടെ ലോകത്ത് 15കോടി പേര്‍ ദരിദ്രരാകുമെന്ന് ലോകബാങ്ക്

വാഷിങ്ടണ്‍; കോവിഡിനെതിരെ ലോകം മുഴുവന്‍ പോരാടുമ്പോള്‍ ഞെട്ടിപ്പിക്കുന്ന ഒരു റിപ്പോര്‍ട്ടുമായി ലോകബാങ്ക്. കോവിഡ് മഹാമാരി 2021ഓടെ ലോകത്ത് 15 കോടി പേരെ കടുത്ത ദാരിദ്ര്യത്തിലാക്കാന്‍ സാധ്യതയുണ്ടെന്നാണ് ലോകബാങ്കിന്റെ മുന്നറിയിപ്പ്. നിലവിലെ ലോകത്തെ സമ്പദ്ഘടന മുരടിപ്പിനെ ആസ്പദമാക്കിയാണ് പുതിയ മുന്നറിയിപ്പ് ലോകബാങ്ക് പുറത്തുവിട്ടത്. രാജ്യങ്ങള്‍ മൂലധനം,തൊഴില്‍, നൈപുണി എന്നിവ പുതിയ സംരംഭങ്ങളിലേക്കും മറ്റ് മേഖലകളിലേക്കും ഉപയോഗിക്കാന്‍ തയ്യാറാകണമെന്നും ലോകബാങ്ക് പുറത്തുവിട്ട റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

ഈ വര്‍ഷംതന്നെ മഹാമാരി 8.8 കോടിമുതല്‍ 11.5 കോടി ആളുകളെ ദാരിദ്ര്യത്തിലേക്ക് തള്ളിവിടും. 2021-ഓടെ ഇത് 15 കോടിയിലെത്തും. 2020-ല്‍ ലോകത്തെ ദാരിദ്ര്യനിരക്ക് 7.9 ശതമാനമായി കുറയുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍, കോവിഡും ആഗോളമാന്ദ്യവും ലോകത്തെ 1.4 ശതമാനത്തെ കടുത്ത ദാരിദ്ര്യത്തിലേക്ക് തള്ളിവിടുകയാണ് -ലോകബാങ്ക്‌ഡേവിഡ് മാല്‍പാസ് പറഞ്ഞു.