breaking news

Business

വാക്‌സിനെടുത്തവർക്ക് നിക്ഷേപത്തിന് കൂടുതൽ പലിശ:കോവിഡ് കാല പദ്ധതിയുമായി ബാങ്കുകൾ

BUSINESS DESK

കൊച്ചി : കോവിഡ് പ്രതിരോധ വാക്‌സിനേഷനെ പ്രോത്സാഹിപ്പിക്കാനായി നിക്ഷേപങ്ങൾക്ക് കൂടുതൽ പലിശ നൽകുന്ന നൽകുന്ന പദ്ധതികളുമായി പൊതുമേഖലാ ബാങ്കുകൾ.

ഒരു ഡോസ് എങ്കിലും കുത്തിവെപ്പ് സ്വീകരിച്ചവർക്ക് 0.30 അധിക പലിശ 999 ദിവസത്തെ നിക്ഷേപത്തിന് യുക്കോ ബാങ്ക് വാഗ്ദാനം ചെയ്തു.ഇമ്മ്യൂൺ ഇന്ത്യ ഡെപ്പോസിറ്റ് സ്കീം എന്ന പേരിൽ സെൻട്രൽ ബാങ്കും പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്.1111 ദിവസത്തെ നിക്ഷേപത്തിന് കാൽ ശതമാനം പലിശ വാഗ്ദാനം ചെയ്യുന്നതാണ് പദ്ധതി.

പുതിയ നിക്ഷേപങ്ങളെ ആകർഷിക്കുക എന്ന മാർക്കറ്റിങ് തന്ത്രമാണ് കോവിഡ് കാലത്ത് പ്രമുഖ ബാങ്കുകൾ പയറ്റുന്നത്.വരും ദിവസങ്ങളിൽ കൂടുതൽ ബാങ്കുകൾ കോവിഡ് കാല പദ്ധതികളുമായി വരുന്നുണ്ടെന്നാണ് സാമ്പത്തിക മേഖലയിലെ പ്രമുഖർ പറയുന്നത്.

വരുന്നു, സുന്ദരൻ സിട്രൻ സി 5 എയർ ക്രോസ് ഇന്ത്യൻ നിരത്തുകളിലേക്ക്…

നഗരങ്ങളിലെ പുരോഗതിയുടെ ചുവടുമാറ്റം പലപ്പോഴും ദൃശ്യമാകുന്നത് നിരത്തുകളിൽ വാഹനങ്ങളിലൂടെയാണ്.കാലം മാറിയതോടെ പുതു തലമുറ വാഹനങ്ങളുടെ വലിയ നിര തന്നെയാണ് എങ്ങും കാണാൻ കഴിയുന്നത്.

പഴയ തലമുറ വാഹനങ്ങളിൽ നിന്ന് പുതു തലമുറയിലേക്കുള്ള ചുവടുമാറ്റം പെട്ടന്നായിരുന്നു.വാഹന നിർമ്മാണ കമ്പനികൾതന്നെ പലവിധ മോഡലുകൾ അവതരിപ്പിക്കാൻ തുടങ്ങിയതോടെ വാഹനപ്രേമികൾക്ക്പോലും കൺഫ്യൂഷൻ ആയ അവസ്ഥയാണ്.

കാറുകൾ ഹാച്ച് ബാക്കിൽനിന്ന് സെഡാനിലേക്കും സെഡാനിൽനിന്ന് എസ് യു വി യിലേക്കും മാറിയതോടെ വാഹനപ്രേമികളുടെ ചിന്തകളിൽ തന്നെ സ്ഫോടനാത്മകമായ മാറ്റങ്ങളാണ് സൃഷ്ടിച്ചത്.
ശക്തിയും അഴകും സുഖവും വേഗതയും ഒത്തിണങ്ങിയ എസ് യു വി യിലേക്കാണ് ഇപ്പോൾ എല്ലാവരുടെയും നോട്ടം. ഹ്യൂണ്ടായ്,കിയ , മാരുതി,ഹോണ്ട തുടങ്ങിയ പ്രമുഖ വാഹന നിർമ്മാതാക്കളെല്ലാം എസ് യു വിയിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കയാണ്.

ഇത്തരത്തിൽ ഇന്ത്യൻ വാഹന വിപണിയെ ആകർഷിക്കാനായി ഫ്രഞ്ച് വാഹന നിർമാതാക്കളായ സിട്രൻ സി 5 എയർക്രോസ് എസ് യു വി ഇന്ത്യൻ നിരത്തുകളിൽ എത്തുകയാണ്.ബുക്കിംഗ് ആരംഭിച്ചുകഴിഞ്ഞു.ഏപ്രിൽ 6 ന് മുൻപ് ബുക്ക് ചെയ്യുന്നവർക്ക് പ്രീ ബുക്കിംഗ് ഓഫറുകളും കമ്പനി പ്രഖ്യാപിച്ചുകഴിഞ്ഞു.

ആകർഷകമായ ഡിസൈനാണ് സിട്രൻ സി 5 എയർക്രോസ് എസ് യു വിയുടെ പ്രധാന ആകർഷണം എന്ന് പറയാതെ വയ്യ.എടുപ്പുള്ള യൂറോപ്യൻ ഡിസൈനിൽ മനോഹരമായ ഗ്രില്ലും ഹെഡ്‍ലാംപും ഫോഗ് ലൈറ്റും റണ്ണിങ് ലാമ്പുമെല്ലാം പ്രവചനാതീതമായ ഭംഗിയാണ് നൽകുന്നത്.

18 ഇഞ്ച് ഡ്യൂവൽ ടോൺ അലോയ് വീലുകൾ ക്രോം ഫോക്സ് ഡ്യൂവൽ ഏക്സ്‌ഹോസ്റ്റ് പൈപ്പുകൾ ത്രീ ഡി എൽ ഇ ഡി ടെയിൽ ലാമ്പുകൾ എന്നിവയൊക്കെ സിട്രൻ സി 5 എയർക്രോസ് എസ് യു വിയെ കൂടുതൽ ആകർഷകമാക്കുന്നു.
ഭംഗിയോടൊപ്പം ഡ്രൈവിങ്ങും സുഖകരമാക്കാൻ പ്രത്യേകം ശ്രദ്ധ ചെലുത്തിയിട്ടുണ്ട് ഇതിന്റെ നിർമാതാക്കൾ.ദീർഘദൂര യാത്ര ആഗ്രഹിക്കുന്നവരെ ലക്‌ഷ്യം വെച്ചാണ് സീറ്റിന്റെ ക്രമീകരണങ്ങൾ.ക്രമീകരിക്കാവുന്ന സീറ്റുകളും സ്റ്റിയറിങ്ങും ഉണ്ട്.ഡാഷ് ബോർഡിലെ 8 ഇഞ്ച് ടച്ച് സ്ക്രീനും 12 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും സ്മാർട്ട് ഫോൺ കണക്ടിവിറ്റിയും ഓട്ടോമാറ്റിക് എയർ കണ്ടിഷണറും ഭംഗിയുള്ള ഇന്റീരിയറും വാഹനത്തെ കൂടുതൽ മികവുറ്റതാക്കുന്നു.

പനോരമിക് സൺ റൂഫ്,ഹാൻഡ്ഫ്രീ ടെയിൽ ഗേറ്റ് ഓപ്പണിങ്,പവെർഡ് ഡ്രൈവർ സീറ്റ്,ക്രോസ് ട്രാഫിക് ഡിറ്റക്ഷൻ,അറ്റെൻഷൻ അസിസ്റ്റന്റ്,ഹീൽ ഹോൾഡ് അസിസ്റ്റ്,ഓട്ടോ ഹൈ ബീം ഹെഡ് ലൈറ്റുകൾ,ഒന്നിലധികൾ എയർ ബാഗുകൾ എന്നിവയും പ്രത്യേകതകളാണ്1670 മില്ലിമീറ്റർ ഉയരവും 4500 മില്ലിമീറ്റർ നീളവും 230 മില്ലിമീറ്റർ ഗ്രൗണ്ട് ക്‌ളിയറൻസും സിട്രൻ സി 5 എയർക്രോസ് എസ് യു വിയുടെ പ്രധാന ആകർഷണങ്ങളാണ്.
പെർള വൈറ്റ്,കുമുലസ് ഗ്രേ,റ്റിജുക്ക ബ്ലൂ,പെർള നേറ ബ്ലാക്ക് എന്നി കളറുകളിൽ ലഭ്യമാണ്.

photo |cardekho.com

ശ്രീചന്ദ് സ്പെഷ്യലിറ്റി ആശുപത്രിയിൽ സൗജന്യ അസ്ഥിരോഗ നിർണ്ണയ ക്യാമ്പ്

|അസ്ഥി രോഗങ്ങൾ നേരത്തെ കണ്ടെത്തി സങ്കീർണ്ണതകൾ ഒഴിവാക്കുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് ശ്രീചന്ദ് സ്പെഷ്യലിറ്റി ആശുപത്രി സി ഇ ഒ നിരൂപ് മുണ്ടയാടൻ അറിയിച്ചു|

കണ്ണൂർ: സംസ്ഥാനത്തെ മികച്ച സ്പെഷ്യലിറ്റി ആശുപത്രിയായ കണ്ണൂരിലെ ശ്രീചന്ദ് സ്പെഷ്യലിറ്റി ആശുപത്രിയിൽ സൗജന്യ അസ്ഥിരോഗ നിർണ്ണയ ക്യാമ്പ് തുടങ്ങി.ഈ മാസം 28 വരെ ഉണ്ടായിരിക്കും.
അത്യന്താധുനിക സംവിധാനങ്ങളോടെ പ്രവർത്തിക്കുന്ന ഓർത്തോപീഡിക്‌സ്-ജോയിന്റ് റീപ്ലേസ്‌മെന്റ്& സ്പോർട്സ് മെഡിസിൻ വിഭാഗത്തിന്റെ നേതൃത്വത്തിലാണ് ക്യാമ്പ് നടത്തുന്നത്.

എല്ലുകൾക്കുണ്ടാകുന്ന പ്രശ്നങ്ങൾ കണ്ടെത്താനുള്ള വിദഗ്ധ ഡോക്ടർമാരുടെ സംഘത്തിന്റെ പരിശോധനയും ക്യാമ്പിൽ ലഭ്യമായിരിക്കും.മുട്ട് മാറ്റിവെയ്ക്കൽ , ACL പോലുള്ള ചികിത്സ ആവശ്യമുള്ളവർക്ക് ചികിത്സ നിർണ്ണയിക്കാൻ ക്യാമ്പ് സഹായകമാകുമെന്ന് ക്യാമ്പ് നയിക്കുന്ന വിദഗ്ധ ഡോക്ടർമാരുടെ സംഘം അറിയിച്ചു.

ശ്രീചന്ദ് സ്പെഷ്യലിറ്റി ആശുപത്രിയുടെ സാമൂഹ്യ സേവന പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഓർത്തോ വിഭാഗത്തിന്റെ വിദഗ്ധ സേവനം പൊതുജനങ്ങൾക്കായി ഒരുക്കുന്നത്.അസ്ഥി രോഗങ്ങൾ നേരത്തെ കണ്ടെത്തി സങ്കീർണ്ണതകൾ ഒഴിവാക്കുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് ശ്രീചന്ദ് സ്പെഷ്യലിറ്റി ആശുപത്രി സി ഇ ഓ നിരൂപ് മുണ്ടയാടൻ അറിയിച്ചു.

ക്യാമ്പിൽ പങ്കെടുക്കാൻ എത്തുന്നവർക്കായി വിപുലമായ സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്.വിവരങ്ങൾക്കായി +91 859 001 7050 എന്ന ശ്രീചന്ദ് ഹോട്ട് ലൈൻ നമ്പറിലും ജെ ജി ഐ ന്യൂസിന്റെ ഹെൽപ് ഡെസ്ക് നമ്പറായ +91 854 704 8378 ലും വിളിച്ച് ബുക്ക് ചെയ്യാം.

ഉത്തരവാദിത്തങ്ങളുടെ ആഘോഷങ്ങൾ… ഇവിടെ ചുമരുകൾക്കും കഥ പറയാനുണ്ട്….

T H E W A L L O F C E L B R A T I O N

| മരുന്നും ഭക്ഷണവുമില്ലാതെ ഒരുവേള അന്ധാളിച്ചുപോയ നിസ്സഹായരായ ഒരു കൂട്ടം മനുഷ്യരിലേക്കാണ് ശ്രീചന്ദിന്റെ സഹായ ഹസ്തം ആരുടെയും നിർബന്ധത്താൽ അല്ലാതെ എത്തിയത് |

സി കെ ശ്രീജിത്ത്

കണ്ണൂർ: ആഘോഷങ്ങൾ വെറും ആഘോഷങ്ങൾക്ക് മാത്രമായല്ല അത് വലിയ ഉത്തരവാദിത്തങ്ങൾ കൂടിയാണെന്ന് ഒരിക്കൽക്കൂടി വിളിച്ചു പറയുകയാണ് മലബാറിലെ ഏറ്റവും പ്രശസ്തമായ കണ്ണൂർ ശ്രീചന്ദ് സ്പെഷ്യലിറ്റി ആശുപത്രി. അതുകൊണ്ട്തന്നെ ഇവിടത്തെ ചുമരുകൾക്ക്പോലും കഥകൾ പറയാനുണ്ട്.
മാറിയ കാലഘട്ടത്തിൽ സേവനത്തിനൊപ്പം സാമൂഹികമായ ഇടപെടലുകൾ ജീവിതത്തിന്റെ ഭാഗമായിത്തന്നെ മാറ്റുകയാണ് മഹത്തായ ഈ ആതുര സേവന കേന്ദ്രമെന്ന് പറയാതെ വയ്യ.
കണ്ണൂരിനോപ്പം….ആരോഗ്യത്തിനൊപ്പം എന്ന വാക്കുകളെ തികച്ചും അന്വർത്ഥമാക്കുന്ന കഥകളാണ് ശ്രീചന്ദിന്റെ ചുമരുകളിൽ സാക്ഷ്യപ്പെടുത്തിയിരിക്കുന്നത്.

വിവിധ മേഖലകളിൽ വിരാചിക്കുന്ന ഈ ആതുരാലയത്തിന്റെ ഇടപെടലുകളുടെ കയ്യൊപ്പുകളാക്കി കടന്നുപോയ കുറെ ഓർമ്മപ്പെടുത്തലുകളായി കുറെ ചിത്രങ്ങൾ ഇവിടെയുണ്ട്.
ദിനാചരണം മുതൽ ആഘോഷങ്ങൾവരെ ചടങ്ങുകളും പരസ്യങ്ങളുമായി മാത്രം ഒതുങ്ങുന്ന വർത്തമാനത്തിന്റെ യന്ത്രികതകൾക്കപ്പുറം നേരിന്റെ നേർക്കാഴ്ചയായി ശ്രീചന്ദിന്റെ ഉത്തരവാദിത്തങ്ങൾ ഇവിടെ ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നു.
വനിതാ ദിനം മുതൽ പരിസ്ഥിതി ദിനം വരെ ഒരു വിദ്യാലയത്തിലെന്നപോലെ ഈ ആതുര സേവന കേന്ദ്രത്തിലും സമുചിതമായി ആഘോഷിച്ചു എന്ന് പറയുമ്പോൾ അത് അതിശയയോക്തിയായി തോന്നിയേക്കാം.

എന്നാൽ കേവലമായ കഥകളല്ല ജീവിതം തന്നെയാണ് ഇവിടെ കുറിച്ചിട്ടിരിക്കുന്നത്.'പ്രകൃതിയുടെ സമയം' എന്നപേരിലാണ് പരിസ്ഥിതി ദിനാചരണം ആശുപത്രി സി ഇ ഓ നിരൂപ് മുണ്ടയാടൻറെ നേതൃത്വത്തിൽ വൃക്ഷതൈകൾ നട്ടുകൊണ്ട് ആചരിച്ചത്.മാറിയകാലം വൈറസ്ജന്യ രോഗങ്ങളുടേതായിരിക്കുമെന്ന് ലോകാരോഗ്യ സംഘടനപോലും പ്രഖ്യാപിക്കുന്നതിനും മുൻപേ പറന്ന പക്ഷിയാണ് ശ്രീചന്ദ്.നമുക്ക് പരിചിതമല്ലാത്ത, ജീവിതത്തിൽ ഒരിക്കലും പ്രതീക്ഷിച്ചിട്ടില്ലാത്ത അടച്ചിടൽ കാലമൊക്കെ വരുന്നതിനും എത്രയോ മുൻപേ തന്നെ "ആശുപത്രി വീട്ടിൽ" എന്ന ആശയം ഇവിടെ രൂപംകൊണ്ടിരുന്നു.ശ്രീചന്ദ് ഹോം കെയർ എന്ന പദ്ധതിയുടെ ഉൽഘാടനവും ഇവിടെ ഓർമ്മപെടുത്തലുകളായി നിലകൊള്ളുന്നു. വനിതാ ദിനം ഇവിടെ കേവലമായ ആഘോഷങ്ങൾ മാത്രമായിരുന്നില്ല, പകരം ഒരു ആശുപത്രിയുടെ ഉത്തരവാദിത്തം എന്തായിരിക്കണമെന്ന ഓർമ്മപ്പെടുത്തലായിരുന്നു അത്.മികച്ച യോഗ്യതയുള്ള ജീവനക്കാരാണ് സ്ഥാപനത്തിന്റെ മികവുയർത്തുന്നത് എന്ന തിരിച്ചറിവിൽനിന്നാണ് വനിതാ ദിനത്തിൽ വനിതകളെ ആദരിച്ചുകൊണ്ട് സർട്ടിഫിക്കറ്റുകൾ നൽകിയത്. ഡോക്ടർമാരുടെ ദിനവും സമുചിതമായിത്തന്നെ ആചരിക്കപ്പെട്ടതും ഇവിടെ അടയാളപ്പെടുത്തിയിട്ടുണ്ട്.

അടച്ചിടൽ കാലത്തെ ശ്രീചന്ദിന്റെ ഇടപെടലുകൾ വിളിച്ചോതുന്ന ഒന്നാണ് അതിഥി തൊഴിലാളികളുടെ ക്യാമ്പുകളിൽ മെഡിക്കൽ കിറ്റുകൾ എത്തിച്ചത്.നിരൂപ് മുണ്ടയാടൻറെ നേരിട്ടുള്ള മേൽനോട്ടത്തിലായിരുന്നു ഇത്.മരുന്നും ഭക്ഷണവുമില്ലാതെ ഒരുവേള അന്ധാളിച്ചുപോയ നിസ്സഹായരായ ഒരു കൂട്ടം മനുഷ്യരിലേക്കാണ് ശ്രീചന്ദിന്റെ സഹായ ഹസ്തം ആരുടെയും നിർബന്ധത്താൽ അല്ലാതെ എത്തിയത്.
ആതുരാലയങ്ങളുടെ ജീവനാഡിയായ മാലാഖമാരുടെ ദിവസവും അവരെ ആദരിക്കാനായി ഈ മഹാസ്ഥാപനം മാറ്റിവെച്ചു.
ഓണവും ക്രിസ്മസുമൊക്കെ ആഘോഷങ്ങളുടെ ബാക്കി പത്രമായി ഇവിടെയുണ്ട്.ആരോഗ്യമുള്ള തലമുറയാണ് രാജ്യത്തിൻറെ ഭാവി എന്ന ഓർമ്മപ്പെടുത്തലുമായി 'ശ്രീചന്ദ് ബ്ലാസ്റ്റേഴ്‌സ്' ഫുടബോൾ ടീമും ക്രിക്കറ്റ് ടീമും സജീവ സാന്നിധ്യമായുണ്ട്." എല്ലാ അമ്മമാരുടെയും, എല്ലാ പിഞ്ചു കുഞ്ഞുങ്ങളുടെയും" കൂടെയുണ്ട് എന്ന സ്വയം സന്നദ്ധതയുടെ ഉദാഹരണമായി ശ്രീചന്ദിൽ പിറന്ന ആദ്യ കുഞ്ഞിന്റെയും കുടുംബത്തിന്റെയും പടവും ഈ ചുമരിലെ അലങ്കാരങ്ങളാണ്.

ഫിറ്റ്നസ്സുള്ള ടീമാണ് കണ്ണൂരിനോപ്പം,ആരോഗ്യത്തിനൊപ്പം എന്ന് വിളിച്ചോതി 'ഫിറ്റ് കണ്ണൂർ' പരിപാടിയിൽ പങ്കെടുത്തത്.ക്ലബ് എഫ് എമ്മിനൊപ്പം ചേർന്ന് ലോക പ്രമേഹ ദിനത്തിൽ 'മധുര യാത്ര' (sweet journey) നടത്തിയതും പയ്യാമ്പലം ഗാർഹിക കൂട്ടായ്മയിൽ ശ്രീചന്ദ് അയൽക്കൂട്ടം രൂപപ്പെട്ടതും മധുരമുള്ള ഓർമ്മകളായി ഇവിടെയുണ്ട്.
കേവലമായ 'ആഘോഷങ്ങളുടെ ചുമരുകൾ' മാത്രമല്ല ശ്രീചന്ദിനെ അലങ്കരിക്കുന്നത്,പുത്തൻ ആശയങ്ങളെ പ്രായോഗിക തലത്തിലെത്തിക്കാനുള്ള നിശ്ചയ ദാർഢ്യമുള്ള, ഈ സ്ഥാപനത്തിന്റെ അമരത്തുള്ള നിരൂപ് മുണ്ടയടനെപ്പോലുള്ള അനുഭവ പാരമ്പര്യമുള്ളവരുടെ കരുത്തും ക്രിയാത്മക ആവിഷ്കാരങ്ങളുമാണ് എന്നത്തിൽ സംശയമില്ല.

ചരിത്രത്തിൽ ആദ്യം…. കേന്ദ്ര ബജറ്റ് ഇത്തവണ അച്ചടി ഇല്ല, സോഫ്റ്റ് കോപ്പികൾ മാത്രം

ന്യൂഡൽഹി: സ്വാതന്ത്ര്യത്തിന് ശേഷം ആദ്യമായി രാജ്യത്ത് കേന്ദ്ര ബജറ്റ് അച്ചടിക്കാത്ത സാമ്പത്തിക വർഷമാകും ഇത്തവണത്തേത്. സാമ്പത്തിക സർവേയും ഇത്തവണ അച്ചടിക്കില്ല.പകരം സോഫ്റ്റ് കോപ്പികളാണ് തയ്യാറാക്കുന്നത്.

കോവിഡ് പശ്ചാത്തലം പരിഗണിച്ചാണ് ഇത്തവണ അച്ചടി ഇല്ലാത്തതെന്ന് ധനകാര്യ മന്ത്രാലയം അറിയിച്ചു.
ധനമന്ത്രാലയത്തിന്റെ പ്രസ്സിലാണ് എല്ലാവർഷവും ബജറ്റ് അച്ചടിക്കുന്നത്.

100ഓളം ജീവനക്കാർ ഇതിനായി നിയോഗിക്കപ്പെട്ടിരുന്നു.ഫെബ്രുവരി 1 ന് ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് അവതരിപ്പിക്കും. പാർലമെന്റിന്റെ ബജറ്റ് സമ്മേളനം ജനുവരി 29 ന് ആരംഭിച്ച് ഏപ്രിൽ 8 വരെ തുടരും.

ഹൽവക്കെന്താ പാർലമെന്റ് മന്ദിരത്തിൽ കാര്യം?

ന്യൂഡൽഹി: ഹൽവക്കെന്താ പാർലമെന്റ് മന്ദിരത്തിൽ കാര്യം…?
ചിലർക്കെങ്കിലും സംശയം ഉണ്ടാകാം… എന്നാൽ ഹൽവക്ക് പാർലമെൻറ്റ് മന്ദിരത്തിൽ പ്രാധാന്യമുള്ള ഒരു ദിവസമുണ്ട്.

ആ ദിവസം വരാൻ പോവുകയാണ്.കേന്ദ്ര ബജറ്റിന്റെ അച്ചടിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിലാണ് ഹൽവക്ക് മികച്ച സ്ഥാനമുള്ളത്.
ബജറ്റിന്റെ അച്ചടിക്ക് മുൻപായി പാർലമെന്റ് മന്ദിരത്തിൽ തയ്യാറാക്കുന്ന ഹൽവ ധനകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർക്കാണ് നൽകുക.ബജറ്റ് രേഖകളുടെ അച്ചടിയുടെ രഹസ്യ സ്വഭാവം സൂക്ഷിക്കുക എന്ന സങ്കൽപ്പത്തിന്റെ അടിസ്ഥാനത്തിലാണ് ഹൽവ വിതരണം ചെയ്യുന്നത്.
2020 -21 സാമ്പത്തിക വർഷത്തെ ഫെബ്രുവരി 1 ന് അവതരിപ്പിക്കുന്ന കേന്ദ്ര ബജറ്റിന്റെ മുന്നോടിയായുള്ള ഹൽവ സെറിമണി തിങ്കളാഴ്ച പാർലമെന്റ് മന്ദിരത്തിന്റെ നോർത്ത് ബ്ലോക്കിൽ നടക്കും.
എല്ലാ ബജറ്റിന് മുൻപും ഹൽവ സെറിമണി പാർലമെന്റിൽ നടത്താറുണ്ട്.
അതീവ രഹസ്യസ്വഭാവമുള്ള ബജറ്റ് പ്രവർത്തനങ്ങളിൽ അച്ചടിയുമായി ബംധപ്പെട്ട സുപ്രധാന ചുമതലകൾ വഹിക്കുന്ന ഉദ്യോഗസ്ഥർ ഹൽവ സെറിമണി കഴിഞ്ഞാൽ ഏതാണ്ട് മുഴുവൻ സമയവും പാർലമെന്റിന്റെ നോർത്ത് ബ്ലോക്കിൽ തന്നെയാണ് തുടരുക.
മുതിർന്ന ചില ഉദ്യോഗസ്ഥർക്ക് മാത്രമാണ് ഈ വേളകളിൽ വീട്ടിൽപോകാൻപോലും അനുമതി ഉള്ളത്.ബാക്കി ഉള്ള മുഴുവൻ ഉദ്യോഗസ്ഥരും നോർത്ത് ബ്ലോക്കിൽ തങ്ങും.വീടുകളിലേക്ക് വിളിക്കാനോ സംസാരിക്കാനോ മൊബൈൽ ഫോൺ ഉപയോഗിക്കാനോ ഇവർക്ക് പറ്റില്ല.
ഫെബ്രുവരി ഒന്നിന് രാവിലെ 11 മണിക്കാണ് ധനമന്ത്രി നിർമല സീതാരാമൻ കേന്ദ്ര ബജറ്റ് അവതരിപ്പിക്കുക.മോഡി സർക്കാരിന്റെ രണ്ടാമത്തെ ബജറ്റാണ് ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കുക.

ദോഹയിൽ അധ്യാപക അനധ്യാപക ഒഴിവുകളിൽ തൊഴിലവസരങ്ങൾ

ദോഹ :ഖത്തറിലെ ദോഹയിൽ നിരവധി അധ്യാപക അനധ്യാപക ഒഴിവുകളിലേക്ക് നോർക്ക റൂട്സ് വഴി നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.പ്രവൃത്തി പരിചയവും മികച്ച ആത്മവിശ്വാസവും ഉള്ളവർക്ക് അപേക്ഷി ക്കാം.70,000 മുതൽ 90,000 വരെയാണ് അടിസ്ഥാന ശമ്പളം ലഭിക്കുക.മറ്റ് ആനുകൂല്യങ്ങൾ വേറെയുമുണ്ട്.അപേക്ഷ സമർപ്പിക്കുന്നതിനും വിശദ വിവരങ്ങൾ ക്കും www.norkaroots.org എന്ന വെബ്സൈറ്റ് സന്ദർശിക്കാം.

ജനുവരി 10 അവസാനതീയതി.കൂടുതൽ വിവരങ്ങൾക്ക് ടോൾ ഫ്രീ നമ്പറായ 18004253939ൽ വിളിക്കാം

മലയാളിയായ വിദ്യ വിനോദ് ശക്തരായ 100 സമ്പന്ന വനിതകളിൽ ഒരാൾ

| B U S I N E S S D E S K |

സ്വയം വളർച്ച പ്രാപിച്ച കമ്പനികളുടെ കൂട്ടത്തിൽ എട്ടാം സ്ഥാനത്താണ് വിദ്യയുടെ കമ്പനി

കൊച്ചി: കൊട്ടക് വെൽത്ത്-ഹുറൂൺ ഇന്ത്യ രാജ്യത്തെ ശക്തരായ 100 സമ്പന്ന വനിതകളുടെ പട്ടികയിൽ മലയാളിയായ ഡോ.വിദ്യ വിനോദും ഇടം നേടി.സ്റ്റഡി വേൾഡ് എജുക്കേഷൻ എന്ന ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയുടെ സ്ഥാപകയും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമാണ് ഡോ.വിദ്യ.
സെൽഫ് മെയ്ഡ് വനിതാ സമ്പന്നരുടെ പട്ടികയിലാണ് കണ്ണൂർ സ്വദേശിനിയായ വിദ്യ ഇടംപിടിച്ചത്.2780 കോടി രൂപയാണ് നിലവിൽ കമ്പനിയുടെ ആസ്തി.സ്വയം വളർച്ച പ്രാപിച്ച കമ്പനികളുടെ കൂട്ടത്തിൽ എട്ടാം സ്ഥാനത്താണ് വിദ്യയുടെ കമ്പനി.

photo:insightmediacity.com

| കോവിഡ് സുരക്ഷ കവചം വാഹനങ്ങൾക്കും |ടാറ്റ കാറുകൾ ഇനി പ്ലാസ്റ്റിക് ബബിളിൽ

മഹാമാരിക്കാലത്ത് എന്തെല്ലാം പരിഷ്‌കാരങ്ങൾ നടത്തി ഉപഭോക്താക്കളെ ആകർഷിക്കും എന്നതാണ് സർവ മേഖലയിലും ഗവേഷണം നടക്കുന്നത്.കോവിഡ് കാലത്താണെങ്കിൽ ഏറ്റവും ആകർഷിക്കപ്പെടുന്ന ഘടകം സുരക്ഷ തന്നെ എന്ന് മനസിലാക്കി യവരിൽ പ്രമുഖരാണ് ടാറ്റ മോട്ടോർസ്.അതിന്റെ ഭാഗമായാണ് കൈമാറ്റത്തിന് തയ്യാറാക്കിയ വാഹനങ്ങളെ പ്ലാസ്റ്റിക് ബബിളിൽ പൊതിഞ്ഞു സൂക്ഷിക്കാൻ ടാറ്റ തീരുമാനിച്ചതത്രെ.
മാർക്കറ്റിങ് പ്രോസസ്സിംഗ് സമയത്തെ ഡെമോ വാഹനത്തിന്റെ കഥയല്ല പറയുന്നത്. വാഹനം തൊട്ടു നോക്കൽ മുതൽ ടെസ്റ്റ് ഡ്രൈവിങ് വരെ പൂർത്തിയായി വാഹനം വാങ്ങലിന്റെ അന്തിമ ഘട്ടത്തിലാണ് ഇങ്ങനെയൊരു സുരക്ഷാ കവചം ഒരുക്കാൻ ടാറ്റ തീരുമാനിച്ചത്.യാർഡിൽ കിടക്കുന്ന വാഹനത്തെ ഡെലിവറിക്കായി ഷോറൂമിൽ എത്തിച്ച ഉടൻ അണു വിമുക്തമാക്കി പ്ലാസ്റ്റിക് ബബിളിൽ സൂക്ഷിക്കുകയാണ് ചെയ്യുക.ഷോറൂം സന്ദർശിക്കുന്ന മറ്റ് ആളുകളിൽനിന്നുമുള്ള സമ്പർക്കം ഒഴിവാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

ടാറ്റായുടെ എല്ലാ മോഡലുകൾക്കും ഇണങ്ങുന്ന ബബിളുകൾ തയ്യാറായതായാണ് റിപോർട്ടുകൾ.ടാറ്റായുടെ രാജ്യത്തെ എല്ലാ ഷോറൂമുകളിലും പദ്ധതി നടപ്പാക്കുന്നതിലൂടെ ടാറ്റ മോട്ടോർസ് വ്യത്യസ്തമാകുമ്പോൾ മത്സരമനോഭാവം ഏറ്റവും കൂടുതലുള്ള വാഹന വിപണിയിൽ മറ്റു വാഹന നിർമാതാക്കളും നൂതനമായ സുരക്ഷാ ആശയങ്ങൾ തേടിപ്പോകും എന്നാണ് കേൾക്കുന്നത്.

ഓഫറുകൾ വെറും വാക്കല്ല:പഴശ്ശി ഡ്രീംസ് മാർട്ടിലേക്ക് വരൂ…

| b u s i n e s s d e s k |

പഴശ്ശി: പ്രവർത്തനം തുടങ്ങി ദിവസങ്ങൾക്കകം ഉപഭോക്‌തൃ മനസുകളിൽ ഇടം നേടിയ പ്രിയ സൂപ്പർ മാർക്കറ്റായി പഴശ്ശി ഡ്രീംസ് മാർട്ട് സൂപ്പർ മാർക്കറ്റ് മാറുന്നു. ഓഫറുകളും വിലക്കുറവും വെറും വാക്കല്ല എന്ന് ഒരിക്കൽക്കൂടി ഡ്രീംസ് മാർട്ട് മാനേജ്‌മെന്റ് സാക്ഷ്യപ്പെടുത്തുന്നു.

വൻകിട സൂപ്പർ മാർക്കറ്റ് ശൃംഖലകൾക്ക് മാത്രം പരിചിതമായ കസ്റ്റമർ ഫ്രണ്ട്‌ലി ഓഫറുകളാണ് ഇവിടെ ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. ഇതിനായി പ്രത്യേകം കസ്റ്റർമർ കെയർ ഡെസ്കും ഡ്രീംസ് മാർട്ടിൽ പ്രവർത്തിക്കുന്നു.ഡ്രീംസ് മാർട്ട് മാർക്കറ്റ് അനാലിസിസ് ടീം കൃത്യമായ പഠനം നടത്തിയാണ് ഇത്തരം ഓഫറുകൾ തയ്യാറാക്കുന്നത്.അത്കൊണ്ട് തന്നെ കേവലമായ വാക്കുകൾക്കപ്പുറം ഉപഭോക്താക്കൾക്ക് ഗുണകരമായ തരത്തിൽത്തന്നെയാണ് ഓഫറുകളും വിലക്കുറവും ഒരുക്കിയിരിക്കുന്നത്.

ഇടത്തട്ടുകാരെ ഒഴിവാക്കി സാധാരണക്കാരിലേക്കും വിലക്കുറവിലും നിരവധി ഒഫറുകളിലും സാധനങ്ങൾ എത്തിക്കുക എന്നതാണ് ലക്ഷ്യമെന്ന് ഡ്രീംസ് മാർട്ട് മാനേജ്‌മന്റ് നേരത്തെ വ്യക്തമാക്കിയിരുന്നു.നഗരങ്ങളിൽനിന്ന് ഗ്രാമങ്ങളിലേക്ക് സുപ്പർമാർക്കറ്റുകൾ പറിച്ചുനടപ്പെടുന്നതും ഇക്കാലത്ത് പുതുമയല്ല.എങ്കിലും ഒരു സ്ഥാപനം ജനകീയമായി പ്രവർത്തിക്കുക എന്നതും ഉപഭോക്താക്കളുടെ മനസ്സറിഞ്ഞ് പ്രവർത്തിക്കുക എന്നതും വ്യത്യസ്തമായ കാഴ്ചയാണ്.
മിഡിൽ ഈസ്റ്റിലൊക്കെ കണ്ടുവരുന്ന തരത്തിലുള്ള വെളളിയാഴ്ച്ച ദിന ഓഫറുകൾ ഡ്രീംസ് മാർട്ട് ക്രിയേറ്റിവ് ടീം "ഫന്റാസ്റ്റിക് ഫ്രൈഡേ" എന്ന പേരിൽ ഇവിടെ അവതരിപ്പിക്കുന്നു.ഇത് പ്രകാരം മുഴുവൻ ഉൽപ്പന്നങ്ങൾക്കും ഉള്ള ഓഫറുകൾക്ക് പുറമെ തിരഞ്ഞെടുക്കപ്പെട്ട ഉൽപ്പന്നങ്ങൾക്ക് പ്രത്യേകം വിലക്കുറവിൽ ലഭ്യമാണ്.പഴം,തണ്ണി മത്തൻ, ആപ്പിൾ തുടങ്ങിയവയ്ക്ക് ഒരു കിലോയ്ക്ക് ഏറ്റവും കുറഞ്ഞ വിലയിൽ'ഫന്റാസ്റ്റിക് ഫ്രൈഡേ'യിൽ കിട്ടും. ഓരോ 250 രൂപയുടെ പർച്ചെയ്‌സിനും 5 കിലോ പച്ചക്കറി കിറ്റ് പ്രത്യേകം വിലക്കുറവിൽ ലഭിക്കും.കൂടാതെ പ്രിവിലേജ് കാർഡും ലഭിക്കും.അല്ലെങ്കിൽ 20 രൂപയ്ക്ക് പ്രിവിലേജ് കാർഡ് സ്വന്തമാക്കി ഓഫറുകൾ ആസ്വദിക്കാം. "വീക്ക് ഏൻഡ് ധമാക്ക" എന്നപേരിൽ വിലക്കുറവിന്റെ ഒരു മഹാമേള തന്നെ ആഴ്ചയിൽ ഒരു ദിവസം ഉണ്ട്.വീക്കെൻഡ് ധമാക്കയിൽ ഓഫറുകൾക്ക് പുറമെ 1000 രൂപയുടെ ഷോപ്പിങ്ങിന് വിവിധ ഉൽപ്പന്നങ്ങൾ ഓഫർ വിലയിൽ ലഭ്യമാകും.വീക്കൻഡ് ധമാക്കയിൽ എം ആർ പി വിലയിൽനിന്ന് 30 രൂപ മുതൽ 100 രൂപ വരെ വിലക്കുറവിൽ സാധനങ്ങൾ ലഭ്യമാണ്.കൂടാതെ ആഴ്ചയിൽ ഒരു ദിവസം നറുക്കെടുപ്പിലൂടെ സൗജന്യ പർച്ചെയ്‌സിനുള്ള കൂപ്പണുകളും സ്വന്തമാക്കാം.5 കിലോമീറ്റർ വരെ സൗജന്യ ഹോം ഡെലിവറി ഡ്രീംസ് മാർട്ട് വാഗ്ദാനം ചെയ്യുന്നു.

ഹോം ഡെലിവറി കൃത്യമായി കൈകാര്യം ചെയ്യാനായി ഡെലിവറി കസ്റ്റമർ കെയർ പ്രവർത്തിക്കുന്നു.ഹോം ഡെലിവെറിക്ക് മാത്രമായി രണ്ട് ഹോട്ട് ലൈൻ നമ്പറുകൾ ഉണ്ട്.9495513132,9605131325 എന്നി നമ്പറുകളിൽ വിളിച്ച് സാധനങ്ങൾക്ക് ഓർഡറുകൾ നൽകാം.

photo:stelladesign.eu

ജനുവരി മുതൽ ലാൻഡ് ലൈനിൽനിന്ന് മൊബൈലിലേക്ക് വിളിക്കാൻ പൂജ്യം ചേർക്കണം

ന്യൂഡൽഹി:

രാജ്യത്തെ ലാൻഡ് ലൈൽനിന്ന്മൊബൈൽ ഫോണുകളിലേക്ക് വിളിക്കാൻ ജനുവരി മുതൽ പൂജ്യംകൂടി ചേർക്കേണ്ടി വരും. ഇതിനായുള്ള ടെലികോം റെഗുലേറ്ററി അതോറിറ്റിയുടെ (ട്രായ് ) ശുപാർശ മന്ത്രാലയം അംഗീകരിച്ചു.ഇത് പ്രകാരം മൊബൈൽ ഫോണിന്റെ 10 അക്ക നമ്പറിന്റെ കൂടെ പൂജ്യംചേർത്ത് വിളിക്കണം.
ജനുവരി ഒന്ന് മുതൽ ഈ സംവിധാനം നടപ്പാക്കുന്നതിനായി സജ്ജരാകാൻ വിവിധ ടെലികോം കമ്പനികൾക്ക് ടെലികോം മന്ത്രാലയം നിർദേശം നൽകിക്കഴിഞ്ഞു.ഉപഭോക്താക്കളുടെ എണ്ണം വർധിക്കുന്നതിനനുസരിച്ച് മൊബൈൽ-ലാൻഡ്‌ലൈനുകൾക്ക് ആവശ്യത്തിന് നമ്പറുകൾ ലഭ്യമാക്കുന്നതിനുള്ള സൗകര്യത്തിന് വേണ്ടിയാണ് പുതിയ സംവിധാനം ഒരുക്കുന്നത് എന്നാണ് ലഭ്യമായ വിവരം.
മെയ് 29 നാണ് ഇതിനായുള്ള ശുപാർശ ട്രായ് ടെലികോം മന്ത്രാലയ ത്തിന് സമർപ്പിച്ചത്.ഈ പദ്ധതി പ്രാബല്യത്തിൽ വരുന്നതോടെ 254.4 കോടി പുതിയ 10 അക്ക നമ്പർ ഉപഭോക്താക്കളെക്കൂടി സൃഷ്ടിക്കാൻ കമ്പനികൾക്ക് സാധിക്കും.

കെ എസ് ആർ ടി സി സ്‌കാനിയ ബസ്സുകൾ ഇനി വാടകയ്ക്ക്

തിരുവനന്തപുരം: കെ എസ് ആർ ടി സിയുടെ സ്‌കാനിയ ബസ്സുകൾ സ്വകാര്യ പൊതുമേഖല സർക്കാർ സ്ഥാപനങ്ങൾക്കും വിവാഹ ആവശ്യങ്ങൾക്കും ഇനിമുതൽ വാടകയ്ക്ക്നൽകും.
രാജ്യാന്തര നിലവാരമുള്ള പുതിയ നാല് മൾട്ടി ആക്സിൽ സ്‌കാനിയ ബസ്സുകൾ തിരുവനന്തപുരം വി എസ് എസ് സിയിലെ ശാസ്ത്രജ്ഞരെ ആന്ധ്രയിലെ ശ്രീഹരിക്കോട്ടയിൽ കൊണ്ടുപോകുന്നതിനായി വാടകയ്ക്ക് നൽകികൊണ്ട് ഈ സംവിധാനത്തിനു തുടക്കംകുറിക്കാൻ തീരുമാനിച്ചിരിക്കുന്നത്.
കെ എസ് ആർ ടി സിയുടെ വരുമാനം വർധിപ്പിക്കുക എന്നതാണ് ഇതിൻറെ പ്രഥമ ലക്ഷ്യം.ഒപ്പംതന്നെ കോവിഡ് പശ്ചാത്തലത്തിൽ നിരത്തിലിറക്കാത്തതിനെത്തുടർന്ന് ബസ്സുകൾക്ക് കേടുപാടുകൾ സംഭവിക്കുന്നത് ഒഴിവാക്കുവാൻ വേണ്ടിക്കൂടിയാണ് ഇത്തരത്തിലൊരു തീരുമാനമെന്നും അധികൃതർ അറിയിച്ചു.

പുതിയ ഷോപ്പിംഗ് അനുഭവം പകരാൻ ഡ്രീംസ് മാർട്ട് സൂപ്പർ മാർക്കറ്റ് ഉൽഘാടനം നവംബർ 16 ന്

|ഗുണനിലവാരമുള്ള സാധനങ്ങൾ നൽകി സൂപ്പർ മാർക്കറ്റുകളെ ജനകീയമാക്കാൻ പദ്ധതി |

പഴശ്ശി: ചരിത്രമുറങ്ങുന്ന പഴശ്ശിയുടെ മണ്ണിൽ ഗാർഹിക ഷോപ്പിങ്ങിന് മാത്രമായി വിശാലമായ സൗകര്യങ്ങളോടെ ഡ്രീംസ് മാർട്ട് സൂപ്പർ മാർക്കറ്റ് നവംബർ16 ന് ഉൽഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു.മുനിസിപ്പൽ ചെയർപേഴ്സൺ അനിത വേണു ഉൽഘാടനവും ആദ്യ വിൽപനയുടെ ഉൽഘാടനം മുനിസിപ്പൽ വൈസ് ചെയർമാൻ പി പുരുഷോത്തമനും നിർവഹിക്കും

അന്താരാഷ്ട്ര വിമാനത്താവളം ഉൾക്കൊള്ളുന്ന നഗരമായി മട്ടന്നൂർ വളർന്നതോടെ നഗര പരിധിയും വളരാൻ തുടങ്ങി എന്നത് ഒരു യാഥാർഥ്യമാണ്.അത്കൊണ്ട് തന്നെ നഗരത്തിൽ നിന്ന് വിട്ടുമാറിയുള്ള ഷോപ്പിംഗ് അനുഭവമടക്കം ഉപഭോക്താക്കൾ തേടുന്ന കാലമാണിത്.

അതിനനുസരിച്ചാണ് മട്ടന്നൂർ,ഉരുവച്ചാൽ, പഴശ്ശി,അയ്യല്ലൂർ, ശിവപുരം,നെല്ലൂന്നി എന്നി പ്രദേശങ്ങളിലെയും ഉപഭോക്താക്കൾക്ക് പ്രയോജനപ്പെടുന്ന തരത്തിൽ പഴശ്ശിയിൽ ദേശീയ പാതയ്ക്കരികിലാ യി വിശാലമായ പാർക്കിങ് സൗകര്യം അടക്കം ഉൾപ്പെടുത്തി പുതിയ സൂപ്പർ മാർക്കറ്റ് ഒരുങ്ങുന്നത്.
'സ്നേഹ നിമിഷങ്ങളിൽ.. ധന്യ നിമിഷങ്ങളിൽ.... ആഘോഷ നിമിഷങ്ങളിൽ... നിങ്ങളോടൊപ്പം' എന്ന പരസ്യ വാചകത്തെ അന്വർത്ഥമാക്കുന്ന രീതിയിൽ അത്യാകർഷകമായ ഓഫറുകൾ വാഗ്ദാനം ചെയ്തുകൊണ്ടാണ് വിവിധ മേഖലകളിൽ വിജയം കൊയ്ത ഡ്രീംസ് മാർട്ട് സാരഥികൾ പുതിയ സംരംഭം ഒരു ഗ്രാമാന്തരീക്ഷത്തിൽ തന്നെ തുടങ്ങുന്നത്.

ഹോം ഡെലിവറി അടക്കമുള്ള എല്ലാ സൗകര്യങ്ങളും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.ഡോർ ടു ഡോർ ഡെലിവറിക്കുമാത്രമായി പ്രത്യേകം കൌണ്ടർ ഇവിടെ പ്രവർത്തിക്കും. വൻനഗരങ്ങളിൽ മാത്രം കണ്ടുവന്നിരുന്ന സൂപ്പർ മാർക്കറ്റ് എന്നത് മാറിയ കാലഘട്ടത്തിൽ ഏതൊരാൾക്കും സുപരിചിതമായ ഒന്നായി മാറിയിരിക്കുന്നു. എങ്കിലും ഗുണ നിലവാരമുള്ള ഉൽപ്പന്നങ്ങളെ കൂടുതൽ ജനജകീയമാ ക്കി മാറ്റുക എന്നതാണ് ഡ്രീംസ് മാർട്ടിന്റെ മറ്റൊരു ലക്ഷ്യമെന്ന് മാനേജിങ് പാർട്ണർമാർ അറിയിച്ചു.

മിനുക്കിയ പുതിയ മുഖം പരിഷ്കരിച്ച ഇന്നോവ ക്രിസ്റ്റ നവംബറിൽ എത്തും

സി കെ ശ്രീജിത്ത്

ഇന്ത്യൻ വാഹന വിപണിയുടെ സങ്കൽപ്പങ്ങളെ തന്നെ മാറ്റിമറിച്ച വാഹനമായിരുന്നു ടൊയോട്ടയുടെ ഇന്നോവ. എം പി വി വാഹന ങ്ങൾ ഇന്ത്യൻ നിരത്തുകളിൽ എത്രയോ വന്നുപോയെങ്കിലും ഇന്നോവയുടെ വരവോടെ വാഹനപ്രേമികളുടെ മനസ്സിൽ ചിര പ്രതിഷ്ഠ നേടിയ പ്രിയ വാഹനമായി മാറാൻ ചെറിയ കാലംകൊണ്ട് തന്നെ ഇന്നോവക്ക് സാധിച്ചു.

മത്സരിക്കാൻ നിരവധി വമ്പന്മാർ പല തരത്തിലും വന്നെങ്കിലും ഇന്നോവയുടെ അയലത്തുപോലും എത്താൻ സാധിക്കാതെ പിൻവാങ്ങി.പലരും മത്സരം ഉപേക്ഷിച്ച് സ്വന്തം നിലയിൽ മുന്നേറിയും ചിലർ വിപണിയിൽനിന്നേ മടങ്ങിയും പരാജയം ഏറ്റുവാങ്ങിയപ്പോൾ ഇന്നോവ ഇന്ത്യൻ വാഹന വിപണിയിലെ പ്രിയ പ്രണയമായി കുതിക്കുകയായിരുന്നു.
ആദ്യ മോഡലിൽനിന്ന് എളുപ്പം ക്രിസ്റ്റ എന്ന ആഡംബര മോഡലിലേ ക്കുള്ള ടൊയോട്ടയുടെ ചുവടുമാറ്റം ആദ്യഘട്ടത്തിൽ സമ്മിശ്ര പ്രതികരണം കൊണ്ടുവന്നെങ്കിലും വളരെ പെട്ടെന്നുതന്നെ ഏതൊരു വാഹനത്തിൻറെയും പരിഷ്കരണങ്ങളെ ആദ്യം ഉൾക്കൊള്ളാൻ കഴിയാത്ത ആരാധകർ ക്രിസ്റ്റയിലേക്ക് ആകൃഷ്ടരാകുന്ന കാഴ്ചയാണ് കണ്ടത്.വിജയക്കൊടി പാറിച്ച ക്രിസ്റ്റയുടെ വരവ് ആഘോഷിച്ച വാഹനപ്രേമികളെ അത്ഭുത പരതന്ത്രരാക്കാൻ ക്രിസ്റ്റയുടെ മിനുക്കിയ മുഖം വീണ്ടും എത്തുന്നു എന്ന വാർത്തയാണ് വരുന്നത്.

മുഖഭാവത്തിലും ഫീച്ചേഴ്സിലും നല്ല മാറ്റങ്ങളോടെ പുതിയ ഫേസ് ലിഫ്റ്റ് പതിപ്പ് നവംബർ അവസാനത്തോടെ എത്തുമെന്നാണ് റിപ്പോർട്ടുകൾ. ബുക്കിംഗ് സംബന്ധിച്ച് ഡീലർഷിപ്പുകളിൽ വിവരങ്ങൾ ലഭ്യമായി എന്നും അറിയുന്നു.നിലവിലുള്ള ക്രിസ്റ്റ മോഡലുകളെക്കാൾ 60000 മുതൽ ഒരു ലക്ഷം വരെ വിലയിൽ വർദ്ധനവ് സ്വാഭാവികമെന്ന് ടൊയോട്ട അവകാശപ്പെടുന്നു.മുഖം മിനുക്കിയ ക്രിസ്റ്റയുടെ രൂപം അടുത്തിടെ ഇന്തോനേഷ്യയിൽ അവതരിപ്പിച്ചിരുന്നു.ഈ വാഹനത്തോട് സാമ്യമുള്ളതാണ് ഇന്ത്യയിലും ഇറങ്ങുക എന്നറിയുന്നു.
മുന്നിലും പിന്നിലും വരുത്തിയ മാറ്റങ്ങളാണ് ശ്രദ്ധേയം.മുന്നിലെ ഗ്രില്ലിൻറെ രൂപമാറ്റം, ബ്ലാക്ക് ഫൈബർ ആവരണത്തിലുള്ള ഇൻഡിക്കേറ്ററുകൾ,ഡ്യുയൽ പോഡ് പ്രൊജക്ഷൻ ലാമ്പുകൾ,ബമ്പറിൽ നൽകിയിട്ടുള്ള പ്രൊജക്ടഡ് ഫോഗ് ലാംപുകൾ,സിൽവർ ഫിനിഷിങ് സ്കിഡ് പ്ലേറ്റ്,16 ഇഞ്ചീലുള്ള വ്യത്യസ്തങ്ങളായ അലോയ് വീലുകൾ തുടങ്ങിയവയാണ് എക്സ് സ്റ്റീരിയർ ആകർഷകമാക്കുന്നത്.
ഇന്റീരിയറിൽ പറയത്തക്ക മാറ്റങ്ങൾ കൊണ്ടുവരുവാൻ ഒന്നുമില്ലാത്തത്ര പൂർണ്ണത ക്രിസ്റ്റയിൽ ഉള്ളതിനാൽ ഫീച്ചറുകളിൽ മാറ്റങ്ങൾ ഉണ്ട് എന്നാണ് ശ്രുതി.വുഡൻ പാനലിംഗുകൾ ഇൻഫോടെയ്ൻമെൻന്റ സിസ്റ്റം,മൾട്ടി ഫങ്ഷൻ സ്റ്റിയറിംഗ് വീൽ, ഓട്ടോ ക്ലൈമറ്റ് കണ്ട്രോൾ,സെമി ഡിജിറ്റൽ ഇൻസ്ട്രുമെൻറ് കൺട്രോൾ തുടങ്ങിയവയാണ് പ്രധാന ഇന്റീരിയർ ഫീച്ചറുകൾ.
2.4, 2.7 ലിറ്റർ പെട്രോൾ എഞ്ചിനുകളാണ് ഇന്നോവ ക്രിസ്റ്റ ഇന്ത്യയിലെത്തിക്കുന്നത്. ഡീസൽ എൻജിൻ 148 ബി എച് പി പവറും 360 എൻ എം ടോർക്കുമാണ് ഉല്പാദിപ്പിക്കുന്നത്.പെട്രോൾ മോഡൽ 164 ബി എച് പി പവറും 245 എൻ എം ടോർക്കുമാണ് ഉല്പാദിപ്പിക്കുന്നത്. അഞ്ച് സ്പീഡ് മാനുവലിലും ആറ് സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനിലും ലഭ്യമാകും.

PHOTO COURTESY:DRIVESPARK.COM

വിദേശത്ത് നിന്ന് ഒമാനിലേക്ക് എത്തുന്നവരുടെ ക്വാറന്റീന്‍ കാലാവധി നിയമത്തില്‍ ഭേദഗതി

മസ്‌കത്ത് : വിദേശരാജ്യങ്ങളില്‍ നിന്ന് ഒമാനിലേക്ക് എത്തുന്നവരുടെ ക്വാറന്റീന്‍ കാലാവധി സംബന്ധിച്ച നിയമത്തില്‍ ഒമാന്‍ ഭേദഗതി വരുത്തി. ഇതനുസരിച്ച് വിദേശത്ത് നിന്ന് എത്തുന്നവര്‍ക്ക് ഇനി ഏഴ് ദിവസം മാത്രമായിരിക്കും ക്വാറൈന്റന്‍. ഇതുവരെ 14 ദിവസമായിരുന്നു ക്വാറൈന്റന്‍ കാലാവധി.ആഭ്യന്തര മന്ത്രി സയ്യിദ് ഹമൂദ് ബിന്‍ ഫൈസല്‍ അല്‍ ബുസൈദിയുടെ അധ്യക്ഷതയില്‍ ഞായറാഴ്ച നടന്ന സുപ്രീം കമ്മിറ്റി യോഗമാണ് ക്വാറന്റീന്‍ കാലാവധി കുറക്കാനുള്ള തീരുമാനം െൈകകാണ്ടത്.

റോഡ്, വ്യോമ അതിര്‍ത്തികള്‍ വഴി എത്തുന്നവരുടെ കൈവശം രാജ്യത്ത് എത്തുന്നതിന് 96 മണിക്കൂറിനുള്ളില്‍ പി.സി.ആര്‍ പരിശോധനക്ക് വിധേയമായതിന്റെ സര്‍ട്ടിഫിക്കറ്റ് ഉണ്ടാകണമെന്നും സുപ്രീം കമ്മിറ്റി അറിയിച്ചു. അതിര്‍ത്തികളിലും ഇവര്‍ പി.സി.ആര്‍ പരിശോധനക്ക് വിധേയരാകണം. ഏഴ് ദിവസത്തെ ക്വാറന്റൈന് ശേഷം എട്ടാമത്തെ ദിവസം വീണ്ടും പി.സി.ആര്‍ പരിശോധനക്ക് വിധേയരാകണമെന്നും സുപ്രീം കമ്മിറ്റി പ്രസ്താവനയില്‍ അറിയിച്ചു.

ഒമാനിലേക്ക് പ്രവേശനം അനുവദിക്കുന്നതിനായി ആരോഗ്യ മന്ത്രാലയം സമര്‍പ്പിച്ച മാനദണ്ഡങ്ങള്‍ പരിശോധിച്ച ശേഷമാണ് സുപ്രീം കമ്മിറ്റി തീരുമാനമെടുത്തത്. കോവിഡ് ബാധിച്ച മേഖലകളില്‍ സന്നദ്ധ പ്രവര്‍ത്തനത്തിന് അവസരം നല്‍കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളും സുപ്രീം കമ്മിറ്റി അവലോകനം ചെയ്തു. സന്നദ്ധ പ്രവര്‍ത്തനത്തിന് താല്‍പര്യമുള്ളവരുടെ പേരുകള്‍ വാലി ഓഫീസുകളില്‍ രജിസ്റ്റര്‍ ചെയ്യാനും കമ്മിറ്റി തീരുമാനിച്ചു.

കേരളത്തിലെ ആദ്യ ഐഫോണ്‍ 12 പ്രോ മാക്‌സ് സ്വന്തമാക്കി മെഗാസ്റ്റാര്‍ മമ്മൂട്ടി

ഐഫോണിന്റെ ഏറ്റവും പുതിയ മോഡല്‍ ആപ്പിള്‍ ഐഫോണ്‍ 12 പ്രോ മാക്‌സ് സ്വന്തമാക്കിസൂപ്പര്‍താരം മമ്മുട്ടി. പുത്തന്‍ മോഡല്‍ വാങ്ങുന്ന കേരളത്തിലെ ആദ്യ വ്യക്തിയെന്ന പേരും താരത്തിന് സ്വന്തം. വിപണിയിലെത്തിയ ഉടനെ തന്നെയാണ് താരം പുത്തന്‍ പുതിയ മോഡല്‍ കൈവശപ്പെടുത്തിയത്. ഇന്നലെയാണ് ആപ്പിള്‍ ഐഫോണ്‍ 12 മോഡലുകള്‍ ഇന്ത്യയില്‍ ലഭ്യമായി തുടങ്ങിയത്. ഒക്ടോബര്‍ 13നാണ് ഐഫോണ്‍ 12 സീരിസില്‍ നാലു സീരിസുകള്‍ പുതുതായി ലോഞ്ച് ചെയ്തത്.

5ജി ടെക്‌നോളജിയിലെ ആപ്പിളിന്റെ ആദ്യ 5ജി സ്മാര്‍ട്ഫോണ്‍ ആണ് ഐഫോണ്‍ 12 സീരിസ്. ഐഫോണ്‍ 12 മിനി, ഐഫോണ്‍ 12, ഐഫോണ്‍ 12 പ്രോ, ഐഫോണ്‍ 12 പ്രോമാക്‌സ് എന്നീ മോഡലുകളാണ് പുതുതായി ലോഞ്ച് ചെയ്തിരിക്കുന്നത്. 1,29,900 രൂപ മുതലാണ് ഐഫോണ്‍ 12 പ്രോമാക്‌സ് ഫോണുകളുടെ വില വരുന്നത്. ഗ്രാഫൈറ്റ്, സില്‍വര്‍, ഗോള്‍ഡ്, പസഫിക് ബ്ലൂ നിറങ്ങങ്ങളില്‍ ഐഫോണ്‍ 12 പ്രോമാക്‌സ് ലഭ്യമാണ്.

ഐഫോണ്‍ 12 പ്രോ മാക്സിന് ടെലിഫോട്ടോ ക്യാമറയുള്ള മികച്ച ക്യാമറ സെറ്റപ്പാണ് ഉള്ളത്. ഈ ക്യാമറ സെറ്റപ്പില്‍ 65 എംഎം ഫോക്കല്‍ ലെങ്ത്തുള്ള ക്യാമറയുണ്ട്. ഇത് 2.5x ഒപ്റ്റിക്കല്‍ സൂമും 5x സൂം റേഞ്ചും നല്‍കുന്നു. മെച്ചപ്പെട്ട അള്‍ട്രാ-വൈഡ് ആംഗിള്‍ ക്യാമറയും ഈ ക്യാമറ സെറ്റപ്പില്‍ ഉണ്ട്. കുറഞ്ഞ ലൈറ്റില്‍ ക്വാളിറ്റിയുള്ള ചിത്രങ്ങള്‍ എടുക്കാനും വീഡിയോ സ്റ്റെബിലൈസേഷന്‍ മെച്ചപ്പെടുത്താനും പുതിയ ഇമേജ് സെന്‍സറുകള്‍ക്ക് സാധിക്കുന്നു.

യുട്യൂബ് ഇ-വ്യാപാര മേഖല തേടുന്നു: യൂട്യൂബർമാർക്ക് ഇനി കൂടുതൽ വരുമാനകാലം

ന്യൂയോർക്: സാങ്കേതികതയിൽ ലോകത്തെ വമ്പന്മാരായ ഗൂഗിളിൻ റെ വീഡിയോ സ്ട്രീമിങ് പ്രതലമായ യൂട്യൂബ് ഇ-വ്യാപാര മേഖല യിലേക്ക് കാലെടുത്തുവെക്കുന്നു.ഇത് യൂട്യൂബ് പ്രേമികളുടെ സങ്കൽ പങ്ങളെ മാറ്റിമറിക്കുന്ന പുതിയ രൂപത്തിലും ഭാവത്തിലും ആകും.

ഒരു കാലഘട്ടത്തിൽ ചിലരുടെ മാത്രം കുത്തക ആയിരുന്ന യൂട്യൂബർ സ്ഥാനം ഇപ്പോൾ ലോകം മുഴുവൻ വ്യാപകവും ജനകീയവുമായി മാറി.സ്വന്തമായി യൂട്യൂബ് ചാനൽ എന്നത് ഇന്ന് സർവ്വ സാധാരണ മായി മാറി.കുട്ടികൾപോലും ഈ മേഖലയിൽ തിളങ്ങുന്ന നിലയിലെ ത്തി.പലരും വരുമാനവും കണ്ടെത്താൻ തുടങ്ങി.യൂട്യൂബ് ഇ-വ്യാപാ ര മേഖലയിലേക്ക് മാറുന്നതോടെ ഇത്തരക്കാർക്ക് വരുമാനവും കൂ ടും. യൂട്യൂബ് പ്ലാറ്റ്‌ഫോം പുതിയ വ്യാപാരമേഖല ആയി മാറുന്നതോ ടെ വിഡിയോകൾ പോസ്റ്റ് ചെയ്യുന്നവർക്ക് കൂടുതൽ വരുമാനം ലഭി ക്കും. പുതിയ ആശയം രൂപപ്പെട്ടത് വലിയ പഠനങ്ങൾക്ക് ശേഷമാണ്.
കോവിഡ് മഹാമാരി ഈ ലോകത്തെ മാറ്റി മറിച്ചപ്പോൾ എല്ലാ മേഖലയിലും പോലെ യൂട്യൂബിനും വൻ പ്രതിസന്ധികൾ ഉണ്ടായി. പരസ്യ വരുമാനം ഗണ്യമായി കുറഞ്ഞു. ഈ ഒരു ഘട്ടത്തിലാണ് വെറും വീഡിയോ സ്ട്രീമിങ് പ്ലാറ്റ്ഫോം എന്ന സങ്കല്പത്തിൽനിന്ന് മാറി അതിനെ ഇ-വ്യവസായ വുമായി ബന്ധിപ്പിക്കാൻ ഗൂഗിൾ തീരുമാനിച്ചത്. നിലവിൽ ഇതിനുള്ള സ്വീകാര്യതയെ കൂടുതൽ കച്ചവട വൽക്കരിക്കാനാണ് തീരുമാനം. ആമസോൺ പോലുള്ള ഇ-വ്യാപാര പദ്ധതിയല്ല ഗൂഗിൾ ലക്ഷ്യമിടുന്നത്.വീഡിയോ സ്വീകാര്യതക്കൊപ്പം പേജിൽ കാണുന്ന അല്ലെങ്കിൽ പ്രത്യക്ഷപ്പെടുത്തുന്ന വസ്തുക്കളുടെ വിപണന സാധ്യതയാണ് തേടുന്നത്.ഈ പ്രവണതയെ സോഷ്യൽ കോമേഴ്‌സ് എന്നാണ് പേരിട്ടിരിക്കുന്നത്.
ഉദാഹരണത്തിന് യുട്യൂബിൽ കാണപ്പെടുന്ന ഒരു സിനിമ ഗാനത്തിൽ അല്ലെങ്കിൽ മറ്റേതെങ്കിലും പരിപാടിയിൽ സെലിബ്രിറ്റികൾ ഉപയോ ഗിക്കുന്നതോ അല്ലാത്തതോ ആയ സാധനങ്ങൾ, ബ്രാൻഡുകൾ തേടി മറ്റേതെങ്കിലും സെർച്ച് എന്ജിനിലേക്ക് പോകേണ്ട കാര്യമില്ല എന്നർ ത്ഥം.ഈ തന്ത്രം വൻവിജയമാകും എന്നാണ് ഗൂഗിൾ മാർക്കറ്റിങ് വിഭാ ഗത്തിന്റെ കണ്ടെത്തൽ.അതായത് വിഡിയോയിൽ കാണുന്ന ഷർട്ടുക ൾ,സൺ ഗ്ലാസ്സുകൾ,കാറുകൾ അങ്ങിനെ എല്ലാം തന്നെ വീഡിയോയുടെ താഴെ സെർച്ച് ചെയ്യാൻ കഴിയും.ഇങ്ങനെ അവലംബിക്കപ്പെടുമ്പോൾ യൂട്യൂബിന് കൂടുതൽ വരുമാന സാദ്ധ്യതകൾ തെളിയുകയും സ്വാഭാ വികമായി അതുവഴി യൂട്യൂബർമാർക്കും അത് ലഭിക്കുകയും ചെയ്യും.

അമേരിക്കൻ സ്റ്റൈൽ ഡ്രൈവ് ഇൻ തിയറ്റർ കൊച്ചിയിലും:ഞായറാഴ്ച ആദ്യ പ്രദർശനം

സികെ ശ്രീജിത്ത്

കൊച്ചി: കോവിഡിൽ കുടുങ്ങി അനിശ്ചിതത്വത്തിന്റെ മാനസികാവസ്ഥയിൽ കഴിയുന്ന സിനിമാ പ്രേമികളേ കൊച്ചിയിലേക്ക് വരൂ.സുരക്ഷിതമായി നിങ്ങളുടെ കാറിൽ തന്നെ ഇരുന്ന് മികച്ച തിയറ്റർ അനുഭവം സൃഷ്ടിക്കുന്ന ഡ്രൈവ് ഇൻ തിയേറ്റർ സമ്പ്രദായം കൊച്ചിയിലും എത്തി.ഒരു മൾട്ടി പ്ലക്സ് ദൃശ്യ ശ്രാവ്യ വിരുന്ന് കാറിൽ ഇരുന്നുതന്നെ ബിഗ് സ്‌ക്രീനിൽ കാണാം.ആദ്യ ഡ്രൈവ് ഇൻ സിനിമ അനുഭവം കൊച്ചിയിലെ ലെ മെറിഡിയനിൽ ഞായറാഴ്ച റിലീസ് ആകും.
കോവിഡ് പശ്ചാത്തലത്തിലാണ് ഇവിടെ അവതരിപ്പിക്കപ്പെടുന്നതെ ങ്കിലും അമേരിക്കയിലും മറ്റും നേരത്തെ പ്രചാരമുണ്ടായിരുന്ന ഡ്രൈ വ് ഇൻ സിനിമ എന്ന സങ്കൽപ്പം വിദേശികൾക്ക് പുതുമയുള്ള കാര്യമ ല്ല.വ്യത്യസ്തമായ ഒരു സിനിമാ അനുഭവത്തിനായാണ് വിദേശത്ത് ഈ പുത്തൻ അനുഭവം വന്നതെങ്കിൽ ഇവിടെ കോവിഡ് പശ്ചാത്തല ത്തിലാണ് എന്ന് മാത്രം.

NEXT STORY

http://www.jginews.in/sreechand-hospital-keeping-covid-protocol-in-a-hygienic-atmosphere/


ബിഗ് സ്‌ക്രീനിൽ പ്രത്യക്ഷപ്പെടുന്ന വിഷ്വൽസ് അതിന്റെ ശ്രവ്യാനുഭ വങ്ങൾ കാറിലെ സ്പീക്കറിലൂടെ കേൾക്കാം.എഫ് എം ഫ്രീക്വൻസി യിൽ ട്യൂൺ ചെയ്തും ബ്ലൂടൂത്ത് വഴിയും മികച്ച എച് ഡി ശ്രവ്യാനു ഭവം ആസ്വദിക്കാം.നേരത്തെ ഇന്ത്യയിൽ പ്രചാരമില്ലാതിരുന്ന പുതിയ സംരംഭം അടുത്തകാലത്തായി മുംബൈ,ഡൽഹി,ബാംഗ്‌ളൂർ എന്നിവി ടങ്ങളിൽ അവതരിപ്പിച്ച സൺസെറ്റ് സിനിമാ ക്ലബ്ബാണ് കൊച്ചിയിൽ ആദ്യ പ്രദർശനം എത്തിക്കുന്നത്.
1932 ൽ അമേരിക്കയിലെ ന്യൂജഴ്‌സിയിലാണ് ആർ എം ഹോളിങ്‌സ് എന്ന കമ്പനി ആദ്യ ഡ്രൈവ് ഇൻ തിയറ്റർ തുടങ്ങിയത്.വലിയ മരങ്ങ ളിൽ തുണി വലിച്ചുകെട്ടിയാണ് കൊഡാക് പ്രൊജക്ടറിൽ ആദ്യ പ്രദർ ശനം നടത്തിയത്.പെട്ടന്നുതന്നെ പ്രശസ്തിനേടിയ നൂതന ആശയം മറ്റ് പല രാഷ്ട്രങ്ങളിലേക്കും പറിച്ചുനടപ്പെട്ടു.ഇന്ന് 4000 ത്തോളം ഡ്രൈവ് ഇൻ തിയേറ്റർ കമ്പനികൾ ഉണ്ട്.
കൊച്ചിയിലെ ആദ്യ പ്രദർശനം പൂർണ്ണമായും കോവിഡ് പ്രോട്ടോകോ ൾ പാലിച്ചായിരിക്കും എന്ന് സംഘാടകർ അറിയിച്ചു.മാസ്ക് ധരിച്ച നാല് പേർക്ക് മാത്രമേ കാറിൽ ഇരിക്കാൻ പറ്റു.ഹോട്ടൽ ഗേറ്റിൽ ശരീര താപനില പരിശോധിച്ച ശേഷം മാത്രം പ്രവേശനം.ശൗചാലയം ഉപയോഗിക്കാനും ലഘു ഭക്ഷണം വാങ്ങാനും മാത്രം ഇടവേള സമയ ത്ത് പുറത്തിറങ്ങാൻ മാത്രമാണ് അനുവാദം.കൊറോണ വൈറസിനൊ പ്പം ജീവിക്കേണ്ടിവരുമെന്ന ആശങ്കയിൽ കഴിയുമ്പോൾ പുത്തൻ മേഖ ലകളിലേക്ക് മലയാളിയും ചുവട് വെക്കുന്നു എന്നതിന്റെ ആദ്യ സൂചനയാണ് കൊച്ചിയിലെ ഡ്രൈവ് ഇൻ തിയേറ്റർ.

PHOTO COURTESY:INDIA.COM

ഹൈജീനിക് സുരക്ഷാ.. അണു വിമുക്ത അന്തരീക്ഷം, കോവിഡ് മാനദണ്ഡങ്ങൾ അക്ഷരംപ്രതി പാലിച്ച് ശ്രീചന്ദ് ബഹുദൂരം മുന്നിൽ

BUSINESS DESK

കണ്ണൂർ : പാർക്കിങ് ഏരിയ മുതൽ നിങ്ങളെ അനുഗമിക്കാൻ ഒരു സുരക്ഷാ ഉദ്യോഗസ്ഥൻ..നേരെ ചെല്ലുന്നത് പ്രത്യേകം സജ്ജീകരിച്ച ഒരു ഹെൽപ് ഡെസ്കിലെക്ക്.സദാ ജാഗരൂകരായിരിക്കുന്ന ഹെൽപ്പ് ഡെസ്ക് കൗണ്ടറിൽ ആദ്യം അണു വിമുക്തമാക്കൽ. പിന്നെ ശരീരോഷ്മാവ് പരിശോധന.അതെ കൗണ്ടറിൽ തന്നെ എത്തുന്ന ആളെ കുറിച്ചുള്ള വിവര ശേഖരണം.അതുകഴിഞ്ഞാൽ നേരെ റിസപ്ഷൻ കൗണ്ടറിലേക്ക്.റിസപ്ഷനിൽ സഹായിക്കാനായി കാത്ത് നിൽക്കുന്ന ആൾക്ക് മുന്നിലേക്ക്. എത്തേണ്ടതും, പോകേണ്ട ഡിപ്പാർട്ട്മെന്റിലേ ക്കുള്ള വ്യക്തമായ നിർദേശം.ഇടനാഴികൾ കടന്ന് ഓരോ ബ്ലോക്കിലേ ക്ക് പ്രവേശിക്കുമ്പോഴും അവിടെയും സഹായത്തിനായി കൗണ്ടറു കൾ,സഹായികൾ.ലക്ഷ്യത്തിലെത്തിയാൽ വീണ്ടും അണു നശീകര ണം.എല്ലാവരും കൃത്യമായി മുഖാവരണം,ഗ്ലൗസ്,പി പി ഇകിറ്റുകൾ , ഷീൽഡ് എന്നിവ ധരിച്ചിരിക്കുന്നു.വൃത്തിയും വെടിപ്പുമുള്ള ബഹളങ്ങളില്ലാത്ത  അന്തരീക്ഷം.തിരിച്ചു വരുമ്പോൾ ആദ്യ കൗണ്ടറുകളിൽനിന്ന് ലഭിച്ച വ്യക്തിഗത വിവരങ്ങൾ ഉൾക്കൊള്ളുന്ന സ്ലിപ് പ്രത്യേകം തയ്യാറാക്കിയ ഒരു ബോക്സിൽ നിക്ഷേപിച് പുറത്തേക്..ലോകത്തെ മാറ്റിമറിച്ച മഹാമാരിയെ തുരത്താനായി പാലിക്കേണ്ട സർവ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് ഇതാ ഇവിടെ ശ്രീചന്ദിൽ കണ്ട നേർക്കാഴ്ചയുടെ സാക്ഷ്യപത്രമാണ് ഇത്. കടലാസുകളിലും വാക്കുകളിലും മാത്രം ഒതുങ്ങി,പലപ്പോഴും യാഥാർഥ്യത്തിലേക്കും പ്രായോഗിക തലത്തിലേക്കും വരാത്ത കാഴ്ചകൾ കണ്ടുമടുത്ത ഏതൊരാൾക്കും  വേറിട്ട ഒരു അന്താരാഷ്ട്ര അനുഭവമാണ് ജില്ലയിലെ ഏറ്റവും പ്രശസ്തമായ ആതുര സേവന കേന്ദ്രമായ ശ്രീചന്ദ് സ്പെഷ്യലിറ്റി ഹോസ്‌പിറ്റലിൽ എത്തുന്നവരെ കാത്തിരിക്കുന്നത്.

ഒരു ആശുപത്രി എന്ന നമ്മുടെയൊക്കെ ഉള്ളിൽ എന്നെ അടിയുറച്ചപോയ ആ പഴഞ്ചൻ സങ്കൽപ്പങ്ങളെ ഇനി മറന്നേക്കുക.കാലം മാറി, കഥയും എന്നതാണ് വസ്തുത.ഹൈജീനിക് ആയിട്ടുള്ള വൃത്തിയുള്ള ശാന്തമായ അന്തരീക്ഷമാണ് ശ്രീചന്ദിനെ വ്യത്യസ്തമാക്കുന്നത് എന്ന് പറയാതെ വയ്യ.

പ്രമുഖ ഡിപ്പാർട്ടുമെന്റുകളിൽ എല്ലാം പ്രശസ്തരും വിദഗ്ധരുമായി ഒരു കൂട്ടം ഡോക്ടർമാരുടെ സംഘം തന്നെ ഇവിടെയുണ്ട്. മംഗലാപു രത്തും കോഴിക്കോട്ടും ഒക്കെ ലഭിക്കുന്നതിനേക്കാൾ മികച്ച ചികിത്സ ഇവിടെ വാഗ്ദാനം ചെയ്യപ്പെടുന്നു.രോഗ നിര്ണയവുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര നിലവാരത്തിലുള്ള ഉപകരണങ്ങൾ ഇവിടെയുണ്ട്. കൃത്യസമയത്ത് വ്യക്തമായ രോഗ നിർണ്ണയം നടത്താൻ ഈ ആധുനിക ഉപകരണങ്ങൾക്ക് സാധിക്കും എന്നത് രോഗ മുക്തിയെ എളുപ്പമാക്കു ന്നു.അത് മറ്റ് സങ്കീർണ്ണതകളെ ഇല്ലാതാക്കുന്നു.മെഡിക്കൽ കോളേജ് നിലവാരത്തി ലുള്ള വിവിധ ഡിപ്പാർട്മെന്റുകളും അവിടെയുള്ള ഡോക്ടർമാരും തമ്മിലുള്ള ഏകോപനം ശ്രീചന്ദിലെ എടുത്തുപറ യേണ്ട പ്രത്യേകതകളിൽ ഒന്നാണ്.

സാധാരണക്കാർക്ക്പോലും മികച്ച ചികിത്സ കുറഞ്ഞ ചിലവിൽ ലഭ്യമാക്കുക എന്നതുതന്നെയാണ് അടിസ്ഥാനപരമായി   ആകർഷണീയമായ മറ്റൊരു സംഗതി.ശുചീകരണ ജീവനക്കാർ മുതൽ ഉയർന്ന പദവിയിലുള്ള ഡോക്ടർമാരും മറ്റ് ജീവനക്കാരും ഹൃദ്യമായി പെരുമാറുന്നു.അത്യാഹിത വിഭാഗം മുതൽ എല്ലാ ഡിപ്പാർട്ടുമെന്റുകളിലും ഡോക്ടർമാരുടെ സേവനം എല്ലാ സമയത്തും ലഭ്യമാണ്.

എല്ലാറ്റിനുമുപരി മാനുഷികതയുടെ നിറഞ്ഞ പുഞ്ചിരികൾ എവിടെയും ദർശിക്കാം.അക്കാദമിക പ്ലാറ്റ്‌ഫോമിനപ്പുറംശ്രീചന്ദ് സ്പെഷ്യലിറ്റി ആശുപത്രിയുടെ സാമൂഹിക സേവന വിഭാഗങ്ങൾ ചെയ്യുന്ന ജീവ കാരുണ്യ പ്രവർത്തനങ്ങൾ ഇതിനകം ജനശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്.കച്ചവട താൽപ്പര്യങ്ങൾക്കപ്പുറം ആതുരസേവനം എന്ന മഹത്തായ കർമ്മ മേഖലയുടെ പവിത്രതയ്ക്ക് മുകളിൽ ഒരു കളങ്കവും പാടില്ലെന്ന ഉറച്ച നിലപാടിലാണ് ശ്രീചന്ദ് കുടുംബം.

മഹത്തായ ഒരു പാരമ്പര്യത്തിന്റെ ചാലകശക്തിയാണ് ശ്രീചന്ദ് സ്പെഷ്യലിറ്റി ആശുപത്രി എന്ന സ്ഥാപനത്തെ നയിക്കുന്നത്.ഏതു മേഖലയിലായാലും ക്രിയാത്മകമായ ആശയങ്ങളുടെ മുൻപേ നടന്ന് വഴി വെട്ടിയവരാണ് ആ ചാലകശക്തി.ആ പാരമ്പര്യത്തിന്റെ പിൻതലമുറതന്നെയാണ് ഈ മഹാസ്ഥാപനത്തിന്റെ സാരഥ്യം വഹിക്കുന്നത് എന്നത് നന്മ നിറഞ്ഞ ആ കാലത്തിന്റെ കൽപന തന്നെയാവാം.
പറഞ്ഞുവരുന്നത് മറ്റാരെക്കൊണ്ടുമല്ല ശ്രീചന്ദ് സ്പെഷ്യലിറ്റി ഹോസ്പിറ്റലിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ നിരൂപ് മുണ്ടയാടൻ എന്ന വിജയ ശിൽപ്പിയെക്കുറിച്ചാണ് .ഒരു ഉപദേഷ്ടാവെന്ന കേവലമായ അർത്ഥതലങ്ങൾക്കപ്പുറം തികച്ചും അർഹമായ കൈകളിൽത്തന്നെയാണ് ശ്രീചന്ദിന്റെ സാരഥ്യം.ദേശീയ അന്തർദേശീയതലത്തിൽ ഈ മേഖലയിൽത്തന്നെ 20 വർഷത്തോളം പ്രവർത്തിച്ച ഒരാൾ എന്ന നിലയിൽ അതുതന്നെയാവാം ഈ സ്ഥാപനത്തിന് ലഭിച്ച ഏറ്റവും വലിയ ഭാഗ്യവും.അത്തരത്തിൽ ഒരാളാൽ നയിക്കപ്പെടുന്ന സ്ഥാപനത്തിന് ആമുഖത്തിൽ സൂചിപ്പിച്ച നവീകരണത്തിന്റെ നൂതന ആശയങ്ങളും,ഒരു ആശുപത്രി എന്ന നിലക്ക് മാനുഷികതയിൽ അടിയുറച്ച രോഗീ സൗഹൃദ അന്തരീക്ഷവും സൃഷ്ടിക്കപ്പെടുന്നതിന് ഒരു തടസവും ഉണ്ടാവില്ല.ഒരുവേള നമ്മുടെയൊക്കെ ജീവിതത്തിലെ ആദ്യ അനുഭവമായ ലോക്ക് ഡൗൺ കാലത്ത് വീടുകളിൽപോലും ചികിത്സ ലഭ്യമാക്കിയും മറ്റ് ജീവ കാരുണ്യപ്രവർത്തനങ്ങൾ നടത്തിയും പച്ചയായ ജീവിതത്തിന്റെ കൂടെ നിൽക്കാൻ ഈസ്ഥാപനത്തിന് കഴിഞ്ഞു.അതിന്റെ സാക്ഷ്യപത്രങ്ങൾ ഇവിടെ ചുമരുകളിൽ അടയാളപ്പെടുത്തിയിരിക്കുന്നു.നേരത്തെ പറഞ്ഞ കോവിഡ് പ്രോട്ടോകോൾ എന്നത് വെറും കടലാസ്സിൽ ഒതുങ്ങേണ്ടതല്ല എന്നും ഒരു ആതുരാലയം എന്ന നിലയിൽ പ്രത്യേകിച്ചും അത് നടപ്പാക്കേണ്ടത് തന്നെയാണെന്ന കർശനമായ വ്യവസ്ഥകൾ ഇവിടെ എത്തുന്ന രോഗികൾക്കും അവരെ പരിചരിക്കാനായി നിയോഗിക്കപ്പെട്ട ജീവനക്കാർക്കുമായി വിട്ടുവീഴ്ചകളില്ലാതെ നടപ്പാക്കിയതും നിരൂപ് മുണ്ടയാടൻ എന്ന സാരഥിയുടെ ആശയം തന്നെ.

ഇന്ത്യ വിടാനൊരുങ്ങി ഹാര്‍ലി ഡേവിഡ്‌സണ്‍

ഇന്ത്യ വിടാനൊരുങ്ങി ഹാര്‍ലി ഡേവിഡ്‌സണ്‍ അമേരിക്കന്‍ ഇരുചക്ര വാഹന നിര്‍മാതാക്കളായ ഹാര്‍ലി ഡേവിഡ്‌സണ്‍. ഉപഭോക്താക്കള്‍ കുറഞ്ഞതോടെയാണ് ഇന്ത്യയില്‍ വില്‍പ്പനയും നിര്‍മാണവും അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്. ഫെഡറേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ ഡീലേഴ്‌സ് അസോസിയേഷനാണ് ഇക്കാര്യം അറിയിച്ചത്.

കമ്പനി ഇന്ത്യ വിടുന്നതോടെ ഏകദേശം രണ്ടായിരത്തോളം തൊഴിലാളികള്‍ക്കാണ് തൊഴില്‍ നഷ്ടമാകുക. ഡീലര്‍മാര്‍ക്ക് ഏകദേശം 130 കോടി നഷ്ടമുണ്ടാകും. നിലവില്‍ ഹാര്‍ലി ഡേവിഡ്‌സണിന് 35 ഡീലര്‍മാരാണുള്ളത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഇന്ത്യയിലെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്ന വാഹന ബ്രാന്റാണ് ഹാര്‍ലി.

ആമസോണില്‍ ഷോപ്പിങ് ഇനി മലയാളത്തിലും

ആമസോണ്‍ ഇനി മലയാളം അടക്കമുള്ള പ്രാദേശിക ഭാഷകളിലും. മലയാളത്തിന് പുറമേ, തമിഴ്, കന്നട, തെലുങ്കു എന്നീ ദക്ഷിണേന്ത്യന്‍ ഭാഷകളില്‍ വെബ്‌സൈറ്റും മൊബൈല്‍ ആപ്പും ലഭ്യമാകും. ഇന്ത്യയില്‍ ഇ-കൊമേഴ്‌സ് ആരംഭിച്ച് ഏഴ് വര്‍ഷം പിന്നിടുമ്പോഴാണ് ദക്ഷിണേന്ത്യന്‍ ഭാഷകള്‍ വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. രണ്ട് വര്‍ഷം മുമ്പ് ഹിന്ദിയില്‍ ലഭ്യമായി തുടങ്ങിയിരുന്നു. ഹിന്ദിയടക്കം ഏഴ് ഭാഷകളിലായാണ് ഇനി ആമസോണ്‍ ലഭ്യമാകുക. മൊബൈല്‍ ആപ്പില്‍ നിന്നും ഡെസ്‌ക്ടോപ്പ് സൈറ്റില്‍ നിന്നും ഉപഭോക്താക്കള്‍ക്ക് അവരുടെ ഭാഷ തിരഞ്ഞെടുക്കാം.

ദക്ഷിണേന്ത്യന്‍ ഭാഷകളില്‍ കൂടി ലഭ്യമാകുന്നതോടെ 200 ദശലക്ഷം മുതല്‍ 300 ദശലക്ഷം ഉപഭോക്താക്കളിലേക്ക് ആമസോണ്‍ എത്തിക്കാമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. രാജ്യത്തെ 80 ശതമാനത്തോളം വരുന്ന ഉപഭോക്താക്കളെയാണ് ലക്ഷ്യമിടുന്നത്. ഹിന്ദിയില്‍ ലഭ്യമായതോടെ ഉപഭോക്താക്കളുടെ എണ്ണത്തില്‍ കഴിഞ്ഞ അഞ്ച് മാസത്തിനിടയില്‍ മൂന്ന് മടങ്ങ് വര്‍ധനവാണ് ഉണ്ടായതെന്ന് ആമസോണ്‍ വ്യക്തമാക്കുന്നു. നിരവധി ഉപഭോക്താക്കള്‍ ഹിന്ദി സേവനം ഉപയോഗിക്കാന്‍ തുടങ്ങി.

വാള്‍മാര്‍ട്ട് ഉടമസ്ഥതയിലുള്ള ഫ്‌ലിപ്പ്കാര്‍ട്ട് നേരത്തേ തമിഴ്, കന്നട,തെലുങ്ക് ഭാഷകളില്‍ ലഭ്യമായി തുടങ്ങിയിരുന്നു. ഇതോടെയാണ് മലയാളമടക്കമുള്ള ഭാഷകളില്‍ ആമസോണും എത്തുന്നത്. ദീപാവലി വിപണി കൂടി മുന്നില്‍ കണ്ടാണ് ആമസോണിന്റെ നീക്കം. മൂന്ന് മാസം മുമ്പാണ് ഫ്‌ലിപ്പ്കാര്‍ട്ട് പ്രാദേശിക ഭാഷകള്‍ ഉള്‍പ്പെടുത്തിയത്.

ഹിന്ദിയില്‍ കൂടി ലഭ്യമായതോടെ ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ കൃത്യമായി മനസ്സിലാക്കാന്‍ സാധിച്ചതായി ആമസോണ്‍ ഇന്ത്യ കസ്റ്റമര്‍ ഡയറക്ടര്‍ കിഷോര്‍ തോട്ട പറയുന്നു. പ്രാദേശിക ഭാഷകളില്‍ കൃത്യമായ പദങ്ങളും പ്രയോഗങ്ങളും കൊണ്ടുവരാനാണ് കമ്പനി ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ബുള്ളറ്റ് എല്ലാ മോഡലുകളുടെയും വില കൂടുന്നു

BUSINESS

ബൈക്കുകളുടെ വില കൂട്ടി ഐക്കണിക്ക് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡ്. കമ്ബനിയുടെ ബിഎസ്6 ശ്രേണിയിലെ എല്ലാ ബൈക്കുകളുടെയും വില റോയല്‍ എന്‍ഫീല്‍ഡ് വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. വില വര്‍ദ്ധനവിന്റെ വിശദാംശങ്ങള്‍ അറിയാം.

ബുള്ളറ്റ് 350 എക്സ്, സ്റ്റാന്‍ഡേര്‍ഡ് ബ്ലാക്ക്, ഇഎസ് (ഇലക്ട്രിക്ക് സ്റ്റാര്‍ട്ട്) എന്നിങ്ങനെ 3 പതിപ്പുകളില്‍ ലഭ്യമായ ബുള്ളറ്റ് ശ്രേണിയിലെ ബൈക്കുകളുടെ വില 2,756 രൂപയാണ് വര്‍ദ്ധിപ്പിച്ചത്. ഇതോടെ ബുള്ളറ്റ് എക്സ് 350 മോഡലിന് 1,27,093 രൂപയും, ബുള്ളറ്റ് 350 സ്റ്റാന്‍ഡേര്‍ഡ് ബ്ലാക്ക് പതിപ്പിന് 1,33,260 രൂപയും, ഇഎസ് മോഡലിന് 1,42,705 രൂപയുമായി എക്സ്-ഷോറൂം വില. കാര്‍ബുറേറ്ററിന് പകരം ഫ്യുവല്‍ ഇന്‍ജെക്ഷന്‍ സാങ്കേതിക വിദ്യ കൂട്ടിച്ചേര്‍ത്താണ് ബിഎസ്6 മാനദണ്ഡങ്ങള്‍ക്കനുസരിച്ച് 346 സിസി, സിംഗിള്‍ സിലിണ്ടര്‍, എയര്‍-കൂള്‍ഡ് എന്‍ജിന്‍ റോയല്‍ എന്‍ഫീല്‍ഡ് പരിഷ്‌കരിച്ചത്.

ഇന്ദിരാഗാന്ധി മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ മുഴുവൻ സമയ കാർഡിയോളജിസ്റ്റ് സേവനം ലഭിക്കും

BUSINESS DESK

തലശ്ശേരി: മലബാർ മേഖലയിലെ പ്രശസ്ത സഹകരണ ആതുരസേവന കേന്ദ്രമായ ഇന്ദിരാഗാന്ധി സഹകരണ മൾട്ടിസ്പെഷ്യാലിറ്റി ആശുപത്രിയിൽ മുഴുവൻ സമയ കാർഡിയോളജിസ്റ്റ് ചാർജെടുത്തു.പ്രമുഖ കാർഡിയോളജിസ്റ്റായ ഡോക്ടർ ശ്യാം ലക്ഷ്മണന്റെ മുഴുവൻസമയസേവനവും ലഭിക്കുമെന്ന് അധികൃതർ അറിയിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നും കാർഡിയോളജിയിൽ ഉന്നത ബിരുദം നേടിയ ഇന്റർവെൻഷണൽ കാർഡിയോളജിസ്റ്റ് ഡോക്ടർ ശ്യാം ലഷ്ണൻ 24 മണിക്കൂറും ആശുപത്രിയിൽ ഉണ്ടായിരിക്കും എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.ഹൃദയസംബന്ധമായ പരിശോധനകളായ എക്കോ,ഇ. സി.ജി, ടി.എം.ടി, ആ ൻജിയോഗ്രാം,ആൻജിയോപ്ലാസ്റ്റി,ഹോൾട്ടർ മോണിറ്റർ-പെരിഫറൽ ആൻജിയോഗ്രാം - പെരിഫറൽ ആൻജിയോപ്ലാസ്റ്റി - പേയ്സ് മേക്കർ തുടങ്ങിയ സേവനങ്ങൾ ലഭ്യമായിരിക്കും.ഡോക്ടറെ കാണാൻ വരുന്നവർ ബന്ധപ്പെട്ട എല്ലാ ആരോഗ്യപരമായ ചികിത്സാ രേഖകളുമായി വരേണ്ടതാണ്.പൂർണ്ണമായ കോവിഡ് പ്രോട്ടോകോൾ പാലിക്കുന്നതിനാൽ കൂടുതൽ ആളുകൾ രോഗിയുടെകൂടെ വരേണ്ടതില്ല.എല്ലാ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചുവേണം ആശുപത്രിയിലേക്ക് പ്രവേശിക്കാൻ.കൃത്യമായ അണുനശീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിനാൽ സുരക്ഷിതമായ ആരോഗ്യ ആതുര സേവനങ്ങൾ24 മണിക്കൂറും ലഭ്യമായിരിക്കുമെന്നും മാനേജ്‌മന്റ് അറിയിച്ചു.ഫോണ്‍ 2328 141, 2328142, 2328203 അത്യാഹിത വിഭാഗം; 98470 12356

മൾട്ടീപ്ലക്സ് മേഖലയിൽ 9000 കോടിയുടെ നഷ്ടം:ഉടൻ തുറക്കണമെന്ന് ആവശ്യം

BUSINESS DESK
മുംബൈ : രാജ്യത്തെ മൾട്ടിപ്ലക്സ് തിയറ്ററുകൾ ഉടൻ തുറക്കണമെന്ന് തീയറ്റർ ഉടമകൾ സർക്കാരിനോട് അഭ്യർത്ഥിച്ചു.രാജ്യത്താകമാനമുള്ള തിയറ്റർ ഉടമകൾക്ക് അടച്ചിട്ട കഴിഞ്ഞ ആറുമാസങ്ങൾക്കുള്ളിൽ 9000 കോടി രൂപയുടെ നഷ്ടം ഉണ്ടായതായി അസോസിയേഷൻ സർക്കാരിനെ അറിയിച്ചു.ഉടൻ തുറക്കണമെന്ന ആവശ്യവുമായി ഇവരുടെ സംഘടന സർക്കാരിനെ സമീപിച്ചിട്ടുണ്ട്.
പ്രത്യക്ഷത്തിലും പരോക്ഷവുമായി 2 ലക്ഷംപേർക്ക് ഇതുമൂലം തൊഴിൽ നഷ്ടമായി.ഇന്ത്യയിലെ പ്രമുഖ തിയറ്റർ ഉടമകളെല്ലാം അസോസിയേഷനിൽ അംഗങ്ങളാണ്.ഏകദേശം പതിനായിരം സ്ക്രീനുകൾ രാജ്യത്ത് അടഞ്ഞുകിടക്കുകയാണ്.ബോളിവുഡ് താരങ്ങളടക്കം തിയറ്ററുകൾ തുറക്കണമെന്ന ആവശ്യവുമായി രംഗത്തിറങ്ങിയിട്ടുണ്ട്.സേവ് സിനിമ,സേവ് ജോബ്സ് എന്ന ഹാഷ് ടാഗിൽ സമൂഹ മാധ്യമങ്ങളിലും പ്രചാരണം നടക്കുന്നുണ്ട്.രാജ്യത്തെ പ്രമുഖ മൾട്ടി പ്ലക്‌സ്‌ ബ്രാൻഡുകളായ പി വി ആർ,ഇനോക്സ്,സിനെപോളിസ് തുടങ്ങിയവരൊക്കെ വൻ പ്രതിസന്ധി നേരിടുകയാണ്.

photo courtesy:economic times

കോവിഡ് കാലത്തും വാഹന വിപണി പുതിയ ഉണർവ്വിലേക്ക്: ജനപ്രിയ ബ്രാൻഡായി ‘കിയ ‘ മാറുന്നു

BUSINESS DESK

കണ്ണൂർ : കോവിഡ് കാലമായിട്ടും വാഹന നിർമ്മാതാക്കളെപോലും അത്ഭുതപ്പെടുത്തി വാഹനവിപണിയിൽ പുത്തനുണർവ്. പ്രമുഖ വാഹന നിർമ്മാതാക്കളുടെയെല്ലാം ഷോറൂമുകളിൽ പതിവ് ഉത്സവകാല തിരക്കുകൾ അനുഭവപ്പെട്ടു തുടങ്ങിയത് ഡീലർമാർക്ക് ആവേശമായി.ലോക്‌ഡൗണിനുശേഷം ഉപഭോക്താക്കളോട് വാഹന കമ്പനികൾ കാണിച്ച കരുതലും ഉത്തരവാദിത്തവും മാറിയകാലഘട്ടത്തിലെ കച്ചവട സാധ്യതകൾക്ക് കൂടുതൽ ഊഷ്മളതയേകുന്നു.അടച്ചിടലിൽ പാതിവഴിക്ക് നിന്നുപോയതും സർവീസ് ലഭിക്കാതെ ബ്രേക്ക് ഡൗണായിപ്പോയതുമായ നൂറുകണക്കിന് വാഹനങ്ങൾ പ്രമുഖ കമ്പനികളുടെ സർവീസ് വിഭാഗം മുമ്പത്തേക്കാൾ കരുതലോടെ കൈകാര്യം ചെയ്തത് വാഹന പ്രേമികൾക്ക് പുതിയ ആവേശമായിരുന്നു.സർവീസ് മുടങ്ങിപ്പോയതും ബ്രേക്ക് ഡൗണായതുമായ വാഹനങ്ങൾ വീടുകളിൽ എത്തി പ്രവർത്തന ക്ഷമമാക്കിയതും പിന്നീട് വിശദമായ സർവീസുകൾക്കായി കമ്പനി സർവീസ് സെന്ററുകളിൽ എത്തിച്ചതുമൊക്കെ വാഹന ഉപഭോക്താക്കൾക്ക് പുത്തൻ അനുഭവ പാഠങ്ങൾ പകർന്നുനൽകി.കോവിഡ് കാലത്തും പഴയ ഓണക്കാലം തിരിച്ചുകിട്ടിയ അനുഭൂതി ആയിരുന്നു പലർക്കും. പുത്തൻ ബ്രാൻഡായ കിയ ഏറ്റവും ജനപ്രിയ ബ്രാൻഡായി മാറുന്ന കാഴ്ചയാണ് വാഹന വിപണിയിൽ കണ്ടു തുടങ്ങിയത്.അടച്ചിടൽ കാലത്തിന് ശേഷം കിയ അവതരിപ്പിച്ച വിവിധ മോഡലുകൾ വാഹനപ്രേമികളിൽ പുതിയ തരംഗങ്ങൾ സൃഷ്ടിച്ചു എന്ന് പറയാതെ വയ്യ.കിയ ബ്രാൻഡിലെ കാർണിവൽ ലിമോസിൻ എന്ന അത്യാഢംബര വാഹനത്തേക്കുറിച്ചു പറയാതെ ഒരു കിയ കാറിനെക്കുറിച്ചും പറഞ്ഞു തുടങ്ങാൻ പറ്റില്ല എന്നതാണ് സത്യം.വിദേശ നിരത്തുകളിൽ മാത്രം കണ്ടു ശീലിച്ച ഫീച്ചേഴ്സിന്റെ കലവറയായ കിയ കാർണിവലാണ് ഉപഭോക്താവിനെ ഏറ്റവും ആകർഷിക്കുന്നത്.ശരിക്കും രാജകീയമാണ് കാർണിവലിൻറെ ഡിസൈനിങ് എന്ന് പറയേണ്ടിയിരിക്കുന്നു.സെവൻ സീറ്റർ,എയ്റ്റ് സീറ്റർ,നൈൻ സീറ്റർ എന്നിങ്ങനെ വിവിധ വാരിയെന്റുകളിൽ കാർണിവൽ ലഭ്യമാണ്.സ്ഥല സൗകര്യമാണ് കാർണിവലിനെ രാജകീയ പ്രൗഡിയിലെത്തിക്കുന്ന ഏറ്റവും വലിയ ഘടകം.ഒരു ഡ്രൈവറെ വെച് മാത്രമേ ഓടിക്കാൻ കഴിയു എന്ന് ഒറ്റ നോട്ടത്തിൽ തോന്നിപ്പിക്കുന്ന എന്നാൽ ഒന്നോടിച്ചു നോക്കിയാൽ റോഡിലെ രാജാവിനെ പുഷ്പംപോലെ കൈകാര്യം ചെയ്യാൻ കഴിയുമെന്ന പ്രതീതി ഡ്രൈവിന്റെ ആദ്യ നിമിഷത്തിൽത്തന്നെ നമ്മെ കൊതിപ്പിക്കുന്നു .കാർണിവൽ ഓട്ടോമാറ്റിക് മോഡലുകളിലാണ് ലഭ്യമാകുന്നത്.നിങൾ ഒരു രാജകീയ യാത്രയാണോ ആഗ്രഹിക്കുന്നത് എങ്കിൽ പിന്നെ മുൻപിൻ നോക്കാതെ കാർണിവലിലേക്ക് പോകാം.അത്രമാത്രം പൂർണമാണ് ഈ വാഹനം.ദീർഘദൂര യാത്രയൊക്കെ ചെയ്യേണ്ടുന്ന ബിസിനസ് യാത്രകളൊക്കെ ഒരു വിമാനയാത്രക്ക് തുല്യമാക്കുന്ന അനുഭവവുമാക്കും ഈ രാജകീയ വാഹനം.തൊട്ടടുത്ത ജനപ്രിയ മോഡലായ സെൽടോസ് മറ്റൊരു സംഭവമാണ്. സ്‌പോർട് യൂട്ടിലിറ്റി ശ്രേണിയിലെ വമ്പൻ താരമായി മാറുന്ന കാഴ്ചയാണ് സെൽറ്റോസ് സമ്മാനിക്കുന്നത് എന്ന് ഒരേ സ്വരത്തിൽ ഡീലർമാരും ഉപഭോക്താക്കളും സമ്മതിക്കുന്നു.കോവിഡ് മഹാമാരിയിൽ വാഹന വിപണിയിൽ ചെറിയ പ്രതിസന്ധികൾ സൃഷ്ടിക്കുമ്പോഴും പലരും അടച്ചുപൂട്ടലിന്റെ വക്കിൽ ഉള്ളപ്പോഴും കിയ ഷോറൂമുകളിൽ അക്ഷരാർത്ഥത്തിൽ ജനത്തിരക്കാണ്.ബുക്ക് ചെയ്ത് 2 മാസം കഴിഞ്ഞാൽ മാത്രമേ ഇപ്പോൾ സെൽറ്റോസ് ലഭിക്കു എന്നതാണ് അവസ്ഥ.കിയ ബ്രാൻഡിലെ മറ്റൊരു ജനകീയ മോഡലായ കിയ സോണറ്റ് സെപ്റ്റംബർ 12 ന് ലോഞ്ച് ചെയ്യുകയാണ്.സുരക്ഷക്ക് അതീവ പ്രാധാന്യം നൽകുന്ന സോണറ്റിന്റെ പരസ്യങ്ങൾതന്നെ ഇതിനകം വാഹനപ്രേമികളെ ആകർഷിച്ചു കഴിഞ്ഞു.ആ കാണാകാഴ്ചകൾ ഇനി എന്താണെന്ന് അറിയുക മാത്രമാണ് വേണ്ടത്.
കണ്ണൂർ,കാസറഗോഡ്,മലപ്പുറം ജില്ലകളിലെ കിയ ഡീലറായ ഡി കെ എച് കിയ ഷോറൂമുകളിൽ പൂർണ്ണമായും കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് മാത്രമേ നിങ്ങൾക്ക് സർവീസ്,വിൽപ്പന സേവനങ്ങൾ ആസ്വദിക്കാൻ പറ്റു.കേവലമായ കച്ചവട താല്പര്യങ്ങൾക്കപ്പുറം ഏതൊരു ഉപഭോക്താവിനെയും അതിശയിപ്പിക്കുന്ന ആതിഥ്യ മര്യാദയാണ് ഡി കെ എച് കിയ ഷോറൂമുകളിൽ നിങ്ങളെ വരവേൽക്കുക.എത്ര മണിക്കൂർ വേണമെങ്കിലും ഒരു മടുപ്പുമില്ലാതെ കാറുകളെ സംബന്ധിച്ച ഏത് വിവരവും പറഞ്ഞുതരുന്ന ചുറുചുറുക്കുള്ള ചെറുപ്പക്കാരുടേയും അവരെ ഊർജസ്വലരായി നയിക്കുന്ന ടീം ലീഡർമാരുടെയും സേവനം ഇവിടെ ലഭ്യമാണ്.ടെസ്റ്റ് ഡ്രൈവിന് പോകുമ്പോൾ കിലോമീറ്റർ സൂചി നോക്കി മുഖം ചുളിക്കുന്ന ഒരു ചെറുപ്പക്കാരനെയും ഡി കെ എച് കിയ യിൽ നിങ്ങൾക്ക് കാണാൻ കഴിയില്ല.എത്ര വേണേലും ഓടിച്ചു വാഹനത്തെ മനസ്സിലാക്കു എന്ന് പറയുന്ന അനുഭവം മാത്രമാണ് ഈ ലേഖകനുണ്ടായത്.എല്ലാറ്റിനും പുറമെ ഹൈജീനിക്കായ ഒരു അന്തരീക്ഷത്തിൽ നിങ്ങളെ വരവേൽക്കുന്ന ഒരു കഫേ കോഫി ഡേ കോഫി പോലും ഡി കെ എച് കിയയിൽ അതി മധുരമായ ആതിഥ്യ മാര്യാദയുടെ ഉത്തമ ഉദാഹരണങ്ങളായി നിലകൊള്ളുന്നു.

വ്യവസായ സൗഹൃദമല്ല,കേരളം ഇരുപത്തെട്ടാം റാങ്കിൽ

ന്യൂഡൽഹി : വ്യപാര വ്യവസായ സൗഹാർദ സൂചികയിൽ കേരളം വീണ്ടും പിന്നിൽ.'സ്റ്റേറ്റ് ബിസിനസ് റീഫോം ആക്ഷൻ പ്ലാൻ 2019'പ്രകാരം കേന്ദ്രവാണിജ്യമന്ത്രലയം ശനിയാഴ്ച പുറത്തുവിട്ട സൂചികയിലാണ് കേരളം ഇരുപത്തെട്ടാം സ്ഥാനത്തെത്തി പിറകിലോട്ട് പോയത്.കഴിഞ്ഞ വർഷം ഇത് 23 ആയിരുന്നു.
ആന്ധ്രാപ്രദേശ് ആണ് ഇത്തവണയും ഒന്നാമത്.ഉത്തർപ്രദേശ് രണ്ടാമതും തെലുങ്കാന മൂന്നാം സ്ഥാനത്തും നിൽക്കുന്നു.മഹാരാഷ്ട്ര പതിമൂന്നും തമിഴ്‌നാട് പതിനാലും സ്ഥാനത്തുള്ളപ്പോൾ കർണ്ണാടക പതിനേഴാം സ്ഥാനത് നിൽക്കുന്നു.ഗുജറാത്ത് പദം സ്ഥാനത്താണ്.രാജ്യത്ത് ബിസിനസുകൾക്ക് അനുകൂലമായ അന്തരീക്ഷം വളർന്നുവരികയാണെന്നും സംഥാനങ്ങൾ വ്യവസായികൾക്കാവശ്യമായ അന്തരീക്ഷം ഒരുക്കണമെന്നും കേന്ദ്ര വാണിജ്യമന്ത്രാലയത്തിന്റെ റിപ്പോർട്ടിൽ പറയുന്നു.കോവിഡ് കാലത്തുപോലും രാജ്യത്ത് ഇന്ത്യയിൽ നേരിട്ടുള്ള വിദേശ നിക്ഷേപം കൂടിയെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞു.

photo courtesy:emerge.com