breaking news

Entertainment

മരണാനന്തരം ഇർഫാൻ മികച്ച നടനായി, കണ്ണീരണിഞ്ഞ് മകൻ പുരസ്‌കാരം ഏറ്റുവാങ്ങി

മുംബൈ: വികാരനിർഭരമായിരുന്നു ഫിലിം ഫെയർ അവാർഡ് ദാന ചടങ്ങിലെ ആ നിമിഷങ്ങൾ.

മികച്ച നടനും ആജീവനാന്ത മികവിനുള്ള പുരസ്കാരവും പ്രഖ്യാപിക്കുമ്പോൾ വേദിയും സദസ്സും ഒരുവേള നിശബ്ദമായി. ഇർഫാൻ ഖാന്റെ പേര് വിളിച്ചു പറയുമ്പോൾ സദസ്സ് വിതുമ്പി.

സ്വതസിദ്ധമായ പുഞ്ചിരിയോടെ ആരാധകരെ അഭിവാദ്യം ചെയ്ത് വേദിയിലേക്ക് ഓടിക്കയറാൻ ഇർഫാൻ നമുക്കൊപ്പം ഇല്ല.വർണ്ണ ശബളമാകേണ്ടിയിരുന്ന ചടങ്ങ് പ്രിയ നടന്റെ ഓർമകളിൽ മൂകമായി തേങ്ങി.ഈ വരുന്ന ഏപ്രിൽ 29ന് ഇർഫാൻ ഖാനെന്ന അതുല്യ പ്രതിഭ വിടവാങ്ങിയിട്ട് ഒരു വർഷം തികയുകയാണ്.

അംക്രേസി മീഡിയത്തിലെ മികച്ച നടനുള്ള പുരസ്കാരം വാങ്ങാനെത്തിയത് ഇർഫാന്റെ മകൻ ബബിലായിരുന്നു.

തപ്പടിലെ അഭിനയത്തിന് മികച്ച നടിയായി തപ്‌സി പന്നു തിരഞ്ഞെടുക്കപ്പെട്ടു.കൂടാതെ മികച്ച ചിത്രവും തപ്പട് തന്നെ.മികച്ച കഥയും എഡിറ്റിങ്ങും ഇതേ ചിത്രത്തിനായിരുന്നു.ഗുലാബു സിതാബു എന്ന ചിത്രത്തിലെ അഭിനയത്തിനുള്ള ഫിലിം ക്രിട്ടിക്സ് അവാർഡ് അമിതാബ് ബച്ചനാണ്.മികച്ച നടിക്കുള്ള ക്രിട്ടിക്സ് പുരസ്‌കാരം തിലോത്തമ ഷോമെ നേടി. താനാജി-ദി അൺ സങ് എന്ന ചിത്രത്തിലെ അഭിനയത്തിന് സെയ്ഫ് അലിഖാൻ മികച്ച സഹ നടനായി.ഗുലാബു സിതാബുയിലെ അഭിനയത്തിന് മികച്ച സഹനടിയായി ഫറോഖ് ജാഫർ തിരഞ്ഞെടുക്കപ്പെട്ടു.

ഓം ഔറത്ത് മികച്ച സംവിധായകനായി.രാജേഷ് കൃഷ്ണ മികച്ച നവാഗത സംവിധായകനും മികച്ച സംഗീത സംവിധായകനായി ലുഡോയിലെ ഗാനങ്ങൾക്ക് ഈണമിട്ട പ്രീതവും അർഹനായി.രാഘവ് ചൈതന്യ മികച്ച ഗായകൻ.അസീസ് കൗർ മികച്ച ഗായിക.

സെക്കൻഡ് ഷോ അനുവദിച്ചു: മമ്മൂട്ടിയുടെ ‘ദി പ്രീസ്റ്റ് ‘ നാളെ തിയറ്ററുകളിൽ

കൊച്ചി: സംസ്ഥാനത്തെ സിനിമ തിയറ്ററുകളിൽ സെക്കൻഡ് ഷോ കൂടി നടത്താൻ അനുമതിയായി.

കോവിഡ് കാലത്ത് അടച്ചുപൂട്ടിയ സിനിമ തിയററുകൾ നിയന്ത്രണങ്ങളോടെ തുറന്നെങ്കിലും സെക്കൻഡ് ഷോ കൂടി അനുവദിക്കാത്തത് വലിയ പ്രതിസന്ധികൾ ഉണ്ടാക്കുന്നു എന്ന് തിയറ്റർ ഉടമകൾ പറഞ്ഞിരുന്നു.

സെക്കൻഡ് ഷോ ഇല്ലാത്തത് കാരണം കുടുംബ പ്രേക്ഷകരെ നഷ്ടപ്പെടുന്നു എന്നായിരുന്നു തിയറ്റർ ഉടമകളുടെ പരാതി.നല്ല സിനിമകൾ ഇറങ്ങിയിട്ടും കുടുംബ പ്രേക്ഷകരെ നഷ്ടമാകുന്നു എന്നും ഉടൻ അനുമതി വേണമെന്നും തിയറ്റർ ഉടമകൾ സർക്കാരിനോട് അഭ്യർത്ഥിച്ചിരുന്നു. വിജയ് നായകനായ മാസ്റ്റർ,ജയസൂര്യയുടെ വെള്ളം എന്നി സിനിമകൾ തിയറ്ററുകളിൽ റിലീസ് ആയെങ്കിലും കുടുംബ പ്രേക്ഷകരെ വേണ്ടത്ര ലഭിച്ചില്ല എന്നായിരുന്നു പരാതി.

മോഹൻലാലിൻറെ ദൃശ്യം 2 ഒ ടി ടി പ്ലാറ്റഫോമിൽ റിലീസ് ആയത് തിയറ്റർ ഉടമകൾക്ക് തിരിച്ചടിയായിരുന്നു.എന്നാൽ മമ്മൂട്ടി ചിത്രം പ്രീസ്റ്റ് അണിയറ പ്രവർത്തകർ തിയറ്ററിൽ മാത്രമേ സിനിമ റിലീസ് ചെയ്യൂ എന്ന നിലപാടിലായിരുന്നു.സെക്കന്റ് ഷോ അനുവദിക്കാൻ സർക്കാർ തീരുമാനമായതോടെ സിനിമ പ്രേമികൾ കാത്തുനിന്ന 'ദി പ്രീസ്റ്റ്' എന്ന സസ്പെൻസ് ത്രില്ലർ മമ്മൂട്ടി ചിത്രം നാളെ സംസ്ഥാനത്തെ 255 കേന്ദ്രങ്ങളിൽ റിലീസ്‌ ആകും.

ദൃശ്യം-2 കേരളത്തിൽ ഒരു തിയറ്ററിലും പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്ന് ഫിലിം ചേംബർ

മോഹൻലാലിൻറെ പുതിയ ചിത്രമായ ദൃശ്യം- 2 റിലീസിംഗിങ്ങുമായി ബന്ധപ്പെട്ട വിവാദം പുതിയ തലങ്ങളിലേക്ക്. ഫെബ്രുവരി 19ന് ഒ ടി ടി റിലീസിങ്ങിന് തയ്യാറെടുക്കുന്ന സിനിമ കേരളത്തിലെ ഒരു തിയറ്ററിലും പ്രദർശിപ്പിക്കാൻ അനുവദിക്കില്ല എന്ന നിലപാടിലാണ് ഫിലിം ചേംബർ.

ഒ ടി ടി റിലീസിങ്ങിന് ശേഷം സിനിമ തിയറ്ററുകളിലെത്തിക്കാൻ സിനിമയുടെ അണിയറ പ്രവർത്തകർ പദ്ധതിയിട്ടിരുന്നു.ഇതിന്റെ പശ്ചാത്തലത്തിലാണ് ഫിലിം ചേംബർ തീരുമാനം.തിയറ്ററുകളിൽ റിലീസിന് തയ്യാറാകാത്ത സിനിമ ഒ ടി ടി റിലീസിന് ശേഷം തിയറ്ററുകളിൽ വേണ്ട എന്നാണ് ചേംബർ തീരുമാനം.
നേരത്തെ തിയറ്ററുകൾ തുറക്കാത്ത പശ്ചാത്തലത്തിൽ ഒ ടി ടി സംബന്ധിച്ച ആലോചനകൾ വന്നപ്പോഴും വിവിധ മേഖലകളിൽനിന്ന് എതിർപ്പുണ്ടായിരുന്നു.

മോഹൻലാലിനെ പോലുള്ള നായകന്മാരുടെ സിനിമകൾ തിയേറ്ററുകളെ പ്രോത്സാഹിപ്പിക്കണമെന്നായിരുന്നു പൊതുവെ അഭിപ്രായം.തിയറ്ററുകൾ തുറന്നിട്ടും മോഹൻലാൽ സിനിമ ഒ ടി ടി പ്ലാറ്റ്ഫോം റിലീസ് എന്നത് തിയേറ്ററുകളെ സംബന്ധിച്ച് ഉൾക്കൊള്ളാൻ പറ്റാത്ത അവസ്ഥയാണ്. ഒ ടി ടി പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്യുന്ന ഒരു സിനിമയും പിന്നീട് തിയറ്ററുകൾ വഴി പുറത്തിറക്കാൻ സാധിക്കില്ലെന്നാണ് ഫിലിം ചേംബർ നിലപാട്.

ജെല്ലിക്കെട്ട് ഓസ്കർ പട്ടികയിൽൽനിന്ന് പുറത്ത്

മലയാള സിനിമ ജെല്ലിക്കെട്ട് ഓസ്കർ പട്ടികയിൽനിന്ന് പുറത്തായി. ഇന്റർനാഷണൽ ഫീച്ചർ ഫിലിം വിഭാഗത്തിലെ ചുരുക്ക പട്ടികയിൽ ജെല്ലിക്കെട്ടില്ല. ഓസ്കറിലെ ഇത്തവണത്തെ ഇന്ത്യൻ പ്രതീക്ഷയായ സിനിമയാണ് പട്ടികയിൽനിന്ന് പുറത്തായത്.

നിലവിൽ ഓസ്കാർ പരിഗണന പട്ടികയിൽ ബിട്ടു എന്ന ഒറ്റ ഇന്ത്യൻ സിനിമ മാത്രമാണുള്ളത്.

20-20 മോഡൽ സിനിമ വരുന്നു, സസ്പെൻസ് വിടാതെ മമ്മൂട്ടിയുടെ സാന്നിധ്യത്തിൽ മോഹൻലാലിൻറെ പ്രഖ്യാപനം..

AMMA ആസ്ഥാനമന്ദിരം മമ്മൂട്ടിയും മോഹൻലാലും ചേർന്ന് ഉൽഘാടനം ചെയ്യുന്നു | E N T E R T A I N M E N T D E S K

കൊച്ചി: 20-20 മോഡലിൽ താര സംഘടന AMMA പുതിയ സിനിമ നിർമ്മിക്കുമെന്ന് മമ്മൂട്ടിയുടെ സാന്നിധ്യത്തിൽ മോഹൻലാൽ സുപ്രധാന പ്രഖ്യാപനം നടത്തി.

സംഘടന കൊച്ചിയിൽ നിർമ്മിച്ച ആസ്ഥാന മന്ദിരത്തിന്റെ ഉൽഘാടന വേളയിലാണ് പ്രഖ്യാപനം. 145 താരങ്ങൾ ഉൾക്കൊള്ളുന്ന ക്രൈം ത്രില്ലർ സിനിമയായിരിക്കും വരാൻ പോകുന്നത്.'അമ്മ'യ്ക്ക് വേണ്ടി ആശിർവാദ് സിനിമാസ് നിർമ്മിക്കുന്ന സിനിമ പ്രിയദർശനും ടി കെ രാജീവ് കുമാറും സംവിധാനം ചെയ്യും.ടി കെ രാജീവ് കുമാർ കഥയും തിരക്കഥയെഴുതും.ഒരു ചോദ്യ ചിഹ്നം ഉൾക്കൊള്ളുന്ന സിനിമയുടെ സ്റ്റൈലൻ പോസ്റ്റർ മാത്രം പുറത്തിറക്കി കൂടുതൽ വിശദാംശങ്ങൾ പുറത്തുവിടാത്ത സസ്പെൻസ് നിലനിർത്തിയാണ് താരങ്ങൾ സിനിമാ പ്രഖ്യാപനം നടത്തിയത്.
കൊച്ചിയിൽ സംഘടനയുടെ ആസ്ഥാനമന്ദിരം മമ്മൂട്ടിയും മോഹൻലാലും മറ്റ് താരങ്ങളും ചേർന്ന് നിലവിളക്ക് കൊളുത്തി ഉത്ഘാടനം ചെയ്തു.

അത്യാധുനിക സൗകര്യങ്ങളോടെ 10 കോടി ചിലവഴിച്ചാണ് താര സംഘടനയുടെ ആസ്ഥാന മന്ദിരം പണിതത്.വളരെ കാലമായുള്ള ആഗ്രഹമാണ് ഇതെന്നും കൂടുതൽ സിനിമ പ്രവർത്തനങ്ങൾ ഇവിടെ സംഭവിക്കട്ടെയെന്നും മോഹൻലാൽ പറഞ്ഞു.
മിനി തിയറ്റർ മുതൽ തിരക്കഥയെഴുതാനുള്ള സൗകര്യവും പഞ്ച നക്ഷത്ര താമസ സൗകര്യവും വരെ ഇവിടെ ഒരുക്കിയിട്ടുണ്ട്. നടൻ ഇടവേള ബാബുവിനായിരുന്നു നിർമാണ ചുമതല.

നടൻ ടോവിനോയുടെ ” U ” ജനത്തെ വട്ടം കറക്കി, ഒടുവിൽ ഉത്തരം കിട്ടി

സികെ ശ്രീജിത്ത്

കോഴിക്കോട് : ടോവിനോ തോമസ് ആയിരുന്നു ഇന്നലെ മാധ്യമങ്ങളിലെ ചർച്ചാ വിഷയം.നടൻ സമൂഹ മാധ്യമങ്ങളിലൂടെ U എന്ന അക്ഷരം അപ്ഡേറ്റ് ചെയ്തതോടെയാണ് സംഗതി ചർച്ചയായത്.കറുത്ത പശ്ചാത്തലത്തിൽ മഞ്ഞ ക്യാപിറ്റൽ ഇംഗ്ലീഷ് അക്ഷരം U ആയിരുന്നു അത്.സെലിബ്രിറ്റീസിന്റെ സോഷ്യൽ മീഡിയ അപ്ഡേഷനും മറ്റും വലിയ ചർച്ചയാകുന്ന കാലത്ത് ആരാധകർക്ക് ഇതിൽപ്പരം എന്ത് വേണം..?
ചർച്ചകൾ ചൂടു പിടിച്ചത് പലവഴിക്കായിരുന്നു.പലരും ഷെയർ ചെയ്തും കാര്യം തിരക്കിയും സ്വയം ഭാവന ലോകത്തിലെ കഥകൾ സൃഷ്ട്ടിച്ചും ചർച്ചകളെ സജീവമാക്കി.ചിലർ പറഞ്ഞു പുതിയ സിനിമയാണെന്ന്.ചിലർ പറഞ്ഞു നടന്റെ പുതിയ പ്രൊഡക്ഷൻ ഹൗസ് ആണെന്ന്.ബിസിനസ് ആയിരിക്കാം..U സർട്ടിഫിക്കറ്റ് ആയിരിക്കാം…മറ്റെന്തോ ആയിരിക്കാം.. അങ്ങിനെ ഉത്തരം കിട്ടാത്ത സസ്പെൻസ് ആയി ഒരു പകലും രാത്രിയും ടോവിനോയുടെ U സജീവ സാന്നിധ്യമായി.എന്നാൽ താരത്തിന്റെ ഭാഗത്തുനിന്ന് ഒരു ഉത്തരവും കിട്ടിയില്ല.
സിനിമാഭിനയത്തിനൊപ്പം അൽപസ്വൽപം സാമൂഹിക പ്രവർത്തനം മുതൽ ബ്രാൻഡ് അംബാസിഡർ വരെയായതിനാൽ എന്തെങ്കിലും ക്യാമ്പയിൻ ആയിരിക്കുമെന്ന് കരുതി പലരും സമാശ്വസിച്ചു.
എന്നാൽ തിങ്കളാഴ്ച രാവിലെയായതോടെയാണ് കാര്യങ്ങൾ മാറിമറിഞ്ഞത്.മാതൃഭൂമിയുടെ എഫ് എം ചാനലായ ക്ലബ് എഫ് എം 94.3 യുടെ വലിയ മാറ്റങ്ങൾ സംബന്ധിച്ചായിരുന്നു നടൻ ടോവിനോ തോമസിന്റെ "U " പ്രയോഗം.

ജനുവരി 18 മുതൽ അടിമുടി മാറുന്ന ക്ലബ് എഫ് എം സ്റ്റേഷൻ U അതായത് 'നിങ്ങൾക്ക്'നൽകുന്ന പ്രാധാന്യത്തെ സൂചിപ്പിക്കാനായിരുന്നു ക്ലബ് എഫ് എമ്മിന്റെ ബ്രാൻഡ് അംബാസിഡർ കൂടിയായ നടന്റെ ശ്രമം.14 വർഷമായി ജനം ഹൃദയത്തിലേറ്റിയ ക്ലബ് എഫ് എം പ്രേക്ഷകരുടെ മനസ്സറിഞ്ഞുള്ള മാറ്റത്തിന് തയ്യാറെടുത്തു കഴിഞ്ഞു എന്ന് മാതൃഭൂമി ഡയറക്ടർ,ഡിജിറ്റൽ ബിസിനസ് മയൂര ശ്രേയാംസ് കുമാർ അറിയിച്ചു.
മാറ്റങ്ങളുടെ തുടക്കം ലോഗോയിൽനിന്ന് തന്നെയാകട്ടെ എന്നാണവർ പറയുന്നത്.'U' എന്നാൽ നിങ്ങൾ തന്നെയാണ് നിങ്ങൾക്കെന്താണോ വേണ്ടത് അത് ഞങ്ങളുടെ പ്രാഥമിക ലക്ഷ്യമെന്ന് ക്ലബ് എഫ് എം ശ്രോതാക്കളോടായി പറയുന്നു.വിനോദത്തോടൊപ്പം അറിവിന്റെ വാതായനങ്ങളും തുറക്കും.യുവതയുടെ മനസ്സ് തൊട്ടറിഞ്ഞ അവരുടെ ആസ്വാദന തലങ്ങളെക്കൂടി സ്പർശിച്ചുകൊണ്ടുള്ള യാത്രയായിരിക്കും ഇനി.

ക്ലബ് എഫ് എം പറയുന്നു 'നിങ്ങളുമായി കൂടുതൽ സംവദിച്ചികൊണ്ട് നിങ്ങളുടെ വിവരങ്ങൾ പങ്ക് വെച്ചുകൊണ്ട്,ക്ലബ് എഫ് എം ലൈവായി നിങ്ങളിലേക്കെത്തുന്നു'
അങ്ങിനെ നിങ്ങളും ഞങ്ങളും ചേർന്ന് നമുക്ക് നമ്മളാവാമെന്നും കൂടുതൽ യൗവന യുകതയായ ഊർജസ്വലമായ മാറ്റങ്ങൾക്കൊപ്പം കൂട്ടായി നമുക്ക് യാത്ര തുടരാമെന്ന് മയൂര സ്രെയംസ് കുമാർ പറഞ്ഞു.

photo:zeenewsindia.com

ഇനി നിറമുള്ള കാഴ്ചകൾ .. രാജ്യാന്തര ചലച്ചിത്രമേള നാളെ മുതൽ ഗോവയിൽ

പനാജി: അമ്പത്തിഒന്നാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് നാളെ ഗോവയിൽ തിരി തെളിയും.നവംബറിൽ നടത്തേണ്ടിയിരുന്ന മേള കോവിഡ് പശ്ചാത്തലത്തിൽ മാറ്റിയതായിരുന്നു.അത്കൊണ്ട് തന്നെ 2500 ഡെലിഗേറ്റ്സുകൾക്ക് മാത്രമാണ് ഇക്കുറി സിനിമകൾ നേരിട്ട് കാണാൻ അവസരമുണ്ടാകു.

മറ്റുള്ളവർക്ക് ഓൺലൈനിൽ സിനിമ കാണാൻ സംവിധാനമൊരുക്കി യിട്ടുണ്ട്.മേളയിൽ 224 സിനിമകൾ പ്രദർശിപ്പിക്കും.അർജന്റീനിയൻ സംവിധായകൻ പാബ്ലോ സെറാസയാണ് മേളയുടെ അന്താരഷ്ട്ര ചിത്രങളുടെ ജൂറി അധ്യക്ഷൻ.

പ്രിയദർശൻ,പ്രസന്ന വിതനഗേ (ശ്രീലങ്ക),അബൂബക്കർ ഷോക്കി(ഓസ്ട്രിയ), റുബെയത് ഹുസൈൻ(ബംഗ്ലാദേശ്) എന്നിവർ ജൂറി അംഗങ്ങളായിരിക്കും.ഡാനിഷ് സിനിമ 'അനതർ റൗണ്ടാ'ണ് ഉത്ഘാടന ചിത്രം.വൈഫ് ഓഫ് എ സ്പൈ അവസാന ചിത്രം.മത്സര വിഭാഗത്തിൽ 14 ചിത്രങ്ങൾ ഉണ്ട്.
ബ്രിഡ്ജ്,എ ഡോഗ് ആൻഡ് ഹിസ് മാൻ,തേൻ എന്നിവയാണ് മത്സര വിഭാഗത്തിലെ ഇന്ത്യൻ ചിത്രങ്ങൾ.മലയാള സിനിമകൾ മത്സര വിഭാഗത്തിൽ ഇല്ല.23 ഫീച്ചർ സിനിമകളും 20 നോൺ ഫീച്ചർ സിനിമകളും പനോരമ വിഭാഗത്തിലുണ്ട്.

സേഫ്,ട്രാൻസ്,കെട്ട്യോളാണെന്റെ മാലാഖ,താഹിറ,കപ്പേള എന്നിമലയാള സിനിമകൾ ഫീച്ചർ വിഭാഗം പനോരമയിലേക്കും ഒരു പാതിരാ സ്വപ്നം പോലെ നോൺ ഫീച്ചർ വിഭാഗത്തിലും ഇടം നേടിയിട്ടുണ്ട്.ജയറാം നായകനായി കുചേലന്റെ വേഷമിടുന്ന സംസ്‌കൃത സിനിമ നന്മയും പട്ടികയിലിടം നേടി.

വിവാദ കത്തിൽ മലക്കം മറിഞ്ഞ് കമൽ: ജാഗ്രതക്കുറവെന്ന് വിശദീകരണം

തിരുവനന്തപുരം: ചലച്ചിത്ര അക്കാദമിയി നിയമനവുമായി ബന്ധപ്പെട്ട വിവാദ കത്ത് വിഷയത്തിൽ മലക്കം മറിഞ്ഞ സംവിധായകൻ കമൽ ജാഗ്രതക്കുറവുണ്ടായി എന്ന്സമ്മതിച്ചു. അക്കാദമി ചെയർമാൻ കൂടിയായ കമൽ മന്ത്രി എ കെ ബാലനയച്ച കത്ത് പ്രതിപക്ഷ നേതാവ് പുറത്തു വിട്ടിരുന്നു.

ഇത് വിവാദമായ പശ്ചാത്തലത്തിലാണ് കമൽ വിശദീകരണവുമായി എത്തിയത്.കത്തിലെ ഉള്ളടക്കത്തിൽ വീഴ്ച പറ്റി എന്ന് സമ്മതിച്ച കമൽ കത്ത് അടഞ്ഞ അധ്യായമാണെന്നും വളരെ മുൻപ് അയച്ചതാണ് എന്നും പറഞ്ഞു.
ചലച്ചിത്ര അക്കാദമി പോലുള്ള സ്ഥാപനങ്ങളിൽ രാഷ്ട്രീയം കലർത്തുന്നത് ശരിയാണോ എന്ന ചോദ്യത്തിന്,പുതിയ കാലഘട്ടത്തിലെ ഇടതുപക്ഷ പ്രസക്തി എന്ന മറുപടിയാണ് കമൽ പറഞ്ഞത്.

അപ്പോൾ ചലച്ചിത്ര അക്കാദമിയിൽ ഒരു പക്ഷം മാത്രം മതിയോ എന്ന ചോദ്യത്തിലാണ് ചലച്ചിത്ര അക്കാദമി ചെയർമാൻ മലക്കം മറിഞ്ഞത്. അപ്പോൾ മാത്രമാണ് കത്തിൽ ജാഗ്രതക്കുറവുണ്ടായി എന്ന് അദ്ദേഹം സമ്മതിച്ചത്.
എന്നാൽ വിഷയത്തിൽ കമലിനെതിരെയുള്ള പ്രതിഷേധമായി സമൂഹ മാധ്യമ ക്യാമ്പയിൻ അരങ്ങ് തകർക്കുകയാണ്.

photo:nie.com

ട്രംപിന്റെ റോൾസ്‌റോയ്‌സ് ഫാന്റം സ്വന്തമാക്കാൻ മലയാളി വ്യവസായി

അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് ഉപയോഗിച്ചിരുന്ന അദ്ദേഹത്തിന്റെ സ്വന്തം റോൾസ്‌റോയ്‌സ് ഫാന്റം സ്വന്തമാക്കാൻ ഒരു മലയാളി ഒരുങ്ങുന്നു.ഇനി ഒറ്റ ചോദ്യമേ ബാക്കി ഉള്ളു ട്രംപിന്റെ ഇഷ്ട വാഹനം ആ മലയാളിക്ക് സ്വന്തമാകുമോ...?

അമേരിക്കയുടെ നാല്പത്തഞ്ചാമത് പ്രസിഡണ്ടായി ചുമതലയേൽക്കുന്നത് വരെ ഡൊണാൾഡ് ട്രംപ് ഉപയോഗിച്ചിരുന്ന അദ്ദേഹത്തിന്റെ ഇഷ്ട വാഹനമാണ് ഒരുപക്ഷെ ഒരു മലയാളിയുടെ കയ്യിലെത്താൻ പോകുന്നത്.

ട്രംപ് ഉപയോഗിച്ചിരുന്ന 2010 മോഡൽ റോൾസ്‌റോയ്‌സ് ഫാന്റം സ്വന്തമാക്കാൻ പോകുന്നു എന്ന വാർത്ത സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടുകൊണ്ട് വ്യവസായി ബോബി ചെമ്മണ്ണൂർ വീണ്ടും വാർത്തകളിൽ ഇടം നേടിയിരിക്കുകയാണ്.

അമേരിക്കയിലെ പ്രമുഖ ഓക്ഷൻ പോർട്ടലായ മെകം ഓക്ഷൻസിന്റെ വെബ്‌സൈറ്റിലാണ് ട്രംപിന്റെ ഇഷ്ടവാഹനം ലേലത്തിൽ വെച്ചിരിക്കുന്നത്. ആഡംബരത്തിന്റെ പ്രതിരൂപമായ ഫാന്റം മോഡലിന് 10 വർഷത്തിലധികം പഴക്കമുണ്ടെങ്കിലും വില കേട്ട് ഞെട്ടരുത്.ഏതാണ്ട് 4 ലക്ഷം ഡോളർ അതായത്, 2.90 കോടി ഇന്ത്യൻ രൂപ.

ആഡംബരവും സുരക്ഷയും ഒത്തുചേർന്ന ഈ വാഹനത്തിൽ തിയേറ്റർ പാക്കേജ്,സ്റ്റാർ ഹെഡ് ലൈനർ ഇലക്ട്രോണിക് കർട്ടൻ, പവർ സ്റ്റിയറിംഗ്,പവർ ഡിസ്ക് ബ്രേക്ക്,എയർ ബാഗുകൾ അലോയ് വീൽ എന്നിവക്ക് പുറമെ സ്പെഷ്യൽ റോൾസ്‌റോയ്‌സ് ലോഗോകൂടി ഹെഡ് റെസ്റ്റിൽ പതിച്ചിട്ടുണ്ട്. 91,249 കിലോമീറ്റർ ഓടിയിട്ടുണ്ട് ഈ കാർ എങ്കിലും എണ്ണത്തിൽ യൂണിക്‌ആണ്  ഈ വമ്പൻ 2010 ൽ ആകെ 510 ഫാന്റം ശ്രേണി കാറുകളാണ് കമ്പനി നിർമിച്ചിട്ടുള്ളത്. അത്കൊണ്ട് തന്നെ പഴകുന്തോറും മൂല്യം കൂടുമെന്നതാണ് ഫാന്റം സീരീസ് റോൾസ്‌ റോയ്‌സിന്റെ പ്രത്യേകത.

അതിനേക്കാളൊക്കെ ഉപരി ട്രംപിന്റെ വ്യക്തി മുദ്ര പതിപ്പിച്ചതാണ് ഈ റോൾസ്‌റോയ്‌സ് ഫാന്റം. തങ്ങളുടെ വിലയേറിയ ഉപഭോക്താക്കൾക്കായി നൽകുന്ന ഓണേഴ്‌സ് മാന്വലിൽ ട്രംപിന്റെ ഓട്ടോഗ്രാഫ് ഉണ്ട്. " ഞാൻ മഹത്തായ ഈ കാറിനെ സ്നേഹിക്കുന്നു.. എല്ലാ ആശംസകളും.." എന്നാണ് ട്രംപ് സ്വന്തം കൈപ്പടയിൽ രേഖപ്പെടുത്തിയത്.

photo:manoramaonline.com

‘ മാസ്റ്റർ’ ൽ ഹൈക്കോടതി ഇടപെടൽ : 400 വ്യാജ സൈറ്റുകൾ നിരോധിച്ചു

ചെന്നൈ: നാളെ റിലീസ് ചെയ്യാനിരുന്ന വിജയ് ചിത്രം മാസ്റ്റർ ന്റെ വ്യാജ പതിപ്പും ക്ലൈമാക്സും ഇന്റർനെറ്റിലൂടെ പുറത്തായ പശ്ചാത്തലത്തിൽ മദ്രാസ് ഹൈക്കോടതിയുടെ അടിയന്തിര ഇടപെടൽ.
സിനിമ പ്രേമികൾ കാത്തിരുന്ന മാസ്റ്റർ റിലീസ് നാളെ നടക്കാനിരിക്കെ ഇന്ന് രാവിലെ മുതലാണ് ഇന്റർനെറ്റിൽ പ്രചരിച്ചത്.
ഇത് കണ്ട് ഞെട്ടിയ തമിഴ് സിനിമാലോകം ഒന്നര വർഷത്തെ അധ്വാനത്തെ തകർക്കരുതെന്ന അപേക്ഷയുമായി സമൂഹ മാധ്യമങ്ങളിലൂടെ രംഗത്തെത്തി.

അപ്പോഴും സിനിമയുടെ ക്ലൈമാക്സ് അടക്കം ഇന്റർനെറ്റിൽ പ്രചരിക്കുന്നുണ്ടായിരുന്നു.എന്നാൽ സിനിമയുടെ അണിയറ പ്രവർത്തകർ ഉടൻ തന്നെ മദ്രാസ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

അടിയന്തിര പ്രാധാന്യത്തോടെ ഹർജി പരിഗണിച്ച കോടതി സിനിമ പ്രചരിപ്പിച്ച 400 ഓളം വെബ് സൈറ്റുകൾ ഉടൻ നിരോധിക്കാൻ സേവനദാതാക്കൾക്ക് നിർദേശം നൽകി.

സെറ്റിൽ എട്ടുപേർക്ക് കോവിഡ്: രജനി ചിത്രം അണ്ണാത്തെ ചിത്രീകരണം നിർത്തി

ചെന്നൈ: നടൻ രജനീകാന്തിന്റെ പുതിയ ചിത്രമായ അണ്ണാത്തെയുടെ ചിത്രീകരണം നിർത്തിവെച്ചു. സെറ്റിലുണ്ടായിരുന്ന എട്ടുപേർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണിത്.

ഷൂട്ടിംഗ് നിർത്തിയ പശ്ചാത്തലത്തിൽ രജനികാന്ത് ഉടൻ ചെന്നൈ ലേക്ക് മടങ്ങും.നിലവിൽ അദ്ദേഹത്തിന് ആരോഗ്യപ്രശ്നങ്ങളൊന്നു മില്ലെങ്കിലും ചെന്നൈയിലെത്തിയാൽ നിരീക്ഷണത്തിൽപോകും.
വർഷങ്ങൾക്ക് മുൻപ് വൃക്കമാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയയനായ താരം ഹൈ റിസ്ക് വിഭാഗത്തിൽ പെടുന്നതിനാൽ കോവിഡ് കാലത്ത് അതീവ ശ്രദ്ധയോടെയായിരുന്നു കഴിഞ്ഞിരുന്നത്.

നേരത്തെ രാഷ്ട്രീയപ്രവേശനമുണ്ടാകുമെന്ന പ്രചാരണം ഉണ്ടായിരുന്നെങ്കിലും പുറത്തിറങ്ങാൻ പറ്റാത്ത സാഹചര്യത്തിൽ നീട്ടിവെക്കുകയായിരുന്നു.അടുത്തിടെ മാത്രമാണ് ആരാധകരുടെ സംഘടനയുടെ യോഗത്തിൽ അദ്ദേഹം പങ്കെടുത്തത്.ഇതിനുശേഷവും പൊതുപരിപാടികളിൽനിന്നും സിനിമ ചിത്രീകരണങ്ങളിൽനിന്നും വിട്ടു നിൽക്കുകയായിരുന്നു.എന്നാൽ അൺലോക്ക് പ്രക്രിയകൾക്ക് ശേഷമാണ് അണ്ണാത്തെയുടെ ചിത്രീകരണം തുടങ്ങിയത്.

അടിയന്തിര യോ​ഗം വിളിച്ച്‌ നടന്‍ വിജയ്;അച്ഛന്റെയും മകന്റെയും പോരാട്ടം ഇനി പരസ്യമായി

അച്ഛന്റെയും മകന്റെയും പോരാട്ടം ഇനി പരസ്യമായി, പിതാവ് രൂപീകരിക്കുന്ന പാര്‍ട്ടിയുമായി ഒരു രീതിയിലും സഹകരിക്കരുതെന്നു വിജയ് ആരാധകരോട് ആവശ്യപ്പെട്ടു. രാഷ്ട്രീയ പ്രവേശവുമായി ബന്ധപ്പെട്ട് പിതാവ് എസ്.എ.ചന്ദ്രശേഖറുമായി അഭിപ്രായ ഭിന്നത നിലനില്‍ക്കെയാണ് നടന്‍ വിജയ് തന്റെ ഫാന്‍സ് അസോസിയേഷന്‍ (വിജയ് മക്കള്‍ ഇയക്കം) ജില്ലാ ഭാരവാഹികളുടെ യോഗം വിളിച്ചത്.

തന്റെ അതിഥി മന്ദിരത്തിലാണ് അടിയന്തര യോഗം ചേര്‍ന്നത്. അതേസമയം മധുരയില്‍ വിജയ് ആരാധകര്‍ യോഗം ചേര്‍ന്ന്, ചന്ദ്രശേഖര്‍ രൂപീകരിക്കുന്ന പാര്‍ട്ടിയുമായി ചേര്‍ന്നു പ്രവര്‍ത്തിക്കില്ലെന്നു പ്രതിജ്ഞയെടുത്തു. തന്റെ പേരോ ചിത്രമോ ദുരുപയോഗം ചെയ്താല്‍ നിയമ നടപടി സ്വീകരിക്കുമെന്ന് താരം മുന്നറിയിപ്പു നല്‍കി കഴിഞ്ഞു.

നിലവിലുള്ള വിജയ് ഫാന്‍സ് അസോസിയേഷനെ, അഖിലേന്ത്യാ ദളപതി വിജയ് മക്കള്‍ ഇയക്കമെന്ന പേരില്‍ രാഷ്ട്രീയ പാര്‍ട്ടിയായി റജിസ്റ്റര്‍ ചെയ്യാന്‍ ചന്ദ്രശേഖര്‍ തിരഞ്ഞെടുപ്പു കമ്മിഷനില്‍ അപേക്ഷ നല്‍കിയതോടെയാണു ഭിന്നതയുടെ തുടക്കം. തീരുമാനം തന്റെ അറിവോടെയല്ലെന്നും ആരാധകര്‍ പാര്‍ട്ടിയില്‍ ചേരരുതെന്നും വിജയ് പ്രസ്താവനയിറക്കിയിരുന്നു. രാഷ്ട്രീയ പ്രവേശത്തെക്കുറിച്ച് പരസ്യ പ്രസ്താവന അരുതെന്ന വിലക്കിയിട്ടും ചെവിക്കൊള്ളാത്ത പിതാവുമായി അഞ്ചു വര്‍ഷമായി വിജയ് മിണ്ടാറില്ലെന്ന് വിജയ്യുടെ അമ്മ ശോഭയും തുറന്ന് പറഞ്ഞത് വിവാദമായിരിയ്ക്കുകയാണ്.

അച്ഛന്റെ പാര്‍ട്ടിയുമായി തനിക്ക് ബന്ധമില്ല; ആരാധകരാരും അച്ഛന്റെ പാര്‍ട്ടിയില്‍ ചേരരുതെന്നും നടന്‍ വിജയ്

അച്ഛന്റെ പാര്‍ട്ടിയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് പ്രഖ്യാപിച്ച് തമിഴ് നടന്‍ വിജയ്. അച്ഛന്റെ പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് തന്റെ പേരോ ഫോട്ടോയോ 'വിജയ് മക്കള്‍ ഇയക്കം' എന്ന പേരോ ഉപയോഗിക്കാന്‍ പാടില്ലെന്നാണ് വിജയ് അറിയിച്ചത്. തന്റെ ആരാധകര്‍ ആരും തന്നെ അച്ഛന്റെ പാര്‍ട്ടി എന്ന കാരണത്താല്‍ പാര്‍ട്ടിയില്‍ ചേരരുതെന്നും താരം അഭ്യര്‍ത്ഥിച്ചു.

'അച്ഛന്‍ എസ്.എ ചന്ദ്രശേഖര്‍ ഒരു രാഷ്ട്രീയ പാര്‍ട്ടി തുടങ്ങിയതായി ഇന്ന് മാദ്ധ്യമങ്ങളില്‍ നിന്നും മനസ്സിലാക്കി. എനിക്ക് അതുമായി നേരിട്ടോ അല്ലാതെയോ ബന്ധമില്ല എന്ന് എന്റെ ആരാധകരോടും പൊതുജനത്തിനോടും ഖേദപൂര്‍വ്വം അറിയിക്കുന്നു,' വിജയ് പത്രക്കുറിപ്പില്‍ പറഞ്ഞു.

തെന്നിന്ത്യയില്‍ ഏറെ ആരാധകരുള്ള നടനാണ് തമിഴകത്തെ സൂപ്പര്‍ സ്റ്റാറുകളില്‍ ഒരാളായ വിജയ്.'ദളപതി' എന്ന് ആരാധകര്‍ സ്‌നേഹപൂര്‍വ്വം വിളിക്കുന്ന വിജയ്യുടെ രാഷ്ട്രീയപ്രവേശനം ഏറെക്കാലമായി ഏവരും ഉറ്റുനോക്കുന്ന ഒന്നാണ്. അഖിലേന്ത്യാ ദളപതി വിജയ് മക്കള്‍ ഇയക്കം എന്ന പേരില്‍ ഒരു ഫാന്‍സ് സംഘടന റജിസ്റ്റര്‍ ചെയ്യാന്‍ വിജയുടെ ലീഗല്‍ പ്രതിനിധികള്‍ നേരത്തെ തിരഞ്ഞെടുപ്പ് കമ്മിഷന് അപേക്ഷ നല്‍കിയിരുന്നു.

വിജയുടെ അച്ഛനും സംവിധായകനുമായ എസ്.എ.ചന്ദ്രശേഖറിനെ സംഘടനയുടെ ജനറല്‍ സെക്രട്ടറിയായും അമ്മ ശോഭയെ ട്രഷററായും അപേക്ഷയില്‍ ചേര്‍ത്തിട്ടുള്ളതായുമുള്ള വിവരങ്ങള്‍ പുറത്തു വന്നിരുന്നു. നിലവില്‍ വിജയ് ഫാന്‍സ് അസോസിയേഷനുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതു അച്ഛന്‍ ചന്ദ്രശേഖറാണ്. നിരവധി രാഷ്ട്രീയ വിവാദങ്ങള്‍ ഉയര്‍ത്തിയ ചിത്രങ്ങളില്‍ വിജയ് അഭിനയിച്ചിരുന്നു. ഇത് നടന്റെ രാഷ്ട്രീയ നിലപാടുകളെ പറ്റിയുള്ള ചര്‍ച്ചകള്‍ക്ക് വഴിവച്ചിരുന്നു.

കങ്കണക്കെതിരെ മാനനഷ്ട കേസ്

ബോളിവുഡ് നടി കങ്കണ റണൗട്ടിനെതിരെ മാനനഷ്ട കേസ്. കവിയും ഗാനരചയിതാവുമായ ജാവേദ് അക്തറാണ് കങ്കണയ്ക്കെതിരെ രംഗത്തെത്തിയത്. അന്ധേരിയിലെ മെട്രെപൊളിറ്റന്‍ മജിസ്ട്രേറ്റ് മുന്‍പാകെയാണ് ജാവേദ് അക്തര്‍ ഹര്‍ജി ഫയല്‍ ചെയ്തത്.

സുശാന്ത് സിംഗ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട് കങ്കണ നടത്തിയ പരാമര്‍ശത്തിന്റെ പേരിലാണ് നടപടി. കങ്കണ നടത്തിയ അടിസ്ഥാനരഹിതമായ പരാമര്‍ശങ്ങള്‍ തന്റെ യശസിന് ഭംഗം വരുത്തിയതായി ഹര്‍ജിയില്‍ ജാവേദ് പറഞ്ഞു. സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട സംസാരത്തിനിടെയാണ് ബോളിവുഡിലെ ഒരു 'കൂട്ടുകെട്ടിനെപ്പറ്റി' നടി പരാമര്‍ശിച്ചതും അതില്‍ തന്റെ പേരു വലിച്ചിഴച്ചതെന്നും ജാവേദ് ചൂണ്ടിക്കാട്ടി.

തന്നെ വകവരുത്തുമെന്ന് ദിലീപ് നടി ഭാമയോട് പറഞ്ഞു…; ആക്രമിക്കപ്പെട്ട നടിയുടെയും മഞ്ജുവിന്റെയും മൊഴി രേഖപ്പെടുത്തിയില്ല; വിചാരണക്കോടതിക്കെതിരെ സര്‍ക്കാര്‍

നടിയെ ആക്രമിച്ച കേസിന്റെ വിചാരണ നിര്‍ത്തിവെച്ചു. വെള്ളിയാഴ്ച വരെ വിചാരണ നിര്‍ത്തിവെക്കാനാണ് ഹൈക്കോടതി ഉത്തരവ്. വിചാരണക്കോടതിക്കെതിരെ നിര്‍ണായക വെളിപ്പെടുത്തലുമായി സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചു. അക്രമിക്ക നടിയുടെയും മഞ്ജു വാര്യരുടെയും മൊഴി രേഖപ്പെടുത്തുന്നതില്‍ വിചാരണ കോടതിക്ക് വീഴ്ച സംഭവിച്ചതായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. അതേസമയം വിചാരണക്കോടതി മാറ്റണമെന്ന ഹര്‍ജി വെള്ളിയാഴ്ച പരിഗണിക്കും.

കോസില്‍ എട്ടാം പ്രതിയായ ദിലീപ് മകളെ ഉപയോഗിച്ച് തന്നെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന് മഞ്ജു വാര്യര്‍ മൊഴി നല്‍കിയിരുന്നു. എന്നാല്‍ ഈ മൊഴി രേഖപ്പെടുത്താന്‍ വിചാരണക്കോടതി തയ്യാറായില്ല. കേസിനെ സ്വാധീനിക്കാനുള്ള പ്രതിയുടെ ശ്രമത്തെ കുറിച്ച് അറിഞ്ഞിട്ടും ഇടപെട്ടില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ ബോധിപ്പിച്ചു.

തന്നെ വകവരുത്തുമെന്ന് ദിലീപ് നടി ഭാമയോട് പറഞ്ഞതായി അക്രമിക്കപ്പെട്ട നടിയും വിചാരണ കോടതിയില്‍ മൊഴി നല്‍കിയിരുന്നു. എന്നാല്‍ ഇക്കാര്യവും രേഖപ്പെടുത്താന്‍ കോടതി തയ്യാറായില്ല. വിചാരണ കോടതി മാറ്റണമെന്ന അക്രമിക്കപ്പെട്ട നടിയുടെയും സര്‍ക്കാരിന്റെയും ആവശ്യം ഹൈക്കോടതി പരിഗണിക്കുകയാണ്.

നടിയെ ആക്രമിച്ച കേസ്; തന്റെ അവസ്ഥ ഹൈക്കോടതി മനസിലാക്കണമെന്ന് നടി

കൊച്ചി ; വിചാരണക്കോടതിയില്‍ നിന്ന് നീതി കിട്ടുന്നില്ലന്ന് പ്രോസിക്യൂഷന്‍ തന്നെ പറയുമ്പോള്‍ തന്റെ അവസ്ഥ എന്താണന്ന് കോടതി മനസിലാക്കണമെന്ന് നടി ഹൈക്കോടതിയില്‍. തട്ടിക്കൊണ്ടുപോയി ദൃശ്യങ്ങല്‍ പകര്‍ത്തിയ കേസില്‍് കോടതി മാറ്റണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടി തന്റെ അവസ്ഥ വിശദീകരിച്ചത്. കോടതി മാറ്റണമെന്ന സര്‍ക്കാരിന്റെ ഹര്‍ജിയും കോടതിയിലെത്തി.

ഇരയെ ജഡ്ജി ബുദ്ധിമുട്ടിക്കുകയാണന്ന് എന്ത് കൊണ്ട് അപ്പോള്‍ തന്നെ അറിയിച്ചില്ലെന്ന് വാദത്തിനിടെ കോടതി ആരാഞ്ഞു. അറിയിച്ചിട്ടും ജഡ്ജി അത് കണക്കില്‍ എടുത്തില്ലന്ന് സര്‍ക്കാരും അറിയിച്ചു. ഹര്‍ജികള്‍ തിങ്കളാഴ്ച പരിഗണിക്കാനായി മാറ്റി

തെന്നിന്ത്യന്‍ താരറാണി കാജല്‍ അഗര്‍വാളിന് ഇന്ന് മാംഗല്യം

ദക്ഷിണേന്ത്യന്‍ സിനിമ മേഖലയില്‍ തിളങ്ങി നില്‍ക്കുന്ന താരമാണ് ആരാധകരുടെ പ്രിയ നടി കാജല്‍ അഗര്‍വാള്‍. കാജല്‍ വിവാഹിതയാകുന്നുവെന്ന വാര്‍ത്തയാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയിലെ സംസാരവിഷയം. ബിസിനസ്സുകാരനായ ഗൗതം കിച്ച്‌ലു ആണ് വരന്‍. ഇന്ന് മുംബയില്‍വച്ചാണ് ഇരുവരും വിവാഹിതരാവുക. നടി തന്നെയാണ് തന്റെ വിവാഹക്കാര്യം ട്വിറ്ററിലൂടെ ആരാധകരെ അറിയിച്ചിരുന്നത്.

കാജലിന്റെ വീട് ഇപ്പോള്‍ വിവാഹ ആഘോഷങ്ങളില്‍ തിളങ്ങുകയാണ്. വിവാഹ തലേന്നുള്ള കാജലിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്. ചിത്രങ്ങളില്‍ മഞ്ഞ നിറത്തിലുള്ള വസ്ത്രമാണ് കാജല്‍ ധരിച്ചിരിക്കുന്നത്. ഗൗതം കിച്ച്‌ലു വെളുത്ത കുര്‍ത്തയും കറുത്ത ജാക്കറ്റും ധരിച്ചതായി കാണാം. കാജലിന്റെ ഫാന്‍ പേജില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ നിമിഷം നേരം കൊണ്ടാണ് ആളുകളുടെ ശ്രദ്ധപിടിച്ചുപറ്റിയത്.

http://www.jginews.in/sai-app-for-indian-military-force/

ഇഷ്‌കിലെ ഷെയ്‌ന്‍ നിഗത്തിന് പകരമാവില്ല; ഓഡിഷനില്‍ തന്നെ ഔട്ടായി അമീര്‍ ഖാന്റെ മകന്‍ ജുനൈദ്

യാതൊരു കഠിനാദ്ധ്വാനവുമില്ലാതെ കൂളായി സിനിമാലോകത്തേക്ക് ചുവട്‌വയ്ക്കുന്ന സ്‌റ്റാര്‍ കിഡ്സിന്റെ പേരില്‍ നിരവധി വിവാദങ്ങളാണ് ബോളിവുഡില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ സൂപ്പര്‍ താരം ആമിര്‍ ഖാന്റെ മകന്‍ ജുനൈദും ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കാനുള്ള ഒരുക്കത്തിലാണ്. പക്ഷേ, അരങ്ങേറ്റ സിനിമയ്ക്ക് വേണ്ടിയുള്ള ഓഡീഷനില്‍ ജുനൈദ് പരാജയപ്പെട്ടെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. അതും ഷെയ്‌ന്‍ നിഗം നായകനായെത്തിയ മലയാളച്ചിത്രം ' ഇഷ്‌കി'ന്റെ റിമേക്കിന് വേണ്ടി.

ആമിറിന്റെയും ആദ്യ ഭാര്യ റീന ദത്തയുടേയും മൂത്ത മകനാണ് ജുനൈദ്. ഇഷ്കിന്റെ ഹിന്ദി റീമേക്ക് നീരജ് പാണ്ഡെയാണ് നിര്‍മിക്കുന്നത്. ഈ ചിത്രത്തിലൂടെ തന്നെ ജുനൈദ് അരങ്ങേറ്റം കുറിക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഓഡീഷനില്‍ ജുനൈദ് പരാജയപ്പെടുകയായിരുന്നുവെന്നാണ് ഒരു ദേശീയ മാദ്ധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്. നാടകങ്ങളിലും മറ്റും സജീവമായ ജുനൈദ് നേരത്തെയും ചില ഓഡിഷനുകളില്‍ പങ്കെടുത്തിരുന്നു.

തന്റെ മകന് സിനിമയില്‍ അഭിനയിക്കണമെങ്കില്‍ ഓഡീഷനുകളില്‍ പങ്കെടുത്ത് ശരിയായ രീതിയില്‍ എത്തട്ടെയെന്നും താന്‍ അക്കാര്യത്തില്‍ ഇടപെടില്ലെന്നും ആമിര്‍ ഖാന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ലോസ്‌ആഞ്ചലസിലെ അമേരിക്കന്‍ അക്കാഡമി ഒഫ് ഡ്രാമാറ്റിക് ആര്‍ട്സില്‍ നിന്നും പരിശീലനം നേടിയ ജുനൈദ്, ആമിര്‍ നായകനായെത്തിയ രാജ്കുമാര്‍ ഹിരാനി ചിത്രം ' പികെ ' യില്‍ അസിസ്‌റ്റന്റ് ഡയറക്ടറായി പ്രവര്‍ത്തിച്ചിരുന്നു.

പ്ര​ശ്ന​മു​ണ്ടാ​ക്കി​യ​ത് ഊതി​വീ​ര്‍​പ്പി​ച്ച ത​ല​ക്കെ​ട്ടു​ക​ള്‍; വി​ശ​ദീ​ക​രി​ച്ച്‌ വി​ജ​യ് യേ​ശു​ദാ​സ്

തി​രു​വ​ന​ന്ത​പു​രം: മ​ല​യാ​ള സി​നി​മ​യി​ല്‍ ഇ​നി പാ​ടി​ല്ലെ​ന്ന പ​രാ​മ​ര്‍​ശ​ത്തി​ല്‍ വി​ശ​ദീ​ക​ര​ണ​വു​മാ​യി ഗാ​യ​ക​ന്‍ വി​ജ​യ് യേ​ശു​ദാ​സ്. തെ​റ്റാ​യ ത​ല​ക്കെ​ട്ടു​ക​ള്‍ കാ​ര​ണ​മാ​യ ത​ന്‍റെ അ​ഭി​പ്രാ​യ​ത്തി​നെ​തി​രേ ആ​ളു​ക​ള്‍ രം​ഗ​ത്തെ​ത്തി​യ​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഒ​രു ദേ​ശീ​യ മാ​ധ്യ​മ​ത്തി​നു ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ലാ​യി​രു​ന്നു വി​ജ​യ് യേ​ശു​ദാ​സി​ന്‍റെ വി​ശ​ദീ​ക​ര​ണം.

ആ ​അ​ഭി​മു​ഖ​ത്തി​ല്‍ ഒ​രു വ​ലി​യ പ്ര​ശ്ന​ത്തെ​ക്കു​റി​ച്ചാ​ണു താ​ന്‍ സം​സാ​രി​ച്ച​ത്. ഊ​തി​വീ​ര്‍​പ്പി​ച്ചു​ണ്ടാ​ക്കി​യ ത​ല​ക്കെ​ട്ടു​ക​ളാ​ണ് ഓ​ണ്‍​ലൈ​നി​ല്‍ ഇ​ത്ര​യ​ധി​കം വി​രോ​ധ​മു​ണ്ടാ​ക്കി​യ​ത്. എ​ന്‍റെ മൂ​ല്യ​ങ്ങ​ളെ വി​ല​മ​തി​ക്കാ​ത്ത ഇ​ന്‍​ഡ​സ്ട്രി​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കി​ല്ലെ​ന്നാ​ണു പ​റ​ഞ്ഞ​ത്. അ​ഭി​ന​ന്ദി​ക്കു​ന്ന ധാ​രാ​ളം പേ​രു​ണ്ട്, അ​വ​ര്‍​ക്കൊ​പ്പം ഞാ​ന്‍ ഇ​നി​യും പ്ര​വ​ര്‍​ത്തി​ക്കു​മെ​ന്നും വി​ജ​യ് യേ​ശു​ദാ​സ് പ​റ​ഞ്ഞു.

സി​നി​മ​യി​ല്‍​നി​ന്നും പി​ന്ന​ണി ഗാ​ന​രം​ഗ​ത്തു​നി​ന്നും എ​ന്‍റെ സാ​ന്നി​ധ്യം കു​റ​യ്ക്കും. അ​തു മാ​ത്ര​മ​ല്ല സം​ഗീ​തം. മ​ല​യാ​ള​ത്തി​ലെ സ്വ​ത​ന്ത്ര സം​ഗീ​ത മേ​ഖ​ല​യി​ല്‍ ഞാ​ന്‍ സ​ജീ​വ​മാ​കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

മ​ല​യാ​ള​ത്തി​ല്‍ സം​ഗീ​ത സം​വി​ധാ​യ​ക​ര്‍​ക്കും പി​ന്ന​ണി ഗാ​യ​ക​ര്‍​ക്കു​മൊ​ന്നും അ​ര്‍​ഹി​ക്കു​ന്ന വി​ല കി​ട്ടു​ന്നി​ല്ലെ​ന്നും മ​ല​യാ​ള സി​നി​മ​യി​ല്‍ ഇ​നി പാ​ടി​ല്ലെ​ന്നു​മാ​ണ് വി​ജ​യ് യേ​ശു​ദാ​സ് നേ​ര​ത്തെ പ​റ​ഞ്ഞ​ത്. ത​മി​ഴി​ലും തെ​ലു​ങ്കി​ലു​മൊ​ന്നും ഈ ​പ്ര​ശ്ന​മി​ല്ലെ​ന്നും അ​വ​ഗ​ണ​ന മ​ടു​ത്തി​ട്ടാ​ണ് ഇ​ങ്ങ​നെ​യൊ​രു തീ​രു​മാ​നം എ​ടു​ത്ത​തെ​ന്നും വി​ജ​യ് പ​റ​യു​ന്നു.

ഫിലിം ക്രിട്ടികസ് അവാര്‍ഡ്: നിവിന്‍ പോളി മികച്ച നടന്‍, മഞ്ജു വാര്യര്‍ നടി

തിരുവനന്തപുരം: ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ജെല്ലിക്കെട്ട് 2019 ലെ മികച്ച സിനിമയ്ക്കുള്ള 44-ാമത് കേരള ഫിലിം ക്രിട്ടിക്സ് അവാര്‍ഡ് നേടി. മികച്ച ചിത്രത്തിന്റെ സംവിധായകനുള്ള ബഹുമതി ലിജോയ്ക്കു (ചിത്രം: ജല്ലിക്കെട്ട്) ലഭിക്കും. ഗീതു മോഹന്‍ദാസ് ആണ് മികച്ച സംവിധായക (ചിത്രം:മൂത്തോന്‍). മൂത്തോനിലെ അഭിനയത്തിന് നിവിന്‍ പോളി മികച്ച നടനായി. മഞ്ജു വാര്യരാണ് (ചിത്രം:പ്രതി പൂവന്‍കോഴി) മികച്ച നടി.

കേരളത്തില്‍ സംസ്ഥാന അവാര്‍ഡ് കഴിഞ്ഞാല്‍ അപേക്ഷ ക്ഷണിച്ച ചിത്രങ്ങള്‍ വരുത്തി ജൂറി കണ്ട് നിര്‍ണയിക്കുന്ന ഒരേയൊരു ചലച്ചിത്ര പുരസ്‌ക്കാരമാണിത്. അസോസിയേഷന്‍ പ്രസിഡന്റും ജൂറി ചെയര്‍മാനുമായ ഡോ: ജോര്‍ജ്ജ് ഓണക്കൂറാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. തേക്കിന്‍കാട് ജോസഫ് ബാലന്‍, തിരുമല ഡോ.അരവിന്ദന്‍ വല്ലച്ചിറ, പ്രൊഫ: ജോസഫ് മാത്യു പാലാ, എ. ചന്ദ്രശേഖര്‍ എന്നിവരായിരുന്നു ജൂറിയംഗങ്ങള്‍. മൊത്തം നാല്‍പതു ചിത്രങ്ങളാണ് ജൂറിയുടെ പരിഗണനയിലെത്തിയത്.

സമഗ്രസംഭാവനകളെ മാനിച്ച്‌ നല്‍കുന്ന ചലച്ചിത്രരത്നം പുരസ്‌കാരം മുതിര്‍ന്ന സംവിധായകന്‍ ഹരിഹരന് നല്‍കും.

നാല്പതിലേറെ വര്‍ഷങ്ങളായി ദക്ഷിണേന്ത്യന്‍ സിനിമയില്‍ അനനുകരണീയമായ അഭിനയശൈലിയിലൂടെ താരപ്രഭാവനം നിലനിര്‍ത്തുന്ന മമ്മൂട്ടിക്ക് ക്രിട്ടിക്‌സ് റൂബി ജൂബിലി അവാര്‍ഡ് സമ്മാനിക്കും.

കിലുക്കം, ഒരു മറവത്തൂര്‍ക്കനവ്, തുടങ്ങി 41 വരെയുള്ള ചിത്രങ്ങള്‍ക്ക് ക്യാമറ ചലിപ്പിച്ച ഛായാഗ്രാഹകന്‍ എസ്. കുമാര്‍, സംവിധായകനും കലാസംവിധായകനുമായ നേമം പുഷ്പരാജ്, നടി സേതുലക്ഷ്മി, നാന ഫോട്ടോഗ്രാഫര്‍ കൊല്ലം മോഹന്‍ എന്നിവര്‍ക്കു ചലച്ചിത്രപ്രതിഭാ പുരസ്‌കാരം സമ്മാനിക്കും.

ഇനിപ്പറയുന്നവയാണ് മറ്റ് അവാര്‍ഡുകള്‍

മികച്ച രണ്ടാമത്തെ ചിത്രം: വാസന്തി (നിര്‍മ്മാണം സിജു വില്‍സണ്‍)

മികച്ച രണ്ടാമത്തെ ചിത്രത്തിന്റെ സംവിധായകന്‍: റഹ്‌മാന്‍ ബ്രദേഴ്‌സ് (ചിത്രം: വാസന്തി)

മികച്ച സഹനടന്‍ : വിനീത് ശ്രീനിവാസന്‍ (ചിത്രം: തണ്ണീര്‍മത്തന്‍ ദിനങ്ങള്‍),
ചെമ്ബന്‍ വിനോദ് (ചിത്രം: ജല്ലിക്കെട്ട്, പൊറിഞ്ചു മറിയം ജോസ്)

മികച്ച സഹനടി : സ്വാസിക (ചിത്രം: വാസന്തി)

മികച്ച ബാലതാരം: മാസ്റ്റര്‍ വാസുദേവ് സജീഷ് (ചിത്രം: കള്ളനോട്ടം), ബേബി അനാമിയ ആര്‍.എസ്. (ചിത്രം : സമയയാത്ര)

മികച്ച തിരക്കഥാകൃത്ത് : സജിന്‍ ബാബു (ചിത്രം : ബിരിയാണി)

മികച്ച ഗാനരചയിതാവ് : റഫീക്ക് അഹ്‌മ്മദ് (ചിത്രം : ശ്യാമരാഗം)

മികച്ച സംഗീത സംവിധാനം : ഔസേപ്പച്ചന്‍ (ചിത്രം : എവിടെ?)

മികച്ച പിന്നണി ഗായകന്‍ : വിജയ് യേശുദാസ് (ഗാനം : തൂമഞ്ഞു വീണ വഴിയേ, ചിത്രം: പതിനെട്ടാംപടി, ശ്യാമരാഗം)

മികച്ച പിന്നണി ഗായിക : മഞ്ജരി (ഗാനം: രാരീരം, ചിത്രം:മാര്‍ച്ച്‌ രണ്ടാം വ്യാഴം )

മികച്ച ഛായാഗ്രാഹകന്‍ : ഗിരീഷ് ഗംഗാധരന്‍ (ചിത്രം: ജല്ലിക്കെട്ട്)

മികച്ച ചിത്രസന്നിവേശകന്‍ : ഷമീര്‍ മുഹമ്മദ് (ചിത്രം: ലൂസിഫര്‍)

മികച്ച ശബ്ദലേഖകന്‍ : ആനന്ദ് ബാബു ( ചിത്രം : തുരീയം,ഹുമാനിയ)

മികച്ച കലാസംവിധായകന്‍ : ദിലീപ് നാഥ് (ചിത്രം: ഉയരെ)

മികച്ച മേക്കപ്പ്മാന്‍ : സുബി ജോഹാല്‍, രാജീവ് സുബ്ബ(ചിത്രം : ഉയരെ)

മികച്ച വസ്ത്രാലങ്കാരം: മിഥുന്‍ മുരളി (ചിത്രം: ഹുമാനിയ)

മികച്ച ജനപ്രിയചിത്രം: തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ (സംവിധാനം : എ.ഡി.ഗിരീഷ്)

പ്രത്യേക ജൂറി പരാമര്‍ശം: ഗോകുലം മൂവീസ് നിര്‍മിച്ച പ്രതി പൂവന്‍കോഴി (നിര്‍മ്മാണം:ഗോകുലം ഗോപാലന്‍)

മികച്ച ജീവചരിത്ര സിനിമ : ഒരു നല്ല കോട്ടയംകാരന്‍( സംവിധാനം:സൈമണ്‍ കുരുവിള), കലാമണ്ഡലം ഹൈദരലി (സംവിധാനം:കിരണ്‍ ജി. നാഥ്)

സംവിധായകമികവിനുള്ള പ്രത്യേകജൂറി പുരസ്‌കാരം: പൃഥ്വിരാജ് (ചിത്രം: ലൂസിഫര്‍)

ഛായാഗ്രഹണത്തിനുള്ള പ്രത്യേക ജൂറി പുരസ്‌കാരം: അജയ് ഡേവിഡ് കാച്ചപ്പിള്ളി (ചിത്രം: പൊറിഞ്ചു മറിയം ജോസ്)

ചലച്ചിത്രസംബന്ധിയായ മികച്ച സിനിമയ്ക്കുള്ള പ്രത്യേക ജൂറി പുരസ്‌കാരം: പി.കെ.റോസി (സംവിധാനം: ശശി നടുക്കാട്)

അഭിനയത്തിനുള്ള പ്രത്യേക ജൂറി പുരസ്‌കാരം :

1. കെ.കെ.സുധാകരന്‍ (ചിത്രം : തി.മി.രം), 2. റോഷന്‍ ആന്‍ഡ്രൂസ് (ചിത്രം : പ്രതി പൂവന്‍കോഴി), 3. അനശ്വര രാജന്‍ (ചിത്രം തണ്ണീര്‍മത്തന്‍ ദിനങ്ങള്‍)

നവാഗത പ്രതിഭയ്ക്കുള്ള പ്രത്യേക ജൂറി പുരസ്‌കാരങ്ങള്‍:

സംവിധാനം റോയ് കാരയ്ക്കാട്ട് (ചിത്രം :കാറ്റിനരികെ), ധര്‍മരാജ് മുതുവരം (ചിത്രം: സൈറയും ഞാനും), ജഹാംഗിര്‍ ഉമ്മര്‍ (ചിത്രം:മാര്‍ച്ച്‌ രണ്ടാം വ്യാഴം)

നടന്‍: ചന്തുനാഥ് (ചിത്രം:പതിനെട്ടാംപടി)

നടി ശ്രീലക്ഷ്മി (ചിത്രം: ചങ്ങായി)

കഥ, തിരക്കഥ: പി.ആര്‍ അരുണ്‍ (ചിത്രം: ഫൈനല്‍സ്)

ഗാനരചന: റോബിന്‍ അമ്ബാട്ട് (ചിത്രം: ഒരു നല്ല കോട്ടയംകാരന്‍)

“800 വി​വാ​ദം’; ത​മി​ഴ്ന​ട​ന്‍ വി​ജ​യ് സേ​തു​പ​തി​യു​ടെ മ​ക​ളെ പീ​ഡി​പ്പി​ക്കു​മെ​ന്ന് ഭീ​ഷ​ണി

ചെ​ന്നൈ: ത​മി​ഴ്‌​ന​ട​ന്‍ വി​ജ​യ് സേ​തു​പ​തി​യു​ടെ മ​ക​ളെ പീ​ഡി​പ്പി​ക്കു​മെ​ന്ന് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ഭീ​ഷ​ണി. മു​ന്‍ ശ്രീ​ല​ങ്ക​ന്‍ ക്രി​ക്ക​റ്റ് താ​രം മു​ത്ത​യ്യ മു​ര​ളീ​ധ​ര​ന്‍റെ ജീ​വി​ത​ത്തെ ആ​സ്പ​ദ​മാ​ക്കി​യൊ​രു​ക്കു​ന്ന 800 എ​ന്ന സി​നി​മ​യി​ല്‍ നി​ന്നും താ​രം പി​ന്മാ​റി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് ട്വി​റ്റ​റി​ല്‍ നി​ന്നും ഭീ​ഷ​ണി​യു​യ​ര്‍​ന്ന​ത്.

റി​ഥി​ക് എ​ന്ന​യാ​ളു​ടെ ട്വി​റ്റ​ര്‍ അ​ക്കൗ​ണ്ടി​ല്‍ നി​ന്നു​മാ​ണ് ഭീ​ഷ​ണി വ​ന്ന​ത്. ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് നി​ര​വ​ധി​യാ​ളു​ക​ള്‍ രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.

ശ്രീ​ല​ങ്ക​യി​ലെ ത​മി​ഴ​ര്‍ അ​നു​ഭ​വി​ക്കു​ന്ന ദു​ഷ്‌​ക​ര​മാ​യ ജീ​വി​തം വി​ജ​യ് സേ​തു​പ​തി മ​ന​സി​ലാ​ക്കാ​ന്‍ അ​യാ​ളു​ടെ മ​ക​ളെ പീ​ഡി​പ്പി​ക്കു​മെ​ന്നാ​ണ് ഭീ​ഷ​ണി​യി​ലു​ണ്ടാ​യി​രു​ന്ന​ത്. നേ​ര​ത്തെ, സി​നി​മ​യ്‌​ക്കെ​തി​രെ പ്ര​തി​ഷേ​ധ​മു​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ സി​നി​മ​യി​ല്‍ നി​ന്നും വി​ജ​യ് സേ​തു​പ​തി പി​ന്മാ​റ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മു​ത്ത​യ്യ മു​ര​ളീ​ധ​ര​ന്‍ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ഇ​തേ​തു​ട​ര്‍​ന്നാ​ണ് സി​നി​മ​യി​ല്‍ നി​ന്നും പി​ന്മാ​റു​ന്ന​താ​യി വി​ജ​യ് സേ​തു​പ​തി പ്ര​ഖ്യാ​പി​ച്ചി​ത്.

ഹലാല്‍ ലവ് സ്റ്റോറി ശരിക്കും ഹലാലോ അതോ വിലക്കപ്പെട്ടതോ…പലര്‍ക്കും ദഹിക്കാത്ത പ്രമേയം യാഥാസ്ഥിതികര്‍ക്ക് ചുട്ടമറുപടി

ഷഫീക്ക് മട്ടന്നൂര്‍

ഹലാല്‍ ലവ് സ്റ്റോറി ശരിക്കും ഹലാലാണോ…ഹറാമാണോ?….കേട്ടിട്ട് ഞെട്ടേണ്ട. മലയാളത്തില്‍ ഏറ്റവും പുതിയതായി റിലീസ് ചെയ്ത ഹലാല്‍ ലവ് സ്റ്റോറി എന്ന സിനിമ ഇന്ന് വളരേയേറെ ചര്‍ച്ച ചെയ്യപ്പെടുകയാണ്. ഹലാല്‍ എന്നാല്‍ അനുവദിക്കപ്പെട്ടതും ഹറാം എന്നാല്‍ വിലക്കപ്പെട്ടതുമാണ്. സുഡാനി ഫ്രം നൈജീരിയ എന്ന സിനിമയക്ക് ശേഷം സക്കറിയ സംവിധാനം ചെയ്ത സിനിമയാണ് ഹലാല്‍ ലവ് സ്റ്റോറി. കോവിഡ് പശ്ചാത്തലത്തില്‍ തീയേറ്റര്‍ തുറക്കാത്തതിനാല്‍ ആമസോണിലാണ് ചിത്രം റിലീസ് ചെയ്തത്.

സംഘടനയില്‍ ഉള്ള റഹീം സാഹിബിന് നല്ലൊരു സിനിമ പിടിക്കാന്‍ മോഹം. എന്നാല്‍ ആ സിനിമ ഹലാല്‍ അഥവാ കാണാന്‍ അനുവദിക്കപ്പെട്ടതായിരിക്കണം എന്ന നിര്‍ബന്ധവുമുണ്ട്. അതിനായി തെരുവ് നാടകങ്ങളില്‍ അഭിനയിക്കുന്ന ശരീഫിനെ (ഇന്ദ്രജിത്ത് സുകുമാരന്‍) കൂട്ടുപിടിക്കുന്നു. ചെറിയ ബജറ്റില്‍ നല്ലൊരു ഹോം സിനിമ അതാണ്‌റഹീം സാഹിബിന് താല്‍പര്യം. 2000 കാലഘട്ടങ്ങളില്‍ പുറത്തിറങ്ങിയ ധാരാളം മുസ്ലീം ഹോം സിനിമകള്‍ കണ്ടവര്‍ക്ക് കാര്യം പെട്ടെന്ന് പിടികിട്ടും. ആശ മൂത്ത റഹീം സാഹിബും ശരീഫും കൂടി സിനിമ പിടിക്കാനായി സ്‌കൂളിലെ മാഷായ തൗഫീഖിലേക്ക്(ഷറഫുദ്ദീന്‍) എത്തുന്നു. അങ്ങനെ സംഘടനാ തലത്തില്‍ ഒരു ചര്‍ച്ച വെച്ച് കൊണ്ട് നല്ലൊരു ഹോം സിനിമ പിടിക്കാന്‍ തീരുമാനിക്കുന്നു. ഇവിടെ ഏത് സംഘടന എന്ന് വ്യക്തമാക്കുന്നില്ല എന്ന കാര്യം ശ്രദ്ധേയമാണ്.

എന്നാല്‍ പിന്നീടങ്ങോട്ട് വലിയ പ്രതിസന്ധി തന്നെ തരണം ചെയ്യേണ്ടതായി വരുന്നതോടെ കഥയും കഥാ ഗതിയും മാറിമറിയുന്നു. സിനിമ സംവിധാനം ചെയ്യാനായി സംവിധായകനായ സിറാജിനെ (ജോജു ജോര്‍ജ്) കാണാന്‍ തൗഫീഖും റഹീം സാഹിബും പോകുന്നത് ബാറിലേക്കാണ്. ബാറില്‍ കയറിയതോടെ ഇവിടെങ്ങാനും മരണപ്പെട്ടാല്‍ എന്താവും ഗതി എന്ന് റഹീം സാഹിബ് തൗഫിഖിനോടായി ചോദിക്കുന്നു. സിനിമയുടെ കഥ പറയുന്നത് തന്നെ പ്രവാചക ചരിത്രം പറഞ്ഞു കൊണ്ടാണ് എന്നതാണ് മറ്റൊരു കാര്യം. കഥ പറഞ്ഞ ശേഷം ഇന്‍ഷാ അല്ലാഹ് ( ദെവം ഇച്ഛിക്കുന്നുവെങ്കില്‍, വീണ്ടും കാണാം) എന്ന് പറയുന്നു. ഇസ്ലാമിക സമൂഹം വളരേയെറെ തെറ്റിദ്ധരിക്കപ്പെടുന്ന ഈ കാലഘട്ടത്തില്‍ ഈ സിനിമയ്ക്ക് വലിയ പ്രാധാന്യം ഉണ്ടെന്നാണ് സിറാജെന്ന സംവിധായകനോട് തൗഫീഖ് പറയുന്നത്.

പ്രവാചക ചരിത്രം പറയുന്നതും ഇസ്ലാമികമായ പദങ്ങളെല്ലാം ഉപയോഗിക്കുന്നതും ഇസ്ലാമില്‍ നിഷിദ്ധമായ ബാറില്‍ നിന്നാണ് എന്നത് വരും കാലങ്ങളില്‍ ഒരുപാട് കോളിളക്കം സൃഷ്ടിക്കും എന്നതില്‍ തര്‍ക്കമില്ല. പുറത്ത് നിന്നൊരു പ്രേക്ഷകന്‍ നോക്കുമ്പോള്‍ ഒളിഞ്ഞും തെളിഞ്ഞും മതത്തെ കൂട്ടുപിടിച്ചും മതത്തെ ഇടയ്ക്ക് മറന്നും കൊണ്ടുള്ള സിനിമാ പിടിത്തമാണെങ്കില്‍ മുസ്ലീമായ കാഴ്ചക്കാരന് ഈ ബാറിലെ സീനൊന്നും ദഹിച്ചെന്ന് വരില്ല. എന്നാല്‍ സംവിധായകനും പിന്നണിയില്‍ പ്രവര്‍ത്തിച്ചവരും മുസ്ലീം മത വിശ്വാസികളായതിനാല്‍ ആ വിശ്വാസത്തിലൂന്നിയാണ് സിനിമ പിടിച്ചത് എന്ന് മനസിലാക്കാം. ഇടയ്ക്ക് പറയുന്നത് പോലെ ഞങ്ങള്‍ക്കും വേണ്ടേ സിനിമ…ഞങ്ങള്‍ക്കും കാണണ്ടേ നല്ലൊരു സിനിമ.

സിനിമയില്‍ അഭിനയിക്കുന്ന നായകനും നായികയും പരസ്പരം അറിയാത്തവരാകരുത് എന്നും ഇന്റിമെസി സീനുകളില്‍ അപരിചിതരായ അഭിനേതാക്കള്‍ ദമ്പതികളായി അഭിനയിക്കരുത് അത് ഹറാമാണെന്നും കണ്ട് കൊണ്ടാണ് റിയല്‍ ലൈഫില്‍ ദമ്പതികളായ ശരീഫും സുഹ്‌റയും തമ്മില്‍ നായികാനായകനാകുന്നതും. അവസാന സീനിലാണ് കഥയുടെ മറ്റൊരു ഗതി പോകുന്നത്. പരസ്പരം ആലിംഗനം ചെയ്യുന്ന ദമ്പതികളുടെ സീന്‍ എടുക്കാന്‍ തൗഫീഖും റഹീം സാഹിബും സമ്മതിക്കുന്നില്ല. അത് പാടില്ലെന്നും അത്തരം സീന്‍ കാണുന്നത് തെറ്റാണെന്നും ചൂണ്ടിക്കാട്ടുന്നിടത്ത് ശരീഫും സുഹ്‌റയും മുമ്പ് ആലിംഗനം ചെയ്തതെപ്പോഴാണെന്ന് ചിന്തിക്കുന്നു. ഒരു സെക്‌സിന് മുമ്പ് മാത്രം അല്ലെങ്കില്‍ ആലിംഗനത്തിന് ശേഷം സെക്‌സിലേക്ക് കടക്കുകയാണ് ചെയ്യാറ് എന്നും അവര്‍ തിരിച്ചറിയുന്നു.

ഇറാഖ് യുദ്ദസമയത്ത് മലബാര്‍ ഏരിയയില്‍ സോളിഡാരിറ്റിയുടെ നേതൃത്വത്തില്‍ വന്‍ ബഹിഷ്‌കരണ കാമ്പയിനുകളും മറ്റും നടന്നത് ഓര്‍ക്കുന്നുണ്ട് , അതിനെ ഒക്കെ കളിയാക്കി ഒരു സ്പൂഫാണോ തിരക്കഥയെഴുതിയ മുഹ്‌സിന്‍ പരാരി ഉദ്ദേശിച്ചതെന്ന് സംശയമുണ്ട്. ഏതാണ്ട് ആ സമയത്ത് തന്നെയാണ് ഹോം സിനിമകള്‍ മലബാറില്‍ തരംഗമാവുന്നത്. വാഴക്കാടും പരിസരപ്രദേശങ്ങളും കേന്ദ്രീകരിച്ച് ധാരാളം ഹോം സിനിമകള്‍ അക്കാലത്ത് ഇറങ്ങുകയുണ്ടായി. അതിന് പിന്നിലെ സ്ട്രഗിളുകള്‍ പോലും സ്പൂഫ് സ്വഭാവത്തോടെ ആണ് കാണിച്ചിരിക്കുന്നത്. ആ പറഞ്ഞ ഹോം സിനിമകളിലെ പ്രധാന താരങ്ങളെല്ലാം അഭിനേതാക്കാളായി തന്നെ ഇതില്‍ അഭിനയിച്ചിട്ടുമുണ്ട് . പിന്നെ ഇവര്‍ തമ്മിലുള്ള സാഹിബ് വിളിയും നാഴികക്ക് നാല്പത് വട്ടം പ്രസ്ഥാനം സംഘടന എന്നൊക്കെ പറയുന്നതും ഇവിടെ സര്‍വ്വസാധാരണമാണ് . അതിനെയൊക്കെ നന്നായി കളിയാക്കുന്നുണ്ട് പരാരി.

'അനാവശ്യമായ' അറബിക് പദപ്രയോഗങ്ങള്‍ (ഇന്‍ഷാ അള്ളാഹ്, മാഷാ അള്ളാഹ്, അസ്തഹ്ഫിറുള്ളാഹ്, ഭാര്യയും ഭര്‍താവും തമ്മില്‍ പോലുമുള്ള സലാം പറയല്‍) ഇവിടെ നിത്യജീവിതത്തില്‍ ഞങ്ങള്‍ കാണുന്നതാണ്.. അഗ്രഹാര സിനിമകളില്‍ 'മുറുഹാ കാപ്പാതുങ്കോ' എന്ന് കേട്ട് നമ്മള്‍ പരിചയിച്ച പോലെ ഈ വക കാര്യങ്ങള്‍ക്ക് 'പച്ചബെല്‍റ്റിലും തത്തുമ്മയിലും കുടുങ്ങിപ്പോയ മലയാള സിനിമ മുസ്ലിം കമ്യൂണിറ്റി ഇത് വരെ അവസരം തന്നിട്ടുണ്ടായിരുന്നില്ല. വലിയ രാഷ്ട്രീയം ഒപ്പിടലിനേക്കാള്‍ ഹലാല്‍ ലവ്‌സ്റ്റോറിയെ ഒരു സ്പൂഫായി കാണാന്‍ സാധിക്കും.

ആകെ മൊത്തത്തില്‍ സിനിമ പറയുന്ന രാഷ്ട്രീയം വലുതാണ്. വലിയ കഥാപാത്രങ്ങളൊന്നുമില്ലെങ്കിലും ഗ്രേസ് ആന്റണിയും ശറഫുദ്ദീനും ജോജുവും ഒക്കെ തകര്‍ത്ത് അഭിനയിച്ചിട്ടുണ്ട് ചിത്രത്തില്‍. അഭിനയമറിയാത്ത ശരീഫായി അഭിനയിച്ചത് കൊണ്ടാണോ എന്നറിയില്ല ഇന്ദ്രജിത്തിന്റെ കഥാപാത്രം വലുതായി തോന്നിയില്ല. ഷഹബാസ് അമന്‍ ആലപിച്ച ഗാനവും ഗ്രാമമനോഹാരിതയും ഈ കൊച്ചു ചിത്രത്തിന് കൂടുതല്‍ പകിട്ടേകുന്നുണ്ട്.

അര്‍ഹിക്കുന്ന അംഗീകാരമില്ല മലയാളിത്തില്‍ ഇനി പാട്ടുകള്‍ പാടില്ലെന്ന് പ്രഖ്യാപിച്ച് വിജയ് യേശുദാസ്

മലയാളത്തില്‍ ഇനി പാട്ട് പാടില്ലെന്ന് പ്രഖ്യാപിച്ച് ഗായകന്‍ വിജയ് യേശുദാസ്.ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മലയാളത്തില്‍ വേണ്ടത്ര പ്രോത്സാഹനം ലഭിക്കുന്നില്ലെന്നും അന്യഭാഷകളില്‍ ഇത്തരത്തില്‍ പ്രശ്‌നങ്ങളൊന്നും ഇല്ലെന്നും വിജയ് യേശുദാസ് പറഞ്ഞു. മലയാളത്തില്‍ സംഗീത സംവിധായകര്‍ക്കും പിന്നണി ഗായകര്‍ക്കും അര്‍ഹിക്കുന്ന വില ലഭിക്കുന്നില്ല. തമിഴിലും തെലുങ്കിലും ഈ പ്രശ്‌നമില്ല. ഈ അവഗണനയില്‍ മനം മടുത്തിട്ടാണ് ഈ തീരുമാനം എടുക്കുന്നതെന്നും വിജയ് യേശുദാസ് പറയുന്നു.

അച്ഛന്‍ യേശുദാസിന്റെ വഴിയിലൂടെ പിന്നണി ഗാനരംഗത്ത് എത്തിയ വിജയ് യേശുദാസ് കഴിഞ്ഞ 20 വര്‍ഷം കൊണ്ട് മുന്നൂറിലേറെ ഗാനങ്ങളാണ് ആലപിച്ചത്. 2000 ജനുവരിയില്‍ പുറത്തിറങ്ങിയ മില്ലേനിയം സ്റ്റാര്‍സ് എന്ന സിനിമയില്‍ അച്ഛന്‍ യേശുദാസിനൊപ്പമായിരുന്നു ചലച്ചിത്ര ലോകത്തേക്കുളള വിജയുടെ തുടക്കം. പിന്നീട് തെലുങ്ക്, കന്നഡ, ഹിന്ദി, തമിഴ് ഭാഷകളിലായി നിരവധി ഗാനങ്ങളാണ് ആലപിച്ചത്. ജോസഫ് എന്ന ചിത്രത്തിലെ പൂമുത്തോളെ എന്ന ഗാനത്തിലൂടെ കഴിഞ്ഞ വര്‍ഷം മികച്ച ഗായകനുളള കേരള സര്‍ക്കാരിന്റെ അവാര്‍ഡ് കരസ്ഥമാക്കിയിരുന്നു.

അനൂപ് മേനോന്‍ കഥയെഴുതി സംവിധാനം ചെയ്ത കിങ് ഫിഷ് എന്ന ചിത്രത്തിലെ ഗാനങ്ങളാണ് ഈ വര്‍ഷം വിജയ് യേശുദാസിന്റേതായി പുറത്തുവന്നത്. കൂടാതെ ബ്ലെസി ഒരുക്കുന്ന പൃഥ്വിരാജ് ചിത്രമായ ആട് ജീവിതത്തില്‍ ചിന്മയിയും ഒത്തുളള ഒരു ഡ്യുയറ്റും വരാനുണ്ട്. ഇതിന് പുറമെ രണ്ട് തമിഴ് ചിത്രങ്ങള്‍, സാല്‍മണ്‍ എന്ന ബഹുഭാഷ ത്രീഡി ചിത്രം എന്നിവയില്‍ അഭിനയിക്കുന്നുമുണ്ട് വിജയ് യേശുദാസ്.

http://www.jginews.in/sivasanker-health-condition-is-good-after-angogram-test/

ഇടവേള ബാബുവിന്റെ അഭിമുഖം അപകടകരമായ മാതൃക; എഎംഎംഎയ്ക്ക് തുറന്ന കത്തുമായി രേവതിയും പത്മപ്രിയയും

കൊച്ചി: ആക്രമിക്കപ്പെട്ട നടിക്കെതിരെ ഇടവേള ബാബു നടത്തിയ പരാമര്‍ശത്തില്‍ ഡബ്ല്യു.സി.സി താരസംഘടനയായ അമ്മയ്ക്ക് കത്ത് നല്‍കി. നടിമാരായ രേവതിയും പദ്മപ്രീയയുമാണ് പ്രതിഷേധമറിയിച്ച് അമ്മയ്ക്ക് കത്തയിച്ചിരിക്കുന്നത്. മോഹന്‍ലാല്‍ പ്രസിഡന്റായ അമ്മ നേതൃത്വത്തിന് അയച്ച തുറന്നകത്ത് നടിമാര്‍ ഫേസ്ബുക്കിലൂടെ പുറത്തുവിട്ടു.

അമ്മയിലെ അംഗമെന്ന നിലയില്‍ സഹപ്രവര്‍ത്തകയായ പാര്‍വ്വതി നല്‍കിയ രാജി, 2018ല്‍ ആരംഭിച്ച ഒരു യാത്രയിലേക്ക് തങ്ങളെ തിരികെ കൊണ്ടുപോയെന്ന് പറഞ്ഞാണ് കത്ത് ആരംഭിക്കുന്നത്. ഒരുപാട് വേദനകളോടെയാണ് ആ യാത്ര ആരംഭിച്ചത്. ചലച്ചിത്രമേഖലയിലെ അഭിനേതാക്കള്‍ എന്ന നിലയില്‍ സ്ത്രീകളുടെ പ്രശ്നങ്ങളെ കുറിച്ച് ക്രിയാത്മക അവബോധം സൃഷ്ടിക്കുമെന്ന പ്രതീക്ഷയോടെയായിരുന്നു യാത്ര. മുമ്‌ബൊരിക്കലും നടന്നിട്ടില്ലാത്ത വിധത്തില്‍ പൊതുവേദികളില്‍ ചര്‍ച്ചകള്‍ക്കുള്ള ഇടം സൃഷ്ടിച്ചതിനാല്‍ ആ ശ്രമങ്ങള്‍ ചില വഴികളില്‍ ഫലപ്രദമാണ്. എന്നാല്‍ അമ്മയുടെ ഭാഗത്ത് നിന്ന് ഒരു തരത്തിലും തങ്ങള്‍ക്ക് സഹകരണമുണ്ടായിട്ടില്ല. നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷം അതീവ വിഷമത്തോടെ അമ്മയില്‍ നിന്ന് രാജിവച്ച 2018ലെ സാഹചര്യത്തിലേക്കാണ് പാര്‍വ്വതിയുടെ രാജിയും എത്തി നില്‍ക്കുന്നത്.

അമ്മ നേതൃത്വത്തിലെ ചില അംഗങ്ങള്‍ക്ക് അവരുടെ സ്ഥാനം ഉപയോഗിച്ച് ഒരു ക്രിമിനല്‍ അന്വേഷണത്തെ അപകീര്‍ത്തിപ്പെടുത്താന്‍ കഴിയും എന്നതിന്റെ ഒരു ഉദാഹരണമാണ് സെക്രട്ടറിയായ ഇടവേള ബാബുവിന്റെ അഭിമുഖം. അമ്ബത് ശതമാനത്തോളം വനിതാ അംഗങ്ങളുള്ള ചലച്ചിത്രമേഖലയിലെ ഏക സംഘടനയെന്ന നിലയില്‍ അവരെ സംരക്ഷിക്കാനും പിന്തുണയ്ക്കാനും പ്രോത്സാഹിപ്പിക്കാനും ഒരു നടപടിയും അമ്മ സ്വീകരിച്ചില്ല. പകരം അവയെയും അവരുടെ പ്രശ്നങ്ങളെയും പൊതുവായി അന്യവല്‍ക്കരിക്കാനും പരിഹസിക്കാനും എല്ലാ ശ്രമങ്ങളും അമ്മ നടത്തുകയാണെന്നും കത്തില്‍ കുറ്റപ്പെടുത്തുന്നു. പ്രധാനമായും മൂന്ന് കാര്യങ്ങളില്‍ അമ്മ നിലപാട് വ്യക്തമാക്കണമെന്നാണ് നടിമാരുടെ ആവശ്യം.

അമ്മയുടെ ജനറല്‍ സെക്രട്ടറിയുടെ അടുത്തിടെ നടന്ന അഭിമുഖം അപകടകരമായ മാതൃകയാണ് സൃഷ്ടിക്കുന്നത്. ഇനിയും വിധി വന്നിട്ടില്ലാത്ത ഒരു ക്രിമിനല്‍ കേസിനെ താഴ്ത്തികെട്ടാന്‍ അമ്മയുടെ നേതൃത്വത്തിലുള്ള ചിലര്‍ ശ്രമിക്കുന്നതാണ് ആ മാതൃക. ആക്രമിക്കപ്പെട്ട നടിക്ക് എതിരായ ഇടവേള ബാബുവിന്റ പരാമര്‍ശത്തില്‍ അമ്മ നിലപാട് വ്യക്തമാക്കണം. അഭിമുഖത്തിന് പിന്നാലെ ഗണേഷ് കുമാര്‍ നടത്തിയ പരാമര്‍ശത്തിലും അമ്മ നിലപാട് അറിയിക്കണമെന്നും രേവതിയും പദ്മപ്രീയയും ആവശ്യപ്പെടുന്നു.

അമ്മയിലെ എക്സിക്യൂട്ടീവ് അംഗമായ സിദ്ദിഖിനെതിരെ ഉയര്‍ന്ന ലൈംഗിക ആരോപണത്തിലും അമ്മ അഭിപ്രായം അറിയിക്കണം. പാര്‍വ്വതിയുടെ രാജിക്ക് പിന്നാലെ നിങ്ങളുടെ നിലപാടെന്താണെന്ന് ചോദിക്കുന്ന മാദ്ധ്യമങ്ങള്‍ അത് ചോദിക്കേണ്ടത് അമ്മയുടെ നേതൃത്വത്തോടാണെന്നും കത്തില്‍ പറയുന്നു.

പാര്‍വ്വതിക്ക് പിന്തുണയുമായി പുരോഗമന കലാസാഹിത്യ സംഘം

അമ്മ’ ജനറല്‍ സെക്രട്ടറിയുടെ പരാമര്‍ശത്തില്‍ പ്രതിഷേധം അറിയിച്ചുകൊണ്ട് സംഘടനയില്‍ നിന്ന് രാജിവച്ച നടി പാര്‍വ്വതി തിരുവോത്തിനോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച്‌ പുരോഗമന കലാസാഹിത്യ സംഘം രംഗത്ത് എത്തിയിരിക്കുന്നു. പാര്‍വ്വതിയുടെ തീരുമാനം ധീരവും ത്യാഗോജ്വലവുമാണെന്നും സ്ത്രീകള്‍ക്ക് മുഴുവന്‍ അപമാനകരമായ പരാമര്‍ശമാണ് ‘അമ്മ’ ജനറല്‍ സെക്രട്ടറിയില്‍ നിന്നും ഉണ്ടായതെന്നും പുകസ സംസ്ഥാന കമ്മിറ്റിയുടെ പ്രസ്താവനയില്‍ പറയുകയാണ്. പ്രസിഡന്‍റ് ഷാജി എന്‍ കരുണിന്‍റെയും ജനറല്‍ സെക്രട്ടറി അശോകന്‍ ചരുവിലിന്‍റെയും പേര് വച്ചുള്ളതാണ് ഈ പ്രസ്താവന.

പാര്‍വ്വതിക്ക് പിന്തുണയുമായി പുരോഗമന കലാസാഹിത്യ സംഘം;-

നടി പാര്‍വ്വതി തിരുവോത്തിന് അഭിവാദ്യങ്ങള്‍. AMMA എന്ന താരസംഘടനയുടെ പുരുഷാധിപത്യ നീക്കങ്ങളില്‍ പ്രതിഷേധിച്ച്‌ അതില്‍ നിന്നും രാജിവെച്ച പ്രശസ്ത നടി പാര്‍വ്വതി തിരുവോത്തിനെ പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി അഭിവാദ്യം ചെയ്യുന്നു. സിനിമാരംഗത്ത് മാത്രമല്ല, പൊതുവെ സ്ത്രീകള്‍ക്ക് മുഴുവന്‍ അപമാനകരമായ പരാമര്‍ശമാണ് ആ സംഘടനയുടെ ജനറല്‍ സെക്രട്ടറിയില്‍ നിന്നുണ്ടായത്.

പാര്‍വ്വതിയുടെ തീരുമാനം ധീരവും ത്യാഗോജ്വലവുമാണ്. ഇതുമൂലം പ്രൊഫഷനില്‍ തനിക്ക് ഉണ്ടാവാനിടയുള്ള നഷ്ടങ്ങളെ അഭിമാനബോധമുള്ള കലാകാരി എന്ന നിലയില്‍ അവര്‍ അവഗണിച്ചു. സിനിമാരംഗത്തെ സംഘടനകള്‍ സംഘടിതശക്തി എന്ന നിലവിട്ട് പലപ്പോഴും ആ മേഖലയിലെ കലാകാരന്മാരുടെ സ്വാതന്ത്ര്യത്തെയും അവകാശങ്ങളെയും നിയന്ത്രിക്കുകയും പലപ്പോഴും ഊരുവിലക്ക് കല്‍പ്പിക്കുകയും പതിവുണ്ട്. താരമേധാവിത്തവും പുരുഷമേധാവിത്തവും മാത്രമല്ല ഒരു വക മാഫിയ സ്വഭാവവും അതു പുലര്‍ത്താറുണ്ട്.

ഏതൊരു കലയും എന്നപോലെ സിനിമയും സമൂഹത്തിന്‍റെ ജനാധിപത്യവല്‍ക്കരണത്തില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്. സ്ത്രീകളും ദളിതരുമടക്കം അടിച്ചമര്‍ത്തപ്പെടുന്ന ജനവിഭാഗങ്ങളുടെ വിമോചന സംരംഭങ്ങളില്‍ സിനിമയും മുന്നില്‍ നിന്നിട്ടുണ്ട്. എന്നാല്‍ മൂലധനത്തിന്‍റെ മേല്‍ക്കൈയുള്ളതുകൊണ്ട് തിരശ്ശീലക്കു പിന്നില്‍ സ്ത്രീയും ദളിതനും അവഗണിക്കപ്പെടുന്നു. അടിച്ചമര്‍ത്തപ്പെടുന്നു. രണ്ടാം തരം പൗരന്മാരായി പരിഗണിക്കപ്പെടുന്നു. ഈയൊരു ദുസ്വഭാവം കലാകാരനെ അസ്വതന്ത്രനാക്കുകയും സമുന്നതമായ കല എന്ന നിലയില്‍ സിനിമയുടെ സാധ്യതകളെ പരിമിതപ്പെടുത്തുകയും ചെയ്യുന്നുണ്ട്. സിനിമാ നിര്‍മ്മാണമേഖലയില്‍ നടക്കുന്ന അവഗണനക്കും അടിച്ചമര്‍ത്തലിനുമെതിരെ യുവതലമുറ ശക്തമായി പ്രതികരിക്കുന്നതായി കാണുന്നു. ഇത് സിനിമ എന്ന കലാരൂപത്തിന്‍റെ പ്രതീക്ഷയാണ്. ആ പ്രതീക്ഷയുടെ പ്രതീകമാണ് പാര്‍വ്വതി തിരുവോത്ത് എന്ന അഭിനയപ്രതിഭ.

അഭിവാദ്യങ്ങളോടെ,
ഷാജി എന്‍.കരുണ്‍ (പ്രസിഡണ്ട്)
അശോകന്‍ ചരുവില്‍ (ജനറല്‍ സെക്രട്ടറി)

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം നാളെ; കോവിഡ് പ്രോട്ടോകോള്‍ പാലിച്ച്‌ പുരസ്കാര നിര്‍ണയം

തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ നാളെ പ്രഖ്യാപിക്കും. ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്കാകും അവാര്‍ഡ് പ്രഖ്യാപനം നടക്കുക. തിരുവനന്തപുരം കിന്‍ഫ്രപാര്‍ക്കിലെ ചലച്ചിത്ര അക്കാദമിയില്‍ സ്ക്രീനിങ് നടക്കുന്നത്.

കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് പുരസ്കാര നിര്‍ണയം നടക്കുന്നത്. വിധികര്‍ത്താക്കള്‍ രണ്ട് സംഘങ്ങളായി തിരിഞ്ഞ് പ്രാഥമിക വിലയിരുത്തലുകള്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞു. നിരീക്ഷണത്തില്‍ ഇരുന്നതിന് ശേഷമാണ് ചെന്നൈയില്‍ നിന്നെത്തിയ ജൂറി ചെയര്‍മാന്‍ മധു അമ്ബാട്ടും അംഗമായ എഡിറ്റര്‍ എല്‍.ഭൂമിനാഥനും സ്ക്രീനിങ്ങിന് എത്തിയത്.

ഇത്തവണത്തെ ചലച്ചിത്ര അവാര്‍ഡിന് മത്സരിക്കാന്‍ റിലീസാവാത്ത നിരവധി ചിത്രങ്ങളാണ് ഉള്ളത്. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് തിയറ്ററുകള്‍ അടച്ച സാഹചര്യത്തില്‍ റിലീസാവാത്ത നിരവധി ചിത്രങ്ങളാണ് മത്സരത്തിന് എത്തിയിട്ടുള്ളത്. മഹാകവി കുമാരനാശന്റെ ജീവിതം ആസ്പദമാക്കി സംവിധായകന്‍ കെ.പി. കുമാരന്‍ സംവിധാനം ചെയ്ത 'ഗ്രാമവൃക്ഷത്തിലെ കുയില്‍' ഉള്‍പ്പടെ 119 ചിത്രങ്ങളാണ് മല്‍സരിക്കുന്നത്. മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ ടീമിന്റെ 'മരക്കാര്‍ അറബിക്കടലിന്റെ സിഹം' മുതലായ ചിത്രങ്ങള്‍ ബിഗ്ബജറ്റ് ചിത്രങ്ങളും ഇതില്‍ ഉള്‍പ്പെടും.

കഴിഞ്ഞ വര്‍ഷം ശ്രദ്ധിക്കപ്പെട്ട 'തണ്ണീര്‍മത്തന്‍ ദിനങ്ങള്‍','കുമ്ബളങ്ങി നൈറ്റ്സ്','വൈറസ്','പ്രതി പൂവന്‍കോഴി','ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍', 'അമ്ബിളി', 'ഉണ്ട','പതിനെട്ടാം പടി,'ഡ്രൈവിങ് ലൈസന്‍സ്','പൊറിഞ്ചു മറിയം ജോസ്' തുടങ്ങിയ ചിത്രങ്ങളും മത്സരത്തിനുണ്ട്.

സംവിധായകരായ സലിം അഹമ്മദ്, എബ്രിഡ് ഷൈന്‍, ഛായാഗ്രാഹകന്‍ വിപിന്‍മോഹന്‍, സൗണ്ട് എന്‍ജിനീയര്‍ എസ്.രാധാകൃഷ്ണന്‍, ഗായിക ലതിക, നടി ജോമോള്‍, നോവലിസ്റ്റ് ബെന്യാമിന്‍, ചലച്ചിത്ര അക്കാദമി സെക്രട്ടറി സി.അജോയ് എന്നിവരാണ് കമ്മിറ്റിയിലുള്ള മറ്റ് അംഗങ്ങള്‍.

റിയയും സഹോദരനും ജയിലില്‍ തന്നെ

മുംബൈ: നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസില്‍ റിയ ചക്രവര്‍ത്തിയുടെ കസ്റ്റഡി നീട്ടി. റിയയും സഹോദരന്‍ ഷൊവിക്കും 20വരെ ജയലില്‍ കഴിയണം. മുംബൈ പ്രത്യേക കോടതിയാണ് ജുഡീഷ്യല്‍ കസ്റ്റഡി നീട്ടിയിരിക്കുന്നത്.

മുംബൈയിലെ ബൈക്കുള ജയിലിലാണ് നടി ഇപ്പോള്‍ കഴിയുന്നത്. ജാമ്യം നേടാനായി നടി ബോംബെ ഹൈകോടതിയെ സമീപിച്ചിരുന്നെങ്കിലും അപേക്ഷ കോടതി മാറ്റിവെച്ചിരിക്കുകയാണ്. തന്നെയും സഹോദരനെയും ജീവനക്കാരെയും മയക്കുമരുന്ന് ഉപയോഗത്തിനായി സുശാന്ത് ഉപയോഗിക്കുകയായിരുന്നു എന്നാണ് ബോംബെ ഹൈകോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന 47 പേജുള്ള ജാമ്യേപക്ഷയില്‍ റിയ പറയുന്നത്.

സുശാന്തിന് മയക്കുമരുന്ന് ലഭ്യമാക്കിയെന്ന കുറ്റത്തിന് സെപ്റ്റംബര്‍ ഒമ്ബതിനാണ് റിയ അറസ്റ്റിലായത്. റിയയും സഹോദരനും മയക്കുമരുന്ന് ഉപയോഗിച്ചിട്ടില്ലെന്നും ഇരുവരും സുശാന്തിന് നല്‍കുകയാണ് ചെയ്തതെന്നായിരുന്നു നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍.സി.ബി.) നേരത്തെ വ്യക്തമാക്കിയിരുന്നു. റിയ മയക്കുമരുന്ന് ശൃംഖലയിലെ അംഗമാണെന്നും എന്‍.സി.ബി. പറഞ്ഞിരുന്നു.

ഒന്നിടവിട്ട സീറ്റുകള്‍, മാസ്‌കും തെര്‍മല്‍ സ്‌കാനിങും നിര്‍ബന്ധം; പഴയ ആരവങ്ങളൊന്നുമില്ലാതെ തീയേറ്ററുകള്‍ തുറക്കുന്നു…

രാജ്യം അണ്‍ലോക്ക് അഞ്ചിലന്റെ പടിവാതിലിലേയ്ക്ക്…കൊറോണ കേസുകള്‍ കൂടുമ്പോഴും രാജ്യം കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിക്കുകയാണ്. ഇനിയും രാജ്യത്തെ പിടിച്ചു കെട്ടാനാവില്ലെന്ന മട്ടില്‍ അണ്‍ലോക്ക് അഞ്ചില്‍ ഇനി തീയേറ്ററുകളും തുറക്കാന്‍ പോവുകയാണ്. എട്ട് മാസത്തോളമായി പൂട്ടിയിട്ടിരുന്ന തീയേറ്ററുകളില്‍ ഇനി വീണ്ടും സിനിമകളുടെ ആരവമുയരും. പക്ഷേ പഴയ പ്രൗഡി ഉണ്ടാവില്ല എന്ന് മാത്രം. ഈ മാസം പതിനഞ്ച് മുതലാണ് തീയേറ്ററുകള്‍ തുറക്കുന്നത്.

തിയേറ്ററുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ മാര്‍ഗരേഖ പുറത്തിറക്കി. തിയേറ്ററുകളിലെ സീറ്റിംഗ് കപ്പാസിറ്റിയിലെ പകുതി ആളുകളെ മാത്രമേ പ്രവേശിപ്പിക്കാവൂ എന്നു മാര്‍ഗരേഖ വ്യക്തമാക്കുന്നു. വാര്‍ത്താവിതരണ പ്രക്ഷേപണമന്ത്രി പ്രകാശ് ജാവഡേക്കറാണ് മാര്‍ഗരേഖ പുറത്തിറക്കിയത്. അണ്‍ലോക്ക് അഞ്ചിന്റെ ഭാഗമായി തീയേറ്ററുകള്‍ തുറക്കുന്നതിന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം നേരത്തെ അനുമതി നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായാണ് ഇപ്പോള്‍ വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം മാര്‍ഗരേഖ പുറത്തിറക്കിയിരിക്കുന്നത്. 24 നിര്‍ദേശങ്ങളാണ് മാര്‍ഗരേഖയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. മാര്‍ഗരേഖ അനുസരിച്ച് സിനിമ തിയേറ്ററുകളും മള്‍ട്ടി പ്ലക്സുകളും ഈ മാസം 15 മുതല്‍ തുറന്നു പ്രവര്‍ത്തിക്കാം. എന്നാല്‍ പഴയ പോലെയുളള ആരവങ്ങള്‍ തീയേറ്ററില്‍ കാണണമെങ്കില്‍ മാസങ്ങളെടുക്കുമെങ്കിലും ഇടക്കാലാശ്വാസമെന്നോണം തീയേറ്ററുകള്‍ തുറക്കുന്നത് ആശ്വാസകരവും അതേ സമയം വെല്ലുവിളിയുമാണ്.

ഒരു ഷോയില്‍ 50 ശതമാനം ആളുകളെ മാത്രമേ തീയേറ്ററില്‍ പ്രവേശിപ്പിക്കാന്‍ പാടുള്ളൂ. സാമൂഹിക അകലം പാലിച്ച് ആളുകള്‍ക്ക് ഒന്നിടവിട്ട സീറ്റുകള്‍ മാത്രമേ അനുവദിക്കാവൂ. മാസ്‌ക് നിര്‍ബന്ധമാണ്. രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരെ മാത്രമേ തിയേറ്ററിനുള്ളില്‍ പ്രവേശിപ്പിക്കാവൂ. തിയേറ്ററിനകത്ത് പ്രവേശിക്കുന്നത് തെര്‍മല്‍ സ്‌കാനിങ് നിര്‍ബന്ധമാണ്. രണ്ടു പ്രദര്‍ശനങ്ങള്‍ തമ്മില്‍ കൃത്യമായ ഇടവേള ഉണ്ടായിരിക്കണം. ഇടവേളകളില്‍ ആളുകളെ പുറത്തു വിടുന്നത് ഒഴിവാക്കണം. ഇടവേളകളില്‍ സാമൂഹിക അകലം പാലിക്കേണ്ടതിന്റെയും മാസ്‌ക് ധരിക്കേണ്ടതിന്റെയും പ്രാധാന്യം വ്യക്തമാക്കുന്ന അനൗണ്‍സ്മെന്റ് നടത്തണം. തീയേറ്ററിനുള്ളിലെ കഫറ്റീരിയകളില്‍ പാക്കറ്റ് ഫുഡും പാനീയങ്ങളും മാത്രമേ അനുവദിക്കാവൂ.

ടിക്കറ്റ് കൗണ്ടറുകളിലെ തിരക്ക് ഒഴിവാക്കുന്നതിന്റെ ഭാഗമായി ഒന്നിലേറെ കൗണ്ടറുകള്‍ തുറക്കണം. ഡിജിറ്റല്‍ പേയ്മെന്റ് , ഓണ്‍ലൈന്‍ റിസര്‍വേഷന്‍ തുടങ്ങിയവ പ്രോല്‍സാഹിപ്പിക്കണം. അതത് ഷോയ്ക്ക് ടിക്കറ്റ് നല്‍കുന്നതിന് പകരം ഒരു ദിവസത്തേക്കുള്ള ടിക്കറ്റ് നല്‍കണം. മള്‍ട്ടിപ്ലക്‌സുകളില്‍ ടിക്കറ്റ് കൗണ്ടറുകള്‍ ഉണ്ടായിരിക്കില്ല. തിയേറ്ററിനകത്ത് തുപ്പുന്നത് അടക്കമുള്ളവ കര്‍ശനമായി തടയണമെന്നും മാര്‍ഗരേഖയില്‍ വ്യക്തമാക്കുന്നു.

http://www.jginews.in/one-killed-due-to-vijay-sethupathy-fan-fight/

വിജയ് സേതുപതി ഫാന്‍സ് പ്രസിഡന്റ് തര്‍ക്കം; യുവാവിനെ കൊലപ്പെടുത്തി

ഫാന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് ആകുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തെത്തുടര്‍ന്ന് നടന്‍ വിജയ് സേതുപതിയുടെ ആരാധക സംഘടനയുടെ സംസ്ഥാന പ്രസിഡന്റിനെ വെട്ടിക്കൊലപ്പെടുത്തി. വിജയ് സേതുപതി ഫാന്‍സ് അസോസിയേഷന്‍ പുതുച്ചേരി പ്രസിഡന്റ് മണികണ്ഠനാണ് കൊല്ലപ്പെട്ടത്. 36 വയസ്സായിരുന്നു. ഞായറാഴ്ച രാത്രിയില്‍ നെല്ലിക്കുപ്പത്തായിരുന്നു സംഭവം. ഇരുചക്രവാഹനത്തില്‍ വീട്ടിലേക്ക് പോകുന്നതിനിടെ അക്രമികള്‍ തടഞ്ഞുനിര്‍ത്തി മൂര്‍ച്ചയേറിയ ആയുധം കൊണ്ട് വെട്ടിപ്പരിക്കേല്‍പ്പിച്ചതിനുശേഷം കടന്നുകളയുകയായിരുന്നു. പിന്നീട് പോലീസെത്തിയാണ് മണികണ്ഠനെ ആശുപത്രിയില്‍ എത്തിച്ചത്. പെയിന്റിംഗ് ജോലിക്കാരനാണ് കൊല്ലപ്പെട്ട മണികണ്ഠന്‍.

ഫാന്‍സ് അസോസിയേഷന്റെ പുതുച്ചേരി സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തിനായി മണികണ്ഠനും രാജശേഖര്‍ എന്നയാളും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. രാജശേഖര്‍ അടക്കം മൂന്ന് പേരാണ് കൊലപാതകത്തിന് പിന്നില്‍. ഇവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ആറ് മാസം കഴിഞ്ഞാല്‍ സ്ഥാനം ഒഴിയണമെന്ന ധാരണയിലാണ് മണികണ്ഠനെ പ്രസിഡന്റാക്കിയത്. എന്നാല്‍ പിന്നീട് മണികണ്ഠന്‍ സ്ഥാനം ഒഴിയാന്‍ തയ്യാറായില്ല. ഇതാണ് ഇരുവര്‍ക്കുമിടയില്‍ തര്‍ക്കത്തിന് കാരണമായത്. പലതവണ മണികണ്ഠനും രാജശേഖറും തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ ചര്‍ച്ച നടന്നിരുന്നു. പ്രസിഡന്റ് സ്ഥാനമെന്ന നിലപാടില്‍ രാജശേഖര്‍ വിട്ടുവീഴ്ച ചെയ്തില്ല. അതിനിടയ്ക്ക് ഇരുവരും തമ്മില്‍ പലപ്പോഴും വാക്കേറ്റമുണ്ടാകുകയും ചെയ്തു. കൊലപ്പെടുത്തുമെന്ന് രാജശേഖര്‍ ഭീഷണിപ്പെടുത്തിയതായും പറയപ്പെടുന്നു. ഫാന്‍സ് അസോസിയേഷനില്‍ പ്രസിഡന്റ് സ്ഥാനം ലഭിക്കാതിരുന്നതിനെത്തുടര്‍ന്ന് രാജശേഖര്‍ സ്വന്തമായി ഒരു പുതിയ ആരാധകസംഘടനയുണ്ടാക്കിയിരുന്നു. പക്ഷേ, ഇതിന് അംഗീകാരം ലഭിച്ചിരുന്നില്ല.

12 മണിക്കൂറില്‍ 21 ഗാനങ്ങള്‍ പാടിയ റെക്കോഡും എസ്.പി.ബിയ്ക്ക് സ്വന്തം

നാല്പതിനായിരത്തിലേറെ ഗാനങ്ങള്‍ വിവിധ ഭാഷകളില്‍, നാലു ഭാഷകളിലായി ആറ് ദേശീയ പുരസ്‌കാരങ്ങള്‍. ശാസ്ത്രീയ സംഗീതത്തില്‍ കാര്യമായ പരിശീലനമൊന്നും നേടാതെ നാല് പതിറ്റാണ്ടുകളായി ഇന്ത്യന്‍ സിനിമാസംഗീത രംഗത്ത് നിറഞ്ഞുനിന്ന മഹാപ്രതിഭ, അതാണ് എസ്.പി.ബിയെന്ന ചുരുക്കപേരില്‍ സംഗീതപ്രേമികള്‍ സ്നേഹത്തോടെ വിളിച്ച എസ്.പി ബാലസുബ്രഹ്‌മണ്യം. ചലച്ചിത്രപിന്നണിഗായക രംഗത്തേക്ക് അദ്ദേഹം വന്നത് 1966ലെ ശ്രീ ശ്രീ ശ്രീ മര്യാദ രാമണ്ണ എന്ന ചിത്രത്തില്‍ പാടികൊണ്ടാണ്. അതിനു ശേഷം ഇതുവരെ അദ്ദേഹം 40000ത്തോളം ഗാനങ്ങള്‍ പതിനൊന്നോളം ഇന്ത്യന്‍ ഭാഷകളിലായി പാടിയിട്ടുണ്ട്.

തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, തുളു,ഒറിയ, ആസാമി, പഞ്ചാബി ഭാഷകളിലായി ഏറ്റവും കൂടുതല്‍ പാട്ടുകള്‍ പാടിയതിന്റെ റെക്കോഡുംസ്വന്തമാക്കി. ഏറ്റവും കൂടുതല്‍ സിനിമാഗാനങ്ങള്‍ പാടിയ ഗായകന്‍ എന്ന ഗിന്നസ് ലോകറെകോര്‍ഡ്എസ്.പി.ബി ക്ക് സ്വന്തമാണ്. ഈ റെക്കോഡ് സ്വന്തമാക്കിയ ഗായിക ലതാ മങ്കേഷ്‌കറാണ്. ഇന്ത്യയിലെ പ്രശസ്തരായ ഒട്ടുമിക്ക സംഗീതസംവിധായകരും എസ്.പി.ബിയെ കൊണ്ട് പാടിച്ചിട്ടുണ്ട്.

ഒരു ദിവസം ഏറ്റവും കൂടുതല്‍ പാട്ടുകള്‍ റെക്കോഡിങ്ങിനായി പാടിയ റെക്കോഡും എസ്.പി.ബിയ്ക്ക് സ്വന്തം. കന്നട സംഗീത സംവിധായകനായ ഉപേന്ദ്രകുമാറിന് വേണ്ടി അദ്ദേഹം 12 മണിക്കൂറുകള്‍ കൊണ്ട് പാടി റെക്കോഡ് ചെയ്തത് 21 ഗാനങ്ങള്‍. തമിഴ് സിനിമയ്ക്ക് വേണ്ടി ഒരു ദിവസം 19 ഗാനങ്ങളും തെലുങ്ക് സിനിമയ്ക്ക് വേണ്ടി 16 പാട്ടുകളും അദ്ദേഹം അങ്ങനെ റെക്കോഡ് ചെയ്തിട്ടുണ്ട്.

http://www.jginews.in/sp-balasubramanyam-passed-away/

മറ്റൊരാള്‍ക്ക് നിങ്ങള്‍ ഉണ്ടാക്കിയ നഷ്ടം, അതേ കാര്യം നിങ്ങളോട് ചെയ്യുന്നത് വരെ ഒരിക്കലും മനസിലാകില്ല; ഭാവന

തെന്നിന്ത്യന്‍ സിനിമാപ്രേമികളുടെ ഇഷ്ടനായികമാരില്‍ ഒരാളാണ് ഭാവന. സോഷ്യല്‍ മീഡിയയില്‍ സജീവമായ നടിയുടെ ഏറ്റവും പുതിയ ഇന്‍സ്റ്റ​ഗ്രാം പോസ്റ്റാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയമായിരിക്കുന്നത്.

'മറ്റൊരാള്‍ക്ക് നിങ്ങള്‍ ഉണ്ടാക്കിയ നഷ്ടം, അതേ കാര്യം നിങ്ങളോട് ചെയ്യുന്നത് വരെ ഒരിക്കലും മനസിലാകില്ല. അതിനാണ് ഞാനിവിടെ ഉള്ളത് - കര്‍മ' എന്ന വാക്കുകളാണ് താരത്തിന്റെ പേജില്‍ ഏറ്റവും ഒടുവിലായി ഷെയര്‍ ചെയ്തിരിക്കുന്നത്.

ഭാവനയുടെ അടുത്ത സുഹൃത്തുക്കളായ ​ഗായിക സയനോരയും നടിമാരായ മൃദുല മുരളിയും ഷഫ്നയും അടക്കമുള്ളവര്‍ പോസ്റ്റിന് പിന്തുണ രേഖപ്പെടുത്തിയിട്ടുണ്ട്. രണ്ട് മണിക്കൂറിനുള്ളില്‍ പതിനയ്യായിരത്തിലേറെപ്പേര്‍ പോസ്റ്റ് ലൈക്ക് ചെയ്തുക്കഴിഞ്ഞു.

ഭര്‍ത്താവ് നവീനിന്റെ ബം​ഗളൂരുവിലെ വീട്ടിലാണ് ഭാവന ഇപ്പോള്‍. തമിഴ് ചിത്രം 96ന്റെ കന്നഡ റീമേയ്ക്ക് ആയ 99 ആണ് ഭാവനയുടേതായി ഒടുവില്‍ റിലീസ് ചെയ്ത സിനിമ. ഇന്‍സ്പെക്ടര്‍ വിക്രം, ബജ്രം​ഗി 2, ​ഗോവിന്ദ ​ഗോവിന്ദ, ശ്രീകൃഷ്ണ അറ്റ് ജിമെയില്‍ ഡോട് കോം എന്നിങ്ങനെ നീളുന്നു ഭാവന നായികയായെത്തുന്ന പുതിയ കന്നഡ ചിത്രങ്ങളുടെ നിര.

രണ്ടാമൂഴം സിനിമാ തര്‍ക്കത്തിന് അവസാനം; തിരക്കഥ എംടിക്ക് തന്നെ

രണ്ടാമൂഴം സിനിമയാക്കുന്നത് സംബന്ധിച്ച് തര്‍ക്കം ഒത്തുതീര്‍പ്പാക്കി. തിരക്കഥ എംടി വാസുദേവന്‍ നായര്‍ക്ക് നല്‍കാന്‍ ധാരണയായി. ഒത്ത് തീര്പ്പ് കരാര്‍ സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും. രണ്ടാമൂഴത്തിന് സമാനമായ കഥയില്‍ ശ്രീകുമാര്‍ മേനോന്‍ സിനിമ എടുക്കില്ലെന്ന് ധാരണയായിട്ടുണ്ട്. ശ്രീകുമാര്‍ മേനോന് അഡ്വാന്‍സ് തുകയായ ഒന്നേകാല്‍ കോടി രൂപ എംടി വാസുദേവന്‍ നായര്‍ തിരിച്ചു നല്‍കും. തന്റെ ആവശ്യം അംഗീകരിച്ചതില്‍ സന്തോഷമെന്ന് എംടി വാസുദേവന്‍ നായര്‍ പ്രതികരിച്ചു.

രണ്ടാമൂഴം സിനിമയുമായി ബന്ധപ്പെട്ട് എംടി വാസുദേവന്‍ നായരും ശ്രീകുമാര്‍ മേനോനും തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നു. കരാര്‍ പ്രകാരം മൂന്ന് വര്‍ഷത്തിനകം സിനിമയുടെ ചിത്രീകരണം തുടങ്ങണമെന്ന ധാരണ തെറ്റിച്ച് നാലുവര്‍ഷം പിന്നിട്ടിട്ടും ഒന്നും നടക്കാതെ വന്നതോടെ എം ടി വാസുദേവന്‍ നായര്‍ സംവിധായകനും നിര്‍മാതാക്കള്‍ക്കുമെതിരെ കോഴിക്കോട് മുന്‍സിഫ് കോടതിയെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് സുപ്രിംകോടതിയിലും ഹര്‍ജി നല്‍കിയിരുന്നു.

ഇനി തറക്കേണ്ടത് സിനിമാ തീയേറ്ററുകള്‍; ദീപാവലിക്ക് ബിഗ് സ്‌ക്രീനില്‍ താരങ്ങളെത്തുമോ?…

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കനത്ത സാമ്ബത്തിക നഷ്ടമാണ് സിനിമാ മേഖലയിലുള്ളവര്‍ക്ക് അഭിമുഖീകരിക്കേണ്ടി വന്നിരിക്കുന്നത്. ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസത്തോടെ തിയേറ്ററുകള്‍ തുറക്കാനുള്ള നിര്‍ദേശം മുന്നോട്ടു വച്ചിരുന്നുവെങ്കിലും കോവിഡ് രോഗികള്‍ വര്‍ദ്ധിക്കുന്ന പശ്ചാത്തലത്തില്‍ തീരുമാനമായില്ല. ഒക്ടോബറില്‍ ദീപാവലി ഉത്സവ കാലത്തെങ്കിലും തിയേറ്ററുകള്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് ഉത്തരേന്ത്യയിലും ദക്ഷിണേന്ത്യയിലുമുള്ള തിയറ്റര്‍ ഉടമകള്‍ കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചിരിക്കുന്നത്.

ചര്‍ച്ചയില്‍ ആന്ധ്രാപ്രദേശ്, കര്‍ണാടക, കേരളം തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തതായി ദക്ഷിണേന്ത്യന്‍ ഫിലിം ചേംബര്‍ ഓഫ് കൊമേഴ്സ് പ്രസിഡന്റ് കത്രഗദ്ദ പ്രസാദ് അറിയിച്ചതായി ലൈവ് മിന്റ് റിപ്പോര്‍ട്ട് ചെയ്തു. ഈ വര്‍ഷം വിഷു, ഓണം, റംസാന്‍ ഉത്സവ കാലങ്ങളിലും തിയേറ്ററുകള്‍ അടഞ്ഞുകിടക്കുകയായിരുന്നു. ഇന്ത്യയിലെ തിയറ്ററുകള്‍ക്ക് ഇതിനോടകം തന്നെ 3000 കോടിയോളം രൂപയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ആരാധകരും ഏറെ ആകാംക്ഷയോടെയാണ് പുതിയ തീരുമാനത്തെ പ്രതീക്ഷിച്ചിരിക്കുന്നത്.

നടി ജിയാ ഖാന്റെ മരണത്തിന് പിന്നിലും ബോളിവുഡ് മാഫിയയോ?…മഹേഷ് ഭട്ടും ജിയാ ഖാനുമൊത്തുളള ഫോട്ടോ വൈറലാകുന്നു

മുംബൈ: സുശാന്തിന്റെ മരണത്തില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെ നടി ജിയാ ഖാനുമൊത്തുള്ള മഹേഷ് ഭട്ടിന്റെ വീഡിയോ വൈറലാകുന്നു. നടി കങ്കണ റണൗത്തിന് ശേഷം ജിയയുടെ അമ്മ റാബിയ ഖാന്‍ സിനിമാ മാഫിയയെക്കുറിച്ച് സംസാരിച്ചതിനു ശേഷമാണ് ഈ വീഡിയോ വൈറലായിരിക്കുന്നത്. 2004 മുതല്‍ ജിയയുടെയും മഹേഷ് ഭട്ടിന്റെയും ഈ വിഡിയോ വൈറലാണ്. ബോളിവുഡ് മാഫിയ ഇപ്പോഴും നിലനില്‍ക്കുന്നെന്നും തന്റെ മകളുടെ മരണത്തിന് കാരണം ബോളിവുഡിലെ ചില അദൃശ്യ ശക്തികളാണെന്നും റാബിയ പറഞ്ഞിരുന്നു. നടന്‍ സുശാന്ത് സിംഗിന്റെ മരണത്തിനും ജിയയുടെ മരണത്തിലും സമാനതകള്‍ ഉണ്ടെന്നും അവര്‍ പറഞ്ഞു. ഇത് രണ്ടും ആത്മഹത്യയെന്ന് വരുത്തിത്തീര്‍ക്കാന്‍ ചിലര്‍ ശ്രമിക്കുന്നുവെന്നും റാബിയ കുറ്റപ്പെടുത്തി. ആസൂത്രണം ചെയ്ത കൊലപാതകം തന്നെയാണ് ജിയയുടെയും സുശാന്തിന്റെയുമെന്ന് അവര്‍ പറഞ്ഞു.

ജിയ കടുത്ത വിഷാദരോഗിയായിരുന്നുവെന്ന് വരുത്തി തീര്‍ക്കാന്‍ പലരും ശ്രമിച്ചിരുന്നു. അതില്‍ ഒരാളാണ് മഹേഷ് ഭട്ട്. അവളുടെ സംസ്‌കാരചടങ്ങില്‍ എത്തിയ അദ്ദേഹം ജിയയ്ക്ക് വിഷാദരോഗമുണ്ടായിരുന്നു എന്ന് പറഞ്ഞു. മകള്‍ക്ക് അങ്ങനൊരു രോഗം ഇല്ലെന്ന് ഞാന്‍ മറുപടി നല്‍കി. എന്നോട് മിണ്ടാതിരിക്കാനാണ് അന്ന് അദ്ദേഹം പറഞ്ഞത്. ജിയയ്ക്ക് വിഷാദരോഗമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ഏറ്റവും കൂടുതല്‍ ഉത്സാഹിച്ചത് മഹേഷ് ഭട്ട് ആയിരുന്നുവെന്നും റാബിയ പറഞ്ഞു.

അയാള്‍ ബോളിവുഡ് മാഫിയയുടെ നാവാണ്. പറയാന്‍ കഴിയാത്തയത്രയും ദുരന്തമാണ് അയാള്‍. പതിനാറാം വയസ്സില്‍ എന്റെ മകള്‍ അയാളുടെ കീഴില്‍ ജോലി ചെയ്യാന്‍ ആരംഭിച്ചതു മുതല്‍ അയാള്‍ എന്നെ ഭയപ്പെടുത്തുകയായിരുന്നു. അവളെ ഒറ്റയ്ക്ക് വിട്ടേക്കാന്‍ എന്നോട് നിരന്തരം പറയുമായിരുന്നു. എനിക്കെങ്ങനെ അവളെ ഉപേക്ഷിക്കാന്‍ കഴിയും? എനിക്ക് നീതി വേണം. ഈ സത്യങ്ങളെല്ലാം ഞാന്‍ എല്ലാവരോടും വിളിച്ച് പറയും- റാബിയ പറഞ്ഞു. സുശാന്തിന്റെയും ജിയയുടെയും മരണം ആരൊക്കെയോ മുന്‍കൂട്ടി നിശ്ചയിച്ചതിന്റെ ഫലമാണെന്ന് അവര്‍ പറയുന്നു. സ്നേഹം നടിച്ച് കൂടെ ക്കൂടുന്ന കാമുകന്‍/ കാമുകി. അതിന് ശേഷം അവരുടെ വീട്ടുകാരില്‍ നിന്ന് അകറ്റുന്നു. പിന്നീട് പണം തട്ടിയെടുക്കുന്നു. മാനസികമായി തളര്‍ത്തി കടന്നുകളയുന്നു- ഇതാണ് ജിയയ്ക്കും സുശാന്തിനും സംഭവിച്ചതെന്നും അവര്‍ പറഞ്ഞു.