breaking news

Features

ദത്താത്രേയയുടെ കുഞ്ഞു ജീപ്പ് മഹിന്ദ്ര വാങ്ങി,പകരം ആനന്ദ് മഹീന്ദ്രയുടെ സമ്മാനം ബൊലെറോ

മുംബൈ : മഹാരാഷ്ട്ര സ്വാദേശി ദത്താത്രേയ ലോഹർ ഒരു കുഞ്ഞു ജീപ്പ് നിർമ്മിച്ചു.ഗ്രാമീണർക്ക് ഏറെ ഇഷ്ട്ടമായ ഈ ജീപ്പ് മഹിന്ദ്ര ചെയർ മാൻ ആനന്ദ് മഹീന്ദ്രയെ അതിലേറെ ആകർഷിച്ചു.

കഴിഞ്ഞ ഡിസംബറിൽ ലോഹറിന്റെ ജീപ്പ് സംബന്ധിച്ച് ഒരു വീഡിയോ യുട്യൂബ് ചാനലിലൂടെ കാണാനിടയായ ആനന്ദ് മഹിന്ദ്ര ദത്താത്രേയ ലോഹറിന് മുന്നിൽ ഒരു കിടിലൻ ഓഫർ വെച്ചു.

ആ കുഞ്ഞ് ജീപ്പ് മഹിന്ദ്ര കമ്പനിക്ക് എക്സ്ചേഞ്ച് ചെയ്യുകയാണെങ്കിൽ ഒരു ബൊലേറോ സമ്മാനമായി നൽകാമെന്ന്.ഈ വാഗ്ദാനം അദ്ദേഹം ട്വിറ്ററിൽ പങ്കുവെക്കുകയും ചെയ്തിരുന്നു.

പഴയ കാറുകളുടെയും ബൈക്കുകളുടെയും ഉപേക്ഷിച്ച പാർട്സുകൾ ഉപയോഗിച്ചാണ് ദത്താത്രേയ ഒരു ലെഫ്റ്റ് ഹാൻഡ് ഡ്രൈവ് കുഞ്ഞു ജീപ്പ് നിർമ്മിച്ചത്.

ബൈക്കിന്റെ മാതിരി കിക്ക് സ്റ്റാർട്ടറായിരുന്നു ജീപ്പിന് .മുന്നിൽ രണ്ടുപേർക്കും പിന്നിലെ രണ്ടു സീറ്റുകളിലുമായി നാല് പേർക്കും യാത്ര ചെയ്യാൻ പറ്റുമായിരുന്നു.

എന്നാൽ ഭാവിയിലെങ്കിലും ഈ ജീപ്പ് റോഡിലിറങ്ങുന്നതിന് നിയമ തടസം ഉണ്ടായേക്കുമെന്ന കാരണത്താലാണ് ആനന്ദ് മഹിന്ദ്ര പുതിയ ബൊലേറോ വാഗ്ദാനം ചെയ്തത്.

ഇപ്പോഴിതാ ആനന്ദ് മഹീന്ദ്രയുടെ ഓഫർ സ്വീകരിച്ച ദത്താത്രേയ ആ കുഞ്ഞു ജീപ്പ് മഹീന്ദ്രയ്ക്ക് നൽകി പകരം ഒരു കിടിലൻ ബൊലേറോ സ്വന്തമാക്കിയ വിവരം ആനന്ദ് മഹീന്ദ്രതന്നെ ട്വീറ്റ് ചെയ്തിരിക്കയാണ്.

പുതിയ വാഹനം അദ്ദേഹം ഏറ്റുവാങ്ങിയെന്നും അഭിമാനത്തോടെ അദ്ദേഹത്തിന്റെ വാഹനം ഞങ്ങൾ സ്വീകരിക്കുന്നുവെന്നും ഇനീ അത് മഹീന്ദ്രയുടെ റിസർച്ച് വാലിയിലെ മറ്റ് വാഹനങ്ങളുടെ കൂട്ടത്തിൽ ഇടം പിടിക്കുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തിട്ടുണ്ട്.

https://twitter.com/anandmahindra/status/1485902598355968001?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1485902598355968001%7Ctwgr%5E%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.mathrubhumi.com%2Fauto%2Ffeatures%2Fman-received-mahindra-bolero-form-anand-mahindra-four-wheeler-using-scrape-anand-mahindra-1.6393677

ലോക്ക് ഡൗൺ കാലത്തെ വന്യ മൃഗങ്ങളുടെ ജീവിതം വരച്ചുകാട്ടി ‘എക്സ്പീരിയൻസ് നാഗർഹൊളെ’

E X C L U S I V E |

നാഗർ ഹൊളെ: ലോക്ക് ഡൗൺ കാലത്ത് മനുഷ്യൻ വീട്ടിൽ ഇരിക്കുമ്പോൾ വന്യ ജീവികൾ എന്ത് ചെയ്യുന്നു എന്ന് ചിന്തിച്ചിട്ടുണ്ടോ..?

മഹാമാരിയെ പ്രതിരോധിക്കാൻ മനുഷ്യൻ വീടുകളിൽ ഇരിക്കുമ്പോൾ വന്യ മൃഗങ്ങളുടെ ജീവിത ശൈലിയിലും പ്രകടമായ മാറ്റം ഉണ്ടെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്.നൂറ്റാണ്ടിലെ ഏറ്റവും വലിയ മഹാമാരിയിൽ മനുഷ്യൻ അസ്വതന്ത്രനായപ്പോൾ ലോകത്തെ മുഴുവൻ വന മേഖലകളിലും വന്യ മൃഗങ്ങൾ സ്വച്ഛന്ദം വിഹരിക്കുന്ന കാലമാണത്രെ.

ഇത്തരത്തിൽ അടച്ചിടൽ കാലത്തേ വന ജീവിതം എങ്ങിനെയെന്ന് കൃത്യമായി വരച്ചു കാണിക്കുകയാണ് നാഗർ ഹൊളെ നാഷണൽ പാർക്ക് ആൻഡ് ടൈഗർ റിസർവ് അധികൃതർ.ആളുകൾ ഇറങ്ങാതായതോടെ വന അതിർത്തികളിലൂടെയും വന മേഖലകളിലൂടെയും മൃഗങ്ങൾ വിഹരിക്കുന്ന കാഴ്ചയാണ് മനോഹരമായ ' എക്സ്പീരിയൻസ് നാഗർഹൊളെ' എന്ന വീഡിയോയിലൂടെ നാഗർ ഹൊളെ വനം വകുപ്പ് അധികൃതർ കാണിക്കുന്നത്.

പീലി വിടർത്തിയാടുന്ന മയിൽ മുതൽ വേഴാമ്പലും കാട്ടുപോത്തും ആനയും കരടിയും കാടിന് പുറത്തിറങ്ങി വിഹരിക്കുന്ന സുന്ദരമായ കാഴ്ചകളാണ് വിഡിയോയിൽ.റോഡ് മുറിച്ചു കടക്കുന്ന കരിമ്പുലിയും പുൽ മൈതാനങ്ങളിൽ വിഹരിക്കുന്ന ആനക്കൂട്ടവും കാണാക്കാഴ്ച്ചകളായി വിഡിയോയോയിൽ ഉണ്ട്.

മനുഷ്യന്റെ സാമീപ്യം ഇല്ലാത്തപ്പോൾ മൃഗങ്ങൾ എത്രമാത്രം സ്വാതന്ത്ര്യം അനുഭവിക്കുന്നു എന്ന് പറയാതെ പറയുന്ന വീഡിയോ യുട്യൂബിൽ ലഭ്യമാണ്.കേരള കർണ്ണാടക അതിർത്തി പങ്കിടുന്ന ഗ്രാമങ്ങളിലും റോഡുകളിലും വന്യ മൃഗങ്ങളുടെ സാമീപ്യം ഉണ്ട്.

photo | tripadvisor.in

https://www.youtube.com/watch?v=6i5OGLNfguY

പതിമൂന്നാം നമ്പർ കാർ മന്ത്രി പ്രസാദിന്, മന്ത്രി ആന്റണി രാജുവിന് മൻ മോഹൻ ബംഗ്ലാവ്

SPECIAL CORRESPONDENT

തിരുവനന്തപുരം :പതിമൂന്നാം നമ്പർ കാറും മൻമോഹൻ ബംഗ്ലാവും ഏറ്റെടുക്കാൻ ചങ്കൂറ്റത്തോടെ മന്ത്രിമാർ തയ്യാർ.പതിമൂന്നാം നമ്പർ കാർ കൃഷി മന്ത്രി പി പ്രസാദും, മൻ മോഹൻ ബംഗ്ലാവ് ഗതാഗത മന്ത്രി ആന്റണി രാജുവും ഏറ്റെടുക്കും.

ഏത് സർക്കാരും അധികാരത്തിലെത്തുമ്പോഴും, പതിമൂന്നാം നമ്പർ കാറും മൻമോഹൻ ബംഗ്ലാവും പ്രഹേളികകളായ വിശ്വാസങ്ങളുടെ പേരിൽ ഏറ്റെടുക്കാൻ ചില മന്ത്രിമാർ വിമുഖത കാണിക്കാറുണ്ടായിരുന്നു.

13 ഭാഗ്യ നമ്പറല്ല എന്നത് പൊതുവെയുള്ള ഒരു വിശ്വാസമാണെങ്കിലും മൻമോഹൻ ബംഗ്ലാവിനെക്കുറിച്ചുള്ള വായ്ത്താരി പഴക്കമുള്ളതാണ്.മൻമോഹൻ ബംഗ്ലാവിൽ താമസിക്കുന്ന മന്ത്രിമാർ വാഴില്ല എന്ന വിശ്വാസമാണ് പല മന്ത്രിമാരെയും പിന്നോട്ടടിപ്പിക്കാറുള്ളത്. കമ്മ്യൂണിസ്റ്റ് മന്ത്രിസഭയിലെ മന്ത്രിമാരാണെങ്കിൽ പോലും അതാണ് പതിവെന്ന് അരമന രഹസ്യമാണ്.

എന്നാൽ ഇതിൽനിന്ന് വ്യത്യസ്തമായി ഒന്നാം പിണറായി മന്ത്രിസഭയിൽ ധനമന്ത്രി തോമസ് ഐസക് സന്തോഷത്തോടെ കഴിഞ്ഞ അഞ്ച് വർഷവും ഇവിടെ താമസിച്ച് കാലാവധി പൂർത്തിയാക്കിയിരുന്നു. ഔദ്യോഗിക വസതിയായ മൻമോഹൻ ബംഗ്ലാവിൽ താമസിക്കുന്നവർ പിന്നീട് നിയമസഭ കാണില്ലെന്ന് പറയാറുണ്ട്.അങ്ങിനെ നോക്കിയാൽ അത്കൊണ്ടാവുമോ തോമസ് ഐസക് ഇക്കുറി മന്ത്രിയാകാതെപോയത് എന്ന് ചോദിക്കുന്നവരും കുറവല്ല.

രണ്ടാം പിണറായി മന്ത്രിസഭയിലും അങ്ങും ഇങ്ങും തൊടാതെ അന്ധവിശ്വാസത്തെ ചുറ്റിപ്പറ്റി ചില പിൻവാങ്ങലുകൾ ഉണ്ടായി എന്നാണ് കേൾവി. ആദ്യ ദിവസം തന്നെ മന്ത്രിമാർക്കായി കാറുകളും അതിന്റെ നമ്പറുകളും വീടുകളും അനുവദിച്ചപ്പോൾ പതിമൂന്നാം നമ്പർ കാറും മൻമോഹൻ ബംഗ്ലാവും പലരും നിരസിച്ചു എന്നാണ് വിവരം.സത്യപ്രതിജ്ഞ കഴിഞ്ഞ ഉടൻ കാർ അനുവദിച്ചു കൊണ്ടുള്ള ഉത്തരവിറങ്ങിയെങ്കിലും 13 ഇല്ലായിരുന്നു എന്നതാണ് അതിനേക്കാൾ വിചിത്രം.

ആഡംബരങ്ങളുടെ അവസാനവാക്കായ മൻമോഹൻ ബംഗ്ലാവ് ഇഷ്ടപ്പെടാത്തവരും കൊതിച്ചുപോകാത്തവരായും ആരും ഇല്ലത്രെ.ശ്രീമൂലം തിരുനാൾ നിർമിച്ച ഈ രാജകീയ സൗധം കവടിയാറിൽ രാജ്ഭവനോളം പ്രൗഢിയിൽ നിലകൊള്ളുന്നു.

തിരുവിതാംകൂർ മന്ത്രിസഭയുടെ കാലത്ത് മന്ത്രി പി എസ് നടരാജൻ പിള്ള മുതൽ എ ജെ ജോൺ ,കെ കരുണാകരൻ,ആർ ബാലകൃഷ്ണപ്പിള്ള തുടങ്ങി ഇവിടെ താമസിച്ച് പണി കിട്ടിയവർ ഏറെയാണ്.തിരു-കൊച്ചി മുഖ്യമന്ത്രിയായിരുന്ന എ ജെ ജോണിനും സ്ഥാനം ഒഴിയേണ്ടി വന്നിട്ടുണ്ട്.

ആഭ്യന്തരമന്ത്രിയായി കാലാവധി തികച്ചെങ്കിലും കെ കരുണാകരനും മൻമോഹൻ ബംഗ്ലാവിലെ താമസം അറം പറ്റിയപോലെയായി. മുഖ്യമന്ത്രിയായി ഒരു മാസത്തിനകം കരുണാകരന് പടിയിറങ്ങേണ്ടി വന്നു.പിന്നീട് താമസത്തിനെത്തിയ ആർ ബാലകൃഷ്ണപ്പിള്ള ചില പൂജകൾ ഒക്കെ നടത്തിയാണ് താമസം തുടങ്ങിയതെങ്കിലും പഞ്ചാബ് മോഡൽ പ്രസംഗത്തിന്റെ പേരിൽ രാജി വെച്ച് പുറത്തുപോകേണ്ടി വന്നു.

2006 ൽ വി എസ് മന്ത്രിസഭാ കാലത്ത് മൻമോഹൻ ബംഗ്ലാവ് വീണ്ടും ചർച്ചാ വിഷയമായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി ജെ ജോസഫിന് ബംഗ്ലാവ് ഇഷ്ടമാവുകയും താമസിക്കാൻ ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്‌തെങ്കിലും ഇടയിൽ കോടിയേരി ഇവിടേക്ക് വരുമെന്ന് അറിയിച്ചതോടെ പി ജെ പിന്മാറി.എന്നാൽ കോടിയേരി താമസിക്കുമ്പോൾ 17.40 ലക്ഷം മുടക്കി വാസ്തു ശാസ്ത്ര പ്രകാരം വീടിന് ചില മാറ്റങ്ങൾ വരുത്തി എന്ന ആരോപണം ഉയർന്നതോടെ വിവാദങ്ങൾ ഉണ്ടാവുകയും 2006 ഒക്ടോബറിൽ മന്ത്രി കോടിയേരി എ കെ ജി സെന്ററിന് സമീപത്തെ ഫ്ലാറ്റിലേക്ക് താമസം മാറുകയും ചെയ്തു.

തുടർന്ന് മൻമോഹൻ ബംഗ്ലാവിലേക്ക് കാലെടുത്തുവെച്ചത് മന്ത്രി ടി യു കുരുവിളയായിരുന്നു.ഭൂമിയിടപാടിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ 2007ൽ കുരുവിള രാജി വെച്ചതോടെ മൻമോഹൻ വീണ്ടും അജ്ഞാതമായ അന്ധ വിശ്വാസങ്ങളെ ഊട്ടിയുറപ്പിച്ച് ആളില്ലാ വീടായി മാറി.ഇടയ്ക്കുള്ള കാലഘട്ടത്തിൽ മന്ത്രി മോൻസ് ജോസെഫ് മന്മോഹൻ ബംഗ്ലാവിൽ താമസിച്ചെങ്കിലും കുറ്റവിമുക്തനായി തിരിച്ചെത്തിയ പി ജെ ജോസെഫ് മൻമോഹൻ ബംഗ്ലാവിലെ താമസക്കാരനായി.പലരുടേയും ഉപദേശം സ്വീകരിക്കാതെയാണ് പി ജെ ജോസെഫ് അവിടെ താമസം തുടങ്ങിയത്.2010ൽ എൽ ഡി എഫിൽ നിന്ന് യു ഡി എഫിലേക്ക് കൂടുമാറിയ പി ജെ യ്ക്ക് മന്ത്രിപദം രാജി വെക്കേണ്ടി വന്നതും ബംഗ്ളാവ് ഒഴിയേണ്ടി വന്നതും സ്വാഭാവികം.പകരം മന്ത്രിയായെത്തിയ വി സുരേന്ദ്രൻ പിള്ളയ്ക്ക് മന്മോഹൻ ബംഗ്ലാവ് അനുവദിച്ചെങ്കിലും അവിടെ താമസിക്കാൻ തയ്യാറായില്ല.

തുടർന്ന് 2011ൽ യു ഡി എഫ് അധികാരത്തിൽ എത്തിയപ്പോൾ ഷിബു ബേബി ജോണും ആര്യാടനും താല്പര്യം പ്രകടിപ്പിച്ചെങ്കിലും ആര്യാടന് അനുവദിച്ച് കിട്ടി.സോളാർ കേസിൽ ആരോപണങ്ങൾ നേരിട്ടെങ്കിലും കസേര ഇളകിയില്ല.

ചരിത്രം തിരുത്തി മൻമോഹൻ ബംഗ്ലാവിൽ ഔദ്യോഗിക കാലയളവ് പൂർത്തിയാക്കിയവരിൽ മൂന്ന് പേരുണ്ട്.എം വി രാഘവൻ,ആര്യാടൻ മുഹമ്മദ്,തോമസ് ഐസക്.
കഴിഞ്ഞ മന്ത്രിസഭയിലും 13 കണ്ട് പിന്നോട്ടടിച്ച മന്ത്രിമാർ ഉണ്ടായിരുന്നെങ്കിലും മന്ത്രി തോമസ് ഐസക്കും വി എസ് സുനിൽകുമാറും 13 ആവശ്യപ്പെട്ട് കത്തെഴുതിയെങ്കിലും ഐസക്കിന് കിട്ടി.

ഭരണ രംഗത്തും സിനിമയിലും ജുഡിഷ്യറിയിലും ഒക്കെ 13നെക്കുറിച്ചുള്ള അന്ധ വിശ്വാസം ഉണ്ട്.തിരുവനന്തപുരത്തെ എം എൽ എ ഹോസ്റ്റലിലും 13 ആം നമ്പർ മുറിയില്ല. ഇന്നലെ മന്ത്രിമാർക്ക് കാർ അനുവദിച്ചപ്പോഴും 13 അനുവദിച്ചില്ല.അപ്പോഴാണ് മന്ത്രി പി പ്രസാദ് 13ആം നമ്പർ കാർ ഏറ്റെടുത്തതും മൻ മോഹൻ ബംഗ്ലാവ് മന്ത്രി ആന്റണി രാജു ഏറ്റെടുക്കുന്നതും.

മകളെ നെഞ്ചോട് ചേർത്ത് ശ്വാസം മുട്ടിച്ചു കൊന്നു…ഭീരുവായി ആത്മഹത്യയിൽനിന്ന് പിന്മാറി.. വിചിത്ര വാദങ്ങളുമായി ഞെട്ടിക്കുന്ന വിവരങ്ങൾ വെളിപ്പെടുത്തി സനു മോഹൻ

കൊച്ചി: അവിശ്വസനീയം എന്ന് തോന്നിയേക്കാവുന്ന കഥകളുടെ, അല്ലെങ്കിൽ യാഥാർഥ്യങ്ങളുടെ കെട്ടാണ് സനു മോഹൻ പോലീസിന് മുന്നിൽ നിരത്തിയതും വിവരിച്ചതും.

സ്നേഹനിധിയായിരുന്നു മകൾ വൈഗ. ഒരുപാട് ഇഷ്ടമായിരുന്നു.എന്നാൽ കോടിക്കണക്കിന് രൂപയുടെ കട ബാധ്യത ജീവിതത്തിലേക്ക് കയറി വന്നപ്പോൾ മരണമല്ലാതെ വേറെ മാർഗമുണ്ടായിരുന്നില്ല.

കൂട്ട ആത്മഹത്യ എന്ന പദ്ധതി ആലോചിച്ചെങ്കിലും അത് വിജയിക്കുമായിരുന്നില്ല.കാരണം ഭാര്യ ആത്മഹത്യ ചെയ്യാൻ തയ്യാറല്ലായിരുന്നു. താൻ തനിയെ മരിച്ചാൽ പ്രിയപ്പെട്ട മകൾ വൈഗ തനിയെ ആകും.അതിന് താൻ ഒരുക്കമല്ലായിരുന്നു.അങ്ങിനെയാണ് ആ കടുംകൈ ചെയ്യാൻ മനസിനെ പാകപ്പെടുത്തിയത്. മകളെ കൊന്ന് ആത്മഹത്യ ചെയ്യാനായിരുന്നു പദ്ധതി.

അതിന്റെ ഭാഗമായാണ് മകളെയുംകൊണ്ട് ഫ്ലാറ്റിൽ എത്തിയത്.ആത്മഹത്യയെക്കുറിച്ച് മകൾ വൈഗയോട് സംസാരിച്ചു. അവൾ പൊട്ടിക്കരഞ്ഞു. സഹിക്കാൻ കഴിയാതെ അച്ഛൻ സനുവും പൊട്ടിക്കരഞ്ഞു.മകളെ ചേർത്തുപിടിച്ചുകൊണ്ട് കരഞ്ഞു. പിന്നെയും പിന്നെയും നെഞ്ചോട് ചേർത്തുപിടിച്ചു.

പിന്നെ ശ്വാസം കിട്ടാത്തത്ര ശക്തിയിൽ മകൾ വൈഗയുടെ വായും മുഖവും നെഞ്ചോട് ചേർത്ത് അമർത്തി.ഒന്ന് പിടയാൻ പോലും കഴിയാതെ മകൾ നിശ്ചലയായപ്പോൾ പിടിവിട്ടു.അപ്പോൾ മകളുടെ മൂക്കിൽനിന്ന് ചോര വരുന്നുണ്ടായിരുന്നു. നിലത്ത് കിടത്തി ബെഡ് ഷീറ്റെടുത്ത് മുഖത്തെ ചോര തുടച്ചു കളഞ്ഞു.പിന്നെ മകളെ ബെഡ്ഷീറ്റിൽ പൊതിഞ്ഞ് പുറത്തേക്ക് കൊണ്ടുപോയി.

കാറിൽ മുട്ടാർ പുഴയോരത്തെത്തി.മകളെ പുഴയിലെറിഞ്ഞ് ചാടാനായിരുന്നു പദ്ധതി.എന്നാൽ ഭീരുവായ തനിക്ക് അതിന് സാധിച്ചില്ല.മരിച്ചുവെന്ന് കരുതിയ വൈഗ പുഴയിലേക്ക് എടുത്തെറിയപ്പെട്ടപ്പോൾ ശ്വാസം ആഞ്ഞു വലിച്ചു.അങ്ങിനെയാണ് ശ്വാസകോശത്തിലും ആന്തരികാവയവങ്ങളിലും വെള്ളം കയറിയത്.വീണ്ടും വീണ്ടും ശ്രമിച്ചെങ്കിലും പുഴയിലേക്ക് ചാടാൻ തനിക്ക് സാധിച്ചില്ല.

കാറുമായി വാളയാർ വഴി കോയമ്പത്തൂരിലേക്കും പിന്നീട് ബാംഗ്ളൂരിലേക്കും പനാജിയിലേക്കും പോയി.ആത്മഹത്യ ചെയ്യാൻ പല മാർഗ്ഗങ്ങളും ആലോചിച്ചെങ്കിലും സാധിച്ചില്ല. പനാജിയിൽ കടലിൽ ചാടി മരിക്കാൻ പദ്ധതിയിട്ടെങ്കിലും നടന്നില്ല.കൈയിലെ ഞരമ്പ് മുറിക്കാൻ ശ്രമിച്ചു.പിന്നീടാണ് മൂകാംബികയിലെത്തിയത്.

തുടർന്ന് ഉഡുപ്പിയിലേക്കും അവിടുന്ന് കാർവാറിലേക്കും പോയി.കാർവാറിൽ കടലിൽ ചാടി മരിക്കാനായിരുന്നു പദ്ധതി.ഇതിനിടയിലാണ് പോലീസ് പിടിയിലാകുന്നത്.

ഇതാണ് സനു മോഹൻ പോലീസിനോട് പറഞ്ഞ കഥയെങ്കിലും പോലീസ് ഈ മൊഴികളൊന്നും മുഖവിലയ്‌ക്കെടുത്തിട്ടില്ല എന്നാണ് സിറ്റി പോലീസ് കമ്മിഷണർ എച്ച് നഗരാജു മാധ്യമങ്ങളോട് പറഞ്ഞത്.ശാസ്ത്രീയമായി കാര്യങ്ങൾ തെളിയിക്കേണ്ടതുണ്ട്.

ആത്മഹത്യചെയ്യാൻ തീരുമാനിച്ച ആൾ എന്തിന് തെളിവ് നശിപ്പിക്കാൻ ശ്രമിച്ചു എന്നത് വലിയ ചോദ്യമായി അവശേഷിക്കുന്നു.ഇത്രയും ദിവസങ്ങൾ ഒളിവിൽ കഴിഞ്ഞത് എന്തിനെന്നും പോലീസ് സംശയിക്കുന്നു.

മകൾക്ക് മദ്യം നൽകിയിട്ടില്ല എന്ന് സനു മോഹൻ ഉറപ്പിച്ചു പറയുന്നുണ്ടെങ്കിലും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വൈഗയുടെ വയറ്റിൽ മദ്യത്തിന്റെ അംശം കണ്ടത്തിയതും സംശയങ്ങൾക്കിട നൽകുന്നു.അതുകൊണ്ട്തന്നെ ഈ റിപ്പോർട്ട് സംബന്ധിച്ചും കൂടുതൽ വ്യക്തത വരുത്തേണ്ടതുണ്ടെന്ന് പോലീസ് പറഞ്ഞു.

ആരെങ്കിലും ഭീഷണിപ്പെടുത്തിയിട്ടുണ്ടോ എന്ന് വ്യക്തമല്ല.അടുത്ത ബന്ധമുള്ളവരെ കൂടുതൽ ചെയ്യേണ്ടിവരും.ഒളിവിൽ പോയത് സംബന്ധിച്ചും കൂടുതൽ വ്യക്തത വേണം.രണ്ട് സംസ്ഥാനങ്ങളിലാണ് ഒളിവിൽ കഴിഞ്ഞത്.

photo | asianetnews.com

അണികളെ ആവേശത്തിലാക്കിയും ഇരു മുന്നണികളെയും ആക്രമിച്ചും ലക്‌ഷ്യം കണ്ട് പ്രധാനമന്ത്രിയുടെ തിരഞ്ഞെടുപ്പ് റാലികൾ

പ്രത്യേക ലേഖകൻ

തിരുവനന്തപുരം: വെളിയാഴ്ചത്തെ പ്രധാനമന്ത്രി പങ്കെടുത്ത എൻ ഡി എ തിരഞ്ഞെടുപ്പ് റാലികൾ അക്ഷരാർത്ഥത്തിൽ ആവേശക്കടലായി മാറി.

കോന്നിയിലും കഴക്കൂട്ടത്തും സംസ്ഥാനത്തെ ബാധിക്കുന്ന, ഒരു വിഷയം പോലും വിട്ടുപോകാതെ ഇരു മുന്നണികളെയും കടന്നാക്രമിച്ച് പ്രധനമന്ത്രി കത്തിക്കയറിയപ്പോൾ ഇരു റാലികളിലും ജനം ആർത്തിരമ്പി.

കോന്നിയിലെ പ്രസംഗത്തിന്റെ തുടക്കത്തിൽ " സ്വാമിയേ ശരണമയ്യപ്പാ" എന്ന ശരണം വിളി സദസ്സിൽ പ്രകമ്പനങ്ങളായി പ്രതിധ്വനിച്ചു.ഭഗവാൻ അയ്യപ്പൻറെ മണ്ണാണ് ഇതെന്ന് തു ടങ്ങിയ പ്രധാനമന്ത്രിയുടെ കുറിക്ക് കൊള്ളുന്ന വാക്കുകൾ കൂടിയായപ്പോൾ ജനക്കൂട്ടം ആർത്തലച്ചു.

നാൽപത്തിയൊന്ന് ദിവസം വ്രതമെടുത്ത് ഭഗവാൻ അയ്യപ്പനെ കാണാനെത്തുന്ന അയ്യപ്പന്മാരെയാണ് ലാത്തികൊണ്ട് നേരിട്ടതെന്ന പദ പ്രയോഗങ്ങളും നരേന്ദ്ര മോദി നടത്തി.

തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ശബരിമലയെ മുഖ്യ പ്രചാരണ വിഷയമാക്കാൻ ഒരുങ്ങിപ്പുറപ്പെട്ട എൻ ഡി എയ്ക്ക് പുതിയ ശക്തിയായി പ്രധാനമന്ത്രിയുടെ വാക്കുകൾ.

കോന്നിയിലും കഴക്കൂട്ടത്തും ശബരിമല പരാമർശം ഉണ്ടായെങ്കിലും കൂടുതലായും കോന്നിയിലാണ് ഉണ്ടായത്.കഴക്കൂട്ടത്ത് ഇരു മുന്നണികളുടെയും അഴിമതിയിലും സ്വജന പക്ഷപാതത്തിലും വർഗീയതയിലും ഇരട്ടകളെപ്പോലുള്ള സ്വഭാവം വിളിച്ചു പറഞ്ഞ പ്രധാനമന്ത്രി എൽ ഡി എഫിനെയും യു ഡി എഫിനെയും കടന്നാക്രമിച്ചു.ഓരോ തിരഞ്ഞെടുപ്പ് കഴിയുന്തോറും ഇരു മുന്നണികളും തമ്മിലുള്ള ബന്ധം ദൃഢമായിക്കൊണ്ടിരിക്കയാണെന്ന് അദ്ദേഹം പറഞ്ഞു.ഇവർ തമ്മിൽ " കോമ്രേഡ് കോൺഗ്രസ് പാർട്ടി"യായി ലയിക്കേണ്ടവരാണെന്നും മോദി പരിഹസിച്ചു.

കേരളത്തിലെ ഇരു മുന്നണികളും മത്സരിച്ച് അഴിമതി നടത്തുമ്പോൾ ഭരണത്തെ ബാക്ക് ബെഞ്ചിലാക്കി.സോളാർ,സ്വർണ്ണക്കടത്ത്,ബാർ കോഴ എന്നിവ ഉന്നയിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.ഇരു മുന്നണികളും എല്ലാ മേഖലയെയും കൊള്ളയടിച്ചു.

കുടുംബാധിപത്യത്തെ ഇരു മുന്നണികളും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇരു മുന്നണികൾക്കും പരസ്പരം ശത്രുതയും അസൂയയുമാണ്.ഇരു കൂട്ടരും ദുരഭിമാനത്തിന്റെയും ദാർഷ്ട്യത്തിന്റെയും പ്രതീകമാണ്.

കമ്മ്യൂണിസം കാട്ടുതീപോലെ ഒരു വിഭാഗത്തിന്റെ വിശ്വാസങ്ങളെ ഇല്ലാതാക്കാൻ ശ്രമിക്കുന്നു.വ്രതമെടുത്ത് അയ്യപ്പന്മാർ എത്തുന്ന പുണ്യഭൂമിയാണ് ഇത്.ആ അയ്യപ്പന്മാരെ ഇടത് സർക്കാർ എതിരേറ്റത് ലാത്തിയടികൊണ്ടാണെന്ന് തുടങ്ങിയ പ്രയോഗങ്ങളിലൂടെ എല്ലാ മേഖലയെയും സ്പർശിച്ചുകൊണ്ടാണ് അദ്ദേഹം പ്രസംഗിച്ചത്.എൻ ഡി എയും ഇ ശ്രീധരനെപ്പോലുള്ളവരും ഈ നാടിന്റെ വികസന ഗതിയെ മാറ്റി മറിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

പ്രധാനമന്ത്രിയെ പത്തനംതിട്ടയിലേക്ക് സ്വാഗതം ചെയ്തുകൊണ്ടുള്ള എൻ ഡി എ യുടെ വലിയ പത്ര പരസ്യവും ശ്രദ്ധേയമായി. ‘ ശബരീശന്റെ മണ്ണിലേക്ക് പ്രധാനമന്ത്രിക്ക് സ്വാഗതം’ എന്ന പരസ്യ വാചകത്തോടെ ശബരിമല ക്ഷേത്രത്തിന്റെ ചിത്രത്തോടെയാണ് പരസ്യം.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കെ സുരേന്ദ്രന്റെയും ഇ ശ്രീധരനെയും ചിത്രങ്ങളും പരസ്യത്തിലുണ്ടായിരുന്നു. പ്രധാനമന്ത്രിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പ്രസംഗങ്ങളിൽ ശബരിമലയും പ്രധാന വിഷയമാകുമെന്ന സൂചന നൽകുന്നതായിരുന്നു ഇത്.ഉച്ചയ്ക്ക് ഒന്നരക്ക് കോന്നിയിലെത്തിയ പ്രധാനമന്ത്രി .പത്തനംതിട്ട സ്റ്റേഡിയത്തിൽ ഹെലികോപ്പ്റ്റർ ഇറങ്ങി .റോഡ് മാർഗം പത്ത് കിലോമീറ്റർ സഞ്ചരിച്ചാണ് വേദിയിലെത്തിയത്.

എന്തായാലും ബിജെപി സംസ്ഥാന നേതൃത്വം ആഗ്രഹിച്ചതുപോലെ പ്രധാനമന്ത്രി തൊടുത്തുവിട്ട ശരങ്ങൾ ലക്ഷ്യത്തിലെത്തുമെന്ന പ്രതീക്ഷയിലാണ് എൻ ഡി എ മുന്നണിയും അണികളും.

പുത്തൻ വാഹനങ്ങൾ ഷോറൂമിൽനിന്ന് നമ്പറുമായി ഇറങ്ങും, റജിസ്ട്രേഷൻ പരിശോധനകൾ ഒഴിവാക്കുന്നു

ഇനി 'ഫോർ റജിസ്ട്രേഷൻ' സ്റ്റിക്കർ പതിപ്പിച്ച പുത്തൻ വാഹനവുമായി വാഹന റജിസ്ട്രേഷൻ ദിവസംവരെ റോഡിൽ വണ്ടിയുമായി കറങ്ങാമെന്ന് ആരും കരുതണ്ട. പുതിയ വാഹനങ്ങളുടെ രജിസ്ട്രേഷനും ഡ്രൈവിംഗ് ലൈസൻസിനും ആധാർ നിർബന്ധിത തിരിച്ചറിയൽ രേഖയാക്കി കേന്ദ്രസർക്കാർ വിജ്ഞാപനമിറക്കി.

പുതിയ വാഹനങ്ങളുടെ രജിസ്‌ട്രേഷൻ പരിശോധനയെന്ന കടമ്പ ഒഴിവാകുമെന്നാണ് പ്രധാന നേട്ടം.അതുകൊണ്ട്തന്നെ ഇനി താൽക്കാലിക രജിസ്‌ട്രേഷനുപകരം ഷോറൂമിൽനിന്ന് പുറത്തിറങ്ങു മ്പോൾ തന്നെ സ്ഥിരം നമ്പർ ലഭിക്കും.

ഉടൻ തന്നെ വാഹന ഉടമകൾക്ക് ഇതിന്റെ സൗകര്യം ലഭിക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.ഇതിനായി സോഫ്റ്റ്‌വെയറിൽ മാറ്റങ്ങൾ വരുത്തിക്കൊണ്ടിരിക്കയാണ്.

ബോഡി നിർമ്മിക്കേണ്ടതരത്തിലുള്ള വാഹനത്തിന്റെ ഉടമകൾക്കും ഫാൻസി നമ്പറിന് ബുക്ക് ചെയ്യുന്നവർക്കും മാത്രമായിരിക്കും ഇനി താൽക്കാലിക രജിസ്‌ട്രേഷൻ നൽകുക.മറ്റെല്ലാതരത്തിലുള്ള വാഹനങ്ങൾക്കും അതിസുരക്ഷാ നമ്പർപ്ലേറ്റ് പുത്തൻ വാഹനങ്ങൾ ഷോറൂമിൽനിന്ന് ഇറങ്ങുമ്പോൾ തന്നെ ലഭിക്കും.

18 സേവനങ്ങൾക്ക് ആധാർ നിർബന്ധിതമാകും.അപേക്ഷകർ നേരിട്ട് ഓഫീസിലെത്തുന്നത് ഒഴിവാക്കാനാണ് ഇത്.ഡ്രൈവിംഗ് ലൈസെൻസ് ടെസ്റ്റ് ടെസ്റ്റ് ഒഴികെ ബാക്കിയുള്ളവയെല്ലാം ഓൺലൈനാക്കിയിരിക്ക യാണ്.വിൽക്കുന്നയാളിനും വാങ്ങുന്നയാളിനും ആധാർ നിർബന്ധമാണ്.പഴയ ആർ സി ഓഫീസിൽ ഹാജരാക്കേണ്ട. വാങ്ങുന്നയാൾക്ക് കൈമാറി സൂക്ഷിച്ചാൽ മതി.

ഉടമസ്ഥാവകാശ കൈമാറ്റം പൂർണ്ണമായും ഓൺലൈനാകും.വായ്പ ഉള്ള വാഹനമാണെങ്കിൽ അടച്ചുതീർന്നാൽ ആർ സി യിൽ രേഖപ്പെടുത്തുന്നതും ഒഴിവാക്കും.പകരം ഓൺലൈൻ അപേക്ഷയിന്മേൽ ഡിജിറ്റൽ രേഖകളായി സൂക്ഷിക്കാം.സാമ്പത്തിക കുടിശിക ഇല്ലെന്ന കാര്യം മനസിലാക്കാനായി ഓൺലൈനിൽ പരിശോധിക്കാം.ആവശ്യമെങ്കിൽ ആർ സി സംബന്ധിച്ച വിവരണങ്ങളും ഓൺലൈനിൽ ലഭിക്കും. ചെക്ക് പോസ്റ്റുകൾ ഉടൻതന്നെ ഓൺലൈനാക്കും.

photo | indiatvnews.com

മുസ്ലിം ലീഗ് വന്നാലും പാർട്ടി ഉൾക്കൊള്ളും: ശോഭ സുരേന്ദ്രൻ

ക്രൈസ്തവ - മുസ്ലിം സമുദായങ്ങളോട് ബിജെപിക്ക് യാതൊരു വിരോധവുമില്ലെന്നും മുസ്ലിം ലീഗ് ഉൾപ്പെടെയുള്ള പാർട്ടികളെ എൻ ഡി എ യിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും ബിജെപി ദേശീയ നിർവാഹക സമിതി അംഗവും സംസ്ഥാന വൈസ് പ്രസിഡണ്ടുമായ ശോഭ സുരേന്ദ്രൻ പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
മുസ്ലിം ലീഗ് ഒരു വർഗീയ പാർട്ടിയാണെന്ന കാര്യത്തിൽ ഒരു സംശയവുമില്ല.എന്നാൽ മുസ്ലിം ലീഗ് ദേശീയ ധാര അംഗീകരിച്ച് എൻ ഡി എ യോടൊപ്പം ചേരാൻ തയ്യാറായാൽ സ്വീകരിക്കും.കാശ്മീരിൽ ബിജെപി അവിടത്തെ പിഡിപി യുമായി സഖ്യമുണ്ടാക്കിയിട്ടുണ്ട്.

ലീഗ് പുനർവിചിന്തനത്തിന് തയ്യാറായാൽ അത് മുസ്‌ലിം സമൂഹത്തിനും ലീഗ് നേതൃത്വത്തിനും ഗുണം ചെയ്യും.എല്ലാവരെയും ദേശീയ ധാരയിലേക്ക് കൊണ്ടുവരുന്നതിനാണ് ബിജെപി ശ്രമം.
സംസ്ഥാന സർക്കാരിനെതിരെയുള്ള ജനരോഷം പ്രതിഫലിപ്പിക്കാൻ പ്രതിപക്ഷത്തുള്ള കോൺഗ്രസ് നേതൃത്വത്തിന് കഴിഞ്ഞിട്ടില്ല.ബിജെപി പ്രശ്നങ്ങളെ ഉയർത്തിക്കൊണ്ടുവരുന്നുണ്ടെങ്കിലും വേണ്ടത്ര മാധ്യമ ശ്രദ്ധ കിട്ടുന്നില്ല.
താൻ ഒരു സ്ഥാനമോഹിയാണെന്ന തരത്തിൽ പ്രചാരണം ഉണ്ടായത് വേദനിപ്പിച്ചിട്ടുണ്ട്.അതിന് വിരാമമിടാൻ കൂടിയാണ് ഇത്തവണ മത്സരിക്കില്ലെന്ന് പറഞ്ഞത്.ബിജെപി യിൽ നിന്ന് പുറത്തുപോകുന്നു എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ ശക്തമായ ഗൂഢാലോചനയുടെ ഭാഗമാണ്.ഏതെങ്കിലും മാർക്സിസ്റ്റ് നേതാവുമായി നേരിട്ടോ ഫോണിലോ സംസാരിച്ചിട്ടില്ല.ഗൂഢാലോചന സംബന്ധിച്ച വ്യക്തമായ തെളിവ് കിട്ടാത്തതിനാലാണ് കൂടുതൽ പ്രതികരിക്കാത്തതെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു.

ശബരിമല കേസുകൾ പിൻവലിക്കാനുള്ള സർക്കാർ തീരുമാനം സംഘപരിവാറിന്റെ രാഷ്ട്രീയ വിജയമാണ്.എടുത്ത കേസുകളെല്ലാം കള്ളകേസുകളായിരുന്നു എന്ന് ഇതോടെ തെളിഞ്ഞുവെന്നും അവർ കൂട്ടിച്ചേർത്തു.

photo | manoramaonline.com

ജോ ബൈഡൻ….ഇനി അമേരിക്കയുടെ അമരത്തേക്ക്…

വിദേശകാര്യ ലേഖകൻ

വാഷിംഗ്‌ടൺ : അമേരിക്കയുടെ നാല്പത്തിയാറാമത് പ്രസിഡണ്ടായി ജോ ബൈഡൻ അധികാരത്തിലേക്ക്.സത്യപ്രതിജ്ഞ ചടങ്ങുകൾ തുടങ്ങി. ഇന്ത്യൻ സമയം രാത്രി 10.30ന് യുണൈറ്റഡ് സ്റ്റേറ്റ്സ് വാഷിംഗ്‌ടൺ ഡി സി യിൽ പ്രൗഢ ഗംഭീരമായി സ്ഥിതി ചെയ്യുന്ന യു എസ് പാർലമെന്റ് മന്ദിരമായ കാപിറ്റോളിന്റെ പടിഞ്ഞാറേ നടയിൽ ബൈഡന്റെ സത്യപ്രതിജ്ഞ ചടങ്ങുകൾ നടക്കും.


തന്റെ 78ആം വയസ്സിലാണ് ജോ ബൈഡൻ അമേരിക്കയുടെ അമരക്കാരനാകുന്നത് എന്നത് വലിയ പ്രത്യേകതയാണ്.അമേരിക്കൻ പ്രസിഡണ്ട് പദവിയിലെത്തുന്ന ഏറ്റവും പ്രായം കൂടിയായ വ്യക്തിയാണ് ബൈഡൻ.ജോ ബൈഡനും കമല ഹാരിസും നേരത്തെ തന്നെ ഇവിടെ എത്തിയിട്ടുണ്ട്.
സ്ഥാനമൊഴിയുന്ന പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് ബൈഡന്റെ സത്യപ്രതിജ്ഞക്ക് കാത്തു നിൽക്കാതെ ഫ്ളോറിഡയിലേക്ക് മടങ്ങി.ഏന്നാൽ മുൻ പ്രസിഡണ്ടുമാരായ ബരാക് ഒബാമയും ബിൽ ക്ലിന്റണും ക്യാപിറ്റോൾ ഹില്ലിൽ എത്തിയിട്ടുണ്ട്.
സത്യപ്രതിജ്ഞ ചടങ്ങുകളുടെ സുരക്ഷിതത്വം ഉറപ്പുവരുത്താനായി കാൽ ലക്ഷത്തോളം സൈനികരെ വാഷിഗ്ടണിൽ മാത്രം വിന്യസിച്ചിട്ടുണ്ട്.ഇതിന് പുറമെ വിവിധ രഹസ്യാന്വേഷണ ഏജൻസികളും കമാണ്ടോകളും വാഷിംഗ്ടണിൽ ഉണ്ടെന്നാണ് വിവരം.

അമേരിക്കയുടെ ചരിത്രത്തിലെ ആദ്യ വനിതാ വൈസ് പ്രസിഡണ്ട് എന്ന പേരിന് കമല ഹാരിസ് അർഹമാകുന്ന ദിവസം കൂടിയായിരിക്കും ഇന്ന്.

കർഷകരിൽ ഭൂരി പക്ഷവും കാർഷിക നിയമങ്ങളെ അനുകൂലിക്കുന്നവർ,അടുത്ത ചർച്ചയിൽ പ്രതീക്ഷ: കേന്ദ്ര കൃഷിമന്ത്രി

ന്യൂഡൽഹി: കേന്ദ്രസർക്കാർ കർഷകരുമായി ചൊവ്വാ വ്വാഴ്ച നടത്തുന്ന ചർച്ചയിൽ പ്രതീക്ഷയെന്ന് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്രസിംഗ് തോമർ.

കാർഷിക നിയമങ്ങളെ ഭൂരിപക്ഷം കർഷകരും അനുകൂലിക്കുന്നു ണ്ടെന്ന് തോമർ പറഞ്ഞു.കർഷകരുമായി ചൊവ്വാഴ്ച വീണ്ടും ചർച്ച നടത്താനിരിക്കെയാണ് കേന്ദ്ര കൃഷിമന്ത്രിയുടെ പരാമർശം.
കർഷക സമരം തുടരുന്നതിനിടെ കഴിഞ്ഞ ദിവസം സുപ്രീം കോടതി ഇടപെട്ട് നിയമം താൽകാലികമായി മരവിപ്പിച്ചിരുന്നു.
സുപ്രീം കോടതി ഇടപെട്ട സ്ഥിതിക്ക് തല്ക്കാലം നിയമം നടപ്പാക്കാനാവില്ല.അതുകൊണ്ട്തന്നെ 19ന് നടക്കുന്ന ചർച്ചയിൽ നിയമത്തിലെ ഓരോ വകുപ്പും ചർച്ച ചെയ്യപ്പെടുമെന്നാണ് കരുതുന്നത്.നിയമങ്ങൾ ഒഴിവാക്കുക എന്നതൊഴിച്ചുള്ള നിർദേശം കർഷകരുടെ ഭാഗത്തുനിന്ന് വരും എന്നാണ് പ്രതീക്ഷിക്കുന്നത്.
മണ്ഢികൾ, വ്യാപാരികളുടെ റജിസ്ട്രേഷൻ തുടങ്ങിയ വിഷയങ്ങളിലെ കർഷകരുടെ ആശങ്കകൾ പരിഹരിക്കാൻ സർക്കാർ തയ്യാറാണ്.കാർഷികാവശിഷ്ടം കത്തിക്കുന്നതുമായി ബന്ധപ്പെട്ട വിഷയവും ചർച്ച ചെയ്യാമെന്ന് കർഷകരെ അറിയിച്ചിട്ടുണ്ട്.അദ്ദേഹം പറഞ്ഞു

രാഷ്ട്രീയ പ്രവേശനം: രജനികാന്ത് തീരുമാനം മാറ്റണമെന്ന് ആരാധകർ

ചെന്നൈ: രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് നയം വ്യക്തമാക്കിക്കഴിഞ്ഞ തമിഴ് സൂപ്പർ താരം രജനികാന്ത് തന്റെ തീരുമാനം മാറ്റണമെന്ന് അഭ്യർത്ഥനയുമായി ആരാധകർ രംഗത്ത്.

ഒരു സമരത്തിന്റെ മാതൃകയിലേക്ക് നീങ്ങിയ സമ്മേളനം ചെന്നൈ വള്ളുവർക്കോട്ടത്താണ് നടന്നത്.സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ആരാധകർ ഇവിടേക്കെത്തി.
സമ്മേളനത്തിന് ചെന്നൈ പോലീസ് അനുമതി നൽകിയിട്ടുണ്ട്. എന്നാൽ രജനി ഫാൻസ്‌ അസ്സോസിയേഷനായ രജനി മക്കൾ മൺട്രം പ്രവർത്തകരോട് സമ്മേളനത്തിൽനിന്ന് വിട്ടു നിൽക്കാൻ താരം തന്നെ അഭ്യർത്ഥിച്ചിരുന്നെങ്കിലും ചില ജില്ലകളിൽനിന്ന് പ്രവർത്തകർ എത്തി എന്നാണ് റിപോർട്ടുകൾ.
ഡിസംബർ 31ന് രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച സുപ്രധാന തീരുമാനം വരുമെന്ന് കാത്തിരുന്ന ആരാധകരെ നിരാശരാക്കി പൊടുന്നനെയാണ് കാര്യങ്ങൾ മാറിമറിഞ്ഞത്.

രജനികാന്തിന്റെ പുതിയ ചിത്രമായ 'അണ്ണാത്തെ' ചിത്രീകരണത്തിനിടയിൽ സെറ്റിലെ അണിയറ പ്രവർത്തകരിൽ ചിലർക്ക് കോവിഡ് ബാധിക്കുകയും തുടർന്ന് വിശ്രമത്തിലായിരുന്ന രജനീകാന്തിന് രക്തസമ്മർദ്ദ വ്യതിയാനത്തെ തുടർന്ന് ആശുപത്രിയിൽ കഴിയേണ്ടി വന്ന സാഹചര്യവും ഉണ്ടായി.കോവിഡ് സാഹചര്യത്തിൽ രാഷ്ട്രീയ പ്രവേശനം ശ്രമകരമായ ദൗത്യമായിരിക്കുമെന്ന ഉപദേശങ്ങളുടെ പശ്ചാത്തലത്തിലാണ് രജനി കാന്ത് തീരുമാനം ഉപേക്ഷിച്ചത്.

photo:tribuneindia.com

https://twitter.com/ANI/status/1348118183635345409

കാത്തിരുന്നത് ഈ ദിവസത്തിന് വേണ്ടി.. ഇന്ന് മരിച്ചാലും സങ്കടമില്ല…:ജോമോൻ പുത്തൻപുരയ്ക്കൽ

സികെ ശ്രീജിത്ത്

തിരുവനന്തപുരം: "കാത്തിരുന്നത് ഈ ദിവസത്തിനും ഈ നിമിഷത്തിനും വേണ്ടി…ഇനി ഈ ദിവസം മരിച്ചുപോയാലും സങ്കടമില്ല.." തിരുവനന്തപുരം സിബിഐ കോടതി വളപ്പിൽ ആ മനുഷ്യൻ വിതുമ്പുകയായിരുന്നു.ആരുമില്ലാത്തവർക്ക് ദൈവം തുണ എന്ന് പറഞ്ഞതുപോലെ സിസ്റ്റർ അഭയയ്ക്ക് വേണ്ടി അവതരിച്ച ജോമോൻ പുത്തൻപുരയ്ക്കൽ എന്ന സാമൂഹ്യ പ്രവർത്തകനായി രുന്നു അത്. ദൈവത്തിന്റെ കൈയ്യൊപ്പായിരുന്നു ഈ വിധി എന്ന് ജോമോൻ പുത്തൻപുരക്കൽ പറഞ്ഞു.
സിസ്റ്റർ അഭയയുടെ കുടുംബത്തിലെ ഏക സഹോദരൻ മാത്രമാണ് ഈ വിധി കേൾക്കാൻ ബാക്കിയുള്ളതെന്നിരിക്കെ ഒരു രക്തബന്ധമുള്ള ആളെപ്പോലെ സിസ്റ്റർ അഭയയ്ക്കായി നിയോഗിക്കപ്പെട്ട ജോമോൻ പുത്തന്പുരക്കലിന്റെ വാക്കുകൾ ഇടറുന്നുണ്ടായിരുന്നു, കോടതി വളപ്പിൽ.
സർവ്വ സന്നാഹങ്ങളും അഴിമതിക്കാരായ ഉദ്യോഗസ്ഥരും പോലീസും ഒരു പരിധിവരെ പല ഔദ്യോഗിക സംവിധാനങ്ങളും നീതിക്കെതിരെ മുഖം തിരിച്ചപ്പോൾ തളരാതെ പോരാടുകയായിരുന്നു ആ പച്ച മനുഷ്യൻ എന്ന് പറയാതെ വയ്യ.

നീതിക്കൊപ്പം നിലകൊള്ളാൻ വിധിക്കപ്പെട്ടപ്പോൾ നിരുത്സാഹ പ്പെടുത്താനും പിന്തിരിപ്പിക്കാനും ഭീഷണികൊണ്ടും കയ്യാങ്കളികൊ ണ്ടും ശ്രമിച്ചവരും ജോമോന്റെ ഓർമ്മകളിൽ ഇഷ്ടംപോലെയുണ്ട്. സിസ്റ്റർ അഭയയ്ക്ക് വേണ്ടി പോരാടാൻ നിയോഗിക്കപ്പെടുമ്പോൾ മുന്നിൽ കല്ലും മുള്ളും നിറഞ്ഞ വഴികളാണ് കാത്തിരിക്കുന്നതെന്ന ഉത്തമ ബോധ്യമുണ്ടായിരുന്നു.ആരാണോ അഭയയുടെ കൊലപാതകം തെളിയരുതെന്ന് ആഗ്രഹിച്ചത് അവരൊക്കെ സർവ്വ സന്നാഹങ്ങളും ഉപയോഗിച്ച് ആക്രമിച്ചു. മാനസികമായും ശാരീരീരികമായുംവരെ പലതവണ ആക്രമിക്കാൻ ശ്രമിച്ചു.പലപ്പോഴും ഈ തിന്മകളുടെ പ്രതിരൂപങ്ങൾക്കൊപ്പം പല ഔദ്യോഗിക സംവിധാനങ്ങളും കൂട്ടുനിന്നത് സങ്കടപ്പെടുത്തി. പോലീസുകാരുൾപ്പെടെ ഉന്നതന്മാർ വരെ നിരന്തരം നിരുത്സാഹപ്പെടുത്തി,പിന്തിരിയാൻ പ്രേരിപ്പിച്ചു.

അഭയ കേസ് ഒരിക്കലും തെളിയാൻപോകുന്നില്ലെന്നും അതിന്റെ പിന്നാലെ നടന്ന് സമയം കളയേണ്ടെന്നും ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥൻവരെ പറഞ്ഞിട്ടുണ്ട്.അന്ന് തനിക്ക് കേവലം ഇരുപത്തിനാല് വയസ്സ് മാത്രമായിരുന്നു പ്രായം.എന്നിട്ടും തളർന്നില്ല.നീണ്ട 28 വർഷം നിയമയുദ്ധം നടത്തി.ഇതിനിടയിൽ അനുഭവിച്ച ത്യാഗങ്ങളൊന്നും ആരോടും വിളിച്ചുപറയാൻ ആഗ്രഹിച്ചതല്ല.
ഇതിന്റെ പിന്നാലെ നടന്ന് താൻ ഒരുപാട് സമ്പാദിച്ചു എന്നുപറഞ്ഞു ഇതിന്റെ പിന്നിലുള്ളവർ സുപ്രീം കോടതിയിൽവരെ പോയി. എന്നാൽ ഈ കേസിനുവേണ്ടി ചെറിയ തുക തന്ന് സഹായിച്ചവരുടെ പേരുവിവരങ്ങളും വിശദാംശങ്ങളും കോടതിക്ക് ബോധ്യമായപ്പോൾ അവരുടെ പരാതി കോടതി വലിച്ചെറിഞ്ഞു.

തന്റെ കുടുംബത്തെപോലും അപമാനിക്കാൻ ശ്രമിച്ചു.ഈ കേസിന്റെ പിന്നാലെ പോകുമ്പോൾ പലപ്പോഴും പണമില്ലാതെ പട്ടിണികിടക്കേണ്ടിവന്നിട്ടുണ്ട്.ഫോട്ടോസ്റ്റാറ്റ് എടുക്കാൻപോലും പണമില്ലാതെ ബുദ്ധിമുട്ടിയപ്പോൾ സഹായിച്ചവരുണ്ട്.ഇതിനിടയിൽ ഒന്ന് തലചായ്ക്കാൻ തിരുവനതപുരത്ത് തന്നെ ചെറിയ താമസ സൗകര്യം ഒരുക്കിത്തന്ന മഞ്ജുഷ് നായരെപ്പോലുള്ളവരെ ഒരിക്കലും മറക്കാൻ കഴിയില്ല.കേസ് വാദിക്കാനായി പലപ്പോഴായി എത്തിപ്പെട്ട അഭിഭാഷകർക്കും പബ്ലിക് പ്രോസിക്യൂട്ടർമാർക്കും ഒപ്പമിരുന്ന് എത്രയോ രാത്രികൾ പഠിച്ചു മനപ്പാഠമാക്കിയ കേസ് വീണ്ടും വീണ്ടും പഠിച്ചു.

ഇപ്പോൾ തിരിഞ്ഞു നോക്കുമ്പോൾ സാർത്ഥകമായി ഈ ജൻമം എന്ന് തോന്നുന്നു.സിസ്റ്റർ അഭയയിലെ ഏതോ ഒരു ദൈവിക ശക്തിയാണ് ഒടുവിൽ നീതിദേവതയെ കണ്ണുതുറപ്പിച്ചതെന്ന് വിശ്വസിക്കുന്നു. അങ്ങിനെ ദൈവത്തിന്റെ കയ്യൊപ്പ് ചാർത്തിയ ഈ വിധിക്കൊപ്പം പങ്ക് ചേർന്ന അടയ്ക്കാ രാജുവിനെപ്പോലെയും ഫയർമാൻ ഗോപാലപ്പിള്ളയെയും പോലെയുള്ള ആർജ്ജവത്തോടെ കേസിന്റെ കൂടെ നിന്നവരെയും മറക്കാൻ പറ്റില്ല.
കോടതി വളപ്പിൽ ഇത്പറയുമ്പോഴും ആരുമില്ലാത്ത ഒരു സഹോദരി ക്കുവേണ്ടി ഒറ്റയാൾപ്പോരാട്ടം നടത്തിയ ജോമോൻ പുത്തൻപുരയ്ക്കൽ എന്ന മഹാ മനുഷ്യസ്നേഹി വിതുമ്പിക്കൊണ്ട് ഒരിക്കൽക്കൂടി പറഞ്ഞു."കാത്തിരുന്നത് ഈ ദിവസത്തിന് വേണ്ടി….ഇനി മരിച്ചാലും വിഷമമില്ല"

ഭീകരവാദത്തിനെതിരായ പോരാട്ടത്തിൽ മക്രോണിന് പ്രധാനമന്ത്രിയുടെ പിന്തുണ

ന്യൂഡൽഹി: ഭീകരവാദത്തിനെതിരെയുള്ള ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവൽ മക്രോണിന്റെ പോരാട്ടത്തിന് ഇന്ത്യയുടെ പിന്തുണ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.
ഫ്രാൻ‌സിൽ നടന്ന ഭീകരാക്രമണങ്ങളെ അപലപിച്ച പ്രധാനമന്ത്രി ഭീകരവാദത്തിനും മൗലികവാദത്തിനും എതിരായുള്ള ഫ്രാൻസിന്റെ പോരാട്ടത്തിന് ഇന്ത്യയുടെ പിന്തുണ അറിയിച്ചതായി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
കോവിഡ് വാക്‌സിൻ,കോവിഡിന് ശേഷം കൈവരിക്കേണ്ട സാമ്പത്തിക പുരോഗതി,കാലാവസ്ഥാ വ്യതിയാനം എന്നി വിഷയങ്ങളിൽ ഇരു നേതാക്കളും ആശയവിനിമയം നടത്തി.തിങ്കളാഴ്ച വൈകുന്നേരമാണ് ഫോണിൽ സംസാരിച്ചത്.ഫ്രഞ്ച് പ്രസിഡണ്ടുമായി ഫോണിൽ സംസാരിച്ച കാര്യം പ്രധാനമന്ത്രി തന്നെയാണ് ട്വീറ്റ് ചെയ്തത്.

https://twitter.com/narendramodi/status/1335990260564561928

കെ എസ് എഫ് ഇ റെയ്ഡ് പരസ്യ പ്രസ്താവന ഒഴിവാക്കേണ്ടതായിരുന്നു: സിപിഎം സംസ്ഥാന സെക്രെട്ടറിയേറ്റ്

തിരുവനന്തപുരം: കെ എസ് എഫ് ഇ റെയ്ഡ് വിവാദത്തിൽ ധനമന്ത്രി തോമസ് ഐസക്കിനെ തള്ളി സി പി എം സംസ്ഥന സെക്രെട്ടറിയേറ്റ്. വിഷയത്തിൽ പരസ്യ പ്രതികരണം ആവശ്യമുണ്ടായിരുന്നില്ല എന്നാണ് സെക്രെട്ടറിയേറ്റ് വിലയിരുത്തൽ.

കെ എസ് എഫ് ഇ യിലെ റെയ്ഡിന് പിന്നാലെ മന്ത്രി ഐസക് അതി രൂക്ഷമായ ഭാഷയിൽ പരസ്യ പ്രതികരണങ്ങൾ നടത്തിയിരുന്നു.
കെ എസ് എഫ് ഇ യിൽ നടന്ന വിജിലൻസ് പരിശോധന സാധാരണ രീതിയിലുള്ളതായിരുന്നു എന്ന് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയിരു ന്നു. സിപിഎം പത്രക്കുറിപ്പിൽ പറഞ്ഞു.

വിജിലൻസ് പരിശോധന ചില തെറ്റായ പ്രചരണങ്ങൾക്കും വഴിവെച്ചിട്ടുണ്ട്.കെ എസ് എഫ് ഇ പോലുള്ള മികവാർന്ന സ്ഥാപനത്തെ അപകീർത്തിപ്പെടുത്താൻ ചിലർ ഇത് ഉപയോഗിച്ചു.അതുകൊണ്ട്തന്നെ പരസ്യ പ്രസ്താവനകൾ ഒഴിവാക്കേണ്ടതായിരുന്നു.സെക്രെട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.

കേസ് റദ്ദാക്കണമെന്ന ബിനീഷിന്റെ ആവശ്യം കർണ്ണാടക ഹൈക്കോടതി തള്ളി

ബംഗളുരു: കള്ളപ്പണം വെളുപ്പിക്കൽ കേസ് റദ്ദാക്കണമെന്ന ബിനീഷ് കോടിയേരിയുടെ ആവശ്യം കർണ്ണാടക ഹൈക്കോടതി തള്ളി.

അറസ്റ്റ് നിയമ പരമല്ല,നടപടികൾ പാലിച്ചില്ല അത്കൊണ്ട് കേസ് അസാധുവാക്കണം എന്നാവശ്യപ്പെട്ട് ബിനീഷ് നൽകിയ ഹർജിയാണ് തള്ളിയത്.
എന്നാൽ ബിനീഷിന്റെ ജാമ്യാപേക്ഷയിൽ ബംഗളുരു സെഷൻസ് കോടതിയിൽ ഇന്ന് വാദം തുടരും.എന്നാൽ ബിനീഷിനെതിരെ കൂടുതൽ തെളിവുകളുമായി എൻഫോഴ്‌സ്‌മെന്റ് കോടതിയിൽ എതിർ സത്യവാങ്മൂലം നൽകും.

ബിനീഷ് കോടിയേരി റിമാന്‍ഡില്‍: ജാമ്യാപേക്ഷ 18ന് പരിഗണിക്കും

ബംഗളൂരു: ബംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലായിരുന്ന ബിനീഷ് കോടിയേരിയെ 14ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ബിനീഷിനെ പരപ്പന അഗ്രഹാര ജയിലിലേക്ക് മാറ്റും. മയക്കുമരുന്നു കേസില്‍ നേരത്തെ അറസ്റ്റിലായ പ്രതികളെയും ഈ ജയിലില്‍ തന്നെയായിരുന്നു പാര്‍പ്പിച്ചിരുന്നത്.

ബിനീഷിന്റെ ജാമ്യാപേക്ഷ ഈ മാസം 18ന് കോടതി പരിഗണിക്കും. ജാമ്യാപേക്ഷയില്‍ മറുപടി നല്‍കാനായി ഒരാഴ്ചത്തെ സമയം ചോദിച്ചതിനെ തുടര്‍ന്നാണിത്. ബിനീഷ് കോടിയേരിയുടെ അറസ്റ്റ് നിയമവിരുദ്ധമെന്ന് അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. സമാനമായ കേസുകളില്‍ ജാമ്യം നല്‍കിയ വിധികള്‍ അഭിഭാഷകന്‍ കോടതിയെ ഓര്‍മിപ്പിച്ചു.

അടിയന്തിര യോ​ഗം വിളിച്ച്‌ നടന്‍ വിജയ്;അച്ഛന്റെയും മകന്റെയും പോരാട്ടം ഇനി പരസ്യമായി

അച്ഛന്റെയും മകന്റെയും പോരാട്ടം ഇനി പരസ്യമായി, പിതാവ് രൂപീകരിക്കുന്ന പാര്‍ട്ടിയുമായി ഒരു രീതിയിലും സഹകരിക്കരുതെന്നു വിജയ് ആരാധകരോട് ആവശ്യപ്പെട്ടു. രാഷ്ട്രീയ പ്രവേശവുമായി ബന്ധപ്പെട്ട് പിതാവ് എസ്.എ.ചന്ദ്രശേഖറുമായി അഭിപ്രായ ഭിന്നത നിലനില്‍ക്കെയാണ് നടന്‍ വിജയ് തന്റെ ഫാന്‍സ് അസോസിയേഷന്‍ (വിജയ് മക്കള്‍ ഇയക്കം) ജില്ലാ ഭാരവാഹികളുടെ യോഗം വിളിച്ചത്.

തന്റെ അതിഥി മന്ദിരത്തിലാണ് അടിയന്തര യോഗം ചേര്‍ന്നത്. അതേസമയം മധുരയില്‍ വിജയ് ആരാധകര്‍ യോഗം ചേര്‍ന്ന്, ചന്ദ്രശേഖര്‍ രൂപീകരിക്കുന്ന പാര്‍ട്ടിയുമായി ചേര്‍ന്നു പ്രവര്‍ത്തിക്കില്ലെന്നു പ്രതിജ്ഞയെടുത്തു. തന്റെ പേരോ ചിത്രമോ ദുരുപയോഗം ചെയ്താല്‍ നിയമ നടപടി സ്വീകരിക്കുമെന്ന് താരം മുന്നറിയിപ്പു നല്‍കി കഴിഞ്ഞു.

നിലവിലുള്ള വിജയ് ഫാന്‍സ് അസോസിയേഷനെ, അഖിലേന്ത്യാ ദളപതി വിജയ് മക്കള്‍ ഇയക്കമെന്ന പേരില്‍ രാഷ്ട്രീയ പാര്‍ട്ടിയായി റജിസ്റ്റര്‍ ചെയ്യാന്‍ ചന്ദ്രശേഖര്‍ തിരഞ്ഞെടുപ്പു കമ്മിഷനില്‍ അപേക്ഷ നല്‍കിയതോടെയാണു ഭിന്നതയുടെ തുടക്കം. തീരുമാനം തന്റെ അറിവോടെയല്ലെന്നും ആരാധകര്‍ പാര്‍ട്ടിയില്‍ ചേരരുതെന്നും വിജയ് പ്രസ്താവനയിറക്കിയിരുന്നു. രാഷ്ട്രീയ പ്രവേശത്തെക്കുറിച്ച് പരസ്യ പ്രസ്താവന അരുതെന്ന വിലക്കിയിട്ടും ചെവിക്കൊള്ളാത്ത പിതാവുമായി അഞ്ചു വര്‍ഷമായി വിജയ് മിണ്ടാറില്ലെന്ന് വിജയ്യുടെ അമ്മ ശോഭയും തുറന്ന് പറഞ്ഞത് വിവാദമായിരിയ്ക്കുകയാണ്.

ഒടിടി പ്ലാറ്റ്‌ഫോമുകളും ഓണ്‍ലൈന്‍ മാധ്യമങ്ങളും ഇനി മുതല്‍ വാര്‍ത്താ വിതരണ മന്ത്രാലയത്തിന് കീഴില്‍

ന്യൂഡല്‍ഹി; ഒടിടി വീഡിയോ പ്ലാറ്റ്‌ഫോമുകളെയും ഓണ്‍ലൈന്‍ മാധ്യമങ്ങളെയും വാര്‍ത്താ വിതരണ മന്ത്രാലയത്തിന് കീഴിലാക്കി. ഇത് സംബന്ധിച്ച് ഉത്തരവ് കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കി. പുതിയ തീരുമാനത്തോടെ ആമസോണ്‍, നെറ്റ്ഫ്‌ളിക്‌സ്, ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ എന്നിവയ്ക്ക് നിയന്ത്രണം വരും. ഉത്തരവ് നിലവില്‍ വരുന്നതോടെ ടിവി ചാനലുകള്‍ക്കും മറ്റ് മാധ്യമങ്ങള്‍ക്കും ബാധകമായ നിയന്ത്രണങ്ങള്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിനും ബാധകമാകും. നിലവില്‍ ഒടിടി പ്ലാറ്റ്‌ഫോമില്‍ വരുന്ന ഉള്ളടക്കത്തിന് സെന്‍സറിങ് ഉള്‍പ്പെടെയുള്ള ഒരു നിയന്ത്രണങ്ങളും ബാധകമല്ല.

പ്രീ വെഡ്ഡിംഗ് ഫോട്ടോ ഷൂട്ടിനിടെ യുവ ദമ്പതികള്‍ മുങ്ങിമരിച്ചു

കര്‍ണാടകയിലെ കാവേരി നദിയില്‍ വട്ടത്തോണിയില്‍ വച്ചുള്ള പ്രീ വെഡ്ഡിംഗ് ഫോട്ടോഷൂട്ടിനിടെ യുവ ദമ്പതികള്‍ മുങ്ങി മരിച്ചു.വിവാഹത്തിന് മുമ്പുള്ള ഫോട്ടോഷൂട്ടിനായി തിങ്കളാഴ്ച ദമ്ബതികള്‍ കാവേരി നദിയിലൂടെ വട്ടത്തോണിയില്‍ സഞ്ചരിക്കവേ ടി നരസിപുരയിലെ തലകാടിനടുത്ത് തോണി മറിഞ്ഞാണ് അപകടമുണ്ടായത്. കഴിഞ്ഞ അഞ്ച് വര്‍ഷമായി ഇരുവരും പ്രണയത്തിലായിരുന്നു.

സിവില്‍ കരാറുകാരനായ വരന്‍ ചന്ദ്രു (28), വധു ശശികല (20) എന്നിവരാണ് മുങ്ങിമരിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇരുവരും മൈസൂരുവിലെ ക്യതാമരനഹള്ളിയില്‍ നിന്നുള്ളവരാണ്. ഇവരുടെ വിവാഹം നവംബര്‍ 22 മൈസൂരുവില്‍ വച്ച്‌ നടക്കാനിരിക്കുകയായിരുന്നു.

ബന്ധുക്കളോടും ഫോട്ടോഗ്രാഫര്‍മാരോടും ഒപ്പം ദമ്പതികള്‍ മുടുക്കുത്തോര്‍ മല്ലികാര്‍ജ്ജുന സ്വാമി ക്ഷേത്രത്തിലേക്ക് പോയി. രണ്ട് വട്ടത്തോണികള്‍ വാടകയ്‌ക്കെടുത്ത് നദിയുടെ മറുവശത്തുള്ള കട്ടേപുരയിലെ തലകാട് ജലധാമ റിവര്‍ റിസോര്‍ട്ടിലേക്ക് യാത്ര ചെയ്യുകയായിരുന്നു.

നദീതീരത്ത് നിന്ന് 30 മീറ്റര്‍ ദൂരം വട്ടത്തോണിയില്‍ നീങ്ങിയപ്പോള്‍, ദമ്പതികള്‍ ഫോട്ടോയ്ക്ക് പോസ് ചെയ്യാന്‍ ശ്രമിച്ചു. ഉയര്‍ന്ന ഹീലുള്ള ചെരുപ്പ് ധരിച്ചിരുന്ന വധു വട്ടത്തോണിയില്‍ നില്‍ക്കുമ്ബോള്‍ ബാലന്‍സ് നഷ്ടപ്പെടുകയും നദിയില്‍ വീഴുകയും ചെയ്തുവെന്നാണ് പൊലീസ് പറയുന്നത്.

ശശികലയെ രക്ഷിക്കാന്‍ ചന്ദ്രു ശ്രമിച്ചു. എന്നാല്‍, അതിനിടെ തോണി മറിഞ്ഞു, അദ്ദേഹത്തിന്റെ ബന്ധുക്കളില്‍ ഒരാളും ചന്ദ്രുവും തോണി തുഴഞ്ഞിരുന്ന ഒരു മത്സ്യത്തൊഴിലാളിയും നദിയില്‍ വീണു. തുടര്‍ന്ന് ചന്ദ്രു മുങ്ങിമരിക്കുകയായിരുന്നു. മത്സ്യത്തൊഴിലാളി നീന്തി രക്ഷപെട്ടു. നദീതീരത്തുണ്ടായിരുന്ന ചില മത്സ്യത്തൊഴിലാളികള്‍ ബന്ധുവിനെ രക്ഷപ്പെടുത്തി.

അതേസമയം, നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് നീന്തല്‍ വിദഗ്ധരുമായി സ്ഥലത്തെത്തിയ പൊലീസ് തിങ്കളാഴ്ച വൈകുന്നേരം 4.30 ഓടെ മൃതദേഹങ്ങള്‍ പുറത്തെടുത്തു. തലകാട് പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

റംസിയുടെ ആത്മഹത്യ; പ്രതി ഹാരിസ് ജാമ്യം തേടി ഹൈക്കോടതിയിലേക്ക്

കൊല്ലം: കൊട്ടിയത്തെ റംസിയുടെ ആത്മഹത്യാ കേസില്‍ റിമാന്‍ഡിലുള്ള പ്രതിശ്രുതവരന്‍ ഹാരിസ് ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചു. എറണാകുളത്തെ അഭിഭാഷകന്‍ വഴിയാണ് ഹാരിസ് ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയത്. നേരത്തെ ഹാരിസിന്റെ ജാമ്യാപേക്ഷ കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളിയതിനെ തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.ഹാരിസിന് ജാമ്യം നല്‍കാന്‍ പാടില്ലെന്നും മറ്റ് പ്രതികളുടെ അറസ്റ്റും ചോദ്യം ചെയ്യലും പൂര്‍ത്തിയാക്കാനിരിക്കെ ജാമ്യം നല്‍കുന്നത് തെളിവ് നശിപ്പിക്കാന്‍ ഇടയാക്കുമെന്നും പ്രോസിക്യൂഷന്‍ സെഷന്‍സ് കോടതിയില്‍ ബോധിപ്പിച്ചിരുന്നു.

തദ്ദേശ തെരഞ്ഞെടുപ്പ്: അന്തിമ വോട്ടര്‍പട്ടിക നാളെ പ്രസിദ്ധീകരിക്കും

തൃശൂര്‍: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പൊതുതെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍പട്ടിക ബുധനാഴ്​ച പ്രസിദ്ധീകരിക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണര്‍ വി. ഭാസ്‌കരന്‍ അറിയിച്ചു. നവംബര്‍ 10ന്​ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി പട്ടിക പ്രസിദ്ധീകരിക്കാന്‍ കമീഷന്‍ നിര്‍ദേശം നല്‍കിയിരുന്നു.

എന്നാല്‍, ഏതാനും തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നടപടി പൂര്‍ത്തിയാക്കാന്‍ കാലതാമസം നേരിട്ടതിനാലാണ് ഒരു ദിവസം കൂടി സമയം അനുവദിച്ചത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് 10ന് തന്നെ പട്ടിക പ്രസിദ്ധീകരിക്കാവുന്നതാണെന്നും കമീഷന്‍ അറിയിച്ചു.

രാഷ്ട്രീയമല്ല… സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞ് ഇ ടി യുടെ വാക്കുകൾ….

സമൂഹമാധ്യമങ്ങളിലൂടെ നിരന്തരമായി വാർത്തകളും വോയിസ് ക്ലിപ്പുകളും ചിത്രങ്ങളും വിഡിയോകളുമടക്കം നിരവധി സംഗതികൾ നമുക്ക് മുന്നിലൂടെ കടന്നുപോകാറുണ്ട്.അതുകൊണ്ട്തന്നെ ഇത്തരത്തിലുള്ള മെസ്സേജുകളെ വീക്ഷിക്കുന്ന കാര്യത്തിൽ ആളുകൾ വളരെ സെലെക്റ്റിവ് ആയി മാറിയ കാലമാണിത്.കഴമ്പില്ലെന്ന് കരുതി വിട്ടുകളയുന്ന ചിലതിലെങ്കിലും ആവശ്യമുള്ളത് നമ്മൾക്കൊ ക്കെ നഷ്ടമാകുന്നു എന്നും ചിന്തിക്കേണ്ടിയിരിക്കുന്നു.അത്തരത്തിൽ അശ്രദ്ധ കൊണ്ട് വിട്ടുപോകുമായിരുന്ന വാക്കുകളായിരുന്നു ഇ ടി മുഹമ്മദ് ബഷീർ എംപി കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിൽ പങ്കു വെച്ചത്എ ന്നാണ് ധരിച്ചത്.എന്നാൽ മാസങ്ങളായി അത് നമുക്കിടയിലൂടെ സഞ്ചരിക്കുന്നു എന്ന് പിന്നീട് മനസിലായി.
കുട്ടികളിലെ മൊബൈൽ ഫോണിന്റെ ഉപയോഗം സംബന്ധിച്ച നൂറു കണക്കിന് വാർത്തകളും വിഡിയോകളും ഡോക്ടർമാരുടേതടക്കമു ള്ള വാക്കുകളും എത്രയോ നമ്മളൊക്കെയും കേട്ടിട്ടുണ്ട്.എന്നാൽ ഇ ടി പങ്കു വെച്ച ഈ വാക്കുകൾ ശ്രദ്ധേയമായിരുന്നു എന്ന് പറയാതെ വയ്യ.
മാത്രമല്ല യാദൃശ്ചികമായിരുന്നില്ല ഇ ടി മുഹമ്മദ് ബഷീറിന്റെ വാക്കുകൾ എന്നതും ഒരു ഡോക്ടറുടെ ഇടപെടലിലൂടെ ഒരു പൊതുപ്രവർത്തകനിലൂടെ ആ വാക്കുകൾ എവിടെയെങ്കിലും ചെന്നെത്തിയാൽ ആരെയെങ്കിലും ബോധവൽക്കരിക്കാൻ കഴിഞ്ഞെങ്കിൽ അത് വലിയ കാര്യമാകുമെന്ന കാര്യത്തിൽ സംശയമില്ല.

" ഇന്ന് വളരെ സങ്കടകരമായ ഒരു കാര്യം കാണാനിടയായി അത്കൊണ്ടാണ് ഈ വോയിസ് മെസ്സേജ് അയക്കുന്നു " എന്ന മുഖവുരയോടെയാണ് തുടക്കം.എഴുത്തിനേക്കാൾ വാക്കുകളിലൂടെ കൂടുതൽ പ്രതിഫലിപ്പിക്കാൻ പറ്റും എന്നും പറയുന്നുണ്ട്. ഒരു ബന്ധുവിന്റെ കൂടെ തിരുവന്തപുരത്തെ ശ്രീ ചിത്ര ഇൻസ്റ്റിട്യൂട്ടിൽ പോയ ഒരു അനുഭവമാണ് ആ ശബ്ദ ശകലങ്ങളുടെ തുടക്കം. ബന്ധുവിന്റെ ആശുപത്രി പ്രവേശനവുമായി ബന്ധപ്പെട്ട് മൂന്നു നാല് മണിക്കൂറുകൾ അവിടെ ചിലവഴിക്കേണ്ടി വന്നു.പരിചയക്കാരായ ഡോക്ടർമാർ ധാരാളമുണ്ട്.അതിൽ ഒരു ഡോക്ടർ പറഞ്ഞു കുറച്ചു സമയം അദ്ദേഹത്തിന്റെ കൂടെ ഇരിക്കാൻ.ഞാൻ ഒരു കാഴ്ച്ച കാണിച്ചു തരാം . "നിങ്ങളെപ്പോലുള്ള ആളുകൾ ഇത് കാണുകയും ആ വിവരങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്"പുറത്ത് കാത്തിരിക്കുന്നതിന് പകരം ഡോക്ടറുടെ കൂടെ അദ്ദേഹത്തിന്റെ കൺസൾട്ടിങ് റൂമിൽ ഇരുന്നു.ആ സമയത്തിനുള്ളിൽ ഡോക്ടറെ തേടിയെത്തിയത് 2 വയസ്സ് മുതൽ 10 വയസ്സുവരെയുള്ള ഏഴെട്ട് കുഞ്ഞുങ്ങളായിരുന്നു.ആ പരിശോധിച്ച കുട്ടികൾക്കെല്ലാം തലയ്ക്കകത്ത് ട്യൂമറാണ്.സാധാരണ കണ്ടുവരുന്ന ട്യൂമറുകളെല്ലാം അപകടകാരികളാകണമെന്നില്ല.ഡോക്ടർ പറഞ്ഞു ഒരു ദിവസം രണ്ട് ഡോക്ടർമാർ ചേർന്ന് പരിശോധിക്കുന്ന നൂറോളം കുഞ്ഞുങ്ങളിൽ 90 ശതമാനത്തിനും ഗുരുതരമായ ക്യാൻസറാണ്. ഡോക്ടറുടെ വാക്കുകൾ കേട്ട് ഞെട്ടിപ്പോയി.ഈ ഗുരുതര രോഗം അവർക്ക് വരുത്തിവെക്കുന്നത് അവരുടെ മാതാപിതാക്കളാണ് എന്നാണ്.കുഞ്ഞുങ്ങൾ ബഹളമുണ്ടാക്കുമ്പോൾ അവരെ സന്തോഷിപ്പിക്കാനായി അവർക്ക് കളിക്കാനായി നമ്മൾ കൊടുക്കുന്ന മൊബൈൽ ഫോണുകളാണ് ഈ ട്യൂമറുകൾ ഉണ്ടാക്കാൻ കാരണം എന്നാണ് ഡോക്ടർ പറഞ്ഞത്.അത് വളരെ വ്യക്തമായി ഡോക്ടർമാർക്ക് ബോധ്യം വന്നിരിക്കുന്നു."സമൂഹ മാധ്യമങ്ങളിലും ചാനലുകളുമൊക്കെ ഇത് നമ്മൾ കണ്ടിട്ടുണ്ട് എങ്കിലും ഇന്നെനിക് നേരിട്ട് ബോധ്യപ്പെട്ടു…"
എട്ടുംപൊട്ടും തിരിയാത്ത എത്രയോ കുഞ്ഞുങ്ങൾ മാരകരോഗത്തിന് അടിമകളാകുന്നു.അതിന്റെ കാരണക്കാർ അറിഞ്ഞോ അറിയാതെയോ അവരുടെ മാതാപിതാക്കൾ അതിന്റെ കാരണക്കാരായിമാറുന്നു.എല്ലാവർക്കുമായി നമുക്കിടയിൽ എത്രയോ കുഞ്ഞുങ്ങളുണ്ട്..അവർക്കുവേണ്ടി ഡോക്ടർ പറഞ്ഞ വാക്കുകൾ കടമെടുക്കുന്നു."ഫോണിന് പകരം ഒരു തോക്കാണ് കുട്ടികൾക്ക് കൊടുക്കുന്നതെങ്കിൽ ഒരു നിമിഷം കൊണ്ട് അവരുടെ കാര്യം കഴിയും.പക്ഷെ ഇഞ്ചിഞ്ചായി കുഞ്ഞുങ്ങളെ കൊല്ലുന്ന സാധനമാണ് ഈ മൊബൈൽ ഫോൺ.അതുകൊണ്ട്തന്നെ ഒരു കാരണവശാലും കുഞ്ഞുങ്ങൾക്ക് മൊബൈൽ ഫോൺ കൊടുത്ത് അവരെ അതിന് അടിമകളാക്കുവാൻ ശ്രമിക്കരുത്".ഇനിയെങ്കിലും ഈ വിവരം നിങ്ങൾ പരമാവധി ആളുകളിലേക്ക് ഷെയർ ചെയ്യണം.എന്നാണ് ആ ഡോക്ടർ പറഞ്ഞത്..അതെ സ്നേഹത്തോടെ ഞാൻ നിങ്ങളോട് എല്ലാവരോടുമായി പറയുന്നു,കുഞ്ഞുങ്ങളുടെ ആരോഗ്യത്തിനും ആയുസ്സിനും വേണ്ടി മൊബൈൽ ഫോൺ നൽകാതിരിക്കാൻ ശ്രമിക്കുക.മുതിർന്നവർക്കും മൊബൈൽ ഫോൺ അപകടകാരിയാണെങ്കിലും അതിനേക്കാൾ പത്തിരട്ടി നൂറിരട്ടിയോ അപകടകാരിയാണ് കുഞ്ഞുങ്ങൾക്ക് എന്നുള്ള യാഥാർഥ്യം എല്ലാവരിലേക്കും എത്തിക്കുക.നേരിട്ട് കണ്ട കാഴ്ചയാണ്.അത്കൊണ്ടാണ് ഇത് ഇവിടെ ഷെയർ ചെയ്യുന്നത്.ഇ ടി മുഹമ്മദ് ബഷീർ പറഞ്ഞു.

photo courtesy:wikidata.org

ആദ്യ ഘട്ടം വിജയമെന്ന് ഐഎസ്ആര്‍ഒ; പ്രതികൂല കാലാസ്ഥ മറികടന്ന് പിഎസ്എല്‍വി- സി 49 കുതിച്ചു

ബംഗളൂരു: ഐഎസ്ആര്‍ഒ പിഎസ്എല്‍വി- സി 49 വിക്ഷേപിച്ചു. പ്രതികൂല കാലാസവസ്ഥക്കിടെയാണ് റോക്കറ്റിന്റെ വിക്ഷേപണം ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്‍ററില്‍ നടന്നത്. വിക്ഷേപണത്തിന്റെ ആദ്യ ഘട്ടം വിജയകരമായെന്ന് ഇസ്രോ വ്യക്തമാക്കി. അഞ്ച് മിനിട്ട് നേരം കണ്ട്ഡൗണ്‍ നിര്‍ത്തിവച്ചിരുന്നു. ഇതിന് ശേഷമായിരുന്നു വിക്ഷേപണം. ഈ വര്‍ഷത്തെ ഇസ്രോയുടെ ആദ്യ ദൗത്യം കൂടിയായിരുന്നു പിഎസ്എല്‍വി- സി 49ന്റെ വിക്ഷേപണം.

ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇഒഎസ്-01അടക്കം പത്ത് ഉപഗ്രഹങ്ങളാണ് പിഎസ്എല്‍വി ഭ്രമണപഥത്തില്‍ എത്തിക്കുന്നത്. ഇഒഎസ്-01നൊപ്പം വിദേശ രാജ്യങ്ങളുടെ ഒന്‍പത് ഉപഗ്രഹങ്ങളും പിഎസ്എല്‍വി-സി49 റോക്കറ്റ് ഭ്രമണപഥത്തില്‍ എത്തിക്കും. വിക്ഷേപണത്തിനായുള്ള കൗണ്ട്ഡൗണ്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.02ന് ആരംഭിച്ചിരുന്നു.

പിസ്എല്‍വിയുടെ 51-ാം ദൗത്യമാണ് ഇത്. കൃഷി, വനവത്കരണം, ദുരന്തനിവാരണം എന്നീ മേഖലകള്‍ക്ക് ഇഒഎസ്-01 പ്രയോജനപ്പെടുമെന്ന് ഐഎസ്ആര്‍ഒ അധികൃതര്‍ വ്യക്തമാക്കി.

കോവിഡ് വാക്സിന്‍ വിതരണം ഫെബ്രുവരിയോടെ; ആദ്യ ഘട്ടത്തില്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 30 കോടി പേര്‍ക്ക്

ന്യൂഡല്‍ഹി: ഭാരത് ബയോടെക് വികസിപ്പിച്ച കോവിഡ് വാക്സിനായ കോവാക്സിന്‍ 2021 വിതരണം ചെയ്യുന്നതിനുള്ള നടപടികള്‍ക്കൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചുമായി (ഐസിഎംആര്‍) സഹകരിച്ച് ഭാരത് ബയോടെക് വികസിപ്പിച്ച കോവാക്സിന്‍ ഫെബ്രുവരിയില്‍ ലഭ്യമാകുമെന്ന് ഏകദേശം ഉറപ്പായതോടെയാണ് കേന്ദ്രം വിതരണം ചെയ്യാനുള്ള നടപടികള്‍ ഊര്‍ജ്ജിതമാക്കിയത്.

ഇന്ത്യയില്‍ ലഭ്യമാകുന്ന ആദ്യ വാക്സിന്‍ ആകാനാണു കോവാക്സിന്റെ ശ്രമം. ഏതെല്ലാം ആളുകള്‍ക്കാണു വാക്സിന്‍ ആദ്യം നല്‍കേണ്ടത് എന്നതുള്‍പ്പെടെയുള്ള കാര്യങ്ങളാണു സര്‍ക്കാര്‍ തീരുമാനിച്ചത്.

ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി തട്ടിപ്പ് ; എം.സി കമറുദ്ദീന്‍ എംഎല്‍എയെ അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു

ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി തട്ടിപ്പ് കേസില്‍ മുസ്ലിം ലീഗ് നേതാവ് എം.സി. കമറുദ്ദീന്‍ എംഎല്‍എയെ അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു. ജില്ലാ പൊലീസ് പരിശീലന കേന്ദ്രത്തില്‍ വച്ചാണ് പൊലീസ് കമറുദ്ദീനെ ചോദ്യം ചെയ്യുന്നത്. നിക്ഷേപകരുടെ പരാതി പരിഹരിക്കാന്‍ ലീഗ് നിയോഗിച്ച മധ്യസ്ഥന്‍ കല്ലട്ര മാഹിന്‍ ഹാജിയെ കഴിഞ്ഞ ദിവസം മൂന്ന് മണിക്കൂറോളം അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. കഴിഞ്ഞ ദിവസം ജ്വല്ലറി എംഡി പൂക്കോയ തങ്ങളെ ഒന്‍പതു മണിക്കൂറോളം അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. ജ്വല്ലറിയുടെ നിലവിലെ ആസ്തികള്‍ സംബന്ധിച്ചും ബാധ്യതകളെ സംബന്ധിച്ചുമുള്ള വിവരങ്ങളാണ് പ്രധാനമായും ചോദിച്ചറിഞ്ഞത്.

ജ്വല്ലറി നിക്ഷേപത്തട്ടിപ്പ് കേസില്‍ എം.സി കമറുദ്ദീന്‍ എംഎല്‍എയെ യുഡിഎഫ് നേതൃത്വവും തള്ളി പറഞ്ഞിരുന്നു. ജാഗ്രത കുറവ് ഉണ്ടായെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രതികരണം. നിക്ഷേപകരുടെ ബാധ്യത തീര്‍ക്കുന്ന കാര്യം പാര്‍ട്ടി ഏറ്റെടുത്തിട്ടില്ലെന്ന് ലീഗ് നേതൃത്വവും വ്യക്തമാക്കുമ്‌ബോള്‍ ആറുമാസത്തിനകം പണം തിരിച്ച് നല്‍കുമോ എന്ന ചോദ്യത്തിന്
മറുപടി പറയാന്‍ എംസി കമറുദ്ദീന്‍ തയാറായിരുന്നില്ല.

ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി നിക്ഷേപത്തട്ടിപ്പ് കേസിന്റ പേരില്‍ പാര്‍ട്ടിക്കും, മുന്നണിക്കുമുണ്ടായ തിരിച്ചടി മറികടക്കാനുള്ള ശ്രമത്തിലാണ് യുഡിഎഫ് നേതൃത്വം. തദ്ദേശ തെരഞ്ഞെടുപ്പിന് മുന്‍പ് കമറുദ്ദീന്റ കാര്യത്തില്‍ തീരുമാനം ഉണ്ടാകണമെന്ന് കോണ്‍ഗ്രസ് നേതൃത്വവും ആവശ്യമുന്നയിച്ചിരുന്നു. ഇതേ നിലപാടാണ് ഇപ്പോഴും നേതാക്കള്‍ക്കെന്നതാണ് പ്രതികരണങ്ങളില്‍ നിന്നും വ്യക്തമാകുന്നത്.
രാജി ആവശ്യപ്പെടുമോ എന്ന ചോദ്യത്തിന് തങ്ങള്‍ ആരെയും സംരക്ഷിക്കില്ലെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ മറുപടി. ബിസിനസ് നടത്തുന്നതില്‍ കമറുദ്ദീന് ജാഗ്രത കുറവുണ്ടായി എന്നും ചെന്നിത്തല പറഞ്ഞു.

റെയില്‍വേ ടിക്കറ്റ് ബുക്കിങ്ങില്‍ മാറ്റം വരുത്തി ഐആര്‍സിടിസി; ടിക്കറ്റ് ബുക്ക് ചെയ്യേണ്ടതിങ്ങനെ

ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍ (ഐആര്‍സിടിസി) ട്രെയിന്‍ ടിക്കറ്റ് ബുക്കിംഗ് പരിഷ്‌ക്കരിച്ചു. കോവിഡ് -19 മഹമാരി കാരണം, പ്രോട്ടോക്കോള്‍ പാലിക്കുന്നതിനുള്ള നിയമങ്ങളില്‍ ഉള്‍പ്പെടയാണ് ചില മാറ്റങ്ങള്‍ വരുത്തിയത്. ട്രെയിനുകള്‍ പുറപ്പെടുന്നതിന് 30 മിനിറ്റ് മുമ്ബ് രണ്ടാമത്തെ റിസര്‍വേഷന്‍ ചാര്‍ട്ട് തയ്യാറാക്കുമെന്ന് ഐആര്‍സിടിസി അറിയിച്ചു. കഴിഞ്ഞ കുറച്ച് മാസങ്ങളായി, കൊറോണ വൈറസ് വ്യാപനം കാരണം, ട്രെയിനില്‍ ബെര്‍ത്ത് ബുക്ക് ചെയ്ത യാത്രക്കാര്‍ക്കായി രണ്ടാമത്തെ ചാര്‍ട്ട് രണ്ട് മണിക്കൂര്‍ മുമ്‌ബേ തയ്യാറാക്കിയിരുന്നു.

കോവിഡ് -19ന് മുമ്പ്്, ട്രെയിന്‍ പുറപ്പെടുന്നതിന് നാല് മണിക്കൂര്‍ മുമ്ബ് ഐആര്‍സിടിസി ആദ്യത്തെ ചാര്‍ട്ട് പുറത്തിറക്കിയിരുന്നു. ശേഷിക്കുന്ന സീറ്റുകള്‍ ബുക്ക് ചെയ്യുന്നതിന്, ട്രെയിന്‍ പുറപ്പെടുന്നതിന് 30 മിനിറ്റ് മുമ്ബുതന്നെ യാത്രക്കാര്‍ക്ക് പാസഞ്ചര്‍ റിസര്‍വേഷന്‍ സിസ്റ്റം (പിആര്‍എസ്) കൌണ്ടറുകളെ സമീപിക്കാം. രണ്ടാമത്തെ റിസര്‍വേഷന്‍ ചാര്‍ട്ട് തയ്യാറാക്കുന്നതിനുമുമ്ബ് അവര്‍ക്ക് സീറ്റുകള്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യാനും കഴിയും. ആദ്യം വന്നവര്‍ക്ക് ആദ്യം എന്ന നിലയിലാണ് സീറ്റുകള്‍ അനുവദിച്ചത്. ട്രെയിന്‍ പുറപ്പെടുന്നതിന് 30 മിനിറ്റ് മുതല്‍ 5 മിനിറ്റ് വരെ രണ്ടാമത്തെ റിസര്‍വേഷന്‍ ചാര്‍ട്ടുകള്‍ തയ്യാറാക്കുന്ന രീതിയാണ് നിലവിലുള്ളതെന്ന് ഇന്ത്യന്‍ റെയില്‍വേ പ്രസ്താവനയില്‍ പറഞ്ഞു. റീഫണ്ടിന്റെ വ്യവസ്ഥകള്‍ അനുസരിച്ച്, ഈ കാലയളവില്‍ ബുക്ക് ചെയ്ത ടിക്കറ്റുകള്‍ റദ്ദാക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. ട്രെയിനുകളിലൂടെ സഞ്ചരിക്കുന്ന യാത്രക്കാര്‍ക്ക് ടിക്കറ്റ് റദ്ദാക്കാനും അവസാന നിമിഷം പ്ലാന്‍ മാറിയാലും പണം തിരികെ ലഭിക്കാനും കഴിയുമെന്നതിനാല്‍ യാത്രക്കാര്‍ക്ക് ഇത് ആശ്വാസകരമാണ്.

ഒക്ടോബര്‍ 10 മുതല്‍ പ്രാബല്യത്തില്‍ വരുന്ന സോഫ്‌റ്റ്വെയറിലെ പുതിയ വ്യവസ്ഥകള്‍ പുനഃസ്ഥാപിക്കുന്നതിനായി ആവശ്യമായ മാറ്റങ്ങള്‍ സെന്റര്‍ ഫോര്‍ റെയില്‍വേ ഇന്‍ഫര്‍മേഷന്‍ സിസ്റ്റത്തില്‍ (സിആര്‍എസ്) നല്‍കിയിട്ടുണ്ടെന്ന് റെയില്‍വേ മന്ത്രാലയം അറിയിച്ചു.

ഐആര്‍സിടിസി ഇ-ബുക്കിംഗ് നിയമങ്ങള്‍ അതേപടി തുടരും. ട്രെയിന്‍ പുറപ്പെടുന്നതിന് ഒന്നോ രണ്ടോ മണിക്കൂര്‍ മുമ്ബ് യാത്രക്കാര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തണമെന്ന് റെയില്‍വേ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഐആര്‍സിടിസിയില്‍ നിന്ന് ടിക്കറ്റ് ബുക്ക് ചെയ്യാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ഈ കാര്യങ്ങള്‍ പാലിക്കേണ്ടതുണ്ട്:

Irctc.co.in/nget/train-search എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക

നിങ്ങള്‍ പുറപ്പെടുന്നതും എത്തിച്ചേരുന്നതുമായ സ്റ്റേഷനുകളുടെ പേരോ കോഡോ പൂരിപ്പിക്കുക

യാത്രാ തീയതിയും യാത്ര ചെയ്യാന്‍ ഉദ്ദേശിക്കുന്ന ക്ലാസും തിരഞ്ഞെടുക്കുക

'Find Train 'ഓപ്ഷനില്‍ ക്ലിക്കുചെയ്യുക

ഇവിടെ നിശ്ചിത തീയതിയില്‍ ലഭ്യമായ ട്രെയിനുകളുടെ പട്ടിക കാണിക്കും

നിങ്ങളുടെ യാത്രയ്ക്ക് അനുയോജ്യമായ ട്രെയിന്‍ തിരഞ്ഞെടുക്കുക

'Availability and Fare' ക്ലിക്കുചെയ്യുക

നിശ്ചിത തീയതിയില്‍ ലഭ്യമായ സീറ്റുകളുടെ എണ്ണത്തിനൊപ്പം പ്രത്യേക ട്രെയിനിന്റെ ബെര്‍ത്ത് നിരക്കും ഇവിടെ കാണിക്കും.

സീറ്റുകള്‍ ലഭ്യമാണെങ്കില്‍ 'Book Now' ക്ലിക്കുചെയ്യുക

ഈ ഘട്ടത്തില്‍, നിങ്ങളുടെ ഐആര്‍സിടിസി അക്കൌണ്ട് ലോഗിന്‍ ചെയ്യാന്‍ നിങ്ങളോട് ആവശ്യപ്പെടും

ലോഗിന്‍ ചെയ്യുന്നതിന് നിങ്ങളുടെ യൂസര്‍ ഐഡിയും പാസ്വേര്‍ഡും നല്‍കുക

. സീറ്റുകള്‍ ബുക്ക് ചെയ്യുന്നതിന് യാത്രക്കാരുടെ (ങ്ങളുടെ) വിശദാംശങ്ങള്‍ പൂരിപ്പിക്കുക

നിങ്ങളുടെ ബുക്കിംഗ് ഉറപ്പിക്കുന്നതിന് ആവശ്യമായ നിരക്ക് നല്‍കുക.

കോവിഡിനിടെ സര്‍ക്കാരിന്റെ അനുമതിയില്ലാതെ തമിഴ്‌നാട്ടില്‍ ബിജെപിയുടെ വേല്‍യാത്ര ആരംഭിച്ചു

കോവിഡ് മഹാമാരിക്കിടെ തമിഴ്‌നാട്ടില്‍ അനുമതിയില്ലാതെ ബിജെപിയുടെ വെട്രിവേല്‍ ആരംഭിച്ചു. എന്നാല്‍ പൂനമല്ലിക്ക് സമീപം പോലീസ് യാത്ര തടഞ്ഞുവെങ്കിലും പ്രവര്‍ത്തകരുമായുണ്ടായ വാക്കുതര്‍ക്കത്തിന് ശേഷം യാത്ര തുടരുകയാണ്.

കോവിഡ് പ്രതിസന്ധി ചൂണ്ടിക്കാട്ടിയാണ് തമിഴ്‌നാട് സര്‍ക്കാര്‍ യാത്ര നടത്താന്‍ അനുമതി നല്‍കാതിരുന്നത്. എന്നാല്‍ വേല്‍യാത്രയെ ആര്‍ക്കും തടയാന്‍ സാധിക്കില്ലെന്നാണ് ബിജെപിയുടെ അവകാശ വാദം.

ബിജെപി ദേശീയ അധ്യക്ഷന്‍മാരും കേന്ദ്രമന്ത്രിമാരും യാത്രയില്‍ പങ്കെടുക്കുമെന്നാണ് സൂചന. തമിഴ്‌നാട് ബിജെപി അധ്യക്ഷന്‍ എല്‍.മുരുകനാണ് യാത്ര നയിക്കുന്നത്. എന്നാല്‍ വര്‍ഗീയ വിദ്വേഷം ലക്ഷ്യമിട്ടാണ് വേല്‍യാത്ര നടത്തുന്നതെന്നാണ് തമിഴ്‌നാട്ടിലെ മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ പറയുന്നത്.

അര്‍ണബിന്റെ അറസ്റ്റില്‍ പ്രതിഷേധവുമായി സന്തോഷ് പണ്ഡിറ്റ്

കോഴിക്കോട്: ആത്മഹത്യ പ്രേരണ കേസില്‍ റിപബ്ലിക് ടി.വി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധവുമായി നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ്. അറസ്റ്റ് ചെയ്ത രീതിയാണ് കൂടുതല്‍ വിഷമിപ്പിക്കുന്നതെന്നും അര്‍ണബ് ക്രിമിനലോ രാജ്യദ്രോഹ കുറ്റമോ ചെയ്തിട്ടില്ലെന്നും സന്തോഷ് പണ്ഡിറ്റ് പറയുന്നു. ഫേസ്ബുക്കിലൂടെയാണ് സന്തോഷിന്റെ പ്രതിഷേധം.

'യഥാര്‍ത്ഥത്തില്‍ പ്രമുഖ നടന്‍ അന്തരിച്ച സുഷാന്ത് സിംഗ് ജിയുടെ മരണ കാരണം ചാനലിലൂടെ വിളിച്ചു പറഞ്ഞതും, കങ്കണാ ജിയുടെ ഫ്ളാറ്റ് തകര്‍ത്ത വിഷയം ജനങ്ങളില്‍ എത്തിച്ചതും, മറ്റു ചില രാഷ്ട്രീയ ഇടപെടലുകളുമാണ് പലരുടേയും കണ്ണിലെ കരടായ് ഇദ്ദേഹം മാറിയത്' -സന്തോഷ് പറയുന്നു.

24 മണിക്കൂറും ഫാസിസം, അസഹിഷ്ണുത പറഞ്ഞ് കരഞ്ഞ് ബഹളം വെക്കാറുള്ള കേരളത്തിലെ മാധ്യമ പ്രവര്‍ത്തകര്‍ അര്‍ണബിന്റെ അവസ്ഥയും വാര്‍ത്തയും കാര്യമായി കൊടുക്കുന്നില്ല എന്ന പരാതിയും സന്തോഷ് കുറിപ്പിലൂടെ പങ്കുവെക്കുന്നു.

https://www.facebook.com/santhoshpandit/photos/a.1033006333420293/3632260436828190/?type=3
https://www.facebook.com/santhoshpandit/photos/a.1033006333420293/3632260436828190/?type=3

വിവാഹപ്രായം 21 ആക്കുമോ?..മലബാര്‍ മേഖലകളില്‍ നിക്കാഹിന്റെ പൊടിപൂരം

ഷഫീക്ക് സിഎം

നാട്ടിലിപ്പോ കല്യാണങ്ങളുടെ മേളമാണ്. ഒരിടവേളയ്ക്ക് ശേഷം കല്യാണത്തിന്റെ ആശംസാ സ്റ്റാറ്റസുകള്‍ വാട്‌സാപ്പുകള്‍ കീഴടക്കി കഴിഞ്ഞു. എവിടെ നോക്കിയാലും കല്യാണം. പ്രധാനമായും മുസ്ലിം മതവിശ്വാസികള്‍ക്കിടയിലാണ് കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ നിരവധി കല്യാണങ്ങള്‍ നടന്നത്. കണ്ണൂര്‍,കാസര്‍കോട്,കോഴിക്കോട് തുടങ്ങി മലബാര്‍ ജില്ലകളിലെ ഉസ്താദുമാര്‍ക്ക് ഇരിക്കാന്‍ പോലും നേരമില്ലെനന്നാണ് ചില ട്രോളന്‍മാര്‍ പറയുന്നത്. ഒരു നിക്കാഹ് കഴിഞ്ഞാല്‍ ഉടനെ അടുത്ത നിക്കാഹ് കഴിപ്പിക്കാന്‍ ഉസ്താദിന് പോകേണ്ടി വരും.

ഈ പരക്കെ നിക്കാഹ് നടക്കുന്നതിന്റെ പ്രധാന കാരണം കേന്ദ്ര സര്‍ക്കാരാണെന്ന് വേണമെങ്കില്‍ പറയാം. പെണ്‍കുട്ടികളുടെ വിവാഹ പ്രായം 21 ആക്കണമെന്ന് ആലോചനകള്‍ നടക്കവേയാണ് മലവെള്ളം പോലെ നിക്കാഹുകള്‍ അരങ്ങേറുന്നത്. ഇപ്പോഴാണെങ്കില്‍ സംഗതി എളുപ്പമാണ്. വെറും അമ്പത് പേരെ മാത്രം വിളിച്ച് നിക്കാഹ് കഴിക്കാം. കല്യാണ ചെലവും ലാഭിക്കാം. കോവിഡ് പ്രോട്ടോകോളും 144 നിരോധനാജ്ഞ ഉള്ളത് കൊണ്ടും നാട്ടുകാരെ ആരെയും വിളിച്ചില്ലെന്ന പരാതിയും ഉണ്ടാവില്ല.

കൊറോണ കാലത്തിന് മുമ്പേ പെണ്ണ് കാണല്‍ ചടങ്ങ് കഴിച്ച് കല്യാണ തീയതി കാത്തിരിക്കുന്നവര്‍ക്ക് കൊറോണ കഴിഞ്ഞ് വലിയൊരു കല്യാണം നടത്തണമെന്ന് ആഗ്രഹം ഒക്കെയുണ്ടായിരുന്നു. എന്നാല്‍ മാര്‍ച്ചില്‍ തുടങ്ങിയ കൊറോണക്കാലം തീരാതായതോടെ കൊറോണ തീര്‍ന്ന് കല്യാണം നടക്കില്ലെന്ന മട്ടായി. ഇതോടെ പറഞ്ഞുറപ്പിച്ച പലരും നിക്കാഹ് കഴിച്ചു തുടങ്ങി. ചെറിയ ചിലവില്‍ കുറച്ചു പേരെ വിളിച്ച് ലളിതമായ നിക്കാഹ്. അതിനിടയിലാണ് കേന്ദ്രസര്‍ക്കാര്‍ പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 ആക്കുന്നുവെന്ന ശ്രുതി പരന്നത്. ബേജാറ് മൂത്ത് പലരും നിക്കാഹുകള്‍ തകൃതിയായി നടത്തുകയാണ്.

ഈ ഞായറാഴ്ച പെണ്ണു കണ്ടാല്‍ അടുത്ത ഞായറാഴ്ച നിക്കാഹ്. ഇനി അഥവാ നിയമം വന്നാല്‍ പെണ്ണിന് 21 വയസ് ആകുന്നത് വരെ ചെക്കന്‍ കാത്തിരിക്കണം. പല ചെക്കന്‍മാരും കല്യാണം കഴിക്കാന്‍ വേണ്ടി മാത്രം ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തുകയാണ്. എങ്ങനേലും പെണ്ണിന് പതിനെട്ടാവാന്‍ കാത്തിരിക്കുന്ന മാതാപിതാക്കളും ധാരാളമാണ് മലബാര്‍ മേകലകളില്‍. കെട്ടിച്ചയച്ചാല്‍ പിന്നെ സമാധാനമായി എന്ന ധാരണയും മനസിലുള്ള മാതാപിതാക്കളേറെയാണ്. ഏതായാലും ഈ നിക്കാഹ് മാമാങ്കം തുടരുക ചെയ്യുമെന്ന് തന്നെയാണ് നാട്ടിന്‍പുറത്തെ സംസാരം….

ഇനി ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്യുന്ന ഭക്ഷണത്തിന് തീവിലയില്ല; കേരളത്തിന് സ്വന്തമായി ഭക്ഷണ വിതരണ ആപ്പ്

തിരുവനന്തപുരം: കേരളത്തിന് സ്വന്തമായി ഭക്ഷണ വിതരണ ആപ്പുമായി കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍. സ്വിഗ്ഗി, സോമാറ്റോ അടക്കമുള്ള ഓണ്‍ലൈന്‍ ഭക്ഷണ വിതരണ കമ്പനികള്‍ ഉപഭോക്താക്കളെയും വ്യാപാരികളെയും ചൂഷണം ചെയ്യുന്നതിനെതിരെ കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍ ഇറക്കിയതാണ് പുതിയ ആപ്പ്.

ഉപഭോക്താക്കളില്‍ നിന്നും വ്യാപാരികളില്‍ നിന്നും അമിത തുക ഈടാക്കുന്നു എന്നായിരുന്നു പ്രധാനമായി ആരോപിച്ചിരുന്നത്. ഇതിന് പിന്നാലെയാണ് പുതിയ സംരംഭവുമായി അസോസിയേഷന്‍ രംഗത്തെത്തിയത്. കേരളത്തിന്റെ സ്വന്തം ആപ്പ് നിര്‍മ്മിക്കാനാണ് ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍ തീരുമാനമായത്.

പന്ത് ഇപ്പോള്‍ എന്റെ കോര്‍ട്ടില്‍; തൃശൂരില്‍ നിന്ന് നിയമസഭയിലേക്ക് മത്സരിക്കാനൊരുങ്ങി നടന്‍ ദേവന്‍

രാഷ്ട്രീയ രംഗത്ത് മത്സരിച്ച് വിജയം നേടാന്‍ ഇത്തവണ നടന്‍ ദേവനും രംഗത്ത്. സിനിമകളിലെ വില്ലനായല്ല, ജീവിതത്തിലെ നായക നേതാവാകാണ് നടന്‍ ദേവന്‍ രാഷ്ട്രീയ രംഗത്ത് നിലയുറപ്പിക്കാന്‍ തീരുമാനിക്കുന്നത്. നവകേരള പീപ്പിള്‍സ് പാര്‍ട്ടി എന്നാണ് ദേവന്റെ പുതിയ പാര്‍ട്ടിയുടെ പേര്. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃശൂര്‍ നിയമസഭാ മണ്ഡലത്തില്‍ നിന്ന് ദേവന്‍ മത്സരിക്കും. ഒരു മുന്നണികളുടെയും പിന്തുണ സ്വീകരിക്കാതെ സ്വന്തം രാഷ്ട്രീയ പാര്‍ട്ടിയുടെ ചിഹ്നം ഉപയോഗിച്ചാണ് മത്സരിക്കുക എന്ന് ദേവന്‍ പറഞ്ഞു.

'കഴിഞ്ഞ രണ്ട് വര്‍ഷമായി ഞാന്‍ രാഷ്ട്രീയത്തെ ശക്തമായി നിരീക്ഷിച്ചു കൊണ്ടിരിക്കുകയായിരുന്നു. കേരളത്തിലെ ജനങ്ങള്‍ മുന്നണി പാര്‍ട്ടികളായ സിപിഎം.യുഡിഎഫ്, ബിജെപി എന്നിവയോട് ഒരു മടുപ്പ് തോന്നിത്തുടങ്ങിയിട്ടുണ്ട്. രാഷ്ട്രീയത്തിലെ ജീര്‍ണതയാണ് അതിന് കാരണം. ഇവിടുത്തെ ജനങ്ങള്‍ക്ക് ആവശ്യം ഒരു ബദല്‍ സംവിധാനമാണ്. അത് കൊണ്ടാണ് പലരും എന്നെ സമീപിച്ചത്. ഞാന്‍ മുമ്പ് മത്സരിച്ചത് പോലെയുള്ള ഒരു രാഷ്ട്രീയമല്ല ഇപ്പോഴുള്ളത്. ഇപ്പോള്‍ പന്ത് എന്റെ കോര്‍ട്ടിലാണെന്നും യുവജനങ്ങളുടെ സപ്പോര്‍ട്ട് തനിക്ക്് വേണ്ടുവോളം ലഭിക്കുമെന്നും അമിത് ഷാ വിളിച്ചിട്ടും ബിജെപിയിലേക്ക് പോകാഞ്ഞത് എസ്റ്റാബ്ലിഷ്ഡ് ആയിട്ടുള്ള ഒരു പാര്‍ട്ടിയിലും ചേരേണ്ട എന്ന തീരുമാനമുള്ളത് കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.

വാച്ചുമില്ല, ക്ലോക്കുമില്ല; കുത്തുകേസിലെ പ്രതികളുടെ കുരുട്ടുബുദ്ധിയില്‍ അങ്കലാപ്പിലായി പിഎസ്‌സി പരീക്ഷയെഴുതുന്നവര്‍

പരീക്ഷാ ഹാളില്‍ വാച്ചുമില്ല., ക്ലോക്കുമില്ല, അര മണിക്കൂര്‍ കൂടുമ്പോളുള്ള ബെല്ല് മാത്രം. പിഎസ്സി പരീക്ഷയുടെ പുതിയ മാനദണ്ഡം വന്നതോടെ നല്ല രീതിയില്‍ പഠിച്ച് പരീക്ഷയെഴുതുന്ന കുട്ടികളാണ് അങ്കലാപ്പിലായത്. സ്മാര്‍ട് വാച്ചിലൂടെ യൂണിവേഴ്‌സിറ്റി കോളേജ് കുത്തുകേസിലെ പ്രതികള്‍ സിവില്‍ പോലീസ് ഓഫീസര്‍ പരീക്ഷയില്‍ തട്ടിപ്പ് നടത്തിയെന്ന് കണ്ടതിനെ തുടര്‍ന്നാണ് പരീക്ഷാ ഹാളില്‍ വാച്ച് ഒഴിവാക്കിയത്.

സമയം അറിയിക്കാന്‍ അരമണിക്കൂര്‍ ഇടവിട്ട് ബെല്‍ മുഴക്കുന്നുണ്ടെങ്കിലും അതിനിടയ്ക്കും പരീക്ഷയുടെ അവസാന മിനിട്ടുകളിലും സമയം അധികരിച്ചുവെന്ന സംശയത്താല്‍ ചോദ്യങ്ങള്‍ക്ക് വേഗത്തില്‍ ഉത്തരമെഴുതുമ്പോള്‍ തെറ്റുണ്ടാകുന്നതായാണ് ഉദ്യോഗാര്‍ത്ഥികളുടെ പരാതി.

എന്നാല്‍ സാധാരണ വാച്ചുകളടക്കം പൂര്‍ണമായും ഒഴിവാക്കി ഉത്തരവിറക്കിയത്. പഴ്‌സ്, മൊബൈല്‍ ഫോണ്‍ എന്നിവയും വിലക്കി. കാമറ, ബ്ലൂടൂത്ത് തുടങ്ങിയ ഉപകരണങ്ങള്‍ ഒളിപ്പിക്കാന്‍ കഴിയുന്ന ലോഹ/പ്ലാസ്റ്റിക് വസ്തുക്കളും നിരോധിച്ചിരുന്നു.തിരിച്ചറിയല്‍ രേഖ, അഡ്മിഷന്‍ ടിക്കറ്റ്, ബോള്‍ പോയിന്റ് പേന എന്നിവ മാത്രമാണ് പരീക്ഷ ഹാളില്‍ അനുവദിച്ചിട്ടുള്ളത്.

വാച്ച് ഉപയോഗിക്കാന്‍ അനുമതി നിഷേധിച്ച സാഹചര്യത്തില്‍ പരീക്ഷാഹാളില്‍ നിര്‍ബന്ധമായും ക്ളോക്ക് സ്ഥാപിക്കണമെന്നാണ് ഉദ്യോഗാര്‍ത്ഥികള്‍ പറയുന്നത്. കണക്ക് ഉള്‍പ്പെടെ ശ്രദ്ധയോടെ ആലോചിച്ച് ഉത്തരം എഴുതേണ്ട ചോദ്യങ്ങളില്‍ പെടുമ്പോഴാണ് സമയം കൂടുതലായി കൈവിട്ടുപോകുന്നത്.

പതഞ്ജലിയുടെ കോവിഡ് കൊറോണില്‍ കിറ്റ് നേടിയത് 250 കോടി രൂപയുടെ വിറ്റുവരവ്

ന്യൂഡല്‍ഹി : കോവിഡിനെ പ്രതിരോധിക്കുമെന്ന് അവകാശപ്പെട്ട് വിപണിയിലിറങ്ങിയ പതഞ്ജലിയുടെ കൊറോണില്‍ കിറ്റ് നാല് മാസത്തിനുള്ളില്‍ നേടിയത് 250 കോടി രൂപയുടെ വിറ്റുവരവ്. രാജ്യത്തിന് പുറമേ വിദേശരാജ്യങ്ങളിലേക്കും കൊറോണില്‍ കിറ്റ് കയറ്റുമതി ചെയ്തിട്ടുണ്ട്.

ഒക്ടോബര്‍ 8 വരെ 25 ലക്ഷം കൊറോണില്‍ കിറ്റുകളാണ് പതഞ്ജലി വിറ്റഴിച്ചതെന്ന് കമ്പനി പുറത്തുവിട്ട ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. ഓണ്‍ലൈനിലൂടേയും നേരിട്ടും മെഡിക്കല്‍ സെന്ററുകളിലൂടെയും പതഞ്ജലി ഡിസ്പെന്‍സറികളിലൂടെയുമാണ് കൊറോണില്‍ വില്‍പ്പന നടന്നത്.

ജൂണ്‍ 23നാണ് പതഞ്ജലി കൊറോണില്‍ കിറ്റ് വിപണിയിലിറക്കിയത്. ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ലാത്ത മരുന്ന് കോവിഡിന് പ്രതിവിധി എന്നവകാശപ്പെട്ട് വിപണിയിലിറക്കിയതിന് കൊറോണില്‍ കിറ്റിനെതിരെ വിവാദവും ഉയര്‍ന്നിരുന്നു.

ഹത്റാസ് കൂട്ടബലാത്സംഗ കൊല; പ്രത്യേക അന്വേഷണ സംഘം റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

ഹത്റാസ് ബലാത്സംഗ കൊലയില്‍ സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാര്‍ ഇന്ന് കോടതിയില്‍ സമര്‍പ്പിച്ചേക്കും. ഒക്ടോബര്‍ 16നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കേസ് അന്വേഷണം അവസാനിച്ചത്.

അതിനിടെ ബലാത്സംഗ കൊലപാതകത്തില്‍ സ്വമേധയ എടുത്ത കേസ് അലഹബാദ് ഹൈക്കോടതിയുടെ ലക്നൗ ബെഞ്ച് കേസ് ഇന്ന് വീണ്ടും പരിഗണിക്കും. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടംബത്തിന്റേയും ഡി.ജി.പി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരുടെയും വിശദീകരണം കോടതി രേഖപ്പെടുത്തിയിരുന്നു. പെണ്‍കുട്ടിയുടെ മൃതദേഹം കുടുംബത്തിന്റെ സമ്മതമില്ലാതെ സംസ്‌കരിച്ച നടപടിയില്‍ ജില്ലാ ഭരണകൂടത്തിനും പൊലീസിനും എതിരെ രൂക്ഷവിമര്‍ശനമാണ് കഴിഞ്ഞ തവണ കേസ് പരിഗണിക്കവേ കോടതി നടത്തിയത്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച തുടര്‍ നടപടികള്‍ അലഹബാദ് ഹൈക്കോടതി പരിശോധിക്കും.

തമിഴ്നാട് സര്‍ക്കാര്‍ സിനിമാ തിയറ്ററുകള്‍ തുറക്കാന്‍ ഒരുങ്ങുന്നു

ചെന്നൈ: കോവിഡിനെ തുടര്‍ന്ന് അടച്ച സിനിമാ തിയറ്ററുകള്‍ തമിഴ്‌നാട് സര്‍ക്കാര്‍ വീണ്ടും തുറക്കാന്‍ ഒരുങ്ങുകയാണ്. കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് അടച്ചിട്ട തിയറ്ററുകള്‍ നവംബര്‍ 10 മുതലാവും സംസ്ഥാനത്ത് തുറക്കുക. ഇക്കാര്യം ആവശ്യപ്പെട്ട് സംസ്ഥാനത്തെ തിയറ്റര്‍ ഉടമകള്‍ നേരത്തെ തന്നെ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു.

മള്‍ട്ടിപ്ലെക്‌സുകള്‍, ഷോപ്പിങ് മാളുകള്‍ക്കുള്ളില്‍ പ്രവര്‍ത്തിക്കുന്ന തിയറ്ററുകള്‍ എല്ലാം തന്നെ വരുന്ന പത്താം തീയ്യതി മുതല്‍ തുറന്നു പ്രവര്‍ത്തിക്കാനാകും. എന്നാല്‍ സിനിമ കാണാന്‍ എത്തുന്ന കാണികളുടെ എണ്ണത്തില്‍ നിലവിലെ സാഹചര്യത്തില്‍ നിയന്ത്രണങ്ങളുണ്ട്. 50 ശതമാനം സീറ്റുകളിലേക്ക് മാത്രമാവും കാണികള്‍ക്കുള്ള ടിക്കറ്റുകള്‍ നല്‍കുക.

സിനിമാ, ടെലിവിഷന്‍ പ്രോഗ്രാം ഷൂട്ടിങ്ങ് പരമാവധി 150 പേരെ പങ്കെടുപ്പിച്ചുകൊണ്ട് നടത്താനാകും. കൂടുതല്‍ ഇളവുകള്‍ അനുവദിച്ചുകൊണ്ടുള്ള ലോക്ക് ഡൗണ്‍ ഈ മാസം 30 വരെ നീട്ടിയിരിക്കുകയാണ് തമിഴ്‌നാട് സര്‍ക്കാര്‍.

രോഗമുക്തിക്ക് ശേഷവും ചിലരില്‍ കൊറോണ വൈറസ് അവശേഷിക്കാന്‍ സാധ്യത

രോഗമുക്തിക്ക് ശേഷവും ചിലരില്‍ കൊറോണ വൈറസ് അവശേഷിക്കാമെന്ന് പുതിയ പഠന റിപ്പോര്‍ട്ട്. രോഗമുക്തിക്ക് ശേഷം ക്വാറന്റീന്‍ അവസാനിപ്പിക്കുന്നവര്‍ മറ്റുള്ളവരുമായി അടുത്ത് ബന്ധപ്പെടരുതെന്നും ഫെയ്‌സ് മാസ്‌ക് ധരിക്കണമെന്നും പൂര്‍ണമായും വൈറസ് മുക്തരായി എന്നുറപ്പിക്കാന്‍ വീണ്ടും പരിശോധനകള്‍ നടത്തണമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.

ക്വാറന്റീന്‍ അവസാനിപ്പിക്കാനുള്ള ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡങ്ങള്‍ പാലിച്ച 131 കോവിഡ് രോഗികളുടെ നിലയാണ് പഠനം അവലോകനം ചെയ്തത്. ഇവരില്‍ 17 ശതമാനം പേര്‍ തുടര്‍ പരിശോധനകളില്‍ കോവിഡ് പോസിറ്റീവ് തന്നെയാണെന്ന് തെളിഞ്ഞു. രോഗമുക്തരായ പലരും ലക്ഷണങ്ങള്‍ ഇല്ലാത്ത വൈറസിന്റെ നിശബ്ദ വാഹകരാകാമെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ ഇറ്റലിയിലെ ഫോണ്ടാസിയോണ്‍ പോളിക്ലിനിക്കോ യൂണിവേഴ്‌സിറ്റിയിലെ ഫ്രാന്‍സിസ്‌കോ ലന്‍ഡി പറയുന്നു.

കോവിഡ് ഭേദമായി എന്ന് കരുതി മുന്‍കരുതലുകള്‍ എടുക്കാതെയിരിക്കുന്നത് കൂടുതല്‍ രോഗവ്യാപന സാധ്യത ഉള്ളതായിട്ടാണ് പഠനം പറയുന്നത്. കോവിഡ് പോസിറ്റീവായിരുന്നവര്‍ ചികിത്സ കഴിഞ്ഞ് കോവിഡ് ഭേദമായോ എന്ന് വീണ്ടും പരിശോധിക്കുക. തുടര്‍ന്നും ശ്വാസകോശ പ്രശ്‌നങ്ങളുള്ളവരും തൊണ്ടവേദനയും റൈനിറ്റിസും ഉള്ളവരും ഇത്തരത്തില്‍ പോസിറ്റീവായി തുടരാന്‍ സാധ്യതയുള്ളവരാണെന്ന് ഗവേഷണ പഠനം മുന്നറിയിപ്പ് നല്‍കുന്നു.

ന്യൂസിലന്‍ഡ് മന്ത്രിസഭയില്‍ മന്ത്രിയായി മലയാളിയായ പ്രിയങ്ക രാധാകൃഷ്ണന്‍

മലയാളി പിന്നെ പണ്ടേ പൊളിയല്ലേ… ന്യൂസിലാന്‍ഡിലെ മന്ത്രിസഭയില്‍ ഒരു മലയാളിയുടെ സാന്നിധ്യമാണ് ഇന്ന് ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നത്. ന്യൂസിലന്‍ഡില്‍ ജസിന്‍ന്‍ ആര്‍ഡേന്‍ മന്ത്രിസഭയില്‍ അംഗമായി മലയാളിയായ പ്രിയങ്ക രാധാകൃഷ്ണന്‍. തൊഴില്‍ സഹമന്ത്രി ചുമതല കൂടി ഇവര്‍ക്ക് നല്‍കിയിട്ടുണ്ട്. ന്യൂസിലന്‍ഡ് സര്‍ക്കാരിലെ ആദ്യ ഇന്ത്യക്കാരി എന്ന നേട്ടം ഇനി പ്രിയങ്കയ്ക്ക് സ്വന്തം. കഴിഞ്ഞ മന്ത്രിസഭയില്‍ മന്ത്രിയായിരുന്ന ജെന്നി സെയില്‍സയുടെ പേഴ്സണല്‍ സെക്രട്ടറിയായിരുന്നു പ്രിയങ്ക രാധാകൃഷ്ണന്‍. ലേബര്‍ പാര്‍ട്ടി സര്‍ക്കാരിന്റെ രണ്ടാമത്തെ ടേമില്‍ അസിസ്റ്റന്റ് സ്പീക്കര്‍ പദവിയും വഹിച്ചിരുന്നു.

ലേബര്‍ പാര്‍ട്ടി എംപിയായ പ്രിയങ്ക രാധാകൃഷ്ണന് സമൂഹിക വികസനം, യുവജനക്ഷേമം, സന്നദ്ധമേഖല എന്നീ വകുപ്പുകളുടെ ചുമതലയാണ് നല്‍കിയിരിക്കുന്നത്. രണ്ടാം വട്ടം എംപിയാവുന്ന വ്യക്തിക്ക് മൂന്ന് വകുപ്പുകളുടെ മന്ത്രിസ്ഥാനവും മറ്റൊരു വകുപ്പിന്റെ സഹമന്ത്രിസ്ഥാനവും ലഭിക്കുന്നു എന്നത് ശ്രദ്ധേയമായ വസ്തുതയാണ്.

അതേസമയം, ന്യൂസിലാന്‍ഡ് എംപിയായി മറ്റൊരു ഇന്ത്യക്കാരനും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഹാമില്‍ട്ടണ്‍ വെസ്റ്റില്‍ നിന്നാണ് ഹിമാചല്‍പ്രദേശ് സ്വദേശിയായ 33 കാരന്‍ ഗൗരവ് ശര്‍മ്മ ലേബര്‍ പാര്‍ട്ടി എം.പിയായി പാര്‍ലമെന്റിലെത്തിയിരിക്കുന്നത്. നാഷണല്‍ പാര്‍ട്ടിയിലെ ടിം മാഷിനോഡിനെ 4,425 വോട്ടുകള്‍ക്കാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. 16,950 വോട്ടുകളാണ് ആകെ പോള്‍ ചെയ്തത്.

അലാവുദ്ദീന്റെ അത്ഭുതവിളക്ക് വാങ്ങിയിട്ടും ജിന്ന് വന്നില്ല; രണ്ട് പേര്‍ അറസ്റ്റില്‍

അലാവുദ്ദീന്റെ അത്ഭുതവിളക്ക് വില്‍പനയ്‌ക്കോ…ഇത് കേട്ടാല്‍ ആരായാലും വാങ്ങിപ്പോകും. അത്തരത്തില്‍ ഒരു അത്ഭുത വിളക്ക് വാങ്ങി പണികിട്ടിയിരിക്കുകയാണ് മീററ്റിലെ ഒരു ഡോക്ടര്‍. അലാവുദ്ദീന്റെ അത്ഭുത വിളക്കെന്ന് പറഞ്ഞ് ഡോക്ടറില്‍ നിന്ന് 2.5 കോടി രൂപ തട്ടിയ രണ്ട് പേരാണ് ഇന്നലെ അറസ്റ്റിലായത്. ഇക്രമുദ്ദീന്‍, അനീസ് എന്നിവരാണ് അറസ്റ്റിലായത്.

മീററ്റിലെ ഡോക്ടര്‍ ലാ ഖാന്‍ പരാതി നല്‍കിയതോടെയാണ് തട്ടിപ്പ് പുറം ലോകമറിയുന്നത്. അലാവുദ്ദീന്റെ അത്ഭുത വിളക്കാണെന്ന് പറഞ്ഞ് തനിക്ക് നല്‍കിയ വിളക്കില്‍ നിന്ന് ജിന്ന് വരുന്നില്ലെന്ന് കാട്ടിയാണ് പരാതി നല്‍കിയത്.

പ്രതികളുടെ അമ്മയെന്ന് പരിചയപ്പെടുത്തിയ സ്ത്രീയെ താന്‍ ഒരു മാസത്തോളം ചികിത്സിച്ചിരുന്നെന്നും ഇവര്‍ നിര്‍ബന്ധിച്ചതിനെ തുടര്‍ന്ന് മാന്ത്രിക ശക്തിയുണ്ടെന്ന് വിശ്വസിപ്പിച്ച ബാബയെ കാണാന്‍ പോവുകയായിരുന്നെന്നും ഡോക്ടറുടെ പരാതിയില്‍ പറയുന്നു. അത്ഭുത വിളക്ക് സമ്ബത്തും ആരോഗ്യവും നല്ല ഭാവിയും കൊണ്ടുവന്ന് തരുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചു. ഒരിക്കല്‍ ബാബയെ കാണാന്‍ പോയപ്പോള്‍ അലാവുദ്ദീന്‍ തന്റെ മുന്നില്‍ പ്രത്യക്ഷപ്പെട്ടെന്നും ഡോക്ടര്‍ പറയുന്നു.

പ്രതികള്‍ നിരവധി വീടുകളില്‍ മന്ത്രവാദത്തിന്റെ പേരില്‍ തട്ടിപ്പ് നടത്തിയിരുന്നുവെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി.

ഇഡിയുടെ ചോദ്യങ്ങള്‍ക്ക് കൃത്യമായി മറുപടി പറയാതെ ബിനീഷ് കോടിയേരി; ഒട്ടും സഹകരിക്കുന്നില്ലെന്ന് ഇഡി

എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരുടെ ചോദ്യങ്ങള്‍ക്ക് ഒട്ടും സഹകരിക്കാതെ ബിനീഷ് കോടിയേരി. പല ചോദ്യങ്ങള്‍ക്കും വ്യക്തമായി ഉത്തരം നല്‍കുന്നില്ല. പണത്തിന്റെ സ്രോതസിനെ കുറിച്ചുള്ള ചോദ്യം ചെയ്യലില്‍ നിന്ന് ബിനീഷ് കോടിയേരി ഒഴിഞ്ഞു മാറുന്നുവെന്നാണ് അന്വഷണം സംഘം പറയുന്നത്. പല ചോദ്യങ്ങളോടും ബിനീഷ് കോടിയേരി നല്‍കുന്ന ഉത്തരങ്ങള്‍ തൃപ്തികരമല്ല. ഇഡി എഴുതി തയ്യാറാക്കിയ ചോദ്യങ്ങളുടെ ഉത്തരങ്ങളെല്ലാം കസ്റ്റഡി കാലാവധി തീരുന്നതിന് മുമ്പ് ബിനീഷ് കോടിയേരിയില്‍ നിന്ന് ലഭിക്കേണ്ടതുണ്ട്.

എത്ര നേരം വൈകിയാലും ചോദ്യം ചെയ്യല്‍ മുഴുവനായും പൂര്‍ത്തിയാക്കേണ്ടതുണ്ടെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് വൃത്തങ്ങള്‍ പറയുന്നത്. അതിനാല്‍ ഇന്നും ചോദ്യം ചെയ്യല്‍ നീളാനാണ് സാധ്യത. അതേസമയം മയക്കുമരുന്ന് കച്ചവടവും പാര്‍ട്ടികളും ലക്ഷ്യമിട്ടാണ് അനൂപ് മുഹമ്മദ് ബംഗളുരുവിലെ കല്യാണ്‍ നഗറിലെ ഹോട്ടല്‍ നടത്തിപ്പ് ഏറ്റെടുത്തതെന്ന് നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോയുടെ അന്വേഷണത്തില്‍ കണ്ടെത്തി. ഈ ഹോട്ടല്‍ നടത്തിപ്പിനായി ബിനീഷ് അനൂപിനെ ബിനാമിയാക്കി പണം മുടക്കിയെന്ന് എന്‍ഫോഴ്സ്മെന്റ് നേരത്തെ കണ്ടെത്തിയിരുന്നു.

എറണാകുളത്ത് 22ലക്ഷം രൂപ വിലവരുന്ന സവാളയും ലോറി ഡ്രൈവറെയും കാണാനില്ല

എറണാകുളം: 22 ലക്ഷം രൂപ വിലവരുന്ന സവാളയും ലോറി ഡ്രൈവറെയും കാണാനില്ലെന്ന് പരാതി. മാര്‍ക്കറ്റിലെ പച്ചക്കറി മൊത്തവ്യാപാരിയുടെ സവാള ലോഡുമായി കാണാനില്ലെന്നാണ് പരാതി. അലി മുഹമ്മദ് സിയാദെന്ന വ്യാപാരിയാണ് എറണാകുളം സെന്‍ട്രല്‍ പോലീസില്‍ പരാതി നല്‍കിയത്. മഹാരാഷ്ട്രയിലെ അഹമ്മദ് നഗറില്‍നിന്ന് കഴിഞ്ഞ ഞായറാഴ്ച്ച കയറ്റിവിട്ട ഇരുപത്തിയഞ്ച് ടണ്‍ സവാളയാണ് നഷ്ടപ്പെട്ടത്. ലോറി ഡ്രൈവറുടെ നമ്പറില്‍ ബന്ധപ്പെട്ടിട്ടും മറുപടി കിട്ടിയില്ല. ലോഡ് മറിച്ചു വിറ്റതാകാമെന്നാണ് വ്യാപാരികള്‍ പറയുന്നത്.

പരീക്ഷകള്‍ മാറ്റില്ലെന്ന്​​ പി.എസ്​.സി

തിരുവനന്തപുരം: കേരള പി.എസ്.സി നടത്താന്‍ നിശ്ചയിച്ച എല്ലാ പരീക്ഷകളും മാറ്റമില്ലാതെ മുന്‍നിശ്ചയിച്ച പ്രകാരം നടത്തുമെന്ന് പരീക്ഷ കണ്‍ട്രോളര്‍ അറിയിച്ചു. കോവിഡ് സാഹചര്യത്തില്‍ പരീക്ഷകളുടെ നടത്തിപ്പ് സംബന്ധിച്ച്‌ ഉദ്യോഗാര്‍ഥികള്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടായ തിനെ തുടര്‍ന്നാണ് അറിയിപ്പ്.

നവംബര്‍ ആദ്യവാരം മുതല്‍ ആരംഭിക്കുന്ന കോളജ് അധ്യാപക നിയമനത്തിനുള്ള പരീക്ഷ മാറ്റിവെക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നെങ്കിലും പി.എസ്.സി ഇത് പരിഗണിച്ചിട്ടില്ല. ഇതിന്​ പിന്നാലെ സ്​കൂളുകളിലെ അധ്യാപക നിയമനത്തിനുള്ള പരീക്ഷയും നടക്കും. നേരത്തെ കോളജ്​ അധ്യാപക നിയമനത്തിനുള്ള പരീക്ഷ മാറ്റുന്നത്​ പരിഗണിക്കണമെന്ന്​ മനുഷ്യാവകാശ കമ്മീഷന്‍ പി.എസ്​.സിയോട്​ ആവശ്യപ്പെട്ടിരുന്നു.

നടിയെ ആക്രമിച്ച കേസ്; തന്റെ അവസ്ഥ ഹൈക്കോടതി മനസിലാക്കണമെന്ന് നടി

കൊച്ചി ; വിചാരണക്കോടതിയില്‍ നിന്ന് നീതി കിട്ടുന്നില്ലന്ന് പ്രോസിക്യൂഷന്‍ തന്നെ പറയുമ്പോള്‍ തന്റെ അവസ്ഥ എന്താണന്ന് കോടതി മനസിലാക്കണമെന്ന് നടി ഹൈക്കോടതിയില്‍. തട്ടിക്കൊണ്ടുപോയി ദൃശ്യങ്ങല്‍ പകര്‍ത്തിയ കേസില്‍് കോടതി മാറ്റണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടി തന്റെ അവസ്ഥ വിശദീകരിച്ചത്. കോടതി മാറ്റണമെന്ന സര്‍ക്കാരിന്റെ ഹര്‍ജിയും കോടതിയിലെത്തി.

ഇരയെ ജഡ്ജി ബുദ്ധിമുട്ടിക്കുകയാണന്ന് എന്ത് കൊണ്ട് അപ്പോള്‍ തന്നെ അറിയിച്ചില്ലെന്ന് വാദത്തിനിടെ കോടതി ആരാഞ്ഞു. അറിയിച്ചിട്ടും ജഡ്ജി അത് കണക്കില്‍ എടുത്തില്ലന്ന് സര്‍ക്കാരും അറിയിച്ചു. ഹര്‍ജികള്‍ തിങ്കളാഴ്ച പരിഗണിക്കാനായി മാറ്റി

ഇന്ന് മുതല്‍ ഇന്ത്യയില്‍ പബ്ജി കളിക്കാനാവില്ല; നിരോധിച്ചിട്ടും രണ്ട് മാസം കളിച്ചവര്‍ക്കും ഇനി പബ്ജി ലഭ്യമാകില്ല

ഇലക്ട്രോണിക് ആന്‍ഡ്‌ വിവരസാങ്കേതിക മന്ത്രാലയത്തിന്റെ 2020 സെപ്തംബര്‍ 2 ലെ ഇടക്കാല ഉത്തരവ് അനുസരിച്ച് ഇന്ത്യന്‍ ഉപയോഗക്താക്കള്‍ക്ക് നല്‍കി വന്ന 'പബ്ജി മൊബൈല്‍ നോര്‍ഡിക് മാപ്പ് ലിവിക് ആന്റ പബ്ജി മൊബൈല്‍ ലൈറ്റ് എന്നിവയുടെ എല്ലാ സേവനങ്ങളും ടെന്‍സെന്റ് ഗെയിംസ് 2020 ഒക്ടോബര്‍ 30 ന് അവസാനിപ്പിക്കുന്നു. ചൈനീസ് ബഹിഷ്‌ക്കരണത്തിന്റെ ഭാഗമായി വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിട്ടും രണ്ടുമാസം കൂടി ഇന്ത്യന്‍ യുവാക്കള്‍ക്കിടയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് വെടിവെയ്പ്പ് തുടര്‍ന്ന പബ്ജി ഗെയിമിന് ഇന്നു പൂര്‍ണ്ണ വെടിനിര്‍ത്തല്‍ നടപ്പിലാകും. ഒക്ടോബര്‍ 30 മുതല്‍ ഇന്ത്യയിലെ പ്രവര്‍ത്തനം പൂര്‍ണ്ണമായും അവസാനിപ്പിക്കുകയാണെന്ന് കമ്പനി പ്രഖ്യാപിച്ചു.

ലഡാക്കിലെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌ക്കരിച്ച ഇന്ത്യ സെപ്തംബര്‍ 2 ന് വിവരസാങ്കേതിക നിയമം അനുസരിച്ച് 'പബ്ജി മൊബൈ'ലും 'പബ്ജി മൊബൈല്‍ ലൈറ്റും' നിരോധിച്ചതിന് ശേഷവും ഇന്ത്യയില്‍ കളിക്കാന്‍ കിട്ടിയിരുന്നു. ഗെയിമിന്റെ ഉടമകളായ ടെന്‍സെന്റ് അവരുടെ ഫേസ്ബുക്ക് പേജിലൂടെ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. '' ഇത്തരം ഒരു പരിണാമത്തില്‍ അഗാധമായി ഖേദിക്കുന്നു. പബ്ജി മൊബൈലിനും പബ്ജി മൊബൈല്‍ ലൈറ്റിനും ഇന്ത്യയിലെ ആരാധകര്‍ നല്‍കിയ പിന്തുണയ്ക്ക് നന്ദി പറയുന്നു.'' പേജിലെ കുറിപ്പില്‍ പറയുന്നു. ഇന്ത്യയില്‍ പബ്്ജി മൊബൈല്‍ പ്രസിദ്ധപ്പെടുത്താനുള്ള അവകാശം തിരികെ കിട്ടുമ്പോള്‍ തിരിച്ചുവരും'' കമ്ബനി അവരുടെ ഫേസ്ബുക്ക് പേജില്‍ പറയുന്നു.

ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡര്‍മാര്‍ സേവനം നിര്‍ത്താതിരുന്നതിനാല്‍ പബ്ജി ഗെയിം നേരത്തേ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചിട്ടും ഇന്ത്യയില്‍ കിട്ടിയിരുന്നു. ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌ക്കരിക്കാന്‍ ഇന്ത്യ തീരുമാനിച്ചതിന് പിന്നാലെ പബ്ജി കോര്‍പ്പറേഷന്‍ ചൈനയിലെ ടെന്‍സെന്റുമായുള്ള പങ്കാളിത്തം പിന്‍ വലിക്കുകയാണെന്ന് പ്രഖ്യാപിച്ചിരുന്നു. അറിയാത്ത യുദ്ധഭൂമിയില്‍ എത്തുന്ന കളിക്കാരനെ വെച്ച് 2017 ല്‍ അവതരിപ്പിച്ച പബ്ജി ഗെയിമിന് ഇന്ത്യയില്‍ അതിവേഗമാണ് പ്രചാരം കിട്ടിയത്. എന്നാല്‍ കേന്ദ്രസര്‍ക്കര്‍ സെപ്തംബറില്‍ 118 മൊബൈല്‍ ആപ്പുകള്‍ നിരോധിച്ചതില്‍ പബ്ജിയും ഉണ്ടായിരുന്നു.

ആഗോളമായി 600 ദശലക്ഷം ഡൗണ്‍ലോഡുകള്‍ വന്ന പബ്ജിക്ക് 50 ദശലക്ഷം ആക്ടീവ് കളിക്കാര്‍ ഉണ്ടായിരുന്നു. ഇതില്‍ 33 ദശലക്ഷം ഉപയോക്താക്കള്‍ ഇന്ത്യയില്‍ ആണ്. അവതരിപ്പിച്ച് ആദ്യ പകുതി വര്‍ഷം കൊണ്ട് പബ്ജി മൊബൈല്‍ ഉണ്ടാക്കിയത് 9,731 കോടി (1.3 ബില്യണ്‍) രൂപയായിരുന്നു. ഇതിനകം 22,457 കോടി രൂപ (ഏകദേശം 3 ബില്യണ്‍ ഡോളര്‍) ഉണ്ടാക്കി. ഗെയിമിന്റെ ഏറ്റവും കൂടുതല്‍ ഡൗണ്‍ലോഡുകള്‍ നടന്നിട്ടുള്ള രാജ്യങ്ങളിലാണ് ഇന്ത്യ ഉള്‍പ്പെടുന്നത്. 175 ദശലിക്ഷം ഇന്‍സ്റ്റാളേഷനാണ് കോവിഡ് 19 മഹാമാരിയുടെ കാലത്ത് പോലും നടന്നത്. ഇന്ത്യന്‍ വിപണിയില്‍ നിന്നും പബ്ജി കുടിയിറക്കപ്പെടുന്നതോടെ ആ സ്ഥാനം കയ്യടക്കാന്‍ പബ്ജിയുടെ ഇന്ത്യന്‍ വെര്‍ഷന്‍ എന്ന് വിളിക്കാവുന്ന ഫൗ ജി എന്ന മള്‍ട്ടി പ്ളേയര്‍ ആക്ഷന്‍ ഗെയിം അടുത്ത മാസം വേദിയില്‍ എത്തും.

രാജ്യം കാക്കുന്നവര്‍ക്ക് കൂട്ടായി ഇനി സായ് ആപ്പ്; വിവരങ്ങള്‍ സുരക്ഷിതമായി കൈമാറാം

ന്യൂഡല്‍ഹി: സാങ്കേതികമായി പ്രതിരോധരംഗത്ത് മുന്നേറാനുളള നീക്കങ്ങളുമായി രാജ്യം. അതിര്‍ത്തി സംഘര്‍ഷം പുകയുന്നതിനിടെ സൈനികര്‍ക്കായി സ്വന്തം മെസേജിംഗ് ആപ്പ് രൂപപ്പെടുത്തിയാണ് ഇന്ത്യയുടെ കരുനീക്കം. വോയ്‌സ്‌നോട്ട്, വീഡിയോ കോളിംഗ് ഉള്‍പ്പടെയുളള സേവനങ്ങള്‍ ഉറപ്പുവരുത്തുന്ന ആപ്പിന് സായ് എന്നാണ് പേരുനല്‍കിയിരിക്കുന്നത്. സെക്യുര്‍ ആപ്ലിക്കേഷന്‍ ഫോര്‍ ഇന്റര്‍നെറ്റ് എന്നതിന്റെ ചുരുക്കരൂപമാണ് സായ്.

രാജ്യത്തെ സൈനികര്‍ക്കിടയില്‍ പരസ്പരമുളള ആശയവിനിമയത്തിന് ആപ്പ് വളരെയധികം ഫലപ്രദമാകുമെന്നാണ് വിലയിരുത്തല്‍. സി ഇ ആര്‍ ടിയും, ആര്‍മി സൈബര്‍ ഗ്രൂപ്പും ആപ്പ് സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നതായി ഇന്ത്യന്‍ സൈന്യത്തിന്റെ പ്രസ്താവനയില്‍ പറയുന്നു.

വാട്‌സാപ്പ്, ടെലഗ്രാം, സംവാദ് തുടങ്ങിയ മെസേജിംഗ് ആപ്ലിക്കേഷനുകള്‍ക്ക് സമാനമാണ് സായിയുടെ പ്രവര്‍ത്തനരീതി. അയക്കുന്ന സന്ദേശങ്ങള്‍ മൂന്നാമതൊരാള്‍ക്ക് കാണാനോ വായിക്കാനോ സാധിക്കില്ല. ഇതിനായി ഉപയോക്താക്കളുടെ സന്ദേശങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

തമിഴ്‌നാട്ടില്‍ കനത്തമഴ; താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി

ചെന്നൈ: തമിഴ്നാട്ടില്‍ പരക്കെ കനത്ത മഴ. ചെന്നൈയിലടക്കം താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. ഇന്നലെ പുലര്‍ച്ചെ റെക്കോര്‍ഡ് മഴയാണ് ലഭിച്ചത്. ഇതോടെ സംസ്ഥനത്തുടനീളം ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു. ചെന്നൈയിലെ മൈലാപൂരില്‍ മാത്രം 178 മില്ലി മീറ്റര്‍ മഴയാണ് ലഭിച്ചത്. ഗ്രേറ്റര്‍ ചെന്നൈ കോര്‍പറേഷന്‍ ഹെല്‍പ് ലൈന്‍ നമ്ബറുകള്‍ ആരംഭിച്ചു. ചെന്നൈയുടെ സമീപ ജില്ലകളായ തിരുവള്ളൂര്‍, കാഞ്ചിപുരം, ചെങ്ങല്‍പട്ട് എന്നിവിടങ്ങളില്‍ അടുത്ത മണിക്കൂറുകളിലും കനത്ത മഴ പ്രതീക്ഷിക്കുന്നതായാണ് റിപ്പോര്‍ട്ട്.

കെ.എം ഷാജിയുടെ വീടിന് കനത്ത പിഴയിട്ട് കോഴിക്കോട് കോര്‍പ്പറേഷന്‍

കെ.എം ഷാജി എം.എല്‍.എയുടെ വീട് ക്രമപ്പെടുത്താന്‍ 1,54,000 രൂപ പിഴയിട്ട് കോഴിക്കോട് കോര്‍പ്പറേഷന്‍. വസ്തു നികുതിയിനത്തില്‍ 1,38,000 രൂപയാണ് ഈടാക്കിയിരിക്കുന്നത്. നിയമവിധേയമാക്കിയില്ലെങ്കില്‍ പൊളിച്ച് നീക്കണമെന്നാവശ്യപ്പെട്ട് കോര്‍പ്പറേഷന്‍ നോട്ടീസ് നല്‍കിയിരുന്നു.

വീട്ടിലെ ഫര്‍ണീച്ചര്‍ മാര്‍ബിള്‍ എന്നിവയുടെ വില തിട്ടപ്പെടുത്താനാകുന്നില്ലെന്ന് നഗരസഭ വ്യക്തമാക്കിയിരുന്നു. വില തിട്ടപ്പെടുത്താന്‍ പൊതുമരാമത്ത് വകുപ്പിനെ ചുമതലപ്പെടുത്തണമെന്ന് ആവശ്യപ്പെടുമെന്നും നഗരസഭ അറിയിച്ചു.

കെ.എം ഷാജി എം.എല്‍.എയുടെ കോഴിക്കോട്ടെ വീട് ഏകദേശം 1.6 കോടി രൂപ വിലമതിക്കുന്നതാണെന്ന് കോഴിക്കോട് കോര്‍പറേഷന്‍ ഇന്നലെ കണ്ടെത്തിയിരുന്നു. മൂന്നാം നില മുഴുവനായും ഒന്നാം നിലയുടെ ചിലഭാഗങ്ങളും അനധികൃതമാണെന്നും കണ്ടെത്തിയിരുന്നു.

ഒരാഴ്ച കൂടി ക്വാറന്റൈനില്‍ തുടരും; പൃഥ്വിരാജ് കോവിഡ് മുക്തനായി

ജനഗണമന എന്ന പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് നടന്‍ പൃഥ്വിരാജിന് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സിനിമയുടെ ഷൂട്ടിങ് താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു. ക്വീന്‍ സിനിമയ്ക്കു ശേഷം ഡിജോ ജോസ് ആന്റണി ഒരുക്കുന്ന ചിത്രമാണ് ജനഗണമന.

സിനിമയുടെ ആദ്യ ഷെഡ്യൂള്‍ കൊച്ചിയില്‍ പൂര്‍ത്തിയായിരുന്നു. സിനിമയുടെ ചിത്രീകരണത്തിന്റെ ഭാഗമായി വീട്ടില്‍ നിന്നും മാറി ഒറ്റയ്ക്കൊരു ഹോട്ടലിലായിരുന്നു പൃഥ്വിയുടെ താമസം. ഷെഡ്യൂള്‍ പൂര്‍ത്തിയായി വീട്ടിലേയ്ക്ക് പോകുന്നതിനു മുന്നോടിയായി നടത്തിയ പരിശോധനയിലാണ് കോവിഡ് പോസിറ്റിവ് ആയത്.

ബ്ലെസ്സിയുടെ സംവിധാനത്തിലൊരുങ്ങുന്ന ആടുജീവിതമാണ് ചിത്രീകരണം പൂര്‍ത്തിയാക്കാനുള്ള മറ്റൊരു ചിത്രം. ആടുജീവിതത്തിന്റെ ചിത്രീകരണത്തിനു ശേഷം ജോര്‍ദ്ദാനില്‍ നിന്നു മടങ്ങിയെത്തിയ പൃഥ്വിരാജ്, രണ്ടാഴ്ച കൊച്ചിയില്‍ ക്വാറന്റെനില്‍ കഴിഞ്ഞിരുന്നു.

കോവിഡ് രോഗിയെ ആംബുലന്‍സില്‍ പീഡിപ്പിച്ച സംഭവം; കുറ്റപത്രം സമര്‍പ്പിച്ചു

പത്തനംതിട്ട: കൊവിഡ് രോഗിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി ആംബുലന്‍സില്‍ വച്ച് പീഡിപ്പിച്ച സംഭവത്തില്‍ പ്രതിക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. പ്രതി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന് കുറ്റപത്രം പറയുന്നു. 540 പേജുള്ള കുറ്റപത്രമാണ് പത്തനംതിട്ട പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ചത്.

സെപ്തംബര്‍ ഒന്‍പതിനാണ് കൊവിഡ് രോഗിയായ പെണ്‍കുട്ടിയെ ചികിത്സാ കേന്ദ്രത്തിലേക്ക് കൊണ്ടുപോകുന്നതിനിടെ ആംബുലന്‍സ് ഡ്രൈവര്‍ പീഡിപ്പിച്ചത്. ആറന്മുള വിമാനത്താവളത്തിനായി ഏറ്റെടുത്ത വിജനമായ സ്ഥലത്ത് ആംബുലന്‍സ് നിര്‍ത്തിയിട്ടായിരുന്നു ആക്രമണം.

സംഭവം കഴിഞ്ഞ് പെണ്‍കുട്ടിയെ ചികിത്സാ കേന്ദ്രത്തിലെത്തിച്ച ശേഷം പ്രതി നൗഫല്‍ ആംബുലന്‍സുമായി കടന്നു കളഞ്ഞു. പെണ്‍കുട്ടി രാത്രി തന്നെ പൊലീസില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് അടൂരില്‍ നിന്നാണ് നൗഫലിനെ അറസ്റ്റ് ചെയ്തത്.

http://www.jginews.in/court-order-to-give-cctv-footages-to-sriram-venkitraman/

മാധ്യമപ്രവര്‍ത്തകന്റെ മരണം; ശ്രീറാം വെങ്കിട്ടരാമന് സിസിടിവി ദൃശ്യങ്ങള്‍ നല്‍കണമെന്ന് കോടതി

മാധ്യമപ്രവര്‍ത്തകനായ കെഎം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ സിസിടിവി ദൃശ്യങ്ങളും അനുബന്ധ രേഖകളും വേണമെന്ന കേസിലെ പ്രതിയായ ഐ എ എസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്റെ ആവശ്യം കോടതി അംഗീകരിച്ചു. ദൃശ്യങ്ങളും രേഖകളും നല്‍കാന്‍ കോടതി ഉത്തരവിട്ടു.

കവടിയാര്‍-മ്യൂസിയം റോഡിലെ ദൃശ്യങ്ങളാണ് ശ്രീറാമിന് നല്‍കുക. ഇന്ന് കേസ് പരിഗണിക്കവേയാണ് ശ്രീറാമിന്റെ ആവശ്യം അംഗീകരിച്ചത്. കുറ്റപത്രത്തോടൊപ്പം സമര്‍പ്പിച്ചിട്ടുളള സി സി ടി വി ദൃശ്യങ്ങളും അനുബന്ധ രേഖകളും ആവശ്യപ്പെട്ട് ശ്രീറാം വെങ്കിട്ടരാമന്‍ നേരത്തേ കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു.

കുറ്റപത്രം വായിച്ചുകേള്‍പ്പിക്കാനായി ഇന്ന് ഹാജരാകാന്‍ പ്രതികളോട് കോടതി നിര്‍ദ്ദേശിച്ചിരുന്നു. പ്രതികളായ ശ്രീറാം വെങ്കിട്ടരാമനും വഫ ഫിറോസും കഴിഞ്ഞപ്രവശ്യം കേസ് പരിഗണിച്ചപ്പോള്‍ കോടതിയില്‍ ഹാജരായിരുന്നു.

ഹെല്‍മറ്റില്ലെങ്കില്‍ പിഴയ്ക്ക് പുറമെ ഇനി ലൈസന്‍സും കട്ടാകും

ഇനി മുതല്‍ മുഖാവരണം മാത്രം പോരാ, ഹെല്‍മെറ്റും വേണമെന്ന് ഇരുചക്രവാഹനയാത്രക്കരോട് മോട്ടോര്‍വാഹന വകുപ്പും പോലീസും. ഹെല്‍മെറ്റ് ധരിക്കാതെ യാത്ര ചെയ്യുന്നവരുടെ ഡ്രൈവിങ് ലൈസന്‍സ് മൂന്നു മാസത്തേക്ക് സസ്പെന്‍ഡ് ചെയ്യാനുള്ള നിയമം പ്രാബല്യത്തിലായി. പിഴ ചുമത്തുന്നതിനു പുറമേയാണ് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുന്നത്. ഇന്നലെ മുതല്‍ പരിശോധന ശക്തമാക്കി. കര്‍ശന നടപടി സ്വീകരിക്കാനുള്ള തീരുമാനത്തിലാണ് മോട്ടോര്‍വാഹനവകുപ്പും പോലീസും. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി മാസ്‌കിന് പ്രാധാന്യം വന്നതോടെ ഹെല്‍മെറ്റിനോട് വിമുഖത കാട്ടുന്ന ഇരുചക്രവാഹനയാത്രികരുടെ എണ്ണം കൂടിയതായാണ് ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍.

ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളിലായി ഏകദേശം 800-ലധികം പേരാണ് ഹെല്‍മറ്റില്ലാത്തതിന് പിടിയിലായത്. ഈ മാസം 25-വരെ മോട്ടോര്‍വാഹന വകുപ്പ് എന്‍ഫോഴ്സ്മെന്റ് വിഭാഗം നടത്തിയ പരിശോധനയില്‍ ഹെല്‍മറ്റ് ധരിക്കാത്തതിന് 172 പേര്‍ക്കെതിരെയാണ് നടപടിയെടുത്തത്. ഹെല്‍മറ്റ് ധരിക്കാതെ യാത്ര ചെയ്താല്‍ 500 രൂപയാണ് പിഴ. ഇ- പോസ് മെഷീന്‍, ഇ- ചെലാന്‍ സംവിധാനത്തിലൂടെയാണ് മോട്ടോര്‍വാഹന വകുപ്പ് ഗതാഗതനിയമലംഘനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുന്നത്. പരിശോധന കര്‍ശനമാക്കുമെന്നും പിഴയ്ക്കൊപ്പം ലൈസന്‍സും സസ്പെന്‍ഡ് ചെയ്യുമെന്നും പത്തനംതിട്ട എന്‍ഫോഴ്സ്മെന്റ് ആര്‍.ടി.ഒ. പി.ആര്‍.സജീവ് പറഞ്ഞു.

http://www.jginews.in/plus-one-digital-classes-starting-on-november-2nd/

ഫസ്റ്റ്‌ബെല്‍ ക്ലാസുകള്‍ മുഴുവന്‍ ഒരു കുടക്കീഴില്‍; പ്ലസ് വണ്‍ ഡിജിറ്റല്‍ ക്ലാസുകള്‍ നവംബര്‍ 2 മുതല്‍

തിരുവനന്തപുരം ; ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി ക്ലാസുകള്‍ നവംബര്‍ രണ്ടുമുതല്‍ ഓണ്‍ലൈനില്‍ ആരംഭിക്കും. തുടക്കത്തില്‍ രാവിലെ 9.30 മുതല്‍ 10.30 വരെ രണ്ട് ക്ലാസുകളാണ് സംപ്രേഷണം ചെയ്യുക. ഫസ്റ്റ് ബെല്ലില്‍ ആരംഭിക്കുന്ന പ്ലസ് വണ്‍ ക്ലാസുകള്‍ കാണാന്‍ മുഴുവന്‍ കുട്ടികള്‍ക്കും സൗകര്യം ഏര്‍പ്പെടുത്തണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പൊതുവിദ്യാഭ്യാസ വകുപ്പിന് നിര്‍ദേശം നല്‍കി. പുതുതായി ക്ലാസുകള്‍ കാണുന്ന എല്ലാ കുട്ടികള്‍ക്കും മന്ത്രി ആശംസ നേര്‍ന്നു.

ജൂണ്‍ ഒന്ന് മുതല്‍ കൈറ്റ് വിക്ടേഴ്‌സിലൂടെ സംപ്രേഷണം ചെയ്തുവരുന്ന ഫസ്റ്റ്‌ബെല്‍ ഡിജിറ്റല്‍ ക്ലാസുകള്‍ ഒരു പൊതുസൈറ്റില്‍ ലഭ്യമാക്കുന്ന സംവിധാനവും കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്‌നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) ഏര്‍പ്പെടുത്തി. ഇനി മുതല്‍ ജനറല്‍, തമിഴ്, കന്നഡ മീഡിയം വിഭാഗങ്ങളിലെ മുഴുവന്‍ ക്ലാസുകളും വീഡിയോ ഓണ്‍ ഡിമാന്‍ഡ് രൂപത്തില്‍ firstbell.kite.kerala.gov.in പോര്‍ട്ടലില്‍ ലഭ്യമാകുമെന്ന് കൈറ്റ് സി ഇ ഒ കെ അന്‍വര്‍ സാദത്ത് അറിയിച്ചു. മീഡിയം, ക്ലാസ്, വിഷയം എന്നിങ്ങനെ തിരിച്ച് എപ്പിസോഡ് ക്രമത്തില്‍ 3000 ലധികം ക്ലാസുകള്‍ പോര്‍ട്ടലില്‍ ഒരുക്കിയിട്ടുണ്ട്.

പ്രീ പ്രൈമറി വിഭാഗത്തിലെ കിളിക്കൊഞ്ചല്‍ ആദ്യ ആഴ്ച ശനി, ഞായര്‍ ദിവസങ്ങളിലായിരിക്കും. ഇത് പിന്നീട് ക്രമീകരിക്കും. സമയ ലഭ്യതയുടെ പ്രശ്‌നം ഉള്ളതിനാല്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തിലെ ചില വിഷയങ്ങളും പ്രൈമറി, അപ്പര്‍ പ്രൈമറി വിഭാഗത്തിലെ ഭാഷാ വിഷയങ്ങളും അവധി ദിവസങ്ങള്‍ കൂടി പ്രയോജനപ്പെടുത്തി സംപ്രേഷണം ക്രമീകരിക്കും.

http://www.jginews.in/breakingnews/khushboo-sundar-arrested-in-chidambaram/

സ്വര്‍ണവില പോലെ ഉള്ളിവില കുതിച്ചപ്പോള്‍ ഉള്ളി കളളന്‍മാരും പെരുകുന്നു; പൂനെയില്‍ 58 ചാക്ക് ഉള്ളി മോഷ്ടിച്ച 4 പേര്‍ പിടിയില്‍

പൂനെ: ഉള്ളിവില ക്രമാതീതമായി ഉയര്‍ന്നതോടെ രാജ്യത്ത് ഉള്ളി മോഷണം പെരുകുന്നു. ഇന്നലെ പൂനെയില്‍ നിന്ന് 58 കിലോ ഉള്ളി മോഷ്ടിച്ച 4 പേരെയാണ് പൂനെ പോലിസ് അറസ്റ്റ് ചെയ്തത്. ഒരു കര്‍ഷകന്റെ വില്‍പനയ്ക്കു തയ്യാറാക്കിയ 2.35 ലക്ഷം രൂപ വിലവരുന്ന 58 ചാക്ക് ഉള്ളിയാണ് ഇവര്‍ മോഷ്ടിച്ചത്. കര്‍ഷകന്റെ സ്റ്റോര്‍ റൂം തകര്‍ത്ത് ഉള്ളി മോഷ്ടിച്ച ഇവര്‍ അതില്‍ കുറച്ചു ചാക്കുകള്‍ വിറ്റഴിക്കുകയും ചെയ്തു.

2 ലക്ഷം രൂപ വിലവരുന്ന 49 ചാക്ക് ഉള്ളി പോലിസ് പിടികൂടിയിട്ടുണ്ട്. ബാക്കി ചാക്കുകള്‍ ഇവര്‍ വിറ്റഴിച്ചതായി പോലിസ് പറഞ്ഞു. കര്‍ഷകന്റെ പരാതിയില്‍ ഒട്ടൂര്‍ പോലിസ് കേസെടുത്തു. ഒക്ടോബര്‍ 22നാണ് മോഷണം നടന്നത്. സിസിടിവി ഫൂട്ടേജ് കേന്ദ്രീകരിച്ച് നടന്ന അന്വേഷണം വഴിയാണ് മോഷ്ടാക്കളെ പിടികൂടാനായത്. പിടികൂടിയ ഉടന്‍ മോഷ്ടാക്കള്‍ എല്ലാം തുറന്നുപറഞ്ഞു. പ്രതികളെ കോടതിയില്‍ ഹാജരാക്കി. നേരത്തെയും പൂനെയില്‍ നിന്ന് നിരവധി ഉള്ളിമോഷണ പരാതികള്‍ ഉയര്‍ന്നിരുന്നു.

http://www.jginews.in/karat-rasak-argument-against-customs-in-gold-smuggling-case/

മൊറട്ടോറിയം കാലത്തെ കൂട്ടുപലിശ നവംബര്‍ അഞ്ചോടെ വായ്പയെടുത്തവരുടെ അക്കൗണ്ടിലെത്തും

മൊറട്ടോറിയം കാലത്തെ കൂട്ടുപലിശ ഒഴിവാക്കുന്നതിനുള്ളതുക ധനകാര്യസ്ഥാപനങ്ങള്‍ നവംബര്‍ അഞ്ചോടെ വായ്പെടുത്തവരുടെ അക്കൗണ്ടില്‍ വരവുവെയ്ക്കും. മൊറട്ടോറിയം കാലയളവിലെ പലിശയ്ക്കുമേലുള്ള പലിശയാകും വരവുവയെക്കുക. രണ്ടുകോടി രൂപവരെയുള്ള വായ്പയ്ക്കാണിത് ബാധകം. എക്സ് ഗ്രേഷ്യയെന്നപേരിലാണ് സര്‍ക്കാര്‍ ഈതുക അനുവദിക്കുന്നത്. മാര്‍ച്ച് ഒന്നുമുതല്‍ ഓഗസ്റ്റ് 31വരെയുള്ള കാലയളവിലെ കൂട്ടുപലിശയാണ് വായ്പകൊടുത്ത സ്ഥാപനങ്ങള്‍ വഴി ഉപഭോക്താവിലെത്തുക. ഈതുക വായ്പ അക്കൗണ്ടിലേയ്ക്ക് ചേര്‍ക്കും.

ദീപാവലിക്കുമുമ്പ് ആനുകൂല്യം നല്‍കണമെന്ന സുപ്രീം കോടതിയുടെ ഉത്തവിനെതുടര്‍ന്നാണ് പെട്ടെന്ന് തീരുമാനമുണ്ടായത്. ഇങ്ങനെ വരവുവെയ്ക്കുന്നതുക ഡിസംബര്‍ 15ഓടെ വായ്പാദാതാക്കള്‍ക്ക് സര്‍ക്കാര്‍ കൈമാറും.

ആര്‍ക്കൊക്കെ ഗുണംലഭിക്കും?

രണ്ടുകോടി രൂപയില്‍ത്താഴെയുള്ള വായ്പയെടുത്തവര്‍ക്കും രണ്ടുകോടിയില്‍ത്താഴെമാത്രം തരിച്ചടവ് ബാക്കിയുള്ളവര്‍ക്കുമാണ് എക്സ്ഗ്രേഷ്യ നല്‍കുന്നത്. മൊറട്ടോറിയം തുടങ്ങുന്നതിന്റെ തലേന്നുവരെ, അതായത് ഫെബ്രുവരി 29 വരെ നിഷ്‌ക്രിയ ആസ്തി (എന്‍.പി.എ.) അല്ലാത്ത വായ്പകള്‍ക്കാണ് ആനുകൂല്യം. മൊറട്ടോറിയം മുഴുവനായോ ഭാഗികമായോ എടുത്തവര്‍ക്കും അല്ലാത്തവര്‍ക്കും (മൊറട്ടോറിയം കാലയളവിലും തിരിച്ചടവ് കൃത്യമായി നല്‍കിയവര്‍) ഒരുപോലെയാണ് ആനുകൂല്യം.

ചെറുകിട, ഇടത്തരം വ്യവസായങ്ങളെടുത്ത (എം.എസ്.എം.ഇ.) വായ്പകള്‍, വിദ്യാഭ്യാസ, ഭവന, വീട്ടുപകരണ വായ്പകള്‍, ക്രെഡിറ്റ് കാര്‍ഡ് കുടിശ്ശിക, വാഹനവായ്പ, വ്യക്തിഗതവായ്പ, ഉപഭോക്തൃവായ്പ എന്നിവയ്ക്കാണ് ആനുകൂല്യം.

ഏതെല്ലാം ബാങ്കുകളിലെ വായ്പകള്‍?

പൊതുമേഖലാബാങ്കുകള്‍, ബാങ്കിങ് കമ്പനികള്‍, സഹകരണബാങ്കുകള്‍ (അര്‍ബന്‍ സഹകരണബാങ്ക്, സംസ്ഥാന സഹകരണ ബാങ്ക്, ജില്ലാ സെന്‍ട്രല്‍ സഹകരണ ബാങ്ക്), റീജ്യണല്‍ റൂറല്‍ ബാങ്ക്, അഖിലേന്ത്യാ ധനകാര്യ സ്ഥാപനം, ബാങ്കിങ് ഇതര ധനകാര്യ കമ്പനി, റിസര്‍വ് ബാങ്കില്‍ രജിസ്റ്റര്‍ചെയ്ത ഹൗസിങ് ഫിനാന്‍സ് കമ്പനി, നാഷണല്‍ ഹൗസിങ് ബാങ്ക് എന്നിവയില്‍നിന്നെടുത്ത വായ്പകള്‍ക്കാണ് എക്സ്ഗ്രേഷ്യ നല്‍കുന്നത്. ബാങ്കിങ് ഇതര ധനകാര്യകമ്പനി, മൈക്രോ ഫിനാന്‍സ് ഇന്‍സ്റ്റിറ്റിയൂഷന്‍ എന്നിവ റിസര്‍വ് ബാങ്ക് അംഗീകരിച്ച സെല്‍ഫ് റെഗുലേറ്ററി ഓര്‍ഗനൈസേഷനില്‍ (എസ്.ആര്‍.ഒ.) അംഗമായിരിക്കണം.

എത്രതുക അക്കൗണ്ടിലെത്തും?

അമ്പതുലക്ഷംരൂപ അടയ്ക്കാന്‍ ബാക്കിയുള്ള ഭവനവായ്പയ്ക്ക് ഉപഭോക്താവിന് ആനുകൂല്യമായി ലഭിക്കുക 12,425 രൂപമാത്രമായിരിക്കും. ആറുമാസത്തേക്ക് എട്ടുശതമാനം നിരക്കില്‍ രണ്ടുലക്ഷം രൂപ സാധാരണപലിശയും 2,12,425 രൂപ കൂട്ടുപലിശയും വരുന്നുണ്ടെന്ന് കണക്കാക്കിയാല്‍, ഇവ തമ്മിലുള്ള വ്യത്യാസമായ തുകയാണ് എക്സ് ഗ്രേഷ്യയായി ലഭിക്കുക. 12,425 രൂപയായിരിക്കും ഈതുക

ഒരു മുഴം കയറില്‍ ജീവനെ കളയുന്ന ബാല്യങ്ങള്‍; കേരളത്തെ ഞെട്ടിച്ച് പുതിയ റിപ്പോര്‍ട്ടിങ്ങനെ

ആത്മഹത്യ എന്നത് ഒന്നിനും പരിഹാരമല്ലെന്ന് നാഴികയ്ക്ക് നാല്‍പത് വട്ടം നാം പറയുമ്പോഴും കേരളത്തില്‍ ഇന്ന് ശൈശവ ബാല്യങ്ങള്‍ ആത്മഹത്യയുടെ കൈകളിലാണ്. ഈ വര്‍ഷം മാത്രം ഇതുവരെ സംസ്ഥാനത്ത് ഇതുവരെ 158 കുട്ടികള്‍ ആത്മഹത്യ ചെയ്തുവെന്ന് റിപ്പോര്‍ട്ട്. സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റിയാണ് കുട്ടികളുടെ ആത്മഹത്യ കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കുട്ടികളുടെ മാനസിക പ്രശ്‌നങ്ങള്‍ മാതാപിതാക്കള്‍ക്ക് മനസിലാക്കാന്‍ സാധിക്കുന്നില്ലെന്നും കുട്ടികളും രക്ഷിതാക്കളും തമ്മിലുള്ള അകല്‍ച്ചയും പരിചരണക്കുറവുമാണ് കൂടുതല്‍ പേരെയും ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിക്കുന്ന കാരണമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. പഠന സംബന്ധമായതോ സ്‌കൂള്‍ സംബന്ധമായതോ ആയ യാതൊരു പ്രശ്‌നമോ സമ്മര്‍ദമോ ഇല്ലാതിരുന്ന ലോക്ഡൗണ്‍ കാലത്താണ് ഏറ്റവും് കൂടുതല്‍ കുട്ടികള്‍ ആത്മഹത്യ ചെയ്തതെന്ന റിപ്പോര്‍ട്ട് ഞെട്ടിക്കുന്നതാണ്. പല കുട്ടികളും മാതാപിതാക്കളുമായി കൃത്യമായ ആശയവിനിമയം ഇല്ലാത്തതും ഇതിനൊരു കാരണമാണ്.

ആത്മഹത്യ ചെയ്ത കുട്ടികളില്‍ 50 പേര്‍ പഠിപ്പില്‍ മിടുക്കരായിരുന്നു. 7 പേര്‍ പഠനത്തില്‍ ശരാശരിക്കാരായിരുന്നു. ആത്മഹത്യാ സാധ്യതയുള്ള കുട്ടികളെ കണ്ടെത്താനുള്ള ശ്രമം എല്ലാ തലങ്ങളിലും ഉണ്ടാവണമെന്നും കമ്മിറ്റി ശുപാര്‍ശ ചെയ്യുന്നു. കുടുംബത്തില്‍ നിന്ന് തന്നെ ഇതിനുള്ള നടപടികള്‍ ഉണ്ടാവേണ്ടതുണ്ട്.

കുട്ടികളെ വൈകാരികമായി തളര്‍ത്തുന്നതും ശാരീരികമായി ഉപദ്രവിക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഒഴിവാക്കി കുടുംബത്തില്‍ പോസിറ്റീവ് പാരന്റിങ് പ്രോത്സാഹിപ്പിക്കണം. അതുപോലെ ശാരീരികമായി ഉപദ്രവിക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഒഴിവാക്കി കുട്ടികളോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കാന്‍ സമയം കണ്ടെത്തണമെന്നും കമ്മിറ്റി ശുപാര്‍ശ ചെയ്യുന്നു.

ആത്മഹത്യ ചെയ്തവരില്‍ ഏറെയും പെണ്‍കുട്ടികളും പ്രായം കുറഞ്ഞവരില്‍ ആണ്‍കുട്ടികളുമാണെന്നും കണ്ടെത്തി. രക്ഷിതാക്കളുടെ വഴക്കാണ് 19 കുട്ടികളുടെ മരണത്തിന് കാരണമായതെങ്കില്‍ പ്രണയവുമായി ബന്ധപ്പെട്ട കാരണങ്ങളാണ് 14 കുട്ടികള്‍ ജീവനൊടുക്കാന്‍ കാരണമെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. എന്നാല്‍ പോലീസിന്റെ കണക്കില്‍ മാര്‍ച്ച് 23 മുതല്‍ സെപ്തംബര്‍ ഏഴ് വരെ 173 കുട്ടികളാണ് ആത്മഹത്യ ചെയ്തത്. ഇത് കമ്മിറ്റിയുടെ റിപ്പോര്‍ട്ടിനേക്കാള്‍ വളരെ കൂടുതലാണ്.

കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ആത്മഹത്യ ചെയ്തത് 142 കുട്ടികളായിരുന്നുവെന്നും പോലീസിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. അണുകുടുംബത്തില്‍ പെട്ട കുട്ടികളാണ് ആത്മഹത്യ ചെയ്തവരില്‍ 83 ശതമാനവും. ഫെബ്രുവരി മുതല്‍ ജൂലൈ 31 വരെയുള്ള കണക്കുകളില്‍ മലപ്പുറം ജില്ലയിലാണ് കൂടുതല്‍കുട്ടികള്‍ ആത്മഹത്യ ചെയ്തത്. 22 കുട്ടികളാണ് മലപ്പുറത്ത് ആത്മഹത്യ ചെയ്തത്. തിരുവനന്തപുരം ജില്ലയില്‍ 21ഉം തൃശൂരില്‍ 18 കുട്ടികളുമാണ് ആത്മഹത്യ ചെയ്തത്.

ആത്മഹത്യ ചെയ്ത 158 പേരില്‍ 90 പേരും പെണ്‍കുട്ടികളാണ്. തൃശ്ശൂര്‍ ജില്ലയില്‍ 18 കുട്ടികള്‍ ആത്മഹത്യ ചെയ്തതില്‍ 13 പേരും പെണ്‍കുട്ടികളാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 15 മുതല്‍ 18 വരെ വയസ്സുള്ള കുട്ടികളാണ് ജീവനൊടുക്കിയവരില്‍ ഏറെപ്പേരും. ഇതിലും പെണ്‍കുട്ടികളാണ് കൂടുതലെന്ന് ശ്രീലേഖ കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. അനുപമ ടി വി, ടി കെ ആനന്ദി, അനില്‍ പ്രഭാകരന്‍, ഡോ. ജയപ്രകാശ് എന്നിവരായിരുന്നു കമ്മിറ്റി അംഗങ്ങള്‍.

അതേ സമയം ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ടില്‍ രാജ്യത്ത് ഏറ്റവും കൂടിയ ആത്മഹത്യ നിരക്കുള്ള നഗരം കൊല്ലമാണ്.

കേരളത്തിലെ ആത്മഹത്യനിരക്ക്
2017- 22.6
2018- 23.5
4.7 ശതമാനം വര്‍ധന
2017- 7870
2018- 8237
കൊല്ലത്തെ ആത്മഹത്യനിരക്കില്‍ 4.8 ശതമാനം കുറവ്
ആത്മഹത്യകള്‍
2017- 413
2018- 393
ആത്മഹത്യനിരക്ക്
2018- 35.4
2017- 37.2
25 കര്‍ഷകര്‍
2018-ല്‍ 25 കര്‍ഷകര്‍ കേരളത്തില്‍ ആത്മഹത്യചെയ്തു. 2017-ല്‍ ഇത് 42 ആയിരുന്നു. കര്‍ഷകത്തൊഴിലാളികള്‍ ഉള്‍പ്പെടെ കാര്‍ഷികമേഖലയുമായി ബന്ധപ്പെട്ട് പണിയെടുക്കുന്ന 211 പേര്‍ 2018-ല്‍ ആത്മഹത്യചെയ്തു.
375 വിദ്യാര്‍ഥികള്‍
വിദ്യാര്‍ഥികളുടെ ആത്മഹത്യയില്‍ കുറവുണ്ടായി. 375 പേരാണ് 2018-ല്‍ ജിവനൊടുക്കിയത്. 177 ആണ്‍കുട്ടികളും 198 പെണ്‍കുട്ടികളും. 2017-ല്‍ 410 ആയിരുന്നു.
646 വ്യാപാരികള്‍
വ്യാപാരികളുടെ ആത്മഹത്യയില്‍ വന്‍ വര്‍ധന. 484-ല്‍നിന്ന് 646 ആയി. പ്രകൃതിദുരന്തങ്ങളും സാമ്ബത്തിക മാന്ദ്യവും വ്യാപാര പരാജയവുമൊക്കെയാണ് കാരണം.
കൂടുതലും തൂങ്ങിമരണം
കേരളത്തില്‍ അത്മഹത്യയില്‍ കൂടുതലും തൂങ്ങിമരണം. 2018-ല്‍ 6156 പേരാണ് തൂങ്ങിമരിച്ചത്. 987 പേര്‍ വിഷം കഴിച്ചു മരിച്ചു. തീവണ്ടിക്കു തലവെച്ചു മരിച്ചത് 83 പേരാണ്. 287 പേര്‍ തീകൊളുത്തി മരിച്ചു. ഇതില്‍ 196 പേരും സ്ത്രീകളാണ്.

പ്രമേഹവും രക്തസമ്മര്‍ദ്ദവും ഉള്ളവര്‍ക്ക് കോവിഡ് ബാധിച്ച് മരണപ്പെടാന്‍ സാധ്യത കൂടുതല്‍

തിരുവനന്തപുരം: പ്രമേഹവും, ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും ഉള്ളവര്‍ക്കിടയിലാണ് കോവിഡ് മരണങ്ങള്‍ കൂടുതല്‍ ഉണ്ടാവാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്. മറ്റ് അസുഖങ്ങള്‍ ഒന്നും ഇല്ലാത്തവര്‍ക്കിടയില്‍ 0.8 ശതമാനം പേര്‍ മാത്രമാണ് കോവിഡ് ബാധ മൂലം മരണപ്പെട്ടത്. റിവേഴ്‌സ് ക്വാറന്റീന്‍ പരാജയപ്പെട്ടതിനാല്‍ 24 ശതമാനം കോവിഡ് രോഗികള്‍ മരിച്ചതായും ആരോഗ്യവകുപ്പിന്റെ ഡെത്ത് ഓഡിറ്റ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

ഓഗസ്റ്റ്, സെപ്തംബര്‍ മാസങ്ങളില്‍ മൂന്ന് ഘട്ടമായാണ് കോവിഡ് മരണങ്ങളുടെ പഠനം നടത്തിയത്. പഠനത്തിനായി 252 കോവിഡ് മരണങ്ങളാണ് തെരഞ്ഞെടുത്തത്. തുടര്‍ന്നുള്ള വിശദമായ പഠനത്തില്‍ 252 ല്‍ 223 മരണം മാത്രമാണ് കോവിഡ് മൂലം ആണെന്ന് സ്ഥിരീകരിച്ചത്. ബാക്കി 20 മരണം കോവിഡ് മൂലമല്ലെന്നും, 9 മരണങ്ങളുടെ കാരണം വ്യക്തമായിട്ടില്ല.

എല്ലാ ജനങ്ങള്‍ക്കും സൗജന്യ കോവിഡ് വാക്‌സിന്‍ നല്‍കുമെന്ന് കേന്ദ്രമന്ത്രി

കോവിഡ് മഹാമാരി രാജ്യത്ത് കുറയുന്നതിനിടെ ഗംഭീര വാഗ്ദാനുവമായി കേന്ദ്രമന്ത്രി പ്രതാപ് സാരംഗി. ഇന്ത്യയിലെ എല്ലാ ജനങ്ങള്‍ക്കും സൗജന്യ കോവിഡ് വാക്‌സിന്‍ നല്‍കുമെന്നാണ് കേന്ദ്രമന്തിയായ പ്രതാപ് സാരംഗി പ്രഖ്യാപിച്ചത്. എല്ലാവര്‍ക്കും സൗജന്യമായി വാക്‌സിന്‍ വിതരണം ചെയ്യുമെന്ന് പ്രധാനമന്ത്രി അറിയിച്ചിട്ടുണ്ട്. ഒരാള്‍ക്ക് 500 രൂപയായിരിക്കും വാക്‌സിന്‍ വിതരണത്തിന് ചെലവ് വരികയെന്നും അദ്ദേഹം പറഞ്ഞു. ഒഡീഷയില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ബാലസോര്‍ മണ്ഡലത്തില്‍ പ്രചരണത്തിനെത്തിയതായിരുന്നു കേന്ദ്രമന്ത്രി.

നേരത്തെ ബീഹാറില്‍ അധികാരത്തിലെത്തിയാല്‍ സൗജന്യമായി കോവിഡ് വാക്‌സിന്‍ വിതരണം ചെയ്യുമെന്ന് ബിജെപി പ്രകടന പത്രികയില്‍ പറഞ്ഞിരുന്നു. ഇതിനെതിരെ വ്യാപക പ്രതിഷേധവും ഉയര്‍ന്നിരുന്നു. മറ്റ് സംസ്ഥാനങ്ങള്‍ പാകിസ്ഥാനിലോ ബംഗ്ലാദേശിലോ ആണോയെന്ന ചോദ്യവുമായി പല പ്രതിപക്ഷ പാര്‍ട്ടികളും രംഗത്തെത്തുകയും ചെയ്തിരുന്നു.

തമിഴ്‌നാട്, മധ്യപ്രദേശ്,അസം, പുതുച്ചേരി തുടങ്ങിയ സംസ്ഥാനങ്ങളും വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന് അറിയിച്ചിരുന്നു. രാജ്യം മുഴുവന്‍ വാക്‌സിന്‍ സൗജന്യമായി നല്‍കണമെന്ന് അറിയിച്ചിരുന്നു. രാജ്യം മുഴുവന്‍ സൗജന്യമായി നല്‍കണമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ആവശ്യപ്പെട്ടിരുന്നു.

മൊറട്ടോറിയം കാലത്തെ പിഴപ്പലിശ ഒഴിവാക്കി കേന്ദ്രസര്‍ക്കാര്‍; മാര്‍ഗരേഖ പുറത്തിറങ്ങി

കോവിഡ് പശ്ചാത്തലത്തില്‍ മൊറട്ടോറിയം കാലത്തെ ബാങ്ക് വായ്പകളുടെ പിഴപ്പലിശ ഒഴിവാക്കിക്കൊണ്ടുള്ള മാര്‍ഗരേഖ പുറത്തിറങ്ങി. സുപ്രീംകോടതി നിര്‍ദ്ദേശപ്രകാരമാണ് നടപടി. കേന്ദ്ര ധനമന്ത്രാലയമാണ് മാര്‍ഗരേഖ പുറത്തിറക്കിയത്. രണ്ട് കോടി രൂപ വരെയുളള വായ്പകളുടെ പിഴപ്പലിശയാണ് ഒഴിവാക്കുക.

പിഴപ്പലിശ ഒഴിവാക്കാന്‍ സര്‍ക്കാര്‍ 6500 കോടി രൂപയാണ് ബാങ്കുകള്‍ക്ക് നല്‍കുന്നത്. മൊറട്ടോറിയം കാലത്തെ വായ്പകളുടെ പലിശ കൂടി ഒഴിവാക്കണമെന്ന ആവശ്യവും സുപ്രീംകോടതിക്ക് മുമ്പിലുണ്ട്. അക്കാര്യങ്ങള്‍ നവംബര്‍ രണ്ടിന് കോടതി പരിശോധിക്കും. ഭവന, വിദ്യാഭ്യാസ, വാഹന വായ്പകള്‍, ക്രെഡിറ്റ് കാര്‍ഡ് വായ്പകള്‍, എം.എസ്.എം.ഇ വായ്പകള്‍ തുടങ്ങിയവയുടെ കൂട്ടുപലിശയാണ് ഒഴിവാക്കുക.

വോട്ടര്‍പട്ടികയില്‍ പേരില്ലാത്തവര്‍ക്ക് ഈ മാസം 27 മുതല്‍ 31 വരെ പേര് ചേര്‍ക്കാന്‍ അവസരം

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് സംബന്ധിച്ച് വോട്ടര്‍ പട്ടികയില്‍ പേര് ഇല്ലാത്തവര്‍ക്ക് പേര് ചേര്‍ക്കാന്‍ വീണ്ടും അവസരം ലഭിക്കും. ഒക്ടോബര്‍ 27 മുതല്‍ 31 വരെ പട്ടികയില്‍ ഇല്ലാത്തവര്‍ക്ക് പേര് ചേര്‍ക്കാന്‍ കഴിയുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി.ഭാസ്‌കരന്‍ പറഞ്ഞു.

വോട്ടര്‍ പട്ടികയില്‍ നിന്നും പേരുകള്‍ ഒഴിവാക്കുന്നതിനും ഉള്‍ക്കുറിപ്പുകള്‍ തിരുത്തുന്നതിനുമുളള അപേക്ഷകളും 27 മുതല്‍ സമര്‍പ്പിക്കാന്‍ സാധിക്കും. പേരുകള്‍ ചേര്‍ക്കുന്നതിനും തിരുത്തലുകള്‍ വരുത്തുന്നതിനും സ്ഥാനമാറ്റം നടത്തുന്നതിനും 'lsgelection.kerala.gov.in' എന്ന വെബ്സൈറ്റില്‍ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം.

941 ഗ്രാമപഞ്ചായത്തുകള്‍, 86 മുനിസിപ്പാലിറ്റികള്‍, ആറു കോര്‍പ്പറേഷനുകള്‍ എന്നീ സ്ഥാപനങ്ങളിലെ അന്തിമ വോട്ടര്‍പട്ടിക ഒക്ടോബര്‍ ഒന്നിന് പ്രസിദ്ധീകരിച്ചു. ഒക്ടോബര്‍ ഒന്നിന് പ്രസിദ്ധീകരിച്ച അന്തിമ വോട്ടര്‍പട്ടികയില്‍ 1,29,25,766 പുരുഷര്‍, 1,41,94,775 സ്ത്രീകള്‍ 282 ട്രാന്‍സ്ജെന്റര്‍മാര്‍ എന്നിങ്ങനെ 2,71,20,823 വോട്ടര്‍മാരാണ് ഉള്‍പ്പെട്ടത്.

http://www.jginews.in/ksrtc-decreasing-ticket-price-to-increase-passengers/

കോവിഡ് ബാധിച്ച് മരണപ്പെടുന്നവരുടെ മുഖം കുടുംബാംഗങ്ങള്‍ക്ക് കാണാന്‍ അനുമതി; മാര്‍ഗനിര്‍ദേശങ്ങള്‍ പ്രഖ്യാപിച്ചു

കോവിഡ് മൂലം മരണപ്പെടുന്നവരെ അവസാനമായി ഇനിയൊന്ന് കാണാം. കോവിഡ് ബാധിച്ച് മരണമടയുവരുടെ മുഖം അടുത്ത ബന്ധുക്കള്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് കാണുവാനുള്ള അനുവാദം നല്‍കാന്‍ തീരുമാനിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി കെ.കെ ശൈലജ. എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ച് കൊണ്ട് ജീവനക്കാരന് മൃതദേഹത്തിന്റെ മുഖം വരുന്ന ഭാഗത്തെ കവറിന്റെ സിബ് തുറന്ന് അടുത്ത ബന്ധുക്കള്‍ക്ക് കാണിക്കുവാനുള്ള അവസരമാണ് നല്‍കുന്നത്. കൊവിഡ് മൂലം മരണമടഞ്ഞവരുടെ മൃതദേഹം സംസ്‌കരിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ സംബന്ധിച്ച് എസ്.ഒ.പി.യും ഡെഡ് ബോഡി മാനേജ്മെന്റും മാര്‍ഗനിര്‍ദേശങ്ങളും തദ്ദേശ സ്വയംഭരണ വകുപ്പ് പുറപ്പെടുവിച്ചു.

കോവിഡ് ബാധിച്ച് മരണപ്പെട്ടയാളുടെ മുതദേഹത്തില്‍ നിന്നും വളരെ പെട്ടെന്ന് രോഗവ്യാപനം ഉണ്ടാകാനുള്ള സാധ്യതയുണ്ട്. അിനാല്‍ തന്നെ മൃതദേഹം നേരിട്ട് കാണാനോ സംസ്‌കരിക്കാന്‍ ഒത്തുകൂടാനോ പാടില്ലെന്നും രോഗവ്യാപനം ഉണ്ടാവാതിരിക്കാന്‍ എല്ലാവരും ജാഗ്രതയോടെ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും മന്ത്രി വ്യക്തമാക്കി.

നിശ്ചിത അകലം പാലിച്ച് മതഗ്രന്ഥങ്ങള്‍ വായിക്കുക, മന്ത്രങ്ങള്‍ ഉരുവിടുക തുടങ്ങിയ മതപരമായ മറ്റ് ചടങ്ങുകള്‍ ശരീരത്തില്‍ സ്പര്‍ശിക്കാതെ ചെയ്യാവുന്നതാണ്. ഒരു കാരണവശാലും മൃതദേഹം സ്പര്‍ശിക്കാനോ കുളിപ്പിക്കാനോ ചുംബിക്കാനോ കെട്ടിപ്പിടിക്കാനോ പാടില്ല. 60 വയസിന് മുകളില്‍ പ്രായമുളളവര്‍, 10 വയസില്‍ താഴെയുള്ള കുട്ടികള്‍, മറ്റ് രോഗങ്ങളുളളവര്‍ എന്നിവര്‍ മൃതദേഹവുമായി നേരിട്ട് ഒരു സമ്പര്‍ക്കവും ഉണ്ടാകാന്‍ പാടില്ല.

മൃതദേഹങ്ങളില്‍ നിന്നുള്ള അണുബാധ തടയുന്നതിനായി വളരെ ആഴത്തില്‍ കുഴിയെടുത്ത് സംസ്‌കരിക്കേണ്ടതാണ്. ഇതിനുള്ള മാര്‍ഗ നിര്‍ദേശങ്ങളും മേല്‍നോട്ടവും അതത് സ്ഥലത്തെ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ നേരിട്ട് നല്‍കുന്നതാണ്. സംസ്‌കരിക്കുന്ന സ്ഥലത്ത് വളരെ കുറച്ച് ആള്‍ക്കാര്‍ മാത്രമേ പങ്കെടുക്കാവൂ. അവരെല്ലാം തന്നെ ഒത്തുകൂടാതെ സുരക്ഷിത അകലം പാലിക്കണം.

കൊവിഡ് ബാധിച്ച രോഗി മരണപ്പെട്ടാല്‍ പരിശീലനം ലഭിച്ച ആശുപത്രി ജീവനക്കാര്‍ മൃതദേഹം ട്രിപ്പിള്‍ ലെയര്‍ ഉപയോഗിച്ച് പൊതിഞ്ഞുകെട്ടി അണുവിമുക്തമാക്കി പ്രത്യേക സ്ഥലത്ത് സൂക്ഷിക്കേണ്ടതാണ്. മൃതദേഹം പായ്ക്ക് ചെയ്യാനും അണുവിമുക്തമാക്കാനും കൈകാര്യം ചെയ്യാനും ജീവനക്കാര്‍ക്ക് ആശുപത്രികളില്‍ പരിശീലനം നല്‍കിയിട്ടുണ്ട്. മൃതദേഹവുമായി സമ്പര്‍ക്കം പുലര്‍ത്തുന്നവര്‍ വ്യക്തിഗത സുരക്ഷാ ഉപകരണമായ പി.പി.ഇ.കിറ്റ് ധരിക്കേണ്ടതാണ്.

ആരോഗ്യ പ്രവര്‍ത്തകരുടെ സഹായത്തോടെ ആവശ്യമായ മുന്നൊരുക്കത്തോടെ വേണം മൃതദേഹം സംസ്‌കരിക്കേണ്ട സ്ഥലത്തെത്തിക്കേണ്ടത്. സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം കൊണ്ടുപോയ വാഹനവും സ്ട്രക്ച്ചറും അണുവിമുക്തമാക്കണം. ശ്മശാനത്തിലെ ജീവനക്കാരുടെ ഡ്യൂട്ടി, അവധി തുടങ്ങിയ വിവരങ്ങള്‍ കൃത്യമായി രേഖപ്പെടുത്തി സൂക്ഷിക്കണം. ജീവനക്കാര്‍ കൈകള്‍ വൃത്തിയാക്കല്‍, മാസ്‌ക്, ഗ്ലൗസ് എന്നിവ ധരിക്കല്‍ തുടങ്ങിയവയില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ നിര്‍ബന്ധമായും പാലിക്കണം. സംസ്‌കാരത്തില്‍ പങ്കെടുക്കുന്നവര്‍ എല്ലാവരും ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങളനുസരിച്ച് വീട്ടിലെ നിരീക്ഷണത്തില്‍ കഴിയേണ്ടതാണ്.

http://www.jginews.in/police-suspecting-human-organ-mafia-working-in-state-investigation-startred/

ഒ രക്തഗ്രൂപ്പുള്ളവര്‍ക്ക് കൊവിഡ് വൈറസ് ബാധയേല്‍ക്കാനുള്ള സാധ്യത കുറവെന്ന് പഠന റിപ്പോര്‍ട്ട്

ലോകമെങ്ങും കോവിഡ് വീണ്ടും പിടിമുറുക്കുകയാണ്. കോവിഡിനെ തുരത്താനുള്ള വാക്‌സിന്‍ പരീക്ഷണവും തകൃതിയായി നടക്കുന്നുണ്ട്. എന്നാല്‍ ലണ്ടനിലെ അഡ്വാന്‍സ് ജേണല്‍ നടത്തിയ പുതിയ പ്രഖ്യാപനം ഇത്തിരി ആശ്വാസം പകരുന്നതാണ്. ഒ രക്ത ഗ്രൂപ്പുള്ളവര്‍ക്ക് കോവിഡ് വൈറസ് ബാധയേല്‍ക്കാനുള്ള സാധ്യത കുറവാണെന്നാണ് പുതിയ കണ്ടെത്തലിലൂടെ മനസിലാക്കാന്‍ കഴിഞ്ഞത്.

രോഗബാധയേറ്റവരില്‍ മറ്റ് രക്തഗ്രൂപ്പുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഒ രക്തഗ്രൂപ്പുള്ള രോഗികള്‍ കുറവാണ്. ഇവര്‍ക്ക് രോഗം പിടിപെട്ടാലും അതില്‍ തീവ്രത കുറവായിരിക്കും. വിഷയത്തില്‍ കുടുതല്‍ പഠനം നടത്തണമെന്നും ഗവേഷകര്‍ അറിയിച്ചു. എ, ബി, എബി എന്നീ ബ്ലഡ് ഗ്രൂപ്പിലുള്ളവരാണ് കൂടുതല്‍ രോഗബാധിതരാകുന്നതെന്നും പഠനം അവകാശപ്പെടുന്നു.

ഡെന്‍മാര്‍ക്കില്‍ നടത്തിയ പഠനമനുസരിച്ച് കൊവിഡ് ബാധിതരായ 7,422 പേരില്‍ 34.4 ശതമാനം മാത്രമാണ് ഒ ഗ്രൂപ്പില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ഇതില്‍ 44.4 ശതമാനമാണ് എ ഗ്രൂപ്പിലുള്ളവര്‍. ജനസംഖ്യയുടെ 62 ശതമാനത്തിന്റെ റിപ്പോര്‍ട്ട് മാത്രമാണിത്. അതുകൊണ്ട് തന്നെ വിഷയത്തില്‍ വിശദമായ പഠനം വേണമെന്നാണ് ഗവേഷകര്‍ അഭിപ്രായപ്പെടുന്നത്.

ഇഡിയുടെ നിര്‍ദേശ പ്രകാരം കെഎം ഷാജി എംഎല്‍എയുടെ വീട് അളക്കുന്നു

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നിര്‍ദേശ പ്രകാരം കെ.എം.ഷാജി എംഎല്‍എയുടെ വീട് അളക്കുന്നു. കോഴിക്കോട് നഗരസഭാ ഉദ്യോഗസ്ഥരാണ് വീട് അളക്കുന്നത്. കണ്ണൂര്‍ അഴീക്കോട് സ്‌കൂളിന് പ്ലസ്ടു അനുവദിക്കാന്‍ കെ.എം.ഷാജി എംഎല്‍എ 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന പരാതിയില്‍ അന്വേഷണം പുരോഗമിക്കവെയാണ് ഇപ്പോള്‍ വീട് അളക്കുന്നത്. കൂടാതെ പ്ലസ്ടു അനുവദിക്കുന്നതിനായി കെഎം ഷാജി എംഎല്‍എ 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന പരാതിയില്‍ കള്ളപ്പണം വെളുപ്പിക്കല്‍ ആക്ട് പ്രകാരമുള്ള നടപടികളിലേക്ക് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കടന്നു.

2013-2014 കാലയളവില്‍ കണ്ണൂര്‍ അഴിക്കോട് ഹൈസ്‌കൂളിന് ഹയര്‍സെക്കന്‍ഡറി അനുവദിക്കുന്നതിനായി കെ.എം ഷാജി എംഎല്‍എ 25 ലക്ഷം രൂപ വാങ്ങിയെന്ന പരാതിയിലാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം പുരോഗമിക്കുന്നത്. എംഎല്‍എ കോഴ വാങ്ങിയത് ലീഗ് നേതൃത്വത്തിന്റെ അറിവോടെയാണെന്ന പരാതിയില്‍ ലീഗ് നേതാക്കളില്‍ നിന്ന് ഇഡി ഇന്നലെ മൊഴിയെടുത്തിരുന്നു.

സാധാരണക്കാരെ കരയിപ്പിച്ച് ഉള്ളിവില; വില കുറയ്ക്കാന്‍ ഭക്ഷ്യവകുപ്പ് ഇടപെടുന്നു

NEWS DESK

ഇനി പഴയ രീതിയില്‍ ഉള്ളി കൂട്ടിയൊരു കറി വെക്കാന്‍ ഇത്തിരി പാടുപെടും. അത്രയ്ക്ക് മുകളിലോട്ടാണ് ഉള്ളിയുടെ വില അനുദിനം വര്‍ധിക്കുന്നത്. ഇതോടെ സവാളയുടെയും ഉള്ളിയുടെയും വില കുറയ്ക്കാനുള്ള തീരുമാനത്തിലാണ് ഭക്ഷ്യവകുപ്പ്. നാഫെഡ് വഴി ഉള്ള ഇറക്കുമതി ചെയ്യാനാണ് തീരുമാനം. ഈ വര്‍ഷം ആദ്യ മാസങ്ങളില്‍ ഇതുപോലെ ഉള്ളിവില വര്‍ധിച്ചപ്പോള്‍ നാഫെഡ് വഴി ഇറക്കുമതി ചെയ്താണ് പ്രശ്‌നം ഭക്ഷ്യവകുപ്പ് പരിഹരിച്ചത്.

കര്‍ണാടകയില്‍ നിന്നും മഹാരാഷ്ട്രയില്‍ നിന്നും ഉള്ള ഉള്ളി ഇറക്കുമതി കുറഞ്ഞതോടെയാണ് സംസ്ഥാനത്ത് ഉള്ളി വില കുത്തനെ ഉയര്‍ന്നത്. ഉള്ളിയ്ക്കും സവാളയ്ക്കും ഓരോ ദിവസവും പത്ത് രൂപ വെച്ചാണ് കൂടുന്നത്. ഇത് ജനങ്ങളുടെ ഭക്ഷ്യ ബജറ്റിനെ താളം തെറ്റിക്കുന്നുണ്ട്. ചാല ചന്തയില്‍ കഴിഞ്ഞ ദിവസം ഉള്ളിയ്ക്ക് 120 രൂപയും സവാളയ്ക്ക് 90 രൂപയുമായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് വില കുറയ്ക്കാന്‍ ഭക്ഷ്യവകുപ്പ് തീരുമാനിച്ചത്.

കളമശേരി മെഡിക്കല്‍ കോളജില്‍ കൊവിഡ് ബാധിതന്‍ മരിച്ച സംഭവം; പൊലീസ് അന്വേഷണം തുടങ്ങി

കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കൊവിഡ് ബാധിതന്‍ മരിച്ച സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. ഹാരിസിന്റെ മരണ സമയത്തെ ആശുപത്രിയിലെ ഡ്യൂട്ടി ഷിഫ്റ്റ് പൊലീസ് ആവശ്യപ്പെട്ടു. ആശുപത്രിയിലെ ഡോക്ടേഴ്സിന്റേയും ഇതര ജീവനക്കാരുടേയും മൊഴിയെടുക്കും.

മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കൊച്ചി സ്വദേശി ഹാരിസാണ് ആശുപത്രി ജീവനക്കാരുടെ ചികിത്സാ വീഴ്ചയെ തുടര്‍ന്ന് മരണപ്പെട്ടത്. ഓക്സിജന്‍ ലഭിക്കാതെയാണ് രോഗി മരിച്ചതെന്ന് നഴ്സിംഗ് ഓഫീസര്‍ വെളിപ്പെടുത്തുന്ന ശബ്ദു സന്ദേശം വലിയ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു.

മെഡിക്കല്‍ കോളജില്‍ ഇത്തരത്തിലുള്ള സംഭവങ്ങള്‍ മുന്‍പും ഉണ്ടായിട്ടുണ്ടെന്നും നഴ്സിംഗ് ഓഫീസര്‍ വെളിപ്പെടുത്തിയിരുന്നു. ശബ്ദു സന്ദേശം പുറത്തുവന്നതിന് പിന്നാലെ നഴ്സിംഗ് ഓഫീസറെ സസ്പെന്‍ഡ് ചെയ്തു. സംഭവത്തില്‍ ആരോഗ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിരുന്നു.

മാസ്‌ക് ഇടുമ്പോള്‍ കണ്ണട മങ്ങുന്ന പ്രശ്‌നത്തിന് ഒരു പരിഹാരം, വീഡിയോ വൈറല്‍

കണ്ണട എപ്പോഴും വെക്കുന്നവര്‍ക്ക് പുറത്തിറങ്ങുമ്പോള്‍ മാസ്‌കും കൂടി വെക്കേണ്ടി വരുമ്പോള്‍ അനുഭവിക്കേണ്ടിവരുന്ന പ്രധാന പ്രശ്നമാണ് കണ്ണട മങ്ങല്‍. ഇതുകാരണം കാഴ്ച പ്രശ്നമാകുന്നു. ബൈക്കുമായി പോകുന്നവര്‍ക്കും ഡ്രൈവര്‍മാര്‍ക്കുമെല്ലാം ഇത് വലിയ പ്രശ്നം സൃഷ്ടിക്കും.

എന്നാല്‍, ഇതിനിപ്പോള്‍ ഒരു പരിഹാരമായിരിക്കുകയാണ്. സാമൂഹിക മാധ്യമങ്ങളില്‍ സജീവമായ ഡോ.സൗമ്യ സരിനാണ് ഇതിനൊരു പ്രതിവിധി മുന്നോട്ടുവെക്കുന്നത്. ആദ്യം മാസ്‌ക് ശരിയായി വെച്ചതിന് ശേഷം കണ്ണട ധരിക്കുന്ന ശീലം വളര്‍ത്തിയെടുത്താല്‍ മൂടല്‍ പ്രശ്നം ഒഴിവാക്കാമെന്ന് ഡോ.സൗമ്യ പറയുന്നു.

വീഡിയോ കാണാം:

https://www.facebook.com/222717861646352/videos/375542863570806/?so=watchlist&rv=video_home_www_playlist_video_list

ഇഷ്‌കിലെ ഷെയ്‌ന്‍ നിഗത്തിന് പകരമാവില്ല; ഓഡിഷനില്‍ തന്നെ ഔട്ടായി അമീര്‍ ഖാന്റെ മകന്‍ ജുനൈദ്

യാതൊരു കഠിനാദ്ധ്വാനവുമില്ലാതെ കൂളായി സിനിമാലോകത്തേക്ക് ചുവട്‌വയ്ക്കുന്ന സ്‌റ്റാര്‍ കിഡ്സിന്റെ പേരില്‍ നിരവധി വിവാദങ്ങളാണ് ബോളിവുഡില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ സൂപ്പര്‍ താരം ആമിര്‍ ഖാന്റെ മകന്‍ ജുനൈദും ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കാനുള്ള ഒരുക്കത്തിലാണ്. പക്ഷേ, അരങ്ങേറ്റ സിനിമയ്ക്ക് വേണ്ടിയുള്ള ഓഡീഷനില്‍ ജുനൈദ് പരാജയപ്പെട്ടെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. അതും ഷെയ്‌ന്‍ നിഗം നായകനായെത്തിയ മലയാളച്ചിത്രം ' ഇഷ്‌കി'ന്റെ റിമേക്കിന് വേണ്ടി.

ആമിറിന്റെയും ആദ്യ ഭാര്യ റീന ദത്തയുടേയും മൂത്ത മകനാണ് ജുനൈദ്. ഇഷ്കിന്റെ ഹിന്ദി റീമേക്ക് നീരജ് പാണ്ഡെയാണ് നിര്‍മിക്കുന്നത്. ഈ ചിത്രത്തിലൂടെ തന്നെ ജുനൈദ് അരങ്ങേറ്റം കുറിക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഓഡീഷനില്‍ ജുനൈദ് പരാജയപ്പെടുകയായിരുന്നുവെന്നാണ് ഒരു ദേശീയ മാദ്ധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്. നാടകങ്ങളിലും മറ്റും സജീവമായ ജുനൈദ് നേരത്തെയും ചില ഓഡിഷനുകളില്‍ പങ്കെടുത്തിരുന്നു.

തന്റെ മകന് സിനിമയില്‍ അഭിനയിക്കണമെങ്കില്‍ ഓഡീഷനുകളില്‍ പങ്കെടുത്ത് ശരിയായ രീതിയില്‍ എത്തട്ടെയെന്നും താന്‍ അക്കാര്യത്തില്‍ ഇടപെടില്ലെന്നും ആമിര്‍ ഖാന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ലോസ്‌ആഞ്ചലസിലെ അമേരിക്കന്‍ അക്കാഡമി ഒഫ് ഡ്രാമാറ്റിക് ആര്‍ട്സില്‍ നിന്നും പരിശീലനം നേടിയ ജുനൈദ്, ആമിര്‍ നായകനായെത്തിയ രാജ്കുമാര്‍ ഹിരാനി ചിത്രം ' പികെ ' യില്‍ അസിസ്‌റ്റന്റ് ഡയറക്ടറായി പ്രവര്‍ത്തിച്ചിരുന്നു.

പാലത്തായി പീഡനം: പുതിയ അന്വേഷണ സംഘം വേണമെന്ന് ഹൈക്കോടതി, മേല്‍നോട്ടം ഐ ജി ശ്രീജിത്തില്‍ നിന്ന് മാറ്റണം

കൊച്ചി: പാലത്തായി പീഡനക്കേസില്‍ രണ്ടാഴ്ചയ്ക്കകം പുതിയ അന്വേഷണ സംഘം രൂപീകരിക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. ഐ ജി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലായിരിക്കണം സംഘം രൂപീകരിക്കേണ്ടതെന്ന് പറഞ്ഞ കോടതി നിലവിലെ അന്വേഷണ സംഘത്തിലുളളവര്‍ പുതിയ സംഘത്തില്‍ ഉണ്ടാവരുതെന്നും ആവശ്യപ്പെട്ടു. സംഘത്തിന്റെ മേല്‍നോട്ടം ഐ ജി ശ്രീജിത്തില്‍ നിന്ന് മാറ്റണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ അമ്മ അന്വേഷണ സംഘത്തിന് എതിരെ നല്‍കിയ ഹര്‍ജിയെത്തുടര്‍ന്നാണ് കോടതിയുടെ നടപടി. പുതിയ അന്വേഷണ സംഘമെന്ന കോടതിയുടെ ആവശ്യത്തെ സര്‍ക്കാര്‍ എതിര്‍ത്തില്ല.

ബി ജെ പി നേതാവുകൂടിയായ പത്മരാജന്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നാണ് കേസ്. പൊലീസ് പ്രതിയെ അറസ്റ്റുചെയ്യാന്‍ വൈകിയത് ഏറെ വിവാദമായിരുന്നു. പീഡനത്തിന് ഇരയായ പെണ്‍കുട്ടി നുണപറയുന്നതായി അന്വേഷണസംഘം ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. കുട്ടിക്ക് നുണപറയുന്ന ശീലവും വിചിത്രമായ ഭാവനകളും ഉണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. പ്രതി പത്മരാജന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കുട്ടിയുടെ അമ്മ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയുമായി ബന്ധപ്പെട്ടാണ് അന്വേഷണസംഘം ഇപ്രകാരമുളള റിപ്പോര്‍ട്ട് നല്‍കിയിത്.

ഫിലിം ക്രിട്ടികസ് അവാര്‍ഡ്: നിവിന്‍ പോളി മികച്ച നടന്‍, മഞ്ജു വാര്യര്‍ നടി

തിരുവനന്തപുരം: ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ജെല്ലിക്കെട്ട് 2019 ലെ മികച്ച സിനിമയ്ക്കുള്ള 44-ാമത് കേരള ഫിലിം ക്രിട്ടിക്സ് അവാര്‍ഡ് നേടി. മികച്ച ചിത്രത്തിന്റെ സംവിധായകനുള്ള ബഹുമതി ലിജോയ്ക്കു (ചിത്രം: ജല്ലിക്കെട്ട്) ലഭിക്കും. ഗീതു മോഹന്‍ദാസ് ആണ് മികച്ച സംവിധായക (ചിത്രം:മൂത്തോന്‍). മൂത്തോനിലെ അഭിനയത്തിന് നിവിന്‍ പോളി മികച്ച നടനായി. മഞ്ജു വാര്യരാണ് (ചിത്രം:പ്രതി പൂവന്‍കോഴി) മികച്ച നടി.

കേരളത്തില്‍ സംസ്ഥാന അവാര്‍ഡ് കഴിഞ്ഞാല്‍ അപേക്ഷ ക്ഷണിച്ച ചിത്രങ്ങള്‍ വരുത്തി ജൂറി കണ്ട് നിര്‍ണയിക്കുന്ന ഒരേയൊരു ചലച്ചിത്ര പുരസ്‌ക്കാരമാണിത്. അസോസിയേഷന്‍ പ്രസിഡന്റും ജൂറി ചെയര്‍മാനുമായ ഡോ: ജോര്‍ജ്ജ് ഓണക്കൂറാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. തേക്കിന്‍കാട് ജോസഫ് ബാലന്‍, തിരുമല ഡോ.അരവിന്ദന്‍ വല്ലച്ചിറ, പ്രൊഫ: ജോസഫ് മാത്യു പാലാ, എ. ചന്ദ്രശേഖര്‍ എന്നിവരായിരുന്നു ജൂറിയംഗങ്ങള്‍. മൊത്തം നാല്‍പതു ചിത്രങ്ങളാണ് ജൂറിയുടെ പരിഗണനയിലെത്തിയത്.

സമഗ്രസംഭാവനകളെ മാനിച്ച്‌ നല്‍കുന്ന ചലച്ചിത്രരത്നം പുരസ്‌കാരം മുതിര്‍ന്ന സംവിധായകന്‍ ഹരിഹരന് നല്‍കും.

നാല്പതിലേറെ വര്‍ഷങ്ങളായി ദക്ഷിണേന്ത്യന്‍ സിനിമയില്‍ അനനുകരണീയമായ അഭിനയശൈലിയിലൂടെ താരപ്രഭാവനം നിലനിര്‍ത്തുന്ന മമ്മൂട്ടിക്ക് ക്രിട്ടിക്‌സ് റൂബി ജൂബിലി അവാര്‍ഡ് സമ്മാനിക്കും.

കിലുക്കം, ഒരു മറവത്തൂര്‍ക്കനവ്, തുടങ്ങി 41 വരെയുള്ള ചിത്രങ്ങള്‍ക്ക് ക്യാമറ ചലിപ്പിച്ച ഛായാഗ്രാഹകന്‍ എസ്. കുമാര്‍, സംവിധായകനും കലാസംവിധായകനുമായ നേമം പുഷ്പരാജ്, നടി സേതുലക്ഷ്മി, നാന ഫോട്ടോഗ്രാഫര്‍ കൊല്ലം മോഹന്‍ എന്നിവര്‍ക്കു ചലച്ചിത്രപ്രതിഭാ പുരസ്‌കാരം സമ്മാനിക്കും.

ഇനിപ്പറയുന്നവയാണ് മറ്റ് അവാര്‍ഡുകള്‍

മികച്ച രണ്ടാമത്തെ ചിത്രം: വാസന്തി (നിര്‍മ്മാണം സിജു വില്‍സണ്‍)

മികച്ച രണ്ടാമത്തെ ചിത്രത്തിന്റെ സംവിധായകന്‍: റഹ്‌മാന്‍ ബ്രദേഴ്‌സ് (ചിത്രം: വാസന്തി)

മികച്ച സഹനടന്‍ : വിനീത് ശ്രീനിവാസന്‍ (ചിത്രം: തണ്ണീര്‍മത്തന്‍ ദിനങ്ങള്‍),
ചെമ്ബന്‍ വിനോദ് (ചിത്രം: ജല്ലിക്കെട്ട്, പൊറിഞ്ചു മറിയം ജോസ്)

മികച്ച സഹനടി : സ്വാസിക (ചിത്രം: വാസന്തി)

മികച്ച ബാലതാരം: മാസ്റ്റര്‍ വാസുദേവ് സജീഷ് (ചിത്രം: കള്ളനോട്ടം), ബേബി അനാമിയ ആര്‍.എസ്. (ചിത്രം : സമയയാത്ര)

മികച്ച തിരക്കഥാകൃത്ത് : സജിന്‍ ബാബു (ചിത്രം : ബിരിയാണി)

മികച്ച ഗാനരചയിതാവ് : റഫീക്ക് അഹ്‌മ്മദ് (ചിത്രം : ശ്യാമരാഗം)

മികച്ച സംഗീത സംവിധാനം : ഔസേപ്പച്ചന്‍ (ചിത്രം : എവിടെ?)

മികച്ച പിന്നണി ഗായകന്‍ : വിജയ് യേശുദാസ് (ഗാനം : തൂമഞ്ഞു വീണ വഴിയേ, ചിത്രം: പതിനെട്ടാംപടി, ശ്യാമരാഗം)

മികച്ച പിന്നണി ഗായിക : മഞ്ജരി (ഗാനം: രാരീരം, ചിത്രം:മാര്‍ച്ച്‌ രണ്ടാം വ്യാഴം )

മികച്ച ഛായാഗ്രാഹകന്‍ : ഗിരീഷ് ഗംഗാധരന്‍ (ചിത്രം: ജല്ലിക്കെട്ട്)

മികച്ച ചിത്രസന്നിവേശകന്‍ : ഷമീര്‍ മുഹമ്മദ് (ചിത്രം: ലൂസിഫര്‍)

മികച്ച ശബ്ദലേഖകന്‍ : ആനന്ദ് ബാബു ( ചിത്രം : തുരീയം,ഹുമാനിയ)

മികച്ച കലാസംവിധായകന്‍ : ദിലീപ് നാഥ് (ചിത്രം: ഉയരെ)

മികച്ച മേക്കപ്പ്മാന്‍ : സുബി ജോഹാല്‍, രാജീവ് സുബ്ബ(ചിത്രം : ഉയരെ)

മികച്ച വസ്ത്രാലങ്കാരം: മിഥുന്‍ മുരളി (ചിത്രം: ഹുമാനിയ)

മികച്ച ജനപ്രിയചിത്രം: തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ (സംവിധാനം : എ.ഡി.ഗിരീഷ്)

പ്രത്യേക ജൂറി പരാമര്‍ശം: ഗോകുലം മൂവീസ് നിര്‍മിച്ച പ്രതി പൂവന്‍കോഴി (നിര്‍മ്മാണം:ഗോകുലം ഗോപാലന്‍)

മികച്ച ജീവചരിത്ര സിനിമ : ഒരു നല്ല കോട്ടയംകാരന്‍( സംവിധാനം:സൈമണ്‍ കുരുവിള), കലാമണ്ഡലം ഹൈദരലി (സംവിധാനം:കിരണ്‍ ജി. നാഥ്)

സംവിധായകമികവിനുള്ള പ്രത്യേകജൂറി പുരസ്‌കാരം: പൃഥ്വിരാജ് (ചിത്രം: ലൂസിഫര്‍)

ഛായാഗ്രഹണത്തിനുള്ള പ്രത്യേക ജൂറി പുരസ്‌കാരം: അജയ് ഡേവിഡ് കാച്ചപ്പിള്ളി (ചിത്രം: പൊറിഞ്ചു മറിയം ജോസ്)

ചലച്ചിത്രസംബന്ധിയായ മികച്ച സിനിമയ്ക്കുള്ള പ്രത്യേക ജൂറി പുരസ്‌കാരം: പി.കെ.റോസി (സംവിധാനം: ശശി നടുക്കാട്)

അഭിനയത്തിനുള്ള പ്രത്യേക ജൂറി പുരസ്‌കാരം :

1. കെ.കെ.സുധാകരന്‍ (ചിത്രം : തി.മി.രം), 2. റോഷന്‍ ആന്‍ഡ്രൂസ് (ചിത്രം : പ്രതി പൂവന്‍കോഴി), 3. അനശ്വര രാജന്‍ (ചിത്രം തണ്ണീര്‍മത്തന്‍ ദിനങ്ങള്‍)

നവാഗത പ്രതിഭയ്ക്കുള്ള പ്രത്യേക ജൂറി പുരസ്‌കാരങ്ങള്‍:

സംവിധാനം റോയ് കാരയ്ക്കാട്ട് (ചിത്രം :കാറ്റിനരികെ), ധര്‍മരാജ് മുതുവരം (ചിത്രം: സൈറയും ഞാനും), ജഹാംഗിര്‍ ഉമ്മര്‍ (ചിത്രം:മാര്‍ച്ച്‌ രണ്ടാം വ്യാഴം)

നടന്‍: ചന്തുനാഥ് (ചിത്രം:പതിനെട്ടാംപടി)

നടി ശ്രീലക്ഷ്മി (ചിത്രം: ചങ്ങായി)

കഥ, തിരക്കഥ: പി.ആര്‍ അരുണ്‍ (ചിത്രം: ഫൈനല്‍സ്)

ഗാനരചന: റോബിന്‍ അമ്ബാട്ട് (ചിത്രം: ഒരു നല്ല കോട്ടയംകാരന്‍)

എന്തായാലും വരും, വന്ന് പോകട്ടെ…കൊറോണയെന്താ വീട്ടിലെത്തുന്ന അതിഥിയോ?… ഈ പോക്ക് അപകടത്തിലേക്കെന്ന് സൂചനകള്‍

ഷഫീക്ക് സിഎം

എന്തായാലും വരും…വന്ന് പോകട്ടെ…കോവിഡിനെക്കുറിച്ച് ഇപ്പോള്‍ മലയാളികള്‍ക്കുള്ള കാഴ്ചപ്പാടാണിത്. വന്നു പോകാന്‍ കോവിഡ് ഒരു അതിഥിയൊന്നുമല്ല. ലോകമാകെ പടരുന്നൊരു വൈറസ് രോഗമാണ് എന്ന ധാര പലര്‍ക്കും ഇപ്പോഴില്ല എന്നതാണ് സത്യം. കഴിഞ്ഞ മാര്‍ച്ച് മുതലാണ് ഇന്ത്യയില്‍ പ്രത്യേകിച്ച് കേരളത്തില്‍ കോവിഡ് സ്ഥിരീകരിക്കുന്നത്. സ്ഥിതി വഷളാകുമെന്ന് കണ്ടതോടെ 21 ദിവസത്തെ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു കേന്ദ്ര സര്‍ക്കാര്‍, നല്ല കാര്യം. കേരളത്തില്‍ എല്ലാവരും വീട്ടില്‍ കഴിച്ചു കൂട്ടി. എന്നും ആറു മണിക്ക് മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തിന് കാത്തിരിക്കും. ക്രിക്കറ്റ് കളിയുടെ ഒക്കെ സ്‌കോര്‍ നോക്കുന്ന പോലാണ് എന്നും കോവിഡ് രോഗികളുടെ കണക്കു നോക്കല്‍. ജില്ല തിരിച്ചുള്ള രോഗികളുടെ കണക്കുകള്‍ വേറെ. അഞ്ചും പത്തും രോഗികള്‍ ഉണ്ടായാല്‍ മൂക്കത്ത് വിരല്‍ വെക്കും. തിരുവനന്തപുരത്ത് ഒരാള്‍ മരിച്ചാല്‍ കാസര്‍ഗോഡ് നിന്നുള്ളവര്‍ ടെന്‍ഷനടിക്കും. അത്ര ഭീകരമായ അവസ്ഥ. എന്നാലിപ്പോളോ, അവസ്ഥ തികച്ചും എതിരായ സ്ഥിതിയിലാണ്.

രാജ്യത്ത് ഒന്നാം ഘട്ട ലോക്ഡൗണ്‍ ഇളവുകള്‍ മുതല്‍ അഞ്ചാം ഘട്ട ലോക്ഡൗണ്‍ പ്രഖ്യാപിച്ചത് വരെ കേരളത്തിന്‍െ അവസ്ഥ പരിതാപകരമാണ്. സ്വന്തം അയല്‍ വീട്ടില്‍ വരെ കോവിഡ് രോഗിയുള്ള അവസ്ഥ. പഴയ പോലെ രോഗികളുടെ കണക്ക് എന്നും ആറു മണിയോടെ പുറത്ത് വിടും. നൂറില്‍ തുടങ്ങി പതിനായിരവും കടന്ന് രോഗികളുടെ എണ്ണം വര്‍ധിക്കുമ്പോള്‍ പ്രതിദിനം മരണപ്പെടുന്നത് 40ലധികം രോഗികളാണ്. പണ്ട് ഒന്നോ രണ്ടോ പേര്‍ മരിച്ചാല്‍ നെടുവീര്‍പ്പിടുന്നവര്‍ ഇന്ന്് ഈ കണക്കുകള്‍ നോക്കി പൊതു സ്ഥലങ്ങളില്‍ കൂടുതല്‍ നേരം വിഹരിക്കുന്നു….

ഈ ഇളവുകള്‍ തന്നത് നമുക്ക് തോന്നിയത് പോലെ കറങ്ങാനും ഉല്ലസിക്കാനുമല്ല. രാജ്യത്തിന്റെയും ജനങ്ങളുടെയും തോഴിലിടവും ജീവിത സാഹചര്യവും അവതാളത്തിലാകും എന്ന അവസ്ഥ വന്നത് കൊണ്ടാണ് ഈ ഇളവുകള്‍. എന്തായാലും കൊറോണ വരും. അത് ചെറിയൊരു പനി പോലെ വന്നങ്ങ് പൊക്കോളും എന്നൊക്കെയാണ് പലരും കരുതുന്നതും പറയുന്നതും. എന്നാല്‍ ഇതിന് വിപരീതമാണ് കാര്യങ്ങളുടെ കിടപ്പ്. നല്ല ആരോഗ്യമുള്ള പ്രതിരോധ ശേഷിയുള്ളൊരാള്‍ക്ക് കൊറോണ വന്നാല്‍ പ്രശ്‌നമില്ല. പ്‌ക്ഷെ അത് ബാധിക്കുന്നത് നിങ്ങളുടെ വീട്ടിലെ പിഞ്ചു കുഞ്ഞുങ്ങള്‍ക്കും മുതിര്‍ന്നവര്‍ക്കുമാണ് എന്ന സത്യം മനസിലാകാതെ പോകരുത്. ഒരുപക്ഷെ അവര്‍ക്കീ വൈറസിനെ താങ്ങാനാവുമെന്നതിന് ഒരു ഉറപ്പുമില്ല.

സംസ്ഥാനത്ത് പ്രതിദിനം കൊവിഡ് രോഗികളുടെ എണ്ണം ആദ്യമായി പതിനായിരം പിന്നിട്ടിരിക്കുകയാണ്. പോക്ക് എങ്ങോട്ടാണെന്ന് ചോദിച്ചാല്‍ സംസ്ഥാനത്ത് ഒരു സ്‌പൈക്ക് ഇല്ലാതിരുന്നാല്‍ നല്ലത്. ചെറിയ സമയത്തിനുളളില്‍ ഒരുപാട് പേര്‍ക്ക് രോഗം ബാധിക്കുന്നതിനെയാണ് സ്‌പൈക്കെന്ന് പറയുന്നത്. നീണ്ട സമയത്തിനുളളില്‍ കുറച്ച് പേര്‍ക്ക് രോഗം വരുന്നതാണ് വേവ്. സംസ്ഥാനത്ത് ഇപ്പോള്‍ വേവാണുളളത്.സ്‌പൈക്ക് വന്നാല്‍ ചെറിയ സമയത്തിനുളളില്‍ കൂട്ടത്തോടെ കൊവിഡ് രോഗികളുണ്ടാകും. അതിനുളള സൗകര്യം സംസ്ഥാനത്ത് ഉണ്ടായെന്ന് വരില്ല. ആളുകള്‍ക്ക് സമ്മര്‍ദ്ദം കൂടിയാല്‍ നെട്ടോട്ടം തന്നെയുണ്ടാകും. വേവ് വലിയ പ്രശ്‌നമില്ല. കിടക്കകള്‍ ആവശ്യം പോലെ നമുക്കുണ്ടാകും. സ്‌പൈക്കുണ്ടാകാന്‍ പാടില്ല. അത്തരമൊരു അവസ്ഥ വന്നാല്‍ എല്ലാവരും നിസ്സഹായരാകും. നമ്മള്‍ ഇപ്പോള്‍ വേവിലാണ്.

ഇപ്പോള്‍ രോഗം ബാധിക്കുന്നവരെ അഡ്മിറ്റ് ചെയ്യാനും അവരെ ചികിത്സിക്കാനുമൊക്കെയുളള സ്ഥല സൗകര്യം സംസ്ഥാനത്തുണ്ട്. എന്നാല്‍, രോഗികളുടെ എണ്ണം കൂടുന്തോറും ആ മാര്‍ജിന്‍ കുറഞ്ഞു കുറഞ്ഞു വരികയാണ്. എന്തായാലും കൊവിഡ് വരും, വലിയ പ്രശ്‌നമൊന്നുമില്ല എന്ന രീതിയിലാണ് പലരും ഇപ്പോള്‍ നടക്കുന്നത്. അതിനെതിരെ ശക്തമായ പ്രതിരോധമുണ്ടാകണം. ജനങ്ങളെ പറഞ്ഞ് മനസിലാക്കണം. വന്നുപോട്ടെയെന്നുളളത് വളരെ അപകടം പിടിച്ച നയമാണ്. എത്രത്തോളം വരാതിരിക്കാം, എത്രത്തോളം വരുന്നത് നീട്ടി കൊണ്ടുപോകാം അതാണ് വേണ്ടത്. മനുഷ്യര്‍ പലര്‍ക്കും നിലനില്‍പ്പിന്റെ സമയമാണിത്. കച്ചവടമൊക്കെ കൃത്യമായി നടക്കണം. അതുകൊണ്ട് തന്നെ അണ്‍ലോക്കിനെ കുറ്റം പറയാനാകില്ല. അതേസമയം അണ്‍ലോക്ക് എന്നുവച്ചാല്‍ കെയര്‍ലസായി പെരുമാറണം എന്നല്ല. നമ്മുടെ സാമൂഹിക സാമ്പത്തിക സാഹചര്യങ്ങള്‍ മെച്ചപ്പെടാന്‍ വേണ്ടിയാണ് ഇളവുകള്‍.

ആരോഗ്യപ്രവര്‍ത്തകര്‍ ക്ഷീണത്തിന്റെ അങ്ങേയറ്റത്തിലാണ്. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൗണ്‍സലിംഗ് കൊടുക്കുന്നവര്‍ക്ക് തന്നെ പിടിപ്പത് പണിയാണ്. അവര്‍ പക്ഷെ നല്ലൊരു അന്തരീക്ഷത്തില്‍ ഇരുന്നാണ് ജോലി ചെയ്യുന്നത് എന്നെങ്കിലും പറയാം. പക്ഷേ നമ്മുടെ ആരോഗ്യപ്രവര്‍ത്തകരെല്ലാം വളരെ റിസ്‌ക്കെടുത്താണ് ജോലി ചെയ്യുന്നത്. ഐ.സി.യുവിലും വാര്‍ഡുകളിലും ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലുമൊക്കെ ജോലി ചെയ്യുന്നവര്‍ വളരെയധികം റിസ്‌ക്കെടുത്താണ് പണിയെടുക്കുന്നത്. അത്‌കൊണ്ട് നമ്മള്‍ സൂക്ഷിക്കണം. മാസ്‌ക് ധരിച്ചും സാമൂഹിക അകലം പാലിച്ചും സാനിറ്റൈസര്‍ കയ്യില്‍ കരുതിയും നമ്മളെ നമ്മള്‍ തന്നെ കെയര്‍ ചെയ്യണം.

കേട്ട പാട്ടിന്റെ വരികള്‍ ഓര്‍മയില്ല; ഒന്ന് മൂളിയാല്‍ ഗൂഗിള്‍ കണ്ടെത്തും; ഇന്നലെ ഇറങ്ങിയ കിടിലന്‍ വിദ്യ അറിയാം

ചിലപ്പോള്‍ ചില പാട്ടുകള്‍ മനസില്‍ കിടന്ന് കളിക്കാറുണ്ട്. പാട്ടിന്റെ ഈണമോ ചില ഭാഗങ്ങളോ മനസിലുണ്ടാവുമെങ്കിലും വരികള്‍ പെട്ടെന്ന് ഓര്‍മ വന്നെന്ന് വരില്ല. അതെ നാവിന്റെ അറ്റത്ത് 'തത്തിക്കളിക്കുന്ന' ആ പാട്ട് ഏതെന്ന് കണ്ടെത്താന്‍ ഗൂഗിള്‍ അസിസ്റ്റന്റ് നിങ്ങളെ സഹായിക്കും. മനസിലുള്ള ആ ഈണം ഒന്നു മൂളിയാല്‍ മതി.

ഗൂഗിള്‍ അസിസ്റ്റന്റില്‍ അവതരിപ്പിച്ച 'Hum to Search' സൗകര്യമാണ് ഇതിന് ഉപയോക്താക്കളെ സഹായിക്കുന്നത്.

അതിനായി ചെയ്യേണ്ടത് ഇത്രമാത്രം .

  1. നിങ്ങളുടെ ആന്‍ഡ്രോയിഡ് ഫോണില്‍ ഗൂഗിള്‍ അസിസ്റ്റന്റ് തുറക്കുക.
  2. ' What is this song' എന്ന് ചോദിക്കുക. ശേഷം റെക്കോര്‍ഡിങ് ആക്റ്റിവേറ്റ് ആവും
  3. അപ്പോള്‍ നിങ്ങള്‍ മനസിലുള്ള പാട്ട് ഈണമിട്ട് മൂളുക
  4. ലലാ…ലാ…ലലലാാ… എന്നോ തനാനനാ..നന..നാ എന്നോ ഊം…ഊം….ഊ…. എന്നോ ഇഷ്ടമുള്ള രീതിയില്‍ പാടുക. ചൂളമിട്ട് പാടുകയും ചെയ്യാം.
  5. 10-15 സെക്കന്റ് നേരം ഈ മൂളിപ്പാട്ട് റെക്കോര്‍ഡ് ചെയ്ത് കഴിഞ്ഞാല്‍ നിങ്ങള്‍ ഉദ്ദേശിച്ച പാട്ടുകളുടെ നിര്‍ദേശങ്ങള്‍ ലഭിക്കും.
  6. ഇംഗ്ലീഷ് പാട്ടുകളും, ഹിന്ദി പാട്ടുകളുമെല്ലാം മൂളിപ്പാട്ടില്‍ നിന്നും വളരെ കൃത്യമായി ഗൂഗിള്‍ കണ്ടെത്തുന്നുണ്ട്. എന്നാല്‍ നിലവില്‍ മലയാളം പാട്ടുകള്‍ കണ്ടെത്താന്‍ സാധിക്കില്ല.

മെഷീന്‍ ലേണിങ് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഈ സംവിധാനം പ്രവര്‍ത്തിക്കുന്നത്. മൂളിപ്പാട്ടിനെ ഡിജിറ്റല്‍ സ്വീക്വന്‍സുകളാക്കി മാറ്റുകയും അത് ആയിരക്കണക്കിന് പാട്ടുകളുമായി ഒത്തുനോക്കി സമാനമായ ചിലത് നിങ്ങള്‍ക്ക് നിര്‍ദേശിക്കുകയുമാണ് ചെയ്യുന്നത്. പാട്ടുമായി ബന്ധപ്പെട്ട അധിക വിവരങ്ങളും ലഭിക്കും.

ഹലാല്‍ ലവ് സ്റ്റോറി ശരിക്കും ഹലാലോ അതോ വിലക്കപ്പെട്ടതോ…പലര്‍ക്കും ദഹിക്കാത്ത പ്രമേയം യാഥാസ്ഥിതികര്‍ക്ക് ചുട്ടമറുപടി

ഷഫീക്ക് മട്ടന്നൂര്‍

ഹലാല്‍ ലവ് സ്റ്റോറി ശരിക്കും ഹലാലാണോ…ഹറാമാണോ?….കേട്ടിട്ട് ഞെട്ടേണ്ട. മലയാളത്തില്‍ ഏറ്റവും പുതിയതായി റിലീസ് ചെയ്ത ഹലാല്‍ ലവ് സ്റ്റോറി എന്ന സിനിമ ഇന്ന് വളരേയേറെ ചര്‍ച്ച ചെയ്യപ്പെടുകയാണ്. ഹലാല്‍ എന്നാല്‍ അനുവദിക്കപ്പെട്ടതും ഹറാം എന്നാല്‍ വിലക്കപ്പെട്ടതുമാണ്. സുഡാനി ഫ്രം നൈജീരിയ എന്ന സിനിമയക്ക് ശേഷം സക്കറിയ സംവിധാനം ചെയ്ത സിനിമയാണ് ഹലാല്‍ ലവ് സ്റ്റോറി. കോവിഡ് പശ്ചാത്തലത്തില്‍ തീയേറ്റര്‍ തുറക്കാത്തതിനാല്‍ ആമസോണിലാണ് ചിത്രം റിലീസ് ചെയ്തത്.

സംഘടനയില്‍ ഉള്ള റഹീം സാഹിബിന് നല്ലൊരു സിനിമ പിടിക്കാന്‍ മോഹം. എന്നാല്‍ ആ സിനിമ ഹലാല്‍ അഥവാ കാണാന്‍ അനുവദിക്കപ്പെട്ടതായിരിക്കണം എന്ന നിര്‍ബന്ധവുമുണ്ട്. അതിനായി തെരുവ് നാടകങ്ങളില്‍ അഭിനയിക്കുന്ന ശരീഫിനെ (ഇന്ദ്രജിത്ത് സുകുമാരന്‍) കൂട്ടുപിടിക്കുന്നു. ചെറിയ ബജറ്റില്‍ നല്ലൊരു ഹോം സിനിമ അതാണ്‌റഹീം സാഹിബിന് താല്‍പര്യം. 2000 കാലഘട്ടങ്ങളില്‍ പുറത്തിറങ്ങിയ ധാരാളം മുസ്ലീം ഹോം സിനിമകള്‍ കണ്ടവര്‍ക്ക് കാര്യം പെട്ടെന്ന് പിടികിട്ടും. ആശ മൂത്ത റഹീം സാഹിബും ശരീഫും കൂടി സിനിമ പിടിക്കാനായി സ്‌കൂളിലെ മാഷായ തൗഫീഖിലേക്ക്(ഷറഫുദ്ദീന്‍) എത്തുന്നു. അങ്ങനെ സംഘടനാ തലത്തില്‍ ഒരു ചര്‍ച്ച വെച്ച് കൊണ്ട് നല്ലൊരു ഹോം സിനിമ പിടിക്കാന്‍ തീരുമാനിക്കുന്നു. ഇവിടെ ഏത് സംഘടന എന്ന് വ്യക്തമാക്കുന്നില്ല എന്ന കാര്യം ശ്രദ്ധേയമാണ്.

എന്നാല്‍ പിന്നീടങ്ങോട്ട് വലിയ പ്രതിസന്ധി തന്നെ തരണം ചെയ്യേണ്ടതായി വരുന്നതോടെ കഥയും കഥാ ഗതിയും മാറിമറിയുന്നു. സിനിമ സംവിധാനം ചെയ്യാനായി സംവിധായകനായ സിറാജിനെ (ജോജു ജോര്‍ജ്) കാണാന്‍ തൗഫീഖും റഹീം സാഹിബും പോകുന്നത് ബാറിലേക്കാണ്. ബാറില്‍ കയറിയതോടെ ഇവിടെങ്ങാനും മരണപ്പെട്ടാല്‍ എന്താവും ഗതി എന്ന് റഹീം സാഹിബ് തൗഫിഖിനോടായി ചോദിക്കുന്നു. സിനിമയുടെ കഥ പറയുന്നത് തന്നെ പ്രവാചക ചരിത്രം പറഞ്ഞു കൊണ്ടാണ് എന്നതാണ് മറ്റൊരു കാര്യം. കഥ പറഞ്ഞ ശേഷം ഇന്‍ഷാ അല്ലാഹ് ( ദെവം ഇച്ഛിക്കുന്നുവെങ്കില്‍, വീണ്ടും കാണാം) എന്ന് പറയുന്നു. ഇസ്ലാമിക സമൂഹം വളരേയെറെ തെറ്റിദ്ധരിക്കപ്പെടുന്ന ഈ കാലഘട്ടത്തില്‍ ഈ സിനിമയ്ക്ക് വലിയ പ്രാധാന്യം ഉണ്ടെന്നാണ് സിറാജെന്ന സംവിധായകനോട് തൗഫീഖ് പറയുന്നത്.

പ്രവാചക ചരിത്രം പറയുന്നതും ഇസ്ലാമികമായ പദങ്ങളെല്ലാം ഉപയോഗിക്കുന്നതും ഇസ്ലാമില്‍ നിഷിദ്ധമായ ബാറില്‍ നിന്നാണ് എന്നത് വരും കാലങ്ങളില്‍ ഒരുപാട് കോളിളക്കം സൃഷ്ടിക്കും എന്നതില്‍ തര്‍ക്കമില്ല. പുറത്ത് നിന്നൊരു പ്രേക്ഷകന്‍ നോക്കുമ്പോള്‍ ഒളിഞ്ഞും തെളിഞ്ഞും മതത്തെ കൂട്ടുപിടിച്ചും മതത്തെ ഇടയ്ക്ക് മറന്നും കൊണ്ടുള്ള സിനിമാ പിടിത്തമാണെങ്കില്‍ മുസ്ലീമായ കാഴ്ചക്കാരന് ഈ ബാറിലെ സീനൊന്നും ദഹിച്ചെന്ന് വരില്ല. എന്നാല്‍ സംവിധായകനും പിന്നണിയില്‍ പ്രവര്‍ത്തിച്ചവരും മുസ്ലീം മത വിശ്വാസികളായതിനാല്‍ ആ വിശ്വാസത്തിലൂന്നിയാണ് സിനിമ പിടിച്ചത് എന്ന് മനസിലാക്കാം. ഇടയ്ക്ക് പറയുന്നത് പോലെ ഞങ്ങള്‍ക്കും വേണ്ടേ സിനിമ…ഞങ്ങള്‍ക്കും കാണണ്ടേ നല്ലൊരു സിനിമ.

സിനിമയില്‍ അഭിനയിക്കുന്ന നായകനും നായികയും പരസ്പരം അറിയാത്തവരാകരുത് എന്നും ഇന്റിമെസി സീനുകളില്‍ അപരിചിതരായ അഭിനേതാക്കള്‍ ദമ്പതികളായി അഭിനയിക്കരുത് അത് ഹറാമാണെന്നും കണ്ട് കൊണ്ടാണ് റിയല്‍ ലൈഫില്‍ ദമ്പതികളായ ശരീഫും സുഹ്‌റയും തമ്മില്‍ നായികാനായകനാകുന്നതും. അവസാന സീനിലാണ് കഥയുടെ മറ്റൊരു ഗതി പോകുന്നത്. പരസ്പരം ആലിംഗനം ചെയ്യുന്ന ദമ്പതികളുടെ സീന്‍ എടുക്കാന്‍ തൗഫീഖും റഹീം സാഹിബും സമ്മതിക്കുന്നില്ല. അത് പാടില്ലെന്നും അത്തരം സീന്‍ കാണുന്നത് തെറ്റാണെന്നും ചൂണ്ടിക്കാട്ടുന്നിടത്ത് ശരീഫും സുഹ്‌റയും മുമ്പ് ആലിംഗനം ചെയ്തതെപ്പോഴാണെന്ന് ചിന്തിക്കുന്നു. ഒരു സെക്‌സിന് മുമ്പ് മാത്രം അല്ലെങ്കില്‍ ആലിംഗനത്തിന് ശേഷം സെക്‌സിലേക്ക് കടക്കുകയാണ് ചെയ്യാറ് എന്നും അവര്‍ തിരിച്ചറിയുന്നു.

ഇറാഖ് യുദ്ദസമയത്ത് മലബാര്‍ ഏരിയയില്‍ സോളിഡാരിറ്റിയുടെ നേതൃത്വത്തില്‍ വന്‍ ബഹിഷ്‌കരണ കാമ്പയിനുകളും മറ്റും നടന്നത് ഓര്‍ക്കുന്നുണ്ട് , അതിനെ ഒക്കെ കളിയാക്കി ഒരു സ്പൂഫാണോ തിരക്കഥയെഴുതിയ മുഹ്‌സിന്‍ പരാരി ഉദ്ദേശിച്ചതെന്ന് സംശയമുണ്ട്. ഏതാണ്ട് ആ സമയത്ത് തന്നെയാണ് ഹോം സിനിമകള്‍ മലബാറില്‍ തരംഗമാവുന്നത്. വാഴക്കാടും പരിസരപ്രദേശങ്ങളും കേന്ദ്രീകരിച്ച് ധാരാളം ഹോം സിനിമകള്‍ അക്കാലത്ത് ഇറങ്ങുകയുണ്ടായി. അതിന് പിന്നിലെ സ്ട്രഗിളുകള്‍ പോലും സ്പൂഫ് സ്വഭാവത്തോടെ ആണ് കാണിച്ചിരിക്കുന്നത്. ആ പറഞ്ഞ ഹോം സിനിമകളിലെ പ്രധാന താരങ്ങളെല്ലാം അഭിനേതാക്കാളായി തന്നെ ഇതില്‍ അഭിനയിച്ചിട്ടുമുണ്ട് . പിന്നെ ഇവര്‍ തമ്മിലുള്ള സാഹിബ് വിളിയും നാഴികക്ക് നാല്പത് വട്ടം പ്രസ്ഥാനം സംഘടന എന്നൊക്കെ പറയുന്നതും ഇവിടെ സര്‍വ്വസാധാരണമാണ് . അതിനെയൊക്കെ നന്നായി കളിയാക്കുന്നുണ്ട് പരാരി.

'അനാവശ്യമായ' അറബിക് പദപ്രയോഗങ്ങള്‍ (ഇന്‍ഷാ അള്ളാഹ്, മാഷാ അള്ളാഹ്, അസ്തഹ്ഫിറുള്ളാഹ്, ഭാര്യയും ഭര്‍താവും തമ്മില്‍ പോലുമുള്ള സലാം പറയല്‍) ഇവിടെ നിത്യജീവിതത്തില്‍ ഞങ്ങള്‍ കാണുന്നതാണ്.. അഗ്രഹാര സിനിമകളില്‍ 'മുറുഹാ കാപ്പാതുങ്കോ' എന്ന് കേട്ട് നമ്മള്‍ പരിചയിച്ച പോലെ ഈ വക കാര്യങ്ങള്‍ക്ക് 'പച്ചബെല്‍റ്റിലും തത്തുമ്മയിലും കുടുങ്ങിപ്പോയ മലയാള സിനിമ മുസ്ലിം കമ്യൂണിറ്റി ഇത് വരെ അവസരം തന്നിട്ടുണ്ടായിരുന്നില്ല. വലിയ രാഷ്ട്രീയം ഒപ്പിടലിനേക്കാള്‍ ഹലാല്‍ ലവ്‌സ്റ്റോറിയെ ഒരു സ്പൂഫായി കാണാന്‍ സാധിക്കും.

ആകെ മൊത്തത്തില്‍ സിനിമ പറയുന്ന രാഷ്ട്രീയം വലുതാണ്. വലിയ കഥാപാത്രങ്ങളൊന്നുമില്ലെങ്കിലും ഗ്രേസ് ആന്റണിയും ശറഫുദ്ദീനും ജോജുവും ഒക്കെ തകര്‍ത്ത് അഭിനയിച്ചിട്ടുണ്ട് ചിത്രത്തില്‍. അഭിനയമറിയാത്ത ശരീഫായി അഭിനയിച്ചത് കൊണ്ടാണോ എന്നറിയില്ല ഇന്ദ്രജിത്തിന്റെ കഥാപാത്രം വലുതായി തോന്നിയില്ല. ഷഹബാസ് അമന്‍ ആലപിച്ച ഗാനവും ഗ്രാമമനോഹാരിതയും ഈ കൊച്ചു ചിത്രത്തിന് കൂടുതല്‍ പകിട്ടേകുന്നുണ്ട്.

അര്‍ഹിക്കുന്ന അംഗീകാരമില്ല മലയാളിത്തില്‍ ഇനി പാട്ടുകള്‍ പാടില്ലെന്ന് പ്രഖ്യാപിച്ച് വിജയ് യേശുദാസ്

മലയാളത്തില്‍ ഇനി പാട്ട് പാടില്ലെന്ന് പ്രഖ്യാപിച്ച് ഗായകന്‍ വിജയ് യേശുദാസ്.ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മലയാളത്തില്‍ വേണ്ടത്ര പ്രോത്സാഹനം ലഭിക്കുന്നില്ലെന്നും അന്യഭാഷകളില്‍ ഇത്തരത്തില്‍ പ്രശ്‌നങ്ങളൊന്നും ഇല്ലെന്നും വിജയ് യേശുദാസ് പറഞ്ഞു. മലയാളത്തില്‍ സംഗീത സംവിധായകര്‍ക്കും പിന്നണി ഗായകര്‍ക്കും അര്‍ഹിക്കുന്ന വില ലഭിക്കുന്നില്ല. തമിഴിലും തെലുങ്കിലും ഈ പ്രശ്‌നമില്ല. ഈ അവഗണനയില്‍ മനം മടുത്തിട്ടാണ് ഈ തീരുമാനം എടുക്കുന്നതെന്നും വിജയ് യേശുദാസ് പറയുന്നു.

അച്ഛന്‍ യേശുദാസിന്റെ വഴിയിലൂടെ പിന്നണി ഗാനരംഗത്ത് എത്തിയ വിജയ് യേശുദാസ് കഴിഞ്ഞ 20 വര്‍ഷം കൊണ്ട് മുന്നൂറിലേറെ ഗാനങ്ങളാണ് ആലപിച്ചത്. 2000 ജനുവരിയില്‍ പുറത്തിറങ്ങിയ മില്ലേനിയം സ്റ്റാര്‍സ് എന്ന സിനിമയില്‍ അച്ഛന്‍ യേശുദാസിനൊപ്പമായിരുന്നു ചലച്ചിത്ര ലോകത്തേക്കുളള വിജയുടെ തുടക്കം. പിന്നീട് തെലുങ്ക്, കന്നഡ, ഹിന്ദി, തമിഴ് ഭാഷകളിലായി നിരവധി ഗാനങ്ങളാണ് ആലപിച്ചത്. ജോസഫ് എന്ന ചിത്രത്തിലെ പൂമുത്തോളെ എന്ന ഗാനത്തിലൂടെ കഴിഞ്ഞ വര്‍ഷം മികച്ച ഗായകനുളള കേരള സര്‍ക്കാരിന്റെ അവാര്‍ഡ് കരസ്ഥമാക്കിയിരുന്നു.

അനൂപ് മേനോന്‍ കഥയെഴുതി സംവിധാനം ചെയ്ത കിങ് ഫിഷ് എന്ന ചിത്രത്തിലെ ഗാനങ്ങളാണ് ഈ വര്‍ഷം വിജയ് യേശുദാസിന്റേതായി പുറത്തുവന്നത്. കൂടാതെ ബ്ലെസി ഒരുക്കുന്ന പൃഥ്വിരാജ് ചിത്രമായ ആട് ജീവിതത്തില്‍ ചിന്മയിയും ഒത്തുളള ഒരു ഡ്യുയറ്റും വരാനുണ്ട്. ഇതിന് പുറമെ രണ്ട് തമിഴ് ചിത്രങ്ങള്‍, സാല്‍മണ്‍ എന്ന ബഹുഭാഷ ത്രീഡി ചിത്രം എന്നിവയില്‍ അഭിനയിക്കുന്നുമുണ്ട് വിജയ് യേശുദാസ്.

http://www.jginews.in/sivasanker-health-condition-is-good-after-angogram-test/

വീടുകളില്‍ പാചക വാതക സിലിണ്ടര്‍ ലഭിക്കണമെങ്കില്‍ അടുത്തമാസം മുതല്‍ ഒടിപി നമ്പര്‍ കാണിക്കണം

വീടുകളില്‍ പാചക വാതക സിലിണ്ടര്‍ ലഭിക്കണമെങ്കില്‍ അടുത്തമാസം മുതല്‍ ഒടിപി ( വണ്‍ ടൈം പാസ്വേര്‍ഡ് ) നമ്പര്‍ കാണിക്കണം. ഗ്യാസ് സിലിണ്ടര്‍ വിതരണത്തില്‍ പുതിയ മാറ്റങ്ങള്‍ നടപ്പിക്കാന്‍ എണ്ണക്കമ്പനികള്‍ തീരുമാനിച്ചു. പുതിയ പരിഷ്‌കാരം നവംബര്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരും.

വീടുകളില്‍ ഗ്യാസ് സിലിണ്ടര്‍ ബുക്ക് ചെയ്താല്‍, ഒരു ഡെലിവറി ഓതന്റിഫിക്കേഷന്‍ കോഡ് ഗുണഭോക്താവിന്റെ രജിസ്റ്റര്‍ ചെയ്ത മൊബൈലില്‍ ലഭിക്കും. പാചകവാതകം ഡെലിവറി ചെയ്യുന്ന സമയത്ത് ഈ നമ്പര്‍ കാണിച്ചാല്‍ മാത്രമേ സിലിണ്ടര്‍ ലഭിക്കുകയുള്ളൂ.

പുതിയ സംവിധാനത്തിലൂടെ സിലിണ്ടര്‍ മോഷണം പോകുന്നത് തടയാനാകുമെന്നും, യഥാര്‍ത്ഥ ഉപഭോക്താവിന് തന്നെയാണ് ലഭിച്ചതെന്ന് ഉറപ്പാക്കാനാകുമെന്നും എണ്ണക്കമ്പനികള്‍ പറയുന്നു.
പ്രാരംഭ ഘട്ടമെന്ന നിലയില്‍ രാജ്യത്തെ 100 സ്മാര്‍ട്ട് സിറ്റികളിലാണ് പദ്ധതി നടപ്പാക്കുന്നത്. പിന്നീട് മറ്റു സ്ഥലങ്ങളിലേക്കും വ്യാപിപ്പിക്കുമെന്ന് കമ്ബനികള്‍ അറിയിച്ചു.

സംസ്ഥാനത്തെ ഒരുവിഭാഗം അധ്യാപകര്‍ക്ക് പി.എഫ് ആനൂകൂല്യം ലഭിക്കുന്നില്ലെന്ന് പരാതി

ക​ണ്ണൂ​ര്‍: സാങ്കേതികത്വത്തിന്റെ പേ​രി​ല്‍ സം​സ്ഥാ​ന​ത്തെ ഒ​രു​വി​ഭാ​ഗം അ​ധ്യാ​പ​ക​ര്‍ പി.​എ​ഫ് ആ​നു​കൂ​ല്യ​ത്തി​നു പു​റ​ത്ത്. സ​ര്‍​ക്കാ​ര്‍, എ​യ്ഡ​ഡ് വ്യ​ത്യാ​സ​മി​ല്ലാ​തെ യു.​പി, ഹൈ​സ്കൂ​ള്‍ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി ജോ​ലി​ചെ​യ്യു​ന്ന സം​സ്കൃ​തം, അ​റ​ബി, ഉ​ര്‍​ദു, ഹി​ന്ദി ഭാ​ഷ അ​ധ്യാ​പ​ക​ര്‍​ക്കാ​ണ്​ പി.​എ​ഫ് ആ​നു​കൂ​ല്യം ക​ഴി​ഞ്ഞ ഏ​താ​നും വ​ര്‍​ഷ​ങ്ങ​ളാ​യി ല​ഭി​ക്കാ​ത്ത​ത്. ഇ​തി​നെ​തി​രെ ചി​ല അ​ധ്യാ​പ​ക​ര്‍ കേ​ര​ള അ​ഡ്​​മി​നി​സ്​​ട്രേ​റ്റി​വ്​ ​ൈട്ര​ബ്യൂ​ണ​ലി​നെ സ​മീ​പി​ച്ചി​രു​ന്നു.

അ​ധ്യാ​പ​ക​രു​ടെ ആ​വ​ശ്യം അ​നു​കൂ​ല​മാ​യി പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന വി​ധി​യാ​ണ്​ ​ൈട്ര​ബ്യൂ​ണ​ല്‍ പു​റ​പ്പെ​ടു​വി​ച്ച​ത്. വി​ധി​വ​ന്ന്​ ഒ​രു വ​ര്‍​ഷം ക​ഴി​ഞ്ഞി​ട്ടും ഒ​രു വി​ഭാ​ഗം ഭാ​ഷാ അ​ധ്യാ​പ​ക​ര്‍​ക്ക് നേ​ര​ത്തേ കി​ട്ടി​ക്കൊ​ണ്ടി​രു​ന്ന പി.​എ​ഫ് ആ​നു​കൂ​ല്യം നി​ഷേ​ധി​ക്ക​പ്പെ​ടു​ക​യാ​ണ്.

ധ​ന​വ​കു​പ്പി​ല്‍ പി.​എ​ഫ് സെ​ക്​​ഷ​നി​ല്‍ ആ​ണ് ഫ​യ​ലു​ക​ള്‍ ഉ​ള്ള​തെ​ന്ന മ​റു​പ​ടി​യാ​ണ്​ അ​ന്വേ​ഷി​ക്കുമ്പോള്‍ ല​ഭി​ക്കു​ന്ന​തെ​ന്നാ​ണ്​ അ​ധ്യാ​പ​ക​ര്‍ പ​റ​യു​ന്ന​ത്. ​എ​ട്ടു​വ​ര്‍​ഷ​മാ​യി മാ​റി​മാ​റി​വ​ന്ന സ​ര്‍​ക്കാ​റു​ക​ളും അ​ധി​കൃ​ത​രും തീ​രു​മാ​ന​മെ​ടു​ക്കാ​ത്ത​തി​നാ​ലാ​ണ്​ പ്ര​ശ്​​ന​​പ​രി​ഹാ​രം അ​ക​ലു​ന്ന​ത്.

ഇ​ത്ത​രം അ​ധ്യാ​പ​ക​ര്‍​ക്ക് പി.​എ​ഫ് ന​ല്‍​കു​ന്ന​തി​ന് വി​ദ്യാ​ഭ്യാ​സ, ധ​ന​കാ​ര്യ വ​കു​പ്പു​ക​ള്‍​ക്ക് എ​തി​ര്‍​പ്പി​ല്ലെ​ന്ന് ബ​ന്ധ​പ്പെ​ട്ട അ​ധ്യാ​പ​ക​രു​മാ​യി ച​ര്‍​ച്ച ന​ട​ത്തി​യ അ​വ​സ​ര​ത്തി​ല്‍ വ്യ​ക്ത​മാ​ക്കി​യ​താ​യും അ​ധ്യാ​പ​ക​ര്‍ പ​റ​യു​ന്നു. ഭാ​ഷാ വി​ഷ​യ​ങ്ങ​ളി​ലെ അ​ധ്യാ​പ​ക​ര്‍​ക്ക് പു​റ​മേ ക്രാ​ഫ്റ്റ്, ഡ്രി​ല്‍, ഡ്രോ​യി​ങ് എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലു​ള്ള നാ​ലാ​യി​ര​ത്തോ​ളം അ​ധ്യാ​പ​ക​രാ​ണ്​ പി.​എ​ഫ്​ ആ​നു​കൂ​ല്യം കി​ട്ടാ​തെ​യു​ള്ള​ത്. മു​ഴു​വ​ന്‍ സ​മ​യ അ​ധ്യാ​പ​ക​ര്‍​ക്കും പാ​ര്‍​ട്​​ ടൈം ​അ​ധ്യാ​പ​ക​ര്‍​ക്കും വി​ദ്യാ​ഭ്യാ​സ​യോ​ഗ്യ​ത ഒ​ന്നാ​യി​രി​ക്കെ​യാ​ണ്​ ഈ ​വി​വേ​ച​നം.

പാ​ര്‍​ട് ടൈം ​അ​ധ്യാ​പ​ക​രെ അ​ഞ്ചു​വ​ര്‍​ഷം​ക​ഴി​ഞ്ഞാ​ല്‍ ഫു​ള്‍​ടൈം ആ​ക്കി എ​ല്ലാ ആ​നു​കൂ​ല്യ​ങ്ങ​ളും ന​ല്‍​കു​ക​യാ​യി​രു​ന്നു പ​തി​വ്. ഇ​ത്ത​ര​ത്തി​ല്‍ ഫു​ള്‍​ടൈം ബെ​നി​ഫി​റ്റ് കി​ട്ടി​യ അ​ധ്യാ​പ​ക​ര്‍​ക്ക്​ പോ​ലും പി.​എ​ഫ് ആ​നു​കൂ​ല്യ​ങ്ങ​ള്‍ ന​ല്‍​കി​യി​ട്ടി​ല്ല.

പി.​എ​ഫ്​ ആ​നു​കൂ​ല്യം ഇ​ല്ലാ​ത്ത​തു കാ​ര​ണം വ​ര്‍​ഷ​ങ്ങ​ളാ​യി ജോ​ലി​യി​ല്‍ തു​ട​രു​ന്ന​വ​ര്‍​ക്കു​പോ​ലും ബാ​ങ്കു​ക​ളും മ​റ്റു ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളും ഭ​വ​ന വാ​യ്പ​ക​ളോ മ​റ്റേ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള വാ​യ്പ​ക​ളോ അ​നു​വ​ദി​ക്കാ​ത്ത സാ​ഹ​ച​ര്യ​വു​മു​ണ്ട്. മാ​ത്ര​മ​ല്ല കു​റ​ഞ്ഞ ശ​മ്ബ​ള​ക്കാ​രാ​യ ഇ​വ​ര്‍​ക്ക് പി.​എ​ഫ് നി​ക്ഷേ​പം ഇ​ല്ലാ​ത്ത​തി​നാ​ല്‍ ഇ​ന്‍​കം ടാ​ക്സ്​ അ​ട​ക്കേ​ണ്ടി വ​രു​ന്നു​മു​ണ്ട്.

ക​ഴി​ഞ്ഞ വ​ര്‍​ഷം മു​ത​ല്‍ ഗ​വ. സ്കൂ​ള്‍ അ​ധ്യാ​പ​ക​രു​ടെ അ​പേ​ക്ഷ സ്പാ​ര്‍​ക് മു​ഖേ​ന ഓ​ണ്‍​ലൈ​നാ​യി സ​മ​ര്‍​പ്പി​ക്കാ​ന്‍ താ​ല്‍​ക്കാ​ലി​ക​മാ​യി അ​വ​സ​രം ല​ഭി​ച്ചി​ട്ടു​ണ്ട്. അ​പേ​ക്ഷ ന​ല്‍​കി​യ​വ​രി​ല്‍ ചി​ല​ര്‍​ക്ക് അ​നു​വ​ദി​ക്കു​ക​യും മ​റ്റു ചി​ല​ര്‍​ക്ക് നി​ര​സി​ക്കു​ക​യും ചെ​യ്തു. പാ​ര്‍​ട്​ ടൈം ​ക​ണ്ടി​ന്‍​ജ​ന്‍​സി ജീ​വ​ന​ക്കാ​രു​ടെ വി​ഭാ​ഗ​ത്തി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യാ​ണ് പ​ല​ര്‍​ക്കും പി.​എ​ഫ് അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്.

ഒ​രു വി​ഭാ​ഗം അ​ധ്യാ​പ​ക​ര്‍​ക്ക് എ​ല്ലാ ആ​നു​കൂ​ല്യ​ങ്ങ​ളും ല​ഭി​ക്കു​ക​യും മ​റ്റൊ​രു വി​ഭാ​ഗ​ത്തി​ന് അ​തു കി​ട്ടാ​തി​രി​ക്കു​ക​യും ചെ​യ്യു​ന്ന​ത് ക​ടു​ത്ത അ​നീ​തി​യാ​ണെ​ന്നാ​ണ്​ ഇ​വ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്

പാക് സൈനികന്റെ ശവകുടീരം വൃത്തിയാക്കി ലോകത്തിന് മാതൃകയായി ഇന്ത്യന്‍ സൈനികര്‍

ശ്രീനഗര്‍: ലോകത്തിന് മാതൃകയായി ഇന്ത്യന്‍ ആര്‍മി. യുദ്ധത്തില്‍ കൊല്ലപ്പെട്ട ശത്രു സൈനികന്റെ ശവകുടീരം ഇന്ത്യന്‍ സേന വൃത്തിയാക്കി. ശ്രീനഗര്‍ ആസ്ഥാനമായുള്ള ചിനാര്‍ കോര്‍പ്‌സ് എന്ന ഇന്ത്യന്‍ കരസേനാ വിഭാഗമാണ് യുദ്ധത്തില്‍ കൊല്ലപ്പെട്ട പാക് സൈനിക മേധാവി മേജര്‍ മുഹമ്മദ് ഷബീര്‍ ഖാന്റെ ശവകുടീരം വൃത്തിയാക്കിയത്.

' മേജര്‍ മുഹമ്മദ് ഷബീര്‍ ഖാന്റെ ഓര്‍മ്മക്ക്, സിത്താര്‍-ഇ-ജുറത്ത് ഷാഹിദ് 05 മെയ് 1972, 1630 എച്ച്‌, 9 സിഖിന്റെ പ്രത്യാക്രമണത്തില്‍ കൊല്ലപ്പെട്ടു' എന്ന അടിക്കുറിപ്പോടെയാണ് ചിനാര്‍ കോര്‍പ്‌സ് ഈ പടം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്.

'വീണുപോയ ഒരു സൈനികന്‍, അവന്‍ ഉള്‍പ്പെടുന്ന രാജ്യം പരിഗണിക്കാതെ, മരണത്തില്‍ ബഹുമാനം അര്‍ഹിക്കുന്നു. ഇന്ത്യന്‍ ആര്‍മി ഈ വിശ്വാസത്തിനൊപ്പം നില്‍ക്കുന്നു. ഇത് ലോകത്തിന് ഇന്ത്യന്‍ ആര്‍മി നല്‍കുന്ന സന്ദേശമാണ് ' എന്നും ഇന്ത്യന്‍ സൈനികര്‍ കൂട്ടിച്ചേര്‍ത്തു.

കനത്ത മഴ: തെലങ്കാനയില്‍ 50 മരണം; ഹൈദരബാദില്‍ 31

തെലങ്കാന, ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര അടക്കമുള്ള സംസ്ഥാനങ്ങളില്‍ കനത്ത മഴ തുടരുന്നു. മഴയെ തുടര്‍ന്നുള്ള അപകടങ്ങളില്‍പെട്ട് തെലങ്കാനയില്‍ ഇതുവരെ 50 പേരും ഹൈദരാബാദില്‍ 31 പേര്‍ക്കും ജീവന്‍ നഷ്ടമായി. ഹൈദരാബാദ് നഗരത്തിലും, പരിസരപ്രദേശങ്ങളിലും വെള്ളം കയറി. തെലങ്കാനയില്‍ മാത്രം ഇതുവരെ 5000 കോടി രൂപയുടെ നാശനഷ്ടങ്ങള്‍ ഉണ്ടായി എന്നാണ് സര്‍ക്കാര്‍ കണക്ക്.

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ഉടന്‍ 1350 കോടി രൂപ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി ചന്ദ്രശേഖരറാവു പ്രധാനമന്ത്രിക്ക് കത്തെഴുതി. ന്യൂനമര്‍ദ്ദം മുംബൈ - കൊങ്കണ്‍ മേഖലയില്‍ പ്രവേശിച്ചതോടെ മഹാരാഷ്ട്രയിലെ മുംബൈ പൂനെ, റായ്ഗഢ് മേഖലകളില്‍ കനത്ത മഴ അനുഭവപ്പെട്ടു. മുംബൈ അടക്കമുള്ള നഗരങ്ങളില്‍ വെള്ളംകയറി

റേറ്റിങ്ങിനായി ചാനലുകളുടെ വ്യാജ ഇടപെടല്‍; ന്യൂസ് ചാനലുകളുടെ ബാര്‍ക് റേറ്റിംഗ് നിര്‍ത്തിവെച്ചു

മുംബൈ : ന്യൂസ് ചാനലുകളുടെ റേറ്റിംഗ് മൂന്ന് മാസത്തേക്ക് പബ്ലിഷ് ചെയ്യില്ലെന്ന് ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച്ച് കൗണ്‍സില്‍ ( ബാര്‍ക് ) തീരുമാനം. ന്യൂസ് ചാനലുകളുടെ റേറ്റിംഗില്‍ ഇടപെടല്‍ നടത്തുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് ബാര്‍ക് ബോര്‍ഡ് റേറ്റിംഗ് പ്രസിദ്ധീകരിക്കില്ല എന്ന് തീരുമാനിച്ചത്.

റേറ്റിംഗ് തീരുമാനിക്കുന്നതിനുള്ള മാനദണ്ഡങ്ങളും രീതികളും വിശദമായി പുന: പരിശോധിക്കാന്‍ തീരുമാനിച്ചുവെന്ന് ഏജന്‍സി പത്രക്കുറിപ്പില്‍ വ്യക്തമാക്കി. ബാര്‍കിന്റെ ടെക്‌നിക്കല്‍ കമ്മിറ്റി ഈ വിവരങ്ങള്‍ പരിശോധിക്കും. പരിശോധന പൂര്‍ത്തിയാകാന്‍ എട്ടു മുതല്‍ പന്ത്രണ്ട് ആഴ്ച്ചകള്‍ വേണ്ടിവരുമെന്നാണ് പത്രക്കുറിപ്പില്‍ ചൂണ്ടിക്കാട്ടുന്നത് . ഈ കാലയളവില്‍ ന്യൂസ് ചാനലുകളുടെ റേറ്റിംഗ് പ്രസിദ്ധീകരിക്കില്ലെന്നാണ് ഏജന്‍സി വ്യക്തമാക്കുന്നത്. തത്വത്തില്‍ മൂന്ന് മാസത്തേക്ക് ഇനി റേറ്റിംഗ് പ്രസിദ്ധീകരണം ഉണ്ടാകില്ല.

ബാര്‍ക് റേറ്റിംഗില്‍ ഇടപെടല്‍ നടക്കുന്നുവെന്നും തട്ടിപ്പ് നടന്നതായും ചൂണ്ടിക്കാട്ടി മൂന്ന് ചാനലുകള്‍ക്കെതിരെ മുംബൈ പൊലീസ് കേസെടുത്തിരുന്നു. കാഴ്ച്ചക്കരുടെ എണ്ണം അളക്കുന്ന മീറ്ററുകള്‍ സ്ഥാപിച്ചിട്ടുള്ള വീട്ടുകാര്‍ക്ക് പണം നല്‍കി റേറ്റിംഗിനെ സ്വാധീനിക്കുന്നു എന്നായിരുന്നു കേസ്. ഈ സാഹചര്യത്തിലാണ് ബ്യൂസ് ചാനലുകളുടെ റേറ്റിംഗ് പുറത്തുവിടുന്നത് നിര്‍ത്തിവെക്കാനുള്ള തീരുമാനം ഉണ്ടായത്.

http://www.jginews.in/breakingnews/police-raid-at-vivek-oberoi-home/

നിങ്ങളൊരു മൈഗ്രേന്‍ രോഗിയാണോ?…നിങ്ങളുടെ മൈഗ്രേന്‍ തുടച്ചു നീക്കാന്‍ ചില പൊടിക്കൈകളിതാ

മൈഗ്രൈന്‍ (Migraine) തലവേദന എങ്ങനെ ജീവിതത്തില്‍ നിന്ന് മാറ്റി നിര്‍ത്താം: തലവേദനയില്‍ ഏറ്റവും കഠിനമേറിയ ഒന്നാണ് മൈഗ്രേന്‍ അഥവാ ചെന്നിക്കുത്ത്. ചില മാര്‍ഗങ്ങള്‍ സ്വീകരിച്ചാല്‍ മൈഗ്രേനെ ഒരു പരിധിവരെ നിയന്ത്രിക്കുവാന്‍ സാധിക്കും.

മൈഗ്രേന്‍ എങ്ങനെ വരാതെ നോക്കാം?

മൈഗ്രേന്‍ ഉണ്ടെന്നു സംശയം വന്നാല്‍ തുടക്കത്തില്‍ തന്നെ മരുന്ന് കൊടുത്ത് ശീലിപ്പിക്കാതെ, ജീവിതരീതിയില്‍ മാറ്റങ്ങള്‍ വരുത്തി നോക്കുക. മൈഗ്രേന്‍ വരാനുള്ള ട്രിഗറുകള്‍ പലര്‍ക്കും പലതാണ്. അവ സ്വയം കണ്ടുപിടിച്ച്‌ ഒഴിവാക്കുക എന്നതാണ് ഏറ്റവും നല്ല ചികിത്‌സ.

1∙ വളരെ പിരിമുറുക്കമുള്ള സാഹചര്യത്തില്‍ ജോലി ചെയ്യുന്നവര്‍ മനസ്സ് ശാന്തമാക്കി വയ്ക്കാനുള്ള എന്തെങ്കിലും മാര്‍ഗങ്ങള്‍ സ്ഥിരമായി ചെയ്തു ശീലിക്കുക. മെഡിറ്റേഷന്‍, പാട്ട് കേള്‍ക്കല്‍, നടത്തം, മനസ്സിനു സുഖം തരുന്ന ഹോബികള്‍ അങ്ങനെ എന്തെങ്കിലും ശീലിക്കാം.

2∙ മാനസിക പിരിമുറുക്കം തരുന്ന ജോലികളില്‍ നിന്നും താല്‍ക്കാലികമായി മാറി നില്‍ക്കണം. ടെന്‍ഷനും ഉല്‍കണ്ഠയും രോഗം വര്‍ധിപ്പിക്കും.

3∙ വെയില്‍ കൊള്ളുന്നത് നന്നല്ല. പുറത്തു ഇറങ്ങുമ്ബോള്‍, കുറച്ച്‌ സമയത്തേക്കാണെങ്കില്‍ കൂടി കുട പിടിക്കാന്‍ മറക്കരുത്.

4∙ പരീക്ഷയുള്ളവരും സ്ഥിരമായി കമ്ബ്യൂട്ടര്‍ ഉപയോഗിക്കുന്നവരും ആവശ്യത്തിന് ബ്രേക്ക് എടുക്കുക. അല്‍പനേരം പച്ചപ്പിലേക്ക് നോക്കിയിരിക്കുക, പുറത്തിറങ്ങി നടക്കുക തുടങ്ങിയവ ടെന്‍ഷനും സ്ട്രെസ്സും കുറയ്ക്കും.

5∙ മൈഗ്രേന്‍ ഉള്ളവര്‍ ഓടിക്കൊണ്ടിരിക്കുന്ന വണ്ടിയില്‍ ഇരുന്ന് വായിക്കുക, ടിവി കാണുക, മൊബൈല്‍/ ലാപ്ടോപ്പ് നോക്കുക എന്നിവ നോക്കരുത്.

6∙ കഴിവതും എട്ട് മണിക്കൂര്‍ ഇടതടവില്ലാതെ ഉറങ്ങാന്‍ ശ്രദ്ധിക്കണം. കൃത്യസമയം നിശ്ചയിച്ചിട്ട് അതിനപ്പുറം ഒരുകാരണവശാലും ഉറക്കമിളച്ചിരിക്കില്ലെന്ന് തീരുമാനമെടുക്കണം.

7∙ തലവേദനയുണ്ടാക്കുന്ന ഗന്ധത്തിനു കാരണമായ പെര്‍ഫ്യൂമുകള്‍, ചന്ദനത്തിരികള്‍, പൂക്കള്‍ തുടങ്ങിയവയില്‍ നിന്ന് അകലം പാലിക്കണം.

8∙ ചിലര്‍ക്ക് ഗര്‍ഭനിരോധന ഗുളികകള്‍ തലവേദനയുണ്ടാക്കുമെന്നതിനാല്‍ കോപ്പര്‍ ടി, കോണ്‍ടോം പോലുള്ള മറ്റു മാര്‍ഗങ്ങള്‍ സ്വീകരിക്കുക.

9∙ നിര്‍ജലീകരണം അഥവാ ഡീഹൈഡ്രേഷന്‍ മൈഗ്രേന്‍ രൂക്ഷമാക്കും എന്നാണ് പഠനങ്ങള്‍ പറയുന്നത്. വീട്ടിലാണെങ്കിലും ജോലി സ്ഥലത്താണെങ്കിലും ദിവസവും ഒന്നര - രണ്ടു ലീറ്റര്‍ വരെ വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കണം.

10∙ ആഴ്ചയില്‍ അഞ്ചു ദിവസമെങ്കിലും വ്യായാമത്തിനായി സമയം കണ്ടെത്തണം. വ്യായാമം ചെയ്യുമ്ബോള്‍ എന്‍ഡോര്‍ഫിന്‍ (endorphin) കൂടുതലായി ഉല്‍പാദിക്കപ്പെടും അവ വേദനസംഹാരിയായി പ്രവര്‍ത്തിക്കുകയും ചെയ്യും.

11∙ മറ്റെന്തിങ്കിലും കാരണമാണോ എന്നറിയാന്‍ കണ്ണു പരിശോധനയും നടത്തണം.

12∙ ലളിതമായ യോഗ കൃത്യമായി പരിശീലിക്കുന്നതും മൈഗ്രേനിനെ തടയാന്‍ നല്ലതാണ്.

13∙ വിശന്നിരിക്കാതെ ഭക്ഷണം കൃത്യസമയത്തു കഴിക്കണം. രക്തത്തിലെ ഗ്ലൂക്കോസ് നിലയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകള്‍ ശരീരത്തിലെ പ്രവര്‍ത്തനങ്ങളുടെ ബാലന്‍സ് തെറ്റിക്കുകയും മൈഗ്രേന്‍ ഉള്ളവരില്‍ തലവേദന വരുന്നതിന് കാരണമാകുകയും ചെയ്യാം. ചായ, കാപ്പി എന്നിവ കുടിച്ച്‌ ശീലിച്ചവര്‍ അതും സമയത്തു തന്നെ കുടിക്കുക.

14∙ മൈഗ്രേന്‍ തലവേദന കൂടിയാല്‍, അത്യാവശ്യഘട്ടത്തില്‍ കഴിക്കാവുന്ന മരുന്നാണ് പാരസെറ്റമോള്‍ ടാബ്‌ലെറ്റാണ്. സാധാരണ മൈഗ്രേന്‍ വന്നാല്‍ ഒരു ഗുളിക (ഒരു ഗ്രാം) കഴിച്ചാല്‍ മതിയാകും. തലവേദനയുടെ തുടക്കത്തില്‍ തന്നെ കഴിക്കാന്‍ ശ്രദ്ധിക്കണം.

15∙ മൈഗ്രേന് പുതിയ മരുന്നുകള്‍ ധാരാളമുണ്ട്. വേദനയെ പെട്ടെന്നു ശമിപ്പിക്കുന്ന ഗുളിക രൂപത്തിലും ഇന്‍ജെക്‌ഷനായും സ്പ്രേയായും ഒക്കെ ഇവ ലഭ്യമാണ്. ഈ മരുന്നുകള്‍ ഡോക്ടറുടെ നിര്‍ദേശമനുസരിച്ച്‌ മാത്രം ഉപയോഗിക്കുക.

ട്രിഗറുകള്‍ (Trigger) കണ്ടുപിടിക്കുക, ജീവിതരീതിയില്‍ മാറ്റങ്ങള്‍ വരുത്തി നോക്കുക, പലര്‍ക്കും മൈഗ്രേന്‍ പൂര്‍ണമായി മാറിയിട്ടുണ്ട്.

രാജ്യത്തെ ആദ്യ സര്‍ക്കാര്‍ വാട്ടര്‍ ടാക്‌സി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ഉദ്ഘാടനം ചെയ്യും

ആലപ്പുഴ: രാജ്യത്തെ ആദ്യ സര്‍ക്കാര്‍ വാട്ടര്‍ ടാക്സി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ഉദ്ഘാടനം ചെയ്യും. ജലഗതാഗത മേഖലയിലെ ഹൈബ്രിഡ് ക്രൂയിസ് വെസല്‍, ബോട്ടുകള്‍, വാട്ടര്‍ ടാക്സികള്‍ എന്നി പദ്ധതികളുടെ ഉദ്ഘാടനം ഇന്ന് രാവിലെ 11.30 ന് വിഡിയോ കോണ്‍ഫറന്‍സിലൂടെ മുഖ്യമന്ത്രി നിര്‍വഹിക്കും.

പാണാവള്ളി സ്വകാര്യ യാര്‍ഡില്‍ വാട്ടര്‍ ടാക്സിയുടെ നിര്‍മാണം പൂര്‍ത്തിയാക്കി കഴിഞ്ഞ ദിവസം നീറ്റിലിറക്കിയിരുന്നു. സംസ്ഥാന ജലഗതാഗത വകുപ്പിന്റെ വാട്ടര്‍ ടാക്സി ആലപ്പുഴയിലാണ് ആദ്യഘട്ടത്തില്‍ സര്‍വീസ് നടത്തുന്നത്. ഒരേസമയം 10 പേര്‍ക്ക് വാട്ടര്‍ ടാക്‌സിയില്‍ യാത്ര ചെയ്യാം. കാറ്റാമറൈന്‍ നിര്‍മാണ രീതിയായതിനാല്‍ യാത്രാ സുഖവും ഏറെയാണ്. ഫാന്‍, ലൈറ്റ് എന്നിവ സൗരോര്‍ജ്ജത്തിലാണ് പ്രവര്‍ത്തിപ്പിക്കുന്നത്. സുരക്ഷ സൗകര്യങ്ങള്‍ക്ക് പുറമെ സഹായത്തിന് ഒരാള്‍കൂടി ബോട്ടിലുണ്ടാകും.

മണിക്കൂറിന് 1500 രൂപയാണ് നിരക്ക്. ശേഷിക്കുന്ന സമയത്തിന് മിനിറ്റുകള്‍ കണക്കാക്കി തുകയീടാക്കും. പതിനഞ്ചു നോട്ടിക്കല്‍ മൈലാണ് മണിക്കൂറിലെ വേഗത. പൊതുജനങ്ങള്‍ക്കും വിനോദ സഞ്ചാരികള്‍ക്കും വാട്ടര്‍ ടാക്സിയുടെ സേവനം പ്രയോജനപ്പെടുത്താം.

ഇടിമിന്നലിനെ സവിശേഷ ദുരന്തമായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; ഇന്ന് ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം

സംസ്ഥാനത്ത് ഇന്ന് കനത്ത ഇടിമിന്നലിന് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. ഇന്ന് ഉച്ചയ്ക്ക് രണ്ട് മുതല്‍ രാത്രി വൈകിയും ഇടിമിന്നലിന് സാധ്യതയുണ്ട്. അതിതീവ്ര മിന്നലുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ജനങ്ങള്‍ പുറത്തിറങ്ങാതെ സൂക്ഷിക്കണമെന്നാണ് നിര്‍ദേശം. ഇടിമിന്നല്‍ സംസ്ഥാനത്ത് സവിശേഷ ദുരന്തമായി ദുരന്ത നിവാരണ അതോറിറ്റി പ്രഖ്യാപിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഈ മാസം 16 വരെ കേരളത്തില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യതയുണ്ടെന്നും മുന്നറിയിപ്പ്.

മലയോര മേഖലയില്‍ ഇടിമിന്നല്‍ സജീവമാകാനാണു സാധ്യത. ഇത്തരം ഇടിമിന്നല്‍ കൂടുതല്‍ അപകടകരമാണെന്നും മനുഷ്യ ജീവനും വീട്ടുപകരണങ്ങള്‍ക്കും വലിയ നാശനഷ്ടം സംഭവിക്കാമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പു നല്‍കി. മിന്നലേറ്റവര്‍ക്ക് ഉടന്‍ പ്രഥമ ശുശ്രൂഷ നല്‍കണം. ആദ്യ 30 സെക്കന്‍ഡ് ജീവന്‍ രക്ഷിക്കാനുള്ള നിര്‍ണായക സമയമാണ്. അന്തരീക്ഷം മേഘാവൃതമാണെങ്കില്‍ ഉച്ചയ്ക്കു 2 മുതല്‍ രാത്രി 10 വരെ തുറസ്സായ സ്ഥലത്തും ടെറസിലും കളിക്കരുത്. മിന്നലിന്റെ ആഘാതത്തില്‍ പൊള്ളലേല്‍ക്കുകയോ കാഴ്ചയും കേള്‍വിയും നഷ്ടമാകുകയോ ഹൃദയാഘാതം സംഭവിക്കുകയോ ചെയ്യാം.

ഇന്നു ശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാല്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ഒഴികെയുള്ള ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. നാളെ കാസര്‍കോട് മുതല്‍ തൃശൂര്‍ വരെയുള്ള ജില്ലകളില്‍ യെലോ അലര്‍ട്ട് നല്‍കി. 16 മുതല്‍ മഴ കുറയും. അതിതീവ്ര ന്യൂനമര്‍ദം ഇന്നലെ ആന്ധ്ര തീരത്തു കാക്കിനഡയ്ക്കു സമീപം കരയിലെത്തി. 75 കിലോമീറ്റര്‍ വേഗത്തില്‍ കരയിലെത്തിയ ശേഷം ശക്തി കുറഞ്ഞു തീവ്ര ന്യൂനമര്‍ദമായി മാറി.

വെര്‍ച്വല്‍ ക്യൂവിലൂടെ ഭക്തര്‍ക്ക് ദര്‍ശനം;തുലാമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്രനട 16ന് തുറക്കും

തിരുവനന്തപുരം: തുലാമാസ പൂജകള്‍ക്കായി ശബരിമല ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രനട ഒക്ടോബര്‍ 16 ന് വൈകുന്നേരം 5 മണിക്ക് തുറക്കും.ക്ഷേത്രതന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ ക്ഷേത്ര മേല്‍ശാന്തി എ.കെ.സുധീര്‍ നമ്ബൂതിരി ക്ഷേത്ര ശ്രീകോവില്‍ നട തുറന്ന് ദീപങ്ങള്‍ തെളിക്കും. തുടര്‍ന്ന് പതിനെട്ടാം പടിക്ക് മുന്നിലായുള്ള ആഴിയിലും അഗ്‌നി പകരും. അന്ന് പ്രത്യേക പൂജകള്‍ ഒന്നും ഉണ്ടാവില്ല.

തുലാം ഒന്നായ ഒക്ടോബര്‍ 17ന് പുലര്‍ച്ചെ 5 മണിക്ക് ക്ഷേത്രനട തുറന്ന് നിര്‍മ്മാല്യ ദര്‍ശനം.തുടര്‍ന്ന് പതിവ് അഭിഷേകവും നെയ്യഭിഷേകവും നടക്കും. 5.30ന് മഹാഗണപതി ഹോമം . 7.30 ന് ഉഷപൂജ, 8 മണിക്ക് ശബരിമല - മാളികപ്പുറം മേല്‍ശാന്തിമാരുടെ നറുക്കെടുപ്പ് നടക്കും. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ.എന്‍.വാസു,, ബോര്‍ഡ് അംഗങ്ങളായ അഡ്വ.എന്‍.വിജയകുമാര്‍, അഡ്വ.കെ.എസ്.രവി, ശബരിമല സ്‌പെഷ്യല്‍ കമ്മീഷണര്‍ മനോജ്, ദേവസ്വം കമ്മീഷണര്‍ ബി.എസ്.തിരുമേനി, ഹൈക്കോടതി നിരീക്ഷകന്‍ തുടങ്ങിയവരുടെ സാന്നിദ്ധ്യത്തിലാണ് ശബരിമല - മാളികപ്പുറം മേല്‍ശാന്തിമാരുടെ നറുക്കെടുപ്പ് നടക്കുക. ആദ്യം ശബരിമല മേല്‍ശാന്തിയെ നറുക്കെടുക്കും. 9 പേരാണ് ശബരിമല മേല്‍ശാന്തി നിയമനത്തിലെ അന്തിമ യോഗ്യതാ പട്ടികയില്‍ ഉള്ളത് .തുടര്‍ന്ന് മാളികപ്പുറം മേല്‍ശാന്തി നറുക്കെടുക്കും.

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് 17 മുതല്‍ 21 വരെ വെര്‍ച്വല്‍ ക്യൂ സംവിധാനത്തിലൂടെ ദിവസേന 250 പേര്‍ എന്ന കണക്കില്‍ അയ്യപ്പഭക്തര്‍ക്ക് ശബരിയില്‍ ദര്‍ശനത്തിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. കോവിഡ് ഇല്ലെന്ന് 48 മണിക്കൂര്‍ മുമ്പ് നടത്തിയ പരിശോധനാ സര്‍ട്ടിഫിക്കറ്റ് ദര്‍ശനത്തിനായി എത്തുന്ന ഓരോ അയ്യപ്പഭക്തര്‍ക്കും നിര്‍ബന്ധമാണ്. നിലയ്ക്കലില്‍ കോവിഡ് പരിശോധനാ സംവിധാനം സജ്ജമാക്കിയിട്ടുണ്ട്.

പമ്ബയില്‍ അയ്യപ്പഭക്തര്‍ക്ക് കുളിക്കാന്‍ അനുമതി ഉണ്ടാവില്ല. സ്‌നാനം നടത്താനായി പ്രത്യേകം ഷവറുകള്‍ ക്രമീകരിച്ചിട്ടുണ്ട്. ടോയിലറ്റ്,ബാത്ത് റൂം സൗകര്യങ്ങള്‍ പമ്ബ, നിലയ്ക്കല്‍, സന്നിധാനം എന്നിവിടങ്ങളില്‍ ദേവസ്വം ബോര്‍ഡ് ഒരുക്കിയിട്ടുണ്ട്. സാനിറ്റൈസര്‍, സോപ്പ്, വെള്ളം എന്നിവ വിവിധ പോയിന്റുകളില്‍ ക്രമീകരിച്ചിരിക്കുന്നു.സ്വാമി അയ്യപ്പന്‍ റോഡിലൂടെയാണ് അയ്യപ്പഭക്തന്‍മാരുടെ മലകയറ്റവും മലഇറക്കവും.ഇരുമുടിയുമായി പതിനെട്ടാം പടി കയറി വരുന്ന ഭക്തര്‍ കൊടിമരത്തിന് വലതു വശത്തുകൂടെ ദര്‍ശനത്തിനായി പോകണം. അയ്യപ്പന്‍മാര്‍ക്ക് കൊവിഡ്- 19 മാനദണ്ഡം പാലിച്ച് ദര്‍ശനം നടത്താനായി പ്രത്യേക മാര്‍ക്കുകള്‍ നടപ്പന്തല്‍ മുതല്‍ രേഖപ്പെടുത്തിയിട്ടുണ്ട്.ശ്രീകോവിലിന് മുന്നിലൂടെയുള്ള ആദ്യത്തെയും അവസാനത്തെയും റോ വഴി ആണ് ഭക്തര്‍ ദര്‍ശനം നടത്തി നീങ്ങേണ്ടത്.തുടര്‍ന്ന് മാളികപ്പുറം ക്ഷേത്രത്തിലേക്കുള്ള വഴിയിലൂടെ അവിടെയും ദര്‍ശനം നടത്തി പ്രസാദവും വാങ്ങി ഭക്തര്‍ക്ക് മലയിറങ്ങാവുന്നതാണ്.

ഭക്തര്‍ അഭിഷേകത്തിനായി കൊണ്ടുവരുന്ന നെയ്യ് പ്രത്യേക കൗണ്ടറില്‍ ശേഖരിച്ച ശേഷം മറ്റൊരു കൗണ്ടറിലൂടെ അവര്‍ക്ക് ആടിയ ശിഷ്ടം നെയ്യ് നല്‍കും. അപ്പം, അരവണ കൗണ്ടറുകള്‍ പ്രവര്‍ത്തിക്കും. അന്നദാനം ചെറിയ തോതില്‍ ഉണ്ടാകും. ഭക്തര്‍ക്ക് കുടിവെള്ളം ലഭ്യമാക്കുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ഭക്തര്‍ക്കായി ശബരിമലയില്‍ താമസ സൗകര്യം ഉണ്ടാവില്ല. പതിവ് പൂജകള്‍ക്ക് പുറമെ ഉദയാസ്തമന പൂജ, പടിപൂജ എന്നിവ ഉണ്ടാകും. തുലാമാസ പൂജകള്‍ പൂര്‍ത്തിയാക്കി 21 ന് രാത്രി ഹരിവരാസനം പാടി നട അടയ്ക്കും. ഈ വര്‍ഷത്തെ മണ്ഡല-മകരവിളക്ക് ഉല്‍സവത്തിനായി നവംബര്‍ 15ന് വൈകുന്നേരം 5 മണിക്ക് തിരുനട തുറക്കുന്നതാണ്. ഡിസംബര്‍ 26ന് ആണ് മണ്ഡല പൂജ. മകരവിളക്ക് 2021 ജനുവരി 14 ന് നടക്കും.

കോവിഡ് ബാധിച്ചയാളില്‍ അതിനെതിരായ ആന്റിബോഡി അഞ്ച് മാസം നില്‍ക്കുമെന്ന് പഠനം

വാഷിങ്ടണ്‍: കോവിഡ് ബാധിച്ചയാളുടെ ശരീരത്തില്‍ രോഗത്തിനെതിരായ പ്രതിരോധശേഷി അഞ്ച് മാസം വരെയെങ്കിലും നില നില്‍ക്കുമെന്ന പഠനവുമായി ഗവേഷകര്‍. ഇന്ത്യന്‍ വംശജനാണ് യു.എസില്‍ ഇതുമായി ബന്ധപ്പെട്ട പഠനം നടത്തിയത്.

യൂനിവേഴ്‌സിറ്റി ഓഫ് അരിസോണയിലാണ് പഠനം നടത്തിയത്. കോവിഡ് ബാധിച്ച 6,000 പേരുടെ ആന്റിബോഡി പരിശോധിച്ചാണ് നിഗമനത്തിലെത്തിയത്.കോവിഡ് ബാധിച്ചയാളുടെ ശരീരത്തിലെ ആന്റിബോഡി അഞ്ച് മുതല്‍ ഏഴ് മാസം വരെ നില നില്‍ക്കുമെന്ന് അരിസോണ യൂനിവേഴ്‌സിറ്റിയിലെ അസോസിയേറ്റ് പ്രൊഫസര്‍ ദീപ്ത ഭട്ടാചാര്യ പറഞ്ഞു.

അതേസമയം, ശരീരത്തില്‍ നില നില്‍ക്കുന്ന ആന്റിബോഡി കോവിഡില്‍ നിന്ന് സംരക്ഷണം തരുമോയെന്നുള്ളത് ഇപ്പോള്‍ പറയാനാവില്ലെന്ന് അരിസോണ യുനിവേഴ്‌സിറ്റി സീനിയര്‍ വൈസ് പ്രസിഡന്റ് മൈക്കള്‍ ഡി.ഡാക്കെ പറഞ്ഞു. നേരത്തെയുള്ള പഠനങ്ങളെല്ലാം കോവിഡ് ആന്റിബോഡിക്ക് പരമാവധി 100 ദിവസത്തെ ആയുസാണ് പ്രവചിച്ചിരുന്നത്.

സ്പീക്കര്‍ പി രാമകൃഷ്ണന്റെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്തതായി പരാതി

തിരുവനന്തപുരം: ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്തന്നെ പരാതിയുമായി സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍. പൊന്നാനി ഹൗറ മോഡല്‍ ഹാങ്ങിങ് ബ്രിഡ്ജിന് കിഫ്ബി അംഗീകാരം ലഭിച്ചത് സംബന്ധിച്ച് ശ്രീരാമകൃഷ്ണന്‍ പോസ്റ്റ് ചെയ്ത ഫേസ്ബുക്ക് കുറിപ്പിന് താഴെ അഭിനന്ദിച്ച് അദ്ദേഹത്തിന്റെ തന്നെ കമന്റ് പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് തന്റെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടെന്ന് സ്പീക്കര്‍ വ്യക്തമാക്കിയത്.

പൊന്നാനിയില്‍ നിര്‍മ്മാണനുമതി ലഭിച്ചു ടെന്‍ഡര്‍ നടപടികളിലേക്ക് പോകുന്ന അഴിമുഖത്തിന് കുറുകെയുള്ള ഹാങ്ങിങ് ബ്രിഡ്ജ് സംബന്ധിച്ചു ഇന്നലെ എന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ 'എന്നെ അഭിനന്ദിച്ചു കൊണ്ട് ഞാന്‍ തന്നേ കമെന്റ് ചെയ്തതായി' കാണുകയുണ്ടായി. മിനിട്ടുകള്‍ കൊണ്ട് ആ കമെന്റില്‍ നിരവധി റിയാക്ഷനുകളും റിപ്ലേ കമെന്റുകളും വരികയും, സ്‌ക്രീന്‍ ഷോട്ട് എടുത്ത് വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തതായി കണ്ടു.

അക്കൗണ്ട് ഹാക്ക് ചെയ്ത് കൊച്ചിയില്‍ നിന്നും കമന്റിട്ടതായി കണ്ടെത്തിയിട്ടുണ്ട്. ഇക്കാര്യത്തില്‍ തെളിവ് സഹിതം പോലീസില്‍ പരാതി നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഹാക്ക് ചെയ്തവരുടെ കുബുദ്ധിയല്ലാതെ ഇതില്‍ മറ്റൊന്നുമില്ലെന്നു എല്ലാ സുഹൃത്തുക്കളെയും അറിയിക്കുന്നു- സ്പീക്കര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

അവള്‍ മരിച്ചിട്ടില്ല, തല ഉയര്‍ത്തി തന്നെ ഇവിടെ ജീവിക്കുന്നു: ഡബ്ല്യു.സി.സി

നടി ഭാവനയെ കുറിച്ചുള്ള ഇടവേള ബാബുവിന്റെ പരാമര്‍ശത്തിനെതിരെ സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യു.സി.സി. നിങ്ങളുടെ സ്ത്രീവിരുദ്ധ അലിഖിത നിയമങ്ങള്‍ അംഗീകരിക്കാത്തവരെല്ലാം സിനിമക്ക് പുറത്താണ് എന്നും അവരെയെല്ലാം മരിച്ചവരായി കാണുന്നു എന്നും എ.എം.എം.എ തുറന്നു സമ്മതിക്കുകയാണ് ചെയ്തത്. ലിംഗസമത്വം എന്ന സ്വപ്നം ഒരിക്കലും സംഭവിക്കാത്ത ഒരിടമായി മലയാള സിനിമയെ മാറ്റുന്നതില്‍ ഈ സംഘടനയുടെ സെക്രട്ടറി ഇടവേള ബാബുവും എ എം എം എ എന്ന സംഘടനയും ഒരു പോലെ മല്‍സരിക്കുകയാണ്. മലയാള സ്ത്രീ ചരിത്രത്തില്‍ നിര്‍ണ്ണായകമായ ഒരു പോരാട്ടത്തില്‍ ഉറച്ചു നില്‍ക്കുന്നവളെ മരിച്ചവരോട് ഉപമിച്ച സെക്രട്ടറിയുടെ പരാമര്‍ശം ആ സംഘടനയുടെ സ്ത്രീവിരുദ്ധതയെ പൂര്‍ണമായും വെളിവാക്കുന്നതായിരുന്നുവെന്നും ഡബ്ല്യു.സി.സി വിമര്‍ശിച്ചു.

ചിതലരിച്ചതും സ്ത്രീവിരുദ്ധവുമായ ഈ മനോഭാവത്തില്‍ പ്രതിഷേധിച്ചാണ് പാര്‍വ്വതി തിരുവോത്ത് സംഘടനയില്‍ നിന്ന് രാജിവെച്ചത്. ആക്രമിക്കപ്പെട്ട നടിയെ വീണ്ടും ക്രൂരമായി പൊതു മദ്ധ്യത്തില്‍ വലിച്ചിഴക്കുകയും സഹപ്രവര്‍ത്തകനായിരുന്ന കുറ്റാരോപിതനുമായി ചേര്‍ത്ത് പല തരത്തിലുള്ള ദുസ്സൂചനകള്‍ നല്‍കുകയുമാണ് സെക്രട്ടറി ചെയ്തത്. അവളെ ഇല്ലാതാക്കാന്‍ നിങ്ങള്‍ക്കാവില്ല. അവള്‍ ജീവിച്ചിരിക്കുക തന്നെ ചെയ്യും. ഈ നിയമ യുദ്ധത്തില്‍ പോരാടാനുള്ള ശക്തി പകര്‍ന്നു കൊണ്ട് കൂടെ തന്നെ ഉണ്ടാവുമെന്നും ഡബ്ല്യു.സി.സി വ്യക്തമാക്ക

ഡബ്ല്യു.സി.സിയുടെ കുറിപ്പിന്റെ പൂര്‍ണരൂപം

അവള്‍ മരിച്ചിട്ടില്ല!

അവള്‍ തല ഉയര്‍ത്തി തന്നെ ഇവിടെ ജീവിച്ചിരിക്കുന്നു…! 'മരിച്ചു പോയവരെ തിരിച്ചു കൊണ്ടുവരാന്‍ പറ്റുമോ ' എന്ന എ.എം. എം. എയുടെ ജനറല്‍ സെക്രട്ടറിയുടെ ചാനല്‍ ചര്‍ച്ചയിലെ പരാമര്‍ശത്തെ ഞങ്ങള്‍ ശക്തമായി അപലപിക്കുന്നു.

മാധ്യമങ്ങള്‍ 'ഇര'യായി കണ്ടവളെ 'അതിജീവിച്ചവളാണെന്ന് 'പറഞ്ഞു കൊണ്ടായിരുന്നു WCC ചേര്‍ത്തു പിടിച്ചത്. എന്നാല്‍ അസാധാരണമായ മനശ്ശക്തിയോടെ മലയാള സ്ത്രീ ചരിത്രത്തില്‍ നിര്‍ണ്ണായകമായ ഒരു പോരാട്ടത്തില്‍ ഉറച്ചു നില്‍ക്കുന്നവളെ മരിച്ചവരോട് ഉപമിച്ച ബഹു. സെക്രട്ടറിയുടെ പരാമര്‍ശം ആ സംഘടനയുടെ സ്ത്രീവിരുദ്ധതയെ പൂര്‍ണ്ണമായും വെളിവാക്കുന്നതായിരുന്നു.

നിശ്ചലവും ചിതലരിച്ചതും സ്ത്രീവിരുദ്ധവുമായ ഈ മനോഭാവത്തില്‍ പ്രതിഷേധിച്ചു കൊണ്ടാണ് പാര്‍വ്വതി തിരുവോത്ത് അമ്മയില്‍ നിന്ന് രാജിവെച്ചത്.

ആ അഭിമുഖത്തില്‍ ആക്രമിക്കപ്പെട്ട നടിയെ വീണ്ടും ക്രൂരമായി പൊതു മദ്ധ്യത്തില്‍ വലിച്ചിഴക്കുകയും സഹപ്രവര്‍ത്തകനായിരുന്ന കുറ്റാരോപിതനുമായി ചേര്‍ത്ത് പലതരത്തിലുള്ള ദുസ്സൂചനകള്‍ നല്‍കുകയുമാണ് സെക്രട്ടറി ചെയ്തത്. അത് ക്രൂരമായിപ്പോയി എന്നു മാത്രമെ പറയാനുള്ളൂ.

സോഷ്യല്‍ മീഡിയയില്‍ എ എം.എം.എ യുടെ എക്‌സികൂട്ടിവ് അംഗമായ നടന്‍ സിദ്ധിക്കിനെതിരെ ഞങ്ങളുടെ മെമ്പര്‍ കൂടിയായ നടി രേവതി സമ്പത്ത് ഉന്നയിച്ച ലൈംഗിക ആരോപണത്തെ സെക്രട്ടറി പുച്ഛത്തോടെ ഈ ചര്‍ച്ചയില്‍ തള്ളി പറയുകയും ചെയ്യുകയുണ്ടായി. നടന്‍ സിദ്ധിഖിന്റെ വിശദീകരണത്തില്‍ സംഘടന വിശ്വസിക്കുന്നുവെന്നും സിനിമയില്‍ എന്തെങ്കിലും ആവാന്‍ ശ്രമിച്ചിട്ട് സാധിക്കാത്തവരുടെ അസൂയയും , ജല്പനവുമാണ് നടിയുടെ ആരോപണമെന്നുമുള്ള സെക്രട്ടറിയുടെ പ്രസ്താവന നിരുത്തരവാദപരവും , ഈ തൊഴിലിടത്തിന്റെ ജീര്‍ണ്ണാവസ്ഥയെയുമാണ് സൂചിപ്പിക്കുന്നത്.

ലിംഗസമത്വം എന്ന സ്വപ്നം ഒരിക്കലും സംഭവിക്കാത്ത ഒരിടമായി മലയാള സിനിമയെ മാറ്റുന്നതില്‍ ഈ സംഘടനയുടെ ബഹുമാനപ്പെട്ട സെക്രട്ടറി ഇടവേള ബാബുവും, എ എം എം.എ എന്ന സംഘടനയും ഒരു പോലെ മല്‍സരിക്കുകയാണ്.

ഇരുപത്തിയഞ്ചാം വാര്‍ഷികത്തിന്റെ ഭാഗമായി എ എം എം എ നിര്‍മ്മിക്കാന്‍ പോകുന്ന കെട്ടിടത്തിന്റെ അടിത്തറ ഉറപ്പിക്കുന്നത് സിനിമാരംഗത്തെ പഴയതും പുതിയതുമായ ഒട്ടേറെ സ്ത്രീകളുടെ കണ്ണീരിലും, ആണ്‍കോയ്മയുടെ ബലത്തിലുമാണ് എന്നു പറയാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു.

എ.എം. എം. എ അംഗമായിരുന്ന പ്രസിദ്ധ നടന്‍ തിലകന്റെ മരണത്തിനു ശേഷം പോലും അദ്ദേഹത്തിനോട് നീതികേട് കാണിച്ചു എന്ന് തുറന്നു പറയാത്ത സംഘടന, ജീവിച്ചിരിക്കുന്നവരെ മരിച്ചതായി കണക്കാക്കുന്നു. അതെ! നിങ്ങളുടെ സ്ത്രീവിരുദ്ധ അലിഖിത നിയമങ്ങള്‍ അംഗീകരിക്കാത്തവരെല്ലാം സിനിമക്ക് പുറത്താണ് എന്നും നിങ്ങളവരെയെല്ലാം മരിച്ചവരായി കാണുന്നു എന്നും എ.എം.എം.എ അതുവഴി തുറന്നു സമ്മതിക്കുകയാണ്.

പറയുന്നതിലെ സ്ത്രീവിരുദ്ധത എന്താണെന്ന് പോലും തിരിച്ചറിയാത്ത നിങ്ങളോട് ഞങ്ങള്‍ ഉറച്ച ശബ്ദത്തില്‍ വീണ്ടും പറയുന്നു. അവളെ ഇല്ലാതാക്കാന്‍ നിങ്ങള്‍ക്കാവില്ല. അവള്‍ ജീവിച്ചിരിക്കുക തന്നെ ചെയ്യും! ഈ നിയമ യുദ്ധത്തില്‍ പോരാടാനുള്ള ശക്തി പകര്‍ന്നു കൊണ്ട് WCC കൂടെ തന്നെ ഉണ്ടാവുകയും ചെയ്യും.

മദ്യ ലഹരിയിൽ എ സി ഓൺ ചെയ്ത് കാറിൽ ഉറങ്ങിയ ആൾ മരിച്ച നിലയിൽ

SYMBOLIC IMAGE GO MECHANIC

നോയ്‌ഡ: മദ്യലഹരിയിൽ കാറിലെ എ സി ഓൺ ചെയ്ത് ഉറങ്ങിയ ആളെ മരിച്ച നിലയിൽ കണ്ടെത്തി.നോയിഡയിലാണ് സംഭവം. ബറോ ള സ്വദേശിയായ സുന്ദർ പണ്ഡിറ്റിനെയാണ് വീടിന്റെ ബേസ്‌മെന്റ്റ് ഭാ ഗത്ത് കാറിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇദ്ദേഹത്തിന് നോയ്ഡ സെക്ടർ 107 ലും മറ്റൊരു വീടുണ്ട്.എന്നാൽ ആഴ്ചയിൽ ഒരു ദിവസം ഇവിടെ വരുന്നത് പതിവാണത്രേ. മദ്യപാനി യായ ഇദ്ദേഹം ശനിയാഴ്ച വീടിന്റെ ബേസ്‌മെന്റിൽ കാർ പാർക്ക് ചെയ്ത് എ സി ഓൺ ചെയ്ത് കാറിൽ തന്നെ ഉറങ്ങുകയായിരുന്നു. പി റ്റേന്ന് രാവിലെ സഹോദരൻ വന്നപ്പോഴാണ് അബോധാവസ്ഥയിൽ കാറിൽ കണ്ടെത്തിയത്.ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷി ക്കാനായില്ല.
കാർ സ്റ്റാർട്ട് ചെയ്ത നിലയിൽ എ സി ഓൺ ചെയ്തതിനാൽ എന്തെങ്കി ലും സാങ്കേതിക തകരാറിനാൽ കാർബൺ മോണോക്സൈഡ് വിഷവാ തകം ശ്വസിച്ചതാകാം മരണകാരണം എന്നാണ് പോലീസ് നിഗമനം. സംഭവത്തിൽ കുടുംബം പരാതി നൽകിയിട്ടില്ലെന്നും മറ്റ് നിഗൂഢതക ളൊന്നും ഇല്ലെന്നും പോലീസ് പറയുന്നു.

photo courtesy:gomechanic.in

പത്ത് ദിവസത്തിനുള്ളില്‍ ഏഴ് കൊലപാതകങ്ങള്‍; ചോരപ്പക നിലയ്ക്കാതെ തൃശൂര്‍

പത്ത് ദിവസത്തിനുള്ളില്‍ ഏഴ് കൊലപാതകങ്ങള്‍തൃശ്ശൂര്‍: നാടിനെ നടുക്കി ഏഴ് കൊലപാതകങ്ങള്‍. അഞ്ചെണ്ണം തൃശ്ശൂര്‍ റൂറലിലും രണ്ടെണ്ണം സിറ്റി ലിമിറ്റിലുമാണ്. ഇന്ന് പഴയന്നൂര്‍ പട്ടിപ്പറമ്ബില്‍ കഞ്ചാവ് കേസ് പ്രതിയെ വെട്ടിക്കൊന്നു. പാലക്കാട് സ്വദേശി റഫീക്ക് (32 ) ആണ് മരിച്ചത്. കൂടെ ഉണ്ടായിരുന്ന സുഹൃത്ത് ഫാസിലിനും വെട്ടേറ്റു. ഇയാളെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പാലക്കാട് അതിര്‍ത്തിയിലാണ് സംഭവം. പത്ത് ദിവസമായി ഇരുവരും പട്ടിപ്പറമ്ബില്‍ വാടകയ്ക്ക് വീടെടുത്ത് താമസിക്കുകയായിരുന്നു. പഴയന്നൂര്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. അന്തിക്കാട് ആദര്‍ശ് കൊലക്കേസ് പ്രതി നിഥിലിനെ കാറിലെത്തിയ അക്രമി സംഘം കഴിഞ്ഞ ദിവസം വെട്ടിക്കൊലപ്പെടുത്തി. കാറില്‍ സഞ്ചരിക്കുകയായിരുന്ന നിഥിലിനെ വിളിച്ചിറക്കിയാണ് വെട്ടിക്കൊന്നത്. മാങ്ങാട്ടുകര വഴിയമ്ബലത്തിന് സമീപമായിരുന്നു സംഭവം.

കൊലയ്ക്ക് ശേഷം അക്രമിസംഘം മറ്റൊരു കാറില്‍ രക്ഷപ്പെട്ടു. ജൂലൈയില്‍ നടന്ന ആദര്‍ശ് കൊലക്കേസില്‍ എട്ടാം പ്രതിയാണ് നിഥില്‍. ആദര്‍ശും നിഥിലും അന്തിക്കാട് പോലീസ് സ്റ്റേഷനിലെ പല കേസുകളില്‍ പ്രതികളും റൗഡി ലിസ്റ്റില്‍ ഉള്ളവരുമായിരുന്നു. കൊലയാളി സംഘത്തില്‍ പെട്ട രണ്ട് പേര്‍ അറസ്റ്റിലായി. കൂടുതല്‍ പ്രതികള്‍ക്കായി പൊലീസ് തെരച്ചില്‍ ഊര്‍ജിതമാക്കി.

ഒല്ലൂരില്‍ പ്രഭാത സവാരിക്കിടെ മൂന്നംഗ സംഘം കുത്തി പരിക്കേല്‍പ്പിച്ച്‌ ചികിത്സയിലായിരുന്ന അറുപതുകാരനും കഴിഞ്ഞ ദിവസം മരിച്ചു. ക്രിസ്റ്റഫ് നഗര്‍ സ്വദേശി വെളളപ്പാടി വീട്ടില്‍ ശശിയാണ് മരിച്ചത്. ബന്ധുവായ അക്ഷയ് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. വളര്‍ത്തു നായയെ പരിപാലിക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലയ്ക്കു കാരണമായതെന്ന് പറയപ്പെടുന്നു.

ചിറ്റിലങ്ങാട് സിപിഎം ബ്രാഞ്ച് സെക്രട്ടറി സനൂപ്, കുട്ടനെല്ലൂരില്‍ ഡെന്റല്‍ ക്ലിനിക് നടത്തുന്ന യുവ വനിതാ ഡോക്ടര്‍, ചേലക്കര എളനാട് പരോളിലിറങ്ങിയ പീഡനക്കേസ് പ്രതി എന്നിവരും ഏതാനും ദിവസങ്ങള്‍ക്കുള്ളിലാണ് കൊല്ലപ്പെട്ടത്. ഇതിന് പുറമെ കഞ്ചാവ് കേസില്‍ റിമാന്‍ഡിലായ പ്രതി തിരുവനന്തപുരം സ്വദേശി ഷെമീറിന്‍്റെ മരണവും കൊലപാതകമാണെന്നാണ് വിലയിരുത്തല്‍. മര്‍ദ്ദനമേറ്റാണ് ഷെമീര്‍ മരിച്ചതെന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്.

റിമാന്‍ഡ് പ്രതിയുടെ മരണം: ഋഷിരാജ് സിങ് നേരിട്ട് അന്വേഷിക്കും

തൃശ്ശൂര്‍ : കഞ്ചാവ് കേസിലെ റിമാന്‍ഡ് പ്രതി തിരുവനന്തപുരം സ്വദേശി ഷെമീര്‍ മരിച്ച സംഭവത്തില്‍ ജയില്‍ മേധാവി ഋഷിരാജ് സിങ് നേരിട്ട് അന്വേഷിക്കും. മരിച്ച ഷമീറിന്റെ ഭാര്യയുടെ മൊഴി രേഖപ്പെടുത്തും. ഋഷിരാജ് സിങ് തൃശൂരിലെത്തും.

തൃശ്ശൂരിലെ അമ്ബിളിക്കല കോവിഡ് നിരീക്ഷണ കേന്ദ്രത്തില്‍നിന്ന് ജയില്‍ അധികൃതര്‍ അബോധാവസ്ഥയില്‍ ഗവ.മെഡിക്കല്‍ കോളേജിലെത്തിച്ച ഷെമീര്‍ ഒക്ടോബര്‍ ഒന്നിന് പുലര്‍ച്ചെയാണ് മരിച്ചത്.

കഴിഞ്ഞ സെപ്തംബര്‍ 29നാണ് ഷെമീറിനേയും സംഘത്തേയും പത്തുകിലോ കഞ്ചാവുമായി തൃശൂരില്‍ പൊലീസ് പിടികൂടിയത്. അന്നുതന്നെ, കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തിരുന്നു. ജയില്‍ വകുപ്പിന്റെ കോവിഡ് കെയര്‍ സെന്ററിലേക്കാണ് പ്രതികളെ കൊണ്ടുപോയത്. അവിടെവച്ച്‌, മൂന്നു പ്രതികള്‍ക്കും ക്രൂരമായി മര്‍ദ്ദനമേറ്റെന്നാണ് മൊഴി. ഗുരുതരാവസ്ഥയിലായ ഷെമീറിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അധികം വൈകാതെ മരിച്ചു.

അതേസമയം, ഷമീറിന്റെ മരണത്തില്‍ നാല് ജയില്‍ ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി. ഉദ്യോഗസ്ഥര്‍ മോശമായി പെരുമാറിയെന്നാണ് പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട്. എന്നാല്‍ മരണകാരണമാവുന്ന രീതിയില്‍ മര്‍ദിച്ചിട്ടില്ലെന്നും വിലയിരുത്തലുണ്ട്.

ചാനല്‍ ചര്‍ച്ച; കള്ളം പറയാന്‍ കഴിയില്ലെന്ന് സിപിഎമ്മുകാര്‍ മനസിലാക്കിയെന്ന് മുല്ലപ്പള്ളി

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെയും മുഖ്യമന്ത്രിയേയും സിപിഎമ്മിനെയും വിമര്‍ശിച്ച്‌ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. മുഖ്യമന്ത്രി പിണറായി വിജയന്റെ ഭരണകാലം കേരളത്തില്‍ ദുരിതങ്ങള്‍ മാത്രമാണ്. അഴിമതി ആരോപണങ്ങളുയരുമ്ബോള്‍ തുടരേ കള്ളം പറയുന്ന മുഖ്യമന്ത്രിയില്‍ വിശ്വാസം ഇല്ലാതായി.

ചാനല്‍ ചര്‍ച്ചകളില്‍ പോകാതെ സിപിഎമ്മിന്റെ ചാനല്‍ തൊഴിലാളികള്‍ പോലും വിട്ടുനില്‍ക്കുന്നു. കള്ളം പറയാന്‍ കഴിയില്ലെന്ന് മനസിലാക്കിയാണ് സിപിഎമ്മുകാര്‍ ചാനല്‍ ചര്‍ച്ചകളില്‍ നിന്ന് ബോധപൂര്‍വ്വം മാറി നില്‍ക്കുന്നതെന്നും മുല്ലപ്പള്ളി ആരോപിച്ചു.

ക്രൂരനായ ക്രിമിനല്‍ പശ്ചാത്തലമുള്ള മുഖ്യമന്ത്രിയാണ് ഇപ്പോള്‍ സംസ്ഥാനത്തുള്ളത്. ഫാസിസ്റ്റ് മനസാണ് മുഖ്യമന്ത്രി യ്ക്കുള്ളത്. ഏകാധിപതിയാണ്. അതിനാലാണ് റൂള്‍സ് ഓഫ് ബിസിനസില്‍ മാറ്റം വരുത്തുന്നതെന്നും മുല്ലപ്പള്ളി ആരോപിച്ചു. റൂള്‍സ് ഓഫ് ബിസിനസില്‍ നേരത്തെ മാറ്റം വരുത്തി. അതിന്റെ തെളിവാണ് ശിവശങ്കര്‍ എടുത്ത തീരുമാനങ്ങള്‍. സ്പ്രിംക്ലറില്‍ സ്വയമെടുത്ത തീരുമാനം ആണെന്ന് എം ശിവശങ്കര്‍ തന്നെ സമ്മതിച്ചതാണെന്നും മുല്ലപ്പള്ളി ഓര്‍മ്മിപ്പിച്ചു.

ഐ പി എല്‍ വാതുവെപ്പ്; രാജ്യത്ത് വ്യാപക റെയ്ഡ്

ഹൈ​ദ​രാ​ബാ​ദ്: ഐ​പി​എ​ല്‍ വാ​തു​വ​യ്പു​മാ​യി ബ​ന്ധ​പ്പെ​ട്ടു രാ​ജ്യ​ത്ത് വ്യാ​പ​ക റെ​യ്ഡും അ​റ​സ്റ്റും. രാ​ജ്യ​ത്തെ വി​വി​ധ​യി​ട​ങ്ങ​ളി​ല്‍ ഉ​ണ്ടാ​യ പോ​ലീ​സ് ന​ട​പ​ടി​യി​ല്‍ വ​ന്‍ വാ​തു​വ​യ്പ്പ് സം​ഘ​ങ്ങ​ളാ​ണു പി​ടി​യി​ലാ​യ​ത്. രാ​ജ​സ്ഥാ​നി​ലും ഡ​ല്‍​ഹി​യി​ലും പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ക്കു​ന്നു​ണ്ട്.

മ​ധ്യ​പ്ര​ദേ​ശി​ല്‍ 20 പേ​രാ​ണു വാ​തു​വ​യ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് പി​ടി​യി​ലാ​യ​ത്. ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ കൃ​ഷ്ണ ജി​ല്ല​യി​ല്‍ 16 പേ​ര്‍ പി​ടി​യി​ലാ​യി. ഇ​വ​രി​ല്‍ നി​ന്ന് 6.45 ല​ക്ഷം രൂ​പ​യും 17 മൊ​ബൈ​ലു​ക​ളും ഒ​രു ടി​വി​യും പി​ടി​ച്ചെ​ടു​ത്തു. കോ​യ​ന്പ​ത്തൂ​രി​ല്‍ ഒ​ന്പ​തം​ഗ സം​ഘ​വും ഉ​ത്ത​രാ​ഖ​ണ്ഡി​ല്‍ നാ​ലു​പേ​രും പി​ടി​യി​ലാ​യി. മൊഹാലി, നാ​ഗ്പു​ര്‍, ന​ഗ​ര​ങ്ങ​ളി​ലും പ​രി​ശോ​ധ​ന ന​ട​ക്കു​ന്നു. ലോ​ക്ക​ല്‍ പോ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ തീ​വ്ര​വാ​ദ വി​രു​ദ്ധ സ്ക്വാ​ഡാ​ണു പ​രി​ശോ​ധ​ന​ക​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കി​യ​ത്.

ഐ​പി​എ​ല്‍ സീ​സ​ണു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ്യാ​പ​ക​മാ​യി വാ​തു​വ​യ്പ് ന​ട​ക്കു​ന്നു​ണ്ടെ​ന്ന് ഡ​ല്‍​ഹി പോ​ലീ​സ് വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. മ​ത്സ​ര​ങ്ങ​ള്‍ ന​ട​ക്കു​ന്ന സ​മ​യ​ത്ത് വാ​തു​വ​യ്പ് സം​ഘ​ങ്ങ​ള്‍ സ​ജീ​വ​മാ​ണെ​ന്ന വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു ന​ട​പ​ടി.

സ്വപ്‌ന സുരേഷ് വ്യാജ സര്‍ട്ടിഫിക്കറ്റിലൂടെ 20 ലക്ഷം തട്ടിയെടുത്തെന്ന് പൊലീസ്

തിരുവനന്തപുരം: വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് സ്വപ്ന സുരേഷ് 20 ലക്ഷം രൂപ തട്ടിയെന്ന് പൊലീസ് വെളിപ്പെടുത്തല്‍. സ്വപ്ന ഒരു മാസം മൂന്ന് ലക്ഷത്തിലധികം രൂപ വീതം ശമ്പളം വാങ്ങിയെന്നും അന്വേഷണ സംഘം കണ്ടെത്തി. ഐടി വകുപ്പ് സ്വപ്നയുടെ ശമ്പളം കൈമാറിയത് പിഡബ്ല്യുസിക്കാണ്. പിഡബ്ല്യുസി വിഷന്‍ ടെക് എന്ന സ്ഥാപനം വഴിയാണ് സ്വപ്നയ്ക്ക് ശ്മ്പളം നല്‍കിയിരുന്നത്.

കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം കഴിഞ്ഞ ശേഷം സ്വപ്നയെ ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. എന്നാല്‍, പിഡബ്ല്യുസി, വിഷന്‍ടെക് അധികൃതര്‍ മൊഴി നല്‍കാതെ ഒഴിഞ്ഞുമാറിയെന്നാണ് അറിയാന്‍ കഴിഞ്ഞത്. കസ്റ്റംസ് ഇന്ന് സ്വപ്നയെയും മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കരനെയും ഇരുത്തി ഒരേ സമയം ചോദ്യം ചെയ്യുകയാണ്. കാക്കനാട് ജയിലിലെത്തിയാണ് ഇവരെ സംഘം ചോദ്യം ചെയ്യുന്നത്.

‘പ്രത്യേക രോഗലക്ഷണങ്ങളൊന്നും എനിക്ക് ഇല്ലായിരുന്നു’;കോവിഡ് അനുഭവം പങ്കുവച്ച്‌ നടി ഗൗതമി നായര്‍

സെക്കന്‍ഡ് ഷോ, ഡയമണ്ട് നെക്ലേസ് തുടങ്ങിയ സിനിമകളിലൂടെ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് ഗൗതമി നായര്‍.ഇപ്പോളിതാ കോവിഡ് അനുഭവം പങ്കുവെക്കുകയാണ് ഗൗതമി നായര്‍. തനിക്കും സഹോദരിക്കും കോവിഡ് പോസിറ്റീവ് ആയിരുന്നുവെന്ന് ഗൗതമി സോഷ്യല്‍മീഡിയയില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.

21 ദിവസത്തെ ക്വാറന്റൈന്‍ പൂര്‍ത്തിയായെന്നും ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വലിയ നന്ദി രേഖപ്പെടുത്തുന്നതായും താരം പറഞ്ഞു. തിരുവനന്തപുരം ശ്രീചിത്രയില്‍ റീസെര്‍ച്ചര്‍ ആയി പ്രവര്‍ത്തിക്കുകയാണ് ഗൗതമി. കോവിഡ് നെഗറ്റീവ് ആയ സര്‍ട്ടിഫിക്കറ്റ് അടക്കം പങ്കുവച്ചാണ് താരം തന്റെ കോവിഡ് അനുഭവം പങ്കുവച്ചത്.പ്രത്യേക രോഗലക്ഷണങ്ങളൊന്നും തനിക്ക് ഇല്ലായിരുന്നു എന്ന് ഗൗതമി പറഞ്ഞു. കോവിഡ് രോഗികളെ പരിചരിക്കാന്‍ ദിനംപ്രതി ബുദ്ധിമുട്ടുന്ന ആരോഗ്യപ്രവര്‍ത്തകരെ പ്രത്യേകം ഓര്‍ക്കുന്നതായി ഗൗതമി പറഞ്ഞു.

"എനിക്കും സഹോദരിക്കും കടുത്ത തലവേദനയുണ്ടായിരുന്നു. മറ്റ് രോഗലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ല. മൈഗ്രെയ്ന് സമാനമായ കടുത്ത തലവേദനയായിരുന്നു. മരുന്ന് കഴിച്ചിട്ടും എനിക്ക് കുറവ് തോന്നിയില്ല. പ്രൈമറി ലിസ്റ്റില്‍ ഉണ്ടായിരുന്ന ആളായിരുന്നു ഞാന്‍. അതുകൊണ്ടാണ് കോവിഡ് പരിശോധന നടത്തിയത്. പ്രൈമറി ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയില്ലായിരുന്നെങ്കില്‍ താനൊരു കോവിഡ് രാേഗിയാണെന്ന വിവരം അറിയില്ലായിരുന്നു. തന്നിലൂടെ എത്രയോ പേര്‍ക്ക് രോഗം ബാധിച്ചേനെ. ശരീരികമായി എന്തെങ്കിലും ചെറിയ മാറ്റം അനുഭവപ്പെട്ടാല്‍ ഉടന്‍ കോവിഡ് പരിശോധന നടത്തുകയാണ് വേണ്ടതെന്നും താരം അഭ്യര്‍ത്ഥിച്ചു.

ഹയര്‍ സെക്കന്‍ഡറി സപ്ലിമെന്ററി അലോട്ട്മെന്റിന് ഇന്ന് മുതല്‍ അപേക്ഷിക്കാം

തിരുവനന്തപുരം: സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറിയുടെ പ്രവേശനത്തിനായി മുഖ്യ അലോട്ട്‌മെന്റില്‍ അപേക്ഷിച്ചിട്ടും അലോട്ട്‌മെന്റ് ലഭിക്കാതിരുന്നവര്‍ക്കും ഇതുവരെയും അപേക്ഷ നല്‍കാന്‍ കഴിയാതിരുന്നവര്‍ക്കും സപ്ലിമെന്ററി അലോട്ട്‌മെന്റിന് (ഒക്‌ടോബര്‍ 10) ഇന്ന് മുതല്‍ രാവിലെ ഒന്‍പതു മുതല്‍ അപേക്ഷിക്കാം. എസ്.എസ്.എല്‍.സി സേ പരീക്ഷ പാസായവരേയും പരിഗണിക്കും. ഒഴിവുകളും വിശദവിവരങ്ങളും www.hscap.kerala.gov.in ല്‍ പ്രസിദ്ധീകരിക്കും.

തെറ്റായ വിവരങ്ങള്‍ അപേക്ഷയില്‍ ഉള്‍പ്പെട്ടതിനാല്‍ അലോട്ട്‌മെന്റ് ലഭിച്ചിട്ടും പ്രവേശനം നിരാകരിക്കപ്പെട്ടവര്‍ക്കും സപ്ലിമെന്ററി അലോട്ട്‌മെന്റില്‍ പരിഗണിക്കുന്നതിന് അപേക്ഷ പുതുക്കാം. അപേക്ഷകളിലെ പിഴവുകള്‍ അപേക്ഷ പുതുക്കുന്ന അവസരത്തില്‍ തിരുത്തല്‍ വരുത്താന്‍ പ്രത്യേകം ശ്രദ്ധിക്കണം. സപ്ലിമെന്ററി അലോട്ട്‌മെന്റിനായി 14ന് വൈകിട്ട് അഞ്ച് വരെ പുതുക്കല്‍/ പുതിയ അപേക്ഷാഫോം ഓണ്‍ലൈനായി സമര്‍പ്പിക്കാം. എന്നാല്‍ നിലവില്‍ ഏതെങ്കിലും ക്വാട്ടയില്‍ പ്രവേശനം നേടിയവര്‍ക്കും മുഖ്യഘട്ടത്തില്‍ അലോട്ട്‌മെന്റ് ലഭിച്ചിട്ട് പ്രവേശനത്തിന് ഹാജരാകാത്തവര്‍ക്കും (നോണ്‍-ജോയിനിങ് ആയവര്‍) ഏതെങ്കിലും ക്വാട്ടയില്‍ പ്രവേശനം നേടിയ ശേഷം വിടുതല്‍ സര്‍ട്ടിഫിക്കറ്റ് (റ്റി.സി) വാങ്ങിയവര്‍ക്കും വീണ്ടും അപേക്ഷിക്കാന്‍ സാധിക്കില്ല.

കോവിഡ് വ്യാപന പശ്ചാതലത്തില്‍ അപേക്ഷകര്‍ക്ക് സപ്ലിമെന്ററി അലോട്ട്‌മെന്റിന് അപേക്ഷിക്കാന്‍ വേണ്ട നിര്‍ദ്ദേശങ്ങളും സാങ്കേതിക സഹായങ്ങളും സ്‌കൂള്‍ ഹെല്‍പ് ഡെസ്‌ക്കുകളിലൂടെ നല്‍കാന്‍ വേണ്ട സജ്ജീകരണങ്ങള്‍ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ച്‌ സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാര്‍ സ്വീകരിക്കണമെന്ന് പൊതുവിദ്യാഭ്യാസ ജോയിന്റ് ഡയറക്ടര്‍ അറിയിച്ചു.

കോ​വി​ഡ് സെ​ന്‍റ​റി​ലെ റി​മാ​ന്‍​ഡ് പ്ര​തി​യു​ടെ മ​ര​ണം; ക്രൂ​ര​മ​ര്‍​ദ്ദ​ന​മേ​റ്റെ​ന്ന് പോ​സ്റ്റു​മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ട്

തൃ​ശൂ​ര്‍: തൃ​ശൂ​രി​ല്‍ കോ​വി​ഡ് സെന്‍ററില്‍ റി​മാ​ന്‍​ഡ് പ്ര​തി മ​രി​ച്ച​ത് ക്രൂ​ര​മ​ര്‍​ദ്ദ​ന​മേ​റ്റെ​ന്ന് റി​പ്പോ​ര്‍​ട്ട്. ക​ഞ്ചാ​വ് കേ​സ് പ്ര​തി തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി ഷെ​മീ​ര്‍ ആ​ണ് മ​രി​ച്ച​ത്.

ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി ക്ഷ​ത​മേ​ല്‍​ക്കു​ക​യും വാ​രി​യെ​ല്ലു​ക​ളും നെ​ഞ്ചി​ലെ എ​ല്ലു​ക​ള്‍ പൊ​ട്ടി​യി​ട്ടു​ണ്ടെ​ന്നും ശ​രീ​ര​ത്തി​ല്‍ നാ​ല്‍​പ്പ​തി​ലേ​റെ മു​റി​വു​ക​ളും ശ​രീ​ര​ത്തി​ന്‍റെ പി​ന്‍​ഭാ​ഗത്ത് അ​ടി​യേ​റ്റ് ര​ക്തം വാ​ര്‍​ന്ന് പോ​യി​ട്ടു​ണ്ടെ​ന്നും പോ​സ്റ്റു​മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു.

തൃ​ശൂ​ര്‍ അ​മ്ബി​ളി​ക്ക​ല കോ​വി​ഡ് കേ​ന്ദ്ര​ത്തി​ല്‍ വ​ച്ച്‌ ഒ​ക്ടോ​ബ​ര്‍ ഒ​ന്നി​നാ​ണ് ഷെ​മീ​ര്‍ മ​രി​ച്ച​ത്. കോ​വി​ഡ് സെന്‍റ​റി​ല്‍ വ​ച്ച്‌ ഷെ​മീ​ര്‍ അ​പ​സ്മാ​രം വ​ന്ന് മ​രി​ച്ചു​വെ​ന്നാ​യി​രു​ന്നു ആ​ദ്യം റി​പ്പോ​ര്‍​ട്ട് വ​ന്ന​ത്. എ​ന്നാ​ല്‍ കൂ​ടെ​യു​ണ്ടാ​യി​രു​ന്ന പ്ര​തി​ക​ള്‍ ഈ ​വാ​ദം ത​ള്ളി​യി​രു​ന്നു.

മലയാളത്തിന്റെ ആദ്യ ഒടിടി പ്ലാറ്റ്ഫോം വരുന്നു

കൊച്ചി: ഇടവേള ബാബുവിന്റെ നേതൃത്വത്തില്‍ മലയാളത്തിന്റെ ആദ്യ ഒടിടി പ്ലാറ്റ്ഫോം വരുന്നു. പുതിയ സംരഭത്തിന് പേര് 'വി നെക്സ്റ്റ്' എന്നാണ്.എറണാകുളം പ്രസ് ക്ലബ്ബില്‍ വച്ചായിരുന്നു പുതിയ ഒടിടി പ്ലാറ്റ്ഫോമിന്റെ പേരും ലോഗോയും പ്രകാശനം ചെയ്തത്. അണിയറക്കാര്‍ അവകാശപ്പെടുന്നത് ഏറെ പ്രത്യേകതകള്‍ ഉള്ളതാണ് ഈ പ്ലാറ്റ്ഫോം എന്നാണ് .

ടൊവിനോയെ തീവ്രപരിചരണ വിഭാഗത്തില്‍ നിന്നും മാറ്റി, നാല് ദിവസം കൂടി നിരീക്ഷണം

കൊച്ചി: ഷൂട്ടിംഗിനിടെയുണ്ടായ പരിക്കിനെ തുര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച നടന്‍ ടൊവിനോ തോമസിനെ തീവ്രപരിചരണ വിഭാഗത്തില്‍ നിന്നും മാറ്റി. ടൊവിനോയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ട്. എന്നാല്‍ നാല് ദിവസം കൂടി ആശുപത്രിയില്‍ നിരീക്ഷണത്തില്‍ തുടരുമെന്ന് മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കുന്നു. ടൊവിനോയുടെ ആരോഗ്യനില തൃപ്‌തികരമാണെന്നും ഇനി ആന്തരിക രക്തസ്രാവമുണ്ടാകാനുളള ലക്ഷണമില്ലെന്നും ഇന്നലെ മെഡിക്കല്‍ ബുളളറ്റിനില്‍ വ്യക്തമാക്കിയിരുന്നു. കൊച്ചിയിലെ റിനൈ മെഡിസിറ്റിയിലാണ് ടൊവിനോ ചികിത്സയിലുള്ളത്.

'കള' എന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് ലൊക്കേഷനില്‍ സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെ ടൊവിനോയുടെ വയറിന് ചവിട്ടേറ്റത്. ഇന്നലെ കടുത്ത വയറുവേദനയുണ്ടായതിനെ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ആന്തരിക രക്തസ്രാവം കണ്ടെത്തിയത്.

കോവിഡില്‍ ഒന്നാമത്, നമ്പര്‍ വണ്‍ കേരളം യാഥാര്‍ഥ്യമായി; പരിഹസിച്ച് സുരേന്ദ്രന്‍

കോ​ട്ട​യം: രാ​ജ്യ​ത്ത് ഏ​റ്റ​വും കൂ​ടു​ത​ല്‍ കോ​വി​ഡ് ടെ​സ്റ്റ് പോ​സി​റ്റീ​വി​റ്റി നി​ര​ക്കു​ള്ള സം​സ്ഥാ​ന​മാ​യി കേ​ര​ളം മാ​റി​യ​തോ​ടെ സ​ര്‍​ക്കാ​ര്‍ എ​പ്പോ​ഴും പ​റ​ഞ്ഞു കൊ​ണ്ടി​രി​ക്കു​ന്ന നമ്പര്‍ വ​ണ്‍ കേ​ര​ളം എ​ന്ന ആ​പ്ത​വാ​ക്യം യാ​ഥാ​ര്‍​ഥ്യ​മാ​യെ​ന്നു ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കെ.​സു​രേ​ന്ദ്ര​ന്‍.

രാ​ജ്യ​ത്ത് കോ​വി​ഡ് പ​ട​ര്‍​ന്ന് പി​ടു​ക്കു​ന്ന​വ​രി​ല്‍ ഏ​റ്റ​വും മു​ന്‍​പ​ന്തി​യി​ലു​ള്ള സം​സ്ഥാ​ന​മാ​ണ് കേ​ര​ളം. ഇ​ടു​ക്കി​യി​ല്‍ കോ​വി​ഡ് രോ​ഗി​യോ​ട് ത​ല​യി​ല്‍ മു​ണ്ടി​ട്ട് വ​രാ​ന്‍ പ​റ​ഞ്ഞി​രി​ക്കു​ക​യാ​ണ് ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍. ഒ​രു സം​വി​ധാ​ന​വു​മി​ല്ല, കോ​വി​ഡ് രോ​ഗി​ക​ളെ കൊ​ണ്ടു​പോ​വാ​ന്‍ ആ​ളി​ല്ല. യ​ഥാ​ര്‍​ഥ​ത്തി​ല്‍ ത​ല​യി​ല്‍ മു​ണ്ടി​ട്ടി​രി​ക്കു​ന്ന​തു സ​ര്‍​ക്കാ​രാ​ണെ​ന്നും സു​രേ​ന്ദ്ര​ന്‍ പ​റ​ഞ്ഞു.

ശ്രീ​നാ​രാ​യ​ണ സ​ര്‍​വ​ക​ലാ​ശാ​ല വൈ​സ് ചാ​ന്‍​സ​ല​ര്‍ നി​യ​മ​ന ശി​പാ​ര്‍​ശ പു​ന​പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും സു​രേ​ന്ദ്ര​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു.

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുള്ളത്.

നാളെയും മറ്റന്നാളും സംസ്ഥാനത്തെ അഞ്ചു ജില്ലകളിലും യെല്ലോ അലര്‍ട്ടുണ്ട്. ഇടുക്കി, മലപ്പുറം, കാഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് നാളെയും ഞായറാഴ്ചയും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ജില്ലകളില്‍ ഒറ്റപ്പെട്ട കനത്ത മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്.

ആന്‍ഡമാന്‍ കടലില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിമീ വരെ വേഗതയിലും ചില അവസരങ്ങളില്‍ 60 കിമീ വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

നാളെ മുതല്‍ 13 വരെ തെക്ക്പടിഞ്ഞാറ് ദിശയില്‍ നിന്നും കന്യാകുമാരി , ഗള്‍ഫ് ഓഫ് മാന്നാര്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിമീ വരെ വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും കേരള ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതിനാല്‍ ആഴക്കടലില്‍ മല്‍സ്യബന്ധനത്തിന് ഏര്‍പ്പെട്ടിരിക്കുന്ന തൊഴിലാളികള്‍ തീരത്തേക്ക് മടങ്ങണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

ഇന്ത്യയില്‍ തിരിച്ചുവരാന്‍ ഒരുങ്ങി പബ്ജി ഗെയിം, നീക്കങ്ങള്‍ ആരംഭിച്ചു

ന്യൂഡല്‍ഹി: പബ്ജി ആരാധകര്‍ക്ക് സന്തോഷിക്കാന്‍ ഒരു വാര്‍ത്ത. പബ്ജി ഇന്ത്യയിലേക്ക് തിരിച്ചെത്തുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. ഭാരതി എയര്‍ടെല്ലുമായി സഹകരിച്ച്‌ പബ്ജി മൊബൈല്‍ ഗെയിം ഇന്ത്യയിലേക്ക് തിരികെ കൊണ്ടു വരാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായി റിപ്പോര്‍ട്ട്. നേരത്തെ ഇന്ത്യന്‍ വിപണിയിലേക്ക് ഗെയിം കൊണ്ടു വരുന്നതിന് ജിയോയുമായി ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

എന്നാല്‍, ഇപ്പോള്‍ പുതിയതായി പുറത്തുവരുന്ന വാര്‍ത്ത എയര്‍ടെല്ലുമായി പ്രാരംഭ ചര്‍ച്ചകള്‍ തുടങ്ങിയെന്നാണ്.പബ്ജി ഉള്‍പ്പെടെയുള്ള 118 ചൈനീസ് ആപ്പുകള്‍ക്ക് ഈ വര്‍ഷം സെപ്റ്റംബര്‍ രണ്ടിന് ആയിരുന്നു കേന്ദ്രസര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയത്. എന്നാല്‍, പിന്നീട് പബ്ജി കമ്ബനി ചൈനയുമായുള്ള ബന്ധം വിച്ഛേദിക്കുകയായിരുന്നു.

സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതിരുന്നതും ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തുകയും ചെയ്യുന്നത് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു പബ്ജിക്ക് എതിരെ കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിച്ചത്.

യു.ഡി.എഫ് പ്രത്യക്ഷ സമരം വീണ്ടും തുടങ്ങി; ഇത്രയും നുണയനായ മുഖ്യമന്ത്രി കേരളചരിത്രത്തില്‍ ആദ്യമെന്ന് ചെന്നിത്തല

തിരുവനന്തപുരം; സംസ്ഥാന സര്‍ക്കാരിനെതിരെ പ്രത്യക്ഷ സമരവുമായി യു.ഡി.എഫ് വീണ്ടും രംഗത്ത്. മുഖ്യമന്ത്രി രാജി വെക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്തി. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് അഞ്ചുപേരാണ് മാര്‍ച്ചില്‍ പങ്കെടുത്തത്. യുഡിഎഫ് കണ്‍വീനര്‍ എം.എം.ഹസ്സന്‍ , ഷിബു ബേബി ജോണ്‍, എംഎല്‍എമാരായ ടി.വി ഇബ്രാഹിം, വിഎസ് ശിവകുമാര്‍ എന്നിവരാണ് മാര്‍ച്ചില്‍ പങ്കാളികളായത്.

മുഖ്യമന്ത്രി നുണ പറഞ്ഞ് ജനങ്ങളെ വഞ്ചിച്ചതായി രമേശ് ചെന്നിത്തല ആരോപിച്ചു. ജനങ്ങള്‍ വഞ്ചിക്കപ്പെട്ടു. ആറ് തവണ മുഖ്യമന്ത്രി സ്വപ്നാസുരേഷിനെ കണ്ടു. ഇക്കാര്യങ്ങളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി കള്ളം പറയുകയാണ്. രാജാവ് നഗ്‌നനാണെന്ന് പറയേണ്ട സാഹചര്യം വന്നു.

സ്വപ്ന സുരേഷിന് നിയമനം നല്‍കിയത് താന്‍ അറിഞ്ഞിട്ടില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞിരുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ മുഖ്യമന്ത്രിയുടെ അറിവോടെയാണ് നിയമനമെന്നാണ് പറഞ്ഞിരിക്കുന്നത്. വൈകുന്നേരം പത്രസമ്മേളനം നടത്തി നുണബോംബുകള്‍ പൊട്ടിക്കുന്ന ഒരു മുഖ്യമന്ത്രിയായി പിണറായി അധംപതിച്ചു' ചെന്നിത്തല മാര്‍ച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു.

കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാരിനെതിരായ പ്രത്യക്ഷ സമരത്തില്‍ നിന്ന് പിന്‍വാങ്ങിയ യു.ഡി.എഫ് പിന്നീട് തീരുമാനം മാറ്റിയത്. 12ന് നിയോജക മണ്ഡലാടിസ്ഥാനത്തില്‍ യുഡിഎഫ് പ്രതിഷേധ പരിപാടികള്‍ നടത്താനും തീരുമാനിച്ചിട്ടുണ്ട്.

ഓണ്‍ലൈന്‍ തട്ടിപ്പില്‍ കുടുങ്ങി കണ്ണൂര്‍ ജില്ലയിലെ യുവാക്കളും; എല്‍ ആര്‍ ടെക്‌നോളജീസിന്റെ അക്കൗണ്ടുകളില്‍ നിന്ന് വന്‍തോതില്‍ പണം മാറ്റി

കോഴിക്കോട്: മോറിസ് കോയിന്‍ നിക്ഷേപ പദ്ധതിയുടെ പേരില്‍ നിക്ഷേപം സ്വീകരിച്ച ലോങ് റിച്ച് ടെക്നോളജീസ് കമ്ബനിയുടെ അക്കൗണ്ടുകളില്‍ നിന്ന് പണം മറ്റ് അക്കൗണ്ടുകളിലേക്ക് മാറ്റി. നിലവില്‍ അഞ്ച് അക്കൗണ്ടുകള്‍ മരവിപ്പിച്ചിട്ടുണ്ട്.ഒന്‍പത് മാസത്തിനിടെ അഞ്ച് അക്കൗണ്ടുകളിലായി 1200 കോടിയുടെ ഇടപാട് നടന്നതായും പൊലിസ് കണ്ടെത്തി. ഒന്നര കോടി രൂപയാണ് കമ്ബനിയുടെ അക്കൗണ്ടില്‍ നിലവിലുള്ളതെന്ന് കേസ് അന്വേഷിക്കുന്ന പൂക്കോട്ടുംപാടം സി.ഐ പി. വിഷ്ണു പറഞ്ഞു.

അതിനിടെ കമ്പനി ഉടമ നിഷാദ് കിളിയിടുക്കില്‍ മുന്‍കൂര്‍ ജാമ്യത്തിനായി ശ്രമം ആരംഭിച്ചിട്ടുണ്ട്. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പൊലിസ് ആവശ്യപ്പെട്ടെങ്കിലും ആരോഗ്യപ്രശ്നം ചൂണ്ടിക്കാട്ടി ഇയാള്‍ ഒഴിഞ്ഞുമാറുകയാണ്. തദ്ദേശ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സാമ്ബത്തിക സഹായം വാഗ്ദാനം ചെയ്ത് കൂടെ നിര്‍ത്താനും കരുക്കള്‍ നീക്കുന്നുണ്ട്.ഇതിനിടെ, നിക്ഷേപകരില്‍ ചിലര്‍ക്ക് പണം തിരികെ ലഭിച്ചിട്ടുണ്ട്. ചിലര്‍ രേഖാമൂലം പരാതി നല്‍കിയെങ്കിലും കേസുമായി സഹകരിക്കാന്‍ നിക്ഷേപകര്‍ക്ക് താല്‍പര്യമില്ലെന്ന് പൊലിസ് പറഞ്ഞു. നിക്ഷേപിച്ച പണം എങ്ങനെയെങ്കിലും തിരികെ വാങ്ങാനാണ് നിക്ഷേപകരുടെ ശ്രമം. ക്രിപ്പ്റ്റോ കറന്‍സിയാണെന്ന് അവകാശപ്പെട്ട് മണി ചെയിന്‍ മാതൃകയില്‍ കോടികളുടെ നിക്ഷേപം സ്വീകരിച്ച എല്‍.ആര്‍ ടെക്നോളജീസിനെതിരേ സെപ്റ്റംബര്‍ 29നാണ് പൂക്കോട്ടുംപാടം പൊലിസ് സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്.

ലോക്ക് ഡൗണ്‍ കാലത്തിന് മുന്‍പാണ് എല്‍ ആര്‍ എന്ന കമ്പനി ഓണ്‍ലൈന്‍ മണി മേക്കിങ് ബിസിനസ് ആരംഭിച്ചത്. മികച്ച ഓഫറുകള്‍ നല്‍കുന്നുവെന്ന വരുത്തി തീര്‍ത്ത് ഒരുപാട് പേര്‍ പണം നിക്ഷേപിച്ചിരുന്നു. എന്നാല്‍ ലോക്ഡൗണ്‍ കാലത്ത് ആഴ്ചയില്‍ വരുന്ന പണം അക്കൗണ്ടില്‍ വരാതായതോടെ നിക്ഷേപകരുടെ പക്കല്‍ നിന്ന് പരാതികള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ കമ്പനിയുടെ തലവന്‍ എന്ന് വിശേഷിപ്പിക്കുന്ന നിഷാദ് എന്ന വ്യക്തി ലൈവില്‍ വന്ന് തട്ടിപ്പല്ല എന്നും പണം പിന്‍വലിക്കാനുള്ള അവസരമുണ്ടെന്നും ആവര്‍ത്തിച്ച് പറഞ്ഞതോടെ ലോക്ഡൗണിന് ശേഷം വീണ്ടും നിക്ഷേപം ആരംഭിച്ചു. കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ നിന്ന് നിരവധി യുവാക്കള്‍ പണം നിക്ഷേപിച്ചിട്ടുണ്ട്.

ബിടെക്കുകാര്‍ക്ക് കേന്ദ്ര സര്‍വീസില്‍ അവസരം; ജൂനിയര്‍ എന്‍ജിനീയര്‍ പരീക്ഷയ്ക്ക് അപേക്ഷിക്കാം

ന്യൂഡെല്‍ഹി:  ബിടെക്കുകാര്‍ക്ക് കേന്ദ്ര സര്‍വീസില്‍ അവസരം. 2020 വര്‍ഷത്തിലേക്കുള്ള സ്റ്റാഫ് സെലക്ഷന്‍ കമ്മിഷന്‍ ജൂനിയര്‍ എന്‍ജിനീയര്‍ (സിവില്‍, മെക്കാനിക്കല്‍, ഇലക്‌ട്രിക്കല്‍ ആന്‍ഡ് ക്വാളിറ്റി സര്‍വേയിങ് ആന്‍ഡ് കോണ്‍ട്രാക്‌ട്) പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. സിവില്‍, ഇലക്‌ട്രിക്കല്‍ ആന്‍ഡ് മെക്കാനിക്കല്‍, ഇലക്‌ട്രിക്കല്‍, മെക്കാനിക്കല്‍ എന്നീ വിഭാഗങ്ങളിലാണ് ഒഴിവ്.

ഒഴിവുകളുടെ എണ്ണം പിന്നീട് പ്രസിദ്ധീകരിക്കും. എന്നാല്‍ ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷനിലെ ഒഴിവുകളിലേക്ക് പുരുഷന്മാരെ മാത്രമേ പരിഗണിക്കൂ. അതേസമയം ബിരുദക്കാര്‍ക്കും ഡിപ്ലോമക്കാര്‍ക്കും അപേക്ഷിക്കാവുന്ന ഒഴിവുകളുണ്ട്. കേരളത്തില്‍ എറണാകുളം, കണ്ണൂര്‍, കൊല്ലം, കോട്ടയം, കോഴിക്കോട്, തിരുവനന്തപുരം, തൃശ്ശൂര്‍ എന്നിവിടങ്ങളും ലക്ഷദ്വീപില്‍ കവരത്തിയും പരീക്ഷാകേന്ദ്രങ്ങളാണ്.

തസ്തിക, ഡിപ്പാര്‍ട്ട്‌മെന്റ്, യോഗ്യത എന്നിവ,

സിവില്‍: ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷന്‍, മിലിട്ടറി എന്‍ജിനീയറിങ് സര്‍വീസസ്; സിവില്‍ എന്‍ജിനീയറിങ് ബിരുദം/ഡിപ്ലോമ. ഡിപ്ലോമയുള്ളവര്‍ക്ക് രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയമുണ്ടായിരിക്കണം.

ഇലക്‌ട്രിക്കല്‍ ആന്‍ഡ് മെക്കാനിക്കല്‍: ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷന്‍, മിലിട്ടറി എന്‍ജിനീയറിങ് സര്‍വീസസ്; ഇലക്‌ട്രിക്കല്‍/മെക്കാനിക്കല്‍ ബിരുദം അല്ലെങ്കില്‍ ഡിപ്ലോമ. ഡിപ്ലോമക്കാര്‍ക്ക് മൂന്നുവര്‍ഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.

സിവില്‍: സെന്‍ട്രല്‍ പബ്ലിക് വര്‍ക്ക് ഡിപ്പാര്‍ട്ട്‌മെന്റ്, സെന്‍ട്രല്‍ വാട്ടര്‍ ആന്‍ഡ് പവര്‍ റിസര്‍ച്ച്‌ സ്റ്റേഷന്‍, സെന്‍ട്രല്‍ വാട്ടര്‍ കമ്മിഷന്‍, ഫരാക്ക ബാരേജ് പ്രോജക്‌ട്, നാഷണല്‍ ടെക്‌നിക്കല്‍ റിസര്‍ച്ച്‌ ഓര്‍ഗനൈസേഷന്‍; സിവില്‍ എന്‍ജിനീയറിങ് ഡിപ്ലോമ.

ഇലക്‌ട്രിക്കല്‍: സെന്‍ട്രല്‍ പബ്ലിക് വര്‍ക്ക് ഡിപ്പാര്‍ട്ട്‌മെന്റ്, സെന്‍ട്രല്‍ വാട്ടര്‍ ആന്‍ഡ് പവര്‍ റിസര്‍ച്ച്‌ സ്റ്റേഷന്‍, സെന്‍ട്രല്‍ വാട്ടര്‍ കമ്മിഷന്‍, ഫരാക്ക ബാരേജ് പ്രോജക്‌ട്, നാഷണല്‍ ടെക്‌നിക്കല്‍ റിസര്‍ച്ച്‌ ഓര്‍ഗനൈസേഷന്‍; ഇലക്‌ട്രിക്കല്‍ എന്‍ജിനീയറിങ് ഡിപ്ലോമ.

ഇലക്‌ട്രിക്കല്‍: ഡയറക്ടറേറ്റ് ഓഫ് ക്വാളിറ്റി അഷ്വറന്‍സ് (നേവല്‍); ഇലക്‌ട്രിക്കല്‍ എന്‍ജിനീയറിങ് ബിരുദം അല്ലെങ്കില്‍ ഡിപ്ലോമയും മൂന്നുവര്‍ഷത്തെ പ്രവൃത്തിപരിചയവും.

മെക്കാനിക്കല്‍: സെന്‍ട്രല്‍ വാട്ടര്‍ പവര്‍ റിസര്‍ച്ച്‌, സെന്‍ട്രല്‍ വാട്ടര്‍ കമ്മിഷന്‍, ഫരാക്ക ബാരേജ് പ്രോജക്‌ട്, നാഷണല്‍ ടെക്‌നിക്കല്‍ റിസര്‍ച്ച്‌ ഓര്‍ഗനൈസേഷന്‍; മെക്കാനിക്കല്‍ എന്‍ജിനീയറിങ് ഡിപ്ലോമ.

സെന്‍ട്രല്‍ പബ്ലിക് വര്‍ക്ക്‌സ് ഡിപ്പാര്‍ട്ട്‌മെന്റിലെയും സെന്‍ട്രല്‍ വാട്ടര്‍ കമ്മിഷനിലെയും സിവില്‍, ഇലക്‌ട്രിക്കല്‍ തസ്തികയിലെ പ്രായപരിധി 32 വയസ്സ്. മറ്റുള്ളവ 30 വയസ്സ്. 01.01.2021 അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്.

ഒന്നാംഘട്ട പരീക്ഷ 22.03.2021 മുതല്‍ 25.03.2021 വരെയായിരിക്കും. വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കാനുമായി www.ssc.nic.in എന്ന വെബ്‌സൈറ്റ് കാണുക. ഒക്ടോബര്‍ 30 ആണ് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി.

വാട്ട്‌സ്ആപ്പ് സ്റ്റാറ്റസിലൂടെ ദിവസവും 500 രൂപ കിട്ടുമോ?… സത്യാവസ്ഥ ഇതാണ്

കൊച്ചി:നമ്മുടെ കൂട്ടുകാരും ബന്ധുക്കളും ഇന്നലെ വാട്ട്‌സ്ആപ്പ് സ്റ്റാറ്റസ് ഇട്ടതും ഫോര്‍വേര്‍ഡ് ചെയ്തതും ആയ ഒരു സന്ദേശത്തെ കുറിച്ച് ആണ് ഈ വാര്‍ത്ത.സ്റ്റാറ്റാസിലൂടെ പണമുണ്ടാക്കാം, ദിവസവും 500 രൂപ നേടാന്‍ അവസരം എന്നെല്ലാമാണ് പലരും സ്റ്റാറ്റസ് ഇട്ടിരിക്കുന്നത്. ഒന്നും ചിന്തിക്കാതെ പലരും ഈ സ്റ്റാറ്റസ് കോപ്പി ചെയ്യുകയും നല്‍കിയിരിക്കുന്ന ലിങ്കില്‍ കയറി രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. എന്നാല്‍ വലിയൊരു തട്ടിപ്പിന്റെ ഭാഗമാണ് ഇതെന്നാണ് സൈബര്‍ വിദഗ്ധരുടെ അഭിപ്രായം.

സ്റ്റാറ്റസിനൊപ്പം നല്‍കിയിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ കേരളാ ഓണ്‍ലൈന്‍ വര്‍ക്ക് എന്ന ഒരു വെബ്സൈറ്റിലേക്കാണ് പോവുക. അതില്‍ ' നിങ്ങള്‍ വാട്സ്ആപ്പില്‍ ഷെയര്‍ ചെയ്യുന്ന സ്റ്റാറ്റസുകള്‍ 30 ല്‍ കൂടുതല്‍ ആളുകള്‍ കാണാറുണ്ടോ ? എങ്കില്‍ നിങ്ങള്‍ക്കും ഉണ്ടാക്കാം ദിവസേന 500 രൂപ വരെ' എന്നാണ് കാണാനാവുക. കേരളത്തിലെ തന്നെ പ്രമുഖ ബ്രാന്‍ഡുകളുടെ പരസ്യങ്ങള്‍ വാട്സ്ആപ്പില്‍ സ്റ്റാറ്റസായി പോസ്റ്റ് ചെയ്ത് പണം നേടൂ എന്നാണ് പരസ്യം., ഒരു സ്റ്റാറ്റസിന് 10 മുതല്‍ 30 രൂപവരെ ലഭിക്കുമെന്നും വാട്സ്ആപ്പിലൂടെ മാത്രം 500 രൂപ നേടാമെന്നും വെബ്സൈറ്റില്‍ പറയുന്നു.

പരസ്യം കണ്ട് രജിസ്റ്റര്‍ ചെയ്യുന്നവരോട് ഫോണ്‍ നമ്പരും ജില്ലയും തെരഞ്ഞെടുക്കാന്‍ ആവശ്യപ്പെടും. ഒപ്പം കുറച്ച് നിര്‍ദേശങ്ങളും നല്‍കും. നിങ്ങളുടെ വാട്സ്ആപ്പ് സ്റ്റാറ്റസുകള്‍ക്ക് ലഭിക്കുന്ന വ്യൂവിസിന്റെ സ്‌ക്രീന്‍ ഷോട്ട് ആവശ്യപ്പെട്ടാല്‍ കാണിക്കേണ്ടതാണ്, 30 ല്‍ കുറവ് വ്യൂ ഉള്ള സ്റ്റാറ്റസുകള്‍ പരിഗണിക്കില്ല, ഒരു ദിവസം പരമാവധി 20 സ്റ്റാറ്റസുകള്‍ വരെ ഷെയര്‍ ചെയ്യാവുന്നതാണ്,

ഗൂഗിള്‍ പേ, ഫോണ്‍ പേ, പേടിഎം വഴി മാത്രമേ പണം പിന്‍വലിക്കാനാവൂ, ഓരോ ശനിയാഴ്ചയും പേ ഔട്ട് ഉണ്ടാകും എന്നിങ്ങനെ പോകുന്നു നിര്‍ദേശങ്ങള്‍. എന്നാല്‍ ഇത് വന്‍ തട്ടിപ്പാണെന്ന് ഐടി രംഗത്തെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

വെബ് സൈറ്റിനെക്കുറിച്ചുള്ള വിവരങ്ങള്‍ പരിശോധിച്ചുവെങ്കിലും ഡീറ്റെയില്‍സ് ഹിഡനാണെന്നും തട്ടിപ്പുകാരാണ് ഇത്തരത്തില്‍ വെബ്‌സൈറ്റ് ക്രിയേറ്റ് ചെയ്യാറുള്ളത്. കേരളാ ഓണ്‍ലൈന്‍ വര്‍ക്ക് എന്ന വെബ് സൈറ്റിന്റെ ബാക്ക് അഡ്രസ് യൂസ് ചെയ്താ ണോ തട്ടിപ്പ് നടക്കുന്നതെന്ന് സംശയിക്കുന്നതായും അവര്‍ പറഞ്ഞു.

ബാങ്കിംഗ് തട്ടിപ്പുകള്‍ക്കായി ആകാം ഇത്തരത്തിലുള്ള രീതി ഉപയോഗിക്കുന്നത്. രജിസ്റ്റര്‍ ചെയ്തവരോട് മൊബൈല്‍ നമ്പറും ജില്ലയും മാത്രമാണ് ആവശ്യപെട്ടിരിക്കുന്നത്. അതിനാല്‍ തന്നെ ഇത് ഏത് തരത്തിലുള്ള തട്ടിപ്പിനാണ് ശ്രമിക്കുന്നതെന്ന് അറിയാന്‍ കാത്തിരിക്കേണ്ടിവരും.

ഇനി ട്രെയിന്‍ പുറപ്പെടുന്നതിന് അരമണിക്കൂര്‍ മുമ്പുവരെ ടിക്കറ്റ് റിസര്‍വ് ചെയ്യാം; റിസര്‍വേഷന്‍ സമയം നീട്ടി റെയില്‍വേ

തിരുവനന്തപുരം: ട്രെയിന്‍ പുറപ്പെടുന്നതിന് അരമണിക്കൂര്‍ മുമ്പുവരെ ഇനി ടിക്കറ്റ് റിസര്‍വ് ചെയ്യാം. ഓണ്‍ലൈനിലും ടിക്കറ്റ് റിസര്‍വേഷന്‍ കൗണ്ടറുകളിലും അതുവരെ ടിക്കറ്റ് ലഭിക്കും. ഒക്ടോബര്‍ പത്തുമുതല്‍ ഈ ക്രമീകരണം പ്രാബല്യത്തില്‍ വരും.

നിര്‍ത്തിവെച്ചിരുന്ന ട്രെയിനുകള്‍ പ്രത്യേക സര്‍വീസുകളായി പുനരാരംഭിച്ചപ്പോള്‍ രണ്ട് മണിക്കൂര്‍ മുന്നേ റിസര്‍വേഷന്‍ നിര്‍ത്തിയിരുന്നു. സ്റ്റേഷനുകളില്‍ യാത്രക്കാരുടെ ആരോഗ്യപരിശോധന നടത്താനുള്ള സമയം നല്‍കാനായിരുന്നു ഇത്. കൂടുതല്‍ ട്രെയിനുകള്‍ അനുവദിച്ച സാഹചര്യത്തിലാണ് നിയന്ത്രണത്തില്‍ ഇളവ് അനുവദിച്ചിരിക്കുന്നത്.

ശബരിമല ദര്‍ശനം നടത്താന്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

തിരുവനന്തപുരം: നീണ്ട ഇടവേളയ്ക്ക് ശേഷം ശബരിമല ക്ഷേത്രം ഭക്തര്‍ക്ക് ദര്‍ശനത്തിനായി തുറക്കുമ്പോള്‍ പാലിക്കേണ്ട കോവിഡ് പ്രോട്ടോക്കോള്‍ സംബന്ധിച്ച് വിദഗ്ദ്ധ സമിതി സംസ്ഥാന സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ശബരിമല ക്ഷേത്രത്തില്‍ ദര്‍ശനം നടത്താന്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കണമെന്നാണ് വിദഗ്ദ്ധ സമിതിയുടെ പ്രധാന ശുപാര്‍ശ.

നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി വരുന്നവര്‍ക്ക് നിലയ്ക്കലിലെ എന്‍ട്രി പോയന്റുകളില്‍ പണം നല്‍കി വീണ്ടും പരിശോധന നടത്താന്‍ സൗകര്യമൊരുക്കണം. 60 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ ഗുരുതരമായ അസുഖങ്ങള്‍ ഇല്ലെന്ന് സാക്ഷ്യപ്പെടുത്തുന്ന റിപ്പോര്‍ട്ട് കൂടി കൊണ്ടു വരണം.

തിങ്കള്‍ മുതല്‍ വെള്ളി വരെ ദിവസവും ആയിരം പേര്‍ക്കും ശനി, ഞായര്‍ ദിവസങ്ങളില്‍ രണ്ടായിരം പേര്‍ക്കുമാണ് ദര്‍ശനം അനുവദിക്കേണ്ടത്.ശബരിമല തീര്‍ത്ഥാടകര്‍ക്കുള്ള ബേസ് ക്യാംപായ നിലയ്ക്കലില്‍ വച്ചായിരിക്കും പരിശോധനയും തീര്‍ത്ഥാടകരുടെ സ്‌ക്രീനിംഗും നടത്തേണ്ടത്. വിദഗ്ദ്ധസമിതി വിപുലമായ ശുപാര്‍ശ നല്‍കിയെങ്കിലും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുന്നത് സംസ്ഥാന സര്‍ക്കാരായിരിക്കും.

പ്ലസ് വണ്‍ രണ്ടാം അലോട്ട്മെന്‍റ്​: പ്രവേശനം ഇന്ന്​ അവസാനിക്കും

തിരുവനന്തപുരം: പ്ലസ് വണ്‍ രണ്ടാം അലോട്ട്‌മെന്റ് പ്രകാരമുള്ള വിദ്യാര്‍ഥി പ്രവേശനം ഇന്ന് അവസാനിക്കും. മുഖ്യഘട്ടത്തിലെ അവസാന അലോട്ട്‌മെന്റായതിനാല്‍ അവസരം ലഭിച്ചവര്‍ ഫീസടച്ച് സ്ഥിരപ്രവേശനം നേടണം. ആദ്യ അലോട്ട്‌മെന്റില്‍ താല്‍ക്കാലിക പ്രവേശനം എടുത്തവരും രണ്ടാം അലോട്ട്‌മെന്റില്‍ മാറ്റമൊന്നുമില്ലെങ്കില്‍ ഇന്ന് വൈകീട്ട് അഞ്ചിനകം സ്ഥിരപ്രവേശനം നേടണം. അലോട്ട്മെന്റ് ലഭിച്ചിട്ടും പ്രവേശനം നേടാത്തവരെയും പ്രവേശനം നേടിയ ശേഷം ടി.സി വാങ്ങിയവരെയും സപ്ലിമെന്ററി അലോട്ട്മെന്റില്‍ പരിഗണിക്കില്ല.

രണ്ടാം പ്രവേശന നടപടി പൂര്‍ത്തിയായ ശേഷമുള്ള സീറ്റൊഴിവ്? വെബ്?സൈറ്റില്‍ ഒക്ടോബര്‍ 10ന് രാവിലെ 9ന് പ്രസിദ്ധീകരിക്കും.

ഒന്നിടവിട്ട സീറ്റുകള്‍, മാസ്‌കും തെര്‍മല്‍ സ്‌കാനിങും നിര്‍ബന്ധം; പഴയ ആരവങ്ങളൊന്നുമില്ലാതെ തീയേറ്ററുകള്‍ തുറക്കുന്നു…

രാജ്യം അണ്‍ലോക്ക് അഞ്ചിലന്റെ പടിവാതിലിലേയ്ക്ക്…കൊറോണ കേസുകള്‍ കൂടുമ്പോഴും രാജ്യം കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിക്കുകയാണ്. ഇനിയും രാജ്യത്തെ പിടിച്ചു കെട്ടാനാവില്ലെന്ന മട്ടില്‍ അണ്‍ലോക്ക് അഞ്ചില്‍ ഇനി തീയേറ്ററുകളും തുറക്കാന്‍ പോവുകയാണ്. എട്ട് മാസത്തോളമായി പൂട്ടിയിട്ടിരുന്ന തീയേറ്ററുകളില്‍ ഇനി വീണ്ടും സിനിമകളുടെ ആരവമുയരും. പക്ഷേ പഴയ പ്രൗഡി ഉണ്ടാവില്ല എന്ന് മാത്രം. ഈ മാസം പതിനഞ്ച് മുതലാണ് തീയേറ്ററുകള്‍ തുറക്കുന്നത്.

തിയേറ്ററുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ മാര്‍ഗരേഖ പുറത്തിറക്കി. തിയേറ്ററുകളിലെ സീറ്റിംഗ് കപ്പാസിറ്റിയിലെ പകുതി ആളുകളെ മാത്രമേ പ്രവേശിപ്പിക്കാവൂ എന്നു മാര്‍ഗരേഖ വ്യക്തമാക്കുന്നു. വാര്‍ത്താവിതരണ പ്രക്ഷേപണമന്ത്രി പ്രകാശ് ജാവഡേക്കറാണ് മാര്‍ഗരേഖ പുറത്തിറക്കിയത്. അണ്‍ലോക്ക് അഞ്ചിന്റെ ഭാഗമായി തീയേറ്ററുകള്‍ തുറക്കുന്നതിന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം നേരത്തെ അനുമതി നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായാണ് ഇപ്പോള്‍ വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം മാര്‍ഗരേഖ പുറത്തിറക്കിയിരിക്കുന്നത്. 24 നിര്‍ദേശങ്ങളാണ് മാര്‍ഗരേഖയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. മാര്‍ഗരേഖ അനുസരിച്ച് സിനിമ തിയേറ്ററുകളും മള്‍ട്ടി പ്ലക്സുകളും ഈ മാസം 15 മുതല്‍ തുറന്നു പ്രവര്‍ത്തിക്കാം. എന്നാല്‍ പഴയ പോലെയുളള ആരവങ്ങള്‍ തീയേറ്ററില്‍ കാണണമെങ്കില്‍ മാസങ്ങളെടുക്കുമെങ്കിലും ഇടക്കാലാശ്വാസമെന്നോണം തീയേറ്ററുകള്‍ തുറക്കുന്നത് ആശ്വാസകരവും അതേ സമയം വെല്ലുവിളിയുമാണ്.

ഒരു ഷോയില്‍ 50 ശതമാനം ആളുകളെ മാത്രമേ തീയേറ്ററില്‍ പ്രവേശിപ്പിക്കാന്‍ പാടുള്ളൂ. സാമൂഹിക അകലം പാലിച്ച് ആളുകള്‍ക്ക് ഒന്നിടവിട്ട സീറ്റുകള്‍ മാത്രമേ അനുവദിക്കാവൂ. മാസ്‌ക് നിര്‍ബന്ധമാണ്. രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരെ മാത്രമേ തിയേറ്ററിനുള്ളില്‍ പ്രവേശിപ്പിക്കാവൂ. തിയേറ്ററിനകത്ത് പ്രവേശിക്കുന്നത് തെര്‍മല്‍ സ്‌കാനിങ് നിര്‍ബന്ധമാണ്. രണ്ടു പ്രദര്‍ശനങ്ങള്‍ തമ്മില്‍ കൃത്യമായ ഇടവേള ഉണ്ടായിരിക്കണം. ഇടവേളകളില്‍ ആളുകളെ പുറത്തു വിടുന്നത് ഒഴിവാക്കണം. ഇടവേളകളില്‍ സാമൂഹിക അകലം പാലിക്കേണ്ടതിന്റെയും മാസ്‌ക് ധരിക്കേണ്ടതിന്റെയും പ്രാധാന്യം വ്യക്തമാക്കുന്ന അനൗണ്‍സ്മെന്റ് നടത്തണം. തീയേറ്ററിനുള്ളിലെ കഫറ്റീരിയകളില്‍ പാക്കറ്റ് ഫുഡും പാനീയങ്ങളും മാത്രമേ അനുവദിക്കാവൂ.

ടിക്കറ്റ് കൗണ്ടറുകളിലെ തിരക്ക് ഒഴിവാക്കുന്നതിന്റെ ഭാഗമായി ഒന്നിലേറെ കൗണ്ടറുകള്‍ തുറക്കണം. ഡിജിറ്റല്‍ പേയ്മെന്റ് , ഓണ്‍ലൈന്‍ റിസര്‍വേഷന്‍ തുടങ്ങിയവ പ്രോല്‍സാഹിപ്പിക്കണം. അതത് ഷോയ്ക്ക് ടിക്കറ്റ് നല്‍കുന്നതിന് പകരം ഒരു ദിവസത്തേക്കുള്ള ടിക്കറ്റ് നല്‍കണം. മള്‍ട്ടിപ്ലക്‌സുകളില്‍ ടിക്കറ്റ് കൗണ്ടറുകള്‍ ഉണ്ടായിരിക്കില്ല. തിയേറ്ററിനകത്ത് തുപ്പുന്നത് അടക്കമുള്ളവ കര്‍ശനമായി തടയണമെന്നും മാര്‍ഗരേഖയില്‍ വ്യക്തമാക്കുന്നു.

http://www.jginews.in/one-killed-due-to-vijay-sethupathy-fan-fight/

വിജയ് സേതുപതി ഫാന്‍സ് പ്രസിഡന്റ് തര്‍ക്കം; യുവാവിനെ കൊലപ്പെടുത്തി

ഫാന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് ആകുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തെത്തുടര്‍ന്ന് നടന്‍ വിജയ് സേതുപതിയുടെ ആരാധക സംഘടനയുടെ സംസ്ഥാന പ്രസിഡന്റിനെ വെട്ടിക്കൊലപ്പെടുത്തി. വിജയ് സേതുപതി ഫാന്‍സ് അസോസിയേഷന്‍ പുതുച്ചേരി പ്രസിഡന്റ് മണികണ്ഠനാണ് കൊല്ലപ്പെട്ടത്. 36 വയസ്സായിരുന്നു. ഞായറാഴ്ച രാത്രിയില്‍ നെല്ലിക്കുപ്പത്തായിരുന്നു സംഭവം. ഇരുചക്രവാഹനത്തില്‍ വീട്ടിലേക്ക് പോകുന്നതിനിടെ അക്രമികള്‍ തടഞ്ഞുനിര്‍ത്തി മൂര്‍ച്ചയേറിയ ആയുധം കൊണ്ട് വെട്ടിപ്പരിക്കേല്‍പ്പിച്ചതിനുശേഷം കടന്നുകളയുകയായിരുന്നു. പിന്നീട് പോലീസെത്തിയാണ് മണികണ്ഠനെ ആശുപത്രിയില്‍ എത്തിച്ചത്. പെയിന്റിംഗ് ജോലിക്കാരനാണ് കൊല്ലപ്പെട്ട മണികണ്ഠന്‍.

ഫാന്‍സ് അസോസിയേഷന്റെ പുതുച്ചേരി സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തിനായി മണികണ്ഠനും രാജശേഖര്‍ എന്നയാളും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. രാജശേഖര്‍ അടക്കം മൂന്ന് പേരാണ് കൊലപാതകത്തിന് പിന്നില്‍. ഇവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ആറ് മാസം കഴിഞ്ഞാല്‍ സ്ഥാനം ഒഴിയണമെന്ന ധാരണയിലാണ് മണികണ്ഠനെ പ്രസിഡന്റാക്കിയത്. എന്നാല്‍ പിന്നീട് മണികണ്ഠന്‍ സ്ഥാനം ഒഴിയാന്‍ തയ്യാറായില്ല. ഇതാണ് ഇരുവര്‍ക്കുമിടയില്‍ തര്‍ക്കത്തിന് കാരണമായത്. പലതവണ മണികണ്ഠനും രാജശേഖറും തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ ചര്‍ച്ച നടന്നിരുന്നു. പ്രസിഡന്റ് സ്ഥാനമെന്ന നിലപാടില്‍ രാജശേഖര്‍ വിട്ടുവീഴ്ച ചെയ്തില്ല. അതിനിടയ്ക്ക് ഇരുവരും തമ്മില്‍ പലപ്പോഴും വാക്കേറ്റമുണ്ടാകുകയും ചെയ്തു. കൊലപ്പെടുത്തുമെന്ന് രാജശേഖര്‍ ഭീഷണിപ്പെടുത്തിയതായും പറയപ്പെടുന്നു. ഫാന്‍സ് അസോസിയേഷനില്‍ പ്രസിഡന്റ് സ്ഥാനം ലഭിക്കാതിരുന്നതിനെത്തുടര്‍ന്ന് രാജശേഖര്‍ സ്വന്തമായി ഒരു പുതിയ ആരാധകസംഘടനയുണ്ടാക്കിയിരുന്നു. പക്ഷേ, ഇതിന് അംഗീകാരം ലഭിച്ചിരുന്നില്ല.

പൊതുസ്ഥലങ്ങളില്‍ അഞ്ചിലധികം പേര്‍ കൂട്ടംകൂടരുത്;ഉത്തരവ് നാളെ മുതല്‍ പ്രാബല്യത്തില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോഗവ്യാപനം തടയുന്നതിന് നിയന്ത്രണങ്ങള്‍ കടുപ്പിച്ച് സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവ് നാളെ മുതല്‍ പ്രാബല്യത്തില്‍ വരും. പൊതുസ്ഥലങ്ങളില്‍ അഞ്ചിലധികം പേര്‍ കൂട്ടംകൂടരുതെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ മാധ്യമങ്ങളോട് പറഞ്ഞു. വലിയ ഷോപ്പുകളില്‍ ഈ നിയന്ത്രണത്തിന് ഇളവ് ലഭിക്കും. സംസ്ഥാനത്ത് ഏതെല്ലാം ഇടത്ത് നിരോധനാജ്ഞ പ്രഖ്യാപിക്കണം എന്നതിനെ സംബന്ധിച്ച് അതാത് ജില്ലാ കലക്ടര്‍മാര്‍ തീരുമാനിക്കും. ഇതുസംബന്ധിച്ചുളള ഉത്തരവ് ഇന്ന് പുറത്തിറങ്ങും. ഇതനുസരിച്ചുളള നടപടികള്‍ കൈക്കൊളളുമെന്നും ഡിജിപി പറഞ്ഞു.

ആരാധനാലയങ്ങള്‍ പോലുളള സ്ഥലങ്ങളിലെ നിയന്ത്രണങ്ങള്‍ സംബന്ധിച്ച് കലക്ടര്‍മാര്‍ ഇന്ന് വ്യക്തത വരുത്തും. ഇതനുസരിച്ച് സ്വീകരിക്കേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും ഡിജിപി അറിയിച്ചു. സംസ്ഥാനത്ത് പത്തിടങ്ങളില്‍ ശക്തമായ നിയന്ത്രണം വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പൊതുസ്ഥലങ്ങളിലെ ആള്‍ക്കൂട്ടം ഒഴിവാക്കി കോവിഡ് വ്യാപനം തടയാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇത് പാലിക്കാത്തവര്‍ക്ക് എതിരെ കേസെടുത്ത് നടപടി സ്വീകരിക്കുമെന്നും ഡിജിപി മുന്നറിയിപ്പ് നല്‍കി.

അഴിമതി മറയ്ക്കാനാണ് സംസ്ഥാനത്ത് സര്‍ക്കാര്‍ 144 പ്രഖ്യാപിച്ചത് ; കെ.സുരേന്ദ്രന്‍

തൃശ്ശൂര്‍ : സംസ്ഥാനത്ത് സര്‍ക്കാര്‍ 144 പ്രഖ്യാപിച്ചത് കോവിഡ് പ്രതിരോധിക്കാനല്ല അഴിമതിക്കെതിരായ സമരങ്ങളില്‍ നിന്നും രക്ഷപ്പെടാനാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. സ്വര്‍ണ്ണക്കള്ളക്കടത്തിലും ലൈഫ് അഴിമതിയിലും പങ്കുള്ള മുഖ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെപി നടത്തുന്ന നില്‍പ്പുസമരത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തൃശ്ശൂരില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയില്‍ ഒരിടത്തും ഇല്ലാത്ത കരിനിയമം കേരളത്തില്‍ അടിച്ചേല്‍പ്പിക്കുകയാണ് പിണറായി. കോവിഡ് പ്രതിസന്ധി കാരണമല്ല ലാവ്ലിന്‍ കേസ് സുപ്രീംകോടതി പരിഗണിക്കുന്നതും ലൈഫ്മിഷന്‍ കേസ് സി.ബി.ഐ അന്വേഷിക്കുന്നതുമാണ് ജനങ്ങളെ തടവിലാക്കാന്‍ പിണറായിയെ പ്രേരിപ്പിക്കുന്നത്. പല സി.പി.എം നേതാക്കളും കുടുങ്ങുമെന്നായപ്പോള്‍ ജനങ്ങളുടെ വായ്മൂടിക്കെട്ടാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.144 പ്രഖ്യാപിച്ച്‌ ജനങ്ങളെ തടവറയിലിടാമെന്ന് മുഖ്യമന്ത്രി കരുതരുത്. ജനങ്ങളും ബി.ജെ.പിയും ഇത് അംഗീകരിക്കില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.

തൃശ്ശൂര്‍ : സംസ്ഥാനത്ത് സര്‍ക്കാര്‍ 144 പ്രഖ്യാപിച്ചത് കോവിഡ് പ്രതിരോധിക്കാനല്ല അഴിമതിക്കെതിരായ സമരങ്ങളില്‍ നിന്നും രക്ഷപ്പെടാനാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. സ്വര്‍ണ്ണക്കള്ളക്കടത്തിലും ലൈഫ് അഴിമതിയിലും പങ്കുള്ള മുഖ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെപി നടത്തുന്ന നില്‍പ്പുസമരത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തൃശ്ശൂരില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയില്‍ ഒരിടത്തും ഇല്ലാത്ത കരിനിയമം കേരളത്തില്‍ അടിച്ചേല്‍പ്പിക്കുകയാണ് പിണറായി. കോവിഡ് പ്രതിസന്ധി കാരണമല്ല ലാവ്‌ലിന്‍ കേസ് സുപ്രീംകോടതി പരിഗണിക്കുന്നതും ലൈഫ്മിഷന്‍ കേസ് സി.ബി.ഐ അന്വേഷിക്കുന്നതുമാണ് ജനങ്ങളെ തടവിലാക്കാന്‍ പിണറായിയെ പ്രേരിപ്പിക്കുന്നത്. പല സി.പി.എം നേതാക്കളും കുടുങ്ങുമെന്നായപ്പോള്‍ ജനങ്ങളുടെ വായ്മൂടിക്കെട്ടാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.144 പ്രഖ്യാപിച്ച് ജനങ്ങളെ തടവറയിലിടാമെന്ന് മുഖ്യമന്ത്രി കരുതരുത്. ജനങ്ങളും ബി.ജെ.പിയും ഇത് അംഗീകരിക്കില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.

മുഖ്യമന്ത്രി പറയുന്നതെല്ലാം ചെന്നിത്തല അംഗീകരിക്കും. എന്നാല്‍ തെരുവിലിറങ്ങേണ്ടി വന്നാല്‍ ബി.ജെ.പി തെരുവിലിറങ്ങും. സമ്ബൂര്‍ണ്ണമായ അടച്ചില്‍ ഇല്ലായെന്ന് സര്‍വ്വകക്ഷിയോഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞതാണ്. സര്‍ക്കാര്‍ പ്രതിരോധത്തിലായപ്പോള്‍ തീരുമാനങ്ങള്‍ ലംഘിക്കുകയാണ്. സര്‍ക്കാര്‍ അമിതാധികാരം പ്രയോഗിക്കുകയാണ്. രാജ്യത്ത് എല്ലാം സാധാരണ നിലയിലേക്ക് പോവുമ്‌ബോള്‍ കേരളത്തില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയാണ്.

ഏതെങ്കിലും ചില പ്രദേശങ്ങള്‍ ലോക്ക് ചെയ്യുന്നതിന് ഞങ്ങള്‍ എതിരല്ല, എന്നാല്‍ സംസ്ഥാനം മുഴുവന്‍ ലോക്ക് ചെയ്യാന്‍ ശ്രമിക്കരുതെന്നും സുരേന്ദ്രന്‍ പറഞ്ഞു.
സിപിഎമ്മിലെ മൂന്ന് എം.എല്‍.എമാര്‍ക്ക് അന്താരാഷ്ട്ര സ്വര്‍ണ്ണകള്ളക്കടത്തുകാരുമായി ബന്ധമുണ്ട്. കള്ളക്കടത്തുകാരുമായി പണം വാങ്ങിയാണ് 3 പേര്‍ക്കും സീറ്റ് നല്‍കിയത്. ജില്ലാ പ്രസിഡന്റ് കെ.കെ അനീഷ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എ.നാഗേഷ്, ജില്ലാ ജനറല്‍ സെക്രട്ടറി ഉല്ലാസ് ബാബു, മണ്ഡലം പ്രസിഡന്റ് രഘുനാഥ് സി. മേനോന്‍ പറഞ്ഞു.

കൊവിഡിന്റെ പേരില്‍ വ്യാജ സന്ദേശം; വയനാട് കളക്ടര്‍ നിയമ നടപടിക്ക്

വയനാട്: സമൂഹ മാദ്ധ്യമങ്ങളിലൂടെ വയനാട് കളക്ടര്‍ ഡോക്ടര്‍ അദീല അബ്ദുളളയുടെ പേരില്‍ വ്യാജ സന്ദേശം പരക്കുന്നു. കൊവിഡ് വന്നുപോയവരില്‍ ശ്വാസകോശരോഗം വരുമെന്നും ആയുസ് കുറയുമെന്നുമാണ് വയനാട് കളക്ടറുടെ പേരില്‍ പ്രചരിക്കുന്ന വ്യാജ സന്ദേശം. കൊവിഡ് മാറിയവരില്‍ പിന്നീട് ശ്വാസകോശത്തിന് വലിയ മാറ്റമുണ്ടാകുമെന്നും ആയുസ് കുറയുമെന്നുമാണ് ശാസ്ത്രീയ അടിത്തറയൊന്നുമില്ലാത്ത വ്യാജ സന്ദേശത്തിന്റെ ഉളളടക്കം.

വയനാട് കളക്ടറുടെ സുപ്രധാന സന്ദേശം എന്ന പേരിലാണ് സന്ദേശം പ്രചരിക്കുന്നത്. തന്റേതല്ലാത്ത സന്ദേശം പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് കളക്ടര്‍ ഡോക്ടര്‍ അദീല അബ്ദുളള മുന്നറിയിപ്പ് നല്‍കി. ജനങ്ങളെ പരിഭ്രാന്തരാക്കുന്ന വസ്തുതാവിരുദ്ധമായ സന്ദേശം പ്രചരിപ്പിച്ചത് ഗുരുതരകുറ്റമാണ്. ശക്തമായ നിയമനടപടി സ്വീകരിക്കാതിരിക്കാനാകില്ലെന്നും അദീല അബ്ദുളള പറഞ്ഞു.

ഓഡിയോ ക്ലിപ്പില്‍ പ്രചരിക്കുന്ന ശബ്ദം കളക്ടറുടേതാണെന്ന് പറയുന്നില്ല. അതിന് താഴെയാണ് ഇത് കളക്ടറുടേതാണെന്ന അറിയിപ്പുള്ളത്. സന്ദേശം വ്യാജമായി ചമച്ചതാണെന്നും സന്ദേശത്തിന്റെ ഉറവിടം കണ്ടെത്താനുളള അന്വേഷണം ആരംഭിച്ചതായും ജില്ലാ പൊലീസ് മേധാവി അറിയിച്ചു.

റോഡപകടങ്ങളില്‍പെട്ടവരെ സഹായിക്കാന്‍ ഭയക്കേണ്ട; പുതിയ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി കേന്ദ്ര സര്‍ക്കാര്‍

റോഡപകടങ്ങളില്‍പെട്ടവരെ സഹായിക്കുന്നവര്‍ക്ക് സംരക്ഷണം നല്‍കുന്നതിനുള്ള നിയമങ്ങള്‍ കേന്ദ്ര റോഡ് ഗതാഗത- ദേശീയപാതാ മന്ത്രാലയം പ്രസിദ്ധീകരിച്ചു. ഇത്തരത്തില്‍ സേവനം നടത്തുന്നവര്‍ക്ക് ജാതി- മത- ദേശ- ലിംഗഭേദമില്ലാതെ പരിഗണനയും സുരക്ഷയും നല്‍കുന്നതാണ് നിയമം.

അപകടത്തില്‍പ്പെട്ടവരുമായി ആശുപത്രിയില്‍ എത്തുന്നവരുടെ പേര്, വിലാസം, മുതലായ വ്യക്തിവിവരങ്ങള്‍ നല്‍കാന്‍ പോലീസ് ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിക്കരുത്. വ്യക്തിവിവരങ്ങള്‍ നല്‍കാന്‍ അവര്‍ തയ്യാറായാല്‍ മാത്രം വിവരങ്ങള്‍ ശേഖരിക്കാമെന്നും മന്ത്രാലയം നിര്‍ദ്ദേശം നല്‍കി.

ഇതുമായി ബന്ധപ്പെട്ട് നിയമ പരിരക്ഷകള്‍ എല്ലാ സര്‍ക്കാര്‍- സ്വകാര്യ ആശുപത്രികളുടെ പ്രവേശന കവാടങ്ങളിലോ മറ്റേതെങ്കിലും അനുയോജ്യമായ സ്ഥലത്തോ വെബ്‌സൈറ്റിലോ ഇംഗ്ലീഷ്, ഹിന്ദി, പ്രാദേശിക ഭാഷകള്‍ എന്നിവയില്‍ പ്രദര്‍ശിപ്പിക്കണമെന്നും ഉത്തരവില്‍ പറയുന്നു.

അടുത്ത മാസം പകുതിയോടെ കോവിഡ് രോഗികള്‍ 1500 കടന്നേക്കും

കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് നിലവില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ വേണ്ടെന്ന് എല്‍ഡിഎഫ് തീരുമാനം. രണ്ടാഴ്ചകൂടി വിലയിരുത്തിയശേഷം ലോക്ക്ഡൗണ്‍ വേണോ എന്നതില്‍ തീരുമാനമെടുക്കാം. സമര പരിപാടികള്‍ മാറ്റിവയ്ക്കുന്നതിനും ഇടതുമുന്നണി യോഗത്തില്‍ തീരുമാനമായി.

നിലവിലെ സാഹചര്യത്തില്‍ സമ്പൂര്‍ണ ലോക്ക്ഡൗണിലേക്ക് പോകേണ്ടതില്ലെന്ന് ഇടതുമുന്നണി യോഗത്തിലെ തീരുമാനം. സംസ്ഥാനത്ത് ഗുരുതരമായ സ്ഥിതിവിശേഷമാണുള്ളതെന്ന് മുഖ്യമന്ത്രി യോഗത്തില്‍ പറഞ്ഞു. അടുത്ത മാസം പകുതിയില്‍ പ്രതിദിന രോഗബാധിതര്‍ 15,000 ആകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ലൈംഗികാതിക്രമക്കേസില്‍ അനുരാഗ് കശ്യപിനോട് ഹാജരാകാന്‍ മുംബൈ പോലീസ് സമന്‍സ് അയച്ചു

ന്യൂഡല്‍ഹി: ലൈംഗികാതിക്രമക്കേസില്‍ മുംബൈ പോലീസ് ചലച്ചിത്ര സംവിധായകന്‍ അനുരാഗ് കശ്യപിനോട് ഹാജരാകാന്‍ ആവശ്യപ്പെട്ട് സമന്‍സ് അയച്ചതായി വാര്‍ത്താ ഏജന്‍സി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. വ്യാഴാഴ്ച രാവിലെ 11 ന് വെര്‍സോവ പോലീസ് സ്റ്റേഷനില്‍ ഹാജരാകാനാണ് കശ്യപിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഒരു പ്രമുഖ നടിയുടെ പരാതിയിന്മേലാണ് ആണ് കേസെടുത്തിരിക്കുന്നത്. 2015-16 കാലഘട്ടത്തില്‍ 'ബോംബെ വെല്‍വെറ്റ്' എന്ന സിനിമയില്‍ ജോലി ചെയ്തു കൊണ്ടിരിക്കെയായിരുന്നു സംവിധായകന്റെ ഭാഗത്ത് നിന്നും മോശം അനുഭവം ഉണ്ടായതെന്നും ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചതെന്നും രണ്ടാഴ്ച മുമ്ബ് നടി ട്വിറ്ററില്‍ ആരോപിച്ചിരുന്നു.

അതേസമയം, തനിക്കെതിരായ ആരോപണങ്ങള്‍ അനുരാഗ് കശ്യപ് നിഷേധിക്കുകയും അവയെ അടിസ്ഥാനരഹിതമെന്ന് വിശേഷിപ്പിക്കുകയും ചെയ്തു. ആരോപണങ്ങള്‍ തീര്‍ത്തും തെറ്റായതും സത്യസന്ധമല്ലാത്തതുമാണെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ പിന്നീട് ഒരു പ്രസ്താവനയില്‍ പറഞ്ഞു.അനുരാഗ് കശ്യപിനെതിരെ കഴിഞ്ഞയാഴ്ച മുംബൈയിലെ വെര്‍സോവ പോലീസ് സ്റ്റേഷനില്‍ നടി രേഖാമൂലം പരാതി നല്‍കിയിരുന്നു.ഐപിസിയിലെ യു / എസ് 376, 354, 341, 342 എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് രേഖാമൂലം പരാതി നല്‍കിയിരിക്കുന്നത്. താരത്തിന്റെ പ്രസ്താവന പൊലീസ് സ്റ്റേഷനിലും രേഖപ്പെടുത്തിയിട്ടുണ്ട്.

http://www.jginews.in/protest-against-up-policers-who-burn-raped-victim-dead-body/

കോവിഡ് ബാധകമല്ല; സിവില്‍ സര്‍വീസസ് പരീക്ഷയുടെ കാര്യത്തില്‍ മാറ്റമില്ലെന്ന് യു.പി.എസ്.സി

ഡല്‍ഹി: കോവിഡിന്റെ പേരില്‍ സിവില്‍ സര്‍വീസസ് പ്രിലിമിനറി പരീക്ഷ മാറ്റിവെക്കാനാകില്ലെന്ന് യു.പി.എസ്.സി സുപ്രീംകോടതിയില്‍ വ്യക്തമാക്കി. പരീക്ഷ മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് പരീക്ഷാര്‍ഥികള്‍ നല്‍കിയ ഹര്‍ജിയില്‍ വാദം നടക്കവേയാണ് കമ്മിഷന്‍ നിലപാട് വ്യക്തമാക്കിയത്. കോവിഡിനു പുറമെ വിവിധ സംസ്ഥാനങ്ങളിലെ വെള്ളപ്പൊക്കത്തിന്റെ കൂടി സ്ഥിതി പരിഗണിച്ച് പരീക്ഷ മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് 20 പരീക്ഷാര്‍ഥികളാണ് കോടതിയെ സമീപിച്ചത്.മേയ് 31-ന് നടത്താനിരുന്ന പരീക്ഷ കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് ഒക്ടോബര്‍ 4-ലേക്ക് പുനര്‍നിശ്ചയിക്കുകയായിരുന്നു.

പുതിയ ഇരുചക്ര വാഹനം വാങ്ങുന്നവര്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

പുതിയ ഇരുചക്ര വാഹനം വാങ്ങുന്നവര്‍ക്ക് ഹെല്‍മെറ്റ്, നമ്പര്‍ പ്ലേറ്റ്, സാരി ഗാര്‍ഡ്, റിയര്‍ വ്യൂ മിറര്‍, പിന്‍സീറ്റ് യാത്രക്കാര്‍ക്കുള്ള കൈപ്പിടി എന്നിവ വാഹനഡീലര്‍ സൗജന്യമായി നല്‍കണമെന്നാണ് ചട്ടം. കേന്ദ്രമോട്ടോര്‍ വാഹന ചട്ട പ്രകാരം 01.04.2016 മുതല്‍ തന്നെ കേരളത്തില്‍ വില്‍ക്കുന്ന ഇരുചക്ര വാഹനങ്ങളോടൊപ്പം നിര്‍മാതാക്കള്‍ ഹെല്‍മെറ്റും വില ഈടാക്കാതെ നല്‍കുന്നുണ്ടെന്ന് ഉറപ്പുവരുത്തിയതിനു ശേഷം മാത്രം പ്രസ്തുത വാഹനം രജിസ്റ്റര്‍ ചെയ്തു നല്‍കിയാല്‍ മതിയെന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ സര്‍ക്കുലര്‍ പുറപ്പെടുവിച്ചിട്ടുണ്ട്.

അപ്രകാരം പ്രവര്‍ത്തിക്കാത്ത വാഹനഡീലര്‍മാരുടെ ട്രേഡ് സര്‍ട്ടിഫിക്കറ്റ് റദ്ദ് ചെയ്യാന്‍ നടപടി സ്വീകരിക്കുന്നതാണ്. കൂടാതെ നമ്പര്‍ പ്ലേറ്റ്, സാരി ഗാര്‍ഡ്, റിയര്‍ വ്യൂ മിറര്‍, പിന്‍സീറ്റ് യാത്രക്കാര്‍ക്കുള്ള കൈപ്പിടി എന്നിവ പ്രത്യേകം വില ഈടാക്കാതെ വാഹനത്തോടൊപ്പം സൗജന്യമായി നല്‍കേണ്ടതാണ്. ഇത് പാലിക്കാത്ത ഡീലര്‍മാര്‍ക്കെതിരെ ആര്‍.ടി.ഒ ക്കു പരാതി നല്‍കാവുന്നതാണ്.

വിജയ് പി നായര്‍ ശരിക്കും ‘പെട്ടു’; ഡോക്ടറേറ്റും വ്യാജം; നടപടി ഉടന്‍

തിരുവനന്തപുരം; സ്ത്രീകള്‍ക്കെതിരെ അശ്ലീല പരാമര്‍ശം നടത്തിയ വിവാദ യൂട്യൂബര്‍ വിജയ് പി നായരുടെ ഡോക്ടറേറ്റ് വ്യാജം. ഇയാള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് രംഗത്തെത്തി. ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് എന്ന പേര് ദുരുപയോഗം ചെയ്‌തെന്നാണ് പരാതി. റീഹാബിലിറ്റേഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയ്ക്കും വിഷയം ചൂണ്ടിക്കാട്ടി അസോസിയേഷന്‍ പരാതി നല്‍കും. തമ്ബാനൂര്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

കഴിഞ്ഞ ദിവസമാണ് ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, സോഷ്യല്‍ ആക്ടിവിസ്റ്റ് ദിയാ സന , ശ്രീലക്ഷ്മി എന്നിവര്‍ചേര്‍ന്ന് സ്ത്രീകള്‍ക്കെതിരെ അശ്ലീല വീഡിയോ പ്രചരിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി വീട്ടില്‍ എത്തി വിജയ് പി. നായരെ കയ്യേറ്റം ചെയ്തത് . സ്ത്രീകളെ അവഹേളിച്ചുകൊണ്ട് നിരന്തരം പോസ്റ്റുകള്‍ ഇറക്കിയതില്‍ പരാതിപ്പെട്ടെങ്കിലും നടപടിയുണ്ടാക്കാത്തതിനെത്തുടര്‍ന്നാണ് ഭാഗ്യലക്ഷ്മിയും സംഘവും നേരിട്ടെത്തി വിജയ് പി. നായരുടെ മുഖത്ത് കരിഓയില്‍ ഒഴിക്കുകയും കൈയേറ്റം ചെയ്യുകയും ചെയ്തത്. സംഭവത്തില്‍ ഭാഗ്യലക്ഷ്മിയെ പിന്തുണച്ചുകൊണ്ട് വനിതാകമ്മീഷനടക്കം രംഗത്തെത്തിയിരുന്നു.

ദിലീപ് പരാതി നല്‍കി; റിമ, രേവതി, പാര്‍വതി അടക്കമുള്ളവര്‍ക്ക് കോടതിയുടെ നോട്ടീസ്

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ സാക്ഷികള്‍ക്കെതിരായി പ്രസ്താവന നടത്തിയതിന് ചലച്ചിത്ര താരങ്ങള്‍ക്ക് നോട്ടീസ് നല്‍കാന്‍ കോടതി നിര്‍ദേശിച്ചു. റിമ കല്ലിങ്കല്‍, പാര്‍വതി, രേവതി, ആഷിഖ് അബു, രമ്യാ നമ്പീശന്‍ എന്നിവര്‍ക്കെതിരെ ദിലീപിന്റെ പരാതിയിലാണ് നടപടി.

കേസില്‍ നടന്‍ സിദ്ദിഖും ഭാമയും കൂറുമാറിയതില്‍ സമൂഹമാധ്യമങ്ങളിലൂടെ രൂക്ഷ പ്രതികരണവുമായി നടിമാരും സംവിധായകനും രംഗത്തുവന്നിരുന്നു. ഇത് രഹസ്യ വിചാരണയിലുള്ള കേസിലെ ഇടപെടലാണെന്നാണു ദിലീപിന്റെ പരാതി.

കേസിലെ പ്രോസിക്യൂഷന്‍ സാക്ഷികളായിരുന്ന സിദ്ദിഖും ഭാമയും കൂറുമാറിയ സംഭവത്തില്‍ വൈകാരികമായാണ് താരങ്ങള്‍ പ്രതികരിച്ചത്. സഹപ്രവര്‍ത്തകര്‍ പോലും ഒപ്പം നില്‍ക്കാത്തതിന്റെ ദുഃഖം മറച്ചുവയ്ക്കാതിരുന്ന റിമയും രേവതിയും ഭാമയുടെ നിലപാട് മാറ്റത്തിലാണ് ഏറെ അസ്വസ്ഥത പ്രകടിപ്പിച്ചത്. 'അപമാനം' എന്നായിരുന്നു കൂറുമാറ്റത്തെക്കുറിച്ചുള്ള റിമയുടെ പ്രതികരണം.

http://www.jginews.in/un-lifestyle-disease-control-award-got-kerala/
http://www.jginews.in/un-lifestyle-disease-control-award-got-kerala/

ചലച്ചിത്ര സംവിധായകന്‍ അനുരാഗ് കശ്യപിനെതിരെ ബലാത്സംഗ കുറ്റത്തിന് കേസ് രജിസ്റ്റര്‍ ചെയ്തു

മുംബൈ: ചലച്ചിത്ര സംവിധായകന്‍ അനുരാഗ് കശ്യപിനെതിരെ ബലാത്സംഗക്കുറ്റം ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തു. തന്നോട് വഴങ്ങി തരാന്‍ കശ്യപ് നിര്‍ബന്ധിച്ചുവെന്ന് ട്വീറ്റില്‍ പ്രമുഖ നടി ആരോപിച്ചു. എന്നാല്‍ തനിക്കെതിരെ വന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് പറഞ്ഞു കശ്യപ് തള്ളിക്കളഞ്ഞു.സംവിധായകന് പിന്തുണയുമായി മുന്‍ ഭാര്യ കല്‍ക്കി കൊച്ച്ലിന്‍ ഉള്‍പ്പെടെ നിരവധി താരങ്ങള്‍ രംഗത്തെത്തി.

ഇന്നലെ രാത്രി നടിയും അഭിഭാഷകന്‍ നിതിന്‍ സത്പുട്ടും വെര്‍സോവ പോലീസ് സ്റ്റേഷനിലെത്തിയാണ് നിര്‍മാതാവും സംവിധായകനും നടനുമായ അനുരാഗ് കശ്യപിനെതിരെ ബലാത്സംഗ കേസ് ഫയല്‍ ചെയ്തതെന്ന് മുംബൈ പോലീസ് പറഞ്ഞു. 2013 ല്‍ വെര്‍സോവയിലെ യാരി റോഡിലുള്ള സ്ഥലത്ത് വച്ച് കശ്യപ് തന്നെ ബലാത്സംഗം ചെയ്തുവെന്ന് യുവതിയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.
ഇതുമായി ബന്ധപ്പെട്ട് ചലച്ചിത്രകാരനെ ചോദ്യം ചെയ്യാന്‍ വിളിക്കുമെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐയോട് പറഞ്ഞു. കശ്യപിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് നടി പ്രധാനമന്ത്രിയുടെ ഓഫീസില്‍ ടാഗ് ചെയ്തതിനെത്തുടര്‍ന്ന് ദേശീയ വനിതാ കമ്മീഷന്‍ മേധാവി രേഖ ശര്‍മ പ്രതികരിച്ചിരുന്നു.

ഹിന്ദി ട്വീറ്റുകളുടെ ഒരു പരമ്ബരയില്‍, കശ്യപിനെ നിശബ്ദനാക്കാനുള്ള ശ്രമമാണെന്ന് പറഞ്ഞിരുന്നു, പിന്നീട് തെറ്റായ ആരോപണങ്ങളില്‍ തനിക്ക് വല്ലാത്ത വേദനയുണ്ടെന്നും അത് തെറ്റായ, സത്യസന്ധമല്ലാത്ത ആരോപണമാണെന്നും തന്റെ അഭിഭാഷകന്‍ പ്രിയങ്ക ഖിമാനി വഴി പ്രസ്താവന ഇറക്കി. ' ഈ വിഷയത്തില്‍ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

തനിക്കെതിരായ ആരോപണങ്ങള്‍ കഴിഞ്ഞ വര്‍ഷം സിനിമാ മേഖലയെ ബാധിച്ച MeToo പ്രസ്ഥാനത്തിന്റെ ഗൗരവത്തെ തകര്‍ക്കുന്നുവെന്ന് കശ്യപ് പ്രസ്താവനയില്‍ പറഞ്ഞു. മൂന്ന് നടിമാര്‍ തനിക്ക് ഒരു കോള്‍ അകലെയാണെന്ന് പേരെടുത്ത് പറഞ്ഞതായി നടി എബിഎന്‍ തെലുങ്കിനോട് പറഞ്ഞു. ഇതിന് മറുപടിയായി താന്‍ കശ്യപിനോട് പറഞ്ഞത് 'നിങ്ങള്‍ റിച്ച ചദ്ദ, മാഹി ഗില്‍, ഹുമ ഖുറേഷി എന്നിവര്‍ക്ക് ഒരു അവസരം നല്‍കി. അവര്‍ വളരെ നാമമാത്രമായ പെണ്‍കുട്ടികളാണ്. സാധാരണയായി സംവിധായകര്‍ അവര്‍ക്ക് അവസരം നല്‍കുന്നില്ല, പക്ഷേ നിങ്ങള്‍ ഒരു മികച്ച ജോലി ചെയ്തു. എന്നാല്‍ ഞാന്‍ ഇപ്പോള്‍ ഇതിന് മാനസികമായി തയ്യാറല്ല എന്നായിരുന്നു.

ഈ പ്രസ്താവനയെ തുടര്‍ന്ന് റിച്ച ചദ്ദ നടിക്ക് ലീഗല്‍ നോട്ടീസ് അയച്ചു. മറ്റൊരു താരമായ ഹുമ ഖുറേഷി ഒരു കുറിപ്പോടെയാണ് നടിക്കെതിരെ രംഗത്തെത്തിയത്. അതില്‍ നടിയുടെ അഭിപ്രായങ്ങള്‍ തന്നെ പ്രകോപിപ്പിച്ചുവെന്നും തന്റെ അറിവനുസരിച്ച്, അനുരാഗ് കശ്യപ് ഒരിക്കലും തന്നോടോ മറ്റാരോടോ അനുചിതമായി പെരുമാറിയിട്ടില്ലെന്നും എഴുതി.

മുന്‍ ഭാര്യമാരായ കല്‍ക്കി കൊച്ച്ലിന്‍, ആരതി ബജാജ് എന്നിവരുള്‍പ്പെടെ നിരവധി ബോളിവുഡ് താരങ്ങളുടെ പിന്തുണ കശ്യപിന് ലഭിച്ചിട്ടുണ്ട്. ഇരുവരും സോഷ്യല്‍ മീഡിയയില്‍ പിന്തുണ പോസ്റ്റുകള്‍ പങ്കിട്ടു. എന്നാല്‍ സുശാന്ത് സിംഗ് രജപുത് കേസില്‍ മഹാരാഷ്ട്ര സര്‍ക്കാരുമായി കൊമ്പുകോര്‍ക്കുന്ന നടി കങ്കണ റണാവത്ത് നടിയെ പിന്തുണച്ചു. കശ്യപ് ലൈംഗികാതിക്രമത്തിന് വളരെ പ്രാപ്തനാണെന്ന് കങ്കണ പറഞ്ഞു.

നടന്‍ സുശാന്തിന്റെ മരണം; നടി റിയ ചക്രവര്‍ത്തിയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

മുംബൈ; ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസില്‍ നടി റിയ ചക്രവര്‍ത്തിയുടെ ജാമ്യാപേക്ഷ ബോംബെ ഹൈക്കോടതി ഇന്ന് പരിഗണിക്കും. റിയയുടെ സഹോദരന്‍ ഷൊവിക് ചക്രവര്‍ത്തിയുടെ ജാമ്യാപേക്ഷയിലും വാദം കേള്‍ക്കും. ഇരുവരുടെയും ജാമ്യാപേക്ഷ മുംബൈ മെട്രോ പൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതിയും പ്രത്യേക സെഷന്‍സ് കോടതിയും നേരത്തെ തള്ളിയിരുന്നു.

എന്നാല്‍ സുശാന്തിന്റെ മുന്‍ മാനേജര്‍ ശ്രുതി മോദി, ടാലന്റ് മാനേജര്‍ ജയ സാഹ എന്നിവരെ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ചോദ്യം ചെയ്യുന്നത് തുടരും. കഴിഞ്ഞ ദിവസം നടന്ന ചോദ്യം ചെയ്യലില്‍ ജയ സാഹയില്‍ നിന്ന് ബോളിവുഡിലെ ലഹരിമരുന്ന് ശൃഖലയെ കുറിച്ച് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചെന്നാണ് സൂചനകള്‍ വ്യക്തമാക്കുന്നത്.

http://www.jginews.in/voters-count-less-in-kerala-next-election/

പുത്തന്‍ ഫീച്ചറിനൊരുങ്ങി വാട്‌സാപ്പ്

കുറച്ച് നാളുകളായി മള്‍ട്ടി ഡിവൈസ് ഫീച്ചറിന്റെ പണിപ്പുരയിലാണ് വാട്‌സ്ആപ്പ്. ഒരു വാട്‌സ്ആപ്പ് അക്കൗണ്ട് ഒന്നിലധികം ഉപകരണങ്ങളില്‍ ലോഗിന്‍ ചെയ്യാന്‍ സഹായിക്കുന്ന ഫീച്ചറാണ് മള്‍ട്ടി ഡിവൈസ് ഫീച്ചര്‍. മള്‍ട്ടി ഡിവൈസ് സപ്പോര്‍ട്ട് ഫീച്ചറിന്റെ അവസാനഘട്ട പരീക്ഷണങ്ങളിലാണ് വാട്‌സ്ആപ്പ് ഇപ്പോള്‍. ഉടന്‍ തന്നെ ഈ ഫീച്ചര്‍ ഉപഭോക്താക്കളിലെത്തുമെന്നാണ് വിവരം. വാബീറ്റാഇന്‍ഫോ എന്ന വെബ്‌സൈറ്റാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ ആദ്യം പുറത്തുവിട്ടത്. ബീറ്റാ വേര്‍ഷനില്‍ ഉടന്‍ തന്നെ ഈ ഫീച്ചര്‍ ലഭ്യമാകുമെന്നാണ് വിവരം. ഫീച്ചര്‍ ലഭ്യമാകാന്‍ പോകുന്ന തീയതി അധികൃതര്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും അധികം വൈകാതെ തന്നെ തീരുമാനം ഉണ്ടാകും.

മള്‍ട്ടി ഡിവൈസ് ഫീച്ചര്‍ അനുസരിച്ച് ഒരു വാട്‌സ്ആപ്പ് അക്കൗണ്ട് തന്നെ ഒരേ സമയം നാല് വ്യത്യസ്ത ഉപകരണങ്ങളില്‍ ഉപയോഗിക്കാന്‍ കഴിയും. ഇപ്പോള്‍ വാട്‌സ്ആപ്പ് വെബ് ഉപയോഗിക്കാന്‍ മെയിന്‍ ഡിവൈസില്‍ ആക്ടീവ് ഇന്റര്‍നെറ്റ് കണക്ഷന്‍ വേണം. എന്നാല്‍ മള്‍ട്ടി ഡിവൈസ് ഫീച്ചര്‍ അനുസരിച്ച് മെയിന്‍ ഡിവൈസില്‍ ആക്ടീവ് ഇന്റര്‍നെറ്റ് കണക്ഷന്റെ ആവശ്യം ഇല്ല. അതായത് നിങ്ങളുടെ ഫോണ്‍ ഓഫ് ആണെങ്കില്‍ പോലും മറ്റ് ഉപകരണങ്ങള്‍ വഴി നിങ്ങളുടെ വാട്‌സ്ആപ്പ് അക്കൗണ്ട് ഉപയോഗിക്കാന്‍ സാധിക്കും.

പാലാരിവട്ടം പാലം പൊളിച്ച്‌ പണിയാന്‍ സംസ്ഥാന സര്‍ക്കാരിന് സുപ്രീം കോടതിയുടെ അനുമതി

തിരുവനന്തപുരം: പാലാരിവട്ടം പാലം പൊളിച്ചുപണിയാന്‍ സംസ്ഥാന സര്‍ക്കാരിന് സുപ്രീം കോടതിയുടെ അനുമതി.ആര്‍.എഫ്.നരിമാന്‍ അധ്യക്ഷനായ ബെഞ്ചിന്റേതാണ് വിധി. ഭാരപരിശോധന വേണമെന്ന ഹൈക്കോടതി ഉത്തരവ് റദ്ദാക്കി. ഭാരപരിശോധന വേണമെന്ന നിലപാട് കരാറുകാരനെ സഹായിക്കാനാണെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് പാലം പണിയുന്നതും ആയി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിന് എത്രയും വേഗം തുടര്‍ നടപടികള്‍ സ്വീകരിക്കാം എന്നും കോടതി വ്യക്തമാക്കി.

തദ്ദേശ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥികള്‍ വീട്ടിനുള്ളില്‍ കയറി വോട്ട് ചോദിക്കരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികള്‍ വീട്ടിനുള്ളില്‍ കയറി വോട്ട് ചോദിക്കരുതെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശം. ഒരു ബൂത്തില്‍ ഒരേസമയം മൂന്ന് വോട്ടര്‍മാരെയേ പ്രവേശിപ്പിക്കാവൂവെന്നും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. തെരഞ്ഞെടുപ്പ് തീയതി നിശ്ചയിക്കുന്നതിന് മുന്നോടിയായി ഈ ആഴ്ച ഡിജിപിയുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചര്‍ച്ച നടത്തും.

കോവിഡ് കാലത്ത് വോട്ടര്‍മാരെ കാണാന്‍ സ്ഥാനാര്‍ത്ഥികള്‍ ഏറെ ബുദ്ധിമുട്ടും. ഭവനസന്ദര്‍ശനമെന്ന് പറഞ്ഞ് ഇനി വീടുകളില്‍ കയറി വോട്ട് ചോദിക്കാന്‍ കഴിയില്ല. പുറത്ത് നിന്ന് അകലം പാലിച്ച് വോട്ടഭ്യര്‍ത്ഥിക്കണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശം. സ്ഥാനാര്‍ത്ഥികള്‍ക്ക് മാത്രമല്ല. പ്രവര്‍ത്തകര്‍ക്കും ഇതാണ് ചട്ടം. അഭ്യര്‍ത്ഥനയും വോട്ടര്‍ സ്ലിപ്പും ഉള്‍പ്പടെ പുറത്ത് വച്ചിട്ട് പോയാല്‍ മതി. രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് നല്‍കിയ കരട് നിര്‍ദ്ദേശത്തിലാണ് ഈ നിബന്ധനകള്‍.

പൊതുപ്രചാരണപരിപാടികളാവാം, പക്ഷെ അഞ്ച് പേരില്‍ കൂടരുത്. നിയന്ത്രണങ്ങളോടെ പൊതുയോഗങ്ങള്‍ നടത്താം. പഴയത് പോലെ സ്ഥാനാര്‍ത്ഥിയെ മാലയിട്ട് സ്വീകരിക്കാന്‍ കഴിയില്ല.. പ്രചാരണത്തിന് സോഷ്യല്‍ മീഡിയ കൂടുതലായി ഉപയോഗിക്കണം. പത്രികാ സമര്‍പ്പണസമയത്ത് അണികളുടെ തള്ള് പാടില്ല. സ്ഥാനാര്‍ത്ഥിയുള്‍പ്പടെ രണ്ട് പേര്‍ മാത്രമേ പാടൂള്ളു. പോളിംഗ് ബൂത്തിലും ചില നിര്‍ദ്ദേശങ്ങളുണ്ട്. ബൂത്തില്‍ നാല് വോട്ടര്‍മാര്‍വരെ ഒരേ സമയം കയറാമെന്നത് മൂന്നായി ചുരുക്കി. ഏജന്റുമാരായി ബൂത്തില്‍ ആകെ 10 പേര്‍മാത്രമേ പാടുള്ളൂ എന്നതുള്‍പ്പടെയുള്ള നിര്‍ദ്ദേശങ്ങളും നല്‍കിയിട്ടുണ്ട്.

റോഡില്‍ നിയമം ലംഘിച്ചാല്‍ ഇനി അക്കൗണ്ടില്‍ നിന്ന് പണം പോകും; പുതിയ സംവിധാനം

ഗതാഗത നിയമങ്ങള്‍ ലംഘിക്കുന്നതിന് പിടിയിലാകുന്നവര്‍ക്ക് പിഴ അടയ്ക്കുവാനുള്ള ഓണ്‍ലൈന്‍ സംവിധാനം നിലവില്‍ വന്നു.മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സ് മുഖേന ഇന്ന് രാവിലെയാണ് സംവിധാനം ഉദ്ഘാടനം ചെയ്തത്. ഇ-ചെല്ലാന്‍ എന്നാണ് ഈ സംവിധാനത്തിന് പേരിട്ടിരിക്കുന്നത്. പരിശോധനയ്‌ക്കെത്തുന്ന പോലീസ് ഉദ്യോഗസ്ഥന്റെ കൈവശമുള്ള ചെറിയ ഉപകരണത്തില്‍ ഡ്രൈവിങ് ലൈസന്‍സ് നമ്പര്‍, വാഹനത്തിന്റെ നമ്പര്‍, എന്നിവ നല്‍കിയാല്‍ അത് സംബന്ധിക്കുന്ന എല്ലാ വിവരവും ഉടനടി ലഭ്യമാകുമെന്നതാണ് ഇതിന്റെ പ്രത്യേകത.

നിയമലംഘനം കണ്ടെത്തുന്ന പക്ഷം ഉടമയ്‌ക്കോ ഡ്രൈവര്‍ക്കോ ഓണ്‍ലൈനായി അപ്പോള്‍ത്തന്നെ ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ്, ഇന്റര്‍നെറ്റ് ബാങ്കിങ് മുതലായ സൗകര്യങ്ങള്‍ ഉപയോഗിച്ച് പണം അടയ്ക്കാന്‍ കഴിയും. പിഴ അടയ്ക്കാന്‍ താല്‍പര്യമില്ലാത്തവരുടെ കേസ് വിര്‍ച്വല്‍ കോടതിയിലേക്ക് കൈമാറും. തുടര്‍ നടപടി വിര്‍ച്വല്‍ കോടതി തീരുമാനിക്കും.

കുറ്റകൃത്യങ്ങളുടെ ഫോട്ടോ, വീഡിയോ എന്നിവ ഈ സംവിധാനത്തില്‍ ലഭ്യമാകുന്നതോടെ വാഹന പരിശോധന ഇനി ഏറെ സുഗമമാകും. തിരുവനന്തപുരം സിറ്റി, കൊല്ലം സിറ്റി, എറണാകുളം സിറ്റി, കൃശൂര്‍ സിറ്റി, കോഴിക്കോട് സിറ്റി എന്നിവിടങ്ങളിലാണ് ആദ്യ ഘട്ടത്തില്‍ ഈ സംവിധാനം നടപ്പില്‍ വരുന്നത്. വൈകാതെ തന്നെ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഈ സംവിധാനം സ്ഥാപിക്കും.

അനുരാഗ് കശ്യപിന്റെ പീഡനത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി പായല്‍ ഘോഷ്

മുംബൈ: ബോളിവുഡ് സംവിധായകനും നിര്‍മ്മാതാവുമായ അനുരാഗ് കശ്യപ് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന നടി പായല്‍ ഘോഷിന്റെ വെളിപ്പെടുത്തലിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. 2014ലാണ് സംഭവമെന്നും ഇപ്പോള്‍ തെളിവുകളൊന്നും കൈയിലില്ലെന്നും പായല്‍ ഘോഷ് പറഞ്ഞു. ജനശ്രദ്ധ ആകര്‍ഷിക്കാനുള്ള ശ്രമമായി ഇതിനെ കാണരുത്. ബോളിവുഡിന്റെ യത്ഥാര്‍ഥ മുഖം തനിക്കുണ്ടായ അനുഭവത്തിലൂടെ തുറന്നുകാട്ടുകയാണെന്നും അവര്‍ പറയുന്നു. ബോംബെ വെല്‍വെറ്റ് എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് അനുരാഗ് കശ്യപിനെ ആദ്യം കാണുന്നത്. പിന്നീട് വീട്ടിലേക്ക് ക്ഷണിച്ചു. സിനിമാ വിശേഷങ്ങള്‍ ചര്‍ച്ച ചെയ്തു. മോശമായ അനുഭവങ്ങളൊന്നും അന്നുണ്ടായില്ല. ഭക്ഷണവും കഴിച്ചാണ് മടങ്ങിയത്.

കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം വീണ്ടും വീട്ടിലേക്ക് വിളിച്ചപ്പോഴാണ് ദുരവസ്ഥയുണ്ടായത്. അനുരാഗ് കിടപ്പുമുറിയിലേക്ക് കൂട്ടികൊണ്ടുപോയി മോശമായി പെരുമാറി. പറ്റില്ലെന്ന് പല തവണ പറഞ്ഞപ്പോള്‍ സിനിമയില്‍ ഇത് സാധാരണയാണെന്നും അടുത്ത തവണ വിളിക്കുമ്‌ബോള്‍ തയാറായിരിക്കണമെന്നും പറഞ്ഞു. ഇതിനിടെ, നടിമാരായ ഉമ ഖുറേഷിയും മഹി ഗില്ലും ഒരു ഫോണ്‍ കോളിനകലയാണെന്ന് അനുരാഗ് പറഞ്ഞതായും പായല്‍ ഘോഷ് ആരോപിച്ചു.

ട്വിറ്ററിലൂടെയായിരുന്നു അനുരാഗ് കശ്യപിനെതിരെയുള്ള താരത്തിന്റെ ആദ്യം ആരോപണം. പിന്നീട് ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലും ആവര്‍ത്തിച്ചു. മീടു തരംഗത്തിനിടെ വിഷയം ഉന്നയിക്കാന്‍ തയാറായെങ്കിലും കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും എതിര്‍പ്പു മൂലം പിന്മാറി. കരിയര്‍ സംരക്ഷിക്കാനാണ് ഇത്രയും കാലം മിണ്ടാതിരുന്നത്. സുശാന്ത് സിങ് രാജ്പുത്തിന്റെ മരണത്തിന് പിന്നാലെ ബോളിവുഡില്‍ ലഹരിയുപയോഗം ചര്‍ച്ചയായ സാഹചര്യത്തിലാണ് വിഷയം ഉന്നയിക്കാന്‍ തയാറാവുന്നതെന്നും പായല്‍ ഘോഷ് പറഞ്ഞു.

എന്നാല്‍, വിമര്‍ശനങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്നും തന്റെ വായടപ്പിക്കാനുള്ള ശ്രമമായി മാത്രമേ ഇതിനെ കാണുന്നുള്ളൂയെന്നും അനുരാഗ് കശ്യപ് പറഞ്ഞു. സഹപ്രവര്‍ത്തകയെ സംരക്ഷിക്കേണ്ടത് സ്വന്തം ഉത്തരവാദിത്തമാണെന്ന് കരുതുന്നയാളാണ് ഞാന്‍. ഇത്തരം പ്രവണതകള്‍ എവിടെയുണ്ടായാലും പ്രതികരിക്കും. മോശമായി പെരുമാറിയതിന് തെളിവുണ്ടെങ്കില്‍ പുറത്തുവിടണമെന്നും അനുരാഗ് ആവശ്യപ്പെട്ടു.

നടന്‍ സൂര്യയെ ചെരിപ്പ് കൊണ്ട് അടിച്ചാല്‍ ഒരു ലക്ഷം സമ്മാനമെന്ന് ഹിന്ദു മക്കള്‍ കക്ഷി നേതാവ്

നടന്‍ സൂര്യയെ ചെരിപ്പ് കൊണ്ട് അടിക്കാന്‍ ആഹ്വാനവുമായി ഹിന്ദു മക്കള്‍ കക്ഷി നേതാവ് ധര്‍മ. അങ്ങനെ ചെയ്യുന്നയാള്‍ക്ക് പാര്‍ട്ടി അധ്യക്ഷന്‍ അര്‍ജുന്‍ സമ്പത്ത് ഒരു ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്നും ധര്‍മ പറഞ്ഞു. വിവാദമായതോടെ ഹിന്ദു മക്കള്‍ കക്ഷി ധര്‍മയുടെ പരാമര്‍ശം തള്ളിക്കളഞ്ഞു.

സൂര്യ വിദ്യാര്‍ഥികളെയും കുട്ടികളെയും വഴിതെറ്റിക്കുകയാണെന്നാണ് ഹിന്ദു മക്കള്‍ കക്ഷി നേതാവിന്റെ ആരോപണം. സൂര്യയുടെ ഉടമസ്ഥതയിലുള്ള അഗരം ഫൗണ്ടേഷന്റെ പ്രവര്‍ത്തനം മോശമാണെന്നും പറഞ്ഞു. മൂന്ന് വയസുള്ള കുട്ടിക്ക് മൂന്ന് ഭാഷ പറഞ്ഞുകൊടുക്കുന്നു എന്നാണ് സൂര്യ പറഞ്ഞത്. സംസ്ഥാന സര്‍ക്കാര്‍ പോലും അഞ്ച് വയസ് മുതലാണ് കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കേണ്ടതെന്നാണ് പറയുന്നത്. കമ്യൂണിസ്റ്റുകാരില്‍ നിന്നും ദ്രാവിഡ കക്ഷികളില്‍ നിന്നും പൈസ വാങ്ങിയാണ് സൂര്യ നിയമത്തെ വെല്ലുവിളിക്കുന്നതെന്നും ഹിന്ദു മക്കള്‍ കക്ഷി നേതാവ് ആരോപിച്ചു.

സൂര്യയെ അറസ്റ്റ് ചെയ്യണം. ഇല്ലെങ്കില്‍ എവിടെ സൂര്യയെ കണ്ടുകിട്ടുന്നോ അവിടെവെച്ച് ചെരിപ്പൂരി അടിക്കണം. അങ്ങനെ ചെയ്യുന്നയാള്‍ക്ക് പാര്‍ട്ടി പ്രസിഡന്റ് അര്‍ജുന്‍ സമ്ബത്ത് ഒരു ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്നും നേതാവ് പറഞ്ഞു. പരാമര്‍ശം വിവാദമായതോടെ അര്‍ജുന്‍ സമ്ബത്ത് ധര്‍മയെ തള്ളി. താനോ പാര്‍ട്ടിയോ അങ്ങനെ പറഞ്ഞിട്ടില്ലെന്നായിരുന്നു വിശദീകരണം.

ടി ആക്രമിക്കപ്പെട്ട വിഷയത്തില്‍ ഭാമ അന്ന് പ്രതികരിച്ചത് കണ്ട് ഞെട്ടി ജനങ്ങള്‍;സ്‌ക്രീന്‍ ഷോട്ട് വൈറല്‍

കേരളക്കരയെ ഞെട്ടിച്ച നടിയെ ആക്രമിച്ച കേസില്‍ ചലച്ചിത്ര താരങ്ങളായ സിദ്ധിഖും ഭാമയും കൂറുമാറിയതിനെ വിമര്‍ശിച്ചുകൊണ്ടുള്ള പോസ്റ്റുകള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ് ഫേസ്ബുക്ക് ഇപ്പോള്‍. അതിനിടെ ഇതാ ഈ കേസില്‍ കൂറുമാറിയ നടി ഭാമയുടെ പഴയ ഫേസ്ബുക്ക് പോസ്റ്റ് ചര്‍ച്ചയായി മാറുകയാണ്.

ഭാമയുടെ കൂറുമാറ്റത്തെ നിരവധി പേരാണ് വിമര്‍ശന വിധേയമാക്കിയിരിക്കുന്നത്. 2017 ഫെബ്രുവരി 24ന് നടി ഫേസ്ബുക്കില്‍ കുറിച്ചിരുന്നത് ഈ കേസില്‍ എന്റെ സുഹൃത്തിനു അനുകൂലമായി പൂര്‍ണമായ നീതി നടപ്പിലാക്കാന്‍ കഴിയണമെന്ന് ആഗ്രഹിക്കുന്നു എന്നായിരുന്നു. അതിന് പിന്നാലെ ഭാമ ഇപ്പോള്‍ കൂറുമാറ്റിയ നടിയ്‌ക്കെതിരെ വിമര്‍ശനങ്ങള്‍ ഏറെയാണ്.

നടി ആക്രമിക്കപ്പെട്ട കേസില്‍ ഇതുവരെ കൂറുമാറിയത് നാല് പേര്‍

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണ പുരോഗമിക്കെ കേസില്‍ കൂറുമാറ്റവും തുടരുന്നു. നേരത്തെ പൊലീസിന് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രോസിക്യൂഷന്‍ സാക്ഷിയായി കേസില്‍ ഉള്‍പ്പെടുത്തിയിരുന്ന നടി ഭാമ, നടന്‍ സിദ്ദീഖ് എന്നിവരാണ് മുന്‍ നിലപാടില്‍ നിന്നും പിന്നോട്ട് പോയത്. കൊച്ചിയിലെ പ്രത്യേക കോടതിയില്‍ വിചാരണയ്ക്കിടെ സാക്ഷി വിസ്താരത്തിലാണ് ഇവര്‍ നിലപാട് മാറ്റിയത്.

അമ്മ സംഘടനയുടെ സ്റ്റേജ് ഷോ റിഹേഴ്സല്‍ സമയത്ത് ദിലീപും ആക്രമിക്കപ്പെട്ട നടിയും തമ്മില്‍ തര്‍ക്കമുണ്ടായതായി സിദ്ദിഖും ഭാമയും നേരത്തെ നല്‍കിയ മൊഴിയില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇവര്‍ ഇക്കാര്യം കോടതിയില്‍ സ്ഥിരീകരിക്കാന്‍ തയ്യാറായില്ല. തുടര്‍ന്ന് ഇരുവരും കൂറുമാറിയതായി പ്രഖ്യാപിക്കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെടുകയായിരുന്നു.
കേസില്‍ നേരത്തെത്തെയും സാക്ഷികളായി നടീ നടന്‍മാര്‍ കൂറുമാറിയിരുന്നു. താര സംഘടനയുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവാണ് ഇത്തരത്തില്‍ നിലപാട് മാറ്റിയ മറ്റൊരാള്‍. പോലീസിന് നല്‍കിയ മൊഴിയില്‍ നിന്ന് വ്യത്യസ്തമായാണ് അദ്ദേഹം കോടതിയില്‍ മൊഴി നല്‍കിയത്. നടി ആക്രമിക്കപ്പെട്ട കേസില്‍ എട്ടാം പ്രതിയായ നടന്‍ ദിലീപ് സിനിമയില്‍ അവസരങ്ങള്‍ നഷ്ടപ്പെടുത്തി എന്നാരോപിച്ച് ആക്രമിക്കപ്പെട്ട നടി അമ്മയില്‍ നേരത്ത പരാതി നല്‍കിയിരുന്നു. എന്നാല്‍ രേഖാമൂലം പരാതി കിട്ടിയില്ലെന്നായിരുന്നു താര സംഘടനയുടെ വാദം. ഈ വാദത്തിന് വിരുദ്ധമായ നിലപാടായിരുന്നു ഇടവേള ബാബു പോലീസില്‍ നല്‍കിയത്.

ദിലീപ് അവസരങ്ങള്‍ നഷ്ടപ്പെടുത്തുന്നുവെന്ന് ആക്രമിക്കപ്പെട്ട നടി പരാതിപ്പെട്ടതായി ഓര്‍മയില്ലെന്ന് ഇടവേള ബാബു കോടതിയില്‍ പറഞ്ഞു. ഇതോടെ ഇടവേള ബാബു കൂറുമാറിയതായി പ്രോസിക്യൂഷന്‍ പ്രഖ്യാപിക്കുയും ചെയ്തു. നടി ബിന്ദു പണിക്കരായിരുന്നു ഈ പട്ടികയിലെ മറ്റൊരാള്‍. 2013 മാര്‍ച്ചില്‍ കൊച്ചിയിലെ അബാദ് പ്ലാസ ഹോട്ടലില്‍ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിയെ ദിലീപ് കണ്ട കാര്യം അറിയാമെന്ന മൊഴിയാണ് ബിന്ദു പണിക്കര്‍ കോടതിയില്‍ നിഷേധിച്ചത്.

കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ ദിലീപ് ശ്രമിക്കുന്നെന്ന പ്രോസിക്യൂഷന്‍ ആരോപണം നിലനില്‍ക്കെയാണ് കേസിലെ സാക്ഷികളുടെ കൂറുമാറ്റം തുടരുന്നത്. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നെന്ന് ചൂണ്ടിക്കാട്ടി ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്‍ ഹര്‍ജി കോടതി പരിഗണിക്കുന്നുണ്ട്. പള്‍സര്‍ സുനിക്ക് ദിലീപുമായി അടുപ്പമുണ്ടെന്ന് സ്ഥാപിക്കാന്‍ അന്വേഷണസംഘം ആശ്രയിക്കുന്ന സാക്ഷിയെയാണ് സ്വാധീനിക്കാന്‍ ശ്രമിക്കുന്നതെന്നാണ് പ്രോസിക്യൂഷന്‍ വാദം. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുതെന്ന് ജാമ്യവ്യവസ്ഥയുടെ നഗ്‌നമായ ലംഘനമാണ് നടക്കുന്നത് എന്നാണ് പ്രോസിക്യൂഷന്‍ വിശദീകരിക്കുന്നത്.

സ്നേഹിതാ.. ഭൂമിയിലെ സന്ദര്‍ശനം അവസാനിപ്പിച്ചു നിങ്ങള്‍ മടങ്ങി…നടന്‍ ശബരിയുടെ മരണത്തില്‍ സുഹൃത്ത് കിഷോറിന്റെ കുറിപ്പ്

സീരിയല്‍ താരം ശബരീനാഥിന്റെ അപ്രതീക്ഷിതമായി വിയോഗത്തിന്റെ ഞെട്ടലിലാണ് സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും. ശബരീനാഥിന്റെ അവസാന നിമിങ്ങളില്‍ ആശുപത്രിയില്‍ എത്തിയ നടനും അവതാരകനുമായ കിഷോര്‍ സത്യയുടെ കുറിപ്പ് വൈറലാവുകയാണ്. ഭൂമിയിലെ സന്ദര്‍ശനം മതിയാക്കി നിങ്ങള്‍ മടങ്ങിയെന്ന സത്യം നിങ്ങളുടെ പ്രിയതമക്കും കുഞ്ഞുങ്ങള്‍ക്കും എങ്ങനെ തിരിച്ചറിയാന്‍ സാധിക്കും എന്നാണ് കിഷോര്‍ സത്യ കുറിച്ചിരിക്കുന്നത്….

ഇന്നലെ രാത്രി 9 മണിയോടെ ദിനേശേട്ടന്‍(ദിനേശ് പണിക്കര്‍)ഫോണ്‍ വിളിച്ചു പറഞ്ഞു. സാജന്‍ (സാജന്‍ സൂര്യ) ഇപ്പോള്‍ വിളിച്ചു ഷട്ടില്‍ കളിച്ചുകൊണ്ടിരുന്നപ്പോള്‍ ശബരി കുഴഞ്ഞുവീണു SUT ആശുപത്രിയിലേക്ക് കൊണ്ടുപോയെന്ന്. സാജന്‍ കരയുകയായിരുന്നു എന്നും ദിനേശേട്ടന്‍ പറഞ്ഞു. ഞാന്‍ സാജന്‍ വിളിച്ചു. കരച്ചില്‍ മാത്രമായിരുന്നു മറുപടി. കരയരുത്, ഞാന്‍ ഇപ്പൊ ആശുപത്രിയിലേക്ക് വരാം എന്ന് പറഞ്ഞു ഫോണ്‍ കട്ട് ചെയ്തു. ദിനേശേട്ടനും അങ്ങോട്ടേക്ക് എത്താമെന്നു പറഞു. പെട്ടന്ന് റെഡി ആയി ഹോസ്പിറ്റലില്‍ എത്തി. സാജനെ വിളിച്ചപ്പോള്‍ ശബരിയുടെ കുടുംബത്തെ വീട്ടിലാക്കാന്‍ പോയ്കൊണ്ടിരിക്കുന്നു എന്ന് പറഞ്ഞു. സാജന്റെ ശബ്ദം ആശ്വാസം നല്‍കി. എമര്‍ജന്‍സിയില്‍ 3-4 ചെറുപ്പക്കാരെ കണ്ടു. അപ്പുറത്ത് നില്‍ക്കുന്നയാള്‍ ശബരിയുടെ സഹോദരന്‍ ആണെന്ന് പറഞ്ഞു. ഞാന്‍ ചെന്ന് സ്വയം പരിചയപ്പെടുത്തി.

വീട്ടിനടുത്തുള്ള കോര്‍ട്ടില്‍ കളിക്കുകയായിരുന്നു. പെട്ടന്നൂ ഒരു ക്ഷീണം പോലെ തോന്നി. സൈഡിലേക്ക് മാറിയിരുന്നു. ഇത്തിരി കഴിഞ്ഞ് വീണ്ടും കളിക്കാനായി എണീറ്റയുടന്‍ കുഴഞ്ഞു വീഴുകയായിരുന്നു എന്ന് പറഞ്ഞു. ആശുപത്രിയില്‍ എത്തിയല്ലോ എന്ന ആശ്വാസത്തില്‍ ഇപ്പോള്‍ എങ്ങനെയുണ്ട് എന്ന് എന്റെ ചോദ്യത്തിന് 'ശബരി പോയി' എന്നായിരുന്നു മറുപടി. എന്റെ പ്രജ്ഞയറ്റു, കണ്ണുകള്‍ കര കവിഞ്ഞു. ശബ്ദം തൊണ്ടയില്‍ കുരുങ്ങിനിന്നു. ഒരിക്കലും പ്രതീക്ഷിക്കാത്ത ഒന്നായിരുന്നു അത്. കാരണം ഫിറ്റ്നസ്, ആഹാരം, ജീവിതശൈലി, ചിന്തകള്‍, കാഴ്ചപ്പാടുകള്‍ ഇതിലൊക്കെ ശബരി ഒരു പടി മുന്നിലായിരുന്നു. അങ്ങനൊരാള്‍ക്ക് കാര്‍ഡിയക് അറസ്റ്റ് ഉണ്ടാവുമെന്ന് വിദൂര സ്വപ്നത്തില്‍ പോലും നാം ചിന്തിക്കില്ലല്ലോ. അപ്പോഴേക്കും ദിനേശേട്ടനും എത്തി.

പിന്നാലെ നടന്മാരായ ശരത്, അനൂപ് ശിവസേവന്‍, അനീഷ് രവി, ഷോബി തിലകന്‍, അഷ്‌റഫ് പേഴുംമൂട്, ഉമ്മ നായര്‍ ടെലിവിഷന്‍ രംഗത്തെ മറ്റ് സാങ്കേതിക പ്രവര്‍ത്തകര്‍ അങ്ങനെ നിരവധി പേര്‍ അവിശ്വനീയമായ ഈ വാര്‍ത്തയുടെ നിജസ്ഥിതി അറിയാന്‍ നിരവധി ഫോണ്‍ കോളുകള്‍. കാലടി ഓമന, വഞ്ചിയൂര്‍ പ്രവീണ്‍ കുമാര്‍, സുമേഷ് ശരണ്‍, ഇബ്രാഹിംകുട്ടി, dr.ഷാജു ഗണേഷ് ഓലിക്കര നിരവധി മാധ്യമ പ്രവര്‍ത്തകര്‍ അങ്ങനെ പലരും.. ഞങ്ങളില്‍ പലരുടെയും ഫോണിന് വിശ്രമമില്ലാതായി ജീവിതം എത്ര വിചിത്രവും അപ്രതീക്ഷിതവുമാണ്.. അല്ലെങ്കില്‍ 50 വയസുപോലും തികയാത്ത ഫിറ്റ്നസ് ഫ്രീക് ആയ ഒരു ചെറുപ്പക്കാരന്‍ ഇങ്ങനെ വിടപറയുമോ.. മനസ്സില്‍ ശബരിയുടെ പ്രിയതമയുടെയും കുട്ടികളുടെയും ചിത്രങ്ങള്‍ മാറി മറിഞ്ഞു കൊണ്ടിരുന്നു. ഒപ്പം ശബരിയുടെ പ്രിയമിത്രം സാജന്റെയും. അല്പം കഴിഞ്ഞ് സാജന്‍ വീണ്ടുമെത്തി. അപ്പോഴേക്കും സാജന്‍ സമനില വീണ്ടെടുത്തിരുന്നു. യഥാര്‍ഥ്യവുമായി പൊരുത്തപ്പെട്ടിട്ടുണ്ടാവണം..

ആശുപത്രിയില്‍ എത്തിയിട്ട് ഞാന്‍ ശബരിയെ കണ്ടിരുന്നില്ല അല്ലെങ്കില്‍ അതൊന്നും മനസിലേക്ക് തോന്നിയില്ല എന്ന് പറയുന്നതാവും ശരി. ശബരിയെ മോര്‍ച്ചറിയിലേക്ക് മാറ്റുന്നതിനു മുന്‍പാണെന്നു തോന്നുന്നു കാണണമെങ്കില്‍ ഇപ്പോള്‍ കണ്ടോളു എന്ന് ആരോ വന്നു പറഞ്ഞു. ആശുപത്രിയിലെ ഇടനാഴിയില്‍ വെള്ളത്തുണിയില്‍ പുതപ്പിച്ച ശബരി ചെറു പുഞ്ചിരിയോടെ സ്‌ട്രെചറില്‍ ഉറങ്ങികിടക്കുന്നു.. സ്നേഹിതാ.. ഭൂമിയിലെ സന്ദര്‍ശനം അവസാനിപ്പിച്ചു നിങ്ങള്‍ മടങ്ങി എന്ന് ഞാനും തിരിച്ചറിയുന്നു..പക്ഷെ ഈ സത്യം തിരിച്ചറിയാന്‍ നിങ്ങളുടെ പ്രിയതമക്കും കുഞ്ഞുങ്ങള്‍ക്കും എങ്ങനെ സാധിക്കും.. അഥവാ അവര്‍ക്കത്തിനു എത്രകാലമെടുക്കും… അറിയില്ല.. അതിന് അവര്‍ക്ക് മനശക്തി കിട്ടട്ടെ എന്ന് പ്രാര്‍ത്ഥിക്കുക മാത്രമല്ലേ നമ്മളെക്കൊണ്ട് പറ്റൂ…
ശബരി, സുഹൃത്തേ.. വിട..

നടിയെ ആക്രമിച്ച കേസ്; സിദ്ദിഖും ഭാമയും കോടതിയില്‍ ഹാജരായി

നടിയെ ആക്രമിച്ച കേസില്‍ സിദ്ദിഖ്, ഭാമ എന്നിവര്‍ വിചാരണക്കോടതിയില്‍ ഹാജരായി. ഇരുവരെയും ഇന്ന് വിസ്തരിക്കും. നേരത്തെ സിദ്ദിഖ് ഹാജരായിരുന്നെങ്കിലും സാക്ഷിവസ്താരം മാറ്റിവയ്ക്കുകയായിരുന്നു. അതേസമയം ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചെന്നാരോപിച്ച് ദിലീപിന്റെ ജാമ്യം റദ്ദാക്കാന്‍ അന്വേഷണസംഘം സമര്‍പ്പിച്ച ഹര്‍ജി വിചാരണക്കോടതിയുടെ പരിഗണനയിലാണ്.

നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ നടന്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ വിചാരണ കോടതിയെ സമീപിച്ചിരുന്നു. ദിലീപ് സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നതായാണ് പ്രോസിക്യൂഷന്റെ ആക്ഷേപം.

നാളെ മുതല്‍ എസ്ബിഐ എടിഎമ്മുകളില്‍ പണം പിന്‍വലിക്കാന്‍ ഒടിപി സംവിധാനം

കൊച്ചി: വെള്ളിയാഴ്ച മുതല്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) അക്കൗണ്ട് ഉടമകള്‍ക്ക് എസ്ബിഐ എടിഎമ്മുകളില്‍നിന്നു 10,000 രൂപ മുതല്‍ മുകളിലേക്കുള്ള തുക എടുക്കുന്നതിന് മൊബൈല്‍ ഫോണില്‍ ലഭിക്കുന്ന കോഡ് (വണ്‍ ടൈം പാസ്വേഡ് - ഒടിപി) എടിഎമ്മില്‍ ടൈപ് ചെയ്യണം. എടിഎം-ഡെബിറ്റ് കാര്‍ഡിന്റെ 'പിന്‍' കോഡിനു പുറമെയാണിത്.

വിവിധ രീതിയിലുള്ള കാര്‍ഡ് തട്ടിപ്പുകള്‍ വ്യാപകമായതോടെ സുരക്ഷ ഉറപ്പാക്കുന്നതിനായി, രാത്രി 8 മുതല്‍ രാവിലെ 8 വരെ ഈ സംവിധാനം ജനുവരി മുതല്‍ നിര്‍ബന്ധമാക്കിയിരുന്നു. അക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടുള്ള ഫോണ്‍ നമ്ബറിലാണ് ഒടിപി ലഭിക്കുക. പിന്‍വലിക്കേണ്ടുന്ന തുക ടൈപ് ചെയ്താലുടന്‍ ഒടിപി എന്റര്‍ ചെയ്യാനുള്ള നിര്‍ദേശം എടിഎം സ്‌ക്രീനില്‍ തെളിയുമെന്നു ബാങ്ക് അറിയിച്ചു.

റിയയുടെ കൂടെ തന്റെ പേരും മാധ്യമങ്ങള്‍ വലിച്ചിഴയ്ക്കുന്നു…നടിയുടെ പരാതിയില്‍ ഹൈക്കോടതിയുടെ ഇടപെടല്‍

റിയ ചക്രവര്‍ത്തിയുമായി ബന്ധപ്പെട്ടുള്ള മയക്കുമരുന്ന് കേസ് വാര്‍ത്തകളില്‍ തന്റെ പേരും വലിച്ചിഴയ്ക്കുന്നതിനെതിരെ നടി രാകുല്‍ പ്രീത് സിങ്ങിന്റെ അപേക്ഷ സംബന്ധിച്ച് ഹൈക്കോടതി കേന്ദ്രത്തോട് വിശദീകരണം തേടി. നടിയുടെ പരാതിയില്‍ പ്രസ് കൗണ്‍സിലിനും പ്രസാര്‍ ഭാരതി വാര്‍ത്താ പ്രക്ഷേപണ മന്ത്രാലയത്തിന് ജസ്റ്റിസ് നവീന്‍ ചൗള നോട്ടീസ് നല്‍കി. ഒക്ടോബര്‍ പതിനഞ്ചിന് വാദം കേള്‍ക്കുന്നതിന് മുമ്പ് ഇത് സംബന്ധിച്ച് ഒരു തീരുമാനം അറിയിക്കാന്‍ ഇരു വകുപ്പുകളോടും ആവശ്യപ്പെട്ടു.

മാധ്യമ സ്ഥാപനങ്ങള്‍ക്കും ഇത് സംപ്രേഷണം ചെയ്യുന്ന കേബിള്‍ ചാനലുകള്‍ക്കും ഇതില്‍ പങ്കുണ്ടെന്നും വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതാണെന്നും കോടതി ആരോപിച്ചു. പരാതിക്കാരിക്കെതിരെ ഇത്തരം വാര്‍ത്തകള്‍ സംപ്രേഷണം ചെയ്തതായും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

സുശാന്ത് സിങ് രാജ്പുതിന്റെ മരണത്തിന് പിന്നില്‍ മയക്കുമരുന്ന് മാഫിയ ഉണ്ടെന്ന ആരോപണത്തിലാണ് നടിയും സുശാന്തിന്റെ മുന്‍ കാമുകിയുമായ റിയ ചക്രവര്‍ത്തിക്കെതിരെ അന്വേഷണം പുരോഗമിക്കുന്നത്. ഇതുമായി ബന്ധപ്പെട്ടാണ് നടി രാകുല്‍ പ്രീത് സിങ്ങിന്റെ പേരും മാധ്യമങ്ങള്‍ ഉന്നയിച്ചിരുന്നത്.

ബാലഭാസ്ക്കറിന്‍റെ മരണം; സ്റ്റീഫന്‍ ദേവസിയെ സിബിഐ ഇന്ന് ചോദ്യം ചെയ്യും

വയലിനിസ്റ്റ് ബാലഭാസ്‌ക്കറിന്റെ മരണവുമായി ബന്ധപ്പെട്ട് സംഗീത സംവിധായകനും ബാല ഭാസ്‌കറിന്റെ അടുത്ത സുഹൃത്തുമായ സ്റ്റീഫന്‍ ദേവസിയെ സിബിഐ ഇന്ന് ചോദ്യം ചെയ്യും. കള്ളകടത്തിലും സാമ്പത്തിക ഇടപാടുകളിലെ തര്‍ക്കവും കാരണം വിഷ്ണുവും പ്രകാശ് തമ്പിയും ചേര്‍ന്നൊരുക്കിയ അപകടമാണെന്നാണ് ബന്ധുക്കളുടെ ആരോപണം. സ്റ്റീഫന്‍ ദേവസിക്കും ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന ആരോപണത്തെ തുടര്‍ന്നാണ് ചോദ്യം സിബിഐ ചോദ്യം ചെയ്യുന്നത്.

കേസുമായി ബന്ധപ്പെട്ട് നാലുപേരെ നുണപരിശോധനയ്ക്ക് വിധേയരാക്കും. ബാലഭാസ്‌ക്കറിന്റെ സുഹൃത്തുക്കളും സ്വര്‍ണ കടത്തു കേസിലെ പ്രതികളുമായ വിഷ്ണുസോമസുന്ദരം, പ്രകാശ് തമ്ബി, അപകടസമയം വാഹനത്തിലുണ്ടായിരുന്ന ഡ്രൈവര്‍ അര്‍ജ്ജുന്‍, അപകടത്തെ കുറിച്ച് നിരവധി ആരോപണങ്ങള്‍ ഉന്നയിച്ച കലാഭവന്‍ സോബി എന്നിവരാണ് നുണപരിശോനക്ക് തയ്യാറായത്.

കേരളം മൊബൈല്‍ ഫോണ്‍ എടുത്തിട്ട് നാളെയ്ക്ക് 24 വര്‍ഷം

1996 സെപ്റ്റംബര്‍ 17 ന് നടന്ന കേരളത്തിലെ ആദ്യത്തെ മൊബൈല്‍ ഫോണ്‍ വിളിക്ക് നാളെ 24 വയസ്സ് തികയും. മലയാളത്തിന്റെ വിശ്വസാഹിത്യകാരന്‍ തകഴി ശിവശങ്കരപ്പിള്ളയും മാധവിക്കുട്ടി എന്ന കമല സുരയ്യയും എറണാകുളം ഹോട്ടല്‍ അവന്യു റീജന്റിലെ വേദിയിലിരിക്കവേ തകഴിയുടെ കയ്യില്‍ പുതിയൊരു ഉപകരണം. അകലെയുള്ളവരുമായി സംസാരിക്കാന്‍ ലാന്‍ഡ് ഫോണിനു പകരമുള്ള സംവിധാനമാണത്. തകഴിയുടെ കൈയിലിരുന്ന ഫോണില്‍ ഒരു നമ്പര്‍ ഡയല്‍ ചെയ്തു. അപ്പുറത്ത്, ദക്ഷിണമേഖലാ നാവികസേനാ മേധാവി വൈസ് അഡ്മിറല്‍ എ.ആര്‍.ടാന്‍ഡന്‍ ഫോണ്‍ എടുത്തു പറഞ്ഞു- 'ഹലോ!' കേരളത്തെ കയ്യടക്കി മൊബൈല്‍ ഫോണ്‍ സേവനത്തിനു തുടക്കം കുറിച്ചത് ഈ ഒരു അവസരമാണ്. തകഴിക്കു പിന്നാലെ മാധവിക്കുട്ടിയുമായും ടാന്‍ഡന്‍ മൊബൈല്‍ വിളിക്ക് സാക്ഷ്യം വഹിച്ചു. .

സംസ്ഥാനത്തിലാദ്യമായി മൊബൈല്‍ സേവനം തുടങ്ങിയത് എസ്‌കോടെല്‍ ആണ്. ഇന്ത്യയിലെ എസ്‌കോര്‍ട്‌സ് ഗ്രൂപ്പിന്റെയും ഹോങ്കോങ്ങിലെ ഫസ്റ്റ് പസഫിക് കമ്പനി ലിമിറ്റഡിന്റെയും സംയുക്ത സംരംഭം. 1996 സെപ്തംബറില്‍ ഉദ്ഘാടനം നടത്തിയ എസ്‌കോട്ടല്‍ ഒക്ടോബര്‍ മാസത്തിലാണ് സേവനം ആരംഭിച്ചത് വരിക്കാര്‍ക്ക് കണക്ഷന്‍ ലഭിക്കാന്‍ വീണ്ടും ഒരു മാസമെടുത്തു. 1996 ല്‍ തന്നെ ബിപിഎല്‍ മൊബൈലും കേരളത്തില്‍ എത്തി. 2002- ലാണ് ബി.എസ്.എന്‍.എല്‍ കേരളത്തില്‍ സേവനം ആരംഭിക്കുന്നത്.

ആദ്യകാലത്ത് ഇന്‍കമിങ് കോളുകള്‍ക്കു നിരക്ക് ഈടാക്കിയിരുന്നു. ഔട്ട്‌ഗോയിംഗ് കോളുകള്‍ക്ക് മിനിട്ടിന് 16 രൂപയും ഇന്‍കമിങ് കോളുകള്‍ക്ക് 8 രൂപയുമായിരുന്നു നിരക്ക്. 2003 ല്‍ ഇന്‍കമിങ് കോളുകള്‍ സൗജന്യമാക്കി. ഇപ്പോള്‍ ഡേറ്റ അധിഷ്ഠിത പ്ലാനുകള്‍ക്കു സൗജന്യ കോള്‍ സംവിധാനമായി. നിലവില്‍, നാലരക്കോടിയോളം കണക്ഷന്‍ കേരളത്തിലുണ്ടെന്നാണ് കണക്ക്. 1995 ജൂലൈ 31 നായിരുന്നു ഇന്ത്യയില്‍ ആദ്യ മൊബൈല്‍ ഫോണ്‍വിളി നടന്നത്. അന്നത്തെ ബംഗാള്‍ മുഖ്യമന്ത്രി ജ്യോതിബസു അന്നത്തെ കേന്ദ്ര കമ്യൂണിക്കേഷന്‍ മന്ത്രി സുഖ്റാമിനെ വിളിച്ചാണ് ഇന്ത്യയിലെ മൊബൈല്‍ വിപ്ലവത്തിന് തുടക്കമിട്ടത്. മോദി ടെല്‍സ്ട്ര എന്നായിരുന്നു അന്ന് ഈ സര്‍വ്വീസ് ലഭ്യമാക്കിയ കമ്ബനി. പിന്നീട് ഇവര്‍ സ്‌പൈസ് മൊബൈല്‍ എന്ന് പേരുമാറ്റി.

ബാലഭാസ്‌കറിന്റെ മരണത്തില്‍ നുണപരിശോധന തീരുമാനം ഇന്ന്; സ്റ്റീഫന്‍ ദേവസിയുടെ മൊഴിയെടുക്കും

തിരുവനന്തപുരം; വയലിനിസ്റ്റ് ബാലഭാല്കറിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള ദുരൂഹതകള്‍ നീക്കാനായി നാല് പേരെ നുണപരിശോധനയ്ക്ക് വിധേയമാക്കുന്ന കാര്യത്തില്‍ ഇന്ന് തീരുമാനമുണ്ടായേക്കും. ബാലഭാസ്‌കറിന്റെ സുഹൃത്തുക്കളായ പ്രകാശന്‍ തമ്പി, വിഷ്ണു സോമസുന്ദരം, അപകട സമയത്ത് ഒപ്പമുണ്ടായിരുന്ന ഡ്രൈവര്‍ അര്‍ജുന്‍ ദൃക്‌സാക്ഷി കലാഭവന്‍ സോബി എന്നിവരെ നുണപരിശോധനയ്ക്ക് വിധേയമാക്കാനാണ് സി.ബി.ഐയുടെ തീരുമാനം.

അന്വേഷണ സംഘത്തിന്റെ അപേക്ഷ പരിഗണിച്ച് പരിശോധനയ്ക്ക് സമ്മതമാണോയെന്ന് ആരായാന്‍ നാല് പേരോടും ഇന്ന്് നേരിട്ട് ഹാജരാകാന്‍ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഇവര്‍ സമ്മതമറിയിച്ചാല്‍ കോടതി നുണപരിശോധനയ്ക്ക് അനുമതി നല്‍കും.

അതേസമയം, ബാലഭാസ്‌കറിന്റെ സുഹൃത്തും, സംഗീതജ്ഞനുമായ സ്റ്റീഫന്‍ ദേവസിയുടെ മൊഴി നാളെ രേഖപ്പെടുത്തും. മരിക്കുന്നതിന് മുമ്പ് ബാലഭാസ്‌കര്‍ തന്നോട് സംസാരിച്ചിരുന്നുവെന്ന് സ്റ്റീഫന്‍ നേരത്തെ പറഞ്ഞിരുന്നു. 2018 സെപ്റ്റംബര്‍ 25ന് തിരുവനന്തപുരം പള്ളിപ്പുറത്തുണ്ടായ വാഹനാപകടത്തിലാണ് ബാലഭാസ്‌കറിനും കുടുംബത്തിനും ഗുരുതരമായി പരുക്കേറ്റത്. കാര്‍ മരത്തിലിടിച്ചുണ്ടായ അപകടത്തില്‍ ബാലഭാസ്‌കറിന്റെ ഏക മകള്‍ തേജസ്വിനി ബാല തത്ക്ഷണം മരിച്ചു. ദിവസങ്ങള്‍ക്ക് ശേഷം ഒക്ടോബര്‍ രണ്ടാം തീയതി ബാലഭാസ്‌കറും മരണത്തിന് കീഴടങ്ങുകയായിരുന്നു.

കഞ്ചാവ് സംഘങ്ങള്‍ ഏറ്റുമുട്ടി; കൊച്ചിയില്‍ 19കാരനെ വെട്ടിക്കൊന്നു

കൊച്ചി: നെട്ടൂരില്‍ കഞ്ചാവ് സംഘങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെ വെട്ടേറ്റ 19വയസുകാരന്‍ മരിച്ചു. നെട്ടൂര്‍ ഓള്‍ഡ് മാര്‍ക്കറ്റ് റോഡിലെ വെളിപ്പറമ്ബില്‍ വീട്ടില്‍ ഫഹദ് ഹുസൈന്‍ ആണ് ദാരുണമായി കൊല്ലപ്പെട്ടത്. പോളിടെക്ക്‌നിക്ക് വിദ്യാര്‍ത്ഥിയായിരുന്നു. ലഹരി സംഘങ്ങളുടെ കേന്ദ്രമാണ് ദേശീയ പാതയില്‍ നെട്ടൂര്‍ പാലത്തിനോട് ചേര്‍ന്നയിടം. ഇവിടെ വച്ചാണ് നേരത്തെ ഉണ്ടായ പൊലീസ് കേസിന്റെ പേരില്‍ ചേരിതിരിഞ്ഞുള്ള ഏറ്റുമുട്ടല്‍ നടന്നത്.കൈത്തണ്ടയില്‍ വെട്ടേറ്റ ഫഹദ് ദേശിയ പാത മുറിച്ചു കടന്ന് ഓടിയെങ്കിലും പാതിവഴിയില്‍ തളര്‍ന്നു വീഴുകയായിരുന്നു.

സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു .നേരത്തെ ഒരു വനിത മുഖ്യപ്രതിയായ കഞ്ചാവ് കേസ് പനങ്ങാട് പൊലീസ് റജിസ്റ്റര്‍ ചെയ്തിരുന്നു. അതില്‍ ഉള്‍പ്പെട്ടവര്‍ തന്നെയാണ് കഴിഞ്ഞദിവസവും ഏറ്റുമുട്ടിയതെന്നും പൊലീസ് വ്യക്തമാക്കുന്നു. ഫോറന്‍സിക് വിഭാഗമെത്തി തെളിവുകള്‍ ശേഖരിച്ചു. സമീപത്തെ സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചാണ് പൊലീസ് അന്വേഷണം. പനങ്ങാട് സിഐയുടെ ചുമതലയുള്ള അനന്തലാലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുന്നത് .

കൊറോണ വൈറസ് വുഹാനിലെ ലാബില്‍ നിര്‍മിച്ചത്; വെളിപ്പെടുത്തലുമായി ചൈനീസ് വൈറോളജിസ്റ്റ്

ബീജിംഗ്: കൊറോണ വൈറസ് വുഹാനിലെ ലാബില്‍ നിര്‍മിച്ചതാണെന്നതിന് തന്റെ കയ്യില്‍ തെളിവുണ്ടെന്നും ചൈനീസ് വൈറോളജിസ്റ്റ്. ചൈനീസ് വൈറോളജിസ്റ്റ് ഡോ. ലി മെങ് ആണ് പുതിയ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്. വുഹാനിലെ സര്‍ക്കാര്‍ നിയന്ത്രിത ലബോറട്ടറിയിലാണ് കൊറോണ വൈറസിനെ നിര്‍മിച്ചെടുത്തതെന്നും ലി മെങ് പറയുന്നു.

വെള്ളിയാഴ്ച ബ്രിട്ടീഷ് ടോക്ക് ഷോയായ 'ലൂസ് വിമിന്‍' എന്ന പരിപാടിയില്‍ ലി മെങ് കൊറോണ വൈറസിന്മേലുള്ള തന്റെ പരീക്ഷണങ്ങളെക്കുറിച്ച് വശദീകരിച്ചത്. ഹോങ്കോംഗിലെ പൊതു ജനാരോഗ്യ മേഖലയില്‍ പ്രവര്‍ത്തിച്ച് കൊണ്ടിരിക്കെ അവരുടെ സൂപ്പര്‍വൈസര്‍ ഡിസംബര്‍ 31ന് വുഹാനില്‍ കണ്ടെത്തിയ പുതിയൊരു തരം സാര്‍സ് പോലുള്ള വൈറസിനെക്കുറിച്ച് പഠിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. എന്നാല്‍ അതിന് വേണ്ടിയെടുത്ത എല്ലാ പരിശ്രമങ്ങളെയും പിന്നീട് തടഞ്ഞു.

കൊവിഡ് കേസുകള്‍ ഉയര്‍ന്ന് വന്നത് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ തന്നോട് മിണ്ടാതെ ഇരിക്കാന്‍ നിര്‍ദേശിച്ചു. ഇതിലൂടെ നിങ്ങള്‍ക്ക് തന്നെ ഈ കാര്യങ്ങള്‍ വായിച്ചാല്‍ മനസിലാക്കാന്‍ പറ്റുമെന്നും ലി മെങ് പറയുന്നു.

സര്‍ക്കാര്‍ ഓഫീസുകളിലെ ശനിയാഴ്ചകളിലുള്ള അവധി ഒഴിവാക്കാന്‍ സാധ്യത

തിരുവനന്തപുരം; സര്‍ക്കാര്‍ ഓഫീസുകളിലെ ശനിയാഴ്ചകളിലുള്ള അവധി ഒഴിവാക്കാന്‍ സാധ്യത. അവധി അവസാനിപ്പിക്കാന്‍ പൊതുഭരണവകുപ്പ് ശുപാര്‍ശചെയ്തു. കോവിഡ് നിയന്ത്രണങ്ങള്‍ ഒഴിവാക്കി 22 മുതല്‍ എല്ലാ സര്‍ക്കാര്‍ ഓഫീസുകളും പൂര്‍ണതോതില്‍ പ്രവര്‍ത്തിച്ചുതുടങ്ങണമെന്നും വകുപ്പ് നിര്‍ദേശിച്ചു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ച്ചേരുന്ന കൊറോണ പ്രതിരോധപ്രവര്‍ത്തനങ്ങളുടെ അവലോകനയോഗത്തില്‍ അന്തിമതീരുമാനമുണ്ടാവും.

നിലവിലെ സാഹചര്യം അനുസരിച്ച് അവശ്യസേവനവിഭാഗത്തിലൊഴികെ പകുതിപ്പേരാണ് ഹാജരാകുന്നത്. ലോക്ഡൗണ്‍ നിയന്ത്രണങ്ങളുടെ ഭാഗമായി ശനിയാഴ്ച അവധി തുടരുന്നുണ്ട്. പൊതുഗതാഗതം പുനരാരംഭിച്ചിട്ടില്ലാത്തതിനാല്‍ ജില്ലവിട്ട് ദൂരയാത്ര ചെയ്ത് ജോലിചെയ്യേണ്ടിവരുന്നവര്‍ക്ക് ഇളവുതുടരാന്‍ സാധ്യതയുണ്ട്. അവര്‍ അതത് ജില്ലാ കളക്ടര്‍മാര്‍ക്കു മുന്നില്‍ റിപ്പോര്‍ട്ടുചെയ്ത് അവിടങ്ങളില്‍ ജോലിചെയ്യണം. പൊതുഗതാഗതം സാധാരണനിലയിലാവുന്ന മുറയ്ക്ക് ഇവരും ഓഫീസിലെത്തണം.

നാലാംഘട്ട തുറക്കലിന്റെ ഭാഗമായി ഏതാണ്ട് എല്ലാ മേഖലകളും തുറക്കാന്‍ കേന്ദ്രം തീരുമാനിച്ചിരുന്നു. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം ഇനിയും നിയന്ത്രിക്കേണ്ടതില്ലെന്നാണ് പൊതുഭരണവകുപ്പിന്റെ നിലപാട്. ഓഫീസുകളുടെ പ്രവര്‍ത്തനം പൂര്‍ണതോതിലാകാത്തത് വികസന, പദ്ധതി പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നതായും വിലയിരുത്തലുണ്ട്.

സംഗീത സംവിധായകന് എ.ആര് റഹ്മാന് മദ്രാസ് ഹൈക്കോടതിയുടെ നോട്ടീസ്

ചെന്നൈ : സംഗീത സംവിധായകന്‍ എ.ആര്‍ . റഹ്മാന് മദ്രാസ് ഹൈക്കോടതിയുടെ നോട്ടീസ്. ആദായ നികുതി വകുപ്പിന്റെ അപ്പീലിലാണ് ഹൈക്കോടതി നോട്ടീസ് അയച്ചത്.നികുതിവെട്ടിക്കാന് ശ്രമിച്ചുവെന്ന അപ്പീലിലാണ് നോട്ടീസ്

എ.ആര്‍്. റഹ്മാന്‍ ഫൗണ്ടേഷന്റെ അക്കൗണ്ടിലേക്ക് 3.5 കോടി രൂപ വകമാറ്റിയെന്നും ആദായ നികുതി വകുപ്പ് പറഞ്ഞു.യു.കെ ആസ്ഥാനമായ ലിബ്ര മൊബൈല്‌സ് റിങ് ടോണ് കമ്ബോസ് ചെയ്തതിന്റെ പ്രതിഫലം റഹ്മാന് ഫൗണ്ടേഷന്റെ അക്കൗണ്ടിലേക്ക് നേരിട്ട് നല്കിയതു വഴി നികുതി വെട്ടിച്ചുവെന്നാണ് കേസ്

2010ല്‍ നടന്ന സംഭവവുമായി ബന്ധപ്പെട്ട് 2015ലാണ് ആദ്യം കേസ് റിപ്പോര്ട്ട് ചെയ്യുന്നത്. അന്ന് റഹ്മാന് ഔദ്യോഗിക പ്രതികരണത്തിന് തയ്യാറായിരുന്നില്ല. റഹ്മാന് ഫോറിന് കോണ്ട്രിബ്യൂഷന് റെഗുലേഷന് ആക്റ്റ് ലംഘിച്ചുവെന്നും ആദായ നികുതി വകുപ്പ് ചൂണ്ടിക്കാട്ടിയിരുന്നു.

2010ലാണ് യു.കെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്ബനിയ്ക്ക് വേണ്ടി റഹ്മാന് റിങ് ടോണ് കമ്‌ബോസ് ചെയ്തത്.ഇന്റലിജന്‌സ് ഉദ്യോഗസ്ഥര് റഹ്മാന്റെ ഓഫീസിലെത്തുകയും രേഖകള്‍ പരിശോധിക്കുകയും ചെയ്തിരുന്നു.

കൊറോണക്കാലത്തെ പരീക്ഷാ നടത്തിപ്പ്; പുതുക്കിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം

ന്യൂഡല്‍ഹി: പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട പുതുക്കിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം കോവിഡ് ലക്ഷണങ്ങളുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേകം സജ്ജീകരിച്ച മുറിയില്‍ പരീക്ഷയെഴുതാമെന്ന നിബന്ധന വ്യാഴാഴ്ച പ്രസിദ്ധീകരിച്ച മാര്‍ഗനിര്‍ദ്ദേശങ്ങളില്‍നിന്ന് ഒഴിവാക്കി. റെഗുലര്‍ കോഴ്സുകളുടെ പരീക്ഷകള്‍ക്ക് രോഗലക്ഷണങ്ങളുള്ള പരീക്ഷാര്‍ഥികളെ അടുത്തുള്ള ആരോഗ്യകേന്ദ്രത്തില്‍ എത്തിക്കണം. ഇത്തരം വിദ്യാര്‍ത്ഥികളെ മറ്റുരീതികളില്‍ പരീക്ഷ എഴുതാന്‍ അനുവദിക്കുകയോ അല്ലെങ്കില്‍ ആരോഗ്യം വീണ്ടെടുത്ത ശേഷം മറ്റൊരവസരം നല്‍കാന്‍ സര്‍വകലാശാലകളോ ബന്ധപ്പെട്ട സ്ഥാപനങ്ങളോ തയ്യാറാവണമെന്നും മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ പറയുന്നു.

അതേസമയം രോഗലക്ഷണങ്ങളുള്ള വിദ്യാര്‍ത്ഥികളെ പരീക്ഷ എഴുതാന്‍ അനുവദിക്കണോ വേണ്ടയോ എന്നകാര്യത്തില്‍ അന്തിമ തീരുമാനം പരീക്ഷാ നടത്തിപ്പ് ഏജന്‍സി നേരത്തെ സ്വീകരിച്ച നയപ്രകാരമായിരിക്കുമെന്നും നിര്‍ദ്ദേശങ്ങളില്‍ വ്യക്തമാക്കിയിട്ടുണ്ട്. രോഗലക്ഷണമുള്ളവരെ മാറ്റിയിരുത്താനായി പ്രത്യേക മുറി സജ്ജമാക്കിയിരിക്കണമെന്നും ഇതില്‍ പറയുന്നു.

യു​വ​തി​യു​ടെ ആ​ത്മ​ഹ​ത്യ: ന​ടി ല​ക്ഷ്മി പ്ര​മോ​ദി​നെ വീ​ണ്ടും ചോ​ദ്യം ​ചെ​യ്യാ​ന്‍ പോ​ലീ​സ്

കൊ​ല്ലം: പ്ര​തി​ശ്രു​ത വ​ര​ന്‍ വി​വാ​ഹ​ത്തി​ല്‍​നി​ന്നു പി​ന്‍​മാ​റി​യ​തി​നെ തു​ട​ര്‍​ന്നു കൊ​ല്ലം കൊ​ട്ടി​യ​ത്ത് റം​സി എ​ന്ന യു​വ​തി ആ​ത്മ​ഹ​ത്യ ചെ​യ്ത സം​ഭ​വ​ത്തി​ല്‍ സീ​രി​യ​ല്‍ ന​ടി ല​ക്ഷ്മി പ്ര​മോ​ദി​നെ വീ​ണ്ടും ചോ​ദ്യം ചെ​യ്യും.

ല​ക്ഷ്മി​യെ​യും ഭ​ര്‍​ത്താ​വി​നെ​യും ക​ഴി​ഞ്ഞ ദി​വ​സം അ​ന്വേ​ഷ​ണ സം​ഘം ചോ​ദ്യം ചെ​യ്തി​രു​ന്നു. ഇ​വ​രു​ടെ മൊ​ബൈ​ല്‍ ഫോ​ണും പോ​ലീ​സി​ന്‍റെ ക​സ്റ്റ​ഡി​യി​ലാ​ണ്. റം​സി​യു​ടെ ഗ​ര്‍​ഭം അ​ല​സി​പ്പി​ക്കാ​ന്‍ ല​ക്ഷ്മി പ്ര​മോ​ദാ​ണു പ്രേ​രി​പ്പി​ച്ച​തെ​ന്നും റം​സി​യു​ടെ ബ​ന്ധു​ക്ക​ള്‍ ആ​രോ​പി​ച്ചി​ട്ടു​ണ്ട്. കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ അ​റ​സ്റ്റി​ലാ​യ പ്ര​തി​ശ്രു​ത വ​ര​ന്‍ ഹാ​രി​സി​ന്‍റെ സ​ഹോ​ദ​ര​ന്‍റെ ഭാ​ര്യ​യാ​ണു ല​ക്ഷ്മി. ല​ക്ഷ്മി​യു​മാ​യി റം​സി ന​ല്ല അ​ടു​പ്പ​ത്തി​ലാ​യി​രു​ന്നു. ഇ​വ​ര്‍ ത​മ്മി​ലു​ള്ള സം​ഭാ​ഷ​ണ​വും സ​ന്ദേ​ശം കൈ​മാ​റ​ലും കേ​സ​ന്വേ​ഷ​ണ​ത്തി​നു നി​ര്‍​ണാ​യ​ക​മാ​കു​മെ​ന്നു പോ​ലീ​സ് അ​റി​യി​ച്ചു. ന​ടി​യും കേ​സി​ല്‍ ആ​രോ​പ​ണ വി​ധേ​യ​രാ​യ​വ​രും ഒ​ളി​വി​ല്‍ പോ​യ​താ​യും ഇ​വ​ര്‍​ക്കാ​യി അ​ന്വേ​ഷ​ണം ഉൗ​ര്‍​ജ്ജി​ത​മാ​ക്കി​യ​താ​യും പോ​ലീ​സ് അ​റി​യി​ച്ചു.

ഇ​ര​വി​പു​രം വാ​ള​ത്തും​ഗ​ല്‍​നി​ന്നു കൊ​ട്ടി​യം കൊ​ട്ടും​പു​റ​ത്ത് വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന 24-കാ​രി​യാ​ണ് വീ​ട്ടി​ലെ കി​ട​പ്പു​മു​റി​യി​ല്‍ തൂ​ങ്ങി​മ​രി​ച്ച​ത്. എ​ട്ടു​വ​ര്‍​ഷ​ത്തെ പ്ര​ണ​യ​ത്തി​നൊ​ടു​വി​ല്‍ ഇ​രു​വ​രു​ടെ​യും വി​വാ​ഹം നി​ശ്ച​യി​ച്ച്‌ വ​ള​യി​ടീ​ല്‍ ച​ട​ങ്ങും ന​ട​ത്തി​യി​രു​ന്നു. പ​ല​പ്രാ​വ​ശ്യം യു​വാ​വ് വീ​ട്ടു​കാ​രി​ല്‍​നി​ന്ന് പ​ണ​വും ബി​സി​ന​സ് ആ​വ​ശ്യ​ത്തി​നാ​യി സ്വ​ര്‍​ണ​വും കൈ​പ്പ​റ്റി​യി​രു​ന്ന​താ​യും യു​വ​തി​യു​ടെ ര​ക്ഷി​താ​ക്ക​ള്‍ പ​റ​യു​ന്നു.

വ്യാ​ഴാ​ഴ്ച ഉ​ച്ച ക​ഴി​ഞ്ഞ് മൂ​ന്നോ​ടെ​യാ​ണ് വീ​ട്ടി​ലെ കി​ട​പ്പു​മു​റി​യി​ലെ ഫാ​നി​ല്‍ സ​ഹോ​ദ​രി​യു​ടെ കു​ഞ്ഞി​നെ ഉ​റ​ക്കു​ന്ന തൊ​ട്ടി​ലി​ന്‍റെ ക​യ​റി​ല്‍ യു​വ​തി തൂ​ങ്ങി ​മ​രി​ച്ച​താ​യി ക​ണ്ട​ത്.

സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ നീക്കുന്നതോടെ കോവിഡ് മരണസംഖ്യ ഉയര്‍ന്നേക്കാം

തിരുവനന്തപുരം: സംസ്ഥാനത്ത്​ കോവിഡ്​ മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്ന്​ ആരോഗ്യമന്ത്രി കെ.കെ ശൈലജ. നിയന്ത്രണങ്ങള്‍ നീക്കുന്നതോടെ കൂടുതല്‍ മരണമുണ്ടായേക്കാം. വെന്‍റിലേറ്ററുകള്‍ക്കും ക്ഷാമം വരും. ഇപ്പോള്‍ തന്നെ വെന്‍റിലേറ്ററുകള്‍ക്ക്​ ക്ഷാമം അനുഭവപ്പെടുന്നുണ്ടെന്നും ആരോഗ്യമന്ത്രി വ്യക്​തമാക്കി.

ആരും റോഡില്‍ കിടക്കുന്ന അവസ്ഥയുണ്ടാവരുത്​. എല്ലാവര്‍ക്കും ശ്രദ്ധലഭിക്കണം. കോളനികളില്‍ രോഗം പടരാന്‍ അനുവദിക്കരുത്​. ഇത്രയും കാലം കേരളം പൊരുതി നിന്നുവെന്നും അവര്‍ പറഞ്ഞു.

സംസ്ഥാനത്ത്​ കഴിഞ്ഞ ദിവസം പ്രതിദിന കോവിഡ്​ രോഗികളുടെ എണ്ണം 3,000 കടന്നിരുന്നു. മരണസംഖ്യയും ഉയരുകയാണ്​. സെപ്​റ്റംബറോടെ കേരളത്തിലെ പ്രതിദിന കോവിഡ്​ രോഗികളുടെ എണ്ണം 10,000 കടക്കുമെന്നാണ്​ വിദഗ്​ധരുടെ വിലയിരുത്തല്‍.

സിപിഎം ആഗ്രഹിക്കുന്നത് സമാധാനമെന്ന് കോടിയേരി ബാലകൃഷ്ണൻ

തിരുവനതപുരം : സിപിഎം ആഗ്രഹിക്കുന്നത് സമാധാനമാണെന്നും അക്രമത്തിന് അക്രമത്തിലൂടെ മറുപടി നൽകാൻ ആഗ്രഹിക്കുന്നില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.വെഞ്ഞാറമ്മൂട്ടിൽ കൊല്ലപ്പെട്ട ഡി വൈ എഫ് ഐ പ്രവർത്തകരുടെ വീടുകൾ സന്ദർശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.കൊലപാതകങ്ങളിലൂടെ സിപിഎം നെ തകർക്കാം എന്ന് ആരും കരുതണ്ട.ഈ പ്രദേശം ഒരുകാലത് സിപിഎം ന് ബാലികേറാമലയായിരുന്നകഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുന്നേ ധാരാളം ചെറുപ്പക്കാർ സിപിഎമ്മുമായി സഹകരിച്ചു പ്രവർത്തിക്കാൻ തുടങ്ങിയതോടെയാണ് ഇവിടെ പാർട്ടി വിജയിക്കാൻ ഇടയായത്.അന്ന് മുതൽ സിപിഎം ലേക്ക് വന്ന പ്രവർത്തകരെ ലക്ഷ്യംവെച്ചുകൊണ്ടുള്ള പ്രവർത്തനങ്ങളാണ് കോൺഗ്രസ് നടത്തിയിരുന്നത്.അതിന്റെ ഫലമായിട്ടതാണ് ഡി വൈ എഫ് ഐ പ്രവർത്തകനായ ഫൈസലിനെ വധിക്കാൻ ശ്രമിച്ചത്.അതിൽ ഫൈസൽ അത്ഭുതകരമായി രക്ഷപ്പെട്ടു.പിന്നീട് തുടർച്ചയായി സഖാക്കളെ ലക്‌ഷ്യം വെച്ചുകൊണ്ടുള്ള അക്രമങ്ങൾ പ്ലാൻ ചെയ്തവരികയായിരുന്നു.അതിന്റെ തുടർച്ചയാണ് ഇപ്പോഴത്തെ സംഭവങ്ങൾ.കൊലപാതകികൾക്ക് ഒരിക്കലും കേരളം മാപ്പ് കൊടുക്കില്ല.അവരെ ജനങ്ങൾ ഒറ്റപ്പെടുത്തും.ബാലറ്റിലൂടെ പ്രതികാരം ചെയ്യണം.കോടിയേരി പറഞ്ഞു.

PHOTO COURTESY: MM ONLINE

ജന്‍ ധന്‍ അക്കൗണ്ട് ഉടമകള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ

ഡല്‍ഹി : ജന്‍ ധന്‍ അക്കൗണ്ടുളളവര്‍ക്ക് ലൈഫ്, ആക്സിഡന്റ് ഇന്‍ഷുറന്‍സ് ഉറപ്പാക്കുമെന്ന് ധനമന്ത്രാലയം വെള്ളിയാഴ്ച അറിയിച്ചു.

ജന്‍ ധന്‍ യോജനയ്ക്ക് കീഴില്‍ ബാങ്ക് അക്കൗണ്ടുകള്‍ കൈവശമുള്ളവര്‍ക്ക് പ്രധാനമന്ത്രി ജീവന്‍ ജ്യോതി ബിമ യോജന (പിഎംജെജെബി), പ്രധാനമന്ത്രി സുരക്ഷ ബിമ യോജന (പിഎംഎസ്ബിവൈ) എന്നീ പദ്ധതികള്‍ ലഭ്യമാക്കും. 18 നും 50 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് പിഎംജെജെബി ലൈഫ് ഇന്‍ഷുറന്‍സ് ലഭ്യമാണ്. ഈ സ്കീമിന് കീഴിലുള്ള റിസ്ക് കവറേജ് പ്രതിവര്‍ഷം 330 രൂപ പ്രീമിയത്തില്‍ രണ്ട് ലക്ഷമാണ്.

അപകട ഇന്‍ഷുറന്‍സായ പിഎംഎസ്ബിവൈ 18-70 വയസ് ഇടയില്‍ പ്രായമുള്ളവര്‍ക്ക് ലഭ്യമാണ്. ആകസ്മികമായ മരണത്തിനോ പൂര്‍ണ്ണ വൈകല്യത്തിനോ പ്രതിവര്‍ഷം 12 രൂപ പ്രീമിയത്തില്‍ രണ്ട് ലക്ഷവും ഭാഗിക വൈകല്യത്തിന് ഒരു ലക്ഷവുമാണ് സ്കീമിന് കീഴിലുള്ള റിസ്ക് കവറേജ്.

വീണ്ടും അക്രമണ മേഖലയായി പുല്‍വാമ; സൈന്യം മൂന്ന് ഭീകരരെ വധിച്ചു

ജമ്മു കാശ്മീരിലെ പുല്‍വാമ വീണ്ടും ആക്രമണ മേഖലയായി മാറുന്നു. ഒരിടവേളയ്ക്ക് ശേഷം നടന്ന ഏറ്റുമുട്ടലില്‍ പോലീസും സുരക്ഷാ സേനയും ചേര്‍ന്ന് മൂന്ന് ഭീകരരെ വധിച്ചു. വെള്ളിയാഴ്ച രാത്രി നടന്ന ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്. പ്രദേശത്ത് തെരച്ചില്‍ തുടരുന്നതായി കാശ്മീര്‍ പോലീസ് അറിയിച്ചു. ആരെയും ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല എന്നാണ് അറിയാന്‍ സാധിച്ചത്.

അതേ സമയം ജമ്മു കശ്മീരിലെ ഷോപ്പിയാന്‍ ജില്ലയിലെ കിലോരയില്‍ വെള്ളിയാഴ്ച സുരക്ഷാ സേന നാല് ഭീകരരെ വധിച്ചിരുന്നു. ഭീകരര്‍ ഒളിച്ചിരിക്കുന്നെന്ന വിവരത്തെ തുടര്‍ന്ന് കരസേനയും സിആര്‍പിഎഫും പൊലീസും അടങ്ങുന്ന സംഘം പ്രദേശത്ത് തെരച്ചില്‍ നടത്തി. തുടര്‍ന്ന് സുരക്ഷാ സേനയ്ക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ത്തതോടെ സേന തിരിച്ചടിക്കുകയായിരുന്നു.

കോവിഡിന്റെ പിടിയിലമര്‍ന്ന് ഇന്ത്യ; മരണസംഖ്യയില്‍ ലോകത്ത് മൂന്നാമത്‌

കോവിഡിന്റെ പിടിയില്‍ ഇന്ത്യ കൂടുതല്‍ മുറുകുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ രാജ്യത്ത് 76,472 കോവിഡ് കോസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. തുടര്‍ച്ചയായ മൂന്നാം ദിവസവും 75000 കടന്നു എന്നതും ഞെട്ടിക്കുന്ന യാഥാര്‍ത്ഥ്യമാണ്. കഴിഞ്ഞ രണ്ട് ദിവസമായി രാജ്യത്തെ ആകെ കോവിഡ് കേസുകള്‍ 34 ലക്ഷം കടന്നു. മരണ സംഖ്യയില്‍ ഇന്ത്യ മുന്നാം സ്ഥാനത്താണ്.

രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 62,550 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,021 പേരാണ് മരണപ്പെട്ടത്. 34,63,973 പേര്‍ക്കാണ് ഇതുവരെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 7,52,424 എണ്ണം സജീവ കേസുകളാണ്.

ദുരിതത്തിന് കാരണം നിങ്ങള്‍ പ്രഖ്യാപിച്ച ലോക്ഡൗണ്‍; കേന്ദ്രസര്‍ക്കാരിനോട് സുപ്രീം കോടതി

ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിന് കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് സുപ്രീം കോടതി. ജനങ്ങളുടെ ദുരിതം കാണാതെ വ്യവസായികളുടെ താല്‍പര്യങ്ങളെ പ്രോത്സാഹിപ്പിക്കുന്ന രീതിയിലാവരുത് സര്‍ക്കാരിന്റെ നയമെന്ന് ജസ്റ്റിസ് അശോക് ഭൂഷന്റെ അധ്യക്ഷതയില്‍ ഉള്ള ബെഞ്ച് വ്യക്തമാക്കി. ബാങ്ക് വായ്പകള്‍ക്ക് മൊറട്ടോറിയം കാലയളവില്‍ പലിശ ഒഴിവാക്കുന്നതില്‍ തീരുമാനം വൈകുന്നതിനാണ് സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചത്.

മൊറട്ടോറിയം കാലയളവില്‍ പലിശ ഒഴിവാക്കാന്‍ കഴിയില്ലെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നേരത്തെ വ്യക്തമാക്കിയിരുന്നു. കേന്ദ്രസര്‍ക്കാരിന് ഇക്കാര്യത്തില്‍ ദുരന്ത നിവാരണ നിയമ പ്രകാരം തീരുമാനം എടുക്കാന്‍ കഴിയുമായിരുന്നു. എന്നാല്‍ അത് കേന്ദ്രസര്‍ക്കാര്‍ കൈകൊണ്ടില്ല. റിസര്‍വ് ബാങ്കും, കേന്ദ്ര സര്‍ക്കാരും സഹകരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയില്‍ വ്യക്തമാക്കി. അത്‌കൊണ്ട് കേന്ദ്രസര്‍ക്കാരിന് ആര്‍ബിഐയുടെ പിന്നില്‍ ഒളിഞ്ഞിരിക്കേണ്ട അവസ്ഥയില്ലെന്നും അദ്ദേഹം കോടതിയില്‍ വ്യക്തമാക്കി.

സംസ്ഥാനത്ത് ഇന്ന് മൂന്ന് കൊവിഡ് മരണം

തിരുവനന്തപുരം; സംസ്ഥാനത്ത് ദിനംപ്രതി കോവിഡ് മരണനിരക്ക് ഉയരുകയാണ്. കൊവിഡ് 19നെ തുടര്‍ന്ന് സംസ്ഥാനത്ത് ഇന്ന് മൂന്ന് മരണങ്ങള്‍ റിപ്പോര്‍ട്ട് ചയ്തു. മലപ്പുറം, തിരുവനന്തപുരം കാസര്‍കോട് ജില്ലകളിലാണ് മരണം. കാസര്‍കോട് കാഞ്ഞങ്ങാട് മാട്ടുമ്മല്‍ സ്വദേശി അബ്ദുല്ലയാണ് മരിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. നേരത്തെ ഇദ്ദേഹത്തിന്റെ സഹോദരന് രോഗം സ്ഥിരീകരിക്കുകയും ഭേദമാകുകയും ചെയ്തിരുന്നു.

കള്ളിക്കാട്, തുണ്ടുനട സ്വദേശിനി ഓമന (70) യാണ് തിരുവനന്തപുരത്ത് മരിച്ചത്. കൊവിഡ് സ്ഥിരീകരിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു ഓമന. ഗുരുതര ശ്വാസകോശ സംബന്ധമായ രോഗവും ഓമനയ്ക്കുണ്ടായിരുന്നു. മലപ്പുറത്ത് തിരൂരങ്ങാടി സ്വദേശി അബൂബക്കര്‍ ഹാജി (80) ആണ് മരിച്ചത്. ശ്വാസ തടസത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അബൂബക്കര്‍ ഹാജിക്ക് ഹൃദയ സംബഇന്ന് റിപ്പോര്‍ട്ട് ചെയ്യുന്ന രണ്ടാമത്തെ മരണമാണ് ഇത്.

ഓണം: ഇന്നുമുതല്‍ കടകള്‍ രാത്രി 9 വരെ തുറക്കാം

തിരുവനന്തപുരം: ഓണം പ്രമാണിച്ച്‌ ഇന്നുമുതല്‍ സപ്തംബര്‍ രണ്ടു വരെ കണ്ടെയ്ന്‍മെന്റ് സോണ്‍ ഒഴികെയുള്ള പ്രദേശങ്ങളില്‍ കച്ചവട സ്ഥാപനങ്ങള്‍ക്കും കടകള്‍ക്കും രാത്രി ഒമ്ബതു വരെ തുറന്നു പ്രവര്‍ത്തിക്കാമെന്ന് ചീഫ് സെക്രട്ടറി ഡോ. ബിശ്വാസ് മേത്ത അറിയിച്ചു. കണ്ടെയ്ന്‍മെന്റ് സോണിലെ കടകളും കച്ചവട സ്ഥാപനങ്ങളും നിലവിലെ മാര്‍ഗ നിര്‍ദേശ പ്രകാരം പ്രവര്‍ത്തിക്കണമെന്നും അറിയിപ്പില്‍ വ്യക്തമാക്കി