breaking news

Kerala

സ്കൂൾ തുറക്കാൻ ഒരുക്കങ്ങൾ തുടങ്ങി : വകുപ്പുമായി ആലോചിച്ചെന്ന് വിദ്യാഭ്യാസമന്ത്രി

തിരുവനന്തപുരം : സംസ്ഥാനത്ത് സ്കൂളുകൾ തുറക്കുന്നതിന് ഒരുക്കങ്ങൾ തുടങ്ങിയെന്നും ആരോഗ്യ വകുപ്പ് വിദ്യാഭ്യാസ വകുപ്പുമായി ആലോചിച്ചാണ് തീരുമാനമെടുത്തതെന്നും മറിച്ചുള്ള പ്രചരണം ശരിയല്ലെന്നും മന്ത്രി വി ശിവൻ കുട്ടി അറിയിച്ചു.

എല്ലാ വകുപ്പുകളുടെയും വിദഗ്ധ സമിതിയുടെയും അഭിപ്രായം സ്വീകരിച്ചായിരിക്കും നടപടികൾ.ആദ്യ ഘട്ടത്തിൽ ഷിഫ്റ്റ് സമ്പ്രദായത്തിൽ ക്ലാസുകൾ നടത്താനാണ് ആലോചന .അതേസമയം തന്നെ ഓൺലൈൻ ക്ലാസുകളും തുടരും.കുട്ടികൾ കൂടുതലുള്ള സ്കൂളുകളിലായിരിക്കും ഷിഫ്റ്റ് സമ്പ്രദായം ഏർപ്പെടുത്തുക.

സ്കൂളുകൾ തുറക്കുന്നതിന് മുൻപ് വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് സമഗ്രമായ പദ്ധതി തയ്യാറാക്കും.കുട്ടി വീട്ടിൽ നിന്നിറങ്ങി സ്കൂളിൽ എത്തുന്നത് വരെയും സ്കൂളിൽ എങ്ങിനെ ഇടപെടണം എന്നുള്ളത് വരെയുള്ള പഴുതടച്ച പെരുമാറ്റ മാർഗ രേഖ ഉണ്ടാക്കും.

സ്കൂൾ ബസുകൾ ഇല്ലാത്ത വിദ്യാലയങ്ങൾക്ക് പകരം സംവിധാനം ഏർപ്പെടുത്തും.മാസ്ക് , സാനിറ്റൈസർ എന്നിവ കുട്ടികൾക്കായി തയ്യാറാക്കും.ഒക്ടോബർ 15ന് മുൻപ് മാർഗരേഖകൾ മുഖ്യമന്ത്രിക്ക് കൈമാറും.അധ്യാപക സംഘടനകളുമായും ചർച്ചകൾ നടത്തും.

പ്രൈമറി ക്ലാസുകൾക്ക് സ്കൂളിൽ അധ്യയനം തുടങ്ങുന്നത് സംബന്ധിച്ച് രക്ഷിതാക്കൾക്കുള്ള ആശങ്കകൾ പരിഹരിക്കുമെന്നും രക്ഷിതാക്കളുമായി ചർച്ച ചെയ്ത മാത്രമേ മുന്നോട്ട് പോകുകയുള്ളുവെന്നും വിദ്യാഭ്യാസ മന്ത്രി അറിയിച്ചു.

പ്ലസ് വൺ പരീക്ഷ ഈ മാസം 24 മുതൽ

L I V E | ON AIR

തിരുവനന്തപുരം : പ്ലസ് വൺ പരീക്ഷ ഈ മാസം 24 മുതൽ തുടങ്ങും. ഒക്ടോബർ 18 വരെ പരീക്ഷകൾ നടക്കും.പ്ലസ് വൺ പരീക്ഷ ഓഫ് ലൈനായി നടത്താൻ വെള്ളിയാഴ്ച്ച സുപ്രീം കോടതി അനുമതി നൽകിയിരുന്നു.വി എച്ച് എസ് ഇ പരീക്ഷകൾ ഈ മാസം 24 മുതൽ ഒക്ടോബ 13ർ വരെയും നടക്കും.

എല്ലാ പരീക്ഷകളും രാവിലെയാണ് നടക്കുക പരീക്ഷകൾക്കിടയിൽ ഒന്ന് മുതൽ അഞ്ച് ദിവസങ്ങൾ വരെ ഇടവേളകൾ ഉണ്ട്. പരീക്ഷാ ടൈം ടേബിൾ http:// dhsekerala .gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും. പരീക്ഷയ്ക്കുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി വിദ്യഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.

പ്ലസ് വൺ പരീക്ഷകൾ നടത്തുന്നതിന് അനുമതി നൽകിക്കൊണ്ടുള്ള സുപ്രീം കോടതി വിധിയിൽ സംസ്ഥാനത്ത് നടന്ന വിവിധ പരീക്ഷകളിൽ കോടതി സംതൃപ്തി അറിയിച്ചിരുന്നു.

PREVIOUS STORY |

http://www.jginews.in/supreme-court-ordered-to-conduct-plus-one-off-line-examinations-in-kerala/

സാംസ്‌കാരിക പ്രവർത്തനത്തിന് അനുമതി:വിവാദ ഉത്തരവ് വിദ്യാഭ്യാസ വകുപ്പ് പിൻവലിച്ചു

തിരുവനന്തപുരം : ജീവനക്കാർ സാംസ്‌കാരിക പ്രവർത്തനങ്ങൾക്ക് മുൻ‌കൂർ അനുമതി വാങ്ങണമെന്ന വിവാദ ഉത്തരവ് വിദ്യാഭ്യാസ വകുപ്പ് പിൻവലിച്ചു. വ്യാപകമായ പ്രതിഷേധം ഉയർന്ന പശ്ചാത്തലത്തിലാണ് വിവാദ ഉത്തരവ് പിൻവലിച്ചത്.

സാംസ്‌കാരിക സാഹിത്യ പ്രവർത്തനങ്ങൾ നടത്തുന്നതിന് മുൻ‌കൂർ അനുമതി വാങ്ങണമെന്നായിരുന്നു വിവാദ ഉത്തരവ്. അപേക്ഷ വിദ്യഭ്യാസ ഉപ ഡയറക്ടർ വഴി പൊതു വിദ്യാഭ്യാസ വിദ്യാഭ്യാസ സെക്രട്ടറിക്ക് സമർപ്പിക്കാനായിരുന്നു ഉത്തരവ്.അപേക്ഷിക്കുന്നയാൾ വിശദമായ സത്യവാങ്മൂലം നൽകണമെന്നും വിദ്യാഭ്യാസ ഉപ ഡയറക്ടർ ശുപാർശ ചെയ്യണം എന്നും ഉണ്ടായിരുന്നു.

പ്രസിദ്ധീകരിക്കാനുദ്ദേശിക്കുന്ന സൃഷ്ടികൾ വിദ്യാഭ്യാസ ഉപ ഡയറക്ടർ പരിശോധിച്ച് പ്രസിദ്ധീകരണ യോഗ്യമാണെന്ന് റിപ്പോർട്ട് നൽകുകയും അനുമതി ലഭിച്ചാൽ മാത്രമേ പ്രസിദ്ധീകരിക്കാൻ പാടുള്ളു എന്നും ഉത്തരവിൽ പറഞ്ഞിരുന്നു.

നിപ ലക്ഷണങ്ങളോടെ 5 വയസുകാരി മരിച്ചു, കാസർഗോഡ് ചെങ്കള പഞ്ചായത്തിൽ ജാഗ്രത നിർദേശം

പ്രതീകാത്മക ചിത്രം

L I V E | ON AIR

കാസർഗോഡ് : നിപ ലക്ഷണങ്ങളോടെ അഞ്ച് വയസുകാരി മരിച്ചതിനെ തുടർന്ന് കാസർഗോഡ് ചെങ്കള പഞ്ചായത്തിൽ ജാഗ്രത നിർദേശം.

കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കുട്ടി ഇന്നാണ് മരിച്ചത്.കോവിഡ് പരിശോധനയിൽ നെഗറ്റിവ് ആയിരുന്നെങ്കിലും ആശുപത്രിയിൽ എത്തിയത് മുതൽ നിപ ലക്ഷണങ്ങൾ ഉള്ളതിനാൽ ഐസൊലേഷനിലായിരുന്നു.

സ്രവ സാമ്പിളുകൾ കോഴിക്കോട് മെഡിക്കൽ കോളേജിലെ പ്രത്യേക ലാബിൽ പരിശോധനയ്ക്കയച്ചു.ഇന്ന് വൈകുന്നേരത്തോടെ പരിശോധനാഫലം ലഭ്യമാകുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

സംഭവത്തെ തുടർന്ന് ചെങ്കള പശ്ചാത്തലത്തിൽ ജാഗ്രത നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. എല്ലാ പൊതു പരിപാടികളും റദ്ദാക്കാൻ ജില്ലാ ഭരണകൂടം നിർദേശിച്ചു.ചെങ്കള പഞ്ചായത്തിലെ എല്ലാ വാക്‌സിനേഷൻ ക്യാമ്പുകളും നിർത്തി.

ആരോഗ്യ വകുപ്പിന്റെ പ്രത്യേക സംഘം ചെങ്കളയിലെത്തി സ്ഥിതിഗതികൾ വിലയിരുത്തുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നുള്ള പരിശോധനാഫലം ലഭ്യമാക്കുന്നതിനനുസരിച്ച് തുടർ നടപടികളിലേക്ക് നീങ്ങും.

കോൺഗ്രസ്സിൽ വീണ്ടും രാജി : കെ പി സി സി മുൻ ജനറൽ സെക്രട്ടറി ജി രതി കുമാർ രാജിവെച്ചു, സിപിഎമ്മിൽ ചേർന്നു

L A T E S T |

തിരുവനന്തപുരം : കോൺഗ്രസ്സിൽ നിന്ന് വീണ്ടും രാജി.കെ പി സി സി മുൻ ജനറൽ സെക്രട്ടറി ജി രതി കുമാർ രാജിവെച്ച് സിപിഎമ്മിൽ ചേർന്നു . കൊല്ലത്ത് നിന്നുള്ള കോൺഗ്രസ് നേതാവാണ് രതി കുമാർ.

കോൺഗ്രസ്സിൽ നിന്ന് രാജി വെച്ച രതി കുമാർ സിപിഎം ജില്ലാ സെക്രട്ടറി സുദേവിനൊപ്പമാണ് എ കെ ജി സെന്ററിലെത്തിയത്. കോടിയേരി ബാലകൃഷ്ണൻ അദ്ദേഹത്തെ ചുവപ്പ് ഷാൾ അണിയിച്ച് സ്വീകരിച്ചു.

കെ പി സി സി ജനറൽ സെക്രെട്ടറിമാരടക്കം രാജി വെച്ച് സിപിഎമ്മിൽ ചേരുന്നത് പാർട്ടിയുടെ ജനകീയ സ്വീകാര്യതയുടെ തെളിവാണെന്ന് കോടിയേരി പറഞ്ഞു.

കണ്ടിട്ടും ജീപ്പിൽ നിന്നിറങ്ങാതെയിരുന്ന എസ് ഐ യെ, സുരേഷ് ഗോപി എം പി വിളിച്ചു വരുത്തി സല്യൂട്ട് ചെയ്യിപ്പിച്ചു

L A T E S T | e x c l u s i v e

തൃശൂർ : കണ്ടിട്ടും ജീപ്പിൽ നിന്ന് ഇറങ്ങാതെ ജീപ്പിൽ തന്നെ ഇരുന്ന പ്രോട്ടോകോൾ ലംഘിച്ച എസ് ഐ യെ സുരേഷ് ഗോപി എം പി വിളിച്ചു വരുത്തി സല്യൂട് ചെയ്യിപ്പിച്ചു.തൃശൂർ ഒല്ലൂർ എസ് ഐ യെയാണ് സുരേഷ് ഗോപി എം പി വിളിച്ചു വരുത്തിയത്.

തൃശൂർ പുത്തൂരിൽ ചുഴലിക്കാറ്റ് ഉണ്ടായ പ്രദേശത്ത് സന്ദർശനത്തിനെത്തിയതായിരുന്നു സുരേഷ് ഗോപി.മരം വീണ് ഗതാഗതം തടസ്സപ്പെട്ട പ്രദേശത്ത് സന്ദര്ശിക്കാനെത്തിയതായിരുന്നു അദ്ദേഹം.ഏന്നാൽ അതെ സമയത്ത് തന്നെ സ്ഥലത്ത് പോലീസ് ജീപ്പിൽ എത്തിയ ഒല്ലൂർ എസ് ഐ യും സംഘവും ജീപ്പിൽ തന്നെ ഇരുന്നു.

മരം വീണ് ഗതാഗത തടസം സംഭവിച്ച സ്ഥലത്ത് എം പി എത്തിയപ്പോഴാണ് സ്ഥലത്തെത്തിയ പോലീസ് സംഘം ജീപ്പിൽ തന്നെ ഇരുന്നത്.ഫോറസ്റ്റ് ഉദ്യോഗസ്ഥരാണ് സ്ഥലത്തെത്തിയതെന്ന് കരുതിയ എം പി അവരെ വിളിക്കാൻ പറയുകയായിരുന്നു.

എം പി വിളിച്ചപ്പോൾ മാത്രം ജീപ്പിൽ നിന്നിറങ്ങി വന്ന എസ് ഐ സുരേഷ് ഗോപി പറഞ്ഞതിന് ശേഷം മാത്രമാണ് സല്യൂട്ട് ചെയ്തത്.പ്രാദേശിക ചാനൽ പകർത്തിയ വിഡിയോയിൽ "ഞാൻ മേയർ അല്ല എം പി യാണ് ഒരു സല്യൂട്ട് ഒക്കെ ആകാം" എന്ന് പറയുന്നത് ദൃശ്യങ്ങളിൽ കാണാം.തുടർന്ന് എസ് ഐ സല്യൂട്ട് നൽകുകയും ഗതാഗത തടസം നീക്കുന്നത് സംബന്ധിച്ച് സൗഹാർദ്ദപര മായി എസ് ഐയോട് സംസാരിക്കുന്നതും വിഡിയോയിൽ ഉണ്ട്.

അസ്വാഭാവികത ഇല്ല: സുരേഷ് ഗോപി എം പി

തൃശൂർ : നടന്ന സംഭവത്തിൽ അസ്വാഭാവികത ഒന്നും ഇല്ലെന്ന് സുരേഷ് ഗോപി എം പി പറഞ്ഞു.പുത്തൂരിൽ ചുഴലിക്കാറ്റ് ഉണ്ടായ സ്ഥലത്തെ ഗതാഗത തടസം സംബന്ധിച്ചാണ് അവിടെ എത്തിയത്.

സ്ഥലം സന്ദർശിക്കുമ്പോൾ സമീപത്തെത്തിയ ഒരു ജീപ്പ് ശ്രദ്ധയിൽ പെട്ടു.ജീപ്പിൽ നിന്ന് ആരും ഇറങ്ങിയില്ല.ഫോറസ്റ്റ് ഉദ്യോഗസ്ഥർ ആയിരിക്കുമെന്ന് കരുതിയാണ് വിളിപ്പിച്ചത്.അപ്പോഴാണ് ജീപ്പിൽ ഇരിക്കുന്നത് പോലീസുകാരാണെന്ന് അവിടെയുള്ളവർ പറഞ്ഞത്.

കണ്ടിട്ടും ഈ പോലീസ് സംഘം 15 മിനുട്ട് നേരം ജീപ്പിൽ തന്നെ ഇരുന്നു.
വിളിച്ചപ്പോൾ മാത്രം ജീപ്പിൽ നിന്ന് ഇറങ്ങി വന്ന എസ് ഐ യെ വളരെ സൗഹാർദ പൂർവ്വം കാര്യം പറഞ്ഞ് മനസ്സിലാക്കുകയായിരു ന്നു.അദ്ദേഹം പറഞ്ഞു.ചില ഉപചാരങ്ങൾ ഉണ്ടെന്ന് അദ്ദേഹത്തെ ഓർമ്മിപ്പിക്കുക മാത്രമാണ് ചെയ്തതെന്നും ഒരു സല്യൂട്ടിന് തനിക്ക് അർഹത ഉണ്ടെന്നും സുരേഷ് ഗോപി വ്യക്തമാക്കി.

photo credit | tcvnews

കെ പി അനിൽ കുമാർ കോൺഗ്രസ് വിടുന്നുവെന്ന് സൂചന,11 മണിക്ക് വാർത്താ സമ്മേളനം

L I V E |

തിരുവനന്തപുരം : കോൺഗ്രസ് നേതാവ് കെ പി അനിൽ കുമാർ കോൺഗ്രസ് വിടുന്നതായി സൂചന.ഇത് സംബന്ധിച്ച് വിശദീകരിക്കാൻ ഇന്ന് 11 മണിക്ക് തിരുവനന്തപുരത്ത് അദ്ദേഹം മാധ്യമങ്ങളെ കാണും.

അച്ചടക്ക നടപടിയുടെ ഭാഗമായി കോൺഗ്രസ് നേതൃത്വം അനിൽ കുമാറിനെ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തിരുന്നു.ഈ നടപടി പിൻവലിക്കാത്ത സാഹചര്യത്തിലാണ് പ്രതിഷേധിച്ച് പാർട്ടി വിടുന്നതെന്നാണ് സൂചന.

അച്ചടക്ക നടപടി സംബന്ധിച്ച് അനിൽ കുമാർ നൽകിയ വിശദീകരണം പാർട്ടി നേതൃത്വം തള്ളിയിരുന്നു.പാർട്ടി വിടുമെന്ന അനിൽകുമാറുമായി ബന്ധമുള്ള കേന്ദ്രങ്ങളിൽനിന്ന് സൂചനയുണ്ടെങ്കിലും ഏതെങ്കിലും പാർട്ടിയുമായി സഹകരിച്ച് പ്രവർത്തിക്കുമോ എന്ന കാര്യത്തിൽ വ്യക്തത ഇല്ല.വാർത്താ സമ്മേളനം 11 മണിക്ക്.

തലശ്ശേരിയിൽ ബിജെപി പ്രവർത്തകന് വെട്ടേറ്റു

L A T E S T |

തലശ്ശേരി : തലശേരിയിൽ ബിജെപി പ്രവർത്തകന് വെട്ടേറ്റു.മേലൂർ സ്വദേശി ധനരാജിനാണ് വെട്ടേറ്റത്.

ഇന്നലെ രാത്രിയാണ് സംഭവം.സാരമായി പരിക്കേറ്റ ഇദ്ദേഹത്തെ തലശേരിയിലും തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.അക്രമത്തിന് പിന്നിൽ സിപിഎം പ്രവർത്തകരാണെന്ന് ബിജെപി ആരോപിച്ചു.

കരുവന്നൂർ ബാങ്ക് തട്ടിപ്പ് : നാല് ഭരണ സമിതി അംഗങ്ങൾ അറസ്റ്റിൽ

L A T E S T |

തൃശൂർ : കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ നാല് ഭരണ സമിതി അംഗങ്ങൾ അറസ്റ്റിൽ. ബാങ്ക് പ്രസിഡണ്ട് കെ കെ ദിവാകരൻ ഉൾപ്പെടെയുള്ളവരാണ് അറസ്റ്റിലായത്.

സിപിഎം നേതൃത്വത്തിലുള്ള ഭരണ സമിതി അംഗങ്ങളെ സർക്കാരും പോലീസും സംരക്ഷിക്കുകയാണെന്നും കേസിൽ സിബിഐ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ശക്തമായ പ്രതിഷേധം നടക്കുന്നതിനിടയിലാണ് ഇന്ന് പുലർച്ചെ ഭരണ സമിതി അംഗങ്ങളെ അറസ്റ്റ് ചെയ്തത്.കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയും ഹൈക്കോടതി പരിഗണിക്കുന്നുണ്ട്.

കെ കെ ദിവാകരൻ,ജോസ് ചക്രമ്പള്ളി,ബൈജു ടി എസ്,ലളിതൻ വി കെ എന്നിവരാണ് അറസ്റ്റിലായത്.സംഭവത്തിൽ നേരത്തെ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.ഒരാളെ കൂടി പിടികൂടാനുണ്ട്.

കേസിൽ ഹൈക്കോടതി അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കുന്നതിനിടയിലാണ് പോലീസിന്റെ തിടുക്കത്തിലുള നടപടികൾ.എന്നാൽ ഈ കേസിൽ സിബിഐ അന്വേഷണം നടത്തേണ്ട ആവശ്യമില്ല എന്നാണ് സംസ്ഥാന സർക്കാർ നിലപാട്.100 കോടിയിലധികം രൂപയുടെ ക്രമക്കേടുകൾ നടന്ന പശ്ചാത്തലത്തിൽ സിബിഐ അന്വേഷണത്തെ വേണമെന്നാണ് ഹർജിക്കാരുടെ ആവശ്യം.

നിസാമുദീൻ എക്സ്പ്രസ്സിൽ ഭക്ഷണത്തിൽ മയക്കുമരുന്ന് കലർത്തി കവർച്ച: മൂന്ന് സ്ത്രീകൾ അബോധാവസ്ഥയിൽ

തിരുവനന്തപുരം : നിസാമുദ്ദീൻ- തിരുവനന്തപുരം എക്സ്പ്രസ്സിൽ സ്ത്രീകളെ മയക്കു മരുന്ന് നൽകി കവർച്ച.

അബോധാവസ്ഥയിലായ മൂന്ന് സ്ത്രീകൾ കവർച്ചക്കിരയായി. ഇവരിൽ നിന്ന് പത്ത് പവനും രണ്ട് മൊബൈൽ ഫോണുകളും കവർന്നു.മൂന്ന് പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

നിസാമുദ്ദീൻ-തിരുവനന്തപുരം എക്സ്പ്രസ് തിരുവനന്തപുരത്തെ ത്തിയപ്പോഴാണ് കവർച്ച വിവരം അറിയുന്നത് . മൂന്ന് സ്ത്രീകളെ അബോധാവസ്ഥയിൽ തീവണ്ടിയിൽ കണ്ടെത്തിയതോടെ റെയിൽവേ പോലീസും മറ്റ് യാത്രക്കാരും ചേർന്ന് ഇവരെ ആശുപത്രയിൽ എത്തിക്കുകയായിരുന്നു.

തിരുവല്ല സ്വദേശി രാജലക്ഷ്മി,മകൾ ഐശ്വര്യ,ആലുവ സ്വദേശി കൗസല്യ എന്നിവരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.ബോധം വന്ന ശേഷമാണ് തങ്ങൾ കവർച്ചയ്ക്കിരയായതായി ഇവർ അറിയുന്നത്.

രാജലക്ഷ്മിയും മകളും കൗസല്യയും വ്യത്യസ്ത കോച്ചുകളിൽ ആയിരുന്നു.രാജലക്ഷ്മിയുടെ ബാഗിൽ നിന്നാണ് പത്ത് പവനും രണ്ട് മൊബൈൽ ഫോണുകളും കവർന്നത്.കൗസല്യയുടെ സ്വർണ്ണ കമ്മലും നഷ്ടമായിട്ടുണ്ട്.

സേലത്തിനും കോയമ്പത്തൂരിനും ഇടയ്ക്ക് വെച്ചാണ് കവർച്ച നടന്നതെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.സേലത്തു നിന്ന് ഭക്ഷണം വാങ്ങി കഴിച്ച ശേഷമാണ് മയക്കം തോന്നിയതായി ഇവർ പോലീസിനോട് പറഞ്ഞു.

സംഭവത്തിൽ അന്വേഷണം തുടങ്ങിയതായി പോലീസ് പറഞ്ഞു.രാജലക്ഷ്മിയും മകളും ഡൽഹിയിൽനിന്ന് കയം കുളത്തേക്കും കൗസല്യ ഡൽഹിയിൽനിന്ന് ആലുവയിലേക്കുമാണ് യാത്ര ചെയ്തത്.

photo | mbionline

കോവിഡ് നിയന്ത്രണങ്ങളിൽ വീണ്ടും ഇളവ്,ഡബ്ള്യു ഐ പി ആർ 7ൽ നിന്ന് 8 ആക്കി

L I V E |

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങളിൽ വീണ്ടും ഇളവ്. ഡബ്ള്യു ഐ പി ആർ 7ൽ നിന്ന് 8 ആക്കി.മുഖ്യ മന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്.

ഇതോടെ കൂടുതൽ പ്രദേശങ്ങൾ കണ്ടൈൻമെൻറ് സോണിൽ നിന്ന് ഒഴിവാകും.മുഖ്യമന്ത്രി പിണറായി വിജയൻറെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം.

ജനസംഖ്യ അനുപാതം നോക്കിയുള്ള നിയന്ത്രണങ്ങളിൽ ആയിരം ജനസംഖ്യയുള്ള പ്രദേശങ്ങളിൽ 7 പേർക്ക് രോഗം വന്നാൽ നിയന്ത്രണം എന്നായിരുന്നു നിലവിലെ സ്ഥിതി.ഇന്നത്തെ യോഗത്തിലെ തീരുമാന പ്രകാരം ഇത് 8 ആക്കി മാറ്റി.ഞായറാഴ്ച്ച ലോക്ക് ഡൗണും രാത്രികാല കർഫ്യുവും പിൻവലിച്ചതിന് ശേഷമുള്ള സുപ്രധാനമായ തീരുമാനമാണ് ഇന്നത്തേത്.

കോവിഡ് രണ്ടാം തരംഗത്തെ മികച്ച രീതിയിൽ പ്രതിരോധിക്കാൻ സാധിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.എങ്കിലും രണ്ടാം തരംഗത്തിൽ വ്യാപനം കൂടി.സംസ്ഥാനത്തിന്റെ ജന സാന്ദ്രത വെച്ച് നോക്കുമ്പോൾ ഇത് സ്വാഭാവികമാണ്.എങ്കിലും അപകടകരമായ അവസ്ഥ നേരിടേണ്ടി വന്നില്ല.

ആശുപത്രിയിൽ എത്തിയവരുടെ എണ്ണം ആരോഗ്യ സംവിധാനങ്ങൾക്ക് ഉൾക്കൊള്ളാൻ പറ്റുന്ന അവസ്ഥയിലായിരുന്നു. വാക്‌സിനേഷൻ പ്രവർത്തനങ്ങൾ മികച്ചതാക്കാൻ സാധിച്ചിട്ടുണ്ട്.ല ഭിച്ച ഡോസുകൾ ഒട്ടും നഷ്ടപ്പെട്ടു പോകാതെ നല്കാൻ സാധിച്ചു.മരണ നിരക്കിൽ സ്വാഭാവിക വർധന ഉണ്ടായിട്ടുണ്ട്.എന്നാൽ രോഗികളുടെ എണ്ണത്തിലെ വർദ്ധനവ് നോക്കിയാൽ മരണ നിരക്ക് കുറവാണ്.

മരിച്ചവരിൽ മിക്കവാറും വാക്‌സിൻ ലഭ്യമാകാത്തവരാണ്. പരമാവധി വേഗത്തിൽ ഒരു ഡോസ് എങ്കിലും എല്ലാ ആളുകളിലും എത്തിക്കാനാണ് ശ്രമിക്കുന്നത്.വാക്‌സിൻ എടുത്തവരിൽ രോഗം ഗുരുതരമാകാറില്ലെന്നതും ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ട അവസ്ഥ ഉണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

നിപ ഭീതി ഒഴിയുന്നു , 20 പരിശോധനാ ഫലം നെഗറ്റിവ്

L A T E S T |

കോഴിക്കോട് : നിപ ബാധിച്ച് മരിച്ച 12 വയസുകാരന്റെ സമ്പർക്കപ്പട്ടിക്കയിലെ 20 പേരുടെ പരിശോധന ഫലം കൂടി നെഗറ്റീവ് ആയതോടെ നിപ ഭീതി ഒഴിയുന്നതായി സൂചന.

കോഴിക്കോട് മെഡിക്കൽ കോളേജിൽ പരിശോധിച്ച 15 സാമ്പിളുകളിലും പുണെ വൈറോളജി ഇന്സ്റ്റിട്യൂട്ടിൽ അയച്ച അഞ്ച് സാമ്പിളുകളിലും ഫലം നെഗറ്റിവ് ആയതോടെയാണ് ഇത്.ഇതിനകം പരിശോധിച്ച 30 സാമ്പിളുകളും നെഗറ്റീവ് ആയതാണ് ആശ്വാസം.ഇനി 21 പരിശോധന ഫലം വരാനുണ്ട്.

ചൊവ്വാഴ്ച രാത്രി വൈകിയും അതിനു ശേഷവും പരിശോധിച്ച സാമ്പിൾ ഫലങ്ങൾ ഇന്ന് വരുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു.മെഡിക്കൽ കോളേജിൽ നിലവിൽ 68പേർ ഐസലേഷനിലാണ്‌.ചൊവ്വാഴ്ച രാത്രിയും 10 പേരെ ഇവിടെ പ്രവേശിപ്പിച്ചിട്ടുണ്ട്.

രോഗ ലക്ഷണങ്ങൾ പ്രകടിപ്പിച്ച എല്ലാവരുടെയും ആരോഗ്യ നില ഇപ്പോൾ തൃപ്തികരമാണെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

മുഖ്യമന്ത്രിക്ക് ശാസിക്കാം, ഉപദേശിക്കാം,പിതൃ തുല്യനെന്ന് കെ ടി ജലീൽ

L A T E S T |

മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയൻ തനിക്ക് പിതൃ തുല്യമാണെന്നും ശാസിക്കാനും ഉപദേശിക്കാനും തിരുത്താനും അവകാശമുണ്ടെന്നും കെ ടി ജലീൽ.

മുസ്‌ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിക്കും മകനും മലപ്പുറം എ ആർ നഗർ ബാങ്കിൽ കള്ളപ്പണം ഉണ്ടെന്നും ഇ ഡി അന്വേഷിക്കണം എന്നുമുള്ള കെ ടി ജലീൽ ഉന്നയിച്ച ആരോപണങ്ങളെ മുഖ്യമന്ത്രി പിണറായി വിജയൻ തള്ളിയതിന് പിന്നാലെയാണ് ജലീലിന്റെ പ്രതികരണം.

ചൊവ്വാഴ്ച്ച കോവിഡ് അവലോകന യോഗത്തിലെ തീരുമാനങ്ങൾ മാധ്യമങ്ങളെ അറിയിക്കുന്നതിനിടയിലെ ചോദ്യങ്ങൾക്കിടയിലാണ് ജലീലിനെ പരിഹസിച്ചുകൊണ്ട് മുഖ്യമന്ത്രി പ്രതികരിച്ചത്.

കെ ടി ജലീലിനെ ഇ ഡി പലതവണ ചോദ്യം ചെയ്തതുകൊണ്ട് ഇ ഡി യിൽ വിശ്വാസം കൂടിയിട്ടുണ്ടാകുമെന്നും സഹകരണ മേഖലയിൽ ഇ ഡി ഇടപെടേണ്ട കാര്യമില്ലെന്നും ഇ ഡി അന്വേഷണമെന്നത് ജലീൽ ഉന്നയിക്കാൻ പാടില്ലാത്തതായിരുന്നു എന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു.

ലീഗ് രാഷ്ട്രീയത്തെ ക്രിമിനൽ വൽക്കരിച്ച കുഞ്ഞാലിക്കുട്ടിയുടെ ഹവാല ഇടപാടുകൾക്കെതിരെയും അനധികൃത സ്വത്ത് സമ്പാദനത്തിനുമെതിരെയുള്ള പോരാട്ടം അവസാന ശ്വാസം വരെയും തുടരുമെന്നും കെ ടി ജലീൽ പറഞ്ഞു.

ജീവിതത്തിൽ ഇന്നേ വരെ നയാ പൈസയുടെ അഴിമതി നടത്തിയിട്ടില്ല ഒരു രൂപയുടെ കള്ളപ്പണ ഇടപാടിലും പങ്കാളിയായിട്ടില്ല.ആർക്കും ഒരു രൂപ പോലും കൊടുക്കാനില്ല.ലോകത്തെവിടെയും അവിഹിത സമ്പാദ്യങ്ങളില്ല.അത്കൊണ്ട് തന്നെ ലീഗ് രാഷ്ട്രീയത്തെ ക്രിമിനൽ വൽക്കരിച്ച കുഞ്ഞാലിക്കുട്ടിക്കെതിരെയുള്ള പോരാട്ടം തുടരും.ജലീൽ ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.

PREVIOUS STORY |

http://www.jginews.in/chief-minister-responded-against-kt-jaleels-comment-against-ar-nagar-bank-controversy/

കുഞ്ഞാലിക്കുട്ടിക്കെതിരായ കള്ളപ്പണ ആരോപണം : കെ ടി ജലീലിനെ തള്ളി മുഖ്യമന്ത്രി

തിരുവനന്തപുരം: മുസ്‌ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി ക്കും മകനും മലപ്പുറം എ ആർ നഗർ ബാങ്കിൽ കള്ളപ്പണം ഉണ്ടെന്നും ഇ ഡി അന്വേഷിക്കണം എന്നുമുള്ള കെ ടി ജലീൽ ഉന്നയിച്ച ആരോപണങ്ങളെ തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ.

കോവിഡ് അവലോകന യോഗത്തിലെ തീരുമാനങ്ങൾ മാധ്യമങ്ങളെ അറിയിക്കുന്നതിനിടയിലെ ചോദ്യങ്ങൾക്കിടയിലാണ് ജലീലിനെ പരിഹസിച്ചുകൊണ്ട് മുഖ്യമന്ത്രി പ്രതികരിച്ചത്.

കെ ടി ജലീലിനെ ഇ ഡി പലതവണ ചോദ്യം ചെയ്തതുകൊണ്ട് ഇ ഡി യിൽ വിശ്വാസം കൂടിയിട്ടുണ്ടാകുമെന്നും സഹകരണ മേഖലയിൽ ഇ ഡി ഇടപെടേണ്ട കാര്യമില്ലെന്നും ഇ ഡി അന്വേഷണമെന്നത് ജലീൽ ഉന്നയിക്കാൻ പാടില്ലാത്തതായിരുന്നു എന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

എ ആർ ബാങ്കിലെ തിരിമറിയിൽ സഹകരണ വകുപ്പ് അന്വേഷണം നടത്തിയതാണെന്നും കോടതി സ്റ്റേ ഉള്ളത്കൊണ്ട് മാത്രമാണ് മറ്റ് നടപടികളിലേക്ക് നീങ്ങാൻ സാധിക്കാത്തത് എന്നും അന്വേഷണത്തിന് യാതൊരു തടസവും ഇല്ലെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്നും ഇ ഡി അന്വേഷണമെന്ന ജലീലിന്റെ ആവശ്യം അനുചിതമായിപ്പോയെന്നും മുഖ്യമന്ത്രി സൂചിപ്പിച്ചു.

കഴിഞ്ഞ ദിവസമാണ് എ ആർ ബാങ്ക് സംബന്ധിച്ച ആരോപണങ്ങൾ പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ കെ ടി ജലീൽ ഉന്നയിച്ചത്.

നിപ ഉറവിടം കണ്ടെത്താൻ തീവ്ര ശ്രമം: ആടിന്റെ സ്രവ സാമ്പിളെടുത്തു,കാട്ടുപന്നികളെയും പരിശോധിക്കും

L A T E S T |

കോഴിക്കോട് : നിപ ഉറവിടം കണ്ടെത്താനുള്ള തീവ്ര ശ്രമം ആരോഗ്യ വകുപ്പും മൃഗ സംരക്ഷണ വകുപ്പും തുടങ്ങി.നിപ ബാധിച്ച് മരിച്ച കുട്ടിയുടെ വീടിനടുത്ത് മൃഗ സംരക്ഷണ വകുപ്പ് പരിശോധന നടത്തുന്നു.

കുട്ടിയുടെ വീട്ടിലെ നേരത്തെ അസുഖം ബാധിച്ചു എന്ന് പറയുന്ന ആടിന്റെ സാമ്പിളുകളും മൃഗ സംരക്ഷണ വകുപ്പ് ശേഖരിച്ചു. ആഴ്ചകൾക്ക് മുൻപ് ദഹനക്കേട്‌പോലുള്ള അസുഖം വന്ന ഈ ആടിനെ കുട്ടിയാണ് പരിചരിച്ചിരുന്നത്.ഇതിന്റെ പശ്ചാത്തലത്തിലാണ് ആടിന്റെ സാമ്പിളുകൾ എടുത്തത്.

ഈ പ്രദേശത്ത് കാട്ടുപന്നിയുടെ ശല്യവും ഉള്ളതായി നാട്ടുകാർ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ കാട്ടു പന്നികളുടെ സ്രവ സാമ്പിളുകളും എടുത്തേക്കും.ഇതിനായി വനം വകുപ്പിന്റെ സഹായം തേടും.വവ്വാലുകളുടെ സാന്നിധ്യമുള്ള സ്ഥലങ്ങളിലും ഇന്ന് പരിശോധന നടത്തും.

photo credit | mbionline

സമ്പർക്കപ്പട്ടിക വിപുലമായേക്കും,മരിച്ച കുട്ടിയുടെ അമ്മയ്ക്കും പനി

L A T E S T |

കോഴിക്കോട് : നിപ ബാധിച്ച് മരിച്ച കുട്ടിയുടെ സമ്പർക്ക പട്ടിക വിപുലമാക്കാൻ സാധ്യതയുണ്ടെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് പറഞ്ഞു.

നിപ ബാധിച്ച് മരിച്ച 12 വയസുകാരന്റെ അമ്മയ്ക്കും നേരിയ പനി ഉള്ളതായാണ് വിവരമെന്നും ഇവരെ അടിയന്തിരമായി മെഡിക്കൽ കോളേജിലേക്ക് മാറ്റുമെന്നും മന്ത്രി വ്യക്തമാക്കി. പ്രാഥമിക സമ്പർക്കത്തിലുള്ള ഇവർ ഹൈ റിസ്ക് വിഭാഗത്തിൽ ഉള്ളതായതിനാൽ സർവൈലൻസ് ടീമിന്റെ നിരീക്ഷണത്തിലാണ്.

റൂട്ട് മാപ് പ്രസിദ്ധീകരിക്കുമ്പോൾ ആരോഗ്യ വകുപ്പിന് തിരിച്ചറിയാൻ കഴിയാത്ത ആളുകൾ ഉണ്ടായേക്കാം. ഇപ്പോൾ ലഭ്യമായ വിവരങ്ങളിൽ പ്രൈമറി കോൺടാക്റ്റിൽ പെട്ട ആളുകൾ മാത്രമാണ് ഉണ്ടാവുക.സെക്കണ്ടറി കോൺടാക്ട് തിരിച്ചറിയുമ്പോഴേക്ക് സമ്പർക്കപ്പട്ടിക വിപുലപ്പെടാൻ സാധ്യതയുണ്ട്.

ഹൈ റിസ്ക് വിഭാഗത്തിലുള്ള ആളുകളുടെ സാമ്പിളുകൾ പരിശോധനയ്ക്ക് അയക്കുമെന്ന് മന്ത്രി പറഞ്ഞു.നിപ വൈറസ് ബാധയ്ക്ക് ചികിത്സ നൽകുന്നത് പരിശീലനം ലഭിച്ച ആരോഗ്യ പ്രവർത്തകരാണ്.

അസാധാരണമായ പനി, മരണം എന്നിവ ഉണ്ടായാൽ വിവരം ലഭ്യമാക്കാൻ സ്വകാര്യ ആശുപത്രികൾക്ക് നിർദേശം നൽകിയതായി മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

ദേഹത്ത് മുദ്ര പതിപ്പിച്ച സംഭവത്തിൽ ഇടപെടൽ, ആവർത്തിക്കില്ലെന്ന് കർണാടക

I M P A C T |

മാനന്തവാടി : കേരളത്തിൽനിന്നുള്ള കർഷകരുടെ ദേഹത്ത് കർണാടക സർക്കാർ ഉദ്യോഗസ്ഥർ ചാപ്പ കുത്തിയത് സംബന്ധിച്ച വിവാദത്തിൽ മൈസൂരു ജില്ലാഭരണകൂടത്തിന്റെ ഇടപെടൽ.മുദ്രകുത്തൽ ഇനി ആവർത്തിക്കില്ലെന്ന് മൈസൂരു ജില്ലാ ഭരണകൂടം വ്യക്തമാക്കി.

കോവിഡ് സാഹചര്യത്തിൽ കേരളത്തിൽനിന്നുള്ള യാത്രക്കാർക്ക് കർണാടക സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളുടെ ഭാഗമായാണ് പ്രാകൃതമായ രീതിയിൽ കർഷകരുടെ ദേഹത്ത് മുദ്ര കുത്തിയത്.

സംഭവം വലിയ വിവാദമായതോടെ മാനന്തവാടി എം എൽ എ ഒ ആർ കേളു മുഖ്യമന്ത്രി പിണറായി വിജയന് അടിയന്തിര സന്ദേശം അയച്ചിരുന്നു.ഇതിന്റെ തുടർച്ചയായി മുഖ്യമന്ത്രിയുടെ ഇടപെടൽ ഉണ്ടായ പശ്ചാത്തലത്തിലാണ് വയനാട് ജില്ലാ കളക്ടർ മൈസൂരു ജില്ലാ ഭരണകൂടത്തെ വിഷയം അറിയിച്ചതും നടപടി ഉണ്ടായതും.

യാത്രക്കാരുടെ മേൽ മുദ്ര കുത്തൽ ഉണ്ടാകില്ലെങ്കിലും സംസ്ഥാനത്തിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള മാനദണ്ഡങ്ങൾ പാലിക്കേണ്ടിവരുമെന്നും ക്വാറന്റൈൻ അടക്കമുള്ള കാര്യങ്ങളിൽ വിട്ടു വീഴ്ച ഇല്ലെന്നും മൈസൂര് ജില്ലാ ഭരണകൂടം അറിയിച്ചു.

P R E V I O U S S T O R Y |

http://www.jginews.in/karnataka-officials-sealed-a-sticker-in-kerala-farmers-hand-on-behalf-of-covid-restrictions-to-kerala-people-in-check-post/

photo credit | thehindu.com

തെളിവ് കൊടുക്കാൻ ഇ ഡി വിളിച്ചുവരുത്തിയത് , കുഞ്ഞാലിക്കുട്ടിയെ ഇ ഡി നാളെ ചോദ്യം ചെയ്യുമെന്ന് കെ ടി ജലീൽ

കൊച്ചി : ചന്ദ്രികയിലെ സാമ്പത്തിക ക്രമേക്കേടുമായി ബന്ധപ്പെട്ട തെളിവുകൾ നൽകുന്നതിനാണ് ഇ ഡി തന്നെ വിളിച്ചു വരുത്തിയതാണെന്ന് കെ ടി ജലീൽ.

ഇതിനകം കൊടുത്തു കഴിഞ്ഞ രേഖകൾക് പുറമെ കുറച്ച് രേഖകൾ കൂടി ആവശ്യപ്പെട്ടിട്ടുണ്ടെന്നും കെ ടി ജലീൽ പറഞ്ഞു.ആ രേഖകൾ കൂടി സംഘടിപ്പിച്ച് ഇ ഡി യ്ക്ക് നൽകുമെന്നും കുഞ്ഞാലിക്കുട്ടിയെ നാളെയും അദ്ദേഹത്തിന്റെ മകനെ ഏഴാം തീയ്യതിയും വിളിപ്പിച്ചേക്കുമെന്നും കെ ടി ജലീൽ പറഞ്ഞു.

എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിൽ മൊഴി നൽകി പുറത്തിറങ്ങിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ജലീൽ. എ ആർ നഗർ ബാങ്കുമായി ബന്ധപ്പെട്ട വിഷയം ഇപ്പൊ വന്നിട്ടില്ല.അത് വരാനിരിക്കുന്നെ ഉള്ളു.

വേറെ ചില കാര്യങ്ങൾ അറിയാൻ വേണ്ടിയാണ് വിളിപ്പിച്ചത്.എ ആർ നഗർ ബാങ്കുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ട് ഇപ്പോൾ സമർപ്പിച്ചിട്ടേ ഉള്ളു .അത് വിവരാവകാശ രേഖകൾ വഴി കണ്ടെത്തണം.അതിന് ശേഷം മാധ്യമങ്ങളെ കാണാമെന്നും ജലീൽ പറഞ്ഞു.മറ്റ് പലരുടെയും സാമ്പത്തിക ഉറവിടം സംബന്ധിച്ചും ഇ ഡി ചോദിച്ചെന്നും അത് കൊടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് സ്കൂളുകൾ തുറക്കുന്ന കാര്യം പരിഗണയിൽ :വിദ്യാഭ്യാസ മന്ത്രി

L I V E |

തിരുവനന്തപുരം : സംസ്ഥാനത്ത് സ്കൂളുകൾ തുറക്കുന്ന കാര്യം പരിഗണനയിലെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.

സ്കൂൾ തുറക്കുന്നത് സംബന്ധിച്ച പ്രായോഗികത പരിശോധിക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പ്ലസ് വൺ പരീക്ഷകൾ നടത്തുന്നതിന്റെ ഭാഗമായി ക്ലാസുകൾ ക്ലാസുകൾ ശുചീകരിക്കുന്ന പരിപാടിയുടെ ഉത്ഘാടനവേളയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

അയൽ സംസ്ഥാനങ്ങളിലടക്കം സ്കൂളുകൾ തുറക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ഇതുസംബന്ധിച്ച ആലോചന തുടങ്ങിയതെന്ന് മന്ത്രി പറഞ്ഞു.വിദഗ്ധ സമിതി നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തീരുമാനം.കുട്ടികൾക്ക് വാക്‌സിൻ നൽകിയതിന് ശേഷം മതി സ്കൂളുകൾ തുറക്കുന്നതെന്ന് നേരത്തെ തീരുമാനിച്ചിരുന്നു.

എന്നാൽ സ്കൂളുകൾ തുറക്കാമെന്നാണ് വിദഗ്ധ സമിതി നിര്ദേശിച്ചിട്ടുള്ളതെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.വിദഗ്ധ സമിതി റിപ്പോർട്ടും വിദ്യാഭ്യാസ വകുപ്പിന്റെ പഠന റിപ്പോർട്ടും മുഖ്യമന്ത്രിക്ക് സമർപ്പിച്ച ശേഷമായിരിക്കും അന്തിമ തീരുമാനം. സ്കൂളുകൾ തുറന്ന സംസ്ഥാനങ്ങളിലെല്ലാം കോവിഡ് വ്യാപന തോത് ഗണ്യമായി കുറഞ്ഞിട്ടുണ്ടല്ലോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് എല്ലാം മുഖ്യമന്ത്രി തീരുമാനിക്കുമെന്ന് മന്ത്രി പറഞ്ഞു.

എന്ത് ചെയ്താലും വിദ്യാഭ്യാസ വകുപ്പിന്റെ സമൂഹ മാധ്യമ പേജിൽ വിർശിക്കുന്നവരുണ്ടെന്ന് മന്ത്രി ശിവൻകുട്ടി പറഞ്ഞു.

സീൽ ചെയ്ത ക്യാബിനിൽ ചെയർപേഴ്സൺ കയറി: തൃക്കാക്കര നഗരസഭാ ഓഫീസിൽ സംഘർഷം, പോലീസ് സ്റ്റേഷനിൽ പ്രതിഷേധം

L I V E |

കൊച്ചി : നഗരസഭാ സെക്രട്ടറി സീൽ ചെയ്ത ക്യാബിനിൽ ചെയർപേഴ്സൺ അജിത തങ്കപ്പൻ കയറി എന്നാരോപിച്ച് തൃക്കാക്കര നഗരസഭയിൽ സംഘർഷാവസ്ഥ.പ്രതിഷേധിച്ച സിപിഎം കൗൺസിലർമാരെ പോലീസ് കസ്റ്റഡിയിലെടുത്തതോടെ പോലീസ് സ്റ്റേഷനിൽ പ്രതിഷേധം, സംഘർഷാവസ്ഥ.

വിജിലൻസ് നിർദേശത്തെ തുടർന്ന് നഗരസഭാ സെക്രട്ടറി പൂട്ടി സീൽ ചെയ്ത തന്റെ ക്യാബിനിലേക്ക് നഗരസഭാ ചെയർ പേഴ്സൺ അജിത തങ്കപ്പൻ ഉച്ചയോടെ പ്രാവേശിച്ചതോടെ യാണ് സംഘർഷാവസ്ഥ ഉടലെടുത്തത്.

നഗരസഭാ സെക്രട്ടറി സീൽ ചെയ്ത ഓഫീസിൽ പ്രവേശിച്ചത് നിയമ വിരുദ്ധമാണെന്നും ചെയർപേഴ്സനെ പുറത്തിറങ്ങാൻ അനുവദിക്കില്ല എന്നും ആരോപിച്ച് സിപിഎം കൗൺസിലർമാർ ക്യാബിന് മുന്നിൽ കുത്തിയിരുന്നതോടെയാണ് പ്രശനങ്ങളുടെ തുടക്കം.

ഇതിനിടയിൽ യു ഡി എഫ് കൗൺസിലർമാരും സ്ഥലത്തെത്തി യതോടെ സ്ഥിതി കൂടുതൽ സംഘർഷ ഭരിതമായി. നഗരസഭാ ഓഫീസിലെ നാടകീയ രംഗങ്ങൾക്കൊടുവിൽ പോലീസെത്തി ചെയർ പേഴ്സൺ അജിത തങ്കപ്പനെ സ്ഥലത്തു നിന്ന് മാറ്റുകയും പ്രതിഷേധിച്ച സിപിഎം കൗൺസിലർമാരെ പോലീസ് സ്റ്റേഷനിലേക്ക് മാറ്റുകയുമായിരുന്നു.

നിലവിൽ വനിതാ കൗൺസിലർമാരടക്കമുള്ള സിപിഎം പ്രതിഷേധിക്കുകയാണ് പോലീസ് സ്റ്റേഷനിൽ സം ഘർഷാവസ്ഥ നിലനിൽക്കുന്നു.തങ്ങളെ ആക്രമിച്ച യു ഡി എഫ് കൗൺസിലർമാരെ വെറുതെ വിട്ട് തങ്ങളെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവന്നത് അനീതിയാണെന്ന് സിപിഎം കൗൺസിലർമാർ ആരോപിച്ചു.

തങ്ങളെ ബലം പ്രയോഗിച്ചാണ് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവന്നതെന്ന് വനിതാ കൗൺസിലർമാർ ആരോപിച്ചു.യു ഡി എഫ് കൗണ്സിലർമാർക്കെതിരെ നടപടിയെടുക്കാതെ പിന്നോട്ടില്ലെന്ന് പ്രഖ്യാപിച്ച ഇവർ പോലീസ് സ്റ്റേഷനിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നു.

സംസ്ഥാനത്ത് കോവിഡ് രോഗികൾ കൂടുന്നു: കുട്ടികളുടെ കാര്യത്തിൽ ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി

L I V E |ON AIR

തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം കൂടുന്നുവെന്നും കടുത്ത ജാഗ്രത വേണമെന്നും കുട്ടികളുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണമെന്നും ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു.തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ.

എന്നാൽ ആശങ്ക വേണ്ടെന്നും ആരോഗ്യമന്ത്രി അറിയിച്ചു. മാനദണ്ഡങ്ങൾ കണിശമായി പാലിക്കണം.ബന്ധു വീടുകൾ സന്ദർശിക്കുന്നതും പൊതു പരിപാടികളും ഒഴിവാക്കണം.ജാഗ്രത പാലിക്കേണ്ട സന്ദർഭമാണ് ഇത്.

ഏത് സാഹചര്യങ്ങളെയും നേരിടാൻ സർക്കാർ ഒരുക്കമാണ്. വെന്റിലേറ്ററും ഐ സി യു വും ആവശ്യമായി വരുന്നവരുടെ എണ്ണം കുറവാണ്.സംസ്ഥാനത്ത് 75 ശതമാനം വെന്റിലേറ്ററുകളും 43 ശതമാനം ഐ സി യുകളും ഒഴിവുണ്ട്.

സംസ്ഥാനത്ത് ആറിൽ ഒരു കേസ് വീതം കോവിഡ് ആയി റിപ്പോർട്ട് ചെയ്യുന്നുണ്ട്.വാക്‌സിനെടുത്തവരിൽ രോഗം വരുന്നത് കുറവായിട്ടാണ് കാണുന്നത് എങ്കിലും ജാഗ്രത ആവശ്യമാണ്. വാക്‌സിനേഷൻ നടപടികൾ വേഗത്തിലാക്കിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

തൃശൂർ കോർപറേഷൻ യോഗത്തിൽ കൂട്ടത്തല്ല്

L I V E |

തൃശൂർ :തൃശൂർ കോർപറേഷൻ യോഗത്തിൽ കൂട്ടത്തല്ല്. മേയറുടെ ചേംബറിൽ കയറി പ്രതിപക്ഷത്തിന്റെ പ്രതിഷേധം,മാസ്റ്റർ പ്ലാൻ ചർച്ച ചെയ്യാൻ വേണ്ടി ചേർന്ന കോർപറേഷൻ യോഗത്തിലാണ് കൂട്ടത്തല്ല് .

കൌൺസിൽ അംഗീകരിച്ച മാസ്റ്റർപ്ലാൻ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങൾ ബഹളമുണ്ടാക്കുകയായിരുന്നു.എന്നാൽ മാസ്റ്റർപ്ലാൻ ചർച്ച ചെയ്യാതെ ഏകപക്ഷീയമായി അംഗീകരിക്കുക യായിരുന്നുവെന്നാണ് ബഹളമുണ്ടാക്കിയ യു ഡി എഫ് ,ബിജെപി പ്രതിനിധികൾ പറയുന്നത്.

കസേര വലിച്ചെറിഞ്ഞെന്നും യോഗത്തിലെ കൂട്ടത്തല്ലിൽ നിന്നും രക്ഷപ്പെട്ട് ക്യാബിനിൽ വരികയായിരുന്നു എന്നും മേയർ പറഞ്ഞു.

ജനാധിപത്യ വിരുദ്ധമായി ഒരു മുൻ മന്ത്രിയുടെ നിർദേശമനുസരിച്ചു ള്ള മാസ്റ്റർപ്ലാൻ പാസാക്കിയത് നിയമ വിരുദ്ധമായാണെന്ന് കോൺഗ്രസ് അംഗങ്ങൾ ആരോപിച്ചു.നിലവിലുള്ള മാസ്റ്റർ പ്ലാനിനെതിരെ വ്യാപക പരാതി ഉണ്ടെന്നും പുതിയ മാസ്റ്റർപ്ലാൻ ചർച്ച ചെയ്ത് തയ്യാറാക്കണമെന്നും പ്രതിപക്ഷം പറഞ്ഞു.

കൗൺസിലിന്റെ അധികാരം കവർന്ന് സർക്കാരും സിപിഎമ്മും ചേർന്ന് നിയമ വിരുദ്ധമായി അടിച്ചേൽപ്പിക്കുന്ന മാസ്റ്റർ പ്ലാൻ അംഗീകരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു.എന്നാൽ നിയമപ്രകാരമുള്ള മാസ്റ്റർപ്ലാൻ നടപ്പിലാക്കാനുള്ള അവസരം തുല ച്ചു കളയുന്നത് തൃശ്ശൂരിന്റെ ഭാവിയോട് ചെയ്യുന്ന അനീതിയായിരി ക്കുമെന്ന് മേയർ എം കെ വർഗീസ് പറഞ്ഞു

കോവിഷീൽഡ്‌ വാക്‌സിൻ രണ്ടാം ഡോസിന് 84 ദിവസത്തെ ഇടവേള ആവശ്യമാണോയെന്ന് ഹൈക്കോടതി

L I V E |

കൊച്ചി: കോവിഷീൽഡ്‌ രണ്ടാം ഡോസിന് 84 ദിവസത്തെ ഇടവേള എന്തിനെന്ന് ഹൈക്കോടതി ചോദിച്ചു.

വാക്‌സിൻ ലഭ്യതയാണോ ഫലപ്രാപ്തിയാണോ മാനദണ്ഡമെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു.

കിറ്റെക്സ് കമ്പനി നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ചോദ്യം.ജീവനക്കാർക്ക് വേണ്ട വാക്‌സിൻ സൂക്ഷിച്ചിട്ടുണ്ടെന്നും ഒന്നാം ഡോസ് എടുത്ത് 45 ദിവസം കഴിഞ്ഞ് രണ്ടാം ഡോസ് എടുക്കാൻ സർക്കാരിനോട് അനുമതി ചോദിച്ചെങ്കിലും 84 ദിവസത്തെ ഇടവേള വേണമെന്നാണ് മറുപടി കിട്ടിയത്.

തുടർന്നാണ് കമ്പനി കോടതിയെ സമീപിച്ചത്.വാക്‌സിൻ നയത്തിൽ കേന്ദ്രസർക്കാരാണ് തീരുമാനം എടുക്കേണ്ടത് എന്നാണ് സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചത്.തുടർന്നാണ് കേന്ദ്ര സർക്കാരിനോട് വിശദീകരണം തേടിയത്.

സ്വന്തം നിലയിൽ വാക്‌സിൻ വാങ്ങി ശേഖരിച്ചിരിക്കുന്നവർക്ക് ഇടവേള കുറയ്ക്കാമോ എന്നും ഹൈക്കോടതി ചോദിച്ചു. ഇക്കാര്യത്തിൽ കേന്ദ്രസർക്കാർ നിലപാട് വ്യക്തമാക്കും. കേസ് വ്യാഴാഴ്ച്ച വീണ്ടും പരിഗണിക്കും.

ചാരക്കേസ് ഗൂഢാലോചനയിൽ സിബി മാത്യൂസിന് മുൻകൂർ ജാമ്യം

L A T E S T |

തിരുവനന്തപുരം : ചാരക്കേസ് ഗൂഢാലോചനയിൽ സിബി മാത്യൂസിന് മുൻ‌കൂർ ജാമ്യം.തിരുവനന്തപുരം ജില്ല സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്.

കേസിൽ സിബിഐ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് നീങ്ങിയേക്കുമെന്ന് വാർത്തകൾ ഉണ്ടായിരുന്നു.ഇതിന്റെ പശ്ചാത്തലത്തിലാണ് പ്രതി പട്ടികയിലുള്ളവർ കോടതിയെ സമീപിച്ചത്.

നേരത്തെ ഇതേ കേസിലെ ഒന്നാം പ്രതി എസ് വിജയന് ഹൈക്കോടതി മുൻ‌കൂർ ജാമ്യം അനുവദിച്ചിരുന്നു.ഇതിന് പിന്നാലെയാണ് സിബി മാത്യൂസ് സെഷൻസ് കോടതിയെ സമീപിച്ചത്.മുൻ‌കൂർ ജാമ്യാപേക്ഷയിൽ കോടതി വിശദമായ വാദം കേട്ടിരുന്നു.

റോ, ഐ ബി തുടങ്ങിയ ഏജൻസികളുടെ നിർദേശ പ്രകാരമാണ് താൻ നമ്പി നാരായണനെ കസ്റ്റഡിയിൽ എടുത്തതെന്നും തൊട്ടടുത്ത ദിവസം തന്നെ സിബിഐ ഏറ്റെടുത്താൽ തനിക്ക് നമ്പി നാരായണനെ ചോദ്യം ചെയ്യേണ്ട സാഹചര്യം ഉണ്ടായിട്ടില്ല എന്നാണ് സിബി മാത്യൂസിന്റെ വാദം.

ഈ കേസിലെ പ്രതികളെല്ലാം ഉന്നത ബന്ധം ഉള്ളവരായതിനാൽ കസ്‌റ്റഡിയിലെടുത്ത് ചോദ്യം ചെയണം എന്നാണ് സിബിഐ കോടതിയിൽ വാദിച്ചത്.പ്രതികളെ കസ്റ്റഡിയിലെടുക്കില്ല എന്ന് ഉറപ്പ് നല്കാൻ കഴിയില്ലെന്നും സിബിഐ കോടതിയിൽ വ്യക്തമാക്കി.

നമ്പി നാരായണനും മറിയം റഷീദയും സിബി മാത്യൂസിന്റെ മുൻകൂർ ജാമ്യാപേക്ഷയെ എതിർത്ത് കോടതിയിൽ അപേക്ഷ നൽകിയിരുന്നു.

അഫ്ഘാൻ രക്ഷാപ്രവർത്തനം: കേന്ദ്രസർക്കാരിന് നന്ദി പറഞ്ഞ് മുഖ്യമന്ത്രി

തിരുവനന്തപുരം: അഫ്‌ഗാനിസ്ഥാനിൽ കുടുങ്ങിയ മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാരെ രക്ഷപ്പെടുത്താൻ കേന്ദ്ര സർക്കാർ ചെയ്യുന്ന പ്രവർത്തനങ്ങൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നന്ദി അറിയിച്ചു.

അഫ്ഘാനിസ്ഥാനിൽ നിന്ന് ഇന്ത്യക്കാരെ സുരക്ഷിതമായി നാട്ടിലെത്തിക്കാൻ പ്രയത്നിച്ച പ്രധാനമന്ത്രിക്കും ആവശ്യമായ സജ്ജീകരണങ്ങൾ ഒരുക്കിയ വിദേശകാര്യ മന്ത്രാലയത്തിനുമാണ് ഫേസ്ബുക് കുറിപ്പിലൂടെ മുഖ്യമന്ത്രി നന്ദി അറിയിച്ചത്.

അഫ്‌ഗാനിസ്ഥാനിൽ പെട്ടുപോയ മലയാളികൾക്ക് നോർക്ക റൂട്സുമായി ബന്ധപ്പെടാമെന്നും 24 മണിക്കൂറും പ്രവർത്തിക്കുന്ന വിദേശകാര്യമന്ത്രാലയത്തിന്റെ സ്പെഷ്യൽ അഫ്ഘാനിസ്ഥാൻ സെല്ലിനെയും ബന്ധപ്പെടാമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ചലച്ചിത്ര നടി ചിത്ര അന്തരിച്ചു

BREAKING | LIVE

ചെന്നൈ : തെന്നിന്ത്യൻ ചലച്ചിത്ര താരം ചിത്ര അന്തരിച്ചു. 55 വയസായിരുന്നു.ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് രാവിലെ ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം.

ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ചെന്നൈയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ചെന്നൈയിലെ വസതിയിൽ മകളോടും ഭർത്താവിനോടൊപ്പമായിരു ന്നു ചിത്ര.

വിവിധ തെന്നിന്ത്യൻ ഭാഷകളിലായി നൂറോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

മലയാളത്തിൽ നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് ഒരു വടക്കൻ വീര ഗാഥ, അമരം,ദേവാസുരം,അദ്വൈതം ,മഴവില്ല്
എന്നി സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു.

തമിഴിൽ സൂപ്പർ സ്റ്റാർ ശരത് കുമാറിന്റെ സഹോദരിയായി അഭിനയിച്ച ' ചേരൻ പാണ്ട്യൻ' എന്ന സിനിമയിലെ ശരത് കുമാറിന്റെ സഹോദരിയുടെ വേഷം ഏറെ ശ്രദ്ധേയമായതോ ടെ പിന്നീട് ആ കഥാപാത്രത്തിന്റെ പേരുകൂടി ചേർത്താണ് തമിഴിൽ ചിത്ര അറിയപ്പെടാൻ തുടങ്ങിയത്.

കഴിഞ്ഞ മെയ് 21 ന് ജന്മദിനം ആഘോഷിക്കുന്ന വേളയിൽ 21 എന്ന ദിവസമാണ് തനിക്ക് ഏറ്റവും ഇഷ്ടമെന്ന് ചിത്ര ഒരു വാർത്ത പോർട്ടലിനോട് പ്രതികരിച്ചിരുന്നു. മറ്റൊരു 21 ജീവൻ വെടിയാൻ നിയോഗിക്കപ്പെട്ടതും വിധി നൽകിയ യാദൃശ്ചികത ആകാം.

ഗോൾഡൻ വിസ സ്വീകരിക്കാൻ മമ്മൂട്ടി ദുബായിൽ

ദുബായ് : യു എ ഇ സർക്കാർ അനുവദിച്ച ഗോൾഡൻ വിസ സ്വീകരിക്കാൻ സൂപ്പർ താരം മമ്മൂട്ടി ദുബായിലെത്തി.

മലയാളത്തിന്റെ പ്രിയ താരങ്ങളായ മമ്മൂട്ടിക്കും മോഹൻലാലിനും യു എ ഇ സർക്കാർ 10 വർഷ കാലാവധിയുള്ള ഗോൾഡൻ വിസ അനുവദിച്ചിരുന്നു.

ഷൂട്ടിംഗ് തിരക്കിനിടയിലാണ് മമ്മൂട്ടി ഗോൾഡൻ വിസ സ്വീകരിക്കാൻ ദുബായിലെത്തിയത്.കോവിഡ് വ്യാപനത്തിന് ശേഷമുള്ള മമ്മൂട്ടിയുടെ ആദ്യ വിമാനയാത്രയുടെ ചിത്രം പ്രൊഡക്ഷൻ കൺട്രോളർ ബാദുഷയാണ് സമൂഹ മാധ്യമങ്ങളിലൂടെ പുറത്തു വിട്ടത്.

N E X T S T O R Y |

http://www.jginews.in/united-arab-emirates-announced-golden-visa-to-mammootty-and-mohan-lal-super-stars-kerala/

കായിക പരിശീലകൻ ഒ എം നമ്പ്യാർ അന്തരിച്ചു

L A T E S T |

കോഴിക്കോട് : പ്രശസ്ത കായിക പരിശീലകനും ഒളിമ്പ്യൻ പി ടി ഉഷയുടെ കോച്ചുമായിരുന്ന ഒ എം നമ്പ്യാർ അന്തരിച്ചു.90 വയസായിരുന്നു.

രാജ്യം പത്മശ്രീയും ദ്രോണാചാര്യ അവാർഡും നൽകി ആദരിച്ചിട്ടുണ്ട്.ഇന്ത്യയിലെ ആദ്യ ദ്രോണാചാര്യ പുരസ്‌കാരം നേടിയ കായിക മേഖലയിലെ വ്യക്തിപ്രഭാവമായിരുന്നു.

പി ടി ഉഷയുടെ പരിശീലകൻ എന്ന പേരിൽ പ്രശസ്തനായി.1984ലെ ലോസ് ഏഞ്ചൽസ് ഒളിമ്പിക്സിലെ പി ടി ഉഷയുടെ പരിശീലകനായിരുന്നു.

1955ൽ ഇന്ത്യൻ വ്യോമസേനയിൽ ചേർന്ന അദ്ദേഹം സേനയെ പ്രതിനിധീകരിച്ച് നിരവധി ദേശീയ മീറ്റുകളിൽ പങ്കെടുത്തിട്ടുണ്ട്. വ്യോമസേനയിൽനിന്ന് പട്യാലയിലെത്തി കായിക പരിശീലനത്തിൽ ഡിപ്ലോമ നേടി.1970ൽ ജി വി രാജയുടെ പ്രത്യേക ക്ഷണ പ്രകാരം കേരളാ സ്പോർട്സ് കൗൺസിലിൽ ചേർന്നു.

1976ലാണ് കണ്ണൂർ സ്പോർട്സ് കൗൺസിലിൽ പരിശീലകനായി നമ്പ്യാർ എത്തിയത്.തുടർന്നാണ് പി ടി ഉഷയുടെ പരിശീലകൻ എന്ന പേരിൽ നമ്പ്യാർ അറിയപ്പെടാൻ തുടങ്ങിയതിന്റെ ചരിത്രാരംഭം.1990 ബെയ്ജിങ് ഏഷ്യൻ ഗെയിംസിൽ തുടങ്ങി പി ടി ഉഷ വിരമിക്കുന്ന കാലം വരെ നമ്പ്യാർ ഉഷയുടെ പരിശീലകനായിരുന്നു.

1990ൽ സ്പോർട്സ് കൌൺസിൽ വിട്ട് സ്പോർട്സ് അഥോറിറ്റി ഓഫ് ഇന്ത്യ ( സായി ) യിൽ ചേർന്നെങ്കിലും പിന്നീട് തിരിച്ചു വന്നു. വീണ്ടും കണ്ണൂരിൽ സജീവമായി.

ബീന അഗസ്റ്റിൻ,സുകുമാരി, ലിനറ്റ് ,ഷീബ,ജിജി തുടങ്ങി നിരവധി കായിക താരങ്ങളെ പരിശീലിപ്പിച്ചെങ്കിലും മറ്റൊരു ഉഷയെ കണ്ടെത്താൻ അദ്ദേഹത്തിന് കഴിഞ്ഞില്ല.പത്മിനി,സാറാമ്മ,വന്ദന റാവു തുടങ്ങിയവരെയും നമ്പ്യാർ പരിശീലിപ്പിച്ചിട്ടുണ്ട്.

ഇ ബുൾ ജെറ്റ് സഹോദരങ്ങൾക്കെതിരെ വീണ്ടും കേസ്

L A T E S T |

കണ്ണൂർ : യുട്യൂബ് വ്ലോഗർമാരായ ഇ ബുൾ ജെറ്റ് സഹോദരങ്ങൾക്കെതിരെ പോലീസ് വീണ്ടും കേസെടുത്തു.

ഇരിട്ടി സ്വദേശികളായ ഏബിൻ ,ലിബിൻ എന്നിവർക്കെതിരെയാണ് കലാപത്തിന് ആഹ്വനം ചെയ്തതിന്റെയും പ്രകോപനം സൃഷ്ടിച്ചതിന്റെയും പേരിൽ വീണ്ടും കേസെടുത്തത്.

ആർ ടി ഒ ഓഫീസിൽ അതിക്രമിച്ചു കയറിയതിനെതിരെയും പൊതു മുതൽ നശിപ്പിച്ചതിനെതിരെയുമാണ് നേരത്തെ കേസെടുത്തിരുന്നത്. ഇവർ നേരത്തെ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത വിഡിയോകളും മറ്റും പോലീസ് വിശദമായി പരിശോധിച്ചിരുന്നു.

പല വീഡിയോകളിലും പ്രകോപനങ്ങൾ സൃഷ്ടിച്ചതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്.വീഡിയോകളിൽ തോക്ക് ചൂണ്ടി നിൽക്കുന്നതടക്കമുള്ള പ്രകോപനപരമായ ദൃശ്യങ്ങൾ ഉണ്ട്.

ആർ ടി ഒ ഓഫീസിൽ പ്രശ്നങ്ങൾ ഉണ്ടാക്കിയ ത്തിന്റെ പേരിൽ അറസ്റ്റിലായ ഇവർക്ക് ജാമ്യം ലഭിച്ചിരുന്നു.കണ്ണൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്.നിലവിലുള്ള ജാമ്യം റദ്ദാക്കാൻ പോലീസ് ശ്രമിക്കുന്നതിനിടയിലാണ് പോലീസ് പുതിയ കേസുമായി മുന്നോട്ട് പോകുന്നത്.

പി സതീ ദേവി വനിതാ കമ്മീഷൻ അധ്യക്ഷ ആയേക്കും

L A T E S T |

തിരുവനന്തപുരം : പി സതീ ദേവി വനിത കമ്മീഷൻ അധ്യക്ഷ ആയേക്കും.ഇതുസംബന്ധിച്ച് സി പി എം സെക്രെട്ടറിയേറ്റിൽ ധാരണയായതായി അറിയുന്നു.

സി പി എം സംസ്ഥാന സെക്രെട്ടറിയേറ്റിൽ വലിയ എതിർപ്പുകളില്ലാതെയാണ് തീരുമാനമായത്‍ എന്നാണ് സൂചന. നിരവധി പേരുകൾ സെക്രെട്ടറിയേറ്റിന് മുന്നിൽ വന്നെങ്കിലും സതീ ദേവിക്ക് നറുക്ക് വീഴുകയായിരുന്നു.

വടകര മുൻ എം പിയാണ്.ജനാധിപത്യ മഹിളാ അസോസിയേഷൻ സെക്രട്ടറിയും സി പി എം സംസ്ഥാന സമിതി അംഗവുമാണ്.

സി പി എം കേന്ദ്ര കമ്മറ്റി അംഗമായ എം സി ജോസഫൈൻ രാജി വെച്ച ഒഴിവിലേക്കാണ് സതീദേവി പരിഗണിക്കപ്പെട്ടത്.

ദമ്പതിമാർ സഞ്ചരിച്ച ബൈക്കിൽ മയിലിടിച്ചു , ബൈക്ക് മറിഞ്ഞ് ഭർത്താവിന് ദാരുണാന്ത്യം

തൃശൂർ : ദമ്പതിമാർ സഞ്ചരിച്ച ബൈക്കിൽ പറന്നു വന്ന മയിലിടിച്ച് ബൈക്ക് മറിഞ്ഞ് ഭർത്താവ് മരിച്ചു.

തൃശൂർ പുന്നയൂർക്കുളം പീടികപ്പറമ്പിൽ പ്രമോസ് ( 34 ) ആണ് മരിച്ചത്.ഭാര്യ വീണ (24 ) പരിക്കേറ്റ് ആശുപത്രിയിൽ.അപകടത്തിൽ പരിക്കേറ്റ മറ്റൊരു യാത്രക്കാരനായ ധനേഷിനെയും ആശുപത്രിയിലേക്ക് മാറ്റി.

തൃശൂർ അയ്യന്തോൾ പുഴക്കൽ റോഡിൽ പഞ്ചിക്കലിലെ ബീവറേജ് വിൽപ്പനശാലയ്ക്കടുത്താണ് അപകടമുണ്ടായത്പ്രമോസിന്റെ നെഞ്ചിലേക്ക് പറന്നു വന്ന മയിൽ ഇടിക്കുകയും നിയന്ത്രണം വിട്ട ബൈക്ക് മറിയുകയുമായിരുന്നു.ബൈക്ക് മറ്റൊരു യാത്രക്കാരനായ ധനേഷിന്റെ ബൈക്കിലും മതിലിലും ഇടിച്ചാണ് മറിഞ്ഞത്.

തൃശൂർ മാരാർ റോഡിലെ സ്വകാര്യ ബാങ്ക് ജീവനക്കാരനാണ് പ്രമോസ്.നാല് മാസം മുൻപാണ് ഇവരുടെ വിവാഹം നടന്നത്.അപകടത്തിൽ ചത്ത മയിലിന്റെ ജഡം വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് കൈമാറി.

തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് ഇനി ബൂത്തിൽ നേരിട്ടെത്താം: പോളിംഗ് സാമഗ്രികൾ ബൂത്തിലെത്തിക്കും

| തിരഞ്ഞെടുപ്പ് നടത്തിപ്പിൽ അടിമുടി മാറ്റം വരുന്നു |

തിരുവനന്തപുരം : തദ്ദേശ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പ് നടത്തിപ്പ് സംവിധാനത്തിൽ വലിയ മാറ്റങ്ങൾ വരുത്തി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ.

തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ ഇനി മുതൽ പോളിംഗ് സാമഗ്രികൾ ക്കായി വിതരണ കേന്ദ്രത്തിൽ പോകേണ്ടതില്ല എന്നതാകും വലിയ മാറ്റം.സാധനങ്ങൾ എല്ലാം പോളിംഗ് ബൂത്തിൽ എത്തിക്കും.

ഓരോ പ്രദേശങ്ങളിലേക്കും നിയോഗിക്കപ്പെടുന്ന സെക്ടറൽ ഉദ്യോഗസ്ഥർ തിരഞ്ഞെടുപ്പ് സാമഗ്രികൾ ബൂത്തുകളിൽ എത്തിക്കും.പ്രിസൈസിഡിങ് ഓഫീസർ അടക്കം ബൂത്തുകളിൽ എത്തിയാൽ മതിയാകും.

വോട്ടെടുപ്പിന് ശേഷം സെക്ടറൽ ഉദ്യോഗസ്ഥർ തന്നെ ഇ വി എം അടക്കമുള്ള സാമഗ്രികൾ ഏറ്റുവാങ്ങി വിതരണ കേന്ദ്രത്തിൽ എത്തിക്കുകയാണ് ചെയ്യുക. തുടർന്ന് സ്ട്രോങ്ങ് റൂമുകളിലേക്ക് മാറ്റും.കഴിഞ്ഞ ദിവസം നടന്ന ഉപതെരഞ്ഞെടുപ്പുകളിൽ ഈ പരീക്ഷണം നടത്തി വിജയം കണ്ടതായി തിരഞ്ഞെടുപ്പ് കമ്മിഷണർ എ ഷാജഹാൻ അറിയിച്ചു.

ഓരോ പ്രദേശത്തേക്കും നിയോഗിക്കപ്പെട്ട സെക്ടറൽ ഉദ്യോഗസ്ഥരുടെ കീഴിലുള്ള ഒരു സംഘത്തിനായിരിക്കും വിതരണത്തിന്റെ പൂർണ്ണ ചുമതല.ഇനി വരൻ പോകുന്ന തിരഞ്ഞെടുപ്പ്പുകളിൽ ഈ രീതി നടപ്പാക്കി തുടങ്ങുമെന്നും തിരഞ്ഞെടുപ്പ് കമ്മിഷണർ അറിയിച്ചു.

നിലവിലുള്ള തിരഞ്ഞെടുപ്പ് രീതികളിലെ അശാസ്ത്രീയവും പ്രാകൃതവുമായ കീഴ്വഴക്കങ്ങൾ സംബന്ധിച്ച് കഴിഞ്ഞ നിയമസഭാ തിഞ്ഞെടുപ്പ് മുതൽ വ്യാപകമായ പരാതികൾ ഉയർന്നിരുന്നു.

സ്ത്രീകളടക്കമുള്ള പോളിംഗ് ഉദ്യോഗസ്ഥരെ ജില്ല മാറി തിരഞ്ഞെടുപ്പ് ജോലികൾക്ക് നിയോഗിച്ചതും പാതിരവരെ പെരുവഴിയിൽ ഉദ്യോഗസ്ഥർ വലഞ്ഞതും കോവിഡ് കാലത്ത് തിരഞ്ഞെടുപ്പ് വിതരണ കേന്ദ്രങ്ങളിൽ ആൾക്കൂട്ടങ്ങൾ സൃഷ്ടിക്കപ്പെട്ടതും വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു .

ഇ ബുൾ ജെറ്റ് സഹോദരന്മാരുടെ ജാമ്യം റദ്ദാക്കാൻ പോലീസ് കോടതിയിൽ

L A T E S T |

കണ്ണൂർ : 'ഇ ബുൾ ജെറ്റ് ' സഹോദരന്മാരുടെ ജാമ്യം റദ്ദാക്കാൻ പോലീസ് നടപടികൾ തുടങ്ങി.ഇതുസംബന്ധിച്ച പോലീസിന്റെ ഹർജി കണ്ണൂർ ജില്ല സെഷൻസ് കോടതിയിൽ ഇന്ന് തന്നെ നൽകിയേക്കും.

രൂപ മാറ്റം വരുത്തിയ തങ്ങളുടെ വാഹനത്തിന് പിഴയടക്കുന്നത് സംബന്ധിച്ച തർക്കത്തിൽ പൊതുമുതൽ നശിപ്പിച്ചു എന്ന കേസിൽ അറസ്റ്റിലാവുകയും ജാമ്യത്തിൽ പോവുകയും ചെയ്ത വ്ലോഗർമാരായ ഏബിൻ ,ലിബിൻ എന്നിവരുടെ ജാമ്യം റദ്ദാക്കണമെന്നാണ് പോലീസ് ആവശ്യപ്പെടുന്നത്.

അതേസമയം വ്ലോഗർമാർ നിയമലംഘനം നടത്തിയത് സംബന്ധിച്ച കുറ്റപത്രം മോട്ടോർ വാഹന വകുപ്പ് തലശ്ശേരി സി ജെ എം കോടതിയിൽ സമർപ്പിച്ചു.കേരളാ മോട്ടോർ വാഹന നികുതി നിയമം ലംഘിച്ചു എന്നും കുറ്റപത്രത്തിൽ പറയുന്നു.

മദ്യശാലകളിലെ തിരക്കിനെ വിമർശിച്ച് വീണ്ടും ഹൈക്കോടതി

മദ്യശാലകളിൽ എത്തുന്നവർക്കും കോവിഡ് നെഗറ്റീവ് അല്ലെങ്കിൽ വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് നിർബന്ധമാക്കണമെന്നും ഹൈക്കോടതി

L I V E |

കൊച്ചി : മദ്യശാലകൾക്ക് മുന്നിലെ തിരക്കിൽ വീണ്ടും ആശങ്കകൾ അറിയിച്ച് ഹൈക്കോടതി.മദ്യശാലകൾക്ക് മുന്നിലെ തിരക്ക് ഇപ്പോഴും പഴയപടിയാണെന്നും മദ്യശാലകളിൽ കന്നുകാലികളോട് പെരുമാറുന്നപോലെയാണ് ബെവ്‌കോ അധികൃതർ പെരുമാറുന്നതെന്നും ഹൈക്കോടതി വിമർശിച്ചു.

പോലീസ് ബാരിക്കേഡ് വെച്ച് നിയന്ത്രിച്ചാണ് ഇപ്പോൾ നിയന്ത്രിക്കുന്നതെന്ന് നേരിട്ട് കണ്ട് മനസിലാക്കിയ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി.സർക്കാരിന്റെ പുതുക്കിയ കോവിഡ് മാർഗനിർദേശങ്ങൾ എന്ത്കൊണ്ട് മദ്യവിൽപ്പന ശാലകളിൽ നടപ്പാക്കുന്നില്ലെന്ന് കോടതി ചോദിച്ചു.

മദ്യശാലകളിൽ എത്തുന്നവർക്കും കോവിഡ് നെഗറ്റീവ് അല്ലെങ്കിൽ വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് നിർബന്ധമാക്കണമെന്നും ഹൈക്കോടതി വാക്കാൽ പറഞ്ഞു.

നാളെ വിഷയത്തിൽ സംസ്ഥാന സർക്കാർ നിലപാടറിയിക്കാൻ കോടതി ആവശ്യപ്പെട്ടു.കേസ് നാളെ വീണ്ടും പരിഗണിക്കും. മദ്യശാലകളിലെ തിരക്ക് നിയന്ത്രിക്കണമെന്നും മദ്യം വാങ്ങാനെത്തുന്നവർക്ക് കൂടുതൽ സൗകര്യം ഒരുക്കണമെന്നും ആവശ്യപ്പെട്ട് രണ്ട് തവണ ഹൈക്കോടതി സർക്കാരിനെ വിമർശിച്ചിരുന്നു.

നടി ശരണ്യ ശശി അന്തരിച്ചു

തിരുവനന്തപുരം : നടി ശരണ്യ ശശി അന്തരിച്ചു.33 വയസായിരുന്നു. ഏറെ നാളായി ട്യൂമർ ബാധിച്ച് ചികിത്സയിലായിരുന്നു.

ട്യൂമർ ബാധിച്ചതിനെ തുടർന്ന് 11 തവണ സർജറിക്ക് വിധേയയായിരുന്നു.കോവിഡ് ബാധിക്കുകയും
ഭേദമാകുകയും ചെയ്‌തെങ്കിലും രക്തത്തിലെ സോഡിയത്തിന്റെ അളവ് കുറഞ്ഞ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

ചാക്കോ രണ്ടാമൻ,ഛോട്ടാ മുംബൈ ,തലപ്പാവ്,ബോംബെ തുടങ്ങിയ സിനിമകളിൽ അഭിനയിച്ചു.നിരവധി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.

ഒളിമ്പ്യൻ എസ് എസ് ബാബു നാരായണൻ അന്തരിച്ചു

മുംബൈ: ഒളിമ്പിക്സിൽ ഇന്ത്യൻ ഫുട്ബോൾ ടീമിനെ രണ്ട് തവണ പ്രതിനിധീകരിച്ച ഒളിമ്പ്യൻ എസ് എസ് ബാബു നാരായണൻ മുംബൈയിൽ അന്തരിച്ചു.86 വയസായിരുന്നു.ഒറ്റപ്പാലം സ്വദേശിയാണ്.

ആശുപത്രിയിൽനിന്ന് താനെയിലെ വീട്ടിലെത്തിയ ഉടനെയാണ് ഹൃദയാഘാതത്തെ തുടർന്ന് അന്ത്യം സംഭവിച്ചത്.ഹെർണിയ ബാധിച്ചതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

1956ൽ മെൽബൺ ഒളിമ്പിക്സിലും 1960ൽ റോമിലും ഇന്ത്യൻ ഫുട്ബാൾ ടീമിന്റെ വല കാത്തത് ബാബു നാരായണൻ ആയിരുന്നു.

മാട്ടുംഗ ഇന്ത്യൻ ജിംഖാനയിലും മാട്ടുംഗ അത്‌ലറ്റിക് ക്ളബിലും ബാസ്കറ്റ് ബോൾ താരമായിരുന്നു.1964ൽ മഹാരാഷ്ട്ര ബാസ്കറ്റ് ബോളിൽ അംഗമായിരുന്നു.തുടർന്ന് ഫുട്ബോൾ കളിയിലേക്ക് തിരിയുകയായിരുന്നു. മുംബൈയിൽ ടാറ്റാസിനുവേണ്ടിയും കാൽടെക്സ് ക്ളബ്ബിനുവേണ്ടിയും കളിച്ച് ഇന്ത്യൻ ടീമിൽ എത്തുകയായിരുന്നു.

പ്രശസ്തനായ ഇന്ത്യൻ ഗോൾ കീപ്പർ പീറ്റർ തങ്കരാജിനൊപ്പമായിരു ന്നു ശങ്കർ സുബ്രഹ്മണ്യൻ നാരായണൻ എന്ന എസ് എസ് ബാബു നാരായണൻ ഇന്ത്യൻ ടീമിൽ ഉണ്ടായിരുന്നത്.പ്രമുഖ ഇന്ത്യൻ താരങ്ങളായ പി കെ ബാനർജി, ചുനിസ്വാമി, ജർണയിൽ സിങ് തുടങ്ങിയവരോടൊപ്പം കളിക്കളങ്ങളിൽ നിറഞ്ഞിരുന്നു.സംസ്കാരം വെള്ളിയാഴ്ച താനെയിൽ നടക്കും.

കാരായി രാജനും ചന്ദ്രശേഖരനും ജാമ്യവ്യവസ്ഥയിൽ ഇളവ് നൽകി ഹൈക്കോടതി

കൊച്ചി : ഫസൽ വധക്കേസിൽ കാരായി രാജനും കാരായി ചന്ദ്രശേഖരനും ജാമ്യ വ്യവസ്ഥയിൽ ഇളവ് നൽകി ഹൈക്കോടതി.

മൂന്ന് മാസത്തിന് ശേഷം എറണാകുളം ജില്ല വിട്ട് പോകുന്നതിന് തടസമില്ല എന്നാണ് ജാമ്യവ്യവസ്ഥയിൽ ഇളവ് നൽകിയ ഹൈക്കോടതി വ്യക്തമാക്കിയത്.

ഫസൽ വധക്കേസിൽ തുടരന്വേഷണം നടക്കുന്ന സഹചര്യത്തിലാണ് ഇളവുകൾ നൽകിയത്.2006 ഒക്ടോബര് 22 നാണ് തലശേരി സൈദാർപള്ളിക്കടുത്ത് വെച്ച് ഫസൽ കൊല്ലപ്പെടുന്നത്.

സിപിഎം പ്രവർത്തകനായിരുന്ന ഫസൽ പാർട്ടി വിട്ട് എൻ ഡി എഫിൽ ചേർന്നതിനെ തുടർന്നായിരുന്നു കൊലപാതകം എന്നായിരുന്നു ആരോപണം.

കേസിൽ സിപിഎം കണ്ണൂർ ജില്ലാ സെക്രെട്ടറിയേറ്റ് അംഗമായിരുന്ന കാരായി രാജനെയും ഏരിയ കമ്മറ്റി അംഗമായിരുന്ന കാരായി ചന്ദ്രശേഖരനെയുമടക്കം അടക്കം എട്ട് പേരെ സിബിഐ അറസ്റ്റ് ചെയ്യുകയായിരുന്നു.

നടൻ മണിയൻ പിള്ള രാജുവിന് ഓണക്കിറ്റ് നൽകിയ വിവാദത്തിൽ വിശദീകരണം

L A T E S T |

തിരുവനന്തപുരം: നടൻ മണിയൻപിള്ള രാജുവിന് ഭക്ഷ്യമന്ത്രി ഓണക്കിറ്റ് നൽകിയത് സംബന്ധിച്ച വിവാദത്തിൽ വിശദീകരണവുമായി റേഷൻ വ്യാപാരി.

റേഷൻ കടയിലെ ഇ പോസ് മെഷിനിൽ വിരൽ അമർത്തി നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മാത്രമാണ് മണിയൻ പിള്ള രാജുവിന് ഓണക്കിറ്റ് നൽകിയതെന്നാണ് റേഷൻ വ്യാപാരിയുടെ വിശദീകരണം.

നടപടിക്രമങ്ങൾ പാലിക്കാതെയാണ് ഭക്ഷ്യമന്ത്രി രാജുവിന്റെ വീട്ടിലെത്തി ഓണക്കിറ്റ് നൽകിയതെന്ന പ്രചാരണം വിവാദമായിരുന്നു.എന്നാൽ കിറ്റ് സ്വീകരിക്കുന്നതിന് മുൻപ് രാജുവിന്റെ ഭാര്യ റേഷൻ കടയിലെത്തി ഇ പോസ് മെഷിനിൽ നടപടികൾ പൂർത്തിയാക്കിയെന്ന് കടയുടമ വിശദീകരിച്ചു.

മഞ്ഞ കാർഡ് ഉടമകൾക്ക് കിറ്റ് വിതരണം നടത്തേണ്ടുന്ന സമയത്ത് വെള്ള കാർഡ് ഉടമയായ രാജുവിന് എങ്ങിനെ കിറ്റ് നൽകി എന്നും ആരോപണം ഉയർന്നിരുന്നു.എന്നാൽ അനർഹരായ ആളുകൾക്ക് കിറ്റ് നൽകിയില്ലെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽകുമാർ വ്യക്തമാക്കി.

ആരോപണങ്ങൾ അടിസ്ഥാനമില്ലാത്തതാണെന്നും സർക്കാർ ചെയ്യുന്ന നല്ല പ്രവർത്തനങ്ങളുടെ കൂടെയാണ് താനെന്നും അദ്ദേഹം പ്രതികരിച്ചു.

photo credit | malayalam.samyam.com

ബന്ധു നിയമനം : ലോകായുകത റിപ്പോർട്ടിനെതിരെ കെ ടി ജലീൽ സുപ്രീം കോടതിയിൽ

L A T E S T |

ന്യൂഡൽഹി: ബന്ധുനിയമന വിവാദത്തിലെ ലോകായുക്ത റിപ്പോർട്ടിനെതിരെ മുൻ മന്ത്രി കെ ടി ജലീൽ സുപ്രീം കോടതിയെ സമീപിച്ചു.ലോകായുകത സ്വാഭാവിക നീതി നിഷേധിച്ചു എന്നാണ് ജലീൽ ഹർജിയിൽ ആരോപിക്കുന്നത്.

ലോകായുക്ത റിപ്പോർട്ടും ഹൈക്കോടതി വിധിയും അടിയന്തിരമായി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടാണ് ജലീൽ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.

ബന്ധുവായ കെ ടി അദീപിന് ന്യുന പക്ഷ വികസന ധനകാര്യ കോർപറേഷനിൽ ജോലി നൽകിയതുമായി ബന്ധപ്പെട്ട വിവാദത്തിലാണ് ജലീൽ ലോകായുകത റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ മന്ത്രിസ്ഥാനം രാജിവെക്കേണ്ടിവന്നത് മ ന്ത്രി സ്വജന പക്ഷപാതം കാണിച്ചു എന്നാണ് ലോകായുക്ത റിപ്പോർട്ട് വന്നത്.

എന്നാൽ സ്വജന പക്ഷപാതം നടന്നിട്ടില്ല എന്നാണ് കെ ടി ജലീൽ സുപ്രീം കോടതിയിൽ നൽകിയ ഹർജിയിൽ പറയുന്നത്. പ്രഥമിക അന്വേഷണം നടത്താതെയും തന്റെ ഭാഗം കേൾക്കാതെയുമാണ് ലോകായുകത റിപ്പോർട്ട് വന്നതെന്ന് ഹർജിയിൽ ജലീൽ ആരോപിക്കുന്നു.

“ഒരു നിലക്കും ജീവിക്കാൻ അനുവദിക്കുന്നില്ല” രശീതു മാലയണിഞ്ഞ് യുവാവിന്റെ പ്രതിഷേധം

മഞ്ചേരി: ജീവിക്കാൻ അനുവദിക്കണമെന്ന ആവശ്യവുമായി രശീതുമാലയണിഞ്ഞ് പ്രതിഷേധിച്ച യുവാവിന്റെ ഒറ്റയാൾ സമരം ശ്രദ്ധേയമായി.

ടിപ്പർ ലോറി ഡ്രൈവറായ മഞ്ചേരി പുൽപ്പറ്റ സ്വദേശി റിയാസാണ് കോവിഡ് കാലത്ത് വാഹനങ്ങൾ തടഞ്ഞ് അനാവശ്യ പിഴ ഈടാക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ പിഴയടപ്പിച്ചതിന്റെ രശീത് മാലയണിഞ്ഞ് പ്രതിഷേധിച്ചത്.

250 രൂപ മുതൽ 10000 രൂപവരെയുള്ള പിഴയടച്ച 35ഓളം രശീതുകൾ മാലയാക്കി കഴുത്തിലണിഞ്ഞാണ് പ്രതിഷേധം.നിർമ്മാണ മേഖലയ്ക്ക് പ്രവർത്തിക്കാൻ അനുമതി നൽകിയിട്ടും ഉദ്യോഗസ്ഥർ ജീവിക്കാൻ അനുവദിക്കുന്നില്ല എന്നാരോപിച്ചാണ് പ്രതിഷേധം.

"ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ ശ്രദ്ധയിലേക്ക്,ചെങ്കല്ല് വാഹന സർവീസിനും അനുമതി നൽകിയിട്ടും വഴിനീളെ ഉദ്യോഗസ്ഥർ നടത്തുന്ന അനാവശ്യ പരിശോധനമൂലം ബുദ്ധിമുട്ടിലായ ഒരു ഡ്രൈവറുടെ ജീവിക്കാണ് വേണ്ടിയുള്ള സമരം" എണ്ണെഴുതിയ പ്ലക്കാർഡുകളുമായാണ് ഒറ്റയാൾ സമരം.

ഒരു തരത്തിലും ജീവിക്കാൻ അനുവദിക്കുന്നില്ല എന്നാണ് ഇദ്ദേഹത്തിന്റെ ആരോപണം.ജനാധിപത്യ ഭരണത്തിൽ ജനങ്ങളെ പിഴിഞ്ഞ് സർക്കാർ എന്തിനാണ് ഇങ്ങനെ പണമുണ്ടാക്കുന്നത്? ജീവിക്കാൻ അനുവദിക്കണമെന്നും അദ്ദേഹം മുഖ്യമന്ത്രി പിണറായി വിജയനോട് അഭ്യർത്ഥിച്ചു.

ജീവിക്കാൻ വേണ്ടിയുള്ള സമരമാണ് ഇതെന്നും ഒരു തരത്തിലും ഉദ്യോഗസ്ഥർ ജീവിക്കാൻ അനുവദിക്കുന്നില്ലെന്നും റിയാസ് ആരോപിച്ചു.നാല് ദിവസമാണ് ഈ ആഴ്ച്ച വണ്ടി ഓടിയത്.അതിൽ 1250 രൂപ പിഴ അടച്ചു.പോലീസുകാരേക്കാൾ ബുദ്ധിമുട്ടിക്കുന്നത് ജിയോളജി,റവന്യു ഉദ്യോഗസ്ഥരാണെന്നും ഇദ്ദേഹം ആരോപിക്കുന്നു.ആകെ 500 രൂപയാണ് കൂലി കിട്ടുന്നത്.അതിൽനിന്ന് പിഴകൂടി കൊടുത്താൽ ജീവിക്കണ്ടേ ? റിയാസ് ചോദിക്കുന്നു.

കല്ല് വെട്ടാൻ അനുമതി ഇല്ല എന്നാൽ ക്വറികൾ പ്രവർത്തിക്കുന്നു. ചെങ്കല്ല് കയറ്റി പോകുന്ന വാഹനങ്ങൾ പിടിക്കരുതെന്ന് മുഖ്യമന്ത്രി പത്രസമ്മേളനത്തിൽ പറഞ്ഞതുകൊണ്ടാണ് വണ്ടി റോഡിൽ ഇറക്കിയതെന്നും സൗദി അറേബ്യയിൽ പോയി വണ്ടി ഓടിച്ചിട്ടും ഇത്ര ബുദ്ധിമുട്ട് ഉണ്ടായിട്ടില്ലെന്നും ഇദ്ദേഹം പറയുന്നു.

photo credit | mbionline

കോഴിക്കോട് റെയിൽ പാളത്തിലെ സ്ഫോടക വസ്തു പരിഭ്രാന്തി പടർത്തി

L I V E |

കോഴിക്കോട്: കോഴിക്കോട് കല്ലായിയിൽ റെയിൽ പാളത്തിൽ സ്ഫോടക വസ്തു കണ്ടെത്തി.

കല്ലായി സിമന്റ് യാർഡിയിലേക്കുള്ള പാളത്തിലാണ് സ്ഫോടക വസ്തു കണ്ടെത്തിയത്.റെയിൽ പാളം പരിശോധന നടത്തുകയായിരു ന്ന ജീവനക്കാരാണ് കണ്ടെത്തിയത്.

സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിൽ ബോംബ് സ്ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തുന്നു.

സിമന്റ് യാർഡിലേക്കുള്ള പാളമായതിനാൽ ട്രെയിൻ വരാനുള്ള സാധ്യത ഇല്ലെങ്കിലും ഉടൻ തന്നെ ജീവനക്കാർ അധികൃതരെ വിവരം അറിയിക്കുകയും റെയിൽവേ അധികൃതർ പോലീസിനെ വിവരം അറിയിക്കുകയുമായിരുന്നു.

എന്നാൽ സമീപത്തെ വീട്ടിൽ നടന്ന കല്യാണ സമയത്ത് ഉപയോഗിച്ചതിന്റെ അവശിഷ്ടമാണ് ഇതെന്ന് പോലീസ് സംശയിക്കുന്നുണ്ട്.സ്ഥിരീകരണം ഉണ്ടായാൽ വീട്ടുകാർക്കെതിരെ കേസെടുക്കുമെന്നും പോലീസ് അറിയിച്ചു.

മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സംസ്ഥാന വ്യാപക പ്രതിഷേധം, തലസ്ഥാനത്ത് സംഘർഷം

file photo |credit mbionline

L I V E |

തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസിൽ സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ മന്ത്രി വി ശിവൻകുട്ടിയുടെ രാജ്യാവശ്യപ്പെട്ട് സംസ്ഥാന വ്യാപക പ്രതിഷേധം.തലസ്ഥാനത്ത് സംഘർഷം.

വിവിധ സംഘടനകൾ നിയമസഭാ മാർച്ച് നടത്തിയത് സംഘർഷത്തിൽ കലാശിച്ചു.എ ബി വി പി രാവിലെ മുതൽ നടത്തിയ സെക്രെട്ടറിയേറ്റ് മാർച്ചും സംഘർഷത്തിൽ കലാശിച്ചു.

ബാരിക്കേഡ് തകർത്ത് ഉള്ളിലേക്ക് കയറാൻ ശ്രമിച്ച പ്രവർത്തകരെ പോലീസ് തടഞ്ഞതോടെയാണ് സംഘർഷം ഉണ്ടായത്.
പ്രവർത്തകരും പോലീസും തമ്മിൽ ഉന്തും തള്ളുമായതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.

തുടർന്ന് പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.കെ എസ് യു മാർച്ച് സെക്രെട്ടറിയേറ്റിൽ ഉടൻ എത്തും.വിവിധ യുവജന സംഘടനകളും സെക്രെട്ടറിയേറ്റ് മാർച്ച് നടത്തുന്നുണ്ട്.

കോവിഡ് പരിശോധന: കണ്ണൂർ കലക്ടറുടെ വിവാദ ഉത്തരവ് പിൻവലിച്ചു

കണ്ണൂർ: ഒന്നാം ഡോസ് വാക്‌സിൻ സ്വീകരിക്കുന്നവർ കോവിഡ് പരിശോധന നടത്തണമെന്ന കണ്ണൂർ കളക്ടറുടെ വിവാദ ഉത്തരവ് പിൻവലിച്ചു.

വിവാദ ഉത്തരവിനെതിരെ യുണ്ടായ കനത്ത പ്രതിഷേധത്തെ തുടർന്ന് മുഖ്യമന്ത്രി ഇടപെട്ടതിനെ തുടർന്നാണ് കണ്ണൂർ കളക്ടർ ടി വി സുഭാഷ് ഇറക്കിയ ഉത്തരവ് പിൻവലിച്ചത്.വിഷയത്തിൽ സംസ്ഥാന ആരോഗ്യ സെക്രെട്ടറിയുടെ ഇടപെടലും ഉണ്ടായിരുന്നു.

സംസ്ഥാന സർക്കാരിന്റെ നയങ്ങൾക്ക് വിരുദ്ധമായ കളക്ടറുടെ നിലപാടിലുള്ള അതൃപ്തി ആരോഗ്യ സെക്രട്ടറി കളക്ടറെ നേരത്തെ തന്നെ അറിയിച്ചിരുന്നു.

ഇതേ ഉത്തരവിറക്കിയ കാസർഗോഡ് കളക്ടർ ഉത്തരവ് ചൊവ്വാഴ്ച്ച രാവിലെ തന്നെ പിൻവലിച്ചിരുന്നു.

വാക്‌സിൻ സ്വീകരിക്കാനെത്തുന്നവർ കോവിഡ് പരിശോധന നടത്തണമെന്ന കളക്ടറുടെ ഉത്തരവ് കേന്ദ്ര വാക്‌സിനേഷൻ മാനദണ്ഡങ്ങളുടെ ലംഘനമാണെന്ന് പരാതി ഉയർന്നിരുന്നു.

വിവാദ ഉത്തരവ് പശ്ചാത്തലത്തിൽ കണ്ണൂർ കളക്ടറേറ്റിന് മുന്നിൽ വിവിധ പ്രതിപക്ഷ സംഘടനകൾ പ്രതിഷേധം ഉയർത്തിയിരുന്നു

പ്ലസ് ടു പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും

L I V E |ON AIR

തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് ടു പരീക്ഷാ ഫലം നാളെ പ്രഖ്യാപിക്കും.ഉച്ചയ്ക്ക് മൂന്ന് മണിക്ക് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും.സർക്കാരിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും വിവിധ വെബ്സൈറ്റുകളിൽ പരീക്ഷാ ഫലം ലഭ്യമാകും.

ചാരക്കേസിൽ വീണ്ടും ദുരൂഹ വഴിത്തിരിവ്:നമ്പി നാരായണൻ മുൻ സിബിഐ ഉദ്യോഗസ്ഥർക്ക് ഭൂമി നൽകിയതായി രേഖകൾ

L A T E S T |

തിരുവനന്തപുരം: ചാരക്കേസിൽ ദുരൂഹ വഴിത്തിരിവായി നമ്പി നാരായണൻ മുൻ സിബിഐ ഉദ്യോഗസ്ഥർക്ക് ഭൂമി നൽകിയതായി രേഖകൾ.

ഐ എസ് ആർ ഓ ശാത്രജ്ഞൻ നമ്പി നാരായണൻ ചാരക്കേസ് അന്വേഷിച്ച മുൻ സിബിഐ ഉദ്യോഗസ്ഥർക്ക് ഭൂമി കൈമാറിയതായി പറയപ്പെടുന്ന രേഖകളാണ് പുറത്തു വന്നത്.

കേസിൽ പ്രതിയാക്കപ്പെട്ട് പീഡിപ്പിക്കപ്പെട്ടതിന്റെ പേരിൽ പൊതു ഖജനാവിൽ നിന്ന് ഒരു കോടി 91 ലക്ഷം രൂപ നമ്പി നാരായണൻ അടുത്തിടെ സ്വീകരിച്ചിരുന്നു.

തന്റെയും മകൻ ശങ്കര കുമാറിന്റെയും പേരിലുള്ള ഭൂമി ചാരക്കേസ് അന്വേഷിച്ച മുൻ സിബിഐ ഡി ഐ ജി രാജേന്ദ്ര നാഥ് കൗൾ ഉൾപ്പെടെയുള്ളവർക്ക് കൈമാറി എന്നതാണ് ആരോപണം.1995 സിബിഐ ചാരക്കേസ് അന്വേഷണ വേളയിൽ ചെന്നൈയിലെ ദക്ഷിണ മേഖല തലവനായിരുന്നു രാജേന്ദ്രനാഥ് കൗൾ.

ചാരക്കേസ് അന്വേഷിച്ച ഉദ്യോഗസ്ഥ സംഘത്തിലെ മുൻ ഡിജിപി സിബി മാത്യൂസ്, മുൻ എസ് പി മാരായ എസ് വിജയൻ,തമ്പി എസ് ദുർഗാദത്ത് എന്നിവരുടെ ഹർജിയിലാണ് ഭൂമി കൈമാറ്റ രേഖകൾ കോടതിയിൽ സമർപ്പിച്ചത്.

ഇതോടെ കോളിളക്കം സൃഷ്‌ടിച്ച ചാരക്കേസ് പുതിയ വഴിത്തിരിവിലേക്ക് കടക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.നീണ്ട കാലത്തേ പീഡന കഥകളിലൂടെ കേസിലെ ഇര ആയി വ്യാഖ്യാനിക്കപ്പെടുകയും ഇപ്പോൾ സർക്കാരിൽനിന്ന് നഷ്ടപരിഹാരം അടക്കം സ്വീകരിച്ച നമ്പി നാരായണന്റെ പേരിലുള്ള പുതിയ ആരോപണങ്ങൾ വൻ വഴിത്തിരിവുകൾ ഉണ്ടാക്കിയേക്കും.

എന്നാൽ കോടതിയിൽ പരിഗണയിലുള്ള വിഷയമായതിനാൽ പ്രതികരിക്കുന്നില്ല എന്നാണ് നമ്പി നാരായണന്റെ പ്രതികരണം.

സഭാ സമ്മേളനം തുടങ്ങി: മന്ത്രി ശശീന്ദ്രന്റെ രാജിക്കായി അടിയന്തിര പ്രമേയഅനുമതി നിഷേധിച്ചു,പ്രതിപക്ഷം ഇറങ്ങിപ്പോയി

L I V E |

തിരുവനന്തപുരം: ബജറ്റ് പാസാക്കാനുള്ള നിയമസഭാ സമ്മേളനത്തിന് തുടക്കമായി.

ഫോൺ വിളി വിവാദത്തിൽ കുടുങ്ങിയ മന്ത്രി എ കെ ശശീന്ദ്രന്റെ രാജിക്കായി പ്രതിപക്ഷം അടിയന്തിര പ്രമേയത്തിന് നോട്ടീസ് നൽയെങ്കിലും അനുമതി നിഷേധിച്ചു.അടിയന്തിര പ്രമേയാനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽനിന്ന് ഇറങ്ങിപ്പോയി.

സർക്കാർ വേട്ടക്കാർക്കൊപ്പം ആണെന്നും സ്ത്രീകൾ ആക്രമിക്കപ്പെടുന്ന സംസ്ഥാനത്ത് മുഖ്യമന്ത്രി തല കുനിച്ചിരിക്കയാണെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആരോപിച്ചു.

വിഷയത്തിൽ നിയമസഭയ്ക്കകത്തും പുറത്തും പ്രതിപക്ഷം പ്രക്ഷോഭം നടത്തും.ശശീന്ദ്രന്റെ രാജി ആവശ്യപ്പെട്ട് വിവിധ പ്രതിപക്ഷ സംഘടനകൾ നിയമസഭയിലേക്ക് ഇന്ന് മാർച്ചും നടത്തുന്നുണ്ട്.

പൊതു ഭരണ വകുപ്പിന്റെ ധനാഭ്യർത്ഥനയാണ് സഭയിൽ ഇന്ന് ചർച്ച ചെയ്യേണ്ടിയിരുന്നത്.ഇതിനിടയിൽ സർക്കാരിനെതിരെ ഉയർന്ന വിവിധ ആരോപണങ്ങൾ പ്രതിപക്ഷം സഭയിൽ ഉന്നയിക്കാനായിരുന്നു പരിപാടി.വ്യാഴാഴ്ച്ച രാവിലെ ചേർന്ന പ്രതിപക്ഷ നേതാക്കളുടെ യോഗം സഭയിൽ ഇന്ന് പയറ്റേണ്ട തന്ത്രം ചർച്ച ചെയ്തിരുന്നു.

നടൻ കെ ടി എസ് പടന്നയിൽ അന്തരിച്ചു

L A T E S T |

തൃപ്പുണിത്തുറ: പ്രശസ്ത നടൻ കെ ടി എസ് പടന്നയിൽ അന്തരിച്ചു.88 വയസായിരുന്നു.കടവന്ത്രയിലെ സ്വകാര്യ ആശുപത്രിയിൽ വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു.

നാടകങ്ങളിലൂടെയും തുടർന്ന് സീരിയലുകളിലൂടെയും സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച പടന്നയിൽ പെട്ടന്ന് തന്നെ സിനിമയിൽ ശ്രദ്ധേയനായി.1990കളിൽ മലയാള സിനിമയിലെ ഒഴിച്ചു കൂടാനാകാത്ത സാന്നിധ്യമായി.

സിനിമ നടനായിരിക്കുമ്പോഴും തൃപ്പൂണിത്തുറയിൽ പെട്ടിക്കട നടത്തിയിരുന്നു.140 ഓളം സിനിമകളിൽ അഭിനയിച്ചു.രാജസേനൻ സിനിമകളിലാണ് മികച്ച ഹാസ്യ വേഷങ്ങൾ ചെയ്തത്.അനിയൻ ബാവ ചേട്ടൻ ബാവയാണ് ആദ്യ സിനിമ.ശ്രീകൃഷ്ണപുരത്ത് നക്ഷത്രത്തിളക്കം,വൃദ്ധന്മാരെ സൂക്ഷിക്കുക തുടങ്ങിയവയാണ് ശ്രദ്ധേയ സിനിമകൾ.

1956ൽ വിവാഹ ദല്ലാൾ എന്ന നാടകത്തിയോടെയാണ് അഭിനയ രംഗത്തെ അരങ്ങേറ്റം.തുടർന്ന് അമേച്ചർ പ്രൊഫഷണൽ നാടകങ്ങളിൽ അഭിനയിച്ചു.അഞ്ച് രൂപയായിരുന്നു അന്നത്തെ പ്രതിഫലം എന്ന് അദ്ദേഹം ഒരിക്കൽ പറഞ്ഞിട്ടുണ്ട്.വൈക്കം മാളവിക,ചങ്ങനാശ്ശേരി ഗീഥ,കൊല്ലം ട്യൂണ,ആറ്റിങ്ങൽ പത്മശ്രീ,ഇടക്കൊച്ചി സർഗ്ഗചേതന തുടങ്ങിയ നാടക സമിതികളിൽ പ്രവർത്തിച്ചു.

ഭാര്യ: രമണി ,മകൾ : ശ്യാം,സ്വപ്ന ,സാജൻ,സന്നൻ.

പീഡന പരാതി ഒത്തു തീർക്കാൻ മന്ത്രി എ കെ ശശീന്ദ്രൻ ഇടപെട്ടതായി ശബ്ദരേഖ പുറത്ത്

L A T E S T |

ആലപ്പുഴ: എൻ സി പി നേതാവിനെതിരെയുള്ള പീഡന പരാതി ഒത്തു തീർപ്പാക്കാൻ മന്ത്രി എ കെ ശശീന്ദ്രൻ ഇടപെട്ടതായി ആരോപണം. പെൺകുട്ടിയുടെ അച്ഛനുമായി ഒത്തു തീർപ്പിനായി മന്ത്രി സംസാരിക്കുന്നതിന്റെ ശബ്ദരേഖ പുറത്ത്.

എൻ സി പി നേതാവ് പെൺകുട്ടിയെ ഉപദ്രവിച്ച കേസിലാണ് മന്ത്രിയുടെ ഇടപെടൽ.പ്രശ്നം നല്ല നിലയിൽ തീർക്കണമെന്നാണ് മന്ത്രി ആവശ്യപ്പെട്ടത്.

തദ്ദേശ തിരഞ്ഞെടുപ്പ് കാലത്ത് ഉണ്ടായ സംഭവങ്ങളുടെ തുടർച്ചയാണ് പരാതിയും ഇടപെടലും എന്ന് പറയുന്നു.പെൺകുട്ടിയുടെ അച്ഛൻ എൻ സി പി പ്രാദേശിക നേതാവാണ്.എന്നാൽ പെൺകുട്ടി യുവമോർച്ച പ്രവർത്തകയാണ്.തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കുകയും ചെയ്തിരുന്നു.

അന്ന് മുതൽ പെൺകുട്ടിയുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ അപകീർത്തിപരമായ പ്രചരിപ്പിച്ചു എന്നും പരാതിയുണ്ട്.കഴിഞ്ഞ 28ന് തന്നെ കുണ്ടറ പോലീസിൽ പരാതി നൽകിയെങ്കിലും പഠിക്കട്ടെ എന്ന് പറഞ്ഞ് നടപടി എടുത്തില്ല.തുടർന്ന് പെൺകുട്ടി സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ല.

ഇതിനിടയിലാണ് പരാതി പരിഹരിക്കാനായി മന്ത്രി ഇടപെട്ടതായുള്ള ആക്ഷേപം വരുന്നത്.എന്നാൽ പാർട്ടിക്കാർ തമ്മിലുള്ള കുടുംബ പ്രശ്നമാണെന്നും പാർട്ടി നിർദേശപ്രകാരമാണ് മന്ത്രി വിളിച്ചതെന്നുമാണ് വിശദീകരണം.

കോഴിക്കോട് മിഠായി തെരുവിലെ വഴിയോര കച്ചവടക്കാർ നാളെ മുതൽ തുറന്നാൽ നടപടിയെന്ന് പോലീസ്

L I V E |

കോഴിക്കോട്: കോഴിക്കോട് മിഠായി തെരുവിലെ വഴിയോരക്കച്ചവടക്കാർക്ക് നാളെ മുതൽ തുറക്കാൻ അനുമതി ഇല്ലെന്നും തുറന്നാൽ നടപടിയെടുക്കുമെന്നും പോലീസ് മുന്നറിയിപ്പ്.

തിരക്ക് നിയന്ത്രിക്കാനാണ് നടപടി എന്നാണ് സിറ്റി പോലീസ് കമ്മിഷണർ എ വി ജോർജ് അറിയിച്ചിരിക്കുന്നത്.വഴിയോര കച്ചവട കേന്ദ്രങ്ങളിൽ കോവിഡ് നിയന്ത്രണങ്ങൾ പാലിക്കപ്പെട്ടില്ല എന്നാണ് പോലീസ് വിശദീകരണം.

നാളെ മുതൽ വഴിയോര കച്ചവടം നടത്തിയാൽ കേസെടുക്കുമെന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്.എന്നാൽ വഴിയോര കച്ചവടം നിരോധിച്ചത് സംബന്ധിച്ച് സിറ്റി പോലീസ് കമ്മിഷണറുമായി നാളെ ചർച്ച നടത്തുമെന്ന് വ്യാപാരികൾ അറിയിച്ചു.

പശുക്കൾക്കെതിരെയുള്ള ആസിഡ് ആക്രമണം ഗൗരവമുള്ള വിഷയം: ഉടൻ നടപടിയെന്ന് മന്ത്രി

BREAKING NEWS |

കൊച്ചി:ചുളിക്കണ്ടത്ത് പശുക്കൾക്ക് നേരെ തുടർച്ചയായി ആസിഡ് ആക്രമണം നടത്തുന്നത് ഗൗരവമുള്ള വിഷയമാണെന്നും എത്രയും പെട്ടന്ന് മാനസിക വൈകല്യമുള്ള സാമൂഹ്യദ്രോഹികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ പൊലീസിന് നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു.

കവളങ്ങാട് പഞ്ചായത്തിലെ ചുള്ളിക്കണ്ടത്താണ് കഴിഞ്ഞ കുറച്ച് മാസങ്ങളായി പശുക്കൾക്ക് നേരെ അജ്ഞാതർ ആസിഡ് ആക്രമണം നടത്തുന്നത്.മേയാൻ വിടുന്ന പശുക്കളുടെ മേൽ ആസിഡ് ഒഴിച്ചതായാണ് കാണപ്പെടുന്നത്.

ബൈക്കുകളിൽ എത്തി ആസിഡ് ഒഴിച്ച് സാമൂഹ്യ ദ്രോഹികൾ രക്ഷപ്പെടുന്നതായാണ് പോലീസ് സംശയിക്കുന്നത്.ഇതുസംബന്ധിച്ച് ആരും ഇതുവരെ പോലീസിൽ പരാതി നൽകിയിട്ടില്ല എന്നതാണ് അത്ഭുതപ്പെടുത്തുന്ന കാര്യം.മാനസിക വൈകല്യമുള്ളവർക്ക് മാത്രമേ മിണ്ടാപ്രാണികളോട് ക്രൂരത കാണിക്കാൻ കഴിയു എന്ന് മന്ത്രി പറഞ്ഞു

ഏതെല്ലാം പ്രദേശങ്ങളിലാണ് ഇത്തരത്തിൽ സംഭവിച്ചിട്ടുള്ളത് എന്ന് പോലീസ് ഉടൻ കണ്ടെത്തും.ശക്തമായ നടപടികൾ സ്വീകരിക്കും.ഒരു വർഷത്തിനിടയിൽ കവളങ്ങാട് പഞ്ചായത്തിലെ 12 ഓളം പശുക്കളുടെ മേൽ അജ്ഞാതർ ആസിഡ് ഒഴിച്ചിട്ടുണ്ട്.റബർ പാൽ ഉറയിടാനുനുള്ള ഫോർമിക് ആസിഡാണ് ഒഴിക്കുന്നത്.പശുക്കളുടെ മേൽ വ്രണമായി പഴുത്ത് പൊട്ടി മാംസം പുറത്തുവന്ന നിലയിലാണ്.

വർഷങ്ങൾക്ക് മുൻപ് കണ്ണൂർ ജില്ലയിൽ സമാനമായ രീതിയിൽ അജ്ഞാത സംഘം തെരുവ് നായ്ക്കളുടെ കഴുത്തിന് വലിയ വാളുകൾ പോലുള്ള ആയുധങ്ങൾ കൊണ്ട് വെട്ടിയത് വലിയ വാർത്തയായിരുന്നു.

റേഡിയോ കേരളയിലൂടെ ഓൺലൈൻ ക്ലാസ് അധിഷ്ഠിത പരിപാടികൾ തിങ്കളാഴ്ച്ച മുതൽ

SPECIAL EDITION |

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ഇന്റർനെറ്റ് റേഡിയോ 'റേഡിയോ കേരള' യിലൂടെ തിങ്കളാഴ്ച്ച മുതൽ ഓൺലൈൻ ക്ലാസുകളെ ആസ്പദമാക്കിയുള്ള പ്രത്യേക പരിപാടികൾ പ്രക്ഷേപണം ചെയ്യും.

യു പി, ഹൈസ്കൂൾ പാഠഭാഗങ്ങളെ ആസ്പദമാക്കിയുള്ള പരിപാടികളാണ് പ്രക്ഷേപണം ചെയ്യുക."പാഠം" എന്ന പരിപാടിയിലൂടെ കോവിഡ് സാഹചര്യത്തിൽ ഓൺലൈൻ പ്ലാറ്റ്‌ഫോമിലേക്ക് മാറാൻ നിർബന്ധിതരായ അഞ്ച് മുതൽ പത്ത് വരെ ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് സഹായകരമായ പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുളത്.

തിങ്കളാഴ്ച്ച മുതൽ www.radio.kerala.gov.in എന്ന വെബ്സൈറ്റിലും റേഡിയോ കേരളാ ആപ്പ് വഴിയും പരിപാടികൾ കേൾക്കാം.

വിവാദം മരം മുറിയിൽ ആരോപണ വിധേയനായ ഉദ്യോഗസ്ഥനെതിരെ നടപടിക്ക് ശുപാർശ

L I V E |

തിരുവനന്തപുരം: വിവാദ മരം മുറിയിൽ ആരോപണ വിധേയനായ ഉദ്യോഗസ്ഥനെതിരെ നടപടി എടുക്കും.

ആരോപണ വിധേയനായ ഉദ്യോഗസ്ഥൻ എൻ ടി സാജനെ സസ്‌പെൻഡ് ചെയ്യാനുള്ള ശുപാർശ വനം വകുപ്പ് സംസ്ഥാന ചീഫ് സെക്രട്ടറിക്ക് കൈമാറി.

അന്വേഷണം വഴി തെറ്റിക്കാനും അട്ടിമറിക്കാനും ശ്രമിച്ചു എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി.റേഞ്ച് ഓഫീസറെ കുടുക്കാൻ ശ്രമിച്ചിരുന്നു എന്നും ആരോപണം ഉയർന്നിരുന്നു. മരം മുറി കണ്ടെത്തിയ ഉദ്യോഗസ്ഥൻ സമീർ ഇത് സംബന്ധിച്ച് പരാതി നൽകിയിരുന്നു.

കെ എം ഷാജിയുടെ ഇഞ്ചി കൃഷി തേടി വിജിലൻസ് കർണ്ണാടകത്തിലേക്ക്

കോഴിക്കോട്: മുൻ എം എൽ എ കെ എം ഷാജിയുടെ അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ട് വിജിലൻസ് സംഘം കർണാടക യിലേക്ക്.ഷാജിയുടെ ഇഞ്ചി കൃഷി തേടിയാണ് വിജിലൻസ് കർണാടക ത്തിലേക്ക് പോകുന്നത്.

ഇഞ്ചി കൃഷിയാണ് പ്രധാന വരുമാന മാർഗമെന്ന് ഷാജി വിജിലൻസിന് മൊഴി കൊടുത്തിരുന്നു.വിജിലൻസ് പല തവണ ഷാജിയുടെ മൊഴിയെടുക്കാൻ വിളിച്ചിരുന്നെങ്കിലും മൊഴികളിലെ വൈരുധ്യവും ഇഞ്ചി കൃഷി സംബന്ധിച്ച പരാമർശവും കാരണമാണ് കർണ്ണാടകത്തിലെ അന്വേഷണത്തിന് പ്രേരകമായത്.

കൃഷി തന്നെയാണോ അതോ ഭൂമി ഇടപാടുകൾ ഉണ്ടോ എന്ന് കൂടി അന്വേഷിക്കും.അനധികൃത സ്വത്ത് സമ്പാദനക്കേസിൽ വിജിലൻസ് ഷാജിക്കെതിരെ കേസെടുത്തിരുന്നു.

സെക്രെട്ടറിയേറ്റിൽ സുരക്ഷ: മന്ത്രിമാരുടെ ഓഫീസിൽ കർശന നിയന്ത്രണം

L I V E |

തിരുവനന്തപുരം: സെക്രെട്ടറിയേറ്റിൽ മന്ത്രിമാരുടെ ഓഫീസിൽ കർശന നിയന്ത്രണം.മന്ത്രിമാരെയും വകുപ്പ് മേധാവിമാരെയും കൂടി ക്കാഴ്ച നടത്തുന്നതിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.

പാസ് അനുവദിക്കുന്നത് കർശന പരിശോധനകൾക്ക് ശേഷമായിരി ക്കും.ജീവനക്കാർ തിരിച്ചറിയൽ കാർഡ് നിർബന്ധമായും ധരിക്കണം.

N E X T S T O R Y |

http://www.jginews.in/involved-in-the-scheduled-tribal-departments-anonymous-threatening-call-came-minister-says/

പാസ് ഉള്ള വാഹനങ്ങൾ മാത്രമേ പ്രവേശനം ഉണ്ടാവുകയുള്ളു. ജീവനക്കാരുടെ വാഹനങ്ങളും പാസ് ഉണ്ടെങ്കിൽ മാത്രമേ കടത്തി വീടുകയുള്ളു എന്നും ഔദ്യോഗിക അറിയിപ്പ് ഉണ്ട്.

അഴിമതിക്കെതിരെ നടപടിയെടുത്തതിന് വധ ഭീഷണിയെന്ന് മന്ത്രി രാധാകൃഷ്ണൻ

ON AIR |

തിരുവനന്തപുരം: പട്ടിക ജാതി വകുപ്പിലെ അഴിമതിക്കെതിരെ നടപടിയെടുത്തതിന് തനിക്കെതിരെ വധ ഭീഷണിയുണ്ടെന്ന് മന്ത്രി കെ രാധാകൃഷ്ണൻ വെളിപ്പെടുത്തി.

ലാൻഡ് ഫോണിൽ വിളിച്ചാണ് തന്നെ ഭീഷണിപ്പെടുത്തിയതെന്ന് മന്ത്രി പറഞ്ഞു.പട്ടിക ജാതി വകുപ്പിലെ അഴിമതിയെക്കുറിച്ചുള്ള അന്വേഷണം മാർച്ചിൽ തുടങ്ങിയതാണെന്നും എന്നാൽ ചർച്ചയായത് ഇപ്പോൾ മാത്രമാണെന്നും മന്ത്രി രാധാകൃഷ്ണൻ പറഞ്ഞു.

നടപടികൾ തുടങ്ങിയതോടെ ഭീഷണി ഉണ്ടെന്ന് കഴിഞ്ഞ ദിവസം മന്ത്രി പറഞ്ഞിരുന്നെങ്കിലും ഫോണിൽ ഭീഷണിപ്പെടുത്തിയെന്ന് മന്ത്രി തന്നെ വെളിപ്പെടുത്തുന്നത് ആദ്യമാണ്.മന്ത്രിയെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ പരാതി നൽകുമെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു.

അഴിമതിക്കാരെ സംരക്ഷിക്കില്ലെന്നും പാവപ്പെട്ടവരെ പറ്റിക്കുകയും കയ്യിട്ട് വാരുന്ന മാനസികാവസ്ഥ ഉള്ളവരെ അതെ രീതിയിൽ തന്നെ കൈകാര്യം ചെയ്യുമെന്നും മന്ത്രി രാധാകൃഷ്ണൻ പറഞ്ഞു.

N E X T S T O R Y |

http://www.jginews.in/tight-security-sheduled-in-ministers-of-kerala-offices-says-circular/

വാക്‌സിൻ ചലഞ്ചിന് നിർബന്ധിത പിരിവ് പാടില്ലെന്ന് ഹൈക്കോടതി: തുക തിരിച്ച് നൽകണം

L I V E |ON AIR

കൊച്ചി: വാക്‌സിൻ ചലഞ്ചിൽ നിർബന്ധിത പിരിവ് പാടില്ലെന്ന് ഹൈക്കോടതി നിർദേശിച്ചു.

വാക്‌സിൻ ചലഞ്ച് വഴി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിയിലേക്കുള്ള പണ പിരിവിലാണ് ഹൈക്കോടതി നിർദേശം. ഒരു ദിവസത്തെ തുക പെൻഷനിൽ നിന്ന് പിടിച്ചെടുത്തത് സംബന്ധിച്ചുള്ള മുൻ കെ എസ് ഇ ബി ജീവനക്കാരുടെ പരാതിയിലാണ് ഹൈക്കോടതി ഇടപെടൽ.

അനുവാദമില്ലാതെ പിടിച്ചെടുത്ത തുക രണ്ടാഴ്ചയ്ക്കകം തിരിച്ചു നൽകണമെന്നും ഹൈക്കോടതി നിർദേശിച്ചു.മേലിൽ ഇത് ആവർത്തിക്കില്ലെന്ന് രേഖാമൂലം ഉറപ്പ് നൽകണമെന്നും ഹൈക്കോടതി വ്യക്തമാക്കി.

ഞെട്ടിക്കുന്ന വിവരങ്ങൾ കിട്ടി: ആയങ്കിയെ കസ്റ്റഡിയിൽ വേണമെന്ന് കസ്റ്റംസ് ഹൈക്കോടതിയിൽ

photo | ANI

L A T E S T |

കൊച്ചി:കരിപ്പൂർ സ്വർണ്ണക്കടത്ത് കേസിൽ അറസ്റ്റിലായ അർജുൻ ആയങ്കിയെ കസ്റ്റഡിയിൽ വേണമെന്ന് ആവശ്യവുമായി കസ്റ്റംസ് ഹൈക്കോടതിയിൽ.

അർജുൻ ആയങ്കിയുടെയും മുഹമ്മദ് ഷാഫിയുടെയും വീട്ടിൽ നടത്തിയ റെയ്‌ഡിൽ നിർണ്ണായക വിവരങ്ങൾ ലഭിച്ചിരുണ്ടെന്നും വീണ്ടും ചോദ്യം ചെയ്യൽ അനിവാര്യമാണെന്നും കസ്റ്റംസ് ഹൈക്കോടതിയിൽ ആവശ്യപ്പെടും.ഇരുവരെയും ഒരുമിച്ച് ഇരുത്തി ചോദ്യം ചെയ്യണമെന്നും കസ്റ്റംസ് പറയുന്നു.

അർജുൻ ആയങ്കിയെ ഒരാഴ്ച കസ്റ്റഡിയിൽ വേണമെന്ന ആവശ്യവുമായി സാമ്പത്തിക കുറ്റ കൃത്യങ്ങൾ അന്വേഷിക്കുന്ന കോടതിയിൽ കസ്റ്റംസ് ആവശ്യപ്പെട്ടെങ്കിലും തള്ളിയിരുന്നു.ഇതിനെ ചോദ്യം ചെയ്താണ് ഹൈക്കോടതിയെ സമീപിക്കുന്നത്.

റെയ്‌ഡിൽ അർജുൻ ആയങ്കിയുടെ ഭാര്യയുടെ കൈവശമുണ്ടായിരുന്ന ഡയറിയും ഷാഫിയുടെ വീട്ടിൽ നിന്ന് ഒരു ഡയറിയും പിടിച്ചെടുത്തിരുന്നു.ഡയറികളിലാണ് നിർണായക വിവരങ്ങൾ ഉള്ളതെന്ന് കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്.

കസ്റ്റംസ് ഇന്ന് ഹൈക്കോടതിയിൽ ഹർജി നൽകും.ചോദ്യം ചെയ്യലിന് ഷാഫിയെയും വിളിപ്പിച്ചിട്ടുണ്ട്.കരിപ്പൂർ സ്വർണ്ണക്കടത്ത് കേസിൽ രണ്ടുപേരെ കൂടി കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.പാനൂർ സ്വദേശി അജ്മലും സുഹൃത്തുമാണ് ഇന്നലെ രാത്രി പിടിയിലായത്.

കടകൾ തുറക്കണമെന്നാവശ്യം, കോഴിക്കോട് മീഠായി തെരുവിൽ പ്രതിഷേധം,സംഘർഷം

photo | slakshmi/jginewsclt

BREAKING |LIVE

കോഴിക്കോട്:കടകൾ തുറക്കാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് കോഴിക്കോട് മിഠായി തെരുവിൽ വ്യാപാരികളുടെ പ്രതിഷേധം, സംഘർഷം.

കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തിയാണ് ഒരു വിഭാഗം യുവജന സംഘടനകൾ പ്രതിഷേധിച്ചത്. ചിലർ കടകൾ തുറക്കാൻ ശ്രമിച്ചതോടെ പോലീസ് ഇടപെടുകയായിരുന്നു.കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് സമരം നടത്തിയവരെ പോലീസ് അറസ്റ്റ് ചെയ്ത നീക്കുന്നു.

കടകൾ ഇനിയും അടച്ചിടാൻ പറ്റില്ലെന്നാണ് ഒരു വിഭാഗം വ്യാപാരികൾ പറയുന്നത്. മദ്യശാലകൾ തുറന്നിട്ടും കടകൾ തുറക്കാൻ അനുമതി നൽകാത്തത് പ്രതിഷേധാർഹമാണെന്നാണ് സമരക്കാർ പറയുന്നത്. സമരം നടത്തുന്ന വ്യാപാരികൾക്കൊപ്പം ചില യുവജന സംഘടനകൾ കൂടി എത്തിയപ്പോഴാണ് സംരം സംഘർഷഭരിതമായത്.

വ്യാപാരികളുടെ സമരത്തിൽ ആവശ്യമായ നടപടികൾ സ്വീകരിക്കാമെന്ന് കോഴിക്കോട് കളക്ടർ അറിയിച്ചിട്ടുണ്ട്.എന്നാൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള ഒരു സമരവും അനുവദിക്കാനാവില്ലെന്ന നിലപാടിലാണ് സിറ്റി പോലീസ് കമ്മിഷണർ പ്രതികരിച്ചത്.

കോവിഡ് മാനദണ്ഡ ങ്ങൾ പാലിക്കപ്പെടുകയാണ് പ്രധാനമെന്നും ലംഘിച്ചാൽ പോലീസ് നടപടി ഉണ്ടാകുമെന്നും സിറ്റി പോലീസ് കമ്മിഷണർ പറഞ്ഞു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുതലുള്ള പ്രദേശങ്ങളിൽ നിയന്ത്രണങ്ങൾ കൂടിയേ തീരു എന്ന് മന്ത്രി എ കെ ശശീന്ദ്രനും പ്രതികരിച്ചു.

സംസ്ഥാനത്ത് മൂന്ന് പേർക്ക് കൂടി സിക വൈറസ് സ്ഥിരീകരിച്ചു

L I V E |

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് പേർക്ക് കൂടി സിക വൈറസ് സ്ഥിരീകരിച്ചു.

ഇതോടെ സംസ്ഥാനത്തെ സിക രോഗികളുടെ എണ്ണം 18 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ രണ്ട് വയസുള്ള കുട്ടിയും ഉൾപ്പെടുന്നു. പരിശോധന ഫലം വന്നതിൽ 28 പേരുടെ ഫലം നെഗറ്റിവ് ആണെന്നത് ആശ്വാസമായി.

http://www.jginews.in/zika-virus-test-may-do-in-four-medical-colleges-kerala/

സിക്ക വൈറസ് പരിശോധന ഇനി മുതൽ സംസ്ഥാനത്തും നടത്തും. സിക പരിശോധന കിറ്റുകൾ സംസ്ഥാനത്തെ നാല് മെഡിക്കൽ കോളേജുകളിൽ എത്തി. കോഴിക്കോട്,തിരുവനന്തപുരം,തൃശൂർ, ആലപ്പുഴ മെഡിക്കൽ കോളേജുകളിലാണ് കിറ്റുകൾ എത്തിയത്.

നേരത്തെ പുണെ വൈറോളജി ഇൻസ്റ്റിട്യൂട്ടിൽ വെച്ചായിരുന്നു സാമ്പിളുകൾ പരിശോധിച്ചിരുന്നത്.സിക വൈറസ് സാന്നിധ്യം കേരളത്തിൽ റിപ്പോർട്ട് ചെയ്തതോടെ പരിശോധനഫലം വൈകുന്നത് ആശങ്കകൾ ഉണ്ടാക്കിയിരുന്നു.

പുണെ വൈറോളജി ഇൻസ്റ്റിട്യൂട്ടാണ് സംസ്ഥാനത്ത് ടെസ്റ്റുകൾ നടത്താനുള്ള അനുമതി നൽകിയത്.കിറ്റുകൾ ലഭ്യമാക്കിയതും ഇവിടെ നിന്ന് തന്നെയാണ്.പരിശോധന ഫലം ലഭ്യമാകാൻ 8 ദിവസമമെങ്കില് എടുക്കും എന്നാണ് സൂചന.

വണ്ടിപ്പെരിയാറിൽ തെളിവെടുപ്പിനിടെ പ്രതിയുടെ കരണത്തടിച്ച് നാട്ടുകാർ:നാടകീയ രംഗങ്ങൾ

photo credit |asianet news

L I V E | ON AIR

ഇടുക്കി: വണ്ടിപ്പെരിയാർ കേസിലെ പ്രതിയെ തെളിവെടുപ്പിനായി എത്തിച്ചപ്പോൾ നാടകീയ രംഗങ്ങൾ,സംഘർഷം.

പ്രതി അർജുനെ കൊല്ലപ്പെട്ട പെൺകുട്ടിയുടെ വീട്ടിൽ തെളിവെടുപ്പി നായി എത്തിച്ചപ്പോഴാണ് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയത്.

പ്രതിയെ കണ്ടതോടെ പൊട്ടിത്തെറിച്ച നാട്ടുകാർ കൂകി വിളിക്കുകയും കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തതോടെ സംഘർഷാവസ്ഥയായി.ഇതിനിടയിൽ നാട്ടുകാരിൽ ഒരാൾ പ്രതിയുടെ കരണത്തടിക്കുകയും ചെയ്തു.പോലീസ് കഠിന ശ്രമം നടത്തിയാണ് പ്രതിയെ വീടിനുള്ളിലെത്തിച്ച് തെളിവെടുപ്പ് നടപടികൾ തുടർന്നത്.

6 വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ ഇത് രണ്ടാം തവണയാണ് പ്രതിയെ പെൺകുട്ടിയുടെ വീട്ടിൽ തെളിവെടുപ്പിനായി എത്തിക്കുന്നത്.നേരത്തെ തെളിവെടുപ്പിന് എത്തിയപ്പോഴും നാട്ടുകർ അക്രമാസക്തരായതിനെ തുടർന്ന് വൻ പോലീസ് സന്നാഹത്തോടെ യാണ് തെളിവെടുപ്പിനായി ഇന്ന് എത്തിച്ചത്.

ഡമ്മി ഉപയോഗിച്ചുള്ള തെളിവെടുപ്പിൽ പ്രതി സംഭവങ്ങൾ പൊലീസിന് മുന്നിൽ നിരത്തി.വീട്ടിലെ പഴക്കുല തൂക്കുന്ന കയറിൽ കുട്ടിയെ കെട്ടി തൂക്കിയ ശേഷം ജനൽ വഴി രക്ഷപ്പെടുന്നതും പ്രതി വിവരിച്ചു.

സംഭവത്തിൽ കൂടുതൽ ആളുകളുടെ ഇടപെടൽ ഉണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.അശ്ലീല വീഡിയോയ്ക്ക് അടിമയായ പ്രതി വേറെയും കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിരുന്നു എന്നും അന്വേഷിക്കും.ജൂലൈ 13 വരെ പ്രതി പോലീസ് കസ്റ്റഡിയിൽ തുടരും.

സ്വർണ്ണക്കടത്ത് കേസിലെ പ്രതി സരിത്തിന് ജയിലിൽ ഭീഷണിയെന്ന് പരാതി

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിലെ പ്രതി സരിത്തിന് ജയിലിൽ ഭീഷണിയെന്ന് പരാതി.

ചില നേതാക്കളുടെ പേര് പറയാൻ ഭീഷണിയും സമ്മർദ്ദവും ഉണ്ടെന്നും സരിത്ത് എൻ ഐ എ കോടതിയിൽ പരാതി നൽകി.സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ കൂട്ടുപ്രതികളിൽ ഒരാളാണ് സരിത്ത്.

സമ്മർദ്ദവും ഭീഷണിയും ഉണ്ടെന്ന് സരിത്ത് പറഞ്ഞതോടെ പരാതി എഴുതി നൽകാൻ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.പ്രതിപക്ഷത്തേയും ബിജെപിയിലെയും ചിലരുടെ പേര് പറയാനാണ് സരിത്തിനെ ചിലർ ഭീഷണിപ്പെടുത്തിയതെന്നാണ് സൂചന.

ഇത്തരത്തിൽ സരിത്തിന് ഭീഷണിയുള്ളതായി നേരത്തെയും റിപോർട്ടുകൾ ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് സരിത്ത് കോടതിയോട് നേരിട്ട് പരാതി ഉന്നയിച്ചത്.

ക്രിമിനൽ പ്രവർത്തനങ്ങൾ നടത്തുന്നവരെ പാർട്ടി സംരക്ഷിക്കില്ല: എ വിജരാഘവൻ

L A T E S T |

തിരുവനന്തപുരം: ക്രിമിനൽ സംഘങ്ങളെ പാർട്ടി സംരക്ഷിക്കില്ലെന് സിപിഎം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ വിജയരാഘവൻ പറഞ്ഞു.

പണത്തിന് വേണ്ടി ക്വട്ടേഷൻ പ്രവർത്തനങ്ങൾ നടത്തുന്നവരെ പാർട്ടി സംരക്ഷിക്കുന്നു എന്ന പ്രചാരണം കള്ളമാണെന്ന് അദ്ദേഹം പറഞ്ഞു.

രാമനാട്ടുകര സ്വർണ്ണകള്ളക്കടത്ത് കേസിൽ പ്രതിസ്ഥാനത്തു വന്ന ഒന്നോ രണ്ടോ പ്രതികൾ സമൂഹ മാധ്യമങ്ങൾ വഴി പാർട്ടിക്ക് വേണ്ടി പ്രചാരണം നടത്തുന്നു എന്നതിന്റെ പേരിൽ മാത്രമാണ് പാർട്ടിയെ പഴിക്കുന്നത്.ഇത് സംബന്ധിച്ച വസ്തുതകളും നിലപാടുകളും പാർട്ടി വ്യക്തമാക്കിയതാണ്.

ഇതിൽ ഉൾപെട്ടവരാരും പാർട്ടി പ്രവർത്തകരോ അംഗങ്ങളോ അല്ല.പ്രതികളെ സംരക്ഷിച്ചു എന്ന് പറയുന്നവരെ പാർട്ടി പുറത്താക്കിയിട്ടുണ്ട്.ക്രിമിനൽ പ്രവർത്തനങ്ങൾ നടത്തുന്നവരെ പാർട്ടി സംരക്ഷിക്കില്ല.പാർട്ടി അംഗങ്ങളുടെ വ്യക്തി ജീവിതവും സംശുദ്ധമായിരിക്കണമെന്ന നിർബന്ധമുള്ള പാർട്ടിയാണ് സിപിഎം എന്ന് വിജയരാഘവൻ പറഞ്ഞു.

മദ്യശാലയ്ക്ക് മുന്നിലെ ആൾകൂട്ടം:വിശദീകരണം തേടി ഹൈക്കോടതി, ഏക്സൈസ് കമ്മീഷണർ നേരിട്ട് ഹാജരാകണം

L I V E | ON AIR

കൊച്ചി: മദ്യശാലയ്ക്ക് മുന്നിലെ ആൾകൂട്ടത്തിൽ ഹൈക്കോടതി സംസ്ഥാന സർക്കാരിനോട് വിശദീകരണംതേടി.

ചൊവ്വാഴ്ചയ്ക്കകം വിശദീകരണം നൽകണം.ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റേതാണ് ഉത്തരവ്. മദ്യശാലകൾക്ക് മുന്നിലെ ആൾക്കൂട്ടം കണ്ടില്ലെന്ന് നടിക്കാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.

വിഷയത്തിൽ വിശദീകരണം നൽകാൻ സർക്കാരിനോട് ഉത്തരവിട്ടതിന് പുറമെ ഏക്സൈസ് കമ്മീഷണറോട് നേരിട്ട് ഹാജരാകാനും ഹൈക്കോടതി ഉത്തരവിട്ടു.മദ്യശാലകൾക്ക് മുന്നിലെ ആൾക്കൂട്ടങ്ങൾ സംബന്ധിച്ച ചിത്രങ്ങളും വിഡിയോകളും പരിശോധിച്ച ശേഷമാണ് കോടതി ഉത്തരവ്.

ഏക്സൈസ് കമ്മിഷണർ നേരിട്ട് ഹാജരാകുന്നത് ഒഴിവാക്കിത്തരണ മെന്ന് സർക്കാർ അഭിഭാഷകൻ അഭ്യർത്ഥിച്ചെങ്കിലും കോടതി നിഷേധി ക്കുകയായിരുന്നു.ഫിസിക്കൽ സിറ്റിംഗ് ആണെങ്കിൽ മുഴുവൻ ഉദ്യോഗസ്ഥരെയും വിളിച്ചു വരുത്തിയേനെ എന്നും കോടതി പരാമർശിച്ചു.

ഇന്ധനം തീരാറായി, ശ്രീലങ്കൻ ക്രിക്കറ്റ് സംഘം സഞ്ചരിച്ച വിമാനം തിരുവനന്തപുരത്ത് ഇറക്കി

photo credit | sreelankan airlines/fb

തിരുവനന്തപുരം: ഇന്ധനം തീരാറായതിനെ തുടർന്ന് ശ്രീലങ്കൻ ക്രിക്കറ്റ് സംഘം സഞ്ചരിച്ച ശ്രീലങ്കൻ എയർലൈൻസ് വിമാനം തിരുവനന്തപുരത്ത് ഇറക്കി.

ലണ്ടനിൽ നിന്ന് കൊളോമ്പോയിലേക്ക് പറക്കുകയായിരുന്നു വിമാനം.ലണ്ടനിൽനിന്ന് പുറപ്പെട്ട ഉടൻ വിമാനത്തിന് ചില സാങ്കേതിക പ്രശനങ്ങൾ ഉള്ളതായി പൈലറ്റിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു.

തുടർന്ന് വിമാനം മസ്കറ്റിൽ ഇറക്കി തകരാറുകൾ പരിഹരിക്കാനായി ശ്രമിച്ചെങ്കിലും കാലാവസ്ഥ അനുകൂലമല്ലാ ത്തതിനാൽ മസ്‌ക്കറ്റ് വിമാനത്താവളത്തിലെ എയർ ട്രാഫിക് കൺട്രോൾ അനുമതി ലഭിച്ചില്ല.അനുമതിക്കായി പലവട്ടം മസ്കറ്റ് എയർപോർട്ടിന് മുകളിൽ പറന്നിരുന്നു.

കാലാവസ്ഥ മോശമായി തുടർന്നതിനാൽ കൊളോമ്പോയിലേക്ക് പറക്കാൻ പൈലറ്റ് തീരുമാനിക്കുകയായിരുന്നു.എന്നാൽ ഇന്ധനം വ്യാപകമായി കുറഞ്ഞതിനെ തുടർന്ന് തിരുവനന്തപുരത്ത് ഇറക്കുകയായിരുന്നു.

ഇന്ധനം നിറച്ച വിമാനം പിന്നീട് കൊളോമ്പോയിലേക്ക് തിരിച്ചു. ക്രിക്കറ്റ് താരങ്ങളെ വിമാനത്തിൽ നിന്ന് പുറത്തിറക്കിയില്ല.ലണ്ടൻ പര്യടനം കഴിഞ്ഞ് മടങ്ങിയ ശ്രീലങ്കൻ ക്രിക്കറ്റ് സംഘമായിരുന്നു വിമാനത്തിൽ.

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ കെ എം ഷാജിയെ വീണ്ടും വിജിലൻസ് ചോദ്യം ചെയ്യുന്നു

L I V E |ON AIR

കോഴിക്കോട്: മുസ്‌ലിം ലീഗ് നേതാവും എം എൽ എ യുമായ കെ എം ഷാജിയെ അനധികൃത സ്വത്ത് സമ്പാദനക്കേസിൽ വിജിലൻസ് വീണ്ടും ചോദ്യം ചെയ്യുന്നു.

നേരത്തെ വിജിലൻസ് ഷാജിയെ ചോദ്യം ചെയ്യുകയും കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തിരുന്നു.എന്നാൽ ഷാജിയുടെ മൊഴികളിലെ പൊരുത്തക്കേടുകൾ കാരണമാണ് വീണ്ടും ചോദ്യം ചെയ്യാൻ തീരുമാനിച്ചതെന്ന് അറിയുന്നു.

ഷാജിയുടെ മൊഴിയും അന്വേഷണ സംഘത്തിന്റെ കണ്ടെത്തലുകളും തമ്മിൽ വൈരുധ്യമുണ്ട്.നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് പിരിച്ച പണത്തിന്റെ രശീതുകളുടെ കൌണ്ടർ ഫോയിലുകളും മിനുട്സ് രേഖകളും വ്യാജമായി നിർമ്മിച്ചതാണെന്നാണ് വിജിലൻസ് കരുതുന്നത്.

എന്നാൽ മണ്ഡലം കമ്മറ്റിയാണ് തിരഞ്ഞെടുപ്പ് ഫണ്ടുകൾ കൈകാര്യം ചെയ്തത് എന്നും പിരിച്ചെടുത്ത തുകയാണ് വിജിലൻസ് തന്റെ വീട്ടിൽ നിന്നും പിടിച്ചെടുത്ത 47 ലക്ഷം രൂപയെന്നുമാണ് ഷാജിയുടെ മൊഴി.

ഷാജിക്ക് വരവിൽ കവിഞ്ഞ സ്വത്തുള്ളതായി വിജിലൻസ് നേരത്തെ കണ്ടെത്തിയിരുന്നു.ഇതുസംബന്ധിച്ച പ്രാഥമിക അന്വേഷണം കഴിഞ്ഞ നനവംബറിൽ നടത്തുകയും ഷാജിയുടെ വീട്ടിൽ പരിശോധന നടത്തുകയും ചെയ്തിരുന്നു.

വിസ്മയ കേസ് അന്വേഷണ ഉദ്യോഗസ്ഥനെ തിരികെ നിയമിച്ചു

L A T E S T |

കൊല്ലം: വിസ്മയ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ തിരികെ നിയമിച്ചു.

കൊല്ലം നിലമേലിലെ വിസ്മയ ദുരൂഹ സാഹചര്യത്തിൽ മരിച്ച കേസ് അന്വേഷിക്കുന്ന സംഘത്തിലെ ഉദ്യോഗസ്ഥനെയാണ് തിരികെ നിയമിച്ചത്.ശാസ്താംകോട്ട ഡി വൈ എസ് പി രാജ്‌കുമാറിനെയാണ് തിരികെ നിയമിച്ചത്.

നേരത്തെ വിസ്മയ കേസ് അന്വേഷണ സംഘത്തിലായിരുന്ന രാജ് കുമാറിനെ സ്ഥലം മാറ്റിയത് ഏറെ ചർച്ചയായിരുന്നു. കൊച്ചിയിലേ ക്കായിരുന്നു സ്ഥലം മാറ്റം.

ഇതേ തുടർന്ന് ചില പരാതികൾ ഉയർന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് രാജ് കുമാറിനെ ശാസ്താം കൊട്ടയിലേക്ക് നിയമിച്ചത്.ഇതനുസരിച്ച് ഡി വൈ എസ് പി രാജ്‌കുമാർ ശാസ്താം കോട്ടയിൽ തുടരും.

സർക്കാരിനെതിരെയുള്ള കിറ്റെക്സിന്റെ ആരോപണങ്ങൾ ഗൗരവതരമെന്ന് മന്ത്രി പി രാജീവ്

തിരുവനന്തപുരം: കിറ്റെക്സ് ഉന്നയിച്ച വിവാദ വിഷയങ്ങളിൽ പ്രതികരണവുമായി വ്യവസായമന്ത്രി പി രാജീവ്.

സംസ്ഥാന സർക്കാരോ സർക്കാരിന്റെ ഏതെങ്കിലും വകുപ്പുകളോ മുൻകൈയെടുത്ത് ഒരു പരിശോധനയും കിറ്റെക്സിൽ നടത്തിയിട്ടില്ലെ ന്ന് അദ്ദേഹം പറഞ്ഞു. വാർത്താ സമ്മേളനത്തിൽ സംസാരിക്കുക യായിരുന്നു അദ്ദേഹം.

സർക്കാർ ബോധപൂർവം ഒരു പരിശോധനയും കിറ്റെക്സിൽ നടത്തിയിട്ടില്ല.ദേശീയ മനുഷ്യാവകാശ കമ്മീഷന് പാർലമെന്റ് അംഗമായ ബെന്നി ബെഹനാൻ നൽകിയ പരാതി,പി ടി തോമസ് എം എൽ എ ഉന്നയിച്ച ആരോപണം,വനിത ജീവനക്കാരിയുടേതായി പ്രചരിച്ച വാട്സ്ആപ് സന്ദേശം എന്നിവയുടെ അടിസ്ഥാനത്തിലാണ് അവിടെ പരിശോധനകൾ നടന്നത്.

ഈ പരിശോധന വേളകളിൽ എന്തെങ്കിലും പരാതികൾ ഉള്ളതായി കിറ്റെക്സ് മാനേജ്‌മന്റ് പറഞ്ഞിട്ടില്ല.പരിശോധനകൾ സംബന്ധിച്ച് കിറ്റെക്സ് മേധാവി സാബു എം ജേക്കബ് ഔദ്യോഗികമായി പരാതി നൽകാതെ സർക്കാരിനെതിരെ ഉന്നയിച്ച ആരോപണങ്ങൾ ഗൗരവതരമാണെന്ന് അദ്ദേഹം പത്രസമ്മേളനത്തിൽ പറഞ്ഞു.

കിറ്റെക്സിലെ പരിശോധനകൾ സംബന്ധിച്ച് ആരോപണങ്ങൾ ഉയർന്നപ്പോൾ തന്നെ അദ്ദേഹത്തെ നേരിട്ട് വിളിച്ചു.കിട്ടാത്തതിനാൽ സഹോദരനോട് വളരെ സൗഹാർദ്ദത്തോടെ സംസാരിച്ചു.പ്രശ്നങ്ങൾ പരിശോധിക്കാമെന്ന് ഉറപ്പും നൽകി.വ്യവസായ കേന്ദ്രം മാനേജരും അവരുമായി ബന്ധപ്പെട്ടു.പ്രഖ്യാപിച്ച വൻ പദ്ധതികളിൽനിന്ന് പിന്മാറുകയാണെന്ന് ജൂൺ 29ന് തന്നെ അവർ പ്രഖ്യാപിച്ചിരുന്നു.

സർക്കാറിനെതിരെ വിമർശനം ഉന്നയിക്കുമ്പോഴും സ്വയം പരിശോധന നടത്തി പലവട്ടം കിറ്റെക്‌സുമായി ബന്ധപ്പെടാൻ ശ്രമിക്കുകയും ആശയ വിനിമയം നടത്താൻ ശ്രമിക്കുകയും ചെയ്തിട്ടുണ്ട്.അങ്ങിനെ ചെയ്തില്ലെന്ന് സാബു എം ജേക്കബ് പറയുന്നത് വാസ്തവ വിരുദ്ധമെന്നും മന്ത്രി പറഞ്ഞു.

അസെൻഡ്‌ കേരളയിൽ 3500 കോടിയുടെ പദ്ധതി മാത്രമാണ് കിറ്റെക്സ് പ്രഖ്യാപിച്ചത്.ധാരണാപത്രം ഒപ്പു വെച്ചിട്ടില്ല.അസെൻഡ്‌ കേരളയിൽ പ്രഖ്യാപിച്ച പദ്ധതികളൊന്നും നടന്നിട്ടില്ലെന്ന സാബു എം ജേക്കബിന്റെ ആരോപണം ശരിയല്ലെന്നും മന്ത്രി പി രാജീവ് പറഞ്ഞു.

വിസ്മയ കേസിൽ കിരൺ കുമാറിന്റെ ജാമ്യാപേക്ഷ കോടതി തള്ളി

ശാസ്താംകോട്ട (കൊല്ലം): വിസ്മയ കേസിൽ പ്രതി കിരൺ കുമാറിന്റെ ജാമ്യാപേക്ഷ കോടതി തള്ളി.

ശാസ്താംകോട്ട ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് കിരൺ കുമാറിന്റെ ജാമ്യാപേക്ഷ തള്ളിയത്.

അഭിഭാഷകനായ ബി എ ആളൂരാണ് കിരൺ കുമാറിന് വേണ്ടി ഹാജരായത്.ജാമ്യാപേക്ഷ തള്ളിയതോടെ കിരൺ ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരും.കഴിഞ്ഞ വെള്ളിയാഴ്ചയാണ് ജാമ്യാപേക്ഷ നൽകിയത്.വാദം കേട്ട മജിസിട്രേറ്റ് എ ഹാഷിം ജാമ്യാപേക്ഷ പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റുകയായിരുന്നു.

കിരൺ കുമാർ അറിയപ്പെടുന്ന ഉദ്യോഗസ്ഥനാണെന്നുംഇതുവരെ വേറെ കേസുകളിലൊന്നും ഉൾപ്പെട്ടിട്ടില്ലഎന്നും ആളൂർ കോടതിയിൽ വാദിച്ചു.പോലീസ് കള്ളക്കേസിൽ കുടുക്കുകയാണെന്നും സമാനമായ ആത്മഹത്യകളിൽ പോലീസ് ഇത്രയും ശുഷ്‌കാന്തി കാണിച്ചിട്ടില്ലെന്നും ഈ കേസിൽ ഇത്രയും ആവേശം കാണിക്കുന്നത് അമിതാവേശമാണെ ന്നും ആളൂർ വാദിച്ചിരുന്നു.

എന്നാൽ ആളൂരിന്റെ വാദം ഖണ്ഡിച്ച അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ കാവ്യാ നായർ മരണത്തിൽ ദുരൂഹതയുള്ളതിനാൽ അന്വേഷിച്ച് കൂടുതൽ വകുപ്പുകൾ ചുമത്തേണ്ടി വരുമെന്നും അതിനാൽ ജാമ്യം നൽകരുതെന്നും വാദിച്ചു.

നേരത്ത മൂന്ന് ദിവസത്തേക്കാണ് കിരണിനെ പോലീസ് കസ്റ്റഡിയിൽ വിട്ടത്.ബുധനാഴ്ച തിരികെ ഹാജരാക്കാനിരിക്കെയാണ് കോവിഡ് സ്ഥിരീകരിച്ചത്.തുടർന്ന് നെയ്യാറ്റിൻകര സബ് ജയിലിലേക്ക് മാറ്റുകയായിരുന്നു.

അത്കൊണ്ട് വിസ്മയയയുടെ വീട്ടിലെത്തിച്ചുള്ള തെളിവെടുപ്പ് നടന്നിരുന്നില്ല.എങ്കിലും പരമാവധി തെളിവുകൾ ശേഖരിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.കോവിഡ് ഭേദമായാൽ വീണ്ടും കസ്റ്റഡിയിൽ വാങ്ങാനാണ് പോലീസ് തീരുമാനം.

കണ്ണൂരിലെ 9 വയസുകാരിയുടെ മരണം കൊലപാതകമെന്ന് പോലീസ്:മാതാവ് കസ്റ്റഡിയിൽ

L A T E S T |ON AIR

കണ്ണൂർ: കണ്ണൂരിലെ 9 വയസുകാരി കുഞ്ഞിന്റെ മരണം കൊലപാതകമെന്ന് പോലീസ്.

സംഭവുമായി ബന്ധപ്പെട്ട് അമ്മ വഹീദയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.കണ്ണൂർ ചാലാട് കുഴിക്കുന്നിലെ വീട്ടിൽ ഇന്ന് രാവിലെയാണ് കുട്ടിയെ അബോധാവസ്ഥയിൽ കണ്ടത്.തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

അച്ഛൻ രാജേഷിന്റെ പരാതിയിലാണ് പോലീസ് വാഹീദയെ കസ്റ്റഡിയിലെടുത്തത്.വീട്ടിൽ വഴക്കുണ്ടായിരുന്നു എന്നും വഴക്കിനിടയിൽ വാഹീദ വീട് പൂട്ടിയിട്ടതിനെ തുടർന്ന് രാജേഷ് നാട്ടുകാരെ വിളിച്ചുകൂട്ടി വാതിൽ വെട്ടിപ്പൊളിച്ചപ്പോഴാണ് കുട്ടിയെ അബോധാവസ്ഥയിൽ കണ്ടത് എന്നും രാജേഷ് പൊലീസിന് മൊഴി നൽകി.

ഈ സംഭവങ്ങൾ രാജേഷ് പോലീസിനെ അറിയിച്ചപ്പോഴാണ് പോലീസ് വാഹിദയെ വിശദമായി ചോദ്യം ചെയ്തത്.വാഹിദയ്ക്ക് കടുത്ത പ്രമേഹം ഉണ്ടായിരുന്നു എന്നും പല മരുന്നുകളും കഴിക്കുന്നുണ്ടായിരുന്നു എന്നും തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ കുട്ടിക്ക് ആരും ഇല്ലാതായിപ്പോകും എന്ന തോന്നലാണ് കടും കൈ ചെയ്യാൻ ഇവരെ പ്രേരിപ്പിച്ചതെന്നും പോലീസ് പറഞ്ഞു.ഇവർക്ക് കടുത്ത മാനസിക അസ്വാസ്ഥ്യം ഉണ്ടായിരുന്നതായും സംശയിക്കുന്ന തായി പോലീസ് അറിയിച്ചു.

വാഹിദയെ കസ്റ്റഡിയിൽ എടുത്തെങ്കിലും അറസ്റ്റ് രേഖപ്പെടുത്തി യിട്ടില്ല.കുട്ടിയുടെ മൃതദേഹം പരിയാരം കണ്ണൂർ മെഡിക്കൽ കോളേജിൽ.

കെ സുധാകരനെതിരെ വിജിലൻസ് പ്രാഥമികാന്വേഷണത്തിന് ഉത്തരവ്

L I V E |

തിരുവനന്തപുരം: കെ പി സി സി അധ്യക്ഷൻ കെ സുധാകരനെതിരെ വിജിലൻസ് പ്രാഥമിക അന്വേഷണത്തിന് വിജിലൻസ് ഡയറക്ടർ ഉത്തരവിട്ടു.സാമ്പത്തിക അഴിമതിയും അനധികൃത സ്വത്ത് സമ്പാദനവും സംബന്ധിച്ച പരാതിയിലാണ് ഉത്തരവ്.

കെ കരുണാകരൻ ട്രസ്റ്റ്, ഡി സി സി ഓഫീസ് നിർമ്മാണം എന്നിവയിൽ സാമ്പത്തിക ക്രമക്കേട് നടത്തി എന്ന മുൻ ഡ്രൈവർ പ്രശാന്ത് ബാബുവിന്റെ പരാതിയിലാണ് അന്വേഷണം.കോഴിക്കോട് വിജിലൻസ് എസ് പി അന്വേഷിക്കും.പ്രാഥമിക അന്വേഷണത്തിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയാൽ കേസെടുക്കുമെന്ന് വിജിലൻസ് അറിയിച്ചു.

പ്രശാന്ത് ബാബുവിന്റെ പരാതിയിൽ സുധാകരൻ സ്വത്ത് സമ്പാദിച്ച് കൂട്ടിയിട്ടുണ്ടെന്നും ബിനാമിയായാണ് ഇതിൽ പലതെന്നും പറയുന്നുണ്ട്.അടുത്തിടെ കണ്ണൂരിൽ നിർമ്മിച്ച വീടിന് 6 കോടിയോളം ചിലവഴിച്ചെന്നും ബിനാമി ബിസിനെസ്സുകൾ മരുമകന്റെ പേരിൽ ഉണ്ടെന്നും കേരളത്തിന് പുറത്തും സ്വത്തുക്കൾ ഉണ്ടെന്നും ഒന്നിലധികം ആഡംബര കാറുകൾ ഉപയോഗിക്കുന്നുണ്ടെന്നും പറയുന്നുണ്ട്.

കിറ്റെക്സിന് തമിഴ്നാട് സർക്കാരിന്റെ ഔദ്യോഗിക ക്ഷണം

കൊച്ചി: കേരളത്തിലെ പ്രത്യേക രാഷ്ട്രീയ സാഹചര്യത്തിൽ നിരവധി പ്രതിസന്ധികൾ നേരിടുന്നു എന്ന ആക്ഷേപമുന്നയിക്കുന്ന കിറ്റെക്സ് ഗ്രൂപ്പിന് തമിഴ്നാട് സർക്കാരിന്റെ ഔദ്യോഗിക ക്ഷണം.

തമിഴ്‌നാട്ടിൽ വ്യവസായം തുടങ്ങാൻ തമിഴ്നാട് സർക്കാരിൽനിന്നും അനുകൂല നിലപാട് ഉണ്ടായി എന്നാണ് കിറ്റെക്സ് മാനേജ്‌മന്റ് നൽകുന്ന സൂചന.

നിക്ഷേപ സൗഹൃദപരമായ അന്തരീക്ഷം ലഭ്യമാകുകയാണെങ്കിൽ അത്തരത്തിലുള്ള തീരുമാനമെടുക്കുമെന്നും കിറ്റെക്സ് മാനേജ്‌മന്റ് തീരുമാനിച്ചു എന്നറിയുന്നു. തമിഴ്‌നാട്ടിൽ വ്യവസായം തുടങ്ങുകയാണെങ്കിൽ എല്ലാ ആനുകൂല്യങ്ങളും നൽകുമെന്നും തമിഴ്നാട് സർക്കാർ വാഗ്ദാനം നൽകിയതായി കിറ്റെക്സ് മാനേജ്‌മന്റ് അറിയിച്ചു.

3500 കോടിയുടെ നിക്ഷേപത്തിന് 1200 കോടിയോളം സബ്‌സിഡിയും തമിഴ്നാട് വാഗ്ദാനം ചെയ്തു എന്നും തൊഴിലാളികൾക്ക് ശമ്പളം നല്കുന്നതിനടക്കമുള്ള സഹായങ്ങൾ സർക്കാർ വാഗ്‌ദാനം ചെയ്തിട്ടുണ്ടെന്നും മാനേജ്‌മെന്റ്റ് പറയുന്നു.

കഴിഞ്ഞവർഷം ജനുവരിയിൽ നടന്ന അസെൻഡ്‌ കേരളയിൽ സംസ്ഥാന സർക്കാരുമായി ഒപ്പുവെച്ച 3500 കോടിയുടെ പദ്ധതിയിൽ നിന്ന് കിറ്റെക്സ് പിന്മാറുന്നു എന്ന് കമ്പനിയുടെ അറിയിച്ചിരുന്നു. നിരന്തരമായ റെയ്ഡിലൂടെ ഉപദ്രവിച്ചുകൊണ്ട് രാഷ്ട്രീയ പകപോക്കൽ നടത്തുന്നു എന്ന് കിറ്റെക്സ് ആരോപിച്ചുകൊണ്ടാണ് വൻ പദ്ധതിയിൽനിന്ന് പിന്മാറുന്നതായി അവർ അറിയിച്ചത്.

എന്നാൽ കിറ്റെക്സ് ഉന്നയിച്ച പ്രശ്നങ്ങൾ ഗൗരവത്തിൽ പരിശോധിക്കുമെന്ന് വ്യവസായ മന്ത്രി പി രാജീവ് വ്യക്തമാക്കിയിരുന്നെങ്കിലും നടപടികൾ ഉണ്ടായിട്ടില്ല.

നിലവിൽ കിറ്റക്സിന്റെ ഭാഗത്തുനിന്ന് പരാതികളൊന്നും ലഭിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞിരുന്നു. വ്യവസായ വകുപ്പിന്റെ പരിശോധനകളൊന്നും അവിടെ നടന്നിട്ടില്ലെന്നും മറ്റ് വകുപ്പുകളുടെ പരിശോധനയാണ് നടന്നതെന്നും മന്ത്രി പി രാജീവ് വ്യക്തമാക്കിയിരുന്നു.

വ്യവസായ വകുപ്പിൽ ഉണർവിന്റെ അന്തരീക്ഷമാണുള്ളത് അത് ഉപയോഗപ്പെടുത്താൻ എല്ലാവരുടെയും സഹകരണം വേണം. എന്തെങ്കിലും പ്രശ്നങ്ങളുണ്ടായാൽ അത് പരിഹരിക്കാനുള്ള ശ്രമമാണ് ഉണ്ടാകേണ്ടത് എന്ന് മന്ത്രി രാജീവ് പ്രതികരിച്ചിരുന്നെങ്കിലും അനുകൂല നിലപാടുകൾ ഉണ്ടായിട്ടില്ലെന്നാണ് കിറ്റെക്സ് മാനേജ്‌മന്റ് പറയുന്നത്.

മൃഗശാല ജീവനക്കാരൻ രാജവെമ്പാലയുടെ കടിയേറ്റ് മരിച്ചു

തിരുവനന്തപുരം: മൃഗശാല ജീവനക്കാരൻ രാജവെമ്പാലയുടെ കടിയേറ്റ് മരിച്ചു.തിരുവനന്തപുരം മൃഗശാലയിലെ ജീവനക്കാരനായ അർഷാദി(44 )നാണ് ദാരുണാന്ത്യം.

കാട്ടാക്കട സ്വദേശിയാണ്.ഉരഗ വിഭാഗത്തിലെ ജീവനക്കാരനായ അർഷാദ് കൂട് വൃത്തിയാക്കാൻ കയറിയതായിരുന്നു എന്നാണ് പ്രാഥമിക നിഗമനമെന്ന് മൃഗശാല ഡയറക്ടർ അറിയിച്ചു.

പാമ്പുകൾ കൂട്ടിനുള്ളിൽ ഉള്ളപ്പോൾ തന്നെ വൃത്തിയാക്കുന്നതിൽ വൈദഗ്ധ്യമുള്ള ജീവനക്കാരനായിരുന്നു അർഷാദ് എന്ന് സഹപ്രവർത്തകർ പറയുന്നു. അർഷാദ് വൃത്തിയാക്കാൻ കയറിയപ്പോൾ കൂടിന്റെ പിൻ ഭാഗത്തായിരുന്നു പാമ്പുകൾ എന്നും പറയുന്നു.

തിരുവനന്തപുരം മൃഗശാലയിൽ മൂന്ന് രാജവെമ്പാലകളാണ് ഉള്ളത്.മംഗലാപുരത്തുനിന്നാണ് അടുത്തിടെ ഒന്നിനെ ഇവിടേക്ക് കൊണ്ട് വന്നത്.നിരവധി തവണ പാമ്പുകടിയേറ്റ അർഷാദിനെ ഉടൻ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

താൽക്കാലിക ജീവനക്കാരനായിരുന്ന അർഷാദ്, സ്ഥിരപ്പെടുത്താത്ത തിന്റെ പേരിൽ നേരത്തെ പാമ്പിൻ കൂട്ടിൽ കയറി പ്രതിഷേധിച്ചിരുന്നു എന്നും സഹപ്രവർത്തകർ പറയുന്നു.

കിറ്റെകസിന്റെ പ്രശനങ്ങൾ പരിശോധിക്കുമെന്ന് മന്ത്രി പി രാജീവ്

കൊച്ചി: കിറ്റെക്സ് ഉന്നയിച്ച പ്രശ്നങ്ങൾ ഗൗരവത്തിൽ പരിശോധിക്കുമെന്ന് വ്യവസായ മന്ത്രി പി രാജീവ് വ്യക്തമാക്കി.

നിലവിൽ കിറ്റക്സിന്റെ ഭാഗത്തുനിന്ന് പരാതികളൊന്നും ലഭിച്ചിട്ടില്ലെന്ന് അദ്ദേഹം ഫേസ്ബുക് കുറിപ്പിലൂടെ അറിയിച്ചു. വ്യവസായ വകുപ്പിന്റെ പരിശോധനകളൊന്നും അവിടെ നടന്നിട്ടില്ലെന്നും മറ്റ് വകുപ്പുകളുടെ പരിശോധനയാണ് നടന്നതെന്നും മന്ത്രി പി രാജീവ് വ്യക്തമാക്കി.

വ്യവസായ വകുപ്പിൽ ഉണർവിന്റെ അന്തരീക്ഷമാണുള്ളത് അത് ഉപയോഗപ്പെടുത്താൻ എല്ലാവരുടെയും സഹകരണം വേണം. എന്തെങ്കിലും പ്രശ്നങ്ങളുണ്ടായാൽ അത് പരിഹരിക്കാനുള്ള ശ്രമമാണ് ഉണ്ടാകേണ്ടത്.

കഴിഞ്ഞവർഷം ജനുവരിയിൽ നടന്ന അസെൻഡ്‌ കേരളയിൽ സംസ്ഥാന സർക്കാരുമായി ഒപ്പുവെച്ച 3500 കോടിയുടെ പദ്ധതിയിൽ നിന്ന് കിറ്റെക്സ് പിന്മാറുന്നു എന്ന കമ്പനിയുടെ അറിയിപ്പിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം.

നിരന്തരമായ റെയ്ഡിലൂടെ ഉപദ്രവിച്ചുകൊണ്ട് രാഷ്ട്രീയ പകപോക്കൽ നടത്തുന്നു എന്ന് കിറ്റെക്സ് ആരോപിച്ചുകൊണ്ടാണ് വൻ പദ്ധതിയിൽനിന്ന് പിന്മാറുന്നതായി അവർ അറിയിച്ചത്.

അധ്യാപക നിയമനം: ഉത്തരവ് ലഭിച്ചവർക്ക് ജോലിയിൽ പ്രവേശിക്കാം

തിരുവനന്തപുരം: അധ്യാപക നിയമന ഉത്തരവ് ലഭിച്ചവർക്ക് ഉടനെ ജോലിയിൽ പ്രവേശിപ്പിക്കാമെന്ന് സർക്കാർ.

അധ്യാപക നിയമനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ വിളിച്ച ഉന്നതതല യോഗത്തിലാണ് തീരുമാനം.

അധ്യാപക നിയമന ഉത്തരവ് ലഭിച്ചവർക്ക് സ്കൂൾ തുറന്നാലേ ജോലിയിൽ പ്രവേശിക്കാൻ കഴിയു എന്ന നേരത്തെയുള്ള സർക്കാർ തീരുമാനം പുനഃപരിശോധിക്കുകയായിരുന്നു.അധ്യാപക നിയമനം സംബന്ധിച്ച് ആശങ്കകൾ പരിഹരിക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞിരുന്നു.

ഇന്ന് ചേർന്ന ഉന്നതതല യോഗത്തിൽ പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി,ചീഫ് സെക്രട്ടറി വി പി ജോയ്,ധന വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി ആർ കെ സിങ്,പൊതു വിദ്യാഭ്യാസ സെക്രട്ടറി മുഹമ്മദ് ഹനീഷ്,ഡയറക്ടർ ജനറൽ ഓഫ് എഡ്യൂക്കേഷൻ കെ ജീവൻ ബാബു എന്നിവർ പങ്കെടുത്തു.

മണിക്കുറുകൾ ചോദ്യം ചെയ്തു:അർജുൻ ആയങ്കിയെ കസ്റ്റംസ് അറസ്റ്റ് ചെയ്തു

L I V E |ON AIR

കൊച്ചി: കരിപ്പൂർ സ്വർണ്ണക്കടത്ത് കേസിലെ പ്രതി അർജുൻ ആയങ്കിയെ കസ്റ്റംസ് അറസ്റ്റ് ചെയ്തു.

9 മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.അർജുൻ ആയങ്കിയുടെ അറസ്റ്റിലേക്ക് നയിച്ചത് ഷെഫീക്കിന്റെ നിർണ്ണായക മൊഴി.

സ്വർണ്ണം അർജുൻ ആയങ്കിക്ക് കൈമാറാനായിരുന്നു നിർദേശമെന്നാണ് ഷെഫീക്കിന്റെ മൊഴി.ചൊവ്വാഴ്ച ഷഫീഖിന്റെ കൂടെ ഇരുത്തി അർജുൻ ആയങ്കിയെ കസ്റ്റംസ് ചോദ്യം ചെയ്യും. ഷഫീക്കുമായി സംഭാഷണം നടത്തിയതിന്റെ ഫോൺ രേഖകളും വഴിത്തിരിവായി.നാളെ മജിസ്ട്രേട്ടിന് മുന്നിൽ ഹാജരാക്കി കസ്റ്റഡിയിൽ വാങ്ങും.

സ്വർണ്ണക്കടത്തിൽ അർജുൻ ആയങ്കിക്ക് നേരിട്ട് പങ്കുണ്ടെന്നാണ് കസ്റ്റംസ് വിലയിരുത്തൽ.സ്വർണ്ണം വാങ്ങാൻ അർജുൻ ആയങ്കി നേരിട്ട് കരിപ്പൂർ വിമാനത്താവളത്തിൽ എത്തിയെന്ന് കസ്റ്റംസിന് തളിവുകൾ ലഭിച്ചിട്ടുണ്ട്.

സ്വർണ്ണക്കടത്ത് കേസിൽ ഉൾപ്പെട്ടതെന്ന് സംശയിക്കുന്ന കാർ ഉപേക്ഷിച്ച നിലയിൽ

photo | srlakshmi/jginewsknr

L I V E |

കണ്ണൂർ: സ്വർണ്ണക്കടത്ത് കേസിൽ ഉൾപ്പെട്ടു എന്ന് കരുതുന്ന കാർ കണ്ണൂരിനടുത്ത് ആളൊഴിഞ്ഞ പറമ്പിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.

അർജുൻ ആയങ്കി ഉപയോഗിച്ച കാറാണ് ഇതെന്ന് സംശയമുണ്ടെന്ന് പോലീസ് അറിയിച്ചു.പരിശോധനകൾക്കായി കാർ പോലീസ് പിടിച്ചെടുത്തു.

കണ്ണൂർ പരിയാരം ആയുർവേദ ആശുപത്രിക്ക് സമീപം കുളപ്പുറത്ത് എന്ന സ്ഥലത്ത് പൊന്തക്കാട്ടിലേക്ക് ഒളിപ്പിച്ച നിലയിലാണ് കണ്ടെത്തിയത്.ചുവന്ന സ്വിഫ്റ്റ് കാറിന്റെ നമ്പർ പ്ലേറ്റ് അഴിച്ച് മാറ്റിയ നിലയിലാണ്.

കാർ ഇപ്പോൾ പരിയാരം പോലീസ് സ്റ്റേഷനിലേക്ക് മാറ്റിയിട്ടുണ്ട്.കാർ കണ്ടെത്തി എന്ന വാർത്തയെ തുടർന്ന് കസ്റ്റംസ് സംഘവും പരിയാരത്തേക്ക് തിരിച്ചിട്ടുണ്ട്.കാർ കസ്റ്റംസ് പിടിച്ചെടുക്കാനാണ് സാധ്യത.

നാവിക സേന ആസ്ഥാനത്ത് സുരക്ഷാ വീഴ്ച്ച:സൈനിക വേഷത്തിൽ യുവാവ് പിടിയിൽ

കൊച്ചി: നാവിക സേന ആസ്ഥാനത്ത് വൻ സുരക്ഷാ വീഴ്ച്ച.സൈനിക വേഷത്തിൽ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട യുവാവിനെ നാവിക സേന ഉദ്യോഗസ്ഥർ പിടികൂടി പോലീസിൽ ഏൽപിച്ചു.

നാവിക സേന ആസ്ഥാനത്ത് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് പങ്കെടുത്ത് മടങ്ങിയ ശേഷമാണ് നാവിക സൈനികർ അപരിചിതനായ യുവാവിനെ ശ്രദ്ധയിൽ പെട്ടത്.

ഉടൻ തന്നെ ഇയാളെ പിടികൂടി ഉന്നത ഉദ്യോഗസ്ഥർ ചോദ്യം ചെയ്തു.വിവരങ്ങൾ ശേഖരിച്ച ശേഷം പൊലീസിന് കൈമാറുകയായിരുന്നു.ചിറയിൻകീഴ് സ്വദേശിയയായ യുവാവാണ് നാവിക ആസ്ഥാനത്ത് അതിക്രമിച്ച് കയറിയതെന്ന് സൂചനകളുണ്ട്.

എന്നാൽ ഇയാളുടെ ഉദ്ദേശം എന്തെന്ന് വ്യക്തമല്ല.ഇയാൾ ഇപ്പോൾ പോലീസ് കസ്റ്റഡിയിലാണ്.കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

ഡോക്ടറെ മർദ്ദിച്ച പോലീസുകാരന് ഹൈക്കോടതിയിൽ മുൻ‌കൂർ ജാമ്യം

L I V E |

കൊച്ചി: മാവേലിക്കര ജില്ലാ ആശുപത്രിയിലെ ഡോക്ടറെ മർദ്ദിച്ച പോലീസുകാരന് മുൻ‌കൂർ ജാമ്യം. സിവിൽ പോലീസ് ഓഫീസർ അഭിലാഷ് ചന്ദ്രനാണ് ഹൈക്കോടതി മുൻ‌കൂർ ജാമ്യം അനുവദിച്ചത്.

കോവിഡ് ഡ്യൂട്ടിയിലിരിക്കെ മാവേലിക്കര ജില്ലാ ആശുപത്രിയിലെ ഡോക്ടർ രാഹുൽ മാത്യുവിനെ മർദ്ദിച്ച സംഭവത്തിൽ പോലീസുകാരനെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് ഇന്ന് ഡോക്ടർമാർ ഒ പി ബഹിഷ്കരിച്ച് സമരം നടത്തുകയാണ്.

കോവിഡ് ഡ്യൂട്ടി ചെയ്യുന്നതിനിടയിൽ പോലീസുകാരൻ മർദ്ദിച്ച സംഭവത്തിലെ നീതി നിഷേധത്തിൽ മനം മടുത്ത് ജോലി രാജി വെക്കാൻ തീരുമാനിച്ചു എന്ന യുവ ഡോക്ടരുടെ ഫേസ്ബുക് കുറിപ്പാണ് കെ ജി എം ഒ യെ പ്രത്യക്ഷ സമരത്തിലേക്ക് നയിച്ചത്.ഡോക്ടർക്ക് നീതി നിഷേധിച്ചുകൊണ്ട് പോലീസുകാരന് ഉന്നത ഉദ്യോഗസ്ഥർ സംരക്ഷണം ഒരുക്കുന്നു എന്ന് ആരോപണം ഉയർന്നിരുന്നു.

http://www.jginews.in/kerala-government-medical-officers-association-may-boycott-out-patient-section-duties-today-regarding-police-beaten-a-doctor-in-mavelikkara/

രാജ്യദ്രോഹക്കേസിൽ ഐഷ സുൽത്താനയ്ക്ക് മുൻ‌കൂർ ജാമ്യം

L I V E |ON AIR

കൊച്ചി : രാജ്യദ്രോഹക്കേസിൽ നിയമ നടപടി നേരിടുന്ന ലക്ഷദ്വീപ് സ്വദേശിനി ഐഷ സുൽത്താനയ്ക്ക് മുൻ‌കൂർ ജാമ്യം.അൽപ സമയം മുൻപാണ് മുൻ‌കൂർ ജാമ്യ ഹർജിയിൽ ഹൈക്കോടതി അന്തിമ വിധി പുറപ്പെടുവിച്ചത്.

മുൻ‌കൂർ ജാമ്യാപേക്ഷയിന്മേലുള്ള ഇടക്കാല ഉത്തരവിൽ ഐഷ സുൽത്താന പൊലീസിന് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് വിധി പറഞ്ഞിരുന്നു.ഹൈക്കോടതി ഇടക്കാല ഉത്തരവിന്റെ പശ്ചാത്തലത്തിൽ ഐഷ സുൽത്താനയെ കവരത്തി പോലീസ് 15 മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു.

മുൻ‌കൂർ ജാമ്യം ലഭിച്ചതിൽ സന്തോഷമുണ്ടെന്നും തന്റെ നാടിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾ ഇനിയും തുടരുമെന്നും കവരത്തി പോലീസ് ആസ്ഥാനത്തെ പോലീസ് ഉദ്യോഗസ്ഥർ അവരുടെ ജോലി മാത്രമാണ് ചെയ്തതെന്നും മറ്റ് പരാതികളില്ലെന്നും ഐഷ സുൽത്താന വ്യക്തമാക്കി.മുൻകൂർ ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഹൈക്കോടതി വിധി പകർപ്പ് ലഭ്യമായിട്ടില്ല.

പരക്കെ പ്രതിഷേധം :ഖേദം പ്രകടിപ്പിച്ച് എം സി ജോസഫൈൻ

തിരുവനന്തപുരം: ചാനൽ ചർച്ചയിലെ വിവാദ പരാമർശത്തിൽ വനിത കമ്മീഷൻ അധ്യക്ഷ എം സി ജോസഫൈൻ ഖേദം പ്രകടിപ്പിച്ചു.

പരാതി പറയാൻ വിളിച്ച സ്ത്രീയോട് പരുഷമായ ഭാഷയിൽ സംസാരിച്ച സംഭവത്തിൽ പ്രതിഷേധം വ്യാപകമായതോടെ ഖേദ പ്രകടനം.

പരാമർശം തെറ്റായിപ്പോയെന്ന് പിന്നീട് തോന്നിയെന്നും അവർ പറഞ്ഞു.ആത്മരോഷം കൊണ്ടുണ്ടായ പ്രതികരണമായിരുന്നു അത്.പോലീസിൽ പോയി പരാതി പറയാൻ പറഞ്ഞത് അമ്മയുടെ സ്വാതന്ത്ര്യത്തോടെ.വാക്കുകൾ മുറിവേൽപ്പിച്ചെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നും അവർ പറഞ്ഞു.

സി പി എമ്മിന് അതൃപ്തി വിഷയം നാളെ സെക്രെട്ടറിയേറ്റ് ചർച്ച ചെയ്യും

തിരുവനന്തപുരം: വനിത കമ്മീഷൻ അധ്യക്ഷ എം സി ജോസഫൈന്റെ വിവാദ പരാമർശത്തിൽ പ്രതിഷേധം ശക്തമായ പശ്ചാത്തലത്തിൽ സി പി എമ്മിൽ അതൃപ്തി.

വിഷയം സിപിഎം സംസ്ഥാന സെക്രെട്ടറിയേറ്റ് നാളെ ചർച്ച ചെയ്യും.ജോസഫൈൻ ഇതിന് മുൻപും നടത്തിയ പരാമർശങ്ങളടക്കം വിവാദങ്ങൾ ഉണ്ടാക്കിയ പശ്ചാത്തലത്തിലാണ് സിപിഎം സംസ്ഥാന സെക്രെട്ടറിയേറ്റ് യോഗത്തിൽ വിവാദങ്ങൾ പ്രത്യേകം അജണ്ടയായി ചർച്ച ചെയ്യുക.

ജോസഫൈന്റെ ഭാഗം കൂടി കേട്ട ശേഷമായിരിക്കും പാർട്ടിയുടെ പ്രതികരണം എന്നറിയുന്നു.സിപിഐ കൂടി വിഷയത്തിൽ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

http://www.jginews.in/protest-against-women-commission-head-mc-josafines-controversy-words/

ഐഷ സുൽത്താനയെ വീണ്ടും ചോദ്യം ചെയ്യുന്നു: ബാങ്ക് ഇടപാട്,ഫോൺ രേഖകൾ പരിശോധിക്കുന്നു

| ക്വാറന്റൈൻ ലംഘനത്തിന് കേസെടുത്തേക്കും |

L I V E |

കൊച്ചി:രാജ്യദ്രോഹക്കേസിൽ ലക്ഷദ്വീപ് സ്വദേശിനി ഐഷ സുൽത്താനയെ കവരത്തി പോലീസ് വീണ്ടും ചോദ്യം ചെയ്യുന്നു.

ഇത് മൂന്നാം തവണയാണ് രാജ്യദ്രോഹക്കേസിൽ ഐഷ സുൽത്താനയെ ചോദ്യം ചെയ്യുന്നത്.കവരത്തി പോലീസ് അസ്ഥാനത്തുള്ള ചോദ്യം ചെയ്യൽ രണ്ട് മണിക്കൂർ പിന്നിട്ടു.

ഇന്നലെ ഏഴര മണിക്കൂർ ചോദ്യം ചെയ്ത് വിട്ടയക്കുമ്പോൾ ഇന്ന് ഹാജരാകാൻ അറിയിച്ചിരുന്നു.ഇന്നലത്തെ ചോദ്യം ചെയ്യലിൽ വിവരങ്ങൾ എല്ലാം ധരിപ്പിച്ചതാണെന്നും ഇന്ന് എന്തിനാണ് വിളിപ്പിച്ചതെന്ന് അറിയില്ലെന്നും ഐഷ സുൽത്താന പറഞ്ഞു. അവരുടെ ബാങ്ക് അക്കൗണ്ടുകളും ഫോൺ വിളി രേഖകളും പോലീസ് പരിശോധിക്കുന്നുണ്ട്.

ഇതിനിടയിൽ ഐഷ സുൽത്താന ദ്വീപിൽ ചില യോഗങ്ങളിൽ പങ്കെടുത്തു എന്നും യോഗങ്ങൾ വിളിച്ചുകൂട്ടി എന്നും കവരത്തി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.ഇതിലും പോലീസ് വിശദീകരണം തേടും.കൂടാതെ ക്വാറന്റൈൻ ലംഘിച്ചതിന് വേറെയും കേസെടുക്കാനും സാധ്യതയുണ്ട്.

കഴിഞ്ഞ ദിവസം കവരത്തി പോലീസ് ആസ്ഥാനത്ത് ഐഷ സുൽത്താനയെ ചോദ്യം ചെയ്തിരുന്നു.മൂന്ന് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷം പോലീസ് വിട്ടയയ്ക്കുമ്പോൾ ലക്ഷദ്വീപ് വിട്ടുപോകരുതെന്ന് കർശന നിർദേശം നൽകിയിരുന്നു.

കർണാടക സംഗീതജ്ഞ പാറശാല പൊന്നമ്മാൾ അന്തരിച്ചു

തിരുവനന്തപുരം:കർണാടക സംഗീതത്തിലെ കുലപതിമാരിൽ ഒരാളായ പാറശാല പൊന്നമ്മാൾ അന്തരിച്ചു.96 വയസായിരുന്നു.

വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് വിശ്രമത്തിലായിരുന്നു. വലിയശാലയിലെ വസതിയിലായിരുന്നു അന്ത്യം.

തമിഴ്നാട്ടിലെയും കേരളത്തിലെയും നിറഞ്ഞ സംഗീതസദസുകളിൽ കച്ചേരി അവതരിപ്പിക്കാറുള്ള പാറശാല പൊന്നമ്മാൾ വലിയ ശിഷ്യ സമ്പത്തിന്റെ ഉടമമായിരുന്നു.കോട്ടയ്ക്കകം നവരാത്രി മണ്ഡപത്തിൽ ആദ്യമായി കച്ചേരി അവതരിപ്പിച്ച വനിത എന്ന നിലയിൽ പ്രശസ്തയായിരുന്നു.2017ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചിട്ടുണ്ട്.

പാറശാല ഗ്രാമത്തിൽ പ്രധാനാധ്യാപകനായിരുന്ന മഹാദേവ അയ്യരുടെയും ഭഗവതി അമ്മാളുടെയും മകളായി 1924ലാണ് ജനനം.ഏഴാം വയസിൽ സംഗീത പഠനം ആരംഭിച്ചു.താൻ ഇപ്പോഴും സംഗീതം പഠിച്ചുകൊണ്ടിരിക്കയാണെന്ന് അവർ പറയാറുണ്ട്. പാറശ്ശാലയിലും അടൂരിലുമായിരുന്നു പ്രാഥമിക സംഗീത പഠനം.

തിരുവനന്തപുരം സ്വാതി തിരുനാൾ സംഗീത അക്കാദമിയിൽനിന്ന് ഗാനപ്രവീണും ഗാനഭൂഷണവും ഒന്നാം റാങ്കോടെ പാസായി.പ്രസിദ്ധ സംഗീതജ്ഞൻ പാപനാശം ശിവനിൽനിന്ന് സംഗീതം അഭ്യസിച്ചിട്ടുണ്ട്.

18 ആം വയസിൽ തിരുവനന്തപുരം കോട്ടൺ ഹിൽസ് ഗേൾസ് സ്കൂളിൽ സംഗീതാധ്യാപികയായി ചേർന്നു.സ്വാതി തിരുനാൾ സംഗീത കോളേജിൽ ലക്ച്ചറായും പ്രൊഫസറായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

കാനം രാജേന്ദ്രന് കോവിഡ്:കൊച്ചിയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കൊച്ചി: സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് കോവിഡ് സ്ഥിരീകരിച്ചു.അദ്ദേഹത്തെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കയാണ്.

കോവിഡ് 19 സ്ഥിരീകരിച്ചു എന്നും ആശുപത്രിയിൽ അഡ്മിറ്റായി എന്നും സമ്പർക്കത്തിൽ ഏർപ്പെട്ടവർ നിരീക്ഷണത്തിൽ പോകണമെന്നും അദ്ദേഹം തന്നെ ഫേസ്ബുക് പോസ്റ്റിലൂടെയും അറിയിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് കോവിഡ് വകഭേദം ‘ഡെൽറ്റ പ്ലസ്’ ആദ്യ കേസ് സ്ഥിരീകരിച്ചു, ജാഗ്രതാ നിർദേശം

L A T E S T |

പത്തനംതിട്ട: സംസ്ഥാനത്ത് കോവിഡ് പുതിയ വകഭേദമായ ഡെൽറ്റ പ്ലസ് (SARS-CoV-2. ) സ്ഥിരീകരിച്ചു.

പത്തനംതിട്ടയിലും പാലക്കാടുമാണ് ഡെൽറ്റ പ്ലസ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചത്.പത്തനംതിട്ട കടപ്ര പഞ്ചായത്തിലാണ് ഡെൽറ്റ പ്ലസ് സ്ഥിരീകരിച്ചത്.

പത്തനംതിട്ട കടപ്ര പഞ്ചായത്തിലെ നാല് വയസുകാരനിലാണ് ഡെൽറ്റ പ്ലസ് വൈറസ് ബാധ സ്ഥിരീകരിച്ചത്.കുട്ടി ഇപ്പോൾ കോവിഡ് നെഗറ്റിവ് ആയെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.കടപ്ര പഞ്ചായത്ത് പതിനാലാം വാർഡിൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

മെയ് 24നാണ് കുട്ടിയെ കോവിഡ് ബാധിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.ഡോക്ടർമാർക്കുണ്ടായ സംശയത്തെ തുടർന്ന് ഡൽഹിയിൽ നടത്തിയ പരിശോധനയിലാണ് ജനിതക വകഭേദം കണ്ടെത്തിയത്.പാലക്കാട് കോവിഡ് ഭേദമായ രണ്ടുപേരിലും ഡെൽറ്റ പ്ലസ് സ്ഥിരീകരിച്ചിട്ടുണ്ട്.

പത്തനംതിട്ട കടപ്ര പതിനാലാം വാർഡിൽ ജാഗ്രത നിർദേശം നൽകിയതായി ജില്ലാ കളക്ടർ നരസിംഹുഗാരി തേജ് ലോഹിത് റെഡി പറഞ്ഞു.ഇവിടെ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.42 ശതമാനമാണ്.

ഐഷ സുൽത്താനയെ കവരത്തി പോലീസ് ആസ്ഥാനത്ത് ചോദ്യം ചെയ്യുന്നു

L I V E |

കൊച്ചി: രാജ്യദ്രോഹക്കേസിൽ ലക്ഷദ്വീപ് സ്വദേശിനി ഐഷ സുൽത്താനയെ കവരത്തി പോലീസ് ആസ്ഥാനത്ത് ചോദ്യം ചെയ്യുന്നു.

രാജ്യദ്രോഹ പരാമർശത്തിലാണ് ചോദ്യം ചെയ്യൽ.ചോദ്യം ചെയ്യൽ ഇപ്പോൾ ഒരു മണിക്കൂർ പിന്നിട്ടു.ഉന്നത പോലീസ് ഉദ്യോഗസ്ഥർ പോലീസ് ആസ്ഥാനത്ത് എത്തിയിട്ടുണ്ട്.കൊച്ചിയിൽനിന്നുള്ള അഭിഭാഷകനൊപ്പമാണ് ഐഷ സുൽത്താന ചോദ്യം ചെയ്യലിന് ഹാജരായത്.

ചോദ്യം ചെയ്യലിനായി ഇന്ന് പൊലീസിന് മുന്നിൽ ഹാജരാകണമെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവിൽ നിർദേശിച്ചിരുന്നു.

രാജ്യദ്രോഹക്കേസിൽ അറസ്റ്റിലാവുകയാണെങ്കിൽ ഇടക്കാല ജാമ്യം അനുവദിക്കാനും കോടതി നിർദേശിച്ചിട്ടുണ്ട്.50000രൂപയുടെ രണ്ട് ആൾജാമ്യത്തിൽ വിട്ടയക്കണം.അറസ്റ്റ് ആവശ്യമെങ്കിൽ കോടതിയെ അറിയിക്കണം.

തന്റെ ഭാഗത്തു നിന്നുണ്ടായ തെറ്റ് ആവേശത്തിൽ സംഭവിച്ചു പോയതാണെന്ന് ഐഷ കോടതിയിൽ ബോധിപ്പിരുന്നു.

മോഹനൻ വൈദ്യർ ബന്ധു വീട്ടിൽ കുഴഞ്ഞുവീണ് മരിച്ച നിലയിൽ

തിരുവനന്തപുരം: പ്രകൃതി ചികിത്സകൻ മോഹനൻ വൈദ്യർ കുഴഞ്ഞു വീണ് മരിച്ചു.

തിരുവനന്തപുരം കാലടിയിലെ ബന്ധു വീട്ടിലാണ് മോഹനൻ വൈദ്യരെ മരിച്ച നിലയിൽ കണ്ടെത്തിയത്.

ആധുനിക വൈദ്യ ശാസ്ത്രത്തെയും അലോപ്പതി ചികിത്സയെയും നിരന്തരം എതിർക്കുകയും സ്വന്തമായ ചികിത്സ മാർഗ്ഗങ്ങൾ കണ്ടെത്തുകയും ചെയ്യുന്നതിലൂടെ ശ്രദ്ധേയനായ മോഹനൻ വൈദ്യർക്കെതിരെ വ്യാജ ചികിത്സ നടത്തിയതിന് നിരവധി കേസുകൾ നിലനിൽക്കുന്നുണ്ട്.

കോവിഡിന് ചികിത്സ നടത്തിയതിന്റെ പേരിൽ കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.രാവിലെ മുതൽ ഇദ്ദേഹത്തിന് പനിയും ശ്വാസ തടസവും നേരിട്ടതായി ബന്ധുക്കൾ പറഞ്ഞു എന്ന് പോലീസ് അറിയിച്ചു.മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ.

കെ സുധാകരനെതിരെ ഗുരുതര ആരോപണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: കെ പി സി സി അധ്യക്ഷൻ കെ സുധാകരനെതിരെ ഗുരുതര ആരോപണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ.

തന്റെ മക്കളെ തട്ടിക്കൊണ്ടുപോകാൻ സുധാകരൻ പദ്ധതിയിട്ടിരുന്നതായി സുധാകരനുമായി അടുത്ത ഒരാളിൽനിന്നുംതനിക്ക് വിവരം ലഭിച്ചിരുന്നതായി മുഖ്യമന്ത്രി വെളിപ്പെടുത്തി.

ഇന്നത്തെ വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി സുധാകരനെതിരെ വെളിപ്പെടുത്തലുകളും വിമർശനങ്ങളും നടത്തിയത്.

ഒരു ദിവസം രാവിലെ ഫൈനാൻസറായ സുധാകരന്റെ സുഹൃത്ത് മുഖ്യമന്ത്രിയെ കാണാൻ വന്നു എന്നും വളരെ ശ്രദ്ധിക്കണമെന്നും പറഞ്ഞു.നിങ്ങളുടെ കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ സുധാകരൻ പദ്ധതിയിട്ടിരുന്നു എന്നും വലിയ പദ്ധതികളുമായിട്ടാണ് സുധാകരൻ നിൽക്കുന്നതെന്നും പറഞ്ഞപ്പോൾ വരുന്നിടത്തു വെച്ച് കാണാമെന്ന് പറഞ്ഞതായി മുഖ്യമന്ത്രി പറയുന്നു.

രണ്ട് കുട്ടികളെയും കയ്യും പിടിച്ച് ഭാര്യ സ്കൂളിൽ പോകുന്ന കാലത്താണ് സംഭവം.അത്കൊണ്ട് തന്നെ ഭാര്യയോടുപോലും ഇക്കാര്യം പറഞ്ഞില്ല.കാരണം അവർക്ക് മനസമാധാനം ഉണ്ടാകില്ല. ഞാനും ആരോടും പറയാനും പോയില്ല എന്നും മുഖ്യമന്ത്രി പറഞ്ഞു.

മോഹങ്ങൾ പലതും ഉണ്ടാകാമെന്നും പക്ഷെ വിജയനെ വീഴ്ത്താൻ കഴിയില്ലെന്നതും സുധാകരന്റെ അനുഭവമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.കോളേജ് പഠനകാലത്ത് തന്നെ ചവിട്ടി വീഴ്ത്തിയെന്ന കെ സുധാകരന്റെ പരാമർശത്തെക്കുറിച്ച് മാധ്യമങ്ങൾ ചോദിച്ചപ്പോൾ മറുപടിയായാണ് മുഖ്യമന്ത്രിയുടെ വെളിപ്പെടുത്തൽ.

കവിയും ഗാനരചയിതാവുമായ എസ് രമേശൻ നായർ അന്തരിച്ചു

കൊച്ചി: കവിയും ഗാനരചയിതാവുമായ എസ് രമേശൻ നായർ അന്തരിച്ചു.73 വയസായിരുന്നു.കാൻസർ ബാധിതനായ അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു.രണ്ട് ദിവസം മുൻപുള്ള പരിശോധനയിൽ കോവിഡ് നെഗറ്റീവ് ആയിരുന്നു.

അഞ്ഞൂറോളം ചലച്ചിത്ര ഗാനങ്ങളും ഭക്തി ഗാനങ്ങളും എഴുതിയിട്ടുണ്ട്.1948 മെയ് മൂന്നിന് ഷഡാനനൻ തമ്പിയുടെയും പാർവ്വതിയുടെയും മകനായി കന്യാകുമാരി ജില്ലയിലെ കുമാരപുറത്തായിരുന്നു ജനനം.കേരളാ ഭാഷ ഇൻസ്റ്റിട്യൂട്ടിലും ആകാശവാണിയിലും പ്രവർത്തിച്ചിട്ടുണ്ട്.റിട്ട അധ്യാപികയും സാഹിത്യകാരിയുമായ രമയാണ് ഭാര്യ.ഏക മകൻ മനു രമേശൻ സംഗീത സംവിധായകനാണ്.

ചലച്ചിത്ര ഗാനങ്ങൾക്ക് പുറമെ ഭക്തി ഗാനങ്ങളും എഴുതിയിട്ടുണ്ട്. തിരുക്കുറലിന്റെയും ചിലപ്പതികാരത്തിന്റെയും മലയാള വിവർത്തനം ചെയ്തിട്ടുണ്ട്.1985ൽ പുറത്തിറങ്ങിയ പത്താമുദയം എന്ന സിനിമയിലൂടെയാണ് മലയാള സിനിമയിലേക്ക് രംഗപ്രവേശം ചെയ്തത്.

2010ലെ കേരള സാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം,ആശാൻ പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്.ഗുരു പൗർണ്ണമി എന്ന കാവ്യസമാഹാരത്തിന് 2018ലെ കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരം നേടിയിട്ടുണ്ട്.ഗുരു,അനിയത്തി പ്രാവ്, മയിൽപ്പീലിക്കാവ്,പഞ്ചാബി ഹൗസ് എന്നി ചിത്രങ്ങൾക്ക് ഗാനങ്ങൾ എഴുതിയിട്ടുണ്ട്.

പ്രായോഗിക പരീക്ഷ നടത്തേണ്ട അധ്യാപകർക്ക് നിയമനം:സെക്ടറൽ മജിസ് ട്രേറ്റ് നിയമനത്തിൽ അപാകതയെന്ന്

കണ്ണൂർ: ഹയർ സെക്കൻ്ററി പ്രായോഗിക പരീക്ഷ ചുമതലയുള്ള അധ്യാപകർക്ക് സെക്ടറൽ മജിസ്ട്രേറ്റുമാരായി നിയമന ഉത്തരവ് വരുന്നത് പരീക്ഷ നടത്തിപ്പിനെ ബാധിക്കുമെന്ന് പരാതി ഉയരുന്നു.

പരീക്ഷ നടത്തിപ്പ് സംബന്ധിച്ച വിജ്ഞാപനം വന്ന ശേഷവും ഹയർ സെക്കന്ററി വിഭാഗം അധ്യാപകർക്ക് സെക്ടറൽ മജിസ്‌ട്രേറ്റ് ചുമതല വന്നിട്ടുണ്ട്.വ്യാഴാഴ്ച്ച ഇത് സംബന്ധിച്ച അറിയിപ്പ് കിട്ടിയ പല അധ്യാപകരും പ്രായോഗിക പരീക്ഷ ചുമതലയുള്ളവരാണ്.

ഇവരോട് വെള്ളിയാഴ്ച മുതൽ സെക്ടറൽ മജിസ്‌ട്രേറ്റ് ചുമതല ഏറ്റെടുക്കാനാണ് സ്കൂളികളിൽ അറിയിപ്പ് വന്നിട്ടുള്ളത്.സർക്കാർ നിർദേശമനുസരിച്ച് പ്രായോഗിക പരീക്ഷയ്ക്കായി സ്കൂളുകളിൽ ഒരുക്കങ്ങൾ നടന്നുകൊണ്ടിരിക്കെയാണ് കോവിഡ് ചുമതലകൾ വരുന്നത്.

പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികളെ പരിശീലിപ്പിക്കേണ്ട വരെ ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കി പരീക്ഷാ ഡ്യൂട്ടി ഇല്ലാത്ത മറ്റ് അധ്യാപകരെ നിയമിക്കാനുള്ള ഇടപെടൽ നടത്തണമെന്നാണ് അധ്യാപകരുടെ ആവശ്യം.

ഇതുസംബന്ധിച്ച പ്രായോഗിക ബുദ്ധിമുട്ടുകൾ സ്കൂൾ മേലധികാരികളുടെ ശ്രദ്ധയിൽ പെടുത്തിയതായി അധ്യാപകർ പറഞ്ഞു.

ലോക്ക് ഡൗൺ പൂർണ്ണമായി പിൻവലിക്കില്ല:മറ്റന്നാൾ മുതൽ കൂടുതൽ ഇളവുകൾ, നിയന്ത്രണങ്ങൾ തുടരും

L I V E |

തിരുവനന്തപുരം: ലോക്ക് ഡൗൺ പൂർണ്ണമായി പിൻവലിക്കില്ല. നിയന്ത്രണങ്ങൾ തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.മറ്റന്നാൾ മുതൽ കൂടുതൽ ഇളവുകൾ നൽകും.ശനി,ഞായർ ദിവസങ്ങളിൽ സമ്പൂർണ ലോക്ക് ഡൗൺ തുടരും.

മറ്റന്നാൾ മുതൽ നടപ്പാക്കുന്ന പുതിയ ഇളവുകളിൽ ആവശ്യവസ്തുക്കൾ വിൽക്കുന്ന കടകൾ എല്ലാ ദിവസവും തുറക്കാം.രാവിലെ ഏഴ് മുതൽ വൈകുന്നേരം ഏഴ് വരെയായിരിക്കും സമയം.മറ്റ് കടകൾ തിങ്കൾ,ബുധൻ,വെള്ളി ദിവസങ്ങളിൽ തുറക്കാം.പൊതുഗതാഗതം മിതമായ നിലയിൽ നടപ്പാക്കും.

സ്വകാര്യ സ്ഥാപനങ്ങളിൽ 50 ജീവനക്കാരുമായി പ്രവർത്തിക്കാം. ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുമതി ഇല്ല.പൊതു പരീക്ഷകൾ നടത്താം.ഷോപ്പിംഗ് മാളുകൾ തുറക്കില്ല.ടൂറിസം മേഖല അടഞ്ഞുതന്നെ കിടക്കും.അക്ഷയ കേന്ദ്രങ്ങൾ തിങ്കൾ മുതൽ വെള്ളി വരെ തുറക്കാം.ബാറുകളും ബെവ്‌കോയും തുറക്കും.ബെവ്‌കോ വിൽപ്പന ആപ്പ് വഴി നിയന്ത്രിക്കുമ്പോൾ മദ്യശാലകളിൽ പാർസൽ മാത്രം.

സർക്കാർ ഓഫീസുകളിൽ 25 ശതമാനം ഹാജർ നിലയിൽ പ്രവർത്തിക്കാം.പ്രിന്റിങ് പ്രസ്സുകൾ തുറക്കാം.ലോട്ടറി വിൽപ്പന നടത്താം. തദ്ദേശ സ്ഥാപനങ്ങളെ നാലായി തിരിച്ചായിരിക്കും നിയന്ത്രണങ്ങൾനടപ്പാക്കുക. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20-30 ശതമാനം ഉള്ള സ്ഥലങ്ങളിൽ സമ്പൂർണ്ണ ലോക്ക് ഡൗൺ ഏർപ്പെടുത്തും.

ഇവിടങ്ങളിൽ അവശ്യ വസ്തുക്കൾ വിൽക്കുന്ന കടകൾക്ക് തുറക്കാം.ലോക്ക് ഡൗൺ ഫലപ്രദമായി നടപ്പാക്കുന്നത് വിജയപ്രദമാണെന്നതിന്റെ വലിയ തെളിവാണ് എറണാകുളം ചെല്ലാനത്തെ ടി പി ആർ നിരക്ക് ഗണ്യമായി കുറഞ്ഞതെന്നും മുഖ്യമന്ത്രി പറഞ്ഞു.

മൂന്നാം തരംഗം വലിയ തോതിൽ കുട്ടികളെ ബാധിക്കും എന്ന തരത്തിൽ പേടി വേണ്ട.ഇക്കാര്യത്തിൽ പ്രചരണം നടക്കുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്.മാധ്യമങ്ങൾ ഇക്കാര്യത്തിൽ ജാഗ്രതയോടെ വാർത്തകളെ സമീപിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മരം കൊള്ള: അന്വേഷണ സംഘം നാളെ വയനാട്ടിൽ, സംസ്ഥാനത്തെ മുഴുവൻ മരം കൊള്ളയും അന്വേഷിക്കും

തിരുവനന്തപുരം: മുട്ടിൽ മരം കൊള്ള അന്വേഷിക്കുന്ന പ്രത്യേക സംഘം നാളെ വയനാട് മുട്ടിൽ സന്ദർശിച്ച് തെളിവെടുപ്പ് നടത്തും. എ ഡി ജി പി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വയനാട് സന്ദർശിക്കുക.

സംസ്ഥാനത്തെ മുഴുവൻ മരം കൊള്ളയും അന്വേഷിക്കുമെന്ന് എസ് ശ്രീജിത്ത് പറഞ്ഞു.മോഷണക്കുറ്റത്തിനടക്കം കേസെടുക്കുംമരം മുറിച്ചു കടത്തുന്നത് മോഷണമാണ്.വനം വകുപ്പിന് സമാനമായി ക്രൈം ബ്രാഞ്ചും അന്വേഷണം നടത്തുമെന്ന് അദ്ദേഹം അറിയിച്ചു.

പ്രത്യേക അന്വേഷണ സംഘം വനം വകുപ്പിന്റെയും പോലീസിന്റെയും സംയുക്ത കൺട്രോൾ റൂം തിരുവനതപുരത്ത് തുറന്നു.പരാതികൾ ഇ മെയിലായും അയക്കാമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.

ഫോറസ്റ്റ് ,ക്രൈം ബ്രാഞ്ച്,വിജിലൻസ് എന്നി വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ട് സംയുക്ത സംഘമാണ് അന്വേഷിക്കുന്നത്. മരം മുറിക്ക് അനുമതി നൽകിയത് ആലോചിച്ച് എടുത്ത തീരുമാനമാണ് എന്നാൽ അതിന്റെ മറവിൽ ചിലർ നിയമ വിരുദ്ധമായ കാര്യങ്ങൾ നടത്തുകയായിരുന്നു.കർശനമായ നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

നെന്മാറയിലേത് അവിശ്വസനീയ സംഭവം:പോലീസിനെതിരെ വിമർശനവുമായി വനിത കമ്മീഷൻ

| പാലും തേനും നൽകിയാലും ബന്ധനം ബന്ധനം തന്നെയെന്ന് വനിത കമ്മിഷൻ |

നെന്മാറ(പാലക്കാട്) : യുവതിയെ പത്ത് വർഷം പൂട്ടിയിട്ട പാലക്കാട് നെന്മാറയിലേത് അസാധാരണവും അവിശ്വസനീയവുമായ സംഭവമാണെന്ന് വനിത കമ്മീഷൻ അധ്യക്ഷ എം സി ജോസഫൈൻ. പാലും തേനും നൽകിയാലും ബന്ധനം ബന്ധനം തന്നെയെന്ന് വനിത കമ്മിഷൻ പറഞ്ഞു.

നെന്മാറയിലെ റഹ്മാൻ എന്നയാൾ തന്റെ പ്രണയിനിയായ യുവതിയെ പത്ത് വർഷം ഒറ്റമുറിയിൽ പൂട്ടിയിട്ട സംഭവത്തിൽഎന്തൊക്കെയോ അവിശ്വസനീയ കാര്യങ്ങൾ ഉണ്ടെന്ന് വിശ്വസിക്കുന്നതായി അവർ പറഞ്ഞു.

പോലീസിനെതിരെ വിമർശനവും വനിത കമ്മീഷൻ ഉന്നയിച്ചു.യുവതിയെ കാണാതായ പരാതിയിൽ പോലീസ് അലംഭാവം കാണിച്ചതായും കമ്മീഷൻ പ്രതികരിച്ചു. കേരളത്തിൽ ആദ്യമായാണ് ഇത്തരം ഒരു സംഭവം.അതുകൊണ്ട്തന്നെ അസാധാരണ സംഭവമായാണ് ഇതിനെ കാണുന്നത്.

ജീവിതത്തിൽ പ്രശ്നങ്ങൾ ഒന്നും ഉണ്ടാകാത്ത സ്ഥിതിക്ക് അവർ ഇനിയും സുഖമായി ജീവിക്കട്ടെയെന്ന് കമ്മീഷൻ അധ്യക്ഷ പറഞ്ഞു.

വർത്തകളിലൂടെയാണ് കമ്മീഷൻ വിഷയത്തിൽ ഇടപെട്ടത്.ദൈനംദിന ആവശ്യങ്ങൾപോലും നിറവേറ്റാൻ രാത്രിവരെ കാത്തിരിക്കേണ്ട അവസ്ഥയിലുള്ള സ്ത്രീയുടെ അവസ്ഥയാണ് കമ്മിഷൻ പരിഗണിച്ചത്. യുവാവിനും യുവതിക്കും പ്രണയിക്കാം ,ഒരുമിച്ച് ജീവിക്കാം പക്ഷെ അതിന് റഹ്മാൻ തിരഞ്ഞെടുത്ത മാർഗം തെറ്റായ സന്ദേശമാണ് സമൂഹത്തിന് നൽകുന്നത്.

റഹ്മാന്റെ രീതിയെ മഹത്വവൽക്കരിക്കുന്ന അവസ്ഥ ഉണ്ടാകാൻ പാടില്ലെന്നും കമ്മീഷൻ പ്രതിനിധി പ്രതികരിച്ചു.പോലീസ് റിപ്പോർട്ട് മാത്രം പരിഗണിച്ച് പ്രവർത്തിക്കാൻ കഴിയില്ലെന്നും സംഭവത്തിൽ അന്വേഷണം തുടരുമെന്നും വനിത കമ്മീഷൻ അറിയിച്ചു.

photo credit | asianetnews.com

സ്വകാര്യ അപ്പാർട്ട്മെന്റിൽ വാക്‌സിനേഷന് അധികനിരക്ക്:ആരോഗ്യവകുപ്പ് തടഞ്ഞു

L I V E |

തൃശൂർ: തൃശ്ശൂരിലെ സ്വകാര്യ അപ്പാർട്ട്മെന്റിലെ വാക്‌സിനേഷൻ കേന്ദ്രത്തിൽ കോവിഡ് വാക്‌സിന് അധിക വില ഈടാക്കുന്നത് ആരോഗ്യവകുപ്പ് തടഞ്ഞു.

സ്വകാര്യ അപ്പാർട്ട്മെന്റ്റ് റെസിഡൻഷ്യൽ അസ്സോസിയേഷനാണ് വാക്‌സിനേഷൻ ഒരുക്കിയതെന്നാണ് റിപ്പോർട്ടുകൾ.
കോവിഷീൽഡ്‌ വാക്‌സിന് 1400 -1450 രൂപയാണ് അധികമായി വാങ്ങിയത്.

യഥാർത്ഥത്തിൽ കോവിഷീൽഡ്‌ വാക്‌സിന് 750 രൂപയാണ് സർക്കാർ നിശ്ചയിച്ച നിരക്ക്.അധിക തുക ഈടാക്കി സ്വകാര്യ അപ്പാർട്ട്മെന്റ് വാക്‌സിനേഷൻ നടത്തുന്നു എന്ന വിവരത്തെ തുടർന്ന് തൃശൂർ ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ ആരോഗ്യ പ്രവർത്തകരുടെ സംഘം ഇവിടെ എത്തി വാക്‌സിനേഷൻ തടയുകയായിരുന്നു.

ഇവിടെ വാക്‌സിനേഷന് അധിക തുക ഈടാക്കാക്കിയിരുന്നതായി ഡി എം ഒ സ്ഥിരീകരിച്ചിട്ടുണ്ട്.വാക്‌സിനേഷൻ കേന്ദ്രത്തിൽ കോവിഡ് പ്രോട്ടോക്കോളും ലംഘിക്കപ്പെട്ടിരുന്നു.

കോഴിക്കോട്ടുനിന്നുള്ള സ്വകാര്യ ആശുപത്രിയിലെ ഒരു സംഘമാണ് വാക്‌സിനേഷൻ സൗകര്യങ്ങൾ ഒരുക്കുന്നത് എന്നും അവർക്കുള്ള ചിലവുകളും മറ്റുമായി ചെറിയ ഒരു സർവീസ് ചാർജ് മാത്രമാണ് ഈടാക്കാൻ ഉദ്ദേശിച്ചിരുന്നത് എന്ന് വാക്‌സിനേഷൻ സംഘാടകർ ഡി എം ഒ യെ ധരിപ്പിച്ചു.

എന്നാൽ സർക്കാർ നിശ്ചയിച്ച നിരക്കിൽ മാത്രമേ വാക്‌സിനേഷൻ പാടുള്ളു എന്ന ഡി എം ഒ യുടെ നിർദേശത്തെ തുടർന്ന് സർക്കാർ നിരക്കിൽ തന്നെ വാക്‌സിനേഷൻ ചെയ്യാൻ സംഘാടകർ ഇപ്പോൾ തയ്യാറായിട്ടുണ്ട്.ഇപ്പോൾ ഇവിടെ വാക്‌സിനേഷൻ സർക്കാർ നിരക്കിൽ തന്നെ തുടരുന്നു.കോവിഡ് നിയന്ത്രണങ്ങൾ പാലിക്കാനും ജില്ലാ മെഡിക്കൽ ഓഫീസർ നിർദേശിച്ചിട്ടുണ്ട്.

മരം മുറി അന്വേഷിക്കാൻ പ്രത്യേക സംഘം, ധനേഷിന് വീണ്ടും ചുമതല

L A T E S T |

തിരുവനന്തപുരം: മുട്ടിൽ മരം മുറി പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

ഫോറസ്റ്റ് ,ക്രൈം ബ്രാഞ്ച്,വിജിലൻസ് എന്നി വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ട് സംയുക്ത സംഘം അന്വേഷിക്കും.മരം മുറിക്ക് അനുമതി നൽകിയത് ആലോചിച്ച് എടുത്ത തീരുമാനമാണ് എന്നാൽ അതിന്റെ മറവിൽ ചിലർ നിയമ വിരുദ്ധമായ കാര്യങ്ങൾ നടത്തുകയായിരുന്നു.കർശനമായ നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഇതിനിടയിൽ അന്വേഷണ സംഘത്തിൽനിന്ന് അഴിച്ചുപണിയിലൂടെ മാറ്റിയ ഡി എഫ് ഒ പി ധനേഷ് കുമാറിനെ വളരെ നാടകീയമായി വീണ്ടും അന്വേഷണ സംഘത്തിൽ ഉൾക്കൊള്ളിച്ചത് ശ്രദ്ധേയമായി. കൂടുതൽ ചുമതലകൾ നൽകിയാണ് വടക്കൻ മേഖലയിലെ 8 ജില്ലകളുടെ അന്വേഷണ മേൽനോട്ട ചുമതല ധനേഷ് കുമാറിന് നൽകിയത്.

മരം മുറി വിഷയം കത്തിപ്പടരുന്നതിനിടയിൽ ഡി എഫ് ഒ ധനേഷ് കുമാറിനെ അന്വേഷണ സംഘത്തിൽ നിന്ന് മാറ്റിയത് വിവാദമായിരുന്നു.അന്വേഷണ ചുമതലയുള്ള ഉന്നതോദ്യോഗസ്ഥനെ ഒഴിവാക്കിയത് തനിക്ക് അറിയില്ലെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞതും വലിയ വാർത്താ പ്രാധാന്യം നേടിയിരുന്നു.

കോവിഡ് രണ്ടാം തരംഗ ഭീഷണി ഒഴിയുന്നു,ജാഗ്രത കൈവെടിയരുത്: മുഖ്യമന്ത്രി

L I V E |

തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് രണ്ടാം തരംഗ ഭീഷണി പതിയെ ഒഴിയാൻ തുടങ്ങിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

എങ്കിലും ജാഗ്രത കൈവിടാൻ സമയമായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഇപ്പോൾ എങ്ങിനെയാണോ നാം ജാഗ്രത പാലിക്കുന്നത് അത് ഇനിയും തുടരണം.ഇരട്ട മാസ്ക് നിർബന്ധമാണ്‌.

മൂന്നാം തരംഗത്തെക്കുറിച്ച് ഇപ്പോൾ ആശങ്ക വേണ്ട.മൂന്നാം തരംഗത്തെ നേരിടാനുള്ള ഒരുക്കങ്ങൾ നടത്തേണ്ടതുണ്ട്.രണ്ടാം തരംഗം നിലനിൽക്കാൻ കാരണം ഡെൽറ്റ വൈറസാണ്.ഇത് ഒരാളിൽ നിന്ന് പത്താളുകളിലേക്ക് പടരാം.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തിൽ താഴെ എത്തിക്കുകയാണ് ലക്‌ഷ്യം.ടി പി ആർ നിരക്ക് കൂടുതലുള്ള ജില്ലകളിൽ പരിശോധനകളുടെ എണ്ണം കൂട്ടും.ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയാത്തതിനാലാണ് ലോക്ക് ഡൗൺ നീട്ടേണ്ടി വരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

സ്കൂൾ കുട്ടികളുടെ ഓൺലൈൻ പഠനത്തിലെ പ്രതിസന്ധികൾ പരിഹരിക്കും.ഇന്റർനെറ്റ് ലഭ്യതയും വേഗതയും ഉറപ്പാക്കുന്നതിന് പുറമെ അധ്യാപകരുമായി നേരിട്ട് സംവദിക്കാനുള്ള പരിപാടി ആസൂത്രണം ചെയ്യുന്നുണ്ട്.

സ്മാർട്ട് ഫോൺ വാങ്ങുന്നതിനുള്ള വായ്പ പദ്ധതികൾ ആസൂത്രണം ചെയ്യുന്നുണ്ട്.പലിശ രഹിത വായ്പയായിരിക്കും ഇത്.സ്കൂൾ കുട്ടികൾക്ക് ഭക്ഷ്യ കിറ്റ് വിതരണം ചെയ്യുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

സ്കൂൾ തുറക്കുന്നതിന് മുൻപ് അധ്യാപക നിയമനം:പരിശോധിക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: നിയമന ഉത്തരവ് ലഭിച്ച അധ്യാപകർക്ക് ഉടൻ ജോലിയിൽ ചേരാൻ പറ്റുമോയെന്ന കാര്യം പരിശോധിക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.

ലോക്ക് ഡൗൺ കാലത്ത് അനിശ്ചിതാവസ്ഥയിലായ അധ്യാപക നിയമനം സംബന്ധിച്ചുള്ള ആശങ്കകൾ കഴിഞ്ഞ അധ്യയന വർഷം തന്നെ വാർത്തയായിരുന്നു.അടച്ചിടലിൽ സ്കൂളുകൾ തുറക്കാത്തതിനെ പേരിൽ സർക്കാർ എയ്ഡഡ് മേഖലകളിൽ അധ്യാപക നിയമനങ്ങൾ നടന്നിരുന്നില്ല.

മറ്റ് മേഖലകളിലെല്ലാം നിയമനം നടക്കുമ്പോൾ സ്കൂൾ തുറക്കാത്തതിനെ പേരിലാണ് അധ്യാപക നിയമനം മാത്രം വൈകുന്നത്.നിയമന ഉത്തരവ് ലഭിച്ചിട്ടും ജോലിയിൽ പ്രവേശിക്കാൻ പറ്റാത്ത സാങ്കേതിക വിഷയം ഉദ്യോഗാർത്ഥി കൾക്കിടയിൽ വലിയ ആശങ്കകൾ സൃഷ്ടിച്ചിരുന്നു.

മേഖലയിലെ എയ്ഡഡ് വിദ്യാലയങ്ങളിലും സമാനമായ പ്രതിസന്ധി നിലനിൽക്കുന്നുണ്ട്.എയ്ഡഡ് മേഖലകളിൽ മാനേജ്മെന്റുകൾ നിയമനം നടത്തുകയും എന്നാൽ ജോലിയിൽ പ്രവേശിക്കാൻ കഴിയാതെയും ആയിരക്കണക്കിന് അധ്യാപകർ വേതനമില്ലാതെ ഓൺലൈൻ ക്ലാസുകളിലും മറ്റ് സ്കൂൾ പ്രവർത്തനങ്ങളിലും പങ്കാളികളായി പ്രവർത്തിക്കുന്നുണ്ട്.

വിഷയത്തിൽ സർക്കാർ ഇടപെടൽ ഉണ്ടാകുന്നതോടെ എയ്ഡഡ് മേഖലയിലെയും പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് ഉദ്യോഗാർത്ഥികൾ.

കിടപ്പ് രോഗികൾക്ക് വീടുകളിൽ വാക്‌സിനേഷൻ നൽകിയേക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ കിടപ്പ് രോഗികൾക്കും വയോജങ്ങൾക്കും വീടുകളിൽ വാക്‌സിൻ നൽകിയേക്കും.

ആരോഗ്യവകുപ്പ് അഡിഷണൽ സെക്രട്ടറിയുടെ ഉത്തരവിന്റെ പശ്ചാത്തലത്തിൽ ഇതുസംബന്ധിച്ച വിവര ശേഖരണം നടത്താൻ സംസ്ഥാന പോലീസ് മേധാവി എസ് എച് ഒ മാർക്ക് നിർദേശം നൽകി.

ഓരോ പ്രദേശത്തെയും വയോജനങ്ങളുടെയും കിടപ്പ് രോഗികളുടെയും വിവരങ്ങൾ പോലീസ് ശേഖരിക്കുകയും ആരോഗ്യ വകുപ്പിന് കൈമാറുകയും ചെയ്യും.തുടർനടപടികൾ ആരോഗ്യവകുപ്പ് സ്വീകരിക്കും.

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ആരോഗ്യ വകുപ്പ് അഡിഷണൽ സെക്രെട്ടറി ഇറക്കിയ ഉത്തരവ് പ്രകാരം വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ എത്തിച്ചേരാനുള്ള വയോജനങ്ങളുടെയും കിടപ്പ് രോഗികളുടെയും പ്രയാസങ്ങൾ പരിഹരിക്കപ്പെടും.

സംസ്ഥാന സർക്കാർ പദ്ധതി ആലോചിക്കുന്നതിന് മുൻപേ തന്നെ കണ്ണൂർ ജില്ലാ പഞ്ചായത്ത് കിടപ്പ് രോഗികൾക്ക് വീടുകളിൽ വാക്‌സിൻ നൽകുന്ന പദ്ധതി തുടങ്ങിയിരുന്നു.

സുരേന്ദ്രനെ ഒറ്റ തിരിഞ്ഞ് ആക്രമിക്കാൻ അനുവദിക്കില്ല, പ്രതിരോധം തീർത്ത് ബിജെപി

കൊച്ചി: ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രനെ ഒറ്റ തിരിഞ്ഞ് ആക്രമിക്കാൻ അനുവദിക്കില്ലെന്ന് സംസ്ഥാന ബിജെപി നേതൃത്വം ഒറ്റക്കെട്ടായി തീരുമാനിച്ചു.ബിജെപി കോർ കമ്മറ്റിയിലാണ് തീരുമാനം.

സംസ്ഥാന അധ്യക്ഷനെ ജനമധ്യത്തിൽ പരിഹാസ പാത്രമാക്കാൻ അനുവദിക്കില്ല എന്നും നേതാക്കളെ ആക്രമിച്ച് പാർട്ടിയെ ചിന്നഭിന്നമാക്കാമെന്നുമുള്ള സി പി എമ്മിന്റെയും കോൺഗ്രസിന്റെയും ശ്രമം വിലപ്പോകില്ലെന്നും പാർട്ടി ഒറ്റക്കെട്ടായി നേരിടുമെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു.

കൊടകര കുഴൽപ്പണ കേസിൽ ഏകപക്ഷീയ നിലപാടാണ് സ്വീകരിക്കപ്പെടുന്നത്.സംഭവത്തിൽ ബന്ധപ്പെട്ട മുഴുവൻ പേരുടെയും കോൾ ലിസ്റ്റ് പരിശോധിക്കാൻ തയ്യാറാകുന്നില്ല.പോലീസും ഭരണകൂടവും മുൻവിധിയോടെ പെരുമാറുന്നു.

കവർച്ച കേസിലെ പ്രതികളായ സി പി എമ്മുകാരുടെയും സി പി ഐ ക്കാരുടെയും വിവരങ്ങൾ പുറത്തുവിടുന്നില്ല.സംഭവത്തിലെ യഥാർത്ഥ ഗൂഢാലോചന പുറത്തുകൊണ്ടുവരാൻ സർക്കാരിന് ബാധ്യത ഇല്ലേയെന്നും കുമ്മനം ചോദിച്ചു.

ബിജെപി സംസ്ഥാന കോർ കമ്മറ്റി യോഗം ഹോട്ടലിൽ ചേരുന്നതിനെ വിലക്കിയതിന്റെ രാഷ്ട്രീയത്തെയും കുമ്മനം ചോദ്യം ചെയ്തു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് അനുവാദം വാങ്ങിയാണ് യോഗം നടത്താൻ തീരുമാനിച്ചത്.

നാട്ടിലെ എല്ലാ കീഴ്വഴക്കങ്ങളും നിയമങ്ങളും പാലിച്ച് പ്രവർത്തിക്കുന്ന രാഷ്ട്രീയ പാർട്ടികളുടെ അവകാശങ്ങളെപോലും ലംഘിച്ചുകൊണ്ടാണ് കേരളം സർക്കാർ നീചമായ നീക്കങ്ങൾ നടത്തുന്നത്.

കഴിഞ്ഞ കുറച്ചു മാസങ്ങളായി ചില മാധ്യമങ്ങളും സി പി എമ്മും കോൺഗ്രസ്സും ചില തല്പര കക്ഷികളും ബിജെപിയെ കൊത്തിക്കീറി വലിക്കുകയും വളഞ്ഞിട്ട് ആക്രമിക്കുകയും ചെയ്യുന്നു.ഏത് വിധേനയും ബിജെപിയെ തച്ചു തകർത്ത് എതിർ ശബ്ദങ്ങളെ ഇല്ലാതാക്കാനുള്ള സി പി എം നിലപാട് ഫാസിസമാണ് എന്നും അദ്ദേഹം പറഞ്ഞു.

ഓൺലൈൻ പഠനം: ഇന്റർനെറ്റ് ലഭ്യത ഉറപ്പാക്കാൻ മുഖ്യമന്ത്രി യോഗം വിളിച്ചു

L A T E S T |

തിരുവനന്തപുരം: കോവിഡ് സാഹചര്യത്തിലെ ഓൺലൈൻ പഠനം സുഗമമാക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്റർനെറ്റ് സേവനദാതാക്കളുടെ യോഗം വിളിച്ചു.

ഇന്റർനെറ്റ് വേഗതയുടെയും ലഭ്യതയുടെയും പേരിൽ ഓൺലൈൻ പഠനം പലയിടത്തും പ്രതിസന്ധി നേരിടുന്നു എന്ന വാർത്തകളുടെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ ഇടപെടൽ.

വ്യാഴാഴ്ച്ച രാവിലെ 11.30 ന് ഓൺലൈൻ ആയാണ് യോഗം ചേരുകയെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.സംസ്ഥാനത്തെ മുഴുവൻ ഇന്റർനെറ്റ് സേവനദാതാക്കളെയും യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്.

ഇന്റർനെറ്റ് വേഗത സംബന്ധിച്ച പരാതികൾക്ക് യോഗത്തിൽ തീരുമാനമുണ്ടായേക്കും എന്നാണ് സൂചന.പലയിടത്തും ഇന്റർനെറ്റ് ലഭ്യതയും വേഗതക്കുറവും ഓൺലൈൻ പഠനത്തെ ബാധിക്കുന്നു എന്ന് വ്യാപക പരാതി ഉയർന്നിരുന്നു.

40 വയസിന് മുകളിലുള്ള എല്ലാവർക്കും ജൂലൈ 15നകം ആദ്യ ഡോസ് വാക്‌സിൻ നൽകും: മുഖ്യമന്ത്രി

തിരുവനന്തപുരം: 40 വയസിന് മുകളിലുള്ള എല്ലാവർക്കും ജൂലൈ 15നകം ആദ്യ ഡോസ് വാക്‌സിൻ നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.ഇതുസംബന്ധിച്ച നിർദേശം മുഖ്യമന്ത്രി ആരോഗ്യവകുപ്പിന് നൽകി.

45 വയസിന് മുകളിലുള്ള 50 ലക്ഷത്തോളംപേരാണ് ആദ്യ ഡോസ് കോവിഡ് വാക്‌സിൻ സ്വീകരിക്കാനുള്ളത്.സംസ്ഥാനത്തിന് ഈ മാസം 38 ലക്ഷം ഡോസ് വാക്‌സിൻ ലഭിക്കും.കോവിഡ് മൂന്നാം തരംഗത്തെ നേരിടാനുള്ള എല്ലാ പ്രവർത്തനങ്ങളും എല്ലാ വകുപ്പുകളുടെയും സഹകരണത്തോടെ നടപ്പാക്കാൻ മുഖ്യമന്ത്രി നിർദേശിച്ചു.

എ പി അബ്ദുള്ളക്കുട്ടിയുടെ വീട്ടിൽ വിജിലൻസ് പരിശോധന

കണ്ണൂർ: ബിജെപി ദേശീയ ഉപ അധ്യക്ഷൻ എ പി അബ്ദുള്ളക്കുട്ടിയുടെ വീട്ടിൽ വിജിലൻസ് പരിശോധന.അബ്ദുള്ളക്കുട്ടിയുടെ പള്ളിക്കുന്നിലെ വീട്ടിലാണ് പരിശോധന നടന്നത്.

കണ്ണൂർ കോട്ടയിൽ ലൈറ്റ് ആൻഡ് സൗണ്ട് ഷോ തയ്യാറാക്കിയതുമായി ബന്ധപ്പെട്ടാണ് പരിശോധന എന്നാണ് സൂചന.ഒരു കോടി രൂപയിലധികം സംസ്ഥാന ഖജനാവിൽനിന്ന് ചിലവാക്കി ദുർവ്യയം നടത്തി എന്ന ആരോപണത്തിലാണ് റെയ്ഡ്.

2016ൽ എം എൽ എ ആയിരുന്നപ്പോഴാണ് പദ്ധതി ഡി ടി പി സി യുടെ സഹായത്തോടെ നടപ്പാക്കിയത്.ഇതിന്റെ തുടർ പദ്ധതികളും വിഭാവനം ചെയ്തിരുന്നു.യു ഡി എഫ് സർക്കാർ അധികാരം ഒഴിയുന്നതിന് തൊട്ടു മുൻപാണ് ധൃതി പിടിച്ച് പദ്ധതി ഉത്ഘാടനം ചെയ്തത്.

എന്നാൽ ഒരു ദിവസം ലൈറ്റ് ആൻഡ് സൗണ്ട് ഷോ നടത്തി എന്നല്ലാതെ പിന്നീട് ഒന്നും ഉണ്ടായില്ല.പദ്ധതിക്ക് പിന്നിൽ വലിയ സാമ്പത്തിക അഴിമതി നടത്തി എന്നാണ് സൂചനകൾ.ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഡി ടി പി സി യിലും റെയ്ഡ് നടന്നിരുന്നു.

എന്നാൽ റെയ്ഡ് അല്ല നടന്നതെന്നും പ്രാഥമിക അന്വേഷണം മാത്രമാണ് നടന്നതെന്നും എ പി അബ്ദുള്ളക്കുട്ടി പ്രതികരിച്ചു. വിഷയത്തിൽ സാമ്പത്തിക അഴിമതി നടന്നതായി സംശയമുണ്ടെന്നും താൻ അതിൽ പങ്കാളി അല്ലെന്നും അബ്ദുള്ളക്കുട്ടി പ്രതികരിച്ചു.

കെ സുരേന്ദ്രന്റെ മൊഴിയെടുക്കുമെന്ന് പോലീസ്,രാഷ്ട്രീയമായി നേരിടുമെന്ന് സുരേന്ദ്രൻ

L I V E |

തിരുവനന്തപുരം:കൊടകര കുഴൽപ്പണ കേസിൽ ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രന്റെ മൊഴിയെടുക്കാൻ പോലീസ്. ബിജെപിയെ തകർക്കാനുള്ള ഗൂഢ ലക്ഷ്യം രാഷ്ട്രീയമായി നേരിടുമെന്ന് കെ സുരേന്ദ്രൻ പറഞ്ഞു.

സ്വർണക്കടത്തിന് സമാനമായ കേസ് കെട്ടിച്ചമയ്ക്കാനുള്ള ശ്രമമാണിത്.ബിജെപി നേതാക്കളാരും മറ്റ് ചില ആളുകളെപ്പോലെ തലയിൽ മുണ്ടിട്ട് പോയിട്ടില്ല.പോലീസിനോട് ബിജെപി നേതാക്കൾ കാര്യങ്ങൾ വ്യക്തമായി പറഞ്ഞിട്ടുണ്ട്. അന്വേഷണത്തോട് സഹകരിക്കുന്നുമുണ്ട്. രാഷ്ട്രീയമായി തകർക്കാനാണ് ശ്രമമെങ്കിൽ രാഷ്ട്രീയമായി തന്നെ നേരിടുമെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി.

അടുത്ത ആഴ്ച്ച തന്നെ കെ സുരേന്ദ്രനെ വിളിച്ചു വരുത്തി മൊഴിയെടുക്കുമെന്നാണ് സൂചന.കെ സുരേന്ദ്രന് പുറമെ മറ്റ് ചില സംസ്ഥാന ബിജെപി നേതാക്കളെയും വിളിപ്പിക്കാൻ സാധ്യതയുണ്ടെ ന്നും പോലീസ് സൂചന നൽകി.വിഷയത്തിൽ ബിജെപി നേതാക്കളുടെ മൊഴികളിൽ വൈരുധ്യം ഉണ്ടെന്നും പോലീസ് പറയുന്നു.

സി കെ ജാനുവിന് പണം കൊടുത്തിട്ടില്ല, ആരോപണങ്ങൾ നിഷേധിച്ച് സുരേന്ദ്രൻ

കോഴിക്കോട്: സി കെ ജാനുവിന് ഒരു രൂപപോലും കൊടുത്തിട്ടില്ലെന്നും അവർ പൈസ ചോദിച്ചിട്ടിലെന്നും കെ സുരേന്ദ്രൻ പറഞ്ഞു.കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ആദിവാസി നേതാവായതുകൊണ്ടാണോ ജാനുവിനെ അവഹേളിക്കുന്നതെന്ന് അറിയില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.

എന്നെ ആക്ഷേപിക്കാനാണെങ്കിൽ വേറെ വഴികൾ നോക്കണം.നിങ്ങൾ ആക്ഷേപിക്കുന്നത് കേരളത്തിലെ ആയിരക്കണക്കിന് ദളിതർക്കും ആദിവാസികൾക്കും വേണ്ടി പ്രവർത്തിച്ച സാമൂഹ്യ പ്രവർത്തകയെയാണെന്നും സുരേന്ദ്രൻ പറഞ്ഞു.

കോവിഡ് മരണ നിരക്ക് കുറച്ചുകാട്ടുന്നതായി പ്രതിപക്ഷ ആരോപണം,സഭയിൽ ബഹളം

തിരുവനന്തപുരം:സംസ്ഥാനത്തെ കോവിഡ് മരണ നിരക്ക് കുറച്ചുകാട്ടുന്നതായി ആരോപിച്ച് പ്രതിപക്ഷം രംഗത്തിറങ്ങിയത് സഭയിൽ വാക്കേറ്റത്തിന് കാരണമായി.

പ്രതിപക്ഷ ആരോപണങ്ങളെ ശക്തമായി എതിർത്ത ആരോഗ്യമന്ത്രി വീണ ജോർജ് ആരോഗ്യവകുപ്പിന്റെ ഇകഴ്ത്തിക്കാട്ടാനുള്ള ശ്രമമാണ് ഇതെന്ന് തിരിച്ചടിച്ചു.

പ്രതിപക്ഷ ഉപനേതാവ് എം കെ മുനീർ അവതരിപ്പിച്ച അടിയന്തിര പ്രമേയത്തിന് മറുപടി പറയവെയാണ് ആരോഗ്യമന്ത്രിയും പ്രതിപക്ഷവും വാക്കേറ്റമുണ്ടായത്.ആഗോളതലത്തിൽ ഏറ്റവും കുറഞ്ഞ മരണ നിരക്കാണ് കേരളത്തിലേത് എന്ന് ആരോഗ്യമന്ത്രി പറഞ്ഞപ്പോൾ കണക്കുകൾ വിശ്വസനീയമല്ലെന്ന് പ്രതിപക്ഷം തുറന്നടിച്ചതോടെയാണ് സഭ ബഹളമയമായി മാറിയത്.

പ്രതിപക്ഷ നോട്ടീസിൽ പറയുന്നത് വാസ്തവമല്ല.രണ്ടാം തരംഗത്തെ നേരിടാനാണ് സർക്കാർ ശ്രമിച്ചത് എന്ന് പറഞ്ഞുകൊണ്ടാണ് വീണ ജോർജ് പ്രതിപക്ഷത്തെ നേരിട്ടത്.അടിയന്തിര പ്രമേയ നോട്ടീസിലെ പ്രധാന വിഷയം കോവിഡ് മരണ നിരക്കായിരുന്നു.

കോവിഡ് മരണങ്ങളാണോ എന്ന് തീരുമാനിക്കേണ്ടത് മാനേജ്‌മന്റ് കമ്മറ്റിയല്ല ഡോക്ടർമാരാണ് എന്നാണ് പ്രതിപക്ഷം പറഞ്ഞത്. കോവിഡ് മരണങ്ങൾ ഒളിച്ചിവെക്കുമ്പോൾ പലർക്കും കിട്ടേണ്ട സഹായം കിട്ടാതെ വരുമെന്നും പ്രതിപക്ഷം ആരോപിച്ചു.

നേരത്തെ നടത്തിയതുപോലെയല്ല കുറച്ചുകൂടി മികച്ച പ്രവർത്തനങ്ങൾ നടത്തണമെന്ന് ഡോക്ടർ എം കെ മുനീർ പറഞ്ഞു.കോവിഡ് മരണങ്ങൾപോലെ തന്നെ പോസ്റ്റ് കോവിഡ് മരണങ്ങളും കണക്കിൽ ഉൾപ്പെടുത്തണമെന്ന് മുനീർ പറഞ്ഞു.

പ്രതിപക്ഷ ആരോപണങ്ങളോട് വൈകാരികമായി പ്രതികരിച്ച രോഗ്യമന്ത്രി വീണ ജോർജ് മികച്ച രീതിയിൽ പ്രവർത്തിക്കുന്ന വകുപ്പിനെ ഇകഴ്ത്തികാട്ടാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് പ്രതികരിച്ചു.

ദേവികുളം എം എൽ എ രാജ വീണ്ടും സത്യപ്രതിജ്ഞ ചെയ്തു

തിരുവനന്തപുരം: ദേവികുളം എം എൽ എ എ രാജ വീണ്ടും സത്യപ്രതിജ്‌ഞ ചെയ്തു.സ്‌പീക്കറുടെ ചേംബറിലായിരുന്നു സത്യപ്രതിജ്ഞ.

എം എൽ എ മാരുടെ സത്യപ്രതിജ്‌ഞാ വേളയിൽ ദൈവനാമത്തിൽ എന്നോ സഗൗരവത്തിൽ എന്നോ തമിഴിൽ സത്യപ്രതിജ്‌ഞ രാജ പറഞ്ഞിരുന്നില്ല എന്നതാണ് സാങ്കേതിക പിഴവായി മാറിയത്. രാജയുടെ സത്യപ്രതിജ്‌ഞ നിയമവകുപ്പ് മൊഴിമാറ്റിയപ്പോഴാണ് സാങ്കേതിക പിഴവ് കണ്ടെത്തിയത്.ഇതിന്റെ അടിസ്ഥാനത്തിലായിരു ന്നു വീണ്ടും സത്യപ്രതിജ്ഞ ചെയ്യേണ്ടി വന്നത്.

ആദ്യ സത്യപ്രതിജ്ഞ പ്രൊടെം സ്പീക്കർ പി ടി എ റഹീമിനുമുൻപാകെ നടത്തിയ രാജ ഇന്ന് സ്പീക്കർ എം ബി രാജേഷിന് മുൻപാകെയാണ് സത്യപ്രതിജ്ഞ ചെയ്തത്.

http://www.jginews.in/devikulam-mla-a-raja-may-take-re-swear-in-assembly-due-to-technical-reasons/

എം പിമാർക്ക് ലക്ഷദ്വീപ് സന്ദർശിക്കാൻ അനുമതിയില്ല

L A T E S T |

കൊച്ചി: എം പിമാർക്ക് ലക്ഷദ്വീപ് സന്ദർശിക്കാൻ അനുമതി നിഷേധിച്ചു.

യു ഡി എഫ് എം പിമാരാണ് ലക്ഷദ്വീപ് സന്ദർശിക്കാൻ അനുമതി തേടിയത്.ലക്ഷദ്വീപ് ഭരണകൂടമാണ് അനിമതി നിഷേധിച്ചത്. കാരണം വ്യക്തമാക്കിയിട്ടില്ലെങ്കിലും കോവിഡ് പശ്ചാത്തലത്തിലാണ് അനുമതി നിഷേധിച്ചത് എന്നാണ് സൂചന.

ലക്ഷദ്വീപിലേക്ക് ഇന്ന് യാത്ര ചെയ്യാനായിരുന്നു എം പി മാരുടെ പദ്ധതി.അനുമതി നിഷേധിച്ചാൽ യാത്ര റദ്ദാക്കി.യാത്രാനുമതി നിഷേധിച്ചത് ജനാധിപത്യ വിരുദ്ധ നടപടിയാണെന്ന് എൻ കെ പ്രേമചന്ദ്രൻ എം പി ആരോപിച്ചു.വിഷയം പാർലമെന്റിൽ ഉന്നയിക്കുമെന്ന് അദ്ദേഹം പ്രതികരിച്ചു.

ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററെ തിരിച്ചുവിളിക്കണം: നിയമസഭാ പ്രമേയം പാസ്സായി

തിരുവനന്തപുരം: ലക്ഷദ്വീപ് വിഷയത്തിൽ നിയമസഭ പ്രമേയം പാസായി.

ലക്ഷദ്വീപ് നിവാസികളുടെ തനത് ജീവിത രീതി ഇല്ലാതാകുന്ന കോർപ്പറേറ്റ് താൽപര്യങ്ങളാണ് അവിടെ നടക്കുന്നതെന്ന് പ്രമേയം അവതരിപ്പിച്ച് കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

സമാധാനപരമായി ജീവിക്കുകയും അതിഥികളെ സ്നേഹപൂർവ്വം പരിപാലിക്കുകയും ചെയ്യുന്ന രീതിയാണ് ദ്വീപ് ജനതയ്ക്കുള്ളത്. കുറ്റകൃത്യങ്ങൾ തീരെ കുറഞ്ഞ ലക്ഷദ്വീപിൽ ഗുണ്ടാ നിയമവും കൊണ്ടുവരാൻ നടപടി തുടങ്ങി.പ്രതിഷേധങ്ങൾ വന്നാൽ അത് നേരിടാനുള്ള മുൻകൂട്ടിയുള്ള ആസൂത്രമാണിത്.

ഐകകണ്ഠമായാണ് പ്രമേയം പാസാക്കിയത്.ചില ഭേദഗതികൾ പ്രതിപക്ഷം ഉന്നയിച്ചു.ഇത് സർക്കാർ അംഗീകരിച്ചു.

ലക്ഷദ്വീപ്: സി പി എമ്മും കോൺഗ്രസ്സും കാണിക്കുന്ന അമിതാവേശം രാഷ്ട്രീയ താൽപര്യമെന്ന് വി മുരളീധരൻ

കഴക്കൂട്ടം: ലക്ഷദ്വീപ് വിഷയത്തിൽ സി പി എമ്മും കോൺഗ്രസ്സും കാണിക്കുന്ന അമിതാവേശം രാഷ്ട്രീയ താൽപര്യമാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ.

സംഭവത്തിൽ ലക്ഷദ്വീപ് കളക്ടറുടെ വ്യക്തമായ വിശദീകരണം വന്നിട്ടുണ്ട്. നടക്കുന്നത് വികസന പ്രവർത്തനം മാത്രമാണെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

സ്കോളർഷിപ്പ് വിധി സ്വാഗതാർഹമാണെന്നും വോട്ടുബാങ്ക് രാഷ്ട്രീയം അവസാനിപ്പിക്കണമെന്നും മുരളീധരൻ പറഞ്ഞു. ക്രൈസ്തവ വിഭാഗത്തിനുകൂടി അർഹമായ ആനുകൂല്യം ലഭിക്കുന്നതിന് സർക്കാർ ഇടപെടണം.

ക്രൈസ്തവ വിഭാഗത്തിന്റെ പിന്നോക്കാവസ്ഥ പഠിക്കാതെ ഒരു പ്രത്യേക മതവിഭാഗത്തിന്റെ പിന്നോക്കാവസ്ഥ മാത്രം പറഞ്ഞുകൊണ്ട് അവർക്ക് മാത്രം ആനുകൂല്യങ്ങൾ നൽകുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും മുരളീധരൻ വ്യക്തമാക്കി

ലോക്ക് ഡൗണിൽ കൂടുതൽ ഇളവുകൾ,മുഖ്യമന്ത്രി പ്രഖ്യാപിക്കും

E X C L U S I V E | ON AIR

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക് ഡൗൺ ജൂൺ 9 വരെ നീട്ടിയെങ്കിലും വിവിധ മേഖലകളിൽ ഇളവുകൾ നൽകിയേക്കും എന്ന് സൂചന.ഇളവുകൾ സംബന്ധിച്ച് ശനിയാഴ്ച വൈകുന്നേരം മുഖ്യമന്ത്രി പ്രഖ്യാപിക്കും.

ചെറുകിട വ്യവസായ സ്ഥാപനങ്ങൾക്ക് ഇളവുകൾ ഉണ്ടാകും.തുണിക്കടകളും ചെരിപ്പ് കടകൾക്കും ആഴ്ചയിൽ മൂന്ന് ദിവസം തുറക്കാൻ അനുമതി ഉണ്ടാകും.കയർ,കശുവണ്ടി ഫാക്ടറികൾ നിയന്ത്രണത്തോടെ തുറക്കാം.

വ്യവസായ മേഖലകളിലേക്ക് കെ എസ് ആർ ടി സി ബസുകൾ സർവീസ്സ് നടത്തും.50 ശതമാനം ജീവനക്കാരെ അനുവദിച്ചാകും പ്രവർത്തന സമയം.കള്ളുഷാപ്പുകളിൽനിന്ന് പാർസൽ ലഭിച്ചേക്കുമെങ്കിലും മദ്യശാലകൾ ഉടൻ തുറക്കില്ല.ഉന്നത തലയോഗത്തിലാണ് ഇളവുകൾ സംബന്ധിച്ച തീരുമാനമായത് . മുഖ്യമന്ത്രിയുടെ പ്രഖ്യാപനം അൽപ സമയത്തിനകം

സംസ്ഥാന തല വെർച്വൽ സ്കൂൾ പ്രവശനോത്സവ സമയത്തിൽ മാറ്റം

തിരുവനന്തപുരം: സംസ്ഥാന തല സ്കൂൾ പ്രവേശനോത്സവ സമയത്തിൽ മാറ്റം.

ജൂൺ ഒന്നിന് നടക്കുന്ന സംസ്ഥന തല വെർച്വൽ സ്കൂൾ പ്രവേശനോത്സവം തിരുവനന്തപുരം കോട്ടൺ ഹിൽസ് ഗവണ്മെന്റ് ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ രാവിലെ 8.30 നാണ് നടക്കുകയെന്ന് സമഗ്ര ശിക്ഷാ കേരളം സംസ്ഥാന പ്രൊജക്റ്റ് ഡയറക്ടർ അറിയിച്ചു. ജൂൺ ഒന്നിന് രാവിലെ 10 മണിക്ക് നടക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്.

photo | nie.com

ബ്ലാക്ക് ഫംഗസിനുള്ള മരുന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തി

കോഴിക്കോട്: ബ്ലാക്ക് ഫംഗസിനുള്ള മരുന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തി.

50 വിയൽ മരുന്നുകളാണ് മെഡിക്കൽ കോളേജിൽ എത്തിയതെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.തിങ്കളാഴ്ച മുതൽ മെഡിക്കൽ കോളേജിൽ ബ്ലാക്ക് ഫംഗസിനുള്ള മരുന്ന് ഉണ്ടായിരുന്നില്ല.

ദേവികുളം എം എൽ എ എ രാജ വീണ്ടും സത്യപ്രതിജ്ഞ ചെയ്യും

BREAKING | ON AIR

തിരുവനന്തപുരം: ദേവികുളം എം എൽ എ എ രാജ നിയമസഭയിൽ വീണ്ടും സത്യപ്രതിജ്ഞ ചെയ്യും.സാങ്കേതികമായ പിഴവുകളുടെ അടിസ്ഥാനത്തിലാണ് വീണ്ടും സത്യപ്രതിജ്ഞ.

കഴിഞ്ഞ ദിവസം നിയമസഭയിൽ നടന്ന നിയമസഭാ സാമാജികരുടെ സത്യപ്രതിജ്ഞ ചടങ്ങിൽ എ രാജയും സത്യപ്രതിജ്‌ഞ ചെയ്തിരുന്നു.

തമിഴിൽ സത്യപ്രതിജ്‌ഞ ചെയ്ത രാജ ദൈവനാമത്തിൽ എന്നോ സഗൗരവത്തിൽ എന്നോ പറയാതെയാണ് സത്യപ്രതിജ്ഞ ചെയ്തത്.

എന്നാൽ ഇത് കീഴ് വഴക്കങ്ങളുടെ ലംഘനമായാണ് വിലയിരുത്തപ്പെടുന്നത്.ഇതിന്റെ പശ്ചാത്തലത്തിലാണ് എ രാജ വീണ്ടും സത്യപ്രതിജ്‌ഞ ചെയ്യാൻ നിർബന്ധിതനായത്.സിപിഎം എം എൽ എ യാണ് എ രാജ.

എം ബി രാജേഷ് സ്പീക്കർ: അനുമോദിച്ച് മുഖ്യമന്ത്രി

L I V E |

തിരുവനന്തപുരം: കേരള നിയമസഭയുടെ ഇരുപത്തി മൂന്നാം സ്‌പീക്കറായി എം ബി രാജേഷിനെ തിരഞ്ഞെടുത്തു.

സ്പീക്കർ തിരഞ്ഞെടുപ്പിൽ രാജേഷിന് 96 വോട്ടുകൾ ലഭിച്ചു.എതിർ സ്ഥാനാർഥി പി സി വിഷ്ണുനാഥിന് 40 വോട്ടുകളും ലഭിച്ചു.

മുഖ്യമന്ത്രി പിണറായി വിജയനാണ് ആദ്യ വോട്ട് ചെയ്തത്.എം ബി രാജേഷ് വിജയിച്ച ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ സ്‌പീക്കറെ അനുമോദിച്ച് സംസാരിച്ചു.ഇപ്പോൾ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ സംസാരിക്കുന്നു.

തൃത്താലയിൽനിന്നുള്ള എം എൽ എ യാണ് എം ബി രാജേഷ്.പി സി വിഷ്ണുനാഥ് കുണ്ടറയിൽനിന്നാണ് വിജയിച്ചത്.

ഉത്തരേന്ത്യയിൽ കുടുങ്ങിയ ടൂറിസ്റ്റ് ബസ് ഡ്രൈവർമാരെ നാട്ടിലെത്തിക്കാൻ അസം- കേരള സർക്കാർ തല ശ്രമം,

അസം മരിഗാവോൻ ജില്ലയിലെ ലാഹോരിഘട്ട് മേഖലയിൽ കുടുങ്ങിയ കേരളത്തിൽനിന്നുള്ള ബസ് ഡ്രൈവർമാരുടെ സംഘം photo credit | f sheldon fernands/thetelegraphonline

തിരുവനന്തപുരം / ഗുവഹട്ടി: കഴിഞ്ഞ ലോക്ക് ഡൗൺ കാലത്ത് ഉത്തരേന്ത്യൻ തൊഴിലാളികളുമായി ആസാമിലേക്കും ബംഗാളിലേയ്ക്കും പോയി മാസങ്ങളായി അവിടെ കുടുങ്ങിക്കിടക്കുന്ന കേരളത്തിൽനിന്നുള്ള ബസുകളും ഡ്രൈവർമാരെയും നാട്ടിലെത്തിക്കാനുള്ള ശ്രമം തുടങ്ങി.

അസം സർക്കാർ തലത്തിൽ ഇതിനായുള്ള ഊർജിത ശ്രമം തുടങ്ങിയതിന് പിന്നാലെ കേരളവും വിഷയത്തിൽ ഇടപെട്ടു.

എറണാകുളത്ത് മോട്ടോർ വാഹന വകുപ്പ് ഇതിനായി കണ്ട്രോൾ റൂം തുറക്കും.ഗതാഗത വകുപ്പ് സെക്രട്ടറി നേരിട്ട് മറ്റ് സംസ്ഥാനങ്ങളിലെ ഗതാഗത വകുപ്പ് ഉന്നത ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് നാട്ടിലേക്ക് ബസുമായി വരാനുള്ള പ്രത്യേക അനുമതി കൊടുക്കും. ഇതുസംബന്ധിച്ച് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു നിർദേശം നൽകിയിട്ടുണ്ട്.

കഴിഞ്ഞ ആഴ്ചമുതൽ അസമിൽ ഇതിനായുള്ള പ്രവർത്തനങ്ങൾ തുടങ്ങി എന്നറിയുന്നു.അസം മുഖ്യമന്ത്രിയുടെ ഓഫീസും ജില്ലാ പോലീസ് മേധാവിയും ജില്ലാ ഭരണകൂടവുമാണ് അവിടെ കുടുങ്ങിപ്പോയ ഡ്രൈവർമാരെ കേരളത്തിലേക്ക് തിരിച്ചയക്കാൻ ശ്രമം തുടങ്ങിയത്.

കേരളത്തിൽ നിന്ന് ആസാമിലേക്കും ബംഗാളിലേക്കും പോയി തൊഴിലാളികളുമായി തിരികെ മടങ്ങാം എന്ന പ്രതീക്ഷയിലാണ് ബസുകാർ അവിടെ തന്നെ തങ്ങിയത്.എന്നാൽ പല ജില്ലകളും അടച്ചിടലും കണ്ടൈൻമെൻറ് സോണുകളുമൊക്കെ ആയതോടെ ഇവിടെനിന്നു പോയ പല തൊഴിലാളികളും തിരിച്ചു വരാൻ തയ്യാറായില്ല.

അതോടെയാണ് ബസുകാരുടെ കണക്ക് കൂട്ടലുകൾ തെറ്റിയത്. പലരും ഭക്ഷണത്തിന് പോലും വകയില്ലാതെ പട്ടിണിയിലായി.ഇതിനിടയിൽ പ്രാദേശിക ഗുണ്ടകൾ വന്ന് പാർക്കിംഗ് ഫീസ് ബലമായി വാങ്ങിച്ചതായും ഭീഷണിപ്പെടുത്തുന്നതായും വാർത്തകൾ വന്നിരുന്നു.

അസമിൽ കുടുങ്ങിയ മലയാളി ഡ്രൈവർമാരിൽ പലർക്കും കോവിഡ് ബാധിച്ചതിനെ തുടർന്ന് അവിടെ ചികിത്സയിലാണ്.ഇവരുടെ ദുരിത ജീവിതം സംബന്ധിച്ച വാർത്തകളെ തുടർന്ന് ആസാം സർക്കാരും സംസ്ഥാന പോലീസ് മേധാവിയുടെ ഓഫീസും ഇവർക്കുള്ള സഹായത്തിനായി ഇടപെട്ടിട്ടുണ്ട്.

അസമിലെ മൊറിഗാവോൻ ജില്ലയിൽ കുടുങ്ങിയ ബസ് തൊഴിലാളികൾക്കും കോവിഡ് ബാധിച്ചതിനെ തുടർന്ന് ഇന്സ്ടിട്യൂഷണൽ ക്വാറന്റൈനിലാണ്.അസം പോലീസ് മേധാവി ബി ജെ മഹന്ത അത്യാവശ്യ സഹായങ്ങൾ ചെയ്യാനും നാട്ടിലേക്ക് മടങ്ങുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും വാർത്തകൾ ഉണ്ടായിരുന്നു.

അസം സർക്കാരിന്റെ ഇടപെടലിന്റെ പശ്ചാത്തലത്തിൽ നാഗാവോൻ ജില്ലാ പോലീസ് സൂപ്രണ്ട് ആനന്ദ് മിശ്ര തിരിച്ചു പോകാനുള്ള പ്രത്യേക അനുമതിയും പ്രത്യേക പെർമിറ്റും അടക്കമുള്ള സഹായങ്ങൾ ഡ്രൈവർമാർക്ക് നേരിട്ട് വാഗ്ദാനം ചെയ്തിട്ടുണ്ട് എന്നറിയുന്നു.ടോൾ പ്ലാസകളിലും മറ്റും ഈ സ്പെഷ്യൽ പെർമിറ്റ് ഉപയോഗിക്കാമെന്നും അദ്ദേഹം ഡ്രൈവർമാർക്ക് ഉറപ്പ് നൽകിയതായാണ് സൂചന.

പ്രവർത്തനം ജനം വിലയിരുത്തട്ടെ,പിണറായിയുടെ സർട്ടിഫിക്കറ്റ് വേണ്ട: രമേശ് ചെന്നിത്തല

L I V E |

തിരുവനന്തപുരം: പ്രതിപക്ഷ നേതാവെന്ന നിലയിൽ കഴിയാവുന്ന കാര്യങ്ങൾ എല്ലാം ചെയ്ത് പ്രതിപക്ഷ ധർമം പുലർത്തി എന്നും തന്റെ പ്രവർത്തനത്തിന് പിണറായി വിജയൻറെ സർട്ടിഫിക്കറ്റ് വേണ്ട എന്നും രമേശ് ചെന്നിത്തല പറഞ്ഞു.

വി ഡി സതീശന് പൂർണ പിന്തുണ വാഗ്ദാനം ചെയ്ത ചെന്നിത്തല പ്രതിപക്ഷ നേതൃസ്ഥാനം കിട്ടാത്തതിൽ വിഷമമില്ലെന്നും പറഞ്ഞു. സതീശനെ തിരഞ്ഞെടുത്തതിൽ സന്തോഷം.ഹൈ കമാൻഡ് തീരുമാനം അംഗീകരിക്കുന്നു.കെ പി സി സി യിലെ അഴിച്ചുപണി സംബന്ധിച്ച് ഹൈ കമാൻഡ് തീരുമാനിക്കും.

സ്ഥാനമാന ങ്ങൾക്ക് പിന്നാലെ പോയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.താൻ ഒഴിയാൻ തീരുമാനിച്ചതായിരുന്നു എന്നും എന്നാൽ നേതാക്കൾ പറഞ്ഞത്കൊണ്ട് തുടർന്നതാണെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.ഏത് പ്രതിസന്ധി ഘട്ടത്തിലും സതീശന് ശക്തമായി പ്രവർത്തിക്കാൻ സാധിക്കട്ടെ എന്നും ചെന്നിത്തല ആശംസിച്ചു.

ലതിക സുഭാഷ് എൻ സി പി യിൽ ചേരും

തിരുവനന്തപുരം: മഹിളാ കോൺഗ്രസ് മുൻ അധ്യക്ഷ ലതിക സുഭാഷ് എൻ സി പി യിൽ ചേരും.

എൻ സി പി സംസ്ഥാന അധ്യക്ഷൻ പി സി ചാക്കോയുമായി ലതിക സുഭാഷ് ചർച്ച നടത്തി.അവർ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റുമാനൂരിൽ സീറ്റ് നിഷേധിച്ചതിനെ തുടർന്ന് പ്രതിഷേധിച്ച് തലമുണ്ഡനം ചെയ്തിരുന്നു.ഏറ്റുമാനൂരിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ചെങ്കിലും പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾക്ക് കോൺഗ്രസിൽ നിന്ന് പുറത്താക്കി.

എൻ സി പി യുടെ സംസ്ഥാന അധ്യക്ഷ പദവി ഏറ്റെടുത്ത ശേഷം കോൺഗ്രെസ്സുമായി ഇടഞ്ഞു നിൽക്കുന്ന നേതാക്കളെ എൻ സി പി യിലേക്ക് ആകർഷിക്കാനുള്ള നീക്കങ്ങൾ പിസി ചാക്കോ നടത്തുന്നതായാണ് സൂചനകൾ.അടുത്തിടെയാണ് തന്നെ പാർട്ടി അവഗണിക്കുന്നു എന്ന പരാതിയിൽ അദ്ദേഹം കോൺഗ്രസ് വിട്ടത്.

കോൺഗ്രസിൽ തലമുറ മാറ്റം,വി ഡി സതീശൻ പ്രതിപക്ഷ നേതാവാകും

L I V E |

തിരുവനന്തപുരം: കോൺഗ്രസിലും തലമുറ മാറ്റമെന്ന സൂചന നൽകി വി ഡി സതീശനെ പ്രതിപക്ഷ നേതാവാക്കാൻ കോൺഗ്രസ് ഹൈ കമാൻഡ് തീരുമാനിച്ചു.

ഹൈ കമാൻഡ് തീരുമാനം കേരളത്തിലെ മുതിർന്ന നേതാക്കളെ അറിയിച്ചു.ഗ്രൂപ്പിനതീതമായി മാറ്റത്തിന് കേരളത്തിലെ കോൺഗ്രസ് തയ്യാറാവണമെന്ന് കോൺഗ്രസ് നേതൃത്വം വ്യക്തമാക്കി.മല്ലികാർജുൻ ഖാർഗെ ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചു.ഔദ്യോഗിക പ്രഖ്യാപനം ഉടൻ.

ഹൈ കമാൻഡ് തീരുമാനം മല്ലികാർജുൻ ഖാർഗെ ഉമ്മൻ ചാണ്ടി,രമേശ് ചെന്നിത്തല,മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവരെ നേരിട്ട് അറിയിച്ചിട്ടുണ്ട്.കെ പി സി സി യിലും വൻ അഴിച്ചു പണിയും മാറ്റവും വരും ദിവസങ്ങളിൽ ഉണ്ടാകുമെന്ന് മല്ലികാർജുൻ ഖാർഗെ സൂചന നൽകി.

തുടർ ഭരണം തുടർ വികസനത്തിന്, കേരളത്തിന്റെ ദാരിദ്ര്യം ഇല്ലാതാക്കും, ജീവിത നിലവാരം ഉയർത്തും: മുഖ്യമന്ത്രി

SPECIAL CORRESPONDENT

തിരുവനന്തപുരം: തുടർ ഭരണം വികസന തുടർച്ചയ്ക്കായി വിനിയോഗിക്കുമെന്നും അടുത്ത അഞ്ച് വർഷത്തിനകം സംസ്ഥാനത്തെ അതി ദാരിദ്ര്യം ഇല്ലാതാക്കി ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

രണ്ടാം എൽ ഡി എഫ് മന്ത്രിസഭയുടെ ആദ്യ മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ദാരിദ്ര്യത്തിൽ കഴിയുന്ന ഓരോ കുടുംബത്തെയും കണ്ടെത്തി ദാരിദ്ര്യ രേഖയ്ക്ക് മുകളിൽ എത്തിക്കാനുള്ള പദ്ധതികൾ കൊണ്ടുവരും.

സാമൂഹ്യ ക്ഷേമം,സാമൂഹ്യ നീതി,ലിംഗ നീതി,സ്ത്രീ സുരക്ഷ എന്നിവയെ കൂടുതൽ ശാക്തീകരിക്കും.ശാസ്ത്രം,സാങ്കേതിക വിദ്യ,നൂതന നൈപുണി തുടങ്ങിയവയെ പ്രയോജനപ്പെടുത്തി കൃഷി,അനുബന്ധ മേഖലകൾ,നൂതന വ്യവസായം,അടിസ്ഥാന സൗകര്യ വികസനം,വരുമാന ഉൽപാദന സേവനങ്ങൾ എന്നിവയെ മെച്ചപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

ഉന്നത വിദ്യാഭ്യാസ മേഖലയെ വളർത്താനും നവീകരിക്കാനും പ്രത്യേകം നയം രൂപീകരിക്കും.അതിലൂടെ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കും.അടുത്ത 25 വർഷം കൊണ്ട് സംസ്ഥാനത്തിന്റെ ജീവിത നിലവാരം അന്താരാഷ്ട്ര നിലവാരത്തിൽ ഉയർത്തും.

ആരെയും ഒഴിച്ച് നിർത്താത്ത വികസന കാഴ്ചപ്പാട് ഉയർത്തിപ്പിടിക്കും.കാർഷിക മേഖലയിലെ ഉൽപാദന ക്ഷമത,ലാഭ സാധ്യത,സുസ്ഥിരത എന്ന മുദ്രാവാക്യം നടപ്പിലാക്കും.അഞ്ച് വര്ഷം കൊണ്ട് നെല്ലിന്റെയും പച്ചക്കറിയുടെയും ഉത്പാദനം ഇരട്ടിപ്പിക്കാനുള്ള ശേഷി നമുക്കുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

തിരുവനന്തപുരം എസ് പി ഫോർട്ട് ആശുപത്രിയിൽ തീപിടുത്തം, രോഗികളെ മാറ്റുന്നു

BREAKING |L I V E

തിരുവനന്തപുരം: തിരുവനന്തപുരം എസ് പി ഫോർട്ട് ആശുപത്രിയിൽ തീപിടുത്തം.രോഗികളെ ഒഴിപ്പിക്കുന്നു.അഗ്നി രക്ഷാ സേന തീ അണയ്ക്കാൻ ശ്രമിക്കുന്നു.ആളപായമില്ല.

ഗുരുതരാവസ്ഥയിലുള്ള രോഗികളെ മറ്റ് ആശുപത്രിയിലേക്ക് അടിയന്തിരമായി മാറ്റുന്നു.അഗ്നി രക്ഷാ സേന സ്ഥലത്തെത്തി രോഗികളെ പുറത്ത് ഇരുത്തിയിരിക്കയാണ്.

ആശുപത്രി ക്യാന്റീനിൽ നിന്നാണ് തീ പടർന്നതെന്നാണ് പ്രാഥമിക നിഗമനം.ആശുപത്രിയിലേക്ക് വ്യാപകമായ തോതിൽ പുക ഉയരുന്നതിനാലാണ് മുഴുവൻ ആളുകളെയും ഒഴിപ്പിക്കാൻ തീരുമാനിച്ചത്.ഗുരുതരാവസ്ഥയിലുള്ള 12 രോഗികളെ മറ്റ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

ക്യാന്റീനിൽ നിന്ന് തീപടർന്ന് എക്സ്ഹോസ്റ്റ് ഫാനിലേക്ക് പടർന്നതാണ് കാരണമെന്ന് ആശുപത്രി അധികൃതർ പറഞ്ഞതായി നിയുക്ത മന്ത്രി ആന്റണി രാജു പറഞ്ഞു.ആശുപത്രിയിലെ തന്നെ അഗ്നിരക്ഷാ വിഭാഗത്തിലെ 8 ഓളം ആളുകൾ സ്ഥലത്തുണ്ടായിരുന്നതിനാൽ തീ പടരുന്നത് ഒഴിവായെന്നും ആശുപത്രി അധികൃതർ പറഞ്ഞതായി ആന്റണി രാജു പറഞ്ഞു.

കോടിയേരി തിരിച്ചു വരുന്നു, ദേശാഭിമാനി ചീഫ് എഡിറ്റർ ആയേക്കും

തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണൻ സംഘടനാ രംഗത്തേക്ക് തിരിച്ചു വരുന്നു.ദേശാഭിമാനി ചീഫ് എഡിറ്റർ ചുമതല ഏറ്റെടുത്തേക്കും.

നിലവിൽ ചീഫ് എഡിറ്റർ ചുമതലയിൽ ഉള്ള പി രാജീവ് മന്ത്രിയാകു ന്ന പശ്ചാത്തലത്തിലാണ് കോടിയേരി ബാലകൃഷ്ണൻ ചീഫ് എഡിറ്റർ സ്ഥാനത്തേക്ക് വരുന്നത്.

സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്ന് മാറി നിൽക്കുന്ന കോടിയേരി ബാലകൃഷ്ണൻ സംഘടനയിലേക്ക് തിരിച്ചു വരുന്നതിന്റെ സൂചനയാണ് ദേശാഭിമാനി ചീഫ് എഡിറ്റർ സ്ഥാനത്തേക്കുള്ള വരവെന്ന് വിലയിരുത്തപ്പെടുന്നു.ആരോഗ്യ കാരണങ്ങളും ചകിത്സയും കാരണമാണ് കോടിയേരി സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറി നിന്നത് എന്നതായിരുന്നു ഔദ്യോഗിക വിശദീകരണം.

ബിനീഷ് കൊടിയേരിയുമായി ബന്ധപ്പെട്ട കേസുകളുടെ പശ്ചാത്തലത്തിലാണ് കോടിയേരി ബാലകൃഷ്ണൻ സംസ്ഥാന സെക്രട്ടറി സ്ഥാനത്തു നിന്ന് മാറി നിന്നത് എന്ന രഷ്ട്രീയ ആരോപണങ്ങൾ ശക്തമായിരുന്നു.എന്നാൽ ഇപ്പോൾ അദ്ദേഹത്തിന്റെ ആരോഗ്യ നില മെച്ചപ്പെട്ടതാണ് തിരിച്ചു വരവിന്റെ കാരണമായി പറയപ്പെടുന്നത്.

പാർട്ടി തുടർ ഭരണത്തിലെത്തിയതും കേരളത്തിൽ വട്ടമിട്ട് പറന്നിരുന്ന കേന്ദ്ര ഏജൻസികൾ നിർജീവാവസ്ഥ പ്രാപിച്ചതും സംസ്ഥാനത്തെ മാറിയ രാഷ്ട്രീയ സാഹചര്യങ്ങളും സി പി എമ്മിന് പകർന്നു നൽകിയ ഊർജം വളരെ വലുതാണെന്നാണ് വിലയിരുത്തപ്പെടുന്നത്.

മന്ത്രിമാരുടെ വകുപ്പുകൾ : സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം തുടരുന്നു

തിരുവനന്തപുരം: പിണറായി മന്ത്രിസഭയിൽ മന്ത്രിമാരുടെ വകുപ്പുകൾ സംബന്ധിച്ച ചർച്ചകൾ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ പുരോഗമിക്കുന്നു.

അജണ്ടയിൽ ആദ്യ ഇനം സിപിഎം മന്ത്രിമാരുടെ വകുപ്പ് നിശ്ചയിക്കലാണ്.തുടർന്ന് ഘടക കക്ഷികളുടെ വകുപ്പുകൾ തീരുമാനിക്കും.

കേരളാ കോൺഗ്രസ് എമ്മിനും ജനാധിപത്യ കേരളാ കോൺഗ്രസിനും ഐ എൻ എല്ലിനും വകുപ്പുകൾ കണ്ടെത്തേണ്ടതുണ്ട്.കടന്നപ്പള്ളി രാമചന്ദ്രൻ ആദ്യ ടേമിൽ ഇല്ലാത്തതിനാൽ അദ്ദേഹത്തിന് പരിഗണന കിട്ടുന്ന തരത്തിലും വകുപ്പ് സംബന്ധിച്ച് ആദ്യമേ ധാരണ ഉണ്ടാക്കണം.

മന്ത്രിമാരുടെ വകുപ്പുകൾ സംബന്ധിച്ച് സിപിഎം സെക്രെട്ടറിയേറ്റിൽ ഉരുത്തിരിയുന്ന നിർദേശങ്ങൾ ,സാധ്യത പട്ടിക ഇങ്ങനെയൊക്കെയാണ്: കെ എൻ ബാലഗോപാൽ ധനവകുപ്പ്, ആരോഗ്യം വീണാ ജോർജ്ജിനോ ആർ ബിന്ദുവിനോ സാധ്യത, വ്യവസായം പി രാജീവ്,എക്സൈസ് വി എൻ വാസവൻ,റോഷി അഗസ്റ്റിൻ ജലവിഭവം,മുഹമ്മദ് റിയാസ് ടൂറിസം ,ദേവസ്വം വി ശിവൻ കുട്ടി, എം വി ഗോവിന്ദൻ തദ്ദേശ സ്വയം ഭരണം അല്ലെങ്കിൽ സഹകരണം , കെ രാധാകൃഷ്ണൻ പട്ടിക ജാതി പട്ടിക വർഗ ക്ഷേമം, വി അബ്ദുറഹിമാൻ ന്യുനപക്ഷ ക്ഷേമം,സജി ചെറിയാൻ വൈദ്യുതി.

കെ കെ ശൈലജയ്ക്ക് മന്ത്രിസ്ഥാനം നൽകുന്നത് സംബന്ധിച്ച തീരുമാനത്തിൽ മാറ്റമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ പ്രതികരിച്ചു.ശൈലജയ്ക്ക് വേണ്ടി സമൂഹ മാധ്യമ ക്യാമ്പയിൻ നടക്കുന്ന കാര്യം അറിയില്ലെന്നും വിജയരാഘവൻ പ്രതികരിച്ചു.

സത്യപ്രതിജ്ഞ ചടങ്ങിനെതിരെ ഹൈക്കോടതിയിൽ പരാതി: രാജ്ഭവനിലേക്ക് മാറ്റണമെന്ന് ആവശ്യം

L I V E |

കൊച്ചി: കോവിഡ് സാഹചര്യത്തിൽ പിണറായി മന്ത്രിസഭയുടെ സത്യപ്രതിജ്ഞ വിപുലമായി നടത്തുന്നതിനെതിരെ ഹൈക്കോടതിയിൽ പരാതി.

സത്യപ്രതിജ്ഞ രാജ്ഭവനിൽ നടത്താൻ നിർദേശം നൽകണമെന്നാണ് പരാതിക്കാരുടെ ആവശ്യം.

ഹൈക്കോടതി ചീഫ് ജസ്റ്റിസിനും മറ്റൊരു മുതിർന്ന ജഡ്ജിക്കുമാണ് പരാതി നൽകിയിരിക്കുന്നത്.വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് ഹൈക്കോടതി സ്വമേധയാ കേസെടുത്ത് വിഷയത്തിൽ ഇടപെടണമെന്നും ആവശ്യം.അഭിഭാഷകനായ അനിൽ തോമസ്,ജോർജ് സെബാസ്റ്റ്യൻ എന്നിവരാണ് പരാതി നൽകിയത്.

സത്യ പ്രതിജ്ഞയ്ക്ക് 500 പേർ, പന്തൽ അൻപതിനായിരം പേർക്ക്:വിമർശനത്തിന് മുഖ്യമന്ത്രിയുടെ മറുപടി

തിരുവനന്തപുരം: രണ്ടാം പിണറായി വിജയൻ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ചടങ്ങിൽ 500 പേർക്ക് പങ്കെടുക്കാം.പ്രവേശനം പാസ് മൂലം നിയന്ത്രിക്കും.

അൻപതിനായിരം പേർക്ക് ഇരിക്കാവുന്ന പന്തലിൽ 500 പേരെ ഇത്തരമൊരു കാര്യത്തിൽ പങ്കെടുപ്പിക്കുന്നതിൽ തെറ്റില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യകത്മാക്കി.

തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഒരുക്കുന്ന വിശാലമായ പന്തലിലായിരിക്കും മുഖ്യമന്ത്രിയും മന്ത്രിമാരും ഗവർണ്ണർക്ക് മുൻപാകെ സത്യപ്രതിജ്ഞ ചെയ്യൂക.

ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ടവരുടെ സത്യപ്രതിജ്ഞ ജനങ്ങളുടെ മുൻപിൽ ആഘോഷമായിട്ട് തന്നെ നടക്കേണ്ടതാണ്.അതാണ് ജനാധിപത്യത്തിന്റെ കീഴ്വഴക്കവും.എന്നാൽ നിർഭാഗ്യവശാൽ കോവിഡ് പശ്ചാത്തലത്തിൽ ജനങ്ങളുടെ ആഘോഷമായി ഇത് നടത്താൻ പറ്റില്ല.അത്കൊണ്ടാണ് പരിമിതമായ ചടങ്ങായി സത്യപ്രതിജ്ഞ നടക്കുക.

അഞ്ച് വര്ഷം മുൻപ് ഇതേ വേദിയിൽ ഇത്ര വലിയ പന്തലിൽ നാൽപതിനായിരം ആളുകളുടെ സാന്നിധ്യത്തിൽ നടത്തിയ പരിപാടിയാണ് പ്രത്യേക സാഹചര്യത്തിൽ 500 പേരാക്കി ചുരുക്കിയത്.ഇക്കാര്യത്തിൽ 500 എന്നത് ഒരു വലിയ സംഖ്യയല്ല.140 എം എൽ എ മാരും 29 എം പി മാരുംതന്നെയുണ്ട്.

ജനാധിപത്യത്തിന്റെ അടിത്തൂണുകളാണ് ലെജിസ്ലേറ്റീവും , എക്സിക്യൂട്ടീവും, ജുഡീഷ്യറിയും.അവരെ ഒഴിവാക്കുന്നത് ജനാധിപത്യത്തിൽ ഉചിതമായ കാര്യമല്ല.ഈ സാഹചര്യത്തിലാണ് ന്യായാധിപന്മാരെയും ഉദ്യോഗസ്ഥരെയും ഈ പരിപാടിയിലേക്ക് ക്ഷണിക്കുന്നത്.ജനാധിപത്യത്തിന്റെ നാലാം തൂണാണ് മാധ്യമങ്ങൾ അത്കൊണ്ട് മാധ്യമങ്ങളെയും ഒഴിവാക്കാൻ കഴിയില്ല.മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ട്രിപ്പിൾ ലോക്ക് ഡൗണിലെ എൽ ഡി എഫ് യോഗത്തിനെതിരെ ആക്ഷേപം

തിരുവനന്തപുരം: ട്രിപ്പിൾ ലോക്ക് ഡൗൺ നിലവിലുള്ള തിരുവനന്തപുരത്ത് എ കെ ജി സെന്ററിൽ എൽ ഡി എഫ് യോഗം ചേർന്നതും കേക്ക് മുറിച്ചതും മാനദണ്ഡങ്ങൾ ലംഘിച്ചാണെന്ന് പരക്കെ ആക്ഷേപമുയർന്നു.എല്ലാ നിയന്ത്രണങ്ങളും ലംഘിച്ചുകൊണ്ടാണ് എൽ ഡി എഫ് യോഗം നടന്നതെന്നാണ് സമൂഹ മാധ്യമങ്ങളിലടക്കം വിമർശനങ്ങൾ ഉയർന്നത്.

നാട് തേങ്ങി,സൗമ്യ യാത്രയായി . .

കീരിത്തോട്( ഇടുക്കി ) : നാട് തേങ്ങി..സൗമ്യ യാത്രയായി..ഇനി നിത്യസഹായമാതാ പള്ളി സെമിത്തേരിയിൽ യുദ്ധങ്ങളില്ലാത്ത ലോകത്ത് അന്ത്യവിശ്രമം.

ഇസ്രായേലിൽ ഹമാസ് റോക്കറ്റ് ആക്രമണത്തിൽ മരിച്ച ഇടുക്കി കീരിത്തോട് കാഞ്ഞിരന്താനം സൗമ്യ സന്തോഷ് (31 ) ന്റെ മൃതദേഹം ഉച്ചയ്ക്ക് രണ്ടരയോടെയാണ് വീട്ടിലെ അന്ത്യകർമ്മങ്ങൾക്ക് ശേഷം പള്ളിയിലെ സംസ്കാര ശുശ്രൂഷകൾക്കായി കൊണ്ടുപോയത്.ഇന്നലെ അർദ്ധരാത്രിമുതൽ നൂറ് കണക്കിന് ആളുകൾ അന്ത്യോപചാരമർപ്പി ക്കാൻ എത്തിയിരുന്നു.

ഇസ്രയേലിൽ തീവ്രവാദി ആക്രമണത്തിൽ കൊല്ലപ്പെട്ട സൗമ്യ സന്തോഷിന് ആദരാജ്ഞലികൾ അർപ്പിക്കാൻ ഇസ്രായേൽ സൗത്ത് ഇന്ത്യൻ കോൺസൽ ജനറൽ ജോനാഥൻ സഡ്ക എത്തിയിരുന്നു. സൗമ്യയുടെ കുടുംബത്തെ സംരക്ഷിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

സൗമ്യ തീവ്രവാദത്തിന്റെ ഇരയാണെന്നും , അവരെ ഇസ്രയേലിന്റെ മാലാഖയായി കാണുന്നുവെന്നും കുടുംബത്തെ സംരക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.ആദരാജ്ഞലികൾ അർപ്പിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സൗമ്യയുടെ വീട് സന്ദർശിച്ച ഇസ്രായേൽ കോൺസൽ ജനറൽ അവരുടെ വീടിന്റെ അവസ്ഥ നേരിൽ കണ്ട് മനസിലാക്കിയതിന്റെ പശ്ചാത്തലത്തിലാണ് സഹായവാഗ്ദാനം നടത്തിയത്.

ട്രിപ്പിൾ ലോക്കിൽ പാലും പത്രവും മീനും എട്ട് മണിവരെ: മുഖ്യമന്ത്രിയുടെ ഓഫീസ്

L I V E | ON AIR

തിരുവനന്തപുരം: ട്രിപ്പിൾ ലോക്ക് ഡൗൺ ഏർപ്പെടുത്തിയിട്ടുള്ള ജില്ലകളിൽ ഇളവുകളിൽ മാറ്റം.

പാലും പത്രവും മീനും വിതരണം രാവിലെ 8 മണിവരെയാകാം. മുഖ്യമന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.

നേരത്തെ ഇത് 6 മണി എന്നതായിരുന്നു.എന്നാൽ പത്ര വിതരണത്തിലെയും മറ്റും അസൗകര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് സമയക്രമത്തിൽ മാറ്റം വരുത്തിയത്.

തിങ്കൾ,ബുധൻ,വെള്ളി ദിവസങ്ങളിൽ ബാങ്കുകളും പ്രവർത്തിക്കും.തിരുവനന്തപുരം,എറണാകുളം ,തൃശൂർ ,മലപ്പുറം ജില്ലകളിലാണ് നിലവിൽ ട്രിപ്പിൾ ലോക്ക് ഡൗൺ.

തിരഞ്ഞെടുപ്പ് കാലത്തെ അശ്രദ്ധ രണ്ടാം തരംഗത്തിന് കാരണങ്ങളിലൊന്ന്: സത്യപ്രതിജ്ഞ ചടങ്ങ് വിർച്വൽ പ്ലാറ്റ്ഫോമിൽ നടത്തണമെന്ന് ഐ എം എ

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങ് ഓൺലൈനായി നടത്തണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ആവശ്യപ്പെട്ടു.

സംസ്ഥാന സർക്കാരിന്റെ സത്യപ്രതിജ്ഞ ഓൺലൈൻ പ്ലാറ്റ്‌ഫോമിലേക്ക് മാറ്റുന്നത് പ്രതിരോധത്തിന്റെ വലിയ സന്ദേശംകൂടി നൽകുമെന്നും ഐ എം എ പത്രക്കുറിപ്പിലൂടെ അറിയിച്ചു.

ലോക്ക് ഡൗൺ നീട്ടിയ സർക്കാരിനെ അഭിനന്ദിക്കുന്നു.ലോക്ക് ഡൗണിന്റെ ഫലപ്രദമായ വിന്യാസവും വാക്‌സിനേഷനും സോഷ്യൽ വാക്‌സിനേഷനുമാണ് കോവിഡിനെ അതിജീവിക്കാനുള്ള ഏക മാർഗമെന്നും ഐ എം എ പത്രക്കുറിപ്പിൽ പറയുന്നു.

ജനപിന്തുണ നേടി വീണ്ടും അധികാരത്തിലെത്തുന്ന സർക്കാരിനെ ആത്മാർഥമായി അഭിനന്ദിക്കുകയും പിന്തുണ വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു.കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത് സാമൂഹിക അകലം പാലിക്കാതെയും മാസ്കുകൾ കൃത്യമായി ഉപയോഗിക്കാതെ പ്രചാരണങ്ങളിൽ ഏർപ്പെട്ടതുമാണ് കോവിഡ് രണ്ടാം തരംഗത്തിന്റെ പല കരണങ്ങളിലൊന്നായി കേരളം ചർച്ച ചെയ്തതെന്നും ഐ എം എ പ്രസ്താവനയിൽ പറയുന്നു.

സംസ്ഥാനത്ത് ലോക്ക് ഡൗൺ ഒരാഴ്ചത്തേക്ക് നീട്ടാൻ ശുപാർശ, തീരുമാനം ഉടൻ

L I V E |

തിരുവനതപുരം: സംസ്ഥാനത്തെ ലോക്ക് ഡൗൺ ഒരാഴ്ചത്തേക്ക് കൂടി നീട്ടാൻ ശുപാർശ. സർക്കാർ തീരുമാനം ഉടൻ. രോഗ വ്യാപനം കുറയാത്ത പശ്ചാത്തലത്തിലാണ് വിദഗ്ധസമിതി ശുപാർശ.

മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ അൽപം മുൻപ് തിരുവനന്തപുരത്ത് അവസാനിച്ച ഉന്നത തല യോഗത്തിലാണ് ആലോചനകൾ നടന്നത്. ഔദ്യോഗിക പ്രഖ്യാപനം മുഖ്യമന്ത്രി വൈകുന്നേരത്തെ പത്രസമ്മേളനത്തിൽ നടത്തിയേക്കും.നിലവിലുള്ള നിയന്ത്രണങ്ങൾ അതേപടി തുടരാനാണ് സാധ്യത.

ന്യുനമർദ്ദം ചുഴലിക്കാറ്റായി മാറും: ദുരന്ത നിവാരണ സേനയെ വിന്യസിച്ചു

L I V E |

തിരുവനന്തപുരം: അറബിക്കടലിൽ രൂപപ്പെട്ട ന്യുനമർദ്ദം അതി തീവ്ര മഴയോടൊപ്പം ചുഴലിക്കാറ്റായി മാറുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്.

ചുഴലിക്കാറ്റിന്റെ സഞ്ചാരപഥം കേരളതീരത്തോട് ഏറ്റവും അടുത്തയതിനാൽ ദുരന്ത നിവാരണത്തിനായി മുന്നൊരുക്കങ്ങൾ നടത്താൻ ജില്ലാ ഭരണകൂടങ്ങൾക്ക് സർക്കാർ നിർദേശം നൽകി. ദുരന്ത നിവാരണ സേനയുടെ 9 സംഘത്തെ സംസ്ഥാനത്ത് വിന്യസിച്ചിട്ടുണ്ട്.

തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട ജില്ലകളിലും ലക്ഷദ്വീപിലും വെളിയാഴ്ച്ച റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട് .ശനിയാഴ്ച്ച അഞ്ച് ജില്ലകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്

കാസർഗോഡ് ഓക്സിജൻ ക്ഷാമത്തിന് പരിഹാരമാകുന്നു

കാസർഗോഡ്: ജില്ലയിലെ ഓക്സിജൻ ക്ഷാമത്തിന് താൽക്കാലിക പരിഹാരമായി.

290 ഓക്സിജൻ സിലിണ്ടറുകൾ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് കാസർഗോഡ് എത്തി.

കാസർഗോഡ് ജില്ലാ കളക്ടറുടെ ഓക്സിജൻ ചലഞ്ച് ആഹ്വാനത്തെ തുടർന്നാണ് കോഴിക്കോട്,മലപ്പുറം ,ധർമ്മശാല എന്നിവിടങ്ങളിൽ നിന്നാണ് കാസർഗോഡ് ജില്ലയിലേക്ക് ഓക്സിജൻ ലഭിച്ചത്.

എന്നാൽ മംഗളുരുവിൽനിന്ന് നിലവിലെ കോവിഡ് സാഹചര്യത്തിൽ ഇനി ഓക്സിജൻ ലഭിക്കില്ലെന്ന് ഔദ്യോഗിക അറിയിപ്പ് കിട്ടി.

കോവിഡ് രോഗികളിലൂടെ എണ്ണത്തിൽ കാര്യമായ വർദ്ധനവ് ഉണ്ടായിരുണ്ടെന്ന് ദക്ഷിണ കന്നഡ ജില്ലാ അധികാരികൾ അറിയിച്ചു.മംഗളുരുവിൽനിന്നുള്ള ഓക്സിജൻ ലഭ്യത നിലച്ചതാണ്‌ കാസർഗോഡ് പ്രതിസന്ധികൾ ഉണ്ടാക്കിയത്.

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത,ജഗ്രതാ നിർദേശം

L I V E |

തിരുവനന്തപുരം : സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ മുന്നറിയിപ്പ്.

അറബിക്കടലിൽ ചുഴലിക്കാറ്റിന് സാധ്യതയുള്ളതിനാൽ വെള്ളിയാഴ്ചയോടെ ന്യൂനമർദ്ദം രൂപപ്പെടുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ന്യുന മർദ്ദംചുഴലിക്കാറ്റാകാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കാൻ നിർദേശം.വെള്ളിയാഴ്ച തിരുവനന്തപുരം കൊല്ലം ജില്ലകളിൽ ഓറഞ്ച് അലർട്ട്,ഇടുക്കി മലപ്പുറം ജില്ലകളിൽ ബുധനാഴ്ച ഓറഞ്ച് അലർട്ട്.തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട,ആലപ്പുഴ ജില്ലകളിൽ ശനിയാഴ്ച ഓറഞ്ച് അലർട്ട് എന്നിങ്ങനെ പ്രഖ്യാപിച്ചിട്ടുണ്ട്.മൽസ്യത്തൊഴിലാളികൾ കടലിൽ പോകാൻ പാടില്ലെന്നും മുന്നറിയിപ്പുണ്ട്.

മെഡിട്രിന ആശുപത്രിയിലെ കോവിഡ് കൊള്ള,ജില്ലാ കലക്ടർ റിപ്പോർട്ട് തേടി

LIVE |

കൊല്ലം: കോവിഡ് ചികിത്സയ്ക്ക് 5 ലക്ഷത്തിലധികം ബില്ല് നൽകിയ കൊല്ലം മെഡിട്രിന ആശുപത്രിയിൽനിന്ന് ജില്ലാ കലക്ടർ വിശദീകരണം തേടി.

കോവിഡ് ചികിത്സ കഴിഞ്ഞ് ഡിസ്ചാർജ് ചെയ്ത കൊല്ലത്തെ വീട്ടമ്മയ്ക്കാണ് അഞ്ച് ലക്ഷത്തിന് മേലെ ബില്ല് നൽകിയത്.
ആശുപത്രിയിൽ പ്രവേശനം തേടുമ്പോൾ തന്നെ 40,000 രൂപ വാങ്ങിച്ചിരുന്നുവെന്നും തുടർന്ന് ചികിത്സയ്ക്കിടെ രണ്ട് ലക്ഷത്തിൽപരം ബില്ല് വന്നെന്നും ഡിസ്ചാർജ് സമയത്താണ് എല്ലാം ചേർത്ത് അഞ്ച് ലക്ഷം രൂപയുടെ ബില്ല് നൽകിയതെന്നും രോഗിയുടെ കൂടെയുള്ള ബന്ധുക്കൾ പറഞ്ഞു.

ഭീമമായ തുക കൊടുക്കാനില്ലാതെ വീട്ടമ്മ പോകാൻ കഴിയാതെ ആശുപത്രിയിൽ തുടരുകയാണ്.ബന്ധുക്കൾ ഡി എം ഒയ്ക്ക് ഇതുസംബന്ധിച്ച് പരാതി നൽകാനിരിക്കയാണ്.

സ്വകാര്യ ആശുപത്രികളുടെ കോവിഡ് കൊള്ളയിലെ ഹൈക്കോടതി ഇടപെടലിന്റെ പശ്ചാത്തലത്തിൽ സർക്കാർ നിശ്ചയിച്ച തുക നൽകുന്നത് സംബന്ധിച്ച് തീരുമാനം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് വീട്ടമ്മയുടെ ബന്ധുക്കൾ.

കോവിഡ് മരണം: മൃതദേഹം വിട്ടുകൊടുത്തില്ലെങ്കിൽ നടപടി

പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: കോവിഡ് ചികിത്സയിലിരിക്കെ രോഗി മരിച്ചാൽ ബിൽ തുക അടയ്ക്കും വരെ മൃതദേഹം വിട്ടുകൊടുക്കാൻ വിസമ്മതിക്കുന്ന സ്വകാര്യ ആശുപത്രികൾക്കെതിരെ നടപടി.

സ്വകാര്യ ആശുപത്രികളുടെ മനുഷ്യത്വ രഹിതമായ പ്രവൃത്തികൾക്കെതിരെ തിരുവനന്തപുരം ജില്ലാ കലക്ടർ നവജോത് ഖോസ്ലയാണ് അതിശക്തമായ നടപടിയെടുക്കുമെന്ന ഉത്തരവിറക്കിയത്.

മൃതദേഹങ്ങൾ വിട്ടുകൊടുത്തില്ലെങ്കിൽ ദുരന്ത നിവാരണ നിയമമനുസരിച്ചുള്ള വകുപ്പുകളടക്കം ചേർത്തായിരിക്കും നടപടികൾ ഉണ്ടാവുക.തിരുവന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ഇത്തരത്തിലുള്ള സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ട പശ്ചാത്തലത്തിലാണ് കളക്ടറുടെ നടപടി.

കോവിഡ് സാഹചര്യത്തിൽ ചികിത്സയുടെയോ വെന്റിലേറ്ററിന്റെയോ ലഭ്യതയനുസരിച്ച് സ്വകാര്യ ആശുപത്രിയിൽ സാധാരണക്കാരും എത്തിപ്പെടാനുള്ള സാഹചര്യം കണക്കിലെടുത്താണ് നടപടി.

രോഗിയുടെ ആരോഗ്യസ്ഥിതിയും രോഗത്തിന്റെ ഗുരുതരാവസ്ഥയുണ്ടെങ്കിൽ അതും ചികിത്സാ ചിലവും രോഗിയുടെ ബന്ധുക്കളെ ആദ്യമേ ബോധ്യപ്പെടുത്തണമെന്നും കളക്ടർ അറിയിച്ചു.

സ്വകാര്യ ആശുപത്രികൾ കോവിഡ് ചികിത്സയ്ക്ക് അമിത ചാർജ് ഈടാക്കുന്നത് സംബന്ധിച്ച് ഇന്ന് ഹൈക്കോടതി ഇടപെടൽ ഉണ്ടായ സാഹചര്യത്തിൽ സ്വകര്യ ആശുപത്രികളുടെ പ്രവർത്തനങ്ങൾ സർക്കാർ ജാഗ്രതയോടെ വീക്ഷിക്കും എന്നാണ് സൂചനകൾ.

കോവിഡ് ചികിത്സയ്ക്കുള്ള അധിക ഫീസ്:ഹൈക്കോടതി ഇടപെടും

LIVE | ON AIR

കൊച്ചി: കോവിഡ് രോഗികളിൽനിന്ന് സ്വകാര്യ ആശുപത്രികൾ കഴുത്തറപ്പൻ ഫീസ് ഈടാക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് വിഷയത്തിൽ ഹൈക്കോടതി ഇടപെടുന്നു.

ആലുവയിലെ അൻവർ മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സ തേടിയ, പത്ത് ദിവസം ആശുപത്രിയിൽ കിടന്ന രോഗിയിൽനിന്ന് 44,000 രൂപ ഈടാക്കിയെന്നാണ് പരാതി.ഇതിൽ 37,352 രൂപ പി പി ഇ കിറ്റിന് ചാർജ് വാങ്ങി എന്നും രോഗി തന്നെ പരാതി ഉന്നയിച്ചിരുന്നു.

പരാതി പരിശോധിക്കാൻ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉത്തരവിട്ടു. ഐ എം എ ഭാരവാഹികൾ നാളെ ആശുപത്രി സന്ദർശിച്ച് റിപ്പോർട്ട് സമർപ്പിക്കണം.സംഭവത്തിൽ അന്വേഷണത്തിന് എറണാകുളം ജില്ലാ കലക്ടർ എസ് സുഹാസും ഉത്തരവിട്ടിട്ടുണ്ട്.

സംസ്ഥാനത്തെ സ്വകാര്യ ആശുപത്രി ഉടമകളുടെ സംഘടനയും അധിക ചാർജ് ഈടാക്കിയ നടപടിയെ ന്യായീകരിച്ചില്ല. ദുരിത കാലത്ത് രോഗികളെ കഷ്ടത്തിലാക്കുന്ന നടപടികൾ ന്യായീകരിക്കാൻ കഴിയില്ലെന്നും അൻവർ മെമ്മോറിയൽ ആശുപത്രി സംഘടനയിൽ അംഗമല്ലെന്നും ഭാരവാഹികൾ അറിയിച്ചു.

സുരക്ഷിതരായി വീട്ടിലിരിക്കു,വിളിക്കൂ,മരുന്ന് വീട്ടിലെത്തും

തിരുവനന്തപുരം: ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ അത്യാവശ്യം വേണ്ടുന്ന മരുന്നുകൾക്കായി 112,101 നമ്പറുകളിൽ വിളിച്ചാൽ മരുന്ന് വീട്ടിലെത്തും.

112 ൽ വിളിച്ചാൽ ഹൈവേ പോലീസും 101 ൽ വിളിച്ചാൽ അഗ്നി രക്ഷാ സേനയുമാണ്‌ മരുന്ന് എത്തിക്കുക.

ഏറ്റവും അത്യാവശ്യ ഘട്ടത്തിൽ ഈ സൗകര്യങ്ങൾ പ്രയോജനപ്പെടുത്താമെന്ന് ദക്ഷിണ മേഖല ഐ ജി ഹർഷിത അട്ടല്ലൂരി പറഞ്ഞു.ഈ നമ്പറുകളിൽ വിളിച്ചാൽ മരുന്നുകളുടെ പ്രിസ്ക്രിപ്ഷൻ സംബന്ധിച്ച വിവരങ്ങളോ ഡോക്ടറുടെ കുറിപ്പോ വാട്സാപ്പ് വഴി കൈമാറണം.

ചികില്സിക്കുന്ന ഡോക്ടറുടെ ഉപദേശപ്രകാരമായിരിക്കണം മരുന്ന് കഴിക്കുന്ന കാര്യത്തിൽ രോഗിയോ വീട്ടുകാരോ തീരുമാനിക്കേണ്ടത്. അതിനു ശേഷമായിരിക്കണം പ്രസ്തുത നമ്പറുകളിലേക്ക് വിളിക്കേണ്ടത്.

കഴിഞ്ഞ ലോക്ക് ഡൗൺ കാലത്തേ മികച്ച അനുഭവം മുതൽക്കൂട്ടായതിനാൽ വലിയ പ്രയാസങ്ങൾ നേരിടില്ലെന്ന് കരുതുന്നതായി ഐ ജി അറിയിച്ചു.

വീടുകളിൽ വിളക്കായ് വിജയ ദിനം

photo credit | anil

സി കെ ശ്രീജിത്ത്

കണ്ണൂർ : മഹാമാരിക്കിടയിൽ സി പി എം വിജയദിനം വീടുകളിലെ വിളക്കായ് ആഘോഷിക്കപ്പെട്ടു.

ഉറപ്പുള്ള , തിളക്കമാർന്ന വിജയം വീടുകളിൽ ആഘോഷിക്കപ്പെട്ടപ്പോൾ അത് ഉത്തരവാദിത്ത ബോധത്തിന്റെ വ്യത്യസ്തതകൾ നിറഞ്ഞ മധുരം വിളമ്പലായി മാറി.

മഹാനഗരങ്ങളെ പ്രകമ്പനങ്ങളാക്കി മാറ്റേണ്ടിയിരുന്ന മഹാ വിജയം അങ്ങിനെ വീടുകളിലെ വിളക്കുകളായി ചരിത്രത്തിൽ എഴുതിച്ചേർക്കപ്പെട്ടു.

പിണറായി വിജയൻ സർക്കാരിന്റെ രണ്ടാം വരവ് കോവിഡ് പശ്ചാത്തലത്തിൽ വീടുകളിൽ ദീപം തെളിയിച്ച് ആഘോഷിക്കാൻ സിപിഎം സംസ്ഥാന കമ്മറ്റി ആഹ്വാനം ചെയ്തിരുന്നു.

മെയ് 7ന് രാത്രി 7 മണിക്ക് ദീപം തെളിയിച്ച് വിജയദിനം ആഘോഷിക്കണമെന്നാണ് സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ കഴിഞ്ഞദിവസം ആഹ്വാനം ചെയ്തത്.

രാഷ്ട്രീയ ഭേദമന്യേയാണ് കേരളം ഇന്ന് വിജയ ദിനം ആഘോഷിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ മുതൽ മന്ത്രിമാരും എം എൽ എ മാരും നിയുക്ത മന്ത്രിമാരും എം എൽ എ മാരും കേരള ജനതയോടൊ പ്പം വിജയ ദിനം ആഘോഷിച്ചു.

തിരുവനന്തപുരം എ കെ ജി സെന്ററിലും എല്ലാ ജില്ലാ കമ്മറ്റി ഓഫീസുകളും ദീപങ്ങളാൽ അലങ്കരിക്കപ്പെട്ടു.വീടുകളിൽ പടക്കം പൊട്ടിച്ചും മധുരം കൈമാറിയും വിജയദിനം ആഘോഷങ്ങളില്ലാത്ത ആഘോഷരാവായി മാറി.

ആർ ടി പി സി ആർ നിരക്ക് കുറച്ച സർക്കാർ ഉത്തരവിന് സ്റ്റേ ഇല്ല

| ആർ ടി പി സി ആർ പരിശോധന നിരക്ക് 500 രൂപയായി തുടരും |

കൊച്ചി: ആർ ടി പി സി ആർ നിരക്ക് കുറച്ച സർക്കാർ ഉത്തരവിന് സ്റ്റേ ഇല്ല. സർക്കാർ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്യാത്തതിനാൽ ആർ ടി പി സി ആർ നിരക്ക് 500 രൂപതന്നെയായിരിക്കും.

നേരത്തെ 1700 രൂപയായിരുന്ന ആർ ടി പി സി ആർ കോവിഡ് പരിശോധന നിരക്ക് സംസ്ഥാന സർക്കാർ 500 രൂപയാക്കി കുറച്ചിരുന്നു.ഇതിനെയാണ് സ്വകാര്യ ലാബുകൾ ഹൈക്കോടതിയിൽ ചോദ്യം ചെയ്തത്.

എന്നാൽ മഹാമാരികാലത്ത് പരിശോധന നിരക്ക് കുറച്ച സർക്കാർ നടപടിയെ ഹൈക്കോടതി പ്രശംസിക്കുകയാണ് ചെയ്തത്.സർക്കാർ ഉത്തരവുണ്ടായിട്ടും സ്വകാര്യ ലാബുകൾ 1700 രൂപ ഈടാക്കിയത് വലിയ ചർച്ചകൾക്ക് കരണമായതിനെ തുടർന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടി പകർച്ച വ്യാധി നിയന്ത്രണ നിയമമനുസരിച്ച് കേസെടുക്കുമെന്ന് ഉത്തരവിട്ടതിനെ തുടർന്നാണ് സ്വകാര്യ ലാബുകൾ ഹൈക്കോടതിയെ സമീപിച്ചത്.

സർക്കാർ നിശ്ചയിച്ച 500 രൂപയ്ക്ക് ആർ ടി പി സി ആർ പരിശോധന നടത്തുന്നത് തങ്ങൾക്ക് നഷ്ടമാണെന്ന നിലപാടിലാണ് സ്വകാര്യ ലബോറട്ടറി ഉടമകൾ.നിരക്ക് വർധിപ്പിച്ചില്ലെങ്കിൽ ആർ ടി പി സി ആർ പരിശോധന നടത്തേണ്ടെന്ന് തീരുമാനിച്ച ലാബുകളും ഉണ്ട്.

ഒടുവിൽ ഗത്യന്തരമില്ലാതെ അടച്ചിടൽ

തിരുവനന്തപുരം: ഒടുവിൽ ഗത്യന്തരമില്ലാതെയാണ് സംസ്ഥാന സർക്കാർ ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. തീരുമാനം വേറെ മാർഗ്ഗമില്ലാത്തിന്റെ പശ്ചാത്തലത്തിലെന്ന് സർക്കാർ .

കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിൽ പ്രഖ്യാപിച്ച ലോക്ക് ഡൗൺ സംബന്ധിച്ച സംസ്ഥാന സർക്കാർ ഉത്തരവ് ഉടൻ.

വിദഗ്ധ സമിതി ശുപാർശയെ തുടർന്നാണ് ലോക്ക് ഡൗൺ തീരുമാനിച്ചത്.സംസ്ഥാനത്തെ കോവിഡ് സാഹചര്യം ഗുരുതരമാണെന്ന് മുഖ്യമന്ത്രി ഇന്നലെ പ്രസ്താവിച്ചതിന് പിന്നാലെയാണ് തീരുമാനം വന്നത്.

അവശ്യ സാധനങ്ങൾ വാങ്ങാൻ ഏതാനും മണിക്കുറുകൾ കടകൾ തുറന്ന് പ്രവർത്തിക്കുന്നതിനാൽ സാധനങ്ങൾ വാങ്ങാൻ ആളുകൾ പരിഭ്രാന്തരായി തിരക്ക് കൂട്ടേണ്ടതില്ലെന്ന് മന്ത്രി തോമസ് ഐസക് പറഞ്ഞു.ആവശ്യം വേണ്ട മരുന്നുകൾ ആശാ വർക്കർമാരോ അടിയന്തിര ഘട്ടത്തിൽ പൊലീസോ എത്തിക്കും.കൺസ്യൂമർ ഫെഡ് സ്കീമുകളും ഉപയോഗപ്പെടുത്താം.

അനാവശ്യമായി പുറത്തിറങ്ങിയാൽ കേസെടുക്കും.കെ എസ് ആർ ടി സി ബസുകൾ സർവീസ് നടത്തില്ല.സ്വകാര്യ വാഹനങ്ങൾ പുറത്തിറങ്ങാൻ പാടില്ല.ട്രെയിൻ സർവീസുകൾ സംബന്ധിച്ച് സംസ്ഥാന സർക്കാർ ഉത്തരവ് വന്നാൽ തീരുമാനമെടുക്കുമെന്ന് ദക്ഷിണ റെയിൽവേ അറിയിച്ചു.ആശുപത്രി,കോവിഡ് പ്രതിരോധം , തുടങ്ങിയ അവശ്യ സർവീസുകൾക്കും മാധ്യമങ്ങൾക്കും ഇളവ് ലഭിക്കും.

നിലവിലെ ഭാഗിക ലോക്ക് ഡൗണിലും ജനങ്ങൾ പുറത്തിറങ്ങുകയും കാര്യങ്ങളെ ലാഘവ ബുദ്ധിയോടെ കാണുന്നതും സംബന്ധിച്ച് വലിയ ആശങ്കകൾ ഉണ്ടായിരുന്നു.ആരോഗ്യ വകുപ്പിന്റെയും വിദഗ്ധ സമിതിയുടെയും ശുപാര്ശയ്ക്ക് പുറമെ പോലീസ് റിപ്പോർട്ടും വൈകിയെങ്കിലും തിടുക്കത്തിലുള്ള ലോക്ക് ഡൗണിലേക്ക് കാര്യങ്ങൾ നീക്കുകയായിരുന്നു.

കോവിഡ് വ്യാപനം : സംസ്ഥാനത്ത് അതീവ ഗുരുതര സാഹചര്യമെന്ന് മുഖ്യമന്ത്രി

LIVE |

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് സാഹചര്യം അതീവ ഗുരുതരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

41,953 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.ഏറ്റവും ഉയർന്ന പ്രതിദിന വർദ്ധനയാണ് ഇത്. 48 കോവിഡ് മരണവും സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയർന്നുതന്നെ നിൽക്കുന്നു.

എറണാകുളത്തും കോഴിക്കോടും പ്രതിദിന കേസുകളുടെ എണ്ണം ഉയർന്ന് നിൽക്കുന്നത് കടുത്ത ആശങ്ക ഉയർത്തുന്നു.ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളുടെ എണ്ണം കൂട്ടാനുള്ള പ്രവർത്തനങ്ങൾ തുടങ്ങിയിട്ടുണ്ട്.ഇതിനായി ഹോസ്റ്റലുകളും ഹോട്ടലുകളും വേണ്ടിവരും.ഓക്സിജന്റെ കണക്ക് സൂക്ഷിക്കാൻ നിർദേശം നൽകിയിട്ടുണ്ട്.

ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി സ്വദേശത്തും വിദേശത്തുമുള്ള സന്നദ്ധ സംഘടനകൾക്കും എൻ ജി ഓ കൾക്കും പ്രവർത്തിക്കാനുള്ള അനുമതി നൽകും.ഇതിൽ വിദേശ ഏജൻസികളുടെ വിവരങ്ങൾ നോർക്ക പരിശോധിച്ച് വിലയിരുത്തണം.

ദ്രവീകൃത ഓക്സിജൻ ഇറക്കുമതിസംബന്ധിച്ച് പ്രധാനമന്ത്രിക്ക് കത്തെഴുതിയിട്ടുണ്ട്.വിവിധ തരത്തിലുള്ള റിക്കവറി നടപടികൾ നിർത്തിവെക്കാൻ ബാങ്കുകൾക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു: വോട്ട് കച്ചവടമെന്ന ആരോപണം തെറ്റെന്ന് കെ സുരേന്ദ്രൻ

L I V E |

തിരുവനന്തപുരം: വോട്ട് കച്ചവടം നടന്നെന്ന മുഖ്യമന്ത്രി പിണറായി വിജയൻറെ ആരോപണം തെറ്റെന്ന് ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു.

സംസ്ഥാനത്ത് നടന്നത് ശക്തമായ വർഗീയ ധ്രുവീകരണമാണെന്നും തോൽവിയുടെ കാരണം പരിശോധിക്കുമെന്നും രാഷ്ട്രീയമായും സംഘടനാ പരവുമായും സംഭവിച്ച പിഴവുകളെ വിലയിരുത്തുമെന്നും സുരേന്ദ്രൻ പറഞ്ഞു.

വർഗീയ രാഷ്ട്രീയത്തിനെതിരെയുള്ള പ്രചാരണം ശക്തമാക്കും.മഞ്ചേശ്വരത്തും പാലക്കാട്ടും കൽപ്പറ്റയിലും സ്ഥാനാർത്ഥികൾ ജയിച്ചപ്പോൾ പ്രകടനം നടത്തിയത് യു ഡി എഫ് മാത്രമല്ല.ഈ തിരഞ്ഞെടുപ്പിൽ നടന്നത് ശക്തമായ വർഗീയ ധ്രുവീകരണം. ലീഗ് മത്സരിക്കാത്ത സ്ഥലത്ത് മുസ്‌ലിം വോട്ടുകൾ സിപിഎമ്മിന് പോയി.

തോൽവിയുടെ ഉത്തരവാദിത്തം തനിക്ക് മാത്രമായിരിക്കും. കാര്യങ്ങൾ കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.രണ്ട് മണ്ഡലങ്ങളിൽ മത്സരിക്കാൻ ആഗ്രഹിച്ചിരുന്നില്ല.അത് പാർട്ടി തീരുമാനമായിരുന്നു. ഘടക കക്ഷികൾ ശക്തമായി പ്രവർത്തിച്ചിരുന്നില്ല.സിപിഎമ്മിന് വോട്ട് കുറഞ്ഞത് വോട്ട് കച്ചവടം നടത്തിയിട്ടാണോ എന്നും എങ്കിൽ ആ പണം എ കെ ജി സെന്ററിലേക്കോ ധർമ്മടത്തെക്കോ ആണോ കൊണ്ടുപോയതെന്നും സുരേന്ദ്രൻ ചോദിച്ചു.

ആർ ടി പി സി ആർ: നിരക്ക് കുറച്ചതിനെതിരെ സ്വകാര്യ ലാബുകൾ ഹൈക്കോടതിയിൽ

കൊച്ചി: ആർ ടി പി സി ആർ പരിശോധന നിരക്ക് കുറച്ച സംസ്ഥാന സർക്കർ നടപടിക്കെതിരെ സ്വകാര്യ ലാബുകൾ രംഗത്ത്.

ആർ ടി പി സി ആർ കോവിഡ് പരിശോധനയ്‌ക്ക്‌ 1700 രൂപയായിരുന്നത് സർക്കാർ 500 രൂപയാക്കി കുറച്ച നടപടിക്കെത്തിരെയാണ് സ്വകാര്യ ലാബുകൾ ഹൈക്കോടതിയെ സമീപിച്ചത്.

500 രൂപയ്ക്ക് ഈ പരിശോധന നടത്തുന്നത് വലിയ നഷ്ടമാണെന്നും ഏകപക്ഷീയമായാണ് സർക്കാർ നടപടി എന്നുമാണ് സ്വകാര്യ ലാബുകാരുടെ പരാതി.

എന്നാൽ കോവിഡ് പശ്ചാത്തലത്തിൽ ദുരിതമനുഭവിക്കുന്ന ആളുകൾക്ക് കനത്ത ഭാരമായിരുന്നു ആർ ടി പി സി ആർ നിരക്ക് എന്നതായിരുന്നു സർക്കാർ വിലയിരുത്തൽ.

സംസ്ഥാന സർക്കാർ ഉത്തരവ് വന്ന ശേഷവും സ്വകാര്യ ലാബുകൾ കോവിഡ് പരിശോധനയ്ക്ക് പഴയ നിരക്കായ 1700 രൂപ ഈടാക്കിയത് വലിയ പ്രതിഷേധങ്ങൾക്കിടയാക്കിയിരുന്നു.ഒരു വേള മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ ലാബ് നടപടിക്കെതിരെ രംഗത്ത് വന്നിരുന്നു.

തുടർന്നും നിരക്ക് കുറക്കാത്ത പശ്ചാത്തലത്തിൽ ദുരന്ത നിവാരണ അതോറിറ്റി പകർച്ച വ്യാധി നിയന്ത്രണ നിയമമനുസരിച്ച് കേസെടുക്കുമെന്ന് ഉത്തരവിറക്കി യി രുന്നു. .

മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണ്ണർക്ക് രാജിക്കത്ത് കൈമാറി

രാജിക്കത്ത് സമർപ്പിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ രാജ്ഭവനിൽ എത്തിയപ്പോൾ ഗവർണർ ആരിഫ് മുഹമ്മെദ് ഖാനോടൊപ്പം |special arrangement from TH

LIVE |

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണ്ണർക്ക് രാജിക്കത്ത് കൈമാറി.മന്ത്രിസഭാ യോഗത്തിന് ശേഷമാണ് മുഖ്യമന്ത്രി രാജ്ഭവനിലെത്തി രാജിക്കത്ത് ഗവർണർ ആരിഫ് മുഹമ്മദ് ഖാന് കൈമാറിയത്.

പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ അടുത്തയാഴ്ച്ച നടക്കും.

നാളെ സിപിഎം സംസ്ഥാന സെക്രെട്ടറിയറ്റും കേരളത്തിലെ പോളിറ്റ്ബ്യുറോ അംഗങ്ങളുടെ യോഗവും ചേർന്നായിരിക്കും മന്ത്രിസഭങ്ങളെ തീരുമാനിക്കുക.

ഗവർണർ രാജിക്കത്ത് സ്വീകരിച്ചു കഴിഞ്ഞാൽ ഇതേ മന്ത്രിസഭ കാവൽ മന്ത്രിസഭയായി തുടരും.വിജയികളെ വിജ്ഞാപനം ചെയ്ത് പുതിയ നിയമസഭ രൂപീകരിക്കുന്നത് വരെയുള്ള നടപടികൾ സ്വീകരിക്കേണ്ടത് തിരഞ്ഞെടുപ്പ് കമ്മിഷനാണ്.അത് ചൊവ്വാഴ്ച്ച ഉണ്ടാകാന് സാധ്യത.

വിജയിച്ച മുന്നണി മുഖ്യമന്ത്രിയെ നിശ്ചയിച്ച് ഗവർണറെ അറിയിക്കുന്നതോടെ ഗവർണ്ണർ മന്ത്രിസഭ രൂപീകരിക്കാൻ ക്ഷണിക്കും.കോവിഡ് പശ്ചാത്തലത്തിൽ ലളിതമായ ചടങ്ങുകൾ മാത്രമായിരിക്കും സത്യപ്രതിജ്ഞ നടപടികൾ.പൊതുഭരണ വകുപ്പ് ഇതിനായുള്ള ഒരുക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു.

സത്യപ്രതിജ്ഞയ്ക്കുള്ള ഒരുക്കങ്ങൾ തുടങ്ങി പൊതുഭരണ വകുപ്പ്

LIVE |

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെപ്പ് ഫലം ഞായറാഴ്ച്ച വരാനിരിക്കെ പുതിയ മന്ത്രിസഭയ്ക്ക് സത്യപ്രതിജ്ഞ ചെയ്യാനുള്ള ഒരുക്കങ്ങൾ തുടങ്ങി പൊതു ഭരണ വകുപ്പ്.

വോട്ടെണ്ണലിന് പിന്നാലെ സ്വീകരിക്കേണ്ട നടപടികളിലേക്കാണ് പൊതുഭരണ വകുപ്പ് കടന്നത്.

മുഖ്യമന്ത്രി പിണറായി വിജയൻ തിങ്കളാഴ്ച്ച ഉച്ചയ്ക്ക് ശേഷം ഗവർണ്ണർക്ക് രാജിക്കത്ത് കൈമാറിയേക്കും.പതിവിന് വ്യത്യസ്തമായി പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ മൂന്ന് ഘട്ടങ്ങളിലായി നടത്താനാണ് പൊതു ഭരണ വകുപ്പ് ആലോചിക്കുന്നത്.കോവിഡ് പശ്ചാത്തലത്തിലാണ് ഇത്.

ഇടത് മുന്നണിക്ക് ഭൂരിപക്ഷം കിട്ടുകയാണെങ്കിൽ പിണറായി വിജയൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത് മെയ് 9ന് ശേഷമായിരിക്കുമെന്ന് സിപിഎം വൃത്തങ്ങൾ സൂചിപ്പിച്ചു.

അടുത്ത അഞ്ച് വർഷം കേരളം ആര് ഭരിക്കും എന്നറിയാൻ ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കി.ഞായറാഴ്ച്ച രാവിലെ 8 മുതൽ വോട്ടെണ്ണൽ ആരംഭിക്കും.മണിക്കൂറുകൾക്കകം ആദ്യ ഫല സൂചനകൾ ലഭ്യമായി തുടങ്ങും.തപാൽ വോട്ടിൽ വർദ്ധനവ് ഫലം വൈകിപ്പിക്കും എന്ന ആശങ്ക നിലനിർത്തുന്നുണ്ട്.

രാവിലെ 6 മണിക്ക് തന്നെ വോട്ടിംഗ് യന്ത്രങ്ങൾ സൂക്ഷിച്ചിരിക്കുന്ന സ്ട്രോങ്ങ് റൂമുകൾ തുറക്കും.നിരീക്ഷകരുടെയും രാഷ്ട്രീയ പാർട്ടികളുടെ ഏജന്റുമാരുടെയും മുന്നിലായിരിക്കും ഇത്.114 കേന്ദ്രങ്ങളിലെ 633 കൗണ്ടിംഗ് ഹാളുകളിലേക്ക് വോട്ടിങ് യന്ത്രങ്ങൾ മാറ്റും.

ആദ്യം എണ്ണി തുടങ്ങുക തപാൽ വോട്ടുകളായിരിക്കും.തുടർന്ന് ഇ വി എം വോട്ടുകൾ എന്നി തുടങ്ങും.ഒരു ഹാളിൽ ഏഴ് മേശകൾ ക്രമീകരിച്ചിട്ടുണ്ട്.ഒരു മണ്ഡലത്തിന് മൂന്ന് ഹാളുകൾ ഉണ്ട്.ഒരു റൗണ്ടിൽ 21 ബൂത്തുകളില് വോട്ടുകൾ എണ്ണും .

48 മണിക്കൂറിനിന്നുള്ളിൽ എടുത്ത ആർ ടി പി സി ആർ ,ആന്റിജൻ കോവിഡ് ടെസ്റ്റ് നടത്തി നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവർക്കും രണ്ട് ഡോസ് വാക്‌സിനേഷൻ സർട്ടിഫിക്കറ്റോ ഉള്ളവർക്ക് മാത്രമാണ് ഹാളിലേക്ക് പ്രവേശനം.

584238 തപാൽ വോട്ടുകൾ ഉള്ളതിനാൽ തിരഞ്ഞെടുപ്പ് ഫലം വൈകാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.

ആർ ടി പി സി ആർ : സർക്കാർ ഉത്തരവ് കാറ്റിൽ പറത്തി സ്വകാര്യ ലാബുകളുടെ പകൽക്കൊള്ള

തിരുവനന്തപുരം: ആർ ടി പി സി ആർ കോവിഡ് പരിശോധന നിരക്ക് കുറച്ച സർക്കാർ ഉത്തരവ് കാറ്റിൽ പറത്തി സംസ്ഥാനത്തെ സ്വകാര്യ ലാബുകൾ.

നേരത്തെ 1700 രൂപയായിരുന്ന ആർ ടി പി സി ആർ നിരക്ക് 500 രൂപയാക്കി കുറച്ചതിന് പിന്നാലെയാണ് സ്വകാര്യ ലാബുകളുടെ പകൽ കൊള്ള.

പരിശോധന നിരക്ക് കുറച്ചത് സംബന്ധിച്ച സർക്കാർ പ്രഖ്യാപനം വന്നത് വ്യാഴാച രാത്രിയാണെങ്കിലും ഉത്തരവ് വെള്ളിയാഴ്ച്ച രാവിലെ തന്നെ ഇറങ്ങി.എ ന്നാൽ വെള്ളിയാഴ്ച രാവിലെ സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ആർ ടി പി സി ആർ പരിശോധനകൾക്ക് സ്വകാര്യ ലബോറട്ടറികൾ ഈടാക്കിയത് പഴയ നിരക്കായ 1700 രൂപ.

ലാബുകാരുടെ പകൽകൊള്ള ചോദ്യം ചെയ്ത് പലയിടത്തും വാക്കേറ്റമുണ്ടായി.എറണാകുളത്തും പാലക്കാടും പ്രതിഷേധം ഉണ്ടായി. ഡി വൈ എഫ് ഐ പ്രവർത്തകരും ലബോറട്ടറി നയങ്ങൾക്കെതിരെ പ്രതിഷേധിച്ചു.

അധിക ചാർജ് ഉപഭോക്താക്കളിൽനിന്ന് ഈടാക്കിയ ലാബുകാർ സർക്കാർ ഉത്തരവിന്റെ കോപ്പി കിട്ടിയില്ല എന്ന മുടന്തൻ ന്യായമാണ് ഉന്നയിച്ചത്.സർക്കാർ ഉത്തരവ് വന്ന ശേഷവും ഇത് തുടർന്നു.എന്നാൽ വൈകുന്നേരത്തെ പത്രസമ്മേളനത്തിൽ മുഖ്യമന്ത്രി അധിക നിരക്ക് ഈടാക്കാൻ പാടില്ലെന്ന കണിശമായ നിർദേശം നൽകിയിട്ടുണ്ട്.

രോഗ വ്യാപനം രൂക്ഷമായ ജില്ലകളിൽ സമ്പൂർണ ലോക്ക് ഡൗൺ പരിഗണനയിൽ: മുഖ്യമന്ത്രി

L I V E |

തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് വ്യാപന തോത് അതി രൂക്ഷമാണെന്നും രോഗവ്യാപനം കൂടിയ ജില്ലകളിൽ സമ്പൂർണ്ണ ലോക്ക് ഡൗൺ പരിഗണിക്കേണ്ടിവരുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

സംസ്ഥാനത്തെ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 24.88 ശതമാനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 37199 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.ഇത് വളരെ ഗുരുതരമായ സാഹചര്യമാണ്. കൂടുതൽ നിയന്ത്രണങ്ങൾ ആവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

രോഗ വ്യാപനം രൂക്ഷമായ ജില്ലകളിലാണ് സമ്പൂർണ്ണ ലോക്ക് ഡൗൺ പരിഗണിക്കേണ്ടി വരിക.എന്നാൽ തദ്ദേശ സ്ഥാപനങ്ങൾ ലോക്ക് ഡൗൺ പ്രഖ്യാപിക്കരുത്.കണ്ടൈൻമെൻറ് സോണുകളിൽ കർശന നിയന്ത്രണങ്ങൾ നടപ്പാക്കും.നാളെയും മറ്റന്നാളും ആളുകൾ അനാവശ്യമായി പുറത്തിറങ്ങരുത്.ഇരട്ട മാസ്ക് ധരിക്കണം.

ഇരു ചക്ര വാഹനങ്ങളിൽ ഒരാൾ മാത്രം യാത്ര ചെയ്യണം.ഒരേ കുടുംബത്തിൽ പെട്ടവരാണെങ്കിൽ മാത്രം രണ്ടുപേർ.സൗകര്യം കുറഞ്ഞ ആരാധനാലയങ്ങളിൽ പരമാവധി 50 പേർ മാത്രം. ചൊവ്വാഴ്ച മുതൽ ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ നടപ്പാക്കും.

സംസ്ഥാനത്ത് ഓക്സിജൻ വാർ റൂമുകൾ തയ്യാറാക്കും.വ്യാജ വാർത്തകൾ പരത്തുന്നവർക്കെതിരെ കർശന നടപടിയുമായി പോലീസ് രംഗത്തിറങ്ങും.ഹോട്ടലുകളിൽ പാർസൽ മാത്രം,9 മണിക്ക് അടക്കണം.റേഷൻ കടകളും സപ്ലൈകോ വില്പന കേന്ദ്രങ്ങളും തുറക്കും.വാരാന്ത്യ നിയന്ത്രണങ്ങളിൽ പരിശോധന കർശനമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് ആർ ടി പി സി ആർ പരിശോധന നിരക്ക് കുറച്ചു

LIVE |

തിരുവനന്തപുരം: സംസ്ഥാനത്ത് ആർ ടി പി സി ആർ ടെസ്റ്റ് നിരക്ക് കുറച്ചു.കോവിഡ് ആർ ടി പി സി ആർ പരിശോധനയ്ക്കുള്ള നിരക്കാണ് 500 രൂപയാക്കി കുറച്ചത്.നേരത്തെ ഇത് 1700 രൂപയായിരുന്നു.
സംസ്ഥാനത്തെ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് പരിശോധന നിരക്ക് കുറച്ചത്.

photo credit | praveen khanna ie

നിലമ്പൂരിലെ യു ഡി എഫ് സ്ഥാനാർഥി വി വി പ്രകാശ് അന്തരിച്ചു

നിലമ്പൂർ: മലപ്പുറം ഡി സി സി പ്രസിഡണ്ടും നിലമ്പൂരിലെ യു ഡി എഫ് സ്ഥാനാർഥിയുമായ വി വി പ്രകാശ് അന്തരിച്ചു. 56 വയസായിരുന്നു.

ഇന്ന് പുലർച്ചെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. മഞ്ചേരിയിലെ ആശുപത്രിയിലെത്തിച്ചങ്കിലും രക്ഷിക്കാനായില്ല,

രാത്രി ഹൃദയാഘാതം ഉണ്ടായി എടക്കരയിലെ ആശുപത്രിയിലെത്തിച്ചിരുന്നു.ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന് മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

നിലമ്പൂരിൽ നഷ്‌ടമായ സീറ്റ് പ്രകാശിലൂടെ തിരിച്ചു പിടിക്കാമെന്ന പ്രതീക്ഷയിലായിരുന്നു യു ഡി എഫ്.തിരഞ്ഞെടുപ്പ് ഫലം വരാൻ രണ്ട് ദിവസം മാത്രം ബാക്കി നിൽക്കെയാണ് അദ്ദേഹത്തിന്റെ അന്ത്യം.

കർഷക ദമ്പതികളായ കുന്നുമ്മൽ കൃഷ്ണൻ നായരുടെയും സരോജിനി അമ്മയുടെയും മകനായി എടക്കരയിലായിരുന്നു രാഷ്ട്രീയത്തിലെ സൗമ്യ സാന്നിധ്യമായ വി വി പ്രകാശിന്റെ ജനനം.സംസ്കാരം വൈകുന്നേരം മൂന്ന് മണിക്ക് എടക്കരയിൽ.

കോൺഗ്രസ്,യു ഡി എഫ് നേതാക്കൾ അനുശോചനം രേഖപ്പെടുത്തി.

വാക്‌സിനേഷൻ കേന്ദ്രത്തിലെ തിരക്ക്: ആരോഗ്യമന്ത്രിയുടെ ഇടപെടൽ

LIVE |

തിരുവനന്തപുരം: ജിമ്മി ജോർജ് സ്റ്റേഡിയത്തിലെ വാക്‌സിനേഷൻ കേന്ദ്രത്തിലെ തിരക്ക് സംബന്ധിച്ച വാർത്തകൾ പുറത്ത് വന്നതോടെ
ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ അടിയന്തിര ഇടപെടൽ.

വിഷയത്തിൽ അടിയന്തിരമായി ഇടപെടാൻ ആരോഗ്യമന്ത്രി ജില്ലാ മെഡിക്കൽ ഓഫീസർക്ക് നിർദേശം നൽകി.വയോജനങ്ങൾക്കും ഭിന്ന ശേഷിക്കാർക്കും കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്താനും മന്ത്രി നിർദേശം നൽകി.

ഓൺലൈൻ റജിസ്ട്രേഷൻ ചെയ്ത് വാക്‌സിനേഷൻ എത്തുന്നവർ സമയക്രമം പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്താനും മന്ത്രി നിർദേശം നൽകി.

തിരുവനന്തപുരം ജിമ്മി ജോർജ് സ്റ്റേഡിയത്തിലെ വാക്‌സിനേഷൻ കേന്ദ്രത്തിൽ വലിയ തിക്കും തിരക്കും ഉണ്ടായതും കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തപ്പെട്ടതും വലിയ വാർത്ത ആയതിന് ശേഷമാണ് ആരോഗ്യമന്ത്രിയുടെ ഇടപെടൽ.വാക്‌സിനേഷനെത്തിയ രണ്ട് വയോധികർ തളർന്നു വീണ് ആശുപത്രിയിലാണ്.

സിദ്ധിഖ് കാപ്പന്റെ ഭാര്യയുടെ വിമർശനത്തിന് പിന്നാലെ മുഖ്യമന്ത്രി, യോഗി ആദിത്യ നാഥിന് കത്തയച്ചു

തിരുവനന്തപുരം: യു എ പി എ കേസിൽ ഉത്തർ പ്രദേശിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയവേ കോവിഡ് ബാധിതനായി ആശുപത്രിയിൽ കഴിയുന്ന മാധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പന്റെ കാര്യത്തിൽ ഇടപെടാൻ അഭ്യർത്ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തയച്ചു.

കാപ്പന്റെ കാര്യത്തിൽ ഇടപെടാൻ മുഖ്യമന്ത്രി പിണറായി വിജയന് പേടിയാണെന്ന സിദ്ദിഖ് കാപ്പന്റെ ഭാര്യയുടെ വിമർശനത്തിന് പിന്നാലെയാണ് മുഖ്യമന്ത്രി കത്തെഴുതിയത്.

കാപ്പന് വിദഗ്ധ ചികിത്സ നൽകാൻ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റണമെന്നും കാപ്പന്റെ ചികിത്സയുടെ കാര്യത്തിൽ മാധ്യമസമൂഹത്തിന് ആശങ്കയുണ്ടെന്നും ഇടപെടണമെന്നും പിണറായി വിജയൻ യോഗി ആദിത്യ നാഥിനെഴുതിയ കത്തിൽ പറയുന്നു.

എന്നാൽ കാപ്പന്റെ കാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെടണമെന്നും മറ്റൊരു ആശുപത്രിയിലേക്ക് മാറ്റണമെന്നും അദ്ദേഹത്തിന്റെ ഭാര്യ റൈഹാനത്ത് മുഖ്യമന്ത്രിയോട് അഭ്യർത്ഥിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന് സിദ്ദിഖ് കാപ്പന്റെ കാര്യത്തിൽ ഇടപെടാൻ പേടിയാണെന്നും റൈഹാനത്ത് വിമർശിച്ചിരുന്നു.

കെ ആർ ഗൗരിയമ്മയുടെ ആരോഗ്യ നില ഗുരുതരം

L I V E |

തിരുവനന്തപുരം: തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുൻ മന്ത്രിയും ജെ എസ് എസ് നേതാവുമായ കെ ആർ ഗൗരിയമ്മയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നുവെന്ന് മെഡിക്കൽ ബുള്ളറ്റിൻ.

ഗൗരിയമ്മ ചികിത്സയിൽ കഴിയുന്ന സ്വകാര്യ ആശുപത്രിയാണ് മെഡിക്കൽ ബുള്ളറ്റിൻ പുറത്തിയത്.ഗൗരിയമ്മ മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്നും അവർക്ക് കടുത്ത അണുബാധയുണ്ടെന്നും തീവ്രപരിചരണ വിഭാഗത്തിൽ തുടരുകയാണെന്നും ആശുപത്രി മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു.

കടുത്ത പനിയും ശ്വാസ തടസ്സവും അനുഭവപ്പെട്ടതിനെ തുടർന്നാണ് ഗൗരിയമ്മയെ കഴിഞ്ഞ ദിവസം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.അവർക്ക് കോവിഡ് ബാധിച്ചിട്ടില്ലെന്ന് സ്ഥിരീകരിച്ചിരുന്നു.ഡോക്ടർമാരുടെ പ്രത്യേക സംഘമാണ് ചികിൽസിക്കുന്നത്.

കണ്ണൂർ കേളകത്തും ചക്കരക്കല്ലിലും വാക്‌സിൻ കേന്ദ്രങ്ങളിൽ തർക്കം

| വാക്‌സിനേഷൻ കേന്ദ്രത്തിലെ തിരക്ക് .ഫയൽ ചിത്രം


കണ്ണൂർ: കണ്ണൂർ കേളകത്തും ചക്കരക്കല്ലിലും വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ ആരോഗ്യപ്രവർത്തകരും വാക്‌സിൻ എടുക്കാൻ എത്തിയവരും തമ്മിൽ തർക്കം.

ഓൺലൈൻ റജിസ്ട്രേഷനിലുണ്ടായ സമയക്രമം സംബന്ധിച്ച സാങ്കേതിക തടസ്സങ്ങളും കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായതുപോലുള്ള സ്പോട്ട് റജിസ്ട്രേഷനിലെ ആശയക്കുഴപ്പവുമാണ് തർക്കങ്ങൾക്കിടയാക്കിയത്.

ഇരു കേന്ദ്രങ്ങളിലും നൂറുകണക്കിനാളുകൾ വാക്‌സിൻ ചെയ്യാനെത്തിയിരുന്നു.ഒന്നാം ഡോസും രണ്ടാം ഡോസും എടുക്കാനെത്തിയവരും കൂട്ടത്തിൽ ഉണ്ടായിരുന്നു.

ഓൺലൈൻ റജിസ്റ്റർ ചെയ്തപ്പോൾ ലഭിച്ച സമയക്രമം പാലിക്കാൻ വാക്‌സിനേഷൻ കേന്ദ്രങ്ങളിലെ ആരോഗ്യപ്രവർത്തകർക്ക് സാധിക്കാത്തതാണ് കേളകത്ത് തർക്കത്തിനിടയാക്കിയത്.സെക്ടറൽ മജിസ്‌ട്രേറ്റുമാർ ഇടപെട്ടാണ് പ്രശ്നം പരിഹരിച്ചത്.

ചക്കരക്കല്ലിലും സമാനമായ സംഭവങ്ങൾ ഉണ്ടായി.സ്പോട്ട് റജിസ്ട്രേഷൻ ഇല്ല എന്നറിയാതെ എത്തിയവരും ഓൺലൈൻ റജിസ്ട്രേഷൻ ചെയ്ത് കൃത്യ സമയത്ത് വാക്‌സിനേഷൻ ചെയ്യാനെത്തിയവരും വാക്ക് തർക്കമുണ്ടായി.

ഓൺലൈൻ റജിസ്‌ട്രേഷൻ ആപ്പിലെ സാങ്കേതിക പിഴവാണ് ആശയക്കുഴപ്പങ്ങൾക്ക് കരണമായതെന്നാണ് വിവരം.കണ്ണൂർ ജൂബിലി ഹാളിൽ ശനിയാഴ്ചത്തെ നിയന്ത്രണങ്ങൾ മറികടന്നും നൂറുകണക്കിനാളുകൾ വാക്‌സിൻ ചെയ്യാനെത്തിയിട്ടുണ്ട്.

photo | indianexpress.com

കെ ആർ ഗൗരി അമ്മ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ

തിരുവനന്തപുരം: മുൻ മന്ത്രിയും ജെ എസ് എസ് നേതാവുമായ കെ ആർ ഗൗരി അമ്മ ആശുപത്രിയിൽ.

കടുത്ത പനിയെ തുടർന്നാണ് അവരെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

തീവ്രപരിചരണ വിഭാഗത്തിലുള്ള അവർക്ക് ശ്വാസം മുട്ടൽ അനുഭവപ്പെടുന്നുണ്ടെങ്കിലും മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് അല്പം മുൻപ് ആശുപത്രി പുറപ്പെടുവിച്ച മെഡിക്കൽ ബുള്ളറ്റിനിൽ പറഞ്ഞു.

ഡോക്ടർമാരുടെ പ്രത്യേക സംഘത്തിന്റെ നിരീക്ഷണത്തിലാണ് അവരിപ്പോൾ. കോവിഡ് ഇല്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

photo | onmanorama.com

പി ജയരാജനെ അപായപ്പെടുത്താൻ സാധ്യതയെന്ന് ഇന്റലിജൻസ്,സുരക്ഷ കൂട്ടിയേക്കും

തിരുവനന്തപുരം: സിപിഎം സംസ്ഥാന സമിതി അംഗം പി ജയരാജനെ അപായപ്പെടുത്താൻ സാധ്യതയെന്ന് പോലീസ് ഇന്റലിജൻസ് മുന്നറിയിപ്പ്.

നിയമസഭാ തിരഞ്ഞെടുപ്പ് ഘട്ടത്തിൽ തന്നെ ഇത്തരത്തിലുള്ള സൂചന പൊലീസിന് ലഭിച്ചിരുന്നു.ഇതിന്റെ അടിസ്ഥാനത്തിൽ ജാഗ്രത പാലിക്കാൻ പോലീസ് ജയരാജന് മുന്നറിയിപ്പ് നൽകിയിരുന്നു. ഇന്റലിജൻസ് മുന്നറിയിപ്പ് പശ്ചാത്തലത്തിൽ ജയരാജന്റെ സുരക്ഷ കൂട്ടിയേക്കും.

മുസ്‌ലിം ലീഗ് പ്രവർത്തകൻ മൻസൂറിന്റെ കൊലപാതകത്തിന് ശേഷം ജയരാജനെ അപായപ്പെടുത്താൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടാണ് പോലീസ് ഇന്റലിജൻസിന് ലഭിച്ചത്.ജയരാജന് സുരക്ഷ ഉറപ്പാക്കാൻ ഉത്തരമേഖലാ ഐ ജി അശോക് യാദവ് നിർദേശിച്ചിട്ടുണ്ടെങ്കിലും ജയരാജൻ സുരക്ഷാ നിരസിച്ചു എന്നാണ് സൂചന.

വടക്കൻ മേഖലയിലേക്കുള്ള ജയരാജന്റെ യാത്രകളിൽ കരുതൽ വേണമെന്ന് കാസറഗോഡ്,കണ്ണൂർ,കോഴിക്കോട് ജില്ലകളിലെ പോലീസ് മേധാവികൾക്ക് നിർദേശം നൽകിയിട്ടുണ്ട്.നിലവിൽ ജയരാജന്റെ സുരക്ഷയ്ക്കായി രണ്ട് പോലീസുകാർ ഉണ്ടെങ്കിലും തലശ്ശേരി പാട്യത്തെ അദ്ദേഹത്തിന്റെ വീട്ടിലും പോലീസ് കാവൽ ഏർപ്പെടുത്താൻ പോലീസ് ആലോചിക്കുന്നുണ്ട്.

ഇനി വാക്‌സിനേഷൻ ഓൺലൈൻ രജിസ്ട്രേഷൻ വഴി മാത്രം,നടത്തിപ്പിന് മാർഗ്ഗനിർദേശങ്ങളായി

തിരുവനന്തപുരം: കോവിഡ് വാക്‌സിനേഷൻ സുഗമമായ നടത്തിപ്പിന് ആരോഗ്യവകുപ്പ് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു.

സംസ്ഥാനത്ത് കോവിഡ് വ്യാപനം കൂടി വരുന്ന പശ്ചാത്തലത്തിൽ വാക്‌സിനേഷൻ കേന്ദ്രങ്ങളിലുള്ള തിരക്ക് കോവിഡ് മാനദണ്ഡങ്ങളുടെ ലംഘനമായി മാറുന്ന പശ്ചാത്തലത്തിലാണ് ആറ് മാർഗനിർദേശങ്ങൾ ആരോഗ്യവകുപ്പ് പുറപ്പെടുവിച്ചത്.

ഏപ്രിൽ 22 മുതൽ ഒന്നാമത്തേതും രണ്ടാമത്തേതുമായ വാക്‌സിനേഷന് ഓൺലൈൻ രജിസ്ട്രേഷൻ നിർബന്ധമാക്കി.സ്പോട് രജിസ്ട്രേഷൻ ഉണ്ടാവുകയില്ല.ഓൺലൈൻ രജിസ്ട്രേഷൻ ചെയ്തവർക്ക് മാത്രമേ വാക്‌സിനേഷൻ സെന്ററുകളിൽ ടോക്കൺ ലഭിക്കുകയുള്ളു.

വാക്‌സിനേഷനുള്ള മുൻഗണന പട്ടികയിൽ ഉള്ളവർക്ക് സർക്കാർ വകുപ്പുകൾ,അക്ഷയ കേന്ദ്രങ്ങൾ,സന്നദ്ധ സംഘടനകൾ എന്നിവ വഴി രജിസ്ട്രേഷൻ നടത്തുന്നതിന് ജില്ലകൾ മുൻകൈ എടുക്കേണ്ടതാണ്.

സർക്കാർ വാക്‌സിനേഷൻ കേന്ദ്രങ്ങൾ,സ്വകാര്യ വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ വാക്‌സിൻ ലഭ്യതയെ അടിസ്ഥാനമാക്കി കോവിൻ വെബ്സൈറ്റിൽ സെഷനുകൾ മുൻകൂട്ടി ഷെഡ്യൂൾ ചെയ്യുന്നുവെന്ന് ജില്ലകൾ ഉറപ്പ് വരുത്തേണ്ടതാണ്.

വാക്സിനേഷൻ കേന്ദ്രങ്ങളിൽ കോവിഡ് പ്രോട്ടോകോൾ പാലിക്കേണ്ടതാണ്.വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ കോ വാക്‌സിൻ,കോവിഷീൽഡ്‌ വാക്‌സിൻ ലഭ്യത അനുസരിച്ച് ആസൂത്രണം ചെയ്യുകയും ജനങ്ങളെ അറിയിക്കുകയും ചെയ്യേണ്ടതാണ്.ഒന്നാം ഡോസ് വാക്‌സിൻ സ്വീകരിച്ചവർക്ക് സമയബന്ധിതമായി അടുത്ത വാക്‌സിൻ നൽകണം.

ശനിയും ഞായറും ലോക്ക് ഡൗൺ ഇല്ല, സംസ്ഥാനത്ത് കടുത്ത നിയന്ത്രണങ്ങൾ : മുഖ്യമന്ത്രി

തിരുവനന്തപുരം: രൂക്ഷമായ കോവിഡ് വ്യാപന പശ്ചാത്തലത്തിൽ ശനിയും ഞായറും ലോക്ക് ഡൗൺ ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

എന്നാൽ കർശനമായ നിയന്ത്രണങ്ങൾ നടപ്പാക്കും.സംസ്ഥാനത്ത് വാക്‌സിൻ ക്ഷാമം രൂക്ഷമാണെങ്കിലും വാക്‌സിൻ സൗജന്യമായിരിക്കും. പ്രായമല്ല അടിസ്ഥാനം.

കോവിഡ് പ്രതിരോധത്തിന് സഹകരണം കൂട്ടാൻ സ്വകാര്യ ആശുപത്രികളുടെ സഹകരണം തേടും.രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം വിളിക്കും.ക്ലാസുകളും സമ്മർ ക്യാമ്പുകളും പാടില്ല. എന്നാൽ ഓൺലൈൻ ക്ലാസുകൾ നടത്താം.

വരുന്ന ശനിയാഴ്ച പൊതു അവധിയായിരിക്കും .ഹയർ സെക്കണ്ടറി പരീക്ഷകൾക്ക് മാറ്റമില്ല. സർക്കാർ ഓഫീസുകൾക്ക് ശനിയാഴ്ച്ച അവധി നൽകും.വാക്‌സിൻ വിതരണത്തിലെ തിരക്ക് കുറക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോവിഡ് പ്രോട്ടോകോൾ ലംഘിച്ചത് സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് പ്രോട്ടോകോൾ ലംഘനമുണ്ടായിട്ടില്ലെന്നും ഭാര്യ ഒപ്പം യാത്ര ചെയ്തത് കുടുംബ ബന്ധങ്ങളുടെ കാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

അടച്ചിടലിന് സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് രാവിലെ ചേർന്ന യോഗത്തിൽ തീരുമാനിച്ചിരുന്നു. ശക്തമായ നടപടികൾ സ്വീകരിക്കാൻ തീരുമാനിച്ചിരുന്നു ഇതുസംബന്ധിച്ച പ്രഖ്യാപനമാണ് ഔദ്യോഗികമായി മുഖ്യമന്ത്രി അൽപം മുൻപ് പ്രഖ്യാപിച്ചത്.

വാക്‌സിൻ ക്ഷാമം രൂക്ഷം: കോട്ടയത്തും പാലക്കാട്ടും വാക്‌സിൻ കേന്ദ്രങ്ങളിൽ സംഘർഷം

കോട്ടയം/ പാലക്കാട് : സംസ്ഥാനത്ത് വാക്‌സിൻ ക്ഷാമം രൂക്ഷം.പാലക്കാടും കോട്ടയത്തും വാക്‌സിൻ കേന്ദ്രങ്ങളിൽ സംഘർഷം.

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ പരിഭ്രാന്തരായി ആളുകൾ കൂട്ടത്തോടെ വാക്‌സിൻ കേന്ദ്രങ്ങളിൽ എത്തിയതാണ് ഉന്തും തള്ളിനും കാരണമായത്.

ആദ്യ ഡോസ് സ്വീകരിക്കാനെത്തിയവരും രണ്ടാം ഡോസ് സ്വീകരിക്കാനെത്തിയവരും ഒരു നിയന്ത്രണവുമില്ലാതെ വാക്‌സിനേഷൻ കേന്ദ്രങ്ങളിലെത്തി.പലയിടത്തും വാക്‌സിൻ ലഭിക്കാത്തതും പ്രതിസന്ധികൾ സൃഷ്ടിച്ചു.

കോട്ടയത്ത് മെഗാ വാക്‌സിനേഷൻ കേന്ദ്രത്തിൽ ടോക്കൺ കൊടുക്കുന്നതുമായി ബന്ധപ്പെട്ട വാക്ക് തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.ബേക്കർ മെമ്മോറിയൽ എൽ പി സ്കൂളിലാണ് ടോക്കൺ ലഭിക്കാനായി ആളുകൾ തിരക്ക് കൂടിയതാണ് കാരണം.സാമൂഹ്യ അകലം പാലിച്ചില്ല ഇവിടെ.

രാവിലെ 6 മണി മുതൽ ഇവിടെ ആളുകൾ എത്തിയിരുന്നു.കോവിൻ ആപ്പ്ളിക്കേഷനിൽ രജിസ്റ്റർ ചെയ്തവരും ചെയ്യാത്തവരും തമ്മിലും വാക്കേറ്റമുണ്ടായി.ഓൺലൈനിൽ രജിസ്റ്റർ ചെയ്തവർക്ക് കൃത്യമായ സമയം നൽകിയിരുന്നു.ഇത് മനസിലാക്കാതെയാണ് പലരും ചോദ്യം ചെയ്തത്കഴിഞ്ഞ മൂന്ന് ദിവസങ്ങളായി ഇവിടെ വലിയ തിരക്ക് അനുഭവപ്പെട്ടിരുന്നു.

പാലക്കാട് മോയൻസ് സ്കൂളിലും വാക്‌സിനേഷൻ കേന്ദ്രത്തിൽ സമാന അനുഭവമുണ്ടായി.ആയിരത്തോളം ആളുകൾ ഇവിടെ എത്തിയിട്ടുണ്ട്.ഓൺലൈൻ റജിസ്ട്രഷൻ നടത്തിയാൽ തിരക്ക് ഒഴിവാക്കാം എന്നതാണ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്.

കേരളത്തിലെ സർക്കാർ ജീവനക്കാരുടെ ശമ്പളവും പെൻഷനും വർധിപ്പിക്കരുതെന്ന ഹർജി സുപ്രീം കോടതി തള്ളി

ന്യൂഡൽഹി: സംസ്ഥാന ജീവനക്കാരുടെ ശമ്പളവും പെൻഷനും വർധി പ്പിക്കുന്നത് തടയണമെന്നാവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി തള്ളി.

ജീവനക്കാരുടെ ശമ്പള വർദ്ധനവ് സംബന്ധിച്ച തീരുമാനം എടുക്കേണ്ടത് കോടതി അല്ലെന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.ശമ്പള കമ്മീഷന്റെ ഉത്തരവിൽ എങ്ങിനെ കോടതിക്ക് ഇടപെടാനാകുമെന്നുള്ള ചോദ്യവുമായാണ് ഹർജി തള്ളിയത്.

ഔർ ഇൻഡിപെൻഡന്റ് ഓർഗനൈസേഷൻ ഓഫ് പീപ്പിൾ എന്ന സംഘടനയാണ് കേരളത്തിലെ ജീവനക്കാരുടെ ന്യായമായ ശമ്പള വർധനവിനെതിരെ സുപ്രീം കോടതിയിൽ ഹർജി നൽകിയത്.

അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂട കടന്നുപോകുന്ന കേരളത്തിൽ പതിനൊന്നാം ശമ്പള കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കരുത് എന്നായിരുന്നു ഹർജിയിലെ ആവശ്യം.ശമ്പള കമ്മീഷൻ ഉത്തരവ് നടപ്പാക്കരുതെന്നാവശ്യപ്പെട്ട് ഇതേ സംഘടനാ ഹൈക്കോടതിയിൽ നൽകിയ ഹർജിയും തള്ളിയിരുന്നു.

പൂരം പ്രദർശന നഗരിയിൽ 18 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

തൃശൂർ: പൂരം പ്രദർശന നഗരിയിൽ 18 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.

പ്രദർശന നഗരിയിലെ വ്യാപാരികൾക്കും തൊഴിലാളികൾക്കുമാണ് കോവിഡ് ബാധിച്ചത്.ഇന്നലെയാണ് ഇവരുടെ കോവിഡ് ടെസ്റ്റ് നടത്തിയത്.

ഇവരെ നിരീക്ഷണത്തിലാക്കിയിരിക്കയാണ്.രോഗം സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ ആരോഗ്യവകുപ്പ് ഇവരുടെ സമ്പർക്ക പട്ടിക തയ്യാറാക്കി വരികയാണ്.ഇത്രയധികം ആളുകൾക്ക് രോഗം സ്ഥിരീകരിച്ചതിനാൽ പൂരം പ്രദർശന നഗരി കണ്ടെയ്‌ൻമെൻറ് സോണാകാൻ സാധ്യതയുണ്ട്.

സ്പീക്കർ പി ശ്രീരാമകൃഷ്ണന് കോവിഡ് നെഗറ്റീവ് ആയി

LIVE |

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന സ്പീക്കർ പി ശ്രീരാമകൃഷ്ണൻ കോവിഡ് നെഗറ്റീവായി. അദ്ദേഹം ഇന്ന് ആശുപത്രി വിട്ടേക്കും.

കോവിഡ് നെഗറ്റിവ് ആയെങ്കിലും ന്യുമോണിയ ഭേദമായിട്ടില്ലെന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചു. ഒരാഴ്ചത്തെ വിശ്രമം ഡോക്ടർമാർ നിർദേശിച്ചിട്ടുണ്ട്. ഔദ്യോഗിക വസതിയിലായിരിക്കും സ്പീക്കർ വിശ്രമത്തിൽ കഴിയുക.

കോവിഡ് വ്യാപനം: ഗവർണർ ഇടപെട്ടു , സർവകലാശാല പരീക്ഷകൾ മാറ്റി

തിരുവനന്തപുരം: കോവിഡ് വ്യാപന പശ്ചാത്തലത്തിൽ സംസ്ഥാനത്തെ വിവിധ സർവകലാശാല പരീക്ഷൾ മാറ്റി.ഗവർണ്ണറുടെ നിർദേശപ്രകാരമാണ് പരീക്ഷകൾ മാറ്റിയത്.

ഇത് പ്രകാരം നാളെ മുതൽ നടക്കേണ്ടിയിരുന്ന വിവിധ സർവകലാശാലളുടെ എല്ലാ പരീക്ഷകളും ഇനി ഒരു അറിയിപ്പ് ഉണ്ടാകും വരെ മാറ്റിവെച്ചിരിക്കുന്നു എന്നാണ് സർവ്വകലാശാലകൾ നൽകുന്ന വിവരം.എന്നാൽ ഓൺലൈൻ പരീക്ഷകൾക് മാറ്റമില്ല.
കോഴിക്കോട്, എംജി, കണ്ണൂർ, ആരോഗ്യ, മലയാള സർവകലാശാലകളുടെ പരീക്ഷകളാണ് നിലവിൽ മാറ്റിയത്.

പരീക്ഷകൾ മാറ്റിവെക്കാൻ സർവകലാശാലകളോട് ഗവർണർ നിർദേശിച്ചതിനെ തുടർന്നാണ് പരീക്ഷകൾ മാറ്റിയ വിവരം സർവകലാശാലകൾ അറിയിച്ചത്.മറ്റ് സർവ്വകലാശാലകൾ പരീക്ഷ മാറ്റിയ വിവരം ഇതുവരെയും അറിയിച്ചിട്ടില്ല.എന്നാൽ ഗവർണ്ണറുടെ നിർദേശമുള്ളതിനാൽ പരീക്ഷ മാറ്റിയേക്കും.

കോവിഡ് വ്യാപനം ആശങ്ക സൃഷ്‌ടിച്ച പശ്ചാത്തലത്തിൽ വിവിധ കോണിൽനിന്ന് പരീക്ഷകൾ മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഗവർണ്ണറുടെ തീരുമാനം.പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു.

ആളുകൾ കൂടുന്ന ചടങ്ങുകൾ കോവിഡ് ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്യണം: ഉത്തരവിറങ്ങി

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം കൂടിയ പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചുകൊണ്ടുള്ള സർക്കാർ ഉത്തരവ് പുറത്തിറങ്ങി.

ആളുകൾ കൂടുന്ന ചടങ്ങുകൾ ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്യണമെന്നാണ് ഉത്തരവ്.ഇതനുസരിച്ച് വിവാഹം,പാലുകാച്ചൽ തുടങ്ങിയ ചടങ്ങുകൾ ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്യണം.

ഇൻഡോർ പരിപാടികൾക്ക് പരമാവധി 75 പേരെയും ഔട്ട്ഡോർ പരിപാടികളിൽ 150 പേരെയും പങ്കെടുപ്പിക്കാം.കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടായിരിക്കണം പരിപാടി നടത്തേണ്ടത്.കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് കോവിഡ് ഇൻസിഡന്റ് കമാണ്ടർമാർ വിലയിരുത്തും.നിയന്ത്രണങ്ങൾ കടുപ്പിക്കാൻ ചീഫ് സെക്രട്ടറി നിർദേശിച്ചു.

കെ എം ഷാജിയെ വിജിലൻസ് ചോദ്യം ചെയ്യുന്നു

L I V E |

കോഴിക്കോട്: അനധികൃതമായി സ്വത്ത് സമ്പാദിച്ചു എന്ന കേസിൽ കെ എം ഷാജി എം എൽ എ യെ വിജിലൻസ് ചോദ്യം ചെയ്യുന്നു.

തൊണ്ടയാടുള്ള വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യുറോയിൽ രാവിലെ പത്ത് മണിയോടെയാണ് ഷാജി ചോദ്യം ചെയ്യലിനായി എത്തിയത്.ചോദ്യം ചെയ്യലിന് ഹാജരാകാൻ വിജിലൻസ് നോട്ടീസ് നൽകിയിരുന്നു.

ഷാജിയുടെ വീട്ടിൽനിന്ന് കഴിഞ്ഞ ദിവസം പിടിച്ചെടുത്ത പണത്തിന്റെയും സ്വർണത്തിന്റെയും ഉറവിടം തേടിയാണ് വിജിലൻസ് ചോദ്യം ചെയ്യൽ. 47,35,500 രൂപയാണ് ഷാജിയുടെ വീട്ടിൽ നിന്ന് പിടിച്ചെടുത്തത്.

ഇതുസംബന്ധിച്ച വിജിലൻസ് റിപ്പോർട്ട് കോഴിക്കോട്ടെ വിജിലൻസ് പ്രത്യേക കോടതിയിൽ സമർപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തി ലാണ് ചോദ്യം ചെയ്യൽ.

പിടിച്ചെടുത്ത 500 ഗ്രാമ സ്വർണ്ണവും വിദേശ കറൻസിയും അനധികൃതമല്ലെന്ന് കണ്ട് തിരിച്ചു നൽകിയിരുന്നു.ഭൂമിയിടപാടും സാമ്പത്തിക ഇടപാടുകളും സംബന്ധിച്ച 77 രേഖകളും വിജിലൻസ് കോടതിയിൽ ഹാജരാക്കും.

ലോക്ക് ഡൗൺ ഇല്ല: കോവിഡ് പ്രതിരോധത്തിനായി കൂട്ട പ്പരിശോധന,കർശന നിയന്ത്രണങ്ങൾ

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ലോക്ക് ഡൗൺ ഏർപ്പെടുത്തില്ല.

കൂട്ടപ്പരിശോധനയും കർശന നിയന്ത്രണങ്ങളും ഏർപ്പെടുത്തി രോഗ വ്യാപനം തടയാനാണ് ഉദ്ദേശിക്കുന്നതെന്ന് ചീഫ് സെക്രട്ടറി വി പി ജോയി പത്രസമ്മേളനത്തിൽ പറഞ്ഞു.

പൊതു ജനങ്ങൾ സ്വയം പ്രതിരോധവും നിയന്തണങ്ങളും വർധിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.കോവിഡ് പരിശോധന,വാക്‌സിനേഷൻ, എന്നി ക്യാമ്പയിനുകളാണ് കേരളം മുന്നോട്ട് വെക്കുന്നത്.അടുത്ത രണ്ട് ദിവസങ്ങളിൽ സംസ്ഥാനത്ത് കൂട്ടപ്പരിശോധന നടത്തും.

രണ്ടര ലക്ഷത്തോളം ആളുകളെ പരിശോധിക്കാനാണ് പദ്ധതി.മുൻഗണന പ്രകാരമായിരിക്കും പരിശോധന.ഹൈ റിസ്ക് വിഭാഗത്തിൽപ്പെട്ടവർക്ക് മുൻഗണന നൽകും.45 വയസിന് താഴെയുള്ളവർക്കും പരിശോധന കൂട്ടും.

പൊതു സ്ഥലങ്ങളിൽ കണിശമായ നിയന്ത്രണങ്ങൾ നടപ്പാക്കും.അടുത്ത രണ്ടാഴ്ചത്തേക്കുള്ള പരിപാടികൾ ജില്ലാ ഭരണകൂടത്തെ അറിയിക്കണം.പരമാവധി 150 പേർക്കാണ് പൊതു പരിപാടികളിൽ പങ്കെടുക്കാൻ പറ്റുകയുള്ളു.

ആൾക്കൂട്ടങ്ങൾ പരമാവധി ചുരുക്കണം.ഹോം ഡെലിവറി സംവിധാനം പരമാവധി പ്രോത്സാഹിപ്പിക്കണം.തിയറ്ററുകളിൽ നിലവിലുള്ള നിയന്ത്രണങ്ങൾ തുടരും.രാത്രി 9 മണിവരെ എന്ന പ്രവർത്തന സമയം ബാറുകൾക്കും തിയറ്ററുകൾക്കും ബാധകമായിരിക്കുമെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു.

തൃശൂർ പൂരം വെടിക്കെട്ടിന് അനുമതി

തൃശൂർ: തൃശൂർ പൂരം പ്രധാന ആകർഷണമായ വെടിക്കെട്ടിന് സ്ഫോടന സുരക്ഷാ വിഭാഗത്തിന്റെ അനുമതിയായി.

പെട്രോളിയം ആൻഡ് എസ്‌പ്ലോസീവ് സേഫ്റ്റി ഓർഗനൈസേഷനാണ് അനുമതി നൽകിയത്.പൂരം സാമ്പിൾ വെടിക്കെട്ടും പൂരം വെടിക്കെട്ടും മാനദണ്ഡങ്ങൾ അനുസരിച്ച് നടത്താം.

ജലീലിനെതിരായ വിധി: സർക്കാരിന് കോടതിയെ സമീപിക്കാമെന്ന് നിയമോപദേശം

തിരുവനന്തപുരം: മന്ത്രി കെ ടി ജലീലിനെതിരായ ലോകായുക്ത വിധിക്കെതിരെ സംസ്ഥാന സർക്കാരിന് കോടതിയെ സമീപിക്കാമെന്ന് അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശം.

ലോകായുക്ത വിധിയിൽ സർക്കാരിന്റെ വാദം വിശദീകരിക്കാൻ അവസരം ലഭ്യമാകാത്ത പശ്ചാത്തലത്തിലാണ് കോടതിയെ സമീപിക്കാമെന്ന് എ ജി യുടെ ഉപദേശം.

ലോകായുക്ത നടപടിക്രമങ്ങളിൽ വീഴ്ചയുണ്ട്.സിവിൽ കോടതികൾ സ്വീകരിക്കേണ്ട നടപടിക്രമങ്ങളാണ് ലോകായുക്തയും പാലിക്കേണ്ടത്.മന്ത്രിയെ നീക്കണമെന്ന നിർദേശം അത്ര ലളിതമായി എടുക്കാവുന്ന കാര്യമല്ലെന്നും അഡ്വക്കറ്റ് ജനറൽ സർക്കാരിനെ അറിയിച്ചത്.

ജലീലിന്റെ നിർദേശപ്രകാരമാണെങ്കിലും ബന്ധുവിനെ നിയമിക്കാനുള്ള യോഗ്യതയിൽ ഇളവ് വരുത്തിയത് സർക്കാരാണ്.അതുകൊണ്ട്തന്നെ നടപടിക്രമങ്ങളിൽ സർക്കാരിന് കൂടി പങ്കുണ്ട്.സ്വാഭാവികമായും സർക്കറിന്റെ ഭാഗം കൂടി ലോകായുക്ത കേൾക്കണം.ഇക്കാര്യങ്ങൾ പരിഗണിക്കാതെയാണ് തിടുക്കത്തിൽ വിധി വന്നത്.

ലോകായുക്ത വിധിക്കെതിരെ സംസ്ഥാന സർക്കാരിന് റിട്ട് ഹർജിയുമായി മേൽക്കോടതിയെ സമീപിക്കാമെന്നാണ്‌ എ ജി യുടെ നിയമോപദേശം.ഇപ്പോൾ വ്യക്തിപരമായിട്ടാണ് കെ ടി ജലീൽ റിട്ട് ഹർജി നൽകിയിരിക്കുന്നത്.നിയമോപദേശം ലഭ്യമായ സാഹചര്യത്തിൽ സർക്കാരിനും റിട്ട് ഹർജി നൽകാവുന്നതാണ്.

നേരത്തെ മുതൽ ജലീലിന്റെ കാര്യത്തിൽ അമിതമായ താൽപ്പര്യമെടുക്കുന്ന സംസ്ഥാന സർക്കാർ സ്വാഭാവികമായും വരും ദിവസങ്ങളിൽ കോടതിയെ സമീപിക്കുമെന്നാണ് സൂചന.

ബന്ധു നിയമനത്തിന്റെ പേരിലാണ് ലോകായുക്ത വിധിയിൽ മന്ത്രി കെ ടി ജലീലിന് രാജി വെക്കേണ്ടിവന്നത്.സത്യപ്രതിജ്ഞ ലംഘനവും സ്വജന പക്ഷപാതവുമാണ് ബന്ധു നിയമനത്തിലൂടെ ജലീൽ നടത്തിയത് എന്നാണ് ലോകായുക്ത വിധിയിൽ പ്രസ്താവിച്ചത്.

മന്ത്രി ജലീലിനെതിരെയുള്ള ലോകായുക്ത ഉത്തരവ് മുഖ്യമന്ത്രിയുടെ ഓഫീസിന് കൈമാറി

LIVE |

തിരുവനന്തപുരം: ബന്ധു നിയമന വിവാദത്തിൽ മന്ത്രി കെ ടി ജലീലിനെതിരെയുള്ള ലോകായുക്ത ഉത്തരവ് മുഖ്യമന്ത്രിയുടെ ഓഫീസിന് കൈമാറി.

പ്രത്യേക ദൂതൻ വഴിയാണ് ലോകായുക്ത ഉത്തരവ് മുഖ്യമന്ത്രിയുടെ ഓഫീസിൽ എത്തിച്ചത്.ഇനി തീരുമാനമെടുക്കേണ്ടത് മുഖ്യമന്ത്രിയാണ്.

ബന്ധു നിയമന വിവാദത്തിൽ മന്ത്രി കെ ടി ജലീൽ കുറ്റ ക്കാരനാണെന്നും സത്യപ്രതിജ്ഞ ലംഘനം നടത്തിയെന്നും മന്ത്രി സ്ഥാനത്ത് തുടരാൻ പാടില്ലെന്നും ലോകായുക്ത ഡിവിഷൻ ബെഞ്ചിന്റെ സുപ്രധാന വിധിയിൽ പറഞ്ഞിരുന്നു.

ബന്ധു നിയമന കാര്യത്തിൽ മന്ത്രി അധികാര ദുർവിനിയോഗം നടത്തി,ബന്ധു അദീബിനെ ന്യൂന പക്ഷ വികസന കോർപറേഷനിൽ നിയമിച്ചത് ചട്ട ലംഘനമാണെന്നും ലോകായുക്ത കണ്ടെത്തിയിരുന്നു. അധികാര ദുർവിനിയോഗവും സ്വജനപക്ഷപാതവും കാണിച്ച മന്ത്രി തൽസ്ഥാനത്ത് തുടരാൻ അർഹനല്ലെന്നും ലോകായുക്ത വിധിയിൽ വ്യക്തമാക്കിയിട്ടുണ്ട്.

ലോകായുക്ത വിധിയിൽ എ കെ ബാലന്റെ പരാമർശം പാർട്ടി നിലപാടല്ല: എം എ ബേബി

തിരുവനന്തപുരം : ബന്ധു നിയമന വിവാദത്തിൽ ലോകായുക്ത വിധിയെ തുടർന്ന് മന്ത്രി കെ ടി ജലീൽ രാജിവെക്കേണ്ടതില്ല എന്ന എ കെ ബാലന്റെ പരാമർശത്തെ തള്ളി സിപിഎം പി ബി അംഗം എം എ ബേബി.

മന്ത്രി ബാലന്റെ അഭിപ്രായ പ്രകടനം പാർട്ടി നിലപാടല്ല എന്നും നിയമ മന്ത്രി എന്ന നിലയിൽ ആയിരിക്കുമെന്നും ബേബി പറഞ്ഞു. ലോകായുക്ത ഉത്തരവ് അസാധാരണ രീതിയിലാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.


ജലീൽ വിഷയത്തിൽ പാർട്ടി നിലപാടൊന്നും എടുത്തിട്ടില്ല. പാർട്ടിയുടെ അഭിപ്രായം സെക്രട്ടറിയും കോടിയേരിയും പറഞ്ഞിട്ടുണ്ടെന്ന് എം എ ബേബി വ്യക്തമാക്കി.

ആശുപത്രി വിട്ടു,യൂസഫലിയും ഭാര്യയും അബുദാബിക്ക് പറന്നു

കൊച്ചി: ഹെലികോപ്റ്റർ അപകടത്തിൽ തലനാരിഴയ്ക്ക് രക്ഷപ്പെട്ട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ നിരീക്ഷണത്തിലും ചികിത്സയിലുമായിരുന്ന വ്യവസായി എം എ യൂസഫലി ആശുപത്രി വിട്ടു.

ഇന്ന് രാവിലെ ആശുപത്രി വിട്ട യൂസഫലിയും ഭാര്യയും നെടുമ്പാശ്ശേരി വിമാനത്താവളത്തിൽനിന്ന് അബുദാബിയിലേക്ക് പറന്നു.അബുദാബി രാജകുടുംബം അയച്ച പ്രത്യേക വിമാനത്തിലായിരുന്നു യാത്ര.

ഇന്നലെരാവിലെയായിരുന്നു സാങ്കേതിക തകരാറിനെ തുടർന്ന് യൂസഫലി സഞ്ചരിച്ച ഹെലികോപ്റ്റർ കൊച്ചി പനങ്ങാട്ടെ ചതുപ്പിൽ ഇടിച്ചിറക്കിയത്.അത്ഭുതകരമായി രക്ഷപ്പെട്ട അദ്ദേഹവും സംഘവും ആശുപത്രിയിൽ നിരീക്ഷണത്തിലായിരുന്നു.സ്കാനിംഗ് നടത്തി ആരോഗ്യ പ്രശ്നങ്ങൾ ഒന്നുമില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ആശുപത്രി വിട്ടത്.

ഇതിനിടയിൽ ഹെലികോപ്റ്റർ ഇന്ന് പുലർച്ചെ നെടുമ്പാശ്ശേരിയിലേക്ക് മാറ്റി.ഔദ്യോഗിക പരിശോധനകൾക്ക് ശേഷമാണ് കോപ്റ്റർ മാറ്റിയത്.ഹെലികോപ്റ്റർ അപകടം സംബന്ധിച്ച് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷനും അന്വേഷണം നടത്തും.

സാങ്കേതിക തകരാർ : വിമാനം റദ്ദാക്കി,യാത്രക്കാർ പ്രതിഷേധിക്കുന്നു

ഫയൽ ചിത്രം

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽനിന്ന് ദുബായിലേക്ക് പോകേണ്ടിയിരുന്ന വിമാനം സാങ്കേതിക തകരാറുകൾ കാരണം റദ്ദാക്കി.യാത്രക്കാർ പ്രതിഷേധിക്കുന്നു.

സ്‌പൈസ് ജെറ്റ് വിമാനമാണ് റദ്ദാക്കിയത്.ഇന്നലെ രാത്രി 7.30 ന് പുറപ്പെടേണ്ടതായിരുന്നു ഈ വിമാനം.സാങ്കേതിക തകരാർ എന്ന വിശദീകരണം മാത്രമാണ് വിമാന കമ്പനിയും വിമാനത്താവള അധികൃതരും യാത്രക്കാരെ അറിയിച്ചിരിക്കുന്നത്.

എന്നാൽ ബദൽ യാത്ര സംവിധാനം ഒരുക്കുന്ന കാര്യത്തിൽ വിമാനത്താവള അധികൃതരോ വിമാന കമ്പനിയോ പ്രതികരിക്കാത്തതിൽ യാത്രക്കാർ വിമാനത്താവളത്തിൽ പ്രതിഷേധിക്കുന്നു.വിസ കാലാവധി തീരുന്നതും മറ്റ് ആവശ്യങ്ങൾക്കുമായി പോകേണ്ടുന്ന യാത്രക്കാർ ആശങ്കയിലാണ്.

സ്പീക്കർ പി ശ്രീരാമകൃഷ്‌ണന് കോവിഡ്

തിരുവനന്തപുരം: സ്പീക്കർ പി ശ്രീരാമകൃഷ്ണന് കോവിഡ് സ്ഥിരീകരിച്ചു.തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയിലാണ് ശ്രീരാമകൃഷ്ണൻ ഇപ്പോൾ ഉള്ളത്.ഫേസ്ബുക് ലൈവിലൂടെയാണ് ശ്രീരാമകൃഷ്ണൻ ഇക്കാര്യം വ്യക്തമാക്കിയത്.ഇന്നലെ ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു.

http://www.jginews.in/customs-questioned-speaker-p-sreeramakrishnan-regarding-dollar-smuggling/

“ബന്ധുവിനെ നിയമിക്കാൻ പാടില്ല എന്ന് നിയമത്തിൽ പറയുന്നുണ്ടോ..?”

തിരുവനന്തപുരം: " ബന്ധുവിനെ നിയമിക്കാൻ പാടില്ല എന്ന് നിയമത്തിൽ പറയുന്നുണ്ടോ..?" ചോദ്യം ഉന്നയിച്ചത് മന്ത്രി എ കെ ബാലൻ.

ലോകായുക്ത റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മന്ത്രി കെ ടി ജലീൽ ഇപ്പോൾ രാജി വെക്കേണ്ട ആവശ്യമില്ല എന്ന് നിയമ മന്ത്രി എ കെ ബാലൻ പറഞ്ഞു.ബന്ധുവിനെ നിയമിക്കാൻ പാടില്ലെന്ന് എവിടെയും പറയുന്നില്ലെന്ന് ബാലൻ പറഞ്ഞു.

ജലീലിനെതിരെയുള്ള ലോകായുക്ത വിധിക്ക് ശേഷം ആദ്യമായാണ് ഒരു മന്ത്രിയുടെ പ്രതികരണം.ഏതെങ്കിലും ഒരു കീഴ് കോടതിയുടെ വിധിയുടെ അടിസ്ഥാനത്തിൽ അപ്പോൾ തന്നെ രാജിവെക്കുന്ന കീഴ്വഴക്കം കേരളത്തിൽ ഇല്ല.ജലീലിന്റെ ബന്ധുവിനെ ഡെപ്യൂട്ടേഷനിലാണ് നിയമിച്ചത്.ബന്ധു നിയമപരമായി അർഹനാണോ എന്നെ പരിശോധിക്കേണ്ടതുള്ളൂ.

ഡെപ്യൂട്ടേഷനിൽ ബന്ധു പറ്റില്ല എന്ന് നിയമത്തിൽ എവിടെയും പറഞ്ഞിട്ടില്ല.അങ്ങിനെ ആണെങ്കിൽ ഒരു ബന്ധുവിനെയും എവിടെയും നിയമിക്കാൻ പറ്റില്ല എന്ന സ്ഥിതിയിലേക്ക് എത്തും. മഞ്ഞളാംകുഴി അലിയും കെ എം മാണിയും ബന്ധുക്കളെ നിയമിച്ചിട്ടുണ്ട്.ബന്ധുക്കളെ നിയമിക്കാൻ പാടില്ല എന്നാണെങ്കിൽ അത് കോടതിയിൽ ചോദ്യം ചെയ്യപ്പെടേണ്ടതാണ്.ബാലൻ പറഞ്ഞു.

ജലീലിനെ സംരക്ഷിക്കും,നിയമ പോരാട്ടത്തിന് സിപിഎം പിന്തുണ

തിരുവനന്തപുരം : ബന്ധു നിയമന വിവാദത്തിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തി ലോകായുക്ത വിധി എതിരായി മാറിയിട്ടും മന്ത്രി കെ ടി ജലീലിനെ സംരക്ഷിക്കാൻ സിപിഎം തീരുമാനം.

ലോകായുക്ത വിധിക്കെതിരെ ജലീലിന്റെ നിയമ പോരാട്ടത്തിന് പിന്തുണ നൽകാൻ സിപിഎം തീരുമാനിച്ചു.മന്ത്രി ജലീൽ രാജിവെക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം സ്വീകാര്യമല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ വ്യക്തമാക്കി.

ഇന്നലെയാണ് ജലീലിനെതിരെ ലോകായുക്ത വിധി വന്നത്.തന്റെ ബന്ധുവായ അദീബിനെ പിന്നോക്ക വിഭാഗ കോർപറേഷനിൽ ചട്ടങ്ങൾ ലംഘിച്ച് നിയമനം നടത്തിയ ജലീൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ലോകായുക്ത മന്ത്രി അധികാര ദുർവിനിയോഗം നടത്തി എന്ന് കണ്ടെത്തിയിരുന്നു.മന്ത്രി സ്വജന പക്ഷപാതം കാട്ടിയതിലൂടെ സത്യപ്രതിജ്ഞ ലംഘനം നടത്തിയെന്നും അത്കൊണ്ട് മന്ത്രി സ്ഥാനത്ത് തുടരാൻ അർഹത ഇല്ലെന്നും ലോകായുക്ത വ്യക്തമാക്കിയിരുന്നു.

തുടർ നടപടി മുഖ്യമന്ത്രി കൈക്കൊള്ളണമെന്നും ലോകായുക്ത വിധിയിലുണ്ടായിരുന്നു .കെ ടി ജലീൽ സ്വജന പക്ഷപാതം കാട്ടിയ സംഭവത്തിൽ നടപടിയെടുക്കാൻ മുഖ്യമന്ത്രിക്ക് ലോകായുക്ത വിധി പകർപ്പ് കൈമാറണമെന്നും നടപടി എടുക്കണമെന്നും ഉത്തരവിലുണ്ട്.

http://www.jginews.in/relative-posting-case-minister-k-t-jaleel-culprit-says-lokayuktha-court/

ഉമ്മൻചാണ്ടിക്ക് കോവിഡ് സ്ഥിരീകരിച്ചു: സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റും

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് കോവിഡ് സ്ഥിരീകരിച്ചു.

ലക്ഷണങ്ങളോടെ രണ്ട് ദിവസമായി തിരുവനന്തപുരത്തെ വസതിയിൽ വിശ്രമത്തിലായിരുന്നു അദ്ദേഹം.ഇന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.അദ്ദേഹത്തെ തിരുവന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാനുള്ള ഒരുക്കങ്ങൾ നടക്കുകയാണ്.

നിരവധി തിരഞ്ഞെടുപ്പ് യോഗത്തിൽ പങ്കെടുത്തിരുന്നെങ്കിലും താനുമായി നേരിട്ട് സമ്പർക്കത്തിൽ ഏർപ്പെട്ടവർ നിരീക്ഷണത്തിൽ പോകണമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

മുസ്‌ലീം ലീഗ് പ്രവർത്തകന്റെ കൊലപാതകം : പ്രതി ഷിനോസ് റിമാണ്ടിൽ

കണ്ണൂർ: മുസ്ലിം ലീഗ് പ്രവർത്തകൻ മൻസൂറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതി ഷിനോസിനെ റിമാൻഡ് ചെയ്തു.

തലശ്ശേരി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്.വൈദ്യ പരിശോധനയ്ക്ക് ശേഷമാണ് കോടതിയിൽ ഹാജരാക്കിയത്.

കേസിൽ 25 പ്രതികളുണ്ടെന്ന് റിമാൻഡ് റിപ്പോർട്ട്.കൊലയ്ക്ക് പിന്നിൽ രാഷ്ട്രീയ വിരോധം.ആക്രമണം കൊല്ലണമെന്ന ഉദ്ദേശത്തോടെയാണെന്നും 11 പേർ കൃത്യത്തിൽ നേരിട്ട് പങ്കെടുത്തുവെന്നും 14 പേർക്ക് പരോക്ഷ ബന്ധമെന്നും റിമാൻഡ് റിപ്പോർട്ട്.ബോംബെറിഞ്ഞു വീഴ്ത്തിയ ശേഷം വടിവാളുകൊണ്ട് വെട്ടി.പിന്നീടുണ്ടായ രക്തസ്രാവത്താൽ മരണം സംഭവിച്ചുവെന്നും വിശദമായ റിമാൻഡ് റിപ്പോർട്ടിൽ. പ്രതിയെ സബ്ജയിലിലേക്ക് മാറ്റി.

വിലാപയാത്രക്കിടയിൽ അക്രമം നടത്തിയവർ പിടിയിൽ, വാഹനങ്ങൾ പോലീസ് പിടിച്ചെടുത്തു

| ഷിനോസിന്റെ അറസ്റ്റ് രേഖപ്പെടുത്തി, സമാധാനയോഗം ഇന്ന് |

കണ്ണൂർ: കൊല്ലപ്പെട്ട മുസ്ലിം ലീഗ് പ്രവർത്തകൻ മൻസൂറിന്റെ വിലാപയാത്രയിൽ അക്രമങ്ങൾ ഉണ്ടാക്കിയതുമായി ബന്ധപ്പെട്ട് ലീഗ് പ്രവർത്തകർ പിടിയിൽ.

യൂത്ത് ലീഗ് പ്രവർത്തകരായ 12 പേരെ ചൊക്ലി പോലീസ് കസ്റ്റഡിയിലെടുത്തു. ഇരുപതോളം വാഹനങ്ങളും ഇതുമായി ബന്ധപ്പെട്ട് പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.മേഖലയിൽ സമാധാനം പാലിക്കാൻ സിപിഎം പ്രവർത്തകർ സംയമനം പാലിക്കണമെന്ന് സ്ഥലം സന്ദർശിച്ച സിപിഎം നേതാക്കൾ ആഹ്വാനം ചെയ്തു.

അക്രമങ്ങളിൽ ജനാധിപത്യ വിശ്വാസികൾ പ്രതിഷേധിക്കണമെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ പറഞ്ഞു.ലീഗ് ആക്രമണം ആസൂത്രിതമാണെന്നും സിപിഎം ആരോപിച്ചു.
ഇതിനിടയിൽ മൻസൂറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലുണ്ടായിരുന്ന ഷിനോസിന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി.

സമാധാനയോഗം ഇന്ന്
കണ്ണൂർ: മുസ്ലിം ലീഗ് പ്രവർത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പാനൂർ മേഖലയിലുണ്ടായ അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ കണ്ണൂർ ജില്ലാ കളക്ടർ വിളിച്ച സമാധാന യോഗം 11 മണിക്ക് കളക്ടറുടെ ചേംബറിൽ ചേരും.

വിലാപയാത്രയിൽ സിപിഎം ഓഫീസുകൾക്ക് നേരെ വ്യാപക ആക്രമണം ഉണ്ടായിരുന്നു.തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുടെ തുടർച്ചയാണ് ആക്രമണ സംഭവങ്ങളെന്നും മുസ്ലിം ലീഗ് ആസൂത്രിതമായാണ് അക്രമങ്ങൾ നടത്തിയതെന്നും സിപിഎം ആരോപണമുയർത്തിയിട്ടുണ്ട്.

പ്രദേശത്ത് ഇപ്പോഴും സംഘർഷാവസ്ഥ നിലനിൽക്കുന്നുണ്ട്.കളക്ടർ വിളിച്ച സമാധാനയോഗം അല്പസമയത്തിനകം കളക്ടറേറ്റിൽ ചേരും.

ലീഗ് പ്രവർത്തകന്റെ കൊലപാതകത്തിൽ പങ്കില്ലെന്ന് സിപിഎം

കണ്ണൂർ: കടവത്തൂർ പുല്ലൂക്കരയിലെ മുസ്ലിം ലീഗ് പ്രവർത്തകൻ മൻസൂറിന്റെ കൊലപാതകത്തിൽ പാർട്ടിക്ക് പങ്കില്ലെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ.

മൻസൂറിന്റെ കൊലപാതകത്തിനിടയായ സംഭവം ദൗർഭാഗ്യകരമാണെന്നും ജയരാജൻ പറഞ്ഞു.സിപിഎമ്മിന് സ്വാധീനമില്ലാത്ത മേഖലയിലാണ് സംഭവം നടന്നത്. സംഭവത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവനും പ്രതികരിച്ചിട്ടുണ്ട്. മൻസൂറിന്റെത് രാഷ്ട്രീയ കൊലപാതകമല്ലെന്ന് വിജയരാഘവൻ പറഞ്ഞു.

വോട്ട് ചെയ്യാനെത്തിയ മമ്മൂട്ടിയുടെ ദൃശ്യങ്ങൾ പകർത്തിയത് ചോദ്യം ചെയ്ത് ബൂത്തിൽ ബഹളം | L I V E

കൊച്ചി: നടൻ മമ്മൂട്ടി വോട്ട് ചെയ്യാനെത്തിയപ്പോൾ ദൃശ്യങ്ങൾ പകർത്തിയതിനെ സ്ഥാനാർത്ഥിയുടെ ഭാര്യ ചോദ്യം ചെയ്തത് ബഹളത്തിനിടയാക്കി.

തൃക്കാക്കര പൊന്നുരുന്നി സി കെ എസ് സ്കൂളിലാണ് സംഭവം.ബിജെപി സ്ഥാനാർഥി എസ് സജിയുടെ ഭാര്യയാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.

കുറച്ച് മുൻപ് സജി വോട്ട് ചെയ്യാനെത്തിയ സമയം ദൃശ്യം പകർത്താൻ ശ്രമിച്ചപ്പോൾ പോളിംഗ് ഉദ്യോഗസ്ഥർ തടഞ്ഞെന്നും എന്നാൽ മമ്മൂട്ടി വോട്ട് ചെയ്യാനെത്തിയപ്പോൾ മാധ്യമ പ്രവർത്തകർ അടക്കം ദൃശ്യം പകർത്തിയപ്പോൾ ഉദ്യോഗസ്ഥർ തടയാത്തതിനെതിരെയാണ് സജിയുടെ ഭാര്യ പ്രതികരിച്ചത്.

മമ്മൂട്ടിയുടെ ഫോട്ടോയെടുക്കാൻ മാധ്യമ പ്രവർത്തകരെത്തിയപ്പോൾ ബിജെപി പ്രവർത്തകർ തടയാൻ ശ്രമിച്ചതും ബഹളത്തിന് കാരണമായി.ബഹളത്തിനിടയിൽ മമ്മൂട്ടിയും ഭാര്യ സുൽഫത്തും വോട്ട് ചെയ്ത് മടങ്ങി.

photo |twentyfournews.com

വിധിയെഴുത്തിന്റെ ആദ്യ മണിക്കൂറുകൾ.. അവകാശ വാദങ്ങളും ആത്മ വിശ്വാസവുമായി മുന്നണികൾ | L I V E

മന്ത്രി കെ കെ ശൈലജ വോട്ട് ചെയ്തതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുന്നു photo |ANI

തിരുവനന്തപുരം: അക്ഷരാർത്ഥത്തിൽ ജനാധിപത്യത്തെ ഉത്സവമാക്കി വോട്ടെടുപ്പിന്റെ ആദ്യ മണിക്കൂറുകൾ കടന്നുപോകുന്നു.ആദ്യ മൂന്ന് മണിക്കൂറിൽ 20 ശതമാനം പോളിംഗ് രേഖപ്പെടുത്തി.

സംസ്ഥാനം ഉറ്റുനോക്കുന്ന മണ്ഡലങ്ങളായ കഴക്കൂട്ടം,നേമം, മഞ്ചേശ്വരം മണ്ഡലങ്ങളിൽ കനത്ത പോളിംഗ് പുരോഗമിക്കുന്നു.

മുഖ്യമന്ത്രി പിണറായി വിജയൻ,പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവർ കുടുംബസമേതം രാവിലെ തന്നെ വോട്ട് ചെയ്തു.എൻ എസ് എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ ഇന്ന് രാവിലെ ഉയർത്തിയ ശബരിമല വിഷയം പ്രതിപക്ഷ നേതാക്കൾ ഏറ്റെടുത്തുകൊണ്ടുള്ള പ്രസ്താവനകൾ പോളിംഗ് ദിനത്തിലെ വാക് പോരുകൾക്ക് വഴി വെച്ചപ്പോൾ ഭരണ നേട്ടങ്ങളാണ് എൽ ഡി എഫ് മേഖലകളിലെ ചർച്ചാ വിഷയം.

നടനും തിരക്കഥാകൃത്തുമായ പി ബാലചന്ദ്രൻ അന്തരിച്ചു

വൈക്കം: നടനും തിരക്കഥാകൃത്തുമായ പി ബാലചന്ദ്രൻ അന്തരിച്ചു. 70 വയസ്സായിരുന്നു.വൈക്കത്തെ വസതിയിലായിരുന്നു അന്ത്യം.

എട്ടു മാസത്തോളമായി അസുഖ ബാധിതനായിരുന്നു.സംസ്‍കാരം വൈകുന്നേരം 3 മണിക്ക് വീട്ടുവളപ്പിൽ.

മലയാള നാടക സിനിമ മേഖലകളിൽ മികച്ച സംഭാവനകൾ നൽകിയ വ്യക്തിത്വമായിരുന്നു.1972 മാതൃഭൂമി വിഷുപ്പതിപ്പ് നടത്തിയ കോളേജ് തല നാടക മത്സരത്തിൽ താമസി എന്ന അദ്ദേഹത്തിന്റെ നാടകത്തിന് ഒന്നാം സ്ഥാനം ലഭിച്ചു.സ്കൂൾ ഓഫ് ഡ്രാമയിൽ കുറച്ചു കാലം അധ്യാപകനായും എം ജി സർവകലാശാല സ്കൂൾ ഓഫ് ലെറ്റേഴ്സിൽ ലക്ചറർ ആയും സേവനമനുഷ്ഠിച്ചു.

മകുടി,പാവം ഉസ്മാൻ,മായാസീതങ്കം,നാടകോത്സവം എന്നി നാടകങ്ങൾ രചിച്ചു.ഏകാകി,ലഗോ,തിയറ്റർ തെറാപ്പി ,മധ്യ വേനൽ,പ്രണയ രാവ്ഗുഡ് വുമൺ ഓഫ് സെറ്റ്സ്വാൻ എന്നി നാടകങ്ങൾ സംവിധാനം ചെയ്തു.

ഉള്ളടക്കം,അങ്കിൾ ബൺ,തച്ചോളി വർഗീസ് ചേകവർ,അഗ്നിദേവൻ, മാനസം,പോലീസ്,കമ്മട്ടിപ്പാടം സിനിമകൾക്ക് തിരക്കഥയും സംഭാഷണവുമെഴുതി.വിവിധ സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തു.2012ൽ കവി പി കുഞ്ഞിരാമൻ നായരുടെ ജീവിതത്തെ ആസ്പദമാക്കി ഇവാൻ മേഘരൂപൻ എന്ന എന്ന സിനിമ തിരക്കഥയെഴുതി സംവിധാനം ചെയ്തു.

കുടുംബത്തിൽ നിന്ന് കൊണ്ടു വന്നിട്ടാണെങ്കിലും ശക്തൻ മാർക്കറ്റിന്റെ ശോച്യാവസ്ഥ പരിഹരിക്കുമെന് തൃശ്ശൂർകാർക്ക് സുരേഷ് ഗോപിയുടെ ഉറപ്പ്

|സമൂഹ മാധ്യമങ്ങളിൽ വൈറലായി സുരേഷ് ഗോപിയുടെ പ്രസംഗം|

തൃശൂർ: മാറി മാറി ഭരിച്ച ഇടത് വലത് മുന്നണികളെ കടന്നാക്രമിച്ച് തൃശൂരിലെ എൻ ഡി എ സ്ഥാനാർഥി സുരേഷ് ഗോപി.

ജയിച്ചാൽ ഒരു കോടി ചിലവഴിച്ച് ഇപ്പോൾ ശോച്യാവസ്ഥയിലുള്ള ശക്തൻ മാർക്കറ്റ് നവീകരിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.
അഥവാ തോറ്റാൽ എം പി ഫണ്ടിൽനിന്നും അല്ലെങ്കിൽ വീട്ടിൽനിന്നും ഒരു കോടി കൊണ്ടുവന്ന് വാക്ക് പാലിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.

തൃശൂർ ശക്തൻ മാർക്കറ്റിന്റെ അവസ്ഥ വിവരിച്ച് സുരേഷ് ഗോപി നടത്തിയ പ്രസംഗം ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.
ഈ അവസ്ഥ മാറ്റിത്തരുമെന്ന് അവിടെ ജോലി ചെയ്യുന്നവർക്കാണ് വാക്ക് നൽകിയത്. എന്നിട്ട് " ഇത്രയും നാൾ ഇവിടെ ഭരിച്ചവന്മാരെ നാണം കെടുത്തും.അങ്ങിനെ പറയാൻ കഴിയുമെങ്കിൽ എനിക്ക് അത് ചെയ്യാനുള്ള നട്ടെല്ലുറപ്പുണ്ട് എന്ന് മനസിലാക്കണം". സുരേഷ് ഗോപി പറഞ്ഞു.

"ആര് മനസിലാക്കണം..? നേരത്തെ പറഞ്ഞ അപമാനികൾ മനസിലാക്കണം.നിങ്ങൾ എന്നെ തോൽപ്പിക്കുകയാണെങ്കിലും ഞാൻ എം പി യാണ്. ഇവിടെ രണ്ടാം തവണയും തോറ്റതിന്റെ പശ്ചാത്തലത്തിൽ ഈ പണിക്ക് വേണ്ടെന്ന് പറഞ്ഞ് എന്നെ അവിടെനിന്ന് ഇറക്കി വിട്ടാൽ ഞാനെന്റെ കുടുംബത്തിൽനിന്നും കൊണ്ടുവരും ഒരു കോടി" സുരേഷ് ഗോപി പറഞ്ഞു.

തിരഞ്ഞെടുപ്പ് ദിവസം അതിർത്തികൾ അടയ്ക്കും,കേന്ദ്ര സേനയെ വിന്യസിക്കും

തിരുവനന്തപുരം: വോട്ടെടുപ്പ് ദിവസം സംസ്ഥാന അതിർത്തികൾ അടയ്ക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ.

ഇവിടങ്ങളിൽ കേന്ദ്രസേനയെ വിന്യസിക്കും.ആവശ്യമെങ്കിൽ പോളിംഗ് ബൂത്തുകളിൽ സി സി ടി വി സംവിധാനമൊരുക്കും.ഇരട്ട വോട്ട് ആരോപണങ്ങളിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയെ അറിയിച്ചതാണ് ഇക്കാര്യം.

കൂടുതൽ ബൂത്തുകളിൽ വീഡിയോ ചിത്രീകരിക്കാൻ പറ്റുമോ എന്ന് പരിശോധിക്കാൻ കോടതി നിർദേശിച്ചു.കള്ളവോട്ട് തടയണമെന്നാവശ്യപ്പെട്ട് യു ഡി എഫ് സ്ഥാനാർത്ഥികൾ നൽകിയ പരാതിയിൽ ഇടപെട്ടാണ് കോടതി ചോദ്യം ചോദിച്ചത്.എന്നാൽ പോളിംഗ് ബൂത്തിൽ സ്വന്തം നിലയിൽ വീഡിയോ ചിത്രീകരണം അനുവദിക്കാൻ കഴിയില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയെ അറിയിച്ചു.തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളിൽ കോടതി ഇടപെടരുതെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.

അതിർത്തികൾ അടയ്ക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചിട്ടുണ്ടെങ്കിലും ഏതെല്ലാം അതിർത്തികളാണ് അടയ്ക്കുക എന്നതിൽ വ്യക്തതവരുത്തിയിട്ടില്ല

കൊച്ചിയിലെ ഷോപ്പിംഗ് മാളിൽ തോക്കും വെടിയുണ്ടകളും ഉപേക്ഷിച്ച നിലയിൽ

പ്രതീകാത്മക ചിത്രം photo | timesofisrael.com

കൊച്ചി: കൊച്ചിയിലെ പ്രശസ്തമായ ഷോപ്പിംഗ് മാളിൽനിന്ന് തോക്കും വെടിയുണ്ടകളും ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.

ഒരു തോക്കും അഞ്ച് വെടിയുണ്ടകളുമാണ് കണ്ടെത്തിയത്. ട്രോളിയിൽ ഉപേക്ഷിച്ച നിലയിലായിരുന്നു.ട്രോളി വൃത്തിയാക്കുന്ന ജീവനക്കാരാണ് തോക്കും വെടിയുണ്ടകളും കണ്ടത്.പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തുന്നു.

” മുഖ്യമന്ത്രിയുടെ പേര് പറയാൻ നിർബന്ധിച്ചു” ഇ ഡി ക്കെതിരെ സന്ദീപിന്റെ മൊഴി

LIVE |

തിരുവനന്തപുരം:എൻഫോഴ്‌സ്‌മെന്റിനെതിരെ സ്വർണ്ണക്കടത്ത് കേസ് പ്രതി സന്ദീപ് നായരുടെ മൊഴി.

ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യലിലാണ് സന്ദീപ് ഇ ഡി ക്കെതിരെ മൊഴി നൽകിയത്.ഇ ഡി മുഖ്യമന്ത്രിയുടെ പേര് പറയാൻ നിർബന്ധിച്ചു എന്നാണ് ഇയാളുടെ മൊഴി.പൂജപ്പുര സെൻട്രൽ ജയിലില്ലെത്തിയാണ് സന്ദീപ് നായരെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തത്.ചോദ്യം ചെയ്യൽ അഞ്ച് മണിക്കൂർ നീണ്ടുനിന്നു.

സ്പീക്കർ,കെ ടി ജലീൽ,ബിനീഷ് എന്നിവരുടെ പേര് പറയാനും ഇ ഡി നിർബന്ധിച്ചതായി സന്ദീപ് നായർ ക്രൈം ബ്രാഞ്ചിന് മൊഴി നൽകി.ഇ ഡി നിർബന്ധിച്ചത് കസ്റ്റഡിയിലും ജയിലിലും ചോദ്യം ചെയ്തപ്പോഴാണെന്നും ക്രൈം ബ്രാഞ്ചിന് മൊഴി നൽകിയിട്ടുണ്ട്.

വിഷയത്തിൽ എൻഫോഴ്‌സ്‌മെന്റ് പ്രതികരണം ലഭ്യമായിട്ടില്ല.

പിന്തുണ വേണ്ടെന്ന് സി ഒ ടി നസീർ:തലശ്ശേരിയിൽ ബിജെപി വീണ്ടും പ്രതിസന്ധിയിൽ

കണ്ണൂർ: തലശ്ശേരിയിൽ ബിജെപി പിന്തുണ വേണ്ടെന്ന പുതിയ നിലപാടുമായി ഇന്ത്യൻ ഗാന്ധിയൻ പാർട്ടി നേതാവ് സി ഒ ടി നസീർ രംഗത്ത്.

പത്രിക തള്ളപ്പെട്ട് ത്രിശങ്കുസ്വർഗ്ഗത്തിലായിരുന്ന ബിജെപി, നസീറിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.സി ഒ ടി നസീർ ബിജെപി പിന്തുണ സ്വീകരിക്കുകയും ചെയ്തിരുന്നു.

എന്നാൽ ആ പിന്തുണ വേണ്ടെന്നാണ് ഇപ്പോൾ നസീർ പറയുന്നത്. ബിജെപി അധ്യക്ഷൻ കാസർഗോഡ് വെച്ച് പിന്തുണ പ്രഖ്യാപിച്ചു എന്നല്ലാതെ മറ്റ് ചർച്ചകളൊന്നും നടന്നിട്ടില്ല എന്നാണ് നസീർ ഇപ്പോൾ പറയുന്നത്.തിരഞ്ഞെടുപ്പ് പ്രചാരണത്തിനോ മറ്റോ ഒരു പിന്തുണയും ബിജെപിയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല എന്നും നസീർ പറയുന്നു.

തടിയൂരാൻ വേണ്ടിയിട്ടാണ് ബിജെപി തനിക്ക് പിന്തുണ പ്രഖ്യാപിച്ചതെന്നും മതനിരപേക്ഷതയാണ് തന്റെ പാർട്ടി ഉയർത്തിപ്പിടിക്കുന്നതെന്നും അത് വർഗീയ ശക്തികളുടെ പിന്തുണയോടെ ഇല്ലാതാക്കാൻ ആഗ്രഹിക്കുന്നില്ലെന്നും നസീർ വ്യക്തമാക്കി.

എസ് എഫ് ഐ യിലൂടെ രാഷ്ട്രീയ രംഗത്തെത്തിയ നസീർ 2017ലാണ് സി പി എം വിട്ടത്.സിപിഎമ്മിന്റെ തലശ്ശേരി ലോക്കൽ കമ്മിറ്റി അംഗമായും നഗരസഭാ കൗൺസിൽ അംഗവുമായിരുന്നു.

തലശ്ശേരിയിൽ സ്ഥാനാർഥി ഇല്ലാതായ സാഹചര്യത്തിൽ നസീറിന് പിന്തുണ നൽകി പ്രതിസന്ധിയിൽനിന്ന് തലയൂരിയ ബിജെപി വീണ്ടും കടുത്ത പ്രതിസന്ധിയിലായിരിക്കയാണ്.ബിജെപി പിന്തുണ സ്വീകരിക്കുമെന്ന് പരസ്യ പ്രസ്താവന നടത്തിയ നസീർ ഇപ്പോൾ നിലപാട് മാറ്റിയതിന്റെ കാരണം ഏത് അടിയൊഴുക്കുകളുടെ പശ്ചാത്തലത്തിലാണ് എന്നതിൽ വ്യക്തത ഇല്ലാത്ത അവസ്ഥയാണ്.

ഇനി എൻ ഡി എ നേതൃത്വം തലശ്ശേരിയുടെ കാര്യത്തിൽ എന്ത് തീരുമാനമെടുക്കും എന്നും രാഷ്ട്രീയ കേരളം ഉറ്റുനോക്കുകയാണ്. കഴിഞ്ഞതവണ കണ്ണൂർ ജില്ലയിൽ ബിജെപിക്ക് ഏറ്റവും കൂടുതൽ വോട്ട് ലഭിച്ചത് തലശ്ശേരി മണ്ഡലത്തിലാണ്.

പ്രതിപക്ഷ നേതാവ് പുറത്തുവിട്ട ഇരട്ട വോട്ട് പട്ടികയിൽ പിശകെന്ന് പരാതി

LIVE |

ഒറ്റപ്പാലം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പുറത്തുവിട്ട ഇരട്ട വോട്ട് പട്ടികയിൽ പിശകെന്ന് പരാതി.

ഇരട്ട സഹോദരങ്ങളെ ഇരട്ട വോട്ടറായി തെറ്റായി ചിത്രീകരിച്ചു എന്നാണ് പരാതി.ഒറ്റപ്പാലം മണ്ഡലത്തിലെ 135ആം ബൂത്തിലെ ഇരട്ട സഹോദരങ്ങളെയാണ് പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത് എന്നാണ് ആക്ഷേപം.

ഇരട്ട സഹോദരങ്ങളായ അരുണും വരുണുമാണ് പരാതി ഉന്നയിച്ചിരിക്കുന്നത്. തെറ്റായ വിവരങ്ങൾ പുറത്തുവിട്ടതിന് രമേശ് ചെന്നിത്തലയ്‌ക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്ന് സഹോദരങ്ങൾ അറിയിച്ചു.തിരഞ്ഞെടുപ്പ് കമ്മീഷനും പരാതി നൽകുമെന്നും അവർ അറിയിച്ചു.

N E X T S T O R Y

http://www.jginews.in/opposition-leader-disclosed-double-voters-list-through-website/

photo | keralakaumudi.com

ഇരട്ട വോട്ടിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ മാർഗരേഖ ഹൈക്കോടതി അംഗീകരിച്ചു

ചെന്നൈ: ഇരട്ട വോട്ട് വിവാദം സംബന്ധിച്ച ഹർജിയിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ മാർഗ രേഖ അംഗീകരിക്കാൻ ഹൈക്കോടതി തീരുമാനിച്ചു.

ഒരാൾ ഒരു വോട്ട് മാത്രമേ ചെയ്യൂ എന്ന് ഉറപ്പാക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷന് ഹൈക്കോടതി നിർദേശം നൽകി.ഇരട്ടവോട്ട് തടയണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ ഹർജിയിലാണ് ഹൈക്കോടതി വിധി.

ഇരട്ടവോട്ടുകൾ സംബന്ധിച്ച് കഴിഞ്ഞ ദിവസം ഹൈക്കോടതിയിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ സത്യവാങ്മൂലം കോടതി അംഗീകരിക്കുകയായിരുന്നു.പട്ടികയിൽ ഇരട്ട വോട്ടുള്ളവരുടെ പേര് പ്രത്യേകം അടയാളപ്പെടുത്തും.ഇരട്ട വോട്ടുള്ള ആൾ പോളിംഗ് ബൂത്തിൽ വിരലിലെ മഷി ഉണങ്ങുന്നവരെ കാത്തിരിക്കണം തുടങ്ങിയ കാര്യങ്ങളും കോടതിയെ ബോധിപ്പിച്ചിരുന്നു.

ഒരേ പേരും ഒരേ വിലാസവുമുള്ള നിരവധി പേരുണ്ടാകുമെന്നും എന്നാൽ ഇവരെല്ലാം ഇരട്ട വോട്ടർമാരല്ലെന്നും കമ്മീഷൻ കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു.സംസ്ഥാനത്ത് 38586 ഇരട്ട വോട്ടർമാർ മാത്രമാണുള്ളതെന്നും വോട്ടർ പട്ടികയിൽ ഇനി മാറ്റം സാധ്യമല്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ ഹൈക്കോടതിയിൽ വ്യക്തമാക്കിയിരുന്നു.

ഇപ്പോൾ ഇരട്ട വോട്ടുണ്ടെന്ന് കണ്ടെത്തിയ 38586 വോട്ടർമാരുടെ വീടുകളിലും ബി എൽ ഓ മാർ നേരിട്ടെത്തും.ശേഷം പോളിങ്ങിനുള്ള വോട്ടർ പട്ടികയിൽ ഇത് രേഖപ്പെടുത്തും.ബൂത്തിൽ ഇത് പരിശോധിക്കപെടും.സത്യവാങ്മൂലം എഴുതി വാങ്ങി മാത്രമായിരിക്കും വോട്ട് ചെയ്യാൻ അനുവദിക്കുക.തുടർന്ന് വോട്ടറുടെ ഫോട്ടോ എടുക്കും,വിരലിൽ മഷി പുരട്ടും.ഇത് ഉണങ്ങിയാൽ മാത്രമാണ് വോട്ടറെ പോകാൻ അനുവദിക്കുകഎന്നും തിരഞ്ഞെടുപ്പിന്റെ സംശുദ്ധി കാത്തുസൂക്ഷിക്കാൻ കമ്മീഷന് ബാധ്യതയുണ്ടെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയിൽ സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നു.

എന്നാൽ സംസ്ഥാനത്ത് നാല് ലക്ഷത്തിലധികം ഇരട്ട വോട്ടർമാർ ഉണ്ടെന്നും ആരോപണത്തിൽ ഉറച്ചു നിൽക്കുന്നു എന്നും രമേശ് ചെന്നിത്തല പറഞ്ഞു.ഇന്ന് രാത്രി ഒൻപത് മണിക്ക് ഈ ലിസ്റ്റ് പുറത്തുവിടുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രഖ്യാപിച്ചിട്ടുണ്ട്.

പ്രിയങ്കയുടെ ആറ്റുകാൽ സന്ദർശനം: ഭക്തരെ സുരക്ഷാ സംഘം തള്ളിമാറ്റിയെന്ന് സിപിഎം ആരോപണം

കോൺഗ്രസ് നേതാവ് പ്രിയങ്കയുടെ കേരള സന്ദർശനത്തിൽനിന്ന് photo | hindustantimes.com

തിരുവനന്തപുരം: കോൺഗ്രസ് നേതാവ് പ്രിയങ്കയുടെ ആറ്റുകാൽ സന്ദർശനത്തിനിടയിൽ ഭക്തരെ സുരക്ഷാ സംഘം അക്രമിച്ചെന്ന ആരോപണവുമായി സി പി എം രംഗത്ത്.ബലം പ്രയോഗിച്ച് ഭക്തരെ തള്ളിമാറ്റിയത് പ്രതിഷേധാർഹമെന്നും സിപിഎം ആരോപിച്ചു.ആരാധനാ സ്വാതന്ത്ര്യത്തിനെതിരെയുള്ള കടന്നു കയറ്റമാണ് ഇതെന്നും ആക്ഷേപം.

ഇരട്ടവോട്ടുകൾ 38586 മാത്രമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ:വോട്ടർ പട്ടികയിൽ ഇനി മാറ്റം സാധ്യമല്ലെന്ന്

കൊച്ചി: ഇരട്ട വോട്ടുകൾ സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ നിലപാട് ഹൈക്കോടതിയിൽ വ്യക്തമാക്കി.

സംസ്ഥാനത്ത് 38586 ഇരട്ട വോട്ടർമാർ മാത്രമാണുള്ളതെന്നും വോട്ടർ പട്ടികയിൽ ഇനി മാറ്റം സാധ്യമല്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ ഹൈക്കോടതിയിൽ വ്യക്തമാക്കി.

പട്ടികയിൽ ഇരട്ട വോട്ടുള്ളവരുടെ പേര് പ്രത്യേകം അടയാളപ്പെടുത്തും.ഇരട്ട വോട്ടുള്ള ആൾ പോളിംഗ് ബൂത്തിൽ വിരലിലെ മഷി ഉണങ്ങുന്നവരെ കാത്തിരിക്കണം തുടങ്ങിയ കാര്യങ്ങളും കോടതിയെ ബോധിപ്പിച്ചു.ഒരേ പേരും ഒരേ വിലാസവുമുള്ള നിരവധി പേരുണ്ടാകുമെന്നും എന്നാൽ ഇവരെല്ലാം ഇരട്ട വോട്ടർമാരല്ലെന്നും കമ്മീഷൻ കോടതിയിൽ പറഞ്ഞു.

സംസ്ഥാനത്തെ ഇരട്ട വോട്ടുകൾ സംബന്ധിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ ഹർജിയിലാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയിൽ സത്യവാങ്മൂലം നൽകിയത്.ഹർജിയിൽ നാളെ ഹൈക്കോടതി വിധി പറയും.

316671 ഇരട്ട വോട്ടർമാർ സംസ്ഥാനത്തുണ്ടെന്നായിരുന്നു വിവിധ പ്രതിപക്ഷ പാർട്ടികൾ പരാതി ഉന്നയിച്ചത്.എന്നാൽ വ്യത്യസ്‍തമായ കണക്കാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ഹൈക്കോടതിയിൽ നൽകിയത്.ഒരേ പേരിലും ഒരേ രക്ഷിതാവിന്റെ പേരിലും നിരവധി വോട്ടർമാർ സ്വാഭാവികമാണ്.സോഫ്റ്റ്‌വെയർ ഉപയോഗിച്ചുള്ള പരിശോധനയിൽ നിരവധി ഇരട്ട വോട്ടുകൾ കാണാനാകും.എന്നാൽ യഥാർത്ഥ പരിശോധനയിൽ ഇത്രയും വലിയ ഇരട്ട വോട്ടർമാർ എന്ന എണ്ണം കുത്തനെ ഇടിയുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. മണ്ഡലം മാറി ഇരട്ട വോട്ടുള്ളവർ വെറും മൂന്ന് പേര് മാത്രമാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയിൽ പറഞ്ഞു.

ഇപ്പോൾ ഇരട്ട വോട്ടുണ്ടെന്ന് കണ്ടെത്തിയ 38586 വോട്ടർമാരുടെ വീടുകളിലും ബി എൽ ഓ മാർ നേരിട്ടെത്തും.ശേഷം പോളിങ്ങിനുള്ള വോട്ടർ പട്ടികയിൽ ഇത് രേഖപ്പെടുത്തും.ബൂത്തിൽ ഇത് പരിശോധിക്കപെടും.സത്യവാങ്മൂലം എഴുതി വാങ്ങി മാത്രമായിരിക്കും വോട്ട് ചെയ്യാൻ അനുവദിക്കുക.തുടർന്ന് വോട്ടറുടെ ഫോട്ടോ എടുക്കും,വിരലിൽ മഷി പുരട്ടും.ഇത് ഉണങ്ങിയാൽ മാത്രമാണ് വോട്ടറെ പോകാൻ അനുവദിക്കുകഎന്നും തിരഞ്ഞെടുപ്പിന്റെ സംശുദ്ധി കാത്തുസൂക്ഷിക്കാൻ കമ്മീഷന് ബാധ്യതയുണ്ടെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയിൽ വ്യക്തമാക്കി.

പ്രചാരണത്തിനിടയിൽ എൻ ഡി എ സ്ഥാനാർഥി അൽഫോൻസ് കണ്ണന്താനത്തിന് വീണ് പരിക്ക്

കോട്ടയം: കാഞ്ഞിരപ്പള്ളിയിലെ എൻ ഡി എ സ്ഥാനാർഥി അൽഫോൻസ് കണ്ണന്താനത്തിന് പ്രചാരണത്തിനിടെ വീണ് പരിക്ക്.അദ്ദേഹത്തിന്റെ വാരിയെല്ലിനാണ് പരിക്ക്.പരിക്ക് ഗുരുതരമല്ലെങ്കിലും വിശ്രമം വേണമെന്ന് ഡോക്ടർമാർ നിർദേശിച്ചു.എന്നാൽ പ്രചാരണം തുടരുമെന്ന് കണ്ണന്താനം അറിയിച്ചു.

photo | news18.com

സ്പെഷ്യൽ അരി വിതരണം തുടരാം: തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു

LIVE |

കൊച്ചി: സ്പെഷ്യൽ അരി വിതരണം തടഞ്ഞുകൊണ്ടുള്ള തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു.

വെള്ള,നീല കാർഡ് ഉടമകൾക്ക് സ്പെഷ്യൽ അരി വിതരണം ചെയ്യുന്നത് സംബന്ധിച്ച തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിനാണ് സംസ്ഥാന സർക്കാറിന് അനുകൂലമായ ഹൈക്കോടതി വിധി.

തിരഞ്ഞെടുപ്പിൽ വോട്ടർമാരെ സ്വാധീനിക്കുന്നതിന് വേണ്ടിയാണ് സ്പെഷ്യൽ അരി വിതരണം എന്നാരോപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ പരാതിയിലാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ട് അരി വിതരണം തടഞ്ഞത്.

എന്നാൽ അരി വിതരണം തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കരുതെന്ന് ഹൈക്കോടതി നിർദേശം നൽകിയിട്ടുണ്ട്.വെള്ള,നീല കാർഡുകൾക്ക് കിലോയ്ക്ക് 15 രൂപ നിരക്കിൽ സ്പെഷ്യൽ അരി വിതരണം ചെയ്യാനാണ് സർക്കാർ തീരുമാനിച്ചിരുന്നത്.

ഇതുസംബന്ധിച്ച വിജ്ഞാപനം തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുൻപേ ഇറങ്ങിയതാണെന്ന സംസഥാന സർക്കാർ വാദം ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു.

കേന്ദ്ര ഏജൻസികളെ വെച്ച് സർക്കാരിനെ അട്ടിമറിക്കാൻ ശ്രമം: ഭരണഘടനാ പരിരക്ഷ ഉപയോഗിച്ച് നേരിടുമെന്ന് പി ജയരാജൻ

LIVE |

തിരുവനന്തപുരം: കേന്ദ്ര ഏജൻസികളെ വെച്ച് സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിക്കുന്നതായി സിപിഎം നേതാവ് പി ജയരാജൻ പറഞ്ഞു.

കേന്ദ്രം രാഷ്ട്രീയം കളിക്കുന്നത്കൊണ്ടാണ് സംസ്ഥാന സർക്കാർ നിയമപരമായി നേരിടാൻ തീരുമാനിച്ചത്.ഭരണഘടനാ പരിരക്ഷ ഉപയോഗിച്ച് ശക്തമായിത്തന്നെ സർക്കാർ നേരിടുമെന്നും ജയരാജൻ പറഞ്ഞു.

എൻഫോഴ്‌സ്‌മെന്റിനെതിരെ ജുഡീഷ്യൽ അന്വേഷണത്തിന് സർക്കാർ തീരുമാനം

തിരുവനന്തപുരം: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ ജുഡീഷ്യൽ അന്വേഷണത്തിന് സർക്കാർ തീരുമാനം.

ഇ ഡി ക്കെതിരായ ആരോപണങ്ങൾ പരിശോധിക്കാനാണ് സർക്കാർ ജുഡീഷ്യൽ കമ്മീഷനെ നിയമിക്കാൻ തീരുമാനിച്ചത്.ജസ്റ്റിസ് വി കെ മോഹനൻ കമ്മീഷൻ അധ്യക്ഷനാകും.ഇന്നത്തെ മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം.

ഇ ഡി ഉദ്യോഗസ്ഥർക്കെതിരെ ക്രൈം ബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെയാണ് സർക്കാർ നിലപാട് കടുപ്പിച്ച് ജുഡീഷ്യൽ കമ്മീഷനെ നിയമിക്കാൻ തീരുമാനിച്ചത്.സ്വർണ്ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷ്ന്റെ ശബ്ദരേഖ,സരിത്തിന്റെ കത്ത് തുടങ്ങിയ അഞ്ച് വിഷയങ്ങളിൽ കമ്മീഷൻ അന്വേഷണം നടത്തും.

സ്വപ്ന സുരേഷിന്റെ ശബ്ദരേഖ പുറത്തായ കാര്യത്തിലായിരിക്കും പ്രധാന അന്വേഷണം.മുഖ്യമന്ത്രിക്കെതിരെ മൊഴി നല്കാൻ ഇ ഡി ഉദ്യോഗസ്ഥർ നിർബന്ധിച്ചുവെന്ന പോലീസുകാരുടെ മൊഴി സംബന്ധിച്ചും കമ്മിഷൻ അന്വേഷണം നടത്തും.ജുഡീഷ്യൽ കമ്മീഷനെ നിയമിക്കാനുള്ള സര്ക്കാർ തീരുമാനത്തിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി ആവശ്യമാണ്.അനുമതി ലഭിച്ചാൽ മാത്രമാണ് സർക്കാർ ഉത്തരവ് ഇറങ്ങുക.

തലശ്ശേരിയിൽ തീരുമാനമായില്ല, ഗുരുവായൂരിൽ എൻ ഡി എ ദിലീപ് നായരെ പിന്തുണയ്ക്കും

കോഴിക്കോട്: ഗുരുവായൂരിൽ എൻ ഡി എ ദിലീപ് നായരെ പിന്തുണയ്ക്കാൻ തീരുമാനിച്ചു.ഡെമോക്രാറ്റിക്‌ സോഷ്യൽ ജസ്റ്റിസ് സ്ഥാനാർത്ഥിയാണ് ദിലീപ് നായർ.ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനാണ് ഇക്കാര്യം അറിയിച്ചത്.

എന്നാൽ തലശ്ശേരിയിലെ കാര്യത്തിൽ അനിശ്ചിതാവസ്ഥ നിലനിൽക്കുകയാണ്. ഇതുസംബന്ധിച്ച ചർച്ചകൾ നടക്കുന്നുണ്ടെന്ന് കെ സുരേന്ദ്രൻ പറഞ്ഞു.

എസ് ജെ പി സ്ഥാനാർഥി ദിലീപ് നായർക്ക് പിന്തുണ നൽകാൻ ബിജെപി ജില്ലാ ഘടകവും എൻ ഡി എയും ശുപാർശ നൽകിയിട്ടുണ്ട്. ഇത് കേന്ദ്ര നേതൃത്വത്തെ അറിയിച്ചിരിക്കുകയാണ്.ഇന്ന് വൈകുന്നേര ത്തോടെ തീരുമാനമുണ്ടാകും.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 25,590 വോട്ടുകൾ ബിജെപിയ്ക്ക് ലഭിച്ചിരുന്ന പശ്ചാത്തലത്തിൽ ഗുരുവായൂരിൽ സീറ്റ് എൻ ഡി എ പിടിക്കും എന്ന ഉറപ്പിലാണ് എൻ ഡി എ. തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമാണെങ്കിലും മാറിയ സാഹചര്യത്തിൽ കൂടുതൽ വാശിയോടെ പ്രചാരണ രംഗത്തിറങ്ങുമെന്നും ദിലീപ് നായർ പറഞ്ഞു.കഴിഞ്ഞ തവണത്തേക്കാൾ വോട്ട് എൻ ഡി എ നേടുമെന്നും അദ്ദേഹം പറഞ്ഞു.

എൻ ഡി എ ഘടക കക്ഷിയാകണമെങ്കിൽ പാർട്ടി തീരുമാനിക്കണമെന്നും നേരത്തെ അതിനായി ശ്രമങ്ങൾ നടത്തിയിരുന്നെങ്കിലും പല കാരണങ്ങളാൽ നടന്നില്ലെന്നും പാർട്ടി തീരുമാനം വരട്ടെയെന്നും ദിലീപ് നായർ പറഞ്ഞു.

photo | asianetnews.com

ഇ ഡി ക്കെതിരായ ക്രൈം ബ്രാഞ്ച് അന്വേഷണത്തിൽ സ്റ്റേ ഇല്ല, തുടർ നടപടി പാടില്ല:ഹൈക്കോടതി

കൊച്ചി: എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥർക്കെതിരെയുള്ള ക്രൈം ബ്രാഞ്ച് കേസ് തുടർ നടപടി പാടില്ലെന്ന് ഹൈക്കോടതി.

എന്നാൽ ഇ ഡി ഉദ്യോഗസ്ഥർക്കെതിരെയുള്ള നടപടികൾ സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല.കേസ് ചൊവ്വാഴ്ച്ച വീണ്ടും പരിഗണിക്കും.അതുവരെ തുടർ നടപടികൾ പാടില്ല എന്നും ഹൈക്കോടതി നിർദേശിച്ചു.

ഇരട്ടവോട്ടുകളിൽ കമ്മീഷൻ നടപടി: സോഫ്റ്റ്‌വെയർ ഉപയോഗിച്ച് പരിശോധിക്കുന്നു

തിരുവനന്തപുരം: ഇരട്ട വോട്ട് ആരോപണങ്ങളിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ നടപടി തുടങ്ങി.140 മണ്ഡലങ്ങളിലെയും വോട്ടർ പട്ടിക പരിശോധിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷണർ ജില്ലാ കളക്ടർമാർക്ക് നിർദേശം നൽകി.

സോഫ്റ്റ്‌വെയർ ഉപയോഗിച്ചാണ് പരിശോധന നടത്തുകയെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.പ്രത്യേകം നിയോഗിക്കപ്പെട്ട സംഘമാണ് പരിശോധന നടത്തുക.നാളെ വൈകുന്നേരത്തിനുള്ളിൽ പരിശോധന പൂർത്തിയാക്കാനാണ് ജില്ലാ കളക്ടർമാർക്ക് നിർദേശം നൽകിയിട്ടുള്ളത്.പരിശോധന പൂർത്തിയാക്കിയാൽ വോട്ടർ പട്ടിക എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും നൽകും.

ഇരട്ട വോട്ട് ഉണ്ടെന്ന് കണ്ടെത്തിയ വോട്ടർമാരെ ഉദ്യോഗസ്ഥർ നേരിട്ട് കാണും.ഒരു സ്ഥലത്ത് മാത്രമേ വോട്ട് പാടുള്ളു എന്ന് അവരെ ബോധ്യപ്പെടുത്തും.തിരഞ്ഞെടുപ്പ് ദിവസം ഇത്തരത്തിൽ ഇരട്ട വോട്ടുള്ള വോട്ടർമാർ പോളിംഗ്ബൂത്തിൽ കൂടുതൽ സമയം ചിലവഴിക്കേണ്ടിവരും.വോട്ട് ചെയ്തതിന് ശേഷം വിരലിലെ മഷി ഉണങ്ങുന്നതുവരെ ബൂത്തിൽ ചിലവഴിക്കേണ്ടിവരുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.

അമിത് ഷായുടെ തലശേരിയിലെ പ്രചാരണ പരിപാടി റദ്ദാക്കിയേക്കും

കണ്ണൂർ: നാമനിർദേശ പത്രിക തള്ളി എൻ ഡി എ യ്ക്ക് സ്ഥാനാർത്ഥിയില്ലാതായ പശ്ചാത്തലത്തിൽ തലശ്ശേരിയിലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ പ്രചാരണ പരിപാടി റദ്ദാക്കിയേക്കുമെന്ന് സൂചന.

അമിത്ഷായുടെ ആദ്യ പരിപാടി തൃപ്പുണിത്തറയിൽ നടക്കുമെന്നാണ് റിപോർട്ടുകൾ.

തലശ്ശേരിയിൽ പിന്തുണ നൽകാൻ സ്വാതന്ത്രന്മാർപോലും ഇല്ലാത്ത അവസ്ഥയിൽ എൻ ഡി എ നിലപാട് എന്താണെന്ന കാര്യത്തിൽ അനിശ്ചിതാവസ്ഥ നിലനിൽക്കുകയാണ്.തലശ്ശേരിയിലെ സ്വതന്ത്ര സ്ഥാനാർഥി സി ഒ ടി നസീർ ബിജെപി പിന്തുണ വേണ്ട എന്ന് വ്യക്തമാക്കിയിട്ടുണ്ട്.അവശേഷിക്കുന്നവരിൽ അപരന്മാരും വെൽഫെയർ പാർട്ടിയുമൊക്കെയായതിനാൽ എൻ ഡി എ യ്ക്ക് സമീപിക്കാനും പറ്റാത്ത അവസ്ഥയാണ്.

എന്നാൽ പത്രിക തള്ളിയ സംഭവത്തിൽ ഇടപെടാനാകില്ലെന്ന് ഇന്നലെ ഹൈക്കോടതി വ്യക്തമാക്കിയിരുന്നെങ്കിലും വിഷയത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷന് ഇടപെടാമെന്നും വരണാധികാരികളുടെ വിവേചനാധികാരവും വ്യത്യസ്ത മാനദണ്ഡങ്ങളും സ്ഥാനാർത്ഥികൾക്കുള്ള നീതി നിഷേധമാകരുത് എന്നും ഹൈക്കോടതി വിധിയിൽ വ്യക്തമാക്കിയിരുന്നു.ഇതിന്റെ പശ്ചാത്തലത്തിൽ എൻ ഡി എ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനും സാധ്യതയുണ്ട്.

തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം ഇത്തരം സംഭവങ്ങളിൽ കോടതികൾക്ക് ഇടപെടാനാകില്ല എന്ന തിരഞ്ഞെടുപ്പ് കമ്മീഷൻ വാദം കോടതി അംഗീകരിക്കുകയായിരുന്നു.തിരഞ്ഞെടുപ്പ് പ്രക്രിയ തുടങ്ങിക്കഴിഞ്ഞാൽ പിന്നെ കമ്മീഷന്റേതാണ് അന്തിമ തീരുമാനം എന്നതാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ വാദം.

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എന്തെങ്കിലും പരാതി ഉണ്ടെങ്കിൽ തിരഞ്ഞെടുപ്പ് കമ്മീഷന് മാത്രമേ കോടതിയെ സമീപിക്കാൻ കഴിയു എന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു .

ബിജെപിയെയും എൻ ഡി എ യെയും അക്ഷരാർത്ഥത്തിൽ പ്രതിസന്ധിയിലാക്കിയ വിഷയത്തിൽ എന്ത് തീരുമാനം ഉണ്ടാകും എന്ന് രാഷ്ട്രീയ കേരളം ഉറ്റു നോക്കുകയാണ്.

വിശ്വാസവും ആചാരവും ജീവ വായു, അധികാരത്തള്ളലിൽ അത് മറക്കുന്നവർക്ക് തിരിച്ചടി ഉണ്ടാകുമെന്ന് എൻ എസ് എസ്

| ലോകത്തെ ബഹുഭൂരിപക്ഷം ജനങ്ങളും അവർ ഏത് മത വിഭാഗത്തിൽപെട്ട ആളുകളായാലും അവരുടെ വിശ്വാസത്തെയും ആചാരങ്ങളെയും ജീവവായുപോലെയാണ് കരുതുന്നത്.അധികാര തള്ളലിൽ അത് മറന്നുപോകുന്നവർക്ക് തിരിച്ചടി ഉറപ്പ് |

കോട്ടയം: ശബരിമല വിഷയത്തിന്റെ പേരിൽ എൻ എസ് എസ്സിനെതിരെയുള്ള ചില ഇടതുപക്ഷ നേതാക്കളുടെ വിമർശനം അതിരു കടക്കുന്നുവെന്ന് എൻ എസ് എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ.

വിശ്വാസവും ആചാരാനുഷ്ടാനങ്ങളും സംരക്ഷിക്കുക എന്നതുതന്നെയാണ് എൻ എസ് എസ്സിന്റെ നിലപാടെന്നും ഏതെങ്കിലും രാഷ്ട്രീയ നിലപാടിന്റെ അടിസ്ഥാനത്തിലല്ല അതിന് ആദ്യം മുതൽ ഇറങ്ങിത്തിരിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

എൻ എസ് എസ്സിനോ അതിന്റെ നേതൃ സ്ഥാനങ്ങളിൽ ഇരിക്കുന്നവർക്കോ പാർലമെൻററി വ്യാമോഹങ്ങളില്ല. സ്ഥാന മാനങ്ങൾക്ക് വേണ്ടിയോ മറ്റെന്തെങ്കിലും ആവശ്യങ്ങൾക്ക് വേണ്ടിയോ ഏതെങ്കിലും സർക്കാരിന്റെയോ രാഷ്ട്രീയ പാർട്ടിയുടെയോ പടി വാതിൽക്കൽ പോയിട്ടുമില്ല.വിശ്വാസ സംരക്ഷണത്തിനും സാമൂഹ്യ നീതിക്കും വേണ്ടിയാണ് എൻഎസ് എസ് ഇന്നോളം നിലനിന്നിട്ടുള്ളത്.എൻ എസ് എസ് വിശ്വാസികൾക്കൊപ്പമാണെന്നും അതിൽ രാഷ്ട്രീയം കാണുന്നുന്നില്ലെന്നും സുകുമാരൻ നായർ പറഞ്ഞു.

ലോകത്തെ ബഹുഭൂരിപക്ഷം ജനങ്ങളും അവർ ഏത് മത വിഭാഗത്തിൽപെട്ട ആളുകളായാലും അവരുടെ വിശ്വാസത്തെയും ആചാരങ്ങളെയും ജീവവായുപോലെയാണ് കരുതുന്നത്.അധികാര തള്ളലിൽ അത് മറന്നുപോകുന്നവർക്ക് തിരിച്ചടി ഉണ്ടാകുമെന്നുറപ്പാണ്.എൻ എസ് എസ്സിനെതിരെയുള്ള ഇത്തരം വിമർശനങ്ങളെ അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നുവെന്നും സുകുമാരൻ നായർ പറഞ്ഞു.

കൊണ്ടോട്ടിയിലെ ഇടത് സ്വതന്ത്രൻ കെ പി സുലൈമാന്റെ പത്രിക സ്വീകരിച്ചു

മലപ്പുറം: കൊണ്ടോട്ടിയിലെ ഇടത് സ്വന്ത്രൻ കെ പി സുലൈമാന്റെ നാമനിർദേശ പത്രിക സ്വീകരിച്ചു.യു ഡി എഫ് പരാതിയെ തുടർന്ന് പത്രിക സൂക്ഷ്മ പരിശോധനക്കായി മാറ്റിവച്ചിരുന്നു.

കൊണ്ടോട്ടിയിലെ ഇടത് സ്വതന്ത്ര സ്ഥാനാർത്ഥി കെ ടി സുലൈമാൻ ഹാജിയുടെ നാമ നിർദേശ പത്രികയാണ് സൂക്ഷ്മ പരിശോധനക്കിടെ അപൂർണ്ണമായ വിവരങ്ങളെ തുടർന്ന് മാറ്റിവെച്ചിരുന്നത്.

ഭാര്യയുടെ പേര് നൽകേണ്ട കോളത്തിൽ ബാധകമല്ല എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത് എന്നായിരുന്നു പരാതി.ജീവിത പങ്കാളിയുടെ പേര്, മറ്റ് വിവരങ്ങൾ എന്നിവയും നൽകിയിരുന്നില്ല.

സുലൈമാൻ ഹാജിക്ക് രണ്ട് ഭാര്യമാരുള്ളതിനാലാണ് വിവരങ്ങൾ മറച്ചുവെച്ചത് എന്ന ആരോപണവുമായി മുസ്ലിം ലീഗ് രംഗത്തിറങ്ങിയിരുന്നു..ഒരു ഭാര്യ വിദേശത്താണുള്ളത്.

ദുബായിൽവെച്ചാണ് വിവാഹം നടന്നത്.ഹിറാ മുഹമ്മദ് സഫ്ദർ എന്ന റാവൽപ്പിണ്ടി സ്വദേശിയാണ് ഭാര്യ എന്ന വിവരം നമ നിർദേശ പത്രികയിൽ ഉണ്ട് എന്ന് പറയുന്നു.നാട്ടിലുള്ള ഭാര്യയുടെയും മക്കളുടെയും പേര് വിവരങ്ങൾ മറച്ചുവെച്ചു എന്നാണ് ലീഗ് ആരോപണം.

സർക്കാരിന്റെ ക്ഷേമ പ്രവർത്തനങ്ങൾ എൽ ഡി എഫിന് ഗുണം ചെയ്യുമെന്ന് അഭിപ്രായ സർവ്വേ ഫലം

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ക്ഷേമ പ്രവർത്തനങ്ങൾ എൽ ഡി എഫിന് ഗുണം ചെയ്യുമെന്ന് മാധ്യമ അഭിപ്രായ സർവ്വേ ഫലം.

വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ആര് ഭരണത്തിലെത്തും എന്നറിയാൻ നടത്തിയ സർവേയിലാണ് സംസ്ഥാന സർക്കാരിന്റെ സൗജന്യ ഭക്ഷ്യ കിറ്റ് വിതരണവും ക്ഷേമ പെൻഷനും സർക്കാരിന് ഗുണം ചെയ്യുമെന്ന് കണ്ടെത്തൽ.

53.9 ശതമാനം പേരാണ് ഗുണം ചെയ്യുമെന്ന അഭിപ്രായം രേഖപ്പെടുത്തിയത്.ചെറുതായി ഗുണം ചെയ്യുമെന്ന് പറഞ്ഞത് 26.2 ശതമാനം പേരാണ്.എന്നാൽ 18 ശതമാനം ആളുകൾ ഗുണം ചെയ്യില്ല എന്ന അഭിപ്രായക്കാരാണ്.

സർക്കാർ അവതരിപ്പിച്ച കിഫ്‌ബി ഗുണകരമാകുമെന്ന് 37.3 ശതമാനം പേർ അഭിപ്രായം പറയുമ്പോൾ 37.1 ശതമാനം പേർ ഗുണം ചെയ്യില്ല എന്ന അഭിപ്രായക്കാരാണ്.കിഫ്‌ബി തിരഞ്ഞെടുപ്പിനെ ബാധിക്കുകയേ ഇല്ല എന്ന് പറഞ്ഞത് 15.4 ശതമാനം ആളുകളാണ്.10.2 ശതമാനം ആളുകൾ അഭിപ്രായം അറിയില്ല എന്നും പ്രതികരിച്ചു.

ഒരു തിരഞ്ഞെടുപ്പിൽ വോട്ടറെ ഏറ്റവും കൂടുതൽ സ്വാധീനിക്കുന്ന ഘടകം തൊഴിലില്ലായ്മയാണ് എന്നാണ് സർവ്വേ ഫലം വ്യക്തമാക്കുന്നത്. 41.8 ശതമാനം ഇങ്ങനെ രേഖപ്പെടുത്തി. അഴിമതിയും ക്രമസമാധാന പ്രശ്നങ്ങളുമാണ് തൊട്ടു പിന്നിൽ.ഇത് യഥാക്രമം 10.4,4.8 ശതമാനമാണ്.

വോട്ടിങ്ങിനെ സ്വാധീനിച്ചേക്കാവുന്ന വിവാദങ്ങളിൽ മുന്നിൽ സ്വർണ്ണക്കടത്താണ് .25.2 ശതമാനം ആളുകൾക്കാണ് ഈ അഭിപ്രായമുള്ളത്.ശബരിമല വിഷയം 20.2 പേരും പ്രളയ ദുരിതാശ്വാസ വിവാദം 8 ശതമാനം ആളുകളും പ്രതികരിച്ചു.

140 മണ്ഡലങ്ങളിൽനിന്നായി 14,913 ആളുകൾ അഭിപ്രായ സർവേയിൽ പങ്കെടുത്തതായി ബന്ധപ്പെട്ടവർ വ്യക്തമാക്കി.18-85 വയസ്സ് ഗ്രൂപിലുള്ളവരുടെ പ്രതികരണമാണ് സർവേയിൽ പിന്തുടർന്നത്.

സുരേഷ്‌ഗോപിക്ക് പാർട്ടി ചിഹ്നത്തിൽ മത്സരിക്കാനാവില്ല,പരാതി നൽകുമെന്ന് കോൺഗ്രസ്

തൃശൂർ: തൃശ്ശൂരിലെ എൻ ഡി എ സ്ഥാനാർഥി നടൻ സുരേഷ്‌ഗോപിക്ക് പാർട്ടി ചിഹ്നത്തിൽ മത്സരിക്കാൻ കഴിയില്ലെന്ന് കോൺഗ്രസ് ആരോപണം.

ഇതുസംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്നും കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു.നാമനിർദേശം ചെയ്യപ്പെട്ട രാജ്യസഭാംഗത്തിന് രാഷ്ട്രീയപാർട്ടിയുടെ ചിഹ്നത്തിൽ മത്സരിക്കുന്നതിന് നിയമപരമായ തടസ്സങ്ങൾ ഉണ്ടെന്നാണ് കോൺഗ്രസ് പാർട്ടിയുടെ വാദം.

ഇതുസംബന്ധിച്ച് നിയമ വിദഗ്ധരുമായി ആലോചിച്ച ശേഷം തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്ന് കോൺഗ്രസ് നേതാവ് ടി എൻ പ്രതാപൻ പറഞ്ഞു. വിഷയത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രതികരണം ലഭ്യമായിട്ടില്ല.എന്നാൽ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് തടസ്സങ്ങളില്ല എന്നാണ് നിയമ വിദഗ്ധർ പറയുന്നത്.

വിശ്വാസികളെ വിഡ്ഢികളാക്കുന്ന നിലപാട്മാറ്റം അംഗീകരിക്കില്ല: മുഖ്യമന്ത്രിക്കും കാനത്തിനുമെതിരെ എൻ എസ് എസ്

ചങ്ങനാശ്ശേരി:

ശബരിമല വിഷയത്തിലെ മുഖ്യമന്ത്രിയുടെയും സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെയും പ്രസ്താവനകൾക്കെതിരെ എൻ എസ് എസ് രംഗത്ത്.

നിലപാടുകളിലെ മാറ്റംവിശ്വാസികളെ വിഡ്ഢികളാക്കാൻവേണ്ടി മാത്രമാണെന്ന് എൻ എസ് എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ പ്രസ്താവനയിൽ പറഞ്ഞു.

കോടതിവിധി നടപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് പറഞ്ഞിരുന്ന മുഖ്യമന്ത്രി ഇപ്പോൾ പറയുന്നത്
ശബരിമല കേസിൽ അന്തിമ വിധി വരുമ്പോൾ വിശ്വാസികൾക്ക് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായാൽ എല്ലാവരുമായും ആലോചിച്ച് ശേഷമേ വിധി നടപ്പാക്കൂ എന്നാണ്.

എന്നാൽ ഇക്കാര്യത്തിൽ അവരുടെ ദേശീയ ജനറൽ സെക്രട്ടറിയുടെ കഴിഞ്ഞ ദിവസത്തെ പ്രസ്താവന ഇതിന് വിരുദ്ധമല്ലേ എന്നും എൻ എസ് എസ് പ്രസ്താവനയിൽ ചോദിക്കുന്നു.

ശബരിമല വിഷയത്തിൽ കേസ് നടത്തി തോറ്റപ്പോഴാണ് സർക്കാരിന്റെ കുഴപ്പമാണെന്ന് എൻ എസ് എസ് പറയുന്നതെന്ന കാനത്തിന്റെ പ്രസ്താവനയ്ക്കും മറുപടി നൽകുന്നുണ്ട്. കാനം രാജേന്ദ്രൻ സർക്കാരിനെ രക്ഷിക്കാനുള്ള പാഴ് ശ്രമം നടത്തുകയാണെന്നും എൻ എസ് എസ് പ്രസ്താവനയിലൂടെ വിമർശിക്കുന്നു.

കഴക്കൂട്ടത്ത് ശോഭ സുരേന്ദ്രൻ മത്സരിക്കും

LIVE |

തിരുവനന്തപുരം:

കഴക്കൂട്ടത്ത് ബിജെപി സ്ഥാനാർത്ഥി ശോഭ സുരേന്ദ്രൻ തന്നെയെന്ന് ഉറപ്പായി.

ഇതുസംബന്ധിച്ച അറിയിപ്പ് കേന്ദ്ര നേതൃത്വത്തിൽ നിന്ന് ലഭിച്ചതായി ശോഭ സുരേന്ദ്രൻ പറഞ്ഞു.മറ്റന്നാൾ മുതൽ കഴക്കൂട്ടത്ത് പ്രചരണം തുടങ്ങും.

ശോഭ സുരേന്ദ്രന്റെ സ്ഥാനാർത്ഥിത്വത്തിൽ ഉറപ്പ് ലഭിച്ചത് പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടതോടെ.

കേന്ദ്ര നേതൃത്വം അവശ്യപ്പെട്ടത്തിനാലാണ് മത്സരിക്കാൻ സന്നദ്ധത അറിയിച്ചതെന്ന് ശോഭ സുരേന്ദ്രൻ ഇന്ന് രാവിലെ പറഞ്ഞിരുന്നു.

ഒഴിച്ചിട്ട മൂന്ന് സീറ്റുകളുടെ കാര്യത്തിൽ ബിജെപി നേതൃത്വം മൗനം പാലിക്കുന്നതിനിടെയാണ് കഴക്കൂട്ടത്ത് ജനവിധി തേടുമെന്ന് ശോഭ ഉറപ്പിച്ച് പറഞ്ഞത്.

കഴക്കൂട്ടത്ത് ബിജെപി വിജയിക്കുമെന്നും മത്സരിച്ചപ്പോഴൊക്കെ വോട്ട് ഇരട്ടിയാക്കിയ ചരിത്രമാണ് തനിക്കുള്ളതെന്നും അവർ പറഞ്ഞു.

ഇന്ത്യയിൽ ബിജെപിയുടെ എല്ലാ പ്രവർത്തനങ്ങൾക്കും നേതൃത്വം കൊടുക്കുന്ന നേതാവാണ് തന്നോട് മത്സരിക്കാൻ പറഞ്ഞത്.

പഴയ ബിജെപി അല്ല ഇത്.കഴക്കൂട്ടം മാത്രമല്ല എല്ലാ മണ്ഡലങ്ങളിലും പാർട്ടി മത്സരിക്കുകയും വിജയിക്കുകയും ചെയ്യും.മത്സരിക്കാൻ ആളെ കിട്ടാത്ത അവസ്ഥയൊന്നും പാർട്ടിക്കില്ല.

ശോഭ സുരേന്ദ്രനെ മത്സരിപ്പിക്കുമെന്ന് ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ ഇന്നാലെതന്നെ വ്യക്തമാക്കിയിരുന്നു.

ഇതോടെ കഴക്കൂട്ടത്ത് വി മുരളീധരനെ മത്സരിപ്പിക്കാനുള്ള നേതൃത്വത്തിന്റെ നീക്കങ്ങൾഇല്ലാതായി.

കോൺഗ്രസ് സ്ഥാനാർത്ഥിളായി,ധർമടം പ്രഖ്യാപിച്ചില്ല

തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പിൽ അവശേഷിക്കുന്ന ആറ് മണ്ഡലങ്ങളിൽകൂടി കോൺഗ്രസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു.

വട്ടിയൂർക്കാവിൽ വീണ എസ് നായർ സ്ഥാനാർത്ഥിയാകും.പി സി വിഷ്ണുനാഥ് കുണ്ടറയിലും,ടി സിദ്ദിഖ് കൽപ്പറ്റയിലും വി വി പ്രകാശ് നിലംബുരിലും ഫിറോസ് കുന്നംപറമ്പിൽ തവന്നൂരിലും സ്ഥാനാർത്ഥിയാകും.റിയാസ് മുക്കോളിയാണ് പട്ടാമ്പിയിൽ മത്സരിക്കുക.സ്ഥാനാർഥി നിർണ്ണയത്തിൽ തർക്കങ്ങൾ നിലനിന്നിരുന്ന ഇരിക്കൂറിൽ നേരത്തെ പ്രഖ്യാപിച്ച സ്ഥാനാർത്ഥിയെ മാറ്റില്ല.സജീവ് ജോസഫ് തന്നെ മത്സരിക്കും.

ധർമടം മണ്ഡലത്തിൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചില്ലെങ്കിലും മണ്ഡലത്തിൽ പിണറായി വിജയനെതിരെ മത്സരിക്കുന്ന സ്വതന്ത്ര സ്ഥാനാർഥി വാളയാർ പെൺകുട്ടികളുടെ അമ്മയെ യു ഡി എഫ് പിന്തുണയ്ക്കാനാണ് സാധ്യത.അവർ മത്സരിക്കുന്ന സാഹചര്യത്തിൽ പിന്തുണയ്ക്കുന്ന കാര്യം ആലോചിക്കുമെന്ന് കെ പി സി സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ ഇന്ന് പറഞ്ഞിരുന്നു.

photo | manoramaonline.com

മുഖ്യമന്ത്രിക്കെതിരെ വാളയാർ പൺകുട്ടികളുടെ അമ്മ ധർമ്മടത്ത് സ്വന്തന്ത്രയായി മത്സരിക്കും

തൃശൂർ: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ധർമ്മടം മണ്ഡലത്തിൽ സ്വതന്ത്രയായി മത്സരിക്കുമെന്ന് വാളയാർ പെൺകുട്ടികളുടെ അമ്മ.

വാളയാർ സമരസമിതിയുമായി ആലോചിച്ച് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാൻ തീരുമാനിക്കുമെന്ന് പെൺകുട്ടികളുടെ അമ്മ തൃശ്ശൂരിൽ പത്രസമ്മേളനത്തിൽ പറഞ്ഞു.

കുടുംബത്തിനൊപ്പം നിൽക്കുമെന്ന വാക്കുപാലിക്കാത്ത മുഖ്യമന്ത്രിക്കെതിരെ ശബ്ദം ഉയർത്താൻ പറ്റിയ സമയമാണിത്.മക്കളുടെ നീതിക്ക് വേണ്ടിയാണ് പിണറായി വിജയനെതിരെ മത്സരിക്കുന്നതെന്നും അവർ പറഞ്ഞു. സംഘപരിവാർ ഒഴികെയുള്ള ആരുടെയും പിന്തുണ സ്വീകരിക്കും.

ധർമ്മടത്ത് ഇതുവരെയായി കോൺഗ്രസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല.വാളയാർ പെൺകുട്ടികളുടെ അമ്മ ധർമ്മടത്ത് മത്സരിക്കാൻ തീരുമാനിച്ച സാഹചര്യത്തിൽ അവരെ പിന്തുണയ്ക്കാമെന്ന കാര്യം ആലോചനയിലുണ്ടെന്ന് കെ പി സി സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ പ്രതികരിച്ചു.

കേസന്വേഷണം അട്ടിമറിച്ച ഡി വൈ എസ് പി സോജൻ ഉൾപ്പെടെയുള്ള പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാത്ത സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് പെൺകുട്ടികളുടെ തലമുണ്ഡനം ചെയ്തിരുന്നു. പോലീസുകാർക്കെതിരെ നടപടിയാവശ്യപ്പെട്ട് ജനുവരി 26 മുതൽ പാലക്കാട് സത്യാഗ്രഹ സമരം നടത്തുകയാണ് അവർ.

photo | newindianexpress.com

കഴക്കൂട്ടത്ത് മത്സരിക്കാൻ മാനസികമായി തയ്യാറെടുത്തു: ശോഭ സുരേന്ദ്രൻ

തിരുവനന്തപുരം:

കഴക്കൂട്ടമല്ലാതെ മറ്റൊരു മണ്ഡലത്തിൽ മത്സരിക്കേണ്ട സാഹചര്യം നിലവിലില്ലെന്നും മത്സരിക്കാൻ മാനസികമായി തയ്യാറെടുത്തു കഴിഞ്ഞെന്നും ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ പറഞ്ഞു.

കേന്ദ്ര നേതൃത്വം അവശ്യപ്പെട്ടത്തിനാലാണ് മത്സരിക്കാൻ സന്നദ്ധത അറിയിച്ചത്.ഒഴിച്ചിട്ട മൂന്ന് സീറ്റുകളുടെ കാര്യത്തിൽ ബിജെപി നേതൃത്വം മൗനം പാലിക്കുന്നതിനിടെയാണ് കഴക്കൂട്ടത്ത് ജനവിധി തേടുമെന്ന് ശോഭ കടുപ്പിച്ച് പറഞ്ഞത്.

കഴക്കൂട്ടത്ത് ബിജെപി വിജയിക്കും.മത്സരിച്ചപ്പോഴൊക്കെ വോട്ട് ഇരട്ടിയാക്കിയ ചരിത്രമാണ് തനിക്കുള്ളത്.

ഇന്ത്യയിൽ ബിജെപിയുടെ എല്ലാ പ്രവർത്തനങ്ങൾക്കും നേതൃത്വം കൊടുക്കുന്ന നേതാവാണ് തന്നോട് മത്സരിക്കാൻ പറഞ്ഞത്.

പഴയ ബിജെപി അല്ല ഇത്.കഴക്കൂട്ടം കഴിഞ്ഞാൽ ബാക്കിയുള്ള രണ്ട് മണ്ഡലങ്ങളുടെ സ്ഥാനാർഥികളെ ഉടൻ പ്രഖ്യാപിക്കും.മത്സരിക്കാൻ ആളെ കിട്ടാത്ത അവസ്ഥയൊന്നും പാർട്ടിക്കില്ല.

ശോഭ സുരേന്ദ്രനെ മത്സരിപ്പിക്കുമെന്ന് ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ ഇന്നാലെതന്നെ വ്യക്തമാക്കിയിരുന്നു.
എന്നാൽ ഏത് മണ്ഡലത്തിൽ എന്ന് പാർട്ടി പ്രഖ്യാപിച്ചിട്ടില്ല. അതിനിടയിലാണ് ശോഭ സുരേന്ദ്രൻ കഴക്കൂട്ടത്ത് സ്വയം പ്രഖ്യാപനം നടത്തിയത്.

കഴക്കൂട്ടത്ത് വി മുരളീധരനെ മത്സരിപ്പിക്കാനാണ് നേതൃത്വത്തിന്റെ ആലോചന എന്നറിയുന്നു.കഴക്കൂട്ടത്തിന് പുറമെ കരുനാഗപ്പള്ളി, കൊല്ലം മണ്ഡലങ്ങളിൽ ബിജെപി സ്ഥാനാർഥി പ്രഖ്യാപനം നടത്തിയിട്ടില്ല.

ലതിക സുഭാഷ് ഏറ്റുമാനൂരിൽ സ്വതന്ത്ര സ്ഥാനാർഥി

ഏറ്റുമാനൂർ: ലതിക സുഭാഷ് ഏറ്റുമാനൂരിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കും.അവരെ അനുകൂലിക്കുന്നവർ വിളിച്ചു ചേർത്ത കൺവെൻഷനിലാണ് ഇക്കാര്യം അറിയിച്ചത്.താൻ ഇപ്പോഴും കോൺഗ്രെസ്സുകാരിയാണെന്നും മറ്റ് പാർട്ടികളിലേക്ക് പോകില്ലെന്നും ലതിക സുഭാഷ് പറഞ്ഞു.

പാർട്ടിയെ വിശ്വസിച്ച വിഡ്ഢിയാണ് താനെന്ന് അവർ പറഞ്ഞു.
മൂന്നു പതിറ്റാണ്ടുകളായി ഏറ്റുമാനൂരിൽ പൊതു പ്രവർത്തനം നടത്തിയ താൻ കഴിഞ്ഞ കാലങ്ങളിൽനിന്ന് വ്യത്യസ്തമായി സമ്മിശ്ര വികാരങ്ങളോടെയാണ് ഇത്തവണ പ്രവർത്തകരെ അഭിസംബോധന ചെയ്യുന്നത് എന്ന് പറഞ്ഞുകൊണ്ടാണ് പ്രസംഗം തുടങ്ങിയത്. തിരഞ്ഞെടുപ്പ് കാലത്ത് ഒരിക്കലും പാർട്ടിയെ വേദനിപ്പിക്കാൻ ആഗ്രഹിച്ചിട്ടില്ല.വലിയ സങ്കടമായിപ്പോയത്കൊണ്ടാണ് തല മുണ്ഡനം ചെയ്തത്.

വളരെ വികാരഭരിതയായാണ് വിദ്യാർത്ഥി രാഷ്ട്രീയത്തിൽ തുടങ്ങിയ തന്റെ 30 വർഷക്കാലത്തെ രാഷ്ട്രീയ പ്രവർത്തനകാലം എണ്ണിയെണ്ണി പറഞ്ഞുകൊണ്ട് അവർ സംസാരിച്ചത്.ഏറ്റുമാനൂർ സീറ്റ് ആഗ്രഹിക്കുന്നതായി എ കെ ആന്റണി ഉൾപ്പെടെയുള്ളവരെ നേരത്തെ അറിയിച്ചിരുന്നുവെന്നും ഇല്ലെങ്കിൽ തല മുണ്ഡനം ചെയ്യുമെന്ന് മാർച്ച് 8ന് മുൻപേ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു വെന്നും അവർ പറഞ്ഞു.

സ്ത്രീകളുടെ വിഷമം മനസിലാക്കാൻ കഴിഞ്ഞില്ലെങ്കിൽ എത്ര വലിയ രാജ്യ സേവനം നടത്തിയത്കൊണ്ടും കാര്യമില്ലെന്ന് പറഞ്ഞുകൊണ്ടാണ് അവർ അവരുടെ സ്വതന്ത്ര സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചത്.

മഹിളാ കോൺഗ്രസ് അധ്യക്ഷ സ്ഥാനം,എ ഐ സി സി,കെ പി സി സി അംഗത്വം എന്നിവ രാജിവെച്ച ലതിക കോൺഗ്രസ് പ്രാഥമിക അംഗത്വം രാജിവെച്ചിട്ടില്ലാത്തതിനാൽ അവർക്കെതിരെ പാർട്ടിക്ക് നടപടിയെടുക്കാനാകും.

photo | twentyfournews

ബിജെപി സ്ഥാനാർഥി പട്ടിക വരാനിരിക്കെ സുരേഷ് ഗോപി ന്യൂമോണിയ ബാധിച്ച് ആശുപത്രിയിൽ

കൊല്ലം: ബിജെപി സ്ഥാനാർഥി പട്ടിക വരാനിരിക്കെ ചലച്ചിത്ര താരവും രാജ്യസഭാംഗവുമായ സുരേഷ് ഗോപിയെ ന്യുമോണിയ ബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.എറണാകുളത്തെ സ്വകാര്യ ആസ്പത്രയിലാണ് അദ്ദേഹമിപ്പോൾ.

പുതിയ ജോഷി ചിത്രമായ പാപ്പന്റെ ഷൂട്ടിംഗ് ലൊക്കേഷനിൽനിന്ന് അസുഖ ബാധിതനായ സുരേഷ് ഗോപിയെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ന്യുമോണിയ ബാധ കുറഞ്ഞു വരുന്നതായും അറിയുന്നു.
നിയമസഭാ തിരഞ്ഞെടുപ്പിൽ തൃശൂർ അല്ലെങ്കിൽ തിരുവനന്തപുരം മണ്ഡലങ്ങളിലേക്ക് അദ്ദേഹത്തെ പരിഗണിക്കുന്നതായി വാർത്തകൾ വരുന്നതിനിടെയാണ് താരം ആശുപത്രിയിലാകുന്നത്.

photo |ie.com

ഉമ്മൻ ചാണ്ടി പുതുപ്പള്ളിയിൽ തന്നെ,നേമം കെ മുരളീധരന്

ന്യൂഡൽഹി: കോൺഗ്രസ് സ്ഥാനാർഥി പട്ടിക പുറത്തുവരാനിരിക്കെ അനിശിതാവസ്ഥ നിലനിന്നിരുന്നതും ചർച്ചയായതുമായ മണ്ഡലങ്ങൾ സംബന്ധിച്ച് ചിത്രം തെളിഞ്ഞു.

ഉമ്മൻ ചാണ്ടി പുതുപ്പള്ളിയിൽ തന്നെ ജനവിധി തേടുമെന്നാണ് ഒടുവിൽ ലഭ്യമാകുന്ന സൂചന.കഴിഞ്ഞ ദിവസം വരെ നേമത്ത് ഉമ്മൻ ചാണ്ടി മത്സരിക്കുമെന്ന അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും ഇന്നലെ സ്വന്തം തട്ടകമായ പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടി വേണമെന്ന ആവശ്യം ശക്തമായ പ്രതിഷേധമായി മാറിയ പശ്ചാത്തലത്തിലാണ് ഉമ്മൻ ചാണ്ടി പുതുപ്പളിയിൽ തന്നെയെന്ന് ഉറപ്പിച്ചത്.

ഉമ്മൻ ചാണ്ടി നേമത്ത് മത്സരിക്കില്ല എന്നുറപ്പിച്ചതോടെയാണ് കെ മുരളീധരന്റെ പേര് വന്നത്.ഇതനുസരിച്ച് മുരളീധരനെ ഡൽഹിക്ക് വിളിപ്പിച്ചിട്ടുണ്ട്.നിയമസഭാ തിരഞ്ഞെടുപ്പിൽ എം പി മാർ മത്സരിക്കേണ്ടെന്ന കോൺഗ്രസ് തീരുമാനത്തിൽ മുരളീധരന് ഇളവ് നൽകും.

കൊല്ലത്ത്ബിന്ദു കൃഷ്ണയും,തൃപ്പൂണിത്തുറയിൽ കെ ബാബുവും കുണ്ടറയിൽ പി സി വിഷ്ണുനാഥും മത്സരിക്കും.ബാർ കോഴ കേസിൽ വിവാദങ്ങൾ നേരിട്ട കെ ബാബുവിന് ഉമ്മൻ ചാണ്ടിയുടെ കാര്യമായ ഇടപെടലിലൂടെയാണ് സീറ്റ് ലഭിച്ചത്.നേരത്തെ തൃപ്പൂണിത്തുറയിൽ സൗമിനി ജെയ്‌നിന്റെയും വേണു രാജാമണിയുടെയും പേരുകൾ കേട്ടെങ്കിലും കാര്യങ്ങൾ തിരിഞ്ഞു മറിഞ്ഞ് ഉമ്മൻചാണ്ടി വഴി ബാബുവിൽ എത്തുകയായിരുന്നു.ബാർ കോഴക്കേസ് അവസാനിച്ചതാണെന്നും വിവാദങ്ങൾ തന്നെ ബാധിക്കില്ലെന്നും ഉമ്മൻ ചാണ്ടിയുടെ ഇടപെടലിലൂടെയാണ് തനിക്ക് സീറ്റ് ലഭിച്ചതെന്ന് കെ ബാബു തന്നെ വ്യക്തമാക്കി.കോൺഗ്രസിന്റെ അന്തിമ സ്ഥാനാർഥി പട്ടിക ഞായറാഴ്ച പ്രഖ്യാപിക്കും.

കേരളം പ്രതിസന്ധികളെ നേരിട്ടത് മുഖ്യമന്ത്രിയുടെ മാത്രം കഴിവല്ലെന്ന് എം എ ബേബി

തിരുവല്ല: കേരളം പ്രതിസന്ധികളെ അതിജീവിച്ചത് മുഖ്യമന്ത്രിയുടെ മാത്രം കഴിവിലല്ലെന്ന് സിപിഎം നേതാവും പി ബി അംഗവുമായ എം എ ബേബി.തിരുവല്ലയിൽ എൽ ഡി എഫ് കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുഖ്യമന്ത്രിയുടെസഹപ്രവർത്തകർ,ജനപ്രതിനിധികൾ,ഉദ്യോഗസ്ഥർ,മാധ്യമങ്ങൾ.തദ്ദേശ സ്ഥാപനങ്ങൾ,സന്നദ്ധ പ്രവർത്തകർ എന്നിവരെ കോർത്തിണക്കിയുള്ള കൂട്ടായ വിജയമാണ് അതിജീവനത്തിന് പിന്നിൽ.

സൂഷ്മമായി കാര്യങ്ങൾ പഠിക്കുന്നതും, സ്വീകരിച്ച നടപടികൾ ജനത്തെ അറിയിക്കുന്നതും ഒരു ശക്തിയാണ്.ഏത് പ്ര തിസന്ധിയെയും നേരിടാൻ കേരളത്തിന് ചങ്കുറപ്പുണ്ട്.ആ ചങ്കുറപ്പ് മുഖ്യമന്ത്രിക്കും ഇടതുമുന്നണിക്കും ഉണ്ടായിരുന്നു.എം എ ബേബി പറഞ്ഞു.

photo | keralakaumudi.com

സൗജന്യ കോവിഡ് പരിശോധന ലാബ് ഇന്ന് മുതൽ

കണ്ണൂർ: സൗജന്യ കോവിഡ് പരിശോധന ലാബ് ഇന്നുമുതൽ ജില്ലയുടെ വിവിധ കേന്ദ്രങ്ങളിൽ പ്രവർത്തിക്കും.

കേരളാ മെഡിക്കൽ സർവീസ് കോർപറേഷന്റെ നേതൃത്വത്തിൽ ജില്ലയിൽ അഞ്ച് കേന്ദ്രങ്ങളിൽ വ്യാഴാഴ്ച മൈബൈൽ ലാബ് സംവിധാനത്തിലൂടെ ആർ ടി പി സി ആർ കോവിഡ് ടെസ്റ്റ് സൗകര്യം ലഭ്യമാക്കും.

കൂട്ടുപുഴ ചെക്ക്പോസ്റ്റ്,കുത്തുപറമ്പ താലൂക്ക് ആശുപത്രി, അഞ്ചരക്കണ്ടി ബഡ്‌സ് സ്കൂൾ,തളിപ്പറമ്പ് താലൂക്ക് ആശുപത്രി, ചെറുതാഴം കുടുംബാരോഗ്യകേന്ദ്രം എന്നിവിടങ്ങളിൽ രാവിലെ 10 മുതൽ വൈകുന്നേരം 4 വരെ മൊബൈൽ ലാബ് സൗകര്യം ലഭ്യമാകുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ നാരായണ നായിക് അറിയിച്ചു.

ആഫ്രിക്കയിൽ പോയത് വജ്ര ഖനനത്തിന്,20000 കോടിയുടെ പദ്ധതിയെന്ന് പിവി അൻവറിന്റെ വെളിപ്പടുത്തൽ

photo | pv anwar facebook

കോഴിക്കോട്: തന്റെ ആഫ്രിക്കൻ യാത്രയെ വിവാദമാക്കിയവർക്കെതിരെയുള്ള മറുപടിയുമായി നിലംബൂർ എം എൽ എ പി വി അൻവർ രംഗത്തെത്തി.

വ്യാപാര ആവശ്യത്തിനാണ് താൻ പശ്ചിമ ആഫ്രിക്കയിൽപോയതെന്നും 20000 കോടി മുതൽ മുടക്കുള്ള സ്വർണ്ണ-വജ്ര ഖനനമാണ് പദ്ധതിയെന്നും ഇതിലൂടെ 25000 പേർക്ക് തൊഴിൽനൽകാനാകുമെന്നും തന്റെ ഫേസ്ബുക് പേജിലൂടെ അദ്ദേഹം വ്യക്തമാക്കി.

പി വി അൻവർ എം എൽ എ നാട്ടിൽ ഇല്ലാത്തത് വിവാദവും വലിയ ചർച്ചയും ആയിരുന്നു.ഇതിനിടയിലും സിപിഎം അൻവറിനെ സ്ഥാനാർത്ഥിയാക്കി എന്നതും ശ്രദ്ധേയമാണ്.
തിരഞ്ഞെടുപ്പ് അടുത്തിട്ടും സ്ഥാനാർഥി നിർണ്ണയ സമയത്തുപോലും അൻവർ നാട്ടിലില്ലാത്തതാണ് വിവാദങ്ങൾ ഉണ്ടാക്കാൻ കാരണം.അൻവർ ആഫ്രിക്കയിൽ ജയിലിലാണ് എന്നുവരെ പ്രചാരണം ഉണ്ടായപ്പോൾ നേരത്തെയും ഫേസ്ബുക് ലൈവ്ൽ വന്ന് വ്യാപരാവശ്യത്തിനാണ് താൻ എത്തിയത് എന്ന് വ്യക്തമാക്കിയിരുന്നു.

വിവാദങ്ങൾ ഇപ്പോഴും നിലനിൽക്കുന്നതിനാലാണ് ഇക്കാര്യത്തിൽ വിശദീകരണവുമായി ഫേസ്ബുക്കിലൂടെ വീഡിയോ പുറത്തുവിട്ടത്.നാളെ തിരിച്ച് നാട്ടിലെത്തുമെന്നും അൻവർ വിഡിയോയിൽ പറയുന്നുണ്ട്.

2018ൽ ഉംറക്കായി മക്കയിൽ പോയപ്പോൾ യാദൃശ്ചികമായി പരിചയപ്പെട്ട ആഫ്രിക്കൻ വ്യവസായിയുമായി സംസാരിച്ചപ്പോൾ തന്റെ ഭാര്യാ പിതാവുമായി നേരത്തെ പരിചയമുള്ള ആളാണെന്ന് മനസിലായി.തുടർന്നുള്ള സംസാരത്തിൽ ആഫ്രിക്കയിലെ സിയറാ ലിയോണിൽ സ്വർണ്ണ-വജ്ര ഖനനം നടത്തുന്നയാളാണെന്ന് മനസിലായി.കർണ്ണാടകത്തിൽ ഇരുമ്പയിര് ഖനനത്തിൽ തന്റെ പരിചയം കൂടി പറഞ്ഞപ്പോൾ ആഫ്രിക്കൻ വ്യവസായി തന്റെ അനുഭവ സമ്പത്ത് ഈ കച്ചവടത്തിലും ഉപയോഗപ്പെടുത്താൻ അഭ്യർത്ഥിക്കുകയായിരുന്നു.

ആഫ്രിക്കൻ വ്യവസായിയുടെ വീണ്ടുമുള്ള അഭ്യർത്ഥനയെതുടർന്ന് ശ്രീലങ്കയിൽനിന്നുള്ള 20 മൈനിങ് വിദഗ്ധരെ സിയറ ലിയോണിലയച്ച് സ്വർണ്ണ,വജ്ര സാന്നിധ്യം പഠിച്ചു.50000 ഏക്കറോളം വരുന്ന കാട്ടിൽ വജ്ര-സ്വർണ്ണ നിക്ഷേപമുണ്ടെന്ന് കണ്ടത്തുകയായിരുന്നു.
തുടർന്ന് രണ്ടേമുക്കാൽ മാസം മുൻപ് സിയറ ലിയോണിൽ എത്തുകയായിരുന്നു.

മഹത്തായ പദ്ധതിക്കുവേണ്ടി വിശദമായ പ്രോജക്റ്റ് റിപ്പോർട്ട് തയ്യാറാക്കിയശേഷമാണ് താനിപ്പോൾ നാട്ടിലേക്ക് വരുന്നതെന്നും അൻവർ വിഡിയോയിൽ പറയുന്നുണ്ട്.അവിടെ 25000 ആളുകൾക്ക് തൊഴിൽനൽകാൻ സാധിക്കും കേരളത്തിൽ 6000 ആളുകൾക്കും തൊഴിൽനൽകാൻ സാധിക്കും.20000 കോടിയുടെ പദ്ധതിയിൽ 30 ശതമാനം പങ്കാളിത്തമാണ് പദ്ധതിയിൽ തനിക്കുള്ളതെന്നും പുതിയ സംരംഭത്തിൽ തനിക്കുവേണ്ടി പ്രാർത്ഥിക്കണമെന്നും അൻവർ വീഡിയോയിലൂടെ പറയുന്നുണ്ട്

ശ്രീനിവാസൻ നിലപാടില്ലാത്ത പഴയ എ ബി വി പി ക്കാരനെന്ന് പി ജയരാജന്റെ പരിഹാസം

കണ്ണൂർ: നടൻ ശ്രീനിവാസൻ നിലപാടുകളില്ലാത്ത പഴയ എ ബി വി പി കാരനാണെന്ന് സിപിഎം നേതാവ് പി ജയരാജന്റെ പരിഹാസം.

20-20 യിൽ ചേർന്ന നടനെ പരിഹസിച്ചാണ് രാഷ്ട്രീയം കൃത്യമായി മനസിലാക്കുന്ന ആളല്ല ശ്രീനിവാസനെന്ന് പി ജയരാജൻ പറഞ്ഞത്.
രാഷ്ട്രീയത്തിൽ ചാഞ്ചാടുന്ന നിലപാട് സ്വീകരിക്കുന്ന നടനാണ് ശ്രീനിവാസൻ.പഠിക്കുന്ന കാലത്ത് എ ബി വി പി പ്രവർത്തകനായിരുന്ന ശ്രീനിവാസൻ പിൽകാലത്ത് ഇടതുപക്ഷവുമായും സഹകരിച്ചിട്ടുണ്ടെന്ന് ജയരാജൻ പറഞ്ഞു.

എന്നാൽ ശ്രീനിവാസന്റെ അഭിനയത്തിൽ താൽപര്യമാണ്.അത് അസ്വദിക്കാറുണ്ടെന്നും ജയരാജൻ പറഞ്ഞു.സ്വകാര്യ ടെലിവിഷൻ ഷോയ്ക്കിടയിലാണ് ജയരാജൻ ഇങ്ങനെ പ്രതികരിച്ചത്.

ജനങ്ങളെ പ്രലോഭിപ്പിക്കുക എന്ന നിലപാടാണ് 20-20 പോലുള്ളവർക്കുള്ളത്.20-20 യുടെ വികസിത രൂപമാണ് അദാനിമാരും അംബാനിമാരും.ജനാധിപത്യം പണാധിപത്യമാകാത്ത ജനപക്ഷ വികസനമാണ് വേണ്ടതെന്ന് ജയരാജൻ പറഞ്ഞു.

photo | eastcostdaily.com

പികെ ജമീലയെ സ്ഥാനാർഥി പട്ടികയിൽനിന്നൊഴിവാക്കി

തിരുവനന്തപുരം: മന്ത്രി എ കെ ബാലന്റെ ഭാര്യ പി കെ ജമീലയെ തരൂരിൽ മത്സരിപ്പിക്കേണ്ടെന്ന് സിപിഎം സംസ്ഥന സെക്രെട്ടറിയേറ്റ് യോഗം തീരുമാനിച്ചു.

സ്ഥാനാർഥി പട്ടികയിൽനിന്ന് ജമീലയുടെ പേര് ഒഴിവാക്കാൻ സെക്രെറ്ററേറ്റ് തീരുമാനിച്ചത് മന്ത്രി ബാലന് തിരിച്ചടിയായി.പികെ ജമീലയെ സ്ഥാനാർത്ഥിയാക്കാൻ മന്ത്രി ബാലൻ അണിയറയിൽ ശ്രമം നടത്തിയിരുന്നെങ്കിലും പ്രാദേശികമായി ഉയർന്നുവന്ന ശക്തമായ എതിർപ്പുകളുടെ പശ്ചാത്തലത്തിലാണ് സിപിഎം സെക്രെട്ടറിയേറ്റിന്റെ തീരുമാനം.

ആരോഗ്യവകുപ്പിൽനിന്ന് ഡയറക്ടറായി വിരമിച്ച ജമീല ഒരു തരത്തിലുള്ള രാഷ്ട്രീയ പ്രവർത്തനവും നടത്താതെ മന്ത്രിയുടെ ഭാര്യ എന്ന യോഗ്യതയിൽ സ്ഥാനാർഥി പട്ടികയിൽ കയറിപ്പറ്റിയതിനെയാണ് കടുത്ത എതിർപ്പുയർന്നത്.എന്നാൽ എതിർപ്പുകളെ ആദ്യഘട്ടത്തിൽ അവഗണിച്ച പ്രാദേശിക പാർട്ടി നേതൃത്വം പോസ്റ്ററുകളിലൂടെയും നേരിട്ടുമുള്ള എതിർപ്പായി വളർന്നതോടെ നിലപാട് മാറ്റുകയായിരുന്നു.

"തരൂരിനെ കുടുംബ സ്വത്താക്കി മാറ്റാൻ ശ്രമിച്ചാൽ നട്ടെല്ലുള്ള കമ്മ്യൂണിസ്റ്റുകാർ നോക്കിനിൽക്കില്ലെന്ന" മുന്നറിയിപ്പുമായി പോസ്റ്റർ പ്രത്യക്ഷപ്പെട്ടതോടെയാണ് നേതൃത്വം ഞെട്ടിയത്.എന്നാൽ പോസ്റ്ററിന് പിന്നിൽ ഇരുട്ടിന്റെ സന്തതികളാണെന്ന് ബാലൻ പറഞ്ഞിരുന്നു.

പാർട്ടിക്കുള്ളിൽത്തന്നെ എതിർപ്പുകൾ വന്നതോടെ നിലപാട് മാറ്റിയ പാലക്കാട് ജില്ലാ കമ്മറ്റിയും ജില്ലാ സെക്രെട്ടറിയേറ്റും ഞായറാഴ്ച്ച യോഗം ചേർന്ന് ജമീലയുടെ സ്ഥാനാർഥിത്വത്തിനെതിരെ രംഗത്തെത്തുകയും പകരം ഡി വൈ എഫ് ഐ നേതാവ് പി പി സുമോദിന്റെ പേര് നിർദേശിക്കുകയായിരുന്നു.

photo | englishmathrubhumi.com

പാലാരിവട്ടം പാലം തുറന്നു: നന്ദി പറഞ്ഞ് മുഖ്യമന്ത്രിയും ജി സുധാകരനും

പാലാരിവട്ടം പാലത്തിൽ തൊഴിലാളികൾ photo | facebook pinarayi vijayan

കൊച്ചി: പുതുക്കിപ്പണിത പാലാരിവട്ടം പാലം ജനങ്ങൾക്കായി തുറന്നുകൊടുത്തു.മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്കിലൂടെ തൊഴിലാളികൾക്ക് നന്ദി അറിയിച്ചു.മന്ത്രി ജി സുധാകരൻ പങ്കെടുത്തു.

ഔദ്യോഗിക ചടങ്ങുകൾ ഉണ്ടായില്ല. പൊതുമരാമത്ത് വകുപ്പ് ദേശീയപാത വിഭാഗം ചീഫ് എഞ്ചിനീയറാണ് പാലം ജനങ്ങൾക്കായി തുറന്നുകൊടുത്തത്.പാലത്തിലൂടെ മന്ത്രി ജി സുധാകരന്റെ വാഹനം ആദ്യം കടന്നുപോയി.

പാലം പണി സമയബന്ധിതമായി പൂർത്തിയാക്കിയതിന് ഇ ശ്രീധരനും ഡി എം ആർ സി ക്കും ഊരാളുങ്കൽ സൊസൈറ്റിക്കും ജി സുധാകരൻ നന്ദി പറഞ്ഞു.ഏറെ വിവാദങ്ങൾ ഉണ്ടാക്കിയ പാലാരിവട്ടം പാലം അഞ്ച് മാസവും പത്ത് ദിവസവും എടുത്താണ് ഡി എം ആർ സി യുടെ നേതൃത്വത്തിൽ പുതുക്കിപ്പണിതത്.

പാലം പുതുക്കിപ്പണിത തൊഴിലാളികൾക്ക് മുഖ്യമന്ത്രി ഫേസ്ബുക്കിലൂടെ നന്ദി അറിയിച്ചു.വിപ്ലവകവി ബ്രതോൾഡ് ബ്രെഹ്‌ത്തിന്റെ കവിതയിലെ വരികൾ ഉദ്ധരിച്ചാണ് മുഖ്യമന്ത്രി തൊഴിലാളികളെ നന്ദി അറിയിച്ചത്.തീബ്സിലെ ഏഴു കവാടങ്ങൾ നിർമ്മിച്ചതാരാണ്…? എന്ന് തുടങ്ങുന്നതാണ് ബ്രെഹ്തിന്റെ കവിത.എന്നാൽ ഇ ശ്രീധരന്റെ പേര് എവിടെയും പറഞ്ഞില്ല എന്നത് ശ്രദ്ധേയമാണ്.

മനുഷ്യരാശിയുടെ നേട്ടത്തിന്റെ അവകാശികൾ രാജാക്കന്മാരോ ഭരണാധികാരികളോ അല്ല,തൊഴിലാളികളുടെ വിയർപ്പാണെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചിട്ടുണ്ട്.

പാലാരിവട്ടം പാലം സമയബന്ധിതമായി പൂർത്തിയാക്കാൻ സാധിച്ചത് അഭിമാന നിമിഷമാണെന്ന് ഡി എം ആർ സി മുഖ്യ ഉപദേഷ്ടാവ് മെട്രോ മാൻ ഇ ശ്രീധരൻ പറഞ്ഞിരുന്നു.പാലം പണി ഏറ്റെടുത്ത ഊരാളുങ്കൽ സൊസൈറ്റിക്കും അദ്ദേഹം പ്രത്യേകം നന്ദി അറിയിച്ചിരുന്നു.ഡി എം ആർ സി ക്ക് ലാഭം ഉണ്ടാക്കാൻ വേണ്ടിയല്ലെന്നും സംസ്ഥാന സർക്കാരിന്റെ സമ്മർദ്ദം കൊണ്ടാണ് പാലം പണി ഏറ്റെടുത്തതെന്നും ജനങ്ങൾക്ക് വേണ്ടിയാണ് പാലംപണി സമയബന്ധിതമായി പൂർത്തിയാക്കിയതെന്നും ഇ ശ്രീധരൻ നേരത്തെ പറഞ്ഞിരുന്നു.

പാലം തുറന്ന്കൊടുത്തതിന് പിന്നാലെ സിപിഎം ബിജെപി പ്രവർത്തകർ ബൈക്ക് റാലി നടത്തി.ഇ ശ്രീധരന് അഭിവാദ്യം അർപ്പിച്ചുകൊണ്ടായിരുന്നു ബിജെപി പ്രവർത്തകരുടെ ബൈക്ക് റാലി.

തിരഞ്ഞെടുപ്പ് അടുത്തപ്പോൾ സർക്കാരിനെ അപകീർത്തിപ്പെടുത്താൻ കസ്റ്റംസ് ശ്രമം : പിണറായി വിജയൻ

തിരുവനന്തപുരം: തിരഞ്ഞെടുപ്പടുത്തപ്പോൾ സർക്കാരിനെ അപകീർത്തിപ്പെടുത്താൻ കസ്റ്റംസ് ശ്രമിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ.

വിവിധ ഏജൻസികളുടെ കസ്റ്റഡിയിലുണ്ടായിരുന്ന സ്വപ്ന സുരേഷ് ഒരു ഏജൻസിയുടെയും മുമ്പാകെ പറയാത്ത മഹാകാര്യം കസ്റ്റംസിന്റെ കസ്റ്റഡിയിൽ വന്നപ്പോൾ പറഞ്ഞോ എന്ന് പിണറായി വിജയൻ ചോദിച്ചു.

കസ്റ്റംസാണ് പ്രധാന പ്രചരണ പരിപാടി നയിക്കുന്നതെന്നും കസ്റ്റംസ് കമ്മീഷണർ ഹൈക്കോടതിയിൽ നൽകിയ പ്രസ്താവന ഇതിന്റെ പ്രത്യക്ഷ തെളിവാണെന്നും മുഖ്യമന്ത്രി പറഞ്ഞു.കേന്ദ്ര ഏജൻസികളുടെ ആക്രമണോൽസുകത തിരഞ്ഞെടുപ്പടുത്തപ്പോൾ കൂടിയതിന്റെ ഉദാഹരണമാണ് കിഫ്ബിക്കെതിരെയുള്ള ഇ ഡി യുടെ നീക്കങ്ങൾ.

ജൂലൈ മുതൽ വിവിധ ഏജൻസികളുടെ കസ്റ്റഡിയിലാണ് സ്വപ്ന സുരേഷ്.ഇതിൽ ഒരു ഏജൻസിയോടും പറയാത്ത മഹാകാര്യം കസ്റ്റംസിനോട് പറഞ്ഞിട്ടുണ്ടെങ്കിൽ അതിന്റെ കാരണമെന്തായിരിക്കുമെന്നും മുഖ്യമന്ത്രി ചോദിച്ചു. ഇക്കാര്യം സത്യവാങ്മൂലം കൊടുത്ത കസ്റ്റംസും അതിന്റെ പിന്നിൽ പ്രവർത്തിച്ചവരും വ്യക്തമാക്കണം.പിണറായി വിജയൻ പറഞ്ഞു.

കസ്റ്റംസിന് രാഷ്ട്രീയ ലക്‌ഷ്യം: കാനം രാജേന്ദ്രൻ

തിരുവനന്തപുരം :കസ്റ്റംസ് നീക്കം രാഷ്ട്രീയ ലക്‌ഷ്യത്തോടെയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു.

എന്നാൽ കോടിയേരി ബാലകൃഷ്ണന്റെ ഭാര്യക്കെതിരെയുള്ള ആരോപണം വലുതാണെന്നും അന്വേഷിച്ച് നടപടി എടുക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേന്ദ്ര ഏജൻസികൾ ഇത്തരം നടപടികളുമായി മുന്നോട്ട് വന്നപ്പോൾ രാഷ്ട്രീയ ലക്‌ഷ്യം വെച്ചാണെന്ന് ആദ്യം പറഞ്ഞത് സിപിഐ ആയിരുന്നുവെന്ന് കാനം പറഞ്ഞു.

യൂണിടാക്ക് ഉടമ സന്തോഷ് ഈപ്പൻ വാങ്ങിയ ആറ് ഐ ഫോണുകളിൽ ഒന്ന് ഉപയോഗിച്ചത് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണനാണെന്ന് കസ്റ്റംസ് കണ്ടെത്തിയിരുന്നു.ഈ മാസം10ന് കൊച്ചിയിൽ ചെയ്യലിന് ഹാജരാകാൻ അവർക്ക് കസ്റ്റംസ് നോട്ടീസ് നൽകിയിട്ടുണ്ട്. ഇതേക്കുറിച്ച് പ്രതികരിക്കുകയായിരുന്നു കാനം രാജേന്ദ്രൻ.

പുതുക്കിപ്പണിത പാലാരിവട്ടം പാലം ഇന്ന് തുറക്കും

ഇ ശ്രീധരന്റെ നേതൃത്വത്തിൽ വിദഗ്ധസംഘം പാലാരിവട്ടം പാലം അവസാനഘട്ട പരിശോധന നടത്തുന്നു photo | nie.com

കൊച്ചി: പുതുക്കിപ്പണിത പാലാരിവട്ടം പാലം ഇന്ന് തുറക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് അറിയിച്ചു.ഔദ്യോഗിക ചടങ്ങുകൾ ഉണ്ടാകില്ല.പൊതുമരാമത്ത് വകുപ്പ് ദേശീയപാത വിഭാഗം ചീഫ് എഞ്ചിനീയർ പാലം ജനങ്ങൾക്കായി തുറന്നുകൊടുക്കും. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാലാണിത്.

ഏറെ വിവാദങ്ങൾ ഉണ്ടാക്കിയ പാലാരിവട്ടം പാലം അഞ്ച് മാസവും പത്ത് ദിവസവും എടുത്താണ് ഡി എം ആർ സി യുടെ നേതൃത്വത്തിൽ പുതുക്കിപ്പണിതത്.അവസാനഘട്ട മിനുക്കുപണികളും ഭാര പരിശോധനയും പൂർത്തിയാക്കി ഡി എം ആർ സി
ഇത് സംബന്ധിച്ച റിപ്പോർട്ടും പൊതുമരാമത്ത് വകുപ്പിന് കൈമാറിയതോടെയാണ് പാലം തുറക്കാൻ പൊതുമരാമത്ത് വകുപ്പ് തീരുമാനിച്ചത്.

പാലാരിവട്ടം പാലം സമയബന്ധിതമായി പൂർത്തിയാക്കാൻ സാധിച്ചത് അഭിമാന നിമിഷമാണെന്ന് ഡി എം ആർ സി മുഖ്യ ഉപദേഷ്ടാവ് മെട്രോ മാൻ ഇ ശ്രീധരൻ പറഞ്ഞു. പാലം പണി ഏറ്റെടുത്ത ഊരാളുങ്കൽ സൊസൈറ്റിക്കും അദ്ദേഹം പ്രത്യേകം നന്ദി അറിയിച്ചിരുന്നു.ഡി എം ആർ സി ക്ക് ലാഭം ഉണ്ടാക്കാൻ വേണ്ടിയല്ലെന്നും സംസ്ഥാന സർക്കാരിന്റെ സമ്മർദ്ദം കൊണ്ടാണ് പാലം പണി ഏറ്റെടുത്തതെന്നും ജനങ്ങൾക്ക് വേണ്ടിയാണ് പാലംപണി സമയബന്ധിതമായി പൂർത്തിയാക്കിയതെന്നും ഇ ശ്രീധരൻ പറഞ്ഞു.

കെ സുരേന്ദ്രൻ തിരുത്തി, ശ്രീധരൻ മുഖ്യമന്ത്രി ആകാൻ ജനങ്ങൾ ആഗ്രഹിക്കുന്നു എന്നാണ് പറഞ്ഞത്

പത്തനംതിട്ട: ഇ ശ്രീധരനാണ് ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയെന്ന പ്രസ്താവന തിരുത്തിയ ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ ,ശ്രീധരനാണ് മുഖ്യമന്ത്രി സ്ഥാനാർഥിയെന്ന് താൻ പറഞ്ഞിട്ടില്ലെന്നും അദ്ദേഹത്തെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ജനങ്ങളും പാർട്ടിയും ആഗ്രഹിക്കുന്നു എന്നാണ് പറഞ്ഞത് എന്നും തിരുത്തി.

ഇന്നലെ സുരേന്ദ്രന്റെ പ്രസ്താവന തിരുത്തി വി മുരളീധരൻ രംഗത്തുവന്നതിന് പിന്നാലെയാണ് സുരേന്ദ്രൻ നിലപാട് തിരുത്തിയത്.
ഇ ശ്രീധരനെപ്പോലുള്ള വ്യക്തിത്വത്തിന്റെ സാന്നിധ്യം കേരളവും പാർട്ടി പ്രവർത്തകരും ആഗ്രഹിക്കുന്നുണ്ട് എന്നാണ് കഴിഞ്ഞദിവസം ഞാൻ പറഞ്ഞത്.അഴിമതിരഹിത പ്രതിച്ഛായയുള്ള നേതാവാണ് അദ്ദേഹം.മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ തീരുമാനിക്കേണ്ടത് കേന്ദ്ര നേതൃത്വമാണ്. അത് അതിന്റെ സമയത്ത് പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

‘രാഷ്ട്രീയത്തിൽ വന്നത് തെറ്റായിപ്പോയി..’ ഇനിയില്ലെന്ന് നടൻ കൊല്ലം തുളസി

കൊല്ലം: ബിജെപി പാളയം വിട്ട് ഇടത് സ്ഥാനാർത്ഥിയാകുന്നു എന്ന പ്രചാരണം തള്ളി നടൻ കൊല്ലം തുളസി.

കലാകാരനെന്ന നിലയിൽ രാഷ്ട്രീയത്തിൽ വന്നത് തെറ്റായിപ്പോയെന്നും ഇനി ഒരു രാഷ്ട്രീയപാർട്ടിയിലും അംഗമാകാൻ താനില്ലെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്രമോദിയോടുള്ള താത്പര്യം കൊണ്ടാണ് ബിജെപിയിൽ പോയതെന്നും എന്നാൽ പാർട്ടിക്കാർ അത് മുതലെടുക്കുകയുമായിരുന്നു എന്നും അദ്ദേഹം പ്രതികരിച്ചു.


ശബരിമല വിഷയത്തിൽ ആരും കൂടെനിന്നില്ല എന്നും ഇനി രാഷ്ട്രീയക്കാരനായല്ല,കലാകാരനായ കൊല്ലം തുളസിയായി ജീവിക്കാനാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.2015ലാണ് കൊല്ലം തുളസി ബിജെപിയിൽ ചേർന്നത്.അന്ന് നിയമസഭാ തിരഞ്ഞെടുപ്പിൽ കൊല്ലം കുണ്ടറയിൽ മത്സരിക്കാൻ നേതൃത്വം ആവശ്യപ്പെട്ടിരുന്നെങ്കി ലും മത്സരിച്ചിരുന്നില്ല.

photo | thenewsminute.com

മന്ത്രി കെ കെ ശൈലജ വാക്‌സിൻ സ്വീകരിച്ചു, മുഖ്യമന്ത്രി നാളെ വാക്‌സിനെടുത്തേക്കും

തിരുവനന്തപുരം: മുതിർന്ന പൗരന്മാർക്കുള്ള വാക്‌സിൻ കുത്തിവെപ്പ് രണ്ടാം ദിവസത്തേക്ക് കടന്നതോടെ മികച്ച പ്രതികരണമാണ് ലഭ്യമാകുന്നതെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

മന്ത്രി കെ കെ ശൈലജ,റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരൻ,മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ എന്നിവർ ഇന്ന് വാക്‌സിൻ സ്വീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നോ നാളെയോ വാക്‌സിനെടുത്തേക്കും.

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വാക്‌സിനേഷൻ കേന്ദ്രത്തിലാണ് ആരോഗ്യമന്ത്രി കെ കെ ശൈലജയും റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരനും വാക്‌സിൻ സ്വീകരിച്ചത്.രാമചന്ദ്രൻ കടന്നപ്പള്ളി കണ്ണൂർ ജില്ലാ ആശുപത്രിയിലും വാക്‌സിൻ സ്വീകരിച്ചു.

മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വാക്‌സിനേഷൻ കേന്ദ്രത്തിൽ ഇന്ന് വാക്‌സിനെടുക്കാനായി എത്തിയേക്കുമെന്ന് അറിയിച്ചതിനെ തുടർന്ന് ഇവിടെ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. ഇന്ന് അല്ലെങ്കിൽ നാളെ മുഖ്യമന്ത്രി ഇതേ കേന്ദ്രത്തിൽ വാക്‌സിനേഷൻ സ്വീകരിച്ചേക്കും

തിരഞ്ഞെടുപ്പ് സുരക്ഷ: കേന്ദ്രസേന കണ്ണൂരിലെത്തി

തിരഞ്ഞെടുപ്പ് സുരക്ഷ ചുമതലയുള്ള കേന്ദ്രസേന കണ്ണൂരിലെത്തിയപ്പോൾ photo | mathrubhuminews.com

കണ്ണൂർ: തിരഞ്ഞെടുപ്പ് സുരക്ഷയ്ക്കുള്ള കേന്ദ്രസേന കണ്ണൂരിലെത്തി.പത്ത് കമ്പനി ബി എസ് എഫ് ജവാന്മാരാണ് എത്തിയത്.

ഇവരെ കണ്ണൂർ കാസർഗോഡ് ജില്ലകളിൽ വിന്യസിക്കും.ആദ്യഘട്ടത്തിൽ ഛത്തീസ്ഗഡിൽനിന്നും ഒഡിഷയിൽനിന്നുമുള്ള കേന്ദ്രസേന സംസ്ഥാനത്ത് എത്തിയിരുന്നു.സ്ഥലത്തെക്കുറിച്ച് മനസിലാക്കുന്നതിന് വേണ്ടിയാണ് കേന്ദ്രസേന നേരത്തെ എത്തിയത് എന്നറിയുന്നു.

ജോലിക്ക് നിയോഗിക്കപ്പെടുന്ന സ്ഥലത്തെക്കുറിച്ചുള്ള പഠനത്തിന് ശേഷം റൂട്ട്മാർച്ച് അടക്കമുള്ള കാര്യങ്ങൾ തീരുമാനിക്കുമെന്ന് ബി എസ് എഫ് കമാൻഡൻറ് ബി കെ സിങ് പ്രതികരിച്ചു.

സംസ്ഥാനത്തെ പ്രശ്ന ബാധിത ബൂത്തുകളിൽ കേന്ദ്രസേനയ്ക്ക് മാത്രമായിരിക്കും സുരക്ഷാ ചുമതലയെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ നേരത്തെ വ്യക്തമാക്കിയിരുന്നു.

വാഹനങ്ങൾ ഉരസിയ തർക്കം:സിപിഎം പ്രവർത്തകന് കുത്തേറ്റു

പ്രതീകാത്മക ചിത്രം | spectrumlocalnews.com

കോഴിക്കോട്: വേളം പൂമുഖത്ത് സിപിഎം പ്രവർത്തകന്കുത്തേറ്റു.നെട്ടൂർ സ്വദേശി മനോജിനാണ് കുത്തേറ്റത്. വാഹനങ്ങൾ ഉരസിയ പ്രശ്നത്തെ തുടർന്നുണ്ടായ വാക്കേറ്റത്തിനിടയിലാണ് കുത്തേറ്റതെന്നും സംഭവത്തിൽ രാഷ്ട്രീയമില്ലെന്നും പോലീസ് പറഞ്ഞു.പരിക്ക് ഗുരുതരമല്ല.

അധ്യാപകർ പഠിപ്പിക്കട്ടെ,തിരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടെന്ന് ഹൈക്കോടതി

കൊച്ചി : എയ്ഡഡ് സ്കൂൾ അധ്യാപകർക്ക് ഇനി തിരഞ്ഞെടുപ്പിൽ മത്സരിക്കാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.തിരഞ്ഞെടുപ്പിൽ മത്സരിക്കാമെന്ന നിലവിലുള്ള ചട്ടം ഹൈക്കോടതി റദ്ദാക്കി.

വിദ്യാഭ്യാസ അവകാശത്തിന് വിരുദ്ധമാണ് അധ്യാപകർ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതെന്ന ചട്ടമെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നടപടി.കഴിഞ്ഞ 10 വർഷമായി ഹൈക്കോടതിയുടെ പരിഗണനയിലുള്ള വിഷയത്തിലാണ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെ നിർണായക വിധി.

1951 ലെ നിയമസഭാ ചട്ടത്തിലാണ് കോടതി ഇടപെട്ടത്.സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അല്ലാത്തവർക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവകാശം നൽകിയിരുന്ന ഉപവകുപ്പാണ് ഹൈക്കോടതി പൂർണമായും റദ്ദാക്കിയത്.
പുതിയ ഉത്തരവ് പ്രകാരം തദ്ദേശ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിക്കാൻ എയ്ഡഡ് സ്കൂൾ അധ്യാപകർക്ക് സാധിക്കില്ല.നിലവിൽ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്ക് ഈ ഉത്തരവ് ബാധകമല്ലെന്നും ചീഫ് ജസ്റ്റിസ് ഉത്തരവിൽ വ്യതമാക്കി

മാർച്ച് ഒന്ന് മുതൽ 60 വയസ്സ് കഴിഞ്ഞവർക്ക് കോവിഡ് വാക്‌സിൻ സൗജന്യനിരക്കിൽ നൽകുമെന്ന് കേന്ദ്രസർക്കാർ

ന്യൂഡൽഹി: മാർച്ച് ഒന്ന് മുതൽ 60 വയസ് കഴിഞ്ഞവർക്കും 45 വയസിന് മുകളിലുള്ള അസുഖ ബാധിതർക്കും കോവിഡ് വാക്‌സിൻ നൽകുമെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി.സർക്കാർ കേന്ദ്രങ്ങളിൽ വാക്‌സിൻ സൗജന്യ നിരക്കിലായിരിക്കുമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ അറിയിച്ചു.
10000 സർക്കാർ കേന്ദ്രങ്ങൾ വഴിയും 20000 സ്വകാര്യ കേന്ദ്രങ്ങൾ വഴിയുമായിരിക്കും വാക്‌സിൻ നൽകുക.ഇതിൽ സർക്കാർ കേന്ദ്രങ്ങളിൽ സൗജന്യ നിരക്കിൽ ലഭ്യമാക്കും.സ്വകാര്യ ആശുപത്രിയെ ആശ്രയിക്കുന്നവർ വാക്‌സിന് പണം നൽകേണ്ടിവരും.

വാക്‌സിന്റെ വില ആരോഗ്യമന്ത്രാലയം വരും ദിവസങ്ങളിൽ പ്രഖ്യാപിക്കുമെന്നും മന്ത്രി പറഞ്ഞു.നിലവിൽ ആരോഗ്യ പ്രവർത്തകർക്കും കോവിഡ് മുന്നണി പോരാളികൾക്കുമാണ് വാക്‌സിൻ നൽകിക്കൊണ്ടിരിക്കുന്നത്. മാർച്ച് ഒന്നിന് തുടങ്ങുന്ന ഘട്ടത്തിൽ 27കോടി ആളുകൾക്ക് വാക്‌സിനുകൾ നൽകും.രാജ്യത്ത് 1.21കോടി ആളുകൾ വാക്‌സിൻ കുത്തിവെപ്പ് സ്വീകരിച്ചുകഴിഞ്ഞു.

കണ്ണൂർ ജില്ലാ പഞ്ചായത്ത് കാർഷിക വിപണന മേള സംഘടിപ്പിക്കുന്നു

കണ്ണൂർ: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ വിപുലമായ കാർഷിക വിപണന മേള സംഘടിപ്പിക്കുന്നു.
ജില്ലയിലെ വിവിധ ഭാഗങ്ങളിലുള്ള കർഷകർ ഉൽപാദിപ്പിച്ച പച്ചക്കറികൾ, ജീവനുള്ള മത്സ്യങ്ങൾ എന്നിവ വിപണന മേളയിലു ണ്ടാകുമെന്ന് ജില്ലാ പഞ്ചായത്ത് അധികൃതർ അറിയിച്ചു.

വിപണനമേളയുടെ ഓൺലൈൻ ഉത്ഘാടനം ഫെബ്രുവരി 25ന് വ്യാഴാഴ്‌ച കൃഷിമന്ത്രി വി എസ് സുനിൽകുമാർ നിർവഹിക്കും.
ബ്ലോക്കുകളിൽ രജിസ്റ്റർ ചെയ്ത കർഷക കൂട്ടായ്മകൾ മേളയിൽ വിപണനം നടത്തും.നാല് ദിവസം നീണ്ടുനിൽക്കുന്ന കാർഷിക വിപണനമേളയ്ക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ജില്ലാ പഞ്ചായത്ത് അധികൃതർ അറിയിച്ചു.

photo | findglocal.com

സിനിമ ഷൂട്ടിംഗ് സെറ്റ് തീവെച്ച് നശിപ്പിച്ചു

പ്രതീകാത്മക ചിത്രം

കൊച്ചി: എറണാകുളം കടമറ്റത്ത് യുവ സിനിമ പ്രവർത്തകരുടെ സെറ്റ് തീവെച്ച് നശിപ്പിച്ചു.എൽദോ ജോർജ് സംവിധാനം ചെയ്യുന്ന 'മരണവീട്ടിലെ തൂണ്' എന്ന സിനിമയുടെ സെറ്റാണ് കത്തി നശിച്ചത്.സംഭവത്തിൽ പുത്തൻകുരിശ് പോലീസ് കേസെടുത്തിട്ടുണ്ട്.

പി എസ് സി സമരം: മന്ത്രിമാർ ഇല്ല, ഉദ്യോഗസ്ഥ തല ചർച്ച ഇന്ന്

തിരുവനന്തപുരം: സമരം ചെയ്യുന്ന ഉദ്യോഗാർത്ഥികളുമായി മന്ത്രിതല ചർച്ച ഇല്ല.പകരം ഉദ്യോഗസ്ഥ തല ചർച്ച അൽപ സമയത്തിനകം നടക്കും.
ആഭ്യന്തര സെക്രട്ടറി ടി കെ ജോസ് ഐ എ എസ്,എ ഡി ജി പി മനോജ് എബ്രഹാം എന്നിവർ നേതൃത്വം നൽകും.സമരം ചെയ്യുന്ന മൂന്ന് പ്രതിനിധികളെയാണ് ക്ഷണിച്ചിരിക്കുന്നത്.ചർച്ചയിൽ പങ്കെടുക്കാനായി ഇവർ എത്തി.ലാസ്‌റ് ഗ്രേഡ് സർവെൻറ്സ് റാങ്ക് ഹോൾഡേഴ്സ് പ്രതിനിധി ലയ രാജേഷ്,ജിഷ്ണു,വിനേഷ് എന്നിവരാണ് പ്രതിനിധികളായി പങ്കെടുക്കുകയെന്ന് സമരസമിതി അറിയിച്ചു.

EMCC വിവാദം ആവർത്തിച്ച് ചെന്നിത്തല,മന്ത്രി ചർച്ച നടത്തുന്ന ചിത്രങ്ങൾ പുറത്തുവിട്ടു

തിരുവനന്തപുരം: അമേരിക്കൻ കമ്പനി ഇ എം സി സി ക്ക് കേരളതീരത്ത് മൽസ്യബന്ധനം നടത്താൻ അനുമതി നൽകിയെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉയർത്തിയ ആരോപണം സംബന്ധിച്ച് കൂടുതൽ തെളിവുകൾ പുറത്തുവിട്ട് ചെന്നിത്തല.

2018ൽ ന്യൂയോർക്കിൽ പോയിരുന്നെങ്കിലും അത് യുഎൻ പരിപാടിക്ക് മാത്രമായിരുന്നു എന്നും വേറെ ചർച്ചകൾ ഒന്നും നടത്തിയിട്ടില്ലെന്നുമുള്ള മന്ത്രിയുടെ വാദം തെറ്റാണെന്ന് തെളിഞ്ഞതായി രമേശ് ചെന്നിത്തല പറഞ്ഞു.മന്ത്രിയുമായി സംസാരിച്ച കാര്യം കമ്പനി അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ടെന്നും കള്ളി വെളിച്ചത്തായപ്പോൾ ഉരുണ്ടുകളിക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു.എല്ലാറ്റിനും തെളിവുകളുണ്ടെന്നാണ് ചെന്നിത്തലയുടെ ആരോപണം.
EMCC കമ്പനി പ്രതിനിധികളുമായി മന്ത്രി ചർച്ച നടത്തുന്ന ഫോട്ടോകളും അദ്ദേഹം പുറത്തുവിട്ടു.അമേരിക്കയിൽ നടന്ന ചർച്ചകളുടെ ഫോട്ടോകളും ഉടൻ ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

വിമാനം അടിയന്തിരമായി നിലത്തിറക്കി, യാത്രക്കാർ സുരക്ഷിതർ

| എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനം ഫയൽ ചിത്രം |

തിരുവനന്തപുരം: ഷാർജയിൽ നിന്നും കോഴിക്കോട്ടേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനം അടിയന്തിരമായി തിരുവനന്തപുരം വിമാനത്താവളത്തിൽ ഇറക്കി.

ഹൈഡ്രോളിക് യന്ത്രത്തകരാറിനെയും ഇന്ധന ചോർച്ചയെയും തുടർന്നാണ് വിമാനം തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തിരമായി ഇറക്കിയത്.
ഉച്ചക്ക് 12 മണിയോടെയാണ് വിമാനത്തിൽനിന്ന് പൈലറ്റിന്റെ സന്ദേശം എയർ ട്രാഫിക് കൺട്രോളിൽ എത്തിയത്.ഉടൻ തന്നെ എമർജൻസി ലാൻഡിങ്ങിനുവേണ്ട ഒരുക്കങ്ങൾ വിമാനത്താവളത്തിൽ തയ്യാറാക്കി.സർവ സന്നാഹങ്ങളും ഒരുക്കിയാണ് കഴിഞ്ഞ മണിക്കൂറുകളിൽ തിരുവനന്തപുരം വിമാനത്താവളം പ്രവർത്തിച്ചത്.

വിമാനത്താവളത്തിൽ കനത്ത ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിരുന്നു.വിമാനത്തിൽ ജീവനക്കാർ ഉൾപ്പെടെ 112 പേരുണ്ടായിരുന്നു.എല്ലാവരും സുരക്ഷിതരാണ്.വിമാനം ലാൻഡ് ചെയ്ത ഉടൻ തന്നെ മുഴുവൻ യാത്രക്കാരെയും പുറത്തിറക്കി. യാത്രക്കാരെ നാല് മണിക്ക് കോഴിക്കോട്ടേക്ക് അയക്കും

ഉദ്യോഗാർത്ഥികൾ ഗവർണറെ കാണുന്നു,ശോഭ സുരേന്ദ്രനും രാജ്ഭവനിൽ

തിരുവനന്തപുരം: സെക്രെട്ടറിയേറ്റിനുമുന്നിൽ സമരം നടത്തുന്ന ഉദ്യോഗാർത്ഥികളുടെ പ്രതിനിധികൾ ഗവർണറെ കാണുന്നു.

25 ദിവസമായി സമരം നടത്തുന്ന ഉദ്യോഗാർത്ഥികളുമായി സർക്കാർ ഒരു ചർച്ചയ്ക്കും തയ്യാറാകാത്ത പശ്ചാത്തലത്തിലാണ് ഉദ്യോഗാർത്ഥികൾ രാജ്ഭവനിലെത്തിയത് എന്നാണ് റിപോർട്ടുകൾ.
സമരത്തിൽ മന്ത്രി തല ചർച്ച തന്നെ വേണമെന്ന് ഒരു വാശിയും തങ്ങൾക്കില്ല എന്ന് ഉദ്യോഗാർത്ഥികൾ ഇന്നലെ അറിയിച്ചിരുന്നു. ബിജെപി നേതാവ് ശോഭ സുരേന്ദ്രനും ഗവർണറെ കാണാൻ രാജ്ഭവനിൽ എത്തിയിട്ടുണ്ട്.ഉദ്യോഗാർഥികളുടെ സമരത്തിന് അനുഭാവം പ്രകടിപ്പിച്ച് ഉപവാസമിരുന്ന അവർ ഉപവാസം അവസാനിപ്പിച്ച ശേഷമാണ് രാജ്ഭവനിലെത്തിയത്.

സംഗീത സംവിധായകൻ ഐസക് തോമസ് കൊട്ടുകാപ്പള്ളി അന്തരിച്ചു

ചെന്നൈ: സംഗീത സംവിധായകനും തിരക്കഥാകൃത്തും സംവിധായകനുമായ ഐസക് തോമസ് കൊട്ടുകാപ്പള്ളി അന്തരിച്ചു. 72 വയസ്സായിരുന്നു.മുൻ എം പി ജോർജ് തോമസിന്റെ മകനാണ്.ചെന്നൈയിൽ വെച്ചായിരുന്നു അന്ത്യം.

ആദാമിന്റെ മകൻ അബു എന്ന ചിത്രത്തിലെ പശ്ചാത്തല സംഗീതത്തിന് ദേശീയ പുരസ്കാരത്തിന് അർഹനായി.സംസ്ഥാന ചലച്ചിത്ര അവാർഡ് 5 തവണ നേടിയിട്ടുണ്ട്. കുട്ടിസ്രാങ്ക്,ഭാവം,കുഞ്ഞനന്തന്റെ കട,പറുദീസ,വീട്ടിലേക്കുള്ള വഴി, കഥാവശേഷൻ,കുരുക്ഷേത്രം തുടങ്ങിയ സിനിമകൾക്ക് സംഗീത സംവിധാനം നിർവഹിച്ചു.മലയാളത്തിന് പുറമെ തമിഴ്,കന്നഡ, ഹിന്ദി സിനിമകൾക്ക് സംഗീതമൊരുക്കിയിട്ടുണ്ട്.

photo credit | mathrubhumi

കലാകാരന്മാരോട് എന്തും ആകാം,അത്കൊണ്ടാണ് പുരസ്‌കാരങ്ങൾ മേശപ്പുറത്ത് നൽകിയത്: സലിം കുമാർ

കൊച്ചി: കലാകാരന്മാരോട് എന്തും ചെയ്യാമെന്ന് നേരത്തെ തെളിയിച്ചതാണെന്നും അത്കൊണ്ടാണ് പുരസ്‌കാരങ്ങൾ മേശപ്പുറത്ത് നൽകിയതെന്നും നടൻ സലിം കുമാർ.

സംസ്ഥാന ചലച്ചിത്ര അവാർഡുകൾ മേശപ്പുറത്ത് വെച്ച് വിതരണം ചെയ്തതിനെയാണ് സലിം കുമാർ പരിഹസിച്ചത്.
ചലചിത്രോത്സവത്തിൽ തന്നെ ക്ഷണിക്കാത്ത കാര്യം വിവാദമായശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കോൺഗ്രസ് ഭരിക്കുമ്പോഴും സി പി എം ഭരിക്കുമ്പോഴും തനിക്ക് അവാർഡ് കിട്ടിയിട്ടുണ്ട്.സംഭവം വിവാദമായപ്പോൾ മാത്രമാണ് തന്നെ വിളിച്ചതെന്നും ഇനി പങ്കെടുക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ സംഭവത്തിൽ രാഷ്ട്രീയമില്ലെന്നും അത്കൊണ്ട് തന്നെ വിവാദങ്ങൾ ആവശ്യമില്ലെന്നും ചലച്ചിത്ര അക്കാദമി ചെയർമാൻ സംവിധായകൻ കമൽ പറഞ്ഞു.സലിം കുമാറിനെ രാഷ്ട്രീയമായല്ല കാണുന്നതെന്നും വിഷയത്തിൽ രാഷ്ട്രീയം കലർത്തരുതെന്നും അദ്ദേഹത്തിന് വിഷമം ഉണ്ടായിട്ടുണ്ടെങ്കിൽ ഖേദം പ്രകടിപ്പിക്കാൻ ഒരു മടിയുമില്ലെന്നും കമൽ പറഞ്ഞു.

photo | onmanorama.com

മേജർ രവിയെ അനുനയിപ്പിക്കാൻ ബിജെപി ശ്രമം,ചർച്ച നടത്തി

കൊച്ചി:നടനും സംവിധായകനുമായ മേജർ രവിയെ അനുനയിപ്പിക്കാൻ ബിജെപി ശ്രമം.ബിജെപി-ആർ എസ് എസ് നേതാക്കൾ ഇതുസംബന്ധിച്ച് മേജർ രവിയുമായി ചർച്ച നടത്തി.

കടുത്ത ബിജെപി അനുഭാവം വെച്ചു പുലർത്തിയിരുന്ന മേജർ രവി കഴിഞ്ഞ ദിവസം രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയിൽ തൃപ്പൂണിത്തുറയിൽ പങ്കെടുത്തിരുന്നു.മേജർ രവി രമേശ് ചെന്നിത്തലയുമായി വേദി പങ്കിടുകയും പ്രസംഗിക്കുകയും ചെയ്തിരുന്നു.തലേ ദിവസം കെ പി സി സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനുമായി മേജർ രവി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.
ബിജെപിയുടെ മുതിർന്ന നേതാക്കൾ അദ്ദേഹവുമായി സംസാരിച്ചു എന്നറിയുന്നു.തനിക്ക് നേരത്തെയുള്ള വിമർശനങ്ങൾ അപ്പോഴും മേജർ രവി ഉന്നയിച്ചു.കഴിഞ്ഞ ദിവസം പ്രധാനമന്ത്രി പങ്കെടുത്ത ബിജെപി നേതൃയോഗത്തിലും ആളുകളെ പാർട്ടിയിലേക്ക് ആകർഷിക്കാനുള്ള ശ്രമങ്ങൾ നടത്താൻ ആവശ്യപ്പെട്ടിരുന്നു. അത്കൊണ്ട് തന്നെ അറിയപ്പെടുന്ന ആളുകളെ ഒരു തരത്തിലും പിണക്കാതെ കൊണ്ടുപോകാനുള്ള ശ്രമങ്ങളാണ് ബിജെപി നടത്തുന്നത്.
എല്ലാ കാര്യങ്ങളിലും ബിജെപി അനുഭാവം വെച്ചുപുലർത്തുകയും പ്രതികരിക്കുകയും ചെയ്യുന്ന മേജർ രവിയുടെ പെട്ടന്നുള്ള ചുവട് മാറ്റം ശ്രദ്ധേയമായിരുന്നു.എന്നാൽ കേരളയാത്രയിൽ പങ്കെടുക്കാൻ ക്ഷണിച്ചു,അത്കൊണ്ട് പോയി എന്ന ചുരുങ്ങിയ വാക്കുകളിലുള്ള മറുപടി മാത്രമാണ് അദ്ദേഹം നൽകുന്നത്.

കറുത്ത മാസ്കിന് വിലക്കില്ലെന്ന് മുഖ്യമന്ത്രി

തേഞ്ഞിപ്പാലം(കോഴിക്കോട്) : കറുത്ത മാസ്കിന് വിലക്കേർപ്പെടുത്തിയെന്ന പ്രചാരണം തെറ്റാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

വിദ്യാർത്ഥികളുമായുള്ള സംവാദത്തിൽ കറുത്ത മാസ്കിന് വിലക്കുണ്ടെന്ന തരത്തിൽ പ്രചാരണം നടക്കുന്നുണ്ടെന്നും അത്തരം നിർദേശം ആരും നൽകിയിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
പരിപാടിയിൽ പങ്കെടുക്കുന്നവർക്ക് നൽകുന്ന കിറ്റിൽ മാസ്കും നൽകിയിട്ടുണ്ട്.കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ധരിച്ചിരിക്കുന്ന മാസ്ക് മാറ്റി കിറ്റിലെ മാസ്ക് ധരിക്കാൻ ആവശ്യപ്പെട്ടിരുന്നു.ഇതിനെ തെറ്ററായി വ്യാഖ്യാനിക്കുകയായിരുന്നു.

കറുപ്പ് നിറത്തോട് വിരോധമില്ല.പരിപാടിയിൽനിന്ന് മാധ്യമങ്ങളെ പുറത്താക്കിയിട്ടില്ല.അഭിപ്രായ പ്രകടനങ്ങൾക്ക് തടസ്സമാകുന്ന തരത്തിൽ മാധ്യമങ്ങൾ നിൽക്കേണ്ടെന്ന നിലപാട് തുടക്കം മുതലേയുള്ളതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കോഴിക്കോട് സർവകലാശാലയിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം,ലാത്തിച്ചാർജ്

തേഞ്ഞിപ്പലം: കോഴിക്കോട് സർവകലാശാലയിൽ വിദ്യാർത്ഥികളുമായുള്ള സംവാദത്തിനെത്തിയ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം,ലാത്തിച്ചാർജ്.എം എസ് എഫ് പ്രവർത്തകരാണ് മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ചത്.
ജാഥയായെത്തിയ പ്രവർത്തകരെ പോലീസ് തടഞ്ഞതോടെ സംഘർഷാവസ്ഥ ഉണ്ടായി.തുടർന്ന് പോലീസ് ലാത്തിവീശി. പ്രതിഷേധക്കാർ റോഡ് ഉപരോധിച്ചതോടെ മലപ്പുറം ഭാഗത്തേക്കുള്ള ഗതാഗതം സ്തംഭിച്ചു.

മുഖ്യമന്ത്രി ക്യാമ്പസ്സിനുള്ളിൽ പ്രവേശിച്ച ശേഷമാണ് സംഘർഷം ഉണ്ടായത്.മുഖ്യമന്ത്രി പങ്കെടുക്കുന്ന ചടങ്ങ് കൃത്യസമയത്തു തന്നെ സെമിനാർ കോംപ്ലക്സിൽ ആരംഭിച്ചു.മന്ത്രി കെ ടി ജലീലും പങ്കെടുത്തു.

സഹോദരങ്ങളായ മൂന്ന് കുട്ടികൾ മുങ്ങി മരിച്ചു

പ്രതീകാത്മക ചിത്രം

പാലക്കാട്: പാലക്കാട് കുനിശ്ശേരിയിൽ സഹോദരങ്ങളായ മൂന്ന് കുട്ടികൾ മുങ്ങി മരിച്ചു.കരിയ്ക്കാട് നസീറിന്റെ മക്കളാണ് പാറമടയിൽ വീണു മരിച്ചത്.ജിൻഷാദ്(12),റിൻഷാദ് (7 ),റിഫാസ്(3 ) എന്നിവരാണ് മരിച്ചത്.
കളിക്കുന്നതിനിടയിൽ പാറമടയിൽ കൈ കഴുകാനെത്തിയ കുട്ടികൾ കയത്തിൽ പെടുകയായിരുന്നു എന്നാണ് ലഭ്യമാകുന്ന വിവരം.
അഗ്നി രക്ഷ സേനയും നാട്ടുകാരും മുങ്ങിത്താണ കുട്ടികളെ കരയ്‌ക്കെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.മൃതദേഹങ്ങൾ ആലത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ.

ക്ഷേത്രങ്ങളിലെ ഉത്സവ,വഴിപാട് ചിലവുകൾ ദുർവ്യയമെന്ന ദേവസ്വം ബോർഡ് പരാമർശം വിവാദത്തിലേക്ക്

തിരുവനന്തപുരം: ക്ഷേത്രങ്ങളിലെ ഉത്സവ ,തന്ത്രി ദക്ഷിണ,വഴിപാട് ചിലവുകൾ ദുർവ്യയമാണെന്ന ദേവസ്വം ബോർഡിന്റെ പരാമർശം വിവാദമാകുന്നു.
മലബാർ ദേവസ്വം ബോർഡിന് കീഴിലെ ക്ഷേത്ര ജീവനക്കാരുടെ ശമ്പള പരിഷ്കരണ ഉത്തരവിലാണ് ഇത്തരത്തിലുള്ള വിവാദ പരാമർശം. മലബാർ ദേവസ്വം വകുപ്പിന്റെ നിർദേശമായതിനാൽ ഭാവിയിൽ മറ്റ് ദേവസ്വം ബോർഡുകളിലും ഈ നിർദേശം ബാധകമാകുമോ എന്ന ആശങ്ക നിലനിൽക്കുന്നുണ്ട്.
ക്ഷേത്ര വരുമാനങ്ങളിൽനിന്നുള്ള ചിലവ് നിയന്ത്രണങ്ങളെ സൂചിപ്പിക്കുന്ന ഭാഗത്താണ് ദുർവ്യയങ്ങൾ പ്രത്യേകിച്ച് ഉത്സവ ചിലവ്,തന്ത്രി ദക്ഷിണ,വഴിപാട് ചിലവ് എന്നിവ പരമാവധി കുറയ്ക്കണമെന്ന് സൂചിപ്പിക്കുന്നത്.
എന്നാൽ താന്ത്രിക-ക്ഷേത്ര സങ്കൽപ്പങ്ങൾ അനുസരിച്ച് വഴിപാടുകളും ഉത്സവങ്ങളും ദക്ഷിണയും ഏറ്റവും പ്രധാനപ്പെട്ടതും ഒഴിച്ചുകൂടാനാകാത്തതുമായ ആചാരങ്ങളാണ്.ഇവയാണ് ദുർവ്യയമെന്ന് സർക്കാർ ഉത്തരവിൽ പരാമർശിച്ചിരിക്കുന്നത്.
ഉത്സവ നടത്തിപ്പും ഭണ്ഡാരം തുറന്ന് എണ്ണലും ജീവനക്കാരുടെ ജോലിയുടെ ഭാഗമാണെന്നും ഇവയ്ക്ക് അധിക വേതനമോ അലവൻസുകളോ അനുവദിക്കരുതെന്നും നിബന്ധനകളിൽ പറയുന്നുണ്ട്.ഉത്സവങ്ങളോടനുബന്ധിച്ച് സമാന്തര കമ്മറ്റികൾ പ്രവർത്തിച്ച് ക്ഷേത്ര വരുമാനം ചോർത്തിക്കൊണ്ടുപോകുന്നത് തടയാനുള്ള ബാധ്യതയും ഉത്തരവാദിത്തവുമുണ്ടെനാണ് ദേവസ്വം നിർദേശം.

കസ്റ്റംസ് കമ്മീഷണറെ അപായപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ രണ്ടുപേർ കസ്റ്റഡിയിൽ

മലപ്പുറം:സ്വർണ്ണക്കടത്ത് കേസന്വേഷിക്കുന്ന കസ്റ്റംസ് കമ്മീഷണർ സുമിത് കുമാറിനെ അപായപ്പെട്ടുത്താൻ ശ്രമിച്ച സംഭവത്തിൽ രണ്ടുപേർ പോലീസ് കസ്റ്റഡിയിൽ.സംഘം കമ്മീഷണറെ പിന്തുടർന്ന കാർ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.പ്രത്യേക അന്വേഷണ സംഘം കേസന്വേഷിക്കും.
അബ്ദുൽ ഗഫൂർ എന്നയാളുടെ ഐ 20 കാറാണ് കസ്റ്റഡിയിലെടുത്തത്. മുക്കം സ്വദേശികളായ രണ്ട് യുവാക്കളാണ് കസ്റ്റഡിയിലുള്ളത്. കൽപറ്റയിൽനിന്ന് കോഴിക്കോട്ടേക്കുള്ള യാത്രക്കിടയിലാണ് കസ്റ്റംസ് കമ്മീഷണർ സുമിത് കുമാറിനെ മലപ്പുറം എടവണ്ണപ്പാറ വെച്ച് ഒരു സംഘം അപായപ്പെടുത്താൻ ശ്രമിച്ചത്.തുടർന്ന് കസ്റ്റംസ് ഡെപ്യൂട്ടി കമ്മിഷണർ ടി എ കിരണിന്റെ പരാതിയിലാണ് കൊണ്ടോട്ടി പോലീസ് കേസ് ഏടുത്തത്.
സുമിത് കുമാറിന്റെ ഫേസ്ബുക് പോസ്റ്റിലൂടെയാണ് സംഭവം വാർത്തയായത്.തന്നെ അപായപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു എന്ന സുമിത് കുമാറിന്റെ വാദം പോലീസ് ഇപ്പോൾ തള്ളിയിരിക്കയാണ്.

ഇത് സംശയത്തിനിടയാക്കുന്നുണ്ട്.കസ്റ്റഡിയിലുള്ളവർ അഭ്യസ്തവിദ്യരാണെന്ന മുടന്തൻ ന്യായമാണ് പോലീസ് നിരത്തുന്നത്.മലപ്പുറം ഭാഗത്തേക്ക് പോവുകയായിരുന്ന സുമിത് കുമാറിന്റെ കാറിനെ എന്തിന് പിന്തുടർന്നു എന്നതിന് ഉത്തരം കാണ്ടെത്താനും പൊലീസിന് കഴിഞ്ഞിട്ടില്ല.

മുക്കം മുതൽ എടവണ്ണപ്പാറവരെ ഇവർ കമ്മീഷണറുടെ കാറിനെ പിന്തുടർന്നിരുന്നു.കസ്റ്റംസ് അതീവ ഗൗരവത്തോടെയാണ് സംഭവത്തെ കാണുന്നത്.കസ്റ്റംസും പിടിയിലായവരെ ചോദ്യം ചെയ്യും.

കാപ്പൻ യു ഡി എഫിൽ ഘടക കക്ഷിയാകും, ശശീന്ദ്രൻ എൽ ഡി എഫിൽ പാറപോലെ ഉറച്ചു നിൽക്കട്ടെയെന്ന്..

ന്യൂഡൽഹി: എൽ ഡി എഫ് വിടുമെന്നും യു ഡി എഫിൽ ഘടക കക്ഷിയാകുമെന്നും മാണി സി കാപ്പൻ അറിയിച്ചു.ദേശീയ നേതൃത്വം തങ്ങൾക്കൊപ്പം നിൽക്കുമെന്നാണ് പ്രതീക്ഷയെന്നും കാപ്പൻ പറഞ്ഞു.ഡൽഹിയിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കേരളാ യാത്ര ഞായറാഴ്ച്ച പാലായിൽ എത്തുന്നതിനു മുൻപ് തീരുമാനമുണ്ടാകണമെന്ന് ദേശീയ നേതൃത്വത്തോട് പറഞ്ഞിട്ടുണ്ടെന്നും കാപ്പൻ പറഞ്ഞു.എ കെ ശശീന്ദ്രൻ എൽ ഡി എഫിൽ പാറപോലെ ഉറച്ചു നിൽക്കട്ടെയെന്നും മാണി സി കാപ്പൻ പ്രതികരിച്ചു.

ചെന്നിത്തലയുടെ കേരളാ യാത്രവേദിയിൽ മേജർ രവി

തൃപ്പുണിത്തുറ: ബി ജെ പി അനുഭാവം പുലർത്തുന്ന സംവിധായകൻ മേജർ രവി രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരളാ യാത്ര വേദിയിൽ.

യാത്ര തൃപ്പൂണിത്തുറയിൽ എത്തിയപ്പോൾ സ്വീകരണ പരിപാടിയിൽ അദ്ദേഹം വേദി പങ്കിടുകയും പ്രസംഗിക്കുകയും ചെയ്തു.
ബിജെപി യിലെ കേരളത്തിലെ നേതാക്കൾക്കെതിരെ പരസ്യ വിമർശനമുയർത്തിയ മേജർ രവിയുടെ കോൺഗ്രസ് വേദിയിലെ സാന്നിധ്യം ശ്രദ്ധേയമായി.
കഴിഞ്ഞദിവസം ആലുവയിൽവെച്ച് കെ പി സി സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനുമായി മേജർ രവി കൂടിക്കാഴ്ച നടത്തിയിരുന്നു.

മുഖ്യമന്ത്രിയുടെ ഉപദേഷ്ടാക്കളുടെ സേവനം അവസാനിപ്പിച്ചു

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വിവിധ മേഖലയിലെ ഉപദേഷ്ടാക്കളുടെ സേവനം അവസാനിപ്പിച്ചു.മാധ്യമ, പോലീസ് ഉപദേഷ്ടാക്കളുടെ സേവനമാണ് അവസാനിപ്പിച്ചത്.

മാധ്യമ ഉപദേഷ്ടാവ് ജോൺ ബ്രിട്ടാസ്,പോലീസ് ഉപദേഷ്ടാവ് രമൺ ശ്രീവാസ്തവ എന്നിവരുടെ സേവനമാണ് അവസാനിപ്പിച്ചത്.ഇവരുടെ സേവനം അടുത്ത മാസം ഒന്നിന് അവസാനിക്കുമെന്ന് പ്രിൻസിപ്പൽ സെക്രട്ടറി കെ ആർ ജ്യോതിലാൽ ഇറക്കിയ ഉത്തരവിൽ പറയുന്നു.

മാധ്യമ ഉപദേഷ്ടാവായി ബ്രിട്ടാസിന് പ്രിൻസിപ്പൽ സെക്രട്ടറി പദവിയും രമൺ ശ്രീവാസ്തവയ്ക്ക് ചീഫ് സെക്രട്ടറി പദവിയുമായിരുന്നു നൽകിയത്.മുഖ്യമന്ത്രിക്ക് ആറ് ഉപദേശകരായിരുന്നു ഉണ്ടായിരുന്നത്.സാമ്പത്തിക ഉപദേഷ്ടാവ് ഗീതാ ഗോപിനാഥ് നേരത്തെ രാജി വെച്ചിരുന്നു.

photo courtesy | slive.com

എല്ലാ കേസുകളിലും ജാമ്യം, എം സി കമറുദ്ദീൻ ജയിൽ മോചിതനാകും

കാസർഗോഡ് : എം സി കമറുദ്ദീൻ എം എൽ എ ജയിൽ മോചിതനാകും. ജ്വല്ലറി തട്ടിപ്പു കേസിൽ ജയിലിൽ ഉള്ള എം സി കമറുദ്ദീൻ എം എൽ എയ്ക്ക് എല്ലാ കേസുകളിലും ജാമ്യം ലഭിച്ചു.

ജ്വല്ലറി തട്ടിപ്പുമായി ബന്ധപ്പെട്ട ആറ് കേസുകളിൽകൂടി ഇന്ന് ജാമ്യം ലഭിച്ചതോടെയാണ് കമറുദീന് ജയിൽ മോചിതനാകാനുള്ള സാഹചര്യമൊരുങ്ങിയത്.കമറുദ്ധീൻ ഇപ്പോൾ കണ്ണൂർ സെൻട്രൽ ജയിലിലാണുള്ളത് .142 വഞ്ചനാ കേസുകളിൽ പ്രതിയായിരുന്നു.

നടി സണ്ണി ലിയോണിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു

കൊച്ചി: നടി സണ്ണി ലിയോണിനെ അറസ്റ്റ് ചെയ്യുന്നത് ഹൈക്കോടതി തടഞ്ഞു.കേസിൽ ആവശ്യമെങ്കിൽ നോട്ടീസ് നൽകിയ ശേഷം ചോദ്യം ചെയ്യാമെന്നും അറസ്റ്റ് പാടില്ലെന്നുമാണ് ഹൈക്കോടതി വിധി. അവരുടെ മുൻ‌കൂർ ജാമ്യാപേക്ഷയിന്മേലാണ് നടപടി.

പെരുമ്പാവൂർ സ്വദേശി ഷിയാസ് മുഹമ്മദിന്റെ പരാതിയിൽ നടിക്കെതിരെ ക്രൈം ബ്രാഞ്ച് കേസെടുത്തിരുന്നു.ഇതിനു പിന്നാലെയാണ് ഇന്നലെ അവർ ഹൈക്കോടതിയിൽ മുൻ‌കൂർ ജാമ്യാപേക്ഷ സമർപ്പിച്ചത്.
വഞ്ചനാ കേസിലാണ് നടി സണ്ണി ലിയോൺ ഹൈക്കോടതിയിൽ മുൻ‌കൂർ ജാമ്യാപേക്ഷ സമർപ്പിച്ചത്.29 ലക്ഷം രൂപ മുൻകൂറായി വാങ്ങി പരിപാടിയിൽ പങ്കെടുക്കാതെ വഞ്ചിച്ചു എന്ന ഇവന്റ് മാനേജ്‌മന്റ് കമ്പനിയുടെ പരാതിയിൽ കഴിഞ്ഞ ദിവസം നടിയെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. ഇതിനു പിന്നാലെ പരാതിക്കാരും ഹൈക്കോടതിയെ സമീപിച്ചിരുന്നു.
പരിപാടിയിൽ പങ്കെടുക്കാതിരുന്നത് തന്റെ പിഴവുകൊണ്ടല്ലാത്തതി നാൽ തനിക്കെതിരെയുള്ള വഞ്ചന കേസ് നിലനിൽക്കില്ല എന്ന് മുൻ‌കൂർ ജാമ്യാപേക്ഷയിൽ പറയുന്നു.
പലതവണ സംഘാടകർ പരിപാടി മാറ്റിവെച്ചുവെന്നും തന്റെ കുറ്റം കൊണ്ടല്ല പങ്കെടുക്കാതിരുന്നത് എന്നും നടി പറയുന്നു.2019 ലെ പ്രണയ ദിന പരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോഴും കരാർ പ്രകാരം ലഭിക്കേണ്ട തുക ലഭിച്ചില്ലെന്നും അത്കൊണ്ടാണ് പരിപാടി നടക്കാതെ പോയതെന്നും ജാമ്യാപേക്ഷയിൽ പറയുന്നുണ്ട്.

ജീവനക്കാരുടെ സൂചനാ പണിമുടക്ക് നേരിടാൻ സർക്കാർ:ഡയസ്‌നോൺ പ്രഖ്യാപിച്ചു

തിരുവനന്തപുരം: ഒരു വിഭാഗം ജീവനക്കാരുടെയും അധ്യാപകരുടെയും സംഘടനകൾ ബുധനാഴ്‌ച നടത്താൻ നിശ്ചയിച്ച സൂചന പണിമുടക്ക് നേരിടാൻ സർക്കാർ ഡയസ്‌നോൺ പ്രഖ്യാപിച്ചു.
അനധികൃതമായി ജോലിക്ക് ഹാജരാകാതെ ജീവനക്കാർ പണിമുടക്കിൽ പങ്കെടുക്കുന്നത് ഡയസ്‌നോൺ ആയി കണക്കാക്കണമെന്ന് പ്രിൻസിപ്പൽ സെക്രട്ടറി കെ ആർ ജ്യോതിലാൽ ഉത്തരവിറക്കി.
പണിമുടക്കുന്ന ദിവസത്തെ ശമ്പളം മാർച്ച് മാസത്തിലെ ശമ്പളത്തിൽനിന്ന് കുറക്കണം. ആക്രമണങ്ങൾ , പൊതുമുതൽ നശിപ്പിക്കൽ എന്നിവയിൽ ഏർപ്പെടുന്നവരെ പ്രോസിക്യൂട്ട് ചെയ്യും.

പണിമുടക്ക് ദിവസം ജോലിയിൽ ഹാജരാകാത്ത താൽക്കാലിക ജീവനക്കാരെ ജോലിയിൽനിന്ന് ഒഴിവാക്കും.ഗസറ്റഡ് ഓഫീസർമാരടക്കം അവശ്യ സാഹചര്യത്തിലൊഴികെ ഒരു തരത്തിലുള്ള അവധിയും അനുവദിക്കില്ല.അടുത്ത ബന്ധുക്കൾക്ക് അസുഖം ബാധിച്ചാലോ പരീക്ഷാ സംബന്ധമായ ആവശ്യങ്ങൾക്കോ ജീവനക്കാരിയുടെ പ്രസവ സംബന്ധമായ ആവശ്യങ്ങൾക്കോ മാത്രമാണ് അവധി അനുവദിക്കുക.
സ്ഥാപന മേധാവി പണിമുടക്കുന്നുണ്ടെങ്കിൽ ജില്ലാ ഓഫീസർമാർ ഓഫീസിൽ തുറന്ന് പ്രവർത്തിപ്പിക്കാനുള്ള സംവിധാനമൊരുക്കണം. ഓഫീസിലെത്തുന്ന ജീവനക്കാരുടെ സുരക്ഷാ ഉറപ്പാക്കാൻ സംസ്ഥാന പോലീസ് മേധാവിക്കും നിർദേശം നൽകിയിട്ടുണ്ട്.
ക്ഷാമബത്ത ഉടൻ അനുവദിക്കുക,ശമ്പള പരിഷ്കരണം ഉടൻ നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഒരു വിഭാഗം ജീവനക്കാരും അധ്യാപകരും ഉന്നയിച്ചുകൊണ്ട് ബുധനാഴ്ച്ച സൂചനാ പണിമുടക്ക് നടത്തുന്നത്.

photo | keralatourism.org

സ്കൂളുകൾ കർശന നിരീക്ഷണത്തിൽ,മലപ്പുറം മാറഞ്ചേരി സ്കൂളിൽ കോവിഡ് ബാധിച്ചവർ 306 ആയി

മലപ്പുറം ജില്ലയിലെ പൊന്നാനിയിലെ മാറഞ്ചേരി സർക്കാർ സ്കൂളിൽ 156 പേർക്ക് കൂടി ഇന്ന് കോവിഡ് സ്ഥിരീകരിച്ചു.ഇതോടെ ഈ സ്കൂളിൽ മാത്രം കോവിഡ് ബാധിച്ചവരുടെ എണ്ണം 306 ആയി മാറി.
ഇന്നലെ 150 കുട്ടികൾക്കും 34 അധ്യാപകർക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു .ഇതിന്റെ പശ്ചാത്തലത്തിലാണ് ഇന്ന് വിപുലമായ പരിശോധനകൾ നടത്തിയത്.

മാറഞ്ചേരി ഗവണ്മെന്റ് സ്കൂളിലാണ് കൂട്ടത്തോടെ കോവിഡ് ബാധയുണ്ടായത്.കഴിഞ്ഞ ദിവസം സ്കൂളിലെ ഒരു കുട്ടിക്ക് രോഗ ലക്ഷണമുണ്ടാവുകയും പിന്നീട് കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തതിനെ തുടർന്ന്,പത്താം ക്ലാസിലെ കുട്ടികളും അധ്യാപകരും ഉൾക്കൊള്ളുന്ന 684 പേരെ പരിശോധിക്കുകയായിരുന്നു. ഇന്നലെ കോവിഡ് സ്ഥിരീകരിച്ച 150 കുട്ടികൾക്കും രോഗലക്ഷണങ്ങൾ ഒന്നുമില്ലായിരുന്നു.

സ്കൂളുമായി ബന്ധപ്പെട്ട മുഴുവൻ പേരോടും നിരീക്ഷണത്തിൽ പോകാൻ ആരോഗ്യ വകുപ്പ് നിർദേശിച്ചിട്ടുണ്ട്.
മലപ്പുറം ജില്ലയിലെ തന്നെ പെരുമ്പടപ്പ് വന്നേരി സ്കൂളിൽ 43 വിദ്യാർത്ഥികൾക്കും 33 അധ്യാപകർക്കും ഇന്നലെ കോവിഡ് ബാധിച്ചിരുന്നു.33 അധ്യാപകരിൽ 33 പേർക്കും കോവിഡ് ബാധിച്ചപ്പോൾ 53 വിദ്യാർഥികളിൽ 43 പേർക്കും പോസിറ്റീവായി.
മലപ്പുറം ജില്ലയിൽ സ്കൂളുകളിൽ കോവിഡ് വ്യാപനം റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ വിദ്യാഭ്യാസ വകുപ്പ് സംസ്ഥാനത്തെ സ്കൂളുകളിലെ കോവിഡ് പ്രോട്ടോകോൾ പാലിക്കൽ
കണിശമാക്കാൻ നിർദേശം നൽകിയിട്ടുണ്ട്.ഇതുസംബന്ധിച്ച് ജില്ലാ വിദ്യാഭ്യാസ ഓഫീസർമാരും വിദ്യാഭ്യാസ ഉപ ഡയറക്ടർമാരും സ്കൂളുകൾക്ക് നിർദേശം നൽകി.സ്കൂളുകളിലെ നിരീക്ഷണം കർശനമാക്കാനും, കുട്ടികൾ സാമൂഹ്യ അകലം പാലിക്കുമെന്ന് ഉറപ്പാക്കാനും വിദ്യാഭ്യാസവകുപ്പ് നിർദേശം നൽകി.സ്കൂൾ അധികൃതർ വിദ്യാഭ്യാസ ഉപ ഡയറക്ടർമാർക്ക് ദിവസേന റിപ്പോർട്ട് സമർപ്പിക്കണം.

വയനാട് ജില്ലയിൽ തിങ്കളാഴ്ച്ച യു ഡി എഫ് ഹർത്താൽ

കൽപറ്റ: വയനാട് ജില്ലയിൽ തിങ്കളാഴ്ച്ച യു ഡി എഫ് ഹർത്താലിന് ആഹ്വാനം.വയനാട് വന്യജീവി സങ്കേതത്തിന് ചുറ്റുമുള്ള മൂന്നര കിലോമീറ്റർ പരിസ്ഥിതിലോല പ്രദേശമാക്കാനുള്ള കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ കരട് വിജ്ഞാപനത്തിനെതിരെയാണ് ഹർത്താൽ അഹ്വാനം.
രാവിലെ ആറ് മുതൽ വൈകുന്നേരം ആറ് വരെയാണ് ഹർത്താലെന്ന് യു ഡി എഫ് ജില്ലാ കമ്മറ്റി അറിയിച്ചു.കരട് വിജ്ഞാപനത്തിനെതിരെ കോടതിയെ സമീപിക്കുമെന്നും യു ഡി എഫ് അറിയിച്ചു.

വയനാട് വന്യജീവി സങ്കേതത്തിന് ചുറ്റുമുള്ള മൂന്നര കിലോമീറ്റർ പരിസ്ഥിതിലോല പ്രദേശമാക്കാനുള്ള കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ കരട് വിജ്ഞാപനം കഴിഞ്ഞ ദിവസമാണ് പുറത്തു വന്നത്.വിജ്ഞാപനം പുറത്തിറങ്ങുന്ന തീയ്യതിമുതൽ വലിയ നിർമ്മാണപ്രവർത്തനങ്ങൾക്കും മലിനീകരണമുണ്ടാക്കുന്ന വ്യവസായങ്ങൾക്കും അനുമതി ഇല്ലാതായി.വാണിജ്യ ലക്ഷ്യങ്ങളോടെയുള്ള വൻകിട ഖനനം,പാറപൊട്ടിക്കൽ തുടങ്ങിയവ പാടില്ല,മരങ്ങൾ മുറിക്കരുത് തുടങ്ങിയ നിയത്രണങ്ങൾ ഉണ്ടാകും.

ഹിന്ദു ഐക്യവേദി നേതാവ് ആർ വി ബാബു അറസ്റ്റിൽ

കൊച്ചി: ഹിന്ദു ഐക്യവേദി നേതാവ് ആർ വി ബാബുവിനെ പോലീസ് അറസ്റ്റ് ചെയ്തു.ഹലാൽ സ്റ്റിക്കർ വിവാദത്തിൽ സമൂഹ മാധ്യമങ്ങളിൽ വർഗീയ പോസ്റ്റിട്ടു എന്ന പരാതിയിലാണ് അറസ്റ്റെന്ന് പോലീസ് പറഞ്ഞു.എറണാകുളം നോർത്ത് പറവൂർ പോലീസാണ് അറസ്റ്റ് ചെയ്തത്. ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രെട്ടറിയാണ് ആർ വി ബാബു.
ആർ വി ബാബുവിനെ അറസ്റ്റ് ചെയ്ത പോലീസ് നടപടി പ്രതിഷേധാർഹമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു.
തീവ്രവാദ നിലപാടുകാരെ പ്രീതിപ്പെടുത്താനുള്ള നീക്കമാണിതെന്നും സുരേന്ദ്രൻ പ്രതികരിച്ചു.കള്ളക്കേസും ജയിലറയുംകൊണ്ട് സംഘപരിവാർ നേതാക്കളെ തളർത്താൻ പിണറായി വിജയൻ കരുതുന്നുണ്ടെങ്കിൽ അത് നടപ്പില്ലെന്ന് ഓർമ്മിപ്പിക്കുന്നുവെന്ന് കെ സുരേന്ദ്രൻ പറഞ്ഞു.

കണ്ണൂർ സർവകലാശാല ഉത്തരക്കടലാസുകൾ പെരുവഴിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ

കണ്ണൂർ യൂണിവേഴ്സിറ്റി photo | wishil.com

കണ്ണൂർ: കണ്ണൂർ സർവകലാശാലയുടെ ഉത്തരക്കടലാസുകൾ പെരുവഴിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ.രണ്ടാം വർഷ ബികോം പരീക്ഷയുടെ മൂല്യനിർണ്ണയം നടത്തിയ ഉത്തരക്കടലാസാണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്.

കണ്ണൂർ മലപ്പട്ടം ചൂളിയാട് റോഡരികിൽനിന്നാണ് ഉത്തരക്കടലാസുകൾ കളഞ്ഞുകിട്ടിയത്.വിദൂര വിദ്യാഭ്യാസ പരീക്ഷയുടേതാണ് ഉത്തരക്കടലാസുകൾ.ഡിസംബർ 23 നാണ് രണ്ടാം വർഷ ബികോം പരീക്ഷ നടന്നത്. പരീക്ഷയുടെ ഫലം ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല.ഇതുസംബന്ധിച്ച് സർവകലാശാല അധികൃതരുടെ പ്രതികരണം ലഭ്യമായിട്ടില്ല.

സംസ്‌കൃത സർവകലാശാലയിലേക്ക് യുവജന സംഘടനകളുടെ മാർച്ച്, സംഘർഷം

കൊച്ചി: സിപിഎം നേതാവ് എം ബി രാജേഷിന്റെ ഭാര്യയുടെ നിയമനവുമായി ബന്ധപ്പെട്ട് യുവജന സംഘടനകളുടെ പ്രതിഷേധ മാർച്ചിൽ സംഘർഷം. സംസ്‌കൃത സർവകലാശാലയിലേക്കാണ് യുവജന സംഘടനകൾ മാർച്ച് നടത്തി പ്രതിഷേധിക്കുന്നത്.

സ്ഥലത്ത് സംഘർഷാവസ്ഥ.യുവമോർച്ച,യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് മാർച്ച് നടത്തുന്നത്.
സിപിഎം നേതാവിന്റെ ഭാര്യയുടെ അനധികൃത നിയമനം റദ്ദാക്കണമെന്നും വൈസ് ചാൻസലർ രാജിവെക്കണമെന്നുമാണ് ആവശ്യം.മാർച്ച് സർവകലാശാല ഗേറ്റിൽ പോലീസ് തടഞ്ഞതോടെയാണ് സംഘർഷം ഉടലെടുത്തത്.

സുധാകരനോട് ക്ഷമ ചോദിച്ച് ഷാനിമോൾ ഉസ്മാൻ,പ്രതികരണത്തിൽ മറ്റ് നേതാക്കൾക്ക് ബന്ധമില്ലെന്ന്

ആലപ്പുഴ: മുഖ്യമന്ത്രിക്കെതിരെയുള്ള വിവാദ പരാമർശത്തിൽ കെ സുധാകരനെതിരെ വിമർശനവുമായി രംഗത്തുവന്ന ഷാനിമോൾ ഉസ്മാൻ ഖേദ പ്രകടനം നടത്തി.

സുധാകരനോട് ക്ഷമ ചോദിക്കുന്നതായി അവർ അൽപം മുൻപ് ഫേസ്ബുക് പോസ്റ്റിൽ പറഞ്ഞു.സുധാകരനോട് സംസാരിക്കാതെയും കാര്യങ്ങൾ മനസിലാക്കാതെയും പ്രതികരിച്ചതിൽ ഖേദിക്കുന്നു. എന്നാൽ തന്റെ പ്രതികരണവുമായി മറ്റ് നേതാക്കൾക്ക് ബന്ധമില്ലെന്നും ഷാനിമോൾ ഉസ്മാൻ ഫേസ്ബുക് പോസ്റ്റിൽ പ്രതികരിച്ചു.

ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം വായിക്കാം:

കഴിഞ്ഞ ദിവസം ഞാൻ ബഹുമാന്യ ശ്രീ കെ സുധാകരൻ എം പി നടത്തിയ ഒരു പ്രസംഗത്തോടനുബന്ധിച്ചു ഒരു ചാനലിൽ നൽകിയ പ്രതികരണം വലിയ വിവാദമായതിൽ വലിയ വിഷമമുണ്ട്. മന്ത്രി ശ്രീ സുധാകരൻ എന്നെയും ശ്രീ V. S ലതികാ സുഭാഷിനെയും ശ്രീ വിജയരാഘവൻ രമ്യ ഹരിദാസ് എം. പി യേയും കൂടാതെ നിരവധി വ്യക്തിപരമായ പരാമർശങ്ങൾ ഞാനടക്കം ഉള്ളവർക്കുണ്ടാക്കിയിട്ടുള്ള മനപ്രയാസവും പ്രതിഷേധവും മായാതെ നിൽക്കുന്നത് കൊണ്ട്, എന്റെ പാർട്ടിയുടെ ആരും ഇത്തരത്തിൽ പ്രതികരിക്കരുതെന്ന് ആഗ്രഹിച്ചിരുന്നു, ആയതിനാൽ ബഹു. K. സുധാകരൻ എംപി യോട് ഒന്ന് ഫോണിൽ സംസാരിക്കാതെ പോലും പെട്ടെന്ന് പ്രതികരിച്ചത് എന്റെ പിഴവാണ്. എന്റെ രാഷ്ട്രീയ പ്രവർത്തനത്തിൽ ഏറെ പിന്തുണയും പ്രോത്സാഹനവും നൽകുകയും അരൂർ ബൈ ഇലക്ഷനിൽ പോലും ദിവസങ്ങളോളം എന്റെ വിജയത്തിന് വേണ്ടി പ്രവർത്തിക്കുകയും ചെയ്ത ബഹു കെ സുധാകരൻ അവർക്കൾക്കുണ്ടായ വ്യക്തിപരമായ പ്രയാസത്തിൽ ഞാൻ ക്ഷമ ചോദിക്കുന്നു ഒപ്പം എന്റെ പ്രതികരണത്തിലൂടെ കോൺഗ്രസ്‌ നേതാക്കൾക്കും പ്രവർത്തകർക്കുമുണ്ടായ പ്രയാസത്തിൽ ഞാൻ ഖേദം പ്രകടിപ്പിക്കുന്നു, ഞാൻ നടത്തിയ പ്രതികരണത്തിൽ പാർട്ടിയുടെ