breaking news

National

കോൺഗ്രസിൽ നേതൃമാറ്റമില്ല: രാജി സന്നദ്ധത അറിയിച്ചില്ല, സോണിയ അധ്യക്ഷയായി തുടരും

L I V E |

ന്യൂഡൽഹി : കോൺഗ്രസിൽ നേതൃമാറ്റമില്ല. പാർട്ടി അധ്യക്ഷയായി സോണിയ ഗാന്ധി തുടരും.സോണിയ അധ്യക്ഷസ്ഥാനത്തുനിന്ന് മാറുമെന്ന സൂചന ഉണ്ടായിരുന്നെങ്കിലും രാജി സന്നദ്ധത അറിയിച്ചില്ല.

അൽപസമയം മുൻപ് അവസാനിച്ച കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിലാണ് തീരുമാനം. പാർട്ടിക്കേറ്റ പാരാജയം കനത്തതാണെന്നും ജനവിധി അംഗീകരിക്കുന്നുവെന്നും യോഗം വിലയിരുത്തിയതായി എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പത്രസമ്മേളനത്തിൽ അറിയിച്ചു.

പാർലമെന്റ് സമ്മേളനത്തിന് ശേഷം പാർട്ടി നേതാക്കളുടെ ചിന്തൻ ശിബിരം നടത്തി ഭാവി പരിപാടികൾ ആസൂത്രണം ചെയ്യുമെന്നും പ്രവർത്തക സമിതി യോഗം വിലയിരുത്തിയതായി നേതാക്കൾ അറിയിച്ചു. പത്രസമ്മേളനം ഡൽഹിയിൽ തുടരുന്നു.

നിർണായക കോൺഗ്രസ് പ്രവർത്തക സമിതി യോഗം ഡൽഹിയിൽ ചേരുന്നു | LIVE

LIVE | ON AIR

ന്യൂഡൽഹി : നിയമസഭാ തിരഞ്ഞെടുപ്പ് തോൽവിയുടെ പശ്ചാത്തലത്തിൽ കോൺഗ്രസ് പ്രവർത്തക സമിതിയുടെ നിർണായക യോഗം ഡൽഹിയിൽ തുടങ്ങി.

മുതിർന്ന കോൺഗ്രസ് നേതാക്കളിൽ ചിലർ പങ്കെടുക്കുന്നില്ല എന്നാണ് റിപോർട്ടുകൾ.മൻമോഹൻ സിങ്,എ കെ ആന്റണി തുടങ്ങി അഞ്ച് നേതാക്കൾ യോഗത്തിൽനിന്ന് വിട്ടു നിൽക്കുന്നു.

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ദയനീയ പരാജയം നേരിട്ട പശ്ചാത്തലത്തിലാണ് അടിയന്തിര യോഗം.57 പ്രവർത്തക സമിതി അംഗങ്ങളെയാണ് യോഗത്തിലേക്ക് ക്ഷണിച്ചത്.

എന്നാൽ പരാജയ പശ്ചാത്തലത്തിൽ നേതൃമാറ്റം എന്ന ആവശ്യം ഉന്നയിക്കപ്പെടുമെന്നതിനാലാണ് ചിലർ വിട്ടുനിൽക്കുന്നത് എന്നാണ് സൂചന.ചില ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെന്നറിയിച്ചാണ് മൻമോഹൻ യോഗത്തിൽ പങ്കെടുക്കാത്തത്.

ബജറ്റ് സമ്മേളനത്തിന് മുന്നോടിയായുള്ള ഇന്ന് രാവിലെ സോണിയയുടെ വസതിയിൽ ചേർന്ന യോഗത്തിലും മൻമോഹൻ സിങ് പങ്കെടുത്തിരുന്നില്ല.

എ ഐ സി സി ആസ്ഥാനത്ത് അല്പസമയം മുമ്പ് തുടങ്ങിയ യോഗത്തിൽ നേതൃമാറ്റം സംബന്ധിച്ച നിർണായക തീരുമാനങ്ങൾ ഉണ്ടായേക്കുമെന്നാണ് സൂചനകൾ.

കർണാടക രാത്രി കർഫ്യു പിൻവലിച്ചു,സ്കൂളുകളും കോളേജുകളും തിങ്കളാഴ്ച തുറക്കും

LATEST | ON AIR

ബംഗളുരു :കോവിഡ് വ്യാപനത്തെ തുടർന്ന് കർണാടക സർക്കാർ ഏർപ്പെടുത്തിയ രാത്രി കർഫ്യു പിൻവലിച്ചു.

സ്കൂളുകളും കോളേജുകളും തിങ്കളാഴ്ച തുറക്കും.വാരാന്ത്യ ലോക്ക് ഡൗൺ നേരത്തെ പിൻവലിച്ചിരുന്നു.

കോവിഡ് ബാധിച്ച് ആശുപത്രിയിൽ എത്തുന്നവരുടെ എണ്ണം കുറഞ്ഞതും ഉയർന്ന രോഗമുക്തി നിരക്കുമാണ് നിയന്ത്രണങ്ങൾ പിൻവലിക്കാൻ കാരണം.

മെട്രോ ട്രെയിൻ,മറ്റ് പൊതുഗതാഗത സംവിധാനങ്ങൾ എന്നിവയിൽ ആളുകളെ സീറ്റിങ് കപ്പാസിറ്റി അനുസരിച്ച് ഇരുത്തി യാത്ര ചെയ്യിക്കാനും അനുമതിയുണ്ട്.

തിയറ്ററുകളിലും മൾട്ടി പ്ലക്സിലും ഓഡിറ്റോറിയങ്ങളിലും അൻപത് ശതമാനം ആളുകളെ ഉൾക്കൊളിക്കാം.അതേസമയം ഹോട്ടലുകൾ റസ്റ്റോറന്റുകൾ പബുകൾ എന്നിവിടങ്ങളിൽ നിയന്ത്രണങ്ങളില്ലാതെ പൂർണ ശേഷിയിൽ ആളുകൾക്ക് പ്രവേശനമുണ്ട്.

വിവാഹ സംഘത്തിൽ 300 പേർക്കും ആരാധനാലയങ്ങൾ , ജിംനേഷ്യങ്ങൾ നീന്തൽ കുളങ്ങൾ എന്നിവിടങ്ങളിൽ 50 ശതമാനം ആളുകൾക്കും പ്രവേശിക്കാൻ അനുമതിയുണ്ട്.

പുരസ്കാരത്തെക്കുറിച്ച് ഒന്നും അറിയില്ല, പത്മഭൂഷൺ നിരസിച്ച് ബുദ്ധദേവ് ഭട്ടാചാര്യ

ON AIR |

ന്യൂഡൽഹി : പത്മഭൂഷൺ പുരസ്‌കാരം നിരസിച്ച് ബംഗാൾ മുൻ മുഖ്യമന്ത്രിയും സിപിഎം നേതാവുമായ ബുദ്ധദേവ് ഭട്ടാചാര്യ.

പുരസ്കാരത്തെക്കുറിച്ച് തനിക്ക് ഒന്നും അറിയില്ലെന്നും ഇതേക്കുറിച്ച് ആരും ഒന്നും പറഞ്ഞില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

പത്മഭൂഷൺ പുരസ്‌കാരം തനിക്ക് ലഭിച്ചിട്ടുണ്ടെങ്കിൽ അത് നിരസിക്കുന്നു എന്നും അദ്ദേഹം വ്യക്തമാക്കി.

പ്രതിപക്ഷ നിരയിലെ രണ്ട് മുതിർന്ന നേതാക്കളാണ് കേന്ദ്രസർക്കാർ പ്രഖ്യാപിച്ച പത്മ പുരസ്‌കാര പട്ടികയിൽ ഇടം പിടിച്ചത്. ബുദ്ധദേവിനൊപ്പം ജംമ്മ്യൂ കശ്മീരിലെ കോൺഗ്രസ് നേതാവായ ഗുലാം നബി ആസാദിനും പത്മ പുരസ്‌കാരം പ്രഖ്യാപിച്ചിരുന്നു.

https://twitter.com/ANI/status/1486009399844155392?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1486009399844155392%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.mathrubhumi.com%2Fnews%2Findia%2Fcpm-s-buddhadeb-bhattacharjee-rejects-padma-bhushan-1.6391379

ട്രെയിനിൽ രാത്രി ഉച്ചത്തിലുള്ള പാട്ടും സംസാരവും അനുവദിക്കില്ല,പിഴ ഈടാക്കുമെന്ന് റെയിൽവേ

ന്യൂഡൽഹി: ട്രെയിനിൽ രാത്രീ പത്ത് മണിക്ക് ശേഷം ഉച്ചത്തിൽ പാട്ട് വെക്കുന്നതും സംസാരിക്കുന്നതും വിലക്കി ഇന്ത്യൻ റെയിൽവേ ഉത്തരവിറക്കി.

നിരവധി പരാതികൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പുതിയ നടപടിയെന്ന് റെയിൽവേ വ്യക്തമാക്കി.ട്രെയിൻ യാത്ര കൂടുതൽ സുഖകരമാക്കുന്നതിന്റെ ഭാഗമായിക്കൂടെയാണ് നടപടി.

പത്ത് മണിക്ക് ശേഷം ലൈറ്റുകൾ ഓഫാക്കാതിരിക്കുന്നതും ഉറക്കെ പട്ടു വെക്കുന്നതുമായി മറ്റ് യാത്രക്കാരിൽനിന്ന് പരാതി ലഭിച്ചാൽ നടപടി നേരിടേണ്ടിവരും.ഏതെങ്കിലും തരത്തിൽ യാത്രക്കാർക്ക് അസൗകര്യം നേരിട്ടാൽ ട്രയിനിലെ ജീവനക്കാർ ഉത്തരവാദികളായിരി ക്കും.

ടിക്കറ്റ് ചെക്കിങ് ഉദ്യോഗസ്ഥർ,ആർ പി എഫ് ഉദ്യോഗസ്ഥർ, ഇലക്ട്രിക്ക്- മെയിൻന്റനൻസ് സ്റ്റാഫ്,കാറ്ററിങ് തൊഴിലാളികൾ എന്നിവർ യാത്രക്കാർക്ക് ബുദ്ധിമുട്ടില്ലാതെ പ്രവർത്തിക്കണമെന്നും റെയിൽവേ ഉത്തരവിൽ പറയുന്നുണ്ട്.

ജീവനക്കാരന് കോവിഡ്: ഗോവ തുറമുഖത്ത് ആഡംബര കപ്പൽ തടഞ്ഞു വെച്ചു

മഡ്ഗാവ് : ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഗോവ തുറമുഖത്ത് ആഡംബര കപ്പൽ തടഞ്ഞു വെച്ചിരിക്കുന്നു.

കപ്പലിൽ മലയാളികൾ ഉൾപ്പെടെ രണ്ടായിരത്തോളം യാത്രക്കാർ.മുഴുവൻ യാത്രക്കാരുടെയും കോവിഡ് പരിശോധന നടത്തണമെന്ന് അധികൃതർ.

കൊച്ചിയിൽനിന്ന് മുംബൈ വഴി ഗോവയിലെത്തിയ ആഡംബര കപ്പലിലെ ജീവനക്കാരനാണ് കോവിഡ് സ്ഥിരീകരിച്ചത്.

അനിശ്ചിതാവസ്ഥയിലായ രണ്ടായിരത്തോളം യാത്രക്കാരും ജീവനക്കാരും കപ്പലിൽ തുടരുന്നു.കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

കുട്ടികളുടെ വാക്‌സിനേഷൻ ഇന്ന് മുതൽ, ആറ് ലക്ഷം കടന്ന് രജിസ്ട്രേഷൻ

ന്യൂഡൽഹി: പതിനഞ്ചിനും പതിനെട്ടിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്കുള്ള വാക്സിനേഷൻ തിങ്കളാഴ്ച മുതൽ തുടങ്ങും.

ഞായറാഴ്‌ച്ച വൈകുന്നേരം വരെയുള്ള കണക്കുകൾ പ്രകാരം കോവിൻ ആപ്പിൽ വാക്‌സിനേഷനായുള്ള റജിസ്ട്രേഷൻ ആറ് ലക്ഷം കടന്നു.

ആദ്യ ഡോസ് എടുത്ത് 28 ദിവസത്തിന് ശേഷം രണ്ടാമത്തെ ഡോസ് സ്വീകരിക്കണം.

വാക്‌സിനേഷൻ നടപടിക്രമങ്ങൾ ഏകോപിപ്പിക്കാൻ കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ സംസ്ഥാന ആരോഗ്യ മന്ത്രിമാരുമായി ചർച്ച നടത്തി.

ഭാരത് ബയോ ടെക്കിന്റെ കോവാക്സിനാണ് നൽ കേണ്ടതെന്ന് അദ്ദേഹം അറിയിച്ചു.വാക്സിൻ മറിപ്പോകില്ലെന്ന് ഉറപ്പ് വരുത്തണമെന്നും കുട്ടികൾക്കായി പ്രത്യേകം വാക്സിനേഷൻ കേന്ദ്രങ്ങൾ സജ്ജീകരിക്കണമെന്നും
കേന്ദ്ര മന്ത്രി വ്യക്തമാക്കി.

കോവിഡ്-ഒമിക്രോൺ കേസുകൾ ഉയരുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ കേന്ദ്രസർക്കാർ നിർദേശമുണ്ട്.

ഒമിക്രോണിനെതിരെയും ശക്തമായ പോരാട്ടം ആവശ്യമാണെന്ന് മൻസൂഖ് മാണ്ഡവ്യ പറഞ്ഞു.ആരോഗ്യ സംവിധാനം മെച്ചപ്പെടുത്താൻ കേന്ദ്ര ഫണ്ട് സംസ്ഥാനങ്ങൾ കൃത്യമായി വിനിയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു.

വിവാഹ പ്രായ ഏകീകരണ ബിൽ പാർലമെന്റിൽ അവതരിപ്പിച്ചു

L A T E S T |

ന്യൂഡൽഹി: വിവാഹ പ്രായ ഏകീകരണ ബിൽ പാർലമെന്റിൽ അവതരിപ്പിച്ചു.

രാജ്യത്തെ പെൺകുട്ടികളുടെ വിവാഹ പ്രായം 18ൽ നിന്ന് 21 ആക്കി ഉയർത്തുന്നതിനുള്ള വിവാഹ പ്രായ ഏകീകരണ ബിൽ വനിതാ ശിശു ക്ഷേമ വകുപ്പ് മന്ത്രി സ്‌മൃതി ഇറാനിയാണ് അവതരിപ്പിച്ചത്.

ബിൽ അവതരണത്തിനിടയിൽ പ്രതിപക്ഷം പ്രതിഷേധിച്ചു. പ്ലക്കാർഡുകളുമായി നടുത്തളത്തിലിറങ്ങിയാണ് പ്രതിപക്ഷ പ്രതിഷേധം.

വിവാഹ പ്രായ ഏകീകരണ ബിൽ സ്റ്റാന്റിംഗ് കമ്മറ്റിക്ക് വിട്ടു.മതേതര മുഖമുള്ള ബില്ലാണ് അവതരിപ്പിച്ചതെന്നും എല്ലാ സമുദായങ്ങൾക്കും ഒരുപോലെ ബാധകമാണെന്നും മന്ത്രി സ്‌മൃതി ഇറാനിപറഞ്ഞു.

കഴിഞ്ഞ ബുധനാഴ്ചയാണ് പെൺകുട്ടികളുടെ വിവാഹ പ്രായം ഉയർത്തുന്നതിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയത്.

ഹെലികോപ്റ്ററിന്റെ അവസാന ദൃശ്യങ്ങൾ വീഡിയോയിൽ പകർത്തിയ റെയിൽവേ ട്രാക്ക് അന്വേഷണ സംഘം പരിശോധിക്കുന്നു

L A T E S T |

കൂനൂർ ( ഊട്ടി ) : സംയുക്ത സേനാ മേധാവിയുടെയും സൈനികരുടെയും മരണത്തിനിടയാക്കിയ എം ഐ വി 17 ഹെലികോപ്റ്റർ അപകടത്തിന് തൊട്ടു മുൻപ് വിഡിയോയിൽ പകർത്തിയ കൂനൂരിലെ റെയിൽവേ ട്രാക്ക് അന്വേഷണ സംഘം പരിശോധിക്കുന്നു.ഡൽഹിയിൽ നിന്നെത്തിയ പ്രത്യേക അന്വേഷണ സംഘമാണ് പരിശോധന നടത്തുന്നത്.

കൂനൂർ കട്ടേരി പാർക്കിനടുത്ത നേരോ റെയിൽവേ ട്രാക്കിൽ നിന്നുള്ള ചെയ്ത വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

കൂനൂർ കാണാനെത്തിയ വിനോദ സഞ്ചാരികളാണ് ഈ വീഡിയോ പകർത്തിയത് എന്നാണ് പറയപ്പെടുന്നത്. എന്നാൽ ഹെലികോപ്റ്ററിൽ അവസാന ദൃശ്യങ്ങൾ പകർത്തിയ കുടുംബം ഈ വീഡിയോദൃശ്യങ്ങൾ അപ്പോൾ തന്നെ പൊലീസിന് കൈമാറിയതായും സൂചനകളുണ്ട്.

പുനീത് രാജ്‌ കുമാറിന്റെ മരണം ചികിത്സ പിഴവെന്ന് ആരോപണം :ഡോക്ടർക്ക് സംരക്ഷണം

ON AIR |

ബംഗളുരു : കന്നഡ നടൻ പുനീത് രാജ്‌ കുമാർ മരിച്ചത് ചികിത്സ പിഴവ് മൂലമാണെന്ന ആരോപണം സമൂഹ മാധ്യമങ്ങളിൽ ശക്തമായതിനെ തുടർന്ന് പുനീതിനെ ചികിൽസിച്ച ഡോക്ടർക്ക് സംരക്ഷണം ഏർപ്പെടുത്തി .

പുനീതിന് ദേഹസ്വസ്ഥ്യം അനുഭവപ്പെട്ട ഉടൻ പ്രവേശിപ്പിച്ച സ്വകാര്യ ക്ലിനിക്കിലെ ഡോ.രമണ റാവുവിന്റെ സദാശിവ നഗറിലെ വീടിനു മുന്നിൽ കർണാടക റിസേർവ് പോലീസിന്റെ ഒരു പ്ലാറ്റൂണിനെ വിന്യസിച്ചു.പുനീത് കുമാറിനെ ചികിൽസിച്ച മുഴുവൻ ഡോക്ടർമാർക്കും സുരക്ഷ ഏർപ്പെടുത്തണമെന്ന് ഡോക്ടർമാരുടെ സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്.

ജിംനേഷ്യത്തിൽവെച്ച് ദേഹാസ്വാസ്ഥ്യം അനുപാവപ്പെട്ട ഉടൻ പുനീത് കുമാറിനെ കുടുംബ ഡോക്ടറായ രമണ റാവുവിന്റെ ക്ലിനിക്കിലാണ് പ്രവേശിപ്പിച്ചത്.തുടർന്നാണ് വിക്രം ആശുപത്രിയിലേക്ക് മാറ്റിയത്.എന്നാൽ ഹൃദയസ്തംഭനമാണെന്ന് ഡോക്ടർക്ക് മനസിലാക്കാൻ സാധിക്കാത്തതിനാൽ വിദഗ്ധ ചികിത്സ കിട്ടാൻ വൈകി എന്ന തരത്തിലാണ് പ്രചാരണം നടക്കുന്നത്.സമൂഹ മാധ്യമങ്ങൾക്ക് പുറമെ ചില പ്രാദേശിക മാധ്യമങ്ങളും ഇത്തരത്തിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ചികിത്സ വൈകിയോ എന്ന് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ ആരാധകർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

വിജയ് സേതുപതിയെ വിമാനത്താവളത്തിൽ ആക്രമിച്ചത് മലയാളി, കസ്റ്റഡിയിൽ

L I V E |

ബംഗളുരു : വിമാനത്താവളത്തിൽ നടൻ വിജയ് സേതുപതിയെയും സംഘത്തെയും ആക്രമിച്ചത് മലയാളിയെന്ന് ബംഗളുരു പോലീസ് അറിയിച്ചു.ബംഗളുരുവിൽ സ്ഥിര താമസക്കാരനായ ജോൺസൺ എന്നാണയാളെയാണ് കസ്റ്റഡിയിലെടുത്തതെന്ന് പോലീസ് പറഞ്ഞു.

അന്തരിച്ച കന്നഡ നടൻ പുനീത് രാജ്‌കുമാറിന്റെ സ്‌മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്താനായിരുന്നു വിജയ് സേതുപതി ബംഗളുരുവിൽ എത്തിയത്.നടനും സംഘവും വിമാനത്താവളത്തിൽ എത്തിയപ്പോൾ സെൽഫി എടുക്കാൻ ശ്രമിച്ച ജോൺസൺ മദ്യപിച്ചിരുന്നതിനാൽ നടന്റെ സംഘത്തിലുള്ളവർ വിലക്കിയിരുന്നു. ഇതാണ് പ്രകോപനത്തിന് കാരണമായി പറയപ്പെടുന്നത്.

തുടർന്ന് പ്രകോപിതനായ ഇയാൾ നടന്റെയും സംഘത്തിന്റെയും പിന്നാലെ വന്ന് ചവിട്ടുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.സംഭവം നടന്നതിന് പിന്നാലെ ജോൺസൻ നടനോട് ക്ഷമാപണം നടത്തിയതിനാൽ പ്രശ്നം തീർത്തിരുന്നു. എന്നാൽ സംഭവത്തിന്റെ വീഡിയോ വൈറലായതിനെ തുടർന്ന് ബംഗളുരു പോലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു.

സഹ തടവുകാരുടെ കുടുംബത്തിന് സാമ്പത്തിക സഹായ വാഗ്ദാനം നൽകി ആര്യൻ ഖാൻ

മുംബൈ : ജയിലിൽ കഴിയുമ്പോൾ പരിചയത്തിലായ സഹ തടവുകാരുടെ കുടുംബത്തിന് സാമ്പത്തിക സഹായ വാഗ്ദാനം ചെയ്ത് ആര്യൻ ഖാൻ.

മുംബൈ ആർതർ റോഡിലെ ജയിൽ അധികൃതരാണ് ഇക്കാര്യം വ്യക്തമാക്കിയത്. ആഡംബര കപ്പലിലെ ലഹരി പാർട്ടി കേസിൽ ജയിലിൽ കഴിയുകയായിരുന്ന ആര്യൻ ഖാൻ ഇന്നലെയാണ് ജാമ്യത്തിൽ ഇറങ്ങിയത്.

ജയിൽ വാസത്തിനിടെ പരിചയത്തിലായ ഏതാനും തടവുകാരുടെ കുടുംബങ്ങൾക്കാണ് ആര്യൻ ഖാൻ സഹായ വാഗ്‌ദാനം നൽകിയതെന്ന് വാർത്താ ഏജൻസിയായ എ എൻ ഐ റിപ്പോർട്ട് ചെയ്തു.

മുംബൈ പ്രത്യേക കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നെങ്കിലും തളളിയതിനെ തുടർന്ന് ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകുകയായിരുന്നു.ആര്യൻ ഖാനൊപ്പം അറസ്റ്റിലായ അർബാസ് മർച്ചന്റ്,മൂൺമൂൺ ധമെച്ച എന്നിവർക്കും ജാമ്യം ലഭിച്ചിരുന്നു.

വ്യാഴാഴ്ച വൈകുന്നേരം 6 മണിയോടെയാണ് ആര്യൻ ഖാന് ജാമ്യം ലഭിച്ച വിവരം ജയിൽ അധികൃതർ അറിയിച്ചത്.ആര്യൻ ഖാൻ ജയിൽ അധികൃതരോട് നന്ദി പറഞ്ഞു.

ഒക്ടോബർ രണ്ടിനാണ് മുംബൈ തീരത്ത് ആഡംബര കപ്പലിലെ ലഹരി പാർട്ടിക്കിടെ ആര്യൻ ഖാൻ അറസ്റ്റിലായത്.

പെഗാസസ് ഫോൺ ചോർത്തലിൽ അന്വേഷണത്തിന് വിദഗ്ധ സമിതി,ഉത്തരവ് അടുത്തയാഴ്ച്ച

ON AIR |

ന്യൂഡൽഹി : പെഗാസസ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ഫോൺ ചോർത്തിയതുമായി ബന്ധപ്പെട്ട ആക്ഷേപങ്ങളിൽ അന്വേഷണം.

ഇതിനായി വിദഗ്ധ സമിതിയെ രൂപീകരിക്കുമെന്ന് സൂചന നൽകി ചീഫ് ജസ്റ്റിസ് എൻ വി രമണ.ഇതുസംബന്ധിച്ച ഉത്തരവ് അടുത്തയാഴ്ച ഉണ്ടായേക്കും.

ഫോൺ ചോർത്തലുമായി ബന്ധപ്പെട്ട അന്വേഷണം ആവശ്യപ്പെടുള്ള ഹർജികളാണ് മൂന്നു നാല് ദിവസത്തിനുളിൽ പരിഗണിക്കുക. ഹർജികൾ സമർപ്പിച്ച ഒരാൾക്ക് വേണ്ടി ഹാജരായിരുന്ന മുതിർന്ന അഭിഭാഷകൻ സി യു സിങ്ങുമായി മറ്റൊരു കേസ് മെൻഷൻ ചെയ്യുന്നതിനിടയിലാണ് പെഗാസസ് കേസ് സംബന്ധിച്ച് സാങ്കേതിക വിദഗ്ധർ അടങ്ങിയ കമ്മറ്റി രൂപീകരിക്കുമെന്ന് വ്യക്തമാക്കിയത്.

ഫോൺ ചോർത്തിയതുമായി ബന്ധപ്പെട്ട ആക്ഷേപങ്ങളിൽ അന്വേഷണം നടത്താൻ കോടതി നിയോഗിച്ച സാങ്കേതിക വിദഗ്ധരിൽ ചിലർ സമിതിയുടെ ഭാഗമാകാൻ തയ്യാറല്ലെന്ന് അറിയിച്ചതാണ് സമിതി രൂപവൽക്കരണം വൈകുന്നതെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി

നരേന്ദ്രഗിരിയുടെ മരണം : മൂന്ന് ശിഷ്യന്മാർ കസ്റ്റഡിയിൽ

L A T E S T |

ലഖ്‌നൗ : അഖില ഭാരതീയ അഖാഡ പരിഷത്ത് അധ്യക്ഷൻ മഹന്ത് നരേന്ദ്ര ഗിരിയുടെ മരണവുമായി ബന്ധപ്പെട്ട് മൂന്ന് ശിഷ്യന്മാർ കസ്റ്റഡിയിൽ.

നരേന്ദ്ര ഗിരിയുടെ അടുത്ത അനുയായിയും ശിഷ്യനുമായ ആനന്ദ ഗിരി,കൂടെ താമസിച്ചിരുന്ന സന്ദീപ് തിവാരി,ആദ്യ തിവാരി എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.ഇവരെ പോലീസ് ചോദ്യം ചെയ്യുന്നു

തിങ്കളാഴ്ച്ച വൈകുന്നേരമാണ് പ്രയാഗ് രാജിലെ ബഘംബരി മഠത്തിൽ നരേന്ദ്ര ഗിരി മരിച്ച നിലയിൽ കണ്ടെത്തിയത്.ഉച്ച ഭക്ഷണത്തിന് ശേഷം വിശ്രമിക്കാൻ പോയ അദ്ദേഹം പുറത്തു വരാത്തതിനെ തുടർന്ന് വിളിച്ചപ്പോൾ പ്രതികരിക്കാത്തതിനെ തുടർന്ന് വാതിൽ പൊളിച്ചു നോക്കിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

അദ്ദേഹത്തിന്റെ സമീപത്തു നിന്ന് ആത്മഹത്യാ കുറിപ്പും കണ്ടെത്തിയതായി പോലീസ് പറഞ്ഞു.മരണത്തിന് കാരണമായവരെ ക്കുറിച്ച് ആത്മഹത്യാ കുറിപ്പിൽ പരാമര്ശിക്കുന്നുണ്ടെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ കെ പി സിങ് മാധ്യമങ്ങളോട് പറഞ്ഞു. മരിക്കുന്നതിന് മുൻപ് അദ്ദേഹം ചിത്രീകരിച്ചതെന്ന് കരുതുന്ന ഒരു വിഡിയോയിലും ഇവരെക്കുറിച്ച് പരാമർശമുണ്ട്.ഇതിന്റെ അടിസ്ഥാനത്തിലാണ് മൂന്നുപേരെ കസ്റ്റഡിയിലെടുത്തത്.

ഗുജറാത്ത് മുഖ്യമന്ത്രിയായി ഭുപേന്ദ്ര പട്ടേൽ സത്യപ്രതിജ്ഞ ചെയ്തു

അഹമ്മദാബാദ് : ഗുജറാത്ത് മുഖ്യമന്ത്രിയായി ഭുപേന്ദ്ര പട്ടേൽ സത്യപ്രതിജ്ഞ ചെയ്തു.ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി രാജി വെച്ച പശ്ചാത്തലത്തിലാണ് ഗുജറാത്ത് എം എൽ ആയ ഭുപേന്ദ്ര പട്ടേലിനെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തത്.

ഗുജറാത്ത് ഗവർണർ ആചാര്യ ദേവ്രത് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്ത ചടങ്ങിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ശിവരാജ് സിങ് ചൗഹാൻ മുതിർന്ന ബിജെപി നേതാക്കൾ എന്നിവർ പങ്കെടുത്തു.സത്യപ്രതിജ്ഞയ്ക്ക് ശേഷം അദ്ദേഹം മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി.

മുഖ്യമന്ത്രിയായി സത്യാ പ്രതിജ്ഞ ചെയ്ത ഭുപേന്ദ്ര പട്ടേലിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു.രാഷ്ട്രീയത്തിൽ കഠിനാധ്വാനം ചെയ്ത അദ്ദേഹത്തിന് ഗുജറാത്തിന്റെ വികസന കാര്യത്തിൽ മുന്നേറാൻ കഴിയട്ടെ എന്ന പ്രധാനമന്ത്രി ആശംസിച്ചു.

വാക്‌സിൻ സ്വീകരിച്ചവർക്ക് ആർ ടി പി സി ആർ വേണ്ട , യാത്രാവിലക്ക് പാടില്ല, ആഭ്യന്തര യാത്രകളിൽ ഇളവ്

L A T E S T |

ന്യൂഡൽഹി :രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ചവർക്ക് ആഭ്യന്തര യാത്രകളിൽ ആർ ടി പി സി ആർ പരിശോധന ആവശ്യമില്ലെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി.

ആഭ്യന്തര യാത്രകൾക്ക് വിവിധ സംസ്ഥാന സർക്കാരുകൾ സ്വീകരിക്കുന്ന മാനദണ്ഡങ്ങൾ യാത്രികർക്ക് ദുരിതമുണ്ടാക്കുന്ന പശ്ചാത്തലത്തിലാണ് കേന്ദ്രസർക്കാർ ആഭ്യന്തര യാത്രകളിലെ മാനദണ്ഡം ഏകീകരിച്ചത്.

രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ചു 15 ദിവസം കഴിഞ്ഞ രോഗ ലക്ഷണങ്ങൾ ഇല്ലാത്തവർക്ക് ആഭ്യന്തര യാത്രകളിൽ ആർ ടി പി സി ആർ, റാപിഡ് ആന്റിജൻ പരിശോധനകൾ നിർബന്ധമാക്കരുതെ ന്നാണ് കേന്ദ്രസർക്കാരിന്റെ പുതുക്കിയ മാനദണ്ഡങ്ങളിൽ വ്യക്തമാക്കുന്നത്.

നിലവിൽ കേരളത്തിൽനിന്ന് വരുന്ന യാത്രക്കാർക്ക് ആർ ടി പി സി ആർ പരിശോധനാഫലം വേണമെന്ന് കർണാടക ,ഗോവ സർക്കാരുകൾ നിർബന്ധം പിടിക്കുന്നുണ്ട്.എന്നാൽ അത്തരം നിബന്ധനകൾ സംസ്ഥാനങ്ങൾ മുന്നോട്ട് വെക്കരുത് എന്നാണ് ഇപ്പോൾ കേന്ദ്രസർക്കാർ ആവശ്യപ്പെടുന്നത്.എന്നാൽ ഇത്തരം യാത്രക്കാർക്കുള്ള ക്വാറന്റൈൻ നടപ്പാക്കുന്നതിൽ സംസ്ഥാനങ്ങൾക്ക് തീരുമാനമെടുക്കാമെന്ന് കേന്ദ്രസർക്കാർ ഉത്തരവിൽ പറയുന്നു.

പുതുക്കിയ നിർദേശങ്ങളിൽ ആഭ്യന്തര വിമാന യാത്രയിൽ പി പി ഇ കിറ്റ് ആവശ്യമില്ല എന്നും പറയുന്നു.നിലവിൽ മൂന്ന് നിര സീറ്റുകളിലെ നടുക്കിരിക്കുന്ന യാത്രികൻ പി പി ഇ കിറ്റ് അണിയണമെന്ന് നിബന്ധനയുണ്ട്.ആഭ്യന്തര യാത്രാവിലക്ക് ഏർപ്പെടുത്തരുതെന്നനും സംസ്ഥാനങ്ങൾക്ക് കർശന നിർദേശം നൽകിയിട്ടുണ്ട്.

എന്നാൽ പുതുക്കിയ മാർഗ്ഗ നിർദേശങ്ങളിൽ ആർ ടി പി സി ആർ,റാപിഡ് ആന്റിജൻ പരിശോധനകൾ നിർ ബന്ധമാക്കരുതെ ന്നാണ് പറയുന്നത്. ഇതിലെ വ്യക്തതക്കുറവ് അതിർത്തി ചെക്ക് പോസ്റ്റുകളിൽ പ്രതിസന്ധികൾ സൃഷ്ടിച്ചേക്കുമെന്ന വിലയിരുത്തൽ.

ആർ ടി പി സി ആർ , ആന്റിജൻ പരിശോധനകൾ നിർബന്ധമാക്കരുത് എന്ന് മാത്രമാണ് പുതുക്കിയ മാനദണ്ഡങ്ങളിൽ പറയുന്നത്. ആവശ്യമില്ല എന്ന് വ്യക്തമായി പറയാത്തിടത്തോളം ചെക്ക് പോസ്റ്റുകളിലെ ഉദ്യോഗസ്ഥർ അനുമതി നിഷേധിക്കുമെന്നാണ് കരുതുന്നത്.

ഇന്ത്യയ്ക്ക് നേരെ തിരിയുകയാണെങ്കിൽ ശക്തമായ തിരിച്ചടി നൽകും: താലിബാന് മുന്നറിയിപ്പ്

L A T E S T | ON AIR

ന്യൂഡൽഹി : അഫ്ഘാനിസ്ഥാനിൽനിന്ന് ഇന്ത്യയ്ക്ക് നേരെ ഭീകരവാദ പ്രവർത്തനങ്ങളുണ്ടായാൽ താലിബാന് അതിശക്തമായ തിരിച്ചടി നൽകുമെന്ന് സംയുക്തസേനാ മേധാവി ബിപിൻ റാവത്ത് മുന്നറിയിപ്പ് നൽകി.

അഫ്ഘാനിസ്താന്റെ ഭാഗത്തു നിന്ന് ഏതെങ്കിലും തരത്തിലുള്ള വിധ്വംസക പ്രവർത്തനങ്ങൾ ഉണ്ടായാൽ രാജ്യത്ത് തീവ്രവാദികളെ എങ്ങിനെയാണോ നേരിടുന്നത് അതെ രീതിയിൽ കൈകാര്യം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

ആഗോളതലത്തിൽ തീവ്രവാദ പ്രവർത്തനങ്ങൾക്കെതിരായ പോരാട്ടത്തിൽ ഒപ്പം നിൽക്കുന്നവരുടെ ചെറിയ സംഭാവനകൾ പോലും വിലമതിക്കുന്നതാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.ഇൻഡോ- പസഫിക് മേഖലയിലെ സ്ഥിതിയും അഫ്ഘാനിസ്ഥാനിലെ സ്ഥിതിയും വ്യത്യസ്തമാണെന്നും ബിപിൻ റാവത്ത് പറഞ്ഞു.

ഇന്ത്യയുടെ വടക്ക് പടിഞ്ഞാറൻ ഭാഗത്തെ അയൽ രാജ്യങ്ങൾ ആണവ ശക്തികളാണെന്ന് ചൈനയുടെയും പാക്കിസ്ഥാന്റെയും പേരെടുത്ത് പറയാതെ അദ്ദേഹം സൂചിപ്പിച്ചു. പാരമ്പരാഗതമായി ത്തന്നെ ഇന്ത്യ വളരെ ശക്തരാണെന്നും എതിരാളികളെ നേരിടാൻ ആ പരമ്പരാഗത ശക്തി മതിയെന്നും അദ്ദേഹം പറഞ്ഞു.

നടൻ വിവേകിന്റെ മരണത്തിൽ അന്വേഷണം പ്രഖ്യാപിച്ചു

L A T E S T |

ചെന്നൈ : തമിഴ് നടൻ വിവേകിന്റെ മരണത്തിൽ അന്വേഷണം പ്രഖ്യാപിച്ചു.ദേശീയ മനുഷ്യാവകാശ കമ്മിഷനാണ് അന്വേഷണം പ്രഖ്യാപിച്ചത്.

കോവിഡ് വാക്‌സിൻ എടുത്ത് രണ്ട് ദിവസം കഴിഞ്ഞാണ് വിവേകിനെ ഹൃദയാഘാതത്തെ തുർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.വാക്‌സിൻ എടുത്തതാണ് മരണ കാരണമെന്ന തരത്തിൽ പരക്കെ വർത്തകകൾ പ്രചരിച്ചിരുന്നു.നടൻ മൻസൂർ അലി ഖാൻ ഉൾപ്പെടെ ഇത്തരത്തിൽ ആരോപണം ഉന്നയിച്ചിരുന്നു.

എന്നാൽ ആരോഗ്യവകുപ്പ് ഇത് നിഷേധിക്കുകയും പ്രചാരണത്തിനെതിരെ രംഗത്ത് വരികയും കേസെടുക്കുകയും ചെയ്തിരുന്നു.ഇപ്പോൾ വിഴുപുരം സ്വദേശിയായ ഒരു സാമൂഹ്യ പ്രവർത്തകനാണ് ദേശീയ മനുഷ്യാവകാശ കമ്മീഷന് പരാതി നൽകിയത്.

കോവിഡ് വാക്‌സിൻ എടുത്തശേഷമാണ് മരണം സംഭവിച്ചതെന്ന് വ്യാപകമായി പ്രചാരണം ഉണ്ടെന്നും ജനങ്ങളുടെ സംശയം ദുരീകരിക്കണമെന്നും പരാതിയിൽ പറയുന്നുണ്ട്.ദേശീയ മനുഷ്യാവകാശ കമ്മീഷൻ പരാതി ഹർജി ഫയലിൽ സ്വീകരിച്ചു.

2021 ഏപ്രിൽ 20 നാണ് നടൻ വിവേക് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ മരണമടഞ്ഞത്.

യു എൻ ഡൽഹി ഓഫീസിന് മുന്നിൽ അഫ്ഘാൻ പൗരന്മാരുടെ പ്രതിഷേധം

L A T E S T |LIVE

ന്യൂഡൽഹി : ഐക്യരാഷ്ട്രസഭ ഡൽഹി ഓഫീസിനുമുന്നിൽ അഫ്ഘാൻ പൗരന്മാരുടെ പ്രതിഷേധം.അഫ്‌ഗാനിസ്ഥാനിൽ ഇന്ത്യ നടത്തിക്കൊണ്ടിരിക്കുന്ന രക്ഷ ദൗത്യത്തിൽ ഇന്ത്യയിലെത്തിയ അഫ്ഘാൻ പൗരന്മാരാണ് പ്രതിഷേധിച്ചത്.

ഐക്യരാഷ്ട്രസഭയുടെ അഭയാർത്ഥികൾക്കായുള്ള ഡൽഹിയിലെ ഹൈ കമ്മീഷണറുടെ (UNHCR )ഓഫീസിന് മുന്നിലാണ് സ്ത്രീകളും കുട്ടികളുമടങ്ങിയ അഫ്ഘാൻ സംഘം അതി ജീവനത്തിന് സഹായം വേണമെന്ന ആവശ്യവുമായി അഫ്ഘാനിസ്ഥാൻ പതാകയേന്തി പ്രതിഷേധിച്ചത്.

ജോലിയില്ലാത്ത തങ്ങൾക്ക് ചികിത്സയ്ക്കും വിദ്യഭ്യാസത്തിനുമുള്ള സൗകര്യങ്ങൾ വേണമെന്ന് മുദ്രാവാക്യം വിളി ഉയർന്നു.മികച്ച ഭാവിക്കായി തങ്ങളെ പുനരധിവസിപ്പിക്കണമെന്നും അഫ്ഘാനിലേക്ക് ഇനി തിരിച്ചു പോകില്ലെന്നും സമരക്കാർ ആവശ്യപ്പെട്ടു.പ്രതിഷേധക്കാർ യു എൻ ഓഫീസിൽ നിവേദനവും നൽകി എന്ന സൂചന.

photo credit | indiatoday.com

നിശ്ചലം..ശാന്തം. നിറങ്ങളിൽ നീരാടി പാംഗോങ് തടാകം…

S P E C I A L E D I T I O N |

തിളങ്ങുന്ന സുര്യന്റെ വെളിച്ചത്തിൽ ലഡാക്കിലെ പാംഗോങ്  തടാകം നിറങ്ങളിൽ നീരാടി നിശ്ചലമായി കിടക്കുന്നു..അതെ ശാന്തമാണ് ലഡാക്കിലെ  മൺതരികളും മഞ്ഞുകണങ്ങളും ഇവിടെയുള്ള മനുഷ്യരും.ഇവിടെ ഇപ്പോൾ വിവാദങ്ങൾക്കും അശാന്തിക്കും ഇടമില്ല...ശാന്തമാണ് പാംഗോങ് തടാകം പോലെ ഇവിടെ മനുഷ്യരുടെ ഉള്ളും.

 ജമ്മു കശ്മീർ പ്രത്യേക പദവി എടുത്തുമാറ്റിയതിന്റെ രണ്ടാം വാർഷികവും ശാന്തമായി തന്നെ  കടന്നുപോയി.ഇനിയൊരു ചർച്ചയ്ക്കും വിവാദത്തിനും സാധ്യതയില്ലാത്തവിധം സുന്ദരമായി മാറി ഇവിടെ ജീവിതങ്ങൾ.

ആർട്ടിക്കിൾ 370 പ്രകാരമുള്ള ജമ്മു കാഷ്മീരിന്  നൽകിയിട്ടുള്ള പ്രത്യേക പദവി എടുത്തുമാറ്റിയപ്പോൾ ആധുനിക ഇന്ത്യയുടെ ചരിത്രപരവും വിപ്ലവകരവുമായ മാറ്റത്തിന് വഴിയൊരുക്കിയ ദിവസമായി 2019 ആഗസ്ത് 5

ആർട്ടിക്കിൾ 370 ഇന്ത്യയുടേയും കശ്മീരിന്റേയും സാംസ്കാരിക ഏകീകരണത്തിന് തടസ്സമായി പ്രവർത്തിക്കുന്നുവെന്നും അത് രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് ഹാനികരമാണെന്നും ഡോ.ശ്യാമപ്രസാദ് മുഖർജിയെപ്പോലുള്ള മഹാന്മാർ പറഞ്ഞിട്ടുണ്ട്.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദീർഘ വീക്ഷണത്തോടെയുള്ള  തീരുമാനങ്ങളിലൊന്നായാണ് ചരിത്രത്തിൽ ചരിത്രപരമായ തീരുമാനത്തെ വാഴ്ത്തപ്പെടുക എന്നും വിലയിരുത്തപ്പെടുന്നു.

മാറ്റം ചരിത്രപരമാണെന്ന് പറയാതെ വയ്യ എന്നാണ് ചരിത്രകാരന്മാർ വരെ പറയുന്നത്.ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോർട്ടും ഇത് സാക്ഷ്യപ്പെടുത്തുന്നു.ആഭ്യന്തര മന്ത്രാലയ റിപ്പോർട്ട്  അനുസരിച്ച്, 2018 ൽ 614 ഭീകരാക്രമണങ്ങൾ റിപ്പോർട്ട് ചെയ്ത ജമ്മു കശ്മീരിൽ 60% വരെ ഭീകരാക്രമണങ്ങളുടെ കുറവുണ്ടായെന്നും റിപ്പോർട്ടിൽ പറയുന്നു.  ഭീകരത, വിഘടനവാദം, ദേശവിരുദ്ധ പ്രവർത്തനങ്ങളും ഇല്ലായതോടെ ജനജീവിതവും ശാന്തമായി.

ശക്തമായ നിരീക്ഷണവും ഭീകര സംഘടനകളെ നേരിടാൻ സേനയ്ക്ക് നൽകിയ സ്വാതന്ത്ര്യവും തീവ്രവാദ സംഘടനകൾക്ക് ലഭിച്ചുകൊണ്ടിരുന്ന സാമ്പത്തിക സ്രോതസുകൾ ഇല്ലാതാക്കിയതും വലിയ മാറ്റങ്ങൾക്ക് കാരണമായി.തീവ്രവാദ പ്രവർത്തനങ്ങൾക്കായി യുവാക്കളെ റിക്രൂട്ട് ചെയ്യുന്ന നിരവധി സംഘങ്ങളെ എൻ ഐ എ അടക്കം ഇടപെട്ട് ഇല്ലാതാക്കി.സൈന്യത്തിനെതിരെയുള്ള കല്ലെറിയലും ബന്ദുകളും ഇവിടെ ഇപ്പോൾ ഇല്ലെന്ന് നാട്ടുകാർ തന്നെ സാക്ഷ്യപ്പെടുത്തുന്നു. വലിയ മാറ്റത്തിന്റെ ഭാഗമായി വനിതകൾ അടക്കം പൊതു വേദികളിൽ പ്രത്യക്ഷപ്പെടുന്ന അപൂർവ കാഴ്ചയും ചരിത്രത്തിൽ കുറിച്ചു .

ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം കശ്മീരിൽ തീവ്രവാദ പ്രവർത്തനങ്ങൾ  36 ശതമാനം കുറഞ്ഞതായി ആഭ്യന്തര മന്ത്രാലയ റിപ്പോർട്ട് വ്യക്തമാക്കുന്നു.തീവ്രവാദ കഥകൾ മാത്രം വർത്തകളാക്കി തഴച്ചു വളർന്ന പല മുഖ്യധാരാ മാധ്യമങ്ങലക്കും ഇന്റർനെറ്റ് സേവനങ്ങൾ നഷ്ടമായതിന്റെ വാർത്തകൾ എഴുതേണ്ടി വന്നു.

കാശ്മീരിൽ മാറ്റത്തിന്റെ കാറ്റ് വീശിത്തുടങ്ങിയതിന്റെ ഭാഗമായി  ജമ്മു കശ്മീർ സർക്കാർ  വിവിധ മേഖലകളിൽ തൊഴിലവസരങ്ങൾ സൃഷ്ടിച്ചുകൊണ്ട് റിക്രൂട്ട്മെന്റ് ഡ്രൈവ് ആരംഭിച്ചു.   10,000 ഒഴിവുകൾ ഉടൻ നികത്തുകയും 25,000 എണ്ണം കൂടി ഉടൻ നികത്തുകയും ചെയ്യും . ഡോക്ടർമാർ, മൃഗഡോക്ടർമാർ, പഞ്ചായത്ത് അക്കൗണ്ട് അസിസ്റ്റന്റുമാരുടെ തസ്തികകൾ ഇതിൽ ഉൾപ്പെടുന്നു.  വിധവകൾക്കും സർക്കാർ അംഗങ്ങളില്ലാത്ത ഉദ്യോഗാർത്ഥികൾക്കും താൽക്കാലിക തൊഴിലാളികൾക്ക് അഞ്ച് വർഷത്തെ പ്രായ ഇളവും നൽകുന്നതിന് നിയമന പ്രക്രിയ പുനർരൂപകൽപ്പന ചെയ്തിട്ടുണ്ട്.

കൂടാതെ നാല് ശതമാനത്തോളമുള്ള  പഹാരി സംസാരിക്കുന്നവർക്കും  സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന  10 ശതമാനം വരുന്നവർക്കും സംവരണം നൽകാൻ കേന്ദ്രഭരണ ഭരണകൂടം തീരുമാനിച്ചു.  നിയന്ത്രണ രേഖയിലുള്ള ഗ്രാമങ്ങളിൽ താമസിക്കുന്നവർക്ക് മാത്രം ഇതുവരെ ലഭ്യമായിട്ടുള്ള സംവരണം അന്താരാഷ്ട്ര അതിർത്തിയിൽ താമസിക്കുന്നവർക്ക് വ്യാപിപ്പിക്കുകയും 70,000 കുടുംബങ്ങൾക്ക് പ്രയോജനം ലഭിക്കുകയും ചെയ്തു.

മൂന്ന് ലക്ഷത്തിലധികം ജമ്മു കശ്മീർ സർക്കാർ ജീവനക്കാർക്ക് ഇപ്പോൾ 7 -ആം കേന്ദ്ര ശമ്പള കമ്മീഷൻ പ്രകാരം അവധിക്കാല യാത്ര, കുട്ടികളുടെ വിദ്യാഭ്യാസ അലവൻസ്, കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ലഭ്യമായ ഹോസ്റ്റൽ സബ്സിഡി എന്നിവ ലഭിക്കുന്നു.  ഭീകരതയ്ക്കും വിഘടനവാദത്തിനും എതിരായ പോരാട്ടത്തിൽ നിർണായകമായ സംസ്ഥാനത്തെ പോലീസിന് അലവൻസും അധിക റേഷനും നൽകിയിട്ടുണ്ട്.

  359 മീറ്റർ ഉയരത്തിലാണ് ചെനാബ് നദിക്ക് മുകളിലൂടെ ലോകത്തിലെ ഏറ്റവും ഉയർന്ന റെയിൽ‌വേ പാലം നിർമ്മിക്കുന്നത്.

 2022 ഡിസംബറോടെ കശ്മീരിലെ സ്ഥലങ്ങൾ ട്രെയിൻ വഴി ബന്ധിപ്പിക്കും.  ഉദ്മാപൂർ-കത്ര (25 കിലോമീറ്റർ) ഭാഗം, ബനിഹാൽ-ക്വാസിഗണ്ട് (18 കിലോമീറ്റർ) ഭാഗം, ക്വാസിഗണ്ട്-ബാരാമുള്ള (118 കിലോമീറ്റർ) ഭാഗം എന്നിവ ഇതിനകം കമ്മീഷൻ ചെയ്തു.

 അഞ്ച് പതിറ്റാണ്ടായി തൂങ്ങിക്കിടക്കുന്ന വൈദ്യുതി, ജലസേചന പദ്ധതിയായ ഷാഹ്പൂർ-കണ്ടിയിലെ ജോലികൾ ആരംഭിച്ചു.   കൂടാതെ മെട്രോ റെയിൽ ശ്രീനഗറിലേക്കും ജമ്മുവിലേക്കുമുള്ള പാതയിലാണ്.

 ലഖൻപൂരിലെയും മറ്റ് എല്ലാ പ്രവേശന പോയിന്റുകളിലെയും ടോൾ നികുതി 2020 ജനുവരി 1 മുതൽ നിർത്തലാക്കി.

 പരിഷ്കാരങ്ങൾ ഇതിനകം വൈദ്യുതി മേഖലയെ സ്പർശിച്ചിട്ടുണ്ട്.  മികച്ച ഉപഭോക്തൃ പ്രതികരണത്തിനും സ്ഥിരമായ വരുമാനത്തിനുമായി വകുപ്പിനെ അഞ്ച് സ്വയംഭരണ കോർപ്പറേഷനുകളായി വികേന്ദ്രീകരിച്ചു.

 ഭൂമി രജിസ്ട്രേഷൻ പ്രക്രിയയിൽ പരിഷ്കരണത്തിന് ശേഷം സ്റ്റാമ്പ് ഡ്യൂട്ടിയിൽ നിന്നും രജിസ്ട്രേഷൻ ഫീസിൽ നിന്നും 100 കോടി രൂപ ജമ്മു കശ്മീർ തിരിച്ചുപിടിച്ചു.

നഗര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും മാറിക്കൊണ്ടിരിക്കുന്നു.  മുനിസിപ്പൽ കമ്മിറ്റികൾക്ക് ഇപ്പോൾ അഞ്ച് കോടി രൂപയുടെ പദ്ധതികൾക്ക് അംഗീകാരം നൽകാം.  ഉദാഹരണത്തിന്, സുതാര്യമായ ഇ-ടെൻഡറിംഗ് നിർബന്ധമാക്കി.

നാളിതുവരെ കണ്ട ഏറ്റവും മാരകമായ  വിപത്തുകളിലൊന്നായ അഴിമതി ഇല്ലാതാക്കാനുള്ള തീവ്ര ശ്രമങ്ങളും നടക്കുന്നു.കേന്ദ്ര വിവരാവകാശ നിയമം 2005 ലെ എല്ലാ വ്യവസ്ഥകളും കേന്ദ്രഭരണ പ്രദേശത്ത് നടപ്പാക്കിയിട്ടുണ്ട്.  ആന്റി കറപ്ഷൻ ബ്യൂറോ കേന്ദ്ര വിജിലൻസ് കമ്മീഷന്റെ നേരിട്ടുള്ള മേൽനോട്ടത്തിലാണ്.  സാമ്പത്തിക കുറ്റകൃത്യങ്ങളും സൈബർ കുറ്റകൃത്യങ്ങളും കൈകാര്യം ചെയ്യാൻ പോലീസ് ക്രൈം വിഭാഗത്തിന് ഇപ്പോൾ സാധിക്കും.

ലഡാക്ക് ഇന്ത്യയുടെ അഭിമാനമാണെന്ന് മുതിർന്ന ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ മുക്താർ അബ്ബാസ് നഖ്‌വി പറഞ്ഞു. ലേ, കാർഗിൽ എന്നിവിടങ്ങളിൽ ജനങ്ങൾ കാണിക്കുന്ന ദേശസ്നേഹത്തിൽ രാജ്യം മുഴുവൻ അഭിമാനിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.

 ഹിൽ കൗൺസിലിലേക്കുള്ള വരാനിരിക്കുന്ന തിരഞ്ഞെടുപ്പിനായി ചുഷോട്ട് യോക്മ, ചുഷോട്ട് ഷാമ, ചുഷോട്ട് ഗോങ്മ, ഫ്യാങ് ചുഷ്ഗോ, ലേ-ലഡാക്കിലെ ഫ്യാങ് തങ്‌നക് എന്നിവിടങ്ങളിൽ നടന്ന പൊതുയോഗങ്ങളെ അഭിസംബോധന ചെയ്ത നഖ്‌വി പറഞ്ഞു,

ജന സാന്നിധ്യംകൊണ്ട് ശ്രദ്ധേയമായ പൊതുയോഗങ്ങളിൽ ലേ-ലഡാക്ക് കേന്ദ്രഭരണ പ്രദേശമായി മാറിയതിലെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞു.ഭരണഘടനയുടെ ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം ലേ-കാർഗിൽ എന്നിവിടങ്ങളിലെ ജനങ്ങളുടെ വ്യാപാരം, കൃഷി, തൊഴിൽ, സംസ്കാരം, ഭൂമി, വസ്തു എന്നിവ സംബന്ധിച്ച അവകാശങ്ങൾക്ക് സമ്പൂർണ്ണ ഭരണഘടനാ പരിരക്ഷ നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 ഭരണഘടനയുടെ ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം ലേ, കാർഗിൽ എന്നിവിടങ്ങളിലെ ജനങ്ങളുടെ വ്യാപാരം, കൃഷി, തൊഴിൽ, സംസ്കാരം, ഭൂമി, വസ്തു എന്നിവ സംബന്ധിച്ച അവകാശങ്ങൾക്ക് സമ്പൂർണ്ണ ഭരണഘടനാ പരിരക്ഷ നൽകിയിട്ടുണ്ടെന്ന് കേന്ദ്ര മന്ത്രി പറഞ്ഞു.

 മികച്ച വിദ്യാഭ്യാസത്തിനും തൊഴിലവസരങ്ങൾക്കും ധാരാളം അവസരങ്ങൾ നൽകിയ ലഡാക്ക് ജനങ്ങളുമായി, പ്രത്യേകിച്ച് ലേയിലെയും കാർഗിലിലെയും യുവാക്കളുമായി ഒരു കേന്ദ്രഭരണ പ്രദേശമായി മാറിയതിന് ശേഷം വൻ വികസന പ്രവർത്തനങ്ങൾ നടത്തുകയാണെന്ന് നഖ്‌വി പറഞ്ഞു.

സി ബി എസ് ഇ പത്താംക്ലാസ് ഫലം പ്രസിദ്ധീകരിച്ചു

L I V E |

ന്യൂഡൽഹി: സി ബി എസ് ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.cbseresults.nic.in ,cbse.gov.in എന്നി വെബ്സൈറ്റുകളിലും UMANG , DIGILOCKER എന്നി അപ്ലിക്കേഷനുകൾ വഴിയും ഫലം അറിയാം.

മത്സ്യത്തൊഴിലാളികൾക്ക് നേരെ വെടിവെയ്പ്പ്: ഒരാൾക്ക് പരിക്ക്

L I V E |E X C L U S I V E

നാഗപട്ടണം: മത്സ്യത്തൊഴിലാളികൾക്ക് നേരെ വെടിയുതിർത്തതായി പരാതി.ഒരാൾക്ക് പരിക്ക്.

നാഗപട്ടണം സ്വദേശി കലൈ ശെൽവന് പരിക്ക് പറ്റിയതായാണ് ലഭ്യമാകുന്ന വിവരം.തലയ്ക്ക് വെടിയേറ്റ കലൈ ശെൽവനെ ഉടൻ നാഗപട്ടണം സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാഗപട്ടണത്തിൽനിന്ന് പോയ മൽസ്യ തൊഴിലാളികൾക്ക് നേരെ ശ്രീലങ്കൻ നാവിക സേന വെടിയുതിർത്തതായാണ് പരാതി.

അന്താരാഷ്ട്ര നാവിക അതിർത്തിക്കുള്ളിൽ കൊടിയകരൈ ഭാഗത്ത് ഉൾ കടലിലാണ് സംഭവം.അക്കരപ്പേട്ടൈ,കീച്ചൻകുപ്പം മേഖലയിലെ 10 മീൻ പിടിത്തക്കാരാണ് ബോട്ടിൽ ഉണ്ടായിരുന്നത്.സംഭവം നാഗപട്ടണം ഫിഷറീസ് വകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്.

പ്രകോപനനഗളില്ലാതെ വെടിയുതിർക്കുകയായിരുന്നു എന്നാണ് മൽസ്യ തൊഴിലാളികൾ പറയുന്നത്.ശ്രീലങ്കൻ സേന
ആദ്യം കല്ലെറിയുകയും പിന്നീട് വെടിയുതിർക്കുകയും ചെയ്യുക യായിരുന്നു എന്നാണ് മൽസ്യത്തൊഴിലാളികൾ പറയുന്നത്.

സംഭവത്തിൽ നാഗപട്ടണം ജില്ലാ കളക്ടർ ഡോ.അരുൺ താംബരാജ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.അദ്ദേഹം ആശുപത്രിയിലെത്തി കലൈ ശെൽവനെ സന്ദർശിച്ചു.കോസ്റ്റ് ഗാർഡ് ക്യൂ ബ്രാഞ്ചും ഫിഷറീസ് വകുപ്പും അന്വേഷണം നടത്തും.

photo credit |mbionline

കോവിഡ് മൂന്നാം തരംഗം ഉറപ്പെന്ന് സി എസ് ഐ ആർ തലവൻ

ഹൈദരാബാദ്: കോവിഡ് മൂന്നാം തരംഗം ഉറപ്പാണെന്നും എന്നാൽ എപ്പോ എങ്ങിനെ എന്ന് ഉറപ്പിച്ച് പറയാൻ കഴിയില്ലെന്നും കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് ഡയറക്ടർ ജനറൽ ഡോ.ശേഖർ സി മൻട്രെ പറഞ്ഞു.

എന്നാൽ വാക്‌സിനേഷനും മാസ്ക് ധരിക്കലും മൂന്നാം തരംഗത്തി ന്റെ പ്രഹര ശേഷി കുറയ്ക്കും.ഡെൽറ്റ പ്ലസ് വകഭേദം അപകടകാരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

യു കെ, യു എസ്, യൂറോപ്പ് എന്നിവിടങ്ങൾ അടുത്ത തരംഗങ്ങൾക്ക് സാക്ഷ്യം വഹിച്ചു.അത്കൊണ്ട് തന്നെ നമ്മളും ജാഗരൂകരായിരിക്ക ണം.കേരളത്തിലെ കോവിഡ് സാഹചര്യം വിലയിരുത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.

മൂന്നാം തരംഗം ഉറപ്പാണെന്നും എന്നാൽ എങ്ങിനെ എപ്പോൾ എന്ന് പ്രവചിക്കാൻ പറ്റില്ല എന്നും അദ്ദേഹം പറഞ്ഞു. വൈറസിന്റെ ജനിതക വകഭേദമോ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ ജനങ്ങളുടെ അശ്രദ്ധയോ അടുത്ത തരംഗത്തിന്റെ വരവിന് കാരണമായേക്കാം.ഡോക്ടർ മൺട്രെ പറഞ്ഞു.

കോവിഡ് മാനദണ്ഡങ്ങൾ പിന്തുടരുക എന്നത് തന്നെയാണ് ഏറ്റവും വലിയ കാര്യമെന്ന് അദ്ദേഹം ആവർത്തിച്ചു.വാക്‌സിനേഷനാണ് വലിയൊരു പ്രതിരോധമാർഗമെന്ന് നിരവധി ശാസ്ത്രീയ തെളിവുകളുണ്ടെന്നും അത്കൊണ്ട്തന്നെ എല്ലാവരും വാക്‌സിൻ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ആസ്ട്രസെനക്ക വാക്‌സിൻ ജീവിത കാലം മുഴുവൻ പ്രതിരോധം നൽകിയേക്കുമെന്ന് പഠനം

ന്യൂഡൽഹി : ആസ്ട്രസെനക്ക വാക്‌സിൻ ജീവിത കാലം മുഴുവനുള്ള പ്രതിരോധ ശേഷി നല്കിയേക്കുമെന്ന് പഠന റിപോർട്ടുകൾ.

ഓക്സ്ഫഡിന്റെ ആസ്ട്ര സെനക്ക വാക്‌സിൻ വൈറസിനെ നേരിടാനുള്ള ആന്റിബോഡി ഉൽപ്പാദനത്തിന് പുറമെ ജനിതക വകഭേദങ്ങളെ നശിപ്പിക്കുന്നു എന്നും ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയിൽ നടത്തിയ പഠനത്തിൽ തെളിഞ്ഞു.

സർവകലാശാല ഗവേഷക ജേർണലായ നേച്ചറിലാണ് പഠന ഗവേഷണ റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്.പുതിയ വൈറസ് വകഭേദങ്ങൾ കണ്ടെത്തുന്നതിനും നശിപ്പിക്കുന്നതിനും ശേഷിയുള്ള ടി-സെല്ലുകൾ ക്കായി ശരീരത്തിൽ 'പരിശീലന ക്യാമ്പുകൾ' സൃഷ്ടിക്കാൻ ആസ്ട്ര സെനക്ക വാക്‌സിന് കഴിയുമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. ഓക്സ്ഫഡിനും ജോൺസൻ ആൻഡ് ജോൺസൺ വാക്‌സിനും ഈ സവിശേഷത ഉണ്ടെന്നും പറയുന്നു.

ഫൈസർ,മോഡേണ വാക്‌സിനുകളെ അപേക്ഷിച്ച് ശരീരത്തിൽ ടി-സെല്ലുകൾ സൃഷ്ടിക്കാൻ ആസ്ട്ര സെനക്കയ്ക്ക് ശേഷിയുണ്ടെന്ന് നേരത്തെ നടത്തിയ പഠനങ്ങളിൽ വ്യക്തമായിരുന്നു.

വാച്ച് ടവറിൽ സെൽഫി എടുക്കുന്നതിനിടെ ഇടിമിന്നലേറ്റ് 6 പേർക്ക് ദാരുണാന്ത്യം:നിരവധിപേർക്ക് പരിക്ക്

L A T E S T |

ജയ്പുർ:വാച്ച് ടവറിൽ സെൽഫി എടുക്കാൻ കയറിയ 6 പേർക്ക് ഇടിമിന്നലേറ്റ് ദാരുണാന്ത്യം.നിരവധി പേർ പരിക്കേറ്റ് ആശുപത്രിയി ൽ.

കനത്ത മഴയും ഇടി മിന്നലും ഉള്ളപ്പോൾ ജയ്പുർ അമേർ കൊട്ടാരത്തിന്റെ വാച്ച് ടവറിൽ സെൽഫി എടുക്കാൻ കയറിയവരാണ് മരിച്ചത്.

ഈ സമയത്ത് ടവറിൽ വലിയ ആൾകൂട്ടം ഉണ്ടായിരുന്നതായാണ് ലഭ്യമാകുന്ന വിവരം.ഇടിമിന്നലേറ്റ ഉടൻ ആളുകൾ പരിഭ്രാന്തരായി താഴെ ഇറങ്ങാൻ ശ്രമിച്ചെങ്കിലും ചെറിയ പടവുകളായതിനാൽ സാധിച്ചില്ല.

പരിഭ്രാന്തരായി താഴേക്കു ചാടിയ ആളുകളെ കണ്ടെത്താനുള്ള ശ്രമത്തിലാണെന്ന് പോലീസ് അറിയിച്ചു.ടവർ നിലനില്ക്കുന്നതിന്റെ ഒരു ഭാഗം വനമാണ്.

മരിച്ചവരുടെ കുടുംബത്തിന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട് നാല് ലക്ഷം രൂപ ധന സഹായം പ്രഖ്യാപിച്ചിട്ടുണ്ട്. രാജസ്ഥാന്റെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ തുടരുകയാണ്.

ഗവർണ്ണർമാർക്ക് സ്ഥലം മാറ്റം: പി എസ് ശ്രീധരൻ പിള്ള ഗോവ ഗവർണ്ണറാകും

L I V E |

ന്യൂഡൽഹി: കേന്ദ്രമന്ത്രിസഭാ പുനഃസംഘടനയുമായി ബന്ധപ്പെട്ട് ഗവർണ്ണർമാർക്ക് സ്ഥലം മാറ്റം.

നിലവിൽ മിസോറാം ഗവർണറായ പി എസ് ശ്രീധരൻ പിള്ള ഗോവ ഗവർണ്ണറാകും.ഹരി ബാബു കബമ്പതി പുതിയ മിസോറാം ഗവർണ്ണറാകും.

രാജേന്ദ്രൻ വിശ്വനാഥ് അലെർക്കരിനെ ഹിമാചൽ പ്രദേശ്, തവാർ ചാന്ദ് ഗെലോട്ട് കർണ്ണാടക ഗവർണ്ണറാകും.രമേശ് ബേസ് ജാർഖണ്ഡ്, മാങ്കുഭായ് ഛഗൻ ഭായ് മധ്യപ്രദേശ്,സത്യദേവ് ആദിത്യ നാരായണ ത്രിപുര എന്നിങ്ങനെയാണ് സ്ഥലം മാറ്റം സംബന്ധിച്ച വിവരങ്ങൾ.

സംവിധായകൻ സൂര്യോദയ് പെരാമ്പള്ളിയുടെ മകൻ വാഹനാപകടത്തിൽ മരിച്ചു

ബംഗളുരു: കന്നഡ ചലച്ചിത്ര സംവിധായകൻ സൂര്യോദയ്‌ പെരാമ്പള്ളിയുടെ മകൻ മയൂർ സൂര്യോദയ്‌(20) ബൈക്ക് അപകടത്തിൽ മരിച്ചു.

നിയന്ത്രണം വിട്ട ബൈക്ക് വാട്ടർ ടാങ്കിൽ ഇടിച്ചാണ് മരണം.ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.ബൈക്ക് അമിത വേഗതയിലായിരുന്നുവെന്ന് ബ്യാദരഹള്ളി പോലീസ് പറഞ്ഞു. ബംഗളുരുവിലെ സ്വകാര്യ കോളേജിലെ മൂന്നാം വർഷ ബിരുദ വിദ്യാർത്ഥിയാണ്.

കോൺഗ്രസ് എം പി മാർക്ക് ലക്ഷദ്വീപ് സന്ദർശനത്തിന് അനുമതി ഇല്ല

L A T E S T |

കൊച്ചി: കേരളത്തിൽനിന്നുള്ള കോൺഗ്രസ് എംപിമാർക്ക് ലക്ഷദ്വീപ് സന്ദർശിക്കുന്നതിന് അനുമതി നിഷേധിച്ചു.ലക്ഷദ്വീപ് ജില്ലാ കലക്ടറാണ് അനുമതി നിഷേധിച്ചത്.

എം പി മാരുടെ സന്ദർശനം ക്രമസമാധാന പ്രശ്നനങ്ങൾ ഉണ്ടാക്കുമെന്നാണ് ഔദ്യോഗിക വിശദീകരണം.എന്നാൽ ലക്ഷദ്വീപ് സന്ദർശനത്തിന് അനുമതി നിഷേധിച്ച സംഭവത്തിൽ പരാതിയുമായി ഹൈക്കോടതിയെ സമീപിക്കുമെന്ന് എംപിമാർ അറിയിച്ചു.

കേരളത്തിൽ ബിജെപിയിൽ അടിമുടി മാറ്റത്തിന് നിർദേശം

E X C L U S I V E |

ന്യൂഡൽഹി: സംസ്ഥാനത്തെ ബിജെപി നേതൃത്വത്തിനെതിരെ ഗുരുതര കണ്ടെത്തലുകളുമായി പ്രധാനമന്ത്രി നിയമിച്ച സ്വതന്ത്ര നിരീക്ഷകരുടെ റിപ്പോർട്ട് എന്ന് സൂചനകൾ.

തിരഞ്ഞെടുപ്പ് പരാജയമടക്കം പഠിക്കാൻ നിയോഗിച്ച സ്വതന്ത്ര നിരീക്ഷരുടെ റിപ്പോർട്ടിൽ ബിജെപിയിൽ അടിമുടി മാറ്റം വേണമെന്ന ശുപാർശയാണ് ഉള്ളത്.

ബിജെപി സംസ്ഥാന ഘടകം ഒന്നടങ്കം രാജിവയ്ക്കണം എന്നാണ് സ്വതന്ത്ര നിരീക്ഷകർ നിർദേശിച്ചിട്ടുള്ളത്.ബിജെപി സംസ്ഥാന ഘടകത്തിൽ അഴിമതി വ്യാപകമെന്നും റിപ്പോർട്ടിൽ ഉണ്ട്. തിരഞ്ഞെടുപ്പ് ഫണ്ട് പോലും ചിലവഴിക്കാതെ ചില നേതാക്കൾ ഗ്രൂപ് പ്രവർത്തനങ്ങൾ നടത്തി.

തിരഞ്ഞെടുപ്പ് തോൽ‌വിയിൽ കേന്ദ്രമന്ത്രി വി മുരളീധരന് ഉൾപ്പെടെ ഉത്തരവാദിത്തമുണ്ട്.ഗ്രൂപ് നേതാവ് എന്ന തരത്തിൽ മാത്രമായി മുരളീധരന്റെ പ്രവർത്തനങ്ങൾ.കേന്ദ്രമന്ത്രി എന്ന നിലയിൽ കേന്ദ്രർക്കാർ പദ്ധതികൾ പൊതു സമൂഹത്തിന്റെ മുൻപിൽ എത്തിക്കാൻ പോലും കേന്ദ്രമന്ത്രി മുരളീധരന് സാധിച്ചില്ല എന്നും വിമർശനമുണ്ട്.

അത്കൊണ്ട് തന്നെ കേന്ദ്രത്തിന്റെ പല പദ്ധതികളും സംസ്ഥാന പദ്ധതികളായി വ്യാഖ്യാനിക്കപ്പെട്ടു.മുരളീധരന് പാർട്ടിയേക്കാൾ ഗ്രൂപ് പ്രവർത്തനത്തിനായിരുന്നു താൽപര്യം.ചില നേതാക്കൾ വോട്ട് മറിക്കാൻ പണം വാങ്ങിയ സംഭവങ്ങൾ വരെയുണ്ട് .പി പി മുകുന്ദനടക്കം സ്വാധീനമുള്ള നേതാവല്ല എന്നും റിപ്പോർട്ടിൽ പറയുന്നു.

റിപ്പോർട്ട് ഔദ്യോഗികമായി പുറത്തു വന്നിട്ടില്ലാത്തതിനാൽ സംസ്ഥാന ബിജെപി നേതൃത്വത്തിന്റെ പ്രതികരണം ലഭ്യമായിട്ടില്ല. എന്നാൽ റിപോർട്ടിലെ ഇപ്പോൾ പുറത്തു വന്നിട്ടുള്ള ഉള്ളടക്കത്തിൽ പറയുന്ന കാര്യങ്ങളിൽ ശരികളുണ്ടെന്ന നിലപാടിലാണ് പി പി മുകുന്ദനടക്കമുള്ള ഒരു വിഭാഗം എന്നാണ് സൂചനകൾ.

നടൻ നസിറുദ്ധീൻ ഷാ ആശുപത്രിയിൽ

ON AIR |

മുംബൈ: ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് നടൻ നസിറുദ്ധീൻ ഷായെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ന്യുമോണിയ ബാധിച്ചതിനെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെങ്കിലും പരിശോധനയിൽ ചില പ്രശ്നങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് ഡോക്ടർമാർ വിദഗ്ധ ചികിത്സ നിർദേശിക്കുകയായിരുന്നു.

അദ്ദേഹം ഭാര്യയുടെയും മക്കളുടെ കൂടെയുമാണ് ആശുപത്രിയിലെന്നും മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും കുടുംബ സുഹൃത്ത് അറിയിച്ചു.

നടുറോഡിൽ കരാറുകാരന്റെ ദേഹത്ത് അഴുക്ക് ചാൽ മാലിന്യമൊഴിച്ച് ശിവസേന എം എൽ എയുടെ ക്രൂരത

മുംബൈ: അഴുക്കുചാൽ വൃത്തിയാക്കൽ കരാറിൽ അഴിമതി കാണിച്ചു എന്നാരോപിച്ച് കരാറുകാരന്റെ ദേഹത്ത് അഴുക്കുചാൽ മാലിന്യം ഒഴിച്ചു.

ചണ്ടിവാലി ശിവസേന എം എൽ എ ദിലീപ് ലാന്ദേയാണ് തന്റെ കൂട്ടാളികളോടൊപ്പം ക്രൂരകൃത്യം ചെയ്തത്. കുർളയിലെ സുന്ദർഭാഗ്,സഞ്ജയ് നഗർ ഭാഗങ്ങളിൽ കനത്ത മഴയിൽ റോഡിൽ വെള്ളം കയറിയതോടെയാണ്സംഭവങ്ങൾക്ക് തുടക്കം.

അഴുക്കുചാൽ വൃത്തിയാക്കൽ കരാറിൽ അഴിമതി എന്നാരോപിച്ച് എം എൽ എ യും കൂട്ടാളികളും കരാറുകാരനെ പിടിച്ചുകൊണ്ടുവന്ന് ഓവുചാൽ തുറപ്പിച്ച് ചെളി കോരിക്കുകയായിരുന്നു. ഇതിനിടയിലാണ് ചിലർ വൃത്തികെട്ട വെള്ളവും മാലിന്യ കൂമ്പാരങ്ങളും കരാറുകാരന്റെ ശരീരത്തിലേക്ക് വർഷിച്ചത്.

സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞപ്പോൾ എം എൽ എ യും കൂട്ടരും സ്ഥലം വിട്ടു.ബിജെപി നേതൃത്വം വിഷയം ഏറ്റെടുത്തതോടെ സംഭവം വിവാദമായിട്ടുണ്ട്.

മുംബൈ നഗരത്തിലെ അഴുക്കുചാലുകൾ എല്ലാം വൃത്തിയാക്കിയിരിക്കുകയാണെന്ന് കോർപ്പറേഷൻ അവകാശപ്പെടുമ്പോൾ ചെറുകിട കരാറുകാരെ ഉപദ്രവിക്കുന്ന നേതാക്കൾക്കെതിരെ നടപടി എടുക്കാൻ പറ്റില്ലേ എന്നാണ് ബിജെപി നേതാവ് വിനോദ് മിശ്ര കോർപ്പറേഷൻ കമ്മീഷണറോട് ചോദിച്ചത്.

photo | newsnationtv.com

മണ്ണുമാന്തിയിൽ നദി കടന്ന് ആരോഗ്യപ്രവർത്തകർ,ത്യാഗത്തിന് അഭിനന്ദന പ്രവാഹം

ലഡാക്ക്: മണ്ണുമാന്തിയിൽ പി പി ഇ കിറ്റണിഞ്ഞ് നദി കടക്കുന്ന കോവിഡ് മുന്നണിപ്പോരാളികളുടെ ത്യാഗത്തിന് സമൂഹ മാധ്യമങ്ങളിൽ അഭിനന്ദന പ്രവാഹം.

ലഡാക്ക് എം പി ജയാങ് സെറിങ് നംഗ്യാൽ ട്വിറ്ററിൽ പങ്കുവെച്ച ചിത്രമാണ് അഭിനന്ദനങ്ങൾ ഏറ്റുവാങ്ങിയത്.അപകടകരമായ ഒഴുക്കുള്ള നദി മുറിച്ചു കടക്കാൻ വേറെ മാർഗ്ഗമില്ലാത്തതിനാൽ ഒരു മണ്ണ് മാന്തി യന്ത്രത്തിലാണ് നാല് ആരോഗ്യപ്രവർത്തകർ നദി മുറിച്ചു കടക്കുന്നത്.തങ്ങളുടെ ജീവൻ പണയം വെച്ചുപോലും രോഗികളുടെ സഹായത്തിനെത്തുന്ന ആരോഗ്യ പ്രവർത്തകരുടെ ആത്മാർത്ഥതയെ വാനോളം പുകഴ്ത്തുകയാണ് ആളുകൾ.

കോവിഡ് മുന്നണിപ്പോരാളികൾക്ക് അഭിനന്ദനം അർപിപ്പിക്കുന്ന ലഡാക്ക് എം പി, പ്രതിരോധ പ്രവർത്തനങ്ങളിൽ സഹകരിക്കണമെന്നും ട്വീറ്റ് ചെയ്തിട്ടുണ്ട്.ലഡാക്ക് മേഖലയിലെ ഗതാഗത സൗകര്യകുറവും ട്വീറ്റിൽ പ്രതിപാദിക്കുന്നുണ്ട്.

photo |@jtnladak

https://twitter.com/jtnladakh/status/1401936157206667269

കേരളമടക്കമുള്ള സംസ്ഥാനങ്ങൾക്ക് വാക്‌സിൻ കാര്യക്ഷമമായി വിതരണം ചെയ്യാനായില്ല: കേന്ദ്രമന്ത്രി വി മുരളീധരൻ

ന്യൂഡൽഹി: കേരളമടക്കമുള്ള സംസ്ഥാനങ്ങൾക്ക് കാര്യക്ഷമമായി വാക്‌സിനേഷൻ വിതരണം ചെയ്യാനായില്ലെന്ന വിമർശനവുമായി കേന്ദ്രമന്ത്രി വി മുരളീധരൻ.

സംസ്ഥാനങ്ങളുടെ നിലപാടുകൾ കാരണമാണ് കേന്ദ്രസർക്കാരിന് നയം മാറ്റേണ്ടിവന്നതെന്ന് മുരളീധരൻ പറഞ്ഞു.സംസ്ഥാനങ്ങൾ തന്നെയാണ് വികേന്ദ്രീകൃത വാക്‌സിൻ നയം ആവശ്യപ്പെട്ടതെന്ന് മറക്കരുത്.

കേരളത്തിൽ ജനുവരി മുതൽ മാർച്ച് മാസങ്ങളിൽ വരെ നൽകിയ 63 ലക്ഷം ഡോസിൽ 43 ലക്ഷം ഡോസ് മാത്രമാണ് വിതരണം ചെയ്തതെന്നും മുരളീധരൻ വ്യക്തമാക്കി.ഫേസ്ബുക് കുറിപ്പിലൂടെയായിരുന്നു പ്രതികരണം.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം…

രാജ്യത്ത് 18 വയസിന് മുകളിലുള്ള എല്ലാവർക്കും സൗജന്യവാക്സീൻ പ്രഖ്യാപിച്ച പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിക്ക് അഭിനന്ദനങ്ങൾ ! കോവിഡിനെതിരായ പോരാട്ടത്തിൽ ചരിത്രം കുറിച്ചിരിക്കുകയാണ് കേന്ദ്രസർക്കാർ......ലോകത്തിലെ ഏറ്റവും ബൃഹുത്തായ സൗജന്യവാക്സീൻ വിതരണമാണ് ശ്രീ.നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ നടപ്പാക്കുന്നത്.......രാജ്യത്ത് ഉൽപ്പാദിപ്പിക്കുന്ന വാക്സീൻ കേന്ദ്ര സർക്കാർ തന്നെ സംഭരിക്കും....പണം നൽകി സ്വകാര്യ ആശുപത്രിയിലും വാക്സീൻ സ്വീകരിക്കാൻ സൗകര്യമുണ്ട്...... ഒരുഡോസിന് പരമാവധി 150 രൂപ സർവീസ് ചാർജ്ജ് ഈടാക്കാം....സംസ്ഥാന സർക്കാരുകളുമായി കൂടിയാലോചിച്ചാണ് വാക്സീൻ നയത്തിൽ മാറ്റം വരുത്താൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്......സംസ്ഥാന സർക്കാരുകൾ തന്നെയാണ് വികേന്ദ്രീകൃത വാക്സീൻ നയം ആവശ്യപ്പെട്ടതും എന്ന് മറക്കരുത്.....പക്ഷേ വാക്സീൻ സംഭരണവും വിതരണവും കാര്യക്ഷമമായി നടപ്പാക്കാൻ അവർക്ക് കഴിഞ്ഞില്ല.....ഉദാഹരണത്തിന് ഹിന്ദുസ്ഥാൻ ടൈംസ് പത്രം റിപ്പോർട്ട് ചെയ്തതു പോലെ കേരളത്തിൽ ജനുവരി - മാർച്ച് മാസങ്ങളിൽ നൽകിയ 63 ലക്ഷം ഡോസിൽ 34 ലക്ഷം മാത്രമാണ് വിതരണം ചെയ്തത്...ആ പശ്ചാത്തലത്തിലാണ് ഇപ്പോൾ മുഴുവൻ ചുമതലയും കേന്ദ്രം വീണ്ടും ഏറ്റെടുക്കുന്നത്.....കേന്ദ്ര സർക്കാർ നടത്തുന്ന സൗജന്യ ഭക്ഷധാന്യ വിതരണം ദീപാവലിവരെ നീട്ടുമെന്നും ബഹു. പ്രധാനമന്ത്രി അറിയിച്ചിരിക്കുന്നു.. ....

മലയാളത്തിന് വിലക്ക്:പ്രതിഷേധത്തെ തുടർന്ന് വിവാദ ഉത്തരവ് പിൻവലിച്ചു

L I V E |

ന്യൂഡൽഹി : ഡൽഹിയിലെ ജി ബി പന്ത് ആശുപത്രി മലയാള ഭാഷയ്ക്ക് ഏർപ്പെടുത്തിയ വിലക്ക് വ്യപക പ്രതിഷേധത്തെ തുടർന്ന് പിൻവലിച്ചു.ഡൽഹി സർക്കാർ ഇടപെടലിനെ തുടർന്നാണ് വിലക്ക് പിൻവലിക്കാൻ ആശുപത്രി അധികൃതർ തയ്യാറായത്.

മണിക്കൂറുകൾകൊണ്ട് വിഷയം ദേശീയതലത്തിൽ തന്നെ ശ്രദ്ധ നേടുകയും പ്രതിഷേധം വ്യാപകമാവുകയും ചെയ്തതോടെയാണ് ഡൽഹി സർക്കാർ ഇടപെടലുണ്ടായത്.വിവാദ ഉത്തരവ് ഉടൻ പിൻവലിക്കാൻ ഡൽഹി സർക്കാർ ഉത്തരവിട്ടിട്ടുണ്ട്.

എന്നാൽ ഇങ്ങനെ ഒരു ഉത്തരവിനെപ്പറ്റി അറിയില്ലെന്നാണ് ആശുപത്രി അധികൃതർ ആദ്യം വിശദീകരണം നൽകിയത്. ആശുപത്രി സൂപ്രണ്ടാണ് ഉത്തരവിറക്കിയതെന്ന് വ്യക്തമായതോടെയാണ് പിൻവലിക്കാൻ തയ്യാറായത്.ആശുപത്രി സുപ്രണ്ടിനോട് വിശദീകരണം ചോദിച്ചിട്ടുണ്ട്.

http://www.jginews.in/delhi-gb-pand-hospital-authorities-prohibited-malayalam-language-in-communication/

കോവിഡിൽ ഇന്ത്യയിൽ കുടുങ്ങിയ വിദ്യാർത്ഥികൾക്ക് സഹായവുമായി കേന്ദ്രസർക്കാർ

LATEST |

ന്യൂഡൽഹി: കോവിഡ് കാലത്ത് ഇന്ത്യയിൽ കുടുങ്ങിയ വിദേശത്ത് പഠിക്കുന്ന വിദ്യാർത്ഥികൾക്ക് സഹായവുമായി കേന്ദ്രസർക്കാർ.

വിദേശത്തേക്ക് മടങ്ങാൻ കഴിയാതെ കഴിയാതെ ഇന്ത്യയിൽ കുടുങ്ങിയ വിദ്യാർഥികൾ OIA-II ഡിവിഷനുമായി ബന്ധപ്പെടണമെന്നാണ് വിദേശകാര്യ മന്ത്രാലയ വക്താവ് വ്യക്തമാക്കി.യാത്ര പ്രശ്നങ്ങൾ നേരിടുന്ന വിദ്യാർഥികൾ അവരുടെ മൊബൈൽ നമ്പർ, മറ്റു രേഖകൾ എന്നിവ us.oia2 @ mea.gov.in എന്ന മെയിൽ ഐ ഡി യിൽ അറിയിക്കാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ട്വീറ്റ് ചെയ്തു.

വിവിധ രാജ്യങ്ങൾ കോവിഡ് നിയന്ത്രണങ്ങൾ കടുപ്പിച്ചതോടെ ഇന്ത്യയിൽ കുടുങ്ങിപ്പോയ വിദ്യാർത്ഥികളുടെ അവസ്ഥ പരിഗണിച്ചാണ് തീരുമാനമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയ വക്താവ് അറിയിച്ചു.

കോവിഡ് കവർന്ന ജീവനക്കാരുടെ കുടുംബത്തിന് റിലയൻസിന്റെ കരുതൽ, ആശ്രിതർക്ക് അഞ്ച് വർഷം ശമ്പളം

മുംബൈ:കോവിഡ് ബാധിച്ച് മരിക്കുന്ന തങ്ങളുടെ ജീവനക്കാർക്ക് 10 ലക്ഷം രൂപവരെയുള്ള ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് റിലയൻസ് ഫൗണ്ടേഷൻ മഹാമാരിക്കാലത്ത് കൈത്താങ്ങായി മാറുന്നു.

ഫൗണ്ടേഷൻ ഏർപ്പെടുത്തിയ വി കെയർ പദ്ധതി വഴി ,കോവിഡ് ബാധിച്ച് മരിച്ചുപോകുന്നവരുടെ ആശ്രിതർക്ക് അഞ്ച് വർഷത്തേക്ക് ജീവനക്കാരന്റെ ശമ്പളവും ആനുകൂല്യങ്ങളും നൽകും.

ജീവനക്കാർക്ക് അയച്ച സന്ദേശങ്ങളിലൂടെയാണ് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയും റിലയൻസ് ഫൗണ്ടേഷൻ ചെയർപേഴ്സൺ നിത അംബാനിയും മാനുഷികതയുടെ ഉന്നത മൂല്യങ്ങൾ ഉയർത്തിയ പ്രഖ്യാപനം നടത്തിയത്.തങ്ങളുടെ മൂന്ന് ലക്ഷത്തോളം വരുന്ന ജീവനക്കാർക്കായി ഈ സന്ദേശം അയച്ചു കഴിഞ്ഞതായി ഇരുവരും അറിയിച്ചു.

രോഗ വ്യാപനം കൂടാൻ സാധ്യത ഉണ്ടെന്നും ആവശ്യമായ മുൻകരുതൽ സ്വീകരിക്കണമെന്നും ജീവനക്കാർക്കായുള്ള കത്തിൽ പറയുന്നുണ്ട്.കോവിഡ് കാരണം മരണം സംഭവിക്കുന്ന ജീവനക്കാരുടെ ആശ്രിതർക്കുള്ള ശമ്പളത്തിന് പുറമെ മക്കൾക്ക് ഇന്ത്യയിൽ എവിടെയും ബിരുദം വരെയുള്ള കോഴ്സുകൾ സൗജന്യമായി പഠിക്കാനുള്ള സഹായവും ലഭ്യമാക്കും.

ജീവനക്കാർക്കുള്ള മെഡിക്കൽ ഇൻഷുറൻസ് പ്രീമിയം കമ്പനി വഹിക്കും .കോവിഡ് ബാധിക്കുന്നവർക്ക് കൃത്യമായ അവധിയും വിശ്രമവും കമ്പനി വാഗ്ദാനം ചെയുന്നുണ്ട്.കുടുംബത്തിൽ ആർക്കെങ്കിലും അസുഖം വന്നാലും ജീവനക്കാരന് അവധി ലഭിക്കും.

സി ബി എസ് ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കി

L I V E |

ന്യൂഡൽഹി : സി ബി എസ് ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കി.പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നത തല യോഗത്തിലാണ് തീരുമാനം.

കോവിഡ് വ്യാപനവും സംസ്ഥാനങ്ങളിലെ ലോക്ക് ഡൗണും പരിഗണിച്ചാണ് നടപടിയെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ആശങ്കയ്ക്ക് അറുതിവരുത്തണം.വിദ്യാർത്ഥികളുടെ സുരക്ഷയും ആരോഗ്യവുമാണ് പ്രധാനമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി.

അതുകൊണ്ട്തന്നെ പ്രത്യേക സാഹചര്യത്തിൽ പരീക്ഷ എഴുതാനായി കുട്ടികളെ നിര്ബന്ധിക്കാനാവില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി യോഗത്തിൽ പറഞ്ഞു.

വിദ്യാർത്ഥികൾക്ക് വാക്‌സിൻ നൽകിയാൽ പരീക്ഷ നടത്താമെന്ന് കേരളം നിർദേശിച്ചിരുന്നു.എന്നാൽ ഇത് അപ്രായോഗികമാണെന്ന് യോഗം വിലയിരുത്തി.പരീക്ഷ റദ്ദാക്കിയ കേന്ദ്രസർക്കാർ നടപടി സ്വാഗതം ചെയ്യുന്നുവെന്ന് സി ബി എസ് ഇ സ്കൂൾ മാനേജ്മെന്റുകൾ അറിയിച്ചു.

ബംഗാളിൽ നാടകീയ നീക്കം: ചീഫ് സെക്രട്ടറിയെ മുഖ്യമന്ത്രിയുടെ ഉപദേശകനായി നിയമിച്ചു

L I V E |

കൊൽക്കത്ത: കേന്ദ്രസർക്കാരുമായി നിഴൽ യുദ്ധം നടത്തുന്ന പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ചീഫ് സെക്രട്ടറിയെ ഉപദേശകനായി നിയമിച്ച്കൊണ്ട് നാടകീയ നീക്കങ്ങൾ.

ഇന്ന് വിരമിക്കാനിരിക്കെയാണ് ചീഫ് സെക്രെട്ടറി ആലാപൻ ബന്ദോപാധ്യായയെ മുഖ്യമന്ത്രിയുടെ ഉപദേശകനായി നിയമിച്ചത്.ചീഫ് സെക്രട്ടറിയെ കേന്ദ്രസർക്കാർ ഡൽഹിക്ക് വിളിപ്പിച്ചതിന് പിന്നാലെയാണ് മമതയുടെ നിർണായക നീക്കം.

http://www.jginews.in/west-bengal-chief-secretary-may-not-attend-new-delhi-tomorrow/

ചീഫ് സെക്രട്ടറിയെ വിട്ടുകൊടുക്കില്ലെന്ന് മമത ബാനർജി

കൊൽക്കൊത്ത: പശ്ചിമ ബംഗാൾ ചീഫ് സെക്രെട്ടറി ആലാപൻ ബന്ദ്യോപാധ്യായെ കേന്ദ്രത്തിലേക്ക് തിരിച്ചയക്കില്ലെന്ന് മുഖ്യമന്ത്രി മമത ബാനർജി.

ചീഫ് സെക്രട്ടറിയെ തിരിച്ചയക്കണമെന്നുള്ള കേന്ദ്ര ഉത്തരവ് തന്നെ ഞെട്ടിച്ചുവെന്നും മമത പ്രതികരിച്ചു.പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച കത്തിലാണ് അവർ ഇക്കാര്യം വ്യക്തമാക്കിയത്.

നിർണായകമായ ഇ സാഹചര്യത്തിൽ ചീഫ് സെക്രട്ടറിയെ വിട്ടു നൽകാനാവില്ലെന്നും കൃത്യമായ ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്നും മമതയുടെ കത്തിൽ പറയുന്നു. മുൻകൂട്ടി ചർച്ച നടത്താതെയോ അനുമതി അല്ലാതെയോ പരിചയസമ്പന്നനായ ഒരു ഉദ്യോഗസ്ഥനെ തിരിച്ചു വിളിക്കുന്നത് സംസ്ഥാനത്തെ ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കും എന്നാണ് മമതയുടെ പ്രതികരണം.

കേന്ദ്രസർക്കാരിനോട് ധിക്കാരപരമായ നിലപാടെടുക്കുന്ന ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ ശീതസമരം നിലനിൽക്കുന്നതിനിടെ യാണ് പശ്ചിമ ബംഗാൾ ചീഫ് സെക്രട്ടറിയെ കേന്ദ്രസർക്കാർ അടിയന്തിരമായി ഡൽഹിക്ക് വിളിപ്പിച്ചത് .

ബംഗാൾ ചീഫ് സെക്രട്ടറി ആലാപൻ ബന്തോപധ്യായയോട് അടിയന്തിരമായി ഡൽഹി സിവിൽ സർവീസ് ആസ്ഥാനത്ത് റിപ്പോർട്ട് ചെയ്യാനാണ് കേന്ദ്ര സർക്കാർ അറിയിച്ചത്.ഡെപ്യൂട്ടേഷൻ നിയമനം നൽകാനാണ് ചീഫ് സെക്രട്ടറിയെ വിളിപ്പിച്ചത് എന്നാണ് ലഭ്യമാകുന്ന വിവരം.ചീഫ് സെക്രട്ടറി സ്ഥാനത്തുനിന്ന് വിടുതൽ വാങ്ങി തിങ്കളാഴ്ച്ച ഡൽഹിയിൽ റിപ്പോർട്ട് ചെയ്യാനാണ് കേന്ദ്രസർക്കാർ ഉത്തരവ്.

ബംഗാളിൽ യാസ് ചുഴലിക്കാറ്റ് വിതച്ച നാശനഷ്ടങ്ങൾ വിലയിരുത്താനെത്തിയ പ്രധാനമന്ത്രി വെള്ളിയാഴ്ച്ച വിളിച്ച യോഗത്തിൽ നിന്ന് മമതയും ചീഫ് സെക്രട്ടറിയും വിട്ടു നിന്നത് വലിയ വാർത്തയായിരുന്നു.

പ്രധാനമന്ത്രിയെ കാണാൻ വിസമ്മതിച്ച ഇവർ വിമാനത്താവളത്തിൽ വെച്ച് പ്രധാനമന്ത്രിയെക്കണ്ട് നിവേദനം കൊടുക്കുക മാത്രമാണ് ചെയ്തത്.പ്രധാനമന്ത്രിയെ അര മണിക്കൂർ കാത്ത് നിർത്തിച്ചത് മമതയുടെ അഹങ്കരമാണെന്ന് രൂക്ഷമായ ഭാഷയിൽ കേന്ദ്രസർക്കാർ വിമർശിച്ചതിന് പിന്നാലെയാണ് ചീഫ് സെക്രട്ടറിയെ ഡൽഹിക്ക്‌ വിളിപ്പിച്ചത്.

പൗരത്വത്തിന് അപേക്ഷ ക്ഷണിച്ച് കേന്ദ്രം,സി എ എ നടപ്പാക്കാൻ നടപടി തുടങ്ങി

BREAKING NEWS | LIVE

ന്യൂഡൽഹി: സി എ എ നടപ്പാക്കുന്നതിന്റെ ഭാഗമായി കേന്ദ്രസർക്കാർ പൗരത്വത്തിന് അപേക്ഷ ക്ഷണിച്ചു.

അയൽ രാജ്യങ്ങളിൽനിന്നുള്ള അഭയാർത്ഥികളിൽനിന്നാണ് പൗരത്വത്തിന് അപേക്ഷ ക്ഷണിച്ചത്.2014 ഡിസംബർ 31ന് മുൻപ് ഇന്ത്യയിൽ എത്തിയവർക്കാണ് മുൻഗണനയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

മുസ്‌ലിം ഇതര അഭയാർത്ഥികളിൽനിന്നാണ് പൗരത്വത്തിനായി അപേക്ഷ ക്ഷണിച്ചത്.പാകിസ്ഥാൻ,അഫ്ഗാനിസ്ഥാൻ,ബംഗ്ലാദേശ് എന്നിവിടങ്ങളിൽനിന്നുള്ള അഭയാർത്ഥികൾക്ക് അപേക്ഷിക്കാം എന്നാണ് വ്യവസ്ഥ.

ബംഗാൾ ചീഫ് സെക്രട്ടറിയെ ഡൽഹിക്ക്‌ വിളിപ്പിച്ചു, അസാധാരണ നടപടിയുമായി കേന്ദ്രം

BREAKING | LIVE

കൊൽക്കത്ത: ബംഗാൾ ചീഫ് സെക്രട്ടറിയെ ഡൽഹിക്ക് വിളിപ്പിച്ച് അസാധാരണ നടപടിയുമായി കേന്ദ്രസർക്കാർ.

കേന്ദ്രസർക്കാരിനോട് ധിക്കാരപരമായ നിലപാടെടുക്കുന്ന ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ ശീതസമരം നിലനിൽക്കുന്നതിനിടെ യാണ് പശ്ചിമ ബംഗാൾ ചീഫ് സെക്രട്ടറിയെ കേന്ദ്രസർക്കാർ അടിയന്തിരമായി ഡൽഹിക്ക് വിളിപ്പിച്ചത് .

ബംഗാൾ ചീഫ് സെക്രട്ടറി ആലാപൻ ബന്തോപധ്യായയോടാണ് അടിയന്തിരമായി ഡൽഹി സിവിൽ സർവീസ് ആസ്ഥാനത്ത് റിപ്പോർട്ട് ചെയ്യാൻ കേന്ദ്ര സർക്കാർ അറിയിച്ചത്.ഡെപ്യൂട്ടേഷൻ നിയമനം നൽകാനാണ് ചീഫ് സെക്രട്ടറിയെ വിളിപ്പിച്ചത് എന്നാണ് ലഭ്യമാകുന്ന വിവരം.ചീഫ് സെക്രട്ടറി സ്ഥാനത്തുനിന്ന് വിടുതൽ വാങ്ങി ഞായറാഴ്ച്ച ഡൽഹിയിൽ റിപ്പോർട്ട് ചെയ്യാനാണ് കേന്ദ്രസർക്കാർ ഉത്തരവ്.

ബംഗാളിൽ യാസ് ചുഴലിക്കാറ്റ് വിതച്ച നാശനഷ്ടങ്ങൾ വിലയിരുത്താനെത്തിയ പ്രധാനമന്ത്രി വെള്ളിയാഴ്ച്ച വിളിച്ച യോഗത്തിൽ നിന്ന് മമതയും ചീഫ് സെക്രട്ടറിയും വിട്ടു നിന്നത് വലിയ വാർത്തയായിരുന്നു.

പ്രധാനമന്ത്രിയെ കാണാൻ വിസമ്മതിച്ച ഇവർ വിമാനത്താവളത്തിൽ വെച്ച് പ്രധാനമന്ത്രിയെക്കണ്ട് നിവേദനം കൊടുക്കുക മാത്രമാണ് ചെയ്തത്.പ്രധാനമന്ത്രിയെ അര മണിക്കൂർ കാത്ത് നിർത്തിച്ച മമതയുടെത് അഹങ്കരമാണെന്ന് രൂക്ഷമായ ഭാഷയിൽ കേന്ദ്രസർക്കാർ വിമർശിച്ചതിന് പിന്നാലെയാണ് ചീഫ് സെക്രട്ടറിയെ ഡൽഹിക്ക്‌ വിളിപ്പിച്ചത്.

വളർത്തു നായയെ ഹൈഡ്രജൻ ബലൂണിൽ കെട്ടി പറത്തിയ യുട്യൂബർ അറസ്റ്റിൽ

L A T E S T | ON AIR

ന്യൂഡൽഹി: വളർത്തുനായയെ ഹൈഡ്രജൻ ബലൂണിൽ കെട്ടി പറത്തിയ യൂട്യൂബർ അറസ്റ്റിൽ.

യൂട്യൂബർ ഗൗരവിനെയാണ് ഡൽഹി പോലീസ് അറസ്റ്റ് ചെയ്തത്. ഗൗരവ് സോൺ എന്ന യുട്യൂബ് ചാനൽ നടത്തുന്നയാളാണ് ഇതെന്ന് പോലീസ് അറിയിച്ചു.

ഒരു പാർക്കിൽനിന്നാണ് പല നിറങ്ങൾ ഉൾക്കൊള്ളുന്ന ബലൂണിൽ നായയെ കെട്ടുന്നത്.അപ്പോൾ ഇയാളും സുഹൃത്തുക്കളും ചേർന്നുള്ള ആമുഖ ഭാഷണവും ഉണ്ട്.സംഭവം വിവാദമായപ്പോൾ വീഡിയോ യുട്യൂബിൽനിന്ന് നീക്കം ചെയ്തു.

തുടക്കത്തിൽ ബലൂൺ കെട്ടിയ ശേഷം നായയെ ഓടിക്കുന്നതും എന്നാൽ പറക്കാതായപ്പോൾ ഒരു ജീപ്പിന്റെ ബോണറ്റിൽ കയറി ഇരുന്ന് മുകളിലേക്ക് പറത്തി വിടുന്നതും കാണാം.ഈ ഘട്ടത്തിൽ ഒരു കെട്ടിട സമുച്ചയത്തിന്റെ സൺ ഷേഡീൽ നായ മുട്ടുന്നതും കാണാം.

നാല് മില്യൺ സബ്സ്ക്രൈബർമാരുള്ള യൂട്യൂബർക്കെതിരായി തെക്കൻ ഡൽഹിയിലെ മാളവ്യ നഗർ പോലീസ് സ്റ്റേഷനിൽ കേസുകളുണ്ടെന്നും പോലീസ് പറഞ്ഞു.

വീഡിയോ വിവാദമായ ശേഷം മൃഗ സ്നേഹികളോടും നാട്ടുകാരോടും ഇയാൾ ക്ഷമ ചോദിക്കുന്നുണ്ട്.ആവശ്യമായ സുരക്ഷ പാലിച്ചിരുന്നു എന്നും എന്നാൽ ആ ഭാഗം വിഡിയോയിൽ ഇല്ലാത്തതാണ് ആശയക്കുഴപ്പം ഉണ്ടാക്കിയതെന്നും ക്ഷമാപണത്തിൽ പറയുന്നു.

അസം -ബംഗാൾ അതിർത്തിയിൽ കുടുങ്ങിയ മലയാളി ബസ് ഡ്രൈവർ കുഴഞ്ഞു വീണ് മരിച്ചു

L I V E | ON AIR

അലിപുർ( കൊൽക്കത്ത) : കേരളത്തിൽ നിന്ന് ഉത്തരേന്ത്യൻ തൊഴിലാളികളുമായി പോയി അസം- ബംഗാൾ അതിർത്തിയിൽ ബസുമായി കുടുങ്ങിയ മലയാളി ബസ് ഡ്രൈവർ കുഴഞ്ഞു വീണ് മരിച്ചു.

തൃശൂർ സ്വദേശി മുജീബ്(48) ആണ് അസം- ബംഗാൾ അതിർത്തിയായ അലിപൂരിൽ കുഴഞ്ഞുവീണ് മരിച്ചത്.കോവിഡ് സാഹചര്യത്തിൽ 40 ദിവസമായി അലിപൂരിൽ കുടുങ്ങിക്കിക്കിടക്കുകയായിരുന്നു.

സംസ്ഥാന സർക്കാർ ഉത്തരേന്ത്യയിൽ കുടുങ്ങിയ ടൂറിസ്റ്റ് ബസ് ഡ്രൈവർമാരെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ തുടരുന്നതിനിടെ യാണ് സംഭവം.മുജീബിന്റെ മൃതദേഹം അലിപൂർ സർക്കാർ ആശുപത്രിയിൽ.അസമിലും ബംഗാളിലും കുടുങ്ങിപ്പോയ മലയാളി ബസ് ജീവനക്കാരുടെ ദുരിത ജീവിതം കഴിഞ്ഞ ദിവസം ജെ ജി ഐ ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു.

http://www.jginews.in/asam-and-kerala-governments-trying-to-bring-back-tourist-buses-and-drivers-from-north/

സുബോധ് കുമാർ ജയ്‌സ്വാൾ സിബിഐ ഡയറക്ടർ

L I V E | ON AIR

ന്യൂഡൽഹി : സുബോധ് കുമാർ ജയ്‌സ്വാളിനെ സിബിഐ ഡയറക്ടറായി നിയമിച്ചു.രണ്ട് വർഷത്തേക്കാണ് നിയമനം.

നിലവിൽ സി ഐ എസ് എഫ് ഡയറക്ടറായ സുബോധ് കുമാർ 9 വർഷത്തോളം റോ ( research and analysis wing ) യിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

മഹാരാഷ്ട്ര ഡിജിപിയും മുംബൈ പോലീസ് കമ്മിഷണറുമായിരുന്നു. 1985 ബാച്ച് ഐ പി എസ് ഉദ്യോഗസ്ഥനായ സുബോധ് കുമാർ കേന്ദ്ര രഹസ്യാന്വേഷണ ബ്യുറോയിലും പ്രവർത്തിച്ചിട്ടുണ്ട്.

ബുദ്ധദേബ് ഭട്ടാചാര്യയുടെ ആരോഗ്യനില വഷളായി , ആശുപത്രിയിലേക്ക് മാറ്റി

ON AIR

കൊൽക്കത്ത: കോവിഡ് സ്ഥിരീകരിച്ച ബംഗാൾ മുൻ മുഖ്യമന്ത്രി ബുദ്ധദേബ് ഭട്ടാചാര്യയെ ആരോഗ്യനില വഷളായതിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റി.ഡോക്ടറുമാരുടെ നിർദേശത്തെ തുടർന്ന് വീട്ടിൽ ചികിത്സയിൽ കഴിയുകയായിരുന്നു അദ്ദേഹം.

മെയ് 18നാണ് ബുദ്ധദേബിനും ഭാര്യയ്ക്കും കോവിഡ് സ്ഥിരീകരിച്ചത്.ഭാര്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും അദ്ദേഹം വീട്ടിൽ ചികിത്സ തുടരുകയായിരുന്നു.

77കാരനായ ബുദ്ധദേബിന് വർഷ ങ്ങളായി ശ്വാസകോശ സംബന്ധമായ പ്രയാസങ്ങൾ ഉണ്ടായിരുന്നു.ഇന്ന് രാവിലെ ഡോക്ടർമാർ പരിശോധിച്ചപ്പോൾ ഓക്സിജൻ നിലയിൽ കുറവ് കണ്ടതിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റാൻ മെഡിക്കൽ ബോർഡ് തീരുമാനിക്കുകയായിരുന്നു.

സിബിഐ ഡയറക്ടർ: ആദ്യ പട്ടികയിൽ ലോക്നാഥ് ബെഹ്‌റ ഇല്ല

L I V E | ON AIR

ന്യൂഡൽഹി: സിബിഐ ഡയറക്ടറെ നിയമിക്കാനുള്ള ആദ്യ ചുരുക്ക പട്ടികയിൽ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്‌റ ഇല്ല.

വിരമിക്കാൻ ആറ് മാസത്തിലധികം കാലാവധി ഉള്ളവരെ മാത്രമേ പരിഗണിക്കു എന്ന മാനദണ്ഡമാണ് പാലിക്കപ്പെട്ടതെന്നറിയുന്നു. കുമാർ രാജേഷ് ചന്ദ്ര,എച്ച് സി അവസ്തി,വി എസ് കെ കൗമുദി എന്നിവർ ആദ്യ പട്ടികയിലുണ്ട്.

ബ്ലാക്ക് ഫംഗസിനെ കരുതിയിരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡൽഹി: കോവിഡ് രോഗികളിൽ കൂടുതലായി ബാധിക്കുന്ന ബ്ലാക്ക് ഫംഗസ് ബാധയ്‌ക്കെതിരെ കരുതിയിരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.

ബ്ലാക്ക് ഫംഗസിനെതിരെ രാജ്യം തയ്യാറെടുക്കണമെന്നും കോവിഡിനെതിരായ വാക്‌സിനേഷനെ ജനകീയ പോരാട്ടമാക്കി മാറ്റണമെന്നും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.വാരണാസിയിലെ ആരോഗ്യ പ്രവർത്തകരുമായി ഓൺലൈനിൽ സംസാരിക്കവെ അദ്ദേഹം വികാരാധീനനായി.

മഹാമാരിക്കെതിരെയുള്ള പോരാട്ടത്തിൽ ആയുഷും യോഗയും കോവിഡ് പ്രതിസന്ധിയെ ചെറുക്കുന്നതിന് വലിയ സഹായമായി.എന്നാൽ എവിടെ രോഗമുണ്ടോ അവിടെ ചികിത്സയുണ്ട് എന്നതായിരിക്കണം നമ്മുടെ മുദ്രാവാക്യമെന്ന് അദ്ദേഹം പറഞ്ഞു.

ഏതാനും ദിവസങ്ങളായി വലിയ വെല്ലുവിളിയായി ബ്ലാക്ക് ഫംഗസ് രോഗമാണുള്ളതെന്നുംഅതിനെ തോൽപ്പിക്കുന്നതിനായുള്ള പോരാട്ടത്തിന് തയാറെടുക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

പരിസ്ഥിതി പ്രവർത്തകൻ സുന്ദർലാൽ ബഹുഗുണ അന്തരിച്ചു

ന്യൂഡൽഹി: പ്രമുഖ പരിസ്ഥിതി പ്രവർത്തകനും ചിപ്കോ പ്രസ്ഥാനത്തിന്റെ സ്ഥാപകനുമായ സുന്ദർലാൽ ബഹുഗുണ അന്തരിച്ചു.94 വയസായിരുന്നു.

കോവിഡ് ബാധിതനായി ഋഷികേശ് എയിംസിൽ കഴിഞ്ഞ പത്ത് ദിവസമായി ചികിത്സയിലായിരുന്നു.

പരിസ്ഥിതി സംരക്ഷണത്തിനായി ജീവിതം ഉഴിഞ്ഞു വെച്ച അദ്ദേഹത്തിന് രാഷ്ട്രം പത്മവിഭൂഷൺ പുരസ്‌കാരം നൽകി ആദരിച്ചിട്ടുണ്ട്.ഉത്തരാഖണ്ഡിലെ തെഹ്രിയിലായിരുന്നു ജനനം.

പരിസ്ഥിതി പ്രവർത്തകസംഘടനയായ ചിപ്കോ പ്രസ്ഥാനത്തിലൂടെയാണ് അദ്ദേഹം അന്താരാഷ്ട്ര പ്രശസ്തി നേടിയത്.തെഹ്‌റീ അണക്കെട്ട് വിരുദ്ധ പ്രക്ഷോഭങ്ങളിൽ പങ്കെടുത്തിട്ടുണ്ട്.ഹിമാലയത്തിലെ വന സംരക്ഷണത്തിനായും രാജ്യത്തുടനീളം ചിപ്കോ പ്രസ്ഥാനത്തിന്റെ ഭാഗമായി പരിസ്ഥിതിക്കായി പോരാടിയിട്ടുണ്ട്.

ബിഗ് ബോസ് ഷൂട്ടിംഗ് നിർത്തിവെച്ചു: സെറ്റിൽ പോലീസും ആരോഗ്യ വകുപ്പും പരിശോധന നടത്തുന്നു

L I V E |

ചെന്നൈ: പ്രശസ്തമായ ടെലിവിഷൻ റിയാലിറ്റി ഷോ ബിഗ് ബോസ് സീസൺ 3 ഷൂട്ടിംഗ് നിർത്തി വെച്ചു.

ഷൂട്ടിംഗ് സെറ്റായ ചെന്നൈയിലെ ഇ വി പി സ്റ്റുഡിയോയിൽ തമിഴ്നാട് പോലീസും ആരോഗ്യ വകുപ്പും പരിശോധന നടത്തുന്നു.ഷൂട്ടിംഗ് നിർത്താൻ ആവശ്യപ്പെട്ടതിനെ തുടർന്ന് മത്സരാർത്ഥികളെ ഹോട്ടലിലേക്ക് മാറ്റി.

നിലവിൽ 8 മത്സരാർത്ഥികളും നൂറുകണക്കിന് സാങ്കേതിക പ്രവർത്തകരും ഷൂട്ടിംഗ് സ്റ്റുഡിയോയിൽ ഉണ്ട്.കോവിഡ് മാനദണ്ഡങ്ങൾ പാലിക്കപ്പെടുന്നില്ല എന്ന സൂചനയെ തുടർന്നാണ് സെറ്റിൽ അധികൃതർ പരിശോധനയ്‌ക്കെത്തിയത് എന്നറിയുന്നു.

കോവിഡ് പശ്ചാത്തലത്തിലും ഷൂട്ടിംഗ് തുടരുന്നതിന്റെ സാഹചര്യത്തിലാണ് ആരോഗ്യ വകുപ്പും പോലീസും സെറ്റിലേക്ക് മിന്നൽ പരിശോധനയുമായി എത്തിയത്.തമിഴ് നാട് സർക്കാർ സീരിയൽ സിനിമ ഷൂട്ടിങുകൾ നിർത്തി വെച്ചിരുന്നു.ബിഗ് ബോസ് സീസൺ രണ്ട് കഴിഞ്ഞ കോവിഡ് കാലത്ത് ഉപേക്ഷിച്ചിരുന്നെങ്കിലും ഇത്തവണ സീസൺ 3 തുടരുകയായിരുന്നു.

photo credit | m.toi

നടൻ രജനികാന്ത് രണ്ടാമത്തെ കോവിഡ് വാക്‌സിൻ സ്വീകരിച്ചു

ചെന്നൈ: തമിഴ് സൂപ്പർ താരം രജനികാന്ത് രണ്ടാമത്തെ കോവിഡ് വാക്‌സിൻ സ്വീകരിച്ചു. വ്യാഴാഴ്ച്ച ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലാണ് താരം വാക്‌സിൻ സ്വീകരിച്ചത്.

രജനികാന്തിന്റെ മകൾ സൗന്ദര്യ രജനീകാന്താണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. "നമ്മുടെ തലൈവർ വാക്‌സിൻ സ്വീകരിച്ചു,കൊറോണ വൈറസിനെതിരെ ഒരുമിച്ച് പോരാടാം" എന്നാണ് സൗന്ദര്യ ട്വിറ്ററിൽ കുറിച്ചത്.ചിത്രവും പങ്ക് വെച്ചിട്ടുണ്ട്.

തന്റെ പുതിയ ചിത്രമായ 'അണ്ണാത്തെ' യുടെ ചിത്രീകരണത്തിനിടെ സെറ്റിലുള്ള 8 ഓളം ആളുകൾക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് രജനികാന്ത് ഹൈദരാബാദ് രാമോജി ഫിലിം സിറ്റിയിലെ ഷൂട്ടിംഗ് നിർത്തി വിശ്രമത്തിനായി ചെന്നൈയിൽ എത്തിയത്.

ഇതിനിടയിൽ താരത്തിന്റെ രാഷ്ട്രീയ പ്രവേശനം വലിയ ചർച്ചയായെങ്കിലും കോവിഡ് വ്യാപന പശ്ചാത്തലത്തിൽ പിൻവലിക്കുകയായിരുന്നു.

സിവിൽ സർവീസസ് പ്രാഥമിക പരീക്ഷ മാറ്റി

LIVE |

ന്യൂഡൽഹി: യു പി എസ് സി സിവിൽ സർവീസസ് പ്രാഥമിക പരീക്ഷ മാറ്റി വെച്ചു.കോവിഡ് സാഹചര്യത്തിലാണ് പരീക്ഷ മാറ്റിയതെന്ന് യു പി എസ് സി അറിയിച്ചു.

ജൂൺ 27ന് നടക്കേണ്ട പരീക്ഷ ഒക്ടോബർ 10 ലേക്കാണ് മാറ്റിയത്. ഔദ്യോഗിക വിജ്ഞാപനം ഉടൻ .

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുതലുള്ള ജില്ലകൾ രണ്ട് മാസത്തേക്ക് അടച്ചിടൽ തുടരണം:ഐ സി എം ആർ മുന്നറിയിപ്പ്

ന്യൂഡൽഹി: രാജ്യത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുതലുള്ള ജില്ലകൾ രണ്ട് മാസത്തേക്കെങ്കിലും അടച്ചിടേണ്ടിവരുമെന്ന് ഐ സി എം ആർ മുന്നറിയിപ്പ്.

ഐ സി എം ആർ മേധാവി ഡോ.ബൽറാം ഭാർഗ്ഗവയാണ് മാധ്യമങ്ങളോട് ഇക്കാര്യം പറഞ്ഞത്.രാജ്യത്തെ 718 ജില്ലകളിൽ നാലിൽ ഒന്നിലും ടി പി ആർ 10 ശതമാനത്തിൽ അധികമാണ്. ന്യൂഡൽഹി, മുംബൈ, ബംഗളുരു തുടങ്ങിയ മെട്രോ നഗരങ്ങളും ഇതിൽ പെടുന്നുണ്ട്.

കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്നാണ് ഐ സി എം ആർ നിർദേശം.കടുത്ത നിയന്ത്രണങ്ങളിൽകൂടി മാത്രമേ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയ്ക്കാൻ കഴിയു.

ഡൽഹിയിലെ ടി പി ആർ 35ൽ നിന്ന് 17 ശതമാനമായി കുറഞ്ഞു.നിയന്ത്രണങ്ങൾ പിൻവലിച്ചാൽ ഇത് കൂടാൻ സാധ്യതയുണ്ട്.ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിൽ കൂടുതലുള്ള ജില്ലകളിൽ ലോക്ക് ഡൗൺ ഏർപ്പെടുത്തണമെന്ന് നാഷണൽ ടാസ്ക് ഫോഴ്സ് യോഗത്തിൽ നിർദ്ദേശിച്ചിരുന്നതായി അദ്ദേഹം പറഞ്ഞു.എന്നാൽ ലോക്ക് ഡൗൺ അവസാന വഴിയായി മാത്രമേ പ്രയോഗിയ്ക്കാവു എന്നും മൈക്രോ കണ്ടൈൻമെൻറ് സോണുകളാക്കി രോഗ വ്യാപനം തടയണമെന്നുമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്.

രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകാനുള്ള കാരണം തിരഞ്ഞെടുപ്പ് കാലത്തെ ആൾക്കൂട്ടങ്ങളാണെന്ന് അദ്ദേഹം സമ്മതിച്ചില്ലെങ്കിലും ആൾക്കൂട്ടങ്ങൾ ഒഴിവാക്കുക എന്നത് ഒരു സാമാന്യ ബോധമെണെന്നും അദ്ദേഹം പറഞ്ഞു.

നഴ്സസ് ദിനത്തിൽ വിജയം കണ്ട് ജി റ്റി ബി ആശുപത്രിയിലെ നഴ്സുമാരുടെ സമരം

ന്യൂഡൽഹി: നഴ്സസ് ദിനത്തിലെ ഡൽഹി ജി റ്റി ബി ആശുപത്രിയിലെ നഴ്സുമാരുടെ സമരം വിജയം കണ്ടു.തങ്ങളുടെ ആവശ്യങ്ങൾ ആശുപത്രി മാനേജ്‌മന്റ് അംഗീകരിച്ചു എന്നും സമരം ചെയ്ത നഴ്സുമാർ അറിയിച്ചു.കോവിഡ് ഡ്യൂട്ടിയിലെ അമിതമായ ജോലി ഭാരവും ഡ്യൂട്ടി ഷെഡ്യൂളിങ്ങിലെ അശാസ്ത്രീയതയുമാണ് പ്രതിഷേധ ത്തിനിടയാക്കിയത്.

http://www.jginews.in/new-delhi-gtb-hospital-nurses-protest-in-nurses-day-regarding-work-load/

നഴ്സസ് ദിനത്തിൽ ജി റ്റി ബി ആശുപത്രിയിലെ നഴ്സുമാർ പ്രതിഷേധിക്കുന്നു

LIVE |

ന്യൂഡൽഹി: നഴ്സസ് ദിനത്തിൽ ഡൽഹിയിലെ ജി റ്റി ബി ആശുപത്രിയിലെ നഴ്സുമാർ പ്രതിഷേധിക്കുന്നു.

കോവിഡ് ഡ്യൂട്ടിയിലെ അമിതമായ ജോലി ഭാരവും ഡ്യൂട്ടി ഷെഡ്യൂളിങ്ങിലെ അശാസ്ത്രീയതയുമാണ് പ്രതിഷേധ ത്തിനിടയാക്കിയത്.

നഴ്സസ് ദിനത്തിൽ തന്നെ നഴ്‌സുമാരുടെ പ്രതിഷേധം ശ്രദ്ധേയമായി.കോവിഡ് ഡ്യൂട്ടി എടുക്കുന്നവർക്ക് വിശ്രമം ലഭിക്കുന്നില്ല എന്നും ചൂഷണം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രതിഷേധം.

എന്നാൽ തങ്ങളുടെ ഉത്തരവാദിത്തം മറക്കാതെയാണ് നഴ്സുമാരുടെ സമരം.ജോലിയിൽനിന്ന് വിട്ടുനിൽക്കാതെയും രോഗികൾക്ക് ബുദ്ധിമുട്ട് ഇല്ലാതെയുമാണ് പ്രതിഷേധമെന്നും നഴ്സുമാർ പറഞ്ഞു.

15 ട്രെയിൻ സർവീസുകൾ റദ്ദാക്കി,ശനിയാഴ്ചമുതൽ ഓടില്ല

തിരുവനന്തപുരം: സംസ്ഥാനം വഴി കടന്നുപോകുന്ന 15 ട്രെയിൻ സർവീസുകൾ റദ്ദാക്കിയതായി ദക്ഷിണ റെയിൽവേ അറിയിച്ചു.

ലോക്ക് ഡൗണുമായി ഇതിന് ബന്ധമില്ല.യാത്രക്കാർ കുറഞ്ഞ സഹചര്യത്തിലാണ് തീരുമാനമെന്ന് റെയിൽവേ അറിയിച്ചു.

മൂന്ന് മെമു ട്രെയിൻ സർവീസുകളും റദ്ദാക്കി. ശനിയാഴ്ചമുതൽ ഈ മാസം 31 വരെ സർവീസുകൾ നിർത്തിയേക്കും .കണ്ണൂർ ജനശതാബ്ദി, വഞ്ചിനാട് എക്സ്പ്രസ്സ്,ജനശതാബ്ദി എക്സ്പ്രസ്സ്,അന്ത്യോദയ, പാലരുവി ,ചെന്നൈ തിരുവനന്തപുരം സൂപ്പർ ഫാസ്റ്റ്,മംഗലാപുരം തിരുവനന്തപുരം എക്സ്പ്രസ്സ്, ബാനസവാടി എറണാകുളം, നിസാമുദീൻ തിരുവനന്തപുരം എന്നിവ റദ്ദാക്കിയവയിൽ ഉൾപ്പെടും.

ലോക്ക് ഡൗണുമായി ബന്ധമില്ലെന്നും എന്നാൽ ലോക്ക് ഡൗൺ സംബന്ധിച്ച സർക്കാർ ഉത്തരവ് വന്നാൽ പിന്നീട് തീരുമാനം ഉണ്ടാകും എന്നും റെയിൽവേ അറിയിച്ചു.

ആശങ്ക പടർത്തി കോവിഡ്, മൃഗങ്ങളിലേക്കും:ഹൈദരാബാദ് മൃഗശാലയിലെ സിംഹങ്ങൾക്ക് രോഗബാധ

പ്രതീകാത്മക ചിത്രം photo | indiatoday.in

ഹൈദരാബാദ്: ഇന്ത്യയിൽ ആദ്യമായി മൃഗങ്ങളിൽ കോവിഡ് സ്ഥിരീകരിച്ചു.ഹൈദരാബാദ് നെഹറു സുവോളജിക്കൽ പാർക്കിലെ ഏഷ്യൻ സിംഹങ്ങൾക്കാണ് കോവിഡ് ബാധ കണ്ടെത്തിയത്.

ഹൈദരാബാദിലെ സെല്ലുലാർ ആൻഡ് മോളിക്യൂലർ ബയോളജി ലബോറട്ടറിയിൽ നടത്തിയ പരിശോധനയിലാണ് രോഗ സ്ഥിരീകരണം. കോവിഡ് ലക്ഷണങ്ങൾ കാണിച്ച 8 സിംഹങ്ങളെയാണ് ആർ ടി പി സി ആർ പരിശോധനയ്ക്ക് വിധേയമാക്കിയത്.

സിംഹങ്ങൾ മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് സി സി എം ബി ഡയറക്ടർ രാകേഷ് മിശ്ര പറഞ്ഞു.മനുഷ്യരിൽ നിന്നാകാം രോഗം സിംഹങ്ങളിലേക്ക് പകർന്നതെന്ന് സംശയിക്കുന്നു.അതുകൊണ്ട്തന്നെ സിംഹങ്ങളിൽ നിന്ന് ശേഖരിച്ച സാമ്പിളുകൾ പരിശോധനയ്ക്ക് വിധേയമാക്കും.

കോവിഡ് ചികിത്സ ലഭിക്കുന്നില്ലെന്ന പരാതിയുമായി എയർ ഇന്ത്യ പൈലറ്റുമാർ സമരത്തിലേക്ക്

ന്യൂഡൽഹി : രാജ്യത്തെ എയർ ഇന്ത്യ പൈലറ്റുമാർ സമരത്തിലേക്ക്.

നിരന്തരമായി അന്താ രഷ്ട്ര-രാജ്യാന്തര യാത്രകൾ നടത്തുന്ന പൈലറ്റുമാരിൽ മിക്കവരും കോവിഡ് ബാധിതരാണെന്നും ആവശ്യമായ ചികിത്സയോ വിശ്രമമോ പരിഗണനയോ ലഭിക്കുന്നില്ല എന്നും ആരോപിച്ചാണ് എയർ ഇന്ത്യ പൈലറ്റുമാർ സമരത്തിന് തയ്യാറെടുക്കുന്നത്.

തങ്ങളുടെ പ്രശ്നങ്ങളിൽ ഉടൻ ഇടപെട്ടില്ലെങ്കിൽ പണിമുടക്ക് നടത്തുമെന്ന മുന്നറിയിപ്പുമായി എയർ ഇന്ത്യ പൈലറ്റുമാർ വ്യോമയാന മന്ത്രാലയത്തിനും വ്യോമയാന മന്ത്രിക്കും പരാതി നൽകി.

വാക്‌സിനേഷൻ പോലും കൃത്യമായി പൈലറ്റുമാർക്ക് ലഭിച്ചിട്ടില്ലെന്നും രണ്ട് ഡോസ് വാക്‌സിൻ ഉടൻ എല്ലാ പൈലറ്റുമാർക്കും നൽകണമെന്നും പരാതിയിൽ പറയുന്നു.

റഷ്യൻ നിർമ്മിത കോവിഡ് വാക്‌സിൻ സ്പുട്നിക് ഇന്ത്യയിലെത്തി

റഷ്യൻ നിർമ്മിത കോവിഡ് വാക്‌സിൻ സ്പുട്നിക് ഹൈദരാബാദ് വിമാനത്താവളത്തിൽ എത്തിച്ചപ്പോൾ photo | timesnownews.com

ഹൈദരാബാദ്: റഷ്യൻ നിർമ്മിത കോവിഡ് വാക്‌സിൻ സ്പുട്നിക് ഇന്ത്യയിലെത്തി.

1,50,000 ഡോസ് വാക്‌സിനാണ് ഇന്ത്യയിലെത്തിയത്.ഹൈദരാബാദ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സ്പുട്നിക് വാക്‌സിന്റെ ആദ്യ ബാച്ച് എത്തിയത്.

റഷ്യയുടെ ഗമാലേയ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ചെടുത്തതാണ് സ്പുട്നിക് വാക്‌സിൻ.കഴിഞ്ഞമാസമാണ് ഈ വാക്‌സിൻ ഉപയോഗത്തിന് ഇന്ത്യ അനുമതി നൽകിയത്.

https://twitter.com/ANI/status/1388448018127495170?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1388448018127495170%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.mathrubhumi.com%2Fnews%2Findia%2Fsputnik-v-vaccines-from-russia-arrive-in-hyderabad-1.5632994

സിറം ഇൻസ്റ്റിറ്റ്യൂട്ട് മേധാവി അദാർ പൂനവലയ്ക്ക് വൈ കാറ്റഗറി സുരക്ഷ ഒരുക്കും

ന്യൂഡൽഹി: കോവിഡ് വാക്‌സിൻ നിർമിക്കുന്ന പുണെ സിറം ഇൻസ്റ്റിറ്റ്യൂട്ട് മേധാവി അദാർ പൂനവലയ്ക്ക് വൈ കാറ്റഗറി സുരക്ഷ ഒരുക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു.

കമാൻഡോകൾ ഉൾക്കൊള്ളുന്ന 11 അംഗ സംഘമായിരിക്കും അദ്ദേഹത്തിന് സുരക്ഷ ഒരുക്കുക.അദ്ദേഹത്തിന്റെ സുരക്ഷാ ഭീഷണി വിലയിരുത്തിയ ശേഷമാണ് ആഭ്യന്തര മന്ത്രാലയം തീരുമാനമെടുത്തത്.കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് ഇത് റിപ്പോർട്ട് ചെയ്തത്.

18 വയസീന് മുകളിലുള്ളവർക്ക് വാക്‌സിനേഷൻ : കോവിൻ പോർട്ടലിലെ തകരാർ പരിഹരിച്ചു

LIVE |

ന്യൂഡൽഹി: കോവിൻ പോർട്ടലിലെ തകരാർ പരിഹരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 18 വയസിന് മുകളിലുള്ളവർക്ക് ഇനി വാക്‌സിനായി റജിസ്ട്രേഷൻ ചെയ്യാമെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

18 വയസീന് മുകളിലുള്ളവർക്ക് കോവിഡ് വാക്‌സിനേഷൻ ചെയ്യാനുള്ള റജിസ്ട്രേഷൻ പോർട്ടലായ കോവിൻ പോർട്ടലിന് ആദ്യഘട്ടത്തിൽ തന്നെ സാങ്കേതിക തകരാർ ഉള്ളതായി പരാതി ഉയർന്നിരുന്നു.

റജിസ്ട്രേഷൻ നടത്താൻ സാധിച്ചില്ല എന്നായിരുന്നു പരാതി.പേര് റജിസ്ടർ ചെയ്യാൻ സാധിച്ചില്ല എന്ന പരാതിയുമായി സമൂഹ മാധ്യമങ്ങളിലും പലരും ആക്ഷേപം ഉയർത്തിയിരുന്നു.

എന്നാൽ ഇപ്പോൾ ഈ പ്രശ്നം പരിഹരിച്ചുവെന്നും റജിസ്ട്രേഷൻ നടപടികൾ നടക്കുന്നുണ്ടെന്നുമാണ് ആരോഗ്യമന്ത്രലയം ഇപ്പോൾ അറിയിച്ചിരിക്കുന്നത്.

www .cowin.gov.in , www.umang.gov.in , ആരോഗ്യ സേതു ആപ്പ് എന്നീ പോർട്ടലുകൾ വഴിയാണ് റജിസ്റ്റർ ചെയ്യേണ്ടത്.നേരത്തെ മുൻഗണനാ വിഭാഗത്തിൽ പെട്ടവർ ചെയ്ത അതെ മാതൃകയിലാണ് 18 വയസ് കഴിഞ്ഞവരും ചെയ്യേണ്ടത്.മെയ് 1 മുതൽ വാക്‌സിൻ ലഭിച്ചു തുടങ്ങും.

സ്വകാര്യ ആശുപത്രികളിൽ പണം നൽകേണ്ടി വരുമെങ്കിലും ലഭ്യതയ്ക്ക് അനുസരിച്ച് സർക്കാർ ആശുപത്രികളിൽ സൗജന്യമായി ലഭിക്കും.വാക്‌സിനേഷൻ കേന്ദ്രങ്ങൾ സൗകര്യപൂർവം തിരഞ്ഞെടുക്കാവുന്നതാണ്.

റജിസ്ട്രേഷൻ പൂർത്തീകരിക്കുമ്പോൾ ലഭ്യമാകുന്ന സമയത്ത് മാത്രമേ വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ എത്താവു എന്ന് ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്.

കോവിഡ് പ്രതിരോധത്തിനായി വിരമിച്ച സൈനിക ഡോക്ടർമാരെ തിരിച്ചു വിളിക്കുന്നു

പ്രധാനമന്ത്രി നരേന്ദ്ര മോദി സംയുക്ത സേനാ മേധാവി ബിപിൻ റാവത്തുമായി കൂടിക്കാഴ്ച്ച നടത്തുന്നു photo |new18.com

ന്യൂഡൽഹി: രാജ്യത്തെ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സൈന്യത്തിൽനിന്നും വിരമിച്ച ഡോക്ടർമാരെ തിരിച്ചു വിളിക്കുന്നു.

പ്രഥമമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് സംയുക്ത സേനാ മേധാവി ബിപിൻ റാവത്ത് ഇക്കാര്യം അറിയിച്ചത്.

കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ വിരമിച്ച സൈനിക ഡോക്ടർമാരെയാണ് തിരിച്ചു വിളിക്കുക.വിരമിച്ച സൈനിക ഡോക്ടർമാർക്ക് സൗകര്യപ്രദമായി അവരുടെ വീടുകളുടെ സമീപത്തുള്ള കോവിഡ് ചികിത്സാ കേന്ദ്രങ്ങളിൽ സേവനം ലഭ്യമാക്കിയാൽ മതി.മെഡിക്കൽ എമർജൻസി ഹെല്പ് ലൈൻ കൺസൾട്ടേഷനായി സേവന സന്നദ്ധരാകണമെന്ന് വിരമിച്ച മറ്റ് ആരോഗ്യപ്രവർത്തകരോടും ആവശ്യപ്പെട്ടിട്ടുണ്ട്.

കര,നാവിക,വ്യോമസേനാ ഹെഡ് ക്വാർട്ടേഴ്‌സുകളിലെ എല്ലാ മെഡിക്കൽ ഓഫീസർമാരോടും സന്നദ്ധരാകാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.വലിയ തോതിലുള്ള മെഡിക്കൽ സൗകര്യങ്ങൾ ഒരുക്കുന്നുണ്ടെന്നും സാധ്യമാകുന്ന സ്ഥലത്തെല്ലാം മിലിട്ടറി സൗകര്യങ്ങൾ ലഭ്യകമാക്കുമെന്നും അദ്ദേഹം പ്രധാനമന്ത്രിയെ അറിയിച്ചിട്ടുണ്ട്.

സൈന്യത്തിലെ നഴ്സിംഗ് ഓഫീസർമാരെയും ആശുപത്രികളിലേക്ക് നൽകിയിട്ടുണ്ട്.സൈന്യത്തിന് ലഭ്യമായിട്ടുള്ള ഓക്സിജൻ സിലിണ്ടറുകൾ കോവിഡ് ചികിത്സാ ആശുപത്രികൾക്ക് നൽകും.

രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ മഹാമാരിക്കെതിരെയുള്ള പോരാട്ടത്തിൽ സായുധ സേനകൾ സ്വീകരിച്ച നടപടികൾ വിലയിരുത്തുന്നതിന് വേണ്ടിയാണ് പ്രധാനമന്ത്രി സംയുക്ത സേനാമേധാവിയുമായി കൂടിക്കാഴ്ച്ച നടത്തിയത്.

ഓക്സിജൻ ക്ഷാമം: ഡൽഹി എയിംസ് അത്യാഹിത വിഭാഗം അടച്ചു

L I V E |

ന്യൂഡൽഹി: കടുത്ത ഓക്സിജൻ ക്ഷാമത്തെ തുടർന്ന് ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ( എയിംസ് ) അത്യാഹിത വിഭാഗം താൽക്കാലികമായി അടച്ചു.

ഡൽഹിയിലെ ഓക്സിജൻ ക്ഷാമം രൂക്ഷമായ പശ്ചാത്തലത്തിൽ ഡൽഹി ഹൈക്കോടതി ഇടപെടൽ ഉണ്ടായിട്ടുണ്ട്.കോവിഡിന്റെ രണ്ടാം തരംഗമല്ല ഇത് സുനാമി ആണെന്നാണ് ഹൈക്കോടതി പറഞ്ഞത്.ഓക്സിജൻ തടയുന്നവരെ തൂക്കിക്കൊല്ലുമെന്നും കോടതി പറഞ്ഞു.

ഡൽഹിക്ക് അനുവദിക്കുമെന്ന് പറഞ്ഞ ഓക്സിജൻ എവിടെയെന്നും ഹൈക്കോടതി സർക്കാരിനോട് ചോദിച്ചു.ആശുപത്രികൾക്ക് മതിയായ സുരക്ഷ നൽകാനും ഹൈക്കോടതി ഉത്തരവിട്ടു.

കോവിഡ് മരുന്ന് റെംഡെസിവർ കരിഞ്ചന്തയിൽ വിറ്റു 16 പേർ അറസ്റ്റിൽ

LIVE |

ബംഗളുരു: കോവിഡ് ജീവൻ രക്ഷാ മരുന്നായ റെംഡെസിവർ കരിഞ്ചന്തയിൽ.

കോവിഡ് ചികിത്സയ്ക്കായി ഉപയോഗിക്കുന്ന മരുന്നായ റെംഡെസിവർ ഇഞ്ചക്ഷൻ മരുന്ന് കരിഞ്ചതയിൽ വിറ്റതിന് 16 പേരെ ബംഗളുരു സെൻട്രൽ ക്രൈം ബ്രാഞ്ച് പോലീസ് അറസ്റ്റ് ചെയ്തു.

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ റെംഡെസിവർ മരുന്ന് കരിഞ്ചതയിൽ വിൽക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്നാണ് സെൻട്രൽ ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തിയത്.11000 രൂപയ്ക്കാണ് ഈ ജീവൻ രക്ഷാ മരുന്ന് മറിച്ചു വിറ്റത്.

പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചാണ് ബംഗളുരു സി സി ബി അന്വേഷണം നടത്തിയത്.മരുന്ന് വിതരണ കമ്പനി പ്രതിനിധികളടക്കമുള്ള 16 പേരെയാണ് അറസ്റ്റ് ചെയ്തത്.

6 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പരിശോധന ഊർജിതമാക്കുമെന്നും ബംഗളുരു സെൻട്രൽ ക്രൈം ബ്രാഞ്ച് ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു.

സീതാറാം യച്ചൂരിയുടെ മകൻ ആഷിഷ് യച്ചൂരി കോവിഡ് ബാധിച്ച് മരിച്ചു

ന്യൂഡൽഹി: സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മൂത്ത മകൻ ആഷിഷ് യെച്ചൂരി കോവിഡ് ബാധിച്ച് മരിച്ചു.

ഗുഡ്ഗാവിലെ മേദാന്ത ആശുപത്രിയിൽ ഇന്ന് പുലർച്ചെയാണ് അന്ത്യം.34 വയസായിരുന്നു.കോവിഡ് ബാധിച്ചതിനെ തുടർന്ന് മേദാന്ത ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

ഡൽഹിയിൽ മാധ്യമപ്രവർത്തകനായ ആഷിഷ് കോവിഡ് ബാധയെ തുടർന്ന് ആദ്യം ഡൽഹിയിലെ ഹോളി ഫാമിലി ആശുപത്രിയിലായിരുന്നു ചികിത്സ തേടിയത്.ഭേദമാകാത്തതിനെ തുടർന്നാണ് മേദാന്ത ആശുപത്രിയിലേക്ക് മാറ്റിയത്.

ഡൽഹിയിലെ പ്രമുഖ ദേശീയ മാധ്യമത്തിൽ കോപ്പി എഡിറ്ററായി ജോലി ചെയ്യുകയായിരുന്നു ആഷിഷ്.മകന് കോവിഡ് ബാധിച്ചതിനെ തുടർന്ന് സീതാറാം യച്ചൂരി വീട്ടിൽ നിരീക്ഷണത്തിലാണ്.

പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യുന്നു

L I V E |

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നു.

രാജ്യത്തോടായി ഇന്ന് രാത്രി 08.45 ന് പ്രധാനമന്ത്രിയുടെ അഭിസംബോധന ഉണ്ടായിരിക്കും എന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് അറിയിച്ചത്.

കോവിഡ് രണ്ടാം തരംഗം കൊടുങ്കാറ്റായി വന്നു എന്നും വെല്ലുവിളി വളരെ വലുതാണെന്നും എന്നാലും നമ്മൾ മറികടക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.പ്രസംഗം തുടരുന്നു.

രാഹുൽ ഗാന്ധിക്ക് കോവിഡ് സ്ഥിരീകരിച്ചു

ന്യൂഡൽഹി: കോൺഗ്രസ് നേതാവും എം പിയുമായ രാഹുൽ ഗാന്ധിക്ക് കോവിഡ് സ്ഥിരീകരിച്ചു.

രോഗ ലക്ഷണങ്ങളെ തുടർന്ന് പരിശോധന നടത്തുകയായിരുന്നു. നിരീക്ഷണത്തിലാണ് അദ്ദേഹം.സമ്പർക്കത്തിൽ ഏർപ്പെട്ടവർ നിരീക്ഷണത്തിൽ പോകണമെന്ന് അദ്ദേഹം ട്വീറ്ററിലൂടെ അറിയിച്ചു.

https://twitter.com/RahulGandhi/status/1384442319638867969

മുൻ പധാനമന്ത്രി മൻമോഹൻസിങ്ങിന് കോവിഡ് ,എയിംസിൽ പ്രവേശിപ്പിച്ചു

ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി മൻമോഹൻസിങ്ങിന് കോവിഡ് സ്ഥിരീകരിച്ചു.

അദ്ദേഹത്തെ ന്യൂഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ പ്രവേശിപ്പിച്ചു.കോവിഡ് രണ്ടാം ഘട്ട വ്യാപനം തടയുന്നതുമായി ബന്ധപ്പെട്ട നിർദേശങ്ങൾ ഉൾപ്പെടുത്തിയ കത്ത് പ്രധാന മന്ത്രി നരേന്ദ്ര മോദിക്ക് അദ്ദേഹം അയച്ചിരുന്നു. വാക്‌സിനേഷൻ വേഗത്തിലാകുന്നതുൾപ്പെടെയുള്ള നിർദേശങ്ങൾ അദ്ദേഹത്തിന്റെ കത്തിൽ ഉണ്ടായിരുന്നു.

കോവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കുന്ന റെംഡെസിവർ ഇൻജക്ഷന്റെ നിരക്ക് കേന്ദ്രസർക്കാർ വെട്ടിക്കുറച്ചു

ന്യൂഡൽഹി: കോവിഡ് 19 ചികിത്സയ്ക്ക് ഉപയോഗിക്കുന്ന റെംഡെസിവർ ഇൻജക്ഷന്റെ നിരക്ക് കേന്ദ്രസർക്കാർ വെട്ടിക്കുറച്ചു.

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലും മരുന്ന് ആവശ്യമുള്ള രോഗികളുടെ എണ്ണത്തിലുണ്ടായ വർധനവുമാണ് കേന്ദ്ര സർക്കാർ തീരുമാനത്തിന് കാരണമായത്.

റെംഡെസിവർ ഇൻജക്ഷന്റെ നിരക്ക് പുതുക്കി നിശ്ചയിച്ചതായി കേന്ദ്രസർക്കാർ വ്യക്തമാക്കി.ഇതുസംബന്ധിച്ച ഉത്തരവ് മരുന്ന് കമ്പനികൾക്കടക്കം അയച്ചു കൊടുത്തിട്ടുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി.

ഇന്ത്യയിൽ കോവിഡ് രണ്ടാം തരംഗം രൂക്ഷമാവുകയും പ്രതിദിന രോഗികളുടെ എണ്ണം രണ്ട് ലക്ഷം കടക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് കേന്ദ്രസർക്കാർ തീരുമാനം.മരുന്ന് പൂഴ്ത്തിവെപ്പ് നടക്കുന്നതടക്കമുള്ള റിപോർട്ടുകൾ ഉണ്ടായിരുന്നു.വിവിധ മരുന്ന് കമ്പനികളുമായും കേന്ദ്രസർക്കാർ ചർച്ചകൾ നടത്തിയിരുന്നു.

റെംഡെസിവർ ഇൻജക്ഷന്റെ കയറ്റുമതി ഏപ്രിൽ 11 മുതൽ കേന്ദ്രസർക്കാർ നിർത്തിവെച്ചിരുന്നു.ഇന്ത്യയിൽ ഏഴ് കമ്പനികളാണ് റെംഡെസിവർ മരുന്ന് ഉൽപ്പാദിപ്പിക്കുന്നത്.

ഐ സി എസ് ഇ പത്ത് , പന്ത്രണ്ട് പരീക്ഷകൾ മാറ്റി

ന്യൂഡൽഹി: കോവിഡ് കുതിച്ചുയരുന്ന പശ്ചാത്തലത്തിൽ ഐ സി എസ് ഇ ബോർഡ് പത്ത്,പന്ത്രണ്ട് പരീക്ഷകൾ മാറ്റിവെച്ചു.

പുതിയ തിയതി ജൂൺ ആദ്യ വാരം പ്രഖ്യാപിക്കുമെന്ന് ഐ സി എസ് ഇ പത്രക്കുറിപ്പിൽ അറിയിച്ചു.

രാജ്യത്ത് കോവിഡ് കേസുകൾ കുതിച്ചുയരുന്ന പശ്ചാത്തലത്തിൽ പരീക്ഷ മാറ്റിവെക്കണമെന്ന് വിവിധ മേഖലകളിൽനിന്ന് ആവശ്യമുയർന്നിരുന്ന സാഹചര്യത്തിലാണ് തീരുമാനം.

കോവിഡ് വ്യാപനം:താജ്മഹൽ അടച്ചു

ആഗ്ര: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ചരിത്ര സ്മാരകമായ താജ് മഹൽ അടച്ചു.

ഇനി ഒരു അറിയിപ്പ് ഉണ്ടാകും വരെ സന്ദർശകർക്ക് പ്രവേശനം ഉണ്ടാകില്ല.കേന്ദ്രസർക്കാർ ഉടമസ്ഥതയിലുള്ള ചരിത്ര സ്മാരകങ്ങളും മ്യുസിയങ്ങളും അടച്ചിടുമെന്ന് സാംസ്‌കാരിക വകുപ്പ് ഇന്നലെ അറിയിച്ചിരുന്നു.മെയ് 15 വരെ അടച്ചിടാനാണ് തീരുമാനം.

ദേശീയ പുരാവസ്തു സർവേ വകുപ്പിന് കീഴിലുള്ള ചരിത്ര സ്മാരകങ്ങളും മ്യുസിയങ്ങളുമാണ് അടച്ചിടുക.കേന്ദ്ര സാംസ്‌കാരിക-വിനോദ സഞ്ചാര വകുപ്പ് സഹ മന്ത്രി പ്രഹ്ലാദ് സിങ് പട്ടേലാണ് ഇക്കാര്യം അറിയിച്ചത്.

https://twitter.com/ANI/status/1382701038579384330

കോവിഡ് വ്യാപനം: കേന്ദ്രസർക്കാർ ഉടമസ്ഥതയിലുള്ള ചരിത്ര സ്മാരകങ്ങളും മ്യുസിയങ്ങളും അടച്ചിടുന്നു

ന്യൂഡൽഹി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്രസർക്കാർ ഉടമസ്ഥതയിലുള്ള ചരിത്ര സ്മാരകങ്ങളും മ്യുസിയങ്ങളും അടച്ചിടുന്നു.മെയ് 15 വരെ അടച്ചിടാനാണ് തീരുമാനം.

ദേശീയ പുരാവസ്തു സർവേ വകുപ്പിന് കീഴിലുള്ള ചരിത്ര സ്മാരകങ്ങളും മ്യുസിയങ്ങളുമാണ് അടച്ചിടുക.കേന്ദ്ര സാംസ്‌കാരിക-വിനോദ സഞ്ചാര വകുപ്പ് സഹ മന്ത്രി പ്രഹ്ലാദ് സിങ് പട്ടേലാണ് ഇക്കാര്യം അറിയിച്ചത്.

https://twitter.com/ANI/status/1382701038579384330?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1382701038579384330%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.mathrubhumi.com%2Fnews%2Findia%2Fmonuments-under-central-government-closed-till-may-15-due-to-covid-spike-1.5593717

മമത ബാനർജിക്ക് തിരഞ്ഞെടുപ്പ് കമ്മിഷൻ വിലക്ക്

LIVE |

കൊൽക്കത്ത: ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ വിലക്ക്.തിരഞ്ഞെടുപ്പ് പ്രചാരണ പ്രവവർത്തനങ്ങളിൽ നിന്നാണ് വിലക്കേർപ്പെടുത്തിയത്.

24 മണിക്കൂർ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ പാടില്ല എന്നാണ് ഉത്തരവ്.വിവാദ പരാമർശങ്ങളുടെ പേരിലാണ് നടപടി.

കേന്ദ്ര സേനക്കെതിരെയും ന്യൂന പക്ഷ വോട്ടുകൾ തേടിയുമുള്ള വിവാദ പരാമർശങ്ങൾ തിരഞ്ഞെടുപ്പ് റാലികൾക്കിടയിൽ മമത നടത്തിയിരുന്നു.ബിജെപി ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ ഇതിനെതിരെ പരാതി ഉന്നയിച്ചതിനെ പശ്ചാത്തലത്തിലാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ നടപടി.ഇന്ന് രാത്രി 8 മണി മുതൽ നാളെ രാത്രി 8 മണി വരെയാണ് വിലക്ക്.

മഹാരാഷ്ട്രയിൽ കോവിഡ് വ്യാപനം രൂക്ഷം: സമ്പൂർണ്ണ ലോക്ക് ഡൗൺ പരിഗണനയിൽ

മുംബൈ: കോവിഡ് വ്യാപനം രൂക്ഷമായ മഹാരാഷ്ട്രയിൽ സമ്പൂർണ്ണ ലോക്ക് ഡൗൺ ഏർപ്പെടുത്തൽ പരിഗണനയിൽ.

ശനിയാഴ്ച മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗത്തിൽ ഇതുസംബന്ധിച്ച ആലോചനകൾ നടന്നു.അന്തിമ തീരുമാനം ഞായറാഴ്ച.

രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെടുന്ന പ്രതിദിന കേസുകളിൽ പകുതിയും മഹാരാഷ്ട്രയിലാണ്.അമ്പതിനായിരത്തിന് മുകളിലാണ് ദിവസങ്ങളായി രോഗികളുടെ എണ്ണം.

രാത്രികാല കർഫ്യൂ, ആഴ്ചയുടെ അവസാനം ഒരു ദിവസത്തെ അടച്ചിടൽ എന്നിവ ആലോചിച്ചിരുന്നു.എന്നാൽ ഇപ്പോൾ അടുത്ത 15 ദിവസത്തേക്ക് സമ്പൂർണ്ണ ലോക്ക് ഡൗൺ ഏർപ്പെടുത്താനാണ് ആലോചിക്കുന്നത്.

ഛത്തീസ്ഗഡ് മാവോവാദി ആക്രമണത്തിൽ വിറങ്ങലിച്ച് രാജ്യം

റായ്പൂർ: ഛത്തീസ്ഗഡ് മാവോവാദികളുമായുള്ള ഏറ്റുമുട്ടലിൽ 22 ജവാന്മാർ വീരമൃത്യു വരിച്ച സംഭവത്തിൽ വിറങ്ങലിച്ച് രാജ്യം.

ബിജാപുർ എസ് പി കാമലോചൻ കാശ്യപാണ് മാവോവാദി ആക്രമണം സ്ഥിരീകരിച്ചത്. 30ൽ അധികം സൈനികർക്ക് പരിക്കേറ്റിട്ടുണ്ട്.17 സൈനികരുടെ മൃതദേഹങ്ങൾ കണ്ടെത്തി.

സുക്മ-ബിജാപൂർ അതിർത്തി വന മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. മേഖലയിൽ തിരച്ചിൽ നടത്തുന്ന സൈനികർക്ക് നേരെ മാവോ ഭീകരന്മാർ ആക്രമണം അഴിച്ചു വിടുകയായിരുന്നു. തുടർന്നുണ്ടായ ഏറ്റുമുട്ടൽ 4 മണിക്കുർ നീണ്ടു നിന്നു.15 മാവോ വാദികളും കൊല്ലപ്പെട്ടതായി ഔദ്യോഗിക അറിയിപ്പുണ്ട്.

സ്പെഷ്യൽ ടാസ്ക് ഫോഴ്സ്,ഡി ആർ ജി,സി ആർ പി എഫ്,കോബ്ര എന്നി മേഖലകളിൽനിന്നുള്ള നാനൂറോളം സൈനികർ ഓപ്പറേഷനിൽ പങ്കെടുക്കാനായി പോയിരുന്നു.ഏറ്റുമുട്ടലിനിടയിൽ മാവോവാദികൾ സൈനികരുടെ ആയുധങ്ങൾ മോഷ്ടിച്ചതായും സി ആർ പി എഫ് വൃത്തങ്ങൾ അറിയിച്ചു.

രാഷ്ട്രപതിയുടെ ആരോഗ്യനില മെച്ചപ്പെട്ടു, പ്രത്യേക മുറിയിലേക്ക് മാറ്റി

ന്യൂഡൽഹി: ഹൃദയ ശസ്ത്രക്രിയയ്ക്ക് വിധേയനായ രാഷ്‌ട്രപതി രാംനാഥ് കോവിന്ദിന്റെ ആരോഗ്യനില മെച്ചപ്പെട്ടതായി അദ്ദേഹത്തെ ചികിൽസിക്കുന്ന എയിംസിലെ ഡോക്ടർമാർ അറിയിച്ചു.

തീവ്ര പരിചരണ വിഭാഗത്തിലായിരുന്ന അദ്ദേഹത്തെ പ്രത്യേകം മുറിയിലേക്ക് മാറ്റി.ഡോക്ടർമാരുടെ പ്രത്യേക സംഘത്തിന്റെ നിരീക്ഷണത്തിലായിരിക്കും അദ്ദേഹം.

നെഞ്ചുവേദനയെ തുടർന്ന് ന്യൂഡൽഹിയിലെ സൈനിക ആശുപത്രിയിൽ നിരീക്ഷണത്തിലായിരുന്ന രാഷ്‌ട്രപതിയെ ഡൽഹി എയിംസിലേക്ക് മാറ്റുകയായിരുന്നു.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് പതിവ് പരിശോധനകൾക്കായി സൈനിക ആശുപത്രിയിലെത്തിയ അദ്ദേഹത്തെ നെഞ്ചുവേദനയും ശാരീരിക അസ്വസ്ഥതകളുമായി സൈനിക ആശുപത്രിയിൽ തന്നെ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചത്. തുടർന്ന് ഡോക്ടർമാരുടെ നിരീക്ഷണത്തിലായിരുന്നു.

വിദഗ്ധ പരിശോധനകൾക്കായി എയിംസിൽ പ്രവേശിപ്പിക്കുകയായിരുന്നു.തുടർന്നാണ് ഡോക്ടർമാർ ശസ്ത്രക്രിയ നിർദേശിച്ചത്.പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തിന്റെ മകനുമായി ഫോണിൽ സംസാരിച്ച് ആരോഗ്യനില വിലയിരുത്തിയിരുന്നു.

കോവിഡ് ബാധിച്ച സച്ചിൻ തെണ്ടുൽക്കറെ ആശുപത്രിയിലേക്ക് മാറ്റി

മുംബൈ: കോവിഡ് ബാധിതനായി വീട്ടിൽ ചികിത്സയിൽ കഴിയുകയായിരുന്ന ക്രിക്കറ്റ് താരം സച്ചിൻ തെണ്ടുൽക്കറെ ആശുപത്രിലേക്ക് മാറ്റി.

മാർച്ച് 27നാണ് കോവിഡ് സ്ഥിരീകരിച്ചത് .തുടർന്ന് വീട്ടിൽ വിശ്രമത്തിലായിരുന്ന അദ്ദേഹത്തെ ഡോക്ടർമാരുടെ ഉപദേശക പ്രകാരമാണ് ആശുപത്രിയിലേക്ക് മാറ്റിയത്.കോവിഡ് പോസിറ്റീവ് ആയ വിവരവും ഇപ്പോൾ ആശുപത്രിയിലായ വിവരവും അദ്ദേഹം തന്നെയാണ് ട്വിറ്ററിലൂടെ ആരാധകരെ അറിയിച്ചത്.അദ്ദേഹം ഒഴികെ വീട്ടിൽ എല്ലാവരും കോവിഡ് നെഗറ്റിവ് ആണെന്നും താരം ട്വീറ്റ് ചെയ്തു.

https://twitter.com/sachin_rt/status/1377853111944015873

photo | newsonair.com

പ്രധാനമന്ത്രി ഇന്ന് കേരളത്തിൽ,പരസ്യത്തിൽ നേതാക്കൾക്കൊപ്പം ശബരിമലയുടെ ചിത്രവും

പത്തനംതിട്ട: തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിലെത്തും.തിരുവനന്തപുരത്തും കോന്നിയിലും പ്രധാനമന്ത്രി തിരഞ്ഞെടുപ്പ് റാലികളിൽ സംസാരിക്കും.

ഉച്ചയ്ക്ക് കോന്നിയിലാണ് പ്രധാനമന്ത്രിയുടെ ആദ്യ പരിപാടി.തുടർന്ന് അദ്ദേഹം തിരുവനന്തപുരത്തേക്ക് പോകും.
പ്രധാനമന്ത്രിയെ പത്തനംതിട്ടയിലേക്ക് സ്വാഗതം ചെയ്തുകൊണ്ടുള്ള എൻ ഡി എ യുടെ വലിയ പത്ര പരസ്യം ശ്രദ്ധേയമായി. ' ശബരീശന്റെ മണ്ണിലേക്ക് പ്രധാനമന്ത്രിക്ക് സ്വാഗതം' എന്ന പരസ്യ വാചകത്തോടെ ശബരിമല ക്ഷേത്രത്തിന്റെ ചിത്രത്തോടെയാണ് പരസ്യം.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കെ സുരേന്ദ്രന്റെയും ഇ ശ്രീധരനെയും ചിത്രങ്ങളും പരസ്യത്തിലുണ്ട്.പ്രധാനമന്ത്രിയുടെ ഇന്നത്തെ തിരഞ്ഞെടുപ്പ് പ്രചാരണ പ്രസംഗങ്ങളിൽ ശബരിമലയും പ്രധാന വിഷയമാകുമെന്നാണ് സൂചന.ഉച്ചയ്ക്ക് ഒന്നര മണിക്കായിരിക്കും പ്രധാനമന്ത്രി കോന്നിയിലെത്തുക.പത്തനംതിട്ട സ്റ്റേഡിയത്തിൽ ഹെലികോപ്പ്റ്റർ ഇറങ്ങും.റോഡ് മാർഗം പത്ത് കിലോമീറ്റർ സഞ്ചരിച്ച് വേദിയിലെത്തും. ഒരു മണിക്കൂർ വേദിയിൽ ചിലവഴിക്കും.മുപ്പതിനായിരത്തിലധികം ആളുകളെ പരിപാടിയിൽ പങ്കെടുപ്പിക്കാനാണ് എൻ ഡി എ തീരുമാനം.ഉച്ചയ്ക്ക് രണ്ടരയോടെ പ്രധാനമന്ത്രി നാഗർകോവിലിലേക്ക് പോകും.

ശരത് പവാർ ആശുപത്രിയിൽ

മുംബൈ: എൻ സി പി അധ്യക്ഷനും മുൻ കേന്ദ്ര മന്ത്രിയുമായ ശരത് പവാറിനെ കടുത്ത വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തെ ബുധനാഴ്ച്ച ശസ്ത്രക്രിയയ്ക്ക് വിധേയനാക്കും.

കഴിഞ്ഞ ദിവസമാണ് ശരത് പവാറിന്റെ ആരോഗ്യസ്ഥിതിയെക്കുറി ച്ചുള്ള വാർത്തകൾ വന്നത്.എൻ സി പി വക്താവ് നവാബ് മാലിക് അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ട്വീറ്റ് ചെയ്തിരുന്നു. അദ്ദേഹത്തിനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുമെന്നും കുറച്ചു ദിവസത്തേക്ക് പൊതു പരിപാടികളിൽ പങ്കെടുക്കില്ലെന്നും അറിയിച്ചിരുന്നു.

photo | thehindubusinessline.com

രാഷ്ട്രപതിയുടെ ഹൃദയ ശസ്ത്രക്രിയ വിജയകരം

LIVE |

ന്യൂഡൽഹി: രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ഹൃദയ ശസ്ത്രക്രിയ വിജയകരം.പ്രതിരോധമന്ത്രി രാജ്‌നാഥ് സിങാണ് അൽപ സമയം മുൻപ് ഇക്കാര്യം അറിയിച്ചത്.

നെഞ്ചുവേദനയെ തുടർന്ന് ന്യൂഡൽഹിയിലെ സൈനിക ആശുപത്രിയിൽ നിരീക്ഷണത്തിലായിരുന്ന രാഷ്‌ട്രപതിയെ ഡൽഹി എയിംസിലേക്ക് മാറ്റുകയായിരുന്നു.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് പതിവ് പരിശോധനകൾക്കായി സൈനിക ആശുപത്രിയിലെത്തിയ അദ്ദേഹത്തെ നെഞ്ചുവേദനയും ശാരീരിക അസ്വസ്ഥതകളുമായി സൈനിക ആശുപത്രിയിൽ തന്നെ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചത്. തുടർന്ന് ഡോക്ടർമാരുടെ നിരീക്ഷണത്തിലായിരുന്നു.

വിദഗ്ധ പരിശോധനകൾക്കായി എയിംസിൽ പ്രവേശിപ്പിക്കുകയായിരുന്നു.തുടർന്നാണ് ഡോക്ടർമാർ ശസ്ത്രക്രിയ നിർദേശിച്ചത്.പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തിന്റെ മകനുമായി ഫോണിൽ സംസാരിച്ച് ആരോഗ്യനില വിലയിരുത്തിയിരുന്നു.

രാജ്യത്ത് കോവിഡ് രണ്ടാം തരംഗ വ്യാപനം അതി വേഗത്തിൽ: ജാഗ്രത പാലിക്കാൻ നിർദേശം

പ്രതീകാത്മക ചിത്രം

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് രണ്ടാം തരംഗ വ്യാപനം അതിവേഗത്തിലാണെന്നും സംസ്ഥാനങ്ങൾ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി.

രണ്ടാം തരംഗം വിവിധ സംസ്ഥാനങ്ങളിൽ രോഗ വ്യാപന- മരണ നിരക്കുകൾ ഉയർത്തി.തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പിന് ശേഷം രോഗ വ്യാപനം വർധിക്കും.

ഈ വർഷത്തെ ഏറ്റവും വലിയ പ്രതിദിന കണക്കായ 68,020 പുതിയ കേസുകളാണ് ഒടുവിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. 291 പേർ മരിച്ചു. രോഗം സ്ഥിരീകരിച്ചതിൽ 84 ശതമാനവും കേരളം,കർണ്ണാടകം, തമിഴ്നാട്,മഹാരാഷ്ട്ര, മധ്യപ്രദേശ്,ഗുജറാത്ത്,പഞ്ചാബ്,ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലാണ്.

രാജ്യത്ത് പ്രതിരോധ കുത്തിവെയ്പ്പ് അതിവേഗം പുരോഗമിക്കുന്നുണ്ടെങ്കിലും രോഗ വ്യാപനം തടയുകയാണ് പ്രധാന ലക്ഷ്യമെന്നും കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം കർശന നിർദേശം നൽകിയിട്ടുണ്ട്.

തിങ്കളാഴ്ച രാവിലെ 7 വരെയുള്ള കണക്ക് പ്രകാരം രാജ്യത്ത് 6.05 കോടി വാക്‌സിൻ വിതരണം ചെയ്ത് കഴിഞ്ഞെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.

രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ എയിംസിലേക്ക് മാറ്റി

ന്യൂഡൽഹി: നെഞ്ചുവേദനയെ തുടർന്ന് ന്യൂഡൽഹിയിലെ സൈനിക ആശുപത്രിയിൽ നിരീക്ഷണത്തിലായിരുന്ന രാഷ്‌ട്രപതി രാംനാഥ് കോവിന്ദിനെ ഡൽഹി എയിംസിലേക്ക് മാറ്റി.

അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് സൈനിക ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.

വെള്ളിയാഴ്ചയാണ് പതിവ് പരിശോധനകൾക്കായി സൈനിക ആശുപത്രിയിലെത്തിയ അദ്ദേഹത്തെ നെഞ്ചുവേദനയും ശാരീരിക അസ്വസ്ഥതകളുമായി സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് ഡോക്ടർമാരുടെ നിരീക്ഷണത്തിലായിരുന്നു.പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തിന്റെ മകനുമായി ഫോണിൽ സംസാരിച്ച് ആരോഗ്യനില വിലയിരുത്തി.

പത്രികകൾ തള്ളിയ സംഭവത്തിൽ വീഴ്ചയുണ്ടോ എന്ന് തിരഞ്ഞെടുപ്പ് കമ്മിഷന് പരിശോധിക്കാമെന്ന് ഹൈക്കോടതി

കൊച്ചി: ബിജെപി സ്ഥാനാർത്ഥികളുടെ നാമനിർദേശ പത്രികകൾ തള്ളിയതുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധിയിലെ വിശദാംശങ്ങൾ പുറത്ത്.

പത്രികകൾ തള്ളിയ സംഭവത്തിൽ സ്ഥാനാർത്ഥികൾക്ക് തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കാമെന്നും പത്രികകൾ തള്ളിയതിൽ വീഴ്ചയുണ്ടോയെന്ന് കമ്മീഷന് പരിശോധിക്കാമെന്നും ഹൈക്കോടതി വിധിയിൽ പറയുന്നു.

വരണാധികാരികൾ വ്യത്യസ്ത മാനദണ്ഡങ്ങൾ പാലിക്കുന്നത് സംബന്ധിച്ച് കമ്മീഷന് പരിശോധിക്കാമെന്ന സുപ്രധാന നിരീക്ഷണവും ഹൈക്കോടതി വിധിയിൽ ഉണ്ട്.

വരണാധികാരികൾ വ്യത്യസ്ത മാനദണ്ഡങ്ങൾ പാലിക്കുന്നു. ചിലരോട് മൃദു സമീപനം കാണിക്കുന്നത് മറ്റ്ചിലർക്ക് അവസരം നഷ്ടപ്പെടുന്നതിന് കാരണമാകുന്നു.വ്യത്യസ്ത പരിഗണകൾ നൽകുന്നത് ഒഴിവാക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ അടിയന്തിരമായി ഇടപെടണമെന്നും തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളുടെ സംശുദ്ധി ഉറപ്പാക്കണമെന്നും ഹൈക്കോടതി വിധിയിൽ പറയുന്നു.

തലശ്ശേരിലെ എൻ ഡി എ സ്ഥാനാർഥി എൻ ഹരിദാസ്, ഗുരുവായൂരിലെ എൻ ഡി എ സ്ഥാനാർഥി അഡ്വ. നിവേദിത, ദേവികുളത്ത് എൻ ഡി എ മുന്നണിയുടെ ഭാഗമായ മത്സരിക്കാനിരുന്ന എ ഐ എ ഡി എം കെ സ്ഥാനാർത്ഥി ആർ ധനലക്ഷ്മി എന്നിവരുടെ നാമനിർദേശ പത്രികകളാണ് തള്ളിയത്.

എന്നാൽ ദേവികുളത്തെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച പ്രശ്നങ്ങൾ എൻ ഡി എ പരിഹരിച്ചിരുന്നു എന്ന് പറയുന്നു. ഈ പശ്ചാത്തലത്തിൽ തലശ്ശേരിയിലെയും ഗുരുവായൂരിലെയും സ്ഥാനാര്ഥികളാണ് ഹൈക്കോടതിയെ സമീപിച്ചത്.

തമിഴ്‌നാട്ടിൽ പ്രതിപക്ഷ നേതാക്കളുടെ വീട്ടിൽ ആദായനികുതി വകുപ്പ് റെയ്ഡ്

ചെന്നൈ:തമിഴ്‌നാട്ടിൽ പ്രതിപക്ഷ നേതാക്കളുടെ വീട്ടിൽ ആദായനികുതി വകുപ്പ് റെയ്ഡ്. തമിഴ്‌നാട്ടിലെ തിരുപ്പൂർ താരാപുരം മണ്ഡലത്തിലെ നേതാക്കളുടെ വീടുകളിലാണ് റെയ്ഡ്.എട്ട് കോടി രൂപയും 300 കംപ്യൂട്ടറുകളും സാരികളും മറ്റ് സമ്മാനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.

ഡി എം കെ, എം ഡി എം കെ, മക്കൾ നീതി മയ്യം,നേതാക്കളുടെ വീടുകളിലാണ് റെയ്ഡ് നടക്കുന്നത്.ഡി എം കെ തിരുപ്പൂർ ടൌൺ സെക്രട്ടറി കെ എസ് ധനശേഖരൻ,എം ഡി എം കെ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി കവിൻ നാഗരാജൻ,മക്കൾ നീതി മയ്യം ഖജാൻജി ചന്ദ്രശേഖരൻ എന്നിവരുടെ വീടുകളിലും ഓഫീസുകളിലുമാണ് റെയ്ഡ്.
ബുധനാഴ്ച രാവിലെ മുതൽ കവിൻ നാഗരാജന്റെ ഓഫീസിലും വീട്ടിലും റെയ്ഡ് തുടങ്ങിയിരുന്നു.പിന്നീട് ധനശേഖരന്റേയും ചന്ദ്രശേഖരന്റേയും ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളിലും റെയ്ഡ് നടന്നു.

കാഞ്ചിപുരത്ത് കമൽഹസന് നേരെ ആക്രമണം

പ്രതീകാത്മക ചിത്രം

ചെന്നൈ: നടനും മക്കൾ നീതി മയ്യം നേതാവുമായ കമൽ ഹസൻ നേരെ കാഞ്ചിപുരത്ത് ആക്രമണം. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയ കമൽ ഹാസന്റെ കാറിന്റെ ചില്ലുകൾ തകർത്ത അക്രമികൾ കയ്യേറ്റം ചെയ്യാനും മർദ്ദിക്കാനും ശ്രമിച്ചു.കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

സംവിധായകൻ എസ് പി ജനനാഥൻ അന്തരിച്ചു

സംവിധായകൻ എസ് പി ജനനാഥൻ photo | indiatoday.in

ചെന്നൈ: സംവിധായകൻ എസ് പി ജനനാഥൻ അന്തരിച്ചു.ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.കഴിഞ്ഞദിവസമാണ് ഗുരുതരാവസ്ഥയിൽ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ഹോട്ടൽ മുറിയിൽ ബോധരഹിതനായി കാണപ്പെട്ട അദ്ദേഹത്തെ സഹപ്രവർത്തകർ ആശുപത്രിയിലെത്തിക്കുകയായിരുന്നു.തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.
വിജയ് സേതുപതി നായകനാകുന്ന ലാഭം എന്ന സിനിമയുടെ എഡിറ്റിംഗ് ജോലികൾ പുരോഗമിക്കുകയായിരുന്നു.ഇടവേളയിൽ താമസിക്കുന്ന ഹോട്ടൽ മുറിയിലേക്ക് പോയെങ്കിലും വൈകുന്നേരമായിട്ടും തിരിച്ചെത്താത്തതിനെ തുടർന്ന് സഹപ്രവർത്തകർ അന്വേഷിച്ചെത്തിയപ്പോൾ ബോധരഹിതനായി കാണപ്പെടുകയായിരുന്നു.

വിമാനത്തിൽ ശരിയായി മാസ്ക് ധരിക്കാത്തവരെ പുറത്താക്കുമെന്ന് ഡിജിസിഎ

കോവിഡ് പ്രോട്ടോകോൾ പാലിച്ച് വിമാനയാത്രക്കാർ | പ്രതീകാത്മക ചിത്രം

ന്യൂഡൽഹി: വിമാനത്തിനുള്ളിൽ മാസ്ക് ശരിയായി ധരിക്കാതിരിക്കുകയോ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതിരിക്കുകയോ ചെയ്താൽ വിമാനത്തിൽനിന്ന് യാത്രക്കാരെ പുറത്താക്കുമെന്ന് സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറൽ ( ഡിജിസിഎ ) അറിയിച്ചു.

വിമാനത്തിൽനിന്ന് തുടർച്ചയായ മുന്നറിയിപ്പുകൾ നൽകിയിട്ടും പരാതി ഉയരുന്ന പശ്ചാത്തലത്തിലാണ് ഇത്.മാർച്ച് 13ന് ഡിജിസിഎ പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

മാസ്ക് ശരിയായി ധരിക്കൽ,സാമൂഹ്യ അകലം പാലിക്കൽ തുടങ്ങിയ കോവിഡ് പ്രോട്ടോകോൾ കർശനമായി പാലിക്കണം.തുടർച്ചയായ മുന്നറിയിപ്പുകൾ നൽകിയിട്ടും പല വിമാനങ്ങളിൽനിന്നും ഇത്തരത്തിലുള്ള പരാതി ഉയർന്നുവന്നിട്ടുണ്ട്.ഡിജിസിഎ അറിയിച്ചു.

ദൽഹി ഡെറാഡൂൺ ശതാബ്ദി എക്സ്പ്രസ്സ് തീവണ്ടിയിൽ തീപിടുത്തം

ന്യൂഡൽഹി: ഡൽഹി-ഡെറാഡൂൺ ശതാബ്ദി എക്സ്പ്രസ്സ് തീവണ്ടി യിൽ തീപിടുത്തം.ആളപായമില്ല.

തീവണ്ടി കാൻസരോ റെയിൽവേ സ്‌റ്റേഷന് സമീപം എത്തിയപ്പോഴാണ് സി 4 കംപാർട്മെന്റിൽ തീ കണ്ടത്.

തീ പടരുന്നതിനിടെ മുഴുവൻ യാത്രക്കാരെയും പുറത്തിറക്കാൻ കഴിഞ്ഞതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.യാത്രക്കാർ സുരക്ഷിതരാണ്.സോർട് സർക്യുട്ടാണ് തീപിടിക്കാൻ കാരണമെന്ന് സംശയിക്കുന്നതായി ഉത്തരാഖണ്ഡ് ഡി ജി പി അശോക് കുമാർ അറിയിച്ചു.
തീപിടുത്തമുണ്ടായ കോച്ച് വേർപെടുത്തി യാത്രക്കാരെ മറ്റ് കംപാർട്മെന്റുകളിലേക്ക് മാറ്റിയ ശേഷം ട്രെയിൻ യാത്ര തുടർന്നു.

photo | ndtv.com

കോൺഗ്രസ് 91 സീറ്റുകളിൽ മത്സരിക്കും,നേമം തീരുമാനമായില്ല

ന്യൂഡൽഹി: നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് 91സീറ്റുകളിൽ മത്സരിക്കും.ഇതിൽ 81 സീറ്റുകളുടെ കാര്യത്തിൽ തീരുമാനമായി 10 സീറ്റിന്റെ കാര്യത്തിൽ തീരുമാനമായില്ല. നേമം മണ്ഡലകാര്യത്തിലും തീരുമാനമായില്ല.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ പി സി സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ,ഉമ്മൻ‌ചാണ്ടി എന്നിവരാണ് മാധ്യമങ്ങളെ കണ്ടത്.എം പി മാർ ആരും തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കി.

സോണിയ ഗാന്ധിയുടേ നേതൃത്വത്തിൽ നടന്ന തിരഞ്ഞെടുപ്പ് സമിതി യോഗത്തിന് ശേഷമാണ് കേരള നേതാക്കൾ മാധ്യമങ്ങളെ കണ്ടത്.
കോൺഗ്രസ് സ്ഥാനാർത്ഥികൾ ആരൊക്കെയാണെന്ന് ഞായറഴ്ച്ച ഡൽഹിയിൽ പ്രഖ്യാപിക്കുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.നേമം സ്ഥാനാർത്ഥിത്വം സംബന്ധിച്ച തീരുമാനംകൂടി ആയാൽ പട്ടിക പ്രഖ്യാപിക്കും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.

സംവിധായകൻ എസ് പി ജനനാഥൻ ഗുരുതരാവസ്ഥയിൽ

സംവിധായകൻ എസ് പി ജനനാഥൻ photo | indiatoday.in

ചെന്നൈ: സംവിധായകൻ എസ് പി ജനനാഥനെ ഗുരുതരാവസ്ഥയിൽ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഹോട്ടൽ മുറിയിൽ ബോധരഹിതനായി കാണപ്പെട്ട അദ്ദേഹത്തെ സഹപ്രവർത്തകർ ആശുപത്രിയിലെത്തിക്കുകയായിരുന്നു.തീവ്ര പരിചരണ വിഭാഗത്തിലാണ് അദ്ദേഹമിപ്പോൾ.
വിജയ് സേതുപതി നായകനാകുന്ന ലാഭം എന്ന സിനിമയുടെ എഡിറ്റിംഗ് ജോലികൾ പുരോഗമിക്കുകയായിരുന്നു.ഇടവേളയിൽ താമസിക്കുന്ന ഹോട്ടൽ മുറിയിലേക്ക് പോയെങ്കിലും വൈകുന്നേരമായിട്ടും തിരിച്ചെത്താത്തതിനെ തുടർന്ന് സഹപ്രവർത്തകർ അന്വേഷിച്ചെത്തിയപ്പോൾ ബോധരഹിതനായി കാണപ്പെടുകയായിരുന്നു.

നേമത്ത് ഉമ്മൻ‌ചാണ്ടി മത്സരിക്കാൻ സന്നദ്ധത അറിയിച്ചു

ന്യൂഡൽഹി : നേമത്ത് ഉമ്മൻ ചാണ്ടി മത്സരിച്ചേക്കുമെന്ന് സൂചന.

നേമം വെല്ലുവിളി ഉമ്മൻ ചാണ്ടി ഏറ്റെടുക്കുവെന്നും പുതുപ്പളിയിൽ ചാണ്ടി ഉമ്മൻ മത്സരിക്കുമെന്നുമുള്ള വാർത്തകൾ പുറത്തുവന്നെങ്കിലും ഉമ്മൻ ചാണ്ടി പിന്നീട് ഇത് നിഷേധിച്ചു.

നേമത്ത് മത്സരിക്കാൻ താൻ തയ്യാറാണെന്ന് ഉമ്മൻ‌ചാണ്ടി ഹൈക്കമാൻഡിനെ അറിയിച്ചതായാണ് സൂചന.
നേമത്ത് ഉമ്മൻചാണ്ടിയെന്ന സാധ്യത രമേശ് ചെന്നിത്തല തള്ളിയില്ല. എന്നാൽ നേമം സംബന്ധിച്ച അന്തിമ തീരുമാനം ആയിട്ടില്ല എന്നാണ് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത്.

140 മണ്ഡലങ്ങളിലും കോൺഗ്രസിന് തുല്യ പ്രാധാന്യമുണ്ടാകുമെന്നും സ്ഥാനാർഥി പ്രഖ്യാപനം നാളെ ഉണ്ടാകുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. നേമത്ത് മത്സരിക്കുന്നു എന്ന വാർത്ത നിഷേധിച്ച ഉമ്മൻ ചാണ്ടി ഇത്തരം വാർത്തകൾ എവിടെനിന്ന് വരുന്നു എന്നറിയില്ലെന്ന് ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു.

വാക്‌സിൻ സർട്ടിഫിക്കറ്റിൽനിന്ന് പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കാൻ കേന്ദ്രസർക്കാർ തീരുമാനം

ന്യൂഡൽഹി:കോവിഡ് വാക്‌സിൻ സർട്ടിഫിക്കറ്റിൽനിന്ന് പ്രധാനമന്ത്രിയുടെ ചിത്രം നീക്കാൻ കേന്ദ്ര ആരോഗ്യമന്ത്രാലയം തീരുമാനിച്ചു.

നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളിലായിരിക്കും ഇത് നടപ്പാക്കുക.
കേരളം,പശ്ചിമ ബംഗാൾ,തമിഴ്നാട്,ആസാം,പുതുച്ചേരി എന്നിവിടങ്ങളിൽ വാക്‌സിൻ സ്വീകരിക്കുന്നവർക്ക് ഇനി മുതൽ പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കിയ സർട്ടിഫിക്കറ്റാണ് നൽകുക.

വാക്‌സിൻ സർട്ടിഫിക്കറ്റിൽ പ്രധമനമന്ത്രിയുടെ ചിത്രം ഉൾപ്പെടുത്തുന്നത് തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ട ലംഘനമാണെന്ന് തൃണമൂൽ കോൺഗ്രസ് പരാതി നൽകിയിരുന്നു.ഇതിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തോട് തിരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരണം തേടിയിരുന്നു.ഇക്കര്യങ്ങൾ പരിശോധിച്ച ശേഷം കേന്ദ്ര സർക്കാർ നിർദേശത്തെ തുടർന്ന് ആരോഗ്യമന്ത്രാലയം തീരുമാനമെടുക്കുകയായിരുന്നു.

കേരളത്തിൽനിന്നുള്ള യാത്രക്കാർക്കുള്ള നിയന്ത്രണത്തിനെതിരെ കർണ്ണാടക ഹൈക്കോടതി

ബംഗളുരു: കോവിഡ് വ്യാപനത്തിന്റെ പേരിൽ കേരളത്തിൽനിന്നുള്ള യാത്രക്കാർക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ കർണ്ണാടക സർക്കാരിന് കർണാടക ഹൈക്കോടതിയുടെ വിമർശനം.

കേന്ദ്രസർക്കാരിന്റെ അൺലോക്ക് മാനദണ്ഡങ്ങൾക്ക് വിരുദ്ധമാണ് നടപടിയെന്നാണ് ഹൈക്കോടതിയുടെ വിമർശനം.
ഇതിനിടയിൽ കേരളത്തിൽനിന്നുള്ള യാത്രക്കാർക്ക് തമിഴ്‌നാടും നിയന്ത്രണങ്ങൾ കർശനമാക്കുകയും പിന്നീട് ഇളവ് നൽകുകയും ചെയ്തു.

അതിർത്തി കടക്കണമെങ്കിൽ ഇനി ഇ- പാസ് എടുക്കണമെന്നും കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്നുമുള്ള നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതായി ഗതാഗത സെക്രട്ടറിക്ക് തമിഴ്നാട് സർക്കാർ കത്തയച്ചു.എന്നാൽ നേരത്തെ നിയന്ത്രണങ്ങൾ സംബന്ധിച്ച് കോയമ്പത്തൂർ കലക്ടർ പാലക്കാട് ജില്ലാ കലക്ടർക്ക് കത്തയച്ചിരുന്നു.

കേരളത്തിലെ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് കർണ്ണാടകം കേരളത്തിൽനിന്നുള്ള യാത്രക്കാർക്ക് നിയന്ത്രണമേർപ്പെടുത്തിയത്.കേന്ദ്ര സർക്കറിന്റെ അൺലോക്ക് മാനദണ്ഡങ്ങൾ അവഗണിച്ചാണ് കർണ്ണാടക തീരുമാനമെടുത്തത്. മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് ഇടപെട്ടിട്ടും കർണാടക സർക്കാർ നിലപാട് മാറ്റാത്തതിൽ പരക്കെ പ്രതിഷേധമുയർന്നിരുന്നു.

നിലപാട് കടുപ്പിച്ച കർണ്ണാടക ആർ ടി പി സി ആർ ടെസ്റ്റ് നടത്തിയവരെമാത്രമാണ് കടത്തിവിട്ടത്.
ഇപ്പോൾ സാഹചര്യം മാറി സംസ്ഥാനത്തെ കോവിഡ് കേസുകളുടെ എണ്ണം വ്യാപകമായി കുറഞ്ഞിട്ടും കർണ്ണാടക സർക്കാർ നിയന്ത്രണങ്ങൾ തുടർന്ന പശ്ചാത്തലത്തിലാണ് കോടതി ഇടപെടൽ.തമിഴ്നാട്കൂടി ഇപ്പോൾ നിയന്ത്രണമേർപ്പെടുത്തിയത് കേരളത്തിന് വീണ്ടും തിരിച്ചടിയായി.

ടേക്ക് ഓഫിന് തൊട്ടുമുൻപ് കോവിഡ് പോസിറ്റീവെന്ന് യാത്രക്കാരൻ,വിമാനം തിരിച്ചുവിളിച്ചു

ന്യൂഡൽഹി: വിമാനം ടേക്ക് ഓഫ് ചെയ്യുന്നതിന് തൊട്ടുമുൻപ് യാത്രക്കാരൻ കോവിഡ് പോസിറ്റീവാണെന്ന് വെളിപ്പെടുത്തിയതിനെ തുടർന്ന് പൈലറ്റിന്റെ നിർദേശത്തെത്തുടർന്ന് വിമാനത്താവള അധികൃതർ വിമാനം തിരിച്ചുവിളിച്ചു.

ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് ടേക്ക് ഓഫ് ചെയ്യാനൊരുങ്ങിയ ഇൻഡിഗോ 6 E 286 വിമാനത്തിലെ യാത്രക്കാരനാണ് ടേക്ക് ഓഫിന് തൊട്ടുമുൻപ് താൻ കോവിഡ് പോസിറ്റീവാണെന്ന് ക്യാബിൻ ക്രൂ വഴി പൈലറ്റിനെ അറിയിച്ചത്.തമാശപറയുകയാണെന്ന് ആദ്യം കരുതിയെങ്കിലും മെഡിക്കൽ റിപ്പോർട്ട് കൂടി കാണിച്ചതോടെ എല്ലാവരും പരിഭ്രാന്തരായി.ഉടൻ പൈലറ്റ് വിമാനത്താവളത്തിലെ കൺട്രോൾ റൂമിൽ വിവരമറിയിക്കുകയും അധികൃതർ വിമാനം തിരിച്ചു വിളിക്കുകയുമായിരുന്നു.

യാത്രക്കാരനെ സഫ്ദർജംഗ് ആശുപത്രിലേക്ക് മാറ്റി.തുടർന്ന് വിമാനം അണുനശീകരണം ചെയ്ത ശേഷമാണ് യാത്ര തുടർന്നത്.

photo | ndtv.com

മുഖ്യമന്ത്രി സ്ഥാനാർത്ഥിയുടെ കാര്യത്തിൽ തീരുമാനമായിട്ടില്ല, നിലപാട് മാറ്റി വി മുരളീധരൻ,ബിജെപിയിൽ ആശയക്കുഴപ്പം

ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർഥിത്വം സംബന്ധിച്ച് ബിജെപിയിൽ ആശയക്കുഴപ്പം.

മുഖ്യമന്ത്രി സ്ഥാനാർഥി മെട്രോമാൻ ഇ ശ്രീധരനായിരിക്കുമെന്ന പ്രഖ്യാപനം വന്ന് മണിക്കൂറുകൾക്കകം നിലപാട് തിരുത്തി കേന്ദ്രമന്ത്രി വി മുരളീധരൻ.ഇക്കാര്യത്തിൽ പാർട്ടി അന്തിമ തീരുമാനമെടുത്തിട്ടില്ലെന്ന് അദ്ദേഹം പ്രമുഖ വാർത്താ ഏജൻസിയോട് പറഞ്ഞു.

" കേരളത്തിൽ ബിജെപി മുഖ്യമന്ത്രി സ്ഥാനാർഥി ഇ ശ്രീധരനായിരിക്കുമെന്ന തരത്തിൽ ചില പ്രചരണങ്ങൾ ഉണ്ടായിരുന്നു.അദ്ദേഹത്തെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതായ മാധ്യമ വാർത്തകൾ കേട്ടിരുന്നു.എന്നാൽ പാർട്ടി സെക്രട്ടറിയുമായി സംസാരിച്ചപ്പോൾ ഇതുസംബന്ധിച്ച് ഒരു പ്രസ്താവനയും താൻ നടത്തിയിട്ടില്ലെന്നാണ് അദ്ദേഹം പറഞ്ഞത് " മുരളീധരൻ പറഞ്ഞു.
ഇ ശ്രീധരൻ മുഖ്യമന്ത്രി സ്ഥാനാര്ഥിയായി മത്സരിക്കുമെന്ന് വി മുരളീധരൻ നേരത്തെ ട്വീറ്റ് ചെയ്തിരുന്നു.അത് പിന്നീട് നീക്കം ചെയ്തിട്ടുണ്ട്.
കേരളത്തിലെ ജനങ്ങൾക്കായി അഴിമതിരഹിത വികസനത്തിലൂന്നിയ ഭരണം ഉറപ്പു നൽകുന്നതിനായിസിപിഎമ്മിനേയും കോൺഗ്രസിനെയും പരാജയപെടുത്തുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

കോവിഡ്: തമിഴ്‌നാടും നിയന്ത്രണമേർപ്പെടുത്തി, ചെക്ക് പോസ്റ്റിൽ വാഹനങ്ങൾ കുടുങ്ങിക്കിടക്കുന്നു

പ്രതീകാത്മക ചിത്രം | photo theweeki.n

ചെന്നൈ: കേരളത്തിലെ കോവിഡ് വ്യാപന പശ്ചാത്തലത്തിൽ തമിഴ്‌നാടും കേരളാ അതിർത്തികളിൽ നിയന്ത്രണം ഏർപ്പെടുത്തി.

കർണാടകത്തിനും ഡൽഹിക്കും പുറമെയാണ് തമിഴ്നാട് കൂടി കേരളത്തിൽനിന്നുള്ള യാത്രക്കാർക്ക് നിയന്ത്രണമേർപ്പെടുത്തിയത്. പശ്ചിമ ബംഗാൾ കൂടി കേരളത്തിൽനിന്നുള്ള യാത്രക്കാർക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

കേരളത്തിൽനിന്നും മഹാരാഷ്ട്രയിൽനിന്നുമുള്ള യാത്രക്കാർക്ക് 7 ദിവസത്തെ നിർബന്ധിത ഹോം ക്വാറന്റൈൻ ഏർപ്പെടുത്തി.തുടർന്ന് 7 ദിവസം സ്വയം നിരീക്ഷണത്തിലും കഴിയണം.മറ്റ് സംസ്ഥാനങ്ങളിൽനിന്ന് വരുന്നവർ 14 ദിവസം സ്വയം നിരീക്ഷണത്തിൽ കഴിയണം.

കേരളത്തിൽനിന്നുള്ള യാത്രക്കാർ രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ റിപ്പോർട്ട് ചെയ്യണമെന്ന് തമിഴ്നാട് ആരോഗ്യ വകുപ് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.പശ്ചിമ ബംഗാൾ കേരളം ഉൾപ്പെടെ നാല് സംസ്ഥാനങ്ങളിൽനിന്നുള്ള യാത്രക്കാർക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

കേരളത്തിൽനിന്നുള്ള യാത്രക്കാർക്ക് തമിഴ്നാട് അപ്രതീക്ഷിത നിയന്ത്രണം ഏർപ്പെടുത്തിയത് യാത്രക്കാരെ വലച്ചു.കേരളവുമായി അതിർത്തി പങ്കിടുന്ന ചെക്ക് പോസ്റ്റുകളിലെല്ലാം തമിഴ്നാട് ഉത്തരവിലെ ആശയക്കുഴപ്പം കാരണം നിരവധി വാഹനങ്ങൾ കുടുങ്ങിക്കിടക്കുകയാണ്.

തമിഴ്‌നാട്ടിൽ വീണ്ടും പടക്ക നിർമ്മാണ ശാലയിൽ സ്ഫോടനം

ചെന്നൈ: തമിഴ് നാട്ടിലെ ശിവകാശിയിലെ പടക്ക നിർമ്മാണ ശാലയിൽ വീണ്ടും സ്ഫോടനം.ശിവകാശിയിൽ കെ ആർ ഫയർ വർക്‌സിലാണ് സ്ഫോടനമുണ്ടായത്.9 പേർക്ക് ഗുരുതര പരിക്ക്.
ഇന്നലെ തമിഴ് നാട്ടിലെ ശിവകാശിക്കടുത്ത വിരുദുനഗറിലെ പടക്ക നിർമ്മാണ ശാലയിൽ വൻ സ്ഫോടനമുണ്ടായിരുന്നു.

12 തൊഴിലാളികൾ മരിക്കുകയും നിരവധി തൊഴിലാളികൾക്ക് പരിക്ക് പറ്റുകയും ചെയ്തിരുന്നു.വിരുദുനഗറിലെ സാത്തൂർ ശ്രീ മാരിയമ്മൻ ഫയർ വർക്‌സിലാണ് ഇന്നലെ സ്ഫോടനമുണ്ടായത്.

ട്രാക്ടർ റാലി ട്വീറ്റിൽ ശശി തരൂരിനെയടക്കമുള്ളവരെ അറസ്റ്റ് ചെയ്യുന്നത് സുപ്രീം കോടതി തടഞ്ഞു

ന്യൂഡൽഹി: റിപ്പബ്ലിക്ക് ദിനത്തിലെ ട്രാക്ടർ റാലിയിൽ അപകടത്തിൽ ഒരാൾ മരിച്ചത് സംബന്ധിച് സമൂഹമാധ്യമങ്ങളിൽ തെറ്റായ വിവരങ്ങൾ പോസ്റ്റ് ചെയ്യ്തതിന്റെ പേരിൽ രജിസ്റ്റർ ചെയ്ത രാജ്യദ്രോഹ കേസിൽ ശശി തരൂർ ഉൾപ്പെടയുള്ളവരെ അറസ്റ്റ് ചെയ്യുന്നത് സുപ്രീം കോടതി തടഞ്ഞു.

ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് കേന്ദ്ര സർക്കാരിനും അഞ്ച് സംസ്ഥാന സർക്കാരുകൾക്കും നോട്ടീസ് അയച്ചു.
ബാലിശമായ പരാതികളിലാണ് കേസ് എന്ന് ശശി തരൂരിന് വേണ്ടി ഹാജരായ അഭിഭാഷകൻ കപിൽ സിബൽ പറഞ്ഞു.
ഒരേ തരത്തിലുള്ള പരാതികളാണ് വിവിധ സംസ്ഥാനങ്ങളിലെ പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്.അത്കൊണ്ട് എഫ് ഐ ആർ ഒരുമിച്ചാക്കണമെന്ന് കപിൽ സിബൽ വാദിച്ചു.
ട്രാക്ടർ മറിഞ്ഞ് ഒരാൾ മരിച്ച സംഭവത്തെ മറ്റൊരു വ്യാ‌ഖ്യാനത്തിൽ ട്വീറ്റ് ചെയ്തതിൽ സമൂഹത്തിൽ കലാപം ഉണ്ടാക്കുക എന്ന ലക്‌ഷ്യം ഇല്ലായിരുന്നു എന്ന് ഇതേ കേസിൽ ഉൾപ്പെട്ട കാരവൻ മാസിക എഡിറ്റർ വിനോദ് കെ ജോസിന് വേണ്ടി ഹാജരായ മുകുൾ റോത്തഗി ചൂണ്ടിക്കാട്ടി.
എന്നാൽ ലക്ഷക്കണക്കിന് ആളുകൾ പിന്തുടരുന്നവരുടെ ട്വീറ്റുകൾ കലാപങ്ങൾക്ക് വഴിയൊരുക്കി എന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദിച്ചു.
ശശി തരൂർ,രാജ്‌ദീപ് സർദേശായി, വിനോദ് കെ ജോസ് എന്നിവർക്ക് പുറമെ നാല് മാധ്യമ പ്രവർത്തകരുടെ അറസ്റ്റും സുപ്രീം കോടതി സ്റ്റേ ചെയ്തിട്ടുണ്ട്.

photo | asianage.com

പ്രിയങ്ക ഗാന്ധിയുടെ വാഹന വ്യൂഹം അപകടത്തിൽ പെട്ടു

അപകടത്തിൽ പെട്ട പ്രിയങ്ക ഗാന്ധിയുടെ വാഹന വ്യൂഹം |photo:navbharat times

ന്യൂഡൽഹി: പ്രിയങ്ക ഗാന്ധിയുടെ വാഹന വ്യൂഹം ഉത്തർപ്രദേശിലെ ഹാംപൂരിൽ അപകടത്തിൽപെട്ടു.ഉത്തർപ്രദേശിലേക്ക് പോകുംവഴിയാണ് അപകടമുണ്ടായത്.

വാഹനവ്യൂഹത്തിലെ നാല് കാറുകൾ കൂട്ടിയിടിക്കുകയായിരുന്നു. അവർ സുരക്ഷിതയാണ്.വേഗത്തിൽ സഞ്ചരിക്കുകയായിരുന്ന പ്രിയങ്കയുടെ കാർ ഡ്രൈവർ പൊടുന്നനെ നിർത്തിയതാണ് അപകട കാരണം.പിന്നാലെ വന്ന വാഹന വ്യൂഹത്തിലെ കാറുകളാണ് കൂട്ടിയിടിച്ചത്.

എന്നാൽ എന്തിനാണ് പ്രിയങ്കയുടെ ഡ്രൈവർ കാർ നിർത്തിയത് എന്ന് വ്യക്തമല്ല.ചില്ലിൽ അഴുക്ക് പുരണ്ട് കാഴ്ച മങ്ങിയിരുന്നു എന്ന് ഡ്രൈവർ പോലീസിനോട് പറഞ്ഞു.ഡൽഹിയിൽനിന്ന് ഉത്തർപ്രദേശിലെ രാംപൂരിലേക്കുള്ള യാത്രക്കിടയിലാണ് അപകടമുണ്ടായത്.

കോവിഡ് രോഗികളുടെ എണ്ണത്തിൽ വർധന : വീണ്ടും കേന്ദ്ര സംഘം വരുന്നു

ന്യൂഡൽഹി: സംസ്ഥാനത്തെ കോവിഡ് രോഗികളുടെ എണ്ണത്തിലെ വർദ്ധനവ് ആശങ്കപ്പെടുത്തുന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം.
സംസ്ഥാന ആരോഗ്യ വകുപ്പുമായി ചേർന്ന് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിമാക്കാൻ കേന്ദ്ര സംഘത്തെ അയക്കുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.

കേന്ദ്രത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ നേതൃത്വം നൽകും.
കോവിഡ് നിയന്ത്രണം വേണ്ടത്ര ഫലം കണ്ടിട്ടില്ലാത്ത മഹാരാഷ്ട്രയിലേക്കും കേന്ദ്ര സംഘം പോകും.ഡൽഹി ലേഡി ഹാർഡിങ് മെഡിക്കൽ കോളേജിലെയും തിരുവന്തപുരം ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം റീജിയണൽ ഓഫീസിലെ വിദഗ്ധരും അടങ്ങുന്നതായിരിക്കും പ്രത്യേക സംഘം.

രാജ്യത്തെ കോവിഡ് രോഗികളിൽ ചികിത്സയിലുള്ളവരിൽ 70 ശതമാനം പേരും മഹാരാഷ്ട്രയിലെയും കേരളത്തിലെയും ആളുകളാണെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക്.

പോളിയോ തുള്ളിമരുന്നിന് പകരം സാനിറ്റൈസർ നൽകി, മഹാരാഷ്ട്രയിൽ 12 കുട്ടികൾ ആശുപത്രിയിൽ

പ്രതീകാത്മക ചിത്രം photo | thehanceindia.com

മുംബൈ: പോളിയോ തുള്ളി മരുന്നിന് പകരം സാനിറ്റൈസർ തുള്ളി നൽകിയതിനെ തുടർന്ന് 12 കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മഹാരാഷ്ട്ര യവത്മാൽ ജില്ലയിലാണ് ആരോഗ്യ വകുപ്പിന് ഗുരുതര പിഴവ് സംഭവിച്ചത്.കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണ്. സംഭവത്തിൽ ഡോക്ടർമാർ ഉൾപ്പെടെയുള്ളവരുടെ പേരിൽ നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.വിശദമായ അന്വേഷണം നടക്കുകയാണെന്നും ആശ വർക്കർമാരുൾപ്പെടെ നടപടി നേരിടുമെന്നും യവത്മാൽ ജില്ലാ കൗൺസിൽ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ശ്രീകൃഷ്ണ പഞ്ചാൽ പറഞ്ഞു.

നടി ജയശ്രീ രാമയ്യയെ മരിച്ച നിലയിൽ കണ്ടെത്തി

ബംഗളുരു: നടി ജയശ്രീ രാമയ്യയെ മരിച്ച നിലയിൽ കണ്ടെത്തി മഗധി റോഡിലെ വീട്ടിൽ തൂങ്ങി മരിച്ച നിലയിലാണ് മൃത ദേഹം കണ്ടെത്തിയത്.

കന്നഡ ബിഗ് ബോസ് താരം കൂടിയായിരുന്നു അവർ.വിഷാദ രോഗത്തിന് ചികിത്സയിലായിരുന്നു എന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.
2020 ജൂലൈ 22 ന് അവർ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ച കുറിപ്പ് വലിയ ചർച്ചയും ആശങ്കയും സൃ ഷ്ടിച്ചിരുന്നു .നശിച്ച ലോകത്തോട് വിടപറയുന്നു,എല്ലാം അവസാനിപ്പിക്കുന്നു എന്നായിരുന്നു അത്.എന്നാൽ ആശങ്കകൾക്കൊടുവിൽ പോസ്റ്റ് ഡിലീറ്റ് ചെയ്ത നടി താൻ സുരക്ഷിതയാണെന്ന് കുറിപ്പ് പങ്ക്‌വെച്ചിരുന്നു.
തനിക്ക് വേറെ പ്രശനങ്ങളില്ലെന്നും എന്നാൽ വിഷാദവുമായി പൊരുതാൻ സാധിക്കുന്നില്ലെന്നും പറഞ്ഞ് ജൂലൈ 25ന് ആരാധകരുമായി സംവദിച്ചിരുന്നു.

നിരവധി പ്രശ്നങ്ങളിലൂടെയാണ് താൻ കടന്നുപോകുന്നതെന്നും കുട്ടിക്കാലം മുതൽ വഞ്ചിക്കപ്പെട്ടിരുന്നു എന്നും അതിൽനിന്നും പുറത്തു കടക്കാൻ തനിക്ക് സാധിക്കുന്നില്ലെന്നും അന്ന് അവർ പറഞ്ഞിരുന്നു.സീസൺ 3 കന്നഡ ബിഗ് ബോസിലെ മത്സരാര്ഥിയായിരുന്ന അവർ മോഡലിങ്ങിലൂടെയാണ് സിനിമയിലെത്തിയത്.

മുംബൈയിൽ കർഷക മാർച്ച് പോലീസ് തടഞ്ഞു: റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നു

മുംബൈ: കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് കർഷകർ നടത്തുന്ന സമരത്തോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മുംബൈ രാജ്ഭവനിലേക്ക് കർഷകർ നടത്തിയ മാർച്ച് പോലീസ് തടഞ്ഞു.

മാർച്ച് പോലീസ് തടഞ്ഞതിൽ പ്രതിഷേധിച്ച കർഷകർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നു.സ്ഥലത്ത് സംഘർഷാവസ്ഥ നിലനിൽക്കുന്നുണ്ടെങ്കിലും സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്ന് പോലീസ് അറിയിച്ചു.

കർഷക സമര പശ്ചാത്തലത്തിൽ നയം മാറ്റത്തിനൊരുങ്ങി സി പി എം

| ഭൂപ്രഭു വർഗ്ഗശത്രുവല്ലാതാകുന്നതോടെ പാർട്ടി പരിപാടിയിൽത്തന്നെ ഘടനാപരമായ മാറ്റം വരുത്തിയേക്കും |

ന്യൂഡൽഹി: ധനിക കർഷകരോടുള്ള സമീപനത്തിലെ നയം മാറ്റത്തിനൊരുങ്ങി സി പി എം.ഡൽഹിയിൽ നടക്കുന്ന കർഷക സമരങ്ങളുടെ പശ്ചാത്തലത്തിലാണ് ഇത്.
കർഷക സമരങ്ങളുടെ സാഹചര്യവും രാജ്യത്ത് പൊതുവായി സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങളും വിശകലനം ചെയ്ത് സീതാറാം യച്ചൂരി തയ്യാറാക്കിയ നയരേഖയ്ക്ക് പോളിറ്റ്ബ്യുറോ അംഗീകാരം നൽകിയതായാണ് സൂചനകൾ.

ധനിക കർഷകരോടുള്ള സമീപനത്തിലെ മാറ്റം അംഗീകരിക്കപ്പെടുകയാണെങ്കിൽ അത് ചരിത്രപരമായ ഒരു സംഭവമായിരിക്കുമെന്ന് വിലയിരുത്തപ്പെടുന്നു.
പുതിയ നയരേഖ സംബന്ധിച്ച് ജനുവരി 30,31 തിയ്യതികളിൽ നടക്കുന്ന സിപിഎം കേന്ദ്ര കമ്മറ്റിയിൽ ചർച്ച ചെയ്യും.കർഷക സമരത്തിൽ പങ്കെടുക്കുന്നുന്നത് ഭൂ പ്രഭുക്കന്മാരും ധനിക കർഷകരുമാണെങ്കിലും വൻകിട ബൂർഷ്വാസിക്കെതിരെ രാജ്യത്ത് രൂപപ്പെടുന്ന പുതിയ വർഗ വൈരുധ്യമാണ് കർഷക പ്രക്ഷോഭമെന്നാണ് യച്ചൂരി വിലയിരുത്തുന്നത്.

പോയ വർഷങ്ങളിൽ ബിജെപി യെ മാത്രം പിന്തുണച്ച കർഷകരിൽ ബിജെപിക്കെതിരായ ഒരു തരംഗം കൂടി ഉള്ളതായും വിശകലനം ചെയ്യപ്പെട്ടു.ഭരണകൂടത്തിനെതിരെ മുൻപെങ്ങും ഉയർന്നു വന്നിട്ടില്ലാത്ത രാഷ്ട്രീയ സംഭവ വികാസങ്ങളുടെകൂടി പശ്ചാത്തലത്തിലാണ് പുതിയ നയരേഖ ചർച്ച ചെയ്യപ്പെടുന്നത്.ഇത് സി പി എമ്മിന്റെ പാർട്ടി പരിപാടിയിൽത്തന്നെ ഘടനാപരമായ മാറ്റം വരുത്തിയേക്കും.
ചുരുക്കിപ്പറഞ്ഞാൽ സാമൂഹിക മാറ്റത്തിനുനായി തൊഴിലാളി-കർഷക സഖ്യത്തിനൊപ്പം ധനിക കർഷകരെയും ഭൂപ്രഭുക്കന്മാരെയും ഉൾക്കൊള്ളിച്ചുള്ള വിശാല സഖ്യം ആവിഷ്കരിക്കണമെന്നാണ് ഇപ്പോൾ പോളിറ്റ് ബ്യുറോ അംഗീകരിച്ച നയരേഖ ചർച്ച ചെയ്യുക.

കർഷക സമരം: പത്താം വട്ട ചർച്ച ആരംഭിച്ചു

ന്യൂഡൽഹി: വിവാദമായ കാർഷിക നിയമങ്ങൾ പിൻവലിക്കണം എന്നാവശ്യപ്പെട്ട് കർഷകർ നടത്തുന്ന സമരവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ കർഷക നേതാക്കളുമായി നടത്തുന്ന പത്താം വട്ട ചർച്ച ആരംഭിച്ചു.
ഡൽഹി വിജ്ഞാൻ ഭവനിലാണ് ചർച്ച നടക്കുന്നത്.
കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിങ് തോമർ,പിയുഷ് ഗോയൽ തുടങ്ങിയവരാണ് ചർച്ച നടത്തുന്നത്.40 ഓളം കർഷക സംഘടനാ പ്രതിനിധികൾ ചർച്ചയിൽ പങ്കെടുക്കുന്നുണ്ട്.
കർഷക സമരവുമായി ബന്ധപ്പെട്ട സുപ്രീം കോടതിയുടെ വിധിക്ക് ശേഷമുള്ള ചർച്ചയിൽ പ്രതീക്ഷകളാണുള്ളത്.

സുപ്രീം കോടതി കാർഷിക നിയമം താത്കാലികമായി മരവിപ്പിച്ചതിന് ശേഷമുള്ള ചർച്ചയിൽ കർഷക സംഘടനകൾ വലിയ പ്രതീക്ഷ പുലർത്തുന്നുണ്ട് എന്നാണ് റിപോർട്ടുകൾ.ഇതുസംബന്ധിച്ച കേന്ദ്ര കൃഷി മന്ത്രിയുടെ പ്രസ്താവനയും കഴിഞ്ഞ ദിവസം ഉണ്ടായിരുന്നു.ഒരു വിഭാഗം കർഷക സംഘടനകൾ കാർഷിക നിയമങ്ങളെ അനുകൂലിക്കുന്നു എന്നായിരുന്നു കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിങ് തോമറിന്റെ പ്രസ്താവന.

സുപ്രീം കോടതി ഇടപെട്ട സ്ഥിതിക്ക് തല്ക്കാലം നിയമം നടപ്പാക്കാനാവില്ല.അതുകൊണ്ട്തന്നെ അടുത്ത ദിവസം നടക്കുന്ന ചർച്ചയിൽ നിയമത്തിലെ ഓരോ വകുപ്പും ചർച്ച ചെയ്യപ്പെടുമെന്നാണ് കരുതുന്നത്.നിയമങ്ങൾ ഒഴിവാക്കുക എന്നതൊഴിച്ചുള്ള നിർദേശം കർഷകരുടെ ഭാഗത്തുനിന്ന് വരും എന്നാണ് പ്രതീക്ഷിക്കുന്നത്.
മണ്ഢികൾ, വ്യാപാരികളുടെ റജിസ്ട്രേഷൻ തുടങ്ങിയ വിഷയങ്ങളിലെ കർഷകരുടെ ആശങ്കകൾ പരിഹരിക്കാൻ സർക്കാർ തയ്യാറാണ്.കാർഷികാവശിഷ്ടം കത്തിക്കുന്നതുമായി ബന്ധപ്പെട്ട വിഷയവും ചർച്ച ചെയ്യാമെന്ന് കർഷകരെ അറിയിച്ചിട്ടുണ്ടെന്ന് കൃഷി മന്ത്രി പറഞ്ഞിരുന്നു.

ഗൂഗിൾ മാപ് നോക്കി ഓടിച്ച കാർ അണക്കെട്ടിൽ വീണ് യുവാവ് മരിച്ചു

മുംബൈ: ഗൂഗിൾ മാപ് നോക്കി ഓടിച്ച കാർ അണക്കെട്ടിൽ വീണ് വ്യാപാരിയായ യുവാവ് മരിച്ചു.മഹാരാഷ്ട്ര അഹമ്മദ് നഗറിലുള്ള അകോലയിലാണ് സംഭവം.
പുണെ പിംപ്രി ചിഞ്ച്വദിൽ താമസിക്കുന്ന സതീഷ് ഗുലെ എന്ന 34കാരനാണ് മരിച്ചത്.കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളായ ഗുരു ശേഖർ,സമീർ രജുർകുമാർ എന്നിവർ നീന്തി രക്ഷപ്പെട്ടു.
ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാർ മൃതദേഹവും കാറും പുറത്തെടുത്തു.
അകോലേയ്ക്കടുത്തുള്ള കൽസുബായിൽ ട്രക്കിങ്ങിനുപോയതായിരു ന്നു സംഘം.എളുപ്പവഴി കിട്ടാനാണ് ഗൂഗിൾ മാപിനെ ആശ്രയിച്ചതെന്ന് പറയുന്നു.
എന്നാൽ ഗൂഗിൾ മാപ് അല്ല പ്രശ്നമായതെന്നും റിപ്പോർട്ടുകളുണ്ട്. മഴക്കാലത്ത് വെള്ളം കയറി പാലം മുങ്ങുകയും അപകടാവസ്ഥ യിലാവുകയും ചെയ്തതോടെ ഗതാഗതം നിരോധിച്ച വഴി ആയിരുന്നു ഇത്.എന്നാൽ ഇത് സംബന്ധിച്ച അറിയിപ്പുകളൊന്നും റോഡിൽ എവിടെയും ഇല്ലാതിരുന്നതാണ് അപകടത്തിന് വഴിവെച്ചതെന്ന് പോലീസ് അറിയിച്ചു.

വാഹനാപകടത്തിൽ കേന്ദ്രമന്ത്രി ശ്രീപദ് നായിക്കിന് ഗുരുതര പരിക്ക്,ഭാര്യ മരിച്ചു

ഉഡുപ്പി: കേന്ദ്ര ആയുഷ് സഹമന്ത്രി ശ്രീപദ് വൈ.നായിക്കും കുടുംബവും സഞ്ചരിച്ച കാർ അപകടത്തിൽപെട്ടു.മന്ത്രിയുടെ ഭാര്യ വിജയ ശ്രീപദ് നായിക് മന്ത്രിയുടെ പി എ ദീപക് എന്നിവർ മരിച്ചു.ഉത്തര കന്നഡയിലെ അംഗോളയിൽ വെച്ചാണ് വാഹനം അപകടത്തിൽപെട്ടത്.കാർ പൂർണ്ണമായി തകർന്നു.

മന്ത്രിയുടെ കുടുംബത്തിനും പരിക്കേറ്റു. ഇവരെ ഗോവയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കയാണ്.മന്ത്രിയുടെ പരിക്ക് ഗുരുതരമായതിനെ തുടർന്നാണ് ഗോവയിലേക്ക് മാറ്റിയത്.

https://twitter.com/ANI/status/1348671795415535618

ഉഡുപ്പിയിൽനിന്നും ഗോവയിലേക്കുള്ള യാത്രാമധ്യേയാണ് മന്ത്രിയുടെ വാഹനം അപകടത്തിൽപെട്ടത്.അദ്ദേഹത്തിന് സാധ്യമായ മികച്ച ചികിത്സ നൽകാൻ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തിന് നിർദേശം നൽകി.

photo:news18.com

നെഞ്ചുവേദനയെ തുടർന്ന് സൗരവ് ഗാംഗുലി ആശുപത്രിയിൽ

കൊൽക്കത്ത: നെഞ്ചുവേദനയെത്തുടർന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റനും ബി സി സി ഐ അധ്യക്ഷനുമായ സൗരവ് ഗാംഗുലിയെ കൊൽക്കത്തയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കൊൽക്കത്തയിലെ ഗുഡ് ലാൻഡ് സ്പെഷ്യലിറ്റി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹത്തിന് ആൻജിയോപ്ലാസ്റ്റി നടത്തിയേക്കും.ശനിയാഴ്ച രാവിലെ വീട്ടിൽ വ്യായാമം ചെയ്യുന്നതിനിടെയാണ് നെഞ്ചുവേദന അനുഭവപ്പെട്ടത്.അഹമ്മദാബാദിൽ ബി സി സി ഐ യോഗത്തിൽ പങ്കെടുത്ത ശേഷമാണ് അദ്ദേഹം വീട്ടിലെത്തിയത്.

photo:news18.com

ഫാസ്ടാഗ് ഫെബ്രുവരി 15 നകം മതി,വാഹനങ്ങൾ ടോൾ ബൂത്തിൽ തടയില്ല

ന്യൂഡൽഹി: ടോൾബൂത്തുകളിൽ ഫാസ് ടാഗ് നിർബന്ധമാക്കുന്നത് ഫെബ്രുവരി 15 ലേക്ക് മാറ്റി.ജനുവരി 1 മുതൽ എല്ലാ വാഹനങ്ങളിലും ഫാസ് ടാഗ് നിർബന്ധമാക്കിയിരുന്നു.
നാഷണൽ ഹൈവേ അതോറിറ്റിയുടെ കണക്കുപ്രകാരം രാജ്യത്തെ 80%വാഹനങ്ങളിലും ഫാസ് ടാഗ് നൽകിയിട്ടുണ്ട്.ഇത് 100 %ത്തിൽ എത്തിക്കുന്നതിന് വേണ്ടിയാണ് സമയം നീട്ടിയതെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.
2017 ഡിസംബർ 1 മുതൽ ഇറങ്ങിയിട്ടുള്ള വാഹനങ്ങളിൽ ഫാസ് ടാഗ് നിർബന്ധമാക്കിയിരുന്നു.

സിം കാർഡുകൾ ഒൻപതിൽ കൂടുതലുണ്ടോ? തിരിച്ചു നൽകിയേക്കൂ….

ന്യൂഡൽഹിഃ
സ്വന്തം പേരിൽ ഇത്രയധികം സിം കാർഡുകൾ വേണോ…? ആലോചിക്കേണ്ട സമയമായിരിക്കുന്നു.ഒൻപതിൽ കൂടുതൽ സിം കാർഡുകൾ കൈവശമുള്ളവർ ജനുവരി 10 നകം തിരിച്ചു നൽകാൻ മൊബൈൽ ഫോൺ സേവനദാതാക്കൾ ഉപഭോകതാക്കൾക്ക് നിർദേശം നൽകിക്കഴിഞ്ഞു.ഇതുസംബന്ധിച്ച സന്ദേശം ഉപഭോക്താക്കൾക്ക് ലഭിച്ചുതുടങ്ങി.
കേന്ദ്ര ടെലി കമ്മ്യൂണികേഷൻ മന്ത്രാലയത്തിന്റെ മാർഗ്ഗനിർദേശമനുസരിച്ച് ഒരാൾക്ക് ഒൻപതിൽ അധികം സിം കാർഡുകൾ ഉപയോഗിക്കാൻ അനുമതിയില്ല.അതുകൊണ്ട്തന്നെ അധികമുള്ളവ അടിയന്തിരമായി മടക്കി നൽകാനാണ് നിർദേശം. വിവിധ കമ്പനികളുടെ സിം കാർഡുകളാണ് ഉപയോഗിക്കുന്നത്, ആർക്കും ഒരു കണക്കും ഉണ്ടാകില്ല എന്നാണ് വിചാരമെങ്കിൽ തെറ്റി.എല്ലാറ്റിന്റെയും വ്യക്തമായ കണക്കുകളും വിവരങ്ങളും ടെലികോം മന്ത്രാലയത്തിൽ ലഭ്യമാണ്.
നിർദേശമനുസരിച്ച് 2021 ജനുവരി 10 നകം മടക്കി നൽകിയില്ലെങ്കിൽ മന്ത്രാലയം നേരിട്ടോ അല്ലെങ്കിൽ സേവനദാതാക്കളോ ഉപഭോക്താക്കൾക്ക് നോട്ടീസ് അയക്കുമെന്നാണ് അറിയുന്നത്.എന്നാൽ കുറെ കാലമായി ഉപയോഗത്തിൽ ഇല്ലാത്തതും നഷ്ടപ്പെട്ടുപോയതുമായ സിം കാർഡുകൾ സംബന്ധിച്ച് എന്ത് നടപടികളാണ് കൈക്കൊള്ളുക എന്ന് വ്യക്തതയില്ല.

സിപിഎം ഉയർത്തുന്ന രാഷ്ട്രീയത്തിന്റെ വിജയം: സീതാറാം യച്ചൂരി

ന്യൂഡൽഹിഃ

സി പി എം ഉയർത്തുന്ന രാഷ്ട്രീയത്തിന്റെ വിജയമാണ് കേരളത്തിലെ തദ്ദേശ തിരഞ്ഞെടുപ്പിൽ കണ്ടതെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി പറഞ്ഞു.ഡൽഹിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.മുഖ്യമന്ത്രിയെ വ്യക്തിപരമായി കടന്നാക്രമിക്കാനും കേന്ദ്ര ഏജൻസികളെ വെച്ചുള്ള രാഷ്ട്രീയക്കളികളൊക്കെ ജനം തിരിച്ചറിഞ്ഞു.കേരളത്തിലെ വോട്ടർമാർക്കും എൽ ഡി എഫ് പ്രവർത്തകർക്കും അദ്ദേഹം നന്ദി അറിയിച്ചു.

ചർച്ച വേണ്ട,വേണ്ടത് പ്രശ്ന പരിഹാരം: നിലപടിലുറച്ച് കർഷകർ

ന്യൂഡൽഹി:കാർഷിക നിയമങ്ങൾക്കെതിരെ സമരം നടത്തുന്ന കർഷകർ ചർച്ചയല്ല വേണ്ടത്,പ്രശ്ന പരിഹാരമാണെന്ന് കേന്ദ്ര സർക്കാർ നടത്തുന്ന ചർച്ചയിൽ അതിശക്തമായ വാദം ഉന്നയിച്ചു.കർഷക സമരവുമായി ബന്ധപ്പെട്ട അഞ്ചാം വട്ട ചർച്ചയിലാണ് കർഷകർ ആവശ്യം വീണ്ടും ഉന്നയിച്ചത്.
കാർഷിക നിയമങ്ങളുമായി ബന്ധപ്പെട്ട കർഷക പ്രതികരണങ്ങളിൽ സന്തോഷമുണ്ടെന്നും ചർച്ചകളെ സ്വാഗതം ചെയ്യുന്നതായും കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിങ് തോമർ ചർച്ചയിൽ പറഞ്ഞു. വാണിജ്യകാര്യ മന്ത്രി പിയുഷ് ഗോയലും ചർച്ചയിൽ പങ്കെടുക്കുന്നുണ്ട്.

കഴിഞ്ഞ ദിവസങ്ങളിൽ ഉന്നയിച്ച കാര്യങ്ങൾ മാത്രമേ പറയാനുള്ളു എന്നും കൂടുതൽ ചർച്ചകളിൽ താൽപര്യമില്ലെന്നും കർഷക സംഘടനാ നേതാക്കൾ പറഞ്ഞു.ചർച്ചകളുടെ തീരുമാനങ്ങൾ എഴുതി നൽകണം എന്ന ആവശ്യവും യോഗത്തിൽ ഉന്നയിക്കപ്പെട്ടു.

കർഷക സമരം:ചർച്ച പരാജയം,സമരം തുടരും

ന്യൂഡൽഹി: കേന്ദ്രസർക്കാർ കർഷക സംഘടനകളുമായി നടത്തിയ ചർച്ച പരാജയം.സമരം തുടരും. ഡൽഹി വിജ്ഞാൻ ഭവനിൽ നടന്ന ചർച്ചയിൽ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് കർഷകർ ആവശ്യപ്പെട്ടു.എന്നാൽ കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ വിദഗ്ധരും സർക്കാർ പ്രതിനിധികളും ചേർന്ന് പാനൽ രൂപീകരിക്കാ മെന്ന സർക്കാർ നിർദേശംപോലും അംഗീകരിക്കാൻ കർഷക സംഘടന കൾ തയ്യാറായില്ല.
വിജ്ഞാൻ ഭവനിൽ നടന്ന ചർച്ചയിൽ 32 സംഘടനകളെ സർക്കാർ വിളിച്ചിരുന്നു.പ്രതിരോധമന്ത്രി രാജ്‌നാഥ് സിങാണ് ചർച്ചക്ക് നേതൃത്വം നൽകിയത്.
എന്നാൽ കഴിഞ്ഞ 6 ദിവസമായി അതിർത്തിയിൽ പ്രക്ഷോഭങ്ങളു ണ്ടാക്കി സമരം നടത്തുന്ന കർഷകരുടെ കൂട്ടത്തി ൽ ഇടത്തട്ടുകാരായ സഘങ്ങൾ നുഴഞ്ഞുകയറിയിട്ടുണ്ടെന്ന ആരോപണം ശക്തമായിട്ടുണ്ട്. കർഷകരെ സഹായിക്കാനായി കൊണ്ടുവന്ന കാർഷിക നിയമങ്ങൾ ഇടത്തട്ടുകാർക്ക് വലിയ തിരിച്ചടിയാണ് നൽകുന്നതെന്നും കർഷക സമരത്തിന്റെ പിന്നിൽ ഇത്തരം ശക്തികൾ പ്രവർത്തിക്കുന്നുണ്ട് എന്നും ആക്ഷേപമുന്നയർന്നിട്ടുണ്ട്.

തകർന്നുവീണ മിഗ് വിമാനാവശിഷ്ടം കണ്ടെത്തി പൈലറ്റിനായി തിരച്ചിൽ തുടരുന്നു

ന്യൂഡൽഹി: വിമാനവാഹിനി കപ്പലായ ഐ എൻ എസ് വിക്രമാദിത്യയിൽനിന്ന് പറന്നുയർന്ന ഉടൻ അറബിക്കടലിൽ തകർന്നുവീണ മിഗ് 29 വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി.

പൈലറ്റിനായി തിരച്ചിൽ തുടരുന്നു.അപകടം നടന്ന് 4 ദിവസങ്ങൾ കഴിഞ്ഞശേഷമാണ് നാവികസേനയിലെ മുങ്ങൽ വിദഗ്ധർ അവശിഷ്ടങ്ങൾ കണ്ടെത്തിയത്.
അപകടത്തിൽ കാണാതായ വ്യോമസേനാ പൈലറ്റ് കമാണ്ടർ നിഷാന്ത് സിംഗിനായി തിരച്ചിൽ തുടരുന്നു.യുദ്ധക്കപ്പലും ഹെലികോപ്റ്ററും ഉപയോഗിച്ചാണ് തിരച്ചിൽ പുരോഗമിക്കുന്നത്.അപകടം നടന്ന വിമാനത്തിലുണ്ടായിരുന്ന ട്രെയിനീ പൈലറ്റ് പരിക്കുകളോടെ രക്ഷപ്പെട്ടിരുന്നു.

photo:allnewsflash.com

അലോപ്പതി ഡോക്ടർമാർ രാജ്യവ്യാപകമായി പണിമുടക്കുന്നു

ന്യൂഡൽഹി:

ആയുർവേദ ഡോക്ടർമാർക്ക് ശസ്ത്രക്രിയയ്ക്ക് അനുമതി നൽകിയ തിൽ പ്രതിഷേധിച്ച് അലോപ്പതി ഡോക്ടർമാർ രാജ്യവ്യാപക പണി മുടക്ക് നടത്തും.ഡിസംബർ 11 ന് രാവിലെ 6 മുതൽ വൈകുന്നേരം 6 വരെയാണ് ഡോക്ടർമാർ പണിമുടക്കുക. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ നേതൃത്വത്തിലാണ് പണിമുട ക്ക്.

കോവിഡ് ,അത്യാഹിത വിഭാഗങ്ങളെ പണിമുടക്കിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.ആയുർവേദ ഡോക്ടർമാർക്ക് ശസ്ത്രക്രിയ നടത്താനുള്ള അനുമതി നൽകിയ തീരുമാനത്തിനെതിരെ നിയമ നടപടിക്ക് ഒരുങ്ങാനും അലോപ്പതി ഡോക്ടർമാർ തീരുമാനിച്ചു.

photo:thestatesman.com

സംസ്ഥാനത്ത് അതി ശക്തമായ മഴയ്ക്ക് സാധ്യത: ഇടുക്കിയിൽ റെഡ് അലർട്ട്


തിരുവനന്തപുരം: വരും ദിവസങ്ങളിൽ സംസ്ഥാനത്ത് അതി ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് .മുന്നറിയിപ്പ്.വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ടും ഇടുക്കിയിൽ റെഡ് അലർട്ടും പ്രഖ്യാപിച്ചു.
ഡിസംബർ 2ന് ഇടുക്കി ജില്ലയിലാണ് റെഡ് അലർട്ട്. 24 മണിക്കൂറി നുള്ളിൽ 204.5 മഴവരെ ലഭിച്ചേക്കാം.ഇത് വളരെ അപകടകരമായ ഒരു അളവാണ്.ഇത്തരത്തിൽ അതി തീവ്ര മഴ ലഭിക്കുന്നത് അപകട സാധ്യത വർധിപ്പിക്കും.തിരുവന്തപുരം,കൊല്ലം,പത്തനംതിട്ട ജില്ലകളിലും ശക്തമായ മഴ മുന്നറിയിപ്പിനെ തുടർന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
പൊതു ജനങ്ങളും സർക്കാർ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.വിവിധ അലർട്ടുകൾ പ്രഖ്യാപിച്ച ജില്ലകൾ,താഴ്ന്ന പ്രദേശങ്ങളിലുള്ളവർ,നദി തീരത്ത് താമസിക്കുന്നവർ,മലയോര മേഖലയിലുള്ളവർ തുടങ്ങിയവരും അതി ജാഗ്രത പാലിക്കണം.

ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടി പുറപ്പെടുവിച്ചിട്ടുള്ള ഇടി മിന്നൽ ജാഗ്രതാ നിർദേശങ്ങളും പാലിക്കണം.

വിമാന സർവീസുകൾക്കുള്ള നിയന്ത്രണം ഡിസംബർ 31 വരെ തുടരും

ന്യൂഡൽഹി: കോവിഡ് വ്യാപനം കുറയാത്ത പശ്ചാത്തലത്തിൽ അന്താരാഷ്ട്ര വിമാന സർവീസുകൾക്കുള്ള നിയന്ത്രണം ഡിസംബർ 31 വരെ തുടരും.ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ ഇറക്കിയ ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഇന്ത്യയിൽനിന്ന് പുറത്തേക്കും ഇന്ത്യയിലേക്കുമുള്ള യാത്രാ വിമാനങ്ങൾ ഡിസംബർ 31 വരെ നിർത്തിവെക്കും എന്നാണ് ഉത്തരവിൽ ഉള്ളത്.ഈ ഉത്തരവ് ഡി ജി സി എ അംഗീകരിച്ച കാർഗോ സേവനങ്ങൾക്ക് ബാധകമായിരിക്കില്ല.
തിരഞ്ഞെടുക്കപ്പെട്ട സെക്ടറിൽ ഷെഡ്യൂൾഡ് വിമാന സർവീസുകൾ നടത്താൻ ബന്ധപ്പെട്ട അധികാരികൾക്ക് സാധിക്കും. കോവിഡിന്റെ പശ്ചാത്തലത്തിൽ മാർച്ച് 25 നാണ് യാത്രാവിമാനങ്ങൾക്ക് വിലക്കേർ പ്പെടുത്തിയത്. ഒക്ടോബർ 27 ന് ഇത് നവംബർ 30 വരെ നീട്ടുകയായി രുന്നു. വന്ദേ ഭാരത് മിഷന്റെ ഭാഗമായി നിരോധനം ബാധകമല്ലാതെ തന്നെ വിവിധ രാജ്യങ്ങളിൽനിന്ന് പ്രവാസികളെ ഇന്ത്യയിലേക്ക് എത്തിച്ചിരുന്നു.

നീവാർ ചുഴലിക്കാറ്റ് നാളെ തീരത്തേക്ക്: സംസ്ഥാന തീരങ്ങളിൽ കനത്ത ജാഗ്രത

ചെന്നൈ: നീവാർ ചുഴലിക്കാറ്റ് നാളെ ഉച്ചയോടെ തീരം തൊടും.ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂന മർദ്ദമാണ് ചുഴലിക്കാറ്റായി രൂപാന്തരപ്പെട്ടത്.

നീവാർ എന്ന പേരിൽ അറിയപ്പെടുന്ന ഈ ചുഴലിക്കാറ്റ് നാളെ ഉച്ചയോടെ തമിഴ്‌നാടിന്റെ തീര പ്രദേശമായ കരയ്ക്കലിനും മാമ്മല്ലപുരത്തിനും ഇടയിൽ തീരം തൊടുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്.
തുടർന്ന് 24 മണിക്കൂറിനുള്ളിൽ നീവാർ തീവ്ര സ്വഭാവമുള്ള ചുഴലി ക്കാറ്റായി മാറും.തീരത്തെത്തുമ്പോൾ കാറ്റിന് മണിക്കൂറിൽ 120 കിലോമീറ്റർ വേഗത ഉണ്ടാകും. കനത്തമഴ തുടരുന്ന ആന്ധ്രാ, തമിഴ്നാട്,പുതുച്ചേരി തീരങ്ങളിൽ ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.
തമിഴ്‌നാട്ടിലെ ചെന്നൈ,കാഞ്ചിപുരം,തിരുവള്ളൂർ,ചെങ്കൽപേട്ട് പ്രദേശങ്ങളിൽ അതി ജാഗ്രതയാണ്.

തീരദേശ മേഖലയിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി എടപ്പാടി പളനിസാമി മുന്നറിയിപ്പ് നൽകി.ആവശ്യമെങ്കിൽ രക്ഷാപ്രവർത്തനം നടത്തുന്നതിനായി ദേശീയ ദുരന്ത നിവാരണ സേനയുടെ 30 അംഗ സംഘത്തെ വിവിധ കേന്ദ്രങ്ങളിൽ വിന്യസിച്ചിട്ടുണ്ട്.

കോവിഡ് വ്യാപനം: പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി നാളെ ചർച്ച നടത്തും


ന്യൂഡൽഹി: കോവിഡ് വ്യാപനം സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി നാളെ ചർച്ച നടത്തും.വീഡിയോ കോൺഫറൻസ് വഴിയാണ് പ്രധാനമന്ത്രി മുഖ്യമന്ത്രിമാരെ അഭിസംബോധന ചെയ്യുക.
കോവിഡ് രോഗ ബാധിതരുടെ എണ്ണത്തിൽ വലിയ വർദ്ധനവുള്ള മഹാരാഷ്ട്ര,ഡൽഹി,കേരളം,പശ്ചിമബംഗാൾ
എന്നി സംസ്ഥാനങ്ങളിലെ സ്ഥിതിഗതികളും വിലയിരുത്തപ്പെടും.കോവിഡ് വാക്‌സിൻ വിതരണം സംബന്ധിച്ചും ചർച്ചകൾ ഉണ്ടാകും.

അസം മുൻ മുഖ്യമന്ത്രി തരുൺ ഗോഗോയ് അന്തരിച്ചു

ഗുവഹാട്ടി: അസം മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ തരുൺ ഗോഗോയ് അന്തരിച്ചു. 86 വയസ്സായിരുന്നു.കോവിഡ് മുക്തനായിരുന്നു എങ്കിലും മറ്റ് ആരോഗ്യപ്രശ്നങ്ങളും കോവിഡ് അനന്തര പ്രശ്നങ്ങളും കാരണം ഗുവാഹട്ടി മെഡിക്കൽ കോളേജിൽ വെന്റിലേറ്ററിലായിരുന്നു.
നവംബർ 2 നാണ് കോവിഡ് മുക്തനായി എങ്കിലും അദ്ദേഹത്തെ മറ്റ് ആരോഗ്യപ്രശ്നങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.ശനിയാഴ്ച ഉച്ചമുതൽ ആരോഗ്യ നില വഷളാവുകയായിരുന്നു.
മൂന്ന് തവണ അസം മുഖ്യമന്ത്രിയായിട്ടുണ്ട്.

ഭീകരവാദികളുടെ കടന്നുകയറ്റം: പാക് ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥനെ ഇന്ത്യ വിളിച്ചുവരുത്തി

ന്യൂഡൽഹി: പാകിസ്താനിൽനിന്നുള്ള ഭീകരവാദികളുടെ കടന്നുകയറ്റം സംബന്ധിച്ച് പാകിസ്ഥാൻ ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥ നെ ഇന്ത്യ വിളിച്ചുവരുത്തി.പാകിസ്ഥാൻ പരിധിക്കുള്ളിൽ പ്രവർത്തിക്കുന്ന ഭീകര സംഘടനകൾക്ക് പിന്തുണ നൽകുന്ന നടപടി കൾക്കെതിരെ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ശക്തമായ എതിർപ്പും പ്രതിഷേധവും അറിയിച്ചു.
ജമ്മു കശ്‍മീരിലെ നഗരോടയിൽ കഴിഞ്ഞദിവസം 4 ജെയ്ഷെ മുഹമ്മദ് തീവ്രവാദികളെ കൊല്ലാനിടയായ സംഭവവുമായി ബന്ധപ്പെട്ടാണ് പാകിസ്ഥാൻ ഉദ്യോഗസ്ഥനെ ഇന്ത്യ വിളിച്ചുവരുത്തിയത്.ഭീകരവാദം സംബന്ധിച്ച് പാകിസ്ഥാൻ പാലിക്കേണ്ട ഉഭയകക്ഷി ഉത്തരവാദിത്ത ങ്ങളെക്കുറിച്ചും അന്താരാഷ്ട്ര മര്യാദകളെക്കുറിച്ചും ഇന്ത്യ ഓർമ്മിപ്പിച്ചു.പാകിസ്താന്റെ ഉള്ളിൽ പ്രവർത്തിക്കുന്ന ഭീകര സംഘടനകൾക്ക് ഇന്ത്യക്കെതിരെ പ്രവർത്തിക്കാനുള്ള അവസരവും മൗനാനുവാദവും നൽകരുതെന്നും ഇന്ത്യ താക്കീത് ചെയ്തു.
പാകിസ്താനിൽനിന്ന് നുഴഞ്ഞുകയറിയ ഭീകരവാദികൾ സഞ്ചരിച്ചിരുന്ന ട്രക്ക് കഴിഞ്ഞദിവസം ജമ്മു ശ്രീനഗർ ദേശീയപാതയിൽ സി ആർ പി എഫ് ജവാന്മാർ തടയുകയായിരുന്നു. തുടർന്നുണ്ടായ ഏറ്റുമുട്ടലിൽ നാല് ഭീകരന്മാരും കൊല്ലപ്പെട്ടു. ഭീകരന്മാരുടെ പക്കൽനിന്ന് ആയുധങ്ങളും കണ്ടെത്തിയിരുന്നു.
മുംബൈ ഭീകരാക്രമണ വാർഷിക ദിനത്തിൽ രാജ്യത്ത് ആക്രമണ പരമ്പര സൃഷ്ടിക്കാൻ ഭീകരർ പദ്ധതിയിട്ടിരുന്നതായി കേന്ദ്രസർക്കാർ വ്യക്തമാക്കി.
സംഭവവുമായി ബന്ധപ്പെട്ട സ്ഥിതിഗതികൾ വിലയിരുത്താൻ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഇന്നലെ ഉന്നതതല യോഗം വിളിച്ചിരുന്നു.

50 കോടി കോവിഡ് വാക്‌സിൻ ഡോസുകൾ ഇന്ത്യസമാഹരിക്കും:ആ രോഗ്യമന്ത്രി

ന്യൂഡൽഹി: ജൂലൈ മാസത്തോട്കൂടി ഇന്ത്യ 50 കോടി കോവിഡ് വാക്‌സിൻ ഡോസുകൾ സമാഹരിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധൻ പറഞ്ഞു.ഇതുസംബന്ധിച്ച് വാക്‌സിൻ കമ്പനികളു മായി ചർച്ചകൾ നടത്തിവരികയാണെന്ന് അദ്ദേഹം അറിയിച്ചു.
135 കോടിയോളം ജനസംഖ്യയുള്ള ഇന്ത്യയിൽ വാക്‌സിൻ സമാഹരണവും വിതരണവും വളരെ കൃത്യതയോടെ ചെയ്യേണ്ട കാര്യമാണ്.ഇത്രയധികം വാക്‌സിനുകൾ ഒറ്റത്തവണ ശേഖരിക്കുക എന്നത് ശ്രമകരമായ ദൗത്യമാണ്.
അത്കൊണ്ട്തന്നെ 2021 ജൂലൈ -ആഗസ്ത് മാസങ്ങൾക്കുള്ളിൽ 400 -500 മില്യൺ കോവിഡ് ഡോസുകൾ സമാഹരിക്കും.
ആരോഗ്യമേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ രാജ്യത്ത് ഗ്രാമ നഗര വ്യത്യാസമില്ലാതെ മികച്ചതാക്കി മാറ്റും.ഹർഷവർധൻ പറഞ്ഞു.

കരിപ്പൂർ വിമാനാപകടം: അന്വേഷണ റിപ്പോർട്ട് വൈകും

ന്യൂഡൽഹി: കരിപ്പൂർ വിമാനാപകടം അന്വേഷിക്കുന്ന അന്വേഷണ സമിതിയുടെ റിപ്പോർട്ട് വൈകും.അന്വേഷണത്തിന് കൂടുതൽ സമയം വേണമെന്ന് സമിതി ആവശ്യപ്പെട്ടതായി വ്യോമയാന സെക്രെട്ടറി പാർലമെന്ററി സമിതിയെ അറിയിച്ചു.

വിശദവും ശാസ്ത്രീയവുമായ അന്വേഷണമാണ് കരിപ്പൂർ വിമാനാ പകടം സംബന്ധിച്ച് നടക്കുന്നത്.അതുകൊണ്ട്തന്നെ അന്വേഷണ സംഘം കൂടുതൽ സമയം ആവശ്യപ്പെട്ടാൽ അനുവദിക്കേണ്ടിവരുമെന്നും വ്യോമയാന സെക്രെട്ടറി പാർലമെൻററി സമിതിയെ അറിയിച്ചു.
കരിപ്പൂർ വിമാനത്താവളത്തിൽ വലിയ വിമാനം ഇറക്കുന്നത് സംബന്ധിച്ച് വിദഗ്ദ്ധ സമിതിയെ നിയോഗിക്കുമെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി.ഇതിനായി വിദഗ്ദ്ധ സമിതി വിമാനത്താവളം സന്ദർശിക്കും.വിദഗ്ദ്ധ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തി ൽ വലിയ വിമാനങ്ങൾ ഇറക്കുന്നത് സംബന്ധിച്ച തീരുമാനവും ഉണ്ടാകും.

31 ബംഗ്ളാദേശികൾ ഗുവഹാട്ടിയിൽ പിടിയിൽ

ഗുവഹാട്ടി: ബെംഗളൂരുവിൽനിന്നെത്തിയ ബംഗ്ലാദേശ് സംഘത്തെ ഗുവഹാട്ടിയിൽനിന്നും പോലീസ് അറസ്റ്റ് ചെയ്തു.10 പുരുഷന്മാരും 8 സ്ത്രീകളും 8 ആൺകുട്ടികളും 5 പെൺകുട്ടികളും അടങ്ങുന്ന സംഘമാണ് പിടിയിലായത്.

ആവശ്യമായ രേഖകളൊന്നുമില്ലാതെ അനധികൃതമായി ഇന്ത്യയിലേക്കെത്തിയ ഇവർ കഴിഞ്ഞ നാലു വർഷമായി ബെംഗളൂരു വിൽ ദിവസക്കൂലിക്ക് ജോലിചെയ്യുകയായിരുന്നുവെന്ന് പോലീസ് കണ്ടെത്തി.
ബാംഗ്ലൂർ-ഗുവഹാട്ടി എക്സ്പ്രസ്സിൽ എത്തിയ ഇവർ അഗർത്തലയിലേക്കു പോവാൻ കാഞ്ചൻജംഗ എക്സ്പ്രസ്സ് കാത്തിരിക്കുന്നതിനിടയിലാണ് പോലീസ് പിടിയിലായത്. അഗർത്തലയിൽനിന്നും അതിർത്തികടന്ന് ബംഗ്ലാദേശിലേക്ക് കടക്കുന്നതിനിടെ പിടിയിലായ ഈ സംഘം ഇതെല്ലാം പോലീസിനോട് സമ്മതിച്ചതായി റെയിൽവേ പോലീസ് സൂപ്രണ്ട് ഹേമന്ദകുമാർ ദാസ് മാധ്യമങ്ങളോട് പറഞ്ഞു.

മഹാരാഷ്ട്രയിൽ ട്രാവലർ നദിയിലേക്ക് മറിഞ്ഞ് അഞ്ച് മലയാളികൾ മരിച്ചു

മുംബൈ: മഹാരാഷ്ട്രയിലെ സത്താറയിൽ ടെമ്പോ ട്രാവലർ നദിയിലേക്ക് മറിഞ്ഞ് അഞ്ച് മലയാളികൾ മരിച്ചു.എട്ട് പേർക്ക് പരിക്ക്.മുംബൈയിൽനിന്ന് ഗോവയിലേക്ക് പോയ വാഹനമാണ് അപകടത്തിൽ പെട്ടത്.

മരിച്ചവരിൽ ഒരു സ്ത്രീയും മൂന്ന് വയസുള്ള കുട്ടിയും ഉണ്ടെന്ന് സ്ഥിരീകരിക്കാത്ത റിപോർട്ടുകൾ ഉണ്ട്.
പൂനെയ്ക്ക് സമീപം സത്താറായ്ക്കും കാരാടിനും ഇടയിൽ ഇന്ന് പുലർച്ചെയായിരുന്നു സംഭവം.ഊർമുടി പാലത്തിൽനിന്ന് 50 അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിയുകയായിരുന്നു വാൻ.ഡ്രൈവർ ഉറങ്ങിപ്പോയതാണ് കാരണം എന്ന് കരുതുന്നു.
അഞ്ച് പേരും തൽക്ഷണം മരിച്ചു. രണ്ടുപേരെ തിരിച്ചറിഞ്ഞിട്ടുണ്ട് വാഷിയിലെ താമസക്കാരായ മധുസൂദനൻ നായർ,ഭാര്യ ഉമാ നായർ എന്നിവരെയാണ് തിരിച്ചറിഞ്ഞത്.മൃതദേഹങ്ങൾ സത്താറയിലെ സർക്കാർ ആശുപത്രി മോർച്ചറിയിൽ.പരിക്കേറ്റവർ കരാടിലെ ആശുപത്രിയിൽ.

ഫാസ്ടാഗ് ഉപഭോക്താക്കളുടെ എണ്ണത്തിൽ വൻ വർധനവ്: 400 മടങ്ങു കവിഞ്ഞു

രാജ്യത്ത് ഫാസ്ടാഗ് ഉപഭോക്താക്കളുടെ എണ്ണത്തിൽ ഒരുവർഷംകൊണ്ട് 400 ശതമാനം വർദ്ധനവ്. എണ്ണം രണ്ടുകോടി കടന്നതോടുകൂടി ഒരുവർഷം മുൻപ് ലഭിച്ചിരുന്ന 70 കോടിയിൽനിന്ന് ടോൾ പിരിവ് പ്രതിദിനം 92 കോടിയായി വർധിച്ചതായി ദേശീയപാത അതോറിറ്റി അറിയിച്ചു.
രാജ്യത്തെ 75 ശതമാനംആളുകളും ഈ സാങ്കേതികത്വത്തെ ഏറ്റെടുത്തിരിക്കുന്നു. ടോൾ ബൂത്തുകളിലെ വാഹന നിര മൂലമുണ്ടാകുന്ന പ്രയാസങ്ങൾ പരിഹരിക്കുന്നതിനുവേണ്ടി ഒരു വർഷമായി ഫാസ്ടാഗ് നിർബന്ധമാക്കിയ സാഹചര്യത്തിലാണ് ഇത്തരത്തിലുള്ള വർദ്ധനവ്.

2021 ജനുവരി 1 നോടുകൂടി നാലുചക്ര വാഹനങ്ങൾക്കെല്ലാം ഫാസ്ടാഗ് നിർബന്ധമാക്കുമെന്നും അല്ലാത്തപക്ഷം വാഹന ഉടമയിൽനിന്നും പിഴ ഈടാക്കുമെന്നും അറിയിച്ചുക്കൊണ്ടുള്ള കേന്ദ്ര ഗതാഗത മന്ത്രാലയത്തിൻറെ ഉത്തരവ് കഴിഞ്ഞമാസം പുറപ്പെടുവിച്ചതിന്റെ പിന്നാലെയാണ് ഫാസ് ടാഗിൽനിന്നുമുള്ള വരുമാനത്തിൻറെ കണക്കു പുറത്തുവിട്ടിരിക്കുന്നത്.കോവിഡ് പശ്ചാത്തലത്തിൽ കൂടുതൽപ്പേരും ഓൺലൈൻ പേമെൻറിലേക്ക് മാറാൻ തയ്യാറായത് ഫാസ്ടാഗ് ഉപയോഗം വർധിപ്പിച്ചുവെന്നും ദേശിയപാത അതോറിറ്റി അറിയിച്ചു.

അനുമതിയില്ലാതെ വെട്രിവേൽ യാത്ര: ബിജെപി അധ്യക്ഷൻ അറസ്റ്റിൽ

ചെന്നൈ:

അനുമതിയില്ലാതെ വെട്രിവേൽ യാത്ര നടത്തിയ തമിഴ്നാട് ബിജെപി അധ്യക്ഷൻ എൽ മുരുകനെ പോലീസ് അറസ്റ്റ് ചെയ്തു.കോവിഡ് പ്രോട്ടോകോൾ അടക്കം ലംഘിച്ച് സർക്കാർ അനുമതിയില്ലാതെ യാത്ര നടത്തിയതിനാണ് തിരുത്തണി ക്ഷേത്രത്തിന് സമീപത്തു വെച്ച് മുരുകനെ അറസ്റ്റ് ചെയ്തത്.
കൂടെ ഉണ്ടായിരുന്ന എച് രാജ,അണ്ണാമലൈ തുടങ്ങിയ ബിജെപി നേതാക്കളെയും നൂറോളം പ്രവർത്തകരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. തമിഴ്‌നാട്ടിലെ മുരുകൻ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ചാണ് വെട്രിവേൽ യാത്ര നടത്തുന്നത്.
യാത്രക്ക് സർക്കാർ അനുമതി നൽകിയിരുന്നില്ല.എന്നാൽ അനുമതി ഇല്ലെങ്കിലും യാത്ര നടത്തുമെന്ന് മുരുഗൻ പ്രഖ്യാപിച്ചിരുന്നു.
കോവിഡ് പ്രതിസന്ധി ചൂണ്ടിക്കാട്ടിയാണ് തമിഴ്‌നാട് സര്‍ക്കാര്‍ യാത്ര നടത്താന്‍ അനുമതി നല്‍കാതിരുന്നത്.

എന്നാല്‍ വേല്‍യാത്രയെ ആര്‍ക്കും തടയാന്‍ സാധിക്കില്ലെന്നാണ് ബിജെപിയുടെ അവകാശ വാദം.ഇന്ന് രാവിലെ പൂനമല്ലിക്ക് സമീപം പോലീസ് യാത്ര തടഞ്ഞുവെങ്കിലും പ്രവര്‍ത്തകരുമായുണ്ടായ വാക്കുതര്‍ക്കത്തിന് ശേഷം യാത്ര തുടരുകയായിരുന്നു,

ക്രിക്കറ്റ് താരം കപിൽദേവിന് ഹൃദയാഘാതം ആന്ജിയോപ്ലാസ്റ്റിന് വിധേയനാക്കി

ന്യൂഡൽഹി:ക്രിക്കറ്റ് താരം കപിൽദേവിന് ഹൃദയാഘാതം.ന്യൂഡൽഹിയിലെ ആശുപത്രിയിൽ പ്രവശിപ്പിച്ച കപിൽദേവിനെ അടിയന്തിര ആൻജിയോപ്ലാസ്റ്റി സർജറിക്ക് വിധേയനാക്കി.താരത്തിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.ആശുപത്രി അധികൃതർ വൈകുന്നേരത്തോടെ മെഡിക്കൽ ബുള്ളറ്റിൻ ഇറക്കുമെന്നറിയുന്നു.ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ആദ്യമായി ലോകകപ്പ് അന്നത്തെ ടീം 'കപിലിന്റെ ചെകുത്താന്മാർ' എന്നപേരിലായിരുന്നു അറിയപ്പെട്ടത്.

photo :wionnews.com

കുരങ്ങുകൾ പിന്നാലെ ഓടി പെൺകുട്ടി ടെറസ്സിൽനിന്ന് വീണുമരിച്ചു

ലഖ്‌നൗ: ഉത്തർപ്രദേശിൽ കുരങ്ങുകൾ പിന്നാലെ ഓടിയതിനെ ത്തുടർ ന്ന് ടെറസ്സിൽനിന്ന് വീണ് പെൺകുട്ടി മരിച്ചു.മുസാഫർ ജില്ലയിൽ ഇന്നലെയാണ് സംഭവം.
വീടിന്റെ ടെറസ്സിൽ ഉണക്കാനിട്ട വസ്ത്രങ്ങൾ എടുക്കുന്നതിനായാണ് 13 കാരിയായ പെൺകുട്ടി മുകളിലേക്ക് പോയത്.ഈ സമയത്ത് മുകളി ലുണ്ടായിരുന്ന കുരങ്ങന്മാർ കുട്ടിയുടെ നേരെ വന്നപ്പോൾ പേടിച്ച് ഓടുകയായിരുന്നു.മുസഫർ നഗറിലും ആഗ്രയിലും കുരങ്ങുകളുടെ ശല്യം കാരണം ഇത്തരത്തിൽ നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. കുറച്ചു മാസങ്ങൾക്ക്മുൻപ് കുരങ്ങൻ കൂട്ടം വലിയ കല്ലെടുത്ത് താഴേക്കിട്ടതിനെത്തുടർന്ന് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കയായി രുന്ന 4 വയസ്സുകാരി മരിച്ചിരുന്നു.ഇത്തരത്തിൽ ഈ മേഖലകളിൽ എല്ലാവർഷവും സംഭവങ്ങൾ ഉണ്ടാകാറുണ്ട്.
2018 ൽ ആഗ്രയിൽ 12 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ അമ്മയുടെ കയ്യിൽനിന്ന് തട്ടി എടുത്ത കുരങ്ങന്മാർ കടിച്ചു കൊലപ്പെ ടുത്തിയിരുന്നു.

PHOTO COURTESY:INDIA.COM

ക്രെയിൻ പൊട്ടിവീണ് എയർ ഇന്ത്യ വിമാനം തകർന്നു

ഹൈദരാബാദ്: എയർ ഇന്ത്യയുടെ സേവനം നിർത്തിയ എ 320 എയർ ബസ് വിമാനം പരിശീലന കേന്ദ്രത്തിലേക്ക് മാറ്റാൻ ശ്രമിക്കവേ ക്രെയിൻ പൊട്ടിവീണ് തകർന്നു.ഞായറാഴ്ച രാവിലെ ഹൈദരാബാദ് ബീഗംപേട്ട് വിമാനത്താവളത്തിലായിരുന്നു സംഭവം.ആർക്കും പരിക്കില്ല.
സേവനം നിർത്തിയ വിമാനങ്ങൾ സാധാരണയായി വിമാനത്താവള ത്തിലെ ഹാങ്ങറിലാണ് നിർത്തിയിടുക.ഇത് ഹൈദരാബാദിലെ പരി ശീലന കേന്ദ്രമായ സെൻട്രൽ ട്രെയിനിങ് എസ്റ്റാബ്ലിഷ്‌മെന്റിലേക്ക് ക്രെ യിൻ ഉപയോഗിച്ച് നീക്കാനുള്ള ശ്രമത്തിനിടെയാണ് അപകടം ഉണ്ടായ ത്.പരിശീലനത്തിനും മറ്റുമായി ഉപയോഗിക്കാൻ വേണ്ടിയായിരുന്നു ഇത്.

ക്രെയിൻ തകർന്ന് വിമാനം മതിലിന് മുകളിൽ വീഴുകയായിരുന്നു. 2007 മുതൽ ബീഗംപേട് വിമാനത്താവളം വി ഐ പി കൾക്ക് മാത്രമായാണ് ഉപയോഗിക്കുന്നത്.

Photo: Dhiraj Singh | Bloomberg

ആനപ്പുറത്തിരുന്ന് യോഗ ചെയ്ത ബാബാ രാംദേവ് താഴെ വീണു;വീഡിയോ വൈറലായി

ഭോപ്പാൽ:

യോഗ ഗുരു ബാബ രാംദേവ് ആനപ്പുറത്തിരുന്ന് യോഗ ചെയ്യുന്നതിനിടെ താഴെ വീണു.മഥുര മഹാവനിലെ രാംനരേതി ആശ്രമത്തിൽ തിങ്കളാഴ്ചയായിരുന്നു സംഭവം.ഗുരു ആനപ്പുറത്തി രുന്ന് യോഗ ചെയ്യുകയായിരുന്നു.ഉത്സവങ്ങൾക്കൊക്കെ എഴുന്നള്ളി ക്കുന്നപോലെ അലങ്കരിച്ച ആനപ്പുറത്ത് പത്മാസനത്തിൽ ഇരിക്കുകയായിരുന്നു രാംദേവ്.ആന പെട്ടന്ന് മുന്നോട്ടേക്ക് ഇളകി നീങ്ങിയപ്പോൾ യോഗ ഗുരു താഴേക്ക് വീഴുകയായിരുന്നു.എന്നാൽ താഴെ വീണ രാംദേവ് ഒന്നും സംഭവിക്കാത്തപോലെ അതിവേഗം മുന്നോട്ട് നീങ്ങുന്ന വീഡിയോ ഇന്റർനെറ്റിൽ വൈറലായി.

photo courtesy:shivam vij tweet video and pfoto

https://twitter.com/i/status/1316019299060834305

മുൻ കേന്ദ്രമന്ത്രി ജസ്വന്ത് സിങ് അന്തരിച്ചു

ന്യൂഡൽഹി : മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായിരുന്ന ജസ്വന്ത് സിങ് (82 )അന്തരിച്ചു.ഹൃദയസ്തംഭനത്തെത്തുടർന്ന് ഞായറാ ഴ്ച രാവിലെ 6.55 ഓടെ അന്ത്യം.പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
കുളിമുറിയിൽ തെന്നി വീണതിനെ തുടർന്ന് 2014 ൽ ജസ്വന്ത്സിങ് തലക്ക് പരിക്കേറ്റ് അബോധാവസ്ഥയിലായിരുന്നു.ഈ വർഷം ജൂൺ 25 ന് രക്തത്തിലെ അണുബാധയെ തുടർന്ന് ഡൽഹിയിലെ സൈനിക ആശുപത്രയിൽ പ്രവേശിപ്പിച്ചിരുന്നു.തലയ്‌ക്കേറ്റ ക്ഷതത്തിനുള്ള ചികിത്സയും ലഭ്യമാക്കിയിരുന്നു.

1938 ജനുവരി 3 ന് രാജസ്ഥാനിലെ ജസോളിൽ ഠാക്കൂർ സർദാർ റാത്തോഡിന്റെയും കൻവർ ബൈസയുടെയും മകനായി ജനിച്ചു.1950 -60 കാലത്ത് സൈനിക സേവനം നടത്തി.രാഷ്ട്രീയ പ്രവേശനത്തിനായി പട്ടാളത്തിൽ നിന്ന് രാജിവെച്ചു.രാഷ്ട്രീയത്തിൽ 1960 മുതൽ സജീവമായെങ്കിലും ശ്രദ്ധനേടാൻ തുടങ്ങിയത്1980 കളിലാണ്.പിന്നീട് വാജ്‌പേയ് മന്ത്രിസഭയിൽ വിവിധ വകുപ്പുകൾ കൈകാര്യം ചെയ്തു. നാല് തവണ ലോക്സഭാംഗവും അഞ്ച് തവണ രാജ്യസഭാംഗവുമായി. 2014 ഇൽ ബിജെപി സീറ്റ് നിഷേധിച്ചിരുന്നതിനെ തുടർന്ന് രാജസ്ഥാനി ലെ ബാർമറിൽനിന്നും സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ചു പരാജ യപ്പെട്ടു.ഇതിനുപിന്നാലെ ജസ്വന്ത്സിങ്ങിനെ പാർട്ടിയിൽനിന്നു പുറ ത്താക്കി.
ജസ്വന്ത്സിങ്ങിന്റെ മരണത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം രേഖപ്പെടുത്തി.ആദ്യം സൈനിക സേവനത്തിലൂടെയും പിന്നീട് രാഷ്ട്രീയത്തിലൂടെയും അദ്ദേഹം രാജ്യത്തെ ശ്രദ്ധാപൂർവം സേവിച്ചുവെന്നും പ്രധാനമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

രാജ്യത്ത് പിടിമുറുക്കി കോവിഡ് ;24 മണിക്കൂറില്‍ 92,071 പുതിയ കേസുകള്‍, മരണം 80000 അടുക്കുന്നു

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് കേസുകള്‍ക്ക് ശമനമില്ല. ആകെ കൊവിഡ് രോഗികളുടെ എണ്ണം 50 ലക്ഷത്തിനും ആകെ കൊവിഡ് മരണം 80,000 അടുക്കുകയാണ്. 24 മണിക്കൂറിനിടെ 92,071 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 1136 പേര്‍ മരണപ്പെട്ടു. ഇതോടെ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 48,46,427 ആയി. ആകെ കൊവിഡ് മരണം 79,722 ആയി. 37,80,107 പേര്‍ക്ക് രോഗം ഭേദമായി. രോഗമുക്തി നിരക്ക് ഇതോടെ 77.99 ശതമാനമായതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.

ഏറ്റവുമധികം രോഗികളുളള സംസ്ഥാനമായി മഹാരാഷ്ട്ര തുടരുകയാണ്. 416 മരണമാണ് ഇന്നലെ ഇവിടെയുണ്ടായത്. ഇതോടെ ആകെ 29,531 മരണമാണ് സംസ്ഥാനത്ത് ഉണ്ടായിരിക്കുന്നത്. തമിഴ്‌നാട്ടിലും ഇന്നലെ 74 പേര്‍ മരണമടഞ്ഞു. ഇതോടെ 8381 പേര്‍ ഇവിടെ മരണമടഞ്ഞു. കര്‍ണാടകയില്‍ 24 മണിക്കൂറിനിടെ 104 പേരാണ് മരണമടഞ്ഞത്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 7265 ആയി. ഇന്ത്യയിലെ ആകെ കൊവിഡ് മരണങ്ങളും മുഖ്യമായും 10 സംസ്ഥാനങ്ങളില്‍ നിന്നാണ്. ഇവിടെ രോഗ പ്രതിരോധത്തിന് പ്രത്യേക ശ്രദ്ധ പതിപ്പിക്കുന്നുണ്ടെന്നും മുതിര്‍ന്ന ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥന്‍ അറിയിച്ചു.

വിവിധ സംസ്ഥാനങ്ങളില്‍ കേസുകള്‍ വര്‍ദ്ധിക്കുന്ന ജില്ലകളില്‍ കൂടുതല്‍ ശ്രദ്ധ വേണമെന്ന് കേന്ദ്ര ആരോഗ്യ വകുപ്പ് സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. കൊവിഡ് പരിശോധന, സമ്ബര്‍ക്കം കണ്ടെത്തല്‍, പരിശോധന, ഹോം ഐസൊലേഷന്‍, കണ്ടെയിന്‍മെന്റ്, ആംബുലന്‍സ്, ആശുപത്രി കിടക്കകള്‍, ഓക്സിജന്‍, ചികിത്സാ പ്രോട്ടോകോള്‍ എന്നിവയില്‍ ശ്രദ്ധ വേണ്ടത്ര നല്‍കാനും നിര്‍ദ്ദേശമുണ്ട്. പലവിധ മാര്‍ഗങ്ങള്‍ കേന്ദ്രവും സംസ്ഥാനങ്ങളും സ്വീകരിച്ചിട്ടും പ്രതിദിന രോഗ നിരക്ക് ഒരു ലക്ഷത്തിന് അടുത്ത് എത്തി നില്‍ക്കുന്നതാണ് ഇതിന് കാരണം. മഹാരാഷ്ട്രയില്‍ 22,543 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ആകെ രോഗികളുടെ എണ്ണം 10,60,308 ആയി. ആന്ധ്രയില്‍ 5,67,123 പേര്‍ക്കും കര്‍ണാടകയില്‍ 4,59,445 പേര്‍ക്കും ആകെ രോഗം സ്ഥിരീകരിച്ചു.

അനുമതി തേടിയിട്ടില്ലെന്ന് കേന്ദ്രം: ലൈഫ് മിഷനിൽ കേരളത്തോട് വിശദീകരണം തേടും

സ്വന്തം ലേഖകൻ
ന്യൂഡൽഹി: സ്വർണക്കടത്തിന് ശേഷമുണ്ടായ വിവിധ വിവാദ വിഷയങ്ങളിൽ കേരളം നടത്തിയ ചട്ടലംഘനങ്ങളിൽ കേന്ദ്രസർക്കാർ വിശദീകരണംതേടുന്നു.സ്വർബ്ബക്കടത്തിന്റെ തുടർച്ചയായി ഉയർന്നുവന്ന ലൈഫ് മിഷൻ-റെഡ് ക്രസന്റ് കരാറുകൾ മന്ത്രി കെ ടി ജലീൽ മതഗ്രന്ഥങ്ങൾ എന്നപേരിൽ വിദേശത്തുനിന്ന്കൊണ്ടുവന്ന അനധികൃത പാഴ്സലുകൾ തുടങ്ങിയ വിഷയങ്ങളിൽ കേന്ദ്രം കടുത്ത നിലപടുകളിൽ നീങ്ങിയേക്കും.
കേന്ദ്രാനുമതിയില്ലാതെ സംസ്ഥാനങ്ങൾക്ക് സ്വന്തം നിലയിൽ ഇവയൊന്നും ചെയ്യാൻ അധികാരമില്ലെന്നിരിക്കെ പ്രാഥമിക വിശദീകരണം തേടുക എന്നതായിരിക്കും കേന്ദ്രത്തിന്റെ ആദ്യ നടപടി.സ്വര്ണക്കടത്തുമായും അനുബന്ധ വിവാദ വിഷയങ്ങളുമായും ബന്ധപ്പെട്ട് കേന്ദ്രസർക്കാരിന് ഇതിനകം നിരവധി പരാതികൾ ലഭിച്ചിട്ടുണ്ട്.ഇതിൽ മതഗ്രന്ഥമെന്ന പേരിൽ പാർസൽ കൊണ്ടുവന്നതും റംസാൻ കിറ്റുകൾ കേന്ദ്രാനുമതി ഇല്ലാതെ മറ്റൊരു രാജ്യത്തുനിന്ന് കൊണ്ടുവന്നതും അതിൽ ദുരൂഹത ഉള്ളതും കേന്ദ്രം അതീവ ഗൗരവത്തോടെയാണ് കാണുന്നത്.പരാതികൾ ലഭിച്ച പശ്ചാത്തലത്തിൽ വിദേശകാര്യമന്ത്രാലയം വിവിധ വകുപ്പുകളെ ഏകോപിപ്പിച് വകുപ്പിലെ തന്നെ നിയമവകുപ്പിന്റെ അഭ്പ്രായം തേടിയിരിക്കയാണ്.സംസ്ഥാന സർക്കാരിൽനിന്ന് വിശദീകരണം തേടുകയാണ് ആദ്യപടി.ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനടക്കം മൂന്ന് പരാതികൾ കേരളത്തിൽനിന്ന്തന്നെ കേന്ദ്രത്തിന് ലഭിച്ചിട്ടുണ്ട്.വിഷയത്തിൽ പ്രോട്ടോകോൾ ലംഘനം ഉണ്ടായിട്ടുണ്ട് എന്ന് കെ സുരേന്ദ്രൻ പരാതിയിൽ പറയുന്നുണ്ട്.
ലൈഫ് മിഷനുമായി ബന്ധപ്പെട്ട റെഡ് ക്രസന്റുമായി ഉണ്ടാക്കിയ കരാർ തങ്ങളുടെ അറിവോടെയല്ലെന്ന് വിദേശകാര്യ മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു.എന്നാൽ അനുമതി ആവശ്യമില്ലെന്ന നിലപാടിലാണ് കേരളം നിലകൊള്ളുന്നത്.

photo courtesy :mmonline

രാജ്യത്ത് 0.5 ശതമാനം രോഗികൾ മാത്രം വെന്റിലേറ്ററിൽ:കേന്ദ്ര ആരോഗ്യമന്ത്രാലയം


ന്യൂഡൽഹി : രാജ്യത്തെ കോവിഡ് രോഗികളിൽ ൦.5 ശതമാനം രോഗികൾ മാത്രമാണ് വെന്റിലേറ്ററിൽ കഴിയുന്നതെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.337151 പേർ രാജ്യത്ത് ഇതുവരെയായി രോഗമുക്തി നേടിയിട്ടുണ്ട്.2 ശതമാനം രോഗികൾ മാത്രമാണ് ഐ സി യു വിൽ കഴിയുന്നത്.3.5 ശതമാനം രോഗികൾ ഓക്സിജൻ സഹായം സ്വീകരിക്കുന്ന കിടക്കകളിൽ ഉണ്ട്.
രാജ്യത്തെ മരണനിരക്ക് ആഗോള ശരാശരിയേക്കാൾ കുറവും അനുദിനം കുറഞ്ഞുകൊണ്ടിരിക്കുന്നതുമാണ്.നിലവിലെ മരണനിരക്ക് 1 .74 ശതമാനം മാത്രമാണ്.കഴിഞ്ഞ 24 മണിക്കൂറിൽ 66659 പേര് രോഗമുക്തരായി.തുടർച്ചയായി എട്ടാം ദിവസവും രോഗ മുക്തരാക്കുന്നവരുടെ എണ്ണം അറുപത്തിനായിരത്തിന് മേലെയാണ്.രോഗമുക്തി നിരക്ക് 77.15 ശതമാനമാണ്.എന്നാൽ രാജ്യത്ത് കഴിഞ്ഞ 24മണിക്കൂറിനിടെ 88341 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.ഇതോടെ രോഗികളുടെ എണ്ണം 39 ലക്ഷം കവിഞ്ഞു.1096 പേർ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ചു മരിച്ചു.ഇതോടെ അകെ മരണം 68472 ആയി.

സ്‌കൂളുകളും കോളജുകളും തുറക്കില്ല, തീയറ്ററുകള്‍ അടഞ്ഞുകിടക്കും, മെട്രോ ട്രെയിന്‍ ഓടും; അണ്‍ലോക്ക് 4 മാര്‍ഗ നിര്‍ദേശങ്ങള്‍ ഉടന്‍

ന്യൂഡല്‍ഹി: കോവിഡ് നിയന്ത്രണം പടിപടിയായി ഒഴിവാക്കുന്നതിന്റെ ഭാഗമായി സെപ്റ്റംബര്‍ ഒന്നിനു നിലവില്‍ വരുന്ന അണ്‍ലോക്ക് 4 മാര്‍ഗ നിര്‍ദേശങ്ങള്‍ രണ്ടു ദിവസത്തിനകം കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കും. സ്‌കൂളുകളും കോളജുകളും തല്‍ക്കാലം തുറക്കേണ്ടെന്നു തന്നെയാണ് തീരുമാനമെന്നാണ് സൂചന. മെട്രൊ ട്രെയിന്‍ സര്‍വീസ് പുനരാരംഭിച്ചേക്കും. ലോക്കല്‍ ട്രെയിനുകള്‍ ആരംഭിക്കുന്നതു സംബന്ധിച്ച്‌ സൂചനകളില്ല.

നിയന്ത്രണമുള്ള കാര്യങ്ങള്‍ മാത്രമായിരിക്കും മാര്‍ഗ നിര്‍ദേശങ്ങളില്‍ ഉള്‍പ്പെടുത്തുകയെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. മാര്‍ഗ നിര്‍ദേശങ്ങളില്‍ പ്രത്യേകം പരാമര്‍ശിക്കാത്ത കാര്യങ്ങള്‍ അനുവദനീയമായിരിക്കും.

സാമൂഹ്യ അകലം പാലിച്ചു പ്രവര്‍ത്തിക്കുന്നത് പ്രായോഗികമല്ലാത്തതിനാല്‍ സിനിമാ തിയറ്ററുകള്‍ തുറക്കാനിടയില്ല. മെട്രോ ട്രെയിനുകളില്‍ ചില സീറ്റുകള്‍ ഇരിക്കാന്‍ പാടില്ലാത്തവയെന്നു അടയാളപ്പെടുത്തും. ഇവയില്‍ ഇരിക്കുന്നതും മാസ്‌ക് ധരിക്കാതിരിക്കുന്നതും കടുത്ത ഫൈന്‍ ഈടാക്കാവുന്ന കുറ്റങ്ങളാക്കും. പൊതു സ്ഥലത്തു തുപ്പുന്നതിനും വന്‍ പിഴ ഈടാക്കും.

സംസ്ഥാനാന്തര യാത്രയ്ക്കുള്ള പാസുകള്‍ ഒഴിവാക്കുന്നതു സംബന്ധിച്ച്‌ മാര്‍ഗ നിര്‍ദേശങ്ങളില്‍ വ്യക്തതയുണ്ടാവും. ലോക്കല്‍ ട്രെയിന്‍ സര്‍വീസ് പുനരാരംഭിക്കണെന്ന ആവശ്യം പശ്ചിമ ബംഗാള്‍ മുന്നോട്ടുവച്ചിട്ടുണ്ട്. എന്നാല്‍ ഈ ഘട്ടത്തില്‍ ട്രെയിന്‍ സര്‍വീസ് ആരംഭിക്കുമോയെന്നു വ്യക്തമല്ല.

ഒരുരാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന ആശയം യാഥാര്‍ഥ്യമാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പുകള്‍ ഒന്നിച്ചു നടത്താനുള്ള ഒരുരാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന ആശയം യാഥാര്‍ഥ്യമാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഇതിന്റെ ഭാഗമായി രാജ്യത്താകമാനം ഒറ്റവോട്ടര്‍പട്ടിക എന്ന ആശയത്തേപ്പറ്റിയുള്ള ചര്‍ച്ചകള്‍ കേന്ദ്രം സജീവമാക്കുന്നു. വിഷയവുമായി ബന്ധപ്പെട്ട് തദ്ദേശ, നിയമസഭ, ലോക്സഭ തിരഞ്ഞെടുപ്പുകള്‍ക്ക് ഒറ്റ വോട്ടര്‍ പട്ടിക എന്നതിനേപ്പറ്റി പ്രധാനമന്ത്രിയുടെ ഓഫീസ് ചര്‍ച്ച ചെയ്തു. എന്നാല്‍ ഒറ്റ വോട്ടര്‍ പട്ടിക എന്നതിന് ഭരണഘടനാ ഭേദഗതി ആവശ്യമാണ്.

ലോക്‌സഭയിലേക്കും നിയമസഭകളിലേക്കും ഒരുമിച്ച് തിരഞ്ഞെടുപ്പുകള്‍ നടത്തണമെന്നത് ബിജെപിയും പ്രത്യേകിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ഏറെക്കാലമായി മുന്നോട്ടുവെക്കുന്ന ആശയമാണ്. ഇതിന്റെ ഭാഗമായാണ് എല്ലാവോട്ടര്‍ പട്ടികയും ഒന്നാക്കാനുള്ള നിര്‍ദ്ദേശവുമായി കേന്ദ്രമെത്തുന്നത്. തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുകള്‍ക്ക് ചില സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് കമ്മീഷനുകള്‍ക്ക് പ്രത്യേകം വോട്ടര്‍ പട്ടികയുണ്ട്. ഇവയും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടര്‍പട്ടികയും തമ്മില്‍ ലയിപ്പിച്ച് ഒറ്റ വോട്ടര്‍ പട്ടികയാക്കുക എന്നതാണ് കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നത്.

കേരളമടക്കം എഴ് സംസ്ഥാനങ്ങള്‍ വ്യത്യസ്തമായ വോട്ടര്‍ പട്ടികയാണ് തദ്ദേശഭരണ തിരഞ്ഞെടുപ്പിനായി ഉപയോഗിക്കുന്നത്. ഇതിനെല്ലാത്തിനും പകരം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടര്‍പട്ടിക ആക്കുക എന്നതാണ് കേന്ദ്രസര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഇക്കാര്യം പ്രധാനമന്ത്രിയുടെ ഓഫീസ് ചര്‍ച്ച ചെയ്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍. യോഗത്തില്‍ രണ്ട് നിര്‍ദ്ദേശങ്ങളാണ് ഉയര്‍ന്നുവന്നത്. വോട്ടര്‍പട്ടിക ഒന്നാക്കി മാറ്റുന്നതിന് ഭരണഘടനാ ഭേദഗതി ആവശ്യമാണെന്നതാണ് ഒരു നിര്‍ദ്ദേശം.

മാത്രമല്ല തദ്ദേശഭരണ, നിയമസഭ, ലോക്സഭാ തിരഞ്ഞെടുപ്പുകളെല്ലാം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ കീഴിലാക്കുന്നതിന് നിയമ ഭേദഗതിയും ആവശ്യമാണെന്ന നിര്‍ദ്ദേശവും യോഗത്തില്‍ ഉയര്‍ന്നുവന്നു. വോട്ടര്‍പട്ടിക ഒന്നാക്കി മാറ്റുന്ന വിഷയത്തില്‍ വ്യത്യസ്ത വോട്ടര്‍ പട്ടികയുള്ള കേരളമടക്കമുള്ള സംസ്ഥാനങ്ങളുമായി ചര്‍ച്ച ചെയ്യാന്‍ കാബിനറ്റ് സെക്രട്ടറിയെ യോഗം ചുമതലപ്പെടുത്തി.

കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ തിരച്ചറിയല്‍ കാര്‍ഡുള്ളവര്‍ പോലും ഇത്തരം സംസ്ഥാനങ്ങളിലെ തദ്ദേശഭരണ തിരഞ്ഞെടുപ്പിനുള്ള വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടാതെ പോകുന്നുണ്ട്. ഇത്തരം പ്രശ്നങ്ങളൊക്കെ ഒഴിവാക്കാന്‍ സാധിക്കുമെന്നാണ് കേന്ദ്രം പറയുന്നത്.

2000 രൂപ നോട്ടുകളുടെ അച്ചടി നിര്‍ത്തി; ഔദ്യോഗികമായി സ്ഥിരീകരിച്ച്‌ റിസര്‍വ് ബാങ്ക്

ന്യൂ ഡല്‍ഹി: രാജ്യത്ത് നോട്ട് നിരോധനത്തിന് പിന്നാലെ കേന്ദ്രസര്‍ക്കാര്‍ ആഘോഷപൂര്‍വം പുറത്തിറക്കിയ 2000 രൂപയുടെ നോട്ടുകളുടെ അച്ചടി നിര്‍ത്തിയതായി ഔദ്യോഗികമായി സ്ഥിരീകരിച്ച്‌ റിസര്‍വ് ബാങ്ക്. 2018 മാര്‍ച്ചില്‍ അവസാനിച്ച സാമ്ബത്തിക വര്‍ഷത്തില്‍ മുപ്പത്തി മൂവായിരത്തി 632 ലക്ഷം നോട്ടുകളായിരുന്നു വിപണിയില്‍ ഉണ്ടായിരുന്നത്. 2019 ല്‍ ഇത് മുപ്പത്തി രണ്ടായിരത്തി 910 ലക്ഷവും.

എന്നാല്‍ 2019-2020 സാമ്ബത്തിക വര്‍ഷത്തില്‍ 2000 രൂപയുടെ ഒറ്റ നോട്ടുകള്‍ പോലും അടിച്ചിട്ടില്ലെന്നും ആര്‍ബിഐയുടെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു. നിലവില്‍ ആളുകള്‍ ആവശ്യപ്പെടുന്ന നോട്ടുകള്‍ കൂടുതല്‍ അച്ചടിക്കാനാണ് തീരുമാനം. ജനങ്ങള്‍ ഏറ്റവും കൂടുതല്‍ താത്പര്യപ്പെടുന്ന നോട്ടുകള്‍ ഏതെന്ന് കണ്ടെത്താന്‍ റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ സര്‍വ്വേ നടത്താന്‍ തീരുമാനിച്ചു.