breaking news

NRI News

ഉക്രൈൻ രക്ഷാ ദൗത്യം : 19 മലയാളികൾ ഉൾപ്പെടെ ബുക്കസ്റ്ററിൽനിന്നുള്ള ആദ്യ സംഘം മുംബൈയിൽ

L A T E S T |

മുംബൈ : ഉക്രൈനിൽ കുടുങ്ങിയ ഇന്ത്യൻ പൗരന്മാരെയും വഹിച്ചുകൊണ്ടുള്ള ആദ്യ വിമാനം മുംബൈ വിമാനത്താവളത്തിൽ ഇറങ്ങി.

റുമാനിയൻ തലസ്‌ഥാനമായ ബുക്കസ്റ്ററിൽ നിന്നാണ് ഇന്ത്യൻ രക്ഷാ ദൗത്യവുമായി എയർ ഇന്ത്യ വിമാനമെത്തിയത്.219 യാത്രക്കാരിൽ 19 മലയാളികൾ. ബുക്കസ്റ്ററിൽനിന്നുള്ള അടുത്ത വിമാനം പുലർച്ചെ ഒന്നരയോടെ മുംബൈയിൽ ഇറങ്ങും.

ഈ വിമാനത്തിൽ 17 മലയാളികൾ ഉണ്ട്.16000 ഇന്ത്യക്കാർ ഉക്രൈനിൽ കുടുങ്ങിയിട്ടുണ്ട്.ഇതിൽ 2600 മലയാളികൾ ഉണ്ടെന്നാണ് ലഭ്യമാകുന്ന വിവരം.ഉക്രൈനിലെ കിഴക്കൻ മേഖലകളിൽ യുദ്ധം അതി ശക്തമായി തുടരുന്നു.

ആണവ ഭീഷണി ഉയർത്തി പുടിൻ :സേനാ തലവന്മാരോട് സജ്ജരാകാൻ നിർദേശം

L I V E |

മോസ്കോ : റഷ്യ-ഉക്രൈൻ യുദ്ധം രൂക്ഷമായിരിക്കെ ഉക്രൈനിനുമേൽ ഗുരുതര ഭീഷണിയുയർത്തി റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ. ആണവായുധങ്ങൾ സജ്ജമാക്കി നിർത്താൻ സേനാ തലവന്മാരോട് പുടിൻ നിർദേശം നൽകിയതായി പ്രമുഖ അന്താരാഷ്ട്ര മാധ്യമമായ 'ദി ഗാർഡിയൻ ' റിപ്പോർട്ട് ചെയ്തു.മുതിർന്ന സേനാ തലവന്മാരുമായി പ്രസിഡന്റ് ചർച്ചകൾ നടത്തിയതായും പത്രം റിപ്പോർട്ട് ചെയ്തു. പ്രതിരോധമന്ത്രി സെർജി ലവറോവ്,സൈനിക തലവൻ വലേരി ഗരസിമോവ് എന്നിവരുമായാണ് ചർച്ച നടന്നത്.ഉക്രൈൻ അധിനിവേശ പശ്ചാത്തലത്തിൽ അന്താരാഷ്ട്ര സമൂഹത്തിന്റെ എതിർപ്പ് നേരിടുന്നതാണ് ആണവ ഭീഷണിക്ക് പിന്നിലെന്നാണ് സൂചന.

സിംഗപ്പൂരിൽ ബൂസ്റ്റർ ഡോസ് വാക്‌സിൻ സ്വീകരിച്ച രണ്ടുപേർക്ക് ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചു

സിംഗപ്പൂർ: ബൂസ്റ്റർ ഡോസ് സ്വീകരിച്ചിട്ടും സിംഗപ്പൂരിൽ രണ്ടുപേർക്ക് കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ സ്ഥിരീകരിച്ചു.

വാക്സിനെടുത്തവർ മാത്രം യാത്ര ചെയ്ത വിമാനത്തിൽ ജർമ്മനിയിൽനിന്നെത്തിയ ആൾക്കും റെയിൽവേ സ്റ്റേഷനിൽ പാർസൽ ജോലി ചെയ്യുന്ന 24 കാരിക്കുമാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്.

ഇവർ രണ്ടുപേരും ബൂസ്റ്റർ ഡോസ് സ്വീകരിച്ചവരാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ചവരിലും ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ച സ്ഥിതിക്ക് ബൂസ്റ്റർ ഡോസുകൾകൂടി അവശ്യമായെക്കുമെന്ന് ഫൈസർ,ഭാരത് ബയോടെക് പോലുള്ള കമ്പനികൾ നേരത്തെ പറഞ്ഞിരുന്നു.

ഒമിക്രോൺ വേഗത്തിൽ കൂടുതൽ രാജ്യങ്ങളിലേക്ക് പടരുന്നത് ആശങ്കകൾ ഉണ്ടാക്കുന്നുവെന്ന് സിംഗപ്പൂർ ആരോഗ്യ മന്ത്രാലയ വക്താവ് അറിയിച്ചു.

വാക്സിനേഷനിൽ പുരോഗതി കൈവരിച്ച സിംഗപ്പൂരിൽ 87 ശതമാനം പേരും വാക്‌സിൻ സ്വീകരിച്ചു കഴിഞ്ഞു.29 ശതമാനം ആളുകൾ ബൂസ്റ്റർ ഡോസും സ്വീകരിച്ചിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

ഒരിക്കൽ കോവിഡ് വന്നവർ ഒമിക്രോൺ വകഭേദത്തെ കൂടുതൽ സൂക്ഷിക്കണമെന്ന് മുന്നറിയിപ്പ്

ON AIR |

ജോഹന്നാസ്ബർഗ്: ഒരിക്കൽ കോവിഡ് വന്നവർ പുതിയ ഒമിക്രോൺ വകഭേദത്തെ കൂടുതൽ സൂക്ഷിക്കണമെന്ന് മുന്നറിയിപ്പ്.

ഒരിക്കൽ രോഗം വന്നവരിൽ രോഗം വീണ്ടും വരാനുള്ള സാധ്യത ഡെൽറ്റ, ബീറ്റ വകഭേദത്തെക്കാൾ മൂന്നിരട്ടിയായേക്കാം എന്നാണ് പ്രാഥമിക നിഗമനം.

ദക്ഷിണാഫ്രിക്കയിലെ ആരോഗ്യ വിഭാഗം ശേഖരിച്ച വിവരങ്ങൾ അടിസ്‌ഥാനമാക്കി ഗവേഷകരാണ് പഠനം നടത്തുന്നത്.

മറ്റ് വകഭേദങ്ങളെ അപേക്ഷിച്ച് മനുഷ്യന്റെ പ്രതിരോധ ശേഷി മറികടക്കാനുള്ള ഒമിക്രോണിന്റെ കഴിവിനെക്കുറിച്ചും പഠനം നടത്തുന്നുണ്ട്.

എന്നാൽ ഈ പഠനത്തിൽ വാക്‌സിൻ സ്വീകരിച്ചവരെപ്പറ്റി പരാമർശമില്ലാത്തതിനാൽ ഒമിക്രോൺ വാക്സിനെടുത്തവരുടെ പ്രതിരോധ ശേഷിയെ മറികടക്കുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല.

മൽസ്യത്തൊഴിലാളിയെ പാക് സേന വെടിവെച്ചുകൊന്നു: 6 പേരെ തടഞ്ഞുവെച്ചതായി റിപ്പോർട്ട്

L A T E S T |

ന്യൂഡൽഹി : ഇന്ത്യൻ മൽസ്യത്തൊഴിലാളിയെ പാക് നാവികസേനാ വെടിവെച്ച് കൊന്നതായി റിപ്പോർട്ട്.ആറ് മത്സ്യത്തൊഴിലാളികളെ തടഞ്ഞുവെച്ചതായും ഗുജറാത്ത് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഗുജറാത്തിലെ ദ്വാരക തീരത്തിനടുത്തുള്ള അന്താരാഷ്ട്ര അതിർത്തിയിലാണ് പാക് നാവിക സേന ഇന്ത്യയിൽനിന്നുള്ള മൽസ്യത്തൊഴിലാളികൾക്ക് നേരെ വെടിവെച്ചത്.ശ്രീധർ എന്ന മൽസ്യത്തൊഴിലാളിയാണ് കൊല്ലപ്പെട്ടത് എന്നാണ് വിവരം.

ഇന്ത്യൻ മത്സ്യത്തൊഴിലാളികളുടെ ജൽപാരി എന്ന ബോട്ടിനു നേരെ അകാരണമായി പാക് നാവികസേനാ വെടി വെക്കുകയായിരുന്നു. തുടർന്ന് ബോട്ടിലുണ്ടായിരുന്ന മത്സ്യത്തൊഴിലാളികളെ തടഞ്ഞുവെച്ചു.ഇവരെ അജ്ഞാത കേന്ദ്രത്തിലേക്ക് കൊണ്ടുപോയതായും റിപോർട്ടുണ്ട്. സംഭവത്തിൽ ഇന്ത്യൻ കോസ്റ്റ് ഗാർഡോ സർക്കാരോ ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല.

ദ്വാരക മേഖലയിൽ ഇതിന് മുൻപും പാക് നാവിക സേന പ്രകോപനം ഉണ്ടാക്കിയിട്ടുണ്ട്.2013ൽപാക് നാവികസേനാ നടത്തിയ വെടിവെപ്പിൽ രണ്ട് മത്സ്യത്തൊഴിലാളികൾക്ക് പരിക്കേറ്റിരുന്നു. കഴിഞ്ഞവർഷം 11 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

ഫേസ്ബുക്കിന്റെ പേര് മാറുന്നു: അടിമുടി മാറ്റങ്ങളെന്ന് സൂചന

ന്യൂയോർക്ക് : സാമൂഹിക മാധ്യമങ്ങളിൽ ജനകീയനായ ഫേസ്ബുക് അമ്പരപ്പിക്കുന്ന മാറ്റങ്ങൾക്ക് ഒരുങ്ങുന്നു.

ഇസ്റ്റാഗ്രാം ,വാട്സ്ആപ് എന്നിവയുടെ ഉടമസ്ഥത കൂടിയുള്ള മാതൃ കമ്പനി അതിന്റെ ബ്രാൻഡ് നെയിം വരെ മാറ്റി അടിമുടി മാറ്റങ്ങൾക്ക് ഒരുങ്ങുന്നു എന്നാണ് ഐ ടി ലോകത്തുനിന്നുവരുന്ന വാർത്തകൾ.

കേവലം സമൂഹ മാധ്യമ കമ്പനി എന്നതിലുപരി പ്രവർത്തന മേഖല വ്യാപിക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നത്.ഒക്ടോബർ 28ന് നടക്കുന്ന ഫേസ്ബുക് വാർഷിക കണക്ട് കോൺഫ്രൻസിൽ മാർക്ക് സക്കർബർഗ് ഫേസ്ബുക്കിന്റെ പുതിയ പേര് പ്രഖ്യാപിക്കും എന്നാണ് സൂചന.

അമേരിക്കയിലെ പ്രമുഖ ടെക്നോളജി ബ്ലോഗായ വെർജാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.എന്നാൽ ഫേസ്ബുക് സോഷ്യൽ മീഡിയ നിലവിലുള്ളതുപോലെ തന്നെ തുടരും.ബ്രാൻഡ് നെയിം മാറുന്നതോടെ സ്മാർട്ട് ഫോൺ അടക്കമുള്ള ഡിജിറ്റൽ ഉപകരണങ്ങളുടെ നിർമ്മാണത്തിലേക്കും കമ്പനി കടന്നേക്കും.

സക്കർബർഗ് ഇത്തരത്തിൽ വൈവിധ്യ വൽക്കരണം ആഗ്രഹിക്കുന്നതിന്റെ ഭാഗമായി അടുത്തിടെ റെയ്ബാനുമായി ചേർന്ന് ചില ഉത്പന്നങ്ങൾ ഇറക്കിയിരുന്നു.എന്നാൽ പേര് മാറ്റം സംബന്ധിച്ച് ഫേസ്ബുക് ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.

ഇനി പഴയ സന്ദേശങ്ങൾ വീണ്ടെടുക്കാനാവില്ല , വാട്സ്ആപ് സ്റ്റോറേജിലും ഏൻഡ് ടു ഏൻഡ് എൻക്രിപ്ഷൻ

സ്റ്റോറേജിലും ഏൻഡ് ടു ഏൻഡ് എൻക്രിപ്ഷൻ സംവിധാന മേർപ്പെടുത്താൻ ആലോചിച്ച് വാട്സ്ആപ്.ഇതോടെ പഴയ സന്ദേശങ്ങളും വിവരങ്ങളും വീണ്ടെടുക്കാൻ കഴിയാതെ വരുമെന്നാണ് സാങ്കേതിക വിദഗ്ധരുടെ അഭിപ്രായം.

സന്ദേശങ്ങളുടെ ബാക്ക് അപ്പ് സ്റ്റോറേജുകളിലും ഏൻഡ് റ്റു ഏൻഡ് എൻക്രിപ്ഷൻ നടപ്പാക്കുന്നതിലൂടെ രാജ്യത്തെ വിവിധ അന്വേഷണ, സുരക്ഷാ ഏജൻസികൾക്ക് ലഭ്യമായിക്കൊണ്ടിരിക്കുന്ന വിവരങ്ങൾ ലഭ്യമല്ലാതാകും.

വാട്സ്ആപ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ വിൽ കത്കർട്ടാണ് സുപ്രധാന വിവരം ട്വിറ്ററിലൂടെ പങ്ക് വെച്ചത് .നിലവിൽ വാട്സ്ആപ് സന്ദേശങ്ങൾ മറ്റൊരാൾക്ക് കാണാൻ കഴിയില്ലെങ്കിലും ഏതെങ്കിലും ഏജൻസികൾക്ക് ആവശ്യമായ പക്ഷം സ്റ്റോറേജിൽനിന്ന് വീണ്ടെടുക്കാൻ കഴിയുമായിരുന്നു.സ്റ്റോറേജിലും ഏൻഡ് റ്റു ഏൻഡ് എൻക്രിപ്ഷൻ നടപ്പാക്കുന്നതിലൂടെ അന്വേഷണ ഏജൻസികൾക്ക് വിവരങ്ങൾ ലഭ്യമല്ലാതാകും.

പുതിയ സേവനം നടപ്പാക്കുന്നതിലൂടെ അന്വേഷണ ഏജൻസികൾക്കും മറ്റും തിരിച്ചടിയാകുമെന്ന് വാട്സ്ആപ് സി ഇ ഒ തന്നെ പറയുന്നു. സ്മാർട്ട് ഫോണുകൾ പോലുള്ള ഡിവൈസുകൾക്ക് അത്രയും പ്രാധാന്യം ഉള്ള കാലമായതിനാൽ ഉപഭോക്താക്കളുടെ സ്വകാര്യം തന്നെയാണ് മാനിക്കപ്പെടുകയെന്നും അദ്ദേഹം പറയുന്നു.

ഇന്ത്യയിൽ വാട്സാപ്പിന് 53 കോടി ഉപഭോക്താക്കൾ ഉണ്ട്. കേ ന്ദ്ര സർക്കാരിന്റെ ഐ ടി നയത്തിൽ സന്ദേശങ്ങളുടെ ഉറവിടം വ്യക്തമാക്കണമെന്ന് പറയുന്നുണ്ടെങ്കിലും തങ്ങളുടെ ഏൻഡ് റ്റു ഏൻഡ് പോളിസിക്ക് എതിരാണ് ഇതെന്നാണ് വാട്സ്ആപ് നിലപാട്.

കാബൂളിൽ വ്യോമാക്രമണം നടത്തിയത് സ്ഫോടക വസ്തുക്കൾ നിറച്ച ട്രക്കിന് നേരെ: യു എസ് വിശദീകരണം

L A T E S T |

കാബൂൾ: അഫ്ഘാനിസ്ഥാനിലെ കാബൂൾ ഹമീദ് കർസായി വിമാനത്താവളത്തിന് സമീപം ഭീഷണി ഉയർത്തിയ ഭീകരനെ വധിച്ചതായി യു എസ് വക്താവ് വ്യക്തമാക്കി.

വിമാനത്താവളത്തിന് സമീപം നിർത്തിയിട്ടിരുന്ന സ്ഫോടക വസ്തുക്കൾ നിറച്ച ട്രക്കിൽ ഡ്രോൺ ആക്രമണമാണ് നടത്തിയതെന്ന് യു എസ് സൈനിക വക്താവ് ബിൽ അർബനെ ഉദ്ധരിച്ച് സി എൻ എൻ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

വിജയകരമായി ദൗത്യം പൂർത്തിയാക്കിയെന്നും വൻ തോതിൽ സ്ഫോടകവസ്തുക്കൾ ട്രക്കിൽ ഉണ്ടായിരുന്നു എന്നാണ് സ്ഫോടനത്തിന്റെ അവസ്ഥകണ്ട് മനസിലാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

സ്ഫോടനത്തിൽ മറ്റാരും കൊല്ലപ്പെട്ടില്ല എന്നാണ് കരുതുന്നതെന്നും അന്വേഷണം നടത്തിവരികയാണെന്നും അർബൻ വ്യക്തമാക്കി.

കാബൂളിൽനിന്ന് യുക്രൈൻ വിമാനം ആയുധധാരികളായ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയി

L I V E |

കേവ്( യുക്രൈൻ) : അഫ്‌ഗാനിസ്ഥാനിൽ പൗരന്മാരെ ഒഴിപ്പിക്കാനെത്തിയ യുക്രൈൻ വിമാനം തട്ടിക്കൊണ്ടുപോയി.

യുക്രൈൻ വിദേശകാര്യമന്ത്രി യേവ്‌ജേനി യാനിൻ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.വിമാനം ഇറാനിൽ ഇറക്കിയതായി അദ്ദേഹം വ്യക്തമാക്കി.സംഭവത്തിന് പിന്നിൽ ആരാണെന്ന് വ്യക്തമല്ലെന്നും അദ്ദേഹം പറഞ്ഞു.

അജ്ഞാതരായ ഒരു സംഘമാളുകളാണ് വിമാനം തട്ടിക്കൊണ്ടുപോയി ഇറാനിൽ ഇറക്കിയത്.ആയുധ ധാരികളായ ആളുകളാണ് വിമാനം തട്ടിക്കൊണ്ടുപോയത്.

വിമാനം തട്ടിക്കൊണ്ടുപോയ സംഭവത്തിന് ശേഷം അഫ്ഘാനിസ്ഥാ നിൽനിന്നുള്ള പൗരന്മാരുടെ ഒഴിപ്പിക്കൽ നടപടികൾ തടസപ്പെട്ടതായി യുക്രൈൻ അറിയിച്ചു.സംഭവത്തിൽ നയതന്ത്ര ഇടപെടൽ നടന്ന് വരികയാണെന്ന് വിദേശകാര്യമന്ത്രി പത്രക്കുറിപ്പിൽ വ്യക്തമാക്കി.

ഇൻഡിഗോ വിമാനങ്ങൾക്കുള്ള വിലക്ക് യു എ ഇ പിൻവലിച്ചു

INTERNATIONAL DESK |

ദുബായ് : വിവിധ രാജ്യങ്ങളിൽനിന്നുള്ള ഇൻഡിഗോ വിമാനങ്ങൾക്ക് യു എ ഇ ഏർപ്പെടുത്തിയ വിലക്ക് പിൻവലിച്ചു.

കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിനാണ് ഇൻഡിഗോ വിമാനങ്ങൾക്ക് യു എ ഇയിൽ വിലക്കേർപ്പെടുത്തിയത്.

വിലക്ക് പിൻവലിച്ച പശ്ചാത്തലത്തിൽ നാളെ ഉച്ചയ്ക്ക് 1.30 മുതൽ ഇൻഡിഗോ സേവനങ്ങൾ യു എ ഇയിലേക്ക് പുനരാരംഭിക്കുമെന്ന് ഇൻഡിഗോ വക്താവ് അറിയിച്ചു.

എന്നാൽ ഗുരുതരമായ കൃത്യവിലോപമാണ് ഇൻഡിഗോ എയർലൈൻസ് കാണിച്ചതെന്നും മേലിൽ അവർത്തിക്കരുതെന്നും യാതക്കാരുടെ ബുദ്ധിമുട്ടുകൾ പരിഗണിച്ച് മാത്രമാണ് വിലക്ക് പിൻ വ ലിക്കുന്നതെന്നും യു എ ഇ വ്യോമയാന-ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

ആർ ടി പി സി ആർ പരിശോധന നടത്താതെ യാത്രക്കാരെ യു എ ഇ യിൽ എത്തിച്ചതിനാണ് ഇൻഡിഗോ എയർലൈൻസ് ഒരാഴ്ചത്തേക്ക് വിലക്ക് നേരിട്ടത്.

താലിബാൻ 90 ദിവസത്തിനകം അഫ്ഘാൻ തലസ്ഥാനമായ കാബൂൾ പിടിക്കുമെന്ന് അമേരിക്ക

i n t e r n a t i o n a l d e s k |

വാഷിംഗ്‌ടൺ : താലിബാൻ തീവ്രവാദികൾ 90 ദിവസത്തിനകം അഫ്ഘാൻ തലസ്ഥാനമായ കാബൂളിന്റെ നിയന്ത്രണം പിടിക്കുമെന്ന് അമേരിക്ക.

അഫ്ഘാനിസ്ഥാനിലെ 8 പ്രവിശ്യ തലസ്ഥാനങ്ങളുടെ നിയന്ത്രണം അടുത്ത 6 ദിവസത്തിനകം താലിബാൻ പിടിക്കുമെന്നും അമേരിക്ക പ്രഖ്യാപിച്ചു.

യു എസ് രഹസ്യാന്വേഷണ വിഭാഗത്തെ ഉദ്ധരിച്ച് വാർത്ത ഏജൻസിയായ റോയിട്ടേഴ്‌സാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.നേരത്തെ 6 മാസത്തിനകം കാബൂൾ താലിബാൻ പിടിക്കുമെന്നായിരുന്നു അമേരിക്ക പറഞ്ഞിരുന്നത്.

എന്നാൽ അടുത്തിടെയുണ്ടായ താലിബാൻ മുന്നേറ്റം കണക്കിലെടുത്താണ് 3 മാസത്തിനകം താലിബാൻ കാബൂൾ പിടിക്കുമെന്ന് പ്രഖ്യാപിച്ചത്.എന്നാൽ അഫ്ഘാൻ സൈന്യത്തിന്റെ പ്രതിരോധത്തിനനുസരിച്ച് കാര്യങ്ങൾ മാറിമറിയാമെന്നും അമേരിക്ക പറയുന്നുണ്ട്.

ഇന്ത്യയിൽനിന്ന് കോവിഷീൽഡ്‌ സ്വീകരിച്ചവർക്ക് ദുബായിലേക്ക് മടങ്ങാം

n r i d e s k |

ദുബായ്: ഇന്ത്യയിൽ നിന്ന് കോവിഷീൽഡ്‌ വാക്‌സിൻ സ്വീകരിച്ചവർക്ക് ദുബായിലേക്ക് മടങ്ങാം.ഫ്ലൈ ദുബായ് അധികൃതർ ദുബായിലെ ട്രാവൽ ഏജൻസികളെയാണ് ഇക്കാര്യം അറിയിച്ചത്.

ഇന്ത്യയിൽനിന്ന് കോവിഷീൽഡ്‌ വാക്‌സിൻ എടുത്ത് 14 ദിവസം കഴിഞ്ഞിരിക്കണം എന്ന് മാത്രമാണ് നിബന്ധന.എന്നാൽ വിസ്താര എയർലൈൻസ് വാക്‌സിൻ എടുത്തത് സംബന്ധിച്ച നിബന്ധനകളില്ലാ തെ ദുബായ് താമസ വിസ ഉള്ളവർക്ക് ദുബായിലേക്ക് മടങ്ങാമെന്ന് അറിയിച്ചിട്ടുണ്ട്.

48 മണിക്കൂറിനുള്ളിൽ എടുത്ത ആർ ടി പി സി ആർ അല്ലെങ്കിൽ റാപിഡ് പരിശോധന ഫലം ഉണ്ടായിരിക്കണമെന്നാണ് വിസ്താര അറിയിച്ചത്.

രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ച യു എ ഇ താമസ വിസ ഉള്ളവർക്ക് പ്രവേശന അനുമതി

L I V E |

ദുബായ്: രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ച യു എ ഇ യിലെ താമസ വിസ ഉള്ളവർക്ക് തിരിച്ചുപോകാനുള്ള അനുമതി. യു എ യിലേക്ക് യാത്ര വിലക്കുള്ള ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെ പ്രവാസികൾക്ക് ആശ്വാസമായാണ് യു എ ഇ തീരുമാനം.

ഈ മാസം അഞ്ച് മുതലാണ് അനുമതി പ്രാബല്യത്തിൽ വരികയെന്ന് യു എ ഇ അറിയിച്ചു. എന്നാൽ സന്ദർശന വിസയിൽ ഈ ഇളവ് ലഭ്യമല്ല. ഇന്ത്യ, ശ്രീലങ്ക, നേപ്പാൾ, പാകിസ്ഥാൻ, നൈജീരിയ, ഉഗാണ്ട എന്നി രാജ്യങ്ങളിൽനിന്നുള്ള താമസ വിസ ഉള്ളവർക്കാണ് ഇളവുകൾ അനുവദിച്ചിരിക്കുന്നത്.

ഐക്യ അറബ് എമിറേറ്റ്സ് ദുരന്ത നിവാരണ അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്.രണ്ടാം ഡോസ് വാക്‌സിൻ എടുത്ത് ചുരുങ്ങിയത് 14 ദിവസമെങ്കിലും പൂർത്തിയായിരിക്കണമെന്നും വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് നിർബന്ധമാണെന്നും യു എ ഇ അറിയിച്ചു.

മാധ്യമപ്രവർത്തകൻ ഡാനിഷ് സിദ്ധിഖിയെ താലിബാൻ തിരഞ്ഞുപിടിച്ച് വധിച്ചതെന്ന് സൂചന

L A T E S T |

വാഷിംഗ്‌ടൺ: ഇന്ത്യൻ മാധ്യമ പ്രവർത്തകനും പുലിറ്റ്സർ പുരസ്‌കാര ജേതാവുമായ ഡാനിഷ് സിദ്ധിഖിയെ അഫ്‌ഗാനിസ്ഥാനിൽ താലിബാൻ തീവ്രവാദികൾ തിരഞ്ഞുപിടിച്ച് വധിച്ചതാണെന്ന് റിപ്പോർട്ട് പുറത്ത്.

അഫ്ഘാൻ സൈനികരും താലിബാനും തമ്മിലുള്ള സംഘർഷത്തിനിടയിൽ സിദ്ദിഖി കൊല്ലപ്പെട്ടു എന്നായിരുന്നു പുറത്തുവന്ന വാർത്തകൾ.

എന്നാൽ ഡാനിഷ് സിദ്ദിഖിയെ തിരിച്ചറിഞ്ഞ താലിബാൻ തീവ്രവാദികൾ ക്രൂരമായി വധിക്കുകയായിരുന്നുവെന്ന് പ്രമുഖ അമേരിക്കൻ മാസികയായ വാഷിംഗ്‌ടൺ എക്‌സാമിനർ വാർത്ത പുറത്ത് വിട്ടു.

അന്താരാഷ്ട്ര വാർത്ത ഏജൻസിയായ റോയിട്ടേഴ്സിന്റെ ഫോട്ടോ ജേർണലിസ്റ്റായിരുന്നു 38കാരനായ ഡാനിഷ് സിദ്ദിഖി .കാണ്ഡഹാർ നഗരത്തിലെ സ്പിൻ ബോൾഡാക് ജില്ലയിൽ അഫ്ഘാൻ-താലിബാൻ സംഘർഷം റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ് അദ്ദേഹം കൊല്ലപ്പെട്ടത്.

സ്പിൻ ബോൾഡാക്കിൽ അഫ്ഘാൻ സൈന്യത്തോടൊപ്പം യാത്ര ചെയ്തായിരുന്നു മാധ്യമ സംഘത്തിന്റെ റിപ്പോർട്ടിങ്.എന്നാൽ സംഘർഷം രൂക്ഷമായപ്പോൾ ഡാനിഷ് സിദ്ദിഖി കൂട്ടം തെറ്റി തീവ്രവാദികളുടെ ഇടയിൽ പെട്ടുപോവുകയായിരുന്ന് എന്നാണ് വാഷിംഗ്‌ടൺ എക്‌സാമിനർ പുറത്തു വിട്ട വാർത്ത.

വെടിവെപ്പിൽ പരിക്കേറ്റ ഡാനിഷ് സിദ്ദിഖിയെ സമീപത്തെ മോസ്കിൽ പ്രഥമ ശുശ്രൂഷ നൽകാനായി പ്രവേശിപ്പിച്ചത് മനസിലാക്കിയ താലിബാൻ തീവ്രവാദികൾ മോസ്കിലേക്ക് ആക്രമണം അഴിച്ചുവിടുകയായിരു ന്നു.

ഡാനിഷ് മോസ്കിൽ ഉള്ളതുകൊണ്ടായിരുന്നു താലിബാൻ ആക്രമണമെന്ന് പ്രാദേശിക അന്വേഷണത്തിൽ വ്യക്തമായതായി താലിബാൻ സേന വ്യക്തമാക്കിയതായി റിപ്പോർട്ടിൽ പറയുന്നു.

താലിബാൻ പിടികൂടുമ്പോൾ ഡാനിഷിന് ജീവനുണ്ടായിരുന്നു എന്നും എന്നാൽ പിന്നീട് വധിക്കുകയായിരുന്നു എന്നും റിപ്പോർട്ടിൽ പറയുന്നു.ഡാനിഷിനെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടയിലാണ് അഫ്ഘാൻ സൈനിക കമാണ്ടറും മറ്റ് സൈനികരും കൊല്ലപ്പെട്ടതെന്നും എക്‌സാമിനർ റിപ്പോർട്ടിൽ പറയുന്നുണ്ട്.

ഒളിമ്പിക്സ് ഉദ്‌ഘാടന ചടങ്ങിൽ പാക് താരങ്ങൾ കോവിഡ് ചട്ടങ്ങൾ ലംഘിച്ചു:നടപടിയെടുത്തേക്കും

OLYMPICS DESK |

ടോക്യോ: ഒളിമ്പിക്സ് ഉദ്‌ഘാടന ചടങ്ങിൽ പാക് താരങ്ങൾ കോവിഡ് പ്രോട്ടോകോൾ ലംഘിച്ച് പതാകയേന്തിയത് വിവാദത്തിലേക്ക്.

ലോകം ഉറ്റുനോക്കുന്ന കായിക മാമാങ്കം കോവിഡ് ഭീഷണിയിലാണ് ടോക്യോയിൽ അരങ്ങേറുന്നത്.ഇത്തരം സാഹചര്യത്തിൽ കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കാൻ താരങ്ങൾക്ക് നിർദേശം ഉണ്ടായിട്ടും ലംഘിച്ചതാണ് വിവാദമായത്.വിഷയത്തിൽ അന്താരാഷ്ട്ര ഒളിമ്പിക് അസോസിയേഷൻ നടപടിയെടുത്തേക്കും എന്നാണ് സൂചന.

ടോക്യോ നാഷണൽ സ്റ്റേഡിയത്തിൽ നടന്ന ഓപ്പണിങ് സെറിമണിയിൽ മഹൂർ ഷഹ്സാദ്,ഖലീൽ അക്തർ എന്നി പാക് താരങ്ങളാണ് കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചത്.പാകിസ്ഥാൻ പതാകയേന്തിയ കായിക താരങ്ങൾ മാസ്ക് ധരിച്ചിരുന്നില്ല എന്നാണ് കണ്ടെത്തൽ.

പാക് ബാഡ്മിന്റൺ കളിക്കാരൻ മാഹൂർ ഷഹ്സാദ് താടിയിലും ഷൂട്ടിംഗ് തരാം ഖലീൽ അക്തർ മൂക്കിന് താഴെയും ആയിരുന്നു മാസ്ക് അണിഞ്ഞത്.ഉദ്‌ഘാടന വേളയിൽ കിർഗിസ്ഥാൻ,താജികിസ്താൻ താരങ്ങളും മാസ്ക് അണിഞ്ഞില്ല എന്ന് പരാതിയുണ്ട്.

ടോക്യോ 2020 പ്ലേ ബുക്കിൽ സന്നദ്ധ സേവകരും കളിക്കാരും ഒഫീഷ്യൽസും മുഴുവൻ സമയവും മാസ്ക് ധരിക്കണമെന്ന് നിബന്ധനയുണ്ട്.സാമൂഹ്യ അകലം പാലിച്ചായിരിക്കും മെഡലുകൾ നൽകുക.വിജയികളുടെ ഗ്രൂപ് ഫോട്ടോ സെഷൻ ഉണ്ടായിരിക്കില്ല.

നിരവധി വിദേശ താരങ്ങളും ഒഫീഷ്യലുകളും ഒളിമ്പിക് വില്ലേജിൽ നിരീക്ഷണത്തിലാണ്.

പെഗാസസ് ഫ്രഞ്ച് പ്രസിഡന്റിന്റെയടക്കം 14 ലോക നേതാക്കളുടെ ഫോൺ ചോർത്തി

പാരീസ്: ചാര സോഫ്റ്റ്‌വെയർ പെഗാസസ് ഉപയോഗിച്ചുള്ള ഫോൺ ചോർത്തലുകൾ ആഗോളതലത്തിൽ തന്നെ വ്യാപകമായി നടന്നു എന്നതിന് കൂടുതൽ തെളിവുകൾ പുറത്ത്.

10 പ്രധാനമന്ത്രിമാർ ഉൾപ്പെടെ 14 ഓളം ലോക നേതാക്കളുടെ ഫോൺ ചോർത്തിയതായാണ് ഒടുവിൽ വന്ന റിപോർട്ടുകൾ.ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവേൽ മക്രോണിന്റെ ഫോൺ ഉൾപ്പെടെ ചോർത്തിയതായാണ് പുറത്തു വരുന്ന മാധ്യമ വാർത്തകൾ.

മക്രോണിന്റെ ഫോൺ ചോർത്തിയത് മൊറോക്കോ ആണെന്നാണ് സൂചന.ഫ്രഞ്ച് സർക്കാരിലെ പ്രമുഖരുടെയും ഫോൺ ചോർത്തിയിട്ടുണ്ട്. ഫ്രാൻസിലെ തന്നെ 15 മാധ്യമ പ്രവർത്തകരുടെ ഫോണും ചോർത്തി. ഫോൺ ചോർത്തലിൽ ഫ്രാൻസ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

ദക്ഷിണാഫ്രിക്കൻ പ്രസിഡണ്ട് സിറിൽ റമഫോസയുടെ ഫോണും ചോർത്തി.കൂടുതൽ ലോക നേതാക്കളുടെ പട്ടിക പുറത്തിറങ്ങും എന്നാണ് അറിയുന്നത്.34 ഓളം രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികൾ,സൈനിക മേധാവികൾ എന്നിവരും ഫോൺ ചോർത്തലിൽ പെട്ടു .

മാധ്യമ പ്രവർത്തകൻ ഡാനിഷ് സിദ്ദിഖിയുടെ മൃതദേഹം ഇന്ത്യൻ എംബസിക്ക് കൈമാറി

EXCLUSIVE | LIVE

കാബൂൾ: താലിബാൻ തീവ്രവാദികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ത്യൻ മാധ്യമ പ്രവർത്തകൻ ഡാനിഷ് സിദിഖിയുടെ മൃതദേഹം അഫ്ഗാനിസ്ഥാൻ അധികൃതർ ഇന്ത്യക്ക് കൈമാറി.അല്പം മുൻപാണ് അഫ്ഗാനിസ്ഥാൻ കാബൂളിലെ ഇന്ത്യൻ എംബസിക്ക് മൃതദേഹം കൈമാറിയത്.

നാളെ ഇന്ത്യയിലെത്തിക്കുമെന്ന് കാബൂളിലെ ഇന്ത്യൻ എംബസ്സി വക്താവ് അറിയിച്ചു.മൃതദേഹം എത്രയും വേഗത്തിൽ ഇന്ത്യയിൽ എത്തിക്കണമെന്ന ഡാനിഷിന്റെ കുടുംബത്തിന്റെ അഭ്യർത്ഥന മാനിച്ച് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം നടത്തിയ ഉന്നതതല ഇടപെടലുകളിലൂടെ യാണ് നടപടികൾ വേഗത്തിലാക്കിയത്.

ഇന്നലെയാണ് അഫ്ഗാൻ സൈന്യത്തിനൊപ്പം യാത്ര ചെയ്യുകയായിരുന്ന റോയിട്ടേഴ്‌സ് ഫോട്ടോ ജേർണലിസ്റ്റ് ഡാനിഷ് സിദ്ദിഖി താലിബാൻ തീവ്രവാദികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഏറ്റുമുട്ടലിനെക്കുറിച്ച് അറിയില്ലെന്ന് പ്രഖ്യാപിച്ച താലിബാൻ സിദ്ദിഖിയുടെ മൃതദേഹം ഇന്നലെതന്നെ റെഡ് ക്രോസിന് കൈമാറിയിരുന്നു.

ഇസ്രായേലിലെ യു എ ഇ എംബസ്സി പ്രവർത്തനം തുടങ്ങി

ON AIR |

ടെൽ അവീവ്: ഇസ്രായേലിലെ ഐക്യ അറബ് എമിറേറ്റ്സ് (യു എ ഇ) എംബസി പ്രവർത്തനം തുടങ്ങി.

ഇതോടെ ഇസ്രായേലിൽ എംബസ്സി തുറക്കുന്ന ആദ്യ ഗൾഫ് രാഷ്ട്രമായി മാറി യു എ ഇ . നയതന്ത്ര സൗഹൃദം സംബന്ധിച്ച ഇരു രാജ്യങ്ങൾ ക്കിടയിലെയും ചർച്ചകളുടെ തുടർച്ചയായിരുന്നു എംബസ്സി തുടങ്ങാനുള്ള തീരുമാനം.

ടെൽ അവീവ് സ്റ്റോക്ക് എക്സ്ചേഞ്ച് കെട്ടിട സമുച്ചയത്തിലാണ് യു എ ഇ എംബസി പ്രവർത്തിക്കുക.ഇസ്രായേൽ പ്രസിഡണ്ട് ഐസക് ഹെർസോഗ് അനൗപചാരികമായി ഉത്ഘാടനം ചെയ്തു. ഇസ്രായേലിലെ യു എ ഇ അംബാസിഡർ മൊഹമ്മദ് മഹമൂദ് അൽ കാജാ പങ്കെടുത്തു.

മഹത്തായ സുദിനമാണ് ഇതെന്നും മാസങ്ങൾക്ക് മുൻപ് ഇരു രാജ്യങ്ങളും നടത്തിയ ചർച്ചകളാണ് ഇത്തരത്തിലുള്ള സുദിനത്തിന് വഴി വെച്ചതെന്നും ഇരു രാജ്യങ്ങൾക്കുമിടയിൽ അന്തസ്സും സമൃദ്ധിയും സമാധാനവും കത്ത് സൂക്ഷിക്കപ്പെടുമെന്നും ഇത് വെറും തുടക്കം മാത്രമാണെന്നും ഉത്ഘാടന പ്രസംഗത്തിൽ മഹമൂദ്‌ കാജാ പറഞ്ഞു.

ഐക്യ അറബ് എമിറേറ്റീസിന്റെ സുപ്രധാന ചുവട് വെപ്പാണ് ഇതെന്ന് ഐസക് ഹെർസോഗ് പറഞ്ഞു.കഴിഞ്ഞ മാസം ഇസ്രായേൽ വിദേശകാര്യ മന്ത്രി യർ ലാപിഡ് യു എ ഇ യിലേക്ക് ആദ്യ ഔദ്യോഗിക സന്ദർശനം നടത്തിയിരുന്നു.ഗൾഫ് മേഖലയിലേക്ക് നടത്തിയ ഔദ്യോഗിക സന്ദർശനത്തിലാണ് അബുദാബിയിലെ ഇസ്രേയേൽ എംബസിയും ദുബായിലെ ഇസ്രായേൽ കോൺസുലേറ്റ് ഓഫീസും തുറന്നത്.

കിറ്റെക്സ് കേരളം വിട്ടുപോകരുതെന്ന് ആഗ്രഹിക്കുന്നു:എം എ യുസഫലി

ദുബായ്: കിറ്റെക്സ് കമ്പനി കേരളം വിട്ടുപോകരുതെന്നാണ് ആഗ്രഹമെന്ന് വ്യവസായ പ്രമുഖൻ എം എ യൂസഫലി പറഞ്ഞു.

നിക്ഷേപം എത്ര ചെറുതായാലും വലുതായാലും അത് കേരളം വിട്ടുപോകുന്നത് തെറ്റായ സന്ദേശമാണ് നൽകുക. 3500 കോടി യുടേതായാലും ഒരു കോടിയുടേതായാലും അത് കേരളത്തിന് വലുതായിരിക്കണം.കിറ്റെക്സ് എം ഡി സാബു ജേക്കബുമായി വിഷയം സംസാരിക്കു മെന്നും യൂസഫലി പറഞ്ഞു.

കോവിഡ് ബാധിച്ച് മരിച്ച പ്രവാസികളുടെ കുടുംബത്തിന് സഹായം നൽകുന്ന കാര്യം നോർക്കയുമായി സംസാരിക്കുമെന്നും യൂസഫലി പറഞ്ഞു.

ഒക്ടോബർ ഒന്നിന് തുടങ്ങുന്ന ദുബായ് വേൾഡ് എക്സ്പോ വാണിജ്യ മേഖലയ്ക്ക് പുത്തനുണർവ് നൽകുമെന്നും ഇതിൽ ലുലു ഗ്രൂപ്പ് സഹകരിക്കുമെന്നും യൂസഫലി അറിയിച്ചു.

ഗൾഫ് രാജ്യങ്ങളിൽ കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ പേര് വിവരങ്ങളും സംസ്ഥാന സർക്കാരിന്റെ കണക്കിൽ ഉൾപ്പെടുത്താൻ ശ്രമിക്കുമെന്നും ഇത് മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും യൂസഫലി പറഞ്ഞു.

ഷാർജയിൽ മലയാളി യുവാവ് കൊല്ലപ്പെട്ട നിലയിൽ

ഷാർജ: ഷാർജ അബു ഷെഹറയിൽ മലയാളി യുവാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി.

ഇടുക്കി നെടുങ്കണ്ടം സ്വദേശിയായ വിഷ്ണു വിജയൻ (25 ) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഷാർജ അബു ഷെഹറയിൽ ബാർബർഷോപ് തൊഴിലാളിയായിരുന്നു.

കൊലപാതകമാണെന്ന് ഷാർജ പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. കൊലയാളികളെന്ന് സംശയിക്കുന്ന ആഫ്രിക്കൻ വംശജരെ അറസ്റ്റ് ചെയ്തതായി ഷാർജ പോലീസ് അറിയിച്ചു.

photo credit | mbionline.com

പാകിസ്ഥാൻ കൊടുത്തയച്ച മാമ്പഴം നിരസിച്ച് അമേരിക്കയും ചൈനയും

ന്യൂഡൽഹി: പാകിസ്ഥാൻ കൊടുത്തയച്ച മാമ്പഴം നിരസിച്ച് അമേരിക്കയും ചൈനയും.ആ നയതന്ത്രം വേണ്ടാ എന്ന് പറഞ്ഞു പാകിസ്ഥാൻ അയച്ച മാമ്പഴം നിരസിച്ചത് അമേരിക്കയും ചൈനയും മാത്രം.

ലോകത്തിലെ 32 രാജ്യങ്ങളിലെ രാഷ്ട്ര തലവന്മാർക്കാണ് പാകിസ്ഥാൻ മാമ്പഴം സമ്മാനമായി അയച്ചത്.കോവിഡ് നിയന്ത്രണങ്ങൾ പാലിക്കേണ്ടതിനാലാണ് മാമ്പഴം തിരിച്ചയച്ചതെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.

കഴിഞ്ഞ ആഴ്ച മുതലാണ് പാകിസ്താന്റെ പ്രശസ്തമായ ചൗൻസ ഇനത്തിൽ പെട്ട മാമ്പഴം വലിയ ബോക്സുകളിലാക്കി വിവിധ രാജ്യങ്ങളിലേക്ക് അയക്കാൻ തുടങ്ങിയത്.

പ്രസിഡണ്ട് ആരിഫ് അൽവി യുടെ വകയായി വിദേശ കാര്യ വകുപ്പാണ് മാമ്പഴം അയച്ചത്.വർഷങ്ങളായി ഇങ്ങനെ മാമ്പഴ സമ്മാനം അയക്കുന്ന പതിവ് പാകിസ്താന് ഉണ്ട് .

അമേരിക്കയും ചൈനയും സമ്മാനങ്ങൾ നിരസിച്ചതിന് പിന്നാലെ കാനഡ,നേപ്പാൾ,ശ്രീലങ്ക,ഈജിപ്ത് എന്നി രാജ്യങ്ങളും സമ്മാനം സ്വീകരിക്കാൻ ബുദ്ധിമുട്ട് അറിയിച്ചിട്ടുണ്ട്.

ഇറാൻ,ഗൾഫ് രാജ്യങ്ങൾ,തുർക്കി,ബംഗ്ലാദേശ്,അഫ്ഗാനിസ്ഥാൻ,യു കെ,ഫ്രാൻസ് എന്നി രാജ്യങ്ങളിലേക്കും പാകിസ്ഥാൻ മാമ്പഴം അയക്കുന്നുണ്ട്.എന്നാൽ ഇവരുടെയൊന്നും പ്രതികരണം ലഭ്യമായിട്ടിട്ടില്ല.

സൗഹൃദം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി 2015ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും രാഷ്‌ട്രപതി പ്രണബ് മുഖർജിക്കും,മുൻ പ്രധാനമന്ത്രി വാജ്പേയിക്കും പാകിസ്ഥാൻ മാമ്പഴം അയച്ചിട്ടുണ്ട്.

photo | shutterstock.com

ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവേൽ മക്രോണിന് നേരെ ആക്രമണം

തൈൻ ഐ ഹെർമിറ്റേജ് (ഫ്രാൻസ് ) : ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവേൽ മക്രോണിന് നേരെ ആക്രമണം.തെക്കു പടിഞ്ഞാറൻ ഫ്രാൻസിലെ ചെറു നഗരമായ തൈൻ ഐ ഹെർമിറ്റേജിൽ വെച്ചാണ് സംഭവം.

ഒരു ചടങ്ങിൽ പങ്കെടുക്കുന്നതിനായി എത്തിയപ്പോൾ തന്നെ കാത്ത് നിന്ന് അഭിവാദ്യം ചെയ്യുകയായിരുന്ന ആൾകൂട്ടത്തിൽ നിന്ന് ഒരാൾ മക്രോണിന്റെ മുഖത്ത് അടിക്കുകയായിരുന്നു.

ബാരിക്കേഡിന് പുറത്തു നിന്ന ആരാധകർക്കിടയിലേക്ക് നടന്നു ചെന്ന മക്രോൺ ഹസ്ത ദാനം ചെയ്യുന്നതിനിടെയാണ് സംഭവം. അപ്രതീക്ഷിതമായ സംഭവത്തിൽ പകച്ചുപോയ മക്രോണിനെ ഉടൻ സുരക്ഷാ ഉദ്യോഗസ്ഥർ വലയം ചെയ്യുകയും അവിടെനിന്ന് പെട്ടന്ന് മാറ്റുകയുമായിരുന്നു.അക്രമിയെ പോലീസ് പിടികൂടിയിട്ടുണ്ട്.

പഠനത്തോടൊപ്പം തൊഴിൽ പരിശീലനവും നൽകുന്ന തൈൻ ഐ ഹെർമിറ്റേജിലെ ഒരു ഹൈ സ്കൂളിൽ സന്ദർശിച്ചതിന് ശേഷം മടങ്ങുകയായിരുന്ന് മക്രോൺ.എന്നാൽ ഇത് ഒരു ഒറ്റപ്പെട്ട സംഭവം മാത്രമാണെന്ന് പിന്നീട് ഒരു പ്രാദേശിക മാധ്യമത്തോട് മക്രോൺ പ്രതികരിച്ചു.

photo | primetimezone.com

https://twitter.com/AlexpLille/status/1402237903376367627

അതിവേഗം പകരുന്ന കൊറോണ വൈറസ് വകഭേദം വിയറ്റ്നാമിൽ കണ്ടെത്തി,അത്യന്തം അപകടകാരിയെന്ന് ശാസ്ത്രജ്ഞർ

BREAKING | L I V E

ഹാനോയ്:കൊറോണ വൈറസിന്റെ അത്യന്തം അപകടകാരിയായ വൈറസ് വകഭേദത്തെ വിറ്റ്നാമിൽ കണ്ടത്തിയതായി ശാസ്ത്രജ്ഞർ.

ബ്രിട്ടനിലും ഇന്ത്യയിലും കണ്ടെത്തിയ വൈറസ് വകഭഭേദമാണ് ഇതെന്ന് സംശയിക്കുന്നതായി വിയറ്റ്നാം ആരോഗ്യമന്ത്രി ന്യുയെൻ താങ്‌ലോങ് പറഞ്ഞു.

ജനിതകമാറ്റം വന്ന ഈ വൈറസ് ചില രോഗികളിൽ കണ്ടെത്തിയെന്ന് അദ്ദേഹം പറഞ്ഞു.അതിവേഗം പടരുന്ന വൈറസ് വകഭേദമാണ് ഇതെന്നാണ് ലബോറട്ടറി പരിശോധനഫലങ്ങൾ വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ഏപ്രിൽ മാസത്തോടെ നിയന്ത്രണ വിധേയമായ കോവിഡ് കേസുകൾ വിറ്റ്നാമിനെ അപകടകരമായി ബാധിച്ചിരുന്നില്ല.എന്നാൽ പുതിയ വൈറസ് വകഭേദങ്ങൾ കണ്ടെത്തിയത് ആശങ്കകൾ ഉണ്ടാക്കുന്നു,

പുതിയതായി കണ്ടെത്തിയ വൈറസ് വകഭേദം സംബന്ധിച്ച് ജീനോം ഡാറ്റ ഉടൻ പ്രസിദ്ധീകരിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളെ അറിയിച്ചു.

ഒരു കാലത്തും ഇന്ത്യയെ മറക്കില്ല, എന്നും ഒപ്പം: നന്ദി പറഞ്ഞ് അമേരിക്ക

i n t e r n a t i o n a l d e s k

വാഷിംഗ്‌ടൺ: കോവിഡിനെതിരായ പോരാട്ടത്തിൽ ഇന്ത്യ ചെയ്ത സഹായം ഒരിക്കലും മറക്കില്ലെന്നും, എന്നും ഇന്ത്യയുടെ ഒപ്പമുണ്ടാകുമെന്നും അമേരിക്കൻ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കൻ.

കോവിഡ് കാലത്ത് ഇന്ത്യ ചെയ്ത സഹായത്തിന് നന്ദി അറിയിച്ചുകൊണ്ട് യു എസ്സിന്റെ ഭാഗത്തുനിന്ന് എല്ലാ വിധ സഹായങ്ങളും ഇന്ത്യക്കും ഉണ്ടാകുമെന്ന് ബ്ലിങ്കൻ ഉറപ്പു നൽകി.

വിദേശകാര്യമന്ത്രി എസ് ജയശങ്കറുമായി വെള്ളിയാഴ്ച്ച വാഷിംഗ്ടണിൽ നടത്തിയ കൂടിക്കാഴ്ചയിലാണ്
ബ്ലിങ്കൻ ഇക്കാര്യം വ്യക്തമാക്കിയത്.

ജോ ബൈഡൻ അധികാരമേറ്റെടുത്ത ശേഷം യു എസ്സിൽ ഔദ്യോഗിക സന്ദർശനം നടത്തിയ ആദ്യ കേന്ദ്രമന്ത്രിയാണ് എസ് ജയശങ്കർ. കോവിഡ് രണ്ടാം തരംഗത്തിൽ ഇന്ത്യയ്ക്ക് നൽകിക്കൊണ്ടിരിക്കുന്ന സഹായങ്ങൾക്കും പിന്തുണയ്ക്കും ജയശങ്കർ നന്ദി അറിയിച്ചു.

ഇന്ത്യയും അമേരിക്കയും തമ്മിലുള്ള നയതന്ത്ര ബന്ധം കൂടുതൽ ശക്തമാകുമെന്നും അത് ഇനിയും തുടരുകയും ചെയ്യുമെന്നും ജയശങ്കർ മാധ്യമങ്ങളോട് പറഞ്ഞു.

നിരവധി വിഷയങ്ങളിൽ ബ്ലിങ്കനുമായി ചർച്ച നടത്തിയെന്ന് ജയശങ്കർ അറിയിച്ചു.വർത്തമാനകാലത്തെ എല്ലാ പ്രതിസന്ധികളിലും ഇരു രാജ്യങ്ങളും കൂടെ നിൽക്കുമെന്നും കോവിഡിനെതിരായ പോരാട്ടത്തിൽ ഇന്ത്യയും യു എസ്സും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമായെന്നും ബ്ലിങ്കൻ വ്യക്തമാക്കി.

പ്രതിരോധ മേഖലയിലെ ഇരു രാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തത്തെക്കുറിച്ച് യു എസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനുമായും ജയശങ്കർ വെള്ളിയാഴ്ച്ച കൂടിക്കാഴ്ച്ച നടത്തി.

https://twitter.com/DrSJaishankar/status/1398305991138099207

കോവിഡ് ഉറവിടം കണ്ടെത്താൻ ജോ ബൈഡന്റെ ഉത്തരവ്: അമേരിക്കൻ ഇന്റലിജൻസ് അന്വേഷിക്കും

BREAKING | ON AIR

വാഷിങ്ടൺ : കോവിഡ് ഉറവിടം കണ്ടെത്താൻ യു എസ് പ്രസിഡണ്ട് ജോ ബൈഡൻ ഉത്തരവിട്ടു.അമെരിക്കൻ ഇന്റലിജൻസ് അന്വേഷിക്കും.

കോവിഡ് ഉറവിടം സംബന്ധിച്ച ഏറ്റവും പുതിയതും വിശദമായി അപഗ്രഥിക്കപ്പെട്ടതുമായ റിപ്പോർട്ട് സമർപ്പിക്കാനാണ് അമേരിക്കൻ രഹസ്യാന്വേഷണ സമൂഹത്തിന് ബൈഡൻ ഉത്തരവിട്ടത്.

കൊറോണ വൈറസിന്റെ ഉറവിടം മൃഗങ്ങളിൽ നിന്നാണോ അല്ലെങ്കിൽ ഏതെങ്കിലും പരീക്ഷണശാലയിൽനിന്നുള്ളതാണോ എന്നതായിരിക്കും അന്വേഷണത്തിന്റെ അടിസ്ഥാനം.വൈറസ് ഉറവിടം സംബന്ധിച്ച രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തലുകളിൽ കൂടുതൽ അന്വേഷണം ആവശ്യമാണെന്ന് ജോർജ് ബൈഡൻ ബുധനാഴ്ച്ച പുറപ്പെടുവിച്ച പത്രക്കുറിപ്പിൽ പറഞ്ഞു.

ലക്ഷക്കണക്കിന് ജീവൻ അപഹരിച്ച കൊറോണ വൈറസ് ഉറവിടം സംബന്ധിച്ച അന്താരാഷ്ട ഏജൻസികളുടെ അന്വേഷണത്തിൽ ചൈന സുതാര്യമായ നിലപാട് എടുത്തില്ലെന്ന് വൈറ്റ് ഹൗസ് വക്താവ് മാധ്യമങ്ങളോട് പറഞ്ഞു.

എന്തായാലും അന്വേഷണത്തിന്റെ അറ്റത്ത് എത്തേണ്ടത് അനിവാര്യതയാണ്.ചൈനയിൽനിന്നുള്ള സുതാര്യമായ നിലപാടുകളും പ്രതീക്ഷിക്കുന്നുവെന്ന് വൈറ്റ് ഹൗസിലെ മുതിർന്ന കോവിഡ്-19 ഉപദേശകൻ ആൻഡി സ്ലേവിറ്റ് മാധ്യമങ്ങളോട് പറഞ്ഞു.

കൊളംബോ തീരത്ത് ചരക്ക് കപ്പലിൽ വൻ തീപ്പിടുത്തം :ഇന്ത്യൻ കപ്പലുകളായ വൈഭവും വജ്രയും രക്ഷാപ്രവർത്തനത്തിന്

photo | apnews.com

കൊളംബോ: ശ്രീലങ്കയിൽ കൊളംബോ തീരത്ത് ചരക്ക് കപ്പലിന് തീപിടിച്ചു.രക്ഷാപ്രവർത്തനം തുടരുന്നു.ഇന്ധനവും രാസവസ്തുക്കളും നിറച്ച കപ്പലിലെ തീയണയ്ക്കാൻ ഇന്ത്യൻ കപ്പലുകളായ വൈഭവും വജ്രയും ഊർജിത ശ്രമം നടത്തുന്നു.

ഹസീറയിൽനിന്ന് കൊളംബോയിലേക്ക് പുറപ്പെട്ട എം വി എക്സ് പ്രസ് പേൾ എന്ന കപ്പൽ കൊളംബോ തീരത്തേക്ക് പ്രവേശിക്കാൻ തയ്യാറെടുക്കുന്നതിനിടയിലാണ് തീപിടിച്ചത്.1486 കണ്ടൈനറുകളും 25 ടൺ നൈട്രിക് ആസിഡും കപ്പലിലുണ്ട്.കണ്ടൈനറുകളിൽ തീപടർന്ന് പൊട്ടിത്തെറി ഉണ്ടായതായി പ്രതിരോധ മന്ത്രലായ വക്താവ് പറഞ്ഞു.325 മെട്രിക് ടൺ ഇന്ധനവും കപ്പലിലുണ്ട്.

തീയണയ്ക്കാൻ കഴിയാത്ത പശ്ചാത്തലത്തിലാണ് ശ്രീലങ്ക ഇന്ത്യയുടെ സഹായം അഭ്യർത്ഥിച്ചത്.ഇതേ തുടർന്നാണ് അത്യന്താധുനിക സംവിധാനങ്ങൾ ഉള്ള വജ്ര,വൈഭവ് എന്നി കപ്പലുകൾ ഇന്ത്യ കൊളംബോ യിലേക്ക് അയച്ചത്.

ആവശ്യമെങ്കിൽ കൊച്ചിയിൽനിന്നും ചെന്നൈയിൽനിന്നും രണ്ട് കപ്പലുകൾ കൂടി രക്ഷാപ്രവർത്തനത്തിന് തയ്യാറാക്കി നിർത്തിയിട്ടുണ്ട്.രണ്ട് വിമാനങ്ങളും ഇന്ത്യ അടിയന്തിര ഘട്ടത്തിൽ അയക്കുമെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.

മാസ്കുകൾ മാറ്റാം ഇനി ചിരിക്കാം: ജോ ബൈഡൻ

ന്യൂയോർക്ക്: രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ചവർ ഇനിമുതൽ മാസ്ക് ധരിക്കേണ്ടതില്ലെന്ന് അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡൻ.

മാസ്ക് മാറ്റി ഇനി ചിരിച്ചു തുടങ്ങാം എന്നാണ് അദ്ദേഹം പറഞ്ഞത്.സാമൂഹിക അകലവും പാലിയ്ക്കേണ്ടതില്ല.

അമേരിക്കൻ സെന്റർ ഫോർ ഡിസീസ് കണ്ട്രോൾ ശുപാർശയെ തുടർന്നാണ് കോവിഡ് മാനദണ്ഡങ്ങളിൽ വലിയ ഇളവുകൾ വരുത്തിയത്. കോവിഡ് പോരാട്ടത്തിലെ നിർണ്ണായകമായ പോരാട്ടമാണ് ഇതെന്ന് യു എസ് പ്രസിഡണ്ട് ജോ ബൈഡൻ പറഞ്ഞു.

എന്നാൽ ബസ്,വിമാനം,ട്രെയിൻ എന്നി പൊതു ഗതാഗത സംവിധാനങ്ങളിൽ മാസ്ക് ഉപയോഗിക്കുന്നത് നല്ലതാണെന്നും സെന്റർ ഫോർ ഡിസീസ് കണ്ട്രോൾ പറയുന്നുണ്ട്.നിയന്ത്രണങ്ങൾ പിൻവലിക്കുന്ന കാര്യത്തിൽ ചെറിയ ആശയക്കുഴപ്പവും നിലനിൽക്കുന്നുണ്ട്.രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ചവരെ എങ്ങിനെ തിരിച്ചറിയാൻ പറ്റുമെന്നാണ് ഉയരുന്ന ചോദ്യം.

ഇസ്രായേലിൽ കൊല്ലപ്പെട്ട സൗമ്യയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള എംബസ്സി നടപടി പൂർത്തിയായി

ടെൽ അവീവ്: ഇസ്രായേലിൽ ഹമാസ് റോക്കറ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി സൗമ്യ സന്തോഷിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള എംബസ്സി നടപടികൾ പൂർത്തിയയായതായി ടെൽ അവീവിലെ ഇന്ത്യൻ എംബസി അറിയിച്ചു.

നടപടികൾ ഊർജിതമായി നടക്കുന്നതായും ഇന്ത്യൻ എംബസ്സി ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു.ഇസ്രായേൽ ആരോഗ്യമന്ത്രാലയത്തിന്റെ അനുമതി പത്രവും ചില ഔദ്യോഗിക ഔപചാരികതകളും മാത്രമാണ് ബാക്കിയുള്ളത്.സൗമ്യയുടെ മൃതദേഹം ഇപ്പോൾ ടെൽ അവീവിലെ ഫോറൻസിക് ലബോറട്ടറിയിലാണ് .

ഇസ്രായേൽ ആരോഗ്യമന്ത്രാലയത്തിന്റെ അനുമതികൂടി വേഗത്തിൽ ലഭ്യമാക്കാനുള്ള ശ്രമവും ഊർജിതമായി നടത്തുന്നുണ്ടെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്റെ ഓഫീസ് അറിയിച്ചു.

ഇസ്രായേലിൽ ഹമാസ് റോക്കറ്റ് ആക്രമണത്തിൽ മലയാളി യുവതി കൊല്ലപ്പെട്ടു

BREAKING | LIVE

അഷ്‌കലോൺ (ഇസ്രായേൽ ) : ഇസ്രായേലിലെ അഷ്‌ക ലോൺ പ്രവിശ്യയിൽ ഹമാസ് നടത്തിയ റോക്കറ്റ് ആക്രമണത്തിൽ മലയാളി യുവതി കൊല്ലപ്പെട്ടു.

ഇടുക്കി കീഴിത്തോട് സ്വദേശി സൗമ്യ സന്തോഷിനാണ് ദാരുണാന്ത്യം.പത്ത് വർഷമായി ഇസ്രായേലിൽ ജോലി ചെയ്യുകയായിരുന്നു.

റോക്കറ്റ് ആക്രമണത്തിൽ ഇസ്രായേലി സ്വദേശിയായ യുവതിയും കൊല്ലപ്പെട്ടതായി സംശയിക്കുന്നു. സൗമ്യ നാട്ടിലേക്ക് ഫോൺ ചെയ്യുന്നതിനിടയിൽ റോക്കറ്റ് ,ജനലിലൂടെ മുറിയിൽ പതിക്കുകയായിരുന്നു.സുരക്ഷാ മുറിയിലേക്ക് ഇവർക്ക് ഓടി രക്ഷപെടാൻ ശ്രമിച്ചെങ്കിലും സമയം കിട്ടിയില്ല എന്നും റിപ്പോർട്ടുകളുണ്ട്.

ബഷ്കലോണിലെ ബരസരായി ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.മൃതദേഹം ബരസരായി ആശുപത്രിയിൽ .കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

photo credit | asianetnews.com

ചൈനീസ് റോക്കറ്റിന്റെ അവശിഷ്ടം ഭൂമിയിൽ പതിക്കുന്നത് ഞായറാഴ്ച്ച പുലർച്ചെ, ലോകം ഭീതിയിൽ

ബെയ്‌ജിങ്‌: ചൈനയുടെ നിയന്ത്രണം നഷ്ടപ്പെട്ട റോക്കറ്റ് അവശിഷ്ടം ഞായറാഴ്ച പുലർച്ചെ ഭൂമിയിൽ പതിച്ചേക്കുമെന്ന് ശാസ്ത്ര ലോകം.

നിയന്ത്രണം നഷ്ടപ്പെട്ട ലോങ്ങ് മാർച്ച്-5ബി റോക്കറ്റിന്റെ അവശിഷ്ടമാണ് ഭൂമിയിൽ പതിക്കാൻ സാധ്യത.അമേരിക്കൻ പ്രതിരോധ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.

എന്നാൽ എവിടെയാണ് ഇത് പതിക്കുകയെന്നറിയാത്തത് ലോകത്തെ ഭീതിയിലാഴ്ത്തിയിരിക്കയാണ്.

യു എസ് പ്രതിരോധമന്ത്രാലയം നിരന്തരം ഈ സംഭവവികാസങ്ങളെ നിരീക്ഷിച്ചുകൊണ്ടിരിക്കയാണെന്ന് വക്താവ് മൈക്ക് ഹൊവാർഡ് വ്യക്തമാക്കി.

100 അടി ഉയരവും 22 ടൺ ഭാരവുമുള്ള റോക്കറ്റിന്റെ 18 ടൺ ഭാരമുള്ള ഭാഗമാണ് ഭൂമിയിൽ പതിക്കുക.ഭൂമിയിലേക്ക് പതിക്കുമ്പോൾ ഏതെങ്കിലും തരത്തിലുള്ള അപകട സാധ്യതയും ഉണ്ടാവില്ല എന്നാണ് ചൈന പറയുന്നതെങ്കിലും യു എസ് പ്രതിരോധ മന്ത്രാലയം അപകട സാധ്യത തള്ളുന്നില്ല.

യൂറോപ്യൻ ബഹിരാകാശ ഏജൻസി പ്രവചിക്കുന്ന ഭൂമിയുടെ ഉപരിതലത്തിലുള്ള റിസ്ക് സോണിൽ ഇന്ത്യ ഉൾപ്പെടുന്നില്ല.

ന്യൂയോർക്കിന് തെക്ക്,ആഫ്രിക്ക,ഓസ്ട്രേലിയ,ജപ്പാന് തെക്കായുള്ള ഏഷ്യയുടെ ഭാഗങ്ങൾ,യൂറോപ്പിൽ സ്പെയിൻ.പോർച്ചുഗൽ.ഇറ്റലി .ഗ്രീസ് എന്നി പ്രദേശങ്ങൾ റിസ്ക് സോണിൽ പെടുന്നു.എന്നാൽ സാഹചര്യങ്ങളിൽ ഉണ്ടാകുന്ന ചെറിയ മാറ്റങ്ങൾപോലും അതിന്റെ പാതയെ ഗണ്യമായി മാറ്റുമെന്നത് ആശങ്ക നിലനിർത്തുന്നു.

photo | reuters.com

പ്രതിസന്ധിയിൽ ഇന്ത്യ മറ്റുള്ളവരെ സഹായിച്ചു, ഇത് ഇന്ത്യയെ സഹായിക്കേണ്ട സമയം: ചാൾസ് രാജകുമാരൻ

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചാൾസ് രാജകുമാരനും ഫയൽ ചിത്രം photo | thestatesman.com

വിദേശകാര്യ ലേഖകൻ

ലണ്ടൻ: കോവിഡ് പ്രതിസന്ധിയിൽ ലോകം അമ്പരന്ന് നിന്നുപോയ ആദ്യഘട്ടത്തിൽ ഇന്ത്യ മറ്റുള്ളവരെ സഹായിച്ചു.ഇപ്പോൾ കോവിഡിന്റെ രണ്ടാം തരംഗത്തിൽ ഇത് ഇന്ത്യയെ സഹായിക്കേണ്ട സമയമെന്ന് ചാൾസ് രാജകുമാരൻ.

കോവിഡ് ബാധിച്ച് കഷ്ടത അനുഭവിക്കുന്നവർ തന്റെ ചിന്തകളിലും പ്രാർത്ഥനകളിലും ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു.ക്ലാരെൻസ് ഹോബ്സ് പുറത്തിറക്കിയ പ്രിൻസ് ചാൾസിന്റെ പ്രസ്താവനയിലാണ് ഇന്ത്യയോടുള്ള സ്നേഹം അദ്ദേഹം വ്യക്തമാക്കിയത്.

എല്ലാവരെയുംപോലെ എനിക്കും ഇന്ത്യയോട് സ്നേഹവും ബഹുമാനവുമാണ്.ഇന്ത്യയിലേക്ക് നടത്തിയ വിനോദയാത്രകൾ ആസ്വദിച്ചിട്ടുണ്ട്.കോവിഡ് പ്രതിസന്ധിയിൽ മറ്റ് രാജ്യങ്ങളെ പിന്തുണയ്ക്കുകയും സഹായിക്കുകയും ചെയ്ത രാജ്യമാണ് ഇന്ത്യ.അതുപോലെ ഇപ്പോൾ ഇന്ത്യയെ സഹായിക്കേണ്ട സമയമാണ്.നമ്മൾ ഒന്നിച്ച് ഈ യുദ്ധത്തിൽ വിജയിക്കും.ചാൾസ് രാജകുമാരൻ പറഞ്ഞു.

ഇന്ത്യ അഭിമുഖീകരിക്കുന്ന അടിയന്തിര പ്രശ്നങ്ങൾക്ക് പിന്തുണ നൽകണമെന്ന് ബ്രിട്ടീഷ് ഏഷ്യൻ ട്രസ്റ്റ് അടിയന്തിര അഭ്യർത്ഥന നടത്തിയിട്ടുണ്ട്.ട്രസ്റ്റിന്റെ സ്ഥാപകനാണ് ചാൾസ് രാജകുമാരൻ. ചാൾസ് രാജകുമാരന്റെയും ട്രസ്റ്റിനെയും പിന്തുണച്ച് ബ്രിട്ടീഷ് ഇന്റർനാഷണൽ ഡോക്ടർസ് അസോസിയേഷനും രംഗത്തിറങ്ങി.

മഹാമാരി ഉയർത്തിയ വെല്ലുവിളി ലോകത്തിന്റെ പല ഭാഗങ്ങളിലും കണ്ടിട്ടുണ്ടെങ്കിലും എന്നാൽ കഴിഞ്ഞ 12 മാസങ്ങൾക്കുള്ളിൽ കണ്ട ഏറ്റവും മോശം അവസ്ഥയിലാണ് ഇന്ത്യയെന്ന് ട്രസ്റ്റിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറായ ഹിതൻ മെഹ്ത പറഞ്ഞു.

കോവിഡ് ഇന്ത്യൻ വകഭേദത്തിനെ നിർവീര്യമാക്കാൻ കോവാക്‌സിന് ശേഷിയെന്ന സുപ്രധാന കണ്ടെത്തൽ

ന്യൂഡൽഹി: ഭാരത് ബയോ ടെക് വികസിപ്പിച്ച കോവാക്‌സിന് കോവിഡ് ഇന്ത്യൻ വകഭേദത്തിനെ നിർവീര്യമാക്കാൻ ശേഷിയെന്ന സുപ്രധാന കണ്ടെത്തൽ.

കോവിഡിന്റെ ഇന്ത്യൻ ഇരട്ട വകഭേദമായ ബി1.617 നെ നിർവീര്യമാക്കാൻ കോവാക്‌സിന് കഴിയുമെന്നാണ് വൈറ്റ് ഹൗസ് മുഖ്യ ആരോഗ്യ ഉപദേഷ്ടാവ് അന്റോണി ഹൗച്ചി വെളിപ്പെടുത്തിയത്.

കോവിഡ് സംബന്ധിച്ച ദൈനം ദിന അവസ്ഥകൾ നിരീക്ഷിക്കുന്നുണ്ടെന്നും ഇന്ത്യയിൽ കോവിഡ് ഭേദമായ ആളുകളുടെയും വാക്‌സിൻ സ്വീകരിച്ച ആളുകളുടെയും ഡാറ്റ പരിശോധിച്ചതിൽ കോവാക്‌സിൻ കോവിഡിന്റെ ഇന്ത്യൻ വകഭേദത്തെ ഫലപ്രദമായി ചെറുക്കുന്നുണ്ടെന്ന് കണ്ടെത്തിയതായി യു എസ് മുഖ്യ ഉപദേഷ്ടാവിനെ ഉദ്ധരിച്ച് വാർത്താ ഏജൻസി പി ടി ഐ റിപ്പോർട്ട് ചെയ്തു.

ഇന്ത്യയിൽ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ പ്രതീക്ഷ നൽകുന്നതാണ് കണ്ടെത്തൽ എന്നാണ് ആരോഗ്യപ്രവർത്തകർ വിലയിരുത്തുന്നത്.കോവാക്‌സിന്റെ പരീക്ഷണ ഘട്ടത്തിൽ തന്നെ 78 ശതമാനം ഫലപ്രാപ്തി ലഭിക്കുന്നുണ്ടെന്ന് ഐ സി എം ആർ കണ്ടെത്തിയിരുന്നു.

രാജ്യത്ത് അതി തീവ്രമായ രണ്ടാം തരംഗത്തിലേക്ക് നയിച്ച വകഭേദത്തെ ചെറുക്കാൻ കോവാക്‌സിന് കഴിയും എന്നാണ് പ്രതീക്ഷ.ലോകത്ത് 17ഓളം രാജ്യങ്ങളിൽ കണ്ടെത്തിയ വകഭേദമാണ് ഇന്ത്യയിൽ രണ്ടാം തരംഗത്തിന് കാരണമായതെന്ന് ലോകാരോഗ്യ സംഘടന കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

കോവിഡ് പ്രതിരോധം: ഇന്ത്യയ്ക്ക് ഐക്യ ദാർഢ്യം പ്രഖ്യാപിച്ച് അമേരിക്ക

ന്യൂഡൽഹി: കോവിഡ് പ്രതിരോധത്തിൽ ഇന്ത്യയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് അമേരിക്ക.

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡനും നടത്തിയ ടെലിഫോൺ ചർച്ചയിലാണ് ജോ ബൈഡൻ സുപ്രധാന പ്രഖ്യാപനം നടത്തിയത്.

ഇരു നേതാക്കളും തമ്മിലുള്ള ചർച്ചയിൽ കോവിഡ് വ്യാപനം പ്രധാന വിഷയമായി.ഇന്ത്യയിലെ കോവിഡ് സാഹചര്യവും ബൈഡൻ ചോദിച്ച് മനസിലാക്കി.

ഇന്ത്യയ്ക്കുള്ള ഐക്യദാർഢ്യ പ്രഖ്യാപനം ബൈഡൻ നടത്തിയതിന് പിന്നാലെ മരുന്നുകൾ നിർമ്മിക്കുന്നതിനുള്ള അസംസ്‌കൃത വസ്തുക്കൾക്ക് നിയന്ത്രണം പാടില്ലെന്ന് പ്രധാനമന്ത്രി അഭ്യർത്ഥിച്ചു. നേരത്തെ ഇന്ത്യയ്ക്ക് അമേരിക്ക സഹായം വാഗ്ദാനം ചെയ്തിരുന്നു.

അബുദാബി തിരുവനന്തപുരം എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സമയത്തിൽ മാറ്റം

L I V E |

അബുദാബി: അബുദാബി-കോഴിക്കോട്-തിരുവനന്തപുരം എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സമയത്തിൽ മാറ്റം.

ഏപ്രിൽ 25 ന് പുലർച്ചെ 2.30 ന് അബുദാബി വിമാനത്താവളത്തിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യ എക്സ്പ്രസ്സ് IX 348 വിമാനം ഏപ്രിൽ 24 രാത്രി 11.30 ന് പുറപ്പെടും.

വിമാനത്തിൽ യാത്ര ചെയ്യേണ്ടവർ മുഴുവൻ യാത്രാ രേഖകളുമായി തെർമൽ സ്കാനിംഗ് അടക്കം പൂർത്തിയാക്കി ടെർമിനൽ രണ്ടിൽ രാത്രീ 08.30 റിപ്പോർട്ട് ചെയ്യണമെന്ന് എയർ ഇന്ത്യ എക്സ്പ്രസ്സ് അധികൃതർ അറിയിച്ചു.

മൂന്നു നേരവും ബിയർ കുടിച്ച് ശരീരഭാരം കുറയ്ക്കാമെന്ന വിചിത്രവാദവുമായി ഒരാൾ…

ശരീരഭാരവും അമിതവണ്ണവുമൊക്കെ കുറയ്ക്കാൻ പല പരീക്ഷണങ്ങൾ ശാസ്ത്രീയമായും അല്ലാതെയും ആളുകൾ പരീക്ഷിക്കുന്ന കാലമാണിത്.

ശാസ്ത്രീയ മാർഗങ്ങൾ അവലംബിക്കുന്നവർ നല്ല വർക്ക് ഔട്ടിനൊപ്പം ഫാസ്റ്റ് ഫുഡ്, ജങ്ക്‌ഫുഡ്,മദ്യം പ്രത്യേകിച്ച് ബിയർ എന്നിവ ഒഴിവാക്കി തടി കുറയ്ക്കുകയാണ് പതിവ്.എന്നാൽ ഇവിടെ ഒരാൾ മദ്യം കുടിച്ച് തടി കുറയ്ക്കാമെന്ന വാദവുമായി പ്രത്യക്ഷപ്പെട്ടിരിക്കയാണ്.തന്റെ പൊണ്ണത്തടി കുറയ്ക്കാൻ മൂന്ന് നേരവും ബിയർ അകത്താക്കുന്ന ഡെൽഹാൾ എന്ന അമേരിക്കൻ വംശജനാണ് ഇപ്പോൾ ബിയർ പ്രിയന്മാർക്കിടയിൽ താരമായത്.

അമേരിക്കയിലെ ഓഹിയോ സ്വദേശിയായ മുൻ പട്ടാള ഉദ്യോഗസ്ഥനാണ് ഡെൽഹാൾ. ശരീര പ്രക്രിയകൾക്ക് ഭക്ഷണം എങ്ങിനെയാണോ ആവശ്യം അത്രയും അളവിൽ ബിയർ കുടിക്കുകയാണ് ഇദ്ദേഹം ചെയ്യുന്നത്.

പതിനെട്ടാം നൂറ്റാണ്ടിൽ ബവേറിയൻ സന്യാസിമാർ പിന്തുടർന്നുപോന്നിരുന്ന ഭക്ഷണരീതിയാണ് ഇതെന്നാണ് ഇദ്ദേഹം കണ്ടെത്തിയത്.ഇത് രണ്ടാം തവണയാണ് ബിയർ ഡയറ്റ് പരീക്ഷിക്കുന്നത് എന്നാണ് ഡെൽഹാൾ പറയുന്നത്.

2019ൽ ബിയർ ഡയറ്റ് പിന്തുടർന്ന് 19.5 കിലോ കുറച്ചെന്നാണ് ഡെൽഹാൾ അവകാശപ്പെടുന്നത്.എന്നാൽ ഇതിന് എന്തെങ്കിലും ശാസ്ത്രീയ അടിത്തറ ഉണ്ടോ എന്ന് വ്യകതമല്ല.

photo | kgnstv.com

സൗദി തായിഫിനടുത്ത് വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്സുമാർ മരിച്ചു

തായിഫ്( സൗദി അറേബ്യ) :

സൗദി അറബിയയിലെ തായിഫിനടുത്തുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്സുമാർ മരിച്ചു.
വൈക്കം വഞ്ചിയൂർ സ്വദേശിനീ അഖില (29) കൊല്ലം ആയുർ സ്വദേശിനി സുബി (33) എന്നിവരാണ് മരിച്ചത്.റിയാദിൽനിന്ന് ജിദ്ദയിലേക്ക് വരുന്ന വഴിയിൽ തായിഫിനടുത്ത് ഇവർ സഞ്ചരിച്ച മിനി ബസ് അപകടത്തിൽപെട്ട് താഴ്ചയിലേക്ക് മറിയുകയായിരുന്നു.

റിയാദിൽ ക്വാറന്റൈൻ പൂർത്തിയാക്കി ജിദ്ദയിലെ താമസസ്ഥലത്തേക്കുള്ള യാത്രയിലാണ് അപകടം ഉണ്ടായത്. അപകടത്തിൽപെട്ട വാനിലുണ്ടായിരുന്ന മലയാളി നഴ്സുമാരായ ആൻസി,പ്രിയങ്ക എന്നിവരെ തായിഫ് കിംഗ് ഫൈസൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

നീരവ് മോദിയെ ഇന്ത്യക്ക് കൈമാറാൻ ഉത്തരവ്

ലണ്ടൻ: നീരവ് മോദിയെ ഇന്ത്യക്ക് കൈമാറാൻ ഉത്തരവ്.ലണ്ടനിലെ വെസ്റ്റ് മിനിസ്റ്റർ മജിസ്‌ട്രേറ്റ് കോടതിയാണ് ഉത്തരവിട്ടത്.ഇന്ത്യയുടെ അപേക്ഷ കോടതി അംഗീകരിക്കുകയായിരുന്നു.തനിക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടെന്ന നീരവ് മോദിയുടേ വാദം കോടതി അംഗീകരിച്ചില്ല.ഇന്ത്യ നൽകിയ തെളിവുകളും ജയിൽ ദൃശ്യങ്ങളും തൃപ്തികരമെന്ന് വെസ്റ്റ് മിനിസ്റ്റർ മജിസ്‌ട്രേറ്റ് കോടതി.
വാക്ക് പാലിച്ചെന്ന് ബിജെപി
ന്യൂഡൽഹി:
പണം തട്ടി രാജ്യം വിട്ടവരെ തിരികെ എത്തിക്കുമെന്ന വാക്ക് പാലിച്ചെന്ന് ബിജെപി പ്രതികരിച്ചു.

photo | ndtv.com

കുവൈറ്റിലേക്ക് എല്ലാ രാജ്യക്കാർക്കും ഞായറാഴ്ച്ച മുതൽ പ്രവേശനാനുമതി

പ്ര തീ കാ ത്മ ക ചി ത്രം

കുവൈറ്റ് സിറ്റി: ഫെബ്രുവരി 21 മുതൽ എല്ലാ രാജ്യക്കാർക്കും കുവൈറ്റിലേക്ക്നേരിട്ട് പ്രവേശിക്കാൻ വ്യോമയാന വകുപ്പ് അനുമതി നൽകി.
എന്നാൽ കർശന ഉപാധികളോടെയാണ് അനുമതി.കോവിഡ് ഭീഷണി നിലനിൽക്കുന്ന രാജ്യങ്ങളിൽനിന്നുള്ളവർക്ക് രണ്ടാഴ്ചയും അല്ലാത്തവർക്ക് ഒരാഴ്ചയും ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈൻ നിർബന്ധമാക്കി.ഇത് ഹോട്ടൽ ക്വാറന്റൈൻ ആയിരിക്കും.

ആരോഗ്യ പ്രവർത്തകർ,നയതന്ത്ര ഉദ്യോഗസ്ഥർ,18 വയസ്സിന് താഴെയുള്ള തനിച്ച് യാത്ര ചെയ്യുന്ന കുട്ടികൾ എന്നിവർക്ക് ഈ വ്യവസ്ഥയിൽ ഇളവുണ്ട്.ഇവർക്ക് ഒരാഴ്ച്ച ഹോം ക്വാറന്റൈൻ വേണം.

പുതിയ കാർഷിക നിയമങ്ങൾ കർഷകരുടെ വരുമാനം വർധിപ്പിക്കുമെന്ന് ഗീതാ ഗോപിനാഥ്

വാഷിംഗ്‌ടൺ: ഇന്ത്യയിലെ പുതിയ കാർഷിക നിയമങ്ങൾ കർഷകരുടെ വരുമാനം കൂട്ടാൻ ശേഷിയുള്ളതാണെന്ന് ഐ എം എഫ് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് ഗീതാ ഗോപിനാഥ്‌ പറഞ്ഞു.
ഇന്ത്യയിൽ കാർഷിക മേഖലയിൽ ഒട്ടേറെ പരിഷ്‌കാരങ്ങൾ ആവശ്യമാണ്.അടിസ്ഥാന സൗകര്യങ്ങളിലടക്കം ഇത് വേണം.എന്നാൽ പുതിയ നിയമങ്ങൾ വിപണനത്തിൽ ശ്രദ്ധയൂന്നുന്നതാണ്.കർഷകരുടെ വിപണി സാധ്യത വിശാലമാക്കുകയാണ്.
രാജ്യത്തെവിടെ വേണമെങ്കിലും ഉൽപ്പന്നങ്ങൾ വിൽക്കുവാനുള്ള സൗകര്യം കർഷകരുടെ വരുമാനം വാർഷിപ്പിക്കും.ഏതൊരു പരിഷ്കാരത്തിലും പരിവർത്തനങ്ങളുടെ ചിലവുകൾ സ്വാഭാവികമാണ്.ഇത് ദുർബലരായ കർഷകരെ ബാധിക്കുന്നില്ലെന്ന് ഉറപ്പാക്കുകയാണ് വേണ്ടത്.അത് നടന്നുകൊണ്ടിരിക്കയാണെന്നും കാർഷിക നിയമങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് അവർ മറുപടി പറഞ്ഞു.

സൗദിയാത്രാ വിലക്ക് നീങ്ങുന്നു:മാർച്ച് 31 മുതൽ എല്ലാ അന്താരാഷ്ട്ര വിമാന സർവീസുകളും തുടങ്ങും

റിയാദ്: ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സൗദി അറേബിയ താൽക്കാലികമായി ഏർപ്പെടുത്തിയ യാത്രാവിലക്ക് നീക്കുന്നതായി റിപോർട്ടുകൾ.

മാർച്ച് 31 മുതൽ എല്ലാ അന്താരഷ്ട്ര വിമാന സർവീസുകളും പുനരാരംഭിക്കും എന്ന് ആഭ്യന്തര മന്ത്രാലയത്തെ ഉദ്ധരിച്ച് സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
ഇതനുസരിച്ച് സൗദി പൗരന്മാർക്ക് സൗദിക്ക് പുറത്തേക്ക് പോകാനും തിരികെ വരാനും അനുമതി ലഭിക്കും.എല്ലാ അന്താരാഷ്ട്ര വിമാന സർവീസുകളും പുനരാരംഭിക്കും.ഇതോടൊപ്പം എല്ലാ സമുദ്ര,കര അതിർത്തികളും തുറക്കും.

ഖത്തറിനെതിരെയുള്ള ഉപരോധം നീക്കി :ഗൾഫ് പ്രതിസന്ധിക്ക് വിരാമം

ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻഹമ്മദ് അൾത്താനിയെ സ്വീകരിക്കുന്ന സൗദി കിരീടാവകാശി മുഹമ്മദ് ബിൻസൽമാൻ | photo:dailysabah.com

റിയാദ്: ഖത്തറിനെതിരെ വിവിധ അറബ് രാജ്യങ്ങൾ ഏർപ്പെടുത്തിയ ഉപരോധം പിൻവലിച്ചതോടെ വർഷങ്ങൾ നീണ്ട ഗൾഫ് പ്രതിസന്ധിക്ക് വിരാമമായി.

ഇതുസംബന്ധിച്ച ഐക്യ കരാറിൽ ജി സി സി രാജ്യങ്ങൾ ഒപ്പുവെച്ചു.
ഖത്തറിനെതിരെ ഉണ്ടായിരുന്ന എല്ലാ ഉപരോധങ്ങളും പിൻവലിക്കുന്നതായി സൗദി അറേബിയയിലെ അൽ ഉലയിൽ സമാപിച്ച അറബ് ഉച്ചകോടിയിൽ സൗദി വിദേശകാര്യമന്ത്രി പ്രഖ്യാപിച്ചു.
ഖത്തർ അതിർത്തിയിലെ ഉപരോധം നേരത്തെ സൗദി പിൻവലിച്ചിരുന്നു.എങ്കിലും ഖത്തറിലേക്കുള്ള കര,വ്യോമ,സമുദ്ര ഗതാഗത നിയന്ത്രണം തുടരുകയായിരുന്നു.ഇതാണ് പിൻവലിച്ചതായി സൗദി അറിയിച്ചത്.

സൗദി വിദേശകാര്യമന്ത്രി അഹമ്മദ് നാസർ അൽ മുഹമ്മദ് അൽ സബാഹാണ് ഇക്കാര്യം അറിയിച്ചത്.
തീവ്രവാദ ബന്ധം ആരോപിച്ച് 2017 മുതലാണ് യു എ ഇ, സൗദി, ബഹറിൻ, ഈജിപ്റ്റ് തുടങ്ങിയ രാജ്യങ്ങൾ ഖത്തറിനെതിരെ ഉപരോധം പ്രഖ്യാപിച്ചത്.

ഒമാൻ അതിർത്തി നാളെ തുറക്കും,രാജ്യത്ത് പ്രവേശിക്കാൻ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണം

ഫയൽ ചിത്രം

മസ്കറ്റ്: ലണ്ടനിൽ കൊറോണ വൈറസിന്റെ ജനിതകമാറ്റം കണ്ടെത്തിയതിനെ തുടർന്ന് അതിർത്തിഅടച്ച ഒമാൻ നാളെ തുറക്കും. കര,വ്യോമ,സമുദ്ര അതിർത്തികൾ തുറക്കും.രാജ്യത്ത് പ്രവേശിപ്പിക്കാൻ 72 മണിക്കൂറിനുള്ളിൽ കോവിഡ് നെഗറ്റിവായ സർട്ടിഫിക്കറ്റ് വേണമെന്ന് അധികൃതർ അറിയിച്ചു.
ബ്രിട്ടനിൽ കൊറോണ വൈറസിന്റെ വകഭേദം കണ്ടെത്തിയെന്ന വാർത്ത സ്ഥിരീകരിച്ചതോടെയായിരുന്നു ഗൾഫ് രാജ്യങ്ങൾ അവരുടെ അതിർത്തികൾ അടച്ചത് .

നിലവിൽ സൗദി അറേബ്യ, ഒമാൻ, കുവൈത്ത് തുടങ്ങിയ രാജ്യങ്ങൾ അതിർത്തികൾ അടച്ചിരുന്നു. അതിർത്തികൾ അടച്ചതിനെത്തുടർന്ന് ഇന്ത്യയിൽനിന്നടക്കമുള്ള പ്രവാസികളും മറ്റ് വിദേശീയരും വിവിധ വിമാനത്താവളങ്ങളിൽ കുടുങ്ങിയിരുന്നു.വിമാന സർവീസുകൾ ക്കൊപ്പം കര,കടൽ മാർഗങ്ങളിലൂടെയുള്ള യാത്രകളും വിലക്കിയിരുന്നു.
എന്നാൽ ഐക്യ അറബ് എമിറേറ്റ്സ്,ഖത്തർ,ബഹ്‌റൈൻ എന്നി രാജ്യങ്ങൾ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിരുന്നില്ല.

photo:omanobserver.com

| ഗൾഫ് അതിർത്തികൾ അടച്ചു | പ്രവാസികൾ ദുരിതത്തിൽ


വിവിധ രാജ്യങ്ങളിൽ കൊറോണ വൈറസ് വകഭേദം പടരുന്നു

റിയാദ്: ബ്രിട്ടനിൽ കൊറോണ വൈറസിന്റെ വകഭേദം കണ്ടെത്തിയെന്ന വാർത്ത സ്ഥിരീകരിച്ചതോടെ ഗൾഫ് രാജ്യങ്ങൾ അവരുടെ അതിർത്തികൾ അടച്ചു.നിലവിൽ സൗദി അറേബ്യ, ഒമാൻ, കുവൈത്ത് തുടങ്ങിയ രാജ്യങ്ങൾ അതിർത്തികൾ അടച്ചു. ഇന്ത്യയിൽനിന്നടക്കമുള്ള പ്രവാസികളും മറ്റ് വിദേശീയരും വിവിധ വിമാനത്താവളങ്ങളിൽ കുടുങ്ങിയിരിക്കുകയാണ്.വിമാന സർവീസുകൾക്കൊപ്പം കര,കടൽ മാർഗങ്ങളിലൂടെയുള്ള യാത്രകൾക്കും വിലക്കുണ്ട്.
എന്നാൽ ഐക്യ അറബ് എമിറേറ്റ്സ്,ഖത്തർ,ബഹ്‌റൈൻ എന്നി രാജ്യങ്ങൾ ഇപ്പോൾ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിട്ടില്ല.

ബ്രിട്ടനിൽ കൊറോണ വൈറസ് വകഭേദം: വിമാന സർവീസുകൾ നിർത്തി ഗൾഫ് രാജ്യങ്ങൾ അതിർത്തികളടച്ചു

പ്രതീകാത്മക ചിത്രം

| ലോകം വീണ്ടും ആശങ്കയിൽ |

സ്വന്തം ലേഖകൻ
ലണ്ടൻ: ബ്രിട്ടനിൽ കൊറോണ വൈറസിന്റെ വകഭേദം കണ്ടെത്തിയതും അതിവേഗം പടരുന്നതും ലോകത്തെ വീണ്ടും ആശങ്കയിലാഴ്ത്തുന്നു.വൈറസിന്റെ മാരക വകഭേദം കണ്ടെത്തിയെ ന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണാണ് അറിയിച്ചത്. ആദ്യ വൈറസിനേക്കാൾ 70 ശതമാനത്തിലധികം വേഗത്തിൽ പടർന്നു പിടിക്കാൻ കഴിയുന്നതാണ് പുതിയ വൈറസെന്ന് ബോറിസ് ജോൺസൻ പറഞ്ഞു.
സമാന സ്വഭാവമുള്ള വൈറസ് സാന്നിധ്യം ഓസ്‌ട്രേലിയയിലും ഡെന്മാർക്കിലും നെതർലാൻഡ്‌സിലും അതിവേഗം പടരുന്നുണ്ടെന്ന് ലോകാരോഗ്യ സംഘടനയും കണ്ടെത്തിയിട്ടുണ്ട്.നിലവിൽ ബ്രിട്ടനിൽ അംഗീകാരം നേടിയ വാക്‌സിൻ പുതിയ വൈറസീനും ഫലപ്രദമാണോ എന്ന് കണ്ടെത്തേണ്ടതും ബ്രിട്ടന് വലിയ വെല്ലുവിളിയായിട്ടുണ്ട്.
വൈറസ് സാന്നിധ്യം വ്യക്തമായതിനെ തുടർന്ന് ഇന്ത്യ അടക്കമുള്ള വിവിധ രാജ്യങ്ങൾ യു കെ യിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ റദാക്കിയിട്ടുണ്ട്.

| ഗൾഫ് അതിർത്തികൾ അടച്ചു |
റിയാദ്: ബ്രിട്ടനിൽ കൊറോണ വൈറസിന്റെ വകഭേദം കണ്ടെത്തിയെന്ന വാർത്ത സ്ഥിരീകരിച്ചതോടെ ഗൾഫ് രാജ്യങ്ങൾ അവരുടെ അതിർത്തികൾ അടച്ചു.നിലവിൽ സൗദി അറേബ്യ, ഒമാൻ, കുവൈത്ത് തുടങ്ങിയ രാജ്യങ്ങൾ അതിർത്തികൾ അടച്ചു. ഇന്ത്യയിൽനിന്നടക്കമുള്ള പ്രവാസികളും മറ്റ് വിദേശീയരും വിവിധ വിമാനത്താവളങ്ങളിൽ കുടുങ്ങിയിരിക്കുകയാണ്
എന്നാൽ ഐക്യ അറബ് എമിറേറ്റ്സ്,ഖത്തർ,ബഹ്‌റൈൻ എന്നി രാജ്യങ്ങൾ ഇപ്പോൾ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിട്ടില്ല.വിമാന സർവീസുകൾക്കൊപ്പം കര,കടൽ മാർഗങ്ങളിലൂടെയുള്ള യാത്രകൾക്കും വിലക്കുണ്ട്.

രണ്ടു ഡോസ് കോവിഡ് വാക്‌സിൻ സ്വീകരിച്ചവർക്ക് മികച്ച പ്രതിരോധ ശേഷിയെന്ന് പഠനം

ലണ്ടൻ: ഓക്സ്ഫോർഡിന്റെ രണ്ടു ഡോസ് കോവിഡ് വാക്‌സിൻ സ്വീകരിച്ചവർക്ക് മികച്ച രോഗ പ്രതിരോധ ശേഷി കൈവന്നുവെന്ന് പഠനം.ഒരു ഡോസ് മാത്രം മരുന്ന് എടുത്തവരെക്കാൾ പ്രതിരോധശേഷി രണ്ടു ഡോസ് എടുക്കുന്നവർക്ക് ലഭിക്കുന്നു എന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്.
വാക്‌സിൻ രോഗപ്രതിരോധ ശേഷിയെ പ്രവർത്തനക്ഷമമാക്കുന്ന ടി സെൽ പ്രവർത്തനങ്ങളെ ഉത്തേജിപ്പിക്കുന്നു എന്നും പഠനങ്ങൾ അവകാശപ്പെടുന്നു.

മറഡോണയുടെ മരണം ചികിത്സാ പിഴവെന്ന് സംശയം: ആശുപത്രിയിൽ റെയ്ഡ്

ബ്യുണസ് ഐറിസ്: ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണയുടെ മരണം ചികിത്സാ പിഴവെന്ന് സംശയം.ഡോക്ടറുടെ അനാസ്ഥയാണ് മരണകാരണമെന്ന് അർജന്റീനൻ മാധ്യമങ്ങൾ.തുടർന്ന് മറഡോണയെ ചികിൽസിച്ച ഡോക്ടറുടെ വസതിയിലും ആശുപത്രിയിലും പോലീസ് റെയ്ഡ്.
മനഃപൂർവമല്ലാത്ത നരഹത്യക്ക് ഡോക്ടർക്കെതിരെ കേസെടുത്തതാ യി റിപ്പോർട്ട്.അദ്ദേഹത്തിന്റെ മക്കളുടെ പരാതിയിൽ ഡോക്ടർക്കെ തിരെ കേസെടുത്തതായും അർജന്റീനൻ മാധ്യമങ്ങൾ.മറഡോണയുടെ മരണത്തിൽ മക്കൾ നേരത്തെ സംശയം ഉന്നയിച്ചിരുന്നു. ആശുപത്രിയിൽ എത്തിക്കാൻ വൈകിയിരുന്നു എന്നുംചികിത്സാ പിഴവുണ്ടെന്നും അവർ ആരോപിച്ചിരുന്നു.

യാത്രക്കാർക്ക് കോവിഡ്: എയർ ഇന്ത്യ വിമാനങ്ങൾക്ക് വിലക്ക്

ന്യൂഡൽഹി: യാത്രക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചതായി കണ്ടെത്തി യതിനെ തുടർന്ന് എയർ ഇന്ത്യ വിമാനങ്ങൾക്ക് ഹോങ്കോങ് വിലക്കേർപ്പെടുത്തി.നവംബർ 20 മുതൽ ഡിസംബർ 20 വരെയാണ് വിലക്ക്.
കഴിഞ്ഞ ദിവസം എയർ ഇന്ത്യ വിമാനത്തിൽ ഡൽഹിയിൽനിന്ന് ഹോങ്കോങ്ങിൽ എത്തിയ ചില യാത്രക്കാർക്ക് കോവിഡ് സ്ഥിരീകരി ച്ചിരുന്നു.വിമാനത്താവളത്തിലെ പരിശോധനയിലായിരുന്നു ഇത്.
വിലക്ക് നീങ്ങിയാലും 72 മണിക്കൂർ മുൻപ് നടത്തിയ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ മാത്രമേ ഇന്ത്യയിൽനിന്ന് ഹോങ്കോങ്ങിലേക്ക് പോകാൻ കഴിയു. മറ്റ് രാജ്യങ്ങളിൽ നിന്നെത്തു ന്നവർ വിമാനത്താവളത്തിൽ കോവിഡ് ടെസ്റ്റിന് വിധേയരാകണം.

അപേക്ഷ നല്‍കിയാല്‍ അഞ്ച് ദിവസത്തിനകം അനുമതി; ദുബായില്‍ ചില രോഗികള്‍ക്ക് മാസ്‌ക് വേണ്ട

ദുബായില്‍ ആസ്മ ഉള്‍പ്പെടെ ചില രോഗങ്ങള്‍ ഉള്ളവര്‍ക്ക് മാസ്‌ക് ധരിക്കേണ്ട. മെഡിക്കല്‍ റിപ്പോര്‍ട്ട് സഹിതം ഓണ്‍ലൈനില്‍ അപേക്ഷ നല്‍കി പെര്‍മിറ്റ് എടുക്കണം. അനുമതിക്കായി അപേക്ഷിക്കാന്‍ www.dxbpermit.gov.ae സന്ദര്‍ശിക്കാം. ദുബായ് ഹെല്‍ത്ത് അതോറിറ്റി (ഡിഎച്ച്എ) പോലീസ് സഹകരണത്തോടെയാണ് ഈ സംവിധാനമൊരുക്കിയത്.

വിശദാംശങ്ങള്‍ നല്‍കി അപേക്ഷ നല്‍കിയാല്‍ അഞ്ച് ദിവസത്തിനകം അനുമതി ലഭിക്കും. അപേക്ഷകന്റെ ആരോഗ്യ പ്രശ്‌നങ്ങള്‍ വിലയിരുത്തിയാകും ഇളവ് നല്‍കുന്ന കാലാവധി തീരുമാനിക്കുക. അതേസമയം പൊതുസ്ഥലങ്ങളിലും കൂടുതല്‍ പേര്‍ എത്തുന്ന വേദികളിലും മാസ്‌ക് ധരിക്കുന്നതാണ് സുരക്ഷിതമെന്ന് അധികൃതര്‍ വ്യക്തമാക്കി.

കടുത്ത സൈനസൈറ്റിസ് ഉള്ളവര്‍, മൂക്കില്‍ നിന്നും രക്തസ്രാവം ഉള്ളവര്‍, ത്വക് രോഗികള്‍, മാസ്‌ക് ധരിച്ചാല്‍ ചൊറിച്ചില്‍ അനുഭവപ്പെടുന്നവര്‍, മറ്റ് അലര്‍ജിയുള്ളവര്‍, മാനസികാസ്വാസ്ഥ്യമുള്ള നിശ്ചയദാര്‍ഢ്യ വിഭാഗക്കാര്‍ എന്നിവര്‍ക്കാണ് അപേക്ഷിക്കാന്‍ അര്‍ഹതയുള്ളത്.

മാസ്‌ക് ധരിക്കുമ്പോള്‍ ബുദ്ധിമുട്ടുണ്ടോ?… ഇളവുകള്‍ നല്‍കാന്‍ ദുബൈ ഹെല്‍ത്ത് അതോറിറ്റി

ദുബൈ: പ്രത്യേക ആരോഗ്യ പ്രശ്‌നങ്ങളുള്ളവര്‍ക്ക് മാസ്‌ക് ധരിക്കുന്നതില്‍ ഇളവ് അനുവദിക്കാന്‍ ദുബൈ ഹെല്‍ത്ത് അതോരിറ്റിയുടെ തീരുമാനം. ഇതിനായി ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കണമെന്ന് അതോരിറ്റി സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചു. ലഭിക്കുന്ന അപേക്ഷകള്‍ വിദഗ്ധ സമിതി പരിശോധിച്ച് അഞ്ച് ദിവസത്തിനകം തീരുമാനമെടുക്കും.

മാസ്‌ക് ധരിക്കുന്നതുകൊണ്ട് ഗുരുതരമാവുന്ന തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളുള്ളവര്‍ക്കാണ് ഇളവ് അനുവദിക്കുക. http://dxbpermit.gov.ae എന്ന വെബ്‌സൈറ്റ് വഴി അപേക്ഷ നല്‍കാം. രോഗാവസ്ഥ വിശദമാക്കുന്ന മെഡിക്കല്‍ റിപ്പോര്‍ട്ടും എമിറേറ്റ്‌സ് ഐ.ഡി അടക്കമുള്ള മറ്റ് രേഖകളും അപേക്ഷയോടൊപ്പം വേണം. ദുബൈ ഹെല്‍ത്ത് അതോരിറ്റിയുടെ ജനറല്‍ മെഡിക്കല്‍ കമ്മിറ്റി അപേക്ഷ പരിശോധിച്ച് തീരുമാനമെടുക്കും.

മാസ്‌കിലെ ഘടകങ്ങളിലേതെങ്കിലും കാരണമായുണ്ടാകുന്ന അലര്‍ജി, ഗുരുതരമായ ത്വക്ക് രോഗങ്ങള്‍, വായിലെയോ മൂക്കിലെയോ മറ്റ് ഗുരുതര രോഗങ്ങള്‍, നിയന്ത്രിക്കാനാവാത്ത സൈനസൈറ്റിസ്, ആസ്തമ തുടങ്ങിയ രോഗങ്ങളുള്ളവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും മാനസിക രോഗങ്ങളുള്ളവര്‍ക്കുമൊക്കെയായിരിക്കും ഇളവ് അനുവദിക്കുക. ജനങ്ങളുടെ സുരക്ഷയും ക്ഷേമവും മുന്‍നിര്‍ത്തിയാണ് ചിലര്‍ക്ക് ഇളവുകള്‍ അനുവദിക്കുന്നതെന്ന് ഡി.എച്ച്.എ അറിയിച്ചു. ഇളവുകള്‍ ലഭിക്കുന്നവര്‍ക്ക് മാസ്‌ക് ധരിക്കല്‍ നിര്‍ബന്ധമുണ്ടാവില്ലെങ്കിലും പൊതുസ്ഥലങ്ങളില്‍ പരമാവധി മാസ്‌ക് ധരിക്കാന്‍ ശ്രമിക്കണമെന്ന നിര്‍ദേശവും ഇവര്‍ക്ക് നല്‍കിയിട്ടുണ്ട്

അബുദാബിയിലേക്ക് പോകുന്നവരുടെ ശ്രദ്ധയ്ക്ക്; പുതിയ കോവിഡ് നിബന്ധന പുറത്തിറക്കി

അ​ബു​ദാ​ബി: അ​ബു​ദാ​ബി​യി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന നി​ബ​ന്ധ​ന​ക​ളി​ല്‍ മാ​റ്റം വ​രു​ത്തി എ​മ​ര്‍​ജ​ന്‍​സി ക്രൈ​സി​സ് ആ​ന്‍റ് ഡി​സാ​സ്റ്റേ​ഴ്സ് ക​മ്മി​റ്റി. ന​വം​ബ​ര്‍ എ​ട്ട് മു​ത​ല്‍ പി​സി​ആ​ര്‍ പ​രി​ശോ​ധ​ന​യി​ലോ ലേ​സ​ര്‍ അ​ധി​ഷ്ഠി​ത ഡി​പി​ഐ പ​രി​ശോ​ധ​ന​യി​ലോ കോവിഡ് നെ​ഗ​റ്റീ​വ് റി​സ​ള്‍​ട്ട് ല​ഭി​ച്ച്‌ 48 മ​ണി​ക്കൂ​റി​ന​കം അ​ബു​ദാ​ബി​യി​ല്‍ പ്ര​വേ​ശി​ച്ചി​രി​ക്ക​ണം.

യു​എ​ഇ പൗരന്മാര്‍ക്കും രാ​ജ്യ​ത്തേ​ക്ക് മ​ട​ങ്ങി​വ​രു​ന്ന​വ​രടക്കമുള്ള പ്ര​വാ​സി​ക​ള്‍​ക്കും ഇ​ത് ബാ​ധ​ക​മാ​ണ്. നാ​ല് ദി​വ​സ​മോ അ​തി​ല്‍ കൂ​ടു​ത​ലോ അ​വി​ടെ ത​ങ്ങു​ക​യാ​ണെ​ങ്കി​ല്‍ നാ​ലാ​മ​ത്തെ ദി​വ​സം വീ​ണ്ടും പി​സി​ആ​ര്‍ പ​രി​ശോ​ധ​ന ന​ട​ത്ത​ണം.

എ​ട്ട് ദി​വ​സ​ത്തി​ല്‍ കൂ​ടു​ത​ല്‍ അ​ബു​ദാ​ബി​യി​ല്‍ താ​മ​സി​ക്കു​ന്ന​വ​ര്‍ എ​ട്ടാം ദി​വ​സം വീ​ണ്ടും കൊ​വി​ഡ് പി​സി​ആ​ര്‍ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക​ണമെന്നും കമ്മിറ്റി വ്യക്തമാക്കി.

ലീഡ് നില മാറി മറിഞ്ഞു ട്രംപ് പിന്നിൽ- വിചിത്രമെന്ന് ആരോപണം

വാഷിംഗ്ടൺ:

അമേരിക്കൻ പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ അവസാന ഘട്ടത്തിലേക്ക് എത്തിയപ്പോൾ ഡൊണാൾഡ് ട്രംപ് പിന്നിലായി. ലീഡ് നില മാറി മറിഞ്ഞതിൽ ആരോപണവുമായി ട്രംപ് രംഗത്തിറങ്ങി. അവസാന ഘട്ടത്തിലെ ലീഡ് നിലയിലെ മാറ്റം വിചിത്രമാണെന്ന് ട്രംപ് ട്വീറ്റ് ചെയ്തു.തനിക്ക് വ്യക്തമായ മുന്നേറ്റമുണ്ടായ സംസ്ഥാനങ്ങളിലെ ലീഡ് നില മാറ്റം അംഗീകരിക്കില്ലെന്ന് ട്രംപ് നിലപാടെടുത്തു.
നിർണ്ണായകമായ ഫലങ്ങൾ പ്രതീക്ഷിച്ചിരുന്ന മിഷിഗൺ, നൊവാഡ, വിസ്കോൺസിൻ എന്നിവിടങ്ങളിൽ ജോ ബൈഡൻ അവിചാരിത മുന്നേറ്റം നടത്തിയതിന് പിന്നാലെയാണ് ട്രംപ് ആരോപണവുമായി എത്തിയത്.തിരഞ്ഞെടുപ്പിൽ അട്ടിമറി ഉണ്ടായി എന്ന ആരോപണ ത്തിന് പുറമെ തപാൽ വോട്ട് എണ്ണുന്നതിനെയും ട്രംപ് എതിർത്തു.
നിലവിൽ ജോർജിയയിലും നോർത്ത് കരോലിനയിലും ട്രംപ് മുന്നിട്ട് നിൽക്കുന്നുണ്ട്.ഇവിടെ വോട്ടെണ്ണൽ തുടരുകയാണ്.ഇതിൽ ഏതെങ്കിലും സ്റ്റേറ്റിൽ ബൈഡൻ ജയിച്ചാലോ ലീഡിൽ മുന്നേറിയാലോ ട്രംപിന്റെ സാധ്യത മങ്ങുമെന്ന് വിലയിരുത്തപ്പെടുന്നു.270 ഇലക്ട്രറൽ വോട്ടുകളെന്ന സംഖ്യയിലേക്ക് ട്രംപാണോ ബൈഡനാണോ എത്തുക എന്ന് ലോകം ഉറ്റു നോക്കുകയാണ്.
ഏറ്റവും ഒടുവിൽ പുറത്തുവരുന്ന കണക്കുകൾ അനുസരിച്ച് 248 ഇലക്ട്രറൽ വോട്ടുകളാണ് ബൈഡൻ നേടിയിരിക്കുന്നത്.ട്രംപിന് 213 വോട്ടുകളും ലഭിച്ചു.7 സംസ്ഥാനങ്ങളിലെ ഫലങ്ങൾ പുറത്തുവരാനുണ്ട്.

അബുദാബി ബിഗ് ടിക്കറ്റ്; ഒന്നാം സമ്മാനം 30 കോടി കുവൈറ്റ് മലയാളികള്‍ക്ക്

30 കോടി രൂപയുടെ സൗഭാഗ്യം എത്തിയത് കുവൈറ്റിലെ മൂന്ന് മലയാളികള്‍ക്ക്. അബുദാബി ബിഗ് ടിക്കറ്റിന്റെ ഒന്നാം സമ്മാനമായ 1.5 കോടി ദിര്‍ഹം (ഏകദേശം 30 കോടി രൂപ) ലഭിച്ചത് കുവൈറ്റില്‍ ജോലി ചെയ്യുന്ന മലയാളികളായ നോബിന്‍ മാത്യു, തോമസ് (പത്തനംതിട്ട), പ്രമോദ് നീലേശ്വരം എന്നിവര്‍ക്ക്.

മൂന്ന് പേരും ഒരുമിച്ച് എടുത്ത ടിക്കറ്റിനാണ് ഇത്തവണത്തെ സൗഭാഗ്യം വന്നെത്തിയത്. നാല് തവണ ടിക്കറ്റ് എടുത്തിരുന്നെങ്കിലും സൗഭാഗ്യം എത്തിയത് ഇത്തവണത്തെ ഓണ്‍ലൈന്‍ വഴി വാങ്ങിയ 254806 നമ്പര്‍ ടിക്കറ്റിനാണ്. മൂന്ന് പേരും കുവൈറ്റിലെ പ്രമുഖ ഓട്ടോ സ്‌പെയര്‍ പാര്‍ട്ട്‌സ് സ്ഥാപനമായ കിയയില്‍ ജോലി ചെയ്യുന്നവരാണ്. നോബിന്‍ മാത്യുവാണ് ഓണ്‍ലൈന്‍ വഴി ടിക്കറ്റ് വാങ്ങിയിരുന്നത്.

“വൻ വിജയ”മെന്ന പ്രതീക്ഷ പങ്ക് വെച്ച് ട്രംപ്

വാഷിംഗ്ടൺ:

അമേരിക്കൻ പ്രസിഡണ്ട് തിരഞ്ഞെടുപ്പിന്റെ ഫല പ്രഖ്യാപനം വന്നുകൊണ്ടിരിക്കുന്ന നിർണ്ണായക നിമിഷങ്ങളിൽ വൻ വിജയം ഉറപ്പെന്ന് പ്രതീക്ഷ പങ്കുവെച്ച് ഡൊണാൾഡ് ട്രംപിന്റെ ട്വീറ്റ്. "ഒരു വലിയ വിജയമെന്ന" പ്രസ്താവന ഇന്ന് രാത്രി നടത്തുമെന്നാണ് ട്രംപിന്റെ ട്വീറ്റ്.

https://twitter.com/realDonaldTrump/status/1323864021167198209?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1323864021167198209%7Ctwgr%5Eshare_3&ref_url=https%3A%2F%2Fwww.mathrubhumi.com%2Fnews%2Fworld%2Fa-big-win-says-donald-trump-as-he-is-set-to-make-statement-shortly-1.5182317


ഞങ്ങൾ മികച്ച വിജയത്തിലേക്ക് മുന്നേറുകയാണ് എന്നാൽ അവർ ( ഡമോക്രറ്റുകൾ ) തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിക്കുന്നു.അതിന് ഞങ്ങൾ സമ്മതിക്കുകയുമില്ല.ട്രംപിന്റെ ട്വീറ്റിൽ പറയുന്നു.
ട്രംപിന്റെ എതിരാളി ജോ ബൈഡനും വിജയ പ്രതീക്ഷ കൈവെടിഞ്ഞില്ല എന്ന വിചിത്രമായ അവസ്ഥയാണ് ഈ രാത്രിയിലും അമേരിക്കയിൽ അൽപ സമയം മുൻപ് മാധ്യമങ്ങളെ കണ്ടപ്പോഴും ബൈഡൻ ഈ കാര്യം സൂചിപ്പിച്ചിരുന്നു.ബൈഡൻ മാധ്യമങ്ങളെ കണ്ട ഉടനെയാണ് വൻ വിജയമെന്ന ട്രംപിന്റെ ട്വീറ്റ് വന്നത്.
"വിശ്വാസം നിലനിർത്തൂ,നമ്മൾ വിജയിക്കാൻ പോകുന്നു" എന്നാണ് ബൈഡൻ ട്വീറ്റ് ചെയ്തത്.അമേരിക്കൻ പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ ഇതുവരെയുള്ള ഫലങ്ങൾ വന്നപ്പോൾ 7 സീറ്റിന്റെ മാത്രം നേരിയ മുൻ‌തൂക്കം ജോ ബൈഡനാനുള്ളത്.

ഇതായിരിക്കണം ഒരു ഭരണാധികാരി; ജനങ്ങള്‍ക്ക് വേണ്ടി കോവിഡ് വാക്‌സിന്‍ സ്വീകരിച്ച് ദുബായ് ഭരണാധികാരി

ദുബായിലെ ഈ ഭരണാധികാരി ലോകത്തിന് തന്നെ മാതൃകയാണ്. സ്വന്തം ജനതയ്ക്ക് വേണ്ടി ജീവിക്കുന്നൊരു ഭരണാധികാരിയാണെന്ന് വീണ്ടും തെളിയിക്കുകയാണ് ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍മക്തൂം. ജനങ്ങള്‍ക്ക് വേണ്ടി കോവിഡ് വാക്‌സിന്‍ സ്വീകരിച്ച് ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍മക്തൂം. അദ്ദേഹം തന്നെയാണ് വിവരം ട്വിറ്ററിലൂടെ അറിയിച്ചത്. യു.എ.ഇയില്‍ വാക്‌സിന്‍ ലഭ്യമാക്കാന്‍ അക്ഷീണം പ്രവര്‍ത്തിച്ചവരെ അദ്ദേഹം അഭിനന്ദിച്ചു.

ദൈവം എല്ലാവരെയും സംരക്ഷിക്കട്ടെയെന്നും എല്ലാവരുടെയും അസുഖങ്ങള്‍ ഭേദമാവട്ടെയെന്നും അദ്ദേഹം പറഞ്ഞു. യു.എ.ഇയില്‍ വാക്‌സിന്‍ ലഭ്യമാക്കാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നു. ലോകത്ത് ആദ്യമായി കോവിഡ് വാക്‌സിന് അനുമതി നല്‍കിയ രാജ്യങ്ങളില്‍ ഒന്നാണ് യു.എ.ഇ. അതിനായി പ്രയത്‌നിച്ചവരെയും സ്വീകരിക്കാന്‍ മുന്‍കൈയെടുത്തവരെയും അഭിനന്ദിക്കുന്നു. യു.എ.ഇയുടെ ഭാവി ശോഭനമാണെന്നും അദ്ദേഹം പറഞ്ഞു.

വിയന്നയിൽ തെരുവുകളിൽ തീവ്രവാദി ആക്രമണങ്ങൾ,വെടിവെപ്പ്

വിയന്ന: ഓസ്ട്രിയൻ തലസ്ഥാനമായ വിയന്നയിൽ വിവിധ കേന്ദ്രങ്ങളിൽ നടന്ന തീവ്രവാദി ആക്രമണങ്ങളിൽ രണ്ടുപേർ കൊല്ലപ്പെടുകയും പതിനഞ്ചോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

കഫെകളിലും റെസ്റ്റോറന്റുകളിലുമാണ് ആക്രമണങ്ങൾ ഉണ്ടായത്. കോവിഡ് വ്യാപനത്തെ തുടർന്ന് വീണ്ടും ലോക്ക് ഡൗൺ ഏർപ്പെടു ത്തിയതിന് തൊട്ടു മുന്നേയായിരുന്നു സംഭവം.തെരുവുകളിൽ ഇറങ്ങിയ ആളുകളെ ലക്ഷ്യം വെച്ചായിരുന്നു ആക്രമണം.

തീവ്രവാദി അക്രമാണെന്ന് ഓസ്ട്രിയൻ അധികൃതർ സ്ഥിരീകരിച്ചിട്ടു ണ്ട്.ആറോളം കേന്ദ്രങ്ങളിലാണ് വെടിവെപ്പ് നടന്നത്. ഒരു തീവ്രവാദി യെ പോലീസ് വെടിവെച്ച് കൊന്നു.

വിദേശത്ത് നിന്ന് ഒമാനിലേക്ക് എത്തുന്നവരുടെ ക്വാറന്റീന്‍ കാലാവധി നിയമത്തില്‍ ഭേദഗതി

മസ്‌കത്ത് : വിദേശരാജ്യങ്ങളില്‍ നിന്ന് ഒമാനിലേക്ക് എത്തുന്നവരുടെ ക്വാറന്റീന്‍ കാലാവധി സംബന്ധിച്ച നിയമത്തില്‍ ഒമാന്‍ ഭേദഗതി വരുത്തി. ഇതനുസരിച്ച് വിദേശത്ത് നിന്ന് എത്തുന്നവര്‍ക്ക് ഇനി ഏഴ് ദിവസം മാത്രമായിരിക്കും ക്വാറൈന്റന്‍. ഇതുവരെ 14 ദിവസമായിരുന്നു ക്വാറൈന്റന്‍ കാലാവധി.ആഭ്യന്തര മന്ത്രി സയ്യിദ് ഹമൂദ് ബിന്‍ ഫൈസല്‍ അല്‍ ബുസൈദിയുടെ അധ്യക്ഷതയില്‍ ഞായറാഴ്ച നടന്ന സുപ്രീം കമ്മിറ്റി യോഗമാണ് ക്വാറന്റീന്‍ കാലാവധി കുറക്കാനുള്ള തീരുമാനം െൈകകാണ്ടത്.

റോഡ്, വ്യോമ അതിര്‍ത്തികള്‍ വഴി എത്തുന്നവരുടെ കൈവശം രാജ്യത്ത് എത്തുന്നതിന് 96 മണിക്കൂറിനുള്ളില്‍ പി.സി.ആര്‍ പരിശോധനക്ക് വിധേയമായതിന്റെ സര്‍ട്ടിഫിക്കറ്റ് ഉണ്ടാകണമെന്നും സുപ്രീം കമ്മിറ്റി അറിയിച്ചു. അതിര്‍ത്തികളിലും ഇവര്‍ പി.സി.ആര്‍ പരിശോധനക്ക് വിധേയരാകണം. ഏഴ് ദിവസത്തെ ക്വാറന്റൈന് ശേഷം എട്ടാമത്തെ ദിവസം വീണ്ടും പി.സി.ആര്‍ പരിശോധനക്ക് വിധേയരാകണമെന്നും സുപ്രീം കമ്മിറ്റി പ്രസ്താവനയില്‍ അറിയിച്ചു.

ഒമാനിലേക്ക് പ്രവേശനം അനുവദിക്കുന്നതിനായി ആരോഗ്യ മന്ത്രാലയം സമര്‍പ്പിച്ച മാനദണ്ഡങ്ങള്‍ പരിശോധിച്ച ശേഷമാണ് സുപ്രീം കമ്മിറ്റി തീരുമാനമെടുത്തത്. കോവിഡ് ബാധിച്ച മേഖലകളില്‍ സന്നദ്ധ പ്രവര്‍ത്തനത്തിന് അവസരം നല്‍കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളും സുപ്രീം കമ്മിറ്റി അവലോകനം ചെയ്തു. സന്നദ്ധ പ്രവര്‍ത്തനത്തിന് താല്‍പര്യമുള്ളവരുടെ പേരുകള്‍ വാലി ഓഫീസുകളില്‍ രജിസ്റ്റര്‍ ചെയ്യാനും കമ്മിറ്റി തീരുമാനിച്ചു.

ഇന്ത്യയ്ക്ക് അടുത്ത പ്രതിസന്ധി; പ്രവാസികളുടെ പണം അയക്കല്‍ കുറയും

മുംബൈ: കൊറോണ ഇന്ത്യയടക്കമുള്ള ലോക രാജ്യങ്ങളെ പ്രതിസന്ധിയിലാക്കിയിരിക്കുന്നു. കേരളം ഉള്‍പ്പെടെയുള്ള പ്രദേശങ്ങള്‍ക്ക് പ്രവാസികള്‍ അയക്കുന്ന പണം വലിയ മുതല്‍കൂട്ടാണ്. എന്നാല്‍ പ്രവാസികളുടെ പണം അയക്കലില്‍ ഈ വര്‍ഷം കുറവുണ്ടാകുമെന്ന് ലോക ബാങ്ക് പറയുന്നു. 9 ശതമാനം കുറവാണ് ഈ വര്‍ഷം പ്രവാസി പണത്തിലുണ്ടാകുക. അടുത്ത വര്‍ഷം ഇനിയും കൂടിയേക്കാം. ലോകത്ത് ഏറ്റവും കൂടുതല്‍ പ്രവാസി പണം ലഭിക്കുന്ന രാജ്യമാണ് ഇന്ത്യ. വിദേശത്ത് ജോലി ചെയ്യുന്ന ഇന്ത്യക്കാരുടെ പണം അയക്കല്‍ രാജ്യത്തിന് വലിയ മുതല്‍ കൂട്ടാണ്.

ഒട്ടേറെ കമ്പനികള്‍ പ്രതിസന്ധിയിലാണ്. വിപണി സജീവമല്ലാത്തതിനാല്‍ ഉപഭോഗം കുറവാണ്. സ്വാഭാവികമായും ഉല്‍പ്പാദനവും കുറഞ്ഞു. നിരവധി പേര്‍ക്ക് ജോലി നഷ്ടമായി. ഗള്‍ഫിലെ പല രാജ്യങ്ങളും കടുത്ത ചെലവ് ചുരുക്കല്‍ നടപ്പാക്കുകയാണ്. കമ്ബനികള്‍ക്ക് ജോലിക്കാരെ പിരിച്ചുവിടുന്നതിന് ഒമാന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ അനുമതി നല്‍കികഴിഞ്ഞു. സൗദിയില്‍ സ്വദേശിവല്‍ക്കരണം കൂടുതല്‍ മേഖലിയിലേക്ക് നടപ്പാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. സ്വദേശികള്‍ക്ക് ജോലി ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണിത്. ഇതെല്ലാം ഇന്ത്യയിലേക്കുള്ള പ്രവാസി പണം വരവിനെ ബാധിക്കുമെന്ന് വിലയിരുത്തുന്നു.

ഗള്‍ഫില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാരാണ് കൂടുതല്‍ പണം നാട്ടിലേക്ക് അയക്കുന്നത്. ഇത്തവണ കുറവുണ്ടാകുമെങ്കിലും ആദ്യ സ്ഥാനത്ത് ഇന്ത്യ തന്നെ തുടരും. ചൈന, മെക്സിക്കോ, ഫിലിപ്പീന്‍സ്, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ യഥാക്രമം പിന്നീടുള്ള സ്ഥാനങ്ങളില്‍ തുടരും. കൊറോണയുടെ പശ്ചാത്തലത്തില്‍ ലോക രാജ്യങ്ങള്‍ സമ്ബൂര്‍ണ അടച്ചിടല്‍ പ്രഖ്യാപിച്ചിരുന്നു. പിന്നീട് ഘട്ടങ്ങളായി ഇളവ് നല്‍കി. ഇളവ് നല്‍കിയതിന് പിന്നാലെ പല രാജ്യങ്ങളിലും രോഗ വ്യാപനമുണ്ടായി എന്ന വിവരവും ആശങ്കപ്പെടുത്തിയിരുന്നു.

ഈ വര്‍ഷം പ്രവാസികള്‍ അയക്കുന്ന പണത്തിന്റെ വരവില്‍ 9 ശതമാനം കുറവാണ് സംഭവിക്കുക. അടുത്ത വര്‍ഷം 14 ശതമാനമായി ഉയരും. 2019ലെ പ്രവാസി പണത്തിന്റെ വരവ് അടിസ്ഥാനമാക്കിയാണ് ഈ കണക്ക് ലോകബാങ്ക് പുറത്തുവിട്ടിരിക്കുന്നത്. വിദേശത്തേക്ക് ജോലിക്ക് പോകുന്നവരുടെ എണ്ണത്തിലും ഈ വര്‍ഷം കുറവുണ്ടായി. സമീപകാല ചരിത്രത്തില്‍ ആദ്യമായിട്ടാണ് കുറവ് സംഭവിക്കുന്നത്. വിദേശത്തേക്ക് ജോലിക്ക് പോകുന്നവര്‍ കുറയുകയും വിദേശത്ത് നിന്ന് നാട്ടിലേക്ക് തിരിച്ചെത്തുന്നവര്‍ വര്‍ധിക്കുകയും ചെയ്തു. തൊഴിലില്ലായ്മാ നിരക്ക് വര്‍ധിക്കാന്‍ ഇത് ഇടയാക്കി. മാത്രമല്ല, വിസാ നിയന്ത്രണങ്ങള്‍ കാരണം ഒട്ടേറെ പേര്‍ക്ക് ജോലി നഷ്ടമാകുകയും ചെയ്തു.

സൗദിയില്‍ വര്‍ഷത്തില്‍ 10 കോടി വിനോദ സഞ്ചാരികളെ ലക്ഷ്യമിട്ട് പദ്ധതി ആസൂത്രണം ചെയ്യുന്നു

റിയാദ്: സൗദിയില്‍ വിനോദസഞ്ചാര മേഖലയില്‍ 10 വര്‍ഷത്തിനിടെ 10 ലക്ഷം പേര്‍ക്ക് ജോലി ലഭ്യമാക്കുമെന്ന് ടൂറിസം മന്ത്രി അഹ്‌മദ് അല്‍ ഖത്തീബ്. നിലവില്‍ ജോലി ചെയ്യുന്ന 6 ലക്ഷം പേരില്‍ ഭൂരിഭാഗവും വിദേശികളാണ്. 2030ഓടെ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ 16 ലക്ഷമായി ഉയരും.2030ഓടെ വര്‍ഷത്തില്‍ 10 കോടി വിനോദ സഞ്ചാരികളെ ലക്ഷ്യമിട്ടുള്ള പദ്ധതികളാണ് സൗദി ആസൂത്രണം ചെയ്യുന്നത്.

സ്വപ്ന പദ്ധതികളായ റെഡ് സീ, നിയോം മെഗാ സിറ്റി, ഖിദ്ദിയ എന്നിവ യാഥാര്‍ഥ്യമാകുന്നതോടെ ലോക സഞ്ചാരികളുടെ ശ്രദ്ധാകേന്ദ്രമായി രാജ്യം മാറും. 5 പുതിയ പദ്ധതികള്‍ കൂടി ഉടന്‍ പ്രഖ്യാപിക്കും. 10 വര്‍ഷത്തിനിടെ സ്വകാര്യമേഖലയില്‍ 5 ലക്ഷം ഹോട്ടല്‍ മുറികളും സജ്ജമാക്കുമെന്നും മന്ത്രി പറഞ്ഞു

സൗദിയുടെ വാതില്‍ സഞ്ചാരികള്‍ക്കായി തുറന്നതോടെ ആഗോള ടൂറിസം റാങ്കില്‍ 21ല്‍ നിന്ന് 5ാം സ്ഥാനത്തേക്ക് ഉയര്‍ന്നു. 2019ല്‍ 4 കോടി വിനോദസഞ്ചാരികള്‍ എത്തിയിരുന്നു. ഇതില്‍ 40% പേരും ചരിത്രപ്രധാന സ്ഥലങ്ങളാണ് സന്ദര്‍ശിച്ചത്. 100 ചരിത്ര കേന്ദങ്ങളില്‍ 5 എണ്ണം യുനെസ്‌കോയുടെ പൈതൃകപട്ടികയില്‍ ഇടംപിടിച്ചിരുന്നു

തുർക്കിയിൽ ഭൂചലനം:നാല് മരണം നിരവധി പേർക്ക് പരിക്ക്-സുനാമി മുന്നറിയിപ്പ്


അങ്കാറ:

തുർക്കിയിൽ ഭൂചലനം,നാല് മരണം നിരവധി പേർക്ക് പരിക്ക്-സുനാമി മുന്നറിയിപ്പ്.തുർക്കിയിലെ ഈജിയൻ തീരമേഖല പ്രവിശ്യയിൽ 7.0 രേഖപ്പെടുത്തിയ കനത്ത ഭൂകമ്പം.നാല് മരണവും നിരവധി പരിക്കുകളും റിപ്പോർട്ട് ചെയ്യപ്പെട്ടു.പ്രഭവ കേന്ദ്രം ഈജിയൻ കടലിലാണെന്നും അതുകൊണ്ട്തന്നെ സുനാമി മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്.

PHOTO:NBCNEWS.COM

ഇഖാമയില്ലാത്തവരെ സഹായിച്ചാല്‍ കടുത്ത ശിക്ഷ; മുന്നറിയിപ്പുമായി സൗദി ആഭ്യന്തര മന്ത്രാലയം

റിയാദ്: രാജ്യത്ത് ഇഖാമയില്ലാതെ താമസിക്കുന്നവരെയും അനധികൃതമായി രാജ്യത്ത് പ്രവേശിച്ചവരെയും സഹായിച്ചാല്‍ കടുത്ത ശിക്ഷ ലഭിക്കുമെന്ന മുന്നറിയിപ്പുമായി സൗദി ആഭ്യന്തര മന്ത്രാലയം. ഒരു ലക്ഷം റിയാല്‍ വരെ പിഴയും രണ്ട് വര്‍ഷം വരെ തടവും ശിക്ഷയായി ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം വക്താവ് അറിയിച്ചു. അനധികൃത താമസക്കാര്‍ക്കാര്‍ക്ക് ജോലിയോ, താമസ സൗകര്യമോ, യാത്രാ സംവിധാനങ്ങളോ ഒരുക്കിക്കൊടുക്കാന്‍ പാടില്ല.

ഇത്തരത്തില്‍ സഹായങ്ങള്‍ നല്‍കുന്നത് വിദേശികളെങ്കില്‍ ശിക്ഷ അനുഭവിച്ച ശേഷം നാടുകടത്തും. നിയമലംഘകര്‍ക്ക് യാത്രാ സൗകര്യമൊരുക്കുന്ന വാഹനങ്ങളും പിടിച്ചെടുക്കും. ഇഖാമ നിയമ ലംഘകരെയോ അനധികൃതമായി രാജ്യത്ത് പ്രവേശിച്ചവരെയോ കണ്ടെത്തിയാല്‍ അക്കാര്യം സുരക്ഷാ വകുപ്പുകളെ അറിയിക്കണമെന്നും ഇത്തരക്കാരെ രാജ്യത്ത് നിന്ന് പൂര്‍ണമായി ഒഴിവാക്കുന്ന നടപടിയില്‍ സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും സുപ്രധാന പങ്കുവഹിക്കാനുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.

പന്തയക്കോഴിയുടെ ആക്രമണത്തിൽ കോഴിപ്പോര് തടയാനെത്തിയ പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു

മനില: അനധികൃത കോഴിപ്പോര് തടയാനെത്തിയ പോലീസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം.ഫിലിപ്പീൻസിലെ വടക്കൻ സമാർ പ്രവിശ്യയിലെ പോലീസ് ഉദ്യോഗസ്ഥനായ ക്രിസ്റ്റയൻ ബോലോക്കാണ് മരിച്ചത്.ഫിലിപ്പീൻസിൽ നിയമപരമായി കോഴിപ്പോര് നടത്താനുള്ള അനുവാദമുണ്ടെങ്കിലും കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് ഓഗസ്റ്റ് മുതൽ താൽക്കാലികമായി കോഴിപ്പോര് നിർത്തിവെച്ചുകൊണ്ട് ഉത്തരവു പുറപ്പെടുവിച്ചിരുന്നു.ഇത് ലംഘിച്ചുകൊണ്ട് പല രഹസ്യ സങ്കേതങ്ങളിലുമായി കോഴിപ്പോര് നടത്തിയതിനെതിരായ അന്വേഷണത്തിനിടയിൽ പോരുകോഴിയെ പിടിക്കാൻ ശ്രമിക്കവെ കോഴിയുടെ കാലിൽ ഘടിപ്പിച്ചിരുന്ന മൂർച്ചയേറിയ ബ്ലേഡ്കൊണ്ടു മുറിവേറ്റ് രക്തക്കുഴൽ മുറിഞ്ഞനിലയിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്തം വാർന്ന് മരണം സംഭവിക്കുകയായിരുന്നു.ഏഴു പോര്കോഴികളെയും പണവും സംഭവസ്ഥലത്തുനിന്ന് പിടിച്ചെടുക്കുകയും ഇതുമായി ബന്ധപ്പെട്ട മൂന്നുപേരെ പോലീസ് അറസ്ററ് ചെയ്യുകയും ചെയ്തു.

യുഎഇയില്‍ കോ​വി​ഡ് വൈ​റ​സ് ബാ​ധ മ​ണ​ത്തു ​ക​ണ്ടെ​ത്താ​നാ​യി ഡോ​ഗ് സ്ക്വാ​ഡു​ക​ളെ വി​ന്യ​സി​ക്കു​ന്നു.

ദു​ബൈ : കോ​വി​ഡ് 19 വ്യാ​പ​നം തു​ട​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ യാ​ത്ര​ക്കാ​രി​ലെ വൈ​റ​സ് ബാ​ധ മ​ണ​ത്തു​ക​ണ്ടെ​ത്താ​നാ​യി ഡോ​ഗ് സ്ക്വാ​ഡു​ക​ളെ വി​ന്യ​സി​ക്കു​ന്നു.ഇ​തി​നാ​യി കെ9 ​സ്ക്വാ​ഡി​ലെ നാ​യ്ക്ക​ളെ രാ​ജ്യ​ത്തെ ഒ​ന്നി​ല​ധി​കം എ​ൻ​ട്രി പോ​യ​ൻ​റു​ക​ളി​ൽ ഉ​പ​യോ​ഗി​ക്കാ​ൻ തീ​രു​മാ​നി​ച്ച​താ​യി അ​ധി​കൃ​ത​ർ സ്ഥി​രീ​ക​രി​ച്ചു.

അ​ബൂ​ദാ​ബി, ഷാ​ർ​ജ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലും ഗു​വൈ​ഫ​ത്ത് അ​തി​ർ​ത്തി​യി​ലും വി​ന്യ​സി​ച്ചി​ട്ടു​ണ്ടെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. യാ​ത്ര​ക്കാ​രു​ടെ ക​ക്ഷ​ത്തി​ൽ നി​ന്നു​ള്ള സാ​മ്പി​ളു​ക​ൾ കൈ​ലേ​സു​ക​ൾ വ​ഴി മ​ണം​പി​ടി​ച്ച് വൈ​റ​സ് ബാ​ധി​ച്ച​വ​രെ ഘ്രാ​ണ​ശ​ക്തി​യോ​ടെ ക​ണ്ടെ​ത്തു​ക​യാ​ണ് ല​ക്ഷ്യം.

എ​ന്നാ​ൽ, യാ​ത്ര​ക്കാ​രു​മാ​യി നാ​യ്​​ക്കോ നാ​യെ നി​യ​ന്ത്രി​ക്കു​ന്ന ആ​ൾ​ക്കോ നേ​രി​ട്ട് ഒ​രു ബ​ന്ധ​വു​മു​ണ്ടാ​യി​രി​ക്കി​ല്ല. ഒ​റ്റ​പ്പെ​ട്ട മു​റി​യി​ൽ സ്ഥാ​പി​ച്ചി​ട്ടു​ള്ള പ്ര​ത്യേ​ക മെ​ഡി​ക്ക​ൽ കി​റ്റു​ക​ളി​ലാ​യി സാ​മ്പി​ളു​ക​ൾ നാ​യ്ക്ക് ന​ൽ​കി​യാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്.

ഇ​തു​വ​ഴി വൈ​റ​സ് ഉ​ണ്ടോ എ​ന്ന് നി​മി​ഷ​ങ്ങ​ൾ​ക്കു​ള്ളി​ൽ നി​ർ​ണ​യി​ക്കാ​ൻ ക​ഴി​യു​മെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ തു​റ​ക്കു​ക​യും കൂ​ടു​ത​ൽ വി​മാ​ന​ങ്ങ​ൾ രാ​ജ്യ​ത്ത് ഇ​റ​ങ്ങു​ക​യും ചെ​യ്യു​ന്ന​തി​നാ​ൽ സു​ര​ക്ഷ വ​ർ​ധി​പ്പി​ക്കാ​നു​ള്ള അ​ധി​ക പ്ര​തി​രോ​ധ ന​ട​പ​ടി​യാ​ണി​തെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

കോ​വി​ഡ് വ്യാ​പ​നം ത​ട​യു​ന്ന​തി​ന് ജാ​ഗ്ര​ത തു​ട​രു​ന്ന​തി‍െൻറ ഭാ​ഗ​മാ​യി രാ​ജ്യം ന​ട​ത്തു​ന്ന നി​ര​ന്ത​ര​മാ​യ ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് മി​ക​ച്ച അം​ഗീ​കൃ​ത ആ​രോ​ഗ്യ മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ക്ക​നു​സൃ​ത​മാ​യി അ​ബൂ​ദ​ബി അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ പൊ​ലീ​സ് നാ​യ്ക്ക​ളെ ഉ​പ​യോ​ഗി​ച്ച് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തെ​ന്ന് അ​ബൂ​ദ​ബി പൊ​ലീ​സ് ജ​ന​റ​ൽ ക​മാ​ൻ​ഡി​ലെ സു​ര​ക്ഷ പ​രി​ശോ​ധ​ന വി​ഭാ​ഗം (കെ9) ​ക്യാ​പ്റ്റ​ൻ ഹ​മ​ദ് മു​ബാ​റ​ക് അ​ൽ അ​സീ​സി പ​റ​ഞ്ഞു.

ഒ​റ്റ​പ്പെ​ട്ട മു​റി​യി​ലെ യാ​ത്ര​ക്കാ​രി​ൽ​നി​ന്നാ​ണ് സ്വാ​പ് സാ​മ്പി​ളു​ക​ൾ എ​ടു​ക്കു​ന്ന​തെ​ന്ന് അ​ൽ ഗു​വൈ​ഫ​ത്ത് അ​തി​ർ​ത്തി​യി​ലെ കെ9 ​ടീം സൂ​പ്പ​ർ​വൈ​സ​ർ ലെ​ഫ്റ്റ​ന​ൻ​റ്​ മു​ഹ​മ്മ​ദ് സ​ഇൗ​ദ് അ​ൽ ഹ​മൂ​ദി പ​റ​ഞ്ഞു. ഈ ​ആ​വ​ശ്യ​ത്തി​നാ​യി ത​യാ​റാ​ക്കി​യ പ്ര​ത്യേ​ക മു​റി​യി​ൽ പ​രി​ശോ​ധ​ന സാ​മ്പി​ളു​ക​ൾ മ​ണ​ക്കു​ന്ന​തി​നാ​യി നാ​യ്ക്ക​ൾ​ക്ക് പ​രി​ശീ​ല​നം ന​ൽ​കി.

ഷാ​ർ​ജ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ നാ​യ്ക്ക​ളെ ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ടെ​ന്ന് ഷാ​ർ​ജ പൊ​ലീ​സ് നേ​ര​ത്തേ അ​റി​യി​ച്ചി​രു​ന്നു. യാ​ത്ര​ക്കാ​രി​ൽ കോ​വി​ഡ് കേ​സു​ക​ൾ ക​ണ്ടെ​ത്തു​ന്ന​തി​ന് നാ​യ്ക്ക​ളെ ഉ​പ​യോ​ഗി​ക്കു​ന്ന രീ​തി പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്ന ലോ​ക​ത്തി​ലെ ആ​ദ്യ​ത്തെ രാ​ജ്യ​മാ​യി യു.​എ.​ഇ​യെ ക​ണ​ക്കാ​ക്കു​ന്ന​താ​യി ജൂ​ലൈ​യി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു.

കോ​വി​ഡ് വ്യാ​പ​നം ത​ട​യാ​ൻ സ​ഹാ​യി​ക്കു​ന്ന കെ9 ​നാ​യ്ക്ക​ളു​ടെ പ​രീ​ക്ഷ​ണ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി​യ​താ​യി എം‌.​ഐ‌.​ഐ നേ​ര​ത്തേ അ​റി​യി​ച്ചി​രു​ന്നു.

ഫ​ല​ങ്ങ​ൾ പെ​ട്ടെ​ന്നു​ത​ന്നെ നി​ർ​ണ​യി​ക്കാ​ൻ ക​ഴി​യു​ന്നു​വെ​ന്ന​തും പ​രീ​ക്ഷ​ണ​ങ്ങ​ളി​ൽ നി​ന്നു​ള്ള ഡേ​റ്റ​യും പ​ഠ​ന​ങ്ങ​ളും ക​ണ്ടെ​ത്തു​ന്ന​തി​ൽ ഏ​ക​ദേ​ശം 92 ശ​ത​മാ​നം കൃ​ത്യ​ത പു​ല​ർ​ത്തു​ന്ന​തു​മാ​ണ് ഇ​തി‍െൻറ മേ​ന്മ​ക​ളാ​യി പ​രി​ഗ​ണി​ക്ക​പ്പെ​ടു​ന്ന​ത്. ക്ഷ​യ​രോ​ഗം, മ​ലേ​റി​യ തു​ട​ങ്ങി​യ പ​ക​ർ​ച്ച​വ്യാ​ധി​ക​ളെ നേ​രി​ടാ​ൻ നാ​യ്ക്ക​ളു​ടെ ക​ഴി​വ് തെ​ളി​യി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്.

രാജ്യാന്തര വിമാന സര്‍വീസ് വിലക്ക് നവംബര്‍ 30 വരെ നീട്ടി

ന്യൂഡല്‍ഹി: കൊവിഡ് പശ്ചാത്തലത്തില്‍ രാജ്യത്ത് രാജ്യാന്തര വിമാന സര്‍വീസുകള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് നവംബര്‍ 30 വരെ നീട്ടി. ഇതു സംബന്ധിച്ച്‌ സിവില്‍ വ്യോമയാന ഡയറക്ടര്‍ ജനറല്‍ ഉത്തരവിറക്കി.

രാജ്യാന്തര കൊമേഴ്‌സ്യല്‍ പാസഞ്ചര്‍ സര്‍വീസുകള്‍ നിര്‍ത്തിവച്ചത് നവംബര്‍ 30 വരെ തുടരുമെന്നാണ് അറിയിപ്പിലുള്ളത്. വന്ദേ് ഭാരത് മിഷന്‍ ഉള്‍പ്പെടെയുള്ള പ്രത്യേക സര്‍വീസുകള്‍ നിലവിലുള്ളതുപോലെ തുടരും. രാജ്യത്ത് അണ്‍ലോക്ക് 5 നവംബര്‍ 30 വരെ നീട്ടി ഇന്നലെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കിയിരുന്നു. ഇതിന് അനുബന്ധമായാണ് വിമാന സര്‍വീസുകളുടെ വിലക്ക് നീട്ടിയത്.

കഴിഞ്ഞ മാസം 30ന് പ്രാബല്യത്തില്‍ വന്ന ഉത്തരവ് നവംബര്‍ 30വരെ തുടരാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം തീരുമാനിക്കുകയായിരുന്നു. ഇതനുസരിച്ച്‌ നിലവിലുള്ള നിയന്ത്രണങ്ങള്‍ നവംബര്‍ 30 വരെ തുടരും. അണ്‍ലോക്ക് 5ല്‍ രാജ്യാന്തര വിമാന സര്‍വീസുകള്‍ക്ക് അനുമതിയുണ്ടായിരുന്നില്ല.ഒക്ടോബര്‍ 15 മുതല്‍ രാജ്യത്തെ സ്‌കൂളുകളും കോളജുകളും തുറക്കാന്‍ തീരുമാനമായിരുന്നു. 50 ശതമാനം സീറ്റുകളില്‍ ആളുകളെ പ്രവേശിപ്പിച്ചു സിനിമ തിയറ്ററുകളും പ്രവര്‍ത്തിപ്പിക്കാനും പാര്‍ക്കുകള്‍ തുറക്കാനും അനുമതി നല്‍കിയിരുന്നു.

സ്‌കൂളുകളും കോളജുകളും തുറക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചെങ്കിലും പല സംസ്ഥാനങ്ങളിലും ഇപ്പോഴും വിദ്യാലയങ്ങള്‍ അടഞ്ഞുകിടക്കുകയാണ്. കണ്ടെയ്ന്‍മെന്റ് സോണില്‍ അല്ലാത്ത തിയറ്ററുകള്‍ക്കും മള്‍ട്ടിപ്ലക്‌സുകള്‍ക്കും പ്രവര്‍ത്തിക്കാന്‍ കേന്ദ്രം അനുമതി നല്‍കിയിരുന്നു.മാര്‍ച്ച്‌ 24ന് പ്രഖ്യാപിച്ച സമ്ബൂര്‍ണ ലോക്ഡൗണിനെ തുടര്‍ന്നുള്ള അടച്ചിടലില്‍നിന്നു രാജ്യം പതുക്കെ സാധാരണ നിലയിലേക്കു പ്രവേശിക്കുകയാണ്.

കോവിഡ് മാനദണ്ഡങ്ങള്‍ തെറ്റിച്ചാല്‍ ഉടന്‍ ജയിലിലേക്ക്; കുവൈത്തിലെ പ്രവാസികള്‍ ജാഗ്രതൈ

കുവൈത്തിലെ പ്രവാസികള്‍ ജാഗ്രതൈ, കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്തവരെ കുവൈത്തില്‍ ഫീല്‍ഡ് പരിശോധകര്‍ ഇനി മുതല്‍ ഉടനടി അറസ്റ്റ് ചെയ്യും. സാമൂഹിക അകലം പാലിക്കാതെയിരിക്കുക, മാസ്‌ക് ധരിക്കാതെയിരിക്കുക, എന്നിവര്‍ക്കെതിര ദിവസങ്ങള്‍ക്കകം കൂടുതല്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

മാസ്‌ക് യഥാവിധി ധരിക്കാത്തവര്‍ക്ക് മൂന്ന് മാസത്തില്‍ കവിയാത്ത ജയില്‍ ശിക്ഷയും 5000 കുവൈത്തി ദിനാര്‍ വരെ പിഴയും ലഭിക്കും. എന്നാല്‍, മാസ്‌ക് ധരിക്കാത്തവര്‍ക്കെതിരെ ഉടനടി നടപടി സ്വീകരിക്കുകയും പിഴയീടാക്കാനുമാണ് അധികൃതര്‍ ഒരുങ്ങുന്നത്. തീരുമാനത്തിന് മന്ത്രിസഭയുടെ അനുമതി ലഭിക്കേണ്ടതുണ്ട്.

പ്രവാസികള്‍ക്ക് തിരിച്ചടി; എഴുപത് ശതമാനം പ്രവാസി തൊഴിലാളികളെയും നാടുകടത്താന്‍ കുവൈത്ത്

കുവൈത്ത് സിറ്റി : രാജ്യത്തെ എഴുപത് ശതമാനം പ്രവാസി തൊഴിലാളികളെയും നാടുകടത്താന്‍ കുവൈത്ത് ലക്ഷ്യമിടുന്നതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. ജനസംഖ്യാ സന്തുലനം ഉറപ്പാക്കുന്നതിനുള്ള പുതിയ നിയമത്തിന്റെ കരട് ചര്‍ച്ച ചെയ്യുന്നതിനായി ചേര്‍ന്ന മാനവവിഭവശേഷി വികസന സമിതി യോഗത്തിലാണ് ഇതുസംബന്ധിച്ചുള്ള ആലോചന ബന്ധപ്പെട്ടവര്‍ അറിയിച്ചത്.

സ്വകാര്യ മേഖലയിലെ 160,000 തൊഴിലവസരങ്ങള്‍ അവസാനിപ്പിക്കാനും നിരക്ഷരരായ പ്രവാസികളെ ഉള്‍പ്പെടെ നാടുകടത്താനുമാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് 'അറബ് ടൈംസ്' റിപ്പോര്‍ട്ട് ചെയ്തു. ജനസംഖ്യാ അസന്തുലിതാവസ്ഥ പരിഹരിക്കാനുള്ള സമയപരിധി അഞ്ചുവര്‍ഷമാണ്

ഒമാനില്‍ ഏര്‍പ്പെടുത്തിയിരുന്ന രാത്രിയാത്രാ വിലക്ക് അവസാനിച്ചു

മസ്‌കറ്റ് : കൊവിഡ് വ്യാപനം പ്രതിരോധിക്കാന്‍ ഒമാനില്‍ ഏര്‍പ്പെടുത്തിയിരുന്ന രാത്രിയാത്രാ വിലക്ക് അവസാനിച്ചു. ശനിയാഴ്ച രാവിലെ അഞ്ചുമണിയോടെയാണ് വിലക്ക് അവസാനിച്ചത്. എന്നാല്‍ ബീച്ചുകളിലേക്കുള്ള പ്രവേശന വിലക്ക് ഇനി അറിയിപ്പ് ഉണ്ടാകുന്നത് വരെ തുടരും.

സഞ്ചാര വിലക്ക് അവസാനിക്കുന്നതോടെ ശനിയാഴ്ച മുതല്‍ മുവാസലാത്ത് ബസുകള്‍ സാധാരണ നിലയില്‍ സര്‍വീസ് നടത്തും. മസ്‌കറ്റ്-സലാല സര്‍വീസ് ഇന്നുമുതല്‍ പുനരാരംഭിക്കും. മസ്‌കറ്റ് സിറ്റി സര്‍വീസുകളും ഇന്റര്‍സിറ്റി സര്‍വീസുകളും ശനിയാഴ്ച മുതല്‍ സര്‍വീസ് നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു. റെഗുലര്‍ ഫെറി സര്‍വീസുകള്‍ ഞായറാഴ്ച മുതലാണ് പുനരാരംഭിക്കുന്നത്.

സൗദിയിലെ ഏറ്റവും വലിയ മള്‍ട്ടി പ്ലക്സ് സിനിമാ തിയേറ്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു

റിയാദ് :സൗദിയിലെ ഏറ്റവും വലിയ മള്‍ട്ടി പ്ലക്സ് സിനിമാ തിയേറ്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു. 18 സ്‌ക്രീനുകളുമായി 'മുവി സിനിമാസ്' ദമ്മാമിലെ ദഹ്റാനിലാണ് പ്രവര്‍ത്തനം തുടങ്ങിയത്. ഹ്റാന്‍ മുനിസിപ്പാലിറ്റി മേധാവി എന്‍ജി. മുഹമ്മദ് ബിന്‍ ജാസിം അല്‍ജാസിം ഉദ്ഘാടനം നിര്‍വഹിച്ചു .ഏറ്റവും പുതിയ അമേരിക്കന്‍ ചിത്രമായ 'ആന്റിബെല്ലം' ഉദ്ഘാടന ചിത്രമായി പ്രദര്‍ശിപ്പിച്ചു..

മൂവീ സിനിമാസിന്റെ 10-ാമത്തെ ശാഖയാണ് പുതുതായി ദഹ്റാനില്‍ ആരംഭിച്ചിരിക്കുന്നത്. 2,368 സീറ്റുകളാണുള്ളത്. ജൂനിയര്‍, സ്റ്റാന്‍ഡേര്‍ഡ് എന്നിവക്ക് പുറമേ മുവി സ്യൂട്ടുകള്‍, സ്‌ക്രീന്‍ എക്‌സ്, ഒനിക്‌സ്, ഡോള്‍ബി സിനിമ എന്നിവയുള്‍പ്പെടെ ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. റിയാദ്, ജിദ്ദ, ജൂബൈല്‍, അല്‍അഹ്സ, അല്‍ഖോബാര്‍ എന്നിവിടങ്ങളിലാണ് മുമ്ബ് തിയേറ്ററുകള്‍ തുറന്നത്.

നബിദിനം പ്രമാണിച്ച് 29 ന് യുഎഇയില്‍ പൊതു അവധി

അബുദാബി: പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനം പ്രമാണിച്ച് ഒക്ടോബര്‍ 29 ന് യുഎഇയില്‍ പൊതു അവധി പ്രഖ്യാപിച്ചു. മുഹമ്മദ് നബിയുടെ ജന്മദിനം ആഘോഷിക്കുന്നതിനായി ഒക്ടോബര്‍ 29 വ്യാഴാഴ്ച ഫെഡറല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പൊതു അവധി ദിവസമാണെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഗവണ്‍മെന്റ് ഹ്യൂമന്‍ റിസോഴ്സസ് അറിയിച്ചതയായി യുഎഇ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഞായറാഴ്ചയായിരിക്കും പിന്നീട് പ്രവര്‍ത്തനം പുനരാരംഭിക്കുകയെന്ന് അതോറിറ്റി പുറത്തിറക്കിയ സര്‍ക്കുലറില്‍വ്യക്തമാക്കി.

ഡിസംബര്‍ വരെയുള്ള വിമാന ടിക്കറ്റ് ബുക്കിങ് ആരംഭിച്ച് എയര്‍ഇന്ത്യ

യു എ ഇ : യു എ ഇയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള വിവധ ഭാഗങ്ങളിലേക്ക് ടിക്കറ്റ് ബുക്കിങ് ആരംഭിച്ച് എയര്‍ ഇന്ത്യാ എക്‌സ്പ്രസ്, എയര്‍ ഇന്ത്യ, സ്‌പൈസ് ജെറ്റ് കമ്പനികള്‍. ഇന്‍ഡിഗോ വൈകാതെ പ്രഖ്യാപിക്കും. അതത് എയര്‍ലൈന്‍ ഓഫിസില്‍ നേരിട്ടോ വെബ്‌സൈറ്റിലൂടെയോ ട്രാവല്‍ ഏജന്‍സികളില്‍നിന്നോ ടിക്കറ്റ് ബുക്ക് ചെയ്യാം.

കോവിഡ് പകര്‍ച്ച തടയുന്നതിന്റെ ഭാഗമായി രാജ്യാന്തര വിമാന സര്‍വീസ് നിര്‍ത്തിയതോടെ യുഎഇയില്‍ കുടുങ്ങിയ ഇന്ത്യക്കാരെ വന്ദേഭാരത് മിഷന്‍ സര്‍വീസിലൂടെയാണ് നാട്ടിലെത്തിച്ചു വരുന്നത്. പിന്നീട് ഇന്ത്യയിലുള്ള യുഎഇ വീസക്കാരെ തിരിച്ചെത്തിക്കാനും ഈ സേവനം ഉപയോഗപ്പെടുത്തി. ഇതുവരെ 4.5 ലക്ഷം പേരെ ഇന്ത്യയില്‍ എത്തിച്ചിട്ടുണ്ട്.

ദുബായില്‍ നിബന്ധനകളോടെ വിവാഹവും മറ്റ് പരിപാടികളും നടത്താന്‍ അനുമതി

ദുബൈ: ദുബൈയില്‍ ഹോട്ടലുകളിലും മറ്റ് വേദികളിലും വിവാഹ സല്‍ക്കാരങ്ങളും സാമൂഹിക പരിപാടികളും നടത്താന്‍ നിബന്ധനകളോടെ അനുമതി. ഈ മാസം 22 മുതലാണ് വിവാഹ സല്‍ക്കാരമുള്‍പ്പെടെയുള്ള പരിപാടികള്‍ നടത്താനുള്ള അനുവാദം നല്‍കിയിരിക്കുന്നത്. ഒരു ഹാളില്‍ പരമാവധി 200 പേരെയാണ് അനുവദിക്കുക. ടെന്റുകളിലും വീടുകളിലും 30 പേര്‍ക്കാണ് അനുമതി നല്‍കിയിട്ടുള്ളത്. ആളുകള്‍ തമ്മില്‍ നാല് മീറ്റര്‍ അകലം പാലിക്കണം. പരിപാടികള്‍ നാലു മണിക്കൂറില്‍ കൂടാന്‍ പാടില്ല. വയോധികരും ഗുരുതര ആരോഗ്യ പ്രശ്നങ്ങളുള്ളവരും പരിപാടികളില്‍ പങ്കെടുക്കരുതെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചു.

ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് സുപ്രീം കമ്മറ്റിയാണ് ഇതുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തുവിട്ടത്. ചടങ്ങുകളില്‍ പങ്കെടുക്കുന്ന എല്ലാവരും മാസ്‌ക് ധരിക്കണം. ഒരു മേശയ്ക്ക് ചുറ്റും പരമാവധി അഞ്ചുപേര്‍ക്ക് ഇരിക്കാം, രണ്ട് പേര്‍ തമ്മില്‍ 1.5 മീറ്റര്‍ അകലം പാലിക്കണം, മുഖത്തോട് മുഖം നോക്കിയിരിക്കുന്നത് ഒഴിവാക്കണം, മേശകള്‍ തമ്മില്‍ കുറഞ്ഞത് രണ്ടു മീറ്റര്‍ അകലം ഉണ്ടാവണം, ചുമ, പനി എന്നീ ലക്ഷണങ്ങളുള്ളവര്‍ പരിപാടികളില്‍ പങ്കെടുക്കരുത്, എന്നിങ്ങനെയുള്ള നിര്‍ദ്ദേശങ്ങളാണ് അധികൃതര്‍ നല്‍കിയിരിക്കുന്നത്

ഇന്ത്യന്‍ പ്രവാസികള്‍ക്ക് കൂടുതല്‍ അവസരമൊരുക്കാന്‍ കുവൈത്ത്

കുവൈത്ത് സിറ്റി: കുവൈത്തുമായി കൂടിക്കാഴ്ച നടത്തി ഇന്ത്യ. കുവൈത്തിലെ ഇന്ത്യന്‍ സ്ഥാനപതി സിബി ജോര്‍ജ്ജ് കുവൈത്ത് ദേശീയ അസംബ്ലി സ്പീക്കര്‍ മര്‍സൂഖ് അല്‍ഗാനിമിനെ സന്ദര്‍ശിച്ചു. കൂടിക്കാഴ്ചയില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെക്കുറിച്ചും അവ മെച്ചപ്പെടുത്തുന്നതിനുമുള്ള വഴികള്‍ ചര്‍ച്ചചെയ്യുകയും നിലവിലുള്ള ഉഭയകക്ഷി സഹകരണത്തിന്റെ വിവിധ വശങ്ങള്‍ അവലോകനം ചെയ്യുകയും ചെയ്തു.

രാജ്യത്തെ പരസ്പര നിക്ഷേപങ്ങള്‍, വാണിജ്യ വ്യാപാരം എന്നിവ വര്‍ദ്ധിപ്പിക്കാനും കുവൈത്തിലെ ഇന്ത്യന്‍ പൗരന്മാര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കാനും അംബാസഡറുടെ സന്ദര്‍ശനം കൊണ്ട് സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. കുവൈത്തും ഇന്ത്യയും തമ്മിലുള്ള സൗഹൃദവും സഹകരണവും ശക്തിപ്പെടുത്തുന്നത്തിന്റെ ഭാഗമായാണ് കുവൈത്ത് ഭരണാധികാരികളുമായി ഇന്ത്യന്‍ സ്ഥാനപതിയുടെ നയതന്ത്ര കൂടിക്കാഴ്ചകള്‍.

സൗദിയില്‍ ഇഖാമ കാലാവധി അവസാനിച്ചാലും ബന്ധുക്കളുടെ വിസിറ്റ് വിസ പുതുക്കുന്നതിന് തടസമില്ല

റിയാദ് - വിദേശ തൊഴിലാളിയുടെ ഇഖാമ കാലാവധി അവസാനിച്ചാലും ബന്ധുക്കളുടെ വിസിറ്റ് വിസ പുതുക്കുന്നതിന് തടസ്സമില്ലെന്ന് ജവാസാത്ത് ഡയറക്ടറേറ്റ് വ്യക്തമാക്കി. വിദേശികളില്‍ ഒരാള്‍ നടത്തിയ അന്വേഷണത്തിന് മറുപടിയായാണ് ജവാസാത്ത്് ഇക്കാര്യം വ്യക്തമാക്കിയത്. റീ-എന്‍ട്രി വിസയില്‍ രാജ്യം വിട്ട ശേഷം വിസാ കാലാവധിക്കുള്ളില്‍ തിരിച്ചുവരാത്തവര്‍ക്കുള്ള പ്രവേശന വിലക്ക് ആശ്രിതര്‍ക്ക് ബാധകമല്ലെന്നും ജവാസാത്ത് വ്യക്തമാക്കി.

റീ-എന്‍ട്രി വിസയില്‍ സൗദി അറേബ്യ വിട്ട ആശ്രിതരുടെ വിസാ കാലാവധി കഴിഞ്ഞ മാസം 30 ന് അവസാനിച്ചു. പുതിയ വിസയില്‍ ഇവരെ വീണ്ടും സൗദിയിലേക്ക് കൊണ്ടുവരുന്നതിന് മൂന്നു വര്‍ഷം പിന്നിടണമെന്ന വ്യവസ്ഥ ബാധകമാണോയെന്ന വിദേശികളില്‍ ഒരാളുടെ അന്വേഷണത്തിന് മറുപടിയായാണ് ജവാസാത്ത് ഇക്കാര്യം വ്യക്തമാക്കിയത്. റീ-എന്‍ട്രിയില്‍ രാജ്യം വിട്ട ശേഷം വിസാ കാലാവധിക്കുള്ളില്‍ തിരിച്ചെത്താത്തവര്‍ക്കുള്ള പ്രവേശന വിലക്ക് ആശ്രിതര്‍ക്ക് ബാധകമല്ലെന്ന് ജവാസാത്ത് പറഞ്ഞു.

വിസിറ്റ് വിസയില്‍ ബന്ധുക്കളെ റിക്രൂട്ട് ചെയ്തവരുടെ ഇഖാമ കാലാവധി അവസാനിക്കുന്നത് സന്ദര്‍ശക വിസയിലുള്ളവരുടെ വിസ ദീര്‍ഘിപ്പിക്കുന്നത് വിലക്കുന്നില്ലെന്ന് ജവാസാത്ത് വ്യക്തമാക്കി. നിലവിലെ സാഹചര്യത്തില്‍ പുതിയ തൊഴില്‍ വിസകളില്‍ വിദേശികള്‍ക്ക് രാജ്യത്തെത്തുന്നതിന് വിലക്കില്ലെന്നും ജവാസാത്ത് ചോദ്യത്തിന് ഉത്തരമായി വ്യക്തമാക്കി.

കാലാവധിയുള്ള വിസയില്‍ അംഗീകാരമുള്ള പി.സി.ആര്‍ നെഗറ്റീവ് പരിശോധനാ റിപ്പോര്‍ട്ടുമായി വിദേശികള്‍ക്ക് രാജ്യത്ത് പ്രവേശിക്കാവുന്നതാണ് സൗദിയില്‍ പ്രവേശിക്കുമ്പോള്‍ വിദേശികളുടെ പക്കലുള്ള പി.സി.ആര്‍ നെഗറ്റീവ് പരിശോധനാ റിപ്പോര്‍ട്ടിന് 72 മണിക്കൂറിലധികം പഴക്കമുണ്ടാകാന്‍ പാടില്ലെന്ന് വ്യവസ്ഥയുണ്ട്. സൗദിയിലെത്തുന്നതിന്റെ 72 മണിക്കൂറിനിടെ ലഭിച്ച പി.സി.ആര്‍ പരിശോധനാ റിപ്പോര്‍ട്ട് ആണ് ഹാജരാക്കേണ്ടത്. കൊറോണ പരിശോധനാ ഫലം നെഗറ്റീവ് ആയിരിക്കണമെന്നും അതികൃതര്‍ വ്യക്തമാക്കി.

റിയാദില്‍ മരണപ്പെട്ട മലയാളി നഴ്‌സിന്റെ മരണത്തില്‍ ദുരൂഹത; എംബസിക്ക് അയച്ച മെയിലില്‍ കൊല്ലപ്പെടുമെന്ന സൂചന

സഊദിയിലെ റിയാദില്‍ കഴിഞ്ഞ ദിവസം തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ട മലയാളി നഴ്‌സിന്റെ മരണത്തില്‍ ദുരൂഹത. ജോലി ചെയ്യുന്ന ആശുപത്രിക്കെതിരെ പരാതിയുമായി രംഗത്തെത്തിയ യുവതി ആശുപ്രത്രി സമീപമുള്ള താമസ സ്ഥലത്ത് വെച്ച്‌ മരണപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. റിയാദിലെ അല്‍ജസീറ ആശുപത്രിയില്‍ സ്‌റ്റാഫ്‌ നഴ്‌സായി ജോലി ചെയ്യുന്ന കോട്ടയം ആര്‍പ്പൂക്കര ചക്കുഴിയില്‍ സൗമ്യ നോബിളിന്റെ (33) മൃതദേഹമാണ് കഴിഞ്ഞ ദിവസം കണ്ടെത്തിയത്. മരണത്തില്‍ ദുരൂഹതയുണ്ടെന്നും അന്വേഷണം നടത്തണമെന്നുമാവശ്യപ്പെട്ട് ഭര്‍ത്താവ് നോബിള്‍ ഇന്ത്യന്‍ എംബസിക്ക് പരാതി നല്‍കിയിട്ടുണ്ട്. ആശുപത്രിക്കെതിരെ സൗമ്യ നല്‍കിയ പരാതി പുറത്ത് വന്നതോടെയാണ് ദുരൂഹത വര്‍ധിച്ചത്.

താന്‍ ജീവനൊടുക്കില്ലെന്നും മരിച്ചാല്‍ ആശുപത്രി അധികൃതരായിരിക്കും അതിനുത്തരവാദികളെന്നുമാണ് സൗമ്യ എംബസിക്കയച്ച പരാതിയില്‍ വ്യക്തമാക്കിയിരിക്കുന്നത്. സംഭവം നടക്കുന്നതിന്റെ മൂന്ന് ദിവസം മുമ്ബാണ് എംബസിക്ക് സൗമ്യ പരാതി നല്‍കിയതെന്നാണ് സൂചന. തന്നെ കാണാതാവുകയോ മരണപ്പെടുകയോ ചെയ്‌താല്‍ അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം ആശുപത്രിക്കാണെന്ന് ആശുപത്രിയുടെ പേരെടുത്ത് പരാമര്‍ശിച്ച്‌ പരാതിയില്‍ പറയുന്നുണ്ട്. സാമ്ബത്തിക ഞെരുക്കത്തെ തുടര്‍ന്ന് എഗ്രിമെന്റ് പുതുക്കാനാണ് അവര്‍ ആവശ്യപ്പെടുന്നത്. എനിക്ക് മാനസിക രോഗമെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞേക്കാം.

എനിക്കുള്ള ആനുകൂല്യങ്ങള്‍ തരാതെ ടെര്‍മിനേഷന്‍ എന്നാണ് പറയുന്നത്. ഇന്ത്യന്‍ എംബസിയില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ഇപ്പോള്‍ ടെര്‍മിനേഷന്‍ അവര്‍ നീട്ടി വെച്ചിരിക്കുകയാണ്. ആശുപത്രി ടെര്‍മിനേഷന്‍ ലെറ്റര്‍ നല്‍കിയാല്‍ എനിക്ക് കിട്ടേണ്ട 30000 റിയാല്‍ ആനുകൂല്യം, എക്‌സ്‌പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ്, വിമാന ടിക്കറ്റ് എന്നിവ ലഭിക്കാന്‍ എന്നെ സഹായിക്കണമെന്നാണ് എംബസിക്ക് നല്‍കിയ പരാതിയില്‍ സൗമ്യ ആവശ്യപ്പെട്ടിരിക്കുന്നത്.

കൊറോണ വൈറസിന് സൗദി എയര്‍ലൈന്‍സിലേക്ക് നോ എന്‍ട്രി

ജിദ്ദ: സൗദി എയര്‍ലൈന്‍സ് വിമാനങ്ങളിലെ സീറ്റുകള്‍ യു.വി.സി അള്‍ട്രാവയലറ്റ് രശ്മികള്‍ ഉപയോഗിച്ച് അണുമുക്തമാക്കല്‍ ആരംഭിച്ചു. യാത്രക്കാര്‍ക്കും വിമാന ജീവനക്കാര്‍ക്കും എല്ലാ സുരക്ഷയും പ്രതിരോധവും ഒരുക്കുന്നതിന്റെ ഭാഗമായാണിത്.

വിമാനത്താവളത്തിലെ ഗ്രൗണ്ട് ഹാന്‍ഡ്‌ലിങ് കമ്പനിയുമായി സഹകരിച്ചാണ് സീറ്റുകള്‍ അണുമുക്തമാക്കുന്നത്. കാബിന്‍ പ്രതലങ്ങളെ അണുമുക്തമാക്കുന്നതിന് വേണ്ടി അള്‍ട്രാവയലറ്റ് രശ്മികള്‍ പുറപ്പെടുവിച്ചുകൊണ്ടുള്ള പുതിയ സാങ്കേതിക വിദ്യയാണ് പ്രവര്‍ത്തിക്കുന്നത്. ഇടത്തരം വലുപ്പമുള്ള കാബിനുള്‍ഭാഗം 10 മിനിറ്റിനുള്ളില്‍ അണുമുക്തമാക്കാനാകും. അതോടൊപ്പം ഒരേസമയം കാബിന്റെ ഇരുവശങ്ങളും അണുമുക്തമാക്കാനും സാധിക്കും.പ്രവര്‍ത്തന ക്ഷമതയും വേഗവുമാണ് സംവിധാനത്തിന്റെ പ്രത്യേകത.

ബഹ്റൈനിലേക്കുള്ള യാത്രാ നിരക്ക് കുത്തനെ ഉയര്‍ത്തി: സര്‍ക്കാരുകള്‍ ഇടപെടണമെന്ന് ആവശ്യം ശക്തമാകുന്നു

കേരളത്തില്‍ നിന്ന് ബഹ്റൈനിലേക്കുള്ള വിമാനയാത്രാ നിരക്കില്‍ കൂട്ടിയ ടിക്കറ്റ് വര്‍ധനവ് കുറക്കാന്‍ കേന്ദ്ര, കേരള സര്‍ക്കാരുകള്‍ ഇടപെടണമെന്ന ആവശ്യം ശക്തമാകുന്നു. കോവിഡ് സാഹചര്യത്തിലും ഉയര്‍ന്ന തോതിലുള്ള എയര്‍ ടിക്കറ്റ് നിരക്ക് നല്‍കേണ്ടി വരുന്നത് പ്രവാസികളെ ദുരിതത്തിലാക്കുകയാണ്.

കേരളത്തില്‍ നിന്ന് ബഹ്റൈനില്‍ തിരിച്ചെത്താന്‍ എയര്‍ ടിക്കറ്റിന് 50,000ലേറെ രൂപ മുടക്കേണ്ടി വരുന്ന സ്ഥിതിയാണ് പ്രവാസികളെ കഷ്ടത്തിലാക്കുന്നത്. ഈ വിഷയത്തില്‍ കേന്ദ്ര-കേരള സര്‍ക്കാരുകള്‍ ഇടപെടണമെന്നാണ് പ്രവാസികളുടെ ആവശ്യം. എയര്‍ ബബിള്‍ കരാര്‍ നടപ്പിലാകുന്നതോടെ യാത്രാ പ്രശ്നങ്ങള്‍ക്ക് പരിഹാരമാകുമെന്ന് സമാശ്വാസമായിരുന്നു വിസ കാലാവധി തീരുമെന്നും ജോലി നഷ്ടപ്പെടുമെന്നുമുള്ള ആശങ്കകളോടെ കേരളത്തില്‍ നില‍ക്കേണ്ടി വന്ന പ്രവാസികള്‍ക്ക് കരാര്‍ നടപ്പിലായിട്ടും എയര്‍ ടിക്കറ്റ് കിട്ടാന്‍ വന്‍ തുക മുടക്കേണ്ട അവസ്ഥയാണുള്ളത്.

ഈ ആവശ്യമുന്നയിച്ച്‌ വിവിധ പ്രവാസി സംഘടനകള്‍ അധിക്യതര്‍ക്ക് നിവേദനം നല്‍കിയിട്ടുണ്ട്. പ്രശ്നത്തില്‍ കേന്ദ്ര കേരളസര്‍ക്കാരുകളുടെ ഇടപെടല്‍ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ബഹ്റിനിലെ പ്രവാസികള്‍.

ദുബായിയിലേക്കുള്ള യാത്രക്കാര്‍ ശ്രദ്ധിക്കുക;മുന്‍‌കൂര്‍ അനുമതി നിര്‍ബന്ധം

യാത്രാനുമതി കര്‍ശനമാക്കി അധികൃതര്‍. മറ്റു എമിറേറ്റുകളില്‍ നിന്നും ദുബായിയില്‍ എത്തുന്നവര്‍ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പില്‍ നിന്നും, ദുബായ് വിസക്കാര്‍ ദുബായ് എമിഗ്രെഷനില്‍ നിന്നും നിര്‍ബന്ധമായും അനുമതി നേടിയിരിക്കണം. അനുമതി ലഭിക്കാനായി ഇരുവകുപ്പുകളുടെയും വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കാം.

പെട്ടെന്നുണ്ടായ സാഹചര്യത്തില്‍ ഈ വിവരം അറിയാതെ എത്തി വിമാനത്താവളത്തില്‍ കുടുങ്ങിയ 300 യാത്രക്കാര്‍ക്ക് രാജ്യത്തേക്ക് കടക്കാന്‍ അനുമതി ലഭിച്ചിട്ടുണ്ട്. ഇതില്‍ മലയാളികളും ഉള്‍പ്പെടും. ഇവരുടെ രേഖകള്‍ പരിശോധിക്കാന്‍ ദുബായ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റസിഡന്‍സി ആന്‍ഡ് ഫോറിന്‍ അഫയേഴ്‌സ് പ്രത്യേക സംഘം വിമാനത്താവളത്തിലെത്തി. താമസ വിസക്കാര്‍ യു.എ.ഇ.യിലേക്ക് വരാന്‍ അനുമതി നേടണമെന്ന നിയമം മുന്‍പ് ഉപേക്ഷിച്ചിരുന്നു.

കോവിഡ് സാഹചര്യത്തില്‍ വിസ സാഹചര്യങ്ങള്‍ എപ്പോള്‍ വേണമെങ്കിലും മാറാന്‍ സാധ്യതയുള്ളതിനാല്‍ ടോള്‍ ഫ്രീ നമ്ബറില്‍ ബന്ധപ്പെടണമെന്ന് ജിഡിആര്‍എഫ്എ തലവന്‍ മേജര്‍ ജനറല്‍ മുഹമ്മദ് അഹ്‌മദ് അല്‍ മറി അറിയിച്ചു. വിസയുമായി ബന്ധപ്പെട്ടുള്ള നിയമങ്ങള്‍ അറിയാന്‍ 8005111 എന്ന ടോള്‍ഫ്രീ നമ്ബറില്‍ ബന്ധപ്പെടാം. വിദേശ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ 00971 4313999 എന്ന നമ്ബറിലേക്ക് വിളിക്കാം. ഇതിനു പുറമെ amer@dnrd.ae എന്ന ഇ-മെയില്‍ വിലാസത്തിലൂടെയും വെബ്സൈറ്റിലെ ചാറ്റ് ബോക്‌സിലൂടെയും പുതിയ വിവരങ്ങള്‍ അറിയാന്‍ സൗകര്യമുണ്ട്.

യു.എ.ഇയിലേക്ക് ഇന്ത്യ ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ നിന്ന് യാത്രക്കാരുടെ തിരക്ക്

യു.എ.ഇ : തൊഴിൽ വിസകൾ കൂടി അനുവദിച്ചു തുടങ്ങിയതോടെ യു.എ.ഇയിലേക്ക് ഇന്ത്യ ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ നിന്ന് യാത്രക്കാരുടെ തിരക്ക്മറ്റു ഗൾഫ് രാജ്യങ്ങളിലേക്കുള്ള ഇടത്താവളം എന്ന നിലക്ക് കൂടി യു.എ.ഇയെ പലരും ആശ്രയിക്കുന്നുണ്ട്. കൂടുതൽ യാത്രക്കാരെ ലഭിക്കാൻ വിമാന കമ്പനികൾ പുതിയ ഓഫറുകളും പ്രഖ്യാപിച്ചു.

കഴിഞ്ഞ ദിവസം മുതലാണ് യു.എ.ഇ തൊഴിൽ വിസ കൂടി അനുവദിക്കാൻ തീരുമാനിച്ചത്. ഇതേ തുടർന്ന് ആയിരക്കണക്കിന് ഗാർഹിക വിസാ അപേക്ഷകളാണ് ലഭിച്ചത്. റിക്രൂട്ട്മെൻറ് സ്ഥാപനങ്ങളിലും തിരക്ക് വർധിച്ചു. സർക്കാർ, അർധ സർക്കാർ സ്ഥാപനങ്ങളിലെ തൊഴിൽ വിസകളും ആദ്യഘട്ടത്തിൽ അനുവദിച്ചു തുടങ്ങി.

സർക്കാർ തീരുമാനത്തെ മിക്ക സ്ഥാപനങ്ങളും അഭിനന്ദിച്ചു. സാമ്പത്തിക രംഗത്ത് ഇത് പുത്തനുണർവ് പകരുമെന്നാണ് തൊഴിലുടമകളും സ്ഥാപനങ്ങളും വ്യക്തമാക്കുന്നത്.

അതിനിടെ, ഇന്ത്യയിൽ നിന്നുൾപ്പെടെ യു.എ.ഇയിലേക്കുള്ള എല്ലാ വിമാനങ്ങളിലും നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. മറ്റു ഗൾഫ് രാജ്യങ്ങളിലേക്ക് യു.എ.ഇ മുഖേന പോകാൻ ആഗ്രഹിച്ച് വരുന്നവരും നിരവധിയാണ്. യാത്രക്കാരെ ആകർഷിക്കാൻ വമ്പൻ ആനുകൂല്യവുമായി വിമാന കമ്പനികളും രംഗത്തുണ്ട്. 50 കിലോ സൗജന്യ ബാഗേജ് അലവൻസിനു പുറമെ കോവിഡ് ടെസ്റ്റും സൗജന്യമായി നൽകുമെന്ന് ഇത്തിഹാദ് എയർവേസ് അധികൃതർ വ്യക്തമാക്കി.

ഈ മാസം 15 വരെ ടിക്കറ്റെടുത്ത് നവംബർ 30നകം യാത്ര ചെയ്യുന്നവർക്കാണ് 50 കിലോ ബാഗേജ്. ഇത്തിഹാദ് എയർവേയ്സിൽ ഫസ്റ്റ്, ബിസിനസ് ക്ലാസിൽ ടിക്കറ്റ് എടുക്കുന്നവർക്ക് വീട്ടിലെത്തി സൗജന്യ കോവിഡ് പരിശോധന നടത്തുന്നത് വർഷാവസാനം വരെ തുടരും.

ഒമാനില്‍ നിന്ന് ഇന്ന് മുതല്‍ നാട്ടിലേക്ക് വിമാന സർവീസുകൾ

മസ്കത്ത് : ഇന്ത്യ- ഒമാൻ  എയർ ബബ്ൾ കരാർ പ്രകാരമുള്ള സർവീസുകൾ ഒമാൻ  എയറും  സലാം എയറും പ്രഖ്യാപിച്ചു. ഇന്ന്മുതൽ 24 വരെയാണ് സർവീസുകൾ.

കൊച്ചി, ഡൽഹി, മുംബൈ എന്നിവിടങ്ങളിലേക്ക് ഒമാൻ എയർ മസ്കത്തിൽ നിന്ന് ആഴ്ചയിൽ 2 സർവീസുകൾ നടത്തും. കൊച്ചിയിലേക്കും തിരികെയും ഞായർ, വ്യാഴം ദിവസങ്ങളിൽ. തിങ്കൾ, ബുധൻ-ഡൽഹി,  ഞായർ, വ്യാഴം- മുംബൈ.

കേരളമടക്കം 6 ഇന്ത്യൻ സെക്ടറുകളിലേക്ക് ആഴ്ചയിൽ 2 വീതമാണ് സലാം എയർ സർവീസുകൾ.കോഴിക്കോട്, തിരുവനന്തപുരം, ചെന്നൈ, ഹൈദരാബാദ്, ജയ്പുർ, ലക്നൗ  എന്നിവിടങ്ങളിലേക്കാണിത്. ട്രാവൽ ഏജൻസികൾ, സലാം എയർ വെബ്സൈറ്റ്, കോൾ സെന്റർ എന്നിവ വഴി ബുക്ക് ചെയ്യാം

റാസൽഖൈമ വിമാനത്താവളം 15 മുതൽ വീണ്ടും തുറക്കും

റാസല്‍ഖൈമ : ഈ മാസം 15 മുതല്‍ റാസല്‍ഖൈമ രാജ്യാന്തര വിമാനത്താവളത്തിന്റെ വാതില്‍ വീണ്ടും യാത്രക്കാര്‍ക്കായി തുറക്കുമെന്ന് റാക് സിവില്‍ വ്യോമയാന വകുപ്പ് അറിയിച്ചു. തൊഴില്‍ വീസക്കാര്‍ക്കും വിനോദ സഞ്ചാരികള്‍ക്കും റാസല്‍ഖൈമയിലേയ്ക്ക് മുന്‍കൂട്ടി അനുമതി വാങ്ങാതെ പ്രവേശിക്കാമെന്ന് വ്യക്തമാക്കി.

എന്നാല്‍, 96 മണിക്കൂറിനുള്ളില്‍ സ്വന്തമാക്കിയ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. സഞ്ചാരികളോ അവരുടെ സ്‌പോണ്‍സര്‍മാരോ ലാബ് പരിശോധന അല്ലെങ്കില്‍ പിസിആര്‍ പരിശോധനയ്ക്കുള്ള ചെലവ് വഹിക്കേണ്ടതാണ്. ഫലം പോസിറ്റീവാണെങ്കില്‍ ക്വാറന്റീനിന്റെ ചെലവും വഹിക്കണം. വിനോദ സഞ്ചാരികള്‍ വരുന്നതിന് നാലു ദിവസം മുന്‍പ് പിസിആര്‍ പരിശോധന നടത്തണം. കൂടാതെ, അധികൃതര്‍ക്ക് അപേക്ഷാ ഫോറം പൂരിപ്പിച്ച് നല്‍കുകയും വേണം.

ഏത് രാജ്യത്ത് നിന്നുള്ളവര്‍ക്കും റാസല്‍ഖൈ രാജ്യാന്തര വിമാനത്താവളം വഴി യുഎഇയിലേയ്ക്ക് പ്രവേശിക്കാം. നേരത്തെ ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ റാക് വിമാനത്താവളം വഴി ഇന്ത്യയിലേയ്ക്ക് പോയിരുന്നു. ദുബായ് വഴി ജൂലൈ ഏഴു മുതല്‍ യാത്രക്കാരെ യുഎഇയിലേയ്ക്ക് അനുവദിച്ചിരുന്നു.

കണ്ണൂര്‍ സ്വദേശി ഒമാനില്‍ വാഹനാപകടത്തില്‍ മരിച്ചു

സലാല : കണ്ണൂര്‍ അഴീക്കോട് കപ്പക്കടവ് സ്വദേശി കാക്കടവന്‍ വീട്ടില്‍ മുഹമ്മദ് ഷാനിഫ് (28) വാഹനാപകടത്തില്‍ മരിച്ചു. സലാലക്കടുത്ത് മിര്‍ബാത്തില്‍ വെച്ച് ചൊവ്വാഴ്ച പുലര്‍ച്ചെയാണ് അപകടം നടന്നത്.
ഒരു ബംഗ്ലദേശ് സ്വദേശിയും മരിച്ചിട്ടുണ്ട്. ഇവര്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ സ്വദേശി പൗരന്‍ ഓടിച്ചിരുന്ന വാഹനമിടിച്ചാണ് അപകടം നടന്നത്.

കഴിഞ്ഞ നാല് വര്‍ഷമായി സലാലയിലുള്ള ഇദ്ദേഹം മിര്‍ബാത്തില്‍ ഫുഡ്സ്റ്റഫ് ഷോപ്പ് നടത്തി വരികയായിരുന്നു. ഭാര്യ ഷറഫുന്നിസ. സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മ്യതദേഹം നാട്ടില്‍ കൊണ്ട് പോകുന്നതിനുള്ള നടപടികള്‍ ഐസിഎഫ് സാന്ത്വനം ടീമിന്റെ നേത്യത്തില്‍ നടന്നു വരുന്നു.

വന്ദേഭാരത് മിഷന്‍; സൗദിയില്‍ നിന്ന് കേരളത്തിലേക്ക് 19 സര്‍വീസുകള്‍

റിയാദ്; വന്ദേഭാരത് മിഷന്റെ ഏഴാം ഘട്ടത്തില്‍ സൗദിയില്‍ നിന്ന് ഇന്ത്യയിലേക്ക് 28 സര്‍വീസുകള്‍ ഉണ്ടാവുമെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു. ഒക്ടോബര്‍ 5 മുതല്‍ 24 വരെയാണ് വിമാനങ്ങള്‍ സര്‍വീസ് നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. റിയാദില്‍ നിന്നും എട്ടും ദമ്മാമില്‍ നിന്നും 20ഉം സര്‍വീസുകളാണ് ഉള്ളത്. കേരളത്തിലെ നാല് വിമാനത്താവളങ്ങളിലേക്കായി 19 സര്‍വീസുകള്‍ ഉണ്ട്. ദമ്മാമ്മില്‍ നിന്ന് 11ഉം റിയാദില്‍ നിന്ന് എട്ടും റിയാദില്‍ നിന്ന് കേരളത്തിലേക്ക് മാത്രമാണ് സര്‍വീസുകള്‍. എന്നാല്‍ പുതിയ ഷെഡ്യൂളില്‍ ജിദ്ദയില്‍ നിന്നും ഇന്ത്യയിലേക്ക് ഒറ്റ സര്‍വീസ് പോലുമില്ല.

റിയാദില്‍ നിന്നും ഒക്ടോബര്‍ ആറിന് തിരുവനന്തപുരം, എട്ടിന് കണ്ണൂര്‍, എട്ടിനും 15 നും 22 നും കൊച്ചി, ഒമ്പതിനും 16 നും 23 നും കോഴിക്കോട്, ദമ്മാമില്‍ നിന്ന് ഒക്ടോബര്‍ ഏഴിനും 14 നും 21 നും തിരുവനന്തപുരം, ഒമ്പതിനും 16 നും 23 നും കണ്ണൂര്‍, 10 നും 17 നും 24 നും കൊച്ചി, 11 നും 18 നും കോഴിക്കോട് എന്നിവയാണ് കേരളത്തിലേക്കുള്ള സര്‍വിസുകള്‍. ഇവക്ക് പുറമെ ദമ്മാമില്‍ നിന്നും മംഗളൂരു, ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിലേക്ക് മൂന്ന് സര്‍വിസുകള്‍ വീതമുണ്ട്.

ഇന്ത്യന്‍ എംബസി വെബ്‌സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്തവരില്‍ യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ എയര്‍ ഇന്ത്യ ഓഫീസില്‍ നേരിട്ട് ബന്ധപ്പെട്ട് ടിക്കറ്റുകള്‍ വാങ്ങാവുന്നതാണ്. ആദ്യം വരുന്നവര്‍ക്ക് ആദ്യ മുന്‍ഗണന എന്ന ക്രമത്തിലാവും ടിക്കറ്റ് വില്‍പ്പനയെന്നും എംബസി അറിയിച്ചു.

http://www.jginews.in/sunny-joseph-mla-submit-letter-to-cm-about-to-unlock-virajpet-kuttupuzha-road-block/

ആരോഗ്യനില തൃപ്തികരമെന്ന് ട്രംപ്: 48 മണിക്കൂർ നിർണ്ണായകം വൈറ്റ്ഹൗസ്

വാഷിംഗ്‌ടൺ: കോവിഡ് ബാധിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ആരോഗ്യനില സംബന്ധിച്ച് ആശയക്കുഴപ്പം.

ആരോഗ്യം തൃപ്തികരമെന്ന് പറഞ്ഞ 4 മിനുട്ട് ദൈർഘ്യമുള്ള വീഡിയോ ട്രംപ് തന്നെ ട്വീറ്റ് ചെയ്‌തെങ്കിലും വാൾട്ടർ റീഡ് സൈനിക ആശുപത്രിയിൽ കഴിയുന്ന ട്രംപിന് ഓക്സിജൻ നൽകുന്നുണ്ടെന്നും അടുത്ത 48 മണിക്കൂർ നിർണ്ണായകമാണെന്ന് വൈറ്റ് ഹൗസ് വക്താവ് അറിയിച്ചു.
ആരോഗ്യനില തൃപ്തികരമെന്ന് ട്രംപ് അവകാശപ്പെടുന്നുണ്ടെങ്കിലും ആശുപത്രിയിൽ എത്തിക്കുമ്പോൾ അത്ര സുഖകരമായിരുന്നില്ല അവ സ്ഥ എന്ന് അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ആശുപത്രയിൽ പ്രവേശിപ്പിച്ച ഉടൻ കോവിഡ് പരീക്ഷണ മരുന്നിന്റെ 8 ഗ്രാം ഡോസ് അദ്ദേഹത്തിന് നൽകി.

ഇതിനിടെ രോഗ വിവരം മറച്ചുവെച്ച് ട്രംപ് തിരഞ്ഞെടുപ്പ് ഫണ്ട് ശേഖരണ പരിപാടിയിൽ പങ്കെടുത്തു എന്ന് ആക്ഷേപമുയർന്നിട്ടുണ്ട്. ട്രംപിനൊപ്പം ഉണ്ടായിരുന്ന ചില റിപ്പബ്ലിക്കൻ സെനറ്റർമാർക്ക് പിന്നീട് കോവിഡ് സ്ഥിരീകരിച്ചിരുന്നു.അദ്ദേഹത്തിന്റെ ക്യാമ്പയിൻ മാനേജർ ബിൽ സ്റ്റീഫൻ,സെനറ്റർമാരായ ടോം ടില്ലിസ്,മൈക്ക് ലീ എന്നിവർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

photo:independant.co.uk

കൊവിഡ് പ്രതിസന്ധി; സൗദിയില്‍ ജോലി നഷ്ടപെട്ട് 4ലക്ഷം പേര്‍

റിയാദ് : കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് സൗദിയില്‍ ജോലി നഷ്ടപ്പെടുന്നവരുടെ എണ്ണമേറുന്നു. 2.84 ലക്ഷം വിദേശികള്‍ ഉള്‍പ്പെടെ 4 ലക്ഷം പേര്‍ക്കാണ് 3 മാസത്തിനിടെ ജോലി നഷ്ടപ്പെട്ടത്. ഇവരില്‍ 1.16 ലക്ഷം പേര്‍ സ്വദേശികളാണെന്ന് ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് സൂചിപ്പിക്കുന്നു. ഈ വര്‍ഷം രണ്ടാം പാദത്തിലെ മാത്രം കണക്കാണിത്. ശമ്പളം വെട്ടിക്കുറച്ചത് ഉള്‍പ്പെടെ വിവിധ കാരണത്താല്‍ 60,000 വിദേശികളും 53,000 സ്വദേശികളും ജോലി രാജിവച്ചു.

കമ്പനികള്‍ തൊഴില്‍ കരാര്‍ പുതുക്കാതെ ജോലി നഷ്ടപ്പെട്ടവരും നിരവധി. പ്രധാനമായും നിര്‍മാണ മേഖലയിലെ തൊഴിലാളികള്‍ക്കാണ് കൂടുതലും ജോലി നഷ്ടമായത്. ചെറുകിട, ഇടത്തരം സംരംഭങ്ങളിലെ ജീവനക്കാര്‍ക്കും ജോലി പോയി. സ്വദേശിവല്‍ക്കരണം മൂലം ജോലി നഷ്ടപ്പെട്ടവര്‍ക്കു പുറമേയാണ് പുതിയ കണക്ക്. സ്വദേശികള്‍ക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 15.4% ആയി വര്‍ധിച്ചതും ഈ കാലയളവിലാണ്. ഒന്നാം പാദത്തില്‍ 11.8% ആയിരുന്നു തൊഴിലില്ലായ്മ നിരക്ക്. സൗദിയിലെ 1,36,30,454 ജോലിക്കാരില്‍ 23.3 % സ്വദേശികളും 76.7% വിദേശികളുമാണ്. സൗദിയില്‍ കോവിഡ് കുറഞ്ഞ്, സാധാരണ ജീവിതം പുനരാരംഭിച്ചതിനാല്‍ സമ്പദ്വ്യവസ്ഥ കൂടുതല്‍ മെച്ചപ്പെടുമെന്ന പ്രതീക്ഷയിലാണ് ജനം.

വ്യക്തികളുടെ കീഴില്‍ ജോലി ചെയ്യുന്ന വിദേശികള്‍ക്ക് സ്‌പോണ്‍സര്‍ഷിപ്പ് മാറ്റാനാവില്ലെന്ന് തൊഴില്‍ മന്ത്രാലയം

സൗദി; സൗദി അറേബ്യയില്‍ വ്യക്തികളുടെ കീഴില്‍ ജോലി ചെയ്യുന്ന വിദേശികള്‍ക്ക് സ്ഥാപനങ്ങളിലേക്ക് സ്‌പോണ്‍സര്‍ഷിപ്പ് മാറ്റാനാവില്ലെന്ന് തൊഴില്‍, സാമൂഹിക ക്ഷേമ മന്ത്രാലയം അറിയിച്ചു. ഈ സേവനം തല്‍ക്കാലത്തേക്ക് നിര്‍ത്തിവെച്ചിരിക്കുകയാണെന്ന് മന്ത്രാലയത്തിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ തിങ്കളാഴ്ച അറിയിച്ചു.

വീട്ടു ജോലിക്കാര്‍,ഹൗസ് ഡ്രൈവര്‍മാര്‍, ആയമാര്‍, സേവകര്‍ തുടങ്ങി വ്യക്തികളുടെ സ്‌പോണ്‍സര്‍ഷിപ്പില്‍ കഴിയുന്ന വിദേശ തോഴിലാളികള്‍ക്ക് കമ്പനികളിലേക്ക് ജോലി മാറാനുള്ള സാധ്യത ഇതോടെ ഇല്ലാതാകും. ഇത്തരം ജോലിക്കാരുടെ ഇഖാമയില്‍ രേഖപ്പെടുത്തിയിരിക്കുന്ന പ്രഫഷന്‍ (തസ്തിക) മാറ്റാനും ഇതോടെ സാധ്യമല്ലാതാവും. ഈ സേവനം നിര്‍ത്തിവെച്ചതിന് പ്രത്യേക കാരണമോ സേവനം പുനരാരംഭിക്കാന്‍ സാധ്യതയുള്ളതിനെക്കുറിച്ചോ മന്ത്രാലയം വ്യക്തമാക്കിയിട്ടില്ല.

ഖത്തറില്‍ പുതിയ തൊഴില്‍ നിയമങ്ങള്‍ പ്രാബല്യത്തില്‍ വന്നു

ദോഹ : മിനിമം വേതനം ഉള്‍പ്പെടെയുള്ള ഖത്തറിന്റെ പുതിയ തൊഴില്‍ നിയമങ്ങള്‍ തൊഴിലാളി-തൊഴിലുടമകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനൊപ്പം തൊഴില്‍ കാര്യക്ഷമത ഉറപ്പാക്കാനും വഴിയൊരുക്കും.മിനിമം വേതനം സംബന്ധിച്ച 2020 ലെ 17-ാം നമ്പര്‍ നിയമം, തൊഴിലുടമയുടെ അനുമതിയില്ലാതെ തൊഴില്‍ മാറ്റത്തിന് അനുവദിച്ചു കൊണ്ടുള്ള 2004 ലെ 14-ം നമ്പര്‍ തൊഴില്‍ നിയമം ഭേദഗതി ചെയ്തുകൊണ്ടുള്ള 2020 ലെ 18-ാം നമ്പര്‍ നിയമം, പ്രവാസികളുടെ വരവും പോക്കും താമസവും സംബന്ധിച്ച 2015 ലെ 21-ാം നമ്പര്‍ നിയമം ഭേദഗതി ചെയ്തുകൊണ്ടുള്ള 19-ാം നമ്പര്‍ നിയമം എന്നിവയാണ് രാജ്യത്ത് പ്രാബല്യത്തിലായ പുതിയ തൊഴില്‍ പരിഷ്‌കാരങ്ങള്‍.

ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിച്ച തീയതി മുതല്‍ നിയമങ്ങള്‍ പ്രാബല്യത്തിലായി. നടപ്പാക്കല്‍ ചട്ടങ്ങളുടെ നടപടിക്രമങ്ങളിലാണ് തൊഴില്‍ മന്ത്രാലയം. 162 ലെ 3-ാം നമ്പര്‍ തൊഴില്‍ നിയമത്തില്‍ മിനിമം വേതനം സംബന്ധിച്ച പരാമര്‍ശം ഉണ്ടെങ്കിലും നിയമമായത് ഇതാദ്യമാണ്.തൊഴില്‍ വിപണിയിലെ താഴെ തട്ടുമുതല്‍ മുകള്‍തട്ടിലുള്ളവര്‍ക്ക് വരെ ഗുണകരമാകുന്നതാണ് പുതിയ നിയമമെന്ന് ദോഹയിലെ പ്രമുഖ നിയമകാര്യ വിദഗ്ധന്‍ അഡ്വ.നിസാര്‍ കോച്ചേരി ചൂണ്ടിക്കാട്ടി.

വീട്ടു ജോലിക്കാര്‍, ഫാമുകളിലെ തൊഴിലാളികള്‍ തുടങ്ങി പ്രഫഷനല്‍ വിഭാഗങ്ങള്‍ക്ക് വരെ പുതിയ നിയമം പ്രയോജനപ്പെടും.സാമ്പത്തിക വളര്‍ച്ചയ്ക്ക് മാത്രമല്ല തൊഴില്‍ വിപണിയിലെ മത്സരക്ഷമതയും ഉല്‍പാദനക്ഷമതയും ശക്തിപ്പെടുത്തല്‍ തുടങ്ങി തൊഴിലാളിയുടേയും കുടുംബത്തിന്റെയും ആവശ്യകതകള്‍ പോലും കണ്ടറിഞ്ഞുകൊണ്ടുള്ളതാണ് നിയമം. പുതിയ നിയമ പ്രകാരം അടിസ്ഥാന വേതനം 1,000 റിയാല്‍ ആണ്. തൊഴിലാളിക്ക് ഭക്ഷണവും താമസവും നല്‍കുന്നില്ലെങ്കില്‍ 500 റിയാല്‍ താമസത്തിനും 300 റിയാല്‍ ഭക്ഷണത്തിനും ഉള്‍പ്പെടെ 1,800 റിയാല്‍ നല്‍കിയിരിക്കണം.

ആര്‍ട്ടിക്കിള്‍ 43-ലെ പുതിയ ഭേദഗതി പ്രകാരം മത്സര രഹിത വ്യവസ്ഥയുടെ കാലാവധി 2 വര്‍ഷത്തില്‍ നിന്ന് ഒരു വര്‍ഷമാക്കി കുറച്ചതും പ്രഫഷനല്‍ മേഖലയ്ക്ക് വലിയ ആശ്വാസമാണ് നല്‍കുന്നത്. തൊഴില്‍ മാറുന്ന തീയതി മുതല്‍ വിലക്ക് ഒരു വര്‍ഷത്തില്‍ കൂടാന്‍ പാടില്ലെന്നാണ് വ്യവസ്ഥ. ജോലിയുടെ സ്വഭാവം തൊഴിലുടമയുടെ ബിസിനസ് രഹസ്യങ്ങളെയോ ഉപഭോക്താക്കളെയോ ബാധിക്കുന്നുണ്ടെങ്കില്‍ മാത്രമേ കരാറില്‍ ഇത്തരമൊരു വ്യവസ്ഥ ഉണ്ടാകുകയുള്ളു.

കരാറില്‍ മത്സര രഹിത വ്യവസ്ഥ ഉണ്ടെങ്കില്‍ തൊഴില്‍ കരാര്‍ റദ്ദായ ശേഷം ഒരു വര്‍ഷത്തേക്ക് തൊഴിലുടമയുമായി മത്സരത്തിനോ അല്ലെങ്കില്‍ സമാന സാമ്പത്തിക മേഖലയില്‍ ഏതെങ്കിലും തരത്തില്‍ മത്സരസ്വാഭാവമുള്ള ബിസിനസിന്റെ ഭാഗമാകുകയോ ചെയ്യാന്‍ പാടില്ല.തൊഴില്‍ മാറ്റം സംബന്ധിച്ച 2020 ലെ 18-ാം നമ്പര്‍ നിയമവ്യവസ്ഥകള്‍ പ്രകാരവും മുന്‍കൂര്‍ നോട്ടിസ് നല്‍കാതെ ജോലി രാജിവയ്ക്കുമ്പോഴുള്ള വിലക്കും ഒരു വര്‍ഷമാക്കിയിട്ടുണ്ട്.

തൊഴിലുടമയെ സംബന്ധിച്ച് മറ്റ് രാജ്യങ്ങളില്‍ നിന്ന് തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിലുള്ള ചെലവുകള്‍ കുറയ്ക്കാന്‍ കഴിയുമെന്നതും നേട്ടമാണെന്ന് അഡ്വ.നിസാര്‍ കോച്ചേരി പറഞ്ഞു.കഴിവുള്ള യോഗ്യരായ ഉദ്യോഗാര്‍ഥികളെ ദോഹയില്‍ നിന്ന് തന്നെ കണ്ടെത്താന്‍ പുതിയ തൊഴില്‍ മാറ്റത്തിലെ വ്യവസ്ഥകള്‍ സഹായകമാണ്. മിടുക്കരായ ജോലിക്കാര്‍ക്ക് നല്ല വേതന പാക്കേജ് നല്‍കി കമ്പനിയില്‍ നിലനിര്‍ത്താനും തൊഴിലുടമകള്‍ ബാധ്യസ്ഥരാകും. മുകള്‍തട്ടിലുള്ളവര്‍ പുതിയ തൊഴില്‍ മേഖലകള്‍ തേടി പോകുമ്പോള്‍ താഴെയുള്ള ജോലിക്കാര്‍ക്ക് വിദഗ്ധ പരിശീലനം നല്‍കി അവരുടെ പ്രാവീണ്യവും കഴിവുകളും ഉയര്‍ത്തി മികച്ച ജീവിതസാഹചര്യങ്ങള്‍ നല്‍കുന്നതിലൂടെ കമ്പനികളുടെ മാനവ വിഭവശേഷി (എച്ച്ആര്‍) ഉചിതമായി വിനിയോഗിക്കാനും കഴിയും.

http://www.jginews.in/increasing-covid-patients-drastic-in-kerala/

ഐഎസ് ഭീകരരുമായി അടുപ്പം; 4 മലയാളികളെ യുഎഇ നാടുകടത്തി

കാസര്‍ഗോഡ്: ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളുമായി അടുപ്പമുണ്ടെന്ന സംശയത്തില്‍ നിരീക്ഷണത്തിലായിരുന്ന നാലു മലയാളികളെ യുഎഇ നാടുകടത്തി. യുഎഇയില്‍ നിരീക്ഷണത്തിലായിരുന്ന 9 കാസര്‍ഗോഡ് സ്വദേശികളില്‍ നാല് പേരെയാണ് യുഎഇ പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടത്. നാലുപേരും തൃക്കരിപ്പൂര്‍ മേഖലയിലുള്ളവരാണ്.

കാബൂളിലെ ഗുരുദ്വാറില്‍ ചാവേറാക്രമണത്തില്‍ കൊല്ലപ്പെട്ടതായി പറയുന്ന തൃക്കരിപ്പൂര്‍ സ്വദേശി മുഹ്സിന്‍, ജലാലാബാദ് ജയിലില്‍ വെടിയുതിര്‍ത്ത് തടവുകാരെ മോചിപ്പിച്ച സംഭവത്തില്‍ മുഖ്യപ്രതിയായി എന്‍ഐഎ കണ്ടെത്തിയ പടന്ന സ്വദേശി ഇജാസ് എന്നിവരുമായി സൗഹൃദമുണ്ടായി എന്നാരോപിച്ചാണ് യുഎഇ പൊലീസ് 9 പേരെ പിടികൂടിയത്. പിടിയിലായവരില്‍ നാല് പേരെ കരിപ്പൂര്‍ വിമാനത്താവളം വഴി നാട്ടിലെത്തിച്ചു. ഇവരുടെ പാസ്പോര്‍ട്ട് എന്‍ഐഎ സംഘം പിടിച്ചുവച്ചതായും വിവരമുണ്ട്.

എന്നാല്‍ ഇവര്‍ക്കെതിരെ നിലവില്‍ കേസുകളൊന്നും രജിസ്റ്റര്‍ ചെയ്തിട്ടില്ല. കോഴിക്കോട് ഫസ്റ്റ് ട്രീറ്റ് മെന്റ് സെന്ററില്‍ ക്വറന്റീനില്‍ പാര്‍പ്പിച്ച യുവാക്കള്‍ കഴിഞ്ഞ ദിവസം കാസര്‍ഗോഡുള്ള ഇവരുടെ വീടുകളിലെത്തിയിട്ടുണ്ട്.

http://www.jginews.in/sp-balasubramanyam-passed-away/

ഈഫൽ ടവറിന് ബോംബ് ഭീഷണി സന്ദർശകരെ ഒഴിപ്പിച്ചു

പാരീസ് : ഫ്രാൻസിലെ പ്രശസ്തമായ ഈഫൽ ടവറിന് ബോംബ് ഭീഷണി.ഈഫൽ ടവറിന് ബോംബ് വെച്ചിട്ടുണ്ടെന്ന അജ്ഞാത ഫോൺ സന്ദേശത്തെ തുടർന്ന് ഉടൻ സന്ദർശകരെ ഒഴിപ്പിച്ചു.പൊലീസിന് ലഭിച്ച ഫോൺ സന്ദേശത്തെ തുടർന്ന്മുൻകരുതൽ നടപടി എന്ന നിലയിലാണ് സന്ദർശകരെ ഒഴിപ്പിച്ചതെന്ന് ന്യൂയോർക് ടൈംസ് റിപ്പോർട്ട് ചെയ്തുപോലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ടെന്നും സേനയെ വിന്യസിച്ചിട്ടുണ്ടെന്നും സ്ഥിരീകരിച്ചിട്ടുണ്ട്.

ഇന്ത്യയില്‍ നിന്നും സൗദിയിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചു

റിയാദ്: ഇന്ത്യയില്‍ നിന്ന് സൗദി അറേബ്യയിലേക്കും തിരിച്ചുമുള്ള വിമാന യാത്ര സൗദി അറേബ്യ നിര്‍ത്തി വെച്ചു. സൗദി വ്യോമയാന അതോറിറ്റി വിമാനക്കമ്പനികള്‍ക്ക് ഇതുസംബന്ധിച്ച നിര്‍ദ്ദേശം കൈമാറി. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ സൗദിയില്‍ നിന്ന് ഇന്ത്യയിലേക്കും തിരിച്ചും സര്‍വീസുകള്‍ ഉണ്ടാവില്ല. ഇന്ത്യയില്‍ കൊവിഡ് രോഗികളുടെ എണ്ണം ഉയരുന്ന സാഹചര്യത്തിലാണ് സൗദി ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്റെ ഉത്തരവ്. തീരുമാനം മലയാളികളടക്കമുള്ള ലക്ഷകണക്കിന് പ്രവാസികളെ സാരമായി ബാധിക്കും. ഇന്ത്യയില്‍ പ്രതിദിന കോവിഡ് കേസുകള്‍ ധികരിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം.

ഇന്ത്യയ്ക്കു പുറമെ ബ്രസീല്‍, അര്‍ജന്റീന രാജ്യങ്ങള്‍ക്കും വിലക്കുണ്ട്.മറ്റു രാജ്യങ്ങളില്‍ നിന്ന് സൗദിയിലേക്ക് വരുന്നവര്‍ കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഇന്ത്യ സന്ദര്‍ശിക്കാന്‍ പാടില്ല. സൗദി അറേബിയയുടെ ഉത്തരവ് വന്ദേ ഭാരത് വിമാന സര്‍വീസുകളെയും ബാധിക്കും. രാജ്യത്തെ് ജോലിചെയ്യുന്ന മുപ്പത്തി രണ്ട് ലക്ഷത്തോളം ഇന്ത്യക്കാരാണ് ഇതോടെ പ്രയാസത്തിലായത്. തൊഴില്‍ നഷ്ടമായവര്‍, വിസിറ്റ് വിസാ കാലാവധി കഴിയാറായവര്‍, അവധിക്ക് നാട്ടിലേക്കു പോയവര്‍ തുടങ്ങിയവരുടെ മടക്കവും അനിശ്ചിതത്വത്തിലായിരിക്കുകയാണ്. അതേസമയം സര്‍ക്കാരിന്റെ ഔദ്യോഗിക പ്രതിനിധികള്‍ക്ക് യാത്ര വിലക്കില്ല.

ബഹ്‌റിന്‍ സര്‍ക്കാരിന്റെ ആദ്യ കോവിഡ് 19 വാക്സിന്‍ ടെസ്റ്റ് ഡോസ് സ്വീകരിച്ച് മലയാളി

തൃക്കരിപ്പൂര്‍: ബഹ്‌റിന്‍ സര്‍ക്കാരിന്റെ ആദ്യ കോവിഡ് 19 വാക്സിന്‍ ടെസ്റ്റ് ഡോസ് സ്വീകരിച്ച് പരീക്ഷണത്തിന് വിധേയനായ മലയാളി തൃക്കരിപ്പൂര്‍ എടാട്ടുമ്മല്‍ സ്വദേശി ഗംഗന്‍ തൃക്കരിപ്പൂരിന് പ്രശസ്ത ഗായകന്‍ എം.ജി. ശ്രീകുമാറടക്കം സാമൂഹ്യസാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങള്‍ ഫോണിലൂടെ അഭിനന്ദനം അറിയിച്ചു.

ബ്ലഡ് ഡോണേര്‍സ് കേരളയുടെ ബഹ്‌റിന്‍ ചാപ്റ്റര്‍ പ്രസിഡന്റും എടാട്ടുമ്മല്‍ സ്വദേശിയുമായ ഗംഗന്‍ ശനിയാഴ്ചയാണ് വാക്സിന്‍ സ്വീകരിച്ചത്. അടുത്ത ഡോസ് മരുന്ന് 21 ദിവസത്തിന് ശേഷം ഒക്ടോബര്‍ 10 ന് സ്വീകരിക്കും. പരീക്ഷണ ഡോസ് സ്വീകരിച്ചാല്‍ ഒന്നര മാസം കഴിഞ്ഞു മാത്രമെ രാജ്യം വിട്ടുപോകാന്‍ അനുവദിക്കുകയുള്ളൂ.

രണ്ടു ദശാബ്ദക്കാലമായി ബഹ്‌റിനിലെ ഷിപ്പിംഗ് ലോജിസ്റ്റിക് കമ്പനി മാനേജരായി സേവനമനുഷ്ഠിച്ചു വരുന്ന ഗംഗന്‍ കേരള സോഷ്യല്‍ ഫോറം പ്രവര്‍ത്തകനും അറിയപ്പെടുന്ന ജീവകാരുണ്യ പ്രവര്‍ത്തകനുമാണ്. ഭാര്യ: ഷീജ, മക്കള്‍: സംഗത്, സ്വതിക്.

http://www.jginews.in/rhea-chakraborty-bail-application-today/

മസ്‌ക്കറ്റില്‍ ഹൃദയാഘാതം മൂലം കണ്ണൂര്‍ സ്വദേശി മരിച്ചു

മസ്‌കറ്റ്: ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി യുവാവ് ഒമാനില്‍ മരിച്ചു. കണ്ണൂര്‍ തലശ്ശേരി കതിരൂര്‍ ആറാം മൈല്‍ പൊന്നിയം സ്രാമ്ബി അബൂബക്കറിന്റവിടെ(എം എ മന്‍സിലില്‍) ഷഹബാസ്(31)ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി ഹൃദയാഘാതം ഉണ്ടായതോടെ ആശുപത്രിയില്‍ എത്തിച്ചിരുന്നു. എന്നാല്‍ മരണം സംഭവിക്കുകയായിരുന്നു. കഴിഞ്ഞ 10 വര്‍ഷമായി ഒമാനില്‍ ജോലി ചെയ്ത് വരികയായിരുന്നു ഷഹബാസ്. ഒമാന്‍ മൊബൈല്‍ ഷോപ്പിലെ(എ ബി ടി) ജീവനക്കാരനായിരുന്നു. കുടുംബസമേതം നിസ്വയിലായിരുന്നു താമസം.

പ്രവാസികളുടെ പോക്കറ്റ് ഇനി കാലിയാകും; ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ച് വിമാനക്കമ്പനികള്‍

ദുബായ് : കൊവിഡ് സാഹചര്യത്തില്‍ ഇളവുകള്‍ വന്നതോടെ യാത്രക്കാരുടെ എണ്ണം കൂടിയതിനാല്‍ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ച് അധികൃതര്‍.ഒരു മാസത്തിനിടെ 50% വരെ നിരക്കുകള്‍ വരധിപ്പിച്ചതായില്‍ യാത്രക്കാര്‍ പറയുന്നു.മറ്റു വിമാനത്താവളങ്ങളില്‍ ഇറങ്ങി കണക്ഷന്‍ ഫ്‌ലൈറ്റുകളില്‍ യാത്ര ചെയ്യുന്നതിനും നിരക്ക് വര്‍ധിപ്പിച്ചിട്ടുണ്ട്.

പതിവു വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നതിനു മുന്നോടിയായാണിത്. ഈ സര്‍വീസുകളുടെ ടിക്കറ്റ് നിരക്കിലാണു വര്‍ധനവ്.കൊവിഡ് സാഹചര്യങ്ങള്‍ മാറുകയും ഗള്‍ഫ് നാടുകള്‍ സജീവമാകുന്ന സാഹചര്യത്തില്‍ ടിക്കറ്റ് വര്‍ധനവ് ഒഴിവാക്കണമെന്ന ആവശ്യം പ്രവാസികള്‍ക്കിടയില്‍ ഉയര്‍ന്ന് വരുന്നു

വൈറ്റ് ഹൗസിലിലേക്ക് മാരക വിഷമുള്ള കത്ത് ജൈവായുധമെന്ന് സംശയം

വാഷിംഗ്‌ടൺ: ജൈവായുധമെന്ന സംശയിക്കുന്ന മാരക വിഷമുള്ള തപാൽ ഉരുപ്പടികൾ വൈറ്റ് ഹൗസിൽ എത്തിയതായി റിപ്പോർട്ട്.കാനഡയിൽനിന്ന് അയച്ചതെന്ന് കരുതുന്ന പാഴ്‌സലിൽ റസിൻ എന്ന മാരക വിഷാംശമുള്ള വസ്തുവാണ് ഉണ്ടായിരുന്നതെന്ന് അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
സംഭവത്തെക്കുറിച് പ്രതികരിക്കാൻ വൈറ്റ് ഹൗസ് തയ്യാറായിട്ടില്ല.തപാൽ കേന്ദ്രത്തിൽനിന്നുതന്നെ പാഴ്‌സലിൽ വിഷമുണ്ടെന്ന് കണ്ടെത്തിയതിനാൽ വൈറ്റ് ഹൗസിലേക്ക് പാർസൽ എത്താതെ തടയാൻ സാധിച്ചതായി പ്രമുഖ അമേരിക്കൻ മാധ്യമം റിപ്പോർട്ട് ചെയ്തു.സംഭവത്തിൽ യു എസ് രഹസ്യാന്വേഷണ വിഭാഗവും പോസ്റ്റൽ ഇൻസ്‌പെക്ഷൻ വിഭാഗവും അന്വേഷണം തുടങ്ങി.
ജൈവായുധമായി ഉപയോഗിക്കാവുന്ന അതിമാരക വിഷമാണ് റസിൻ.ശരീരത്തിനുള്ളിലെത്തിയാൽ മരണം സംഭവിക്കാം.കടുകുമണിയോളം വലിപ്പത്തിലുള്ള വിഷം മതി ഒരാളെ കൊല്ലാൻ.വിഷബാധയേറ്റാൽ 36 മുതൽ 72 മണിക്കൂറിനുള്ളിൽ മരണം സംഭവിക്കും.നിലവിൽ ഈ വിഷത്തിന് മറുമരുന്നുകളില്ല.

ബരാക് ഒബാമ പ്രസിഡണ്ടായിരുന്ന കാലത്തും അമേരിക്കയിലേക്ക് ഇത്തരത്തിൽ റസിൻ വിഷമടങ്ങിയ തപാൽ വന്നിരുന്നു.സമാനമായ സംഭവത്തിൽ 2014 ൽ മിസിസിപ്പി സ്വദേശി ജെയിംസ് എവറെറ്റ് എന്നയാൾക്ക് 25 വർഷം തടവ് ശിക്ഷ നൽകിയിരുന്നു.

photo courtesy:britanica.com

മലയാളി പ്രവാസികളും ജാഗ്രതൈ; കുവൈത്തില്‍ മാസ്‌ക് ധരിക്കാത്തവര്‍ക്കെതിരെ ശക്തമായ നടപടികള്‍ ആരംഭിച്ചു

കുവൈത്ത് : കുവൈത്തില്‍ ഫേസ് മാസ്‌ക് ധരിക്കാത്തവര്‍ക്കെതിരെ ശക്തമായ നടപടികള്‍ ആരംഭിച്ചു. കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ആരോഗ്യ സുരക്ഷാ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുന്നതിനു മന്ത്രി സഭ രൂപീകരിച്ച സമിതിയുടെ നേതൃത്വത്തിലാണു രാജ്യത്തെ വാണിജ്യ കേന്ദ്രങ്ങളിലും കടകളിലും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിരിക്കുന്നത്. സ്ഥാപനങ്ങളിലെ ജീവനക്കാരും ഉപഭോക്താക്കളും മുഖാവരണവും കയ്യുറകളും ധരിക്കുന്നുവെന്ന് ഉറപ്പ് വരുത്തുന്നതിനായി പ്രത്യേക സംഘം നിരീക്ഷണം ആരംഭിച്ചു കഴിഞ്ഞു.

കൊറോണ വൈറസ് പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ നീക്കി രാജ്യത്തെ ജന ജീവിതം പുന സ്ഥാപിക്കുന്നതിന്റെ നാലാം ഘട്ടത്തില്‍, ആറ് ഗവര്‍ണറേറ്റുകളിലെ, വാണിജ്യ സമുച്ചയങ്ങള്‍ക്കകത്തും പുറത്തുമുള്ള കടകളില്‍ നടത്തിയ പരിശോധനയില്‍ തൊഴിലാളികളും ഉപഭോക്താക്കളും അടക്കം നിരവധി പേരെയാണു മാസ്‌കുകളോ കയ്യുറകളോ ധരിക്കാതെ കണ്ടെത്തിയത്. സ്ഥാപനത്തിലെ ജീവനക്കാരും ഉപഭോക്താവും മാസ്‌ക് ധരിക്കാത്ത നിലയില്‍ പിടിയിലായാല്‍ സ്ഥാപന ഉടമക്കായിരിക്കും അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം.

അതേ സമയം സ്ഥാപനത്തിലെ ജീവനക്കാരന്‍ മാസ്‌കോ കയ്യുറകളോ ധരിച്ചില്ലെങ്കില്‍, ജീവനക്കാരന്റെ പേരില്‍ മാത്രമായിരിക്കും പിഴ ചുമത്തുക. എന്നാല്‍ ജീവനക്കാരനും ഉപഭോക്താവും ഒരെ സമയം മാസ്‌ക് ധരിക്കാത്തെ പിടിയിലായാല്‍ സ്ഥാപനം അടച്ചു പൂട്ടുന്നതായിരിക്കും.ഇത്തരത്തില്‍ 350 ലംഘനങ്ങളാണു ഫാര്‍വാനിയ ഗവര്‍ണ്ണറേറ്റില്‍ നിന്ന് മാത്രമായി രേഖപ്പെടുത്തിയത്. ഇതു കൂടാതെ മുബാറക് അല്‍ കബീര്‍ ഗവര്‍ണറേറ്റില്‍ 20 ഉം ജഹ്റയില്‍ 15 ഉം ഹവല്ലിയില്‍ 10 ഉം നിയമ ലംഘനം രേഖപ്പെടുത്തിയിട്ടുണ്ട്.

വാണിജ്യ കേന്ദ്രത്തിന് പുറത്തോ പൊതുസ്ഥലങ്ങളിലോ മാസ്‌ക് ധരിക്കാത്തവര്‍ക്ക് 100 ദിനാര്‍ പിഴ ചുമത്തുമെന്നും സമിതിയിലെ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. വാണിജ്യ മന്ത്രാലയം, കുവൈറ്റ് മുനിസിപ്പാലിറ്റി, വ്യവസായം , മാന്‍പവര്‍ അതോറിറ്റി എന്നീ വിഭാഗങ്ങളിലെ ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ക്കും ആരോഗ്യ മന്ത്രാലയത്തിന്റെ പിന്തുണയോടെ പൊതു സ്ഥലങ്ങളില്‍ ഫേസ് മാസ്‌ക് ധരിക്കാത്തവര്‍ക്കെതിരെ നടപടി എടുക്കാന്‍ അധികാരം ഉണ്ടായിരിക്കുന്നതാണു.

സൗദിയില്‍ എത്തുന്ന വിദേശികളുടെ ക്വാറന്റീന്‍ കാലം 3 ദിവസമാക്കി കുറച്ചു

റിയാദ്; സൗദിയില്‍ എത്തുന്ന വിദേശികളുടെ ക്വാറന്റീന്‍ കാലം 3 ദിവസമാക്കി കുറച്ചു. ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ അറിയിച്ചതാണിത്. നേരത്തെ 7 ദിവസം ക്വാറന്റീനില്‍ കഴിയണമെന്നായിരുന്നു അറിയിപ്പ്. കോവിഡ് പകര്‍ച്ച തടയുന്നതിന്റെ ഭാഗമായി മാര്‍ച്ചില്‍ അടച്ച കര, നാവിക, വ്യോമ അതിര്‍ത്തികള്‍ തുറന്നതോടെ ഇന്നലെ മുതല്‍ തിരക്കേറി.

ജിസിസി രാജ്യങ്ങളില്‍നിന്നുള്ളവരാണ് കര, വ്യോമ മാര്‍ഗം കൂടുതലായി എത്തിയത്. വരും ദിവസങ്ങളില്‍ വിമാന സര്‍വീസുകളും സജീവമാകുന്നതോടെ വിമാനത്താവളങ്ങളിലും തിരക്കേറും. 48 മണിക്കൂറിനകം എടുത്ത പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. കൂടാതെ തതമ്മന്‍, തവക്കല്‍നാ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്ത് ക്വാറന്റീനില്‍ ഇരിക്കുന്ന സ്ഥലം റജിസ്റ്റര്‍ ചെയ്യണം. ആരോഗ്യ വിവരങ്ങളടങ്ങിയ സത്യവാങ്മൂലം നല്‍കണം.തൊഴില്‍ വീസ, സന്ദര്‍ശക വീസ, റീഎന്‍ട്രി വീസ എന്നിവയുള്ളവര്‍ക്കാണ് നിലവില്‍ പ്രവേശനം അനുവദിച്ചത്.

ഇന്ത്യ ഉള്‍പ്പെടെ മറ്റു വിദേശ രാജ്യങ്ങളിലേക്കുള്ള സാധാരണ സര്‍വീസ് ജനുവരിയില്‍ പുനരാരംഭിക്കുമെന്ന് സൗദി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. രാജ്യത്തെ കോവിഡ് വ്യവസ്ഥകള്‍ പാലിക്കാന്‍ വിദേശികള്‍ ബാധ്യസ്ഥരാണെന്നും നിയമ ലംഘകര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്.

യു.എ.ഇയില്‍ സന്ദര്‍ശക ടൂറിസ്റ്റ് വീസകള്‍ക്ക് നിലവില്‍ വന്ന നിയന്ത്രണങ്ങള്‍ ഒഴിവാക്കി

യുഎഇയില്‍ സന്ദര്‍ശക ടൂറിസ്റ്റ് വീസകള്‍ക്ക് തിങ്കളാഴ്ച നിലവില്‍ വന്ന നിയന്ത്രണങ്ങള്‍ മലയാളികളടക്കമുള്ള പ്രവാസികളില്‍ ആശങ്ക ഉണ്ടാക്കിയിരുന്നു. തൊഴില്‍ തേടി സന്ദര്‍ശക വീസയില്‍ വരുന്നവര്‍ക്ക് ഏറെ പ്രയാസം സൃഷ്ടിക്കുമായിരുന്ന നിയന്ത്രണങ്ങള്‍ അധികൃതര്‍ ഒഴിവാക്കി. ആളുകള്‍ അനധികൃതമായി രാജ്യത്ത് തങ്ങുന്നത് ഒഴിവാക്കുന്നതിനാണ് ദുബായില്‍ സന്ദര്‍ശക വീസയ്ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്.

യുഎഇ സന്ദര്‍ശക വീസയില്‍ എത്തുന്നയാള്‍ തിരിച്ചുപോകും എന്ന് വ്യക്തമാക്കുന്ന വാഗ്ദാന പത്രം, ബാങ്ക് സ്റ്റേറ്റ്‌മെന്റ്, മടക്കയാത്ര ടിക്കറ്റ്, താമസിക്കുന്ന ഹോട്ടലിന്റെ റിസര്‍വേഷന്‍ തെളിവ് എന്നിവ കൂടി ഉണ്ടായിരിക്കണമെന്ന് ജനറല് ഡയറക്ടറേറ്റ് ഓഫ് റസിഡന്‍സി ആന്‍ഡ് ഫോറിന്‍ അഫയേഴ്‌സ് വെബ്‌സൈറ്റിലൂടെ അറിയിച്ചത്.

യുഎഇയില്‍ ബന്ധുക്കളോ സുഹൃത്തുക്കളോ ഉണ്ടെങ്കില്‍ അവരുടെ മേല്‍വിലാസം, എമിറേറ്റ്‌സ് ഐഡിയുടെ പകര്‍പ്പ്, എന്നിവയും ബന്ധപ്പെട്ട അധികാരികള്‍ക്ക് നല്‍കണമെന്ന നിര്‍ദേശവുമുണ്ടായിരുന്നു. എന്നാല്‍ ഇതെല്ലാം ഒഴിവാക്കി അപേക്ഷ പൂര്‍വ സ്്ഥിതിയിലാക്കിയത് മലയാളി പ്രവാസികള്‍ക്ക് ഏറെ ആശ്വാസകരമാണ്.

നാട്ടിലുള്ളവര്‍ക്ക് സൗദിയിലേക്ക് മടങ്ങാം; ആശ്വാസ വാര്‍ത്ത പുറത്തിറക്കി സൗദി

റിയാദ്: പ്രവാസികള്‍ക്ക് സൗദിയിലേക്ക് ഈ മാസം 15 മുതല്‍ മടങ്ങാന്‍ കഴിയുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. കോവിഡ് സാഹചര്യത്തില്‍ നാട്ടില്‍ കുടുങ്ങിപ്പോയ പ്രവാസികള്‍ക്കാണ് സൗകര്യമൊരുക്കിയത്. നിരവധി പ്രവാസികള്‍ക്ക് ആശ്വാസമാകുന്നതാണ് ഈ അറിയിപ്പ്.

യാത്ര പുറപ്പെടുന്നതിന് 48 മണിക്കൂര്‍ മുമ്ബുള്ള കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായും സമര്‍പ്പിക്കേണ്ടതുണ്ട്. സെപ്തംബര്‍ 15 മുതല്‍ തന്നെ ഇതോടെ രാജ്യത്തേക്ക് മടങ്ങിപ്പോകാന്‍ സാധിക്കും. സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ അറിയിപ്പ് പ്രകാരം സെപ്തംബര്‍ 15ന് രാവിലെ ആറ് മണി മുതല്‍ തന്നെ രാജ്യത്തേക്ക് പ്രവേശിക്കാന്‍ കഴിയും. റീ എന്‍ട്രി, തൊഴില്‍ വിസ, സന്ദര്‍ശക വിസ തുടങ്ങി എല്ലാതരം വിസയിലുള്ളവര്‍ക്കും രാജ്യത്തേക്ക് പ്രവേശിക്കാന്‍ കഴിയും. ഒപ്പം റീ എന്‍ട്രിയില്‍ സൗദിയില്‍ നിന്നും നാട്ടിലേക്ക് പോയവര്‍ക്കും പ്രവേശിക്കാം.

കോവിഡിന് ശേഷം പ്രവാസികള്‍ക്ക് ആശ്വാസവാര്‍ത്ത; വീട്ടുജോലിക്കാരുടെ റിക്രൂട്ട്‌മെന്റ് 14ന് തുടങ്ങും

മ​നാ​മ: കോവിഡ് പ്രതിസന്ധിയില്‍ പകച്ചു പോയ പ്രവാസി വീട്ടുജോലിക്കാര്‍ക്ക് ആശ്വാസ വാര്‍ത്ത. ബ​ഹ്​​റൈ​നി​ല്‍ വീ​ട്ടു​ജോ​ലി​ക്കാ​രു​ടെ റി​ക്രൂ​ട്ട്​​മെന്‍റ്​ സെ​പ്​​റ്റം​ബ​ര്‍ 14ന്​ ​തു​ട​ങ്ങു​മെ​ന്ന്​ ലേ​ബ​ര്‍ മാ​ര്‍​ക്ക​റ്റ്​ അ​തോ​റി​റ്റി (എ​ല്‍.​എം.​ആ​ര്‍.​എ) അ​റി​യി​ച്ചു. കി​രീ​ടാ​വ​കാ​ശി​യും ഒ​ന്നാം ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ന്‍​സ്​ സ​ല്‍​മാ​ന്‍ ബി​ന്‍ ഹ​മ​ദ്​ ആ​ല്‍ ഖ​ലീ​ഫ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന ഗ​വ​ണ്‍​മെന്‍റ്​ എ​ക്​​സി​ക്യൂ​ട്ടി​വ്​ ക​മ്മി​റ്റി​യു​ടെ തീ​രു​മാ​ന​പ്ര​കാ​ര​മാ​ണ്​ ന​ട​പ​ടി. കോ​വി​ഡ്​ വ്യാ​പ​ന​ത്തെ​ത്തു​ട​ര്‍​ന്ന്​ ക​ഴി​ഞ്ഞ മാ​ര്‍​ച്ചി​ലാ​ണ്​ വീ​ട്ടു​ജോ​ലി​ക്കാ​രു​ടെ റി​ക്രൂ​ട്ട്​​മെന്‍റ്​ നി​ര്‍​ത്തി​വെ​ച്ച​ത്.

വീ​ട്ടു​ജോ​ലി​ക്കാ​രു​ടെ റി​ക്രൂ​ട്ട്​​മെന്‍റി​െന്‍റ കാ​ര്യ​ത്തി​ല്‍ അം​ഗീ​കൃ​ത റി​ക്രൂ​ട്ടി​ങ്​ ഏ​ജ​ന്‍​സി​ക​ളെ ഏ​കോ​പി​പ്പി​ച്ച്‌​ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​താ​യും എ​ല്‍.​എം.​ആ​ര്‍.​എ അ​റി​യി​ച്ചു.സ്വ​ദേ​ശി​ക​ളു​ടെ​യും പ്ര​വാ​സി​ക​ളു​ടെ​യും ആ​രോ​ഗ്യ​സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്തി നി​യ​മ​നം സു​ഗ​മ​മാ​ക്കു​ന്ന​തി​ന്​ ഇ​ത്​ സ​ഹാ​യി​ക്കും. അം​ഗീ​കാ​ര​മി​ല്ലാ​ത്ത ഏ​ജ​ന്‍​സി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട​രു​തെ​ന്ന്​ എ​ല്‍.​എം.​ആ​ര്‍.​എ അ​റി​യി​ച്ചു. അ​ന​ധി​കൃ​ത റി​ക്രൂ​ട്ട്​​മെന്‍റ്​ സ്​​ഥാ​പ​ന​ങ്ങ​ളി​ല്‍​നി​ന്ന്​ മ​ണി​ക്കൂ​ര്‍ അ​ടി​സ്​​ഥാ​ന​ത്തി​ല്‍ ജോ​ലി​ക്കാ​രെ നി​യ​മി​ക്കു​ന്ന​തി​നെ​തി​രെ​യും മു​ന്ന​റി​യി​പ്പ്​ ന​ല്‍​കി​യി​ട്ടു​ണ്ട്. ​അം​ഗീ​കാ​ര​മു​ള്ള ഏ​ജ​ന്‍​സി​ക​ളു​ടെ പ​ട്ടി​ക www.lmra.bh എ​ന്ന വെ​ബ്​​സൈ​റ്റി​ല്‍ ല​ഭ്യ​മാ​ണ്.

സൗദിയില്‍ കൊവിഡ് ബാധിച്ച്‌ ഗര്‍ഭിണിയായ മലയാളി നഴ്‌സ് മരിച്ചു

റിയാദ്: സഊദിയില്‍ കൊവിഡ് ബാധിച്ച്‌ ഗര്‍ഭിണിയായ മലയാളി നഴ്‌സ് മരണപ്പെട്ടു. കോട്ടയം വൈക്കം കൊതോറ സ്വദേശിനി അമൃത മോഹന്‍ (31) ആണ് നജ്റാനിന് സമീപം ഷറൂറയില്‍ മരണപ്പെട്ടത്. ഏഴു മാസം ഗര്‍ഭിണിയാണ്. കുഞ്ഞിനെ രക്ഷിക്കാനുള്ള ശ്രമം ഇന്നലെ രാത്രി പരാജയപ്പെട്ടിരുന്നു. ഷറൂറ ജനറല്‍ ആശുപത്രിയില്‍ സ്റ്റാഫ് നേഴ്‌സ് ആയി ജോലി ചെയ്തിരുന്ന യുവതി കൊവിഡ് ബാധിച്ച്‌ ഷറൂറ ജനറല്‍ ആശുപത്രിയിലും പിന്നീട് നജ്‌റാന്‍ കിംഗ് ഖാലിദ് ആശുപത്രിയിലും ചികില്‍സയിലായിരുന്നു. ഇന്ന് പുലര്‍ച്ചയോടെ മരണം സംഭവിക്കുകയായായിരുന്നു. അഞ്ചു വര്‍ഷമായി ഷറൂറ ജനറല്‍ ആശുപത്രിയില്‍ സ്റ്റാഫ് നഴ്‌സായി ജോലി ചെയ്ത് വരികയായിരുന്നു. പട്ടന്തറ മോഹന്‍ കനകമ്മ ദമ്ബതികളുടെ മകളാണ്. ഭര്‍ത്താവ് അവിനാശ് മോഹന്‍ദാസ്.

ഭാര്യയെ അവസാനമായി കാണാനുളള ഭര്‍ത്താവിന്‍്റെ ആഗ്രഹം ആശുപത്രി അധികാരികളെ അറിയിച്ചിട്ടുണ്ട്. കൊവിഡ് ബാധിച്ച്‌ മരണപ്പെട്ടതിനാല്‍ മൃതദേഹം നാട്ടിലെത്തിക്കാന്‍ സാധിക്കാത്തതിനാല്‍ ഭര്‍ത്താവ് അവിനാശ് മോഹന്‍ദാസിനെ ഇവിടേക്ക് എത്തിക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. പ്ലീസ് ഇന്ത്യയും നഴ്‌സിംഗ് അസോസിയേഷനും ഇതിനായി അംബാസിഡറുമായും ആന്റോ ആന്റണി എംപിയുമായും ബന്ധപ്പെട്ട് കാര്യങ്ങള്‍ ചെയ്‌തു വരികയാണെന്ന് പ്ലീസ് ഇന്ത്യ ചെയര്‍മാന്‍ ലത്തീഫ് തെച്ചി അറിയിച്ചു. ശമീം നരിക്കുനി, ഇസ്‌മായില്‍ ശറൂറ എന്നിവരും രംഗത്തുണ്ട്.

സൗദിയില്‍ വിസിറ്റിംഗിനു വരുന്നവര്‍ക്ക് സ്വന്തം രാജ്യത്തെ ഡ്രൈവിംഗ് ലൈസെന്‍സ് ഉപയോഗിച്ച്‌ വാഹനം ഓടിക്കാം…

റിയാദ് : സൗദിയില്‍ വിസിറ്റിംഗിനു വരുന്നവര്‍ക്ക് സ്വന്തം രാജ്യത്തെ ഡ്രൈവിംഗ് ലൈസെന്‍സോ അന്താരാഷ്ട്ര ഡ്രൈവിംഗ് ലൈസന്‍സോ ഉപയോഗിച്ച്‌ വാഹനം ഓടിക്കാമെന്ന് സൗദി ട്രാഫിക് വിഭാഗം അറിയിച്ചു.

സൗദി സന്ദര്‍ശിക്കുന്നയാള്‍ക്ക് ഒരു ഡ്രൈവിംഗ് ലൈസന്‍സ് ഇഷ്യൂചെയ്യാന്‍ സാധിക്കുമോ എന്ന ഒരാളുടെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റ് ട്വിറ്റെറിലൂടെ. സൗദി സന്ദര്‍ശകര്‍ക്ക് വിദേശ ഡ്രൈവിംഗ് ലൈസന്‍സോ അന്താരാഷ്ട്ര ഡ്രൈവിംഗ് ലൈസന്‍സോ ഉപയോഗിച്ച്‌ വാഹനം ഓടിക്കാം. ഇതിനു ഡ്രൈവിംഗ് ലൈസന്‍സില്‍ ഒരു വര്‍ഷം കാലാവധി ബാക്കിയുണ്ടായിരിക്കണം എന്നത് നിബന്ധനയാണ് , എന്നാണ് ട്രാഫിക് വിഭാഗം നല്‍കുന്ന അറിയിപ്പ്

മാസ്‌ക് ധരിക്കാന്‍ വിസമ്മതിക്കുന്ന യാത്രക്കാര്‍ക്ക്‌ വിലക്ക്; വ്യോമയാനമന്ത്രാലയത്തിന്റെ പുതിയ നിര്‍ദേശങ്ങള്‍

ഡല്‍ഹി : വിമാനത്തിനുള്ളില്‍ മാസ്‌ക് ധരിക്കാന്‍ വിസമ്മതിക്കുന്ന യാത്രക്കാരെ തുടര്‍ന്നുള്ള യാത്രകള്‍ക്ക് വിലക്കാമെന്നും വ്യോമയാനമന്ത്രാലയം വിമാന കമ്ബനികള്‍ക്ക് നിര്‍ദേശം നല്‍കി. ആഭ്യന്തര വിമാന സര്‍വീസുകളില്‍ ഭക്ഷണം വിതരണം ചെയ്യാന്‍ വ്യോമയാന മന്ത്രാലയം വിമാനക്കമ്ബനികള്‍ക്ക് അനുമതി നല്‍കി.

പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍

ആഭ്യന്തര വിമാനങ്ങളിലെ യാത്രികര്‍ക്ക് പായ്ക്ക് ചെയ്ത ലഘു ഭക്ഷണങ്ങളും പാനിയങ്ങളും വിതരണം ചെയ്യാം. രാജ്യാന്തര വിമാനങ്ങളില്‍ ചൂടുള്ള ഭക്ഷണവും നല്‍കാം. ഒറ്റത്തവണ ഉപയോഗിക്കാവുന്ന ഡിസ്‌പോസിബിള്‍ ട്രേ, പ്ലേറ്റുകള്‍ എന്നിവ മാത്രമേ ഭക്ഷണവും പാനിയങ്ങളും വിതരണം ചെയ്യുമ്‌ബോള്‍ ഉപയോഗിക്കാവൂ. ഓരോ തവണ ഭക്ഷണം വിതരണം ചെയ്യുമ്‌ബോഴും കാബിന്‍ ക്യൂ അംഗങ്ങള്‍ പുതിയ കൈയുറകള്‍ ധരിക്കണം

കോവിഡ് സാഹചര്യത്തില്‍ വിമാനത്തിനുള്ളില്‍ മാസ്‌ക് ധരിക്കാന്‍ വിസമ്മതിക്കുന്ന യാത്രക്കാരെ തുടര്‍ന്നുള്ള യാത്രകള്‍ക്ക് വിലക്കാം. വിമാനങ്ങളിലെ വിനോദ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്താനും അനുമതി.യാത്ര ആരംഭിക്കുമ്പോള്‍ ഡിസ്‌പോസിബിള്‍ ഇയര്‍ഫോണോ അല്ലെങ്കില്‍ അണുവിമുക്തമാക്കിയ ഹെഡ്‌ഫോണുകളോ യാത്രക്കാര്‍ക്ക് നല്‍കണം.

വന്ദേ ഭാരത് മിഷന്‍; ബ​ഹ്​​റൈ​നി​ല്‍​ നി​ന്ന്​ കൂ​ടു​ത​ല്‍ വി​മാ​ന​ സര്‍വീസുകള്‍ പ്ര​ഖ്യാ​പി​ച്ചു

കോ​വി​ഡ്​ പ്ര​തി​സ​ന്ധിയെ തുടര്‍ന്ന് വിദേശത്ത് കുടുങ്ങിയ പ്ര​വാ​സി​ക​ളെ നാ​ട്ടി​ലെ​ത്തി​ക്കു​ന്ന​തി​നു​ള്ള വ​ന്ദേ​ഭാ​ര​ത്​ ദൗ​ത്യ​ത്തി​ല്‍ ബ​ഹ്​​റൈ​നി​ല്‍​നി​ന്ന്​ കൂ​ടു​ത​ല്‍ വി​മാ​ന​ങ്ങ​ള്‍ പ്ര​ഖ്യാ​പി​ച്ചു. ആ​ഗ​സ്​​റ്റ്​ 31 മു​ത​ലു​ള്ള പു​തി​യ പ​ട്ടി​ക​യി​ല്‍ കേ​ര​ള​ത്തി​ലേ​ക്ക്​ നാ​ല്​ വി​മാ​ന​ങ്ങ​ളാ​ണു​ള്ള​ത്.

സെ​പ്​​റ്റം​ബ​ര്‍ ഒ​ന്നി​ന്​ തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കും മൂ​ന്നി​ന്​ കോ​ഴി​ക്കോ​േ​ട്ട​ക്കും അ​ഞ്ചി​ന്​ കൊ​ച്ചി​യി​ലേ​ക്കും ഒ​മ്ബ​തി​ന്​ ക​ണ്ണൂ​രി​ലേ​ക്കു​മാ​ണ്​ ബ​ഹ്​​റൈ​നി​ല്‍​നി​ന്ന്​ എ​യ​ര്‍ ഇ​ന്ത്യ എ​ക്​​സ്​​പ്ര​സ്​ വി​മാ​ന​ങ്ങ​ള്‍ പു​റ​പ്പെ​ടു​ന്ന​ത്. ഹൈ​ദ​രാ​ബാ​ദി​ലേ​ക്ക്​ മൂ​ന്ന്​ വി​മാ​ന​ങ്ങ​ള്‍ സ​ര്‍​വി​സ്​ ന​ട​ത്തും. ഡ​ല്‍​ഹി​യി​ലേ​ക്കും ഒ​രു സ​ര്‍​വി​സ്​ ഉ​ണ്ട്.

ഗൾഫിൽ കോവിഡ് ഭീതി അകലുന്നു നഷ്ടപ്പെട്ട ജോലി തിരികെപ്പിടിക്കാൻ പ്രവാസികൾ

സ്വന്തം ലേഖകൻ
ദുബായ് : കോവിഡ് ഭീതി അകന്ന് ഗൾഫ് സാധാരണ ജീവിതത്തിലേക്ക് ഏതാണ്ട് മടങ്ങാൻ തുടങ്ങിയ സാഹചര്യമെത്തിയതോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഗൾഫ് പ്രവാസികൾ വീണ്ടും ഗൾഫ് മോഹവുമായി മണലാരണ്യങ്ങളിലേക്ക് തിരികെ മടങ്ങാനുള്ള തയ്യാറെടുപ്പിലേക്ക്.ഒരു ഘട്ടത്തിൽ കേരളത്തിലെ രോഗ വ്യാപന നിരക്ക് കുറഞ്ഞും ലോകം മുഴുവൻ കോവിഡ് രോഗികളുടെ വൻ വർധനവും ഉണ്ടായ സാഹചര്യത്തിൽ ഗൾഫിൽ നിന്നുള്ള ഒഴിഞ്ഞുപോക്ക് വ്യാപകമായിരുന്നു.
കേന്ദ്ര സർക്കാരിന്റെ വന്ദേ ഭാരത് ദൗത്യത്തിൽ ഏറ്റവും കൂടുതൽ പ്രവാസികൾ ആശ്രയിച്ചത് ഗൾഫിൽ നിന്നായിരുന്നു.അന്ന് കുടുംബസമേതവും തനിയെയും തിരിച്ചുവരാൻ വിമാനത്തിൽ ഒരു ഇരിപ്പിടത്തിനുവേണ്ടി നെട്ടോട്ടമോടിയവർ ഇന്ന് വീണ്ടും തിരികെ പോകാനുള്ള ശ്രമത്തിലാണ്.പലരും നല്ല ശമ്പളം ഉള്ള ജോലിപോലും ഉപേക്ഷിച്ചാണ് വിമാനം കയറിയത്.കുടുംബത്തോടൊപ്പം നാട്ടിലെത്തുക എന്ന ഒറ്റ ലക്‌ഷ്യം മാത്രമായിരുന്നു അന്ന് എന്ന് പ്രവാസികൾ പറയുന്നു.ഗൾഫിൽ തൊഴിലെടുക്കുന്ന 20 ലക്ഷത്തിൽ അധികം വരുന്ന മലയാളികൾക്ക് ഐക്യ അറബ് എമിറേറ്റ്സ്, കുവൈറ്റ്,ഖത്തർ,ബഹറിൻ എന്നിവിടങ്ങളിൽ നിർണ്ണായക സ്വാധീനമുള്ള മലയാളി സംഘടനകൾ ഉള്ളതിനാൽ തിരികെ ഗൾഫിൽ എത്തിയാലും നഷ്ടപ്പെട്ട തൊഴിൽ വീണ്ടെടുക്കുന്നതിന് വലിയ പ്രയാസം ഉണ്ടാകില്ല എന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്.ലോകം മുഴുവൻ ഒരു മഹാമാരിക്കെതിരെപോരാടുന്ന പശ്ചാത്തലത്തിൽ തൊഴിൽദാതാക്കൾ കടുത്ത നിലപാടുകൾ സ്വീകരിക്കില്ല എന്ന വിശ്വാസവും പ്രവാസികളോടൊപ്പം ഉണ്ട്.അറബ് രാജ്യങ്ങൾ ഇന്ത്യയുമായി അടുത്ത ബന്ധം പുലർത്തുന്നതും ആശ്വാസമാണ്. മഹാമാരിയുടെ ഭീതി നിലനിൽക്കുമ്പോഴും വീണ്ടും പ്രവാസികൾ തിരികെ പോകാനുള്ള തയാറെടുപ്പുകൾ തുടങ്ങിയതോടെ മാസങ്ങളോളം നിശ്ചലമായി കിടന്ന ട്രാവൽ ഏജൻസികളും മറ്റും പുത്തനുണർവ് അനുഭവപ്പെട്ടു തുടങ്ങി

പ്രവാസികളെ പുറത്താക്കാനൊരുങ്ങി കുവൈത്ത്; പുതിയ ബില്ലിന് അന്തിമരൂപം

കുവൈറ്റ് സിറ്റി ; കുവൈത്തില് പ്രവാസി തൊഴിലാളികളുടെ എണ്ണം പരിമിതപ്പെടുത്തുകയും ചിലതരം വിസകളുടെ കൈമാറ്റം നിരോധിക്കുകയും ചെയ്യുന്ന കരട് ബില്ലിന് കുവൈത്ത് പാര്‌ലമെന്റ് മാനവ വിഭവ സമിതി അന്തിമരൂപം നല്കി. ബില് വോട്ടെടുപ്പിനായി പാര്‌ലമെന്റിന്റെ പരിഗണനക്ക് വിടും. കരട് നിയമം നടപ്പാക്കി ആറുമാസത്തിനകം കുവൈത്തില് പ്രവാസികളുടെ അനുവദനീയമായ ക്വാട്ട മന്ത്രിസഭ തീരുമാനിക്കും. അതേസമയം, ഗാര്ഹിക സഹായികള്, മെഡിക്കല് സ്റ്റാഫ്, അധ്യാപകര്, പൈലറ്റുമാര്, ജിസിസി പൗരന്മാര് എന്നിവരുള്‌പ്പെടെ 10 വിഭാഗങ്ങളെ ക്വാട്ട സമ്ബ്രദായത്തില് നിന്ന് ബില് ഒഴിവാക്കുന്നു.

മൂന്നു വിഭാഗങ്ങളില് വിസാ മാറ്റവും ബില് തടയുന്നു. ഗാര്ഹിക തൊഴിലാളികളെ സ്വകാര്യ മേഖലയിലും എണ്ണ മേഖലയിലും ജോലി ചെയ്യിക്കല്, സന്ദര്ശന വിസ ജോലിയിലേക്കോ ആശ്രിത വിസകളിലേക്കോ മാറ്റല്, സര്ക്കാര് കരാറുകളില് ജോലി ചെയ്യുന്നതിനായി റിക്രൂട്ട് ചെയ്യപ്പെടുന്ന തൊഴിലാളികളുടെ വിസ പദ്ധതികള് നടപ്പാക്കിയശേഷവും പുതുക്കല് എന്നിവയാണ് നിരോധിക്കുക. ജനസംഖ്യാശാസ്ത്രവുമായി ബന്ധപ്പെട്ട് ദേശീയ സമിതി രൂപീകരിക്കാനും ബില് വ്യവസ്ഥ ചെയ്യുന്നു.

കഴിഞ്ഞ കുറച്ച് വര്ഷങ്ങളായി രാജ്യത്ത് പ്രവാസികളുടെ എണ്ണം കുറയ്ക്കുന്നതിനുള്ള വിവിധ പദ്ധതികള്ക്കായി കുവൈറ്റ് പാര്‌ലമെന്റും സര്ക്കാരും ആലോചിച്ച് വരികയാണ്. ഈ മാസം ആദ്യം പുതിയ വിദേശ റെസിഡന്‌സി കരട് നിയമത്തിന് മന്ത്രിസഭ അംഗീകാരം നല്കിയിരുന്നു, വിസ വ്യാപാരം തടയുന്നത് ഈ ബില് വ്യവസ്ഥ ചെയ്യുന്നു.

സര്വ്വ കലാശാല ബിരുദമില്ലാതെ 60 വയസ്സിനു മുകളിലുള്ള പ്രവാസികള്ക്ക് ആഗസ്ത് 31 ന് ശേഷം റസിഡന്റ് വിസ നീട്ടി നല്കില്ലെന്ന് കഴിഞ്ഞ ദിവസം സര്ക്കാര് അറിയിച്ചിരുന്നു. നിലവില് ഒന്നര ലക്ഷത്തോള്ം പേര് 60 വയസ്സ് കഴിഞ്ഞവരാണ്. രാജ്യത്തെ 48 സര്ക്കാര് ഏജന്‌സികളിലായി ജോലി ചെയ്യുന്ന പ്രവാസികളുടെ 1,183 തൊഴില് കരാറുകളും കഴിഞ്ഞ ദിവസം റദ്ദാക്കി.