breaking news

Regional Desk

ഇ എം എസിന്റെ മകൻ എസ് ശശി അന്തരിച്ചു

L A T E S T |

തൃശൂർ: ഇ എം എസ് നമ്പൂതിരിപ്പാടിന്റെ ഇളയ മകൻ മകൻ എസ് ശശി മുംബൈയിൽ അന്തരിച്ചു.67 വയസായിരുന്നു.

മകൾ അപർണ്ണയുടെ വീട്ടിൽ കുഴഞ്ഞു വീഴുകയായിരുന്നു. ആശുപത്രിയിൽ എത്തിക്കുമ്പോഴേക്ക് മരണം സംഭവിച്ചിരുന്നു.

ദേശാഭിമാനിയിൽ ചീഫ് അക്കൗണ്ട്സ് മാനേജരായിരുന്നു. കേരളത്തിലെ എല്ലാ ദേശാഭിമാനി യൂണിറ്റുകളിലും പ്രവർത്തിച്ചിട്ടുണ്ട്.2000ൽ തൃശൂർ യുണിറ്റിൽനിന്നാണ് വിരമിച്ചത്.

ദേശാഭിമാനിയിൽ ഡെപ്യൂട്ടി മാനേജരായിരുന്ന കെ എസ് ഗിരിജയാണ് ഭാര്യ.മക്കൾ: അനുപമ ശശി,അപർണ്ണ ശശി.മരുമക്കൾ :ജിഗീഷ്,രാജേഷ് ജെ വർമ്മ. മാതാവ്: പരേതയായ ആര്യ അന്തർജ്ജനം.

പൊതുയോഗങ്ങളും കൂട്ടം ചേരലുകൾക്കും നിയന്ത്രണം,തിരുവനന്തപുരം ജില്ലയിൽ കർശന നിയന്ത്രണം

തിരുവനന്തപുരം:കോവിഡ് വ്യാപന പശ്ചാത്തലത്തിൽ തിരുവനന്തപുരം ജില്ലയിൽ ജില്ലാ ഭരണകൂടം കർശന നിയന്ത്രണം ഏർപ്പെടുത്തി.

പൊതുയോഗങ്ങൾക്കും കൂട്ടം ചേരലുകൾക്കും കർശന നിയന്ത്രണം.

ഇതുസംബന്ധിച് ജില്ലാ ഭരണകൂടം ഉത്തരവിറക്കി.
50 പേരിൽ കൂടുതലുള്ള യോഗങ്ങൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തി.

നേരത്തെ തീരുമാനിച്ച യോഗങ്ങൾ ഉണ്ടെങ്കിൽ മാറ്റിവെക്കാൻ സംഘടകരോട് ജില്ലാ കളക്ടർ അഭ്യർഥിച്ചു.
കല്യാണങ്ങൾക്കും മരണാനന്തര ചടങ്ങുകൾക്കും പങ്കെടുക്കാവുന്നവരുടെ എണ്ണം 50 ആയി നിജപ്പെടുത്തി.

കർശന നിയന്ത്രണം ഏർപ്പെടുത്താൻ ജില്ലാ പൊലീസ് മേധാവിക്കും സിറ്റി പൊലീസ് കമ്മിഷണർക്കും നിർദേശം നൽകിയിട്ടുണ്ട്.
ജില്ലയിലെ എല്ലാ സർക്കാർ അർദ്ധ സർക്കാർ പരിപാടികളും ഓൺലൈനായി നടത്തണം.

മാളുകളിലും വ്യാപാര സ്ഥാപനങ്ങളിലും ജനക്കൂട്ടം അനുവദിക്കില്ല.
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ക്ലസ്റ്ററുകൾ രൂപപ്പെട്ടാൽ സ്ഥാപനം 15 ദിവസത്തേക്ക് അടച്ചിടണം.

സ്ഥാപന മേധാവിമാർ വിവരം ബന്ധപ്പെട്ട മെഡിക്കൽ ഓഫീസറെ അറിയിക്കണമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.

മുഖ്യമന്ത്രിയുടെ വാഹന വ്യൂഹം അപകടത്തിൽപ്പെട്ടു: മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ചു

L A T E S T |

കണ്ണൂർ : മുഖ്യമന്ത്രിയുടെ വാഹന വ്യൂഹം അപകടത്തിൽപ്പെട്ടു.
കണ്ണൂർ പയ്യന്നൂർ പെരുമ്പയിലാണ് മുഖ്യമന്ത്രി പിണറായി വിജയന് അകമ്പടി പോയ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ചത്.

കാസർഗോഡ് പാർട്ടി പരിപാടി കഴിഞ്ഞു മടങ്ങുകയായിരുന്നു മുഖ്യമന്ത്രി. വാഹന വ്യൂഹത്തിൽ മുഖ്യമന്ത്രിയുടെ വാഹനത്തിന് തൊട്ടു പിന്നിലായി പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വാഹനവും ഉണ്ടായിരുന്നു.

ഇതിന് പിന്നിൽ ആരോഗ്യ വകുപ്പിന്റെ ആംബുലൻസും തൊട്ടുപിന്നിലായി സ്‌പെഷ്യൽ ബ്രാഞ്ച് ഡി വൈ എസ് പി യുടെ വാഹനവും അതിനുപിന്നിലായി മറ്റൊരു അകമ്പടി വാഹനവും ഉണ്ടായിരുന്നു. ഈ വാഹനങ്ങളാണ് കൂട്ടിയിടിച്ചത്.

മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിലേക്ക് അപ്രതീക്ഷിതമായി കയറിയ മറ്റൊരു വാഹനമാണ് അപകടത്തിനിടയാക്കിയത് എന്ന് പോലീസ് പറഞ്ഞു.

സംഭവം ഗുരുതരമായ സുരക്ഷാ വീഴ്ചയായതിനാൽ പയ്യന്നൂർ പോലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി.

മേജർ രവി വൃക്ക മാറ്റിവെക്കൽ ശസ്‌ത്രക്രിയയ്ക്ക് വിധേയനായി

കൊച്ചി :ചലച്ചിത്ര സംവിധായകനും നടനുമായ മേജർ രവി വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനായി.

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ നടത്തിയ ശസ്‌ത്രക്രിയ വിജയകരമായിരുന്നു എന്നും സുഖം പ്രാപിച്ചു വരുന്നു എന്നും അദ്ദേഹം തന്നെയാണ് സമൂഹ മാധ്യമത്തിലൂടെ അറിയിച്ചത്.

സൈന്യത്തിൽ മേജറായി സേവനമനുഷ്ഠിച്ച അദ്ദേഹം നടനായി സിനിമയിലെത്തി സഹ സംവിധായകനായും സംവിധായകനായും തിളങ്ങി.

മേഘം,ശ്രദ്ധ,ഒന്നാമൻ എന്നീ സിനിമകളിൽ അഭിനയിച്ചു.പുനർജനി എന്ന സിനിമയിലൂടെ സ്വതന്ത്ര സംവിധായകനായ മേജർ രവി മോഹൻലാലിനെ നായകനാക്കി ഒരുക്കിയ കീർത്തിചക്ര വൻ വിജയമായിരുന്നു.

മിഷൻ 90 ഡേയ്സ്,ഖണ്ഡഹാർ, കുരുക്ഷേത്ര,കർമ്മയോദ്ധ, പിക്കറ്റ് 43 തുടങ്ങിയ സിനിമകളും സംവിധാനം ചെയ്തു.

പൊലീസിനുള്ള വാടക ഹെലികോപ്റ്റർ: കരാർ ചിപ്സൺ ഏവിയേഷന്

തിരുവനന്തപുരം: കേരളാ പൊലീസിനായി വാടകയ്ക്കെടുക്കുന്ന ഹെലികോപ്റ്റർ കരാർ ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ചിപ്സൺ ഏവിയേഷന് ലഭിച്ചു.

ചിപ്സൺ ഏവിയേഷൻ, ഒ എസ് എസ് എയർ മാനേജ്‌മെന്റ്, ഹെലിവേ ചാർടേഴ്സ് എന്നീ കമ്പനികളായിരുന്നു ടെൻഡർ നടപടികളിൽ പങ്കെടുക്കാൻ യോഗ്യത നേടിയത്.

പോലീസ് മേധാവിയുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് ടെൻഡർ നടപടികൾ നടന്നത്.ആറുപേർക്ക് യാത്ര ചെയ്യാവുന്ന ഹെലികോപ്റ്റർ മൂന്ന്‌ വർഷത്തേക്കാണ് പോലീസ് വാടകയ്കെടുക്കുന്നത്.

കഴിഞ്ഞ തവണ കരാർ നേടിയ പവൻ ഹാൻസ് ഇത്തവണ ടെൻഡറിൽ പകെടുത്തില്ല.ഹെലികോപ്റ്റർ വാടകയ്ക്കെടുക്കൽ ധൂർത്താണെന്ന പ്രതിപക്ഷ ആരോപണം നിലനിൽക്കെയാണ് സർക്കാർ നിലപാടിലുറച്ച് മുനോട്ട് നീങ്ങുന്നത്.

മട്ടന്നൂരിൽ ടിപ്പർ ലോറി മതിലിലിടിച്ചു തകർന്ന് രണ്ടു പേർ മരിച്ചു

മട്ടന്നൂർ: മട്ടന്നൂരിൽ ടിപ്പർ ലോറി നിയന്ത്രണം വിട്ട് മതിലിലിടിച്ച് രണ്ടുപേർ മരിച്ചു.

ഇരിട്ടി വിളമന സ്വാദേശികളായ രവീന്ദ്രൻ,അരുൺ എന്നിവരാണ് മരിച്ചത്.

ഇരിട്ടിയിൽനിന്ന് ചെങ്കല്ല് കയറ്റി വരികയായിരുന്നു ടിപ്പർ ലോറി.ഇടിയുടെ ആഘാതത്തിൽ ലോറി പൂർണമായും തകർന്നിട്ടുണ്ട്. രണ്ടുപേരും സംഭവ സ്ഥലത്ത് തന്നെ മരിച്ചതായി കരുതുന്നു.

വേഗത നിയന്ത്രണ ഡിവൈഡറുകൾ സ്ഥാപിച്ചു

REGIONAL DESK |

മട്ടന്നൂർ : മട്ടന്നൂർ പോലീസിന്റെയും മട്ടന്നൂർ ഹയർ സെക്കണ്ടറി സ്കൂളിന്റെയും നേതൃത്വത്തിൽ സ്കൂളിന് മുന്നിൽ വേഗത നിയന്ത്രണ ഡിവൈഡറുകൾ സ്ഥാപിച്ചു.

പി ടി എ പ്രസിഡണ്ട് ചന്ദ്രൻ തില്ലങ്കേരിയുടെ അധ്യക്ഷതയിൽ മട്ടന്നൂർ ഇൻസ്‌പെക്ടർ എം കൃഷ്ണൻ ഉദ്ഘാടനം ചെയ്തു.ഇ വി വിനോദ് കുമാർ,എൻ സി ശശിധരൻ,കെ കെ ലീന,പവിത്രൻ മാവില, കെ അനിത,ജയൻ എന്നിവർ സംസാരിച്ചു.

ഭക്ഷ്യ വിഷ ബാധയേറ്റ് കുട്ടി മരിച്ചു,6 കുട്ടികൾ ചികിത്സയിൽ

L I V E |

കോഴിക്കോട് : കോഴിക്കോട് നരിക്കുനിയിൽ ഭക്ഷ്യ വിഷബാധയേറ്റ് കുട്ടി മരിച്ചു.വീരമ്പ്രം ചെങ്ങളം കണ്ടി അക്ബറിന്റെ മകൻ മുഹമ്മദ് യമീൻ എന്ന കുട്ടിയാണ് മരിച്ചത്.

ആറ് കുട്ടികൾ ചികത്സയിൽ.വിവാഹ വീട്ടിലെ ഭകഷണത്തിൽ നിന്നാണ് വിഷബാധയേറ്റതെന്ന് സംശയം. കോഴിയിറച്ചി കഴിച്ചവരിലാണ് ഭക്ഷ്യ വിഷബാധയേറ്റതെന്ന് സംശയിക്കുന്നതായി പോലീസ് അറിയിച്ചു.പോലീസും ജില്ലാ ഭരണാധികാരികളും സ്ഥലത്തെത്തി അന്വേഷണം നടത്തുന്നു.കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

മന്ത്രി ചിഞ്ചുറാണിയുടെ കാർ അപകടത്തിൽപെട്ടു , സുരക്ഷാ ഉദ്യോഗസ്ഥന് പരിക്ക്

തിരുവല്ല : മന്ത്രി ചിഞ്ചുറാണിയുടെ കാർ അപകടത്തിൽപെട്ടു. തിരുവല്ല ചിലങ്ക കവലയിലാണ് അപകടമുണ്ടായത്.

മന്ത്രി സഞ്ചരിച്ച ഇന്നോവ കാർ മതിലിൽ ഇടിക്കുകയായിരുന്നു. മന്ത്രിക്ക് പരിക്കില്ല.സുരക്ഷാ ഉദ്യോഗസ്ഥന് ചെറിയ പരിക്കുണ്ട്.

നെതെർലാൻഡിൽ പോയി പഠിച്ചതിന്റെ തുടർനടപടി അറിയില്ല :സർക്കാരിനെ വിമർശിച്ച് ചെറിയാൻ ഫിലിപ്പ്

തിരുവനന്തപുരം : സർക്കാരിനെ വിമർശിച്ചുകൊണ്ട് ഇടത് സഹയാത്രികൻ ചെറിയാൻ ഫിലിപ്പ്.

ഭരണാധികാരികൾ ദുരന്ത നിവാരണത്തിൽ ശ്രദ്ധ ചെലുത്തുന്നില്ലെന്നും ദുരിതാശ്വാസ ക്യാമ്പുകളിൽ പോയി കണ്ണീർ പൊഴിക്കുന്നത് ജന വഞ്ചനയാണെന്നും ചെറിയാൻ ഫിലിപ്പ് പറഞ്ഞു.

2018-19 വർഷങ്ങളിലെ പ്രളയത്തെ തുടർന്ന് നെതർലാൻഡിൽ പോയി പഠനം നടത്തിയിട്ടും തുടർ നടപടികളെ കുറിച്ച് ഒന്നും അറിയില്ലെന്നും ചെറിയാൻ ഫിലിപ്പ് ഫേസ്ബുക്കിലൂടെ വിമർശിച്ചു.

നെതർലാൻഡ് മാതൃക പഠിക്കാനായി മുഖ്യമന്ത്രിയും സംഘവും പോയി പഠനം നടത്തിയിട്ടും പ്രളയം തടയാനുള്ള യാതൊരു നടപടിയും സംസ്ഥാന സർക്കാർ എടുത്തില്ലെന്ന് സമൂഹ മാധ്യമങ്ങളിൽ ഉൾപ്പെടെ പ്രതികരണം ഉയരുന്നതിനിടയിലാണ് ചെറിയാൻ ഫിലിപ്പിന്റെ വിമർശനം.

കാലാവസ്ഥ വ്യതിയാനം,പരിസ്ഥിതി ആഘാതം എന്നിവ മൂലം കേരളത്തിൽ എപ്പോൾ വേണമെങ്കിലും പ്രളയവും വരൾച്ചയും ഉണ്ടാകാമെന്നും,ഭൂമിയിൽ മഴവെള്ളം കെട്ടികിടക്കാൻ ഇടമുണ്ടായാലേ പ്രളയവും വരൾച്ചയും ഇല്ലാതാകു എന്നും രണ്ടിനെയും പ്രതിരോധിക്കാൻ ദീർഘകാല പദ്ധതികൾ സർക്കാർ തയ്യാറാക്കണമെന്നും ചെറിയാൻ ഫിലിപ് തുറന്നടിച്ചു.

‘അന്നം അമൃതം’ പദ്ധതിക്ക് മികച്ച പ്രതികരണം, മട്ടന്നൂർ ലയൺസ്‌ ക്ലബ് പ്രവർത്തനങ്ങൾ ശ്രദ്ധേയം

R E G I O N A L D E S K |

കണ്ണുർ: ലയൺസ്‌ ക്ലബ് നടപ്പാക്കുന്ന 'അന്നം അമൃതം ' പദ്ധതി ശ്രദ്ധേയമാകുന്നു.നിലവിലെ ഇന്റർനാഷണൽ പ്രസിഡണ്ട് ഡഗ്ലസ് അലക്‌സാണ്ടറിന്റെ ജന്മദിന വാരത്തോടനുബന്ധിച്ച് ആഗോളതലത്തിൽ നടപ്പാക്കുന്ന അന്നദാന സേവന പദ്ധതിയാണ് സംസ്ഥാനത്തും മികച്ച പ്രതികരണം നൽകുന്നത്.

ഒക്ടോബർ 10 മുതൽ 18 വരെയുള്ള ദിവസങ്ങളിൽ വിവിധ പരിപാടികൾ ക്ലബ്ബുകൾ ആസൂത്രണം ചെയ്ത് നടപ്പാക്കാൻ തുടങ്ങി.വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമുള്ള ഭക്ഷ്യകിറ്റ് വിതരണം മുതൽ തെരുവിൽ അലഞ്ഞു നടക്കുന്നവർക്കും ആദിവാസി കോളനിയിലും വരെ സേവന പ്രവർത്തനങ്ങൾ നടത്തി മാതൃകയാവുകയാണ് ലയൺസ്‌ പ്രസ്ഥാനം.

കൃത്യമായ ആസൂത്രണത്തോട്കൂടി അർഹരായവരുടെ കൈകളിലേക്ക് അന്നം എത്തിക്കുന്നു എന്നതാണ് പദ്ധതിയുടെ പ്രത്യേകതയെന്ന് ലയൺസ്‌ വക്താക്കൾ അറിയിച്ചു.കോവിഡ് പശ്ചാത്തലത്തിൽ ദുരിതമനുഭവിക്കുന്ന ആളുകളെയും കോളനികളെയും കണ്ടെത്തിയാണ് പരിപാടി മുന്നേറുന്നത്.അർഹരായവരെ കണ്ടെത്തുന്നതിന് സാമൂഹ്യ പ്രവർത്തകരുടെയും സഹായം ലഭ്യമാക്കുന്നുണ്ട്.

പദ്ധതി നടപ്പാക്കുന്നതിൽ മട്ടന്നൂർ ലയൺസ്‌ ക്ലബ് നടത്തുന്ന പ്രവർത്തനങ്ങൾ ശ്രദ്ധേയമായി.മട്ടന്നൂർ കൊളാരിയിലെ സച്ചിദാനന്ദ ബാലാമന്ദിരം ,ഇരിട്ടി മാടത്തിൽ പ്രവർത്തിക്കുന്ന മെറിലാക് അഗതി മന്ദിരം,ചാവശ്ശേരി ആവട്ടിയിലെ കോളനി എന്നിവിടങ്ങളിൽ ഭക്ഷ്യ കിറ്റുകളും ഭക്ഷണ വിതരണവും നടത്തിയതായി ഭാരവാഹികൾ അറിയിച്ചു.പാവപ്പെട്ട കുടുംബങ്ങൾക്കുള്ള ഭക്ഷ്യകിറ്റ് വിതരണവും ഇതിനകം നടന്നു കഴിഞ്ഞു.

വരും ദിവസങ്ങളിൽ തില്ലങ്കേരി ആദിവാസി കോളനിയിലും മേഖലയിലെ അഗതി മന്ദിരങ്ങളിലും പദ്ധതി നടപ്പിലാക്കുമെന്ന് ക്ലബ് ഭാരവാഹികൾ അറിയിച്ചു.

മമ്പറം ഇന്ദിരാഗാന്ധി മെഡിക്കൽ സെന്ററിൽ ഡോക്ടർ അർച്ചന സുരേഷിന്റെ സേവനം ലഭിക്കും

HEALTH CARE |

തലശ്ശേരി : മമ്പറം ഇന്ദിരാഗാന്ധി മെഡിക്കൽ സെന്ററിൽ തിങ്കളാഴ്ച
മുതൽ പ്രമുഖ ത്വക് രോഗ വിദഗ്ധ അർച്ചന സുരേഷിന്റെ സേവനം ലഭ്യമാകും.

തിങ്കൾ, വ്യാഴം ദിവസങ്ങളിൽ ഡോക്ടർ രോഗികളെ പരിശോധിക്കും. വൈകുന്നേരം 4 മണി മുതൽ 7 മണി വരെയാണ് പരിശോധന സമയം.

കെമിക്കൽ പീലിംഗ്, മുടി വളരാൻ പി ആർ പി ചികിത്സ, അരിമ്പാറ എടുത്തു കളയൽ, മുഖത്തും കഴുത്തിലുമുള്ള കറുത്ത പാടുകൾ, ചെറിയ കുരുക്കൾ എന്നിവ ഒഴിവാക്കുക തുടങ്ങിയ സ്കിൻ കെയർ സേവനങ്ങൾ ലഭ്യമാണെന്ന് മാനേജ്‌മന്റ് അറിയിച്ചു.

ഹൃദയ ദിനത്തിൽ മട്ടന്നൂർ ലയൺസ്‌ ക്ലബ് ബോധ വൽക്കരണ പ്രഭാത സവാരി നടത്തി

photo | p ramdas

WORLD HEART DAY |

മട്ടന്നൂർ : ലോക ഹൃദയ ദിനത്തിൽ വ്യായാമത്തിന്റെ ആവശ്യകതയിൽ ബോധ വൽക്കരണം നടത്തുന്നതിനായി മട്ടന്നൂർ ലയൺസ്‌ ക്ലബ് അംഗങ്ങൾ പ്രഭാത സവാരി നടത്തി.

ബോധ വൽക്കരണ സന്ദേശങ്ങൽ ഉൾക്കൊള്ളുന്ന പ്ലക്കാർഡുകളും ബാനറുകളുമായി നഗരം ചുറ്റിയ സന്ദേശയാത്ര ലയൺസ്‌ ഫസ്റ്റ് ഡിസ്ട്രിക്‌ട് ഗവർണർ ഡോ. പി സുധീർ നയിച്ചു.

മാറിയ കാലഘട്ടത്തിൽ വ്യായാമത്തിന്റെ ആവശ്യകത വർധിച്ചു വരികയാണെന്ന് ഡോ. പി സുധീർ പറഞ്ഞു.ഓരോ വ്യക്തിയും വ്യായാമത്തിലൂടെ ശരീര കോശങ്ങളെ സജീവമാക്കി നിലനിർത്തി ശരീരത്തെ രോഗങ്ങളിൽനിന്ന് അകറ്റി നിർത്തണമെന്ന് അദ്ദേഹം പറഞ്ഞു.ലയൺസ്‌ മുൻ ഡിസ്ട്രിക്‌ട് ഗവർണർ ഡോ.സുചിത്ര സുധീർ നേതൃത്വം നൽകി.

ലയൺ ലേഡീസ് ഫോറം ജില്ലാ പ്രസിഡണ്ട് ഷീന രാജീവ്,സോൺ ചെയർ പേഴ്സൺ പി കെ പവിത്രൻ,പ്രസിഡണ്ട് കെ വി പ്രസാദ്, സെക്രട്ടറി സി കെ ശ്രീജിത്ത്,ട്രഷറർ പി രാംദാസ് എന്നിവർ നേതൃത്വം നൽകി.

ക്ലബ് അംഗങ്ങളായ കെ കെ ഗോവിന്ദൻ,രാജശ്രീ ഗോവിന്ദൻ,രാജീവ് തോമസ്,ജിംനാ ചന്ദ്രൻ,എ രാമചന്ദ്രൻ,ഷൈനിത്ത് കുമാർ,കെ എം ദേവരാജ്,ഷെറീന പ്രസാദ്,ദേവ് നാരായൺ,ലക്ഷ്മി പ്രസാദ് എന്നിവർ പങ്കെടുത്തു.

വീട്ടുമുറ്റത്തൊരു ഫല വൃക്ഷ തോട്ടം.. പരിസ്ഥിതി പ്രവർത്തനങ്ങളുമായി മട്ടന്നൂർ ലയൺസ്‌ ക്ലബ്ബ്

R E G I O N A L D E S K |

മട്ടന്നൂർ : വർഷങ്ങളായി മികച്ച സേവന പ്രവർത്തനങ്ങൾ കൊണ്ട് ശ്രദ്ധേയമായ നേട്ടങ്ങൾ കൊയ്ത മട്ടന്നൂർ ലയൺസ്‌ ക്ലബ് പുതിയ ലയൺ വർഷത്തിൽ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളുമായി മുന്നോട്ട്.

ഒരു വർഷം നീണ്ടു നിൽക്കുന്ന സേവന പ്രവർത്തനങ്ങളിൽ മുഴുവൻ പരിസ്ഥിതി അനുകൂല -സംരക്ഷണ പ്രവർത്തനങ്ങൾ കൂടി ഏറ്റെടുത്തു നടത്താൻ ഒരുങ്ങുകയാണ് ഭാരവാഹികൾ.

ഇതിനോടകം തന്നെ നിരവധി പരിസ്ഥിതി പ്രവർത്തനങ്ങൾ നടന്നു കഴിഞ്ഞു.പുതിയ ലയൺ വർഷം ആദ്യ ദിനത്തിൽ തന്നെ നഗരത്തിൽ ഇരിട്ടി റോഡിലെ ഓട്ടോ ഡ്രൈവർമാർക്ക് വൃക്ഷ തൈകൾ നൽകുകയുണ്ടായി.

കേവലമായി തൈകളും നടീൽ വസ്തുക്കളും നൽകൽ മാത്രമല്ല വളർച്ചയുടെ ഘട്ടങ്ങളെയും തൈകളുടെ പരിപാലനത്തെയും ക്ലബ്ബ് അവലോകനം ചെയ്യുന്നുമുണ്ട്.സ്വാതന്ത്ര്യ ദിനത്തിൽ ഔഷധ സസ്യങ്ങൾ നട്ടു പിടിപ്പിച്ചിരുന്നു.

വീട്ടുമുറ്റത്തൊരു ഫല വൃക്ഷ തോട്ടം എന്ന പ്രവർത്തന പദ്ധതി ക്ലബ് അംഗങ്ങളുടെയിടയിൽ തുടങ്ങി സമൂഹത്തിലേക്കും വ്യാപിപ്പിക്കും. വൃക്ഷത്തൈകൾ ലയൺസ്‌ ഫസ്റ്റ് വൈസ് ഡിസ്ട്രിക്ട് ഗവർണർ പി സുധീർ വിതരണം ചെയ്തു.ഈ പ്രവർത്തന വർഷം മുഴുവൻ പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾ നടത്തുമെന്ന് ക്ലബ് ഭാരവാഹികൾ അറിയിച്ചു.

മമ്പറം ഇന്ദിരാഗാന്ധി മെഡിക്കൽ സെന്ററിൽ ഡോക്ടർ അഞ്ജു പുരുഷോത്തമൻ രോഗികളെ പരിശോധിക്കും

REGIONAL DESK |

തലശ്ശേരി : മമ്പറം ഇന്ദിരാഗാന്ധി മെഡിക്കൽ സെന്ററിൽ ഡോക്ടർ അഞ്ജു പുരുഷോത്തമൻ രോഗികളെ പരിശോധിക്കും. ഡോ.സികെ ബഷീർ മൂന്ന് ദിവസത്തെ അവധിയിലായതിനാലാണ് ഇത്.

അദ്ദേഹത്തിന്റെ അഭാവത്തിലാണ് യേനെപ്പോയ മെഡിക്കൽ കോളേജിലെയും ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രി ഡോക്ടറുമായ അഞ്ജു പുരുഷോത്തമൻ ( എം ഡി ) യുടെ സേവനം ലഭിക്കുക.

മൂന്നു ദിവസം മമ്പറം ഇന്ദിരാഗാന്ധി മെഡിക്കൽ സെന്ററിൽ വെച്ച് ഉച്ചയ്ക്ക് 3 മണി മുതൽ രാത്രി 8 മണി വരെ
രോഗികളെ പരിശോധിക്കുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.മൂന്ന് ദിവസത്തെ അവധി കഴിഞ്ഞ് തിരിച്ചെത്തിയാൽ ഡോക്ടർ ബഷീർ വീണ്ടും രോഗികളെ പരിശോധിക്കും.

ഫൈൻ ആർട്ട്സ് പഠനം: തൊഴിലവസരങ്ങളിൽ പുതു യുഗം,ഇപ്പോൾ അപേക്ഷിക്കാം

e d u c a t i o n |

കണ്ണൂർ : ക്രിയാത്മകതയുടെയും സാങ്കേതികതയുടെയും പുത്തൻ സങ്കേതങ്ങളിലൂടെ പുതിയ കാലത്തിന്റെ ഗ്ലാമർ താരങ്ങളായി മാറാൻ നിങ്ങൾ തയ്യാറാണോ..?

നിങ്ങളുടെ സ്വപ്നങ്ങളിൽ ഭാവനയും, വരകളും നിറയെ വർണങ്ങളുമുണ്ടോ..? എങ്കിൽ നിങ്ങളുടെ ഭാവി ആ സുന്ദര സ്വപ്നത്തേക്കാൾ മനോഹരമായി മാറ്റാം.ഇതാ നിറങ്ങളിൽ ചാലിച്ച ആ ലോകം നിങ്ങളുടെ കയ്യെത്തും ദൂരത്ത്..

കാല്പനികതയും സാങ്കേതികതയും ക്രിയാത്മകതയും സമ്മേളിക്കുന്ന ചലച്ചിത്ര മേഖലകൾ മുതൽ പരസ്യങ്ങളുടെ അനന്ത സാദ്ധ്യതകൾ വരെ ഒരു ക്യാൻവാസിലെന്നപോലെ നിങ്ങൾക്കുമുന്നിൽ തുറക്കുന്ന ഫൈൻആർട്സ് പഠനത്തിന് ഇപ്പൊൾ അപേക്ഷിക്കാം.

ചലചിത്ര -പരസ്യ-മാധ്യമ മേഖലകൾ മുതൽ ഹോളിവുഡിലെ അനിമേഷൻ ലോകത്ത് വരെ തൊഴിൽ സാദ്ധ്യതകൾ തുറന്നിടുന്ന ഫൈൻ ആർട്സിൽ നിറയെ തൊഴിലവസരം. താല്പര്യമുള്ളവർക്ക് നിരവധി സാധ്യതകളുള്ള കലാദ്ധ്യാപക മേഖലയിലും തൊഴിലവസരം ലഭിക്കാനുപകരിക്കുന്ന ദ്വിവത്സര ഫൈൻ ആർട്ട്സ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു.

പത്താം ക്ലാസ്സ് വിജയിച്ചവർക്ക് അപേക്ഷിക്കാം. സർക്കാർ മേഖലയിൽ പബ്ലിക് റിലേഷൻ മുതൽ നിരവധി വകുപ്പുകളിലും, സ്വകാര്യ മേഖലകളിൽ ഒഴിച്ചുകൂടാനാകാ ത്ത തൊഴിലവസരങ്ങൾ വർദ്ധിച്ചു വരുന്നതുമായ മേഖലയാണിത്.

പട്ടികജാതി- പട്ടിക വർഗ്ഗ വിഭാഗങ്ങൾക്ക് സീറ്റുകൾ സംവരണം ചെയ്തിട്ടുണ്ട്. അർഹതപ്പെട്ട ന്യൂനപക്ഷ വിഭാഗങ്ങൾക്കും സർക്കാർ സ്കോളർഷിപ്പ് ലഭിക്കും.

ചിത്രകലയിലോ ശില്പകലയിലോ ഫോട്ടോഗ്രാഫിയുൾപ്പെടെയുള്ള മേഖലകളിലോ അഭിരുചിയുള്ളവർക്ക് ഈ കോഴ്സിൽ പ്രവേശനം ലഭിക്കും. താൽപ്പര്യമുള്ളവർ ഈ മാസം 30 നകം ഇരിട്ടിയിലെ എൻ പി റോഡിലുള്ള സ്ക്കൂൾ ഓഫ് ഫൈൻ ആർട്ട്സുമായി ബന്ധപ്പെടണം. ഫോൺ : 8547181000, 8289831804

അഴീക്കോടൻ രാഘവന്റെ ഭാര്യ മീനാക്ഷി ടീച്ചർ അന്തരിച്ചു

കണ്ണൂർ : സിപിഎം നേതാവ് അഴീക്കോടൻ രാഘവന്റെ ഭാര്യ കണ്ണൂർ പള്ളിക്കുന്ന് അഴീക്കോടൻ നിവാസിൽ കെ മീനാക്ഷി ടീച്ചർ ( 87 ) അന്തരിച്ചു.വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കണ്ണൂർ എ കെ ജി ആശുപത്രിയിലായിരുന്ന അന്ത്യം.

പള്ളിക്കുന്ന് ഹൈ സ്കൂളിൽ പ്രധാനാധ്യാപികയായിരുന്നു.എൻ സി ശേഖർ പുരസ്‌കാരം,ദേവയാനി സ്മാരക പുരസ്‌കാരം,വിനോദിനി നാലപ്പാടം പുരസ്‌കാരം എന്നിവ നേടിയിട്ടുണ്ട്.മക്കൾ : ശോഭ,സുധ,മധു,ജ്യോതി,സാനു

ജില്ലാ പഞ്ചായത്ത് ഓഡിറ്റ് ഓഫിസ് ഉത്ഘാടനം ചെയ്തു

കണ്ണൂർ : ജില്ലാ പഞ്ചായത്ത്‌ കൺകറന്റ് ഓഡിറ്റ് വിഭാഗം സീനിയർ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസ് ഉത്ഘാടനം ചെയ്തു.

2021-22 വർഷത്തെ ജില്ലാ പഞ്ചായത്ത്‌ ഓഫീസ് മെയ്ന്റൻസ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് 9ലക്ഷം രൂപയോളം ചെലവ് ചെയ്ത് സംസ്ഥാന ഓഡിറ്റ് വകുപ്പിന്റെ ജില്ലാ പഞ്ചായത്ത്‌ കൺകറന്റ് ഓഡിറ്റ് വിഭാഗം സീനിയർ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസ്
പൂർത്തി യാക്കിയത്.

ജില്ലാ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ പി പി ദിവ്യ ഉത്ഘടനം നിർവഹിച്ചു. ജില്ലാ പഞ്ചായത് വൈസ് പ്രസിഡണ്ട്‌ ബിനോയ്‌ കുര്യൻ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ കെ രത്നാകുമാരി, ടി. സരള, ജില്ലാ പഞ്ചായത്ത്‌ സെക്രട്ടറി വി. ചന്ദ്രൻ, ഫിനാൻസ് ഓഫീസർ സതീഷ്ബാബു ഓഡിറ്റ് സീനിയർ ഡെപ്യൂട്ടി ഡയറക്ടർ എം. പി ശശി കുമാർ തുടങ്ങിയവർ പങ്കെടുത്തു

മൽസ്യ വിപണ കേന്ദ്രം തുറന്നു

REGIONAL DESK |

കണ്ണൂർ : ജില്ലാ പഞ്ചായത്ത്‌ 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഫിഷറീസ് വകുപ്പ് മുഖേന നടപ്പിലാക്കുന്ന പദ്ധതിയുടെ ഭാഗമായുള്ള മത്‍സ്യ തൊഴിലാളി ക്ഷേമ സഹകരണ സംഘങ്ങൾക്കുള്ള മത്സ്യ വിപണന കേന്ദ്രം തുറന്നു.

തലശ്ശേരി ഉൾനാടൻ FDWCS ആരംഭിച്ച മത്സ്യ വിപണന കേന്ദ്രത്തിന്റെ ഉത്ഘടനം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി പി ദിവ്യ നിർവഹിച്ചു. ചടങ്ങിൽ ജില്ലാ പഞ്ചായത്ത്‌ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ യു പി ശോഭ, ജില്ലാ പഞ്ചായത്ത്‌ മെമ്പർ ചന്ദ്രൻ കല്ലാട്ട്, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ഷൈനി സി കെ, ഫിഷറീസ് അസിസ്റ്റന്റ് രജിസ്‌ട്രാർ രജിത. വി , സംഘം പ്രസിഡന്റ് സുമജൻ യൂണിറ്റ് ഇൻസ്‌പെക്ടർമാരായ ഉദയകുമാർ, ശ്രീജിത്ത് എന്നിവർ പങ്കെടുത്തു.

മികച്ച സഹകാരിയായ പി സുരേഷ് ബാബു വിരമിക്കുന്നു

REGIONAL DESK |

മട്ടന്നൂർ: മികച്ച സഹകാരിയും ഉരുവച്ചാല്‍ ക്ഷീരോല്‍പാദക സഹകരണ സംഘം സെക്രട്ടറിയുമായ പി സുരേഷ് ബാബു ശനിയാഴ്ച്ച ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിക്കും.

ക്ഷീരോത്പാദക സഹകരണ സംഘങ്ങൾ വ്യാപകമായി പരിചിതമല്ലാത്ത കാലത്ത് തുടങ്ങി കഠിനാധ്വാനത്തിലൂടെ ഉരുവച്ചാൽ സംഘത്തെ ജില്ലയിലെ മികച്ച ക്ഷീരസംഘമാക്കി വളര്‍ത്തിയാണ് 37 വർഷത്തെ സേവനത്തിന് ശേഷം അദ്ദേഹം പടിയിറങ്ങുന്നത്.

ഒന്നുമില്ലാതിരുന്ന ഒരു സഹകരണ സംഘത്തെ ഉന്നതിയിലെത്തിച്ച തിന്റെ മുഴുവൻ അവകാശവും 1984ൽ സംഘം ആരംഭിച്ചത് മുതലുള്ള സെക്രട്ടറിയായ സുരേഷ് ബാബുവിനാണെന്ന് നിസംശയം പറയാം.

കേവലം അഞ്ച് ലിറ്റർ പാൽ സംഭരിച്ചായിരുന്നു തുടക്കം.സംഘം സെക്രട്ടറി എന്ന പദവിക്കപ്പുറം പലപ്പോഴും സംഘവുമായി ബന്ധപ്പെട്ട എല്ലാ ജോലികളും ചെയ്തിരുന്ന ജനകീയ മുഖം.ഇപ്പോൾ ഉരുവച്ചാൽ ക്ഷീര സംഘം 1400 ലിറ്റർ പാൽ സംഭരിച്ച് വിതരണം ചെയ്യുന്ന, നിരവധി ജീവനക്കാരുള്ള സഹകരണ പ്രസ്ഥാനമായി വളർന്നു. .

നിലവിൽ സംഘത്തിന് സ്വന്തമായി മൂന്ന് കെട്ടിടങ്ങളും ഒരേക്കർ ഭൂമിയും മിനി ഓഡിറ്റോറിയവുമുണ്ട്.ഡോ. വര്‍ഗീസ്‌ കുര്യന്‍ സംസ്ഥാന അവാര്‍ഡുള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്.

കൊമ്മേരി ആടുവളര്‍ത്തല്‍ ഫാമില്‍ ജോണിസ് രോഗം ബാധിച്ച ആടുകളെ സംരക്ഷിക്കും

കണ്ണൂർ :പേരാവൂരിനടുത്ത കോളയാട് കൊമ്മേരി ആടുവളര്‍ത്തു കേന്ദ്രത്തിലെ ജോണിസ് രോഗം ബാധിച്ച ആടുകളെ കൊല്ലേണ്ടതില്ല എന്ന് തീരുമാനം.

വിഷയത്തിൽ എം എൽ എ കെ കെ ശൈലജ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്‌ പി പി ദിവ്യ എന്നിവരുടെ അഭ്യർത്ഥനയെ തുടർന്ന് മന്ത്രി ജെ ചിഞ്ചുറാണി ഇടപെടുകയായിരുന്നു.

ആടുകളെ കൊല്ലണമെന്ന മൃഗ സംരക്ഷണ വകുപ്പിന്റെ തീരുമാനം പുനഃപരിശോധിക്കാൻ ജനപ്രതിനിധികൾ അഭ്യർത്ഥിച്ച പശ്ചാത്തലത്തിലാണ് തീരുമാനം.

രോഗം പിടിപെടാത്ത ആടുകള്‍ക്ക് രോഗ പ്രതിരോധ ശേഷിയുള്ള വാക്സിനുകള്‍ നല്‍കുന്നതിന് വേണ്ടിയുള്ള നടപടികള്‍ കൈക്കൊള്ളണമെന്ന് കെ കെ ശൈലജ ആവശ്യപ്പെട്ടു. രോഗം ബാധിച്ച ആടുകളെ ചികിത്സിക്കുന്നതിന് വേണ്ട ക്വാറന്‍റൈന്‍ സൗകര്യം ഒരുക്കാമെന്ന് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ അറിയിച്ചു.

യോഗത്തില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബിനോയ് കുര്യൻ, സംസ്ഥാന മൃഗ സംരക്ഷണ ഡയരക്ടർ ഡോ.കൗശികൻ, വെറ്ററിനറി യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ.ശശീന്ദ്രനാഥ്, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. ഗിരീഷ് ബാബു, കൊമ്മേരി ഫാം സൂപ്രണ്ട് ഡോ. ബീറ്റു ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു.

മട്ടന്നൂർ ലയൺസ്‌ ക്ലബ്ബ് ഭാരവാഹികൾ ചുമതലയേറ്റു

R E G I O N A L D E S K |

മട്ടന്നൂർ : മട്ടന്നൂർ ലയൺസ്‌ ക്ലബ്ബ് 2021-22 വർഷത്തെ ഭാരവാഹികൾ ചുമതലയേറ്റു.

ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് ലയൺസ്‌ മൾട്ടിപ്പിൾ എൽ സി ഐ എഫ് കോർഡിനേറ്റർ എ വി വാമൻ കുമാർ നിർവഹിച്ചു.കെ വി പ്രസാദ് അധ്യക്ഷത വഹിച്ചു.

മേഖലയിലെ മൂന്ന് കിഡ്നി രോഗികളായ യുവാക്കൾക്കുള്ള സാമ്പത്തിക സഹായം നൽകി.

ലയൺസ്‌ ഫസ്റ്റ് ഡിസ്ട്രിക്ട് ഗവർണ്ണർ ഡോ.പി സുധീർ,മുൻ ഡിസ്ട്രിക്ട് ഗവർണർ ഡോ സുചിത്ര സുധീർ,സജിനി സുധിഷ്‌,ഷീന രാജീവ്, പി കെ പവിത്രൻ, സംഗീത രവീന്ദ്രൻ എന്നിവർ സംസാരിച്ചു. സി കെ ശ്രീജിത്ത് നന്ദി പറഞ്ഞു.

മട്ടന്നൂർ ലയൺസ്‌ ഓഫീസ് 'ഡെൻ' ൽ പൂർണ്ണമായും കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ടായിരുന്നു ചടങ്ങുകൾ.ഓൺലൈൻ പ്ലാറ്റ് ഫോമിൽ ചടങ്ങുകളുടെ തത്സമയ സംപ്രേഷണവും ഉണ്ടായിരുന്നു.
ഭാരവാഹികൾ: കെ വി പ്രസാദ് (പ്രസിഡന്റ്) സി കെ ശ്രീജിത്ത് ( സെക്രട്ടറി) പി രാംദാസ് ട്രഷറർ).

കോഴിക്കോട് മിഠായി തെരുവിൽ വഴിയോര കച്ചവടക്കാരും പോലീസും തമ്മിൽ സംഘർഷം

L I V E |

കോഴിക്കോട് : മിഠായി തെരുവിൽ വഴിയോര കച്ചവടക്കാരും പോലീസും തമ്മിൽ വാക്കേറ്റവും സംഘർഷവും.

വഴിയോര കച്ചവടക്കാർ കടകൾ തുറക്കാൻ പാടില്ലെന്ന് ഇന്നലെ പോലീസ് നിർദേശം നൽകിയിരുന്നു.എന്നാൽ ഇത് ലംഘിച്ച് കച്ചവടക്കാർ കടകൾ തുറന്നത് അടപ്പിക്കാൻ പോലീസ് എത്തിയതോടെയാണ് വാക്കേറ്റം ഉണ്ടായത്.

സർക്കാർ ഇളവുകൾ തങ്ങൾക്കും ബാധകമെന്ന് കച്ചവടക്കാർ തറപ്പിച്ച് പറഞ്ഞതോടെയാണ് വാക്കേറ്റം രൂക്ഷമായി സംഘർഷത്തി ൽ കലാശിച്ചത്. മിഠായി തെരുവിൽ കച്ചവടം നടത്താൻ ലൈസൻസ് ഉള്ള നൂറിൽ അധികം കച്ചവടക്കാർക്ക് കടകൾ തുറക്കാൻ അനുമതി വേണം എന്നായിരുന്നു ആവശ്യം.

എന്നാൽ വഴിയോര കച്ചവട കേന്ദ്രങ്ങൾ തുറന്നാൽ ആൾകൂട്ടം ഉണ്ടാകുമെന്ന് പോലീസ് അറിയിക്കുകയായിരുന്നു.ഇതോടെ കച്ചവടക്കാർ സംഘടിച്ച് എത്തുകയായിരുന്നു.

നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വഴിയോര കച്ചവടക്കാർക്ക് അനുമതി ഉണ്ടെന്നും എന്നാൽ മിഠായി തെരുവിൽ മാത്രം അനുമതി നിഷേധിച്ചത് അംഗീകരിക്കാൻ കഴിയില്ലെന്നും കച്ചവടക്കാർ പറഞ്ഞു.

രാവിലെ മറ്റ് കച്ചവടക്കാർ തുറന്നപ്പോൾ വഴിയോര കച്ചവടക്കാർ പോലീസ് അനുമതി ലഭിക്കുമെന്ന് വിശ്വസിച്ച് കാത്തിരിക്കുക യായിരുന്നു. പിന്നീട് സംഘടിതമായി കൂടിച്ചേർന്നതോടെയാണ് വാക്കേറ്റം തുടങ്ങിയത്.

സംഗീത സംവിധായകൻ മുരളി സിതാര അന്തരിച്ചു

തിരുവനന്തപുരം: സംഗീത സംവിധായകൻ മുരളി സിതാര അന്തരിച്ചു.65 വയസായിരുന്നു.

മലയാള ചലച്ചിത്ര ഗാനങ്ങൾക്കും ആകാശവാണിയിലൂടെ നിരവധി ലളിത ഗാനങ്ങൾക്കും ഗൃഹാതുരത്വം നിറഞ്ഞ ഈണങ്ങളിലൂടെ ശ്രദ്ധേയനായ സംഗീത സംവിധായകനായിരുന്നു.

ആദ്യ സിനിമാഗാനമായ 1980ൽ പുറത്തിറങ്ങിയ തീക്കാറ്റ് എന്ന സിനിമയിലെ 'ഒരുകോടിസ്വപ്നങ്ങളാൽ' എന്ന ഗാനം ശ്രദ്ധേയമായി. യേശുദാസ്- മുരളി സിതാര കൂട്ടുകെട്ടിൽ പിന്നെയും ഗാനങ്ങൾ പിറന്നു.

ഓലപ്പീലിയിൽ ഊഞ്ഞാലാടും, ഇല്ലിക്കാട്ടിലെ ചില്ലിമുളംകൂട്ടിൽ, ശാരദേന്ദു പൂചൊരിഞ്ഞ, സൗരയൂഥത്തിലെ സൗവർണ്ണഭൂമിയിൽ, അമ്പിളിപ്പൂവേ നീയുറങ്ങു തുടങ്ങിയവ മുരളി സിതാരയെന്ന സംഗീത സംവിധായകന്റെ കയ്യൊപ്പ് പതിഞ്ഞ സൂപ്പർഹിറ്റ് ഗാനങ്ങളായിരു ന്നു.

1991ൽ ആകാശവാണി തിരുവനന്തപുരം നിലയത്തിൽ സംഗീത വിഭാഗത്തിൽ കമ്പോസറായി എത്തിയതോടെ സിനിമയുമായി അകന്നു നിന്നു .ആകാശവാണിയിൽ സീനിയർ മ്യൂസിക് കമ്പോസർ ആയിരുന്നു. ആകാശവാണിയുടെ എക്കാലത്തെയും ശ്രദ്ധേയമായ ലളിതഗാനം, ഉദയഗീതം പരിപാടികളുടെ പിന്നിൽ പ്രവർത്തിച്ചു.

ഒ.എന്‍.വിയുടെ എഴുതിരികത്തും നാളങ്ങളിൽ , കെ.ജയകുമാറിന്റെ കളഭമഴയിൽ ഉയിരുമുടലും,ശരത് വയലാറിന്റെ അംഗനേ ഉദയാംഗനേ തുടങ്ങിയ ശ്രദ്ധേയമായ ലളിതഗാനങ്ങൾക്ക് ഈണമിട്ടതും മുരളി സിതാര ആയിരുന്നു.

ഭാര്യ: ശോഭന കുമാരി,മക്കൾ: മിഥുൻമുരളി (കീബോർഡ്പ്രോഗ്രാമർ), വിപിൻ മുരളി. മരുമകൾ: നീതു

ഓൺലൈൻ പഠന ഇടവേളകൾ.. മിഥുൻ നിർമ്മിച്ചത് കലാ- സാങ്കേതിക മികവിന്റെ ചെറു രൂപങ്ങൾ

S P E C I A L E D I T I O N |

മട്ടന്നൂർ: മഹാമാരിക്കാലം അടച്ചിടലിന്റേതും കരുതലിന്റേതും മാത്രമല്ലെന്ന് ആദ്യ ലോക്ക് ഡൗൺ കാലം നമ്മെ പഠിപ്പിച്ചതാണ്. പാചകം മുതൽ യുട്യൂബ് ചാനലുകൾ വരെ ക്രിയാത്മകതയുടെ പരീക്ഷണങ്ങളെ ഉദ്ദീപിപ്പിച്ചുകൊണ്ട് സൃഷ്ടികളായി പുനർജനിച്ചു.

മട്ടന്നൂർ ഹയർ സെക്കന്ററി സ്കൂൾ പൂർവ വിദ്യാർത്ഥി മിഥുൻ അടച്ചിടൽ കാലത്തെ ഇടവേളകൾ മിനിയേച്ചർ സൃഷ്ടികൾക്കായി വിനിയോഗിക്കുകയായിരുന്നു. ക്രിയാത്മക മാത്രമല്ല സാങ്കേതിക മികവുകൂടി കോർത്തിണക്കിയ പ്രവർത്തന മോഡലുകളാണ് മിഥുൻ നിർമ്മിച്ചത് എന്നത് ശ്രദ്ധേയമാണ്.

പാഴ് വസ്തുക്കൾ കൊണ്ടാണ് ഓരോ നിർമ്മാണവും നടത്തിയിരിക്കുന്നത്.ബാറ്ററി,പെയിന്റ്,പശ,ബൾബ് തുടങ്ങിയവ മാത്രമാണ് വില കൊടുത്തു വാങ്ങിയത്.

കലാ പരമായ ഒരു വീക്ഷണ കോണിലൂടെ നോക്കിയാൽ മേശപ്പുറത്ത് നിർമ്മിച്ച വാഹനങ്ങളുടെ രൂപങ്ങൾ കണ്ടാൽ ഒരു നഗരത്തിലെ വാഹന തിരക്കിൻറെ പ്രതീതിയാണ്.

ടൂറിസ്റ്റ് ബസ് ഡി ജെ ലൈറ്റുകൾ തെളിയിച്ച് നിർത്തിയിട്ടിരിക്കുന്നു. തൊട്ടടുത്ത് തന്നെ സ്‌ഫടികം എന്ന് പേരെഴുതിയ കോട്ടയം മോഡൽ ബോഡിയുള്ള ലോറി,ടാറ്റായുടെ പിക്ക് അപ്പ് ലോറി,മഹീന്ദ്രയുടെ പുതു തലമുറ ഥാർ ജീപ്പ്, ഓട്ടോറിക്ഷ,മാരുതി 800 ന്റെ പഴയ മോഡൽ,നിർമ്മാണ മേഖലയിൽ ഉപയോഗിക്കുന്ന പിക്ക് അപ്പ് ലോറിയുടെ വർക്കിങ് മോഡൽ എന്നിവയും മിഥുൻ നിർമ്മിച്ചിട്ടുണ്ട്.

മട്ടന്നൂർ ഉരുവച്ചാലിനടുത്ത മുണ്ടോറപ്പൊയിലിലെ താഴെപ്പുര വീട്ടിൽ രമേശൻ - ഗീത ദമ്പതികളുടെ മൂത്ത മകൻ മിഥുൻ വലിയ വാഹന കമ്പക്കാരനാണ്.ആ ഇഷ്ടം നിരീക്ഷണമായി മാറിയപ്പോഴാണ് വാഹന രൂപങ്ങളുടെ മിനിയേച്ചർ സൃഷ്ടികൾ നിർമ്മിക്കാൻ മിഥുനെ പ്രേരിപ്പിച്ചത്.

മിനിയേച്ചർ സൃഷ്ടികളുടെ ഏറ്റവും വലിയ പ്രത്യേകതയായ പൂർണ്ണതയാണ് മിഥുൻ ചെയ്ത വാഹന മോഡലുകളിലും ഉള്ളതെന്നത് പറയാതെ വയ്യ.ഓരോ ചെറിയ ഭാഗം പോലും സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടുള്ള നിർമാണമാണ് നടത്തിയിരിക്കുന്നത്.

നാട്ടിലെ വായന ശാലയുടെ വാട്സ്ആപ് ഗ്രൂപ്പിൽ വന്ന പോസ്റ്റിൽ മികവാർന്ന നിർമ്മാണത്തിന്റെ ഭംഗി കണ്ടാണ് മട്ടന്നൂർ ഹയർ സെക്കന്ററി സ്കൂളിലെ പൂർവ വിദ്യാർത്ഥിയായ മിഥുന്റെ വീട്ടിൽ അധ്യാപകനായ പി മധുസൂദനൻ സന്ദർശിച്ച് പ്രോത്സാഹനം നൽകിയത്.

കലയും സാങ്കേതികതയും ഒത്തിണങ്ങിയ നിർമ്മിതികൾക്ക് വലിയ സാധ്യതയുണ്ടെന്നും അതിനെ പ്രോത്സാഹിപ്പിക്കണമെന്നും അദ്ദേഹം രക്ഷിതാക്കളെ ബോധ്യപ്പെടുത്തി.മകന് സാങ്കേതികമായ പഠനത്തിന് താൽപര്യമുണ്ടെന്നും ആ മേഖലയിൽ തന്നെ അവനെ എത്തിക്കാനാണ് ആഗ്രഹമെന്നും അച്ഛൻ രമേശൻ പറഞ്ഞു.

ഇതര സംസ്ഥാന തൊഴിലാളിയെ കൊന്ന് കുഴിച്ചുമൂടി,സുഹൃത്തുക്കൾ അറസ്റ്റിൽ

ഇടുക്കി: രാജാക്കാടിന് സമീപം ഇതര സംസ്ഥാന തൊഴിലാളിയെ സുഹൃത്തുക്കൾ ചേർന്ന് കൊന്നു കുഴിച്ചുമൂടി.

ഛത്തീസ്ഗഡ് സ്വദേശി ഗദ്ദു ( 40 ) ആണ് കൊല്ലപ്പെട്ടത്.സംഭവവുമായി ബന്ധപ്പെട്ട് ഇയാളുടെ സുഹൃത്തുക്കളായ മൂന്ന് പേർ പോലീസ് കസ്റ്റഡിയിലാണ്.

ഏലത്തോട്ടത്തിലെ തൊഴിലാളികളായ ഇവർ താമസിക്കുന്ന ഷെഡിൽ മദ്യപാനത്തിനിടെ വാക്ക് തർക്കമുണ്ടായതാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ് അറിയിച്ചു.സംഭവത്തിന് ശേഷം ഷെഡിന് സമീപം മൃതദേഹം കുഴിച്ചിട്ടു.

വ്യാഴാഴ്ച്ച രാവിലെയാണ് സംഭവം പുറം ലോകമറിഞ്ഞത്.പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട് മൃതദേഹം പുറത്തെടുക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു.

photo credit | mbionline

കാഞ്ഞങ്ങാട് വാഹനാപകടത്തിൽ ഒരാൾ മരിച്ചു

L I V E |

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് വാഹനാപകടത്തിൽ ഒരാൾ മരിച്ചു.

കെ എസ് ആർ ടി സി ബസും ഇന്നോവയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.മൂന്നുപേർക്ക് ഗുരുതരമായി പരിക്കേറ്റു.ഇവരെ മംഗലാപുരത്തെ ആശുപത്രിയിലേക്ക് മാറ്റി.

മട്ടന്നൂർ ലയൺസ്‌ ക്ലബ് ഡോക്ടർമാരെ ആദരിച്ചു

മട്ടന്നൂർ: ഡോക്ടർ ദിനത്തിൽ മട്ടന്നൂർ ലയൺസ്‌ ക്ലബ് ഡോക്ടർമാരെ ആദരിച്ചു.ലയൺ പ്രവർത്തന വർഷത്തെ ആദ്യ പ്രവർത്തനങ്ങളുടെ ഭാഗമായാണ് മേഖലയിലെ പ്രശസ്തരായ ഡോക്ടർമാരെ ആദരിച്ചത്.

ഡോക്ടർമാരായ കെ ടി ശ്രീധരൻ, പി സുധീർ,സുചിത്ര സുധീർ, അർച്ചന സുധീർ,സിന്ധു പ്രശാന്ത് ,സാന്ദ്ര രാജീവ്,ശാരിക രാംദാസ്, സിനിഷ കെ എസ്, സബ്ന ഭാസ്കർ, മനീഷ സന്ദീപ്, നൈജ റോഷിൻ, ശ്രീപാർവ്വതി, എന്നിവരെയാണ് ആദരിച്ചത്.

ലയൺ പ്രവർത്തന വർഷത്തെ വിവിധ പദ്ധതികൾക്ക് തുടക്കം കുറിച്ചതായി ഭാരവാഹികൾ അറിയിച്ചു.ഫോൺ ഇല്ലാത്തതിനാൽ ഓൺലൈൻ ക്ലാസുകളിൽ വിഷമതകൾ അനുഭവിക്കുന്ന കുട്ടികൾക്ക് സ്മാർട്ട് ഫോൺ നൽകുന്ന പദ്ധതിയുടെ തുടക്കത്തിന് ഡോ. പി സുധീർ സ്മാർട്ട് ഫോൺ സംഭാവന ചെയ്തു.

ഹങ്കർ റിലീഫ് പ്രവർത്തനങ്ങളുടെ ഭാഗമായി സച്ചിദാനന്ദ ബാല മന്ദിരത്തിന് സാമ്പത്തിക സഹായം ചെയ്തതായും പരിസ്ഥിതി പ്രവർത്തനങ്ങളുടെ ഭാഗമായി ടൗണിലെ ഓട്ടോറിക്ഷ ഡ്രൈവർമാർക്ക് വൃക്ഷ തൈകൾ വിതരണം ചെയ്തതായും ഭാരവാഹികൾ അറിയിച്ചു.

പ്രസിഡണ്ട് കെ വി പ്രസാദ്,സെക്രട്ടറി സി കെ ശ്രീജിത്ത്, ട്രഷറർ പി രാംദാസ്,എം ബാലകൃഷ്ണൻ,പി കെ പവിത്രൻ,ഷീന രാജീവ്,തങ്കം നമ്പ്യാർ,രാജശ്രീ ഗോവിന്ദൻ,ശോഭ സുരേന്ദ്രൻ എന്നിവർ നേതൃത്വം നൽകി.

ബിഗ് ബോസ് സീസൺ നാലിലേക്ക് മത്സരാർത്ഥികളെ തേടുന്നു എന്ന പ്രചാരണം വ്യാജമെന്ന്

തിരുവനന്തപുരം: മലയാളത്തിലെ ജനപ്രിയ റിയാലിറ്റി ഷോ ആയ ബിഗ് ബോസിന്റെ സീസൺ നാലിലേക്ക് മത്സരാർത്ഥികളെ തേടുന്നു എന്ന പ്രചാരണം വ്യാജമാണെന്ന് ഏഷ്യാനെറ്റ് സ്റ്റാർ കമ്മ്യൂണിക്കേഷൻസ് അറിയിച്ചു.

ബിഗ് ബോസ് സീസൺ നാലിലേക്ക് മത്സരാർത്ഥികളെ തേടുന്നു എന്ന തരത്തിൽ ചില വെബ് സൈറ്റുകൾ കേന്ദ്രീകരിച്ച് വ്യാജ പ്രചാരണങ്ങൾ നടത്തുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നാണ് അറിയിപ്പ്.

പരിപാടി പ്രയോജകരായ എൻഡെമോൾ ഷൈൻ ഇന്ത്യയും ഏഷ്യാനെറ്റും മത്സരാർത്ഥികളെ തേടാനായി അറിയിപ്പ് നൽകിയിട്ടില്ലെന്നും വ്യക്തിഗത വിവരങ്ങൾ കൈമാറി വഞ്ചിതരാകരുത് എന്നുമാണ് അറിയിച്ചിരിക്കുന്നത്.

കോവിഡ് പശ്ചാത്തലത്തിൽ ബിഗ് ബോസ് സീസൺ മൂന്ന് ചെന്നൈയിൽ ആരോഗ്യ വകുപ്പും പോലീസും ഇടപെട്ട് നിർത്തിയിരുന്നു.കോവിഡ് പശ്ചാത്തലത്തിലും ഷോ തുടർന്നതിനെ തുടർന്നായിരുന്നു ഇത്.എന്നാൽ സീസൺ രണ്ട് കോവിഡിന്റെ ആദ്യ ഘട്ടത്തിൽ തന്നെ ഷോ നിർത്തി വെച്ചിരുന്നു.

ഡെൽറ്റ വൈറസ് വകഭേദം: പാലക്കാട് നിയന്ത്രണങ്ങൾ

L A T E S T |

പാലക്കാട്: ഡെൽറ്റ വൈറസ് വകഭേദം കണ്ടെത്തിയ പാലക്കാട് നിയന്ത്രണങ്ങൾ. പാലക്കാട് കണ്ണാടി പഞ്ചായത്ത് ഒരാഴ്ച അടച്ചിട്ടും.

ഞായറാഴ്ച മുതൽ ഏഴ് ദിവസത്തേക്ക് അടച്ചിടാൻ ജില്ലാ കളക്ടർ ഉത്തരവിട്ടു.കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് ജില്ലാ കളക്ടർ ഉത്തരവിൽ പറയുന്നു.

നേരത്തെ പത്തനംതിട്ട കടപ്ര പഞ്ചായത്തിലും പാലക്കാടുമായിരുന്നു ഡെൽറ്റ വൈറസ് വകഭേദങ്ങൾ കണ്ടെത്തിയത്.കോവിഡ് നെഗറ്റീവ് ആയവരിലാണ് വൈറസ് വകഭേദം കണ്ടെത്തിയത്.

ഐഷ സുൽത്താനയുടെ മുൻ‌കൂർ ജാമ്യ ഹർജിയിൽ ഹൈക്കോടതി അന്തിമ വിധി ഇന്ന്

ON AIR |

കൊച്ചി : രാജ്യദ്രോഹക്കേസിൽ നിയമ നടപടി നേരിടുന്ന ലക്ഷദ്വീപ് സ്വദേശിനി ഐഷ സുൽത്താനയുടെ മുൻ‌കൂർ ജാമ്യ ഹർജിയിൽ ഹൈക്കോടതി അന്തിമ വിധി ഇന്ന്.

മുൻ‌കൂർ ജാമ്യാപേക്ഷയിന്മേലുള്ള ഇടക്കാല ഉത്തരവിൽ ഐഷ സുൽത്താന പൊലീസിന് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് വിധി പറഞ്ഞിരുന്നു.ഹൈക്കോടതി ഇടക്കാല ഉത്തരവിന്റെ പശ്ചാത്തലത്തിൽ ഐഷ സുൽത്താനയെ കവരത്തി പോലീസ് മൂന്ന് ദിവസങ്ങളിലായി 15 മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു.

ഐഷ സുൽത്താന ജൂൺ 20ന് പൊലീസിന് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവിൽ നിർദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് അവരെ വിശദമായി ചോദ്യം ചെയ്തിരുന്നു.

രാജ്യദ്രോഹക്കേസിൽ അറസ്റ്റിലാവുകയാണെങ്കിൽ ഇടക്കാല ജാമ്യം അനുവദിക്കാണ് ഹൈ കോടതി നിർദേശിച്ചിരുന്നു. 50000രൂപയുടെ രണ്ട് ആൾജാമ്യത്തിൽ വിട്ടയക്കണം.അറസ്റ്റ് ആവശ്യമെങ്കിൽ കോടതിയെ അറിയിക്കണം എന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.അൽപസമയത്തിനകം മുൻ‌കൂർ ജാമ്യ ഹർജിയിൽ ഹൈക്കോടതി അന്തിമ വിധി പറയും.

ഡോക്ടറെ മർദ്ദിച്ച സംഭവം:പോലീസുകാരൻ ഒളിവിൽ, ഇന്ന് ഡോക്ടർമാരുടെ സമരം

L A T E S T |

മാവേലിക്കര: കോവിഡ് ഡ്യൂട്ടിയിലിരിക്കെ ഡോക്ടറെ മർദ്ദിച്ച പോലീസുകാരനെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് ഇന്ന് ഡോക്ടർമാർ ഒ പി ബഹിഷ്കരിച്ച് സമരം നടത്തും.

കെ ജി എം ഓ യുടെ നേതൃത്വത്തിലാണ് സംസ്ഥാന വ്യാപകമായി ഡോക്ടർമാർ സമരം നടത്തുന്നത്.പോലീസ് സ്റ്റേഷനിലേക്ക് ഡോക്ടർമാരുടെ മാർച്ചും നടത്തും.

മെഡിക്കൽ കോളേജ് ഒഴികെയുള്ള എല്ലാ സർക്കാർ ആശുപത്രിയിലെയും ഡോക്ടർമാർ സമരത്തിൽ പങ്കെടുക്കുമെന്നാണ് കെ ജി എം ഒ എ അറിയിച്ചിരിക്കുന്നത്.എന്നാൽ ആശുപത്രികളിൽ അടിയന്തിര ചികിത്സ ആവശ്യമുള്ള രോഗികൾ വന്നാൽ ചികിത്സ നൽകും.

40 ദിവസം കഴിഞ്ഞിട്ടും തന്നെ മർദിച്ച പോലീസുകാരനെതിരെ നടപടികൾ സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് മാവേലിക്കര ജില്ലാ ആശുപത്രിയിലെ ഡോക്ടർ രാഹുൽ മാത്യു നീതി ലഭിക്കാത്തതിൽ പ്രതിഷേധിച്ച് താൻ ജോലി രാജിവെക്കുകയാണെന്ന് പ്രഖ്യാപിച്ചുകൊണ്ടുള്ള ഫേസ് ബുക്ക് പോസ്റ്റ് ഇട്ടതോടെയാണ് ഡോക്ടർമാരുടെ സംഘടന സമരം ശക്തമാക്കാൻ തീരുമാനിച്ചത്.

സിവിൽ പോലീസ് ഓഫീസറായ അഭിലാഷ് ചന്ദ്രനാണ് ഡോക്ടറെ മർദ്ദിച്ചത്.ചികിത്സയിൽ വീഴ്ചയുണ്ടെന്ന് ആരോപിച്ചായിരുന്നു മർദ്ദനം.

മെയ് 14നായിരുന്നു സംഭവം.മാവേലിക്കര ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട അഭിലാഷിന്റെ മാതാവിന് കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലായിരുന്നു.ജീവൻ രക്ഷിക്കാനായിരുന്നില്ല. തൊട്ടടുത്ത ദിവസം ആശുപത്രിയിലെത്തിയാണ് അഭിലാഷ് ഡോക്ടർ രാഹുലിനെ മർദിച്ചത്.

സംഭവത്തിൽ അഭിലാഷിനെതിരെ കേസെടുത്ത് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മാവേലിക്കരയിലെ ഡോക്ടർമാർ നാൽപ്പത് ദിവസമായി സമരത്തിലാണ്.എന്നാൽ ഇത്രയും ദിവസങ്ങളായിട്ടും ഒരു നടപടിയും ഉണ്ടാകാത്തതിൽ പ്രതിഷേധിച്ചാണ് ഡോക്ടർ രാഹുൽ മാത്യു രാജി വെക്കാൻ തീരുമാനിച്ചത്.

ആത്മാർത്ഥമായി കോവിഡ് ഡ്യൂട്ടി ചെയ്യുന്നതിനിടയിൽ പോലീസുകാരൻ മർദ്ദിച്ച സംഭവത്തിലെ നീതി നിഷേധത്തിൽ മനം മടുത്ത് ജോലി രാജി വെക്കാൻ തീരുമാനിച്ചു എന്ന യുവ ഡോക്ടരുടെ ഫേസ്ബുക് കുറിപ്പാണ് ചലനങ്ങൾ ഉണ്ടാക്കിയത്.

സംഭവം സംസ്ഥാന ശ്രദ്ധയാകർഷിച്ചതോടെ പോലീസുകാരനെതിരെ നടപടി എടുക്കാൻ വൈകിയ കാര്യത്തിലുള്ള വിശദീകരണങ്ങളിൽ പോലീസ് മലക്കം മറിഞ്ഞു.അഭിലാഷ് ചന്ദ്രന് കോവിഡ് ബാധിച്ചതിനാലാണ് അറസ്റ്റ് വൈകിയത് എന്നാണ് പോലീസ് വിശദീകരണം.എന്നാൽ പോലീസുകാരൻ ഇപ്പോൾ ഒളിവിലാണെന്നും പോലീസുകാർ തന്നെ സംരക്ഷിക്കുകയായാണെന്നും കെ ജി എം ഒ എ ആരോപിച്ചു.

ഇതിനിടയിൽ മാവേലിക്കര ഡി വൈ എസ് പി ക്ക് അന്വേഷണ ചുമതല കൈമാറിയിട്ടുണ്ടെന്നും പോലീസുകാരനെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും ജില്ലാ പോലീസ് സൂപ്രണ്ട് വ്യക്തമാക്കിയിട്ടുണ്ട്.

കോവിഡ് ഡ്യൂട്ടിക്കിടയിൽ മർദ്ദിച്ച പോലീസുകാരനെതിരെ നടപടിയെടുത്തില്ല:പ്രതിഷേധിച്ച് യുവ ഡോക്ടർ രാജിവെച്ചു

| മാവേലിക്കരയിലെ ഡോക്ടർമാർ നാൽപ്പത് ദിവസമായി സമരത്തിലാണ് |

L A T E S T |

മാവേലിക്കര: കോവിഡ് ഡ്യൂട്ടിയിലിരിക്കെ മർദ്ദിച്ച പോലീസുകാരനെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് യുവ ഡോക്ടർ സർക്കാർ സർവീസിൽനിന്ന് രാജി വെച്ചു.

മാവേലിക്കര ജില്ലാ ആശുപത്രിയിലെ ഡോക്ടർ രാഹുൽ മാത്യുവാണ് രാജി വെച്ചത്.അദ്ദേഹം തന്നെയാണ് ഇക്കാര്യം ഫേസ്ബുക് കുറിപ്പിലൂടെ അറിയിച്ചത്.

സിവിൽ പോലീസ് ഓഫീസറായ അഭിലാഷ് ചന്ദ്രനാണ് ഡോക്ടറെ മർദ്ദിച്ചത്.ചികിത്സയിൽ വീഴ്ചയുണ്ടെന്ന് ആരോപിച്ചായിരുന്നു മർദ്ദനം.

മെയ് 14നായിരുന്നു സംഭവം.മാവേലിക്കര ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട അഭിലാഷിന്റെ മാതാവിന് കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലായിരുന്നു.ജീവൻ രക്ഷിക്കാനായിരുന്നില്ല. തൊട്ടടുത്ത ദിവസം ആശുപത്രിയിലെത്തിയാണ് അഭിലാഷ് ഡോക്ടർ രാഹുലിനെ മർദിച്ചത്.

സംഭവത്തിൽ അഭിലാഷിനെതിരെ കേസെടുത്ത് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മാവേലിക്കരയിലെ ഡോക്ടർമാർ നാൽപ്പത് ദിവസമായി സമരത്തിലാണ്.എന്നാൽ ഇത്രയും ദിവസങ്ങളായിട്ടും ഒരു നടപടിയും ഉണ്ടാകാത്തതിൽ പ്രതിഷേധിച്ചാണ് ഡോക്ടർ രാഹുൽ മാത്യു രാജിവെച്ചത്.

എസ് എസ് എൽ സി പരീക്ഷാഫലം ജൂലൈ മൂന്നാം വാരം പ്രസിദ്ധീകരിച്ചേക്കും

തിരുവനന്തപുരം: എസ് എസ് എൽ സി പരീക്ഷാ ഫലം ജൂലൈ മൂന്നാം വാരം പ്രസിദ്ധീകരിച്ചേക്കും.

ടാബുലേഷൻ നടപടികൾ പുരോഗമിക്കുന്നു.പരീക്ഷാഫലം പറഞ്ഞ സമയത്ത് തന്നെ പ്രസിദ്ധീകരിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.

രാജ്യദ്രോഹക്കേസിൽ ഐഷ സുൽത്താനയെ ഏഴര മണിക്കൂർ ചോദ്യം ചെയ്ത് വിട്ടയച്ചു

L I V E |ON AIR

കൊച്ചി: രാജ്യദ്രോഹക്കേസിൽ നിയമ നടപടി നേരിടുന്ന ഐഷ സുൽത്താനയെ കവരത്തി പോലീസ് ആസ്ഥാനത്ത് ഏഴര മണിക്കൂർ ചോദ്യം ചെയ്ത് വിട്ടയച്ചു.

അല്പം മുൻപാണ് ചോദ്യം ചെയ്യൽ അവസാനിച്ചത്.ലക്ഷദ്വീപിൽ തുടരണമോ എന്ന് ഐഷ സുൽത്താനയെ പോലീസ് നാളെ അറിയിക്കും.ചോദ്യം ചെയ്യൽ നാളെയും തുടരുമോ എന്ന കാര്യത്തിലും പോലീസ് തീരുമാനം നാളെ.

ഇതിനിടയിൽ ഐഷ സുൽത്താന ദ്വീപിൽ ചില യോഗങ്ങളിൽ പങ്കെടുത്തു എന്നും യോഗങ്ങൾ വിളിച്ചുകൂട്ടി എന്നും കവരത്തി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.ഇതിലും പോലീസ് വിശദീകരണം തേടും.കൂടാതെ ക്വാറന്റൈൻ ലംഘിച്ചതിന് വേറെയും കേസെടുക്കാനും സാധ്യതയുണ്ട്.

കഴിഞ്ഞ ദിവസം കവരത്തി പോലീസ് ആസ്ഥാനത്ത് ഐഷ സുൽത്താനയെ ചോദ്യം ചെയ്തിരുന്നു.മൂന്ന് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷം പോലീസ് വിട്ടയയ്ക്കുമ്പോൾ ലക്ഷദ്വീപ് വിട്ടുപോകരുതെന്ന് കർശന നിർദേശം നൽകിയിരുന്നു.

ഐഷ സുൽത്താന 20ന് പൊലീസിന് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവിൽ നിർദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് അവരെ വിശദമായി ചോദ്യം ചെയ്തിരുന്നു.

രാജ്യദ്രോഹക്കേസിൽ അറസ്റ്റിലാവുകയാണെങ്കിൽ ഇടക്കാല ജാമ്യം അനുവദിക്കാണ് ഹൈ കോടതി നിർദേശിച്ചിരുന്നു. 50000രൂപയുടെ രണ്ട് ആൾജാമ്യത്തിൽ വിട്ടയക്കണം.അറസ്റ്റ് ആവശ്യമെങ്കിൽ കോടതിയെ അറിയിക്കണം എന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.

photo credit | mathrubhumi.com

ഐഷ സുൽത്താനയെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും: അറസ്റ്റ് ചെയ്‌തേക്കും

കൊച്ചി:രാജ്യദ്രോഹക്കേസിൽ നിയമനടപടികൾ നേരിടുന്ന ലക്ഷദ്വീപ് സ്വാദേശിനി ഐഷ സുൽത്താനയെ കവരത്തി പോലീസ് ഇന്ന് വീണ്ടും ചോദ്യം ചെയ്തേക്കും.

നേരത്തെ പോലീസ് അവർക്ക് നൽകിയ നോട്ടീസിൽ വ്യാഴാഴ്ച്ച ചോദ്യം ചെയ്യലിനായി ഹാജരാകാനാണ് ആവശ്യപ്പെട്ടിരുന്നത്.

കവരത്തി പോലീസ് അസ്ഥാനത്താണ് ചോദ്യം ചെയ്യൽ. ഇന്ന് അറസ്റ്റ് ചെയ്ത് വിട്ടയക്കാനാണ് സാധ്യതയെന്ന് സൂചനകളുണ്ട്. ഹൈക്കോടതി ഇടക്കാല ഉത്തരവ് പശ്ചാത്തലത്തിലാണ് ഇത്.

ഇതിനിടയിൽ ഐഷ സുൽത്താന ദ്വീപിൽ ചില യോഗങ്ങളിൽ പങ്കെടുത്തു എന്നും യോഗങ്ങൾ വിളിച്ചുകൂട്ടി എന്നും കവരത്തി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.ഇതിലും പോലീസ് വിശദീകരണം തേടും.കൂടാതെ ക്വാറന്റൈൻ ലംഘിച്ചതിന് വേറെയും കേസെടുക്കാനും സാധ്യതയുണ്ട്.

കഴിഞ്ഞ ദിവസം കവരത്തി പോലീസ് ആസ്ഥാനത്ത് ഐഷ സുൽത്താനയെ ചോദ്യം ചെയ്തിരുന്നു.മൂന്ന് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷം പോലീസ് വിട്ടയയ്ക്കുമ്പോൾ ലക്ഷദ്വീപ് വിട്ടുപോകരുതെന്ന് കർശന നിർദേശം നൽകിയിരുന്നു.

ഐഷ സുൽത്താന 20ന് പൊലീസിന് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവിൽ നിർദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് അവരെ വിശദമായി ചോദ്യം ചെയ്തിരുന്നു.

രാജ്യദ്രോഹക്കേസിൽ അറസ്റ്റിലാവുകയാണെങ്കിൽ ഇടക്കാല ജാമ്യം അനുവദിക്കാണ് ഹൈ കോടതി നിർദേശിച്ചിരുന്നു. 50000രൂപയുടെ രണ്ട് ആൾജാമ്യത്തിൽ വിട്ടയക്കണം.അറസ്റ്റ് ആവശ്യമെങ്കിൽ കോടതിയെ അറിയിക്കണം എന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.

R E A D M O R E . . .

http://www.jginews.in/lakshadweeep-kavarathi-police-again-called-aisha-sulthana-second-time-questioning-regarding-bio-weapon-treason-word/

ലോക്ക് ഡൗണിൽ ഇളവുകളില്ല, നിയന്ത്രണങ്ങൾ ഒരാഴ്ച്ച തുടരും:ആരാധനാലയങ്ങൾ തുറക്കുന്നതിൽ തീരുമാനം പിന്നീട്

L I V E |ON AIR

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക് ഡൗണിൽ ഇളവുകളില്ല. നിയന്ത്രണങ്ങൾ ഒരാഴ്ച്ച കൂടി തുടരും.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുതലുള്ള പ്രദേശങ്ങളിൽ നിയന്ത്രണങ്ങൾകർശനമാക്കും.ആരാധനാലയങ്ങൾ തുറക്കുന്ന കാര്യത്തിൽ തീരുമാനം പിന്നീട്.

മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനങ്ങൾ.ഔദ്യോഗിക പ്രഖ്യാപനം വൈകുന്നേരം 6 മണിക്ക് മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിൽ.

സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിൽ താഴെ ആയെങ്കിലും നിയന്ത്രണങ്ങളിൽ ഇളവ് നൽകിയാൽ ജാഗ്രത നഷ്ടമാകും എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് തീരുമാനങ്ങൾ.

ആരാധനാലയങ്ങൾ തുറക്കുന്ന കാര്യത്തിൽ തീരുമാനമായില്ലെങ്കിലും യോഗ തീരുമാനങ്ങൾ പ്രഖ്യാപിക്കുമ്പോൾ മുഖ്യമന്ത്രി ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത നൽകിയേക്കും.വിവിധ സാമുദായിക സംഘടനകൾ ഇതുസംബന്ധിച്ച് സർക്കാരിനോട് ആവശ്യം ഉന്നയിച്ചിരുന്നു.

ലക്ഷദ്വീപ് ഭരണകൂടത്തിന്റെ രണ്ട് വിവാദ ഉത്തരവുകൾ ഹൈക്കോടതി സ്റ്റേ ചെയ്തു

L I V E |
കൊച്ചി: ലക്ഷദ്വീപ് ഭരണകൂടത്തിന്റെ രണ്ട് വിവാദ ഉത്തരവുകൾ ഹൈക്കോടതി സ്റ്റേ ചെയ്തു.

ഡയറി ഫാമുകൾ അടച്ചു പൂട്ടുന്നതിനെതിരെയും സ്കൂൾ കുട്ടികൾക്കുള്ള ഉച്ചഭക്ഷണത്തിലെ മെനുവിൽ വരുത്തിയ മാറ്റങ്ങളുമാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്.

അന്തിമ ഉത്തരവ് വരുന്നത് വരെ സ്റ്റേ നിലനിൽക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി.

വർഷങ്ങളായുള്ള സ്കൂൾ കുട്ടികളുടെ ഭക്ഷണ രീതിയിൽ എന്തിനാണ് മാറ്റം വരുത്തുന്നത് എന്ന് കോടതി കേന്ദ്രസർക്കാരിനോട് ചോദിച്ചു.എന്നാൽ ദ്വീപ് കാലാവസ്ഥയിൽ മാംസ ഭക്ഷണം സൂക്ഷിക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകളാണ് കേന്ദ്രസർക്കാർ ഉന്നയിച്ചത്.എന്നാൽ ഇത് ഹൈക്കോടതി അംഗീകരിച്ചില്ല.

കുഴഞ്ഞു വീണു മരിച്ച മോഹനൻ വൈദ്യർക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: ഇന്നലെ കുഴഞ്ഞുവീണ് മരിച്ച പ്രകൃതി ചികിത്സകൻ മോഹനൻ വൈദ്യർക്ക് കോവിഡ് സ്ഥിരീകരിച്ചു.

മരണ ശേഷം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.മൃതദേഹം കോവിഡ് പ്രോട്ടോകോൾ പാലിച്ച് സംസ്കരിക്കും.

തിരുവന്തപുരത്തെ ബന്ധു വീട്ടിൽ ശനിയാഴ്ച്ച രാത്രിയാണ് മോഹനൻ വൈദ്യർ കുഴഞ്ഞു വീണ് മരിച്ചത്.ഇദ്ദേഹത്തിന് ശ്വാസ തടസവും പനിയും ഉണ്ടായിരുന്നതായി ബന്ധുക്കൾ പോലീസിനോട് പറഞ്ഞിട്ടുണ്ട്.

ആധുനിക വൈദ്യ ശാസ്ത്രത്തെയും അലോപ്പതി ചികിത്സയെയും നിരന്തരം എതിർക്കുകയും സ്വന്തമായ ചികിത്സ മാർഗ്ഗങ്ങൾ കണ്ടെത്തുകയും ചെയ്യുന്നതിലൂടെ ശ്രദ്ധേയനായ മോഹനൻ വൈദ്യർക്കെതിരെ വ്യാജ ചികിത്സ നടത്തിയതിന് നിരവധി കേസുകൾ നിലനിൽക്കുന്നുണ്ട്.

കോവിഡിന് ചികിത്സ നടത്തിയതിന്റെ പേരിൽ കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു

കൊട്ടരക്കര സ്വദേശിയായ മോഹനൻ വൈദ്യർ 20 വർഷമായി ആലപ്പുഴ ചേർത്തലയിലായിരുന്നു താമസം.അശാസ്ത്രീയമായ ചികിത്സാ മാർഗ്ഗങ്ങളിലൂടെ നിരവധി തവണ വിവാദങ്ങളിൽ പെട്ടിട്ടുണ്ട്.

പ്രൊപിയോണിക് അസിഡിമിയ എന്ന രോഗം ബാധിച്ച ഒന്നരവയസുകാരിയെ ചികില്സിക്കുകയും പിന്നീട് മരിക്കുകയും ചെയ്ത സംഭവത്തിൽ ഇദ്ദേഹത്തിനെതിരെ പോലീസ് നരഹത്യയ്ക്ക് കേസെടുത്തിരുന്നു.

http://www.jginews.in/mohanan-vaidyar-found-dead-in-relatives-house-thiruvananthapuram/
| READ MORE . . .

നിപ വൈറസ് ആരോഗ്യവകുപ്പിന്റെയും മരുന്ന് കമ്പനികളുടെയും ഗൂഢാലോചനയാണെന്നും പ്രചരിപ്പിച്ചതിന്റെ പേരിലും കേസുണ്ട്. കോവിഡ് വ്യാജ ചികിത്സ നടത്തിയതിന് പോലീസ് അറസ്റ്റ് ചെയ്തിരുന്നു.തുടർന്ന് അശാസ്ത്രീയ ചികിത്സകൾ സർക്കാർ വിലക്കിയിരുന്നു.ഭാര്യ: ലത,മക്കൾ :രാജീവ്, ബിന്ദു .മരുമകൻ : പ്രശാന്ത്

വർഷങ്ങൾ പ്രവർത്തകർ വീടിന് കാവലിരുന്നു,ചുറ്റും നിന്ന് സംരക്ഷിച്ചു, വികാരഭരിതനായും പൊട്ടിത്തെറിച്ചും കെ സുധാകരൻ

S P C I A L C O R R E S P O N D E N T

കൊച്ചി: കേരളാ രാഷ്ട്രീയത്തിൽ അലയടിക്കുന്ന വാക്പോരുകളുടെ തുടർച്ചയായി കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ ഇന്ന് നടത്തിയ വാർത്താ സമ്മേളനം അക്ഷരാർത്ഥത്തിൽ വികാര ഭരിതവും പൊട്ടിത്തെറികൾ നിറഞ്ഞതുമായി.

രാവിലെ 11 മണിക്ക് മുഖ്യമന്ത്രിക്ക് മറുപടിയുണ്ടാകും എന്ന പ്രഖ്യാപനം ഇന്നലെ തന്നെ നടത്തിയ കെ സുധാകരൻ വിവാദങ്ങളുടെ ഓളം നിലനിർത്തുന്നതിൽ വിജയിച്ചു എന്ന് പറയാം.അദ്ദേഹത്തിന്റെ പ്രഖ്യാപനം മുതൽ ഇന്നത്തെ സസ്പെൻസ് പൊട്ടും വരെ രാഷ്ട്രീയ കേരളം ഉറ്റുനോക്കിയത് സുധാകരന്റെ വാക്കുകൾക്കായിരുന്നു.

എന്നാൽ 11 മണിക്ക് തുടങ്ങുമെന്ന് പറഞ്ഞ വാർത്താ സമ്മേളനം 20 മിനുട്ട് വൈകിയാണ് തുടങ്ങിയത്.വലിയ മാധ്യമപ്പട തന്നെ എത്തിയിരുന്നു. പത്ര സമ്മേളനം തുടങ്ങിയപ്പോൾ വളരെ മിതമായ ശൈലിയിൽ സംസാരം തുടങ്ങിയ സുധാകരൻ ഒരു മണിക്കൂർ കഴിയുമ്പോഴേക്കും കത്തിക്കയറാൻ തുടങ്ങിയിരുന്നു.

രാഷ്ട്രീയ കേരളത്തിലെ പുതിയ ചർച്ചകൾക്ക് വഴിയൊരുക്കിയ മുഖ്യമന്ത്രി പിണറായി വിജയൻറെ വെളിപ്പെടുത്തലുകൾക്ക് പിന്നാലെയുള്ള മറുപടിയിൽ സർവ മേഖലയിലും സ്പർശിച്ചു കൊണ്ടായിരുന്നു കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ കൊച്ചിയിൽ മാധ്യമങ്ങളെ കണ്ടത്.വർഷങ്ങൾക്ക് മുൻപ് തന്റെ മക്കളെ തട്ടിക്കൊണ്ടുപോകാൻ കെ സുധാകരൻ പദ്ധതിയിട്ടിരുന്നു എന്ന് മുഖ്യമന്ത്രി വെള്ളിയാഴ്ച വെളിപ്പെടുത്തിയതിന് പിന്നാലെയാണ് കെ സുധാകരൻ പൊട്ടിത്തെറിച്ചത്.

വിമർശനങ്ങൾക്ക് മാന്യമായ മറുപടിയുണ്ടെന്നും പൊളിറ്റിക്കൽ ക്രിമിനലിന്റെ ശൈലിയിൽ പിണറായി വിജയന് മറുപടി പറയാൻ തന്റെ കസേരയിൽ ഇരുന്നുകൊണ്ട് കഴിയില്ലെന്നും പറഞ്ഞാണ് കെ സുധാകരൻ തുടങ്ങിയത്.

മുഖ്യമന്ത്രി പിണറായി വിജയന് നട്ടെല്ലുണ്ടെങ്കിൽ ആരോപണങ്ങളിൽ തനിക്കെതിരെ നടപടിയെടുത്ത് കാണിക്കട്ടെയെന്നും കെ സുധാകരൻ വെല്ലുവിളിച്ചു. പിണറായി വിജയനെ ചവിട്ടി എന്ന് പറഞ്ഞ് വലിയ ആളാകേണ്ട കാര്യം തനിക്കില്ല.ഓഫ് റെക്കോർഡ് ആയി പറഞ്ഞ കാര്യം വർത്തയാക്കുകയായിരുന്നു എന്നും പറഞ്ഞു.മുഖ്യമന്ത്രി എന്ന നിലയിൽ പിണറായി വിജയനെ തനിക്ക് ബഹുമാനമാണെന്നും പല സന്ദർഭങ്ങളിലും സുധാകരൻ പറയുന്നുണ്ടായിരുന്നു.

മുഖ്യമന്ത്രി ഉന്നയിച്ച ആരോപണങ്ങളെ ഒന്നൊന്നായി തള്ളിപ്പറഞ്ഞ സുധാകരൻ വാർത്താ സമ്മേളനത്തിന്റെ ഒടുവിൽ മാധ്യമങ്ങളുടെ പ്രകോപനപരമായ ചോദ്യങ്ങൾക്ക് മുൻപിലാണ് പൊട്ടിത്തെറിക്കാൻ തുടങ്ങിയത്.

വികാരഭരിതനായി കണ്ണൂർ ജില്ലയിൽ കോൺഗ്രെസ്സുകാർ സി പി എമ്മിൽ നിന്നും നേരിടുന്ന ആക്രമണങ്ങളെ അതി ജീവിച്ചതിന്റെ കഥകൾ പറയുമ്പോൾ സുധാകരൻ പൊട്ടിത്തെറിച്ചു.13 കൊല്ലം പാർട്ടി പ്രവർത്തകർ തന്റെ വീടിന് കാവൽ നിന്നാണ് താൻ ഉറങ്ങിയതെന്നും മുന്നിലും പിന്നിലും പാർട്ടിക്കാർ കാവൽ നിന്നാണ് തന്നെ സംരക്ഷിച്ചതെന്നും ഒരുവേള സുധാകരൻ പറഞ്ഞു.അത്തരത്തിലുള്ള ഗതികേടൊന്നും ഒരു സി പി എം കാരനും പാർട്ടി പ്രവർത്തനം നടത്താൻ നേരിട്ടില്ല എന്നും സുധാകരൻ വ്യക്തമാക്കി.

മാധ്യമങ്ങളിൽ നിന്നും തുരുതുരാ ചോദ്യ വർഷങ്ങൾ തനിക്കെതിരെ വന്നപ്പോൾ സുധാകരൻ വീണ്ടും പൊട്ടിത്തെറിച്ചു.എ കെ ജി സെന്ററിൽ നിന്നും വാട്സാപ്പിൽ വരുന്ന ചോദ്യങ്ങൾ ചോദിച്ചല്ല പത്ര പ്രവർത്തനം നടത്തേണ്ടതെന്നും സ്വന്തമായി എന്തെങ്കിലും ചോദിക്കാനുണ്ടെങ്കിൽ ചോദിച്ചാൽ മറുപടി തരാമെന്നും പറഞ്ഞു.കൂടുതൽ ക്യാപ്സ്യൂൾ ചോദ്യങ്ങൾക്ക് ചെവി കൊടുക്കാതെ തന്റെ വാർത്താ സമ്മേളനം കഴിഞ്ഞു എന്ന് പ്രഖ്യാപിച്ച് സുധാകരൻ അവസാനിപ്പിക്കുകയായിരുന്നു.

മാന്യമായ മറുപടിയുണ്ടെന്ന് സുധാകരൻ,മുഖ്യമന്ത്രി പറഞ്ഞത് നുണ, നടപടിയെടുക്കാൻ വെല്ലുവിളി,തെളിയിച്ചാൽ രാഷ്ട്രീയം വിടും

photo |sr lakshmi jginews kochi

BREAKING |L I V E

കൊച്ചി: വിമർശനങ്ങൾക്ക് മാന്യമായ മറുപടിയുണ്ടെന്നും പൊളിറ്റിക്കൽ ക്രിമിനലിന്റെ ശൈലിയിൽ പിണറായി വിജയന് മറുപടി പറയാൻ തന്റെ കസേരയിൽ ഇരുന്നുകൊണ്ട് കഴിയില്ലെന്നും കെ സുധാകരൻ പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയന് നട്ടെല്ലുണ്ടെങ്കിൽ ആരോപണങ്ങളിൽ തനിക്കെതിരെ നടപടിയെടുത്ത് കാണിക്കട്ടെയെന്നും തെളിയിച്ചാൽ രാഷ്ട്രീയം വിടുമെന്നും കെ സുധാകരൻ വെല്ലുവിളിച്ചു. പിണറായി വിജയനെ ചവിട്ടി എന്ന് പറഞ്ഞ് വലിയ ആളാകേണ്ട കാര്യം തനിക്കില്ല.ഓഫ് റെക്കോർഡ് ആയി പറഞ്ഞ കാര്യം വർത്തയാക്കുകയായിരുന്നു.

എന്നാൽ തന്റെ സ്ഥാനത്തിന് ചേരാത്ത രീതിയിൽ പ്രതികരിച്ച ഒരു മുഖ്യമന്ത്രിയും ഇതിന് മുൻപ് കേരളത്തിൽ ഉണ്ടായിട്ടില്ല.എഴുതി തയ്യാറാക്കിയ പേപ്പറിലാണ് അദ്ദേഹം ഈ കഥകൾ പറഞ്ഞത്. സ്വന്തം അനുഭവം ആയിരുന്നെങ്കിൽ എഴുതി വായിക്കേണ്ട കാര്യമുണ്ടോ ? സുധാകരൻ ചോദിച്ചു.

പഠന കാലത്ത് നടന്നു എന്ന സംഭവം പറഞ്ഞ ആൾ ,മരിച്ചുപോയി എന്നാണ് പിണറായി വിജയൻ പറഞ്ഞത്.പഠനകാലത്ത് തനിക്ക് എങ്ങിനെ ഫൈനാൻസർ ഉണ്ടാകും? എന്ത്കൊണ്ട് ഗൗരവം ഉള്ള വിഷയം പോലീസിൽ അറിയിച്ചില്ല.ഗൗരവം ഉള്ള വിഷയം ഭാര്യയോട് പറഞ്ഞില്ല എന്നത് സംശയം ജനിപ്പിക്കുന്നു.

അഞ്ച് വർഷം കേരളത്തിൽ അഴിമതിയും സ്വജന പക്ഷപാതവും കാണിച്ച പിണറായി വിജയനാണ് തനിക്ക് വിദേശ കറൻസി ഇടപാടുണ്ടെന്ന് പറയുന്നത്.സ്വപ്ന സുരേഷിനെ ഇല്ലാ യോഗ്യതയിൽ വലിയ സ്ഥാനത്ത് പിടിച്ചിരുത്തി കൂടെ കൊണ്ട് നടന്ന പിണറായി വിജയനാണ് തന്നെ കുറ്റം പറയുന്നത്.

സ്വപ്ന സുരേഷിനെ കൂടെ കൊണ്ടുനടന്ന് സ്വപ്നയെ തനിക്ക് അറിയില്ല എന്ന് പറഞ്ഞ മുഖ്യമന്ത്രിയെ കേരളത്തിലെ ചെറിയ കുട്ടികൾ പോലും വിശ്വസിക്കില്ല.ഏത് ആരോപണത്തിലും അന്വേഷണം നടത്താമെന്ന് കെ സുധാകരൻ പറഞ്ഞു.
നട്ടെല്ലുണ്ടെങ്കിൽ പിണറായി വിജയൻ തനിക്കെതിരെ നടപടി എടുത്ത് കാണിക്കണം.ചീഞ്ഞളിഞ്ഞ മനസിന്റെ ഉടമയാകാതെ കളങ്കമില്ലാത്ത നല്ല ശുദ്ധ മനസുള്ളയായാളാകണം സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി.

കേരളത്തിലെ ജനങ്ങൾ ഇത്തരം കള്ള പ്രചാരണങ്ങളിൽ വീഴില്ല.അർദ്ധ നഗ്നനായി തന്നെ ബ്രണ്ണൻ കോളേജിലൂടെ നടത്തിയെന്ന് പറയുന്നത് ശരിയാണെന്ന് തെളിയിച്ചാൽ രാഷ്ട്രീയത്തിൽ നിന്ന് മാറി നിൽക്കുമെന്നും സുധാകരൻ പറഞ്ഞു.ബ്രണ്ണൻ കോളേജിൽ പിണറായി വിജയൻ വന്നു എന്നതും അവിടെ സംഘർഷം ഉണ്ടായി എന്ന് പറയുന്നതും സത്യമാണ്.എ കെ ബാലൻ അന്ന് ബ്രണ്ണൻ കോളേജിൽ ഉണ്ടായിരുന്നില്ല.

വെടിയുണ്ട കൊണ്ട് നടന്നത് താനല്ലെന്നും,വാസ്തവം പത്രങ്ങൾക്കും അന്വേഷിച്ച് കണ്ടെത്താമെന്നും തെളിയിക്കാൻ ബ്രണ്ണൻ കോളജിലെ അധ്യാപകരെകൊണ്ടുവന്ന് ഇവിടെ നിർത്താമെന്നും സുധാകരൻ പറഞ്ഞു. പ്രസിദ്ധീകരിക്കരുത് എന്ന് പറഞ്ഞ് ഓഫ് റെക്കോർഡ് ആയി പറഞ്ഞ കാര്യം വർത്തയാക്കിയത് മാധ്യമ ധർമ്മത്തിന് ചേർന്നതല്ലെന്നും സുധാകരൻ കൂട്ടിച്ചേർത്തു.

മുഖ്യമന്ത്രിക്ക് മറുപടിയെന്ന്, കെ സുധാകരന്റെ വാർത്താ സമ്മേളനം 11 മണിക്ക്

L I V E |ON AIR

തിരുവനന്തപുരം: കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ 11 മണിക്ക് മാധ്യമങ്ങളെ കാണും.

രാഷ്ട്രീയ കേരളത്തിലെ പുതിയ ചർച്ചകൾക്ക് വഴിയൊരുക്കിയ മുഖ്യമന്ത്രി പിണറായി വിജയൻറെ വെളിപ്പെടുത്തലുകൾക്ക് പിന്നാലെ മറുപടിയുമായി കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ.

മുഖ്യമന്ത്രിക്ക് മറുപടിയുമായി കെ സുധാകരൻ അൽപ സമയത്തിനകം മാധ്യമങ്ങളെ കാണും.11 മണിക്ക് കെ സുധാകരന്റെ വാർത്താ സമ്മേളനംഉണ്ടാകുമെന്നാണ് കെ പി സി സി ഓഫീസിൽനിന്നറിയിച്ചത്.

വർഷങ്ങൾക്ക് മുൻപ് തന്റെ മക്കളെ തട്ടിക്കൊണ്ടുപോകാൻ കെ സുധാകരൻ പദ്ധതിയിട്ടിരുന്നു എന്ന് മുഖ്യമന്ത്രി വെള്ളിയാഴ്ച വെളിപ്പെടുത്തിയതിന് പിന്നാലെയാണ് കെ സുധാകരന്റെ വാർത്താ സമ്മേളനം.

http://www.jginews.in/chief-minister-pinarayi-vijayan-discloses-controversial-comments-against-k-sudhakaran-kpcc-president/

ബെവ്‌ക്യു ആപ്പ് ഒഴിവാക്കി: മദ്യ വിൽപ്പന നാളെ മുതൽ

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക് ഡൗൺ ഇളവുകൾ പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ നാളെ മുതൽ മദ്യ വിൽപ്പന തുടങ്ങും.

ബെവ്‌ക്യു ആപ്പ് ഒഴിവാക്കിയാണ് വിൽപ്പന.ആവശ്യക്കാർക്ക് നേരിട്ട് ബെവ്‌കോ ഔട്‍ലെറ്റുകളിലെത്തി മദ്യം വാങ്ങാം.സാമൂഹിക കാലം ഉറപ്പുവരുത്തി മദ്യ വിൽപ്പന നടത്താനാണ് സർക്കാർ നിർദേശം.

എന്നാൽ പുതിയ നിർദേശം നടപ്പിലാക്കുമ്പോൾ പ്രായോഗിക ബുദ്ധിമുട്ടുകൾ നേരിട്ടേക്കാമെന്നാണ് വിലയിരുത്തപ്പെടുന്നത്. ബെവ്‌കോ ഔട്‍ലെറ്റുകളിൽ കോവിഡ് പ്രോട്ടോകോൾ നടപ്പാക്കുന്നത് പ്രയാസകരമായ കരമായിരിക്കും എന്നാണ് പോലീസിന്റെയും നിലപാട് എന്നറിയുന്നു.

എന്നാൽ കഴിഞ്ഞ ലോക്ക് ഡൗൺ കാലത്ത് പരീക്ഷിച്ച ബെവ്‌ക്യു ആപ്പ് വലിയ പരാജയമായ പശ്ചാത്തലത്തിലാണ് സർക്കാർ തീരുമാനം മാറ്റിയത് എന്നാണ് റിപോർട്ടുകൾ.അപ്ലിക്കേഷൻ ഉപയോഗത്തിലെ പ്രായോഗിക വിഷമതകൾ കാരണം അവസാനഘട്ടത്തിൽ നിയന്ത്രണങ്ങളില്ലാതെ വിൽപ്പന നടത്തേണ്ടി വന്നിരുന്നു.

കോൺഗ്രസിലെ ആൾകൂട്ടം: കോവിഡ് പ്രോട്ടോകോൾ ലംഘനത്തിന് കേസെടുത്തു

L I V E |ON AIR

തിരുവനന്തപുരം: കോൺഗ്രസ് പ്രസിഡണ്ട് സ്ഥാനാരോഹണ ചടങ്ങിലെ ആൾകൂട്ടത്തിനെതിരെ പോലീസ് കേസെടുത്തു.

കോവിഡ് പ്രോട്ടോകോൾ ലംഘിച്ചു എന്നാരോപിച്ചാണ് പോലീസ് കേസെടുത്തത്. കണ്ടാലറിയാവുന്ന നൂറോളം പേർക്കെതിരെയാണ് കേസെടുത്തത്.

എന്നാൽ പോലീസ് രാഷ്ട്രീയം കളിക്കുകയാണെന്നും കോൺഗ്രസ് പ്രസിഡണ്ടിന്റെ സ്ഥാനാരോഹണ ചടങ്ങ് പൂർണമായും കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ടാണ് നടത്തിയതെന്ന് കോൺഗ്രസ് നേതൃത്വം വ്യക്തമാക്കി.

തലസ്ഥാന നഗരിയിൽ പോലീസുകാർക്കിടയിൽ കോവിഡ് പടരുന്നു

തിരുവനന്തപുരം: തലസ്ഥാന നഗരിയിൽ ആശങ്ക പടർത്തി പോലീസുകാർക്കിടയിൽ കോവിഡ് പടരുന്നു.രണ്ട് എസ് ഐ മാരുൾപ്പെടെ 25 പോലീസുകാർക്ക് കോവിഡ് സ്ഥിരീകരിച്ചു.

ലോക്ക് ഡൗൺ നടപ്പാക്കുന്നതിനായി മുൻപന്തിയിൽ നിൽക്കുന്നത് പോലീസ് സേനയാണ്.കോവിഡ് ഒന്നാം തരംഗത്തിന്റെ ആദ്യ ഘട്ടത്തിൽ പോലീസുകാർക്കിടയിൽ കോവിഡ് ബാധയുണ്ടായിരുന്നെങ്കിലും രണ്ടാം തരംഗത്തിൽ കാര്യമായി ഉണ്ടായിരുന്നില്ല.എന്നാൽ ഈ ആഴ്ച്ച മുതലുള്ള കണക്കുകളിൽ തിരുവനന്തപുരത്ത് പോലീസുകാർക്കിടയിൽ കോവിഡ് വ്യാപനം കൂടുന്നതായാണ് റിപോർട്ടുകൾ.

തിരുവനന്തപുരം പേരൂർക്കട പോലീസ് സ്റ്റേഷനിൽമാത്രം 12 പോലീസുകാർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.സിറ്റി സ്പെഷ്യൽ ബ്രാഞ്ചിലെ 7 പോലീസുകാർക്കും കന്റോൺമെന്റ് സ്റ്റേഷനിലെ 6 പോലീസുകാർക്കും കോവിഡ് ബാധിച്ചിട്ടുണ്ട്.

സമ്പർക്കത്തിൽ ഏർപ്പെട്ടവർ നിരീക്ഷണത്തിൽ പോകണമെന്ന് പൊതുവെ സ്വീകരിക്കുന്ന പതിവ്, ജോലിഭാരം കണക്കിലെടുത്ത് പോലീസുകാരിൽ നടപ്പാക്കുന്നില്ലെന്നും പരാതിയുണ്ട്.

ലക്ഷ ദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ കൊച്ചി വഴിയുള്ള യാത്ര ഒഴിവാക്കി

photo credit | scroll.in

L I V E |ON AIR

കൊച്ചി: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ യാത്രാ ഷെഡ്യൂളിൽ അവസാന നിമിഷം മാറ്റം .

അഡ്മിനിസ്ട്രേറ്റർ പ്രഭുൽ ഖോഡ പട്ടേലിന്റെ യാത്ര മാർഗത്തിൽ മാറ്റം വരുത്തി ഗോവയിൽനിന്ന് നേരിട്ട് ലക്ഷദ്വീപിലേക്ക് മാറ്റി.അവസാന നിമിഷം മാത്രമാണ് മാറ്റം വന്നത്.

നേരത്തെ ഷെഡ്യൂൾ ചെയ്ത പ്രകാരം ഗോവയിൽനിന്ന് നെടുമ്പാശ്ശേരിയിൽ ഇറങ്ങി ലക്ഷദ്വീപിലേക്ക് പോകുമെന്നായിരുന്നു തീരുമാനിച്ചിരുന്നത്. ഇത് പ്രകാരം അഡ്മിനിസ്ട്രേറ്ററെ കാണാനായി കേരളത്തിൽ നിന്നുള്ള ചില എം പി മാർ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കാത്ത് നിന്നിരുന്നു.

അഡ്മിനിസ്ട്രേറ്ററുടെ യാത്രാമാർഗ്ഗം മാറ്റിയതോടെ എം പി മാർ മടങ്ങി.പുതുക്കിയ ഷെഡ്യൂൾ പ്രകാരം ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ ഗോവയിൽനിന്ന് നേരെ ലക്ഷദ്വീപിലെത്തും.എന്നാൽ യാത്ര ഷെഡ്യൂളിൽ മാറ്റം വരുത്തിയത് സാങ്കേതിക കാരണങ്ങളാലാണ് എന്നാണ് അഡ്മിനിസ്ട്രേറ്റർ ഓഫീസിൽ നിന്ന് ലഭ്യമാകുന്ന വിവരം.

അഡ്മിനിസ്ട്രറ്റ്ററുടെ ലക്ഷദ്വീപ് സന്ദർശനത്തിൽ പ്രതിഷേധിച്ച് കരിദിനമാചരിക്കുന്ന ദ്വീപിൽ പോലീസ് ഇടപെടൽ ശക്തമാക്കി യെന്നാണ് അവിടെ നിന്നുള്ള റിപോർട്ടുകൾ.

പ്രതിഷേധത്തിന്റെ ഭാഗമായി വീടുകളിൽ തൂക്കിയിട്ടിരുന്ന കരിങ്കൊടികൾ അഴിച്ചു മാറ്റാൻ പോലീസ് നിർദേശിച്ചിട്ടുണ്ട്. കരിങ്കൊടികൾ തൂക്കിയ വീടുകളുടെ ദൃശ്യങ്ങൾ പോലീസ് വിഡിയോയിൽ പകർത്തിക്കൊണ്ടിരിക്കയാണ് ഇപ്പോൾ.

സമ്പൂർണ്ണ ലോക്ക് ഡൗൺ:ശനി ഞായർ ദിവസങ്ങളിൽ പരീക്ഷാ മൂല്യ നിർണ്ണയം ഇല്ല

തിരുവനന്തപുരം: ശനി ഞായർ ദിവസങ്ങളിൽ എസ് എസ് എൽ സി മൂല്യ നിർണ്ണയമില്ല.

സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ച ശനി ഞായർ ദിവസങ്ങളിൽ എസ് എസ് എൽ സി പരീക്ഷ കേന്ദ്രീകൃത മൂല്യ നിർണ്ണയ ക്യാമ്പ് ഉണ്ടായിരിക്കുന്നതല്ലെന്ന് പരീക്ഷാ കമ്മീഷണറുടെ ഓഫീസിൽനിന്നറിയിച്ചു.

സമ്പൂർണ്ണ ലോക്ക് ഡൗൺ പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് ഇത്.ശക്തമായ നിയന്ത്രണങ്ങൾ നടപ്പാക്കുന്നതിനാൽ കേന്ദ്രീകൃത മൂല്യ നിർണ്ണയ ക്യാമ്പുകളിൽ അധ്യാപർക്ക് എത്തിച്ചേരാനുള്ള വിഷമതകൾ കണക്കിലെടുത്താണ് തീരുമാനം എന്നറിയുന്നു.

ഫ്ലാറ്റ് പീഡന പരാതി പോലീസ് ഇടപെടൽ വൈകിയതും അന്വേഷിക്കും: സിറ്റി പോലീസ് കമ്മീഷണർ

കൊച്ചി: കൊച്ചിയിലെ ഫ്ലാറ്റിൽ യുവതി പീഡിപ്പിക്കപ്പെട്ട സംഭവത്തിൽ അന്വേഷണം വൈകിയ ത് സംബന്ധിച്ച ചോദ്യങ്ങൾക്ക് മുൻപിൽ മലക്കം മറിഞ്ഞ് പോലീസ്.

പോലീസിന്റെ വീഴ്ച്ച സമ്മതിച്ച പോലീസ് സംഭവത്തിൽ അന്വേഷണം എന്ത്കൊണ്ട് വൈകി എന്നതും അന്വേഷിക്കുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മിഷണർ സി എച്ച് നാഗരാജു മാധ്യമങ്ങളോട് പറഞ്ഞു.

മാധ്യമ വാർത്തകൾ വന്നപ്പോൾ മാത്രമാണ് വിഷയത്തിന്റെ ഗൗരവം ബോധ്യപ്പെട്ടതെന്നും നാഗരാജു പറഞ്ഞു.പോലീസ് അന്വേഷണം വൈകിയതുമായി ബന്ധപ്പെട്ട അന്വേഷണത്തോടൊപ്പം പ്രതി മാർട്ടിൻ ജോസഫിന് ഉള്ള വ്യക്തി ബന്ധങ്ങളും അയാളുടെ സാമ്പത്തിക സ്രോതസുകളും അന്വേഷിക്കും.ആഡംബര ഫ്ലാറ്റുകളും ആഡംബര കാറുകളും വാങ്ങിക്കൂട്ടാനുള്ള സാമ്പത്തികം എവിടുന്ന് വരുന്നു എന്നതും അന്വേഷിക്കുമെന്ന് നാഗരാജ് പറഞ്ഞു.

ഏപ്രിൽ 8 നാണ് പീഡനം സംബന്ധിച്ച പരാതി യുവതി പൊലീസിന് നൽകിയത്.രണ്ട് മാസം കഴിഞ്ഞിട്ടും ഒരു അന്വേഷണവും പോലീസ് നടത്തിയില്ല എന്നത് വളരെ വിചിത്രമായ അവസ്ഥയാണ്. യുവതിക്കെതിരെ മാർട്ടിനും സമാനമായ ഒരു പരാതി നൽകിയിരുന്ന മുടന്തൻ ന്യായമാണ് പോലീസ് ഇപ്പോൾ പറയുന്നത്.

കൊച്ചിയിലെ ഫ്ലാറ്റിൽ യുവതിയെ അതി ക്രൂരമായി പീഡിപ്പിച്ച പ്രതി മാർട്ടിൻ ജോസഫിനെ ഇന്നലെ രാത്രിയോടെയാണ് തൃശൂർ മുണ്ടൂരിലെ വനത്തിൽ നിന്നും നാട്ടുകാരുടെ സഹായത്തോടെ പോലീസ് പിടിച്ചത്. ഇയാളുടെ മൂന്ന് കൂട്ടാളികളെയും പോലീസ് പിടിച്ചിട്ടുണ്ട്.മാർട്ടിൻ ജോസഫിനെ മറൈൻ ഡ്രൈവിലെ ഫ്ലാറ്റിലെത്തിച്ച് തെളിവെടുക്കും.

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത ,ജാഗ്രത നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസത്തേക്ക് കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ റിപ്പോർട്ട്.വിവിധ ജില്ലകളിൽ ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചു.

ജൂൺ 14ന് ഇടുക്കി,മലപ്പുറം,കോഴിക്കോട്,വയനാട്, കണ്ണൂർ, കാസർ ഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.അതിശക്തമായ മഴ പെയ്യാൻ സാധ്യതയുണ്ട് എന്നാണ് പ്രവചനം.ജൂൺ 12,13 തിയ്യതി കളിലും സംസ്ഥാനത്തെ മിക്ക ജില്ലകളിലും ശക്തമായ മഴ പെയ്യാൻ സാധ്യത പ്രവചനമുണ്ട്.

താഴ്ന്ന പ്രദേശങ്ങൾ,നദീ തീരങ്ങൾ,ഉരുൾ പൊട്ടലും മണ്ണിടിച്ചലും ഉണ്ടാകാൻ സാധ്യതയുള്ള പ്രദേശങ്ങൾ എന്നിവിടങ്ങളിലുള്ളവർ ജാഗ്രത പാലിക്കാൻ കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഇന്റർനെറ്റ് വേഗത ഉറപ്പാക്കും,ഓൺലൈൻ പഠന പ്രതിസന്ധിക്ക് പരിഹാരമാകും

തിരുവനന്തപുരം: കോവിഡ് സാഹചര്യത്തിലെ ഓൺലൈൻ പഠനം സുഗമമാക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നത ഉദ്യോദഗസ്ഥരുടെയും ഇന്റർനെറ്റ് സേവനദാതാക്കളുടെ യോഗത്തിൽ തീരുമാനമായി.

ഇന്റർനെറ്റ് മികച്ച സേവനം ഉറപ്പാക്കാൻ ഐ ടി പ്രിൻസിപ്പൽ സെക്രട്ടറി കൺവീനറായി ഇന്റർനെറ്റ് സേവനദാതാക്കളുടെ അടക്കം കമ്മറ്റി രൂപീകരിക്കും.നാല് ദിവസത്തിനകം രൂപരേഖ തയ്യാറാക്കാൻ മുഖ്യമന്ത്രി നിർദേശം നൽകി.

ഇന്റർനെറ്റ് വേഗതയുടെയും ലഭ്യതയുടെയും പേരിൽ ഓൺലൈൻ പഠനം പലയിടത്തും പ്രതിസന്ധി നേരിടുന്നു എന്ന വാർത്തകളുടെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ ഇടപെടൽ.

സംസ്ഥാനത്ത് ആദിവാസി മേഖല ഉൾപ്പെടയുള്ള പ്രദേശങ്ങളിലെ കുട്ടികൾക്ക് ഇന്റെർനെറ്റ് സേവനം ലഭ്യമാകാത്ത അവസ്ഥ ഉണ്ട്. പട്ടിക വർഗ്ഗത്തിൽപ്പെട്ട 86,423 കുട്ടികളുണ്ട്.ഇതിൽ 20,493 കുട്ടികൾക്ക് ക്ലാസുകൾ കൃത്യമായി നല്കാൻ സാധിക്കുന്നില്ല.ഇന്റർനെറ്റ് കണക്ടിവിറ്റി ഇല്ലാത്ത പട്ടിക വർഗ കോളനികളിൽ യുദ്ധകാലാടിസ്ഥാനത്തിൽ സേവനം ഉറപ്പുവരുത്തണം.

ഈഅധ്യയന വർഷം മുതൽ ആലോചിക്കുന്ന ഇന്ററാക്ട് ക്ലാസുകൾ സുഗമമായി നടപ്പിലാക്കണമെങ്കിൽ അതിവേഗ ഇന്റർനെറ്റ് സൗകര്യങ്ങൾ വേണം.ഇതിനായി എഫ് ടി ടി എച്ച് / ബ്രോഡ്ബാൻഡ് കണക്ഷനുകളോ ടവറുകൾ വഴി വൈഫൈ ഉപയോഗിച്ചുള്ള സേവനമോ ആവശ്യമാണ്.സമയബന്ധിതമായി നടപ്പാക്കേണ്ട പദ്ധതിയാണിത്.

ഡിജിറ്റൽ വിവേചനമില്ലാതെ എല്ലാ കുട്ടികൾക്കും മികച്ച വിദ്യാഭ്യാസം ഒരുക്കാൻ സർക്കാർ പ്രതിജ്ഞാ ബദ്ധമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.യോഗത്തിൽ പങ്കെടുത്ത പതിനഞ്ചോളം ഇന്റർനെറ്റ് സേവന ദാതാക്കൾ മികച്ച സഹകരണം വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

photo credit | onmanorama.com

കെ എസ് ആർ ടി സി യിലെ 100 കോടിയുടെ ക്രമക്കേട്: അന്വേഷണത്തിന് മുഖ്യമന്ത്രിയുടെ അനുമതി

L I V E |

തിരുവനന്തപുരം: കെ എസ് ആർ ടി സി യിലെ 100 കോടിയുടെ ക്രമക്കേടിൽ വിജിലൻസ് അന്വേഷണം നടത്താൻ മുഖ്യമന്ത്രി അനുമതി നൽകി.

ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ ശുപാർശയെ തുടർന്നാണ് മുഖ്യമന്ത്രി അന്വേഷണത്തിന് അനുമതി നൽകിയത്. ഇതുസംബന്ധിച്ച ഉത്തരവ് ഉടൻ ഇറങ്ങുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

കെ എസ് ആർ ടി സി യിലെ 100 കോടിയുടെ ക്രമക്കേട് സംബന്ധിച്ച പുകമറകൾ കുറച്ചുകാലമായി ഉയർന്നിരുന്നെങ്കിലും എം ഡി യായി ബിജു പ്രഭാകർ ചുമതലയേറ്റെടുത്ത ശേഷമാണ് ക്രമക്കേടുകൾ സംബന്ധിച്ച ചർച്ചകൾ വീണ്ടും ഉയർന്നു വന്നത്.

സംസ്ഥാന ബിജെപി നേതാക്കൾ ഗവർണറെ കാണുന്നു

BREAKING | LIVE

തിരുവനന്തപുരം: സംസ്ഥാന ബി ജെ പി നേതാക്കൾ ഗവർണറെ കാണുന്നു.

ബിജെപി നേതാക്കളെയും ബിജെപിയെയും വേട്ടയാടുന്നു എന്നും പ്രവർത്തന സ്വാതന്ത്ര്യം നിഷേധിക്കുന്നു എന്നും ആരോപിച്ച് ബിജെപി നേതാക്കൾ ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായി കൂടിക്കാഴ്ച്ച നടത്തുന്നു.

കള്ള പ്രചാരണങ്ങൾ നടത്തി ബിജെപിയെ ജനമധ്യത്തിൽ താറടിച്ചു കാണിക്കാൻ അധികാര കേന്ദ്രങ്ങൾ ഗൂഢാലോചന നടത്തുന്നു എന്നുമാണ് ഗവർണർക്ക് മുന്നിൽ ഉന്നയിക്കുന്ന പരാതി. അധികാര ദുർവിനിയോഗം നടത്തി സംസ്ഥാന പ്രസിഡണ്ടിനെയടക്കം വേട്ടയാടുന്നു എന്നും പരാതി ഉന്നയിക്കുന്നു.

സുന്ദരയുടെ വെളിപ്പെടുത്തലിൽ ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രനെതിരെ കേസെടുത്തു

L I V E |

കാസർഗോഡ്: ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെതിരെ കേസെടുത്തു.എൽ ഡി എഫ് സ്ഥാനാർഥി വി വി രമേശൻ നൽകിയ പരാതിയിലാണ് കേസെടുത്തത്.

മഞ്ചേശ്വരത്ത് ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രന്റെ അപരനായി മത്സരിക്കാനായി പത്രിക നൽകിയ സുന്ദരയ്ക്ക് മത്സരത്തിൽനിന്ന് പിന്മാറാൻ രണ്ടര ലക്ഷം കിട്ടി എന്ന് വെളിപ്പെടുത്തലിലാണ് കേസെടുത്തത്.പ്രാദേശിക ബിജെപി നേതാക്കൾക്കെതിരെയും കേസുണ്ട്.15 ലക്ഷം രൂപയാണ് വാഗ്ദാനം ചെയ്തതെന്നും രണ്ടര ലക്ഷം കിട്ടിയെന്നും സുന്ദര ശനിയാഴ്ച വെളിപ്പെടുത്തിയിരുന്നു.

ജയിച്ചു കഴിഞ്ഞാൽ ബാക്കി നൽകാമെന്ന് കെ സുരേന്ദ്രൻ വാഗ്ദാനം ചെയ്തതായും സുന്ദരയുടെ വെളിപ്പെടുത്തൽ. സുരേന്ദ്രൻ ഫോണിൽ സംസാരിച്ചുവെന്നും എന്നാൽ പ്രാദേശിക ബിജെപി നേതാക്കളാണ് പണം വീട്ടിലെത്തിച്ചതെന്നും പറയുന്നു.

നിയമസഭാ തിരഞ്ഞെടുപ്പിൽ ബി എസ് പി സ്ഥാനാർഥിയായ സുന്ദര പിന്നീട് പത്രിക പിൻവലിക്കുകയായിരുന്നു.പത്രിക പിൻവലിക്കുന്ന തിന് തലേ ദിവസം ഇയാളെ കാണാനില്ലെന്ന് പാർട്ടി പ്രവർത്തകർ പരാതി നൽകിയിരുന്നു.

പോലീസ് അന്വേഷണം നടത്തുന്നതിനിടയിൽ മഞ്ചേശ്വരത്തെ ബിജെപി തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസിൽ പ്രത്യക്ഷപ്പെട്ട സുന്ദര പിന്മാറുന്നകാര്യം പ്രഖ്യാപിക്കുകയായിരുന്നു.

2016 ലും തിരഞ്ഞെടുപ്പിൽ മത്സരിച്ച സുന്ദര 467 വോട്ടുകൾ നേടിയിരുന്നു.അന്ന് കെ സുരേന്ദ്രൻ 89 വോട്ടുകൾക്കാണ് പരാജയപ്പെട്ടത്.

N E X T S T O R Y

http://www.jginews.in/k-surendrans-dummy-candidate-disclose-the-election-matters/

മന്ത്രി പി രാജീവിന് കോവിഡ്: മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

തിരുവനന്തപുരം: മന്ത്രി പി രാജീവിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് ഇത്.

കോവിഡ് സ്ഥിരീകരിച്ചതായി മന്ത്രി തന്നെ ഫേസ്ബുക് കുറിപ്പിലൂടെ അറിയിച്ചു.താനുമായി സമ്പർക്കത്തിലേർപ്പെട്ടവർ നിരീക്ഷണത്തിൽ പോകണമെന്ന് മന്ത്രി അറിയിച്ചു.

അരുവിക്കര എം എൽ എ ജി സ്റ്റീഫനെ കോവിഡ് അനന്തര അവശതകളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

നിറ ദീപങ്ങളിൽ ജില്ലാതല സ്കൂൾ പ്രവേശനോത്സവം

കണ്ണൂർ: ജില്ലാ തല സ്കൂൾ പ്രവേശനോത്സവം കണ്ണൂർ ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്നു. ജില്ലാ പഞ്ചായത്തും പൊതു വിദ്യാഭ്യാസ വകുപ്പും ചേർന്ന് ഓൺലൈനായാണ് ജില്ലാതല പ്രവേശനോത്സവം ഒരുക്കിയത്.

ജെമിനി ശങ്കരൻ ,സിനിമാ താരം അനശ്വരരാജൻ ,ഗായിക അനന്യ എന്നിവർ ദീപം തെളിയിച്ച് ഉൽഘാടനം നിർവ്വഹിച്ചു.

ജില്ലാ പഞ്ചായത്തിൽ പ്രത്യേകം സജ്ജമാക്കിയ വേദിയിൽ വിവിധ പരിപാടികളോടെയാണ് പരിപാടി നടന്നത്.
ജില്ലാ പഞ്ചായത്ത്‌ പ്രസിഡണ്ട്‌പി പി ദിവ്യ പ്രവേശനോത്സവ സന്ദേശം വായിച്ചു.

വിദ്യഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ സി മനോജ്‌ കുമാർ അമുഖ ഭാഷണം നടത്തി.ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡണ്ട്‌ ബിനോയ്‌ കുര്യൻ, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ. കെ രത്നാകുമാരി, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്മാരായ വി കെ സുരേഷ് ബാബു. യൂ പി ശോഭ, . ടി. സരള, ജില്ലാ പഞ്ചായത്ത്‌ സെക്രട്ടറി വി ചന്ദ്രൻ, ജില്ലാ പഞ്ചായത്ത്‌ അംഗം തോമസ് വക്കത്തനം, അധ്യാപകരായ ജനാർദ്ദനൻ, അശോകൻ, അജയൻ,ജില്ലാ പഞ്ചായത്ത്‌ അംഗംങ്ങൾ വിദ്യാഭ്യാസ വിദഗ്‌ധർ തുടങ്ങിയവർ പങ്കെടുത്തു

ജില്ലാ പഞ്ചായത്ത് ഫെയ്സ് ബുക്ക് പേജിലുടെയും ,പ്രാദേശിക ചാനലിലൂടെയും ലൈവായി പരിപാടികൾ ദൃശ്യമായിരുന്നു.
കോവിഡ് പ്രോട്ടോക്കോൾ പൂർണ്ണമായും പാലിച്ച പരിപാടിയിൽ പൊതുജനങ്ങൾക്ക് പ്രവേശനമുണ്ടായിരുന്നില്ല.

തിരുവനന്തപുരം ചാല മാർക്കറ്റിൽ തീപ്പിടുത്തം

L I V E |

തിരുവനന്തപുരം : ചാല കമ്പോളത്തിൽ തീപ്പിടുത്തം.ചാല പത്മനാഭ തിയറ്ററിനടുത്ത്‌ മാർക്കറ്റ് തുടങ്ങുന്ന സ്ഥലത്തെ കളിപ്പാട്ട മൊത്ത കച്ചവട സ്ഥാപനത്തിനാണ് തീപിടിച്ചത്.

അഗ്നിരക്ഷാസേനയുടെ രണ്ട് യൂണിറ്റുകൾ സ്ഥലത്തെത്തി തീയണക്കുന്നു.തൊട്ടടുത്തുള്ള തുണിക്കടയിലേക്ക് തീപടരാനുള്ള സാധ്യത കണക്കിലെടുത്ത് ആളുകളെ ഒഴിപ്പിക്കുന്നു.

ജില്ലാതല സ്കൂൾ പ്രവേശനോത്സവം കണ്ണൂരിൽ,ഒരുക്കങ്ങൾ പൂർത്തിയായി

കണ്ണൂർ: ജില്ലാ തല സ്കൂൾ പ്രവേശനോത്സവം കണ്ണൂർ ജില്ലാ പഞ്ചായത്ത് ഹാളിൽ നടക്കും. ജില്ലാ പഞ്ചായത്തും,പൊതു വിദ്യാഭ്യാസ വകുപ്പും ചേർന്ന് ഓൺലൈനായാണ് ജില്ലാതല പ്രവേശനോത്സവം സംഘടിപ്പിക്കുന്നത്.

ജെമിനി ശങ്കരൻ ,സിനിമാ താരം അനശ്വരരാജൻ ,ഗായിക അനന്യ എന്നിവർ ദീപം തെളിയിച്ച് ഉൽഘാടനം നിർവ്വഹിക്കും

ജില്ലാ പഞ്ചായത്തിൽ പ്രത്യേകം സജ്ജമാക്കിയ വേദിയിൽ വിവിധ പരിപാടികളോടെയാണ് പ്രവേശനോത്സവം നടക്കുകയെന്ന് പ്രസിഡണ്ട് പി പി ദിവ്യ അറിയിച്ചു.

ജില്ലാ പഞ്ചായത്ത് ഫെയ്സ് ബുക്ക് പേജിലുടെയും ,പ്രാദേശിക ചാനലിലൂടെയും ലൈവായി പരിപാടികൾ ദൃശ്യമാകും. കുട്ടികളും രക്ഷിതാക്കളും പരിപാടികൾ വീക്ഷിക്കണമെന്ന് ജില്ലാ പഞ്ചായത്ത് അഭ്യർത്ഥിച്ചു.

പരിപാടിയിൽ പൊതുജനങ്ങൾക്ക് പ്രവേശനമില്ല. കോവിഡ് പ്രോട്ടോക്കോൾ പൂർണ്ണമായും പാലിക്കും. .വിവിധ കലാപരിപാടികളും,ക്ലാസുകളും പരിപാടിയുടെ ഭാഗമായി നടക്കുമെന്ന് കണ്ണൂർ ജിലാ പഞ്ചായത്ത് അറിയിച്ചു..

സത്യപ്രതിജ്ഞ പെരുമാറ്റ ചട്ട ലംഘന പരാതിയിൽ കെ കെ രമയ്‌ക്കെതിരേ നടപടി ഉണ്ടാകില്ല

L A T E S T

തിരുവനന്തപുരം: സത്യപ്രതിജ്ഞ പെരുമാറ്റ ചട്ട ലംഘന പരാതിയിൽ വടകര എം എൽ എയും ആർ എം പി നേതാവുമായ കെ കെ രമയ്ക്കെതിരെ നടപടി ഉണ്ടാകില്ല.

പരാതി പരിശോധിച്ച സ്പീക്കർ പുതിയ അംഗം എന്ന നിലയിൽ നടപടികൾ വേണ്ട എന്ന് തീരുമാനമെടുത്തതായി അറിയുന്നു.രമയുടെ സത്യപ്രതിജ്‌ഞ സംബന്ധിച്ച് വിവാദം ഉണ്ടായിരുന്നു.

ചട്ടങ്ങളുടെ ലംഘനമുണ്ടായി എന്ന ആരോപണത്തെ തുടർന്ന് സ്‌പീക്കർക്ക് പരാതി ലഭിച്ചിരുന്നു.സത്യപ്രതിജ്ഞ സമയത്ത് രമ അവരുടെ ഭർത്താവ് ടി പി ചന്ദ്രശേഖരന്റെ ചിത്രം പതിച്ച ബാഡ്ജ് ധരിച്ചിരുന്നു.

ഇത് കീഴ് വഴക്കങ്ങളുടെയും ചട്ടങ്ങളുടെയും ലംഘനമാണെന്നാണ് ആക്ഷേപമുയർന്നത്. പരാതി പരിശോധിക്കുമെന്ന് സ്പീക്കർ എം ബി രാജേഷ് പറഞ്ഞിരുന്നു.

പ്രാദേശിക വനവൽക്കരണത്തിനും പ്രസക്തിയേറുന്നു : മന്ത്രി എം വി ഗോവിന്ദൻ

കാടുണ്ടാക്കാൻ തയ്യാറുണ്ടോ.... ചലഞ്ച്‌ ഏറ്റെടുക്കൂ…

കണ്ണൂർ: വനവൽക്കരണം എന്നത് പ്രാദേശിക തലത്തിലും വീട്ടുപറമ്പിൽപോലും ആകാമെന്ന് മന്ത്രി എം വി ഗോവിന്ദൻ പറഞ്ഞു.

സംസ്ഥാനത്തെ ആദ്യത്തെ കാർബൺ ന്യൂട്രൽ ജില്ലയാകാനുള്ള ഒരുക്കത്തിന്റെ ഭാഗമായി കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രഖ്യാപിച്ച ലിറ്റിൽ ഫോറസ്റ്റ് ചലഞ്ച് പ്രഖ്യാപന ചടങ്ങിൽ സംസാരിക്കുകയായി രുന്നു അദ്ദേഹം.

നാട്ടിൻപുറത്ത് ഒരു കാലത്ത് സുപരിചിതമായിരുന്ന കാവുകൾ പോലും ഇല്ലാതായിക്കൊണ്ടിരിക്കുന്നു.അവിടെയാണ് പ്രാദേശികമായ വനവൽക്കരണത്തിന് പ്രസക്തി ഉണ്ടാകുന്നത്.

സംസ്ഥാനതലത്തിൽ തന്നെ നടപ്പാക്കേണ്ട ഒരു പദ്ധതിയാണ് കണ്ണൂർ ജില്ലയിൽ ജില്ലാ പഞ്ചായത്ത് ഏറ്റെടുത്ത് നടപ്പാക്കുന്നതെന്നത് ശ്രദ്ധേയമാണെന്ന് മന്ത്രി എം വി ഗോവിന്ദൻ പറഞ്ഞു.

രണ്ട് സെന്റ് സ്ഥലത്ത് 400 മരങ്ങൾ വരെ വെച്ചു പിടിപ്പിക്കാൻ പറ്റുമെന്നാണ് ശാസ്ത്രീയമായ കണക്ക്.റോഡും പാലവും കെട്ടിടങ്ങളും നിർമ്മിച്ചുള്ള വികസനം മാത്രമല്ല ലക്ഷ്യമെന്നാണ് കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ നൂതനമായ ആശയം ലക്ഷ്യമിടുന്നത്.

വരും തലമുറയ്ക്ക് ജീവിക്കാനാവശ്യമായ ജൈവ സമ്പത്ത് ഉണ്ടാക്കുക കൂടിയാണ് കാടുണ്ടാക്കൽ ചലഞ്ചിന്റെ ഭാഗമായി കണ്ണൂർ ജില്ലാ പഞ്ചായത്ത് ലക്ഷ്യമിടുന്നത്.ഈ വർഷം ചുരുങ്ങിയത് 100 വനങ്ങൾ ഉണ്ടാക്കും.

വനങ്ങൾ മികച്ച രീതിയിൽ പരിപാലിക്കുന്നവർക്ക് ജില്ലാ പഞ്ചായത്തു വക പ്രത്യേക പുരസ്കാരവും നൽകും.വൃക്ഷ തൈകൾ ജില്ലാ പഞ്ചായത്ത് സൗജന്യമായി നൽകും .

മരങ്ങളെ പരിപാലിക്കാനുള്ള മനസാണ് പ്രധാനമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ പറഞ്ഞു. ചലഞ്ചിൽ പങ്കെടുക്കുന്നവർക്കായുള്ള ഉപദേശങ്ങളും നിർദേശങ്ങളും വിദഗ്ധർ നൽകും.വിളിക്കേണ്ട നമ്പർ 94000 64876 .

കോവിഡ് പ്രതിരോധ ഉപകരണങ്ങൾ വിതരണം ചെയ്തു

ചാലോട് : കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഉപകരണങ്ങൾ നൽകി.

ചാലോട് എംപ്ലോയീസ് - പെൻഷനേഴ്സ് സൊസൈറ്റിയാണ് കീഴല്ലൂർ ഗ്രാമപഞ്ചായത്തിന് ശുചീകരണത്തിനാവശ്യമായ സ്പ്രെയറുകളൂം അണുനാശിനിയും നൽകിയത്.

സംഘം വൈസ് പ്രസിഡണ്ട് എൻ.രാജൻ, സെക്രട്ടറി എം.വിനീഷ എന്നിവർ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.മിനി, വൈസ് പ്രസിഡണ്ട് അനിൽകുമാർ എന്നിവർ ഏറ്റുവാങ്ങി., സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.വി.ഷീജ, സിനീഷ് എന്നിവർ പങ്കെടുത്തു.

കെ കെ രമയുടെ സത്യപ്രതിജ്ഞ പെരുമാറ്റ ചട്ട ലംഘനമെന്ന് ആക്ഷേപം:പരിശോധിക്കുമെന്ന് സ്പീക്കർ

L I V E |

തിരുവനന്തപുരം: വടകര എം എൽ എയും ആർ എം പി നേതാവുമായ കെ കെ രമയുടെ സത്യപ്രതിജ്‌ഞ സംബന്ധിച്ച് വിവാദം.

ചട്ടങ്ങളുടെ ലംഘനമുണ്ടായി എന്നാണ് ആരോപണം.സത്യപ്രതിജ്ഞ സമയത്ത് രമ അവരുടെ ഭർത്താവ് ടി പി ചന്ദ്രശേഖരന്റെ ചിത്രം പതിച്ച ബാഡ്ജ് ധരിച്ചിരുന്നു.

ഇതാണ് കീഴ് വഴക്കങ്ങളുടെയും ചട്ടങ്ങളുടെയും ലംഘനമാണെന്ന ആക്ഷേപമുയർന്നത്. പരാതി പരിശോധിക്കുമെന്ന് സ്പീക്കർ എം ബി രാജേഷ് പറഞ്ഞു.

photo |thenewsminute.com

സ്കൂൾ തല ഓൺലൈൻ ക്ലാസും പരിഗണനയിൽ: പ്രായോഗിക വിഷമതകൾ നേരിട്ടേക്കാമെന്ന് വിദഗ്ധർ

തിരുവനന്തപുരം: ജൂൺ ഒന്നിന് തന്നെ അധ്യയന വർഷം തുടങ്ങാൻ തീരുമാനിച്ച വിദ്യാഭ്യാസ വകുപ്പ് ഈ വർഷം മുതൽ പുതിയ പരീക്ഷണത്തിനുകൂടി ഒരുങ്ങുന്നു.

വിദ്യാഭ്യാസ വകുപ്പിന്റെ ചാനലായ കൈറ്റ് വിക്‌ടേഴ്‌സ് ചാനലിലൂടെയുള്ള ക്ലാസുകൾക്ക് പുറമെ സ്കൂൾ തലത്തിലുള്ള ഓൺലൈൻ ക്ലാസ് കൂടി നടത്താനാണ് ഉന്നത തല യോഗത്തിൽ ഉരുത്തിരിഞ്ഞ ആശയം. ഗൂഗിൾ മീറ്റ് പോലുളള ഓൺലൈൻ പ്ലാറ്റ്‌ഫോം ഉപയോഗിച്ച് വിർച്വൽ ക്ലാസുകൾ നൽകാനാണ് ആലോചന.

കോവിഡ് സാഹചര്യത്തിൽ ഓൺലൈൻ ക്ലാസുകൾ നടത്താൻ സർക്കാർ തീരുമാനിച്ചതിന് പുറമെയാണ് സ്കൂൾ തല ക്ലാസുകൾ എന്ന ആശയം വിദ്യാഭ്യാസ വകുപ്പ് മുന്നോട്ട് വെക്കുന്നത്. ഇതനുസരിച്ച് ഓരോ വിഷയം എടുക്കുന്ന അധ്യാപകരുടെ പ്രത്യേകം ക്ലാസുകൾ ഏതെങ്കിലും ഓൺലൈൻ പ്ലാറ്റ്ഫോം വഴി കൈകാര്യം ചെയ്യണമെന്നാണ് വിദ്യാഭ്യാസ വകുപ്പ് പറയുന്നത്.

മികച്ച ആശയമാണെങ്കിലും പ്രായോഗിക തലത്തിൽ വിഷമതകൾ നേരിട്ടേക്കാം എന്നാൽ വിദഗ്ധരുടെ വിലയിരുത്തൽ.കഴിഞ്ഞ കോവിഡ് കാലം മുതൽ വിക്‌ടേഴ്‌സ് ചാനലിലെ ക്ലാസുകളാണ് കുട്ടികളും അധ്യാപകരും പിന്തുടരുന്നത്.വിക്‌ടേഴ്‌സ് ക്ലാസുകളിലെ സംശയ നിവാരണവും തുടർ പ്രവർത്തനങ്ങളുമാണ് അധ്യാപകർ ചെയ്യുന്നത്.

ഇതുസംബന്ധിച്ച പ്രവർത്തനങ്ങൾ ചെയ്തു തീർക്കാൻ പോലും കുട്ടികൾക്കും അധ്യാപകർക്കും സമയം തികയാത്ത അവസ്ഥ ഉണ്ട്.ഇന്റർനെറ്റ് ലഭ്യത മുതൽ ഫോൺ ഇല്ലാത്ത പ്രശ്നങ്ങൾ വരെ സാധാരണക്കാരായ കുട്ടികൾ നേരിട്ട വലിയ പ്രശ്നമായിരുന്നു എന്ന് പരക്കെ ആക്ഷേപമുയർന്നിരുന്നു.

വിക്‌ടേഴ്‌സ് ക്ലാസുകൾ അധ്യാപകരും കുട്ടികളും ഒരേ സമയം കണ്ടതിന് ശേഷമാണ് അധ്യാപകർ ഇതുസംബന്ധിച്ച പ്രവർത്തനങ്ങളും വിശകലനവും സംശയ നിവാരണവുമടക്കം തയ്യാറാക്കി കുട്ടികളുടെ വാട്സ്ആപ് ഗ്രൂപ്പുകളിലേക്ക് അയച്ചുകൊടുക്കുന്നത്. പിന്നീട് കുട്ടികളുടെ പ്രതികരണങ്ങളും പ്രവർത്തനങ്ങളും അധ്യാപകർ വീണ്ടും വിലയിരുത്തി കുട്ടികളെ അറിയിക്കുകയുമാണ് ചെയ്യുന്നത്.ഇത്രയും പ്രവർത്തനങ്ങൾ നടക്കാൻ തന്നെ മണിക്കൂറുകൾ എടുക്കുന്നുണ്ടെന്നാണ് അധ്യാപകർ പറയുന്നത്.

സ്കൂൾ തല ഓൺലൈൻ ക്‌ളാസുകൾകൂടി വരുന്നതോടെ കുട്ടികൾക്ക് അത് വലിയ ഭാരമാകുമോ എന്ന ആശങ്കയാണ് നിലനിൽക്കുന്നത്. കൂടുതൽ സമയം ഇലക്ട്രോണിക് മാധ്യമങ്ങളുടെയും ഫോണുകളുടെയും മുൻപിൽ ചിലവഴിക്കേണ്ടി വരുമെന്നും ഇത് വലിയ ആരോഗ്യപരമായ പ്രശ്നങ്ങൾ ഉണ്ടാക്കിയേക്കുമെന്നും നേരത്തെ തന്നെ ആരോഗ്യ പ്രവർത്തകരും കുട്ടികളുടെ മനഃശാസ്ത്ര വിദഗ്ധരും മുന്നറിയിപ്പ് നൽകിയിരുന്നു.

സ്കൂൾ തല ഓൺലൈൻ ക്ലാസുകൾ എന്ന ആശയം നല്ലതാണെങ്കിലും പ്രായോഗിക തലത്തിൽ വലിയ വിഷമതകൾ ഉണ്ടാക്കിയേക്കാം എന്നാണ് അധ്യാപക സംഘടനകളുടെയും വിലയിരുത്തൽ.

നടൻ ഉണ്ണി രാജൻ പി ദേവ് അറസ്റ്റിൽ

L I V E |

തിരുവനന്തപുരം: നടൻ ഉണ്ണി രാജൻ പി ദേവിനെ പോലീസ് അറസ്റ്റ് ചെയ്തു.ഭാര്യ പ്രിയങ്കയുടെ മരണവുമായി ബന്ധപ്പെട്ട പരാതിയിലാണ് അറസ്റ്റെന്ന് പോലീസ് അറിയിച്ചു.

മരിക്കുന്നതിന് മുൻപ് ഭാര്യ പ്രിയങ്ക, ഉണ്ണിക്കെതിരെ പോലീസിൽ പരാതി നൽകിയിരുന്നു.പ്രിയങ്കയെ മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ വീട്ടുകാർ പൊലീസിന് കൈമാറിയിരുന്നു.

ശാരീരിക മാനസിക പീഡനമാണ് മരണ കാരണമെന്ന് പോലീസ് പറഞ്ഞു. എന്നാൽ പോലീസ് നടപടികൾ വൈകുന്നതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.

രണ്ടാഴ്ച്ച മുൻപാണ് തിരുവനന്തപുരം വെമ്പായത്തെ വീട്ടിൽ പ്രിയങ്കയെ ദുരൂഹ സാഹചര്യത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇസ്രായേലിൽ കൊല്ലപ്പെട്ട സൗമ്യയുടെ ഭർത്താവിനും കുടുംബത്തിനുമെതിരെ പോലീസ് കേസ്

ആശുപത്രിയിൽനിന്നുള്ള സി സി ടി വി ദൃശ്യം photo credit | mbionline

ഇടുക്കി: ഇസ്രായേലിൽ കൊല്ലപ്പെട്ട സൗമ്യയുടെ ഭർത്താവ് സന്തോഷിനും കുടുംബാംഗങ്ങൾക്കുമെതിരെ പോലീസ് കേസ്.

സൗമ്യയുടെ ഭർത്താവ് സന്തോഷ്,സഹോദരൻ സജി,സൗമ്യയുടെ സഹോദരൻ സതീഷ് എന്നിവർക്കെതിരെയാണ് പോലീസ് കേസെടുത്തത്.

കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം.മകനെ ഡോക്ടറെ കാണിക്കാനായി ഇടുക്കി ചേലച്ചുവട് സി എസ് ഐ ആശുപത്രിയിൽ പോയപ്പോൾ ഡോക്ടർ അനൂപ് അപമര്യാദയായി പെരുമാറിയത് ചോദ്യം ചെയ്തപ്പോൾ വാക്കേറ്റം ഉണ്ടാവുകയാണ് ചെയ്തത് എന്നാണ് സന്തോഷും കുടുംബവും പറയുന്നത്.

കുട്ടിയുടെ ചികിത്സയ്ക്കായി ആശുപത്രിയിൽ എത്തി പ്രശ്നം ഉണ്ടാക്കേണ്ട കാര്യമില്ലെന്ന് ഇവർ പോലീസിനോട് പറഞ്ഞു.

എന്നാൽ ഡോക്ടറെ മർദിച്ചു എന്ന പരാതിയിലാണ് പോലീസ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്.ആശുപത്രിയിൽ കോവിഡ് പ്രോട്ടോകോൾ പാലിക്കാത്തതിനെ ചോദ്യം ചെയ്യ്തപ്പോൾ സന്തോഷും കുടുംബാംഗങ്ങളും മർദിച്ചു എന്നാണ് പരാതി.ഡോക്ടർ അനൂപ് തങ്കമണിയിലെ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.

സംസ്ഥാനത്ത് മൂന്നര ലക്ഷം ഡോസ് കോവി ഷീൽഡ് വാക്‌സിൻ എത്തി

L I V E |

തിരുവനന്തപുരം: സംസ്ഥാനത്ത് വാക്‌സിൻ ക്ഷാമത്തിന് താൽക്കാലിക പരിഹാരമായി.

മൂന്നര ലക്ഷം ഡോസ് കോവി ഷീൽഡ് വാക്‌സിൻ തിരുവനന്തപുരത്ത് എത്തി. 45 വയസിന് മുകളിലുള്ളവർക്കുള്ളതാണ് ഇതെന്നാണ് ലഭ്യമായ വിവരം.തലസ്ഥാനത്ത് നാളെ ചൊവ്വാഴ്ച്ച 98 കേന്ദ്രങ്ങളിൽ വാക്‌സിനേഷൻ ഉണ്ടായിരിക്കുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി കണ്ണൂർ ജില്ലാ പഞ്ചായത്ത് മൊബൈൽ ആപ്പ്

കണ്ണൂർ: കോവിഡ് പ്രതിരോധ പ്രവർത്തങ്ങളുടെ ഭാഗമായി കണ്ണൂർ ജില്ലാ പഞ്ചായത്ത്‌ കണ്ണൂർ സർവ്വകലാശാല യുടെ സഹകരണത്തോടെ നിർമ്മിച്ച മൊബൈൽ അപ്ലിക്കേഷൻ കെ-സേഫ് പ്രവർത്തനസജ്ജമായി.

ജില്ലാ പഞ്ചായത്ത് മിനി കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ഡോ:വി. ശിവദാസൻ എം പി ഉദ്ഘാടനം ചെയ്തു.ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി. പി ദിവ്യ അദ്ധ്യക്ഷയായിരുന്നു.കണ്ണൂർ സർവ്വ കലാശാല വൈസ് ചാൻസലർ ഡോ.ഗോപിനാഥ് രവീന്ദ്രൻ മുഖ്യാതിഥിയായിരുന്നു.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബിനോയ് കുര്യൻ,സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ വി കെ സുരേഷ് ബാബു,യു പി ശോഭ,കെ കെ രത്നകുമാരി,ടി സരള,ജില്ലാ പഞ്ചായത്ത് അംഗങ്ങളായ സി പി ഷിജു,എൻ പി ശ്രീധരൻ,ചന്ദ്രൻ കല്ലാട്ട്,ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി ചന്ദ്രൻ,കണ്ണൂർ സർവകലാശാല ഐ ടി ഡയറക്ടർ ആർ കെ സുനിൽകുമാർ,ഐ ടി വിഭാഗം അസ്സോസിയേറ്റ് പ്രൊഫസർ ഡോ.എൻ എസ് ശ്രീകാന്ത്,അസിസ്റ്റന്റ് ഐ ടി പ്രൊഫസർ കെ സുമേഷ്,കെ-സേഫ് സോഫ്റ്റ്‌വെയർ വികസിപ്പിച്ചെടുത്ത അഖിൽ ഷാജി,വിഷ്ണു പി കെ ,കണ്ണൂർ സർവകലാശാല പി ആർ ഒ അഷിത വി എ തുടങ്ങിയവർ പങ്കെടുത്തു.

പഞ്ച നക്ഷത്ര ആതുരാലയമല്ല,മുഖം മാറിയ സർക്കാർ ആശുപത്രി..

കോവിഡ് സാഹചര്യത്തിൽ യുദ്ധകാലാടിസ്ഥാനത്തിൽ ഏഴ് ദിവസം കൊണ്ട് കണ്ണൂർ ജില്ലാ പഞ്ചായത്ത് പൂർത്തിയാക്കിയ കണ്ണൂർ ജില്ലാ ആശുപത്രി കോവിഡ് വാർഡ്.5 വെൻറിലേറ്ററുകളും 12 ഐ സി യു കിടക്കകളും 31 ഓക്സിജൻ പൈപ് ലൈൻ സപ്പോർട്ട് കിടക്കകളുമാണ് സജ്ജീകരിച്ചത് .രോഗികളുടെ മാനസിക സമ്മർദ്ദം കുറയ്ക്കാനായി കേന്ദ്രീകൃത സംഗീത സംവിധാനവും ഇവിടെയുണ്ട് photo | jginews

കണ്ണൂർ ജില്ലാ ആശുപത്രിയിലെ കോവിഡ് വാർഡ് പ്രവർത്തനം തുടങ്ങി

കണ്ണൂർ: ജില്ലാ ആശുപത്രിയിൽ സജ്ജീകരിച്ച മികച്ച സൗകര്യങ്ങളോട് കൂടിയ കോവിഡ് വാർഡ് പ്രവർത്തനം തുടങ്ങി.

മുൻമന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ കോവിഡ് വാർഡ് ജനങ്ങൾക്കായി തുറന്നുകൊടുത്തു.ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ,വൈസ് പ്രസിഡണ്ട് ബിനോയ് കുര്യൻ, ആശുപത്രി സൂപ്രണ്ട് ഡോ.വി കെ രാജീവൻ എന്നിവർ പങ്കെടുത്തു.

വെറും ഏഴ് ദിവസം കൊണ്ടാണ് ആധുനിക സൗകര്യങ്ങളോട് കൂടിയ പ്രത്യേക കോവിഡ് വാർഡ് തയ്യാറാക്കിയത്.5 വെൻറിലേറ്ററുകളും 12 ഐ സി യു കിടക്കകളും 31 ഓക്സിജൻ പൈപ് ലൈൻ സപ്പോർട്ട് ബെഡുകളുമാണ് സജ്ജീകരിച്ചത് .

രോഗികളുടെ മാനസിക സമ്മർദ്ദം കുറയ്ക്കാനായി കേന്ദ്രീകൃത സംഗീത സംവിധാനവും വാർഡിൽ ഒരുക്കിയത് ശ്രദ്ധേയമായി. ജില്ലാ ആശുപത്രിക്ക് അനുവദിച്ച 60 ലക്ഷം രൂപയിൽ നിന്ന് 15 ലക്ഷം ചിലവഴിച്ചാണ് കോവിഡ് വാർഡ് യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കിയത്.

ക്രിയാത്മക പ്രതിപക്ഷമായി പ്രവർത്തിക്കും: വി ഡി സതീശൻ

L I V E | ON AIR

കൊച്ചി : മഹാമാരികാലത്ത് ക്രിയാത്മക പ്രതിപക്ഷമായി നിലകൊള്ളുമെന്ന് നിയുക്ത പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു.എറണാകുളത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മഹാമാരിക്കാലത്ത് ജനങ്ങൾ തിരഞ്ഞെടുത്ത സർക്കാരിനെ അനാവശ്യമായി എതിർക്കുന്നതല്ല ജനാധിപത്യം. ക്രിയാത്മകമായി വിമർശിക്കുകയും കൂടെ നിൽക്കുകയും ചെയ്യുന്നതാണെന്ന് വിശ്വസിക്കുന്നു.അദ്ദേഹം പറഞ്ഞു.

യു ഡി എഫും കോൺഗ്രസ് നേതൃത്വവും ഏറ്റവും പ്രതിസന്ധി നേരിടുന്ന ഈ കാലഘട്ടത്തിൽ ഒരു മാറ്റത്തിന് തയ്യാറായ എല്ലാവരോടുമായി നന്ദിയും കടപ്പാടും അറിയിക്കുന്നതായി വി ഡി സതീശൻ പറഞ്ഞു.

മഹാരഥന്മാർ ഇരുന്ന കസേരയിൽ ഇരിക്കാൻ ഭാഗ്യം ലഭിക്കുമ്പോൾ ഇതൊരു പുഷ്പ കിരീടമല്ല ഇതെന്ന് ഉറച്ച വിശ്വാസമുണ്ട്. എല്ലാവരെയും ഒരുമിച്ച് നിർത്തി ,നിർണ്ണായകമായ ഈ കാലഘട്ടത്തിൽ പരാജയത്തിൽ നിന്നും തിരിച്ചു കയറാനുള്ള കഠിന ശ്രമത്തിന്റെ ദിനങ്ങളായിരിക്കും ഇനി എന്ന് സതീശൻ പറഞ്ഞു.

കാലം ആഗ്രഹിക്കുന്ന മാറ്റം ഇനി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.നിയമസഭയ്ക്കകത്തും പുറത്തും സർക്കാരിനെ വിമർശിക്കേണ്ടുന്ന സന്ദർഭങ്ങൾ ഉണ്ടായാൽ വിമർശിക്കുമെന്നും സതീശൻ പറഞ്ഞു.

സത്യപ്രതിജ്ഞ പന്തൽ ഇനി മെഗാ വാക്‌സിനേഷൻ ക്യാമ്പ് ആകും

തിരുവനന്തപുരം: സെൻട്രൽ സ്റ്റേഡിയത്തിൽ രണ്ടാം പിണറായി മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത പന്തൽ ഇനി ആരോഗ്യ വകുപ്പിന്റെ മെഗാ വാക്‌സിനേഷൻ ക്യാമ്പ് ആകും.

500 പേർ പങ്കെടുക്കുന്ന ചടങ്ങിനായി വലിയ പന്തൽ നിർമ്മിച്ചത് വിവാദങ്ങൾ ഉണ്ടാക്കിയിരുന്നെങ്കിലും ചില കോണുകളിൽ നിന്നുയർന്ന ആശയമാണ് ഇത്തരത്തിൽ ഒരു ചിന്തയിലേക് സർക്കാരിനെ എത്തിച്ചത്.

വിശാലമായ പന്തൽ തല്ക്കാലം പൊളിച്ചു നീക്കാതെ വാക്‌സിനേഷൻ ക്യാമ്പ് ആക്കിമാറ്റാനുള്ള ഉത്തരവ് അൽപസമയത്തിനകം ഇറങ്ങും.

80000 അടി ചതുരശ്ര വിസ്തീർണ്ണമുള്ള പന്തലിൽ 5000 പേർക്ക് ഇരിക്കാവുന്നതും വായു സഞ്ചാരമുള്ളതും വാക്‌സിനേഷൻ കേന്ദ്രമാക്കുന്നതിനുള്ള അനുകൂല ഘടകമായി മാറി.

തിരുവനന്തപുരത്തെ ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിലാണ് നിലവിൽ വാക്‌സിനേഷൻ ക്യാമ്പ്.ഇവിടെ വലിയ തിരക്കിൽ സാമൂഹിക അകലം പാലിക്കാനാവാത്തത് ചർച്ചയായിരുന്നു.

കണ്ണൂർ ജില്ലാ പഞ്ചായത്ത് പൊലീസ് സേനയ്ക്ക് കൊവിഡ് പ്രതിരോധ ഉപകരണങ്ങൾ നല്‍കി

കണ്ണൂർ : പൊലീസ് സേനയ്ക്ക് കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ കരുതൽ.പോലീസ് സേനയ്ക്ക് ആവശ്യമായ കോവിഡ് പ്രതിരോധ ഉപകരണങ്ങൾ നൽകിയാണ് കണ്ണൂർ ജില്ലാ പഞ്ചായത്ത് മാതൃകയായത്.

കുടിവെള്ളം, മാസ്‌ക്, സാനിറ്റൈസര്‍, ഗ്ലൗസ് എന്നിവയാണ് ജില്ലാ പഞ്ചായത്ത് കണ്ണൂർ ജില്ലാ പോലീസ് സേനയ്ക്ക് നൽകിയത്.

കെ സുധാകരന്‍ എംപി ജില്ലാ പഞ്ചായത്തിന് 1500 മാസ്‌കും ഗ്ലൗസും നല്‍കി. നിരവധി വ്യക്തികളും സ്ഥാപനങ്ങളും ജില്ലാ പഞ്ചായത്ത് ഉദ്യമവുമായി സഹകരിച്ചു .

ജില്ലാ പഞ്ചായത്ത് ഹെല്‍പ് ഡെസ്‌കിലേക്ക് കോര്‍പ്പറേഷന്‍ സിഡിഎസിന്റെ നേതൃത്വത്തില്‍ 15 പള്‍സ് ഓക്‌സീമീറ്ററുകളും വിതരണം ചെയ്തു.

കണ്ണൂരിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ വിതരണ കർമ്മം നിർവഹിച്ചു. അസിസ്റ്റന്റ് കമ്മീഷണര്‍ പി ബാലകൃഷ്ണന്‍ ഉപകരണങ്ങൾ ഏറ്റുവാങ്ങി.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബിനോയ് കുര്യന്‍, വി കെ സുരേഷ് ബാബു, ടി സരള, കെ കെ രത്‌നകുമാരി, യു പി ശോഭ, സി പി ഷിജു, എന്‍ പി ശ്രീധരന്‍, സെക്രട്ടറി വി ചന്ദ്രന്‍, ഒ കെ വിനീഷ്, രഘു തുടങ്ങിയവര്‍ പങ്കെടുത്തു.

കടുത്ത ചുമയും ശ്വാസ തടസവും,വി എസ് സുനിൽ കുമാർ ആശുപത്രിയിൽ

L I V E |

തൃശൂർ : കടുത്ത ചുമയും ശ്വാസ തടസവും അനുഭവപ്പെട്ടതിനെ തുടർന്ന് വി എസ് സുനിൽകുമാറിനെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.അദ്ദേഹത്തിന് രണ്ട് തവണ കോവിഡ് സ്ഥിരീകരീച്ചിരുന്നു.തൃശൂർ മെഡിക്കൽ കോളേജിൽ അദ്ദേഹത്തിന് കോവിഡാനന്തര ചികിത്സയാണ് നൽകുക.

വളാഞ്ചേരിയിലെ കോവിഡ് രോഗിയുടെ മരണം: വെന്റിലേറ്റർ കിട്ടാത്തത് മരണ കാരണമെന്ന് ഡോക്ടർ

തൃശൂർ: വളാഞ്ചേരിയിലെ കോവിഡ് രോഗിയുടെ മരണം വെന്റിലേറ്റർ യഥാസമയം കിട്ടാത്തത് കാരണമെന്ന് ഡോക്ടർ.വളാഞ്ചേരി ആശുപത്രിയിലെ ഡോക്ടറുടേതാണ് പ്രതികരണം.

രോഗിയെ പെട്ടന്ന് മാറ്റണം എന്ന് ജില്ലാ ഡോക്ടർമാർ കൺട്രോൾ റൂമിലും വിവരമറിയിച്ചിരുന്നു. കൺട്രോൾ റൂമിൽനിന്നും ശ്രമിച്ചിരുന്നെങ്കിലും വെന്റിലേറ്റർ സൗകര്യം ലഭിച്ചില്ല.

സൗകര്യം കിട്ടാതായതോടെ നില വഷളാവുകയും മരണം സംഭവിക്കുകയുമായിരുന്നു എന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം.

ക്യാപ്റ്റൻ കൃഷ്ണൻ നായരുടെ ഭാര്യ ലീല കൃഷ്ണൻ അന്തരിച്ചു

മുംബൈ : ലീല ഗ്രൂപ്പ് ഹോട്ടൽ ചെയർമാൻ പരേതനായ ക്യാപ്റ്റൻ കൃഷ്ണൻ നായരുടെ ഭാര്യ ലീല കൃഷ്ണൻ അന്തരിച്ചു.

90 വയസായിരുന്നു.മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യം. വർഷങ്ങളായി മുംബൈയിലാണ് താമസം.മക്കൾ: വിവേക് നായർ,ദിനേശ് നായർ.

റെഡ് അലർട്ട് : കണ്ണൂർ ജില്ലയിൽ നാളെ വാക്‌സിനേഷൻ ഇല്ല

കണ്ണൂർ : കണ്ണൂർ ജില്ലയിൽ ശനിയാഴ്ച്ച വാക്‌സിനേഷൻ ഉണ്ടായിരിക്കില്ല.

ന്യുനമർദ്ദത്തെ തുടർന്ന് അതി തീവ്രമഴയും റെഡ് അലേർട്ടും പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് നാളത്തെ വാക്സിനേഷൻ മാറ്റിയതെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

നാളത്തേക്ക് വാക്‌സിനേഷനായി റജിസ്ട്രേഷൻ ലഭിച്ചവർക്ക് തിങ്കളാഴ്ച്ച വാക്‌സിൻ നൽകുമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.

ജില്ലാ ആശുപത്രിയിൽ ഓക്സിജൻ ലഭിക്കുന്നില്ലെന്ന വാർത്ത പരിഭ്രാന്തി പടർത്തി, അടിസ്ഥാനരഹിതമെന്ന് അധികൃതർ

L I V E |

കണ്ണൂർ: ജില്ലാ ആശുപത്രിയിൽ ഓക്സിജൻ ലഭിക്കുന്നില്ലെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്ത പരിഭ്രാന്തി പടർത്തി.

എന്നാൽ ജില്ലാ പഞ്ചായത്ത് അധികൃതരും ആശുപത്രി അധികൃതരും ഓക്സിജൻ ലഭിക്കുന്നില്ലെന്ന തരത്തിൽ പ്രചരിച്ച വാർത്ത അടിസ്ഥാന രഹിതമാണെന്ന് അറിയിച്ചു.

വാർത്ത അടിസ്ഥാന രഹിതവും പരിഭ്രാന്തി പരത്തുന്നതുമാണെന്ന് കണ്ണൂർ ജില്ലാ പഞ്ചായത്ത് പത്രക്കുറിപ്പിൽ പ്രസിഡണ്ട് പി പി ദിവ്യ അറിയിച്ചു.കണ്ണൂർ ,കാസർഗോഡ് ജില്ലകളിൽ ഓക്സിജൻ ലഭ്യമാക്കുന്ന കമ്പനി ജില്ലയിലെ എല്ലാ ആശുപത്രികളിലും ആവശ്യാനുസരണം ഓക്സിജൻ ലഭ്യമാക്കുന്നുണ്ട്.

നിലവിൽ ഓക്സിജൻ ഉപഭോഗം കൂടുതലാണെങ്കിലും രോഗികൾക്ക് ഓക്സിജൻ ലഭ്യമാകാത്ത സാഹചര്യം ഉണ്ടായിട്ടില്ലെന്ന് ജില്ലാ പഞ്ചായത്ത് പത്രക്കുറിപ്പിൽ പറയുന്നു. അടിയന്തിരാവശ്യങ്ങൾക്കുള്ള ഉപയോഗത്തിനായി ജില്ലാ ഭരണകൂടം ഓക്സിജൻ വാർ റൂമും ഒരുക്കിയിട്ടുണ്ട്.

ജില്ലാ ആശുപത്രിയിൽ ഓക്സിജൻ ലഭിക്കുന്നില്ലെന്ന തരത്തിൽ പ്രചരിച്ച വാർത്തകൾ അടിസ്ഥാന രഹിതമാണെന്ന് ആശുപത്രി സൂപ്രണ്ട് ഡോ.വി കെ രാജീവൻ അറിയിച്ചു.വ്യാജ വാർത്തകൾ സംബന്ധിച്ച് പോലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കോവിഡ്: 24 മണിക്കൂർ സേവനവുമായി അയ്യല്ലൂരിൽ ഡി വൈ എഫ് ഐ ഹെൽപ് ഡെസ്ക്

| 24 മണിക്കൂർ സേവനം ലഭ്യമാണ്.ആശുപത്രി സേവനങ്ങൾക്കായി ആംബുലൻസ് സൗകര്യവും സജ്ജമാക്കിയിട്ടുണ്ട് |

മട്ടന്നൂർ: കോവിഡ് രൂക്ഷമായ പശ്ചാത്തലത്തിൽ സഹായവുമായി അയ്യല്ലൂരിൽ ഡി വൈ എഫ് ഐ നേതൃത്വത്തിൽ ഹെൽപ് ഡെസ്ക് പ്രവർത്തനം തുടങ്ങി.

ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ ഏത് സമയത്തും സഹായത്തിനായി പ്രവർത്തകരുടെ സഹായം ലഭ്യമായിരിക്കുമെന്ന് അയ്യല്ലൂർ വെസ്റ്റ് യുണിറ്റ് ഭാരവാഹികൾ അറിയിച്ചു. 24 മണിക്കൂർ സേവനം ലഭ്യമാണ്.ആശുപത്രി സേവനങ്ങൾക്കായി ആംബുലൻസ് സൗകര്യവും സജ്ജമാക്കിയിട്ടുണ്ട്.വീടുകളിലേക്ക് സാധനങ്ങൾ വാങ്ങുന്നതിനും സൗകര്യം പ്രയോജനപ്പെടുത്താം.
ഫോൺ : ശ്രീരാഗ് : 8281143012 ,സുനേഷ് : 9447186228 ,ആഗിന്ദ് : 8281549728 , ആഷാഡ് : 8547880958

അതി തീവ്ര മഴ: ജാഗ്രതാ നിർദേശം,കണ്ട്രോൾ റൂം തുറന്നു, തിരുവനന്തപുരത്ത് നാളെ വാക്‌സിനേഷനില്ല

| തിരുവനന്തപുരത്ത് നാളെ വാക്‌സിനേഷൻ ഇല്ല |

L I V E |

തിരുവനന്തപുരം: അറബിക്കടലിൽ ന്യുനമർദ്ദം രൂപപ്പെട്ടതിനെ തുടർന്ന് ഉണ്ടാകാൻ സാധ്യതയുള്ള അതി തീവ്ര മഴയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് കണ്ട്രോൾ റൂം തുറന്നു.

വിവിധ ജില്ലകളിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചതിന് പുറമെയാണിത്.റെഡ് അലേർട്ട് പ്രഖ്യാപിച്ചതിനാൽ നാളെ തിരുവനന്തപുരത്ത് വാക്‌സിനേഷൻ ഉണ്ടായിരിക്കില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ,കാസർഗോഡ്,ജില്ലകളിൽ രണ്ട് ദിവസത്തേക്കായി റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.ന്യുനമർദ്ദം ചുഴലിക്കാറ്റായി രൂപപ്പെട്ട് കേരളതീരം കടന്നുപോകാൻ സാധ്യതയുള്ള പശ്ചാത്തലത്തിലാണ് ജാഗ്രതാ നിർദ്ദേശം.

മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തി

| മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യയും ജില്ലാ ആശുപത്രിയിൽ എത്തിയപ്പോൾ |

കണ്ണൂർ: മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ കണ്ണൂർ ജില്ലാ ആശുപത്രിയിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യയും മന്ത്രിയോടൊപ്പമു ണ്ടായിരുന്നു.

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളും ജില്ലാ പഞ്ചായത്ത് ഇടപെടലുകളും മികച്ചതാണെന്ന് ആശുപത്രി പ്രവർത്തനങ്ങൾ അവലോകനം ചെയ്ത മന്ത്രി പറഞ്ഞു. നിലവിൽ ജീവനക്കാരുടെ കുറവുണ്ടെന്ന് സൂപ്രണ്ട് ഡോ.വി.കെ.രാജീവൻ മന്ത്രി യുടെ ശ്രദ്ധയിൽപ്പെടുത്തി.

കണ്ണൂർ ജില്ലാ പഞ്ചായത്ത് കഴിഞ്ഞ ദിവസം പ്രവർത്തനം തുടങ്ങിയ ഹെൽപ് ഡസ്കും മന്ത്രി സന്ദർശിച്ചു.കോവിഡ് രോഗികൾക്കായി ഒരുക്കുന്ന തീവ്ര പരിചരണ വിഭാഗത്തിന്റെ നിർമ്മാണ പുരോഗതിയും മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ വിലയിരുത്തി.നഴ്സസ് ദിനാചരണത്തിന്റെ ഭാഗമായി ജിലാ ആശുപത്രിയിലെ മുഴുവൻ നഴ്സുമാരെയും മന്ത്രി അഭിനന്ദിച്ച് മധുരം വിതരണം ചെയ്തു.

ആശുപത്രി സൂപ്രണ്ട് ഡോ.വി.കെ.രാജീവൻ , ഡെപ്യൂട്ടി സൂപണ്ട് ഡോ.ലേഖ , ജില്ലാ പഞ്ചായത്ത് സീനിയർ സൂപണ്ട് കെ ഷാജി. എന്നിവർ കൂടെയുണ്ടായിരുന്നു .

കോവിഡ് രോഗികൾക്ക് സഹായമായി തില്ലങ്കേരിയിൽ ഡി വൈ എഫ് ഐ വാഹനം

മട്ടന്നൂർ: കോവിഡ് വ്യാപന സാഹചര്യത്തിൽ സഹായവുമായി ഡി വൈ എഫ് ഐ തില്ലങ്കേരി നോർത്ത് മേഖലാ കമ്മറ്റി പ്രവർത്തകർ.

കോവിഡ് രോഗികൾക്കും പരിശോധനയ്ക്ക് പോകുന്നവർക്കുമായി വാഹനം തയ്യാറാക്കിയാണ് യുവജന സംഘടന മാതൃകയായത്.ഏത് സമയത്തും സഹായം ലഭ്യമാക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

ബ്ലോക്ക് സെക്രട്ടറി മുഹമ്മദ് സിറാജ് ഉദ്‌ഘാടനം ചെയ്തു. തില്ലങ്കേരി പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി , വൈസ് പ്രസിഡണ്ട് അണിയേരി ചന്ദ്രൻ, സരീഷ് പൂമരം, പി കെ രതീഷ്, എൻ സജു, സി പി ശ്രീജിൽ , എന്നിവർ സംസാരിച്ചു.
ഫോൺ : 8075131674 8606646405

കോവിഡ് സാഹചര്യത്തിൽ സൗജന്യ ആംബുലൻസ് സേവനം

മട്ടന്നൂർ: കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിൽ സൗജന്യ ആംബുലൻസ് സേവനമൊരുക്കി ഇടവേലിക്കൽ വാർഡിലെ നാട്ടുകാർ.

പഴശ്ശിയിലെ കന്നാട്ടുംകാവ് മൂലപ്പൊക്കൻ സ്മാരക മന്ദിരം കേന്ദ്രീകരിച്ചാണ് ആംബുലൻസ് സേവനം ലഭ്യമാക്കുക എന്ന് ഭാരവാഹികൾ അറിയിച്ചു.പഴശ്ശി വില്ലേജ് പരിധിയിൽ താമസിക്കുന്നവർക്കാണ് സേവനം ലഭിക്കുക. ഫോൺ: 9447912376 , 82811 43012 .

ഉറക്കം നഷ്ടപ്പെടുത്തുന്ന സ്വപ്‌നം ഇനിയെത്രനാൾ…..അനിശ്ചിതമായി നീളുന്ന കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അടച്ചിട്ട സ്കൂൾ..കടന്നുപോയത് കുട്ടികളുടെ കാലൊച്ചയില്ലാത്ത ഒരു അധ്യയന വർഷം ..ഇനിയും എത്രനാൾ എന്നറിയാത്ത കാത്തിരിപ്പ്. "ഉറക്കത്തിൽ കാണുന്നതല്ല യഥാർത്ഥ സ്വപ്നം..നമ്മുടെ ഉറക്കം നഷ്ടപ്പെടുത്തുന്നതാണ് യഥാർത്ഥ സ്വപ്നം "എ പി ജെ അബ്ദുൽ കലാമിന്റെ പ്രശസ്തമായ വാചകങ്ങൾ തൂക്കിയ ബോർഡ്.മട്ടന്നൂർ മധുസൂദനൻ തങ്ങൾ സ്മാരക സ്കൂളിൽ നിന്നുള്ള കാഴ്ച. വാക്‌സിനേഷന് എത്തി കാത്തു നിൽക്കുന്നവരെയും കാണാം.. photo |jginews

മുഖ്യമന്ത്രിയുടെ ഉറപ്പ് പാലിക്കാൻ കണ്ണൂർ ജില്ലാ പഞ്ചായത്ത്,ഇന്ന് മുതൽ അശരണർക്ക് ഭക്ഷണമൊരുക്കും

കണ്ണൂർ: സംസ്ഥാനത്ത് ആരും പട്ടിണി കിടക്കാൻ പാടില്ല എന്ന മുഖ്യ മന്ത്രി പിണറായി വിജയൻറെ ഉറപ്പ് പാലിക്കാൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് ഒരുങ്ങി.

ആരോരുമില്ലാത്തവർക്കുള്ള ഉച്ച ഭക്ഷണവുമായി ഞായറാഴ്ച്ച മുതൽ ലോക്ക് ഡൗൺ തീരുന്നത് വരെ ഭക്ഷണം വിതരണം ചെയ്യുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ അറിയിച്ചു.

ഹോട്ടലുകളെയും മറ്റും ആശ്രയിച്ച് ജീവിക്കുന്നവർക്കും തെരുവിൽ ജീവിക്കുന്നവർക്കും ഭക്ഷണം വിതരണം ചെയ്യും.പഴയ ബസ് സ്റ്റാൻഡ്,റെയിൽവേ സ്‌റ്റേഷൻ പരിസരങ്ങളിൽ ഭക്ഷണ വിതരണം ജില്ലാ പഞ്ചായത്തിന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ ഉണ്ടാകും.

കണ്ണൂർ ജില്ലാ പഞ്ചായത്ത് ഉദ്യമത്തിന് വ്യക്തികളും സ്ഥാപനങ്ങളും സഹായം വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും പ്രസിഡണ്ട് പി പി ദിവ്യ പറഞ്ഞു.

മാതൃഭൂമി ന്യൂസ് ലേഖകൻ വിപിൻ ചന്ദ് കോവിഡ് ബാധിച്ച് മരിച്ചു

കൊച്ചി: മാതൃഭൂമി ന്യൂസ് സീനിയർ ചീഫ് റിപ്പോർട്ടർ വിപിൻ ചന്ദ് (42 ) കോവിഡ് ബാധിച്ച് മരിച്ചു.

എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം.പറവൂർ ആലങ്ങാട്ട് കൊടുവഴങ്ങ സ്വദേശിയാണ്.

കോവിഡ് റിപ്പോർട്ടിങ്ങിൽ സജീവ സാന്നിധ്യമായിരുന്ന വിപിൻ ചന്ദിന് കോവിഡിനൊപ്പം ന്യുമോണിയ ബാധിച്ച് ഗരുതരാവസ്ഥയിലാവുകയായിരുന്നു.

2005ൽ ഇന്ത്യാവിഷനൊപ്പം മാധ്യമ പ്രവർത്തനം തുടങ്ങിയ വിപിൻ ചന്ദ് 2012 ലാണ് മാതൃഭൂമിയിൽ ചേർന്നത്.ഭാര്യ ശ്രീദേവി.മകൻ മഹേശ്വർ.സംസ്കാരം 11.30ന് വീട്ടുവളപ്പിൽ

പിണറായി മന്ത്രിസഭ : 20 ന് സത്യപ്രതിജ്ഞ, സെൻട്രൽ സ്റ്റേഡിയം ഒരുങ്ങുന്നു

തിരുവനന്തപുരം: രണ്ടാം പിണറായി മന്ത്രിസഭ മെയ് 20ന് 3 മണിക്ക് സത്യപ്രതിജ്ഞ ചെയ്യും.ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുക്കും.

കോവിഡ് പശ്ചാത്തലത്തിൽ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ക്ഷണിക്കപ്പെട്ട അതിഥികൾക്ക് മാത്രമാണ് പ്രവേശനം. പൊതുജനങ്ങൾക്ക് പ്രവേശനമില്ല. പൂർണ്ണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടായിരിക്കും ചടങ്ങുകൾ.

പുതുമുഖങ്ങൾക്ക് മന്ത്രിസഭയിൽ കൂടുതൽ പ്രാധാന്യം നൽകുമെന്നാണ് സൂചന.ഇതുസംബന്ധിച്ച ഉഭയകക്ഷി ചർച്ചകൾ തുടരുന്നു. സത്യപ്രതിജ്ഞയ്ക്കുള്ള ഒരുക്കങ്ങൾ പൊതുഭരണ വകുപ്പ് തുടങ്ങി.

മട്ടന്നൂർ ശ്രീ മഹാദേവ ക്ഷേത്രസമിതി ആശാ വർക്കർമാരെ ആദരിച്ചു

| ആശാ വർക്കർമാർക്കുള്ള മെഡിക്കൽ കിറ്റ് നഗരസഭാ വൈസ് ചെയർമാൻ പി പുരുഷോത്തമൻ,ശ്രീമഹാദേവ ക്ഷേത്ര സമിതി പ്രസിഡണ്ട് സി എച്ച് മോഹൻദാസ് എന്നിവർ ചേർന്ന് മെഡിക്കൽ ഓഫീസർ ഡോ.സുഷമയ്ക്ക് കൈമാറുന്നു |

മട്ടന്നൂർ: ശ്രീമഹാദേവ ക്ഷേത്രസമിതി മേഖലയിൽ പ്രവർത്തിക്കുന്ന ആശാ വർക്കർമാരെ ആദരിച്ചു.

ആദര സൂചകമായി ജോലി സംബന്ധമായ ആവശ്യങ്ങൾക്കുള്ള കിറ്റ് വിതരണം ചെയ്തു.

മട്ടന്നൂർ ശ്രീമഹാദേവ ക്ഷേത്ര സമിതി പ്രസിഡണ്ട് സി എച്ച് മോഹൻദാസ് ,നഗരസഭാ വൈസ് ചെയർമാൻ പി പുരുഷോത്തമൻ എന്നിവർ ചേർന്ന് ആദരിച്ചു. സുരക്ഷാ കിറ്റുകൾ മട്ടന്നൂർ സി എച്ച് സി മെഡിക്കൽ ഓഫീസർ ഡോ. സുഷമ ഏറ്റുവാങ്ങി.

കോവിഡ് പ്രോട്ടോകോൾ പാലിച്ച് നടത്തിയ ചടങ്ങിൽ വാർഡ് കൗൺസിലേർ കെ വി ജയചന്ദ്രൻ,ശ്രീ മഹാദേവ ക്ഷേത്ര സമിതി സെക്രട്ടറി വി ബാലകൃഷ്ണമേനോൻ ,വൈസ് പ്രസിഡണ്ട് നടുക്കണ്ടി പവിത്രൻ,രമേശ് വാരിയർ ,കെ ഷനോജ് എന്നിവർ സംസാരിച്ചു.

ഗൗരിയമ്മയുടെ ആരോഗ്യനില ഗുരുതരം

L I V E |

തിരുവനന്തപുരം : മുൻ മന്ത്രിയും ജെ എസ് എസ് നേതാവുമായ കെ ആർ ഗൗരിയമ്മയുടെ ആരോഗ്യനില വീണ്ടും ഗുരുതരമായി.

ആരോഗ്യനില മോശമായതിനെ തുടർന്ന് വീണ്ടും തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റി.

വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഗൗരിയമ്മയുടെ ആരോഗ്യ നില മെച്ചപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ ദിവസം മുറിയിലേക്ക് മാറ്റിയിരുന്നു.

വികസനത്തിന് തുരങ്കം വെച്ചവർക്ക് ജനങ്ങൾ നൽകിയ മറുപടി – നേടിയത് ചരിത്ര വിജയം: സിപിഎം

| ചരിത്ര വിജയം ആഘോഷിക്കുന്നതിന് മെയ് 7 ന് രാത്രി 7 മണിക്ക് എല്ലാ വീടുകളിലും ദീപം തെളിയിച്ച് ചരിത്ര വിജയം വിജയദിനമായി ആഘോഷിക്കും |

തിരുവനന്തപുരം: വികസനത്തിന് തുരങ്കം വെച്ചവർക്കുള്ള ശക്തമായ മറുപടിയാണ് ചരിത്ര വിജയമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ പറഞ്ഞു.

കേന്ദ്ര നയങ്ങൾക്കുള്ള ശക്തമായ താക്കീതാണ് വിജയമെന്നും വിജയരാഘവൻ തിരുവനന്തപുരത്ത് മാധ്യമങ്ങളോട്പറഞ്ഞു.

കേന്ദ്രത്തിൽ ബദൽ രാഷ്ട്രീയ ധാര രൂപപ്പെടാൻ കേരളത്തിലെ ഈ വിജയംകൊണ്ട് സാധിക്കണം.എൽ ഡി എഫ് തിരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ മുഴുവൻ കാര്യങ്ങളും നടപ്പാക്കും.

ചരിത്ര വിജയം ആഘോഷിക്കുന്നതിന് മെയ് 7 ന് രാത്രി 7 മണിക്ക് എല്ലാ വീടുകളിലും ദീപം തെളിയിച്ച് ചരിത്ര വിജയം വിജയദിനമായി ജനങ്ങൾ ആഘോഷിക്കണമെന്ന് വിജ യരാഘവൻ ആഹ്വാനം ചെയ്തു.ഭരണ തുടർച്ച ഇല്ലാതാക്കാൻ ശ്രമിച്ച യു ഡി എഫിന് നിരാശ ഉണ്ടാകുന്നത് സ്വാഭാവികമാണെന്നും അദ്ദേഹം പറഞ്ഞു.

എൻ എസ് എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരുടെ മകൾ എം ജി സർവകലാശാല സിൻഡിക്കേറ്റ് മെമ്പർ സ്ഥാനം രാജിവെച്ചു

ചങ്ങനാശ്ശേരി: എൻ എസ് എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരുടെ മകൾ ഡോ.സുജാത എം ജി സർവകലാശാല സിണ്ടിക്കേറ്റ് മെമ്പർ സ്ഥാനം രാജിവെച്ചു.
എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വിമർശനങ്ങൾക്ക് പിന്നാലെയാണ് ഡോ സുജാതയുടെ രാജി എന്നത് ശ്രദ്ധേയമാണ്.സ്ഥാനമാനങ്ങൾ നേടി സർക്കാരിനെ വിമർശിക്കുന്നു എന്ന നിലയിലാണ് വെള്ളാപ്പള്ളി നടേശൻ സുകുമാരൻ നായരെ വിമർശിച്ചത്.

എന്നാൽ കഴിഞ്ഞ 7 വർഷമായി ഡോ സുജാത സർവകലാശാല സിൻഡിക്കേറ്റ് മെമ്പറാണെന്നും യോഗ്യതയുടെ അടിസ്ഥാനത്തിലാണ് നിയമനം കിട്ടിയതെന്നും സുകുമാരൻ നായർ ഇറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.

കാലാവധി തീരാൻ 3 വര്ഷം ബാക്കിയിരിക്കെയാണ് ഡോ സുജാതയുടെ രാജി. വെള്ളാപ്പള്ളിയുടെ വിമർശനങ്ങൾ അടിസ്ഥാനരഹിതമാണെന്നും രാജി വ്യക്തിപരമായ കരണങ്ങളാലാണെന്നും പത്രക്കുറിപ്പിൽ വ്യത്മാക്കി .

ജില്ലയിലെ ദയനീയ പരാജയം: എം ലിജു ആലപ്പുഴ ഡി സി സി അധ്യക്ഷ സ്ഥാനം രാജിവെച്ചു

LIVE | ആലപ്പുഴ: ആലപ്പുഴ ഡി സി സി അധ്യക്ഷസ്ഥാനം എം ലിജു രാജിവെച്ചു.ആലപ്പുഴ ജില്ലയിലെ പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്താണ് രാജിയെന്ന് എം ലിജു അറിയിച്ചു.രാജിക്കത്ത് കെ പി സി സിക്ക് കൈമാറിയതായും അദ്ദേഹം അറിയിച്ചു.

ആർ ബാലകൃഷ്ണപ്പിള്ള അന്തരിച്ചു

കൊല്ലം : കേരള കോൺഗ്രസ് ബി ചെയർമാനും മുൻ മന്ത്രിയുമായ ആർ ബാലകൃഷ്ണപ്പിള്ള (86 ) അന്തരിച്ചു.

കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.മകൻ ഗണേഷ് കുമാറാണ് മരണ വിവരം അറിയിച്ചത്.

9 മണിവരെ പൊതു ദർശനത്തിന് വെക്കും.ഉച്ചയ്ക്ക് ശേഷം വാളകത്ത് സംസ്കാര ചടങ്ങുകൾ നടക്കും.കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടായിരിക്കും സംസ്‍കാരം.

കൊല്ലം ജില്ലയിൽ കൊട്ടാരക്കരയിലെ കീഴൂട്ട് രാമൻ രാമൻ പിള്ളയുടെയും കാർത്യായനിയമ്മയുടെയും മകനായി 1935 മാർച്ച് 8 നാണ് ജനനം. തിരുവനന്തപുരത്തെ എം ജി കോളേജിലും യൂണിവേഴ്സിറ്റി കോളേജില്ലേയും പഠന കാലത്ത് വിദ്യാർത്ഥി ജീവിതത്തിലേക്ക് ആകൃഷ്ടനായി.

കോൺഗ്രസിലൂടെയാണ് സജീവ രാഷ്ട്രീയത്തിലെത്തിയത്.1964 ൽ കേരള കോൺഗ്രസ് രൂപീകരിച്ച ഘട്ടത്തിൽ സ്ഥാപക നേതാക്കളിൽ ഒരാളായി.1976 ൽ കേരള കോൺഗ്രസ് ചെയർമാൻ കെ എം ജോർജിന്റെ മരണത്തെത്തുടർന്ന് കെ എം മാണിയും ബാലകൃഷ്ണപിള്ളയും തമ്മിലുണ്ടായ അഭിപ്രായ വ്യത്യാസമാണ് വഴിത്തിരിവായി 1977ൽ പാർട്ടി പിളർന്നത്.

ബാലകൃഷ്ണപ്പിള്ള കേരള കോൺഗ്രസ് ബി രൂപീകരിക്കുകയായിരു ന്നു.എൽ ഡി എഫിനൊപ്പവും യു ഡി എഫിനൊപ്പവും പ്രവർത്തിച്ചിട്ടുണ്ട്.നിലവിൽ എൽ ഡി എഫിനൊപ്പമാണ്.

തൃശ്ശൂരിൽ വോട്ടെണ്ണൽ നിർത്തിവെച്ചു

തൃശൂർ: തൃശ്ശൂരിൽ വോട്ടെണ്ണൽ നിർത്തിവെച്ചു,പോസ്റ്റൽ വോട്ടുകളിലെ സാങ്കേതിക തകരാറ് കരണമുണ്ടായ ആശയക്കുഴപ്പം കാരണമാണ് വോട്ടെണ്ണൽ നിർത്തിവെച്ചത്,പോസ്റ്റൽ വോട്ടുകളിൽ ചിലതിൽ സീൽ പതിഞ്ഞില്ല എന്ന് പരാതി ഉയർന്നതിനെ തുടർന്നാണ് വോട്ടെണ്ണൽ നിർത്തിയത്.

വോട്ടെണ്ണൽ സുരക്ഷയ്ക്കായി കൂടുതൽ പോലീസുകാർ,ആവശ്യമെങ്കിൽ മുൻകരുതൽ അറസ്റ്റ്

LIVE |

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാൻ മണിക്കൂറുകൾ മാത്രം ബാക്കിയിരിക്കെ വോട്ടെണ്ണലുമായി ബന്ധപ്പെട്ട സുരക്ഷയ്ക്കായി കൂടുതൽ പൊലീസുകാരെ വിന്യസിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ്‌ ബെഹ്‌റ അറിയിച്ചു.

ആവശ്യമെങ്കിൽ മുൻകരുതൽ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ ഉണ്ടാകും.കോവിഡ് സുരക്ഷ ശക്തമായി പാലിക്കേണ്ട സാഹചര്യത്തിൽ വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ തടിച്ചുകൂടിയാൽ കേസെടുക്കും.വിജയാഘോഷ പ്രകടനങ്ങൾ ഒന്നും പാടില്ല.30281 പൊലീസുകാരെ വോട്ടെണ്ണലുമായി ബന്ധപ്പെട്ട സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ട്.

മലപ്പുറം ജില്ലയിൽ 55 പഞ്ചായത്തുകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു

LIVE |

മലപ്പുറം: കോവിഡ് വ്യാപനം രൂക്ഷമായ മലപ്പുറം ജില്ലയിലെ 55 പഞ്ചായത്തുകളിൽ ജില്ലാ കലക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30 ശതമാനത്തിന് മുകളിലുള്ള പഞ്ചായത്തുകളിലാണ് നിരോധനാജ്ഞ ഏർപ്പെടുത്തിയതെന്ന് കലക്ടർ അറിയിച്ചു.

മെയ് 14 വരെ ജില്ലയിൽ നിയന്ത്രണങ്ങൾ തുടരുമെന്നും കലക്ടർ പറഞ്ഞു.

കണ്ണൂർ ജില്ലാ പഞ്ചായത്ത് കോവിഡ് ഹെൽപ് ഡെസ്ക് നാളെ മുതൽ ജില്ലാ ആശുപത്രിയിൽ

| കോവിഡ് രോഗികൾക്കും കൂട്ടിരിപ്പുകാർക്കും 24 മണികൂർ ഹെൽപ് ഡെസ്ക് സേവനം ലഭ്യമാക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ അറിയിച്ചു |

കണ്ണൂർ: കോവിഡ് വ്യാപന പശ്ചാത്തലത്തിൽ ജില്ലാ ആശുപത്രിയിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് നേതൃത്വത്തിൽ കോവിഡ് ഹെൽപ് ഡെസ്ക് ആരംഭിക്കുന്നു.

കോവിഡ് രോഗികൾക്കും സഹായത്തിനായുള്ള കൂട്ടിരിപ്പുകാർക്കും 24 മണികൂർ ഹെൽപ് ഡെസ്ക് സേവനം ലഭ്യമാക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ അറിയിച്ചു.

ഞായറാഴ്ച മുതൽ ഹെൽപ് ഡെസ്ക് സേവനങ്ങൾ ലഭ്യമായിരിക്കും. രാവിലെ 11 .30 മുതൽ എം എം 2 വാർഡിനു സമീപമാണ് ഹെൽപ്പ് ഡെസ്ക് പ്രവർത്തനം ആരംഭിക്കുക.ഹെൽപ് ഡെസ്കിലേക്കുള്ള ആംബുലൻസ് സൗകര്യം സൗകര്യം ഐ ആർ പി സി നൽകും എന്നറിയിച്ചതായി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അറിയിച്ചു.

ജില്ലാ ആശുപത്രിയിലെത്തുന്ന കോവിഡ് രോഗികൾക്ക് പുറത്തുനിന്ന് എന്തെങ്കിലും പരിശോധനകൾ ആവശ്യമെങ്കിൽ അതിനുള്ള സഹായം ഹെൽപ് ഡെസ്ക് വഴി ലഭ്യമാക്കും.

ഗുരുതരമായ സാഹചര്യത്തിൽ മറ്റേതെങ്കിലും ആശുപത്രികളിലേക്ക് മാറ്റേണ്ട സ്ഥിതി ഉണ്ടായാൽ ആംബുലൻസ് സൗകര്യം, ഐ സി യു , വെന്റിലേറ്റർ ലഭ്യത എന്നിവ കൃത്യമായി അറിയിക്കും.

അടിയന്തിര സാഹചര്യത്തിൽ രക്തം ആവശ്യമുള്ളവർക്ക് ലഭ്യമാക്കാനുള്ള പ്രവർത്തനം,പുറത്തു നിന്ന് മരുന്ന് ആവശ്യമുള്ളവർക്ക് അത് ലഭ്യമാക്കാനുള്ള സേവനം,ജില്ലയിലെ മുഴുവൻ ആശുപത്രിയുമായി ബന്ധപ്പെട്ടുകൊണ്ടുള്ള നിരന്തര ഏകോപനം,പരിശോധനകൾക്കും വാക്‌സിനേഷനുമായി വരുന്നവർക്കുള്ള സഹായം,ഡിസ്ചാർജ് ചെയ്യപ്പെടുന്നവർക്ക് വീടുകളിലേക്ക് പോകുന്നതിനുള്ള സഹായം,അടിയന്തിര സാഹചര്യത്തിൽ രോഗികളെ ആശുപത്രിയിൽ എത്തിക്കുന്നതിനുള്ള പ്രവർത്തനം തുടങ്ങിയവയും ഹെൽപ് ഡെസ്ക് വഴി ലഭ്യമായിരിക്കുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അറിയിച്ചു.

ഹെൽപ് ഡെസ്ക് ഫോൺ നമ്പർ : 9400382555

സി അമ്മിണിക്കുട്ടി ടീച്ചർ അന്തരിച്ചു

കണ്ണൂർ: തൃശൂർ പുറനാട്ടുകരയിലെ സി അമ്മിണിക്കുട്ടി ടീച്ചർ അന്തരിച്ചു.86 വയസായിരുന്നു. കണ്ണൂർ കക്കാട് സ്പിന്നിങ് മില്ലിന് സമീപം "കരുണ" യിൽ പരേതനായ സി കെ മേനോന്റെ ഭാര്യയാണ്.

മക്കൾ: വസന്ത മേനോൻ (തൃശൂർ ) ജയശ്രീ കെ മേനോൻ(തൃശൂർ ), രാജശ്രീ കെ മേനോൻ( ഡെപ്യൂട്ടി ഡയറക്ടർ , ക്ഷീര വികസന വകുപ്പ്, കണ്ണൂർ ) , അനിത കെ മേനോൻ ( കൃഷി അസിസ്റ്റന്റ് ഡയറക്ടർ, മലപ്പുറം )ദിനേശ് കെ മേനോൻ (എം ഡി WCPL,നാസിക്),മരുമക്കൾ: മുരളീധരൻ( തൃശൂർ ),ഗോപാലകൃഷ്ണൻ ( റിട്ട.കെ എസ് ആർ ടി സി എ ടി ഓ,തൃശൂർ ) ,ഡോ.പി വി മോഹനൻ ( റിട്ട.അസിസ്റ്റന്റ് ഡയറക്ടർ,മൃഗ സംരക്ഷണ വകുപ്പ്, ഡോ.ആനന്ദ ലക്ഷമി ( പ്രൊഫസർ,ഗവ,ആയുർവേദ കോളേജ്,തിരുവനന്തപുരം)

റോഡ്പണിയിലെ അപാകം: കോളാരി വില്ലേജ് ഓഫീസിൽ വെള്ളം കയറി മതിൽ തകർന്നു

| കോളാരി വില്ലേജ് ഓഫീസ് പരിസരത്ത് വെള്ളം കയറി മതിൽക്കെട്ട് തകർത്ത് ഒഴുകുന്നു | photo jginews

മട്ടന്നൂർ: റോഡ് പണിയിലെ അപാകവും അശാസ്ത്രീയമായ ഓവുചാൽ നിർമ്മാണവും കാരണം ഇന്നലെ പെയ്ത കനത്ത മഴയിൽ മട്ടന്നൂർ കണ്ണൂർ റോഡിലെ കോളാരി വില്ലേജ് ഓഫീസിൽ വെള്ളം കയറി.

ഒരു മണിക്കൂറോളം പെയ്ത മഴയിൽ റോഡിൽ നിന്നൊഴുകിവന്ന വലിയ വെള്ളക്കെട്ട് വില്ലേജ് ഓഫീസിന്റെ വാതിൽപ്പടിവരെയെത്തി. മഴ തുടരുന്നതിനിടെ വെള്ളം കയറിയത് വില്ലേജ് ഓഫീസ് ജീവനക്കാരിൽ പരിഭ്രാന്തി പരത്തി.

വെള്ളം ഉയരാൻ തുടങ്ങിയതോടെ ജീവനക്കാർ തഹസിൽദാറെ വിവരമറിയിച്ചു.എന്നാൽ ഇതിനിടയിൽ കുത്തിയൊലിച്ച് വില്ലേജ് ഓഫീസിന്റെ പിന്നിലേക്ക് ഒഴുകിയ വെള്ളത്തിന്റെ ശക്തിയിൽ പിന്നിലെ മതിൽ തകർന്നതോടെ ഒഴുകി പോവുകയായിരുന്നു. വെള്ളക്കെട്ട് പൂർണമായും ഒഴിയുകിപ്പോയതിന് ശേഷം മാത്രമാണ് ജീവനക്കാർ പോയത്.

മട്ടന്നൂർ കണ്ണൂർ കെ എസ് ടി പി റോഡ് പണിയിലെ അപാകവും ഓവുചാൽ നിർമ്മാണത്തിലെ അശാസ്ത്രീയതയുമാണ് വില്ലേജ് ഓഫീസിലേക്ക് വെള്ളം കയറാൻ ഇടയാക്കിയത്.

മട്ടന്നൂർ കണ്ണൂർ റോഡിൽ കോളേജ് റോഡ് ഭാഗത്ത് റോഡ് ഉയർന്നിട്ടാണ്.മഴ കനത്തു പെയ്യുമ്പോൾ ഈ മേഖലയിൽനിന്നുള്ള മുഴുവൻ വെള്ളവും വാഴാന്തോട് ഭാഗത്തേക്കാണ് ഒഴുകുക.എന്നാൽ കെ എസ് ടി പി റോഡ് നവീകരിക്കുന്നതിനിടയിൽ കണ്ണൂർ റോഡിൽ എൽ ഐ സി ഓഫീസിന് സമീപത്ത് റോഡ് അനാവശ്യമായി ഉയർത്തിയത് കാരണമാണ് ഇടയിലുള്ള പ്രദേശങ്ങളിൽ വെള്ളം കയറിയത്.

ഓവ് ചാലിലേക്ക് വെള്ളം ഒഴുകിപ്പോകാത്തതും വില്ലേജ് ഓഫീസ് ഉൾപ്പെടുന്ന പ്രദേശങ്ങളിൽ വെള്ളം കയറാനിടയാകുന്നു.
ഇതുസംബന്ധിച്ച് തഹസിൽദാർക്ക് പരാതി നൽകുമെന്ന് കോളാരി വില്ലജ് ഓഫീസർ അറിയിച്ചു.

സംസ്ഥാനത്ത് വാരാന്ത്യ ലോക്ക് ഡൗൺ ഇല്ല ,രാത്രി കർഫ്യു ഇന്ന് മുതൽ

തിരുവനന്തപുരം: കോവിഡ് വ്യാപന പശ്ചാത്തലത്തിൽ സംസ്ഥാനത്ത് വാരാന്ത്യ ലോക്ക് ഡൗൺ നടപ്പാക്കില്ല. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.

വാരാന്ത്യ ലോക് ഡൗൺ ഉണ്ടാകുമെന്ന പ്രചരണം ഉണ്ടായിരുന്നെങ്കിലും ലോക്ക് ഡൗൺ നടപ്പാക്കേണ്ടതില്ല എന്ന പൊതു വികാരമായിരുന്നു യോഗത്തിൽ ഉയർന്നു വന്നത്.

വാരാന്ത്യ ലോക്ക് ഡൗൺ ഇല്ലെങ്കിലും രാത്രികാല കർഫ്യൂ ഇന്ന് രാത്രി മുതൽ പ്രാബല്യത്തിൽ വരും.മരുന്ന് വാങ്ങൽ , അത്യാവശ്യത്തിന് ഡോക്ടറെ കാണൽ തുടങ്ങിയ അത്യാവശ്യ കാര്യങ്ങൾക്ക് ഇളവ് ലഭിയ്ക്കുമെന്നും ഇത്തരം സന്ദർഭങ്ങളിൽ തിരിച്ചറിയൽ കാർഡ് കരുതണമെന്നും സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്‌റ അറിയിച്ചു.

തൃശൂർ പൂര ദിനത്തിൽ തൃശൂർ നഗരം പൂർണമായും പോലീസ് നിയന്ത്രണത്തിലായിരിക്കും.സ്വരാജ് ഗ്രൗണ്ട് പൂർണമായും പോലീസ് നിയന്ത്രണത്തിലാക്കും.പാസുള്ളവർക്ക് മാത്രം പ്രവേശനം.8 ഗേറ്റുകൾ ഇതിനായി തയ്യാറാക്കിയിട്ടുണ്ട്.പൊതു ജനത്തെ പൂർണമായും ഒഴിവാക്കിയായിരിക്കും പൂരമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. എന്നാൽ പൂരം ആഘോഷമാക്കുമെന്ന് പാറമേക്കാവ് ദേവസ്വം അറിയിച്ചു.

എസ് എസ് എൽ സി ,പ്ലസ് ടു പരീക്ഷകൾ മാറ്റില്ല

തിരുവനന്തപുരം: എസ് എസ് എൽ സി പ്ലസ് ടു പരീക്ഷകൾ മാറ്റില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി.

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് പരീക്ഷകൾ നടക്കുന്നത്.അധ്യാപകരും വിദ്യാർത്ഥികളും ട്രിപ്പിൾ ലെയർ മാസ്കും ഫേസ് ഷീൽഡും ധരിക്കുന്നുണ്ട്.വിദ്യാർത്ഥികളുടെ ശരീരോഷ്മാവ് പരിശോധിച്ചാണ് ക്ലാസുകളിലേക്ക് കയറ്റുന്നത്.കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുന്നുണ്ട് . നിലവിലുള്ള സാഹചര്യം വെച്ച് പരീക്ഷകൾ മാറ്റേണ്ടതില്ലെന്നാണ് വിദ്യാഭ്യാസ വകുപ്പ് തീരുമാനം.

കോഴിക്കോട്ട് ഗുരുതര രോഗ വ്യാപന സാധ്യതയെന്ന് മുന്നറിയിപ്പ്, ജാഗ്രതാ നിർദേശം

കോഴിക്കോട്: കോവിഡ് വ്യാപനം രൂക്ഷമായ സംസ്ഥാനത്ത് ജില്ലകൾ തിരിച്ചുള്ള വ്യാപന തോത് ആരോഗ്യ വകുപ്പ് വിലയിരുത്താൻ തുടങ്ങി.

എറണാകുളത്തും കോഴിക്കോട്ടും ജാഗ്രത പാലിക്കാൻ ആരോഗ്യ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന അടിയന്തിര യോഗം തീരുമാനിച്ചിരുന്നു.

കോഴിക്കോട്ട് ഗുരുതര രോഗ വ്യാപനം ഉണ്ടായേക്കാം എന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ആരോഗ്യ വകുപ്പ് മുന്നൊരുക്കങ്ങൾ തുടങ്ങി.കോഴിക്കോട് ബീച്ച് ആശുപത്രിയെ വീണ്ടും കോവിഡ് ആശുപത്രി ആക്കിയേക്കും.

താലൂക്ക്-ജില്ലാ ആശുപത്രികളിലെ കിടക്കകളിൽ 15 മുതൽ 25 ശതമാനം വരെ ഒഴിച്ചിടാൻ നിർദേശം നൽകിയിട്ടുണ്ട്.കോഴിക്കോട് മെഡിക്കൽ കോളേജിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തും.ആശുപത്രി സന്ദർശനത്തിന് പ്രോട്ടോകോൾ ഏർപ്പെടുത്തും.രോഗികളുടെ കൂട്ടിരിപ്പിന് ഒരാളെ മാത്രമേ അനുവദിക്കൂ.സന്ദർശകർക്ക് നിയന്ത്രണം ഏർപ്പെടുത്തും.

സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിൽ ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ അടിയന്തിര യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു.

എറണാകുളത്ത് കനത്ത ജാഗ്രത പാലിക്കാൻ തീരുമാനിച്ചു. എറണാകുളത്ത് കോവിഡ് ചികിത്സയ്ക്ക് പ്രത്യേക സംവിധാനം തന്നെ ഒരുക്കാൻ തീരുമാനമായി. ഇതിന്റെ ഭാഗമായി ഫോർട്ട് കൊച്ചി താലൂക്ക് ആശുപത്രി കോവിഡ് ആശുപത്രിയാക്കി മറ്റും.കളമശ്ശേരി മെഡിക്കൽ കോളേജിനെയും കോവിഡ് ആശുപത്രിയാക്കി മാറ്റും.

സർക്കാർ മേഖലയിൽ ആയിരം ഓക്സിജൻ കിടക്കകൾ ഒരുക്കും.വാളയാറിലും വിവിധ ജില്ലാ അതിർത്തികളിലും നാളെ മുതൽ പരിശോധന കർശനമാക്കും.ആരോഗ്യ ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്തവർക്ക് മാത്രമായിരിക്കും സംസ്ഥാനത്തേക്ക് പ്രവേശനം അനുവദിക്കൂ.ഇനിയുള്ള രണ്ടാഴ്ച്ചക്കാലം കനത്ത ജാഗ്രത പാലിക്കണമെന്നും വളരെ അത്യാവശ്യത്തിന് മാത്രമേ പുറത്തിറങ്ങാൻ പാടുള്ളു എന്നും മാനദണ്ഡങ്ങൾ പാലിക്കണമെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പുണ്ട്.

സനു മോഹൻ കർണ്ണാടക കാർവാറിൽ പിടിയിൽ

മംഗളുരു: വൈഗ കൊലക്കേസിലെ പ്രതിയെന്ന് സംശയിക്കുന്ന സനു മോഹൻ കർണാടകത്തിൽ പോലീസ് പിടിയിൽ.

കർണ്ണാടക കാർവാറിൽനിന്നാണ് ഇയാൾ പിടിയിലായത്. മൂകാംബികയിലെ ഹോട്ടലിൽ സി സി ടി വി ദൃശ്യങ്ങളിൽ കണ്ടതിനെ തുടർന്ന് കേരള പൊലീസിന് പുറമെ കർണാടക,തമിഴ്നാട് പോലീസ് ഇയാളെ പിടികൂടാനായി വല വിരിച്ചിരുന്നു.

കൊല്ലൂരിൽ നിന്ന് സ്വകാര്യ ബസിൽ കയറി വന പ്രദേശത്ത് ഇറങ്ങിയതായി ഇന്നലെ പൊലീസിന് സൂചന ലഭിച്ചിരുന്നു.എന്നാൽ ഇയാൾ കൊല്ലൂരിൽ നിന്നും ഉഡുപ്പിയിലേക്കും തുടർന്ന് കാർവാറിലേക്കും സ്വകാര്യ ബസിൽ യാത്ര ചെയ്യുകയായിരുന്നു. മകൾ വൈഗയുടെ മരണത്തിന് ശേഷം ഒളിവിൽ പോവുകയായിരുന്നു.

വാർത്ത കേരള പോലീസ് ആദ്യം സ്ഥിരീകരിച്ചിരുന്നില്ലെങ്കിലും കർണാടക പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

എന്നാൽ ഇയാളെയുംകൊണ്ട് കേരളാ പോലീസ് കേരളത്തിലേക്ക് വരുന്നുണ്ട് എന്നും റിപോർട്ടുകൾ. വൈഗയുടെ മരണത്തിലെ ദുരൂഹത സനു മോഹൻ വഴി മാത്രമേ അറിയാൻ കഴിയു എന്നതിനാലാണ് പോലീസ് നടപടികൾ ഊർജ്ജിതമാക്കിയത്.

തൃശൂർ പൂരം അട്ടിമറിക്കാൻ ശ്രമമെന്ന് പാറമേക്കാവ് ദേവസ്വം

തൃശൂർ: തൃശൂർ പൂരം അട്ടിമറിക്കാൻ ചിലർ ശ്രമം നടത്തുന്നുവെന്ന ആരോപണവുമായി പാറമേക്കാവ് ദേവസ്വം രംഗത്ത്.

ചിലരുടെ തിരക്കഥ അനുസരിച്ചാണ് കാര്യങ്ങൾ നടക്കുന്നതെന്നും ഡി എം ഒ ജനങ്ങളെ പേടിപ്പിക്കുന്നുവെന്നും പാറമേക്കാവ് ദേവസ്വം ആരോപിച്ചു.പൂരം നടത്തിപ്പ് സംബന്ധിച്ച് കാര്യങ്ങൾ തീരുമാനിക്കാൻ ഡി എം ഒ യ്ക്ക് പകരം മറ്റൊരു ഉന്നത തല മെഡിക്കൽ സംഘത്തെ ഏൽപ്പിക്കണമെന്നും ആവശ്യം.കളക്ടർ വിളിച്ച ഓൺലൈൻ യോഗം തൃശ്ശൂരിൽ നടക്കുന്നു.

കണ്ണൂർ വിമാനത്താവളത്തിൽനിന്ന് സ്വർണ്ണം പിടികൂടി

SYMBOLIC IMAGE

മട്ടന്നൂർ (കണ്ണൂർ ) :
കണ്ണൂർ വിമാനത്താവളത്തിൽനിന്നും സ്വർണ്ണം പിടികൂടി.28 ലക്ഷം രൂപയുടെ സ്വർണ്ണമാണ് കസ്റ്റംസ് പിടികൂടിയത്.പയ്യന്നൂർ സ്വദേശി തസ്‌ഫീറിൽനിന്നാണ് സ്വർണ്ണം പിടിച്ചെടുത്തതെന്ന് കസ്റ്റംസ് അറിയിച്ചു.

പാനൂർ കേസ് പ്രതി രതീഷിന്റെ മരണത്തിൽ ദുരൂഹത: ആന്തരികാവയങ്ങൾക്ക് ക്ഷതം,ശ്വാസം മുട്ടിച്ചതിന്റെ ലക്ഷണങ്ങൾ

കണ്ണൂർ: മുസ്ലിം ലീഗ് പ്രവർത്തകൻ മൻസൂർ വധക്കേസ് പ്രതി രതീഷിന്റെ മരണത്തിൽ ദുരൂഹത.

തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ രതീഷിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ മരണത്തിൽ ദുരൂഹത ഉള്ളതായി സൂചന.മരണത്തിന് മുൻപ് രതീഷിനെ ശ്വാസം മുട്ടിച്ചതായുള്ള സൂചനകൾ റിപ്പോർട്ടിലുണ്ട്.റിപ്പോർട്ട് അന്വേഷണ സംഘത്തിന് കൈമാറി.

രതീഷിന്റെ ആന്തരികാവയവങ്ങൾക്കും ക്ഷതമേറ്റിട്ടുണ്ട്.മൂക്കിന് സമീപമുള്ള മുറിവ് മൽപ്പിടുത്തത്തിൽ സംഭവിച്ചതാകാം എന്നാണ് നിഗമനം.മരണം ആത്മഹത്യയല്ല എന്ന് സൂചന നൽകുന്നതാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ പ്രഥമിക നിഗമനം.

ഈ റിപ്പോർട്ട് പുറത്തു വന്നതിന് പിന്നാലെയാണ് വടകര റൂറൽ എസ് പി യുടെ നേതൃത്വത്തിൽ സ്ഥലത്തെത്തി വിശദമായ പരിശോധനകൾ നാത്തിയത്.വിരലടയാള വിദഗ്ധരും ഫോറൻസിക് സംഘവും ഡോഗ് സ്‌ക്വാഡും പരിശോധനക്കെത്തിയിരുന്നു.

കോഴിക്കോട് മെഡിക്കൽ കോളേജിലെ ഡോക്ടർമാരുടെ സംഘമാണ് പോസ്റ്മോർട്ടം നടത്തിയത്,ഇത് പൂർണമായും വിഡിയോയിൽ ചിത്രീകരിച്ചിട്ടുണ്ട്.രതീഷിന്റെ മരണത്തിൽ നിഗൂഢത ഉണ്ടെന്ന് കെ സുധാകരൻ എം പി ആരോപിച്ചിരുന്നു.

എം എ യൂസഫലി സഞ്ചരിച്ച ഹെലികോപ്റ്ററിന് സാങ്കേതിക തകരാർ: അടിയന്തിരമായി നിലത്തിറക്കി,യൂസഫലി ആശുപത്രിയിൽ

LIVE | LATEST

കൊച്ചി: വ്യവസായി എം എ യൂസഫലിയും സംഘവും സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റർ സാങ്കേതിക തകരാറിനെ തുടർന്ന് അടിയന്തിരമായി നിലത്തിറക്കി.

എറണാകുളം പനങ്ങാട് ചതുപ്പിലാണ് ഹെലികോപ്റ്റർ ഇടിച്ചിറക്കിയത്.യൂസഫലിയും ഭാര്യയുമടക്കം അഞ്ചു പേർ ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നു.എല്ലാവരെയും ആശുപത്രിയിലേക്ക് മാറ്റി.

ഞായറാഴ്ച്ച രാവിലെ 08.45 നാണ് സംഭവം.നിയന്ത്രണം വിട്ട ഹെലികോപ്റ്റർ പനങ്ങാട്ടെ ചതുപ്പ് നിലത്തേക്ക് ഇടിച്ചിറക്കുകയായിരുന്നു.കനത്ത മഴ പെയ്യുന്നതിനാൽ ചതുപ്പിൽ വെള്ളക്കെട്ടുണ്ടായത് വലിയ ദുരന്തം ഒഴിവാക്കി.ചതുപ്പിലേക്ക് ഇടിച്ചിറങ്ങിയ ഹെലികോപ്റ്ററിൽനിന്ന് ആദ്യം പുറത്തിറങ്ങിയ പൈലറ്റാണ് എല്ലാവരെയും പുറത്തിറക്കിയത്.ഉടൻ തന്നെ നാട്ടുകാർ ഓടിയെത്തുകയും ആശുപത്രിയിലെത്തിക്കുകയുമായിരുന്നു.

ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. എങ്കിലും അഞ്ചുപേരും ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ്.എറണാകുളം കടവന്ത്രയിൽനിന്ന് ലേക് ഷോർ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ബന്ധുവിനെ കാണാനാണ് യൂസഫലി പോയതെന്ന് ലുലു ഗ്രൂപ് വക്താവ് പറഞ്ഞു.

മൻസൂർ വധക്കേസ് അന്വേഷണ സംഘത്തെ മാറ്റി

കണ്ണൂർ: മുസ്‌ലിം ലീഗ് പ്രവർത്തകൻ മൻസൂർ കൊല്ലപ്പെട്ട കേസിൽ അന്വേഷണ സംഘത്തെ മാറ്റി.

ക്രൈം ബ്രാഞ്ച് ഐ ജി യുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്തുമെന്ന് ഡി ജി പി ലോക്നാഥ് ബെഹ്‌റ അറിയിച്ചു.
എറണാകുളം ക്രൈം ബ്രാഞ്ച് ഐ ജി ഗോപേഷ് അഗർവാൾ നേതൃത്വം നൽകുന്ന സംഘത്തിൽ ഡി വൈ എസ് പി പി വിക്രമൻ കേസ് അന്വേഷിക്കും.

ഇപ്പോൾ നടക്കുന്ന അന്വേഷണം തൃപ്തികരമല്ലെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആവശ്യപ്രകാരമാണ് തീരുമാനം എന്നറിയുന്നു.ജില്ലാ ക്രൈം ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണർ കെ ഇസ്മയിലിന്റെ നേതൃത്വത്തിലുള്ള 15 അംഗ സംഘമാണ് കേസ് അന്വേഷിച്ചുകൊണ്ടിരുന്നത്.

തലസ്ഥാനത്ത് വൻ കവർച്ച: ജ്വല്ലറി ഉടമയെ ആക്രമിച്ച് നൂറ് പവൻ കവർന്നു

തിരുവനന്തപുരം: തലസ്ഥാനത്ത് വൻ കവർച്ച.നഗര മധ്യത്തിൽ ജ്വല്ലറി ഉടമയെ ആക്രമിച്ച് നൂറ് പവൻ കവർന്നു.

തിരുവനന്തപുരം പള്ളിപ്പുറത്താണ് സംഭവം.ജ്വല്ലറി ഉടമയുടെ കാർ തടഞ്ഞു നിർത്തി കണ്ണിൽ മുളകുപൊടി വിതറിയാണ് കവർച്ച.ജ്വല്ലറി ഉടമകൾക്ക് സ്വർണ്ണം നിർമിച്ചു നൽകുന്ന മഹാരാഷ്ട്ര സ്വദേശി സമ്പത്തിനെയാണ് അജ്ഞാത സംഘം ആക്രമിച്ചത്.കാർ ഡ്രൈവർ അരുണിനെയും സംഘം ആക്രമിച്ചു.

എന്നാൽ കാറിൽ കൂടെയുണ്ടായിരുന്ന സമ്പത്തിന്റെ ബന്ധു ലക്ഷ്മണയെ കാണാനില്ലെന്ന് പരാതിയുണ്ട്.മംഗലപുരം പോലീസ് അന്വേഷണം ആരംഭിച്ചു.

കോവിഡ് വ്യാപനം: പ്രതിരോധം ശക്തമാക്കുമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാകും.

സംസ്ഥാനത്തെ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു.നിയന്ത്രണങ്ങൾ വിട്ടുവീഴ്ചയില്ലാതെ തുടരും.എല്ലാ ആശുപത്രികളിലും മെഡിക്കൽ കോളേജുകളിലും കൂടുതൽ സൗകര്യങ്ങൾ ഒരുക്കുമെന്നും അവർ പറഞ്ഞു.

മുഖ്യമന്ത്രിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റുന്നു,മെഡിക്കൽ സംഘവും കൂടെ

LIVE |

പിണറായി ( കണ്ണൂർ ) :

കോവിഡ് സ്ഥിരീകരിച്ച മുഖ്യമന്ത്രി പിണറായി വിജയനെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റുന്നു.

അദ്ദേഹത്തെയും വഹിച്ചുള്ള വാഹനം കോഴിക്കോട്ടേക്ക് പുറപ്പെട്ടു. മെഡിക്കൽ സംഘവും അദ്ദേഹത്തെ അനുഗമിക്കുന്നുണ്ട്.കോഴിക്കോട് മെഡിക്കൽ കോളേജിൽ എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയിട്ടുണ്ട്. കോഴിക്കോട് മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ നേതൃത്വത്തിൽ ഡോക്ടർമാരുടെ സംഘം അവിടെ തയ്യാറായിട്ടുണ്ട്.

അദ്ദേഹത്തിന്റെ മകളും മരുമകനും ചികിത്സയിലുള്ള പേ വാർഡിനടുത്തുതന്നെയാണ് മുഖ്യമന്ത്രിക്കും മുറി ഒരുക്കിയിരിക്കുന്നത്.

കോഴിക്കോട് മെഡിക്കൽ കോളേജിലെ മുഖ്യമന്ത്രിയുടെ ചികിത്സ ഏകോപിപ്പിക്കുന്നതിനായി ആരോഗ്യ സെക്രട്ടറിയുടെ നേതൃത്വത്തിൽ തിരുവനതപുരത്ത് അടിയന്തിര യോഗം ചേർന്നിരുന്നു.

കോഴിക്കോട്,തിരുവനന്തപുരം,കണ്ണൂർ മെഡിക്കൽ കോളേജുകളിലെ മേധാവികളുമായി ആരോഗ്യവകുപ്പ് സെക്രട്ടറി സംസാരിച്ചു. എന്തെങ്കിലും അവശ്യ സാഹചര്യം ഉണ്ടായാൽ മുഖ്യമന്ത്രിക്ക് ക്രിട്ടിക്കൽ കെയർ ചികിത്സ ലഭ്യമാക്കുന്നതിനായി തിരുവന്തപുരം മെഡിക്കൽ കോളേജിലും ഒരുക്കങ്ങൾ നടത്തും.തിരുവനതപുരം മെഡിക്കൽ കോളേജിലാണ് ക്രിട്ടിക്കൽ കെയർ വിദഗ്ധരായ ഡോക്ടർമാരുള്ളത്.

ഒരു മാസം മുൻപ് ആദ്യ ഡോസ് കോവിഡ് വാക്‌സിൻ സ്വീകരിച്ച അദ്ദേഹത്തിന് രോഗ ലക്ഷണങ്ങൾ ഒന്നുമില്ല. വടകര പിന്നിട്ട മുഖ്യമന്ത്രിയെയും വഹിച്ചുള്ള വാഹന വ്യൂഹം 40 മിനുട്ട് കൊണ്ട് കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തുമെന്നാണ് ഔദ്യോഗിക അറിയിപ്പ്.

തിരഞ്ഞെടുപ്പ് വാർത്തകൾ എത്തിക്കാൻ സജ്ജമായി ജെ ജി ഐ ന്യൂസ് ലൈവ്

കണ്ണൂർ: തിരഞ്ഞെടുപ്പ് വാർത്തകൾ വായനക്കാരിൽ എത്തിക്കാൻ സജ്ജമായി ജെ ജി ഐ ന്യൂസ് ലൈവ് സംഘവും.കേരളത്തിലെ 140 മണ്ഡലങ്ങളിലെയും വിവരങ്ങൾ തത്സമയം അറിയിക്കാൻ വിവിധ ന്യൂസ് ബ്യുറോകൾ സജ്ജമായി.രാവിലെ ഏഴ് മുതൽ തത്സമയ വാർത്തകൾ നിങ്ങളിലേക്ക്.

പരസ്യ പ്രചാരണം അവസാന ലാപ്പിലേക്ക്: നാടിന്റെ സ്നേഹാദരം ഏറ്റുവാങ്ങി ശൈലജ ടീച്ചർ

മട്ടന്നൂർ: നിയമസഭാ തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം അവസാന ലാപ്പിലേക്ക് കടക്കുമ്പോൾ സ്ഥാനാർത്ഥികൾ പരസ്യ പ്രചാരണത്തിന്റെ മുഴുവൻ സമയവും വോട്ടർമാരെക്കാണാനുള്ള തിരക്കിൽ.

മട്ടന്നൂർ മണ്ഡലം എൽ ഡി എഫ് സ്ഥാനാർത്ഥി മന്ത്രി കെ കെ ശൈലജ ഞായറാഴ്ചത്തെ പ്രചാരണം തുടങ്ങിയത് സ്വന്തം നാട്ടിൽ നിന്നുതന്നെയാണ്.

പാർട്ടിക്കാരും നാട്ടുകാരും പ്രിയപ്പെട്ട ടീച്ചർക്കായി ഒരുക്കിയത് സ്നേഹ നിർഭരമായ സ്വീകരണം.ഔപചാരികതകളില്ലാതെ തനിക്ക് എപ്പോൾ വേണമെങ്കിലും വോട്ട് ചോദിക്കാനുള്ള അവകാശമുള്ളവരാണ് എന്നതുകൊണ്ടാണ് സ്വന്തം നാട്ടിൽ അവസാന ദിവസം എത്തിയതെന്ന് കെ കെ ശൈലജ നാട്ടുകാരോടായി പറഞ്ഞു.നാട്ടുകാരെ പേരെടുത്തു വിളിച്ചു കൊണ്ടായിരുന്നു അവരുടെ വോട്ട് അഭ്യർത്ഥന.

മഹാമാരിക്കിടയിലും ഓരോ വീടുകളിലെയും കാര്യങ്ങളിൽ ഈ സർക്കാരിന്റെ കരുതലുണ്ടായി ആ കരുതലും നാട്ടിൽ മാറ്റങ്ങൾ കൊണ്ടുവന്ന വികസനവും തന്നെയാണ് എവിടെയും ചർച്ചാ വിഷയം.

പ്രചരണത്തിനിടയിൽ പലയിടത്തും എതിർപാർട്ടിക്കാർപോലും സർക്കാർ ചെയ്ത നല്ല കാര്യങ്ങളെ അഭിനന്ദിച്ചതായി തനിക്ക് നേരിട്ട് അനുഭവം ഉണ്ടെന്നും അവർ പറഞ്ഞു.തുടർ ഭരണം യാഥാർഥ്യമായാൽ ഈ സർക്കാർ ഇതിലും മികച്ചതായി ജനങ്ങൾക്കുവേണ്ടി നിലകൊള്ളുമെന്നും അവർ സ്വന്തം നാട്ടുകാരോട് പറഞ്ഞു.

എൽ ഡി എഫ് സ്ഥാനാർഥി വീണാ ജോർജിന്റെ വാഹനം അപകടത്തിൽപെട്ടു

പത്തനംതിട്ട: ആറന്മുള നിയോജകമണ്ഡലം എൽ ഡി എഫ് സ്ഥാനാർഥി വീണാ ജോർജിന്റെ വാഹനം അപകടത്തിൽപെട്ടു.

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ എതിരെ വന്ന വാഹനം അവരുടെ വാഹനത്തിൽ ഇടിക്കുകയായിരുന്നു.ചെറിയ പരിക്ക് പറ്റിയ വീണാ ജോർജിനെയും ഡ്രൈവറെയും പ്രഥമ ശുശ്രൂഷക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വന്നത് കാലിയായ ഖജനാവുമായി,അധികാരം വിട്ടൊഴിയുന്നത് 5000 കോടിയുടെ മിച്ചവുമായി : തോമസ് ഐസക്

തിരുവനന്തപുരം:
എൽ ഡി എഫ് സർക്കാർ അധികാരത്തിൽ വന്നത് കാലിയായ ഖജനാവുമായിട്ടാണെങ്കിൽ അധികാരം വിട്ടൊഴിയുന്നത് 5000 കോടിയുടെ ട്രഷറി മിച്ചവുമായിട്ടാണെന്ന് ധനമന്ത്രി ടി എം തോമസ് ഐസക്.

കോവിഡ് വെല്ലുവിളികൾക്കിടയിലാണ് നേട്ടങ്ങൾ കൈവരിച്ചത്. വ്യക്തമായ ധനകാര്യ മാനേജ്‍മെന്റിലൂടെ എല്ലാ പേയ്‌മെന്റുകളും കൊടുത്താണ് ഈ വർഷം അവസാനിക്കുന്നത്.അതുകൊണ്ട്തന്നെ അടുത്ത സാമ്പത്തിക വർഷം ധന മാനേജ്മെന്റ് സുഗമമാക്കുമെന്ന് ഉറപ്പാണെന്നും തോമസ് ഐസക് ഫേസ്ബുകിൽ കുറിച്ചു.

അവസാന പത്ത് ദിവസങ്ങളിൽ ട്രഷറി റിക്കാർഡ് പേയ്‌മെന്റുകൾ നടത്തി. കഴിഞ്ഞ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് ഇത് മൂന്നിരട്ടിയാണ്. പെൻഷൻ പണം ബാങ്ക് അക്കൗണ്ടുകൾ വഴി എല്ലാവർക്കും എത്തിക്കഴിഞ്ഞു.സാമൂഹ്യ ക്ഷേമ പെൻഷനുകൾ മുഴുവനും ബന്ധപ്പെട്ട പ്രാഥമിക സഹകരണ സംഘങ്ങൾക്ക് നൽകിക്കഴിഞ്ഞു.തദ്ദേശ സ്ഥാപനങ്ങൾ പകുതിയിൽ കൂടുതലും നൂറു ശതമാനത്തിലേറെയും ചിലവാക്കിയ വർഷമാണിത്.

അടുത്ത മൂന്ന് ദിവസത്തിനുള്ളിൽ പരിഷ്കരിച്ച ശമ്പളവും പെൻഷനും നൽകാനുള്ള നടപടികൾ പൂർത്തിയാക്കുമെന്നും ധനമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

ധനമന്ത്രിയുടെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം വായിക്കാം

ഈ സർക്കാർ അധികാരത്തിൽ വന്നത് കാലിയായ ഖജനാവുമായാണെങ്കിൽ അധികാരം വിട്ടൊഴിയുന്നത് കുറഞ്ഞത് അയ്യായിരം കോടി രൂപയുടെ ട്രഷറി മിച്ചവുമായാണ്.

കോവിഡ് ഉയർത്തിയ വെല്ലുവിളികൾക്കിടയിലും വ്യക്തമായ ധനകാര്യ മാനേജ്‌മെന്റിലൂടെ എല്ലാ പേയ്‌മെന്റുകളും കൊടുത്താണ് ഈ വർഷം അവസാനിക്കുന്നത്. എല്ലാം നൽകി കഴിഞ്ഞ ശേഷവും അയ്യായിരം കോടി രൂപയെങ്കിലും ട്രഷറി മിച്ചമുണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ട് എന്നാണ് പ്രാഥമിക വിലയിരുത്തൽ. ഈ വർഷം എടുക്കാമായിരുന്നു രണ്ടായിരം കോടി രൂപയിലധികം കടമെടുക്കാതെ അടുത്ത വർഷത്തേക്ക് മാറ്റിവെച്ചതുൾപ്പെടെയാണിത്. ഇത് അടുത്ത സാമ്പത്തിക വർഷത്തെ ധന മാനേജ്‌മെന്റ് സുഗമമാക്കുമെന്നുറപ്പാണ്.

അവസാന പത്തു ദിവസങ്ങളിൽ റെക്കോർഡ് പേയ്‌മെന്റുകളാണ് ട്രഷറി നടത്തിയത്. 375171 ബില്ലുകളിലായി 23202 കോടി രൂപയാണ് ട്രഷറി മാറി നൽകിയത്. ഇത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഏകദേശം മൂന്നിരട്ടിയാണ്. അവസാന മൂന്നു ദിവസങ്ങളിൽ മാത്രം ഏകദേശം അയ്യായിരം കോടി രൂപയാണ് ട്രഷറിയിൽ നിന്ന് വിതരണം ചെയ്തത്.

ട്രഷറി അക്കൗണ്ടിൽ ചെലവാക്കാതെ വകുപ്പുകൾ ഇട്ടിരുന്ന തുക തിരിച്ചെടുത്തതിനെ മനോരമ വിമർശിച്ചത് കണ്ടു. ട്രഷറിയിൽ കാശില്ലാത്തതുകൊണ്ടല്ല അങ്ങനെ ചെയ്യേണ്ടി വന്നത്. അവസാന ദിവസം കഴിഞ്ഞ മൂന്നു വർഷങ്ങളിൽ ചെയ്തതുപോലെ വകുപ്പുകൾ പല കാരണങ്ങളാൽ മാർച്ച് 31 നകം ചിലവഴിക്കാൻ കഴിയാതെ ട്രഷറി അക്കൗണ്ടുകളിൽ സൂക്ഷിച്ചിരുന്ന ഏഴായിരം കോടി രൂപ തിരിച്ചെടുത്തിട്ടുണ്ട്. ഇങ്ങനെ ചെയ്തില്ലായിരുന്നുവെങ്കിൽ അടുത്ത വർഷത്തെ കടമെടുപ്പിൽ നിന്ന് അത്രയും തുക കേന്ദ്ര സർക്കാർ വെട്ടികുറയ്ക്കുമായിരുന്നു. ഇങ്ങനെ തിരിച്ചെടുത്ത തുക കഴിഞ്ഞ വർഷങ്ങളിൽ ചെയ്തതുപോലെ ഏപ്രിലിൽ തന്നെ ബന്ധപ്പെട്ട വകുപ്പുകളുടെ അക്കൗണ്ടിൽ തിരിച്ചു നൽകും. ഒരു കാര്യം കൂടി ഓർമിക്കുക. ട്രഷറി മിച്ചത്തിലെ അയ്യായിരം കോടി ഇതിന് പുറമെയാണ്. കാര്യം വ്യക്തമായി മനസ്സിലാക്കാതെ ഇലക്ഷൻ സമയത്ത് സർക്കാരിന് ഒരു കുത്ത് കിടക്കട്ടെ എന്ന് വിചാരിച്ചതുകൊണ്ടാകും തെറ്റിദ്ധാരണ ജനിപ്പിക്കാൻ ഇങ്ങനെയൊക്കെ എഴുതി വിടുന്നത്.

നേരിട്ട് ബാങ്ക് അക്കൗണ്ട് വഴിയുള്ള പെൻഷൻ എല്ലാവരിലും എത്തിക്കഴിഞ്ഞു. സാമൂഹ്യ പെൻഷനുള്ള തുക മുഴുവനും ബന്ധപ്പെട്ട പ്രാഥമിക സഹകരണ സംഘങ്ങൾക്ക് നൽകിക്കഴിഞ്ഞു. മിക്കവാറും സംഘങ്ങൾ സർക്കാർ വിഹിതം ലഭിക്കുന്നതിന് മുന്നേ തന്നെ പെൻഷൻ വിതരണം പൂർത്തിയാക്കി കഴിഞ്ഞത് ഇരട്ടി സന്തോഷം തരുന്നു.

വെല്ലുവിളികൾക്കിടയിലും സംസ്ഥാന തദ്ദേശ സ്ഥാപന പ്ലാൻ ചിലവുകൾ എൺപത് ശതമാനം എത്തിക്കാനായതിൽ അഭിമാനമുണ്ട്. തദ്ദേശ സ്ഥാപനങ്ങൾ പകുതിയിൽ കൂടുതലും നൂറു ശതമാനത്തിലേറെ ചിലവാക്കിയ വർഷമാണിത്. ഇതിൽ ഭൂരിഭാഗത്തിന്റെയും ബില്ലുകൾ അധികമായി തുക അനുവദിച്ച് നല്കാൻ കഴിഞ്ഞിട്ടുണ്ട്. അവസാന ദിവസങ്ങളിൽ ബില്ലുകൾ സമർപ്പിച്ച ചുരുക്കം ചില തദ്ദേശ സ്ഥാപനങ്ങളുടെ ബില്ലുകൾ ഈ സാമ്പത്തിക വർഷം ആദ്യം തന്നെ നൽകുന്നതായിരിക്കും.

അവസാന ദിവസം ട്രഷറി കമ്പ്യൂട്ടർ ശൃഖലയിലെ തിരക്ക് കാരണം ചില ഇടപാടുകാർക്കെങ്കിലും ബുദ്ധിമുട്ട് നേരിട്ടതായി മനസിലാക്കുന്നു.

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വാഹനാപകടത്തിൽ കോൺഗ്രസ് പ്രവർത്തകൻ മരിച്ചു

LIVE |

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വാഹനാപകടത്തിൽ കോൺഗ്രസ് പ്രവർത്തകൻ മരിച്ചു.കോൺഗ്രസ് പ്രവർത്തകനായ പ്രദീപ് (35 ) ആണ് മരിച്ചത്.കെ എസ് ശബരീനാഥന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് സംഭവം.പ്രദീപ് സഞ്ചരിച്ചിരുന്ന ബൈക്ക് മറ്റൊരു വാഹനത്തിൽ ഇടിക്കുകയായിരുന്നു.

N E X T S T O R Y

http://www.jginews.in/cpm-leader-and-pb-member-ma-baby-against-opposition-leader-regarding-double-voters-list-published-yesterday/

പാലാ നഗരസഭയിൽ സി പി എം, കേരളാ കോൺഗ്രസ് (എം ) കയ്യാങ്കളി,സംഘർഷം

കോട്ടയം: പാലാ നഗരസഭയിൽ ഭരണ പക്ഷ കൗൺസിലർമാർ തമ്മിൽ ഏറ്റുമുട്ടി. സിപിഎം, കേരളാ കോൺഗ്രസ് (എം ) തമ്മിലടി കയ്യാങ്കളിയിലും സംഘർഷത്തിലും കലാശിച്ചു.

പാലാ നഗരസഭയിലെ ഭരണപക്ഷമാണ് സിപിഎമ്മും കേരളാ കോൺഗ്രസ് എമ്മും.സ്റ്റാന്റിംഗ് കമ്മറ്റി ചേരുന്നതിലെ തർക്കമാണ് സംഘർഷത്തിന് കാരണം എന്നാണ് വിലയിരുത്തൽ.
സി പി എം ,കേരളാ കോൺഗ്രസ് (എം) ബന്ധത്തിൽ ഇവിടെ കേരളാ കോൺഗ്രസ് എമ്മിൽ പ്രദേശികമായ എതിർപ്പുകൾ ഉണ്ടായിരുന്നു എന്ന് ആക്ഷേപമുണ്ടായിരുന്നു.സംഘർഷത്തിൽ സി പി എമ്മിലെ ബിനു പുളിക്കക്കണ്ടത്തിലിനും,കേരളാ കോൺഗ്രസ് എമ്മിലെ ബൈജു കൊല്ലംപറമ്പിലിനും പരിക്ക്.

തിരഞ്ഞെടുപ്പിന് മുൻപേ ശമ്പളം, പെൻഷൻ: അവധി ദിവസങ്ങളിൽ ട്രഷറി പ്രവർത്തിക്കും

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് നടക്കുന്ന ഏപ്രിൽ 6ന് മുൻപേ ജീവനക്കാർക്ക് ശമ്പളവും പെൻഷനും നൽകും.

അവധി ദിവസങ്ങളായ ദുഃഖവെള്ളി, ഈസ്റ്റർ ദിവസങ്ങളിൽ (ഏപ്രിൽ 2,4) ട്രഷറികൾ തുറന്ന് പ്രവർത്തിക്കും. തിരഞ്ഞെടുപ്പ് കാലത്ത് ശമ്പളവും പെൻഷനും മുടങ്ങാതിരിക്കാനാണ്സംസ്ഥാന സർക്കാർ തീരുമാനം.

പതിനൊന്നാം ശമ്പള കമ്മീഷന്റെ പരിഷ്കരിച്ച ശമ്പളവും പെൻഷനും ജീവനക്കാർക്ക് ലഭ്യമാക്കുന്നതിന് വേണ്ടിയാണ് പൊതു അവധി ദിവസങ്ങൾ പ്രവൃത്തി ദിനമാക്കിയതെന്നാണ് സർക്കാർ ഉത്തരവിൽ പറയുന്നത്.അവധിദിവസങ്ങളിൽ ഹജരാകുന്ന ജീവനക്കാർക്ക് മറ്റൊരു ദിവസം അവധി അനുവദിക്കും.എന്നാൽ ക്രൈസ്തവ വിഭാഗത്തിൽപെട്ട ജീവനക്കാർക്ക് നിയന്ത്രിത അവധിയായിരിക്കും.

ശബരിമല ആചാര സംരക്ഷണത്തിന് നിയമം നിർമ്മിക്കും: എൻ ഡി എ പ്രകടന പത്രിക ഇറങ്ങി

| കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ എൻ ഡി എ പ്രകടന പത്രിക പ്രകാശനം ചെയ്യുന്നു |

തിരുവനന്തപുരം: ശബരിമല ആചാര സംരക്ഷണത്തിന് നിയമം നിർമ്മിക്കുമെന്ന വാഗ്ദാനവുമായി എൻ ഡി എ പ്രകടന പത്രിക പുറത്തിറങ്ങി.കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കർ പ്രകാശനം ചെയ്തു.

"പുതിയ കേരളം മോദിക്കൊപ്പം" എന്നതായിരിക്കും മുദ്രാവാക്യം. ആചാര സംരക്ഷണത്തോടൊപ്പം ലൗ ജിഹാദിനെതിരെയും നിയമം കൊണ്ടുവരുമെന്നും എൻ ഡി എ പ്രകടന പത്രിക വാഗ്ദാനം ചെയ്യുന്നുണ്ട്.

ക്ഷേമ പെൻഷൻ 3500 രൂപയാക്കും,ബി പി എൽ കുടുംബങ്ങൾക്ക് 6 സൗജന്യ പാചക വാതക സിലിണ്ടർ,ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് സൗജന്യ ലാപ്ടോപ്പ്,ഒരു കുടുംബത്തിൽ ഒരാൾക്ക് ജോലി. വീട്,കുടിവെള്ളം,ബൈദ്യുതി ഉറാപ്പാക്കും.മുഴുവൻ തൊഴിൽ മേഖലയിലും മിനിമം വേതനം ഉറപ്പാക്കും.സ്വതന്ത്രവും ഭക്ത ജന നിയന്ത്രിതവും രാഷ്ട്രീയ മുക്തവുമായ ക്ഷേത്ര ഭരണ വ്യവസ്ഥ കൊണ്ടുവരുമെന്നും പ്രകടന പത്രികയിൽ പറയുന്നു.

photo |manoramaonline.com

സംസ്ഥാനത്ത് ഇരട്ട വോട്ടുകൾ ഉണ്ടെന്ന് ശരിവെച്ച് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇരട്ടവോട്ടുകൾ ഉണ്ടെന്ന് സ്ഥിരീകരിച്ചതായി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ടിക്കാറാം മീണ.

ഇരട്ട വോട്ടുകൾ സംബന്ധിച്ചും കള്ളവോട്ടുകൾ സംബന്ധിച്ചും രാഷ്ട്രീയ പാർട്ടികളിൽനിന്ന് പരാതികൾ ലഭിച്ചിരുന്നു.ജില്ലാ കളക്ടർമാർ നടത്തിയ അന്വേഷണത്തിൽ ഒരു പരിധിവരെ ശരിയാണെന്ന് ബോധ്യപ്പെട്ടു.

ആയിരക്കണക്കിന് വ്യാജ വോട്ടുകളും കണ്ടെത്തിയതായി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ പറഞ്ഞു.ഇരട്ട വോട്ടുകൾ കലാകാലങ്ങളായുള്ള പ്രശ്നമാണ്.ബി എൽ ഒ മാർ നേരിട്ട് പരിശോധന നടത്താത്തതാണ് വോട്ട് ഇരട്ടിക്കാൻ കാരണം.

പോളിംഗ് ബൂത്തിൽ പലപ്പോഴും രാഷ്ട്രീയ പാർട്ടികളുടെ ഏജന്റുമാരെ കിട്ടാറില്ല.ഈ പ്രശ്നം പരിഹരിക്കാൻ വേണമെങ്കിൽ പാർട്ടികൾക്ക് വോട്ടർമാരെ തന്നെ ഏജന്റുമാരാക്കാം.ഇരട്ടവോട്ട് കള്ളവോട്ട് എന്നിവയെക്കുറിച്ചുള്ള പരാതികളിൽ എല്ലാ മണ്ഡലങ്ങളിലും അന്വേഷണം നടത്തുമെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ അറിയിച്ചു.

photo | englishmbi.com

കണ്ണൂർ കലക്ടറേറ്റിൽ പോലീസുകാരന്റെ തോക്കിൽനിന്ന് അബദ്ധത്തിൽ വെടി പൊട്ടി

LIVE |

കണ്ണൂർ: കണ്ണൂർ കലക്ടറേറ്റിൽ പോലീസുകാരന്റെ തോക്കിൽനിന്ന് വെടി പൊട്ടിയത് പരിഭ്രാന്തി പരത്തി.

തിരഞ്ഞെടുപ്പ് നിരീക്ഷകനായെത്തിയ ഉദ്യോഗസ്ഥന്റെ ഗൺമാന്റെ തോക്കിൽനിന്നാണ് വെടി പൊട്ടിയത്.ആർക്കും പരിക്കില്ല.തോക്കിലെ തിര പരിശോധിക്കുന്നതിനിടയിൽ അബദ്ധത്തിൽ വെടി പൊട്ടിയതാ ണെന്നാണ് പ്രാഥമിക വിലയിരുത്തൽ.തിര നിറച്ചത് ശരിയാകാത്തത് പരിശോധിച്ച എ ആർ ക്യാമ്പിലെ ടെക്‌നിക്കൽ സ്റ്റാഫിന്റെ കയ്യിൽ നിന്നാണ് വെടി പൊട്ടിയതെന്നും സംശയമുണ്ട്.

സംഭവം കണ്ണൂർ കലക്ടറേറ്റിൽ പരിഭ്രാന്തി പടർത്തി.പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തുന്നു.

photo | justdial.com

എൻ എസ് എസ് നിലപാടുകളെ മുഖ്യമന്ത്രി പരോക്ഷമായി വിമർശിക്കുന്നു: സുകുമാരൻ നായർ നായർ


പെരുന്ന (ചങ്ങനാശ്ശേരി) :

ശബരിമല വിഷയത്തിൽ കാനം രാജേന്ദ്രൻ പ്രകോപനപരമായി ഒന്നും പറഞ്ഞിട്ടില്ല എന്ന് പറയുന്നതിലൂടെ എൻ എസ് എസ് നിലപാടുകളെ പരോക്ഷമായി വിമർശിക്കുകയാണ് മുഖ്യമന്ത്രി ചെയ്യുന്നതെന്ന് ജനറൽ സെക്രട്ടറി സുകുമാരൻ നായർ.

വിശ്വാസ സംരക്ഷണത്തിന്റെ കാര്യത്തിൽ വ്യക്തവും സത്യസന്ധവുമായ നിലപാട് ഉണ്ടായിരുന്നെങ്കിൽ നേതാക്കൾക്കിടയിൽ ആശയക്കുഴപ്പം ഉണ്ടാകില്ലായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു.

ശബരിമല കേസിന്റെ ആരംഭം മുതൽ വിശ്വാസ സംരക്ഷണത്തിന്റെ കാര്യത്തിൽ ഒരേ നിലപാടാണ് എൻ എസ് എസ്സിനുള്ളതെ അത് തുടരുമെന്നും എൻ എസ് എസ് പ്രസ്താവനയിൽ പറയുന്നു.

വിശ്വാസികൾക്ക് അനുകൂലമായ ഒരു നിലപാടും ഇന്നേവരെ സംസ്ഥാന സർക്കാർ സ്വീകരിച്ചിട്ടില്ല.തിരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തിൽ മന്ത്രി കടകം പള്ളി സുരേന്ദ്രൻ ഖേദം പ്രകടിപ്പിക്കുന്നു.തുടർന്ന് സംസ്ഥാന സർക്കാർ അനുകൂലിച്ചും തിരുത്തിയും നിലപാടെടുക്കുന്നു,ആദ്യം സ്വീകരിച്ച നിലപാട് തുടരുമെന്ന് പറഞ്ഞ് അഖിലേന്ത്യ സെക്രട്ടറി രംഗത്ത് വരുന്നു,തുടർന്ന് ദേവസ്വം മന്ത്രിയുടെ ഖേദ പ്രകടനത്തെ പരാമർശിക്കാതെ സുപ്രീം കോടതി വിധി വിശ്വാസികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന പക്ഷം അവരുമായി ആലോചിച്ചേ നടപടി എടുക്കു എന്ന് പറഞ്ഞ് രംഗത്തെത്തുന്നു.

ഇതുകൂടാതെ ദേവസ്വം മന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും നിലപാടുകളെ പിന്തുണച്ച് വിശ്വാസ സംരക്ഷണത്തിന് ആദ്യം മുതൽ നിലകൊള്ളുന്ന എൻ എസ് എസ്സിനെ കുറ്റപ്പെടുത്തിക്കൊണ്ട് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ രംഗത്തെത്തുന്നു. ഇതൊന്നും പോരാതെ കാനം പ്രകോപനപരമായി ഒന്നും പറഞ്ഞിട്ടില്ല എന്ന് പറഞ്ഞ് മുഖ്യമന്ത്രി വീണ്ടും രംഗത്തെത്തുന്നു.

വിശ്വാസ സംരക്ഷണ കാര്യത്തിൽ നേതാക്കൾക്കിടയിലുള്ള ആശയക്കുഴപ്പമാണ് വിശ്വാസികൾക്ക് അവരോടുള്ള അവിശ്വാസത്തിന്റെ കാരണമെന്നും സുകുമാരൻ നായർ പ്രസ്താവനയിൽ പറയുന്നു.

ജീവിത പങ്കാളിയെക്കുറിച്ചുള്ള വിവരങ്ങൾ മറച്ചുവെച്ചു: എൽ ഡി എഫ് സ്ഥാനാർത്ഥിയുടെ പത്രിക മാറ്റിവെച്ചു

മലപ്പുറം: വിവരങ്ങൾ മറച്ചുവെച്ചതിനെ തുടർന്ന് നാമ നിർദേശ പത്രിക സൂക്ഷ്മ പരിശോധനക്കിടെ മാറ്റിവെച്ചു.

കൊണ്ടോട്ടിയിലെ ഇടത് സ്വതന്ത്ര സ്ഥാനാർത്ഥി കെ ടി സുലൈമാൻ ഹാജിയുടെ നാമ നിർദേശ പത്രികയാണ് സൂക്ഷ്മ പരിശോധനക്കിടെ അപൂർണ്ണമായ വിവരങ്ങളെ തുടർന്ന് മാറ്റിവെച്ചത്.

ഭാര്യയുടെ പേര് നൽകേണ്ട കോളത്തിൽ ബാധകമല്ല എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത് എന്നാണ് കണ്ടെത്തൽ.മാത്രമല്ല ജീവിത പങ്കാളിയുടെ പേര്, മറ്റ് വിവരങ്ങൾ എന്നിവ നൽകിയിട്ടില്ല.

എന്നാൽ സുലൈമാൻ ഹാജിക്ക് രണ്ട് ഭാര്യമാരുള്ളതിനാലാണ് വിവരങ്ങൾ മറച്ചുവെച്ചത് എന്ന ആരോപണവുമായി മുസ്ലിം ലീഗ് രംഗത്തിറങ്ങിയിട്ടുണ്ട്.ഒരു ഭാര്യ വിദേശത്താണുള്ളത്.

ദുബായിൽവെച്ചാണ് വിവാഹം നടന്നത്.ഹിറാ മുഹമ്മദ് സഫ്ദർ എന്ന റാവൽപ്പിണ്ടി സ്വദേശിയാണ് ഭാര്യ എന്ന വിവരം നമ നിർദേശ പത്രികയിൽ ഉണ്ട് എന്ന് പറയുന്നു.നാട്ടിലുള്ള ഭാര്യയുടെയും മക്കളുടെയും പേര് വിവരങ്ങൾ മറച്ചുവെച്ചു എന്നാണ് ലീഗ് ആരോപണം.

കൂടുതൽ നിയമ വശങ്ങൾ ആലോചിക്കുന്നതിന് വേണ്ടിയാണ് പത്രിക മാറ്റിവെച്ചതെന്ന് വരണാധികാരി അറിയിച്ചു

photo | englishmathrubhumi.com

ഉമ്മൻചാണ്ടിയുടെ മരുമകൻ വർഗീസ് ജോർജ് ട്വന്റി-20 യിൽ

കൊച്ചി: ഉമ്മൻചാണ്ടിയുടെ മരുമകൻ വർഗീസ് ജോർജ് ട്വന്റി-20 യിൽ ചേർന്നു.

ഉമ്മൻ ചാണ്ടിയുടെ മൂത്ത മകൾ മരിയയുടെ ഭർത്താവാണ് വർഗീസ് ജോർജ്.ശനിയാഴ്ച കൊച്ചിയിൽ നടന്ന ട്വന്റി-20 ഉപദേശക സമിതി യോഗത്തിലാണ് അദ്ദേഹം പാർട്ടി അംഗത്വമെടുത്തത്.

പാർട്ടി ഉപദേശകസമിതി ചെയർമാൻ കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി അദ്ദേഹത്തിന് അംഗത്വം നൽകി പാർട്ടിയിലേക്ക് സ്വീകരിച്ചു.പാർട്ടി യൂത്ത് വിങ് കോർഡിനേറ്ററായും ഉപദേശക സമിതി അംഗമായും അദ്ദേഹം പ്രവർത്തിക്കും.

വിദേശത്ത് ഒരു കമ്പനിയിലെ സി ഇ ഒ പദവി ഉപേക്ഷിച്ചാണ് വർഗീസ് ജോർജ് ട്വന്റി-20 യിൽ ചേർന്നത്. ഇന്ന് വർഗീസ് ജോർജിന് പുറമെ നടനും സംവിധായകനുമായ ലാലും അദ്ദേഹത്തിന്റെ മരുമകൻ അലൻ ആന്റണിയും ട്വന്റി-20 യിൽ ചേർന്നു.

ധർമ്മടത്ത് മത്സരിക്കാൻ സുധാകരന് മേൽ സമ്മർദ്ദം,തീരുമാനം അൽപ സമയത്തിനകമെന്ന് സുധാകരൻ

കണ്ണൂർ: ധർമ്മടം മണ്ഡലത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ മത്സരിക്കാൻ കോൺഗ്രസ് നേതാവ് കെ സുധാകരന് മേൽ സമ്മർദ്ദം. മണിക്കൂറിനുള്ളിൽ തീരുമാനമെടുക്കാം എന്ന നിലപാടിലാണ് കെ സുധാകരൻ.

ധർമ്മടത്ത് പിണറായി വിജയനെതിരെ അതി ശക്തനായ സ്ഥാനാർഥി വേണമെന്നും കെ സുധാകരൻ മത്സരിക്കണമെന്നാണ് പാർട്ടിയുടെ ആഗ്രഹമെന്നും കെ പി സി സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.സുധാകരന്റെ സമ്മതത്തിനായി കാത്തിരിക്കുക്കയാണെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.

എന്നാൽ വേണ്ടത്ര മുന്നൊരുക്കങ്ങളില്ലാതെ അവസാനഘട്ടത്തിൽ ധർമടം പോലുള്ള മണ്ഡലങ്ങളിൽ പെട്ടന്നായിരുന്നില്ല തീരുമാനമെടുക്കേണ്ടിയിരുന്നതെന്ന് കെ സുധാകരൻ .പ്രതികരിച്ചു. സുധാകരൻതന്നെ പിണറായി വിജയനെതിരെ മത്സരിക്കണമെന്ന ആവശ്യം ശക്തമായി.ധർമടം മണ്ഡലത്തിലെ കോൺഗ്രസ് ഭാരവാഹികളെത്തി ചർച്ച നടത്തുന്നുണ്ട്.സുധാകരൻ മത്സരിക്കുന്നത് ഗുണം ചെയ്യുമെന്ന് കെ സി വേണുഗോപാലും പറഞ്ഞിട്ടുണ്ട്. വിഷയത്തിൽ കെ പി സി സി ക്ക് തീരുമാനമെടുക്കാമെന്ന് കോൺഗ്രസ് ഹൈക്കമാൻഡും അറിയിച്ചിട്ടുണ്ട്.

photo | englismbi.com

അഭിപ്രായം പറയാൻ ഭയമില്ല, തൃപ്തനല്ലെന്ന് തുറന്നടിച്ച് കെ സുധാകരൻ

കണ്ണൂർ: സ്ഥാനാർഥി പട്ടികയിലെ കെ സുധാകരന്റെ അതൃപ്തി കാര്യങ്ങൾ അറിയാത്തത്കൊണ്ടാണെന്ന രമേശ് ചെന്നിത്തലയുടെ പ്രതികരണത്തോട് തുറന്നടിച്ച് കെ സുധാകരൻ.

സ്വന്തം അഭിപ്രായം ആരുടെ മുന്നിലും പറയാൻ മടിയോ ഭയമോ ഇല്ലെന്നും പറയേണ്ട വേദിയിൽ പറയേണ്ട സമയത്ത് പറയുമെന്നും കെ സുധാകരൻ കണ്ണൂരിൽ പറഞ്ഞു.

പാർട്ടി സ്ഥാനാർഥി പട്ടികയിൽ താൻ സംതൃപ്തനല്ല.എന്നാൽ പട്ടികയിലെ പോരായ്മ സംബന്ധിച്ച് വ്യക്തിപരമായി കുറ്റപ്പെടുത്തിയിട്ടുമില്ല.പാർട്ടി പ്രഖ്യാപിച്ച സ്ഥാനാര്ഥികളുമായി മുന്നോട്ട്പോകാനേ ഇനി പറ്റൂ.

ധർമ്മടത്ത് മത്സരിക്കുമെന്ന് താൻ ആരോടും പറഞ്ഞിട്ടും ആവശ്യപ്പെട്ടിട്ടും ഇല്ല.എവിടെ വേണമെങ്കിലും മത്സരിക്കാൻ താൻ തയ്യാറാണ്.ആവശ്യമെങ്കിൽ പാർട്ടിക്കുവേണ്ടി എന്ത് ത്യാഗവും ചെയ്യും.ധര്മടത്തിൽ നിലവിൽ സ്ഥാനാർത്ഥിയുള്ള സ്ഥിതിക്ക് താൻ വേഷം കെട്ടേണ്ട കാര്യമൊന്നുമില്ല. മുഖ്യമന്ത്രിയുടെ മണ്ഡലത്തിന് നാല് ചിറകൊന്നുമില്ല,കോൺഗ്രസിന് പിണറായി ഒരു പ്രശ്‌നമല്ലെന്നും സുധാകരൻ പ്രതികരിച്ചു.

കെ മുരളീധരൻ രാഷ്ട്രീയ പാരമ്പര്യമുള്ള നേതാവ്,നേമത്ത് ശക്തനായ പ്രതിയോഗി: ഒ രാജഗോപാൽ

തിരുവനന്തപുരം: സാക്ഷാൽ കെ കരുണാകരന്റെ മകനായ കെ. മുരളീധരൻ ശക്തമായ പാരമ്പര്യമുള്ള നേതാവെന്നും നേമത്ത് ശക്തനായ പ്രതിയോഗിയാണെന്നും ബിജെപി നേതാവ് ഒ രാജഗോപാൽ.

നേമത്തെ ബിജെപി സ്ഥാനാർഥി കുമ്മനം രാജശേഖരന്റെ കൂടെയിരുന്നായിരുന്നു രാജഗോപാലിന്റെ അപ്രതീക്ഷിത പ്രതികരണം.കുമ്മനം പിൻഗാമിയാകുമോ എന്ന ചോദ്യത്തിനും കൃത്യമായ ഒരു മറുപടി നല്കാൻ രാജഗോപാൽ തയ്യാറായില്ല.

നേമത്തെ തന്റെ പ്രചരണ ദിവസത്തിന്റെ തുടക്കം സിറ്റിംഗ് എം എൽ എ ആയ ഒ രാജഗോപാലിനെ സന്ദര്ശിക്കാനെത്തിയതായിരുന്നു കുമ്മനം.കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ യാണ് കെ മുരളീധരൻ ശക്തനായ എതിരാളിയാണെന്ന് രാജഗോപാൽ തുറന്നടിച്ചത്.

നേമത്ത് ശക്തമായ മത്സരം നടക്കും.കോൺഗ്രസ്സും കമ്മ്യൂണിസ്റ്റും അല്ലാത്ത ഒരു പാർട്ടി ജയിച്ച മണ്ഡലമാണ് നേമം.ഇത്തവണ നേമത്ത് മത്സരിക്കില്ലെന്നത് സ്വയം തീരുമാനമാണ്.മത്സരത്തിനില്ലെങ്കിലും തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ സജീവ പങ്കാളിത്തമുണ്ടാ കുമെന്നും രാജഗോപാൽ പറഞ്ഞു.

ജോസഫിന്റെ ഹർജി സുപ്രീം കോടതി തള്ളി: രണ്ടില ജോസിന് തന്നെ

ന്യൂഡൽഹി: രണ്ടില ചിഹ്നം ജോസ് കെ മാണിക്ക് അനുവദിച്ച തിരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനം സുപ്രീം കോടതി ശരിവെച്ചു. ചിഹ്നം ആവശ്യപ്പെട്ടുള്ള പി ജെ ജോസഫിന്റെ ഹർജി സുപ്രീം കോടതി തള്ളി.

ഇതോടെ നിയമസഭാ തിരഞ്ഞെടുപ്പിൽ ജോസ് വിഭാഗം സ്ഥാനാർത്ഥികൾക്ക് രണ്ടില ചിഹ്നത്തിൽ മത്സരിക്കാം.ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്.

രണ്ടില ചിഹ്നം ജോസ് കെ മാണിക്ക് അനുവദിച്ച തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവ് കേരള ഹൈക്കോടതിയുടെ രണ്ട് ബെഞ്ചുകൾ നേരത്തെ ശരിവെച്ചിരുന്നു.ഇത് ചോദ്യം ചെയ്തുകൊണ്ടാണ് പി ജെ ജോസഫും,പി സി കുര്യാക്കോസും സുപ്രീം കോടതിയെ സമീപിച്ചത്

ഐ ഫോൺ വിവാദം: വിനോദിനി കോടിയേരി പോലീസിൽ പരാതി നൽകി

തിരുവനന്തപുരം: ഐ ഫോൺ വിവാദം സംബന്ധിച്ച് പുറത്തുവരുന്ന മാധ്യമ വാർത്തകളുടെ നിജസ്ഥിതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി സംസ്ഥാന ഡി ജി പിക്ക് പരാതി നൽകി.

വിവാദ ഇടപാടിലെ ഐ ഫോണിൽ തന്റെ സിം കാർഡ് ഉപയോഗിച്ചിട്ടുണ്ടോ എന്ന് ശാസ്ത്രീയമായി പരിശോധിക്കണ മെന്നാ ണ് ആവശ്യം. അവർ ഉപയോഗിക്കുന്ന ഫോൺ നമ്പർ അടക്കം നൽകിയാണ് പരാതി.

വടക്കാഞ്ചേരി ഫ്ലാറ്റ് നിർമ്മാണ കരാർ ലഭിച്ചതിന്റെ പ്രത്യുപകാരമായി യൂണി ടാക്ക് ഉടമ സന്തോഷ് ഈപ്പൻ നൽകി എന്ന് പറയപ്പെടുന്ന അഞ്ച് ഐ ഫോണുകളിലൊന്നിൽ വിനോദിനിയുടെ പേരിലുള്ള സിം കാർഡുകൾ ഉപയോഗിച്ചതായി ആരോപിച്ച് കസ്റ്റംസ് ചോദ്യം ചെയ്യാനായി വിളിപ്പിച്ചു എന്നുമായിരുന്നു മാധ്യമങ്ങളിൽ വാർത്ത വന്നത്.ഇതിന്റെ പശ്ചാത്തലത്തിലാണ് വിനോദിനി പോലീസിനെ സമീപിച്ചത്.

ഉപയോഗിക്കുന്ന ഫോൺ വിലകൊടുത്തു വാങ്ങിയതെന്നും ബില്ല് കൈവശമുണ്ടെന്നും ഇതുസംബന്ധിച്ച മാധ്യമ വാർത്തകൾ വ്യക്തിപരമായി അപമാനിക്കുന്ന താരത്തിലായിരുന്നുവെന്നും വിനോദിനിയുടെ പരാതിയിൽ പറയുന്നുണ്ട്.നോട്ടീസ് ലഭിക്കുകയാണെങ്കിൽ കസ്റ്റംസുമായി സഹകരിക്കാൻ തയ്യാറാണെന്നും എന്നാൽ നോട്ടീസ് ലഭിക്കാതെ അവരെ സമീപിക്കാനാവില്ലെന്നും അവർ പറഞ്ഞു.

കോവിഡ് വാക്‌സിനേഷന് മട്ടന്നൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ വൻ തിരക്ക്

മട്ടന്നൂർ: മേഖലയിലെ ഏക കോവിഡ് വാക്‌സിനേഷൻ കേന്ദ്രമായ മട്ടന്നൂർ സി എച് സി യിൽ വൻ തിരക്കനുഭവപ്പെടുന്നു.

വാക്‌സിനേഷൻ ആദ്യഘട്ടം മുതൽ മട്ടന്നൂരിൽ വലിയ തിരക്ക് അനുഭവപ്പെട്ടതായി അധികൃതർ തന്നെ ആരോഗ്യവകുപ്പിനെ അറിയിച്ചിരുന്നു.രണ്ടാം ഘട്ട വാക്‌സിനേഷൻ കൂടി തുടങ്ങിയതോടെയാണ് തിരക്ക് നിയന്ത്രണ വിധേയമല്ലാതായത്. ഒരുദിവസം 200 മുതൽ 250 ഡോസുവരെ ആദ്യഘട്ടത്തിലും ഇപ്പോഴും വാക്‌സിനേഷൻ ഈ കേന്ദ്രത്തിൽ നടക്കുന്നുണ്ട്.

ജന ബാഹുല്യമുള്ള പ്രദേശമായിട്ടും മറ്റ് വാക്‌സിനേഷൻ കേന്ദ്രങ്ങൾ ഇവിടെ ഇല്ലാത്തതാണ് പ്രശ്നമെന്ന് വിലയിരുത്തപ്പെടുന്നു.സംസ്ഥാന - കേന്ദ്ര ആരോഗ്യമന്ത്രാലയങ്ങൾ നിർദേശിക്കുന്ന മാനദണ്ഡങ്ങൾ പാലിക്കേണ്ടതിനാൽ മറ്റൊരു വാക്‌സിനേഷൻ കേന്ദ്രം കൂടി തുറക്കുന്നതിന് പ്രയാസങ്ങൾ ഉണ്ട്. കാത്തിരിപ്പ് കേന്ദ്രം മുതൽ കുത്തിവെപ്പിനും തുടർന്ന് നിരീക്ഷണത്തിനും സൗകര്യങ്ങൾ വേണം.ഡോക്ടർമാരുടെയുംമറ്റ് ആരോഗ്യപ്രവർത്തകരുടെയും സേവനവും ആവശ്യമാണ്.

മുതിർന്ന പൗരന്മാർ മുതൽ തിരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിക്കപ്പെടാൻ സാധ്യതയുള്ള ഉദ്യോഗസ്ഥർവരെ ദിനംപ്രതി കുത്തിവെപ്പിനായി എത്തിപ്പെടുന്നതാണ് തിരക്ക് വർധിക്കാൻ കാരണം.മുതിർന്ന പൗരന്മാർക്കും മറ്റ് അസുഖങ്ങൾ ഉള്ള 45 വയസിന് മുകളിലുള്ളവർക്കുമുള്ള വാക്‌സിനേഷന്റെ ആദ്യഘട്ടത്തിൽ കാര്യങ്ങൾ കൃത്യമായി നടന്നിരുന്നു.എന്നാൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ കൂടി എത്താൻ തുടങ്ങിയതോടെയാണ് വലിയ തിരക്ക് അനുഭവപ്പെടാൻ തുടങ്ങിയത്.

രജിസ്റ്റർ ചെയ്ത് വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ എവിടെയും കുത്തിവെയ്പ്പ് നടത്താമെന്ന വ്യവസ്ഥ ഉള്ളതിനാൽ ഇവിടെ എത്തിപ്പെടുന്ന എല്ലാവർക്കും വാക്‌സിനേഷൻ കൊടുക്കേണ്ടതുമുണ്ട്. മുതിർന്ന പൗരന്മാർ, മറ്റ് അസുഖങ്ങൾ ഉള്ളവർ ,തിരഞ്ഞടുപ്പ് ഉദ്യോഗസ്ഥർ,രജിസ്റ്റർ ചെയ്ത് എത്തുന്ന ആളുകൾ എന്നിവർക്ക് കൃത്യമായ ആസൂത്രണത്തോടെയാണ് വാക്‌സിനേഷൻ കേന്ദ്രത്തിൽ കുത്തിവെയ്പ്പ് നടക്കുന്നതെങ്കിലും എത്തുന്നവരുടെ ബാഹുല്യം കാരണം പലപ്പോഴും താളം തെറ്റുന്നതായാണ് ആക്ഷേപം.

രജിസ്റ്റർ ചെയ്ത് എത്തുന്നവർക്ക് പുറമെ നഗരസഭാ വാർഡുകളിൽ പ്രവർത്തിക്കുന്ന 37 ആശാ പ്രവർത്തകർ വഴിയും വാക്‌സിൻ സ്വീകരിക്കാനായി ആളുകൾ എത്തുന്നുണ്ട്.കൂടാതെ ജന സാന്ദ്രതയുള്ള വാർഡുകളിൽനിന്ന് കൗൺസിലർമാരുടെ സഹായത്തോടെ എത്തുന്നവരും ഉണ്ട്.

മട്ടന്നൂരിലെ സാമൂഹികാരോഗ്യകേന്ദ്രത്തിൽ കൃത്യമായ രേഖകളോടെ,നിഷ്കർഷിക്കുന്ന സമയത്ത് എത്തിപ്പെടുന്ന മുഴുവൻ ആളുകൾക്കും വാക്‌സിൻ നൽകാനുള്ള സന്നദ്ധത ഇവിടത്തെ ആരോഗ്യപ്രവർത്തകർക്കുണ്ട്.എന്നാൽ ആളുകളുടെ ബാഹുല്യം പരിഗണിച്ച് ഒരു കേന്ദ്രംകൂടി മേഖലയിൽ അനുവദിച്ചാൽ പ്രതിസന്ധിക്ക് താൽക്കാലിക പരിഹാരമാകുമെന്ന് വിലയിരുത്തപ്പെടുന്നു.

മട്ടന്നൂരിൽ ആവേശത്തുടക്കം, കെ കെ ശൈലജ പ്രചരണം തുടങ്ങി

| രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി കെ കെ ശൈലജ പ്രചാരണത്തിന് തുടക്കം കുറിക്കുന്നു |

മട്ടന്നൂർ: മട്ടന്നൂർ മണ്ഡലം എൽ ഡി എഫ് സ്ഥാനാർഥി കെ കെ ശൈലജ പ്രചരണം തുടങ്ങി.

ബുധനാഴ്ച്ച രാവിലെ തില്ലങ്കേരി രക്തസാക്ഷി മണ്ഡപത്തിലെത്തി പുഷ്പാർച്ചന നടത്തിയാണ് പ്രചരണ പരിപാടികൾക്ക് തുടക്കം കുറിച്ചത്.തില്ലങ്കേരിയിൽ പര്യടനത്തിന്റെ തുടക്കത്തിൽ ആവേശകരമായ മുദ്രാവാക്യം വിളികളോടെയാണ് പ്രവർത്തകർ ടീച്ചറെ സ്വീകരിച്ചത്.

സ്ത്രീകളടക്കമുള്ള നിരവധി നിരവധി പ്രവർത്തകരും നാട്ടുകാരും പങ്കെടുത്തു.സിപിഎം കണ്ണൂർ ജില്ലാ കമ്മറ്റി അംഗം ടി കൃഷ്ണൻ, എൻ വി ചന്ദ്രബാബു, വി കെ സുരേഷ്ബാബു, അണിയേരി ചന്ദ്രൻ, പി സുരേഷ് ബാബു, മുഹമ്മദ്‌ സിറാജ് തുടങ്ങിയവർ പങ്കെടുത്തു.

തുടർന്ന് തില്ലങ്കേരിയിലെ ബിജുട്ടി രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പ്പാർചന നടത്തി.തില്ലങ്കേരിയിലെ വിവിധ രക്തസാക്ഷി കുടീരങ്ങളിൽ പര്യടനം നടത്തുകയും വോട്ടർമാരെ നേരിൽ കാണുകയും ചെയ്തു. കട്ടൻ രാജു, കുരിയാക്കോസ്, ഓണിയൻ പ്രേമൻ, പാറാലി പവിത്രൻ, മുസ്തഫ, വിജേഷ്, ശ്രീജിത്ത്‌, യു കെ കുഞ്ഞിരാമൻ എന്നിവരുടെ സ്‌മൃതി കുടീരങ്ങളിലും പഴശ്ശി രക്തസാക്ഷി മന്ദിരം, സജീവൻ രക്തസാക്ഷി മന്ദിരം തുടങ്ങിയ മട്ടന്നൂർ മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിലും രക്തസാക്ഷി മണ്ഡപങ്ങളിലും പര്യടനം നടത്തി.ആദ്യ ദിന പ്രചാരണ പരിപാടിയുടെ സമാപനത്തിൽ മട്ടന്നൂർ ടൗണിൽ റോഡ് ഷോയിലും കെ കെ ശൈലജ പങ്കെടുത്തു.

മട്ടന്നൂർ ലയൺസ്‌ ക്ലബ്ബ് വനിതാ ദിനത്തിൽ രമണി പുതുക്കുടിയെ ആദരിച്ചു


| വനിതാ ദിനത്തിൽ രമണി പുതുക്കുടിയെ ഡോക്ടർ സുചിത്ര സുധീർ ആദരിക്കുന്നു photo | www.jginews.in

മട്ടന്നൂർ: മട്ടന്നൂർ ലയൺസ്‌ ക്ലബ്ബ് വനിതാ ദിനത്തിൽ അധ്യാപികയും വിവിധ അവാർഡ് ജേതാവുമായ രമണി പുതുക്കുടിയെ ആദരിച്ചു.ചടങ്ങിൽ ഡോ.സുചിത്ര സുധീർ പൊന്നാട അണിയിച്ച് ഉപഹാരം നൽകി.

ഓരോ വനിതാ ദിനവും സ്ത്രീകൾക്ക് പ്രതിസന്ധികളെ അതിജീവനത്തിനുള്ള സന്ദേശങ്ങൾ നൽകുന്നുവെന്ന് രമണി പുതുക്കുടി പറഞ്ഞു.

ചടങ്ങിൽ ഡിസ്‌ട്രിക്‌ട് ഗവർണർ ഡോ.ഒ വി സനൽ ക്ലബിന്റെ സേവന പദ്ധതികളുടെ ഭാഗമായി സാന്ത്വന ചികിത്സാ രോഗികൾക്ക് വീൽ ചെയറും എയർ ബെഡുകളും വിതരണം ചെയ്തു.

വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരെയും ചടങ്ങിൽ ആദരിച്ചു.സമ്മിശ്ര കർഷക ശ്രീ അവാർഡ് ജേതാവ് ടി രവീന്ദ്രനെ സെക്കൻഡ് വൈസ് ഡിസ്ട്രിക്റ്റ് ഗവർണർ ഡോ.പി സുധീർ ആദരിച്ചു.ലയൺസ്‌ ഡിസ്‌ട്രിക്‌ട് ഭാരവാഹികൾ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

ക്ലബ് പ്രസിഡണ്ട് സംഗീത രവീന്ദ്രൻ അധ്യക്ഷത വഹിച്ചു.സെക്രട്ടറി ലതിക വേണുഗോപാൽ റിപ്പോർട്ട് അവതരിപ്പിച്ചു.ട്രഷറർ അനിത സുരേന്ദ്രൻ നന്ദി പറഞ്ഞു.വിവിധ കലാപരിപാടികൾ അരങ്ങേറി

| ഡിസ്‌ട്രിക്‌ട് ഗവർണറുടെ സന്ദർശനം | മട്ടന്നൂർ ലയൺസ്‌ ക്ലബ്ബ് സേവന പദ്ധതികളിൽ സാന്ത്വന ചികിത്സ രോഗികൾക്ക് സഹായം നൽകി

photo | jginews.in

മട്ടന്നൂർ: മട്ടന്നൂർ ലയൺസ്‌ ക്ലബ്ബിൽ ഡിസ്ട്രിക്ട് ഗവർണറുടെ സന്ദർശന ത്തിന്റെ ഭാഗമായി സാന്ത്വന ചികിത്സ രോഗികൾക്ക് സഹായം നൽകി.

ഡിസ്‌ട്രിക്‌ട് ഗവർണർ ഡോ.ഒ വി സനൽ ക്ലബിന്റെ സേവന പദ്ധതികളുടെ ഭാഗമായി സാന്ത്വന ചികിത്സാ രോഗികൾക്ക് വീൽ ചെയറും എയർ ബെഡുകളും വിതരണം ചെയ്തു.

വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരെ ചടങ്ങിൽ ആദരിച്ചു. വനിതാ ദിനത്തിന്റെ ഭാഗമായി അധ്യാപികയും അവാർഡ് ജേതാവുമായ രമണി പുതുക്കുടിയെ ഡോ.സുചിത്ര സുധീർ ആദരിച്ചു.സമ്മിശ്ര കർഷക ശ്രീ അവാർഡ് ജേതാവ് ടി രവീന്ദ്രനെ സെക്കൻഡ് വൈസ് ഡിസ്ട്രിക്റ്റ് ഗവർണർ ഡോ.പി സുധീർ ആദരിച്ചു.ലയൺസ്‌ ഡിസ്‌ട്രിക്‌ട് ഭാരവാഹികൾ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

ക്ലബ് പ്രസിഡണ്ട് സംഗീത രവീന്ദ്രൻ അധ്യക്ഷത വഹിച്ചു.സെക്രട്ടറി ലതിക വേണുഗോപാൽ റിപ്പോർട്ട് അവതരിപ്പിച്ചു.ട്രഷറർ അനിത സുരേന്ദ്രൻ നന്ദി പറഞ്ഞു.വിവിധ കലാപരിപാടികൾ അരങ്ങേറി

പി ജയരാജന് സ്ഥാനാർത്ഥിത്വം നിഷേധിച്ചതിൽ കണ്ണൂരിൽ പ്രതിഷേധം

കണ്ണൂർ: സിപിഎം നേതാവ് പി ജയരാജന് നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിൽ കണ്ണൂരിൽ പ്രതിഷേധം.

ജയരാജന് സ്ഥാനാർഥിത്വം നിഷേധിച്ചതിൽ പ്രതിഷേധിച്ച് ജില്ലാ സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡണ്ട് ധീരജ് കുമാർ തൽസ്ഥാനം രാജിവെച്ചു.

പി ജയരാജന് നിയമസഭ തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചത് നീതികേടാണെന്നാണ് ധീരജ് കുമാർ പറയുന്നത്.ഇതുസംബന്ധിച്ച് ജില്ലയിൽ പലയിടത്തുനിന്നും പ്രതിഷേധം ഉണ്ടാകുമെന്ന് ധീരജ് കുമാർ പറഞ്ഞു.മാനദണ്ഡമാണ് ബാധകമാക്കുന്നതെങ്കിൽ എല്ലാവര്ക്കും ബാധകമാക്കണമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.പി ജയരാജൻ തുടർച്ചയായി രണ്ടു തവണ മത്സരിച്ചിട്ടില്ല.പാർട്ടിക്ക് അതീതനായി വളരുന്നു എന്നവിമർശനം അദ്ദേഹത്തിനെതിരെ ഉയർന്നിരുന്നു.
തുടർച്ചയായി രണ്ടുതവണ മത്സരിച്ചവരെ മാറ്റി നിർത്താൻ തീരുമാനിച്ചതോടെ ഒറ്റയടിക്ക് 22 എം എൽ എ മാർ പട്ടികയ്ക്ക് പുറത്തായി.ലോകസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചവർക്ക് ഇളവ് നൽകേണ്ടെന്ന് ആദ്യം തീരുമാനിച്ചെങ്കിലും പിന്നീട് ഇളവ് നല്കാൻ സംസ്ഥാന സമിതി തീരുമാനിച്ചു.ഇതനുസരിച്ച് കെ ബാലഗോപാൽ,വി എൻ വാസവൻ,പി രാജീവ്,എം ബി രാജേഷ് എന്നിവർക്ക് ഇളവ് ലഭിച്ചു. എന്നാൽ എന്നാൽ വടകരയിൽ മത്സരിച്ച പി ജയരാജന് ഇളവ് നൽകിയതുമില്ല എന്നാണ് ധീരജ് കുമാർ പറയുന്നത്.

35 വർഷത്തിനിടയിൽ ആദ്യമായാണ് കണ്ണൂരിലെ സിപിഎം നേതാക്കളായ ജയരാജന്മാർ ആരുമില്ലാതെ ഒരു തിരഞ്ഞെടുപ്പ്.പി ജയരാജനും ഇപി ജയരാജനും എം വി ജയരാജനും ഇക്കുറി മത്സര രംഗത്തില്ല.ലോക്സഭാ തിരഞ്ഞെടുപ്പിൽ വടകരയിൽ സ്ഥാനാർത്ഥിയാകുന്നതോടെയാണ് പി ജയരാജൻ ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറിയത്.എന്നാൽ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും ജില്ലാ സെക്രട്ടറി സ്ഥാനത്ത് തിരിച്ചെത്തിയില്ല. എന്നാൽ കോട്ടയത്ത് വി എൻ വാസവൻ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറി തിരഞ്ഞെടുപ്പിൽ മത്സരിച്ച് തോറ്റതിനെ തുടർന്ന് വീണ്ടും സെക്രട്ടറി സ്ഥാനത്ത് തിരിച്ചെത്തിയിരുന്നു.

photo | newsclick.in

കേരളത്തിൽ കോവിഡ് വാക്‌സിൻ ലഭിക്കുന്ന ആശുപത്രികൾ

തിരുവനന്തപുരം: കോവിഡ് വാക്‌സിനേഷൻ രണ്ടാം ഘട്ടം മാർച്ച് ഒന്ന് മുതൽ തുടങ്ങിയതിന് ശേഷം മികച്ച പ്രതികരണമാണ് ആളുകളിൽനിന്ന് ലഭ്യമാകുന്നതെന്ന് ആരോഗ്യവകുപ്പിന്റെ റിപോർട്ടുകൾ ഉണ്ടായിരുന്നു.60 വയസിന് മുകളിലുള്ളവർക്കും 45 വയസിന് മുകളിലുള്ള മറ്റ് അസുഖങ്ങൾ ഉള്ളവർക്കുമാണ് രണ്ടാംഘട്ടത്തിൽ വാക്‌സിൻ നൽകുന്നത് കോവിൻ ആപ്പ് പോർട്ടൽ (https://selfregistration.cowin.gov.in/ )വഴിയാണ് വാക്‌സിൻ ബുക്ക് ചെയ്യേണ്ടത്.സർക്കാർ ആശുപത്രികളിൽ സൗജന്യമായി ലഭിക്കും.സ്വകാര്യ ആശുപത്രികളിൽ ഒരു ഡോസിന് 250 രൂപയാണ് വില.
എവിടെയൊക്കെ കോവിഡ് വാക്‌സിൻ ലഭ്യമാക്കുന്നതിനെക്കുറിച്ച് വ്യക്തതക്കുറവുള്ളവർക്കായി വാക്‌സിൻ ലഭ്യമാകുന്ന ആശുപത്രികളെക്കുറിച്ചറിയാൻ താഴെയുള്ള മൂന്ന് ലിങ്കുകളിൽ ക്ലിക്ക് ചെയ്യാം.


1. http://sha.kerala.gov.in/wp-content/uploads/2021/03/Public-Institution-List.pdf

2. http://sha.kerala.gov.in/private-covid-vaccination-centers-pcvc/

3. http://sha.kerala.gov.in/cghs-hospitals/

ആശുപത്രികളിൽ എത്തുന്നവർ ഏതെങ്കിലും തിരിച്ചറിയൽ രേഖ കയ്യിൽ കരുതണം.45 വയസിന് മുകളിലുള്ള മറ്റ് അസുഖങ്ങളുള്ളവർ അംഗീകൃത മെഡിക്കൽ പ്രാക്റ്റീഷണർ നൽകുന്ന കോമോർബിഡിറ്റി സർട്ടിഫിക്കറ്റ് ഹാജരാക്കണം.( http://sha.kerala.gov.in/wp-content/uploads/2021/02/List-of-comorbidities-and-certificate.pdf )

കാളച്ചക്കിലാട്ടിയ വെളിച്ചെണ്ണ,പുഴുക്കും കഞ്ഞിയും, നാടിനെ തൊട്ടറിഞ്ഞ് ജില്ലാ പഞ്ചായത്ത് കാർഷിക വിപണനമേള

കണ്ണൂർ : കാളച്ചക്കിലാട്ടിയ വെളിച്ചെണ്ണ മുതൽ പുഴുക്കും കഞ്ഞിയുംവരെ.....നാടൻ പച്ചക്കറി മുതൽ ഫാം ഫ്രഷ് മീൻ വരെ ഒരേ കുടക്കീഴിൽ ലഭ്യമാക്കി കണ്ണൂർ ജില്ലാപഞ്ചായത്തിന്റെ കാർഷിക വിപണനമേള 'പച്ചമീനും പച്ചക്കറിയും' ശ്രദ്ധേയമാകുന്നു.

ടൗൺ സ്ക്വയർ ഹാളിലാണ് ജനശ്രദ്ധയാകർഷിച്ച കാർഷിക വിപണനമേള നടക്കുന്നത്.28 ന് സമാപിക്കും.കഫേശ്രീ ഒരുക്കുന്ന കൈപ്പാട് അരി കഞ്ഞിയും പുഴുക്കുമാണ് മേളയിലെ ശനിയാഴ്ചത്തെ പ്രധാന ആകർഷണം.കാള ചക്കിലാട്ടിയ വെളിച്ചെണ്ണയ്ക്ക് അര ലിറ്ററിന് 250 രൂപയാണ് വില.വിവിധയിനം ഫാം ഫ്രഷ് മീനുകളും വിവിധ ഭക്ഷ്യ വസ്തുക്കളും പച്ചക്കറികളും വാങ്ങാൻ ആളുകൾ കൂട്ടമായെത്തുന്നുണ്ട്.

സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ കാർഷിക വിപണന മേള സംഘടിപ്പിക്കുന്നത്.ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ഉള്ള കർഷകർ ഉത്പാദിപ്പിച്ച പച്ചക്കറികൾ, ജീവനുള്ള മത്സ്യങ്ങൾ എന്നിവ വിപണന മേളയിൽ ഉണ്ട് .ബ്ലോക്കുകളിൽ രജിസ്റ്റർ ചെയ്ത കർഷക കൂട്ടായ്മ കളാണ് ഇവിടെ വിപണനം നടത്താൻ എത്തിയിട്ടുള്ളത്.വിപണന മേള മികച്ച പ്രതികരണമാണ് നൽകുന്നതെന്ന് ജില്ലാ പഞ്ചായത്ത് അധികൃതർ അറിയിച്ചു.

സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കുമുള്ള വാക്‌സിനേഷൻ:വിവര ശേഖരണം തുടങ്ങി

മട്ടന്നൂർ: സംസ്ഥാന സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കുമുള്ള കോവിഡ് പ്രതിരോധ കുത്തിവെപ്പ് ഉടൻ തുടങ്ങും. ഇതുസംബന്ധിച്ചുള്ള വിവര ശേഖരണം തുടങ്ങി.

കോവിഡ് മുന്നണി പോരാളികൾക്കുള്ള കുത്തിവെപ്പ് പൂർത്തിയായിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് അടുത്ത ഘട്ടത്തിനായുള്ള വിവര ശേഖരണം ആരോഗ്യവകുപ്പ് തുടങ്ങിയത്.ആരോഗ്യവകുപ്പിനും പോലീസിനും പുറമെ റവന്യൂ,തദ്ദേശ സ്ഥാപനങ്ങൾ തുടങ്ങിയ ഓഫീസുകളിലെ ജീവനക്കാർക്കും വാക്‌സിനേഷൻ തുടങ്ങിയിട്ടുണ്ട്. വില്ലേജ്ഓഫീസുകൾ വഴിയാണ് ജീവനക്കാരുടെയും അധ്യാപകരുടെയും വിവര ശേഖരണം നടത്തുന്നത്.

ജീവനക്കാരുടെ പേര് വിവരങ്ങൾ,ആധാർ നമ്പർ,ജനന തീയ്യതി,മൊബൈൽ നമ്പർ തുടങ്ങിയ വിവരങ്ങളാണ് വില്ലേജ് ഓഫീസുകൾ വഴി ശേഖരിക്കുന്നത്.ഇങ്ങനെ ശേഖരിക്കുന്ന വിവരങ്ങൾ ക്രോഡീകരിച്ച് ആരോഗ്യ വകുപ്പിന് കൈമാറുകയാണ് ചെയ്യുക.

ആരോഗ്യവകുപ്പിന് ലഭ്യമാകുന്ന വിവരങ്ങൾ അനുസരിച്ചായിരിക്കും കുത്തിവെപ്പിനായുള്ള നിർദേശങ്ങൾ വ്യക്തിപരമായി മൊബൈൽ മെസ്സേജുകളായി എത്തുക.കുത്തി വെപ്പ് കേന്ദ്രം, മറ്റ് നിർദേശങ്ങൾ,രണ്ടാം ഘട്ട കുത്തിവെപ്പ് തുടങ്ങിയ വിവരങ്ങളും മൊബൈൽ ഫോണിൽ ലഭ്യമാകും.

പാലക്കാട് നഗരത്തിൽ വൻ തീപിടുത്തം

പാലക്കാട്: പാലക്കാട് നഗരത്തിൽ വൻ തീപിടുത്തം.നഗര മധ്യത്തിലെ രണ്ട് ഹോട്ടലുകൾ പൂർണമായി കത്തി നശിച്ചു.ആളപായമില്ല.തീ പൂർണമായും നിയന്ത്രണ വിധേയമായിട്ടില്ല.
പാലക്കാട് സ്റ്റേഡിയം- ബസ് സ്റ്റാൻഡ് റോഡിലെ കെട്ടിടങ്ങളിലാണ് തീപിടുത്തമുണ്ടായത്.അഗ്നിരക്ഷാ സേനയുടെ വിവിധ യൂണിറ്റുകൾ തീയണയ്ക്കാൻ ശ്രമം നടത്തുന്നു.കെട്ടിടത്തിൽ കുടുങ്ങിയ മുഴുവൻ ആളുകളെയും പുറത്തെത്തിച്ചു.

യന്ത്രത്തകരാർ: വിമാനം അടിയന്തിരമായി നിലത്തിറക്കുന്നു,വിമാനത്താവളത്തിൽ ജാഗ്രതാ നിർദേശം

പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: ഷാർജയിൽ നിന്നും കോഴിക്കോട്ടേക്കുള്ള വിമാനം അടിയന്തിരമായി തിരുവനന്തപുരം വിമാനത്താവളത്തിൽ ഇറക്കുന്നു.യന്ത്രത്തകരാറിനെ തുടർന്നാണ് വിമാനം തിരുവനന്തപുരം വിമാനത്താവളത്തിൽ ഇറക്കുന്നത്.എമർജൻസി ലാൻഡിങ്ങിനുവേണ്ട ഒരുക്കങ്ങൾ വിമാനത്താവളത്തിൽ പുരോഗമിക്കുന്നു.വിമാനത്താവളത്തിൽ കനത്ത ജാഗ്രതാ നിർദേശം.

എൽ പി സംസ്കൃതാധ്യാപക തസ്തിക സൃഷ്ടിക്കണം – സംസ്കൃതാധ്യാപക ഫെഡറേഷൻ

സംസ്കൃതാധ്യാപക ഫെഡറേഷൻ
മട്ടന്നൂർ സബ് ജില്ലാ സമ്മേളനത്തിൽ സിപി സനൽ ചന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തുന്നു photo | vishnu mallissery

മട്ടന്നൂർ : എൽ പി തലത്തിൽ സംസ്കൃത അധ്യാപക തസ്തികകൾ ആരംഭിക്കണമെന്ന് സംസ്കൃത അധ്യാപക ഫെഡറേഷൻ മട്ടന്നൂർ സബ് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു .

പത്ത് വർഷത്തിലധികമായി കേരളത്തിൽ എൽ പി തലത്തിൽ സംസ്കൃത പഠനം ആരംഭിച്ചിട്ടും ഇതുവരെ അധ്യാപകരെ നിയമിക്കാത്തത് പ്രതിഷേധർഹമാണെന്ന് സമ്മേളനം വിലയിരുത്തി.
എൽ പി-യു പി തലത്തിൽകൂടി സംസ്കൃതം ഓൺലൈൻ ക്ലാസുകൾ വിക്ടേഴ്‌സ് ചാനലിൽ ആരംഭിക്കണമെന്നുംസമ്മേളനംആവശ്യപ്പെട്ടു.

സബ്ബ് ജില്ല പ്രസിഡണ്ട് പ്രകാശൻ കുന്നിരിക്കയുടെ അധ്യക്ഷതയിൽ സംസ്കൃത അക്കാദമിക് കൗൺസിൽ വൈസ് പ്രസിഡണ്ട് കെ. വി മനോജ് ഉദ്ഘാടനം ചെയ്തു .സംസ്കൃത അദ്ധ്യാപക ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി സി.പി സനൽ ചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി .
മട്ടന്നൂർ ഹയർ സെക്കണ്ടറി സ്കൂൾ പ്രധാന അദ്ധ്യാപിക സി വി ഷീല, ലീന കെ എം ,രസിക്ക് പി ,രാധ കെ എം ,വന്ദന എം.ടി ,പി വി ബിനി , പി കെ ബീന എന്നിവർ സംസാരിച്ചു.
പ്രതിനിധി സമ്മേളനം സുമിത്ര പട്ടാന്നൂർ ഉദ്ഘാടനം ചെയ്തു . വി സെനിത്ത് അധ്യക്ഷനായിരുന്നു.എം ജയലക്ഷ്മി , കെ എം ദിനു എന്നിവർ സംസാരിച്ചു. ഭാരവാഹികൾ പ്രകാശൻ കുന്നിരിക്ക ( പ്രസിഡണ്ട്) . എം ജയലക്ഷ്മി(സെക്രട്ടറി) ,രസിക്ക് പി (ട്രഷറർ)

മൃതദേഹവുമായി കെ എസ് ഇ ബി ഓഫീസ് ഉപരോധിക്കുന്നു

നെയ്യാറ്റിൻകര: വൈദ്യുതി വിച്ഛേദിച്ചതിന്റെ പേരിൽ പ്രതിഷേധിച്ച് ആത്മഹത്യചെയ്ത നെയ്യാറ്റിൻകര പെരിങ്കടവിള സനലിന്റെ മൃതദേഹവുമായി ഒരുകൂട്ടം ആളുകൾ മാരാരിമുട്ടം കെ എസ് ഇ ബി ഓഫിസ് ഉപരോധിക്കുന്നു.

പഞ്ചായത്ത് പ്രസിഡണ്ട്, കെ എസ് ഇ ബി ഉദ്യോഗസ്ഥർ എന്നിവർക്കെതിരെ നടപടി വേണമെന്നാണ് ആവശ്യം.
പഞ്ചായത്ത് പ്രസിഡണ്ടിന്റെ ഇടപെടൽമൂലമാണ് കെ എസ് ഇ ബി ഉദ്യോഗസ്ഥർ എത്തി വൈദ്യുതി വിച്ഛേദിച്ചത് എന്നാരോപിച്ചായിരുന്നു സനൽ ചൊവ്വാഴ്ച്ച ആത്മഹത്യാശ്രമം നടത്തിയത്.തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ മരിച്ചു.
കെ എസ് ഇ ബി ഉദ്യോഗസ്ഥരെത്തിയപ്പോൾ ബിൽ അടയ്ക്കാമെന്ന് സനലിന്റെ ഭാര്യ പറഞ്ഞതിനെ തുടർന്ന് അവർ മടങ്ങിപ്പോയെങ്കിലും പിന്നീട് പഞ്ചായത്ത് പ്രസിഡണ്ടിന്റെ ഇടപെടലിൽ ഉദ്യോഗസ്ഥർ തിരിച്ചെത്തി വൈദ്യുതി വിച്ഛേദിച്ചു എന്നാണ് ആരോപണം.എന്നാൽ പഞ്ചായത്ത് പ്രസിഡണ്ടും കെ എസ് ഇ ബി യും ആരോപണങ്ങൾ നിഷേധിച്ചിരുന്നു.

നെടുങ്കണ്ടം കസ്റ്റഡി മരണം: പൊലീസുകാരെ പിരിച്ചുവിടാനുള്ള ശുപാർശ മന്ത്രിസഭ അംഗീകരിച്ചു


തിരുവനന്തപുരം: നെടുങ്കണ്ടം കസ്റ്റഡി മരണത്തിന് ഉത്തരവാദികളായ പൊലീസുകാരെ പിരിച്ചുവിടാനുള്ള കമ്മീഷൻ ശുപാർശ മന്ത്രിസഭായോഗം അംഗീകരിച്ചു.
ഇടുക്കി കോലാഹലമേട്ടിലെ രാജ്‌കുമാറിന്റെ കസ്റ്റഡി മരണത്തെക്കുറിച്ച് അന്വേഷണം നടത്തിയ ജുഡീഷ്യൽ കമ്മീഷൻ ജസ്റ്റിസ് കെ നാരായണക്കുറുപ്പിന്റെ കണ്ടെത്തലുകളും ശുപാർശകളും അംഗീകരിക്കാനാണ് മന്ത്രിസഭാ തീരുമാനിച്ചത്.

കസ്റ്റഡി മരണത്തിന് ഉത്തരവാദികളായ പൊലീസുകാരെ ഭരണഘടനയുടെ അനുച്ഛേദം 311(2 ) പ്രകാരം പിരിച്ചു വിടാനുള്ള ശുപാർശയാണ് ഇതിൽ സുപ്രധാനം.

photo | englishjtv.com

കന്യാസ്ത്രീ പാറമടയിൽ മരിച്ച നിലയിൽ

കൊച്ചി: എറണാകുളം വാഴക്കാലയിൽ കന്യാസ്ത്രീയെ പാറമടയിൽ മരിച്ച നിലയിൽ കണ്ടെത്തി.സിസ്റ്റർ ജസീന തോമസ്(45) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

എറണാകുളം വാഴക്കാല കോൺവെന്റിലെ അന്തേവാസിയാണ്. ഇടുക്കി സ്വദേശിനിയായ ജസീനയെ ഉച്ച മുതൽ കാണാനില്ലായിരുന്നു എന്നും പോലീസിൽ പരാതി നൽകിയിരുന്നു എന്നും മഠം അധികൃതർ . 2011 മുതൽ ഇവർ മഠത്തിലെ അന്തേവാസിയായിരുന്നു എന്നും മനസികാസ്വാസ്ഥ്യത്തിന് ചികിത്സ തേടിയിരുന്നു എന്നും മഠം അധികൃതർ പറയുന്നു.എന്നാൽ സംഭവത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷണം വേണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.പോലീസ് അന്വേഷണം ആരംഭിച്ചു.

പ്രതീകാത്മക ചിത്രം | indianexpress.com

കറുത്ത മാസ്കിന് വിലക്കില്ലെന്ന് മുഖ്യമന്ത്രി

തേഞ്ഞിപ്പാലം(കോഴിക്കോട്) : കറുത്ത മാസ്കിന് വിലക്കേർപ്പെടുത്തിയെന്ന പ്രചാരണം തെറ്റാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

വിദ്യാർത്ഥികളുമായുള്ള സംവാദത്തിൽ കറുത്ത മാസ്കിന് വിലക്കുണ്ടെന്ന തരത്തിൽ പ്രചാരണം നടക്കുന്നുണ്ടെന്നും അത്തരം നിർദേശം ആരും നൽകിയിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
പരിപാടിയിൽ പങ്കെടുക്കുന്നവർക്ക് നൽകുന്ന കിറ്റിൽ മാസ്കും നൽകിയിട്ടുണ്ട്.കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ധരിച്ചിരിക്കുന്ന മാസ്ക് മാറ്റി കിറ്റിലെ മാസ്ക് ധരിക്കാൻ ആവശ്യപ്പെട്ടിരുന്നു.ഇതിനെ തെറ്ററായി വ്യാഖ്യാനിക്കുകയായിരുന്നു.

കറുപ്പ് നിറത്തോട് വിരോധമില്ല.പരിപാടിയിൽനിന്ന് മാധ്യമങ്ങളെ പുറത്താക്കിയിട്ടില്ല.അഭിപ്രായ പ്രകടനങ്ങൾക്ക് തടസ്സമാകുന്ന തരത്തിൽ മാധ്യമങ്ങൾ നിൽക്കേണ്ടെന്ന നിലപാട് തുടക്കം മുതലേയുള്ളതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

എൽ ഡി എഫ് വിട്ടു, ഇനി യു ഡി എഫിനൊപ്പം: പാലായിൽ മത്സരിക്കുമെന്ന് കാപ്പൻ

കൊച്ചി: എൽ ഡി എഫ് വിട്ടെന്ന് കാപ്പന്റെ ഔദ്യോഗിക പ്രഖ്യാപനം വന്നു.ഇനി യു ഡി എഫിൽ പ്രവർത്തിക്കുമെന്നും നിയമസഭാ തിരഞ്ഞെടുപ്പിൽ പാലായിൽ മത്സരിക്കുമെന്നും മാണി സി കാപ്പൻ അറിയിച്ചു.
താനും തനിക്കൊപ്പമുള്ളവരും ഇനി എൽ ഡി എഫിൽ ഇല്ല.ഞായറാഴ്ച്ച കോട്ടയത്തെത്തുന്ന രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്രയിൽ പങ്കെടുക്കുമെന്നും അദ്ദേഹം നെടുമ്പാ ശേരിയിൽ മാധ്യമങ്ങളോടെ പറഞ്ഞു.
ഏഴ് ജില്ലാ പ്രസിഡണ്ടുമാരും 18 സംസ്ഥാന ഭാരവാഹികളിൽ 9 പേരും തന്നോടൊപ്പം യു ഡി എഫിലേക്ക് വരുമെന്നും കാപ്പൻ പറഞ്ഞു.പാലായിലെ നാളത്തെ ഐശ്വര്യ കേരളയാത്രയിൽ ഇവരെയും തന്നോടൊപ്പം അണിനിരത്തും.

കോഴിക്കോട് മെഡിക്കൽ കോളേജിൽ ആരോഗ്യമന്ത്രിയെ തടയാൻ ശ്രമം

കോഴിക്കോട് മെഡിക്കൽ കോളേജിലെ പ്രതിഷേധം |photo mbi

കോഴിക്കോട്: ആരോഗ്യമന്ത്രി കെ കെ ശൈലജയെ കോഴിക്കോട് മെഡിക്കൽ കോളേജിൽ തടയാൻ ശ്രമം.മന്ത്രിക്ക് നിവേദനം നൽകാനെത്തിയ ഒരു കൂട്ടം തൊഴിലാളികളാണ് മന്ത്രിയെ തടയാൻ ശ്രമിച്ചത്.
കോവിഡ് കാലത്ത് ജോലി ചെയ്ത താൽക്കാലിക ജീവനക്കാരെ പിരിച്ചുവിട്ട നടപടി പിൻവലിക്കണം എന്നാവശ്യപ്പെട്ടാണ് ഒരു സംഘം മന്ത്രിയെ തടയാൻ ശ്രമിച്ചത്.
ഇന്ന് ഉച്ചയോടെയാണ് മെഡിക്കൽ കോളേജ് ആശുപത്രിക്ക് മുന്നിൽ മന്ത്രിക്ക് നേരെ പ്രതിഷേധമുണ്ടായത്.മെഡിക്കൽ കോളേജിലെ വിവിധ പദ്ധതികളുടെ ഉത്ഘാടനത്തിനെത്തിയതായിരുന്നു മന്ത്രി .മന്ത്രിയെ നേരിട്ട് കാണാൻ ശ്രമിച്ച തൊഴിലാളികളെ പോലീസ് പോലീസ് തടഞ്ഞതാണ് പ്രതിഷേധത്തിനിടയാക്കിയത്.തൊഴിലാളികൾ മന്ത്രിയെ കാണാൻ മണിക്കൂറുകളോളം കാത്തിരുന്നെങ്കിലും പോലീസ് അനുവദിച്ചില്ല.
മെഡിക്കൽ കോളേജിലെ പരിപാടി കഴിഞ്ഞ ഉടൻ മന്ത്രി പോകാനിരുന്ന രണ്ട് വഴികളിലും തൊഴിലാളികൾ നിലയുറപ്പിക്കുകയായിരുന്നു.ഇതിനിടയിൽ നേരിയ സംഘർഷാവസ്ഥ ഉണ്ടായി മെഡിക്കൽ കോളേജിലെ താൽക്കാലിക ജീവനക്കാരൻ ബിജു കുഴഞ്ഞു വീണു.ഇദ്ദേഹത്തെ പിന്നീട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.
കോവിഡ് കാലത്ത് സ്വന്തം ജീവൻ പോലും പണയപ്പെടുത്തി ജോലി ചെയ്ത 30 ജീവനക്കാർ കഴിഞ്ഞ 102 ദിവസമായി മെഡിക്കൽ കോളേജിനുമുന്നിൽ സമരം നടത്തുകയാണ്.സമരം ചെയ്യുന്ന തങ്ങളെ മെഡിക്കൽ കോളേജ് അധികൃതരോ സർക്കാരോ തിരിഞ്ഞു നോക്കിയിട്ടില്ലെന്ന് തൊഴിലാളികൾ പറയുന്നു.

വിതുര പെൺവാണിഭ കേസ്: ഒന്നാം പ്രതി സുരേഷ് എന്ന ഷാജഹാന് 24 വർഷം കഠിന തടവ്

കോട്ടയം: വിതുര പെൺവാണിഭക്കേസിലെ ഒന്നാം പ്രതി സുരേഷ് എന്ന ഷാജഹാൻ (52 ) വിവിധ വകുപ്പുകളിൽ 24 വർഷം കഠിനതടവ്.

ശിക്ഷ ഒന്നിച്ചനുഭവിക്കുന്നതിനാൽ പത്ത് വർഷം തടവ് അനുഭവിച്ചാൽ മതിയാകും.ഒരു ലക്ഷത്തി ഒൻപതിനായിരം രൂപ പിഴ അടക്കണം.ഈ തുക പെൺകുട്ടിക്ക് ലഭിക്കും
വിതുര പീഡനം സംബന്ധിച്ച് പോലീസ് രജിസ്റ്റർ ചെയ്ത 24 കേസുകളിൽ ഒരു കേസിലാണ് ഇപ്പോൾ വിധി പറഞ്ഞത്.
പ്രായപൂർത്തിയകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി തടവിൽ പാർപ്പിച്ചു അനാശാസ്യം നടത്തി,ബലാത്സംഗത്തിന് പ്രേരിപ്പിച്ചു എന്നി കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിട്ടുള്ളത്.കേസുമായി ബന്ധപ്പെട്ട 23 കേസുകളിൽകൂടി ഇനി നടപടി പൂർത്തിയാകാനുണ്ട്. ഈ കേസുകളിലെല്ലാം കൊല്ലം കടയ്ക്കൽ ജുബൈന മൻസിലിലെ സുരേഷ് എന്ന ഷാജഹാൻ തന്നെയാണ് ഒന്നാം പ്രതി.ഇയാൾ 19 വർഷം ഒളിവിലായിരുന്നു.

photo | asianetnews.com

പഴശ്ശി ഈസ്റ്റ് എൽ പി സ്കൂൾ: കുട്ടികളെഴുതിയ കുഞ്ഞിപ്പാട്ടുകളുടെ സമാഹാരം ‘തിര്ള് ‘ പ്രകാശനം ഇന്ന്

മട്ടന്നൂർ: പഴശ്ശി ഈസ്റ്റ് എൽ പി സ്കൂൾ നാലാം ക്ലാസിലെ കുട്ടികളെഴുതിയ കുഞ്ഞിപ്പാട്ടുകളുടെ സമാഹാരം തിര്ള് പതിമൂന്നാം പതിപ്പിന്റെ പ്രകാശനം ഇന്ന് നടക്കും.

അധ്യയനം സ്കൂളിൽ നടക്കുന്നില്ലെങ്കിലും, വീട്ടിലെ ഓൺലൈൻ ക്ലാസ്സിന്റെ പഠനത്തിരക്കിലും തിര്ളിന്റെ പതിപ്പ് മുടക്കാൻ അധ്യാപകരും നാലാം ക്ലാസ്സിലെ കുട്ടികളും തയ്യാറില്ലായിരുന്നു. ആനുകാലിക സാമൂഹിക സാഹിത്യ സംവാദങ്ങൾക്ക് എന്നും വേദിയാകാറുള്ള പഴശ്ശി ഈസ്റ്റ് എൽ പി സ്കൂളിന്റെ സാരഥികൾ കോവിഡ് കാലവും സർഗ്ഗാത്മകമാക്കിയതി ന്റെ ഉത്തമ ഉദാഹരണമാണ് കെട്ടിലും മട്ടിലും കുട്ടിത്തം നിറഞ്ഞ എന്നാൽ, ഒട്ടും ഗൗരവം ചോർന്നുപോകാത്ത സൃഷ്ടികളുമായി തയ്യാറായിരിക്കുന്ന കുട്ടികളുടെ കുഞ്ഞിപ്പാട്ടുകളുടെ സമാഹാരം.
വെള്ളിയാഴ്ച വൈകുന്നേരം 3 മണിക്ക് നടക്കുന്ന ചടങ്ങിൽ ഏം സജീവ് കുമാറിന്റെ അധ്യക്ഷതയിൽ മനോജ് കുമാർ പഴശ്ശി പ്രകാശന കർമ്മം നിർവഹിക്കും.പൂർണ്ണമായും കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ടായിരിക്കും പരിപാടി നടക്കുന്നതെന്ന് പ്രധാനാധ്യാപകൻ പി കെ അനിൽകുമാർ അറിയിച്ചു.

അക്കാദമിക മികവിന്റെ പ്രതീകമായി എൽ എസ് എസ് നേടിയ വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം സ്കൂൾ മാനേജർ കെ പി സതീശൻ മാസ്റ്റർ നിർവഹിക്കും.
പഠനത്തോടൊപ്പം സമൂഹത്തിന്റെ ഭാഗമായി മാറുന്ന അനേകം പരിപാടികളിലൂടെ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ചവെക്കാറുള്ള സ്കൂളിന്റെ ഓരോ അധ്യയന വർഷങ്ങളും നിരവധി പരിപാടികൾ നടക്കാറുണ്ട്. 2019-20 വർഷത്തെ വിവിധങ്ങളായ പരിപാടികളുടെ ഓർമ്മ ചിത്രങ്ങളുടെ പ്രകാശനം വാർഡ് കൗൺസിലർ സി സജിത നിർവഹിക്കും.നല്ല പാഠം 20-20 ചലഞ്ച് ജില്ലാ വിജയി കാർത്തിക്കിനെ ചടങ്ങിൽ അനുമോദിക്കും.
ചടങ്ങിൽ പി എം ഉമാദേവി,കെ കെ അഭിമന്യു,എ സുധീർകുമാർ,എം പ്രശാന്ത്,ഇ പി സുനിത,എം കവിത,പി എം രാജിനി,വി എം ഷൈജു,എന്നിവർ സംസാരിക്കും.

നടി സണ്ണി ലിയോൺ ഹൈക്കോടതിയിൽ മുൻ‌കൂർ ജാമ്യാപേക്ഷ സമർപ്പിച്ചു

കൊച്ചി: വഞ്ചനാ കേസിൽ നടി സണ്ണി ലിയോൺ ഹൈക്കോടതിയിൽ മുൻ‌കൂർ ജാമ്യാപേക്ഷ സമർപ്പിച്ചു.

29 ലക്ഷം രൂപ മുൻകൂറായി വാങ്ങി പരിപാടിയിൽ പങ്കെടുക്കാതെ വഞ്ചിച്ചു എന്ന ഇവന്റ് മാനേജ്‌മന്റ് കമ്പനിയുടെ പരാതിയിൽ കഴിഞ്ഞ ദിവസം നടിയെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. ഇതിനു പിന്നാലെ പരാതിക്കാരും ഹൈക്കോടതിയെ സമീപിച്ചിരുന്നു.
പരിപാടിയിൽ പങ്കെടുക്കാതിരുന്നത് തന്റെ പിഴവുകൊണ്ടല്ലാത്തതി നാൽ തനിക്കെതിരെയുള്ള വഞ്ചന കേസ് നിലനിൽക്കില്ല എന്ന് മുൻ‌കൂർ ജാമ്യാപേക്ഷയിൽ പറയുന്നു.
പലതവണ സംഘാടകർ പരിപാടി മാറ്റിവെച്ചുവെന്നും തന്റെ കുറ്റം കൊണ്ടല്ല പങ്കെടുക്കാതിരുന്നത് എന്നും നടി പറയുന്നു.2019 ലെ പ്രണയ ദിന പരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോഴും കരാർ പ്രകാരം ലഭിക്കേണ്ട തുക ലഭിച്ചില്ലെന്നും അത്കൊണ്ടാണ് പരിപാടി നടക്കാതെ പോയതെന്നും ജാമ്യാപേക്ഷയിൽ പറയുന്നുണ്ട്.

പെരുമ്പാവൂർ സ്വദേശി ഷിയാസ് മുഹമ്മദാണ് നടിക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്.

എം വി ജയരാജൻ ആശുപത്രി വിട്ടു

കണ്ണൂർ: സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ ആശുപത്രി വിട്ടു.നിലവിൽ അദ്ദേഹത്തിന്റെ ആരോഗ്യ നില തൃപ്തികരമാണെന്ന് അദ്ദേഹത്തെ ചികിൽസിച്ച ഡോക്ടർമാരുടെ സംഘം അറിയിച്ചു.
കോവിഡിനൊപ്പം ന്യുമോണിയകൂടി ബാധിച്ചതിനെ തുടർന്ന് ഗുരുതരാവസ്ഥയിൽ പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു അദ്ദേഹം.ദിവസങ്ങളോളം വെന്റിലേറ്റർ സഹായത്തോടെയാണ് അദ്ദേഹത്തിന്റെ ആരോഗ്യനില വീണ്ടെടുത്തത്.ഗുരുതരാവസ്ഥയിലായിരുന്നപ്പോൾ മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ഇടപെട്ട് കോഴിക്കോട്,തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ വിദഗ്ധ ഡോക്ടർമാരുടെ സംഘത്തെ അയച്ച് അദ്ദേഹത്തിന്റെ പരിശോധിച്ചി രുന്നു.പ്രത്യേക മെഡിക്കൽ സംഘം ദിവസേന അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതി വിലയിരുത്തിയിരുന്നു.
ഒരു മാസത്തെ വിശ്രമമാണ് അദ്ദേഹത്തിന് ഡോക്ടർമാർ നിർദേശിച്ചിട്ടുള്ളത്.ചികിൽസിച്ച ഡോക്ടർമാർക്കും സർക്കാരിനും നാട്ടുകാർക്കും ജയരാജൻ നന്ദി പറഞ്ഞു.

ഒരു സ്കൂളിലെ 150 കുട്ടികൾക്കും 34 അധ്യാപകർക്കും കോവിഡ്

മലപ്പുറം: മലപ്പുറം ജില്ലയിൽ പൊന്നാനിയിലെ ഒരു സ്കൂളിലെ 150 കുട്ടികൾക്കും 34 അധ്യാപകർക്കും കോവിഡ് സ്ഥിരീകരിച്ചു

മാറഞ്ചേരി ഗവണ്മെന്റ് സ്കൂളിലാണ് കൂട്ടത്തോടെ കോവിഡ് ബാധയുണ്ടായത്.സ്കൂളിലെ ഒരു കുട്ടിക്ക് രോഗ ലക്ഷണമുണ്ടാവുകയും പിന്നീട് കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തതിനെ തുടർന്ന്,പത്താം ക്ലാസിലെ കുട്ടികളും അധ്യാപകരും ഉൾക്കൊള്ളുന്ന 684 പേരെ പരിശോധിക്കുകയായിരുന്നു.കോവിഡ് സ്ഥിരീകരിച്ച 150 കുട്ടികൾക്കും രോഗലക്ഷണങ്ങൾ ഒന്നുമില്ല.

ഇതേ സ്കൂളിലെ ഹയർ സെക്കണ്ടറി വിഭാഗം വിദ്യാർത്ഥികളെയും വരും ദിവസങ്ങളിൽ പരിശോധിക്കും.മുഴുവൻ പേരോടും നിരീക്ഷണത്തിൽ പോകാൻ ആരോഗ്യ വകുപ്പ് നിർദേശിച്ചിട്ടുണ്ട്.

photo | mynation.com

വിജയോത്സവ ദിന കോവിഡ് പ്രോട്ടോകോൾ പാലനം:മട്ടന്നൂർ ഹയർ സെക്കന്ററി സ്കൂൾ മാതൃകയായി

photo | c sujith kumar

മട്ടന്നൂർ: ഒരാളെ പോലും മാസ്ക് താഴ്ത്തിയിട്ട് കണ്ടില്ല.ഒരാൾപോലും ഇടയ്ക്കിടെ മാസ്കിൽ തൊട്ടില്ല.ഒരാൾ പോലും അണുനശീകരണം വരുത്തി എന്നുറപ്പില്ലാതെ സദസ്സിൽ ഇരുന്നില്ല.
മാസ്ക് ശരിയായ രീതിയിൽ ധരിക്കാതെയും അണു നശീകരണം വരുത്താതെയും കോവിഡ് മാനദണ്ഡങ്ങളെ അലക്ഷ്യമായി കൈകാര്യം ചെയ്യുന്നവർക്കുള്ള ചുട്ട മറുപടിയായി മട്ടന്നൂർ ഹയർ സെക്കന്ററി സ്കൂൾ പ്രതിഭകളെ ആദരിക്കാനായി നടത്തിയ വിജയോത്സവം പരിപാടി. ഒരു ശതമാനംപോലും പിഴവില്ലാതെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു എന്നതായിരുന്നു പരിപാടിയിലെ ഹൈ ലൈറ്റ്.
കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാനായി ഇവിടെ ഒരു കമ്മറ്റി തന്നെ പ്രവർത്തിച്ചു എന്ന് പറഞ്ഞാൽ ഒരുപക്ഷെ അവിശ്വസനീയമായി തോന്നാം.എന്നാൽ അതും ഇവിടെ സംഭവിച്ചു!

സ്കൂൾ ഗേറ്റിൽ പ്രത്യേകം സ്ഥാപിച്ച കൌണ്ടർ എത്തുന്നതിന് മുൻപേ കൈകൾ സാനിറ്റൈസ് ചെയ്യാനുള്ള സൗകര്യം ഒരുക്കിയിരുന്നു. കൗണ്ടറിൽ വിവര ശേഖരണവും തെർമൽ സ്‌ക്രീനിങ്ങും കഴിഞ്ഞാണ് മുഴുവൻ ആളുകളെയും പരിപാടി നടക്കുന്ന സദസ്സിലേക്ക് കടത്തി വിട്ടത്.കയ്യുറകളും നൽകി. സ്കൂളിലെ ബോധി വൃക്ഷ ചുവട്ടിൽ സാനിറ്റൈസ് ചെയ്യാനുള്ള രണ്ട് കൗണ്ടറുകൾ കൂടി ഉണ്ടായിരുന്നു.
സദസ്സിലും വേദിയിലും ഇരിക്കുന്ന ഓരോ ആളുകളും മാസ്ക് ശരിയായ രീതിയിൽ ധരിക്കുന്നു എന്ന് സംഘാടകർ ഉറപ്പുവരുത്തിയതും ഇതിനായുള്ള പ്രത്യേകം അനൗൺസ്‌മെന്റും ശ്രദ്ധേയമായി.
എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയവർക്ക് പുറമെ വിവിധ മേഖലകളിൽ വിജയം കൊയ്ത പ്രതിഭകളെയും ആദരിച്ച ചടങ്ങ് കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യയാണ് ഉൽഘാടനം ചെയ്തത്.

വിദ്യാർത്ഥികൾക്ക് പഠനത്തോടൊപ്പം ശാസ്ത്രാവബോധം കൂടിവേണം: പി പി ദിവ്യ

മട്ടന്നൂർ ഹയർ സെക്കണ്ടറി സ്കൂൾ വിജയോത്സവം കണ്ണൂർ ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ ഉൽഘാടനം ചെയ്യുന്നു photo | c sujith kumar

മട്ടന്നൂർ: വിദ്യാർഥികൾ ശാസ്ത്ര പഠനത്തോടൊപ്പം തന്നെ ശാസ്ത്രാവബോധം ഉള്ളവരുമായി മാറണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ പറഞ്ഞു.

പഠനത്തോടൊപ്പം പൊതു കാര്യങ്ങളിലുള്ള അവബോധം കൂടി വളരണം.അതിന് മികച്ച വായനാശീലം അത്യാവശ്യമാണ്.കുട്ടികൾ ഗ്രന്ഥാലയങ്ങൾ സന്ദർശിക്കുകയും മികച്ച വായനാശീലം വളർത്തിയെടുക്കുകയും വേണം.ഇതിനായി ആഴ്ചയിൽ ഒരിക്കലെങ്കിലും ഗ്രന്ഥാലയങ്ങൾ സന്ദർശിക്കുക എന്നത് ഒരു ശീലമാക്കണം.മട്ടന്നൂർ ഹയർ സെക്കണ്ടറി സ്കൂൾ വിജയോത്സവം പരിപാടി ഉൽഘാടനം ചെയത് സംസാരിക്കുകയായിരുന്നു അവർ.മുനിസിപ്പൽ ചെയർപേഴ്സൺ അനിത വേണു അധ്യക്ഷയായിരുന്നു.
എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയവർക്ക് പുറമെ വിവിധ മേഖലകളിൽ വിജയം കൊയ്ത പ്രതിഭകളെയും ചടങ്ങിൽ ആദരിച്ചു.സ്കൂൾ മാനേജർ കെ ടി ശിവദാസ് ക്യാഷ് അവാർഡുകളുടെ വിതരണ കർമ്മം നിർവഹിച്ചു. പി ടി എ പ്രസിഡണ്ട് പി സുരേഷ് ബാബു, കെ കെ യതീന്ദ്രദാസ് എന്നിവർ ഉപഹാരങ്ങൾ വിതരണം ചെയ്തു.

കോവിഡ് പശ്ചാത്തലത്തിലും പരിപാടിയുടെ സുഗമമായ നടത്തിപ്പിനായി വിവിധ സബ് കമ്മറ്റികൾ പ്രവർത്തിച്ചിരുന്നു. കോവിഡ് പ്രോട്ടോകോൾ പാലനത്തിനായി മാത്രം ഒരു സബ് കമ്മറ്റി പ്രവർത്തിച്ചത് ശ്രദ്ധേയമായി. ശനിയാഴ്ച്ച നടന്ന ചടങ്ങിലേക്ക് തെർമൽ സ്ക്രീനിംഗ് അടക്കം പൂർത്തിയാക്കിയ ശേഷം മാത്രമാണ് ഹാളിലേക്ക് പ്രവേശിപ്പിച്ചത്.
പരിപാടിയിൽ സ്കൂൾ പ്രിൻസിപ്പാൾ കെ ജയ, സി ആർ സ്വർണ്ണകുമാരി, പവിത്രൻ മാവില, കൃഷ്ണകുമാർ കണ്ണോത്ത്, ഇ വി വിനോദ് കുമാർ, ഇസ്മായിൽ ഹാജി,എ ടി മുഹമ്മദ് ഹനീഫ ,വഹീദ എന്നിവർ പ്രതിഭകളെ ആദരിച്ചും ആശംസകൾ അർപ്പിച്ചും സംസാരിച്ചു .വിജയോത്സവം പരിപാടി കൺവീനർ പി മധുസൂദനനൻ നന്ദി പറഞ്ഞു .

മട്ടന്നൂർ ഹയർ സെക്കണ്ടറി സ്കൂൾ വിജയോത്സവം ഇന്ന്

photo | c sujithkumar

മട്ടന്നൂർ: ഹയർ സെക്കണ്ടറി സ്കൂൾ വിജയോത്സവം ഇന്ന് .എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയവർക്ക് പുറമെ വിവിധ മേഖലകളിൽ വിജയം കൊയ്ത പ്രതിഭകളെയും ചടങ്ങിൽ ആദരിക്കും.
പൂർണ്ണമായും കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് നടക്കുന്ന പരിപാടി മട്ടന്നൂർ നഗരസഭാ ചെയർപേഴ്സൺ അനിത വേണുവിന്റെ അധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ ഉത്ഘാടനം ചെയ്യും.സ്കൂൾ മാനേജർ കെ ടി ശിവദാസ് ക്യാഷ് അവാർഡുകളുടെ വിതരണ കർമ്മം നിർവഹിക്കും.പി ടി എ പ്രസിഡണ്ട് പി സുരേഷ് ബാബു ഉപഹാരങ്ങൾ വിതരണം ചെയ്യും.

കോവിഡ് പശ്ചാത്തലത്തിലും പരിപാടിയുടെ സുഗമമായ നടത്തിപ്പിനായി വിവിധ സബ് കമ്മറ്റികൾ പ്രവർത്തിക്കുന്നുണ്ടെന്ന് സ്കൂൾ അധികൃതർ അറിയിച്ചു.കോവിഡ് പ്രോട്ടോകോൾ പാലനത്തിനായി മാത്രം ഒരു സബ് കമ്മറ്റി പ്രവർത്തിക്കുന്നുണ്ട്. ശനിയാഴ്ച്ച ഉച്ചയ്ക്ക് 2 മണിക്ക് നടക്കുന്ന ചടങ്ങിലേക്ക് തെർമൽ സ്ക്രീനിംഗ് അടക്കം പൂർത്തിയാക്കിയ ശേഷം മാത്രമാണ് ഹാളിലേക്ക് പ്രവേശിപ്പിക്കുക.പരിപാടികൾ നടത്താനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി വിജയോത്സവം പരിപാടി കൺവീനർ പി മധുസൂദനൻ അറിയിച്ചു.
പരിപാടിയിൽ സ്കൂൾ പ്രിൻസിപ്പാൾ കെ ജയ,ഹെഡ്മിസ്ട്രസ് സി വി ഷീല,കെ കെ യതീന്ദ്രദാസ് ,കെ കെ ലീന, കൃഷ്ണകുമാർ കണ്ണോത്ത്,ഇ വി വിനോദ് കുമാർ,ഇസ്മായിൽ ഹാജി,പവിത്രൻ മാവില,എ ടി മുഹമ്മദ് ഹനീഫ ,വി എൻ സത്യേന്ദ്രനാഥ്,പ്രസീന പി,എൻ സി ശശിധരൻ,മുഹമ്മദ്,വഹീദ എന്നിവർ പ്രതിഭകളെ ആദരിച്ചും ആശംസകൾ അർപ്പിച്ചും സംസാരിക്കും.പി മധുസൂദനനൻ നന്ദി പറയും.

മട്ടന്നൂർ ഹയർ സെക്കണ്ടറി സ്കൂൾ വിജയോത്സവം ഫെബ്രുവരി 6 ന്


പത്രസമ്മേളനത്തിൽനിന്ന് photo | c sujith kumar

മട്ടന്നൂർ: ഹയർ സെക്കണ്ടറി സ്കൂൾ വിജയോത്സവം ഫെബ്രുവരി 6 ന് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയവർക്ക് പുറമെ വിവിധ മേഖലകളിൽ വിജയം കൊയ്ത പ്രതിഭകളെയും ചടങ്ങിൽ ആദരിക്കും.
പൂർണ്ണമായും കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് നടക്കുന്ന പരിപാടി മട്ടന്നൂർ നഗരസഭാ ചെയർപേഴ്സൺ അനിത വേണുവിന്റെ അധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ ഉത്ഘാടനം ചെയ്യും.സ്കൂൾ മാനേജർ കെ ടി ശിവദാസ് ക്യാഷ് അവാർഡുകളുടെ വിതരണ കർമ്മം നിർവഹിക്കും.പി ടി എ പ്രസിഡണ്ട് പി സുരേഷ് ബാബു ഉപഹാരങ്ങൾ വിതരണം ചെയ്യും.പ്രമുഖർ സംസാരിക്കും.

കോവിഡ് പശ്ചാത്തലത്തിലും പരിപാടിയുടെ സുഗമമായ നടത്തിപ്പിനായി വിവിധ സബ് കമ്മറ്റികൾ പ്രവർത്തിക്കുന്നുണ്ടെന്ന് സ്കൂൾ അധികൃതർ അറിയിച്ചു.കോവിഡ് പ്രോട്ടോകോൾ പാലനത്തിനായി മാത്രം ഒരു സബ് കമ്മറ്റി പ്രവർത്തിക്കുന്നുണ്ട്. ഫെബ്രുവരി 6 ന് ഉച്ചയ്ക്ക് 2 മണിക്ക് നടക്കുന്ന ചടങ്ങിലേക്ക് തെർമൽ സ്ക്രീനിംഗ് അടക്കം പൂർത്തിയാക്കിയ ശേഷം മാത്രമാണ് ഹാളിലേക്ക് പ്രവേശിപ്പിക്കുക.
പത്രസമ്മേളനത്തിൽ സി ആർ സ്വർണ്ണകുമാരി, കൃഷ്ണകുമാർ കണ്ണോത്ത്, ഇ വി വിനോദ് കുമാർ, പി സുരേഷ് ബാബു, പവിത്രൻ മാവില, പി മധുസൂദനൻ, എൻ ഷാജിത്ത്, സി സുജിത്ത് കുമാർ, ജി ശ്രീജിത്ത് എന്നിവർ പങ്കെടുത്തു.

മന്ത്രി കടകംപള്ളി സുരേന്ദ്രനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

| കോവിഡ് സ്ഥിരീകരിച്ചു |

തിരുവനന്തപുരം: മന്ത്രി കടകംപള്ളി സുരേന്ദ്രന് കോവിഡ് സ്ഥിരീകരിച്ചു.തുടർന്ന് അദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ശാരീരിക അസ്വസ്ഥതകൾ തോന്നിയതിനെ തുടർന്നാണ് ടെസ്റ്റ് ചെയ്തതെന്നും കോവിഡ് പരിശോധനയിൽ പോസിറ്റീവ് ആണെന്നും സമ്പർക്കം പുലർത്തിയവർ നിരീക്ഷണത്തിൽ പോകണമെന്നും മന്ത്രി ഫേസ്ബുക് പോസ്റ്റിലൂടെ അറിയിച്ചു.

മന്ത്രിയുടെ ഫേസ്ബുക് പോസ്റ്റ് :

ഇന്ന് രാവിലെ ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്ന് നടത്തിയ ടെസ്റ്റിൽ എനിക്ക് കോവിഡ് 19 സ്ഥിരീകരിച്ചിരിക്കുകയാണ്. അൽപ്പസമയം മുൻപ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അഡ്മിറ്റായി.
കഴിഞ്ഞ ദിവസങ്ങളിൽ ഞാനുമായി അടുത്ത സമ്പർക്കം പുലർത്തിയവർ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
കടകംപള്ളി സുരേന്ദ്രൻ

കോവിഡ് പ്രോട്ടോകോൾ ലംഘനം: കേരളാ യാത്രയിൽ പങ്കെടുത്തവർക്കെതിരെ കേസെടുത്തു

| രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരളയാത്രയിൽനിന്ന് |

കണ്ണൂർ: രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയിൽ കോവിഡ് പ്രോട്ടോകോൾ ലംഘനം ആരോപിച്ച് ഡി സി സി പ്രസിഡണ്ട് സതീശൻ പാച്ചേനി ഉൾപ്പെടെ 400 പേർക്കെതിരെ പോലീസ് കേസെടുത്തു.

തളിപ്പറമ്പ്, ശ്രീകണ്ഠപുരം കേന്ദരങ്ങളിലെ പൊതുയോഗങ്ങളിൽ പങ്കെടുത്ത യു ഡി എഫ് പ്രവർത്തകർക്കും നേതാക്കൾക്കുമെതിരെയാണ് കേസ്. കേരളയാത്രയിൽ വ്യാപകമായ കോവിഡ് പ്രോട്ടോകോൾ ലംഘനമുണ്ടായി .കാസർഗോഡ് യാത്ര ആരംഭിച്ചതുമുതൽ പ്രോട്ടോകോൾ ലംഘനം നടക്കുന്നുണ്ടെന്നാണ് പോലീസ് പറയുന്നത്.
എന്നാൽ യാത്രയിൽ പ്രോട്ടോകോൾ ലംഘനമുണ്ടായിട്ടില്ലെന്നും ഐശ്വര്യ കേരളാ യാത്ര തുടരുമെന്നും രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.
കേസെടുത്തത്തിലെ ഇരട്ട നീതി അംഗീകരിക്കാൻ കഴിയില്ലെന്ന് ഡി സി സി പ്രസിഡണ്ട് സതീശൻ പാച്ചേനിയും പ്രതികരിച്ചു .കേരള യാത്രയിൽ കോവിഡ് പ്രോട്ടോകോൾ പാലിച്ചിട്ടുണ്ടെന്നും എന്നാൽ മന്ത്രിമാർ നടത്തുന്ന അദാലത്തുകളിലെ പച്ചയായ കോവിഡ് പ്രോട്ടോകോൾ ലംഘനം പോലീസ് കാണാതിരുന്നത് ഇരട്ട നീതിയാണെനന്നും അദ്ദേഹം പറഞ്ഞു.

photo courtesy | manoramaonline.com

തില്ലങ്കേരി മോഡൽ ആവർത്തിക്കുമെന്ന് മുല്ലപ്പള്ളി

മലപ്പുറം:

വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും തില്ലങ്കേരി മോഡൽ ആവർത്തിക്കാൻ സിപിഎമ്മും ബിജെപിയും ധാരണയായിട്ടുണ്ടെ ന്നും കരുതിയിരിക്കണമെന്നും കെ പി സി സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ.
തദ്ദേശ തിരഞ്ഞെടുപ്പിൽ കാസറഗോഡ് മുതൽ തിരുവനന്തപുരം വരെ വോട്ടു കച്ചവടത്തിന് ബിജെപിയും സിപിഎമ്മും ധാരണയുണ്ടാക്കിയിരുന്നു.ഈ ചർച്ചകൾ നടന്നത് ഡൽഹിയിലാണ്. ഇത് നിയമസഭാ തിരഞ്ഞെടുപ്പിലും ആവർത്തിക്കുമെന്ന് മുല്ലപ്പള്ളി മലപ്പുറത്ത് മാധ്യമങ്ങളോട് പറഞ്ഞു.
തില്ലങ്കേരിയിൽ നടന്ന ഉപതിരഞ്ഞെടുപ്പ് ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്.ആർ എസ് എസ്സിന്റെ നേതാവ് വത്സൻ തില്ലങ്കേരിയുടെ നാട്ടിൽ ബിജെപിക്ക് 2000 വോട്ട് കുറഞ്ഞു.സിപിഎം സ്ഥാനാർഥി വിജയിക്കുകയും ചെയ്തു.ഇതിൽപരം വേറെ എന്ത് തെളിവാണ് വേണ്ടത്? മുല്ലപ്പളി രാമചന്ദ്രൻ ചോദിച്ചു.
താനും സിപിഎമ്മും തമ്മിൽ അഭേദ്യമായ ബന്ധമാണെന്ന് വത്സൻ തില്ലങ്കേരി നേരത്തെ പറഞ്ഞതാണ്.ഇതിന്റെ സ്വാധീനമാണ് അവിടെ കണ്ടത്.

വിലകുറഞ്ഞ രാഷ്ട്രീയമാണ് സിപിഎം കളിക്കുന്നതെന്നും കരുതിയിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.എന്നിട്ടാണ് വിജയരാഘവനെപ്പോലുള്ളവർ കപട മതേതരത്വം പറയുന്നതെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.

കാറും മീൻ ലോറിയും കൂട്ടിയിടിച്ച് അഞ്ച് പേർ മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം കല്ലമ്പലത്തിൽ വാഹനാപകടത്തിൽ അഞ്ച് പേർ മരിച്ചു.കാറും മീൻ ലോറിയും കൂട്ടിയിടിച്ചാണ് അപകടമയുണ്ടായത്.കാർ യാത്രക്കാരാണ് മരിച്ചത്.മരിച്ചത് കൊല്ലം ചിറക്കര സ്വദേശികളായ യുവാക്കളാണെന്ന് സൂചന.ചിറക്കര സ്വദേശി വിഷ്ണുവിന്റെ മൃതദേഹം തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.

എം വി ജയരാജൻ തീവ്ര പരിചരണ വിഭാഗത്തിൽ : ആരോഗ്യനിലയിൽ മാറ്റമില്ല മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറക്കി

പരിയാരം(കണ്ണൂർ ) :
സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ ആരോഗ്യ നില മാറ്റമില്ലാതെ തുടരുന്നു. കോവിഡിനൊപ്പം ന്യൂമോണിയ കൂടി ബാധിച്ച അദ്ദേഹം കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
ജയരാജന്റെ ആരോഗ്യ നില സംബന്ധിച്ച് മെഡിക്കൽ കോളേജ് അധികൃതർ പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിൽ അദ്ദേഹത്തിന് രക്ത സമ്മർദവും പ്രമേഹവും ഉണ്ടെന്നും ഐ സി യു വിൽ ചികിത്സയിലാണെന്നും പറയുന്നു.
രക്തത്തിൽ ഓക്സിജന്റെ അളവ് ക്രമാതീതമായി കുറയുന്ന അവസ്ഥയുള്ളതിനാൽ സി-പാപ് വെന്റിലേറ്റർ സഹായത്തോടെ സാധാരണ നിലയിലേക്ക് ക്രമീകരിച്ചിട്ടുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു.
മന്ത്രി കെ കെ ശൈലജയുയുടെ നിർദേശപ്രകാരം കോഴിക്കോട് മെഡിക്കൽ കോളേജിലെ ക്രിറ്റിക്കൽ കെയർ വിദഗ്ധൻ ഡോ . അനൂപ്,ഡോ പിജി രാജു എന്നിവർ ഇന്ന് രാവിലെ അദ്ദേഹത്തെ പരിശോധിച്ചിട്ടുണ്ട്.ആരോഗ്യ നിലയിൽ നേരിയ പുരോഗതി ഉണ്ടെങ്കിലും ന്യൂമോണിയ കൂടി പരിഗണിച്ച് ഇപ്പോൾ നൽകി വരുന്ന ചികിത്സ തുടരാൻ മെഡിക്കൽ സംഘം തീരുമാനിച്ചു.
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ക്രിട്ടിക്കൽ കെയർ വിദഗ്ധരായ ഡോ.സന്തോഷ് കുമാർ എ എസ്,ഡോ.അനിൽ സത്യദാസ് എന്നിവർ അൽപ സമയത്തിനകം ജയരാജനെ പരിശോധിക്കും.
മന്ത്രി കെ കെ ശൈലജ നേരിട്ട് വിളിച്ചു ചേർത്ത മെഡിക്കൽ ബോർഡ് യോഗത്തിലും സ്ഥിതിഗതികൾ വിലയിരുത്തിയിട്ടുണ്ട്.
മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഡോ. കെ എം കുര്യാക്കോസ് ചെയർമാനും സൂപ്രണ്ട് ഡോ.സുദീപ് കൺവീനറുമായ മെഡിക്കൽ സംഘമാണ് ജയരാജനെ ചികില്സിക്കുന്നത്.വിവിധ വകുപ്പുകളിലെ ഡോക്ടർമാരുടെ ഏകോപനവും ഉണ്ടായിരിക്കും.

ജയരാജന്റെ ചികിത്സ സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ആശപത്രി സൂപ്രണ്ട് ഡോ.സുദീപ് കുമാറിനെ നേരിട്ട് വിളിച്ച് സംസാരിച്ചിരുന്നു.

സിവി ബാലറാം മാസ്റ്റർ അന്തരിച്ചു

മട്ടന്നൂർ: ദീർഘകാലം മട്ടന്നൂർ ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപകനായിരുന്ന സിവി ബാലറാം മാസ്റ്റർ അന്തരിച്ചു.83 വയസ്സായിരുന്നു.

കായികാധ്യാപകൻ എന്നതിലുപരി മട്ടന്നൂർ മേഖലയിലെ സാമൂഹിക- കായിക മേഖലയിലെ സജീവ സാന്നിധ്യമായിരുന്നു. കണ്ണൂർ ജില്ലയിലെ കായിക മേളകളിലെ നിറ സാന്നിധ്യമായിരുന്ന അദ്ദേഹം മികച്ച സംഘാടകൻ കൂടിയായിരുന്നു.

മട്ടന്നൂർ ഹയർ സെക്കണ്ടറി സ്കൂൾ മാനേജിങ് കമ്മിറ്റി ഓഡിറ്റർ,എൻ സി സി ഓഫീസർ എന്നി നിലകളിൽ പ്രവർത്തിച്ചിരുന്നു.ഭാര്യ പരേതയായ സരോജിനി അമ്മ ( റിട്ട.അദ്ധ്യാപിക, മട്ടന്നൂർ ഹയർ സെക്കന്ററി സ്കൂൾ), മക്കൾ: സിവി ഷീല ( പ്രധാനാധ്യാപിക,മട്ടന്നൂർ ഹയർ സെക്കന്ററി സ്കൂൾ) സിവി സന്ദീപ് ( സിംഗപ്പൂർ), സിവി സുധീപ്
( കുത്തുപറമ്പ് ഹയർ സെക്കന്ററി സ്കൂൾ അധ്യാപകൻ), സിവി നീത (അദ്ധ്യാപിക, മട്ടന്നൂർ ഹയർ സെക്കന്ററി സ്കൂൾ) സംസ്കാരം വൈകുന്നേരം 5 മണിക്ക് വീട്ടുവളപ്പിൽ.

പോലീസിനെ ആക്രമിച്ചെന്ന്, സൈനികൻ അറസ്റ്റിൽ

തിരുവനന്തപുരം: പോലീസിനെ ആക്രമിച്ചെന്ന കേസിൽ സൈനികൻ അറസ്റ്റിൽ.പൂന്തുറ സ്വദേശിയായ സൈനികൻ കെൽ‌വിനാണ് അറസ്റ്റിലായത്.

വാഹന പരിശോധനക്കിടയിൽ വനിതാ പോലീസിനെ അപമാനിക്കാൻ ശ്രമിച്ച സംഭവത്തിൽ കസ്റ്റഡിയിലെടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് സംഭവമെന്നാണ് പോലീസ് പറയുന്നത്.
പൂന്തുറ പെട്രോൾ പമ്പിനടുത്ത് വാഹന പരിശോധന നടക്കുന്നതിനിടെയാണ് സംഭവങ്ങളുടെ തുടക്കം.ഹെൽമെറ്റില്ലാതെ ബൈക്കിൽ വന്ന കെൽവിനെ കൈകാണിച്ച് നിർത്താൻ ശ്രമിക്കുന്നതിനിടെ വനിതാ പോലീസിനെതിരെ അശ്ളീല ആംഗ്യ കാണിച്ചു എന്നാണ് പോലീസ് പറയുന്നത്.

സംഭവത്തിൽ കസ്റ്റഡിയിലെടുക്കാൻ ശ്രമിക്കുന്നതിനിടെ അനൂപ് ചന്ദ്രൻ, വിഷ്ണു എന്നി പോലീസുകാർക്ക് പരിക്ക്പറ്റിയെന്നും പോലീസുകാർ പറയുന്നു.
എന്നാൽ കെൽവിനെ പോലീസ് അകാരണമായാണ് കസ്റ്റഡിയിലെടുത്തതെന്നും പോലീസ് മർദിച്ചുവെന്നും നാട്ടുകാരും ബന്ധുക്കളും ആരോപിച്ചു.തിടുക്കത്തിൽ കെൽവിനെ പോലീസ് ജീപ്പിൽ കയറ്റി കൊണ്ടുപോകാൻ ശ്രമിച്ച പോലീസിനെതിരെ നാട്ടുകാർ പോലീസ് ജീപ്പ് തടഞ്ഞു പ്രതിഷേധിച്ചു.

സന്നദ്ധ സേവനവഴിയിൽ മട്ടന്നൂർ ലയൺസ്‌ ക്ലബ് വീണ്ടും…

| അന്നദാനവും ഗ്ലുക്കോമീറ്റർ വിതരണവും നടത്തി |

മട്ടന്നൂർ : ലയൺസ് ക്ലബ് ഇന്റർനാഷണലിന്റെ ലയൺ സാമൂഹ്യ സേവന വാരത്തോടനുബന്ധിച് മട്ടന്നൂർ ലയൺസ്‌ ക്ലബ് അന്നദാനവും ഗ്ലുക്കോ മീറ്റർ വിതരണവും നടത്തി. വെമ്പടിയിലുള്ള സച്ചിദാനന്ദ ബാല മന്ദിരത്തിൽ അന്നദാനവും, മാതാ നികേതനിൽ ഗ്ലുക്കോമീറ്റർ വിതരണവും നടത്തി. പ്രസിഡണ്ട് സംഗീത രവീന്ദ്രൻ, സെക്രട്ടറി ലതിക വേണുഗോപൽ,  റീന സജീവൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

കോവിഡ് വാക്‌സിൻ: തെറ്റിദ്ധാരണ പരത്തരുത്, രണ്ട് ഡോസ് വാക്‌സിൻ എടുക്കണം ആരോഗ്യമന്ത്രി

തിരുവനന്തപുരം: ആദ്യ ഡോസ് കോവിഡ് വാക്‌സിൻ എടുത്തവർ നിർബന്ധമായും രണ്ടാമത്തെ ഡോസ് എടുക്കണമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു.

കൃത്യമായ ഇടവേളകളിൽ രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ചാൽ മാത്രമേ ഫലം ലഭിക്കുകയുള്ളു.നാല് മുതൽ ആറ് ആഴ്ചകൾക്കുള്ളിൽ രണ്ടാമത്തെ വാക്‌സിൻ സ്വീകരിക്കണം.ആദ്യ ഡോസിന് ശേഷം എന്തെങ്കിലും ശാരീരികമായ ബുദ്ധിമുട്ടുകൾ ഉണ്ടായെങ്കിൽ നിർബന്ധമായും റിപ്പോർട്ട് ചെയ്യണം.
പ്രശ്നങ്ങൾ മനസിലാക്കാൻ വേണ്ടിയാണ് രണ്ടാമത്തെ ഡോസ് എടുക്കാനുള്ള സമയം നീട്ടിയത്.വാക്‌സിൻ സംബന്ധിച്ച് തെറ്റിദ്ധാരണകൾ പരത്തരുതെന്നും മന്ത്രി പറഞ്ഞു.

ആരോഗ്യവകുപ്പ് സംഘടിപ്പിച്ച 'വാക്‌സിൻ എടുക്കാം സുരക്ഷിതരാകാം' ശില്പശാല ഉത്ഘാടനം ചെയ്‌തുകൊണ്ട് സംസാരിക്കുകയായിരുന്നു അവർ.
കേന്ദ്രസർക്കാർ മാനദണ്ഡങ്ങളോടെയാണ് വാക്‌സിനേഷൻ പ്രവർത്തനങ്ങൾ നടപ്പാക്കുന്നത്.വാക്‌സിനേഷനിലൂടെ മാത്രമേ രോഗത്തിനെതിരെയുള്ള കൃത്രിമ പ്രതിരോധം ആർജ്ജിക്കാൻ പറ്റു. അതുകൊണ്ട്തന്നെ ആളുകളിലേക്ക് വാക്‌സിൻ എത്തിക്കുകയാണ് ലക്‌ഷ്യം.

ആരോഗ്യ പ്രവർത്തകരാണ് ആദ്യം വാക്‌സിൻ സ്വീകരിക്കുന്നത് എന്നത്കൊണ്ട് തന്നെ കൃത്യമായ സന്ദേശമാണ് നൽകുന്നത്.വാക്‌സിൻ സ്വീകരിക്കുകയും ഒപ്പം നേരത്തെ ചെയ്തുപോന്ന മാനദണ്ഡങ്ങൾ പാലിക്കുകയും ചെയ്താൽ മാത്രമേ കോവിഡിനെ തുരത്താൻ പറ്റുകയുള്ളു എന്നും മന്ത്രി പറഞ്ഞു.

ജില്ലകളിൽ മന്ത്രിമാർക്കായിരിക്കും വാക്‌സിനേഷൻ ചുമതല.എല്ലാവരുടെയും സഹകരണം മന്ത്രി അഭ്യർത്ഥിച്ചു.

മന്ത്രി എ കെ ബാലൻ ആശുപത്രിയിൽ

പാലക്കാട്:മന്ത്രി എ കെ ബാലൻ ആശുപത്രിയിൽ. ശാരീരികാസ്വാസ്ഥ്യങ്ങളെ തുടർന്ന് അദ്ദേഹത്തെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.കഴിഞ്ഞ ദിവസങ്ങളിലിൽ താനുമായി സമ്പർക്കം പുലർത്തിയവർ നിരീക്ഷണത്തിൽ പോകണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു.

അപകടങ്ങൾ പതിവാകുന്നു, വേണം തില്ലങ്കേരി പെരിങ്ങാനം റോഡിന് സുരക്ഷ

വാഹനങ്ങളുടെ എണ്ണം കൂടിയ പശ്ചാത്തലത്തിൽ റോഡ് ശാസ്ത്രീയമായി പുനർ നിർമ്മിക്കുകയോ വീതി കൂട്ടുകയോ ചെയ്യേണ്ട അവസ്ഥയിലാണ്.ഈ റോഡിലൂടെയാണ് ജനകീയ ബസ് അടക്കം നൂറു കണക്കിന് വാഹനങ്ങൾ കടന്നുപോകുന്നത്.

തില്ലങ്കേരി: തില്ലങ്കേരിയിൽനിന്ന് പെരിങ്ങാനം വഴി പേരാവൂർ മലയോര ഹൈവേയിലെ വിനോദ സഞ്ചാര കേന്ദ്രമായ മയിലാടുംപാറയിലേക്കും ചിത്രവട്ടം വഴി മാലൂരിലേക്കും പോകുന്ന തില്ലങ്കേരി പെരിങ്ങാനം റോഡിൽ അപകടങ്ങൾ പതിവാകുന്നു.

വർഷങ്ങൾക്ക് മുൻപ് അശാസ്ത്രീയമായി നിർമിച്ചതാണെങ്കിലും നിരവധി വാഹനങ്ങൾ നിത്യേന കടന്നുപോകുന്ന ഈ റോഡിന് അധികൃതരുടെ അടിയന്തിര ശ്രദ്ധയും സുരക്ഷയും വേണമെന്ന ആവശ്യം ശക്തമാകുന്നു.
തില്ലങ്കേരി ടൗണിൽനിന്നും കരുവള്ളി കവലവരെയുള്ള പ്രദേശത്ത് റോഡിന് ശാസ്ത്രീയമായ നിർമാണമാണെങ്കിലും തുടർന്ന് പെരിങ്ങാനം സ്കൂൾ വരെയുള്ള പ്രദേശത്തേക്ക് വലിയ മലയിലൂടെ നെടുകെ ചെങ്കുത്തായി വലിയ കയറ്റമാണ്.വർഷങ്ങൾക്ക് മുൻപ് ഈ പ്രദേശത്തേക്ക് യാത്രാ സൗകര്യങ്ങളില്ലാത്ത കാലത്താണ് റോഡ് നിർമിച്ചത്.വലിയ സാങ്കേതിക സഹായങ്ങളില്ലാതെയാണ് അന്ന് അധികം വാഹനങ്ങളില്ലാത്ത കാലത്ത് ഈ റോഡ് നിർമ്മിക്കപ്പെട്ടത്.

എന്നാൽ നിലവിൽ വാഹനങ്ങളുടെ എണ്ണം കൂടിയ പശ്ചാത്തലത്തിൽ റോഡ് ശാസ്ത്രീയമായി പുനർ നിർമ്മിക്കുകയോ വീതി കൂട്ടുകയോ ചെയ്യേണ്ട അവസ്ഥയിലാണ്.ഈ റോഡിലൂടെയാണ് ജനകീയ ബസ് അടക്കം നൂറു കണക്കിന് വാഹനങ്ങൾ കടന്നുപോകുന്നത്.നിരവധി വാഹനങ്ങൾ ഈ റോഡിൽ അപകടത്തിൽ പെട്ടിട്ടുണ്ട്. ആളപായമില്ലാത്തത് ഭാഗ്യം കൊണ്ടുമാത്രമാണ്.ചൊവ്വാഴ്ച്ചയും ഒരു ജീപ്പ് റോഡിൽ നിന്ന് മലക്കം മറിഞ്ഞ് താഴെ വീണു.
പെരിങ്ങാനം മുത്തപ്പൻ ക്ഷേത്രത്തിലേക്കും മയിലാടും പാറ,ചിത്രവട്ടം വിനോദ സഞ്ചാര കേന്ദ്രത്തിലേക്കും പേരാവൂർ മലയോര ഹൈവേയിലേക്കും പോകേണ്ടുന്ന വാഹനങ്ങൾ ഇതുവഴി പോകാൻ തുടങ്ങിയതോടെ അപകടാവസ്ഥ വർദ്ധിച്ചിരിക്കയാണ്.

അധികൃതരുടെ അടിയന്തിര ശ്രദ്ധ ഉടൻ വേണമെന്നും റോഡ് വികസനത്തോടൊപ്പം സുരക്ഷാ ഭിത്തിയടക്കം നിർമ്മിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

photo:sandritza.jginews

മഹാമാരി വിതച്ച ഭീതിയിൽ തളർന്നില്ല,മട്ടന്നൂർ ഹയർ സെക്കണ്ടറി സ്കൂൾ പടവുകൾ കയറിയത് പുതുമോടിയിലേക്ക്..

| ക്ലാസ്സ്‌റൂം പ്രവർത്തനങ്ങൾക്കപ്പുറം വിവിധങ്ങളായ ക്രിയാത്മക ആവിഷ്കാരങ്ങൾ നടത്തിയതോടെ അക്കാദമിക തലങ്ങൾക്കപ്പുറം അത് പുതിയ സൃഷ്ടികളുടെ പിറവിയുടെ ദിനങ്ങളായി.കലാ പരിപാടികളും കരകൗശല പ്രവർത്തനങ്ങളും വീടുകളിൽ സൃഷ്ടിക്കപ്പെട്ടു... |

മട്ടന്നൂർ:ലോകം മുഴുവൻ മഹാമാരിയുടെ ഭീതിയിലും അടച്ചിടലിന്റെ വിഹ്വലതയിലും ആലസ്യത്തിലാണ്ടപ്പോൾ അടിച്ചേൽപ്പിക്കപ്പെട്ട വിരസങ്ങളിൽ വിരസങ്ങളായ ഒഴിവു ദിനങ്ങളെ ക്രിയാത്മകമായി വിനിയോഗിക്കുകയായിരുന്നു ഇവിടെ അധ്യാപകരും വിദ്യാർത്ഥികളും.ഓൺലൈൻ ക്ലാസ്സെന്ന ഔദ്യോഗിക ആശയങ്ങൾ പിറവിയെടുക്കും മുൻപേ തന്നെ ഇവിടെ അത്തരം ആശയങ്ങൾ നടപ്പായി തുടങ്ങിയിരുന്നു.ക്ലാസ്സ്‌റൂം പ്രവർത്തനങ്ങൾ ക്കപ്പുറം വിവിധങ്ങളായ ക്രിയാത്മക ആവിഷ്കാരങ്ങൾ നടത്തിയതോടെ അക്കാദമിക തലങ്ങൾക്കപ്പുറം അത് പുതിയ സൃഷ്ടികളുടെ പിറവിയുടെ ദിനങ്ങളായി.

കലാ പരിപാടികളും കരകൗശല പ്രവർത്തനങ്ങളും വീടുകളിൽ സൃഷ്ടിക്കപ്പെട്ടപ്പോൾ പൊടിപിടിച്ചു കിടക്കേണ്ടിയിരുന്ന അടച്ചിടൽ കാലത്തെ ആവശ്യം ആവശ്യങ്ങളായ നിർമ്മാണ പ്രവർത്തനങ്ങളിലൂടെ പുതുമോടിയിൽ നിർവചിക്കുകയായിരുന്നു സ്കൂൾ മാനേജ്മെന്റ്. 'പുതുവർഷം പുതുമോടിയിൽ ' എന്നതായിരുന്നു ആ ആശയം.
മട്ടന്നൂർ ഹയർ സെക്കണ്ടറി സ്കൂൾ പുതിയ ക്ലാസ്സ്‌ മുറി സമുച്ചയങ്ങളുടെയും ശൗചാലയങ്ങളുടെയും നവീകരിച്ച സ്റ്റേഡിയം റോഡിന്റെയും പടവ്‌ ഉദ്യാനത്തിന്റെയും ഉത്ഘാടനം ‘പുതുവർഷം പുതുമോടി’യിൽ എന്ന പേരിൽ നടന്നു.

ക്ലാസ് മുറി സമുച്ചയങ്ങളുടെയും പുതിയ ചന്ദ്രഗിരി ബ്ലോക്കിന്റെയും ഉൽഘാടനം വിദ്യാഭ്യാസ ഉപ ഡയറക്ടർ സി മനോജ്‌കുമാർ നിർവഹിച്ചു.പുതുതായി പണികഴിപ്പിച്ച സ്ത്രീ സൗഹൃദ ശൗചാലയ കോംപ്ലക്സ് ജില്ലാ വിദ്യാഭ്യാസ ഓഫീസർ എ പി അംബിക നിർവഹിച്ചു.പടവ് ഉദ്യാനം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ വി വി ബാബു ഉൽഘാടനം ചെയ്തു.കൃഷ്ണകുമാർ കണ്ണോത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ കെ ടി ശിവദാസ് മുഖ്യ പ്രഭാഷണം നടത്തി.

പി ടി എ പ്രസിഡണ്ട് പി സുരേഷ് ബാബു,പ്രധാനാദ്ധ്യാപിക സിവി ഷീല,എം കെ ഇസ്മായിൽ ഹാജി,പി വി വിനോദ് കുമാർ,എൻ സി ശശിധരൻ,മുഹമ്മദ്,വഹീദ എന്നിവർ സംസാരിച്ചു.പവിത്രൻ മാവില നന്ദി പറഞ്ഞു.കോവിഡ് അവധികാലത്ത് കുട്ടികൾ തയ്യാറാക്കിയ കരകൗശല വസ്തുക്കളുടെ ഡിജിറ്റൽ പ്രദർശനവും ഉണ്ടായിരുന്നു.

മട്ടന്നൂർ ഹയർ സെക്കണ്ടറി സ്കൂൾ ‘പുതുവർഷം പുതുമോടിയിൽ’ പരിപാടി തിങ്കളാഴ്ച്ച

മട്ടന്നൂർ:

മട്ടന്നൂർ ഹയർ സെക്കണ്ടറി സ്കൂൾ പുതിയ ക്ലാസ്സ്‌ മുറി സമുച്ചയങ്ങളുടെയും ശൗചാലയങ്ങളുടെയും നവീകരിച്ച സ്റ്റേഡിയം റോഡിന്റെയും പടവ്‌ ഉദ്യാനത്തിന്റെയും ഉത്ഘാടനം 'പുതുവർഷം പുതുമോടി'യിൽ എന്ന പേരിൽ ജനുവരി 4ന് തിങ്കളാഴ്ച ഉച്ചക്ക് 02.30ന് നടക്കുമെന്ന് അധികൃതർ അറിയിച്ചു.

വിദ്യാഭ്യാസ ഉപ ഡയറക്ടർ സി മനോജ്‌കുമാർ,ജില്ലാ വിദ്യാഭ്യാസ ഓഫീസർ എ പി അംബിക,ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ വി വി ബാബു എന്നിവർ പങ്കെടുക്കും.

ഡി വൈ എഫ് ഐ പ്രവർത്തകന്റെ കൊലപാതകം പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി:ക്രൈം ബ്രാഞ്ച് അന്വേഷിക്കും

കാസർഗോഡ്: കാഞ്ഞങ്ങാട് കൊല്ലപ്പെട്ട ഡി വൈ എഫ് ഐ പ്രവർത്തകൻ ഔഫ് അബ്ദുൾറഹ്‌മാന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി.അന്വേഷണം ക്രൈം ബ്രാഞ്ചിന്.ഡിവൈഎസ്പി മൊയ്‌തീൻകുട്ടിയുടെ നേതൃത്വത്തിലായി രിക്കും അന്വേഷണം.ഡിജിപി ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവിറക്കി.
കേസിൽ പോലീസ് കസ്റ്റഡിയിലായിരുന്ന യൂത്ത് ലീഗ് പ്രവർത്തകൻ ആഷിർ,എം എസ് എഫ് പ്രവർത്തകൻ ഹസ്സൻ എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.സംഭവത്തിൽ പരിക്കുപറ്റിയ ആഷിർ പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണെങ്കിലും ആരോഗ്യനില തൃപ്തികരമെങ്കിൽ ക്രൈം ബ്രാഞ്ച് ഇന്നുതന്നെ കസ്റ്റഡിയിൽ വാങ്ങിയേക്കും.

ബുധനാഴ്ച രാത്രിയാണ് കല്ലൂരാവി മുണ്ടത്തോട് വെച്ച് ഡി വൈ എഫ് ഐ പ്രവർത്തകൻ ഔഫ് അബ്ദുൾറഹ്മാൻ കൊല്ലപ്പെട്ടത്.

ഡി വൈ എഫ് ഐ പ്രവർത്തകന്റെ കൊലപാതകം:യൂത്ത് ലീഗ് പ്രവർത്തകനുൾപ്പെടെ 3 പേർക്കെതിരെ കേസ്


കാസർഗോഡ് : ഡി വൈ എഫ് ഐ പ്രവർത്തകൻ കാഞ്ഞങ്ങാട്ടെ ഔഫ് അബ്ദുൽ റഹ്‌മാന്റെത് രാഷ്ട്രീയ കൊലപാതകം തന്നെയെന്ന് പോലീസ്.ഇതുസംബന്ധിച്ച് യൂത്ത് ലീഗ് പ്രവർത്തകൻ ഇർഷാദ് ഉൾപ്പെടെ മൂന്ന് പേർക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.സംഭവത്തിൽ പ്രതിഷേധിച്ച് എൽ ഡി എഫ് നേതൃത്വം ആഹ്വാനം ചെയ്ത ഹർത്താൽ തുടങ്ങി.
ബുധനാഴ്ച രാത്രി 10.30 ഓടെയായിരുന്നു സംഭവം.ഔഫ് സുഹൃത്തായ ഷുഹൈബിനൊപ്പം കടപ്പുറം ഭാഗത്തേക്ക് പോകവേ കല്ലൂരാവി പഴയ കടപ്പുറം റോഡിൽ ഒരു സംഘമാളുകൾ ബൈക്ക് തടഞ്ഞുനിർത്തി കുത്തുകയായിരുന്നു.ഷുഹൈബിനും കുത്തേറ്റിട്ടുണ്ട്.ഇവരുടെ മറ്റ് രണ്ട് സുഹൃത്തുക്കൾ ബൈക്കിൽ പിന്നാലെ വരുമ്പോഴേക്ക് അക്രമി സംഘം ഓടിരക്ഷപ്പെട്ടു.നെഞ്ചിലാണ് കുത്തേറ്റതെന്ന് പോലീസ് പറഞ്ഞു.ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.വോട്ടെണ്ണൽ ദിവസമുണ്ടായ സംഭവങ്ങളുടെ തുടർച്ചയാണ് കൊലപാതകമെന്ന് കരുതുന്നതായി പോലീസ് അറിയിച്ചു.മുസ്‌ലിംലീഗിന് വാർഡ് നഷ്ടമായതിന്റെ പ്രകോപനമാണെന്നും വോട്ടെണ്ണൽ ദിവസത്തെ ലീഗ് ആക്രമണങ്ങളുടെ തുടർച്ചയാണിതെന്നും സിപിഎം ആരോപിച്ചു.

സംവിധായകൻ ഷാനവാസിനെ കൊച്ചിയിലേക്ക് കൊണ്ടുവരുന്നു:വഴിയൊരുക്കാൻ അഭ്യർത്ഥന

കൊച്ചി: അതീവ ഗുരുതരാവസ്ഥയിലുള്ള സംവിധായകൻ ഷാനവാസ് നരണിപ്പുഴയെ കോയമ്പത്തൂരിൽനിന്ന് കൊച്ചിയിലേക്ക് കൊണ്ടുവരുന്നു.ജീവൻ രക്ഷാ സംവിധാനങ്ങളുള്ള അത്യന്താധുനിക ആംബുലൻസിലാണ് അദ്ദേഹത്തെ കൊണ്ടുവരുന്നത്.എന്നാൽ കോയമ്പത്തൂർ മുതൽ കോച്ചിവരെയുള്ള ആംബുലൻസ് യാത്രയ്ക്ക് വഴിയൊരുക്കി സഹായിക്കണമെന്ന് സംവിധായകന്റെ കുടുംബം അഭ്യർത്ഥിച്ചു.

KL 09 A K 3990 ആണ് ആംബുലൻസിന്റെ നമ്പർ.
വാളയാർ,വടക്കാഞ്ചേരി,പാലിയേക്കര,ചാലക്കുടി,അങ്കമാലി വഴിയാണ് ആംബുലൻസ് വരുന്നത്.അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി വളരെ മോശമായതിനാൽ ആംബുലൻസിന് കൊച്ചിയിൽ വേഗം എത്തേണ്ടതുണ്ടെന്നും അതിനായി വഴിയൊരുക്കി സഹായിക്കണമെന്നും അദ്ദേഹത്തിന്റെ കുടുംബം അഭ്യർത്ഥിച്ചു.
സമൂഹ മാധ്യമങ്ങളിൽ അദ്ദേഹം അന്തരിച്ചു എന്ന തരത്തിൽ വാർത്ത വന്നിരിക്കുന്നെങ്കിലും അത് തെറ്റാണെന്നും അത്ഭുതങ്ങൾ സംഭവിച്ച് സംവിധായകൻ ജീവിതത്തിലേക്ക് തിരികെവരുമെന്നും നടനും നിർമ്മാതാവുമായ വിജയ്ബാബു ഫേസ്ബുക്കിൽ കുറിച്ചിരുന്നു.അതിന് ശേഷമാണ് സംവിധായകനെ കൊച്ചിയിലേക്ക് കൊണ്ടുവരാൻ തീരുമാനിച്ചത്.

photo courtesy:asianet news

മുഖ്യമന്ത്രിയുടെ ജില്ലാതല സമ്പർക്ക പരിപാടി എൻ എസ് എസ് ബഹിഷ്കരിച്ചു


കൊല്ലം: മുഖ്യമന്ത്രിയുടെ പരിപാടി ബഹിഷ്കരിച്ച് എൻ എസ് എസ്. .മുഖ്യമന്ത്രിയുടെ കൊല്ലത്തെ ജില്ലാതല സമ്പർക്കപരിപാടിയാണ് ബഹിഷ്കരിച്ചത്.സംഘടനയുടെ ആവശ്യങ്ങൾ സർക്കാർ പരിഗണി ക്കുന്നില്ലെന്നാരോപിച്ചാണ് എൻ എസ് എസ്സിന്റെ ബഹിഷ്കരണം.
കൊല്ലം താലൂക് യൂണിയൻ പ്രസിഡണ്ടിനെയാണ് പരിപാടിയിൽ പങ്കെടുക്കാനായി ക്ഷണിച്ചിരുന്നത്.എൻ എസ് എസ്സിന്റെ ആവശ്യങ്ങളോട് സർക്കാർ മുഖം തിരിഞ്ഞു നിൽക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ പരിപാടി ബഹിഷ്കരിക്കുന്നതെന്ന് താലൂക് യൂണിയൻ വ്യക്തമാക്കി.

മുന്നാക്ക സംവരണം നടപ്പാക്കുന്നതിൽ സർക്കാർ വീഴ്ച വരുത്തിയെന്നും മന്നം ജയന്തി അവധിയായി പ്രഖ്യാപിച്ചില്ലെന്നും താലൂക്ക് യൂണിയൻ മുഖ്യമന്ത്രിക്കെതിരെ വിമർശനം ഉന്നയിച്ചു.

ഇന്ന് മുതൽ കൊല്ലത്തുനിന്നാരംഭിച്ച മുഖ്യമന്ത്രിയുടെ സമ്പർക്ക പരിപാടിയാണ് എൻ എസ് എസ് ബഹിഷ്കരിച്ചത്.

തലശ്ശേരി കണ്ണൂർ ദേശീയപാതയിൽ ഗതാഗത നിരോധനം

കണ്ണൂർ: റോഡ് നവീകരണം നടക്കുന്നതിനാൽ തലശ്ശേരി കണ്ണൂർ ദേശീയപാതയിൽ ഗതാഗത നിരോധനമേർപ്പെടുത്തി.കൊടുവള്ളി മുതൽ നടാൽ ഗേറ്റ് വരെയാണ് നവീകരണ പ്രവൃത്തികൾ നടക്കുന്നത്.ജനുവരി 2 വരെയാണ് ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചത്.
വാഹനങ്ങൾ മറ്റ് റോഡുകളിലൂടെ തിരിച്ചു വിട്ടതോടെ ഗതാഗതക്കുരുക്ക് രൂക്ഷമായി.ഇതോടെ ആദ്യം ഏർപ്പെടുത്തിയ ക്രമീകരണങ്ങളിൽ മാറ്റം വരുത്തി.

ഇനി കണ്ണൂരിൽനിന്ന് തലശ്ശേരിയിലേക്ക് വരുന്ന വാഹനങ്ങൾ താഴെ ചൊവ്വ-ചാല-കാടാച്ചിറ-മമ്മാക്കുന്ന്-മീത്തലെ പീടിക വഴി കടത്തിവിടുമെന്ന് അധികൃതർ അറിയിച്ചു.
തലശ്ശേരിയിൽനിന്ന് കണ്ണൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ കൊടുവള്ളി ജംഗ്‌ഷനിൽനിന്ന് പിണറായി-മമ്പറം-ചാല വഴി പോകണം.കോഴിക്കോട് ഭാഗത്തുനിന്ന് കണ്ണൂരിലേക്കുള്ള ബസുകളൊഴികെയുള്ള ഭാരം കയറ്റിയ വാഹനങ്ങൾ കുഞ്ഞിപ്പള്ളി-പാനൂർ-കൂത്തുപറമ്പ് വഴി തിരിച്ചുവിടും.

ചാലോട് ലയൺസ് ക്ലബ്ബ് സേവന പ്രവർത്തനങ്ങളുടെ ഉദ്ഘാടനം

ചാലോട്: ചാലോട് ലയണ്‍സ് ക്ലബ്ബിന്റെ സേവന പ്രവർത്തനങ്ങൾക്ക് തുടക്കമായി. ലയണ്‍സ് ക്ലബ്ബ് ഇന്റര്‍നാഷനല്‍ 318 ഇ ഫസ്റ്റ് വൈസ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ യോഹന്നാൻ മറ്റത്തിൽപരിപാടി ഉദ്ഘാടനം ചെയ്തു.

ഹംഗർ റിലീഫ് പദ്ധതിയുമായി ബന്ധപ്പെട്ട ധാന്യക്കിറ്റ് വിതരണവും പരിസ്ഥിതി സംരക്ഷണ പദ്ധതിയുടെ ഭാഗമായുള്ള പച്ചക്കറി വിത്ത് വിതരണവും നടന്നു. അഡീഷണൽ ക്യാബിനറ്റ് സെക്രട്ടറിമാരായ സുധീഷ് , അഡ്വ.കെ.വി. സുരേന്ദ്രൻ , റിജിയണൽ ചെയർപെഴ്സൺ പി.കെ. മനോജ്, സോണൽ ചെയർപെഴ്സൺ സജിനി സുധീഷ് , മുൻ പ്രസിഡണ്ട് പി.വി.നാരായണൻ എന്നിവർ സംസാരിച്ചു.

പ്രസിഡണ്ട് പി.അജയൻ അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി പവിത്രൻ മാവില സ്വാഗതവും എം.എം. വിജയകുമാരി നന്ദിയും പറഞ്ഞു. മട്ടന്നൂർ ഗ്രീൻ പ്ലാനറ്റ് ഓഡിറ്റോറിയത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടത്തിയ പരിപാടിക്ക് എസ്.പി.മധുസൂദനൻ , ടി.സുരേഷ് ബാബു, കെ.സനിൽകുമാർ എന്നിവർ നേതൃത്വം നൽകി.

അനുവദിക്കില്ല മണ്ണടിയാൻ പഴശ്ശി കോവിലകം ചരിത്ര സ്മാരകമാക്കും

മട്ടന്നൂർ: വീര പഴശ്ശിയുടെ ചരിത്രമുറങ്ങുന്ന മണ്ണിൽ ചരിത്ര സ്മാരകമായി ഇനി പടിഞ്ഞാറേ കോവിലകം ഉയർന്നു നിൽക്കും. പഴശ്ശിയുടെ പിൻ തലമുറക്കാർ താമസിച്ചിരുന്ന കോവിലകം ചരിത്രസ്മാരകമായി സംരക്ഷിക്കാൻ വിനോദ സഞ്ചാര വകുപ്പ് നടപടികൾ തുടങ്ങി.ഇതിനായി വകുപ്പ് വിവശദമായ പദ്ധതികൾ ആവിഷ്കരിച്ചു.
തലശ്ശേരി പൈതൃക വിനോദ സഞ്ചാര പദ്ധതികളുടെ അനുബന്ധ മായാണ് പഴശ്ശി ചരിത്ര സ്മാരകങ്ങളെ സംരക്ഷിക്കാനുള്ള നടപടി തുടങ്ങിയത്.മൂന്നരക്കോടി രൂപയാണ് പ്രവൃത്തി പൂർത്തിയാക്കാനു ള്ള ചിലവ് പ്രതീക്ഷിക്കുന്നത്.ഇതിനായുള്ള പണം കിഫ്ബിയിൽനിന്ന് കണ്ടെത്തും.

പഴശ്ശി കോവിലകങ്ങളോട് ചേർന്നുള്ള രണ്ട് കുളങ്ങളും അനുബന്ധ കെട്ടിടങ്ങളും അതിന്റെ പൈതൃകം നിലനിർത്തി ചരിത്ര സ്മാരകമായി പുനർനിർമ്മിക്കും.ചരിത്രസ്മാരകങ്ങളെ പുനർ നിർമ്മിക്കുന്ന വിനോദ സഞ്ചാര വകുപ്പിലെ വിദഗ്ധരുടെ മേൽനോട്ടത്തിലായിരിക്കും പ്രവർത്തനങ്ങൾ നടക്കുക.
പഴശ്ശി ചരിത്രസ്മാരകങ്ങളെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാരുടെയും ചരിത്രസ്നേഹികളുടെയും മുറവിളി തുടങ്ങിയിട്ട് വർഷങ്ങളായി.മട്ടന്നൂർ നഗരസഭയുടെ ഭാഗത്തുനിന്ന് ചില ഇടപെടലുകൾ ഉണ്ടായി എന്നല്ലാതെ കാര്യമായ പുരോഗതി ഉണ്ടായില്ല.

നടപടികളൊന്നും ഉണ്ടാകാത്തതിന്റെ പശ്ചാത്തലത്തിൽ കോവിലകത്തിന്റെ ഇപ്പോഴത്തെ അവകാശികൾ ഇത് പൊളിക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയിരുന്നു.ഇതിനിടയിൽ കോവിലകം കെട്ടിടം ഭാഗികമായി പോളിയാനും തുടങ്ങിയിരുന്നു. ഇതോടെ സംരക്ഷിക്കണമെന്ന ആവശ്യം ശക്തമാവുകയായിരുന്നു.
ഇതിന്റെ ഭാഗമായി പൈതൃക ടൂറിസം പദ്ധതി വിദഗ്ധർ കോവിലകം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തുകയും പ്രാഥമിക എസ്റ്റിമേറ്റ് തയ്യാറാക്കുകയും ചെയ്തു.തുടർ പ്രവർത്തനങ്ങൾ ഉടൻ തുടങ്ങുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.

കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും വൻ സ്വർണ്ണ വേട്ട

പ്രതീകാത്മക ചിത്രീകരണം

മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും വൻ സ്വർണ്ണ വേട്ട.

59 ലക്ഷത്തിന്റെ സ്വർണമാണ് കാസർകോട് സ്വദേശിയിൽനിന്നാണ് സ്വർണ്ണം പിടികൂടിയതെന്ന് കണ്ണൂർ വിമാനത്താവളം കസ്റ്റംസ് അധികൃതർ അറിയിച്ചു.

വിലക്കുറവിൽ മികച്ച ഉൽപ്പന്നങ്ങൾ: ഡ്രീംസ് മാർട്ട് സൂപ്പർ മാർക്കറ്റ് പ്രവർത്തനം തുടങ്ങി

പച്ചക്കറികളും പഴ വർഗ്ഗങ്ങളും ഇടനിലക്കാരില്ലാതെ നേരിട്ട് ഉപഭോക്താവിലേക്ക്

പഴശ്ശി: ഓഫറുകളും വിലക്കുറവുമായി ഡ്രീംസ് മാർട്ട് സൂപ്പർ മാർക്കറ്റ് പഴശ്ശിയിൽ പ്രവർത്തനം തുടങ്ങി.ഉപഭോക്താക്കളിൽനിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് മാനേജിങ് പാർട്ണർമാർ അറിയിച്ചു.പൂർണമായും കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ടും അണു വിമുക്ത അന്തരീക്ഷത്തിലുമാണ് പ്രവർത്തനം.

പച്ചക്കറികൾ മുതൽ ഗാർഹിക ഉൽപ്പന്നങ്ങൾക്കും സ്റ്റേഷനറികൾക്കും വരെ ഓഫറുകളും വിലക്കുറവും ഡ്രീംസ് മാർട്ട് വാഗ്ദാനം ചെയ്യുന്നുണ്ട്.ഉൽഘാടന ദിവസംതന്നെ ഓഫറുകളിൽ ലഭ്യമാക്കിയ മുഴുവൻ ഉൽപ്പന്നങ്ങളും അതെ വിലയിൽ തന്നെയാണ് ഉപഭോക്താ ക്കൾക്കായി ഇപ്പോഴും ഒരുക്കിയിരിക്കുന്നത്.പച്ചക്കറികളും പഴ വർഗ്ഗങ്ങളും ഇടനിലക്കാരില്ലാതെ നേരിട്ട് എത്തിക്കുന്നതിനാൽ മികച്ച ഗുണനിലവാരത്തിലും വിലക്കുറവിലും ഉപഭോക്താക്കളിലേക്കെ ത്തിക്കുന്നു.നാടൻ,ജൈവ പച്ചക്കറികളും പഴങ്ങളും ഡ്രീംസ് മാർട്ട് കൗണ്ടറുകൾ വഴി വിൽപ്പനക്കായി സജ്ജീകരിച്ചിട്ടുണ്ട്.
തലശ്ശേരി കൂർഗ് ദേശീയ പാതയിൽ പഴശ്ശിയിലാണ് വിശാലമായ പാർക്കിങ് സൗകര്യത്തോട്കൂടി ഡ്രീംസ് മാർട്ട് സൂപ്പർ മാർക്കറ്റിന്റെ പ്രവർത്തനം.നഗരത്തിന്റെ എല്ലാ സൗകര്യങ്ങളോടുംകൂടി,എന്നാൽ ശാന്തമായ ഷോപ്പിംഗ് അനുഭവമാണ് ഇവിടെ ഉപഭോക്താക്കളെ കാത്തിരിക്കുന്നത്.മട്ടന്നൂർ നഗരത്തിൽനിന്നും ഏതാനും നിമിഷങ്ങൾ കൊണ്ട് എത്താവുന്ന ഇവിടെ വിശാലമായ പാർക്കിങ് സൗകര്യം ഉറപ്പുവരുത്തിയിട്ടുണ്ട്.മട്ടന്നൂർ നഗര പ്രദേശങ്ങളിലടക്കം 5 കിലോമീറ്റർ ചുറ്റളവിൽ സൗജന്യ ഹോം ഡെലിവറി ഉണ്ട്.ഇതിനായി പ്രത്യേകം കൗണ്ടർ തന്നെ പ്രവർത്തിക്കുന്നു.കൂടാതെ എത്ര വലിയ ആഘോഷങ്ങൾക്കും വേണ്ട എല്ലാ സാധനങ്ങളും നേരത്തെ ഓർഡർ നൽകിയാൽ മികച്ച വിലക്കുറവിൽ ഉപഭോക്താക്കളിലേക്ക് നേരിട്ട് എത്തിക്കുമെന്നും ഡ്രീംസ് മാർട്ട് ഓപ്പറേഷൻസ് മാനേജർ അറിയിച്ചു.

പ്രമേഹദിനത്തിൽ ബോധവൽക്കരണവും ഗ്ലുക്കോമീറ്റർ വിതരണവും നടത്തി

|ലോക പ്രമേഹ ദിനത്തിൽ മട്ടന്നൂർ ലയൺസ്‌ ക്ലബ്‌ നേതൃത്വത്തിൽ സൗജന്യ ഗ്ലുക്കോമീറ്റർ വിതരണം ‌സെക്കൻഡ് വൈസ് ഡിസ്ട്രിക്ട് ഗവർണ്ണർ ഡോക്ടർ പി സുധിർ നിർവഹിക്കുന്നു |

മട്ടന്നൂർ: ലോക പ്രമേഹ ദിനത്തിൽ മട്ടന്നൂർ ലയൺസ്‌ ക്ലബ്‌ സൗജന്യ ഗ്ലുക്കോമീറ്റർ വിതരണവും ബോധവൽക്കരണ ക്ലാസും നടത്തി .

ലയൺസ്‌ സെക്കൻഡ് വൈസ് ഡിസ്ട്രിക്ട് ഗവർണ്ണർ ഡോക്ടർ പി സുധിർ ഉദ്ഘാടനം നിർവഹിച്ചു. ഗ്ലുക്കോമീറ്റർ വിതരണവും, ബോധവൽക്കരണ ക്ലാസും ഉണ്ടായിരുന്നു .

പ്രസിഡന്റ്‌ സംഗീത രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. സോൺ ചെയർപേഴ്സൺ സജിനി സുധീഷ്, പികെ.പവിത്രൻ, ലതിക വേണുഗോപാൽ, അനിത സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.

ക​ണ്ണൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍‌ ചോ​ക്ലേ​റ്റി​ല്‍ ഒ​ളി​പ്പി​ച്ചു ക​ട​ത്തി​യ സ്വ​ര്‍​ണം പി​ടി​കൂ​ടി

മ​ട്ട​ന്നൂ​ര്‍: ക​ണ്ണൂ​ര്‍ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ളം വ​ഴി ചോ​ക്ലേ​റ്റി​ല്‍ ഒ​ളി​പ്പി​ച്ചു ക​ട​ത്തു​ക​യാ​യി​രു​ന്ന സ്വ​ര്‍​ണം പി​ടി​കൂ​ടി. കാ​സ​ര്‍​ഗോ​ഡ് മു​ള്ളേ​രി​യ സ്വ​ദേ​ശി മു​ഹ​മ്മ​ദി​ല്‍ (60) നി​ന്നാ​ണ് 9,19,000 രൂ​പ വ​രു​ന്ന 175 ഗ്രാം ​സ്വ​ര്‍​ണം ക​സ്റ്റം​സ് പി​ടി​കൂ​ടി​യ​ത്.

രാ​ത്രി ദു​ബാ​യി​യില്‍ നി​ന്ന് എ​യ​ര്‍ ഇ​ന്ത്യ എ​ക്‌​സ്പ്ര​സ് വി​മാ​ന​ത്തി​ലെ​ത്തി​യ​താ​യി​രു​ന്നു മു​ഹ​മ്മ​ദ്. ചെ​ക്കിം​ഗ് പ​രി​ശോ​ധ​ന​യി​ല്‍ സം​ശ​യം തോ​ന്നി​യ ഇ​യാ​ളെ ക​സ്റ്റം​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് സ്വ​ര്‍​ണം ക​ണ്ടെ​ത്തി​യ​ത്.

സ്വ​ര്‍​ണ ബി​സ്ക്ക​റ്റ് ക​ഷ​ണ​ങ്ങ​ളാ​ക്കി ചോ​ക്ലേ​റ്റി​നു​ള്ളി​ല്‍ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു. സം​ശ​യം തോ​ന്നി​യ​തി​നെ തു​ട​ര്‍​ന്നു ക​സ്റ്റം​സ് ചോ​ക്ലേ​റ്റ് ബോ​ക്സി​ലെ മു​ഴു​വ​ന്‍ മി​ഠാ​യി​ക​ളും പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് അ​ഞ്ച് മി​ഠാ​യി​ക്കു​ള്ളി​ല്‍ സ്വ​ര്‍​ണം ക​ണ്ടെ​ത്തി​യ​ത്.

ക​ഴി​ഞ്ഞ ദി​വ​സം ദു​ബാ​യി​യി​ല്‍ നി​ന്നെ​ത്തി​യ കാ​സ​ര്‍​ഗോ​ഡ് സ്വ​ദേ​ശി അ​ബ്ദു​ള്‍ സ​നാ​ഫി​ല്‍ നി​ന്ന് 423 ഗ്രാം ​സ്വ​ര്‍​ണം ക​സ്റ്റം​സ് പി​ടി​കൂ​ടി​യി​രു​ന്നു. പ​രി​ശോ​ധ​ന​യി​ല്‍ ക​സ്റ്റം​സ് അ​സി.​ക​മ്മീ​ഷ​ണ​ര്‍ ഇ.​വി​കാ​സ്, സൂ​പ്ര​ണ്ടു​മാ​രാ​യ എ​ന്‍.​സി.​പ്ര​ശാ​ന്ത്, പി.​ജ്യോ​തി​ല​ക്ഷ്മി, ഇ​ന്‍​സ്പെ​ക്ട​ര്‍​മാ​രാ​യ പ്ര​കാ​ശ​ന്‍ കൂ​ട​പ്രം, മ​നീ​ഷ് കു​മാ​ര്‍ ഖ​ട്ടാ​ന, ഗു​ര്‍​മി​ത്ത് സിം​ഗ്, ഹ​വി​ല്‍​ദാ​ര്‍ സി.​വി.​ശ​ശീ​ന്ദ്ര​ന്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

വായനക്കാരുടെ നിറ സാന്നിധ്യത്തിൽ പുസ്തകോത്സവം സമാപിച്ചു

| കെ പി മോഹനൻ പുസ്തകോത്സവ വേദിയിലെത്തിയപ്പോൾ |

പാനൂർ: പി.ആർ. ലൈബ്രറി, പ്രിസം പാനൂർ, കൈരളി ബുക്സ്, എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ പാനൂരിൽ നടന്നു വന്ന പുസ്തകോത്സവം സമാപിച്ചു. മുൻ മന്ത്രി കെ.പി.മോഹനൻ്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ സാഹിത്യകാരൻ ശ്രീധരൻ ചമ്പാട് ഉദ്ഘാടനം ചെയ്തു.താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പവിത്രൻ മൊകേരി ആദ്യവില്പന നിർവ്വഹിച്ചു. പി.പി.അബൂബക്കർ ഏറ്റുവാങ്ങി.
കേരളത്തിലെ പ്രമുഖ പ്രസാധകരുടെ പുസ്തകങ്ങൾ 10 മുതൽ 50 ശതമാനം വരെ വിലക്കുറവിൽ പുസ്തകോത്സവത്തിൽ ലഭ്യമാക്കിയിരുന്നു.ഗ്രന്ഥാലയങ്ങൾക്ക് പ്രത്യേക ആനുകൂല്യവും വായ്പാ സംവിധാനവും നൽകിയത് ശ്രദ്ധേയമായി.
സഞ്ജയൻ കൃതികൾ, ഐതിഹ്യമാല, ബാലസാഹിത്യം, ലോകപ്രശസ്ത ഇംഗ്ലീഷ് സാഹിത്യ മടക്കം വിപുലമായ ശേഖരം തന്നെ പുസ്തകോത്സവത്തിൽ ഏർപ്പെടുത്തിയിരുന്നു.കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് നൂറുകണക്കിന് പുസ്തക പ്രേമികളും ഗ്രന്ഥശാല പ്രവർത്തകരും പുസ്തകോത്സവത്തിൽ പങ്കെടുത്തു.

രാജു കാട്ടുപുനം, അശോകൻ കൈരളി, രാജേന്ദ്രൻ തായാട്ട്, കെ.പി.രമേഷ് ബാബു.കെ.കുമാരൻ എന്നിവർ സംസാരിച്ചു.

| വാടക കൊടുക്കുന്നത് ജനങ്ങൾ | ദുരിതം പേറിയ മുഴക്കുന്ന് പോലീസ് സ്റ്റേഷൻ കോവിഡ് ഭീതിയിൽ

മട്ടന്നൂർ: ഒരേ സമയം ഇരുപതോളം പോലീസുകാർ ജോലിയിൽ. ഇടുങ്ങിയ മുറിയിലെ പുൽപ്പായയിൽ രാത്രി ഡ്യൂട്ടി കഴിഞ്ഞ് ഒന്ന് തല നിവർത്തി വെക്കാൻ കഴിയാതെ കിടക്കുന്ന പോലീസുകാർ. കോവിഡ് ഭീതിയിലും സാമൂഹിക അകലം പാലിക്കാൻ കഴിയാതെ ഇടുങ്ങിയ മുറിയിലെ ജോലി.വനിതകൾ അടക്കം 40 ൽ അധികം പോലീസുകാർ ജോലി ചെയ്യുന്ന സ്റ്റേഷനിൽ പേരിന് വൃത്തിഹീനമായ ഒരു ശുചി മുറി.കോവിഡ് പശ്ചാത്തലത്തിൽ പകുതിപേർ മാത്രം ജോലിക്കെത്തി യാൽ മതിയെന്ന നിബന്ധന പാലിച്ച് 15 -20 പേർ നിന്ന് തിരിയാൻ സ്ഥല മില്ലാതെ കഷ്ടപ്പെടുമ്പോൾ നിലവിൽ 7 പോലീസുകാർക്ക് കോവിഡ് പോസിറ്റിവ് സ്ഥിരീകരിച്ചു. ബാക്കിയുള്ളവർ ജോലിയിലും എസ്ഐ അടക്കം നിരീക്ഷണത്തിലും. പലരും പോസിറ്റിവ് ആയവരുമായി സമ്പർക്കം ഉണ്ടായിട്ടും നിരീക്ഷണത്തിൽ പോകാനാവാത്ത ദുരവസ്ഥ. അഡിഷണൽ എസ ഐ കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ച് ബോധ രഹിതനായി വീണപ്പോൾ ആശുപത്രിയിൽ എത്തിച്ചവരും ഇപ്പോഴും ഡ്യൂട്ടിയിൽ. ജനങ്ങൾ വാടക കൊടുത്ത് നിലനിർത്തിപ്പോരുന്ന സംസ്ഥാനത്തെ ഒരുപക്ഷെ ആദ്യത്തെ പോലീസ് സ്റ്റേഷനായ മുഴക്കുന്ന് പോലീസ് സ്റ്റേഷന്റെ അവസ്ഥയാണിത്.
വാടക കൊടുക്കുന്നത് ജനങ്ങളാണ്.സ്വന്തമായി സ്ഥലം വാങ്ങി നൽകിയതും ജനകീയ പങ്കാളിത്തത്തോടെ. സർക്കാരിന് സ്ഥലം കൈമാറുന്ന ചടങ്ങിൽ മുൻ എം പി പികെ ശ്രീമതിയും ഇപ്പോഴത്തെ എം എൽ എ സണ്ണി ജോസഫും പറഞ്ഞത് ഒരു വർഷം കൊണ്ട് പുതിയ കെട്ടിടത്തിലേക്ക് മാറാനുള്ള പ്രവർത്തനങ്ങൾ നടത്തുമെന്ന ഉറപ്പാണ്.എന്നാൽ വർഷങ്ങൾ കഴിഞ്ഞിട്ടും ഒന്നും സംഭവിച്ചില്ല.

ലക്ഷങ്ങൾ മുടക്കിയാണ് കാക്കയങ്ങാട് ടൗണിനടുത്ത് പുന്നാട് റോഡിൽ സ്ഥലം വാങ്ങിയത്.ജനകീയ സമിതി എന്നപേരിൽ പ്രവർത്തിക്കുന്ന നാട്ടുകാരുടെ കൂട്ടായ്മയാണ് നേതൃത്വം നൽകിയത്. ഇപ്പോൾ മാസാമാസം വാടകയുടെ പകുതി കൊടുക്കുന്നതും ഇതേ കൂട്ടായ്മയുടെ ശ്രമഫലമായാണ്.കോവിഡ് സൃഷ്ടിച്ച പ്രതിസന്ധിയിൽ ഇടയ്ക്ക് വാടക മുടങ്ങിയെങ്കിലും വികസന സമിതി കഷ്ടപ്പെട്ടാണ് വാടക കൊടുക്കുന്നത്.പോലീസ് സ്റ്റേഷൻ പോലുള്ള സർക്കാർ നേരിട്ട് ഇടപെടേണ്ടുന്ന ഒരു സ്ഥാപനത്തിന് വേണ്ടി സാമ്പത്തിക പ്രതിസന്ധി യിലും ത്യാഗം ചെയ്യേണ്ടുന്നതിന്റെ പേരിൽ പലർക്കും എതിർപ്പുണ്ട്. വാടക മുടങ്ങുന്നതും പതിവാണ്.

ഈ അവസ്ഥക്ക് എത്രയും പെട്ടന്ന് ഒരു പരിഹാരം ഇപ്പോൾ നാട്ടുകാരുടെ കൂടി ആവശ്യമാണ്. പലവട്ടം പലർ വഴിയും ഔദ്യോഗിക തലത്തിലും അല്ലാതെയും വിഷയം അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയെങ്കിലും ഫലം കണ്ടില്ല.നാട്ടുകാരാണ് പോലീസ് സ്റ്റേഷന്റെ വാടക കൊടുക്കുന്നത് എന്ന് ആഭ്യന്തര വകുപ്പിന് അറിയുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല.ഇവിടെ ജനങ്ങൾക്ക്
വിവാദങ്ങളിൽ താല്പര്യമില്ല.അതുകൊണ്ട് തന്നെ എത്രയും പെട്ടന്ന് പോലീസ് സ്റ്റേഷന് ഒരു പുതിയ കെട്ടിടം വേണമെന്ന് മാത്രമേ ഇവർക്ക് പറയാനുള്ളു.

ഇരിട്ടി മഹാത്മാഗാന്ധി കോളേജിന് പുതിയ കോഴ്‌സ് അനുവദിച്ചു

ഇരിട്ടി : മഹാത്മാഗാന്ധി കോളേജ് ഇരിട്ടിക്ക് പുതിയ ഒരു കോഴ്‌സ് കൂടി അനുവദിച്ചുകൊണ്ട് ഉത്തരവായി . ബി എസ് സി കെമിസ്ട്രി (ഫിസിക്‌സ് ആന്റ് മാത്തമാറ്റിക്‌സ് കോപ്ലിമെന്ററി ) കോഴ്സ് അനുവദിച്ചു കൊണ്ടാണ് ഉന്നത വിദ്യാഭ്യാസവകുപ്പ് ഉത്തരവായിരിക്കുന്നത് . ബി ബി എ , ബി എസ് സി , ബി കോം ബിരുദാനന്തര ബിരുദ കോഴ്സുകളായ എം എസ് സി, എം കോം എന്നീ കോഴ്സുകളാണ് കണ്ണൂര്‍ യൂണിവേഴ്സിറ്റില്‍ അഫിലിയേറ്റ് ചെയ്തിരിക്കുന്ന നാക് അക്രഡിറ്റേഷനുള്ള ഈ കോളേജില്‍ ഇപ്പോള്‍ നിലവിലുള്ളത്.

മട്ടന്നൂര്‍ കളറോഡില്‍ യുവാവ് ആത്മഹത്യ ചെയ്തു

മട്ടന്നൂര്‍; മട്ടന്നൂര്‍ കളറോഡിനടുത്ത് യുവാവ് ആത്മഹത്യ ചെയ്തു. ഉനൈസ്(26) എന്ന യുവാവാണ് ആത്മഹത്യ ചെയ്തത്. ഇന്നലെ രാത്രി മുറിയില്‍ തൂങ്ങി മരിക്കാന്‍ ശ്രമിച്ചതോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. യുവാവിന്റെ ആത്മഹത്യയില്‍ ഞെട്ടലിലാണ് നാട്ടുകാരും സുഹൃത്തുക്കളും. ആത്മഹത്യാ കാരണം വ്യക്തമല്ല.

ഡീസൽ ഓട്ടോ ഇനി 15 വർഷം മാത്രം പിന്നെ ഇലക്ട്രിക്കൽ ആയി ഓടണം

സംസ്ഥാനത്തെ ഡീസൽ ഓട്ടോറിക്ഷകൾക്ക് ഇനി 15 വർഷത്തെ ആയുസ്സ് മാത്രം.15 വർഷത്തിലധികം പഴക്കമുള്ള ഡീസൽ എൻജിൻ ഓട്ടോകളാണ് ഒഴിവാക്കാൻ മോട്ടോർ വാഹന വകുപ്പ് നീക്കം നടത്തുന്നത്.2021 ജനുവരി 1 ന് ശേഷം 15 വർഷത്തിൽ കൂടുതലുള്ള ഡീസൽ ഓട്ടോകൾക്ക് നിരോധനം ഏർപ്പെടുത്തി കേരള മോട്ടോർ വാഹന വകുപ്പ് ചട്ടംസർക്കാർ ഭദഗതി ചെയ്തതായി റിപ്പോർട്ടുകളുണ്ട്.
എന്നാൽ ഗതാഗതത്തിനായി ഉപയോഗിക്കുന്ന ഓട്ടോറിക്ഷകൾക്ക് മാത്രമായിരിക്കും നിയമം ബാധകമാകുക.സ്വകാര്യ വാഹനങ്ങളെ ഒഴിവാക്കിയേക്കും.പ്രകൃതി സൗഹൃദ വാഹനങ്ങളെ പ്രോത്സാഹി പ്പിക്കുക എന്നതിനാണ് നടപടി.അത്കൊണ്ട് തന്നെ 15 വർഷത്തിൽ കൂടുതലായ ഡീസൽ ഓട്ടോറിക്ഷകൾ ഇലക്ട്രിക്ക്,സി എൻ ജി, എൽ പി ജി ,എൽ എൻ ജി തുടങ്ങിയ പ്രകൃതി സൗഹൃദ സംവിധാനത്തി ലേക്ക് മാറിയാൽ തുടർന്നും ഉപയോഗിക്കാൻ സാധിക്കും.15 വർഷ ത്തെ പഴക്കം സംബന്ധിച്ച് ദേശീയ ഹരിത ട്രിബുണലിന്റെ നിർദേശംകൂടി നില നിൽക്കുന്നുണ്ട്.

സംസ്ഥാനത്തിന്റെ ഇലക്ട്രിക് വാഹന നിയമമനുസരിച്ച് അന്തരീക്ഷ മലിനീകരണം ഒഴിവാക്കിയുള്ള പ്രകൃതി സൗഹൃദ വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുക എന്ന നയം ഉണ്ട്.അത്കൊണ്ട് തന്നെ ഇലക്ട്രിക്ക് വാഹനങ്ങളെ കൂടുതൽ പ്രോത്സാഹിപ്പിക്കാനുള്ള പദ്ധതിയും സർക്കാരിനുണ്ട്.

വിദ്യാര്‍ത്ഥികളുടെ ഹര്‍ജി; അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജ് മാനേജര്‍ക്കും പ്രിന്‍സിപ്പലിനുമെതിരെ അറസ്റ്റ് വാറന്റ്

മെഡിക്കല്‍ പി.ജി ക്ലാസുകള്‍ പുനരാരംഭിക്കണമെന്ന കോടതി നിര്‍ദേശം പാലിക്കാത്തതിനെ തുടര്‍ന്ന് അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിനെയും മാനേജറെയും അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍ ഹൈക്കോടതി ഉത്തരവ്. വിദ്യാര്‍ത്ഥികള്‍ സമര്‍പ്പിച്ച ഹരജി പരിഗണിച്ചാണ് കോടതി ഉത്തരവ്. തിങ്കളാഴ്ച ഹാജരാക്കാനാണ് ജസ്റ്റിസ് പി.വി ആശയുടെ നിര്‍ദേശം.

ഇരുവരോടും വ്യാഴാഴ്ച കോടതിയില്‍ നേരിട്ട് ഹാജരാകാന്‍ നിര്‍ദേശിച്ചിരുന്നു. ഉത്തരവ് പാലിക്കാത്തതിനെ തുടര്‍ന്നാണ് അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍ ഉത്തരവിട്ടത്. ഡോ. ആര്‍.എസ്. ആന്‍സി,ഡോ.വി. അമിത് കുമാര്‍, ഡോ.ബിനു അഷറഫ് തുടങ്ങി 12 വിദ്യാര്‍ത്ഥികളാണ് പി.ജി ക്ലാസുകള്‍ തുടങ്ങണമെന്നാവശ്യപ്പെട്ട് കോടതിയില്‍ പരാതി സമര്‍പ്പിച്ചത്. പലതവണ നിര്‍ദേശിച്ചിട്ടും ക്ലാസ് തുടങ്ങാന്‍ മാനേജ്‌മെന്റ് താല്‍പര്യം കാട്ടുന്നില്ലെന്ന് കോടതി അഭിപ്രായപ്പെട്ടിരുന്നു. മാര്‍ച്ച് 23നാണ് മെഡിക്കല്‍ കോളേജിനെ ജില്ല കോവിഡ് കെയര്‍ സെന്ററാക്കി കലക്ടര്‍ ഏറ്റെടുത്തത്.

എന്നാല്‍ കോവിഡ് ചികിത്സയ്ക്ക് കോളേജിന്റെ ഒരു ഭാഗം മാത്രമേ ഏറ്റെടുത്തിട്ടുള്ളൂ എന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.

നാളെ മട്ടന്നൂരില്‍ വൈദ്യുതി മുടങ്ങും

KSTP റോഡ് പ്രവര്‍ത്തികള്‍ ഉള്ളതിനാല്‍ ഇരിട്ടി റോഡില്‍ പെട്രോല്‍ പമ്പ് മുതല്‍ ഗാന്ധി റോഡ് വരെയും, ആയിരംച്ചാല്‍ ബാഗം, ലയണ്‍സ് ഹാള്‍ റോഡ്,പോലീസ് സ്റ്റേഷന്‍,കൊക്കയില്‍,മുന്‍സിപ്പല്‍ ഓഫീസ്,മലബാര്‍ പ്ലാസാ, ഐ ംാള്‍, എസ്എസ് മാള്‍, ഗവണ്‍മെന്റ് ആശുപത്രി ഭാഗം,കണ്ണൂര്‍ റോഡില്‍ L. I. C ഓഫീസ് വരേയും,ബസ്സ് സ്റ്റാന്‍ഡ്,ലിങ്ക്‌സ് മാള്‍, ശങ്കര വിദ്യാപീഠം, ഇല്ലം ഭാഗം, കട്ടച്ചേരി വരെയും രാവിലെ ഒന്‍പത് മണിമുതല്‍ വൈകുന്നേരം ആറ് മണിവരെ വൈദ്യുതി മുടങ്ങും

കേരള ബാങ്ക് സഹകരണ മേഖലയിൽ ആധുനിക വൽക്കരണത്തിന്റെ മാതൃക -മന്ത്രി കടകംപള്ളി സുരേന്ദ്രൻ

മട്ടന്നൂർ:

കേരള ബാങ്ക് സഹകരണമേഖലയിലെ ആധുനിക വൽക്കര ണത്തിന്റെ ഉത്തമ മാതൃകയാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.കേരള ബാങ്ക് കണ്ണൂർ റീജിയൻ കേരളപ്പിറവി ദിനത്തിൽ വിവിധ കേന്ദ്രങ്ങളിൽ സ്ഥാപിച്ച 10 എ ടി എം കൗണ്ടറു കൾ ഓൺ ലൈനിൽ ഉൽഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇക്കാലമത്രയും സഹകരണമേഖലക്ക് അന്യമായിരുന്ന ആധുനിക വൽക്കരണം സംസ്ഥാനത്തെ എല്ലാ ജനവിഭാഗങ്ങൾക്കുമായി ലഭ്യമാക്കുക എന്നതാണ് കേരളബാങ്കിൻറെ പ്രധാന ലക്ഷ്യങ്ങളിലൊ ന്ന്. കേരളം കാണിച്ച സഹകരണ ബാങ്കിങ് മാതൃക മറ്റ് സംസ്ഥാനങ്ങ ളും പിന്തുടരുകയാണ്. കണ്ണൂർ റീജിയൻറെ നേതൃത്വത്തിൽ 10 എ ടി ഏം കൗണ്ടറുകളാണ് ഉത്ഘാടനം ചെയ്യപ്പെട്ടത്.ഒരു ബാങ്കിന്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ജനസേവനത്തിനായി ഇത്തരം ഒരു പ്രവർത്തനം തുടങ്ങിയത്.സർവീസ് സഹകരണ ബാങ്കുകളെ ശക്തി പ്പെടുത്തുക എന്നത് കേരള ബാങ്കിന്റെ പ്രഖ്യാപിത നയം തന്നെയാണ്. 5 മൊബൈൽ എ ടി എം ഉൾപ്പെടെ 287 എ ടി എം കൊണ്ടറുകൾ നിലവിൽ കേരള ബാങ്കിനുണ്ട്.ഈ ശ്രിംഖല വ്യാപിപ്പിക്കാനാണ് ശ്രമം. അതിൻറെ ഭാഗമായാണ് കണ്ണൂരിലെ പ്രവർത്തന മാതൃക. മറ്റ് ബാങ്കു കൾ പോലെ ഇത്തരം സേവനങ്ങൾക്ക് ഒരു ചാർജും പൊതുജനങ്ങളി ൽനിന്ന് ഈടാക്കില്ല എന്നതാണ് പ്രത്യേകത.ഒരു രൂപപോലും പൊതു ജനങ്ങളിൽനിന്ന് സർവീസ് ചാർജ് വാങ്ങില്ല. മാത്രമല്ല വൻകിട ബാങ്കു കൾ എ ടി എം സേവനകൾക്കും പണം പിൻവലിക്കലിനും വിവിധ മാനദണ്ഡങ്ങൾ കൊണ്ടുവരികയും ചാർജ് ഈടാക്കുകയും ചെയ്യുന്നു. അത്തരമൊരു സാഹചര്യത്തിൽ സാധാരണക്കാർക്കും കർഷകർക്കു മായി കേരള ബാങ്ക് വലിയ പ്രതീക്ഷയാണ് നൽകുന്നത്.കോവിഡ് കാലത്ത് പ്രവാസികൾക്കും സാധാരണക്കാർക്കും, കർഷകർക്കുമായി നിരവധി സഹായങ്ങൾ ചെയ്യാൻ ബാങ്കിന് സാധിച്ചു.ചരിത്രത്തിൽ ആദ്യമായി ഏറ്ററ്വും കൂടുതൽ കാർഷിക വായ്പ നൽകിയതും കേരളാ ബാങ്കാണ്.കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ കേരളാ ബാങ്ക് 4 മാസംകൊണ്ട് 375 കോടിരൂപ ലാഭം നേടി.ഏതാനും മാസങ്ങൾക്കുള്ളി ൽ കേരളാ ബാങ്കിൽ ഏകീകൃത കോർ ബാങ്കിങ് സംവിധാനം നടപ്പാക്കും.

സംസ്ഥാന സർക്കാരിൻറെ നൂറു ദിന കർമ്മ പരിപാടിയുടെ ഭാഗമായി പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന് സംരംഭകർക്കും കൃഷി ക്കാർക്കുമുള്ള വായ്പ പദ്ധതികൾ വിപുലീകരിക്കും.
മട്ടന്നൂർ നഗരസഭാ ഷോപ്പിംഗ് മാളിൽ നടന്ന ചടങ്ങിൽ എ ടി എം കൗണ്ടറിൻറെ പ്രവർത്തനോത്ഘാടനം നഗരസഭാ ചെയർപേഴ്സൺ അനിത വേണു ഉത്ഘാടനം ചെയ്തു.കേരള ബാങ്ക് ഏരിയ മാനേജർ സിപി പ്രകാശൻ അധ്യക്ഷനായിരുന്നു.വാർഡ് കൗൺസിലർ കെ വി ജയചന്ദ്രൻ,മട്ടന്നൂർ മെയിൻ ബ്രാഞ്ച് മാനേജർ സി കെ അശോകൻ എന്നിവർ സംസാരിച്ചു.സായാഹ്‌ന ശാഖാ ബ്രാഞ്ച് മാനേജർ ഹുസൈൻ നന്ദി പറഞ്ഞു.

കേരളാ ബേങ്ക് കണ്ണൂർ റീജിയനിൽ 10 എ ടി എമ്മുകൾ കേരളപ്പിറവി ദിനത്തിൽ ഉൽഘാടനം ചെയ്യും

മട്ടന്നൂർ:

കേരള ബാങ്ക് കണ്ണൂർ റീജിയൻ കേരളപ്പിറവി ദിനത്തിൽ വിവിധ കേന്ദ്രങ്ങളിൽ 10 എ ടി എമ്മുകൾ ഉൽഘാടനം ചെയ്യും.ദേവസ്വം- ടൂറിസം-സഹകരണ വകുപ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഓൺലൈനിലൂടെ ഉൽഘാടനം നിർവഹിക്കും.

കേരളാ ബേങ്ക് രൂപീകരിച്ച്ഒരു വർഷം തികയുന്നതിന് മുൻപേ തന്നെ കണ്ണൂർ റീജിയൻ മികച്ച നേട്ടങ്ങൾ കൈവരിച്ചതിൻറെ ഉദാഹരണമാണ് എ ടി എം ജനങ്ങൾക്കായി തുറക്കുന്നത്. പൂർണ്ണമായും കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ടാണ് എ ടി എം പ്രവർത്തനമെന്ന് കേരളബാങ്ക് കണ്ണൂർ റീജിയൻ അധികൃതർ അറിയിച്ചു. മാറിയ കാലഘട്ടത്തിൽ ഡിജിറ്റൽ ഇടപാടുകളെ പ്രോത്സാ ഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് എ ടി എം ഇടപാടുകളെ ബാങ്ക് പ്രോത്സാഹിപ്പിക്കുന്നത്.

കണ്ണപുരം,പിലാത്തറ,കടന്നപ്പള്ളി (കടന്നപ്പളളി - പാണപ്പുഴ സംസ്ഥാന സഹകരണ ബാങ്ക് സഹകരണത്തോടെ - ബേങ്ക് കെട്ടിടത്തിൽ), മാതമംഗലം, അഴീക്കോട്, ചക്കരക്കല്ല്, കൂത്തുപറമ്പ്, മട്ടന്നൂർ, പേരാവൂർ,ഇരിട്ടി എന്നിവിടങ്ങളിലാണ് എ ടി എം കൗണ്ടറുകൾ പ്രവർത്തിക്കുക.

മട്ടന്നൂർ നഗരസഭാ ഷോപ്പിംഗ് കോംപ്ലക്സിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉത്ഘാടനം ചെയ്യുന്നതിൻറെ തത്സമയ സംപ്രേഷണ പരിപാടിയിൽ നഗരസഭാ ചെയർപേഴ്സൺ അനിത വേണു, വൈസ് ചെയർമാൻ പി പുരുഷോത്തമൻ എന്നിവർ പങ്കെടുക്കും.

144 വകുപ്പ് പ്രകാരം കണ്ണൂര്‍ ജില്ലയില്‍ നിരോധനാജ്ഞ നീട്ടി

കണ്ണൂര്‍ : ജില്ലയില്‍ നിരോധനാജ്ഞ നീട്ടി. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നവംബര്‍ 15 വരെയാണ് നിരോധനാജ്ഞയെന്ന് ജില്ലാ കലക്ടര്‍ ടി.വി സുഭാഷ് അറിയിച്ചു. അഞ്ചില്‍ കൂടുതല്‍ ആളുകള്‍ ഒന്നിച്ചുകൂടുന്നത് നിയമവിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, സംസ്ഥാനത്ത് ഇന്ന് നിരോധനാജ്ഞ അവസാനിക്കും. നിരോധനാജ്ഞ തുടരുന്നതില്‍ തീരുമാനം ജില്ലാ കലക്ടര്‍ക്ക് എടുക്കാമെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു.

നിലവില്‍ ഉള്ളതുപോലെ വിവാഹ ചടങ്ങുകളില്‍ 50 പേരെയും മരണാനന്തര ചടങ്ങുകളില്‍ 20 പേരെയും മാത്രമേ അനുവദിക്കൂ. പൊതു സ്ഥലങ്ങളില്‍ അഞ്ചുപേരില്‍ കൂടുതല്‍ കൂട്ടം കൂടാന്‍ പാടില്ല. കണ്ണൂര്‍ ജില്ലയ്ക്ക് പുറമെ ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, പത്തനംതിട്ട, ആലപ്പുഴ, കൊല്ലം, കോട്ടയം ജില്ലകളിലും 15 ദിവസം കൂടി നിരോധനാജ്ഞ തുടരും. കോഴിക്കോട് ജില്ലയില്‍ ഒരാഴ്ച കൂടി നിരോധനാജ്ഞ തുടരും. ഇതിനുശേഷം തുടര്‍ നടപടികള്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കും.

കര്‍ണാടകത്തിലേക്ക് പോകുന്നവരുടെ ശ്രദ്ധയ്ക്ക്; മൈസൂര്‍ സുളള്യ റോഡില്‍ വീണ്ടും മലയാളികള്‍ക്ക് നേരെ കവര്‍ച്ചാസംഘങ്ങളുടെ ആക്രമണം

മൈസൂര്‍ സുളള്യ റോഡില്‍ കേരള രജിസ്‌ട്രേഷനിലുള്ള വാഹനങ്ങളെ ആക്രമിച്ച് കൊള്ളയടിക്കുന്ന സംഘം സജീവം. മൈസൂരിനും ഹുന്‍സൂരിനും ഇടയില്‍ വിജനമായ സ്ഥലത്താണ് കവര്‍ച്ച സംഘം തമ്പടിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രി കാസര്‍കോട് സ്വദേശിയുടെ കാര്‍ കവര്‍ച്ച സംഘം തകര്‍ത്തു.

കാസര്‍കോട് വ്യവസായ കേന്ദ്രത്തില്‍ സ്റ്റീല്‍ പാത്ര നിര്‍മ്മാണ യൂണിറ്റ് നടത്തുന്ന നായന്മാര്‍മൂല സ്വദേശി ഷഫീക്കിന്റെ കാറാണ് കവര്‍ച്ചാ സംഘം കഴിഞ്ഞ ദിവസം ആകമിച്ചത്. ബംഗളൂരുവില്‍ നിന്നും സ്റ്റീല്‍ പാത്ര യൂണിറ്റിന് ആവശ്യമായ ഷീറ്റുമായി വരുമ്പോഴായിരുന്നു അക്രമം.

ചൊവ്വാഴ്ച രാത്രി ഇതേ സ്ഥലത്ത് വെച്ച് ഒരു ഇന്നോവ കാറിനെ ആകമിച്ചിരുന്നതായി പറയുന്നു. നേരത്തെ ഈ പ്രദേശത്ത് കവര്‍ച്ച സംഘം സജീവമായിരുന്നതായാണ് വിവരം. കോവിഡ് നിയന്ത്രണങ്ങള്‍ കാരണം അക്രമസംഭവങ്ങള്‍ കുറഞ്ഞിരുന്നു. ലോക് ഡൗണ്‍ ഇളവ് വന്നതോടെ കേരള വാഹനങ്ങള്‍ ഓടാന്‍ തുടങ്ങിയതോടെയാണ് കവര്‍ച്ചാ സംഘം വീണ്ടും സജീവമായത്.

കോഴിക്കോട് വീടിനകത്ത് കാട്ടുപന്നികള്‍ പാഞ്ഞുകയറി; ഡിഎഫ്‌ഒ വരാതെ തുറന്ന് വിടില്ലെന്ന് നാട്ടുകാര്‍

കോഴിക്കോട്: കോഴിക്കോട് കൂരാച്ചുണ്ടില്‍ വീടിനകത്ത് കാട്ടുപന്നികള്‍ പാഞ്ഞുകയറി. വെള്ളിയാഴ്ച രാവിലെ ഏഴു മണിയോടെയാണ് സംഭവം. ഡിഎഫ്‌ഒ വരാതെ പന്നികളെ തുറന്ന് വിടില്ലെന്നാണ് നാട്ടുകാര്‍ നിലപാട് സ്വീകരിച്ചത്. ഡിഎഫ്‌ഒ വന്നശേഷം മയക്കുവെടി വച്ച്‌ പന്നികളെ പുറത്തിറക്കണമെന്നും കൊല്ലണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.

പെരുവണ്ണാമൂഴി ഫോറസ്റ്റും കൂരാച്ചുണ്ട് പൊലീസും സ്ഥലത്തെത്തി. അപകടകാരികളായ പന്നികളെ വെടിവച്ചു കൊല്ലുന്നതില്‍ നിയമതടസ്സമില്ലെന്ന് ഡിഎഫ്‌ഒ രാജീവ് പറഞ്ഞു. വീട്ടിലേക്ക് അതിക്രമിച്ചു കയറിയതിനാല്‍ ഇവയെ അപകടകാരികളെന്ന വിഭാഗത്തില്‍ പെടുത്താവുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.

കാസര്‍ഗോഡ് ടാറ്റ നിര്‍മിച്ച കോവിഡ് ആശുപത്രി ഇന്ന് മുതല്‍ പ്രവര്‍ത്തനം ആരംഭിച്ചു

തിരുവനന്തപുരം:കോവിഡ് പ്രതിരോധത്തിനും ചികിത്സയ്ക്കും മാത്രമായി ഒരു ആശുപത്രി. കാസര്‍ഗോഡ് ടാറ്റ ഗ്രൂപ് കോവിഡ് പ്രതിരോധത്തിനും ചികിത്സക്കുമായി സൗജന്യമായി നിര്‍മ്മിച്ച് നല്‍കിയ ആശുപത്രി ഇന്ന് ഉദ്ഘാടനം ചെയ്ത് പ്രവര്‍ത്തനമാരംഭിച്ചു. കോവിഡ് രോഗ സ്ഥിരീകരണവും ചികിത്സയും മികച്ച രീതിയില്‍ നടപ്പാക്കാനായാണ് ടാറ്റ ഗ്രൂപ്പ് പുതിയ ആശുപത്രി ആരംഭിച്ചത്.

ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി അടുത്തിടെ 191 തസ്തികകള്‍ അഡ്മിനിസ്ട്രേറ്റീവ്,മെഡിക്കല്‍,പാരാ മെഡിക്കല്‍ വിഭാഗങ്ങളില്‍ സൃഷ്ടിച്ചിരുന്നു.ഇതില്‍ നിയമനങ്ങള്‍ നടന്നുവരികയാണ്.നിലവില്‍ കോവിഡ് ആശുപത്രിയാണെങ്കിലും രോഗവ്യാപനം നിയന്ത്രണവിധേയമായാല്‍ സാധാരണ ആശുപത്രിയായി തുടരുമെന്നും മന്ത്രി പറഞ്ഞു .കാസര്‍ഗോഡ് ജില്ലയിലെ ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ നേട്ടമാകും ടാറ്റ ആശുപത്രി.

കോവിഡ് വ്യാപനം രൂക്ഷമായ ഒരു ഘട്ടത്തിലാണ് സംസ്ഥാന സര്‍ക്കാരിന്റെ സഹായത്തോടെ 553 കിടക്കകളുള്ള ആശുപത്രി ടാറ്റ ഗ്രൂപ് യുദ്ധകാലാടിസ്ഥാനത്തില്‍ നിര്‍മ്മിച്ച് സര്‍ക്കാരിന് കൈമാറിയത്. എന്നാല്‍ നിര്‍മ്മാണം പൂര്‍ത്തിയായിട്ടും പ്രവര്‍ത്തനം തുടങ്ങാത്തതില്‍ പ്രതിഷേധിച്ച് കാസര്‍ഗോഡ് എം പി രാജ്മോഹന്‍ ഉണ്ണിത്താന്‍ നവംബര്‍ ഒന്ന് മുതല്‍ നിരാഹാരം തുടങ്ങുമെന്ന് പ്രഖ്യാപിച്ചിരുന്നു.

കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കോവിഡേതര രോഗികള്‍ക്കും ചികിത്സ ഉറപ്പാക്കണമെന്ന് ആരോഗ്യമന്ത്രി

ചികിത്സ കോവിഡ് രോഗികള്‍ക്ക് മാത്രമായി ഒതുങ്ങുന്നു എന്ന പരാതിയില്‍ ആരോഗ്യമന്ത്രി കെകെ ശൈലജയുടെ ഇടപെടല്‍. കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ കോവിഡേതര രോഗികളുടെ ചികിത്സ ഉറപ്പ് വരുത്തണമെന്നാണ് ആരോഗ്യമന്ത്രിയുടെ നിര്‍ദേശം. കോളേജ് മേധാവികളോടാണ് ഇക്കാര്യം മന്ത്രി ആവശ്യപ്പെട്ടത്.

കോവിഡ് പ്രവര്‍ത്തന അവലോകനയോഗത്തിലായിരുന്നു മന്ത്രി കെ.കെ.ശൈലജ ഇക്കാര്യം ശ്രദ്ധയില്‍ പെടുത്തിയത്. ഞായറാഴ്ച രാവിലെ 10.30ന് ആരംഭിച്ച യോഗം രണ്ടരമണിക്കൂറിലേറെ സമയം നീണ്ടുനിന്നു. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ കോവിഡ് ട്രയാജിലെത്തുന്ന രോഗികള്‍ മുതല്‍ അഡ്മിഷന്‍, തുടര്‍ന്നുള്ള ചികിത്സവരെ യോഗത്തിെന്റ വിഷയമായി.നിലവില്‍ കോവിഡ് രോഗികളുടെ എണ്ണം ആശുപത്രിയില്‍ കുറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇനിയും വര്‍ധിച്ചാലും നേരിടാന്‍ പാകത്തിലുള്ള ജാഗ്രത കൈവിട്ടുകളയരുതെന്ന് മന്ത്രി നിര്‍ദേശിച്ചു.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആശുപത്രിയില്‍ ഒരുക്കിയ വികസനമാറ്റങ്ങള്‍ യോഗം ചര്‍ച്ച ചെയ്തു. കോവിഡ് പ്രതിരോധ മാര്‍ഗനിര്‍ദേശങ്ങള്‍ ആശുപത്രിയിലെത്തുന്ന പൊതുജനങ്ങളും ജീവനക്കാരും കര്‍ശനമായി പാലിക്കണമെന്നും വിട്ടുവീഴ്ച ചെയ്യാന്‍ സമയമായിട്ടില്ലെന്നും യോഗം അഭിപ്രായപ്പെട്ടു.

കണ്ണൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളജിലെ കോവിഡ് -കോവിഡേതര ചികിത്സാ മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയ മന്ത്രി, ഉറക്കമൊഴിച്ചുള്‍പ്പടെ കഠിനപ്രയത്‌നം നടത്തുന്ന ആരോഗ്യപ്രവര്‍ത്തകരെ അഭിനന്ദിച്ചു.

http://www.jginews.in/young-man-demolish-a-shop-of-neighbour-dur-to-stopped-five-marriage-alliance/
http://www.jginews.in/decreasing-covid-cases-in-india/

അഞ്ച് വിവാഹാലോനകള്‍ മുടക്കി; അയല്‍വാസിയുടെ കട ജെസിബി ഉപയോഗിച്ച് തകര്‍ത്ത് യുവാവ്

വിവാഹം മുടക്കിയെന്ന് ആരോപിച്ച് യുവാവ് ജെ സി ബി ഉപയോഗിച്ച് അയല്‍വാസിയുടെ കട തകര്‍ത്തു. കണ്ണൂര്‍ പുളിങ്ങോം കുമ്പന്‍ കുന്നിലെ പുളിയാറു മറ്റത്തില്‍ സോജിയുടെ കടയാണ് തകര്‍ത്തത്. തന്റെ അഞ്ച് വിവാഹ ആലോചനകള്‍ മുടക്കി എന്ന് ആരോപിച്ചായിരുന്നു ആല്‍ബിന്‍ എന്ന യുവാവിന്റെ കട തകര്‍ത്തുള്ള പ്രതികാരം. വിവാഹ ആലോചന തുടങ്ങിയിട്ട് ഏറെ നാളായി. ഒന്നും ശരിയാകുന്നില്ല.അടുത്തിടെ വന്ന അഞ്ച് വിവാഹ ആലോചനകള്‍ മുടങ്ങിയതിന്റെ കാരണം സമീപ വാസിയായ സോജിയാണ്.

വിവാഹം മുടക്കിയതിന് പ്രതികാരമായാണ് ജോസിയുടെ കട മണ്ണ് മാന്തിയന്ത്രം ഉപയോഗിച്ച് തകര്‍ത്തത്. പ്ലാക്കുഴില്‍ ആല്‍ബിന്‍ എന്ന യുവാവ് ചെറുപുഴ പോലീസിന് നല്‍കിയ മൊഴിയാണിത്. തിങ്കളാഴ്ച രാവിലെ 9 മണിയോടെയായിരുന്നു കട തകര്‍ത്തത്. ആല്‍ബിനുമായി ഒരു പ്രശനവും ഇല്ലെന്നും എന്തിന്റെ പേരിലാണ് കട തകര്‍ത്തതെന്ന് അറിയില്ലെന്നും കട ഉടമ സോജി പറഞ്ഞു.

കട ഉടമ സോജിയുടെ പരാതിയില്‍ അല്‍ബിനെ ചെറുപുഴ പോലീസ് കസ്റ്റഡിയില്‍ എടുത്തു.കട പൊളിച്ചത് അറിഞ്ഞ് നിരവധി പേര്‍ സ്ഥലത്ത് തടിച്ചു കൂടി.

http://www.jginews.in/sucide-women-husband-also-suicide-today/

പേരാവൂരില്‍ ഒരു കോവിഡ് മരണം

പേരാവൂർ: ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ കോവിഡ് ബാധിച്ച്  മരിച്ചു.മേല്‍മുരിങ്ങോടിയിലെ മാനസയില്‍ നാണു ( 62) ആണ്മരിച്ചത്. കിഡ്‌നി സംബന്ധമായ രോഗത്തിന് ജില്ലാആശുപത്രിയില്‍ ചികിത്സയിലായിരുന്നു.ഭാര്യ: ഗിരിജ. മക്കൾ: ദൗജിത്ത്, ലാൽ, മാനസ.സംസ്കാരം പിന്നീട്

കോവിഡ് : ഫോട്ടോഗ്രാഫി തൊഴിൽ മേഖല വൻ പ്രതിസന്ധിയിൽ

മട്ടന്നൂർ: കോവിഡ് സൃഷ്ടിച്ച പ്രതിസന്ധിയിൽനിന്ന് കരകയറാനാകാ ത്ത ഫോട്ടോഗ്രാഫി തൊഴിൽമേഖലയിൽ അടിയന്തിര സർക്കാർ ഇട പെടൽ വേണമെന്ന് ഓൾ കേരളാ ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷ ൻ മട്ടന്നൂർ യൂണിറ്റ് സമ്മേളനം സർക്കാരിനോട് അഭ്യർത്ഥിച്ചു.

ഈ മേഖലയിൽ തൊഴിലെടുക്കുന്ന ജില്ലയിലെ ആയിരക്കണക്കിന് ഫോട്ടോഗ്രാഫർമാരും അനുബന്ധ മേഖലയിലെ തൊഴിലെടുക്കുന്നവ രുടെ കുടുംബങ്ങളും ഉൾക്കൊള്ളുന്ന ആയിരക്കണക്കിന് പേർ പറഞ്ഞറിയിക്കാനാവാത്ത പ്രതിസന്ധിയിലാണ്.ഈ തൊഴിൽ മേഖല അക്ഷരാർത്ഥത്തിൽ നിശ്ചലമായിട്ട് മാസങ്ങളായി.അധികൃതർ ആരും ശ്രദ്ധിക്കാത്ത,എന്നാൽ വൻ പ്രതിസന്ധി നേരിടുന്ന മേഖലയാണിത്. കല്യാണമോ മറ്റ് പൊതുപരിപാടികളോ ചടങ്ങുകളോ നടക്കാത്തതി നാൽ ലോക്ക് ഡൗൺ കാലം മുതൽ ദുരിതമനുഭവിക്കുകയാണ്. അതുകൊണ്ട്തന്നെ സർക്കാരിന്റെ ഭാഗത്തുനിന്ന് അടിയന്തിരമായ ഇടപെടൽ അത്യാവശ്യമാണ്.പലരും നിവൃത്തിയില്ലാതെ മറ്റ് മേഖല കളിൽ തൊഴിൽതേടാൻ തുടങ്ങി.വാടകയും മറ്റും കൊടുക്കാൻ പറ്റാതെ സംരംഭം തന്നെ ഉപേക്ഷിക്കേണ്ടിവന്നു.ലോക്ക് ഡൗൺ കാലത്ത് സർക്കാർ പ്രഖ്യാപിച്ച 2 മാസത്തെ വാടക ഇളവുകൾ പോലും കിട്ടാത്തവർ ഈ കൂട്ടത്തിലുണ്ട്.ഈ മേഖലയെ രക്ഷിച്ചെടുക്ക ണമെങ്കിൽ ചുരുങ്ങിയത് പ്രവർത്തിക്കാതെ കിടക്കുന്ന സ്ഥാപനങ്ങൾ ക്ക് വാടക ഇളവുകളോ,വൈദ്യുതി ബില്ലിൽ കാര്യമായ ഇളവുകളോ നൽകണമെന്നാണ് ആവശ്യം.ചുരുങ്ങിയത് ചെറുകിട വ്യവസായങ്ങ ളുടെ ഗണത്തിലെങ്കിലും ഉൾക്കൊള്ളിച്ച് വൈദ്യുത ബില്ലിലെങ്കിലും ഇളവുകൾ നൽകണമെന്ന് അസോസിയേഷൻ അഭ്യർത്ഥിച്ചു.
മട്ടന്നൂർ ലക്ഷ്മി ഹാളിൽ നടന്ന സമ്മേളനം യൂണിറ്റ് പ്രസിഡണ്ട് സിനി രാമദാസിന്റെ അധ്യക്ഷതയിൽ ജില്ലാ പി ആർ ഓ ഷജിത്ത് മട്ടന്നൂർ ഉത്ഘാടനം ചെയ്തു.വിവേക് നമ്പ്യാർ സംഘടനാ റിപ്പോർട്ടും അരുൺ, അനുശോചന പ്രമേയവും അവതരിപ്പിച്ചു.കൃഷ്ണൻ ദീപക്,സുരേഷ് മട്ടന്നൂർ,അഭിലാഷ് കുമാർ,ജിതേഷ് കുന്നോത്ത് എന്നിവർ സംസാരിച്ചു.രൂപേഷ് മട്ടന്നൂർ സ്വാഗതവും യൂജിൻ ദീപക് നന്ദിയും പറഞ്ഞു.

നാളെ (23/10/2020,)(വെള്ളിയാഴ്ച ) മട്ടന്നൂരില്‍ വൈദ്യുതി മുടങ്ങും.

കെ.എസ്.ടി.പി റോഡ് പ്രവര്‍ത്തികള്‍ ഉള്ളതിനാല്‍ ഇരിട്ടി റോഡില്‍ പെട്രോള്‍ പമ്പ് മുതല്‍ ഗാന്ധി റോഡ്, ലയണ്‍സ് ഹാള്‍ റോഡ്,പോലീസ് സ്റ്റേഷന്‍,കൊക്കയില്‍,മുന്‍സിപ്പല്‍ ഓഫീസ്,മലബാര്‍ പ്ലാസാ ഗവണ്മെന്റ് ആശുപത്രി ഭാഗം,കണ്ണൂര്‍ റോഡില്‍ L. I. C ഓഫീസ് വരേയും,ബസ്സ് സ്റ്റാന്‍ഡ്,തലശ്ശേരി റോഡ് വഴി ഇല്ലം ഭാഗം പാലം വരെയും ഉള്ള ഭാഗങ്ങളില്‍ രാവിലെ ഒന്‍പത് മണിമുതല്‍ വൈകുന്നേരം ആറ് മണിവരെ വൈദ്യുതി മുടങ്ങും

കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് 46 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി

കണ്ണൂര്‍: സ്വര്‍ണക്കടത്തിന്റെ കേന്ദ്രമായി കണ്ണൂര്‍ വിമാനത്താവളം മാറുന്നു. കണ്ണൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ്ണ വേട്ട. 46 ലക്ഷം രൂപയുടെ സ്വര്‍ണ്ണമാണ് വിമാനത്താവളത്തില്‍ നിന്നും ഇന്ന് പിടികൂടിയത്. പയ്യോളി സ്വദേശിനിയായ യുവതിയില്‍ നിന്നാണ് സ്വര്‍ണ്ണം പിടിച്ചെടുത്തത്. ഷാര്‍ജയില്‍ നിന്നെത്തിയ യാത്രക്കാരിയാണ് ഇവര്‍.

കഴിഞ്ഞ ദിവസം കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും 70 ലക്ഷത്തിലധികം രൂപയുടെ സ്വര്‍ണ്ണം പിടികൂടിയിരുന്നു. ശരീരത്തിനകത്ത് ക്യാപ്സ്യൂള്‍ രൂപത്തിലും മിശ്രിതമാക്കി അടിവസ്ത്രത്തിലൊളിപ്പിച്ചും കടത്താന്‍ ശ്രമിച്ച സ്വര്‍ണ്ണമാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ കസ്റ്റംസ് ഇന്നലെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. മൂന്ന് കേസുകളിലായി ഒന്നര കിലോഗ്രാം സ്വര്‍ണ്ണമാണ് കഴിഞ്ഞ ദിവസം പിടിച്ചെടുത്തത്.

കണ്ണൂര്‍ ജില്ലയില്‍ ജാഗ്രത അനിവാര്യം; 20000 കടന്ന് കോവിഡ് കേസുകള്‍

ഇന്നലെ 293 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് പോസിറ്റീവായവരുടെ എണ്ണം 20208 ആയി ഉയര്‍ന്നു. ഇന്നലെ 260 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണു കോവിഡ് പോസിറ്റീവായത്. 12 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. 7 പേര്‍ വിദേശത്തു നിന്നും 14 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. 72 പേര്‍ക്കാണ് ഇന്നലെ കോവിഡ് മുക്തി. ജില്ലയില്‍ ഇതുവരെ കോവിഡ് നെഗറ്റീവായത് 13914 പേര്‍ക്കാണ്.

ജില്ലയില്‍ കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി നിയമിതരായ സെക്ടര്‍ മജിസ്‌ട്രേറ്റുമാര്‍ വ്യാപാര സ്ഥാപനങ്ങളിലും പൊതു ഇടങ്ങളിലും പരിശോധനകള്‍ തുടരുകയാണ്.കൊവിഡ് പെരുമാറ്റച്ചട്ട ലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെടുന്നവര്‍ക്ക് അവ സെക്ടര്‍ മജിസ്ട്രേറ്റുമാരെ ഫോണ്‍ വഴി അറിയിക്കാം. നിങ്ങളുടെ മേഖലയിലെ സെക്ടര്‍ മജിസ്ട്രേറ്റുമാരുടെ ഫോണ്‍ നമ്പര്‍ അറിയാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക് ചെയ്യുക

ഇരിട്ടി പുതിയ പാലം നിര്‍മ്മാണം അവസാന ഘട്ടത്തിലേക്ക്; സ്പാനിന്റെ ഉപരിതല വാര്‍പ്പ് ഒന്നാം ഘട്ടം പൂര്‍ത്തിയാക്കി

REGIONAL DESK

ഇരിട്ടി : ഇരിട്ടി പുതിയ പാലത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തി അവസാന ഘട്ടത്തിലേക്ക്. ശേഷിക്കുന്ന മദ്ധ്യഭാഗത്തെ സ്പാനിന്റെ ഉപരിതല വാര്‍പ്പിന്റെ ഒന്നാം ഘട്ടം തിങ്കളാഴ്ച പൂര്‍ത്തിയാക്കി . 144 മീറ്റര്‍ നീളവും 12 മീറ്റര്‍ വീതിയും വരുന്ന പാലത്തിന്റെ ഇരു ഭാഗത്തെയും 48 മീറ്റര്‍ വീതം വരുന്ന സ്പാനുകളുടെ വാര്‍പ്പ് ലോക്ക് ഡൗണിന് മുന്‍പ് പൂര്‍ത്തിയായിരുന്നു. ശേഷിക്കുന്ന 48 മീറ്റര്‍ വരുന്ന അടിത്തട്ടിന്റെയും ഉള്‍വശത്തേയും വാര്‍പ്പാണ് തിങ്കളാഴ്ച പൂര്‍ത്തിയാക്കിയത്. ഇതിനായി 80 ടണ്‍ കമ്പിയും 180 എം ക്യൂബ് വാര്‍പ്പും വേണ്ടിവന്നു. 10 ദിവസം കഴിയുമ്പോള്‍ സ്ലാബ്, നടപ്പാത ഉള്‍പ്പെടെയുള്ള ഉപരിതല വാര്‍പ്പും നടത്തും. കൈവരി, അപ്രോച്ച് റോഡ്, ടാറിംങ്ങ് എന്നിവയടക്കം മുഴുവന്‍ പണികളും നവംബര്‍ 30 നകം പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം
.
തലശ്ശേരി - വളവുപാറ റോഡ് നവീകരണത്തിന്റെ ഭാഗമായാണ് ഇരിട്ടിപ്പുഴയില്‍ പഴയ പാലത്തിന് സമാന്തരമായാണ് പുതിയ പാലം പണിയുന്നത്. തുടങ്ങി 4 വര്‍ഷമായ പാലം പണിക്കിടെ നിരവധി പ്രതിബന്ധങ്ങളാണ് ഉണ്ടായത് . 2017 ആഗസ്റ്റിലെ വെള്ളപൊക്കത്തില്‍ നേരത്തെ നിര്‍മിച്ച പൈല്‍ ഒഴുകി പോയിരുന്നു. ഇത് വലിയ വിവാദവും ആശങ്കയും സൃഷ്ടിച്ചു. തുടര്‍ന്ന് വന്ന കാലവര്‍ഷവും നിര്‍മ്മാണപ്രവര്‍ത്തി തടസ്സപ്പെടുത്തി. രാജ്യത്തെ നാലു പ്രമുഖ പാലം നിര്‍മാണ വിദഗ്ധര്‍ സന്ദര്‍ശിച്ച് പൈലുകളുടെ ആഴവും എണ്ണവും വര്‍ധിപ്പിച്ചുമാണ് പണികള്‍ നടത്തിയത്. ഒടുവില്‍ നാലു മാസം മുന്‍പ് പൂര്‍ത്തിയാവേണ്ടിയിരുന്ന പാലം കൊറോണാ വ്യാപനം മൂലമുണ്ടായ ലോക്ക് ഡൗണ്‍ കാരണം വീണ്ടും നീണ്ടുപോവുകയായിരുന്നു.

കെഎസ് ടിപി അസി.എക്‌സിക്യട്ടീവ് എന്‍ജിനിയര്‍ ഷീല ചോറന്‍, അസി.എന്‍ജിനിയര്‍ കെ.വി. സതീശന്‍, കണ്‍സല്‍ട്ടന്‍സി കമ്പിനി റിസഡന്റ് എന്‍ജിനിയര്‍ പി.എന്‍. ശശികുമാര്‍, ബ്രിഡ്ജസ് എന്‍ജിനിയര്‍ കെ.കെ. രാജേഷ്, ഇ കെ കെ കമ്പിനി പ്രതിനിധി ശിവദാസ് എന്നിവര്‍ തിങ്കളാഴ്ച നടന്ന കോണ്‍ക്രീറ്റ് പണികള്‍ക്ക് നേതൃത്വം നല്‍കി. ഇരിട്ടി ഉള്‍പ്പെടെ 7 പുതിയ പാലങ്ങളുമായി 366 കോടി രൂപ ചെലവിലാണ് തലശ്ശേരി - വളവുപാറ റോഡ് നവീകരിക്കുന്നത്.

ആന്തൂരിലെ പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യ; പൊലീസ് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

ആന്തൂരിലെ പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യയില്‍ പൊലീസ് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. തളിപ്പറമ്പ് ആര്‍.ഡി.ഒ മുന്‍പാകെയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. സാമ്പത്തിക ബാധ്യതയും വ്യക്തിപരമായ വിഷയങ്ങളും ആത്മഹത്യക്ക് കാരണമായതായി റിപ്പോര്‍ട്ടില്‍ പ്രതിപാദിക്കുന്നുണ്ട്. കണ്‍വെന്‍ഷന്‍ സെന്ററിന് അനുമതി നല്‍കാതിരുന്ന സംഭവത്തില്‍ നഗര സഭക്ക് വീഴ്ച പറ്റിയിട്ടില്ല. അതുകൊണ്ട് തന്നെ നഗരസഭ സെക്രട്ടറിക്കും ചെയര്‍ പേഴ്സണും എതിരെ കേസ് എടുക്കാനാവില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കണ്ണൂര്‍ ഡിവൈഎസ്പി ആണ് റിപ്പോര്‍ട്ട് നല്‍കിയത്.

15 കോടി രൂപ മുതല്‍ മുടക്കില്‍ നിര്‍മിച്ച ഓഡിറ്റോറിയത്തിന് പ്രവര്‍ത്തനാനുമതി നല്‍കാത്തതില്‍ മനംനൊന്താണ് പ്രവാസി വ്യവസായി കണ്ണൂര്‍ കൊറ്റാളി സ്വദേശി സാജന്‍ ആത്മഹത്യ ചെയ്തത്. നൈജീരിയയില്‍ ജോലി ചെയ്ത് മൂന്ന് വര്‍ഷം മുമ്ബ് നാട്ടില്‍ തിരിച്ചെത്തിയ ശേഷമാണ് കണ്ണൂര്‍ ബക്കളത്ത് സാജന്‍ ഓഡിറ്റോറിയം നിര്‍മാണം തുടങ്ങിയത്. തുടക്കം മുതല്‍ ഓഡിറ്റോറിയത്തിനെതിരെ നഗരസഭ പലവിധത്തിലുള്ള തടസങ്ങള്‍ ഉന്നയിച്ചിരുന്നു. ഒരു ഘട്ടത്തില്‍ കെട്ടിടത്തിന്റെ ഒരു ഭാഗം പൊളിച്ച് നീക്കാന്‍ പോലും നഗരസഭാ ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ചിരുന്നു.

കണ്ണൂരില്‍ ഒന്നരവയസുകാരനെ അമ്മ കടലിലെറിഞ്ഞ് കൊന്ന സംഭവത്തില്‍ വെളിപ്പെടുത്തലുമായി രണ്ടാം പ്രതി

കണ്ണൂര്‍: കണ്ണൂരിലെ തയ്യില്‍ കടപ്പുറത്തെ ഒന്നരവയസുകാരന്റെ കൊലപാതകത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി കേസിലെ രണ്ടാം പ്രതി നിധിന്‍. കേസില്‍ ഒന്നാം പ്രതിയായ കുട്ടിയുടെ അമ്മ ശരണ്യയുടെ കാമുകന്‍ താനല്ലെന്നും, അത് മറ്റൊരാളാണെന്നും കേസില്‍ സമ​ഗ്ര അന്വേഷണം വേണമെന്നും നിധിന്‍ ആവശ്യപ്പെട്ടു.

ശരണ്യയും കാമുകന്‍ നിധിനും ഗൂഢാലോചന നടത്തി ആണ് കൊലപാതകം ആസൂത്രണം ചെയ്തന്നൊണ് പോലീസ് കണ്ടെത്തിയത്. എന്നാല്‍ താനല്ല യഥാര്‍ത്ഥ കാമുകന്‍ എന്നാണ് അഡ്വ. മഹേഷ് വര്‍മ മുഖാന്തരം കണ്ണൂര്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ നിധിന്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. സാക്ഷിപ്പട്ടികയിലെ അരുണ്‍ എന്നയാളാണ് കാമുകന്‍ എന്നും നിധിന്‍ ആരോപിക്കുന്നുണ്ട്.

കോവിഡ് വ്യാപനം കൂടുമ്പോഴും മാനദണ്ഡങ്ങൾ പാലിക്കാതെ പൊതു ഇടങ്ങൾ

ജനം വിവരങ്ങൾ സ്വയം രേഖപ്പെടുത്താൻ നിർബന്ധിതരാകുന്നു

മട്ടന്നൂർ: കോവിഡ് വ്യാപനം കൂടുമ്പോഴും പാലിക്കപ്പെടേണ്ട മാന ദണ്ഡങ്ങൾ കാറ്റിൽപറത്തി പൊതു ഇടങ്ങളിൽ ആൾക്കൂട്ടം വ്യാപക മാകുന്നു.കോവിഡ് പശ്ചാത്തലത്തിലുള്ള നിരോധനാജ്ഞ നിലനിൽ ക്കുമ്പോഴും പലയിടത്തും സൃഷ്ടിക്കപ്പെടുന്ന ആൾകൂട്ടം നിയന്ത്രിക്കാൻ ഔദ്യോഗിക തലത്തിൽ യാതൊരു നടപടിയുമില്ല.വൈകുന്നേരം6 മണി ക്ക് കടകൾ അടപ്പിക്കാൻ മാത്രമുള്ളതായി മാറുന്നു പലപ്പോഴും പോ ലീസ് സാന്നിധ്യം എന്ന് ആക്ഷേപമുയരുന്നുണ്ട്.

ആളുകൾ കൂടുതൽ വരാൻ സാധ്യത ഉള്ള ഇടങ്ങളിലൊന്നും കൈകൾ അണു വിമുക്തമാക്കാനുള്ള സംവിധാനങ്ങൾ ഇല്ല.നിലവിൽ സ്വകാര്യ സ്ഥാപനങ്ങൾ മാത്രമാണ് സാനിറ്റയിസറും മറ്റും കരുതിയിട്ടുള്ളത്.
മട്ടന്നൂർ ടൗണിലെ മിക്ക എ ടി എം കൗണ്ടറുകളിലും വെറും പേരിന് മാത്രമായിട്ടാണ് സാനിറ്റൈസർ സൂക്ഷിച്ചിട്ടുള്ളത്.നൂറുകണക്കിന് ആളുകൾ ദിവസേന ഈ കൗണ്ടറുകളിൽ വന്നുപോകുന്നുണ്ട്.പലതും അലക്ഷ്യമായി ആളുകൾ ഉപയോഗിക്കേണ്ടുന്ന അവസ്ഥയി ലാണ്. നിലവിൽ ബാങ്കുകളിൽ സാമൂഹിക അകലം പാലിച്ചാണ് പ്രവർത്തനങ്ങൾ നടക്കുന്നത് എങ്കിലും എ ടി എം കൗണ്ടറുകളിൽ വരുന്നവരുടെ യാതൊരു രേഖകളും സൂക്ഷിക്കാൻ സംവിധാനമില്ല. ബാങ്കുകളിലും ചില സ്വകാര്യ സ്ഥാപനങ്ങളിലും സന്ദർശിക്കുന്നവരു ടെ വിവരങ്ങൾ ശേഖരിക്കുന്നത് വളരെ അലക്ഷ്യവും അശാസ്ത്രീയ വുമായാണെന്ന് പരാതിയുണ്ട്.നിലവിൽ സെക്യൂരിറ്റി ജീവനക്കാർ ഉള്ള ബാങ്കുകളും,വിവരങ്ങൾ ശേഖരിക്കാനായി താൽക്കാരിക ജീവന ക്കാരെ നിയമിച്ചിട്ടുള്ള സ്ഥാപനങ്ങളിലും സന്ദർശകർ തന്നെ വ്യക്തിഗ ത വിവരങ്ങൾ രജിസ്റ്ററിൽ രേഖപ്പെടുത്താൻ നിർബന്ധിതരാകുന്നു. ഇതിനായി നിയോഗിക്കപ്പെട്ട ആളുകൾ സന്ദർശകരെ നിർബന്ധിക്കു ന്നതിന്റെ പേരിൽ പലയിടത്തും വാക്കുതർക്കം വരെ ഉണ്ടാകാറുണ്ട്. രജിസ്റ്ററും പേനയും ഒരാൾ മാത്രം ഉപയോഗിക്കുകയും അയാൾ തന്നെ വിവരങ്ങൾ രേഖപ്പെടുത്തുകയും വേണം എന്നതാണ് ശാസ്ത്രീയമാ യി അവലംബിക്കേണ്ട രീതി. ഇതാണ് ലംഘിക്കപ്പെടുന്നത്.സുരക്ഷാ ജോലിക്ക് നിയോഗിക്കപ്പെട്ടവർ ഈ അധിക ചുമതല കൂടി നിർവഹി ക്കാൻ മടി കാണിക്കുന്നു.വരുന്ന സന്ദർശകർ തന്നെ വ്യക്തിഗത വിവരങ്ങൾ രേഖപ്പെടുത്താൻ നിർബന്ധിക്കപ്പെടുമ്പോൾ നിരവധി ആ ളുകൾ ഒരേ പേനയും രജിസ്റ്ററും ഉപയോഗിക്കേണ്ടതായി വരുന്നു. ബാ ങ്കുകളിലൂടെയും മറ്റ് സ്ഥാപനങ്ങളിലെയും ബന്ധപ്പെട്ടവരുടെ മുന്നിൽ ഈ പ്രശനം അവതരിപ്പിച്ചെങ്കിലും ഫലമുണ്ടായിട്ടില്ല. സ്വാഭാവികമായും ഇത്തരം പ്രശ്നങ്ങൾ ശ്രദ്ധയിൽ പെടേണ്ട നിയോ ഗിക്കപ്പെട്ട ഉദ്യോഗസ്ഥരോ ആരോഗ്യപ്രവർത്തകരോ ഇത്തരം സംഗ തികൾ കണ്ടില്ലെന്ന് നടിക്കുകയാണ്.പോലീസിന്റെയോ നഗരസഭയു ടെയോ ആരോഗ്യവകുപ്പിന്റെയോ അടിയന്തിര ഇടപെടൽ ആവശ്യമാണ് ഇക്കാര്യത്തിൽ.

കണ്ണൂര്‍ ജില്ലയിലെ 143 വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണില്‍

കണ്ണൂര്‍: ജില്ലയില്‍ പുതുതായി കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 143 തദ്ദേശ സ്ഥാപന വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണുകളായി ജില്ലാ കലക്ടര്‍ ടി വി സുഭാഷ് പ്രഖ്യാപിച്ചു. ആലക്കോട് 10, ആന്തൂര്‍ നഗരസഭ 4,5,26,27, ആറളം 2,7,9,10,15,16,17, ചപ്പാരപ്പടവ് 14,15, ചെമ്ബിലോട് 1,7, ചെങ്ങളായി 2,3,8,10,13,16, ചെറുകുന്ന് 1, ചെറുപുഴ 18, ചിറക്കല്‍ 2, ധര്‍മ്മടം 3, എരമം കുറ്റൂര്‍ 13, എരഞ്ഞോളി 6, എരുവേശ്ശി 10,13, ഏഴോം 10,14, ഇരിക്കൂര്‍ 6,9, ഇരിട്ടി നഗരസഭ 10,21,26, കടമ്ബൂര്‍ 2,5, കതിരൂര്‍ 9,12, കല്ല്യാശ്ശേരി 6, കണിച്ചാര്‍ 4, കാങ്കോല്‍ ആലപ്പടമ്ബ 2, കണ്ണപുരം 10, കരിവെള്ളൂര്‍ പെരളം 1,6,7,8,11,12, കീഴല്ലൂര്‍ 1,3,6, കേളകം 9, കൊളച്ചേരി 16, കോളയാട് 3, കോട്ടയം മലബാര്‍ 2,5,9, കുന്നോത്തുപറമ്ബ് 10,15,17,19,20, കുറുമാത്തൂര്‍ 11, കൂത്തുപറമ്ബ് നഗരസഭ 1,11,15, കുറ്റിയാട്ടൂര്‍ 3,9, മാടായി 16, മലപ്പട്ടം 5, മാങ്ങാട്ടിടം 8,16 മട്ടന്നൂര്‍ നഗരസഭ 3,5,6,13,29,30,32,34, മാട്ടൂല്‍ 13, മയ്യില്‍ 3,10,12, മുണ്ടേരി 12,17, മുഴക്കുന്ന് 2,3,11, മുഴപ്പിലങ്ങാട് 5,9,15, നടുവില്‍ 17, നാറാത്ത് 6,8, ന്യൂമാഹി 2,5, പടിയൂര്‍ കല്ല്യാട് 13, പന്ന്യന്നൂര്‍ 2,3,5,12,13,14,18, പാനൂര്‍ നഗരസഭ 2, പാപ്പിനിശ്ശേരി 1, പാട്യം 1,3,15,17, പട്ടുവം 6,9, പയ്യന്നൂര്‍ നഗരസഭ 3,6, പയ്യാവൂര്‍ 5, പെരളശ്ശേരി 13, പെരിങ്ങോം വയക്കര 8,9,16, പിണറായി 6,11,15, രാമന്തളി 14, ശ്രീകണ്ഠാപുരം നഗരസഭ 4,18, തളിപ്പറമ്ബ് നഗരസഭ 5,8,14,29, തലശ്ശേരി നഗരസഭ 15,21, തൃപ്പങ്ങോട്ടൂര്‍ 5,6,16, ഉളിക്കല്‍ 16, വളപട്ടണം 13, വേങ്ങാട് 13,19,20 എന്നീ വാര്‍ഡുകളാണ് കണ്ടെയിന്‍മെന്റ് സോണുകളാക്കിയത്.

ഇനി കണ്ണൂര്‍ വിമാനത്താവളത്തിലൂടെ മൃതദേഹമെത്തിക്കാം: കിയാല്‍ സംവിധാനമൊരുങ്ങി

കണ്ണൂര്‍:  വിദേശത്ത് മരിക്കുന്നവരുടെ മൃതദേഹങ്ങള്‍ കണ്ണൂര്‍ വിമാനത്താവളം വഴി നാട്ടിലെത്തിക്കാന്‍ സംവിധാനമായി. എയര്‍പോര്‍ട്ട് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ (എ പി എച്ച്‌ ഒ) കേന്ദ്രം കണ്ണൂരില്‍ തുടങ്ങിയിട്ടില്ലാത്തതിനാല്‍ കൊച്ചി വിമാനത്താവളത്തിലെ എയര്‍പോര്‍ട്ട് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ കേന്ദ്രവും ജില്ലാ മെഡിക്കല്‍ ഓഫീസും സഹകരിച്ചാണ് ഇതിന് സംവിധാനമൊരുക്കുന്നത്. രേഖകള്‍ പരിശോധിച്ച്‌ മൃതദേഹം കൊണ്ടുവരുന്നതിനുള്ള സാങ്കേതികാനുമതി കൊച്ചി എ പി എച്ച്‌ ഒ നല്‍കും.

മൃതദേഹം കണ്ണൂരിലെത്തിയാല്‍ ആരോഗ്യവകുപ്പിന്റെ എയര്‍പോര്‍ട്ട് ഹെല്‍ത്ത് നോഡല്‍ ഓഫീസര്‍ പരിശോധന നടത്തി ക്ലിയറന്‍സും നല്‍കും. കോവിഡ് സാഹചര്യത്തില്‍ ആരോഗ്യവകുപ്പിന്റെ മെഡിക്കല്‍ സംഘം വിമാനത്താവളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എയര്‍പോര്‍ട്ട് ഹെല്‍ത്ത് നോഡല്‍ ഓഫീസര്‍ക്കാണ് തത്കാലം ഇതിന്റെ ചുമതല. ഡയറക്ടര്‍ ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വീസസില്‍ നിന്ന് ഉദ്യോഗസ്ഥരെ അനുവദിക്കണമെന്ന് കിയാല്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

കോവിഡ് കാലത്ത് വിദേശത്ത് മരിക്കുന്നവരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ കണ്ണൂര്‍ വിമാനത്താവളത്തിലും സംവിധാനം വേണമെന്ന ആവശ്യം ശക്തമായിരുന്നു. വിമാനത്താവള ഉദ്ഘാടന സമയത്തു തന്നെ എ പി എച്ച്‌ ഒ കേന്ദ്രത്തിനുള്ള അടിസ്ഥാന സൗകര്യങ്ങളൊരുക്കിയിരുന്നു. ഡിസംബര്‍ 19-ന് ഡയറക്ടര്‍ ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വീസസില്‍ നിന്ന് എ പി എച്ച്‌ ഒ കേന്ദ്രത്തിനുള്ള അനുമതിയും ലഭിച്ചു.

ആവശ്യമായ ഉദ്യോഗസ്ഥരെ കൊച്ചി വിമാനത്താവളത്തില്‍ നിന്ന് പുനര്‍വിന്യസിക്കാനായിരുന്നു നിര്‍ദേശം. എന്നാല്‍ കൊച്ചി വിമാനത്താവളത്തിലെ ഉദ്യോഗസ്ഥരുടെ കുറവുമൂലം ഇത് നടപ്പായില്ല. ഇക്കാര്യത്തിനായി കണ്ണൂര്‍ വിമാനത്താവള അധികൃതര്‍ കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ വകുപ്പിന് കീഴിലുള്ള ഡയറക്ടര്‍ ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വീസുമായി നിരന്തരം ബന്ധപ്പെട്ടുവരികയായിരുന്നു.

കൊറോണ ബാധിച്ച്‌ കണ്ണൂരില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു

കണ്ണൂര്‍ : കണ്ണൂരില്‍ കൊറോണ ബാധിച്ച് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു. കണ്ണൂര്‍ ആലക്കോട് തേര്‍ത്തല്ലിയിലാണ് കൊറോണ ബാധിച്ച് വിദ്യാര്‍ത്ഥി മരിച്ചത്. ആലക്കോടെ ജിമ്മി ജോസിന്റെ മകന്‍ ചെറുകരകുന്നേല്‍ ജോസന്‍ (13) ആണ് കൊറോണയെ തുടര്‍ന്ന് ജീവന്‍ നഷ്ടമായത്.

ആലക്കോട് സെന്റ് മേരീസ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ജോസന്‍. ഈ മാസം ആറിനാണ് തളിപ്പറമ്പ് ഗവ. ആശുപത്രിയില്‍ കൊറോണ പരിശോധനക്ക് വിധേയമായത്. എട്ടിന് പോസിറ്റീവ് ആവുകയായിരുന്നു. കലശലായ ശ്വാസതടസത്തെ തുടര്‍ന്ന് പരിയാരം ഗവ. മെഡിക്കല്‍ കോളേജില്‍ വെന്റിലേറ്ററിലിരിക്കെയായിരുന്നു അന്ത്യം.

പാർവതിക്ക് മട്ടന്നൂർ ലയൺസ്‌ ക്ലബ്ബിൻറെ സഹായം


മട്ടന്നൂർ: അപൂർവ്വ രോഗം ബാധിച്ച് ചികിത്സ സഹായം തേടി,സുമനസ്സുകളുടെ സഹായത്താൽ വിദഗ്ധ ചികിത്സക്കായി ഒരുങ്ങുന്ന കൂത്തുപറമ്പ് പൂക്കോട് യു പി വിനോദിൻറെയും ഷർമിളയുടെയും മകൾ പാർവതിക്ക് മട്ടന്നൂർ ലയൺസ്‌ ക്ലബ്ബിന്റെ സേവന പ്രവർത്തനങ്ങളുടെ ഭാഗമായി സഹായധനം നൽകി.
മട്ടന്നൂർ ലയൺസ്‌ ക്ലബ് പ്രസിഡണ്ട് സംഗീത രവീന്ദ്രൻ,ട്രഷറർ അനിത സുരേന്ദ്രൻ എന്നിവർ പാർവ്വതിയുടെ വീട്ടിലെത്തി 25000 രൂപ കൈമാറി.
ഗ്രെ പ്ളേറ്റ് ലെറ്റ്‌ സിന്ധ്രോം എന്ന രോഗം ബാധിച്ച് .കഴിഞ്ഞ ആറുമാസമായി മണിപ്പാൽ കസ്തുർബ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ് .രക്തത്തിലെ പ്ലെറ്റ്ലെറ്റ്‌ ന്റെ അളവ് അമിതമായി കുറയുന്നത്കൊണ്ട് അപ്രതീക്ഷിതമായ രക്ത സ്രാവ മുണ്ടാകുന്നന്നതാണ് ഇതിന്റ ലക്ഷണം .മജ്ജ മാറ്റിവെക്കൽ ശാസ്ത്രക്രിയ ചെയ്താൽ രോഗം മാറ്റിയെടുക്കാമെന്നാണ് ഡോക്ടർമാർ പറയുന്നത് . ബാംഗ്ലൂരിലെ നാരായണ ഹെൽത്ത്‌ സിറ്റി ആശുപത്രിയിൽതുടർ ചികിത്സ ചെയ്യുന്നതിനു 50 ലക്ഷത്തോളം രൂപ വേണ്ടിവരുമെന്ന് പറഞ്ഞതിന്റെ പശ്ചാത്തലത്തിൽ മാധ്യമങ്ങളുടെയും സമൂഹമാധ്യമങ്ങളുടെയും നാട്ടുകാരുടെയും സഹായത്തോടെ ആവശ്യമായ സഹായം സ്വരൂപിച്ചിരുന്നു.

തളിപ്പറമ്പ് വിജിലന്‍സ് പരിശോധന; ഏഴ് ലോറികള്‍ പിടികൂടി

തളിപ്പറമ്പ്: തളിപ്പറമ്പ് മേഖലയില്‍ വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയില്‍ ഏഴ് ലോറികള്‍ പിടികൂടി. അനധികൃത കരിങ്കല്‍ ഉല്‍പന്നങ്ങള്‍ കടത്തുന്നതിനിടയിലാണ് പിടിയിലായത്. വിജിലന്‍സ് ഇന്‍സ്‌പെക്ടര്‍ ടി.പി. സുമേഷിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. ക്വാറികളില്‍നിന്നും ക്രഷറുകളില്‍നിന്നും അനധികൃതമായി കൊണ്ടു പോകുന്ന കരിങ്കല്‍ ഉല്‍പന്നങ്ങള്‍ കണ്ടെത്തുന്നതിനായി സംസ്ഥാന വ്യാപകമായി വിജിലന്‍സ് പരിശോധന നടത്തിയിരുന്നു. ഇതിന്റെ ഭാഗമായാണ് തളിപ്പറമ്പ് മേഖലയിലും പരിശോധന നടത്തിയത്.

ആലക്കോട് റോഡിലും തളിപ്പറമ്പ് -ശ്രീകണ്ഠപുരം റോഡിലുമാണ് വാഹനങ്ങള്‍ പിടികൂടിയത്. അഞ്ചുലോറികള്‍ ഒരു പാസും ഇല്ലാതെയാണ് കരിങ്കല്‍ ഉല്‍പന്നങ്ങള്‍ കടത്തിയത്. ലോറികള്‍ ജിയോളജി വകുപ്പിന് കൈമാറി. പാസില്‍ കവിഞ്ഞുള്ള ലോഡ് കയറ്റിയതിന് രണ്ടു ലോറികള്‍ ആര്‍.ടി.ഒക്കും കൈമാറി. വിജിലന്‍സ് എസ്.ഐമാരായ ജഗദീഷ്, പങ്കജാക്ഷന്‍, എ.എസ്.ഐമാരായ രമേശന്‍, വിനോദ് തുടങ്ങിയവരും പരിശോധനക്ക് നേതൃത്വം നല്‍കി.

കണ്ണൂര്‍ വിമാനത്താവളത്തില്‍ 31 ലക്ഷം രൂപയുടെ സ്വര്‍ണ്ണം പിടിച്ചു

മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണം പിടികൂടി. ദുബായില്‍ നിന്ന് ഗോ എയര്‍ വിമാനത്തില്‍ എത്തിയ ഇരിട്ടി വിളക്കോട് സ്വദേശിയില്‍ നിന്നാണ് 615 ഗ്രം സ്വര്‍ണ്ണം പിടിച്ചത്. ഏകദേശം 31 ലക്ഷം രൂപയോളം വില വരുന്ന സ്വര്‍ണ്ണമാണ് കസ്റ്റംസ് പിടികൂടിയത്.

ഓണ്‍ലൈന്‍ തട്ടിപ്പില്‍ കുടുങ്ങി കണ്ണൂര്‍ ജില്ലയിലെ യുവാക്കളും; എല്‍ ആര്‍ ടെക്‌നോളജീസിന്റെ അക്കൗണ്ടുകളില്‍ നിന്ന് വന്‍തോതില്‍ പണം മാറ്റി

കോഴിക്കോട്: മോറിസ് കോയിന്‍ നിക്ഷേപ പദ്ധതിയുടെ പേരില്‍ നിക്ഷേപം സ്വീകരിച്ച ലോങ് റിച്ച് ടെക്നോളജീസ് കമ്ബനിയുടെ അക്കൗണ്ടുകളില്‍ നിന്ന് പണം മറ്റ് അക്കൗണ്ടുകളിലേക്ക് മാറ്റി. നിലവില്‍ അഞ്ച് അക്കൗണ്ടുകള്‍ മരവിപ്പിച്ചിട്ടുണ്ട്.ഒന്‍പത് മാസത്തിനിടെ അഞ്ച് അക്കൗണ്ടുകളിലായി 1200 കോടിയുടെ ഇടപാട് നടന്നതായും പൊലിസ് കണ്ടെത്തി. ഒന്നര കോടി രൂപയാണ് കമ്ബനിയുടെ അക്കൗണ്ടില്‍ നിലവിലുള്ളതെന്ന് കേസ് അന്വേഷിക്കുന്ന പൂക്കോട്ടുംപാടം സി.ഐ പി. വിഷ്ണു പറഞ്ഞു.

അതിനിടെ കമ്പനി ഉടമ നിഷാദ് കിളിയിടുക്കില്‍ മുന്‍കൂര്‍ ജാമ്യത്തിനായി ശ്രമം ആരംഭിച്ചിട്ടുണ്ട്. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പൊലിസ് ആവശ്യപ്പെട്ടെങ്കിലും ആരോഗ്യപ്രശ്നം ചൂണ്ടിക്കാട്ടി ഇയാള്‍ ഒഴിഞ്ഞുമാറുകയാണ്. തദ്ദേശ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സാമ്ബത്തിക സഹായം വാഗ്ദാനം ചെയ്ത് കൂടെ നിര്‍ത്താനും കരുക്കള്‍ നീക്കുന്നുണ്ട്.ഇതിനിടെ, നിക്ഷേപകരില്‍ ചിലര്‍ക്ക് പണം തിരികെ ലഭിച്ചിട്ടുണ്ട്. ചിലര്‍ രേഖാമൂലം പരാതി നല്‍കിയെങ്കിലും കേസുമായി സഹകരിക്കാന്‍ നിക്ഷേപകര്‍ക്ക് താല്‍പര്യമില്ലെന്ന് പൊലിസ് പറഞ്ഞു. നിക്ഷേപിച്ച പണം എങ്ങനെയെങ്കിലും തിരികെ വാങ്ങാനാണ് നിക്ഷേപകരുടെ ശ്രമം. ക്രിപ്പ്റ്റോ കറന്‍സിയാണെന്ന് അവകാശപ്പെട്ട് മണി ചെയിന്‍ മാതൃകയില്‍ കോടികളുടെ നിക്ഷേപം സ്വീകരിച്ച എല്‍.ആര്‍ ടെക്നോളജീസിനെതിരേ സെപ്റ്റംബര്‍ 29നാണ് പൂക്കോട്ടുംപാടം പൊലിസ് സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്.

ലോക്ക് ഡൗണ്‍ കാലത്തിന് മുന്‍പാണ് എല്‍ ആര്‍ എന്ന കമ്പനി ഓണ്‍ലൈന്‍ മണി മേക്കിങ് ബിസിനസ് ആരംഭിച്ചത്. മികച്ച ഓഫറുകള്‍ നല്‍കുന്നുവെന്ന വരുത്തി തീര്‍ത്ത് ഒരുപാട് പേര്‍ പണം നിക്ഷേപിച്ചിരുന്നു. എന്നാല്‍ ലോക്ഡൗണ്‍ കാലത്ത് ആഴ്ചയില്‍ വരുന്ന പണം അക്കൗണ്ടില്‍ വരാതായതോടെ നിക്ഷേപകരുടെ പക്കല്‍ നിന്ന് പരാതികള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ കമ്പനിയുടെ തലവന്‍ എന്ന് വിശേഷിപ്പിക്കുന്ന നിഷാദ് എന്ന വ്യക്തി ലൈവില്‍ വന്ന് തട്ടിപ്പല്ല എന്നും പണം പിന്‍വലിക്കാനുള്ള അവസരമുണ്ടെന്നും ആവര്‍ത്തിച്ച് പറഞ്ഞതോടെ ലോക്ഡൗണിന് ശേഷം വീണ്ടും നിക്ഷേപം ആരംഭിച്ചു. കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ നിന്ന് നിരവധി യുവാക്കള്‍ പണം നിക്ഷേപിച്ചിട്ടുണ്ട്.

പഠനറിപ്പോര്‍ട്ട് അംഗീകരിച്ചു; ആറളം ഫാം വൈവിധ്യ വല്‍ക്കരണത്തിലേക്ക് – ആദ്യഘട്ടത്തിന് 3 കോടി അനുവദിച്ചു

ഇരിട്ടി : നഷ്ടത്തിലേക്ക് കൂപ്പുകുത്തിയ ആറളം ഫാമിനെ വൈവിധ്യ വല്‍ക്കരണത്തിലൂടെ സ്വന്തം കാലില്‍ നിര്‍ത്താനുള്ള പദ്ധതികള്‍ക്ക് തുടക്കമാവുന്നു. ഇതിനായി കാര്‍ഷിക സര്‍വകലാശാലാ ഗവേഷണ വിഭാഗം ഫാം സന്ദര്‍ശിച്ച് പഠനം നടത്തി സമര്‍പ്പിച്ച റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ചതായും, 14. 56 കോടി രൂപയുടെ പദ്ധതി നടത്തിപ്പിന് ആദ്യ ഘട്ടമായി മൂന്ന് കോടി രൂപ അനുവദിച്ചതായും ഫാം എം ഡി ബിമല്‍ ഘോഷ് പത്രസമ്മേളനത്തില്‍ അറിയിച്ചു. ഇതോടൊപ്പം ജൂലൈ മുതല്‍ ജീവനക്കാരുടെയും തൊഴിലാളികളുടെയും ശമ്പള ആനുകൂല്യ കുടിശ്ശിക വിതരണത്തിന് നാല് കോടി രൂപയും അനുവദിച്ചതായും ബിമല്‍ ഘോഷ് പറഞ്ഞു.

ജീവനക്കാര്‍ക്ക് കൃത്യമായ രീതിയില്‍ വേതനം പോലും കൊടുക്കാന്‍ കഴിയാത്തവിധം സാമ്പത്തിക പ്രതിസന്ധിയിലാണ് കുറച്ചുകാലമായി ആറളം ഫാം. ആയിരക്കണക്കിന് ഏക്കര്‍ ഫലഭൂയിഷ്ടമായ ഭൂമിയും അടിസ്ഥാന സൗകര്യങ്ങളും ഉണ്ടായിട്ടും ഒന്നും ചെയ്യാനാവാത്ത അവസ്ഥയില്‍ ആണ് മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത യോഗം വൈവിധ്യ വല്‍ക്കരണത്തിനു തീരുമാനമെടുത്തത്. തുടര്‍ന്ന് പുതിയ കാലത്തെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ പാകത്തില്‍ ഫാം വൈവിധ്യവല്‍കരിക്കാന്‍ ഗവേഷകരും ശാസ്ത്രജ്ഞരും ചേര്‍ന്ന് ബഹുമുഖ പദ്ധതിക്ക് രൂപം നല്‍കുകയായിരുന്നു. ഇപ്പോള്‍ അനുവദിച്ച മൂന്ന് കോടിയുടെ പദ്ധതി നടത്തിപ്പിന് ഒരാഴ്ചക്കകം വിദഗ്ധ സമിതി യോഗം ചേര്‍ന്ന് മുന്‍ഗണനാ ക്രമം നിര്‍ണയിച്ച് പദ്ധതി നടത്തിപ്പാരംഭിക്കുമെന്ന് ഫാം എം ഡി ബിമല്‍ഘോഷ് പറഞ്ഞു.

ഫാമില്‍ മൂന്ന് ഘട്ടമായി നടപ്പാക്കുന്ന വികസന പദ്ധതികളുടെ വിശദമായ റിപ്പോര്‍ട്ടാണ് സര്‍ക്കാര്‍ അംഗീകരിച്ചത്. ഹ്രസ്വ, മധ്യ, ദീര്‍ഘകാല പദ്ധതികളാണ് വിദഗ്ധ സംഘം ഫാമില്‍ നടപ്പാക്കാന്‍ നിര്‍ദ്ദേശിച്ചത് . ഫാമിലെ 3500 ഏക്കറില്‍ കൃഷി, മൂല്യവര്‍ധിത ഉല്‍പ്പന്ന നിര്‍മാണം, വിപണനം, ഫാം ടൂറിസം, വന്‍കിട വിത്ത് തൈ വില്‍പ്പന നഴ്സറി, നഴ്സറിക്കാവശ്യമായ മാതൃവൃക്ഷത്തോട്ടം തയ്യാറാക്കല്‍ എന്നീ പദ്ധതികള്‍ മൂന്ന് കോടി മുടക്കി ആദ്യ ഘട്ടത്തില്‍ നടപ്പാക്കും. കൃഷിചെയ്യാതെയിട്ട് കാട് കയറിയ ഫാമിന്റെ മുഴുവന്‍ സ്ഥലത്തും റംബൂട്ടാന്‍ പോലുള്ള പുതു തലമുറ കൃഷിയിനങ്ങള്‍ക്കായി ഉപയോഗിക്കും. സുഭിക്ഷകേരളം പദ്ധതിയില്‍ പെടുത്തി ഇത്തരം പദ്ധതികള്‍ക്ക് തുടക്കമിട്ടതായി എം ഡി അറിയിച്ചു.

ഇരിട്ടിയില്‍ ഫാം ഉല്‍പ്പന്നങ്ങളും പച്ചക്കറികളും വില്‍ക്കാന്‍ ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ച കെട്ടിടത്തില്‍ ഒരുക്കുന്ന മിനി സൂപ്പര്‍ മാര്‍ക്കറ്റ് 16ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്യും. പട്ടിക വര്‍ഗക്ഷേമമന്ത്രി എ .കെ. ബാലന്‍ അദ്ധ്യക്ഷത വഹിക്കും. ഫാം ആദിവാസി പുനരധിവാസിമേഖലയിലെ കുടുംബങ്ങളുടെ ജൈവ കൃഷിയുല്‍പ്പന്നങ്ങള്‍ ശേഖരിച്ച് സൂപ്പര്‍ മാര്‍ക്കറ്റില്‍ വില്‍പ്പനക്കെത്തിക്കും. കാപ്പകസ്, കയര്‍ ഫെഡ് ഉല്‍പ്പന്നങ്ങളുമുണ്ടാവും.

ഫാമില്‍ ആധുനിക കൃഷി യന്ത്രവല്‍കരണ പദ്ധതി, ലഭ്യമായ ജലസമ്പത്ത് ഉപയോഗിച്ച് വ്യാവസായിക അടിസ്ഥാനത്തില്‍ മല്‍സ്യകൃഷി, വിദേശികള്‍ക്ക് അടക്കം ഫാമില്‍ താമസിച്ച് ഹ്രസ്വ, മധ്യകാല കൃഷികള്‍ സ്വയം ചെയ്ത് വിളവെടുക്കാനുള്ള വിനോദ സഞ്ചാരാധിഷ്ടിത കാര്‍ഷിക പ്രവര്‍ത്തനം എന്നിവയും, വൈവിധ്യവല്‍ക്കരണത്തിന്റെ ഭാഗമായി നടപ്പിലാക്കും . ബോട്ട് സര്‍വീസാരംഭിക്കാനുള്ള പദ്ധതിയുമുണ്ട്. ഫാം ടൂറിസം പദ്ധതിക്കായി രണ്ടരക്കോടി രൂപയുടെ പ്രത്യേക നിര്‍ദേശവുമുണ്ട്. കൂറ്റന്‍ മഴവെള്ള സംഭരണിയും നിര്‍മിക്കും. സംസ്ഥാനത്തെയും ദക്ഷിണേന്ത്യ യിലെ കേന്ദ്രങ്ങളിലെയും മേത്തരം വിത്ത് തേങ്ങ എത്തിച്ച് ലക്ഷക്കണക്കിന് തെങ്ങിന്‍ തൈകളും വിത്ത് തേങ്ങയും വില്‍ക്കുന്ന കേന്ദ്രമായി ആറളം ഫാമിനെ മാറ്റും. വിത്ത് തൈ നഴ്സറി ഇതിനകം ഹൈടെക് നിലവാരത്തിലേക്ക് ഉയര്‍ത്തി. വന്‍ സാമ്പത്തിക ബാധ്യതയില്ലാത്ത ജലസേചന പദ്ധതികളും ഫാമില്‍ നടപ്പാക്കും.

സമ്പര്‍ക്ക രോഗികള്‍ വര്‍ദ്ധിക്കുന്നു; തില്ലങ്കേരി തെക്കംപൊയില്‍ മേഖലയില്‍ കടുത്ത നിയന്ത്രണം

ഇരിട്ടി: തില്ലങ്കേരി പഞ്ചയാത്തിലെ തെക്കംപൊയില്‍ മേഖലയില്‍ ശക്തമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ പഞ്ചയാത്ത് സുരക്ഷാ സമിതിയോഗത്തില്‍ തീരുമാനം പഞ്ചയാത്തലെ രണ്ട്, മൂന്ന്്, നാല്, വാര്‍ഡുകളിലുള്‍പ്പെട്ട തെക്കംപൊയില്‍, കാരക്കുന്ന്, പാറേങ്ങാട്, പൂമരം എന്നി പ്രദേശങ്ങള്‍ പൂര്‍ണ്ണമായും അടച്ചിടും. കഴിഞ്ഞ ഒരാഴ്ച്ചക്കുള്ളില്‍ ഇരുപതോളം ആളുകള്‍ക്കാണ് ഈ പ്രദേശങ്ങളില്‍ സമ്പര്‍ക്കത്തിലൂടെ കോവിഡ് ബാധിച്ചത്.

നേരത്തെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയെങ്കിലും ചില വഴിയോര സ്ഥാപനങ്ങള്‍ ഉള്‍പ്പടെ മേഖലയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച പ്രവര്‍ത്തിക്കുന്നതായി നാട്ടുകാര്‍്ക്കിടയില്‍ വ്യാപക പരാതിയുയര്‍ന്നിരുന്നു.നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ പിഴ ചുമത്തുന്നതുള്‍പ്പടെയുള്ള ശക്തമായ നടപടിസ്വികരിക്കുമെന്ന് പോലിസ് അറിയിച്ചു. ബേങ്ക് ഒഴികെയുള്ള മുഴുവന്‍ സ്ഥാപനങ്ങളും അടച്ചിടുമെന്ന് അധികൃതര്‍ അറിയിച്ചു.

കോഴിക്കോട് കോവിഡ് സ്ഥിരീകരിച്ചവില്‍ 41 ശതമാനവും യുവാക്കള്‍; യുവാക്കള്‍ക്കിടയിലും രോഗം വ്യാപിക്കുന്നു

കോവിഡ് വ്യാപനം രൂക്ഷമായ കോഴിക്കോട് ജില്ലയില്‍ രോഗം ബാധിക്കുന്നവരിലേറെയും യുവാക്കളെന്നു കോഴിക്കോട് ജില്ല ഭരണകൂടം. ഇതുവരെ രോഗം സ്ഥിരീകരിച്ചവരില്‍ 41 ശതമാനം പേരും യുവാക്കളാണ്. സാമൂഹിക അകലം പാലിക്കുന്നതില്‍ വീഴ്ച വരുത്തുന്നതാണ് ഇതിനു കാരണമെന്നു ആരോഗ്യ വിദഗ്ധര്‍ പറയുന്നു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കപ്പെടുന്നുണ്ടെന്നു ഉറപ്പ് വരുത്താന്‍ ജില്ലാഭരണകൂടം നടപടികള്‍ കര്‍ശനമാക്കിയിട്ടുണ്ട്.

കോഴിക്കോട് ജില്ലാ ഭരണകൂടം പുറത്തുവിട്ട കണക്കുകളിലാണ് കോവിഡ് ബാധിച്ചതില്‍ അധികവും യുവാക്കളാണെന്നു വ്യക്തമായിരിക്കുന്നത്. രോഗം ബാധിച്ചവരില്‍ ഇരുപതിനും നാല്പതിനും ഇടയില്‍ വയസുള്ളവര്‍ 41ശതമാനമാണ്. നാല്പതിനും അറുപതിനും ഇടയില്‍ പ്രായമുള്ളവര്‍ 29 ശതമാനവും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാനുള്ള വിമുഖതയാണ് യുവാക്കളില്‍ രോഗബാധ വര്‍ധിക്കാനുള്ള പ്രധാന കാരണം.

രോഗം ബാധിച്ചവരില്‍ 72ശതമാനം പേര്‍ക്കും ലക്ഷണങ്ങള്‍ ഇല്ല. ജില്ലയില്‍ മരിച്ച 72 ശതമാനം പേരുടെയും പ്രായം അറുപതിന് മുകളിലാണ്. റിവേഴ്സ് ക്വാറന്റൈന്‍ കര്‍ശനമാക്കാനാണ് ജില്ലാ ഭരണകൂടം ആലോചിക്കുന്നത്. മാര്‍ക്കറ്റ് അടക്കമുള്ള സ്ഥലങ്ങളില്‍ കോവിഡ് മാനദണ്ഡം പാലിക്കുന്നുണ്ടോയെന്നു നിരീക്ഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. പോലീസിനും ഇതു സംബന്ധിച്ച കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കൂട്ടുപുഴ-വിരാജ്‌പേട്ട റൂട്ടിലെ രാത്രിയാത്രാ നിരോധനം പിന്‍വലിക്കണം: സണ്ണി ജോസഫ് എംഎല്‍എ

ഇരിട്ടി : കൂട്ടുപുഴ-മാക്കൂട്ടം- വിരാജ്‌പേട്ട റൂട്ടില്‍ രാത്രിയാത്രാ നിരോധനം പിന്‍വലിച്ച് ഗതാഗത സര്‍വീസ് പുന:സ്ഥാപിക്കുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് സണ്ണി ജോസഫ് എംഎല്‍എ. കൊറോണ കാലമായത് മുതല്‍ അതിര്‍ത്തിയില്‍ രാത്രി യാത്രാ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ഈ നിരോധനം ഇപ്പോഴും തുടരുന്നുണ്ട് എന്നതും ശ്രദ്ധേയമാണ്. ഇത് സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയനെ ഫോണില്‍ വിളിച്ച് സണ്ണി ജോസഫ് എംഎല്‍എ ആവശ്യം അറിയിച്ചു.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ആദ്യഘട്ടത്തില്‍ കര്‍ണാടക സര്‍ക്കാര്‍ റോഡ് ഗതാഗതം തടസപ്പെടുത്തിയത്. പിന്നീട് ഗതാഗതം പൂര്‍ണ്ണമായും പുന:സ്ഥാപിച്ചെങ്കിലും കേരളത്തില്‍ നിന്ന് രാത്രി ഗതാഗതം കണ്ണൂര്‍ ജില്ലാ ഭരണകൂടം നിരോധിച്ചിരുന്നു. ഇത് പിന്‍വലിച്ച് ഗതാഗതം പുന:സ്ഥാപിക്കണമെന്ന് ജില്ലാ കലക്ടറോടും ജില്ലയിലെ മന്ത്രിമാരോടും ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് മുഖ്യമന്ത്രിയോട് വിഷയത്തില്‍ ഇടപെട്ട് അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടതെന്നും എംഎല്‍എ പറഞ്ഞു.

http://www.jginews.in/malayali-military-officer-died-in-haryana/

മഹാമാരിക്കെതിരെയുള്ള പ്രതിരോധ ശക്തിയായി മനുഷ്യൻ സ്വയം മാറണം:മന്ത്രി ഇ പി ജയരാജൻ

മട്ടന്നൂർ : ലോകം മുൻപൊരിക്കലും കണ്ടു ശീലിച്ചിട്ടില്ലാത്ത മഹാമാ രിക്കെതിരെയുള്ള പോരാട്ടത്തിൽ നാം ഓരോരുത്തരും വലിയ പ്രതിരോധ ശക്തിയായി സ്വയം മാറണമെന്ന് മന്ത്രി ഇ പി ജയരാജൻ പറഞ്ഞു.മട്ടന്നൂർ ഹയർ സെക്കണ്ടറി സ്കൂളിലെ ഗാന്ധിജയന്തി ദിനാ ചരണം ഓൺലൈനിൽ ഉൽഘാടനം ചെയ്തുസംസാരിക്കുകയായി രുന്നു അദ്ദേഹം
മട്ടന്നൂർ നിയോചകമണ്ഡലത്തിലെ ഏറ്റവും വലിയ വിദ്യാലയമായ മട്ടന്നൂർ ഹയർ സെക്കണ്ടറി സ്കൂൾ പഠന ത്തോടൊപ്പം ചെയ്തുവരു ന്ന കാർഷിക മേഖലയിലെ പ്രവർത്തനങ്ങൾ അഭിന്ദനം അർഹിക്കു ന്നവയാണ് . കോവിഡ് കാലത്തുപോലും കൃഷിയിറക്കി വലിയ വിജ യം കൊയ്തു . കുട്ടികൾ കുടുംബങ്ങളോടൊപ്പം ചേർന്ന് വീടും പരിസ രവും ശുചിയാക്കുന്ന ചുമതല കൂടി ഏറ്റെടുത്തു.ഒന്നിച്ചു ചേർന്നുകൊ ണ്ടുള്ള ശുചീകരണത്തിന് പരിമിതിയുള്ള ഈ നാളുകളിൽ വീടുകൾ ശുചീകരിക്കാനുള്ള സന്നദ്ധത കുട്ടികൾ ഏറ്റെടുത്തു.

കോവിഡ് എന്ന മഹാമാരിയുടെ ദുരന്ത മുഖത്താണ് നാം ഇപ്പോൾ നിൽക്കുന്നത്.അതുകൊണ്ട്തന്നെ ഈ മഹാമാരിയെ പ്രതിരോധിക്കാനുള്ള പ്രതിരോധ ശക്തിയായി ഈ ദിങ്ങളിൽ ഓരോരുത്തരും സ്വയം മാറണമെന്ന് അദ്ദേഹം പറഞ്ഞു.
പി ടി എ പ്രസിഡണ്ട് പി സുരേഷ്ബാബു അദ്ധ്യക്ഷത വഹിച്ചു.ഹെഡ്മിസ്ട്രസ് സി വി ഷീല സ്വാഗതവും വി പി ബീന നന്ദിയും പറഞ്ഞു.കൃഷ്ണകുമാർ കണ്ണോത്ത്,ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് കെ കെ ലീന,പവിത്രൻ മാവില എന്നിവർ സംസാരിച്ചു.

ഗാന്ധിമാർഗ്ഗത്തിൽ സന്നദ്ധ സേവനദിനം..മാതൃകയായി മട്ടന്നൂർ എച്ച് എസ് എസ് വീണ്ടും ഉന്നതങ്ങളിൽ…

മട്ടന്നൂർ : ആരും നിർബന്ധിച്ചില്ല..ആരും കണ്ണുരുട്ടി വടി എടുത്തില്ല.. മാറിമറിഞ്ഞ ലോകത്തിലെ പുതിയ കാഴ്ചകളെയും ശീലങ്ങളെയും കണ്ടു പഠിക്കാനും ജീവിതത്തിലേക്ക് പകർത്താനും പഠിച്ചുകൊണ്ടി രിക്കുന്ന അവനും അവളും ആരും പറയാതെ ചൂലും എടുത്ത് ഇറങ്ങി.കൂട്ടിന് കുഞ്ഞനിയനും അനിയത്തിയും ചേട്ടനും ചേച്ചിയും അച്ഛനും അമ്മയും അപ്പൂപ്പനും അമ്മൂമ്മയും ഒക്കെ ചേർന്നപ്പോൾ കോവിഡ് കാലത്തെ ഗാന്ധിജയന്തി ദിനത്തിലെ സേവനദിനം മറക്കാ നാവാത്ത അനുഭവമായി മാറി.അതെ,ഒരുപാട് അനുഭവപാഠങ്ങൾ നൽകിക്കൊണ്ടിരിക്കുന്ന മഹാമാരിയുടെ കാലഘട്ടത്തിലെ ആദ്യ ഗാന്ധിജയന്തി ദിനം മട്ടന്നൂർ ഹയർ സെക്കഡറി സ്കൂളിലെ വിദ്യാർ ത്ഥികൾക്ക് ഇങ്ങനെയായി രുന്നു...
പഴയ സേവനവാരം പോയി പിന്നീട് അത് ഗാന്ധിജയന്തി ദിനത്തിലെ സേവനദിനമായി അതിനെ കാലം എപ്പോഴോ ചുരുക്കി എഴുതിയ പ്പോൾ, പോയ വർഷങ്ങളിൽ അത് വൈകുന്നേരങ്ങളിലെ സ്കൂളും പരിസരവും അടിച്ചുവാരി വെടിപ്പാക്കലിന്റെ, കൂട്ടായ്മയുടെ നല്ല പാഠങ്ങളായിരുന്നു.അധ്യാപകരും അധ്യാപികമാരും ആൺകുട്ടിക ളും പെൺകുട്ടികളും കൂട്ടം ചേർന്നുള്ള വൈകുന്നേരങ്ങളിലെ സേവന മണിക്കൂറുകളെ നാമെല്ലാം പറഞ്ഞു തഴമ്പിച്ചുപോയ "സേവന വാര മാ"യി സ്വയം പ്രഖ്യാപിച്ചു.കൂടിച്ചേരലിന്റെ ആ നിമിഷങ്ങളിലും ആരും അറിയാതെ ഒന്ന് മുങ്ങി വെള്ളം കുടിക്കാൻപോകുന്ന സുഹൃദ് സംഘങ്ങളും ഇക്കുറി ഉണ്ടായില്ല.പക്ഷെ മഹാമാരി പഠിപ്പിച്ചുകൊ ണ്ടിരിക്കുന്ന ജീവിതത്തിലെ വലിയ പാഠങ്ങളിൽ അവർ പ്രായോഗിക ജീവിതത്തിന്റെ പുതിയ തലമുറയായി സ്വയം വളർന്നു.ആരും പറ യാതെ,നിർബന്ധിക്കാതെ ഒരു ദിവസം മുഴുവൻ അവർ വീടും പരിസ രവും വൃത്തിയാക്കി.അങ്ങിനെ മൂവായിരത്തോളം കുട്ടികൾ പഠിക്കുന്ന വിദ്യാലയത്തിന്റെ മഹിമ ഉന്നതങ്ങളിൽ എത്തിച്ച് എത്ര യോ ഗ്രാമങ്ങൾ ഗാന്ധി ജയന്തി ദിനത്തിൽ വൃത്തിയാക്കപ്പെട്ടു.
അതിശയോക്തി കലർത്തിയതോ പൊലിപ്പിച്ചതോ അല്ല ഈ വാക്കുകൾ.യാഥാർഥ്യങ്ങളുടെ പച്ചയായ നേർക്കാഴ്ചയാണ്.മട്ടന്നൂർ ഹയർ സെക്കന്ററി സ്കൂളിന്റെ ഗാന്ധിജയന്തി ദിനാഘോഷം സമുചി തമായി ഓൺലൈനിൽ ആഘോഷിക്കാൻ നേരത്തെ തീരുമാനിച്ചിരു ന്നു.എന്നാൽ കുട്ടികൾ സ്വയം ഏറ്റെടുത്ത ഈ സംരംഭം ചിത്രങ്ങളായി ക്ലാസ് ഗ്രൂപ്പുകളിലുംമറ്റും പോസ്റ്റ് ചെയ്യപ്പെട്ടപ്പോഴാണ് അത് മഹ ത്തായ ഒരു കാര്യമായി രൂപാന്തരപ്പെട്ടത് എന്ന് പറയാതെ വയ്യ. ക്‌ളാസ് അധ്യാപകരും മറ്റും ശുചീകരണത്തിന്റെയും ഗാന്ധി ജയന്തി ദിനത്തിന്റെയും കാര്യങ്ങൾ തലേ ദിവസം ഗ്രൂപ്പുകളിൽ പറഞ്ഞിരു ന്നെങ്കിലും അത് കുടുംബങ്ങൾ ഏറ്റെടുത്ത ഒരു വലിയ ദൗത്യമാകുമെ ന്ന് കരുതിയില്ല.വീടുകളിൽ എല്ലാവരും വൃത്തിയാക്കലിന് ഇറങ്ങിയ പ്പോൾ അത് ഒരു അത് ഒരു വലിയ സംഭവമായി മാറുകയായിരുന്നു. ഒരേ സമയം കുറെ വീടും പരിസരവും വൃത്തിയായപ്പോൾ അത് അനേക ഗ്രാമങ്ങൾ ശുചീകരിക്കലായി അറിയാതെ മാറി.

എന്തായാ ലും മഹത്തായ ഒരു പ്രവൃത്തി സ്വയം ഏറ്റെടുത്ത കുട്ടികളെ അധ്യാപകരും സ്കൂൾ മാനേജ്‌മെന്റും ആവോളം അഭിനന്ദിച്ചു.വിദ്യാലയത്തിലെ അധ്യാപകരും അധ്യാപികമാരും അനധ്യാപകരും കുടുംബങ്ങളും ശുചീകരണ പ്രവർത്തനങ്ങളിൽ പങ്ക് ചേർന്നു .വരുംകാലങ്ങളിലും സ്കൂളിന് പുറമെ ഗ്രാമങ്ങളും ശുചീകരിക്കപ്പെടു ന്ന ഗാന്ധി ജയന്തി ദിനം മട്ടന്നൂർ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികൾ ആവിഷ്കരിക്കുമെന്ന് പ്രത്യാശിക്കാം.

കോവിഡ് വ്യാപനം; ഇരിട്ടി നഗരത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് പോലീസും ആരോഗ്യ വകുപ്പും

ഇരിട്ടി :സമ്പര്‍ക്കത്തിലൂടെ കോവിഡ് സമൂഹവ്യാപനം രൂക്ഷമായതോടെ ഇരിട്ടി നഗരത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് പോലീസും നഗരസഭാ ആരോഗ്യ വിഭാഗവും. നഗരസഭയിലെ ഇരിട്ടി നഗരം ഉള്‍പ്പെടെയുള്ള ഒന്‍പതാം വാര്‍ഡിലും മറ്റു വാര്‍ഡുകളിലും നിരവധി പേരാണ് സമ്പര്‍ക്കത്തിലൂടെ കോവിഡ് പോസിറ്റവായി ചികിത്സയിലുള്ളത്. കണ്ടെയ്ന്‍മെന്റ് സോണാക്കി അടച്ചിടാന്‍ നിര്‍ദ്ദേശിച്ച നഗരസഭയിലെ ഇരിട്ടി നഗരം ഉള്‍ക്കൊള്ളുന്ന ഒന്‍പതാം വാര്‍ഡ് നഗരസഭാ സേഫ്റ്റി കമ്മിറ്റിയുടെ ശുപാര്‍ശ പ്രകാരം മൈക്രോസോണാക്കി കഴിഞ്ഞ ദിവസം ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ഇളവ് ചെയ്ത് നല്‍കിയിരുന്നു.

നഗരസഭക്ക് ചുറ്റുമുള്ള എല്ലാ മലയോര പഞ്ചായത്തുകളിലും നിത്യവും രോഗ ബാധിതരുടെ എണ്ണം കൂടി വരികയാണ്. ഇതിന്റെ പശ്ചാത്തലത്തിലാണ് നിയന്ത്രണങ്ങളും കര്‍ശന നിര്‍ദ്ദേശങ്ങളുമായി പോലീസും ആരോഗ്യ വകുപ്പും രംഗത്തെത്തിയത്. ഇരിട്ടി സി ഐ എ. കുട്ടികൃഷ്ണന്‍, എസ് ഐ ദിനേശന്‍ കൊതേരി എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസും നഗരസഭാ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ. കുഞ്ഞിരാമന്‍, ജെ എച്ച് ഐ അനിത എന്നിവരടങ്ങുന്ന സംഘമാണ് നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളിലെത്തി കടയുടമകള്‍ക്ക് കര്‍ശന നിര്‍ദ്ദേശങ്ങള്‍ നല്‍കിയത് .

കൃത്യതയോടെ സാനിറ്ററൈസര്‍ വെക്കുക, ഇടപാടുകാരുടെ രജിസ്റ്റര്‍ സൂക്ഷിക്കുക, തൊഴിലാളികള്‍ മാസ്‌ക്ക്, കൈയ്യുറകള്‍ എന്നിവ ധരിക്കുക , കടയ്ക്കുള്ളില്‍ കൃത്യമായ രീതിയില്‍ സാമൂഹിക അകലം പാലിക്കുക തുടങ്ങിയവഅടങ്ങുന്ന നിര്‍ദ്ദേശങ്ങളാണ് നല്‍കിയത്. ഇവ കൃത്യമായി പാലിക്കാത്ത ചില കടകള്‍ കണ്ടെത്തുകയും ഇവര്‍ക്ക് താക്കീത് നല്‍കുകയും ചെയ്തു. വരും ദിവസങ്ങളിലും കര്‍ശന പരിശോധന നടത്തുമെന്നും നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്ത കടകളുടെ ലൈസന്‍സ് റദ്ദാക്കുന്നതുള്‍പ്പെടെയുള്ള നടപടികളുണ്ടാകുമെന്നും സി ഐ എ. കുട്ടികൃഷ്ണനും, എച്ച് ഐ കെ. കുഞ്ഞിരാമനും അറിയിച്ചു.

അതേസമയം ഇരിട്ടി നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയില്‍ മാസ്‌ക് ധരിക്കാതെയും മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചുകൊണ്ടും പ്രവര്‍ത്തിച്ച 11 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കുകയും 2500 രൂപ പിഴ ഈടാക്കുകയും ചെയ്തു.കോവിഡ് 19 മാനദണ്ഡങ്ങള്‍ പാലിക്കാത്ത വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുക്കാനുള്ള നഗരസഭാ സുരക്ഷാ സമിതിയുടെ തീരുമാനത്തിന്റെ ഭാഗമായിരുന്നു പരിശോധന. നഗരസഭാ സെക്രട്ടറിയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് മാസ്‌ക്ക് ധരിക്കാതെയും മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചുകൊണ്ടും പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളും ജീവനക്കാരേയും കണ്ടെത്തിയത്.

ഇരിട്ടി ടൗണ്‍ മൈക്രോ കണ്ടെയ്ന്‍മെന്റ് സോണാക്കാന്‍ ശുപാര്‍ശ; ഇല്ലെങ്കില്‍ നാളെ മുതല്‍ ടൗണ്‍ അടച്ചിടും

ഇരിട്ടി : ടൗണ്‍ ഉള്‍പ്പെടുന്ന ഒന്‍പതാം വാര്‍ഡ് കണ്ടെയ്ന്‍മെന്റ് സോണ്‍ ആയതിനെ തുടര്‍ന്ന് മൈക്രോ കണ്ടോണ്‍മെന്റ് സോണ്‍ ആക്കുവാനുള്ള ശുപാര്‍ശ ജില്ലാ ദുരന്തനിവാരണ അതോറിറ്റിക്ക് നല്‍കുമെന്ന് ഇരിട്ടി നഗരസഭ ചെയര്‍മാന്‍ പി പി അശോകന്‍ പറഞ്ഞു. ജില്ലാ ദുരന്തനിവാരണ അതോറിറ്റി ഈ ആവശ്യം അംഗീകരിച്ചില്ലെങ്കില്‍നാളെ ഉച്ചയ്ക്ക് രണ്ട് മണിമുതല്‍ ടൗണിലെ വ്യാപാരസ്ഥാപനങ്ങള്‍ അടച്ചിടേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമാക്കാനും സേഫ്റ്റി കമ്മിറ്റി തീരുമാനിച്ചു. ആറുമണിക്ക് തന്നെ കച്ചവടസ്ഥാപനങ്ങള്‍ അടക്കണമെന്നും സര്‍ക്കാര്‍ നിശ്ചയിച്ച കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും, അല്ലാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുവാനും ഇരിട്ടി നഗരസഭ സേഫ്റ്റി കമ്മിറ്റി തീരുമാനിച്ചു.

http://www.jginews.in/breakingnews/shocking-report-of-covid-19-in-india/

കണ്ണൂര്‍ ജില്ലയിലെ 38 വാര്‍ഡുകള്‍ കൂടി കണ്ടെയ്ന്‍മെന്‌റ് സോണില്‍

കണ്ണൂര്‍: ജില്ലയില്‍ പുതുതായി കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 38 തദ്ദേശ സ്ഥാപന വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണുകളായി ജില്ലാ കലക്ടര്‍ ടി വി സുഭാഷ് പ്രഖ്യാപിച്ചു. ഇവയില്‍ സമ്ബര്‍ക്കം വഴി രോഗബാധയുണ്ടായ ആലക്കോട് 3, ആന്തൂര്‍ നഗരസഭ 23, ചപ്പാരപ്പടവ് 12,13, ചെങ്ങളായി 8, ചെറുകുന്ന് 3, ചെറുതാഴം 12, ചിറക്കല്‍ 9, ചൊക്ലി 4, ഇരിട്ടി നഗരസഭ 9,32, കടന്നപ്പള്ളി പാണപ്പുഴ 10, കതിരൂര്‍ 2, കാങ്കോല്‍ ആലപ്പടമ്ബ 3, കൊളച്ചേരി 16, കോളയാട് 7, കൂടാളി 17, കുഞ്ഞിമംഗലം 6, മാടായി 20, മട്ടന്നൂര്‍ നഗരസഭ 18, പാട്യം 4, പയ്യന്നൂര്‍ നഗരസഭ 34, പയ്യാവൂര്‍ 16, ശ്രീകണ്ഠാപുരം നഗരസഭ 4,30, തളിപ്പറമ്ബ് നഗരസഭ 30, തലശ്ശേരി നഗരസഭ 18,45, വളപട്ടണം 3 എന്നീ വാര്‍ഡുകള്‍ പൂര്‍ണമായി അടച്ചിടും.

അതോടൊപ്പം, പുറമെ നിന്നെത്തിയവരില്‍ രോഗബാധ കണ്ടെത്തിയ ആന്തൂര്‍ നഗരസഭ 14, ചെറുപുഴ 17, എരമം കുറ്റൂര്‍ 12, എരഞ്ഞോളി 14, കോട്ടയം മലബാര്‍ 18, മാടായി 17, പന്ന്യന്നൂര്‍ 10, പയ്യാവൂര്‍ 6, തൃപ്പങ്ങോട്ടൂര്‍ 5 എന്നീ വാര്‍ഡുകള്‍ രോഗിയുടെ വീട് കേന്ദ്രമാക്കി 100 മീറ്റര്‍ ചുറ്റളവില്‍ വരുന്ന പ്രദേശങ്ങള്‍ കണ്ടെയിന്‍മെന്റ് സോണാക്കും. ചെറുപുഴ 18, എരുവേശ്ശി 1 വാര്‍ഡുകള്‍ കണ്ടെയിന്‍മെന്റ് സോണ്‍ നിയന്ത്രണങ്ങളില്‍ നിന്നൊഴിവാക്കി.

കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും 48 ലക്ഷത്തിന്റെ സ്വര്‍ണം പിടികൂടി

കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് വീണ്ടു സ്വര്‍ണവേട്ട. 48 ലക്ഷം രൂപയോളം വിലയുള്ള 949 ഗ്രാം സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്. ദുബായില്‍ നിന്നും ഇന്ന് പുലര്‍ച്ചെയുള്ള ചാര്‍ട്ടേഡ് വിമാനത്തിലെത്തിയ ചൊക്ലി സ്വദേശിനിയില്‍ നിന്നാണ് സ്വര്‍ണം കണ്ടെത്തിയത്.

ഇവരെ കസ്റ്റംസ് ചോദ്യം ചെയ്തു വരികയാണ്. 48 വയസുള്ള ഏറെ കാലമായി ഗള്‍ഫില്‍ ജോലി ചെയ്തു വരികയായിരുന്നു. ഇവര്‍ നാട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.

ആറ് മാസത്തിന് ശേഷം പയ്യന്നൂരിനും ട്രെയിന്‍

പയ്യന്നൂര്‍: കൊവി‌ഡ് കാലത്ത് താറുമാറായതാണ് ട്രെയിന്‍ ഗതാഗതം. സ്പെഷ്യല്‍ ട്രെയിനുകള്‍ ഓടിത്തുടങ്ങിയപ്പോഴൊന്നും പയ്യന്നൂരിനെ പരിഗണിച്ചിരുന്നില്ല. ഒടുവില്‍ ആറ് മാസത്തിന് ശേഷം പയ്യന്നൂരില്‍ സ്റ്റോപ്പുള്ള ആദ്യ തീവണ്ടി ഞായറാഴ്ച മുതല്‍ ഓടി തുടങ്ങി. മംഗളൂരുവില്‍ നിന്ന് ചെന്നൈയിലേക്കുള്ള മെയില്‍ സൂപ്പര്‍ ഫാസ്റ്റ് തീവണ്ടിയാണ് ആരംഭിച്ചത്.

കണ്ണൂര്‍ ഭാഗത്തേക്ക് ഉച്ചയ്ക്ക് 03.05 നും ചെന്നൈയില്‍ നിന്ന് മംഗളൂരുവിലേക്കുള്ളത് 29ന് ചൊവ്വാഴ്ച മുതല്‍ രാവിലെ 09.50നും എല്ലാ ദിവസങ്ങളിലും ഉണ്ടാകും. റിസര്‍വേഷന്‍ മാത്രമുള്ള പ്രത്യേക തീവണ്ടികളായിരിക്കും ഇത്. മൂന്ന് മാസം മുന്‍പ് പുന:രാരംഭിച്ച രണ്ട് പ്രത്യേക തീവണ്ടികളായ മംഗളയ്ക്കും നേത്രാവതിക്കും പയ്യന്നൂരില്‍ സ്റ്റോപ്പ് ഇതുവരെ പുന:സ്ഥാപിച്ചിട്ടില്ല. മാര്‍ച്ച്‌ 22 മുതലാണ് പയ്യന്നൂരിന് ട്രെയിന്‍ ഓര്‍മ്മയായത്.

കണ്ണൂര്‍ ജില്ലയിലെ 47 വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണില്‍

കണ്ണൂര്‍: ജില്ലയില്‍ പുതുതായി കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 47 തദ്ദേശ സ്ഥാപന വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണുകളായി ജില്ലാ കലക്ടര്‍ ടി വി സുഭാഷ് പ്രഖ്യാപിച്ചു. ഇവയില്‍ സമ്ബര്‍ക്കം വഴി രോഗബാധയുണ്ടായ ആലക്കോട് 17, അഞ്ചരക്കണ്ടി 6, ആന്തൂര്‍ നഗരസഭ 2, 4, അയ്യന്‍കുന്ന് 4, 5, 9, അഴീക്കോട് 11, 15, ചപ്പാരപ്പടവ് 14, ചെമ്ബിലോട് 14, ചെങ്ങളായി 10, എരമം കുറ്റൂര്‍ 11, ഇരിക്കൂര്‍ 10, ഇരിട്ടി നഗരസഭ 2, 18, 29, കടന്നപ്പള്ളി പാണപ്പുഴ 2, 6, കരിവെള്ളൂര്‍ പെരളം 4, 11, കൊളച്ചേരി 13, കൂടാളി 1, 3, 5, 18, കുറ്റിയാട്ടൂര്‍ 4, മാടായി 6, മലപ്പട്ടം 12, മട്ടന്നൂര്‍ നഗരസഭ 5, 9, മയ്യില്‍ 13, നടുവില്‍ 18, ന്യൂമാഹി 10, പാപ്പിനിശ്ശേരി 11, 14, 17, പരിയാരം 18, പട്ടുവം 8, പായം 17, പയ്യന്നൂര്‍ നഗരസഭ 15, പെരിങ്ങോം വയക്കര 2, 8, രാമന്തളി 9, മാലൂര്‍ 14 എന്നീ വാര്‍ഡുകള്‍ പൂര്‍ണമായി അടച്ചിടും.

അതോടൊപ്പം, പുറമെ നിന്നെത്തിയവരില്‍ രോഗബാധ കണ്ടെത്തിയ ചെമ്ബിലോട് 9, ചെറുപുഴ 1 എന്നീ വാര്‍ഡുകള്‍ രോഗിയുടെ വീട് കേന്ദ്രമാക്കി 100 മീറ്റര്‍ ചുറ്റളവില്‍ വരുന്ന പ്രദേശങ്ങള്‍ കണ്ടെയിന്‍മെന്റ് സോണാക്കും. ചെങ്ങളായി പഞ്ചായത്തിലെ ആറാം വാര്‍ഡ് കണ്ടെയിന്‍മെന്റ് സോണ്‍ നിയന്ത്രണങ്ങളില്‍ നിന്നൊഴിവാക്കി.

കണ്ണൂരില്‍ ഇനി രണ്ട് പോലീസ്…സിറ്റിയും റൂറലുമായി തരം തിരിച്ചു

കണ്ണൂര്‍: ക്രമസമാധാന പാലനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന് കണ്ണൂര്‍ പൊലീസിനെ രണ്ടായി വിഭജിച്ചു. കണ്ണൂര്‍ സിറ്റി, കണ്ണൂര്‍ റൂറല്‍ എന്നിങ്ങനെയാണ് വിഭജനം. രണ്ട് എസ്.പിമാര്‍ക്കായി ഇതിന്റെ ചുമതല നല്‍കും.കണ്ണൂര്‍, തലശേരി സബ് ഡിവിഷനും മട്ടന്നൂര്‍ വിമാനത്താവളവും ചേര്‍ന്നുള്ളതാണ് സിറ്റി ഡിവിഷന്‍. തളിപ്പറമ്പ്, ഇരിട്ടി ഡിവിഷനുകളാണ് കണ്ണൂര്‍ റൂറല്‍ ആയി വിഭജിച്ചിട്ടുള്ളത്. മാങ്ങാട്ട്പറമ്പിലായിരിക്കും കണ്ണൂര്‍ റൂറലിന്റെ ആസ്ഥാനം.

വര്‍ദ്ധിച്ചു വരുന്ന അക്രമങ്ങളും ക്രമസമാധാന പ്രശ്നങ്ങളും കാര്യക്ഷമമായി നടപ്പാക്കുന്നതിന് ഇപ്പോഴത്തെ സംവിധാനം മതിയാകുന്നില്ലെന്ന കണ്ടെത്തലാണ് പുതിയ ഡിവിഷനുകള്‍ രൂപീകരിച്ചതിനു പിന്നില്‍. ഇതു സംബന്ധിച്ച് നേരത്തെ പറഞ്ഞിരുന്നെങ്കിലും തീരുമാനം വൈകുകയായിരുന്നു.

വിഭജനത്തിന്റെ ഭാഗമായി പൊലീസില്‍ അംഗബലവും വര്‍ദ്ധിപ്പിക്കുന്നുണ്ട്. സ്‌പെഷ്യല്‍ ബ്രാഞ്ചിലും മറ്റും കൂടുതല്‍ പേര്‍ക്ക് നിയമനം നല്‍കും. സിവില്‍ പൊലീസ് ഓഫീസര്‍മാരായി സിറ്റിയിലും റൂറലിലും അമ്പതോളം പേരെ കൂടുതല്‍ നിയമിച്ചേക്കും.

കോഴിക്കോട് പാളയത്ത് 232 പേര്‍ക്ക് കോവിഡ്; മാര്‍ക്കറ്റ് അടയ്ക്കാന്‍ തീരുമാനം

കോഴിക്കോട്: പാളയം മാര്‍ക്കറ്റില്‍ 232 പേര്‍ക്ക് സ്ഥിരീകരിച്ചു. 760 പേരില്‍ നടത്തിയ പരിശോധനയിലാണ് 232 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. പാളയത്തെ വ്യാപാരികളിലും തൊഴിലാളികളിലുമാണ് കോര്‍പറേഷന്‍ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ ആന്റിജന്‍ പരിശോധന നടത്തിയത്.

പ്രതിരോധ നടപടികളുടെ ഭാഗമായി പാളയം മാര്‍ക്കറ്റ് അടയ്ക്കാനും തീരുമാനിച്ചു. ഇവിടെ ചില വ്യാപാരികള്‍ക്ക് നേരത്തെ സ്ഥിരീകരിച്ചിരുന്നു. ഇതെ തുടര്‍ന്നാണ് ആന്റിജന്‍ പരിശോധന നടത്താന്‍ തീരുമാനിച്ചത്. പാളയത്ത് പോസിറ്റീവായവരില്‍ രോഗലക്ഷണമില്ലാത്തവരെ വീട്ടില്‍ ചികിത്സിക്കാനാണ് തീരുമാനം.

കോര്‍പറേഷന്‍ പരിധിയില്‍ ഇത്രയധികം പേര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുന്നത് ഇതാദ്യമായാണ്. ഇന്നലെ ജില്ലയില്‍ 363 പേര്‍ക്കാണ് സമ്ബര്‍ക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 231 പേരാണ് കോര്‍പറേഷന്‍ പരിധിയിലുണ്ടായിരുന്നത്.

മട്ടന്നൂർ ടൗൺ നാളെ മുതൽ അടച്ചിടും

മട്ടന്നൂർ: വ്യാഴാഴ്ച (24-09-2020) മുതൽ ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ മട്ടന്നൂർ ടൗൺ (വാർഡുകൾ- 28, 29, 31) ഉൾക്കൊള്ളുന്ന വാർഡുകൾ അടച്ചിടാൻ നഗരസഭ തീരുമാനിച്ചു. ടൗണിലെ ചുമട്ടുതൊഴിലാളികൾ, വ്യാപാരികൾ എന്നിവർക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നടപടിയെന്ന് ചെയർപേഴ്സൺ അനിതാ വേണു അറിയിച്ചു.

കണ്ണൂര്‍ ജില്ലയിലെ പെട്രോള്‍ പമ്പുകള്‍ 25-ന് അടച്ചിടും

കണ്ണൂര്‍ : ജില്ലയിലെ പെട്രോള്‍ പമ്പുകള്‍ വെള്ളിയാഴ്ച അടച്ചിടും. രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് അടച്ചിടുന്നത്. ജില്ലാ പെട്രോളിയം ഡീലേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിലാണ് പ്രതിഷേധ അടക്കല്‍. ജില്ലയിലെ അഞ്ച് പമ്പുകളില്‍ 14 മുതല്‍ ഫ്യുവല്‍ എംപ്ലോയീസ് യൂണിയന്റെ (സി.ഐ.ടി.യു.) നേതൃത്വത്തില്‍ സമരം നടത്തി പമ്പുകള്‍ അടപ്പിച്ചതിനെതിരേ അധികൃതരുടെ ഭാഗത്തുനിന്ന് നടപടി ഉണ്ടാവാത്തതില്‍ പ്രതിഷേധിച്ചാണ് അടച്ചിടാന്‍ തീരുമാനിച്ചതെന്ന് ഭാരവാഹികള്‍ അറിയിച്ചു.

കണ്ണൂര്‍ സ്വദേശി സൗദിയില്‍ കോവിഡ് ബാധിച്ച് മരിച്ചു

അല്‍റസ് (സൗദി അറേബ്യ): കണ്ണൂര്‍ സ്വദേശി സൗദി അറേബ്യയിലെ അല്‍റസില്‍ കൊവിഡ് ബാധിച്ച് മരിച്ചു. അല്‍റസ് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിഞ്ഞിരുന്ന റിയാസ് പുലോത്തും കണ്ടിയാണ് മരിച്ചത്. 35 വയസ്സായിരുന്നു. പത്ത് ദിവസം മുമ്പാണ് റിയാസിന് കൊവിഡ് സ്ഥിരീകരിച്ചത്. കടുത്ത ശ്വാസതടസം നേരിട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ അഡ്മിറ്റാവുകയും പിന്നീട് വെന്റിലേറ്ററിലേക്ക് മാറ്റുകയുമായിരുന്നു. ഹൗസ് ഡ്രൈവറായ റിയാസ് അല്‍റാസില്‍ ഫ്രറ്റേണിറ്റി ഫോറത്തിന്റെ കൊവിഡ് സന്നദ്ധ സേവനങ്ങളില്‍ സജീവമായിരുന്നു. കഴിഞ്ഞ മാസമാണ് പുതിയ സ്പോണ്‍സറിലേക്ക് മാറ്റിയത്.

റിയാസിന്റെ മയ്യിത്ത് അല്‍റസില്‍ ഖബറടക്കും

കനത്ത മഴയയെ തുടര്‍ന്ന് കണ്ണൂര്‍ ജില്ലയില്‍ 11 വീടുകള്‍ കൂടി ഭാഗികമായി തകര്‍ന്നു

കണ്ണൂര്‍: കനത്ത മഴയയെ തുടര്‍ന്ന് ജില്ലയില്‍ 11 വീടുകള്‍ കൂടി ഭാഗികമായി തകര്‍ന്നു. ഇരിട്ടി, തലശ്ശേരി, തളിപ്പറമ്പ്, കണ്ണൂര്‍ താലൂക്കുകളിലാണ് മഴ നാശം വിതച്ചത്. കഴിഞ്ഞ മൂന്നുദിവസമായി തുടരുന്ന മഴയില്‍ 34 വീടുകള്‍ തകര്‍ന്നതായാണ് കണക്ക്. നിലവില്‍ മൊത്തം 131 പേരെയാണ് ബന്ധുവീടുകളിലേക്കും ദുരിതാശ്വാസ ക്യാമ്പുകളിലേക്കുമായി മാറ്റിപ്പാര്‍പ്പിച്ചത്. അഞ്ച് ദുരിതാശ്വാസ ക്യാമ്പുകളിലായി ആറ് കുടുംബങ്ങളിലെ 59 പേരാണ് കഴിയുന്നത്. 14 കുടുംബങ്ങളെ ബന്ധുവീടുകളിലേക്കും മാറ്റിപ്പാര്‍പ്പിച്ചു. ശക്തമായ കാറ്റിലും മഴയിലും ഇരിട്ടി താലൂക്കിലെ പടിയൂര്‍ വില്ലേജിലെ പെടയങ്ങോട്ട് മരങ്ങള്‍ കടപുഴുകി വീണ് അഞ്ച് വീടുകള്‍ക്ക് നാശനഷ്ടം സംഭവിച്ചു. ആളപായമായില്ല. ഞായറാഴ്ച രാവിലെ 10.30 ഓടെയാണ് പ്രദേശത്ത് ശക്തമായ ചുഴലിക്കാറ്റ് വീശിയത്. കല്ല്യാട് അരിങ്ങോട്ടില്‍ ലക്ഷ്മിയുടെ വീടും മരം വീണ് തകര്‍ന്നു.

തലശേരി താലൂക്കില്‍ രണ്ട് വീടുകള്‍ ഭാഗികമായി തകര്‍ന്നു. കൊളവല്ലൂര്‍ വിലേജിലെ കയ്യേരി ഹമീദിന്റെ വീടും കതിരൂര്‍ വില്ലേജിലെ ഒരു വീടുമാണ് തകര്‍ന്നത്. ഇതോടെ തലശ്ശേരി താലൂക്കില്‍ പത്ത് വീടുകള്‍ക്കാണ് രണ്ട് ദിവസത്തിനുള്ളില്‍ ഭാഗിക നാശനഷ്ടം സംഭവിച്ചത്. വിവിധ വില്ലേജുകളില്‍ നിന്നായി 10 കുടുംബങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. തൃപ്പങ്ങോട്ടൂര്‍, പെരിങ്ങളം, മാനന്തേരി വില്ലേജുകളിലെ മൂന്ന് കുടുംബങ്ങളെയും മാങ്ങാട്ടിടം വില്ലേജിലെ ഒരു കുടുംബത്തെയുമാണ് മാറ്റിപ്പാര്‍പ്പിച്ചത്. ഇതോടെ താലൂക്കില്‍ മാറ്റിപ്പാര്‍പ്പിച്ച കുടുംബങ്ങളുടെ എണ്ണം 16 ആയി. പെരിങ്ങളം വില്ലേജിലെ ഒരു കിണറും തകര്‍ന്നു.

ചിറ്റാരിപ്പറമ്പ് പഞ്ചായത്തിലെ മാനന്തേരി കരിയില്‍ രൂപപ്പെട്ട ഗര്‍ത്തത്തില്‍ നിന്നും വെള്ളം അതിശക്തമായി പുറത്തേക്കൊഴുകിയത് പ്രദേശവാസികളില്‍ പരിഭ്രാന്തി സൃഷ്ടിച്ചു. സമീപത്തെ മൂന്ന് വീടുകള്‍ക്ക് അപകടസാധ്യതയുള്ളതിനാല്‍ വീട്ടുകാരെ മാറ്റിപാര്‍പ്പിക്കാന്‍ മാനന്തേരി വില്ലേജ് ഓഫീസര്‍ നിര്‍ദേശം നല്‍കി. തളിപ്പറമ്ബ് താലൂക്കില്‍ കുറ്റിയാട്ടൂര്‍ വില്ലേജിലെ ഒരു വീട് ഭാഗികമായി തകര്‍ന്നു. ഇതോടെ താലൂക്കില്‍ നാശനഷ്ടം സംഭവിച്ച വീടുകളുടെ എണ്ണം എട്ടായി. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴയില്‍ രണ്ട് കിണറുകളും തകര്‍ന്നിട്ടുണ്ട്.

കോവിഡ് വ്യാപന ഭീതി; കണ്ണൂര്‍ ജില്ലാ ആശുപത്രിയുടെ ഓഫീസ് വിഭാഗം അടച്ചുപൂട്ടി

കൊ​വി​ഡ് ​വ്യാ​പ​ന​ ​ഭീ​തി​യി​ൽ​ ​ജി​ല്ലാ​ ​ആ​ശു​പ​ത്രി​യു​ടെ​ ​ഓ​ഫീ​സ് ​വി​ഭാ​ഗം​ ​അ​ട​ച്ചു.​ ​ഓ​ഫീ​സ് ​വി​ഭാ​ഗ​ത്തി​ലെ​ ​എ​ട്ട് ​ജീ​വ​ന​ക്കാ​ർ​ക്ക് ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​കൊ​വി​ഡ് ​സ്ഥി​രീ​ക​രി​ച്ച​ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ​അ​ട​ച്ചി​ട​ൽ.​ ​ജി​ല്ലാ​ ​ആ​ശു​പ​ത്രി​യി​ലെ​ ​ഓ​ഫീ​സ് ​അ​റ്റ​ൻ​ഡ​ന്റ് ​തൃ​ക്ക​രി​പ്പൂ​ർ​ ​പൂ​ച്ചോ​ൽ​ ​സ്വ​ദേ​ശി​ ​രാ​ജേ​ഷ്(45​)​ ​ക​ഴി​ഞ്ഞ​യാ​ഴ്ച​ ​കൊ​വി​ഡ് ​ബാ​ധി​ച്ച് ​മ​രി​ച്ചി​രു​ന്നു.​ ​ഇ​തേ​തു​ട​ർ​ന്ന് ​ഓ​ഫീ​സ് ​ജീ​വ​ന​ക്കാ​ർ​ക്ക് ​ക്വാ​റ​ന്റൈ​ൻ​ ​പോ​ലും​ ​അ​നി​വ​ദി​ക്കാ​ത്ത​ത് ​വ​ലി​യ​ ​വി​വാ​ദ​മാ​യി​രു​ന്നു.

രാ​ജേ​ഷി​ന്റെ​ ​മ​ര​ണ​ത്തെ​തു​ട​ർ​ന്ന​ ​ക​ഴി​ഞ്ഞ​ ​വെ​ള്ളി​യാ​ഴ്ച​യാ​ണ് 16​ ​ഓ​ഫീ​സ് ​ജീ​വ​ന​ക്കാ​രു​ടെ​ ​സാ​മ്പി​ൾ​ ​പ​രി​ശോ​ധ​ന​യ്‌​ക്കെ​ടു​ത്ത​ത്.​ 11​ ​പേ​രു​ടെ​ ​ഫ​ലം​ ​വ​ന്ന​പ്പോ​ഴാ​ണ് ​ജീ​വ​ന​ക്കാ​രി​ൽ​ ​ഏ​ഴ് ​പേ​ർ​ക്കും​ ​പോ​സി​റ്റീ​വാ​യ​ത്.​ ​ഇ​തി​നു ​പു​റ​മെ​ ​ആ​ർ.​എ​സ്.​ബി.​വൈ​ ​കൗ​ണ്ട​റി​ലെ​ ​ഒ​രു​ ​ജീ​വ​ന​ക്കാ​രി​ക്കും​ ​കൊ​വി​ഡ് ​പോ​സി​റ്റീ​വാ​യി​രു​ന്നു.​ ​ഇ​തേ​തു​ട​ർ​ന്ന് ​കൗ​ണ്ട​ർ​ ​നേ​ര​ത്തെ​ ​അ​ട​ച്ചു.​ ​ഇ​തി​നി​ട​യി​ലാ​ണ് ​ജീ​വ​ന​ക്കാർക്കും​ ​പോ​സി​റ്റീ​വാ​യ​ത്.​ ​രാ​ജേ​ഷ് ​മ​രി​ച്ച​തി​നു ശേ​ഷം​ ​ഓ​ഫീ​സി​ൽ​ ​മ​റ്റു​ള്ള​വ​ർ​ക്ക് ​പ്ര​വേ​ശി​ക്കു​ന്ന​തി​ന് ​നി​യ​ന്ത്ര​ണം​ ​ഏ​ർ​പ്പെ​ടു​ത്തി​യെ​ങ്കി​ലും​ ​അ​തി​ന് ​മു​മ്പ് ​നി​ര​വ​ധി​ ​പേ​രാ​ണ് ​വി​വി​ധ​ ​ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി​ ​ഓ​ഫീ​സി​ലെ​ത്തി​യ​ത്‌.

കനത്ത മഴ ;മട്ടന്നൂര്‍ മേഖലയിലും നാശനഷ്ടങ്ങള്‍

കനത്ത മഴയില്‍ മട്ടന്നൂര്‍ മേഖലയിലും വ്യാപക നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കാ​ര​യി​ൽ​ ​വി​മാ​ന​ത്താ​വ​ള​ ​പ​ദ്ധ​തി​ ​പ്ര​ദേ​ശ​ത്തു​ ​നി​ന്നും​ ​വെ​ള്ളം​ ​ഒ​ഴു​കി​യെ​ത്തി​ ​വ്യാ​പ​ക​ ​നാ​ശ​മു​ണ്ടാ​യി.​ ​കാ​ര​ ​ഒ​ത​യോ​ത്ത് ​മേ​ഖ​ല​യി​ൽ​ ​വീ​ടു​ക​ളി​ൽ​ ​വെ​ള്ളം​ ​ക​യ​റി.​ ​വെ​ങ്ങ​ലോ​ട് ​മേ​ഖ​ല​യി​ലെ​ ​ര​ണ്ടു​ ​വീ​ടു​ക​ളി​ലെ​ ​കു​ടും​ബ​ങ്ങ​ളെ​ ​മാ​റ്റി​പ്പാ​ർ​പ്പി​ച്ചു.​ ​ക​ന​ത്ത​ ​മ​ഴ​യി​ൽ​ ​ഉ​രു​വ​ച്ചാ​ലി​ൽ​ ​കു​ന്നി​ടി​ഞ്ഞു.​ ​ഉ​രു​വ​ച്ചാ​ൽ​ ​-​ ​ത​ല​ശേ​രി​ ​റോ​ഡി​ൽ​ ​പെ​ട്രോ​ൾ​ ​പ​മ്പ് ​നി​ർ​മി​ക്കാ​നാ​യി​ ​മ​ണ്ണു​നീ​ക്കി​യ​ ​കൂ​റ്റ​ൻ​ ​കു​ന്നാ​ണ് ​ഇ​ടി​ഞ്ഞു​ ​താ​ഴ്ന്ന​ത്.​ ​പെ​ട്രോ​ൾ​ ​പ​മ്പി​നാ​യി​ ​സ്ഥാ​പി​ച്ച​ ​ടാ​ങ്കു​ക​ൾ​ ​ഉ​ൾ​പ്പെ​ടെ​ ​മ​ണ്ണി​ന​ടി​യി​ലാ​യി.​ ​ക​ഴി​ഞ്ഞ​ ​വ​ർ​ഷ​മാ​ണ് ​പെ​ട്രോ​ൾ​ ​പ​മ്പ് ​നി​ർ​മി​ക്കു​ന്ന​തി​നാ​യി​ ​കൂ​റ്റ​ൻ​ ​കു​ന്നി​ടി​ച്ച് ​നി​ര​പ്പാ​ക്കി​യ​ത്.​ ​കാ​ര​യി​ലെ​ ​കെ.​ ​ഇ​ബ്രാ​ഹിം,​ ​കെ.​ ​അ​സീ​സ് ​എ​ന്ന​വ​രു​ടെ​ ​വീ​ട്ടു​മ​തി​ൽ​ ​ത​ക​ർ​ന്ന​ത് ​വീ​ടി​നു​ ​ഭീ​ഷ​ണി​യാ​യി

കണ്ണൂര്‍ ജില്ലയില്‍ കനത്ത മഴ തുടരുന്നു; 23 വീടുകള്‍ക്ക് ഭാഗികനാശം

കണ്ണൂര്‍: കഴിഞ്ഞ രണ്ട് ദിവസമായി തുടരുന്ന കനത്തമഴ ജില്ലയുടെ പലഭാഗങ്ങളിലും നാശം വിതച്ചു. തലശ്ശേരി, ഇരിട്ടി, പയ്യന്നൂര്‍, തളിപ്പറമ്പ് താലൂക്കുകളിലാണ് മഴയും കാറ്റും ഏറെനാശം വിതച്ചത്. തലശ്ശേരി താലൂക്കില്‍ എട്ടും തളിപ്പറമ്പില്‍ നാലും പയ്യന്നൂരില്‍ രണ്ടും ഇരിട്ടിയില്‍ ഒമ്പതും ഉള്‍പ്പെടെ 23 വീടുകള്‍ ഭാഗികമായി തകര്‍ന്നു. ജില്ലയില്‍ അഞ്ച് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. 23 കുടുംബങ്ങളില്‍ നിന്നായി 137 പേരെ മാറ്റി പാര്‍പ്പിച്ചു. ഇതില്‍ ആറ് കുടുംബങ്ങള്‍ ദുരിതാശ്വാസ ക്യാമ്പുകളിലാണ് കഴിയുന്നത്. ജില്ലയിലെ അഞ്ച് ദുരിതാശ്വാസ ക്യാമ്പുകളിലായി 59 പേരാണുള്ളത്. 78 പേരെ ബന്ധുവീടുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു
തലശ്ശേരി കുട്ടിമാക്കൂലിനടുത്ത് വയലളം അന്തോളിമലയില്‍ മണ്ണിടിഞ്ഞു. കുപ്പം പുഴ കരകവിഞ്ഞതിനെ തുടര്‍ന്ന് ചപ്പാരപ്പടവ് ടൗണിലെ കടകളില്‍ വെള്ളം കയറി. താബോര്‍ കുണിയന്‍ കല്ല് റോഡില്‍ കല്ലു വീണ് ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു.

ഇരിട്ടിയിലും മലയോര മേഖലകളിലും ശക്തമായ മഴ തുടരുകയാണ്. ബാരാപ്പോള്‍, ബാവലിപ്പുഴകളില്‍ നീരൊഴുക്ക് കൂടി. ഉളിക്കലില്‍ മൂന്ന് പാലങ്ങള്‍ വെള്ളത്തിനടിയിലായി. ദുരന്തമുണ്ടാകുകയാണെങ്കില്‍ നേരിടാനായി ഇരിട്ടി താലൂക്ക് ഓഫീസില്‍ കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. എന്നാല്‍ ഞായറാഴ്ച ഉച്ചയോടെ മഴയ്ക്ക് അല്‍പ്പം ശമനമുണ്ടായത് ജനങ്ങളിലും അധികൃതരിലും ആശ്വാസമുണ്ടാക്കിയിട്ടുണ്ട്.

ഉളിക്കല്‍ മേഖലയില്‍ വയത്തൂര്‍ പാലം വെള്ളത്തിനടിയിലായി. മണിക്കടവ്, മാട്ടറ ചപ്പാത്ത് പാലങ്ങളും വെള്ളത്തില്‍ മുങ്ങി ഗതാഗതം തടസ്സപ്പെട്ടു.

കോഴിക്കോട് അഗതിമന്ദിരത്തിലെ നൂറോളം അന്തേവാസികള്‍ക്ക് കൊറോണ

കോഴിക്കോട് തണല്‍ അഗതിമന്ദിരത്തിലെ നൂറോളം അന്തേവാസികള്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. അന്തേവാസികള്‍ക്ക് കൂട്ടത്തോടെ കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നുളള പ്രത്യേക മെഡിക്കല്‍ സംഘത്തെ നിയോഗിച്ചു.

അഗതി മന്ദിരത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന പരിശോധനയിലാണ് ഇത്രയും പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ജീവനക്കാര്‍ക്ക് ഉള്‍പ്പെടെ ഇന്ന് ടെസ്റ്റ് നടത്തും. ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന അഗതി മന്ദിരങ്ങള്‍, അനാഥാലയങ്ങള്‍, ശിശുഭവനങ്ങള്‍ എന്നിവിടങ്ങളിലെ ജാഗ്രത വര്‍ധിപ്പിക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. രോഗപ്രതിരോധത്തിനുള്ള മുന്‍കരുതല്‍ കര്‍ശനമായി പാലിക്കുണ്ടെന്ന് ഉറപ്പ് വരുത്തണമെന്നും ജില്ലാ ഭരണകൂടം വ്യക്തമാക്കി.

കണ്ണൂര്‍ വിമാനത്താവളത്തില്‍ കാര്‍ഗോ വരുന്നു; കിന്‍ഫ്രയില്‍ അയ്യായിരം പേര്‍ക്ക് തൊഴില്‍

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളം ഇനി കൂടുതല്‍ തൊഴിലവസരങ്ങളിലേക്ക്. വിമാനത്താവളത്തില്‍ കാര്‍ഗോ കോംപ്ലക്സ് തുടങ്ങുന്നതോടെ വെള്ളിയാംപറമ്ബിലെ കിന്‍ഫ്ര വ്യവസായ പാര്‍ക്കില്‍ 5000 പേര്‍ക്ക് തൊഴില്‍ സാദ്ധ്യത ഒരുങ്ങുകയാണ്. ഇവിടേക്ക് വൈദ്യുതി, വെള്ളം എന്നിവ എത്തിക്കുന്നതിനുള്ള പ്രവൃത്തിയ്ക്കും തുടക്കമായി. അഞ്ചുകോടി ചെലവിട്ട് നിര്‍മ്മിക്കുന്ന വാട്ടര്‍ ടാങ്കിന്റെ പണിയും പൈപ്പിടലും അന്തിമഘട്ടത്തിലാണ്.

പഴശ്ശി അണക്കെട്ടില്‍ നിന്നാണ് പാര്‍ക്കിലേക്ക് വെള്ളം എത്തിക്കുന്നത്. രണ്ടുമാസത്തിനുള്ളില്‍ പ്രവൃത്തി പൂര്‍ത്തീകരിക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍. വൈദ്യുതി എത്തിക്കാന്‍ സബ് സ്റ്റേഷന്‍ നിര്‍മ്മിക്കുന്നതിനായി പാര്‍ക്കില്‍ സ്ഥലം കണ്ടെത്തി കഴിഞ്ഞു. കിന്‍ഫ്ര ഇതിനുള്ള എസ്റ്റിമേറ്റും കെ.എസ്.ഇ.ബി.ക്ക് കൈമാറി. അനുമതി ലഭിക്കുന്ന മുറയ്ക്ക് സബ് സ്റ്റേഷന്റെ നിര്‍മ്മാണവും തുടങ്ങും.
പാര്‍ക്കില്‍ അഞ്ചു കിലോമീറ്റര്‍ റോഡ്, ഓവുചാല്‍, ജലസംഭരണി എന്നിവ നിര്‍മ്മിച്ചിരുന്നു. ഇനി വൈദ്യുതി, വെള്ളം അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ കൂടി ഏര്‍പ്പെടുത്തിയാല്‍ പാര്‍ക്കില്‍ സംരംഭകര്‍ക്ക് വ്യവസായം തുടങ്ങാന്‍ സ്ഥലം വിട്ടുനല്‍കാന്‍ കഴിയും. പാര്‍ക്കിന്റെ ഭൂമി ചുറ്റുമതിലും ഗേറ്റും നിര്‍മിച്ചു സംരക്ഷിച്ചിട്ടുണ്ട്. കഴിഞ്ഞ ഡിസംബറിലാണ് റോഡ് ഉള്‍പ്പെടെയുള്ള ആദ്യഘട്ട വികസന പദ്ധതികള്‍ മന്ത്രി ഇ.പി. ജയരാജന്‍ ഉദ്ഘാടനം ചെയ്തത്. 2021ല്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും കൊവിഡ്, ലോക്ക്ഡൗണ്‍ മൂലം പ്രവൃത്തി വൈകുകയായിരുന്നു.

വിമാനത്താവളത്തില്‍ കാര്‍ഗോ കോംപ്ലക്സ് പ്രവര്‍ത്തനം തുടങ്ങുന്നതോടെ കയറ്റുമതി സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്താനാണ് വ്യവസായപാര്‍ക്ക് വഴി ലക്ഷ്യമിടുന്നത്. എക്സ്പോര്‍ട്ട് എന്‍ക്ലേവ്, അന്താരാഷ്ട്ര കണ്‍വെന്‍ഷന്‍ എക്സിബിഷന്‍ സെന്റര്‍, ഇലക്ട്രോണിക്സ് വാഹന നിര്‍മ്മാണ യൂണിറ്റ് തുടങ്ങിയ പദ്ധതികളും വ്യവസായ പാര്‍ക്കിനോടനുബന്ധിച്ച് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കിന്‍ഫ്ര നല്‍കിയ 15 ഏക്കര്‍ സ്ഥലത്താണ് കണ്‍വെന്‍ഷന്‍ എക്സിബിഷന്‍ സെന്റര്‍ വരുന്നത്. ഇതിനുള്ള രൂപരേഖ തയ്യാറാക്കുന്നുണ്ട്. മണ്ഡലം എം.എല്‍.എയും മന്ത്രിയുമായ ഇ.പി. ജയരാജന്റെ പ്രത്യേക താത്പര്യപ്രകാരമാണ് പദ്ധതിയൊരുങ്ങുന്നത്.

കണ്ണൂരില്‍ നവജാത ശിശു ചികിത്സ കിട്ടാതെ മരിച്ചെന്ന് ആരോപണം; അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യവകുപ്പ്

കണ്ണൂര്‍: പാനൂരില്‍ നവജാത ശിശു മരിച്ചത് ചികിത്സ കിട്ടാത്തത് കൊണ്ടാണെന്ന് പരാതി. പ്രസവ സമയത്ത് ഡോക്ടറുടെ സഹായം കിട്ടാതെ വന്നതു കൊണ്ടാണ് മരണം സംഭവിച്ചതെന്നാണ് ആരോപണം. പാനൂര്‍ പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ വിളിച്ചെങ്കിലും ഡോക്ടര്‍ എത്തിയില്ലെന്ന് പരാതി.

ഹനീഫ സമീറ ദമ്ബതികളുടെ കുഞ്ഞാണ് മരിച്ചത്. വീട്ടില്‍ പ്രസവിച്ച്‌ ആശുപത്രിയിലേക്ക് എത്തിക്കും മുമ്ബേ കുഞ്ഞ് മരിച്ചു. കൊവിഡ് സമയമായതിനാല്‍ എത്താനാകില്ലെന്ന് ഡോക്ടര്‍ അറിയിച്ചെന്ന് കുടുംബം പറയുന്നു. സംഭവത്തില്‍ വീഴ്ചയുണ്ടോയെന്ന് പരിശോധിക്കാന്‍ ആരോഗ്യമന്ത്രി ഡി.എം.ഒയ്ക്ക് നിര്‍ദേശം നല്‍കി.

സംഭവം അത്യന്തം വേദനാജനകമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ പ്രതികരിച്ചു. ഇതിന്റെ ഭാഗമായി ഡോക്ടറെയും സ്റ്റാഫ് നഴ്സിനെയും സ്ഥലം മാറ്റുകയും അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്‌തെന്നാണ് മന്ത്രിയുടെ വിശദീകരണം.

വീണ്ടും കരുതലിന്റെ കരസ്പർശമായിമട്ടന്നൂർ ലയൺസ്‌ ക്ലബ്ബ്

മട്ടന്നൂർ: പ്രളയകാലത്തെന്നപോലെ കരുതലിന്റെ കരസ്പര്ശവുമായി വീണ്ടും മട്ടന്നൂർ ലയൺസ്‌ ക്ലബ്ബ്. മട്ടന്നൂർ മേഖലയിൽ തയ്യാറാക്കിയ കോവിഡ് ഫസ്റ്റ് ലൈൻ ചികിത്സാ കേന്ദ്രത്തിലേക്കുള്ള അവശ്യ സാധനങ്ങൾ മട്ടന്നൂർ ലയൺസ്‌ ക്ലബ്ബ് പ്രതിനിധികൾ മിനിസിപ്പൽ അധികൃതർക്ക് കൈമാറി.മുനിസിപ്പൽ ഓഫീസിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് സംഗീത രവീന്ദ്രനിൽനിന്ന് മുനിസിപ്പൽ വൈസ് ചെയർമാൻ പി പുരുഷോത്തമൻ ഏറ്റുവാങ്ങി. സെക്രട്ടറി ലതിക വേണുഗോപാൽ,ട്രഷറർ അനിത സുരേന്ദ്രൻ എന്നിവർ നേതൃത്വം നൽകി.മുനിസിപ്പൽ കൗണ്സിലർ വി പി ഇസ്മയിൽ,കെ രാധാകൃഷ്ണൻ,സജ്‌നി സുധീഷ് എന്നിവർ പങ്കെടുത്തു.കഴിഞ്ഞ പ്രളയകാലത്ത് മട്ടന്നൂർ മേഖലയിൽ അടിയന്തിര സഹായം എത്തിച്ച് മട്ടന്നൂർ ലയൺസ്‌ ക്ലബ്ബ് മാതൃകയായിരുന്നു.


തടവുപുള്ളികള്‍ക്കും ജീവനക്കാര്‍ക്കുമടക്കം 23 പേര്‍ക്ക് കോവിഡ് : മഞ്ചേരി സബ് ജയില്‍ അടച്ചു

മലപ്പുറം : കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മഞ്ചേരി സബ് ജയില്‍ താല്‍ക്കാലികമായി അടച്ചു.ജയിലിലെ 10 ഉദ്യോഗസ്ഥര്‍ക്കും 13 തടവുകാര്‍ക്കും കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് നടപടി.

അതേസമയം, കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കാതെ ഓണാഘോഷം സംഘടിപ്പിച്ച കോഴിക്കോട് മുക്കം കെഎംസിടി മെഡിക്കല്‍ കോളജ് ജീവനക്കാര്‍ക്കെതിരെ പോലീസ് കേസെടുത്തു.കോവിഡ് ചട്ടങ്ങളെല്ലാം ലംഘിച്ചു കൊണ്ടായിരുന്നു ഇവിടെ ആഘോഷ പരിപാടികള്‍ നടന്നത്.ആഘോഷം സംഘടിപ്പിച്ച അമ്ബതോളം ജീവനക്കാര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തിട്ടുള്ളത്.

ഏറെക്കാലത്തിന് ശേഷം ഒമാന്‍ എയര്‍ വിമാനവും കണ്ണൂരിലിറങ്ങി

മ​ട്ട​ന്നൂ​ര്‍: മ​സ്‌​ക​റ്റി​ല്‍​നി​ന്നു പ്ര​വാ​സി​ക​ളു​മാ​യി ഒ​മാ​ന്‍ എ​യ​ര്‍ വി​മാ​നം ആ​ദ്യ​മാ​യി ക​ണ്ണൂ​ര്‍ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി. ഒ​മാ​നി​ലെ മ​ക്ക ഹൈ​പ്പ​ര്‍ മാ​ര്‍​ക്ക​റ്റ് ഉ​ട​മ​യും മ​യ്യി​ല്‍ സ്വ​ദേ​ശി​യു​മാ​യ മ​മ്മൂ​ട്ടി​യാ​ണ് ചാ​ര്‍​ട്ടേ​ഡ് വി​മാ​ന​ത്തി​ല്‍ 170 പേ​രെ സൗ​ജ​ന്യ​മാ​യി നാ​ട്ടി​ലെ​ത്തി​ച്ച​ത്. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് 2.40 നാ​ണ് ഒ​മാ​ന്‍ എ​യ​ര്‍ വി​മാ​നം ക​ണ്ണൂ​രി​ലി​റ​ങ്ങി​യ​ത്. തു​ട​ര്‍​ന്ന് 184 യാ​ത്ര​ക്കാ​രു​മാ​യി 4.30 ഓ​ടെ വി​മാ​നം മ​സ്‌​ക​റ്റി​ലേ​ക്ക് തി​രി​ച്ചു.

ഓണക്കിറ്റിലെ ശര്‍ക്കരയില്‍ നിരോധിത പുകയില ഉല്‍പന്നത്തിന്‍റെ പാക്കറ്റ്

കോഴിക്കോട്: റേഷന്‍ കട വഴി ലഭിച്ച ഓണക്കിറ്റിലെ ശര്‍ക്കരയില്‍ നിരോധിത പുകയില ഉല്‍പ്പന്നത്തിന്‍റെ പാക്കറ്റും. കോഴിക്കോട് നടുവണ്ണൂരിലാണ് സംഭവം. കിറ്റ് വിതരണം ചെയ്ത കരിമ്ബാപൊയില്‍ റേഷന്‍ കടയിലെ മുഴുവന്‍ സ്റ്റോക്കും തിരിച്ചെടുത്തതായി സപ്ലൈകോ കൊയിലാണ്ടി ഡിപ്പോ മാനേജര്‍ അറിയിച്ചു.

നടുവണ്ണൂര്‍ സൗത്തിലെ റേഷന്‍ കടയില്‍ വിതരണം ചെയ്ത ഓണക്കിറ്റിലെ ശര്‍ക്കരയിലാണ് പുകയില ഉല്‍പ്പന്നത്തിന്‍റെ പാക്കറ്റ് കണ്ടെത്തിയത്. ശര്‍ക്കരയില്‍ അലിഞ്ഞ് ചേര്‍ന്ന നിലയിലാണ് പാക്കറ്റ് ലഭിച്ചത്. ഇതേ തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായെത്തി. ഉള്ളിയേരി മാവേലി സ്റ്റോറില്‍ നിന്നുമാണ് നടുവണ്ണൂരിലെ റേഷന്‍ കടയിലേക്ക് കിറ്റെത്തിച്ചത്. ബാക്കിയുള്ള കിറ്റുകള്‍ പിന്‍വലിച്ച്‌ പകരം കിറ്റുകള്‍ എത്തിക്കുമെന്ന് സപ്ലൈകോ അധികൃതര്‍ അറിയിച്ചു.

ഇരിട്ടി പാലത്തിന്റെ നിര്‍മാണം പുനരാരംഭിച്ചു

ഇ​രി​ട്ടി: ര​ണ്ടു​മാ​സ​മാ​യി നി​ല​ച്ച ഇ​രി​ട്ടി പു​തി​യ പാ​ല​ത്തി​ന്‍റെ നി​ര്‍​മാ​ണം പു​ന​രാ​രം​ഭി​ച്ചു. നി​ര്‍​മാ​ണ​കാ​ലാ​വ​ധി അ​വ​സാ​നി​ച്ച​തി​നെ തു​ട​ര്‍​ന്നു നി​ര്‍​ത്തി​വ​ച്ച പ്ര​വൃ​ത്തി​യാ​ണു വീ​ണ്ടും ആ​രം​ഭി​ച്ച​ത്. സെ​പ്റ്റം​ബ​റി​ല്‍ ഉ​പ​രി​ത​ല വാ​ര്‍​പ്പും ഒ​ക്‌​ടോ​ബ​ര്‍, ന​വം​ബ​ര്‍ മാ​സ​ങ്ങ​ളി​ല്‍ മ​റ്റു പ്ര​വൃ​ത്തി​ക​ളും പൂ​ര്‍​ത്തി​യാ​ക്കി ഡി​സം​ബ​റി​ല്‍ പാ​ലം ഗ​താ​ഗ​ത​ത്തി​നു തു​റ​ന്നു​കൊ​ടു​ക്കാ​നാ​കു​മെ​ന്നാ​ണു വി​ല​യി​രു​ത്ത​ല്‍. പാ​ല​ത്തി​ന്‍റെ മൂ​ന്നാ​മ​ത്തെ സ്പാ​നി​ന്‍റെ ഉ​പ​രി​ത​ല വാ​ര്‍​പ്പി​നു​ള്ള പ്ര​വൃ​ത്തി​യാ​ണ് ആ​രം​ഭി​ച്ച​ത്. ത​ല​ശേ​രി-​വ​ള​വു​പാ​റ അ​ന്ത​ര്‍​സം​സ്ഥാ​ന പാ​ത​യു​ടെ ന​വീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണു പു​തി​യ പാ​ലം നി​ര്‍​മി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ര​ണ്ടു​വ​ര്‍​ഷ​ത്തെ പ്ര​ള​യ​മാ​ണു പാ​ലം നി​ർ​മാ​ണ​ത്തി​നു ത​ട​സ​മാ​യ​ത്.

2016-ല്‍ ​ആ​രം​ഭി​ച്ച പ്ര​വൃ​ത്തി 2018 ഡി​സം​ബ​റി​ല്‍ പൂ​ര്‍​ത്തി​യാ​ക്കേ​ണ്ട​താ​യി​രു​ന്നു. ഇ​തു​വ​രെ നാ​ലു​ത​വ​ണ​യാ​ണ് ക​രാ​ര്‍ നീ​ട്ടി​ന​ല്‍​കി​യ​ത്. 48 മീ​റ്റ​ര്‍ നീ​ള​ത്തി​ല്‍ മൂ​ന്നു തൂ​ണു​ക​ളി​ലാ​യി നി​ര്‍​മി​ക്കു​ന്ന പാ​ല​ത്തി​ന് ആ​കെ 144 മീ​റ്റ​ര്‍ നീ​ള​വും 12മീ​റ്റ​ര്‍ വീ​തി​യുമാ​ണു​ള്ള​ത്. പാ​ല​ത്തി​ന്‍റെ ഉ​യ​രം 23 മീ​റ്റ​റാ​ണ്. ബ്രി​ട്ടീ​ഷ് ഭ​ര​ണ​കാ​ല​ത്ത് 1933-ല്‍ ​പൂ​ര്‍​ത്തി​യാ​ക്കി​യ പ​ഴ​യ​പാ​ലം അ​പ​ക​ട​ഭീ​ഷ​ണി​യി​ലാ​ണ്.

അയ്യല്ലുർ ശിവപുരം റോഡിലെ അനധികൃത പാർക്കിങ്ങിനെതിരെ നടപടി വേണം

മട്ടന്നൂർ: ദിനംപ്രതി നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന അയ്യല്ലുർ- ശിവപുരം റോഡിലെ അനധികൃത പാർക്കിങ്ങിനെതിരെ അടിയന്തിര നടപടി വേണമെന്ന ആവശ്യം ശക്തമാകുന്നു.വയനാട്ടിൽ നിന്നടക്കം കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള വാഹനങ്ങളടക്കം കടന്നുപോകുന്ന ലിങ്ക് സ് മാൾ പരിസരത്താണ് നിയന്ത്രങ്ങളില്ലാതെ വാഹനങ്ങൾ പാർക്ക് ചെയ്ത് ആളുകൾ കടന്നുകളയുന്നത്.ഇത് കാരണം ഇവിടെ ദിനംപ്രതി ഗതാഗത തടസ്സം പതിവായിട്ടും ഒരു ഔദ്യോഗിക ഇടപെടലുകളും ഉണ്ടാകുന്നില്ലെന്ന് ശക്തമായ ആക്ഷേപമുണ്ട്.തലശ്ശേരി റോഡിൽ ട്രാഫിക് ഡ്യൂട്ടിയിലുള്ള പൊലീസുകാരൊന്നും ഈ റോഡിലെ ഗതാഗതക്കുരുക്ക് കാണാൻ ഇതുവഴി വരാറില്ല. വലിയ ടിപ്പർ ലോറികളും മറ്റും വരുമ്പോൾ പ്രദേശത്തെ ജനങ്ങൾ തന്നെ ഇടപെട്ടാണ് ഗതാഗത കുരുക്ക് നീക്കുന്നത്.ചുരുങ്ങിയത് ഇവിടെ ഒരു നോ പാർക്കിങ് ബോർഡെങ്കിലും സ്ഥാപിച്ചാൽ മാത്രമേ പ്രശ്നത്തിന് പരിഹാരമാകു.നിലവിൽ റോഡിന്റെ ഇരുവശങ്ങളിലും വാഹനങ്ങൾ പാർക്ക് ചെയ്ത് ആളുകൾ പോവുകയാണ് ചെയ്യുന്നത്.വിഷയം സംബന്ധിച്ചു മട്ടന്നൂർ പോലീസ് അധികാരികൾ പ്രതികരിക്കാൻ തയ്യാറായിട്ടില്ല.പ്രശ്‌നത്തിൽ അടിയന്തിര പോലീസ് നടപടികൾ ഉണ്ടാകണമെന്ന് ആവശ്യം ശക്തമായിട്ടുണ്ട്

സ്വര്‍ണവില 38,000ലേക്ക്, ഒരാഴ്ചക്കിടെ 1800 രൂപ കുറഞ്ഞു

കൊച്ചി : റെക്കോര്‍ഡുകള്‍ തിരുത്തികുറിച്ച് മുന്നേറിയ സ്വര്‍ണവിലയില്‍ തുടര്‍ച്ചയായ ദിവസങ്ങളില്‍ ഇടിവ്. ഒരാഴ്ചക്കിടെ പവന് 1800 ഓളം രൂപയാണ് താഴ്ന്നത്. ഇന്ന് പവന് 320 രൂപ താഴ്ന്ന് സ്വര്‍ണവില 38,240 രൂപയായി. ഡോളര്‍ ശക്തിയാര്‍ജ്ജിക്കുന്നതും കോവിഡിനെതിരെയുളള ചികിത്സയില്‍ പ്രതീക്ഷ ഉയരുന്നതുമാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.

ഗ്രാമിന്റെ വിലയിലും കുറവുണ്ട്. 40 രൂപ കുറഞ്ഞ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 4780 രൂപയായി. ഈ മാസത്തിന്റെ തുടക്കത്തില്‍ പവന് 42000 എന്ന പുതിയ ഉയരം കുറിച്ച ശേഷമാണ് സ്വര്‍ണവില ഇടിയാന്‍ തുടങ്ങിയത്.വീണ്ടും റെക്കോഡുകള്‍ തിരുത്തികുറിച്ച് മുന്നേറുന്ന ഘട്ടത്തിലായിരുന്നു ഇടിവ്. ഒരു ഘട്ടത്തില്‍ വീണ്ടും 40,000 കടന്ന് മുന്നേറുമെന്ന പ്രതീതി ജനിപ്പിച്ചുവെങ്കിലും പിന്നീടും സ്വര്‍ണവില താഴേക്ക് തന്നെ പോകുന്നതാണ് കണ്ടത്.

ഓഗസ്റ്റ് 18നാണ് വീണ്ടും സ്വര്‍ണവില 40000 തൊട്ടത്. ഒരാഴ്ചക്കിടെ ഏകദേശം 1800 രൂപയുടെ കുറവാണ് ഉണ്ടായത്. കഴിഞ്ഞ ദിവസം 280 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്.