breaking news

Sports

ഇന്ത്യൻ സൂപ്പർ ലീഗ് : ഹൈദരാബാദിന് കന്നിക്കിരീടം, ബ്ലാസ്റ്റേഴ്‌സ് പൊരുതി തോറ്റു | LIVE

ON AIR |

പനാജി : പനാജിയിലെ ഫത്തോർഡ സ്റ്റേഡിയം പൊരുതി തോറ്റ ബ്ലാസ്റ്റേഴ്‌സിന് സങ്കടക്കടലായി.ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്‌സ് പൊരുതി തോറ്റപ്പോൾ ഹൈദരാബാദിന് കന്നിക്കിരീടം.

കളിയുടെ വിധി നിർണ്ണയിച്ചതും ബ്ലാസ്റ്റേഴ്‌സിന് അടി തെറ്റിയതും ഷൂട്ടൗട്ടിൽ. ഷൂട്ടൗട്ടിൽ മൂന്ന് കിക്കുകൾ പാഴാക്കിയത്‌ ബ്ലാസ്റ്റേഴ്‌സിന്റെ ഐ എസ് എൽ ഫൈനലിലെ മൂന്നാം തോൽവിക്ക് കാരണമായി.

ആദ്യം ഗോളടിച്ച് മുന്നിലെത്തിയിട്ടും തോറ്റത് ബ്ലാസ്റ്റേഴ്‌സിന് നൽകിയത് കടുത്ത നിരാശ.ആദ്യം ഗോളടിച്ചത് കെ പി രാഹുൽ.

ബ്ലാസ്റ്റേഴ്‌സിന്റെ മൂന്ന് കിക്കുകൾ രക്ഷപ്പെടുത്തിയ ഹൈദരാബാദ് ഗോൾ കീപ്പർ ലക്ഷ്മികാന്ത് കട്ടിമണി ഹൈദരാബാദിന്റെ വിജയ ശില്പിയായി. ആദ്യ ഘട്ടത്തിൽ അലസമായ കളി അവസാന നിമിഷങ്ങളിൽ ഫത്തോർഡയുടെ ആവേശമായി മാറി.

ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം ഷെയ്ൻ വോൺ അന്തരിച്ചു

s p o r t s d e s k |

തായ്‌ലന്റ് : ഓസ്‌ട്രേലിയൻ സ്പിൻ ഇതിഹാസം ഷെയ്ൻ വോൺ അന്തരിച്ചു.52 വയസായിരുന്നു.ഹൃദയാഘാതത്തെ തുടർന്ന് തായ്ലന്റിൽ വെച്ചായിരുന്നു അന്ത്യം.

തായ്ലന്റിലെ വീട്ടിൽ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. ഉടൻആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

ഓസ്‌ട്രേലിയയ്ക്കായി 145 ടെസ്റ്റിൽ 708 വിക്കറ്റ് നേടി.194 ഏകദിനത്തിൽ 293 വിക്കറ്റും നേടി.ടെസ്റ്റ് ക്രിക്കറ്റിൽ തിളങ്ങിയ ഷെയ്ൻ വോൺ 1992 ൽ ഇന്ത്യക്കെതിരെ സിഡ്‌നി ടെസ്റ്റിലായിരുന്നു അരങ്ങേറ്റം നടത്തിയത്.

1993 ൽ ആഷസ് പരമ്പരയിലൂടെ ലോക ശ്രദ്ധ നേടി.ക്രിക്കറ്റ് ചരിത്രത്തിൽ നൂറ്റാണ്ടിലെ അഞ്ച് താരങ്ങളിൽ ഒരാളായി അറിയപ്പെട്ടു.പ്രഥമ ഐ പി എൽ കിരീടം നേടിയ രാജസ്‌ഥാൻ റോയൽസിന്റെ നായകനായിരുന്നു.

ശ്രേയസ് അയ്യർ വിലകൂടിയ താരം: ഐ പി എൽ താര ലേലം തുടരുന്നു

LIVE | SPORTS DESK

ബംഗളുരു : ഇന്ത്യൻ പ്രീമിയർ ലീഗ് 2022 സീസണ് മുൻപുള്ള ക്രിക്കറ്റ് മെഗാ താര ലേലം ബംഗളുരുവിൽ തുടരുന്നു.ശ്രേയസ് അയ്യരാണ് വില കൂടിയ താരം.12.25 കോടി രൂപയ്ക്കാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് അയ്യരെ സ്വന്തമാക്കിയത്.

ലേലത്തിൽ ആദ്യം വിളിച്ചെടുത്തത് ഇന്ത്യൻ താരം ശിഖർ ധവാനെയാണ്. പഞ്ചാബ് കിങ്‌സാണ് 8.25 കോടി രൂപയ്ക്ക് ധവാനെ ടീമിലെത്തിച്ചത്.കാഗിസോ റബാദയെ 9.25 കോടി രൂപയ്ക്ക് പഞ്ചാബ് കിങ്‌സും പാറ്റ് കമ്മിൻസിനെ 7.25 കോടി രൂപയ്ക്ക് കൊൽക്കത്തയും മുഹമ്മദ് ഷമിയെ 6.25 കോടി രൂപയ്ക്ക് ഗുജറാത്ത് ടൈറ്റൻസും സ്വന്തമാക്കി.

പ്രതീക്ഷിക്കാത്ത തുകയായ 6.25 കോടി രൂപയ്ക്ക് ഡേവിഡ് വാർണറെ സ്വന്തമാക്കിയ സന്തോഷത്തിലാണ് ഡൽഹി ക്യാപിറ്റൽസ്. ക്വിന്റൺ ഡികോക്കിനെ 6.75 കോടി രൂപയ്ക്ക് ലക്‌നൗ സൂപ്പർ ജയന്റ്സും ഫാഫ് ഡുപ്ലെസിയെ ഏഴ് കോടിക്ക് ആർ സി ബിയും നേടിയെടുത്തു.

ബംഗളുരുവിലെ ഹോട്ടൽ ഐ ടി സി ഗാർഡനിയയിൽ ലേലം തുടരുന്നു.2018 മുതൽ ഐ പി എൽ താരലേലം നിയന്ത്രിക്കുന്ന ഹ്യു എഡ്‌മീഡ്സ് തന്നെയാണ് ഇക്കുറിയും നേതൃത്വം നൽകുന്നത്.

ട്വന്റി 20 ലോകകപ്പിൽ ഓസ്ട്രേലിയ ഫൈനലിൽ

t t w e n t y |

ദുബായ്: ട്വന്റി 20 ലോകകപ്പിൽ ഓസ്ട്രേലിയ ഫൈനലിൽ. പാകിസ്ഥാനുമായുള്ള നിർണ്ണായക മത്സരത്തിൽ അവിശ്വസനീയ വിജയം കൊയ്ത് ഓസ്ട്രേലിയ ലോകകപ്പ് ഫൈനലിലേക്ക് സിക്സറടിച്ചുകയറി.

സെമി ഫൈനലിൽ ഓസ്‌ട്രേലിയ പാകിസ്ഥാനെ 5 വിക്കറ്റിന് തോൽപിപ്പിച്ചു.സ്കോർ: ഓസ്‌ട്രേലിയ 177-5,പാകിസ്ഥാൻ 176-4

ഞായറാഴ്ച ദുബായിൽ നടക്കുന്ന ഫൈനലിൽ ഓസ്ട്രേലിയ ന്യൂസിലൻഡിനെ നേരിടും.

ഓസീസ് താരങ്ങളായ വെയ്‌ഡും സ്റ്റോയിനിസും വിജയ ശിൽപ്പികളായി മാറിയ സെമി ഫൈനൽ ആവേശകരമായ പ്രകടങ്ങളുടേതായി മാറി.

ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാൻ മികച്ച ആത്മവിശ്വാസത്തോടെ അമിത പ്രതീക്ഷയുമായി മുന്നേറി റണ്ണുകൾ വരിക്കൂട്ടിയപ്പോൾ ഓസ്ട്രേലിയൻ താരങ്ങളും മികച്ച പ്രകടനം കാഴ്ചവെച്ചു. എന്നാൽ വിക്കറ്റുകൾ നഷ്ടമായതോടെ കുറച്ചു നേരത്തേക്ക് ആശങ്കകൾ അലയടിച്ചെങ്കിലും വെയ്‌ഡും സ്റ്റോയിനിസും മികച്ച മുന്നേറ്റം നടത്തി ഓസ്‌ട്രേലിയൻ രക്ഷകരായി.

യുവരാജ് സിങ് തിരിച്ചെത്തുന്നു: ഫെബ്രുവരിയിൽ കളിക്കളത്തിലെത്തും

ന്യൂഡൽഹി : ഇന്ത്യയുടെ പ്രിയ താരം യുവരാജ് സിങ് കളിക്കളത്തി ലേക്ക് തിരിച്ചെത്തുന്നു.അടുത്ത വർഷം ഫെബ്രുവരിയോടെ കളത്തിലിറങ്ങും.

ട്വന്റി ട്വന്റി ലോകകപ്പിൽ ഇന്ത്യ ദയനീയ പ്രകടനം കാഴ്ചവെക്കുന്നതിനിടെയാണ് യുവരാജിന്റെ തിരിച്ചെത്താനുള്ള തീരുമാനം എന്നത് ശ്രദ്ധേയമാണ്.

2019 ൽ രാജ്യാന്തര ക്രിക്കറ്റിൽനിന്ന് വിരമിച്ചെങ്കിലും സജീവ ക്രിക്കറ്റിലേക്ക് തിരിച്ചെത്തുന്നു എന്ന് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ യുവരാജ് വ്യക്തമാക്കി.വിധി ദൈവത്തിന്റെ കരങ്ങളിലാണ്.ആരാധകരുടെ അഭ്യർത്ഥന മാനിച്ച് വീണ്ടും കളിക്കളത്തിലേക്ക് തിരിച്ചെത്തും എന്നാണ് പ്രതീക്ഷിക്കുന്നത്.

ആ നിമിഷത്തിനായാണ് കാത്തിരിക്കുന്നത്.നിങ്ങളുടെ സ്നേഹത്തിനും ആശംസകൾക്കും നന്ദി.ഇന്ത്യ നമ്മുടെ സ്വന്തം ടീമാണ്. ഇന്ത്യയെ പിന്തുണക്കുക.പ്രതിസന്ധി ഘട്ടത്തിൽ കൂടെ നിൽക്കുന്നവരാണ് യഥാർത്ഥ ആരാധകർ.ഇൻസ്റ്റാഗ്രാം വീഡിയോയിലൂടെ യുവരാജ് പറഞ്ഞു.

2011 ലെ ഏകദിന ലോകകപ്പിൽ ഇന്ത്യ കിരീടമണിഞ്ഞപ്പോൾ യുവരാജിന്റെ ഓൾറൗണ്ട് പ്രകടനം നിർണ്ണായകമായിരുന്നു.2007 ലെ ആദ്യ ട്വന്റി ട്വന്റി ലോകകപ്പിലും ഒരു ഓവറിലെ ആറ് പന്തിലും സിക്സറടിച്ച് യുവരാജ് താരമായി മാറിയിരുന്നു.

w a t c h v i d e o |

https://www.instagram.com/p/CVv7NX3DKjg/?utm_source=ig_embed&ig_rid=0a434239-b1ae-4ca3-9f14-0d9e8f131e39

ബയോ ബബിളിൽ വിരസത: ക്രിസ് ഗെയിൽ ഐ പി എൽ വിടുന്നു

ipl desk |exclusive

സി കെ ശ്രീജിത്ത്

ദുബായ്: ഇന്ത്യൻ പ്രീമിയർ ലീഗ് ടി ട്വൻറിയുടെ സുരക്ഷാ മുഴുവൻ കിടക്കുന്നത് ബയോ ബബിൾ കവചത്തിലാണ്. എന്നാൽ ലോകം മുഴുവൻ ക്രിക്കറ്റ് കളിയുമായി പറന്ന് നടക്കുന്ന ക്രിക്കറ്റർമാർക്ക് ബയോ ബബിൾ സുരക്ഷയിൽ പഴയ സ്വാതന്ത്ര്യമില്ല.

ഈ അവസ്ഥ അസഹ്യമാണെന്ന് പറഞ്ഞ് നാട്ടിലേക്ക് മടങ്ങാൻ ഒരുങ്ങുകയാണ് വിൻഡീസ് ബാറ്റ്സ് മാനും പഞ്ചാബ് കിങ്‌സ് ന്റെ ആവേശവുമായ ക്രിസ് ഗെയ്‌ൽ.പുനരാരംഭിച്ച ഐ പി എൽ മത്സരങ്ങളിൽ രണ്ടെണ്ണത്തിൽ മാത്രമാണ് ഗെയ്‌ൽ കളിച്ചത്.

കഴിഞ്ഞ ഏതാനും മാസങ്ങളായി വിവിധ ബബിളുകളിൽ കഴിയുന്ന ഗെയ്‌ൽ മടുത്താണ് മടങ്ങാൻ ഒരുങ്ങുന്നത് എന്നാണ് ഐ പി എൽ കേന്ദ്രങ്ങളിൽനിന്ന് വരുന്ന വാർത്തകൾ.ആദ്യം ക്രിക്കറ്റ് വെസ്റ്റിൻഡീസ് ബബിൾ പിന്നെ സി പി എൽ ബബിൾ തുടർന്ന് ഐ പി എൽ ബബിൾ.

മനസ് ഒന്ന് റീചാർജ് ചെയ്യണമെന്നും ട്വന്റി ട്വന്റി ലോക കപ്പിൽ വിൻഡീസ് ടീമിന് കരുത്ത് പകരുകയും വേണമെന്നുമാണ് ക്രിസ് ഗെയ്‌ൽ പറയുന്നത്.അത്കൊണ്ടാണ് ബ്രേക്ക് എടുത്ത് ദുബായിൽനിന്നും പറക്കുന്നത്.പഞ്ചാബ് കിങ്‌സ് ടീമിനോട് നന്ദിയുണ്ട്.ഗെയ്‌ലിന്റെ വാക്കുകൾ പഞ്ചാബ് ടീം പത്രക്കുറിപ്പിൽ അറിയിച്ചു.

നേരത്തെ ബാംഗളൂർ റോയൽ ചലഞ്ചേഴ്‌സ് താരമായിരുന്ന ഗെയ്‌ൽ 140 ഐ പി എൽ മത്സരങ്ങളിൽനിന്നായി 6 സെഞ്ച്വറികളടക്കം 4950 റണ്ണുകൾ നേടിയിട്ടുണ്ട്.പുറത്താകാതെ കരസ്ഥമാക്കിയ 175 റണ്ണുകളാണ് ഏറ്റവും ഉയർന്ന സ്കോർ.

ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് 157 റൺസ് ചരിത്ര വിജയം,തിളങ്ങി ബൗളർമാർ

s p o r t s d e s k |

ലണ്ടൻ : ഇംഗ്ലണ്ടിനെതിരെയുള്ള നാലാം ടെസ്റ്റിൽ ഇന്ത്യയ്ക്ക് 157 റൺസിന്റെ ചരിത്ര വിജയം.368 റൺസ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്സിൽ ബാറ്റിംഗ് ആരംഭിച്ച ഇംഗ്ലണ്ട് 210 റൺസിന് ഓൾ ഔട്ടായി.

തകർപ്പൻ പ്രകടനം കാഴ്ച വെച്ച ഇന്ത്യൻ ബൗളർമാരുടേതായി ഇംഗ്ലണ്ടിലെ ഉന്നത വിജയം.സെഞ്ച്വറി നേടിയ രോഹിത് ശർമയുടെയും ഓൾ റൗണ്ട് മികവ് പുലർത്തിയ ശാർദൂൽ ഠാക്കൂറിന്റെയും മികച്ച പ്രകടനങ്ങൾ നാലാം ടെസ്റ്റിലെ വിജയത്തിന്റെ നിർണായക ഘടകമായി.സ്കോർ ഇന്ത്യ 191,466 ഇംഗ്ലണ്ട് 290,210

ഇതോടെ 5 ടെസ്റ്റുകൾ അടങ്ങിയ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യ 2-1ന് മുന്നിലെത്തി.ആദ്യ ഇന്നിങ്സിൽ ലീഡ് നേടിയിട്ടും ഇംഗ്ലണ്ടിന് വിജയം നേടാനാകാതെ ഇന്ത്യയുടെ ദിവസമായി ഇന്ന്.രണ്ടാം ഇന്നിങ്സിൽ തകർപ്പൻ പ്രകടനം കാഴ്ചവെച്ച ഇന്ത്യൻ ചുണക്കുട്ടികൾ ഇംഗ്ലണ്ടിനെ മുട്ടുകുത്തിച്ചു.പരമ്പരയിലെ അവസാന മത്സരം ഈ മാസം 10ന് മാഞ്ചസ്റ്ററിൽ നടക്കും.

ഹൃദയധമനിയിൽ രക്തസ്രാവം: ക്രിക്കറ്റ് താരം ക്രിസ് കെയ്ൻസ് അതീവ ഗുരുതരാവസ്ഥയിൽ

L A T E S T |ON AIR

മെൽബൺ : ന്യൂസിലാൻഡ് മുൻ ക്രിക്കറ്റ് താരം ക്രിസ് കെയ്ൻസ് അതീവ ഗുരുതരാവസ്ഥയിൽ.ഹൃദയ ധമനികൾ പൊട്ടി രക്തസ്രാവം ഉണ്ടായതിനെ തുടർന്ന് കാൻബറയിൽ ആശുപത്രിയിൽ കഴിയുന്ന താരം വെന്റിലേറ്റർ സഹായത്താലാണ് ജീവൻ നിലനിർത്തുന്നത്.

ഹൃദയ ധമനികൾ പൊട്ടിയതിനെ തുടർന്ന് ശസ്ത്രക്രിയകൾക്ക് വിധേയനാക്കിയിരുന്നു.ചികിത്സയോടും മരുന്നുകളോടും പ്രതികരിക്കാത്തതിനാൽ അദ്ദേഹത്തെ സിഡ്‌നിയിലെ ആശുപത്രി യിലേക്ക് മാറ്റിയേക്കും.

ന്യൂസിലൻഡിനായി 62 ടെസ്റ്റുകളും 215 ഏകദിനങ്ങളും 20 ട്വന്റി ട്വന്റി മത്സരങ്ങളിലും കളിച്ചിട്ടുണ്ട്.1998 മുതൽ 2006 വരെ രാജ്യത്തിനുവേണ്ടി കളിച്ച ക്രിസ് മികച്ച ഓൾറൗണ്ടർ കൂടിയാണ്.

https://twitter.com/TheBarmyArmy/status/1425034688721309698

ടോക്യോ ഒളിമ്പിക്സ്: വെങ്കല മെഡലിമായി ഇന്ത്യൻ വനിത ഹോക്കി താരങ്ങൾ ബ്രിട്ടനെ നേരിടുന്നു

L I V E |

ടോക്യോ: വെങ്കല മെഡൽ നേട്ടത്തിനായി ഇന്ത്യൻ വനിതാ ഹോക്കി താരങ്ങൾ സെമി ഫൈനലിൽ ബ്രിട്ടനെ നേരിടുന്നു.നിലവിൽ ബ്രിട്ടൻ 2-0 ന് മുന്നിൽ.

ഒരുവേള ചരിത്രത്തിലെ ആദ്യ മെഡൽ നേട്ടത്തിനുള്ള മത്സരമായി മാറിയേക്കാവുന്ന സുവർണാവസരമാണ് ഇന്ത്യൻ വനിത ഹോക്കി ടീമിന് ലഭിച്ചത്.

1980 ലെ മോസ്കൊ ഒളിമ്പിക്സിലെ നാലാം സ്ഥാന നേട്ടമാണ് ഇതുവരെയുള്ള ഇന്ത്യൻ വനിതാ ടീമിന്റെ മികച്ച നേട്ടമായി ചരിത്രത്തിൽ ഉള്ളത്.ഗ്രൂപ് സ്റ്റേജ് ഘട്ടത്തിൽ ഇന്ത്യയും ബ്രിട്ടനും ഏറ്റുമുട്ടിയപ്പോൾ ബ്രിട്ടനായിരുന്നു വിജയം.ഒന്നിനെതിരെ നാല് ഗോളുകൾക്കായിരുന്നു ഇത്.

എന്നാൽ ഇപ്പോൾ നടക്കുന്ന സെമിയിൽ ചരിത്രം തിരുത്തിക്കുറിക്കാ നാണ് ഇന്ത്യൻ ശ്രമം. ക്വാർട്ടറിലും സെമിയിലും ഓസ്ട്രേലിയയെയും അർജന്റീനയെയും വിറപ്പിക്കാൻ കഴിഞ്ഞു എന്നത് റാണി രാംപാലിനും സംഘത്തിനും ആത്മവിശ്വാസം പകരുന്നു.കളി തുടരുന്നു.

ട്വന്റി -20 ലോകകപ്പ് ഗ്രൂപ്പുകൾ പ്രഖ്യാപിച്ചു: ഇന്ത്യയും പാകിസ്ഥാനും ഒരേ ഗ്രൂപ്പിൽ

ദുബായ്: ട്വന്റി- 20 ലോകകപ്പ് ഗ്രൂപ്പുകളെ പ്രഖ്യാപിച്ച് ഐ സി സി. ഒമാനിലാണ് വേദി.

രണ്ട് ഗ്രൂപ്പുകളിലായി 12 ടീമുകൾ ഇത്തവണ ലോകകപ്പിൽ മത്സരിക്കും.ഒക്ടോബർ 17 മുതൽ നവംബർ 14 വരെയാണ് ലോകകപ്പ് മത്സരങ്ങൾ.

മാർച്ചിൽ നടന്ന 20-20 മത്സരങ്ങളുടെ റാങ്കിങ് അനുസരിച്ചാണ് ടീമുകളെ ഗ്രൂപ്പുകളായി തിരിച്ചത്.ക്രിക്കറ്റ് സീരീസുകളുടെ ടെലികാസ്റ്റിംഗ് റേറ്റിംഗ് വരെ കൂട്ടുന്ന തരത്തിൽ ഇന്ത്യയും പാകിസ്ഥാനും ഒരേ ഗ്രൂപ്പിൽ ഇടം നേടി എന്നത് ശ്രദ്ധേയമാണ്.

ആദ്യ റൗണ്ടിൽ എ ഗ്രൂപ്പിൽ ശ്രീലങ്ക,അയർലണ്ട്,നെതെർലാൻഡ് , നമീബിയ എന്നി ടീമുകൾ മത്സരിക്കുമ്പോൾ ഗ്രൂപ് ബി യിൽ സ്കോട്ലാൻഡ്,പപ്പുവ ന്യൂ ഗിനിയ ,ഒമാൻ എന്നി ടീമുകൾ മത്സരിക്കും.യോഗ്യത റൗണ്ടിൽ ഗ്രൂപ്പിൽ മുന്നിലെത്തുന്ന രണ്ട് ടീമുകളാണ് സൂപ്പർ 12ൽ എത്തുക.

ഇംഗ്ലണ്ടിലുള്ള ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾക്ക് കോവിഡ്:ഡെൽറ്റ വകഭേദമെന്ന് സംശയം

L I V E |

ലണ്ടൻ: ഇംഗ്ലണ്ടിൽ ടെസ്റ്റ് പരമ്പര നടത്തുന്ന ഇന്ത്യൻ ടീമിലെ രണ്ട് താരങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ചു.

പേര് ബി സി സി ഐ വെളിപ്പെടുത്തിയിട്ടില്ല. താരങ്ങൾ ഐസൊലേഷനിൽ നിരീക്ഷണത്തിൽ.കോവിഡ് വകഭേദമായ ഡെൽറ്റ വൈറസ് ബാധയാണെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. ഇവരുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ബി സി സി ഐ അറിയിച്ചു.

ക്യാമ്പിൽ ചിലർക്ക്ചുമയും ജലദോഷവും കടുത്തതോടെയാണ് കോവിഡ് ടെസ്റ്റ് നടത്തിയതെന്ന് അറിയുന്നു.ഉടൻ മുഴുവൻ ടീം അംഗങ്ങളെയും ടെസ്റ്റിന് വിധേയരാക്കി.രണ്ടുപേരൊഴികെ എല്ലാവരും നെഗറ്റീവ് ആണ്.

ജൂലൈ 20,22 തിയ്യതികളിൽ വാം അപ്പ് ഗെയിം നടക്കാനിരിക്കെയാണ് താരങ്ങൾക്ക് കോവിഡ് ബാധിച്ചത്.

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പത്രസമ്മേളനം: കൊക്കകോളയ്ക്കു നഷ്ടം 500 കോടി

S P O R T S D E S K

ബുഡാപെസ്റ്റ്(ഹംഗറി ) : പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഒരു പത്രസമ്മേളനത്തിലൂടെ സോഫ്റ്റ് ഡ്രിങ്ക് ആഗോള ഭീമൻ കൊക്കകോളയ്ക്കു നഷ്ടമായത് 500 കോടി!.

യൂറോ കപ്പിൽ ഹങ്കറിക്കെതിരെയുള്ള മത്സരത്തിന് തൊട്ടുമുൻപ് ബുഡാപെസ്റ്റിൽ നടത്തിയ പത്ര സമ്മേളനത്തിൽ താരം കൊക്കക്കോള കുപ്പികൾ മേശപ്പുറത്തുനിന്ന് എടുത്തുമാറ്റിയത് ലോകം മുഴുവൻ തത്സമയം കണ്ടതാണ് കോള കമ്പനിയ്ക്ക് വിനയായത്.

കോളയ്ക്ക് പകരം വെള്ളം കുടിക്കാൻ മുന്നിലെ ബോട്ടിലുകൾ എടുത്തുമാറ്റിക്കൊണ്ട് റൊണാൾഡോ പറയുകയും ചെയ്തു.യൂറോ കപ്പിന്റെ ഔദ്യോഗിക സ്പോൺസർമാരായ കൊക്കക്കോള സംഭവത്തെ ക്കുറിച്ച് പ്രതികരിച്ചിട്ടില്ലെങ്കിലും ഓഹരി വിപണിയിൽ അവരുടെ മൂല്യം കുത്തനെ ഇടിക്കുകയായിരുന്നു.

സംഭവം ലോകം കണ്ട ഉടൻ തന്നെ ഓഹരി വിപണിയിലെ കോളയുടെ മൂല്യം 1.6 ശതമാനം കുറഞ്ഞു.വിലയിലെ ഈ ഇടിവ് കാരണം കോളയ്ക്ക് 4 ബില്യൺ ഡോളർ നഷ്ടമുണ്ടായതായി ഓസ്‌ട്രേലിയൻ അസ്സോസിയേറ്റ് പ്രസ്സിനെ ഉദ്ധരിച്ചുള്ള വാർത്തകൾ വ്യക്തമാക്കുന്നു.

ഒടുവിൽ കിട്ടുന്ന വിവരങ്ങൾ അനുസരിച്ച് കൊക്കക്കോള വിഷയത്തിൽ പ്രതികരിച്ചിട്ടുണ്ട് എന്നറിയുന്നു."ആവശ്യങ്ങളും രുചിയും അനുസരിച്ച് അവനവന് എന്ത് കുടിക്കണമെന്ന് തീരുമാനിക്കാം " എന്നാണ് അവർ വ്യക്തമാക്കിയത്.

മത്സരത്തിനിടെ ഡെന്മാർക്ക് താരം ക്രിസ്റ്റിൻ എറിക്‌സൺ കുഴഞ്ഞു വീണു,മത്സരം നിർത്തി

photo credit | toi.com

പാർക്കൻ( കോപ്പൻ ഹേഗൻ ) : യൂറോ കപ്പ് ഡെന്മാർക്ക് -ഫിൻലൻഡ്‌ ഗ്രൂപ്പ് ബി മത്സരത്തിനിടെ ഡെന്മാർക്ക് താരം ക്രിസ്റ്റിൻ എറിക്‌സൺ കളിക്കളത്തിൽ കുഴഞ്ഞു വീണു .

കളി താൽക്കാലികമായി നിർത്തിയെങ്കിലും തുടരാൻ സംഘാടകർ തീരുമാനിച്ചിട്ടുണ്ട് .അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി.അപകട നില തരണം ചെയ്തതായി ഒടുവിൽ കിട്ടുന്ന റിപോർട്ടുകൾ.

കോപൻ ഹേഗനിലെ പാർക്കൻ സ്റ്റേഡിയത്തിൽ മത്സരത്തിന്റെ ആദ്യ പകുതിയിലാണ് എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് ക്രിസ്റ്റിൻ എറിക്സൺ കുഴഞ്ഞു വീണത്.ഉടൻ തന്നെ മത്സര വേദിയിലെ മെഡിക്കൽ സംഘം അദ്ദേഹത്തിന് പ്രാഥമിക ചികിത്സ നൽകുകയും ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.

കൃത്യസമയത്ത് സി പി ആർ നൽകാനായതാണ് അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കുന്നതിൽ നിർണ്ണായകമായതെന്ന് യുവേഫ അറിയിച്ചു. റിഗ്സ് ആശുപത്രിയിൽ തുടരുന്ന എറിക്‌സൺ അപകട നില തരണം ചെയ്തതായും അദ്ദേഹം പിതാവിനോട് സംസാരിച്ചതായും അദ്ദേഹത്തിന്റെ ഏജന്റ് അറിയിച്ചു.ഇരു ടീമുകളും തമ്മിൽ നടത്തിയ ചർച്ചയുടെ പശ്ചാത്തലത്തിൽ മത്സരം തുടരാനാണ് തീരുമാനം.

https://twitter.com/UEFA/status/1403775827104370696

ഐ പി എൽ ആരവങ്ങൾ വീണ്ടും,സെപ്റ്റംബറിൽ യു എ ഇയിൽ പുനരാരംഭം

S P O R T S D E S K |

ദുബായ്: കോവിഡ് ഭീഷണിയെ തുടർന്ന് നിർത്തിവെച്ച ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരങ്ങൾ പുനരാരംഭിക്കുന്നു.ഇന്ത്യൻ പ്രീമിയർ ലീഗ് പതിനാലാം എഡിഷൻ സെപ്റ്റംബർ 19ന് യു എ ഇയിൽ തുടങ്ങുമെന്ന് ബി സി സി ഐ അറിയിച്ചു.

ഒക്ടോബർ 15ന് ഫൈനൽ മത്സരം നടക്കും.ഇതുസംബന്ധിച്ച ചർച്ചകൾ എമിറേറ്റ്സ് ക്രിക്കറ്റ് ബോർഡു( ECB )മായി നടക്കുകയാണെന്നും അവശേഷിക്കുന്ന ഐ പി എൽ മത്സരങ്ങൾ ദുബായ്,ഷാർജ, അബുദാബി സ്റ്റേഡിയങ്ങളിൽ വിജയകരമായി നടത്താൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ബി സി സി ഐ ഭാരവാഹികൾ മാധ്യമങ്ങളോട് പറഞ്ഞു.

എമിറേറ്റ്സ് ക്രിക്കറ്റ് ബോർഡ് വാക്കാൽ ഉള്ള ഉറപ്പ് നൽകി ക്കഴിഞ്ഞു. സെപ്റ്റംബർ 19 ന് തുടങ്ങി ഒക്ടോബർ 15 ന് അവസാനിക്കുന്ന മാച്ച് തിയ്യതികളും ഏതാണ്ട് ഉറപ്പിച്ചു.ഇനി ഔദ്യോഗിക പ്രഖ്യാപനം മാത്രമാണ് ബാക്കി എന്നും ബി സി സി ഐ അറിയിച്ചു.

കോവിഡ് സാഹചര്യത്തിൽ വിദേശ താരങ്ങളെ കിട്ടുമോ എന്ന ആശങ്ക നിലനിൽക്കുന്നുണ്ടെങ്കിലും പോസിറ്റീവായി ചിന്തിക്കാനാണ് ഇപ്പോൾ ആഗ്രഹിക്കുന്നതെന്നും ബി സി സി ഐ-ഇ സി ബി ഭാരവാഹികൾ പറഞ്ഞു.

ഇതുസംബന്ധിച്ച ചർച്ചകൾ വിദേശ കളിക്കാർ ഉൾക്കൊള്ളുന്ന വിവിധ രാജ്യങ്ങളിലെ ക്രിക്കറ്റ് ബോർഡുമായി നടത്തുന്നുണ്ടെന്നും ബി സി സി ഐ വക്താവ് വ്യക്തമാക്കി.

ക്രിക്കറ്റ് താരം മുത്തയ്യ മുരളീധരന് ഹൃദയാഘാതം: ചെന്നൈയിൽ ആശുപത്രിയിൽ

BREAKING | LIVE

ചെന്നൈ: ശ്രീലങ്കൻ ക്രിക്കറ്റ് താരം മുത്തയ്യ മുരളീധരനെ ഹൃദയാഘാതത്തെ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ആൻജിയോപ്ലാസ്റ്റിക് വിധേയനാക്കി.അദ്ദേഹത്തിന്റെ ആരോഗ്യ നില സംബന്ധിച്ച മെഡിക്കൽ ബുള്ളറ്റിൻ ഉടൻ പുറത്തിറക്കുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

ഇന്ത്യൻ പ്രീമിയർ ലീഗിൽ സൺ റൈസേർസ് ഹൈദരാബാദ് ടീമിന്റ പരിശീലന ടീമിൽ ഉള്ള അദ്ദേഹം കളി തുടങ്ങിയത് മുതൽ ഇന്ത്യയിലുണ്ടായിരുന്നു.ഇന്നലെയായിരുന്നു മുത്തയ്യ മുരളീധരന്റെ 49 ആം ജന്മദിനം.

ഐ പി എൽ സീസൺ 14 ന് തുടക്കം: ടോസ് നേടിയ ബാംഗളൂർ മുംബൈയെ ബാറ്റിങ്ങിനയച്ചു

ചെന്നൈ: ഇന്ത്യൻ പ്രീമിയർ ലീഗ് പതിനാലാം സീസൺ തുടങ്ങി.ടോസ് നേടിയ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ മുംബൈ ഇന്ത്യൻസിനെ ബാറ്റിങിനയച്ചു.

കോവിഡ് പശ്ചാത്തലത്തിൽ ചെന്നൈയിലെ എം എ ചിദംബരം എന്ന
ചെപ്പോക് സ്റ്റേഡിയത്തിൽ കാണികളൊഴിഞ്ഞ വിർച്വൽ ആരവങ്ങളിലാണ് കളി.

ഗ്ലെൻ മാക്‌സ്‌വെൽ,ജാമിസൺ,ക്രിസ്റ്റിയർ എന്നിവർ ബാംഗ്ലൂർ ടീമിലുണ്ട്.മുംബൈ ഇന്ത്യൻസിൽ ക്രിസ് ലീൻ അരങ്ങേറും.
കഴിഞ്ഞ രണ്ടു സീസണുകളിൽ കിരീടം ചൂടിയ മുംബൈ ഇന്ത്യൻസ് ഇത്തവണയും മികച്ച കളി പുറത്തെടുക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

രോഹിത് ശർമ്മ,ക്വിന്റൺ ഡി കോക്ക്,സൂര്യകുമാർ യാദവ്,ഇഷാൻ കിഷൻ,ഹർദിക് പാണ്ട്യ,ക്രുണാൽ പാണ്ട്യ,ജസ്പ്രീത് ബുംറ,തുടങ്ങിയവർ ടീമിലുണ്ട്.

വിരാട് കോഹ്‌ലിയുടെ നേതൃത്വത്തിൽ ബാംഗ്ലൂർ ടീമും തികഞ്ഞ ആത്മവിശ്വാസത്തിലാണ്.ഗ്ലെൻ മാക്‌സ്‌വെൽ,എബി ഡി വില്ലിയേഴ്‌സ്,ദേവദത്ത് പടിക്കൽ എന്നിവരാണ് ബാറ്റിംഗ് നിരയിലെ ശക്തർ.കൈൽ ജാമിസൺ,മുഹമ്മദ് സിറാജ് ,നവദീപ് സെയ്നി, യുസേന്ദ്ര ചാഹൽ,വാഷിംഗ്‌ടൺ സുന്ദർ,എന്നിവരടങ്ങുന്നതാണ് ബൗളിംഗ് നിര.

കോവിഡ് ഭേദമായി,സച്ചിൻ ആശുപത്രി വിട്ടു

മുംബൈ: കോവിഡ് ഭേദമായതിനെ തുടർന്ന് ക്രിക്കറ്റ് താരം സച്ചിൻ തെണ്ടുൽക്കർ ആശുപത്രി വിട്ടു.

ചികിൽസിച്ചവർക്കും പ്രാർത്ഥിച്ചവർക്കും അദ്ദേഹം നന്ദി പറഞ്ഞു.ആശുപത്രി വിട്ട് വീട്ടിൽ തിരിച്ചെത്തിയ ശേഷം അദ്ദേഹം തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്.കോവിഡ് ബാധിച്ചതിനെ തുടർന്ന് മാർച്ച് 27നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

https://twitter.com/sachin_rt

ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ട്വന്റി ട്വന്റി ഇന്ന്

സ്പോർട്സ് ലേഖകൻ
അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ട്വന്റി ട്വന്റി മത്സരം ഇന്ന് നടക്കും.ആദ്യ തോൽവിയിൽനിന്ന് പാഠം പഠിച്ച് രണ്ടാം വിജയത്തിന്റെ ആവേശത്തിലാണ് ഇന്ത്യ.രണ്ടാം മത്സരത്തിന്റെ ആവേശം നിലനിർത്തി ഇന്ന് വൈകുന്നേരം 7ന് ഇരു ടീമുകളും വീണ്ടും കളത്തിലിറങ്ങും.

രണ്ടാം മത്സരത്തിലെ ഓപ്പണർ ഇഷാൻ കിഷന്റെ അർദ്ധ സെഞ്ച്വറി ഇന്ത്യൻ ടീം മാനേജ്മെന്റിന് വലിയ ആത്മവിശ്വാസമാണ് നൽകിയത്.സഹ ഓപ്പണർ താരം കെ എൽ രാഹുൽ പൂജ്യത്തിന് കളിക്കളം വിടേണ്ട സാഹചര്യം ഉണ്ടായപ്പോഴും തികഞ്ഞ ആത്മവിശ്വാസത്തോടെ കളിച്ച ഇഷാന്റെ ബാറ്റിംഗ് കളിയുടെ ഗതി തന്നെ മാറ്റിയിരുന്നു.ആ തുടക്കത്തിന്റെ ആത്മവിശ്വാസം ചോരാതെയാണ് വിരാട് കോഹ്‌ലിയും ഋഷഭ് പന്തുമെല്ലാം ബാറ്റിംഗ് ചെയ്തത് എന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.

ഇന്നത്തെ മൂന്നാം മത്സരത്തിൽ കെ എൽ രാഹുലിന് പകരം ഓപ്പണർ രോഹിത് ശർമ്മ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.രണ്ടാം ട്വന്റി ട്വന്റിയിൽ ഇന്ത്യൻ ടീം ബൗളിംഗ് സമയം കൂടുതലെടുത്തതിന് മാച്ച് ഫീസിന്റെ 20 ശതമാനം പിഴ വിധിച്ചിരുന്നു.

photo | sports.ndtv.com

ഇന്ത്യൻ സൂപ്പർ ലീഗിൽ ബ്ലാസ്റ്റേഴ്‌സ് മുംബൈ പോരാട്ടം,മുംബൈ മുന്നിൽ

സ്പോർട്സ് ഡെസ്ക്
ബംബോലിം:
ഇന്ത്യൻ സൂപ്പർ ലീഗിൽ കരുത്തരുടെ പോരാട്ടം.കേരളാ ബ്ലാസ്റ്റേഴ്‌സ് മുംബൈ സിറ്റി എഫ് സി പോരാട്ടം.

ആദ്യ പകുതിക്കായി പിരിയുമ്പോൾ കേരള ബ്ലാസ്റ്റേഴ്‌സ് ഒരു ഗോളിന് മുന്നിലെത്തിയെങ്കിലും രണ്ടാം പകുതി തുടങ്ങിയ ഉടൻ ബിപിൻ സിങ്ങിലൂടെ ഒരു ഗോൾ നേടി മുംബൈ സമനിലയിലെത്തി.അല്പം കഴിഞ്ഞതോടെ കേരളത്തിനെതിരായ ഒരു പെനാൽറ്റിയിൽ ഒരു ഗോൾകൂടി നേടി മുംബൈ മുന്നിലായി. ലീഗിലെ ഒന്നാം സ്ഥാനക്കാരായ മുംബൈയുമായി മികച്ച പ്രകടനമാണ് ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ കാഴ്ചവെക്കുന്നത്.
ബ്ലാസ്റ്റേഴ്‌സ് ടീമിന് ഇന്നത്തെ വിജയം അനിവാര്യമാണ്.
പ്ലേയ് ഓഫ് സാധ്യത നിലനിർത്താനാണിത്.കഴിഞ്ഞ കളിയിൽ എ ടി കെ മോഹൻ ബഗാനെതിരെ രണ്ട് ഗോളിന് മുന്നിലായിട്ടും തോൽവി വഴങ്ങേണ്ടി വന്നതിന്റെ വിഷമം ബ്ലാസ്റ്റേഴ്‌സ് കളിക്കാർക്ക് മാത്രമല്ല ആരാധകർക്കും വലിയ സങ്കടമുണ്ട്.

മാച്ച് റഫറിയിങ്ങിന്റെ നിലപാടുകൾ വരെ ബ്ലാസ്റ്റേഴ്‌സ് ആരാധകർ ചോദ്യം ചെയ്തു കഴിഞ്ഞു.കളി നിയന്ത്രിക്കുന്നവർ നിഷ്പക്ഷത പാലിക്കാതെയും മുൻവിധികളോടെയും നിക്ഷിപ്‌ത താൽപര്യങ്ങളോടെ പെരുമാറുകയും ചെയ്യുന്നു എന്ന ആക്ഷേപം കഴിഞ്ഞ കളിയോടെ കൂടുതൽ വ്യക്തമായ സാഹചര്യത്തിലാണ് ബ്ലാസ്‌റ്റേഴ്‌സ് ആരാധകർ ഫിഫയ്ക്കടക്കം പരാതി നൽകാൻ നിർബന്ധിതരായത്.
കഴിഞ്ഞ ദിവസത്തെ ടീമിൽ വലിയ മാറ്റങ്ങൾ വരുത്താൻ കോച്ച് കിബു വികിന തയ്യാറായിട്ടില്ല.ഈ സീസണിൽ കളിച്ച 14 കളികളിൽ 2 എണ്ണത്തിൽ മാത്രമാണ് ടീം തോറ്റത്.

വീണ്ടും നെഞ്ചുവേദന, സൗരവ് ഗാംഗുലി ആശുപത്രിയിൽ

കൊൽക്കത്ത: ബി സി സി ഐ പ്രസിഡണ്ടും മുൻ ഇന്ത്യൻ താരവുമായ സൗരവ് ഗാംഗുലിയെ നെഞ്ചുവേദനയെ തുടർന്ന് വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കൊൽക്കത്തയിലെ അപ്പോളോ ആശുപത്രിയിലാണ് അദ്ദേഹം ഇപ്പോൾ ഉള്ളത്. നെഞ്ചു വേദന അനുഭവപ്പെട്ടതിനെ തുടർന്ന് സെക്രെട്ടറിക്കൊപ്പം സ്വന്തം കാറിലാണ് അദ്ദേഹം ആശുപത്രിയിലെത്തിയത്.ഉടൻ അദ്ദേഹത്തെ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റി.
ജനുവരി ആദ്യവാരം വീട്ടിൽ വ്യാമത്തിനിടെ നെഞ്ചു വേദന അനുഭവപ്പെട്ടതിനെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ആന്ജിയോപ്ലാസ്റ്റിക് വിധേയമാക്കുകയും ചെയ്തിരുന്നു.കൊറോണറി ധമനികളിൽ മൂന്ന് തടസ്സങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് ഇത്.
ജനുവരി 7 ന് ആശുപത്രി വിട്ട അദ്ദേഹത്തിന്റെ ആരോഗ്യ പുരോഗതി ദിവസേന ഡോക്ടർമാർ വിലയിരുത്തിയിരുന്നു.

ഓസിസ് പരമ്പര കഴിഞ്ഞെത്തിയ ഇന്ത്യൻ ടീം അംഗങ്ങക്ക് നിർബന്ധിത ക്വാറന്റൈൻ

ഓസിസ് പര്യടനം കഴിഞ്ഞ് മുംബൈയിൽ വിമാനമിറങ്ങിയ അജിൻക്യ രഹാനെ കാറിൽ വീട്ടിലേക്ക് മടങ്ങുന്നു | photo:dhainindia.com

മുംബൈ: ഓസിസ് ടെസ്റ്റ് പരമ്പര വിജയിച്ചെത്തിയ ഇന്ത്യൻ ടീമിന് നിർബന്ധിത ഹോം ക്വാറന്റൈന് നിർദേശം. ബ്രീഹൻ മുംബൈ മുനിസിപ്പൽ കോർപറേഷൻ കമ്മീഷണറാണ് ഇക്കാര്യം അറിയിച്ചത്.
ഓസ്‌ട്രേലിയയിൽനിന്ന് ദുബായ് വഴിയാണ് ഇൻഡ്യൻ ക്രിക്കറ്റ് ടീം മുംബൈയിലെത്തിയത്.ടീം അംഗങ്ങൾ ആർ ടി പി സി ആർ റെസ്റ്റിനും വിധേയരാകണം.
ദുബായിൽനിന്നുള്ള എമിറേറ്റ്സ് വിമാനത്തിലാണ് അജിൻക്യ രഹാനെ,രവിശാസ്ത്രി,രോഹിത് ശർമ്മ,ശാർദൂൽ താക്കൂർ,പൃഥ്വി ഷാ എന്നിവരാണ് മുംബൈ വിമാനത്താവളത്തിൽ ഇറങ്ങിയത്.

ഇന്ത്യൻ സൂപ്പർ ലീഗിൽ ഗോവ എ ടി കെ മഹാൻ ബഗാൻ പോരാട്ടം: സമനിലയിൽ

ഫത്തോർഡ: ഇന്ത്യൻ സൂപ്പർ ലീഗിൽ എ ടി കെ മോഹൻ ബഗാൻ ഗോവ മത്സരം തുടരുമ്പോൾ രണ്ടാം പകുതിയിൽ ഡ്രിങ്ക്സ് ബ്രേക്കിന് തൊട്ടു മുൻപ് എ ടി കെ താരം എഡു ഗാർസിയയുടെ സുന്ദരമായ ഒരു ഫ്രീകിക്കിലൂടെ എ ടി കെ മോഹൻ ബഗാൻ ആദ്യ ഗോൾ നേടി.85 ആം മിനുട്ടിൽ ഗോവൻ താരമായ ഇന്ത്യൻ വംശജനും സ്പാനിഷ് താരവുമായ ഇഷാൻ പണ്ഡിതയുടെ ഒരു ഗോളിലൂടെ മത്സരം സമനിലയിലായി.

ആദ്യ പകുതിയിൽ ഇരു ടീമുകൾക്കും ഗോൾ നേടാൻ കഴിഞ്ഞില്ലെങ്കിലും ഗോവ പൊരുതുന്ന കാഴ്ചയാണ് കണ്ടത്.
ഗോവൻ തീം കൂടുതൽ സമയം പന്ത് കൈവശം വെച്ച് കളിച്ചപ്പോൾ പോസ്റ്റിലേക്ക് ഷോട്ടുകൾ തൊടുത്തുവിട്ടത് മോഹൻ ബാഗാനായിരുന്നു.
മത്സരത്തിന്റെ തുടക്കത്തിൽ എ ടി കെ പ്രതിരോധത്തോടൊപ്പം മുന്നേറ്റത്തിലും ശ്രദ്ധിച്ചപ്പോൾ ഗോവ അലക്ഷ്യമായ കളിയാണ് കാഴ്‌ചവെച്ചത്.പതിയെ ഗോവ കളിയിലേക്ക് തിരിച്ചു വന്നു.ഒൻപതാം മിനുട്ടിൽ ഗോവൻ താരം ആൽബർട്ടോ നോഗുവേര കിടിലൻ ഷോട്ട് തൊടുത്തുവിട്ടെങ്കിലും പോസ്റ്റിൽ തട്ടി പുറത്തേക്ക് പോയി.പതിനേഴാം മിനുട്ടിൽ ബഗാൻ താരം പ്രബീർ ദാസ് ഗോൾ ലക്ഷ്യമാക്കി പന്തടിച്ചെങ്കിലും ഗോൾ കീപ്പർ നവീൻ കയ്യിലൊതുക്കി എ ടി കെ യുടെ പ്രതീക്ഷകൾ തകർത്തു.തുടർന്ന് ഗോവയുടെ ഓർട്ടീസും ഗോൾ നേടാനുള്ള ശ്രമങ്ങൾ നടത്തിയത് പാഴായിപ്പോയി.ഗോൾ കീപ്പർ അരിന്ധം പന്ത് കൈപ്പിടിയിലൊതുക്കുകയായിരുന്നു.

27 ആം മിനുട്ടിൽ ബഗാൻ പ്രതീക്ഷകൾ വിതച്ച് ശുഭാശിഷ് ഘോഷ് ഒരു ഹെഡർ ചെയ്‌തെങ്കിലും പോസ്റ്റിൽ തട്ടി തെറിക്കുകയായിരുന്നു.

ഇന്ത്യൻ സൂപ്പർ ലീഗിൽ എഫ് സി ബംഗാൾ ബ്ലാസ്റ്റേഴ്‌സ് പോരാട്ടം

വാസ്കോ: ഇന്ത്യൻ സൂപ്പർ ലീഗിൽ എഫ് സി ബംഗാൾ കേരളാ ബ്ലാസ്റ്റേഴ്‌സ് പോരാട്ടം തുടങ്ങി.

ജെസെൽ കാരനെയ്‌റോ ബ്ലാസ്റ്റേഴ്സിനെയും ഡാനിയേൽ ഫോക്സ് ഈസ്റ്റ് ബംഗാളിനെയും നയിക്കുന്നു.തുടർച്ചയായ രണ്ടാം വിജയം ലക്ഷ്യമിട്ടാണ് ഇരു ടീമുകളും കളത്തിലുള്ളത്.
കഴിഞ്ഞ മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് ജംഷെപൂരിനെ പരാജയപ്പെടുത്തി യപ്പോൾ.എഫ് സി ബംഗാൾ കരുത്തരായ ബംഗളുരുവിനെയാണ് തറ പറ്റിച്ചത്.

ഈ സീസൺ തുടക്കത്തിൽ മങ്ങിയ പ്രകടനം കാഴ്ചവെച്ച ബംഗാൾ കഴിഞ്ഞ അഞ്ച് മത്സരങ്ങളിൽ പരാജയപ്പെട്ടതെയില്ല. ടീം ഒത്തൊരുമ യോടെ മുന്നേറുമ്പോൾ ഗോൾ കീപ്പർ ദെബ്ജിത്ത് മജുൻദാറിന്റെയും മുന്നേറ്റ താരം ബറൈറ്റിന്റെയും പ്രകടനമാണ് അവരുടെ ശക്തി.
എന്നാൽ ബ്ലാസ്റ്റേഴ്‌സ് മോശം പ്രകടനത്തിൽനിന്ന് കഴിഞ്ഞ മത്സരം മുതൽ കരകയറുന്ന കാഴ്ചയാണ് കണ്ടത്.കഴിഞ്ഞ കളിയിലെ പ്രകടനം പുറത്തെടുക്കാനായാൽ ഇന്നും ബ്ലാസ്റ്റേഴ്സിന് സാധ്യതകളുണ്ട്.ഹൂപ്പർ,മറെ,സഹൽ എന്നിവരുടെ രസതന്ത്രം വർക്ക് ഔട്ടായാൽ നേട്ടങ്ങൾ കൊയ്യാമെന്നാണ് കണക്കുകൂട്ടൽ.

പോയിന്റ് പട്ടികയിൽ ബ്ലാസ്റ്റേഴ്‌സ് പത്താം സ്ഥാനത്തും ഈസ്റ്റ് ബംഗാൾ ഒൻപതാം സ്ഥാനത്തുമാണ്.

ഇന്ത്യൻ സൂപ്പർ ലീഗ്: കളത്തിൽ ബംഗളുരു നോർത്ത് ഈസ്റ്റ്,സമനില തുടരുന്നു

വാസ്കോ: ഇന്ത്യൻ സൂപ്പർ ലീഗിൽ ബംഗളുരു നോർത്ത് ഈസ്റ്റ് മത്സരം വാസ്കോ സ്റ്റേഡിയത്തിൽ തുടങ്ങി .27 ആം മിനുട്ടിൽ നോർത്ത് ഈസ്റ്റ് ബംഗളുരുവിനെതിരെ ആദ്യ ഗോൾ നേടി.രണ്ടാം പകുതി തുടങ്ങിയ ഉടൻ ബംഗളുരു ഒരു ഗോൾ തിരിച്ചടിച്ചതോടെ കളി സമനിലയിലായി

തുടർ മത്സരങ്ങളിൽ തോൽവി തളർത്തിയ ടീമുകൾ ആലസ്യത്തിലാണ് ആദ്യ പകുതിയിൽ കളിക്കുന്നതെങ്കിലും നോർത്ത് ഈസ്റ്റ് ഒരു ഗോൾ സ്കോർ ചെയ്ത ത് ഇരു ടീമുകളെയും ഉണർത്തി എന്ന് പറയാം. സീസണിൽ രണ്ടാം തവണയാണ് ഇരു ടീമുകളും ഏറ്റുമുട്ടുന്നത്.
നോർത്ത് ഈസ്റ്റിനെ ബഞ്ചമിൻ ലാമ്പോർട്ടും ബംഗളുരുവിലെ സുനിൽ ഛേത്രിയും നയിക്കുന്നു.

കഴിഞ്ഞ നാല് മത്സരങ്ങളിൽ തോൽവിയുടെ രുചി മാത്രം അറിഞ്ഞ ബംഗളുരുവിന് ഇമേജ് നിലനിർത്താൻ ഇന്ന് ജയിച്ചേ പറ്റു. ക്യാപ്റ്റൻ സുനിൽ ഛേത്രിപോലും കഴിഞ്ഞ മത്സരങ്ങളിലൊക്കെ മികച്ച ഫോമിൽ എത്തിയിരുന്നില്ല.
ഈ സീസണിൽ നോർത്ത് ഈസ്റ്റ് തുടക്കത്തിൽ മികച്ച നിലവാരം പുലർത്തിയെങ്കിലും അവസാന അഞ്ച് മത്സരങ്ങളിൽ വിജയം കണ്ടതേയില്ല.
പത്ത് മത്സരങ്ങളിൽ 3 ജയങ്ങൾ കണ്ട ബംഗലൂരു ആറാം സ്ഥാനത്തും നോർത്ത് ഈസ്റ്റ് ഏഴാം സ്ഥാനത്തുമാണ്.കഴിഞ്ഞ സീസണുകളിലടക്കം ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോഴൊക്കെ ബംഗളുരുവിനായിരുന്നു ജയം.

വംശീയാധിക്ഷേപം: ഇന്ത്യൻ താരങ്ങളോട് മാപ്പ് ചോദിച്ച് ക്രിക്കറ്റ് ഓസ്ട്രേലിയ

സിഡ്നി: ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളോട് മാപ്പ് ചോദിച്ച് ക്രിക്കറ്റ് ഓസ്ട്രേലിയ.സിഡ്നി ടെസ്റ്റിൽ കളിച്ചുകൊണ്ടിരുന്ന ഇന്ത്യൻ താരങ്ങളെ കാണികൾ വംശീയാധിക്ഷേപം നടത്തിയതിന് പിന്നാലെയാണ് മാപ്പ് പറഞ്ഞ് ക്രിക്കറ്റ് ഓസ്ട്രേലിയ രംഗത്തെത്തിയത്.

കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും അധികൃതർ അറിയിച്ചു.ടെസ്റ്റ് മത്സരത്തിനിടെ ഇന്ത്യൻ താരങ്ങളായ ജസ്പ്രീത് ബുറേ,മുഹമ്മദ് സിറാജ് എന്നിവർക്കെതിരെയാണ് ഓസ്‌ട്രേലിയൻ ആരാധകർ വംശീയ അധിക്ഷേപവർഷം നടത്തിയത്.ഇതിൽ പ്രതിഷേധിച്ച് ഇന്ത്യൻ താരങ്ങൾ അമ്പയർക്ക് അപ്പോൾ തന്നെ പരാതി നൽകുകയും ചെയ്തിരുന്നു.

അധിക്ഷേപിച്ച ആറോളം ആരാധകരെ സുരക്ഷാ ജീവനക്കാർ അപ്പോൾത്തന്നെ സ്റ്റേഡിയത്തിൽനിന്ന് പുറത്താക്കുകയും ചെയ്തു.
മദ്യപിച്ച് കളികാണാനെത്തിയ ചില ഓസ്‌ട്രേലിയൻ ആരാധകരാണ് ഇന്ത്യൻ കളിക്കാരോട് മോശമായി പെരുമാറിയത്.

സംഭവം അന്താരാഷ്ട്ര തലത്തിൽ തന്നെ വലിയ ചർച്ചകൾക്ക് വഴിവെച്ചതോടെയാണ് ആസ്‌ട്രേലിയ നടപടികളുമായി രംഗത്തെത്തിയത്.

photo:foxsports.com.au

ഇന്ത്യൻ സൂപ്പർ ലീഗിൽ ജംഷെദ്‌പൂരിന്റെ ദിവസം

മഡ്ഗാവ്: ഇന്ത്യൻ സൂപ്പർ ലീഗിൽ ജംഷെദ്‌പൂരിന്റെ ദിവസമായിരുന്നു ഇന്ന്.കരുത്തരായ ബംഗളുരുവിനെ പൊരുതി കളിച്ചു പരാജയപ്പെടുത്തി എന്ന് മാത്രമല്ല ഈ സീസണിൽ മൂന്നാം സ്ഥാനത്തേക്കുള്ള കുതിച്ചു കയറ്റം കൂടിയായി ഇന്നത്തെ കളി. എതിരില്ലാത്ത ഒരു ഗോളിലൂടെയായിരുന്നു ജംഷഡ്പൂരിന്റെ വിജയം.
ബംഗളുരു തുടർച്ചയായി രണ്ടാം തോൽവിയിലേക്ക് വഴുതിവീണ ദിവസംകൂടിയായി ഇന്ന്.ജംഷെദ്‌പൂരിന്റെ മലയാളി ഗോൾ കീപ്പർ ടിപി രഹനേഷിന്റെ ഗംഭീരൻ സേവുകൾസംഭവിച്ചില്ലായിരുന്നെങ്കിൽ ഒരുപക്ഷെ ബംഗളുരു ജാംഷെഡ്പൂരിനെതിരെ മൂന്ന് ഗോളെങ്കിലും അടിച്ചേനെ.അത്രമാത്രം തകർപ്പൻ സേവുകൾ നേടിയ ടി പി രഹനേഷ് തന്നെയാണ് ഇന്നത്തെ മത്സരത്തിലെ ഹീറോ ഓഫ് ദി മാച്ച്.
ആദ്യ മുന്നേറ്റങ്ങളിൽ ബംഗളുരു ബോക്സിന് തൊട്ടടുത്തുനിന്നും നേടിയെടുത്ത ഫ്രീ കിക്ക്‌ ഓപ്സെത്ത് പോസ്റ്റിന്റെ വലതുവശത്തേക്ക് തൊടുത്തുവിട്ട പന്ത് ടി പി രഹനേഷ് ആദ്യ സേവ് നടത്തി.പത്താം മിനുട്ടിൽ സുനിൽ ഛേത്രിക്ക് കിട്ടിയ മികച്ച അവസരവും പാഴായിപ്പോയി.
പതിയെ ജാംഷെഡ്പൂരും മികച്ച കളി പുറത്തെടുക്കുന്ന കാഴ്ചയാണ് കണ്ടത്.32 ആം മിനുട്ടിൽ ജംഷെഡ്പൂർ ബോക്സിനുള്ളിൽ സിൽവക്ക് കിട്ടിയ മികച്ച അവസരവും രഹനേഷ് തട്ടിമാറ്റി.രഹനേഷ് ഇന്ന് നടത്തിയ തകർപ്പൻ സേവ് തന്നെയായിരുന്നു മൂന്നാമത്തേത്.

ഗോൾ രഹിത രണ്ടാം പകുതിയിൽ ഇരു ടീമുകളും വിരസമായ കളി കാഴ്ചവെച്ചെങ്കിലും പ്രതിരോധം മികച്ചതായിരുന്നു.
62 ആം മിനുട്ടിൽ ജംഷഡ്പൂർ നായകൻ പീറ്റർ ഹാർഡ്‌ലിക്ക് മികച്ച അവസരം ലഭിച്ചെങ്കിലും ബംഗളുരു ഗോൾകീപ്പർ ഗുർപ്രീത് തട്ടിയകറ്റി.

79 ആം മിനുട്ടിലാണ് ബംഗളുരുവിനെ ഞെട്ടിച്ച ഗോൾ പിറന്നത്.സ്റ്റീഫൻ എസ്സെയാണ് ജാംഷെഡ്പൂരിന് വേണ്ടി ഗോൾ നേടിയത്.എസ്സേ ഈ സീസണിൽ നേടുന്ന മൂന്നാമത്തെ ഗോളായിരുന്നു അത്.ഗോൾ വഴങ്ങിയതോടെ ബംഗളുരു സർവ അടവുകളും പയറ്റിയെങ്കിലും രഹനേഷ് എന്ന രക്ഷകന് മുന്നിൽ പ്രതീക്ഷയുടെ വാതിലുകൾ കൊട്ടിയടക്കപ്പെടുകയായിരുന്നു.

കായിക മത്സരങ്ങളാൽ സ്റ്റേഡിയങ്ങൾ ഉണരും:അൻപത് ശതമാനം ആളുകളെ പ്രവേശിപ്പിക്കാൻ മാർഗ്ഗരേഖയായി


ന്യൂഡൽഹി: കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് കായിക മത്സരങ്ങൾ നടത്താനും സ്റ്റേഡിയങ്ങളിൽ അൻപത് ശതമാനം ആളുകളെ പ്രവേശിപ്പിക്കാനുമുള്ള കേന്ദ്രസർക്കാർ മാർഗരേഖ പുറത്തിറങ്ങി.
മത്സരത്തിന്റെ വലിപ്പവും പ്രദേശത്തെ രോഗവ്യാപന ശേഷിയും കണക്കിലെടുത്ത് മത്സരം ആരംഭിക്കുന്നതിന് 72 മണിക്കൂർ മുൻപ് കായിക താരങ്ങൾക്ക് ആർ ടി-പി സി ആർ ടെസ്റ്റ് നടത്തണമെന്ന് മാർഗ്ഗരേഖയിൽ പറയുന്നുണ്ട്.
നെഗറ്റീവ് ആകുന്നവർക്ക് മാത്രമാണ് മത്സരത്തിൽ പങ്കെടുക്കാൻ കഴിയുക.കണ്ടൈന്മെന്റ് സോണിൽ നിന്നുള്ളവർക്ക് സ്റ്റേഡിയത്തിൽ പ്രവേശനമുണ്ടാകില്ല.കായിക താരങ്ങൾ ഉൾപ്പെടെ പ്രവേശിക്കുന്ന എല്ലാവരെയും തെർമൽ സ്കാനിങ്ങിന് വിധേയരാക്കണം.

പ്രത്യേകം രൂപീകരിക്കുന്ന കോവിഡ് ടാസ്ക് ഫോഴ്‌സിന്റെ നിയന്ത്രണത്തിലായിരിക്കണം മുഴുവൻ കാര്യങ്ങളും നടക്കേണ്ടത്.മാസ്കുകളും സാമൂഹിക അകലവും നിർബന്ധം.കണികൾക്കിടയിൽ 6 അടി അകലം ഉറപ്പാക്കണം.

സ്റ്റേഡിയത്തിൽ തിരക്ക് ഒഴിവാക്കുന്നു എന്ന് ഉറപ്പാക്കാനായി സിസിടിവി സ്ഥാപിക്കണം.ഇടവേളകളിൽ ശൗചാലയങ്ങൾ ഉൾപ്പെടെ അണുവിമുക്തമാക്കണം.സംസ്ഥാന സർക്കാരുകളുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും അനുമതി ഉണ്ടെങ്കിൽ മാത്രമേ മത്സരങ്ങൾ നടത്താൻ പാടുള്ളു എന്നും കേന്ദ്രസർക്കാരിന്റെ മാർഗ നിർദേശങ്ങളിൽ പറയുന്നുണ്ട്.

ഇന്ത്യൻ സൂപ്പർ ലീഗ്:ഹൈദരാബാദിനെ തകർത്ത് ബ്ലാസ്റ്റേഴ്സിന് ആദ്യ ജയം

ബാംബോലിം: ഇന്ത്യൻ സൂപ്പർ ലീഗിൽ ഹൈദരാബാദിനെ തകർത്ത് കേരളാ ബ്ലാസ്റ്റേഴ്‌സ് ആദ്യ ജയം സ്വന്തമാക്കി.കരുത്തരായ ഹൈദെരാബാദിനെതിരെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ഇന്നത്തെ ആവേശകരമായ മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് വിജയം കൊയ്തത്.
ആദ്യപകുതിയിലെ കോർണർകിക്കിലൂടെ വന്ന പന്തിനെ അപ്രതീക്ഷിത ഹെഡ്ഡറിലൂടെ മലയാളി താരം അബ്ദുൽ ഹക്കു നേടിയതായിരുന്നു ഇന്നത്തെ ആദ്യ ഗോൾ.രണ്ടാം പകുതിയിൽ ജോർദാൻ മുറേയും ബ്ലാസ്റ്റേഴ്സിന് വേണ്ടി സ്കോർ ചെയ്തു. പ്രതിരോധത്തിലും മുന്നേറ്റത്തിലും മാത്രമല്ല കളിയിലുടനീളം മികച്ച പ്രകടനവുമായി ബ്ലാസ്റ്റേഴ്‌സ് തിളങ്ങിയ ദിവസമായിരുന്നു ഇന്ന്.അത്കൊണ്ട്തന്നെ ബ്ലാസ്റ്റേഴ്സിന്റെ ജിക്സൺ സിങ് ഹീറോ ഓഫ് ദി മാച്ച് പുരസ്‌കാരം കരസ്ഥമാക്കി.

ആദ്യഘട്ടത്തിൽ ഇരു ടീമുകളും ഒരേ നിലവാരത്തിൽ കളിച്ചുതുടങ്ങിയെങ്കിലും പത്താം മിനുട്ട് മുതൽ ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തിനൊപ്പം ആക്രമണവും തുടങ്ങി.മലയാളി താരം സഹലിന് ബോക്സിനുള്ളിൽപോലും മികച്ച അവസരം കിട്ടിയെങ്കിലും ഗോളാക്കാൻ സാധിച്ചില്ല.ഇരുപതാം മിനുട്ടിൽ സഹൽ മഞ്ഞക്കാർഡ് കാണുകയും ചെയ്തു.
21 ആം മിനുട്ടിൽ കേരളത്തിന് ആശങ്കയായി ഹൈദരാബാദിന്റെ സന്റാനയ്ക്ക് ലഭിച്ച അവസരം ബ്ലാസ്റ്റേഴ്‌സ് ഗോൾ കീപ്പർ
അനായാസം കൈക്കലാക്കി ബ്ലാസ്റ്റേഴ്‌സ് രക്ഷകനായി.ആദ്യ ഗോൾ വഴങ്ങിയതോടെ ഹൈദരാബാദ് കിണഞ്ഞു പരിശ്രമിച്ചെങ്കിലും ബ്ലാസ്റ്റേഴ്സിന്റെ രണ്ടാമത്തെ ഗോൾ കൂടി ആയപ്പോൾ ആത്മവിശ്വാസം തകർന്ന നിലയിലായിരുന്നു.

ഐ എസ് എൽ: തുല്യശക്തികൾ പോരാടി,ഗോവക്ക് കീഴടങ്ങേണ്ടിവന്നു

മഡ്ഗാവ്: ഇന്ത്യൻ സൂപ്പർ ലീഗിൽ തുല്യ ശക്തികൾ പോരാടിയെങ്കിലും ഗോവക്ക് കീഴടങ്ങേണ്ടിവന്ന ദിവസമായിരുന്നു ഇന്ന്.ചെന്നൈ ഇൻ എഫ് സി ഗോവ പോരാട്ടം ആവേശനങ്ങളുടേതായിരുന്നു.അപ്രതീക്ഷിതമായി ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ചെന്നൈയുടെ വിജയം.

ചെന്നൈ നായകൻ റാഫേൽ ക്ലിവല്ലരോ,റഹീം അലി എന്നിവർ ചെന്നൈക്ക് വേണ്ടി ഗോളടിച്ചപ്പോൾ ഗോവയുടെ ഏക ഗോൾ ഓർട്ടിസ് നേടുകയായിരുന്നു.മികച്ച പ്രകടനം കാഴ്ചവെച്ച ഇരു ടീമുകളും ആവേശം വിതറിയെങ്കിലും അവസരങ്ങൾ സൃഷ്ട്ടിച്ചത് ചെന്നൈ ഇൻ ആയിരുന്നു.കളിവല്ലാരോ ഹീറോ ഓഫ് ദി മാച്ച് ആയ കളിയിൽ ഗോവ പതറിപ്പോയ മണിക്കൂറുകളിൽ ചെന്നൈ ഇൻ ഗോളുകൾ അടിച്ചുകൂട്ടേണ്ട അവസരങ്ങൾ ഒരുപാടുണ്ടായിരുന്നു.
മത്സരം തുടങ്ങിയ ആദ്യ മണിക്കൂറുകളിൽ ഗോവ മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും ആദ്യ ഗോൾ അവസരം ചെന്നൈ ഇന്നിന് ലഭിച്ചു.അഞ്ചാം മിനുട്ടിൽ നായകൻ ക്ലിവല്ലരോയാണ് ഗോൾ നേടിയത്.കോർണർ കിക്കെടുത്ത ക്ലൈവെല്ലരോ പന്ത് നേരിട്ട് വലയിലെത്തിച്ച അത്ഭുത ഗോളായിരുന്നു അത്.എന്നാൽ മൂന്ന് മിനുട്ടിനുള്ളിൽ ഒരു പാസിങ്ങിലൂടെ ഗോവ ഗോൾ തിരിച്ചടിക്കാനെത്തി.ഓർട്ടിസായിരുന്നു അതിന്റെ പിന്നിൽ.

മത്സരം സമനിലയിലായതോടെ ഇരു ടീമുകളും മുന്നിൽ കയറാനുള്ള ആവേശത്തിലായിരുന്നു.ഇതിനിടയിൽ രണ്ട് ചെന്നൈ ഇൻ താരങ്ങൾ മഞ്ഞ കാർഡ് കണ്ടു.ഇരു ടീമുകളും മികച്ച കളി പുറത്തെടുക്കുന്നതിനിടയിൽ 53 ആം മിനുട്ടിൽ ചെന്നൈ ഇന്നിനുവേണ്ടി റഹീം അലി രണ്ടാമത്തെ ഗോൾ സ്വന്തമാക്കി.രണ്ടാമത്തെ ഗോൾ കൂടി വഴങ്ങേണ്ടി വന്നതോടെ ഗോവ ആഞ്ഞടിക്കാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.

ഇന്ത്യൻ സൂപ്പർ ലീഗ്: നോർത്ത് ഈസ്റ്റിനെതിരെ ജംഷെഡ്പൂർ ഒരു ഗോളിന് മുന്നിൽ

വാസ്കോ: ഇന്ത്യൻ സൂപ്പർ ലീഗിൽ നോർത്ത് ഈസ്റ്റ് യൂണൈറ്റഡിനെതിരെ ജംഷെഡ്പൂർ എഫ് സി ഒരു ഗോളിന് മുന്നിൽ.രണ്ടാം പകുതിയിലാണ് ഗോൾ പിറവി.53 ആം മിനുട്ടിൽ അനികേത്‌ ജാദവാണ് ഗോളടിച്ചത്.തുടക്കം മുതൽ മികച്ച ഏകോപന ത്തോടെ കളിച്ചതാണ് ജാംഷെഡ്പൂരിനെ മുന്നിലെത്തിച്ചത്.

ഇരു ടീമുകളും ഏകാഗ്രതയോടെയും ശ്രദ്ധയോടെയും കളത്തിൽ നിറഞ്ഞെങ്കിലും ജംഷഡ്‌പൂർ ഒരു പടി മുന്നിലായിരുന്നു.ആദ്യ പതിനഞ്ചു മിനുട്ടിൽ മികച്ച ഷോട്ടുകളിന്നും പിറന്നില്ല.എന്നാൽ പതിനഞ്ചാം മിനുട്ടിൽ അനികേത്‌ ജാദവ് തന്നെ ഒരു ഗോൾ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല.23 ആം മിനുട്ടിൽ നോർത്ത് ഈസ്റ്റിന് ലഭിച്ച ഫ്രീ കിക്കും മുതലാക്കാൻ ടീമിന് സാധിച്ചില്ല.41 ആം മിനുട്ടിൽ ജംഷെദ്‌പൂരിന്റെ എസ്സേക്ക് ലഭിച്ച ഹെഡറും വലയിലെത്താതെ പോസ്റ്റിലുരുമ്മി പോയി.നോർത്ത് ഈസ്റ്റിന്റെ ഖാസ കാമറയ്ക്ക് മഞ്ഞ കാർഡ് നേടേണ്ടിയും വന്നു.

ഇന്ത്യൻ സൂപ്പർ ലീഗിൽ: ഒഡീഷയെ കീഴ്‌പ്പെടുത്തി ബംഗളുരു എഫ് സി

ബംബോലിം: ഇന്ത്യൻ സൂപ്പർ ലീഗിൽ ബംബോലിം സ്റ്റഡിയത്തിൽ ബംഗളുരു എഫ് സി ഒഡിഷ മത്സരം ആവേശങ്ങളുടേതായിരുന്നു ഇന്ന്.ബംഗളുരു രണ്ട് ഗോളുകൾ നേടി ഒഡീഷയെ വീണ്ടും തളക്കുന്ന കാഴ്ചയാണ് ഇന്ന് കണ്ടത്.ഒഡിഷക്ക് ഒരു ഗോൾ മാത്രം സ്കോർ ചെയ്യാനേ കഴിഞ്ഞുള്ളു.സുനിൽ ഛേത്രിയും ക്ലയിറ്റൺ സിൽവയും ബംഗളുരുവിന് വേണ്ടി വല കുലുക്കിയപ്പോൾ ഒഡിഷ നേടിയ ആശ്വാസ ഗോൾ നായകൻ സ്റ്റീവൻ ടൈലർ സ്വന്തമാക്കി.

ഒഡിഷ പോയിന്റ് പട്ടികയിൽ ഇന്നത്തെ തോൽവിയോടെ പത്താം സ്ഥാനത്ത് തുടരുമ്പോൾ ബംഗളുരു മൂന്നാം സ്ഥാനത്തേക്ക് കയറുകയായിരുന്നു ഇന്ന്. ബംഗളുരുവിനെ സുനിൽ ഛേത്രിയും ഒഡീഷയെ സ്റ്റീവൻ ടൈലറും നയിച്ചു.
ഈ സീസണിലെ ആദ്യ ആദ്യ വിജയം പ്രതീക്ഷിച്ച് കളിച്ച ഒഡിഷ മികച്ച പ്രതിരോധം കാഴ്ചവെച്ചു.ബംഗളൂരുവാണെങ്കിൽ ഇതുവരെ കളിച്ച എല്ലാ കളിയിലും വിജയിച്ചതിനാൽ തികഞ്ഞ ആത്മവിശ്വാസത്തിലായിരുന്നു ഇന്ന് കളിച്ചത്.

അഞ്ച് മത്സരങ്ങൾ പൂർത്തിയാക്കിയ ഒഡിഷയ്ക്ക് ഒരു മത്സരത്തിൽ മാത്രമാണ് സമനില നേടാനായത്.കളിച്ച നാല് മത്സരങ്ങളിലും തോറ്റ ഒഡിഷ പോയിന്റ് പട്ടികയിൽ പത്താം സ്ഥാനത്താണ്.അഞ്ച് മത്സരങ്ങളിൽ രണ്ട് വിജയങ്ങളും മൂന്ന് സമനിലകളും വഴങ്ങിയ ബംഗളുരു പോയിന്റ് പട്ടികയിൽ നാലാമതാണ്. ഇന്ത്യൻ സൂപ്പർ ലീഗിൽ ബംഗളുരു ഒഡിഷ ഏറ്റുമുട്ടലുകളിൽ ഒരിക്കൽപോലും ഒഡിഷ വിജയം കണ്ടിട്ടില്ല.മാഴ്‌സലിനിയോ ഉൾപ്പെടെ മികച്ച കളിക്കാരുണ്ടായിട്ടും ഈ സീസണിൽ നല്ല കളി പുറത്തെടുക്കാൻ ഒഡിഷയ്ക്ക് കഴിഞ്ഞിട്ടില്ല.എന്നാൽ എല്ലാ ഐ എസ് എൽ സീസണുകളിലുമെന്നപോലെ ബംഗളുരു തികഞ്ഞ ആത്മവിശ്വാസത്തിലാണ് ഇന്നും കളത്തിൽ നിറഞ്ഞത്.

ഇന്ത്യൻ സൂപ്പർ ലീഗ്: ജംഷെഡ്പൂരിന് ആദ്യ വിജയം

മഡ്ഗാവ്: ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് നടന്ന എ ടി കെ മോഹൻ ബഗാൻ ജംഷെഡ്പൂർ പോരാട്ടത്തിൽ ജംഷെഡ്പൂർ എ ടി കെ മോഹൻബഗാനെതിരെ രണ്ട് ഗോളുകൾ നേടി.ഈ സീസണിലെ ജംഷെദ്‌പൂരിന്റെ ആദ്യ വിജയമാണ് ഇന്നത്തേത്.നേറിയസ് വാൽസികിസാണ് രണ്ട് ഗോളുകളും നേടിയത്. 80ആം മിനുട്ടിൽ റോയ് കൃഷ്ണയുടെ മുന്നേറ്റത്തിലൂടെ എ ടി കെ മോഹൻബഗാൻ ഒരു ഗോൾ തിരിച്ചടിച്ചു.
കളി തുടങ്ങി 30 ആംമിനുട്ടിലാണ് ജംഷഡ്പൂരിന്റെ നേറിയസ് വാൽസികിസാണ് ഹെഡ്ഡറിലൂടെ എ ടി കെ യുടെ ഗോൾവല കുലുക്കിയത്.മോൺറോയിയുടെ കൊർണറിൽനിന്നായിരുന്നു ഗോളിന്റെ പിറവി.
തുടക്കം മുതൽ ജംഷെഡ്പൂർ മികച്ച മുന്നേറ്റങ്ങളിലൂടെ നിറഞ്ഞു കളിക്കുന്ന കാഴ്ചയാണ് കണ്ടത്.എ ടി കെ മോഹൻ ബഗാൻ പ്രതീക്ഷിച്ച നിലവാരത്തിലേക്ക് ഉയർന്നില്ല.എന്നാൽ രണ്ടാം പകുതിയിൽ കളിയുടെ അവസാന ഘട്ടത്തിലേക്കെത്തിയപ്പോൾ എ ടി കെ മികച്ച പ്രകടങ്ങൾ നടത്തി.അതിന്റെ ഫലമായാണ് ഒരു ഗോൾ തിരിച്ചടിക്കാൻ എ ടി കെ ക്ക് സാധിച്ചത്.ഒരു ഗോൾ തിരിച്ചടിച്ചതിന്റെ ആവേശത്തിൽ എ ടി കെ നന്നായി പൊരുതി.ടീമിൽ ചില മാറ്റങ്ങളൊക്കെ കോച്ച് വരുത്തിയെങ്കിലും സമനില പിടിക്കാൻ സാധിച്ചില്ല.

ഇന്ത്യൻ സൂപ്പർ ലീഗ് : കീഴടങ്ങി ബ്ലാസ്റ്റേഴ്‌സ്, മൂന്നിൽ തിളങ്ങി ഗോവ

ഫാതോർഡ: ഇന്ത്യൻ സൂപ്പർ ലീഗിലെ ഇന്നത്തെ രണ്ടാമത് മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സിനെതിരെ എഫ് സി ഗോവക്ക് മിന്നും വിജയം.ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ഗോവ, ബ്ലാസ്‌റ്റേഴ്‌സിനെ തകർത്തു. ഏഴാം സീസണിലെ ഗോവയുടെ ആദ്യ വിജയമാണിത്.

ഇതോടെ നാല് മത്സരങ്ങളിൽ നിന്ന് അഞ്ച് പോയിന്റുകൾ നേടി ഗോവ നാലാം സ്ഥാനത്തേക്ക് കയറി.30 ആം മിനുട്ടിലും ഇഞ്ചുറി ടൈമിലും ഈഗോർ അംഗുലോയും 52 ആം മിനുട്ടിൽ ജോർജ് മെന്റോസയുമാണ് ഗോവക്ക് വേണ്ടി സ്കോർ ചെയ്തത്.90 ആം മിനുട്ടിൽ വിസന്റാ ഗോമസ് നേടിയ ഏക ഗോൾ കേരളാ ബ്ലാസ്റ്റേഴ്സിന്റെ അഭിമാനം കാത്തു.

30 ആം മിനുട്ടിൽ ഈഗോർ അംഗുലോ ആണ് ഗോവക്കായി ആദ്യ ഗോൾ നേടിയത്‌.സേവ്യർ ഗാമയുടെ പാസിലൂടെയാണ് ഗോൾ പിറവിയെടുത്തത്.രണ്ടാം പകുതിയിലാണ് ഗോവ രണ്ടാമതും ഗോൾ നേടിയത്.
കളി തുടങ്ങിയത് മുതൽ ഗോവ മികച്ച മുന്നേറ്റങ്ങൾ നടത്തുന്ന കാഴ്ചയാണ് ഇന്ന് കണ്ടത്.10 ആം മിനുട്ടിൽ തന്നെ ഗോൾ ആകേണ്ടിയിരുന്ന ഗോവൻ താരം ജോർജ് മെന്റോസയുടെ മുന്നേറ്റം കേരളത്തിന്റെ പോസ്റ്റിൽ തട്ടി തെറിച്ചുപോയത് ബ്ലാസ്റ്റേഴ്സിന് തുണയായി.മികച്ച അവസരങ്ങൾ ബ്ലാസ്റ്റേഴ്സിന് പലപ്പോഴും പാഴായിപ്പോയി.രോഹിത് കുമാറും ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റൻ കോസ്റ്റേയും ആദ്യ പകുതിയിൽ മഞ്ഞക്കാർഡ് കണ്ടു . മത്സരത്തിലുടനീളം നിരവധി പിഴവുകൾ കാണിച്ച കേരളാ ബ്ലാസ്റ്റേഴ്‌സ് ഗോവൻ നിരയിൽനിന്നുള്ള രണ്ട് ഗോളുകൾ വന്നതോടുകൂടി അമ്പരന്നുപോയി എന്ന് പറയാം.ഗോൾ കീപ്പർ ആൽബിനോ ഗോമസിന്റെ കെടുകാര്യസ്ഥത കാരണമാണ് കേരളം മൂന്നാം ഗോളിന് വഴങ്ങേണ്ടിവന്നത്.ഗോവൻ താരം റെബല്ലോയ്‌ ക്കെതിരെയുള്ള ഫൗളിന് ബ്ലാസ്റ്റേഴ്‌സ് താരം കോസ്റ്റ ചുവപ്പ് കാർഡ് കണ്ട് പുറത്തുപോകേണ്ടിവന്നതും ടീമിന് തിരിച്ചടിയായായി.
എന്നാൽ മത്സരത്തിലുടനീളം മികച്ച അവസരങ്ങൾ സൃഷ്‌ടിച്ച ഗോവൻ താരങ്ങൾ മികച്ചുതന്നെ നിന്നു.

സീസണിലെ ആദ്യ വിജയം ബംഗുളൂരുവിന് :ചെന്നൈ ഇൻ കീഴടങ്ങി


പനാജി: ഇന്ത്യൻ സൂപ്പർ ലീഗിൽ പനാജിയിലെ സ്റ്റേഡിയത്തിൽ ഇന്ന് കരുത്തരുടെ അങ്കമായിരുന്നു.എങ്കിലും കരുത്തരിൽ കരുത്തരായി ബംഗളുരു എഫ് സി മാറുന്ന കാഴ്ച്ചയാണ് കണ്ടത്.നായകൻ സുനിൽ ഛേത്രി ബംഗുളൂരുവിന് വേണ്ടി വിജയ ഗോൾ നേടി.ചെന്നൈ ഇൻ എഫ് സി യെ എതിരില്ലാത്ത ഒരു ഗോളിനാണ് ബംഗളുരു കീഴടക്കിയത്.സീസണിൽ ബംഗളുരു നേടുന്ന ആദ്യ വിജയവും ചെന്നൈയുടെ ആദ്യ പരാജയവും ഇന്നായിരുന്നു.
ആദ്യ പകുതിയിൽ കളി മന്ദഗതിയിലായിരുന്നെങ്കിലും പതുക്കെ ഇരു ടീമുകളും ഊർജം വീണ്ടെടുത്ത് കളിച്ചു.രണ്ടാം പകുതിയിൽ കളി കൂടുതൽ നിലവാരത്തിലേക്കെത്തി. ബംഗളുരു താരം സുരേഷ് വാംഗ്‌ജം കളിയിലെ ഇന്നത്തെ താരമായി മാറി.
മികച്ച ടീമുകളുടെ കളി അവേശത്തോടെയാണ് ആരാധകർ കണ്ടത്.കളി തുടങ്ങി മൂന്നാം മിനുട്ടിൽ ചെന്നൈക്ക് അനുകൂലമായ ഒരു ഫ്രീ കിക്ക്‌ ലഭിച്ചെങ്കിലും അത് പാഴായിപ്പോയത് ടീമിന് വൻ തിരിച്ചടിയായി.കിക്കെടുത്ത നായകൻ ക്ലിവെല്ലരോയ്‌ക്ക് പിഴവ് പറ്റി പന്ത് മതിലിൽ തട്ടി തെറിക്കുകയായിരുന്നു.ആഷിക് കുരുണിയൻ എട്ടാം മിനുട്ടിൽ മഞ്ഞക്കാർഡ് നേടി.പതിനഞ്ചാം മിനുട്ടിൽ ചെന്നൈ ഇൻ പ്രതീക്ഷ അനിരുദ്ധ് ഥാപ്പ പരിക്കേറ്റ് പുറത്തായത് ടീമിന് തിരിച്ചടിയായി.

ഇരു ടീമുകളും അവസരങ്ങൾ പാഴാക്കിയ കാഴ്ചയും ഇന്ന് കണ്ടു.17 ആം മിനുട്ടിൽ ചെന്നൈ ഇൻ ന്റെ ക്ലിവെല്ലരോയും29 ആം മിനുട്ടിൽ ബംഗുളൂരുവിന്റെ രാഹുലും അവസരം പാഴാക്കി.
രണ്ടാം പകുതിയിൽ ബംഗുളൂരുവിന് ബോക്സിന് തൊട്ടടുത്തു കിട്ടിയ ഒരു ഫ്രീകിക്കും മുതലാക്കാൻ കഴിഞ്ഞില്ല.ചെന്നൈ ഇന്നും അവസരങ്ങൾ പാഴാക്കിക്കൊണ്ടിരുന്നു.

എന്നാൽ 59 ആം മിനുട്ടിൽ ബംഗുളൂരുവിന് അനുകൂലമായി പെനാൽറ്റി വിധിച്ചതോടെ ചിത്രം മാറി മറിഞ്ഞു.ആഷിക് കുരുണിയനെ ഫൗൾ ചെയ്തതിനാണ് പെനാൽറ്റി വിധിച്ചത്.പിഴയ്ക്കാതെ സുനിൽ ഛേത്രി വല കുലുക്കിയതോടെ ബംഗളുരു ആവേശത്തിമർപ്പിലായി.ഗോൾ വഴങ്ങിയതോടെ ചെന്നൈ ഇന്നും മികച്ച കളി പുറത്തെടുത്തു.എങ്കിലും ഒരു സമനില ഗോളിലേക്കെത്താനുള്ള ചെന്നൈ ഇന്നിന്റെ ശ്രമം വിജയംകണ്ടില്ല.

ഇന്ത്യൻ സൂപ്പർ ലീഗ്: എ ടി കെ മോഹൻബഗാൻ ഒഡിഷ എഫ് സി പോരാട്ടം

പനാജി: ഇന്ത്യൻ സൂപ്പർ ലീഗിലെ ഇന്നത്തെ പോരാട്ടം വാശിയോടെ രണ്ടാം പകുതിയിലേക്ക് കടന്നു..ഗോവയിലെ ഫത്തോർഡ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ഒഡിഷ ആദ്യ വിജയം ലക്ഷ്യമിടുമ്പോൾ മോഹൻ ബഗാൻ നില മെച്ചപ്പെടുത്താനുള്ള ശ്രമമായിരിക്കും നടത്തുക.
മോഹൻബഗാനെ റോയ് കൃഷ്ണയും ഒഡീഷയെ സ്റ്റീവൻ ടൈലറും നയിക്കും.ആവേശകരമായ മത്സരത്തിന്റെ ആദ്യ പകുതിയിൽ മോഹൻബഗാന്റെ റോയ് കൃഷ്ണയുടെ മുന്നേറ്റത്തിലാണ് ആരാധകരുടെ പ്രതീക്ഷ.25 ആം മിനുട്ടിൽ റോയ് കൃഷ്ണ നടത്തിയ മുന്നേറ്റം ഗോൾ പ്രതീക്ഷ നൽകിയിരുന്നു.ഒഡിഷ കോച്ച് സ്റ്റുവർട്ട് ബാക്സ്റ്ററുടെ കീഴിൽ മികച്ച പരിശീലനം ടീമിന് ലഭിക്കുന്നുണ്ടെങ്കിലും ഇതുവരെ ഈ സീസണിൽ വിജയം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.ടീം ഇപ്പോൾ പത്താം സ്ഥാനത്താണ്.രണ്ട് മത്സരങ്ങളിൽ ഒരു സമനിലയും ഒരു തോൽവിയുമാണ് ഒഡിഷ സ്വന്തമാക്കിയത്.
എന്നാൽ മോഹൻബഗാൻ ഇന്നത്തെ കളിയിൽ റോയ് കൃഷ്ണയുടെ നേതൃത്വത്തിൽ തുടർച്ചയായ മൂന്നാം ജയം ലക്ഷ്യമിട്ടാണ് കളത്തിലുള്ളത്.ആദ്യ മത്സരത്തിൽ ബ്ലാസ്‌റ്റേഴ്‌സിനെ തോൽപ്പിച്ച എ ടി കെ രണ്ടാം മത്സരത്തിൽ ഈസ്റ് ബംഗാളിനെയും പരാജയപ്പെടുത്തി.റോയ് കൃഷ്ണയുടെ മുന്നേറ്റങ്ങളാണ് ടീമിന്റെ പ്രതീക്ഷ.ആദ്യ പകുതിയിൽ ഗോൾരഹിത സമനില ആയിരുന്നു.രണ്ടാം പകുതി ആവേശകരമായി തുടങ്ങി.

ഇന്ത്യൻ സൂപ്പർ ലീഗിൽ ജംഷെഡ്പൂർ ഹൈദരാബാദ് സമനില

പനാജി:ഇന്ത്യൻ സൂപ്പർ ലീഗിൽ ഗോവയിലെ തിലക് നഗർ മൈതാനത്ത് ജംഷെഡ്പൂർ ഹൈദരാബാദ് പോരാട്ടത്തിൽ ഇരു ടീമുകളും സമനില വഴങ്ങി.രണ്ടാം പകുതിയിൽ ഹൈദരാബാദ് ആദ്യ ഗോൾ നേടി.49 ആം മിനുട്ടിൽ അരിഡാന സന്റാനയാണ് ഗോളടിച്ചത്. എന്നാൽ 85 ആം മിനുട്ടിൽ സ്റ്റീഫൻ എസ്സേ സ്കോർ ചെയ്ത ഗോളിലൂടെ ജംഷെഡ്പൂർ ഹൈദെരാബാദിനൊപ്പം സമനില നേടി.

ആൻഡ്രിയാന സാനയാണ് ഹൈദരാബാദിനെ നയിച്ചത്.പീറ്റർ ഹാർഡ്‍ലി ജംഷെഡ്പൂരിനെയും.ഇന്ത്യൻ സൂപ്പർ ലീഗിൽ ഈ സീസണിലെ ആദ്യ ജയം ലക്‌ഷ്യം വെച്ചാണ് ജംഷെഡ്പൂർ പൊരുതിയത്.അത് സ്റ്റീഫൻ എസ്സേയിലൂടെ സാധ്യമാവുകയും ചെയ്തു.ആദ്യ മത്സരത്തിൽത്തന്നെ പരാജയപ്പെട്ടിരുന്നു ജംഷഡ്‌പൂർ.രണ്ടാം മത്സരത്തിൽ ഒഡിഷയോട് സമനിലയും വഴങ്ങി.
എന്നാൽഹൈദരാബാദ് ഇത്തവണ ആത്മവിശ്വാസത്തിലാണ്.

തോൽവി ഇല്ലാതെയാണ് ഹൈദരാബാദിന്റെ മുന്നേറ്റം.കഴിഞ്ഞ സീസണിലെ സുവർണ്ണ പാദുകം അവാർഡ് നേടിയ വാൾസ് കീസിന്റെ ഗോളടി മികവിന്റെ ധൈര്യം ജംഷെഡ്പൂരിന് തുണയായുണ്ട്.പൂർണമായും ആത്മവിശ്വാസത്തോടെയാണ് ഈ സീസണിൽ ഹൈദരാബാദ് കളിക്കുന്നത്.

ഈസ്റ്റ് ബംഗാൾ തകർന്നടിഞ്ഞു മൂന്ന് ഗോളിൽ മുംബൈ മുന്നിൽ

പനാജി:
ഇന്ത്യൻ സൂപ്പർ ലീഗിൽ ഈസ്റ്റ് ബംഗാൾ തകർന്നടിഞ്ഞ ദിവസം മൂന്ന് ഗോളടിച്ച മുംബൈ താരമായി.തകർപ്പൻ വിജയം നേടാനായി മുംബൈക്ക് കളമൊരുങ്ങിയത് ആദം ലേയുടെ ഇരട്ടഗോൾ.ഹെർനാൻ സാന്റയുടെ മൂന്നാം ഗോൾ കൂടി പിറന്നപ്പോൾ പനാജിയിലെ ഇന്നത്തെ രാവ് മുംബൈയുടേതായി .
ഹ്യൂഗോ ബൗമസായിരുന്നു ഗോളടിച്ചില്ലെങ്കിലും ഇന്നത്തെ താരം.മുബൈക്കുവേണ്ടി കളം നിറഞ്ഞു കളിച്ച ബൗമസിന്റെ മുന്നിൽ ഈസ്റ്റ് ബംഗാൾ ശരിക്കും വിയർത്തു.ബൗമസ് തന്നെയാണ് ഇന്നത്തെ മാച്ച്.തുടക്കത്തിൽ ടീമുകളും നന്നായി കളിച്ചെങ്കിലും പതിയെ ആധിപത്യം മുംബൈ ഏറ്റെടുക്കുകയായിരുന്നു. ഘട്ടത്തിൽ തന്നെ ഈസ്റ്റ് ബംഗാൾ നായകൻ ഡാനിയേൽ ഫോക്സ് പരിക്കേറ്റ് പുറത്തുപോകേണ്ടിവന്നത് ടീമിന് തിരിച്ചടിയായി.ഈ സീസണിൽ ഇതുവരെ ഒരു ഗോൾപോലും നേടാനാകാത്ത ടീമായി ഈസ്റ്റ് ബംഗാൾ നിലകൊള്ളുന്നു.

ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്‌സ് ചെന്നൈ ഇൻ മത്സരം സമനിലയിൽ

പനാജി: ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്നത്തെ മത്സരത്തിൽ ചെന്നൈ ഇൻ എഫ് സി കേരള ബ്ലാസ്റ്റേഴ്‌സ് മത്സരം സമനിലയിൽ പിരിഞ്ഞു. ആക്രമണങ്ങളും പ്രത്യാക്രമണങ്ങളുമായി ഇരുപക്ഷവും രണ്ടാം പകുതിയിൽ മുന്നേറിയെങ്കിലും ഗോൾ വല ചലിപ്പിക്കാൻ ആർക്കും സാധിച്ചില്ല.
കേരളാ ബ്ലാസ്റ്റേഴ്‌സ് പ്രതിരോധനിര പാളുന്ന കാഴ്ചയാണ് ആദ്യ പകുതിയിൽ കണ്ടത്. എന്നാൽ ചെന്ന ഇൻ കളി തുടങ്ങി ആദ്യ നിമിഷങ്ങളിൽത്തന്നെ മികച്ച പ്രകടനം കാഴ്ചവെച്ചു. ചാങ്‌തെ, ഥാപ്പ, ഇസ്മായിൽഎന്നിവരാണ് മികച്ച കളി കാഴ്ച വെച്ചത്.
ആദ്യ പകുതിയിൽ ബ്ലാസ്റ്റേഴ്സിന്റെ ഭാഗത്തുനിന്ന് ഓർമ്മയിൽ നിൽക്കുന്ന ഒരു പ്രകടനവും ഇന്ന് വന്നില്ല എന്ന് മാത്രമല്ല കളി തുടങ്ങി പതിനേഴാം മിനുട്ടിൽ കേരളാ ഗോൾ കീപ്പർ ആൽബിനോ ഗോമസിന്റെ കയ്യിൽനിന്ന് സംഭവിച്ച ഒരു പിഴവ് സെന്റർ ബാക്ക് ബിക്കാരി കൊനെ യുടെ ഇടപെട്ട് രക്ഷപ്പെടുത്തുകയായിരുന്നു.
എന്നാൽ ആദ്യ പകുതിക്ക് തൊട്ടു മുന്നേ കേരളം ആക്രമിച്ച് കളിക്കുന്നത് കാണാമായിരുന്നു.ഈ നിമിഷങ്ങളിൽ ബ്ലസ്റ്റേഴ്‌സ് താരം നയോറത്തിന് മുന്നേറ്റം നടത്താൻ ഒരു സാധ്യത കിട്ടിയെങ്കിലും മുതലാക്കാൻ സാധിച്ചില്ല.25 ആം മിനുട്ടിൽ ചെന്നൈ ഇൻ വല കുലു ക്കിയെങ്കിലും അത് ഓഫ്‌സൈഡായി പ്രഖ്യാപിക്കുകയായിരു ന്നു.
28 ആം മിനുട്ടിൽ ബ്ലസ്റ്റേഴ്‌സ് താരം രോഹിത് ഒരു ലോങ്ങ് റേഞ്ച് ഷോട്ട് നടത്തിയെങ്കിലും ചെന്നൈ ഗോൾകീപ്പർ വിശാൽ തട്ടി മാറ്റുകയായിരുന്നു.

രണ്ടാം പകുതിയിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് ഉണർവോടെ കളിക്കുന്നത് കാണാമായിരുന്നു.എഴുപതാം മിനുട്ടിൽ കേരളത്തിന്റെ കെ പി രാഹുൽ മികച്ച മുന്നേറ്റം നടത്തിയെങ്കിലും ഗോൾ മുഖത്തേക്ക് എത്താനായില്ല. കളി മികച്ചതായി മാറിയതും കേരളം മികച്ച മുന്നേറ്റങ്ങൾ നടത്തിയതും രണ്ടാം പകുതിയിലെ കാഴ്ചകളായിരുന്നു.കേരളത്തിന്റെ ഗോൾ കീപ്പർ ആൽബിനോ ഗോമസാണ് ഹീറോ ഓഫ് ദി മാച്ച്

ഇന്ത്യൻ സൂപ്പർ ലീഗിൽ ബംഗളുരു ഹൈദരാബാദ് പോരാട്ടം സമനിലയിൽ പിരിഞ്ഞു

ഫത്തോർഡ:ഇന്ത്യൻ സൂപ്പർ ലീഗിൽ ഹൈദരാബാദ് ബംഗളുരു പോരാട്ടം സമനിലയിൽ പിരിഞ്ഞു..ആദ്യപകുതിയിൽ ഹൈദരാബാദ് മികച്ച മുന്നേറ്റങ്ങൾ നടത്തി.ബംഗളുരു പ്രതീക്ഷിച്ച പ്രകടനം കാഴ്ചവെച്ചില്ല.ബംഗളുരു കരുത്ത രാണെങ്കിലും ഹൈദരാബാദ് തിളങ്ങിയപ്പോൾ ബംഗുളൂരുവിന്റെ പ്രകടനം അൽപം മങ്ങി.

ഹൈദരാബാദിന്റെ മുന്നേറ്റങ്ങൾ കളിയുടെ ഇരുപത്തിനാലാം മിനുട്ടിൽ ഒരു ഫ്രീകിക്കിൽ അരിഡോണാ സന്റാനയുടെ ഗോളിലേക്കെത്തേണ്ടിയിരുന്ന ഹെഡ്ഡർ ഗുർപ്രീത് സിങ് രക്ഷപ്പെടുത്തുകയായിരുന്നു.ഇരുപത്തിമൂന്നാം മിനുട്ടിൽ ബംഗളുരു താരം ഐറിക്ക് പർത്താലു മഞ്ഞക്കാർഡ് കണ്ടു.ഹൈദരാബാദിലെ രണ്ട് കളിക്കാർ പരിക്കേറ്റ് പിന്മാറിയത് തിരിച്ചടിയായി.ജോയൽ ജോസഫും ലൂയിസ് സസ്‌ത്രേ യുമാണ് പരിക്കേറ്റ് പിന്മാറിയത്.

ഇന്ത്യൻ സൂപ്പർ ലീഗിൽ ബ്ലാസ്റ്റേഴ്‌സ് നോർത്ത് ഈസ്റ്റ് സമനില

ബംബോലിം: ഇന്ത്യൻ സൂപ്പർ ലീഗിൽ ഫുട്ബോൾ ഇതിഹാസം മറഡോണയ്ക്ക് ആദരം അർപ്പിച്ചുകൊണ്ട് തുടങ്ങിയ കേരളാ ബ്ലാസ്റ്റേഴ്‌സ് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് പോരാട്ടം സമനിലയിൽ പിരിഞ്ഞു .കേരളാ ബ്ലാസ്റ്റേഴ്‌സ് രണ്ട് ഗോളിന് മുന്നിലായിരുന്നു എങ്കിലും പിന്നീടങ്ങോട്ട് കളിയുടെ ഗതി മാറി മറിയുകയായിരുന്നു മത്സരം തുടങ്ങി അഞ്ചാം മിനുട്ടിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് ആദ്യ ഗോൾ നേടി.സെർഡിയോ ഡിസോഞ്ചയാണ് ആദ്യ ഗോളിന്റെ ശിൽപ്പി.സെയ്ത്യാസെൻ സിങ്ങിന്റെ ഫ്രീകിക്കാണ് ഇതിലേക്ക് വഴിതെളിച്ചത്. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടു മുന്നേ പെനാൽറ്റിയിൽ രണ്ടാമത്തെ ഗോളും നേടി കേരളം ലീഡ് നേടിയിരുന്നു.
ആദ്യ മത്സരത്തിൽ എ ടി കെ മോഹൻബഗാനോട് തോറ്റ കേരളാ ബ്ലാസ്റ്റേഴ്‌സ് ഇന്ന് മികച്ച ആത്മവിശ്വാസത്തോടെയാണ് കളിച്ചത്. മുംബൈ സിറ്റിയെ മറികടന്നു വന്ന നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ഇന്നത്തെ കളിയിൽ ഒരു ഗോളിന്റെ പിന്നിൽ ആയതോടെ കൂടുതൽ ഊർജ്ജസ്വലതയോടെ കളിക്കുന്ന കാഴ്ചയാണ് കണ്ടത്.കഴിഞ്ഞ മത്സരത്തിൽ ടീമിലെ ചെറിയ ഏകോപനമില്ലായ്മ കേരളാ ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയാതായി വിലയിരുത്തപ്പെടുന്നു. എന്നാൽ കഴിഞ്ഞ കളിയിൽ കേരളത്തിന്റെ പ്രതിരോധ നിരയിലെ കളിക്കാരായ കോസ്റ്റാ നാമോയിനെസു ,ബെക്കാരി കോണേ,ജെസ്സെൽ കാർനെയ്‌റോ എന്നിവർ നല്ല പ്രകടനം കാഴ്ചവെച്ചു.
നോർത്ത് ഈസ്റ്റിൽ ബെഞ്ചമിൻ ലമൊട്ടും അശുതോഷ് മെത്തയും ഡൈലാൻ ഫോക്സും ഗുർജിന്ദർ കുമാറും മികച്ച കളി കളിച്ചുകൊണ്ടിരുന്നു.

ആദ്യ ഗോൾ കേരളം നേടിയ ശേഷം പതറിപ്പോയ നോർത്ത് ഈസ്റ്റിനെയല്ല കളിക്കളത്തിൽ കണ്ടത് മികച്ച മുന്നേറ്റം നടത്തുന്ന ചുവപ്പൻ പടയെയാണ്.ആ മുന്നേറ്റം തന്നെയാണ് രണ്ടാമത്തെ ഗോളിലേക്ക് നോർത്ത് ഈസ്റ്റിനെ നയിച്ചതെന്ന് പറയാം.തൊണ്ണൂറാം മിനുട്ടിൽ ഇദ്രിസാ സൈല നേടിയ ഗോളാണ് കളിയെ സമനിലയിൽ എത്തിച്ചത്.ഓഫ്‌സൈഡ് എന്ന് ഒറ്റ നോട്ടത്തിൽ തോന്നിയേക്കാവുന്ന നീക്കമാണ് ഗോളായി മാറിയത്.നേരത്തെ നോർത്ത് ഈസ്റ്റിന് അനുകൂലമായ പെനാൽറ്റി വിളിച്ചപ്പോഴും റഫറിക്ക് പിഴവ് സംഭവിച്ചതായി തോന്നിയിരുന്നു.ലോകകപ്പ് മത്സരങ്ങളിലേതുപോലെ ഇന്ത്യൻ സൂപ്പർ ലീഗിലും മൂന്നാം അമ്പയറിങ് വേണമെന്ന് നേരത്തെ തന്നെ ആവശ്യമുയർന്നിരുന്നു.

“മുംബൈ കളിക്കാന്‍ ഭയപ്പെടുന്ന ടീമാണ് ഡെല്‍ഹി കാപിറ്റല്‍സ്”; റിക്കി പൊണ്ടിംഗ്

ഇന്ന് ഐ പി എല്‍ ഫൈനലില്‍ മുംബൈ ഇന്ത്യന്‍സും ഡെല്‍ഹി കാപിറ്റല്‍സും ആണ് നേര്‍ക്കുനേര്‍ വരുന്നത്. മുംബൈ ഇന്ത്യന്‍സിനാണ് എല്ലാവരും മുന്‍തൂക്കം നല്‍കുന്നത് എങ്കിലും ഡെല്‍ഹി കാപിറ്റല്‍സിന് കിരീടം നേടാനുള്ള മികവുണ്ട് എന്ന് ഡെല്‍ഹിയുടെ പരിശീലകന്‍ റിക്കി പൊണ്ടിംഗ് പറയുന്നു. ഡെല്‍ഹിക്ക് മുംബൈ ഇന്ത്യന്‍സിനെ തോല്‍പ്പിക്കാന്‍ ഉള്ള ശക്തിയുണ്ട്. മുംബൈ കളിക്കാന്‍ ഒട്ടും ഇഷ്ടപ്പെടാത്ത അവര്‍ ഭയക്കുന്ന എതിരാളികള്‍ ആണ് ഡെല്‍ഹി എന്നും പോണ്ടിംഗ് പറഞ്ഞു.

ഐ പി എല്ലില്‍ ഈ സീസണില്‍ മൂന്ന് തവണ രണ്ടു ടീമുകളും ഏറ്റുമുട്ടിയിരുന്നു. മൂന്ന് തവണയും മുംബൈ ആണ് വിജയിച്ചത്. എന്നാല്‍ ആ മത്സരങ്ങളില്‍ ഡെല്‍ഹി ആരുടെ മികവിന് വളരെ ദൂരെ ആയിരുന്നു എന്ന് പോണ്ടിംഗ് പറഞ്ഞു.പവര്‍ പ്ലേയിലെ ബാറ്റിംഗും അവസാന ഓവറുകളിലെ ബൗളിങും ആണ് ഡെല്‍ഹിയുടെ പ്രശ്നം എന്നും അത് പരിഹരിക്കുകയാണെങ്കില്‍ ഇന്ന് മുംബൈ ഇന്ത്യന്‍സിനെ തോല്‍പ്പിക്കാം എന്നും പോണ്ടിംഗ് പറഞ്ഞു.

എട്ട് വര്‍ഷമായിട്ടും കിരീടമില്ല, നായക സ്ഥാനത്ത് നിന്നും വിരാട് കോഹ്ലിയെ മാറ്റേണ്ട സമയമായെന്ന് ഗൗതം ഗംഭീര്‍

ഡല്‍ഹി: റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ നായക സ്ഥാനത്ത് നിന്നും വിരാട് കോഹ്ലിയെ മാറ്റേണ്ട സമയമായെന്ന് ഇന്ത്യന്‍ മുന്‍ താരം ഗൗതം ഗംഭീര്‍. മികച്ച നായകന്മാരെ കുറിച്ച് പറയുമ്പോള്‍ എം എസ് ധോനി, രോഹിത് ശര്‍മ എന്നിവര്‍ക്കൊപ്പം കോഹ്ലിയുടെ പേര് പറയരുത് എന്നും ഗംഭീര്‍ പറഞ്ഞു.

കോഹ് ലിയെ നായക സ്ഥാനത്ത് നിന്നും മാറ്റണമോ എന്ന ചോദ്യത്തിന്, 100 ശതമാനം മാറ്റണം എന്നായിരുന്നു ഗംഭീറിന്റെ മറുപടി. നായകന്‍ എന്ന നിലയില്‍ കോഹ്ലിയുടെ സ്ഥാനം ചോദ്യം ചെയ്യപ്പെടുകയാണ്. എട്ട് വര്‍ഷമായി ടീമിനെ നയിക്കുന്നു. ഇതുവരെ ഒരു തവണ പോലും കിരീടം നേടാനായില്ല. എട്ട് വര്‍ഷം എന്നത് വലിയ കാലയളവാണ് എന്നും ഗംഭീര്‍ ചൂണ്ടിക്കാണിച്ചു.
'ഇതുപോലെ മറ്റൊരു ക്യാപ്റ്റന്റെ പേര് പറയാന്‍ സാധിക്കുമോ? ക്യാപ്റ്റന്‍ വേണ്ട, എട്ട് വര്‍ഷം കാത്തിരുന്നിട്ടും കിരീടം നേടാതെ കാത്തിരിക്കുന്ന കളിക്കാരുണ്ടോ? അപ്പോള്‍ വിശ്വാസ്യതയെ ബാധിക്കുന്ന കാര്യമാണ്. ഞാനാണ് ഉത്തരവാദി എന്ന് കൈകള്‍ ഉയര്‍ത്തി മുന്‍പോട്ട് വന്ന് കോഹ് ലി പറയേണ്ടതുണ്ട്.'

രണ്ട് സീസണ്‍ കഴിഞ്ഞപ്പോള്‍ അശ്വിനില്‍ വിശ്വാസം നഷ്ടപ്പെട്ട് പഞ്ചാബ് സ്പിന്നറെ നായക സ്ഥാനത്ത് നിന്നും മാറ്റിയതും ഗംഭീര്‍ ചൂണ്ടിക്കാണിക്കുന്നു. എട്ട് വര്‍ഷം എന്നത് നീണ്ടതാണ്. ആര്‍ അശ്വിന് എന്താണ് സംഭവിച്ചത് എന്ന് നോക്കൂ. രണ്ട് സീസണില്‍ നായകനായി നിന്ന് ഫലം കാണാതെ വന്നപ്പോള്‍ അവര്‍ മാറ്റിയെന്നും ഗംഭീര്‍ പറയുന്നു.

'നമ്മള്‍ ധോനിയെ കുറിച്ച് സംസാരിക്കുന്നു, രോഹിത്തിനെ കുറിച്ച് സംസാരിക്കുന്നു. കോഹ് ലിയെ കുറിച്ച് നമ്മള്‍ സംസാരിക്കുന്നുണ്ടോ…ഒരിക്കലുമില്ല. ധോനി 3 ഐപിഎല്‍ കിരീടങ്ങള്‍ നേടി. രോഹിത് നാലെണ്ണം നേടി. അതുകൊണ്ടാണ് അവര്‍ ഇത്ര നാളായിട്ടും നായക സ്ഥാനത്ത് തുടരുന്നത്.' 'എട്ട് വര്‍ഷം നായകനായിട്ടും രോഹിത്തിന് കിരീടം നേടാനായില്ല എങ്കില്‍ രോഹിത്തിനെ നായക സ്ഥാനത്ത് നിന്ന് ഉറപ്പായും മാറ്റും. ഓരോ വ്യക്തിയേയും അളക്കുന്നത് വ്യത്യസ്തമാവരുത്. നിങ്ങളാണ് ക്യാപ്റ്റന്‍ എങ്കില്‍, നിങ്ങള്‍ ക്രഡിറ്റ് ഏറ്റെടുക്കുന്നുണ്ടെങ്കില്‍ വിമര്‍ശങ്ങളും ഏറ്റെടുക്കണം.'

സീസണില്‍ പ്ലേഓഫിലേക്ക് യോഗ്യത നേടാന്‍ ആര്‍സിബി അര്‍ഹരായിരുന്നില്ല എന്നും ഗംഭീര്‍ പറഞ്ഞു. 'ഞങ്ങള്‍ പ്ലേഓഫിലേക്ക് യോഗ്യത നേടിയതായും, അത് അര്‍ഹിച്ചിരുന്നതായും പറഞ്ഞുകൊണ്ടിരിക്കാം. എന്നാല്‍ അങ്ങനെയല്ല. ആര്‍സിബി പ്ലേഓഫ് കടക്കാന്‍ അര്‍ഹരായിരുന്നില്ല.'

'ഡിവില്ലിയേഴ്സ്, കോഹ് ലി എന്നിവരെ ആശ്രയിച്ച് കഴിയുന്ന ടീമായി എല്ലാ അര്‍ഥത്തിലും ബാംഗ്ലൂര്‍ മാറിയതായും ഗംഭീര്‍ പറഞ്ഞു. കോഹ് ലിക്ക് ഓപ്പണ്‍ ചെയ്യണമായിരുന്നു എങ്കില്‍ ലേലത്തില്‍ അവര്‍ ഒരു മധ്യനിര താരത്തെ സ്വന്തമാക്കണമായിരുന്നു. ആര്‍സിബിയുടെ സീസണ്‍ ദുരന്തമാവുന്നതില്‍ നിന്നും രക്ഷിച്ചത് ഡിവില്ലിയേഴ്സ് ആണ്. '

ഡിവില്ലിയേഴ്സ് കൂടി പരാജയപ്പെട്ടിരുന്നേല്‍ എന്താകുമായിരുന്നു അവസ്ഥ. ഏഴ് കളിയില്‍ ഡിവില്ലിയേഴ്സ് ആണ് അവരെ രണ്ട് മൂന്ന് കളിയില്‍ ജയം പിടിക്കാന്‍ തുണച്ചത്. കഴിഞ്ഞ വര്‍ഷങ്ങളിലേത് പോലെ ബാലന്‍സ് ഇല്ലാത്ത ടീം തന്നെയാണ് അവര്‍ ഇപ്പോഴുമെന്നും ഗംഭീര്‍ പറഞ്ഞു.

ഐപിഎല്ലില്‍ ഇന്ന് ഹൈദരാബാദും ബാംഗ്ലൂരും നേര്‍ക്കുനേര്‍;മത്സരം നിര്‍ണായകം

അബുദാബി; ഐപിഎല്ലിലെ എലിമിനേറ്റര്‍ മത്സരത്തില്‍ ഇന്ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും ഏറ്റുമുട്ടും. അബുദാബിയില്‍ ഇന്ത്യന്‍ സമയം വൈകുന്നേരം 7.30നാണ് മത്സരം. വിജയിക്കുന്ന ടീം ക്വാളിഫയറിന് യോഗ്യത നേടും. എലിമിനേറ്ററില്‍ ജയിക്കുന്ന ടീമിന് ആദ്യ പ്ലേ ഓഫില്‍ മുംബൈയോട് തോല്‍വി വഴങ്ങിയ ഡല്‍ഹിയെയും മറികടന്നാല്‍ മാത്രമേ ഫൈനലിലെത്താനാകൂ. തോല്‍ക്കുന്ന ടീം പുറത്താകുകയും ചെയ്യും. റണ്‍ റേറ്റിന്റെ പിന്‍ബലത്തില്‍ പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനക്കാരായാണ് ഹൈദരാബാദ് പ്ലേ ഓഫിലേയ്ക്ക് യോഗ്യത നേടിയത്. നാലാം സ്ഥാനക്കാരായാണ് ബാംഗ്ലൂര്‍ ഫിനിഷ് ചെയ്തത്.

ഓപ്പണിംഗ് സഖ്യത്തിന്റെ പ്രകടനാണ് ഹൈദരാബാദിന് പ്ലേ ഓഫിലേയ്ക്ക് ടിക്കറ്റ് നല്‍കിയതെന്ന് വേണം പറയാന്‍. നായകന്‍ ഡേവിഡ് വാര്‍ണറും വൃദ്ധിമാന്‍ സാഹയും മികച്ച ഫോമിലാണ്. മനീഷ് പാണ്ഡെ, കെയ്ന്‍ വില്യംസണ്‍, എന്നീ പരിചയ സമ്പന്നരായ താരങ്ങളും ഹൈദരാബാദ് നിരയിലുണ്ട്. ബൗളിങ് നിരയില്‍ സന്ദീപ് ശര്‍മയും റാഷിദ് ഖാനും നടരാജനും ഏത് ബാറ്റിങ് നിരയ്ക്കും വെല്ലുവിളിയാണ്. അതേസമയം മറുഭാഗത്ത് എന്ത് വില കൊടുത്തും കന്നിക്കിരീടം സ്വന്തമാക്കുമെന്ന ഉറച്ച തീരുമാനത്തിലാണ് ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ്. വീരാട് കോഹ്ലിയും എബി ഡിവില്യേഴ്‌സും പുറത്തായാല്‍ ബാംഗ്ലൂര്‍ നിരയില്‍ കൂറ്റന്‍ സ്‌കോര്‍ നേടാന്‍ വേറെ താരങ്ങളില്ല എന്നതാണ് സത്യം. ആരോണ്‍ ഫിഞ്ചിന് പകരം ജോഷ്വാ ഫിലിപ്പി വന്നിട്ടും അവസ്ഥയ്ക്ക് മാറ്റമില്ല.

ദേവ്ദത്ത് പടിക്കല്‍ സ്‌കോര്‍ കണ്ടെത്തുന്നുണ്ടെങ്കിലും വേഗത്തില്‍ റണ്‍ റേറ്റ് ഉയര്‍ത്തുന്നതില്‍ കാര്യമായ സംഭാവന ചെയ്യുന്നില്ല. ബൗളിങ് നിരയില്‍ യുസ്വേന്ദ്ര ചാഹലും ക്രിസ് മോറിസും മുഹമ്മദ് സിറാജും ഭേദപ്പെട്ട പ്രകടനം കാഴ്ച വെക്കുന്നുണ്ട്. 8ാം തീയതിയാണ് ക്വാളിഫെയര്‍ മത്സരം നടക്കുക. 10 ന് ദുബായ് ആണ് ഫൈനല്‍ മത്സരത്തിന് വേദിയാകുന്നത്

ഫുട്‌ബോള്‍ ഇതിഹാസം മറഡോണ ആശുപത്രിയില്‍; ശസ്ത്രക്രിയക്ക് വിധേയനാക്കി

ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണയ്ക്ക് ശസ്ത്രക്രിയ. തലച്ചോറില്‍ രക്തം കട്ടപിടിച്ചതിനെ തുടര്‍ന്ന് ബ്യൂണിസ് ഐറിസിലെ സ്വകര്യ ആശുപത്രിയിലാണ് നിലവില്‍ മറഡോണയുള്ളത്. ശസ്ത്രക്രിയ വിജയകരമാണെന്നും മറഡോണ ആരോഗ്യവാനായി ഇരിക്കുന്നതായും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

രക്തം കട്ടപിടിച്ചത് ശസ്ത്രക്രിയയിലൂടെ പൂര്‍ണമായും നീക്കി. മറഡോണ ഏതാനും ദിവസം കൂടി ആശുപത്രിയില്‍ നിരീക്ഷണത്തില്‍ തുടരും. തിങ്കളാഴ്ച്ചയാണ് മറഡോണയെ ലാ പ്ലാറ്റയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അദ്ദേഹം വിഷാദ രോഗത്തിലാണെന്നും സൂചനയുണ്ട്. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലാണ് തലച്ചോറില്‍ രക്തം കട്ടപിടിച്ചതായി കണ്ടെത്തിയത്. തുടര്‍ന്ന് ഉടന്‍ തന്നെ കൂടുതല്‍ സൗകര്യങ്ങളുള്ള മറ്റൊരു ആശുപത്രിയിലേക്ക് ശസ്ത്രക്രിയയ്ക്കായി മാറ്റുകയായിരുന്നു.

കഴിഞ്ഞ വെള്ളിയാഴ്ച്ചയായിരുന്നു മറഡോണയുടെ അറുപതാം പിറന്നാള്‍. ഇതിന് മുമ്പ് തന്നെ ചില ആരോഗ്യപ്രശ്‌നങ്ങള്‍ അദ്ദേഹത്തിനുണ്ടായിരുന്നതായാണ് സൂചന. കൂടാതെ വിഷാദ രോഗവും ബാധിച്ചു. ഏതാനും ദിവസങ്ങളായി ഭക്ഷണം പോലും സമയത്തിന് കഴിച്ചിരുന്നില്ലെന്ന് അദ്ദേഹത്തിന്റെ സഹായി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

മറഡോണയെ പ്രവേശിപ്പിച്ച ആശുപത്രിക്ക് പുറത്ത് അദ്ദേഹത്തിന്‌റെ ആരാധകരും എത്തിയിരുന്നു. ഫുട്‌ബോള്‍ ഇതിഹാസത്തിന്റെ പ്ലക്കാര്‍ഡുകളുമായി എത്തിയ ആരാധകര്‍ കമോണ്‍, ഡീഗോ എന്ന് ഉച്ചത്തില്‍ വിളിച്ചാണ് ആശുപത്രി പരിസരത്ത് എത്തിയത്. പിറന്നാള്‍ ദിനത്തില്‍ നടന്ന ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ പാട്രോണാറ്റയ്‌ക്കെതിരെ മറഡോണയുടെ ഗിംനസിയയുടെ മത്സരം കാണാന്‍ അദ്ദേഹം എത്തിയിരുന്നു. എന്നാല്‍ ആദ്യ പകുതി പൂര്‍ത്തിയാകുന്നതിന് മുമ്പ് തന്നെ മടങ്ങുകയും ചെയ്തു. ഇത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. മത്സരത്തില്‍ 3-0ന് അദ്ദേഹത്തിന്റെ ടീം വിജയിക്കുകയും ചെയ്തു.

http://www.jginews.in/kerala-cabinet-decided-to-cancel-the-permission-allowed-to-take-cbi-cases/

സെഞ്ച്വറി തികയ്ക്കവേ ക്ലീന്‍ ബൗള്‍ഡ്, ബാറ്റ് വലിച്ചെറിഞ്ഞ് ക്രിസ് ഗെയ്ല്‍; രോഷപ്രകടനത്തില്‍ പിഴ

ഐപിഎല്ലില്‍ ഇന്നലെ നടന്ന മത്സരത്തില്‍ 99 റണ്‍സില്‍ നില്‍ക്കെ ജോഫ്ര ആര്‍ച്ചറിന്റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായ പഞ്ചാബ് ബാറ്റ്‌സ്മാന്‍ പിഴ. ഔട്ട് ആയതിന് പിന്നാലെ ബാറ്റ് വലിച്ചെറിഞ്ഞുള്ള ഗെയിലിന്റെ രോഷപ്രകടനമാണ് പിഴയ്ക്ക് കാരണം. ഐപിഎല്‍ പെരുമാറ്റച്ചട്ട ലംഘനമാണ് ഗെയിലിന്റെ പ്രവര്‍ത്തി എന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. മാച്ച് ഫീയുടെ പത്ത് ശതമാനം ഗെയിലില്‍ നിന്നും ഈടാക്കും.

സെഞ്ചുറി നേടാനിരിക്കേയായിരുന്നു ഗെയിലിന്റെ വിക്കറ്റ് ജോഫ്ര നേടുന്നത്. അപ്രതീക്ഷിതമായ ഔട്ടാകലില്‍ ആദ്യം ബാറ്റ് വലിച്ചെറിഞ്ഞ ഗെയില്‍ ഉടന്‍ തന്നെ സംയമനം വീണ്ടെടുത്ത് ജോഫ്രയ്ക്ക് കൈ നല്‍കി ക്രീസില്‍ നിന്നും മടങ്ങി. 99റണ്‍സില്‍ പുറത്താകുന്നത് അസ്വസ്ഥപ്പെടുത്തുന്ന കാര്യമാണെന്നായിരുന്നു മത്സര ശേഷം ഗെയിലിന്റെ പ്രതികരണം. ജോഫ്രയുടെ മികച്ച പന്തായിരുന്നുവെന്നും ഗെയില്‍ പറഞ്ഞു. തന്റെ പെരുമാറ്റം ചട്ടലംഘനമാണെന്ന് തുറന്നു സമ്മതിച്ച ഗെയില്‍ പിഴ ചുമത്തിയ നടപടിയെ സ്വാഗതം ചെയ്യുകയും ചെയ്തു.

ധോണി ഫോമിലേക്ക് തിരിച്ചുവരും- കുമാര്‍ സംഗക്കാര

ദുബായ്; ധോണി ഫോമിലേക്ക് തിരിച്ചുവരുമെന്ന് ശ്രീലങ്കന്‍ ക്രിക്കറ്റ് ഇതിഹാസം കുമാര്‍ സംഗക്കാര.ഫോം നഷ്ടമായത് കൊണ്ട് ധോണി ഒരു നിലവാരം കുറഞ്ഞ കളിക്കാരനോ, ചെറിയ കളിക്കാരനോ അല്ലാതായി മാറുന്നില്ല. അദ്ദേഹം കളിക്കളത്തിലേക്ക് ശക്തമായി തിരിച്ചുവരുമെന്നും സംഗക്കാര വ്യക്തമാക്കി.ധോണിക്ക് ഫോമിലേക്ക് മടങ്ങിവരാന്‍ അദ്ദേഹം കൂടുതലായി ക്രിക്കറ്റ് കളിച്ചാല്‍ മാത്രം മതിയെന്ന് സംഗക്കാര പറഞ്ഞു. ഐപിഎല്ലിനോളം കടുപ്പമുള്ള ഏതെങ്കിലും ടൂര്‍ണമെന്റുകളില്‍ അദ്ദേഹം കളിക്കണം. ആ ടൂര്‍ണമെന്റില്‍ ലോകത്തിലെ ഏറ്റവും മികച്ച കളിക്കാര്‍ കളിക്കുന്നുണ്ടെങ്കില്‍ ധോണിക്ക് തന്റെ മികവ് കൂടുതലായി ഉയര്‍ത്താന്‍ സാധിക്കണം.

ധോണിയുടെ കാര്യത്തില്‍ അദ്ദേഹത്തിന്റെ പ്രകടനം ഇത്തവണ ടീമിന്റെ പ്രകടനത്തെയും ബാധിച്ചു എന്നതാണ്. ധോണിയുടെ അവസാന കാലത്താണ് ഇത് നടക്കുന്നതെന്നും സംഗക്കാര പറഞ്ഞു. തീര്‍ച്ചയായും മോശം കാലത്തെ അദ്ദേഹത്തിന് മറികടക്കാന്‍ സാധിക്കും. പക്ഷേ ബാറ്റ് ചെയ്യാനും റണ്‍സടിക്കാനും ധോണി ഇപ്പോഴും ആവേശം കാണിക്കുന്നുണ്ട്. ഒരു അര്‍ധ സെഞ്ച്വറി നേടി ടീമിനെ ജയിപ്പിക്കുന്നതിലും അപ്പുറത്തുള്ള കാര്യങ്ങള്‍ ധോണിക്ക് ചെയ്യാനാവും. കാരണം ധോണി അങ്ങനെയാണ് വളര്‍ന്നത്. ടീം എങ്ങനെ പ്രകടനം നടത്തിയാല്‍ അതിലേക്ക് സംഭാവന ചെയ്യാന്‍ ധോണിക്ക് സാധിക്കും. പത്ത് റണ്‍സ് മാത്രമാണ് എടുക്കുന്നതെങ്കില്‍ പോലും ധോണി അതില്‍ സന്തോഷവനാണെന്നും സംഗക്കാര പറഞ്ഞു.

http://www.jginews.in/pubg-not-available-today-onwards-in-india/

മലയാളി പൊളിയാട; സഞ്ജുവിന് രാജസ്ഥാന്‍ റോയല്‍സിന്റെ വീഡിയോ സമ്മാനം

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ മലയാളി സാനിധ്യങ്ങളില്‍ ശ്രദ്ധേയമായ മുഖം സഞ്ജു സാംസണിന്റേതാണ്. വെടിക്കെട്ട് പ്രകടനവുമായി ഇത്തവണയും രാജസ്ഥാന്റെ കുപ്പായത്തില്‍ സഞ്ജു തിളങ്ങുകയാണ്. അതിനുള്ള അംഗീകരം പോലെ ഇന്ത്യന്‍ ടീമിലേക്കും താരം തിരഞ്ഞെടുക്കപ്പെട്ടു കഴിഞ്ഞു. ടീമിലെ പ്രധാന താരങ്ങളിലൊരാളായ സഞ്ജുവിനായി ഒരു വീഡിയോ പുറത്ത് വിട്ടിരിക്കുകയാണ് രാജസ്ഥാന്‍ റോയല്‍സ്.

മലയാളി റാപ് ഗായകന്‍ തിരുമാലിയുടെ മലയാളിക്കെന്താടാ എന്ന് തുടങ്ങുന്ന ഗാനമാണ് രാജസ്ഥാന്‍ റോയല്‍സ് ഉപയോഗിച്ചിരിക്കുന്നത്. മലയാളി താരത്തിന്റെ തകര്‍പ്പന്‍ ഷോട്ടുകള്‍ കോര്‍ത്തിണക്കിയാണ് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്.

ഓസ്ട്രേലിയന്‍ പര്യടനത്തിനുള്ള ടി20 ടീമിലേക്ക് താരത്തിനെ തിരഞ്ഞെടുത്തിരുന്നു. ഐപിഎല്ലിലെ ആദ്യ രണ്ട് മത്സരങ്ങളിലും രാജസ്ഥാന് തകര്‍പ്പന്‍ ജയം സമ്മാനിച്ചത് സഞ്ജുവിന്റെ വെടിക്കെട്ട് പ്രകടനമായിരുന്നു. അവസാനം നടന്ന മുംബൈക്കെതിരായ മത്സരത്തിലും സ്റ്റോക്സിനൊപ്പം സഞ്ജു മിന്നും പ്രകടനമാണ് പുറത്തെടുത്തത്.

ബ്രസീല്‍ ഇതിഹാസം റൊണാള്‍ഡീഞ്ഞോയ്ക്ക് കോവിഡ്

ബ്രസീല്‍ ഇതിഹാസ ഫുട്ബോള്‍ താരവും മുന്‍ ബാഴ്സലോണ, എസി മിലാന്‍ താരവുമായ റൊണാള്‍ഡീഞ്ഞോയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്‍സ്റ്റഗ്രാമിലിട്ട കുറിപ്പിലൂടെ താരം തന്നെയാണ് പരിശോധനാ ഫലം പോസിറ്റീവായ കാര്യം സ്ഥിരീകരിച്ചത്. ഞായറാഴ്ച നടത്തിയ പരിശോധനാ ഫലം പോസിറ്റീവാണെന്ന് റൊണാള്‍ഡീഞ്ഞോ തന്നെയാണ് അറിയിച്ചത്. രോഗലക്ഷണങ്ങളൊന്നും തന്നെ ഇല്ലാതിരുന്ന താരം ഇപ്പോള്‍ ബെലോ ഹൊറിസോണ്ടെയിലെ ഒരു ഹോട്ടലില്‍ ഐസൊലേഷനിലാണ്.

'പ്രിയപ്പെട്ട സുഹൃത്തുക്കളെ കുടുംബാംഗങ്ങളെ ആരാധകരെ ഞാന്‍ കോവിഡ് പരിശോധന നടത്തി. ഫലം പോസിറ്റീവാണ്. ലക്ഷണങ്ങളൊന്നും ഇല്ല. നന്നായി തന്നെ ഇരിക്കുന്നു'- റൊണാള്‍ഡീഞ്ഞോ കുറിച്ചു.വ്യജ പാസ്പോര്‍ട്ടുമായി പരാഗ്വെയില്‍ വച്ച് പിടിക്കപ്പെട്ട് ജയിലില്‍ കഴിയുകായായിരുന്നു റൊണാള്‍ഡീഞ്ഞോ. അഞ്ച് മാസത്തോളമാണ് താരം തടവിന് ശിക്ഷിക്കപ്പെട്ടത്. ഇതിന് ശേഷം ഇക്കഴിഞ്ഞ ഓഗസ്റ്റിലാണ് ജയില്‍ മോചിതനായി ബ്രസീലില്‍ തിരിച്ചെത്തിയത്.

അമേരിക്ക കഴിഞ്ഞ ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ കോവിഡ് ബാധിതരായി മരിച്ചത് ബ്രസീലിലാണ്. ഒന്നര ലക്ഷത്തിലധികം പേരാണ് ഇവിടെ മരിച്ചത്.

കപിൽദേവ് ആശുപത്രി വിട്ടു-ചിത്രം പങ്കുവെച്ച് ചേതൻ ശർമ്മ

ന്യൂഡൽഹി: നെഞ്ചുവേദനയെത്തുടർന്ന് ന്യൂഡൽഹിയിലെ സ്വകാര്യ ആശുപത്രിയിൽ ആന്ജിയോപ്ലാസ്റ്റിക് വിധേയനായ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം കപിൽദേവ് ആശുപത്രി വിട്ടു.

രണ്ടുദിവസത്തെ ആശുപത്രിവാസത്തിന് ശേഷം അദ്ദേഹം ആരോഗ്യവാനായെന്ന് സുഹൃത്തും ക്രിക്കറ്ററുമായ ചേതൻ ശർമ്മ അദ്ദേഹത്തിൻറെ ഫോട്ടോപങ്കുവെച്ചു കൊണ്ട് പറഞ്ഞു .61 കാരനായ കപിൽദേവിനെ കഴിഞ്ഞദിവസമാണ് നെഞ്ചു വേദനയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഇപ്പോൾ ആരോഗ്യവാനാണെന്നും കുറച്ചുദിവസത്തിനകം സാധാരണ ജീവിതത്തിലേക്ക് അദ്ദേഹത്തിന് മടങ്ങാൻ കഴിയുമെന്നും അദ്ദേഹത്തിൻറെ ഡോക്ടർ അതുൽ മധൂർ പറഞ്ഞു.

ഞങ്ങള്‍ വിചാരിച്ച പോലെ കാര്യങ്ങള്‍ നടന്നില്ല; ധോണിയുടെ ദുഃഖം

ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള ടീമാണ് ചെന്നൈ സൂപ്പര്‍ കിങ്സ്. ഈ സീസണില്‍ തങ്ങളുടെ ആരാധകരെ മുഴുവന്‍ ധോണിയും സംഘവും നിരാശപ്പെടുത്തി. ഐപിഎല്‍ 13-ാം സീസണില്‍ നിന്ന് ചെന്നൈ സൂപ്പര്‍ കിങ്സ് ഏകദേശം പുറത്തായി കഴിഞ്ഞു. 11 കളികളില്‍ മൂന്ന് ജയം മാത്രമുള്ള ചെന്നൈ സൂപ്പര്‍ കിങ്സ് പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ്. ശേഷിക്കുന്ന മൂന്ന് കളികള്‍ ജയിച്ചാലും ചെന്നൈയ്ക്ക് പ്ലേ ഓഫില്‍ കയറുക അസാധ്യമാണ്. തങ്ങള്‍ക്ക് ഇത്തവണ പ്രതീക്ഷകള്‍ക്കൊത്ത് ഉയരാന്‍ സാധിച്ചില്ലെന്ന് ചെന്നൈ നായകന്‍ എം.എസ്.ധോണി പറയുന്നു. കഴിവിനനുസരിച്ചുള്ള പ്രകടനം നടത്താല്‍ ഈ സീസണില്‍ തങ്ങള്‍ക്ക് സാധിച്ചില്ലെന്ന് ധോണി തുറന്നുസമ്മതിച്ചു.

'ഈ വര്‍ഷം ഞങ്ങളുടെയല്ല. എല്ലാ കാര്യങ്ങളും ഇത്തവണ തകിടംമറിഞ്ഞു. പല കാര്യങ്ങളും തെറ്റായിപ്പോയി. സാഹചര്യത്തിനനുസരിച്ച് സ്വന്തം കഴിവ് പുറത്തെടുക്കാന്‍ ടീം അംഗങ്ങള്‍ക്ക് സാധിച്ചോ എന്ന് ഓരോരുത്തരും ആത്മപരിശോധന നടത്തണം. ഇത്തവണ ഭാഗ്യവും തുണച്ചില്ല. ആദ്യം ബാറ്റ് ചെയ്യണമെന്ന് ആഗ്രഹിച്ച കളികളില്‍ ടോസ് നഷ്ടപ്പെട്ടു. പക്ഷേ, എല്ലാവരും നന്നായി പരിശ്രമിച്ചിരുന്നു,' ധോണി പറഞ്ഞു.

ശേഷിക്കുന്ന മൂന്ന് മത്സരങ്ങളില്‍ പുതുമുഖ താരങ്ങള്‍ക്ക് കൂടുതല്‍ അവസരം നല്‍കുമെന്ന് ധോണി പറഞ്ഞു. അടുത്ത വര്‍ഷത്തെ ഐപിഎല്ലാണ് ഇനി ലക്ഷ്യം. നിരവധി യുവതാരങ്ങള്‍ കാത്തിരിക്കുന്നുണ്ട്. ഇനിയുള്ള മത്സരങ്ങളില്‍ പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും ധോണി വ്യക്തമാക്കി.

മുംബൈ ഇന്ത്യന്‍സിനെതിരെ ഇന്നലെ നടന്ന മത്സരത്തില്‍ നാണംകെട്ട തോല്‍വിയാണ് ചെന്നൈ ഏറ്റുവാങ്ങിയത്. ചെന്നൈ സൂപ്പര്‍ കിങ്സിനെ പത്ത് വിക്കറ്റിനാണ് മുംബൈ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ സൂപ്പര്‍ കിങ്സിന്റെ 114 റണ്‍സ് ഓവറില്‍ ഒരു വിക്കറ്റ് പോലും നഷ്ടപ്പെടുത്താതെ മുംബൈ ഇന്ത്യന്‍ മറികടന്നു.

ആര്‍സിബിയോട് തോറ്റ് കൊല്‍ക്കത്ത; മാറുന്ന പ്ലേ ഓഫ് സാധ്യതകള്‍ ഇങ്ങനെ

ആര്‍സിബിക്കെതിരെ കൊല്‍ക്കത്ത എട്ട് വിക്കറ്റിന് പരാജയപ്പെട്ടത് രാജസ്ഥാന്‍ റോയല്‍സ്, കിങ്സ് ഇലവന്‍ പഞ്ചാബ് ടീമുകളുടെ പ്ലേ ഓഫ് സാധ്യതകള്‍ വര്‍ധിപ്പിക്കുന്നു. ബാംഗ്ലൂരിനെതിരെ കൊല്‍ക്കത്ത ജയിച്ചിരുന്നുവെങ്കില്‍ കൊല്‍ക്കത്തക്ക് അവരുടെ നാലാം സ്ഥാനം കുറച്ചുകൂടെ ഭദ്രമാക്കാമായിരുന്നു എന്നാല്‍ തോല്‍വിയോടെ 10 കളികളില്‍ 5 ജയവും 5 തോല്‍വിയുമായി കൊല്‍ക്കത്ത നാലാം സ്ഥാനത്താണ്. ഇന്ന് നടക്കുന്ന മത്സരത്തില്‍ രാജസ്ഥാന്‍ ഹൈദരാബാദിനെ പരാജയപ്പെടുത്തിയാല്‍ രാജസ്ഥാനും 10 പോയിന്റാവും.

കൊല്‍ക്കത്തയുടെ തോല്‍വിയോടെ പഞ്ചാബ്, രാജസ്ഥാന്‍ ടീമുകളുടെ സാധ്യതയാണ് തുറന്നിരിക്കുന്നത്. നിലവില്‍ 10 കളികളില്‍ നാല് ജയവും ആറ് തോല്‍വിയുമായി ആറാമതാണ് രാജസ്ഥാന്‍.മുംബൈ,പഞ്ചാബ്,ഹൈദരാബാദ്,കൊല്‍ക്കത്ത ടീമുകളുമായാണ് ഇനി രാജസ്ഥാന്റെ മത്സരങ്ങള്‍. അതേസമയം 10 കളികളില്‍ നിന്ന് 8 പോയിന്റ് തന്നെയാണ് പഞ്ചാബിനും ഉള്ളത്. ഇനി വരുന്ന നാലുകളികളിലും ജയിക്കുകയാണെങ്കില്‍ 16 പോയിന്റ് പഞ്ചാബിന് നേടാനാകും.

ചെന്നൈ സൂപ്പര്‍ കിങ്‌സിന് ഇപ്പോഴും പ്ലേഓഫ് കടക്കാന്‍ സാധിക്കുമെന്ന് ഇന്ത്യന്‍ മുന്‍ താരം ഇര്‍ഫാന്‍ പഠാന്‍

ചെന്നൈ സൂപ്പര്‍ കിങ്‌സിന് ഇപ്പോഴും പ്ലേഓഫ് കടക്കാന്‍ സാധിക്കുമെന്ന് ഇന്ത്യന്‍ മുന്‍ താരം ഇര്‍ഫാന്‍ പഠാന്‍. ഏഴ്, എട്ട് പൊസിഷനില്‍ നിന്ന് പ്ലേഓഫീലേക്ക് കടക്കാന്‍ സാധിച്ച ഏതെങ്കിലും ടീം ഉണ്ടെങ്കില്‍ അത് ചെന്നൈ സൂപ്പര്‍ കിങ്‌സ് ആണെന്ന് പഠാന്‍ പറഞ്ഞു.

ചെന്നൈ സൂപ്പര്‍ കിങ്‌സ് കളിക്കാരെ കൈകാര്യം ചെയ്യുന്ന വിധമാണ് ഇങ്ങനെ തിരിച്ചു വരവുകള്‍ക്ക് പ്രാപ്തമാക്കുന്നത് എന്നും ഇര്‍ഫാന്‍ പഠാന്‍ ചൂണ്ടിക്കാണിച്ചു. കളിക്കാരെ എങ്ങനെ കംഫേര്‍ട്ട് സോണില്‍ നിര്‍ത്തണം എന്ന് ചെന്നൈക്ക് അറിയാം. 2015ല്‍ ഞാന്‍ ചെന്നൈ ടീമില്‍ ഉള്‍പ്പെട്ടിരുന്നു. ക്രിക്കറ്റ് എങ്ങനെ മുന്‍പോട്ട് കൊണ്ടുപോവണം എന്നതില്‍ 21-22 വര്‍ഷത്തെ പരിചയമുണ്ട് അവര്‍ക്ക്. ചെന്നൈ ലീഗിലും സമാനമായാണ് അവര്‍ ടീമിനെ മുന്‍പോട്ട് കൊണ്ടുപോവുന്നത്, ഇര്‍ഫാന്‍ പഠാന്‍ പറഞ്ഞു.

കളത്തിലിറങ്ങി മികവ് കാണിക്കു, ബാക്കിയെല്ലാം ഞങ്ങള്‍ നോക്കിക്കോളാം എന്നതാണ് ചെന്നൈയുടെ രീതി. പുലര്‍ച്ചെയുള്ള ഫ്‌ളൈറ്റ് ബുക്ക് ചെയ്യുന്ന ഫ്രാഞ്ചൈസികളുണ്ട്. കളി അവസാനിക്കുന്നത് 11.30ന് ആവും. ഉറങ്ങുന്നത് 2 മണിക്കും. ഫ്‌ളൈറ്റ് പിടിക്കാനായി 6 മണിക്ക് എഴുന്നേല്‍ക്കണം എന്ന അവസ്ഥ. അത് കഴിഞ്ഞ ദിവസത്തെ കളിയില്‍ നിന്ന് കരകയറി വരുന്നതിന് തടസമാവും. എന്നാല്‍ മത്സരം വൈകിയാണ് കഴിയുന്നത് എങ്കില്‍ ഉച്ചയ്ക്ക് ശേഷമാവും ചെന്നൈ സൂപ്പര്‍ കിങ്‌സ് ഫ്‌ളൈറ്റ് ബുക്ക് ചെയ്യുക.

ഇത് കളിക്കാരെ ശാരീരികമായും മാനസികമായും വീണ്ടെടുക്കാന്‍ സഹായിക്കും. ചെറിയ കാര്യങ്ങളാണ് ഇതെന്നും പഠാന്‍ പറഞ്ഞു. ചെന്നൈ പ്ലേഓഫ് കടക്കുമെന്ന് ചൂണ്ടിക്കാട്ടി ഇര്‍ഫാന്‍ പഠാന്‍ പറയുന്ന മറ്റൊരു കാരണം ധോനിയുടെ സാന്നിധ്യമാണ്. 2010ല്‍ ആദ്യ 7ല്‍ അഞ്ച് കളിയിലും ചെന്നൈ തോറ്റിരുന്നു. എന്നാല്‍ ഫൈനലില്‍ മുംബൈയെ തോല്‍പ്പിച്ച്‌ ചെന്നൈ കിരീടം ചൂടി. ചെന്നൈയെ ഇപ്പോള്‍ എഴുതി തള്ളുന്നത് മണ്ടത്തരമാവുമെന്നും പഠാന്‍ പറഞ്ഞു.

മികവില്‍ നില്‍ക്കുകയായിരുന്നു ചെന്നൈ. ഈ വര്‍ഷം ഹര്‍ഭജന്‍, സുരേഷ് റെയ്‌ന എന്നിവരുടെ അഭാവവും, പരിക്കും അവരെ ഉലച്ചു. എന്നാല്‍ ധോനിയെ പോലൊരു നല്ല ക്യാപ്റ്റന്‍ ഉള്ളപ്പോള്‍ അവര്‍ക്ക് ഇപ്പോഴും സാധ്യതയുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തില്‍ നിന്നും ചെന്നൈ സൂപ്പര്‍ കിങ്‌സിനെ കരകയറ്റി കൊണ്ടുവരാന്‍ ധോനിക്ക് സാധിക്കുമെന്ന് ഇര്‍ഫാന്‍ പഠാന്‍ പറഞ്ഞു.

ഐപിഎല്‍: ഇന്ന് ചെന്നൈ രാജസ്ഥാന്‍ പോരാട്ടം

ഐപിഎള്ളി ല്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ സ്മിത്തിന്‍റെ രാജസ്ഥാനും, ധോണിയുടെ ചെന്നൈയും തമ്മില്‍ ഏറ്റുമുട്ടും. അബുദാബിയില്‍ ഇന്ന് രാത്രി 7:30ന് ആണ് മല്‍സരം. പോയിന്റ് നിലയില്‍ അവസാനമുള്ള രണ്ട് ടീമുകള്‍ ആണ് ഇന്ന് ഏറ്റുമുട്ടുക. രണ്ട് ടീമിലും ബാറ്റിങ്ങിലും ബൗളിങ്ങിലും പ്രശ്നങ്ങള്‍ ഉണ്ട്.

ഈ സീസണില്‍ രണ്ട് ടീമുകളും 9 കളികള്‍ കളിച്ചപ്പോള്‍ മൂന്ന് ജയം മാത്രമാണ് രണ്ട് ടീമിനും നേടാന്‍ കഴിഞ്ഞത്. നിലവില്‍ ചെന്നൈ ഏഴാം സ്ഥാനത്തും, രാജസ്ഥാന്‍ എട്ടാം സ്ഥാനത്തുമാണ് ഉള്ളത്.ഷാര്‍ജയില്‍ ഇരുടീമുകളും മുമ്ബ് നേര്‍ക്കുനേര്‍ വന്നപ്പോള്‍ ജയം രാജസ്ഥാനൊപ്പമായിരുന്നു. സഞ്ജുവിന്‍റെ തകര്‍പ്പന്‍ പ്രകടനത്തിലാണ് ടീം വിജയം സ്വന്തമാക്കിയത്.

ഐപിഎല്ലില്‍ ഇന്ന് ഡല്‍ഹി ചെന്നൈ പോരാട്ടം

ഐപിഎല്ലില്‍ ഇന്ന് നടക്കുന്ന രണ്ടാമത്തെ മല്‍സരത്തില്‍ ഡല്‍ഹി ചെന്നൈയെ നേരിടും. ഷാര്‍ജ ക്രിക്കറ്റ് ഗ്രൗണ്ടില്‍ ആണ് ഇന്ന് രണ്ടാം മല്‍സരം നടക്കുന്നത്. ഈ സീസണിലെ ഏറ്റവും മികച്ച ടീമുകളില്‍ ഒന്നാണ് ഡല്‍ഹി. എട്ട് കളികളില്‍ ആറ് ജയം ഉള്ള ഡല്‍ഹി പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ്. ഇന്ന് ജയിക്കാന്‍ കഴിഞ്ഞാല്‍ അവര്‍ക്ക് ഒന്നാം സ്ഥാനത്ത് എത്താന്‍ കഴിയും. ചെന്നൈക്ക് എട്ട് കളികളില്‍ നിന്ന് മൂന്ന് ജയം ആണ് ഉള്ളത്. നിലവില്‍ അവര്‍ ആറാം സ്ഥാനത്താണ്.

സെപ്റ്റംബര്‍ 25 ന് ഈ സീസണില്‍ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ ഡെല്‍ഹി ക്യാപിറ്റല്‍സ് 44 റണ്‍സിന് ചെന്നൈയെ തോല്‍പ്പിച്ചിരുന്നു. ഷാര്‍ജയില്‍ ഡല്‍ഹിക്കെതിരെ ജയം രജിസ്റ്റര്‍ ചെയ്ത് തോല്‍വിക്ക് പ്രതികാരം ചെയ്യാനാകും ചെന്നൈ ഇന്ന് ഇറങ്ങുക. ടൂര്‍ണമെന്റിന്റെ ആദ്യ പകുതിയില്‍ ആദ്യ ജയിച്ച ചെന്നൈ സീസണിലെ രണ്ടാം പാദത്തില്‍ ജയത്തോടെയാണ് തുടങ്ങിയിരിക്കുനന്ത്. കഴിഞ്ഞ കളിയില്‍ അവര്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ തോല്‍പ്പിച്ചിരുന്നു.

http://www.jginews.in/halal-love-story-movie-review/

ഡിവില്ലേഴ്‌സിനെ വൈകി ഇറക്കാനുള്ള കാരണം വിശദികരിച്ച്‌ വിരാട് കോഹ്‌ലി

കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരായ മത്സരത്തില്‍ വെടിക്കെട്ട് ബാറ്റ്സ്മാന്‍ എബി ഡിവില്ലേഴ്‌സിനെ വൈകി ഇറക്കാനുള്ള കാരണം വിശദീകരിച്ച്‌ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി. സാധാരണയായി മൂന്നാം നമ്ബറില്‍ ബാറ്റ് ചെയ്യാന്‍ ഇറങ്ങുന്ന ഡിവില്ലേഴ്‌സ് കിങ്‌സ് ഇലവനെതിരായ മത്സരത്തില്‍ ആറാം സ്ഥാനത്താണ് ഇറങ്ങിയത്. തുടര്‍ന്ന് ആര്‍.സി.ബിയുടെ ഈ തീരുമാനത്തിനെതിരെ കടുത്ത വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു.

മത്സരത്തിനിടെ ടീം മാനേജ്‌മെന്റുമായി ഉണ്ടായ സംഭാഷണത്തില്‍ നിന്നാണ് ഡിവില്ലേഴ്‌സിനെ വൈകി ഇറക്കാന്‍ തീരുമാനിച്ചതെന്ന് വിരാട് കോഹ്‌ലി വ്യക്തമാക്കി. കിങ്‌സ് ഇലവന്‍ പഞ്ചാബ് നിരയില്‍ രണ്ട് ലെഗ് സ്പിന്നര്‍മാര്‍ ഉണ്ടായിരുന്നെന്നും അതുകൊണ്ട് ഒരു ഇടം കയ്യന്‍ ബാറ്റ്സ്മാനെയും ഒരു വലം കയ്യന്‍ ബാറ്റ്സ്മാനെയും ക്രീസില്‍ നിലനിര്‍ത്താന്‍ വേണ്ടിയാണ് ഡിവില്ലേഴ്‌സിനെ ആറാം സ്ഥാനത്ത് ഇറക്കിയതെന്നും കോഹ്‌ലി വിശദികരിച്ചു.

മത്സരത്തില്‍ ആറാം സ്ഥാനത്ത് ഡിവില്ലേഴ്‌സ് ഇറങ്ങിയെങ്കിലും വെറും നാല് ഓവര്‍ മാത്രമാണ് മത്സരത്തില്‍ ബാക്കി ഉണ്ടായിരുന്നത്. മത്സരത്തില്‍ ഡിവില്ലേഴ്‌സ് ഇറങ്ങുന്നതിന് മുന്‍പ് വാഷിംഗ്‌ടണ്‍ സുന്ദറും ശിവം ഡുബേയുമാണ് ആര്‍.സി.ബിക്ക് വേണ്ടി ബാറ്റ് ചെയ്യാന്‍ ഇറങ്ങിയത്. മത്സരത്തില്‍ കെ.എല്‍ രാഹുലിന്റെയും ക്രിസ് ഗെയ്‌ലിന്റെയും മായങ്ക് അഗര്‍വാളിന്റെയും മികച്ച പ്രകടനത്തിന്റെ പിന്‍ബലത്തില്‍ 8 വിക്കറ്റിന് ആര്‍.സി.ബിക്കെതിരെ കിങ്‌സ് ഇലവന്‍ പഞ്ചാബ് ജയം സ്വന്തമാക്കിയിരുന്നു.

വനിതാ ടി20 ചലഞ്ച്: ഷാര്‍ജാ ക്രിക്കറ്റ് സ്റ്റേഡിയം വേദിയായേക്കും

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഐപിഎല്‍) വിജയകരമായി പുരോഗമിക്കവേ വനിതാ ടി2- ചലഞ്ച് ടൂര്‍ണമെന്റും ഇതിനോടൊപ്പം നടത്താനുള്ള തയ്യാറെടുപ്പിലാണ് ബിസിസിഐ. ഇത് സംബന്ധിച്ച് നേരത്തെ തന്നെ ബിസിസി ഐ റിപ്പോര്‍ട്ടുകള്‍ പുറത്ത് വിട്ടിരുന്നു. ഇപ്പോഴിതാ ഷാര്‍ജാ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഇത്തവണ ടി20 ചലഞ്ച് നടത്തുമെന്ന വിവരമാണ് പുറത്ത് വരുന്നത്. ഇത്തവണ ഐപിഎല്ലിലെ 12 മത്സരങ്ങള്‍ക്ക് ഷാര്‍ജ ക്രിക്കറ്റ് മൈതാനം വേദിയാകുന്നുണ്ട്. ഏറ്റവും കുറവ് മത്സരം നടക്കുന്നത് ഷാര്‍ജയിലാണ്.

താരതമ്യേന ചെറിയ സ്റ്റേഡിയം ആയതിനാല്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് ഷാര്‍ജയില്‍ കൂടുതല്‍ പിന്തുണ ലഭിക്കുന്നു. പുരുഷ ടീമുകളെ അപേക്ഷിച്ച് വനിതാ ടീമുകള്‍ക്ക് ചെറിയ മൈതാനമാണ് അനുവദിക്കാറുള്ളത്. അതിനാല്‍ തന്നെ ഷാര്‍ജയില്‍ ടൂര്‍ണമെന്റ് നടത്തുകയാവും ബിസിസി ഐക്കും സൗകര്യം. നിലവില്‍ യുഎഇ ക്രിക്കറ്റ് ബോര്‍ഡുമായി കരാറുള്ളതിനാല്‍ വലിയ ബുദ്ധിമുട്ടില്ലാതെ ടൂര്‍ണമെന്റ് നടത്താന്‍ ബിസിസി ഐക്ക് സാധിക്കും. എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക വിവരങ്ങളൊന്നും ബിസിസി ഐ പുറത്തു വിട്ടിട്ടില്ല. നിലവിലെ റിപ്പോര്‍ട്ട് പ്രകാരം നവംബര്‍ നാല് മുതല്‍ 9 വരെ ടൂര്‍ണമെന്റ് നടത്താനാണ് ബിസിസി ഐ തീരുമാനിച്ചിട്ടുള്ളത്.

30-36 ഇന്ത്യന്‍ വനിതാ താരങ്ങള്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കും. കോവിഡിന്റെ പശ്ചാത്തലത്തില്‍ ക്വാറന്റെയ്ന്‍ താരങ്ങള്‍ക്ക് നിര്‍ബന്ധമാണ്. മുംബൈയില്‍ ഈ മാസം 13ന് താരങ്ങള്‍ ഒത്തുകൂടുകയും ഏഴ് ദിവസം മുംബൈയില്‍ ക്വാറന്റെയ്നില്‍ കഴിയുകയും ചെയ്യുമെന്നാണ് ക്രിക്ക് ഇന്‍ഫോയുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ഇതിന് ശേഷം ഒക്ടോബര്‍ 21ന് താരങ്ങളും സപ്പോര്‍ട്ടിങ് സ്റ്റാഫും യുഎഇയിലേക്ക് പുറപ്പെടും.

യുഎഇയിലും താരങ്ങള്‍ക്ക് ക്വാറന്റെയ്നില്‍ ഇരിക്കേണ്ടി വരും. വിദേശ താരങ്ങള്‍ നേരിട്ടാവും യുഎഇയിലേക്കെത്തുക. ഇവര്‍ക്കെല്ലാം ദുബായിലെ ഹോട്ടലിലാവും ക്വാറന്റെയ്ന്‍ സൗകര്യം ഒരുക്കുക. വിദേശ താരങ്ങളുടെ പങ്കാളിത്തം സംബന്ധിച്ച് ഇതുവരെ കൃത്യമായ വിവരങ്ങള്‍ ലഭ്യമല്ല. ഓസ്ട്രേലിയ, ന്യൂസീലന്‍ഡ് താരങ്ങള്‍ ടൂര്‍ണമെന്റില്‍ നിന്ന് വിട്ടുനില്‍ക്കുമെന്നാണ് വിവരം. കാരണം ഈ മാസം 25ന് ബിഗ്ബാഷ് ലീഗ് ആരംഭിക്കുന്നതിനാല്‍ ഇരു രാജ്യത്തിലെയും താരങ്ങള്‍ ഓസ്ട്രേലിയയിലേക്ക് പോകും.

എന്നാല്‍ ബംഗ്ലാദേശ്,ശ്രീലങ്ക,ഇംഗ്ലണ്ട് ടീം താരങ്ങള്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കുമെന്നാണ് വിവരം. ട്രയില്‍ബ്ലാസേഴ്സ്, സൂപ്പര്‍നോവാസ്, വെലോസിറ്റി എന്നീ മൂന്ന് ടീമുകളാണ് വനിതാ ടി20 ചലഞ്ചിലുള്ളത്. അവസാന വര്‍ഷം ഇന്ത്യയുടെ വനിതാ ടീം പരിമിത ഓവര്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ നയിച്ച സൂപ്പര്‍നോവാസാണ് കിരീടം നേടിയത്. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മിഥാലി രാജ് നയിച്ച വെലോസിറ്റിയെയാണ് സൂപ്പര്‍നോവാസ് ഫൈനലില്‍ പരാജയപ്പെടുത്തിയത്. സ്മൃതി മന്ദാനയാണ് ട്രയില്‍ബ്ലാസേഴ്സിനെ നയിക്കുന്നത്. അധികം വൈകാതെ വനിതകളുടെ ഐപിഎല്‍ സാധ്യമാക്കാനുള്ള ശ്രമവും ബിസിസിഐ നടത്തുന്നുണ്ട്.

ഐപിഎല്ലില്‍ ഇന്ന് ബാംഗ്ലൂര്‍ കൊല്‍ക്കത്ത പോരാട്ടം

ഐപിഎല്ലില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ ബാംഗ്ലൂര്‍ കോല്‍ക്കത്തയെ നേരിടും. ഇന്ന് ഇന്ത്യന്‍ സമയം രാത്രി 7:30ന് ആണ് മത്സരം. ഈ സീസണില്‍ മികച്ച പ്രകടനം നടത്തുന്ന 2 ടീമുകള്‍ ആണ് ഇന്ന് ഏറ്റുമുട്ടുന്നത്. പോയിന്റ് നിലയില്‍ കൊല്‍ക്കത്ത മൂന്നാം സ്ഥാനത്തും, ബാംഗ്ളൂര്‍ നാലാം സ്ഥാനത്തുമാണ്. രണ്ട് ടീമു0 അവസാന കളി ജയിച്ചാണ് എത്തുന്നത്. ആറ് കളിയില്‍ രണ്ട് ടീമിനും എട്ട് പോയിന്‍റ് ആണ് ഉള്ളത്. കഴിഞ്ഞ രണ്ട് കളികളിലെ ജയം ആവര്‍ത്തിക്കാന്‍ ആകും ദിനേശ് കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള കൊല്‍ക്കത്ത ഇന്ന് ശ്രമിക്കുക.

ഫോമും ഫിറ്റ്നസും തെളിയിച്ച്‌ കോലി മികച്ച ഫോമിലാണ്. കൂടാതെ ക്രിസ് മോറിസിന്‍റെ വരവോടെ ബാംഗ്ളൂര്‍ ടീം മികച്ച പ്രകടനം ആണ് നടത്തുന്നത്. മലയാളിതാരം ദേവ്‌ദത്തും, ആരോണ്‍ ഫിഞ്ചും മികച്ച തുടക്കമാണ് ടീമിന് നല്‍കുന്നത്. കൂടാതെ ചഹല്‍- സുന്ദര്‍ സ്പിന്‍ ബൗളിംഗ് മികച്ച ഫോമില്‍ ആണ്. അതേസമയം ആന്ദ്രേ റസല്‍ പരിക്കേറ്റതും, സുനില്‍ നരെയ്ന്‍റെ ബൗളിംഗ് ആക്ഷന്‍ സംശയനിഴലില്‍ ആയതും കൊല്‍ക്കത്തയ്ക്ക് തിരിച്ചടിയായേക്കും.

ഐ.പി.എല്ലില്‍ സഞ്​ജുവിന്​ ‘സെഞ്ച്വറി’; 100 മത്സരം കളിക്കുന്ന ആദ്യ മലയാളി

ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ 100 മത്സരങ്ങള്‍ തികച്ച് സഞ്ജു സാംസണ്‍. ഈ നേട്ടത്തിലെത്തുന്ന ആദ്യ മലയാളി താരമെന്ന ഖ്യാതിയും സഞ്ജുവിന് സ്വന്തം. ഞായറാഴ്ച നടന്ന സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ കളത്തിലിറങ്ങിയതോടെയാണ് സഞ്ജുവിന് നേട്ടം സ്വന്തമായത്. രാജസ്ഥാന്‍ റോയല്‍സ് വിജയിച്ച മത്സരത്തില്‍ തകര്‍പ്പന്‍ ക്യാച്ചും 26 റണ്‍സുമായിരുന്നു സഞ്ജുവിന്റെ സംഭാവന.

2013 ഏപ്രില്‍ 14ന് കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ സവായ് മാന്‍സിങ് സ്‌റ്റേഡിയത്തിലായിരുന്നു സഞ്ജുവിന്റെ ഐ.പി.എല്‍ അരങ്ങേറ്റം. 100 മത്സരങ്ങളില്‍ നിന്നായി 27.71 ശരാശരിയില്‍ 2411 റണ്‍സ് 25കാരന്‍ അടിച്ചുകൂട്ടിയിട്ടുണ്ട്. രണ്ട് സെഞ്ച്വറികളും 12 അര്‍ധസെഞ്ച്വറികളും കുറിച്ച ബാറ്റില്‍ നിന്ന് 180 ബൗണ്ടറികളും 105 സിക്‌സറുകളും പിറന്നു.

2012ല്‍ കൊല്‍കത്ത നൈറ്റ് റൈഡേഴ്‌സ് ടീമിനൊപ്പം ചേര്‍ന്ന സഞ്ജുവിന് ഒരുമത്സരം പോലും കളിക്കാനായിരുന്നില്ല. തുടര്‍ന്ന് 2013ല്‍ രാജസ്ഥാന്‍ റോയല്‍സിലെത്തിയ സഞ്ജു 2016-17 സീസണില്‍ ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനായും ബാറ്റേന്തി. രാഹുല്‍ ദ്രാവിഡായിരുന്നു ഇരുടീമുകളിലും സഞ്ജുവിന്റെ മാര്‍ഗദര്‍ശി. റോയല്‍സിലേക്ക് മടങ്ങിയെത്തിയ സഞ്ജു നിലവില്‍ ടീമിന്റെ അവിഭാജ്യഘടകമാണ്. അതേ സമയം ടീം ഇന്ത്യക്കായി വെറും നാല് ട്വന്റി 20 മത്സരങ്ങളില്‍ മാത്രമാണ് സഞ്ജുവിന്?കളിക്കാനായിട്ടുള്ളത്.

ധോണിയുടെ മകള്‍ക്കെതിരെ ബലാത്സംഗ ഭീഷണി: 16കാരന്‍ അറസ്റ്റില്‍

റാഞ്ചി: മഹേന്ദ്ര സിങ് ധോണിയുടെ അഞ്ചു വയസുകാരി മകള്‍ക്കെതിരെ ബലാത്സംഗ ഭീഷണി മുഴക്കിയ സംഭവത്തില്‍ 16കാരന്‍ അറസ്റ്റില്‍. ഗുജറാത്തിലെ കച്ച്‌ സ്വദേശിയായ 12-ാം ക്ലാസുകാരനാണ് അറസ്റ്റിലായത്.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തില്‍ പരാജയപ്പെട്ടതിനു പിന്നാലെയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകന്‍ എം.എസ് ധോണിയുടെ മകള്‍ക്കെതിരെ ബലാത്സംഗ ഭീഷണി ഉണ്ടായത്. അടുത്ത കളികളില്‍ ധോണിയും ചെന്നൈ സൂപ്പര്‍കിങ്‌സും ഫോമിലേക്ക് എത്തിയില്ലെങ്കില്‍ മകള്‍ സിവയെ ബലാത്സംഗം ചെയ്യുമെന്നായിരുന്നു സമൂഹ മാധ്യമങ്ങളിലൂടെ ഭീഷണി.

ഗുജറാത്ത് പൊലീസ് അറസ്റ്റ് ചെയ്ത 16കാരനെ ഉടന്‍ റാഞ്ചി പൊലീസിന് കൈമാറും.

ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ തുടര്‍തോല്‍വികള്‍; ധോണിയുടെ മകള്‍ സിവക്കെതിരെ ബലാത്സംഗ ഭീഷണി

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ തുടര്‍ തോല്‍വികള്‍ക്ക് പിന്നാലെ ടീം നായകന്‍ എംഎസ് ധോണിയുടെ അഞ്ച് വയസ്സുകാരിയായ മകള്‍ സിവ ധോണിക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ ബലാത്സംഗ ഭീഷണി. സമൂഹമാധ്യമങ്ങളിലൂടെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ടീമിന്റെ ആരാധകര്‍ കുഞ്ഞിനെതിരെ തിരിഞ്ഞത്. ട്രോള്‍ ധോണി എന്ന പേരിലുള്ള ചില ധോണി വിരോധ പേജുകളിലും ഇത്തരത്തില്‍ പോസ്റ്റുകളും കമന്റുകളും പ്രത്യക്ഷപ്പെടുന്നുണ്ട്.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ കഴിഞ്ഞ മത്സരം പരാജയപ്പെട്ടതിനു പിന്നാലെയാണ് ധോണിയുടെ മകള്‍ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ ബലാത്സംഗ ഭീഷണി ഉയര്‍ന്നത്. ഇത്തരം പോസ്റ്റുകള്‍ക്കും കമന്റുകള്‍ക്കുമെതിരെ സമൂഹമാധ്യമങ്ങള്‍ തന്നെ പ്രതിഷേധമുയര്‍ത്തിയിട്ടുണ്ട്.

മത്സരത്തില്‍ 10 റണ്‍സിനാണ് മുന്‍ ചാമ്ബ്യന്മാര്‍ കൊല്‍ക്കത്തയോട് അടിയറവു പറഞ്ഞത്. ഇന്നിംഗ്‌സിന്റെ പാതി ദൂരം വരെ ജയസാധ്യത നിലനിര്‍ത്തിയിരുന്ന ചെന്നൈ പിന്നീട് തുടരെ വിക്കറ്റുകള്‍ നഷ്ടപ്പെടുത്തി പരാജയത്തിലേക്ക് കൂപ്പുകുത്തുകയായിരുന്നു. 12 പന്തുകളില്‍ 11 റണ്‍സെടുത്ത ധോണിക്കും തിളങ്ങാനായില്ല. പരാജയത്തിനു പിന്നാലെ ധോണിക്കും കേദാര്‍ ജാദവിനും എതിരെ രൂക്ഷമായ വിമര്‍ശനവും ഉയര്‍ന്നിരുന്നു.

‘ചെന്നൈ ബാറ്റ്‌സ്മാന്‍മാര്‍ CSK യെ കരുതുന്നത് സര്‍ക്കാര്‍ ജോലി പോലെ’ : വീരേന്ദര്‍ സെവാഗ്

ചെന്നൈ സൂപ്പര്‍ കിങ്സിനെതിരെ രൂക്ഷ വിമര്‍ശനവുമായി വീരേന്ദര്‍ സെവാഗ്. കഴിഞ്ഞ ഐപിഎല്ലില്‍ ഫൈനല്‍ വരെ എത്തിയ ടീമിന്റെ ഇത്തവണത്തെ ദാരുണമായ പ്രകടനം കണ്ടാണ് സെവാഗിന്റെ വിമര്‍ശനം. ബുധനാഴ്ച്ച ചെന്നൈ ബാറ്റിങ് നിര പൂര്‍ണ പരാജയമാകുന്ന കാഴ്ച്ചയായിരുന്നു കണ്ടത്.

നൈറ്റ് റൈഡേഴ്‌സ് ഉയർത്തിയ 168 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈ ആദ്യഘട്ടത്തില്‍ സ്ഥിരതയോടെ ബാറ്റ് ചെയ്തെങ്കിലും പിന്നീട് വിക്കറ്റുകള്‍ നഷ്ടമാക്കുകയായിരുന്നു. അവസാന പത്ത് ഓവറില്‍ 79 റണ്‍സ് മാത്രം നേടാനിരിക്കേയായിരുന്നു ചെന്നൈയുടെ പരാജയം. ചെന്നൈ ടീമിനെ സര്‍ക്കാര്‍ ജോലി പോലെയാണ് ബാറ്റ്സ്മാന്മാര്‍ കാണുന്നതെന്ന ഗുരുതര വിമര്‍ശനമാണ് സെവാഗ് ഉയര്‍ത്തിയിരിക്കുന്നത്. കളിച്ചാലും ഇല്ലെങ്കിലും ശമ്ബളം കിട്ടും എന്ന മാനസികാവസ്ഥയിലാണ് ചില ബാറ്റ്സ്മാന്‍മാരുടെ പ്രകടനം എന്ന് മുന്‍ ഇന്ത്യന്‍ താരം തുറന്നു പറഞ്ഞു.

കൊല്‍ക്കത്തയ്ക്കെതിരായ മത്സരത്തില്‍ 12 ബോളില്‍ ഏഴ് റണ്‍സ് മാത്രം എടുത്ത കേദാര്‍ ജാദവിനെയും സെവാഗ് വിമര്‍ശിച്ചു. ഉപയോഗശൂന്യമായ അലങ്കാരം എന്നാണ് ജാദവിനെ 'വീരു കി ബയ്താക്' എന്ന ഫെയ്സ്ബുക്ക് സീരീസില്‍ സെവാഗ് പരിഹസിച്ചത്.

ജാദവിനെതിരെ ചെന്നൈ ആരാധകരും രൂക്ഷമായ വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്. ഓപ്പണര്‍മാരായ ഷെയ്ന്‍ വാട്സണും ഫാഫ് ഡൂപ്ലിസിയും ചേര്‍ന്ന് മികച്ച തുടക്കം ചെന്നൈയ്ക്ക നല്‍കിയിരുന്നു. റായിഡുവും വാട്സണും പുറത്തായതിന് പിന്നാലെ 12 പന്തില്‍ 11 റണ്‍സ് എടുത്ത് ധോണിയും മടങ്ങി. 21 പന്തില്‍ 39 റണ്‍സ് എന്ന ഘട്ടത്തില്‍ എത്തി നില്‍ക്കുമ്ബോഴാണ് കേദാര്‍ ജാദവ് ക്രീസില്‍ എത്തുന്നത്.

ജയിക്കാന്‍ അക്രമാസക്തമായി കളിക്കേണ്ട സമയത്ത് ജാദവിന്റെ മുട്ടിക്കളിയില്‍ ചെന്നൈ അക്ഷരാര്‍ത്ഥത്തില്‍ ഇഴഞ്ഞു നീങ്ങുകയായിരുന്നു. അവസാന നിമിഷം വരെയുള്ള ജാദവിന്റെ ഈ മുട്ടിക്കളിയാണ് ആരാധകരേയും പ്രകോപിപ്പിച്ചിരിക്കുന്നത്. ജാദവിനെ ടീമില്‍ നിന്ന് പുറത്താക്കണമെന്നാണ് ആരാധകര്‍ ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. നിര്‍ണായക ഘട്ടത്തില്‍ ടീമിനെ ജയിപ്പിക്കാന്‍ ശ്രമിക്കാതെ 'ടെസ്റ്റ് കളിച്ച' താരത്തിന് മാന്‍ ഓഫ് ദി മാച്ച്‌ പുരസ്കാരം നല്‍കണമെന്നും ആരാധകര്‍ പരിഹസിച്ചു. ശനിയാഴ്ച്ച ബാംഗ്ലൂരിനെതിരെയാണ് ചെന്നൈയുടെ അടുത്ത മത്സരം.

ഫിനിഷര്‍ റോള്‍ സിഎസ്‌കെയില്‍ ആ 2 പേര്‍ക്ക് നല്‍കണം, ധോണി ഇപ്പോള്‍ ഫിനിഷറല്ലെന്ന് ലാറ

ദുബായ്: മഹേന്ദ്ര സിംഗ് ധോണി നല്ല ഫിനിഷറായിരുന്നുവെന്ന് ക്രിക്കറ്റ് ഇതിഹാസം ബ്രയാന്‍ ലാറ. പക്ഷേ കാര്യങ്ങള്‍ ഇപ്പോള്‍ മാറിയിരിക്കുകയാണ്, ചെന്നൈ സൂപ്പര്‍ കിംഗ്‌സ് മറ്റ് ഓപ്ഷനുകളിലേക്ക് നോക്കണമെന്നും ലാറ പറഞ്ഞു. ധോണിയുടെ ഫോമിനെ കുറിച്ച് വിമര്‍ശനങ്ങള്‍ ഉയരുകയാണ്. അതിനിടയിലാണ് ലാറ നിലപാട് വ്യക്തമാക്കിയത്. കഴിഞ്ഞ ദിവസം ധോണി ഫോം കണ്ടെത്താന്‍ ബുദ്ധിമുട്ടിയിരുന്നു. അവസാനം വമ്പനടിക്ക് ശ്രമിച്ച് ക്ലീന്‍ ബൗള്‍ഡാവുകയായിരുന്നു. പഴയ ധോണിയുടെ നിഴല്‍ മാത്രമാണ് ഇപ്പോഴുള്ളതെന്ന് ആരാധകര്‍ പറയുന്നു.

ധോണി ഫിനിഷറായിരുന്നു...ധോണി മികച്ച ഫിനിഷര്‍ തന്നെയായിരുന്നു. എന്നാല്‍ ഇത് പറയുന്നത് തന്നെ കുറച്ച് ബുദ്ധിമുട്ടുള്ള കാര്യമാണ്. ധോണി പഴയത് പോലെ ഇപ്പോള്‍ മത്സരങ്ങള്‍ ഫിനിഷ് ചെയ്യാനാവുന്നില്ല. ഫിനിഷര്‍ എന്ന പൊസിഷന്‍ ക്രിക്കറ്റിലുണ്ടാക്കി, അതില്‍ ഫ്‌ളെക്‌സിബിള്‍ ആയിരുന്ന താരമാണ് ധോണി. എന്നാല്‍ ഇനി അതുമായി മുന്നോട്ട് പോകാനാവില്ല. മറ്റ് കളിക്കാരെ കൊണ്ടുവരേണ്ട സമയമായി.

അല്ലാതെ സിഎസ്‌കെയ്ക്ക് വിജയം നേടാനാവില്ലെന്നും ലാറ പറയുന്നു. സിഎസ്‌കെയില്‍ ഫിനിഷര്‍ റോള്‍ കളിക്കാന്‍ പറ്റിയ താരങ്ങളുണ്ടെന്നും ലാറ പറഞ്ഞു.

പിങ്ക് ബോൾ ടെസ്റ്റ് മത്സരത്തോടെ ഓസ്ട്രേലിയ – ഇന്ത്യ ടെസ്റ്റ് പരമ്പര തുടങ്ങും

ഇന്ത്യയും ഓസ്‌ട്രേലിയും തമ്മിൽ ഈ വർഷം അവസാനം നടക്കുന്ന ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം പിങ്ക് ബോൾ ടെസ്റ്റ് മത്സരമാവും. 4 ടെസ്റ്റുകളുടെ ബോർഡർ – ഗാവസ്‌കർ ട്രോഫി പരമ്പരയിലെ ആദ്യ മത്സരം അഡ്ലെയ്ഡിൽ വെച്ചാണ് നടക്കുന്നത്. ഡിസംബർ 17 മുതൽ 21 വരെയാണ് മത്സരം നടക്കുക. ടെസ്റ്റ് പരമ്പരക്ക് മുന്നോടിയായി 3 ഏകദിന മത്സരങ്ങളും മൂന്ന് ടി20 മത്സരങ്ങൾ ഉണ്ടെങ്കിലും ഇതിന്റെ ഫിക്സ്ചറുകൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

പരമ്പരയിലെ ആദ്യ ഡേ നൈറ്റ് മത്സരം ഇന്ത്യയുടെ വിദേശത്തെ ആദ്യ പിങ്ക് ബോൾ മത്സരം കൂടിയാവും. നേരത്തെ ഇന്ത്യ കൊൽക്കത്തയിൽ വെച്ച് ബംഗ്ലാദേശിനെ പിങ്ക് ബോൾ ടെസ്റ്റിൽ നേരിട്ടിരുന്നു. പരമ്പരയിലെ രണ്ടാമത്തെ ടെസ്റ്റായ മെൽബണിലെ ബോക്സിങ് ഡേ ടെസ്റ്റ് ഡിസംബർ 26 മുതൽ 31 വരെയും മൂന്നാം ടെസ്റ്റ് സിഡ്‌നിയിൽ വെച്ച് ജനുവരി 7 മുതൽ 11 വരെയും നടക്കും. പരമ്പരയിലെ അവസാന ടെസ്റ്റ് മത്സരം ബ്രിസ്‌ബെനിൽ വെച്ച് ജനുവരി 15 മുതൽ 19 വരെ നടക്കും.

നേരത്തെ 2018-19 സീസണിൽ ഓസ്ട്രേലിയയിൽ വെച്ച് 2-1ന് പരമ്പര ജയിച്ച് ബോർഡർ ഗാവസ്‌കർ ട്രോഫി ഇന്ത്യ നിലനിർത്തിയിരുന്നു. അന്ന് ഏകദിന പരമ്പരയും ഇന്ത്യ 2-1ന് തന്നെ ജയിച്ചിരുന്നു. ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരങ്ങൾ കഴിഞ്ഞതിന് ശേഷം താരങ്ങൾ എല്ലാം പരമ്പരക്ക് വേണ്ടി ഓസ്ട്രേലിയയിലേക്ക് തിരിക്കും. പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം ടി20 പരമ്പര നവംബർ 27നും ഏകദിന പരമ്പര ഡിസംബർ 4നും ആരംഭിക്കാനുള്ള ശ്രമങ്ങൾ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് തുടങ്ങിയിട്ടുണ്ട്.

ഐപിഎല്‍; ഇന്ന് മുംബൈ ഇന്ത്യന്‍സും രാജസ്ഥാന്‍ റോയല്‍സും നേര്‍ക്കുനേര്‍

അബുദാബി : ഐപിഎല്‍ പോരില്‍ ഇന്ന് മുംബൈ ഇന്ത്യന്‍സും- രാജസ്ഥാന്‍ റോയല്‍സും നേര്‍ക്ക് നേര്‍. ഇന്ത്യന്‍ സമയം രാത്രി 07:30തിന് അബുദാബി ഷെയ്ഖ് സായിദ് ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ടീമുകള്‍ ഏറ്റുമുട്ടുക. മുംബൈയ്ക്ക് ഇന്ന് ആറാം ,പോരാട്ടമാണ്. കഴിഞ മത്സരങ്ങളില്‍ നിന്നും 3ജയവും രണ്ടു തോല്‍വിയും നേടി 6പോയിന്റുമായി പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള നിലവിലെ ചാമ്ബ്യന്മാര്‍ക്ക് ഇന്ന് ജയിക്കാനായാല്‍ ഡല്‍ഹിയെ പിന്നിലാക്കി ഒന്നാമതെത്താന്‍ സാധിക്കും.

രാജസ്ഥാന് അഞ്ചാം മത്സരമാണ്. കഴിഞ്ഞ മത്സരങ്ങളില്‍ രണ്ടെണ്ണം ജയിച്ചപ്പോള്‍, രണ്ടെണ്ണത്തില്‍ പരാജയപ്പെട്ടു. ബെംഗളൂരുവുമായുള്ള മത്സരത്തില്‍ മലയാളി താരം സഞ്ജുവിന് തിളങ്ങാന്‍ സാധിച്ചില്ല. 3പന്തില്‍ 4 റണ്‍സ് നേടി താരം പുറത്തായി. ഇത്തവണ തകര്‍പ്പന്‍ പ്രകടനം കാണാനാകുമെന്ന പ്രതീക്ഷയിലാണ് സഞ്ജുവിന്റെ ആരാധകര്‍. പോയിന്റ് പട്ടിക പരിശോധിക്കുമ്‌ബോള്‍ നാലാം സ്ഥാനത്താണ് രാജസ്ഥാന്‍ റോയല്‍സ്.

ഐപിഎല്ലില്‍ ഇന്ന് ചെന്നൈ സൂപ്പര്‍ കിങ്‌സ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ നേരിടും

ദുബായ് : ഐപിഎല്ലിലെ 14 മത്സരം ചെന്നൈ സൂപ്പര്‍ കിങ്സും സണ്‍റൈസേഴ്സ് ഹൈദെരാബാദും തമ്മില്‍. ദുബായ് ഇന്റര്‍നാഷന്‍ സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാത്രി 07:30തിനാണ് ഇരു ടീമുകളും തമ്മില്‍ ഏറ്റുമുട്ടുക. രണ്ടു ടീമുകളും നാലാം മത്സരത്തിന്നാണ് ഇന്നിറങ്ങുന്നത്. കഴിഞ്ഞ മൂന്നു മത്സരങ്ങളും കളിച്ച ഇരു കൂട്ടരും ഒന്നില്‍ മാത്രമാണ് ജയിച്ചത്. ബാക്കി രണ്ടും പരാജയമായിരുന്നു.

ഐപിഎല്‍ സീസണിലെ ആദ്യ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരെ തോല്‍പ്പിച്ച ചെന്നൈക്ക് പിന്നീടുള്ള മത്സരങ്ങളിലൊന്നും വിജയത്തിലെത്താന്‍ സാധിച്ചില്ല. ഡല്‍ഹി ക്യാപിറ്റല്‍സിനെ വീഴ്ത്തിയാണ് സണ്‍റൈസേഴ്സ് ഈ സീസണിലെ തങ്ങളുടെ ആദ്യ ജയം നേടിയത്. പോയിന്റ് പട്ടികയില്‍ ചെന്നൈ എട്ടും , സണ്‍റൈസേഴ്സ് ഏഴും സ്ഥാനത്താണുള്ളത്. കഴിഞ്ഞ ദിവസത്തെ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് 48 റണ്‍സിന് വിജയച്ചിരുന്നു.

മടങ്ങി വരുമോ ധോണിയും കൂട്ടരും?; ചെന്നൈയുടെ അവസ്ഥ ദയനീയം , പോയിന്റ് ടേബിള്‍ എട്ടാം സ്ഥാനത്ത്

ഐ പി ല്‍ 2020 ല്‍ മുന്‍ ചാമ്പ്യാന്മാരായ ചെന്നൈയുടെ അവസ്ഥ ദയനീയം , പോയിന്റ് ടേബിളില്‍ എട്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു .മൂന്ന് കളിയില്‍ നിന്ന് ഒരു ജയവും രണ്ട് തോല്‍വിയുമായി ടൂര്‍ണമെന്റില്‍ അവസാന സ്ഥാനക്കാരായി തുടങ്ങിയതോടെ ധോനിക്കും കൂട്ടര്‍ക്കും നേരെ തിരിയുകയാണ് ആരാധകര്‍.ഏറ്റവും കുറവ് നെറ്റ്റണ്‍റേറ്റ് എന്നത് ചെന്നൈയെ അവസാന സ്ഥാനത്തേക്ക് തള്ളിയിടുന്നു.കൊല്‍ക്കത്തയാണ് ചെന്നൈക്ക് തൊട്ടു മുന്‍പില്‍.സുരേഷ് റെയ്ന, ഹര്‍ഭജന്‍ സിങ് എന്നിവരുടെ അഭാവം ചെന്നൈയെ പിന്നോട്ടടിച്ചു. ഇതിനൊപ്പം റായിഡുവിന്റെ പരിക്ക് കൂടി വന്നത് ചെന്നൈയ്ക്ക് വലിയ പ്രഹരമായി.

ആദ്യ മത്സരത്തില്‍ നിലവിലെ ചാമ്പ്യാന്മാരായ മുംബൈ ഇന്ത്യന്‍സിനെ പരാജയപ്പെടുത്തി മികച്ച തുടക്കം ലഭിച്ച ചെന്നൈക് തുടര്‍ന്ന് ആ ഫോം നിലനിര്‍ത്താന്‍ സാധിച്ചില്ല .രാജസ്ഥനോട് 16 റണ്‍സിനും ഡെല്‍ഹിയോട് 44 റണ്‍സിന്റെയ് വലിയ തോല്‍വിയുമാണ് നേരിട്ടത്. ധോണി ബാറ്റിങ്ങില്‍ ആദ്യ നാലില്‍ വരാത്തത് മധ്യ നിരയെ ദുര്‍ബലപ്പെടുത്തുന്നുണ്ട്. ആദ്യ കളിയില്‍ ഏഴാമതായും രണ്ടാമത്തേതില്‍ ആറാമതായുമാണ് ധോനി ക്രീസിലേക്ക് എത്തിയത്. എന്തായാലും നമുക്ക് കാത്തിരിക്കാം ചെന്നൈ സൂപ്പര്‍ കിങ്ങിന്റെയ് മികച്ച തിരിച്ചു വരവിനായി.

സഞ്ജുവിനെ ആരുമായും താരതമ്യപ്പെടുത്തരുതെന്ന് ശ്രീശാന്ത്

ഐപിഎല്ലിലെ തുടര്‍ച്ചയായ രണ്ട് അര്‍ദ്ധ സെഞ്ച്വറികള്‍, രണ്ട് കളിയിലും ടീം നേടിയ ത്രസിപ്പിക്കുന്ന വിജയം. മലയാളി താരം സഞ്ജു സാംസണിനെ ക്രിക്കറ്റ് ലോകം അഭിനന്ദനങ്ങള്‍ കൊണ്ട് മൂടുകയാണ്. അതോടൊപ്പം തന്നെ ശശിതരൂര്‍ എംപി ട്വിറ്ററില്‍ തുടങ്ങിവെച്ച അടുത്ത ധോണിയാണ് സഞ്ജുവെന്ന അഭിപ്രായവും ഏറെ ചര്‍ച്ച ചെയ്യപ്പെടുകയാണ്. നേരത്തെ മുന്‍ ഇന്ത്യന്‍ താരവും എംപിയുമായ ഗൗതം ഗംഭീര്‍ ഇത്തരം താരതമ്യപ്പെടുത്തലുകള്‍ക്കെതിരെ രംഗത്ത് വന്നിരുന്നു. ഇപ്പോള്‍ ഇതാ, സഞ്ജുവിന് മുന്‍പ് മലയാളികളുടെ പ്രിയതാരമായ എസ് ശ്രീശാന്താണ് സഞ്ജുവിനെ അഭിനന്ദിച്ചും താരതമ്യപ്പെടുത്തലുകള്‍ക്കുമെതിരെ വന്നത്.

ഈ രണ്ട് ഇന്നിങ്‌സുകള്‍ മാത്രമല്ല, എപ്പോഴും സഞ്ജു നന്നായി കളിക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്ന് ശ്രീശാന്ത് പറയുന്നു. അനേകം റെക്കോര്‍ഡുകള്‍ തകര്‍ത്ത് രാജ്യത്തിനായി നിരവധി ലോകകപ്പുകള്‍ സഞ്ജു നേടും. അദ്ദേഹത്തിന്റെ മികച്ച പ്രകടനങ്ങള്‍ വരാനിരിക്കുന്നതേയുളളൂ. അതുകൊണ്ട് ദയവുചെയ്ത് സഞ്ജുവിനെ ആരുമായും താരതമ്യപ്പെടുത്തരുതെന്നും ശ്രീശാന്ത് വ്യക്തമാക്കുന്നു.

ഇന്നലെ കിംഗ്‌സ് ഇലവന്‍ പഞ്ചാബ് ഉയര്‍ത്തിയ 224 എന്ന ലക്ഷ്യം സഞ്ജു സാംസണ്‍, സ്റ്റീവ് മിത്ത്, രാഹുല്‍ തേവാട്ടിയ എന്നിവരുടെ അര്‍ദ്ധസെഞ്ചുറികളുടെ മികവിലാണ് രാജസ്ഥാന്‍ മറികടന്നത്. കളിയിലെ താരമായി സഞ്ജുവിനെയായിരുന്നു തിരഞ്ഞെടുത്തത്. ചെന്നൈയ്‌ക്കെതിരായ മത്സരത്തില്‍ 74 റണ്‍സ് നേടിയ സഞ്ജു ഇന്നലെ 85 റണ്‍സാണ് അടിച്ച് കൂട്ടിയത്. ഐപിഎല്ലില്‍ 100 ലേറെ സിക്‌സറുകള്‍ എന്ന നേട്ടവും ഇന്നലത്തെ മത്സരത്തോടെ സഞ്ജു കരസ്ഥമാക്കി.

രാജസ്ഥാന്‍ റോയല്‍സിന്റെ ജയത്തിന് പിന്നാലെയാണ് അടുത്ത ധോണിയാണ് സഞ്ജുവെന്ന് ശശി തരൂര്‍ ട്വിറ്ററില്‍ കുറിച്ചത്. കഴിഞ്ഞ പത്ത് വര്‍ഷമായി തനിക്ക് സഞ്ജുവിനെ അറിയാം. 14 വയസുളളപ്പോള്‍ സഞ്ജുവിനോട്, അടുത്ത ധോണിയായി ഒരു ദിവസം നീ മാറുമെന്ന് പറഞ്ഞിരുന്നു. ഇപ്പോള്‍ ഐപിഎല്ലിലെ രണ്ട് ഇന്നിങ്‌സിലൂടെ ഒരു ലോകോത്തര ക്രിക്കറ്റ് താരം വരവറിയിച്ചു എന്നുമാണ് തരൂര്‍ കുറിച്ചത്. അതേസമയം തരൂരിന്റെ ട്വീറ്റ് പങ്കുവെച്ച ?ഗംഭീര്‍, സഞ്ജു സാംസണ്‍ ആരുടെയും അടുത്ത ആളാകേണ്ട. ഇന്ത്യന്‍ ക്രിക്കറ്റിന്റെ സഞ്ജു സാംസണായാല്‍ മതിയെന്നാണ് വിശദമാക്കിയത്.

തോല്‍വിക്ക് പിന്നാലെ പിഴ; ആര്‍സിബി നായകന്‍ വിരാട് കോഹ്ലിക്ക് 12 ലക്ഷം രൂപ പിഴ

യുഎഇ: റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ നായകന്‍ വിരാട് കോഹ്ലിക്ക് 12 ലക്ഷം രൂപ പിഴ. ഐപിഎല്ലില്‍ കിങ്സ് ഇലവന്‍ പഞ്ചാബിനെതിരായ മത്സരത്തിലെ കുറഞ്ഞ ഓവര്‍ നിരക്കിനാണ് ബാംഗ്ലൂര്‍ നായകന് വിനയായത്. കോഹ്ലി ഐപിഎല്‍ പെരുമാറ്റചട്ടം ലംഘിച്ചതായും കുറഞ്ഞ ഓവര്‍ നിരക്കിനെ തുടര്‍ന്ന് 12 ലക്ഷം പിഴ അടയ്ക്കണമെന്നും ഐപിഎല്‍ അധികൃതര്‍ അറിയിച്ചു. കിങ്സ് ഇലവന്‍ പഞ്ചാബിനെതിരെ ദയനീയ തോല്‍വിയാണ് കോഹ്ലിപ്പട ഏറ്റുവാങ്ങിയത്. അതിനു പിന്നാലെയാണ് കോഹ്ലിക്ക് പിഴയിട്ടത്.

ഇന്നലെ നടന്ന മത്സരത്തില്‍ 97 റണ്‍സിനാണ് ബാംഗ്ലൂരിനെ പഞ്ചാബ് തോല്‍പ്പിച്ചത്. ബാറ്റിങ്ങില്‍ ആര്‍സിബി നായകന്‍ നിരാശപ്പെടുത്തുകയും ചെയ്തു. കോഹ്ലി ഒരു റണ്‍സ് മാത്രമാണ് നേടിയത്. മാത്രമല്ല കോഹ്ലിയുടെ ഫീല്‍ഡിങ് പാളിച്ചകളും ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങി. കിങ്സ് ഇലവന്‍ പഞ്ചാബ് നായകന്‍ കെ.എല്‍.രാഹുലിന്റെ രണ്ട് ക്യാച്ചുകളാണ് തുടരെ തുടരെ കോഹ്ലി വിട്ടുകളഞ്ഞത്.

http://www.jginews.in/court-notice-against-rima-kallingal-and-parvathy-due-to-dileep-complaint/

ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് നിശ്ചിത 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 206 റണ്‍സ് നേടിയപ്പോള്‍ പിന്തുടര്‍ന്ന ബാംഗ്ലൂര്‍ 17 ഓവറില്‍ 109 റണ്‍സ് നേടി പുറത്താവുകയായിരുന്നു. ടോസ് ലഭിച്ച കോഹ്ലി പഞ്ചാബിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു.

http://www.jginews.in/covid-patients-increased-around-58-lakh-in-india/

ഐ പി എല്‍; ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഇന്ന് ഡല്‍ഹി ക്യാപിറ്റല്‍സിനെ നേരിടും

ഐ.പി.എല്ലില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ മഹേന്ദ്ര സിംഗ് ധോണി നയിക്കുന്ന ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഡല്‍ഹി ക്യാപിറ്റല്‍സിനെ നേരിടും.ദുബായ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ വൈകിട്ട് 7.30നാണ് മത്സരം. എം എസ് ധോണി നയിക്കുന്ന സിഎസ്‌കെ കഴിഞ്ഞ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനോട് പരാജയപ്പെട്ടിരുന്നു. ശ്രേയസ് അയ്യരുടെ കീഴിലെത്തുന്ന ഡല്‍ഹിയാവട്ടെ കിംഗ്സ് ഇലവന്‍ പഞ്ചാബിനെ സൂപ്പര്‍ ഓവറില്‍ മറികടന്നാണ് രണ്ടാം മത്സരത്തിനിറങ്ങുന്നത്.

ആദ്യ മത്സരത്തില്‍ സൂപ്പര്‍ ഓവറിലൂടെ പഞ്ചാബ് കിംഗ്‌സ് ഇലവനെ കീഴടക്കിയിരുക്കന്നവരാണ് ശ്രേയസ് അയ്യര്‍ നയിക്കുന്ന ഡല്‍ഹി ക്യാപിറ്റല്‍സ്.പരിശീലനത്തിനിടെ പേശിവലിവ് അനുഭവപ്പെട്ട അമ്പാട്ടി റായുഡു ഇന്ന് കളിക്കാനിടയില്ല. കാല്‍മുട്ടിന് പരിക്കേറ്റ് ഡ്വെയ്ന്‍ ബ്രാവോയും ടീമിലുണ്ടാവില്ല. എന്നാല്‍ ചെന്നൈ നിരയില്‍ രണ്ട് മാറ്റങ്ങളുണ്ടായേക്കും. ലുങ്കി എന്‍ഗിടിക്ക് പകരം സ്പിന്നര്‍ ഇമ്രാന്‍ താഹിര്‍ ടീമിലെത്തും.

തനിക്കെന്ത് ചെയ്യാനാകുമെന്ന് സഞ്ജു രാജ്യത്തിന് കാണിച്ചുകൊടുത്തെന്ന് തരൂര്‍, അഭിനന്ദനവുമായി സച്ചിന്‍

ഷാര്‍ജ: ഷാര്‍ജ ക്രിക്കറ്റ് സറ്റേഡിയത്തില്‍ ഒന്‍പത് പടുകൂറ്റന്‍ സിക്‌സറുകളടക്കം നിറഞ്ഞാടിയ രാജസ്ഥാന്‍ റോയല്‍സിന്റെ മലയാളി താരം സഞ്ജു സാംസണ്‍ അഭിനന്ദന പ്രവാഹം. 74 റണ്‍സെടുത്ത സഞ്ജുവിന്റെ കരുത്തില്‍ രാജസ്ഥാന്‍ റോയല്‍സ് ചെന്നൈ സൂപ്പര്‍ കിങ്‌സിനെ 16 റണ്‍സിന് തോല്‍പ്പിച്ചിരുന്നു. താരത്തിന് അഭിനന്ദനവുമായി ശശി തരൂര്‍ എം.പി, സച്ചിന്‍ തെണ്ടുല്‍ക്കര്‍, ഗൗതം ഗംഭീര്‍ അടക്കമുള്ളവര്‍ രംഗത്തെത്തി.''തിരുവനന്തപുരത്തിന്റെ സ്വന്തം സഞ്ജുവിന്റെ വിസ്മയ ഇന്നിങ്‌സായിരുന്നു അത്. തനിക്കെന്ത് ചെയ്യാനാകുമെന്ന് രാജ്യത്തിനും ലോകത്തിനും അദ്ദേഹം ഇന്നലെ കാണിച്ചുകൊടുത്തു. അദ്ദേഹത്തെക്കുറിച്ചോര്‍ത്ത് അഭിമാനിക്കുന്നു'' -സച്ചിന്‍ തെണ്ടുല്‍ക്കറുടെ അഭിനന്ദന ട്വീറ്റ് ചൂണ്ടിക്കാട്ടി തരൂര്‍ അഭിപ്രായപ്പെട്ടു.

സഞ്ജുവിന്റേത് ക്ലീന്‍ സ്‌ട്രൈക്കിങ് ആണ്. വെറും ഷോട്ടുകളേക്കാളുപരി സഞ്ജുവിന്റേത് എല്ലാം അസ്സല്‍ ക്രിക്കറ്റ് ഷോട്ടുകളാണ് -സച്ചിന്‍ തെണ്ടുല്‍ക്കര്‍ ട്വീറ്റ് ചെയ്തു. മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍ സഞ്ജുവിനെക്കുറിച്ച് ട്വീറ്റ് ചെയ്തത് ഇങ്ങനെ: സഞ്ജു സാംസണ്‍ ഇന്ത്യയിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ മാത്രമല്ല, ഏറ്റവും മികച്ച യുവ ബാറ്റ്‌സ്മാനാണ്. ആരെങ്കിലും തര്‍ക്കത്തിനുണ്ടോ?. മത്സരത്തില്‍ സഞ്ജു തന്നെയായിരുന്നു മാന്‍ ഓഫ് ദി മാച്ച്. വെറും 19 പന്തുകളില്‍ നിന്ന് സഞ്ജു അര്‍ധ സെഞ്ച്വറി കുറിച്ചിരുന്നു.

https://twitter.com/sachin_rt/status/1308422989411745795?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1308594147599605761%7Ctwgr%5Eshare_3&ref_url=https%3A%2F%2Fwww.madhyamam.com%2Fsports%2Fcricket%2Fsachin-tendulkar-and-shashi-tharoor-congratulate-sanju-samson-574762
https://twitter.com/GautamGambhir/status/1308419282309701642?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1308419282309701642%7Ctwgr%5Eshare_3&ref_url=https%3A%2F%2Fwww.madhyamam.com%2Fsports%2Fcricket%2Fsachin-tendulkar-and-shashi-tharoor-congratulate-sanju-samson-574762

യുവരാജിനെയും സേവാഗിനെയും പോലെ; ആര്‍സിബിയുടെ ഹീറോയായി മലയാളിയായ ദേവ്ദത്ത് പടിക്കല്‍

ഒരൊറ്റ മത്സരം കൊണ്ട് ഇന്ത്യയിലെ ക്രിക്കറ്റ് പ്രേമികളുടെ മുഴുവന്‍ ഹൃദയത്തില്‍ കയറികൂടിയിരിക്കുകയാണ് ദേവ്ദത്ത് പടിക്കല്‍ എന്ന ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സ് താരം. ഇന്നലെ നടന്ന ഐപിഎല്‍ 13-ാം സീസണിലെ ബാംഗ്ലൂര്‍-സണ്‍റൈസേഴ്സ് ഹൈദരബാദ് മത്സരത്തില്‍ അര്‍ധ സെഞ്ചുറി നേടിയതോടെ ദേവ്ദത്ത് സോഷ്യല്‍ മീഡിയയില്‍ താരമായി. ഇന്ത്യയുടെ സൂപ്പര്‍ താരങ്ങളായ യുവരാജ് സിങ്, വിരേന്ദര്‍ സേവാഗ് എന്നിവരുടെ ശൈലിക്ക് സമാനമാണ് ദേവ്ദത്തിന്റെ ബാറ്റിങ് എന്നാണ് ട്വിറ്റര്‍ ലോകം വിലയിരുത്തുന്നത്. ഷോട്ടുകളുടെ ശൈലി, ആക്രമണോത്സുകത, അനായാസേനയുള്ള സ്‌കോറിങ് എന്നിവയില്‍ യുവരാജുമായും സേവാഗുമായും ദേവ്ദത്ത് പടിക്കലിനു സാമ്യമുണ്ടെന്നാണ് കായികലോകം പറയുന്നത്.

മലപ്പുറം എടപ്പാളിലാണ് ദേവ്ദത്ത് ജനിച്ചത്. ഇന്ത്യയുടെ എക്കാലത്തെയും വിജയനായകന്‍ മഹേന്ദ്രസിങ് ധോണിയുടെ ജന്മദിനവും ദേവ് പടിക്കലിന്റെ ജന്മദിനവും ഒന്നാണ്. ഇരുവരും ജൂലൈ ഏഴിനാണ് ജനിച്ചത്, വര്‍ഷം മാത്രമാണ് വ്യത്യാസം. 1981 ജൂലൈ ഏഴിനു ജനിച്ച ധോണിക്ക് 19 വയസുള്ളപ്പോള്‍ 2000 ജൂലൈ ഏഴിനു ദേവ്ദത്ത് പടിക്കല്‍ എടപ്പാളില്‍ ജനിച്ചു. ക്രിക്കറ്റിനൊപ്പം ഫുട്ബോളിനെയും സ്നേഹിച്ച ദേവ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ആരാധകന്‍ കൂടിയാണ്.

പിതാവിന്റെ ജോലിയുടെ ഭാഗമായാണ് ദേവ്ദത്തിന്റെ കുടുംബം ഹൈദരബാദിലേക്ക് ചേക്കേറുന്നത്. ചെറുപ്പം മുതല്‍ ക്രിക്കറ്റിനോട് ഏറെ താല്‍പര്യമുള്ള ആളായിരുന്നു ദേവ്. ഒന്‍പതാം വയസ് മുതലാണ് ക്രിക്കറ്റിനെ വളരെ കാര്യമായി കാണാന്‍ തുടങ്ങുന്നത്. ഇടംകൈയന്‍ ബാറ്റ്സ്മാനാണ് ദേവ്. ക്രിക്കറ്റിലെ കൂടുതല്‍ സാധ്യതകള്‍ ഉപയോഗപ്പെടുത്താന്‍ ദേവ്ദത്തും കുടുംബവും പിന്നീട് ബാംഗളൂരിലേക്ക് ചേക്കേറി.

കര്‍ണാടക അണ്ടര്‍ 14 ക്രിക്കറ്റില്‍ ദേവ് കളിച്ചിട്ടുണ്ട്. സയിദ് മുഷ്താഖ് അലി ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ 580 റണ്‍സ് നേടിയതോടെ ദേവ് ക്രിക്കറ്റ് ലോകത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട പേരായി. 2019 ല്‍ ആയിരുന്നു ഈ പ്രകടനം. 64 ശരാശരിയില്‍ 175 സ്‌ട്രൈക് റേറ്റോടെയായിരുന്നു ദേവ്ദത്തിന്റെ മിന്നുന്ന പ്രകടനം. കര്‍ണാടക പ്രീമിയര്‍ ലീഗില്‍ ബല്ലാരി ടസ്‌കേഴ്സിനു വേണ്ടി ദേവ്ദത്ത് കളിച്ചിട്ടുണ്ട്. ദേവ്ദത്ത് കെപിഎല്ലില്‍ (കര്‍ണാടക പ്രീമിയര്‍ ലീഗ്) 53 പന്തില്‍ നിന്ന് 72 റണ്‍സ് നേടിയിട്ടുണ്ട്. 2017 ല്‍ 17 വയസ് മാത്രമുള്ളപ്പോള്‍ ആയിരുന്നു ഇത്. ക്രിക്കറ്റില്‍ രാഹുല്‍ ദ്രാവിഡിനെയാണ് ദേവ്ദത്തിന് ഏറെ ഇഷ്ടം.

പാര്‍ഥിവ് പട്ടേലിനു പകരം നായകന്‍ കോഹ്ലി ഓപ്പണറായാണ് ദേവ്ദത്തിനെ ക്രീസിലേക്ക് അയച്ചത്. ആഭ്യന്തര ക്രിക്കറ്റിലെ മിന്നും പ്രകടനം ഐപിഎല്‍ വേദിയിലും ആവര്‍ത്തിച്ച ദേവ് തുടക്കം മുതല്‍ തന്നെ ബൗണ്ടറികള്‍ കണ്ടെത്തി. ഭുവനേശ്വര്‍ കുമാറും സന്ദീപും അടങ്ങുന്ന പേസ് നിരയ്‌ക്കെതിരെ അക്രമിച്ച് കളിച്ച ദേവ് റാഷിദ് ഖാനെ നേരിടുമ്‌ബോള്‍ അതീവ ശ്രദ്ധാലുവായിരുന്നു.

ബാംഗ്ലൂര്‍ നിരയിലെ ടോപ്പ് സ്‌കോററായ ദേവ്ദത്ത് പടിക്കല്‍ എട്ട് തവണയാണ് ബൗണ്ടറി കണ്ടെത്തിയത്. 42 പന്തില്‍ 56 റണ്‍സായിരുന്നു താരത്തിന്റെ സമ്ബാദ്യം. നായകന്‍ വിരാട് കോഹ്ലിയുടെയടക്കം പ്രശംസ പിടിച്ചുപറ്റിയ താരം വരും മത്സരങ്ങളിലും ബാംഗ്ലൂര്‍ മുന്‍നിരയിലുണ്ടാകുമെന്ന് പ്രതീക്ഷിക്കാം.

ഐപിഎല്ലില്‍ ഇന്ന് ആദ്യ മത്സരത്തിന് രാജസ്ഥാന്‍; രണ്ടാം ജയത്തിന് ചെന്നൈ

മൂന്ന് തവണ ചാംപ്യന്മാരായ ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സ് ഐപിഎല്‍ പതിമൂന്നാം സീസണിനും വിജയത്തോടെ തുടക്കം കുറിച്ചിരുന്നു. ഉദ്ഘാടന മത്സരത്തില്‍ മുംബൈയെ പരാജയപ്പെടുത്തിയ ചെന്നൈ രണ്ടാം മത്സരത്തിന് ഇന്നിറങ്ങും. സ്റ്റീവ് സ്മിത്ത് നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സാണ് ചെന്നൈയുടെ എതിരാളികള്‍. പതിവുപോലെ പരിചയസമ്പന്നരോടൊപ്പം മികച്ച ഒരുപിടി യുവതാരങ്ങളുമായി എത്തുന്ന രാജസ്ഥാന്‍ ഇത്തവണ കിരീടസാധ്യതകളില്‍ സജീവമാണ്. എന്നാല്‍ സൂപ്പര്‍ താരങ്ങളായ ബെന്‍ സ്റ്റോക്‌സിന്റെയും ജോസ് ബട്ലറുടെയും അഭാവം രാജസ്ഥാന് തിരിച്ചടിയാണ്. വ്യക്തിപരമായ കാരണങ്ങളാല്‍ ന്യൂസിലന്‍ഡിലുള്ള ബെന്‍ സ്റ്റോക്‌സ് ഇതുവരെ ടീമിനൊപ്പം ചേര്‍ന്നിട്ടില്ല. ജോസ് ബട്ലര്‍ ക്വാറന്റൈനിലാണ്.

അതേസമയം സൂപ്പര്‍ താരങ്ങളുടെ അഭാവത്തിലും ടീമിനെ വിജയത്തിലെത്തിക്കാന്‍ സാധിക്കുന്ന ഒരുപിടി യുവതാരങ്ങള്‍ രാജസ്ഥാനൊപ്പമുണ്ട്. സഞ്ജു സാംസണും, ശ്രേയസ് ഗോപാല്‍, യശാസ്വി ജയ്‌സ്വാള്‍ എന്നിങ്ങനെയുള്ള താരങ്ങളിലാണ് രാജസ്ഥാന്റെ പ്രതീക്ഷ. ഒപ്പം നായകന്‍ സ്റ്റീവ് സ്മിത്ത്, മുതിര്‍ന്ന താരം റോബിന്‍ ഉത്തപ്പ, ജോഫ്രാ ആര്‍ച്ചര്‍ എന്നിവരും എത്തുന്നതോടെ രാജസ്ഥാന്‍ ശരിക്കും റോയല്‍സാകും.

ബട്ലറിന്റെ അഭാവത്തില്‍ ജയ്‌സ്വാള്‍ ഓപ്പണറാകുമ്പോള്‍ സഞ്ജുവിനെ വിക്കറ്റിന് പിന്നിലും പ്രതീക്ഷിക്കാം. റോബിന്‍ ഉത്തപ്പയായിരിക്കും മറ്റൊരു ഓപ്പണര്‍. സ്റ്റീവ് സ്മിത്ത് നയിക്കുന്ന മധ്യനിരയില്‍ ബാറ്റുകൊണ്ടും പന്തുകൊണ്ടും തിളങ്ങാന്‍ സാധിക്കുന്ന റിയാന്‍ പരാഗും ശ്രേയസ് ഗോപലും നിര്‍ണായക സാനിധ്യമാണ്. ഒപ്പം എന്തിനുംപോന്ന ഡേവിഡ് മില്ലറും. ജോഫ്ര ആര്‍ച്ചര്‍ നയിക്കുന്ന ബോളിങ് നിരയില്‍ മായങ്ക് മാര്‍ഖണ്ഡെയ്ക്കായിരിക്കും സ്പിന്നിന്റെ ചുമതല.

രാജസ്ഥാന്‍ റോയല്‍ സാധ്യത XI: റോബിന്‍ ഉത്തപ്പ, യശാസ്വി ജയ്‌സ്വാള്‍, സഞ്ജു സാംസണ്‍, സ്റ്റീവ് സ്മിത്ത്, റിയാന്‍ പരാഗ്, ഡേവിഡ് മില്ലര്‍, ശ്രേയസ് ഗോപാല്‍, ടോം കറണ്‍, ജോഫ്രാ ആര്‍ച്ചര്‍, ജയ്‌ദേവ് ഉനദ്കട്ട്, മായങ്ക് മാര്‍ഖണ്ഡെ.

മുംബൈയുടെ പേരുകേട്ട ബാറ്റിങ് നിരയെ പിടിച്ചുകെട്ടിയ ബോളേഴ്‌സില്‍ തന്നെയാണ് ചെന്നൈയുടെ പ്രതീക്ഷ. മുരളി വിജയ് ആദ്യ മത്സരത്തില്‍ നിരാശപ്പെടുത്തിയെങ്കിലും ഒരിക്കല്‍ കൂടി ടീമിലിടം പിടിച്ചേക്കും. അമ്ബാട്ടി റയ്ഡുവും ഫാഫ് ഡുപ്ലെസിസും ധോണിയും അടങ്ങുന്ന മധ്യനിരയും വെടിക്കെട്ട് തീര്‍ക്കാന്‍ സാധിക്കുന്ന ഓള്‍റൗണ്ടര്‍മാരായ ജഡേജയും സാം കറനുംഉള്‍പ്പെടുന്ന പാനലും ചെന്നൈയുടെ വിജയപ്രതീക്ഷകള്‍ക്ക് ആക്കം കൂട്ടുന്നു. പിയൂഷ് ചൗള നയിക്കുന്ന ബോളിങ് നിരയില്‍ മാറ്റമില്ലെങ്കിലും മുരളി വിജയ്ക്ക് പകരം റുതുരാജ് ഗയ്ക്വാദിന്റെ കണ്ടാലും അത്ഭുതമില്ല.

ചെന്നൈ സൂപ്പര്‍ കിങ്‌സ് സാധ്യത XI: ഷെയ്ന്‍ വാട്‌സണ്‍, മുരളി വിജയ്, ഫാഫ് ഡുപ്ലെസിസ്, അമ്ബാട്ടി റയ്ഡു, എംഎസ് ധോണി, കേദാര്‍ ജാദവ്, രവീന്ദ്ര ജഡേജ, സാം കറണ്‍, ദീപക് ചാഹര്‍, പിയൂഷ് ചൗള, ലുങ്കി എങ്കിഡി.

പഞ്ചാബിനെ തോല്‍പിച്ച ആ അംപയര്‍ മാന്‍ ഓഫ് ദി മാച്ച്; മലയാളിയായ അംപയറെ പരിഹസിച്ച് വീരേന്ദര്‍ സേവാഗ്

ആ ഒരൊറ്റ റണ്‍സ് പഞ്ചാബിനെ തോല്‍പിച്ചു കളഞ്ഞു… ഇന്നലെ നടന്ന പഞ്ചാബ് കിങ്‌സ് ഇലവനും ഡല്‍ഹി ക്യാപിറ്റലും തമ്മിലുള്ള മത്സരം അത്യന്തം ആവേശകരമായി മുന്നേറുന്നു. പത്തൊമ്ബതാം ഓവറില്‍ രണ്ടു റണ്‍സിനായി ഓടി മായങ്ക് അഗര്‍വാളും ക്രിസ് ജോര്‍ഡാനും. എന്നാല്‍ ബാറ്റ് ക്രീസില്‍ സ്പര്‍ശിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി അംപയര്‍ ഒരു റണ്‍സ് മാത്രമാണ് അനുവദിച്ചത്. ആ ഒരൊറ്റ റണ്‍സ് പഞ്ചാബിനെ തോല്‍പ്പിച്ചു. ഇതോടെ ആരാധകരും ക്രിക്കറ്റ് വിദഗ്ദ്ധരും അംപയര്‍ക്കെതിരെ തിരിഞ്ഞു. മധ്യപ്രദേശില്‍ താമസമാക്കിയ മലയാളി കുടുംബത്തില്‍നിന്നുള്ളയാളാണ് നിതിന്‍ മേനോന്‍ എന്ന അംപയര്‍.

ഐസിസി എലൈറ്റ് അംപയറിങ് പാനലിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞയാള്‍ എന്ന ബഹുമതിയുമായാണ് നിതിന്‍ മേനോന്‍ മത്സരം നിയന്ത്രിക്കാന്‍ ദുബായിലെത്തിയത്. എന്നാല്‍ നിയന്ത്രിച്ച ആദ്യ മത്സരത്തിലെ തീരുമാനം പിഴച്ചപ്പോള്‍ വിമര്‍ശന ശരങ്ങള്‍ ഏറ്റുവാങ്ങുകയാണ് ഈ മലയാളി. ഏറ്റവും ഒടുവിലിതാ ഇന്ത്യന്‍ ക്രിക്കറ്റിലെ ഇതിഹാസ താരവും പഞ്ചാബ് കിങ്‌സ് ഇലവന്റെ മുന്‍താരവുമായ വീരേന്ദര്‍ സെവാഗ് ആണ് വിമര്‍ശനവുമായി രംഗത്തെത്തിയത്.

പഞ്ചാബിന് ഒരു റണ്‍സ് നിഷേധിച്ച അംപയര്‍ക്ക് മാന്‍ ഓഫ് ദ മാച്ച് പുരസ്‌ക്കാരം നല്‍കണമെന്നാണ് വീരുവിന്റെ ട്വീറ്റ്. 'മാന്‍ ഓഫ് ദ മാച്ച് പുരസ്‌ക്കാരം നല്‍കിയ ആളെ തെരഞ്ഞെടുത്തില്‍ എനിക്ക് അഭിപ്രായ വ്യത്യാസമുണ്ട്. ഷോര്‍ട്ട് റണ്‍ വിധിച്ച അംപയറാണ് മാന്‍ ഓഫ് ദ മാച്ച്. അത് ഷോര്‍ട്ട് റണ്ണല്ലെന്നതാണ് വ്യത്യാസം'- സെവാഗ് ട്വീറ്റ് ചെയ്തു. സെവാഗിനെ കൂടാതെ മുന്‍ കീവിസ് താരം സ്‌കോട്ട് സ്‌റ്റൈറിസ്, മുന്‍ ഓള്‍ റൌണ്ടര്‍ ഇര്‍ഫാന്‍ പത്താന്‍ എന്നിവരും അംപയര്‍ക്കെതിരെ രംഗത്തെത്തി.

https://twitter.com/virendersehwag/status/1307750803201863681?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1307750803201863681%7Ctwgr%5Eshare_3&ref_url=https%3A%2F%2Fm.dailyhunt.in%2Fnews%2Findia%2Fmalayalam%2Fkvartha-epaper-kvartha%2Finthyanpreemiyarleegkingsilavanpanchabindetholvikkukaranamayapizhavvaruthiyaaaampayarmalayaliyan-newsid-n216368814

വിജയത്തുടക്കത്തിന് കോഹ്ലിപ്പട; ഐപിഎല്ലില്‍ ഇന്ന് ഹൈദരാബാദ് ബാംഗ്ലൂരിനെതിരെ

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് വമ്പന്‍ പോരാട്ടം. ആദ്യ ജയം തേടി വിരാട് കോഹ്ലിയുടെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും കെയ്ന്‍ വില്യംസണിന്റെ സണ്‍റൈസേഴ്‌സ് ഹൈദരാബാദും നേര്‍ക്കുന്നേര്‍. ലോകത്തെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്മാര്‍ കൂടിയായ നായകന്മാര്‍ ഏറ്റുമുട്ടുന്ന പോരാട്ടത്തില്‍ പ്രവചനങ്ങള്‍ അസാധ്യമാണ്. ഇന്ത്യന്‍ സമയം രാത്രി 7.30ന് ദുബായ് രാജ്യാന്തര സ്റ്റേഡിയത്തിലാണ് മത്സരം.

ബാറ്റിങ്ങിലും ബോളിങ്ങിലും സന്തുലിതമാണ് ഹൈദരാബാദും ബാംഗ്ലൂരും. എന്നാല്‍ വ്യക്തിഗത പ്രകടനങ്ങളായിരിക്കും വിജയികളെ തീരുമാനിക്കുക. ബോളിങ്ങിന് അനുകൂലമായ പിച്ചില്‍ സ്പിന്നര്‍മാര്‍ക്ക് നിര്‍ണായക റോളാണുള്ളത്. അങ്ങനെയെങ്കില്‍ സമകാലിന ക്രിക്കറ്റിലെ മികച്ച ഓരോ സ്പിന്നര്‍മാരാണ് ഇരു ടീമുകളിലും ഉള്ളത്, റാഷിദ് ഖാനും യുസ്വേന്ദ്ര ചാഹലും.
പുതിയ പരിശീലകന് കീഴിലെത്തുന്ന ഹൈദരാബാദിന്റെ പ്രധാന പ്രതീക്ഷ അക്രമണകാരികളായ ഓപ്പണര്‍മാരിലാണ്. ഓസിസ് താരം ഡേവിഡ് വാര്‍ണറും ഇംഗ്ലിഷ് താരം ജോണി ബെയര്‍‌സ്റ്റോയുമാണ് ഹൈദരാബാദ് ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുക. കഴിഞ്ഞ സീസണില്‍ ടീമിനെ പ്ലേ ഓഫ് വരെയെത്തിക്കുന്നതില്‍ ഇരുവരുടെയും പങ്ക് നിര്‍ണായകമായിരുന്നു. ഇത്തവണയും അത് ആവര്‍ത്തിച്ചാല്‍ ഹൈദരാബാദിനെ പിടിച്ചുകെട്ടുക അസാധ്യമായിരിക്കും.

നായകന്‍ കെയ്ന്‍ വില്യംസണ്‍ മൂന്നാമനായി ഇറങ്ങുമ്പോള്‍ മധ്യനിരയില്‍ ഇന്ത്യന്‍ താരങ്ങളായ മനീഷ് പാണ്ഡെയും വിജയ് ശങ്കറും കളിക്കും. മികച്ച ഓള്‍റൗണ്ട് നിരയാണ് ഹൈദരാബാദിന്റേത്. സ്പിന്നില്‍ റാഷിദിനൊപ്പം തിളങ്ങാനും ബാറ്റിങ്ങില്‍ വാലറ്റത്ത് വെടിക്കെട്ട് തീര്‍ക്കാനും സാധിക്കുന്ന വിരാട് സിങ് ഐപിഎല്‍ 13-ാം സീസണ്‍ കാത്തിരിക്കുന്ന യുവതാരങ്ങളിലൊരാളാണ്. ഭുവനേശ്വര്‍ കുമാറിനൊപ്പം ഖലീല്‍ അഹമ്മദ് പേസ് നിരയില്‍ കുന്തമുനകളാകും.

2016ന് ശേഷം എല്ലാ തവണയും പ്ലേ ഓഫ് കളിച്ചെങ്കിലും ഒരിക്കല്‍ മാത്രമാണ് ഹൈദരാബാദിന് കിരീടം ഉയര്‍ത്താന്‍ സാധിച്ചത്. ഇത്തവണ അത് രണ്ടാക്കാമെന്ന പ്രതീക്ഷയിലാണ് ടീം. അതിന് ആദ്യ മത്സരത്തിലെ ജയം ഏറെ ആത്മവിശ്വാസം പകരുമെന്നും അവര്‍ കരുതുന്നു. മികച്ച ബാറ്റിങ് നിരയാണ് ബാംഗ്ലൂരിന്റെയും കരുത്ത്. ഓപ്പണിങ് ബോളര്‍മാരെ വെള്ളം കുടിപ്പിക്കാന്‍ കഴിയുന്ന നായകന്‍ വിരാട് കോഹ്ലിയും ഓസിസ് നായകന്‍ ആരോണ്‍ ഫിഞ്ചും ഓപ്പണര്‍മാരായി എത്തുമ്‌ബോള്‍ മൂന്നാം നമ്ബരില്‍ എബി ഡി വില്ലിയേഴ്‌സുമുണ്ടാകും. ക്രിസ് മോറിസ്, വാഷിങ്ടണ്‍ സുന്ദര്‍, ശിവം ദുബെ എന്നിങ്ങനെ ബാറ്റുകൊണ്ടും പന്തുകൊണ്ടും എതിരാളികള്‍ക്ക് വെല്ലുവിളിയാകാന്‍ സാധിക്കുന്ന ഒരുപിടി താരങ്ങളാണ് മധ്യനിരയില്‍ ടീമിന്റെ കരുത്ത്.

ബോളിങ്ങില്‍ പ്രൊട്ടിയാസ് താരം ഡെയ്ല്‍ സ്റ്റെയിനിന്റെ സാനിധ്യം ബംഗ്ലൂരിന്റെ പ്രതീക്ഷകള്‍ സജീവമാക്കുന്നു. ഒപ്പം ഉമേഷ് യാദവും പവന്‍ നേഗിയും യുസ്വേന്ദ്ര ചാഹലുമെത്തുന്നതോടെ ബോളിങ് ഡിപ്പാര്‍ട്‌മെന്റും ശക്തം. കന്നികിരീടമാണ് ഇത്തവണയും വിരാട് കോഹ്ലിയുടെയും സംഘത്തിന്റെയും ലക്ഷ്യം. കഴിഞ്ഞ സീസണില്‍ പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനക്കാരായിരുന്ന ബാംഗ്ലൂരിന് ഇത്തവണ തുടക്കം മുതലെ ശ്രദ്ധിക്കേണ്ടതുണ്ട്.

വിർച്വൽ ആരവങ്ങളിൽ ഐ പി എല്ലിന് കൊടിയേറ്റം..

സ്പോർട്സ് ലേഖകൻ
അബുദാബി : കാണികൾ ആർത്തിരമ്പുന്ന സ്റ്റേഡിയം.എങ്ങും ജന സഹ്രസങ്ങളുടെ ആരവങ്ങൾ മാത്രം..ആരവങ്ങൾക്കിടയിലൂടെ ഡ്രസിങ് റൂമിൽനിന്ന് ഗ്രൗണ്ടിലേക്ക് താരങ്ങൾ മണ്ണിലേക്കിറങ്ങിയെത്തുമ്പോൾ അലയടിക്കുന്ന മർമ്മരങ്ങൾ പ്രകമ്പനങ്ങളായി.ആരാധകരുടെ ആവേശങ്ങൾക്കിടയിലൂടെ താരങ്ങൾ ഒഴുകി നീങ്ങിയപ്പോൾ എങ്ങും ക്രിക്കറ്റ് എന്ന മാന്ത്രിക വലയത്തിലെ തിരയിളക്കങ്ങളിൽ ആവേശത്തിന്റെ അലയടികൾ മാത്രം..
ഇങ്ങനെയൊക്കെ ആയിരുന്നു ഇന്ത്യൻ പ്രീമിയർ ലീഗ് 2020 യുടെ അബുദാബിയിലെ ഉൽഘാടന ചടങ്ങുകളും കളിക്കാരുടെ രംഗപ്രവേശവും എല്ലാം വേണ്ടിയിരുന്നത്.എന്നാൽ നേരെ മറിച്ചായിരുന്നു അബുദാബിയിലെ ചുടുകാറ്റിനൊപ്പം അലയടിക ളില്ലാത്ത ഐ പി എൽ 2020 മത്സരത്തിന്റെ ആദ്യദിനം.
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ സീസൺ പതിമൂന്ന് അബുദാബിയിലെ ക്രിക്കറ് സ്റ്റേഡിയത്തിൽ ശനിയാഴ്ച വൈകുന്നേരം ആരംഭിക്കുമ്പോൾ കേവലമായ അർത്ഥത്തിൽ പറഞ്ഞാൽ വിരലിലെണ്ണാവുന്ന ആളുകൾ മാത്രമായിരുന്നു സ്റ്റേഡിയത്തിൽ.ഉത്ഘാടന മത്സരത്തിലെ ടീമുകളായ മുംബൈ ഇന്ത്യൻസിന്റെയും ചെന്നൈ സൂപ്പർ കിങ്സിന്റെയും കളിക്കാർ, ഒഫീഷ്യൽസ്,ടെലികാസ്റ്റിംഗിന് വന്ന മാധ്യമ പ്രവർത്തകർ ഉൽഘാടനത്തിനെത്തിയ അബുദാബി രാജാവും പ്രതിനിധികളും എന്നിങ്ങനെ ചുരുങ്ങി.എന്നാൽ ടോസ് നേടി മുംബൈ ഇന്ത്യൻസ് ബാറ്റിങ് തുടങ്ങി.ആദ്യ ബോൾ ബൗണ്ടറി കടന്നപ്പോൾ ടെലിവിഷനിൽ കളി കണ്ടുകൊണ്ടിരുന്ന പ്രേക്ഷകർ ശരിക്കും ഞെട്ടി. പതിനായിര ങ്ങളുടെ ആരവം അതാ ഒഴുകിയെത്തുന്നു.ബൗണ്ടറികളും കടന്ന് ബോൾ ആകാശത്തേക്ക് സിക്സറായി പായുമ്പോൾ ആവേശം നിറഞ്ഞ ആരവങ്ങൾ ഇരട്ടി ആകുന്നു.ഇവിടെയാണ് ഐ പി എൽ സംഘാടക രുടെ ക്രീയേറ്റീവിറ്റി നമ്മൾ വിലയിരുത്തേണ്ടത്.ആലോചിച്ചു നോക്കു ആരവങ്ങളില്ലാത്ത ഒരു ഐ പി എൽ മാച്ചിനെപ്പറ്റി .ലോകം മുഴുവൻ കോവിഡ് പ്രോട്ടോകോൾ അക്ഷരം പ്രതി അനുസരിച് ജീവിക്കുമ്പോ ൾ നേരിട്ടുള്ള കളികാണാൻ ഇഷ്ടമുള്ള ഒരുആരാധകനെ അത് മിസ് ആക്കിക്കൊണ്ട് അബുദാബിയിൽ നിശബ്ദതയിൽ ഒരു ഐ പി എൽ മാച്ച്.പക്ഷെ അവിടെയാണ് സംഘാടകരുടെ ക്രിയാത്മകതയിൽ വിർച്വ ലായി കാണികളുടെ ശബ്ദം സൃഷ്ടിച്ചത്.ഒരുപക്ഷെ ആ ആവേ ശം സ്വീകരണമുറിയിൽ നിശബ്ദമായിമാറിപ്പോയേക്കാവുന്ന ഒരു മാച്ചിനെ ആരവങ്ങൾ കൃത്രിമമായി കൊടുത്തുകൊണ്ട് അവതരിപ്പി ക്കപ്പെട്ടത് മഹത്തായ ഒരു സൃഷ്ടിപോലെ മനോഹരമായി മാറി എന്ന് പറയാതെ വയ്യ.ചിയർ ഗേൾസിന്റെ ചടുല നൃത്തങ്ങളും കാണിക ളുടെ ലൈവ് തമാശകളും ഇടയ്ക്കിടെ ക്യാമറ കണ്ണുകൾ തേടിപ്പോ കുന്ന താരങ്ങളുടെ നല്ല പാതികളും ടീം ഉടമകളുടെ സാന്നിധ്യവും ഒന്നും ഇല്ലെങ്കിലും കാണികളുടെ ആർത്തിരമ്പൽ വിര്ച്ച്വലായി അവ തരിപ്പിക്കപ്പെട്ടതും ഐ പി എല്ലിന്റെ വിഖ്യാതമായ തീം മ്യൂസിക്കും ഒട്ടും അതിന്റെ പ്രൗഢി കുറച്ചില്ല എന്ന്പറയേണ്ടിയിരിക്കുന്നു.

PHOTO COURTESY:SPORTSTASK

നെയ്മറിന് മൂന്ന് മത്സരങ്ങളില്‍ വിലക്ക്

നെയ്മറിന് വലിയ വിലക്ക് വരുമെന്ന് ഭയന്ന ആരാധകര്‍ക്ക് ഇനി ആശ്വസിക്കാം. മൂന്ന് മത്സരങ്ങൡ മാത്രമാണ് വിലക്ക് ലഭിച്ചത്. പത്ത് മത്സരങ്ങളില്‍ വരെ വിലക്ക് വന്നേക്കുമെന്നാണ് ഫ്രാന്‍സിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ ആഴ്ച നടന്ന മാഴ്‌സെക്ക് എതിരായ മത്സരത്തില്‍ നെയ്മര്‍ മാഴ്‌സെ താരമായ ആല്‍വൊരയെ കയ്യേറ്റം ചെയ്തതിന് ചുവപ്പ് കാര്‍ഡ് വാങ്ങിയിരുന്നു. ഈ ചുവപ്പ് കാര്‍ഡിന് ആണ് മൂന്ന് മത്സരങ്ങളിലെ വിലക്ക് ലഭിച്ചിരിക്കുന്നത്.

നെയ്മര്‍ റെഡ് കാര്‍ഡിന് ശേഷം തിരികെ ഡ്രസ്സിങ് റൂമിലേക്ക് പോകുമ്പോള്‍ റഫറിക്ക് എതിരെ തിരിഞ്ഞതും ഇത് കൂടാതെ സാമൂഹിക മാധ്യമത്തില്‍ മോശം ഭാഷ ഉപയോഗിച്ച് ആല്‍വാരോയെയും ഒപ്പം റഫറിയിങ്ങിനെയും നെയ്മര്‍ കുറ്റം പറഞ്ഞതും ഒന്നും നടപടിക്കായി പരിഗണിച്ചില്ല. എന്നാല്‍ ആല്‍വാരോ തന്നെ വംശീയമായി അധിക്ഷേപിച്ചു എന്ന നെയ്മറിന്റെ ആരോപണം ഇപ്പോഴും അന്വേഷണത്തിലാണ്. നെയ്മറിന്റെ വംശീയാധിക്ഷേപ ആരോപണം വ്യാജം ആണെങ്കില്‍ താരത്തിനെതിരെ കൂടുതല്‍ നടപടി ഉണ്ടാകും.

വിലക്ക് മാറിയതിന് പിന്നാലെ വിദേശ ലീഗില്‍ കളിക്കാനൊരുങ്ങി ശ്രീശാന്ത്

കൊച്ചി: വിലക്ക് മാറിയ ക്രിക്കറ്റ് താരം ശ്രീശാന്ത്, വിദേശ ലീഗില്‍ കളിക്കാന്‍ ഒരുങ്ങുന്നു. ഓസ്ട്രേലിയ, ന്യൂസിലന്‍ഡ് എന്നിവിടങ്ങളിലെ ഫസ്റ്റ് ക്ലാസ് ടൂര്‍ണമെന്റുകളില്‍ കളിക്കാനാണ് പദ്ധതി. 2023ലെ ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമാകാന്‍ ആഗ്രഹിക്കുന്നുവെന്നും ശ്രീശാന്ത് പറയുന്നു. വിലക്ക് മാറിയതിന് പിന്നാലെ കഠിന പരിശീലനത്തിലാണ് ശ്രീശാന്ത്.

ഓസ്ട്രേലിയ, ന്യൂസിലന്‍ഡ് എന്നിവിടങ്ങളില്‍ ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ കളിക്കാനാണ് പദ്ധതി. താല്‍പര്യം അറിയിച്ച് സംഘാടകര്‍ക്ക് ഇ-മെയ്ല്‍ അയച്ചിട്ടുണ്ട്. ബിസിസിഐയുടെ എന്‍ഒസി കിട്ടുമെന്നാണ് പ്രതീക്ഷയെന്നും ശ്രീശാന്ത് പറഞ്ഞു. അടുത്ത സീസണില്‍ ഐപിഎല്‍ ലക്ഷ്യമിടുന്നതായും 2023 ലോകകപ്പില്‍ ഇന്ത്യക്കായി കളിക്കണമെന്നും ശ്രീശാന്ത് പറയുന്നു. കേരളത്തിനു പുറമേ ചെന്നൈ ലീഗില്‍ കളിക്കാനും പദ്ധതിയുണ്ട്. മദ്രാസ് ക്രിക്കറ്റ് ക്ലബ് അടക്കമുള്ള ഏതാനും ക്ലബ്ബുകളില്‍നിന്ന് ഓഫറുമുണ്ടെന്ന് താരം അറിയിച്ചു.

ഏഴ് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ശ്രീശാന്തിന് ക്രിക്കറ്റിന്റെ ലോകത്തേക്ക് സ്വാഗതം

കൊച്ചി; ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമം. മലയാളികളുടെ സ്വന്തം ശ്രീശാന്തിന് ക്രിക്കറ്റിന്റെ ലോകത്തെ കവാടം വീണ്ടും തുറന്നിരിക്കുന്നു. 'ഇന്നു ഞാന്‍ സ്വതന്ത്രനായിരിക്കുന്നു. കൂട്ടില്‍നിന്നു തുറന്നുവിട്ട ഒരു പക്ഷിയെപ്പോലെ'- ക്രിക്കറ്റില്‍നിന്നുള്ള ഏഴു വര്‍ഷത്തെ വിലക്കുനീങ്ങിയതിനെക്കുറിച്ച് എസ്. ശ്രീശാന്തിന്റെ വാക്കുകള്‍. ഇന്നു മുതല്‍ ശ്രീശാന്തിന് ക്രിക്കറ്റ് കളിക്കാന്‍ വിലക്കില്ല. ഫിറ്റ്‌നസ് തെളിയിച്ചാലുടന്‍ കേരള രഞ്ജി ക്രിക്കറ്റ് ടീമിന്റെ വാതിലുകള്‍ ഈ മുന്‍ ഇന്ത്യന്‍ പേസ് ബോളറെ കാത്തിരിക്കുന്നു.

ഇന്ത്യയില്‍ ആഭ്യന്തര ക്രിക്കറ്റ് ഇപ്പോഴത്തെ സ്ഥിതിയില്‍ ആരംഭിക്കുന്നില്ലെങ്കില്‍ വിദേശത്തു കളിക്കാന്‍ അനുവദിക്കണമെന്നു ബിസിസിഐയോട് അഭ്യര്‍ഥിക്കാനിരിക്കുകയാണ് ഈ മുപ്പത്തിയേഴുകാരന്‍. തന്റെ തീരുമാനങ്ങള്‍ ശ്രീശാന്ത് ഇന്നു കൊച്ചിയില്‍ പ്രഖ്യാപിക്കും.'ഈ ദിവസത്തിനായി എണ്ണിക്കഴിയുകയായിരുന്നു ഞാന്‍. എന്നാല്‍, കോവിഡ്മൂലം സാഹചര്യങ്ങള്‍ മാറി. വിരമിക്കല്‍പോലും ഒരു ഘട്ടത്തില്‍ ഞാന്‍ ആലോചിച്ചു. എന്നാല്‍ ഇത്രയും കാലം കാത്തിരുന്നിട്ട് ഇപ്പോഴതു ചെയ്യുന്നത് നീതിയല്ലെന്നു തോന്നി'-ശ്രീശാന്ത് പറഞ്ഞു.

വിലക്ക് അവസാനിച്ചു; മെസ്സിക്ക് ഇനി ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ കളിക്കാം

ബ്യൂണസ് ഐറിസ്: സൂപ്പര്‍ താരം ലയണല്‍ മെസ്സിയുടെ വിലക്ക് അവസാനിച്ചു. അടുത്ത മാസം നടക്കുന്ന അര്‍ജന്റീനയുടെ ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ മെസ്സിക്ക് ഇനി കളിക്കാം. കഴിഞ്ഞ വര്‍ഷത്തെ കോപ്പ അമേരിക്ക ലൂസേഴ്‌സ് ഫൈനലില്‍ ചിലിക്കെതിരായ മത്സരത്തില്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തുപോകുകയും ടൂര്‍ണമെന്റ് നടത്തിപ്പിനെയും സംഘാടകരെയും വിമര്‍ശിച്ചതിനുമായിരുന്നു മെസ്സിക്ക് മൂന്നു മാസത്തെ വിലക്കും 50,000 യുഎസ് ഡോളര്‍ പിഴയും ലഭിച്ചത്.

ഇപ്പോള്‍ വിലക്കിന്റെ കാലാവധി അവസാനിച്ചതായുള്ള അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്റെ (എ.എഫ്.എ) വാദം ദക്ഷിണ അമേരിക്കന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ അംഗീകരിക്കുകയായിരുന്നു. ഇതോടെ ഒക്ടോബര്‍ എട്ടിന് ബ്യൂണസ് ഐറിസില്‍ ഇക്വഡോറിനെതിരെയും പിന്നീട് ബൊളീവിയക്ക് എതിരെയും നടക്കാനിരിക്കുന്ന അര്‍ജന്റീനയുടെ ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ മെസ്സിക്ക് കളിക്കാം.

കഴിഞ്ഞ വര്‍ഷം ചിലിക്കെതിരേ നടന്ന കോപ്പ അമേരിക്ക മത്സരത്തിന്റെ 37-ാം മിനിറ്റില്‍ ലഭിച്ച ചുവപ്പു കാര്‍ഡാണ് മെസ്സിയെ പ്രകോപിതനാക്കിയത്. ഇതിനു പിന്നാലെ ടൂര്‍ണമെന്റില്‍ വലിയ അഴിമതിയാണ് നടക്കുന്നതെന്നും ബ്രസീല്‍ ജേതാക്കളാകുന്ന തരത്തിലാണു ടൂര്‍ണമെന്റ് രൂപകല്‍പന ചെയ്തതെന്നും മെസ്സി തുറന്നടിച്ചു.

പ്ര​ഭ്‌​സു​ഖാ​ന്‍ ഗി​ല്‍ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​ല്‍

ഐ​എ​സ്‌എ​ല്‍ ഏ​ഴാം സീ​സ​ണി​ല്‍ യു​വ ഗോ​ള്‍​കീ​പ്പ​ര്‍ പ്ര​ഭ്‌​സു​ഖാ​ന്‍ സിം​ഗ് ഗി​ല്‍ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്‌​സ് എ​ഫ്സി​യു​ടെ ഭാ​ഗ​മാ​കും. ര​ണ്ടു വ​ര്‍​ഷ​ത്തേ​ക്കാ​ണ് ക​രാ​ര്‍ കാലയളവ്.

പ​ഞ്ചാ​ബി​ലെ ലു​ധി​യാ​ന​യി​ല്‍ ജ​നി​ച്ച 19കാ​ര​നാ​യ ഗി​ല്‍, 2014ല്‍ ഛ​ണ്ഡീ​ഗ​ഡ് ഫു​ട്‌​ബോ​ള്‍ അ​ക്കാ​ഡ​മി​യി​ല്‍ നി​ന്നാ​ണ് ഫു​ട്‌​ബോ​ള്‍ ജീ​വി​തം ആ​രം​ഭി​ച്ച​ത്. 184 സെ​ന്‍റി​മീ​റ്റ​ര്‍ ഉ​യ​ര​മു​ള്ള പ്ര​ഭ്‌​സു​ഖാ​ന്‍ ബം​ഗ​ളൂ​രു എ​ഫ്സി​യി​ല്‍ നി​ന്നാ​ണ് കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് എ​ഫ്സി​യി​ല്‍ എ​ത്തു​ന്ന​ത്.

എക്കാലത്തെയും മികച്ച ഗോള്‍വേട്ടക്കാരനിലേക്ക് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

രാജ്യാന്തര ഫുട്ബോളിലെ എക്കാലത്തെയും മികച്ച ഗോള്‍വേട്ടക്കാരനിലേക്ക് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. യുവേഫ നേഷന്‍സ് ലീഗ് ഫുട്ബോളില്‍ സ്വീഡനെതിരായ ഇരട്ടഗോളോടെ പോര്‍ച്ചുഗീസുകാരന് 101 ഗോളുകളായി. ഇറാന്റെ അലി ദയിയുടെ പേരിലാണ് നിലവിലെ റെക്കോഡ്–-109. ഈ നേട്ടം മറികടക്കാന്‍ ഒമ്ബത് ഗോളുകള്‍കൂടി മതി റൊണാള്‍ഡോയ്ക്ക്. 165 മത്സരങ്ങളില്‍നിന്നാണ് മുപ്പത്തിയഞ്ചുകാരന്‍ പോര്‍ച്ചുഗലിനായി 101 ഗോളുകള്‍ തികച്ചത്. ദയി കഴിഞ്ഞാല്‍ രാജ്യാന്തര കുപ്പായത്തില്‍ മൂന്നക്കം കടക്കുന്ന ആദ്യ കളിക്കാരനുമാണ് മുപ്പത്തിയഞ്ചുകാരന്‍.

2004ലാണ് റൊണാള്‍ഡോ പോര്‍ച്ചുഗലിനായി അരങ്ങേറിയത്. നിലവില്‍ രാജ്യാന്തര മത്സരങ്ങള്‍ കളിക്കുന്നവരില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രി (72), ലയണല്‍ മെസി (70) എന്നിവരാണ് ഗോള്‍നേട്ടത്തില്‍ റൊണാള്‍ഡോയ്ക്ക് പിറകില്‍. കളിജീവിതത്തിലാകെ 739 ഗോളുകളാണ് നേടിയത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, റയല്‍ മാഡ്രിഡ്, യുവന്റസ് തുടങ്ങിയ ക്ലബ്ബുകള്‍ക്ക് ഉള്‍പ്പെടെ 638 ഗോളുകള്‍.

സ്വീഡനെതിരെ മനോഹരഗോളുകളായിരുന്നു മുന്നേറ്റക്കാരന്റേത്. ആദ്യം ഫ്രീകിക്കിലൂടെ. കളിജീവിതത്തിലെ 57–-ാമത്തേയും പോര്‍ച്ചുഗീസ് കുപ്പായത്തിലെ പത്താമത്തെയും ഫ്രീകിക്ക് ഗോള്‍. ജോയോ ഫെലിക്സ് ഒരുക്കിയ അവസരത്തില്‍ രണ്ടാമതും ലക്ഷ്യം കണ്ടു. കളി രണ്ട് ഗോളുകള്‍ക്ക് പോര്‍ച്ചുഗല്‍ നേടി.

നേഷന്‍സ് ലീഗിലെ മറ്റ് കളികളില്‍ ഫ്രാന്‍സ് ക്രൊയേഷ്യയെ വീഴ്ത്തി (4–-2). കഴിഞ്ഞ ലോകകപ്പ് ഫൈനലിന്റെ തനിയാവര്‍ത്തനമായിരുന്നു ഈ കളി. അന്നും ഫ്രാന്‍സ് ഇതേ സ്കോറിനാണ് ജയം നേടിയത്. ബല്‍ജിയം ഐസ്ലന്‍ഡിനെ തകര്‍ത്തപ്പോള്‍ (5-–-1) ഇംഗ്ലണ്ടിനെ ഡെന്‍മാര്‍ക്ക് തളച്ചു (0–-0).

രാജ്യാന്തര ഫുട്ബോളിലെ ഗോള്‍വേട്ടക്കാര്‍: താരം, രാജ്യം, ഗോള്‍, മത്സരം
അലി ദയി, ഇറാന്‍, 109 (149)
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പോര്‍ച്ചുഗല്‍, 101 (165)
ഫെറങ്ക് പുസ്കാസ്, ഹംഗറി 84 (85)

ആരാധകര്‍ക്ക് ആവേശത്തിന്റെ ട്വിസ്റ്റുമായി യുവരാജ് സിംഗ്

മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ യുവരാജ് സിംഗ് ആഭ്യന്തര ക്രിക്കറ്റിലേക്കു തിരിച്ചെത്തുന്നു. പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്റെ അഭ്യര്‍ഥന സ്വീകരിച്ചാണ് മുപ്പത്തിയെട്ടുകാരനായ യുവിയുടെ മടങ്ങിവരവ്. പഞ്ചാബിനു വേണ്ടി ടി20 മത്സരങ്ങളിലെങ്കിലും കളിക്കാമെന്നാണ് യുവരാജ് സമ്മതിച്ചിട്ടുള്ളത്.പി.സി.എയുടെ അഭ്യര്‍ഥന തനിക്കു പരിഗണിക്കാതിരിക്കാനായില്ലെന്നും മൂന്നാല് ആഴ്ച ഇതേക്കുറിച്ച് ആലോചിച്ചുവെന്നും യുവരാജ് പറഞ്ഞു. ഇപ്പോള്‍ ദുബായിലുള്ള യുവരാജ് തിരിച്ചെത്തിയാലുടന്‍ അന്തിമ തീരുമാനമുണ്ടാകുമെന്ന് താരത്തിന്റെ മാതാവ് ശബ്നം സിംഗ് പറഞ്ഞു.

മടങ്ങിവരാന്‍ തനിക്ക് ആഗ്രഹമുണ്ടെന്ന് ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലിക്കു യുവി കത്തെഴുതിയതായി പി.സി.എ സെക്രട്ടറി പുനീത് ബാലി വെളിപ്പെടുത്തി. ഓസ്ട്രേലിയയിലെ ബിഗ് ബാഷ് ടി20 ലീഗില്‍ കളിക്കാന്‍ യുവി ഒരുങ്ങുന്നതായുള്ള വാര്‍ത്തകള്‍ക്കിടെയാണ് പുതിയ ട്വിസ്റ്റ്.കഴിഞ്ഞ വര്‍ഷം സജീവ ക്രിക്കറ്റില്‍ നിന്ന് വിരമിച്ച യുവരാജ്, പഞ്ചാബിന്റെ യുവതാരം ശുഭ്മാന്‍ ഗില്‍ ഉള്‍പ്പെടെയുള്ളവരുടെ വഴികാട്ടിയാണ്. ഈ സാഹചര്യത്തിലാണ് ടീമിനായി കളിക്കാനും ടീമിനു വഴി കാട്ടാനും പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്‍ അദ്ദേഹത്തെ ഔദ്യോഗികമായി ക്ഷണിച്ചത്.

കഴിഞ്ഞ വര്‍ഷത്തെ ഐ.പി.എല്ലിനു പിന്നാലെയാണ് യുവരാജ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഇന്ത്യ ജേതാക്കളായ 2007-ലെ പ്രഥമ ട്വന്റി 20 ലോക കപ്പിലും 2011-ലെ ഏകദിന ലോക കപ്പിലും നിര്‍ണായക സാന്നിദ്ധ്യമായത് യുവിയായിരുന്നു. 2011 ലോക കപ്പില്‍ 362 റണ്‍സും 15 വിക്കറ്റും നേടിയ യുവരാജായിരുന്നു ടൂര്‍ണമെന്റിലെ താരം.

ഗ്രൗണ്ടില്‍ എവിടെ നിന്നാലും ധോണി അവന്റെ വേഷം ഭംഗിയാക്കും; വ്യക്തമാക്കി മുഹമ്മദ് കൈഫ്

മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ധോണിയെ കുറിച്ച്‌ ഒരു രസകരമായ കാര്യം പറഞ്ഞിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്. സോഷ്യല്‍ മീഡിയയില്‍ ഒരു വീഡിയോ പങ്കുവച്ചുകൊണ്ടാണ് ധോണിയുടെ മികവിനെ കുറിച്ച്‌ കൈഫ് സംസാരിച്ചത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരയാ ഒരു മത്സരത്തിലെ റണ്ണൗട്ട് വീഡിയോ ആയിരുന്നത്. ക്രിക്കറ്റ് ഗ്രൗണ്ടില്‍ വിക്കറ്റ് കീപ്പറല്ലാതെ പോലും വേറെ എവിടെ നിര്‍ത്തിയാലും ആ ജോലി ധോണി ഭംഗിയായി നിറവേറ്റുമെന്നാണ് കൈഫ് വീഡിയോ കുറിപ്പില്‍ പറയുന്നത്. എന്നാല്‍ എനിക്ക് വിക്കറ്റ് കീപ്പറുടെ ജോലി ചെയ്യാന്‍ കഴിയില്ലെന്നും കൈഫ് പറയുന്നു.

അന്താരാഷ്ട്ര ക്രിക്കറ്റിലെ എക്കാലത്തേയും മികച്ച വിക്കറ്റ് കീപ്പര്‍മാരുടെ പട്ടികയില്‍ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം എസ് ധോണിയുടെ പേരുണ്ടാകുമെന്ന് ഉറപ്പാണ്. കരിയറിന്റെ തുടക്കത്തില്‍ ഒരു കീപ്പര്‍ക്ക് വേണ്ട സാങ്കേതിക തികവൊന്നും ധോണിക്കില്ലായിരുന്നു. എന്നാല്‍ പരിചയസമ്ബത്തും പരിശീലനവും താരത്തെ മികച്ച കീപ്പറാക്കി. വിക്കറ്റിന് പിന്നില്‍ വേഗത്തിലുള്ള ചലനങ്ങളാണ് ധോണിയെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തനാക്കുന്നത്.

ദീപക് ചഹാറിന്റെ കൊറോണ ടെസ്റ്റ് നെഗറ്റീവ്; ചെന്നൈ സൂപ്പര്‍ കിങ്സിന് ആശ്വാസം

ചെന്നൈ സൂപ്പര്‍ കിങ്‌സ് താരം ദീപക് ചഹാറിന്റെ കൊറോണ ടെസ്റ്റ് ഫലം നെഗറ്റീവ്. അവസാന രണ്ടു ടെസ്റ്റുകളും നെഗറ്റീവ് ആയതോടെ ദീപക് ചഹാര്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പം പരിശീലനത്തിന് ഇറങ്ങും. അതെ സമയം ദീപക് ചഹാറിനോപ്പം കൊറോണ പോസിറ്റീവായ ഋതുരാജ് ഗെയ്ക്‌വാദിന്റെ ക്വറന്റൈന്‍ കാലവാധി കഴിഞ്ഞിട്ടില്ല.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് വേണ്ടി ചെന്നൈ സൂപ്പര്‍ കിങ്‌സ് യു.എ.ഇയില്‍ എത്തി ഒരു ആഴ്ച കഴിഞ്ഞതിന് ശേഷമാണ് ടീമിലെ 13 പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. 2 താരങ്ങളും 11 സപ്പോര്‍ട്ടിങ് സ്റ്റാഫിനുമാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. ബി.സി.സി.ഐ നിര്‍ദേശ പ്രകാരം കൊറോണ വൈറസ് പോസിറ്റീവായവര്‍ 14 ദിവസം ക്വറന്റൈനില്‍ പോവണം. തുടര്‍ന്ന് രണ്ട് കൊറോണ ടെസ്റ്റുകള്‍ നെഗറ്റീവ് ആവുകയും വേണം.

റെയ്ന 2020 ഐപിഎല്ലില്‍ കളിക്കില്ല

ചെന്നൈ സൂപ്പര്‍ കിംഗ്സ് താരം സുരേഷ് റെയ്ന ഐപിഎല്‍ 2020-ല്‍ കളിക്കില്ല. വ്യക്തിപരമായ കാരണങ്ങളാണ് ഇതിന് പിന്നിലെന്ന് താരം അറിയിച്ചു. നേരത്തെ ചെന്നൈ ടീമിലെ ഒരാള്‍ക്കും ചില സ്റ്റാഫ് അംഗങ്ങള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. സ്‌പെഷ്യലിസ്റ്റ് ബൗളറായ ദീപക് ചാഹറിനാണ് കൊവിഡ് സ്ഥിരീകരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

മല്‍സരക്രമത്തിന്‍റെ കാര്യത്തില്‍ അന്തിമതീരുമാനം ഉടനുണ്ടാകുമെന്ന് ഐ.പി.എല്‍ അധികൃതര്‍ അറിയിച്ചു. അബുദാബി, ഷാര്‍ജ, ദുബായ് എന്നീ മൂന്നു വേദികളിലായിട്ടാണ് ഐപിഎല്‍ മല്‍സരങ്ങള്‍ നടക്കുന്നത്. 53 ദിവസം ദൈര്‍ഘ്യമുള്ള ടൂര്‍ണമെന്റില്‍ 60 മല്‍സരങ്ങളുണ്ട്.

'വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്ന് സുരേഷ് റെയ്‌ന നാട്ടിലേക്ക് മടങ്ങിയിരിക്കുന്നു. ഈ സീസണില്‍ റെയ്‌ന ഐ പി എല്‍ കളിക്കില്ല. അദ്ദേഹത്തിനും കുടുംബത്തിനും എല്ലാ പിന്തുണയും നല്‍കുന്നു' - എന്നാണ് സി.ഇ.ഒ കെ.എസ് വിശ്വനാഥ് ട്വിറ്ററില്‍ കുറിച്ചത്.

ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ബോളര്‍ക്ക് കോവിഡ്; സംഘത്തിലെ 10 പേര്‍ക്ക് രോഗം

ഐ പി എല്‍ 13-ാം സീസണിനായി യുഎഇയിലെത്തിയ സി എസ്സ് കെ-യുടെ താരങ്ങളില്‍ ഒരാള്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇന്ത്യയുടെ സമീപകാല മത്സരങ്ങളില്‍ കളത്തിലിറങ്ങിയ യുവ ബോളര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. സംഘത്തിലെ പത്തിലധികം പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ട്. താരത്തിനു പുറമെ സ്റ്റാഫ് അംഗങ്ങളില്‍ ചിലര്‍ക്കും കോവിഡ് സ്ഥിരീകരിച്ചതോടെ ക്വാറന്റീന്‍ കാലാവധി നീട്ടാന്‍ ചെന്നൈ സൂപ്പര്‍ കിങ്സ് തീരുമാനിച്ചു.

ഐപിഎല്ലിനായി ചെന്നൈ താരങ്ങള്‍ ഈ മാസം 21-നാണ് യുഎഇയിലെത്തിയത്. ചെന്നൈയില്‍ നിന്നുള്ള ചാര്‍ട്ടേഡ് വിമാനത്തില്‍ ക്യാപ്റ്റന്‍ എം.എസ്. ധോണി ഉള്‍പ്പെടെയുള്ളവര്‍ ഒരുമിച്ചാണ് കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ യുഎഇയിലേക്ക് മാറ്റിയ മല്‍സരത്തിനായി യുഎഇയിലെത്തിയത്. അടുത്ത മാസം 19 മുതല്‍ നവംബര്‍ 30 വരെയാണ് ഇത്തവണ ഏപിഎല്‍ അരങ്ങേറുക.

ചെന്നൈ താരങ്ങള്‍ക്ക് യുഎഇയിലെത്തിയ ശേഷം ഒന്നാം ദിനവും മൂന്നാം ദിനവും ആറാം ദിനവുമായി മൂന്നു ഘട്ടങ്ങളിലായാണ് കോവിഡ് പരിശോധന നടത്തിയത്. ഇന്ത്യയില്‍നിന്ന് യാത്ര തിരിക്കും മുന്‍പും കോവിഡ് പരിശോധന നടത്തിയിരുന്നു. യുഎഇയിലെത്തിയ ശേഷമുള്ള പരിശോധനകളില്‍ ഒന്നിലാണ് ഇന്ത്യന്‍ താരത്തിനും സ്റ്റാഫ് അംഗങ്ങളില്‍ ചിലര്‍ക്കും കോവിഡ് സ്ഥിരീകരിച്ചത്.

'അതെ, സി എസ്സ് കെ ടീമിലെ ഒരു വലംകയ്യന്‍ മീഡിയം പേസ് ബോളര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം അടുത്തിടെ ഇന്ത്യയ്ക്കായി കളിച്ചിരുന്നു. ഏതാനും സ്റ്റാഫ് അംഗങ്ങള്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്' - ഐപിഎല്‍ വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ചെന്നൈ സൂപ്പര്‍ കിങ്സില്‍ ഇന്ത്യന്‍ ജഴ്സിയണിഞ്ഞ രണ്ട് പേസ് ബോളര്‍മാരാണുള്ളത്; ഷാര്‍ദുല്‍ താക്കൂറും ദീപക് ചാഹറും. ഇവരില്‍ ഒരാള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചതെന്നാണ് വിവരം.

ചെന്നൈ സൂപ്പര്‍ കിംഗ്സ് മാനേജ്മെന്റിന്റെ ഭാഗമായിട്ടുള്ള മുതിര്‍ന്ന വ്യക്തിക്കും അദ്ദേഹത്തിന്റെ ഭാര്യയ്ക്കും കോവിഡ് സ്ഥിരീകരിച്ചതായാണ് വിവരം. അവരുടെ സോഷ്യല്‍ മീഡിയ ടീമിലെ കുറഞ്ഞത് രണ്ടു പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു' - ഐപിഎല്‍ വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

മെസി ബാഴ്സയോട് വിട പറയുന്നു

ബാ​ഴ്സ​ലോ​ണ: ആശങ്കകൾക്ക് വിരാമമയി. ബാഴ്സയുമായുള്ള കരാർ അവസാനിപ്പിക്കുന്നുവെന്ന് അറിയിച്ച് സൂപ്പർ താരം ലയണൽ മെസി ക്ലബ് അധികൃതർക്ക് കത്ത് നൽകി. 2021 വരെ യുള്ള കരാർ റദ്ദാക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.

സീ​സ​ണ്‍ അ​വ​സാ​നി​ച്ചാ​ൽ എ​പ്പോ​ൾ വേ​ണ​മെ​ങ്കി​ലും താ​ര​ത്തി​നു ക്ല​ബ് വി​ട്ടു പോ​കാം എ​ന്ന നി​ബ​ന്ധ​ന​യോ​ടെ​യാ​യി​രു​ന്നു ക​രാ​ർ.​ചാ​മ്പ്യൻസ് ലീ​ഗ് ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ ബ​യേ​ണ്‍ മ്യൂ​ണി​ക്കി​നോ​ട് 8-2ന് ​പ​രാ​ജ​യ​പ്പെ​ട്ട​തി​ന് ശേ​ഷം ബാ​ഴ്സ​ക്കു​ള്ളി​ലെ ആ​ഭ്യ​ന്ത​ര പൊ​ട്ടി​ത്തെ​റി വാ​ർ​ത്ത​യാ​യി​രു​ന്നു. ഇ​താ​ണ് മെ​സി​യു​ടെ പെ​ട്ട​ന്നു​ള്ള തീ​രു​മാ​ന​ത്തി​നു പി​ന്നി​ലെ​ന്നാ​ണ് വി​വ​രം.

ക്ല​ബ്ബ് വി​ടാ​നു​ള്ള തീ​രു​മാ​നം മെ​സി അ​റി​യി​ച്ച​തി​നു പി​ന്നാ​ലെ മു​ൻ ക്യാ​പ്റ്റ​ൻ കാ​ർ​ലോ​സ് പി​യോ​ൾ മെ​സി​ക്ക് യാ​ത്ര​യ​യ​പ്പ് സ​ന്ദേ​ശം ട്വീ​റ്റ് ചെ​യ്തു.എന്നാൽ മെസി ഏത് ക്ലബ്ബിലേക്ക് ചേക്കേറുമെന്ന് വ്യക്തമാക്കിയിട്ടില്ല.

2004 മുതൽ ബാഴ്സയ്ക്ക് ഒപ്പം കൂടിയ മെസിയുടെ 16 വർഷത്തെ ബാഴ്സ ജീവിതത്തിൽ 485 കളികളിൽ നിന്ന് 444 ഗോളുകൾ സ്വന്തമാക്കി. ബാലൻദ്യോർ പുരസ്കാരം ഈ പ്രതിഭക്ക് അലങ്കാരമായത് 6 തവണ. പത്ത് ലാ ലീഗ നാല് ചാമ്പ്യൻസ് ലീഗ് ആറ് കോപ്പ ഡെൽ റെ എന്നിങ്ങനെ മുപ്പത്തിമൂന്ന് കിരീടങ്ങൾ ബാഴ്സയുടെ അലമാരയിൽ എത്തിച്ചാണ് മെസിയുടെ പടിയിറക്കം.

സ്പ്രിന്റ് താരം ഉസൈന്‍ ബോള്‍ട്ടിന്​ കോവിഡ്​ സ്ഥിരീകരിച്ചു

സ്പ്രിന്റ് താരം ഉസൈന്‍ ബോള്‍ട്ടിന് കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. തന്റെ 34-ാം ജന്മദിനത്തില്‍ ജമൈക്കയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ബോള്‍ട്ട് ആഘോഷ വിരുന്നില്‍ പങ്കെടുത്തിരുന്നു. ഇതിന് ശേഷമാണ് കോവിഡ് പരിശോധനയില്‍ കോവിഡ് ഫലം ലഭിച്ചത്.

മാഞ്ചസ്റ്റര്‍ സിറ്റി താരം റഹീം സ്‌റ്റെര്‍ലിങ്, വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് താരം ക്രിസ് ഗെയില്‍, ബയേണ്‍ ലെവര്‍കുസന്‍ താരം ലിയോണ്‍ ബെയ്‌ലി തുടങ്ങിയവരും ബര്‍ത്ത്‌ഡേ പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട് .പിതാവായശേഷമുള്ള ബോള്‍ട്ടിന്റെ ആദ്യ ജന്‍മദിനം കൂടിയായിരുന്നു ഇത്.

'എനിക്ക് കോവിഡ് -19 സ്ഥിരീകരിച്ചു. ഞാന്‍ ശനിയാഴ്ച ഒരു പരിശോധന നടത്തിയിരുന്നു. ഞാന്‍ ഉത്തരവാദിത്തത്തോടെ ഇനിയുള്ള ദിവസങ്ങള്‍ കൈകാര്യം ചെയ്യാന്‍ ശ്രമിക്കുന്നു. അതിനാല്‍ ഞാന്‍ ഐസൊലേഷനില്‍ തുടരാനും എന്റെ സുഹൃത്തുക്കളില്‍ നിന്ന് അകന്നു നില്‍ക്കാനും പോകുന്നു. കൂടാതെ, എനിക്ക് രോഗലക്ഷണങ്ങളൊന്നുമില്ല, അതിനാല്‍ ഞാന്‍ സ്വയം പ്രതിരോധിക്കാന്‍ പോകുന്നു, 'അദ്ദേഹം പറഞ്ഞു.