breaking news

Top Stories

പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്ക് അഗ്നിരക്ഷാ സേന പരിശീലനം നൽകിയത് അന്വേഷിക്കണമെന്ന് കെ സുരേന്ദ്രൻ

ON AIR |

കോഴിക്കോട് : പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്ക് അഗ്നി രക്ഷാസേന പരിശീലനം നൽകിയത് സമഗ്രമായി അന്വേഷിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു.

ദേശ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സംസ്ഥാന സർക്കാരിന്റെയും ആഭ്യന്തര വകുപ്പിന്റെയും ഇടപെടലുകൾ ഞെട്ടിപ്പിക്കുന്നതാണ്.

ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്ത് തടിയൂരാനാണ് സർക്കാരിന്റെ ശ്രമം.രാജ്യദ്രോഹ സംഘടനകളുമായി ചേർന്ന് നിൽക്കുന്ന സമീപനമാണ് സർക്കാരിന്റേതെന്നും സുരേന്ദ്രൻ കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു.

കെ റയിലിന്റെ പേരിൽ സർക്കാർ നടത്തുന്ന പൊള്ളത്തരങ്ങൾ തുറന്നുകാട്ടിയതാണ് കേന്ദ്രമന്ത്രി വി മുരളീധരനെതിരെ സിപിഎമ്മും സംസ്ഥാന മന്ത്രിമാരും തിരിയാൻ കാരണം.ബിജെപി പറയുന്ന കാര്യങ്ങൾ ജനങ്ങൾക്ക് ബോധ്യപ്പെട്ടിട്ടുണ്ട്.ജനവികാരം മനസിലാക്കാൻ മുഖ്യമന്ത്രി തയ്യാറാകണം.

കേന്ദ്ര പദ്ധതികൾ കേരളത്തിലേക്ക് വരുന്നത് മന്ത്രി മുരളീധരന്റെ ഇടപെടലുകൾ കൊണ്ടാണ്.അത് അടിച്ചുമാറ്റുന്നവരാണ് അദ്ദേഹത്തെ വിമർശിക്കുന്നത്.8 കേന്ദ്രമന്ത്രിമാർ ഉണ്ടായ കാലത്തേക്കാളും കേന്ദ്ര പദ്ധതികൾ വന്നത് മുരളീധരന്റെ കാലത്താണെന്ന് മറക്കരുതെന്ന് സുരേന്ദ്രൻ പറഞ്ഞു.

സി പി എം കണ്ണൂരിൽ ഒരുക്കിയത് 23 സ്നേഹവീടുകൾ , താക്കോൽ കൈമാറ്റം തിങ്കളാഴ്ച്ച

L A T E S T |

കണ്ണൂർ : ചരിത്ര സംഭവമാകാൻ പോകുന്ന കണ്ണൂർ പാർട്ടി കോൺഗ്രസിന്റെ ഭാഗമായി സി പി എം കണ്ണൂർ ജില്ലയിൽ ഒരുക്കിയത് 23 സ്നേഹവീടുകൾ.

വീടുകൾ പൂർത്തിയാക്കിയതായി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ തിങ്കളാഴ്ച വൈകുനേരം നാല് മണിക്ക് പ്രഖ്യാപിക്കും.

പയ്യാമ്പലം കുനിയിൽ പാലത്ത് ശ്രീലക്ഷ്മിക്ക് ആദ്യ സ്നേഹ വീടിന്റെ താക്കോൽ കൈമാറുമെന്ന് ജില്ലാ സെക്രട്ടറി എം വി ജയരാജൻ പത്രസമ്മേളനത്തിൽ അറിയിച്ചു.

ഇതേ സമയത്ത് വിവിധ പ്രദേശങ്ങളിൽ നിർമിച്ച മറ്റ് വീടുകളുടെ താക്കോൽ കൈമാറ്റ ചടങ്ങുകളും നടക്കും.പി കെ ശ്രീമതി,ഇ പി ജയരാജൻ.കെ കെ ശൈലജ ,പി ജയരാജൻ,ടി വി രാജേഷ്,വി ശിവദാസൻ,വത്സൻ പനോളി,എൻ ചന്ദ്രൻ,എം പ്രകാശൻ ,എം സുരേന്ദ്രൻ,കാരായി രാജൻ,ടി ഐ മധുസൂദനൻ,ടി കെ ഗോവിന്ദൻ,പി വി ഗോപിനാഥ്‌ തുടങ്ങിയ നേതാക്കൾ പങ്കെടുക്കും.

പാർട്ടി കോൺഗ്രസ് കഴിഞ്ഞാൽ മറ്റ് വീടുകളുടെയും നിർമ്മാണം പൂർത്തിയാക്കും.ഇതുവരെയായി ജില്ലയിൽ 212 വീടുകൾ സി പി എം നിർമ്മിച്ച് നൽകിയിട്ടുണ്ടെന്ന് എം വി ജയരാജൻ പറഞ്ഞു.

സമരം ചെയ്ത വയൽകിളികൾ ഇപ്പോൾ എവിടെ ? കെ റെയിൽ സമരത്തിനെതിരെ എ കെ ബാലൻ

LATEST |

തിരുവനന്തപുരം : സമരം ചെയ്ത വയൽകിളികൾ ഇപ്പോൾ എവിടെയെന്ന് കെ റെയിൽ സമരത്തിനെതിരെ യു ഡി എഫിനോട് എ കെ ബാലന്റെ ചോദ്യം.

കേരളത്തെ കാളവണ്ടി യുഗത്തിലേക്ക് കൊണ്ടുപോകാനാണ് കെ റെയിൽ വിരുദ്ധ സമരത്തിലൂടെ യു ഡി എഫ് ശ്രമിക്കുന്നതെന്ന് സി പി എം നേതാവ് എ കെ ബാലൻ പറഞ്ഞു.

പദ്ധതി സംബന്ധിച്ച് എന്തെങ്കിലും ആശങ്കയുണ്ടെങ്കിൽ അത് ദൂരീകരിച്ച ശേഷം മാത്രമേ പദ്ധതി നടപ്പാക്കുവെന്നും എന്നാൽ കേരളത്തിന്റെ വികസനം തടയാനാണ് ശ്രമമെങ്കിൽ അത് നടക്കില്ലെന്നും ബാലൻ പറഞ്ഞു.

എല്ലാ പദ്ധതികൾക്കും അതിന്റെതായ നടപടിക്രമങ്ങൾ ഉണ്ട്. അതിന്റെ ഭാഗമായാണ് പാരിസ്ഥിതിക ആഘാത പഠനം നടക്കുന്നത്. പദ്ധതി സംബന്ധിച്ച് ജനങ്ങൾക്ക് ആശങ്കയുണ്ടെങ്കിൽ അത് പരിഹരിക്കും.

റയിൽവെയുടെ അനുമതി ലഭിച്ചാൽ മാത്രമേ പദ്ധതി നടപ്പാക്കുകയുള്ളു.സമരത്തിന്റെ പേരിൽ കലാപവും വെടിവെപ്പും ഉണ്ടാക്കാനാണ് ഇപ്പോൾ ശ്രമം നടക്കുന്നത്. സ്ത്രീകളെയോ കുട്ടികളെയോ രക്തസാക്ഷിയായി കിട്ടുമോ എന്നാണ് നോക്കുന്നത്.

ജനങ്ങളുടെ എല്ലാ ആശങ്കളും പരിഹരിച്ച ശേഷം രാജ്യത്തെ ഏറ്റവും മികച്ച നഷ്ട പരിഹാരം നൽകി മാത്രമേ പദ്ധതി നടപ്പാക്കുകയുള്ളു വെന്നും എ കെ ബാലൻ പറഞ്ഞു..

ഉക്രൈനിൽ കൊല്ലപ്പെട്ട നവീൻ ശേഖരപ്പയുടെ മൃതദേഹം ബംഗളുരുവിൽ എത്തിച്ചു

L A T E S T |

ബംഗളുരു : ഉക്രൈനിൽ കൊല്ലപ്പെട്ട ഇന്ത്യൻ വിദ്യാർത്ഥി നവീൻ ശേഖരപ്പ (22) യുടെ മൃതദേഹം ബംഗളുരുവിൽ എത്തിച്ചു.കർണാടക മുഖ്യമന്ത്രി ബസവരാജ്‌ ബൊമ്മെ ബംഗളുരു വിമാനത്താവളത്തിൽ ഏറ്റുവാങ്ങി.

കേന്ദ്രസർക്കാരിന്റെ കടുത്ത നയതന്ത്ര ഇടപെടലിലൂടെയാണ് ദിവസങ്ങൾക്ക് ശേഷം നവീൻ ശേഖരപ്പയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ കഴിഞ്ഞത്.

എയർ ഇന്ത്യയുടെ പ്രത്യേക വിമാനത്തിലാണ് മൃതദേഹം എത്തിച്ചത്.വിമാനത്താവളത്തിൽ മുഖ്യമന്ത്രി ബസവരാജ്‌ ബൊമ്മെയ്ക്കൊപ്പം ഉന്നത ഉദ്യോഗസ്ഥരും നവീനിന്റെ ബന്ധുക്കളും എത്തിയിരുന്നു.മൃതദേഹം ജന്മനാടായ ഹാവേരിയിലേക്ക് കൊണ്ടുപോയി.

യുദ്ധം രൂക്ഷമായ സാഹചര്യത്തിൽ ബങ്കറിൽ കഴിയുകയായിരുന്ന നവീൻ ഭക്ഷണം വാങ്ങാൻ പുറത്തുപോയി വരി നിൽക്കുമ്പോഴാണ് റഷ്യൻ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ടത്. പുറത്തുപോകുന്നതിന് മുൻപായി നവീൻ പിതാവ് ശേഖര ഗൗഡയുമായി സംസാരിച്ചിരുന്നു .

ഇവർ കഴിഞ്ഞിരുന്ന ബങ്കറിൽ ആവശ്യത്തിന് വെള്ളമോ ഭക്ഷണമോ ഇല്ലെന്ന് നവീൻ പിതാവിനോട് പറഞിരുന്നു.ഖാർകീവ് നാഷണൽ മെഡിക്കൽ യൂണിവേഴ്‌സിറ്റിയിലെ അവസാന വർഷ മെഡിക്കൽ വിദ്യാർത്ഥിയായിരുന്നു നവീൻ.കർണാടക ഹവേരി സ്വദേശിയായ നവീനും സംഘവും റഷ്യൻ സൈനികർ തകർത്ത ഗവർണർ ഹൗസിന് സമീപത്തെ ബങ്കറിലായിരുന്നു തങ്ങിയിരുന്നത്.

മെഡിക്കൽ വിദ്യാർത്ഥിയായ നവീനിന്റെ മൃതദേഹം മെഡിക്കൽ വിദ്യാർത്ഥികളുടെ പഠനത്തിനായി എസ് എസ് മെഡിക്കൽ കോളേജിന് വിട്ടുനൽകുമെന്ന് കുടുംബാംഗങ്ങൾ കർണാടക സർക്കാരിനെ അറിയിച്ചിട്ടുണ്ട്.

കെ റെയിൽ : കരിങ്കല്ലും നിർമാണ സാമഗ്രികളും തമിഴ്നാട്ടിൽ നിന്ന്,ഗതാഗത ചുമതല റെയിൽവേക്ക്

തിരുവനന്തപുരം : കെ റെയിലിനുവേണ്ട നിർമ്മാണ സാമഗ്രികളും കരിങ്കല്ലും അയൽ സംസ്ഥാനങ്ങളിൽ നിന്നെത്തിക്കുമെന്ന് എം ഡി വി അജിത് കുമാർ പറഞ്ഞു.

നിയമസഭാ സാമാജികർക്കായി സംഘടിപ്പിച്ച വിശദീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.പ്രതിപക്ഷ എം എൽ എ മാർ യോഗത്തിൽനിന്ന് വിട്ടുനിന്നു.

തമിഴ്നാട്, ആന്ധ്ര, കർണാടക എന്നിവിടങ്ങളിൽനിന്ന് സൗജന്യ നിരക്കിൽ നിർമ്മാണ സാമഗ്രികൾ എതിക്കാമെന്ന് റെയിൽവേ സമ്മതിച്ചിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.കരിങ്കല്ല്,മണൽ തുടങ്ങിയവ എത്തിക്കേണ്ട ചുമതല കരാറുകർക്കായിരിക്കും.

എന്നാൽ ഗതാഗത ചിലവ് റെയിൽവേ വഹിക്കും. കരിങ്കല്ല് സംസ്‌ഥാനത്ത് ലഭ്യമാകുന്നതിനെക്കാൾ കുറഞ്ഞ വിലയിൽ തമിഴ്നാട്ടിൽ നിന്ന് ലഭ്യമാക്കും.മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്തു.

സംസ്ഥാനത്ത് ആറ് ജില്ലകളിൽ ചൂട് കൂടുമെന്ന് മുന്നറിയിപ്പ്

LATEST |

തിരുവനന്തപുരം : വേനൽ കനത്തതോടെ സംസ്ഥാനത്ത് ആറ് ജില്ലകളിൽ കനത്ത ചൂട് അനുഭവപ്പെടുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്.മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ ചൂട് കൂടാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കാൻ നിർദേശമുണ്ട്.

കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റേതാണ് മുന്നറിയിപ്പ്.കൊല്ലം ,ആലപ്പുഴ,തൃശൂർ,കോട്ടയം,കോഴിക്കോട്,കണ്ണൂർ ജില്ലകൾക്കാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.കൂടുതൽ വെള്ളം കുടിച്ച് നിർജലീകരണം തടയണമെന്നും വെയിൽ നേരിട്ട് ഏൽക്കുന്ന അവസ്ഥ ഒഴിവാക്കണമെന്നും മുന്നറിയിപ്പുണ്ട്.തൊഴിലാളികളുടെ ജോലി സമയം പുനഃക്രമീകരിക്കണമെന്നും കാലാവസ്ഥാ മുന്നറിയിപ്പുണ്ട്.

ദിലീപും കൂട്ടു പ്രതികളും നശിപ്പിച്ചത് 12 വാട്സ്ആപ് ചാറ്റുകൾ,ക്രൈം ബ്രാഞ്ച് വീണ്ടെടുക്കും

L A T E S T |

കൊച്ചി : നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട വധ ഗൂഢാലോചന കേസിൽ ദിലീപും കൂട്ടുപ്രതികളും പന്ത്രണ്ടോളം വാട്സ്ആപ് ചാറ്റുകൾ നശിപ്പിച്ചെന്ന് ക്രൈം ബ്രാഞ്ച്.

ഫോണുകൾ കോടതിയിൽ ഹാജരാകുന്നതിന് തലേ ദിവസമാണ് ചാറ്റുകൾ നശിപ്പിച്ചത്.ഫോറൻസിക് സയൻസിസ് ലാബ് സഹായത്തോടെ ഈ ചാറ്റുകൾ വീണ്ടെടുക്കുവനാണ് ക്രൈം ബ്രാഞ്ച് പദ്ധതി.രണ്ടു ദിവസത്തിനകം ലാബ് റിപ്പോർട്ട് ക്രൈം ബ്രാഞ്ചിന് ലഭിച്ചേക്കും.

ജനുവരി 30ന് ഉച്ചയ്ക്ക് 1.36നും 2.32നും ഇടയ്ക്കുള്ള സമയത്താണ് ഫോണിലെ ചാറ്റ് വിവരങ്ങൾ നശിപ്പിച്ചത്. ഇത് വാട്സ്ആപ് ചാറ്റുകളോ കോളുകളോ ആകാമെന്നും അന്വേഷണവുമായി ബന്ധപ്പെട്ട നിർണായക തെളിവുകളാകാം ഇതെന്നുമാണ് അന്വേഷണ സംഘം സംശയിക്കുന്നത്.

ഈ വിവരങ്ങൾ വീണ്ടെടുക്കാൻ ചണ്ഡീഗഢിലെ കേന്ദ്ര ലാബിലേക്ക് ഫോണുകൾ അയച്ച് പരിശോധിക്കാനും ക്രൈം ബ്രാഞ്ച് ആലോചിക്കുന്നുണ്ട്.

ദിലീപ് ഉൾപ്പെടെയുള്ള പ്രതികളുടെ ഫോണിലെ വിവരങ്ങൾ നശിപ്പിച്ചതായി നേരത്തെ ക്രൈം ബ്രാഞ്ച് കണ്ടെത്തിയിരുന്നു. മുംബൈയിലെ സ്വകാര്യ ലാബിന്റെ സഹായത്തോടെയാണ് ഇത് നശിപ്പിച്ചത്.

ചർച്ച പൂർത്തിയായി: മനുഷ്യത്വ ഇടനാഴിക്ക് ധാരണ, ഇന്ത്യക്കാരെ ഉക്രൈനിൽ ബന്ദി കളാക്കിയെന്ന ഗുരുതര ആരോപണവുമായി പുടിൻ

മോസ്കോ : റഷ്യ-ഉക്രൈൻ യുദ്ധം രൂക്ഷമായിരിക്കെ ഉക്രൈനിനുമേൽ ഗുരുതര ആരോപണവുമായി റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ.

3000ഓളം ഇന്ത്യക്കാരെ ഉക്രൈൻ മനുഷ്യ കവചമാക്കി ബന്ദികളാക്കി യെന്ന് പുടിൻ ആരോപിച്ചു.സാധാരണക്കാർ കൊല്ലപ്പെടാതിരിക്കാൻ റഷ്യൻ സൈന്യം പരമാവധി ശ്രമിക്കുന്നു.

ഇതിനിടയിൽ ബ്രസ്റ്റിൽ നടന്ന റഷ്യ-ഉക്രൈൻ രണ്ടാം വട്ട ചർച്ച പൂർത്തിയായി. മനുഷ്യത്വ ഇടനാഴിക്ക് ധാരണയായി. സാധാരണക്കാരെ ഒഴിപ്പിക്കും.മൂന്നാം വട്ട ചർച്ചയ്ക്കും ധാരണയയെന്ന് ഉക്രൈൻ പ്രതിനിധി അറിയിച്ചു.

ഉക്രൈൻ ആണവ നിലയത്തിന് നേരെ റഷ്യൻ ആക്രമണം : വെടിവെപ്പ്, തീപിടുത്തം

കീവ് : ഉക്രൈനിലെ സ്പോർഷിയ ആണവനിലയത്തിന് നേരെ റഷ്യൻ ആക്രമണം.തുടർന്ന് ആണവനിലയത്തിൽ വൻ തീപിടുത്തമുണ്ടായി.

പ്രദേശത്ത് വെടിവെപ്പ് തുടരുന്നതിനാൽ അഗ്നിരക്ഷ സേനയ്ക്കും രക്ഷാപ്രവർത്തകർക്കും എത്തിച്ചേരാൻ കഴിഞ്ഞിട്ടില്ല.യൂറോപ്പിലെ ഏറ്റവും വലിയ ആണവനിലയമാണിത്.

റഷ്യൻ സേന വെടിവെപ്പ് തുടരുകയാണെന്ന് ഉക്രൈൻ വിദേശകാര്യ മന്ത്രി ദിമിത്രോ കുലേബ പറഞ്ഞു.നിലയം പൊട്ടിത്തെറികുകയാണെ ങ്കിൽ ചെർണോബില്ലിനെക്കാൾ വലിയ ദുരന്തമുണ്ടാകും.

ആക്രമണ പശ്ചാത്തലത്തിൽ യു എസ് പ്രസിഡണ്ട് ജോ ബൈഡൻ വ്ലാഡിമിർ സെലെൻസ്കിയുമായി ഫോണിൽ സംസാരിച്ചു.

പ്രധാനമന്ത്രി ഉന്നത തല യോഗം വിളിച്ചു : നാല് കേന്ദ്രമന്ത്രിമാർ ഉക്രൈൻ അതിർത്തിയിലേക്ക്

ന്യൂഡൽഹി : ഉക്രൈൻ യുദ്ധ സാഹചര്യത്തിൽ ഉന്നതതല യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.

ഉക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരികെയെത്തിക്കുന്നതിനുള്ള 'ഓപ്പറേഷൻ ഗംഗ' പദ്ധതി യെക്കുറിച്ച് ചർച്ച ചെയ്യാനാണ് പ്രധാനമന്ത്രി യോഗം വിളിച്ചത്.

ഉക്രൈൻ അതിർത്തി രാജ്യങ്ങളിലെ വിമാനത്താവളത്തിലെത്തിച്ച ശേഷമാണ് ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നത്.ഈ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കാനായി അഞ്ച് കേന്ദ്രമന്ത്രിമാരെ ഉക്രൈൻ അതിർത്തി രാജ്യങ്ങളിലേക്ക് അയക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി.

ഹർദീപ് സിങ് പുരി,കിരൺ റിഡ്ജു, ജ്യോതിരാദിത്യ സിന്ധ്യ,വി കെ സിങ് എന്നിവരാണ് ഉക്രൈൻ അതിർത്തി രാജ്യങ്ങളിലേക്ക് പോകുന്നത്.

ഉക്രൈനിനുവേണ്ടി പൊരുതാൻ തയ്യാറായ വിദേശികൾക്ക് രാജ്യത്ത് പ്രവേശിക്കാൻ വിസ വേണ്ട,സെലിൻസ്കിയുടെ ഉത്തരവിറങ്ങി

L I V E |

കീവ് : റഷ്യൻ അധിനിവേശം നടന്നു കൊണ്ടിരിക്കുന്ന ഉക്രൈനിൻറെ പ്രതിരോധരംഗത്തിറങ്ങാൻ വിദേശികൾക്ക് വിസ വേണ്ടെന്ന വിചിത്ര ഉത്തരവുമായി ഉക്രൈൻ പ്രസിഡണ്ട് വ്ലാദിമിർ സെലൻസ്കി.വിസ സമ്പ്രദായം താത്കാലികമായി എടുത്തുകളയാനുള്ള ഉത്തരവിൽ സെലെൻസ്കി ഒപ്പുവെച്ചു.

രാജ്യത്തെ സാഹചര്യങ്ങൾ നിലനിൽക്കുന്നതുവരെ ഉത്തരവ് നിലനിൽക്കുമെന്ന് ഉക്രൈൻ ഉന്നത ഔദ്യോഗിക വക്താക്കളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ അസ്സോസിയേറ്റ് പ്രസ് (AP ) റിപ്പോർട്ട് ചെയ്തു.

യൂറോപ്യൻ യൂണിയനിൽ ചേരുന്നതിനുള്ള അപേക്ഷയിൽ ഒപ്പുവെച്ചതിന് പിന്നാലെയാണ് വിസ നടപടിക്രമങ്ങളിലെ മാറ്റം ഉക്രൈൻ നടപ്പാക്കാൻ തീരുമാനിച്ചത്.രാജ്യത്തിന് സംരക്ഷണം നല്കാൻ സ്വയം സന്നദ്ധരാകണമെന്ന് പൗരന്മാരോടും ഉക്രൈൻ നേരത്തെ അഭ്യർത്ഥിച്ചിരുന്നു.

രാജ്യത്തിനുവേണ്ടി പോരാടാൻ തയ്യാറുള്ള ഏതൊരാൾക്കും ആയുധം നൽകുമെന്നും ഉക്രൈൻ പ്രഖ്യാപിച്ചിരുന്നു.പതിനെട്ടിനും അറുപത്തിനുമിടയിൽ പ്രായമുള്ള പുരുഷന്മാർ രാജ്യം വിടരുതെന്ന ഉത്തരവ് നിലവിലുണ്ട്.

എന്നാൽ വിസയില്ലാ പ്രവേശനം രാജ്യത്ത് അരാജകത്വം സൃഷ്ടിച്ചേക്കുമെന്നും വിലയിരുത്തപ്പെടുന്നു.തീവ്രവാദികളടക്കം രാജ്യത്ത് കിട്ടിയ അവസരത്തിൽ കടന്നുകൂടിയേക്കുമെന്നും ഒരു വിഭാഗം ആളുകൾക്കിടയിൽ അഭിപ്രായമുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.

യുദ്ധം രൂക്ഷം : ഖാർകീവിൽ മിസൈൽ ആക്രമണം, വാതക പൈപ്പ് ലൈൻ തകർത്തു,പുക വ്യാപിക്കുന്നു,ജാഗ്രതാ നിർദേശം | LIVE VIDEO

L A T E S T |

കീവ് : റഷ്യൻ ആക്രമണത്തിൽ ഉക്രൈനിലെ ഖാർകീവിലുള്ള വാതക പൈപ്പ് ലൈൻ തകർന്നു.രാജ്യത്തെ രണ്ടാമത്തെ വലിയ നഗരമായ ഖാർകീവിലെ വാതക പൈപ്പ് ലൈനാണ് തകർത്തതെന്ന് ഉക്രൈൻ പ്രസിഡണ്ടിന്റെ ഓഫീസ് അറിയിച്ചു.

വാതക പൈപ്പ് ലൈൻ പൊട്ടിത്തെറിക്ക് പിന്നാലെയുണ്ടായ കനത്ത പുക പ്രദേശത്തെയാകെ മൂടിയിരിക്കയാണ്.മേഖലയിൽ ജാഗ്രത നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.ഖാർകീവിന് സമീപം താമസിക്കുന്ന ആളുകൾ ജനലുകൾക്കും വാതിലുകൾക്കും നനഞ്ഞ തുണികൊണ്ട് മറയ്ക്കണമെന്നും ധാരാളം വെള്ളം കുടിക്കണമെന്നും സ്പെഷ്യൽ കമ്മ്യൂണിക്കേഷൻ ഇൻഫർമേഷൻ പ്രൊട്ടക്ഷൻ വിഭാഗം അറിയിച്ചു.

യുദ്ധത്തിന്റെ നാലാം ദിവസം ഖാർകീവിൽ റഷ്യയുടെ ഷെൽ ആക്രമണം രൂക്ഷമായി.മിസൈൽ പതിച്ച് ഖാർകീവിലെ ഇന്ധന സംഭരണ ശാലയും മിസൈൽ ആക്രമണത്തിൽ തകർന്നു.ആക്രമണത്തിന് പിന്നാലെ ഇന്ധന സംഭരണ ശാല വലിയ തീഗോളമായി മാറുന്ന വിഡിയോകൾ പുറത്തുവന്നിട്ടുണ്ട്.

https://twitter.com/KyivPost/status/1497720713054203909?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1497720713054203909%7Ctwgr%5E%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.mathrubhumi.com%2Fnews%2Fworld%2Frussian-forces-blew-up-a-gas-pipeline-in-kharkiv-1.7299241

ഇന്ത്യക്കാരെ തിരികെയെത്തിക്കാൻ ശ്രമം തുടങ്ങി : വിമാനങ്ങൾ നാളെ പുറപ്പെടും,യാത്രാ ചിലവ് കേന്ദ്രസർക്കാർ വഹിക്കും

ഉക്രൈൻ രക്ഷാ ദൗത്യം

L I V E | ON AIR

ന്യൂഡൽഹി : ഉക്രൈനിൽ കുടുങ്ങിയ ഇന്ത്യൻ പൗരന്മാരെ സുരക്ഷിതരായി തിരികെയെത്തിക്കാനുള്ള ശ്രമം ഇന്ത്യ തുടങ്ങി.കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനാണ് ഇക്കാര്യം അറിയിച്ചത്.

ആദ്യഘട്ടത്തിൽ ഹംഗറി,റുമാനിയ,സ്ലോവാക്കിയ,പോളണ്ട് എന്നീ രാജ്യങ്ങൾ വഴി ഇന്ത്യക്കാരെ സുരക്ഷിതരായി ഒഴിപ്പിക്കാനാണ് ശ്രമിക്കുക.ഇതിനായി ഈ രാജ്യങ്ങളിലെ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ അതിർത്തികളിൽ എത്തിക്കഴിഞ്ഞു.

ഈ നാല് രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ആശയ വിനിമയം നടത്തി.എല്ലാ രാജ്യങ്ങളും സഹായിക്കാമെന്ന് സമ്മതിച്ചിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.

ഉക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാരെ അതിർത്തികളിൽ നിന്ന് ഏറ്റവും അടുത്തുള്ള വിമാനത്താവളങ്ങളിൽ എത്തിക്കുകയാണ് പദ്ധതി.

തുടർന്ന് ഡൽഹിയിലേക്കും മുംബൈയിലേക്കും വിദ്യാർത്ഥികൾ ഉൾക്കൊളുന്ന ഇന്ത്യക്കാരെ എത്തിക്കാനാണ് കേന്ദ്രസർക്കാർ ആലോചിക്കുന്നത്.പൂർണമായും കേന്ദ്രസർക്കാർ ചിലവിലായിരിക്കും ഇത്.

പോളണ്ടിലെ ഇന്ത്യൻ എംബസി ഉക്രൈൻ അതിർത്തിയായ ലിവിവിൽ ക്യാമ്പ് തുടങ്ങിയിട്ടുണ്ട്.ഇവിടെക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ കഴിയുന്ന യാത്രക്കാർ എംബസിയുമായി ബന്ധപ്പെടണം.

ക്യാമ്പിലേക്ക് ബന്ധപ്പെടാനായി ഇ മെയിൽ ഐ ഡിയും ഫോൺ നമ്പറും പ്രസിദ്ധീകരിച്ചു.രക്ഷാ ദൗത്യവുമായി രണ്ട് വിമാനങ്ങൾ ശനിയാഴ്ച പുലർച്ചെ പുറപ്പെടും.1500ഓളം ഇന്ത്യക്കാർ അതിർത്തിയിൽ എത്തിച്ചേർന്നിട്ടുണ്ട് എന്നാണ് കേന്ദ്രസർക്കാർ വൃത്തങ്ങൾ നൽകുന്ന സൂചന.

യുക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരികെയെത്തിക്കാൻ ശ്രമം തുടങ്ങിയതായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം

L I V E | ON AIR

ന്യൂഡൽഹി : യുക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനുള്ള സാധ്യമായ എല്ലാ പ്രവർത്തഞങ്ങളും ചെയ്യുന്നുണ്ടെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

യുക്രൈനിലെ പ്രതിസന്ധികളുടെ പശ്ചാത്തലത്തിൽ ആ രാജ്യത്ത് കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനുള്ള എല്ലാ കാര്യങ്ങളും ചെയ്യുന്നുണ്ടെന്ന് വിദേശകാര്യ സഹ മന്ത്രി വി മുരളീധരൻ പറഞ്ഞു.

വിദ്യാർഥികളടക്കം 18000ഇന്ത്യൻ പൗരന്മാർ യുക്രൈനിൽ കുടുങ്ങികിടക്കുന്നുണ്ട്. ഇവരെ തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങൾ ഇന്ത്യൻ വിദേശകാര്യ മന്ത്രലയം തുടങ്ങിയതായി മന്ത്രി വ്യക്തമാക്കി.

യുദ്ധ ഭീഷണി തുടങ്ങിയപ്പോൾ തന്നെ ഇന്ത്യക്കാരെ തിരികെയെത്തിക്കാനുള്ള ശ്രമം ഇന്ത്യ തുടങ്ങിയിരുന്നു.എന്നാൽ ഇപ്പോൾ വ്യോമ പാത അടച്ച സാഹചര്യത്തിൽ ബദൽ മാർഗം ആലോചിക്കുകയാണ്.

മടങ്ങി വരൻ ആഗ്രഹിക്കുന്ന എല്ലാവരെയും തിരികെയെത്തിക്കും. എന്നാൽ ഇന്ത്യ സ്വീകരിക്കുന്ന ബദൽ മാർഗങ്ങളെക്കുറിച്ച് കൂടുതൽ വെളിപ്പെടുത്താൻ പരിമിതികളുണ്ടെന്നും വി മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു.

യുക്രൈൻ തലസ്ഥാനമായ കീവിലെ ഇന്ത്യൻ എംബസിയെ സഹായിക്കാനായി കൂടുതൽ നയതന്ത്ര ഉദ്യോഗസ്ഥരെ ഉടൻ അയക്കാനും തീരുമാനിച്ചിട്ടുണ്ട്.അവിടെ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ രക്ഷിക്കുകയാണ് ലക്‌ഷ്യം.

യുദ്ധ ഭീഷണി നേരിടുന്ന പ്രവിശ്യകളിലെ വിദ്യാർത്ഥികളടക്കമുള്ള ഇന്ത്യക്കാരുമായി വിദേശകാര്യ മന്ത്രാലയം നിരന്തരം ബന്ധം പുലർത്തുന്നുണ്ട്.വിദേശകാര്യ മന്ത്രലയം കൺട്രോൾ റൂം തുറന്നിട്ടുണ്ട്.ഇന്ത്യക്കാർക്ക് ബന്ധപെടാനായി കൂടുതൽ ഫോൺ നമ്പറുകൾ ഉൾപ്പെടുത്തിയാണ് കൺട്രോൾ റൂം തുറന്നത്.

പരിഭ്രമിക്കേണ്ട കാര്യമില്ലെന്നും യുദ്ധ മേഖലയിൽനിന്ന് പൗരന്മാരെ സുരക്ഷിതരായി തിരികെയെത്തിച്ച് പരിചയമുള്ളവരാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരെന്നും വി മുരളീധരൻ പറഞ്ഞു.

ഇന്ത്യൻ വിമാനങ്ങൾ സമീപ രാജ്യങ്ങളിലെ വിമാനത്താവളങ്ങളിലെത്തിച്ച് ഇന്ത്യക്കാരെ രക്ഷിക്കാനുള്ള ശ്രമമാണ് ആലോചിക്കുന്നത്.ഇതിനായി ഇന്ത്യക്കാരെ പടിഞ്ഞാറൻ അതിർത്തിയിലെത്തിക്കും.ഗൂഗിൾ മാപ് നോക്കി സുരക്ഷിത മാർഗങ്ങളിലൂടെ പടിഞ്ഞാറൻ അതിർത്തിയിൽ എത്താനാണ് ഇന്ത്യക്കാർക്ക് നൽകിയ നിർദേശം.

ചലച്ചിത്ര നടി കെ പി എ സി ലളിത അന്തരിച്ചു

B R E A K I N G | LIVE

കൊച്ചി : ചലച്ചിത്ര നടി കെ പി എ സി ലളിത അന്തരിച്ചു.75 വയസായിരുന്നു.അസുഖത്തെ തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു.

തൃപ്പൂണിത്തുറയിലെ വീട്ടിലായിരുന്നു അന്ത്യം.കെ പി എ സി നാടകങ്ങളിലൂടെ സിനിമയിലെത്തുകയും കെ പി എ സി എന്ന മഹാ പ്രസ്ഥാനത്തിന്റെ പേര് സ്വന്തം പേരിന്റെ ഭാഗമാക്കുകയും ചെയ്ത അഭിനയ പ്രതിഭയായിരുന്നു.മലയാളത്തിലും തമിഴിലുമായി 550ൽ അധികം സിനിമകളിൽ അഭിനയിച്ചു.

കെ എസ് സേതുമാധവന്റെ കൂട്ടുകുടുംബമാണ് ആദ്യ സിനിമ.രണ്ട് തവണ മികച്ച സഹ നടിക്കുള്ള ദേശീയ പുരസ്‌കാരത്തിന് അർഹയായി. 1978ൽ ചലച്ചിത്ര സംവിധായകൻ ഭരതനെ വിവാഹം കഴിച്ചതോടെ ഒരു സിനിമ കുടുംബം പിറവിയെടുക്കുകയായിരുന്നു.

കായംകുളം രാമപുരത്ത് കടയ്ക്കൽ തറയിൽ അനന്തൻ നായരുടെയും ഭാർഗവി അമ്മയുടെയും മകളായി 1947 മാർച്ച് 10ന് ഇടയാറന്മുളയിൽ ജനനം.മഹേശ്വരി എന്നായിരുന്നു യഥാർത്ഥ പേര്.ചെങ്ങന്നൂർ അമ്പലത്തിൽ മാതാപിതാക്കൾ ഭജനയിരുന്ന് ജനിച്ച കുഞ്ഞായതിനാ ലാണ് മഹേശ്വരി എന്ന പേര് നൽകിയത്.

സ്കൂൾ കാലഘട്ടം മുതലേ നൃത്തത്തിൽ താല്പര്യം പ്രകടിപ്പിച്ചിരുന്നു.രാമപുരത്തെ സ്കൂളിൽ പഠിക്കുമ്പോൾ ആദ്യമായി വേദിയിൽ കയറി നൃത്തം ചെയ്തു.ഏറെ പ്രശസ്തമായ "പൊന്നരിവാളമ്പിളിയിൽ കണ്ണെറിയുന്നോളെ" എന്ന ഗാനത്തിന് ചുവടുവെച്ചുകൊണ്ടായിരുന്നു ആദ്യ നൃത്തം.

നൃത്ത പഠനത്തിനിടയിൽ പത്താം വയസിൽ ചങ്ങനാശ്ശേരി ഗീഥയുടെ ബലീ എന്ന നാടകത്തിലൂടെ അഭിനയ രംഗത്തെത്തി.തുടർന്ന് കെ പി എ സി യിൽ എത്തിയതോടെയാണ് ലളിത എന്ന പേര് സ്വീകരിച്ചത്.

വളരെ ചെറിയ കാലംകൊണ്ട് തന്നെ അഭിനയ രംഗത്ത് ശ്രദ്ധ നേടിയ അസാമാന്യ പാടവം ലളിത കാണിച്ചു തുടങ്ങിയിരുന്നു.തുടർന്ന് നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി,ഒതേനന്റെ മകൻ,വാഴ്‌വേ മായം, ത്രിവേണി,അനുഭവങ്ങൾ പാളിച്ചകൾ,ഒരു സുന്ദരിയുടെ കഥ, സ്വയംവരം തുടങ്ങി സത്യൻ-പ്രേംനസീർ കാലഘട്ടത്തിൽത്തന്നെ ശ്രദ്ധ നേടിയ താരമായി വളർന്നു.

സ്വഭാവ നടിയെന്നതിലുപരി ഹാസ്യ വേഷങ്ങളും അനായാസമായ തനത് ശൈലിയിലൂടെ അവതരിപ്പിക്കുന്നതിൽ അസാമാന്യ പാടവം കാണിച്ച അപൂർവ പ്രതിഭയായ ലളിത പിന്നീടിങ്ങോട്ട് മലയാള സിനിമയുടെ ഒഴിച്ചുകൂടാനാകാത്ത അവിഭാജ്യ ഘടകമായി മാറി.

ബുധനാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് വടക്കാഞ്ചേരിയിലെ ലളിതയുടെ തറവാട് വീട് വളപ്പിൽ സംസ്കാര കർമ്മങ്ങൾ നടക്കും. ബുധനാഴ്ച രാവിലെ 11 വരെ തൃപ്പൂണിത്തുറയിലെ ഫ്ലാറ്റിൽ പൊതു ദർശനത്തിന് വെയ്ക്കുന്ന ഭൗതിക ശരീരം വടക്കാഞ്ചേരിയിലേക്ക് കൊണ്ടുപോകും വഴി തൃശൂർ സംഗീത നാടക അക്കാദമി ഹാളിൽ പൊതുദർശനത്തിന് വെയ്ക്കും.

തലശ്ശേരി പുന്നോലിൽ സി പി എം പ്രവർത്തകനെ വെട്ടിക്കൊന്നു

L I V E |

തലശ്ശേരി : പുന്നോലിൽ സി പി എം പ്രവർത്തകൻ വെട്ടേറ്റു മരിച്ചു. കൊരമ്പയിൽ താഴെ കുനിയിൽ ഹരിദാസൻ (54 ) ആണ് കൊല്ലപ്പെട്ടത്. പുലർച്ചെ ഒന്നരയോടെയാണ് സംഭവം നടന്നത്.

സംഭവത്തിന് പിന്നിൽ ആർ എസ് എസ് ആണെന്ന് സിപിഎം ആരോപിച്ചു.ന്യൂ മാഹിയിലും തലശ്ശേരിയിലും ഹർത്താൽ പ്രഖ്യാപിച്ചിട്ടുണ്ട്. സിപിഎം ന്റെ സജീവ പ്രവർത്തകനാണ് കൊല്ലപ്പെട്ട ഹരിദാസൻ.

മൽസ്യ തൊഴിലാളിയായ സജീവൻ പുലർച്ചെ ജോലി കഴിഞ്ഞു വരുന്ന വഴി വീട്ടിനടുത്ത് വെച്ചാണ് ഒരു സംഘം ആക്രമിച്ചത്. മൃതദേഹത്തിൽ നിരവധി വെട്ടേറ്റിട്ടുണ്ട്.ഒരു കാൽ വെട്ടിമാറ്റിയ നിലയിലാണ്.

ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാർ ഹരിദാസനെ തലശേരി സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം പരിയാരം കണ്ണൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി.വൻ പൊലീസ് സന്നാഹം സ്ഥലത്ത്.

ജോലി വിവാദത്തെക്കുറിച്ച് അറിയില്ല: ദ്രോഹിക്കരുതെന്നും ജീവിക്കാൻ അനുവദിക്കണമെന്നും സ്വപ്ന സുരേഷ്

L A T E S T |

കൊച്ചി : എച്ച് ആർ ഡി എസ്സിലെ ജോലി വിവാദത്തെക്കുറിച്ച് തനിക്ക് ഒന്നും അറിയില്ലെന്നും ദ്രോഹിക്കരുതെന്നും ജീവിക്കാൻ അനുവദിക്കണമെന്നും സ്വപ്ന സുരേഷ്‌.

ജോലിക്കുവേണ്ടി പലരെയും സമീപിച്ചെങ്കിലും ജോലി തരാൻ എല്ലാവർക്കും പേടിയായിരുന്നു.പ്രതിസന്ധി ഘട്ടത്തിൽ തനിക്ക് ലഭിച്ച വലിയ സഹായമാണ് ഈ ജോലിയെന്നും അവർ പ്രതികരിച്ചു.

ഒരു സുഹൃത്ത് വഴിയാണ് ജോലി ലഭിച്ചത്. ഫോണിൽ രണ്ട് തവണ അഭിമുഖം കഴിഞ്ഞ ശേഷമാണ് ജോലി ലഭിച്ചത്‌.സ്ഥാപനത്തിന് രാഷ്ട്രീയമുണ്ടോ എന്ന് അറിയില്ല.

ഒരു വരുമാനം ഉണ്ടെങ്കിലേ മക്കളെ വളർത്താൻ കഴിയൂ. രാഷ്ട്രീയത്തെ കുറിച്ച് ഒന്നും അറിയില്ലെന്നും ഇങ്ങനെ ദ്രോഹിക്കരു തെന്നും സ്വപ്ന പറഞ്ഞു. സ്ഥാപനത്തിലെ സ്ത്രീ ശാക്തീകരണ വിഭാഗത്തിലാണ് സ്വപ്നയ്ക്ക് ജോലി.

വധ ഗൂഢാലോചന കേസ് : ദിലീപ് ഉൾപ്പെടെ മൂന്ന് പ്രതികളെ വീണ്ടും ചോദ്യം ചെയ്യും

L A T E S T |

കൊച്ചി : നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട വധ ഗൂഢാലോചന കേസിൽ ദിലീപ് ഉൾപ്പെടെയുള്ള മൂന്ന് പ്രതികളെ വീണ്ടും ചോദ്യം ചെയ്യും.

സഹോദരൻ അനൂപ്,സഹോദരി ഭർത്താവ് സൂരജ് എന്നിവരെയാണ് ക്രൈം ബ്രാഞ്ച് വീണ്ടും ചോദ്യം ചെയ്യുക.പ്രതികളുടെ മൊബൈൽ ഫോണുകളുടെ പരിശോധന റിപ്പോർട്ട് ലഭിച്ച ശേഷമായിരിക്കും ചോദ്യം ചെയ്യൽ.

മൊബൈൽ ഫോണുകളുടെ പരിശോധന പുരോഗമിക്കുകയാണ്. വരും ദിവസങ്ങളിൽ ഇത് ലഭിക്കും.മൊബൈൽ ഫോണുകളിൽനിന്ന് സുപ്രധാന വിവരങ്ങൾ ലഭിക്കുമെന്നാണ് പോലീസിന്റെ പ്രതീക്ഷ.

കോടതിയിൽ തിരിച്ചടി നേരിട്ട പശ്ചാത്തലത്തിൽ പോലീസ് പ്രതികൾക്കെതിരെ കൂടുതൽ തെളിവുകൾ ശേഖരിച്ചിട്ടുണ്ടെന്നാണ് സൂചന.ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും പ്രതികളെ വീണ്ടും ചോദ്യം ചെയ്യുക.

ചുരം കയറാതെ വയനാട്ടിലേക്ക് തുരങ്കപാത യാഥാർഥ്യമാകുന്നു : 2134 കോടി രൂപ കിഫ്‌ബി അനുവദിച്ചു

ON AIR |

തിരുവനന്തപുരം : സംസ്ഥാനത്തിന്റെ സ്വപ്‌ന പദ്ധതിയായ കോഴിക്കോട്- വയനാട് തുരങ്ക പാതയ്ക്ക് കിഫ്ബിയുടെ ധനാനുമതി.

ആനക്കാംപൊയിൽ -കള്ളാടി-മേപ്പാടി ടണൽ റോഡിനാണ് 2134.50 കോടി രൂപയുടെ കിഫ്‌ബി അനുമതിയെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു.

വയനാട്- കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന ചുരമില്ലാത്ത പാതയാണിത്.ഈ തുരങ്ക പാത യാഥാർഥ്യമാകുമ്പോൾ താമരശ്ശേരി ചുരത്തിലൂടെയുള്ള യാത്ര കൂടുതൽ സുഗമമാകും.

7.82 കിലോമീറ്ററാണ് തുരങ്കത്തിന്റെ നീളം.പദ്ധതി നടപ്പായാൽ സംസ്ഥാനത്തെ ഏറ്റവും നീളം കൂടിയ തുരങ്കപാതയായി ഇത് മാറും.പൊതുമരാമത്ത് വകുപ്പിന്റെ പ്രധാന പദ്ധതികളിലൊന്നാണ്.

2020 സെപ്റ്റംബറിലാണ് നിർദിഷ്ട പാതയുടെ സർവ്വേ തുടങ്ങിയത്. ആദ്യ പിണറായി സർക്കാർ കിഫ്‌ബിയിൽ നീന്ന് 658 കോടി രൂപ പദ്ധതിക്കായി അനുവദിച്ചിരുന്നു.

നിർമാണം തുടങ്ങിയാൽ മൂന്ന് വർഷത്തിനകം പദ്ധതി പൂർത്തിയാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.തുരങ്ക പാതയ്ക്ക് കിഫ്‌ബി ഫണ്ട് അനുവദിച്ച കാര്യം മന്ത്രി മുഹമ്മദ് റിയാസ് ഫേസ്ബുക് പേജിലൂടെയാണ് അറിയിച്ചത്.

വധ ഗൂഢാലോചന കേസ് കെട്ടിച്ചമച്ചത് : എഫ് ഐ ആർ റദ്ദാക്കാൻ ദിലീപ് ഹൈക്കോടതിയിൽ

കൊച്ചി : വധ ഗൂഢാലോചന കേസ് കെട്ടിച്ചമച്ചതാണെന്ന് ആക്ഷേപിച്ച് എഫ് ഐ ആർ റദ്ദാക്കാൻ ആവശ്യപ്പെട്ട് നടൻ ദിലീപ് ഹൈക്കോടതിയെ സമീപിച്ചു.

തനിക്കെതിരെയുള്ള കേസ് സത്യവിരുദ്ധവും അടിസ്ഥാനരഹിതവുമാ ണെന്നും ആരോപണങ്ങൾ തെളിയിക്കാനുള്ള തെളിവുകളിലെന്നു മാണ് ദിലീപിന്റെ വാദം.വാദം കേൾക്കുന്നതിനായി ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു.

അന്വേഷണ ഉദ്യോഗസ്ഥർ കേസ് കെട്ടിച്ചമച്ചതാണെന്ന് മുൻകൂർ ജാമ്യാപേക്ഷയിൽ വാദം കേൾക്കുന്നതിനിടയിൽ ദിലീപ് കോടതിയിൽ വാദിച്ചിരുന്നു.അന്വേഷണ ഉദ്യോഗസ്ഥർക്ക് തന്നോട് വ്യക്തി വൈരാഗ്യമുണ്ടെന്നും ഇതിന്റെഭാഗമായാണ് തന്നെ വേട്ടയാടുന്നതെന്നും ദിലീപ് ഇപ്പോൾ നൽകിയ ഹർജിയിൽ പറയുന്നു.

മുൻ‌കൂർ ജാമ്യാപേക്ഷ പരിഗണിക്കവെ ഗൂഢാലോചന തെളിയിക്കാൻ പര്യാപ്തമായ തെളിവുകളിലെന്ന് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു.ഇത് തങ്ങളുടെ വാദം ശരിവെക്കുന്നതാണെന്ന് ദിലീപ് ഹർജിയിൽ പറയുന്നു.

പത്താം നിലയിൽനിന്ന് വീണ തുണിയെടുക്കാൻ മകനെ കെട്ടിയിറക്കുന്ന അമ്മ: ഞെട്ടിക്കുന്ന വീഡിയോ പുറത്ത് |VIDEO

ON AIR |

പത്താം നിലയിൽനിന്ന് താഴേക്ക് വീണ തുണിയെടുക്കാൻ അമ്മ മകനെ ബെഡ്ഷീറ്റിൽ കെട്ടിയിറക്കുന്ന ദൃശ്യങ്ങൾ പുറത്ത്.

ഹരിയാനയിലെ ഫരീദാബാദിൽ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ പകർത്തിയത് എതിർ ഭാഗത്തെ കെട്ടിടത്തിൽ താമസിക്കുന്നവർ.

ഞെട്ടിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. മഞ്ഞ നിറത്തിലുള്ള ബെഡ്ഷീറ്റ് വടമാക്കിയാണ് മകനെ പത്താം നിലയിൽനിന്ന് ഒൻപതാം നിലയിലേക്ക് വീണ തുണിയെടുക്കാനായി അമ്മ ഇറക്കുന്നത്.ഇത് ദൃശ്യങ്ങളിൽ കാണാം.

തിരിച്ചു വലിച്ച് കയറ്റുമ്പോൾ മകന്റെ കയ്യിൽ താഴെ വീണ പച്ച നിറത്തിലുള്ള തുണിയും കാണാം.ഫരീദാബാദ് സെക്ടർ 82ലെ അപാർട്മെന്റ് സമുച്ചയത്തിലാണ് സംഭം നടന്നത്.

w a t c h v i d e o |

https://twitter.com/raydeep/status/1492348954440126467?ref_src=twsrc%5Etfw

മീഡിയ വൺ ചാനലിന്റെ സംപ്രേഷണ വിലക്ക് തുടരും:സ്റ്റേ ആവശ്യം ഹൈക്കോടതി തള്ളി, ഹർജിയിൽ ഇടക്കാല ഉത്തരവില്ല

L I V E |

കൊച്ചി : സംപ്രേഷണം വിലക്കിയ ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്യണമെന്ന മീഡിയ വൺ ചാനലിന്റെ ആവശ്യം ഡിവിഷൻ ബെഞ്ച് അംഗീകരിച്ചില്ല.

ഹർജിയിൽ ഇടക്കാല ഉത്തരവില്ലാത്ത പശ്ചാത്തലത്തിൽ മീഡിയ വൺ ചാനലിന്റെ സംപ്രേഷണ വിലക്ക് തുടരും.അപ്പീൽ ഹർജികളിൽ വാദം പൂർത്തിയായി വിധി പറയാനായി മാറ്റി.

കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിലക്കാനുള്ള തീരുമാനമെടുത്തത് ഇന്റലിജൻസ് റിപ്പോർട്ടുകളുടെ അടിസ്‌ഥാനത്തിലാണെന്നും കേന്ദ്രം സമർപ്പിച്ച ഈ റിപ്പോർട്ടിൽ ഗുരുതര ചില കണ്ടെത്തലുകൾ ഉണ്ടെന്നും പരാമർശിച്ചുകൊണ്ടാണ് ചാനലിന്റെ ആദ്യ ഹർജി സിംഗിൾ ബെഞ്ച് തള്ളിയത്.

വിലക്കേർപ്പെടുത്തിയ തീരുമാനത്തിലേക്ക് നയിച്ച ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോർട്ടുകൾ അടങ്ങിയ ഫയലുകൾ കേന്ദ്രസർക്കാർ ഹാജരാക്കിയിരുന്നു.

മീഡിയ വൺ ചാനൽ ഉടമകളായ മാധ്യമം ബ്രോഡ്കാസ്റ്റിംഗ് ലിമിറ്റഡാണ്ചാനൽ സംപ്രേഷണം തടഞ്ഞ ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിച്ചത്.

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ സുരക്ഷാ ക്ലിയറൻസ് ഇല്ല എന്ന കാരണത്താലാണ് സംപ്രേഷണ വിലക്കേർപ്പെടുത്തി കേന്ദ്ര വാർത്താ വിതരണ മന്ത്രാലയം ഉത്തരവിട്ടത്.

R E A D M O R E |

http://www.jginews.in/the-plea-of-media-one-channel-against-the-transmission-ban-rajected-by-the-high-court-of-kerala/

യുവാവ് സുരക്ഷിതൻ:സൈന്യം അടുത്ത്,ബേസ് ക്യാമ്പ് തുറന്നു

L I V E | ON AIR

പാലക്കാട് : മലമ്പുഴ വനാന്തരത്തിൽ ചേറാട് മലയിൽ ട്രക്കിങ്ങിന് പോയി പാറക്കെട്ടിൽ കുടുങ്ങിയ യുവാവിനെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു.

വരുന്ന മണിക്കൂറിനുള്ളിൽ യുവാവിനെ രക്ഷിക്കാൻ സാധിക്കുമെന്നും സേനാ വൃത്തങ്ങൾ അറിയിച്ചു.

കരസേന,വ്യോമസേന,ദേശീയ ദുരന്ത നിവാരണ സേന,മദ്രാസ് റെജിമെന്റിലെ പർവ്വതാരോഹകരുടെ 11 അംഗ സംഘം എന്നിവർ ഉൾക്കൊള്ളുന്ന ദൗത്യ സംഘത്തെ ലെഫ്റ്റനന്റ് കേണൽ ഹേമന്ത് കുമാർ,കേണൽ ശേഖർ അത്രി എന്നിവരാണ് നയിക്കുന്നത്.

രക്ഷാ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചുകൊണ്ടുള്ള വിവരങ്ങൾ കൈമാറാനായി സൈന്യത്തിന്റെ പ്രത്യേക കൺട്രോൾ റൂം മലയടിവാരത്തിൽ തുറന്നു.

സൈനിക സംഘത്തിന്റെ ഡ്രോണുകൾ ഉപയോഗിച്ചുള്ള യുവാവിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ സൈന്യം പുറത്തു വിട്ടിട്ടുണ്ട്.യുവാവ് സുരക്ഷിതനാണെന്നും വെള്ളം ചോദിച്ചു എന്നും രക്ഷാപ്രവർത്തകരായ ഡിഫൻസ് പി ആർ ഒ ധന്യ സനൽ അറിയിച്ചു.

രണ്ട് സംഘങ്ങളായി തിരിഞ്ഞാണ് സൈനികരുടെ ദൗത്യ സംഘം ബാബുവിനടുത്തെത്താൻ ശ്രമിക്കുന്നത്.മുകളിൾ നിന്ന് താഴേക്കിറങ്ങി യുവാവിനെ രക്ഷപ്പെടുത്താനുള്ള ശ്രമം പരാജയപ്പെടുകയാണെങ്കിൽ താഴെ നിന്ന് മുകളിലേക്ക് കയറി രക്ഷാ പ്രവർത്തനം നടത്താനും ആലോചിക്കുന്നുണ്ട്.

മലയിടുക്കിൽ കുടുങ്ങി 41 മണിക്കൂർ പിന്നിടുന്ന യുവാവിനെ മലയിടുക്കിൽ നിന്നും സ്വയം രക്ഷാ കവചത്തിലേക്ക് കയറാൻ സാധിക്കില്ല എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് രണ്ട് ഭാഗത്തുനിന്നും രക്ഷാ പ്രവർത്തകർ ബാബുവിന് അടുത്തെത്താൻ ശ്രമിക്കുന്നത്.

മലയടിവാരത്ത് ജില്ലാ കളക്ടർ ഉൾപ്പെടെയുള്ള ഉന്നതോദ്യോഗസ്ഥർ ഉൾക്കൊള്ളുന്ന ബേസ് ക്യാമ്പാണ് തുറന്നിട്ടുള്ളത്.ഇവിടെ ഒരു സർജൻ അടക്കം മൂന്ന് ഡോക്ടർമാരെ സജ്ജരാക്കി നിർത്തിയിട്ടുണ്ട്. രക്ഷാപ്രവർത്തനം വിജയകരമായി പൂർത്തിയായാൽ വനത്തിലൂടെ യുവാവിനെ എത്രയും വേഗത്തിൽ എത്തിക്കാൻ ആദിവാസികളുടെ സഹായവും തേടിയിട്ടുണ്ട്.

മലകയറാൻ പോയ മൂന്നംഗ സംഘത്തിൽ ബാബു എന്ന 23 കാരനാണ് കാൽവഴുതി പാറക്കെട്ടിൽനിന്ന് താഴേക്ക് വീഴും വഴി പാറക്കെട്ടിൽ കുടുങ്ങിയത്.അപകടം നടന്ന് 41 മണിക്കൂർ പിന്നിട്ടിരിക്കയാണ്.

പാറക്കെട്ടിൽ ഒരു ചെറിയ പൊത്തിലാണ് യുവാവ് ഇപ്പോൾ ഉള്ളത്.ആദ്യ വീഴ്ചയിൽ കാലിന്റെ മുട്ടിന് പരിക്കേറ്റ ചിത്രം യുവാവ് തന്നെ അയച്ചിരുന്നു.

ശബ്ദരേഖയ്ക്ക് പിന്നിൽ ശിവശങ്കർ എന്ന വെളിപ്പെടുത്തൽ:സ്വപ്നയെ ഇ ഡി ബുധനാഴ്ച ചോദ്യം ചെയ്യും

കൊച്ചി : സ്വർണ്ണക്കടത്ത് കേസിൽ സ്വപ്ന സുരേഷിനെ എൻഫോഴ്സ്മെന്റ് ബുധനാഴ്ച ചോദ്യം ചെയ്യും.ഇതുസംബന്ധിച് ഇ ഡി സ്വപ്നയ്ക്ക് നോട്ടീസ് നൽകി.

ശബ്ദരേഖ ശിവശങ്കറിന്റെ തിരക്കഥ പ്രകാരമാണെന്ന വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് ഇ ഡി നീക്കം. ശിവശങ്കറിന്റെ പുസ്തകം പുറത്തു വന്നതിന് പിന്നാലെയാണ് സ്വപ്ന സുരേഷ് മാധ്യമ അഭിമുഖങ്ങളിലൂടെ പുതിയ വെളിപ്പെടുത്തലുകൾ നടത്തിയത്.

ബുധനാഴ്ച കൊച്ചിയിൽ ഇ ഡി ഓഫീസിൽ ഹാജരാകാനാണ് സ്വപ്നയ്ക്ക് നോട്ടീസ് നൽകിയിരിക്കുന്നത്. കഴിഞ്ഞ ദിവസം മാധ്യമങ്ങളിലൂടെ നടത്തിയ ആരോപണങ്ങളുടെയും വെളിപ്പെടുത്തലുകളുടെയും തുടർച്ചയായാണ് ഇ ഡി സ്വപ്നയെ ചോദ്യം ചെയ്യുന്നത്.

“അശ്വത്ഥാമാവ് വെറും ഒരു ആന” വെളിപ്പെടുത്തലുകളുമായി എം ശിവശങ്കറിന്റെ ആത്മകഥ

LATEST |

തിരുവനന്തപുരം : സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് തനിക്ക് നേരിടേണ്ടിവന്ന അനുഭവങ്ങൾ വിവരിച്ച് മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ എഴുതിയ പുസ്തകം "അശ്വത്ഥാമാവ് വെറും ഒരു ആന" അടുത്ത ദിവസം പുറത്തിറങ്ങും.

പുസ്തകത്തിൽ അന്വേഷണ ഏജൻസികളെയും മാധ്യമങ്ങളെയും നിശിതമായി വിമർശിക്കുന്നുണ്ട്.സ്വർണ ക്കടത്തുമായി ബന്ധപ്പെട്ട ശിവശങ്കറിനെതിരെ ഉയർന്നുവന്ന ആരോപണങ്ങളിൽ സ്വയം വിശദീകരണം നൽകുകയാണ് പുസ്തകത്തിൽ.

അന്വേഷണ ഏജൻസികളും സംസ്ഥാനത്തെ ഒരു വിഭാഗം മാധ്യമങ്ങളും രാഷ്ട്രീയപാർട്ടികളും താനാണ് കുറ്റക്കാരൻ എന്ന രീതിയിലുള്ള നിലപാട് സ്വീകരിച്ചു.തന്നെ 90 മണിക്കൂർ ചോദ്യം ചെയ്ത അന്വേഷണ ഏജൻസികൾക്ക് സ്വര്ണക്കടത്തുമായി ബന്ധപ്പെട്ട തെളിവുകളൊന്നും ലഭിച്ചില്ല.

കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസോ താനോ ഇടപെട്ടില്ലെന്ന ബോധ്യം അന്വേഷണ ഏജൻസികൾക്ക് ഉണ്ടായിരുന്നു.മുഖ്യമന്ത്രിയെയും തന്നെയും ഈ കേസിന്റെ ഭാഗമാക്കാൻ പലഭാഗത്തുനിന്നും ശ്രമമുണ്ടായി.

അന്നത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രനും തനിക്കും മുഖ്യമന്ത്രിയുടെ ഓഫീസിനും ഇതുമായി ബന്ധമുണ്ടെന്ന തരത്തിലുള്ള പ്രസ്താവനകൾ നടത്തി.

ഇതൊക്കെ ഗൂഢാലോചനയുടെ ഭാഗമാ ണെന്നും അത് അന്വേഷിക്കപ്പെടേണ്ടതാണെന്നും ശിവശങ്കറിന്റെ പുസ്തകത്തിൽ പറയുന്നു.

ഡി പി ആർ അപൂർണ്ണം:കെ റെയിലിന് ഇപ്പോൾ അനുമതി നൽകാനാകില്ലെന്ന് കേന്ദ്രസർക്കാർ

L I V E | ON AIR

ന്യൂഡൽഹി : കെ റെയിലിന് തൽക്കാലം അനുമതി നൽകാനാകില്ലെന്ന് കേന്ദ്രസർക്കാർ.

സിൽവർ ലൈൻ പദ്ധതി സംബന്ധിച്ച് കേരളം സമർപ്പിച്ച ഡി പി ആർ അപൂർണ്ണമാണെന്നും സാങ്കേതികമായും സാമ്പത്തികമായും പ്രയോഗികമാണോയെന്ന കാര്യം വ്യക്തമാക്കിയിട്ടില്ലെന്നും കേന്ദ്ര റയിൽവേ മന്ത്രാലയം വ്യക്തമാക്കി.

അതുകൊണ്ട്തന്നെ പദ്ധതി തല്ക്കാലം നടപ്പിലാക്കാനാവില്ലെന്ന നിലപാടിലാണ് കേന്ദ്ര റെയിൽ മന്ത്രി ആശ്വിനി വൈഷ്ണവ്.എൻ കെ പ്രേമചന്ദ്രൻ എം പിയും കെ മുരളീധരനും ലോക്സഭയിൽ ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു കേന്ദ്രമന്ത്രി.
പരിസ്‌ഥിതി പഠനം നടത്തിയിട്ടില്ലെന്നും ഇതൊക്കെ പരിശോധിച്ചു മാത്രമേ അന്തിമ തീരുമാനം എടുക്കാൻ കഴിയുകയുള്ളൂ എന്നും കേന്ദ്ര റയിൽവേ മന്ത്രാലയം അറിയിച്ചു.

എന്നാൽ കെ റെയിലിന് അനുമതി നിഷേധിച്ചതായുള്ള ഔദ്യോഗിക അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ലെന്ന് കെ റെയിൽ വക്താവ് അറിയിച്ചു.

കേന്ദ്ര റെയിൽ മന്ത്രി ഉന്നയിച്ച ആശങ്കകൾ നേരത്തെ എം പി മാർ സന്ദർശിച്ചപ്പോഴും ഉന്നയിച്ചതാണെന്നും ഡി പി ആർ അപൂർണ്ണമല്ലെന്ന് കേന്ദ്രമന്ത്രി അന്ന് പറഞ്ഞിട്ടില്ലെന്നും,വൻകിട പദ്ധതികളിൽ ചർച്ചകളും മാറ്റങ്ങളും സ്വാഭാവിക്കാമെന്നും പദ്ധതിക്ക് കേന്ദ്രാനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും സിപിഎം നേതാവും എം പിയുമായ എളമരം കരീം പറഞ്ഞു.

ദിലീപിന് തിരിച്ചടി:ഫോണുകൾ മുദ്രവെച്ച കവറിൽ ഹാജരാക്കാൻ ഹൈക്കോടതി നിർദേശം

LATEST |

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട വധ ഗൂഢാലോചന കേസിൽ നടൻ ദിലീപിന് തിരിച്ചടി.

തിങ്കളാഴ്ച രാവിലെ ഫോണുകൾ മുദ്രവെച്ച കവറിൽ ഹൈക്കോടതി രജിസ്ട്രാറിന് മുന്നിൽ ഹാജരാക്കാൻ ഹൈക്കോടതി ഉത്തരവിട്ടു.

തെളിവുകൾ ഹാജരാക്കാത്തതും ഗൂഢാലോചനയുടെ ഭാഗമാണെന്ന് പറഞ്ഞ ഹൈക്കോടതി ദിലീപിന് ആവശ്യമെങ്കിൽ സുപ്രീം കോടതിയെ സമീപിക്കാമെന്നും വ്യക്തമാക്കി.

ദിലീപിന്റെ വാദങ്ങളെ പൂർണമായും തള്ളിയ കോടതി സ്വന്തം നിലയിൽ ഫോണുകൾ പരിശോധനയ്ക്ക് അയച്ചു എന്ന് പറയുന്നത് ശരിയായ നടപടിയല്ലെന്ന് നിരീക്ഷിച്ചു.

6 ഫോണുകളും മുദ്രവെച്ച കവറിൽ തിങ്കളാഴ്ച രാവിലെ ഹാജരാക്കാനാണ് നിർദേശം.വിവിധ കോടതി വിധികളെ ഉദ്ധരിച്ചാണ് കോടതി ഇക്കാര്യം വ്യകത്മാക്കിയത്.

ഇന്ത്യൻ എവിഡൻസ്‌ ആക്ട്,ഇൻഫർമേഷൻ ആക്ട് എന്നിവ പ്രകാരം പ്രതിക്ക് സ്വന്തം നിലയിൽ ഫോൺ പരിശോധിക്കാൻ അവകാശമില്ലെന്ന് കോടതി വ്യക്തമാക്കി.

തന്റെ ഫോണുകൾ സ്വന്തം നിലയിൽ ഹൈദരാബാദിലെ ലാബിൽ പരിശോധനയ്ക്ക് അയച്ചതിനാൽ ചൊവ്വാഴ്ച മാത്രമേ ഫോണുകൾ ഹാജരാക്കാൻ കഴിയു എന്ന് കോടതിയിൽ പറഞ്ഞു.

കേന്ദ്രം അംഗീകരിച്ച ഏജൻസികൾക്ക് മാത്രമേ ഫോണുകൾ പരിശോധിക്കാൻ അവകാശമുള്ളൂ എന്ന് വ്യക്തമാക്കിയ കോടതി തിങ്കളാഴ്ച രാവിലെ തന്നെ ഫോണുകൾ ഹാജരാക്കാൻ നിർദേശിച്ചു.

മധ്യേഷ്യൻ രാജ്യങ്ങളുടെ സൗന്ദര്യം ഇന്ത്യൻ സിനിമയിൽ പകർത്താൻ ചലച്ചിത്രകാരന്മാർക്ക് ക്ഷണം

ഉസ്ബെക്കിസ്ഥാനിൽനിന്നുള്ള ദൃശ്യം |

ന്യൂഡൽഹി : ഇന്ത്യൻ സിനിമകളുടെ ഭാഗമാകാൻ മധ്യേഷ്യൻ രാജ്യങ്ങളിൽനിന്ന് ഇന്ത്യൻ ചലച്ചിത്രകാരന്മർക്ക് ക്ഷണം.

ഖസാക്കിസ്ഥാൻ,തുർക്ക്മെനിസ്ഥാൻ,തജിക്കിസ്ഥാൻ,ഉസ്‌ബെക്കിസ്ഥാൻ,കിർഗിസ്ഥാൻ എന്നി രാജ്യങ്ങളാണ് ഇന്ത്യൻ സിനിമ ചിത്രീകരണത്തിന് ഓഫറുകൾ നൽകിയത്.അതുവഴി അവരുടെ ടൂറിസം സാധ്യതകൾ വികസിപ്പിക്കുകയാണ് ലക്‌ഷ്യം.

ഇന്ത്യയും മദ്ധ്യേഷ്യൻ രാജ്യങ്ങളും തമ്മിലുള്ള ഉച്ചകോടിക്കിടെ ഈ രാജ്യങ്ങളുടെ പ്രതിനിധികൾ ഇക്കാര്യം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശ്രദ്ധയിൽപെടുത്തിയിരുന്നു. ഇന്ത്യയും മധ്യേഷ്യൻ രാജ്യങ്ങളും തമ്മിലുള്ള ആഴത്തിലുള്ള സാംസ്‌കാരിക ബന്ധം ഊട്ടിയുറപ്പിക്കുന്നതിനുള്ള പദ്ധതികളും ആലോചനയിലുണ്ട്.

ബുദ്ധമതവുമായി ബന്ധപ്പെട്ട പ്രദർശനം സംഘടിപ്പിക്കൽ, ചലച്ചിത്ര മേളകൾ, മ്യുസിയങ്ങൾ തമ്മിലുള്ള സഹകരണം, സാഹിത്യസൃഷ്ടി കളുടെ വിവർത്തനം,സാംസ്‌കാരിക പൈതൃകവുമായി ബന്ധപ്പെട്ട പുനരുദ്ധാരണ പ്രവർത്തനങ്ങൾ എന്നിവയാണ് ആലോചിക്കുന്നത്.

തീർത്ഥാടനത്തിലൂടെ ഉൾപ്പെടെ തങ്ങളുടെ രാജ്യത്തെ ടൂറിസം സാദ്ധ്യതകൾ പ്രയോജനപ്പെടുത്തുന്നതിന്റെ ആവശ്യകതയെക്കുറിച്ച് ഉച്ചകോടിയിൽ നേതാക്കൾ ഊന്നിപ്പറഞ്ഞു.

കോഴിക്കോട് ഇരട്ട സ്ഫോടനക്കേസിൽ പ്രതികളെ വെറുതെ വിട്ടു

L A T E S T |

കൊച്ചി : കോഴിക്കോട് ഇരട്ട സ്ഫോടനക്കേസിൽ പ്രതികളെ ഹൈക്കോടതി വെറുതെവിട്ടു.എൻ ഐ എയ്ക്ക് കനത്ത തിരിച്ചടിയായി തടിയന്റവിട നസീറിനെയും ഷഫാസിനേയുമാണ് കോടതി വെറുതെ വിട്ടത്.

തടിയന്റവിട നസീറിനെ മൂന്ന് ജീവപര്യന്തം തടവിനും ഷഫാസിനെ രണ്ട് ജീവപര്യന്തം തടവിനുമാണ് എൻ ഐ എ കോടതി ശിക്ഷിച്ചിരുന്നത്.എൻ ഐ എ കോടതി വിധിക്കെതിരെ പ്രതികൾ നൽകിയ അപ്പീലിലാണ് കോടതി നടപടി.

പ്രതികൾക്കെതിരെ മതിയായ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ്.അബ്ദുൽ ഹലീം,അബൂബക്കർ യുസഫ് എന്നിവരെ നേരത്തെ കോടതി വെറുതെ വിട്ടിരുന്നു.ഈ നടപടിയെ ചോദ്യം ചെയ്ത എൻ ഐ എ നൽകിയ അപ്പീലും കോടതി തള്ളി.

കേസിൽ നിരപരാധികളാണെന്നും യു എ പി എ അടക്കമുള്ളവ നിലനിൽക്കില്ലെന്നും പ്രതികൾ കോടതിയിൽ വാദിച്ചു.കേസിൽ 9 പ്രതികളാണുള്ളത്.ഒളിവിലുള്ള രണ്ട് പ്രതികളുടെയടക്കം മൂന്ന് പേരുടെ വിചാരണ ഇനിയും പൂർത്തിയായിട്ടിട്ടില്ല.2006 മാർച്ചിലായിരുന്നു കോഴിക്കോട് മൊഫ്യൂസിൽ ബസ് സ്റ്റാൻഡിലും കെ എസ് ആർ ടി സി സ്റ്റാൻഡിലും ഇരട്ട സ്ഫോടനം നടന്നത്.

കാസർഗോഡ് മന്ത്രി അഹമ്മദ് ദേവർകോവിൽ ദേശീയ പതാക ഉയർത്തിയത് തല കീഴായി, ഉദ്യോഗസ്ഥരടക്കം സല്യൂട്ടും നൽകി

L A T E S T |

കാസർഗോഡ് : കാസർഗോഡ് ജില്ലാ ആസ്ഥാനത്തെ റിപ്പബ്ലിക്ക് ദിനാഘോഷ ചടങ്ങിൽ ദേശീയ പതാക ഉയർത്തിയത് തലകീഴായി.

ഇവിടെ വിശിഷ്ടതിഥിയായ മന്ത്രി അഹമ്മദ് ദേവർകോവിലാണ് പതാക ഉയർത്തിയത്.തെറ്റായ രീതിയിൽ ഉയർത്തപ്പെട്ട ദേശീയ പതാകയെ മന്ത്രിമാരും ഉദ്യോഗസ്ഥരുമടക്കം സല്യൂട്ട് ചെയ്യുകയും ചെയ്തു.

എന്നാൽ മാധ്യമപ്രവർത്തകർ ചൂണ്ടിക്കാണിച്ചപ്പോൾ മാത്രമാണ് ഉദ്യോഗസ്ഥർക്ക് തെറ്റ് മനസിലായത്.തുടർന്ന് ശരിയായ രീതിയിൽ പതാക ഉയർത്തുകയായിരുന്നു.

കോവിഡ് വ്യാപന പശ്ചാത്തലത്തിൽ കടുത്ത നിയന്ത്രണങ്ങളോടെയാ ണ് റിപ്പബ്ലിക്ക് ദിനാഘോഷവും പരേഡും നടന്നത്.മന്ത്രിക്ക് പുറമെ എ ഡി എം, ജില്ലാ പോലീസ് മേധാവി തുടങ്ങിയ ഉദ്യോഗസ്ഥരും എത്തിയിരുന്നു.

എന്നാൽ തലകീഴായി പതാക ഉയർത്തിയിട്ടും ഇവർക്കാർക്കുംവീഴ്ച സംഭവിച്ചത് മനസിലായില്ല.അവധിയിലായതിനാൽ കാസർഗോഡ് ജില്ലാ കളക്ടർ ചടങ്ങിൽ പങ്കെടുക്കാനെത്തിയിരുന്നില്ല.

സിപിഎം സംസ്ഥാന സംമ്മേളനം നീട്ടി വെച്ചേക്കും

L I V E |

തിരുവനന്തപുരം : കോവിഡ് വ്യാപന പശ്ചാത്തലത്തിൽ സിപിഎം സംസ്ഥാന സമ്മേളനം നീട്ടിവെക്കുമെന്ന് സൂചന.

മാർച്ച് ഒന്ന് മുതൽ നാല് വരെ എറണാകുളത്ത് സമ്മേളനം നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്.

എന്നാൽ കോവിഡ് വ്യാപന സാഹചര്യത്തിൽ സമ്മേളനം മാറ്റിവെക്കണമെന്ന നിർദേശം സെക്രെട്ടറിയേറ്റിന്റെ ഭാഗത്തുനിന്ന് ഉണ്ടായി എന്നും ഇതുസംബന്ധിച്ച് സെക്രെട്ടറിയേറ്റിൽ ധാരണയായി എന്നും സൂചനയുണ്ട്.

സമ്മേളനം മാർച്ച് അവസാന വാരത്തേക്ക് മാറ്റിവെക്കാനാണ് ധാരണ.സംസ്ഥാന സമ്മേളനം നീട്ടി വെക്കുന്ന സാഹചര്യത്തിൽ ഏപ്രിൽ ആദ്യവാരം നടക്കേണ്ടിയിരുന്ന പാർട്ടി കോൺഗ്രസ് തിയ്യതിയും മാറ്റേണ്ടിവരുമെന്ന കാര്യത്തിലും സെക്രെട്ടറിയേറ്റിൽ ചർച്ച നടന്നു.

പാർട്ടി കോൺഗ്രസിന്റെ കാര്യത്തിൽ സാഹചര്യം നോക്കി പിന്നീട് തീരുമാനിക്കാമെന്നും സെക്രെട്ടറിയേറ്റിൽ ധാരണയായി.

കോവിഡ് വ്യാപന സാഹചര്യത്തിൽ ജില്ലാ സമ്മേളനങ്ങൾ നടത്തിയത് ഏറെ വിവാദമായ സാഹചര്യത്തിൽ സംസ്ഥന സമ്മേളന കാര്യത്തിലും വിവാദം ഉണ്ടാക്കേണ്ട എന്നതാണ് സിപിഎം തീരുമാനത്തിന് കാരണം.

സിപിഎം കാസറഗോഡ്,തൃശൂർ ജില്ലാ സമ്മേളനങ്ങൾ ചുരുക്കുകയും ആലപ്പുഴ സമ്മേളനം മാറ്റിവെക്കേണ്ടിവരികയും ചെയ്തിരുന്നു.

കോവിഡ് അതിരൂക്ഷ വ്യാപനം:പി എസ് സി പരീക്ഷകളും അഭിമുഖങ്ങളും മാറ്റിവെച്ചു

L A T E S T |

തിരുവനന്തപുരം: സംസ്ഥാനത്തെ അതിരൂക്ഷ കോവിഡ് വ്യാപന പശ്ചാത്തലത്തിൽ പി എസ് സി പരീക്ഷകളും അഭിമുഖങ്ങളും മാറ്റിവെച്ചതായി പി എസ് സി അറിയിച്ചു.

ഫെബ്രുവരി നാലാം തിയ്യതിയിലെ കേരളാ വാട്ടർ അതോറിറ്റിയിലെ ഓപ്പറേറ്റർ തസ്തികയിലേക്കുള്ള ഓ എം ആർ പരീക്ഷ ഒഴികെയുള്ള ഫെബ്രുവരി ഒന്ന് മുതൽ 19 വരെ നടത്താൻ തീരുമാനിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചതായാണ് പി എസ് സി അറിയിച്ചത്.

മാറ്റിവെച്ച പരീക്ഷകളുടെ പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കും. ജനുവരി 27 മുതൽ ഫെബ്രുവരി 18 വരെ സംസ്ഥാനത്തൊട്ടാകെ നടക്കാനിരുന്ന വിവിധ തസ്തികകളിലേക്കുള്ള അഭിമുഖവും എറണാകുളം റീജിയണൽ ഓഫീസിൽ നടക്കാനിരുന്ന വാചാ പരീക്ഷയും മാറ്റിവെച്ചിട്ടുണ്ട്.

ഈ മാസം 25 മുതൽ ഇനി ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ വകുപ്പുതല പരീക്ഷ ഓൺലൈൻ സർട്ടിഫിക്കറ്റ് നേരിട്ട് വിതരണം ചെയ്യുന്നതല്ലെന്നും പി എസ് സി അറിയിച്ചു.

പ്രൊബേഷൻ ഡിക്ലറേഷൻ,പ്രൊമോഷൻ എന്നിവ ഡ്യു ആയിട്ടുള്ളവർ മേലധികാരിയുടെ ശുപാർശ കത്ത് jsde.psc @ kerala.gov.in എന്ന വിലാസത്തിൽ ഇ മെയിൽ ചെയ്യുകയോ ജോയിന്റ് സെക്രട്ടറി, വകുപ്പുതല പരീക്ഷ വിഭാഗം,കേരളാ പബ്ലിക് സർവീസ് കമ്മീഷൻ,പട്ടം,തിരുവനന്തപുരം,695004 എന്ന വിലാസത്തിൽ അയച്ചാൽ മതിയെന്നും പി എസ് സി അറിയിച്ചു.

ദിലീപ് സഹകരിച്ചാലും ഇല്ലെങ്കിലും തെളിവുകൾ കോടതിയെ ധരിപ്പിക്കും എ ഡി ജി പി

L I V E |

കൊച്ചി : അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ച കേസിൽ നടൻ ദിലീപിനെ കളമശ്ശേരി ക്രൈം ബ്രാഞ്ച് ആസ്ഥാനത്ത് ചോദ്യം ചെയ്യുന്നത് നാല് മണിക്കൂർ പിന്നിട്ടു.

നിലവിൽ ദിലീപിനെയും കൂട്ടാളികളെയും വേറെ വേറെയാണ് ചോദ്യം ചെയ്യുന്നതെങ്കിലും പിന്നീട് എല്ലാവരെയും ഒരുമിച്ചിരുത്തിയും ചോദ്യം ചെയ്യ്തേക്കും.

കേസിൽ സത്യസന്ധമായ അന്വേഷണം നടത്തുമെന്ന് ക്രൈം ബ്രാഞ്ച് എ ഡി ജി പി എസ് ശ്രീജിത്ത് മാധ്യമങ്ങളോട് പറഞ്ഞു.കേസിൽ തെളിവ് ശേഖരിക്കലാണ് പോലീസിന്റെ ജോലി.അതാണിപ്പോൾ ചെയ്ത്കൊണ്ടിരിക്കുന്നത്.കോടതിയെ സമീപിക്കാത്തവരെ ചോദ്യം ചെയ്യുന്നതിന് തടസങ്ങളില്ല.

ചോദ്യം ചെയ്യുമ്പോൾ പ്രതിയുടെ സഹകരണവും പലപ്പോഴും നിസഹകരണവും പോലീസിനെ സഹായിക്കുന്ന തരത്തിൽ തെളിവിലേക്ക് നയിക്കും.സഹകരിച്ചാലും നിസഹകരിച്ചാലും വിവരങ്ങൾ കോടതിയെ അറിയിക്കും.കോടതിയുടെ നിർദേശപ്രകാരമാണ് ചോദ്യം ചെയ്യലെന്നും എ ഡി ജി പി മാധ്യമങ്ങളോട് പറഞ്ഞു.

R E A D M O R E |

http://www.jginews.in/actor-dileep-attended-infront-of-crime-branch-on-behalf-of-actress-attack-case/

ഞായറാഴ്‌ച്ച സംസ്ഥാനത്ത് ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ

തിരുവനന്തപുരം:കോവിഡ് വ്യാപന പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഞായറാഴ്ച്ച ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും.

അവശ്യ സേവനങ്ങൾക്ക് ഇളവുകൾ ഉണ്ടെങ്കിലും കർശന പോലീസ് പരിശോധന ഉണ്ടായിരിക്കും.

പ്രധാന കേന്ദ്രങ്ങളിലേക്ക് കെ എസ് ആർ ടി സി ബസുകൾ സർവിസ് നടത്തും.എന്നാൽ മറ്റ് പൊതു സ്വകാര്യ ഗതാഗത സംവിധാനങ്ങൾക്ക് നിയന്ത്രണം ഉണ്ടാകും.

കോവിഡ് വ്യാപനം കണക്കിലെടുത്ത് 23,30 തിയ്യതികളിലാണ് സംസ്ഥാനത്ത് ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്.ഈ ദിവസങ്ങളിൽ നടത്താനിരുന്ന പി എസ് സി പരീക്ഷകൾ മാറ്റിവെച്ചിട്ടുണ്ട്.

ശനിയാഴ്ച അർധരാത്രി 12 മുതൽ 24 മണിക്കൂർ നേരത്തേക്കാണ് നിയന്ത്രണം. അവശ്യ സേവനങ്ങളെ നിയന്ത്രണങ്ങളിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.

സ്കൂളുകൾ പൂർണമായും അടച്ചു ,സമ്പൂർണ അടച്ചു പൂട്ടലില്ല:സംസ്ഥാനത്ത് കടുത്ത നിയന്ത്രണങ്ങൾ

L I V E | ON AIR

തിരുവനന്തപുരം : സംസ്ഥാനത്ത് സമ്പൂർണ ലോക്ക് ഡൗണില്ല. സ്കൂളുകൾ പൂർണമായും അടച്ചു .വാരാന്ത്യങ്ങളിൽ ലോക്ക് ഡൗൺ ഇല്ലെങ്കിലും അടച്ചു പൂട്ടലിന്റെ സമാനമായ നിയന്ത്രണങ്ങൾ ഉണ്ടാകും.

സംസ്ഥാനത്തെ കോവിഡ് വ്യാപന പശ്ചാത്തലത്തിൽ ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന അടിയന്തിര യോഗത്തിലാണ് തീരുമാനം.

നാളെ മുതൽ നിയന്ത്രണങ്ങൾ കടുപ്പിക്കും.മാളുകളും വ്യാപാര സ്ഥാപനങ്ങളും സ്വയം നിയന്ത്രിക്കണം.ശനി ഞായർ ദിവസങ്ങളിൽ അടച്ചു പൂട്ടലിന് സമാനമായ നിയന്ത്രണങ്ങൾ ഉണ്ടാകും.10,11,12 ക്ലാസുകളിൽ നേരത്തെ തീരുമാനിച്ചതിൽനിന്ന് വ്യത്യസ്തമായി ഓൺലൈൻ ക്ലസുകൾ മാത്രമാണ് നടക്കുക.

കോവിഡ് തീവ്ര വ്യാപനമുള്ള പ്രദേശങ്ങളിൽ പൊതു പരിപാടികൾ അനുവദിക്കില്ല.സിനിമ തിയറ്ററുകളും തീവ്ര വ്യാപനമുള്ള സ്ഥലങ്ങളിൽ പ്രവർത്തിക്കാൻ പറ്റില്ല.

ജില്ലകളെ മേഖലകളായി തിരിച്ച് നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. ഇത് സംബന്ധിച്ച തീരുമാനം ജില്ലാ കളക്ടർമാർക്ക് സ്വീകരിക്കാം. കോവിഡ് പ്രതിരോധത്തിനായി ജില്ലാ അടിസ്ഥാനത്തിൽ വാർ റൂമുകൾ തുറക്കും.സ്വകാര്യ ആശുപത്രികളെക്കൂടി ഉൾപ്പെടുതായി കോവിഡ് ചികിത്സ കേന്ദ്രങ്ങൾ സജ്ജമാക്കാനും യോഗത്തിൽ തീരുമാനമായി.

http://www.jginews.in/no-chances-of-complete-lock-down-in-kerala-says-authorities-covid-analysis-meeting-may-start-soon/

സമ്പൂർണ അടച്ചിടലിന് സാധ്യതയില്ല : ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ അടിയന്തിര യോഗം അൽപസമയത്തിനകം

L I V E | ON AIR

തിരുവനന്തപുരം : സംസ്ഥാനത്തെ കോവിഡ് വ്യാപന പശ്ചാത്തലത്തിൽ രാത്രി കർഫ്യുവിനും വാരാന്ത്യ നിയന്ത്രണങ്ങൾക്കും സാധ്യതയെന്ന് സൂചന .സമ്പൂർണ അടച്ചിടൽ ഉണ്ടാകില്ലെന്നാണ് സൂചന.

ആരോഗ്യമന്ത്രി വീണ ജോർജിന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് അടിയന്തിര യോഗം അൽപസമയത്തിനകം.

അമേരിക്കയിലുള്ള മുഖ്യമന്ത്രി പിണറായി വിജയനും ഓൺലൈനായി യോഗത്തിൽ പങ്കെടുക്കുമെന്നാണ് സൂചന. സംസ്ഥാനത്ത് നിലവിൽ മരുന്നിനും സുരക്ഷാ ഉപകരണങ്ങൾക്കും ക്ഷാമമില്ലെന്ന് ആരോഗ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.

സമയബന്ധിതമായി കോവിഡ് പരിശോധനാഫലം നൽകണം.വിദഗ്ധ ഗൃഹ പരിചരണം ഉറപ്പാക്കണമെന്നും കൂടുതൽ ഫീൽഡ് ആശുപത്രികൾ സജ്ജമാക്കണമെന്നനും ആവശ്യമുയർന്നേക്കും . അത്യാവശ്യ ഘട്ടങ്ങളിൽ ആയുഷ് ജീവനക്കാരുടെ സേവനവും പ്രയോജനപ്പെടുത്തും.കോളേജുകൾ അടയ്ക്കുന്ന കാര്യത്തിലും ഇന്ന് തീരുമാനമുണ്ടാകും.

കോവിഡ് സർവയലൻസ് കമ്മറ്റിയിൽ സ്വകാര്യ ആശുപത്രികളെയും ഉൾപ്പെടുത്തും.സംസ്ഥാനത്ത് നിലവിൽ ഓക്സിജൻ ക്ഷാമമില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് വ്യക്തമാക്കി.അവലോകന യോഗം തിരുവനന്തപുരത്ത് അൽപസമയത്തിനകം.

ഐ എൻ എസ് രൺവീറിൽ പൊട്ടിത്തെറി: മൂന്ന് നാവികർ മരിച്ചു

L A T E S T |

മുംബൈ : നാവികസേനാ പടക്കപ്പൽ ഐ എൻ എസ് രൺവീറിൽ പൊട്ടിത്തെറി.മൂന്ന് നാവികർ മരിച്ചു.11 പേർക്ക് പരിക്കേറ്റു.സ്ഥിതി നിയന്ത്രണ വിധേയമാണെന്ന് നാവികസേന അറിയിച്ചു.സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

https://twitter.com/ANI/status/1483463788712329218?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1483463788712329218%7Ctwgr%5E%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.mathrubhumi.com%2Fnews%2Findia%2Fthree-navy-personnel-killed-in-explosion-onboard-ins-ranvir-in-mumbai-1.6371203

പൊതുയോഗങ്ങളും കൂട്ടം ചേരലുകൾക്കും നിയന്ത്രണം,തിരുവനന്തപുരം ജില്ലയിൽ കർശന നിയന്ത്രണം

തിരുവനന്തപുരം: കോവിഡ് വ്യാപന പശ്ചാത്തലത്തിൽ തിരുവനന്തപുരം ജില്ലയിൽ ജില്ലാ ഭരണകൂടം കർശന നിയന്ത്രണം ഏർപ്പെടുത്തി.

പൊതുയോഗങ്ങൾക്കും കൂട്ടം ചേരലുകൾക്കും കർശന നിയന്ത്രണം.

ഇതുസംബന്ധിച് ജില്ലാ ഭരണകൂടം ഉത്തരവിറക്കി.
50 പേരിൽ കൂടുതലുള്ള യോഗങ്ങൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തി.

നേരത്തെ തീരുമാനിച്ച യോഗങ്ങൾ ഉണ്ടെങ്കിൽ മാറ്റിവെക്കാൻ സംഘടകരോട് ജില്ലാ കളക്ടർ അഭ്യർഥിച്ചു.
കല്യാണങ്ങൾക്കും മരണാനന്തര ചടങ്ങുകൾക്കും പങ്കെടുക്കാവുന്നവരുടെ എണ്ണം 50 ആയി നിജപ്പെടുത്തി.

കർശന നിയന്ത്രണം ഏർപ്പെടുത്താൻ ജില്ലാ പൊലീസ് മേധാവിക്കും സിറ്റി പൊലീസ് കമ്മിഷണർക്കും നിർദേശം നൽകിയിട്ടുണ്ട്.
ജില്ലയിലെ എല്ലാ സർക്കാർ അർദ്ധ സർക്കാർ പരിപാടികളും ഓൺലൈനായി നടത്തണം.

മാളുകളിലും വ്യാപാര സ്ഥാപനങ്ങളിലും ജനക്കൂട്ടം അനുവദിക്കില്ല.
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ക്ലസ്റ്ററുകൾ രൂപപ്പെട്ടാൽ സ്ഥാപനം 15 ദിവസത്തേക്ക് അടച്ചിടണം.

സ്ഥാപന മേധാവിമാർ വിവരം ബന്ധപ്പെട്ട മെഡിക്കൽ ഓഫീസറെ അറിയിക്കണമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.

നടൻ ദിലീപിന്റെയും സഹോദരന്റെയും വീടുകളിലും നിർമ്മാണ കമ്പനിയിലും ക്രൈം ബ്രാഞ്ച് റെയ്ഡ്

B R E A K I N G | LIVE

കൊച്ചി : നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടൻ ദിലീപിന്റെയും സഹോദരൻ അനൂപിന്റെയും വീടുകളിലും നിർമ്മാണ കമ്പനി ഓഫീസിലും ക്രൈം ബ്രാഞ്ച് റെയ്ഡ് നടത്തുന്നു.

ദിലീപിന്റെ ആലുവയിലെ വീടായ പത്മസരോവരത്തിലും സഹോദരൻ അനൂപിന്റെ വീട്ടിലും നിർമാണ കമ്പനിയായ ഗ്രാന്റ് പ്രൊഡക്ഷൻസിലുമാണ് റെയ്ഡ് നടക്കുന്നത്.

നടിയെ ആക്രമിച്ച കേസിലെ പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു.ഇതിന്റെ ഭാഗമായാണ് പരിശോധന.ക്രൈം ബ്രാഞ്ച് എസ് പി യുടെ നേതൃത്വത്തിൽ നടക്കുന്ന പരിശോധനയുടെ ഭാഗമായി വൻ പോലീസ് സന്നാഹത്തെയും ദിലീപിന്റെ വീടിന് മുന്നിൽ വിന്യസിച്ചിട്ടുണ്ട്.

നടിയെ ആക്രമിച്ച കേസിൽ അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ ഗൂഢാലോചന നടത്തിയത് ദിലീപിന്റെ ആലുവയിലെ വീട്ടിൽവെച്ചാണെന്ന് എഫ് ഐ ആറിൽ പറയുന്നുണ്ട്.ഇതിന്റെ അടിസ്ഥാനത്തിലാണ് ആലുവയിലെ പത്മസരോവരത്തിലെ റെയ്ഡ് എന്നാണ് വിവരം.

വീട്ടിൽ പരിശോധന നടത്താനുള്ള കോടതി ഉത്തരവുമായാണ് പോലീസ് സംഘം ദിലീപിന്റെ വീട്ടിൽ എത്തിയത്.പിന്നാലെ കൂടുതൽ പോലീസുകാരും സ്ഥലത്തെത്തിയിട്ടുണ്ട്

400 പാർലമെന്റ് ജീവനക്കാർക്കും ജഡ്ജിമാർക്കും നിരവധി ഡോക്ടർമാർക്കും കോവിഡ് :വ്യാപനം രൂക്ഷം

L A T E S T |

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് മൂന്നാം തരംഗം രൂക്ഷമാകുന്നു.

1,59632 പേർക്ക് 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചു.327 മരണങ്ങളും സ്ഥിരീകരിച്ചു.ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.21 ശതമാനമായി ഉയർന്നു.

5,90,611സജീവ രോഗികളാണ് രാജ്യത്തുള്ളത്. 40,863 പേർ രോഗമുക്തി നേടി.3,623 പേർക്ക് ഒമിക്രോണും സ്ഥിരീകരിച്ചു.ഇതിൽ 1,409 പേർ രോഗമുക്തി നേടി.

ഇതിനിടയിൽ ഡൽഹിയിൽ കോവിഡ് വ്യാപനം രൂക്ഷമാകുകയാണ്. വിവിധ ആശുപത്രികളിലെ നിരവധി ഡോക്ടർമാർക്കും ആരോഗ്യപ്രവർത്തകർക്കും 400 പാർലമെന്റ് ജീവനക്കാർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

സുപ്രീം കോടതിയിലെ എല്ലാ ജീവനക്കാർക്കും കോവിഡ് പരിശോധന നടത്തിയപ്പോൾ 150ഓളം ജീവനക്കാർ പൊസിറ്റിവ് ആകുകയോ നിരീക്ഷണത്തിൽ പോകുകയോ ചെയ്തിട്ടുണ്ട്.

കോവിഡ് വ്യാപന പശ്ചാത്തലത്തിൽ അടുത്തയാഴ്ചത്തേക്കുള്ള വാദവും കോടതി ഒഴിവാക്കി. ജനുവരി 6,7 തിയ്യതികളിൽ പാർലമെൻറിൽ നടത്തിയ പരിശോധനയിലാണ് 400 ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചത്.

രാജ്യത്ത് തീവ്ര കോവിഡ് വ്യാപനം:പ്രതിദിന കേസുകൾ ഒരു ലക്ഷത്തിനടുത്തേക്ക്,325 മരണം

L A T E S T |

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്നു.പ്രതിദിന കേസുകളുടെ എണ്ണം ഒരു ലക്ഷത്തിനടുത്തേക്ക്.

കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 90,928 പേർക്ക് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം റിപ്പോർട്ട് ചെയ്തു. രാജ്യത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 6.43 ശതമാനമായി ഉയർന്നു.

ഒറ്റ ദിവസംകൊണ്ട് 55 ശതമാനം വർധനവാണ് രേഖപ്പെടുത്തിയത്. ഇന്നലെ 58,097പേർക്കായിരുന്നു രോഗം സ്ഥിരീകരിച്ചത്.325 കോവിഡ് മരണങ്ങളും സ്ഥിരീകരിച്ചു.എന്നാൽ രോഗ മുക്തി നിരക്ക് 97.81 ആണെന്നത് നേരിയ ആശ്വാസം നൽകുന്നുണ്ട്.

മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ സ്ഥിരീകരിച്ചത്.പശ്ചിമ ബംഗാളിലും ഡൽഹിയിലും കേസുകൾ ഇരട്ടിയോളം വർധിച്ചു.കോവിഡ് വ്യാപന പശ്ചാത്തലത്തിൽ സംസ്ഥാനങ്ങളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.തമിഴ്‌നാടും കർണാടകവും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

കർണ്ണാടകത്തിൽ രാത്രി കർഫ്യുവും വാരാന്ത്യ കർഫ്യുവും ഏർപ്പെടുത്തിക്കഴിഞ്ഞു.സ്കൂളുകളും അടച്ചു.ഡൽഹിയിലും വാരാന്ത്യ കർഫ്യു ഏർപ്പെടുത്തിയിട്ടുണ്ട്.

പ്രധാനമന്ത്രിയുടെ സുരക്ഷയിൽ വൻ വീഴ്ച്ച: മേൽപ്പാലത്തിൽ 15 മിനുട്ട് കുടുങ്ങി, പഞ്ചാബിലെ റാലികൾ റദ്ദാക്കി

L A T E S T | ON AIR

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷയിൽ വൻ വീഴ്ച്ച.പഞ്ചാബ് സന്ദർശനത്തിനിടെയാണ് സുരക്ഷാ വീഴ്ചയുണ്ടായത്.

ഹുസൈനിവാലയിലെ യാത്രയ്ക്കിടയിൽ 20 മിനുട്ടോളമാണ് പ്രധാനമന്ത്രിയുടെ വാഹന വ്യൂഹം ഫ്ലൈ ഓവറിൽ തങ്ങിയത്. ഇതേ തുടർന്ന് പ്രധാനമന്ത്രിയുടെ പഞ്ചാബിൽ നടക്കേണ്ടിയിരുന്ന റാലികൾ റദ്ദാക്കി.സുരക്ഷാ ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരം യാത്ര ഒഴിവാക്കി അദ്ദേഹം മടങ്ങുകയും ചെയ്തു.

ഹുസ്സൈനി വാലയിലെ ദേശീയ സ്മാരകത്തിൽ പുഷ്പചക്രം അർപ്പിക്കാൻ വേണ്ടി പോകുന്നതിനിടെ പ്രതിഷേധക്കാർ റോഡ് തടസ്സപ്പെടുത്തി എന്നാണ് റിപ്പോർട്ട്.

ഹെലികോപ്റ്ററിൽ ഹുസ്സൈനിവാലയിലേക്ക് പോകാനായിരുന്നു പ്രധാനമന്ത്രിയുടെ പദ്ധതിയെങ്കിലും മോശം കാലാവസ്ഥയെ തുടർന്ന് അവസാന നിമിഷം റോഡ്മാർഗമാക്കുകയായിരുന്നു.എന്നാൽ ഹുസ്സൈനിവാലയ്ക്ക് 30 കിലോമീറ്റർ അകലെ വാഹന വ്യൂഹം തടയുകയായിരുന്നു എന്നാണ് റിപോർട്ടുകൾ.

ഇതോടെ പ്രധാനമന്ത്രിയുടെ സുരക്ഷാ ജീവനക്കാരായ എൻ എസ് ജി കമാൻഡോകൾ വാഹനം വളഞ്ഞ് സുരക്ഷ ഒരുക്കുകയായിരുന്നു. തുടർന്ന് പ്രധാനമന്ത്രിയും സംഘവും ബത്തിൻഡ വിമാനത്താവളത്തിലേക്ക് മടങ്ങി.

പ്രധാനമന്ത്രിയുടെ സുരക്ഷാ വീഴ്ച സംബന്ധിച്ച് സംസ്ഥാനത്തോട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം റിപ്പോർട്ട് തേടിയേക്കും.സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ ഉത്തരവാദിത്തമില്ലായ്മയാണ് ഇതെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം കൂട്ടിച്ചേർത്തു.

പ്രധാനമന്ത്രിയുടെ യാത്രാ പ്രോട്ടോകോൾ പ്രകാരം അടിയന്തിര ഘട്ടത്തിൽ ആകാശ യാത്ര ഒഴിവാക്കുകയാണെങ്കിൽ റോഡ് മാർഗമുള്ള സുരക്ഷാ ഒരുക്കേണ്ടത് സംസ്ഥാന സർക്കാരാണ്.റോഡ് മാർഗമുള്ള യാത്രയ്ക്കായുള്ള ഒരു മുന്നൊരുക്കവും സംസ്ഥാന സർക്കാർ നടത്തിയിട്ടില്ലെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

ട്രെയിനിലെ മർദ്ദനം: മർദ്ദനമേറ്റയാളെ തിരിച്ചറിഞ്ഞെന്ന് പോലീസ്

L I V E |

കണ്ണൂർ: ട്രെയിനിൽ പോലീസുകാരന്റെ ക്രൂര മർദ്ദനത്തിനിരയായ ആളെ തിരിച്ചറിഞ്ഞു.കുത്തുപറമ്പ് സ്വദേശി പൊന്നൻ ഷമീറാണ് ഇതെന്ന് പോലീസ് അറിയിച്ചു.

സ്ത്രീപീഡനം,മോഷണം തുടങ്ങി അഞ്ച് കേസുകളിൽ പ്രതിയാണ് ഇയാളെന്ന് പോലീസ് അറിയിച്ചു.എന്നാൽ ആളെ ഇനിയും കണ്ടെത്താനായിട്ടില്ല.

പല കേസുകളിലും പിടികിട്ടാപ്പുള്ളിയായ ഇയാൾ വീട്ടിൽ പോകാറില്ലെന്നാണ് പോലീസ് പറയുന്നത്.കുത്തുപറമ്പ് നിർമ്മലഗിരി സ്വദേശിയായ ഇദ്ദേഹം ഇപ്പോൾ ഇരിക്കൂർ ആയിപ്പുഴയിലാണ് താമസിക്കുന്നതെന്നും പോലീസ് പറയുന്നു.

മാധ്യമങ്ങളിൽ പ്രചരിച്ച ഫോട്ടോ കണ്ട് ബന്ധുവാണ് ഇത് ഷമീറാണെന്ന് കണ്ണൂർ റെയിൽവേ പോലീസിൽ അറിയിച്ചതെന്നും പോലീസ് വ്യക്തമാക്കി.

നടൻ ഉണ്ണി മുകുന്ദന്റെ ഓഫീസിൽ എൻഫോഴ്‌സ്‌മെന്റ് പരിശോധന

L I V E |

ഒറ്റപ്പാലം: നടൻ ഉണ്ണി മുകുന്ദന്റെ ഓഫീസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പരിശോധന.നടന്റെ ഒറ്റപ്പാലത്തെ വീടിനോട് ചേർന്നുള്ള ഓഫീസിലാണ് ഇ ഡി പരിശോധന.

'മേപ്പടിയാൻ' എന്ന ഉണ്ണി മുകുന്ദൻ നിർമ്മിക്കുന്ന സിനിമയുടെ നിർമാണ ഇടപാടുകളുമായി ബന്ധപ്പെട്ടാണ് ഇ ഡി പരിശോധന എന്നാണ് സൂചന.

എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കൊച്ചി കോഴിക്കോട് ഓഫിസുകൾ സംയുക്തമായാണ് പരിശോധന നടത്തുന്നത്.ഇ ഡി പരിശോധനയുമായി ബന്ധപ്പെട്ട് നടന്റെ പ്രതികരണം ലഭ്യമായിട്ടില്ല. രാവിലെ 11 മണിക്ക് തുടങ്ങിയ പരിശോധന തുടരുന്നു.

തിരുവനന്തപുരത്ത് വൻ തീപിടുത്തം:ആളുകളെ ഒഴിപ്പിക്കുന്നു

L I V E |

തിരുവനന്തപുരം: തിരുവനന്തപുരം കിള്ളിപ്പാലത്ത് പി ആർ എസ് ആശുപത്രിക്ക് സമീപം വൻ തീപിടുത്തം.ആശുപത്രിയോട് ചേർന്ന ആക്രി ഗോഡൗണിനാണ് തീപിടിച്ചത്.സമീപ പ്രദേശങ്ങളിലെ ആളുകളെ ഒഴിപ്പിക്കുന്നു.അഗ്നി രക്ഷാ സേനയുടെ വിവിധ യൂണിറ്റുകൾ സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുന്നു.

ജനവാസമേഖലയിലെ തീപിടിത്തം ആശങ്ക ഉയർത്തുന്നുണ്ടെങ്കിലും അഗ്നി രക്ഷാ സേനയോടൊപ്പം പോലീസും നാട്ടുകാരും തീയണയ്ക്കാനായി സ്ഥലത്തെത്തിയിട്ടുണ്ട്.

തീപിടിത്തത്തെ തുടർന്ന് കിള്ളിപ്പാലത്തുനിന്ന് ബണ്ട് റോഡിലേക്കുള്ള ഗതാഗതം പൂർണമായി തടഞ്ഞിരിക്കയാണ്.സമീപത്തെ വീടുകളിൽനിന്ന് ആളുകളെ മാറ്റിക്കൊണ്ടിരിക്കുന്നു.വീടുകളിലേക്ക് ദി പടരാതിരിക്കാനുള്ള ശ്രമം തുടരുന്നു.

“സർക്കാരിനെ നാണം കെടുത്തുന്നു” : സി പി എം സമ്മേളനത്തിൽ മുഖ്യമന്ത്രിക്ക് മുന്നിൽ പോലീസിനെതിരെ രൂക്ഷ വിമർശനം

L A T E S T |

പാലക്കാട്: പോലീസ് സർക്കാരിനെ നാണം കെടുത്തുന്നതായി മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ സിപിഎം സമ്മേളനത്തിൽ വിമർശനം.മുൻ എം എൽ എയും കെ ടി ഡി സി ചെയർ മാനുമായ പി കെ ശശിക്കെതിരെയും സമ്മേളനത്തിൽ വിമർശനമുയർന്നു.

സിപിഎം പാലക്കാട് ജില്ലാ സമ്മേളനത്തിലാണ് പോലീസ് സർക്കാരിനെ നാണം കെടുത്തുന്നുവെന്ന് വിമർശനം ഉയർന്നത്. പോലീസിന്റെ സമീപനം ശരിയല്ലെന്നും സർക്കാരിനെ പ്രതിരോധത്തിലാക്കുന്ന തരത്തിലാണ് പോലീസിന്റെ പ്രവർത്തനമെന്നുമാണ് സമ്മേളന പ്രതിനിധികൾ വിമർശനം ഉന്നയിച്ചത്.

പി കെ ശശിക്ക് പാർട്ടിയിൽ മറ്റ് നേതാക്കൾക്കില്ലാത്ത പരിഗണന ലഭിക്കുന്നു എന്നാണ് പട്ടാമ്പി ഏരിയ പ്രതിനിധികൾ വിമർശനം ഉന്നയിച്ചത്.ജില്ലാ നേതൃത്വത്തിനെതിരെയും സംസ്ഥാന കമ്മറ്റി അംഗങ്ങൾക്കെതിരെയും വിമർശനം ഉയർന്നു.

ജില്ല നേതൃത്വം ഒന്നിനും കൊള്ളാത്തവരായി മാറി എന്നാണ് വിമർശനം ഉയർന്നത്.ജില്ലാ സെക്രട്ടറിയുടെ പിടിപ്പ് കേട് കാരണമാണ് പല പ്രശനങ്ങളും ഉണ്ടായത് എന്നാണ് പ്രതിനിധികൾ വിമർശനം ഉന്നയിച്ചത്.സംസ്ഥാന കമ്മറ്റി അംഗമായ എൻ എൻ കൃഷ്ണദാസിനെതിരെയും സമ്മേളനത്തിൽ വിമർശനം ഉയർന്നു.

സി ഐ എസ് എഫ് കേന്ദ്രത്തിലെ ഷൂട്ടിംഗ് പരിശീലനത്തിനിടെ വെടിയേറ്റ കുട്ടി ഗുരുതരാവസ്ഥയിൽ

L I V E |ON AIR

പുതുക്കോട്ട( തമിഴ്നാട് ) : തമിഴ്‌നാട്ടിലെ പുതുക്കോട്ട നാർത്താമലയിൽ വെടിയേറ്റ പതിനൊന്ന് വയസുകാരൻ ഗുരുതരാവസ്ഥയിൽ.

സി ഐ എസ്എഫ് സ്നൈപ്പർ കേന്ദ്രത്തിൽ നിന്നാണ് കുട്ടിക്ക് വെടിയേറ്റത്.പരിശീലന കേന്ദ്രത്തിന് തൊട്ടടുത്ത് താമസിക്കുന്ന വീട്ടിലെ കുട്ടിക്കാണ് വെടിയേറ്റത്.തലയ്ക്ക് ഗുരുതര പരിക്കേറ്റ കുട്ടി തഞ്ചാവൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

വ്യാഴാഴ്ച രാവിലെ വീട്ടിലെ വരാന്തയിലിരുന്ന് ഭക്ഷണം കഴിക്കുകയായിരുന്ന കുട്ടിക്കാണ് വെടിയേറ്റത്.വീടിന്റെ ചുമരിലാണ് ആദ്യത്തെ വെടി കൊണ്ടത്.രണ്ടാമത്തെ വെടി തലയിൽകൊണ്ട കുട്ടി നിലത്ത് വീണ് കിടക്കുകയായിരുന്നു.

ഓടിയെത്തിയ ആളുകൾ അടുത്തുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനെ തുടർന്ന് തഞ്ചാവൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.

സംഭവത്തിൽ പ്രതിഷേധിച്ച് നാർത്താമലയിലെ സി ഐ എസ് എഫ് പരിശീലന കേന്ദ്രത്തിന് മുന്നിൽ നാട്ടുകാർ പ്രതിഷേധിക്കുന്നു.റോഡ് ഉപരോധിക്കുന്ന നാട്ടുകാർ ക്യാമ്പിലെ ഷൂട്ടിംഗ് പരിശീലനം നിർത്തിവെക്കണമെന്നാണ് ആവശ്യപ്പെടുന്നത്.

photo | vikatan.com

രാത്രികാല നിയന്ത്രണങ്ങൾ ഇന്ന് മുതൽ : പുറത്തിറങ്ങുന്നവർ സാക്ഷ്യപത്രം കരുതണം

L A T E S T |

തിരുവനന്തപുരം : സംസ്ഥാനത്ത് ഏർപ്പെടുത്തിയ രാത്രികാല നിയന്ത്രണം ഇന്ന് മുതൽ.ജനുവരി 2ന് പുലർച്ചെ അഞ്ച് വരെയാണ് നിയന്ത്രണം.

അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും പുറത്തിറങ്ങുന്നവർ സാക്ഷ്യപത്രം കരുതണമെന്നും ദുരന്ത നിവാരണ വകുപ്പ് അറിയിച്ചു.

മത ,സാമുദായിക,രാഷ്ട്രീയ പൊതു പരിപാടികൾക്കും സാംസ്‌കാരിക പരിപാടികൾക്കുമെന്നപോലെ ദേവാലയങ്ങൾ കേന്ദ്രീകരിച്ചുള്ള പരിപാടികൾക്കും നിയന്ത്രണങ്ങൾ ബാധകമായിരിക്കും.

കടകൾ രാത്രി 10ന് അടയ്ക്കണം.സെക്കന്റ് ഷോ സിനിമകൾ ഉണ്ടായിരിക്കില്ല.അനാവശ്യ യാത്രകൾ അനുവദിക്കാത്ത പശ്ചാത്തലത്തിൽ വാഹന പരിശോധന കർശനമാക്കും. പുതുവത്സരാഘോഷങ്ങളും രാത്രി പത്തിന് ശേഷം അനുവദിക്കില്ല.ബീച്ചുകൾ,പാർക്കുകൾ ,ഷോപ്പിംഗ് മാളുകൾ എന്നിവിടങ്ങളിലും നിയന്ത്രണം ബാധകമായിരിക്കും.

സംഗീത സംവിധായകൻ കൈതപ്രം വിശ്വനാഥൻ അന്തരിച്ചു

L A T E S T |

കോഴിക്കോട്: പ്രശസ്ത സംഗീത സംവിധായകൻ കൈതപ്രം വിശ്വനാഥൻ അന്തരിച്ചു.58 വയസായിരുന്നു.കോഴിക്കോട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.അർബുദ ബാധിതനായി ചികിത്സയിലായിരുന്നു.

തിളക്കം,കണ്ണകി തുടങ്ങിയ സിനിമകളിൽ സംഗീത സംവിധാനം ചെയ്തു.കണ്ണകിയിലൂടെ മികച്ച പശ്ചാത്തല സംഗീതത്തിനുള്ള അവാർഡ് നേടി.

1963ൽ കണ്ണൂർ ജില്ലയിലെ പിലാത്തറയ്ക്കടുത്ത് കൈതപ്രം ഗ്രാമത്തിൽ കണ്ണാടി ഇല്ലത്ത് കേശവൻ നമ്പൂതിരി (കണ്ണാടി ഭാഗവതർ ) യുടെയും അദിതി അന്തർജ്ജനത്തിന്റെയും ഇളയ മകനായി ജനിച്ചു.തിരുവനന്തപുരം സ്വാതി തിരുനാൾ സംഗീത കോളജിൽനിന്നും ഗാനഭൂഷണം നേടി.

സംഗീത സംവിധായകനും ജേഷ്ഠനുമായ കൈതപ്രം ദാമോദരൻ നമ്പൂതിരി ഗാനരചനയും സംഗീത സംവിധാനവും നിർവഹിച്ച ദേശാടനം എന്ന സിനിമയിൽ കൈതപ്രത്തിന്റെ സഹായിയായിട്ടായി രുന്നു സിനിമയിലെ അരങ്ങേറ്റം.ജയരാജ് സംവിധാനം ചെയ്ത കണ്ണകി എന്ന സിനിമയിലൂടെ സ്വതന്ത്ര സംഗീത സംവിധായകനായി.

കരിനീലക്കണ്ണഴകി,കയ്യെത്തും ദൂരെ ഒരു കുട്ടിക്കാലം,നീയൊരു പുഴയായ്‌,എനിക്കൊരു പെണ്ണുണ്ട് തുടങ്ങിയ ഗാനങ്ങൾ ശ്രദ്ധേയമായി.

കണ്ണകി,തിളക്കം,ദൈവനാമത്തിൽ,ഉള്ളം,ഏകാന്തം,ദൈവനാമത്തിൽ,മധ്യവേനൽ,നീലാംബരി,ഓർമ്മ മാത്രം എന്നി ചിത്രങ്ങളിൽ സംഗീത സംവിധാനം നിർവഹിച്ചു.ഭാര്യ : ഗൗരി,മക്കൾ : അദിതി,നർമദ, കേശവൻ.

ഇതര സംസ്ഥാന തൊഴിലാളികളുടെ അഴിഞ്ഞാട്ടം:പ്രതികൾക്കെതിരെ വധശ്രമം ചുമത്തി, കൂടുതൽ അറസ്റ്റ് ഉടൻ

L I V E | ON AIR

കൊച്ചി: കിഴക്കമ്പലത്തെ ഇതര സംസ്ഥാന തൊഴിലാളികളുടെ അഴിഞ്ഞാട്ടത്തിൽ വധ ശ്രമം,പൊതുമുതൽ നശിപ്പിക്കൽ അടക്കം 11 വകുപ്പുകൾ പ്രതികൾക്കെതിരെ ചുമത്തി.കൂടുതൽ അറസ്റ്റ് ഉടനെന്ന് ജില്ലാ പോലീസ് മേധാവി.

പോലീസ് കസ്റ്റഡിയിലുള്ള 156 പേരിൽ 50 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി.കൂടുതൽ അറസ്റ്റ് ഇന്ന്.ആക്രമണ സംഭവങ്ങളിൽ നേരിട്ട് പങ്കെടുത്ത 50 പേരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്.

കസ്റ്റഡിയിലുള്ളവരിൽനിന്ന് ആക്രമണത്തിൽ നേരിട്ട് പങ്കെടുത്തവരെ തിരിച്ചറിയാനുള്ള നടപടികളുടെ ഭാഗമായി പ്രതികളെ സംഭവ സ്ഥലത്തെത്തിച്ച് ഇന്ന് തെളിവെടുക്കും.അക്രമസംഭവങ്ങളുടെ ദൃശ്യങ്ങളും നാട്ടുകാരുടെ മൊഴിയും പരിശോധിക്കും.

രണ്ട് ദിവസത്തിനകം എല്ലാ നടപടി ക്രമങ്ങളും പൂർത്തിയാക്കി കൂടുതൽ അറസ്റ്റ് രേഖപ്പെടുത്തും.അറസ്റ്റിലായ പ്രതികളെ ജയിലുകളിലേക്ക അയക്കുന്ന നടപടികളും പുരോഗമിക്കുന്നു.

പ്രതികളുടെ കോവിഡ് പരിശോധന ഫലം കാത്തിരിക്കയാണ് പോലീസ്.പ്രതികളെ വ്യത്യസ്ത ജയിലുകളിലേക്ക് അയക്കാനാണ് പോലീസ് തീരുമാനിച്ചിരിക്കുന്നത്.

"ഇതര സംസ്ഥാന തോഴിലാളികളുടെ അഴിഞ്ഞാട്ടം,നാട്ടുകാർക്ക് ജീവിക്കാൻ പാറ്റാത്ത അവസ്ഥ"

കൊച്ചി: ഇതര സംസ്ഥാന തൊഴിലാളികളുടെ അഴിഞ്ഞാട്ടം കാരണം നാട്ടുകാർക്ക് ജീവിക്കാൻ പറ്റാത്ത അവസ്ഥയാണെന്ന് നാട്ടുകാർ പറഞ്ഞു.കിഴക്കമ്പലം സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ നാട്ടുകാർ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു.

ഞായറാഴ്ചകളിൽ ഇവരുടെ അഴിഞ്ഞാട്ടം കാരണം പുരുഷന്മാർക്ക് പോലും റോഡിലിറങ്ങാൻ പറ്റുന്നില്ല.സ്ത്രീകൾക്ക് തീരെ പുറത്തിറങ്ങാൻ പറ്റില്ല.

അസഭ്യം പറയലും കമന്റടിയും കല്ലേറും വരെ പതിവാണ്. സംഘങ്ങളായി തിരിഞ്ഞ് നടുറോഡിൽ തല്ലുണ്ടാക്കുന്നതും കത്തിയെടുത്ത് തമ്മിൽ വെട്ടുന്നതുമൊക്കെ സ്ഥിരം കാഴ്ചയാണെന്ന് നാട്ടുകാർ പറഞ്ഞു.

പോലീസിൽ പരാതി കൊടുത്തിട്ടും ഫലമുണ്ടായില്ല.നിരവധി തവണ പരാതി കൊടുത്തിട്ടും പോലീസ് ആവഴിക്ക് തിരിഞ്ഞുനോക്കിയില്ലെന്ന് നാട്ടുകാർ ഒന്നടങ്കം ആരോപിച്ചു

സ്കൂൾ പ്രവൃത്തി സമയത്തിൽ മാറ്റമില്ല,എസ് എസ് എൽ സി പരീക്ഷ മാർച്ച് 31ന്

L A T E S T | ON AIR

തിരുവനന്തപുരം: 2021-22 വർഷത്തെ എസ് എസ് എൽ സി പരീക്ഷ മാർച്ച് 31 മുതൽ ഏപ്രിൽ 29 വരെ നടക്കും.മോഡൽ പരീക്ഷ മാർച്ച് 21 മുതൽ 25 വരെ നടക്കും.വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് ഇക്കാര്യം അറിയിച്ചത് .

സംസ്ഥാനത്ത് സ്കൂൾ പ്രവൃത്തി സമയത്തിൽ മാറ്റമില്ല.നിലവിലുള്ള ഉച്ചവരെയുള്ള അധ്യയന സമയം തുടരും.ഹയർ സെക്കണ്ടറി, വി എച്ച് എസ് ഇ പരീക്ഷ മാർച്ച് 30 മുതൽ ഏപ്രിൽ 22 വരെ നടക്കും.പ്രക്ടിക്കൽ പരീക്ഷ ഫെബ്രുവരി 21 മുതൽ മാർച്ച് 15വരെയായിരിക്കും.

ലിംഗ സമത്വ യൂണിഫോമിൻറെ കാര്യത്തിൽ സ്കൂൾ അധ്യാപക രക്ഷാകർതൃ സമിതിക്ക് തീരുമാനമെടുക്കാമെന്നും വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് അഞ്ച് പേർക്ക് കൂടി ഒമിക്രോൺ: രോഗ ബാധിതർ 29 ആയി

L A T E S T |

തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ച് പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു. എറണാകുളത്ത് വിമാനത്താവളത്തിലെത്തിയ നാല് പേർക്കും കോഴിക്കോട് ഒരാൾക്കുമാണ് രോഗബാധ.

യു കെ യിൽനിന്നെത്തിയ രണ്ടുപേർക്കും അൽബേനിയയിൽനിന്നെ ത്തിയ ഒരാൾക്കും നൈജീരിയയിൽനിന്നെത്തിയ ഒരാൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്. കോഴിക്കോട് രോഗം സ്ഥിരീകരിച്ചയാൾ ബംഗളുരു എയർപോർട്ടിൽനിന്ന് കോഴിക്കോട് വിമാനമിറങ്ങിയ ആളാണ്.

ഇതോടെ സംസ്ഥാനത്ത് ഒമിക്രോൺ രോഗ ബാധിതരായ ആളുകളുടെ എണ്ണം 29 ആയി.ഇതിൽ 17 പേർ ഹൈ റിസ്ക് രജ്യങ്ങളിൽനിന്നുള്ള വരും 10പേർ ലോ റിസ്ക് രാജ്യങ്ങളിൽനിന്നുള്ളവരുമാണ്. രണ്ടുപേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

വാക്‌സിൻ സർട്ടിഫിക്കറ്റിൽ നിന്ന് പ്രധാനമന്ത്രിയുടെ ചിത്രം നീക്കണമെന്ന ഹർജി തള്ളി, ഹർജിക്കാരന് പിഴ

L I V E |

കൊച്ചി : കോവിഡ് വാക്‌സിൻ സർട്ടിഫിക്കറ്റിൽ നിന്ന് പ്രധാനമന്ത്രിയുടെ ചിത്രം നീക്കം ചെയ്യണമെന്ന ഹർജി ഹൈക്കോടതി ചിലവ് സഹിതം തള്ളി.

ഹർജിക്ക് പിന്നിൽ രാഷ്ട്രീയ താത്പര്യമുണ്ടെന്ന് നിരീക്ഷിച്ച ഹൈക്കോടതി ഹർജിക്കാരന് ഒരു ലക്ഷം രൂപ പിഴ ചുമത്തി .

ഗൗരവമുള്ള നിരവധി കേസുകൾ കെട്ടിക്കിടക്കുമ്പോൾ ഇത്തരം അനാവശ്യ ഹർജികൾ പ്രോത്സാഹിപ്പിക്കാൻ കഴിയില്ലെന്ന് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ അഭിപ്രായപ്പെട്ടു.

ഹർജിക്ക് പിന്നിൽ പൊതു താത്പര്യമില്ല പ്രശസ്തി താല്പര്യമാണെന്നും നിരീക്ഷിച്ച ഹൈക്കോടതി ഹർജിക്കാരന് ഒരു ലക്ഷം രൂപ പിഴ ചുമത്തി.തുക 6 ആഴ്ചയ്ക്കകം കേരളാ ലീഗൽ സർവീസ് സൊസൈറ്റിയിൽ അടയ്ക്കാനും കോടതി ഉത്തരവിട്ടു.

കടുത്തുരുത്തി സ്വദേശി പീറ്റർ മാലിപ്പറമ്പിലാണ് ഹർജിക്കാരൻ. പണം കൊടുത്ത് സ്വകാര്യ ആശുപത്രിയിൽനിന്ന് വാക്‌സിനെടുക്കുമ്പോൾ മോദിയുടെ ചിത്രം പതിക്കുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാണെന്നായിരുന്നു ഹർജിക്കാരന്റെ വാദം.

തിരുവനന്തപുരത്ത് നാല് പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു: സംസ്ഥാനത്ത് 15 രോഗികളായി

തിരുവനന്തപുരം :തിരുവനതപുരത്ത് കോവിഡ് വകഭേദമായ ഒമിക്രോൺ നാല് പേർക്ക് കൂടി സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ഒമിക്രോൺ രോഗബാധിതരുടെ എണ്ണം പതിനഞ്ചായി.

കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച 17കാരന്റെ യു കെ യിൽനിന്നെത്തിയ അമ്മ ,ഇവരുടെ പ്രാഥമിക സമ്പർക്കപ്പട്ടികയിലെ അമ്മൂമ്മ എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്.

ഇതിന് പുറമെ യു കെ യിൽനിന്നെത്തിയ 27 കാരിക്കും നൈജീരിയയിൽനിന്നെത്തിയ 32കാരനുമാണ് രോഗബാധയുണ്ടായത്. ഇതിൽ 27കാരി നിരീക്ഷണത്തിലും 32കാരൻ വിമാനത്താവളത്തിലെ പരിശോധനയിൽ കോവിഡ് പോസിറ്റിവായതിനെ തുടർന്ന് ജനിതക പരിശോധന നടത്തുകയായിരുന്നു.

പ്രതിയെ തിരഞ്ഞുപോയ പോലീസ് സംഘത്തിന്റെ വള്ളം മുങ്ങി പോലീസുകാരൻ മരിച്ചു

photo | onmanorama.com

L A T E S T |

തിരുവനന്തപുരം: പോത്തൻകോട് സുധീഷ് വധക്കേസ് പ്രതിയെയും അന്വേഷിച്ചു പോയ പോലീസ് സംഘത്തിന്റെ വള്ളം മുങ്ങി പോലീസുകാരൻ മരിച്ചു.

അഞ്ചുതെങ്ങ് പണയിൽ കടവിലാണ് സംഭവം.ആലപ്പുഴ സ്വദേശി എസ് എ പി ക്യാമ്പിലെ പോലീസുകാരനുമായ ബാലുവാണ് മരിച്ചത്. വർക്കല ഇൻസ്പെക്ടറും മൂന്ന് പോലീസുകാരുമാണ് സംഘത്തിൽ ഉണ്ടായിരുന്നത്.

പോത്തൻകോട് കൊലക്കേസ് പ്രതി ഒട്ടകം രാജേഷിനെ തേടിയാണ് പോയതെന്ന് പോലീസ് പറഞ്ഞു.ഒട്ടകം രാജേഷ് അഞ്ചുതെങ്ങ് മേഖലയിലെ തുരുത്തിൽ ഉണ്ടെന്ന വിവരത്തെ തുടർന്നാണ് പോലീസ് സംഘം വള്ളത്തിൽ യാത്ര തിരിച്ചത് ഇവർ സഞ്ചരിച്ച വള്ളം കായലിൽ മുങ്ങുകയായിരുന്നു.

ഇൻസ്പെക്ടറെയും രണ്ട് പോലീസുകാരെയും രക്ഷപ്പെടുത്തിയെങ്കിലും ഇതിനിടയിൽ ബാലുവിനെ കാണാതാവുകയായിരുന്നു.തുടർന്ന് നാട്ടുകാരടക്കം തിരച്ചിൽ നടത്തിയപ്പോൾ അവശ നിലയിൽ കണ്ടെത്തുകയായിരുന്നു.ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഹെലികോപ്റ്റർ അപകടം: വ്യോമസേനാ അന്വേഷണ റിപ്പോർട്ട് 15 ദിവസത്തിനകം

L A T E S T |

ന്യൂഡൽഹി: സംയുക്ത സേനാ മേധാവി ബിപിൻ റാവത്ത് ഉൾപ്പെടെയുള്ളവരുടെ മരണത്തിനിടയാക്കിയ ഹെലികോപ്റ്റർ അപകടം സംബന്ധിച്ച് വ്യോമസേന നടത്തുന്ന അന്വേഷണം 15 ദിവസത്തിനകം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കുമെന്ന് സൂചന.

ഹെലികോപ്റ്ററിൽ അവശിഷ്ടങ്ങൾ കൂട്ടിയോജിപ്പിച്ച് കൊണ്ടുള്ള പുനഃസൃഷ്ടിക്കൽ മുതൽ ദൃക്‌സാക്ഷികളോട് വിവരങ്ങൾ തേടുന്നത് ഉൾപ്പെടയുള്ള അന്വേഷണങ്ങൾ നടത്തിക്കഴിഞ്ഞു.15 ദിവസത്തിനകം അന്വേഷണം പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഉന്നത വ്യോമസേനാ വക്താവിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

വ്യോമസേനാ എയർ ചീഫ് മാർഷൽ വി ആർ ചൗധരിയുടെ സൂക്ഷ്‌മ മേൽനോട്ടത്തിലാണ് അന്വേഷണം നടക്കുന്നത്.അന്വേഷണ പുരോഗതി ഒരു ദിവസവും പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങിനെ അറിയിക്കുന്നുണ്ട്.

ഡിസംബർ എട്ടിനാണ് വ്യോമസേനയുടെ Mi 17 V 5 ഹെലികോപ്റ്റർ സുലൂരിൽനിന്ന് വെല്ലിംഗ്ടണിലേക്ക് പറക്കവേ ഊട്ടിക്കടുത്ത കൂനൂരിൽ തകർന്ന് വീണത്.

ഇനി സജീവ രാഷ്ട്രീയമില്ല, പരാജയത്തിൽനിന്ന് പാഠം പഠിച്ചെന്ന് ഇ ശ്രീധരൻ

ON AIR |

പാലക്കാട്: ഇനി സജീവ രാഷ്ട്രീയത്തിലേക്കില്ലെന്ന് മെട്രോമാൻ ഇ ശ്രീധരൻ.എന്നാൽ സജീവ രാഷ്ട്രീയത്തിലേക്കില്ല എന്നത്കൊണ്ട് രാഷ്ട്രീയം ഉപേക്ഷിക്കുന്നു എന്ന് അർത്ഥമാക്കരുതെന്ന് അദ്ദേഹം പറഞ്ഞു.പരാജയത്തിൽനിന്നാണ് പാഠങ്ങൾ ഉൾക്കൊണ്ടത് എന്നും അദ്ദേഹം വ്യക്തമാക്കി.

തനിക്ക് വ്യക്തമായ രാഷ്ട്രീയ പദ്ധതികളും പ്ലാനുകളും ഉണ്ടെന്ന് പറഞ്ഞ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായ മെട്രോമാൻ താൻ മുഖ്യമന്ത്രിയാകാൻ തയ്യാറാണ് എന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് പ്രചാരണം നടത്തിയത്.

താരമൂല്യമുള്ള ശ്രീധരനെപ്പോലെയുള്ള ആളുകൾ സ്ഥാനാർത്ഥിയായത് ബിജെപിയും അഭിമാന നേട്ടമായി പ്രചാരണം നടത്തി.ബിജെപി ദേശീയ നേതാകകളടക്കം ഇ ശ്രീധരന് വലിയ പ്രാധാന്യം നൽകിയിരുന്നു.

താൻ രാഷ്ട്രീയക്കാരനായല്ല ബ്യുറോക്രാറ്റായാണ് രാഷ്ട്രീയത്തിൽ പ്രവേശിച്ചതെന്നും ശ്രീധരൻ വ്യക്തമാക്കി.ഇപ്പോൾ വയസ്സ് 90 ആയി.ഇനി സജീവ രാഷ്ട്രീയത്തിൽ കയറി ചെല്ലുന്നത് അപകടകരമായ അവസ്ഥയാണ്.

രാഷ്ട്രീയത്തിൽ ചേർന്ന സമയത്ത് പ്രതീക്ഷകൾ ഉണ്ടായിരുന്നു.ഇനി സജീവ രാഷ്ട്രീയത്തിൽ മോഹമില്ലെന്നും തിരഞ്ഞെടുപ്പ് പരാജയത്തിൽ നിരാശ തോന്നിയെന്നും എന്നാൽ പിന്നീട് അത് മാറിയെന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങളെ സേവിക്കാൻ രാഷ്ട്രീയം തന്നെ വേണമെന്നില്ല എന്നും അല്ലാതെയും സാധിക്കുമെന്നും ഇപ്പോൾ തന്നെ മൂന്ന് ട്രസ്റ്റുകളിലൂടെ യായി ജനസേവനം നടത്തുന്നുണ്ടെന്നും ശ്രീധരൻ കൂട്ടിച്ചേർത്തു.

ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച സൈനികൻ എ പ്രദീപിന്റെ ഭാര്യയ്ക്ക് സർക്കാർ ജോലി, കുടുംബത്തിന് സഹായം

L A T E S T |

തിരുവനന്തപുരം : കൂനൂർ ഹെലികോപ്റ്റർ അപകടത്തിൽ അന്തരിച്ച സൈനികൻ എ പ്രദീപിന്റെ കുടുംബത്തിന് സർക്കാർ സഹായം നൽകും.

വ്യോമസേനയിലെ ജൂനിയർ വാറണ്ട് ഓഫീസറായിരുന്ന പ്രദീപിന്റെ ഭാര്യയ്ക്ക് സർക്കാർ ജോലി നൽകാനും അഞ്ച് ലക്ഷം രൂപ സഹായധനമായി നൽകാനും പിതാവിന്റെ ചികിത്സയ്ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് മൂന്ന് ലക്ഷം രൂപ നൽകാനും മന്ത്രിസഭായോഗത്തിൽ തീരുമാനമായി.

റവന്യു മന്ത്രി കെ രാജനാണ് ഫേസ്ബുക് കുറിപ്പിലൂടെ ഇക്കാര്യം അറിയിച്ചത്.സാധാരണഗതിയിൽ യുദ്ധമോ,യുദ്ധ സമാനമായ സാഹചര്യത്തിലോ ജീവൻ വെടിയുന്ന സൈനികരുടെ ആശ്രിതർക്ക് ജോലി നൽകുന്ന കീഴ്വഴക്കമാണ് ഉള്ളതെങ്കിലും പ്രദീപിന്റെ കുടുംബത്തിന് പ്രത്യേക പരിഗണന നല്കാൻ സർക്കാർ തീരുമാനിക്കുകയായിരുന്നവെന്ന് മന്ത്രി വ്യക്തമാക്കി.

2018 ലെ മഹാ പ്രളയത്തിൽ രക്ഷാ പ്രവർത്തനം നടത്താൻ സ്വയം സന്നദ്ധനായി കേരളത്തിനായി സേവനം ചെയ്ത പ്രദീപിന്റെ സംഭാവനകൾ കേരളം സ്നേഹത്തോടെയും അഭിമാനത്തോടെയും ഓർക്കുമെന്ന് മന്ത്രി പറഞ്ഞു.

പ്രദീപിന്റെ കുടുംബത്തിന്റെ സ്ഥിതി ദുരിതപൂർണമാണെന്നും കുടുംബത്തിന്റെ ഏക വരുമാന മാർഗമായിരുന്നു പ്രദീപെന്നും വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് അദ്ദേഹത്തിന്റെ പിതാവിന്റെ ജീവൻ നിലനിർത്തുന്നതെന്നും ഈ സാഹചര്യങ്ങൾ പരിഗണിച്ചാണ് പ്രദീപിന്റെ കുടുംബത്തിന് സാമ്പത്തിക സഹായവും ഭാര്യയ്ക്ക് ജോലിയും നൽകുന്നത് എന്നും മന്ത്രി വ്യക്തമാക്കി.പ്രദീപിന്റെ ഭാര്യയുടെ വിദ്യഭ്യാസ യോഗ്യത അടിസ്ഥാനമാക്കിയുള്ള ജോലിയായിരിക്കും നൽകുക.

ആറ് മാസത്തിനുള്ളിൽ കുട്ടികൾക്കും വാക്‌സിൻ:സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ

L A T E S T |

ന്യൂഡൽഹി :കുട്ടികൾക്കായുള്ള നോവാവാക്സ് കോവിഡ്-19 വാക്‌സിൻ ആറ് മാസത്തിനുള്ളിൽ അവതരിപ്പിക്കുമെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യമേധാവി അദാർ പൂനവാല വ്യക്തമാക്കി.
കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി സംഘടിപ്പിച്ച വെർച്യുൽ കോണ്ഫ്രൻസിൽ സംസാരിക്കുമായായിരുന്നു അദ്ദേഹം.

വാക്‌സിൻ നിർമ്മാണം അവസാന ഘട്ടത്തിലാണ്.ആറ് മാസങ്ങൾകൊണ്ട് ഞങ്ങളുടെ വാക്‌സിൻ എത്തും.മൂന്ന് വയസ്സുവരെയുള്ള കുട്ടികളിൽ വാക്‌സിൻ മികച്ച ഫലമാണ് കാണിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ഇൻഡോനേഷ്യ പോലുള്ള രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തിട്ടുള്ള നോവവാക്സ് വാക്‌സിൻ കൂടാതെ ആസ്ട്രസെനക്ക,സ്പുട്നിക് വാക്‌സിനുകളും സെറം ഇൻസ്റ്റിറ്റ്യൂട്ട് നിർമ്മിക്കുന്നുണ്ട്.ലോകത്തിലെ ഏറ്റവും വലിയ വാക്‌സിൻ നിർമ്മാതാക്കളായ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ പ്രതിവർഷം 1. 5 ബില്യൺ ഡോസ് വാക്‌സിനുകളാണ് നിർമ്മിക്കുന്നത്.165 രാജ്യങ്ങളിലേക്കാണ് ഇന്ത്യ വാക്‌സിൻ കയറ്റി അയക്കുന്നത്.

സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി എം വി ജയരാജൻ തുടരും

L I V E |

കണ്ണൂർ: സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി എം വി ജയരാജൻ തുടരും.കണ്ണൂരിൽ നടക്കുന്ന പാർട്ടി ജില്ലാ സമ്മേളനത്തിലാണ് എം വി ജയരാജനെ ഏകകണ്ഠമായി വീണ്ടും സെക്രട്ടറിയായി തിരഞ്ഞെടുത്തത്.

സിപിഎം സംസ്ഥാന കമ്മറ്റി അംഗമാണ് ജയരാജൻ.2019ൽ നേരത്തെ ജില്ലാ സെക്രട്ടറിയായിരുന്ന പി ജയരാജൻ വടകര മണ്ഡലത്തിൽ എൽ ഡി എഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന സാഹചര്യത്തിലാണ് എം വി ജയരാജൻ സെക്രട്ടറി സ്ഥാനത്തേക്ക് വന്നത്.

കണ്ണൂർ പെരളശ്ശേരി സ്വദേശിയായ ജയരാജൻ എടക്കാട് മണ്ഡലത്തിൽനിന്ന് പതിനൊന്നാം നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു.ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി , ഡി വൈ എഫ് ഐ അഖിലേന്ത്യ ജോയിന്റ് സെക്രട്ടറി എന്നി നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രവർത്തന റിപ്പോർട്ടിന്മേലുള്ള ചർച്ചയിൽ സ്വർണ്ണ കടത്ത്,ക്വാട്ടേഷൻ സംഘങ്ങൾ നേതാക്കളുടെ പേര് ദുരുപയോഗം ചെയ്തു എന്നും ഇത് തടയാൻ നേതൃത്വത്തിന് സാധിച്ചില്ല എന്നും വിമർശനം ഉയർന്നു.

സമൂഹമാധ്യമങ്ങളിൽ നേതാക്കളുടെ സ്തുതി പാഠകരായ ഇത്തരക്കാർ പിന്നീട് സ്വർണ്ണക്കടത്തിലും ക്വാട്ടേഷൻ പ്രവർത്തനങ്ങളിലും തിരിയുകയുണ്ടായി.എന്നാൽ ഇത് തിരിച്ചറിയാനും തള്ളിപ്പറയാനും നേതാക്കൾക്ക് കഴിഞ്ഞില്ല എന്നായിരുന്നു പൊതുവായി ഉയർന്നുവന്ന വിമർശനം.

എന്നാൽ പൊതു ചർച്ചകളിന്മേലുള്ള മറുപടിയിൽ വിമർശനങ്ങൾക്ക് ജയരാജൻ മറുപടി നൽകി.ക്വാട്ടേഷൻ സംഘങ്ങൾക്കെതിരെ സ്വീകരിച്ച നടപടികൾ അക്കമിട്ട് നിരത്തി എം വി ജയരാജൻ മറുപടി പറഞ്ഞു.12 വനിതാ പ്രതിനിധികൾ ഉൾപ്പെടെ 49 പേർ ചർച്ചയിൽ പങ്കെടുത്തു.സമ്മേളനം ഇന്ന് സമാപിക്കും.

വൈകുന്നേരം നാലിന് പഴയങ്ങാടി ഇ കെ നായനാർ നഗറിൽ നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉത്ഘാടനം ചെയ്യും.സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ,സിപിഎം കേന്ദ്ര കമ്മറ്റി അംഗങ്ങളായ എം വി ഗോവിന്ദൻ, എ വിജയരാഘവൻ, ഇ പി ജയരാജൻ പി കെ ശ്രീമതി,കെ കെ ശൈലജ എന്നിവർ പങ്കെടുക്കും.

അസാധാരണ പ്രതിസന്ധി തുടരുന്നു: ചാൻസലർ പദവി മുഖ്യമന്ത്രി ഏറ്റെടുക്കണമെന്ന് ആവർത്തിച്ച് ഗവർണർ

L A T E S T |

ന്യൂഡൽഹി : കണ്ണൂർ ,കാലടി സർവകലാശാലകളിലെ നിയമനവുമായി ബന്ധപ്പെട്ട പ്രതിസന്ധി തുടരുന്നതിനിടയിൽ സർവകലാശാല ചാൻസലർ പദവി മുഖ്യമന്ത്രി ഏറ്റെടുക്കണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആവർത്തിച്ചു.

സർവകലാശാലകളിലെ രാഷ്ട്രീയ ഇടപെടൽ അസഹനീയമാണെന്നും കൈകെട്ടിയിട്ട തരത്തിലുള്ള ചാൻസലർ പദവി ആവശ്യമില്ലെന്നും ഗവർണർ തുറന്നടിച്ചു.വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചതിന് ശേഷം ഡൽഹിയിൽ മാധ്യമങ്ങളോടും ഗവർണർ നിലപാട് ആവർത്തിച്ചു.

സർവകലാശാല പ്രവർത്തനങ്ങളിൽ പരമാവധി ശ്രമിച്ചിരുന്നെങ്കിലും സർക്കാരിന്റെ ഭാഗത്തുനിന്ന് സഹകരണമില്ലെന്നും ഗവർണർ പറഞ്ഞു.സർവകലാശാല പ്രവർത്തനങ്ങൾ സുതാര്യമാക്കാനാണ് ചാൻസലർ പദവി ഗവർണർമാർക്ക് നൽകിയത്.

എന്നാൽ ഇവിടെ ഗവർണർക്ക് പൂർണമായി പ്രവർത്തിക്കാൻ കഴിയുന്നില്ല.ഈ സഹചര്യത്തിലാണ് മുഖ്യമന്ത്രിയോട് ചാൻസലർ പദവി ഏറ്റെടുക്കാൻ അഭ്യർത്ഥിച്ചതെന്ന് ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കി.

സംസ്ഥാനത്തെ സർവകലാശാലകളിലെ അനധികൃത നിയമനം സംബന്ധിച്ച് നിരവധി തവണ ശ്രദ്ധയിൽ പെടുത്തിയിരുന്നെങ്കിലും ഫലമുണ്ടായിട്ടില്ലെന്നും ഇത് അംഗീകരിക്കാൻ കഴിയില്ലെന്നും ഗവർണർ പറഞ്ഞു.

ധീരജവാൻ പ്രദീപിന്റെ മൃതദേഹം വാളയാറിൽ മന്ത്രിമാർ ഏറ്റുവാങ്ങി, സംസ്കാരം വൈകുന്നേരം

L I V E | ON AIR

പാലക്കാട് : ഹെലികോപ്റ്റർ അപകടത്തിൽ അന്തരിച്ച വ്യോമസേനയിലെ വാറണ്ട് ഓഫീസർ എ പ്രദീപിന് അന്ത്യാഞ്ജലി അർപ്പിക്കാൻ ആയിരങ്ങൾ.മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര പാലക്കാട് പിന്നിട്ടു.

ഡൽഹിയിൽനിന്ന് 11 മണിയോടെ സുളുർ വ്യോമ താവളത്തിലെത്തിയ മൃതദേഹം റോഡ് മാർഗമാണ് കൊണ്ടുവരുന്നത്. വളയാറിലെത്തിയ മൃതദേഹം സംസ്ഥാന മന്ത്രിമാർ ഏറ്റുവാങ്ങി.

കേന്ദ്രമന്ത്രി വി മുരളീധരനും മുതിർന്ന സൈനികരും മൃതദേഹത്തെ അനുഗമിക്കുന്നു. മന്ത്രിമാരായ കെ രാധാകൃഷ്ണൻ,കെ കൃഷ്ണൻ കുട്ടി,കെ രാജൻ എന്നിവർ ഏറ്റുവാങ്ങി അന്ത്യോപചാരം അർപ്പിച്ചു. വഴിയിലുടനീളം കാത്തുനിൽക്കുന്ന ആളുകൾ പുഷ്പവൃഷ്ടി നടത്തിയാണ് അന്ത്യാഞ്ജലി അർപ്പിച്ചത്.

തൃശൂർ പുത്തൂരിൽ സ്കൂളിൽ പൊതുദർശനത്തിന് വെക്കുന്ന മൃതദേഹം വൈകുന്നേരത്തോടെ പ്രദീപിന്റെ പൊന്നൂക്കരയിലുള്ള വീട്ടുവളപ്പിൽ പൂർണ സൈനിക ബഹുമതികളോടെ സംസ്കരിക്കും.

ബിപിൻ റാവത്തിന്റെ സംസ്കാരം ഉടൻ, അന്ത്യാഞ്ജലി അർപ്പിക്കാൻ “അമർ രഹെ” വിളികളുമായി ആയിരങ്ങൾ

L I V E | ON AIR

ന്യൂഡൽഹി : ഹെലികോപ്റ്റർ അപകടത്തിൽ അന്തരിച്ച സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്തിന്റെയും ഭാര്യ മധുലിക റാവത്തിന്റെയും മൃതദേഹങ്ങൾ അല്പസമയത്തിനകം സംസ്കരിക്കും.

ഡൽഹി കന്റോൺമെന്റ് ബ്രാർ സ്‌ക്വയറിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാര ചടങ്ങുകൾ നടക്കുക.

കാമരാജ് മാർഗിലെ ഔദ്യോഗിക വസതിയിൽ പൊതു ദർശനത്തിന് ശേഷമാണ് വിലാപയാത്ര ആരംഭിച്ചത്.ധീര സൈനികന് അവസാനമായി അന്ത്യാഞ്ജലി അർപ്പിക്കാൻ റോഡിനിരുവശവുമായി 'അമർ രഹെ' മുദ്രാവാക്യവുമായി ആയിരങ്ങൾ നിരന്നു നിൽക്കുകയാണ്.

ഇന്ന് രാവിലെ മുതലാണ് ബിപിൻ റാവത്തിന്റെയും ഭാര്യമധുലിക റാവത്തിന്റെയും ഭൗതിക ശരീരം പൊതു ദർശനത്തിനായി അദ്ദേഹത്തിന്റെ വസതിയിൽ വെച്ചത്.ഉച്ചയ്ക്ക് ഒരു മണിവരെയാണ് പൊതുദർശനം അനുവദിച്ചിരുന്നതെങ്കിലും അന്ത്യാഞ്ജലികൾ അർപ്പിക്കാൻ നൂറുകണക്കിന് ആളുകൾ എത്തിയതിനാൽ വൈകുകയായിരുന്നു.

w a t c h v i d e o |

https://twitter.com/ANI/status/1469228561571586050?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1469228561571586050%7Ctwgr%5E%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.mathrubhumi.com%2Fnews%2Findia%2Fgen-bipin-rawat-madhulika-rawat-funeral-updates-1.6257389

ബിപിൻ റാവത്തിന്റെ ഉൾപ്പെടെ 13 മൃതദേഹങ്ങൾ ഡൽഹിയിലെത്തിച്ചു, പ്രധാനമന്ത്രി അന്തിമോപചാരം അർപ്പിച്ചു

ON AIR |

ന്യൂഡൽഹി: കൂനൂരിലെ ഹെലികോപ്റ്റർ അപകടത്തിൽ അന്തരിച്ച സംയുക്ത സേനാ മേധാവി ബിപിൻ റാവത്തിന്റെ ഉൾപ്പെടെ 13 മൃതദേഹങ്ങൾ ഡൽഹിയിലെത്തിച്ചു.

09.05 ന് പ്രധാനമന്ത്രി നരേന്ദ്രമോദി സൈനികർക്ക് അന്ത്യാഞ്ജലി അർപ്പിച്ചു.ആദ്യം ജനറൽ ബിപിൻ റാവത്തിനും തുടർന്ന് ഓരോ സൈനികർക്കും അന്ത്യാഞ്ജലി അർപ്പിച്ച പ്രധാനമന്ത്രി സൈനികരുടെ കുടുംബത്തെ നേരിൽ കണ്ട് ആശ്വസിപ്പിച്ചു.

തുടർന്ന് പ്രതിരോധ മന്ത്രി രാജ് നാഥ് സിങ്ങും കരസേന മേധാവിയും ആദരാഞ്ജലികൾ അർപ്പിച്ചു.

ഡൽഹി പാലം അന്തരാഷ്ട്ര വിമാനത്താവളത്തിൽ പ്രത്യേകം സജ്ജീകരിച്ച പന്തലിലുള്ള മൃതദേഹങ്ങളിൽ ജീവത്യാഗം ചെയ്ത സൈനികരുടെ കുടുംബാംഗങ്ങളും അന്ത്യാഞ്ജലി അർപ്പിച്ചു.

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരും സൈനിക ഉദ്യോഗസ്ഥരും ആദരാജ്ഞലികൾ അർപ്പിച്ചു.

ബിപിൻ റാവത്തിന്റെ ഉൾപ്പെടെ മൃതദേഹങ്ങൾ വെള്ളിയാഴ്ച രാവിലെ 11.30 മുതൽ പൊതുദർശനത്തിന് വെക്കും. പൊതുജനങ്ങൾക്കും സൈനിക ഉദ്യോഗസ്ഥർക്കുമായി ഉച്ചയ്ക്ക് 01.30 വരെയാണ് പൊതുദർശനത്തിന് അനുമതി.

നിലവിൽ ബംഗളൂരുവിൽ ആശുപത്രിയിൽ ചികിത്സയിലുള്ള ഗ്രൂപ് ക്യാപ്റ്റൻ വരുൺ സിംഗിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു എന്നും അദ്ദേഹത്തെ രക്ഷിക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തുന്നു എന്നും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞു.

ബിപിൻ റാവത്തിന്റെ സംസ്കാര കർമ്മങ്ങൾ വെള്ളിയാഴ്ച പൂർണ സൈനിക ബഹുമതികളോടെ നടക്കും.ഡി എൻ എ പരിശോധന പൂർത്തിയാകുന്നതോടെ മറ്റ് സൈനികരുടെ മൃതദേഹങ്ങളും സൈനിക ബഹുമതികളോടെ സംസ്‌കരിക്കും.

ഹെലികോപ്റ്റർ അപകടം; മരണം 13 ആയെന്ന് റിപോർട്ടുകൾ

B R E A K I N G | LIVE
കൂനൂർ (ഊട്ടി ) : ഹെലികോപ്റ്റർ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചതായി റിപോർട്ടുകൾ പുറത്തുവന്നു.ഇതോടെ മരിച്ചവരുടെ എണ്ണം 13 ആയി.

ഹെലികോപ്റ്ററിൽ 14 പേരാണ് ഉണ്ടായിരുന്നത്.നിലവിൽ ഒരാൾ മാത്രമാണ് ചികിത്സയിലുള്ളത്.അത് ആരാണെന്ന് ആശുപത്രി വൃത്തങ്ങൾ പുറത്തു വിട്ടിട്ടില്ല.ഊട്ടി വെല്ലിങ്ടൺ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ജനറൽ ബിപിൻ റാവത്തിന്റെ നില അതീവ ഗുരുതരമാണെന്ന് റിപ്പോർട്ടുകൾ.

മൃതദേഹങ്ങൾ തിരിച്ചറിയാൻ കഴിയാത്ത വിധം കത്തിക്കരിഞ്ഞതിനാൽ ഡി എൻ എ പരിശോധന നടത്തി മാത്രമേ തിരിച്ചറിയാൻ കഴിയു എന്ന തരത്തിലും വാർത്തകൾ പുറത്തുവരുന്നുണ്ട്.

ആശുപത്രിയിൽ കഴിയുന്ന അവശേഷിക്കുന്ന ഒരാളുടെ സ്ഥിതി കൂടി ഗുരുതരമാണെന്നാണ് സൂചന.രക്ഷാ പ്രവർത്തനം തുടരുന്ന അപകട സ്ഥലത്ത് കരസേന ഉദ്യോഗസ്ഥർ എത്തിയിട്ടുണ്ട്.നാവിക സേന മേധാവിയും സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.തമിഴ്നാട് വനം മന്ത്രി കെ രാമചന്ദ്രൻ അപകട സ്ഥലത്തെത്തി.മുഖ്യമന്ത്രി എം കെ സ്റ്റാലിൻ സംഭവ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.

സംഭവം സംബന്ധിച്ച് പ്രതിരോധ മന്ത്രി രാജ്നാഥ്സിങ് പാർലമെൻറിൽ പ്രസ്താവന നടത്തുമെന്നാണ് സൂചന.പ്രതിരോധമന്ത്രി അല്പസമയം മുൻപ് ജനറൽ ബിപിൻ റാവത്തിന്റെ വീട്ടിലും സന്ദർശനം നടത്തിയിരുന്നു.

വ്യോമസേനയുടെ എം ഐ 17 വി ഫൈവ് എന്ന അതീവ സുരക്ഷയുള്ള ഹെലികോപ്റ്ററാണ് അപകടത്തിൽ പെട്ടത്.അപകടത്തിൽ മരിച്ചവരുടെയെല്ലാം മൃതദേഹങ്ങൾ കത്തിക്കരിഞ്ഞ നിലയിലായിരുന്നു എന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.പരിക്കേറ്റവരും ഗുരുതരാവസ്ഥയിൽ പൊള്ളലേറ്റിരുന്ന നിലയിലായിരുന്നു.

ഊട്ടിയിലെ സൂലുരിൽനിന്ന് വെല്ലിംഗ്ടണിൽ നടക്കുന്ന ഒരു സൈനിക പരിപാടിയിലെ സെമിനാറിൽ പങ്കെടുക്കാൻ വേണ്ടിയായിരുന്നു സംയുക്ത സേന മേധാവി ബിപിൻ റാവത്തും സംഘവും പുറപ്പെട്ടത്.മോശം കാലാവസ്ഥയായിരുന്നു എന്ന് റിപ്പോർട്ട് ഉണ്ടെങ്കിലും കാലാവസ്ഥ വ്യതിയാനങ്ങളെ അതിജീവിക്കാനുള്ള എല്ലാ സംവിധാനവുള്ള കഴിവുള്ളതായിരുന്നു ഈ ഹെലികോപ്റ്റർ.

സുലൂരിൽനിന്നുള്ള 87 കിലോമീറ്റർ ദൂരം മോശം കാലാവസ്ഥയിലും ഹെലികോപ്റ്ററിൽ സഞ്ചരിക്കാൻ തീരുമാനിച്ചത് ഹെലികോപ്റ്ററിന്റെ സാങ്കേതിക മികവായിരുന്നു.പറന്നുയർന്ന ഉടൻ ആകാശത്തുനിന്ന് തന്നെ വലിയ ശബ്ദത്തോടെ ഹെലികോപ്റ്റർ തീഗോളമായി മാറി എന്നാണ് ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ജനറൽ ബിപിൻ റാവത്ത് അതീവ ഗുരുതരാവസ്ഥയിൽ : കരസേന അപകട സ്ഥലത്ത്,അന്വേഷണത്തിന് ഉത്തരവ്

B R E A K I N G | LIVE

കൂനൂർ (ഊട്ടി ) : ഹെലികോപ്റ്റർ അപകടത്തിൽ പരിക്കേറ്റ് ഊട്ടി വെല്ലിങ്ടൺ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ജനറൽ ബിപിൻ റാവത്തിന്റെ നില അതീവ ഗുരുതരമാണെന്ന് റിപ്പോർട്ടുകൾ.

ആശുപത്രിയിൽ കഴിയുന്ന എല്ലാവരുടെയും സ്ഥിതി ഗുരുതരമാണെന്നാണ് സൂചന.രക്ഷാ പ്രവർത്തനം തുടരുന്ന അപകട സ്ഥലത്ത് കരസേന ഉദ്യോഗസ്ഥർ എത്തി.
വ്യോമ സേന മേധാവിയും സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.തമിഴ്നാട് വനം മന്ത്രി കെ രാമചന്ദ്രൻ അപകട സ്ഥലത്തെത്തി.മുഖ്യമന്ത്രി എം കെ സ്റ്റാലിൻ സംഭവ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.

സംഭവം സംബന്ധിച്ച് പ്രതിരോധ മന്ത്രി രാജ്നാഥ്സിങ് പാർലമെൻറിൽ പ്രസ്താവന നടത്തുമെന്നാണ് സൂചന.പ്രതിരോധമന്ത്രി അല്പസമയം മുൻപ് ജനറൽ ബിപിൻ റാവത്തിന്റെ വീട്ടിലും സന്ദർശനം നടത്തിയിരുന്നു.

വ്യോമസേനയുടെ എം ഐ 17 വി ഫൈവ് എന്ന അതീവ സുരക്ഷയുള്ള ഹെലികോപ്റ്ററാണ് അപകടത്തിൽ പെട്ടത്.അപകടത്തിൽ മരിച്ചവരുടെയെല്ലാം മൃതദേഹങ്ങൾ കത്തിക്കരിഞ്ഞ നിലയിലായിരുന്നു എന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.പരിക്കേറ്റവരും ഗുരുതരാവസ്ഥയിൽ പൊള്ളലേറ്റിരുന്ന നിലയിലായിരുന്നു.

ഊട്ടിയിലെ സൂലുരിൽനിന്ന് വെല്ലിംഗ്ടണിൽ നടക്കുന്ന ഒരു സൈനിക പരിപാടിയിലെ സെമിനാറിൽ പങ്കെടുക്കാൻ വേണ്ടിയായിരുന്നു സംയുക്ത സേന മേധാവി ബിപിൻ റാവത്തും സംഘവും പുറപ്പെട്ടത്.മോശം കാലാവസ്ഥയായിരുന്നു എന്ന് റിപ്പോർട്ട് ഉണ്ടെങ്കിലും കാലാവസ്ഥ വ്യതിയാനങ്ങളെ അതിജീവിക്കാനുള്ള എല്ലാ സംവിധാനവുള്ള കഴിവുള്ളതായിരുന്നു ഈ ഹെലികോപ്റ്റർ.

സുലൂരിൽനിന്നുള്ള 87 കിലോമീറ്റർ ദൂരം മോശം കാലാവസ്ഥയിലും ഹെലികോപ്റ്ററിൽ സഞ്ചരിക്കാൻ തീരുമാനിച്ചത് ഹെലികോപ്റ്ററിന്റെ സാങ്കേതിക മികവായിരുന്നു.പറന്നുയർന്ന ഉടൻ ആകാശത്തുനിന്ന് തന്നെ വലിയ ശബ്ദത്തോടെ ഹെലികോപ്റ്റർ തീ ഗോളമായി മാറി എന്നാണ് ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

http://www.jginews.in/military-helicopter-crashes-in-neelagiri-ooty-eleven-killed-chief-of-diffence-bipin-rawat-on-board/

ഓമിക്രോൺ ഭീതി നിലനിൽക്കെ വിദേശത്തുനിന്ന് മുംബൈയിലിറങ്ങിയ 109 പേരെ കാണാനില്ല

മുംബൈ: ഓമിക്രോൺ ഭീതിയിൽ രാജ്യം ജാഗ്രത പാലിക്കുന്നതിനിടയിൽ വിവിധ രാജ്യങ്ങളിൽ നിന്ന് മുംബൈയിൽ വിമാനമിറങ്ങിയ 109 പേരെ കാണാനില്ല.

തെറ്റായ വിലാസം നൽകിയും മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്തും ഇവർ ആരോഗ്യ പ്രവർത്തകരെ കബളിപ്പിക്കുകയാണെന്ന് കല്യാൺ ഡോംബിവലി മുനിസിപ്പൽ കോർപറേഷൻ മേധാവി വിജയ് സൂര്യവൻഷി പറഞ്ഞു.

ഓമിക്രോൺ റിസ്ക് പട്ടികയിൽപ്പെട്ട രാജ്യങ്ങളിൽനിന്നുള്ളവർ 7 ദിവസം നിരീക്ഷണത്തിൽ കഴിയണമെന്നും എട്ടാം ദിവസം പരിശോധന നടത്തണമെന്നും നിർദേശം നൽകിയിരുന്നു.

പരിശോധന ഫലം നെഗറ്റിവയാലും ഏഴ് ദിവസം വീണ്ടും നിരീക്ഷണത്തിൽ തുടരണം.

ക്വാറന്റൈൻ പാലിക്കുന്നു എന്ന് ഉറപ്പാക്കാൻ റെസിഡൻഷ്യൽ അസോസിയേഷനുകൾക്കും ചുമതല നൽകിയിട്ടുണ്ട്.

മുംബൈയിൽ രണ്ടുപേർക്ക് ഓമിക്രോൺ വകഭേദം സ്ഥിരീകരിച്ചിട്ടുണ്ട്.പത്തോളം കേസുകൾ നിരീക്ഷണത്തിലുമുണ്ട്.

യു എ ഇ അവധി ദിവസങ്ങളിൽ മാറ്റം: ഇനി മുതൽ ശനി ഞായർ അവധി

international desk |

ദുബായ് : യു എ ഇ സർക്കാർ ജീവനക്കാരുടെ അവധി ദിവസങ്ങളിൽ മാറ്റം.ഇനി മുതൽ ശനി,ഞായർ ദിവസങ്ങൾയിരിക്കും അവധി.

ഇതിന് പുറമെ നേരത്തെ മുഴുനീള അവധിയായിരുന്ന വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷവും അവധിയായിരിക്കും.നേരത്തെ വെള്ളി ശനി ദിവസങ്ങളിലായിരുന്നു അവധി.

വെള്ളിയാഴ്ചകളിൽ രാവിലെ 7.30 മുതൽ ഉച്ചയ്ക്ക് 12 വരെയും, മറ്റുള്ള ദിവസങ്ങളിൽ രാവിലെ 7.30 മുതൽ വൈകുന്നേരം 3.30 വരെയായിരിക്കും പ്രവൃത്തി സമയം.ജനുവരി മുതൽ പുതിയ സമയ ക്രമം നിലവിൽ വരും.

നാലര ദിവസമായിരിക്കും ഇനി യു എ എയിലെ പ്രവൃത്തി സമയം.ഇതോടെ ദേശീയ പ്രവൃത്തി ദിനം അഞ്ച് ദിവസത്തിൽ താഴെയാക്കുന്ന ലോകത്തെ ആദ്യത്തെ രാജ്യമായി യു എ ഇ മാറും.

പുതിയ അവധി നയത്തിലൂടെ വെളിയാഴ്ചകൾ ആവശ്യമാകുന്ന പക്ഷം ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം ആക്കിമാറ്റാനും കഴിയും. പുതിയ തീരുമാനം ഉൽപ്പാദന ക്ഷമത വർധിപ്പിക്കുന്നതിനും തൊഴിൽ-ജീവിത സന്തുലിതാവസ്ഥ മെച്ചപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടാണെന്ന് യു എ ഇ അധികൃതർ അറിയിച്ചു.

ഹെലികോപ്റ്റർ അപകടത്തിൽപെട്ടപ്പോൾ രക്ഷകരായ കുടുംബത്തെ എം എ യൂസഫലി സന്ദർശിച്ചു

കൊച്ചി : ഹെലികോപ്റ്റർ അപകടത്തിൽപെട്ടപ്പോൾ തനിക്ക് രക്ഷകരായെത്തിയ കുടുംബത്തെ സന്ദർശിച്ച് ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി.

പനങ്ങാട് ചതുപ്പ് നിലത്തിൽ ഹെലികോപ്റ്റർ ഇടിച്ചിറക്കിയപ്പോൾ ആദ്യം രക്ഷയ്ക്കെത്തിയ രാജേഷ് ഖന്നയുടേയും ഭാര്യ പനങ്ങാട് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ എം വി ബിജിയുടെയും വീട്ടിലാണ് യൂസഫലി എത്തിയത്.

കുടുംബത്തിന് അകമഴിഞ്ഞ നന്ദി അറിയിച്ച യൂസഫലി അല്പസമയം അവരുടെ കൂടെ ചിലവഴിച്ചാണ് പോയത്.ഇതിന് മുൻപ് രണ്ടുതവണ വന്നപ്പോഴും കുടുംബത്തെ കാണാൻ സാധിച്ചില്ല.

കുടുംബം ചെയ്തുതന്ന വലിയ സഹായം ഒരിക്കലും മറക്കാൻ കഴിയുന്നതല്ലെന്ന് യൂസഫലി പറഞ്ഞു.അപകടം നടക്കുമ്പോൾ വലിയ മഴയായിരുന്നുവെന്നും കോപ്റ്റർ തകർന്നു വീണപ്പോൾ നടക്കാൻ പോലും പറ്റാത്ത അവസ്ഥയിലായിരുന്നു.അപ്പോഴാണ് ഗൃഹനാഥനും ഭാര്യയും കുടയുമായി വന്ന് സഹായിച്ചത്.

അപകടത്തിൽ പൈലറ്റിന്റെ ഭാഗത്ത് നേരിയ പിഴവുകൾ സംഭവിച്ചതായാണ് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അന്വേഷണ റിപ്പോർട്ടെന്നും ഒരു അന്വേഷണ റിപ്പോർട്ട് കൂടി വരാനുണ്ടെന്നും യൂസഫലി പറഞ്ഞു.

രാജ്യത്തെ മൂന്നാമത്തെ ഒമിക്രോൺ ബാധ ഗുജറാത്തിൽ സ്ഥിരീകരിച്ചു

L A T E S T |

അഹമ്മദാബാദ് : കോവിഡ് വകഭേദമായ ഒമിക്രോൺ ഗുജറാത്തിലും സ്ഥിരീകരിച്ചു.സിംബാബ്‌വെയിൽനിന്ന് ഗുജറാത്തിലെ ജാംനഗറിലെത്തിയ 50 കാരനാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്.

മൂന്ന് ദിവസം മുൻപ് വിമാനത്താവളത്തിൽ നടത്തിയ പരിശോധനയിൽ ഇയാൾക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.തുടർന്ന് സർക്കാർ കേന്ദ്രത്തിൽ നിരീക്ഷണത്തിലാക്കുകയും സാമ്പിൾ ജനിതക ശ്രേണി പരിശോധനയ്ക്കായി പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനയ്ക്ക് അയക്കുകയായിരുന്നു.

നേരത്തെ ദക്ഷിണാഫ്രിക്കയിൽനിന്ന് ബങ്കളുരുവിലെത്തിയ രണ്ടുപേർക്കാണ് ഒമിക്രോൺ ബാധ സ്ഥിരീകരിച്ചത്.

https://twitter.com/ANI/status/1467070915334660096

p r e v i o u s s t o r y |

http://www.jginews.in/covid-variant-omicron-reported-in-india-says-ministry-of-health/

കണ്ണൂർ വിമാനത്താവളത്തിൽനിന്ന് വിദേശ വിമാന കമ്പനികൾക്ക് തല്ക്കാലം അനുമതിയില്ല

L A T E S T | ON AIR

നടപടി ഇന്ത്യൻ കമ്പനികളെ സംരക്ഷിക്കാൻ

ന്യൂഡൽഹി : കണ്ണൂർ വിമാനത്താവളത്തിൽനിന്ന് സർവീസ് നടത്താൻ വിദേശ വിമാന കമ്പനികൾക്ക് തല്കാലം അനുമതിയില്ല.ഇന്ത്യൻ കമ്പനികളുടെ സർവീസ് വർധിപ്പിക്കാനാണ് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ നിർദേശം.

കേരളത്തിന്റെ നാലാമത്തെ അന്താരഷ്ട്ര വിമാനത്താവളമായ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് വിദേശ വിമാന കമ്പനികളുടെ സേവനം വേണമെന്നത് കേരളത്തിന്റെ വലിയ ആവശ്യമായിരുന്നു.നിലവിൽ ഇന്ത്യൻ കമ്പനികൾ വിദേശത്തേക്ക് സർവീസ് നടത്തുന്നുണ്ട്.

കൂടുതൽ ആവശ്യങ്ങൾ വരുമ്പോൾ ഇന്ത്യൻ കമ്പനികളുടെ സേവനം വര്ധിപ്പിക്കണമെന്നാണ് കേന്ദ്ര നിർദേശം.ഇന്ത്യൻ വിമാന കമ്പനികളെ സംരക്ഷിക്കാനാണ് ഇത്തരം ഒരു തീരുമാനം കൈക്കൊണ്ടതെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു.

കൂടുതൽ വിദേശ വിമാന കമ്പനികൾ വന്നാൽ യാത്രക്കാർക്ക് കൂടുതൽ ഗുണകരമാകുമെന്നായിരുന്നു കേരളത്തിന്റെ നിലപാട്. എമിറേറ്റ്സ്,എത്തിഹാദ് തുടങ്ങിയ കമ്പനികൾക്ക് അനുമതി നൽകണം,യൂറോപ്പിലേക്ക് കണ്ണൂരിൽനിന്ന് വിമന സർവിസുകൾ വേണം തുടങ്ങിയവയായിരുന്നു കേരളത്തിന്റെ ആവശ്യങ്ങൾ.

വാക്‌സിൻ സ്വീകരിക്കാത്ത അധ്യാപകരുടെ വിവരങ്ങൾ ശേഖരിച്ചു, നടപടി ഉടനെന്ന് മന്ത്രി ശിവൻകുട്ടി

L A T E S T |

തിരുവനന്തപുരം: വാക്‌സിൻ സ്വീകരിക്കാത്ത അധ്യാപകരുടെ വിവരങ്ങൾ ശേഖരിച്ചു, നടപടി ഉടനെന്ന് മന്ത്രി ശിവൻകുട്ടി.

വാക്‌സിൻ സ്വീകരിക്കാത്ത അധ്യാപകരുടെ വിവരങ്ങൾ ശേഖരിച്ചു കഴിഞ്ഞെന്നും ഉടൻ കാരണം കാണിക്കൽ നോട്ടീസ് നൽകുമെന്നും വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി.

ഇവർക്ക് കാരണം കാണിക്കൽ നോട്ടീസ് ഉടൻ നൽകും.ഒമിക്രോൺ സാഹചര്യത്തിൽ കൂടുതൽ സുരക്ഷ ഉറപ്പുവരുത്താനുള്ള നടപടികളിലേക്ക് സർക്കാർ നീങ്ങുമെന്നും മന്ത്രി വ്യക്തമാക്കി.

വാക്‌സിൻ സ്വീകരിക്കാത്ത അധ്യാപകരുടെ ജില്ല തിരിച്ചുള്ള കണക്കുകൾ ശേഖരിച്ചിട്ടുണ്ട്.ഇക്കാര്യം ഉടൻ പരസ്യപ്പെടുത്തും. വാക്സിനെടുക്കാത്ത അധ്യാപകർ എവിടെയൊക്കെ ഉണ്ടെന്ന് പൊതു സമൂഹം കൂടി അറിയേണ്ടതുണ്ട്.

പുതിയ സാഹചര്യത്തിൽ കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്താൻ സർക്കാരിന് ബാധ്യതയുണ്ട്.സാധ്യമായ എല്ലാ കാര്യങ്ങളും വിദ്യാഭ്യാസ വകുപ്പും ആരോഗ്യ വകുപ്പും നടത്തും. വാക്സിനെടുക്കാത്തവർ ആഴ്ചയിൽ ഒരിക്കൽ ടെസ്റ്റ് നടത്തി ഉത്തരവാദപ്പെട്ടവരെ കാണിക്കണമെന്നും മന്ത്രി പറഞ്ഞു.

സിപിഎം സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണൻ തിരിച്ചെത്തി

L I V E |

തിരുവനന്തപുരം : സിപിഎം സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണൻ തിരിച്ചെത്തി.സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം.

2020 നവംബർ 13നാണ് ആരോഗ്യകരണങ്ങളാൽ കോടിയേരി ബാലകൃഷ്ണൻ സംസ്ഥാന സെക്രട്ടറി പദത്തിൽനിന്ന് മാറിയത്. താത്കാലിക ചുമതല എ വിജയരാഘവന് കൈമാറുകയായിരുന്നു.

എന്നാൽ മകൻ ബിനീഷ് കൊടിയേരിക്കെതിരായ ആരോപങ്ങൾ ശക്തമായതും ബിനീഷ് അറസ്റ്റിലായതുമായ സാഹചര്യത്തിലായിരു ന്നു കോടിയേരിയുടെ പിന്മാറ്റമെന്ന് വിലയിരുത്തപ്പെട്ടിരുന്നു. നിലവിൽ ആരോഗ്യം വീണ്ടെടുത്തതും ബിനീഷിന് ജാമ്യം ലഭിച്ചതും കോടിയേരിയുടെ തിരിച്ചുവരവിനുള്ള അനുകൂല ഘടകമായി.

മാറിയ സാഹചര്യത്തിൽ സ്ഥിരം സെക്രട്ടറി വേണമെന്ന ആവശ്യം പാർട്ടി സമ്മേളനങ്ങളിൽ സജീവ ചർച്ചയായതും കോടിയേരിയുടെ തിരിച്ചുവരവിന് കാരണമായി.

ലക്ഷദ്വീപ് യാത്രാ കപ്പലിൽ തീപിടുത്തം: ആളപായമില്ലെന്ന് പ്രാഥമിക നിഗമനം

കൊച്ചി: ലക്ഷദ്വീപിലേക്കുള്ള യാത്രാ കപ്പലിൽ തീപിടുത്തം. ആളപായമില്ലെന്ന് പ്രാഥമിക നിഗമനം.

ലക്ഷദ്വീപിലേക്ക് സർവീസ് നടത്തുന്ന ഏറ്റവും പുതിയ കപ്പലായ എം വി കവരത്തിക്കാണ് തീപിടിച്ചത്.

കപ്പൽ ആന്ത്രോത്ത് ദ്വീപിനടുത്ത് എത്തിയപ്പോഴാണ് തീപിടുത്തമുണ്ടായത്.624 യാത്രക്കാരും 85 ജീവനക്കാരും കപ്പലിലുണ്ട്.

കവരത്തിയിൽനിന്ന് ആന്ത്രോത്ത് ദ്വീപിലേക്കുള്ള യാത്രക്കിടെയാണ് തീപിടുത്തം ശ്രദ്ധയിൽപെട്ടത്.ഉടൻ തന്നെ കപ്പലിലെ വൈദ്യുത ബന്ധം വിച്ഛേദിച്ചു.

രക്ഷാപ്രവർത്തനത്തിനായി ലക്ഷദ്വീപ് യാത്രാ കപ്പലായ എം വി കൊറൽ സാഗർ യുവരാജ് എന്നിവ സംഭവ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.

നിലവിൽ അപകടാവസ്ഥ ഇല്ലെന്നാണ് തുറമുഖ വകുപ്പിൽ നിന്ന് ലഭ്യമാകുന്ന വിവരം.സുരക്ഷ കണക്കിലെടുത്ത് കപ്പലിന്റെ പ്രവർത്തനം നിർത്തിവെച്ചിരിക്കയാണ്.

സ്കൂൾ സമയത്തിൽ മാറ്റമില്ല , വാക്സിൻ സ്വീകരിക്കാതിരിക്കൽ: സർക്കാർ കടുത്ത നിലപാടിലേക്ക്

L I V E |

തിരുവനന്തപുരം : സംസ്ഥാനത്ത് സ്കൂൾ അധ്യയന സമയത്തിൽ മാറ്റമില്ല.നിലവിലുള്ള ഉച്ചവരെയുള്ള അധ്യയന സമയം തുടരും.

കോവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്.കോവിഡ് വകഭേദമായ ഒമിക്രോൺ ഭീഷണി നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് ഇതെന്നറിയുന്നു.

വാക്സിൻ സ്വീകരിക്കാത്തവരുടെ കാര്യത്തിൽ സർക്കാർ കടുത്ത നിലപാടുകളിലേക്ക് നീങ്ങുമെന്നാണ് സൂചന.വാക്‌സിൻ സ്വീകരിക്കാത്തവർക്ക് സൗജന്യ കോവിഡ് ചികിത്സയില്ല.

വാക്സിനെടുക്കാത്തവരുടെ ചികിത്സ ചിലവ് സർക്കാർ വഹിക്കില്ല. ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെങ്കിൽ അത് തെളിയിക്കാൻ സർക്കാർ ഡോക്ടറുടെ മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാകേണ്ടിവരും. കൂടാതെ ഇവർ ആഴ്ചയിലൊരിക്കൽ സ്വന്തം ചിലവിൽ ആർ ടി പി സി ആർ പരിശോധനയും നടത്തേണ്ടിവരും.മുഖ്യമന്ത്രി വ്യക്തമാക്കി.

രാജ്യത്ത് കോവിഡ് നിയന്ത്രണങ്ങൾ ഡിസംബർ 31 വരെ നീട്ടി

ON AIR |

ന്യൂഡൽഹി : രാജ്യത്ത് കോവിഡ് പ്രതിരോധത്തിനുള്ള നിയന്ത്രണങ്ങൾ ഡിസംബർ 31 വരെ നീട്ടി.

കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. കോവിഡ് വകഭേദമായ ഒമിക്രോൺ ഭീഷണി നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് നടപടി.

13 ലധികൾ രാജ്യങ്ങളിൽ ഒമിക്രോൺ റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ വിമാനത്താവളങ്ങളിലടക്കം ജാഗ്രത പാലിക്കാൻ ആഭ്യന്തരവകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.

R E A D M O R E |

http://www.jginews.in/omecron-not-yet-reported-in-india-says-central-health-ministry-and-proposed-to-test-more-samples/

എന്നാൽ കോവിഡ് വകഭേദം ഒമിക്രോൺ രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. സംസ്ഥാന ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ കേന്ദ്ര ആരോഗ്യ സെക്രട്ടറിയും കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യയും ഇക്കാര്യം വ്യക്തമാക്കിയിരുന്നു.

ബംഗളുരുവിലെത്തിയ രണ്ട് ദക്ഷിണാഫ്രിക്കൻ പൗരന്മാർക്ക് കോവിഡ് : സാമ്പിൾ വിശദ പരിശോധനയ്ക്ക്,കനത്ത ജാഗ്രത

B R E A K I N G | ON AIR

ബംഗളുരു : ബംഗളുരുവിലെത്തിയ രണ്ട് ദക്ഷിണാഫ്രിക്കൻ പൗരന്മാർക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു.കോവിഡ് -19 ന്റെ പുതിയ വകഭേദമായ ഓമിക്രോൺ ഭീതിക്കിടയിൽ ഇവരുടെ സ്രവ പരിശോധന കനത്ത ജാഗ്രതയോടെ നടത്തും.

ദക്ഷിണാഫ്രിക്കൻ പൗരന്മാരെ സർക്കാർ മേൽനോട്ടത്തിൽ നിരീക്ഷണത്തിലാക്കിയതായി പ്രമുഖ ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.ആശങ്കൾ വേണ്ടെന്ന് കർണാടക ആരോഗ്യവകുപ്പ് അറിയിച്ചു.

ബംഗളുരു കെംപ ഗൗഡ അന്താരഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങിയ ദക്ഷിണാഫ്രിക്കൻ പൗരന്മാർക്കാണ് സ്രവ പരിശോധനയിൽ കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്.ഇവരുടെ വിശദമായ സ്രവ പരിശോധന ഫലം 48 മണിക്കൂർ കഴിഞ്ഞാലേ ലഭിക്കുകയുള്ളു.

നവംബർ ഒന്നിനും 26നും ഇടയിൽ 94 പേരാണ് ബംഗളുരു കെംപ ഗൗഡ അന്താരഷ്ട്ര വിമാനത്താവളത്തിൽ ദക്ഷിണാഫ്രിക്കയിൽനിന്നെത്തിയത്.ഇവരിൽ രണ്ടുപേർക്ക് മാത്രമാണ് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്.

ജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ബംഗളുരു ഡെപ്യൂട്ടി പോലീസ് കമ്മിഷണർ കെ ശ്രീനിവാസ് പറഞ്ഞു.

കേരളവും ജാഗ്രതയിൽ , ഒമിക്രോൺ സാഹചര്യം നിരീക്ഷിക്കുന്നു: മന്ത്രി വീണ ജോർജ്

L A T E S T |

തിരുവനന്തപുരം : ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ സംബന്ധിച്ച് ജാഗ്രത പാലിക്കാൻ കേന്ദ്രസർക്കാരിന്റെ നിർദേശം ലഭിച്ചിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു.എല്ലാവരും ജാഗ്രത പാലിക്കണമെന്ന് മന്ത്രി വ്യക്തമാക്കി.

കേന്ദ്രസർക്കാർ നിർദ്ദേശിച്ചിട്ടുള്ള നടപടിക്രമങ്ങൾ കൃത്യമായി പാലിക്കാൻ വിമാനത്താവളങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. വിദേശരാജ്യങ്ങളിൽനിന്ന് വരുന്നവർ 48 മണിക്കൂർ മുൻപുള്ള ആർ ടി പി സി ആർ ടെസ്റ്റ് ഫലം ഹാജരാക്കണം.സംസ്ഥാനത്ത് എത്തിയാൽ വീണ്ടും ആർ ടി പി സി ആർ നടത്തണം.കേന്ദ്ര മാനദണ്ഡങ്ങൾ അനുസരിച്ചുള്ള ക്വാറന്റൈനും നടപ്പാക്കും.

പുതിയ വൈറസ് വകഭേദത്തെക്കുറിച്ച് ലോകാരോഗ്യസംഘടന പഠനം നടത്തുകയാണ്.നിലവിലുള്ള വാക്‌സിനുകളെ അതിജീവിക്കാനുള്ള കഴിവ് വൈറസിനുണ്ടോ എന്നാണ് പഠനം.

അതേസമയം ഒമിക്രോൺ പശ്ചാത്തലത്തിൽ വിവിധ രാജ്യങ്ങളിൽനിന്ന് ഇന്ത്യയിലെത്തുന്നവർ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര സർക്കാർ മുന്നറിയിപ്പ് നൽകി.

ദക്ഷിണാഫ്രിക്ക,ബ്രസീൽ,ബോട്സ്വാന,ഇസ്രായേൽ ,ചൈന, ന്യൂസീലൻഡ്, മൗറിഷ്യസ്,സിംബാബ്‌വെ,സിംഗപ്പൂർ ,തുടങ്ങിയ രാജ്യങ്ങളിൽനിന്നെത്തുന്ന യാത്രക്കാർ കണിശമായി കോവിഡ് മനസദണ്ഡങ്ങൾ പാലിക്കണമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

ദുർഗ് -ഛത്തീസ്ഗഡ് ട്രെയിനിന് തീപിടിച്ചു, ആളപായമില്ലെന്ന് നിഗമനം

L I V E | ON AIR

മൊറീന( മധ്യപ്രദേശ് ) : മധ്യപ്രദേശിലെ മൊറീനയിൽ ട്രെയിനിന് തീപിടിച്ചു.ദുർഗ് -ഛത്തീസ്ഗഡ് ട്രെയിനിനാണ് തീപിടിച്ചത്.

ആളപായമില്ലെന്നാണ് പ്രാഥമിക നിഗമനം.മൊറീനയിലെ സ്റ്റേഷനിൽ നിർത്തിയിട്ട ട്രെയിനിനാണ് തീപിടിച്ചത്.നാല് ബോഗികൾക്ക് പൂർണമായും തീപിടിച്ചിട്ടുണ്ട്.അഗ്നിരക്ഷാ സേനയും നാട്ടുകാരും തീയണയ്ക്കാൻ ശ്രമം തുടരുന്നു.

സ്കൂൾ അധ്യയന സമയം വൈകുന്നേരം വരെയാക്കാൻ വിദ്യാഭ്യാസ വകുപ്പ ശുപാർശ , തീരുമാനം ഉടൻ

L I V E |

തിരുവനന്തപുരം : സ്കൂൾ അധ്യയന സമയം വൈകുന്നേരം വരെയാക്കാൻ വിദ്യാഭ്യാസ വകുപ്പ് ശുപാർശ ചെയ്തു. തിരുവനന്തപുരത്ത് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നത തല യോഗത്തിലാണ് തീരുമാനം.

ഉച്ചവരെയുള്ള ക്ലാസുകൾ വൈകുന്നേരമാക്കാൻ യോഗം ശുപാർശ ചെയ്തു.തുടരുന്ന ഓൺലൈൻ ക്ലാസുകൾ നിർത്താനും സാധ്യതയുണ്ട്. ഉച്ചവരെ മാത്രം ക്ലാസുകൾ നടക്കുന്നത് കാരണം പാഠഭാഗങ്ങൾ കൃത്യസമയത് തീർക്കാൻ കഴിയുന്നില്ലെന്ന് പരാതി ഉയർന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് വിദ്യാഭ്യാസ വകുപ്പ് ശുപാർശ.

ആരോഗ്യവകുപ്പിന്റെയും വിദഗ്ധ സമിതിയുടെയും അഭിപ്രായം കൂടി പരിഗണിച്ച് മുഖ്യമന്ത്രി അന്തിമ തീരുമാനം കൈക്കൊള്ളുമെന്നാണ് സൂചന.

കോവിഡ് പശ്ചാത്തലത്തിൽ സ്കൂളുകൾ തുറന്നെങ്കിലും നിലവിൽ ഉച്ചവരെയാണ് ക്ലാസുകൾ നടക്കുന്നത്.ഡിസംബർ മാസത്തോട്കൂടി അധ്യയനം വൈകുന്നേരം വരെയാക്കുന്നത് വിദ്യാഭ്യാസവകുപ്പിന്റെ സജീവ പരിഗണനയിലിരിക്കെ ഇന്നലെ ചേർന്ന യോഗവും വിഷയം ചർച്ച ചെയ്തിരുന്നു.

http://www.jginews.in/school-working-time-in-kerala-may-change-to-full-day-discussion-going-on-says-education-department/

കോവിഡ് സാഹചര്യത്തിൽ ഏറെ ആശങ്കകളോടെയാണ് സ്കൂളുകൾ തുറന്നതെങ്കിലും സ്കൂൾ തുറന്നതിന്റെ പേരിൽ മാത്രം വ്യാപനം ഇല്ലാത്തതും കുട്ടികളിൽ രോഗ ബാധ ഉണ്ടാകാത്തതും ആശ്വാസകരമാ യാണ് വിലയിരുത്തപ്പെടുന്നത്.

സ്കൂളുകൾ തുറന്ന് 26 ദിവസം പിന്നിട്ടുകഴിഞ്ഞപ്പോൾ ആശങ്കൾ ഒഴിഞ്ഞതാണ് അധ്യയന ദിവസം ദീർഘിപ്പിക്കുന്നത് സംബന്ധിച്ച ചർച്ചകളിലേക്ക് വഴിതെളിച്ചത്.

നിയമ വിദ്യാർത്ഥിനിയുടെ ആത്മഹത്യ:കോൺഗ്രസ് മാർച്ചിൽ സംഘർഷം, പൊലീസിന് നേരെ കല്ലേറ്, ജലപീരങ്കി,കണ്ണീർ വാതക പ്രയോഗം

L A T E S T | ON AIR

കൊച്ചി : നിയമ വിദ്യാർത്ഥിനിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ആലുവയിൽ കോൺഗ്രസ് പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷം. പോലീസ് ജല പീരങ്കിയും കണ്ണീർ വാതകവും പ്രയോഗിച്ചു.

ആലുവ റൂറൽ എസ് പി ഓഫീസിലേക്ക് എറണാകുളം ഡി സി സി നേതൃത്വത്തിൽ നടത്തിയ മാർച്ചാണ് സംഘർഷത്തിൽ കലാശിച്ചത്.

പോലീസ് ബാരിക്കേഡ് വെച്ച് മാർച്ച് തടഞ്ഞെങ്കിലും പ്രവർത്തകർ ഇരച്ചു കയറിയതോടെ പോലീസ് ജല പീരങ്കി പ്രയോഗിക്കുകയായിരുന്നു.

വൻ പോലീസ് സന്നാഹം സ്ഥലത്തുണ്ടായിരുന്നെങ്കിലും കോൺഗ്രസ് പ്രവർത്തകർ സംഘടിച്ചെത്തിയതോടെ പോലീസ് കണ്ണീർ വാതകവും ജല പീരങ്കിയും പ്രയോഗിച്ചു.ഇതോടെ പൊലീസിന് നേരെ കല്ലേറും ഉണ്ടായി.

നിയമ വിദ്യാർത്ഥിനിയുടെ മരണത്തിൽ ആരോപണ വിധേയനായ ഇൻസ്‌പെക്ടറെ സർക്കാർ സംരക്ഷിക്കുന്നു എന്നാരോപിച്ചാണ് മാർച്ച് തുടങ്ങിയത്.കഴിഞ്ഞ ദിവസവും കോൺഗ്രസ് പ്രവർത്തകർ നടത്തിയ പോലീസ് സ്റ്റേഷൻ മാർച്ച് സംഘർഷത്തിൽ കലാശിച്ചിരുന്നു.

എന്നാൽ വിദ്യാർത്ഥിനിയുടെ മരണവുമായി ബന്ധപ്പെട്ട് ഇൻസ്‌പെക്ടർ സുധീറിന് വീഴ്ച പറ്റിയിട്ടില്ലെന്നാണ്
ആലുവ ഡി വൈ എസ് പി യുടെ റിപ്പോർട്ട്.കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ആലുവ ഡി വൈ എസ് പി പി കെ ശിവൻ കുട്ടിയുടെ അന്വേഷണ റിപ്പോർട്ടിലാണ് ഇൻസ്പെക്ടർക്ക് വീഴ്ച പറ്റിയിട്ടില്ലെന്ന ക്‌ളീൻ ചീട്ട് നൽകിയത്.

ജയലളിതയുടെ വീട് സർക്കാർ ഏറ്റെടുക്കുന്നത് മദ്രാസ് ഹൈക്കോടതി തടഞ്ഞു

L A T E S T |

ചെന്നൈ : തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയളിതയുടെ വീട് വേദനിലയം സർക്കാർ ഏറ്റെടുക്കുന്നത് മദ്രാസ് ഹൈക്കോടതി തടഞ്ഞു.

വീട് ഏറ്റെടുക്കാനും സ്മാരകമാക്കി മാറ്റാനുമുള്ള മുൻ എ ഐ എ ഡി എം കെ സർക്കാരിന്റെ നീക്കമാണ് ഹൈക്കോടതി തടഞ്ഞത്.

പോയസ് ഗാർഡനിലെ വേദനിലയത്തിന്റെ അവകാശം ജയലളിതയുടെ ബന്ധുക്കളായ ദീപയ്ക്കും ദീപക്കിനും മൂന്നാഴ്ചയ്ക്കുള്ളിൽ കൈമാറാനാണ് ഹൈക്കോടതി തമിഴ്നാട് സർക്കാരിനോട് ആവശ്യപ്പെട്ടത്.ദീപയും ദീപക്കും നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഇടപെടൽ.

കുടുംബങ്ങളുടെ അഭിപ്രായം തേടാതെയാണ് സർക്കാർ വീട് ഏറ്റെടുക്കാൻ തീരുമാനിച്ചതെന്ന് ഹർജിക്കാർ കോടതിയിൽ വാദിച്ചു.മുൻ മുഖ്യമന്ത്രി ജയലളിതയ്ക്ക് രണ്ട് സ്മാരകങ്ങളുടെ ആവശ്യമെന്തെന്ന് ഹൈക്കോടതി ചോദിച്ചു.

മോഡലുകളുടെ അപകട മരണം: പുഴയിലെറിഞ്ഞെന്ന് സംശയിക്കുന്ന ഡി വി ആറിനായി തിരച്ചിൽ

L I V E | ON AIR

കൊച്ചി : മുൻ മിസ് കേരള വിജയികളുടെ അപകട മരണവുമായി ബന്ധപ്പെട്ട് പുഴയിലെറിഞ്ഞ സി സി ടി വി ഡി വി ആർ കണ്ടെത്താൻ പരിശോധന നടത്തുന്നു.ഇടക്കൊച്ചി കണ്ണങ്ങാട്ട് പാലത്തിന് സമീപമാണ് തിരച്ചിൽ.

അഗ്നി രക്ഷാ സേനയുടെ സ്കൂബ ഡൈവിംഗ് സംഘമാണ് പരിശോധന നടത്തുന്നത്.ഡി വി ആർ പുഴയിലേക്കെറിഞ്ഞു എന്ന് പൊലീസിന് മൊഴി നൽകിയ ഹോട്ടൽ ജീവനക്കാരന്റെ സാന്നിധ്യത്തിലാണ് പരിശോധന നടക്കുന്നത്.

ഡി വി ആർ പുഴയിലെറിഞ്ഞ് ദിവസങ്ങൾ ആയതും പുഴയിൽ ശക്തമായ ഒഴുക്കുള്ളതും ഡി വി ആർ വീണ്ടെടുക്കുന്ന കാര്യത്തിൽ പ്രതീക്ഷ നൽകുന്നില്ലെന്ന് വിദഗ്ധർ പറയുന്നു.എങ്കിലും വിശദമായ പരിശോധന നടത്താനാണ് തീരുമാനം.

ഡി വി ആർ യഥാർത്ഥത്തിൽ പുഴയിലെറിഞ്ഞോ അതോ പോലീസിനെ വഴി തെറ്റിക്കാനുള്ള ശ്രമമാണോ എന്നും പോലീസ് സംശയിക്കുന്നുണ്ട്.അത്കൊണ്ട് ഹോട്ടലുടമ റോയിയുടെ ചില കേന്ദ്രങ്ങളിൽകൂടി പോലീസ് തിരച്ചിൽ നടത്തും.

ഹോട്ടലിലെ ഡി ജെ പാർട്ടിയിൽ പങ്കെടുത്ത മുഴുവൻ ആളുകളെയും വിളിച്ചുവരുത്താനും പോലീസ് ആലോചിക്കുന്നണ്ട്.മുപ്പതോളം പേരുടെ മൊഴി ഇതിനകം രേഖപ്പെടുത്തിയിട്ടുണ്ട്.50 പേരാണ് ഡി ജെ പാർട്ടിയിൽ പങ്കെടുത്തത്.

തലശ്ശേരി ധർമ്മടത്ത് സ്ഫോടനത്തിൽ പന്ത്രണ്ടുകാരന് പരിക്ക്

L I V E |

തലശ്ശേരി : തലശ്ശേരി ധർമ്മടത്ത് സ്ഫോടനത്തിൽ പന്ത്രണ്ടുകാരന് പരിക്ക്.പാലയാട് സ്വദേശി ശ്രീവർധ് (12) നാണ് പരിക്കേറ്റത്.പരിക്ക് ഗുരുതരമല്ല.

കുട്ടിയെ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ധർമ്മടം പാലയാട് നരിവയലിൽ കളിക്കുന്നതിനിടെ ഐസ്ക്രീം ബോൾ എറിഞ്ഞപ്പോൾ സ്ഫോടനം നടക്കുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു.കാലിനും നെഞ്ചിനുമാണ് പരിക്കേറ്റത്.

ട്രാക്ടർ റാലിയിൽ മാറ്റമില്ലെന്നും സമരം തുടരുമെന്നും കർഷകർ

L A T E S T |

ന്യൂഡൽഹി :കേന്ദ്രസർക്കാരിനെതിരെയുള്ള സമരം തുടരുമെന്നും ട്രാക്ടർ റാലിയിൽ മാറ്റമില്ലെന്നും സമരം ചെയ്യുന്ന കർഷക സംഘടനകൾ പ്രഖ്യാപിച്ചു.സംയുക്ത കിസാൻ മോർച്ചയുടെ സിംഗുവിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.

വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കർഷക സംഘടനകളുടെ യോഗം.സമരം തുടരാനാണ് തീരുമാനം.

കർഷകർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം,മരിച്ച കർഷകരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകണം, താങ്ങുവിലയുടെ കാര്യത്തിൽ വ്യക്തത വരുത്തണം,നിയമങ്ങൾ പിൻവലിക്കുന്നത് സംബന്ധിച്ച സാങ്കേതിക കാര്യങ്ങൾ വേഗത്തിൽ പൂർത്തിയാക്കണം തുടങ്ങിയ ആവശ്യങ്ങളാണ് കർഷകർ മുന്നോട്ടുവെച്ചത്.ഇക്കാര്യത്തിൽ കേന്ദ്രസർക്കാരുമായി ചർച്ച നടത്താനും തീരുമാനമായി.

കാർഷിക മേഖലയിലെ പരിഷ്കരണം ലക്ഷ്യമിട്ട് 2020 സെപ്റ്റംബറിൽ കൊണ്ടുവന്ന നിയമമാണ് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി പിൻവലിക്കുമെന്ന് പ്രഖ്യാപിച്ചത്.

നടി കെ പി എ സി ലളിതയുടെ ചികിത്സ ചിലവ് സർക്കാർ ഏറ്റെടുത്തു

L A T E S T |

തിരുവനന്തപുരം : നടിയും കേരള സംഗീത നാടക അക്കാദമി ചെയർ പേഴ്സണുമായ കെ പി എ സി ലളിതയുടെ ചികിത്സ ചിലവ് സർക്കാർ ഏറ്റെടുത്തു. മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം.

കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിലാണ് കെ പി എ സി ലളിത.നേരത്തെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്ന ലളിതയെ വിദഗ്ധ ചികിത്സയ്ക്കായാണ് കൊച്ചിയിലേക്ക് മാറ്റിയത്.

അവരുടെ ആരോഗ്യ നിലയിൽ പുരോഗതിയുണ്ടെന്ന് കഴിഞ്ഞദിവസം ആശുപത്രി അധികൃതർ വ്യകത്മാക്കിയിരുന്നു.

വിമാനയാത്രക്കിടെ സഹയാത്രികന് ദേഹാസ്വാസ്ഥ്യം , വൈദ്യസഹായം നൽകി ഡോക്ടറായ കേന്ദ്രമന്ത്രി

L A T E S T |

ന്യൂഡൽഹി : വിമാനയാത്രക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട സഹയാത്രികന് വൈദ്യ സഹായം നൽകി ഡോക്ടറായ കേന്ദ്രമന്ത്രി. ധനവകുപ്പ് സഹമന്ത്രി ഡോ.ഭഗവത് കാരാഡാണ് വിമാനത്തിനുള്ളിൽ യാത്രക്കാരന് അടിയന്തിര വൈദ്യ സഹായം നൽകിയത്.

കഴിഞ്ഞ ദിവസം ഡൽഹിയിൽനിന്ന് മുംബൈയിലേക്കുള്ള ഇൻഡിഗോ വിമാനത്തിലായിരുന്നു സംഭവം. വിയർത്ത് തല ചുറ്റൽ അനുഭവപ്പെടുന്നു എന്ന് പറഞ്ഞ യാത്രക്കാരന് സഹായവുമായി കേന്ദ്രമന്ത്രി സീറ്റിനരികിലേക്ക് എത്തുകയായിരുന്നു.

സീറ്റിൽ കിടത്തി യാത്രക്കാരന്റെ ആരോഗ്യ നില പരിശോധിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെ നിരവധി പേർ ഡോ.ഭഗവതിനെ അഭിനന്ദിച്ചു.

യാത്രക്കാരന് രക്തസമ്മർദ്ദം കുറഞ്ഞതിനാലാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതെന്ന് മന്ത്രി പിന്നീട് വാർത്താ ഏജൻസിയായ എ എൻ ഐ യോടെ പ്രതികരിച്ചു.പ്രാഥമിക ചികിത്സയും ഗ്ലുകോസും നൽകിയതിനെ തുടർന്ന് യാത്രക്കാരന്റെ ആരോഗ്യ നില മെച്ചപ്പെട്ടുവെന്നും മന്ത്രി പറഞ്ഞു.

തങ്ങളുടെ യാത്രക്കാരനെ സഹായിച്ചതിന് ഇൻഡിഗോ വിമാന കമ്പനിയും മന്ത്രി ഡോ.ഭഗവത് കാരാഡിനെ നന്ദി അറിയിച്ചു. മഹാരാഷ്ട്രയിൽനിന്നുള്ള രാജ്യസഭാംഗമാണ് ഡോ ഡോ.ഭഗവത് കാരാഡ് .

s e e m o r e . . . .|

https://twitter.com/narendramodi/status/1460656827385794564?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1460656827385794564%7Ctwgr%5E%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.mathrubhumi.com%2Fgood-news%2Fnews%2Funion-minister-dr-bhagwat-karad-helps-co-passenger-who-felt-giddiness-1.6186083
https://twitter.com/IndiGo6E/status/1460513131898179584?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1460513131898179584%7Ctwgr%5E%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.mathrubhumi.com%2Fgood-news%2Fnews%2Funion-minister-dr-bhagwat-karad-helps-co-passenger-who-felt-giddiness-1.6186083

മുൻ മിസ് കേരള ജേതാക്കളുടെ മരണം : അപകട ശേഷം ആഡംബര കാറിന്റെ ഡ്രൈവർ ഹോട്ടലുടമയെ വിളിച്ചതായി കണ്ടെത്തി

L A T E S T |

കൊച്ചി : മുൻ മിസ് കേരള ജേതാക്കളുടെ അപകട മരണവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പൊലീസിന് ലഭിച്ചു.

ഹോട്ടലിൽ നിന്നും പുറപ്പെട്ട ഇവരുടെ കാറിനെ പിന്തുടർന്ന ഔഡി കാറിന്റെ ഡ്രൈവർ സൈജു അപകട ശേഷം നമ്പർ 18 ഹോട്ടലിന്റെ ഉടമ റോയിയെ വിളിച്ചതായി പോലീസ് കണ്ടെത്തി.

അപകടം നടന്നതിന് തൊട്ടു പിന്നാലെയാണ് ഡ്രൈവർ ഹോട്ടലുടമയെ വിളിച്ചത്.ഹോട്ടലുടമയായ റോയിയുടെ സുഹൃത്താണ് സൈജു. അപകടം നടന്നയുടൻ ഇയാൾ ഹോട്ടലുടമയെയും ജീവനക്കാരെയും വിളിച്ചതായാണ് പോലീസ് കണ്ടെത്തിയത്.കഴിഞ്ഞ ദിവസം മൂന്ന് മണിക്കൂർ ചോദ്യം ചെയ്തശേഷമാണ് പോലീസ് സൈജുവിനെ വിട്ടയച്ചത്.ഹോട്ടലുടമ റോയ് നിലവിൽ ഒളിവിലാണ്.

കെ എൽ 40 ജെ 3333 രജിസ്ട്രേഷനിലുള്ള ഔഡി കാറാണ് ഫോർട്ട് കൊച്ചിയിലെ നമ്പർ 18 ഹോട്ടലിൽനിന്ന് ഡി ജെ പാർട്ടി കഴിഞ്ഞിറങ്ങിയ സംഘത്തിനെ പിന്തുടർന്നത് ആൻസി കബീറും സംഘവും മദ്യപിച്ചിരുന്നതായും അവരെ പിന്തിരിപ്പിക്കാനാണ് ഔഡി കാറിൽ പിന്തുടർന്നത് എന്നാണ് കാറോടിച്ചിരുന്ന സൈജു പൊലീസിന് മൊഴി നൽകിയത്.ഈ മൊഴി വിശ്വാസത്തിലെടുക്കാത്ത തിനാലാണ് പോലീസ് സി സി ടി വി ക്യാമറകൽ പരിശോധിച്ചത്.

അപകടത്തിന് ശേഷം കാറിൽനിന്നിറങ്ങിയ സംഘം സ്ഥലത്ത് നിരീക്ഷണം നടത്തിയാണ് സ്ഥലം വിട്ടത് എന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.അപകടത്തിൽപ്പെട്ടവരെ കൊണ്ടുപോയ ആശുപത്രിയിലും ഇതേ സംഘം സന്ദർശിച്ചിട്ടുണ്ട്.ഔഡി കാറിലുണ്ടായിരുന്ന സംഘവും മദ്യപിച്ചിരുന്നതായി പോലീസ് പറഞ്ഞു.

വാടക കുടിശ്ശിക ചോദിച്ചതിന് വ്യാജ പീഡന പരാതി : വനിതാ എസ് ഐ യെ സസ്‌പെൻഡ് ചെയ്തു

L A T E S T |

കോഴിക്കോട് : വാടക കുടിശ്ശിക ചോദിച്ചതിന് വീട്ടുടമയ്ക്കെതിരെ വ്യാജ പീഡന പരാതി കെട്ടിച്ചമച്ച വനിതാ എസ് ഐ യെ സസ്‌പെൻഡ് ചെയ്തു.

കോഴിക്കോട് മെഡിക്കൽ കോളേജ് അസിസ്റ്റന്റ് കമ്മിഷണർ ഓഫീസിലെ വനിതാ എസ് ഐ കെ സുഗുണ വല്ലിയെയാണ് സസ്‌പെൻഡ് ചെയ്തത്.ഫറോക് അസിസ്റ്റന്റ് കമ്മിഷണർ എം എം സിദ്ദിഖ് നടത്തിയ അന്വേഷണത്തെ തുടർന്നാണ് നടപടി.

വനിതാ എസ് ഐ സുഗുണവല്ലി കഴിഞ്ഞ നാല് മാസമായി വാടകയും വാടക കുടിശ്ശികയും നൽകുന്നില്ല എന്നാരോപിച്ച് പന്നിയങ്കരയിലെ കുടുംബമാണ് പരാതി നൽകിയത്.പരാതിയിൽ അന്വേഷണം നടത്താനായി ഇൻസ്‌പെക്ടർ വിളിപ്പിച്ചെങ്കിലും സുഗുണവല്ലി ഹാജരായില്ല.

നാല് ദിവസത്തിനി ശേഷം പന്നിയങ്കര സ്റ്റേഷനിൽ എത്തിയ സുഗുണവല്ലി വീട്ടുടമയുടെ മകളുടെ ഭർത്താവ് തന്നെ കയറിപ്പിടിച്ചതായി വ്യാജ പരാതി നൽകി.തന്റെ വിവാഹ മോതിരം ഊരിയെടുത്തെന്നും വാടക വീടിനായി നൽകിയ അഡ്വാൻസ് തുകയായ 70000 രൂപയ്ക്ക് പുറമെ ഒരു ലക്ഷം രൂപ തിരികെ കിട്ടണമെന്നും പരാതിയിൽ പറഞ്ഞിരുന്നു.

തുടർന്ന് പന്നിയങ്കര പോലീസ് വീട്ടുടമയുടെ മകളുടെ ഭർത്താവിനെതിരെ പീഡന പരാതിയിൽ കേസെടുത്തു.എന്നാൽ പിന്നീട്ട് നടത്തിയ അന്വേഷണത്തിലാണ് വാടക ചോദിച്ചതിലുള്ള പക പോക്കലാണ് പരാതിയെന്ന് പോലീസ് തന്നെ കണ്ടെത്തിയത്.ഇതോടെ ഇവർക്കെതിരെ വകുപ്പുതല അന്വേഷണത്തിന് കമ്മിഷണർ തന്നെ നിർദേശിക്കുകയായിരുന്നു.

r e a d p r e v i o u s | S T O R Y

http://www.jginews.in/women-sub-inspector-create-fake-complaint-against-old-aged-couples-regarding-house-rent-police-commissioner-started-investigation/

യൂറോപ് വീണ്ടും കോവിഡ് ഭീതിയിൽ : ജർമനിയിൽ പ്രതിദിന രോഗികൾ 50,000 ന് മുകളിൽ

B R E A K I N G |

ലണ്ടൻ : യൂറോപ് വീണ്ടും കോവിഡ് ഭീതിയിൽ.കഴിഞ്ഞ നാല് ആഴ്ച്ചകളായി യൂറോപ്പിൽ റിപ്പോർട്ട് ചെയ്യുന്ന കേസുകളിൽ വൻ വർദ്ധനവെന്ന് റിപോർട്ടുകൾ.അപകടകരമായ വ്യാപനം ഉണ്ടായേക്കാമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്.

അമേരിക്ക ,റഷ്യ,ബ്രസീൽ,തുർക്കി,ജർമ്മനി എന്നി രാജ്യങ്ങളിലാണ് പ്രതിവാര കോവിഡ് കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്യുന്നത്. മരണ നിരക്ക് കൂടുതലുള്ളതും യൂറോപ്പിൽ തന്നെ.കോവിഡ് കേസുകളിൽ ഏഴ് ശതമാനം വർദ്ധനവ് യൂറോപ്പിൽ മാത്രമായുണ്ട്.

കുറഞ്ഞ വാക്‌സിനേഷൻ നിരക്കും വാക്‌സിനേഷനിലെ ക്രമക്കേടുമാണ് വീണ്ടും രോഗം വ്യാപിക്കാൻ കാരണമായതെന്ന് വിലയിരുത്തപ്പെടുന്നു.വർധിക്കുന്ന കോവിഡ് കേസുകൾ വീണ്ടും മേഖലയെ കോവിഡിന്റെ കേന്ദ്രമാക്കിയേക്കാമെന്ന് WHO മേഖല ഡയറക്ടർ ഡോ.ഹാൻസ് ക്ലൂഗേ പറഞ്ഞു.

വാക്‌സിൻ ലഭ്യത ഏറെയുണ്ടെങ്കിലും സ്വീകരിക്കുന്നതിൽ അസന്തുലിതാവസ്ഥ വലിയ പ്രതിസന്ധിയാണെന്ന് ലോകാരോഗ്യ സംഘടന എമെർജൻസിസ്‌ തലവൻ മൈക്കൽ റയാൻ പറഞ്ഞു. ജർമനിയിൽ നാലാം തരംഗം അസാധാരണമാം വിധം ആഞ്ഞടിക്കുകയാണെന്ന് ആരോഗ്യമന്ത്രി ജാൻസ് സ്പാൻ പറഞ്ഞിരുന്നു.വാക്‌സിൻ വിതരണം മന്ദഗതിയിലായതും ഒരു കാരണമാകാമെന്ന് അദ്ദേഹം പറഞ്ഞു.രാജ്യത്ത് 67 ശതമാനം പേര് മാത്രമാണ് വാക്‌സിൻ സ്വീകരിച്ചത്.

ബെയ്ജിങ്ങിൽ ആറ് കോവിഡ് കേസുകൾ സ്ഥിരീകരിച്ചു ,മാളുകൾ അടച്ചു,ലോക്ക് ഡൗൺ

ബെയ്ജിങ് : ബെയ്ജിങിൽ വീണ്ടും ആറ് പേർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് മാളുകൾ അടച്ചു,പലയിടത്തും ലോക്ക് ഡൗൺ പ്രഖ്യാപിച്ചു.ബെയ്ജിങ്ങിലെ റഫിൾസ് സിറ്റി മാളാണ് അടപ്പിച്ചത്.റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളിൽ ആറെണ്ണവും സമ്പർക്കത്തിലൂടെയാണെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു

ഡി ജെ പാർട്ടി ദൃശ്യങ്ങൾ മാറ്റിയെന്ന് സംശയം : ഹോട്ടലിൽ വീണ്ടും പരിശോധന

L A T E S T |

കൊച്ചി : മുൻ മിസ് കേരള വിജയികൾ ഉൾപ്പെടെ കാറപകടത്തിൽ മരിച്ച സംഭവുമായി ബന്ധപ്പെട്ട് ഫോർട്ട് കൊച്ചിയിലെ ഹോട്ടലിൽ വീണ്ടും പരിശോധന.

ഫോർട്ട് കൊച്ചിയിലെ നമ്പർ 18 ഹോട്ടലിൽ ഇന്നലെ നടത്തിയ പരിശോധനയിൽ സി സി ടി വി ദൃശ്യങ്ങൾ ഉൾക്കൊള്ളുന്ന ഹാർഡ് ഡിസ്ക് പോലീസ് പിടിച്ചെടുത്തിരുന്നു.എന്നാൽ ഈ ദൃശ്യങ്ങൾ വീണ്ടെടുക്കാൻ കഴിയാതിരുന്നതിനെ തുടർന്നാണ് വീണ്ടും പരിശോധന നടത്തുന്നത്.

ദൃശ്യങ്ങൾ മാറ്റി എന്നാണ് പോലീസ് കരുതുന്നത്.ദൃശ്യങ്ങൾ ലഭിച്ചില്ലെങ്കിലും ചില തെളിവുകൾ ലഭിച്ചിട്ടുണ്ട്.പാർട്ടി നടത്തിയത് ആരാണ്,ആരൊക്കെ പങ്കെടുത്തു എന്നി തെളിവുകളാണ് ശേഖരിക്കുന്നത്.

ഫോർട്ട് കൊച്ചി പോലീസ് സ്റ്റേഷന് തൊട്ടടുത്തുള്ള ഹോട്ടലിൽ ഇത്തരം ഒരു നിശാ പാർട്ടി നടന്നിട്ടും പോലീസ് ഒന്നും അറിഞ്ഞില്ല എന്ന് പറയുന്നതും സംശയം ജനിപ്പിക്കുന്നുണ്ട്.നേരത്തെയും ഈ ഹോട്ടലിനെതിരെ ഇത്തരത്തിൽ ആരോപണങ്ങൾ ഉയർന്നിട്ടും ഇവിടെ ഡി ജെ പാർട്ടികൾ നടക്കുന്നതും രാത്രി വൈകിയും മദ്യം വിളമ്പുന്നതും പോലീസിന്റെ ഒത്താശയോടെയാണോ എന്നും സംശയിക്കുന്നുണ്ട്.

ഒക്ടോബർ 31ന് രാത്രി ഇതേ ഹോട്ടലിൽ ഡി ജെ പാർട്ടി കഴിഞ്ഞ് മടങ്ങുന്നതിനിടയിലാണ് ആൻസി കബീർ, അഞ്ജന ഷാജൻ,ആഷിക്, അബ്ദുൽ റഹ്മാൻ എന്നിവർ സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടത്. ആൻസി കബീറും അഞ്ജന ഷാജനും തൽക്ഷണം മരിച്ചിരുന്നു. ആഷിഖ് ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം മരിച്ചു.

p r e v i o u s s t o r y |

http://www.jginews.in/police-raid-in-a-hotel-fort-kochi-regarding-the-accidental-death-of-miss-kerala-and-runner-up/

അധ്യയന ദിവസം പൃഥ്വിരാജ് സിനിമയുടെ ഷൂട്ടിംഗ് : മൈസൂർ മഹാരാജാസ് കോളേജിൽ പ്രതിഷേധം

L A T E S T |

മൈസൂർ : പൃഥ്വിരാജ് ചിത്രമായ 'ജനഗണമന' യുടെ ഷൂട്ടിങ്ങിനിടെ മൈസൂർ മഹാരാജാസ് കോളേജിൽ പ്രതിഷേധം.

അധ്യാപകരും വിദ്യാർത്ഥികളുമാണ് പ്രതിഷേധിച്ചത്.അധ്യയന ദിവസങ്ങളിൽ ഷൂട്ടിംഗ് നടത്തിയതാണ് പ്രതിഷേധക്കാരെ പ്രകോപിപ്പിച്ചത്.

മൈസൂർ സർവകലാശാലയ്ക്ക് കീഴിലുള്ള മഹാരാജാസ് കോളേജിൽ ഞായറാഴ്ച മുതലാണ് സിനിമയുടെ ചിത്രീകരണം തുടങ്ങിയത്. എന്നാൽ പ്രവൃത്തി ദിവസമായ തിങ്കളാഴ്ച്ചയും ചൊവ്വാഴ്ച്ചയും സിനിമ ചിത്രീകരണ സംഘം കോളേജിൽ എത്തിയതോടെയാണ് പ്രതിഷേധം ഉണ്ടായത്.

വരുമാനം കണ്ടെത്തുന്നതിനായി സിനിമ ഷൂട്ടിങ്ങിന് സർവകലാശാല അനുമതി നൽകാറുണ്ടെങ്കിലും പ്രവൃത്തി ദിവസങ്ങളിൽ ചിത്രീകരണം നടത്താറില്ല.കോടതി രംഗമാണ് കോളേജിൽ ചിത്രീകരിച്ചത്.

അവധി ദിവസങ്ങളിൽ മാത്രമായി ചിത്രീകരണം ഒതുക്കണമെന്ന് പലവട്ടം സർവകലാശാല അധികൃതർക്ക് പരാതി നൽകിയിട്ടുണ്ട് എന്നാണ് കോളേജ് അധ്യാപകരും വിദ്യാർത്ഥികളും പറയുന്നത്.

എന്നാൽ ക്ലാസുകൾ തടസപ്പെടുത്തിക്കൊണ്ടല്ല ചിത്രീകരണമെന്ന് സർവകാല രജിസ്ട്രാർ ശിവപ്പ പറഞ്ഞു.ഭാഷാ വിവേചനമില്ലാതെ കന്നഡ,തെലുങ്ക്,മലയാളം,ഹിന്ദി സിനിമകൾ ചിത്രീകരിക്കാൻ ക്യാമ്പസ് നൽകാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

മനോഹരമായ ക്യാമ്പസ് പശ്ചാത്തലം സർക്കാർ ഓഫീസുകൾ, കോടതി രംഗങ്ങൾ എന്നിവ ഇവിടെ സെറ്റിട്ട് ചിത്രീകരിക്കുന്നത് പതിവാണ്.അന്തരിച്ച കന്നഡ സൂപ്പർ താരം അഭിനയിച്ച 'യുവരത്തണ' എന്ന സിനിമയുടെ ചിത്രീകരണം നടന്നതും ഇവിടെയായിരുന്നു.

പുരാവസ്തു തട്ടിപ്പ് :ഐ ജി ലക്ഷ്മണയ്ക്കെതിരെ നടപടിക്ക് ശുപാർശ

തിരുവനന്തപുരം : പുരാവസ്തു തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ഐ ജി ലക്ഷ്മണയ്ക്കെതിരെ നടപടിക്ക് ശുപാർശ.

പുരാവസ്തു തട്ടിപ്പ് കേസിൽ മൊൻസൺ മാവുങ്കലിനെ സഹായിച്ചതി നാണ് നടപടി.ക്രൈം ബ്രാഞ്ച് അന്വേഷണ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറി.

ഐ ജി ലക്ഷ്മണ മറ്റ് ചില തട്ടിപ്പുകളിൽകൂടി പങ്കാളിയായതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.നിലവിൽ ട്രാഫിക് ഐ ജി യാണ് ലക്ഷ്മണ.

സി ആർ പി എഫ് ജവാന്മാർക്ക് നേരെ വെടിവെയ്പ്പ്,ഒരാൾ മരിച്ചു: സഹപ്രവർത്തകൻ പിടിയിൽ

L A T E S T | ON AIR

ന്യൂഡൽഹി : സി ആർ പി എഫ് ജവാന്മാർക്ക് നേരെ സഹപ്രവർത്തകൻ നടത്തിയ വെടിവെപ്പിൽ നാലുപേർ മരിച്ചു.മൂന്ന്പേര്ക്ക് ഗുരുതര പരിക്ക്.ഛത്തീസ്ഗഡിലെ സുക്മ ജില്ലയിൽ ഇന്ന് പുലർച്ചെയാണ് സംഭവം.

പുലർച്ചെ 3.45 ന് സി / 50 ലിംഗലപ്പളളിയിയിലെ റിതേഷ് രഞ്ജൻ എന്ന ജവാനാണ് സഹപ്രവർത്തകർക്ക് നേരെ വെടിയുതിർത്തത്. മൂന്നുപേർ സംഭവ സ്ഥലത്തും ഒരാൾ ആശുപത്രിയിലും മരിച്ചു. സംഭവം സി ആർ പി എഫ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.

പരിക്കേറ്റവരെ ഭദ്രാചലം ഏരിയ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.ഗുരുതരമായി പരിക്കേറ്റ രണ്ട് ജവാന്മാരെ റായ്പൂരിലേക്ക് വിമാനമാർഗം കൊണ്ടുപോയി.നിഗൂഢമായ സംഭവത്തിൽ സി ആർ പി എഫ് അടിയന്തിര അന്വേഷണത്തിന് ഉത്തരവിട്ടു.

ഇനി കാറിലിരുന്ന് സിനിമ കാണാം.. രാജ്യത്തെ ആദ്യ ഡ്രൈവ് ഇൻ തിയറ്റർ തുറന്നു

മുംബൈ : മാറിയ കാലഘട്ടത്തിൽ സുരക്ഷയാണ് പ്രധാനം. അതുകൊണ്ട് തന്നെ ഏറെ പ്രിയങ്കരമായിരുന്നെങ്കിലും സിനിമ തിയറ്ററുകളോട് താൽക്കാലികമായെങ്കിലും വിട പറഞ്ഞ സിനിമ പ്രേമികൾക്കിതാ സന്തോഷ വാർത്ത.

രാജ്യത്തെ ആദ്യ ഓപ്പൺ എയർ റൂഫ് ടോപ് ഡ്രൈവ് ഇൻ തിയറ്റർ മുംബൈയിൽ തുറന്നു.അടച്ചിട്ട ഒരു സിനിമ തിയറ്ററിന്റെ എല്ലാ സാങ്കേതിക മികവോടുംകൂടി ഇവിടെ സ്വന്തം വാഹനത്തിലിരുന്ന് സിനിമ കാണാം.ബാന്ദ്ര കുർള കോംപ്ലെക്സിലെ 17.5 ഏക്കർ സ്ഥലത്ത് വ്യാപിച്ചു കിടക്കുന്ന റിലയൻസ് ജിയോ വേൾഡ് ഡ്രൈവിന്റെ മുകൾ തട്ടിലാണ് തിയറ്റർ ഒരുക്കിയിരിക്കുന്നത്.

ഒരേ സമയം 290 കാറുകൾക്ക് തിയറ്ററിലേക്ക് പ്രവേശിക്കാം.24 മീറ്റർ നീളവും 10 മീറ്റർ വീതിയുമുള്ള കൂറ്റൻ സ്‌ക്രീനിൽ ഇവിടെ കാറിലിരുന്ന് സിനിമ കാണാം.മികച്ച ശബ്ദ സൗകര്യമുള്ള കാറുകളിൽ തിയറ്ററിലെ അതെ നിലവാരത്തിൽ കാറിലെ എഫ് എം വഴി ശബ്ദം ശ്രവിക്കാം.

ഒരു കാറിന് 1200 രൂപയാണ് ടിക്കറ്റ്.ഒരു വാഹനത്തിൽ നാല് പേർ മാത്രം.രണ്ട് ഡോസ് വാക്സിനെടുത്തവർക്ക് മാത്രമാണ് പ്രവേശനം.അക്ഷയകുമാർ നായകനാകുന്ന സൂര്യവംശിയാണ് ആദ്യ സിനിമ.

മരക്കാർ സിനിമ ഒ ടി ടി യിൽതന്നെ: ആന്റണി പെരുമ്പാവൂർ

L A T E S T |

കൊച്ചി : മോഹൻലാൽ നായകനാകുന്ന പ്രിയദർശൻ സംവിധാനം ചെയ്യുന്ന മരക്കാർ അറബിക്കടലിന്റെ സിംഹം ഒ ടി ടി പ്ലാറ്റ് ഫോമിൽതന്നെ റിലീസ് ചെയ്യുമെന്ന് നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

സിനിമ തിയറ്ററിൽ റിലീസ് ചെയ്യാനുള്ള എല്ലാ ശ്രമങ്ങളും നടത്തിയെന്നും അദ്ദേഹം പറഞ്ഞു. തീയേറ്റർ ഉടമകൾക്ക് ഒരു പരിധിയിൽ കൂടുതൽ പരിഗണന നല്കാൻ കഴിയില്ല.പുറത്ത് പറഞ്ഞു കേൾക്കുന്നതല്ല യഥാർത്ഥതവസ്തുതകൾ എന്നും അദ്ദേഹം പറഞ്ഞു

തനിക്ക് 40കോടി അഡ്വാൻസ് കിട്ടിയിട്ടില്ല.സിനിമ 21ദിവസം തിയറ്ററിൽ കളിക്കാമെന്ന് ഉറപ്പ് നൽകിയിരുന്നെങ്കിലും എല്ലാ തിയറ്ററുകളും കരാറിൽ ഒപ്പിട്ടില്ല.

വൻ മുടക്കുമുതലുള്ള സിനിമയാണ് മരക്കാർ. ആന്റണി പെരുമ്പാവൂർ പറഞ്ഞു.കോവിഡ് കാലമായതിനാൽ പ്രതിസന്ധികൾ എല്ലാവർക്കുമുണ്ട്.സിനിമകൾ തിയറ്ററിൽ റിലീസ് ചെയ്യാനുള്ള എല്ലാ സാധ്യതകളും തേടി. എല്ലായ്പ്പോഴും തിയറ്ററുകളുമായി നല്ല ബന്ധം നിലനിർത്തി സിനിമ തിയറ്ററുകൾക്ക് നൽകിയിട്ടുണ്ട് . താനും തിയറ്റർ ഉടമയാണ്.എന്നാൽ സാഹചര്യം മാറി. ആന്റണി പെരുമ്പാവൂർ പറഞ്ഞു.

p r e v i o u s s t o r y |

http://www.jginews.in/maraykkar-arabikkadlinte-simham-priyadarshan-movie-may-release-in-ott-platform-says-producer/

കേരളം ഇന്ധന നികുതി കുറയ്ക്കില്ല : ധനമന്ത്രി ബാലഗോപാൽ

L A T E S T |

തിരുവനന്തപുരം : കേരളം ഇന്ധന നികുതി കുറയ്ക്കില്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ വ്യക്തമാക്കി.പെട്രോൾ ഡീസൽ വില കുറച്ച കേന്ദ്ര സർക്കാർ നടപടിയെ അദ്ദേഹം വിമർശിച്ചു.

കേന്ദ്രസർക്കാരിന്റേത് പോക്കറ്റടിക്കാരന്റെ ന്യായമാണെന്നും അദ്ദേഹം പറഞ്ഞു.30 രൂപ വർധിപ്പിച്ച ശേഷം 5 രൂപ കുറച്ച നടപടിയെയാണ് അദ്ദേഹം പരിഹസിച്ചത്.

സംസ്ഥാനങ്ങൾക്ക് നികുതി കുറയ്ക്കുന്നതിന് പരിധിയുണ്ടെന്നും കേന്ദ്രത്തിന്റെ വിലക്കുറവിന്റെ ആനുപാതികമായി സംസ്ഥാനവും കുറച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു

നടൻ വിജയ് സേതുപതിക്ക് നേരെ ബംഗളുരു വിമാനത്താവളത്തിൽ അജ്ഞാതന്റെ ആക്രമണം

ON AIR |

ബംഗളുരു : നടൻ വിജയ് സേതുപതിക്ക് നേരെ ബംഗളുരു വിമാനത്താവളത്തിൽ അജ്ഞാതന്റെ ആക്രമണം.

വിജയ് സേതുപതിക്കും സംഘത്തിനും നേരെ ആക്രമണം നടത്തുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നു.വിമാനത്തിൽനിന്ന് ഇറങ്ങിയ താരം പുറത്തേക്കുള്ള കവാടത്തിലേക്ക് നടക്കുമ്പോഴാണ് ആക്രമണം.ഉടൻ ഇയാളെ വിമാനത്താവളത്തിലെ സുരക്ഷാ ജീവനക്കാർ പിടികൂടി.

വിജയ് സേതുപതിയുടെ പേർസണൽ മാനേജർ അദ്ദേഹത്തിന് പോകാനായി വഴിയൊരുക്കുന്നതിനിടെയാണ് ഒരാൾ പിന്നിൽനിന്ന് ഓടി വന്ന് താരത്തെ ചവിട്ടിയത്.സംഭവ സ്ഥലത്ത് ഇതുസംബന്ധിച്ച് അൽപനേരം തർക്കം ഉണ്ടായെങ്കിലും ഇയാൾക്കെതിരെ കേസെടുത്തിട്ടില്ല.

w a t c h v i d e o |

https://twitter.com/koushiktweets/status/1455906818157277186?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1455906818157277186%7Ctwgr%5E%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.mathrubhumi.com%2Fnews%2Findia%2Fman-tries-to-kick-actor-vijay-sethupathi-at-bengaluru-airport-stopped-1.6146887

വിദ്യാലയ മുറ്റം ഒരുങ്ങി , നാളെ മുതൽ കരുതലോടെ സ്കൂളിലേക്ക്

photo | c sujith kumar

L A T E S T |

തിരുവനന്തപുരം : നീണ്ട കോവിഡ് ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് സ്കൂളുകൾ തുറക്കുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി.

എല്ലാം പൂർണ സജ്ജമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.രക്ഷിതാക്കളുടെ സമ്മതപത്രത്തോടെ വേണം കുട്ടികളെ സ്കൂളിലേക്ക് അയക്കാൻ.

ഏതെങ്കിലും തരത്തിലുള്ള ആശങ്കയുള്ള രക്ഷിതാക്കൾ സാഹചര്യം മാറിയ ശേഷം കുട്ടികളെ അയച്ചാൽ മതിയെന്നും ഡിജിറ്റൽ പഠനം തുടരാമെന്നും പത്രസമ്മേളനത്തിൽ മന്ത്രി വ്യക്തമാക്കി.

ഉച്ചഭക്ഷണം ലഭ്യമാക്കുന്നതിനായുള്ള ഒരുക്കങ്ങളും നടത്തിയിട്ടുണ്ട്. രണ്ട് ഡോസ് വാക്സിൻ എടുക്കാത്ത അധ്യാപകരോ അനധ്യാപകരോ ഉണ്ടെങ്കിൽ അവർ ചുരുങ്ങിയത് രണ്ടാഴ്ചത്തേക്കെങ്കിലും സ്കൂളിൽ വരാൻ പാടില്ല.ഈ ഇടവേളകളിൽ വാക്‌സിൻ എടുക്കുന്നതിനുള്ള നടപടികൾ ചെയ്യണം.ആവശ്യത്തിന് അധ്യാപകരില്ലെങ്കിൽ താത്കാലിക നിയമനത്തിനുള്ള നടപടികൾ സ്വീകരിക്കാൻ അനുമതി നൽകിയിട്ടുണ്ട്.

ഒന്നുമുതൽ ഏഴ് വരെയും പത്ത് പന്ത്രണ്ട് ക്ലാസുകളിലും തിങ്കളാഴ്ച ക്ലാസുകൾ ആരംഭിക്കും.ഒന്ന് മുതൽ ഏഴ് വരെ ക്ലാസുകളിൽ ഒരു ബെഞ്ചിൽ രണ്ട് കുട്ടികൾ മാത്രമേ പാടുള്ളു.ഒരു ക്ലാസ്സിനെ രണ്ടായി വിഭജിച്ച് പകുതി കുട്ടികൾക്ക് മാത്രമാണ് ഒരു ദിവസം അനുമതി. ഓരോ ബാച്ചിനും തുടർച്ചയായി മൂന്ന് ദിവസം സ്കൂളിൽ വരാം .

വിദ്യാർഥികൾ കൂടുതലുള്ള സ്കൂളുകളിൽ ഇത് രണ്ട് ദിവസമായിരിക്കും.വിദ്യാർത്ഥികൾ ഒരേ ബാച്ചിൽ തന്നെ തുടരണം. വാഹനങ്ങളിൽ ഒരു സീറ്റിൽ ഒരു കുട്ടി മാത്രമേ പാടുള്ളു.ആദ്യ രണ്ടാഴ്ച്ച ഹാജർ ഉണ്ടാകില്ല. ക്ലാസുകളിൽ ആത്മവിശ്വാസം വർധിപ്പിക്കാനുള്ള ആഹ്ലാദകരമായ പ്രവർത്തനങ്ങൾ നൽകും.ആദ്യഘട്ടത്തിൽ ക്ലാസുകൾ ഉച്ചവരെ. ഉച്ചയ്ക്ക് ശേഷം ഓൺലൈൻ ക്ലാസുകൾ ഉണ്ടായിരിക്കും.

സ്കൂളുകളിലെത്തുന്ന കുട്ടികളുടെ ശരീരോഷ്മാവ് പരിശോധിക്കുന്ന തിനായി 24300 തെർമൽ സ്കാനറുകൾ സ്കൂളുകളിൽ വിതരണം ചെയ്തിട്ടുണ്ട്.സോപ്,ഹാൻഡ്‌വാഷ്,ബക്കറ്റ് എന്നിവ വാങ്ങുന്ന അതിനായി 2.85 കോടി രൂപയും നവംബർ -ഡിസംബർ മാസങ്ങളിലെ 49 പ്രവൃത്തി ദിനങ്ങളിലേക്കുള്ള ഉച്ച ഭക്ഷണ പദ്ധതിയിലേക്കുള്ള 105.5 കോടി രൂപയും അനുവദിച്ചിട്ടുണ്ട്.ഈ രണ്ട് മാസങ്ങളിലേക്കുള്ള പാചക തൊഴിലാളികളുടെ ഓണറേറിയം 45 കോടി രൂപയും അനുവദിച്ചിട്ടുണ്ട്.സ്കൂൾ ഗ്രാന്റ് ഇനത്തിൽ 11 കോടി രൂപയും അനുവദിച്ചിട്ടുണ്ട്.

സംസ്ഥാന തല സ്കൂൾ പ്രവേശനോത്സവം തിരുവനന്തപുരം കോട്ടൺഹിൽ ഹൈസ്കൂളിൽ നടക്കും.മന്ത്രിമാരായ വി ശിവൻകുട്ടി, വീണ ജോർജ്,ജി ആർ അനിൽ ,ആന്റണി രാജു എന്നിവർ പങ്കെടുക്കും

പ്രധാനമന്ത്രി നരേന്ദ്ര മോദി വത്തിക്കാനിൽ,മാർപ്പാപ്പയുമായി കൂടിക്കാഴ്ച്ച നടത്തി

L I V E |

റോം : ജി-20 ഉച്ചകോടിയിൽ പങ്കെടുക്കാനായി ഇറ്റലിയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി വത്തിക്കാനിൽ ഫ്രാൻസിസ് മാർപ്പാപ്പയെ സന്ദർശിച്ചു.

അപ്പോസ്തലിക് കൊട്ടാരത്തിലെ പേപ്പൽ ഹൗസിലെ ലൈബ്രറിയിലാണ് ഒന്നേകാൽ മണിക്കൂർ നീണ്ടുനിന്ന ഇരുവരുടെയും കൂടിക്കാഴ്ച നടന്നത്.അര മണിക്കൂർ നേരത്തേക്കാണ് കൂടിക്കാഴ്ച പ്രഖ്യാപിച്ചിരുന്നെങ്കിലും നീണ്ടു നിന്നു. ഇന്ത്യ സന്ദർശിക്കാൻ മാർപ്പാപ്പയെ പ്രധാനമന്ത്രി ക്ഷണിച്ചു എന്നാണ് ലഭ്യമാകുന്ന വിവരം.

ലോകം നേരിടുന്ന നിലവിലെ പ്രധാന ഭീഷണിയായ കോവിഡ് 19 സാഹചര്യമടക്കം ചർച്ച ചെയ്തു എന്നാണ് സൂചന.
വത്തിക്കാനിലെത്തുന്ന പ്രധാനമന്ത്രി മാർപ്പാപ്പയുമായി കൂടിക്കാഴ്ച നടത്തുമെന്ന് വിദേശകര്യ സെക്രട്ടറി ഹർഷവർധൻ സ്ലിംഗ നേരത്തെ വ്യക്തമാക്കിയിരുന്നു.ചർച്ചയ്ക്ക് പ്രത്യേക അജണ്ടകൾ വെച്ചിരുന്നില്ല

മാർപ്പാപ്പയുമായുള്ള ചർച്ചകളിൽ പൊതുവെ അജണ്ടകൾ തയ്യാറാക്കാറില്ല എന്നാണ് കരുതുന്നത്.ആഗോളതലത്തിൽ നേരിടുന്ന എല്ലാ വിഷയങ്ങളിലും പൊതുവെയുള്ള ചർച്ചകളാണ് നടക്കുകയെന്നും ഹർഷവർധൻ സ്ലിംഗ സൂചിപ്പിച്ചിരുന്നു.

w a t c h v i d e o |

https://twitter.com/ANI/status/1454336448857997313?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1454336448857997313%7Ctwgr%5E%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.mathrubhumi.com%2Fnews%2Fworld%2Fpm-modi-meeting-with-pope-francis-in-vatican-city-ahead-of-g-20-summit-1.6133707

കന്നഡ സൂപ്പർ താരം പുനീത് രാജ്കുമാർ അന്തരിച്ചു

L A T E S T |

ബംഗളൂരു :കന്നഡ സൂപ്പർ താരം പുനീത് രാജ്കുമാർ അന്തരിച്ചു. 46 വയസായിരുന്നു.ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് രാവിലെ അദ്ദേഹത്തെ ബംഗളുരുവിലെ വിക്രം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

ആരോഗ്യനില അതീവ ഗുരുതരാവസ്ഥയിലായ നിലയിലായിരുന്നു അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ബംഗളൂരു വിക്രം ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച താരത്തെ പ്രത്യേക മെഡിക്കൽ സംഘമാണ് പരിശോധിച്ചിരുന്നത്.

കർണാടക മുഖ്യമന്ത്രി ബാസവരാജ് ബൊമ്മയ് ആശുപത്രിയിൽ എത്തി സ്ഥിതി ഗതികൾ വിലയിരുത്തിയിരുന്നു.

കന്നഡ ഇതിഹാസ താരം രാജ്‌കുമാറിന്റെയും പർവതാമ്മ രാജ്‌കുമാറിന്റയും അഞ്ച് മക്കളിൽ ഇളയവനായി 1975 ലാണ് പുനിത്കുമാർ ജനിച്ചത്.ബാല താരമായിട്ടായിരുന്നു സിനിമയിലേക്കുള്ള ചുവടുവെപ്പ്.തുടർന്നുള്ള ബാല്യകാലത്തുടനീളം ബാല നടനായി അഭിനയിച്ചു.വസന്തഗീത,ഭാഗ്യവന്ത,ചാലീസുവ മോദകലു ,ഇരട് നക്ഷത്രങ്ങളു , ബെട്ടാട ഹുവു എന്നി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ചു.

ബെട്ടാട ഹുഡുവിലെ അപ്പു എന്ന കഥാപാത്രം ഏറെ ശ്രദ്ധേയമായതിനെ തുടർന്ന് അപ്പു എന്നും അദ്ദേഹത്തെ ആരാധകർ വിളിച്ചിരുന്നു.കന്നഡ സിനിമയിലെ ഏറ്റവും പ്രതിഫലം പറ്റുന്ന താരമായി പുനീത് രാജ്‌കുമാർ വളർന്നത് വളരെ വേഗത്തിലായിരുന്നു.

അഭിനയത്തിന് പുറമെ ഗായകൻ,ടെലിവിഷൻ അവതാരകൻ എന്നി നിലകളിലും തിളങ്ങിയ വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്. സന്തോഷ് അനന്ത്രത്തിന്റെ യുവരത്ന എന്ന ചിത്രമാണ് അവസാനം ഇറങ്ങിയത്.ജെയിംസ്,ദ്വിത തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു വരികയായിരുന്നു.

അശ്വനി രേവനാഥാണ് ഭാര്യ.വന്ദിത രാജ്‌കുമാർ,ധൃതി രാജ്‌കുമാർ എന്നിവർ മക്കളാണ്.അദ്ദേഹത്തിന്റെ വിയോഗവർത്തയറിഞ്ഞ് ആരാധകർ വിക്രം ആശുപത്രിയിൽ തടിച്ചുകൂടിയിട്ടുണ്ട്.

ഫേസ്ബുക്കിന്റെ പേര് മാറ്റി ഇനി ‘മെറ്റ’

E X C L U S I V E | LIVE

ന്യൂയോർക്ക് : ഫേസ്ബുക് കമ്പനി പേര് മാറി, ഇനി 'മെറ്റ' എന്നറിയപ്പെടും.

ഫേസ്ബുക് ആപ്പ്ളിക്കേഷന്റെ പേര് മാറില്ലെന്ന് മാർക്ക് സക്കർബർഗ് അറിയിച്ചു.ഇൻസ്റ്റഗ്രാമും വട്സാപ്പും ഇനി മെറ്റയുടെ കീഴിലായിരിക്കുമെന്നും സക്കർബർഗ് അറിയിച്ചു.

ഒരു വെർച്വൽ ലോകം സൃഷ്ടിക്കുകയാണ് തന്റെ ലക്ഷ്യമെന്ന് സക്കർബർഗ് ചരിത്രപരമായ പേര് മാറ്റൽ ചടങ്ങിനിടെ പറഞ്ഞു.

PREVIOUS STORY |

http://www.jginews.in/social-media-giant-facebook-planning-to-change-their-name-declaring-very-soon-says-reports/

ആഡംബര കപ്പലിലെ ലഹരി പാർട്ടി കേസിൽ ആര്യൻ ഖാന് ജാമ്യം

L A T E S T |

മുംബൈ : ആഡംബര കപ്പലിലെ ലഹരി പാർട്ടിക്കേസിൽ ആര്യൻ ഖാന് ജാമ്യം ലഭിച്ചു.

ലഹരിപ്പാർട്ടി കേസിൽ 25 ദിവസത്തിന് ശേഷമാണ് ആര്യൻ ഖാന് ജാമ്യം ലഭിച്ചത്.ആര്യൻ ഖാൻ മയക്കുമരുന്നു ഉപയോഗിച്ചിട്ടില്ല, കൈവശം വെച്ചിട്ടില്ല ,തെളിവുകളില്ല,സത്യം ജയിക്കട്ടെ എന്ന് അദ്ദേഹത്തിന്റെ അഭിഭാഷക സംഘത്തിലുള്ള സതീഷ് മനേഷിൻഡെ മാധ്യമങ്ങളോട് പറഞ്ഞു.

മുംബൈ പ്രത്യേക കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നെങ്കിലും തളളിയതിനെ തുടർന്ന് ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകുകയായിരുന്നു.ആര്യൻ ഖാനൊപ്പം അറസ്റ്റിലായ അർബാസ് മർച്ചന്റ്,മൂൺമൂൺ ധമെച്ച എന്നിവർക്കും ജാമ്യം ലഭിച്ചു. മുംബൈ ആർതർ ജയിലിൽ കഴിയുന്ന ഇവർ നടപടിക്രമങ്ങൾ പൂർത്തിയാക്കി ശനിയാഴ്ച പുറത്തിറങ്ങും.

മുതിർന്ന അഭിഭാഷകനും മുൻ അറ്റോർണി ജനറലുമായി മുകുൾ റോത്തഗിയാണ് ആര്യൻ ഖാന് വേണ്ടി ഹാജരായത്.അറസ്റ്റിന് നിയമ സാധുതയില്ലെന്നും അപ്രസക്തമായ ചില വാട്സ്ആപ് ചാറ്റുകളുടെ അടിസ്ഥാനത്തിൽ മാത്രമാണ് അറസ്റ്റെന്ന് അദ്ദേഹം കോടതിയിൽ വാദിച്ചു.

പ്രതികൾക്ക് ജാമ്യം നൽകിയാൽ തെളിവ് നശിപ്പിക്കാൻ സാധ്യതയുണ്ടെന്ന് എൻ സി ബി കോടതിയിൽ വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല.

ദാദാ സാഹേബ് ഫാൽക്കെ അവാർഡ് രജനികാന്ത് ഏറ്റുവാങ്ങി

L A T E S T |

ന്യൂഡൽഹി : അൻപത്തൊന്നാമത് ദാദാ സാഹേബ് ഫാൽക്കെ പുരസ്‌കാരം തെന്നിന്ത്യൻ താരം രജനികാന്ത് ഏറ്റുവാങ്ങി. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു രജനീകാന്തിന് ഉപഹാരം നൽകി ആദരിച്ചു.

ഇന്ത്യൻ ചലച്ചിത്ര മേഖലയ്ക്ക് നൽകുന്ന ആജീവനാന്ത സംഭാവനകളെ മാനിച്ച് ഭാരതസർക്കാർ നൽകുന്ന പരമോന്നത പുരസ്‌കാരമാണ് ദാദാ സാഹേബ് ഫാൽക്കെ പുരസ്‌കാരം.

ഇന്ത്യൻ ചലച്ചിത്രത്തിന്റെ പിതാവെന്ന് അറിയപ്പെടുന്ന ദാദാ സാഹേബ് ഫാൽകെയുടെ നൂറാം ജന്മ വാർഷികത്തിൽ 1969 മുതലാണ് ഈ പുരസ്‌കാരം നൽകിത്തുടങ്ങിയത്.

https://twitter.com/ANI/status/1452532815963168770?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1452532815963168770%7Ctwgr%5E%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.mathrubhumi.com%2Fmovies-music%2Fnews%2Frajinikanth-receives-the-dadasaheb-phalke-award-at-67th-national-film-awards-ceremony-in-delhi-1.6118667

മഹാമാരി ആയുർ ദൈർഘ്യം കുറച്ചു, ഇന്ത്യക്കാർക്ക് രണ്ടു വർഷം കുറഞ്ഞെന്ന് പഠന റിപ്പോർട്ട്

L A T E S T |

മുംബൈ : കോവിഡ് മഹാമാരി മനുഷ്യ ജീവന്റെ ദൈർഘ്യത്തെ ബാധിച്ചുവെന്ന് പഠന റിപ്പോർട്ട്. മുംബൈയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോപുലേഷൻ സ്റ്റഡീസ് (IIPS) നടത്തിയ പഠനത്തിൽ ഇന്ത്യയിൽ ആയുർദൈർഘ്യം രണ്ടു വർഷം കുറഞ്ഞെന്ന് പറയുന്നു.

സ്ത്രീയിലും പുരുഷനിലും ആയുർദൈർഘ്യം കുറഞ്ഞെന്ന് പഠനത്തിന് നേതൃത്വം നൽകിയ ഐ ഐ പി എസ് പ്രൊഫസർ സൂര്യ കാന്ത് യാദവ് വ്യക്തമാക്കി .

2019ൽ സ്ത്രീകളിൽ ആയുർ ദൈർഘ്യം 72 വയസും പുരുഷന്മാരിൽ 69.5 വയസുമായിരുന്നു.എന്നാൽ 2020ൽ ഇത് കുറയുകയും സ്ത്രീകളിൽ 69.8 പുരുഷന്മാരിൽ 67.5 എന്നിങ്ങനെ കുറഞ്ഞതായും പഠന റിപ്പോർട്ടിൽ ഉള്ളതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

പുരുഷന്മാരിൽ കോവിഡ് ബാധിച്ചവരിൽ 35-69 പ്രായത്തിലുള്ള വരെ യാണെന്നും ഇവരിലെ മരണ നിരക്ക് കൂടിയതാണ് ആയുർ ദൈർഘ്യ ത്തിലെ കുറവിന് കാരണമായതെന്നും പഠനത്തിൽ പറയുന്നുണ്ട്.

145 രാജ്യങ്ങളിലെ ഗ്ലോബൽ ബർഡൻ ഓഫ് ഡിസീസ് സ്റ്റഡീസിൽനിന്ന് ലഭ്യമായ ഡാറ്റ,കോവിഡ് ഇന്ത്യ അപ്ലിക്കേഷൻ പ്രോഗ്രാം ഇന്റർഫേസ് പോർട്ടൽ ഡാറ്റ ഏന്നിവയുടെ വിശകലനത്തിലൂടെയാ ണ് ഈ നിഗമനത്തിലെത്തിയത്.

കഴിഞ്ഞ ദശകങ്ങളിലായി ആയുർ ദൈർഘ്യം വർധിപ്പിക്കുന്നതിനായി ലോകം നേടിയെടുത്ത പുരോഗതികൾ കോവിഡ് തുടച്ചു നീക്കി എന്നാണ് പഠനത്തിലൂടെ വിലയിരുത്തപ്പെടുന്നത്.ഇപ്പോൾ രാജ്യത്തെ ആയുർ ദൈർഘ്യം 2010 ന് തുല്യമായി മാറിയെന്നും ഇത് തിരിച്ചു പിടിക്കാൻ വർഷങ്ങൾ തന്നെ വേണ്ടി വരുമെന്നും സൂര്യകാന്ത് യാദവ് പറയുന്നു.

നടി അനന്യ പാണ്ഡേയെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും: അറസ്റ്റെന്ന് സൂചന

L A T E S T |

മുംബൈ : ആഡംബര കപ്പലിലെ മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ബോളിവുഡ് നടി അനന്യ പാണ്ഡേയെ ഇന്ന് വീണ്ടും എൻ സി ബി ചോദ്യം ചെയ്യും.ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് ഉണ്ടായേക്കുമെന്നാണ് സൂചന.

ഇന്നലെ നടിയെ രണ്ട് മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. അനന്യയുടെ മുംബൈയിലെ വീട്ടിൽ നടത്തിയ റെയ്‌ഡിൽ ലാപ്ടോപ്പും മൊബൈൽ ഫോണും പിടിച്ചെടുത്തിരുന്നു.

കേസിൽ അനന്യ പാണ്ഡെ നിർണ്ണായക കണ്ണിയാണെന്നാണ് എൻ സി ബി കണ്ടെത്തൽ.കേസിൽ അറസ്റ്റിലായ ആര്യൻ ഖാന്റെ വാട്സ്ആപ് ചാറ്റ് എൻ സി ബി ഉദ്യോഗസ്ഥർ കോടതിയിൽ സമർപ്പിച്ചിരുന്നു.ഈ ചാറ്റ് നടി അനന്യയുമായി നടത്തിയതാണ് എന്നാണ് എൻ സി ബി കണ്ടെത്തൽ .

ആര്യൻ ഖാന് ജാമ്യമില്ല , ജയിലിൽ തുടരും

L A T E S T |

മുംബൈ : ആഡംബര കപ്പലിലെ ലഹരി പാർട്ടി കേസിൽ അറസ്റ്റിലായ നടൻ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാന് ജാമ്യമില്ല.

ആര്യൻ ഖാൻ ജാമ്യത്തിലിറങ്ങിയാൽ അത് കേസ് അന്വേഷണത്തെ ബാധിക്കുമെന്ന് കോടതി വിലയിരുത്തി ജാമ്യം നിഷേധിക്കുകയായിരുന്നു.ആര്യൻ ഖാൻ മുംബൈ ആർതർ റോഡ് ജയിലിൽ തുടരും.

ഒക്ടോബർ രണ്ടിനാണ് ആര്യൻ ഖാൻ ഉൾപ്പെടയുള്ളവരെ ആഡംബര കപ്പലിലെ മയക്കു മരുന്ന് പാർട്ടിക്കിടയിൽ എൻ സി ബി അറസ്റ്റ് ചെയ്തത്.

ജാമ്യം നിഷേധിച്ച കോടതി നടപടിക്കെതിരെ മുംബൈ ഹൈക്കോടതിയെ സമീപിക്കുമെന്ന് ആര്യൻ ഖാന്റെ അഭിഭാഷകൻ അറിയിച്ചു.ഒക്ടോബർ 13 പരിഗണിക്കാനിരുന്ന ആര്യൻ ഖാന്റെ ജാമ്യാപേക്ഷ ഇന്നത്തേക്ക് മാറ്റുകയായിരുന്നു.

ആര്യൻ ഖാൻ കഴിഞ്ഞ കുറച്ച വർഷങ്ങളായി മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടെന്നാണ് എൻ സി ബി കണ്ടെത്തൽ.

ചാലക്കുടി പുഴയിൽ ജല നിരപ്പ് ഉയരുന്നു: ജാഗ്രത നിർദേശം,ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജം

L I V E |

തൃശൂർ : ചാലക്കുടി പുഴയിൽ ജല നിരപ്പ് ഉയരുന്നു.ജാഗ്രത നിർദേശം. ജില്ലാ ഭരണകൂടം ആളുകളെ ഒഴിപ്പിക്കാനുള്ള നടപടികൾ തുടങ്ങി. ഷോളയാർ ,പെരിങ്ങൽക്കുത്ത് ഡാമുകൾ തുറന്നതിനെ തുടർന്നുള്ള വെള്ളം ചാലക്കുടി പുഴയിലേക്കാണ് ചേരുന്നത്.

തീരത്തുള്ളവർ മാറി താമസിക്കണമെന്ന് മന്ത്രി കെ രാജൻ അറിയിച്ചു. ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജമാണെന്ന് ജില്ലാ ഭരണകൂടം അറിയിപ്പ് നൽകിയിട്ടുണ്ട്.ചാലക്കുടി പുഴയുടെ തീരത്തുള്ളവർ ബന്ധു വീടുകളിൽ, അല്ലെങ്കിൽ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറണമെന്നാണ് ഔദ്യോഗിക നിർദേശം.

ലോവർ ഷോളയാർ ,പെരിങ്ങൽ കുത്ത് ഡാമുകളിൽനിന്ന് ചാലക്കുടി പുഴയ്ക്ക് ഉൾക്കൊള്ളാൻ കഴിയാത്ത അളവിൽ വെള്ളം കൂടിയേക്കു മെന്നാണ് വിലയിരുത്തൽ.നിലവിലെ 5 മീറ്റർ എന്ന അവസ്ഥ മാറിയേക്കും.ഇപ്പോൾ ജല നിരപ്പ് ഉയർന്നുകൊണ്ടിരിക്ക യാണ്.

സമൂഹ മാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം നടത്തുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് മന്ത്രി കെ രാജൻ അറിയിച്ചു.

file photo |

ഞാൻ കേരളം വിട്ടു,ഇനി ഒരു പെട്ടിക്കട പോലും ഇവിടെ നടത്തില്ല : പി വി അൻവർ

മലപ്പുറം : ഇനി ഒരു പെട്ടിക്കടപോലും ഇവിടെ നടത്തില്ലെന്നും തടയണ പൊട്ടിക്കുകയോ വീണ്ടും കെട്ടുകയോ എന്ത് വേണമെങ്കിലും ചെയ്തോട്ടെ,കേരളം താൻ വിട്ടുവെന്നും ഇനി ആഫ്രിക്ക പോളിയരുത് എന്നേ തനിക് ആഗ്രഹമുള്ളുവെന്നും പി വി അൻവർ എം എൽ എ പറഞ്ഞു.

ആഫ്രിക്കയിലെ സിയേറ ലിയോണിൽ നിന്നെത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അൻവർ.ഈ മണ്ണിൽ രാഷ്ട്രീയവും വ്യക്തിത്വവും പാർട്ടിയോടുള്ള ആത്മാർത്ഥതയും നിലനിർത്തി പ്രവർത്തിക്കണമെങ്കിൽ ഒരു കച്ചവടവും ഇവിടെ പാടില്ലെന്ന് തീരുമാനിച്ചവനാണ് ഞാൻ.ഇവിടെ ഒരു പെട്ടിക്കട നടത്താൻ പോലും പി വി അൻവർ ഇനി ആഗ്രഹിക്കുന്നില്ല.അദ്ദേഹം വ്യക്തമാക്കി.

കോൺഗ്രസ്സുകാർ ടോർച്ചടിച്ച് തിരയേണ്ടത് തന്നെയല്ല,എ ഐ സി സി ആസ്ഥാനത്തേക്കാണ്.കെ സി വേണുഗോപാലിന്റെ നേതൃത്വത്തിൽ ഓരോ സംസ്ഥാനങ്ങളിലായി കോൺഗ്രസിനെ തകർത്തുകൊണ്ടിരിക്ക യാണ്.കോൺഗ്രസിലെ ബിജെപി ഏജന്റാണ് വേണുഗോപാൽ.

എം എൽ എ യോ പാർട്ടി നേതാവോ ആയിക്കഴിഞ്ഞാൽ എല്ലാം ആയി എന്ന് കരുതുന്ന ചില പരനാറികൾ ഇവിടെയുണ്ട്.എന്ത് തെമ്മാടിത്തരവും പറയാമെന്നാണ് ഇവരുടെ തോന്നൽ.ഒരു പരിധി വരെ മാത്രമേ ഇതൊക്കെ സഹിക്കാൻ കഴിയു.പരിധി വിട്ടാൽ വ്യക്തിപരമായി ഇതിനൊക്കെ പ്രതികരിക്കേണ്ടി വരും.

പെട്ടിക്കട നടത്തേണ്ട രജ്യത്ത് അത് നടത്താനുള്ള സമ്പത്ത് ഉണ്ടാക്കി സി പി എമ്മിന്റെ മുന്നണി പോരാളിയായി ഇവിടെ മരിക്കാനാണ് ആഗ്രഹമെന്നും അൻവർ പറഞ്ഞു.

തുടർച്ചയായി 60 ദിവസം സഭയിൽ എത്താതിരുന്ന അൻവർ രാജിവെക്കണം എന്നാവശ്യപ്പെട്ട് യു ഡി എഫ് ആവശ്യം ഉന്നയിക്കുന്നതിനിടെയാണ് അൻവറിന്റെ പ്രതികരണം.

അച്ഛനെയും മകളെയും അപമാനിച്ച സംഭവത്തിൽ പിങ്ക് പൊലീസിന് ഐ ജി യുടെ ക്ലീൻ ചീട്ട്

L A T E S T | ON AIR

തിരുവനന്തപുരം: ഐ എസ് ആർ ഒ യിലേക്ക് വന്ന ഉപകരണം കാണാനായി പോയ 8 വയസുകാരിയെയും അച്ഛനെയും ഇല്ലാത്ത മോഷണത്തിന്റെ പേരിൽ പരസ്യ വിചാരണയും അധിക്ഷേപവും നടത്തിയ പിങ്ക് പൊലീസിലെ പോലീസുകാരിക്ക് ഐ ജി യുടെ ക്‌ളീൻ ചീട്ട്.

പരസ്യ അധിക്ഷേപം നടത്തിയ പിങ്ക് പോലീസിലെ പൊലീസുകാരി രജിതയെ സംരക്ഷിച്ചുകൊണ്ട് ഡി ഐ ജി നൽകിയ റിപ്പോർട്ടിനെ ശരിവെക്കുന്ന തരത്തിലുള്ള റിപോർട്ടാണ് ഇപ്പോൾ ഐ ജി അർഷിത അട്ടല്ലൂരിയും നൽകിയിരിക്കുന്നത്.

പോലീസുകാരിക്ക് വകുപ്പ് തലത്തിൽ നൽകാവുന്ന പരമാവധി ശിക്ഷ നൽകിയെന്നും ജില്ല വിട്ട് സ്ഥലം മാറ്റിയെന്നും 15 ദിവസത്തെ പരിശീലനത്തിന് അയച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു. പൊലീസുകാരി അച്ഛനെയും മകളെയും മോശം ഭാഷയോ ജാതി അധിക്ഷേപം നടത്തിയിട്ടില്ലെന്നും പോലീസുകാരിക്ക് അനുകൂലമായ റിപോർട്ടിൽ ഐ ജി നൽകിയിരിക്കുന്നത്.

"നീതി , അധിക്ഷേപിച്ച പോലീസുകാരിക്ക് " അച്ഛൻ

ആറ്റിങ്ങൽ : തന്നെയും മകളെയും അധിക്ഷേപിച്ച പോലീസുകാരിക്കാണ് ഇപ്പോൾ നീതി കിട്ടിയിരിക്കുന്നതെന്നും അപമാനിതയായ തന്റെ പിഞ്ചു കുഞ്ഞിനും തനിക്കുമല്ല ഐ ജി റിപ്പോർട്ടിലൂടെ നീതി കിട്ടിയതെന്നും ഇല്ലാത്ത മോഷണത്തിന്റെ പേരിൽ പിങ്ക് പോലീസിന്റെ അധിക്ഷേപത്തിനിരയായ അച്ഛൻ ജയചന്ദ്രൻ പറഞ്ഞു.

സംഭവത്തിൽ ഖേദം പ്രകടിപ്പിക്കാൻ പോലും തയ്യാറാകാത്ത പോലീസ് ഒരിക്കൽ പോലും തന്നെ വിളിച്ചിട്ടില്ലെന്നും ആദ്യ ഘട്ടത്തിൽ പൊലീസുകാരി കുറ്റക്കാരിയാണെന്ന് വാക്കാൽ പറഞ്ഞ മുതിർന്ന ഉദ്യോഗസ്ഥർ ഇപ്പോൾ പോലീസുകാരിക്ക് അനുകൂല റിപ്പോർട്ട് നല്കിയിരിക്കുകയാണെന്നും ജയചന്ദ്രൻ പറഞ്ഞു.

ഉത്ര വധം : പ്രതി സൂരജിന് ഇരട്ട ജീവപര്യന്തം,അഞ്ച് ലക്ഷം രൂപ പിഴ

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ ഇത്തരം പിഴവുകളാണ് കുറ്റവാളികൾക്ക് തുണയാകുന്നതെന്നും വിധിയിൽ സംതൃപ്തയല്ലെന്നും ഉത്രയുടെ അമ്മ പ്രതികരിച്ചു

L I V E |ON AIR

കൊല്ലം : അഞ്ചലിലെ ഉത്ര വധക്കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ പ്രതി സൂരജ് (27 ) ന് വധ ശിക്ഷയില്ല. ഇരട്ട ജീവപര്യന്തവും അഞ്ച് ലക്ഷം രൂപ പിഴയുമാണ് വിധിച്ചത്.

പ്രതി സൂരജിന്റെ പ്രായം കണക്കിലെടുത്ത് ശിക്ഷ കുറയ്ക്കണമെന്ന പ്രതിഭാഗം ആവശ്യം കോടതി പരിഗണിക്കുയയായിരുന്നു.

അപൂർവങ്ങളിൽ അപൂർവമെന്ന് കണ്ടെത്തിയ കേസിൽ വധ ശിക്ഷ വിധിക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു. കൊല്ലം ആറാം അഡിഷണൽ സെഷൻസ് ജഡ്ജ് എം മനോജാണ് കേരളം കാത്തു നിന്ന വിധി പ്രസ്താവിച്ചത്.

സൂരജിനെതിരെ ചുമത്തിയ അഞ്ചിൽ നാല് കുറ്റങ്ങളും തെളിഞ്ഞിരുന്നു.കൊലപാതകം,നരഹത്യ ശ്രമം,കഠിനമായ ദേഹോപദ്രവം ഏൽപ്പിക്കൽ ,വനം-വന്യ ജീവി ആക്ട് പ്രകാരമുള്ള കുറ്റങ്ങൾ തുടങ്ങിയവയും തെളിയിക്കപ്പെട്ടു.

2020 മെയ് ഏഴിനാണ് കൊല്ലം അഞ്ചൽ എളം വെള്ളശ്ശേരി വീട്ടിൽ ഉത്ര ( 25 ) യെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.ഭർത്താവ് പറക്കോട് സ്വദേശി സൂരജ് ഭിന്നശേഷിക്കാരിയായ ഭാര്യയെ ഒഴിവാക്കാനായി പാമ്പിനെകൊണ്ട് കടിപ്പിച്ചു കൊലപ്പെടുത്തി എന്നാണ് കേസ്.

ഉത്രയുടെ സ്വത്ത് കൈക്കലാക്കാനും സൂരജ് പദ്ധതിയിട്ടിരുന്നു. സംസ്ഥാനത്ത് പാമ്പിനെക്കൊണ്ട് കടിപ്പിച്ച് ഒരാളെ കൊല്ലുന്ന ആദ്യത്തെ കേസാണിത്.സർപ്പകോപം കൊണ്ട് പാമ്പ് കടിച്ചു എന്ന് വരുത്തി തീർക്കാനുള്ള ഗൂഢ ശ്രമമാണ് സൂരജ് നടത്തിയത്.

കൊലപാതകം നടത്താൻ പാമ്പിനെ ആയുധമാക്കി എന്നതാണ് ഈ കേസിനെ അത്യപൂർവമാക്കുന്നതെന്ന് പ്രോസിക്യൂഷൻ വാദിച്ചു.പ്രതി ജുഡീഷ്യൽ കസ്റ്റഡിയിലിരിക്കെയാണ് കേസ് വിസ്താരം പൂർത്തിയാക്കിയത്.

87 സാക്ഷികളെയും 288 രേഖകളും 40 മുതലുകളും പ്രോസിക്യൂഷൻ ഹാജരാക്കി.പ്രതിഭാഗം മൂന്ന് സാക്ഷികളെ വിസ്തരിക്കുകയും 24 രേഖകളും തൊണ്ടി മുതലായി 3 സി ഡി കളും ഹാജരാക്കി.സൂരജിന് പാമ്പിനെ നൽകിയ ചാവർകട് സുരേഷിനെ ആദ്യം പ്രതിയും പിന്നീട് ഒന്നാം സാക്ഷിയുമാക്കി.

2020 മാർച്ചിലും അടൂർ പാറക്കോട്ടുള്ള സൂരജിന്റെ വീട്ടിൽ വെച്ച് ഉത്രയ്‌ക്ക് വലിയുടെ കടിയേറ്റിരുന്നു.ഇതും കൊലപാതക ശ്രമമാണെന്ന് പോലീസ് കണ്ടെത്തി.അന്ന് ഉത്ര രക്ഷപ്പെട്ടെങ്കിലും സൂരജ് നാഗ കോപത്തിന്റെ പേരിൽ അടുത്ത ശ്രമം ആസൂത്രണം ചെയ്തു.ഇതിനായി ഇന്റർനെറ്റിൽ വിവിധ വെബ്സൈറ്റുകൾ സൂരജ് തിരഞ്ഞിരുന്നു എന്നും പോലീസ് കണ്ടെത്തി.

അന്വേഷണ സമയത്ത് പോലീസ് ഡമ്മി പരീക്ഷണമടക്കം നടത്തി സംഭവം പുനരാവിഷ്കരിച്ചിരുന്നു.ഡമ്മി പരീക്ഷണ സമയത്ത് മൂർഖൻ പാമ്പിന്റെ തലയിൽ പിടിപ്പിച്ച് കടിപ്പിച്ച കാര്യം തെളിയിക്കാൻ അന്വേഷണ സംഘത്തിന് സാധിച്ചു.

ഉത്രയെ കടിപ്പിച്ച പാമ്പിന്റെ പോസ്റ്റ് മോർട്ടം റിപ്പോർട്ടും കേസിൽ നിർണ്ണായക തെളിവായി. റിപ്പോർട്ടിൽ ഏഴ് ദിവസം പട്ടിണി കിടന്ന പാമ്പാണിതെന്ന് കണ്ടെത്തി.ഉത്രയെ കടിപ്പിക്കാനായി പാമ്പിനെ പ്ലാസ്റ്റിക് സഞ്ചിയിൽ സൂക്ഷിച്ചതിന്റെ തെളിവായി ഇത് പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി.

രണ്ട് തവണ ഉത്രയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ചപ്പോഴും സൂരജ് മാത്രമായിരുന്നു മുറിയിൽ ഉണ്ടായിരുന്നത് എന്നും എന്നാൽ സംഭവത്തിൽ എന്താണ് സംഭവിച്ചതെന്ന് വിശദീകരിക്കാൻ സൂരജിന് സാധിച്ചില്ലെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചിരുന്നു.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ ഇത്തരം പിഴവുകളാണ് കുറ്റവാളികൾക്ക് തുണയാകുന്നതെന്നും വിധിയിൽ സംതൃപ്തയല്ലെന്നും ഉത്രയുടെ 'അമ്മ പ്രതികരിച്ചു.

ഉത്ര വധക്കേസിൽ പ്രതി സൂരജ് കുറ്റക്കാരൻ,വിധി മറ്റന്നാൾ

L I V E |

കൊല്ലം : ഉത്ര വധക്കേസിൽ പ്രതി സൂരജ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. കേരളം കാത്തു നിന്ന വിധി മറ്റന്നാൾ.കൊല്ലം അഡിഷണൽ സെഷൻസ് കോടതിയാണ് വിധി പറയുക.

പ്രതി സൂരജിനെ തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് കോടതിയിൽ ഹാജരാക്കിയത്.കോടതിയിൽ നിർവികാരനായി നിന്ന സൂരജിനോട് എന്തെങ്കിലും പറയാനുണ്ടോ എന്ന് കോടതി ചോദിച്ചപ്പോൾ ഒന്നും പറയാനില്ല എന്നായിരുന്നു മറുപടി.

സൂരജിനെതിരെ ചുമത്തിയ അഞ്ചിൽ നാല് കുറ്റങ്ങളും തെളിയിക്കപ്പെട്ടിട്ടുണ്ട്.കൊലപാതകം,നരഹത്യ ശ്രമം,കഠിനമായ ദേഹോപദ്രവം ഏൽപ്പിക്കൽ ,വനം-വന്യ ജീവി ആക്ട് പ്രകാരമുള്ള കുറ്റങ്ങൾ തുടങ്ങിയവയും തെളിയിക്കപ്പെട്ടു.

2020 മെയ് ഏഴിനാണ് കൊല്ലം അഞ്ചൽ എളം വെള്ളശ്ശേരി വീട്ടിൽ ഉത്ര ( 25 ) യെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.ഭർത്താവ് പറക്കോട് സ്വദേശി സൂരജ് ഭിന്നശേഷിക്കാരിയായ ഭാര്യയെ ഒഴിവാക്കാനായി പാമ്പിനെകൊണ്ട് കടിപ്പിച്ചു കൊലപ്പെടുത്തി എന്നാണ് കേസ്.

ഉത്രയുടെ സ്വത്ത് കൈക്കലാക്കാനും സൂരജ് പദ്ധതിയിട്ടിരുന്നു. സംസ്ഥാനത്ത് പാമ്പിനെക്കൊണ്ട് കടിപ്പിച്ച് ഒരാളെ കൊല്ലുന്ന ആദ്യത്തെ കേസാണിത്.സർപ്പകോപം കൊണ്ട് പാമ്പ് കടിച്ചു എന്ന് വരുത്തി തീർക്കാനുള്ള ഗൂഢ ശ്രമമാണ് സൂരജ് നടത്തിയത്.

കൊലപാതകം നടത്താൻ പാമ്പിനെ ആയുധമാക്കി എന്നതാണ് ഈ കേസിനെ അത്യപൂർവമാക്കുന്നതെന്ന് പ്രോസിക്യൂഷൻ വാദിച്ചു.പ്രതി ജുഡീഷ്യൽ കസ്റ്റഡിയിലിരിക്കെയാണ് കേസ് വിസ്താരം പൂർത്തിയാക്കിയത്.

87 സാക്ഷികളെയും 288 രേഖകളും 40 മുതലുകളും പ്രോസിക്യൂഷൻ ഹാജരാക്കി.പ്രതിഭാഗം മൂന്ന് സാക്ഷികളെ വിസ്തരിക്കുകയും 24 രേഖകളും തൊണ്ടി മുതലായി 3 സി ഡി കളും ഹാജരാക്കി.സൂരജിന് പാമ്പിനെ നൽകിയ ചാവർകട് സുരേഷിനെ ആദ്യം പ്രതിയും പിന്നീട് ഒന്നാം സാക്ഷിയുമാക്കി.

2020 മാർച്ചിലും അടൂർ പാറക്കോട്ടുള്ള സൂരജിന്റെ വീട്ടിൽ വെച്ച് ഉത്രയ്‌ക്ക് വലിയുടെ കടിയേറ്റിരുന്നു.ഇതും കൊലപാതക ശ്രമമാണെന്ന് പോലീസ് കണ്ടെത്തി.അന്ന് ഉത്ര രക്ഷപ്പെട്ടെങ്കിലും സൂരജ് നാഗ കോപത്തിന്റെ പേരിൽ അടുത്ത ശ്രമം ആസൂത്രണം ചെയ്തു.ഇതിനായി ഇന്റർനെറ്റിൽ വിവിധ വെബ്സൈറ്റുകൾ സൂരജ് തിരഞ്ഞിരുന്നു എന്നും പോലീസ് കണ്ടെത്തി.

അന്വേഷണ സമയത്ത് പോലീസ് ഡമ്മി പരീക്ഷണമടക്കം നടത്തി സംഭവം പുനരാവിഷ്കരിച്ചിരുന്നു.ഡമ്മി പരീക്ഷണ സമയത്ത് മൂർഖൻ പാമ്പിന്റെ തലയിൽ പിടിപ്പിച്ച് കടിപ്പിച്ച കാര്യം തെളിയിക്കാൻ അന്വേഷണ സംഘത്തിന് സാധിച്ചു.

ഉത്രയെ കടിപ്പിച്ച പാമ്പിന്റെ പോസ്റ്റ് മോർട്ടം റിപ്പോർട്ടും കേസിൽ നിർണ്ണായക തെളിവായി. റിപ്പോർട്ടിൽ ഏഴ് ദിവസം പട്ടിണി കിടന്ന പാമ്പാണിതെന്ന് കണ്ടെത്തി.ഉത്രയെ കടിപ്പിക്കാനായി പാമ്പിനെ പ്ലാസ്റ്റിക് സഞ്ചിയിൽ സൂക്ഷിച്ചതിന്റെ തെളിവായി ഇത് പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി.

രണ്ട് തവണ ഉത്രയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ചപ്പോഴും സൂരജ് മാത്രമായിരുന്നു മുറിയിൽ ഉണ്ടായിരുന്നത് എന്നും എന്നാൽ സംഭവത്തിൽ എന്താണ് സംഭവിച്ചതെന്ന് വിശദീകരിക്കാൻ സൂരജിന് സാധിച്ചില്ലെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു

രാജ്യത്ത് കൽക്കരി ക്ഷാമം: സംസ്ഥാനത്തും വൈദ്യുതി പ്രതിസന്ധി ഉണ്ടായേക്കും

L I V E |

പാലക്കാട് : രാജ്യം നേരിടുന്ന ഗുരുതര കൽക്കരി പ്രതിസന്ധി സംസ്ഥാനത്തെയും ബാധിച്ചേക്കുമെന് റിപോർട്ടുകൾ.സംസ്ഥാനത്ത് പവർ കട്ട് ഏർപ്പെടുത്തേണ്ടിവരുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി വ്യക്തമാക്കി.

കേന്ദ്രത്തിൽനിന്ന് ലഭിക്കുന്ന വൈദ്യുതിയിൽ 1000 മെഗാവാട്ടിന്റെ കുറവുണ്ടയിട്ടുണ്ട്.കൂടം കുളത്തുനിന്ന് 30 ശതമാനം വൈദ്യുതി മാത്രമാണ് ലഭിച്ചത്.കൽക്കരി ക്ഷാമം ഉടൻ പരിഹരിക്കുമെന്ന് ഉറപ്പില്ലാത്തതിനാൽ പവർ കട്ട് ഏർപ്പാടുത്തേണ്ടി വരും.

വൈദ്യുതി ഉപഭോഗം സംബന്ധിച്ച് കെ എസ് ഇ ബി കൃത്യമായി നിരീക്ഷിച്ച് വരികയാണെന്നും ജനങ്ങൾ വൈദ്യുതി ഉപയോഗം നിയന്ത്രിക്കേണ്ടിവരുമെന്നും മന്ത്രി പറഞ്ഞു.

രാജ്യത്ത് കൽക്കരിയുടെ വലിയ തോതിലുള്ള ക്ഷാമം ഉള്ളതിനാൽ കേരളത്തിന് പുറത്തുനിന്ന് ലഭിക്കേണ്ടിയിരുന്ന വൈദ്യുതിയിൽ 220 മെഗാവാട്ട് വൈദ്യുതിയുടെ കുറവുണ്ടാകും.കേന്ദ്ര വിഹിതം വെട്ടിക്കുറയ്ക്കുകയും പ്രതിസന്ധി തുടരുകയും ചെയ്യുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടിവരുമെന്നും മന്ത്രി വ്യക്തമാക്കി.

കഞ്ചാവ് വേട്ടയ്ക്ക് പോയ പോലീസ് സംഘം വനത്തിൽ കുടുങ്ങി,കണ്ടെത്താനുള്ള ശ്രമം തുടരുന്നു

L I V E |ON AIR

പാലക്കാട് : മലമ്പുഴയിൽ വനത്തിൽ കഞ്ചാവ് വേട്ടയ്ക്ക് പോയ പോലീസ് സംഘം വഴി തെറ്റി ഉൾക്കാട്ടിൽ അകപ്പെട്ടു.

ഇവരെ തിരിച്ചെത്തിക്കാനുള്ള ശ്രമം വനം വകുപ്പ് തുടങ്ങി.കഞ്ചാവ് വേട്ടയ്ക്കായി വാളയാറിൽനിന്ന് പോയ നാർക്കോട്ടിക് സെൽ ഡി വൈ എസ് പി ശ്രീനിവാസ് ഉൾപ്പെടെയുള്ള സംഘമാണ് വനത്തിൽ വഴിതെറ്റി ഒറ്റപ്പെട്ടത്.

വനത്തിൽ കഞ്ചാവ് തോട്ടമുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വെള്ളിയാഴ്ച ഒരു ഇൻസ്പെക്ടറും രണ്ട് എസ് ഐ മാരും തണ്ടർ ബോൾട്ടിലെ നാല് പോലീസുകാരും നാട്ടുകാരും ഉൾക്കൊള്ളുന്ന സംഘം വനത്തിൽ വഴിതെറ്റി ഒറ്റപ്പെട്ടത്.വഴി തെറ്റി ഉൾകാട്ടിൽ എത്തി എന്ന് മനസിലാക്കിയ ഇവർ ഒരു പാറപ്പുറത്ത് പുലരുംവരെ ഇരിക്കുകയായിരുന്നു

മലമ്പുഴ ഇൻസ്‌പെക്ടർ സുനിൽ കൃഷ്ണൻ,വാളയാർ എസ് ഐ രാജേഷ്,സ്പെഷ്യൽ സ്‌ക്വഡ് എസ് ഐ ജലീൽ,തണ്ടർ ബോൾട്ടിലെ നാല് പോലീസുകാർ എന്നിവർക്കൊപ്പം വെള്ളിയാഴ്ച രാവിലെയാണ് കാട്ടിൽ കയറിയത്.അയ്യപ്പൻ പൊറ്റ,ചാക്കോളാസ്‌ എസ്റ്റേറ്റ് വഴിയാണ് കാട്ടിലേക്ക് പ്രവേശിച്ചത്.

ഉച്ചയോടെ ഉൾവനത്തിൽ എത്തിയപ്പോൾ കനത്ത മഴയും വന്യ മൃഗങ്ങളുടെ സാന്നിധ്യവും കാരണം വഴി തെറ്റി ഉൾ വനത്തിൽ എത്തുകയായിരുന്നു.എന്നാൽ മൊബൈൽ റേഞ്ച് നഷ്ടമായതിനാൽ വിവരം പുറം ലോകം അറിഞ്ഞില്ല.രാത്രിയായിട്ടും ഇവരെക്കുറിച്ചുള്ള വിവരം ലഭ്യമല്ലാതായതോടെയാണ് അന്വേഷണം തുടങ്ങിയത്.

എന്നാൽ ഇവർ സുരക്ഷിതരാണെന്ന വിവരം ലഭ്യമായതായി വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.ശനിയാഴ്ച രാവിലെ 6 മണിയോടെ വളയാറിൽനിന്നും മലമ്പുഴ കവയിൽനിന്നുമിയുള്ള എട്ടംഗ സംഘം വനത്തിലേക്ക് തിരിച്ചിട്ടുണ്ട്.

എയർ ഇന്ത്യ പകുതി ഓഹരികൾ ഇനി ടാറ്റയ്ക്ക് സ്വന്തം:തിരിച്ചു വാങ്ങിയത് 18,000 കോടിക്ക്

L A T E S T |

ന്യൂഡൽഹി :ജെ ആർ ഡി തുടങ്ങിവെച്ച, ഒരു കാലത്ത് ടാറ്റായുടെ കയ്യിലായിരുന്ന പിന്നീട് ഇന്ത്യയുടെ ഔദ്യോഗിക വിമാനക്കമ്പനി യായിരുന്ന എയർ ഇന്ത്യ 50 ശതമാനം ഓഹരികൾ ഇനി ടാറ്റയ്ക്ക് സ്വന്തം.

പതിനെട്ടായിരം കോടി രൂപയ്ക്കാണ് ടാറ്റ സൺസ് എയർ ഇന്ത്യയെ സ്വന്തമാക്കിയത്.ടാലസ് ( TALACE ) എന്ന ഉപ കമ്പനിയുടെ പേരിലാണ് എയർ ഇന്ത്യയെ ടാറ്റ സൺസ് സ്വന്തമാക്കിയത്.

എയർ ഇന്ത്യയുടെ ലേലത്തിൽ ടാറ്റയ്‌ക്കൊപ്പത്തിനൊപ്പം സ്‌പൈസ് ജെറ്റ് മുന്നേറിയിരുന്നു.എന്നാൽ 15,100കോടി രൂപയായിരുന്നു സ്‌പൈസ് ജെറ്റ് ക്വോട്ട് ചെയ്ത തുക.എയർ ഇന്ത്യയ്ക്ക് പുറമെ എയർ ഇന്ത്യയുടെ ബജറ്റ് എയർലൈനായ എയർ ഇന്ത്യ എക്സ്പ്രസ് , എയർ ഇന്ത്യയുടെ ഗ്രൗണ്ട് ഹാൻഡ്‌ലിംഗ് വിഭാഗമായ എയർ ഇന്ത്യ സ്റ്റാറ്റസ് എന്നിവയുടെ അൻപത് ശതമാനം ഓഹരികൾ ഇനി ടാറ്റയ്ക്ക് സ്വന്തമായിരിക്കും.

നഷ്ടത്തിൽ പറക്കുന്ന എയർ ഇന്ത്യയുടെ ഓഹരികൾ വിറ്റഴിക്കാൻ 2017 ലാണ് തീരുമാനിച്ചത്.ആദ്യ ഘട്ടത്തിൽ നാല് കമ്പനികൾ ലേലത്തിൽ പങ്കെടുത്തെങ്കിലും അവസാന റൗണ്ടിൽ രണ്ട് കമ്പനികൾ മാത്രമായി ചുരുങ്ങി.ലേലത്തിൽ ടാറ്റ വിജയിച്ചുവെന്ന് വാർത്തകൾ വന്നിരുന്നെങ്കിലും കേന്ദ്ര സർക്കാർ നിഷേധിച്ചിരുന്നു.

ജെ ആർ ഡി ടാറ്റ എയർ സർവീസസ് എന്നും പിന്നീട് ടാറ്റ എയർലൈൻസ് എന്ന പേരിലും തുടങ്ങിയ വിമാന സർവീസ് 1953 ലാണ് കേന്ദ്രസർക്കാർ ഏറ്റെടുത്ത് പൊതുമേഖലാ സ്ഥാപനമാക്കിയത്.

2007 വരെ ഇന്ത്യൻ എയർലൈൻസ് എന്ന വിമാന കമ്പനിയും ഇന്ത്യയ്ക്ക് ഉണ്ടായിരുന്നു.2007 എയർ ഇന്ത്യയും ഇന്ത്യൻ എയർ ലൈൻസും ലയിപ്പിക്കുകയായിരുന്നു.ഏതാണ്ട് എഴുപതിനായിരം കോടിയുടെ നഷ്ടമുണ്ടാക്കിയ എയർ ഇന്ത്യയുടെ ഓഹരികൾ വിറ്റഴിക്കാൻ 2017ൽ തന്നെ കേന്ദ്രസർക്കാർ തീരുമാനിച്ചിരുന്നു.

ശ്രീനഗറിൽ സ്കൂളിൽ ഭീകരാക്രമണം:രണ്ട് അധ്യാപകർ കൊല്ലപ്പെട്ടു

LATEST |

ശ്രീനഗർ : ശ്രീനഗറിലെ സർക്കാർ സ്കൂളിലുണ്ടായ ഭീകരാക്രമണത്തിൽ രണ്ട് അധ്യാപകർ കൊല്ലപ്പെട്ടു.

സ്കൂൾ പ്രിൻസിപ്പലായ സതീന്ദ്ര കൗർ , അധ്യാപകനായ ദീപക് ചന്ദ് എന്നിവരാണ് കൊല്ലപ്പെട്ടത്.സഫ മേഖലയിലെ സർക്കാർ സ്കൂളിൽ രാവിലെയാണ് ആക്രമണമുണ്ടായത്.സ്കൂളിൽ ഓടിക്കയറിയ ഭീകരർ അധ്യാപകർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു.

പ്രദേശത്ത് സൈന്യം സുരക്ഷ ശക്തമാക്കി.ഭീകരരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്ന് സൈനിക വക്താവ് അറിയിച്ചു.

കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളിൽ ശ്രീനഗറിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെടുന്നവരുടെ എണ്ണം അഞ്ചായി.കാശ്മീരി പണ്ഡിറ്റായ മെഡിക്കൽ ഷോപ് ഉടമ,ഒരു ടാക്സി ഡ്രൈവർ,ഒരു വഴിയോര കച്ചവടക്കാരൻ എന്നിവരാണ് കൊല്ലപ്പെട്ടത്.

പോലീസിന്റെ മോശം പെരുമാറ്റം സഹിക്കേണ്ട ആവശ്യം ജനങ്ങൾക്കില്ല : രൂക്ഷ വിമർശനവുമായി ഹൈക്കോടതി

L A T E S T |

കൊച്ചി : കേരള പോലീസിനെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി ഹൈക്കോടതി.

പോലീസിന്റെ മോശം പെരുമാറ്റം സഹിക്കേണ്ട ആവശ്യം ജനങ്ങൾക്കില്ലെന്നും ജനങ്ങളോട് മാന്യമായി പെരുമാറണമെന്നും പോലീസിനോട് ഹൈക്കോടതി ആവശ്യപ്പെട്ടു.

പലവട്ടം നിർദേശം നൽകിയെങ്കിലും പോലീസ് അനുസരിച്ചില്ല. ജനങ്ങളോട് മോശമായി പെരുമാറുന്ന പോലീസുകാർക്കെതിരെ നടപടി ഉണ്ടാകുന്നില്ല.മറ്റൊരു കേസ് പരിഗണിക്കവെയാണ് ഹൈക്കോടതി പോലീസിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചത്.

' എടാ.. പോടീ 'വിളി വേണ്ടെന്ന് നേരത്തെ തന്നെ പോലീസിനോട് ഹൈക്കോടതി കർശന നിർദേശം നൽകിയിരുന്നു.മുന്നിൽ എത്തുന്നവരെല്ലാം പ്രതികളല്ലെന്ന് ഓർമ്മിപ്പിച്ച ഹൈക്കോടതി ജനങ്ങളോടുള്ളപെരുമാറ്റം മെച്ചപ്പെടുത്തണമെന്ന് പോലീസിനെ ഓർമ്മിപ്പിച്ചു.

തെറ്റ് ചെയ്യുന്നവർക്കെതിരെ നടപടി സ്വീകരിക്കാനേ പൊലീസിന് അധികാരമുള്ളൂ.പോലീസ് അതിക്രമങ്ങൾ വ്യാപകമായി ചർച്ച ചെയ്യപ്പെടുന്ന പശ്ചാത്തലത്തിലാണ് ഹൈക്കോടതി ഇടപെടൽ.

ലഹരിപ്പാർട്ടി : ആഡംബര കപ്പലിൽ മയക്കുമരുന്ന് എത്തിച്ച ശ്രേയസ് നായർ അറസ്റ്റിൽ

L I V E |ON AIR

മുംബൈ : ആഡംബര കപ്പലിൽ മയക്കു മരുന്ന് പാർട്ടി നടത്തിയ കേസിൽ നിർണ്ണായക വഴിത്തിരിവായി ആര്യൻ ഖാന് ലഹരി മരുന്ന് നൽകി എന്ന് പറയപ്പെടുന്ന ശ്രേയസ് നായരെ നാർക്കോട്ടിക് കൺട്രോൾ ബ്യുറോ അറസ്റ്റ് ചെയ്തു.

ഗുർഗാവിൽനിന്നാണ് ശ്രേയസ് നായരെ അറസ്റ്റ് ചെയ്തതെന്ന് വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്തു.ഉന്നത ബന്ധങ്ങളുള്ള ലഹരി മരുന്ന് വിതരണക്കാരനാണ് ശ്രേയസ് നായരെന്ന് എൻ സി ബിയ്ക്ക് വിവരം ലഭിച്ചതായാണ് സൂചന.

ആഡംബര കപ്പലിൽ പാർട്ടിയിൽ പങ്കെടുത്ത 25 പേർക്ക് ശ്രേയസ് നായർ ലഹരി മരുന്ന് എത്തിച്ചു നൽകി എന്ന് എന്നാണ് എൻ സി ബി കണ്ടെത്തിയിരിക്കുന്നത്.

ഡാർക്ക് നെറ്റ് വഴി ഓർഡറുകൾ സ്വീകരിച്ച് വൻകിടക്കാർക്ക് എത്തിക്കുമായാണ് ഇയാളുടെ രീതി എന്നും പ്രതിഫലമായി ക്രിപ്റ്റോ കറൻസിയാണ് പ്രതിഫലം പറ്റിയിരുന്നത് എന്നും റിപ്പോർട്ടുകളുണ്ട്. ആര്യൻ ഖാന്റെയും അര്ബാസ് മർച്ചന്റിന്റെയും ചാറ്റുകളിൽനിന്നാണ് കൂടുതൽ വിവരങ്ങൾ എൻ സി ബിയ്ക്ക് ലഭിച്ചത്.

ആര്യൻ ഖാനും അർബസിനും ശ്രേയസ് നായരുമായി നേരത്തെ പരിചയമുണ്ടെന്നാണ് എൻ സി ബി കണ്ടെത്തൽ.പല പാർട്ടികളിലും ഇവർ പങ്കെടുത്ത ചിത്രങ്ങളും എൻ സി ബിയ്ക്ക് കിട്ടിയിട്ടുണ്ട്.

https://twitter.com/ANI/status/1445010832283160588?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1445010832283160588%7Ctwgr%5E%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.mathrubhumi.com%2Fnews%2Findia%2Fdrug-supplier-shreyas-nair-arrested-by-ncb-1.6058404

PREVIOUS STORY |

http://www.jginews.in/luxury-cruise-narcotic-party-narcotic-control-bureau-get-important-information/

മോൻസന്റെ ഗുണ്ടകൾ പോലീസുമായി ഏറ്റുമുട്ടി,പോലീസ് തന്നെ ദൃശ്യങ്ങൾ മായ്ച്ചു:ദൃക്‌സാക്ഷി

L A T E S T |

കൊച്ചി : പുരാവസ്തു തട്ടിപ്പ് കേസിൽ മോൻസൺ മാവുങ്കലിനെ അറസ്റ്റ് ചെയ്യാനെത്തിയ പോലീസിനെ സുരക്ഷാ ജീവനക്കാരായ ഗുണ്ടകൾ ആക്രമിച്ചതായി ദൃക്‌സാക്ഷി.

വീടിനുള്ളിലും പുറത്തും നടന്ന കയ്യാങ്കളിയുടെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയിരുന്നു.പൊലീസിന് നാണക്കേട് ഉണ്ടാക്കിയേക്കുമെന്നതിനാൽ പോലീസ് തന്നെ ദൃശ്യങ്ങൾ പിടിച്ചു വാങ്ങി നശിപ്പിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷിയായ അലി കുമാർ മാധ്യമങ്ങളോട് പറഞ്ഞു.

മൊൻസന്റെ വീട്ടിൽ നിന്ന് വലിയ ബഹളവും ഒച്ചയും കേട്ട് നോക്കിയപ്പോഴാണ് ഗുണ്ടകളും പോലീസും തമ്മിൽ മൽപ്പിടുത്തം നടത്തുന്നത് കണ്ടത്.പോലീസുകാർ ചിലർ യൂണിഫോമിലും ചിലർ മഫ്തിയിലുമായിരുന്നു.എന്തോ സംഭവിക്കുന്നു എന്ന തോന്നലിൽ മൊബൈൽ ഫോണെടുത്ത് ദൃശ്യങ്ങൾ ചിത്രീകരിച്ചു.

ഇത് കണ്ട പോലീസുകാർ ദൃശ്യം പകർത്തരുതെന്ന് ഭീഷണിപ്പെടുത്തി ഫോൺ പിടിച്ചു വാങ്ങിച്ചു.തുടർന്ന് ഒരാൾ വന്ന് ചില പ്രശ്നങ്ങൾ ഉള്ളതിനാൽ വന്നതാണെന്നും ദൃശ്യങ്ങൾ പകർത്തിയത് ശരിയായില്ലെന്നും പറഞ്ഞ് ഫോൺ വാങ്ങി.

ഇയാൾ ക്രൈം ബ്രാഞ്ച് സ്പെഷ്യൽ ഡി വൈ എസ് പി ആണെന്ന് തോന്നുന്നതായി അലികുമാർ പറഞ്ഞു.ദൃശ്യങ്ങൾ മായ്ച്ചു കളഞ്ഞ് ഫോൺ തിരിച്ചു തന്നത് ഒരു വനിതാ പോലീസുകാരിയാണെന്നും അദ്ദേഹം പറഞ്ഞു.

photo credit |mbionline

സ്കൂൾ തുറക്കലിൽ അന്തിമ മാർഗരേഖ ഒക്ടോബർ അഞ്ചിന്

L I V E |

തിരുവനന്തപുരം : സംസ്ഥാനത്ത് സ്കൂൾ തുറക്കലിൽ അന്തിമ മാർഗരേഖ ഒക്ടോബർ അഞ്ചിന് പുറത്തിറക്കും.സ്കൂൾ തുറക്കൽ സംബന്ധിച്ച മാർഗ രേഖകൾ തയ്യാറാക്കുന്നതിനുള്ള ക്യു ഐ പി യോഗത്തിലാണ് തീരുമാനം.

സ്കൂൾ തുറക്കുന്ന ആദ്യ ദിവസങ്ങളിൽ പഠന ക്ലാസുകൾ ഉണ്ടായിരിക്കില്ല.പകരം സമ്മർദം അകറ്റുന്നതിനുള്ള ക്ലാസുകളായിരിക്കും കുട്ടികൾക്ക് നൽകുക.ഇതിന്റെ തുടർച്ചയായി ഏതെല്ലാം ക്ലാസുകളിൽ ഏതെല്ലാം തരത്തിൽ ക്ലാസുകൾ ക്രമീകരിക്കണമെന്ന് അന്തിമ രൂപ രേഖയിൽ വ്യക്തമാക്കും.

പ്രൈമറി ക്ലാസുകൾക്ക് ബ്രിഡ്ജ് ക്ലാസുകളായിരിക്കും.ആദ്യ മാസം യൂണിഫോമും ക്ലാസിലെ ഹാജറും നിർബന്ധമാക്കില്ല തുടങ്ങിയ തീരുമാനങ്ങളാണ് ക്യു ഐ പി യോഗത്തിൽ ഉരുത്തിരിഞ്ഞത്.സ്കൂൾ തുറക്കൽ സംബന്ധിച്ച് അന്തിമ മാർഗ രേഖയിൽ കൂടുതൽ വ്യക്തത ഉണ്ടാകും.കോവിഡ് പശ്ചാത്തലത്തിൽ ഒന്നര വർഷമായി അടഞ്ഞു കിടക്കുന്ന സ്കൂളുകളാണ് നവംബർ ഒന്ന് മുതൽ തുറക്കാൻ പോകുന്നത്.

ആരോഗ്യ പ്രവർത്തകയെ ആക്രമിച്ച സംഘം പിടിയിൽ

L A T E S T |

കൊല്ലം : ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന ആരോഗ്യ പ്രവർത്തകയെ ആക്രമിച്ച കേസിലെ രണ്ടുപേർ പിടിയിൽ.

കടയ്ക്കാവൂർ സ്വദേശി റോക്കി റോയ്, കഠിനം കുളം സ്വദേശി നിശാന്ത് എന്നിവരാണ് കൊല്ലത്തുനിന്ന് പിടിയിലായത്.മാല പൊട്ടിക്കൽ സംഘത്തിൽപെട്ടവരാണെന്ന് പോലീസ് പറഞ്ഞു.

കോട്ടയം,എറണാകുളം,ആലപ്പുഴ,കൊല്ലം,തിരുവനന്തപുരം ജില്ലകളിൽ ഇവർക്കെതിരെ കേസുണ്ടെന്ന് പോലീസ് പറഞ്ഞു.ആരോഗ്യ പ്രവർത്തകയെ അക്രമിക്കുന്നതിനിടയിൽ പോലീസ് പട്രോളിംഗ് വാഹനം കണ്ടതിനെ തുടർന്ന് രക്ഷപ്പെടുകയായിരുന്നു.സി സി ടി വി കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.

സ്കൂളുകളിൽ ശുചീകരണ യജ്ഞവുമായി കണ്ണൂർ ജില്ലാ പഞ്ചായത്ത്

REGIONAL DESK |

കണ്ണൂർ : സ്കൂൾ തുറക്കുന്നതിനു മുൻപ് ശുചീകരണ യഞ്ജത്തിന് ആഹ്വാനം ചെയ്ത് കണ്ണൂർ ജില്ലാ പഞ്ചായത്ത്.

'ആരവത്തിനു മുമ്പ്‌ അഴകോടെ അക്ഷരമുറ്റം' എന്ന പരിപാടിയിലൂടെ ഒക്ടോബർ 2 ഗാന്ധി ജയന്തി ദിനത്തിൽ ജില്ലയിലെ മുഴുവൻ സ്കൂളുകളിലും ശുചീകരണ പ്രവർത്തനം നടത്തും.

ജനപ്രതിനിധികൾ ,അധ്യാപകർ ,കുടുംബശ്രീ പ്രവർത്തകർ ,ഹരിത കർമ്മ സേനാംഗങ്ങൾ ,തൊഴിലുറപ്പു തൊഴിലാളികൾ ,യുവജന മഹിള സംഘടനകൾ, പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മകൾ ,സന്നദ്ധ സംഘടനകൾ എന്നിവർ ഉൾക്കൊള്ളുന്ന വിപുലമായ സന്നാഹങ്ങളോടെയായിരിക്കും പദ്ധതി നടപ്പാക്കുക.

ഇത് സംബന്ധിച്ച് ജില്ലാതലത്തിൽ ജനപ്രതിനിധികളുടെയും , ഉദ്യോഗസ്ഥരുടെയും യോഗം നടന്നു കഴിഞ്ഞു . മുനിസിപ്പൽ , പഞ്ചായത്ത് തല യോഗം ചേർന്ന് മറ്റ് പരിപാടികൾ ആസൂത്രണം ചെയ്യും.പരിപാടിയിൽ പൊതുജനങ്ങളുടെ ഇടപെടലും സഹായവും ജില്ലാ പഞ്ചായത്ത് അഭ്യർത്ഥിച്ചിട്ടുണ്ട്.

പരിപാടിയുടെ വിജയത്തിനാവശ്യമായ സഹായങ്ങൾ നൽകാൻ എല്ലാവരും തയ്യാറാവണമെന്നും 'അഴകോടെ അക്ഷരമുറ്റം' ക്യാമ്പയിൻ വിജയിപ്പിക്കാൻ മുഴുവനാളുകളും സഹകരിക്കണമെ ന്നും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ അറിയിച്ചു.
.

സംസ്ഥാനത്ത് ഹർത്താൽ തുടരുന്നു : പൊതു ഗതാഗതം നിശ്ചലം

L A T E S T |

തിരുവനന്തപുരം : സംസ്ഥാനത്ത് ട്രേഡ് യൂണിയനുകളുടെ സംയുക്ത സമര സമിതി പ്രഖ്യാപിച്ച ഹർത്താൽ തുടങ്ങി.രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ.

രാജ്യത്ത് കർഷക സംഘടനകൾ പ്രഖ്യാപിച്ച ഭാരത ബന്ദിന് ഐക്യ ദാർഢ്യവുമായാണ് ഹർത്താൽ. കെ എസ് ആർ ടി സി ബസുകൾ സർവീസ് നടത്തുന്നില്ല.കോവിഡ് സാഹചര്യം കൂടി ആയതിനാൽ ആളുകൾ കുറഞ്ഞ അവസ്ഥയാണ്.പ്രധാന നഗരങ്ങളിൽ റെയിൽവേ സ്റ്റേഷനുകളിലും വിമാനത്താവളങ്ങളിലും എത്തിയ യാത്രക്കാർ വാഹനങ്ങൾ കിട്ടാതെ ബുദ്ധിമുട്ടുന്നുണ്ട്.

വൈകുന്നേരം ആറ് മണിക്ക് ശേഷം കെ എസ് ആർ ടി സി ദീർഘ ദൂര സർവീസുകൾ നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്.അവശ്യ സേവനങ്ങളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.വാഹനങ്ങൾ നിർത്തിയിട്ടും വ്യാപാര സ്ഥാപനങ്ങൾ തുറക്കാതെയും ഹർത്താലിനോട് സഹകരിക്കണമെന്ന് സമരസമിതി അഭ്യർത്ഥിച്ചിട്ടുണ്ട്.

ഡൽഹിയിലെ കോടതിക്കുള്ളിൽ വെടിവെയ്പ്പ് , മൂന്ന് പേർ കൊല്ലപ്പെട്ടു

L I V E |

ന്യൂഡൽഹി : ഡൽഹി രോഹിണിയിലെ കോടതിക്കുള്ളിലുണ്ടായ വെടിവെപ്പിൽ ഗുണ്ടാ തലവനടക്കം മൂന്ന് പേർ കൊല്ലപ്പെട്ടു. രോഹിണിയിലെ 206ആം നമ്പർ കോടതി മുറിയിലാണ് സംഭവങ്ങൾ അരങ്ങേറിയത്.

വെടിവെപ്പിൽ ഗുണ്ടാ തലവൻ ജിതേന്ദ്ര ഗോഗിയാണ് കൊല്ലപ്പെട്ടത്.കുപ്രസിദ്ധ കുറ്റവാളിയായ ഗോഗിയെ കോടതിയിൽ ഹാജരാക്കുന്നതിനിടെ അഭിഭാഷകരുടെ വേഷത്തിലെത്തിയ അജ്ഞാതർ ഇയാൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. പോലീസ് അക്രമികൾക്ക് നേരെയും വെടിവെച്ചു.രണ്ട് അക്രമകാരികൾ പോലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടിട്ടുണ്ട്

ഗോഗോയുടെ എതിർ സംഘത്തിലുള്ളവരാണ് വെടിവെപ്പ് നടത്തിയതെന്നാണ് വിവരം.കോടതിക്കുള്ളിൽ 40 റൗണ്ട് വെടിവെപ്പ് നടന്നു.ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് കാരണമെന്ന് കരുതുന്നതായി ഡൽഹി പോലീസ് അറിയിച്ചു. നാലു പേരാണ് മരിച്ചതെന്നാണ് പോലീസ് പറയുന്നത്. അഭിഭാഷകർക്കും പരിക്ക് പറ്റിയിട്ടുണ്ട്.

സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്നും അക്രമകാരികളെ പോലീസ് കീഴ്പ്പെടുത്തിയിട്ടുണ്ടെന്നും ഡൽഹി പോലീസ് കമ്മിഷണർ രാകേഷ് അസ്താന അറിയിച്ചു.

https://twitter.com/ANI/status/1441324350880174083?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1441324350880174083%7Ctwgr%5E%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.mathrubhumi.com%2Fcrime-beat%2Fcrime-news%2Ffiring-inside-delhi-rohini-court-four-killed-1.6031248

ഇന്ത്യയുടെ കടുത്ത സമ്മർദ്ദം, ബ്രിട്ടൻ നിലപാട് തിരുത്തി : കോവിഷീൽഡിന് അംഗീകാരം

L I V E |

ലണ്ടൻ : ഇന്ത്യയുടെ കടുത്ത സമ്മർദ്ദത്തെ തുടർന്ന് ബ്രിട്ടൻ നിലപാട് തിരുത്തി.ഇന്ത്യയുടെ കോവിഷീൽഡ്‌ വാക്‌സിന് ബ്രിട്ടൻ അംഗീകാരം നൽകി

ഇന്ത്യയുടെ കടുത്ത സമ്മർദ്ദത്തിന്റെ പശ്ചാത്തലത്തിൽ ബ്രിട്ടൻ അംഗീകൃത വാക്‌സിൻ പട്ടികയിൽ കോവിഷീൽഡ്‌ ഉൾപ്പെടുത്തി.

ബ്രിട്ടന്റെ തന്നെ ഓക്സ്ഫോഡ് സഹകരണത്തോടെ നിർമിച്ച ആസ്ട്ര സെനക്ക കോവിഷീൽഡ്‌ വാക്‌സിന് ബ്രിട്ടൻ അംഗീകാരം നൽകാത്തത് വ്യാപക പ്രതിഷേധത്തിനിടയാക്കിയിരുന്നു.ലോകം മുഴുവൻ അംഗീകരിച്ച ഇന്ത്യയുടെ വാക്‌സിൻ ബ്രിട്ടൻ അംഗീകരിക്കാത്തത് പല തലത്തിലുള്ള ചർച്ചകൾക്ക് വഴിവെച്ചിരുന്നു.

ബ്രിട്ടൻ പുറപ്പെടുവിച്ച ആറോളം വാക്‌സിനുകൾ സ്വീകരിച്ചവർക്ക് ബ്രിട്ടനിലെത്തിയാൽ ക്വാറന്റൈൻ വേണ്ട എന്ന് മാർഗ നിർദേശം പുറപ്പെടുവിച്ചിരുന്നു.എന്നാൽ ഈ പട്ടികയിൽ കോവിഷീൽഡ്‌ ഇല്ലാത്തതിനെതിരെയാണ് ഇന്ത്യ പ്രതികരിച്ചത്.

കോവിഷീൽഡ്‌ അംഗീകരിച്ചില്ലെങ്കിൽ കനത്ത നടപടികളിലേക്ക് നീങ്ങുമെന്ന് ഇന്ത്യ മുന്നറിയിപ്പ് നൽകിയിരുന്നു. ഇപ്പോൾ ബ്രിട്ടൻ കോവിഷീൽഡ്‌ വാക്‌സിൻ അംഗീകരിച്ചെങ്കിലും ഇന്ത്യ വാക്‌സിൻ സർട്ടിഫിക്കറ്റ് നൽകുന്ന രീതി ശരിയല്ലെന്നാണ് ബ്രിട്ടൻ നിലപാട്. കോവിഷീൽഡ്‌ അംഗീകരിച്ച ഔദ്യോഗിക പ്രഖ്യാപനം വന്നാൽ മാത്രമേ ഇന്ത്യയിൽനിന്നുള്ള യാത്രക്കാർക്ക് ക്വാറന്റൈൻ ഇല്ലാതെ പുറത്തിറങ്ങാൻ കഴിയു.

സൗജന്യ ഭക്ഷ്യ കിറ്റ് നിർത്താൻ ധന വകുപ്പ് ശുപാർശ , മുൻഗണന വിഭാഗത്തിന് മാത്രമാക്കാൻ പരിഗണനയെന്ന് മന്ത്രി

L A T E S T |

തിരുവനന്തപുരം : സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം നിർത്താൻ തീരുമാനിച്ചിട്ടില്ലെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ വ്യക്തമാക്കി.

കിറ്റ് വിതരണം തുടരുന്നത് കടുത്ത സാമ്പത്തിക പ്രതിസന്ധി സൃഷ്ടിച്ചേക്കുമെന്ന ധന വകുപ്പിന്റെ നിർദേശങ്ങളെ തുടർന്ന് കിറ്റ് വിതരണം നിർത്തുന്നു എന്ന വാർത്ത കഴിഞ്ഞ ദിവസം വന്നിരുന്നു.

സാമ്പത്തിക ബാധ്യത അടക്കമുള്ളവ പരിഗണിച്ച് ആവശ്യമായ തീരുമാനം എടുക്കുമെന്നും മുൻഗണന വിഭാഗങ്ങൾക്ക് മാത്രം കിറ്റ് നൽകുക എന്ന നിർദേശം പരിഗണിക്കുന്നുണ്ട് എന്നും മന്ത്രി പറഞ്ഞു.

സർക്കാരിന്റെ സാമ്പത്തികാവസ്ഥ കണക്കിലെടുത്തുകൊണ്ട് ആവശ്യമായ തീരുമാനമെടുക്കും.കോവിഡ് കാലത്ത് സർക്കാർ എല്ലാ വിഭാഗം ജനങ്ങളെയും ഒരുപോലെ കണ്ടതുകൊണ്ടാണ് കിറ്റ് വിതരണം ചെയ്തത്.

2020 ഏപ്രിൽ, മെയ് മാസങ്ങളി ലാണ് സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം തുടങ്ങിയത്.കിറ്റ് വിതരണം സർക്കാരിന് കൂടുതൽ ജനകീയ മുഖം നൽകുകയും ഭരണ തുടർച്ച വരെ ഉണ്ടാകുകയും ചെയ്തു.

മുൻഗണന വിഭാഗക്കാർക്ക് പുറമെ ഉയർന്ന വരുമാനക്കാരും കിറ്റിന്റെ ഗുണഭോക്താക്കളായി മാറി.തുടങ്ങിയത് മുതൽ കഴിഞ്ഞ ഓണക്കാലം വരെ 13 തവണ കിറ്റ് വിതരണം നടന്നു.11കോടി കിറ്റുകൾ വിതരണം ചെയ്യാനായി 5200 കോടി രൂപ സർക്കാർ ചിലവഴിച്ചു.350 -400 കോടിയാണ് പ്രതിമാസ ചിലവ് വന്നത്

ഉറിയിൽ വൻ നുഴഞ്ഞു കയറ്റ ശ്രമം:30 മണിക്കൂർ പിന്നിട്ട തിരച്ചിൽ തുടരുന്നു

L A T E S T |

ശ്രീനഗർ :ജമ്മു കശ്മീരിലെ ഉറിയിൽ വൻ നുഴഞ്ഞു കയറ്റ ശ്രമം. ഭീകരർക്കായുള്ള കരസേനയുടെ തിരച്ചിൽ 30 മണിക്കൂർ പിന്നിട്ടു.

ശനിയാഴ്ച്ച വൈകുന്നേരം നുഴഞ്ഞു കയറ്റ ശ്രമം കരസേനയുടെ ശ്രദ്ധയിൽ പെട്ടതോടെ ഇന്റർനെറ്റ്,മൊബൈൽ സേവനം നിർത്തി വെച്ചിരിക്കുകയാണ്.

ആയുധ ധാരികളായ ആറംഗ പാക് ഭീകര സംഘം നുഴഞ്ഞുകയറ്റ ശ്രമം നടത്തുകയായിരുന്നു.സൈന്യം ചെറുത്ത് നിന്നതിനെ തുടർന് ഒരു സൈനികന് പരിക്കേറ്റിട്ടുണ്ട്.

19 സൈനികർ വീരമൃത്യു വരിച്ച ഉറി ഭീകരാക്രമണത്തിന്റെ അഞ്ചാം വാർഷികമായിരുന്നു ശനിയാഴ്ച്ച.ഉറി ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ പ്രത്യാക്രമണം നടത്തുകയും നിരവധി ഭീകര താവളങ്ങൾ തകർക്കുകയും ചെയ്തിരുന്നു.

അതിർത്തിയിലെ ഭീകരരുടെ നുഴഞ്ഞു കയറ്റ പശ്ചാത്തലത്തിലാണ് ജമ്മു കശ്മീരിലെ ഇന്റർനെറ്റ് സേവനങ്ങൾ താത്കാലികമായി നിർത്തി വെച്ചത്.

photo |indiatvnews.com

ഒടുവിൽ തിരുവോണം ബമ്പറിൽ ട്വിസ്റ്റ്, ആ ഭാഗ്യവാൻ മരട് സ്വദേശി ജയ്പാലൻ

L I V E |

കൊച്ചി : തിരുവോണം ബമ്പറിൽ ട്വിസ്റ്റിനൊടുവിൽ ആ ഭാഗ്യശാലിയെ കണ്ടെത്തി.12 കോടിയുടെ ഭാഗ്യവാൻ കൊച്ചി മരട് സ്വദേശി ഓട്ടോ ഡ്രൈവറായ ജയപാലനാണെന്ന് സ്ഥിരീകരിച്ചു,

വയനാട് സ്വദേശി സെയ്തലവി ലോട്ടറി അടിച്ചതായി അവകാശ വാദം ഉന്നയിച്ചിരുന്നു.

എന്നാൽ തൃപ്പൂണിത്തുറയിലെ മീനാക്ഷി ഏജൻസിയിൽനിന്ന് തന്നെയാണ് ജയപാലൻ കഴിഞ്ഞ പത്താം തിയതി ഓണം ബമ്പർ ടിക്കറ്റെടുത്തത് .5000 രൂപ ലോട്ടറി അടിച്ചതിന്റെ പണം ഉപയോഗിച്ച് അതെ ഏജൻസിയിൽനിന്ന് തന്നെ ടിക്കറ്റ് എടുക്കുകയായിരുന്നു.

ഫാൻസി നമ്പറായ ടിക്കറ്റ് നോക്കി വാങ്ങുകയായിരുന്നു.വിവരം നറുക്കെടുപ്പ് തത്സമയം തന്നെ മനസിലാക്കിയെങ്കിലും ഇന്ന് പത്രം നോക്കി ഉറപ്പിച്ച ശേഷമാണ് വീട്ടിൽ പറഞ്ഞത്.

ടിക്കറ്റിന്റെ കോപ്പിയും ബാങ്കിൽ ഏല്പിച്ചതിന്റെ രശീതിയും ജയപാലൻ മാധ്യമങ്ങളെ കാണിച്ചു.ലഭിച്ച പണം കൊണ്ട് കടങ്ങൾ വീട്ടണമെന് ജയപാലൻ പറഞ്ഞു.

http://www.jginews.in/wayanad-panamaram-settled-gulf-malayali-seythalavi-claims-he-has-win-the-onam-bumper-lottery/

photo credit | asianetnews

ഭാഗ്യവാൻ ദുബായിലുണ്ട്? തിരുവോണം ബമ്പർ :12 കോടിയുടെ അവകാശവാദവുമായി പ്രവാസി മലയാളി

BREAKING | LIVE

ദുബായ് : ഞായറാഴ്ച്ച നറുക്കെടുത്ത തിരുവോണം ബമ്പർ ലോട്ടറിയുടെ 12 കോടിയുടെ അവകാശവാദവുമായി പ്രവാസി മലയാളി.

വയനാട് പനമരം സ്വദേശി സെയ്തലവി (44 ) യാണ് അവകാശവാദവുമായി എത്തിയത്.ദുബായിൽ അബു ഹെയ്‌ലിൽ ഹോട്ടൽ ജീവനക്കാരനാണ് ഇദ്ദേഹം.

സുഹൃത്ത് വഴി ഒരാഴ്ച്ച മുൻപെടുത്ത ടിക്കറ്റിനാണ് സമ്മാനമെന്നാണ് സെയ്തലവി പറയുന്നത്.ടിക്കറ്റിന്റെ പണം അപ്പോൾ തന്നെ സുഹൃത്തിന് ഗൂഗിൾ പേ വഴി അയച്ചു കൊടുത്തു.സുഹൃത്ത് ടിക്കറ്റിന്റെ ഫോട്ടോയും അയച്ചു കൊടുത്തു.

ഞായറാഴ്ച്ച നറുക്കെടുപ്പ് നടന്നതോടെയാണ് വിവരം അറിയുന്നത്.തുടർന്ന് സെയ്തലവിയുടെ മകൻ പാലക്കാടെത്തി ടിക്കറ്റ് നേരിൽ കണ്ട് ഉറപ്പിക്കുകയായിരുന്നു.കോഴിക്കോട് കച്ചവടം നടത്തുന്ന സുഹൃത്ത് വഴിയാണ് ടിക്കറ്റ് വാങ്ങിയത്.സുഹൃത്ത് ടിക്കറ്റുമായി പനമരത്തേക്ക് വരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ലോട്ടറി ടിക്കറ്റ് ഉടൻ ബാങ്കിൽ സമർപ്പിക്കുമെന്ന് സെയ്തലവി പറഞ്ഞു.ആറ് വർഷമായി ദുബായിൽ ജോലി ചെയ്യുകയാണ് ഇദ്ദേഹം

ബംഗളുരുവിൽ മയക്കുമരുന്ന് നിശാ പാർട്ടി, മലയാളി യുവതികളടക്കം 28 പേർ അറസ്റ്റിൽ

L I V E |

ബംഗളുരു: ബംഗളുരു തമിഴ് നാട് അതിർത്തിയോട് ചേർന്ന അനേക്കൽ മേഖലയിലെ റിസോർട്ട് കേന്ദ്രീകരിച്ച് നടത്തിയ മയക്കു മരുന്ന് നിശാ പാർട്ടിയിൽ പങ്കെടുത്ത 28 പേരെ പോലീസ് അറസ്റ്റ് ചെയ്തു.

അറസ്റ്റിലായ 28 പേരിൽ 4 മലയാളി യുവതികളും ആഫ്രിക്കൻ പൗരന്മാരും ഗോവ സ്വദേശികളും ഉണ്ട്.ഇലക്രോണിക്‌സ് സിറ്റിയിലെയും ബംഗലൂരുവിലെയും ഐ ടി ജീവനക്കാരും മലയാളികളായ വിദ്യാർത്ഥികളും സംഘത്തിൽ ഉണ്ടായിരുന്നുവെന്ന് പോലീസ് അറിയിച്ചു.ഇവരിൽ നിന്ന് ലഹരി മരുന്നുകളും പിടിച്ചെടുത്തിട്ടുണ്ട്.

7 ബൈക്കുകളും 21 കാറുകളും സംഭവ സ്ഥലത്തുനിന്ന് പിടിച്ചെടുത്തി ട്ടുണ്ടെന്നും പോലീസ് അറിയിച്ചു.പിടിച്ചെടുത്തത്തിൽ കേരളാ റജിസ്ട്രേഷൻ ഉള്ള വാഹനങ്ങളും ഉണ്ട്.ഇന്നലെ വൈകുന്നേരം തുടങ്ങിയ പാർട്ടി ഇന്ന് പുലരും വരെ നീണ്ടു.

റിസോർട്ടിൽ പതിവിൽ കവിഞ്ഞ ആൾക്കൂട്ടവും ബഹളവും കേട്ടതിനെ തുടർന്ന് സമീപ വാസികൾ നൽകിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് എത്തിയത്.

ചാത്തമംഗലത്തെ പഴങ്ങളിൽ നിപ വൈറസ് സാന്നിധ്യമില്ല

L I V E |

കോഴിക്കോട് : നിപ വൈറസ് ബാധയുണ്ടായിരുന്ന പ്രദേശത്തുനിന്ന് ശേഖരിച്ച പഴങ്ങളുടെ സാമ്പിളുകളിൽ നിപ വൈറസ് സാന്നിധ്യമില്ല.

കോഴിക്കോട് ചാത്തമംഗലം പ്രദേശത്തുനിന്ന് ശേഖരിച്ച പഴങ്ങളുടെ സാമ്പിളുകളാണ് ആശ്വാസ ഫലം നൽകിയത്.പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ ൽ നടത്തിയ പരിശോധന ഫലമാണ് പുറത്തു വന്നത്.റംബൂട്ടാൻ,അടയ്ക്ക തുടങ്ങിയ പഴങ്ങളുടെ സാമ്പിളുകളാണ് അയച്ചത്.

പഴങ്ങളിൽ നിപ വൈറസ് സാന്നിധ്യമില്ലാതായതോടെ നിപ ഉറവിടം സംബന്ധിച്ച് പുതിയ ഗവേഷണങ്ങൾ നടത്തേണ്ടി വരുമെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി.

പ്ലസ് വൺ പരീക്ഷകൾ നേരിട്ട് നടത്താൻ സുപ്രീം കോടതി അനുമതി

L I V E | ON AIR

ന്യൂഡൽഹി : പ്ലസ് വൺ പരീക്ഷകൾ നേരിട്ട് നടത്താൻ സുപ്രീം കോടതി അനുമതി.

സർക്കാർ വിശദീകരണം തൃപ്തികരമാണെന്നും പരീക്ഷകൾ നടത്തുന്നതിൽ എല്ലാ മുൻകരുതലും സർക്കാർ എടുക്കുമെന്നും കരുതുന്നതായി സുപ്രീം കോടതി വ്യക്തമാക്കി.

സംസ്ഥാനത്ത് നേരത്തെ നടത്തിയ പരീക്ഷകളിൽ സർക്കാർ ഏർപ്പെടുത്തിയ ക്രമീകരണങ്ങൾ തൃപ്തികരമാണെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു.അധികൃതർ മുൻ കരുതലുകൾ എടുക്കുമെന്നും സുപ്രീം കോടതി പ്രത്യാശ പ്രകടിപ്പിച്ചു.

പ്ലസ് വൺ പരീക്ഷകൾ നടത്തുന്നതിനെതിരെയുള്ള 48 ഓളം ഹർജികൾ പരിഗണിക്കുന്നതിനിടെയാണ് സുപ്രീം കോടതി കൃത്യമായ നിരീക്ഷണങ്ങൾ നടത്തിയത്.

തീരദേശ മേഖലയിലടക്കം കൃത്യമായി ഡിജിറ്റൽ ക്ലാസുകളടക്കം ലഭിച്ചില്ല തുടങ്ങിയ കാര്യങ്ങൾ ഹർജിക്കാർ ഉന്നയിച്ചിരുന്നെങ്കിലും കോടതി അംഗീകരിച്ചില്ല. ലക്ഷങ്ങൾ പങ്കെടുത്ത നീറ്റ് പരീക്ഷകളും കേരളത്തിൽ നടന്ന മറ്റ് പരീക്ഷകളും കാര്യക്ഷമമായി നടന്ന കാര്യവും വിലയിരുത്തിയായിരുന്നു ഇത്.

പരീക്ഷ നേരിട്ട് നടത്താൻ സുപ്രീം കോടതി അനുവദിച്ച പശ്ചാത്തലത്തിൽ പ്ലസ് വൺ പരീക്ഷകൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് കൃത്യമായി നടത്തുമെന്നും ചോദ്യ പേപ്പറുകൾ സ്കൂളുകളിൽ എത്തിച്ചിട്ടുണ്ടെന്നും അണു നശീകരണം ഉടൻ നടത്തുമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി പറഞ്ഞു.

കാസർഗോഡ് ചെങ്കളയിലെ അഞ്ച് വയസുകാരിയുടെ മരണം: നിപ പരിശോധന ഫലം നെഗറ്റിവ്

L I V E |

കാസർഗോഡ് : നിപ ലക്ഷണങ്ങളോടെ കാസർഗോഡ് ചെങ്കള പഞ്ചായത്തിലെ അഞ്ച് വയസുകാരി മരിച്ചതിനെ തുടർന്ന് നടത്തിയ നിപ പരിശോധനാഫലം നെഗറ്റിവ്. പുണെ വൈറോളജി ഇൻസ്ടിട്യൂട്ടിൽ നടത്തിയ ആർ ടി പി സി ആർ പരിശോധന ഫലമാണ് നെഗറ്റീവായത്.

കഴിഞ്ഞ ദിവസമാണ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കുട്ടി മരിച്ചത്.തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലെ പ്രത്യേക ലാബിൽ നടത്തിയ ട്രൂനാറ്റ് പരിശോധനയിൽ നെഗറ്റിവ് ആയിരുന്നെങ്കിലും പുണെയിലേക്ക് ആർ ടി പി സി ആർ പരിശോധനയ്ക്കായി അയക്കുകയിരിക്കുന്നു.

ആശുപത്രിയിൽ പ്രവേശിപ്പിച്ച ഘട്ടത്തിൽ നടത്തിയ പരിശോധനയിൽ കോവിഡ് നെഗറ്റിവ് ആയിരുന്നെങ്കിലും നിപ ലക്ഷണങ്ങൾ ഉള്ളതിനാൽ ഐസൊലേഷനിലായിരുന്നു.

എന്നാൽ നിപ പരിശോധന ഫലം നെഗറ്റിവ് ആയതിനാൽ എന്താണ് മരണകാരണം എന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് ആരോഗ്യ വകുപ്പ്.കുട്ടിയുടെ വീടിനടുത്തുള്ള 60 വീടുകളിൽ പനി പരിശോധന നടത്തിയിരുന്നു.ഇന്ന് മൂന്ന് കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശങ്ങളിൽ പനി പരിശോധന നടത്തുന്നുണ്ട്.

സംഭവത്തെ തുടർന്ന് ചെങ്കള പശ്ചാത്തലത്തിൽ ജാഗ്രത നിർദേശം പുറപ്പെടുവിച്ചിരുന്നു. എല്ലാ പൊതു പരിപാടികളും റദ്ദാക്കാൻ ജില്ലാ ഭരണകൂടം നിർദേശിച്ചിരുന്നു .ചെങ്കള പഞ്ചായത്തിലെ എല്ലാ വാക്‌സിനേഷൻ ക്യാമ്പുകളും നിർത്തിയിരുന്നു.കൂടുതൽ വ്യകതത ലഭിയ്ക്കുന്നതുവരെ ചെങ്കള വാർഡിലും ജാഗ്രത തുടരും.

മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസിൽ കെ സുരേന്ദ്രനെ ചോദ്യം ചെയ്യുന്നു

L I V E |

കാസർഗോഡ് : മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യുന്നു.

രാവിലെ 11 മണിയോടെയാണ് കാസർഗോഡ് സർക്കാർ അതിഥി മന്ദിരത്തിൽ സുരേന്ദ്രൻ ഹാജരായത്.

മഞ്ചേശ്വരത്തെ സ്ഥാനാർത്ഥിയായിരുന്ന കെ സുന്ദരയ്ക്ക് സ്ഥാനാർത്ഥിത്വം പിൻവലിക്കാൻ കോഴ നൽകി എന്ന കേസിലാണ് ചോദ്യം ചെയ്യൽ.മണ്ഡലത്തിലെ ഇടത് സ്ഥാനാർഥി വി വി രമേശന്റെ പരാതിയിലാണ് ക്രൈം ബ്രാഞ്ച് കേസ്.

അന്വേഷണം മന്ദഗതിയിലാണെന്ന പരാതി ഉയർന്നതിനാലാണ് പോലീസ് നടപടികൾ.കെ സുന്ദരയിൽ നിന്ന് രണ്ട് ലക്ഷം രൂപയും സമ്മാനമായി കിട്ടിയ മൊബൈൽ ഫോണും പോലീസ് പിടിച്ചെടുത്തിരുന്നു.പണം നൽകിയ ആളുകളുടേതടക്കം നിരവധിപേരുടെ മൊഴികളും പോലീസ് രേഖപ്പെടുത്തിയിരുന്നു.

PREVIOUS STORY |

http://www.jginews.in/crime-branch-given-notice-to-k-surendran-bjp-president-to-attend-questioning-regarding-mancheswaram-election-bribery-case/

സോളാർ പീഡനക്കേസിൽ പരാതിക്കാരി കെ സി വേണുഗോപാലിനെതിരെ ഡിജിറ്റൽ തെളിവുകൾ കൈമാറി

L A T E S T |

തിരുവനന്തപുരം : സോളാർ കേസിലെ ലൈംഗിക പീഡന പരാതിയിൽ കോൺഗ്രസ് നേതാവ് കെ സി വേണുഗോപാലിനെതിരെയുള്ള ഡിജിറ്റൽ തെളിവുകളുമായി പരാതിക്കാരി.

2012 മെയ് മാസം ഔദ്യോഗിക വസതിയായ റോസ് ഹൗസിൽ നടന്ന ദൃശ്യങ്ങളാണ് പരാതിക്കാരി സിബിഐയ്ക്ക് കൈമാറിയത്.കഴിഞ്ഞ മൂന്ന് ദിവസമായി നടക്കുന്ന തെളിവെടുപ്പ് പൂർത്തിയായതിനെ തുടർന്നാണ് പരാതിക്കാരി സിബിഐയ്ക്ക് ഡിജിറ്റൽ തെളിവുകൾ നൽകുന്നത്.തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയതിന്റെ വിവരങ്ങളും കൈമാറിയിട്ടുണ്ടെന്നാണ് സൂചന.

ഡിജിറ്റൽ തെളിവുകൾ കൈവശമുണ്ടെന്നും എന്നാൽ ക്രൈം ബ്രാഞ്ചിനെ വിശ്വാസമില്ലാത്തതിനാൽ കൈമാറില്ലെന്നും പരാതിക്കാരി നേരത്തെ വ്യക്തമാക്കിയിരുന്നു.കേസ് സിബിഐയ്ക്ക് കൈമാറിയതിന് പിന്നാലെയാണ് ഡിജിറ്റൽ തെളിവുകൾ നൽകിയത്.

photo credit | the print.in

കെ പി അനിൽ കുമാർ കോൺഗ്രസ് വിട്ടു :ഇനി സിപിഎമ്മിലേക്ക്, നീതി നിഷേധിച്ച നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം

L I V E |

തിരുവനന്തപുരം : കോൺഗ്രസ് നേതാവ് കെ പി അനിൽ കുമാർ കോൺഗ്രസ് വിട്ടു.ഇനി സി പി എമ്മിൽ പ്രവർത്തിക്കും. തിരുവനന്തപുരത്ത് നടത്തിയ വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പ്രഖ്യാപിച്ചത്. നേതൃത്വത്തിന്റെ ഏകാധിപത്യ പ്രവണതകൾക്കെതിരെയുള്ള നിലപാടുകളിൽ ഉറച്ചു നിക്കുന്നതായി അറിയിച്ചുകൊണ്ടാണ് അനിൽ കുമാർ പാർട്ടി വിട്ടത്.

പാർട്ടിക്ക് വിശദീകരണം നൽകിയിട്ട് ദിവസങ്ങൾ കഴിഞ്ഞെങ്കിലും നേതൃത്വത്തിൽനിന്ന് ഒരു മറുപടിയും ലഭിച്ചിട്ടില്ല. പാർട്ടിക്കകത്ത് നീതി നിഷേധിക്കപ്പെടും എന്ന ഉത്തമ ബോധ്യം ഉള്ളത്കൊണ്ട് 43 വർഷത്തെ കോൺഗ്രെസ്സുമായുള്ള ബന്ധം ഉപേക്ഷിക്കുന്നതായി അനിൽ കുമാർ പ്രഖ്യാപിക്കുകയായിരുന്നു.

ഇന്നത്തോട് കൂടി ഇന്ത്യൻ നാഷണൽ കോൺഗ്രെസ്സുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിക്കുന്നു.കോൺഗ്രസ് ദേശീയ അധ്യക്ഷ സോണിയ ഗാന്ധിക്കും സംസ്ഥാന അധ്യക്ഷൻ കെ സുധാകരനും രാജിക്കത്ത് മെയിൽ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അച്ചടക്ക നടപടിയുടെ ഭാഗമായി കോൺഗ്രസ് നേതൃത്വം അനിൽ കുമാറിനെ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തിരുന്നു.ഈ നടപടി പിൻവലിക്കാത്ത സാഹചര്യത്തിലാണ് പ്രതിഷേധിച്ച് പാർട്ടി വിടുന്നതെന്ന് ഇന്നലെ മുതൽ പ്രചരണം ഉണ്ടായിരുന്നു.അച്ചടക്ക നടപടി സംബന്ധിച്ച് അനിൽ കുമാർ നൽകിയ വിശദീകരണം പാർട്ടി നേതൃത്വം തള്ളിയിരുന്നു.

പാർട്ടി വിടുമെന്ന സൂചന അനിൽകുമാറുമായി ബന്ധമുള്ള കേന്ദ്രങ്ങളിൽ നിന്നും സൂചനയുണ്ടായിരുന്നു ഏതെങ്കിലും പാർട്ടിയുമായി സഹകരിച്ച് പ്രവർത്തിക്കുമോ എന്ന ചോദ്യത്തിന് താൻ പൊതു പ്രവർത്തന രംഗത്ത് തന്നെയുണ്ടാകുമെന്നാണ് പ്രതികരണം.

കോൺഗ്രസിൽ വഹിച്ച ചുമതലകളും പാർട്ടി പ്രവർത്തനത്തിന്റെ നാൾ വഴികളും സംഘടനാ പുനഃസംഘടന നടക്കാത്തത് മുതലുള്ള അതൃപ്തിയും അറിയിച്ചു കൊണ്ടായിരുന്നു അനിൽ കുമാർ സംസാരിച്ചു തുടങ്ങിയത്. ഗ്രൂപ്പില്ലാതെ പാർട്ടിയിൽ പ്രവർത്തിച്ച തനിക്ക് സ്ഥാനമൊന്നും ലഭിച്ചില്ല.പദയാത്രകളിൽ കേരളത്തിലെ ചെറുപ്പക്കാരെ കോൺഗ്രസിനൊപ്പം നിർത്തുവാൻ സാധിച്ചു. പരാതിയും പരിഭവങ്ങളും ഇല്ലാതെയാണ് നാളിതുവരെ പാർട്ടിയിൽ പ്രവർത്തിച്ചത്.

എല്ലാ കോൺഗ്രസ് പ്രസിഡണ്ടുമാരുടെ കാലഘട്ടത്തിലും പരാതികളില്ലാതെ എല്ലാം സഹിച്ച് ജനറൽ സെക്രട്ടറിയായി പാർട്ടി പ്രവർത്തനം നടത്തി.2016ൽ കൊയിലാണ്ടിയിൽ സീറ്റ് നിഷേധിച്ചു.2011 മുതൽ 16 വരെ കൊയിലാണ്ടിയിലെ ജനങ്ങളുടെ കൂടെ നിന്നിട്ടും ഇതായിരുന്നു ഫലം.നിർവാഹക സമിതിയിൽ ഉൾപ്പെടുത്താതിരിഞ്ഞിട്ടും പ്രതികരിച്ചില്ല.

ഗ്രൂപ് രാഷ്ട്രീയത്തോട് താൽപര്യമില്ലാത്തതിനാൽ കോൺഗ്രെസ്സുകാരനായി മാത്രം പ്രവർത്തിച്ചു.കോൺഗ്രസിന്റെ അസ്തിത്വം നഷ്ടപ്പെട്ടു.ദേശീയ തലത്തിൽ പകച്ചു നിൽക്കാനല്ലാതെ കോൺഗ്രസിന് ഒന്നും ചെയ്യാൻ സാധിക്കുന്നില്ല.കോൺഗ്രസിൽ ജനാധിപത്യമില്ല.സംഘടനാ തിരഞ്ഞെടുപ്പ് നടത്തണം എന്ന് നിരന്തരം പറഞ്ഞു നടന്നിരുന്ന കെ പി സി സി പ്രസിഡണ്ട് ഇപ്പോൾ പ്രതികരിക്കുന്നില്ല കെ പി അനിൽ കുമാർ പറഞ്ഞു.

കെ എസ് ബ്രിഗേഡ് എന്ന പേരിൽ സ്വന്തംകാര്യങ്ങൾക്കായി ഫ്ലക്സ് ബോർഡുകൾ വെച്ച് പ്രവർത്തനം നടത്തുന്ന കെ സുധാകരനാണോ അച്ചടക്കം പഠിപ്പിക്കുന്നതെന്നും അനിൽ കുമാർ ചോദിച്ചു.സംഘ പരിവാർ മനസുള്ള കെ പി സി സി അധ്യക്ഷന്റെ മുന്നിൽ കോൺഗ്രസ് പാർട്ടി എങ്ങിനെ രക്ഷപ്പെടുമെന്നും അനിൽ കുമാർ ചോദിച്ചു.

മംഗളൂരുവിൽ ഒരാൾക്ക് നിപ ലക്ഷണം: കർണാടകത്തിൽ ജാഗ്രത നിർദേശം

L I V E | ON AIR

മംഗളുരു : മംഗളുരുവിൽ ഒരാൾക്ക് നിപ രോഗ ലക്ഷണത്തെ തുടർന്ന് കർണാടകത്തിൽ ജാഗ്രത നിർദേശം.

മംഗളുരുവിലെ പ്രമുഖ സ്വകാര്യ ആശുപത്രിയിലെ ലാബ് ടെക്‌നീഷ്യനാണ് നിപ ലക്ഷണമുള്ളത്.രോഗ ലക്ഷണമുള്ളതിനാൽ ലക്ഷണം പ്രകടിപ്പിച്ചയാളെ ഐസൊലേഷനിലേക്ക് മാറ്റി.

കൂടെ ജോലി ചെയ്തവരെയും നിരീക്ഷണത്തിലാക്കി.രോഗ ലക്ഷണം കാണിച്ച ലാബ് ടെക്‌നീഷ്യന്റെ സ്രവം പുണെ വൈറോളജി ലാബിൽ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.

മംഗളൂരുവിൽ നിപ ലക്ഷണം കണ്ട പശ്ചാത്തലത്തിൽ കർണാടകത്തിൽ ജാഗ്രത നിർദേശം പുറപ്പെടുവിച്ചു.സർക്കാർ ആശുപത്രിയിലോ സ്വാകാര്യ ആശുപത്രിയിലോ സമാന ലക്ഷണങ്ങൾ ഉള്ള കേസുകൾ റിപ്പോർട്ട് ചെയ്താൽ അറിയിക്കാൻ ആരോഗ്യ വകുപ്പ് നിർദേശം നൽകി.

നടൻ റിസ ബാവ അന്തരിച്ചു

BREAKING | LIVE

കൊച്ചി: പ്രശസ്ത നടൻ റിസ ബാവ അന്തരിച്ചു.വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.55 വയസായിരുന്നു.

നാടകത്തിലൂടെ സിനിമയിലെത്തി സ്വഭാവ നടനായും വില്ലൻ വേഷങ്ങളിലും തിളങ്ങിയ റിസ ബാവ മികച്ച ഡബ്ബിങ് ആർട്ടിസ്റ്റ് കൂടിയായിരുന്നു.

നാടക നടനായിരിക്കെ 1984ൽ പുറത്തിറങ്ങിയ വിഷു പക്ഷി എന്ന സിനിമയിൽ ചെറിയ വേഷത്തിൽ മുഖം കാണിച്ചെങ്കിലും ആദ്യ മുഴുനീള സിനിമയായ ഡോക്ടർ പശുപതി റിസ ബാവയുടെ അഭിനയ ജീവിതത്തിലെ ബ്രേക്ക് ആയി മാറി .

സിദ്ദിഖ് ലാൽ സിനിമയായ റാംജി റാവ് സ്പീക്കിങ് എന്ന സിനിമയിലൂടെ മലയാള സിനിമയിൽ ചുവടുറപ്പിച്ചു.റാംജിറാവ് സ്പീക്കിങ് എന്ന സിനിമയിലെ 'ജോൺ ഹോനായ് 'എന്ന വില്ലൻ കഥാപാത്രം ശ്രദ്ധേയമായി.

ഒരേ സമയം സ്വഭാവ നടനായും വില്ലൻ കഥാപാത്രങ്ങളെയും സിനിമയിൽ ചുവടുറപ്പിച്ച ശേഷം കൂടുതൽ വില്ലൻ വേഷങ്ങളാണ് അദ്ദേഹത്തെ തേടിയെത്തിയത്.നൂറിലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

റാംജി റാവ് സ്പീക്കിങ് ,ഡോക്ടർ പശുപതി,അനിയൻ ബാവ ബാവ,ചമ്പക്കുളം തച്ചൻ,നിറം, ഭൂതക്കണ്ണാടി,ഫസ്റ്റ് ബെൽ,ഭൂതക്കണ്ണാടി,പോക്കിരി രാജ എന്നി സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

സാങ്കേതിക തകരാർ : തിരുവനന്തപുരം ഷാർജ വിമാനം തിരിച്ചിറക്കി

പ്രതീകാത്മക ചിത്രം
L A T E S T |

തിരുവനന്തപുരം : തിരുവനന്തപുരം വിമാനത്താവളത്തിൽനിന്ന് പുറപ്പെട്ട തിരുവനന്തപുരം-ഷാർജ വിമാനം സാങ്കേതിക തകരാർ കാരണം തിരിച്ചിറക്കി.

എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് 170 യാത്രക്കാരുമായി തിരിച്ചിറക്കിയത്.

യാത്രക്കാരെ മറ്റൊരു വിമാനത്തിൽ ഷാർജയിലേക്ക് എത്തിക്കാനുള്ള ശ്രമം നടത്തുന്നതായി എയർ ഇന്ത്യ അറിയിച്ചു.തിരിച്ചിറക്കിയ വിമാനം എയർ ഇന്ത്യ സാങ്കേതിക വിദഗ്ധർ പരിശോധിക്കുന്നു.

കരിപ്പൂർ വിമാന ദുരന്തം : അപകട കാരണം പൈലറ്റിന്റെ പിഴവെന്ന് അന്വേഷണ റിപ്പോർട്ട്

L I V E | ON AIR

ന്യൂഡൽഹി : കരിപ്പൂർ വിമാനദുരന്തം അപകട കാരണം പൈലറ്റിന്റെ പിഴവ് കാരണമെന്ന അന്വേഷണ റിപ്പോർട്ട് പുറത്ത്.

എയർ ക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യുറോ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് സമർപ്പിച്ച റിപ്പോർട്ടിന്റെ ഉള്ളടക്കമാണ് പുറത്തുവന്നത്.വിശദമായ റിപ്പോർട്ട് വരും മണിക്കൂറുകളിൽ .

എയർ ട്രാഫിക് കൺട്രോളിന്റെ നിർദേശങ്ങൾ പൈലറ്റ് അവഗണിച്ചു എന്നതാണ് റിപ്പോർട്ടിലെ പ്രധാന പരാമർശം.കാലാവസ്ഥ മോശമായ പശ്ചാത്തലത്തിൽ സിഗ്നൽ ലഭിക്കുന്നത് വരെ ആകാശത്ത് വട്ടമിട്ട് പറക്കാനാണ് എ ടി സി നിർദേശം നൽകിയതെന്നും എന്നാൽ ഇത് പൈലറ്റ് അവഗണിച്ച് വിമാനം ലാൻഡിങ്ങിന് ശ്രമിക്കുകയായിരുന്നു എന്നുമാണ് റിപ്പോർട്ടിലെ കണ്ടെത്തൽ.

എ ടി സി നിർദേശം അവഗണിച്ച് നിലത്തിറക്കുമ്പോൾ വിമാനം അമിത വേഗതയിലായിരുന്നു.അമിത വേഗതയിലായിരുന്ന വിമാനം റൺവേയുടെ തുടക്കത്തിൽ ലാൻഡ് ചെയ്യാതെ പകുതിക്കാണ് ലാൻഡ് ചെയ്തത്.ടേബിൾ ടോപ് റൺവേ ആയതിനാൽ വിമാനത്തിന് പകുതി റൺവേ ദൂരം പിന്നിട്ട് നിയന്ത്രണ വിധേയമാക്കാൻ കഴിഞ്ഞില്ല.

അമിത വേഗതയിൽ റൺവേയുടെ പകുതിയിൽ ഇറങ്ങിയ വിമാനം പലവട്ടം റൺവേയിൽനിന്ന് തെന്നിമാറിക്കൊണ്ടാണ് ടേബിൾ ടോപ് റൺവെയുടെ അറ്റത്തെ ഗർത്തത്തിലേക്ക് പതിച്ചത്.ഇതിനിടയിലോ അതോ ആദ്യ ഘട്ടത്തിലോ വിമാനത്തിന് ഇന്ധന ചോർച്ചയുണ്ടായി എന്നും റിപ്പോർട്ടിൽ പറയുന്നു.

കരിപ്പൂർ വിമാന ദുരന്തം നടന്ന് ഒരു വർഷം കഴിഞ്ഞാണ് റിപ്പോർട്ട് പുറത്തു വരുന്നത്.നിരവധി പേർ മരിക്കുകയും നിരവധി യാത്രക്കാർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ യാത്രക്കാർക്ക് അർഹതപ്പെട്ട നഷ്ട പരിഹാരം പോലും ലഭിച്ചില്ല എന്ന് പരാതി ഉയർന്നിരുന്നു.

ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി രാജിവെച്ചു

L I V E |

അഹമ്മദാബാദ് : ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി രാജി വെച്ചു.നിയമസഭയുടെ കാലാവധി അവസാനിക്കാൻ ഒരു വർഷം കൂടി ബാക്കിയിരിക്കെയാണ് രൂപാണിയുടെ അപ്രതീക്ഷിത രാജി പ്രഖ്യാപനം.

അദ്ദേഹം ഗവർണറെ കണ്ട് രാജിക്കത്ത് കൈമാറി.അടുത്ത വർഷമാണ് ഗുജറാത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കേണ്ടത്.2016 ആഗസ്ത് മുതൽ മുഖ്യമന്ത്രി സ്ഥാനത്തുള്ള രൂപാണിയുടെ രാജിയുടെ കാരണം വ്യക്തമായിട്ടില്ല.പാർട്ടിയുടെ ദേശീയ ചുമതലകളിലേക്ക് മാറുന്നതിന്റെ ഭാഗമായാണ് രാജിയെന്നാണ് ലഭ്യമാകുന്ന വിവരം.

ആനന്ദി ബെൻ പട്ടേലിന്റെ പിൻഗാമിയായാണ് രൂപാണി ഗുജറാത്ത് മുഖ്യമന്ത്രി പദത്തിലെത്തിയത്.നേരത്തെ പട്ടേൽ മന്ത്രിസഭയിൽ മന്ത്രിയായിരുന്ന രൂപാണി ബിജെപി അധ്യക്ഷനായും പ്രവർത്തിച്ചിട്ടുണ്ട്.രാജ്കോട്ട് വെസ്റ്റ് മണ്ഡലത്തിൽനിന്നാണ് നിയമസഭയിലെത്തിയത്.

എയർ ഇന്ത്യ വിമാനത്തിനും ഡൽഹി വിമാനത്താവളത്തിനും ബോംബ് ഭീഷണി,ഡൽഹി വിമാനത്താവളത്തിൽ ജാഗ്രത നിർദേശം

BREAKING | L I V E

ന്യൂ ഡൽഹി : ന്യൂഡൽഹിയിൽനിന്ന് പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യ വിമാനത്തിനും വിമാനത്താവളത്തിനും ബോംബ് ഭീഷണി. ഡൽഹി ഇന്ദിരാഗാന്ധി അന്തരാഷ്ട്ര വിമാനത്താവളത്തിൽ ജാഗ്രത നിർദേശം.

വെള്ളിയാഴ്ച രാത്രി വൈകിയാണ് വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് ഭീഷണി സന്ദേശം ലഭിച്ചതെന്ന് ഡൽഹി പോലീസ് അറിയിച്ചു.സമാനമായ ഭീഷണി ഔട്ടർ ഡൽഹിയിലെ റൻഹോള പോലീസ് സ്റ്റേഷനിലേക്കാണ് വന്നത്.ലാൻഡ് ലൈനിൽ നിന്നായിരുന്നു ഇതെന്ന് പോലീസ് അറിയിച്ചു.

രണ്ട് ഭീഷണി സന്ദേശങ്ങളാണ് വിമാനത്താവളത്തിൽ ലഭിച്ചത്.ഇന്നലെ രാത്രി പുറപ്പെടേണ്ടിയിരുന്ന ലണ്ടൻ എയർ ഇന്ത്യ വിമാനത്തിനുള്ളി ൽ ബോംബ് വെച്ചിട്ടുണ്ട് എന്നാണ് ആദ്യ സന്ദേശം ലഭിച്ചത്.തുടർന്ന് നടത്തിയ വിശദമായ പരിശോധനയിൽ ഒന്നും കണ്ടെത്താനാകാതെ വിമാനം പുറപ്പെട്ടു.

രണ്ടാമത്തെ ഭീഷണി സന്ദേശം ശനിയാഴ്ച്ച രാവിലെയാണ് ലഭിച്ചതെന്ന് ഡൽഹി പോലീസ് അറിയിച്ചു.ഡൽഹി വിമാനത്താവളം ബോംബ് വെച്ച് തകർക്കും എന്നാണ് ഭീഷണി.തുടർന്നാണ് വിമാനത്താവളത്തിൽ അതീവ ജാഗ്രത നിർദേശം പുറപ്പെടുവിച്ചത്.

അതീവ ജാഗ്രത നിദേശം പുറപ്പെടുവിച്ചതിനാൽ ശനിയാഴ്ച്ച ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് പുറപ്പെടേണ്ടുന്ന യാത്രക്കാർ സുരക്ഷാ പരിശോധനകൾക്കായി നിർദേശിക്കപ്പെട്ട സമയത്തിന് മുൻപ് എത്തിച്ചേരണമെന്ന് ഡൽഹി പോലീസ് കമ്മീഷണർ പ്രതാപ് സിങ് അറിയിച്ചു.

photo credit | india.com

ഡൽഹിയിലെ മാധ്യമ സ്ഥാപനങ്ങളിൽ ആദായനികുതി റെയ്ഡ്

L I V E |

ന്യൂഡൽഹി : ഡൽഹിയിലെ വിവിധ മാധ്യമ സ്ഥാപനങ്ങളിൽ ആദായ നികുതി വകുപ്പിന്റെ റെയ്ഡ് .ന്യൂസ് ക്ലിക്ക് ,ന്യൂസ് ലൗണ്ടറി എന്നി മാധ്യമ സ്ഥാപനങ്ങളിലാണ് റെയ്ഡ് നടക്കുന്നത്.

രണ്ട് സ്ഥാപനങ്ങളിലെയും ജീവനക്കാരുടെ ഫോണുകൾ പിടിച്ചു വെച്ചിരിക്കുന്നതിനാൽ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.ആദായ നികുതി റെയ്ഡ് നടക്കുന്നതായി ഇന്ത്യൻ എക്സ്പ്രസ്സ്,ദി വയർ എന്നി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

കോഴിക്കോട് മിഠായി തെരുവിന് സമീപം വൻ തീപിടുത്തം

L A T E S T |

കോഴിക്കോട് :കോഴിക്കോട് മിഠായി തെരുവിന് സമീപം വൻ തീപിടുത്തമുണ്ടായി.ആളപായമില്ല.

മൊയ്തീൻ പള്ളി റോഡിലെ വി കെ എം ബിൽഡിങ് ഷോപ്പിംഗ് കോംപ്ലെക്സിലെ ചെരിപ്പ് കടയ്ക്കാണ് തീപിടിച്ചത്.

തീയും പുകയും ഉയരുന്നത് കണ്ട സമീപത്തെ കടയിലുള്ളവരാണ് ആദ്യം സ്ഥലത്തെത്തിയത്.കടയിലുണ്ടായിരുന്ന രണ്ട് സ്ത്രീകളെ രക്ഷപ്പെടുത്തി.

ഓടിയെത്തിവർ കൂടുതൽ പേരെ വിളിച്ചു വരുത്തി തീയണയ്ക്കാനുള്ള ശ്രമങ്ങൾ തുടങ്ങി.അപ്പോഴേക്കും അഗ്നി രക്ഷാ സേനയുടെ എട്ടോളം യൂണിറ്റുകൾ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി.ഇപ്പോൾ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്ന് സിറ്റി പോലീസ് കമ്മിഷണർ എ വി ജോർജ് അറിയിച്ചു.

photo credit | navakeralanews.com

ഞായറാഴ്ച്ച ലോക്ക് ഡൗണും രാത്രികാല കർഫ്യുവും പിൻവലിച്ചു

L I V E |ON AIR

തിരുവനന്തപുരം: കോവിഡ് വ്യാപന പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഇളവ്.ഞായറാഴ്ച്ചകളിലെ ലോക്ക് ഡൗണും രാത്രികാല കർഫ്യുവും പിൻവലിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്.

സംസ്ഥാനത്തെ 18 വയസിന് മുകളിലുള്ളവർ പഠിക്കുന്ന ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഒക്ടോബർ 4 മുതൽ പ്രവർത്തിക്കാം. മെഡിക്കൽ,പൊളി ടെക്‌നിക് കോളേജുകളും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവർത്തിക്കാൻ അനുമതി നൽകും.ഒരു ഡോസ് വാക്‌സിൻ എങ്കിലും എടുത്തവരായിരിക്കണം വിദ്യാർത്ഥികളും അധ്യാപകരും.

ബിരുദ ബിരുദാനന്തര അവസാന വർഷ വിദ്യാർത്ഥികളും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കുട്ടികൾക്കും വാക്‌സിനേഷന് മുൻഗണന നൽകും.കോവിഷീൽഡ്‌ വാക്‌സിന്റെ രണ്ടാം ഡോസ് കാലയളവ് സംബന്ധിച്ച കാര്യത്തിൽ ഹൈക്കോടതി വിധിയിൽ സംസ്ഥാന സർക്കാരിന് യോജിപ്പാണ്.ഇത് കേന്ദ്ര സർക്കാരിനെ അറിയിക്കും.മുഴുവൻ സ്കൂൾ അധ്യാപകരും ഈ ആഴ്ച്ച തന്നെ വാക്‌സിനേഷൻ പൂർത്തിയാക്കണം.സ്കൂൾ അധ്യാപകർക്ക് വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ മുൻഗണന നൽകും.

കോവിഡിനെതിരായ പ്രതിരോധ പ്രവർത്തനങ്ങൾക്കിടെയാണ് നിപ വന്നത്.പ്രതിരോധ പ്രവർത്തനങ്ങൾ ഉടൻ സ്വീകരിക്കാൻ തുടങ്ങി. ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ ആക്ഷൻ പ്ലാൻ രൂപീഖരിച്ചു. ഇതിനായി 16 കമ്മറ്റികൾ രൂപീകരിച്ച് പ്രവർത്തിക്കുന്നു.

ഗുരുതരാവസ്ഥയിൽ ആരുമില്ല.മന്ത്രിമാരുടെ ഇടപെടലിലൂടെ ഒറ്റ രാത്രികൊണ്ട് സജ്ജീകരണം പൂർത്തിയാക്കി.ആരോഗ്യമന്ത്രിക്ക് പുറമെ മന്ത്രിമാരായ എകെ ശശീന്ദ്രൻ,അഹമ്മദ് ദേവർകോവിൽ, മുഹമ്മദ് റിയാസ് എന്നിവർ പ്രവർത്തനങ്ങൾക്ക് ഏകോപനം നൽകിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിത്യം..ഹരിതം…നടന വിസ്‌മയത്തിന് പിറന്നാൾ ദിനം..ഉത്സവമാക്കി മലയാളം

S P E C I A L E D I T I O N |

കൊച്ചി: മലയാളത്തിന്റെ നടന വിസ്മയത്തിന്റെ പിറന്നാൾ സുദിനം ഉത്സവാക്കി മലയാള മണ്ണ്.ജനകീയമായ സമൂഹ മാധ്യമങ്ങൾ മുതൽ അന്താരാഷ്ട്ര മാധ്യമങ്ങൾ വരെ പ്രിയ താരത്തിന്റെ പിറന്നാൾ ആഘോഷമാക്കുകയാണ്.വാർത്താ ചാനലുകളിലും വിനോദ ചാനലുകളിലും പ്രിയപ്പെട്ട നടൻ മമ്മൂട്ടിക്ക് പിറന്നാൾ ആശംസ അർപ്പിച്ചുകൊണ്ടുള്ള പരിപാടികൾ നിറഞ്ഞിരിക്കയാണ്.

ഓർമ്മകൾ അയവിറക്കുകയാണ് മമ്മൂട്ടി ജനിച്ചു വളർന്ന വൈക്കത്തെ ചെമ്പ് ഗ്രാമം..ചെമ്പിലെ ഇസ്മായിൽ ഫാത്തിമ ദമ്പതികളുടെ മകനായി ജനിച്ച് ലോകത്തിന്റെ നെറുകയിലെത്തിയ പ്രിയ നടന്റെ ജീവിതം തുടങ്ങിയ ഗ്രാമം.

സൈക്കിളിൽ അതിവേഗം ഗ്രാമം മുഴുവൻ സുഹൃത്തുക്കളോടൊപ്പം കറങ്ങുന്ന, ചെമ്പിലെ വൈകുന്നേരങ്ങളെ സമ്പന്നമാക്കിയ സുഹൃദ് സംഘങ്ങളിലെ നിറ സാന്നിധ്യമായും ചായക്കടകളിലും ബസ് സ്റ്റോപ്പുകളിലും ജനകീയനായും ക്ലാസ് മുറികളിൽ മിടുക്കനും 'ഷോലെ' യിലെ അമിതാഭ് ബച്ചനെ അനുകരിക്കുന്ന മിമിക്രിക്കാരനാ യും തിളങ്ങിയ മമ്മൂട്ടിയെ പിറന്നാൾ ആശംസകളാൽ നിറയ്ക്കുകയാണ് ഇവിടം.

കോട്ടയം വൈക്കത്തെ ചെമ്പ് കുലശേഖര മംഗളം സ്കൂളിലും എറണാകുളം എസ് എച്ച് , മഹാരാജാസ് കോളേജ് എന്നിവിടങ്ങളിൽ കോളേജ് വിദ്യാഭ്യാസവും പൂർത്തിയാക്കിയ മമ്മൂട്ടി 1971 ൽ പുറത്തിറങ്ങിയ അനുഭവങ്ങൾ പാളിച്ചകൾ എന്ന ചിത്രത്തിലൂടെ യായാണ് മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.

സജിൻ എന്ന പേരിൽ ആദ്യ സിനിമ വന്നെങ്കിലും സ്വന്തം വ്യക്തിത്വത്തിൽ അടിയുറച്ച വിശ്വാസക്കാരനായ മഹാ നടൻ മമ്മൂട്ടി എന്ന പേരിൽ പിന്നീട് തിളങ്ങുകയായിരുന്നു.

എം ടി വാസുദേവൻ നായരുടെ 'ദേവലോക'മാണ് ആദ്യം അഭിനയിച്ചതെങ്കിലും 1980ൽ പുറത്തിറങ്ങിയ 'വിൽക്കാനുണ്ട് സ്വപ്‌നങ്ങൾ' എന്ന സിനിമയാണ് മമ്മൂട്ടിയുടെ ജീവിതത്തിൽ വഴിത്തിരിവായി മാറിയ ആദ്യ സിനിമ.കെ ജി ജോർജിന്റെ 'മേള'യാണ് മുഴുനീള നായക നടാനായി ആദ്യമായി അഭിനയിച്ച സിനിമ.

നിയമ ബിരുദ ധാരിയായി അഭിഭാഷകനായി പ്രാക്ടീസ് തുടങ്ങിയെങ്കിലും സിനിമയാണ് തന്റെ വഴിയെന്ന് സ്വയം തിരഞ്ഞെടുത്ത നിശ്ചയദാർഢ്യമായിരുന്നു മമ്മൂട്ടിയെന്ന പ്രതിഭാശാലിയെ മലയാള സിനിമയ്ക്ക് സമ്മാനിച്ചത്.

1981ൽ മികച്ച സഹ നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടി. ഐ വി ശശിയുടെ 'അഹിംസ' യിലൂടെയായിരുന്നു ഇത്. 'അടിയൊഴുക്കുകൾ' സിനിമയിലൂടെ മികച്ച നടനുള്ള ആദ്യ സംസ്ഥാന ചലച്ചിത്ര അവാർഡ് നേടി.പിന്നീട് മലയാളത്തിലെ മികച്ച സംവിധായകരോടൊപ്പം പ്രവർത്തിക്കാൻ തുടങ്ങിയ മമ്മൂട്ടി 1980 കാലഘട്ടത്തിൽ തന്നെ 150 സിനിമകൾ പൂർത്തിയാക്കിയിരുന്നു.

1987ൽ പുറത്തിറങ്ങിയ ജോഷിയുടെ 'ന്യൂഡൽഹി' മമ്മൂട്ടിയെന്ന നടന വിസ്മയത്തെ മലയാള സിനിമ ഹൃദയത്തിൽ പ്രതിഷ്ഠിച്ചു. 'ന്യൂഡൽഹി'യിലെ 'ജി കെ' എന്ന പത്രപ്രവർത്തകന്റെ വേഷം മലയാള സിനിമ നെഞ്ചിലേറ്റി.അടൂർ ഗോപാലകൃഷ്ണന്റെ സിനിമയിലൂടെ രാജ്യാന്തര പ്രശസ്തനായി വളർന്നു.'മതിലുകളും' 'വിധേയനും' മമ്മൂട്ടിയെ സിനിമ ചരിത്രത്തിൽ അടയാളപ്പെടുത്തി.

1989ൽ 'ഒരു വടക്കൻ വീര ഗാഥ' 'മതിലുകൾ' എന്നി സിനിമകളിലൂടെ ദേശീയ പുരസ്‌കാരം. 'മൃഗയ' , 'മഹായാനം' എന്നി സിനിമകളിലൂടെ വീണ്ടും സംസ്ഥാന പുരസ്‌കാരം, 'പൊന്തൻ മാട' , 'വിധേയൻ ' എന്നിവയിലൂടെ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം എന്നിവ നേടി.

മികച്ച നടനുള്ള ദേശീയ പുരസ്‌കാരം മൂന്ന് തവണ,മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം ഏഴ് തവണ എന്നിങ്ങനെ അവാർഡുകൾ വാരിക്കൂട്ടി.അംബേദ്കർ സിനിമയിലൂടെ രജ്യാന്തര പ്രശസ്തി യിലേക്ക്.മുഴുനീള ഇംഗ്ലീഷ് ഭാഷ സിനിമയിൽ ആദ്യമായി അഭനയിക്കുന്ന മലയാളിയായി മമ്മൂട്ടി മാറി.

നാല് പതിറ്റാണ്ടുകൾ നീണ്ട കരിയറിൽ 400ൽ അധികം സിനിമകളിൽ അഭിനയിച്ച അപൂർവ പ്രതിഭാശാലിയാണ് മമ്മൂട്ടി എന്ന മഹാ നടൻ.
തമിഴിൽ രജനികാന്തിനൊപ്പം അഭിനയിച്ച ആദ്യ സിനിമ 'ദളപതി' സൂപ്പർ ഡ്യൂപ്പർ ഹിറ്റായിൽ തമിഴകവും മലയാളവും നെഞ്ചിലേറ്റി. തമിഴിൽ 16 സിനിമകളിലും തെലുങ്കിൽ 4 സിനിമകളിലും ഒരു കന്നഡ സിനിമയിലും മമ്മൂട്ടി അഭിനയിച്ചു.

ഏത് ഭാഷയിലും അനായാസമായി സ്വന്തം ശബ്ദം കൊടുത്ത് അഭിനയിച്ച് കയ്യടി നേടാൻ കഴിഞ്ഞു എന്നത് മമ്മൂട്ടിയെ വ്യത്യസ്തനാക്കി.ഹിന്ദിയിൽ നായക നടനയായി ധർത്തി പുത്ര എന്ന സിനിമയിൽ കരുത്തുറ്റ പോലീസ് വേഷം ചെയ്തു.

സ്കൂൾ ബസിലും ക്ലാസ് മുറികളിലും അന്നത്തെ വലിയ താരങ്ങളെ അനുകരിച്ച് നടന്ന മുഹമ്മദ് കുട്ടിയായി ,കൂട്ടുകാരുടെ സ്വന്തം ചെമ്പിന്റെ മമ്മൂഞ്ഞായി സിനിമ ലോകം കീഴടക്കിയ അക്ഷരാർത്ഥത്തിൽ വിസ്മയങ്ങളൊരുക്കിയ മഹാ നടന് പിറന്നാൾ ആശംസകൾ.

രണ്ട് ആരോഗ്യപ്രവർത്തകർക്ക് നിപ ലക്ഷണം: 20 പേരെ മെഡിക്കൽ കോളേജിലേക്ക് മാറ്റി,കേന്ദ്ര സംഘം കോഴിക്കോട്ട്

കേന്ദ്ര സർക്കാർ അയച്ച വിദഗ്ധ സംഘം കോഴിക്കോട് പരിശോധന നടത്തുന്നു

L A T E S T |

കോഴിക്കോട് : കോഴിക്കോട് നിപ വൈറസ് ബാധിച്ച് 12 വയസുകാരൻ മരിച്ചതിന് തുടർച്ചയായി രോഗ ലക്ഷണങ്ങളോടെ 2 ആരോഗ്യപ്രവർത്തകരെ നിരീക്ഷണത്തിലാക്കി.

കുട്ടിയെ ആദ്യം ചികിൽസിച്ച സ്വകാര്യ ആശുപത്രികളിലെയും കോഴിക്കോട് മെഡിക്കൽ കോളേജിലെയും പിന്നീട് പ്രവേശിപ്പിച്ച സ്വകാര്യ ആശുപത്രിയിലെയും ആരോഗ്യപ്രവർത്തകർ ഉൾപ്പെടെയുള്ളവരാണ് നിരീക്ഷണത്തിൽ ഉള്ളതെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു.

കുട്ടിയുമായി നേരിട്ട് സമ്പർക്കമുണ്ടായ 188 പേരെ തിരിച്ചറിഞ്ഞിട്ടു ണ്ട്.ഇതിൽ 100 പേരും ആരോഗ്യപ്രവർത്തകരാണ്.കുട്ടിക്ക് പനി വന്നപ്പോൾ ആദ്യം പോയ സ്വകാര്യ ആശുപത്രി ഉൾപ്പെടെ മെഡിക്കൽ കോളേജിലേക്ക് മാറ്റുന്നതിന് മുൻപ് പോയ മൂന്ന് സ്വകാര്യ ആശുപത്രിയിലെയും ഉൾപ്പെടെ 16 പേർ നേരിട്ടുള്ള സമ്പർക്ക പട്ടികയിലുണ്ട്.

പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലും വീണ്ടും സ്വകാര്യ ആശുപത്രിയിലുമായി പ്രവേശിപ്പിക്കപ്പെട്ട സന്ദർഭങ്ങളിലുള്ളവരാണ് 188 പേർ.ഇതിൽ ഹൈ റിസ്ക് വിഭാഗത്തിലുള്ള 20 പേരിൽ രണ്ടുപേർക്കാണ് ഇപ്പോൾ രോഗ ലക്ഷണങ്ങൾ ഉള്ളത്.

ഹൈ റിസ്ക് വിഭാഗത്തിലുള്ള 20 പേരെ 4 മണിയോടെ മെഡിക്കൽ കോളേജിലെ നിപ വാർഡിലേക്ക് മാറ്റി.മെഡിക്കൽ കോളേജിലെ പേ വാർഡാണ് നിപ വാർഡാക്കി മാറ്റിയത്.പോസിറ്റീവ് കേസ് ഉണ്ടാവുകയാണെങ്കിൽ ആദ്യ നിലയിലും നിരീക്ഷണത്തിലുളളവരെ മറ്റ് രണ്ട് നിലകളിലുമാണ് പാർപ്പിക്കുകയെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു.

ഇതിനിടയിൽ കേന്ദ്രസർക്കാർ അയച്ച സെന്റർ ഫോർ ഡിസീസ് കൺട്രോളിലെ ഉന്നത ഉദ്യോഗസ്ഥർ കുട്ടിയുടെ വീടിന്റെ പരിസരങ്ങൾ സന്ദർശിച്ച് വിവര ശേഖരണം നടത്തി.

ചാത്തമംഗലത്തെ വീടിരിക്കുന്ന 3 കിലോമീറ്റർ ചുറ്റളവിൽ കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.മലപ്പുറം,കണ്ണൂർ ജില്ലകളിലും നിയന്ത്രണങ്ങൾ ഉണ്ട്.നിരീക്ഷണത്തിലുള്ളവർക്കായി പോയിന്റ് ഓഫ് കെയർ ( ട്രൂനാറ്റ് ) പരിശോധന നാളെ വൈകുന്നേരത്തിനുള്ളിൽ നടത്തും.

പോയിന്റ് ഓഫ് കെയർ പരിശോധനയിൽ പോസിറ്റീവ് ആകുന്നവരുടെ സ്രവം പുണെ വൈറോളജി ഇൻസ്ടിട്യൂട്ടിൽ അയക്കും.ഫലം വേഗത്തിൽ ലഭ്യമാക്കാൻ വൈറോളജി ഇൻസ്റ്റിട്യൂട്ടിൽ നിന്നുള്ള പ്രത്യേക സംഘം കോഴിക്കോട് എത്തിയേക്കും.12 മണിക്കൂറിനുള്ളിൽ സ്രവ പരിശോധനാ ഫലം ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.

നിപ കൺട്രോൾ റൂം നമ്പർ : 0495 2382500 ,0495 2382800

നിപ : കോഴിക്കോട് അതീവ ജാഗ്രത, കണ്ണൂർ- മലപ്പുറം ജില്ലകളും ആരോഗ്യ വകുപ്പ് നിരീക്ഷണത്തിൽ

L A T E S T |ON AIR

കോഴിക്കോട്: നിപ വൈറസ് ബാധ സ്ഥിരീകരിച്ച കോഴിക്കോട് ജില്ലയിൽ അതീവ ജാഗ്രതയും കടുത്ത നിയന്ത്രങ്ങളും ഏർപ്പെടുത്തി. നിപ ബാധിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്ന 12 വയസുകാരൻ മരിച്ച പശ്ചാത്തലത്തിലാണ് നിയതന്ത്രണങ്ങൾ.

കോഴിക്കോടിന് പുറമെ മലപ്പുറം,കണ്ണൂർ ജില്ലകളും ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തിൽ ആയിരിക്കുമെന്നും കടുത്ത ജാഗ്രത വേണമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.

കേന്ദ്ര ആരോഗ്യ മന്ത്രാലയ ഉന്നത ഉദ്യോഗസ്ഥരുടെയും സംസ്ഥാന മന്ത്രിമാരും ഉൾക്കൊള്ളുന്ന ഉന്നത തല യോഗം ഉച്ചയ്ക്ക് 12 മണിക്ക് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചേരും.കോഴിക്കോട് അടിയന്തിര സാഹചര്യം നേരിടാനായി 6 ആശുപത്രികളിൽ ക്രമീകരണം ഏർപ്പെടുത്തി.മെഡിക്കൽ കോളേജിലെ പേ വാർഡ് നിപ വാർഡാക്കി മാറ്റിയിട്ടുണ്ട്.

മരിച്ച കുട്ടിയുടെ വീട് ഉൾകൊള്ളുന്ന ചാത്തമംഗലം പ്രദേശത്തെ മൂന്ന് കിലോമീറ്റർ ചുറ്റളവിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. മൃതദേഹം സംസ്കരിക്കുന്ന കണ്ടമ്പറമ്പ് ഖബർ സ്ഥാനിന് ചുറ്റളവിലെ 1 കിലോമീറ്റർ റോഡ് അടച്ചു.2018ൽ കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ മാനദണ്ഡങ്ങൾ പ്രകാരമായിരിക്കും സംസ്കാര ചടങ്ങുകൾ നടക്കുകയെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

മന്ത്രിമാരായ വീണ ജോർജ്,മുഹമ്മദ് റിയാസ്,ഉന്നത ഉദ്യോഗസ്ഥർ എന്നിവർ കോഴിക്കോട്ടേക്ക് തിരിച്ചു.മന്ത്രി എ കെ ശശീന്ദ്രൻ കോഴിക്കോട് സ്ഥിതിഗതികൾ വിലയിരുത്തുന്നു.സെന്റർ ഫോർ ഡിസീസ് കൺട്രോൾ കേന്ദ്രസംഘം 11 മണിയോടെ കോഴിക്കോട് എത്തും.

P R E V I O U S S T O R Y |

http://www.jginews.in/nipah-virus-presence-found-in-kozhikkode-again-twelve-years-old-child-died/

ആനി രാജയെ തള്ളി കാനം : കേരളത്തിലെ പോലീസിനെക്കുറിച്ച് സിപിഐക്ക് പരാതി ഇല്ല

തിരുവനന്തപുരം : കേരളത്തിലെ പോലീസിനെക്കുറിച്ച് സിപിഐക്ക് പരാതിയില്ലെന്ന് കാനം രാജേന്ദ്രൻ.

കേരളത്തിലെ പോലീസിനെതിരെ സിപിഐ ദേശീയ നേതാവ് ആനി രാജ ഉയർത്തിയ വിമർശനങ്ങളെ തള്ളിയാണ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ നിലപാടെടുത്ത്.

ആനി രാജ ഉന്നയിച്ച വിമർശനങ്ങളോട് സമാനമായ നിലപാടുകളല്ല സംസ്ഥാന സിപിഐ നേതൃത്വത്തിനുള്ളത്.ഇക്കാര്യം ആനി രാജയെ അറിയിച്ചിട്ടുമുണ്ടെന്ന് കാനം രാജേന്ദ്രൻ പറഞ്ഞു.ഇത് പാർട്ടിയുടെ ആഭ്യന്തര കാര്യമാണെന്നും കൂടുതൽ ചർച്ചയുടെ ആവശ്യമില്ലെന്നും കാനം രാജേന്ദ്രൻ പറഞ്ഞു.

സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട സർക്കാർ നയങ്ങൾക്കെതിരെ ബോധപൂർവമായ ഇടപെടൽ പോലീസ് സേനയിൽ നടക്കുന്നുണ്ട്. പോലീസിന്റെ അനാസ്ഥമൂലം മരണങ്ങൾ വരെ നടക്കുന്നത് സംസ്ഥാനത്തിന് നാണക്കേടുണ്ടാക്കുന്നു.പോലീസിനുള്ളിൽ ആർ എസ് എസ് ഗ്യാങ് പ്രവർത്തിക്കുന്നു.സ്ത്രീ സുരക്ഷയ്ക്കായി സംസ്ഥാനത്തിന് പ്രത്യേകം ഒരു മന്ത്രിയും വകുപ്പും വേണമെന്നായിരുന്നു ആനി രാജയുടെ വിമർശനം.

സംസ്ഥാനത്തിന്റെ കാര്യങ്ങളിൽ പാർട്ടി നേതൃത്വത്തോട് ആലോചിക്കാതെ മാധ്യമങ്ങളോട് പരസ്യ നിലപാടെടുത്തതിൽ സംസ്ഥാന നേതൃത്വത്തിന്റെ പരസ്യ അതൃപ്തി അറിയിച്ചുകൊണ്ട് കേന്ദ്ര നേതൃത്വത്തിന് കാനം രാജേന്ദ്രൻ നേരത്തെ കത്ത് നൽകിയിരുന്നു.

പിങ്ക് പോലീസിന്റെ പരസ്യ വിചാരണ : പട്ടിക ജാതി കമ്മീഷൻ പോലീസിനോട് റിപ്പോർട്ട് തേടി

L I V E |

തിരുവനന്തപുരം : മോഷണം ആരോപിച്ച് 8 വയസുകാരിയെയും അച്ഛനെയും പരസ്യ വിചാരണ ചെയ്ത് അപമാനിച്ച സംഭവത്തിൽ സംസ്ഥാന പട്ടിക ജാതി കമ്മിഷൻ ഡിജിപിയിൽനിന്ന് റിപ്പോർട്ട് തേടി.

15 ദിവസത്തിനകം വിശദമായ റിപ്പോർട്ട് കമ്മീഷന് കൈമാറണം എന്നാണ് പോലീസ് മേധാവിയോട് കമ്മീഷൻ ആവശ്യപ്പെട്ടിരിക്കുന്ന ത്. പിങ്ക് പോലീസ് ഉദ്യോഗസ്ഥയ്ക്കെതിരെ നടപടി ശുപാർശയും സംഭവത്തിൽ എന്ത് നടപടിയാണ് പോലീസ് മേധാവി സ്വീകരിച്ചിട്ടുള്ളത് എന്നും കമ്മീഷൻ വിശദീകരണം ചോദിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരം ആറ്റിങ്ങലിൽ അച്ഛന്റെ കൂടെ പുറത്തുപോയ 8 വയസുകാരിയെയും അച്ഛനെയും ആറ്റിങ്ങൽ മൂന്നു മുക്കിൽ ഇല്ലാത്ത മോഷണക്കുറ്റം ആരോപിച്ച് പിങ്ക് പൊലീസിലെ രജിത എന്ന പൊലീസുകാരി ജനമധ്യത്തിൽ അപമാനിച്ചത്.

പിങ്ക് പോലീസ് വാഹനത്തിലെ മൊബൈൽ മോഷ്ടിച്ച് എന്നായിരുന്നു ആരോപണം. കുട്ടിയും അച്ഛനും കരഞ്ഞുകൊണ്ട് കേണപേക്ഷിച്ചിട്ടും പൊലീസുകാരി ഇവരെ ആക്ഷേപിക്കുകയായിരുന്നു.

ഐ എസ് ആർ ഒയിലേക്ക് വന്ന വലിയ ഉപകരണം വാഹനത്തിൽ കൊണ്ടുപോകുന്നത് കാണാനാണ് അച്ഛനും മകളും വീട്ടിൽനിന്ന് ഇറങ്ങിയത്.വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ഈ പോലീസ് ഉദ്യോഗസ്ഥ ഇവർക്കെതിരെ ആക്രോശിച്ച് വന്നതെന്ന് അച്ഛൻ ജയചന്ദ്രൻ പറഞ്ഞു.

സംഭവം വലിയ വിവാദമായതോടെ പോലീസ് ഉദ്യോഗസ്ഥയ്ക്കെതിരെ പേരിന് മാത്രം ഒരു സ്ഥലം മാറ്റം നൽകി എന്ന്
വ്യാപക പരാതി ഉയർന്നിരുന്നു.ശിക്ഷ നടപടി എന്ന പേരിൽ സ്വന്തം വീട്ടിനടുത്തേക്കാണ് അവർക്ക് സ്ഥലം മാറ്റം നൽകിയത് എന്നും ആക്ഷേപമുണ്ട്.

നിയന്ത്രണങ്ങളില്ലാതെ വെബ് പോർട്ടലുകളും യൂട്യൂബ് ചാനലുകളും വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നു : സുപ്രീം കോടതി

ന്യൂഡൽഹി : നിയന്ത്രണങ്ങളില്ലാതെ വെബ് പോർട്ടലുകളും യൂട്യൂബ് ചാനലുകളും സമൂഹ മാധ്യമങ്ങളും വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നതായി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എൻ വി രമണ.

ഇത്തരത്തിലുള്ള മാധ്യമങ്ങൾ മിക്കതും വർഗീയ ചുവയോടെയാണ് വാർത്തകൾ നൽകുന്നത്.ഇത് രാജ്യത്തിൻറെ പേര് തന്നെ മോശമാക്കു മെന്നും അദ്ദേഹം ആശങ്ക രേഖപ്പെടുത്തി.

നിസാമുദ്ദീനിൽ നടന്ന തബ്‌ലീഗ് ജമാ അത്ത് സമ്മേളനവുമായി ബന്ധപ്പെട്ട വ്യാജ വാർത്തകൾ സംബന്ധിച്ച ഹർജികളിന്മേൽ പ്രതികരിക്കുകയായിരുന്നു ചീഫ് ജസ്റ്റിസ്. ആരോടും ഉത്തരവാദിത്തമില്ലാതെ പ്രവർത്തിക്കുന്ന യൂട്യൂബ് ചാനലുകളും വെബ് പോർട്ടലുകളും ആർക്കും തുടങ്ങാമെന്ന അവസ്ഥയാണ്.

കോടതികളെയോ സാധാരണക്കാരെയോ മാനിക്കാത്ത സമൂഹ മാധ്യമങ്ങൾ വമ്പൻ മാരെ മാത്രമാണ് കേൾക്കുന്നത്.ഇവരെ നിയന്ത്രിക്കാൻ സർക്കാർ എന്ത് നടപടിയെടുത്തു എന്ന് കോടതി സോളിസിറ്റർ ജനറലിനോട് ചോദിച്ചു.

നിലവിൽ സർക്കാർ കൊണ്ടുവന്ന ചട്ടങ്ങൾ വഴി ഇവയെ നിയന്ത്രിക്കാമെങ്കിലും നിരവധി കോടതികളിൽ ഇതുസംബന്ധിച്ച കേസുകൾ ഉള്ളതിനാൽ സാങ്കേതികമായ തടസങ്ങൾ നിലനിൽക്കുന്നു. ഈ കേസുകളെല്ലാം സുപ്രീം കോടതിയിലേക്ക് മാറ്റാൻ ട്രാൻസ്ഫർ ഹരജികൾ നൽകിയിട്ടുണ്ടെന്ന് സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചു.

കോഴിക്കോട് മെഡിക്കൽ കോളേജിൽ ഓക്സിജൻ ക്ഷാമം, താൽക്കാലിക പരിഹാരം

L I V E |

കോഴിക്കോട് : കോഴിക്കോട് മെഡിക്കൽ കോളേജിൽ ഓക്സിജൻ ക്ഷാമം.ചൊവ്വാഴ്ച്ച വൈകുന്നേരത്തോടെയാണ് ഓക്സിജൻ ക്ഷാമം നേരിട്ടത്.

എന്നാൽ അടിയന്തിര ഇടപെടലിനെ തുടർന്ന് ക്ഷാമത്തിന് താൽക്കാലിക പരിഹാരമായതായി മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചു.

പാലക്കാട് കഞ്ചിക്കോട് നിന്ന് ഓക്സിജൻ എത്തിച്ചാണ് പ്രശ്നം പരിഹരിച്ചത്.അല്പം മുൻപാണ് കഞ്ചിക്കോട് നിന്ന് ഇവിടേക്ക് ഓക്സിജൻ എത്തിച്ചത്.

എന്നാൽ ഇത് നാളെ രാവിലെ വരെയുള്ള ആവശ്യത്തിന് മാത്രമേ തികയു എന്നാണ് മെഡിക്കൽ കോളേജ് അധികൃതർ പറയുന്നത്. കൂടുതൽ ഓക്സിജൻ സിലിണ്ടറുകൾ എത്തിക്കാനുള്ള ശ്രമം തുടങ്ങിയതായി അധികൃതർ അറിയിച്ചു.

കോവിഡിലും അതിജീവനത്തിന്റെ പാതയിൽ മുന്നേറ്റം : 20.1 ശതമാനം വളർച്ച രേഖപ്പെടുത്തി ഇന്ത്യ

ന്യൂഡൽഹി: നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ കോവിഡിനെ അതിജീവിച്ച് ഇന്ത്യ മുന്നേറ്റത്തിന്റെ പാതയിൽ.

രാജ്യത്തെ മൊത്ത ആഭ്യന്തര ഉല്പാദനത്തിൽ ഇന്ത്യ മികച്ച വളർച്ച രേഖപ്പെടുത്തി.മുൻ വർഷത്തെ ഇതേ കാലയളവിൽ നിന്ന് 20.1 ശതമാനമാണ് ഇന്ത്യയുടെ വളർച്ച.

വ്യാവസായിക ഉത്പാദനം,നിർമാണ,കാർഷിക മേഖലകളിലെ മുന്നേറ്റമാണ് രാജ്യത്തെ സമ്പദ് ഘടനയെ വളർച്ചയുടെ പാതയിലേക്ക് നയിച്ചത്.

ദേശീയ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ്പുറത്തുവിട്ട കണക്ക് പ്രകാരം 2021-22 സാമ്പത്തിക വർഷത്തെ ജൂണിലാവസാനിപ്പിച്ച പാദത്തിൽ 20.1 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്.മുൻ വർഷം ഇതേ പാദത്തിൽ 24.4 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്.

വലിയ കുതിപ്പാണ് നിർമാണ മേഖലയിൽ ഉണ്ടായത്.68.3 ശതമാനമാണ് വളർച്ചാ നിരക്ക്.വ്യവസായ ഉത്പാദനം,ഖനനം തുടങ്ങിയ മേഖലകളും കുതിപ്പിന്റെ പാതയിലാണ്.49.6,18.6 എന്നിങ്ങനെയാണ് വളർച്ചാ നിരക്ക്.വാണിജ്യം ,ഹോട്ടൽ വ്യവസായം,റിയൽ എസ്റ്റേറ്റ് ലേഖലകളിലും വളർച്ച ഉണ്ടായതായാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.

എന്നാൽ കോവിഡിന് മുൻപുള്ള കാലഘട്ടത്തിന്‌ലേക്ക് വളർച്ചാ നിരക്ക് എത്തിയിട്ടുമില്ല.2019 ഏപ്രിൽ-ജൂൺ കാലയളവിൽ 35.7 ശതമാനമായിരുന്നു വളർച്ച.

മൈസൂരു കൂട്ട ബലാത്സംഗ കേസിൽ പിടിയിലായത് 5 തിരുപ്പൂർ സ്വദേശികൾ

L I V E |

മൈസൂരു :മൈസൂരു കൂട്ട ബലാത്സംഗ കേസിലെ പിടിയിലായ 5 പ്രതികളും തിരുപ്പൂർ സ്വദേശികൾ.

തമിഴ്നാട്ടിൽനിന്നാണ് പ്രതികളെ കർണ്ണാടക പോലീസ് കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം. പിടിയിലായവർ തിരുപ്പൂർ സ്വദേശികളാണെന്ന് കർണാടക ഡി ജി പി പ്രവീൺ സൂദ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

പിടിയിലായവർ അഞ്ചു പേരും തമിഴ് നാട്ടിൽ നിന്ന് മൈസൂരുവിലെത്തിയ നിർമ്മാണ തൊഴിലാളികളാണ്.ഇവരുടെ അറസ്റ്റ് സ്ഥിരീകരിച്ചിട്ടുണ്ട്.സംഭവത്തിന് ശേഷം ഇവർ തമിഴ്‌നാട്ടിലേക്ക് രക്ഷപ്പെടുകയായിരുന്നു.

ഇതുസംബന്ധിച്ച കൂടുതൽ വിവരങ്ങൾ കർണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര ഉച്ചയ്ക്ക് 2 മണിക്ക് മാധ്യമങ്ങളെ അറിയിക്കുമെന്ന് നേരത്തെ പറഞ്ഞിരുന്നെങ്കിലും പോലീസ് മേധാവി പത്രസമ്മേളനം വിളിക്കുയയായിരുന്നു.

മൈസൂരു ചാമുണ്ഡിക്കുന്നിൽ എം ബി എ വിദ്യാർത്ഥിനിയായ ഉത്തരേന്ത്യൻ യുവതിയെ കൂട്ട ബാലസംഗത്തിനിരയാക്കിയ സംഭവത്തിലെ പ്രതികൾ കേരളത്തിൽനിന്നുള്ളവരാണെന്ന് സംശയിക്കുന്നതായി പോലീസ് നേരത്തെ പറഞ്ഞിരുന്നു.മൊബൈൽ ടവർ ലൊക്കേഷൻ നോക്കിയാണ് പോലീസ് ഇത് പറഞ്ഞതെന്ന് ഡി ജി പി വ്യക്തമാക്കി.

കോവിഷീൽഡ്‌: 84 ദിവസത്തെ ഇടവേള കൂടുതൽ ഫലപ്രാപ്തിക്ക് വേണ്ടി,വാക്‌സിൻ ക്ഷാമമല്ല കാരണമെന്ന് കേന്ദ്രസർക്കാർ

BREAKING | LIVE

കൊച്ചി: കോവിഷീൽഡ്‌ വാക്‌സിൻ രണ്ടാം ഡോസ് നൽകുന്നതിലെ ഇടവേള 84 ദിവസമാക്കിയത് കൂടുതൽ ഫലപ്രാപ്തിക്ക് വേണ്ടിയാണെന്ന് കേന്ദ്രസർക്കാർ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി.വാക്‌സിൻ ക്ഷാമമല്ല കാരണമെന്നും കേന്ദ്രസർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കി.

കോവിഷീൽഡ്‌ രണ്ടാം ഡോസിന് 84 ദിവസത്തെ ഇടവേള എന്തിനെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു.വാക്‌സിൻ ലഭ്യതയാണോ ഫലപ്രാപ്തിയാണോ മാനദണ്ഡമെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കണമെന്ന് ഹൈക്കോടതി ആവശ്യപെട്ടിരുന്നു.ഇതിന്റെ മറുപടിയാണ് കേന്ദ്രസർക്കാർ നൽകിയത്.

കിറ്റെക്സ് കമ്പനി നൽകിയ ഹർജിയിലാണ് ഹൈക്കോടതി വിശദീകരണം തേടിയത്.ജീവനക്കാർക്ക് വേണ്ട വാക്‌സിൻ സൂക്ഷിച്ചിട്ടുണ്ടെന്നും ഒന്നാം ഡോസ് എടുത്ത് 45 ദിവസം കഴിഞ്ഞ് രണ്ടാം ഡോസ് എടുക്കാൻ സർക്കാരിനോട് അനുമതി ചോദിച്ചെങ്കിലും 84 ദിവസത്തെ ഇടവേള വേണമെന്നാണ് മറുപടി കിട്ടിയതെന്നും കമ്പനി നൽകിയ ഹർജിയിൽ പറഞ്ഞിരുന്നു.

തുടർന്നാണ് കമ്പനി കോടതിയെ സമീപിച്ചത്.വാക്‌സിൻ നയത്തിൽ കേന്ദ്രസർക്കാരാണ് തീരുമാനം എടുക്കേണ്ടത് എന്നാണ് സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചത്.തുടർന്നാണ് കേന്ദ്ര സർക്കാരിനോട് വിശദീകരണം തേടിയത്.

സ്വന്തം നിലയിൽ വാക്‌സിൻ വാങ്ങി ശേഖരിച്ചിരിക്കുന്നവർക്ക് ഇടവേള കുറയ്ക്കാമോ എന്നും ഹൈക്കോടതി ചോദിച്ചിരുന്നു. ഇക്കാര്യത്തിൽ കേന്ദ്രസർക്കാർ നിലപാട് വ്യക്തമാക്കുകയായിരുന്നു ഇന്ന്.

PREVIOUS STORY |

http://www.jginews.in/high-court-of-kerala-involved-in-covid-vaccine-second-dose-duration/

യോഗി ആദിത്യനാഥിനെതിരെയുള്ള പരാമർശത്തിൽ ഉദ്ധവ് താക്കറെക്കെതിരെ കേസെടുത്തേക്കും

L A T E S T | ON AIR

ന്യൂഡൽഹി :ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെയുള്ള പരാമർശത്തിൽ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെക്കെതിരെ കേസെടുത്തേക്കും.

മൂന്ന് വർഷം മുൻപ് ഉദ്ധവ് താക്കറെ യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ നടത്തിയ പരാമർശത്തിൽ കേസെടുക്കാൻ ആവശ്യപ്പെട്ട് ബിജെപി നാസിക് പോലീസിൽ പരാതി നൽകി.

ഉദ്ധവ് താക്കറെ,രശ്മി താക്കറെ,വരുൺ സർദേശായി എന്നിവർ ക്കെതിരെ മൂന്ന് പരാതികളാണ് ബിജെപി നൽകിയിരിക്കുന്നത്.

2018 ൽ ശിവജിയുടെ പ്രതിമയിൽ യോഗി ആദിത്യനാഥ്‌ ചെരിപ്പ് ധരിച്ചുകൊണ്ട് ഹാരാർപ്പണം നടത്തിയ സംഭവത്തിനെതിരെയായി രുന്നു ഉദ്ദവിന്റെ പരാമർശം.ചെരിപ്പ് ധരിച്ചുകൊണ്ട് ഹാരാർപ്പണം നടത്തിയ ആളെ ചെരിപ്പ് കൊണ്ട് അടിക്കണം എന്നായിരുന്നു പരാമർശം.ഇതിന്റെ വീഡിയോ അടക്കമാണ് ബിജെപി നേതാക്കൾ പരാതി നൽകിയത്.

രണ്ടാമത്തെ പരാതിയിൽ ഉദ്ദവിന്റെ ഭാര്യയും ശിവസേന മുഖപത്രമായ സാമ്‌നയുടെ പത്രാധിപരുമായ രശ്മി താക്കറെ ക്കെതിരെയാണ് .സാമ്‌നയിൽ വന്ന ലേഖനത്തിൽ നാരായൺ റാണെ ക്കെതിരെ അപകീർത്തിപരമായ പരാമർശം നടത്തി എന്നാണ് പരാതി.

മറ്റൊരു പരാതിയിൽ യുവസേന നേതാവ് വരുൺ സർദേശായി നാരായൺ റാണെക്കെതിരെ മോശം പരാമർശം നടത്തി എന്നാണ്.മഹാരാഷ്ട്ര മുഖ്യമന്ത്രിയാകുന്നതിന് മുൻപാണ് ഉദ്ദവ് താക്കറെ യോഗി ആദിത്യനാഥിനെതിരെ പ്രസംഗിച്ചത്.

യോഗി ആയ ആൾക്ക് എങ്ങിനെ മുഖ്യമന്ത്രിയാകാൻ പറ്റും? യോഗി എല്ലാം വെടിഞ്ഞ് ഗുഹയിൽ കഴിയേണ്ട ആളല്ലേ? യു പി യില്നിന്ന് ഒരു പുരോഹിതൻ ശിവജിയുടെ കിരീടധാരണത്തിനായി വന്നു.വായു നിറച്ച ബലൂൺ പോലെയാണ് യോഗി എത്തിയത്.

ശിവജി യുടെ പ്രതിമയിൽ ഹാരാർപ്പണം നടത്തിയത് ചെരിപ്പിട്ടു കൊണ്ടാണ്.ആ ചെരിപ്പുകൊണ്ട് നല്ലൊരു അടികൊടുക്കാനാണ് എനിക്ക് തോന്നിയത് എന്നായിരുന്നു ഉദ്ദവിന്റെ വാക്കുകൾ.

കഴിഞ്ഞ ദിവസം ഉദ്ദവിനെതിരെയുള്ള കേന്ദ്രമന്ത്രി നാരായൺ റാണെയുടെ പരാമർശത്തിൽ മന്ത്രിയെ മഹാരാഷ്ട്ര പോലീസ് അറസ്റ്റ് ചെയ്തിരുന്നു.കോടതി ജാമ്യം അനുവദിച്ചതിനെ തുടർന്നാണ് കേന്ദ്രമന്ത്രിക്ക് പുറത്തിറങ്ങാൻ കഴിഞ്ഞത്.ഈ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ഉദ്ദവ് താക്കറെക്കെതിരെയുള്ള ബിജെപി പരാതി.

കേന്ദ്രമന്ത്രി നാരായൺ റാണെയ്ക്ക് ജാമ്യം

L I V E | ON AIR

മുംബൈ : മഹാരാഷ്ട്ര പോലീസ് അറസ്റ്റ് ചെയ്ത കേന്ദ്രമന്ത്രി നാരായൺ റാണെയ്ക്ക് ജാമ്യം ലഭിച്ചു.

റായ്ഗഡ് മഹാദ് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് അൽപ്പം മുൻപ് ജാമ്യം അനുവദിച്ചത്.ഏഴ് ദിവസത്തെ കസ്റ്റഡിയിൽ വേണമെന്ന മഹാരാഷ്ട്ര പോലീസിന്റെ ആവശ്യം മജിസ്‌ട്രേറ്റ് തള്ളി.

മുഖ്യമന്ത്രി ഉദ്ധവ് താക്കറെക്കെതിരെ വിവാദ പരാമർശം നടത്തിയതിനാണ് നാരായൺ റാണെയെ മഹാരാഷ്ട്ര പോലീസ് കസ്റ്റഡിയിലെടുത്തത്.തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. മണിക്കുറുകൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് രാത്രി വൈകി റാണെയ്ക്ക് ജാമ്യം ലഭിക്കുന്നത്.

ശിവസേന പ്രവർത്തകരുടെ പരാതിയിൽ നാസിക് പോലീസ് റാണെയ്‌ക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.എന്നാൽ റാണെ അറസ്റ്റ് തടയണം എന്നാവശ്യപ്പെട്ട് മുംബൈ ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും അതിനു മുൻപേ മഹാരാഷ്ട്ര പോലീസ് കസ്റ്റഡിയിലെടുക്കുകയായിരു ന്നു.

റായ്‌ഗഡിൽ ‘ജന ആശിർവാദ്’ യാത്രയിൽ പങ്കെടുക്കാനെത്തിയ പ്പോഴായിരുന്നു റാണെ ഉദ്ധവിനെതിരെ വിവാദ പരാമർശം നടത്തിയത്.ആഗസ്ത് 15ന് നടത്തിയ പ്രസംഗത്തിനിടെ ഉദ്ധവ് സ്വാതന്ത്ര്യം ലഭിച്ച വർഷം മറന്ന് പോവുകയും സഹായികളോട് ചോദിച്ചാണ് വര്ഷം മനസിലാക്കിയത് എന്നും ആരോപണമുണ്ടായി രുന്നു.ആ സമയത്ത് താൻ അവിടെ ഉണ്ടായിരുന്നെങ്കിൽ ഉദ്ധവിന്റെ കരണത്ത് അടിച്ചേനെ എന്നും റാണെ പറഞ്ഞു എന്നാണ് പരാതി.

വിവാദ പരാമർശങ്ങളുടെ പേരിൽ ബിജെപി-ശിവസേന പ്രവർത്തകർ പലയിടത്തും ഏറ്റുമുട്ടിയിരുന്നു.കേസിൽ റാണെയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കുമെന്നും കോടതി നിർദേശം അനുസരിച്ച് മുന്നോട് പോകുമെന്നും നാസിക് പോലീസ് മേധാവി ദീപക് പാണ്ഡെ നേരത്തെ വ്യകത്മാക്കിയിരുന്നു.

P R E V I O U S S T O R Y |

http://www.jginews.in/union-minister-narayan-rane-in-maharashtra-police-custody-on-behalf-of-controversial-statement-against-udhav-thakkare/

അഫ്ഘാനിസ്ഥാനിലെ ഒഴിപ്പിക്കൽ ദൗത്യത്തിന് ഇന്ത്യയ്ക്ക് സഹായവുമായി കൂടുതൽ രാജ്യങ്ങൾ

L A T E S T |

ന്യൂഡൽഹി :അഫ്ഘാനിസ്ഥാനിലെ ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കാനുള്ള ഇന്ത്യയുടെ ദൗത്യത്തിന് കൂടുതൽ രാജ്യങ്ങളുടെ സഹായം.

ആറോളം വിദേശ രാജ്യങ്ങൾ അവരുടെ സ്ഥാപനങ്ങൾ വഴി ഇന്ത്യയുടെ ദൗത്യത്തിൽ പങ്ക് ചേരും.അമേരിക്ക,ബ്രിട്ടൻ,ഫ്രാൻസ് ,ജർമ്മനി,ഐക്യ അറബ് എമിറേറ്റ്സ്, ഖത്തർ ഇനി രാജ്യങ്ങളാണ് ഇന്ത്യയെ സഹായിക്കുക.

ഇന്ത്യയ്ക്ക് സഹായം വാഗ്ദാനം ചെയ്ത രാജ്യങ്ങൾ ഇന്ത്യൻ പൗരന്മാരെ കാബൂളിൽനിന്നും രക്ഷപ്പെടുത്തി അതാത് രാജ്യങ്ങളിലേക്ക് കൊണ്ടുപോകും.തുടർന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ സഹായത്തോടെ ഇന്ത്യയിലെത്തിക്കാനുള്ള നടപടികൾ സ്വീകരിക്കും.

ആഗസ്ത് 31 മുൻപ് മുഴുവൻ ഇന്ത്യക്കാരെയും ഒഴിപ്പിക്കാനാണ് ഇന്ത്യയുടെ തീരുമാനം.

കേന്ദ്രമന്ത്രി പശുപതി പരസിന് നേരെ സ്വന്തം മണ്ഡലത്തിലെ പരിപാടിയിൽ മഷിയെറിഞ്ഞു

L I V E | LATEST

ഹാജിപുർ: കേന്ദ്രമന്ത്രി പശുപതി കുമാർ പരസിന് നേരെ മഷിയെറിഞ്ഞ് പ്രതിഷേധം.

മന്ത്രിയുടെതന്നെ മണ്ഡലമായ ഹാജിപൂരിൽ ലോക് ജനശക്തി പാർട്ടി ( എൽ ജെ പി )യുടെ ഒരു പരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോഴാ ണ് കേന്ദ്രമന്ത്രിക്ക് നേരെ മഷിയെറിഞ്ഞത്.

ചിരാഗ് പാസ്വാൻ അനുകൂലിയായ ഒരു സ്ത്രീയാണ് കേന്ദ്രമന്ത്രിക്ക് നേരെ മഷിയെറിഞ്ഞതെന്ന് പറയപ്പെടുന്നു.പശുപതി കുമാർ പരസ് പിന്നീട് വസ്ത്രം മാറി അതെ പരിപാടിയിൽ പ്രസംഗിച്ചു.

ഹാജിപൂരിൽനിന്നുള്ള പാർലമെന്റ് അംഗമായ പശുപതി പരസ് നരേന്ദ്രമോദി മന്ത്രിസഭയിലെ ഭക്ഷ്യ സംസ്കരണ വ്യവസായ വകുപ്പിന്റെ ചുമതലയുള്ള ക്യാബിനറ്റ് മന്ത്രിയാണ്.

ആദായ നികുതി പോർട്ടലിൽ തകരാർ: ഇൻഫോസിസ് സി ഇ ഒ ഹാജരാകണമെന്ന് കേന്ദ്രസർക്കാർ

LATEST |

ന്യൂഡൽഹി :ആദായനികുതി റിട്ടേൺ സമർപ്പിക്കാനുള്ള പോർട്ടലിൽ തകരാർ സംഭവിക്കുന്നതിലെ പരിഹാരം സംബന്ധിച്ച് ഇൻഫോസിസിനോട് കേന്ദ്രസർക്കാർ വിശദീകരണം തേടി.

വിഷയത്തിൽ ഇൻഫോസിസ് എം ഡി യും സി ഇ ഒ യുമായ സലിൽ പരേഖ് നേരിട്ട് വിശദീകരണം നൽകണമെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി.

പോർട്ടൽ പ്രവർത്തനം തുടങ്ങി രണ്ട് മാസം കഴിഞ്ഞിട്ടും തകരാർ പരിഹരിക്കാത്തത് സംബന്ധിച്ചാണ് കേന്ദ്രസർക്കാർ വിശദീകരണം തേടിയത്.സലീൽ പരേഖിനോട് നാളെ നേരിട്ട് എത്തി വിശദീകരണം നൽകാനാണ് ധനമന്ത്രി നിർമല സീതാരാമൻ ആവശ്യപ്പെട്ടത്.

പോർട്ടലിൽ നികുതി റിട്ടേൺ ഫയൽ ചെയ്യാൻ പറ്റാതെ ചാർട്ടേഡ് അക്കൗണ്ടന്റുമാരും നികുതി ദായകരും പ്രയാസം നേരിടുന്നതായി പരാതി ഉയർന്നിരുന്നു.സെപ്റ്റംബർ 30ന് മുൻപേ നികുതി റിട്ടേണുകൾ സമർപ്പിക്കണമെന്നിരിക്കെപോർട്ടലിൽ തകരാറുകൾ പരിഹരിക്കാത്തത് വലിയ പരാതിക്കിടയായ സാഹചര്യത്തിലാണ് കേന്ദ്രസർക്കാർ ഇടപെടൽ.

ജൂൺ 7ന് പ്രവർത്തനം തുടങ്ങിയ www.incometax.gov.in എന്ന പോർട്ടൽ രാജ്യത്തെ വിവര സാങ്കേതിക മേഖലയിലെ മികച്ച കമ്പനിയായ ഇൻഫോസിസിനെ ഏൽപ്പിച്ചത് പോലും പരാതികൾ ഇല്ലാതാക്കാനാണെന്നാണ് കേന്ദ്രസർക്കാർ പറയുന്നത്.

ലോഗിൻ ചെയ്യൽ,ആധാർ മൂല്യ നിർണ്ണയം,ഒ ടി പി ജനറേഷനിലെ പ്രശനങ്ങൾ തുടങ്ങിയവയാണ് പ്രായോഗിക തലത്തിൽ നേരിട്ട പ്രയാസങ്ങൾ എന്നാണ് പരാതി.ഇതുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിലടക്കം പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് കേന്ദ്രസർക്കാർ ഇടപെടൽ.

രക്ഷാ ദൗത്യം തുടരുന്നു: അഫ്‌ഗാനിൽ കുടുങ്ങിയ 222 ഇന്ത്യക്കാരെ തിരികെയെത്തിച്ചു

L A T E S T |ON AIR

കാബൂൾ : അഫ്ഘാനിസ്ഥാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരികെയെത്തിക്കാനുള്ള തീവ്ര ശ്രമം ഇന്ത്യ തുടരുന്നു.രണ്ട് വിമാനങ്ങളിലായി 222 ഇന്ത്യക്കാരെ തിരികെയെത്തിച്ചു.

ഒരു വിമാനം താജിക്കിസ്ഥാൻ വഴിയും മറ്റൊരു വിമാനം ദോഹ വഴിയുമാണ് ന്യൂഡൽഹിയിലെത്തിയത്‌.ദോഹ വഴി വന്ന വിമാനത്തിൽ 135 ഇന്ത്യൻ പൗരന്മാരും തജിക്കിസ്ഥാൻ വഴി വന്ന വിമാനത്തിൽ 87 ഇന്ത്യക്കാരും 2 നേപ്പാൾ പൗരന്മാരുമാണ് ഉണ്ടായിരുന്നത്.രക്ഷാ ദൗത്യം ഇന്ത്യ ഞായറാഴ്ചയും തുടരും.

ശ്രമകരമായ രക്ഷാ ദൗത്യത്തിൽ വിജയം കണ്ട ഇന്ത്യയെ പ്രകീർത്തിച്ച് 'ഭാരത് മാത കി ജയ് ' വിളിച്ചുകൊണ്ടാണ് വിമാനത്തിൽ കയറിയത്.യാത്രക്കാരുടെ സന്തോഷം പങ്കുവെച്ച വീഡിയോ വിദേശകാര്യ മന്ത്രാലയം വക്താവ് അരിന്ദം ബക്ച്ചി ട്വിറ്ററിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

https://twitter.com/ANI/status/1429178823199760389?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1429178823199760389%7Ctwgr%5E%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.mathrubhumi.com%2Fnews%2Findia%2Fover-two-hundred-indian-nationals-brough-back-home-from-afghanistan-1.5933360
https://twitter.com/ANI/status/1429175332045611010?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1429175332045611010%7Ctwgr%5E%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.mathrubhumi.com%2Fnews%2Findia%2Fover-two-hundred-indian-nationals-brough-back-home-from-afghanistan-1.5933360

ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രി കല്യാൺ സിങ് അന്തരിച്ചു

L I V E |ON AIR

ലക്‌നൗ : ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രി കല്യാൺ സിങ് അന്തരിച്ചു. 89 വയസായിരുന്നു. ലക്‌നൗവിലെ സഞ്ജയ് ഗാന്ധി ആശുപത്രിയി ലായിരുന്നു അന്ത്യം.

വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ദീർഘനാളായി ആശുപത്രിയിലായിരുന്നു.ബാബരി മസ്ജിദ് തകർക്കെപ്പുടുമ്പോൾ യു പി മുഖ്യമന്ത്രിയായിരുന്നു.

ഉത്തർ പ്രദേശിൽ ആദ്യമായി ബിജെപിയെ അധികാരത്തിലെത്തിച്ച നേതാവെന്ന നിലയിൽ പ്രശസ്തനായിരുന്നു.രാജസ്ഥാൻ മുൻ ഗവർണ്ണറായിരുന്നു.

https://twitter.com/ANINewsUP/status/1429114586381176833?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1429114586381176833%7Ctwgr%5E%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.mathrubhumi.com%2Fnews%2Findia%2Fkalyan-singh-passes-away-1.5933339

മമ്മൂട്ടിക്കും മോഹൻലാലിനും യു എ ഇ ഗോൾഡൻ വിസ പ്രഖ്യാപിച്ചു

ദുബായ് : മലയാളത്തിന്റെ സൂപ്പർ താരങ്ങളായ മമ്മൂട്ടിക്കും മോഹൻലാലിനും യു എ ഇ സർക്കാർ ഗോൾഡൻ വിസ പ്രഖ്യാപിച്ചു. 10 വർഷ കാലാവധിയുള്ള ഗോൾഡൻ വിസയാണ് താരങ്ങൾക്ക് നൽകുക.

ആദ്യമായാണ് മലയാള സിനിമ താരങ്ങൾക്ക് ഗോൾഡൻ വിസ ലഭിക്കുന്നത്.വരും ദിവസങ്ങളിൽത്തന്നെ ഇരുവരും ഗോൾഡൻ വിസ സ്വീകരിക്കും.ബോളിവുഡ് താരങ്ങളായ ഷാരൂഖ്ഖാനും സഞ്ജയ് ദത്തിനും ഗോൾഡൻ വിസ ലഭിച്ചിരുന്നു.

2019 ലാണ് യു എ ഇ ഗോൾഡൻ വിസ എന്ന ആശയം അവതരിപ്പിച്ചത്. ദേശീയമായ അംഗീകാരമായിട്ടാണ് ഗോൾഡൻ വിസ നൽകുന്നത്.

ഗോൾഡൻ വിസ ലഭിക്കുന്നവർക്ക് സ്പോൺസർ മാരില്ലാതെ യു എ ഇ റസിഡന്റ് ആകാം എന്നതാണ് പ്രത്യേകത. മലയാളത്തിന്റെ പ്രിയ താരങ്ങൾ ഷൂട്ടിങ് തിരക്ക് കഴിഞ്ഞാൽ യു എ ഇ ഗോൾഡൻ വിസ സ്വീകരിക്കുമെന്നാണ് റിപോർട്ടുകൾ.

സുന്ദന്ദ പുഷ്കർ കേസിൽ ശശി തരൂരിനെ കുറ്റവിമുക്തനാക്കി

BREAKING |LIVE

ന്യൂഡൽഹി : സുനന്ദ പുഷ്കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ കോൺഗ്രസ് നേതാവ് ശശി തരൂരിനെ കുറ്റവിമുക്തനാക്കി. ഡൽഹി റോസ് അവന്യു കോടതിയുടേതാണ് വിധി.ജഡ്ജി ഗീതാഞ്ജലി ഗോയലാണ് വിധി പ്രസ്താവിച്ചത്.

പ്രതിപ്പട്ടികയിൽനിന്ന് തരൂരിനെ ഒഴിവാക്കിയതായാണ് ലഭ്യമാകുന്ന വിവരം.വിധിപ്പകർപ്പ് ലഭ്യമായിട്ടില്ല.

2014ലാണ് ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്കർ ഹോട്ടൽ മുറിയിൽ മരിച്ചു കിടക്കുന്നതായി കണ്ട സംഭവം ഉണ്ടായത്.സുനന്ദ പുഷ്‌കറിന്റെ മരണത്തിൽ സംശയം പ്രകടിപ്പിച്ച ഡൽഹി പോലീസ് ആത്മഹത്യാ പ്രേരണാ കുറ്റമോ കൊലപാതക കുറ്റമോ ചുമത്താൻ തെളിവുകളുണ്ടെന്നാണ് വാദിച്ചത്.

എന്നാൽ സുനന്ദ പുഷ്കറിന് അസുഖങ്ങൾ ഉണ്ടായിരുന്ന്നുവെന്നും സ്വാഭാവിക മരണമാണ് സംഭവിച്ചത് എന്നും ശശി തരൂർ വാദിച്ചു.

2014ൽ ഡൽഹിയിലെ ആഡംബര ഹോട്ടലിൽ നടന്ന സുനന്ദ പുഷ്‌കറിന്റെ മരണം വലിയ വീവാദങ്ങൾക്ക് വഴിവെച്ചിരുന്നു.ശശി തരൂരിന് പങ്കുണ്ടെന്ന ആരോപണം ശക്തമായതിനെ തുടർന്നാണ് ദൽഹി പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം കേസ് അന്വേഷിച്ചത്.

ജനക്കൂട്ടം വിമാനത്താവളത്തിലേക്ക് ഇരച്ചു കയറി,കാബൂളിൽ വെടിവെപ്പിൽ നിരവധി മരണം

കാബൂളിൽ ദുരിതക്കാഴ്ചകൾ . . . പലായനം . . .

L A T E S T |LIVE

കാബൂൾ : കാബൂൾ നഗരംകൂടി താലിബാൻ പിടിച്ചെടുത്തതോടെ രക്ഷ തേടി പലായനം ചെയ്യുന്ന ജനക്കൂട്ടം വിമാനത്താവളത്തിലേക്ക് ഇരച്ചു കയറി.വെടിവെപ്പിലും തിരക്കിലും പെട്ട് നിരവധി പേർ മരിച്ചു.

അഫ്ഘാൻ ഭരണകൂടത്തിലെ ഉദ്യോഗസ്ഥരും താലിബാൻ ഭരണകൂടത്തിന് അനഭിമതമായി പ്രവർത്തിച്ച ആളുകളും ഉൾക്കൊള്ളുന്ന ജനക്കൂട്ടമാണ് കാബൂളിലെ ഹമീദ് കർസായി വിമാനത്താവളത്തിലേക്ക് ഇരച്ചു കയറിയത്.

ഏത് രാജ്യത്തേക്കാണ് പറക്കുന്നതെന്ന് പോലും വ്യക്തതയില്ലാത്ത അഫ്ഘാൻ സൈനിക വിമാനത്തിലേക്ക് കയറിപ്പറ്റാനാണ് ജനക്കൂട്ടം സകല നിയന്ത്രണവും വിട്ട് വിമാനത്താവളത്തിലേക്ക് ഓടിയെ ത്തിയത്.വീടുകളിൽ നിന്ന് കിട്ടിയ സാധനങ്ങളും കുടുംബങ്ങളുമാ യാണ് പലായനം ചെയ്യുന്നത്.

അതീവ സുരക്ഷാ മേഖലയിലെ എല്ലാ നിയന്ത്രണങ്ങളും ഭേദിച്ചു വിമാനത്താവളത്തിലേക്ക് ഇരച്ചു കയറിയവർക്ക് നേരെയാണ് താലിബാൻ വെടിവെപ്പ് നടത്തിയതെന്ന് അഫ്ഘാൻ മാധ്യമം റിപ്പോർട്ട് ചെയ്തു.വിമാനത്താവളത്തിലെ റൺവേ മുഴുവൻ പലായനം ചെയ്യുന്നവരെക്കൊണ്ട് നിറഞ്ഞിരിക്കയാണ്.

ബസുകളിലേക്ക് ആളുകൾ കയറുന്ന പ്രതീതിയിലാണ് ഏപ്രണിൽ നിർത്തിയിട്ട സി-17 സൈനിക വിമാനത്തിലേക്കുള്ള ലാഡറിലൂടെ ജനക്കൂട്ടംവിമാനത്തിനുള്ളിലേക്ക് ഇരച്ചു കയറിയത്.കണക്കൂട്ടത്തെ നിയന്ത്രിക്കാൻ പറ്റാതായതോടെയാണ് വെടിവെപ്പുണ്ടായത്.

അഫ്ഘാൻ പ്രസിഡണ്ട് അഷ്‌റഫ് ഗനി രാജ്യം വിട്ടതോടെയാണ് പ്രശ്നങ്ങൾ രൂക്ഷമായത്.അഫ്ഘാൻ മുൻ പ്രസിഡണ്ട് ഹമീദ് കർസായിയുടെ നേതൃത്വത്തിൽ മൂന്നംഗ കൗൺസിൽ രാജ്യത്തെ ജനങ്ങളോട് പരിഭ്രാന്തരാകരുത് എന്നറിയിച്ചിട്ടുണ്ട്.

എന്നാൽ യുദ്ധം അവസാനിച്ചെന്നും അന്തരാഷ്ട്ര സമൂഹവുമായി നല്ല ബന്ധം സൂക്ഷിക്കുമെന്നും പ്രഖ്യാപിച്ച താലിബാൻ ആക്രമണങ്ങളുടെ വാർത്തകൾ തന്നെയാണ് പുറത്തു വരുന്നത്.

https://twitter.com/ahmermkhan/status/1427122053212098560?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1427122053212098560%7Ctwgr%5E%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.mathrubhumi.com%2Fnews%2Fworld%2Fchaos-at-kabul-airport-as-people-try-to-flee-country-after-taliban-takeover-1.5917847
http://www.jginews.in/thaliban-entered-kabool-and-catch-reports-came-and-president-ashraf-ghani-leaves-afghanisthan/

താലിബാൻ കാബൂൾ പിടിച്ചു: അഫ്ഘാൻ പ്രസിഡണ്ട് അഷ്‌റഫ് ഗനി രാജ്യം വിട്ടു, താജികിസ്താനിലേക്കെന്ന് സൂചന

BREAKING NEWS |ON AIR

കാബൂൾ : താലിബാൻ കാബൂൾ നഗരം പിടിച്ചടക്കിയതായുള്ള വാർത്തകൾക്ക് പിന്നാലെ അഫ്ഘാൻ പ്രസിഡണ്ട് അഷ്‌റഫ് ഗനി രാജ്യം വിട്ടതായി സൂചന.പ്രമുഖ അഫ്ഘാൻ മാധ്യമമാണ് വാർത്ത പുറത്തു വിട്ടത്.

അവസാന നിമിഷം വരെ താലിബാനെ പ്രതിരോധിക്കുമെന്ന് ഇന്നലെ അഷ്‌റഫ് ഗനി പറഞ്ഞിരുന്നു.എന്നാൽ താലിബാൻ വിവിധ നഗരങ്ങൾ പിടിച്ചു തുടങ്ങിയതോടെ ഗത്യന്തരമില്ലാതെയാണ് രാജ്യം വിട്ടതെന്നാണ് റിപോർട്ടുകൾ.

അടുത്ത അനുയായികളോടൊപ്പമാണ് അദ്ദേഹം രാജ്യം വിട്ടത് എന്നാണ് അഫ്ഘാൻ മാധ്യമം റിപ്പോർട്ട് ചെയ്തത്.രാജ്യം വിടുന്നതിന് മുൻപ് പ്രസിഡണ്ട് പദം രാജി വെച്ചതായും താജിക്കിസ്ഥാനിലേക്കാണ് ഗനി പോയത് എന്നുമാണ് ലഭ്യമാകുന്ന വിവരം.ഇക്കാര്യം പ്രസിഡണ്ടിന്റെ ഓഫീസ് സ്ഥിരീകരിച്ചിട്ടുണ്ടെ ങ്കിലും സുരക്ഷാ കാരണങ്ങളാൽ കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ കഴിയില്ലെന്ന് പ്രസിഡണ്ട് ഓഫീസിൽനിന്നറിയിച്ചു.

താലിബാൻ ഭീകരർ കാബൂളിലേക്ക് പ്രവേശിച്ച ഉടൻ തന്നെ രാജി വെക്കാൻ തയ്യാറാണെന്ന് ഗനി അറിയിച്ചതായും റിപ്പോർട്ടുകളുണ്ട്. അധികാരക്കൈമാറ്റം സമാധാനപരമായിരിക്കുമെന്നും ജനങ്ങൾ പരിഭ്രാന്തരാകരുതെന്നും അഫ്ഘാൻ ആഭ്യന്തരമന്ത്രി അബ്ദുൽ സത്താർ മിർസഖ്വൽ പറഞ്ഞു.

താലിബാൻ കാബൂൾ പിടിച്ചതായുള്ള വാർത്തകൾ വന്നതോടെ താലിബാൻ കമാൻഡർ മുല്ല അബ്ദുൽ ഗാനി ബർദാർ ദോഹയിൽനിന്ന് കബൂളിലേക്ക് തിരിച്ചു.ബർദാർ അഫ്ഘാൻ പ്രസിഡണ്ടായേക്കുമെ ന്നും വാർത്തകൾ പുറത്തുവരുന്നുണ്ട്.

തിരുവനന്തപുരത്ത് വനിത ഡോക്ടർക്ക് നേരെ വീണ്ടും അതിക്രമം :രണ്ടു പേർ അറസ്റ്റിൽ

തിരുവനന്തപുരം : തിരുവനന്തപുരം ജില്ലയിൽ ഡോക്ടർക്ക് നേരെ വീണ്ടും ആക്രമണം.രണ്ടു പേർ അറസ്റ്റിൽ.

ആറ്റിങ്ങൽ ഗോകുലം മെഡിക്കൽ സെന്ററിലെ ഡോക്ടർ ജയശാലിനിയാണ് ശനിയാഴ്ച്ച അർധരാത്രിയോടെ ആക്രമിക്കപ്പെട്ടത്. സംഭവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു.ആറ്റിങ്ങൽ സ്വദേശികളായ അനസ്,സെബിൻ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ചികിത്സക്കെത്തിയ രണ്ടുപേരാണ് വനിത ഡോക്ടറെ അസഭ്യം പറയുകയും ചെരിപ്പ് എറിയുകയും ചെയ്തത്.അർധരാത്രി 12 മണിയോടെ രണ്ടുപേർ കൈക്ക് പരിക്കേറ്റ നിലയിൽ ഡോക്ടറെ കാണാൻ എത്തിയത്.പരിശോധനാ മുറിയിലേക്ക് ചെരിപ്പ് ധരിച്ച് പ്രവേശിക്കരുത് എന്ന് പറഞ്ഞതാണ് പ്രകോപനത്തിന് കാരണമായതെന്ന് പറയുന്നു.

ഡോക്ടറെ അസഭ്യം പറഞ്ഞതായും ചെറിപ്പറിഞ്ഞതായുമാണ് പരാതി.ചെരിപ്പേറ് ഡോക്ടമാരുടെ സമീപത്തുണ്ടായിരുന്ന നഴ്സിന്റെ ദേഹത്താണ് പതിച്ചത്.സുരക്ഷാ ജീവനക്കാരെത്തിയാണ് ആശുപത്രി ജീവനക്കാരെ രക്ഷിച്ചത്.

സംസ്ഥാനത്ത് ആരോഗ്യപ്രവർത്തകർക്കും ഡോക്ടർമാർക്കുമെതിരെ യുണ്ടാകുന്ന തുടർച്ചയായ ആക്രമണങ്ങളിൽ ഐ എം എ ചിറയിൻകീഴ് ഘടകം പ്രതിഷേധിച്ചു.

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കോവിഡ് ചികിത്സയിലിരിക്കെ പുഴുവരിച്ച രോഗി മരിച്ചു

L A T E S T |

തിരുവനന്തപുരം : മെഡിക്കൽ കോളേജിൽ കോവിഡ് ചികിത്സയിലിരിക്കെ പുഴുവരിച്ച രോഗി മരിച്ചു.വട്ടിയൂർക്കാവ് സ്വദേശി അനിൽകുമാർ (56 ) ആണ് മരിച്ചത്.

കഴിഞ്ഞ സെപ്റ്റംബറിൽ കോവിഡ് ബാധിതനായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അനിൽകുമാറിനെ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ വേണ്ടത്ര പരിചരണം ലഭിച്ചിരുന്നില്ല എന്ന് ആക്ഷേപം ഉയർന്നിരുന്നു.

ഡിസ്ചാർജ് ചെയ്ത് വീട്ടിൽ എത്തിയപ്പോഴാണ് പുഴുവരിച്ചത് ശ്രദ്ധയിൽ പെട്ടത്.ഇത് പിന്നീട് വലിയ വാർത്താ പ്രാധാന്യം നേടിയ സംഭവമായി മാറിയിരുന്നു.വീട്ടുകാർ പരാതി ഉന്നയിച്ചതിനെ തുടർന്ന് ജീവനക്കാരെ സസ്‌പെൻഡ് ചെയ്തിരുന്നു.

പുഴുവരിച്ച സംഭവത്തിന് ശേഷം അദ്ദേഹം ആരോഗ്യവാനായിരുന്നി ല്ല എന്ന് ബന്ധുക്കൾ പറഞ്ഞു.പുഴുവരിച്ചതിന് ശേഷമുള്ള മുറിവുകൾ ഉണങ്ങിയിരുന്നില്ലെന്നും ബന്ധുക്കൾ പറയുന്നു.

ക്രയോജനിക് ഘട്ടത്തിൽ തകരാർ : ഇ ഒ എസ് -3 വിക്ഷേപണം പരാജയം

L I V E |ON AIR

ശ്രീഹരിക്കോട്ട : ഇന്ത്യയുടെ ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഇ ഒ എസ് -3 വിക്ഷേപണം പരാജയം.

വിക്ഷേപണത്തിലെ ആദ്യ രണ്ട് ഘട്ടങ്ങൾ വിജയകരമായിരുന്നെങ്കി ലും ക്രയോജനിക് ഘട്ടത്തിൽ തകരാർ സംഭവിക്കുകയായിരുന്നു. ദൗത്യം പൂർണ വിജയമായിരുന്നില്ലെന്ന് ഐ എസ് ആർ ഒ അറിയിച്ചു.

ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽനിന്ന് ഇന്ന് പുലർച്ചെ 5.43 നായിരുന്നു വിക്ഷേപണം. ജി എസ് എൽ വി -എഫ് 10 ആയിരുന്നു വിക്ഷേപണ വാഹനം.

മൂന്നാം ഘട്ടത്തിലെ തകരാറുകളായിരുന്നു പരാജയത്തിന് കാരണമെന്ന പ്രാഥമിക നിഗമനത്തിലാണ് ശാസ്ത്രജ്ഞർ എങ്കിലും കൂടുതൽ വിവരങ്ങൾ ഉടൻ അറിയിക്കുമെന്നും ഐ എസ് ആർ ഒ അറിയിച്ചു.

പ്രകൃതി ദുരന്തം മുതൽ കാലാവസ്ഥ മാറ്റങ്ങൾ വരെ ലഭ്യമാക്കാവുന്ന ഇന്ത്യയുടെ ഭൗമ നിരീക്ഷണ ഉപഗ്രഹമാണ് ഇ ഒ എസ് -3.

https://twitter.com/ANI/status/1425615816335118336?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1425615816335118336%7Ctwgr%5E%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.mathrubhumi.com%2Fnews%2Findia%2Findia-s-gslv-rocket-carrying-the-eos-03-earth-observation-satellite-suffered-a-catastrophic-failure-1.5905996

എൻഫോഴ്‌സ്‌മെന്റിനെതിരായ ജുഡീഷ്യൽ അന്വേഷണത്തിന് ഇടക്കാല സ്റ്റേ

L I V E |

കൊച്ചി : സ്വർണ്ണക്കടത്ത് കേസിൽ കേന്ദ്ര ഏജൻസികൾക്കെതിരെയുള്ള അന്വേഷണത്തിന് ജുഡീഷ്യൽ കമ്മീഷനെ നിയമിച്ച സംസ്ഥാന സർക്കാരിന് തിരിച്ചടി.ഇ ഡി ക്കെതിരെയുള്ള ജുഡീഷ്യൽ അന്വേഷണം ഇടക്കാലത്തേക്ക് സ്റ്റേ ചെയ്ത് ഹൈക്കോടതി ഉത്തരവിറക്കി.

ജുഡീഷ്യൽ അന്വേഷണം ചോദ്യം ചെയ്ത് എൻഫോഴ്‌സ്‌മെന്റ് സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്.ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു.കേസിൽ ചീഫ് സെക്രട്ടറി ഉൾപ്പെടെയുള്ള എതിർകക്ഷികൾക്ക് നോട്ടീസ് അയക്കും.പിന്നീട് വിശദമായ വാദം കേൾക്കും.

കേന്ദ്ര ഏജൻസികൾക്കെതിരേ ജുഡീഷ്യൽ അന്വേഷണം നടത്താൻ സംസ്ഥാന സർക്കാരിന് അധികാരമില്ലെന്ന് ഇ ഡി ഹർജിയിൽ വ്യക്തമാക്കിയിരുന്നു.സ്വര്ണക്കടത്തിലെ അന്വേഷണം അട്ടിമറിക്കാനാണ് ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അധികാര ദുർവിനിയോഗം നടത്തിയെന്നും ഇ ഡി ഹർജിയിൽ ആരോപിച്ചിരുന്നു.

എന്നാൽ ജുഡീഷ്യൽ കമ്മീഷനെതിരായ ഇ ഡിയുടെ ഹർജി നിലനിൽക്കില്ലെന്നായിരുന്നു സംസ്ഥാന സർക്കാർ വാദം.ഇത് തള്ളിയാണ് ഹൈക്കോടതി ഇടക്കാല ഉത്തരവിറക്കിയത്.

സിനിമ ചിത്രീകരണത്തിനിടെ സ്റ്റണ്ട് താരം ഷോക്കേറ്റ് മരിച്ചു

ബംഗളുരു: സിനിമ ചിത്രീകരണത്തിനിടെ സ്റ്റണ്ട് താരം ഷോക്കേറ്റ് മരിച്ചു.കന്നഡ സിനിമ ചിത്രീകരണത്തിനിടയിൽ വൈദ്യുതാഘാതമേറ്റ വിവേക് (28) ആണ് മരിച്ചത്.

തിങ്കളാഴ്ച്ച ഉച്ചയോടെയാണ് സംഭവം. രാമനഗരത്തിലെ ജൊഗന പാളയം ഗ്രാമത്തിൽ ' ലവ് യു രച്ചു ' എന്ന സിനിമയുടെ ചിത്രീകരണത്തിനിടയിൽ 11 കെ വി വൈദ്യുത ലൈനിന് സമീപത്ത് ക്രെയിനിൽ നിൽക്കുകയായിരുന്ന വിവേകിന് അപ്രതീക്ഷിതമായി ഷോക്കേൽക്കുകയായിരുന്നു എന്നാണ് ചിത്രീകരണ സംഘത്തിലുള്ള വർ പറയുന്നത്.

താഴെ വീണ വിവേകിനെ രാജരാജേശ്വര മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.പരിക്കേറ്റ മറ്റൊരു സ്റ്റണ്ട് താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

സംഭവവുമായി ബന്ധപ്പെട്ട് സിനിമയുടെ സംവിധായകൻ ശങ്കർ, സംഘട്ടന സംവിധായകൻ വിനോദ്,നിർമാതാവ് ദേശ് പാണ്ഡെ എന്നിവർക്കെതിരെ പോലീസ് കേസെടുത്തു.കന്നഡ താരങ്ങളായ അജയ് റാവുവും രചിത റാമും അഭിനയിക്കുന്ന സിനിമയായിരുന്നു ഇത്.

അപകടകരമായ സിനിമ ചിത്രീകരണം കന്നഡ സിനിമയിൽ വ്യാപകമാണെന്ന പരാതികൾ ഉയരുന്നതിനിടയിലാണ്
ഈ സംഭവം.2016ൽ ' മസ്തിഗുഡി ' എന്ന കന്നഡ സിനിമയുടെ ചിത്രീകരണത്തിനിടയിൽ ഹെലികോപ്റ്ററിൽ നിന്ന് ചാടുന്ന രംഗം അഭിനയിക്കുകയായിരുന്നു രണ്ട് ജൂനിയർ ആർട്ടിസ്റ്റുകൾ തീപ്പനഗോണ്ടഹള്ളി തടാകത്തിൽ വീണ് മരിച്ചിരുന്നു.

സഭയിൽ മാസ്ക് ധരിക്കാത്തതിന് എ എൻ ഷംസീർ എം എൽ എയ്ക്ക് സ്പീക്കറുടെ വിമർശനം

L A T E S T |

തിരുവനന്തപുരം: സഭയിൽ മാസ്ക് ധരിക്കാത്തതിന് എ എൻ ഷംസീർ എം എൽ എയ്ക്ക് സ്‌പീക്കറുടെ വിമർശനം.

സഭയിൽ ഷംസീർ മാസ്ക് ഉപേക്ഷിച്ചതായി തോന്നുന്നു എന്നും മാസ്ക് തീരെ ഉപയോഗിക്കുന്നതായി കാണുന്നില്ല എന്നുമാണ് ഭരണപക്ഷ എം എൽ എ ആയ ഷംസീറിനെ വിമർശിച്ചുകൊണ്ട് സ്പീക്കർ എം ബി രാജേഷ് പറഞ്ഞത്.

അടിയന്തിര പ്രമേയത്തിന് മറുപടി പറയുന്നതിനിടയിലാണ് സ്പീക്കറുടെ വിമർശനം .പലരും മാസ്ക് തടിയിലാണ് ധരിക്കുന്നതിനും എല്ലാവർക്കും ഇത് ബാധകമാണെന്നും സ്പീക്കർ ഓർമിപ്പിച്ചു.സഭയിൽ മാസ്ക് ശരിയായി ധരിക്കാത്ത കുറുക്കോളി മൊയ്തീൻ അടക്കമുള്ള പ്രതിപക്ഷ എം എൽ എ യുടെ ജാഗ്രതക്കുറവിനെയും സ്പീക്കർ വിമർശിച്ചു.

ഹോക്കിയിൽ ഇന്ത്യയ്ക്ക് ചരിത്ര നേട്ടം: വിജയതാരമായി ശ്രീജേഷ്

ON AIR |

ടോക്യോ: നാല് പതിറ്റാണ്ടിന് ശേഷം ഇന്ത്യ വീണ്ടും ഹോക്കിയിൽ മെഡലണിഞ്ഞു.ഇന്ത്യയുടെ മലയാളി ഗോൾ കീപ്പർ ശ്രീജേഷ് ഉജ്ജ്വല സേവുകളിലൂടെ കളിയിലെ വിജയതാരമായി.

ജർമനിയെ നാലിനെതിരെ അഞ്ച് ഗോളുകൾക്ക് തകർത്താണ് ഇന്ത്യൻ പുരുഷ ടീം വെങ്കലത്തിൽ ചരിത്ര നേട്ടം കൊയ്തത്.ഒരു ഘട്ടത്തിൽ കളിയിൽനിന്ന് പിന്നോട്ട് പോയ ഇന്ത്യ ശക്തമായ തിരിച്ചുവരവ് നടത്തുകയായിരുന്നു.

1980ൽ മോസ്കോ ഒളിമ്പിക്സിൽ സ്വർണ്ണം നേടിയ ശേഷം ഇതാദ്യമായാണ് ഇന്ത്യ ഒളിമ്പിക്സിൽ ഹോക്കിയിൽ മെഡൽ നേടുന്നത്.ഒളിമ്പിക്സ് ചരിത്രത്തിലെ ഇന്ത്യയുടെ മൂന്നാമത്തെ വെങ്കലം.ഇതുവരെയായി 8 സ്വർണ്ണവും ഒരു വെള്ളിയും മൂന്ന് വെങ്കലവുമാണ് ഇന്ത്യൻ സമ്പാദ്യം.

ഇന്ത്യക്ക് വേണ്ടി സിമ്രാൻ സിങ് ഇരട്ട ഗോളുകൾ നേടി.രൂപീന്ദർ പാൽ സിങ്,ഹർദിക് സിങ് ,ഹർമൻ പ്രീത് സിങ് എന്നിവരും മികച്ച ഫോമിൽ കളിച്ചു.ജർമനിയുടെ ടീമീർ ഓറസ്,ബെനഡിക്ട് ഫെർക്ക്,നിക്കോളാസ് വെ ലൻ ,ലൂക്കസ് വിൻഡ് ഫെഡർ എന്നിവർ സ്കോർ ചെയ്തു.

നിര്ണായകമായേക്കാവുന്ന അവസാന നിമിഷം ജർമനിക്ക് അനുകൂലമായി ലഭിച്ച പെനാൽറ്റി ഇന്ത്യൻ ഗോൾ കീപ്പർ പി ആർ ശ്രീജേഷ് അത്ഭുതകരമായി രക്ഷപെടുത്തി ഇന്ത്യൻ രക്ഷകനായി.1968 , 1972 വർഷങ്ങളിലാണ് ഒളിമ്പിക്സിൽ ഇന്ത്യ വെങ്കല മെഡൽ നേടിയത്.

മത്സരത്തിന്റെ ആദ്യ ഘട്ടത്തിൽ മികച്ച പാസിലൂടെയും മുന്നേറ്റത്തിലൂടെയും ജർമ്മനി ആക്രമണങ്ങൾ നടത്തി ഇത് ഫലം കണ്ടത് ടീമീർ ഓറസിന്റെ സ്കോറിങ്ങിലൂടെയായിരുന്നു.ആദ്യ ലീഡ് വഴങ്ങിയതോടെ ഇന്ത്യ ഒരേ സമയം പ്രതിരോധത്തിലും ആക്രമണത്തിലും ശ്രദ്ധിച്ചുകൊണ്ട് മുന്നേറി.

പിന്നാലെ ഇന്ത്യയ്ക്ക് പെനാൽറ്റി ലഭിച്ചെങ്കിലും ഉപയോഗപ്പെടുത്താൻ രുപീന്ദർ പൽ സിങ്ങിന് സാധിച്ചില്ല.മികച്ച മുന്നേറ്റങ്ങൾ ജർമനി നടത്തിക്കൊണ്ടിരുന്നെങ്കിലും പി ആർ ശ്രീജേഷ് രക്ഷകനായി അവതരിച്ചു.

പതിനേഴാം മിനുട്ടിൽ സമനില ഗോൾ നേടിയ ഇന്ത്യ പ്രത്യാക്രമണങ്ങൾ നടത്തി മുന്നേറി.സിമ്രാൻ ജിത്ത് സിങാണ് ഗോൾ നേടിയത്.എന്നാൽ 24 ആം മിനുട്ടിൽ നിക്കോളാസ് വെല്ലനിലൂടെ രണ്ടാം ഗോളും 25 ആം മിനുട്ടിൽ ബെനഡിക്ട് ഫർക്കിലൂടെ മൂന്നാം ഗോളും ജർമ്മനി സ്വന്തമാക്കി.തൊട്ടു പിന്നാലെ ഇന്ത്യ സമനില ഗോൾ നേടി മുന്നേറ്റത്തിന് തുടക്കം കുറിക്കുകയായിരുന്നു.

കോവിഡ് നിയന്ത്രണങ്ങളിൽ പൊളിച്ചെഴുത്ത്: അടച്ചിടൽ ഞായറാഴ്ച്ചകളിൽ മാത്രം

|ഔദ്യോഗിക പ്രഖ്യാപനം നാളെ മുഖ്യമന്ത്രി നിയമസഭയിൽ നടത്തും|

L I V E |ON AIR

തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് മാനദണ്ഡങ്ങളിലും ലോക്ക് ഡൗണിലും പൊളിച്ചെഴുത്ത്.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കനുസരിച്ചുള്ള ലോക്ക് ഡൗൺ സംവിധാനം മാറ്റി.ലോക്ക് ഡൗൺ ഇനി ഞായറാഴ്ചകളിൽ മാത്രം.
കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനങ്ങൾ.

ഞായറാഴ്ച്ച ഒഴികെയുള്ള എല്ലാ ദിവസവും കടകൾ തുറക്കാം. രോഗികളുടെ എണ്ണം നോക്കി മേഖലകൾ തിരിച്ചായിരിക്കും ഇനി നിയന്ത്രണങ്ങൾ.കൂടുതൽ രോഗികൾ ഉള്ള പ്രദേശങ്ങളിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തും.

അൽപസമയം മുൻപ് അവസാനിച്ച കോവിഡ് അവലോകന യോഗത്തിൽ ഉരുത്തിരിഞ്ഞ തീരുമാനങ്ങൾ മുഖ്യമന്ത്രി നാളെ ഔദ്യോഗികമായി നിയമ സഭയിൽ പ്രഖ്യാപിക്കും.പുതിയ സംവിധാനങ്ങൾ അടുത്തയാഴ്ച മുതൽ പ്രാബല്യത്തിൽ വരും.

പി എസ് സി റാങ്ക് പട്ടിക കാലാവധി നീട്ടിയ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

പി എസ് സി ഉദ്യോഗാർത്ഥികൾക്ക് തിരിച്ചടി

L I V E |

കൊച്ചി : പി എസ് സി റാങ്ക് ലിസ്റ്റ് കാലാവധി നീട്ടിയ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബുണൽ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി.

ഹൈക്കോടതി ഉത്തരവ് സമരം നടത്തുന്ന ഉദ്യോഗാർത്ഥികൾക്ക് തിരിച്ചടിയായി.അഡ്മിനിസ്ട്രേറ്റിവ് ട്രിബുണലിന്റെ തിരുവനന്തപുരം ബെഞ്ചാണ് എൽ ജി എസ് റാങ്ക് പട്ടിക നീട്ടാനുള്ള ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നത്. ഇതിനെ എതിർത്തുകൊണ്ടുള്ള പി എസ് സി സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി വിധി.

എന്നാൽ ഒഴിവുകൾ കൃത്യമായി റിപ്പോർട്ട് ചെയ്യണമെന്നും ട്രിബുണൽ ഹർജി വേഗത്തിൽ തീർപ്പാക്കാനും ഹൈക്കോടതി നിർദേശിച്ചു.ഇടക്കാല ഉത്തരവായതിനാൽ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബുണൽ ഇൻ കേസിൽ ഇടപെടുമോ എന്ന കാര്യത്തിൽ നിലവിൽ വ്യക്തത ഇല്ല.

പി എസ് സി ലിസ്റ്റുകളിൽ തീരുമാനമെടുക്കാനുള്ള അന്തിമ അവകാശം പി എസ് സിക്ക് തന്നെയാണെന്ന് ചെയർമാൻ ഹൈക്കോടതി ഉത്തരവിന് പിന്നാലെ പ്രതികരിച്ചു.ഹൈക്കോടതി ഉത്തരവ് നിർഭാഗ്യകരമാണെന്നും ഉത്തരവിനെതിരെ നിയമ പോരാട്ടം തുടരുമെന്ന് ഉദ്യോഗാര്ഥികളും പ്രതികരിച്ചു.

വാരാന്ത്യ ലോക്ക് ഡൗൺ ഞായറാഴ്ച്ച മാത്രമാക്കാൻ ശുപാർശ ,കോവിഡ് നിയന്ത്രണങ്ങളിൽ മാറ്റം വന്നേക്കും

L A T E S T |ON AIR

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങളിൽ മാറ്റം വന്നേക്കും. വാരാന്ത്യ ലോക്ക് ഡൗൺ ഞായറാഴ്ച്ച മാത്രമാക്കാനും സാധ്യത.

മുഖ്യമന്ത്രി പിണറായി വിജയൻറെ അധ്യക്ഷതയിൽ ഇന്ന് വൈകുന്നേരം ചേരുന്ന കോവിഡ് അവലോകന യോഗത്തിൽ അന്തിമ തീരുമാനം പ്രഖ്യാപിക്കും.

തദ്ദേശ സ്ഥാപനങ്ങൾ ടി പി ആറിന്റെ അടിസ്ഥാനത്തിൽ നടപ്പാക്കുന്ന നിയന്ത്രണങ്ങൾ പ്രായോഗികമല്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. ആരോഗ്യവിദഗ്ധരടങ്ങിയ സംഘവും ചീഫ് സെക്രട്ടറി തല വിദഗ്ധസമിതിയും തയ്യാറാക്കിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ശുപാർശകൾ തയ്യാറാക്കിയിരിക്കുന്നത്.

ടി പി ആർ അടിസ്ഥാനമാക്കിയുള്ള നിയന്ത്രണങ്ങൾ പൊതുവായി നടപ്പാക്കുന്നതിന് പകരം രോഗികൾ കൂടുതലുള്ള മൈക്രോ കണ്ടയ്ന്മെന്റ് സോണുകൾ കണ്ടെത്തി അവിടെ കൂടുതൽ നിയന്ത്രണങ്ങൾ നടപ്പാക്കുക എന്നതാണ് പുതിയ നിർദേശം.

ആഴ്ചയിൽ ആറ് ദിവസം കടകൾ തുറക്കാൻ അനുമതി നൽകുന്നതിലൂടെ ആളുകൾക്ക് കൂടുതൽ സമയം ലഭിക്കുമെന്നും സാമൂഹിക അകലം പാലിക്കാൻ കഴിയുമെന്നുമാണ് വിലയിരുത്തൽ.

അഞ്ച് ദിവസം തുറന്നിട്ട ശേഷം ആറാം ദിവസം ലോക്ക് ഡൗൺ നടപ്പാക്കുന്നത്കൊണ്ട് പ്രത്യേക ഗുണമില്ലെന്ന വിവിധ കോണുകളിനിന്ന് ഉയർന്ന വിമര്ശനങ്ങളുടെ അടിസ്ഥാനത്തിലാണ് വിദഗ്ധ സമിതി വിലയിരുത്തൽ.അതുകൊണ്ട്തന്നെ ലോക്ക് ഡൗൺ ഞായറാഴ്ചത്തേക്ക് മാത്രമാക്കിയേക്കും.

രോഗം സ്ഥിരീകരിക്കുന്നവർക്ക് വീടുകളിലെ ചികിത്സയും ഐസൊലേഷനും ഫലപ്രദമല്ലെന്ന കേന്ദ്ര സംഘത്തിന്റെ റിപ്പോർട്ട് കൂടി വിദഗ്ധ സമിതിയുടെ മുന്നിലെത്തിയിട്ടുണ്ട്.അതുകൊണ്ട്തന്നെ രോഗം സ്ഥിരീകരിക്കുന്നവരെ ആശുപത്രിയിലേക്ക് മാറ്റാനും നിർദേശം വന്നേക്കും.എന്നാൽ നിലവിലെ ആരോഗ്യ സംവിധാന ങ്ങളുടെ ശേഷി പരിഗണിച്ചായിരിക്കും ഇത്.

ഗായിക കല്യാണി മേനോൻ അന്തരിച്ചു

L A T E S T |

ചെന്നൈ: പ്രശസ്ത തെന്നിന്ത്യൻ ഗായിക കല്യാണി മേനോൻ അന്തരിച്ചു.80 വയസായിരുന്നു.പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്നു. തമിഴിലും മലയാളത്തിലുമായി നൂറിലേറെ പാട്ടുകൾ പാടിയിട്ടുണ്ട്.

യേശുദാസിനൊപ്പം പാടിയ 'ഋതുഭേദ കൽപ്പന ചാരുത നൽകിയ', 'പവനരച്ചെഴുതുന്നു കോലങ്ങളെന്നും', 'ജല ശയ്യയിൽ','നിനക്കും നിലാവിൽ' എന്നി ഗാനങ്ങൾ ശ്രദ്ധേയമായിരുന്നു.

എറണാകുളം കരയ്ക്കാട്ട് മറയിൽ ബാലകൃഷ്‌ണ മേനോന്റെയും രാജമ്മയുടെയും ഏകമകളായ കല്യാണി മേനോൻ യുവജനോത്സവ ങ്ങളിലൂടെയാണ് സംഗീത രംഗത്തേക്ക് കടന്നുവന്നത്.

എ ആർ ശിവരാമൻ നായരുടെ ശിക്ഷണത്തിൽ ശാസ്ത്രീയ സംഗീതം അഭ്യസിച്ച അവർ 1973ൽ തോപ്പിൽ ഭാസിയുടെ 'അബല' എന്ന സിനിമയിൽ പാടി അരങ്ങേറ്റം കുറിച്ചു.1977ൽ പുറത്തിറങ്ങിയ രാമു കാര്യാട്ടിന്റെ 'ദ്വീപ്' എന്ന ചിത്രത്തിലെ 'കണ്ണീരിൻ മഴയത്ത്' എന്ന എം എസ് ബാബുരാജ് സംഗീതം പകർന്ന ഗാനം ശ്രദ്ധേയമായി.

കെ ബാലാജിയുടെയും ഇളയരാജയുടെയും കൂടെ തമിഴിലും അരങ്ങേറ്റം കുറിച്ച കല്യാണി മേനോൻ പിന്നീട് നിരവധി തമിഴ് സിനിമകളിൽ പാടി.എ ആർ റഹ്മാന്റെ കൂടെ ആൽബങ്ങൾ ചെയ്തിട്ടുണ്ട്.തമിഴിലെയും മലയാളത്തിലെയും പ്രമുഖ സംവിധായകരുടെ സിനിമകളിൽ പാടാൻ അവസരം ലഭിച്ചു.

പ്രശസ്ത സംവിധായകനും ഛായാഗ്രാഹകനുമായ രാജീവ് മേനോൻ മകനാണ്.രാജീവ് മേനോൻ സംവിധാനം ചെയ്ത 'കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ' എന്ന ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. 2018ൽ പുറത്തിറങ്ങിയ '96' ആണ് അവസാന ചിത്രം.

കോവിഡ് വ്യാപനം:കേരളത്തിലേക്കുള്ള ബസ് സർവീസുകൾ നിർത്തി ദക്ഷിണ കന്നഡ ജില്ലാ ഭരണകൂടം

L A T E S T |ON AIR

മംഗളുരു: കോവിഡ് വ്യാപന പശ്ചാത്തലത്തിൽ കേരളത്തിലേക്കുള്ള ബസ് സർവിസുകൾ ദക്ഷിണ കന്നഡ ജില്ലാ ഭരണകൂടം താൽകാലിക മായി നിർത്തി.

നാളെ മുതൽ ഒരാഴ്ചത്തേക്ക് കാസറഗോഡേക്കുള്ള ബസ് സർവിസുകൾ നിർത്തി ദക്ഷിണ ജില്ലാ ഭരണകൂടം ഉത്തരവിറക്കി. സർക്കാർ- സ്വകാര്യ ബസുകൾ ഒരാഴ്ചത്തേക്ക് കേരളത്തിലേക്ക് സർവീസ് നടത്തേണ്ട എന്നാണ് ഉത്തരവിൽ പറയുന്നത്.

അതേസമയം കർണ്ണാടകത്തിലേക്ക് പ്രവേശിക്കാൻ 72 മണിക്കൂറിനുള്ളിൽ എടുത്ത ആർ ടി പി സി ആർ പരിശോധനാഫലം നെഗറ്റിവ് സർട്ടിഫിക്കറ്റ് ഉള്ളവർക്ക് പ്രവേശിക്കാൻ അനുമതി ഉണ്ടെന്നിരിക്കെ ദക്ഷിണ ജില്ലാ ഭരണകൂടം ഇറക്കിയ പുതിയ ഉത്തരവ് ആശയക്കുഴപ്പങ്ങൾ ഉണ്ടാക്കുന്നുണ്ട്.

അതിർത്തി പ്രദേശങ്ങളായതിനാൽ കേരളത്തിലെയും കർണാടകത്തിലെയും ആളുകൾ അങ്ങോട്ടും ഇങ്ങോട്ടും നിരന്തര സമ്പർക്കം പുലർത്തുന്ന സാഹചര്യത്തിൽ ബസ് സർവീസ് നിർത്തിയതാണ് പ്രതിസന്ധികൾ സൃഷ്ടിച്ചത്.

ആർ ടി പി സി ആർ പരിശോധന നടത്തി നെഗറ്റിവ് സർട്ടിഫിക്കറ്റ് ഉള്ളവർക്ക് കർണ്ണാടകത്തിലേക്ക് പ്രവേശിക്കാമെന്നിരിക്കെ ബസ് സർവീസ് നിർത്തിയതാണ് ആശയക്കുഴപ്പം ഉണ്ടാക്കുന്നത്.
എന്നാൽ സ്വകാര്യ വാഹനങ്ങളിളിലും കേരളത്തിൽനിന്നുള്ള ബസുകളിലും കർണ്ണാടകത്തിലേക്ക് പ്രവേശിക്കുന്നവർ കർണാടകം നിർദേശിച്ച മാനദണ്ഡങ്ങൾ പാലിക്കണം എന്നുതന്നെയാണ് ദക്ഷിണ ജില്ലാ ഭരണകൂടം വ്യക്തമാകുന്നത്.

ജില്ലാ ആശുപത്രിയിലെ ഓക്സിജൻ പ്ലാന്റ് മന്ത്രി എം വി ഗോവിന്ദൻ ഉത്ഘാടനം ചെയ്തു

ON AIR |

കണ്ണൂർ ജില്ലാ ആശുപത്രിയിൽ സ്ഥാപിച്ച ഓക്സിജൻ പ്ലാന്റ് മന്ത്രി എം വി ഗോവിന്ദൻ ഉത്ഘാടനം ചെയ്തു.

6000 ലിറ്റര്‍ ഓക്സിജന്‍ സംഭരണ ശേഷിയുള്ള ലിക്വിഡ് മെഡിക്കല്‍ ഓക്സിജന്‍ ടാങ്ക്, കോവിഡ് പശ്ചാത്തലത്തിൽ യുദ്ധകാലാടിസ്ഥാന ത്തിലാണ് പൂർത്തിയാക്കിയതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി വി ദിവ്യ പറഞ്ഞു.

കോവിഡ് രണ്ടാം തരംഗത്തിന്റെ തുടക്കത്തിൽ ഓക്സിജൻ ക്ഷാമം രൂക്ഷമായ ഘട്ടത്തിലാണ് പ്ലാന്റ് സ്ഥാപിക്കുന്നത് സംബന്ധിച്ച പ്രവർത്തനങ്ങൾ തുടങ്ങിയത്.

ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ ജില്ലാ പഞ്ചായത്തും കെയര്‍ ഇന്ത്യ എന്ന സന്നദ്ധ സംഘടനയും ചേര്‍ന്നാണ് ഓക്സിജന്‍ ടാങ്ക് സ്ഥാപിക്കുന്നതിനുള്ള പദ്ധതി തുടങ്ങിയത്.കെയര്‍ ഇന്ത്യയാണ് ടാങ്ക് സംഭാവന ചെയ്തത്. ടാങ്കിന് ചുറ്റിലുമുള്ള ഇരുമ്പ് വേലിക്കും മറ്റ് അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കുമായി 30 ലക്ഷം രൂപ ജില്ലാ പഞ്ചായത്ത് അനുവദിച്ചിരുന്നു.

കണ്ണൂർ ജില്ലാ ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ രാമചന്ദ്രന്‍ കടന്നപ്പള്ളി എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ, ജില്ലാ കലക്ടര്‍ ടി വി സുഭാഷ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബിനോയ് കുര്യന്‍, സ്ഥിരം സമിതി അധ്യക്ഷന്‍മാരായ അഡ്വ. കെ കെ രത്‌നകുമാരി, യു പി ശോഭ, വി കെ സുരേഷ് ബാബു, തോമസ് വക്കത്താനം ,എൻ.പി ശ്രീധരൻ ഡിഎംഒ ഡോ. കെ നാരായണ നായിക്, ഡിപി എം ഡോ. പി കെ അനില്‍ കുമാര്‍, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. വി കെ രാജീവ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി ചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കോതമംഗലത്ത് മെഡിക്കൽ വിദ്യാർത്ഥിനിയെ വെടിവെച്ചുകൊന്ന് യുവാവ് സ്വയം വെടി വെച്ച് മരിച്ചു

BREAKING |LIVE

കോതമംഗലം: കോതമംഗലത്ത് മെഡിക്കൽ വിദ്യാർത്ഥിനിയെ വെടി വെച്ച് കൊന്ന യുവാവ് സ്വയം വെടിവെച്ച് മരിച്ചു.

കോതമംഗലം ഇന്ദിരാഗാന്ധി ഡെന്റൽ കോളേജിലെ ബി ഡി എസ് വിദ്യാർത്ഥിനിയായ കണ്ണൂർ നാറാത്ത് സ്വദേശിനി മാനസ (24 ) യ്ക്കാണ് ദാരുണാന്ത്യം.കണ്ണൂർ സ്വദേശിയായ രാഖിൽ എന്ന യുവാവാണ് മാനസയെ വെടിവെച്ചത്.

കോതമംഗലം നെല്ലിക്കുഴി ഇന്ദിരാഗാന്ധി ഡെന്റൽ കോളേജിന് സമീപത്തുവെച്ചാണ് സംഭവം.മാനസയുടെ താമസ സ്ഥലത്ത് എത്തിയ രാഖിൽ തലയ്ക്ക് പിന്നിൽ വെടി വെക്കുകയായിരുന്നു എന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.വെടിയൊച്ച കേട്ട് പരിഭ്രാന്തരായ മാനസയുടെ സുഹൃത്തുക്കൾ നിലവിളിച്ചപ്പോഴേക്കും രാഖിൽ സ്വയം വെടി വെക്കുകയായിരുന്നു.

രാഖിൽ നിരന്തരം മാനസയെ ശല്യം ചെയ്തിരുന്നതായി പോലീസ് പറയുന്നു.ഇയാൾ കണ്ണൂരിൽ നിന്ന് എത്തിയാണ് ആക്രമണം നടത്തിയതെന്നും പോലീസ് വ്യക്തമാക്കി.നേരത്തെയും ഇയാൾ ശല്യം ചെയ്തതുമായി ബന്ധപ്പെട്ട് പ്രശ്നങ്ങൾ ഉണ്ടായിരുന്നു എന്നും കോളേജ് അധികൃതരും പോലീസും പറഞ്ഞു.

രണ്ടുപേരെയും ഉടൻ കോതമംഗലം ബസേലിയസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ഉന്നത പോലീസ് ഉദ്യോഗസ്ഥർ സ്ഥാലത്തേക്ക് തിരിച്ചിട്ടുണ്ട്.മൃതദേഹങ്ങൾ കോതമംഗലം ബസേലിയസ് ആശുപത്രി മോർച്ചറിയിൽ.

സിന്ധു സെമി ഫൈനലിൽ:ബാഡ്മിന്റണിൽ മെഡൽ പ്രതീക്ഷ

OLYMPICS DESK |

ടോക്യോ: ടോക്യോ ഒളിമ്പിക്സിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷയായ പി വി സിന്ധു ബാഡ്മിന്റൺ വനിത വിഭാഗം സിംഗിൾസിൽ സെമി ഫൈനലി ൽ പ്രവേശിച്ചു.ജപ്പാന്റെ അകാനെ യമാഗുച്ചിയെ തോൽപിച്ചാണ് സെമിയിൽ കടന്നത്.

നേരിട്ടുള്ള ഗെയിമുകൾക്കാണ് സിന്ധുവിന്റെ ജയം.മത്സരം 56 മിനുട്ട് നീണ്ടുനിന്നു.ആദ്യമായാണ് ഒരു ഇന്ത്യൻ താരം രണ്ട് ഒളിമ്പിക്സ് ബാഡ്മിന്റൺ മത്സരത്തിൽ സെമി ഫൈനലിൽ പ്രവേശിക്കുന്നത്. കഴിഞ്ഞ ഒളിമ്പിക്സിൽ ഇതേ ഇനത്തിൽ സിന്ധു വെള്ളി മെഡൽ നേടിയിരുന്നു.

ലോക റാങ്കിൽ സിന്ധുവിനേക്കാൾ മുന്നിലുള്ള യമാഗുച്ചിക്കെതിരെ മികച്ച പ്രകടനമാണ് സിന്ധു കാഴ്ച്ച വെച്ചത്.ആദ്യ ഗെയിം സിന്ധു അനായാസം സ്വന്തമാക്കി.രണ്ടാം ഗെയിമിൽ യമാഗുച്ചി തിരിച്ചടിക്കാൻ തുടങ്ങിയതോടെ കളി ആവേശഭരിതമായി.

സെമി ഫൈനലിലും വിജയം സ്വന്തമാക്കിയാൽ തുടർച്ചയായി രണ്ടാം ഒളിമ്പിക്സിലും ഫൈനലിൽ എത്തുന്ന ആദ്യ ഇന്ത്യൻ ബാഡ്മിന്റൺ താരമെന്ന ചരിത്ര നേട്ടം പി വി സിന്ധുവിന് സ്വന്തമാകും.ഇതേ നിലവാരത്തിൽ കളി തുടർന്നാൽ ബാഡ്മിന്റണിൽ ഇന്ത്യയുടെ സ്വർണ്ണ പ്രതീക്ഷ പൂവണിയും എന്നാണ് വിലയിരുത്തപ്പെടുന്നത്.

ഒളിമ്പിക്സിലെ ഇന്ത്യൻ പ്രതീക്ഷ മേരികോമിന് പരാജയം

L I V E |ON AIR

ടോക്യോ: ഇന്ത്യക്ക് കനത്ത തിരിച്ചടിയായി ടോക്യോ ഒളിമ്പിക്സിലെ ഇന്ത്യൻ പ്രതീക്ഷയായിരുന്ന ബോക്സിങ് താരം മേരികോമിന് പരാജയം.

പ്രീ ക്വാർട്ടർ മത്സരത്തിൽ കൊളംബിയൻ താരം വലൻസിയയോടാണ് മേരികോം പരാജയപ്പെട്ടത്. ആദ്യ റൗണ്ടിലെ പ്രകടനം തന്നെ മേരികോമിന് തിരിച്ചടിയാവുകയായിരുന്നു. അഞ്ച് വിധികർത്താക്കളിൽ നാല് പേരും കൊളമ്പിയൻ താരം വലൻസിയയ്ക്ക് അനുകൂലമായ തീരുമാനം എടുക്കുകയായിരുന്നു.

നിലവിലെ വെങ്കല ജേതാവാണ് വിജയിച്ച കൊളംബിയൻ താരം വലൻസിയ. ലണ്ടൻ ഒളിമ്പിക്സിലെ വെങ്കല ജേതാവായിരുന്നു മേരികോം. മേരികോമിന്റെ വിടവാങ്ങൽ ഒളിമ്പിക് സാണ് ഇത്.

വാക്‌സിൻ ക്ഷാമത്തിന് താത്ക്കാലിക പരിഹാരം 9.73 ലക്ഷം ഡോസ് എത്തി,വാക്‌സിനേഷൻ തുടരും

L A T E S T |

തിരുവനന്തപുരം: സംസ്ഥാനത്തെ വാക്‌സിൻ ക്ഷാമത്തിന് താത്കാലിക പരിഹാരമായി.

9,72,590 ഡോസ് വാക്‌സിൻ കൂടി ലഭ്യമായതായി ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു.74720 ഡോസ് കോവാക്‌സിൻ , 8,97870 ഡോസ് കോവിഷീൽഡ്‌ വാക്‌സിനുകളുമാണ് സംസ്ഥാനത്ത് എത്തിയത്.

എറണാകുളം,തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിലാണ് വാക്‌സിൻ എത്തിയത്.ഇത് എത്രയും പെട്ടന്ന് വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ എത്തിക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

എന്നാൽ സംസ്ഥാനത്തിന് ഇപ്പോൾ ലഭിച്ച വാക്‌സിൻ മൂന്ന് നാല് ദിവസത്തേക്ക് മാത്രമേ തികയുകയുള്ളു.അതിനാൽ കൂടുതൽ ഡോസ് വാക്‌സിനായി വീണ്ടും ആവശ്യപ്പെടുമെന്നും മന്ത്രി അറിയിച്ചു.

വാക്‌സിൻ ക്ഷാമത്തെക്കുറിച്ച് കേരള എംപിമാർ കേന്ദ്ര ആരോഗ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു.ഇതിന്റെ പശ്ചാത്തലത്തിൽ കൂടുതൽ വാക്‌സിൻ ലഭ്യമാകുമെന്നാണ് സംസ്ഥാനത്തിന്റെ പ്രതീക്ഷ.

കേരളത്തിന് കൂടുതൽ കോവിഡ് വാക്‌സിൻ അനുവദിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ ഇന്നലെ അറിയിച്ചതിന് പിന്നാലെയാണ് കേരളത്തിന് കൂടുതൽ വാക്‌സിൻ അനുവദിച്ചത്.

N E X T S T O R Y |

http://www.jginews.in/kerala-may-get-more-covid-vaccine-says-union-health-minister/

കേരളത്തിന് കൂടുതൽ വാക്‌സിൻ ഉടൻ:കേന്ദ്ര ആരോഗ്യമന്ത്രി

L I V E |

ന്യൂഡൽഹി: കേരളത്തിന് കൂടുതൽ കോവിഡ് വാക്‌സിൻ അനുവദിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ അറിയിച്ചു.

കേരളത്തിലെ വാക്‌സിൻ ക്ഷാമം സംബന്ധിച്ച് ഇടത് എംപിമാർ കേന്ദ്ര ആരോഗ്യമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നു.ഇതിന്റെ പശ്ചാത്തലത്തിലാണ് അധിക വാക്‌സിൻ ഉടൻ അനുവദിക്കുമെന്ന് മന്ത്രി അറിയിച്ചതെന്ന് എം പി മാർ വ്യക്തമാക്കി.

N E X T S T O R Y |

http://www.jginews.in/vaccine-stock-almost-finished-in-state-says-health-minister-veena-george/

സംസ്ഥാനത്തെ വാക്‌സിൻ സ്റ്റോക്ക് തീർന്നു: ആരോഗ്യമന്ത്രി

ON AIR |
തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് വാക്‌സിൻ സ്റ്റോക്ക് തീർന്നതായി ആരോഗ്യമന്ത്രി വീണ ജോർജ്.

തിരുവനന്തപുരം ഉൾപ്പെടെയുള്ള പല ജില്ലകളിലും വാക്‌സിൻ തീർന്നു.നാളെ മിക്ക ജില്ലകളിലും വാക്‌സിൻ വിതരണം ചെയ്യാൻ പറ്റാത്ത അവസ്ഥയാണെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.

ദേശീയ ശരാശരിയുമായി താരതമ്യം ചെയ്യുമ്പോൾ കേരളത്തിന്റെ വാക്‌സിനേഷൻ നിരക്ക് ഉയർന്നു തന്നെയാണ്. ജനസംഖ്യാടിസ്ഥാനത്തിൽ നോക്കിയാലും രണ്ട് ഡോസ് വാക്‌സിൻ നൽകിയ കാര്യത്തിലും കേരളം മുന്നിലാണെന്നും മന്ത്രി പറഞ്ഞു.

കാസർഗോഡും വയനാട്ടിലും 45 വയസിന് മുകളിലുള്ളവർക്ക് ഒന്നാമത്തെ ഡോസ് 100 ശതമാനം നൽകി.വയനാട്ടിൽ 272333 പേർക്കും കാസർഗോഡ് 350648 പേർക്കും വാക്‌സിൻ നൽകി. ജൂലൈ 18ന് ശേഷം സംസ്ഥാനത്തിന് കുറച്ച് അധികം വാക്‌സിൻ ലഭിച്ചിരുന്നു.

വാക്‌സിൻ ലഭ്യത സംബന്ധിച്ച വിവരങ്ങൾ ആരോഗ്യമന്ത്രിയുടെ ഓഫീസ് വഴി അറിയിക്കുന്നുണ്ടായിരുന്നു.വാക്‌സിൻ ലഭ്യമായതിന്റെ പശ്ചാത്തലത്തിൽ ഈ ആഴ്ച്ച നല്ല രീതിയിൽ വാക്‌സിൻ ചെയ്യാനായി എന്നും മന്ത്രി അറിയിച്ചു.

നടി യാഷിക കാറപകടത്തിൽ ഗുരുതരാവസ്ഥയിൽ, സുഹൃത്ത് മരിച്ചു

L A T E S T |

ചെന്നൈ: തമിഴ് സിനിമാതാരം യാഷിക ആനന്ദിന് കാറപകടത്തിൽ ഗുരുതര പരിക്ക്.കൂടെയുണ്ടായിരുന്ന മൂന്ന് സുഹൃത്തുക്കളിൽ ഒരാൾ മരിച്ചു.മറ്റ് രണ്ട് പേരുടെ നീല ഗുരുതരമാണ്.

ഇന്ന് പുലർച്ചെയാണ് മഹാബലിപുരത്തിനടുത്ത് അപകടമുണ്ടായത്. നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ച് മറിയുകയായിരുന്നു. യാഷികയും മൂന്ന് സുഹൃത്തുക്കളുമാണ് കാറിൽ ഉണ്ടായിരുന്നത്.

ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും സുഹൃത്ത് ഭവാനി (28 ) മരിച്ചു.ഹൈദരാബാദ് സ്വദേശിനിയായ ഇവർ അമേരിക്കയിൽ എഞ്ചിനീയറാണ്.

തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലുള്ള യാഷികയുടെ നില ഗുരുതരമായി തുടരുന്നു.

കരുവന്നൂർ ബാങ്ക് തട്ടിപ്പ്: തട്ടിയത് 46 വായ്പകളിൽനിന്ന് 50 കോടി,പ്രതികൾ ഒളിവിൽ

L A T E S T |

തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ പ്രതികൾ ഒളിവിൽ.46 വായ്പകളിൽനിന്നായി തട്ടിയെടുത്തത് 50 കോടിയോളം രൂപ.ബാങ്ക് മുൻ മാനേജർ ബിജു കരീമും ബാങ്ക് കലക്ഷൻ ഏജൻറ് ബിജോയിയും ചേർന്നാണ് കോടികളുടെ തട്ടിപ് നടത്തി ഒളിവിൽ പോയതെന്ന് പോലീസ് അറിയിച്ചു.

ബാങ്കിൽ ജോലി കിട്ടിയ ശഷം ഇരുവർക്കും ഉണ്ടായ ഞെട്ടിക്കുന്ന സാമ്പത്തില വളർച്ചയിൽ നാട്ടുകാർ തന്നെ സംശയിച്ചിരുന്നതായി പറയുന്നു.തട്ടിപ്പു നടത്തിയ പണം കൊണ്ട് ആഡംബര ജീവിതം നയിച്ച ഇവർ വിവിധ സംരംഭങ്ങളിൽ നിക്ഷേപം നടത്തിയതായി പോലീസ് സംശയിക്കുന്നു.തേക്കടിയിൽ റിസോർട്ട് നിർമാണവും തുടങ്ങിയിരുന്നു.

വളരെ മോശം സാമ്പത്തിക സ്ഥിതിയിൽ ആയിരുന്ന ബിജു കരീം പുതിയ സ്ഥലം വാങ്ങുകയും വലിയ വീട് വെക്കുകയും ചെയ്തു. ആഡംബര കാറുകളും വാങ്ങി.തേക്കടി റിസോർട്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിൽ 2014 ലാണ് ഇവർ നിർമാണത്തിനായി കുമളി പഞ്ചായത്തിൽ അപേക്ഷ നൽകിയത്.നിർമാണം തുടങ്ങിയെങ്കിലും പിന്നീട് നിലച്ചു.

പ്രതികൾ ഒളിവിലാണെന്നും ഇവരുടെ ഫോണുകൾ സ്വിച്ച് ഓഫ് ആണെന്നും പോലീസ് പറയുന്നു.ഓഡിറ്റ് റിപ്പോർട്ടിൽ ക്രമക്കേടുകൾ കണ്ടെത്തിയപാടെ പ്രതികൾ മുങ്ങിയെന്നും ആ ഘട്ടത്തിൽ പോലീസ് നിസ്സംഗത പാലിക്കുകയായിരുന്നു എന്നും നാട്ടുകാർ ആരോപിച്ചു.

ഒരു തരത്തിലുള്ള പാർട്ടി സംരക്ഷണവും പ്രതികൾക്ക് ലഭിക്കില്ലെന്നും ഗുരുതരമായ കുറ്റകൃത്യം വെച്ചുപൊറുപ്പിക്കില്ലെന്നും മന്ത്രിമാരായ എം വി ഗോവിന്ദനും വി എൻ വാസവനും പറഞ്ഞു.

ഒളിമ്പിക്സ് ദീപം തെളിഞ്ഞു, ഇനി 16 നാൾ വിശ്വ കായിക മാമാങ്കം

OLYMPICS DESK |

ടോക്യോ: ടോക്യോയിൽ ഒളിമ്പിക് ദീപം തെളിഞ്ഞു.ഇനി വിശ്വ കായിക മാമാങ്കത്തിന്റെ 16 നാളുകൾ.

ജപ്പാന്റെ ടെന്നീസ് താരം നയോമി ഒസാക്കയാണ് ദീപം തെളിയിച്ചത്. ജപ്പാന്റെ വൈവിധ്യത്തിനുള്ള വലിയ ഉദാഹരണമാണ് തന്റെ നിയോഗമെന്ന് ഒസാക്ക പറഞ്ഞു.ഒസാക്കയുടെ അച്ഛൻ ഹെയ്തി വംശജനും അമ്മ ജപ്പാൻ കാരിയുമാണ്.

മഹാമാരിക്കാലത്ത് ഒരുമയുടെ സന്ദേശമുയർത്തിയായിരുന്നു ഉത്ഘാടന ചടങ്ങുകൾ.കോവിഡ് മുന്നണി പോരാളിയായി പ്രവർത്തിച്ച ജപ്പാന്റെ മിഡ് വെയ്റ്റ് ബോക്സറായ അരിസ സുബാട്ട ചടങ്ങിൽ പങ്കെടുത്തു.

കോവിഡ് മഹാമാരിയിൽ ജീവൻ നഷ്‌ടമായ ലോകത്തിലെ മുഴുവൻ ആളുകൾക്കും ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ടായിരുന്നു ചടങ്ങുകൾ നടന്നത്.ജാപ്പനീസ് സംഗീതത്തോടൊപ്പം വർണ്ണാഭമായ വെടിക്കെട്ടുകളും നടന്നു.ഒളിമ്പിക്സ് 2020യുടെ ഭാഗ്യ ചിഹ്നം വിവിധ വർണ്ണങ്ങളായി വാനിൽ തെളിഞ്ഞപ്പോൾ കായിക താരങ്ങൾ ആർപ്പുവിളിച്ചു.

ഇന്ത്യൻ സംഘത്തിൽനിന്ന് 26 പേർ ഉത്ഘാടന ചടങ്ങിൽ പങ്കെടുത്തു. ബോക്സിങ് താരം മേരികോമും ഹോക്കി താരം മൻപ്രീത് സിങ്ങും ഇന്ത്യൻ പതാകയേന്തി.ആധുനിക യുഗത്തിലെ 32ആമത്തെ ഒളിമ്പിക്സിൽ 33 മത്സര ഇനങ്ങൾ ഉണ്ട്.42 വേദികളിലായി 339 മെഡൽ ഇനങ്ങളിൽ 11000 മത്സരാർത്ഥികൾ പങ്കെടുക്കുന്നു.

photo credit | ap/tie

സ്ത്രീപീഡന പരാതിയാണെന്ന് അറിഞ്ഞില്ല,അറിഞ്ഞ നിമിഷം സംസാരം നിർത്തിയെന്ന് മന്ത്രി എ കെ ശശീന്ദ്രൻ

കോഴിക്കോട്: പീഡന പരാതി ഒത്തു തീർക്കാൻ ഇടപെട്ടു എന്ന ആരോപണത്തിൽ വിശദീകരണവുമായി മന്ത്രി എ കെ ശശീന്ദ്രൻ.

പാർട്ടി പ്രശ്നം എന്ന രീതിയിലാണ് പാർട്ടി ഭാരവാഹിയെ വിളിച്ചതെന്നും എന്നാൽ വിളിച്ചതിന് ശേഷമാണ് കാര്യങ്ങൾ അറിയുന്നതെന്നും അറിഞ്ഞ ഉടൻ സംസാരം നിർത്തിയെന്നും മന്ത്രി പ്രതികരിച്ചു.

എൻ സി പി നേതാവ് മോശമായി പെരുമാറിയെന്ന പരാതിയിൽ ഒത്തു തീർപ്പിന് പെൺകുട്ടിയുടെ അച്ഛനെ മന്ത്രി വിളിച്ചു എന്ന തരത്തിലുള്ള ശബ്ദ രേഖ പുറത്തു വന്നിരുന്നു.

പ്രയാസമില്ലാതെ പ്രശ്നം തീർക്കണമെന്ന് മാത്രമേ വിചാരിച്ചുള്ളു. കുണ്ടറയിൽ പാർട്ടി പ്രശ്നം ഉണ്ടെന്നറിഞ്ഞിട്ടാണ് മണ്ഡലം പ്രസിഡണ്ടിനെ വിളിച്ചത്.അപ്പോഴാണ് കാര്യങ്ങൾ മനസിലായത്. പെൺകുട്ടിയുടെ അച്ഛനെ വിളിച്ച ശേഷം ഒരു ഇടപെടലും നടത്തിയിട്ടില്ലെന്ന് മന്ത്രി പറയുന്നു.കേസ് ഒത്തു തീർപ്പാക്കണമെന്നും പരാതി പിൻവലിക്കണം എന്നും പറഞ്ഞിട്ടില്ല.

എന്നാൽ തനിക്ക് വിഷയം അറിയാമെന്ന് മന്ത്രി ശബ്ദരേഖയിൽ പറയുന്നുണ്ട്.പരാതി പിൻവലിക്കാൻ ആവശ്യപ്പെട്ട് പല നേതാക്കളും വിളിച്ചു എന്നും അതിന് ശേഷമാണ് മന്ത്രി വിളിച്ചതെന്നും പരാതിക്കാരിയായ പെൺകുട്ടി പറയുന്നുണ്ട്.

P R E V I O U S S T O R Y

http://www.jginews.in/minister-ak-saseendran-involved-in-a-complaint-of-a-girl-voice-clip-leaked/

കെ കെ രമയുടെ മകനും ആർ എം പി നേതാവ് വേണുവിനും വധ ഭീഷണി

വടകര : ആർ എം പി നേതാവും വടകര എം എൽ എ യുമായ കെ കെ രമയുടെ മകനും ആർ എം പി സംസ്ഥാന സെക്രട്ടറി എൻ വേണുവിനും വധ ഭീഷണി.കോഴിക്കോട് എസ് എം സ്ട്രീറ്റിൽ നിന്നാണ് കത്ത് പോസ്റ്റ് ചെയ്തിരിക്കുന്നത്.

പോലീസിൽ പരാതി നല്കിയിട്ടുണ്ടെന്നനും എസ് എം സ്ട്രീറ്റിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാൽ ആളെ പിടിക്കാമെന്നും കെ കെ രമ വടകരയിൽ പറഞ്ഞു.

ഭീഷണിക്കത്തിൽ, രാഷ്ട്രീയത്തിൽ ഇല്ലാത്ത തന്റെ മകനെ ഉദ്ദേശിച്ചത് തന്നെ ഉദ്ദേശിച്ചാണെന്നും രമ പറഞ്ഞു.ഇത്തരം ഭീഷണിക്കത്തുകൾ നേരത്തെയും ഉണ്ടായിട്ടുണ്ടെന്നും പോലീസിൽ പരാതിപ്പെട്ടാൽ നടപടി ഉണ്ടാകാറില്ലെന്നും അവർ പറഞ്ഞു.

ഭീഷണിക്കത്തിന് പിന്നിൽ സിപിഎം ആണെന്നും സിപിഎം ക്വോട്ടേഷൻ സംഘങ്ങൾക്കെതിരെ നിരന്തരമായി പ്രതികരിച്ചുകൊണ്ടിരിക്കുന്നത്കൊണ്ടാണ് ഭീഷണിയെന്നും ഇതൊന്നും കാട്ടി ഭയപ്പെടുത്താൻ നോക്കണ്ടെന്നും രമ പറഞ്ഞു.

ഫോൺ ചോർത്തൽ വിവരങ്ങൾ പുറത്ത്:അസംബന്ധമെന്ന് കേന്ദ്രസർക്കാർ

BIG BREAKING | ON AIR

ന്യൂഡൽഹി: വിവാദ കൊടുങ്കാറ്റുയർത്തി ഫോൺ ചോർത്തൽ വിവരങ്ങൾ പുറത്ത്.ഉന്നതരുടെ ഫോൺ രേഖകൾ ഇസ്രായേൽ ചാര സോഫ്റ്റ്‌വെയർ ആയ പെഗാസസ് ഉപയോഗിച്ച് ചോർത്തി എന്നാണ് വിവരം.

എന്നാൽ ശുദ്ധ അസംബന്ധമാണ് ഇതെന്നും സ്വകാര്യത സംരക്ഷിക്കാൻ സർക്കാർ പ്രതിജ്ഞാ ബദ്ധമാണെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി.

രണ്ട് കേന്ദ്രമന്ത്രിമാരുടെയും മൂന്ന് പ്രതിപക്ഷ നേതാക്കളുടെയും സുപ്രീം കോടതി ജഡ്ജിയുടേയും 40ൽ അധികം മാധ്യമ പ്രവർത്തക രുടെയും ഫോൺ ചോർത്തി എന്നാണ് വിവിധ മാധ്യമ സ്ഥാപനങ്ങൾ ചേർന്ന് നടത്തിയ അന്വേഷണത്തിൽ വ്യക്തമായത്.

17 മാധ്യമ സ്ഥാപനങ്ങൾ ഈ ഓപ്പറേഷനിൽ പങ്കെടുത്തു എന്നാണ് ലഭ്യമാകുന്ന വിവരം.80ൽ അധികം രാജ്യങ്ങളിൽ പെഗാസസ് ഉപയോഗിച്ച് ഇത്തരത്തിൽ വിവരങ്ങൾ ചോർത്തിയിട്ടുണ്ട് എന്നും അറിയുന്നു.

പെഗാസസ് ഫോൺ ചോർത്തൽ സംബന്ധിച്ച് രാജ്യസഭാ എം പി സുബ്രഹ്മണ്യൻ സ്വാമി ഇന്ന് ട്വീറ്റ് ചെയ്തിരുന്നു.അന്താരാഷ്‌ട്ര മാധ്യമങ്ങളായ വാഷിംഗ്‌ടൺ പോസ്റ്റ്,ഗാർഡിയൻ എന്നി മാധ്യമങ്ങളും കാര്യങ്ങൾ വെളിപ്പെടുത്തുമെന്ന് സുബ്രഹ്മണ്യൻ സ്വാമി വെളിപ്പെടുത്തിയിരുന്നു.

ഇസ്രായേൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന സൈബർ കമ്പനിയായ എൻ എസ് ഒ വികസിപ്പിച്ച സോഫ്റ്റ്‌വെയർ പ്രോഗ്രാമാണ് പെഗാസസ്.മൊബൈൽ ഫോണിൽ നുഴഞ്ഞു കയറി സകല വിവരങ്ങളും ചോർത്താനുള്ള സംവിധാനമാണ് ഈ സോഫ്റ്റ്‌വെയ റിൽ ഉള്ളത്.

PREVIOUS STORY

http://www.jginews.in/spy-software-used-and-leak-phone-details-of-central-ministers-and-supreme-court-judges-rss-leaders-and-media-persons-says-subrahmanyan-swami-tweet/

കോവിഡ് അതിവേഗ വ്യാപനം നിലനിൽക്കുന്നു, ഇളവുകളിലും ജാഗ്രത കൈവിടരുത് : മുഖ്യമന്ത്രി

ട്രിപ്പിൾ ലോക്ക് ഡൗണിൽ തിങ്കളാഴ്ച്ച കടകൾ തുറക്കാം | വിശേഷ ദിവസങ്ങളിൽ ആരാധനാലയങ്ങളിൽ 40 പേർക്ക് പ്രവേശനം, ഒരു ഡോസ് വാക്‌സിൻ എടുത്തവർ പരിഗണിക്കപ്പെടണം |

L I V E |

തിരുവനന്തപുരം: കോവിഡ് അതിവേഗ വ്യാപനം നിലനിൽക്കുന്നു എന്നും ഇളവുകളിലും ജാഗ്രത കൈവിടരുതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഉന്നതതല അവലോകന യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബക്രീദുമായി ബന്ധപ്പെട്ട് ട്രിപ്പിൾ ലോക്ക് ഡൗൺ ഉള്ള പ്രദേശങ്ങളിലും തിങ്കളാഴ്ച്ച കടകൾ തുറക്കാം.വിശേഷ ദിവസങ്ങളിൽ ആരാധനാലയ ങ്ങളിൽ 40 പേർക്ക് പ്രവേശിക്കാം. ആരാധനാലയ ങ്ങളിൽ എത്തുന്നത് ഒരു ഡോസ് വാക്‌സിൻ സ്വീകരിച്ചവരായിരിക്കണം.എ ,ബി കാറ്റഗറി പ്രദേശങ്ങളിൽ സിനിമ ഷൂട്ടിങ്ങും നിയന്ത്രണങ്ങളോടെ നടത്താം. ഇവിടെയും ഒരു ഡോസ് വാക്‌സിൻ എടുത്തവർ ആയിരിക്കണം പരിഗണിക്കപ്പെടേണ്ടത്.

രണ്ടാം തരംഗത്തെ അതിജീവിക്കാനാണ് ശ്രമിച്ചു വരുന്നത്.കോവിഡ് പെരുമാറ്റ ചട്ടങ്ങൾ കർശനമായി പാലിച്ചാൽ മൂന്നാം തരംഗം ഒഴിവാക്കാൻ കഴിയും.നിലവിലുള്ള സാഹചര്യം മറികടക്കാൻ നിയന്ത്രണങ്ങൾ കൂടിയേ തീരു.

സംസ്ഥാനത്ത് ഒരു ഘട്ടത്തിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 28 ശതമാനം വരെ എത്തിയിരുന്നു.പ്രതി ദിന രോഗികളുടെ എണ്ണം 40000ന് മുകളിലും എത്തിയിരുന്നു.എന്നാൽ ഇപ്പോൾ ടി പി ആർ, രോഗികളുടെ എണ്ണം എന്നിവ കുറഞ്ഞെങ്കിലും രോഗ വ്യാപനം കുറഞ്ഞിട്ടില്ല.

മികച്ച ചികിത്സ ഉറപ്പാക്കാനും മരണങ്ങൾ തടയാനും സാധിച്ചു.90 ശതമാനത്തോളം പേർക്ക് സൗജന്യ ചികിത്സയാണ് നൽകുന്നത്. സ്വകാര്യ ആശുപത്രിയിൽ ഉള്ളവർക്ക് ആരോഗ്യ ഇൻഷുറൻസ് വഴി സൗജന്യ ചികിത്സ കിട്ടുന്നു.മറ്റ് സ്വകാര്യ ആശുപത്രികളിലെ നിരക്കുകളിലും ഗണ്യമായ കുറവ് വരുത്താൻ സർക്കാർ ഇടപെടൽ ഉണ്ടായിട്ടുണ്ട്.

ഡിജിറ്റൽ വിദ്യാഭ്യാസം കാര്യക്ഷമായി നടത്താനുള്ള ശ്രമങ്ങൾ തുടരുന്നു.ആദിവാസി മേഖലയിലെ വിദ്യാർഥികൾക്ക് സർക്കാരിന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ പരിശീലനം നൽകും.നെറ്റവർക്ക് പ്രശ്നങ്ങൾ ഇവിടങ്ങളിൽ പരിഹരിക്കും .ഊരുകളിലെ പഠന മുറികളിൽ ആയിരിക്കും പഠനം.

സ്വരാജിന്റെ തോൽ‌വിയിൽ പാർട്ടിക്ക് വീഴ്ചയുണ്ടായെന്ന് സിപിഎം അന്വേഷണ കമ്മീഷൻ

L A T E S T |

കൊച്ചി : തൃപ്പൂണിത്തുറയിലെ സിപിഎം സ്ഥാനാർഥി എം സ്വരാജ് തോറ്റത് പാർട്ടി പ്രാദേശിക നേതൃത്വത്തിന്റെ
വീഴ്ച്ച കാരണമെന്ന് സിപിഎം അന്വേഷണ കമ്മീഷൻ റിപ്പോർട്ട്.തൃക്കാക്കരയിലാണ് വീഴ്ച്ച സംഭവിച്ചതെന്ന് കമ്മീഷൻ റിപ്പോർട്ടിൽ പറയുന്നു.

യു ഡി എഫ് സ്ഥാനാർഥിയായ കെ ബാബുവിനോട് 992 വോട്ടുകൾക്കാണ് സിപിഎം സംസ്ഥാന കമ്മിറ്റി അംഗമായ എം സ്വരാജ് തോറ്റത്.തൃക്കാക്കരയ്ക്ക് പുറമെ പിറവം,പെരുമ്പാവൂർ മേഖലകളിലും പാർട്ടി പ്രാദേശിക നേതൃത്വത്തിന് വീഴ്ച്ച സംഭവിച്ചതായി നേതൃത്വത്തിന് സംശയമുണ്ട്.

പാർട്ടി പരമ്പരാഗത വോട്ടുകൾ സ്വരാജിന് നഷ്ടമായപ്പോൾ പുതിയായതായി വോട്ടുകൾ ലഭിച്ചു.എന്നാൽ പരമ്പരാഗത വോട്ടുകളിലെ വൻ ചോർച്ചയാണ് സ്വരാജിന്റെ തോൽവിയിലേക്ക് നയിച്ചത് എന്ന് കമ്മീഷൻ കണ്ടെത്തി.

പ്രാദേശികമായി പല മേഖലകളിലും വോട്ട് ചോർച്ച ഉണ്ടായി. ഏരൂർ,തെക്കുംഭാഗം,ഉദയം പേരൂർ പഞ്ചായത്തുകളിൽ പ്രാദേശിക നേതൃത്വത്തിന് വീഴ്ച്ച പറ്റി.ചിലർക്കുണ്ടായിരുന്ന സ്ഥാനാർഥി മോഹം വോട്ട് ചോർച്ചയ്ക്ക് കാരണമായി.

സിപിഎം സംസ്ഥാന കമ്മിറ്റി അംഗം ഗോപി കോട്ടമുറിക്കൽ,ജില്ലാ സെക്രെട്ടറിയേറ്റ് അംഗം കെജെ ജേക്കബ് എന്നിവരായിരുന്നു അന്വേഷണ കമ്മീഷൻ.റിപ്പോർട്ട് ഉടൻ പാർട്ടിക്ക് സമർപ്പിക്കും.

സ്വരാജിന്റെ തോൽവി പാർട്ടിക്ക് കനത്ത തിരിച്ചടിയായിരുന്നു. സംസ്ഥാനതലത്തിൽ ശ്രദ്ധേയനായ സ്വരാജിനൊപ്പം പാർട്ടിയും അതിരു കവിഞ്ഞ ആത്മവിശ്വാസത്തിലായിരുന്നു തിരഞ്ഞെടുപ്പ് നാളുകളിൽ.

കെ ബാബുവിനെതിരെ ഉയർന്നു വന്ന ആരോപണങ്ങളും സ്വരാജിനുള്ള സ്വീകാര്യതയും ആ ആത്മവിശ്വാസം വർധിപ്പിച്ചു. ആദ്യഘട്ടത്തിൽ സ്വയം ആശ്വസിക്കാനായി ബിജെപി വോട്ടുകൾ കോൺഗ്രസിലേക്ക് മറിഞ്ഞുവെന്നാണ് സിപിഎം വിശ്വസിച്ചതും പ്രചരിപ്പിച്ചതും.എന്നാൽ പാർട്ടി വോട്ടുകൾ തന്നെയാണ് ചോർന്നതെന്ന ഞെട്ടിക്കുന്ന കണ്ടെത്തലാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.

സ്വരാജിന്റെ തോൽവി സംബന്ധിച്ച് ഏതെങ്കിലും പാർട്ടി അംഗത്തിനെതിരെ നടപടി എടുക്കാൻ തല്ക്കാലം ആലോചനയില്ല. തൃക്കാക്കരയിൽ തന്നെയാണ് വലിയ വീഴ്ചകൾ ഉണ്ടായതെന്ന് കണ്ടെത്തിയിട്ടും കടുത്ത നടപടികളിലേക്ക് നേതൃത്വം പോകാത്തത് ശ്രദ്ധേയമാണ്.

കൊങ്കൺ പാതയിൽ പാളത്തിലേക്ക് മണ്ണിടിഞ്ഞു:തീവണ്ടി ഗതാഗതം മുടങ്ങി

L I V E |

മംഗളുരു: കനത്ത മഴ തുടരുന്നതിനിടയിൽ കൊങ്കൺ റെയിൽ പാതയിൽ മണ്ണിടിഞ്ഞു വീണ് തീവണ്ടി ഗതാഗതം തടസപ്പെട്ടു.

മംഗളുരു കൊങ്കൺ പാതയിൽ തോക്കുർ കുലശേഖര തുരങ്കത്തിനടുത്താണ് മണ്ണിടിഞ്ഞ് പാളത്തിൽ വീണത്.ദക്ഷിണ റയിൽവേയുടെ പാലക്കാട് ഡിവിഷനിൽ ഉൾക്കൊള്ളുന്ന പ്രദേശത്തെ പാളത്തിൽ മീറ്ററുകളോളം മണ്ണ് വീണുകിടക്കുകയാണ്.

ഇവിടെ ഇലക്ട്രിക്ക് കേബിൾ ലൈനുകളും തകർന്നിട്ടുണ്ട്.സമീപത്തുള്ള സുരക്ഷാ ഭിത്തിയും ഇടിഞ്ഞു പാളത്തിലേക്ക് വീണ നിലയിലാണ്.മണ്ണുമാന്തി ഉപയോഗിച്ച് ഗതാഗതം നേരെയാക്കാനുള്ള ശ്രമം തുടങ്ങി എന്ന് ദക്ഷിണ റെയിൽവേ അറിയിച്ചു.

ശക്തമായ മഴ മണ്ണ് നീക്കലിന് തടസ്സമാകുന്നതിനാൽ ശനിയാഴ്ച വൈകുന്നേരം മാത്രമേ ഗതാഗതം പുനഃസ്ഥാപിക്കാൻ സാധിക്കു എന്നാണ് വിവരം.

കട തുറക്കൽ സമരത്തിൽനിന്ന് വ്യാപാരികൾ പിന്മാറി:വെളിയാഴ്ച്ച ചർച്ച

L I V E |

തിരുവനന്തപുരം: വ്യാപാരികൾ നാളെ നടത്താനിരുന്ന കട തുറക്കൽ സമരം താൽക്കാലികമായി പിൻവലിച്ചു.

ലോക്ക് ഡൗൺ മാനദണ്ഡങ്ങൾ ലംഘിച്ചുകൊണ്ട് കടകൾ തുറക്കേണ്ടെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി തീരുമാനിച്ചു.

വ്യാപാരികളുടെ ആവശ്യങ്ങളെ അനുഭാവത്തോടെ പരിഗണിക്കാമെന്നുമുള്ള സർക്കാരിന്റെ ഉറപ്പിന്റെ പശ്ചാത്തലത്തിലാണ് സമരത്തിൽനിന്നുള്ള പിന്മാറ്റമെന്ന് വ്യാപാരികൾ അറിയിച്ചു.ഇത് സംബന്ധിച്ച് വെള്ളിയാഴ്ച്ച മുഖ്യമന്ത്രിയുമായി ചർച്ച നടക്കുമെന്നും വ്യാപാരികൾ പറഞ്ഞു.

കഴിഞ്ഞദിവസം കോഴിക്കോട് വ്യാപാരികൾ നടത്തിയ സമരം സംഘർഷത്തിനിടയാക്കിയിരുന്നു.ലോക്ക് ഡൗൺ മാനദണ്ഡങ്ങളിൽ ഇളവുകൾ വേണോ എന്ന കാര്യത്തിൽ സർക്കാരിന്റെ വിദഗ്ധ സമിതിയിലും അഭിപ്രായമുയർന്നിരുന്നു.

എന്നാൽ പടരുന്ന രോഗ പശ്ചാത്തലത്തിൽ ധിക്കാരപരമായ നിലപാടുകൾ സ്വീകരിക്കുകയാണെങ്കിൽ നേരിടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും വ്യക്തമാക്കിയിരുന്നു.വെള്ളിയാഴ്ച മുഖ്യമന്ത്രിയുമായി നടത്തുന്ന ചർച്ചയിൽ പ്രതീക്ഷയുണ്ടെന്ന് വ്യാപാരികൾ അറിയിച്ചു.

ഡ്രോണും ലേസർ ബീമുകളും വിമാനങ്ങൾക്ക് ഭീഷണി: നെടുമ്പാശ്ശേരി വിമാനത്താവള കമ്പനി പോലീസിൽ പരാതി നൽകി

L A T E S T | ON AIR

കൊച്ചി: അനുമതി ഇല്ലാതെ പറക്കുന്ന ഡ്രോണുകളും പരസ്യങ്ങൾക്കായി ഉപയോഗിക്കുന്ന ലേസർ ബീമുകളും വ്യോമയാനത്തിനും വിമാനങ്ങൾക്കും ഭീഷണിയാണെന്നും കാണിച്ച് സിയാൽ (കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ്) പോലീസിൽ പരാതി നൽകി.

വിമാനത്താവളത്തിന് മൂന്ന് കിലോമീറ്റർ ചുറ്റളവിൽ ഡ്രോണുകൾ പറത്താൻ പാടില്ലെന്ന് നിയമമുണ്ടെന്നിരിക്കെയാണ് സിയാലിന്റെ പരാതി.മറ്റ് മേഖലകളിൽ ഡ്രോൺ പറത്തണമെങ്കിൽ ഡയറക്ടർ ജനറൽ സിവിൽ ഏവിയേഷൻ ( ഡി ജി സി എ ) ന്റെ അനുമതി വേണമെന്നും നിയമമുണ്ട്.

ജമ്മു കശ്മീരിൽ അടുത്തിടെയുണ്ടായ ഡ്രോൺ ആക്രമണത്തെ തുടർന്ന് 'അൺ മാൻഡ് എയർ ക്രാഫ്റ്റ് സിസ്റ്റം റൂൾ -2021' ചട്ടങ്ങൾ കർശനമായി പാലിക്കാൻ കേന്ദ്ര വ്യോമയാന മന്ത്രാലയം വിമാനത്തവാള ഓപ്പറേറ്റർമാർക്കും ജില്ലാ ഭരണകൂടങ്ങൾക്കും നിർദേശം നൽകിയിട്ടുണ്ട്.

ഇന്ത്യയിലേക്ക് ഡ്രോൺ ഇറക്കുമതി ചെയ്യുന്നതിനും നിർമ്മിക്കുന്നതിനും കച്ചവടം നടത്തുന്നതിനും ഡി ജി സി എ യുടെ അനുമതി ആവശ്യമാണ്.നിയമ ലംഘനങ്ങൾക്ക് 50000 രൂപ വരെ പിഴയുണ്ട്.

കൊച്ചി പോലുള്ള നഗരങ്ങളിൽ ലേസർ ബീം ഉപയോഗിക്കുന്നത് വ്യാപകമാണ്.ഉത്സവങ്ങൾക്കും ഉത്ഘാടനങ്ങൾക്കും ഇതിന്റെ ഉപയോഗം വ്യാപകമാണ്.

ജനശ്രദ്ധയാകർഷിക്കാൻ വേണ്ടി മിന്നിക്കുന്ന ലേസർ ബീമുകൾ വിമാനങ്ങളുടെ ലാൻഡിങ്ങിന് ഭീഷണി ഉണ്ടാക്കുന്നു എന്ന് നെടുമ്പാശേരിയിൽ വിമാനമിറക്കുന്ന പൈലറ്റ്മാർ നിരവധി തവണ എയർ ട്രാഫിക് കോൺട്രോളർക്ക് പരാതി നൽകിയിട്ടുണ്ട്.

നെടുമ്പാശേരി വിമാനത്താവളത്തിന്റെ 15 കിലോമീറ്റർ ചുറ്റളവിൽ ലേസർ ബീം പ്രകാശിപ്പിക്കുന്നത് അപകടം ക്ഷണിച്ചു വരുത്തുമെന്ന് സിയാൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.ഡ്രോൺ പറത്തുന്നതും ലേസർ ബീമുകൾ പ്രകാശിപ്പിക്കുന്നതും ശ്രദ്ധയിൽ പെട്ടാൽ 0484 2610001 എന്ന നമ്പറിൽ വിളിച്ചറിയിക്കാൻ സിയാൽ പൊതു ജനങ്ങളോട് അഭ്യർത്ഥിച്ചു.

മുഖ്യമന്ത്രി ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും

L A T E S T |

ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് വൈകുന്നേരം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണും.വൈകുന്നേരം 4 മണിക്കാണ് കൂടിക്കാഴ്ച്ച.

ഭരണ തുടർച്ചയ്ക്ക് ശേഷം ആദ്യമായി ഡൽഹിയിലെത്തിയ മുഖ്യമന്ത്രിക്ക് കേരളാ ഹൗസ് ജീവനക്കാർ സ്വീകരണം നൽകി.

കോവിഡ് മൂന്നാം തരംഗം സംബന്ധിച്ച പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗങ്ങൾ നടക്കുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്തിന്റെ സ്ഥിതിഗതികൾ പ്രധാനമന്ത്രിയെ മുഖ്യമന്ത്രി ധരിപ്പിക്കും.

ഇന്ന് ഉച്ചയ്ക്ക് പെട്രോളിയം പ്രകൃതി വാതക ഭവന നഗരകാര്യ മന്ത്രി ഹർദീപ് സിങ് പുരിയുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തുന്നുണ്ട്.
കേന്ദ്രസർക്കാർ അടുത്തിടെ രൂപീകരിച്ച സഹകരണ മന്ത്രാലയം സംബന്ധിച്ചും മുഖ്യമന്ത്രി ചർച്ച നടത്തും.പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുൻപ് അദ്ദേഹത്തിന്റെ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. പി കെ മിശ്രയുമായി പിണറായി വിജയൻ കൂടിക്കാഴ്ച നടത്തുന്നുണ്ട്.

പ്രധാനമന്ത്രിയുമായി ചർച്ച ചെയേണ്ടുന്ന വിഷയങ്ങൾ ആദ്യം പ്രിൻസിപ്പൽ സെക്രട്ടറിയുമായി സംസാരിക്കും.കെ റെയിൽ പദ്ധതി സംബന്ധിച്ചും ഡൽഹിയിൽ ചർച്ചകൾ നടന്നന്നേക്കും.കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്താൻ സാധ്യത.

കോവിഡ് മൂന്നാം തരംഗം ഉടൻ: മൂന്ന് മാസങ്ങൾ നിർണ്ണായകമെന്ന് ഐ എം എ

BREAKING |L I V E

ന്യൂഡൽഹി: കോവിഡ് മൂന്നാം തരംഗം ഉടൻ ഉണ്ടാകുമെന്നും വരുന്ന മൂന്ന് മാസങ്ങൾ നിർണ്ണായകമാണെന്നും ഇന്ത്യൻ മെഡിക്കൽ അസ്സോസിയേഷൻ മുന്നറിയിപ്പ് നൽകി.

കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കാണ് ഐ എം എ മുന്നറിയിപ്പ് നൽകിയത്.

മൂന്നാം തരംഗത്തെ നേരിടാനായി വലിയ മുന്നൊരുക്കങ്ങളും ജാഗ്രതയും പാലിക്കണം .8 വടക്കു കിഴക്കൻ സംസ്ഥനങ്ങളിൽ സ്ഥിതിഗതികൾ രൂഷമാകാൻ സാധ്യതയെന്ന് മുന്നറിയിപ്പ്.

വാക്‌സിനേഷൻ ത്വരിതപ്പെടുത്തി പരമാവധി ആളുകൾക്ക് നൽകി എന്ന് ഉറപ്പു വരുത്തണം.കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നു എന്നും ആളുകൾ കൂടുതൽ ജാഗ്രത പുലർത്തണം എന്നും നിർദേശമുണ്ട് .ഉത്സവങ്ങളും ആഘോഷങ്ങളും മാറ്റി വെക്കണമെന്ന് ഐ എം എ റിപ്പോർട്ടിൽ ഉണ്ട്.

ഇതുസംബന്ധിച്ച മുന്നറിയിപ്പ് കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്ന് ഐ എം എ അറിയിച്ചു.വിനോദ സഞ്ചാര മേഖലകളിലും ആരാധനാലയങ്ങളിലും കർശന നിയന്ത്രണങ്ങൾ വേണമെന്നും ഐ എം എ ആവശ്യപ്പെട്ടിട്ടുണ്ട്.

N E X T S T O R Y

http://www.jginews.in/third-wave-of-covid-19-alert-prime-minister-may-meet-chief-ministers-and-discuss-further-actions/

സംസ്ഥാനത്ത് വ്യവസായ സംരക്ഷണ ബിൽ കൊണ്ടുവരും: മന്ത്രി പി രാജീവ്

L I V E |

തിരുവനന്തപുരം: വ്യവസായ സംരംഭകരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താനായി സംസ്ഥാനത്ത് വ്യവസായ സംരക്ഷണ ബിൽ കൊണ്ടുവരുമെന്ന് വ്യവസായമന്ത്രി പി രാജീവ് പറഞ്ഞു.

ബിൽ വരുന്നതോടെ വ്യവസായ രംഗത്തെ പ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്ന് കരുതുന്നതായി മന്ത്രി പറഞ്ഞു.വരുന്ന നിയമസഭാ സമ്മേളനത്തിൽ തന്നെ ബിൽ കൊണ്ട് വരാനാകുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി അറിയിച്ചു.

വ്യവസായങ്ങൾക്ക് തടസം നിൽക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി അടക്കം ഉറപ്പാക്കുന്നതായിരിക്കും ഈ ബിൽ.പരാതികൾ പരിഹരി ക്കാൻ സംസ്ഥാന ജില്ലാതല സമിതികൾ രൂപീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

ഈ സമിതി എടുക്കുന്ന എല്ലാ തീരുമാനങ്ങളും ബന്ധപ്പെട്ട എല്ലാ വകുപ്പുകളും അംഗീകരിക്കണം.വ്യവസായങ്ങൾക്ക് തടസം നിൽക്കുന്നവർക്കുള്ള ശിക്ഷ ഉറപ്പാക്കും.

കിറ്റെക്സ് കമ്പനി കേരളം വിട്ടുപോകാൻ എടുത്ത തീരുമാനങ്ങളോ ടെയാണ് കേരളത്തിലെ വ്യവസായ സൗഹൃദ അന്തരീക്ഷത്തെ കുറിച്ച് വലിയ ചർച്ചകൾ ഉണ്ടായത്.ഉദ്യോഗസ്ഥരുടെ ഉപദ്രവം കാരണം 3500 കോടിയുടെ നിക്ഷേപം പിൻ‌വലിക്കുന്നു എന്നും സംരംഭങ്ങൾക്കായി കിറ്റെക്സ് എം ഡി സാബു ജേക്കബ് തെലങ്കാന സർക്കാരുമായി ചർച്ച നടത്തിയതും വലിയ വിവാദമായ പശ്ചാത്തലത്തിലാണ് സംസ്ഥാനം വ്യവസായ സൗഹൃദമാണെന്ന് ഉറപ്പാക്കാൻ ബിൽ കൊണ്ടുവരാൻ ആലോചന തുടങ്ങിയത്.

ഇതിനിടയിൽ കിറ്റെക്സിന് തെലങ്കാനയിൽ കിട്ടിയ വാഗ്ദാനങ്ങൾ മാധ്യമങ്ങൾ അന്വേഷിക്കണമെന്ന് വ്യവസായമന്ത്രി പറഞ്ഞു. കിറ്റെക്സ് കേരളം വിടുന്നതിൽ മറ്റ് താല്പര്യങ്ങൾ ഉണ്ടാകാമെന്നും അദ്ദേഹം സൂചിപ്പിച്ചു.

സിക വൈറസ് പരിശോധന കേരളത്തിലും നടത്താൻ സംവിധാനം

L I V E |

തിരുവനന്തപുരം: സിക്ക വൈറസ് പരിശോധന ഇനി മുതൽ സംസ്ഥാനത്തും നടത്തും.

സിക പരിശോധന കിറ്റുകൾ സംസ്ഥാനത്തെ നാല് മെഡിക്കൽ കോളേജുകളിൽ എത്തി. കോഴിക്കോട്,തിരുവനന്തപുരം,തൃശൂർ, ആലപ്പുഴ മെഡിക്കൽ കോളേജുകളിലാണ് കിറ്റുകൾ എത്തിയത്.

നേരത്തെ പുണെ വൈറോളജി ഇൻസ്റ്റിട്യൂട്ടിൽ വെച്ചായിരുന്നു സാമ്പിളുകൾ പരിശോധിച്ചിരുന്നത്.സിക വൈറസ് സാന്നിധ്യം കേരളത്തിൽ റിപ്പോർട്ട് ചെയ്തതോടെ പരിശോധനഫലം വൈകുന്നത് ആശങ്കകൾ ഉണ്ടാക്കിയിരുന്നു.

പുണെ വൈറോളജി ഇൻസ്റ്റിട്യൂട്ടാണ് സംസ്ഥാനത്ത് ടെസ്റ്റുകൾ നടത്താനുള്ള അനുമതി നൽകിയത്.കിറ്റുകൾ ലഭ്യമാക്കിയതും ഇവിടെ നിന്ന് തന്നെയാണ്.പരിശോധന ഫലം ലഭ്യമാകാൻ 8 ദിവസമെങ്കിലും എടുക്കും എന്നാണ് സൂചന.

ബംഗളുരു പരപ്പന അഗ്രഹാര ജയിലിൽ റെയ്ഡ് : ആയുധങ്ങൾ കണ്ടെത്തി തടവുകാരെ ചോദ്യം ചെയ്യുന്നു

photo | indianexpress.com

L A T E S T |

ബംഗളുരു: പരപ്പന അഗ്രഹാര ജയിലിൽ പോലീസ് പരിശോധന. ആയുധങ്ങൾ പിടിച്ചെടുത്തു.

പരപ്പന അഗ്രഹാര ജയിലിൽ ബംഗളുരു സെൻട്രൽ ക്രൈം ബ്രാഞ്ച് നടത്തിയ റെയ്ഡിലാണ് ആയുധങ്ങൾ പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് തടവുകാരെ ചോദ്യം ചെയ്യുന്നു.

ആയുധങ്ങൾ കൂടാതെ മൊബൈൽ ഫോണുകളും ചാർജറുകളും സിം കാർഡുകളും സിഗററ്റുകളും പിടിച്ചെടുത്തിട്ടുണ്ട്.സെൻട്രൽ ക്രൈം ബ്രാഞ്ച് ജോയിന്റ് കമ്മിഷണർ സന്ദീപ് പാട്ടീലിന്റെ നേതൃത്വത്തി ലായിരുന്നു റെയ്ഡ്.

പുലർച്ചെ 5 മണിക്ക് തുടങ്ങിയ റെയ്‌ഡും ചോദ്യം ചെയ്യലും ഇപ്പോഴും തുടരുന്നു.കർണ്ണാടകത്തിലെ ഏറ്റവും വലിയ ജയിലായ പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ 4000 തടവുകാരുണ്ട്. പരിശോധനയും അന്വേഷണവും തുടരുമെന്ന് ജോയിന്റ് കമ്മിഷണർ അറിയിച്ചു.

വൈദ്യ കുലപതി ഡോ.പികെ വാര്യർക്ക് അന്ത്യാഞ്ജലി

കോട്ടയ്ക്കൽ : വൈദ്യ കുലപതി ഡോ.പി കെ വാര്യർക്ക് അന്ത്യാഞ്ജലി.ആയുർ വേദത്തെ ലോകത്തിന്റെ നെറുകയിൽ എത്തിച്ച മഹാ വൈദ്യനുമായിരുന്നു ഡോ. പി കെ വാരിയർ.100 വയസായിരുന്നു.ശനിയാഴ്ച ഉച്ചയ്ക്ക് വസതിയായ കൈലാസ മന്ദിരത്തിലായിരുന്നു അന്ത്യം.ജൂൺ 8 നായിരുന്നു നൂറാം പിറന്നാൾ ആഘോഷം.

1999ൽ പത്മശ്രീയും 2011ൽ പത്മഭൂഷണും നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.ആയുർവേദത്തിന്റെ മാനവികതയുടെയും പാരമ്പര്യത്തിന്റെയും മുഖം നൽകുകയും ആയുർവ്വേദം കേവലം ചികിത്സ രീതി മാത്രമല്ല അതിന് ജീവിതത്തിന്റെ പ്രകാശം കൂടിയുണ്ടെന്ന് വിശ്വസിച്ച അതുല്യ പ്രതിഭയായിരുന്നു.

ആയുർവേദത്തിൽ കേരളത്തിന്റെ ചികിത്സ പെരുമ ലോകം ലോകപ്രശസ്തമാക്കിയതും പി കെ വാരിയർ എന്ന പ്രതിഭാശാലിയിലൂടെയായിരുന്നു.

മലപ്പുറം ജില്ലയിലെ കോട്ടയ്ക്കലിൽ ഇടത്തരം കുടുംബത്തിൽ 1921 ജൂൺ 5നാണ് പന്ന്യംവീട്ടിൽ കൃഷ്ണൻകുട്ടി വാരിയർ ജനിക്കുന്നത് ശ്രീധരൻ നമ്പൂതിരിയുടെയും പന്ന്യംവീട്ടിൽ കുഞ്ഞി വാരസ്യാരുടെ യും മകനായിട്ടായിരുന്നു ജനിച്ചത്.

കോട്ടയ്ക്കൽ രാജാസ് ഹൈസ്കൂളിൽ വിദ്യാഭ്യാസം പൂർത്തിയാക്കി. വൈദ്യരത്നം പി എസ് വാരിയരുടെ ആയുർവേദ കോളേജിൽ ആയിരുന്നു ആയുർവേദ പഠനം. ആര്യവൈദ്യ പാഠശാല എന്നായിരുന്നു ഈ സ്ഥാപനം അറിയപ്പെട്ടിരുന്നത്.

1942ൽ സ്വാതന്ത്ര്യസമരത്തിൽ ആകൃഷ്ടനാവുകയും പങ്കാളിയാവുകയും ചെയ്തു.അദ്ദേഹത്തിന്റെ ആത്മകഥയായ സ്‌മൃതി പർവ്വം കേരളാ സാഹിത്യ അക്കാദമി അവാർഡ് നേടിയിട്ടുണ്ട്.ആയുർവേദത്തിൽ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെ മാനിച്ചാണ് വൈദ്യ രത്നം ബഹുമതി നൽകി ആദരിച്ചത്.

“കേരളത്തിൽ നിന്ന് പോകുന്നതല്ല,ആട്ടിയോടിച്ചത്” തുറന്നടിച്ച സാബു ജേക്കബ് തെലങ്കാനയിലേക്ക്

കൊച്ചി: താൻ കേരളത്തിൽ നിന്ന് പോകുന്നതല്ല, തന്നെ ആട്ടിയോടിച്ചതും ചവിട്ടി പുറത്താക്കിയതുമാണെന്നും കിറ്റെക്സ് എം ഡി സാബു ജേക്കബ് തുറന്നടിച്ചു.

തെലങ്കാന സർക്കാരിന്റെ ക്ഷണം സ്വീകരിച്ച് അവിടേക്ക് പറക്കും മുൻപ് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളം ഇനിയും മാറിയിട്ടില്ലെന്നും യാഥാസ്ഥിതികവും പഴഞ്ചനുമായ ചിന്താഗതികളാണ് നമ്മളിലെന്നും കേരളം ഇപ്പോഴും 50 വർഷം പിറകിലാണെന്നും അദ്ദേഹം പൊട്ടിത്തെറിച്ചു കൊണ്ട് പറഞ്ഞു.

കാലം മാറിയത് നാം മാത്രം അറിഞ്ഞിട്ടില്ല..ഇപ്പോൾ തന്നെ സ്വകാര്യ ജെറ്റ് വിമാനമാണ് അവർ തങ്ങൾക്ക് യാത്ര ചെയ്യാനായി അയച്ചത്.ഈ യാഥാസ്ഥിക ചിന്താഗതി മാറിയില്ലെങ്കിൽ ആപത്താണ്, "എനിക്കല്ല , എന്റെ കാര്യം ഞാൻ നോക്കിക്കോളും" വരും തലമുറയ്ക്ക് ആപത്താണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഒരു മൃഗത്തെപോലെയാണ് തന്നെ വേട്ടയാടിയത്.3500 കോടി ഈ നാട്ടിൽ നിക്ഷേപിക്കാം എന്ന് പറഞ്ഞ എന്നെയാണ് വേട്ടയാടിയത്.ആ പദ്ധതി ഉപേക്ഷിക്കാൻ പോകുന്നു എന്ന് പറഞ്ഞപ്പോഴും ഒരാളും തിരിഞ്ഞു നോക്കിയില്ല.അങ്ങിനെ ഒരു പദ്ധതിയെ ഇല്ല എന്ന തരത്തിലാണ് ഇവിടെ ചിലർ പ്രചരിപ്പിച്ചതെന്നും സാബു ജേക്കബ് പറഞ്ഞു.

സംസ്ഥാനത്ത് ആദ്യ സീക്ക വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചു : ജാഗ്രതാ നിർദേശം

L A T E S T |

തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യ സീക വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചു.എല്ലാ ജില്ലകൾക്കും ജാഗ്രതാ നിർദേശം നൽകി.

തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള പാറശാല സ്വദേശിനിയായ ഗർഭിണിയിലാണ് വൈറസ് സാന്നിധ്യം കണ്ടെത്തിയത്.

ജൂൺ 28നാണ് പനിയും തലവേദനയും ശരീരത്തിൽ ചുവന്ന പാടുകളുമായി യുവതി ആസ്പത്രയിലെത്തുന്നത്.ആശുപത്രിയിലെ ആദ്യ പരിശോധനയിൽ തന്നെ പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചെ ങ്കിലും സംശയ നിവാരണത്തിനായി പുണെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ അയക്കുകയായിരുന്നു.

തിരുവനന്തപുരം ജില്ലയിലെ 19 സംശയമുള്ള കേസുകളിൽ 13 എണ്ണം സീക പോസിറ്റീവ് ആണെന്ന് സംശയമുണ്ട്.യുവതിയുടെ ആരോഗ്യ നില ഇപ്പോൾ തൃപ്തികരമാണ്. ഒരാഴ്ച മുൻപ് ഇവരുടെ അമ്മയ്ക്കും സമാനമായ രോഗ ലക്ഷണങ്ങൾ ഉണ്ടായിരുന്നു.

സീക വൈറസ് സ്ഥിരീകരണം ഉണ്ടായതോടെ ആരോഗ്യവകുപ്പ് സർവൈലൻസ് സംഘം പാറശാല സന്ദർശിക്കുകയും നിയന്ത്രണ നടപടികൾ സ്വീകരിക്കുകയും ചെയ്തു.

ശിവഗിരി മുൻ മഠാധിപതി സ്വാമി പ്രകാശാനന്ദ സമാധിയായി

L A T E S T |ON AIR

തിരുവനന്തപുരം: വർക്കല ശിവഗിരി മുൻ മഠാധിപതി സ്വാമി പ്രകാശാനന്ദ സമാധിയായി.99 വയസായിരുന്നു.

വർക്കല ശ്രീനാരായണ മിഷൻ ആശുപത്രിയിലായിരുന്നു അന്ത്യം.വൈകുന്നേരം 5ന് സമാധിയിരുത്തൽ ചടങ്ങ് നടക്കും.

ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് അധ്യക്ഷനായ ദീർഘകാലം രാഷ്ട്രീയ സാമൂഹിക മത നേതാക്കളുമായി മികച്ച ബന്ധം പുലർത്തുന്നതിൽ സ്വാമി ശ്രദ്ധേയനായിരുന്നു.പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള ദേശീയ നേതാക്കളെ മഠത്തിലേക്ക് സന്ദർശിക്കാനുള്ള മുൻകൈ എടുത്തത് സ്വാമി പ്രകാശാനന്ദയായിരുന്നു.

വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് രണ്ട് വർഷത്തോള മായി അദ്ദേഹം ചികിത്സയിലായിരുന്നു.സ്വാമി പ്രകാശാനന്ദയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.

സാമൂഹ്യ സുരക്ഷാ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ.മുഹമ്മദ് അഷീലിനെ മാറ്റി

L I V E |

തിരുവനന്തപുരം: സാമൂഹ്യ സുരക്ഷാ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ സ്ഥാനത്തു നിന്ന് ഡോ.മുഹമ്മദ് അഷീലിനെ മാറ്റി.

അഞ്ച് വർഷത്തെ കാലാവധി തീരാൻ ഒരു മാസം ബാക്കിയിരിക്കെയാണ് സ്ഥാന ചലനം.ഡോ.മുഹമ്മദ് അഷീലിന്റെ ആവശ്യപ്രകാരമാണ് മാറ്റിയതെന്നാണ് സൂചന.അദ്ദേഹം ആരോഗ്യ വകുപ്പിലേക്ക് തന്നെ മടങ്ങിയേക്കും.

സാമൂഹ്യ സുരക്ഷാ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ ചുമതല സാമൂഹ്യ സുരക്ഷാ മിഷൻ ഡയറക്ടർ ഷീബ ജോർജ് ഐ എ എസ്സിനാണ് നൽകിയത്.

കൊച്ചി നാവികസേന ആസ്ഥാനത്ത് സുരക്ഷാ ജീവനക്കാരൻ വെടിയേറ്റ് മരിച്ച നിലയിൽ

L A T E S T |

കൊച്ചി: നാവികസേനാ ആസ്ഥാനത്ത് സുരക്ഷാ ജീവനക്കാരനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി.

വാത്തുരുത്തി മേഖലയിൽ സുരക്ഷാ ജോലിയിലായിരുന്ന യു പി സ്വദേശി തുഷാർ അത്രിയെയാണ്(19) ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ആത്മഹത്യയാണെന്നാണ് പോലീസ് നിഗമനമെങ്കിലും നാവിക സേനയുടെ പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കും. ഇതുസംബന്ധിച്ച് നാവികസേനാ ഉത്തരവ് വന്നിട്ടുണ്ട്.

ഇന്ന് പുലർച്ചെയാണ് അത്രിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.12 മുതൽ 2 വരെയായിരുന്നു ഇദ്ദേഹത്തിന് ജോലി.ഓരോ രണ്ട് മണിക്കൂറിലും ചാർജ് ചെയ്ത ബാറ്ററി ഡ്യൂട്ടിയിലുള്ളവർക്ക് നൽകാൻ പോകുന്ന ജീവനക്കാരനാണ് അത്രിയെ മരിച്ചുകിടക്കുന്നത് കണ്ടത്.

എ കെ 47 തോക്ക് സമീപത്തുണ്ടായിരുന്നു.മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി.

ഉത്തർപ്രദേശ് അലിഗഡ് സ്വദേശിയായ അത്രി ഒന്നര വർഷമായി സുരക്ഷാ ജോലിയിലുണ്ട്.ഇദ്ദേഹത്തിന്റെ അമ്മയ്ക്ക് ഗുരുതരമായ അസുഖങ്ങൾ ഉണ്ടായിരുന്നുവെന്ന് പറയപ്പെടുന്നു.ഇതിന്റെ മനോ വിഷമത്തിലാകാം ആത്മഹത്യയെന്ന് പോലീസ് അറിയിച്ചു.

ജീവന് ഭീഷണിയുണ്ടെന്ന് കിറ്റെക്സ് എം ഡി സാബു ജേക്കബ്

BREAKING |ON AIR

കൊച്ചി: ജീവന് ഭീഷണിയുണ്ടെന്ന് കിറ്റെക്സ് കമ്പനി എം ഡി സാബു ജേക്കബ് പറഞ്ഞു.ചാനൽ ചർച്ചയിലാണ് അദ്ദേഹം ഇത് വ്യക്തമാക്കിയത്.

സംസ്ഥാനത്ത് നിക്ഷേപ സൗഹൃദ അന്തരീക്ഷം ഇല്ലാത്തതിനാൽ 3500 കോടിയുടെ പദ്ധതി തമിഴ്‌നാട്ടിലേക്ക് മാറ്റുന്നു എന്ന സാബു ജേക്കബിന്റെ പ്രസ്താവന വലിയ ചർച്ചകൾക്ക് വഴി വെച്ചിരുന്നു.

സംസ്ഥാനത്തെ വിവിധ വകുപ്പുകൾ നിരന്തരമായ ഔദ്യോഗിക ഇടപെടലുകളിലൂടെ ഉപദ്രവിക്കുന്നു എന്ന ആരോപണവും സാബു ജേക്കബ് ഉന്നയിച്ചിരുന്നു.

വ്യവസായമന്ത്രി പി രാജീവ് പ്രശ്നം പരിശോധിക്കാമെന്ന് ഉറപ്പ് നൽകിയിരുന്നു.എന്നാൽ ഉദ്യോഗസ്ഥ തലത്തിൽ ഉപദ്രവം തുടരുന്നതാ യും തന്റെ ജീവന് ഭീഷണി ഉണ്ട് എന്നും സാബു ജേക്കബ് പറഞ്ഞു.

ഇന്നലെ വൈകുന്നേരം പോലും നോട്ടീസ് നൽകി എന്നാണ് അദ്ദേഹം പറയുന്നത്.നിലവിൽ 75ലധികം നോട്ടീസ് കിറ്റെക്സ് കമ്പനിക്ക് ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വ്യവസായ വകുപ്പിന്റെ ഒരു സംഘം പ്രശ്നങ്ങൾ പഠിക്കാനായി ശനിയാഴ്ച്ച കിറ്റെക്സ് സന്ദർശിച്ചിരുന്നു.കിറ്റെക്സിനെതിരെ നിരന്തരം നടത്തുന്ന ഔദ്യോഗിക ആക്രമണങ്ങൾക്കെതിരെ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്.

എം എ യൂസഫലി അടക്കമുള്ള നിരവധി പ്രമുഖർ കിറ്റെക്സ് കമ്പനിയോട് കേരളം വിട്ടുപോകരുത് എന്ന് അഭ്യർത്ഥിച്ചിട്ടുണ്ട്.

അമിതാഭ് ബച്ചന്റെ ബംഗ്ലാവിന്റെ ഒരു ഭാഗം മുംബൈ കോർപറേഷൻ പൊളിച്ചു നീക്കും

മുംബൈ: അമിതാഭ് ബച്ചന്റെ മുംബൈയിലെ ബംഗ്ലാവ് 'പ്രതീക്ഷ' യുടെ ഒരു ഭാഗം മുംബൈ മുനിസിപ്പൽ കോർപറേഷൻ പൊളിച്ചു നീക്കിയേക്കും.

2017ൽ നൽകിയ നോട്ടീസിന്റെ തുടർച്ചയായാണ് നടപടികൾ.റോഡ് വീതി കൂട്ടുന്നതുമായി ബന്ധപ്പെട്ടാണ് നോട്ടീസ് നൽകിയിരുന്നത്. അമിതാഭ് ബച്ചനും രാജ്‌കുമാർ ഹിറാനിയും ഉൾപ്പെടെ നിരവധി പേർക്ക് നോട്ടീസ് നൽകിയിരുന്നെങ്കിലും ബച്ചനെതിരെ നടപടി എടുക്കുന്നില്ലെന്ന് ആരോപിച്ച് കോൺഗ്രസ് കൗൺസിലർ തുലിപ് ബ്രയാൻ മിറാൻഡയാണ് പ്രശ്നം ഉന്നയിച്ചത്.

പ്രശ്നത്തിൽ മുനിസിപ്പൽ കോർപറേഷൻ നടപടിയെടുക്കുന്നില്ലെന്ന് മിറാൻഡ ആക്ഷേപം ഉന്നയിച്ച പശ്ചാത്തലത്തിലാണ് നടപടി യെന്നാണ് സൂചന.

2017ൽ നോട്ടീസ് നൽകിയ വിഷയത്തിൽ അമിതാഭ് ബച്ചന്റെ കാര്യത്തിൽ മാത്രം നടപടി എടുത്തില്ലെന്നും ഒരു സാധാരണക്കാരനായിരുന്നെങ്കിൽ ഇങ്ങനെ ഇളവുകൾ നൽകുമായിരുന്നോ എന്നാണ് മിറാൻഡ വാർത്താ ഏജൻസിയായ എ എൻ ഐ യോട് പറഞ്ഞത്.

ഐഷ സുൽത്താനക്കെതിരെയുള്ള രാജ്യദ്രോഹക്കേസ് റദ്ദാക്കാനാകില്ലെന്ന് ഹൈക്കോടതി

L I V E |

കൊച്ചി: ലക്ഷദ്വീപ് സ്വദേശിനി ഐഷ സുൽത്താനയ്‌ക്കെതിരെയുള്ള രാജ്യദ്രോഹക്കേസ് റദ്ദാക്കാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.

രാജ്യദ്രോഹക്കേസ് ഒറ്റയടിക്ക് റദ്ദാക്കാനാകില്ലെന്നും ഹൈക്കോടതി പറഞ്ഞു.കേസ് അന്വേഷണത്തിന് കൂടുതൽ സമയം ആവശ്യമാണ്. അത് അന്വേഷക സംഘത്തിന് കൊടുക്കേണ്ടിവരും.

കേസിൽ അന്വേഷണ പുരോഗതി അറിയിക്കാൻ ലക്ഷദ്വീപ് ഭരണകൂടത്തിന് ഹൈക്കോടതി നിർദേശം നൽകി.

വർക്കല ബീച്ചിൽ വിദേശ വനിതകൾക്കെതിരെ ആക്രമണം

തിരുവനന്തപുരം: വർക്കല ബീച്ചിൽ വിദേശ വനിതകൾക്ക് നേരെ ലൈംഗികാതിക്രമവും നഗ്നത പ്രദർശനവും.യു കെ, ഫ്രാൻസ് എന്നിവിടങ്ങളിൽനിന്നുള്ള വിദേശ വനിതകൾക്കാണ് ദുരനുഭവം.

മദ്യ ലഹരിൽ എത്തിയ ഒരു സംഘമാണ് തങ്ങളെ ആക്രമിച്ചതെന്ന് വനിതകൾ പോലീസിൽ പരാതി നൽകി.തിങ്കളാഴ്ച്ച രാത്രിയാണ് സംഭവം.

രാത്രി കടൽ തീരത്ത് നടക്കാൻ ഇറങ്ങിയപ്പോഴായിരുന്നു സംഭവം.ഇതുസംബന്ധിച്ച് വിദേശ വനിതകൾ വർക്കല പോലീസിൽ പരാതി നൽകിയിട്ടുണ്ട്.ഇവർക്കൊപ്പം താമസിച്ചിരുന്ന മുംബൈ സ്വദേശിനിയായ യുവതിക്കും കഴിഞ്ഞ ദിവസം സമാന അനുഭവം ഉണ്ടായിരുന്നതായി ഇവർ പോലീസിനെ അറിയിച്ചിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം തുടങ്ങിയതായി വർക്കല പോലീസ് അറിയിച്ചു.

സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങൾ ഒരാഴ്ച കൂടി തുടരും: മുഖ്യമന്ത്രി

L I V E |ON AIR

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങൾ ഒരാഴ്ച്ച കൂടി തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പ്രതീക്ഷിച്ച തരത്തിൽ കുറയാത്തതാണ് നിയന്ത്രണങ്ങൾ കടുപ്പിക്കാൻ കാരണമെന്ന് അദ്ദേഹം പറഞ്ഞു. കോവിഡ് അവലോകന യോഗത്തിലെ തീരുമാനങ്ങൾ വാർത്താ സമ്മേളനത്തിൽ അറിയിക്കുകയായിരുന്നു അദ്ദേഹം.

രോഗ വ്യാപന തോത് കുറഞ്ഞിട്ടില്ലാത്ത കൂടുതൽ പ്രദേശങ്ങളിലേക്ക് കടുത്ത നിയന്ത്രണങ്ങൾ തുടരും.ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഇന്നത്തെ കണക്കിലും കൂടുതലാണ്.പത്ത് ശതമാനത്തിലായിരുന്ന ടി പി ആർ ഇന്ന് 11 ശതമാനത്തിലേക് കടന്നു.

എക്കാലത്തും ലോക്ക് ഡൗൺ പ്രായോഗികമല്ല എന്ന യാഥാർഥ്യം തിരിച്ചറിയേണ്ടിയിരിക്കുന്നു.അത്കൊണ്ട് തന്നെ രോഗ വ്യാപനം കൂടിയ പ്രദേശങ്ങളിൽ കടുത്ത നിയന്ത്രണങ്ങൾ തുടരും.ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് എബിസിഡി എന്നി സോണുകളായി തിരിച്ച് നിയന്ത്രണങ്ങൾ ഏർപ്പെടുത്തും.

നിയന്ത്രണങ്ങൾ ഒന്നും വേണ്ട എന്ന നിലപാടിലേക്ക് പോകാറായിട്ടില്ല. ബസുകളിൽ പരിധിയിൽ കൂടുതൽ യാത്രക്കാർ ഉണ്ടാകാൻ പാടില്ല. കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ ബാങ്ക് വായ്പ്പകളിൽ ജപ്തി നടപടി പാടില്ലെന്ന് നിർദേശം നൽകിയിട്ടുണ്ട്.

ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്നവർക്കും ആയുഷ്,ഹോമിയോ വിഭാഗത്തിലുള്ള ജീവനക്കാർക്കും വാക്‌സിനേഷൻ വേഗത്തിലാക്കും. നേരത്തെ നിർദേശിക്കപ്പെട്ട കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണം.

പൊതുസ്ഥലങ്ങളെക്കാൾ കൂടുതൽ സ്വകാര്യ സ്ഥലങ്ങളിൽ രോഗ വ്യാപനം കൂടുന്നതായി കണക്കുകൾ സൂചിപ്പിക്കുന്നുണ്ട്.അത്കൊണ്ട് തന്നെ പൊതു സ്ഥലത്തെ നിയന്ത്രണങ്ങൾ സ്വകാര്യ സ്ഥലങ്ങളിലും തുടരണം.റെയിൽവേ സ്റ്റേഷനിലും ചെക്ക് പോസ്റ്റുകളിലും പരിശോധന കർശനമാക്കും.

കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ സംസ്ക്കാര പ്രോട്ടോക്കോളിലും മാറ്റം വരുത്തിയിട്ടുണ്ട്.മൃതദേഹം ഒരു മണിക്കൂറിൽ താഴെ വീട്ടിൽ വെക്കാം എന്നും തീരുമാനമായി.

രോഗ വ്യാപന തോത് കുറഞ്ഞില്ല എന്ന ബോധ്യം ഓരോരുത്തരിലും ഉണ്ടാകേണ്ടതാണെന്നും വാർഡ് തല ജാഗ്രത സമിതികൾ കോവിഡ് നിയന്ത്രണങ്ങളുടെയും ക്വാറന്റൈനിന്റെയും കാര്യത്തിൽ കൂടുതൽ ഉണർന്ന് പ്രവർത്തിക്കണമെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു

കേന്ദ്രസർക്കാർ കടുത്ത നിലപാടെടുത്തു :തെറ്റായ ഭൂപടം ട്വിറ്റർ പേജിൽനിന്ന് നീക്കി

L I V E |

ന്യൂഡൽഹി: ഇന്ത്യയുടെ തെറ്റായ ഭൂപടം ട്വിറ്റർ നീക്കം ചെയ്തു. കേന്ദ്രസർക്കാർ നിലപാട് കടുപ്പിച്ചതോടെയാണ് ട്വിറ്റെർ തെറ്റായ ഭൂപടം നീക്കം ചെയ്തത്.ഇത് രണ്ടാം തവണയാണ് ട്വിറ്റർ ഇന്ത്യയുടെ ഭൂപടം തെറ്റായി പ്രസ്ദ്ധീകരിക്കുന്നത്.

ട്വിറ്റർ വെബ്സൈറ്റിലെ കരിയർ പേജിലാണ് ഇന്ത്യയുടെ തെറ്റായ ഭൂപടം പ്രത്യക്ഷപ്പെട്ടത്.കാശ്മീരും ലഡാക്കും ഇല്ലാതെയാണ് ഇന്ത്യയുടെ ഭൂപടം പ്രസിദ്ധീകരിച്ചത്.കാശ്മീരും ലഡാക്കും പ്രത്യക രാജ്യമായാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

എന്നാൽ വിഷയത്തിൽ കേന്ദ്രസർക്കാർ കടുത്ത നിലപാടെടുത്തതോടെ യാണ് ട്വിറ്റർ തെറ്റായ ഭൂപടം പിൻവലിച്ചത്.പുതിയ ഐ ടി നിയമത്തിൽ ധിക്കാരപരമായ നിലപാടെടുക്കുന്ന ട്വിറ്ററിനെതിരെ കടുത്ത നടപടികളിലേക്ക് കേന്ദ്രസർക്കാർ പോകുമെന്ന സൂചന ലഭിച്ചതോടെയാണ് ഇത്.

കേവലം സമൂഹ മാധ്യമ കമ്പനിയായ ട്വിറ്റർ ഒരു രാജ്യത്തിൻറെ നിയമങ്ങളെ വെല്ലുവിളിച്ചുകൊണ്ട് നിരന്തരം ധിക്കാരപരമായ നിലപട് സ്വീകരിക്കുന്നതിനെതിരെ വ്യാപക പ്രതിഷേധവും ഉണ്ടായിരുന്നു.

https://twitter.com/PMuralidharRao/status/1409485491544616962

ട്വിറ്റർ ഇടക്കാല പരാതി പരിഹാര ഉദ്യോഗസ്ഥൻ രാജിവെച്ചു

ന്യൂഡൽഹി: പുതിയ ഐ ടി നിയമപ്രകാരം ട്വിറ്റർ അടുത്തിടെ ഇന്ത്യയിൽ നിയമിച്ച പരാതി പരിഹാര ഉദ്യോഗസ്ഥൻ സ്ഥാനമൊഴിഞ്ഞു.ട്വിറ്റർ ഔദ്യോഗികമായി ഇത് സ്ഥിരീകരിച്ചിട്ടില്ല.

ട്വിറ്ററിന്റെ ഇന്ത്യയിലെ ഇടക്കാല റെസിഡൻഷ്യൽ ഗ്രിവെൻസ് ഓഫീസർ ധർമേന്ദ്ര ചാതുറാണ് രാജിവെച്ചത്.ഇന്ത്യൻ ഐ ടി നിയമങ്ങളെ വെല്ലുവിളിക്കുന്ന സമീപനം സ്വീകരിക്കുന്ന ട്വിറ്ററിനെതിരെ കേന്ദ്രസർക്കാർ കടുത്ത നിലപാടിലേക്ക് നീങ്ങുന്ന പശ്ചാത്തലത്തിലാണ് രാജി എന്നത് ശ്രദ്ധേയമാണ്.

മെയ് 25 മുതൽ ഇന്ത്യയിൽ നിലവിൽ വന്ന ഐ ടി നിയമ പ്രകാരം ഉപഭോക്താക്കളിൽനിന്നടക്കം ലഭിക്കുന്ന പരാതികൾ പരിഹരിക്കുന്ന തിന് ഒരു സംവിധാനം വേണമെന്ന് നിഷ്കർഷിച്ചിരുന്നു.

സമൂഹമാധ്യമങ്ങൾക് ബാധകമായ നിയമത്തിൽ ട്വിറ്റർ മാത്രമാണ് ധിക്കാരപരമായ നിലപാടെടുത്തത്.ഇന്ത്യയിൽ 50 ലക്ഷത്തിലധികൾ ഉപഭോക്താക്കളുള്ള ട്വിറ്റർ പുതിയ ഐ ടി നിയമങ്ങൾ നടപ്പാക്കുന്നതിൽ അലംഭാവം കാട്ടിയത്.

പരാതി പരിഹാര ഉദ്യോഗസ്ഥൻ ഇന്ത്യയിൽ തന്നെ താമസിക്കുന്ന ആളായിരിക്കണം എന്നും ഐ ടി നിയമത്തിൽ നിബന്ധന ഉണ്ട്.ജൂൺ 5ന് ഉദ്യോഗസ്ഥ നിയമനം സംബന്ധിച്ച അന്ത്യശാസനം കേന്ദ്രസർക്കാർ നൽകിയപ്പോൾ മാത്രമാണ് ഉദ്യോഗസ്ഥനെ നിയമിക്കാൻ ഉദ്ദേശിക്കുന്നു വെന്ന് ട്വിറ്റർ മറുപടി നൽകിയത്.

തുടർന്നാണ് ധർമേന്ദ്ര ചതൂറിനെ ഇടക്കാലത്തേക്ക് നിയമിച്ചത്. എന്നാൽ അമേരിക്കലയിലെ വിലാസമാണ് സർക്കാരിന് നൽകിയത്. ഇതിന്റെ പശ്ചാത്തലത്തിൽ ട്വിറ്ററിന് ഇന്ത്യയിൽ നിയമ പരിരക്ഷ ലഭിക്കുന്നതിനുള്ള അവസരം നഷ്ടമായിരുന്നു.

പരിരക്ഷ നഷ്‌ടമായ സ്ഥിതിക്ക് നിയമ വിരുദ്ധമായ ഉള്ളടക്കം ആരെങ്കിലും പോസ്റ്റ് ചെയ്താൽ ഇന്ത്യൻ ശിക്ഷ നിയമപ്രകാരം ട്വിറ്ററിനെതിരെ കേസെടുക്കാൻ പറ്റും.ഉത്തർപ്രദേശിലെ ചില സംഭവങ്ങളുമായി ബന്ധപ്പെട്ട് ട്വിറ്ററിനെതിരേ ഇതിനകം നിയമ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് ലോക്ക് ഡൗണിൽ കൂടുതൽ ഇളവുകളില്ല

L I V E |ON AIR
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക് ഡൗണിൽ കൂടുതൽ ഇളവുകളില്ല.നിലവിലുള്ള നിയന്ത്രണങ്ങളും വാരാന്ത്യ ലോക്ക് ഡൗണും തുടരും.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയാത്തതിനാലാണ് കൂടുതൽ ഇളവുകൾ അനുവദിക്കാത്തത്.നിലവിൽ 10.66ശതമാനമാണ് സംസ്ഥാനത്തെ ടി പി ആർ. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിൽ കുറവ് വന്നിട്ടില്ല എന്ന് മാത്രമല്ല പ്രതിദിന രോഗികളുടെ എന്നത്തിൽ കാര്യമായ കുറവ് സംഭവിച്ചിട്ടില്ല എന്നും യോഗം വിലയിരുത്തി.

കോവിഡ് അവലോകന യോഗത്തിലാണ് വിദഗ്ധ സമിതി തീരുമാനം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വിലയിരുത്തി വരും ദിവസങ്ങളിൽ ഇളവുകൾ പ്രഖ്യാപിച്ചേക്കും.കോവിഡ് അവലോകന യോഗം ചൊവ്വാഴ്ച്ചവീണ്ടും ചേരുന്നുണ്ട്.ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5 ശതമാനത്തിൽ താഴെ എത്തിയാൽ മാത്രമേ കൂടുതൽ ഇളവുകൾ സംബന്ധിച്ച സർക്കാർ തീരുമാനം ഉണ്ടാകു.

ഞായറാഴ്ച്ച പ്രാർത്ഥനയ്ക്കായി കൂടുതൽ ഇളവ് വേണമെന്ന് ക്രൈസ്തവ സംഘടനകൾ ആവശ്യപ്പെട്ടിരുന്നെങ്കിലും വാരാന്ത്യ ലോക്ക് ഡൗൺ നിലനിൽക്കുന്നതിനാൽ അനുമതി ലഭ്യമായിട്ടില്ല.

നിയമസഭാ കയ്യാങ്കളി കേസ് പിൻവലിക്കാൻ സംസ്ഥാനം സുപ്രീം കോടതിയിൽ

L A T E S T |

ന്യൂഡൽഹി: നിയമസഭാ കയ്യാങ്കളി കേസ് പിൻവലിക്കാൻ സംസ്ഥാനം നൽകിയ ഹർജി സുപ്രീം കോടതിയിൽ.

ബാഹ്യ ഇടപെടലുകൾ ഇല്ലാതെ ഉത്തമ ബോധ്യത്തോടെയാണ് കേസ് പിൻവലിക്കുന്നത് സംബന്ധിച്ച ഹർജി നൽകുന്നതെന്ന് കേരളം സുപ്രീം കോടതിയിൽ നൽകിയ ഹർജിയിൽ വ്യക്തമാക്കി. സ്പീക്കറുടെ അനുമതി ഇല്ലാതെ നിയമസഭാ സെക്രട്ടറി നൽകിയ കേസ് നിലനിൽക്കില്ലെന്നും ഹർജിയിൽ പറയുന്നുണ്ട്. സംസ്ഥാനത്തിനു വേണ്ടി സ്റ്റാന്റിംഗ് കോൺസൽ ജനറൽ ജി പ്രകാശാണ് ഹർജി സമർപ്പിച്ചത്.

എന്നാൽ സംസ്ഥാനത്തിന്റെ ഹർജിയിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുൻപ് തന്റെ വാദം കൂടി കേൾക്കണമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല സുപ്രീം കോടതിയിൽ തടസഹർജി നൽകി.നിയമസഭയുടെ അന്തസ് കെടുത്തുന്ന സംഭവത്തിൽ പൊതു മുതൽ നശിപ്പിച്ച കേസ് പിൻവലിക്കരുത് എന്നാണ് അഡ്വക്കേറ്റ് എം ആർ രമേശ് ബാബു മുഖേന നൽകിയ തടസ ഹർജിയിൽ പറയുന്നത്.

2015ൽ യു ഡി എഫ് ഭരണ കാലത്ത് ധനമന്ത്രിയായിരുന്ന കെ എം മാണി ബജറ്റ് അവതരിപ്പിക്കുന