breaking news

Uncategorized

ദേശീയ പുരസ്‌കാര ജേതാവ് നടൻ സഞ്ചാരി വിജയ് ബൈക്ക് അപകടത്തിൽ മരിച്ചു

photo credit | republictv.com

L A T E S T |

ബംഗളുരു: ദേശീയ ചലച്ചിത്ര പുരസ്‌കാര ജേതാവ് നടൻ സഞ്ചാരി വിജയ് ബൈക്ക് അപകടത്തെ തുടർന്ന് മരിച്ചു.38 വയസായിരുന്നു.

ബംഗളുരു എൽ ആൻഡ് ടി സൗത്ത് സിറ്റിയിലെ ജെ പി നഗർ സെവൻത് ഫേസിൽ വെച്ചുണ്ടായ ബൈക്ക് അപകടത്തെ തുടർന്ന് ആശുപത്രിയിൽ കോമയിലായിരുന്നുവെന്ന് പോലീസ് അറിയിച്ചു.കൂടെ അപകടത്തിൽപ്പെട്ട സുഹൃത്ത് നവീൻ ചികിത്സയിലാണ്.

അപകടത്തിൽ നടന്റെ തലയ്ക്കാണ് പരിക്കേറ്റത്.അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി തുടർന്ന് കോമയിലായിരുന്നു. പിന്നീട് മസ്തിഷ്കമരണം സംഭവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.

'നാനു അവനല്ലെ..അവളു' എന്ന കന്നഡ ചിത്രത്തിലൂടെ ഒരു ട്രാൻസ് ജെൻഡറിന്റെ വേഷത്തിലൂടെയാണ് വിജയ് ദേശീയ അവാർഡ് നേടിയത്.വിവിധ ചലച്ചിത്ര മേളകളിൽ ചിത്രം ശ്രദ്ധേയമായിരുന്നു.

കോവിഡ് രണ്ടാം തരംഗത്തിൽ രാജ്യത്ത് 646 ഡോക്ടർമാർ മരിച്ചു: ഐ എം എ

ന്യൂഡൽഹി : കോവിഡ് രണ്ടാം തരംഗത്തിൽ രാജ്യത്തെ 646 ഡോക്ടർമാർക്ക് ജീവൻ നഷ്ടമായതായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ അറിയിച്ചു.

ഐ എം എ കണക്കുകൾ പ്രകാരം ഒന്നാം തരംഗത്തിൽ രാജ്യത്ത് 748 ഡോക്ടർമാരും മരിച്ചിട്ടുണ്ട്.

ഡൽഹിയിലാണ് ഏറ്റവും കൂടുതൽ ഡോക്ടർമാർ മരിച്ചത്.109 ഡോക്ടർമാരാണ് ഡൽഹിയിൽ മാത്രം മരിച്ചത്.ബിഹാർ 96,ഉത്തർപ്രദേശ് 79,രാജസ്ഥാൻ 43, ജാർഖണ്ഡ് 39 , ആന്ധ്രാപ്രദേശ് 34 , തെലങ്കാന 32, ഗുജറാത്ത് 31,വെസ്റ്റ് ബംഗാൾ 30 എന്നിങ്ങനെയാണ് ജൂൺ 2 വരെയുള്ള ഐ എം എ യുടെ കണക്കിലുള്ള ഡോക്ടർമാരുടെ മരണ നിരക്ക്.

കേരളത്തിലാണ് മരണ നിരക്ക് ഏറ്റവും കുറവ് റിപ്പോർട്ട് ചെയ്തത്. അഞ്ച് ഡോക്ടർമാരാണ് കേരളത്തിൽ കോവിഡ് കാലത്ത് ജീവത്യാഗം ചെയ്തത്.

കണ്ണൂർ ജില്ലാ പഞ്ചായത്ത്, കിടപ്പ് രോഗികൾക്കുള്ള മൊബൈൽ വാക്‌സിനേഷൻ ആരംഭിച്ചു

കണ്ണൂർ: ജില്ലാ പഞ്ചായത്ത് കിടപ്പ് രോഗികൾക്കുള്ള മൊബൈൽ വാക്‌സിനേഷൻ പദ്ധതി തുടങ്ങി.

മുഖ്യമന്ത്രിയുടെ വാക്‌സിൻ ചലഞ്ചിലൂടെ ശ്രദ്ധേയനായ ജനാർദനൻ ഫ്ലാഗ് ഓഫ്‌ ചെയ്തു. കിടപ്പ് രോഗികളുടെ വീടുകളിലെത്തി വാക്‌സിനേഷൻ ചെയ്യും.

രണ്ട് വാഹനങ്ങൾ ഇതിനായി സജ്ജമാക്കിയിട്ടുണ്ടെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ അറിയിച്ചു.

ഫ്ലാഗ് ഓഫ് ചടങ്ങിൽ ജില്ലാ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ പി പി ദിവ്യ, വൈസ് പ്രസിഡണ്ട്‌ ബിനോയ്‌ കുര്യൻ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ നാരായണ നായിക്,ഡോ.സന്തോഷ് , ഡോ .അനിൽ ,സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്മാരായ വി. കെ സുരേഷ് ബാബു, ടി സരള, യൂ പി ശോഭ, രത്നകുമാരി, മെമ്പർമാരായ സി പി ഷിജു, ശ്രീജിനി എൻ വി, എൻ പി ശ്രീധരൻ, ജില്ലാ പഞ്ചായത്ത്‌ സെക്രട്ടറി വി. ചന്ദ്രൻ എന്നിവർ പങ്കെടുത്തു.

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി കണ്ണൂർ ജില്ലാ പഞ്ചായത്ത് മൊബൈൽ ആപ്പ്

കണ്ണൂർ: കോവിഡ് പ്രതിരോധ പ്രവർത്തങ്ങളുടെ ഭാഗമായി കണ്ണൂർ ജില്ലാ പഞ്ചായത്ത്‌ കണ്ണൂർ സർവ്വകലാശാല യുടെ സഹകരണത്തോടെ നിർമ്മിച്ച മൊബൈൽ അപ്ലിക്കേഷൻ കെ-സേഫ് പ്രവർത്തനസജ്ജമായി.

ജില്ലാ പഞ്ചായത്ത് മിനി കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ഡോ:വി. ശിവദാസൻ എം പി ഉദ്ഘാടനം ചെയ്തു.ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി. പി ദിവ്യ അദ്ധ്യക്ഷയായിരുന്നു.കണ്ണൂർ സർവ്വ കലാശാല വൈസ് ചാൻസലർ ഡോ.ഗോപിനാഥ് രവീന്ദ്രൻ മുഖ്യാതിഥിയായിരുന്നു.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബിനോയ് കുര്യൻ,സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ വി കെ സുരേഷ് ബാബു,യു പി ശോഭ,കെ കെ രത്നകുമാരി,ടി സരള,ജില്ലാ പഞ്ചായത്ത് അംഗങ്ങളായ സി പി ഷിജു,എൻ പി ശ്രീധരൻ,ചന്ദ്രൻ കല്ലാട്ട്,ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി ചന്ദ്രൻ,കണ്ണൂർ സർവകലാശാല ഐ ടി ഡയറക്ടർ ആർ കെ സുനിൽകുമാർ,ഐ ടി വിഭാഗം അസ്സോസിയേറ്റ് പ്രൊഫസർ ഡോ.എൻ എസ് ശ്രീകാന്ത്,അസിസ്റ്റന്റ് ഐ ടി പ്രൊഫസർ കെ സുമേഷ്,കെ-സേഫ് സോഫ്റ്റ്‌വെയർ വികസിപ്പിച്ചെടുത്ത അഖിൽ ഷാജി,വിഷ്ണു പി കെ ,കണ്ണൂർ സർവകലാശാല പി ആർ ഒ അഷിത വി എ തുടങ്ങിയവർ പങ്കെടുത്തു.

കേന്ദ്രസർക്കാർ കോവിഡ് പ്രതിരോധത്തിനായി കേരളത്തിന് 240.6 കോടി രൂപ അനുവദിച്ചു

ന്യൂഡൽഹി: കേന്ദ്ര സർക്കാർ കേരളത്തിലെ കോവിഡ് പ്രതിരോധത്തിനായി 240.6 കോടി രൂപ അനുവദിച്ചു. സംസ്ഥാനത്തെ പഞ്ചായത്തുകൾക്കാണ് കേന്ദ്രസർക്കാർ തുക അനുവദിച്ചത്.

8923.8 കോടി രൂപയാണ് കേന്ദ്രസർക്കാർ വിവിധ സംസ്ഥാനങ്ങൾക്കായി അനുവദിച്ചത്.കോവിഡ് രൂക്ഷമായ 25 സംസ്ഥാനങ്ങൾക്കാണ് തുക ലഭിക്കും.

ചൈനീസ് റോക്കറ്റ് മാലെ ദ്വീപിന് സമീപം ഇന്ത്യൻ മഹാ സമുദ്രത്തിൽ വീണെന്ന് അനുമാനം

L I V E | ON AIR

മാലെ : ചൈനയുടെ നിയന്ത്രണം നഷ്ടപ്പെട്ട റോക്കറ്റ് അവശിഷ്ടം മാലെ ദ്വീപിന് സമീപം ഇന്ത്യൻ മഹാ സമുദ്രത്തിൽ പതിച്ചെന്ന് അനുമാനം.

സ്ഥിരീകരണം കാത്ത് ശാസ്ത്രലോകം.നിയന്ത്രണം നഷ്ടപ്പെട്ട ലോങ്ങ് മാർച്ച്-5ബി റോക്കറ്റിന്റെ അവശിഷ്ടമാണ് മാലെ ദ്വീപിന് സമീപത്ത് കടലിൽ പതിച്ചത്.

റോക്കറ്റ് കടന്നുപോകുന്നതിന് ചിത്രങ്ങൾ ലഭ്യമായി.ഒമാൻ ഇസ്രയേൽ എന്നി രാജ്യങ്ങൾക്ക് റോക്കറ്റ് കടന്നുപോകുന്നതിന്റെ ചിത്രങ്ങൾ ലഭിച്ചത്.

നേരത്തെ സഞ്ചാര പാതയനുസരിച്ച് റോക്കറ്റിന്റെ അവശിഷ്ടങ്ങൾ ഭൂമിയിൽ പതിക്കുമെന്ന അഭ്യൂഹം പരന്നത് ആശങ്കകൾ സൃഷ്ടിച്ചിരുന്നു. എന്നാൽ യു എസ് പ്രതിരോധ വകുപ്പ് ഇന്ന് പുലർച്ചെ അറിയിച്ചത് അവശിഷ്ടങ്ങൾ കടലിൽ പതിക്കാനാണ് സാധ്യതയെന്നാണ്.

ചൈനീസ് റോക്കറ്റ് ഉടൻ ഭൂമിയിൽ പതിക്കും, കടലിൽ വീഴാൻ സാധ്യത

ബെയ്‌ജിങ്‌: ചൈനയുടെ നിയന്ത്രണം നഷ്ടപ്പെട്ട റോക്കറ്റ് അവശിഷ്ടം അല്പസമയത്തിനുള്ളിൽ ഭൂമിയിൽ പതിക്കും.നിലവിലെ സഞ്ചാര പാതയനുസരിച്ച് റോക്കറ്റിന്റെ അവശിഷ്ടങ്ങൾ കടലിൽ പതിക്കാനാണ് സാധ്യതയെന്നാണ് വിലയിരുത്തൽ.

നിയന്ത്രണം നഷ്ടപ്പെട്ട ലോങ്ങ് മാർച്ച്-5ബി റോക്കറ്റിന്റെ അവശിഷ്ടമാണ് ഭൂമിയിൽ പതിക്കാൻ സാധ്യത.അമേരിക്കൻ പ്രതിരോധ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.

എന്നാൽ എവിടെയാണ് ഇത് പതിക്കുകയെന്നറിയാത്തത് ആശങ്കകൾ സൃഷ്ടിച്ചിരുന്നു.

യു എസ് പ്രതിരോധമന്ത്രാലയം നിരന്തരം ഈ സംഭവവികാസങ്ങളെ നിരീക്ഷിച്ചുകൊണ്ടിരിക്കയാണെന്ന് വക്താവ് മൈക്ക് ഹൊവാർഡ് വ്യക്തമാക്കി.

100 അടി ഉയരവും 22 ടൺ ഭാരവുമുള്ള റോക്കറ്റിന്റെ 18 ടൺ ഭാരമുള്ള ഭാഗമാണ് ഭൂമിയിൽ പതിക്കുക.ഭൂമിയിലേക്ക് പതിക്കുമ്പോൾ ഏതെങ്കിലും തരത്തിലുള്ള അപകട സാധ്യതയും ഉണ്ടാവില്ല എന്നാണ് ചൈന പറയുന്നതെങ്കിലും യു എസ് പ്രതിരോധ മന്ത്രാലയം അപകട സാധ്യത തള്ളുന്നില്ല.

യൂറോപ്യൻ ബഹിരാകാശ ഏജൻസി പ്രവചിക്കുന്ന ഭൂമിയുടെ ഉപരിതലത്തിലുള്ള റിസ്ക് സോണിൽ ഇന്ത്യ ഉൾപ്പെടുന്നില്ല.

ന്യൂയോർക്കിന് തെക്ക്,ആഫ്രിക്ക,ഓസ്ട്രേലിയ,ജപ്പാന് തെക്കായുള്ള ഏഷ്യയുടെ ഭാഗങ്ങൾ,യൂറോപ്പിൽ സ്പെയിൻ.പോർച്ചുഗൽ.ഇറ്റലി .ഗ്രീസ് എന്നി പ്രദേശങ്ങൾ റിസ്ക് സോണിൽ പെടുന്നു.

എന്നാൽ സാഹചര്യങ്ങളിൽ ഉണ്ടാകുന്ന ചെറിയ മാറ്റങ്ങൾപോലും അതിന്റെ പാതയെ ഗണ്യമായി മാറ്റുമെന്നത് ആശങ്ക നിലനിർത്തുന്നു.
ഏറ്റവും ഒടുവിൽ ലഭ്യമാകുന്ന വിവരമനുസരിച്ച് യു എസ് പ്രതിരോധ മന്ത്രാലയവും രേഖപ്പെടുത്തിയ റിസ്ക് സോണിൽ തന്നെ അവശിഷ്ടങ്ങൾ കടലിൽ പതിക്കാനാണ് സാധ്യത.

photo | reuters.com

അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ കനത്ത മഴയ്ക്ക് സാധ്യത,ജാഗ്രത നിർദേശം

തിരുവനന്തപുരം:സംസ്ഥാനത്ത് അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.14 ജില്ലകളിലും ഇടിമിന്നലോട് കൂടിയ കനത്തമഴയെന്ന് റിപ്പോർട്ട്.40 കിലോമീറ്റർ വേഗതയിലുള്ള കാറ്റും മഴയും ഉണ്ടാകും.

അടുത്ത 5 ദിവസം സംസ്ഥാനത്ത് കനത്ത മഴ ഉണ്ടാകുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.ജാഗ്രതാ മുന്നറിയിപ്പുകൾ വിവിധ ജില്ലകൾക്കായി നൽകിയിട്ടുണ്ട്.ജാഗ്രത പാലിക്കാൻ നിർദേശം.

ആർ ടി പി സി ആർ ഉയർന്ന നിരക്കിന് നടപടി: പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം കേസെടുക്കും

L I V E |

തിരുവനന്തപുരം: കോവിഡ് ആർ ടി പി സി ആർ പരിശോധനയ്ക്ക് അമിത നിരക്ക് ഈടാക്കുന്ന സ്വകാര്യ ലാബുകൾക്കെതിരെ നടപടിയെടുക്കാൻ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഉത്തരവിറങ്ങി.

പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരമായിരിക്കും അധിക നിരക്ക് ഈടാക്കുന്നവരുടെ പേരിൽ കേസെടുക്കുകയെന്ന് ദുരന്ത നിവാരണ അതോറിട്ടി ഉത്തരവിൽ പറയുന്നു.ഉത്തരവ് പ്രകാരം 500 രൂപയിൽ കൂടുതൽ ഉപഭോക്താവിൽനിന്ന് വാങ്ങിയാൽ കേസെടുക്കും.

ആർ ടി പി സി ആർ പരിശോധന നിരക്ക് 1700 രൂപയിൽനിന്ന് 500 രൂപയാക്കി സംസ്ഥാന സർക്കാർ കുറച്ചിട്ടും പല ലബോറട്ടറികളും പഴയ നിരക്ക് തന്നെ വാങ്ങിക്കുന്നതായി വ്യാപക പരാതി ഉയർന്ന പശ്ചാത്തലത്തിലാണ് നടപടി.

http://www.jginews.in/private-labs-in-state-illegally-collecting-additional-charge-to-covid-test-rtpcr/

പാലക്കാട് സ്വകാര്യ ആശുപത്രികളിൽ ഓക്സിജൻ ക്ഷാമം, നടപടി തുടങ്ങിയെന്ന് കളക്ടർ

L I V E |

പാലക്കാട് : പാലക്കാട് സ്വകാര്യ ആശുപത്രികളിൽ ഓക്സിജൻ ക്ഷാമം.

പാലക്കാട് പ്രമുഖ സ്വകാര്യ സ്വകാര്യ ആശുപത്രിയിലാണ് ഓക്സിജൻ ക്ഷാമം നേരിടുന്നത്.ഇവിടെ മാത്രം 60ഓളം രോഗികൾക്ക് ഓക്സിജൻ ആവശ്യമുണ്ട്.

പാലക്കാട്ടെ സ്വകാര്യ ആശുപത്രികളിലെ നൂറോളം രോഗികൾക്ക് ഓക്സിജൻ വേണമെന്നാണ് റിപോർട്ടുകൾ.പ്രശ്ന പരിഹാരത്തിന് നടപടി തുടങ്ങിയതായി ജില്ലാ കലക്ടർ അറിയിച്ചു.

ഓക്സിജൻ ക്ഷാമം റിപ്പോർട്ട് ചെയ്ത സ്വകാര്യ ആശുപത്രികൾക്ക് അടിയന്തിരമായി ഓക്സിജൻ എത്തിക്കുമെന്നും പാലക്കാട് ജില്ലയിൽ ഓക്സിജൻ ക്ഷാമമില്ലെന്നും കലക്ടർ അറിയിച്ചു.

തമിഴ് നടൻ വിവേക് ഹൃദയാഘാതത്തെ തുടർന്ന് ഗുരുതരാവസ്ഥയിൽ

നടൻ വിവേക് | photo thenewsminute.com

ചെന്നൈ: തമിഴ് നടൻ വിവേകിനെ ഹൃദയാഘാതത്തെ തുടർന്ന് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ചെന്നൈ വടപളനിയിലെ സിംസ് ആശുപത്രിയിലാണ് അദ്ദേഹമിപ്പോൾ.തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച അദ്ദേഹത്തെ വിദഗ്ധ ഡോക്ടർമാരുടെ സംഘമാണ് ചികിൽസിക്കുന്നതെന്ന് സിംസ് ആശുപത്രി വക്താവ് അറിയിച്ചു.

വീട്ടിൽ കുഴഞ്ഞു വീണതിനെ തുടർന്ന് ഭാര്യയും മകളും ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

59 വയസുള്ള താരം ഇന്നലെ ഓമൻദുരർ സർക്കാർ ആശുപത്രിയിൽ കോവിഡ് വാക്‌സിൻ സ്വീകരിച്ചിരുന്നു.വാക്‌സിൻ സ്വീകരിച്ച ശേഷം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് തന്നെ രോഗത്തെ അകറ്റി നിർത്തണമെന്ന് താരം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.വാക്‌സിൻ സ്വീകരിച്ചതുമായി അദ്ദേഹത്തിന്റെ നിലവിലുള്ള ആരോഗ്യ പ്രശ്നങ്ങൾക്ക് ബന്ധമുണ്ടാകാൻ സാധ്യതയില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

രമേശ് ചെന്നിത്തല വോട്ടർമാരുടെ വിവരങ്ങൾ ചോർത്തിയെന്ന ഗുരുതര ആരോപണവുമായി എം എ ബേബി

| LIVE

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെ ഗുരുതര ആരോപണവുമായി സിപിഎം പോളിറ്റ്ബ്യുറോ അംഗവും നേതാവുമായ എം എ ബേബി.

വോട്ടർമാരുടെ സ്വകാര്യ വിവരങ്ങൾ ചെന്നിത്തല ചോർത്തി എന്നാണ് ബേബി ആരോപണം ഉന്നയിച്ചിരിക്കുന്നത്.വിവരങ്ങൾ പ്രസിദ്ധീകരിച്ചത് സിംഗപ്പൂരിൽ സെർവറുള്ള വെബ്സൈറ്റിലാണെന്നും എം എ ബേബി ആരോപിച്ചു. ഡാറ്റ ചോർത്തൽ ഗൗരവമുള്ള നിയമ പ്രശ്നമാണ് എന്നും എം എ ബേബി പറയുന്നു.

N E X T S T O R Y

http://www.jginews.in/chief-minister-pinarayi-vijayan-in-press-conference/

എന്നാൽ രാഷ്ട്രീയ പാർട്ടികൾക്കും വ്യക്തികൾക്കും ലഭ്യമാകുന്ന വിവരങ്ങളാണ് വോട്ടർ പട്ടിക സംബന്ധിച്ചതെന്നാണ് പ്രതിപക്ഷ നേതാവുമായി ബന്ധപ്പെട്ട വൃത്തങ്ങളിൽനിന്ന് ലഭ്യമാകുന്ന സൂചന.വിഷയത്തിൽ രമേശ് ചെന്നിത്തലയുടെ പ്രതികര ലഭ്യമായിട്ടില്ല.

അരി വിതരണം തടഞ്ഞ തിരഞ്ഞെടുപ്പ് കമ്മീഷൻ നിലപാടിനെതിരെ സർക്കാർ നിയമ നടപടിക്ക്

തിരുവനന്തപുരം: വെള്ള,നീല കാർഡ് ഉടമകൾക്ക് സ്പെഷ്യൽ അരി നൽകുന്നത് തടഞ്ഞ തിരഞ്ഞെടുപ്പ് കമ്മീഷൻ നടപടിക്കെതിരെ സംസ്ഥാന സർക്കാർ നിയമനടപടിക്ക്.

ഈ മാസം അവസാനത്തോടെ വിഷു കിറ്റടക്കം നൽകാനുള്ള സർക്കാർ തീരുമാനത്തെയാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ തടഞ്ഞത്.

തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കി വിഷു കിറ്റ് നേരത്തെ വിതരണം ചെയ്യുന്നതായി പ്രതിപക്ഷം പരാതി നൽകിയിരുന്നു.വെള്ള, നീല കാർഡിൽ കിലോയ്ക്ക് 15 രൂപ നിരക്കിൽ സ്പെഷ്യൽ അരി നൽകാനായിരുന്നു തീരുമാനം.ഇത് വിതരണം ചെയ്യുന്നത് തടഞ്ഞ കമ്മീഷൻ തീരുമാനത്തിനെതിരെയാണ് ഇപ്പോൾ സർക്കാർ കോടതിയെ സമീപിക്കാൻ തീരുമാനിച്ചത്.

വർക്കലയിലെ റിസോർട്ടിൽ ദുരൂഹ സാഹചര്യത്തിൽ വിദ്യാർത്ഥിനി മരിച്ചു,സഹപാഠികളെ ചോദ്യം ചെയ്യുന്നു

വർക്കല: വർക്കലയിലെ സ്വകാര്യ റിസോർട്ടിൽ സഹപാഠികൾക്കൊപ്പം താമസിച്ചു വരികയായിരുന്ന തമിഴ്നാട് സ്വദേശിനിയായ എഞ്ചിനീയറിംഗ് വിദ്യാർത്ഥിനി ദുരൂഹ സാഹചര്യത്തിൽ മരിച്ചു.

തൂത്തുക്കുടി ഡിണ്ടിഗൽ സ്വദേശിനി കരിക്കാളി സേവഗൗണ്ട ചിപ്പടിയിൽ മഹേഷ് കണ്ണന്റെ മകളും കോയമ്പത്തൂരിൽ എയ്‌റോനോട്ടിക്കൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥിനിയുമായ ദഷ്റിത( 21 )യാണ് മരിച്ചത്.

നാല് പെൺകുട്ടികളും നാല് ആൺകുട്ടികളുമടങ്ങുന്ന സംഘം റിസോർട്ടിൽ താമസിച്ചു വരികയായിരുന്നു.എല്ലാവരും എയ്റോനോട്ടിക്കൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥികളാണ്.
തിങ്കളാഴ്ച പുലർച്ചെ ദഷ്റിതയ്ക്ക് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.ജന്മദിനാഘോഷങ്ങൾക്ക് വേണ്ടിയാണ് റിസോർട്ടിൽ എത്തിയതെന്ന് ഇവർ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.

മാർച്ച് 20നാണ് ദഷ്റിതയും കൂടെ ഒരാൺകുട്ടിയും റിസോർട്ടിൽ എത്തിയത്.മറ്റുള്ളവർ 17 മുതൽ റിസോർട്ടിൽ താമസിച്ചു വരികയായിരുന്നു.സംഭവത്തെ തുടർന്ന് കൂടി ഉണ്ടായിരുന്ന മുഴുവൻ പേരെയും പോലീസ് ചോദ്യം ചെയ്ത വരികയാണ്.

ഡി ഐ ജി സഞ്ജയ് ഗരുഡിൻ,റൂറൽ എസ് പി പികെ മധു,വർക്കല ഡി വൈ എസ് പി എൻ ബാബുക്കുട്ടൻ തുടങ്ങിയവർ സ്ഥലത്തെത്തിയിട്ടുണ്ട്.

25 മണ്ഡലങ്ങളിൽ ലീഗ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു: ഇബ്രാഹിം കുഞ്ഞിന്റെ മകനും കെ എം ഷാജിയും പട്ടികയിൽ

പ്രതീകാത്മക ചിത്രം

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ 25 മണ്ഡലങ്ങളിൽ മുസ്ലിം ലീഗ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു.അഴിമതിക്കേസിൽ പ്രതിയായ വി കെ ഇബ്രാഹിം കുഞ്ഞിനേയും നിക്ഷേപ തട്ടിപ്പ് കേസിൽ പ്രതിയായ എം സി കമറുദീനെയും ഒഴിവാക്കി.

എന്നാൽ കളമശ്ശേരിയിൽ വി കെ ഇബ്രാഹിം കുഞ്ഞിന്റെ മകൻ വി ഇ അബ്ദുൽ ഗഫൂറിനെ സ്ഥാനാർത്ഥിയാക്കി.അഴീക്കോട് കെ എം ഷാജിക്ക് തന്നെ നറുക്ക് വീണു.

1996 ന് ശേഷം ആദ്യമായി വനിതാ സ്ഥാനാർഥി പട്ടികയിൽ ഇടംപിടിച്ചു എന്ന പ്രത്യേകതയും ഉണ്ട്.കോഴിക്കോട് സൗത്തിൽ നൂർബിന റഷീദ് മത്സരിക്കും.1996ൽ ഖമറുന്നീസ അൻവർ മത്സരിച്ചതിന് ശേഷം ഇതാദ്യമാണ് ഒരു വനിതക്ക് സ്ഥാനാർത്ഥിത്വം ലഭിക്കുന്നത്.കുന്ദമംഗലത്ത് യു ഡി എഫ് സ്വതന്ത്രനായി ദിനേശ് പെരുമണ്ണയുടെ സ്ഥാനാർത്ഥിത്വം വന്നതും അപ്രതീക്ഷിതമായി.

സമദാനി മലപ്പുറം ലോക് സഭാ ഉപ തിരഞ്ഞെടുപ്പിലും ഒഴിവുവരുന്ന രാജ്യസഭാ സീറ്റിലേക്ക് പി വി അബ്ദുൽ വഹാബും സ്ഥാനാർത്ഥിയാകും.മൂന്ന് ടെം എന്ന നിബന്ധനയിൽ പി കെ കുഞ്ഞാലിക്കുട്ടി,എം കെ മുനീർ,കെ പി എ മജീദ് എന്നിവർക്ക് ഇളവ് നൽകി

“വിശ്വാസികളുടെ വികാരങ്ങൾ മാനിക്കാതെ ഖേദംകൊണ്ട് പ്രശ്നം തീരില്ല, സത്യവാങ്മൂലം കൊടുക്കുമോ..? ” കടകംപള്ളിയോട് എൻ എസ് എസ്ന്റെ ചോദ്യശരം

പെരുന്ന ( ചങ്ങനാശ്ശേരി ) :

മന്ത്രി കടകംപള്ളി സുരേന്ദ്രനെ ധർമ്മസങ്കടത്തിലാക്കി എൻ എസ് എസ്സിന്റെ ചോദ്യശരം.

ഖേദപ്രകടനവും പശ്ചാത്താപവുംകൊണ്ട് പ്രശ്നം തീരില്ലെന്നും ശബരിമല വിഷയത്തിൽ പുതിയ സത്യവാങ്മൂലം നൽകാൻ തയ്യാറുണ്ടോ എന്നും മന്ത്രി കടകംപള്ളി സുരേന്ദ്രനോട് എൻ എസ് എസ്.

ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഇന്ന് രാവിലെ നടത്തിയ ഖേദ പ്രകടനത്തിന്റെ പിന്നാലെ യാണ് എൻ എസ്എസ്സിന്റെ ചോദ്യം.വാർത്താക്കുറിപ്പിലൂടെയാണ് എൻ എസ് എസ് മന്ത്രിയോട് ചോദ്യം ഉന്നയിച്ചത്.

മന്ത്രി പറഞ്ഞതിൽ ആത്മാർത്ഥത ഉണ്ടെങ്കിൽ ആരാധനാവകാശങ്ങൾ സംരക്ഷിക്കുന്നതിന് ശബരിമലയിൽ യുവതി പ്രവേശനം പാടില്ലെന്ന് സുപ്രീം കോടതിയുടെ വിശാല ബെഞ്ചിൽ പുതിയ സത്യവാങ്മൂലം നൽകുന്നതിനുള്ള സത്വര നടപടികൾ സ്വീകരിക്കുകയാണ് മന്ത്രി ചെയ്യേണ്ടതെന്ന് എൻ എസ് എസ് പ്രസ്താവനയിൽ പറയുന്നു.

2018ൽ ശബരിമലയിൽ യുവതികളെ കയറ്റിയതുമായി ബന്ധപ്പെട്ട് ഇപ്പോൾ "വല്ലാത്ത വിഷമം" തോന്നുന്ന മന്ത്രിക്ക് ഇപ്പോഴത്തെ പ്രസ്താവന ഏത് സാഹചര്യത്തിൽ ഉണ്ടായിട്ടുള്ളതാണെന്ന് എല്ലാവർക്കും മനസിലാക്കാമെന്നേയുള്ളുവെന്നും പ്രസ്താവനയിൽ പറയുന്നു.

ക്ഷേത്രങ്ങളിലെ ഉത്സവ,വഴിപാട് ചിലവുകൾ ദുർവ്യയമെന്ന ദേവസ്വം ബോർഡ് പരാമർശം വിവാദത്തിലേക്ക്

തിരുവനന്തപുരം: ക്ഷേത്രങ്ങളിലെ ഉത്സവ ,തന്ത്രി ദക്ഷിണ,വഴിപാട് ചിലവുകൾ ദുർവ്യയമാണെന്ന ദേവസ്വം ബോർഡിന്റെ പരാമർശം വിവാദമാകുന്നു.
മലബാർ ദേവസ്വം ബോർഡിന് കീഴിലെ ക്ഷേത്ര ജീവനക്കാരുടെ ശമ്പള പരിഷ്കരണ ഉത്തരവിലാണ് ഇത്തരത്തിലുള്ള വിവാദ പരാമർശം. മലബാർ ദേവസ്വം വകുപ്പിന്റെ നിർദേശമായതിനാൽ ഭാവിയിൽ മറ്റ് ദേവസ്വം ബോർഡുകളിലും ഈ നിർദേശം ബാധകമാകുമോ എന്ന ആശങ്ക നിലനിൽക്കുന്നുണ്ട്.
ക്ഷേത്ര വരുമാനങ്ങളിൽനിന്നുള്ള ചിലവ് നിയന്ത്രണങ്ങളെ സൂചിപ്പിക്കുന്ന ഭാഗത്താണ് ദുർവ്യയങ്ങൾ പ്രത്യേകിച്ച് ഉത്സവ ചിലവ്,തന്ത്രി ദക്ഷിണ,വഴിപാട് ചിലവ് എന്നിവ പരമാവധി കുറയ്ക്കണമെന്ന് സൂചിപ്പിക്കുന്നത്.
എന്നാൽ താന്ത്രിക-ക്ഷേത്ര സങ്കൽപ്പങ്ങൾ അനുസരിച്ച് വഴിപാടുകളും ഉത്സവങ്ങളും ദക്ഷിണയും ഏറ്റവും പ്രധാനപ്പെട്ടതും ഒഴിച്ചുകൂടാനാകാത്തതുമായ ആചാരങ്ങളാണ്.ഇവയാണ് ദുർവ്യയമെന്ന് സർക്കാർ ഉത്തരവിൽ പരാമർശിച്ചിരിക്കുന്നത്.
ഉത്സവ നടത്തിപ്പും ഭണ്ഡാരം തുറന്ന് എണ്ണലും ജീവനക്കാരുടെ ജോലിയുടെ ഭാഗമാണെന്നും ഇവയ്ക്ക് അധിക വേതനമോ അലവൻസുകളോ അനുവദിക്കരുതെന്നും നിബന്ധനകളിൽ പറയുന്നുണ്ട്.ഉത്സവങ്ങളോടനുബന്ധിച്ച് സമാന്തര കമ്മറ്റികൾ പ്രവർത്തിച്ച് ക്ഷേത്ര വരുമാനം ചോർത്തിക്കൊണ്ടുപോകുന്നത് തടയാനുള്ള ബാധ്യതയും ഉത്തരവാദിത്തവുമുണ്ടെനാണ് ദേവസ്വം നിർദേശം.

തമിഴ്‌നാട്ടിൽ സ്ഫോടനത്തിൽ 12 മരണം

പ്രതീകാത്മക ചിത്രം

ചെന്നൈ: തമിഴ്‌നാട്ടിൽ പടക്ക നിർമ്മാണ ശാലയിലുണ്ടായ സ്ഫോടനത്തിൽ 12 തൊഴിലാളികൾ മരിച്ചു.ശിവകാശിക്കടുത്ത വിരുദുനഗറിലെ പടക്ക നിർമ്മാണ ശാലയിലാണ് സ്ഫോടനമുണ്ടായത്.നിരവധി തൊഴിലാളികൾക്ക് പരിക്ക്.ആറോളം തൊഴിലാളികളുടെ നില ഗുരുതരം.വിരുദുനഗറിലെ സാത്തൂർ ശ്രീ മാരിയമ്മൻ ഫയർ വർക്‌സിലാണ് ഇന്നുച്ചയോടെ തീപിടുത്തമുണ്ടായത്.രക്ഷാ പ്രവർത്തനം തുടരുന്നു.

അപകടത്തിൽപെട്ട യുവതിയെ ആശുപത്രിയിലാക്കി മടങ്ങിയ ഓട്ടോ ഡ്രൈവർക്ക് മറ്റൊര പകടത്തിൽ ദാരുണാന്ത്യം

കൊച്ചി: വാഹനപകടത്തിൽപെട്ട യുവതിയെ ആശുപത്രിയിലാക്കി മടങ്ങിയ ഓട്ടോ ഡ്രൈവർക്ക് മറ്റൊരു വാഹനാപകടത്തിൽ ദാരുണാന്ത്യം.തൃപ്പുണിത്തുറ സ്വദേശി ഓട്ടോ ഡ്രൈവർ തമ്പിയാണ് മരിച്ചത്. ഇദ്ദേഹം ആശുപത്രിയിലെത്തിച്ച, അപകടത്തിൽപെട്ട യുവതി ജോമോൾ പിനീട് മരിച്ചു.
ഇന്ന് രാവിലെയാണ് ഗാന്ധി സ്ക്വയറിന് സമീപം മിനി ബൈപാസിൽ കാറും ടിപ്പറും കൂട്ടിയിടിച്ചത്.സഹോദരങ്ങളായ ജോമോളും സാൻജോയുമാണ് കാറിലുണ്ടായിരുന്നത്.തമ്പിയുടെ ഓട്ടോയിലാണ് ഇവരെ കൊച്ചിയിലെ ആശുപത്രിയിലെത്തിച്ചത്.

ഇവരെ ആശുപത്രിയിലെത്തിച്ച് മടങ്ങുന്നതിനിടെ മരട് കൊട്ടാരം ജംഗ്‌ഷനിൽ വെച്ച് നിയന്ത്രണം വിട്ട ഓട്ടോ മതിലിൽ ഇടിച്ച് കയറുകയായിരുന്നു.ഇദ്ദേഹത്തിന് അമിത രക്ത സമ്മർദ്ദമുണ്ടായതിനെ തുടർന്നാണ് വാഹനത്തിന്റെ നിയന്ത്രണം വിട്ടതെന്ന് പോലീസ് അറിയിച്ചു.

സ്വർണ്ണക്കടത്ത് കേസിൽ ശിവശങ്കറിന് സ്വാഭാവിക ജാമ്യം

കൊച്ചി: സ്വർണ്ണക്കടത്ത് കേസിൽ എം ശിവശങ്കറിന് ജാമ്യം ലഭിച്ചു. 60 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമർപ്പിച്ചിട്ടില്ലാത്തതിനാൽ ലഭിക്കുന്ന സ്വാഭാവിക ജാമ്യമാണ് ലഭിച്ചത്.
മറ്റ് കേസുകളിൽ ജാമ്യം ലഭിച്ചിട്ടില്ലാത്തതിനാൽ ശിവശങ്കറിന് പുറത്തിറങ്ങാൻ കഴിയില്ല.എന്നാൽ എൻഫോഴ്‌സ്‌മെന്റ് കേസിലെ ശിവശങ്കറിന്റെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കുന്നുണ്ട്.
സ്വർണ്ണക്കടത്ത് കേസിൽ നവംബർ 24നാണ് ശിവശങ്കറിനെ കസ്റ്റംസ് അറസ്റ്റ് ചെയ്തത്.

കേസിൽ കുറ്റപത്രം സമർപ്പിക്കാനിരിക്കുന്നതേയുള്ളു.ശിവശങ്കർ മറ്റ് കേസുകളിൽകൂടി പ്രതി ആയതിനാൽ ഈ കേസിൽ സ്വാഭാവിക ജാമ്യം ലഭിച്ചാലും പുറത്തിറങ്ങില്ല എന്നുറപ്പുള്ളതിനാൽ പഴുതടച്ച കുറ്റപത്രം സമർപ്പിക്കാനാണ് കസ്റ്റംസ് ഒരുക്കം എന്നറിയുന്നു.
കേസിലെ വിദേശ കണ്ണിയായ റബിൻസ്‌ കെ ഹമീദിനെ ചോദ്യം ചെയ്തശേഷം എല്ലാ പ്രതികൾക്കും,കേസിൽ പ്രതി ചേർക്കാതിരിക്കാനുള്ള കാരണം കാണിക്കൽ നോട്ടീസ് നൽകാനാണ് കസ്റ്റംസ് പദ്ധതി.മറുപടി ലഭിച്ച ശേഷമായിരിക്കും കുറ്റപത്ര സമർപ്പണം.ഇതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാവാൻ മൂന്ന് മാസമെങ്കിലുമെടുക്കും.

പ്രമേയം തള്ളി, പ്രതിപക്ഷം ഇറങ്ങിപ്പോയി

തിരുവനന്തപുരം: ഡോളർ കടത്ത് കേസിൽ ആരോപണം നേരിടുന്ന സ്പീക്കർ പി ശ്രീരാമകൃഷ്ണനെ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് എം ഉമ്മർ നിയമസഭയിൽ അവതരിപ്പിച്ച പ്രമേയം തള്ളി.

ചർച്ച മൂന്നേ മുക്കാൽ മണിക്കൂർ നീണ്ടുനിന്നു.പ്രമേയം തള്ളിയ പശ്ചാത്തലത്തിൽ പ്രതിപക്ഷം വോട്ടെടുപ്പിന് നിൽക്കാതെ സഭയില്നിന്നിറങ്ങിപ്പോയി.
സ്പീക്കറുടെ സ്ഥാനത്തുനിന്ന് ശ്രീരാമകൃഷ്‌ണൻ മാറി നിൽക്കുമെന്ന് പറയുമെന്നാണ് തങ്ങൾ പ്രതീക്ഷിച്ചതെന്നും എന്നാൽ അങ്ങിനെ ഉണ്ടാകാത്തതിൽ പ്രതിഷേധിച്ച് ഇറങ്ങിപോവുകയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
17 വർഷങ്ങൾക്ക് ശേഷമാണ് സ്പീക്കറെനീക്കണമെന്നാവശ്യപ്പെട്ട് നിയമ സഭയിൽ പ്രമേയം വരുന്നത്. രണ്ട് മണിക്കൂർ ചർച്ചയാണ് അനുവദിച്ചതെങ്കിലും നീണ്ടുപോവുകയായിരുന്നു.
സ്വർണ്ണക്കടത്ത് കേടിലെ പ്രതി സ്വപ്നയടക്കമുള്ളവരുമായി സ്പീക്കർക്കുള്ള ബന്ധം സംശയകരമാണെന്ന് പ്രതിപക്ഷം ചർച്ചയിൽ പറഞ്ഞു.സഭയുടെ അന്തസ്സ് കാത്തുസൂക്ഷിക്കേണ്ട സ്പീക്കറെ ചോദ്യം ചെയ്യാൻ പോകുന്നു എന്ന വാർത്ത ഞെട്ടിക്കുന്നതാണ്. അതുകൊണ്ട്തന്നെ സ്പീക്കർ മാറി നിൽക്കണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെട്ടത്.
ഒരു തെറ്റുകാരനായി ചിത്രീകരിക്കാൻ അനുവദിക്കില്ലെന്നും തെറ്റ് ചെയ്യാത്തതിനാൽ ഒരിക്കലും തല കുനിക്കില്ലെന്നും സ്പീക്കർ മറുപടി പ്രസംഗത്തിൽ പറഞ്ഞു.

photo:englishmathrubhumi.com

പുതിയ വീട്ടിലെ കണ്ണാടിയിൽ പന്തികേട് തോന്നി, പൊളിച്ചു നോക്കിയപ്പോൾ ഞെട്ടിത്തരിച്ചുപോയി…

പുതിയതായി താമസിക്കാനെത്തിയ വീട്ടിൽ തൽക്കാലം എല്ലാം അപചിരിതമായിരിക്കും.അപരിചിതത്വവും അടുപ്പമില്ലായ്മയും ഒക്കെ തോന്നാം.ഇംഗ്ലീഷ് സിനിമകളിലൊക്കെക്കണ്ട പ്രേത കഥകൾകൂടി മനസിലുണ്ടെങ്കിൽ മനസ്സ് എങ്ങോട്ടൊക്കെയോ പോകും.അങ്ങിനെ ആരിസോണയിലെ പുതുതായെത്തിയ വീട്ടിലെ ഗൃഹനാഥൻ കണ്ടു ഞെട്ടിത്തരിച്ച കഥയാണ് ഇവിടെ.
അനബെൽ മികെൽസണും കുടുംബവും പുതിയ വീട്ടിലേക്ക് താമസം മാറിയിട്ട് അധികം ദിവസമായിരുന്നില്ല.എല്ലാം പതിവുപോലെ നടന്നെങ്കിലും 18 കാരിയായ അനബെൽസിനും മൈക്കിൾ സണിനും എവിടെയൊക്കെയോ എന്തൊക്കെയോ പന്തികേടുകൾ തോന്നിത്തുടങ്ങി.വീടിന് എന്തൊക്കെയോ തകരാറുകൾ ഉള്ളതായി മൈക്കിൾ സണിന് നേരത്തെ തോന്നിത്തുടങ്ങിയിരുന്നു.
അസംതൃപ്തികൾ നിറഞ്ഞ ആ ദിവസങ്ങൾക്കിടയിലാണ് മൈക്കിൾ സണിന്റെ കണ്ണിൽ ഒരു കണ്ണാടി പെട്ടത്.മനോഹരമായ ഒരു ബാത്റൂമിലായിരുന്നു ആ കണ്ണാടി.ഇളക്കി മാറ്റാൻ പറ്റാത്ത രീതിയിലായിരുന്നു അത് ഘടിപ്പിച്ചിരുന്നത് എന്നതായിരുന്നു അതിന്റെ പ്രത്യേകത.
ആ ചിന്തകൾക്കൊടുവിൽ എന്തുകൊണ്ടായൊരിക്കും ആ കണ്ണാടി അങ്ങിനെ ഘടിപ്പിച്ചത് എന്നായി അടുത്ത ചിന്ത.അതുകൊണ്ട്തന്നെ അനബെല്ലും മൈക്കിൾ സണും കൂടി ആ കണ്ണാടി ഇളക്കിമാറ്റാൻ ശ്രമിച്ചു. കഷ്ടപ്പെട്ട് കണ്ണാടി ഇളക്കി മാറിയപ്പോഴാണ് ഞെട്ടിത്തരിച്ചു പോയത്.

കണ്ണാടിയുടെ അപ്പുറം ചെറിയൊരു മുറി ആയിരുന്നു.ക്യാമറകളോ മറ്റോ കണക്ട് ചെയ്തത്പോലുള്ള ഇലക്ട്രിക്കൽ വയറിങ്ങുകളും മറ്റും അവിടെ കണ്ടു.അതിലും വലിയ ഞെട്ടലായിരുന്നു ആ കണ്ണാടിയുടെ പ്രത്യേകത കണ്ടപ്പോൾ.അതൊരു ടു വേ മിറർ ആയിരുന്നു എന്നതാണ്.എന്നുവെച്ചാൽ ആ മുറിയിൽ ഒരാൾ ഇരുന്നാൽ ബാത്റൂമിൽ നടക്കുന്നത് മുഴുവൻ അയാൾക്ക് കാണാം.
നേരത്തെ ഈ വീട്ടിൽ താമസിച്ചവരോ അല്ലെങ്കിൽ വീട്ടുകാർ അറിയാതെ മറ്റാരെങ്കിലുമോ എന്തിന് ഇത്തരത്തിൽ ഒരു സംവിധാനമൊരുക്കി എന്നത് വിചിത്രമായി നിലകൊള്ളുന്നു.

അനബെൽ ഇതുസംബന്ധിച്ച വീഡിയോ ടിക് ടോകിലൂടെ പങ്കുവെച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.പുതിയ കാലത്ത്ഒളി ക്യാമറ പ്രയോഗം പോലുള്ള സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുമ്പോൾ ഇത്തരം സംഭവങ്ങൾ കൂടി ജനങ്ങൾ അറിയേണ്ടതാണ് എന്ന നിലപാടിലാണ് സിനബൽ വീഡിയോ പങ്ക്‌വെച്ചത്.

photo:asianetnews.com

കല്യാണക്കുറിയിൽ ജി-പേ ക്യൂ ആർ കോഡ് :കോവിഡ് സൃഷ്‌ടിച്ച മാറ്റം പുതുവഴിയിൽ

പ്രതീകാത്മക ചിത്രം | qrcodegenerator.com

മധുര: ഒരുവേള കല്യാണക്കത്ത് കിട്ടിയപ്പോൾ വീട്ടുകാർ ഞെട്ടാതിരുന്നില്ല.പല രൂപത്തിലുള്ള കല്യാണക്കുറികളും കണ്ടു ശീലിച്ച നാട്ടിൽ തികച്ചും വ്യത്യസ്തത പുലർത്തിയാണ് ആ കല്യാണ ക്ഷണമെത്തിയത്.

കോവിഡ് കാലമായതിനാൽ ക്ഷണിക്കാൻ നേരിട്ട് എത്താത്തതിൽ വിഷമമൊന്നുമില്ല.എന്നാൽ കല്യാണക്കുറിയിലെ ഗൂഗിൾ പേയിലെ ക്യൂ ആർ കോഡാണ് ഞെട്ടിച്ചത്.
കോവിഡ് സർവ്വ മേഖലയിലും പരീക്ഷണങ്ങൾക്ക് വഴിയൊരുക്കിയപ്പോൾ തമിഴ് നാട്ടിലെ വധുവിന്റെ കുടുംബം പുതുവഴിയാണ് കല്യാണക്കുറിയിലൂടെ ഉണ്ടാക്കിയത്. വിവാഹത്തിന് എത്തിച്ചേരാൻ പറ്റിയില്ലെങ്കിലും അനുഗ്രഹവും ആശിർവാദവും തരുന്നതിന് വിരോധമില്ലെന്ന് അറിയിച്ചുകൊണ്ടെന്നപോലെ കല്യാണക്കുറിയിൽ ജി പേ,ഫോൺ പേ തുടങ്ങിയവായുടെ ക്യൂ ആർ കോഡ് ചേർത്താണ് കല്യാണക്കുറി തയ്യാറാക്കിയത്.

വധുവിന്റെ അക്കൗണ്ടിലേക്ക് പണം അയക്കാനുള്ള സാധ്യത ഉപയോഗപ്പെടുത്തിയാണ് ഇത്.ഉദ്യമം വെറുതെയായില്ല എന്നാണ് വധുവിന്റെ 'അമ്മ പറയുന്നത്.30ഓളം ആളുകൾ സൗകര്യം ഉപയോഗപ്പെടുത്തി പണമയച്ചു .പരീക്ഷണ വിജയം നേരിട്ട് ചോദിച്ചറിയാൻ മധുരയിലെ ബ്യൂട്ടി പാർലർ ഉടമയായ വധുവിന്റെ 'അമ്മ ജയന്തിയെത്തേടി നിരവധി ഫോൺ കോളുകളാണ് എത്തുന്നത്.

കെ വി വിജയദാസ് എം എൽ എ അന്തരിച്ചു

തൃശൂർ: കോങ്ങാട് എം എൽ എ യും സി പി എം നേതാവുമായ കെ വി വിജയദാസ് അന്തരിച്ചു.61 വയസ്സായിരുന്നു.കോവിഡ് ഭേദമായി വിശ്രമത്തിലിരിക്കെ തലച്ചോറിലുണ്ടായ രക്തസ്രാവത്തെ തുടർന്ന് തൃശൂർ മെഡിക്കൽ കോളേജിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.
കോവിഡ് ഭേദമായതിന് ശേഷം നടത്തിയ പരിശോധനകളിൽ അദ്ദേഹത്തിന്റെ ശ്വാസകോശത്തിനും ഹൃദയത്തിനും പ്രശ്നങ്ങൾ കണ്ടെത്തിയിരുന്നു.
പാലക്കാട് ജില്ലാ പഞ്ചായത്തിന്റെ ആദ്യ പ്രസിഡണ്ടായിരുന്നു.2011 ലും 16 ലും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.സിപിഎം പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റ് അംഗമായിരുന്നു.

photo:keralakoumudi

ജീവനക്കാർക്കെതിരെയുള്ള പരാമർശം:എം ഡി ക്കെതിരെ പ്രതിഷേധം

തിരുവനന്തപുരം: കെ എസ് ആർ ടി സി എം ഡി ക്കെതിരെ പ്രതിഷേധം.ജീവനക്കാർ ക്രമക്കേട് കാണിക്കുന്നു എന്ന ഗുരുതരമായ ആരോപണം കെ എസ് ആർ ടി സി എം ഡി ബിജു പ്രഭാകർ ഇന്ന് നടത്തിയിരുന്നു.

ജീവനക്കാർ പലവിധ തട്ടിപ്പുകൾ നടത്തി സ്ഥാപനത്തെ നഷ്ടത്തിലാക്കുകയാണെന്നും പണം തട്ടുകയാണെന്നും ജീവനക്കാർ മറ്റ് ജോലികൾ ചെയ്യുകയാണെന്നും തുടങ്ങി ഗുരുതരമായ ആരോപണങ്ങളാണ് വാർത്താ സമ്മേളനത്തിൽ എം ഡി ജീവനക്കാർക്കെതിരെ ഉന്നയിച്ചത്.
വിഷയത്തിൽ തൊഴിലാളി സംഘടനകളുടെ പ്രതിഷേധം ഉയർന്നു കഴിഞ്ഞു.ജീവനക്കാർ ഇപ്പോൾ തിരുവനന്തപുരത്തെ എം ഡി യുടെ ഓഫിസിലേക്ക് മാർച്ച് നടത്തി.ജീവനക്കാർക്കെതിരായ പരാമർശത്തിൽ എം ഡി ഖേദം പ്രകടിപ്പിക്കണം എന്നാണ് ആവശ്യം. ബിജു പ്രഭാകറിനെതിരെ സി ഐ ടി യു വും രംഗത്തിറങ്ങിയിട്ടുണ്ട്. വാർത്താ സമ്മേളനം നടത്തിയില്ല വിവാദങ്ങൾ ഉണ്ടാക്കേണ്ടതെന്നും, ബിജു പ്രഭാകർ നടത്തിയത് അനുചിതമായ ഇടപെടലാണെന്നും, തിരുത്തണമെന്നും എളമരം കരീം മാധ്യമങ്ങളോട് പറഞ്ഞു.

ഡോളർ കടത്ത് കേസിൽ പ്രവാസി വ്യവസായിയെ ചോദ്യം ചെയ്യുന്നു

കൊച്ചി: ഡോളർ കടത്ത് കേസിൽ പ്രവാസി വ്യവസായിയെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു.മലപ്പുറം സ്വദേശിയായ,വിദേശത്ത് വിദ്യാഭ്യാസ സ്ഥാപനം നടത്തുന്നയാളെയാണ് ചോദ്യം ചെയ്യുന്നത്.
നേരത്തെതന്നെ ഡോളർ കടത്തിൽ ഇയാളെ ചോദ്യം ചെയ്‌തേക്കുമെന്ന് സൂചന ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ കൊച്ചിയിലേക്ക് വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്യുന്നത്.
കോൺസുലേറ്റ് വഴു ദുബായിലെത്തിച്ച ഡോളർ അവിടെ നിക്ഷേപം നടത്തി എന്നാണ് കസ്റ്റംസ് കണ്ടെത്തിയിരിക്കുന്നത്.സ്വർണക്കടത്ത് കേസിലെ പ്രതികളായ സ്വപ്നയുടെയും സരിത്തിന്റെയും മൊഴികളിൽ ഇയാളുടെ പേരും ഉണ്ട്.ഇതിന്റെ അടിസ്ഥാനത്തിൽ ക്കൂടിയാണ് ചോദ്യം ചെയ്യൽ എന്നാണ് വിവരം.

കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത: ജില്ലകളിൽ ജാഗ്രതാ മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. മഴ സാധ്യത കണക്കിലെടുത്ത് വിവിധ ജില്ലകളിൽ ജാഗ്രതാ മുന്നറിയിപ്പുകൾ പുറപ്പെടുവിച്ചു.
തിരുവനന്തപുരം ജില്ലയിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.24 മണിക്കൂറിനുള്ളിൽ 115.6 മുതൽ 204.4 മില്ലിമീറ്റർ മഴ ലഭിക്കാൻ സാധ്യതയുണ്ട്.
കൊല്ലം,പത്തനംതിട്ട,ആലപ്പുഴ,കോട്ടയം,എറണാകുളം,ഇടുക്കി ജില്ലകളിലും ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.24 മണിക്കൂറിൽ 64.5 മുതൽ 115.5 മില്ലിലിറ്റർ വരെ ശക്തമായ മഴയാണ് പ്രവചിച്ചിട്ടുള്ളത്.

പ്രതിഷേധങ്ങൾ ഫലം കണ്ടു: സന്ദേശങ്ങൾ സുരക്ഷിതമായിരിക്കുമെന്ന് വാട്സ്ആപ്

ന്യൂഡൽഹി: പ്രതിഷേധങ്ങൾ ഫലം കണ്ടതോടെ പുതിയ പ്രൈവസി പോളിസി അപ്ഡേഷൻ നിലപാടിൽനിന്ന് വാട്സ്ആപ് പിന്നോട്ട്പോയി.ദിവസങ്ങൾ നീണ്ട അഭ്യുഹങ്ങൾക്ക് വ്യക്തത വരുത്തി വാട്സ്ആപ് സന്ദേശങ്ങൾ സുരക്ഷിതമായിരിക്കും എന്നറിയിച്ചു,
പ്രൈവസി പോളിസി അപ്ഡേഷൻ പ്രഖ്യാപിച്ചതിന് പിന്നാലെ വലിയ തോതിൽ വിമർശനങ്ങൾ ഉയരുകയും സമൂഹ മാധ്യമങ്ങളിൽ പ്രചാരണങ്ങൾ നടക്കുകയും പലരും വാട്സ്ആപ് ആപ്പ്ളിക്കേഷൻ പിൻവലിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് വാട്സ്ആപ് നിലപാട് വ്യക്തമാക്കിയത്.
സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും വ്യക്തിപരമായി അയക്കുന്ന സന്ദേശങ്ങളെ പ്രൈവസി പോളിസി ബാധിക്കില്ലെന്ന് വാട്സ്ആപ് പറയുന്നു.

https://twitter.com/WhatsApp/status/1348839600333049857

കെ എം ഷാജിക്ക് ഹൃദയാഘാതം:ആൻജിയോപ്ലാസ്റ്റിക് വിധേയനാക്കി

കോഴിക്കോട്: കെ എം ഷാജി എം എൽ എ യെ ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.അദ്ദേഹത്തെ ആൻജിയോപ്ലാസ്റ്റിക് വിധേയനാക്കി.

കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന് കോവിഡ് ടെസ്റ്റ് നടത്തി.രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ഇന്ന് പുലർച്ചെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
അഴിക്കോട് ഹയർ സെക്കന്ററി സ്കൂൾ നിയമനവുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം വിജിലൻസ് ഷാജിയെ ചോദ്യം ചെയ്തിരുന്നു.

ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും ട്രംപിന് അനിശ്ചിതകാല വിലക്ക്

വാഷിംഗ്‌ടൺ: അമേരിക്കയിൽ നടമാടുന്ന സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തിൽ ഡൊണാൾഡ് ട്രംപിന്റെ സമൂഹ മാധ്യമ അക്കൗണ്ടുകളായ ഫേസ്ബുക്, ഇൻസ്റ്റഗ്രാം എന്നിവക്കെർപ്പെടുത്തി യിരുന്ന വിലക്ക് അനിശ്ചിതകാലത്തേക്ക് നീട്ടി.

ഫേസ്ബുക് സി ഇ ഓ മാർക്ക് സക്കർബർഗാണ് ഇക്കാര്യം ഫേസ്ബുക് പോസ്റ്റിലൂടെ അറിയിച്ചത്.പ്രസിഡണ്ടിന്റെ അധികാര കൈമാറ്റം പൂർത്തിയാകുന്നതുവരെ അനിശ്ചിതകാല വിലക്ക് തുടരുമെന്നും സക്കർബർഗ് അറിയിച്ചു.
ട്രംപിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴിയുള്ള പ്രതികരണങ്ങൾ കൂടുതൽ പ്രശ്നങ്ങൾക്ക് ഇടയാക്കുന്നു എന്ന വിലയിരുത്തലിന്റെ പശ്ചാത്തലത്തിലാണ് ട്രംപിന്റെ പല പോസ്റ്റുകളും നീക്കം ചെയ്തത്.

ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട ഒരു സർക്കാരിനെതിരെ കലാപം അഴിച്ചുവിടുന്നതിനടക്കമുള്ള കാര്യങ്ങൾക്ക് തങ്ങളുടെ പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്നതായി മനസിലാക്കിയതിനാലാണ് ഇത്തരത്തിലുള്ള കടുത്ത തീരുമാനത്തിന് പിന്നിലെന്നും സക്കർബർഗ് പറഞ്ഞു.

ബ്രിട്ടനിൽനിന്നെത്തിയ നടിക്ക് കോവിഡ്: സർക്കാർ ചികിത്സ നിരസിച്ച് സ്വകാര്യ ആശുപത്രിയിൽ

ബ്രിട്ടനിൽനിന്നെത്തിയ നടിക്ക് കോവിഡ് പോസിറ്റിവായതിനെത്തുടർന്ന് സർക്കാർ ആശുപത്രിയിൽ ലഭ്യമാക്കിയ ചികിത്സ നടി നിരസിച്ചു.

കൊൽക്കത്തയിൽ സിനിമ ചിത്രീകരണത്തിനെത്തിയ ബ്രിട്ടീഷ് നടി ബനിത സന്ധുവാണ് സ്വകാര്യ ആശുപത്രിയിൽ ചകിത്സ തേടിയത്.
കവിത ആൻഡ് തെരേസ എന്ന സിനിമയുടെ ചിത്രീകരണത്തിനായി ഇന്ത്യയിലെത്തിയ ഇവർക്ക് വൈറസ്ബാധ സ്ഥിരീകരി ക്കുകയായിരുന്നു.
അടിസ്ഥാന സൗകര്യങ്ങളില്ല എന്ന കാരണം പറഞ്ഞാണ് ഇവർ സർക്കാർ ചികിത്സ നിരസിച്ചത്.ബ്രിട്ടനിൽനിന്നെത്തുന്നവരെ പ്രത്യേകം നിരീക്ഷിക്കാൻ സൗകര്യമൊരുക്കിയ കൊൽക്കത്തയിലെ സർക്കാർ ആശുപത്രിയിലാണ് നടിയെ ആദ്യം എത്തിച്ചത്. ആംബുലൻസിൽനിന്ന് ഇറങ്ങാൻ വിസമ്മതിച്ചതിനെ തുടർന്ന് ആരോഗ്യപ്രവർത്തകർ ബ്രിട്ടീഷ് ഹൈ കമ്മീഷനെയും പോലീസിനെയും വിവരം അറിയിച്ചു.

നടി ഇറങ്ങിപ്പോകാതിരിക്കാൻ ഈ നേരമത്രയും പോലീസ് ആംബുലൻസ് വളഞ്ഞിരുന്നു.തുടർന്ന് ആരോഗ്യവകുപ്പിന്റെ പ്രത്യേക അനുമതിയോടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

photo:newindianexpress.com

മരണ കാരണമറിയണമെന്ന് കുടുംബം: അനിൽ പനച്ചൂരാന്റെ മരണത്തിൽ കേസ്

തിരുവനന്തപുരം: കവിയും ഗാന രചയിതാവുമായ അനിൽ പനച്ചൂരാന്റെ മരണത്തിൽ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു.മരണകാരണം എന്താണെന്നറിയണമെന്ന് കുടുംബം ആവശ്യപ്പെട്ടിരുന്നു.തുടർന്ന് അദ്ദേഹത്തെ ചികിൽസിച്ച തിരുവനന്തപുരത്തെ കിംസ് ആശുപത്രിയും പോസ്റ്റ്മോർട്ടം ചെയ്യുന്നതിനെ പിന്തുണച്ചു എന്നാണറിയുന്നത്.
അദ്ദേഹം ആരോഗ്യവാനായിരുന്നുവെന്നും രാവിലെ പുറത്തു പോയ സമയത്താണ് കുഴഞ്ഞു വീണതെന്നും കുടുംബം പറയുന്നു. തുടർന്ന് മാവേലിക്കരയിലെയും കരുനാഗപ്പള്ളിയിലെയും എത്തിച്ചതിന് ശേഷമാണ് തിരുവന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. കോവിഡ് ലക്ഷണമൊന്നും അദ്ദേഹത്തിന് ഉണ്ടായിരുന്നില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്.

നടപടികൾ പൂർത്തിയാക്കി വൈകുന്നേരം 6 മണിയോടെ സംസ്കരിക്കാനാണ് തീരുമാനം.
ഭാര്യ മായയുടെയും ബന്ധുക്കളുടെയും മൊഴികളുടെ അടിസ്ഥാനത്തിലാണ് കേസെടുത്തതെന്ന് പോലീസ് അറിയിച്ചു.കായംകുളം പോലീസ് തിരുവനന്തപുരത്തെത്തിയാലുടൻ പോസ്റ്റ്മോർട്ടം നടപടികൾ ആരംഭിക്കും.
തിരുവനത്തെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെ രാത്രി 8 മണിയോടെയാണ് അനിൽ പനച്ചൂരാൻ അന്തരിച്ചത്.

നിലപാട് മാറ്റി രാജഗോപാൽ: പ്രമേയത്തെ അനുകൂലിച്ചില്ലെന്ന്

| സ്പീക്കർ കീഴ് വഴക്കങ്ങൾ ലംഘിച്ചുവെന്നും രാജഗോപാൽ |


തിരുവനന്തപുരം: കേന്ദ്രസർക്കാരിന്റെ കാർഷിക നിയമങ്ങൾക്കെതിരെ കേരള നിയമസഭ പാസ്സാക്കിയ പ്രമേയത്തെ താൻ അനുകൂലിച്ചില്ലെന്ന പുതിയ നിലപാടിൽ ഒ രാജഗോപാൽ.എംഎൽഎ.പ്രമേയത്തെ അനുകൂലിച്ചുവെന്ന റിപോർട്ടുകൾ തള്ളിയ രാജഗോപാൽ പ്രമേയത്തെ താൻ ശക്തമായി എതിർത്തു എന്ന് വാർത്താക്കുറിപ്പിൽ അറിയിച്ചു.
ബിജെപി എം എൽ എ കേന്ദ്രസർക്കാരിനെതിരായി നിലപാടെടുത്തു എന്ന ചർച്ച ചൂടുപിടിച്ചതോടെയാണ് രാജഗോപാൽ നിലപാട് തിരുത്തി രംഗത്തിറങ്ങിയത്.താൻ കേന്ദ്ര സർക്കാരിനെതിരാണെന്നുള്ള പ്രചാരണം വസ്തുതാ വിരുദ്ധമാണ്.പ്രമേയത്തെ അനുകൂലിക്കുന്നവരെയും എതിർക്കുന്നവരെയും പ്രത്യേകം പ്രത്യേകം സ്പീക്കർ ചോദിക്കാത്തതാണ് ആശയക്കുഴപ്പത്തിന് ഇടയാക്കിയത്.ഇത് കീഴ്വഴക്കങ്ങളുടെ ലംഘനം കൂടിയാണെന്ന് ഒ രാജഗോപാൽ പറഞ്ഞു.

നിയമ ഭേദഗതി കർഷകർക്ക് സംരക്ഷണം നൽകുന്നു എന്നാണ് പ്രമേയത്തെ എതിർത്തുകൊണ്ട് സഭയിൽ പറഞ്ഞത്.നിയമഭേദഗതി നേരത്തെ കോൺഗ്രസ് പ്രകടന പത്രികയിൽപോലും ഉള്ളതാണ്.എന്തിനും പ്രധാനമന്ത്രിയെ കുറ്റം പറയുന്ന അവസ്ഥയാണ്.ചർച്ചയിലൂടെ പ്രശ്നം പരിഹരിക്കണമെന്നും,പ്രധാനമന്ത്രിക്ക് എതിരല്ലെന്നും സഭയിലെ വീഡിയോ പങ്കുവെച്ച് രാജഗോപാൽ പറഞ്ഞു.

https://www.facebook.com/orajagopalbjp/posts/3733723790017525

മഅദനിക്ക് അടിയന്തിര ശസ്ത്രക്രിയ: ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ബംഗളുരു: ബംഗളുരു സ്ഫോടനക്കേസിൽ പ്രതിയായി ജാമ്യത്തിൽ കഴിയുന്ന പിഡിപി നേതാവ് അബ്ദുൾനാസർ മ അദനിയെ ശസ്ത്രക്രിയയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മൂത്രാശയ സംബന്ധമായ അസുഖത്തെ തുടർന്നാണ് അടിയന്തിര ശസ്ത്രക്രിയക്കായി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മഅദനിയെ നാളെ ശസ്ത്രക്രിയക്ക് വിധേയനാക്കും.2008ലെ ബംഗളുരു സ്ഫോടനക്കേസിലെ പ്രതിയാണ് മദനി.

കോൺഗ്രസിന്റെ രാഷ്‌ട്രപതി ഭവൻ മാർച്ച് തടഞ്ഞു:പ്രിയങ്ക അറസ്റ്റിൽ

ഫയൽ ചിത്രം

ന്യൂഡൽഹി: കർഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കോൺഗ്രസ് നേതൃത്വത്തിൽ നടത്തിയ രാഷ്‌ട്രപതി ഭവൻ മാർച്ച് പോലീസ് തടഞ്ഞു.രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടത്തിയ മാർച്ചിൽ പങ്കെടുത്ത പ്രിയങ്ക വദ്രയെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു
പ്രിയങ്ക ഉൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തതിനെത്തുടർന്ന് മാർച്ചിൽ സംഘർഷമുണ്ടായി.പോലീസ് വാഹനത്തിന് മുന്നില പ്രവർത്തകർ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഇവരെ പിന്നീട് അറസ്റ്റ് ചെയ്തു നീക്കി.
രാവിലെ 11 മണിയോടെയാണ് കാർഷിക നിയമങ്ങൾ പിൻവലിക്കണം എന്നാവശ്യപ്പെട്ട് മാർച്ച് തുടങ്ങിയത്.അക്ബർ റോഡിൽ പ്രവേശിച്ചപ്പോഴേക്കും ബാരിക്കേഡ് വെച്ച് തടയുകയായിരുന്നു.മാർച്ചിന് ഡൽഹി പോലീസ് അനുമതി നിഷേധിച്ചിരുന്നു.

കോവിഡ് ബാധിച്ച് വി എം സുധീരൻ തിരുവനതപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ

തിരുവനന്തപുരം: വി എം സുധീരനെ കോവിഡ് ബാധിച്ച് തിരുവനതപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.ഹൈ റിസ്ക്ക് വിഭാഗത്തിൽപെടുന്ന രോഗിയായതിനാൽ സുധീരൻ വി വി ഐ പി മുറിയിൽ ഡോക്ടർമാരുടെ കർശന നിരീക്ഷണത്തിലാണ്.

മലപ്പുറത്ത് ക്യാമ്പസ് ഫ്രണ്ട് മാർച്ചിൽ സംഘർഷം,ലാത്തിച്ചാർജ്


മലപ്പുറം: ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകർ മലപ്പുറത്ത് നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചതോടെ പോലീസ് ലാത്തി വീശി. ജി എസ് ടി ഓഫീസിലേക്ക് നടത്തിയ മാർച്ചാണ് സംഘർഷത്തിൽ കലാശിച്ചത്. സംസ്ഥാന നേതാക്കളുടെ നേതൃത്വത്തിൽ 150 ൽ അധികം പ്രവർത്തക രുണ്ടായിരുന്നു.
പ്രതിഷേധം പരിധിവിട്ടതോടെയാണ് ലാത്തി വീശിയതെന്ന് പോലീസ് പറഞ്ഞു.പോലീസ് ലാത്തിവീശി തുടങ്ങിയതോടെ പ്രവർത്തകർ പ്രതിരോധിക്കാൻ ശ്രമിച്ചത് കൂടുതൽ സംഘർഷാവസ്ഥ ഉണ്ടാക്കി. നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു.

ക്യാമ്പസ് ഫ്രണ്ട് ദേശീയ സെക്രട്ടറി റഹൂഫിനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചാണ് മാർച്ച് നടത്തിയതെന്ന് പ്രവർത്തകർ പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ പകപോക്കൽ ഭാഗമായാണ് അറസ്റ്റ് എന്നാരോപിച്ചായിരുന്നു മാർച്ച്.

photo credit:englishmathrubhumi.com

പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീട്ടിൽ എൻഫോഴ്‌സ്‌മെന്റ് റെയ്ഡ്

തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിൽ എൻഫോഴ്‌സ്‌മെന്റ് റെയ്ഡ്. തിരുവന്തപുരത്തും മലപ്പുറത്തുമാണ് ഒരേ സമയം റെയ്ഡ്.കരമന അഷറഫ്,നസറുദീൻ,ഒ എം എ സലാം എന്നിവരുടെ വീടുകളിലാണ് രാവിലെ മുതൽ റെയ്‌ഡ്‌ ആരംഭിച്ചത്.
കരമന അഷറഫിന്റെ പൂന്തുറയിലെ വീട്ടിൽ കൊച്ചിയിൽനിന്നുള്ള ഉദ്യോഗസ്ഥരാണ് റെയ്‌ഡ്‌ നടത്തുന്നത്.സലാമിന്റെ മഞ്ചേരിയിലെ വീട്ടിലുംനസറുദീന്റെ മലപ്പുറത്തെ വീട്ടിലുമാണ് റെയ്ഡ്.
പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചാണ് എൻഫോഴ്‌സ്‌മെന്റ് പരിശോധന എന്നാണ് സൂചന.കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത: ജാഗ്രതാ നിർദേശം

തിരുവനന്തപുരം:ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ചുഴലിക്കാറ്റ് കേരളത്തിലൂടെ കടന്നുപോകുന്നതിനാൽ കേരളത്തിൽ അതിശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്.വിസിദ്ധ ജില്ലകളിൽ റെഡ്,ഓറഞ്ച്,യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.
തിരുവനതപുരം,കൊല്ലം,പത്തനംതിട്ട,ആലപ്പുഴ ജില്ലകളിലാണ് റെഡ് അലർട്ട്.

എസ് ബി ഐ ഓൺലൈൻ സേവനങ്ങൾക്ക് ഞായറാഴ്ച്ച തടസ്സം നേരിടും

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ വിവിധ ഓൺലൈൻ സേവനങ്ങൾക്ക് നവംബർ 22 ഞായറാഴ്ച്ച തടസ്സം നേരിടും.ട്വിറ്ററിലൂടെയാണ് എസ് ബി ഐ ഇക്കാര്യം അറിയിച്ചത്.
ഇന്റർനെറ്റ് ബാങ്കിങ്,യോനോ,യോനോ ലൈറ്റ് സേവനങ്ങൾക്കും തടസ്സം നേരിട്ടേക്കാം.ഉപഭോക്താക്കൾക്ക് മികച്ച സേവനം നൽകുന്നതിന്റെ ഭാഗമായി ഇന്റർനെറ്റ് പ്ലാറ്റ്ഫോം അപ്ഗ്രേഡ് ചെയ്യുന്നതിന്റെ ഭാഗമായാണ് ഇതെന്ന് എസ് ബി ഐ അറിയിച്ചു.

https://twitter.com/TheOfficialSBI/status/1330160588853489666?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1330160588853489666%7Ctwgr%5E&ref_url=https%3A%2F%2Fwww.mathrubhumi.com%2Ftechnology%2Fnews%2Fsbi-online-services-may-get-interrupted--1.5224503

പിജെ ജോസഫിന്റെ ഇളയമകൻ ജോ ജോസഫ് അന്തരിച്ചു

photo:manorama

കോട്ടയം: കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാൻ പിജെ ജോസഫിന്റെ ഇളയമകൻ ജോ ജോസഫ് എന്ന ജോക്കുട്ടൻ (34 ) അന്തരിച്ചു.ഹൃദയാഘാതത്തെ തുടർന്ന് ഉച്ചയ്ക്കായിരുന്നു അന്ത്യം. ഉച്ച ഭക്ഷണത്തിന് ശേഷം ഉറങ്ങുന്നതിനിടയിലാണ് ഹൃദയാഘാതം ഉണ്ടായത്.ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഹൃദയസംബന്ധമായ അസുഖത്തിന് ഏറെ നാളായി ചികിത്സയിലാ യിരുന്നു.

അമ്മ:ഡോ.ശാന്ത ജോസഫ്,സഹോദരങ്ങൾ: അപു,യമുന,ആന്റണി

വോഗ് മാസികയുടെ വുമൺ ഓഫ് ദി ഇയർ സീരിസിൽ മന്ത്രി കെ കെ ശൈലജ

പ്രമുഖ ഫാഷൻ മാസികയായ വോഗ് ഇന്ത്യയുടെ വുമൺ ഓഫ് ദി ഇയർ സീരിസിൽ മന്ത്രി കെ കെ ശൈലജ ഇടം നേടി.കൂടാതെ ഇത്തവണത്തെ മുഖ ചിത്രവും മന്ത്രിയുടേതാണ്.മന്ത്രിയുടെ അഭിമുഖവും പതിപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

നിപാ,കോവിഡ് പ്രതിരോധ നിയന്ത്രണ പ്രവർത്തനങ്ങളിലെ മികവ് അടിസ്ഥാനമാക്കിയാണ് മന്ത്രിയെ വുമൺ ഓഫ് ദി സീരിസിൽ ഉൾപ്പെടുത്തിയത്.

മാസികയുടെ ലീഡർ ഓഫ് ദി ഇയർ വിഭാഗത്തിലാണ് മന്ത്രി കെ കെ ശൈലജ.കോവിഡ് ബാധിച്ച പത്തനംതിട്ട സ്വദേശികളായ ദമ്പതിമാരെ ചികിൽസിക്കുകയും പിന്നീട് രോഗം ബാധിതയാവുകയും ചെയ്ത കോട്ടയം മെഡിക്കൽ കോളേജിലെ നേഴ്സ് രേഷ്മ,തെലുങ്കാനയിലെ മഹാഭൂപ്നഗർ എസ പി യും മലയാളിയുമായ രമ രാജേശ്വരി, ഡോ.കമല റാം മോഹൻ എന്നിവർ കോവിഡ് പ്രതിരോധത്തിൽ വാരിയർ ഓഫ് ദി ഇയർ സീരീസിലും ഉണ്ട്.സ്പോർട്സ് വിമൻ ഓഫ് ദി ഇയർ ആയി ഇന്ത്യൻ വനിത ഹോക്കി ടീമിനെയും ഉൾപ്പെടുത്തി.
ഈ മാസം അവസാനം വോഗ് വുമൺ ഓഫ് ദ ഇയർ പുരസ്‌കാര വേദിയിൽ വിജയിയെ പ്രഖ്യാപിക്കും.

കുമ്മനത്തിനെതിരെയുള്ള പരാതി ഒത്തുതീർപ്പിലേക്ക്

തിരുവനന്തപുരം: ബിജെപി നേതാവ് കുമ്മനം രാജശേഖരനെതിരെ യുള്ള പരാതി ഒത്തുതീർപ്പിലേക്ക്.ആറന്മുള സ്വദേശിയായ പരാതി ക്കാരന് മുഴുവൻ തുകയും തിരിച്ചുകൊടുക്കാമെന്ന് സ്ഥാപന ഉടമ പറഞ്ഞു.കുമ്മനത്തിനെതിരെയുള്ള പരാതിയിൽ കഴമ്പില്ലെന്ന ശക്ത മായ ആരോപണത്തോടെ ബിജെപി നേതൃത്വം പ്രതിരോധത്തിനെത്തി യിരുന്നു.അഴിമതിയുടെ പേരിൽ കുമ്മനത്തെ പ്രതിയാക്കിയതിനെതി രെ വിവിധ കോണുകളിൽനിന്ന് പ്രതിഷേധമുയർന്നതിനെത്തുടർന്നു ള്ള രാഷ്ട്രീയ സമ്മർദ്ദത്തിലാണ് ഒത്തുതീർപ്പ് തീരുമാനമെന്നറിയുന്നു. അതേസമയംകള്ളക്കേസിനെതിരെ ബിജെപി ഇന്ന് കരിദിനമാചരിക്കു കയാണ്.

ലൈഫ് പദ്ധതി:ഇടക്കാലവിധി തിരിച്ചടിയെന്ന് ബിജെപി യും കോൺഗ്രസ്സും

തിരുവനന്തപുരം: ലൈഫ് പദ്ധതി ഇടപാടിൽ സിബി ഐ അന്വേഷണം സ്റ്റേ ചെയ്ത ഹൈക്കോടതി വിധി സർക്കാരിനേറ്റ തിരിച്ചടിയാണെന്ന് ബിജെപിയും കോൺഗ്രസ്സും.
സിബിഐ അന്വേഷണം ഇല്ലാതാക്കാനും എഫ് ഐ ആർ റദ്ദാക്കാനും വേണ്ടിയാണ് സർക്കാർ ശ്രമിച്ചത്.എന്നാൽ ഇത് നടന്നില്ലെന്ന് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ പറഞ്ഞു.യൂണിടാക്കിനെതിരെ അന്വേഷണം നടക്കുമ്പോൾ അഴിമതിയും എഫ് സി ആർ എ ചട്ട ലംഘനവും പുറത്തുവരും.ഇത് ആത്യന്തികമായി സർക്കാരിന് ദോഷം ചെയ്യും.രണ്ട് മാസംനീട്ടുമ്പോൾ സർക്കാരിനെതിരെ ഗുരുതരമായ രാഷ്ട്രീയ അന്തരീക്ഷം സൃഷ്ടിക്കപ്പെടും.ഇത് ഇടത് സർക്കാരിന് വലിയ രാഷ്ട്രീയ വെല്ലുവിളിയാകും.ഗോപാലകൃഷ്ണൻ പറഞ്ഞു.
അതേസമയം ലൈഫ് മിഷനുമായി ബന്ധപ്പെട്ട സിബിഐ അന്വേഷ ണം തുടരുന്നതിന് സ്റ്റേ ഒരു തടസ്സമല്ലെന്ന് അനിൽ അക്കര എം എൽ എ പറഞ്ഞു.ലൈഫ് മിഷനെ പ്രതിയാക്കുന്ന ഘട്ടത്തിലാണ് രണ്ട് മാസത്തെ സ്റ്റേ അനുവദിച്ചിരിക്കുന്നത്. സര്‍ക്കാരിന്റെ വാദത്തിനകത്ത് സാങ്കേ തികമായ വിഷയം മാത്രമാണ് ഇപ്പോള്‍ കോടതി പരിഗണിച്ചത്.അത് എഫ് സി ആർ എ റെഗുലേഷൻ ആക്ടിന്റെപരിധിയിൽ വരുമോ എന്നുള്ളതാണ്.ആക്റ്റിൻറ്റെ പരിധിയിൽ വരുന്നതുവരെ സർക്കാർ ഉദ്യോഗസ്ഥരെയും ലൈഫ് മിഷനേയും പ്രതി ചേർക്കുന്നതും അറസ്റ്റ് ചെയ്യുന്നതും അടക്കമുള്ള കാര്യങ്ങൾ സ്റ്റേ ചെയ്തിരിക്കുന്നു എന്നാണ് പറഞ്ഞത്.അല്ലാതെ സിബിഐ അന്വേഷണം നടത്തുന്നതിന് യാതൊരു തടസ്സവും ഇല്ല.അനിൽ അക്കര പറഞ്ഞു.

വി​ജ​യ് പി. ​നാ​യ​രെ ആ​ക്ര​മി​ച്ച കേ​സ്: ഭാ​ഗ്യ​ല​ക്ഷ്മി​യു​ടെ മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ ത​ള്ളി

തി​രു​വ​ന​ന്ത​പു​രം: ഡ​ബ്ബിം​ഗ് ആ​ര്‍​ട്ടി​സ്റ്റ് ഭാ​ഗ്യ​ല​ക്ഷ്മി​ക്കും മ​റ്റു പ്ര​തി​ക​ള്‍​ക്കും മു​ന്‍​കൂ​ര്‍ ജാ​മ്യ​മി​ല്ല. ഇ​വ​രു​ടെ മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ കോ​ട​തി ത​ള്ളി. തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ കോ​ട​തി​യാ​ണു വി​ധി പ്ര​സ്താ​വി​ച്ച​ത്.

യു​ട്യൂ​ബി​ലൂ​ടെ വ​നി​ത​ക​ളെ​ക്കു​റി​ച്ച്‌ അ​സ​ഭ്യം പ​റ​ഞ്ഞ​തി​ന് വി​ജ​യ് പി. ​നാ​യ​രെ ഭാ​ഗ്യ​ല​ക്ഷ്മി ഉ​ള്‍​പ്പെ​ടെ​യു​ള്ള വ​നി​ത​ക​ള്‍ ആ​ക്ര​മി​ച്ച കേ​സി​ലാ​ണ് അ​വ​ര്‍ മു​ന്‍​കൂ​ര്‍ ജാ​മ്യം തേ​ടി​യ​ത്. ഭാ​ഗ്യ​ല​ക്ഷ്മി​യെ കൂ​ടാ​തെ, ദി​യ സ​ന, ശ്രീ​ല​ക്ഷ്മി അ​റ​യ്ക്ക​ല്‍ എ​ന്നി​വ​രാ​ണ് കേ​സി​ലെ പ്ര​തി​ക​ള്‍. മോ​ഷ​ണം, മു​റി​യി​ല്‍ അ​തി​ക്ര​മി​ച്ചു ക​ട​ന്നു തു​ട​ങ്ങി അ​ഞ്ചു വ​ര്‍​ഷം ത​ട​വു ല​ഭി​ക്കാ​വു​ന്ന കു​റ്റ​ങ്ങ​ളാ​ണ് ഇ​വ​ര്‍​ക്കെ​തി​രെ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്. 

ഭാ​ഗ്യ​ല​ക്ഷ്മി​ക്കും മ​റ്റു പ്ര​തി​ക​ള്‍​ക്കും മു​ന്‍​കൂ​ര്‍​ജാ​മ്യം ന​ല്‍​കി​യാ​ല്‍ നാ​ളെ നി​യ​മം കൈ​യി​ലെ​ടു​ക്കാ​ന്‍ പൊ​തു​ജ​ന​ത്തി​നു പ്ര​ചോ​ദ​ന​മാ​കു​മെ​ന്ന് സ​ര്‍​ക്കാ​ര്‍ കോ​ട​തി​യി​ല്‍ വാ​ദി​ച്ചി​രു​ന്നു. ര​ണ്ടാം അ​ഡീ​ഷ​ണ​ല്‍ സെ​ഷ​ന്‍​സ് ജ​ഡ്ജി ശേ​ഷാ​ദ്രി​നാ​ഥ​ന്‍ കേ​സ് പ​രി​ഗ​ണി​ച്ച​പ്പോ​ഴാ​ണ് സ​ര്‍​ക്കാ​ര്‍ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്.

ഒന്നിടവിട്ട സീറ്റുകള്‍, മാസ്‌കും തെര്‍മല്‍ സ്‌കാനിങും നിര്‍ബന്ധം; പഴയ ആരവങ്ങളൊന്നുമില്ലാതെ തീയേറ്ററുകള്‍ തുറക്കുന്നു…

രാജ്യം അണ്‍ലോക്ക് അഞ്ചിലന്റെ പടിവാതിലിലേയ്ക്ക്…കൊറോണ കേസുകള്‍ കൂടുമ്പോഴും രാജ്യം കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിക്കുകയാണ്. ഇനിയും രാജ്യത്തെ പിടിച്ചു കെട്ടാനാവില്ലെന്ന മട്ടില്‍ അണ്‍ലോക്ക് അഞ്ചില്‍ ഇനി തീയേറ്ററുകളും തുറക്കാന്‍ പോവുകയാണ്. എട്ട് മാസത്തോളമായി പൂട്ടിയിട്ടിരുന്ന തീയേറ്ററുകളില്‍ ഇനി വീണ്ടും സിനിമകളുടെ ആരവമുയരും. പക്ഷേ പഴയ പ്രൗഡി ഉണ്ടാവില്ല എന്ന് മാത്രം. ഈ മാസം പതിനഞ്ച് മുതലാണ് തീയേറ്ററുകള്‍ തുറക്കുന്നത്.

തിയേറ്ററുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ മാര്‍ഗരേഖ പുറത്തിറക്കി. തിയേറ്ററുകളിലെ സീറ്റിംഗ് കപ്പാസിറ്റിയിലെ പകുതി ആളുകളെ മാത്രമേ പ്രവേശിപ്പിക്കാവൂ എന്നു മാര്‍ഗരേഖ വ്യക്തമാക്കുന്നു. വാര്‍ത്താവിതരണ പ്രക്ഷേപണമന്ത്രി പ്രകാശ് ജാവഡേക്കറാണ് മാര്‍ഗരേഖ പുറത്തിറക്കിയത്. അണ്‍ലോക്ക് അഞ്ചിന്റെ ഭാഗമായി തീയേറ്ററുകള്‍ തുറക്കുന്നതിന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം നേരത്തെ അനുമതി നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായാണ് ഇപ്പോള്‍ വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം മാര്‍ഗരേഖ പുറത്തിറക്കിയിരിക്കുന്നത്. 24 നിര്‍ദേശങ്ങളാണ് മാര്‍ഗരേഖയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. മാര്‍ഗരേഖ അനുസരിച്ച് സിനിമ തിയേറ്ററുകളും മള്‍ട്ടി പ്ലക്സുകളും ഈ മാസം 15 മുതല്‍ തുറന്നു പ്രവര്‍ത്തിക്കാം. എന്നാല്‍ പഴയ പോലെയുളള ആരവങ്ങള്‍ തീയേറ്ററില്‍ കാണണമെങ്കില്‍ മാസങ്ങളെടുക്കുമെങ്കിലും ഇടക്കാലാശ്വാസമെന്നോണം തീയേറ്ററുകള്‍ തുറക്കുന്നത് ആശ്വാസകരവും അതേ സമയം വെല്ലുവിളിയുമാണ്.

ഒരു ഷോയില്‍ 50 ശതമാനം ആളുകളെ മാത്രമേ തീയേറ്ററില്‍ പ്രവേശിപ്പിക്കാന്‍ പാടുള്ളൂ. സാമൂഹിക അകലം പാലിച്ച് ആളുകള്‍ക്ക് ഒന്നിടവിട്ട സീറ്റുകള്‍ മാത്രമേ അനുവദിക്കാവൂ. മാസ്‌ക് നിര്‍ബന്ധമാണ്. രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരെ മാത്രമേ തിയേറ്ററിനുള്ളില്‍ പ്രവേശിപ്പിക്കാവൂ. തിയേറ്ററിനകത്ത് പ്രവേശിക്കുന്നത് തെര്‍മല്‍ സ്‌കാനിങ് നിര്‍ബന്ധമാണ്. രണ്ടു പ്രദര്‍ശനങ്ങള്‍ തമ്മില്‍ കൃത്യമായ ഇടവേള ഉണ്ടായിരിക്കണം. ഇടവേളകളില്‍ ആളുകളെ പുറത്തു വിടുന്നത് ഒഴിവാക്കണം. ഇടവേളകളില്‍ സാമൂഹിക അകലം പാലിക്കേണ്ടതിന്റെയും മാസ്‌ക് ധരിക്കേണ്ടതിന്റെയും പ്രാധാന്യം വ്യക്തമാക്കുന്ന അനൗണ്‍സ്മെന്റ് നടത്തണം. തീയേറ്ററിനുള്ളിലെ കഫറ്റീരിയകളില്‍ പാക്കറ്റ് ഫുഡും പാനീയങ്ങളും മാത്രമേ അനുവദിക്കാവൂ.

ടിക്കറ്റ് കൗണ്ടറുകളിലെ തിരക്ക് ഒഴിവാക്കുന്നതിന്റെ ഭാഗമായി ഒന്നിലേറെ കൗണ്ടറുകള്‍ തുറക്കണം. ഡിജിറ്റല്‍ പേയ്മെന്റ് , ഓണ്‍ലൈന്‍ റിസര്‍വേഷന്‍ തുടങ്ങിയവ പ്രോല്‍സാഹിപ്പിക്കണം. അതത് ഷോയ്ക്ക് ടിക്കറ്റ് നല്‍കുന്നതിന് പകരം ഒരു ദിവസത്തേക്കുള്ള ടിക്കറ്റ് നല്‍കണം. മള്‍ട്ടിപ്ലക്‌സുകളില്‍ ടിക്കറ്റ് കൗണ്ടറുകള്‍ ഉണ്ടായിരിക്കില്ല. തിയേറ്ററിനകത്ത് തുപ്പുന്നത് അടക്കമുള്ളവ കര്‍ശനമായി തടയണമെന്നും മാര്‍ഗരേഖയില്‍ വ്യക്തമാക്കുന്നു.

http://www.jginews.in/one-killed-due-to-vijay-sethupathy-fan-fight/

വി​ജ​യ് പി. ​നാ​യ​രെ മ​ര്‍​ദ്ദി​ച്ച​വ​ര്‍​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍

തി​രു​വ​ന​ന്ത​പു​രം: വി​വാ​ദ യൂ​ട്യൂ​ബ​ര്‍ വി​ജ​യ് പി. ​നാ​യ​രെ മ​ര്‍​ദ്ദി​ച്ച​വ​ര്‍​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍. നി​യ​മം കൈ​യി​ലെ​ടു​ക്കാ​ന്‍ സ്ത്രീ​ക്കും പു​രു​ഷ​നും അ​വ​കാ​ശ​മി​ല്ലെ​ന്നും ശി​ക്ഷ സ്വ​യം ന​ട​പ്പി​ലാ​ക്കി​യ​വ​രെ നി​യ​മ​ന​ട​പ​ടി​ക​ളി​ല്‍ നി​ന്നും ഒ​ഴി​വാ​ക്ക​രു​തെ​ന്നും ക​മ്മീ​ഷ​ന്‍ പ​റ​ഞ്ഞു.

ഇ​ത് സം​ബ​ന്ധി​ച്ച്‌ സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ള്‍ തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ര​ണ്ടാ​ഴ്ച​യ്ക്ക​കം അ​റി​യി​ക്ക​ണ​മെ​ന്നും ക​മ്മീ​ഷ​ന്‍ നി​ര്‍​ദേ​ശി​ച്ചു. ഡ​ബ്ബിം​ഗ് ആ​ര്‍​ട്ടി​സ്റ്റ് ഭാ​ഗ്യ​ല​ക്ഷ്മി, ദി​യ സ​ന, ശ്രീ​ല​ക്ഷ്മി അ​റ​യ്ക്ക​ല്‍ എ​ന്നി​വ​ര്‍​ക്കെ​തി​രെ​യാ​ണ് ക​മ്മീ​ഷ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ നി​ര്‍​ദേ​ശി​ച്ച​ത്. മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ര്‍​ത്ത​ക​നാ​യ റ​നീ​ഷ് കാ​ക്ക​ട​വ​ത്ത് സ​മ​ര്‍​പ്പി​ച്ച പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി

ഹൈജീനിക് സുരക്ഷാ.. അണു വിമുക്ത അന്തരീക്ഷം, കോവിഡ് മാനദണ്ഡങ്ങൾ അക്ഷരംപ്രതി പാലിച്ച് ശ്രീചന്ദ് ബഹുദൂരം മുന്നിൽ

BUSINESS DESK

കണ്ണൂർ : പാർക്കിങ് ഏരിയ മുതൽ നിങ്ങളെ അനുഗമിക്കാൻ ഒരു സുരക്ഷാ ഉദ്യോഗസ്ഥൻ..നേരെ ചെല്ലുന്നത് പ്രത്യേകം സജ്ജീകരിച്ച ഒരു ഹെൽപ് ഡെസ്കിലെക്ക്.സദാ ജാഗരൂകരായിരിക്കുന്ന ഹെൽപ്പ് ഡെസ്ക് കൗണ്ടറിൽ ആദ്യം അണു വിമുക്തമാക്കൽ. പിന്നെ ശരീരോഷ്മാവ് പരിശോധന.അതെ കൗണ്ടറിൽ തന്നെ എത്തുന്ന ആളെ കുറിച്ചുള്ള വിവര ശേഖരണം.അതുകഴിഞ്ഞാൽ നേരെ റിസപ്ഷൻ കൗണ്ടറിലേക്ക്.റിസപ്ഷനിൽ സഹായിക്കാനായി കാത്ത് നിൽക്കുന്ന ആൾക്ക് മുന്നിലേക്ക്. എത്തേണ്ടതും, പോകേണ്ട ഡിപ്പാർട്ട്മെന്റിലേ ക്കുള്ള വ്യക്തമായ നിർദേശം.ഇടനാഴികൾ കടന്ന് ഓരോ ബ്ലോക്കിലേ ക്ക് പ്രവേശിക്കുമ്പോഴും അവിടെയും സഹായത്തിനായി കൗണ്ടറു കൾ,സഹായികൾ.ലക്ഷ്യത്തിലെത്തിയാൽ വീണ്ടും അണു നശീകര ണം.എല്ലാവരും കൃത്യമായി മുഖാവരണം,ഗ്ലൗസ്,പി പി ഇകിറ്റുകൾ , ഷീൽഡ് എന്നിവ ധരിച്ചിരിക്കുന്നു.വൃത്തിയും വെടിപ്പുമുള്ള ബഹളങ്ങളില്ലാത്ത  അന്തരീക്ഷം.തിരിച്ചു വരുമ്പോൾ ആദ്യ കൗണ്ടറുകളിൽനിന്ന് ലഭിച്ച വ്യക്തിഗത വിവരങ്ങൾ ഉൾക്കൊള്ളുന്ന സ്ലിപ് പ്രത്യേകം തയ്യാറാക്കിയ ഒരു ബോക്സിൽ നിക്ഷേപിച് പുറത്തേക്..ലോകത്തെ മാറ്റിമറിച്ച മഹാമാരിയെ തുരത്താനായി പാലിക്കേണ്ട സർവ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് ഇതാ ഇവിടെ ശ്രീചന്ദിൽ കണ്ട നേർക്കാഴ്ചയുടെ സാക്ഷ്യപത്രമാണ് ഇത്. കടലാസുകളിലും വാക്കുകളിലും മാത്രം ഒതുങ്ങി,പലപ്പോഴും യാഥാർഥ്യത്തിലേക്കും പ്രായോഗിക തലത്തിലേക്കും വരാത്ത കാഴ്ചകൾ കണ്ടുമടുത്ത ഏതൊരാൾക്കും  വേറിട്ട ഒരു അന്താരാഷ്ട്ര അനുഭവമാണ് ജില്ലയിലെ ഏറ്റവും പ്രശസ്തമായ ആതുര സേവന കേന്ദ്രമായ ശ്രീചന്ദ് സ്പെഷ്യലിറ്റി ഹോസ്‌പിറ്റലിൽ എത്തുന്നവരെ കാത്തിരിക്കുന്നത്.

ഒരു ആശുപത്രി എന്ന നമ്മുടെയൊക്കെ ഉള്ളിൽ എന്നെ അടിയുറച്ചപോയ ആ പഴഞ്ചൻ സങ്കൽപ്പങ്ങളെ ഇനി മറന്നേക്കുക.കാലം മാറി, കഥയും എന്നതാണ് വസ്തുത.ഹൈജീനിക് ആയിട്ടുള്ള വൃത്തിയുള്ള ശാന്തമായ അന്തരീക്ഷമാണ് ശ്രീചന്ദിനെ വ്യത്യസ്തമാക്കുന്നത് എന്ന് പറയാതെ വയ്യ.

പ്രമുഖ ഡിപ്പാർട്ടുമെന്റുകളിൽ എല്ലാം പ്രശസ്തരും വിദഗ്ധരുമായി ഒരു കൂട്ടം ഡോക്ടർമാരുടെ സംഘം തന്നെ ഇവിടെയുണ്ട്. മംഗലാപു രത്തും കോഴിക്കോട്ടും ഒക്കെ ലഭിക്കുന്നതിനേക്കാൾ മികച്ച ചികിത്സ ഇവിടെ വാഗ്ദാനം ചെയ്യപ്പെടുന്നു.രോഗ നിര്ണയവുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര നിലവാരത്തിലുള്ള ഉപകരണങ്ങൾ ഇവിടെയുണ്ട്. കൃത്യസമയത്ത് വ്യക്തമായ രോഗ നിർണ്ണയം നടത്താൻ ഈ ആധുനിക ഉപകരണങ്ങൾക്ക് സാധിക്കും എന്നത് രോഗ മുക്തിയെ എളുപ്പമാക്കു ന്നു.അത് മറ്റ് സങ്കീർണ്ണതകളെ ഇല്ലാതാക്കുന്നു.മെഡിക്കൽ കോളേജ് നിലവാരത്തി ലുള്ള വിവിധ ഡിപ്പാർട്മെന്റുകളും അവിടെയുള്ള ഡോക്ടർമാരും തമ്മിലുള്ള ഏകോപനം ശ്രീചന്ദിലെ എടുത്തുപറ യേണ്ട പ്രത്യേകതകളിൽ ഒന്നാണ്.

സാധാരണക്കാർക്ക്പോലും മികച്ച ചികിത്സ കുറഞ്ഞ ചിലവിൽ ലഭ്യമാക്കുക എന്നതുതന്നെയാണ് അടിസ്ഥാനപരമായി   ആകർഷണീയമായ മറ്റൊരു സംഗതി.ശുചീകരണ ജീവനക്കാർ മുതൽ ഉയർന്ന പദവിയിലുള്ള ഡോക്ടർമാരും മറ്റ് ജീവനക്കാരും ഹൃദ്യമായി പെരുമാറുന്നു.അത്യാഹിത വിഭാഗം മുതൽ എല്ലാ ഡിപ്പാർട്ടുമെന്റുകളിലും ഡോക്ടർമാരുടെ സേവനം എല്ലാ സമയത്തും ലഭ്യമാണ്.

എല്ലാറ്റിനുമുപരി മാനുഷികതയുടെ നിറഞ്ഞ പുഞ്ചിരികൾ എവിടെയും ദർശിക്കാം.അക്കാദമിക പ്ലാറ്റ്‌ഫോമിനപ്പുറംശ്രീചന്ദ് സ്പെഷ്യലിറ്റി ആശുപത്രിയുടെ സാമൂഹിക സേവന വിഭാഗങ്ങൾ ചെയ്യുന്ന ജീവ കാരുണ്യ പ്രവർത്തനങ്ങൾ ഇതിനകം ജനശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്.കച്ചവട താൽപ്പര്യങ്ങൾക്കപ്പുറം ആതുരസേവനം എന്ന മഹത്തായ കർമ്മ മേഖലയുടെ പവിത്രതയ്ക്ക് മുകളിൽ ഒരു കളങ്കവും പാടില്ലെന്ന ഉറച്ച നിലപാടിലാണ് ശ്രീചന്ദ് കുടുംബം.

മഹത്തായ ഒരു പാരമ്പര്യത്തിന്റെ ചാലകശക്തിയാണ് ശ്രീചന്ദ് സ്പെഷ്യലിറ്റി ആശുപത്രി എന്ന സ്ഥാപനത്തെ നയിക്കുന്നത്.ഏതു മേഖലയിലായാലും ക്രിയാത്മകമായ ആശയങ്ങളുടെ മുൻപേ നടന്ന് വഴി വെട്ടിയവരാണ് ആ ചാലകശക്തി.ആ പാരമ്പര്യത്തിന്റെ പിൻതലമുറതന്നെയാണ് ഈ മഹാസ്ഥാപനത്തിന്റെ സാരഥ്യം വഹിക്കുന്നത് എന്നത് നന്മ നിറഞ്ഞ ആ കാലത്തിന്റെ കൽപന തന്നെയാവാം.
പറഞ്ഞുവരുന്നത് മറ്റാരെക്കൊണ്ടുമല്ല ശ്രീചന്ദ് സ്പെഷ്യലിറ്റി ഹോസ്പിറ്റലിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ നിരൂപ് മുണ്ടയാടൻ എന്ന വിജയ ശിൽപ്പിയെക്കുറിച്ചാണ് .ഒരു ഉപദേഷ്ടാവെന്ന കേവലമായ അർത്ഥതലങ്ങൾക്കപ്പുറം തികച്ചും അർഹമായ കൈകളിൽത്തന്നെയാണ് ശ്രീചന്ദിന്റെ സാരഥ്യം.ദേശീയ അന്തർദേശീയതലത്തിൽ ഈ മേഖലയിൽത്തന്നെ 20 വർഷത്തോളം പ്രവർത്തിച്ച ഒരാൾ എന്ന നിലയിൽ അതുതന്നെയാവാം ഈ സ്ഥാപനത്തിന് ലഭിച്ച ഏറ്റവും വലിയ ഭാഗ്യവും.അത്തരത്തിൽ ഒരാളാൽ നയിക്കപ്പെടുന്ന സ്ഥാപനത്തിന് ആമുഖത്തിൽ സൂചിപ്പിച്ച നവീകരണത്തിന്റെ നൂതന ആശയങ്ങളും,ഒരു ആശുപത്രി എന്ന നിലക്ക് മാനുഷികതയിൽ അടിയുറച്ച രോഗീ സൗഹൃദ അന്തരീക്ഷവും സൃഷ്ടിക്കപ്പെടുന്നതിന് ഒരു തടസവും ഉണ്ടാവില്ല.ഒരുവേള നമ്മുടെയൊക്കെ ജീവിതത്തിലെ ആദ്യ അനുഭവമായ ലോക്ക് ഡൗൺ കാലത്ത് വീടുകളിൽപോലും ചികിത്സ ലഭ്യമാക്കിയും മറ്റ് ജീവ കാരുണ്യപ്രവർത്തനങ്ങൾ നടത്തിയും പച്ചയായ ജീവിതത്തിന്റെ കൂടെ നിൽക്കാൻ ഈസ്ഥാപനത്തിന് കഴിഞ്ഞു.അതിന്റെ സാക്ഷ്യപത്രങ്ങൾ ഇവിടെ ചുമരുകളിൽ അടയാളപ്പെടുത്തിയിരിക്കുന്നു.നേരത്തെ പറഞ്ഞ കോവിഡ് പ്രോട്ടോകോൾ എന്നത് വെറും കടലാസ്സിൽ ഒതുങ്ങേണ്ടതല്ല എന്നും ഒരു ആതുരാലയം എന്ന നിലയിൽ പ്രത്യേകിച്ചും അത് നടപ്പാക്കേണ്ടത് തന്നെയാണെന്ന കർശനമായ വ്യവസ്ഥകൾ ഇവിടെ എത്തുന്ന രോഗികൾക്കും അവരെ പരിചരിക്കാനായി നിയോഗിക്കപ്പെട്ട ജീവനക്കാർക്കുമായി വിട്ടുവീഴ്ചകളില്ലാതെ നടപ്പാക്കിയതും നിരൂപ് മുണ്ടയാടൻ എന്ന സാരഥിയുടെ ആശയം തന്നെ.

എസ്പി ബാലസുബ്രഹ്‌മണ്യത്തി ന്റെ നില അതീവ ഗുരുതരം

ചെന്നൈ: കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്ന ഗായകൻ എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ നില അതീവ ഗുരുതരം.കഴിഞ്ഞ 24 മണിക്കൂറിൽ അദ്ദേഹത്തിന്റെ ആരോഗ്യനിലയിൽ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല.അദ്ദേഹം ചികിത്സയിൽകഴിയുന്ന ചെന്നൈ എം ജി എം ഹെൽത്ത് കെയർ വൃത്തങ്ങൾ എസ്പിബി യുടെ ആരോഗ്യനില സംബന്ധിച്ച് മെഡിക്കൽ ബുള്ളറ്റിനിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.സാധ്യമായ എല്ലാ വൈദ്യ സഹായവും അദ്ദേഹത്തിന് നൽകുന്നുണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
നേരിയ കോവിഡ് ലക്ഷണങ്ങളോടെ ആഗസ്ത് 5 നാണ് അദ്ദേഹത്തെ ആശുപത്രയിൽ പ്രവേശിപ്പിച്ചത്.അന്ന് കാര്യമായ ആരോഗ്യപ്രശ്നങ്ങൾ ഇല്ലെന്നറിയിച് അദ്ദേഹംതന്നെ വീഡിയോ പുറത്തുവിട്ടിരുന്നു.
ആഗസ്ത് 13 ആകുമ്പോഴേക്കും ശരീരത്തിലെ ഓക്സിജന്റെ അളവ് കുറഞ്ഞതിനെ തുടർന്ന് അദ്ദേഹത്തെ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റി.വെന്റിലേറ്ററിൽ അദ്ദേഹത്തിനെ പ്ലാസ്മ ചികിത്സക്ക് വിധേയമാക്കുകയും ചെയ്തിരുന്നു.
ഇടയ്ക്ക് അദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടതായി അദ്ദേഹത്തിന്റെ മകൻ ആശുപത്രിയിലെ അദ്ദേഹത്തിന്റെ ചിത്രം സഹിതം അറിയിച്ചിരുന്നു.അദ്ദേഹം ഭക്ഷണം കഴിക്കാൻ തുടങ്ങിയതായും അറിയിച്ചിരുന്നു.

താജ്മഹലും ആഗ്ര കോട്ടയും തുറക്കുന്നു; പ്രവേശനം കോവിഡ് നിയന്ത്രണങ്ങളോടെ

നീണ്ട 6 മാസങ്ങള്‍ക്കൊടുവില്‍ താജ്മഹല്‍ പ്രണയസൗധം സഞ്ചാരികള്‍ക്കായി തുറന്നു. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് പൂട്ടുവീണതാണ് താജ്മഹല്‍ ഉള്‍പ്പെടെയുള്ള ഇന്ത്യയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍. അണ്‍ലോക്ക് 4ന്റെ ഭാഗമായാണ് താജ്മഹലും ആഗ്ര കോട്ടയും അടക്കമുള്ള ഇന്ത്യയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ സഞ്ചാരികള്‍ക്കായി തുറക്കുന്നത്.

ഒരു ദിവസം താജ്മഹലില്‍ 5000 പേരെയും ആഗ്ര കോട്ടയില്‍ 2500 പേരെയും മാത്രമേ സന്ദര്‍ശിക്കാന്‍ അനുവദിക്കൂ. സാമൂഹിക അകലം പാലിക്കല്‍, മാസ്‌ക് ധരിക്കുക, സാനിറ്റൈസര്‍ ഉപയോഗിക്കുക തുടങ്ങിയ കാര്യങ്ങള്‍ നിര്‍ബന്ധമായും പാലിക്കണം.

ടിക്കറ്റ് കൗണ്ടറുകളായിരിക്കില്ല, പകരം ഇലക്ട്രിക് ടിക്കറ്റുകളായിരിക്കും സന്ദര്‍ശകര്‍ക്ക് നല്‍കുക. കോവിഡ് വ്യാപനം രൂക്ഷമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ താജ്മഹല്‍ അടച്ചു. ഇതോടെ ഹോട്ടല്‍ മേഖലയും നഷ്ടത്തിലായി. ലോക്ക്ഡൗണ്‍ കണക്കിലെടുത്ത് ബഫര്‍ സോണിന്റെ ഭാഗമായി തരംതിരിച്ചിരിക്കുന്ന നഗരത്തിലെ എല്ലാ ചരിത്ര സ്മാരകങ്ങളും സെപ്തംബര്‍ 1 മുതല്‍ വിനോദ സഞ്ചാരികള്‍ക്കായി വീണ്ടും തുറക്കുമെന്ന് ആഗ്ര ജില്ലാ മജിസ്‌ട്രേറ്റ് പ്രഖ്യാപിച്ചെങ്കിലും താജ്മഹലും ആഗ്ര കോട്ടയും തുറന്നിരുന്നില്ല.

ഫേസ്ബുക് പോസ്റ്റിട്ടാൽ പോരാ ജനങ്ങളോട് വിശദീകരിക്കണം:കെ സുരേന്ദ്രൻ

തിരുവനതപുരം: സത്യമാണ് വലുത് എന്ന്പറഞ്ഞു ഫേസ്ബുക് പോസ്റ്റിട്ടാൽ പോരാ കാര്യങ്ങൾ ജനങ്ങളോട് വിശദീകരിക്കുകയാണ് വേണ്ടതെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ പറഞ്ഞു.സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് ഇ ഡി ചോദ്യം ചെയ്യലിന് വിധേയനായ ജലീൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എന്താണ് താങ്കളോട് ചോദിച്ചതെന്ന് ജനങ്ങളോട് വിശദീകരിക്കുകയാണ് വേണ്ടത്.കേരളത്തിലെ ഒരു മന്ത്രി ആയതിനാൽ കാര്യങ്ങൾ കേരളത്തിലെ ജനതയോട് പറയേണ്ടത് ജലീലിന്റെ ഉത്തരവാദിത്തമാ ണെന്ന് കെ സുരേന്ദ്രൻ പറഞ്ഞു.
എൻഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യൽ സംബന്ധിച്ച സകല കാര്യങ്ങളും ജനങ്ങളോട് ജലീൽ തുറന്ന് പറയണം.താങ്കൾ സത്യവാനാണെങ്കിൽ സത്യമാണ് ഏറ്റവും വലുതെന്ന് ഫേസ്ബുക്കിൽ പോസ്റ്റിട്ടാൽ പോരാ.എന്താണ് യഥാർത്ഥത്തിൽ നടന്നത് എന്നും സർക്കാരിന്റെ ഔദ്യോഗിക വാഹനവും സുരക്ഷാ സംവിധാനങ്ങളും ഒരു കള്ളക്കടത്തുവ്യവസായിയുടെ വീട്ടിൽ നിർത്തിയിട്ട്, അവിടെനിന്ന് അദ്ദേഹത്തിന്റെ സ്വകാര്യ വാഹനത്തിൽ എന്തിനാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റിൽ പോയത്? എന്ത്കൊണ്ട് ചോദ്യം ചെയ്യലിന് ശേഷം മാധ്യമങ്ങളോട് കള്ളം പറഞ്ഞു?എല്ലാ കാര്യങ്ങളും ജനങ്ങളോട് പറയണമെന്ന് സുരേന്ദ്രൻ ആവർത്തിച്ചു .
മന്ത്രി ആയതിനു ശേഷം ജലീൽ നടത്തിയ അനധികൃത സ്വത്ത് സമ്പാദനത്തെ ക്കുറിച്ചും ഇ ഡി ചോദിച്ചു.അത്കൊണ്ടാണ് ഒന്നും പറയാൻ ജലീൽ തയ്യാറാകാത്തതെന്നും സുരേന്ദ്രൻ ആരോപിച്ചു. കള്ളന് കഞ്ഞിവെക്കുന്ന സമീപനമാണ് മുഖ്യമന്ത്രി ഇക്കാര്യത്തിൽ എടുക്കുന്നതെന്നും സുരേന്ദ്രൻ പരിഹസിച്ചു.ബന്ധു നിയമന വിവാദത്തിൽ താരതമ്യേന നിസാരമായ ഒരു സംഭവത്തിന്റെ പേരിൽ ഇ പി ജയരാജനെ മന്ത്രി സ്ഥാനത്തുനിന്ന് എടുത്തുകളഞ്ഞ പിണറായി വിജയൻ അതീവ ഗൗരവമുള്ള സ്വർണക്കടത്തു കേസിൽ രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട അന്വേഷണ ഏജൻസി ചോദ്യം ചെയ്തിട്ടും ജലീലിനെ സംരക്ഷിക്കുന്നതിന്റെ ചേതോവികാരം എന്താണെന്നും സുരേന്ദ്രൻ ചോദിച്ചു.

PHOTO COURTESY:MBIENGLISH

വാഹൻ സേവനങ്ങൾ മട്ടന്നൂരിൽ പ്രവർത്തനം തുടങ്ങി

വാഹന സംബന്ധമായ എല്ലാ ഓൺലൈൻ സേവനങ്ങളും ലഭ്യമാക്കും

BUSINESS DESK

മട്ടന്നൂർ: വാഹന സംബന്ധമായ എല്ലാ രേഖകളും തയ്യാറാക്കുന്നതിന് വിപുലമായ സംവിധാനത്തോട്കൂടി മട്ടന്നൂർ പാലോട്ടുപള്ളിയിൽ 'വാഹൻ ഹെൽപ്' ഓട്ടോ കൺസൾട്ടിങ് ഓൺലൈൻ സർവീസസ് വർത്തനം തുടങ്ങി.വാഹന റെജിസ്ട്രേഷൻ,ഫിറ്റ്നെസ് സർട്ടിഫിക്കറ്റ്, ഡ്രൈവിംഗ് ലൈസെൻസ്,രജിസ്‌ട്രേഷൻ ട്രാൻസ്ഫർ, തൊഴിലാളിക ളു ടെ ക്ഷേമനിധി അടക്കൽ, ഇൻഷുറൻസ് മുതലായ വാഹന സംബന്ധമാ യ എല്ലാസേവനങ്ങളും, ഓൺലൈൻ സേവന സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് ഭാരവാഹികൾ അറിയിച്ചു. പാലോട്ടുപള്ളിയിലെ അലീമ കോംപ്ലക്‌സിലാണ് ഓഫീസ് പ്രവർത്തിക്കുക..മട്ടന്നൂർ മുനിസിപ്പൽ കൗൺസിലർ വി എൻ സത്യേന്ദ്രനാഥ് ഉത്ഘാടനം ചെയ്തു.മുനിസിപ്പൽ കൗൺസിലർ നജ്മ അധ്യക്ഷത വഹിച്ചു. ഇ.പ്രസാദ്,പികെ മുരളി എന്നിവർ പങ്കെടുത്തു.
രാജ്യമൊട്ടാകെയുള്ള വാഹന സംബന്ധമായ രേഖകൾ ഓൺലൈ നായി മാറുന്നതോടെ ഇത്തരത്തിലുള്ള ഓൺലൈൻ സേവനദാതാ ക്കളുടെ സേവനങ്ങൾ ജനങ്ങൾക്ക് ഏറെ ഉപകാരപ്രദമാകുമെന്ന് വിലയിരുത്തപ്പെടുന്നു.നേരത്തെ ട്രാൻസ്‌പോർട് ഓഫീസുകൾ കേന്ദ്രീകരിച്ചുള്ള ഇത്തരം ഓൺലൈൻ സേവനങ്ങൾ ഉണ്ടായി രുന്നെങ്കിലും പലയിടത്തും ജനത്തിരക്ക് അനുഭവപ്പെടുന്ന അവസ്ഥ ഉണ്ടാകാറുണ്ടായിരുന്നു.ഇതിനായി കണ്ണൂരിലോ തലശ്ശേരിയിലോ പോകേണ്ട അവസ്ഥയും ഉണ്ടായിരുന്നു.വാഹൻ ഹെൽപ്പ് പോലുള്ള സേവനങ്ങ ൾ മട്ടന്നൂരിൽത്തന്നെ ലഭ്യമായത് വാഹന ഉപയോക്താ ക്കൾക്ക് ഏറെ ഉപകാരപ്രദമാകും.പൂർണ്ണമായും കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ടായിരിക്കും വാഹൻ ഹെൽപ്പിന്റെ പ്രവർത്തനങ്ങൾ എന്ന് മാനേജ്മെന്റ് അറിയിച്ചു.