breaking news

കോവിഡ് പ്രതിരോധ ഉപകരണങ്ങൾ വിതരണം ചെയ്തു

ചാലോട് : കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഉപകരണങ്ങൾ നൽകി.

ചാലോട് എംപ്ലോയീസ് – പെൻഷനേഴ്സ് സൊസൈറ്റിയാണ് കീഴല്ലൂർ ഗ്രാമപഞ്ചായത്തിന് ശുചീകരണത്തിനാവശ്യമായ സ്പ്രെയറുകളൂം അണുനാശിനിയും നൽകിയത്.

സംഘം വൈസ് പ്രസിഡണ്ട് എൻ.രാജൻ, സെക്രട്ടറി എം.വിനീഷ എന്നിവർ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.മിനി, വൈസ് പ്രസിഡണ്ട് അനിൽകുമാർ എന്നിവർ ഏറ്റുവാങ്ങി., സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.വി.ഷീജ, സിനീഷ് എന്നിവർ പങ്കെടുത്തു.