breaking news

മതിൽ ചാടിക്കടന്ന് ക്രൈം ബ്രാഞ്ച് സംഘം, ദിലീപിന്റെ വീട്ടിൽ നാടകീയ രംഗങ്ങൾ

L A T E S T |

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടൻ ദിലീപിന്റെ ആലുവയിലെ പത്മസരോവരം വീട്ടിലെത്തിയ ക്രൈം ബ്രാഞ്ച് സംഘം വീട്ടിലേക്ക് പ്രവേശിച്ചത് നാടകീയമായി.

രാവിലെ പതിനൊന്ന് മണിയോടെയാണ് ക്രൈം ബ്രാഞ്ച് സംഘം ആലുവ പാലസിനടുത്തുള്ള ദിലീപിന്റെ വീട്ടിലെത്തിയത്.ഗേറ്റ് അകത്തുനിന്ന് പൂട്ടിയതിനാൽ ഗേറ്റ് ചാടിക്കടന്നാണ് പോലീസ് സംഘം വീട്ടിനുള്ളിൽ പ്രവേശിച്ചത്.

ഗേറ്റിൽനിന്ന് വീട് നേരിട്ട് കാണാൻ കഴിയാത്തതിനാൽ അകത്തു കടന്ന ക്രൈം ബ്രാഞ്ച് സംഘം വീട്ടിൽ ചെന്ന് അറിയിച്ചതിനെ തുടർന്ന് ദിലീപിന്റെ സഹോദരി വീട് തുറന്ന് കൊടുക്കുകയായിരുന്നു.ക്രൈം ബ്രാഞ്ച് എസ് പി മോഹനചന്ദ്രന്റെ നേതൃത്വത്തിലുള്ള 20 അംഗസംഘമാണ് റെയ്ഡ് നടത്തുന്നത്.വീടിന് പുറത്തും വലിയ പോലീസ് സംഘമുണ്ട്.

R E A D M O R E |

ദിലീപിന്റെ വീട്ടിലും സഹോദരന്റെ വീട്ടിലും നിർമാണ കമ്പനി ഓഫീസിനും പുറമെ രണ്ട് കേന്ദ്രങ്ങളിൽകൂടി റെയ്ഡ് നടക്കുന്നതായി വിവരമുണ്ട്.എന്നാൽ ഈ രണ്ട് കേന്ദ്രങ്ങൾ എവിടെയാണെന്ന് പോലീസ് വെളിപ്പെടുത്തിയിട്ടില്ല.

അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താൻ ദിലീപും ബന്ധുക്കളും ഗൂഢാലോചന നടത്തിയെന്ന വെളിപ്പെടുത്തലുകൾ സംവിധായകൻ ബാലചന്ദ്രകുമാർ നടത്തിയതിന് പിന്നാലെയാണ് ക്രൈം ബ്രാഞ്ച് റെയ്ഡ് .
photo | mbionline