breaking news

“വൻ വിജയ”മെന്ന പ്രതീക്ഷ പങ്ക് വെച്ച് ട്രംപ്

വാഷിംഗ്ടൺ:

അമേരിക്കൻ പ്രസിഡണ്ട് തിരഞ്ഞെടുപ്പിന്റെ ഫല പ്രഖ്യാപനം വന്നുകൊണ്ടിരിക്കുന്ന നിർണ്ണായക നിമിഷങ്ങളിൽ വൻ വിജയം ഉറപ്പെന്ന് പ്രതീക്ഷ പങ്കുവെച്ച് ഡൊണാൾഡ് ട്രംപിന്റെ ട്വീറ്റ്. “ഒരു വലിയ വിജയമെന്ന” പ്രസ്താവന ഇന്ന് രാത്രി നടത്തുമെന്നാണ് ട്രംപിന്റെ ട്വീറ്റ്.


ഞങ്ങൾ മികച്ച വിജയത്തിലേക്ക് മുന്നേറുകയാണ് എന്നാൽ അവർ ( ഡമോക്രറ്റുകൾ ) തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിക്കുന്നു.അതിന് ഞങ്ങൾ സമ്മതിക്കുകയുമില്ല.ട്രംപിന്റെ ട്വീറ്റിൽ പറയുന്നു.
ട്രംപിന്റെ എതിരാളി ജോ ബൈഡനും വിജയ പ്രതീക്ഷ കൈവെടിഞ്ഞില്ല എന്ന വിചിത്രമായ അവസ്ഥയാണ് ഈ രാത്രിയിലും അമേരിക്കയിൽ അൽപ സമയം മുൻപ് മാധ്യമങ്ങളെ കണ്ടപ്പോഴും ബൈഡൻ ഈ കാര്യം സൂചിപ്പിച്ചിരുന്നു.ബൈഡൻ മാധ്യമങ്ങളെ കണ്ട ഉടനെയാണ് വൻ വിജയമെന്ന ട്രംപിന്റെ ട്വീറ്റ് വന്നത്.
“വിശ്വാസം നിലനിർത്തൂ,നമ്മൾ വിജയിക്കാൻ പോകുന്നു” എന്നാണ് ബൈഡൻ ട്വീറ്റ് ചെയ്തത്.അമേരിക്കൻ പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ ഇതുവരെയുള്ള ഫലങ്ങൾ വന്നപ്പോൾ 7 സീറ്റിന്റെ മാത്രം നേരിയ മുൻ‌തൂക്കം ജോ ബൈഡനാനുള്ളത്.