L A T E S T |
കാബൂൾ: അഫ്ഘാനിസ്ഥാനിലെ കാബൂൾ ഹമീദ് കർസായി വിമാനത്താവളത്തിന് സമീപം ഭീഷണി ഉയർത്തിയ ഭീകരനെ വധിച്ചതായി യു എസ് വക്താവ് വ്യക്തമാക്കി.
വിമാനത്താവളത്തിന് സമീപം നിർത്തിയിട്ടിരുന്ന സ്ഫോടക വസ്തുക്കൾ നിറച്ച ട്രക്കിൽ ഡ്രോൺ ആക്രമണമാണ് നടത്തിയതെന്ന് യു എസ് സൈനിക വക്താവ് ബിൽ അർബനെ ഉദ്ധരിച്ച് സി എൻ എൻ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
വിജയകരമായി ദൗത്യം പൂർത്തിയാക്കിയെന്നും വൻ തോതിൽ സ്ഫോടകവസ്തുക്കൾ ട്രക്കിൽ ഉണ്ടായിരുന്നു എന്നാണ് സ്ഫോടനത്തിന്റെ അവസ്ഥകണ്ട് മനസിലാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
സ്ഫോടനത്തിൽ മറ്റാരും കൊല്ലപ്പെട്ടില്ല എന്നാണ് കരുതുന്നതെന്നും അന്വേഷണം നടത്തിവരികയാണെന്നും അർബൻ വ്യക്തമാക്കി.