ഇരിട്ടി: തില്ലങ്കേരി പഞ്ചയാത്തിലെ തെക്കംപൊയില്‍ മേഖലയില്‍ ശക്തമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ പഞ്ചയാത്ത് സുരക്ഷാ സമിതിയോഗത്തില്‍ തീരുമാനം പഞ്ചയാത്തലെ രണ്ട്, മൂന്ന്്, നാല്, വാര്‍ഡുകളിലുള്‍പ്പെട്ട തെക്കംപൊയില്‍, കാരക്കുന്ന്, പാറേങ്ങാട്, പൂമരം എന്നി പ്രദേശങ്ങള്‍ പൂര്‍ണ്ണമായും അടച്ചിടും. കഴിഞ്ഞ ഒരാഴ്ച്ചക്കുള്ളില്‍ ഇരുപതോളം ആളുകള്‍ക്കാണ് ഈ പ്രദേശങ്ങളില്‍ സമ്പര്‍ക്കത്തിലൂടെ കോവിഡ് ബാധിച്ചത്.
നേരത്തെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയെങ്കിലും ചില വഴിയോര സ്ഥാപനങ്ങള്‍ ഉള്‍പ്പടെ മേഖലയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച പ്രവര്‍ത്തിക്കുന്നതായി നാട്ടുകാര്്ക്കിടയില് വ്യാപക പരാതിയുയര്‍ന്നിരുന്നു.നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ പിഴ ചുമത്തുന്നതുള്‍പ്പടെയുള്ള ശക്തമായ നടപടിസ്വികരിക്കുമെന്ന് പോലിസ് അറിയിച്ചു. ബേങ്ക് ഒഴികെയുള്ള മുഴുവന്‍ സ്ഥാപനങ്ങളും അടച്ചിടുമെന്ന് അധികൃതര്‍ അറിയിച്ചു.