breaking news

കാളച്ചക്കിലാട്ടിയ വെളിച്ചെണ്ണ,പുഴുക്കും കഞ്ഞിയും, നാടിനെ തൊട്ടറിഞ്ഞ് ജില്ലാ പഞ്ചായത്ത് കാർഷിക വിപണനമേള

കണ്ണൂർ : കാളച്ചക്കിലാട്ടിയ വെളിച്ചെണ്ണ മുതൽ പുഴുക്കും കഞ്ഞിയുംവരെ…..നാടൻ പച്ചക്കറി മുതൽ ഫാം ഫ്രഷ് മീൻ വരെ ഒരേ കുടക്കീഴിൽ ലഭ്യമാക്കി കണ്ണൂർ ജില്ലാപഞ്ചായത്തിന്റെ കാർഷിക വിപണനമേള ‘പച്ചമീനും പച്ചക്കറിയും’ ശ്രദ്ധേയമാകുന്നു.

ടൗൺ സ്ക്വയർ ഹാളിലാണ് ജനശ്രദ്ധയാകർഷിച്ച കാർഷിക വിപണനമേള നടക്കുന്നത്.28 ന് സമാപിക്കും.കഫേശ്രീ ഒരുക്കുന്ന കൈപ്പാട് അരി കഞ്ഞിയും പുഴുക്കുമാണ് മേളയിലെ ശനിയാഴ്ചത്തെ പ്രധാന ആകർഷണം.കാള ചക്കിലാട്ടിയ വെളിച്ചെണ്ണയ്ക്ക് അര ലിറ്ററിന് 250 രൂപയാണ് വില.വിവിധയിനം ഫാം ഫ്രഷ് മീനുകളും വിവിധ ഭക്ഷ്യ വസ്തുക്കളും പച്ചക്കറികളും വാങ്ങാൻ ആളുകൾ കൂട്ടമായെത്തുന്നുണ്ട്.

സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ കാർഷിക വിപണന മേള സംഘടിപ്പിക്കുന്നത്.ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ഉള്ള കർഷകർ ഉത്പാദിപ്പിച്ച പച്ചക്കറികൾ, ജീവനുള്ള മത്സ്യങ്ങൾ എന്നിവ വിപണന മേളയിൽ ഉണ്ട് .ബ്ലോക്കുകളിൽ രജിസ്റ്റർ ചെയ്ത കർഷക കൂട്ടായ്മ കളാണ് ഇവിടെ വിപണനം നടത്താൻ എത്തിയിട്ടുള്ളത്.വിപണന മേള മികച്ച പ്രതികരണമാണ് നൽകുന്നതെന്ന് ജില്ലാ പഞ്ചായത്ത് അധികൃതർ അറിയിച്ചു.