കണ്ണൂർ : പൊലീസ് സേനയ്ക്ക് കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ കരുതൽ.പോലീസ് സേനയ്ക്ക് ആവശ്യമായ കോവിഡ് പ്രതിരോധ ഉപകരണങ്ങൾ നൽകിയാണ് കണ്ണൂർ ജില്ലാ പഞ്ചായത്ത് മാതൃകയായത്.
കുടിവെള്ളം, മാസ്ക്, സാനിറ്റൈസര്‍, ഗ്ലൗസ് എന്നിവയാണ് ജില്ലാ പഞ്ചായത്ത് കണ്ണൂർ ജില്ലാ പോലീസ് സേനയ്ക്ക് നൽകിയത്.
കെ സുധാകരന് എംപി ജില്ലാ പഞ്ചായത്തിന് 1500 മാസ്കും ഗ്ലൗസും നല്കി. നിരവധി വ്യക്തികളും സ്ഥാപനങ്ങളും ജില്ലാ പഞ്ചായത്ത് ഉദ്യമവുമായി സഹകരിച്ചു .
ജില്ലാ പഞ്ചായത്ത് ഹെല്പ് ഡെസ്കിലേക്ക് കോര്പ്പറേഷന് സിഡിഎസിന്റെ നേതൃത്വത്തില്‍ 15 പള്‍സ് ഓക്സീമീറ്ററുകളും വിതരണം ചെയ്തു.
കണ്ണൂരിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ വിതരണ കർമ്മം നിർവഹിച്ചു. അസിസ്റ്റന്റ് കമ്മീഷണര്‍ പി ബാലകൃഷ്ണന് ഉപകരണങ്ങൾ ഏറ്റുവാങ്ങി.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബിനോയ് കുര്യന്, വി കെ സുരേഷ് ബാബു, ടി സരള, കെ കെ രത്നകുമാരി, യു പി ശോഭ, സി പി ഷിജു, എന്‍ പി ശ്രീധരന്, സെക്രട്ടറി വി ചന്ദ്രന്, ഒ കെ വിനീഷ്, രഘു തുടങ്ങിയവര്‍ പങ്കെടുത്തു.