breaking news

സിൽവർ ലൈനിൽ നിയമസഭയിൽ അടിയന്തിര പ്രമേയ ചർച്ച തുടങ്ങി | LIVE

തിരുവനന്തപുരം : സിവർ ലൈനിൽ നിയമസഭയിൽ അടിയന്തിര പ്രമേയ ചർച്ച തുടങ്ങി.വിഷയം ചർച്ച ചെയ്യാൻ രണ്ട് മണിക്കൂറാണ് അനുവദിച്ചിരിക്കുന്നത്.പ്രതിപക്ഷനിരയിൽനിന്ന് പി സി വിഷ്ണുനാഥ് പ്രമേയം അവതരിപ്പിച്ചു.

സർക്കാരിനെതിരെ രൂക്ഷമായ വിമർശനം ഉന്നയിച്ച പ്രസംഗത്തിൽ സിൽവർ ലൈനിൽ സാമൂഹിക ആഘാത പഠനമല്ല സാമൂഹിക അതിക്രമമാണ് നടക്കുന്നതെന്ന് പ്രമേയം അവതരിപ്പിച്ചുകൊണ്ട് പി സി വിഷ്ണുനാഥ്‌ പറഞ്ഞു.

പ്രതിഷേധക്കാർക്ക്നേരെ പോലീസ് അഴിഞ്ഞാടുന്നു. പദ്ധതിയിൽ ജനങ്ങളുടെ എതിർപ്പ് കാരണം ചർച്ചപോലും ഇല്ലെന്ന് പറഞ്ഞ സർക്കാരിന് പിന്നോട്ട് പോകേണ്ടിവന്നു.കാലഹരണപ്പെട്ട സംവിധാനങ്ങളാണ് ജനങ്ങളുടെമേൽ അടിച്ചേൽപ്പിക്കുന്നത്.

പദ്ധതിയിൽ അടിമുടി ദുരൂഹതയാണ്.അഹമ്മദാബാദ് മുംബൈ പദ്ധതിയെ എതിർക്കുന്നവർ ഇവിടെ സിൽവർ ലൈനിന് വേണ്ടി വാദിക്കുന്നു.സിൽവർ ലൈൻ പദ്ധതിയുടെ മഞ്ഞക്കലിടാൻ എന്ത് ഹീനമായ പ്രവൃത്തിയും നടത്താൻ മടിയില്ലാതായി സർക്കാരിനും പോലീസിനും.

കല്ലിടാൻ വരുന്ന പോലീസ്,കുട്ടികളുടെ മുന്നിൽവെച്ച് അവരുടെ രക്ഷിതാക്കളെ മർദ്ദിക്കുന്നു. സമ്പന്ന വർഗ്ഗത്തിന്റെ താല്പര്യം സംരക്ഷിക്കാനാണ് പദ്ധതിയെന്നും വിഷ്ണുനാഥ് കൂട്ടിച്ചേർത്തു.