breaking news

കേരളാ ബേങ്ക് കണ്ണൂർ റീജിയനിൽ 10 എ ടി എമ്മുകൾ കേരളപ്പിറവി ദിനത്തിൽ ഉൽഘാടനം ചെയ്യും

മട്ടന്നൂർ:

കേരള ബാങ്ക് കണ്ണൂർ റീജിയൻ കേരളപ്പിറവി ദിനത്തിൽ വിവിധ കേന്ദ്രങ്ങളിൽ 10 എ ടി എമ്മുകൾ ഉൽഘാടനം ചെയ്യും.ദേവസ്വം- ടൂറിസം-സഹകരണ വകുപ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഓൺലൈനിലൂടെ ഉൽഘാടനം നിർവഹിക്കും.

കേരളാ ബേങ്ക് രൂപീകരിച്ച്ഒരു വർഷം തികയുന്നതിന് മുൻപേ തന്നെ കണ്ണൂർ റീജിയൻ മികച്ച നേട്ടങ്ങൾ കൈവരിച്ചതിൻറെ ഉദാഹരണമാണ് എ ടി എം ജനങ്ങൾക്കായി തുറക്കുന്നത്. പൂർണ്ണമായും കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ടാണ് എ ടി എം പ്രവർത്തനമെന്ന് കേരളബാങ്ക് കണ്ണൂർ റീജിയൻ അധികൃതർ അറിയിച്ചു. മാറിയ കാലഘട്ടത്തിൽ ഡിജിറ്റൽ ഇടപാടുകളെ പ്രോത്സാ ഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് എ ടി എം ഇടപാടുകളെ ബാങ്ക് പ്രോത്സാഹിപ്പിക്കുന്നത്.

കണ്ണപുരം,പിലാത്തറ,കടന്നപ്പള്ളി (കടന്നപ്പളളി – പാണപ്പുഴ സംസ്ഥാന സഹകരണ ബാങ്ക് സഹകരണത്തോടെ – ബേങ്ക് കെട്ടിടത്തിൽ), മാതമംഗലം, അഴീക്കോട്, ചക്കരക്കല്ല്, കൂത്തുപറമ്പ്, മട്ടന്നൂർ, പേരാവൂർ,ഇരിട്ടി എന്നിവിടങ്ങളിലാണ് എ ടി എം കൗണ്ടറുകൾ പ്രവർത്തിക്കുക.

മട്ടന്നൂർ നഗരസഭാ ഷോപ്പിംഗ് കോംപ്ലക്സിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉത്ഘാടനം ചെയ്യുന്നതിൻറെ തത്സമയ സംപ്രേഷണ പരിപാടിയിൽ നഗരസഭാ ചെയർപേഴ്സൺ അനിത വേണു, വൈസ് ചെയർമാൻ പി പുരുഷോത്തമൻ എന്നിവർ പങ്കെടുക്കും.