breaking news

മഹാമാരി വിതച്ച ഭീതിയിൽ തളർന്നില്ല,മട്ടന്നൂർ ഹയർ സെക്കണ്ടറി സ്കൂൾ പടവുകൾ കയറിയത് പുതുമോടിയിലേക്ക്..

| ക്ലാസ്സ്‌റൂം പ്രവർത്തനങ്ങൾക്കപ്പുറം വിവിധങ്ങളായ ക്രിയാത്മക ആവിഷ്കാരങ്ങൾ നടത്തിയതോടെ അക്കാദമിക തലങ്ങൾക്കപ്പുറം അത് പുതിയ സൃഷ്ടികളുടെ പിറവിയുടെ ദിനങ്ങളായി.കലാ പരിപാടികളും കരകൗശല പ്രവർത്തനങ്ങളും വീടുകളിൽ സൃഷ്ടിക്കപ്പെട്ടു… |

മട്ടന്നൂർ:ലോകം മുഴുവൻ മഹാമാരിയുടെ ഭീതിയിലും അടച്ചിടലിന്റെ വിഹ്വലതയിലും ആലസ്യത്തിലാണ്ടപ്പോൾ അടിച്ചേൽപ്പിക്കപ്പെട്ട വിരസങ്ങളിൽ വിരസങ്ങളായ ഒഴിവു ദിനങ്ങളെ ക്രിയാത്മകമായി വിനിയോഗിക്കുകയായിരുന്നു ഇവിടെ അധ്യാപകരും വിദ്യാർത്ഥികളും.ഓൺലൈൻ ക്ലാസ്സെന്ന ഔദ്യോഗിക ആശയങ്ങൾ പിറവിയെടുക്കും മുൻപേ തന്നെ ഇവിടെ അത്തരം ആശയങ്ങൾ നടപ്പായി തുടങ്ങിയിരുന്നു.ക്ലാസ്സ്‌റൂം പ്രവർത്തനങ്ങൾ ക്കപ്പുറം വിവിധങ്ങളായ ക്രിയാത്മക ആവിഷ്കാരങ്ങൾ നടത്തിയതോടെ അക്കാദമിക തലങ്ങൾക്കപ്പുറം അത് പുതിയ സൃഷ്ടികളുടെ പിറവിയുടെ ദിനങ്ങളായി.

കലാ പരിപാടികളും കരകൗശല പ്രവർത്തനങ്ങളും വീടുകളിൽ സൃഷ്ടിക്കപ്പെട്ടപ്പോൾ പൊടിപിടിച്ചു കിടക്കേണ്ടിയിരുന്ന അടച്ചിടൽ കാലത്തെ ആവശ്യം ആവശ്യങ്ങളായ നിർമ്മാണ പ്രവർത്തനങ്ങളിലൂടെ പുതുമോടിയിൽ നിർവചിക്കുകയായിരുന്നു സ്കൂൾ മാനേജ്മെന്റ്. ‘പുതുവർഷം പുതുമോടിയിൽ ‘ എന്നതായിരുന്നു ആ ആശയം.
മട്ടന്നൂർ ഹയർ സെക്കണ്ടറി സ്കൂൾ പുതിയ ക്ലാസ്സ്‌ മുറി സമുച്ചയങ്ങളുടെയും ശൗചാലയങ്ങളുടെയും നവീകരിച്ച സ്റ്റേഡിയം റോഡിന്റെയും പടവ്‌ ഉദ്യാനത്തിന്റെയും ഉത്ഘാടനം ‘പുതുവർഷം പുതുമോടി’യിൽ എന്ന പേരിൽ നടന്നു.

ക്ലാസ് മുറി സമുച്ചയങ്ങളുടെയും പുതിയ ചന്ദ്രഗിരി ബ്ലോക്കിന്റെയും ഉൽഘാടനം വിദ്യാഭ്യാസ ഉപ ഡയറക്ടർ സി മനോജ്‌കുമാർ നിർവഹിച്ചു.പുതുതായി പണികഴിപ്പിച്ച സ്ത്രീ സൗഹൃദ ശൗചാലയ കോംപ്ലക്സ് ജില്ലാ വിദ്യാഭ്യാസ ഓഫീസർ എ പി അംബിക നിർവഹിച്ചു.പടവ് ഉദ്യാനം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ വി വി ബാബു ഉൽഘാടനം ചെയ്തു.കൃഷ്ണകുമാർ കണ്ണോത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ കെ ടി ശിവദാസ് മുഖ്യ പ്രഭാഷണം നടത്തി.

പി ടി എ പ്രസിഡണ്ട് പി സുരേഷ് ബാബു,പ്രധാനാദ്ധ്യാപിക സിവി ഷീല,എം കെ ഇസ്മായിൽ ഹാജി,പി വി വിനോദ് കുമാർ,എൻ സി ശശിധരൻ,മുഹമ്മദ്,വഹീദ എന്നിവർ സംസാരിച്ചു.പവിത്രൻ മാവില നന്ദി പറഞ്ഞു.കോവിഡ് അവധികാലത്ത് കുട്ടികൾ തയ്യാറാക്കിയ കരകൗശല വസ്തുക്കളുടെ ഡിജിറ്റൽ പ്രദർശനവും ഉണ്ടായിരുന്നു.