breaking news

മട്ടന്നൂർ ഹയർ സെക്കണ്ടറി സ്കൂൾ ‘പുതുവർഷം പുതുമോടിയിൽ’ പരിപാടി തിങ്കളാഴ്ച്ച

മട്ടന്നൂർ:

മട്ടന്നൂർ ഹയർ സെക്കണ്ടറി സ്കൂൾ പുതിയ ക്ലാസ്സ്‌ മുറി സമുച്ചയങ്ങളുടെയും ശൗചാലയങ്ങളുടെയും നവീകരിച്ച സ്റ്റേഡിയം റോഡിന്റെയും പടവ്‌ ഉദ്യാനത്തിന്റെയും ഉത്ഘാടനം ‘പുതുവർഷം പുതുമോടി’യിൽ എന്ന പേരിൽ ജനുവരി 4ന് തിങ്കളാഴ്ച ഉച്ചക്ക് 02.30ന് നടക്കുമെന്ന് അധികൃതർ അറിയിച്ചു.

വിദ്യാഭ്യാസ ഉപ ഡയറക്ടർ സി മനോജ്‌കുമാർ,ജില്ലാ വിദ്യാഭ്യാസ ഓഫീസർ എ പി അംബിക,ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ വി വി ബാബു എന്നിവർ പങ്കെടുക്കും.