breaking news

ഗാന്ധിമാർഗ്ഗത്തിൽ സന്നദ്ധ സേവനദിനം..മാതൃകയായി മട്ടന്നൂർ എച്ച് എസ് എസ് വീണ്ടും ഉന്നതങ്ങളിൽ…

മട്ടന്നൂർ : ആരും നിർബന്ധിച്ചില്ല..ആരും കണ്ണുരുട്ടി വടി എടുത്തില്ല.. മാറിമറിഞ്ഞ ലോകത്തിലെ പുതിയ കാഴ്ചകളെയും ശീലങ്ങളെയും കണ്ടു പഠിക്കാനും ജീവിതത്തിലേക്ക് പകർത്താനും പഠിച്ചുകൊണ്ടി രിക്കുന്ന അവനും അവളും ആരും പറയാതെ ചൂലും എടുത്ത് ഇറങ്ങി.കൂട്ടിന് കുഞ്ഞനിയനും അനിയത്തിയും ചേട്ടനും ചേച്ചിയും അച്ഛനും അമ്മയും അപ്പൂപ്പനും അമ്മൂമ്മയും ഒക്കെ ചേർന്നപ്പോൾ കോവിഡ് കാലത്തെ ഗാന്ധിജയന്തി ദിനത്തിലെ സേവനദിനം മറക്കാ നാവാത്ത അനുഭവമായി മാറി.അതെ,ഒരുപാട് അനുഭവപാഠങ്ങൾ നൽകിക്കൊണ്ടിരിക്കുന്ന മഹാമാരിയുടെ കാലഘട്ടത്തിലെ ആദ്യ ഗാന്ധിജയന്തി ദിനം മട്ടന്നൂർ ഹയർ സെക്കഡറി സ്കൂളിലെ വിദ്യാർ ത്ഥികൾക്ക് ഇങ്ങനെയായി രുന്നു…
പഴയ സേവനവാരം പോയി പിന്നീട് അത് ഗാന്ധിജയന്തി ദിനത്തിലെ സേവനദിനമായി അതിനെ കാലം എപ്പോഴോ ചുരുക്കി എഴുതിയ പ്പോൾ, പോയ വർഷങ്ങളിൽ അത് വൈകുന്നേരങ്ങളിലെ സ്കൂളും പരിസരവും അടിച്ചുവാരി വെടിപ്പാക്കലിന്റെ, കൂട്ടായ്മയുടെ നല്ല പാഠങ്ങളായിരുന്നു.അധ്യാപകരും അധ്യാപികമാരും ആൺകുട്ടിക ളും പെൺകുട്ടികളും കൂട്ടം ചേർന്നുള്ള വൈകുന്നേരങ്ങളിലെ സേവന മണിക്കൂറുകളെ നാമെല്ലാം പറഞ്ഞു തഴമ്പിച്ചുപോയ “സേവന വാര മാ”യി സ്വയം പ്രഖ്യാപിച്ചു.കൂടിച്ചേരലിന്റെ ആ നിമിഷങ്ങളിലും ആരും അറിയാതെ ഒന്ന് മുങ്ങി വെള്ളം കുടിക്കാൻപോകുന്ന സുഹൃദ് സംഘങ്ങളും ഇക്കുറി ഉണ്ടായില്ല.പക്ഷെ മഹാമാരി പഠിപ്പിച്ചുകൊ ണ്ടിരിക്കുന്ന ജീവിതത്തിലെ വലിയ പാഠങ്ങളിൽ അവർ പ്രായോഗിക ജീവിതത്തിന്റെ പുതിയ തലമുറയായി സ്വയം വളർന്നു.ആരും പറ യാതെ,നിർബന്ധിക്കാതെ ഒരു ദിവസം മുഴുവൻ അവർ വീടും പരിസ രവും വൃത്തിയാക്കി.അങ്ങിനെ മൂവായിരത്തോളം കുട്ടികൾ പഠിക്കുന്ന വിദ്യാലയത്തിന്റെ മഹിമ ഉന്നതങ്ങളിൽ എത്തിച്ച് എത്ര യോ ഗ്രാമങ്ങൾ ഗാന്ധി ജയന്തി ദിനത്തിൽ വൃത്തിയാക്കപ്പെട്ടു.
അതിശയോക്തി കലർത്തിയതോ പൊലിപ്പിച്ചതോ അല്ല ഈ വാക്കുകൾ.യാഥാർഥ്യങ്ങളുടെ പച്ചയായ നേർക്കാഴ്ചയാണ്.മട്ടന്നൂർ ഹയർ സെക്കന്ററി സ്കൂളിന്റെ ഗാന്ധിജയന്തി ദിനാഘോഷം സമുചി തമായി ഓൺലൈനിൽ ആഘോഷിക്കാൻ നേരത്തെ തീരുമാനിച്ചിരു ന്നു.എന്നാൽ കുട്ടികൾ സ്വയം ഏറ്റെടുത്ത ഈ സംരംഭം ചിത്രങ്ങളായി ക്ലാസ് ഗ്രൂപ്പുകളിലുംമറ്റും പോസ്റ്റ് ചെയ്യപ്പെട്ടപ്പോഴാണ് അത് മഹ ത്തായ ഒരു കാര്യമായി രൂപാന്തരപ്പെട്ടത് എന്ന് പറയാതെ വയ്യ. ക്‌ളാസ് അധ്യാപകരും മറ്റും ശുചീകരണത്തിന്റെയും ഗാന്ധി ജയന്തി ദിനത്തിന്റെയും കാര്യങ്ങൾ തലേ ദിവസം ഗ്രൂപ്പുകളിൽ പറഞ്ഞിരു ന്നെങ്കിലും അത് കുടുംബങ്ങൾ ഏറ്റെടുത്ത ഒരു വലിയ ദൗത്യമാകുമെ ന്ന് കരുതിയില്ല.വീടുകളിൽ എല്ലാവരും വൃത്തിയാക്കലിന് ഇറങ്ങിയ പ്പോൾ അത് ഒരു അത് ഒരു വലിയ സംഭവമായി മാറുകയായിരുന്നു. ഒരേ സമയം കുറെ വീടും പരിസരവും വൃത്തിയായപ്പോൾ അത് അനേക ഗ്രാമങ്ങൾ ശുചീകരിക്കലായി അറിയാതെ മാറി.

എന്തായാ ലും മഹത്തായ ഒരു പ്രവൃത്തി സ്വയം ഏറ്റെടുത്ത കുട്ടികളെ അധ്യാപകരും സ്കൂൾ മാനേജ്‌മെന്റും ആവോളം അഭിനന്ദിച്ചു.വിദ്യാലയത്തിലെ അധ്യാപകരും അധ്യാപികമാരും അനധ്യാപകരും കുടുംബങ്ങളും ശുചീകരണ പ്രവർത്തനങ്ങളിൽ പങ്ക് ചേർന്നു .വരുംകാലങ്ങളിലും സ്കൂളിന് പുറമെ ഗ്രാമങ്ങളും ശുചീകരിക്കപ്പെടു ന്ന ഗാന്ധി ജയന്തി ദിനം മട്ടന്നൂർ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികൾ ആവിഷ്കരിക്കുമെന്ന് പ്രത്യാശിക്കാം.