breaking news

മട്ടന്നൂർ ലയൺസ്‌ ക്ലബ്ബ് ഭാരവാഹികൾ ചുമതലയേറ്റു

R E G I O N A L D E S K |

മട്ടന്നൂർ : മട്ടന്നൂർ ലയൺസ്‌ ക്ലബ്ബ് 2021-22 വർഷത്തെ ഭാരവാഹികൾ ചുമതലയേറ്റു.

ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് ലയൺസ്‌ മൾട്ടിപ്പിൾ എൽ സി ഐ എഫ് കോർഡിനേറ്റർ എ വി വാമൻ കുമാർ നിർവഹിച്ചു.കെ വി പ്രസാദ് അധ്യക്ഷത വഹിച്ചു.

മേഖലയിലെ മൂന്ന് കിഡ്നി രോഗികളായ യുവാക്കൾക്കുള്ള സാമ്പത്തിക സഹായം നൽകി.

ലയൺസ്‌ ഫസ്റ്റ് ഡിസ്ട്രിക്ട് ഗവർണ്ണർ ഡോ.പി സുധീർ,മുൻ ഡിസ്ട്രിക്ട് ഗവർണർ ഡോ സുചിത്ര സുധീർ,സജിനി സുധിഷ്‌,ഷീന രാജീവ്, പി കെ പവിത്രൻ, സംഗീത രവീന്ദ്രൻ എന്നിവർ സംസാരിച്ചു. സി കെ ശ്രീജിത്ത് നന്ദി പറഞ്ഞു.

മട്ടന്നൂർ ലയൺസ്‌ ഓഫീസ് ‘ഡെൻ’ ൽ പൂർണ്ണമായും കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ടായിരുന്നു ചടങ്ങുകൾ.ഓൺലൈൻ പ്ലാറ്റ് ഫോമിൽ ചടങ്ങുകളുടെ തത്സമയ സംപ്രേഷണവും ഉണ്ടായിരുന്നു.
ഭാരവാഹികൾ: കെ വി പ്രസാദ് (പ്രസിഡന്റ്) സി കെ ശ്രീജിത്ത് ( സെക്രട്ടറി) പി രാംദാസ് ട്രഷറർ).