breaking news

എസ് ഐ യെ അക്രമിച്ചെന്ന കേസിൽ മന്ത്രി മുഹമ്മദ് റിയാസ് കോടതിയിൽ ഹാജരായി

ON AIR |

കോഴിക്കോട് : ഡി വൈ എഫ് ഐ നേതാവായിരിക്കെ ഡി ഐ ജി ഓഫീസിലേക്ക് നടത്തിയ മാർച്ചിനിടെ എസ് ഐ യെ അക്രമിച്ചെന്ന കേസിൽ മന്ത്രി പി എ മുഹമ്മദ് റിയാസ് കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഹാജരായി.

നിർമൽ മാധവ് പോലീസ് അതിക്രമ കേസുമായി ബന്ധപ്പെട്ട് എസ് എഫ് ഐ നടത്തിയ ഡി ഐ ജി ഓഫീസ് മാർച്ച് ഡി വൈ എഫ് ഐ ജില്ലാ സെക്രട്ടറിയായിരുന്ന മുഹമ്മദ് റിയാസാണ് ഉത്ഘാടനം ചെയ്തത്.

മാർച്ചിനിടെ ഇംഗ്ലീഷ് പള്ളിക്ക് സമീപത്തുവെച്ച് ട്രാഫിക്ക് എസ് ഐയെ ആക്രമിക്കുകയും പോലീസ് ജീപ്പ് തകർക്കുകയും ചെയ്തു എന്നാണ് കേസ്.റിയാസടക്കം 23 പ്രതികളുള്ള കേസിൽ നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് കോടതിയിൽ ഹാജരായി ജാമ്യം നേടിയിരുന്നു.

വ്യാഴാഴ്ച കേസ് വീണ്ടും പരിഗണിച്ചപ്പോൾ റിയാസ് വീണ്ടും ഹാജരാവുകയായിരുന്നു.കേസ് മെയ് 27ന് വീണ്ടും പരിഗണിക്കും.