breaking news

മന്ത്രി വി എൻ വാസവന്റെ കാർ അപകടത്തിൽപ്പെട്ടു: സുരക്ഷാ ഉദ്യോഗസ്ഥന് പരിക്ക്

L A T E S T | ON AIR

കോട്ടയം : മന്ത്രി വി എൻ വാസവന്റെ കാർ അപകടത്തിൽപെട്ടു.

പാമ്പാടി ഒൻപതാം മൈലിൽ വെച്ചാണ് പിക്ക് അപ്പ് വാനുമായി മന്ത്രിയുടെ കാർ കൂട്ടിയിടിച്ചത്.അപകടത്തിൽ മന്ത്രിയുടെ സുരക്ഷാ ജീവനക്കാരന് പരിക്കേറ്റു.

മന്ത്രിക്ക് പരിക്കില്ല.പാമ്പാടി താലൂക്ക് ആശുപത്രിയിലെത്തി പ്രാഥമിക പരിശോധന നടത്തിയ മന്ത്രി മറ്റൊരു വാഹനത്തിൽ യാത്ര തുടർന്നു.