breaking news

പുത്തൻ വാഹനങ്ങൾ ഷോറൂമിൽനിന്ന് നമ്പറുമായി ഇറങ്ങും, റജിസ്ട്രേഷൻ പരിശോധനകൾ ഒഴിവാക്കുന്നു

ഇനി ‘ഫോർ റജിസ്ട്രേഷൻ’ സ്റ്റിക്കർ പതിപ്പിച്ച പുത്തൻ വാഹനവുമായി വാഹന റജിസ്ട്രേഷൻ ദിവസംവരെ റോഡിൽ വണ്ടിയുമായി കറങ്ങാമെന്ന് ആരും കരുതണ്ട. പുതിയ വാഹനങ്ങളുടെ രജിസ്ട്രേഷനും ഡ്രൈവിംഗ് ലൈസൻസിനും ആധാർ നിർബന്ധിത തിരിച്ചറിയൽ രേഖയാക്കി കേന്ദ്രസർക്കാർ വിജ്ഞാപനമിറക്കി.

പുതിയ വാഹനങ്ങളുടെ രജിസ്‌ട്രേഷൻ പരിശോധനയെന്ന കടമ്പ ഒഴിവാകുമെന്നാണ് പ്രധാന നേട്ടം.അതുകൊണ്ട്തന്നെ ഇനി താൽക്കാലിക രജിസ്‌ട്രേഷനുപകരം ഷോറൂമിൽനിന്ന് പുറത്തിറങ്ങു മ്പോൾ തന്നെ സ്ഥിരം നമ്പർ ലഭിക്കും.

ഉടൻ തന്നെ വാഹന ഉടമകൾക്ക് ഇതിന്റെ സൗകര്യം ലഭിക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.ഇതിനായി സോഫ്റ്റ്‌വെയറിൽ മാറ്റങ്ങൾ വരുത്തിക്കൊണ്ടിരിക്കയാണ്.

ബോഡി നിർമ്മിക്കേണ്ടതരത്തിലുള്ള വാഹനത്തിന്റെ ഉടമകൾക്കും ഫാൻസി നമ്പറിന് ബുക്ക് ചെയ്യുന്നവർക്കും മാത്രമായിരിക്കും ഇനി താൽക്കാലിക രജിസ്‌ട്രേഷൻ നൽകുക.മറ്റെല്ലാതരത്തിലുള്ള വാഹനങ്ങൾക്കും അതിസുരക്ഷാ നമ്പർപ്ലേറ്റ് പുത്തൻ വാഹനങ്ങൾ ഷോറൂമിൽനിന്ന് ഇറങ്ങുമ്പോൾ തന്നെ ലഭിക്കും.

18 സേവനങ്ങൾക്ക് ആധാർ നിർബന്ധിതമാകും.അപേക്ഷകർ നേരിട്ട് ഓഫീസിലെത്തുന്നത് ഒഴിവാക്കാനാണ് ഇത്.ഡ്രൈവിംഗ് ലൈസെൻസ് ടെസ്റ്റ് ടെസ്റ്റ് ഒഴികെ ബാക്കിയുള്ളവയെല്ലാം ഓൺലൈനാക്കിയിരിക്ക യാണ്.വിൽക്കുന്നയാളിനും വാങ്ങുന്നയാളിനും ആധാർ നിർബന്ധമാണ്.പഴയ ആർ സി ഓഫീസിൽ ഹാജരാക്കേണ്ട. വാങ്ങുന്നയാൾക്ക് കൈമാറി സൂക്ഷിച്ചാൽ മതി.

ഉടമസ്ഥാവകാശ കൈമാറ്റം പൂർണ്ണമായും ഓൺലൈനാകും.വായ്പ ഉള്ള വാഹനമാണെങ്കിൽ അടച്ചുതീർന്നാൽ ആർ സി യിൽ രേഖപ്പെടുത്തുന്നതും ഒഴിവാക്കും.പകരം ഓൺലൈൻ അപേക്ഷയിന്മേൽ ഡിജിറ്റൽ രേഖകളായി സൂക്ഷിക്കാം.സാമ്പത്തിക കുടിശിക ഇല്ലെന്ന കാര്യം മനസിലാക്കാനായി ഓൺലൈനിൽ പരിശോധിക്കാം.ആവശ്യമെങ്കിൽ ആർ സി സംബന്ധിച്ച വിവരണങ്ങളും ഓൺലൈനിൽ ലഭിക്കും. ചെക്ക് പോസ്റ്റുകൾ ഉടൻതന്നെ ഓൺലൈനാക്കും.

photo | indiatvnews.com