breaking news

മുട്ടിൽ മരം മുറിയിൽ കേന്ദ്ര ഇടപെടൽ: വനം പരിസ്ഥിതി മന്ത്രാലയം റിപ്പോർട്ട് തേടി

ന്യൂഡൽഹി: മുട്ടിൽ മരംമുറി വിവാദത്തിൽ കേന്ദ്രസർക്കാർ ഇടപെടൽ.വിഷയത്തിൽ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം റിപ്പോർട്ട് തേടി.

മരം മുറിച്ചു കടത്തിയതുമായി ബന്ധപ്പെട്ട മുഴുവൻ വിവരങ്ങളും കേന്ദ്ര വനം പരിസ്ഥിതി മന്ത്രലയത്തെ അടിയന്തിരമായി അറിയിക്കാനാണ് നിർദേശം.കേന്ദ്ര വനം പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കറാണ് അടിയന്തിര റിപ്പോർട്ട് തേടിയത്.

കേന്ദ്ര മന്ത്രി വി മുരളീധരൻ,ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ എന്നിവർ മന്ത്രിയെ സന്ദർശിച്ച് വിവാദങ്ങൾ സംബന്ധമായ കാര്യങ്ങൾ പ്രകാശ് ജാവദേക്കറുമായി ചർച്ച നടത്തിയിരുന്നു.