breaking news

ലോക്ക് ഡൗൺ കാലത്തെ വന്യ മൃഗങ്ങളുടെ ജീവിതം വരച്ചുകാട്ടി ‘എക്സ്പീരിയൻസ് നാഗർഹൊളെ’

E X C L U S I V E |

നാഗർ ഹൊളെ: ലോക്ക് ഡൗൺ കാലത്ത് മനുഷ്യൻ വീട്ടിൽ ഇരിക്കുമ്പോൾ വന്യ ജീവികൾ എന്ത് ചെയ്യുന്നു എന്ന് ചിന്തിച്ചിട്ടുണ്ടോ..?

മഹാമാരിയെ പ്രതിരോധിക്കാൻ മനുഷ്യൻ വീടുകളിൽ ഇരിക്കുമ്പോൾ വന്യ മൃഗങ്ങളുടെ ജീവിത ശൈലിയിലും പ്രകടമായ മാറ്റം ഉണ്ടെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്.നൂറ്റാണ്ടിലെ ഏറ്റവും വലിയ മഹാമാരിയിൽ മനുഷ്യൻ അസ്വതന്ത്രനായപ്പോൾ ലോകത്തെ മുഴുവൻ വന മേഖലകളിലും വന്യ മൃഗങ്ങൾ സ്വച്ഛന്ദം വിഹരിക്കുന്ന കാലമാണത്രെ.

ഇത്തരത്തിൽ അടച്ചിടൽ കാലത്തേ വന ജീവിതം എങ്ങിനെയെന്ന് കൃത്യമായി വരച്ചു കാണിക്കുകയാണ് നാഗർ ഹൊളെ നാഷണൽ പാർക്ക് ആൻഡ് ടൈഗർ റിസർവ് അധികൃതർ.ആളുകൾ ഇറങ്ങാതായതോടെ വന അതിർത്തികളിലൂടെയും വന മേഖലകളിലൂടെയും മൃഗങ്ങൾ വിഹരിക്കുന്ന കാഴ്ചയാണ് മനോഹരമായ ‘ എക്സ്പീരിയൻസ് നാഗർഹൊളെ’ എന്ന വീഡിയോയിലൂടെ നാഗർ ഹൊളെ വനം വകുപ്പ് അധികൃതർ കാണിക്കുന്നത്.

പീലി വിടർത്തിയാടുന്ന മയിൽ മുതൽ വേഴാമ്പലും കാട്ടുപോത്തും ആനയും കരടിയും കാടിന് പുറത്തിറങ്ങി വിഹരിക്കുന്ന സുന്ദരമായ കാഴ്ചകളാണ് വിഡിയോയിൽ.റോഡ് മുറിച്ചു കടക്കുന്ന കരിമ്പുലിയും പുൽ മൈതാനങ്ങളിൽ വിഹരിക്കുന്ന ആനക്കൂട്ടവും കാണാക്കാഴ്ച്ചകളായി വിഡിയോയോയിൽ ഉണ്ട്.

മനുഷ്യന്റെ സാമീപ്യം ഇല്ലാത്തപ്പോൾ മൃഗങ്ങൾ എത്രമാത്രം സ്വാതന്ത്ര്യം അനുഭവിക്കുന്നു എന്ന് പറയാതെ പറയുന്ന വീഡിയോ യുട്യൂബിൽ ലഭ്യമാണ്.കേരള കർണ്ണാടക അതിർത്തി പങ്കിടുന്ന ഗ്രാമങ്ങളിലും റോഡുകളിലും വന്യ മൃഗങ്ങളുടെ സാമീപ്യം ഉണ്ട്.

photo | tripadvisor.in