breaking news

നവദമ്പതികൾ ഒഴുക്കിൽപ്പെട്ടു,വരൻ മുങ്ങി മരിച്ചു

L A T E S T |

കോഴിക്കോട് : കുറ്റ്യാടിയിൽ നവദമ്പതികൾ ഒഴുക്കിൽപ്പെട്ടു.വരൻ മുങ്ങിമരിച്ചു.കോഴിക്കോട് പാലേരി സ്വദേശി റജിലാണ് മരിച്ചത്.

കൂടെയുണ്ടായിരുന്ന ഭാര്യ കനികയെ രക്ഷപ്പെടുത്തി.ഇവരെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കുറ്റ്യാടി പുഴയിൽ ജാനകിക്കാടിന് സമീപം ചവറമൂഴിക്കടുത്തായിരുന്നു സംഭവം.

മാർച്ച് 14നായിരുന്നു റജിലും കനികയും തമ്മിലുള്ള വിവാഹം. വിവാഹശേഷമുള്ള ഫോട്ടോ ഷൂട്ടിനാണ് ഇവർ ഇവിടെയെത്തിയതെ ന്നായിരുന്നു ആദ്യം ലഭ്യമായ വിവരം.എന്നാൽ ഇത് പോലീസ് നിഷേധിച്ചിട്ടുണ്ട്. ബന്ധുക്കളും കൂടെയുണ്ടായിരുന്നു.

ഫോട്ടോ ഷൂട്ടിന് ശേഷം റജിൽ പുഴയിൽ കുളിയ്ക്കാനിറങ്ങിയപ്പോൾ കാൽ വഴുതി പുഴയിലേക്ക് വീഴുകയായിരുന്നു.ഇതുകണ്ട കനികയും പുഴയിലേക്ക് ചാടുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്.

ഇരുവരും ഒഴുക്കിൽപ്പെട്ടെങ്കിലും യുവാവിനെ രക്ഷിക്കാനായില്ല. അപ്പോൾ അതുവഴി വന്ന ഒരു ലോറി ഡ്രൈവറാണ് രക്ഷാ പ്രവർത്തനം നടത്തിയത്.റജിലിന്റെ മൃതദേഹം അത്തോളിയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ.

photo credit | mbionline