breaking news

പത്തനംതിട്ടയിലെ നഴ്സിംഗ് കോളേജിൽ ഒമിക്രോൺ ക്ലസ്റ്റർ: സംസ്ഥാനത്ത് 76 പേർക്ക് കൂടി രോഗബാധ

L A T E S T |

തിരുവനന്തപുരം : സംസ്ഥാനത്ത് 76 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു.

പത്തനംതിട്ടയിലെ സ്വകാര്യ നഴ്സിംഗ് കോളേജിൽ ഒമിക്രോൺ ക്ലസ്റ്റർ രൂപപ്പെട്ടു.വിദേശത്തുനിന്നും എത്തിയ ആളുടെ സമ്പർക്കത്തിലുള്ള വിദ്യാർത്ഥിയിൽനിന്നും പകർന്നതാകാമെന്ന് സംശയിക്കുന്നു.

സംസ്ഥാനത്ത് ഇതുവരെയായി 421 ഒമിക്രോൺ കേസുകളാണ് സ്ഥിരീകരിച്ചത്.ഇതിൽ ഹൈ റിസ്ക് രാജ്യങ്ങളിൽനിന്നുള്ള 85 പേരും ലോ റിസ്ക് രാജ്യങ്ങളിൽനിന്നുള്ള 290 പേരുമാണുള്ളത്. 43 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്.

തൃശൂർ 15,പത്തനംതിട്ട 13 ,ആലപ്പുഴ 8 ,കണ്ണൂർ 8 ,തിരുവനന്തപുരം 6 ,കോട്ടയം 6 ,മലപ്പുറം 6 ,കൊല്ലം 5 ,കോഴിക്കോട് 4 ,കാസറഗോഡ് 2 ,എറണാകുളം 1 ,വയനാട് 1 എന്നിങ്ങനെയാണ് പുതിയതായി ഒമിക്രോൺ ബാധിച്ചവരുടെ ജില്ലാ തിരിച്ചുള്ള കണക്കുകൾ.