breaking news

ട്രെയിൻ യാത്രക്കാരന് പോലീസിന്റെ ക്രൂര മർദനം,ദൃശ്യങ്ങൾ പുറത്ത്:അന്വേഷണത്തിന് ഉത്തരവ്

L A T E S T | ON AIR

കണ്ണൂർ : ട്രെയിൻ യാത്രക്കാരന് നേരെ പോലീസിന്റെ ക്രൂര മർദ്ദനവും ബൂട്ടിട്ടുള്ള ചവിട്ടും.

കണ്ണൂരിൽനിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന മാവേലി എക്സ്പ്രസ്സിലാണ് മനസാക്ഷിയെ നടുക്കുന്ന സംഭവങ്ങൾ അരങ്ങേറിയത്.നിസ്സഹായനായ യാത്രക്കാരനെ പോലീസ് ക്രൂരമായി മർദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്.

പ്രകോപനങ്ങളില്ലാതെയാണ് റെയിൽവേ പൊലീസിലെ എ എസ് ഐ പ്രമോദാണ് യാത്രക്കാരനെ ക്രൂര മർദനത്തിന് ഇരയാക്കിയതെന്ന് സഹയാത്രക്കാർ പറഞ്ഞു. മാഹിയിൽനിന്ന് കയറിയ യാത്രക്കാരനെയാണ് പോലീസ് മർദിച്ചത്.യാത്രക്കാരൻ മദ്യപിച്ച് ബഹളമുണ്ടാക്കി എന്നാണ് പോലീസ് പറയുന്നത്.എന്നാൽ ഇത് സ്ത്രീകളടക്കമുള്ള യാത്രക്കാർ നിഷേധിച്ചിട്ടുണ്ട്.

യാത്രക്കാർ ട്രെയിൻ ടിക്കറ്റ് പരിശോധകനെ വിവരമറിയിച്ച് പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കുന്നതിനിടയിൽ പോലീസ് ഇടപെടുകയായിരുന്നു.പോലീസ് വന്ന ഉടൻ തന്നെ യാത്രകാരനോട് അപമര്യാദയയോടെ പെരുമാറുകയായിരുന്നു.

യാത്രക്കാരനോട് തട്ടിക്കയറിയ എ എസ് ഐ സീറ്റിൽനിന്ന് വലിച്ച് താഴെയിടുകയും നിലത്തിട്ട് ചവിട്ടുകയുമായിരുന്നു. അവശ ഗതിയിലായിരുന്ന യാത്രക്കാരനെ മർദ്ദിക്കരുതെന്ന് യാത്രക്കാർ ആവശ്യപ്പെട്ടിട്ടും പോലീസ് ചെവിക്കൊണ്ടില്ല.

തുടർന്ന് ട്രെയിൻ വടകരയിൽ എത്തിയപ്പോൾ പോലീസുകാരൻ തന്നെ യാത്രക്കാരനെ വലിച്ചിഴച്ച് പുറത്താക്കി.പിന്നീട് ഈ യാത്രക്ക്കാരനെ ക്കുറിച്ച് വിവരങ്ങൾ ഒന്നുമില്ല.മുകളിലെ ബർത്തിലിരിക്കുകയായിരു ന്ന യാത്രക്കാരൻ പകർത്തിയ ദൃശ്യങ്ങളാണ് പുറത്തായത്.

സംഭവത്തിൽ അന്വേഷണം നടത്താൻ സ്പെഷ്യൽ ബ്രാഞ്ച് എസ് പി യെ ചുമതലപ്പെടുത്തിയതായി സിറ്റി പോലീസ് കമ്മിഷണർ ആർ ഇളങ്കോ അറിയിച്ചു.റിപ്പോർട്ട് വരുന്ന മുറയ്ക്ക് നടപടി എടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്.