breaking news

ശെന്തുരുണി ഇക്കോടൂറിസത്തില്‍ സഞ്ചാരികള്‍ക്ക് അനുമതി

തെന്മല : ശെന്തുരുണി ഇക്കോടൂറിസത്തില്‍ സഞ്ചാരികള്‍ക്ക് ഇന്ന് മുതല്‍ പ്രവേശനം അനുമതി. കൊറോണ വൈറസ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ഇക്കോടൂറിസം കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയ പശ്ചാത്തലത്തിലാണ് ഇന്ന് ശെന്തുരുണി ഇക്കോടൂറിസവും തുറക്കുന്നത്.

കഴിഞ്ഞ തിങ്കളാഴ്ച തുറക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും തീയതി മാറ്റുകയായിരുന്നു. ബോട്ടിങ്, കുട്ടവഞ്ചി, മുളച്ചങ്ങാടം, ജീപ്പ് സവാരി,ട്രെക്കിങ്, ക്യാമ്പിങ് എന്നിവയാണ് പുനരാരംഭിക്കുന്നത്. ഓണ്‍ലൈന്‍ മുഖേന സഞ്ചാരികള്‍ക്ക് ബുക്ക് ചെയ്യാവുന്നതാണ്. ഓണ്‍ലൈന്‍വഴി മാത്രമായിരിക്കും പണമിടപാട് നടത്തുന്നത്. 10-നുതാഴെയും 60-നുമുകളിലും പ്രായമുള്ളവര്‍ക്ക് പ്രവേശനം അനുവദിക്കില്ല. സാമൂഹിക അകലം പാലിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ശുചീകരണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. കൂടുതല്‍ വിവരങ്ങള്‍ക്ക് 0475-2344100, 8547567935 എന്നീ നമ്പരുകളില്‍ ബന്ധപ്പെടണമെന്ന് വന്യജീവിസങ്കേതം അസി. വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ സജു ടി.എസ്. അറിയിച്ചു.