breaking news

ഹൃദയ ധമനികളും അറകളും തകർത്ത കുത്തിൽ ധീരജിന്റെ ജീവൻ പൊലിഞ്ഞു,കത്തി വലിച്ചെറിഞ്ഞെന്ന് പ്രതി

L A T E S T |

തൊടുപുഴ : ഇടുക്കി എഞ്ചിനീയറിംഗ് കോളേജിൽ കുത്തേറ്റ് മരിച്ച എസ് എഫ് ഐ പ്രവർത്തകൻ ധീരജിന്റെ മരണത്തിന് കാരണമായത് ഹൃദയ അറകൾ തകർത്തുള്ള ആഴത്തിലുള്ള കുത്തെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്.

ശരീരത്തിലുണ്ടായിരുന്ന ഒറ്റ കുത്ത് ഹൃദയ അറകളും ധമനികളും തകർത്തതായി പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വിലയിരുത്തി പോലീസ് പറഞ്ഞു.

ഒറ്റക്കുത്തിൽത്തന്നെ ധീരജ് മരണത്തിന് കീഴടങ്ങി.കൂടെയുണ്ടായിരുന്ന സുഹൃത്തിനും നെഞ്ചിലാണ് കുത്തേറ്റത്.എന്നാൽ പരിക്ക് പറ്റിയ മൂന്നാമന്റെ ശരീരത്തിൽ കത്തിക്കുത്തിന്റെ പാടുകളില്ലെന്നും പോലീസ് പറഞ്ഞു.

ധീരജിനെ കുത്തി ഓടുന്നതിനിടയിൽ കത്തി വലിച്ചെറിഞ്ഞതായി പ്രതി നിഖിൽ പൈലി പൊലീസിന് മൊഴി നൽകി.വിദ്യാർത്ഥികളെ കുത്തി സിവിൽ സ്റ്റേഷൻ ഭാഗത്തേക്കാണ് ഓടിയത്.ഇതിനിടയിലാണ് കത്തി വലിച്ചെറിഞ്ഞതെന്നാണ് മൊഴി.സംഭവസമയത്ത് ഇയാൾക്കൊപ്പമുണ്ടായിരുന്നവരെയും പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.

യൂണിയൻ തിരഞ്ഞെടുപ്പമായി ബന്ധപ്പെട്ട് നിഖിൽ പൈലി അടക്കമുള്ള യൂത്ത് കോൺഗ്രസ് പ്രവർത്തകർ കോളേജിൽ വന്നത് എസ് എഫ് ഐ പ്രവർത്തകർ ചോദ്യം ചെയ്തിരുന്നു.ഇതുമായി ബന്ധപ്പെട്ട് ക്യാമ്പസ് കവാടത്തിലുണ്ടായ തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു.