breaking news

ശബരിമല ആചാര സംരക്ഷണത്തിന് നിയമം നിർമ്മിക്കും: എൻ ഡി എ പ്രകടന പത്രിക ഇറങ്ങി

| കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ എൻ ഡി എ പ്രകടന പത്രിക പ്രകാശനം ചെയ്യുന്നു |

തിരുവനന്തപുരം: ശബരിമല ആചാര സംരക്ഷണത്തിന് നിയമം നിർമ്മിക്കുമെന്ന വാഗ്ദാനവുമായി എൻ ഡി എ പ്രകടന പത്രിക പുറത്തിറങ്ങി.കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കർ പ്രകാശനം ചെയ്തു.

“പുതിയ കേരളം മോദിക്കൊപ്പം” എന്നതായിരിക്കും മുദ്രാവാക്യം. ആചാര സംരക്ഷണത്തോടൊപ്പം ലൗ ജിഹാദിനെതിരെയും നിയമം കൊണ്ടുവരുമെന്നും എൻ ഡി എ പ്രകടന പത്രിക വാഗ്ദാനം ചെയ്യുന്നുണ്ട്.

ക്ഷേമ പെൻഷൻ 3500 രൂപയാക്കും,ബി പി എൽ കുടുംബങ്ങൾക്ക് 6 സൗജന്യ പാചക വാതക സിലിണ്ടർ,ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് സൗജന്യ ലാപ്ടോപ്പ്,ഒരു കുടുംബത്തിൽ ഒരാൾക്ക് ജോലി. വീട്,കുടിവെള്ളം,ബൈദ്യുതി ഉറാപ്പാക്കും.മുഴുവൻ തൊഴിൽ മേഖലയിലും മിനിമം വേതനം ഉറപ്പാക്കും.സ്വതന്ത്രവും ഭക്ത ജന നിയന്ത്രിതവും രാഷ്ട്രീയ മുക്തവുമായ ക്ഷേത്ര ഭരണ വ്യവസ്ഥ കൊണ്ടുവരുമെന്നും പ്രകടന പത്രികയിൽ പറയുന്നു.

photo |manoramaonline.com